Monday 3 June 2013

മിതവാദവും, യാഥാസ്ഥിതികത്വവും, തീവ്രവാദവും, ഭീകരവാദവും പിന്നെ രാജ്യ സ്നേഹവും




രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ എന്നു വിശേഷിപ്പിക്കാവുന്ന Samuel P. Huntington 1992 ല്‍ പ്രയോഗിച്ച ഒരു വിശേഷണമായിരുന്നു The Clash of Civilizations എന്നത്. പ്രധാനമായും മദ്ധ്യ പൂര്‍വദേശത്തെ ഇസ്ലാമിക നിലപാടുകളെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം ആ പ്രയോഗം രൂപപ്പെടുത്തിയതും.  സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ശീതയുദ്ധം അവസാനിച്ചപ്പോള്‍,  ഇനി എന്ത് എന്ന ചര്‍ച്ച അക്കാദമിക തലങ്ങളില്‍ ചൂടുപിടിച്ചപ്പോളായിരുന്നു ഇത് രൂപപ്പെടുത്തിയത്.  പക്ഷെ അന്നതിനെ ആരും ഗൌരവമായി കണ്ടിരുന്നില്ല. പക്ഷെ രണ്ടുപതിറ്റാണ്ടു പിന്നിടുമ്പോള്‍ അത് സത്യമായി വരുന്ന  കാഴ്ചയാണ്, ലോകമെങ്ങും കണ്ടു വരുന്നത്. Political Islam  ന്റെ ഉയര്‍ച്ചയോടെ ഇസ്ലാമിക ലോകം മുഴുവന്‍  അരക്ഷിതാവസ്ഥ പടര്‍ന്നു പിടിച്ചു. മുല്ലപ്പൂ വിപ്ളവം എന്നു പേരിട്ട് വിളിച്ച  മാറ്റത്തിന്റെ ഫലമായി പലയിടത്തും ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയിട്ടുണ്ടെങ്കിലും, അവിടെയൊന്നും സുസ്ഥിരമായ ഒരു ഭരണം ഉണ്ടാകാന്‍ വഴിയില്ല. സിറിയ ഒരു ലോകയുദ്ധത്തിന്റെ വക്കിലാണിപ്പോള്‍.,.  ബഷാര്‍ അല്‍ ആസാദിനെ പുറത്താക്കുക എന്ന അജണ്ടയില്‍ നിന്നും മാറി, ഇപ്പോള്‍ അവിടെ ഇസ്ലാമിസ്റ്റുകള്‍ രണ്ടു ചേരിയായി തിരിഞ്ഞ്  പടവെട്ടുന്നു.  ഇറാന്‍ എന്ന  ഇസ്ലാമിക ഥിയോക്രസിയും ഹെസ്ബൊള്ള എന്ന തീവ്രവാദ മുസ്ലിം സംഘടനയും ഒരു ഭാഗത്തും, മറ്റ് ജിഹാദികള്‍ മറ്റൊരു വശത്തും യുദ്ധം ചെയ്യുന്ന വിചിത്ര കാഴ്ച്ചയാണവിടെ. ഇസ്ലാമിസ്റ്റ് ചേരിയിലേക്ക് മാറിയ തുര്‍ക്കിയിലും മുല്ലപ്പൂപോലെ ഒരു പ്രതിഷേധം വ്യാപിക്കുന്നുണ്ടിപ്പോള്‍. ,. അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും എതിരെ ഒന്നിച്ചു പോരാടുന്ന മുസ്ലിം തീവ്രവാദികള്‍ ഇസ്ലാമിക ലോകത്തിന്റെ അധീശത്വത്തിനു വേണ്ടി പരസ്പരം പോരടിക്കുന്നു.

.അമേരിക്കക്കും മറ്റ് പടിഞ്ഞാറന്‍ നാടുകള്‍ക്കും  എതിരെ ഇസ്ലാമിക ലോകത്ത് ശക്തമായ വികാരമുണ്ട്. രാഷ്ട്രീയ കാരണത്തില്‍ തുടങ്ങി അതിപ്പോള്‍ മതപരമായ തലത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് മുസ്ലിങ്ങള്‍ പകരം ചോദിക്കുന്നത്  മതാധിഷ്ടിത രീതികളിലൂടെയാണ്. അവിടെയാണ്, ഇസ്ലാമിക ഭീകരവാദം ഉടലെടുത്തുതും.

ലോകം ഇന്ന് നേരിടുന്ന ഏറ്റവും ഗൌരവമുള്ള വിഷയം ഭീകരവാദമാണ്. പല രൂപത്തിലും ഭാവത്തിലും അതുണ്ടെങ്കിലും ഏകീകൃതമായ രീതിയില്‍ കണ്ടു വരുന്നത് ഇസ്ലാമിക ഭീകരവാദമാണ്. ഇസ്ലാമിക ഭീകരതയുടെ അടിസ്ഥാനം കുര്‍ആന്‍ എന്ന  മുസ്ലിം വേദ പുസ്തകമാണെന്നു പറഞ്ഞാല്‍ മുസ്ലിങ്ങള്‍ അത് അനുവദിച്ചു തരില്ല. കേരളത്തിലെ ഒരു മുസ്ലിം ഭീകരവാദി കാഷ്മീരില്‍ പോയി ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്തു. അദ്ദേഹത്തെ  ഇന്‍ഡ്യന്‍ പട്ടാളം വെടി വച്ചു കൊന്നു. പക്ഷെ ആ ശവശരീരം കാണേണ്ട എന്ന് അദ്ദേഹത്തിന്റെ മാതാവു പറഞ്ഞു എന്ന് മുസ്ലിങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോഴും അത് രാജ്യ സ്നേഹമാണെന്ന തരത്തില്‍  പലരും വാഴ്ത്തിപ്പാടുന്നു. മുസ്ലിങ്ങളുടെ രാജ്യ സ്നേഹം പലപ്പോഴും സംശയത്തിന്റെ നിഴലില്‍ വരാറുണ്ട്. ഇന്‍ഡ്യക്കാരായ മുസ്ലിങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുമ്പോഴും പാലസ്തീനിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി അവര്‍ ശബ്ദമുയര്‍ത്തുമ്പോഴും ഈ ചോദ്യം ഉണ്ടാകാറുണ്ട്.

ഏതാണു മുസ്ലിങ്ങളുടെ രാജ്യം? അവര്‍ ജീവിക്കുന്ന സ്വതന്ത്ര രാജ്യങ്ങളോ  അതോ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങളോ? ഈ  ചോദ്യം പ്രസക്തമായ ഒന്നായി ഇപ്പോള്‍ ഇംഗ്ളണ്ടിലും യൂറോപ്പിലും അലയടിക്കുന്നുണ്ട്. അതിന്റെ കാരണം അടുത്ത കാലത്ത് ഇംഗ്ളണ്ടില്‍ അരങ്ങേറിയ അതിക്രൂരമായ ഒരു കൊലപാതകമാണ്.

ഇംഗ്ളണ്ടില്‍ കുടിയേറി പാര്‍ത്ത നൈജീരിയന്‍ വംശജരായ രണ്ടു പേര്‍ ഇസ്ലാം സ്വീകരിച്ച് മുസ്ലിങ്ങള്‍ ആയി. അവര്‍ അടുത്ത കാലത്ത്  ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെ ലണ്ടനില്‍ വച്ച് കഴുത്തറുത്തു കൊന്നു.  അതിനു ശേഷം  കൊലക്കുപയോഗിച്ച ആയുധങ്ങളും പിടിച്ചുകൊണ്ട് അവരിലൊരാള്‍ നടത്തിയ നയപ്രഖ്യാപനം ഈ വീഡിയോയില്‍ കാണാം.



ഇതിലെ പ്രധാന വാചകം ഇതാണ്. Leave us alone. Leave our countries. 

ഞങ്ങളുടെ രാജ്യങ്ങള്‍ എന്ന് ഇവര്‍ പറയുമ്പോള്‍ ഒന്നുകില്‍ അത് അവരുടെ പൂര്‍വികരുടെ രാജ്യമായ നൈജീരിയ. അല്ലെങ്കില്‍ കുടിയേറി പാര്‍ത്ത രാജ്യമായ ഇംഗ്ളണ്ട്. ഇത് രണ്ടുമല്ലാത്ത മറ്റൊരു രാജ്യം അവരുടെ  രാജ്യം ആകുന്നതെങ്ങനെ എന്നറിയണമെങ്കില്‍ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ പഠിക്കേണ്ടി വരും. ആ വിശ്വാസപ്രകാരം ലോകത്തുള്ള എല്ലാ മുസ്ലിങ്ങളും  ഒരു ശരാശരി മുസ്ലിം വിശ്വാസിയുടെ സഹോദരരാണ്. ഇസ്ലാമിക ഭരണം  നിലനില്‍ക്കുന്ന രാജ്യങ്ങളൊക്കെ അവരുടെ
മാതൃരാജ്യങ്ങളുമാണ്. മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ ഭാര്യമാരൊക്കെ മുസ്ലിങ്ങളുടെ മാതാക്കള്‍ ആയതുപോലെ, ഇസ്ലാമിക ഭരണം  നിലവിലുള്ള രാജ്യങ്ങളൊക്കെ ഇവരുടെ മാതൃരാജ്യങ്ങളാണ്.

ഈ ഭീകരപ്രവര്‍ത്തി നടത്തിയ വ്യക്തിയെ ഭീകരതയിലേക്ക് നയിച്ചത് അന്‍ജെം ചൌധരി എന്ന തീവ്രവാദി മുസ്ലിം പുരോഹിതനാണ്.




ജോലിയൊന്നും ചെയ്യാതെ ബ്രിട്ടണിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തിന്റെ പങ്കു പറ്റിയാണിദ്ദേഹം ജീവിക്കുന്നത്. ഒരു വര്‍ഷം 25,000  പൌണ്ടാണിതുപോലെ ബ്രിട്ടനെന്തിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഇദ്ദേഹം നേടുന്നത് . ഇതേക്കുറിച്ച് ഇദ്ദേഹം പറയുന്നത് കേള്‍ക്കുക.



ക്രൈസ്തവ രാജ്യമായ ബ്രിട്ടന്റെ പിച്ചക്കാശു  വാങ്ങി ജീവിക്കുന്ന ഈ ജിഹാദി  പക്ഷെ ഇപ്പോള്‍ ലണ്ടണില്‍ നടന്ന കിരാത നടപടിയെ  ന്യായീകരിക്കുന്നു. ആ മുസ്ലിം ഭീകരന്റെ അതേ വാക്കുകളാണ്, ചൌധരിയുടെയും.



I think what he said in the video clip, most  Muslims around the world will not disagree with. Occupation of the Muslim land is the cause for this. 

ഇത്രകാലം ​ബ്രിട്ടീഷുകാര്‍ ഇതുപോലെയുള്ള ഇത്തിള്‍ കണ്ണികളായ ജന്തുക്കളെ സഹിച്ചു.  അവരുടെ ക്ഷമയുടെ അതിരുകള്‍ കണ്ടു തുടങ്ങുന്നതിന്റെ ലക്ഷണമാണിപ്പോള്‍  ഇംഗ്ളണ്ടില്‍ ഉരുത്തിരിയുന്നത്. ഇപ്പോള്‍ അവിടെ ഇസ്ലാമിനെതിരെ കൂടുതല്‍ ആളുകള്‍ രംഗത്തു വരുന്നു. ഇതുപോലെ രംഗത്തു വന്നിരിക്കുന്ന ഒരു സംഘടനയാണ്, English Defence League ഈ സംഘടനയുടെ പ്രധാന അജണ്ട ഇസ്ലാമിനെതിരെ ഉള്ള നിലപാടാണ്. 135487 ആളുകള്‍ ഇപ്പോള്‍ തന്നെ ഈ സംഘടനയെ ഇഷ്ടപ്പെടുന്നു. ഇത് അല്‍പ്പം അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവമാണ്.

ഈ സംഘടനയുടെ നയപരിപാടികള്‍ അതിനെ നയിക്കുന്ന Tommy Robinson വിശദീകരിക്കുന്നത് ഈ വീഡിയോയില്‍ കാണാം.




ഈ സംഘടന ലണ്ടണില്‍ നടത്തിയ ഒരു റാലിയുടെ ശ്യങ്ങള്‍ ആണു താഴെ.




ഇത് ഇംഗ്ളണ്ടില്‍ മാത്രം ഒതുങ്ങുന്നില്ല. യൂറോപ്പിലും ഇതിന്റെ അലയൊലി ഉണ്ട്.




ഇതൊക്കെ ഭീകരവാദി മുസ്ലിങ്ങള്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങളോട്  അതേ  ചിന്താഗതിയുള്ള  മറ്റുള്ളവര്‍ പ്രതികരിക്കുന്ന രീതികളാണ്.

മിതവാദികളും യാഥാസ്ഥിതികരും തീവ്രവാദികളും എല്ലാ മത ങ്ങളിലുമുണ്ട്. യാഥാസ്ഥിതിക മത വിശ്വാസികള്‍ക്ക് തീവ്രവാദികളും ഭീകരവാദികളും  ആയിത്തീരാന്‍ വളരെ എളുപ്പമാണ്.  ഇസ്ലാമിക ലോകത്തിനൊരു  പ്രത്യേകതയുണ്ട്.  മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ബഹുഭൂരിഭാഗം പേരും, മിതവാദികള്‍ ഉള്‍പ്പടെ,   തീവ്രവാദത്തിന്റെയും  ഭീകരവാദത്തിന്റെയും   യഥാര്‍ത്ഥ മുഖം പുറത്തെടുക്കുന്നു. ഈജിപ്റ്റില്‍  മിതവാദികളെന്ന് നടിച്ചിരുന്ന മുസ്ലിങ്ങള്‍ അവസരം കിട്ടിയപ്പോള്‍ തീവ്രവാദികളായത് അടുത്ത കാലത്ത് കണ്ടതാണ്. മുബാറക്കിനെ പുറത്താക്കുന്നതു വരെ  ക്രിസ്ത്യാനികളോട് ചേര്‍ന്നു നിന്ന് വിപ്ളവം നയിച്ചവര്‍, മുബാറക്ക് പുറത്തായ ഉടനെ ക്രിസ്ത്യാനികളെ ആക്രമിക്കാനാണു തുനിഞ്ഞത്. അതിനു മുന്നെ തുര്‍ക്കിയിലെ ഭൂരിഭാഗം മുസ്ലിങ്ങളും  മതേതരാണെന്ന് നടിച്ചിരുന്നു. പക്ഷെ അവസരം ഉണ്ടായപ്പോള്‍ അവര്‍ക്ക് തീവ്രവാദത്തിലേക്ക്  മാറാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇറാനില്‍ ഷാ ഭരിച്ചിരുന്നപ്പോള്‍  മതേതരര്‍ എന്നു നടിച്ചിരുന്ന ഭൂരിഭാഗം പേരും  ഇസ്ലാമിക വിപ്ളവത്തിനു ശേഷം തീവ്രവാദ മുഖം  പുറത്തു കാണിച്ചു. പക്ഷെ മുസ്ലിങ്ങള്‍  ന്യൂന പക്ഷമായ രാജ്യങ്ങളില്‍  തീവ്രവാദികളും യാഥാസ്ഥിതികരും  മിക്കപ്പോഴും മിത വാദ മുഖം മൂടി ധരിച്ചു കാണുന്നു. കേരളം അതിന്റെ മികച്ച ഉദാഹരണമാണ്. കേരളത്തിലായിരിക്കുമ്പോള്‍ മതേതരത്വത്തിന്റെ  ഉസ്താദുമാരായ മുസ്ലിങ്ങള്‍,  ജോലി തേടി സൌദി അറേബ്യയിലേക്ക് പോയാല്‍ ഉടനെ യാഥാസ്ഥിതികത്വത്തിന്റെയും തീവ്രവാദത്തിന്റെയും യഥാര്‍ത്ഥ മുഖം പുറമെ കാണിക്കാന്‍ തുടങ്ങുന്നു. 

കേരളത്തിലെ മുസ്ലിം ലീഗ് എന്ന മതാധിഷ്ടിത രാഷ്ട്രീയ പാര്‍ട്ടി ഇതിന്റെ ഒരു നേര്‍ക്കാഴ്ചയാണ്. തങ്ങള്‍ മതേതര സംഘടനയാണെന്നാണ്,  ഈ മതസംഘടനയുടെ നേതാക്കള്‍ എന്നും പറയാറുള്ളത്. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്നു പറഞ്ഞതുപോലെ,  മറ്റ് മതേതര പാര്‍ട്ടികളുടെ സഖ്യത്തില്‍ ഇരിക്കുന്നതുകൊണ്ട്, എല്ലാവരും  അങ്ങനെ കരുതിക്കോളും എന്നാണീ  നേതാക്കളുടെ വിചാരം.  കഴിഞ്ഞ തെരഞ്ഞുടുപ്പില്‍  ഈ പാര്‍ട്ടി ഭരണത്തിലെ നിര്‍ണായക ശക്തി ആയിത്തീര്‍ന്നു.  മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയില്‍  അവരുടെ ജനസംഖ്യ വര്‍ദ്ധിച്ചത്കൊണ്ട് അവിടെ 4 സീറ്റുകള്‍ കൂടുകയും, മറ്റു ജില്ലകളില്‍ ജന സംഖ്യ കുറഞ്ഞതുകൊണ്ട് അത്രയും സീറ്റുകള്‍ കുറയുകയും ചെയ്തിരുന്നു. ഈ നാലു സീറ്റുകളുടെ പിന്‍ബലത്തിലാണ്, കഴിഞ്ഞ തവണ മുസ്ലിം ലീഗുള്‍പ്പെടുന്ന യു ഡി എഫിനു  ഭരണം ലഭിച്ചത്. ആ അഹന്ത കാരണം ഇതിനു മുമ്പൊരിക്കലും എടുക്കാതിരുന്ന തീവ്ര നിലപാടുകളാണ്, അതിനു ശേഷം  ഈ മത സംഘടന എടുത്തിട്ടുള്ളത്. പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം പോലും അവഗണിച്ച്  അഞ്ചാമതൊരു മന്ത്രിസ്ഥാനം  അവര്‍ നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുത്തു. അവരുടെ ദയകൊണ്ട് ഭരിക്കുന്നു എന്ന ഹുങ്കില്‍ അര്‍ഹതപ്പെട്ടതും അല്ലാത്തതും ആയ പലതും അവര്‍ നേടി എടുക്കുന്നു. അതിനെ ചൊല്ലി കേരളത്തിന്റെ രാഷ്ട്രീയ സമുദായിക മണ്ഡലങ്ങളില്‍ ഉരുത്തിരിഞ്ഞ ധ്രുവീകരണം ഇപ്പോള്‍  വളരെ വൃത്തികെട്ട തരത്തിലേക്ക്  താഴുകയും ചെയ്തിരിക്കുന്നു. 

ഇന്ന് മുസ്ലിം ലീഗ് എന്തു പറഞ്ഞാലും അതിനെ അപ്പോള്‍ തന്നെ എതിര്‍ക്കാന്‍ എന്‍ എസ് എസും എസ് എന്‍ ഡി പിയും തയ്യാറാകുന്ന അവസ്ഥയാണുള്ളത്. ന്യായമായ ആവശ്യങ്ങള്‍ ലീഗ്  പറഞ്ഞാലും ഉടനെ അതിനെ എന്‍ എസ് എസും എസ് എന്‍ ഡി പിയും എതിര്‍ക്കുന്നു. ലീഗ് സ്വപ്നത്തില്‍ പോലും ആഗ്രഹിക്കാത്ത രീതിയിലാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ലീഗിന്റെ പ്രവര്‍ത്തി കാരണം കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളെ പൊതു വേദികളില്‍  ഈ രണ്ട് സംഘടനയുടെ നേതാക്കളും  അവഹേളിക്കുന്നു. മുസ്ലിം ലീഗെന്ന മത സംഘടനക്കു വേണ്ടി എന്തിനാണിവര്‍  ഇതുപോലെ നാണം കെടുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

മുസ്ലിം ലിഗെന്നെ മതസംഘടനയുടെ അഖിലേന്ത്യാ സെകട്ടറി മൊഹമ്മദ് ബഷീര്‍ രണ്ടു ദിവസം മുമ്പ് ഒരു പ്രസ്താവന നടത്തി. മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നാണത്.  അതു കേട്ട് ചിരി വരാത്ത സുബോധമുള്ള ആരും ഉണ്ടാകില്ല.  മതത്തിന്റെ അടിസ്ഥാനത്തില്‍  പാര്‍ട്ടിയുണ്ടാക്കി. പേരില്‍ പോലും  വര്‍ഗ്ഗിയത ഉള്ള ഒരു സംഘടനയാണ്, മുസ്ലിം ലീഗ്. മുസ്ലിങ്ങള്‍ മാത്രം അംഗങ്ങളായുള്ള ഒരു സംഘടനയാണത്. നായന്‍മാര്‍ മാത്രം അംഗങ്ങളായുള്ള എന്‍ എസ് എസും, ഈഴവര്‍ മാത്രം  അംഗങ്ങളായുള്ള എസ് എന്‍ ഡി പിയും രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനോടാണ്,  ബഷീറിനു രോഷം. ഒരു വക വേശ്യയുടെ ചാരിത്ര്യ പ്രസംഗം. 

ജമായത്തേ ഇസ്ലാമിയും എന്‍ ഡി എഫും പോപ്പുലര്‍ ഫ്രണ്ടും ഒക്കെ തീവ്രനിലപാടുകള്‍ എടുത്തപ്പോള്‍ പ്രായേണ മിതവാദ മുഖം മൂടി അണിഞ്ഞിരുന്ന പാര്‍ട്ടി ആയിരുന്നു മുസ്ലിം ലീഗ്. മുസ്ലിം ഭൂരിപക്ഷത്തെ ഈ സംഘടനകള്‍ റാഞ്ചിക്കൊണ്ടുപോകും എന്ന സ്ഥിതി വന്നപ്പോള്‍ ഇവരും തീവ്ര നിലപാടുകള്‍ എടുത്തു തുടങ്ങി. പക്ഷെ അത് കേരളത്തിന്റെ മതേതര  അന്തരീക്ഷത്തിനേല്‍പ്പിച്ച പരുക്ക് പെട്ടെന്നൊന്നും ഭേദമാകില്ല. എന്‍ എസ് എസും എസ് എന്‍ ഡി പിയും പറയുന്ന ഓരോ വാചകത്തിനും പിന്തുണ അറിയിച്ചു കൊണ്ട് ബി ജെ പി രംഗത്തിറങ്ങി കഴിഞ്ഞു. ബി ജെ പിയിലെ തീവ്ര ഹിന്ദുത്വയുടെ വക്താവായ നരേന്ദ്ര മോഡി ശിവഗിരിയില്‍ സ്വീകാര്യനാകുന്ന കാഴ്ചയാണു കേരളം കാണുന്നത്.  




26 comments:

kaalidaasan said...

ജമായത്തേ ഇസ്ലാമിയും എന്‍ ഡി എഫും പോപ്പുലര്‍ ഫ്രണ്ടും ഒക്കെ തീവ്രനിലപാടുകള്‍ എടുത്തപ്പോള്‍ പ്രായേണ മിതവാദ മുഖം മൂടി അണിഞ്ഞിരുന്ന പാര്‍ട്ടി ആയിരുന്നു മുസ്ലിം ലീഗ്. മുസ്ലിം ഭൂരിപക്ഷത്തെ ഈ സംഘടനകള്‍ റാഞ്ചിക്കൊണ്ടുപോകും എന്ന സ്ഥിതി വന്നപ്പോള്‍ ഇവരും തീവ്ര നിലപാടുകള്‍ എടുത്തു തുടങ്ങി. പക്ഷെ അത് കേരളത്തിന്റെ മതേതര അന്തരീക്ഷത്തിനേല്‍പ്പിച്ച പരുക്ക് പെട്ടെന്നൊന്നും ഭേദമാകില്ല. എന്‍ എസ് എസും എസ് എന്‍ ഡി പിയും പറയുന്ന ഓരോ വാചകത്തിനും പിന്തുണ അറിയിച്ചു കൊണ്ട് ബി ജെ പി രംഗത്തിറങ്ങി കഴിഞ്ഞു. ബി ജെ പിയിലെ തീവ്ര ഹിന്ദുത്വയുടെ വക്താവായ നരേന്ദ്ര മോഡി ശിവഗിരിയില്‍ സ്വീകാര്യനാകുന്ന കാഴ്ചയാണു കേരളം കാണുന്നത്.

ഡിങ്കന്‍ നായര്‍ said...

sir
a simple mistake--change nootaand to pathitaand..

iuml leaders declared that it is a secular party...and their non muslim member is u c raman...
no political leaders in kerala have the guts to say that muslim league is a communal party..i think both cpm and congress is responsible for this...
muslims consider as bjp-rss are fascists and islam is secular in nature......they never admit any argument against islam

ഡിങ്കന്‍ നായര്‍ said...

sir
a simple mistake--change nootaand to pathitaand..

iuml leaders declared that it is a secular party...and their non muslim member is u c raman...
no political leaders in kerala have the guts to say that muslim league is a communal party..i think both cpm and congress is responsible for this...
muslims consider as bjp-rss are fascists and islam is secular in nature......they never admit any argument against islam

ഡിങ്കന്‍ നായര്‍ said...

sir ,
i want to know your opinion about love jihad...is it real or a conspiracy?
in my personal experience debating with islamists is a great comedy...
they always think islam is 100% perfect..
o abdulla . o abdurahman ennivarude programs tv yil kaanaarundo?

ajith said...

ബ്രിട്ടനില്‍ അവര്‍ ഒരു വിഷവിത്ത് വിതച്ചു
വിതച്ചത് കൊയ്യാതെ പറ്റുമോ?

kaalidaasan said...

ഡിങ്കന്‍ 
തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. തിരുത്തിയിട്ടുണ്ട്.

kaalidaasan said...

>>>>>iuml leaders declared that it is a secular party...and their non muslim member is u c raman.<<<<

ഡിങ്കന്‍ 

മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക രാജ്യം അവകാശപ്പെടാന്‍ മുസ്ലിങ്ങള്‍ ഉണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടിയാണ്, മുസ്ലിം ലീഗ്. അത് മതേതര പാര്‍ട്ടി എന്ന് അവര്‍ മാത്രമേ പറയൂ. മുസ്ലിങ്ങള്‍ക്ക് വേണ്ടി പാകിസ്ഥാന്‍ ഉണ്ടായപ്പോള്‍ ഇന്‍ഡ്യയിലെ അവരുടെ പ്രസക്തി അവസാനിച്ചു. ഇപ്പോഴും അതിനെ കൊണ്ടു നടക്കുന്നതിനു പ്രസക്തിയില്ല. ഇപ്പോള്‍ അതിനൊറ്റ അജണ്ടയേ ഉള്ളു. മുസ്ലിങ്ങള്‍ക്ക് വേണ്ടി അര്‍ഹതയുള്ളതും  അനര്‍ഹമായിട്ടുള്ളതും പിടിച്ചു മേടിക്കുക എന്നതു മാത്രം.

യു സി രാമന്റെ കാര്യം പറഞ്ഞാണ്, മുസ്ലിങ്ങള്‍ ലീഗിനെ മതേതരമാക്കുന്നതും. കുന്ദമംഗലം  എന്ന സംവരണ മണ്ഡലത്തില്‍ മത്സരിക്കുന്നതിനു വേണ്ടി പട്ടിക ജതിക്കാരനായ രാമനെ ലീഗില്‍ ചേര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് രാമനും കുടുംബവും ലീഗ് അംഗങ്ങളായി. മറ്റാരും മുസ്ലിം ലീഗ് എന്ന മത സംഘടനയില്‍ അംഗമായിട്ടില്ല. അവരുടെ ഏതെങ്കിലും ജെനെറല്‍ സീറ്റില്‍ നിന്നും  മത്സരിക്കാന്‍ ഇന്നു വരെ ഒരു ഹിന്ദുവിനെയോ ക്രിസ്ത്യാനിയേയോ അവര്‍ തെരഞ്ഞുടുത്തിട്ടില്ല. ഇനി ഉണ്ടാകയുമില്ല. . ഈ രാമനെ പോലും മലപ്പുറത്തോ മഞ്ചേരിയിലോ അവര്‍ മത്സരിപ്പിക്കില്ല. അതിനുള്ള യോഗ്യത മുസ്ലിങ്ങള്‍ക്കു മാത്രമേ ഉള്ളു.

kaalidaasan said...

>>>>>no political leaders in kerala have the guts to say that muslim league is a communal party..i think both cpm and congress is responsible for this...<<<<

ഡിങ്കന്‍ 

മുസ്ലിം ലീഗിനെ ഇതുപോലെ വളര്‍ത്തുന്നതില്‍ കോണ്‍ഗ്രസും സി പി എമ്മും അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. പക്ഷെ ആര്യാടനും ഇ എം എസും വി എസും മറ്റ് പല നേതാക്കളും മുസ്ലിം ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടി ആയിട്ടാണു കണ്ടിരുന്നത്. ലീഗിന്റെയോ കേരള കോണ്‍ഗ്രസിന്റെയോ സഹായമില്ലാതെ 1987 ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നിട്ടുണ്ട്. അന്ന് ലീഗിലെ ഒരു വിഭാഗത്തെ ഒഴിവാക്കിയ സി പിഎം പിന്നീട് മദനി എന മുസ്ലിം തീവ്രവാദിയെ കൂടെ കൂട്ടി. പ്രത്യക്ഷമായി മുസ്ലിം വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണു പിണറായി വിജയന്റേത്. ആദ്യം ലീഗിനെ സഖ്യകക്ഷിയാക്കാന്‍ ആലോചിച്ചു. വി എസ് അത് പരാജയപ്പെടുത്തിയപ്പോള്‍ മദനിയെ കൂടെ കൊണ്ടു നടന്നു.

ലീഗിനെ വര്‍ഗ്ഗീയ സംഘടന എന്നു വിളിക്കുന്നുണ്ടോ ഇല്ലയോ എന്നതിനു പ്രസക്തിയില്ല. എന്‍ എസ് എസും എസ് എന്‍ ഡി പിയും വര്‍ഗ്ഗീയ സംഘടനകളാണ്. അതുപോലെ ലീഗും വര്‍ഗ്ഗീയ സംഘടനയാണ്. അതിവിടെ ഉണ്ടാകുന്നതോ ഇല്ലാതിരിക്കുന്നതോ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സംഗതിയല്ല. ഈ വര്‍ഗ്ഗീയ സംഘടനയുടെ ദുശാഠ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് കീഴടുങ്ങുന്നതാണു പ്രശ്നം. ലീഗിന്റെ ഒരു കക്ഷണമായിരുന്ന അഖിലേന്ത്യാ ലീഗ് ഇടതുമുന്നണിയില്‍ ഉണ്ടായിരുന്നപ്പോള്‍ അവരുടെ ഒരു ശാഠ്യങ്ങള്‍ക്കും സി പി എമ്മോ ഇടതുമുന്നണിയോ കീഴടങ്ങിയിട്ടില്ല. പക്ഷെ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് ആവശ്യപ്പെട്ടത് 23 സീറ്റുകളായിരുന്നു. പക്ഷെ അവര്‍ക്ക് 24 സീറ്റുകള്‍ നല്‍കി. അവിടെ തുടങ്ങി കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ്ണ കീഴടങ്ങല്‍,. ഉമ്മന്‍ ചാണ്ടിയേപ്പോലെ ലീഗിനെ പ്രീണിപ്പിക്കുന്ന ഒരു മുഖ്യ മന്ത്രി കേരളത്തിലുണ്ടായിട്ടില്ല. ഇന്ന് സുകുമാരന്‍ നായരും വെള്ളപ്പള്ളിയും വിളിക്കുന്ന ചീത്തകള്‍ക്ക് മറുപടി പറായന്‍ പോലുമുള്ള ധാര്‍മ്മികത ഉമ്മന്‍ ചാണ്ടിക്കില്ല. ഇതുപോലെ ബലഹീനനായ ഒരു മുഖ്യ മന്ത്രി ഇന്‍ഡ്യയുടെ ചരിത്രത്തില്‍ പോലുമുണ്ടായിട്ടില്ല.

kaalidaasan said...

>>>>>muslims consider as bjp-rss are fascists and islam is secular in nature......they never admit any argument against islam<<<<

ഡിങ്കന്‍ 

സ്വന്തം കണ്ണിലെ കോലെടുത്ത് മാറ്റുന്നതിനേക്കാള്‍ അവര്‍ക്ക് അന്യന്റെ കണ്ണിലെ കരടിലാണു താല്‍പ്പര്യം. ഇസ്ലാം എന്നതേ ഫാസിസമാണ്. അവിടെ മുസ്ലിങ്ങളല്ലാത്തവരെ രണ്ടാം തരം പൌരന്‍മാരായേ കാണുന്നുള്ളു. പക്ഷെ മുസ്ലിങ്ങളാരും അത് സമ്മതിച്ചു തരില്ല. ബി ജെ പിയും അര്‍ എസ് എസും മത പരിവര്‍ത്തനത്തിനെതിരെ നിലപാടെടുക്കുന്നതിനും 1400 വര്‍ഷങ്ങള്‍ മുന്നെ ഇസ്ലാം ആ നിലപാടെടുത്തിട്ടുണ്ട്. അറേബ്യയില്‍  മൊഹമ്മദ് അധികാരം പിടച്ചടക്കി ഇസ്ലാം അടിച്ചേല്‍പ്പിച്ചതിനു ശേഷം ഇന്നു വരെ അവിടത്തെ പൌരന്‍മാര്‍ക്ക് ഇസ്ലാമല്ലാതെ മറ്റൊരു മത വിശ്വാസം സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യമില്ല. മതം മാറിയാല്‍ അവിടെ വധ ശിക്ഷയാണു നല്‍കുക. ഇതൊന്നും ഒരു മുസ്ലിമിനും പ്രശ്നമല്ല.

മുസ്ലിം ലീഗു പോലുള്ള മുസ്ലിം സംഘടനകളാണ്, ഇന്‍ഡ്യയില്‍ ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്തിയത്. ഇന്‍ഡ്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും വര്‍ഗ്ഗീയമായി ചിന്തിക്കുന്നില്ല. കേരളത്തിലെ 95% ഹിന്ദുക്കളും ചിന്തിച്ചിരുന്നില്ല. പക്ഷെ മുസ്ലിങ്ങള്‍ ഭൂരിപക്ഷവും വര്‍ഗ്ഗീയമായി തന്നെയാണു ചിന്തിക്കുന്നത്. ഇതു വരെ വര്‍ഗ്ഗിയമായി ചിന്തിക്കാത്ത പല ഹിന്ദുക്കളും ഇന്ന് വര്‍ഗ്ഗീയമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

എന്‍ എസ് എസും എസ് എന്‍ ഡി പിയും  ഹിന്ദു സമുദായ സംഘടനകളാണെങ്കിലും ഇത്രനാളുമവര്‍ ബി ജെ പിയുടെയോ ആര്‍ എസ് എസിന്റെയോ നിലപാടുകളെ പിന്തുണക്കുയോ അവരുടെ നേതാക്കളെ പരസ്യമായി ആനയിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോള്‍ അത് ചെയ്ത് തുടങ്ങി. നരേന്ദ്ര മോദിയൊക്കെ ഇപ്പോള്‍ ശിവഗിരിയില്‍ സ്വീകാര്യനായി മാറിയിരിക്കുന്നു. ഈഴവര്‍ കേരളത്തില്‍ പൊതുവെ ഇടതുപക്ഷ ചിന്താഗതിക്കാരാണ്. അവര്‍ മോദിയേപ്പോലുള്ള തീവ്ര ഹിന്ദുത്വയുടെ വക്താവിനെ ക്ഷണിച്ചു വരുത്തി ആദരിക്കുന്നതൊക്കെ ലീഗിനും മനസിലാകുന്നുണ്ട്. അതിന്റെ പ്രതിഫലനമായിരുന്നു ചന്ദ്രികയില്‍  സുകുമാരന്‍ നായരെ കളിയാക്കികൊണ്ടുള്ള ലേഖനം. അതില്‍ പറഞ്ഞിരിക്കുന്നത് അതീവ ഗൌരവം അര്‍ഹിക്കുന്ന കാര്യങ്ങളാണ്.

kaalidaasan said...

പുതിയ പടനായര്‍ എന്ന തലക്കെട്ടോടെ മുസ്ലിം ലീഗിന്റെ മുഖ പത്രമായ ചന്ദ്രികയില്‍  പ്രസിദ്ധീകരിച്ച ലേഖനത്തില്‍  പറയുന്നത് ഇതാണ്.

സുകുമാരന്‍ നായര്‍  ആര്‍.എസ്‌.എസ്‌. അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നു. സുകുമാരന്‍നായര്‍ കുളിച്ചു കുറിതൊട്ട്‌ വന്ന്‌ രണ്ടുവാക്ക്‌ മൊഴിഞ്ഞാല്‍ അതില്‍നിന്ന്‌ ഒരുപ്രശ്‌നം ചിറകടിച്ചുയരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ശേഷിയാണ്‌ അദ്ദേഹത്തിന്റെ നായര്‍സ്‌പിരിറ്റ്‌.. ,. ഈ സ്‌പിരിറ്റ്‌ നമ്മുടെ പല ഈടുവയ്‌പുകളെയും കത്തിച്ചു ചാരമാക്കാന്‍ വണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അത്ഭുതപ്പെടാനില്ല.

മുസ്ലിം ലീഗിന്റെ ഇസ്ലാം സ്‌പിരിറ്റ് കേരളത്തിലെ പല ഈടുവയ്പുകളെയും കത്തിച്ചു ചാമ്പോലാക്കിക്കഴിഞ്ഞു. അത് മനസിലായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ ചുമലില്‍ വച്ചു കൊടുക്കാനുള്ള ഒരു വൃഥാ ശ്രമം ആയിട്ടേ ഞാന്‍ ഇതിനെ കാണുന്നുള്ളു.

കഴിഞ്ഞ് രണ്ട് വര്‍ഷങ്ങളായി പാണക്കാട്ട് തങ്ങളും കൂടെയുള്ള വേതാളങ്ങളും  തൊപ്പിയിട്ട് വന്ന് രണ്ടു വാക്കു മൊഴിഞ്ഞപ്പോഴൊക്കെ അത് വിവാദമായിരുന്നു. അതിന്റെ ചൊരുക്ക് തീര്‍ക്കാനാണിപ്പോള്‍ ലീഗിന്റെ ഔദ്യോഗിക ജിഹ്വ ഇത് പറയുന്നതും. എന്‍ എസ് എസും എസ് എന്‍ ഡി പിയും  ഇതു വരെ സ്വീകരിക്കാതിരുന്ന ആര്‍ എസ് എസിന്റെ അജണ്ട സ്വീകരിക്കുന്നു എന്ന് മുസ്ലിം ലീഗിനു തോന്നിത്തുടങ്ങിയിട്ടുണ്ട്. ലീഗിന്റെ ദുശാഠ്യങ്ങള്‍ കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ വര്‍ഗ്ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കും എന്ന് പലരും ചൂണ്ടിക്കാണിച്ചപ്പോള്‍ ലീഗും മറ്റ് മുസ്ലിങ്ങളും അതിനെ പുച്ഛിച്ചു തള്ളിയിരുന്നു. ഇന്നിപ്പോള്‍ ലീഗിന്റെയും കണ്ണു തുറന്നിട്ടുണ്ട്. പക്ഷെ അതിനു തടയിടാന്‍ ലീഗിനേക്കൊണ്ടാകില്ല എന്ന് നഗ്ന സത്യം അവര്‍ക്കറിയില്ല. എന്‍ എസ് എസോ എസ് എന്‍ ഡി പിയോ ആര്‍ എസ് എസിന്റെയോ ബി ജെ പിയുടെയോ അജണ്ട സ്വീകരിച്ചാല്‍ ലീഗിനെതു ചെയ്യാന്‍ പറ്റും? ഒന്നും ചെയ്യാന്‍ പറ്റില്ല. പഴയ തങ്ങള്‍ ലീഗിനെ നയിച്ച സമയത്ത് ലീഗിനു പൊതു സമൂഹത്തില്‍  മുഖം മൂടിയായിരുന്നെങ്കിലും, ഒരു മിതവാദമുഖമുണ്ടായിരുന്നു. പക്ഷെ പുതിയ പാണന്‍ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞപ്പോള്‍ ലീഗിന്, എന്‍ ഡി എഫിന്റെയും  പോപ്പുലര്‍ ഫ്രണ്ടിന്റെയുമൊക്കെ ഛായ വന്നു. പച്ച ലഡുവും, പച്ച പായസവും, പച്ച ബ്ളൌസും തേജസ് എന്ന പേരും ഒക്കെ ആയി അത് പൊതു ജനമദ്ധ്യേ അഴിഞ്ഞാടി. അത് മറ്റുള്ളവര്‍ തിരിച്ചറിയുമ്പോള്‍ ലീഗിനു വെപ്രാളമാണ്. അതിന്റെ ബഹിസ്ഫുരണമാണീ ചന്ദ്രിക ലേഖനം.

ലീഗിന്റെ അജണ്ട സുകുമാരന്‍ നായരെ ബി ജെ പിയുടെ പാളയത്തില്‍ എത്തിച്ചെന്ന സത്യം ബോധ്യമായപ്പോള്‍  അറിയാതെ അത് തുറന്നു പറഞ്ഞു പോയി. അത് വിവാദമായി എന്നറിഞ്ഞപ്പോള്‍ അവര്‍ ഏക സ്വരത്തില്‍ മൊഴിഞ്ഞിരിക്കുന്നു.
എന്‍.എസ്‌.എസ്‌. വര്‍ഗീയസംഘടനയല്ല.

നായന്‍മാര്‍ക്കു വേണ്ടി നായന്‍മാര്‍ കൊണ്ടു നടക്കുന്ന സംഘടന വര്‍ഗ്ഗീയ സംഘടനയല്ലെങ്കില്‍  പിന്നെ എന്താണ്? മുസ്ലിം ലീഗിനേപ്പോലെ മതേതര സംഘടനയാണെന്ന് മറ്റുള്ളവരും കരുതണമെന്നാണോ?

കേരളത്തിലെ പ്രബല സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗും, എന്‍ എസ് എസും, എസ് എന്‍ ഡി പിയും വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ഇറങ്ങിക്കഴിഞ്ഞു. ഇതിനു തടയിടാന്‍ ഉമ്മന്‍ ചണ്ടി എന്ന കോമാളിക്ക് ശേഷിയില്ല. ആരു ചീത്തപറഞ്ഞാലും അവര്‍ക്കതിനുള്ള അവകാശമുണ്ടെന്നു പറയുന്ന വര്‍ഗ്ഗീയതയുടെ വിനീത വിധേയനാണദ്ദേഹം.ഇതുപോലെയുള്ള കൊഞ്ഞാണന്‍മാര്‍ കേരളത്തിന്റെ മത സാഹോദര്യം നശിപ്പിക്കും. മത സംഘടനകളെ നിറുത്തേണ്ടിടത്ത് നിറുത്താന്‍ ശേഷിയുള്ള ഒരു ഭരണാധികാരിയാണു കേരളത്തിനാവശ്യം.

kaalidaasan said...

>>>>>i want to know your opinion about love jihad...is it real or a conspiracy?<<<<

ഡിങ്കന്‍ 

ഇതൊരു conspiracy ഒന്നുമല്ല. സത്യമാണ്.

മുസ്ലിങ്ങള്‍ ഏത് പ്രവര്‍ത്തി ചെയ്തലും അതിനെ അവര്‍ ജിഹാദ് എന്നു വിളിക്കും. പ്രണയം നടിച്ച് വശീകരിച്ച് മതം മാറ്റുന്ന സംഘടിത ശ്രമം കേരളത്തില്‍ നടക്കുന്നുണ്ട്. അതിനു മുസ്ലിം ആണ്‍കുട്ടികളെ വലവീശിപിടിച്ച് പണം നല്‍കി എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുന്ന ഒരു റാക്കറ്റ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ലക്ഷക്കണക്കി രൂപ ഇതിനു വേണ്ടി നല്‍കുന്നു.

ഇങ്ങനെ പ്രണയിക്കുമ്പോള്‍ ആദ്യം മഹം മറ്റത്തേക്കുറിച്ചൊന്നും പറയില്ല. കുട്ടി വിട്ടുപോകാന്‍ സാധിക്കാത്ത വിധം വലയിലായി എന്നു ബോധ്യമാകുമ്പോള്‍ മതം മാറാന്‍ നിര്‍ബന്ധിക്കുന്നു. പിന്നെ പെണ്‍കുട്ടിയുടെ മുന്നില്‍ വേറെ വഴിയൊന്നുമില്ല. വിഹാഹം കഴിക്കുന്നതിനു മുന്നേ പെണ്‍കുട്ടിയ നിര്‍ബന്ധപൂര്‍വം ഇസ്ലാമിലേക്ക് മതം മാറ്റിയിരിക്കും. യഥാര്‍ത്ഥ പ്രണയമാണെങ്കില്‍ അവിടെ മത പരിവര്‍ത്തനത്തിനു സ്ഥാനമില്ല. പെണ്‍കുട്ടിയെ അവളുടെ മത വിശ്വാസത്തില്‍ വിടുന്നതാണ്, യഥാര്‍ത്ഥ പ്രണയം.

മത പരിവര്‍ത്തനം എന്ന പ്രശ്നത്തിന്റെ പേരില്‍ പല പെണ്‍കുട്ടികളും തടവില്‍ വയ്ക്കപ്പെട്ടപ്പൊഴാണ്, പല കേസുകളും കോടതിയില്‍ എത്തിയത്. മലപ്പുറം ജില്ലയില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ഇതുപോലെ പ്രണയം നടിച്ചു കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു. അവരെ ബാംഗ്ളൂരിലെ ഒരു ഹോട്ടലില്‍ കൊണ്ടു പോയി താമസിപ്പിച്ചു. കോടതിയില്‍ കേസായി വന്നപ്പോള്‍ അതിലെ പ്രതി ആയ ആണ്‍കുട്ടി പറഞ്ഞത്, ആരാണു ഹോട്ടലിലെ ചെലവു വഹിച്ചതെന്ന് ആ കുട്ടിക്കറിയില്ല എന്നായിരുന്നു. അതിന്റെ അര്‍ത്ഥം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ ഉണ്ടെന്നു തന്നെയാണ്.

മാധവിക്കുട്ടിയുടെ മതം മാറ്റവും  ഇതുപോലെയുള്ള ഒരു പ്രണയത്തില്‍ അകപ്പെട്ടു ചതിക്കപ്പെട്ടതാണ്.

kaalidaasan said...

>>>>>in my personal experience debating with islamists is a great comedy...
they always think islam is 100% perfect..
o abdulla . o abdurahman ennivarude programs tv yil kaanaarundo?<<<<


ഡിങ്കന്‍ 

ചിലതൊക്കെ കാണാറുണ്ട്.

ഒ അബ്ദുള്ള കുറച്ചു നാളുകള്‍ക്ക് മുന്നെ ഒരു തമാശ പറഞ്ഞതോര്‍ക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റുകാരും മുസ്ലിങ്ങളും ഒരു ചേരിയില്‍ നില്‍ക്കണമെന്നാണത്. എന്തിനാണെന്നോ? സാമ്രാജ്യ ശക്തിയായ അമേരിക്കക്കെതിരെ പോരാടാന്‍,! അമേരിക്കക്കാരെ കാണുമ്പോള്‍ തല്ലികൊല്ലാന്‍ അബ്ദുള്ളക്ക് കമ്യൂണിസ്റ്റുകാരുടെ സഹായം വേണമത്രെ.

അഫ്ഘാനിസ്താനിലെ കമ്യൂണിസ്റ്റുകാരെ തല്ലിക്കൊല്ലാന്‍ അബ്ദുള്ളയുടെ ജിഹാദികള്‍ക്ക് സാമ്രാജ്യത്വത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ഇപ്പോള്‍ സാമ്രാജ്യത്വം ഇസ്ലാമിക ഭീകരരെ ഓടിച്ചിട്ട് തല്ലിക്കൊല്ലുന്നത് അബ്ദുള്ളക്ക് സഹിക്കുന്നില്ല. പക്ഷെ അദ്ബുള്ളയുടെ ജിഹാദികളുടെ കൂടെ അണിചേരാന്‍ കമ്യൂണിസ്റ്റുകാരെ കിട്ടില്ല.

കമ്യൂണിസ്റ്റ്കാര്‍ക്ക് സാമ്രാജ്യത്വവുമായി നയപരമായ വിയോജിപ്പാണുള്ളത്. ജിഹാദ് നടത്തിയല്ല അതിനു പരിഹാരമുണ്ടാക്കേണ്ടത്. ജിഹദികളേക്കാള്‍  ശക്തിയുണ്ടായിരുന്ന സോവിയറ്റ് യൂണിയന്‍ ഒരിക്കലും അമേരിക്കയെ ആക്രമിച്ചിട്ടില്ല. ജിഹാദികള്‍ അതിനു തുനിഞ്ഞു. ഇപ്പോള്‍ ലോകം  മുഴുവനും അമേരിക്ക ജിഹാദികളെ ഓടിച്ചിട്ട് കൊല്ലുന്നു. വെടിവച്ചിട്ടാലും ആളപയാമുണ്ടാകാത്ത ഡ്രോണുകളാണവര്‍ ഇപ്പോള്‍ അതിനു വേണ്ടി ഉപയോഗിക്കുന്നത്. അതാണ്, ജിഹാദികളെ നേരിടാന്‍ ഏറ്റവും പറ്റിയ ആയുധമെന്ന് അവര്‍ തിരിച്ചറിഞ്ഞും കഴിഞ്ഞു. കഴിഞ്ഞ ദിവസം ഒരു ജിഹാദിയെ ഇതുപോലെ പാകിസ്താനില്‍ വധിച്ചു.

Pakistan: senior Taliban militants killed by US drone strike

Pakistani officials report at least four people, including Taliban deputy Wali ur-Rehman, killed in North Waziristan region

kaalidaasan said...

>>>>>ബ്രിട്ടനില്‍ അവര്‍ ഒരു വിഷവിത്ത് വിതച്ചു
വിതച്ചത് കൊയ്യാതെ പറ്റുമോ?<<<<


അജിത്,

വിതയ്ക്കുന്നവര്‍ കൊയ്യാതെ പറ്റില്ല. മുസ്ലിം ഭീകരര്‍ ചെയ്യുന്നതിന്, അതേ നാണയത്തില്‍ തിരിച്ചടി ഉണ്ടാകുന്ന കാലം വിദൂരമല്ല.

കേരളത്തിലെ മിത വാദ മുസ്ലിം സംഘടന എന്നറിയപ്പെടുന്ന മുസ്ലിം ലീഗു പോലും വിതച്ചത് കൊയ്യേണ്ട ഗതികേടിലേക്കാണു കാര്യങ്ങള്‍ പോകുന്നത്.

Unknown said...

Dear Kalidasan,

I totally agree with your observations. Carry on.

Best wishes

മലക്ക് said...

@അമേരിക്കക്കും മറ്റ് പടിഞ്ഞാറന്‍ നാടുകള്‍ക്കും എതിരെ ഇസ്ലാമിക ലോകത്ത് ശക്തമായ വികാരമുണ്ട്. രാഷ്ട്രീയ കാരണത്തില്‍ തുടങ്ങി അതിപ്പോള്‍ മതപരമായ തലത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് മുസ്ലിങ്ങള്‍ പകരം ചോദിക്കുന്നത് മതാധിഷ്ടിത രീതികളിലൂടെയാണ്. അവിടെയാണ്, ഇസ്ലാമിക ഭീകരവാദം ഉടലെടുത്തുതും.

ഒന്നിച്ചു നിര്ത്താൻ അവരുടെ കയ്യില ആകെ ഉള്ളത് മതം മാത്രമാണ്‌. അത് വേണ്ടവർ വേണ്ട രീതിയിൽ ഉപയോഗിക്കുന്നും ഉണ്ട്. മതം കൊണ്ട് ഉദ്ദേശ്ശിക്കുന്നത്‌ എന്താണെന്ന് എത്ര പറഞ്ഞാലും ആരുടേയും തലയിലേക്ക് കയറുകയും ഇല്ല. ചോദ്യം ചെയ്യാൻ തുനിഞ്ഞാൽ കടിച്ചു കീറാനും വരും. രക്ഷപെടുത്താൻ ഇനി ഒരാള് വരില്ലെന്ന 'വിശ്വാസവും' കൂടിയാകുമ്പോൾ ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണ്.

മലക്ക് said...

@മുസ്ലിം ലീഗെന്ന മത സംഘടനക്കു വേണ്ടി എന്തിനാണിവര്‍ ഇതുപോലെ നാണം കെടുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

അതിന് നാണം ഉണ്ടെങ്കിൽ അല്ലെ നാണക്കേടിന്റെ പ്രശ്നം ഉള്ളൂ? ഇപ്പം പ്രശ്നം ആഭ്യന്തരമാണ്. ചില ഉണ്ണാക്കന്മാർ ഭരിച്ചു ഭരിച്ചു കുളമാക്കിയ എത്രയോ വകുപ്പുകൾ ഉണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് ഭരിച്ചു നാട് നന്നാക്കണമെന്ന് ആര്ക്കും ആഗ്രഹമില്ല. എല്ലാവര്ക്കും പോലീസിനെ തന്നെ ഭരിക്കണം. എങ്കിൽ മാത്രമല്ലേ ജനങ്ങളെ നേരിട്ട് തല്ലാൻ പറ്റൂ? ജനസേവനം എന്നൊരു വാക്ക് അടുത്തുകൂടി പോയിട്ടില്ല.

kochi kazhchakal said...

മുഹമ്മദ്‌ നബി പറഞ്ഞു: നിന്‍റെ സഹോദരന്‍ അക്രമിയായാലും ആക്രമണത്തിനിര ആയാലും അവനെ സഹായിക്കുക . ഇതുകേട്ട് ഒരാള്‍ ചോദിച്ചു "ദൈവദൂതരേ അക്രമത്തിനിരയകുമ്പോള്‍ അവനെ സഹായിക്കാം എന്നാല്‍ അക്രമം പ്രവര്ത്തികുന്നവനെ എങ്ങിനെ സഹായിക്കണം " നബി പറഞ്ഞു: അക്രമത്തിന്റെ മാര്‍ഗത്തില്‍ നിന്നും അവനെ തടയണം .അങ്ങിനെയാണ് നീ അവനെ സഹായിക്കേണ്ടത്

Baiju Elikkattoor said...

“അക്രമത്തിന്റെ മാര്ഗ.ത്തില്‍ നിന്നും അവനെ തടയണം.”
അക്രമത്തെ എങ്ങനെയെങ്കിലും ന്യായീകരിക്കയല്ലാതെ തടയാന്‍ എന്തെങ്കിലും മുസ്ലീം ശ്രമിക്കാറുണ്ടോ....??!!

കുഞ്ഞുവര്‍ക്കി said...

ഇഗ്ലണ്ടിൽ ഇസ്ലാമിനെതിരെ പ്രകടനം നടത്തുന്നവർ തെറിവിളിക്കുന്നത് അള്ളായെ ആണല്ലോ?. അവർക്കറിഞ്ഞു കൂടെന്നു തോന്നുന്നു അള്ളായേക്കാൾ വലിയവനാണ്‌ മുഹമ്മദ്‌ എന്ന്. ഏതായാലും അവരുടെ അറിവില്ലായ്മ നന്നായി. മുഹമ്മദിനെ വിളിച്ചിരുന്നെങ്കിൽ പാക്കിസ്ഥാൻ പോലുള്ള ഏതേലും രാജ്യത്ത് അരക്ഷിതരായി കഴിയുന്ന കുറെ ക്രിസ്ത്യാനികളുടെ കാര്യം തീർന്നേനെ.

kaalidaasan said...

>>>>ഒന്നിച്ചു നിര്ത്താൻ അവരുടെ കയ്യില ആകെ ഉള്ളത് മതം മാത്രമാണ്‌. അത് വേണ്ടവർ വേണ്ട രീതിയിൽ ഉപയോഗിക്കുന്നും ഉണ്ട്.<<<<

പടിഞ്ഞാറന്‍ നാടുകളിലെ കാഫിറുങ്ങളോട് യുദ്ധം ചെയ്യാന്‍ മാത്രമേ മതം ഇവരെ ഒരുമിച്ചു നിറുത്തുന്നുള്ളു. ഇവര്‍ക്ക് ഭൂരിപക്ഷമുള്ള ഏത് നാട്ടിലാണിവര്‍ ഒരുമിച്ചു നില്‍കുന്നത്? വേട്ടനായ്ക്കളേപ്പോലെ പരസ്പരം കടിച്ചു കീറുകയല്ലേ?

പടിഞ്ഞാറന്‍ നാടുകളില്‍ ഇസ്ലാമിലേക്ക് വരുന്നവരുടെ കണക്കുകള്‍  പല മുസ്ലിങ്ങള്‍ക്കും കാണപ്പാഠമാണ്. പക്ഷെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍  മുസ്ലിങ്ങള്‍ പരസ്പരം കൊന്നൊടുക്കുന്നതിന്റെ കണക്ക് ഇവര്‍ക്കാര്‍ക്കും അറിയില്ല. അറിയുകയും വേണ്ട.

ഒരു മുസ്ലിം വിശ്വാസിക്ക് ഇസ്ലാമിനോട് ഢമായ വിശ്വാസമാണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അനുഭവത്തില്‍ അതില്ല. അവര്‍ക്ക് തന്റെ വിഭാഗീയമായ ഇടുങ്ങിയ വിശ്വാസത്തോടാണു ഢത. അത് ഇസ്ലാമിക വിശ്വാസമൊന്നുമല്ല. കേരളത്തില്‍ പോലും അത് കാണാം.

kaalidaasan said...

>>>>മതം കൊണ്ട് ഉദ്ദേശ്ശിക്കുന്നത്‌ എന്താണെന്ന് എത്ര പറഞ്ഞാലും ആരുടേയും തലയിലേക്ക് കയറുകയും ഇല്ല. ചോദ്യം ചെയ്യാൻ തുനിഞ്ഞാൽ കടിച്ചു കീറാനും വരും. <<<<

ആരുടെ തലയിലും കേറില്ല.വളരെ ശരിയാണ്. അത് തെളിയിക്കുന്നത് ഈ മതത്തിലും അതിന്റെ വിശ്വാസങ്ങളിലും കാര്യമായ എന്തോ തകരാറുണ്ട് എന്നല്ലേ?

മതം മനുഷ്യനു വേണ്ടിയാണ്, എന്നതിനു പകരം മനുഷ്യന്‍ മതത്തിനു വേണ്ടിയാണെന്ന തല തിരിഞ്ഞ ചിന്തയുള്ളതാണു യഥാര്‍ത്ഥ പ്രശ്നം.

മതത്തിനു വേണ്ടി ചാകാന്‍ നടക്കുന്ന ആളുകളുടെ തലയില്‍ ഒന്നും കേറില്ല. അപ്പോള്‍ പിന്നെ അനുഭവിക്കാതെ പറ്റില്ല.

ഈ ഒന്നും താലയില്‍ കേറാത്തവരെ നേരിടാന്‍ ഇപ്പോള്‍ ഇംഗ്ളണ്ടില്‍ രൂപപ്പെട്ട English Defence League ന്റെ അനുയായികള്‍ ചെറുപ്പക്കാരാണ്. അവിടത്തെ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ആണതിന്റെ ശക്തമായ വേരോട്ടമുള്ളത്. നാളത്തെ ഭരണം ആര്‍ക്കെന്നു തീരുമാനിക്കേണ്ടവരാണവര്‍.,. Political correctness ന്റെ പേരില്‍ ഒരു തലമുറ വരുത്തി വച്ച അപകടം അവര്‍ തിരുത്താനിറങ്ങിയാല്‍ അവിടത്തെ ഇസ്ലാമിന്റെ വളര്‍ച്ചയൊക്കെ പടവലങ്ങ പോലെ ആയിത്തീരും.

ഇസ്ലാമിക നാടുകളില്‍ അതിന്റെ ചരിത്രം മുഴുവനുമുണ്ടായിരുന്ന അരക്ഷിതാവസ്ഥ കുടിയേറി പാര്‍ത്ത നാടുകളിലും ആവര്‍ത്തിക്കാനാണുദ്ദേശ്യമെങ്കില്‍  അതിനു തീര്‍ച്ചയായും തിരിച്ചടി ഉണ്ടാകും. അഞ്ചെം ചൌധരിയേപ്പൊലുള്ള ഇത്തിള്‍ കണ്ണികളെ തീറ്റിപ്പോറ്റേണ്ട ബാധ്യത ഇംഗ്ളീഷുകാര്‍ക്കില്ല എന്നവര്‍ തീരുമാനിച്ചാല്‍ പല ചൌധരിമാര്‍ക്കും അവിടം വിട്ടുപോകേണ്ടി വരും.

kaalidaasan said...

>>>>രക്ഷപെടുത്താൻ ഇനി ഒരാള് വരില്ലെന്ന 'വിശ്വാസവും' കൂടിയാകുമ്പോൾ ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണ്.<<<<

ഈ രക്ഷപ്പെടുത്തലിന്റെ കഥ കേട്ട് ഞാന്‍ പലപ്പോഴും ചിരിച്ചിട്ടുണ്ട്. ഒന്നും തലയില്‍ കേറാത്ത ഇന്നത്തെ ഏത് മുസ്ലിമിനെയും കാള്‍ സംസ്കാര സമ്പന്നമായിരുന്നു അറേബ്യയിലെ ഖുറേഷികളുടെ ജീവിതം. അവര്‍ ബഹു ദൈവവിശ്വാസികളായിരുന്നു എന്നതിനപ്പുറം എന്തായിരുന്നു അവരുടെ പോരായ്മ?

ഗള്‍ഫിലെ ചില രാജഭരണത്തില്‍ ഉള്ള മുസ്ലിങ്ങളെ ഒഴിവാക്കിയാല്‍ ഇന്ന് മുസ്ലിങ്ങള്‍ അന്തസോടെയും മരണ ഭീതിയില്ലാതെയും ജീവിക്കുന്നത് ഏത് നടുകളിലാണെന്ന് സുബോധമുള്ള ആര്‍ക്കും പിടികിട്ടും. ഇവിടെയൊക്കെ ഇസ്ലാം മേല്‍ക്കൈ നേടിയാല്‍ അവയും  അഫ്ഘാനിസ്താന്റെയും, പാകിസ്ഥന്റെയും, ഇറാക്കിന്റെയും, സോമാലിയയുടെയും  വഴിക്കായിരിക്കും പോകുക.

തിരിച്ചു പോക്കൊക്കെ സാധ്യമാണ്. അതിനു ഈ ലോകത്ത് ജീവിക്കണം എന്ന ചിന്ത ആദ്യമുണ്ടാകണം. പാകിസ്ഥാനിലെ മുസ്ലിമിനു പാകിസ്താനോടുള്ള സ്നേഹത്തേക്കാള്‍ കൂടുതല്‍  സ്നേഹം പലസ്തീനോടുണ്ടാകരുത്. മത വിശ്വാസവും  രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുത്. കൂടെ നിസ്കരിക്കുമ്പോള്‍  മൂക്കാണോ നെറ്റിയാണോ ഭൂമിയില്‍ മുട്ടിക്കേണ്ടതെന്നതിന്റെ പേരില്‍ പരസ്പരം  വെട്ടിച്ചാകാതെയും ഇരിക്കണം.

ഇന്‍ഡ്യയിലും പാകിസ്ഥാനിലും അഫ്ഘാനിസ്താനിലും  ഇംഗ്ളണ്ടിലും ജീവിക്കുന്ന മുസ്ലിങ്ങള്‍ മാതൃരാജ്യം  പാലസ്തീനും സൌദി അറേബ്യയും ഇറാക്കും ഒക്കെ ആണെന്നു കരുതുന്ന കാലത്തോളം  ഒരു തിരിച്ചു പോക്കുണ്ടാകില്ല. രക്ഷപ്പെടാനാകാത്ത കയത്തിലേക്ക് മുങ്ങുകയേ ഉള്ളു. മുങ്ങി ചാകണമെന്ന് വാശി പിടിക്കുന്നവരെ ആരും രക്ഷപ്പെടുത്തില്ല.

kaalidaasan said...

>>>>എല്ലാവര്ക്കും പോലീസിനെ തന്നെ ഭരിക്കണം. എങ്കിൽ മാത്രമല്ലേ ജനങ്ങളെ നേരിട്ട് തല്ലാൻ പറ്റൂ? ജനസേവനം എന്നൊരു വാക്ക് അടുത്തുകൂടി പോയിട്ടില്ല.<<<<

ജനങ്ങളെ തല്ലാനൊന്നുമല്ല. ഉമ്മന്‍ ചാണ്ടിയെ തല്ലാനാണ്. തല്ലിയോടിച്ച് ആ കസേരയില്‍ കയറി ഇരിക്കണം.

kaalidaasan said...

>>>>മുഹമ്മദ്‌ നബി പറഞ്ഞു: നിന്‍റെ സഹോദരന്‍ അക്രമിയായാലും ആക്രമണത്തിനിര ആയാലും അവനെ സഹായിക്കുക . ഇതുകേട്ട് ഒരാള്‍ ചോദിച്ചു "ദൈവദൂതരേ അക്രമത്തിനിരയകുമ്പോള്‍ അവനെ സഹായിക്കാം എന്നാല്‍ അക്രമം പ്രവര്ത്തികുന്നവനെ എങ്ങിനെ സഹായിക്കണം " നബി പറഞ്ഞു: അക്രമത്തിന്റെ മാര്‍ഗത്തില്‍ നിന്നും അവനെ തടയണം .അങ്ങിനെയാണ് നീ അവനെ സഹായിക്കേണ്ടത്<<<<

കൊച്ചി കാഴ്ചകള്‍ എന്നോടാണോ ഇത് പറഞ്ഞത്. എങ്കില്‍ ഞാന്‍ അത് വായിച്ചു. നല്ലവണ്ണം ഒന്നു ചിരിക്കുകയും ചെയ്തു.

ഇപ്പറഞ്ഞ മൊഹമ്മദ് നബി ജനിക്കുന്നതിനും  നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുന്നെ മറ്റ് പല ആചാര്യന്‍മാരും ഇതിനേക്കാള്‍ മുന്തിയ സന്ദേശങ്ങള്‍ ലോകത്തിനു നല്‍കിയിട്ടുണ്ട്. കൊച്ചി കാഴ്ചകള്‍ അതേക്കുറിച്ചെങ്ങാനും കേട്ടിട്ടുണ്ടോ?

താങ്കളോടുള്ള എല്ലാ ആദരവോടെയും പറയട്ടെ. ഇസ്ലാമിന്റെ ഏറ്റവും വലിയ ശാപം താങ്കളേപ്പോലുള്ള പ്രചാരകരാണ്. താങ്കളീ പറയുന്നതിനു കടക വിരുദ്ധമായ അനേകം ആയത്തുകള്‍ ഞാന്‍ വേണമെങ്കില്‍ താങ്കളുടെ വേദ പുസ്തകമായ കുര്‍ആനില്‍ നിന്നും ഉദ്ധരിക്കാം. ഇസ്ലാമിക ഭീകരര്‍ അവരുടെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍  വേണ്ടി ഉപയോഗിക്കുന്നവ. അവയും കൂടി ഈ പുസ്തകത്തിലുണ്ട് എന്ന തിരിച്ചറിവ് ആദ്യമുണ്ടാക്കേണ്ടത് മുസ്ലിങ്ങളാണ്. എങ്കില്‍  ലോകാവസാനം വരെ മാറ്റാനാകാത്ത ഈ പുസ്തകത്തില്‍ നിന്നും അവയെ എങ്ങനെ മാറ്റിക്കളയാം എന്നു ചിന്തിക്കാനാകും. അതിനു സാധ്യത ഇല്ലെങ്കില്‍  എത്ര വലിയ പ്രചരണവും ഈ മതത്തെയോ അതിന്റെ വിശ്വാസികളെയോ രക്ഷപ്പെടുത്തില്ല എന്ന തിരിച്ചറിവിലേക്കെത്തി ചേരും.

kaalidaasan said...

Al-Rahma Islamic Centre destroyed in 'hate crime' fire

An Islamic centre in north London has been destroyed by a fire in an apparent hate crime attack.

The Met Police said the fire, which happened at the Al-Rahma Islamic Centre in Muswell Hill in the early hours, is being treated as suspicious.

A spokesman said the letters EDL (English Defence League) were sprayed on to the building, used by the Somali Bravanese Welfare Association.

Ajith said...

"പുതിയ പടനായര്‍ എന്ന തലക്കെട്ടോടെ മുസ്ലിം ലീഗിന്റെ മുഖ പത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് ഇതാണ്. ".

This was written by a 'leftist' intellectual , CPI's proposed candidate for Ponnani loksabha seat during 2009 Loksabha elections(A.P Kunjamu). Like KEN and GP Ramachandran he is regular columnist in Madhyamam and Thejas.

Had this column come in Madhyamam /Thejas , it may not have derived the kind of Visual media attention it revieved now