Wednesday, 8 January 2014

2013ഓരോ വര്‍ഷം പിന്നിടുമ്പോഴും സാധാരണ ഒരു കണക്കെടുപ്പു നടത്താറുണ്ട്. 2013 നേപ്പറ്റിയും ഒരു കണക്കെടുപ്പു നടത്താം.  പോയ വര്‍ഷം ഇന്‍ഡ്യയില്‍ പലതും സംഭവിച്ചിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തി പാടാന്‍ അനേകരുണ്ടായി. എന്റെ ഒരു സുഹൃത്ത് അതോര്‍ത്ത് കരയുക പോലുമുണ്ടായി. ഇന്‍ഡ്യ ചൊവ്വയിലേക്ക് ഒരു പേടകമയച്ചു പാകിസ്താനെയും ചൈനയേയും ഞെട്ടിച്ചു. അവര്‍ ഞെട്ടിയോ എന്നത് മറ്റൊരു കാര്യം.  ബി ജെ പിക്ക് ഇന്‍ഡ്യയില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത  അദ്വാനിയെ തഴഞ്ഞ് നരേന്ദ്ര മോദിയെ ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആയി അനുദ്യോഗികമായി  അവരോധിക്കപ്പെട്ടു. 2013 ല്‍ ഏറ്റവും അവസാനം  മറ്റൊരു സംഭവം  ഉണ്ടായി.  ഒരു വര്‍ഷം മാത്രം പ്രായമായ ആം ആദ്മി പാര്‍ട്ടി എന്ന പാര്‍ട്ടി ഇന്‍ഡ്യക്കാരെ ഒന്നടങ്കം  ഞെട്ടിച്ചു കൊണ്ട് ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തു വന്നു. കോണ്‍ഗ്രസ് തോറ്റാല്‍ ബി ജെ പി എന്ന പതിവ് അവര്‍ തെറ്റിച്ചു.  കോണ്‍ഗ്രസും ബി ജെ പിയും  ​മന്ത്രി സഭ ഉണ്ടാക്കി ഭരിക്കാന്‍ അവരെ വെല്ലുവിളിച്ചു. അവര്‍ മന്ത്രി സഭ ഉണ്ടാക്കുകയും ചെയ്തു.

ഇതില്‍ ഏറ്റവും വലിയ സംഭവം എന്റെ അഭിപ്രായത്തില്‍  ആം ആദ്മി പാര്‍ട്ടി ഡെല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. പാര്‍ട്ടി ഉണ്ടാക്കി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അധികരത്തിലേറാന്‍  അതിനായി.  കോണ്‍ഗ്രസ് അല്ലെങ്കില്‍ ബി  ജെ പി എന്നതായിരുന്നു ഡെല്‍ഹിയിലെ അവസ്ഥ. പകരം വയ്ക്കാന്‍ ഒരു പാര്‍ട്ടി ഉണ്ടായിട്ടുപോലും ഡെല്‍ഹിയിലെ ജനത ആ പാര്‍ട്ടിയെ അധികാരം ഏല്‍പ്പിച്ചില്ല. പുതുതായി ഉണ്ടായ പാര്‍ട്ടിക്ക് ഗണ്യമായ പിന്തുണ കൊടുത്തു.  ഈ പാര്‍ട്ടി ഉണ്ടായതുമുതല്‍ അവരെ അരാഷ്ട്രീയ വാദികളെന്നും  അപ്രസക്തമെന്നുമൊക്കെ ആയിരുനു കോണ്‍ഗ്രസും ബി ജെ പിയും, സി പി എമ്മും  വിശേഷിപ്പിച്ചിരുന്നത്. പക്ഷെ അവര്‍ ഉയർത്തിയ  രാഷ്ട്രീയ വിഷയങ്ങള്‍ പ്രസക്തമാണെന്ന് ഡെല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് തോന്നി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും തങ്ങള്‍ സ്വാഭാവികമായി അധികാരത്തില്‍ ഏറുമെന്നും ബി ജെ പി സ്വപ്നം കണ്ടിരുന്നു. പക്ഷേ   ആ സ്വപ്നം  പൊലിഞ്ഞു പോയി. പിന്നെ അവരുടെ ലക്ഷ്യം  ആം ആദ്മി പാര്‍ട്ടിയെ ജന മദ്ധ്യത്തില്‍ പരാമവധി  അവഹേളിക്കുക എന്നതായി. കോണ്‍ഗ്രസിന്റെയോ ബി ജെ പിയുടെയോ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കില്ല എന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞത് ബി ജെ പി മുഖ വിലക്കെടുത്തു. ഉടനെ ഉപതെരഞ്ഞെടുപ്പു വരും.  അപ്പോഴേക്കും ആം ആദ്മി പാര്‍ട്ടിയെ ജന മദ്ധ്യത്തില്‍ നാണം കെടുത്തി നേട്ടം കൊയ്യാം എന്നവര്‍ സ്വപ്നം കണ്ടു. അതുകൊണ്ട് അവര്‍ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വെല്ലു വിളിച്ചു. പ്രശ്നാധിഷ്ടിത പിന്തുണ നല്‍കാം എന്നു പറഞ്ഞിട്ടും അവര്‍ ഓടിയൊളിക്കുന്നു എന്നാക്ഷേപിച്ചു. ആം ആദ്മി പാർട്ടി  സര്‍ക്കാര്‍  ഉണ്ടാക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അഥവാ സര്‍ക്കാര്‍ ഉണ്ടാക്കിയാലും ഭരണ പരിചയം ഇല്ലാത്തതുകൊണ്ട്, തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല എന്നും അവര്‍ കണക്കുകൂട്ടി. അങ്ങനെ ജനങ്ങളുടെ വെറുപ്പു സമ്പാദിച്ച്  നാണം കെട്ട് പടിയിറങ്ങേണ്ടി വരും. അപ്പോള്‍ ആ അവസ്ഥ മുതലെടുത്ത്  അധികാരത്തില്‍ കയറാം  എന്നൊക്കെ ആയിരുന്നു അവരുടെ സ്വപ്നങ്ങള്‍. പക്ഷെ സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെട്ടിയത് ബി ജെ പി  ആയിരുന്നു. ആ ഞെട്ടല്‍   ബി ജെ പി നേതാവ് ഹര്‍ഷ വര്‍ദ്ധന്റെ പ്രസ്താവനകളിലൂടെ പുറത്തു വന്നു.  ഇതു പോലെ.


എന്താണ്, ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി?

അതറിയണമെങ്കില്‍  ഒരു കമന്റ്  വായിച്ചാല്‍ മാത്രം മതി. ഇന്ന് കേരളത്തിലെയും  ഇന്‍ഡ്യയിലെയും രാഷ്ട്രീയ നേതാക്കള്‍  പണ്ടത്തെ രാജാക്കന്‍ മാരേപ്പോലെ ആണു പെരുമാറുന്നതെന്നു പറഞ്ഞു കൊണ്ട് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. എന്റെ  പോസ്റ്റുകളില്‍ ഗൌരവമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുള്ള അനന്ത് എന്ന വ്യക്തി ആ പോസ്റ്റിലും ഒരു കമന്റെഴുതി. നരേന്ദ്ര മോദി  തന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി നടത്തിയ ചില വ്യാജ ഏറ്റുമുട്ടലുകളേപ്പറ്റി അവിടെ പരാമര്‍ശമുണ്ടായി. അതിനോട് പ്രതി കരിച്ചു കൊണ്ട് അനന്ത്  എഴുതിയ  കമന്റ് ഇതാണ്.


ഇതിന്റെ മലയാള തര്‍ജ്ജുമ ഇങ്ങനെ. വ്യാജ ഏറ്റുമുട്ടലുകളൊക്കെ ഇന്‍ഡ്യയിലെ പൊതു ജീവിതത്തിന്റെ ഭാഗമാണ്, എന്ന്. ഇതുപോലെ അമ്പരപ്പിക്കുന്ന ഒരു പ്രസ്താവന ഞാന്‍ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. പ്രമാദമായ കേസുകളിലെ പ്രതികളേപ്പോലും വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ച് വക വരുത്തി തെളിവു നശിപ്പിക്കുന്നതിനെ എത്ര ലഘവത്തോടെയണിദ്ദേഹം ന്യായീകരിക്കുന്നതെന്നു നോക്കു.

ഇന്‍ഡ്യയിലെ സാ\ധാരണ ജനത പല അതിക്രമങ്ങളും അരുതായ്കകളും തങ്ങളുടെ വിധി ആണെന്നു കരുതി അതിനോട് രാജി ആകാറുണ്ട്. താഴെതട്ടിലുള്ളവര്‍ക്കും, വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കും അവകാശങ്ങള്‍ എന്താണെന്നു പോലും അറിയില്ല. പക്ഷെ അനന്തിനേപ്പോലെ ഒരു അഭ്യസ്ത വിദ്യന്‍ ഇതുപോലുള്ള അതിക്രമങ്ങളൊക്കെ വ്യവസ്ഥിതിയുടെ  ഭാഗമാണെന്നു  പറഞ്ഞ്  കരുതി അംഗീകരിക്കുന്നതു കാണുമ്പോള്‍ അത്ഭുതം ഉണ്ടാകുന്നു. ഇവരേപ്പോലുള്ള ആളുകളേ സംബന്ധിച്ച്,  അഴിമതിയും സ്വജന പക്ഷപതവും, പൊതു മുതല്‍ കട്ടുമുടിക്കലും, സാധാരണ ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കലുമൊക്കെ വ്യവസ്ഥിതിയുടെ ഭാഗമായി അംഗീകരിച്ച് അതുമായി സമരസപ്പെടണം എന്നാണ് നിലപാട്. ചോദ്യം ചെയ്യാനേ പാടില്ല. ആ ഭൂമികയില്‍,  ജനങ്ങളാണ്, ജനാധിപത്യത്തിലെ യജമാനന്‍മാർ  എന്നും അവരുടെ ആവശ്യങ്ങള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടത്  എന്നും  ​ആം ആദ്മി പാര്‍ട്ടി  നയപരിപാടി ആയി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. അതാണീ പാര്‍ട്ടിയുടെ പ്രസക്തി. അനന്തിനേപ്പോലുള്ളവര്‍  പിന്തുണക്കുന്നത് ബി ജെപി യെ ആണ്. 1991ല്‍ മന്‍ മോഹന്‍ സിംഗ് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ കൂടുതല്‍  വീറോടെ ബി ജെ പിയും നടപ്പിലാക്കി. അതിന്റെ ഉപോത്പന്നങ്ങളാണ്, ഇന്നു കാണുന്ന അഴിമതിയും, സ്വജന പക്ഷപാതവും, വിലക്കയറ്റവും, ദുസഹമായ ജീവിതവും. ഇതിനു മകുടം ചാര്‍ത്താനെന്നോണം  സാധാരണക്കാരെ  പരിഹസിക്കലും. ബി ജെ പിക്ക് കോണ്‍ഗ്രസിന്റേതില്‍ നിന്നും വേറിട്ട ഒരു സാമ്പത്തിക നയമില്ല എന്നതാണു വസ്തുത. വേറിട്ട നയമുള്ള ഇടതു പാര്‍ട്ടികള്‍ ജീര്‍ണ്ണിച്ചും കഴിഞ്ഞു.  കോണ്‍ഗ്രസിനു പകരം ബി ജെ പി വന്നാലും ഇതൊക്കെയേ ഉണ്ടാകൂ എന്ന തിരിച്ചറിവ് ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരിക്കുന്നു. അവിടെ പകരം ​വയ്ക്കാന്‍ വ്യത്യസ്ഥമായ ഒരു പാര്‍ട്ടി. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി. ഒന്നും ഒളിച്ചു വയ്ക്കാനില്ല എന്ന് തുറന്നു പറഞ്ഞുകൊണ്ട്, എല്ലാം സുതാര്യമായി ചെയ്യുന്ന ഒരു പാര്‍ട്ടി. മറ്റ് പാര്‍ട്ടികളൊക്കെ പിരിക്കുന്ന ഫണ്ട് രഹസ്യമാക്കി സൂക്ഷിക്കുമ്പോള്‍, ആം ആദ്മി പാര്‍ട്ടി ലഭിക്കുന്ന ഓരോ രൂപയുടെയും കണക്കു പരസ്യമായി പൊതു ജനത്തോട് പറയുന്നു. ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ കോടിക്കണക്കിനു രൂപ ഓരോ മണ്ഡലത്തിലും ചെലവഴിച്ചപ്പോള്‍, 70 മണ്ഡലങ്ങളിലും കൂടി ആകെ 18 കോടി മാത്രം ചെലവഴിച്ച്, തെരഞ്ഞെടുപ്പ് അത്ര വലിയ ചെലവേറിയതല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ പാര്‍ട്ടി. ഇതാണീ പാര്‍ട്ടിയെ മറ്റു പര്‍ട്ടികളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞത്, ഈ പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസിനു പലതും പഠിക്കാനുണ്ട് എന്നായിരുന്നു. രാഹുലിന്റെ പിന്നാലെ മറ്റ്  പലരും  പല അഭിപ്രായങ്ങളും പറഞ്ഞു. അവയില്‍ ചിലത്.

ആം ആദ്മി നേടിയത് ഞങ്ങളുടെ സ്ഥാനം - പ്രകാശ്‌ കാരാട്ട് 

ആം ആദ്മിയുടെത് മെച്ചപ്പെട്ട കോണ്‍ഗ്രസ്  ആശയം - വി ടി ബാലറാം

മുസ്ലിം ലീഗ് പണ്ട് മുതലേ ആം ആദ്മി ആണ് - പി കെ കുഞ്ഞാലിക്കുട്ടി 

യഥാര്‍ത്ഥ ആം ആദ്മി പാര്‍ട്ടി ശിവസേന ആണ് - ഉദ്ധവ്‌ താക്കറെ

ആം ആദ്മി സര്‍ക്കാര്‍ അധികാരമേടുത്തപ്പോള്‍ ആദ്യമായി നടപ്പിലാക്കിയ തീരുമാനം ഡെല്‍ഹിയിലെ വി ഐ പി സംസ്കാരം ഇല്ലാതാക്കുകയായിരുന്നു. ബീക്കണ്‍ ലൈറ്റുകള്‍ അവര്‍ ഉപേക്ഷിച്ചു. വലിയ സുരക്ഷാപടയെ ഉപേക്ഷിച്ചു. അതുകണ്ടപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെക്കും ആം അദ്മി ആകാന്‍ മോഹമുദിച്ചു.  ഉടന്‍ തന്നെ അവര്‍ തന്റെ സുരക്ഷ പടയെ വെട്ടിക്കുറച്ചു.

ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ബി ജെ പി അപകടം  മണത്തിരുന്നു. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയ് ഗോയലിനെ അവര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു.

ആം ആദ്മി പാര്‍ട്ടിയുടെ ഭാവി എന്താണെന്ന് ഇപ്പോഴും പറയാറായിട്ടില്ല. പക്ഷെ അവര്‍ ചെറിയ കാലം കൊണ്ട്, ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിനൊരു ദിശാബോധം നല്‍കിയിട്ടുണ്ട്. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളെ ഇനി ഒരു പാര്‍ട്ടിക്കും നിരാകരിക്കാന്‍ ആകില്ല. അതാണ്, ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി. 2013 ല്‍  ഇന്‍ഡ്യയില്‍ ഉണ്ടായ ഏറ്റവും പ്രധാന സംഭവികാസവും.


ആം ആദ്മി തങ്ങളുടെ സ്ഥാനം  റാഞ്ചികൊണ്ടു പോയി എന്ന് നിരാശപ്പെടുന്ന പ്രകാശ് കാരാട്ടിന്റെ പാര്‍ട്ടിയുടെ കേരളത്തിലെ ഒരു നേതാവായ ഇ പി ജയരാജന്‍  ഒരു കര്‍ഷക സമരം ഉത്ഖാടനം ചെയ്യാൻ  പോയത് ഇങ്ങനെ ആയിരുന്നു.പണ്ടു മുതലേ ആം ആദ്മി ആയിരുന്ന കുഞ്ഞാലിക്കുട്ടി കേരള സർക്കാർ  ഖജനാവില്‍ നിന്നും പൊതു മുതല്‍ ചെലവഴിച്ച് അടുത്തിടെ വാങ്ങിയ കാര്‍ എന്താണെന്നു കണ്ടാലും.


ആം ആദ്മി സര്‍ക്കാര്‍ ഉണ്ടാക്കി. തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കാനും തുടങ്ങി. ആവര്‍ നടപ്പിലാക്കിയ പരിപാടികളില്‍ ചിലത് ഇവയാണ്.

ജലവും വൈദ്യുതിയും  സൌജന്യ നിരക്കില്‍ നല്‍കി തുടങ്ങി.

കേന്ദ്ര സർക്കാര്‍ ഇന്ധനവില ദിവസം തോറും  കൂട്ടുന്നതിന്റെ കാരണം എണ്ണക്കമ്പനികളുടെ ഇല്ലാത്ത നഷ്ടം കാണിച്ചാണ്. അതുപോലെ ഡെല്‍ഹിയിലെ വൈദ്യുതി/ ജലവിതരണക്കാരും ഇല്ലാത്ത നഷ്ടം കാണിച്ചായിരുന്നു ചാര്‍ജ് കൂട്ടിക്കൊണ്ടിരുന്നത്. അതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍,  കഴിഞ്ഞ 10 വര്‍ഷത്തെ ഈ കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ തീരുമാനം എടുത്തു കഴിഞ്ഞു. ഈയിടെ സ്വകാര്യ കമ്പനികളുടെ കണക്കുകളും സി എ ജി ക്ക് ഓഡിറ്റ് ചെയ്യാമെന്ന് ഡെല്‍ഹി ഹൈക്കോടതിയുടെ ഒരു വിധി വന്നിട്ടുണ്ട്.  ഇനി കെജ്‌രിവാള്‍ ധൈര്യമായി മുന്നോട്ട് പോകും. പൊതു ജനത്തെ പറ്റിക്കുന്ന കമ്പനികളുടെ കള്ളക്കളികളും അതിനു വേണ്ടി രാഷ്ട്രീയക്കാര്‍ ചെയ്ത ഒത്താശകളും ജനങ്ങള്‍ അറിയട്ടെ.

ഡെല്‍ഹിയിലെ അഴിമതിവിരുദ്ധ വിഭാഗം വിജിലന്‍സ് തലവനെ സ്ഥലം മാറ്റി.  ഷീലാ ദീക്ഷിദിന്റെ  ഭരണകാലയളവിനിടെ അഴിമതിവിരുദ്ധ ശാഖയില്‍ തീര്‍പ്പാകാതെ കിടന്ന നിരവധി അഴിമതി കേസുകള്‍ ഇനി തീര്‍പ്പാക്കും. ഒരു പക്ഷെ അതിന്റെ പേരില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചേക്കും. അപ്പോള്‍ ബി ജെ പി എന്തു ചെയ്യും എന്നു നോക്കാം. അഴിമതിക്കെതിരെ നിലപാടെടുക്കുന്ന  ആം ആദ്മിയെ പിന്തുണക്കുമോ?  അതോ കോണ്‍ഗ്രസിനോട് ചേര്‍ന്ന് ഇവരെ പുറത്താക്കുമോ? കാത്തിരുന്നു കാണാം.

അഴിമതിവിരുദ്ധ ജനലോക്പാല്‍ ബില്ലിന്റെ ഡ്രാഫ്റ്റില്‍ ആവശ്യമായ പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്താനായി മധ്യപ്രദേശിലെ മുന്‍ചീഫ് സെക്രട്ടറി എസ് സി ബേഹേരയെ നിയമിക്കാനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടി സത്യപ്രതിജ്ഞ ചെയ്ത രാം ലീലാ മൈതാനിയില്‍ വച്ച് ബില്ലിന്റെ ഡ്രാഫ്റ്റ് പരസ്യമാക്കാനാണു തീരുമാനം.

ഡല്‍ഹിയില്‍ സെക്രട്ടറിയേറ്റിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് ഹാജര്‍ സംവിധാനത്തിനു തുടക്കം കുറിക്കാൻ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ കാര്യക്ഷമമാക്കാന്‍ വേണ്ടി ആണ്,  ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളെ  നല്ല നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ദിവസവും സന്ദര്‍ശിച്ച് ടോയ് ലെറ്റ്‌ , വെള്ളം, ശുചിത്വം എന്നിവ പരിശോധിക്കാന്‍ നടപടി എടുത്തു കഴിഞ്ഞു.  എല്ലാ മാതാപിതാക്കളെയും, അദ്ധ്യാപകരെയും, കൂടാതെ  സന്നദ്ധപ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുന്ന സംവിധനം നിലവില്‍ വരാന്‍ പോകുന്നു.

ഉപേക്ഷിക്കപ്പെട്ട ബസുകളില്‍ അനാഥര്‍ക്ക്  താല്‍കാലിക താമസം ഒരുക്കാനുള്ള നടപടികളും തുടങ്ങി കഴിഞ്ഞു.

ആം ആദ്മി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയം ഇന്ത്യയില്‍ ഒരു പുതിയ ആശയമൊന്നുമല്ല. നമ്മള്‍ എന്നോ മറന്നുപോയ നന്മകളും,  നമുക്ക് കൈമോശം വന്ന മൂല്യങ്ങളും ആണ്, ആം ആദ്മി പാര്‍ട്ടി ഇന്‍ഡ്യക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രം എന്ന നിലയില്‍ നാം എന്താവാന്‍ ആഗ്രഹിച്ചു, എവിടെ മാര്‍ഗ്ഗ ഭ്രംശം സംഭവിച്ചു എന്നത് നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്നതേ അവര്‍ ചെയ്യുന്നുള്ളു.

ജനാധിപത്യം എന്നത് ജനങ്ങളുടെ മേലുള്ള രാഷ്ട്രീയക്കാരന്റെ ആധിപത്യമല്ല, മറിച്ച് രാഷ്ട്രീയ വ്യവസ്ഥിതിയുടെ മേല്‍ സാധാരണക്കാരായ ജനങ്ങള്‍ക്കുള്ള ആധിപത്യം ആണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയും, അത് തെളിയിക്കുകയുമാണ്, ആം ആദ്മി പാര്‍ട്ടി ചെയ്യുന്നത്.

വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാക്കില്ല എന്ന ധാര്‍മ്മിക നിലപാട് കൈക്കൊള്ളുക വഴി ആം ആദ്മി പുതിയ ഒരു  കീഴ്വഴക്കത്തിനു രാഷ്ട്രീയത്തില്‍ തുടക്കമിട്ടു. ഇത് ലംഘിക്കാനുള്ള ധൈര്യം സംഘടിത രാഷ്ട്രീയ കക്ഷികള്‍ക്ക് ഇല്ല എന്നതിനുള്ള തെളിവാണ് ഗവര്‍ണ്ണറുടെ ക്ഷണം ലഭിച്ചിട്ടും, ഡല്‍ഹിയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബി ജെ പി  മുന്നോട്ട് വരാതിരുന്നത്. ആം ആദ്മി എന്ന പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍, കുതിര കച്ചവടത്തിലൂടെയോ, മറ്റ് പാര്‍ട്ടികളെ പിളര്‍ത്തിയോ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കുമായിരുന്നു. പക്ഷെ ഇന്നവര്‍ക്ക് ആ ധൈര്യമില്ലാതെ പോയി.

കുതിരക്കച്ചവടവും അവിഹിത കൂട്ടുകെട്ടും വഴി അധികാരം കയ്യടക്കാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത  ബി ജെ പി അധികാരക്കസേരയില്‍ നിന്ന് ഓടി ഒളിച്ചിട്ട്, ആം ആദ്മി പാര്‍ട്ടിയെ  സര്‍ക്കാരുണ്ടാക്കാന്‍ വെല്ലുവിളിക്കുന്ന അത്ഭുതകരമായ കാഴ്ചയാണു നാം കണ്ടത്. ഇത് ആം ആദ്മി പാര്‍ട്ടിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ ഭയന്നു തന്നെയാണ്.

നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞ് നടക്കാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍, തങ്ങള്‍ ഇത് വരെ തുടർന്നുപോന്ന  രാഷ്ട്രീയം കൈവെടിയണം എന്നും, ആം ആദ്മി രാഷ്ട്രീയം നടപ്പിലാക്കണം എന്നും മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്ക് ബോധ്യമായി എന്നതാണ്, അവരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്. അതാണ്, ആം ആദ്മി പാര്‍ട്ടിയുടെയും അതിന്റെ നേതാവായ കെജ്‌രിവാളിന്റെയും  ഏറ്റവും വലിയ നേട്ടം.

2013 നെ ഇന്‍ഡ്യയുടെ ചരിത്രം അടയാളപ്പെടുത്തുക ഈ വിധത്തിലായിരിക്കും.

കേരളത്തില്‍ ആം ആദ്മി ആകാന്‍ പാടു പെടുന്ന ഉമ്മന്‍ ചാണ്ടിയുടെ  പോലീസ് ചെയ്യുന്ന ഒരു കാര്യം നോക്കുക. സാധാരണ മനുഷ്യര്‍  കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നത് കൊല്ലം വഴിയാണ്. പക്ഷെ ഉമ്മന്‍ ചാണ്ടിയുടെ പോലീസ് പോകുന്നത് വൈറ്റില, തലയോലപ്പറമ്പ്, തിരുവഞ്ചൂര്‍, മണര്‍കാട്, പുതുപ്പള്ളി, ചങ്ങനാശേരി , തിരുവല്ല  വഴി ആണ്. സരിതയുടെ യാത്ര പുതുപ്പള്ളി വഴി;

  സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായരെ എറണാകുളം കോടതിയില്‍ ഹാജരാക്കിയ ശേഷം പുതുപ്പള്ളി വഴിയാണു തലസ്ഥാനത്തേക്കു മടക്കി കൊണ്ടുവന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഹോട്ടല്‍ സമരമായതിനാല്‍ നാടന്‍ കടയില്‍ നിന്നു ഭക്ഷണം കഴിക്കാനുമാണ് ആ വഴി തിരഞ്ഞെടുത്തതെന്ന് എസ്കോര്‍ട്ട് പോയ പൊലീസുകാര്‍ മൊഴി നല്‍കി. 

ഇത് നമ്മളൊക്കെ അപ്പാടെ വിഴുങ്ങണമെന്നാണ്, ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നത്. ഇതുപോലുള്ള പരിഷകളില്‍ നിന്നും കേരളത്തെ രാക്ഷിക്കാന്‍ കേരളത്തിലും വേണ്ടേ ഒരു ആം ആദ്മി പാര്‍ട്ടി?

76 comments:

kaalidaasan said...

നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞ് നടക്കാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍, തങ്ങള്‍ ഇത് വരെ തുടർന്നുപോന്ന രാഷ്ട്രീയം കൈവെടിയണം എന്നും, ആം ആദ്മി രാഷ്ട്രീയം നടപ്പിലാക്കണം എന്നും മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്ക് ബോധ്യമായി എന്നതാണ്, അവരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്. അതാണ്, ആം ആദ്മി പാര്‍ട്ടിയുടെയും അതിന്റെ നേതാവായ കെജ്‌രിവാളിന്റെയും ഏറ്റവും വലിയ നേട്ടം.

2013 നെ ഇന്‍ഡ്യയുടെ ചരിത്രം അടയാളപ്പെടുത്തുക ഈ വിധത്തിലായിരിക്കും.

kaalidaasan said...

വസുന്ധര രാജെയെ അനുകരിച്ച് രാജസ്ഥാനിലെ എല്ലാ മന്ത്രിമാരും അവരുടെ സുരക്ഷ സേനയെ വെട്ടിക്കുറച്ചു.


Rajasthan Mins Not to Have Escorts During District Visits

Rajasthan ministers today pledged not to avail police escort during their visits to districts and to keep their cavalcade's size as small as possible, following Chief Minister Vasundhara Raje's austerity measures.

The Chief Minister applauded the idea and thanked her cabinet colleagues for their resolution at the Collector-SP conference at the Secretariat here.

She asked state government officials not to hold official meetings and programmes in five-star hotels, and not to organise mass feasts during state events.

During her concluding remarks, Raje asked District Collectors to hold regular meetings with officials of the water resources and other departments to sort out the issues of water-sharing and solicit suggestions from local MLAs.

The Chief Minister said the focus of such joint meetings should be drinking water and power supplies, and asked the collectors to ensure supply of good quality food grains under the Food Security Scheme.


ഇതിനെ നിശ്ചയമായും Kejrival Effect  എന്നു വിളിക്കാം.

Manoj Kumar said...

കൊണ്ഗ്രെസ്സ് പിന്തുണയോടെ അധികാരത്തിലേറിയ പാർടികൾ ഒന്നും അധിക കാലം അധികാരതിലിരുന്നിട്ടില്ല. AAP യുടെ ഭാവിയും അത് തന്നെ. അതിനിടയിൽ മാക്സിമം ജനോപകാരപ്രദ മായ പരിപാടികൾ കൊണ്ട് വന്നു അടുത്ത തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടാനുള്ള പുറപ്പാട് ആകാം കേജ്രിവാളിന്റെത് . എന്തായാലും രാഷ്ട്രീയക്കാർ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.

off topic : താങ്കളുടെ ഈ ബ്ലോഗിന്റെ സ്ഥിരം വായനക്കാരൻ എന്ന നിലയിൽ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. വളരെ അനാവശ്യമായ ചർച്ചകൾ താങ്കളുടെ ബ്ലോഗിലെ വിഷയത്തിൽ നിന്ന് മാറി നടക്കുന്നതായി തോന്നുന്നു. ഒഴിവാക്കാൻ പറ്റുകയാണെങ്കിൽ വളരെ നന്ന്

Ananth said...

>>>ഇതിന്റെ മലയാള തര്‍ജ്ജുമ ഇങ്ങനെ. വ്യാജ ഏറ്റുമുട്ടലുകളൊക്കെ ഇന്‍ഡ്യയിലെ പൊതു ജീവിതത്തിന്റെ ഭാഗമാണ്, എന്ന്. ഇതുപോലെ അമ്പരപ്പിക്കുന്ന ഒരു പ്രസ്താവന ഞാന്‍ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. പ്രമാദമായ കേസുകളിലെ പ്രതികളേപ്പോലും വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ച് വക വരുത്തി തെളിവു നശിപ്പിക്കുന്നതിനെ എത്ര ലഘവത്തോടെയണിദ്ദേഹം ന്യായീകരിക്കുന്നതെന്നു നോക്കു.<<<

it is unfair to quote what i said without quoting the links i gave to substatntiate that statement

Encounter killings by police

555 fake encounter cases registered across India in last four years

“Government figures show that in the last four years, 555 fake encounter cases were registered across India, with majority being reported in Uttar Pradesh (138), followed by Manipur (62), Assam (52), West Bengal (35), Jharkhand (30), Chhattisgarh (29), Odisha (27), Jammu and Kashmir (26), Tamil Nadu (23) and Madhya Pradesh (20). Only 144 cases, out of 555, have been solved so far.”

now you can see the context of my statement "the links I gave in the previous comment establish the fact that fake encounters are a fact of life in India"

kaalidaasan said...

>>>>it is unfair to quote what i said without quoting the links i gave to substatntiate that statement<<<<

ഞാന്‍ എഴുതിയത് ഒട്ടും unfair അല്ല. അനഭലക്ഷണിയമായ അനേകം കാര്യങ്ങള്‍ ഇന്ന് ഇന്‍ഡ്യയില്‍ നടക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലുകളും അതില്‍ ഒന്നാണ്. അത് നിയമപരമായും ധാര്‍മ്മികമായും ശരിയല്ല എന്നാണെന്റെ അഭിപ്രായം. മോദി അത് ചെയ്താലും  ലക്ഷ്മണ അത് ചെയ്താലും നിയമത്തിന്റെ മുന്നില്‍ തെറ്റുകാരാണ്. അതുകൊണ്ടാണ്. ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത്.

വ്യാജ ഏറ്റുമുട്ടലുകള്‍  തെറ്റാണെന്നു കരുതുന്ന ഒരാളും അതിന്റെ കണക്കുകള്‍ നിരത്തി മോദിക്കു വേണ്ടി നടത്തിയ ഒരു വ്യാജ ഏറ്റുമുട്ടലിനെ ന്യായീകരിക്കാന്‍ ശ്രമിക്കില്ല. അതില്‍ നിന്നും ഞാന്‍ മനസിലാക്കിയത് താങ്കള്‍ അതിനെയൊക്കെ നിസാരമായി കാണുന്നു എന്നു തന്നെയാണ്. താങ്കളേപ്പോലെ അഭ്യസ്തവിദ്യനായ ഒരാള്‍ അത് ചെയ്യുന്നത് എന്നില്‍ അത്ഭുതമുണ്ടാക്കുന്നു. അതേ ഞാന്‍ ഇവിടെ എഴുതിയുള്ളു. വ്യാജ ഏറ്റുമുട്ടലുകള്‍ തെറ്റാണെന്നു താങ്കള്‍  പറഞ്ഞാല്‍ അതിന്റെ പേരില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കും. അതിനു പകരം ഒരു ക്ളാസെടുത്ത് എന്നെ പഠിപ്പിക്കാനാണു താങ്കള്‍ ശ്രമിക്കുന്നത്. ഇന്‍ഡ്യയില്‍ പലയിടത്തും വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട് എന്ന് എനിക്കറിയാം. കാഷ്മീരിലും  ഉത്തര പൂര്‍വ ഇന്‍ഡ്യയിലും അതൊക്കെ സര്‍വ സാധാരണമാണ്. സ്വാതന്ത്ര്യം  നേടി 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഭൂവിഭാഗത്തു ജീവിക്കുന്ന ജനതയുടെ വിശ്വാസം നേടാന്‍ ഇന്‍ഡ്യന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ഒരു പ്രധാന കാരണം വ്യാജ ഏറ്റുമുട്ടലുകളും മറ്റ് അതിക്രമങ്ങളുമൊക്കെ ആണ്., താങ്കളേപ്പോലുള്ളവര്‍ അതിനെ ദുര്‍വ്യാഖ്യാനിക്കുന്നത് മാവോയിസ്റ്റ്/ എവാഞ്ചെലിസ്റ്റ്/ ജിഹാദി മന്ത്രം ഉരുവിട്ടും.

കോണ്‍ഗ്രസ് ലക്ഷം കോടികളുടെ അഴിമതി നടത്തുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍, സ്വതന്ത്ര ഇന്‍ഡ്യയില്‍ നടന്നിട്ടുള്ള എല്ലാ അഴിമതികളുടെയും കണക്കു നിരത്തി അതിനെ ന്യായീകരിക്കുന്നതുപോലെ തന്നെയാണു താങ്കളുടെ നടപടിയും.

വ്യാജ ഏറ്റുമുട്ടലുകളും അഴിമതിയും, കൊള്ളയും, ധൂര്‍ത്തും, സ്വജന പക്ഷപാതവുമൊക്കെ ചില ഏറ്റക്കുറച്ചിലോടെ ഇന്ന് ഇന്‍ഡ്യ ഭരിക്കുന്ന എല്ലാ പാര്‍ട്ടികളും നടത്തുന്നുണ്ട്. അതില്‍ നിന്നൊക്കെ ഒരു മാറ്റം  ആണ്, ആം അദ്മി കൊണ്ടുവരാന്‍ ശ്രമിക്കുന്നതും. ഈ ദുഷിപ്പുകളോടുള്ള സാധാരണ ജനതയുടെ പ്രതികരണമാണ്, ആം ആദ്മി പാര്‍ട്ടിക്കു ലഭിക്കുന്ന പിന്തുണ.

Ananth said...
This comment has been removed by the author.
Ananth said...

>>>മോദി അത് ചെയ്താലും ലക്ഷ്മണ അത് ചെയ്താലും നിയമത്തിന്റെ മുന്നില്‍ തെറ്റുകാരാണ്. അതുകൊണ്ടാണ്. ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത്.<<<

മോഡിയോടുള്ള വിരോധം വസ്തുതകള്‍ നേരാം വണ്ണം വിലയിരുത്തുവാനുള്ള താങ്കളുടെ കഴിവിനെ ബാധിച്ചിരിക്കുന്നു ........നക്സല്‍ വര്‍ഗീസ്‌ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലായിരുന്നു എന്നതിനാല്‍ അതിലുള്‍പ്പെട്ട പോലീസുദ്യോഗസ്ഥാനായ ലക്ഷ്മണ കുറ്റക്കാരനായി അല്ലാതെ അതു നടന്ന സമയത്തു മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോന്‍ കുറ്റക്കാരനാണെന്ന് ആരും പറയുന്നില്ല .....അതുപോലെ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥര്‍ കുറ്റക്കാരായി എന്നല്ലാതെ അതു നടന്ന സമയത്തു മുഖ്യമന്ത്രി ആയിരുന്ന ആള്‍ കുറ്റക്കാരനാണെന്ന് ആരും പറയില്ല

>>>വ്യാജ ഏറ്റുമുട്ടലുകള്‍ തെറ്റാണെന്നു താങ്കള്‍ പറഞ്ഞാല്‍ അതിന്റെ പേരില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കും. അതിനു പകരം ഒരു ക്ളാസെടുത്ത് എന്നെ പഠിപ്പിക്കാനാണു താങ്കള്‍ ശ്രമിക്കുന്നത്.<<<

വ്യാജ ഏറ്റുമുട്ടലുകള്‍ ശരിയായ ഒരു കാര്യമാണെന്നല്ലല്ലോ ഞാന്‍ പറഞ്ഞത് ......സാമൂഹ്യ വിരുദ്ധ രായ അക്രമികളെ ഇല്ലായ്മ ചെയ്യാന്‍ പോലീസുകാര്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യാപകമായി ആ രീതി ഉപയോഗിക്കുന്നു എന്നുള്ള കണക്കുകളും സമൂഹം അതൊരു "നാട്ടുനടപ് " പോലെ കാണുന്നത് കൊണ്ടാവാം അങ്ങിനെയുള്ള നൂറു കണക്കിന് കേസുകള്‍ ഉണ്ടായിട്ടും ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അതിന്റെ പേരില് ആരും കുറ്റപ്പെടുത്തി കാണാത്തതെന്നും ആ നിലക്ക് ഗുജറാത്തിലെ പോലീസുകാര്‍ നടത്തിയിട്ടുള്ള ഏതാനും ചില ഏറ്റുമുട്ടലുകളുടെ പേരില്‍ അവിടത്തെ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയായ കാര്യമല്ല ....എന്നുമാണു ഞാന്‍ പറഞ്ഞത്

>>>കോണ്‍ഗ്രസ് ലക്ഷം കോടികളുടെ അഴിമതി നടത്തുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍, സ്വതന്ത്ര ഇന്‍ഡ്യയില്‍ നടന്നിട്ടുള്ള എല്ലാ അഴിമതികളുടെയും കണക്കു നിരത്തി അതിനെ ന്യായീകരിക്കുന്നതുപോലെ തന്നെയാണു താങ്കളുടെ നടപടിയും.<<<

അങ്ങനെ ന്യായീകരിക്കുക അല്ല ഞാന്‍ ചെയ്തതെന്ന് ഇപ്പോള്‍ വ്യകതമാക്കിയല്ലോ .....ഇനി താങ്കളുടെ ആരാധനാ മൂര്‍ത്തി ഇപ്പറഞ്ഞത്‌ പോലെയുള്ള ന്യായം പറയുന്നതിന്റെ ഒരു ഉദാഹരണം :

"അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തു ന്ന ഇദ്ദേഹം IRS ഇല് ഉണ്ടായിരുന്ന 20 വര്‍ഷവും ഡെല്‍ഹിയില്‍ തന്നെ ആയിരുന്നു ( IRS ഇല് തന്നെയുള്ള ഇദ്ദേഹത്തിന്റെ ഭാര്യക്കും ഇന്നേവരെ ഡല് ഹിക്ക് വെളിയില്‍ പോവേണ്ടി വന്നിട്ടില്ല ) സാധാരണ IRS ഉദ്യോഗസ്ഥര്‍ 3 വര്‍ഷത്തിലധികം ഒരേ സ്ഥലത്ത് ഇരിക്കാനിട വരാറില്ല എന്നിരിക്കെ ഇതൊക്കെ സാധിക്കുന്നത് പണ്ടു മുതലേയുള്ള മഹത്വം മൂലം ആയിരിക്കാം ഇതിനു മറുപടിയായി AAP നല്കുന്നത് ഇങ്ങനെ വളരെ കാലം transfer ആകാത്ത കുറേ പേരുടെ ലിസ്റ്റ് തന്നു കൊണ്ടാണ് ....ആരെങ്കിലും കൈക്കൂലി വാങ്ങുന്നു എന്ന് പറയുമ്പോള്‍ കൈക്കൂലി വാങ്ങുന്ന മറ്റാളുകളുടെ ലിസ്റ്റ് തരുന്നത് എന്ത് തരം ന്യായീകരണമാണ് "

ഇദ്ദേഹമിപ്പോള്‍ അഴിമതി തടയുന്നതിന്റെ ഭാഗമായി ജലവകുപ്പിലെ 800 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുന്നു - അവരൊക്കെ മൂന്ന് വര്‍ഷത്തിലധികമായി ഒരേ സ്ഥലത്തു ജോലി ചെയ്യുന്നു എന്നു പറഞ്ഞിട്ട് !!!

kaalidaasan said...

മനോജ്,

കോണ്‍ഗ്രസ് എപ്പോള്‍ വേണമെങ്കിലും പിന്തുണ പിന്‍വലിക്കാം എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കൊണ്ടു തന്നെയാണ്, ആം ആദ്മി ഭരിക്കുന്നത്. താങ്കള്‍ സൂചിപ്പിച്ചതുപോലെ കിട്ടുന്ന സമയം കൊണ്ട് ജനോപകാരപ്രദമായ നടപടികള്‍ അവര്‍ എടുക്കുമെന്നു തന്നെയാണു ഞാന്‍ കരുതുന്നതും. അടുത്ത ആറു മാസത്തിനുള്ളില്‍ ഇനി നിയമ സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനും ആകില്ല. ആ സമയം കൊണ്ട് എന്തൊക്കെ ചെയ്യാമോ അതൊക്കെ ആം ആദ്മി ചെയ്യട്ടെ. എന്തൊക്കെ ആയാലും അവര്‍ പുതിയ ഒരു ദിശാബോധം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിനു നല്‍കി കഴിഞ്ഞു.

അനാവശ്യ ചര്‍ച്ചകള്‍ ബ്ളോഗില്‍ നടക്കുന്നുണ്ട്. അത് ഒഴിവാക്കാന്‍  ശ്രമിക്കാം.

kaalidaasan said...

>>>വ്യാജ ഏറ്റുമുട്ടലുകള്‍ ശരിയായ ഒരു കാര്യമാണെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്<<<

വ്യാജ ഏറ്റു മുട്ടലുകള്‍ തെറ്റാണെങ്കില്‍ ഇനി അതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. മോദി അറിഞ്ഞു കൊണ്ട് പല വ്യാജ ഏറ്റുമുട്ടലുകളും ഗുജറാത്തില്‍ നടന്നു. അതേ ഞാന്‍ പറഞ്ഞുള്ളു. അത് ചെയ്ത ആളെ കുറ്റപ്പെടുത്താതിരിക്കാന്‍ എനിക്കാകുന്നില്ല. താങ്കളദ്ദേഹത്തെ അനുമോദിക്കുന്നതില്‍ എനിക്ക് വിരോധവുമില്ല.

kaalidaasan said...

>>>അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തു ന്ന ഇദ്ദേഹം IRS ഇല് ഉണ്ടായിരുന്ന 20 വര്‍ഷവും ഡെല്‍ഹിയില്‍ തന്നെ ആയിരുന്നു ( IRS ഇല് തന്നെയുള്ള ഇദ്ദേഹത്തിന്റെ ഭാര്യക്കും ഇന്നേവരെ ഡല് ഹിക്ക് വെളിയില്‍ പോവേണ്ടി വന്നിട്ടില്ല ) സാധാരണ IRS ഉദ്യോഗസ്ഥര്‍ 3 വര്‍ഷത്തിലധികം ഒരേ സ്ഥലത്ത് ഇരിക്കാനിട വരാറില്ല എന്നിരിക്കെ ഇതൊക്കെ സാധിക്കുന്നത് പണ്ടു മുതലേയുള്ള മഹത്വം മൂലം ആയിരിക്കാം <<<

അദ്ദേഹം  ആരെയെങ്കിലും സ്വാധീനിച്ചോ കൈക്കൂലി കൊടുത്തോ ആയിരുന്നു ഡെല്‍ഹിയില്‍ തന്നെ ഇരുന്നതെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടു വരിക. അതല്ലെ മാന്യത.

IRS ഉദ്യോഗസ്ഥര്‍ 3 വര്‍ഷത്തിലധികം ഒരേ സ്ഥലത്ത് തന്നെ ജോലി ചെയ്യാന്‍ പാടില്ല എന്ന ഒരു നിയമം ഇന്‍ഡ്യയിലുണ്ടോ? ഞാന്‍ കേട്ടിട്ടില്ല.

IRS ല്‍ staff വളരെ കുറവാണെന്നാണു ഞാന്‍ കേട്ടത്. മന്‍ മോഹന്‍ സിംഗിന്റെ പരിഷ്കരണത്തിന്റെ ഭാഗമായി വെട്ടിക്കുറക്കപ്പെട്ടതാണവ. അപ്പോള്‍ ഉള്ള staff നെ വച്ച് ജോലി ചെയ്യിക്കേണ്ടി വന്നിരിക്കും.

Staff shortages

As of 2013, the IRS has a significant shortfall in employees. Since liberalization era in 1990s emphasis on governmental cost cutting has been the norm department has been facing shortages in officer and staff cadre. Approximately more than half of the junior officers and staff positions are lying vacant as on date. It was hoped that computerization would reduce the dependence on staff during 2001 restructuring of the department following desk officer system. Subsequently,unscientific promotion policies owing to pressure tactics of the unions have resulted in creation of situation where staff with out any proper experience or qualification are promoted to supervisory ranks seriously jeopardizing the efficiency and service delivery and leaving huge vacancies at the investigation and assessment charges.

20 വര്‍ഷം തുടര്‍ച്ച ആയി അദ്ദേഹം ​ഡെല്‍ഹിയില്‍ ജോലി ചെയ്തു എന്നൊക്കെ ആരോ എഴുതിയത് അപ്പാടെ വിഴുങ്ങി താങ്കള്‍ ഛര്‍ദ്ദിക്കുകയാണ്. 1995 ല്‍ IRS ല്‍ ചേര്‍ന്ന അദ്ദേഹം ​തുടര്‍ച്ച ആയി ജോലി ചെയ്താല്‍ പോലും,  രാജി വച്ച 2006 വരെ 11 വര്‍ഷങ്ങളേ ഉള്ളു. അത് പോലും തെറ്റായ വിവരമാണ്.

Early life

Kejriwal joined the Indian Revenue Service in 1995 after qualifying through the Civil Services Examination. In 2000, he was granted two years' paid leave to pursue higher education on condition that upon resuming his work he would not resign from the Service for at least three years. Failure to abide by that condition would require him to repay the salary given during the leave period. He rejoined in 2003 and worked for 18 months before taking unpaid leave for 18 months. In February 2006, he resigned from his position as a Joint Commissioner of Income Tax in New Delhi.The Government of India claimed that Kejriwal had violated his original agreement by not working for three years. Kejriwal said that his 18 months of work and 18 months of unpaid absence amounted to the stipulated three year period during which he could not resign and that this was an attempt to malign him due to his involvement with Team Anna, a strand of the Indian anti-corruption movement. The dispute ran for several year until, in 2011, it was resolved when he paid his way out of the Service with the help of loans from friends.

താങ്കള്‍ പ്രചരിപ്പിക്കുമ്പോലെ 20 വര്‍ഷമൊന്നും കെജ്‌രിവാള്‍ IRS ല്‍ ജോലി ചെയ്തിട്ടില്ല. രണ്ട് പ്രാവശ്യമായി ആകെ 6.5 വര്‍ഷങ്ങളേ ജോലി ചെയ്തിട്ടുള്ളു.

മാനുഷിക പരിഗണന വച്ച് ഭാര്യയും ഭര്‍ത്താവും ഒരേ രംഗത്ത് ജോലി ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും ഒരേ സ്ഥലത്തു തന്നെ ജോലി കൊടുക്കാറൊക്കെ ഉണ്ട്. പിന്നെ കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലെ വിഭാഗമാണ് IRS. അപ്പോള്‍ കേന്ദ്ര സര്‍ക്കാരിലായിരിക്കും കൂടുതല്‍ പേരും ജോലി ചെയ്യുക.


ഒരു കുറ്റവും കണ്ടുപിടിക്കാന്‍ ആകാത്തപ്പോള്‍ ഇതുപോലുള്ള അപ്രസക്ത വിഷയങ്ങളൊക്കെ ചികഞ്ഞെടുക്കുന്നത് നല്ലതാണോ എന്നാലോചിക്കുക. വളഞ്ഞ വഴിയിലൂടെ അദ്ദേഹം ​ഒരേ സ്ഥലത്തു തന്നെ നിയമനം നേടി എങ്കില്‍ അത് വിമര്‍ശിക്കപ്പെടേണ്ടതുതന്നെ. അദ്ദേഹം ​അതിനുത്തരം പറയാന്‍ ബാധ്യസ്ഥനും ആണ്.

kaalidaasan said...

>>>ഇദ്ദേഹമിപ്പോള്‍ അഴിമതി തടയുന്നതിന്റെ ഭാഗമായി ജലവകുപ്പിലെ 800 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുന്നു - അവരൊക്കെ മൂന്ന് വര്‍ഷത്തിലധികമായി ഒരേ സ്ഥലത്തു ജോലി ചെയ്യുന്നു എന്നു പറഞ്ഞിട്ട് !!! <<<

ജല വകുപ്പ് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും  കൂത്തരങ്ങാണ്. പതിറ്റാണ്ടുകളായി വെള്ളക്കരം കൊടുക്കാതെ വെള്ളം മോഷ്ടിക്കുന്ന അനേകര്‍ ഡെല്‍ഹിയില്‍ ഉണ്ട്. അവര്‍ക്കതിനുള്ള ഒത്താശ ചെയ്യുന്നത് ഈ ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് കൈക്കൂലിക്കാരായ അവരെ ഒക്കെ സ്ഥലം മാറ്റി. ഈ വകുപ്പില്‍ അടിമുതല്‍ മുടി വരെ മാറ്റം വരുത്തി. മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൈക്കൂലി മേടിച്ചതിനു സസ്പെന്‍ഡ് ചെയ്തു. അവര്‍ക്കെതിരെ കേസും എടുത്തു.

ഞാന്‍ വായിച്ച ഒരു റിപ്പോര്‍ട്ടിലും  അതിന്റെ കാരണമായി, മൂന്ന് വര്‍ഷത്തിലധികമായി ഒരേ സ്ഥലത്തു ജോലി ചെയ്യുന്നു, എന്നു പറഞ്ഞിട്ടാണെന്നു കണ്ടില്ല. താങ്കള്‍ക്കെവിടന്നാണീ അറിവു കിട്ടിയത്?

Ananth said...

>>>ഞാന്‍ വായിച്ച ഒരു റിപ്പോര്‍ട്ടിലും അതിന്റെ കാരണമായി, മൂന്ന് വര്‍ഷത്തിലധികമായി ഒരേ സ്ഥലത്തു ജോലി ചെയ്യുന്നു, എന്നു പറഞ്ഞിട്ടാണെന്നു കണ്ടില്ല. താങ്കള്‍ക്കെവിടന്നാണീ അറിവു കിട്ടിയത്?<<<

" They said the Chief Minister had issued specific directions to revamp the service delivery mechanism of Delhi Jal Board, following which the transfers have been effected.

"Transfer orders for around 800 officials were issued today to improve service delivery," officials said.

"All those officials who have worked for over three years in a particular place have been transferred to a different place," a senior DJB official said."

see the full report here

Ananth said...

>>>വ്യാജ ഏറ്റു മുട്ടലുകള്‍ തെറ്റാണെങ്കില്‍ ഇനി അതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. <<<

അതൊക്കെ തീരുമാനിക്കാനുള്ള അവകാശം blog owner എന്ന നിലയില്‍ തീര്‍ച്ചയായും താങ്കള്‍ക്ക് ഉണ്ട് ......പിന്നെ ഇത്ര നേരവും ചര്‍ച്ച ചെയ്തത് വ്യാജ ഏറ്റു മുട്ടലുകളുടെ ന്യായാന്യായങ്ങള്‍ ആയിരുന്നില്ല ....പോലീസ് നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ പേരില്‍ അതു നടന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കുറ്റ പ്പെടുത്തുന്നതു ശരിയോ തെറ്റോ എന്ന വിഷയമായിരുന്നു

ഇനി വ്യാജമല്ലാത്ത ഏറ്റുമുട്ടലുകളേയും താല്കാലിക നേട്ടത്തിനു വേണ്ടി "വ്യാജ" മാക്കി വോട്ട് ബാങ്ക് കളിക്കുന്ന കാര്യത്തില്‍ അരവിന്ദ് കേജ്രിവാലും മറ്റു പരമ്പരാഗത രാഷ്ട്രീയ ക്കാരില്‍ നിന്നും വ്യത്യസ്തനല്ല എന്നു കാണിക്കുന്നതാണ് അദ്ദേഹം മുസ്ലീങ്ങള്‍ക്കായി എഴുതിയ open letter ഇലെ ബട്ട് ലാ ഹൗസ്‌ ഏറ്റു മുട്ടലിനെ കുറിച്ചുള്ള പരാമര്‍ശം .അതിനിവിടെ പ്രസക്തി ഉണ്ടോ ?

അതുപോലെ തന്നെ ന്യൂനപക്ഷ വോട്ടു കിട്ടാനായി, തസ്ലീമ നസ്രീന്റെ തലയ്ക്കു ഇനാം പ്രഖ്യാപിച്ചു ഫത്വ ഇറക്കിയ മൌലാന യെ കണ്ടു പിന്തുണ തേടിയതും AAP യുടെ പുതിയ പിന്തുണക്കാര്‍ ചര്‍ച്ചാവിഷയമാക്കുമോ എന്തോ !

ഞാന്‍ ഏതൊരു വിഷയത്തിലേയും വ്യത്യസ്ഥ വീക്ഷണങ്ങളും ഇതുവരെ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്ത related informations മൊക്കെ അറിയാനുള്ള അവസരമാണ് ചര്‍ച്ചകള്‍ എന്നു കരുതുന്നു .....ചര്‍ച്ചകള്‍ തന്നെ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നത് ഒരളവു വരെ അസഹിഷ്ണുത ആണ് കാണിക്കുന്നതു ...ചര്‍ച്ചകള്‍ കാടു കയറുന്നതിലുള്ള വിരസതയെക്കാള്‍ തങ്ങളുടെ വീക്ഷണങ്ങളോടു പൊരുത്തപ്പെടാത്ത വാദഗതികള്‍ ഉയര്‍ന്നു വരുന്നതിലുള്ള അസഹിഷ്ണുത....

ajith said...

രാഷ്ട്രീയക്കാര്‍ ഒന്ന് മാറിച്ചിന്തിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. അതാണ് പ്രധാനകാര്യം

Ananth said...

AAP ക്ക് പിന്തുണ നല്‍കി കേജ്രിവാളിനെ ഉയര്‍ത്തി കാട്ടി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബീ ജേ പീയുടെ മുന്നെറ്റതിനു തടയിടാം എന്നു കോണ്ഗ്രസ് കണക്കു കൂട്ടുന്നു .....മഹാരാഷ്ട്രയില്‍ ഇതുപോലെ രാജ് താക്കറെ യുടെ MNS നു പിന്തുണ നല്കി ബീ ജേ പീ -ശിവ സേന സഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ചു നേട്ടമുണ്ടാക്കിയത് ദേശീയ തലത്തില്‍ ആവര്‍ത്തിക്കാം എന്നവര്‍ ആഗ്രഹിക്കുന്നു ......എന്റെ കാഴ്ചപ്പാടില്‍ ഡല്‍ഹിയില്‍ AAP കോണ്‍ഗ്രസ് പിന്തുണയോടെ അധികാരം കയ്യാളിയത് ഈ തന്ത്രം വിജയിക്കുവാനുള്ള സാധ്യതക്ക് മങ്ങലേല്പിചിരിക്കുന്നു ......ഇപ്പോഴാകട്ടെ AAP ക്കാര് കോണ്ഗ്രസ് നടത്തിയ ഹിമാലയന്‍ അഴിമതികളെ കുറിച്ചൊന്നും മിണ്ടാതെ ബീ ജേ പിയെ യും മോഡിയെയും target ചെയ്യുന്നത് അവരെ കൊണ്ഗ്രസിന്റെ b team ആയി ചിത്രീകരിക്കുന്ന ബീ ജേ പീ യുടെ പ്രചാരണത്തിന് സാധുത ഏകുന്ന വിധത്തിലും ആവുന്നു .....എന്തായാലും AAP യുടെ ആവിര്‍ഭാവം താല്ക്കാലിക മായി ബീ ജേ പീയുടെ വോട്ടുകളില്‍ കുറവു വരുത്തിയേക്കാം എങ്കിലും ദീര്‍ഘ കാല വീക്ഷണത്തില്‍ AAP ദേശീയ തലത്തില്‍ വളര്‍ച്ച പ്രാപിച്ചാല്‍ അതു കൊണ്ഗ്രസിനെയും ഇടതു പക്ഷത്തെയും ഇല്ലാതാക്കുവാനാണ്‌ സാധ്യത .....അതൊക്കെ വരാനിരിക്കുന്ന കാര്യങ്ങള്‍ .....അധികാരത്തിലെത്തിയ AAP യുടെ ഒരു അവലോകനം ....

1 തുടക്കം തന്നെ ഒരു political impropriety നടത്തി കൊണ്ടാണ് .....വെള്ളത്തിന്റെയും വൈദ്യുതിയുടെയും കാര്യത്തില്‍ തീരുമാനമെടുത്തത് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുന്‍പ് ആയിരുന്നു ......നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാത്ത ഒരു സര്ക്കാര് ഇതുപോലെയുള്ള major policy decisions കൈകൊള്ളുന്നത്‌ തീര്‍ച്ചയായും ഒരു political impropriety തന്നെയാണ്

2 ഷീലാ ദീക്ഷിതിനെതിരെ 370 പേജുള്ള കുറ്റ പത്രം ഇറക്കുകയും പോലീസില്‍ പരാതി നല്കുകയും ഇനി അന്വേഷണമല്ല നടപടിയാണ് വേണ്ടത് ഞാന്‍ തെളിവെല്ലാം പരസ്യമാക്കിയിരിക്കുന്നു എന്നു tweet ചെയ്യുകയും ചെയ്ത കേജ്രിവാള്‍ നിയമസഭയില്‍ ഹര്ഷവര്ധനോടു താങ്കളുടെ പക്കല്‍ ഷീലാജിക്കെതിരെ തെളിവു വല്ലതുമുണ്ടോ എന്നു ചോദിച്ചതോടെ അവസരവാദ രാഷ്ട്രീയം AAP ക്കും അന്യമല്ല എന്നു വ്യക്തമായി

3 നിയമ മന്ത്രി സോമനാഥ് ഭാരതി എല്ലാ ജഡ്ജി മാരും സെക്രടറി യെറ്റിലെ യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു judiciary യുടെ മേലുള്ള executive ന്റെ കടന്നു കയറ്റമാവും എന്നു ചൂണ്ടി കാണിച്ച law secretary യെ അഴിമതിക്കാരനായി ചിത്രീകരിക്കുകയും ശകാരിക്കുകയും ചെയ്തു

4 ഗതാഗത മന്ത്രിയുടെ ഉത്തരവു പ്രകാരം ഓട്ടോ ക്കാരെ check ചെയ്യാനുളള അധികാരം പോലീസിനല്ല transport dept നാണ് അവര്ക്ക് ആവശ്യത്തിനു സ്റ്റാഫ്‌ ഇല്ലാത്തതു കൊണ്ടു AAP volunteers ആവും അതൊക്കെ ചെയ്യുക

5 വിദ്യാഭ്യാസ മന്ത്രി പറയുന്നു ഇനി മുതല് സ്കൂളുകലുടെ പ്രവര്‍ത്തനം അഴിമതി രഹിതമാണെന്ന് ഉറപ്പുവരുത്തുവാന്‍ AAP volunteers നെ നിയോഗിക്കും എന്നു

6 ആശുപതികളില്‍ ഡോക്ടര്‍ മാരുടെയും നേഴ്സു മരുടെയുമൊക്കെ പ്രവര്‍ത്തനം നിരീക്ഷിക്കാനും AAP volunteers ഉണ്ടാവും

7 മന്ത്രി രാഖി ബിര്‍ള സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയും AAP volunteer മാരുടെ commando squad രൂപീകരിക്കുവാന്‍ പോകുന്നു ( അവരാണ് ഏതോ കൊച്ചുകുട്ടി പന്തെറിഞ്ഞു കാറിന്റെ ചില്ലു പൊട്ടിയത് വലിയ ആക്രമണ മാക്കിയത് )

ഡല്‍ ഹിയിലുള്ള ഒരാള് എഴുതിയത് പണ്ടു അടിയന്തിരാവസ്ഥ കാലത്ത് യൂത്ത് കൊണ്ഗ്രസുകാര്‍ ഇതുപോലെ vigilante squad കള് രൂപീകരിച്ചു എല്ലാ മേഖലയിലും ഒരു തരം mobocracy നടപ്പാക്കിയത് പോലെയുണ്ട് ഇപ്പോഴത്തെ അവസ്ഥ എന്നാണു.... ഏതൊരു ഗുണ്ടാ സംഘത്തിനും AAP യുടെ തൊപ്പി ഇട്ടുകൊണ്ട്‌ എന്തുവേണമെന്കിലും ചെയ്യാം എന്ന നിലയിലാണ്

പിന്നെ നേതാക്കന്മാര് ഓരോന്ന് പറഞ്ഞു ഓരോ ദിവസവും പുലിവാല്‌ പിടിക്കുന്നു .....കുമാര്‍ വിശ്വാസ് മുസ്ലീങ്ങളെ അപമാനിച്ചതിനു മാപ്പു പറയുന്നു ...പ്രശാന്ത് ഭുഷണ്‍ കശ്മീരിലെ പട്ടാളത്തെ ജനഹിത പരിശോധനക്ക് വിധേയമാക്കി നിയോഗിക്കണമെന്ന് പറയുന്നു ( എല്ലാ കാര്യത്തിനും ജനഹിത പരിശോധന AAP യുടെ പ്രഖ്യാപിത നയമാണെങ്കിലും അതു കുഴപ്പമായെന്നു കണ്ടപ്പോള്‍ ഉടന്‍ plate മറിച്ചു )....ഇപ്പോള് യോഗേന്ദ്ര യാദവ് സംവരണം വര്‍ദ്ധിപ്പിക്കും എന്നു പറഞ്ഞിരിക്കുന്നു ....ഇപ്പോള്‍ പുതിയ trend ന്റെ ഭാഗമായി AAP യില്‍ ചേരാന്‍ വരുന്ന corporate big shots ഇത്തരം സംവരണവും സബ്സിഡി കളുമൊക്കെ എങ്ങിനെ ന്യായീകരിക്കുമോ

എന്തായാലും ഇതുവരെയുള്ള പ്രവര്‍ത്തനം വച്ചു നോക്കിയാല്‍ കേജ്രിവാള്‍ സാഹചര്യങ്ങളനുസരിച്ച് നീങ്ങുന്നതില്‍ അതിയായ സാമര്‍ത്ഥ്യം കാണിക്കുന്നു ....പക്ഷേ കൂടെയുള്ളത് ഒരു വാനര സംഘം പോലെ അപക്വവും ചഞ്ചലവും ആണെന്നുള്ളതാണ് അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി

Baiju Elikkattoor said...

:)

kaalidaasan said...

>>>>>"All those officials who have worked for over three years in a particular place have been transferred to a different place," a senior DJB official said."<<<

ഡെല്‍ഹി ജല വകുപ്പ് ആകെ ഉടച്ചു വാര്‍ക്കുകയാണ്, കെജ്‌രിവാള്‍ ചെയ്തത്. 800 ജോലിക്കാരെ മാറ്റി നിയമിച്ചു. അതിനൊരു മാനദണ്ഡമായി എടുത്തത് മൂന്നു വര്‍ഷത്തിലധികം ഒരേ സ്ഥലത്തു ജോലി ചെയ്തവരെ മാറ്റുക എന്നതും. അതില്‍ കുറഞ്ഞ കാലം ജോലി ചെയ്തവരെ തുടരാന്‍ അനുവദിക്കുക എന്നവര്‍ തീരുമാനിച്ചു. ഇവരെ ഡെല്‍ഹിക്കു പുറത്തേക്കൊന്നും മാറ്റിയില്ല. ഒരു ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്കാണു മാറ്റിയതും.അത് ഏതെങ്കിലും നിയമം അനുശാസിക്കുന്നതുകൊണ്ടുമല്ല.

താങ്കള്‍ കെജ്‌രിവാളിനെതിരെ ആരോപണമുന്നയിച്ചത് അദ്ദേഹം ​20 വര്‍ഷം തുടര്‍ച്ചയായി ഡെല്‍ഹിയില്‍ ജോലി ചെയ്തു എന്നാണ്. അത് നിയമ വിരുദ്ധമായ എന്തോ ആണെന്ന തരത്തിലാണു താങ്കള്‍ അവതരിപ്പിച്ചത്. അതില്‍ ഞാന്‍ ഒരു അസ്വാഭാവികതയും കണ്ടില്ല. കാരണം ഒരേ ഓഫീസില്‍ തന്നെ അദ്ദേഹം ​തുടര്‍ച്ചയായി ജോലി ചെയ്തിട്ടില്ല.ല്‍  ജോലി ചെയ്തു എന്നേ ഉള്ളു.ഒരേ ഓഫീസില്‍ തന്നെ തുടര്‍ച്ചയായി ഒരു ഉദ്യോഗസ്ഥന്‍ ജോലി ചെയ്യുമ്പോള്‍ അഴിമതി ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. അതിന്റെ അര്‍ത്ഥം ഒരേ ഒഫിസില്‍ മൂന്നു വര്‍ഷത്തിലധികം  ജോലി ചെയ്യുന്നവരൊക്കെ അഴിമതിക്കാരാണെന്ന അര്‍ത്ഥവുമില്ല.

കെജ്‌രിവാള്‍ എന്തോ വലിയ തെറ്റു ചെയ്തു എന്ന തരത്തിലാണു താങ്കള്‍ ഇതൊക്കെ പറയുന്നത്. പൊതു സമൂഹം ഇതൊക്കെ ചര്‍ച്ച ചെയ്യട്ടെ. എന്താണു കെജ്‌രിവാള്‍ ചെയ്തതെന്ന് അവരും അറിയട്ടെ. എനിക്കതില്‍ യാതൊരു എതിര്‍പ്പുമില്ല.

kaalidaasan said...

>>>>>പിന്നെ ഇത്ര നേരവും ചര്‍ച്ച ചെയ്തത് വ്യാജ ഏറ്റു മുട്ടലുകളുടെ ന്യായാന്യായങ്ങള്‍ ആയിരുന്നില്ല ....പോലീസ് നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ പേരില്‍ അതു നടന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കുറ്റ പ്പെടുത്തുന്നതു ശരിയോ തെറ്റോ എന്ന വിഷയമായിരുന്നു <<<

ഞാന്‍ ചര്‍ച്ച ചെയ്തത് വ്യാജ ഏറ്റു മുട്ടലുകളുടെ ന്യായാന്യായങ്ങള്‍ മാത്രമായിരുന്നു. അത് അന്യായമാണെന്നു തന്നെയാണെന്റെ ഉറച്ച അഭിപ്രായം.

പോലീസ് ഏതെങ്കിലും ഏറ്റുമുട്ടല്‍ നടത്തി ആരെയെങ്കിലും വധിച്ചാല്‍ മുഖ്യമന്ത്രിയ കുറ്റപ്പെടുത്താനാകില്ല. പക്ഷെ മോദിയെ വധിക്കാന്‍  വന്നു എന്നും പറഞ്ഞ് ആരെയെങ്കിലും കൊലപ്പെടുത്തിയാല്‍ അതില്‍ മോദി ഒരു കക്ഷിയാകും. ഹൈദെരബാദില്‍ നിന്നും മുംബൈയില്‍ നിന്നും ആളുകളെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയിട്ട് അത് തന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പ്രചരണത്തിനുപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും മോദി അതിലെ കക്ഷി ആകുന്നു. ഇനി വാദത്തിനു വേണ്ടി മോദി ഇതറിഞ്ഞിരുന്നില്ല എന്നു കരുതിയാലും, ഇതേക്കുറിച്ച് ആരോപണമുണ്ടായപ്പോള്‍ മോദി ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചിരുന്നു എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അതൊക്കെ തന്നെ വധിക്കാന്‍ വന്നവരയിരുന്നു എന്ന് പ്രചരിപ്പിക്കുകയാണീ കപട്യം ചെയ്തത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മുട്ടാത്ത വതിലുകളില്ല. അവസാനം സുപ്രീം കോടതിയാണവരുടെ കരച്ചില്‍ കേട്ടത്. മോദിയെന്താ ബധിരനും മൂകനുമാണോ? ഇന്നു വരെ ഈ സംഭവങ്ങള്‍ തെറ്റായി പോയി എന്നു തോന്നാത്ത മോദിയെ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല.

താങ്കള്‍ മോദിയെ എത്രയധികം ന്യായീകരിക്കാന്‍ ശ്രമിച്ചാലും എന്റെ ഈ അഭിപ്രായത്തിനു മാറ്റമുണ്ടാകില്ല.

kaalidaasan said...

>>>>>ഇനി വ്യാജമല്ലാത്ത ഏറ്റുമുട്ടലുകളേയും താല്കാലിക നേട്ടത്തിനു വേണ്ടി "വ്യാജ" മാക്കി വോട്ട് ബാങ്ക് കളിക്കുന്ന കാര്യത്തില്‍ അരവിന്ദ് കേജ്രിവാലും മറ്റു പരമ്പരാഗത രാഷ്ട്രീയ ക്കാരില്‍ നിന്നും വ്യത്യസ്തനല്ല എന്നു കാണിക്കുന്നതാണ് അദ്ദേഹം മുസ്ലീങ്ങള്‍ക്കായി എഴുതിയ open letter ഇലെ ബട്ട് ലാ ഹൗസ്‌ ഏറ്റു മുട്ടലിനെ കുറിച്ചുള്ള പരാമര്‍ശം .അതിനിവിടെ പ്രസക്തി ഉണ്ടോ ? <<<

പ്രസക്തി ഉണ്ട്. എന്താണെഴുതിയതെന്ന് പൂര്‍ണ്ണമായി മനസിലാക്കുമ്പോഴേ ആ പ്രസക്തിക്കു പോലും പ്രസക്തിയുള്ളു.

ഒരാള്‍ പറയുന്ന ഒരു വാക്ക് അടര്‍ത്തി എടുത്ത് താങ്കള്‍ പല വളച്ചൊടിക്കലും നടത്തുന്നുണ്ട്. കെജ്‌രിവാള്‍ തന്നെ താന്‍ എന്താണു പറഞ്ഞതെന്ന് വിശദീകരിച്ചു. പക്ഷെ താങ്കളത് ഉള്‍ക്കൊന്നില്ല. അതുകൊണ്ട് എന്തു വേണമെങ്കിലും വിശ്വസിച്ചോളൂ.

വ്യാജമല്ലാത്ത ഏറ്റുമുട്ടലുകളേയും താല്കാലിക നേട്ടത്തിനു വേണ്ടി "വ്യാജ" മാക്കി വോട്ട് ബാങ്ക് കളിക്കുന്നു എന്നാരോപിച്ചോളൂ. വോട്ട് ബാങ്കെന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നു മനസിലാക്കാന്‍ കഴിവുള്ളവര്‍ തന്നെയാണ്, പൊതു ജനം. ഇതു പോലെ തികച്ചും അപ്രസക്തമായ ചിലത് കുത്തിപ്പൊക്കി കെജ്‌രിവാള്‍ പരമ്പരാഗത രാഷ്ട്രീയക്കാരില്‍ നിന്നും  വ്യത്യസ്തനല്ല എന്ന് താങ്കളൊക്കെ പ്രചരിപ്പിക്കുക. ജനങ്ങള്‍ വിശ്വസിക്കുന്നെങ്കില്‍ വിശ്വസിക്കട്ടെ.

കെജ്‌രിവാള്‍ പരമ്പരാഗത രാഷ്ട്രീയ ക്കാരില്‍ നിന്നും വ്യത്യസ്തനാണെന്ന സത്യം ഇന്ന് ലോകം മുഴുവനും അറിയാം. എന്തുകൊണ്ട് അദ്ദേഹം വ്യത്യസ്തനാകുന്നു എന്നതിന്റെ കാരണങ്ങള്‍ ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്. അത് മാന്സില്ലകേണ്ടവര്‍ക്ക് മനസിലായിട്ടുമുണ്ട്. അങ്ങനെ അല്ലെന്ന് താങ്കള്‍ക്ക് പറ്റുമെങ്കില്‍ സ്ഥാപിക്കാം. എനിക്കതില്‍ യാതൊരു വിരോധവുമില്ല. താങ്കള്‍ അങ്ങനെ എഴുതി എന്നു കരുതി ആരും താങ്കളെ തട്ടിക്കൊണ്ടു പോയി വധിക്കയൊന്നുമില്ല. കെജ്‌രിവാള്‍ ഒരിക്കലും ചെയ്യില്ല. അദ്ദേഹത്തിന്റെ ജീവന്‍ മോദിയുടേതു പോലെ അമൂല്യമൊന്നുമല്ല. മറ്റേതൊരു ഇന്‍ഡ്യക്കരന്റെ ജീവനുള്ള വിലയേ അദ്ദേഹത്തിന്റെ ജീവനുമുള്ളു. അതുകൊണ്ട് തന്നെ വധിക്കാന്‍ മറ്റുള്ളവര്‍ നടക്കുന്നു എന്ന മനോവിഭ്രാന്തിയും അദ്ദേഹത്തിനില്ല.

ഡെല്‍ഹി തെരഞ്ഞെടുപ്പിനു മുന്നെ സോഷ്യല്‍ മീഡിയയിലും മാദ്ധ്യമങ്ങളിലും മോദി മാത്രമായിരുന്നു നിറഞ്ഞു നിന്നിരുനത്. ഇന്നിപ്പോള്‍ കെജ്‌രിവളാണ്. ആ സത്യം ഉള്‍ക്കൊള്ളാന്‍ താങ്കള്‍ക്കാകുന്നില്ല.

kaalidaasan said...

>>>>>അതുപോലെ തന്നെ ന്യൂനപക്ഷ വോട്ടു കിട്ടാനായി, തസ്ലീമ നസ്രീന്റെ തലയ്ക്കു ഇനാം പ്രഖ്യാപിച്ചു ഫത്വ ഇറക്കിയ മൌലാന യെ കണ്ടു പിന്തുണ തേടിയതും AAP യുടെ പുതിയ പിന്തുണക്കാര്‍ ചര്‍ച്ചാവിഷയമാക്കുമോ എന്തോ !<<<

പിന്തുണക്കരാണോ ഈ വക കാര്യങ്ങള്‍ ചര്‍ച്ച ആക്കേണ്ടത്? മോദി നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ ചര്‍ച്ച ആക്കുന്നത് താങ്കളേപ്പോളുള്ളവരല്ലല്ലോ. എതിരാളികളല്ലേ? താങ്കള്‍ തന്നെ ചര്‍ച്ച ആക്കുക. അതില്‍ കെജ്‌രിവാള്‍ ചെയ്ത തെറ്റെന്താണെന്നു പൊതു ജനത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുക. അപ്പോഴല്ലെ ജനം മനസിലാക്കൂ.

kaalidaasan said...

>>>>>.ചര്‍ച്ചകള്‍ തന്നെ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നത് ഒരളവു വരെ അസഹിഷ്ണുത ആണ് കാണിക്കുന്നതു ...<<<

ഒരു ചര്‍ച്ചയും ഒഴിവാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. മോദി നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ ശരിയായിരുന്നു എന്നു സ്ഥാപിക്കാനാണു താങ്കള്‍  കഴിഞ്ഞ പോസ്റ്റിലെ പകുതിയോളം ഭാഗത്ത് ശ്രമിച്ചത്. അത് തെറ്റായിരുന്നു എന്നു സമ്മതിച്ചു കഴിഞ്ഞപ്പോള്‍ അതേക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യണോ എന്നേ ഞാന്‍ ചോദിച്ചുള്ളു. ഏത് വിഷയത്തേക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ എനിക്കിഷ്ടമാണ്. അതുകൊണ്ടാണ്, പോസ്റ്റിലെ വിഷയുമായി ബന്ധമില്ലാത്ത പരാമര്‍ശം ഉണ്ടായാല്‍ പോലും ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നതും. ഇവിടെ അഭിപ്രായമമെഴുതിയ ഒരു വായനക്കാരന്‍ വച്ച ഒരു നിര്‍ദ്ദേശമായിരുന്നു, അതുപോലുള്ള കാര്യങ്ങളേക്കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കികൂടേ എന്നത്.

ഇത് ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തിയേക്കുറിച്ചുള്ള പോസ്റ്റാണ്. അവിടെ അതു ചര്‍ച്ച ചെയ്യുന്നതല്ലേ ഉചിതം. ആം അദ്മി പാര്‍ട്ടിയേക്കുറിച്ചും കെജ്‌രിവാളിനേക്കുറിച്ചുമുള്ള താങ്കളുടെ എല്ലാ ആക്ഷേപങ്ങളും  ഉന്നയിക്കുക. നമുക്ക് ചര്‍ച്ച ചെയ്യാം. മോദിയേക്കുറിച്ചുള്ളത് ആദ്യ പോസ്റ്റില്‍ ആകാം.

kaalidaasan said...

അജിത്,

അതെ രാഷ്ട്രീയക്കാര്‍ മാറിചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആം അദ്മി പാര്‍ട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ ഈ മാറി ചിന്തിക്കല്‍  ഉണ്ടാകുമായിരുന്നില്ല. അത് മാത്രമല്ല ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍  ചര്‍ച്ചയും പ്രചരണ അജണ്ടയുമാകുന്നു. അതാണ്, രാഷ്ട്രീയത്തില്‍ അരോഗ്യകരം.

അനന്തൊക്കെ എത്ര നിസാരവത്കരിക്കാന്‍  ശ്രമിച്ചാലും കെജ്‌രിവാള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പുതിയ പ്രതിഭാസമാണ്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന മാറ്റം നിശ്ചയമായും രാഹുല്‍ ഗാന്ധിക്കും  മോദിക്കും ഉറക്കമില്ലത്ത രാത്രികള്‍ സമ്മാനിക്കും. ഇന്‍ഡ്യയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അദ്ദേഹം ​മാറ്റി എഴുതി കഴിഞ്ഞു. അതുകൊണ്ടാണ്, പല രാഷ്ട്രീയ പാര്‍ട്ടികളും ആം ആദ്മിയെ ഗൌരവമായി എടുത്തിരിക്കുന്നതും. ഈ നീണ്ട നിരയിലെ അവസാന ആള്‍  രാജ് താക്കറെ ആണ്.

കെജ്‌രിവാളിന്റെ സുതാര്യ പ്രവര്‍ത്തനത്തിനു ജനങ്ങളുടെ പിന്തുണ ഉണ്ടെന്നതിന്റെ തെളിവാണ്, ഇന്നു വരെ ആരും കെട്ടിട്ടില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതും  തെരഞ്ഞെടുക്കപ്പെട്ടതും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസില്‍ നിന്നും കെട്ടിയിറക്കി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികളല്ല, ജനങ്ങള്‍ തീരുമാനിക്കുന്ന സ്ഥനാര്‍ത്ഥികളാണ്, അവരുടെ പ്രതിനിധി ആകേണ്ടതെന്നത് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസമാണ്. അധികാരത്തിലേറിയ ഉടനെ തന്നെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍  നടപ്പിലാക്കുന്നതും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പുതിയ സംഭവമാണ്. സാധാരണ ഏത് പാര്‍ട്ടി അധികാരത്തില്‍ കയാറിയാലും ശത്രുക്കളെ ഒതുക്കാന്‍ വേണ്ടി ചില അന്വേഷണങ്ങളാണ്, ആദ്യം  പ്രഖ്യാപിക്കാറുള്ളത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളൊക്കെ അടുത്ത തെരഞ്ഞെടുപ്പിനു തൊട്ടു മുന്നെ ചടങ്ങിനു വേണ്ടി പ്രഖ്യാപിക്കലായിരുന്നു ഇതു വരെ നടന്നിരുന്നത്. ബാധ്യതകള്‍ അടുത്ത സര്‍ക്കാരിന്റെ തലയില്‍ ഇരിക്കട്ടെ എന്ന തന്ത്രമാണതിന്റെ പിന്നില്‍. പക്ഷെ ആം ആദ്മി പ്രഖ്യാപിച്ചതിന്റെ ബാധ്യതകളൊക്കെ അവര്‍ സ്വയം ഏറ്റെടുക്കുന്നു.

മോദി വ്യക്തമായ മുന്‍തൂക്കം നേടി, കോണ്‍ഗ്രസ് നേതാക്കളെ ചീത്ത പറഞ്ഞ് യുവജനങ്ങളുടെ പിന്തുണ നേടി മുന്നേറുന്ന സമയത്താണ്, ഡെല്‍ഹി വിധി വന്നത്. ഇപ്പോള്‍  ആം ആദ്മി പാര്‍ട്ടി യുവ ജനങ്ങളുടെ ഇടയില്‍ ഹരമായി മാറിയിരിക്കുന്നു. മോദിക്കും  തന്റെ പ്രവര്‍ത്തന ശൈലി മാറ്റേണ്ടി വരും. നെഹ്രു ഗാന്ധി കുടുംബത്തെ ചീത്ത പറയലും, ഹിന്ദുത്വയും, പെരുപ്പിച്ചു കാണിക്കുന്ന ഗുജറാത്ത് മോഡലുമൊനും  ഇനി അത്ര എളുപ്പത്തില്‍ ചെലവാകില്ല. സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് ഇറങ്ങി വരേണ്ടി വരും. വിലക്കയറ്റവും അഴിമതിയുമാണ്, ഇന്നത്തെ പ്രധാന വിഷയങ്ങള്‍. അത് തടയാന്‍ മോദിയുടെ നയമെന്തെന്ന് ജനതയോട് പറയേണ്ടി വരും. എണ്ണ വില പകുതി ആക്കി കുറയ്ക്കുമെന്നാണ്, കെജ്‌രിവാളിന്റെ വാഗ്ദാനം. മോദിക്കീ വിഷയത്തില്‍ ഇതു വരെ ഒന്നുമില്ല. കെജ്‌രിവാള്‍ ഡെല്‍ഹിയില്‍ നടപ്പില്‍ വരുത്തുന്ന നയങ്ങള്‍ മോദിക്ക് ഗുജറാത്തില്‍ നടപ്പിലാക്കി കാണിക്കേണ്ടി വരും. ആം ആദ്മി പാര്‍ട്ടിയുടെ എം എല്‍ മാര്‍ നിലവിലുള്ള ശമ്പളത്തിന്റെ പകുതിയെ വാങ്ങൂ. ഓരോ വര്‍ഷവും സ്വന്തം ശമ്പളം കൂട്ടി വാങ്ങുന്ന എം എല്‍ എ മാരില്‍ നിന്നും ഇവര്‍ വ്യത്യസ്ഥരാകുനത് അങ്ങനെയാണ്. മോദിയൊക്കെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയുടെ പകരക്കാരന്‍ മാത്രമാണ്. വേണ്ടത് മാറ്റമാണ്.

അനന്തൊക്കെ കരുതുമ്പോലെ പെട്ടെന്നൊരു ദിവസം  കെജ്‌രിവാള്‍ വന്ന് ചില ഗിമിക്കുകളൊക്കെ കാണിച്ച് ജന പിന്തുണ നേടിയതല്ല. 2006 IRS ല്‍  നിന്നും രാജി വച്ചപ്പോള്‍ മുതല്‍ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. ഡെല്‍ഹിക്കാര്‍ക്ക് 7 വര്‍ഷങ്ങളായി കെജ്‌രിവാളിനെ അറിയാം. ജന സേവന പ്രവര്‍ത്തികളുടെ അംഗീകരാമായിട്ടാണദ്ദേഹത്തിനു മഗ്സസെ അവാര്‍ഡ് ലഭിച്ചതും.

kaalidaasan said...

>>>>AAP ക്ക് പിന്തുണ നല്‍കി കേജ്രിവാളിനെ ഉയര്‍ത്തി കാട്ടി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബീ ജേ പീയുടെ മുന്നെറ്റതിനു തടയിടാം എന്നു കോണ്ഗ്രസ് കണക്കു കൂട്ടുന്നു <<<

ചിരി വരുന്ന അഭിപ്രായമാണിത്. ഇതെങ്ങനെ സാധിക്കും? ബി ജെ പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ മറിഞ്ഞു പോയാലല്ലേ ബി ജെ പിയുടെ മുന്നേറ്റത്തിനു തടയിടാന്‍ ആകൂ. ബി ജെ പിക്ക് വോട്ടു നഷ്ടപ്പെടുന്നു എങ്കില്‍ അത് ബി ജെ പിയുടെ പിടിപ്പുകേടല്ലേ?

മറ്റൊരാളെ ഉയര്‍ത്തി കാട്ടി സ്വന്തം പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടാന്‍ സുബോധമുള്ള ആരും ശ്രമിക്കില്ല. ഡെല്‍ഹിയില്‍ ഒരു ഉപതെരഞ്ഞെടുപ്പു വന്നാല്‍ ആം ആദ്മി പാര്‍ട്ടി സ്വന്തം നിലയില്‍ ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസിനെ ആരും പഠിപ്പിക്കേണ്ടതുമില്ല. അപ്പോള്‍ ഏറ്റവും പ്രായോഗിക വഴി ആം ആദ്മിയെ പിന്തുണക്കുകയാണെന്നവര്‍ കരുതി. 8 എം എല്‍ എ മാര്‍ സ്ഥാനം പൊകുമെന്ന് പേടിച്ച് ആം അദ്മിയെ പിന്തുണക്കാന്‍ സമ്മര്‍ദ്ദവും ചെലുത്തി. ബി ജെ പി പോലും ഭയന്നു പോയി. അതുകൊണ്ടാണവര്‍ ചാടിക്കയറി ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാം എന്നു പറഞ്ഞത്. അതും കെജ്‌രിവാളിനെ ഉയര്‍ത്തിക്കാട്ടലല്ലേ?

കെജ്‌രിവാളിനെ കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടുന്നു എന്നതൊക്കെ താങ്കളുടെ തോന്നലാണ്. ബി ജെ പിക്കു വഴി എളുപ്പമല്ല എന്ന തിരിച്ചറിവില്‍ നിന്നുള്ള നിരാശയാണീ ആരോപണത്തിന്റെ പിന്നിലുള്ളതും. താങ്കളേപ്പോളെ തന്നെ കെജ്‌രിവാളിനെ അധിക്ഷേപിക്കാനാണ്, കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. ബി ജെ പിക്ക് ദിശബോധം പോലും നഷ്ടപ്പെട്ടു. ബി ജെ ആണു,. ആദ്യം ആം ആദ്മി പാര്‍ട്ടിക്കു പിന്തുണ പ്രഖ്യാപിച്ചത്. എന്നിട്ട് ഇപ്പോള്‍ കോണ്‍ഗ്രസും ആം ആദ്മിയും സഖ്യത്തിലാണെന്ന തമാശ പറയുന്നു.

kaalidaasan said...

>>>>.മഹാരാഷ്ട്രയില്‍ ഇതുപോലെ രാജ് താക്കറെ യുടെ MNS നു പിന്തുണ നല്കി ബീ ജേ പീ -ശിവ സേന സഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ചു നേട്ടമുണ്ടാക്കിയത് ദേശീയ തലത്തില്‍ ആവര്‍ത്തിക്കാം എന്നവര്‍ ആഗ്രഹിക്കുന്നു ......<<<

തമാശ ഇങ്ങനേയും പറയാം അല്ലേ. പക്ഷെ ഇത് കേട്ട് ആരും ചിരിക്കില്ല എന്നു മാത്രം. ശിവ സേന പിളര്‍ന്നുണ്ടായതാണ്,MNS . രാജ് താക്കറെ ശിവ സേന വോട്ടുകള്‍ ഭിന്നിപ്പിച്ചെങ്കില്‍ അതെങ്ങനെ കോണ്‍ഗ്രസിന്റെ പണിയാകുന്നു? രാജ് തക്കറെയേ ബാല്‍ താക്കറേക്ക് ഉള്‍ക്കൊള്ളാന്‍  ആകാത്തതു കോണ്‍ഗ്രസിന്റെ തലയില്‍ വച്ച് കൊടുക്കുന്ന അഭ്യാസത്തിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.

ശിവ സേന ഭിന്നിച്ചുണ്ടായ പാര്‍ട്ടിയാണ് MNS. ഭിന്നിക്കുമ്പോള്‍ വോട്ടുകളും ഭിന്നിക്കുമെന്നത് ഏത് സാധാരണക്കാരനും അറിയാവുന്ന സത്യമാണ്.ഒരു പാര്‍ട്ടി ഭിന്നിക്കുമ്പോള്‍ എതിര്‍  പാര്‍ട്ടി അതിലൊരു ഭാഗത്തെ tactical ആയി പിന്തുണച്ച് നേട്ടമുണ്ടാക്കലൊക്കെ സാധാരണയാണ്. താങ്കളീ പറയുന്ന ഉപമ ശരിയാകണമെങ്കില്‍, ആം ആദ്മി ബി ജെ പി പിളര്‍ന്നുണ്ടായ പാര്‍ട്ടി ആയിരിക്കണം.

ബംഗാളിലെ കോണ്‍ഗ്രസ് പിളര്‍ന്ന് തൃണമൂല്‍  ഉണ്ടായപ്പോള്‍ ബി ജെ പി തൃണമൂലിനെ പിന്തുണച്ചു. MNS ന്റെ കാര്യത്തിലുമതേ ഉണ്ടായുള്ളു.

Ananth said...

>>>മോദി നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ ശരിയായിരുന്നു എന്നു സ്ഥാപിക്കാനാണു താങ്കള്‍ കഴിഞ്ഞ പോസ്റ്റിലെ പകുതിയോളം ഭാഗത്ത് ശ്രമിച്ചത്. അത് തെറ്റായിരുന്നു എന്നു സമ്മതിച്ചു കഴിഞ്ഞപ്പോള്‍ അതേക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യണോ എന്നേ ഞാന്‍ ചോദിച്ചുള്ളു. <<<<

ഞാന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞ ഒരു കാര്യം ഈ പോസ്റ്റില്‍ തന്നെ അപൂര്‍ണമായി quote ചെയ്തതു കൊണ്ടാണ് ആ വിഷയം പരാമര്‍ശിക്കേണ്ടി വന്നത് ....അതിനു ശേഷവും താങ്കള്

മോദി അത് ചെയ്താലും ലക്ഷ്മണ അത് ചെയ്താലും നിയമത്തിന്റെ മുന്നില്‍ തെറ്റുകാരാണ്. അതുകൊണ്ടാണ്. ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത്.

എന്നും മറ്റുമുള്ള അബദ്ധങ്ങള്‍ പറഞ്ഞതിനു

നക്സല്‍ വര്‍ഗീസ്‌ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലായിരുന്നു എന്നതിനാല്‍ അതിലുള്‍പ്പെട്ട പോലീസുദ്യോഗസ്ഥാനായ ലക്ഷ്മണ കുറ്റക്കാരനായി അല്ലാതെ അതു നടന്ന സമയത്തു മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോന്‍ കുറ്റക്കാരനാണെന്ന് ആരും പറയുന്നില്ല .....അതുപോലെ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥര്‍ കുറ്റക്കാരായി എന്നല്ലാതെ അതു നടന്ന സമയത്തു മുഖ്യമന്ത്രി ആയിരുന്ന ആള്‍ കുറ്റക്കാരനാണെന്ന് ആരും പറയില്ല

എന്ന മറുപടി പറഞ്ഞത് അല്ലാതെ താങ്കള് പറയുന്നതു പോലെ "മോദി നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ ശരിയായിരുന്നു എന്നു സ്ഥാപിക്കാ"നൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല


പിന്നെ ചര്‍ച്ചകള്‍ ഒഴിവാക്കി സമാന മനസ്കരുടെ കുശലം പറച്ചിലുകള്‍ക്കാണ് വായനക്കാരുടെ താല്‍പര്യം എന്നാണെങ്കില്‍ അങ്ങനെ ആവട്ടെ !!

kaalidaasan said...

>>>>എന്റെ കാഴ്ചപ്പാടില്‍ ഡല്‍ഹിയില്‍ AAP കോണ്‍ഗ്രസ് പിന്തുണയോടെ അധികാരം കയ്യാളിയത് ഈ തന്ത്രം വിജയിക്കുവാനുള്ള സാധ്യതക്ക് മങ്ങലേല്പിചിരിക്കുന്നു <<<

ആം ആദ്മി പാര്‍ട്ടിയെ താങ്കള്‍ക്കിതു വരെ മനസിലായിട്ടില്ല. മറ്റ് പാര്‍ട്ടികളെ ആശ്രയിച്ച് നില്‍ക്കുന്ന ഒരു പാര്‍ട്ടി അല്ല അവര്‍. വ്യക്തമായ നയപരിപാടികളോടെ ജനങ്ങളുടെ മുന്നിലേക്കിറങ്ങി നില്‍ക്കുന്ന പാര്‍ട്ടിയാണ്. അവരെ പിന്തുണക്കുന്നവരൊക്കെ ഇതില്‍ ആഷ്ടരായിട്ടാണവരുടെ കൂടെ കൂടിയതും. കോണ്‍ഗ്രസിന്റെയോ ബി ജെ പിയുടേയോ തന്ത്രത്തിന്റെ ഗുണഭോക്താവാകേണ്ട ഗതികേടും അവര്‍ക്കില്ല.

ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ രാജാക്കന്‍മരേപ്പോലെ പെരുമാറിയപ്പോള്‍, ജങ്ങളിലൊരാളായി ജീവിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതക്കള്‍ പറഞ്ഞു. മാസം 500 രൂപ വരുമാനമുണ്ടെങ്കില്‍ ഡെല്‍ഹിയില്‍ ഒരു കുടുംബത്തിനു സുഭിക്ഷമായി ജീവിക്കാം എന്നു പറഞ്ഞ ഷീല ദീക്ഷിത് പക്ഷെ തന്റെ ഭാരിച്ച ശമ്പളം 500 രൂപയക്കി കുറച്ചില്ല. 500 രൂപ കൊണ്ട് ജീവിച്ച് കാണിച്ചില്ല. പക്ഷെ ആം ആദ്മി പാര്‍ട്ടി എം എല്‍ എ മാര്‍ തങ്ങളുടെ പകുതി ശമ്പളം വേണ്ടെന്നു വച്ചു. അതുകൊണ്ട് ജീവിക്കാം എന്നവര്‍ കാണിച്ചു കൊടുക്കുന്നു. ഇതുപോലുള്ള നയപരിപാടികള്‍ കൊണ്ടാണ്, ജനങ്ങള്‍  അവരെ പിന്തുണക്കുന്നതും. അല്ലാതെ താങ്കള്‍ കരുതുമ്പോലെ കോണ്‍ഗ്രസ് കെജ്‌രിവാളിലെ ഉയര്‍ത്തികാട്ടുന്നതുകൊണ്ടല്ല.

മറ്റ് പര്‍ട്ടികള്‍ക്ക്, ബി ജെ പി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്തിരുന്നവരാണിപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നത്. അതൊന്നും നിഷേധ വോട്ടുകളുമല്ല. ആം ആദ്മി പാര്‍ട്ടിയുടെ നയപരിപടിക്കു വേണ്ടി വോട്ടു ചെയ്തവരാണവര്‍. കോണ്‍ഗ്രസ് ഭരണത്തിനെതിരെ ഉള്ള നിഷേധ വോട്ടുകളൊക്കെ കീശയിലാക്കാം എന്ന് സ്വപ്നം കണ്ടിരുന ബി ജി പിക്ക് നിരാശയുണ്ടാകും. ഇപ്പോള്‍ അം ആദ്മി നടപ്പിലാക്കുന്നതുപോലെയുള്ള ജനോപകര പ്രദമായ നയങ്ങള്‍ നടപ്പിലാക്കിയല്‍ ജനങ്ങള്‍ ബി ജെ പിക്കും വോട്ടു ചെയ്യും. അതിനു ആദ്യമേ നയങ്ങള്‍ വേണം. കൊണ്‍ഗ്രസിന്റെ ബി ടീം ആയി ഇത്ര നാളും പ്രവര്‍ത്തിച്ചതുഒണ്ട്. നയങ്ങള്‍ രൂപപ്പെടുത്താന്‍  ബി ജെപി മറന്നു പോയി.

ഡെല്‍ഹിയില്‍ അധികാരം കിട്ടിയാല്‍ വൈദ്യുതി ചര്‍ജ്ജും വെള്ളക്കരവും കുറയ്ക്കുമെന്നവര്‍ പറഞ്ഞു. കുറച്ചു. കേന്ദ്രത്തില്‍ അധികാരം ലഭിച്ചാല്‍ എണ്ണവില പകുതി ആക്കി കുറയ്ക്കുമെന്ന് ആം ആദ്മി പറയുന്നു. അതുപോലെ ജനങ്ങളുടെ ഭാരം കുറയ്ക്കുന്ന എന്ത് നയപരിപാടി ഉണ്ട് ബി ജെ പിക്ക്? ഉണ്ടെങ്കില്‍ ജനങ്ങള്‍ വോട്ടു ചെയ്യും. കോണ്‍ഗ്രസ് ഇറങ്ങിയാല്‍ ബി ജെ പി എന്നതയിരുന്നു നാട്ടു നടപ്പ്. ഇപ്പോള്‍ അത് മാറി. കോണ്‍ഗ്രസിനും ബി ജെപിക്കും  പകരം വയ്ക്കാന്‍ വിശ്വാസ്യതയുള്ള ഒന്നുണ്ട്.

kaalidaasan said...

>>>>ഇപ്പോഴാകട്ടെ AAP ക്കാര് കോണ്ഗ്രസ് നടത്തിയ ഹിമാലയന്‍ അഴിമതികളെ കുറിച്ചൊന്നും മിണ്ടാതെ ബീ ജേ പിയെ യും മോഡിയെയും target ചെയ്യുന്നത് അവരെ കൊണ്ഗ്രസിന്റെ b team ആയി ചിത്രീകരിക്കുന്ന ബീ ജേ പീ യുടെ പ്രചാരണത്തിന് സാധുത ഏകുന്ന വിധത്തിലും ആവുന്നു <<<

കോണ്‍ഗ്രസ് നടത്തിയ അഴിമതികളേക്കുറിച്ചു മാത്രമല്ല, ബി ജെ പി നടത്തിയ അഴിമതികളേക്കുറിച്ചും ആം ആദ്മി പറയുന്നുണ്ട്. അതൊക്കെ അന്വേഷിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

http://www.deccanherald.com/content/378801/kejriwal-geared-revive-city039s-directorate.html

http://news.outlookindia.com/items.aspx?artid=823384

ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ ബി ടിമാണെന്നു പറയാനേ ബി ജെ പിക്കു കഴിയൂ. അല്ലാതെ ആം ആദ്മി ജനങ്ങളുടെ മുന്നില്‍ വച്ചിരിക്കുന്ന നയപരിപാടികളേപ്പോലെ എന്തെങ്കിലും മുന്നോട്ട് വച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആമ്പിയര്‍ അവര്‍ക്കില്ല. ബി ടീം ആണെന്നു ബി ജെ പി പറഞ്ഞാല്‍ ഉടനെ അതപ്പടെ ജനങ്ങളൊക്കെ വിഴുങ്ങുമെന്നാണ്, താങ്കളേപ്പോലുള്ളവര്‍ കരുതുന്നത്. കോണ്‍ഗ്രസിന്റെ നയങ്ങള്‍ കുറച്ചു കൂടെ തീവ്രതയോടെ ബി ജെ പി നടപ്പിലാക്കി എന്നറിയുന്നവരൊന്നും പക്ഷെ ഇത് വിഴുങ്ങില്ല. അരാണ്, ആരുടെ ബി ടീം എന്നതൊക്കെ അവര്‍ക്കൊക്കെ തികഞ്ഞ ബോധ്യമുണ്ട്.

kaalidaasan said...

>>>>ദീര്‍ഘ കാല വീക്ഷണത്തില്‍ AAP ദേശീയ തലത്തില്‍ വളര്‍ച്ച പ്രാപിച്ചാല്‍ അതു കൊണ്ഗ്രസിനെയും ഇടതു പക്ഷത്തെയും ഇല്ലാതാക്കുവാനാണ്‌ സാധ്യത .....<<<

ഭാഗ്യം. ബി ജെ പി ഏതായാലും ഇല്ലാതാകില്ല. തീവ്ര ഹിന്ദുക്കള്‍ ഉള്ളിടത്തോളം അതുണ്ടാകില്ല.

ആം ആദ്മി ദേശിയ തലത്തില്‍ വളര്‍ച്ച പ്രാപിക്കുന്നുണ്ടെങ്കില്‍  അതിന്റെ കാരണം  കോണ്‍ഗ്രസിന്റെ നയപരിപടികളാണ്. നയത്തിന്റെയും ജീര്‍ണ്ണതയുടെയും  കാര്യത്തില്‍  ബി ജെപി കോണ്‍ഗ്രസിന്റെ ബി ടീം തന്നെയാണ്. തീവ്ര ഹിന്ദുക്കളെ തൃ പ്തിപ്പെടുത്താന്‍ പള്ളിപൊളിക്കലും, മുസ്ലിം വേട്ടയും, വ്യാജ ഏറ്റുമുട്ടലുകളുമൊക്കെ ഉണ്ടെങ്കിലും മറ്റ് കാര്യങ്ങളില്‍, അഴിമതി ഉള്‍പ്പടെ, കോണ്‍ഗ്രസിന്റെ ചെറിയ പതിപ്പാണു ബി ജെ പി.

kaalidaasan said...

>>>>ഇപ്പോള്‍ പുതിയ trend ന്റെ ഭാഗമായി AAP യില്‍ ചേരാന്‍ വരുന്ന corporate big shots ഇത്തരം സംവരണവും സബ്സിഡി കളുമൊക്കെ എങ്ങിനെ ന്യായീകരിക്കുമോ <<<

സംവരണവും സബ്സിഡിയും നല്ലതാണെന്നു തോന്നുന്ന corporate big shots ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍  വരുന്നു. സഹിക്കുന്നില്ല അല്ലേ? അവരൊക്കെ ബി ജെ പിയിലായിരിക്കും ചേരുക എന്ന് താങ്കളൊക്കെ കരുതിയിരിക്കും. എന്തുകൊണ്ട് ഇവരൊകെ ബി ജെ പിയെ അവഗണിക്കുന്നു എന്നാണ്, ബി ജെ പി അന്വേഷിക്കേണ്ടത്.

kaalidaasan said...

>>>>ഏതൊരു ഗുണ്ടാ സംഘത്തിനും AAP യുടെ തൊപ്പി ഇട്ടുകൊണ്ട്‌ എന്തുവേണമെന്കിലും ചെയ്യാം എന്ന നിലയിലാണ് <<<

സര്‍ക്കാര്‍ സ്കൂളുകളും, സര്‍ക്കാര്‍ ആശുപത്രികളും, പൊതു സ്ഥാപങ്ങളുമൊക്കെ പൊതു ജനങ്ങളുടേതാണ്. അല്ലാതെ അവര്‍ തെരഞ്ഞെടുക്കുന്ന അഭിനവ രാജാക്കന്‍മരുടെ അല്ല. അവിടങ്ങളിലെ ക്രമക്കേടുകളേപ്പറ്റി പൊതു ജനം തന്നെ അന്വേഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.

ഡല്‍ഹിയിലുള്ള ഒരാള്‍  അടിയന്തിരാവസ്ഥ കാലം ഓര്‍ക്കുമ്പോള്‍, ഡെല്‍ഹിയിലുള്ള അനേകായിരം പേര്‍, ആം ആദ്മി നല്‍കുന്ന ആശ്വാസം അനുഭവിക്കുന്നു. നിരാശ ഉണ്ടാകുമ്പോള്‍ അടിയന്തരാവസ്ഥ ഒക്കെ ഓര്‍മ്മ വരും. അതൊക്കെ സ്വാഭാവികമാണ്. കുറച്ചു കഴിയുമ്പോള്‍ മാറിക്കോളും.

മോദി ഗുജറാത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അടിയന്തരാവസ്ഥ സ്വര്‍ഗ്ഗമെന്നു കരുതുന്ന ആളു തന്നെ ഡെല്‍ഹിയെ കുറ്റം പറയണം.

kaalidaasan said...

>>>>അവരാണ് ഏതോ കൊച്ചുകുട്ടി പന്തെറിഞ്ഞു കാറിന്റെ ചില്ലു പൊട്ടിയത് വലിയ ആക്രമണ മാക്കിയത്<<<

കല്ലു വച്ചെറിഞ്ഞ കുട്ടിയെ തട്ടിക്കൊണ്ടു പോയി, ഒരു വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് കൊലപ്പെടുത്തിയൊന്നുമില്ലല്ലോ. കല്ലു വച്ചെറിഞ്ഞ കുട്ടി തന്നെ കൊലപ്പെടുത്തന്‍ വന്നതാണെന്നും രാഖി പറഞ്ഞിട്ടില്ല.

kaalidaasan said...

>>>>തുടക്കം തന്നെ ഒരു political impropriety നടത്തി കൊണ്ടാണ് .....വെള്ളത്തിന്റെയും വൈദ്യുതിയുടെയും കാര്യത്തില്‍ തീരുമാനമെടുത്തത് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുന്‍പ് ആയിരുന്നു ......നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാത്ത ഒരു സര്ക്കാര് ഇതുപോലെയുള്ള major policy decisions കൈകൊള്ളുന്നത്‌ തീര്‍ച്ചയായും ഒരു political impropriety തന്നെയാണ് <<<

അതൊക്കെ ഭരണ പരമായ തീരുമാനങ്ങളാണ്. അതിനു ആരുടെയും പിന്തുണ ആവശ്യമില്ല എന്നായിരുന്നു കോണ്‍ഗ്രസും ബിജെ പിയും പറഞ്ഞത്. പിന്നെ ഇപ്പോഴെങ്ങനെ അത് political impropriety ആയി മാറും?

പ്രശ്നാധിഷ്ടിത പിന്തുണ കൊടുക്കാം എന്നു പറഞ്ഞിട്ട്, വിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്തതാണല്ലോ ബി ജെ പിയുടെ political propriety.

kaalidaasan said...

>>>>ഷീലാ ദീക്ഷിതിനെതിരെ 370 പേജുള്ള കുറ്റ പത്രം ഇറക്കുകയും പോലീസില്‍ പരാതി നല്കുകയും ഇനി അന്വേഷണമല്ല നടപടിയാണ് വേണ്ടത് ഞാന്‍ തെളിവെല്ലാം പരസ്യമാക്കിയിരിക്കുന്നു എന്നു tweet ചെയ്യുകയും ചെയ്ത കേജ്രിവാള്‍ നിയമസഭയില്‍ ഹര്ഷവര്ധനോടു താങ്കളുടെ പക്കല്‍ ഷീലാജിക്കെതിരെ തെളിവു വല്ലതുമുണ്ടോ എന്നു ചോദിച്ചതോടെ അവസരവാദ രാഷ്ട്രീയം AAP ക്കും അന്യമല്ല എന്നു വ്യക്തമായി <<<

ഷീലാ ദീക്ഷിതിനെതിരെ 370 പേജുള്ള കുറ്റ പത്രം ഇറക്കി എന്നതൊക്കെ താങ്കളുടെ അധിക വായന. Common Wealth അഴിമതിക്കെതിരെ 370 പേജുള്ള കുറ്റപത്രം ഇറക്കിയിട്ടുണ്ട്. എന്നു വച്ച് അധികാരം ഏറ്റെടുത്ത ദിവസം തന്നെ ഷീലക്കെതിരെ കേസെടുക്കണമെന്നു പറയുന്ന ഹര്‍ഷ വര്‍ദ്ധനൊക്കെ പരിഭ്രമമാണ്. ജനങ്ങളുടെ ക്ഷേമത്തിനാണ്, ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാര്‍ ആദ്യം  ശ്രദ്ധ കൊടുക്കുക. അതിനു വേണ്ട നടപടി കൈകൊള്ളുമ്പോള്‍ ഹര്‍ഷ വര്‍ദ്ധന്റെ കാലിനടിയിലെ മണ്ണാണ്, ഒലിച്ചു പോകുന്നത്. അതിന്റെ നിരാശ കൊണ്ട് അദ്ദേഹം പലതും വിളിച്ചു പറയുന്നു. ഷീലയെ നാളെ തന്നെ പിടിച്ച് ജയില്‍ ഇട്ടലൊന്നും ജനങ്ങളുടെ ജിവിത ഭാരം കുറയില്ല. അഴിമതിയേക്കുറിച്ചൊക്കെ അതിന്റെ വഴിക്ക് അന്വേഷിക്കും.

അധികാരം ഏറ്റെടുത്ത ഉടനെ ഷീലക്കെതിരെ കേസെടുക്കണമെന്ന് ഹര്‍ഷ വര്‍ദ്ധന്‍ നിര്‍ബന്ധം  പിടിച്ചപ്പോള്‍ കെജ്‌രിവാള്‍ കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു.

http://articles.timesofindia.indiatimes.com/2014-01-06/delhi/45918062_1_arvind-kejriwal-harsh-vardhan-sheila-dikshit

Responding to charges by BJP leader that AAP was not taking action against Dikshit, Kejriwal said: "I have asked him ( Harsh Vardhan) to provide evidence and I will take action. We will not spare anyone involved in corruption.

"Kejriwal said the state vigilance department was in a mess and required massive restructuring. "The anti-corruption machinery in the state has collapsed.

We are working at correcting its back-end and put it in motion," he said. "Out of the 30 inspectors needed, there are only 11 posted in the department. There are vacancies at every level for ACP, DCP and SI posts. The department needs overhauling and we are trying to strengthen it. The government is trying to identify honest officers to work in this department," he added.

The CM alleged that previous cases raised by the state vigilance commission were never taken up and brushed under the carpet.

Kejriwal said he had proof of wrongdoings during the 2010 Commonwealth Games and had prepared a report but nobody was named in it. "In November 2010, I had prepared a 370-page report on the CWG scam which contains evidence on corrupt practices during CWG. It doesn't mention any names. It was based on newspaper reports," he said.

അഴിമതിക്കെതിരെ കേസുടുക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുശാസിക്കുന്ന ചില procedure ഒക്കെ ഉണ്ട്. ഹര്‍ഷവര്‍ദ്ധനെയും താങ്കളെയും  തൃ പ്തിപെടുത്തന്‍ വേണ്ടി എടുത്തു ചാടി എന്തെങ്കിലും ചെയ്യേണ്ട ആവശ്യം കെജ്‌രിവാളിനില്ല.

kaalidaasan said...

>>>>നിയമ മന്ത്രി സോമനാഥ് ഭാരതി എല്ലാ ജഡ്ജി മാരും സെക്രടറി യെറ്റിലെ യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു judiciary യുടെ മേലുള്ള executive ന്റെ കടന്നു കയറ്റമാവും എന്നു ചൂണ്ടി കാണിച്ച law secretary യെ അഴിമതിക്കാരനായി ചിത്രീകരിക്കുകയും ശകാരിക്കുകയും ചെയ്തു <<<

ഈ മന്ത്രിയുടെ നടപടിയെ എതിര്‍ക്കുന്നത് മനസിലാക്കാം. പക്ഷെ അദ്ദേഹം സെക്രട്ടറിയെ അഴിമതിക്കാരനായി ചിത്രീകരിച്ചു എന്നൊക്കെ കള്ളം പറയുന്നത് ശരിയാണോ? ഇതേക്കുറിച്ചു വന്ന റിപ്പോര്‍ട്ട് ഇതാണ്.

http://www.firstpost.com/india/delhi-law-minister-in-spat-with-bureaucrat-over-meeting-judges-1326587.html

The Times of India reports the tussle between the minister and bureaucrat began when Bharti sought that all the Delhi court judges be called to the state secretariat only to be told that only the Delhi High Court could issue such an order and he couldn't.

The law secretary, AS Yadav, who is a judge on deputation tried to reason that the judiciary was completely independent of the executive and such a meeting couldn't be held, only to be told that he was loyal to the previous Congress regime and was blocking the AAP's initiatives.

"I am not aware of the protocol so I asked the secretary to advise me on these things. But when I asked him for such a meeting, he said we have to seek permission from the Delhi high court. For every small thing he says only the HC can do, only HC has the jurisdiction, we have to seek permission from HC. What is the responsibility of the law minister?" Bharti was quoted as saying in the report.


kaalidaasan said...

>>>>പിന്നെ നേതാക്കന്മാര് ഓരോന്ന് പറഞ്ഞു ഓരോ ദിവസവും പുലിവാല്‌ പിടിക്കുന്നു .....കുമാര്‍ വിശ്വാസ് മുസ്ലീങ്ങളെ അപമാനിച്ചതിനു മാപ്പു പറയുന്നു ...പ്രശാന്ത് ഭുഷണ്‍ കശ്മീരിലെ പട്ടാളത്തെ ജനഹിത പരിശോധനക്ക് വിധേയമാക്കി നിയോഗിക്കണമെന്ന് പറയുന്നു ( എല്ലാ കാര്യത്തിനും ജനഹിത പരിശോധന AAP യുടെ പ്രഖ്യാപിത നയമാണെങ്കിലും അതു കുഴപ്പമായെന്നു കണ്ടപ്പോള്‍ ഉടന്‍ plate മറിച്ചു )....ഇപ്പോള് യോഗേന്ദ്ര യാദവ് സംവരണം വര്‍ദ്ധിപ്പിക്കും എന്നു പറഞ്ഞിരിക്കുന്നു ..<<<

മുഴുവന്‍ സമയ രാഷ്ട്രീയക്കാരല്ലാത്തതുതുകൊണ്ട് പലര്‍ക്കും പല അബദ്ധങ്ങളും പിണയുന്നുണ്ട്. പക്ഷെ അതുകൊണ്ട് പുലി വാലൊന്നും പിടിക്കുന്നില്ല.

തെറ്റു പറ്റിയാല്‍ മാപ്പു പറയലൊക്കെ മനുഷ്യ ജാതിയില്‍ ജനിച്ചവര്‍ ചെയ്യും. തെറ്റു പറ്റിയാലും മാപ്പു പറയില്ല എന്നു വാശിപിടിക്കാന്‍ കുമാര്‍ വിശ്വാസ് മോദിയൊന്നുമല്ലല്ലൊ.

കാഷ്മീരില്‍ ഹിത പരിശോധന നടത്താമെന്ന് ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ഐക്യ രാഷ്ട്ര സഭയില്‍ വാക്കു നല്‍കിയതാണ്. 60 വര്‍ഷം കഴിഞ്ഞിട്ടും  ആ വാക്കു പാലിക്കപ്പെട്ടില്ല. ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം കാഷ്മീരാണ്. അധികാരത്തിലേറിയാല്‍ പാക് അധീന കാഷ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളൊക്കെ ബോംബ് വച്ച് തകര്‍ക്കുമെന്ന് വീമ്പടിച്ച ബി ജെ പി പക്ഷെ വാലും ചുരുട്ടി ഇരുന്നേ ഉള്ളു. പകരം കിട്ടിയത് കാര്‍ഗിലും. 6 വര്‍ഷം ഭരിച്ചിട്ടും അവരൊന്നും ചെയ്തില്ല. എന്തുകൊണ്ട് ചെയ്തില്ല എന്ന് ആരും കുത്തിക്കുത്തി ചോദിച്ചുമില്ല. കാഷ്മീരില്‍ ഒരു ഹിത പരിശോധന നടത്തി ഈ പ്രശ്നം പരിഹരിക്കണമെന്നത് എന്റെയും അഭിപ്രായമാണ്. പക്ഷെ ഇത് പരിഹരിച്ചാല്‍ പിന്നെ ബി ജെ പിയുടെ പ്രസക്തി നഷ്ടപ്പെടും. അതുകൊണ്ട് അത് പരിഹരിക്കാന്‍  അവര്‍ ഒരിക്കലും ശ്രമിക്കില്ല. മറ്റുള്ളവര്‍ അത് പരിഹരിക്കാന്‍ സമ്മതിക്കയുമില്ല. ഇസ്ലാമിക തീവ്രവാദികള്‍ ആണല്ലോ അവരുടെ ഊര്‍ജ്ജം തന്നെ. അവരില്ലെങ്കില്‍ പിന്നെ എങ്ങനെ മോദിക്ക് വ്യാജ ഏറ്റുമുട്ടല്‍ നടത്തി ഇന്‍ഡ്യന്‍ മുസ്ലിങ്ങളെ കൊല്ലാന്‍ സാധിക്കും?

സംവരണം  വര്‍ദ്ധിപ്പിക്കുന്നതില്‍ , യാതൊരു തെറ്റുമില്ല. കോണ്‍ഗ്രസും ബി ജെ പിയും ഭരിച്ചു ഭരിച്ച്, ദാരിദ്ര്യ രേഖ മുകളിലേക്ക് മാറ്റി മാറ്റി വരച്ചപ്പോള്‍ അനേകം ദരിദ്രര്‍ ദരിദ്ര്യ രേഖക്കു മേലെ ആയി. അവരെയൊക്കെ സംരക്ഷിക്കേണ്ടത് ഉത്തരവാദപ്പെട്ട ഭരണാധികാരികളുടെ കടമയാണ്. ദിവസം 29 രൂപ വരുമാനമുള്ളവന്‍ പണക്കാരനാണെന്നു കണ്ടു പിടിച്ച അഹ്‌ലുവാലിയ 1.3 കോടി രൂപയാണ്, ഭവന വായ്പ്പ കുടിശിഖ അടയ്ക്കാനുള്ളത്. കക്കൂസ് പണിയാന്‍ ചെലവാക്കിയത് 35 ലക്ഷം രൂപയും. ഇദ്ദേഹത്തിനൊക്കെ ഇങ്ങനെ അടിച്ചുമാറ്റാമെങ്കില്‍ കുറച്ചു പേര്‍ക്ക് ജീവിത ഉപാധി നല്‍കുന്ന സംവരണം കോടുക്കുനതില്‍ , യാതൊരു തെറ്റുമില്ല.

kaalidaasan said...

>>>>ഞാന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞ ഒരു കാര്യം ഈ പോസ്റ്റില്‍ തന്നെ അപൂര്‍ണമായി quote ചെയ്തതു കൊണ്ടാണ് ആ വിഷയം പരാമര്‍ശിക്കേണ്ടി വന്നത് <<<

താങ്കളെഴുതിയ അഭിപ്രായം പൂര്‍ണ്ണമായി തന്നെയാണു ഞാനിവിടെ എഴുതിയത്. മോദി നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ ഞാന്‍ പരാമര്‍ശിച്ചപ്പോള്‍, അതുപോലെയുള്ള ഏറ്റു മുട്ടലുകള്‍ ഇന്‍ഡ്യയില്‍ സര്‍വസാധാരണമാണെന്നു സ്ഥാപിക്കാന്‍  വേണ്ടി ചില ലിങ്കുകള്‍ സഹിതം  താങ്കളെഴുതിയ അഭിപ്രായമാണു ഞാനിവിടെ എടുത്തെഴുതിയത്. അനേകം വ്യാജ ഏറ്റുമുട്ടലുകള്‍  നടക്കുമ്പോള്‍ മോദി നടത്തിയതിനെ അത്ര കാര്യമാക്കേണ്ട എന്നാണു താങ്കള്‍ പറയുന്നത്. അതിന്റെ അര്‍ത്ഥം ഒന്നേ ഉള്ളൂ. വ്യവസ്ഥിതിയുടെ ഭാഗമായി അംഗീകരിക്കുക. കെജ്‌രിവള്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ഇതുപോലെ വ്യവസ്ഥിതിയുടെ ഭാഗമായിഅംഗീകരിക്കലല്ല. അതിനെതിരെ പോരാടുകയാണ്. അതുകൊണ്ടാണ്, ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി ചര്‍ച്ച ചെയ്യുന്ന ഇവിടെ ആ അഭിപ്രായം എടുത്തെഴുതിയതും. മോദി ചെയ്തത് തെറ്റാണെന്ന് കഴിഞ്ഞ പോസ്റ്റില്‍ സമ്മതിക്കാതിരുന്ന താങ്കള്‍ ഈ പോസ്റ്റില്‍ അത് സമ്മതിച്ചു. അതുകൊണ്ട് അതേപ്പറ്റി കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും ഞാന്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ വിശദീകരിക്കാനും ആകില്ല.

kaalidaasan said...

>>>>പിന്നെ ചര്‍ച്ചകള്‍ ഒഴിവാക്കി സമാന മനസ്കരുടെ കുശലം പറച്ചിലുകള്‍ക്കാണ് വായനക്കാരുടെ താല്‍പര്യം എന്നാണെങ്കില്‍ അങ്ങനെ ആവട്ടെ !!<<<

ചര്‍ച്ചകള്‍ ഒഴിവാക്കി എന്നാരും ഇവിടെ പറഞ്ഞിട്ടില്ല ഒഴിവാക്കിയിട്ടുമില്ല. ഇവിടെ ചര്‍ച്ച് ചെയ്തത് ആം അദ്മി പാര്‍ട്ടിയുടെ പ്രസക്തിയാണ്. കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ച ചെയ്തതൊക്കെ ഇവിടെ വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ കര്യമില്ല എന്നേ പറഞ്ഞുള്ളു. താങ്കള്‍ കെജ്‌രിവാളിന്റെ രാഷ്ട്രീയത്തേപ്പറ്റി എതിരഭിപ്രായം രേഖപ്പെടുത്തിയതിനോടൊക്കെ ഞാന്‍ പ്രതികരിച്ചിട്ടുമുണ്ട്.

Ananth said...

>>>മോദി ചെയ്തത് തെറ്റാണെന്ന് കഴിഞ്ഞ പോസ്റ്റില്‍ സമ്മതിക്കാതിരുന്ന താങ്കള്‍ ഈ പോസ്റ്റില്‍ അത് സമ്മതിച്ചു<<<<

ചര്‍ച്ച വേണ്ടെങ്കില്‍ അതു പറഞ്ഞാല്‍ പോരേ ...കള്ളം പറയുന്നതെന്തിനാ .....ഇനി അഥവാ മനസിലാകാഞ്ഞിട്ടാണെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ തന്നെയുണ്ട്‌ ...ഒരിക്കല്‍ കൂടി വായിച്ചു നോക്കുക .....കഴിഞ്ഞ പോസ്റ്റില്‍ തെറ്റാണെന്ന് പറഞ്ഞിരുന്ന ഒരു കാര്യവും ഇപ്പോഴും മാറ്റി പറഞ്ഞിട്ടില്ല ......വ്യാജ ഏറ്റുമുട്ടലുകള്‍ തെറ്റോ ശരിയോ എന്നല്ല പോലീസ് നടത്തുന്ന വ്യാജ എറ്റുമുട്ടലുകലുടെ ഉത്തരവാദിത്വം സംസ്ഥാന മുഖ്യമന്ത്രിയില്‍ ആരോപിക്കുന്നത് ശരിയോ തെറ്റോ എന്ന കാര്യമാണ് പറഞ്ഞത് .....അത് അപ്പോഴും ഇപ്പോഴും ഒന്നു തന്നെ .....നക്സല്‍ വര്‍ഗീസിനെ വ്യാജ എറ്റുമുട്ടലിലൂടെ വധിച്ചതിന് പോലീസുദ്യോഗസ്ഥനാണ് കുറ്റവാളി ആയത് .....താങ്കള്‍ പറയുന്ന ന്യായ പ്രകാരം അച്യുത മേനോന്‍ കൊലപാതകി ആണെന്ന് പറയണം

ഇനി കൂടുതല്‍ വിശദീകരണങ്ങളോ ചര്‍ച്ചയോ എന്റെ ഭാഗത്തു നിന്നു ഉണ്ടാവില്ല എന്നു ഉറപ്പു തരുന്നു

kaalidaasan said...

>>>>>കഴിഞ്ഞ പോസ്റ്റില്‍ തെറ്റാണെന്ന് പറഞ്ഞിരുന്ന ഒരു കാര്യവും ഇപ്പോഴും മാറ്റി പറഞ്ഞിട്ടില്ല ..<<<<

മോദി ചെയ്തത് ശരി ആണെന്നാണോ ഇപ്പോഴത്തെ നിലപാട്?

വ്യാജ ഏറ്റുമുട്ടലുകളിലൂടെ മോദി ആളുകളെ കൊലപെടുത്തിയതില്‍ യാതൊരു തെറ്റുമില്ല, എന്നായിരുന്നു കഴിഞ്ഞ പോസ്റ്റില്‍ താങ്കള്‍ വാദിച്ചത്. ബിന്‍ ലാദനെ അമേരിക്ക കൊലപ്പെടുത്തിയതൊക്കെ ചൂണ്ടി കാണിച്ച് മോദിയെ ന്യയീകരിച്ചു. യുദ്ധകാലത്തെ rules of engagement വ്യത്യസ്ഥമാണ്, എന്നായിരുന്നു അതിനു പറഞ്ഞ ന്യായീകരണവും. അതിനെ സാധൂകരിക്കന്‍ വേണ്ടി പല ഉദ്ധരണികളും അവിടെ നല്‍കി. പക്ഷെ ഈ പോസ്റ്റില്‍ എഴുതി, മോദി ചെയ്തത് തെറ്റായി പോയി എന്ന്. അത് മാറ്റി പറയലല്ലെങ്കില്‍ പിന്നെ എന്താണ്?

kaalidaasan said...

>>>>>വ്യാജ ഏറ്റുമുട്ടലുകള്‍ തെറ്റോ ശരിയോ എന്നല്ല പോലീസ് നടത്തുന്ന വ്യാജ എറ്റുമുട്ടലുകലുടെ ഉത്തരവാദിത്വം സംസ്ഥാന മുഖ്യമന്ത്രിയില്‍ ആരോപിക്കുന്നത് ശരിയോ തെറ്റോ എന്ന കാര്യമാണ് പറഞ്ഞത് <<<<

മോദി അറിഞ്ഞു കൊണ്ടാണാ വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നത്. മോദിയെ വധിക്കന്‍  വന്ന ഭീകരരായിരുന്നു എന്നു പറഞ്ഞാണവരെ വധിച്ചതും. തന്നെ വധിക്കാന്‍ വന്ന ഭീകരരെ എങ്ങനെ വധിച്ചു എന്നു പോലും അന്വേഷിക്കാന്‍ തോന്നാത്ത കഴുതയൊന്നുമല്ല മോദി. പല തെരഞ്ഞെടുപ്പുകളിലും മോദി ഇത് പ്രചരണ ആയുധമാക്കുകയും ചെയ്തു. ഇതേക്കുറിച്ച് പരാതികള്‍ ഉണ്ടായപ്പോഴെങ്കിലും മോദി ഇതേക്കുറിച്ച് അറിന്ന്ജിരുന്നു. ഏറ്റുമുട്ടല്‍ നടത്തിയ പോലീസുകാരെ അവസാനം വരെ സംരക്ഷിക്കാനും ശ്രമിച്ചു. ഇന്നു വരെ അവര്‍ ചെയ്തത് തെറ്റായിപോയി എന്നോ, അത് താന്‍ അറിഞ്ഞിട്ടില്ല എന്നോ മോദി പറഞ്ഞിട്ടില്ല. പോലീസുകാരെ സുപ്രീം കോടതി പിടികൂടിയപ്പോള്‍ കേസിന്റെ വിചാരണ ഗുജറാത്തില്‍ നടത്തി പോലീസുകാരെ രക്ഷിച്ചെടുക്കാനാണു മോദി ശ്രമിക്കുനത്. ഇതൊക്കെ കാണുന്ന ആരും ഇതിന്റെ ഉത്തരവാദിത്തം മോദിയിലേ ആരോപിക്കൂ.

അല്ലെങ്കില്‍ മോദി പറയട്ടെ, ഈ ഏറ്റുമുട്ടലുകളൊന്നും ഞാന്‍ അറിഞ്ഞിട്ടില്ല. ഇത് നടത്തിയ പോലീസുകാരെ എവിടെ വേണമെങ്കിലും വിചാരണ ചെയ്ത് ശിക്ഷിച്ചോട്ടേ എന്ന്.

kaalidaasan said...

>>>>>നക്സല്‍ വര്‍ഗീസിനെ വ്യാജ എറ്റുമുട്ടലിലൂടെ വധിച്ചതിന് പോലീസുദ്യോഗസ്ഥനാണ് കുറ്റവാളി ആയത് .....താങ്കള്‍ പറയുന്ന ന്യായ പ്രകാരം അച്യുത മേനോന്‍ കൊലപാതകി ആണെന്ന് പറയണം <<<<

നക്സല്‍ വര്‍ഗ്ഗിസ് തന്നെ വധിക്കാന്‍ വന്ന ഭീകരനാണെന്ന് അച്യുതമേനോന്‍ പറഞ്ഞിട്ടില്ല. ഒരു തെരഞ്ഞെടുപ്പിലും അദ്ദേഹം  ഇത് പ്രചരണത്തിനും ഉപയോഗിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ അച്യുതമേനോനും കൊലപാതകി ആണെന്നു പറഞ്ഞേനേ. വര്‍ഗ്ഗീസിനെ ചെന്നൈയില്‍ നിന്നോ ബാംഗളൂരു നിന്നോ കേരള പോലീസ് തട്ടിക്കൊണ്ടു വന്ന് വധിച്ചതുമല്ല. എന്നിട്ടും വര്‍ഗ്ഗീസിനെ വധിച്ച പോലീസുകാരന്‍ ശിക്ഷിക്കപ്പെട്ടു. മോദിക്കു വേണ്ടി വ്യാജ ഏറ്റുമുട്ടലുകല്‍ നടത്തിയ പോലീസുകാരെ രക്ഷപ്പെടുത്താനാണ്, മോദി ഇപ്പോഴുമം ​ശ്രമിക്കുന്നത്.

അടിയന്തരാവസ്ഥ കാലത്ത് രാജന്‍ എന്ന നക്സലിനെ വധിച്ച സംഭവത്തില്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതൊക്കെ താങ്കള്‍ക്കറിയില്ല എന്നു ഞാന്‍ കരുതുന്നില്ല. അതിനെയൊക്കെ ആണ്, ധാര്‍മ്മികത എന്നു പറയുന്നത്. ധര്‍മ്മം ധര്‍മ്മം  എന്നു നാഴികക്കു നല്‍പ്പതു വട്ടം ഉരുവിട്ടുകൊണ്ടു നടന്നല്‍ പോരാ, അത് സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം.

kaalidaasan said...

സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയിലേക്ക്

‘അതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ജനമുന്നേറ്റമാണ്. അതിന്റെ ഭാഗമാവാന്‍ ശക്തമായ ആലോചനയുണ്ട്. തീരുമാനം ഉടന്‍ പ്രഖ്യാപിക്കും’

‘നാം ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒരു മൂവ്മെന്‍റാണ് ആം ആദ്മി’

അതിന് പ്രത്യയശാസ്ത്രവും ദേശീയനയവുമില്ലെന്ന് പറയുന്നത് ദുഷ്പ്രചാരണമാണ്. അവരുടെ നയപരിപാടികള്‍ വായിച്ചാല്‍ അതിലെല്ലാം വിശദമായുണ്ട്. കശ്മീരിനെക്കുറിച്ച് ഇന്ത്യയും പാകിസ്താനും പറയുന്നതെന്തെന്ന് എല്ലാവര്‍ക്കുമറിയാം, എന്നാല്‍, കശ്മീരികളുടെ മനസ്സറിയില്ല. അതാണ് പ്രശാന്ത് ഭൂഷണ്‍ ഹിതപരിശോധനയെക്കുറിച്ച് പറഞ്ഞത്. മണിപ്പൂരില്‍ ഇറോം ശര്‍മിള മറ്റൊരു പ്രതീകമാണ്. ഇത്തരം ശബ്ദങ്ങളെ രാജ്യത്തിന്റെ അഖണ്ഡതയുടെ പേരു പറഞ്ഞാണ് അടക്കി നിര്‍ത്തുന്നത്.

ഒരു പ്രദേശത്തിന്റെ വികസനം അവിടത്തെ ജനം നിശ്ചയിക്കുന്നതുപോലെ വേണമെന്നാണ് ആം ആദ്മിയുടെ പക്ഷം. സജീവമായ ഗ്രാമസഭകളെക്കുറിച്ചാണ് അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. ഇവിടെ കൊട്ടിഘോഷിച്ച ജനകീയാസൂത്രണം വന്നിട്ടും ജനത്തിന് ഒന്നിലും പങ്കാളിത്തമില്ല. ഗ്രാമസഭകള്‍ പണ്ടെന്നത്തേക്കാളും നിര്‍ജീവമാണ്. സജീവമായ ഗ്രാമസഭകളുണ്ടായാല്‍ ആറന്മുളയും പശ്ചിമഘട്ടവും തര്‍ക്ക പ്രശ്നമാവില്ല. ആം ആദ്മി അധികാരത്തിലിരുന്നാല്‍ ദുഷിക്കുമെന്നാണ് മറ്റൊരു വിമര്‍ശം. ദുഷിപ്പിന്റെ അങ്ങേയറ്റത്ത് എത്തിയവരാണ് ഇത് പറയുന്നതെന്നത് തമാശയാണ്.

ഇടതുപക്ഷം അല്ലെങ്കില്‍ വലതുപക്ഷമെന്ന വിധേയത്വം ശീലിച്ചവരാണ് കേരളീയര്‍. ഈ അടിമത്തം ഒന്നിനെയും ചോദ്യം ചെയ്യാനാവാത്ത അവസ്ഥ സൃഷ്ടിച്ചു. പകരം ഒന്നില്ല എന്നതും പ്രശ്നമായി. അവിടെയാണ് ആം ആദ്മി പുതിയ വഴി തുറന്നു തന്നിരിക്കുന്നത്. അത് ചരിത്രപരമായ അവസരമാണ്.

kaalidaasan said...

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍  രണ്ടാഴ്ചക്കുള്ളില്‍  നടപ്പിലാക്കിയ കാര്യങ്ങള്‍ 

1) വൈദ്യുതി നിരക്കുകള്‍ 50% കുറച്ചു.
2) 20കിലോലിറ്റര്‍ വരെ വെള്ളം സൌജന്യം
3) അഴിമതി വിരുദ്ധ ഹെല്‍പ് ലൈന്‍ നമ്പര്‍
4) വിഐപി സംസ്കാരത്തിന് അന്ത്യം
5) വീടില്ലാത്തവര്‍ക്ക് രാത്രി തങ്ങാന്‍ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍
6) സ്കൂളുകളുടെ ആന്തരഘടന പുനഃപരിശോധിക്കുന്നു
7) 800 ഡല്‍ഹി ജലബോര്‍ഡ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം
8) സ്റ്റിംഗ് ഓപ്പറേഷനില്‍ പിടിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍
9) 47 പുതിയ കോടതികള്‍

kaalidaasan said...

>>>കുമാര്‍ വിശ്വാസ് മുസ്ലീങ്ങളെ അപമാനിച്ചതിനു മാപ്പു പറയുന്നു .<<<<

പശുവിനെ കൊന്നാല്‍ അത് ഹിന്ദുക്കളെ അപമാനിക്കലാകും. അതേ അളവുകോലു വച്ചളക്കുമ്പോള്‍ എല്ലാം അപമാനിക്കലായി ആര്‍ക്ക് വേണമെങ്കിലും വ്യാഖ്യാനിക്കാം.

കുമാര്‍ വിശ്വാസ് മുഹറം എന്ന മുസ്ലിം പുണ്യദിനത്തില്‍ മുസ്ലിങ്ങള്‍ ചെയ്യുന്നതിനേപ്പറ്റി പറഞ്ഞത് എന്താണെന്നു നോക്കാം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

Muharram comment

The video shows Kumar Vishwas saying that when a foreigner asked him about Muharram festival rituals, he replied that people hurt themselves on Muharram in grief for their ancestors who died 400 years ago. The comment created huge furore across the country and nearly 23 cases were filed against him in various cities.

മുഹറം ദിനത്തില്‍ ഷിയ മുസ്ലിങ്ങള്‍ സ്വന്തം  ശരീരം അടിച്ചു പൊട്ടിക്കുന്നു. ഈ വീഡിയോ കാണുക.

Old man flogging himself with sharp metal blades on Muharram

ശുദ്ധ ഭ്രാന്തല്ലേ ഇത്.

ദേവ പ്രീതിക്കായി ഗരുഡന്‍ തൂക്കം ചെയ്യുന്നവര്‍ക്കും, മൃഗ ബലി നടത്തുന്നവര്‍ക്കും ഇതൊക്കെ നയനമഹോരമായിരിക്കാം. കുമാര്‍ വിശ്വാസ് അത് പറഞ്ഞപ്പോള്‍  മത ഭ്രാന്തന്‍മാര്‍ക്ക് ഹാലിളകി. അതൊരു വലിയ പ്രശ്നമാക്കി ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തു.

ജിന്ന മതേതര വാദി ആയിരുന്നു എന്ന് അദ്വാനി പറഞ്ഞപ്പോള്‍, തീവ്ര ഹിന്ദുക്കള്‍ക്കത് സഹിച്ചില്ല. ഇതും അതു പോലെയേ ഉള്ളു.

കുമാര്‍ വിശ്വാസ് മുസ്ലിങ്ങളെ അപമാനിച്ചു എന്നൊക്കെ താങ്കള്‍ പറയുമ്പോള്‍ ശരിക്കും അത്ഭുതം  തോന്നുന്നു. ഇപ്പോഴത്തെ സമൂഹം അസഹിഷ്ണുക്കളാണ്. എന്നു മുതല്‍ ഇന്‍ഡ്യന്‍ സമൂഹം അസഹിഷ്ണുക്കളായി എന്നൊക്കെ അറിയണമെങ്കില്‍ 1971 ല്‍ പുറത്തിറങ്ങിയ എം റ്റി യുടെ നിര്‍മ്മാല്യം എന്ന സിനിമ കാണുക. അതിലെ പ്രധാന കഥാപാത്രം ഒരു ഹിന്ദു ദേവിയുടെ പ്രതിമയില്‍ കാര്‍ക്കിച്ചു തുപ്പുന്ന ഒരു രംഗമുണ്ട്. ഇന്നായിരുന്നു എം റ്റി ആ സിനിമ ഇറക്കിയതെങ്കില്‍ ഹിന്ദു തീവ്രവാദികള്‍ എം റ്റി യെ ജീവനോടെ ചുട്ടെരിച്ചേനേ.

വെറും കല്‍പിത കഥകളായ മുംബൈയും ദശാവതാരവും  ഇറങ്ങിയപ്പോള്‍ ഹിന്ദു മുസ്ലിം തീവ്രവാദികള്‍ ഉണ്ടാക്കിയ പുകിലൊക്കെ ഓര്‍ക്കുക. ഇന്‍ഡ്യയില്‍ ഇന്ന് ഏറ്റവും എളുപ്പം വിറ്റഴിക്കാവുന്ന ചരക്ക്, മത വിശ്വാസം വൃണപ്പെടലാണ്.

kaalidaasan said...

മുഹറത്തിന്റെ പേരില്‍ പിഞ്ചുകുട്ടികളോട് ചെയ്യുന്ന ക്രൂരത കാണുക.

Young Shiite Muslim cries as an elder makes a cut on his forehead

kaalidaasan said...

>>>>എന്തായാലും ഇതുവരെയുള്ള പ്രവര്‍ത്തനം വച്ചു നോക്കിയാല്‍ കേജ്രിവാള്‍ സാഹചര്യങ്ങളനുസരിച്ച് നീങ്ങുന്നതില്‍ അതിയായ സാമര്‍ത്ഥ്യം കാണിക്കുന്നു ....<<<

സാഹചര്യങ്ങളനുസരിച്ചു തന്നെയാണദ്ദേഹം നീങ്ങേണ്ടത്. പെട്ടെന്നു തന്നെ രാജി വച്ച് ഒഴിഞ്ഞു പോകുമെന്നു കരുതുന്നവര്‍ക്ക് തെറ്റി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചു തന്നെ മുന്നോട്ടു പോകുന്നു. അതിനു കടക വിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താം. ബി ജെ പിയുടെയോ കോണ്‍ഗ്രസിന്റെയോ നയങ്ങള്‍ അദ്ദേഹം നടപ്പിലാക്കില്ല. മന മോഹന്‍ സിംഗിന്റെ ഉദാരവത്കരണം  ബി ജെ പി കുറച്ചു കൂടെ തീക്ഷ്ണമായി നടപ്പാക്കിഒയത്, കോണ്‍ഗ്രസ് തുടങ്ങി വച്ചു എന്നും പറഞ്ഞായിരുന്നു. അല്ലാതെ അതിന്റെ ഗുണ ദോഷ വശങ്ങള്‍ വിശകലനം ചെയ്തായിരുന്നില്ല. കോണ്‍ഗ്രസിന്റെ ഒരു നയവും ബി ജെ പി തിരുത്തിയില്ല. 2004 ല്‍ ബി ജെ പി പിന്തുടര്‍ന്ന അതേ നയങ്ങള്‍ കോണ്‍ഗ്രസും തുടര്‍ന്നു. അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിച്ച ജനതയുടെ സാഹചര്യങ്ങള്‍ മനസിലാക്കി അതിനു ആശ്വാസം നല്‍കലണദ്ദേഹത്തിന്റെ മുന്‍ഗണന. മാസം തോറും വിലക്കൂട്ടിയ വൈദ്യുതിയുടെയും വെള്ളത്തിന്റെയും വില കുറച്ചത് അതുകൊണ്ടാണ്. ബി ജെ പി ഭരിക്കാന്‍ കയറിയിരുന്നു എങ്കില്‍  ഇതുണ്ടാകില്ലായിരുന്നു.

കേരളത്തില്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന ആറന്‍മുള വിമാനത്താവള പദ്ധതി എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടാണ്. ആറന്‍മുള്ളയിലെ ഭൂരിഭഗം ജനങ്ങളും കേരള നിയമസഭയിലെ 76 എം എല്‍ എ മാരും എതിര്‍ക്കുന്ന ഈ പദ്ധതി നടപ്പക്കാന്‍ അദ്ദേഹം പറയുന്ന ന്യായീകരണം, എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനമെടുത്തതാണെന്നും പറഞ്ഞാണ്. ഇതുപോലെ പരസ്പര സഹായ സഹകരണ സംഘങ്ങള്‍ ജനങ്ങളെ പറ്റിക്കുന്നതാണിതു വരെ ഉണ്ടായിട്ടുള്ളത്. അതില്‍ നിന്നും ഒരു മാറ്റമാണ്, കെജ്‌രിവാള്‍ കൊണ്ടു വന്നിരിക്കുന്നത്. അതൊന്നും ബി ജെപിക്ക് ഇഷ്ടമാകുന്നില്ല. അതുകൊണ്ട് കെജ്‌രിവാളിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുനു. അവരുടെ അതേ ചിന്താഗതി കാരണം താങ്കളും അതേറ്റു പാടുന്നു.

kaalidaasan said...

>>>>പക്ഷേ കൂടെയുള്ളത് ഒരു വാനര സംഘം പോലെ അപക്വവും ചഞ്ചലവും ആണെന്നുള്ളതാണ് അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി<<<

കൂടെയുള്ളവര്‍ക്ക് ഭരണ പരിചയം കുറവാണെന്നത് നേരാണ്. അതുകൊണ്ട് ചെറിയ ചില പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. അതല്ലാതെ അവര്‍ക്ക് പക്വതക്കുറവോ ചാഞ്ചല്യമോ ഇല്ല. 15 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച് നാമാവശേഷമാക്കിയ ഡെല്‍ഹിയെ നേരെയാക്കുക എന്നതാണ്, കെജ്‌രിവള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പ്രശാന്ത് ഭൂഷണ്‍ കാഷ്മീരിനേക്കുറിച്ചുള്ള തന്റെ അഭിപ്രായം ​പറഞ്ഞപ്പോഴേക്കും  ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് അടിച്ചു തകര്‍ക്കാന്‍ പോയവരല്ലേ യഥാര്‍ത്ഥ വാനര സംഘം. ഹിന്ദു രക്ഷാ ദള്‍ എന്ന പേരില്‍ പോയവര്‍  ഹിന്ദുക്കളുടെ ഏത് താല്പ്പര്യമാണു സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? വ്യാജ ഏറ്റുമുട്ടലുകളെ ആരാധിക്കുന്നവര്‍ക്ക് പ്രശാന്ത് ഭൂഷന്‍ പറഞ്ഞത് ദഹിക്കില്ല. എന്തുകൊണ്ട് കാഷ്മീരും, വടക്കു കിഴക്കേ ഇന്‍ഡ്യയും ഇന്നും മാനസികമായി ഇന്‍ഡ്യയില്‍ നിന്നും അകന്നു നില്‍ക്കുന്നു എന്നാണ്, താങ്കളേപ്പോലുള്ളവര്‍ ചിന്തിക്കേണ്ടത്.

അവരെ വാനര സംഘമെന്നോ മറ്റെന്തെങ്കിലും പേരോ വിളിച്ചാലൊന്നും  ബി ജെ പിയുടെ മോഹം പൂവണിയാന്‍ പോകുന്നില്ല.

P.C.MADHURAJ said...

Fake or real terrorist must be killed before they get in to killing acts. I can understand why some people dont want it to happen. They want terrorists' plan to be executed...
LeT website mentioned Ishrat Jahan as their member.
And those who are responsible for security of the nation, shall not pay attention to fifth columists' criticism. There are many anti-nationals among writers too (Arundhathi Roy, Vijayalaksmi, Sachchidanandan to name a few)..there are penty among journos.

P.C.MADHURAJ said...

They demolished his office only, right? I would have murdered Prashanth Bhushan if it was not a legal crime, because he justified by his comment, killing and displacement of a million of my brothers. I may not kill him also because that is nor my way of regaining India, and that may not help my plans to regain India.But I have murdered him mentally a dozen times after that statement, althogh I respect his father a lot.

kaalidaasan said...

>>>They demolished his office only, right? I would have murdered Prashanth Bhushan if it was not a legal crime, because he justified by his comment, killing and displacement of a million of my brothers. I may not kill him also because that is nor my way of regaining India, and that may not help my plans to regain India.But I have murdered him mentally a dozen times after that statement, althogh I respect his father a lot.<<

ആവേശം നല്ലതാണ്. പക്ഷെ അമിതാവേശം കൊണ്ട് ഒന്നും നേടില്ല.

പ്രശാന്ത് ഭൂഷന്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ല. 1948 ല്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍, താങ്കളൊക്കെ ഇപ്പോള്‍ 2800 കോടി മുടക്കി പ്രതിമ ഉണ്ടാക്കി ആദരിക്കാന്‍ പോകുന്ന സര്‍ദാര്‍  പട്ടേല്‍ ആഭ്യന്തര മന്ത്രി ആയിരുന്ന സര്‍ക്കാര്‍, ഐക്യരാഷ്ട്ര സഭയില്‍ നല്‍കിയ വാഗ്ദാനമാണത്. അത് അന്ന് പറഞ്ഞതുകൊണ്ട്, കാഷ്മീര്‍ ഇപ്പോഴും ഇന്‍ഡ്യയുടെ ഭാഗമായി സങ്കേതികമായെങ്കിലും ഇരിക്കുന്നു. അല്ലായിരുന്നെങ്കില്‍ അമേരിക്കയുടെ പിന്തുണയോടെ പാകിസ്ഥാന്‍ അന്നേ കാഷ്മീര്‍ പിടിച്ചടക്കി പാകിസ്താന്റെ ഭാഗമാക്കുമായിരുന്നു. പരാജയം മുന്നില്‍ കണ്ടപ്പോള്‍  പട്ടേല്‍ ഉള്‍പ്പെടുന്ന മന്ത്രി സഭ, ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി. അന്ന് ഐക്യാരാഷ്ട്ര സഭ ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ ജമ്മു കാഷ്മീര്‍ മുഴുവനും  പാകിസ്താന്റെ അധീനതയില്‍ ആകുമായിരുന്നു.

പ്രശാന്ത് ഭൂഷനെയോ കെജ്‌രിവാളിനെയോ കൊന്നാലൊന്നും  പ്രശാന്ത് ഭൂഷന്‍ പറഞ്ഞ സത്യം സത്യമല്ലാതാകില്ല.

എന്തുകൊണ്ട് താങ്കളുടെ million of brothers, ജമ്മു കാഷ്മീരില്‍ നിന്നും ഇപ്പോള്‍ ഓടിപ്പോകേണ്ടി വന്നു?

ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തി നിര്‍ണ്ണയിച്ചപ്പോള്‍  മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളൊക്കെ വിഭജിക്കുകയാണുണ്ടായത്. അന്ന് കാഷ്മീരും വിഭജിച്ചിരുന്നെങ്കില്‍ ഇപ്പറഞ്ഞ million of brothers , ഇപ്പോള്‍ എങ്ങോട്ടുമോടിപ്പോകേണ്ടി വരില്ലായിരുന്നു. ജുനഗഡും ഹൈദെരാബാദും ഇന്‍ഡ്യന്‍ യൂണിയനില്‍ ചേര്‍ത്തത് അവിടെ ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്ന ന്യായീകരണത്തിലായിരുന്നു എന്നോര്‍ക്കുക. ആ ഭൂരിപക്ഷത്തിന്, ഇന്‍ഡ്യയില്‍ ചേരാനായിരുന്നു താല്‍പ്പര്യവും. ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാന്‍ ആഗ്രഹിച്ച മൂന്നു പ്രമുഖ നാട്ടുരാജ്യങ്ങളായിരുന്നു, ഹൈദെരാബാദും, ജമ്മു കാഷ്മീരും, തിരുവിതാംകൂറും. കാഷ്മീര്‍  മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ട്, അതിനെ വിഭജിച്ച് ഒരു ഭാഗം ഇന്‍ഡ്യയിലും മറ്റേ ഭാഗം പാകിസ്ഥാനിലും അന്നേ ചേര്‍ക്കേണ്ടതായിരുന്നു. എങ്കില്‍ ഇപ്പറഞ്ഞ ജിഹാദികളൊക്കെ പാകിസ്ഥാനില്‍ ആയിരുന്നേനേ.

കാഷ്മീരിലെ ഭൂരിഭാഗം മുസ്ലിങ്ങളും പൂര്‍ണ്ണ മാനസോടെ ഇന്‍ഡ്യയില്‍ ചേരില്ല എന്നതാണു സത്യം. ഇന്ന് ലോകത്തേറ്റവും സൈനിക സാന്നിദ്ധ്യമുള്ള അതിര്‍ത്തി, കാഷ്മീരിലേതാണ്.

കോണ്‍ഗ്രസും  ബി ജെ പിയും മാറി മാറി ഇന്‍ഡ്യ ഭരിച്ചിട്ടും കാഷ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ആയിട്ടില്ല. ഇന്‍ഡ്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത് പരിഹരിക്കാനുള്ള ഫോര്‍മുലയും ഇല്ല. മോദിയുടെ കയ്യിലുള്ള ഫോര്‍മുല വ്യാജ ഏറ്റുമുട്ടലും. ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഒരു ജനതയേയും സൈനിക നടപടിയിലൂടെ വരുതിയില്‍ ആക്കാന്‍ ആകില്ല.

കാഷ്മീരിലെ ജിഹാദികള്‍ക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടെന്നു മാത്രമല്ല., അതിര്‍ത്തിക്കപ്പുറമുള്ള സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണയുമുണ്ടെന്നോര്‍ക്കുക. ലോകം മുഴുവനുമുള്ള ജിഹാദികളുടെ പിന്തുണയുമുണ്ട്. സൌദി അറേബ്യ , യു എ ഇ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയും കൂടി ഉണ്ട്. അവിടെ മസില്‍ പവര്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല.

kaalidaasan said...

>>And those who are responsible for security of the nation, shall not pay attention to fifth columists' criticism. There are many anti-nationals among writers too (Arundhathi Roy, Vijayalaksmi, Sachchidanandan to name a few)..there are penty among journos.<<

സത്യം വിളിച്ചു പറയുന്നവരെ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ്, ഫാസിസത്തിന്റെ മുഖ മുദ്ര. fifth columnists എന്നോ anti-nationals എന്നോ ഒക്കെ ആക്ഷേപിച്ചാലൊന്നും താങ്കളൊക്കെ കരുതുമ്പോലെ ഒരു രാജ്യത്തിന്റെ സുരക്ഷ ഒരുക്കാന്‍ ആകില്ല. 60 വര്‍ഷങ്ങളായി കാഷ്മീരില്‍ ഇന്‍ഡ്യാക്കാരെന്ന് വിളിക്കുന്ന മുസ്ലിങ്ങളോട് യുദ്ധം ചെയ്തിട്ടും എന്തു നേടി? കൂടെക്കൂടെ ഉണ്ടാകുന്ന ഭീകരാക്രമണങ്ങളല്ലാതെ. ഇന്‍ഡ്യന്‍ സേനയുടെ വ്യജ ഏറ്റുമുട്ടലുകള്‍ ഈ ജനതയെ വീണ്ടും വീണ്ടും ഇന്‍ഡ്യയില്‍ നിന്നും അകറ്റുകയേ ഉള്ളു.

രാജ്യ സുരക്ഷ എന്നൊക്കെ പറയുന്നത് താങ്കളേപ്പോളെയുള്ള കുറച്ചു പേരുടെ മാത്രം സ്വകാര്യ വിഷയമല്ല. ഓരോ ഇന്‍ഡ്യക്കാരന്റെയും പ്രശ്നമാണ്. സുരക്ഷയുടെ പേരും പറഞ്ഞ് ദൂര ദേശത്തുനിന്നും കുറച്ചു പേരെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തുന്നത് ഭരണ കൂട ഭീകരതയാണ്. ഇസ്രത് ജഹനോടൊപ്പം കൊലപ്പെടുത്തിയ രണ്ടു പേര്‍ ആരായിരുന്നു? ഏത് നാട്ടുകാരായിരുന്നു? എന്തുകൊണ്ടീ ചോദ്യത്തിനിപ്പോഴും ഉത്തരമില്ല. കുറച്ചു നാളുകള്‍ക്ക് മുന്നെ കാഷ്മീരില്‍ ഇവരേപ്പറ്റി അറിയാവുന്നവര്‍ മുന്നോട്ടു വരണമെന്നും പറഞ്ഞ് പരസ്യം നല്‍കിയിരുന്നതായി കേട്ടിരുന്നു. അവരുടെ identity ഇപ്പോഴും അജ്ഞാതമായിരിക്കാനുള്ള കാരണം മോദിയല്ലേ?

ചാകാന്‍ നടക്കുന്നവരുടെ മനശാസ്ത്രം താങ്കളേപ്പോലുള്ളവര്‍ക്ക് മനസിലാകില്ല.അതുകൊണ്ടാണിതുപോലെ മണ്ടത്തരം വിളിച്ചു പറയുന്നത്. ഇസ്ലാമിക ഭീകരര്‍ ചാകാന്‍ വേണ്ടി നടക്കുന്നവരാണ്. ശരീരത്തില്‍ ബോംബ് വച്ചു കെട്ടി സ്വയം ചത്താലും മോദി കൊന്നാലും അവര്‍ക്ക് സ്വാര്‍ഗ്ഗം കിട്ടുമെന്നാണവരുടെ വിശ്വാസം. ഒരെണ്ണം ചാകുമ്പോള്‍ മൂന്നെണ്ണം മുന്നോട്ട് വരും. മൂന്നോ നാലോ വ്യജ ഏറ്റുമുട്ടലുകള്‍ നടത്തി ഈ വക ജന്തുക്കളെ വരുതിയിലാക്കാം എന്നു കരുതുന്നവരാണു മണ്ടന്‍മാര്‍. ഇവരെയൊന്നും ഒരു യുദ്ധത്തിനും ഒതുക്കാന്‍ കഴിയില്ല എന്നതിനു ലോകം സക്ഷിയാണ്. മദ്ധ്യ പൂര്‍വ ദേശത്തും, പാകിസ്ഥാനിലും, അഫ്ഘാനിസ്ഥാനിലും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കിയാല്‍ ഇതൊക്കെ പിടി കിട്ടും. മോദിക്കിതൊക്കെ അറിയാം. താങ്കളേപ്പോലുള്ള കുറച്ചു പേരെ ആവേശം കൊള്ളിക്കാന്‍ ഇതുപോലെയുള്ള ഗിമിക്കുകള്‍ മതി എന്നും അദ്ദേഹത്തിനറിയാം. കഥയറിയാതെ ആട്ടം കാണുന്ന താങ്കളൊക്കെയാണ്, മോദിയുടെ തുറുപ്പു ചീട്ടുകള്‍.

10 വര്‍ഷം യുദ്ധം ചെയ്ത ലോക ശക്തി ആയ അമേരിക്ക ഇസ്ലാമിക ഭീകരതയുടെ മുന്നില്‍ മുട്ടുമടക്കി പിന്‍വാങ്ങി കഴിഞ്ഞു. മോദിക്കും താങ്കള്‍ക്കും ഇതു വരെ നേരം വെളുത്തിട്ടില്ല. മോദി ഇതുപോലെയുള്ള നാടകങ്ങള്‍ ആടുമ്പോള്‍ മിതവാദികളായ മുസ്ലിങ്ങള്‍ വരെ മോദിക്കെതിരെ തിരിയുന്നു.

kaalidaasan said...

ചില വീടുകളില്‍ അച്ഛനമ്മമാര്‍ കുട്ടികളോട് അടുത്ത വീട്ടിലെ കുട്ടികളെ കണ്ടു പഠിക്കാന്‍ പറയുമ്പോലെ മുഖ്യ ധാരാ രാഷ്ട്രീയപ്പര്‍ട്ടികളൊക്കെ ആം ആദ്മിയെ കണ്ടു പഠിക്കാനാണു പറയുന്നത്.

ഇത് കോണ്‍ഗ്രസ് പറയുന്നത്.

കോണ്‍ഗ്രസ്സുകാര്‍ ആം ആദ്മിയില്‍നിന്ന് പാഠം പഠിക്കണം-എ.ഐ.സി.സി. സെക്രട്ടറി

കാലം മാറി, കോണ്‍ഗ്രസ്സുകാര്‍ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. പഴഞ്ചന്‍രീതികള്‍ ഉപേക്ഷിച്ചേ തീരൂ. പഴയരീതികളുമായി മുന്നോട്ടുപോയാല്‍ യുവതലമുറ അകലും. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയാല്‍ അത് മറ്റു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെക്കൂടി ബാധിക്കും.

പാവപ്പെട്ടവരെയോ സ്ത്രീകളെയോ പീഡിപ്പിച്ച പശ്ചാത്തലമുള്ള ഒരാള്‍വന്നാല്‍ സമൂഹം തിരിച്ചടിക്കും. നല്ല ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നാല്‍ അദ്ദേഹം വേറൊരിടത്ത് ഇടംനേടും. അതും പാര്‍ട്ടിക്ക് ക്ഷീണമാകും.

സമര്‍ത്ഥരായ യുവാക്കളെ കണ്ടെത്തിയേ മതിയാവൂ. ആം ആദ്മിയും മറ്റും ചെയ്യുമ്പോലെ സാമൂഹ്യമാധ്യമങ്ങളെയൂം കഴിവതും പ്രയോജനപ്പെടുത്തണം. സാമൂഹ്യപ്രശ്‌നങ്ങളില്‍ ശക്തമായി കോണ്‍ഗ്രസ്സുകാര്‍ ഇടപെടണം.


ഇത് ആര്‍ എസ് എസ് പറയുന്നത്.


ആപ്പിനെ കണ്ട് പഠിക്കണമെന്ന് ബിജെപിയോട് ആര്‍എസ്എസ്

കുറ്റം പറഞ്ഞിരിക്കാതെ ആം ആദ്മി പാര്‍ട്ടി നടപ്പില്‍ വരുത്തുന്ന പുതുരീതികള്‍ കണ്ടുപഠിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ആര്‍ എസ് എസിന്റ ഉപദേശം. ഹൈദരാബാദില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടിയോടുള്ള ബിജെപിയുടെ സമീപനത്തില്‍ ആര്‍ എസ് എസ് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ദില്ലിക്ക് പിന്നാലെ മറ്റ് പ്രധാന മെട്രോ നഗരങ്ങളിലും ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ ഏറുകയാണ്. ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം മെട്രോ നഗരങ്ങളിലെ 44 ശതമാനം ആളുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യുമെന്ന് ഉറപ്പിച്ചുപറയുന്നു. ഈ സാഹചര്യത്തിലാണ് ആം ആദ്മി പാര്‍ട്ടിയെ ഗൗരവമായി കാണാനും അവരുടെ പ്രവര്‍ത്തനരീതി കണ്ട് പഠിക്കാനും ആര്‍ എസ് എസ് ബി ജെ പിയോട് പറയുന്നത്.

kaalidaasan said...


ബി ജെ പി ആം ആദ്മിയിടേതു പോലെയുള്ള തൊപ്പി ധരിക്കുന്നു.

കാവി 'ആം ആദ്മി തൊപ്പി'യുമായി ബിജെപി

ആം ആദ്മി പാര്‍ട്ടിയുടെ തൊപ്പി ഹിറ്റായതോടെ ബി ജെ പിയും തൊപ്പി വെക്കുന്നു. ദില്ലിയിലെ ആപ്പ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിന് വേണ്ടിയാണ് ബി ജെ പി തൊപ്പിവെച്ചത്. ആം ആദ്മി പാര്‍ട്ടിക്കാരുടെ തൊപ്പിയുടെ നിറം വെള്ളയാണെങ്കില്‍ ബി ജെ പിയുടെത് കാവിയാണ് എന്ന് മാത്രം. മോഡി ഫോര്‍ പി എം എന്നെഴുതിയ തൊപ്പികളുമായാണ് ബി ജെ പി നേതാക്കളായ ഹര്‍ഷവര്‍ദ്ധന്‍, വിജയ് ഗോയല്‍, വിജേന്ദ്ര ഗുപ്ത, മുഖ്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയ നേതാക്കള്‍ എത്തിയത്. ഷീല ദീക്ഷിതിനും അവരുടെ സഹമന്ത്രിമാര്‍ക്കുമെതിരായ അഴിമതിക്കേസുകളില്‍ ആം ആദ്മി പാര്‍ട്ടി ഒത്തുകളിക്കുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

വസുന്ദര ആം ആദ്മി പാര്‍ട്ടിയെ വീണ്ടും അനുകരിക്കുന്നു.

ആപിന്റെ ചെലവു കുറയ്ക്കലും ഹെൽപ്‌ലൈനും ബി.ജെ.പിയും കടമെടുക്കുന്നു

ഡൽഹിയിലെ എ.എ.പി ഭരണകൂടം ചെലവു കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ രാജസ്ഥാനിലെ ബി.ജെ.പി സർക്കാരും അങ്ങനെതന്നെ മുന്പോട്ടുപോകാൻ നിശ്ചയിച്ചു.
എ.എ.പി കൈക്കൂലിക്കെതിരെ ഹെൽപ് ലൈൻ നന്പർ ഏർപ്പെടുത്തി ചരിത്രം സൃഷ്ടിച്ചപ്പോൾ അഴിമതിക്കെതിരെ ഹെൽപ് ലൈൻ എന്ന വാഗ്ദാനവുമായി ഇതാ ബി.ജെ.പി.
എ.എ.പി നടപടികൾക്കുള്ള ജനപിന്തുണ മനസിലാക്കിയാണ് ബി.ജെ.പി കണ്ണുമടച്ച് അതെല്ലാം സ്വീകരിക്കുന്നത്.


ഡെല്‍ഹിയിലെ ജനങ്ങള്‍ സ്റ്റിംഗ് ഓപറേഷനിലൂടെ അഴിമതിക്കാരയ ഉദ്യോഗസ്ഥരെ കുടുക്കുന്നു.

ഒളിക്കാമറ ഓപ്പറേഷൻ: കൈക്കൂലി വാങ്ങിയ മൂന്ന് ഉദ്യോഗസ്ഥർ കുടുങ്ങി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആഹ്വാനം പ്രകാരം ജനങ്ങൾ നടത്തുന്ന ഒളിക്കാമറ ഓപ്പറേഷനിൽ മൂന്ന് ഉദ്യോഗസ്ഥർ കുടുങ്ങി. കുടുങ്ങിയവരിൽ രണ്ടു പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.

വഴിയോര കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ജനക്‌പുരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സന്ദീപ്, ഈശ്വർ സിംഗ് എന്നിവരാണ് കുടുങ്ങിയത്. തന്നിൽ നിന്ന് പണം വാങ്ങുന്ന ദൃശ്യം കച്ചവടക്കാരൻ തന്നെ കാമറയിൽ പകർത്തി വിജിലൻസിന് കൈമാറുകയായിരുന്നു.

Aryan69931 said...

They formed the party for fight against corruption in Politics,babudom, Civil society. etc After gaining 2nd position in Delhi elections, they choose to ally with the most corrupt party in the world - CONgress- for forming the government. It's like using rats for fight against plague. Bunch of anarchists and anti nationals.

kaalidaasan said...

ആര്യന്‍,

ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി എന്നത് ബി ജെ പി പ്രചരിപ്പിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണമാണ്. ആം ആദ്മി പാര്‍ട്ടി ഒരു കോണ്‍ഗ്രസ് നേതവിനെയും ഇന്നു വരെ സര്‍ക്കാര്‍ രൂപീകരണത്തിനു വേണ്ടി കണ്ടിട്ടില്ല. ഒരു ഒത്തു തീര്‍പ്പും ഉണ്ടാക്കിയിട്ടില്ല.

സര്‍ക്കാര്‍ ഉണ്ടാക്കുന്നില്ല എന്നായിരുന്നു ആം അദ്മി പാര്‍ട്ടി നിലപാട്. പക്ഷെ അവര്‍ സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് ബി ജെ പിയും കോണ്‍ഗ്രസും ശഠിച്ചു. ആവശ്യപ്പെടാതെ തന്നെ പിന്തുണയും കൊടുത്തു. എന്നിട്ട് ആം ആദ്മി ഒളിച്ചോടുന്നു എന്ന് പ്രചരിപ്പിച്ചു. ജനങ്ങള്‍ അത് വിശ്വസിച്ച് ആം ആദ്മി പാര്‍ട്ടിക്കെതിരെ ജന വികാരമുണ്ടായിക്കോളും എന്ന അതിബുദ്ധി ആയിരുന്നു ഇതിനു പിന്നില്‍. അതില്‍ കൂടുതലായി കോണ്‍ഗ്രസ് നിരുപാധിക പിന്‍ തുണ കൊടുക്കുന്നു എന്ന് ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് എഴുതിയും കൊടുത്തു. ഇതൊക്കെ ആം ആദ്മി പാര്‍ട്ടി അവശ്യപ്പെടാതെ ചെയ്തതായിരുന്നു.

സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഉണ്ടായിട്ടും  അത് ചെയ്തില്ലെങ്കില്‍ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോട് ചെയ്യുന്ന വഞ്ചനയായി വിലയിരുത്തപ്പെടുമെന്ന അവസ്ഥ ഉണ്ടായപ്പോള്‍ ആം ആദ്മി പാര്‍ട്ടി വോട്ടര്‍മാരുടെ അഭിപ്രായം ചോദിച്ചു. ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അത് ചെയ്തു. അത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതാണെന്നു തോന്നുന്നത് ഇത് ശരിക്കും മനസിലാക്കാത്തതുകൊണ്ടാണ്. അടച്ചിട്ട മുറികളിലിരുന്ന് ആരോടും പറയാത്ത ഒത്തുതീര്‍പ്പുകള്‍ നടത്തുന്നതു കണ്ട് ശീലിച്ച്, അതാണ്, നട്ടുനടപ്പെന്ന രീതിയില്‍ ഉള്‍ക്കൊള്ളുന്നവര്‍ക്ക് ഇതൊക്കെ അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും.

കോണ്‍ഗ്രസിന്റെ അഴിമതിപോലെ ഗൌരവമുള്ളതാണ്,. ബി ജെ പിയുടെ വര്‍ഗ്ഗീയതയും. അഴിമതിയുടെ കാര്യത്തിലും ബി ജെ പി പിന്നിലല്ല. വലിയ അഴിമതിക്കാരനായ യദിയുരപ്പയെ തിരിച്ചെടുത്ത് ബി ജെ പി അത് തെളിയിക്കുകയും ചെയ്തിരിക്കുന്നു.

ജനങ്ങളോട് ഒന്നു പറഞ്ഞിട്ട്, അധികാരത്തിലേറുമ്പോള്‍ കടക വിരുദ്ധമായി ചെയ്യുക എന്നതാണ്, പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ രീതി. അയോധ്യയില്‍ രാമ ക്ഷേത്രം പണിയും എന്ന് ഹിന്ദുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ച്, അവരുടെ വോട്ടു നേടി അധികാരത്തിലേറിയപ്പോള്‍ അത് മറന്ന ബി ജെ പിയുടേതു പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ​കണ്ട് തഴമ്പിച്ചവര്‍ക്ക് ആം ആദ്മി പ്രവര്‍ത്തനം രുചിക്കില്ല. ജനാധിപത്യം എന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുക എന്നതാണ്. കുറഞ്ഞ പക്ഷം നടപ്പിലാക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങള്‍ നല്‍കരുത്.

Aneesh Thomas said...

ആം ആദ്മിയിൽ ചേരുന്ന ആളുകൾ ഇതിനു മുന്പും പ്രവര്ത്തിച്ചിരുന്ന പാർട്ടികളിൽ ഒരു ഓളവും ഉണ്ടാക്കാൻ സാധിച്ചില്ലായെങ്കിൽ പിന്നെ ഇവിടെയെന്തെങ്കിലും തരംഗം സൃഷ്ടിക്കുമെന്നെനിക്കു തോന്നുന്നില്ലാ. അതിപ്പം വി എസ് ആണെങ്കിക്കൂടി
ഈ ആം ആദ്മികളാണ് ആദ്യം നന്നാവേണ്ടത്.

kaalidaasan said...

അനീഷ്,

മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വളരെ കുറച്ചു പേരേ ആം ആദ്മിയില്‍ ചേര്‍ന്നിട്ടുള്ളു. മഹാഭൂരിപക്ഷവും ഇതു വരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കാത്തവരാണ്.

മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരും, പുറത്താക്കപ്പെട്ടവരും ഒക്കെ ഇപ്പോള്‍ ആം ആദ്മിയില്‍ ചേരുന്നുണ്ട്.

ആം ആദ്മി പാര്‍ട്ടി ഏതായാലും ഇപ്പോള്‍ ഓളമുണ്ടാക്കുന്നുണ്ട്. അതിന്റെ തെളിവാണ്, ഇപ്പോള്‍ കുമാര്‍ വിശ്വാസിനെതിരെ ഉണ്ടായിട്ടുള്ള പടപ്പുറപ്പാട്. 10 വര്‍ഷം മുമ്പ് ഒരു ആക്ഷേപഹാസ്യ പരിപാടിയില്‍  പറഞ്ഞ ഒരു കാര്യമെടുത്ത് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നു.

ആം ആദ്മി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ ബി ജെ പിയും കോണ്‍ഗ്രസും വ്യക്തി പരമായ കാര്യങ്ങളാണ്, പരസ്പരം അക്ഷേപിക്കാന്‍ ഉപയോഗിക്കുന്നത്. നരേന്ദ്ര മോദി ചായ വിറ്റുനടന്ന പിന്നാക്കക്കാരനാണെന്നും പറഞ്ഞ് സഹതാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു. നരേന്ദ്ര മോദി ചായ വിറ്റു നടന്നാലോ കമ്പ്യൂട്ടര്‍ വിറ്റു നടന്നാലോ അത് ഇന്‍ഡ്യക്കാരെ ബാധിക്കുന്ന പ്രശ്നമല്ല. പക്ഷെ പാചക വാതകത്തിന്റെയും പെട്രോളിന്റെയും വൈദ്യുതിയുടേയും, വെള്ളത്തിന്റെയും  വില കൂടുമ്പോള്‍ അത് സാധാരണക്കാരെ ബാധിക്കുന്നു. അതിനൊരു പരിഹാരമാണ്, ഇന്‍ഡ്യാക്കാരുടെ മുന്നിലുള്ളത്. അതാണ്, ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.

KKR PS said...

കുമാർ വിശ്വാസ്‌ മലയാളി നഴ്സുമാരെ പറ്റി പറഞ്ഞത്‌ വളരെ മോശമായതും അശ്ശീലമായതുമായ കാര്യങ്ങൾ തന്നെയാണ്. അതിന് അദ്ദേഹം മാപ്പ്‌ പറയുക തന്നെ വേണം. കേരളത്തിലെ AAP നേതാവ്‌ പറഞ്ഞത്‌ ഇതൊരു തമാശയാണെന്നായിരുന്നു. ഇങ്ങനെയാണോ തമാശ പറയുന്നത്‌? മറ്റു ചിലരുടെ ന്യായീകരണം ഇത്‌ 2010 ലേതാണെന്നതായിരുന്നു. അദ്ദേഹത്തിന്റെ 'തമാശ' മലയാളികൾക്ക്‌ മാത്രമല്ല മുഴുവൻ സ്ത്രീകൾക്കും തന്നെ അപമാനകരമാണ്. ഈ വിഡിയോ പുറത്തു വന്ന് ദിവസങ്ങൾക്ക്‌ ശേഷവും അരവിന്ദ്‌ കേജരിവാൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രി കേജരിവാളിന് കത്തെഴുതിയിട്ടുണ്ട്‌.
മറ്റൊരു കാര്യം കുമാർ വിശ്വാസ്‌ രാഹുൽ ഗാന്ധിക്കെതിരെ ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ പോകുന്ന ആളാണ്. ഇങ്ങനെ ബാലിശമായി സംസാരിക്കുന്ന ഒരാൾ ജയിച്ചാൽ ആ നാടിന്റെ അവസ്ഥയെന്താകും?
ഇത്തരത്തിലുള്ളവരെ സ്ഥാനാർത്ഥികളാക്കാതിരുന്നാൽ AAPക്ക്‌ അത്‌ ഭാവിയിൽ ഗുണം ചെയ്യും.

kaalidaasan said...

KKR PS,

കുമാര്‍ വിശ്വാസ് പറഞ്ഞതിന്റെ ഗൌരവം ​കുറച്ചു കാണുന്നില്ല.

പക്ഷെ ഒരു ആക്ഷേപഹാസ്യപരിപാടിയില്‍ പങ്കെടുത്ത് കവിയായ അദ്ദേഹം പറഞ്ഞതിനെ ഇത്രയേറെ പര്‍വതീകരിച്ചു കാണണോ? കുഞ്ചന്‍ നമ്പ്യാര്‍ തന്റെ കവിതകളിലും പലപ്പോഴായി നടത്തിയിട്ടുള്ള പരാമര്‍ശങ്ങളിലും നായന്‍മാരെപറ്റി പലതും പറഞ്ഞിട്ടുണ്ട്. ഒരു കവിത എന്ന രീതിയില്‍ അവയൊക്കെ കാണുമ്പോള്‍ ഫലിതത്തോടു കൂടി അതാസ്വദിക്കാനേ സുബോധമുള്ള ആരും ശ്രമിക്കു.

ഒരു രാഷ്ട്രീയ പ്രസംഗത്തിലോ അഭിമുഖ സംഭാഷണത്തിലോ, ലേഖനത്തിലോ ആണാ പരാമര്‍ശങ്ങള്‍ എങ്കില്‍ അതിനെ ചോദ്യം ചെയ്യേണ്ടതു തന്നെ. കുമാര്‍ വിശ്വാസിന്റെ ആ കവിതയിലെ പ്രസക്ത ഭാഗം ഇതാണ്.

'ആണുങ്ങള്‍ രാജ്യത്ത് ഏറ്റവും അന്യംനിന്നു പോകുന്ന വര്‍ഗം / നേരത്തെ, ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ യാത്രചെയ്യുമ്പോള്‍ നല്ല ഉറക്കംകിട്ടുമായിരുന്നു / ഇപ്പോള്‍, കിങ്ഫിഷറിലാകുമ്പോള്‍, ആകെ പ്രതിസന്ധിയാണ് - വസ്ത്രം എവിടെ തുടങ്ങുന്നു, എയര്‍ഹോസ്റ്റസ് എവിടെ അവസാനിക്കുന്നു / ഏറെ നേരം നോക്കിയാല്‍, അവള്‍ ചോദിക്കും എന്തെങ്കിലും വേണമോയെന്ന്.

നഴ്സുമാര്‍ കേരളത്തില്‍ നിന്നായതിനാല്‍ ആണുങ്ങള്‍ക്ക് ആശുപത്രിയില്‍ വിശ്രമം കിട്ടുമായിരുന്നു / കറുത്തു മഞ്ഞച്ച നഴ്സുമാര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു / നിങ്ങളവരെ പെങ്ങളേന്നു (സിസ്റ്ററെന്നു) വിളിച്ചുപോകും / അവര്‍ നിങ്ങളുടെ പെങ്ങള്‍ മാത്രമായിരുന്നെങ്കിലെന്ന് സത്യത്തില്‍ ആശിച്ചുപോകും / ഒട്ടേറെ സ്ത്രീകള്‍ പ്രൊഫൈലില്‍ തങ്ങളുടെ ഫോട്ടോ ഇടാറില്ല / ഇപ്പോള്‍ നഴ്സുമാര്‍ പോലും ഉത്തരേന്ത്യക്കാരാണ്, അടിപൊളി.... / അടുത്തിടെ, ഞാനൊരു സുഹൃത്തിന്റെ ആശുപത്രിയില്‍ കിടന്നു / നഴ്സ് രാവിലെ വരും, രണ്ടു വിരല്‍വച്ച് എന്റെ പള്‍സ് നോക്കും / എന്നിട്ടു പറയും: ഓ ദൈവമേ! നിങ്ങളുടെ പള്‍സ് കുതിക്കുകയാണല്ലോ..


ഇതില്‍ താങ്കള്‍ എന്താണ്, "മലയാളികൾക്ക്‌ മാത്രമല്ല മുഴുവൻ സ്ത്രീകൾക്കും തന്നെ അപമാനകരമായി തോന്നിയത്" എന്ന് വിശദീകരിക്കാമോ?

കുഞ്ഞുവര്‍ക്കി said...

-നഴ്സുമാര്‍ കേരളത്തില്‍ നിന്നായതിനാല്‍ ആണുങ്ങള്‍ക്ക് ആശുപത്രിയില്‍ വിശ്രമം കിട്ടുമായിരുന്നു / കറുത്തു മഞ്ഞച്ച നഴ്സുമാര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു-

ഇതിനർത്ഥം കേരളത്തിൽ നിന്നുമുള്ളസ്ത്രീകള് വൃത്തികെട്ടവരാനെന്നു തന്നെയല്ലേ?...ഇവന്റെയൊക്കെ ഉള്ളിലുള്ള വശീയ വിഷം എത്ര ഭയങ്കരം... nigeriyan സ്ത്രീയെ നിഗർ എന്നുവിളിച്ചു കൈയേറ്റം ചെയാൻ ശ്രെമിച്ചതും കൂട്ടി വായിച്ചാൽ ഒരു ഫാസിസ്റ്റ് മണം ഈ പാർട്ടിക്കുണ്ട്

kaalidaasan said...

കുഞ്ഞുവര്‍ക്കി,

ആ കവിത വായിച്ചിട്ട് കേരളത്തില്‍ നിന്നുള്ള സ്ത്രീകള്‍ വൃ ത്തികെട്ടവരാണെന്നു പറഞ്ഞതായി എനിക്കു തോന്നിയില്ല. കാലി പീലി (കറുത്ത് മഞ്ഞച്ചവര്‍) എന്നു പറയുന്നതിന്റെ അര്‍ത്ഥം വൃ ത്തികെട്ടത് എന്നാണോ?

ഈ കവിതയില്‍ പറഞ്ഞിരിക്കുനത് പുരുഷന്‍മാര്‍ ആണു വൃ ത്തിക്കെട്ടവര്‍ എന്നല്ലേ? അവര്‍ക്ക് ഒരു സ്ത്രീയെ കാണുമ്പോഴേക്കും നിയന്ത്രണം പോകുന്നുഎന്നല്ലേ അതില്‍ ഉള്ളത്?

കുമാര്‍ വിശ്വാസ് വര്‍ഷങ്ങള്‍ക്ക് മുന്നെ ഒരു ആക്ഷേപഹാസ്യ പരിപാടിയില്‍ ചൊല്ലിയ ഒരു കവിതയാണ്, ഇത്. ആ കവിതയിലെ പരാമര്‍ശങ്ങളെ വാച്യാര്‍ത്ഥത്തില്‍ എടുക്കുന്നതിന്റെ കുഴപ്പമാണിത്. ഏതായാലും അദ്ദേഹം ആ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്തു. ഇനിയും അതില്‍ പിടിച്ചു തൂങ്ങുന്നത് മോശമല്ലേ?

സോംനാഥ് ഭാരതി ഹിന്ദിയില്‍ പറഞ്ഞ വാക്കുകളില്‍ നിന്നും താങ്കളെങ്ങനെ niger എന്നു വായിച്ചെടുത്തു എന്നറിഞ്ഞാല്‍ കൊള്ളാം.

ഈ നൈജീരിയക്കാരും ഉഗാണ്ടക്കാരും ഡെല്‍ഹിയില്‍ എന്താണു ചെയ്യുന്നതെന്നു പറയാമോ?

ഈ വീഡിയോ ലിങ്കുകള്‍ കണുക.

1

2

3

KKR PS said...

ഈ ആഭാസമായ കവിതയിൽ കാണുന്നത്‌ അശ്ശീല ചുവയാണ്.
ഭൂരിഭാഗം സ്ത്രീകളും തങ്ങളെ ലൈംഗിക വസ്തുവായി കാണുവാൻ ഇഷ്ടപെടില്ല എന്നാണ് ഞാൻ കരുതുന്നത്‌. വംശീയതയും ഇതിലുണ്ട്‌. സവർണ്ണ അവർണ്ണ മനോഭാവം ഇതിൽ പ്രകടമാണ്. ഒരാളുടെ ചിന്താഗതിയാണ് അയാളുടെ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നത്‌. അത്‌ ഹാസ്യകവിതയാണെങ്കിലും ശരി. ഒരു രാഷ്ട്രീയക്കാരൻ വർണ്ണ-വർഗ്ഗ-വംശ വ്യത്യാസമില്ലാതെ ജനസേവകനാകണം.
തെറ്റുകൾ മനുഷ്യസഹജമാണ് അത്‌ തിരുത്തുമ്പോൾ മാത്രമേ അയാൾ എല്ലാവർക്കും സ്വീകാര്യനാകുന്നുള്ളൂ. മാധ്യമങ്ങളെ നേരിട്ട്‌ കണ്ട്‌ ജനങ്ങളോട്‌ മാപ്പ്‌ ചോദിക്കുന്നതിനു പകരം ഇ-മെയിൽ അയയ്ക്കുകയാണ് അദ്ദേഹം ചെയ്തത്‌. ഒരു രാഷ്ട്രീയപാർട്ടിയുടെ നേതാവും വക്താവുമായ അദ്ദേഹം ഇതിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമായിരുന്നു.

കുമാർ വിശ്വാസ്‌ സ്ഥാനാർത്ഥിയായി മത്സരിക്കാൻ യോഗ്യനാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

ജനങ്ങൾ AAP യിൽ നിന്നും പ്രതീക്ഷിക്കുന്നത്‌ സാമ്പ്രദായിക രാഷ്ട്രീയക്കാരിൽ നിന്നും എല്ലാ കാര്യത്തിലുമുള്ള വ്യത്യസ്തതയാണ്.

(ഞാൻ ഈ കമന്റ്‌ തന്നെ ഇ-മെയിലിൽ നിന്ന് reply ചെയ്തിരുന്നു. അത്‌ താങ്കൾക്ക്‌ കിട്ടിയോ എന്നറിയില്ല. അത്‌ കമന്റായി താനെ വരുമെന്നാണ് വിചാരിച്ചത്‌.)

KKR PS said...

ഈ ആഭാസമായ കവിതയിൽ കാണുന്നത്‌ അശ്ശീല ചുവയാണ്.
ഭൂരിഭാഗം സ്ത്രീകളും തങ്ങളെ ലൈംഗിക വസ്തുവായി കാണുവാൻ ഇഷ്ടപെടില്ല എന്നാണ് ഞാൻ കരുതുന്നത്‌. വംശീയതയും ഇതിലുണ്ട്‌. സവർണ്ണ അവർണ്ണ മനോഭാവം ഇതിൽ പ്രകടമാണ്. ഒരാളുടെ ചിന്താഗതിയാണ് അയാളുടെ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നത്‌. അത്‌ ഹാസ്യകവിതയാണെങ്കിലും ശരി. ഒരു രാഷ്ട്രീയക്കാരൻ വർണ്ണ-വർഗ്ഗ-വംശ വ്യത്യാസമില്ലാതെ ജനസേവകനാകണം.
തെറ്റുകൾ മനുഷ്യസഹജമാണ് അത്‌ തിരുത്തുമ്പോൾ മാത്രമേ അയാൾ എല്ലാവർക്കും സ്വീകാര്യനാകുന്നുള്ളൂ. മാധ്യമങ്ങളെ നേരിട്ട്‌ കണ്ട്‌ ജനങ്ങളോട്‌ മാപ്പ്‌ ചോദിക്കുന്നതിനു പകരം ഇ-മെയിൽ അയയ്ക്കുകയാണ് അദ്ദേഹം ചെയ്തത്‌. ഒരു രാഷ്ട്രീയപാർട്ടിയുടെ നേതാവും വക്താവുമായ അദ്ദേഹം ഇതിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമായിരുന്നു.

കുമാർ വിശ്വാസ്‌ സ്ഥാനാർത്ഥിയായി മത്സരിക്കാൻ യോഗ്യനാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

ജനങ്ങൾ AAP യിൽ നിന്നും പ്രതീക്ഷിക്കുന്നത്‌ സാമ്പ്രദായിക രാഷ്ട്രീയക്കാരിൽ നിന്നും എല്ലാ കാര്യത്തിലുമുള്ള വ്യത്യസ്തതയാണ്.

(ഞാൻ ഈ കമന്റ്‌ തന്നെ ഇ-മെയിലിൽ നിന്ന് reply ചെയ്തിരുന്നു. അത്‌ താങ്കൾക്ക്‌ കിട്ടിയോ എന്നറിയില്ല. അത്‌ കമന്റായി താനെ വരുമെന്നാണ് വിചാരിച്ചത്‌.)

kaalidaasan said...

KKR PS,

എനിക്കാ ഹാസ്യ കവിതയില്‍ അശ്ലീലം കാണുവാന്‍ സാധിച്ചിട്ടില്ല. കാരണം ഞാന്‍ അതിനെ മറ്റേത് ഹാസ്യ പരിപാടിയും പോലെ വെറും ഭാവന ആയിട്ടേ കാണുന്നുള്ളു. അദ്ദേഹം ഒരു പ്രസംഗത്തിലോ ലേഖനത്തിലോ ആയിരുന്നു ഇത് പറഞ്ഞതെങ്കില്‍ തീര്‍ച്ചയായും അത് ഗൌരവമായി തന്നെ കാണേണ്ടതുണ്ട്.

ഭൂരിഭാഗം എന്നല്ല ഒരു സ്ത്രീയും തന്നെ ലൈംഗിക വസ്തുവായി കാണുവാൻ ഇഷ്ടപ്പെടില്ല. പക്ഷെ ഭൂരിഭാഗം പുരുഷന്‍മാരും സ്ത്രീകളെ അങ്ങനെയാണു കാണുന്നതും. അതുകൊണ്ടാണ്, ഇന്‍ഡ്യയില്‍ സ്ത്രീപീഢനം ഇത്ര വ്യാപകമയി കാണുന്നതും. ആ കാഴ്ചയെ ഹാസ്യാത്മകമായിട്ടാണാ കവിതയില്‍ അവതരിപ്പിക്കുന്നതും. വെളുത്തത് സുന്ദരമാണെന്നും ലൈംഗിക ഉത്തേജനം ഉണ്ടാക്കുമെന്നുമുള്ള പുരുഷന്റെ മിഥ്യ ധാരണയെ കളിയാക്കുകയാണിതില്‍. വെളുക്കാന്‍ വേണ്ടി എല്ലാ ലേപനങ്ങളും മാറി മാറി ഉപയോഗിക്കുന്നതും അതിന്റെ പരസ്യങ്ങളും ഒക്കെ വിളിച്ചു പറയുന്നതും അതല്ലേ?

ഇതു പോലെ ദുര്‍വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍  സിനിമകളിലോ, കവിതകളിലോ, നാടകങ്ങളിലോ ഒന്നും  ആരേക്കുറിച്ചും ഒരു പരാമര്‍ശവും ഉണ്ടാകാന്‍ പടില്ല എന്നു വരും. പല സിനിമകളിലും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് കാണിക്കുനുണ്ട്. അത് കണ്ടിട്ട് സ്ത്രീവര്‍ഗ്ഗത്തിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലല്ലോ.

വര്‍ഷങ്ങള്‍ക്ക് മുന്നെ പറഞ്ഞ ഒരു കാര്യം ​ഇത്രനാളും ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. പൊടുന്നനെ ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ അതിന്റെ പിന്നിലെ ഉദ്ദേശ്യം മനസിലാക്കാന്‍ വളരെ എളുപ്പമാണ്.

മലയാളികള്‍ പൊതുവെ കറുത്തവരല്ലേ? അവര്‍ കറുത്തവരാണെന്നു പറഞ്ഞാല്‍ അതെങ്ങനെ വംശീയതയാകും? മലയാളികള്‍ പ്രത്യേക വംശമാണോ?

രാഷ്ട്രീയക്കാരൻ വർണ്ണ-വർഗ്ഗ-വംശ വ്യത്യാസമില്ലാതെ ജനസേവകന്‍ തന്നെയാകണം. കുമാര്‍ വിശ്വാസ് രാഷ്ട്രീയത്തിലൊക്കെ വരുന്നതിനും വളരെ മുന്നെ പറഞ്ഞ ഒരു കാര്യമാണിതെന്നോര്‍ക്കുക. രാഷ്ട്രീയക്കാരനായ ശേഷം  എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനദ്ദേഹം ഉത്തരവാദി തന്നെയാണ്.

മധ്യമങ്ങളെ നേരിട്ടു കണ്ട് ക്ഷമ ചോദിക്കാന്‍ മാത്രം ഒരു തെറ്റ് അദ്ദേഹം ചെയ്തിട്ടില്ല.കേരളത്തില്‍ നിന്നാണ്, പരാതികള്‍ ഉണ്ടായത്. പരാതി അയച്ചവര്‍ക്ക് അദ്ദേഹം മറുപടിയും കൊടുത്തു. ഇതിലും വലിയതെറ്റുകള്‍ ചെയ്യുന്നവര്‍ സ്വാകാര്യ സംഭാക്ഷണത്തില്‍ പോലു ഖേദം പ്രകടിപ്പിക്കാത്ത നാട്ടില്‍ ഇങ്ങനെ ഖേദം പ്രകടിപ്പിക്കുന്നതും  മാപ്പു ചോദിക്കുന്നതുമെങ്കിലും  നടക്കുന്നുണ്ടല്ലോ.

വര്‍ഷങ്ങള്‍ക്കു മുന്നെ ഒരു ഹാസ്യ കവിത ചൊല്ലിയതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥി ആകുന്നതിനോ മത്സരിക്കുന്നതിനോ ഒരു അയോഗ്യതയും ഉള്ളതായി എനിക്ക് തോന്നുന്നില്ല. അദേഹം അമേത്തിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹത്തിന്, വോട്ടു ചെയ്യണോ വേണ്ടയോ എന്നതൊക്കെ അമേത്തിയിലെ വോട്ടര്‍മാരുടെ ഇഷ്ടം.

സാമ്പ്രദായിക രാഷ്ട്രീയക്കാരിൽ നിന്നും ഏറെ വ്യത്യസ്തതയുള്ളവര്‍ തന്നെയാണ്, ആം ആദ്മി പാര്‍ട്ടിക്കാര്‍ എന്നാണെനിക്കു തോന്നുന്നത്. അവരുടെ പ്രവര്‍ത്തികളൊക്കെ അത് തെളിയിക്കുന്നു. അതിന്റെ ഇടയില്‍ തികച്ചും അപ്രസകതമായ ഇതുപോലുള്ള വിഷയങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടു വരുന്നവര്‍ക്ക് ഉദ്ദേശ്യം വേറെയാണ്.

kaalidaasan said...

KKR PS,

ഇ മെയിലില്‍ താങ്കളുടെ അഭിപ്രായം കിട്ടിയിട്ടില്ല.

പക്ഷെ ഇന്ന് മെയില്‍ നോക്കിയപ്പോള്‍ രസകരമായ ഒന്നു കണ്ടു. kaalidaasan@gmail.com എന്ന പേരിലുള്ള  എന്റെ മെയില്‍ ID കൊടുത്ത് മാറ്റാരോ ഒരു ID ഉണ്ടാക്കിയതായി എനിക്ക് അറിയിപ്പു കിട്ടിയിരിക്കുന്നു. kalidasan00@gmail.comഎന്ന പേരില്‍ ആണത്.

എനിക്ക് ലഭിച്ച സന്ദേശം ഇതാണ്.

Your Gmail address, kalidasan00@gmail.com, has been created

Gmail Team mail-noreply@google.com
Jan 20 (7 days ago)

to me
Welcome to Gmail! You can log in to your account at http://mail.google.com/.

Here are a couple of tips to help you get started:

Use Gmail's import tools to move emails and contacts from your other email accounts to your new Gmail address.
Download the mobile app for Android or iPhone and iPad to stay connected on the go.
Should you ever encounter problems with your account or forget your password we will contact you at this address.

Enjoy!

The Gmail Team

പണ്ടൊരിക്കല്‍ സമാനമായ ഒന്നു നടന്നിട്ടുണ്ട്. സി രവിചന്ദ്രന്റെ ബ്ളോഗില്‍ ചര്‍ച്ചകള്‍ നടന്ന സമയത്ത് മറ്റ് രണ്ടു മൂന്നു പേര്‍ കാളിദാസന്‍ എന്ന പേരില്‍ വ്യാജ ബ്ളോഗ് ഉണ്ടാക്കി, ഞാനാണെന്ന പേരില്‍ ചില അഭിപ്രയങ്ങള്‍ എഴുതി എന്നെ അവഹേളിക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴും അതാണുദ്ദേശമെങ്കില്‍ ദയവായി അത് ചെയ്യരുത് എന്നപേക്ഷ.

KKR PS said...


ഞാൻ ഹാസ്യ കവിത വിഷയത്തെ കുറിച്ച്‌ കൂടുതൽ തുടരാൻ ആഗ്രഹിക്കുന്നില്ല. താങ്കൾ എഴുതിയതിന് മറുപടി നൽകാം.

>>>എനിക്കാ ഹാസ്യ കവിതയിൽ‍ അശ്ലീലം കാണുവാൻ‍ സാധിച്ചിട്ടില്ല. <<<

വസ്ത്രം എവിടെ തുടങ്ങുന്നു, എയര്‍ഹോസ്റ്റസ് എവിടെ അവസാനിക്കുന്നു / ഏറെ നേരം നോക്കിയാല്‍, അവള്‍ ചോദിക്കും എന്തെങ്കിലും വേണമോയെന്ന്.

നഴ്സുമാര്‍ കേരളത്തില്‍ നിന്നായതിനാല്‍ ആണുങ്ങള്‍ക്ക് ആശുപത്രിയില്‍ വിശ്രമം കിട്ടുമായിരുന്നു /

/ നഴ്സ് രാവിലെ വരും, രണ്ടു വിരല്‍വച്ച് എന്റെ പള്‍സ് നോക്കും / എന്നിട്ടു പറയും: ഓ ദൈവമേ! നിങ്ങളുടെ പള്‍സ് കുതിക്കുകയാണല്ലോ...

ഈ വരികളിൽ അശ്ശീലമില്ലേ?

>>> വെളുത്തത് സുന്ദരമാണെന്നും ലൈംഗിക ഉത്തേജനം ഉണ്ടാക്കുമെന്നുമുള്ള പുരുഷന്റെ മിഥ്യ ധാരണയെ കളിയാക്കുകയാണിതില്‍. <<<

ഈ മിഥ്യധാരണയെ കളിയാക്കുകയാണെന്ന് എങ്ങനെ പറയാനാവും? മറിച്ച്‌ പ്രോത്സാഹിപ്പിക്കുകയല്ലേ ഈ വരികൾ

ഇപ്പോള്‍ നഴ്സുമാര്‍ പോലും ഉത്തരേന്ത്യക്കാരാണ്, അടിപൊളി.... /

ആദ്യം മലയാളി പെൺകുട്ടികൾ കറുത്ത്‌മഞ്ഞച്ചവരാണെന്ന് പറഞ്ഞു. അടുത്ത വരികളിലാണ് ഉത്തരേന്ത്യക്കാർ അടിപൊളിയാണെന്ന് പറയുന്നത്‌.
'അടിപൊളി' എന്ന വാക്ക്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്താണ്?

KKR PS said...

>>>പല സിനിമകളിലും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് കാണിക്കുനുണ്ട്. അത് കണ്ടിട്ട് സ്ത്രീവര്‍ഗ്ഗത്തിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലല്ലോ.<<<

സിനിമകളിലും നാടകങ്ങളിലുമെല്ലാം ചിത്രീകരിക്കുന്നുണ്ട്‌. പക്ഷെ അതിലെല്ലാം മിക്കവാറും വില്ലനായിരിക്കും ചെയ്യുന്നത്‌ അല്ലെങ്കിൽ നായകൻ. വില്ലനാണെങ്കിൽ അതിനുള്ള ശിക്ഷ നായകനിൽ നിന്നോ മറ്റോ കിട്ടും. നായകനാണെങ്കിൽ അതിനുള്ള പരിഹാരം ചെയ്യും. ഇങ്ങനെയുള്ള സിനിമകളാണ് ഭൂരിഭാഗവും. ഇങ്ങനെയല്ലാത്ത സിനിമകൾ കാണുന്ന സ്ത്രീകൾ മനസിലെങ്കിലും ഇതിനെതിരെ പ്രതിഷേധിക്കും.
അപ്പോൾ സ്ത്രീകൾ പ്രതികരിച്ചത്‌ ന്യായമല്ലേ?

>>>വര്‍ഷങ്ങള്‍ക്ക് മുന്നെ പറഞ്ഞ ഒരു കാര്യം ​ഇത്രനാളും ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. പൊടുന്നനെ ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ അതിന്റെ പിന്നിലെ ഉദ്ദേശ്യം മനസിലാക്കാന്‍ വളരെ എളുപ്പമാണ്. <<<

കുമാർ വിശ്വാസ്‌ AAP യിൽ ചേർന്ന് നേതാവായതിനു ശേഷമാണ് എല്ലായിടത്തും അറിയപ്പെട്ടു തുടങ്ങിയത്‌.അതിനു മുമ്പ്‌ കേരളത്തിലെ സാമാന്യ ജനത്തിന് അദ്ദേഹത്തെ കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. മാത്രമല്ല, ഇത്‌ അന്ന് മലയാളികൾ കണ്ടിട്ടുണ്ടെങ്കിൽ ഇതിന്റെ പിറകെ പോയി വെറുതെ പൊല്ലാപ്പാവേണ്ട എന്നു കരുതിക്കാണും. മറ്റൊരു കാര്യം, പൊതുവെ ഒരു സംസ്ഥാനക്കാർക്ക്‌ തങ്ങളുടെ നാട്ടുകാരെ പൊക്കിയും വേറൊരു സംസ്ഥാനക്കാരെ താഴ്ത്തിയും കുറ്റം പറയുന്നതും കേൾക്കുന്നതും ഇഷ്ടമുള്ള കാര്യമാണെന്നതാണ്.
മലയാളികൾക്ക്‌ തമിഴനോടെന്ന പോലെ.
പരിപാടി കണ്ട ഏറെ പേരും അത്‌ ആസ്വദിച്ചിട്ടുണ്ടാകണം.
അപ്പോൾ ചിലരുടെ ഉദ്ദേശ്യം രാഷ്ട്രീയമാണെങ്കിലും ബഹുഭൂരിഭാഗം പേരുടെയും ഉദ്ദേശ്യം ഇങ്ങനെയൊന്ന് ആവർത്തിക്കാതിരിക്കുക എന്നതല്ലേ?

KKR PS said...

>>> മലയാളികള്‍ പൊതുവെ കറുത്തവരല്ലേ? അവര്‍ കറുത്തവരാണെന്നു പറഞ്ഞാല്‍ അതെങ്ങനെ വംശീയതയാകും? മലയാളികള്‍ പ്രത്യേക വംശമാണോ?<<<
വടക്കും തെക്കുമുള്ള ജനങ്ങളെ കാണുമ്പോൾ വലിയ വ്യത്യാസമില്ലെങ്കിലും ഭൂരിഭാഗം ദക്ഷിണേന്ത്യക്കാരും ദ്രാവിഡരാണ്. ഉത്തരേന്ത്യക്കാരുടെ വംശം പൗരസ്ത്യ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്നവരും. അങ്ങനെ നോക്കുമ്പോൾ രണ്ടും രണ്ട്‌ വംശമാണെന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ട്‌ ഉത്തരേന്ത്യക്കാർ മലയാളികളേക്കാളും വെളുത്തവരാണ്.
അപ്പോൾ കുമാർ വിശ്വാസിന്റെ പരാമർശം സാങ്കേതികമായി വംശീയമല്ലെങ്കിലും തത്വത്തിൽ വംശീയമല്ലേ?

>>>മധ്യമങ്ങളെ നേരിട്ടു കണ്ട് ക്ഷമ ചോദിക്കാന്‍ മാത്രം ഒരു തെറ്റ് അദ്ദേഹം ചെയ്തിട്ടില്ല.<<<
നേരിട്ടല്ലെങ്കിലും മാപ്പ്‌ പറയാൻ തക്കമുള്ള തെറ്റ്‌ അദ്ദേഹം ചെയ്തെന്ന് താങ്കൾ സമ്മതിച്ചതിൽ സന്തോഷം.

KKR PS said...

>>>വര്‍ഷങ്ങള്‍ക്കു മുന്നെ ഒരു ഹാസ്യ കവിത ചൊല്ലിയതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥി ആകുന്നതിനോ മത്സരിക്കുന്നതിനോ ഒരു അയോഗ്യതയും ഉള്ളതായി എനിക്ക് തോന്നുന്നില്ല. <<<
എങ്ങനെയായാലും രാഹുൽ ഗാന്ധിയുടെ വ്യക്തി പ്രഭാവത്തിനും ജനപിന്തുണയ്ക്കും അടുത്തെത്താൻ കുമാർ വിശ്വാസിന് ഒരുപാട്‌ ദൂരം സഞ്ചരിക്കണം.

>>>അതിന്റെ ഇടയില്‍ തികച്ചും അപ്രസകതമായ ഇതുപോലുള്ള വിഷയങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടു വരുന്നവര്‍ക്ക് ഉദ്ദേശ്യം വേറെയാണ്.<<<
തികച്ചും അപ്രസക്തം എന്നു നിസ്സാരവൽക്കരിക്കുന്നത്‌ തെറ്റിനു നേരെ കണ്ണടയ്ക്കുന്നതാണ് .
ഇടുക്കിയിലെ നേതാവായ എം. എം മണി സി. പി. എം നടത്തിയ കൊലപാതകങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഒരു തമാശരൂപത്തിലാണ് പറഞ്ഞത്‌. ആ പ്രസംഗം അന്ന് നേരിട്ട്‌ കേട്ടവർക്കല്ല പരാതിയുണ്ടായത്‌. പിന്നീട്‌ വിഡിയോ പുറത്തു വന്നപ്പോഴാണ് എന്നതോർക്കുക. മണിയുടെ പ്രസംഗത്തിന് ഗൗരവം കൂടുതലും മറ്റേതിന് ഗൗരവം കുറവുമാണെന്നുള്ള വ്യത്യാസമേയുള്ളൂ.

kaalidaasan said...

>>>>ഞാൻ ഹാസ്യ കവിത വിഷയത്തെ കുറിച്ച്‌ കൂടുതൽ തുടരാൻ ആഗ്രഹിക്കുന്നില്ല. താങ്കൾ എഴുതിയതിന് മറുപടി നൽകാം.<<<<

ഹാസ്യം എന്നു പറയുന്നത് സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കലാണ്. അതിലെ ഹാസ്യ ഭാവന മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ അതേക്കുറിച്ച് വിമര്‍ശിക്കുന്നത് അസംബന്ധമാണ്.

അനേകായിരം സ്റ്റേജുകളില്‍ സാമൂഹ്യ വിഷയങ്ങളും രാഷ്ട്രീയ വിഷയങ്ങളും  മറ്റും അടിസ്ഥാനമാക്കി, അഭിനയക്കാര്‍ നേതാക്കളെ അവതരിപ്പിക്കാറുണ്ട്. അതൊക്കെ സുബോധമുള്ളവര്‍ ഹാസ്യ ഭാവന എന്ന രീതിയിലേ കാണാറുള്ളു. അതിലപ്പുറം അതിലെ ശ്ലീലതയും അശ്ലീലതയും തെരഞ്ഞു നടക്കുന്നതാണ്, അശ്ലീലം.

kaalidaasan said...

>>>>ഇങ്ങനെയല്ലാത്ത സിനിമകൾ കാണുന്ന സ്ത്രീകൾ മനസിലെങ്കിലും ഇതിനെതിരെ പ്രതിഷേധിക്കും.
അപ്പോൾ സ്ത്രീകൾ പ്രതികരിച്ചത്‌ ന്യായമല്ലേ? <<<<


മനസില്‍ പ്രതികരിച്ചിട്ട് എന്തു കാര്യം? ആ സിനിമകളൊക്കെ താങ്കളുള്‍പ്പടെയുള്ളവര്‍ പോയി കണ്ട് വിജയിപ്പിക്കുന്നു. അപ്പോള്‍ പ്രതിപാദ്യ വിഷയമല്ല പ്രശ്നം. ചില വ്യക്തികളാണ്.

ഇപ്പോള്‍ നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുന്ന ശ്യം എന്ന സിനിമയില്‍ ഒരു കൊലപാതകം നടത്തിയിട്ട് അതിന്റെ തെളിവു നശിപ്പിക്കലാണ്, പ്രമേയം. അതിനെതിരെ ഒരു സ്ത്രീയും പുരുഷനും പ്രതികരിച്ചു കണ്ടില്ല. മാത്രമല്ല കൂട്ടത്തോടെ പോയി കണ്ട് ആസ്വദിച്ച് കയ്യടിക്കുന്നു. ഇതിലും വലിയ അശ്ലീലമൊന്നും കുമാര്‍ വിശ്വാസിന്റെ കവിതയില്‍ ഇല്ല.

kaalidaasan said...

>>>>കുമാർ വിശ്വാസ്‌ AAP യിൽ ചേർന്ന് നേതാവായതിനു ശേഷമാണ് എല്ലായിടത്തും അറിയപ്പെട്ടു തുടങ്ങിയത്‌.അതിനു മുമ്പ്‌ കേരളത്തിലെ സാമാന്യ ജനത്തിന് അദ്ദേഹത്തെ കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. മാത്രമല്ല, ഇത്‌ അന്ന് മലയാളികൾ കണ്ടിട്ടുണ്ടെങ്കിൽ ഇതിന്റെ പിറകെ പോയി വെറുതെ പൊല്ലാപ്പാവേണ്ട എന്നു കരുതിക്കാണും.<<<<

ഇത്‌ അന്ന് മലയാളികൾ കണ്ടിട്ടും, ഇതിന്റെ പിറകെ പോകാതിരുന്നത് വെറുതെ പൊല്ലാപ്പാവേണ്ട എന്നു കരുതിയിട്ടൊന്നുമല്ല. ഇതിന്റെ പിന്നാലേ ഇന്നു പോയിട്ടും ഒന്നും നേടില്ല. ഇപ്പോള്‍ തന്നെ അത് കെട്ടടങ്ങി കഴിഞ്ഞു.

പ്രശ്നം ആം ആദ്മി പാര്‍ട്ടിയും അത് പൊതു ജനങ്ങളുടെ ഇടയില്‍ നേടി എടുക്കുന്ന സ്വീകാര്യതയുമാണ്. അതില്‍ അമ്പരക്കുന്നവര്‍ ആണിതിന്റെ പിന്നില്‍.

kaalidaasan said...

>>>>വടക്കും തെക്കുമുള്ള ജനങ്ങളെ കാണുമ്പോൾ വലിയ വ്യത്യാസമില്ലെങ്കിലും ഭൂരിഭാഗം ദക്ഷിണേന്ത്യക്കാരും ദ്രാവിഡരാണ്. ഉത്തരേന്ത്യക്കാരുടെ വംശം പൗരസ്ത്യ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്നവരും. അങ്ങനെ നോക്കുമ്പോൾ രണ്ടും രണ്ട്‌ വംശമാണെന്ന് വേണമെങ്കിൽ പറയാം. <<<<

ഇത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഉത്തരേന്ത്യയില്‍ ജീവിക്കുന്ന 80% ആളുകളും കറുത്തവര്‍ തന്നെയാണ്. അതറിയണമെങ്കില്‍ അവിടങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരും. ആര്യന്‍ മാര്‍ എന്നു സ്വയം വിളിക്കുന്ന കുറച്ചു ഹിന്ദുക്കളും, പഥാന്‍ കാരും മുഗളരും ആണ്, ഇന്‍ഡ്യക്കു പുറത്തു നിന്നും വന്നവര്‍. ബക്കിയുള്ള ബഹു ഭൂരിപക്ഷവും കറുത്തവര്‍ തന്നെയാണ്.

kaalidaasan said...

>>>>നേരിട്ടല്ലെങ്കിലും മാപ്പ്‌ പറയാൻ തക്കമുള്ള തെറ്റ്‌ അദ്ദേഹം ചെയ്തെന്ന് താങ്കൾ സമ്മതിച്ചതിൽ സന്തോഷം.<<<<

താന്‍ ചെയ്തത് തെറ്റാണ്, അതുകൊണ്ട് ക്ഷമിക്കണമെന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെ കവിത ചിലര്‍ക്ക് മാന്‍ ഹാനി ഉണ്ടാക്കി എന്നും പറഞ്ഞ വന്‍ പ്രചാരണമുണ്ടായപ്പോള്‍, മാന ഹാനി ഉണ്ടായവരോട് ക്ഷമ ചോദിച്ചു.

kaalidaasan said...

>>>>എങ്ങനെയായാലും രാഹുൽ ഗാന്ധിയുടെ വ്യക്തി പ്രഭാവത്തിനും ജനപിന്തുണയ്ക്കും അടുത്തെത്താൻ കുമാർ വിശ്വാസിന് ഒരുപാട്‌ ദൂരം സഞ്ചരിക്കണം.<<<<

രാഹുല്‍ ഗാന്ധിക്ക് ജന പിന്തുണ ഒന്നുമില്ല. ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന നാലു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിക്കുമായിരുന്നു.

പിന്നെ വ്യക്തി പ്രഭാവം. അതൊരു തമാശ ആയിട്ടേ എനിക്കു തോന്നുന്നുള്ളു. കഴിഞ്ഞ ദിവസം അദ്ദേഹവുമായുള്ള ഒരു അഭിമുഖം കേട്ടിരുന്നു. ശരിക്കും സഹതാപമാണു തോന്നിയത്.

ഏതായാലും കുമാര്‍ വിശ്വാസ് അമേത്തിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കട്ടെ. വര്‍ഷങ്ങള്‍ക്ക് മുന്നെ കൊട്ടും കുരവയുമായി രാഹുല്‍ ഗാന്ധി പോയി അന്തിയുറങ്ങിയ ഒരു ദളിത് കുടി ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അന്ന് രാഹുല്‍ കൊട്ട നിറയെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷെ പിന്നെ തിരിഞ്ഞു നോക്കിയില്ല. അടുത്ത കാലത്താണ്, ആ പുല്ലു മേഞ്ഞിരുന്ന കുടിലിനൊരു മേല്‍ക്കൂര ഉണ്ടാക്കി കൊടുത്തത്. അതാരാണെന്ന് അന്വേഷിച്ചാല്‍ അറിയാം.

രാഹുലിന്റെ വ്യക്തി പ്രഭാവം അദ്ദേഹത്തെ രക്ഷിക്കട്ടെ.

kaalidaasan said...

>>>>ഇടുക്കിയിലെ നേതാവായ എം. എം മണി സി. പി. എം നടത്തിയ കൊലപാതകങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഒരു തമാശരൂപത്തിലാണ് പറഞ്ഞത്‌. ആ പ്രസംഗം അന്ന് നേരിട്ട്‌ കേട്ടവർക്കല്ല പരാതിയുണ്ടായത്‌. പിന്നീട്‌ വിഡിയോ പുറത്തു വന്നപ്പോഴാണ് എന്നതോർക്കുക. <<<<

മണി ഹാസ്യ കവിതാപാരായണം നടത്തിയതൊന്നുമല്ല. രാഷ്ട്രീയ പ്രസംഗം നടത്തിയതായിരുന്നു. മണി പറഞ്ഞത് വാസ്തവമണെങ്കില്‍ മണിയെ വിചാരണ ചെയ്ത് ശിക്ഷിക്കണം.

അതേപ്പറ്റി പരാതി ഉണ്ടായിട്ട് എന്തു കാര്യം. അതേക്കുറിച്ച് അന്വേഷിക്കേണ്ട കേരള സര്‍ക്കാര്‍ അതും ഒത്തു തീര്‍പ്പാക്കി കഴിഞ്ഞു.

മണി പറഞ്ഞ കൊലപാതകവും കുമാര്‍ വിശ്വാസ് പറഞ്ഞ നിര്‍ദോഷ ഫലിതവും ഒരേ തരത്തില്‍ കാണുന്നത് ശരിയല്ല. കുറെ രാഷ്ട്രിയക്കാര്‍ക്കല്ലാതെ നേഴ്സുമാര്‍ക്ക് ഇതില്‍ എന്തെങ്കിലും പരാതി ഉള്ളതായി കേട്ടില്ല. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുകയും ഏറ്റവും കൂടുതല്‍ പണിയെടുക്കുകയും ചെയ്യുന്നവരാണ്, നെഴ്സുമാര്‍. അവര്‍ക്ക് വേണ്ടി വേണ്ടാത്ത മുതലക്കണ്ണീര്‍ പൊഴിക്കുന്നവരൊക്കെ അവര്‍ക്ക് ആദ്യമം ​മാന്യമായ ശമ്പളം കൊടുക്കാനെങ്കിലും ശ്രമിക്കുക. അതാണു മനുഷ്യത്വം.