Thursday 27 June 2013

തീര്‍ത്ഥാടനം, ടൂറിസമോ വ്യവസായാമോ?


ആയിരക്കണക്കിനു  പേരുടെ ജീവന്‍ അപഹരിച്ച  ഉത്തരാഖണ്ഡ് പ്രളയം ചില ചിന്തകള്‍ ഉണര്‍ത്തുന്നുണ്ട്.

ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും  പ്രകൃതിദുരന്തളുണ്ടാകാറുണ്ട്.  ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ വിപത്തുകള്‍ ഇന്ത്യയുടെ പല ഭാഗത്തും ഉണ്ടാകുന്നു. കേരളത്തിലും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ കാലവര്‍ഷക്കെടുതിയില്‍ അനേകം പേര്‍ മരിച്ചിട്ടുമുണ്ട്. പക്ഷെ ഉത്തരഖണ്ഡിലുണ്ടായ ഈ ദുരന്തം സവിശേഷ  ശ്രദ്ധ ആര്‍ഹിക്കുന്നു. അതിന്റെ കാരണം  ഇന്‍ഡ്യയുടെ മുന്‍   കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍  ജനറല്‍( , വിനോദ റായി പറഞ്ഞ  അഭിപ്രായമാണ്. അദ്ദേ ഹം  സി എ ജി ആയിരുന്ന കാലത്ത്, 2009 മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെ നല്‍കിയ മൂന്നു റിപ്പോര്‍ട്ടുകളിലും ഉത്തരാഖണ്ഡില്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു. വികസനവും പരിസ്ഥിതിയും തമ്മില്‍ സന്തുലം വേണമെന്നായിരുന്നു മൂന്നു റിപ്പോര്‍ട്ടുകളിലെയും ശുപാര്‍ശ. ഉത്തരാഖണ്ഡില്‍ കൃത്യമായ ഒരു ദുരന്തനിവാരണ സംവിധാനം ഉണ്ടായിരുന്നില്ല. ഇതും അപകടസാധ്യതയും ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടത്തെ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകള്‍  എണ്ണത്തില്‍ കൂടുതലാണ്.  പക്ഷെ ആരും ചെവിക്കൊണ്ടില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ വന്ന കാലതാമസം ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിയുടെ ആഘാതം കൂട്ടി. അദ്ദേഹം നല്‍കിയ ശുപാര്‍ശകള്‍  കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഴം കുറയ്ക്കാമായിരുന്നു.

ഭൂമികുലുക്കവും വെള്ളപ്പൊക്കവും ഹിമാലയത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.  കേദാര്‍നാഥിലേയും ബദരീനാഥിലേയും ക്ഷേത്രങ്ങള്‍ പലപ്പോഴായി തകര്‍ന്നു പോയിട്ടുമുണ്ട്.  വന്‍ ഭൂമികുലുക്കത്തില്‍ ഇവയൊക്കെ തകര്‍ന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

പക്ഷെ അടുത്തകാലത്ത്  ഹിമാലയത്തിലേക്കുള്ള തീര്‍ഥാടനം വളരെ കൂടി. പണ്ടൊക്കെ കുറച്ചു യഥാര്‍ത്ഥ ഭക്തര്‍  കാല്‍നടയായി പോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ബസുകളിലും, ഹെലികോപ്റ്ററുകളിലും ഒക്കെ ആയി കൂടുതല്‍ പേര്‍ വരുന്നു. സമതലത്തില്‍ നിന്നുള്ള  പുത്തന്‍ പണക്കാര്‍ തീര്‍ഥാടനത്തിനു പുതിയൊരു ഭാഷ്യം ഉണ്ടാക്കി. പില്‍ഗ്രിമേജ്‌ ടൂറിസം എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം, സര്‍ക്കാരും, സ്വകാര്യ കമ്പനികളും, ഹോട്ടല്‍ വ്യവസായികളും, വണ്ടി ഉടമകളും ഒരു വന്‍ വ്യവസായമാക്കി മാറ്റി.  കുത്തിയൊഴുകി വരുന്ന ഈ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ വേണ്ടി യാതൊരു നിയന്ത്രണവുമില്ലാതെ  ബഹുനില കെട്ടിടങ്ങള്‍ പണുതു. ഭൂരിഭാഗം കെട്ടിടങ്ങളും   ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാണു പണുതതും. പ്രകൃതിയുടെ സന്തുലിതാവസ്‌ഥയ്‌ക്കു കോട്ടം തട്ടാത്ത രീതിയില്‍ പക്ഷെ ഒന്നും പണുതില്ല. അതിന്റെ കാരണം ഇവയൊക്കെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ ആണെന്നുള്ളതാണ്. എല്ലാ ചട്ടങ്ങളും ലംഘിച്ച് കൂണുകള്‍ പോലെ  കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ ഉയര്‍ന്നു.  ഇവരുടെയൊക്കെ  പണം കള്ളപ്പണമാന്. അതുകൊണ്ട് അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. നഷ്ടം  ജീവന്‍ പോയവരുടെ  ബന്ധുക്കള്‍ക്ക് മാത്രം. പ്രധാനമന്ത്രി മുതല്‍ ഇങ്ങ് കേരള മുഖ്യ മന്ത്രി വരെയുള്ള എല്ലാ രാഷ്ട്രീയക്കാരും ഒന്ന് ഞെട്ടി എന്നഭിനയിച്ചു.

റ്റി വി റിപ്പോര്‍ട്ട് പ്രകാരം ഈ ദുരന്തത്തില്‍ മരിച്ചവര്‍  എല്ലാവരും തന്നെ തീര്‍ത്ഥാടകരാണ്. ഹിമാലയന്‍ ഗ്രാമങ്ങളില്‍ കുടിലുകളില്‍ താമസിക്കുന്ന തദ്ദേശവാസികളെ ഒന്നും കാണുന്നില്ല. അവര്‍ക്കൊന്നും ഒന്നും പറ്റിയിട്ടില്ല എന്ന് കരുതാന്‍ ആകില്ല. പക്ഷെ അവരുടെ കാര്യം ആരും ശ്രദ്ധിക്കുന്നില്ല എന്നതാണു സത്യം. കാരണം അവര്‍ പണക്കാരല്ലല്ലോ.  അവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ല.

ഹിന്ദുത്വയുടെ പുതിയ മിശിഹയും ഇന്‍ഡ്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി ജി പി ഉയര്‍ത്തിക്കാണിക്കുന്ന ആളുമായ നരേന്ദ്ര മോദിയുടെ  'ദേശീയമുഖം' ഈ ദുരന്തത്തിനു ശേഷം വെളിപ്പെട്ടു.  മോദിക്ക് ഗുജറാത്ത് കഴിഞ്ഞേ രാജ്യമുള്ളൂ എന്നദ്ദേഹം തെളിയിച്ചു. ഇന്‍ഡ്യൻ  സേന അവിടെ  ദുരന്തത്തിനു വിധേയരായ ഒരു ലക്ഷം പേരെ രക്ഷപെടുത്തി എന്നാണു കണക്കുകള്‍ പറയുന്നത്. അതിനിടയില്‍ ഗുജറാത്തികളായ 15000 പേരെ മോദി രക്ഷപ്പെടുത്തി എന്നദ്ദേഹം അവകാശപ്പെട്ടു. അപ്പോള്‍ ബാക്കി ഇന്‍ഡ്യക്കാരൊന്നും  ഈ ഭാവി പ്രധാനമന്ത്രിക്ക് രക്ഷപ്പേടുത്തേണ്ടവരായിട്ട് തോന്നിയില്ല. ഈ കണക്ക് ചോദ്യംചെയ്യപ്പെട്ടപ്പോള്‍ സംഖ്യ ആറായിരമാക്കി അദ്ദേഹം കുറച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ന്നുനിന്നുള്ള തീര്‍ഥാടകര്‍  ദുരന്തസ്ഥലത്തു കുടുങ്ങിക്കിടക്കുമ്പോള്‍ അതില്‍ സ്വന്തം സംസ്ഥാനക്കാരെ മാത്രം തെരഞ്ഞുപിടിച്ചു രക്ഷപ്പെടുത്തുന്ന നരേന്ദ്രമോദിയുടെ ദേശീയവീക്ഷണം പ്രശംസ അര്‍ഹിക്കുന്നുണ്ട്.

മോദിയുടെ ഈ പ്രകടനം  പ്രധാനമന്ത്രിസ്ഥാത്തേക്കു വരാന്‍ ആഗ്രഹിക്കുന്ന ഒരു നേതാവിനു  ചേര്‍ന്നതല്ല. മോദിയുടെ ഈ തെരഞ്ഞു പിടിച്ചുള്ള രക്ഷാകര  മഹത്വം പ്രകീര്‍ത്തിക്കാന്‍ കേരളത്തിലും ആളുണ്ടായി. കൂടെ  കേരളത്തില്‍ നിന്നും തീര്‍ത്ഥാടനത്തിനു പോയ സ്വാമിമാരുടെ കരച്ചിലും പതം പറച്ചിലും. അവര്‍ക്ക് വേണ്ടി  ചില മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടിയും ഇടപെട്ടു കണ്ടു. ഹൈന്ദവ പുണ്യ കേന്ദ്രമായ  ഇവിടെ വച്ച് മരിച്ചാല്‍ മോഷം കിട്ടുമെന്ന് വിശ്വസിക്കുന്ന സന്യാസിമാരാണിതുപോലെ കരഞ്ഞതെന്നോര്‍ക്കുക. കലികാലം ഇതാണോ?

പ്രതികൂല കാലവസ്ഥയോട് മല്ലിട്ട്, 19 സുരക്ഷാഭടന്‍മാരുടെ ജീവന്‍ ബലിയര്‍പ്പിച്ച്, ഇന്ത്യന്‍ സേനയും ഇതര വിഭാഗങ്ങളും വളരെ സ്തുത്യര്‍ഹമായ  സേവനം ചെയ്യുന്നുണ്ട്. അവര്‍ക്ക് ഗുജറാത്തികളെന്നൊ ശിവഗിരി സന്യാസിമാരെന്നോ വിവേചനവുമില്ല.  എല്ലാവരും ഇന്‍ഡ്യക്കാര്‍ എന്നാണവര്‍ കരുതുന്നത്. അവരെ പ്രകീര്‍ത്തിക്കാന്‍  ഫെയിസ് ബുക്കോ ബ്ളോഗോ ആരും എഴുതുന്നുമില്ല.

സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ കുട്ടികള്‍, സ്ത്രീകള്‍, രോഗികള്‍ എന്നിവര്‍ക്കാണു മുന്‍ഗണ നല്‍കുന്നത്. ശിവഗിരിയില്‍ നിന്നുള്ള  സന്ന്യാസിമാര്‍ അവിടെ കുടുങ്ങിയെന്നും അവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തങ്ങളില്‍ സംസ്ഥാനം  സജീവമല്ലെന്നും ആരോപണമുണ്ടായപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു സന്ന്യാസിമാര്‍ക്കുകൂടി മുന്‍ഗണനാപട്ടികയില്‍ ഇടം നേടിക്കൊടുത്തു. അത് എന്റെ അഭിപ്രായത്തില്‍ ശരിയായ നടപടി ആയിരുന്നില്ല.

Uttarakhand flood_Indian Army


അവിടെ മരണത്തോട് മല്ലടിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവനേക്കാളും ഒട്ടും വലുതല്ല ശിവഗിരിയിലെ സന്യാസിമാരും ഗുജറാത്തികളും. 

ഉത്തരാഖണ്ഡിലെ ദുരന്തമേഖലകളില്‍ താന്‍ മാത്രമാണ് എന്തെങ്കിലും ചെയ്യുന്നതെന്നു വരുത്താനും  അതിലൂടെ തന്റെ പ്രതിച്ഛായ പരമാവധി മെച്ചപ്പെടുത്താനുമാണു മോദി ശ്രമിച്ചത്. ഇതു വഴി അദ്ദേഹം വെറുമൊരു പ്രാദേശിക നേതാവിന്റെ  തലത്തിലേക്ക് താഴുന്നു.  

ഈ ദുരന്തം  ആഘോഷിക്കുന്ന മറ്റൊരു കൂട്ടരാണ്, ചാനലുകാര്‍,. ദുരന്തത്തേക്കുറിച്ച് വാര്‍ത്ത നല്‍കുന്നതിനേക്കാളും ഇവര്‍ ഇതൊരു ആഘോഷമാക്കി മാറ്റുകയാണു ചെയ്യുന്നത്. ഇതാണതിന്റെ ഉദാഹരണം.



Narayan Pargaien on shoulders of a man who is standing in flood waters

31 comments:

kaalidaasan said...

അവിടെ മരണത്തോട് മല്ലടിക്കുന്ന ല ക്ഷക്കണക്കിനാളുകളുടെ ജീവനേക്കാളും ഒട്ടും വലുതല്ല ശിവഗിരിയിലെ സന്യാസിമാരും ഗുജറാത്തികളും.

ഡിങ്കന്‍ നായര്‍ said...

one thing i noted in this incident is the helicopter accident which took the life of 19 people.from this we can understand the poor quality of our military equipments.i think the efficiency of our defence minister a k antony is very poor and he is the weakest defence minister india ever had....

if kerala government not give importance to sivagiri monks, that may be inerpreted as an anti hindu approach.bjp actively involve in this issue . so there is no other way

we should improve our disaster management system.

you criticised the reporters here.i think the tough competition in the media field is the main cause behind this.so every reporter try to get an exclusive video or news

do you remember the kannur chala tanker tragedy ?at that time alot of people tried to take video using mobile camera....alot of theft and robbery also reported

Unknown said...

ഉത്തരഖണ്ഡിലെ തീര്‍ത്ഥാടന പ്രദേശങ്ങളായ കേദര്‍ നാഥ്‌, ബദരി നാഥ്‌, ഗംഗോത്രി, യമുനോത്രി തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം 70 ഓളം അണക്കെട്ടുകളാണുള്ളതു. ഈ പ്രദേശങ്ങളിലാണു ഇപ്പോള്‍ പ്രളയം കൂടുതലായിട്ടുണ്ടായതു. 2000 ത്തിനു ശേഷമുണ്ടായ സാമ്പത്തിക പുരോഗതിയുടെ ഭാഗമായി വര്‍ദ്ദിച്ച, തീര്‍ത്ഥാടന വിനോദ സഞ്ചാരം കാരണമായി ധാരാളം കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ടി വന്നു. ഇതിനായി ആ പ്രദേശങ്ങളില്‍ നിന്നും നിയമ വിധേയമായും അല്ലാതെയും ധാരാളം കല്ലും മണലും തുരന്നെടുത്തു. ഇതൊക്കെക്കൊണ്ടാകാം ഒഴിവാക്കാനാകുമായിരുന്ന ഒരു ദുരന്തമാണു അവിടെ നടന്നതെന്നു ചിലര്‍ പറയുന്നതു. പ്രക്രുതിയേയും അതാതിടങ്ങളില്‍ നില നിന്നു വരുന്ന സാമൂഹിക ജീവിത ക്രമത്തേയും മനസ്സിലാക്കിയും അതിനു ചേരും വിധവുമാകണം വികസനം വിഭാവന ചെയ്യേണ്ടതു ഈ പാഠമാണു നാം പഠിക്കേണ്ടിയിരിക്കുന്നതു. ഈ രീതിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെയും കൂടംകുളം അണുനിലയത്തിന്‍റെയും ഒക്കെ വിഷയത്തില്‍ ഭാവി തലമുറ പാഠങ്ങള്‍ പഠിക്കേണ്ടി വരില്ല എന്നു നമുക്കു പ്രതീക്ഷിക്കാം.

പിന്നെ മോദിക്കു പറ്റിയ അബദ്ധം, അതു മോദിയുടെ കുറ്റമല്ല. അദ്ധേഹത്തിനു ഇമേജു കൂട്ടാന്‍ ഇപ്പോള്‍ ഒരു വിദേശകമ്പനി ഉപദേശങ്ങള്‍ കൊടുക്കുന്നുണ്ട്‌ അവരെ മോദി വല്ലാതങ്ങു വിശ്വസിച്ചു പോയി, നമുക്ക്‌ ക്ഷമിക്കാം.

ajith said...

വിവേകികള്‍ക്ക് പഠിയ്ക്കാന്‍ ഏറെ പാഠങ്ങളുണ്ട്
പക്ഷെ വിവേകികളല്ല നമ്മുടെ ഭരണക്കാര്‍

അവര്‍ പഠിച്ചെങ്കിലല്ലേ പ്രയോജനമുള്ളു..

kaalidaasan said...

>>>>one thing i noted in this incident is the helicopter accident which took the life of 19 people.from this we can understand the poor quality of our military equipments.<<<<

ഡിങ്കന്‍,

മിലിറ്ററി ഉപകരണങ്ങളുടെ പോരായ്മ കൊണ്ടായിരുന്നില്ല ആ അപകടം ഉണ്ടായത്. മോശമായ കാലവസ്ഥ ആയിരുന്നു അതിന്റെ കാരണം. ശക്തമായ മഴയും മൂടല്‍ മഞ്ഞും ഉള്ള അവസ്ഥയില്‍ ഏത് മുന്തിയ ഹെലികോപ്റ്ററും തകരാനുള്ള സാധ്യത ഉണ്ട്. ഇവിടെ തകര്‍ന്ന Mi-17 V5 chopper മോശം ഹെലികോപ്റ്ററുമല്ലായിരുന്നു.

kaalidaasan said...

>>>>do you remember the kannur chala tanker tragedy ?at that time alot of people tried to take video using mobile camera....alot of theft and robbery also reported<<<<

ഡിങ്കന്‍,

ഇതൊരു വക അധമ സംസ്കാരമണ്. ഒരപകടം നടക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ അത് വീഡിയോയില്‍ പകര്‍ത്തുന്നതിന്റെ ഉദ്ദേശ്യം എനിക്കൊട്ടും മനസിലാകുന്നില്ല. സാഡിസം എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം. കുളിമുറിയില്‍ ക്യാമറ വച്ച് പലതും റെക്കോര്‍ഡ് ചെയ്യുന്നതും ഇതും തമ്മില്‍ ഞാന്‍ വലിയ വ്യത്യാസം കാണുന്നില്ല.

kaalidaasan said...

ബൈജു ഖാന്‍,

താങ്കള്‍ പറഞ്ഞ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും  യോജിക്കുന്നു.

മോദിയുടെ ഉപദേശകര്‍ പറ്റിച്ച പണിയാണെങ്കിലും പ്രധാനമന്ത്രി ആകാന്‍ ആഞ്ഞു ശ്രമിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്ന നടപടി ആയിരുന്നില്ല അത്.

kaalidaasan said...

അജിത്,

ഭരണക്കാര്‍ വിവേകികളല്ല എന്നത് സമ്മതിക്കാം. പക്ഷെ ഭരിക്കപ്പെടുന്നവരും വിവേകികളല്ല എന്നാണെങ്കിലോ?

അടുത്ത നാളില്‍ ഞാന്‍ മറ്റൊരു വാര്‍ത്ത വായിച്ചിരുന്നു. വികി ലീക്സ് പ്രശ്നത്തില്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ ജൂലിയന്‍ അസാഞ്ച് പറഞ്ഞതാണത്. അദ്ദേഹത്തിനു ഇന്‍ഡ്യ രാഷ്ട്രീയ അഭയം നല്‍കുമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു എന്നാണാ വാര്‍ത്ത. അതിന്റെ കാരണം ഈ വിഷയത്തില്‍ അദ്ദേഹത്തെ പിന്തുണച്ച ആളുകളില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഡ്യക്കാരായിരുന്നു എന്നതാണ്. ഇത്രയധികം  പേര്‍ ഒരു രാജ്യത്തു നിന്ന് പിന്തുണ നല്‍കുമ്പോള്‍  സ്വാഭാവികമായും ഇവിടത്തെ രാഷ്ട്രീയ നേതൃത്വവും അങ്ങനെ ചിന്തിക്കുന്നുണ്ട് എന്നാണദ്ദേഹം കരുതുന്നത്.

ഭരണ നേതൃത്വത്തിന്റെ ചിന്തകളും സാധാരണ ജനതയുടെ ചിന്തകളും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഏക ജനാധിപത്യ രാജ്യം ഒരു പക്ഷെ ഇന്‍ഡ്യ ആയിരിക്കും.

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ഒന്നുകില്‍ നേതാക്കള്‍ ജനങ്ങളെ പറ്റിക്കുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ സ്വയം വിഡ്ഢികളായി അഭിനയിക്കുന്നു. ചിന്തകളൊക്കെ മാറ്റി വച്ചിട്ട് പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ കഴിവുകെട്ടവരെ തെരഞ്ഞെടുക്കുന്നു.

Kuriyadi said...

dear Kaalidasan,

ഞാന്‍ ഒരു mail അയച്ചിരുന്നു. സമയം കിട്ടുമ്പോള്‍ reply ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
Sikesh

Kuriyadi said...

dear Kaalidasan,

ഞാന്‍ ഒരു mail അയച്ചിരുന്നു. സമയം കിട്ടുമ്പോള്‍ reply ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
Sikesh

മുക്കുവന്‍ said...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ന്നുനിന്നുള്ള തീര്‍ഥാടകര്‍ ദുരന്തസ്ഥലത്തു കുടുങ്ങിക്കിടക്കുമ്പോള്‍ അതില്‍ സ്വന്തം സംസ്ഥാനക്കാരെ മാത്രം തെരഞ്ഞുപിടിച്ചു രക്ഷപ്പെടുത്തുന്ന നരേന്ദ്രമോദിയുടെ ദേശീയവീക്ഷണം പ്രശംസ അര്‍ഹിക്കുന്നുണ്ട്...


yes... that should be recognized!!!

Unknown said...

Dear Kaalidasanji,

Mr. Modi is currently the CM of Gujarat as such it is his prime responsibility to concentrate on rescuing citizens of Gujarat. If he is done or succeeded on that what is the point in objecting or maligning that?

He has also offered finanical assistance etc. which the state govt. has to decide whether to accept or not.

Although BJP declared that he is their probable (or confirmed) candiate for next PM, as long as he is the CM of a state, he has to give priority to the people of that state.

kaalidaasan said...

>>>>Mr. Modi is currently the CM of Gujarat as such it is his prime responsibility to concentrate on rescuing citizens of Gujarat. If he is done or succeeded on that what is the point in objecting or maligning that?<<<<

സോമന്‍,

താങ്കളുടെ ഈ പ്രസ്താവന അത്ഭുതത്തോടെയും അതിലേറെ ആശങ്കയോടുമേ എനിക്ക് വായിക്കാന്‍ ആകുന്നുള്ളൂ. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഇന്‍ഡ്യാക്കാര്‍ അകപ്പെട്ട ഒരു ദേശിയ ദുരന്തത്തില്‍ ഗുജറത്ത് മുഖ്യമന്ത്രി ആയതുകൊണ്ട് മോദി, ഗുജറാത്തികളെ രക്ഷപ്പെടുത്തി എന്നത് എനിക്ക് ഞെട്ടലോടേയേ കേള്‍ക്കാന്‍ ആകുന്നുള്ളു. അങ്ങെയറ്റം വിഭാഗീയമായ ചിന്തയാണത്. 15000 ദുരന്ത ബാധിതരെ രക്ഷപ്പെടുത്തി എന്നു പറഞ്ഞാല്‍ ഞാന്‍ മോദിയെ ബഹുമാനിക്കുമായിരുന്നു. പക്ഷെ ഗുജറാത്തികളെ തെരഞ്ഞു പിടിച്ചു രക്ഷപ്പെടുത്തി എന്നത് എന്നില്‍ അവജ്ഞ ഉണ്ടാക്കുന്നു. എവിടെ ചെന്നാണിദേഹം ഗുജറാത്തികളെ കണ്ടുപിടിച്ചത്? ഗുജറത്തിയാണോ എന്നും ചോദിച്ച് രക്ഷപ്പെടുത്തിയപ്പോള്‍ ചുറ്റും നിന്ന മറ്റ് സംസ്ഥാനക്കാരൊക്കെ ഇന്‍ഡ്യക്കാരും  തന്റെ തന്നെ മതവിശ്വാസികളായ ഹിന്ദുക്കളും ആയിരുന്നു എന്ന ചിന്ത അദ്ദേഹത്തിനുണ്ടായില്ലേ? മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കി എന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടില്ല. മോദിയുടെ ഒന്നും രണ്ടും ശത്രുക്കള്‍ അവരാണല്ലോ. ഇത് തീര്‍ത്ഥാടനത്തിനുപോയ തീവ്ര ഹിന്ദു മത വിശ്വാസികള്‍. മറ്റ് സംസ്ഥാനത്തു നിന്നുള്ളവരാണെന്ന ഒറ്റ കാരണത്താല്‍  അവഗണിച്ചു. അറപ്പുളവാക്കുന്നു.

ഇതൊരു ദേശീയ ദുരന്തമാണ്. അങ്ങനെയാണ്, കേന്ദ്ര സര്‍ക്കാരും ഉത്തരാഖണ്ട് സര്‍ക്കാരും കരുതിയതും രക്ഷാപ്രവര്‍ത്തനം നടത്തിയതും. ഇവര്‍ക്ക് ഓരൊസംസ്ഥാന സര്‍ക്കാരുകളോടും, നിങ്ങള്‍ നിങ്ങളുടെ ആളുകളെ വേണമെങ്കില്‍ രക്ഷിച്ചോളൂ എന്നും പറഞ്ഞ് കൈ കഴുകാമായിരുന്നു. പക്ഷെ അവര്‍ അത് ചെയ്തില്ല. എല്ലവരും ഇന്‍ഡ്യക്കാരാണെന്ന ചിന്തയിലാണവര്‍ അതൊക്കെ ചെയ്തതും.

If Modi has done or succeeded on that, I really pity him. He is really a shame for Indian society.

Unknown said...

Dear Kalidasanji,

I just pointed out that when there is disasters huge accidents etc. other states will extend their helping hand which will be helpful for the accident / flood taken place, which is a common practice. Just think if there is a flood in Andhra or Karnataka, the nearby states will try to assist for evacuating people and that state where disaster has taken place they will pass message stating people of say xx state shall contact such and such who will take you to your native place. It is helpful to the state as they can concentrate on rescuing others. Definitely, even if it is Kerala, the CM will say we have rescued xx no. people etc. what is wrong in that, you just go through any of the place where disasters taken place, the other states will say that we have extended a helping hand and rescued xx no. of our citizens, this is common practice. Unfortunately you have a prejudice stand against Islam that is bulging out in all your articles, that is also to be minimized because you are a well educated person. Really your conclusion of the comment is non-sense. As you are just a blogger and a state extended hand to rescue citizen from a disaster place it is their prime responsibility for which they do not required any bodies certificate.

Unknown said...

Dear Kalidasanji,

I sorry to inform you that your comment /reply was just a blind firing against bush or forest which is unfortunately baseless. Also it doesn't mean that Gujaratis means Hindus or any separate religion or community and the rest is just your imagination.

Some time back there was a general trend that if any body write any article regarding current affairs they should utter something against America or especially Mr. George Bush so that their article will be acclaimed as great. Now the trend has changed and everybody thinks that they should abuse Mr. Modi then only their article will be popular. You are one of the prominent blogger and you do not have to follow this trend blindly. I just wish to add that compare other CMs like VS, what is he ? in administration he is failure, also compare UC, in comparison Mr. Modi has better track record can these two.

Unknown said...

Mukkuvan,

You are so eager to support as and when you saw a remark against Mr. Modi. Kudos for your support to Kalidasan.

Do you know that you are supporting the blogger who I think is the person who has specifically attacked maximum against your prophet? For just an anti-Modi statement you swallowed all or what?

kaalidaasan said...

>>>>>I just pointed out that when there is disasters huge accidents etc. other states will extend their helping hand which will be helpful for the accident / flood taken place, which is a common practice. <<<<<

സോമന്‍,

ഒരു സംസ്ഥാനത്ത് ഒരു ദുരന്തമുണ്ടാകുമ്പോള്‍ മറ്റ് സംസ്ഥാനക്കാര്‍ സഹായിക്കണം. ഒരു രാജ്യത്ത് ദുരന്തമുണ്ടാകുമ്പോള്‍ മറ്റ് രാജ്യക്കാരും സഹയിക്കാറുണ്ട്. ഇന്‍ഡ്യയില്‍ ഭൂകമ്പമുണ്ടായപ്പോഴും സുനാമി ഉണ്ടായപ്പോഴും അതൊക്കെ നടന്നിട്ടുണ്ട്. പക്ഷെ ഗുജറാത്ത് സംസ്ഥാനത്തിലെ ഹിന്ദു മുഖ്യ മന്ത്രി, താന്‍ 15000 ഗുജറാത്തി ഹിന്ദു തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി എന്നു പറയുമ്പോള്‍ അതില്‍ ഒരാപകതയുണ്ട്. അപ്പോള്‍ മറ്റ് സംസ്ഥാനത്തുനിന്നുള്ള ഹിന്ദു തീര്‍ത്ഥാടകരൊക്കെ ഗുജറാത്ത് മുഖ്യമന്ത്രിക്ക് യാതൊരു വിധ ബാധ്യതയുമില്ലത്തവര്‍ ആണെന്ന് ധ്വനി അതിലുണ്ട്. എല്ലാ ഹിന്ദുക്കളെയും ഒരുപോലെ കാണേണ്ട ഒരു ഹൈന്ദവ നേതാവിനോ, എല്ലാ ഇന്‍ഡ്യക്കാരെയും ഒന്നായി കാണേണ്ട ഒരു ദേശീയ നേതാവിനോ ചേരുന്ന നടപടി അല്ല അത്. പ്രത്യേകിച്ച് ഒരു ഹൈന്ദവ തീര്‍ത്താടന കേന്ദ്രത്തില്‍ ഉണ്ടായ ദുരന്തത്തില്‍ ഹിന്ദുത്വയുടെ നേതാവ് അതല്ല ചെയ്യേണ്ടിയിരുന്നത്.

kaalidaasan said...

>>>>>Just think if there is a flood in Andhra or Karnataka, the nearby states will try to assist for evacuating people and that state where disaster has taken place they will pass message stating people of say xx state shall contact such and such who will take you to your native place. It is helpful to the state as they can concentrate on rescuing others. <<<<<

സോമന്‍,

മോദി രക്ഷാപ്രവര്‍ത്തനം നടത്തിയതിനെ കുറച്ചു കണിക്കുകയല്ല ഞാന്‍ ചെയ്തത്.

ഗുജറാത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, എല്ലാ സംസ്ഥാനത്തുനിന്നുള്ളവരും രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പക്ഷെ മറ്റേതെങ്കിലും മുഖ്യമന്ത്രിമാര്‍ ഇതുപോലെ ജുഗുപ്സാവഹമായ അവകാശവാദവുമായി വന്നിട്ടില്ല. ഒരാളെ മാത്രം രക്ഷപ്പെടുത്തിയാലും അത് ഒരു പുണ്യ പ്രവര്‍ത്തിയാണ്.

സുരക്ഷാ സേന ആദ്യ ദിവസങ്ങളില്‍ 1 ലക്ഷം പേരെ രക്ഷപ്പെടുത്തി എന്നാണു കണക്കുകള്‍ പറയുന്നത്. മോദിയുടെ അതിശയോക്തിപരമായ 15000 വാദത്തിനു വേണ്ടി സമ്മതിച്ചാലും, ബാക്കി 85000 പേരെ രക്ഷപ്പെടുത്തിയവര്‍ ആരായിരുന്നു? അവരാരെങ്കിലും കണക്കുകളുമായി മാദ്ധ്യമങ്ങളില്‍ വന്നോ?

വെറുതെ ഒരു കണക്ക് എഴുതി താന്‍ മഹാനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമാണുണ്ടായത്. സുരക്ഷാ സേന രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നവരെ അതാതു സംസ്ഥനത്തുനിന്നുള്ള അധികാരികള്‍ കൊണ്ടു പോകുന്നതില്‍ യാതൊരു അപകതയുമില്ല. പക്ഷെ അത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി പ്രചരണായുധമാക്കുന്നത് തറ വേലത്തരമാണ്.

kaalidaasan said...

>>>>Unfortunately you have a prejudice stand against Islam that is bulging out in all your articles, that is also to be minimized because you are a well educated person. Really your conclusion of the comment is non-sense. <<<<

സോമന്‍,

ഇസ്ലാമിനേക്കുറിച്ച് ഞാന്‍ എഴുതിയ ഇടങ്ങളിലൊന്നും ഒരഭിപ്രായവും പറയാതെ ഈ പോസ്റ്റില്‍ ഇതേക്കുറിച്ച് എഴുതുന്നതിന്റെ സാംഗത്യം മനസിലായില്ല. ഞാന്‍ ഇസ്ലാമിനേക്കുറിച്ചും മുസ്ലിങ്ങളേക്കുറിച്ചും എഴുതുന്നതില്‍ എന്താണ്, prejudiced ആയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാല്‍ നന്നായിരുന്നു.

ലക്ഷക്കണക്കിനു ഹൈന്ദവ തീര്‍ത്ഥാടകരുടെ ജീവന്‍ നഷ്ടപ്പെട്ട ഒരു ദുരന്തത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ഹിന്ദുക്കളെ രക്ഷപ്പെടുത്തിയതിന്റെ മഹത്വം കൊട്ടിഘോഷിക്കുന്ന മോദിയോട് എനിക്ക് പുച്ഛമാണെന്ന് ഒരിക്കല്‍ കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു. അദ്ദേഹത്തെ ഹിന്ദുക്കളുടെ നേതാവെന്നോ ഇന്‍ഡ്യയുടെ നേതാവെന്നോ വിളിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. അതെന്റെ കുറ്റമാണെങ്കില്‍ അത് അംഗീകരിക്കാനും എനിക്ക് മടിയില്ല എന്നു പറയട്ടെ.

kaalidaasan said...

>>>>>As you are just a blogger and a state extended hand to rescue citizen from a disaster place it is their prime responsibility for which they do not required any bodies certificate. <<<<<

സോമന്‍,

മോദി ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം  നടത്തിയതിനു ആരും അദ്ദേഹത്തിനു സര്‍റ്റിഫിക്കറ്റ് നല്‍കിയിട്ടില്ല. വേണമെന്ന് ആഗ്രഹിച്ചാലും നല്‍കുകയും ഇല്ല. സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടി മോദി നടത്തുന്ന നാടകത്തെ സുബോധമുള്ള ആരും രക്ഷാപ്രവര്‍ത്തനമായും കാണില്ല.

മോദിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വക്കും ആരും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ആവശ്യമില്ല. അമേരിക്ക അദ്ദേഹത്തിനു സന്ദര്‍ശന വിസ നിഷേധിക്കുന്നു എന്നത് തന്നെ അദ്ദേഹമാരാണെന്നതിന്റെ സര്‍ട്ടിഫിക്കറ്റാണ്.

അടുത്ത നാളില്‍ ഇദ്ദേഹവും രാജ് നാഥ് സിംഗും കൂടി ഒരു തമശ പറഞ്ഞത് വായിച്ചതോര്‍ക്കുന്നു. കഴിഞ്ഞ കലത്ത് നടന്നതൊക്കെ മുസ്ലിങ്ങള്‍ മറക്കണമത്രെ. ഗുജറാത്തില്‍  നിരപരാധികളായ ആയിരക്കണക്കിനു മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതും, ബാബ്രി മസ്ജിദ് തകര്‍ത്തതുമൊക്കെ മുസ്ലിങ്ങള്‍ മറക്കണമത്രെ. തിരിച്ച് എനിക്ക് ബി ജെ പിയോട് ചോദിക്കാനുള്ള ഒരു ചോദ്യമുണ്ട്. മുസ്ലിങ്ങള്‍ കയ്യേറി മസ്ജിദുകളാക്കി എന്ന് ഇവര്‍ ആരോപിക്കുന്ന ക്ഷേത്രങ്ങളുടെ കാര്യവും ഇതുപോലെ മറക്കാന്‍ സാധിക്കുമോ? മിഷനറിമര്‍ മതം മാറ്റി ക്രിസ്ത്യാനികളാക്കിയവരുടെ കാര്യവും ഇവര്‍ക്ക് മറക്കാന്‍ സാധിക്കുമോ?

kaalidaasan said...

>>>>>I sorry to inform you that your comment /reply was just a blind firing against bush or forest which is unfortunately baseless. Also it doesn't mean that Gujaratis means Hindus or any separate religion or community and the rest is just your imagination.<<<<<

സോമന്‍,

ഗുജറാത്തില്‍ നിന്നും  തീര്‍ത്ഥാടനത്തിനു പോയ ഹിന്ദുക്കളും കേരളത്തില്‍ നിന്നു തീര്‍ത്ഥാടനത്തിനു പോയ ഹിന്ദുക്കളും ബീഹാറില്‍ നിന്നും പോയവരും  ഒക്കെ ഇന്‍ഡ്യക്കാര്‍ ആണെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ മോദി എന്ന ഹിന്ദുത്വയുടെ മിശിഹാ അങ്ങനെ കരുതിയില്ല അതുകൊണ്ടാണ്, അദ്ദേഹം ഗുജറാത്തികളെ തെരഞ്ഞു പിടിച്ച് രക്ഷപെടുത്തി അത് പ്രചരിപ്പിക്കുന്നത്. അതു വഴി ഗുജറാത്തി ഹിന്ദുക്കള്‍ ബിഹാറില്‍ നിന്നുള്ള ഹിന്ദുക്കളേക്കാള്‍  വ്യത്യസ്ഥരാണെന്നാണ്, അദ്ദേഹം ലോകത്തോട് പറയുന്നത്. അതാണു ഞാന്‍ ഇവിടെ പറഞ്ഞത്. താങ്കളുടെ അഭിപ്രായത്തെയല്ല ഞാന്‍ വിമര്‍ശിച്ചത്. മോദിയുടെ ചെയ്തികളും അതു വഴി അദ്ദേഹം ഇന്‍ഡ്യക്ക് കാണിച്ചു കൊടുത്ത, ഗുജറാത്തി ഹിന്ദുക്കള്‍ മുന്തിയ ഇനമാണെന്ന ഇടുങ്ങിയ ചിന്തയുമാണിവിടെ പരാമര്‍ശിച്ചത്.

kaalidaasan said...

>>>>>You are one of the prominent blogger and you do not have to follow this trend blindly. I just wish to add that compare other CMs like VS, what is he ? in administration he is failure, also compare UC, in comparison Mr. Modi has better track record can these two.<<<<<

സോമന്‍,

ഏത് കോണില്‍ നിന്നു നോക്കിയാലും ആയിരക്കണക്കിനു പ്രജകളുടെ ചോരയുടെ കറ ഉമ്മന്‍ ചണ്ടിയുടെയോ വി എസിന്റെയൊ കൈകളില്‍ ഇല്ല. മുസ്ലിങ്ങളൊക്കെ തങ്ങളെ വധിക്കാന്‍ വരുന്ന ഭീകരരാണെന്നു തോന്നുന്ന മനോവിഭ്രാന്തിയും മോദിയേപ്പോലെ ഇവര്‍ക്കില്ല.

മോദി ഗുറാത്തില്‍ നടത്തിയ വികസനം എന്താണെന്ന് ബി ജെപി നേതാവ് അധ്വാനി തന്നെ പറഞ്ഞിട്ടുണ്ട്. ബി ജെപിയുടെ ശത്രുക്കള്‍  പ്രചരിപ്പിക്കുന്നത് മറന്നാലും അദ്വാനി പറഞ്ഞത് ആര്‍ക്കും അവഗണിക്കാന്‍ ആകില്ല. ഗുജറാത്തില്‍ ജീവിച്ച അധ്വാനിക്ക് നേരിട്ടറിയവുന്ന സത്യങ്ങളാണ്, അദ്ദേഹം പറഞ്ഞത്. താങ്കളത് വായിച്ചിട്ടില്ലെങ്കില്‍ ഞാന്‍ വേണമെങ്കില്‍ പകര്‍ത്തി വയ്ക്കാം.

kaalidaasan said...

>>>Definitely, even if it is Kerala, the CM will say we have rescued xx no. people etc. what is wrong in that, you just go through any of the place where disasters taken place, the other states will say that we have extended a helping hand and rescued xx no. of our citizens, this is common practice. <<<

താങ്കള്‍ പറഞ്ഞത് സത്യവിരുദ്ധമാണ്. ഏത് സര്‍ക്കാരാണങ്ങനെ പറഞ്ഞിട്ടുള്ളത്? എന്റെ അറിവില്‍ ഇല്ല.

Rescuing only certain people from a particular state, at a time when all victims face the same grim situation, is an alarming and deplorable act. Those who were left out during the operation just because they didn't belong to a particular state, will start questioning their Indian identity even after being saved.

The Indian Army and the Indo-Tibetan Border Police, which carried out most of the rescue works, helped the victims through the rocky hills and flooding rivers without looking at their race, creed , colour or from which state or country they come. For them, they were there to save human beings, and it should be that way. Unfortunately you and your leader does not have such a humane mind. A fanatic who identify people based on their religious belief, does not deserve to be called a national leader. He has reduced himself to be a Gujarati Hindu leader. Not PM stuff or even a national level leader. Even Advani could realize this evil face and that is why he objected this regional Hindu fanatic to be projected as the next PM.

Unknown said...

Kalidasan,

ഇസ്ലാമിനേക്കുറിച്ച് ഞാന്‍ എഴുതിയ ഇടങ്ങളിലൊന്നും ഒരഭിപ്രായവും
ഈ പോസ്റ്റില്‍ ഇതേക്കുറിച്ച് എഴുതുന്നതിന്റെ സാംഗത്യം മനസിലായില്ല. ഞാന്‍ ഇസ്ലാമിനേക്കുറിച്ചും മുസ്ലിങ്ങളേക്കുറിച്ചും എഴുതുന്നതില്‍ എന്താണ്, prejudiced ആയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാല്‍ നന്നായിരുന്നു.

Any body reading Manorama knows what is their stand, (it is supporting congress) and no need to prove that. As such everybody who read any of your article knows what is your stand about Islam.

Unknown said...


മോദിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വക്കും ആരും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ആവശ്യമില്ല. അമേരിക്ക അദ്ദേഹത്തിനു സന്ദര്‍ശന വിസ നിഷേധിക്കുന്നു എന്നത് തന്നെ അദ്ദേഹമാരാണെന്നതിന്റെ സര്‍ട്ടിഫിക്കറ്റാണ്.

Everybody knows anti-islam stand of America, which is country done maximum damage (other than Islam it self)to Islam as such their certificate is just another face of their hypocrasy. Whether America provide visa or not is not a yardstick for anything, as they are famous for changing their stand conveniently.

Unknown said...

>>>Definitely, even if it is Kerala, the CM will say we have rescued xx no. people etc. what is wrong in that, you just go through any of the place where disasters taken place, the other states will say that we have extended a helping hand and rescued xx no. of our citizens, this is common practice. <<<

താങ്കള്‍ പറഞ്ഞത് സത്യവിരുദ്ധമാണ്. ഏത് സര്‍ക്കാരാണങ്ങനെ പറഞ്ഞിട്ടുള്ളത്? എന്റെ അറിവില്‍ ഇല്ല.

I mentioned general cases of natural calamities / disasters not this case. I repeat it is a common practice just console the people that the government has done taken care of their people. However making it a big propaganda is not correct.

Unknown said...

Everybody appreciated the massive rescue operation headed by Indian Army & others. At the same time the state government can also have the right to give statement to their people what they have done. That cannot be termed as fanatic.

kaalidaasan said...

>>>>Any body reading Manorama knows what is their stand, (it is supporting congress) and no need to prove that. As such everybody who read any of your article knows what is your stand about Islam.<<<<

മനോരമ കോണ്‍ഗ്രസിനെയും ഉമ്മന്‍ ചാണ്ടിയേയും പിതുണക്കുന്നു. കേരളത്തില്‍ ഇന്നു വരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ചെയ്യാത്ത തരത്തിലുള്ള തട്ടിപ്പു നടത്തിയിട്ടും  മനോരമ ഉമ്മന്‍ ചാണ്ടിയെ പിന്തുണക്കുന്നു. അതുപോലെ ഞാന്‍ എന്താണു ചെയ്തതെന്ന് പറയുക.

ഒരു ദേശീയ ദുരന്തുമുണ്ടായപ്പോള്‍ സ്വന്തം പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ നരേന്ദ്ര മോദി എന്ന ഹിന്ദു തീവ്രവാദി നുണ പറയുന്നു.  താങ്കള്‍ അദ്ദേഹത്തിന്റെ ചെയ്തിയെ ന്യായീകരിക്കുന്നു. മനോരമ ചെയ്യുന്നതും താങ്കള്‍ ചെയ്യുന്നതും ഒരുപോലെയേ ഞാന്‍ കാണുന്നുള്ളു.

kaalidaasan said...

>>>>Everybody knows anti-islam stand of America, which is country done maximum damage (other than Islam it self)to Islam as such their certificate is just another face of their hypocrasy. Whether America provide visa or not is not a yardstick for anything, as they are famous for changing their stand conveniently.<<<<


സോമന്‍,

അമേരിക്കയുടെ ഇസ്ലം വിരുദ്ധ നിലപാടെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. അത് എല്ലാവരുടെയും ചുമലിലേക്ക് കയറ്റി പ്രതിഷ്ടിക്കേണ്ട അവശ്യമില്ല. കര്‍ക്കശ ഇസ്ലാമിക രാജ്യമായ സൌദി അറേബ്യയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് അമേരിക്കയാണ്. മറ്റൊരു മത വിശ്വാസവും അനുവദിക്കാത്ത അവിടത്തെ പ്രാകൃത ഇസ്ലമിനെതിരെ അമേരിക്ക ഇന്നു വരെ ഒന്നും ചെയ്തിട്ടില്ല. അഫ്ഘാന്സിതാനിലെ കമ്യൂണിസ്റ്റു സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ എല്ലാ ഇസ്ലാമിക തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും അവര്‍ നിര്ലോപം സഹായം ചെയ്തിട്ടുണ്ട്. കഷ്മീരില്‍ ഇന്ഡ്യക്കെതിരെ പോരാടിയ എല്ലാ ഇസ്ലാമിക തീവ്രവാദികളെയും അവര്‍ പിന്തുണച്ചു. അതിനു വേണ്ടി പാകിസ്ഥാന്‍ വഴി കോടിക്കണക്കിനു ഡോളറും നല്‍കി. ഇതൊന്നും സുബോധമുള്ള ആരും ഇസ്ലാം വിരുദ്ധ നിലപാടുകളായി വ്യഖ്യാനിക്കില്ല. ഇസ്ലാമും അമേരിക്കയും എന്നും സഖ്യത്തിലായിരുന്നു. ഇസ്ലാമിസ്റ്റുകളെ കാലുകുത്താന്‍ അനുവദിക്കാതിരുന്ന സദ്ദാം ഹുസൈനെ പുറത്താക്കി ഇറാക്കിനെ ഇസ്ലാമിക ഭീകരവദത്തിന്റെ കേന്ദ്രമാക്കി മാറ്റിയത് അമേരിക്കയാണ്. ഇപ്പോള്‍ സിറിയയിലെ അസാദിനെതിരെ യുദ്ധം ചെയ്യുന്ന ഇസ്ലാമിക ഭീകരര്‍ക്ക് അമേരിക്ക ആയുധം നല്‍കുന്നു.

അമേരിക്കയുടെ ഇസ്ലാം വിരുദ്ധ നിലപടു കണുന്നതിനേക്കാള്‍ കൂടുതലായി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും ഇസ്ലാം വിരുദ്ധ നിലപാടുകള്‍ എല്ലാവരും കാണുന്നുണ്ട്. മുസ്ലിങ്ങളുടെ ആരധനാലയമായിരുന്ന ബാബ്രി മസ്ജിദ് പൊളിച്ചതും ഗുജറാത്തിലെ ആയിരക്കണക്കിനു മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതും താങ്കള്‍ക്ക് വേണമെങ്കില്‍ ഇസ്ലാമിനോടുള്ള സ്നേഹമാണെന്നു കരുതാം.മോദി മുസ്ലിങ്ങളെ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്തതിന്റെ പേരിലാണ്, മോദിക്ക് അമേരിക്ക വിസ നിഷേധിക്കുന്നത്. അമേരിക്കക്ക് താങ്കള്‍ പറയുമ്പോലെ ഇസ്ലാം വിരുദ്ധ നിലപടുണ്ടെങ്കില്‍ അവര്‍ മോദിയെ പരവതാനി വിരിച്ച് ആനയിക്കുമായിരുന്നു. വേറെ ഒറ്റ ഇന്‍ഡ്യന്‍ രാഷ്ട്രീയക്കാരനും ഇന്നു വരെ അമേരിക്ക വിസ നിഷേധിച്ചിട്ടില്ല.

kaalidaasan said...

>>>>I mentioned general cases of natural calamities / disasters not this case. I repeat it is a common practice just console the people that the government has done taken care of their people. However making it a big propaganda is not correct.<<<<


സോമന്‍,


താങ്കള്‍ എഴുതിയത് even if it is Kerala, the CM will say we have rescued xx no. people etc. എന്നായിരുന്നു.

താങ്കളുടെ തോന്നലുകളെ സാമാന്യവത്കരിച്ചു പറയാതെ. ഏതെങ്കിലും ഒരു മുഖ്യ മന്ത്രി മോദിയേപ്പൊലെ പറഞ്ഞിട്ടുണ്ടെങ്കില്‍ എപ്പോള്‍ എവിടെ വച്ച് പറഞ്ഞു എന്ന് വിശദീകരിക്കുക.

ഗുജറാത്തി ഹിന്ദുക്കളുടെ മാത്രം മുഖ്യ മന്ത്രി ആയ മോദി ഇത് പറയും. ആയിരക്കണക്കിനു ഗുജറാത്തി മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത ഒരു നരാധമന്‍ അതേ പറയൂ. ഒരു കേരള മുഖ്യ മന്ത്രിയും അത് പറയില്ല. താങ്കളുടെ മനസ് മോദിയുടെ മനസോളം വളര്‍ന്നതുകൊണ്ട് തോന്നുന്നതാണ്.N.

kaalidaasan said...

>>>>At the same time the state government can also have the right to give statement to their people what they have done. That cannot be termed as fanatic.<<<<

സോമന്‍,

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു മുഖ്യ മന്ത്രിയും ഇതുപോലെ ദുരന്തത്തിനിരയായ മനുഷ്യരുടെ ജീവനു വില പറയുന്ന പര്‍വതീകരിച്ച കണക്കുകള്‍ വിളമ്പി രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കരുത്. ഈ ദുരന്തത്തില്‍ മരിച്ചവരൊക്കെ ഹിന്ദുക്കളാണ്. ഒരു പ്രത്യേക സംസ്ഥാനത്തെ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് രക്ഷപ്പെടുത്തി എന്നു അവകാശപ്പെടുമ്പോള്‍ അത് മറ്റ് സംസ്ഥാനത്തെ ഹിന്ദുക്കളുടെ ഹിന്ദുത്വയേയും, ഇന്‍ഡ്യക്കാര്‍ എന്ന സ്വത്വ ബോധത്തെയുമാണു പുച്ഛിക്കുന്നത്.

ഇതിനെ ആരും fanaticism എന്നു ആക്ഷേപിച്ചിട്ടില്ല. Fanaticism എന്താണെന്ന് മോദി ഗുജറാത്തില്‍ പ്രയോഗിച്ചത് ലോകം മുഴവന്‍ കണ്ടു. അതിന്റെ പേരില്‍ അമേരിക്ക മോദിയെ അവിടെ കാലുകുത്താനും അനുവദിക്കുന്നില്ല. ഇത് അതിലും താണ നിലവാരത്തിലുള്ള വൃത്തികേടാണ്