Friday 21 June 2013

16 വയസായ മുസ്ലിം പെണ്‍കുട്ടി സ്ത്രീയല്ലേ?

16 വയസായ മുസ്ലിം  ​പെണ്‍കുട്ടി സ്ത്രീയല്ലേ?

മുസ്ലിം ലീഗ് നേതാവ് എം സി മായിന്‍ ഹാജി ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ച ചോദ്യമാണിത്.

16 വയസു പൂര്‍ത്തിയായ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രെജിസ്റ്റര്‍ ചെയ്തു കൊടുക്കണമെന്നു പറഞ്ഞ് മുസ്ലിം ലീഗ് മന്ത്രി എം കെ മുനീര്‍  ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് ഇറക്കിയ സര്‍ക്കുലറിനേക്കുറിച്ചുള്ള ചര്‍ച്ചയിലാണീ  ചോദ്യം ഉണ്ടായത്.

18 വയസില്‍ താഴെയുള്ള മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ​കഴിച്ചയക്കുന്നത് സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം ഉണ്ടായി.  അപ്പോള്‍ ഇതു വരെ നിയമവിരുദ്ധമായി  നടന്ന വിവാഹങ്ങള്‍ നിയമ വിധേയമാക്കുന്നത് സ്ത്രീ പക്ഷ നടപടി ആണെന്ന്  സ്ഥാപിക്കാനാണു മായിന്‍ ഹാജി ഇത് പറഞ്ഞത്. ഇതാണു ഏത് നിയമലംഘനങ്ങളും നിയമപരാമാക്കുന്ന ഇസ്ലാമിക ഒടിവിദ്യ.

മറ്റൊരു മുസ്ലിം ലീഗ് നേതാവ്, അബ്ദുറബ്ബ് അഭിപ്രായപ്പെട്ടത് ഇങ്ങനെ.

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കിയതു പ്ളസ്ടു പഠനത്തെ ബാധിക്കില്ല. പഠനം അതിന്റെ വഴിക്കും വിവാഹം മറ്റൊരു വഴിക്കും നടക്കും 

ഇവര്‍ക്ക് രണ്ടു പേര്‍ക്കും  18 വയസില്‍ താഴെ നടക്കുന്ന വിവാഹങ്ങള്‍  നിയമവിരുദ്ധമാണെന്നോ അത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നോ  അഭിപ്രായമില്ല.

പുരുഷന്, 21 വയസ്സ് തികയാതെയും സ്ത്രീക്ക് 18 വയസ്സ് തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ  അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ്,  തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഈ സര്‍ക്കുലര്‍ ഏറെ വിവാദമുണ്ടാക്കിയിട്ടുണ്ട്. മറ്റ് സമുദായക്കാരൊക്കെ വിദ്യാഭ്യാസ കാര്യത്തില്‍  വളരെയേറി മുന്നേറിയപ്പോള്‍ മുസ്ലിങ്ങള്‍ പൊതുവെയും, ആ മതത്തിലെ സ്ത്രീകള്‍ പ്രത്യേകിച്ചും ഈ രംഗത്ത് വളരെ പിന്നിലായിരുന്നു. പക്ഷെ അടുത്ത കാലത്ത് അവരും അസൂയാവഹമായ രീതിയില്‍ മുന്നേറുന്നുണ്ട്. ഈ മുന്നേറ്റത്തെ പിന്നോട്ടടിക്കുന്ന തീരുമാനമാണിപ്പോള്‍ മുസ്ലിം ലീഗ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് എടുത്തിരിക്കുന്നത്.

കുറച്ചു കാലാമായി മുസ്ലിം ലീഗില്‍  മുസ്ലിം തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. പല മുസ്ലിം ലീഗ് നേതാക്കളും തീവ്രവാദ ആശയങ്ങള്‍ കൊണ്ടു നടക്കുന്നുമുണ്ട്. മുസ്ലിം ലീഗ് മന്ത്രി അബ്ദു റബ്ബ് തന്റെ ഔദ്യോഗിക വസതിയുടെ പേര്, തേജസ് എന്നാക്കി മാറ്റിയിരുന്നു. കേരളത്തിലെ ഒരു മുസ്ലിം തീവ്രവാദ സംഘടനയുടെ മുഖ പത്രത്തിന്റെ പേരാണ്, തേജസ് എന്നത്. ഇതേ അബ്ദു റബ്ബാണിപ്പോള്‍ മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹം കഴിച്ചാലും  പഠനം അതിന്റെ വഴിക്ക് നടക്കുമെന്ന് പറയുന്നത്.

ഇന്‍ഡ്യാ വിഷന്‍ എന്ന മലയാളം ചാനലിലെ  ഫൌസിയ മുഫ്തഫ  എന്ന റിപ്പോര്‍ട്ടര്‍ കുറച്ചു നാളുകള്‍ക്ക് മുന്നെ മലപ്പുറം ജില്ലയേപ്പറ്റി  ഒരു പ്രത്യേക  വാര്‍ത്താ പരിപാടി അവതരിപ്പിച്ചിരുന്നു. അതില്‍ പറഞ്ഞ ഒരു കാര്യം മലപ്പുറം ജില്ലയിലെ എസ് എസ് എല്‍ സി ക്ളാസില്‍ പഠിക്കുന്ന 10% പെണ്‍കുട്ടികളും വിവാഹിതരാണെന്നായിരുന്നു. അല്‍പ്പം അതിശയോക്തി ഉണ്ടെങ്കിലും  ഈ അഭിപ്രായം ശരി തന്നെയാണ്. മലപ്പുറം ജില്ലയില്‍  അനേകം ​മുസ്ലിം  പെണ്‍കുട്ടികള്‍ അംഗീത വിവാഹ പ്രായത്തിനു മുന്നെ വിവാഹിതരാകുന്നുണ്ട്.  ഇങ്ങനെ വിവാഹം നടക്കുന്നില്ല എന്ന് പല മുസ്ലിങ്ങളും വീറോടെ വാദിച്ചു. പക്ഷെ ആ വാദങ്ങള്‍ തെറ്റാണെന്നും ഫൌസിയ പറഞ്ഞത് ശരിയാണെന്നും തെളിയിക്കുന്നതാണിപ്പോള്‍ മുസ്ലിം ലീഗ് മന്ത്രി ഇറക്കിയിരിക്കുന്ന സര്‍ക്കുലര്‍. നിയമപരമായ വിവാഹ പ്രായമായ 18 വയസിനു  മുന്നെ വ്യാപകമായി വിവാഹങ്ങള്‍ മുസ്ലിം സമുദായത്തില്‍ നടക്കുന്നുണ്ട്. അതിനു പക്ഷെ നിലവിലുള്ള നിയമമനുസരിച്ച് റെജിസ്റ്റ്രേഷന്‍ നടത്താന്‍ ആകില്ല.

 ഉമ്മന്‍ ചാണ്ടി മന്ത്രി സഭ സരിതയില്‍ കുടുങ്ങി  ചക്രശ്വാസം വലിക്കുന്നു. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയി വി എസ് അച്യുതാനന്ദന്‍ പ്രവര്‍ത്തിച്ച 10 വര്‍ഷക്കാലം ​അദ്ദേഹത്തിന്റെ സഹായി ആയി  നിന്ന് സുരേഷ് ഉപജീവനത്തിനു വേണ്ടി  ക്യൂബ മുകുന്ദനേപ്പോലെ ഗള്‍ഫിലേക്ക് പോകുന്നു. മൂന്നു വര്‍ഷം  സുതാര്യ ഭരണം നടത്തിയ ഉമ്മന്‍  ചാണ്ടിയുടെ സഹായി ആയി നിന്നവര്‍ കോടിക്കണക്കിനു രൂപയുടെ  സ്വത്ത് സമ്പാദിക്കുന്നു. സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ  പിടികിട്ടാപ്പുള്ളിയായ ബിജു  രാധാകൃഷ്ണനുമായി എല്ലാ തിരക്കും മാറ്റി വച്ച് ഉമ്മന്‍ ചാണ്ടി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു, എന്ന വാര്‍ത്ത പുറത്തു വരുന്നു.  എം പി ആയ  ഷാനവാസ് ശുപാര്‍ശ ചെയ്തിട്ടായിരുന്നു ഉമ്മന്‍ ചാണ്ടി ഈ കൂടിക്കാഴ്ച്ച അനുവദിച്ചതും.   ഇതിലൊന്നും ഒരസ്വാഭാവികതയും കാണാത്ത ഉമ്മന്‍ ചാണ്ടി, താന്‍ എന്തിനു രാജി വയ്ക്കണം എന്നാണു ചോദിക്കുന്നത്. 

ഈ വിഷയം നിയമസഭക്കത്തും പുറത്തും കത്തിനില്‍ക്കുമ്പോള്‍  മുസ്ലിം ലീഗ് മന്ത്രി എം കെ മുനീര്‍ ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് ഒരു സര്‍ക്കുലര്‍ ഇറക്കി.  ഇതാണാ സര്‍ക്കുലറിലെ നിര്‍ദേശം.

പുരുഷന്, 21 വയസു തികയാതെയും സ്ത്രീക്ക് 18 വയസു തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ക്ക് മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രെജിസ്റ്റ്രേഷന്‍ അനുവദിക്കണം.

മുസ്ലിം മതസംഘടനയായ മുസ്ലിം ലീഗിന്റെ മന്ത്രി  മുനീറാണ്, മുസ്ലിങ്ങള്‍ക്ക് വേണ്ടി  ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനു പറഞ്ഞ കാരണം, വധുവിന്,  18 വയസു തികയാത്തതുകൊണ്ട് പല തദ്ദേശ സ്ഥാപനങ്ങളും  വിവാഹം രെജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നില്ല,നിലവിലുള്ള നിയമം അതനുവദിക്കുന്നില്ല എന്നും. 

ഇതില്‍ നിന്നും മനസിലാക്കാന്‍ പറ്റുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, മുസ്ലിങ്ങളുടെ ഇടയില്‍ ഫൌസിയ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അംഗീകൃത പ്രായത്തിനു താഴെയുള്ള വിവാഹങ്ങള്‍ നടക്കുന്നുണ്ട്. രണ്ട്, മുസ്ലിം ലീഗിന്റെ മന്ത്രി തനിക്കില്ലാത്ത അധികാരം ഉപയോഗിച്ച് നിയമ ലംഘനം നടത്തിയിട്ടുള്ള മുസ്ലിങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. 


21 തികയാത്ത പുരുഷനെയും 18 തികയാത്ത സ്ത്രീയെയും വിവാഹപ്രായമാകാത്തവരായി കണക്കാക്കണമെന്നും അവർ ഉൾപ്പെട്ട വിവാഹങ്ങൾ അസാധുവാക്കണമെന്നും 2006  ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ പറയുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെന്ന്  സ്പെഷ്യൽ മാര്യേജ് ആക്റ്റിലും പറയുന്നുണ്ട്. ഇതിനെ മറികടക്കാണിപ്പോള്‍ ഈ സര്‍ക്കുലര്‍ ഉപയോഗിക്കുന്നത്.

15 തികഞ്ഞ മുസ്ളിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന്  കഴിഞ്ഞ വര്‍ഷം  ഡൽഹി ഹൈക്കോടതിയുടേതായ ഒരു  ഉത്തരവ് വന്നിരുന്നു. അതിനെ  അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ഈ സർക്കുലർ. എന്നാൽ, പതിനഞ്ചുകാരിയെ വിവാഹത്തിന് അനുവദിക്കുന്നത് ശൈശവ വിവാഹ നിരോധന നിയമത്തിനെതിരാണെന്ന് ഈ വർഷം കർണാടക ഹൈക്കോടതി വിധിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ഈ വിധി കണ്ടില്ലെന്ന് നടിച്ചാണ് സർക്കുലർ തയ്യാറാക്കിയത്. ഇന്‍ഡ്യന്‍ കോടതിവിധികളില്‍ നിലനില്‍ക്കുന്ന ഈ വൈരുദ്ധ്യം മുതലെടുത്താണ്, മുസ്ലിം ലീഗ് ഈ സര്‍ക്കുലര്‍ ഇറക്കിയതും.

ഈ വിമര്‍ശങ്ങളോട്  മുസ്ലിം ലീഗ് മന്ത്രി മുനീര്‍ പ്രതികരിച്ചത് ഇങ്ങനെ.



മുസ്‌ലീം സമുദായത്തിലായാല്‍ പോലും 18 യസ്സിനു താഴെയുള്ളവുടെ വിവാഹത്തിന് വ്യക്തിപരമായി ഞാന്‍ എതിരാണ്. 
പതിനെട്ട് വയസ്സാവുന്നതിനുമുമ്പ് നടന്ന ഒട്ടേറെ വിവാഹങ്ങളുണ്ട്. റജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ അതൊരു സാമൂഹിക പ്രശ്‌നമാകുകയാണ്. ഇങ്ങനെ വിവാഹം ചെയ്തുപോയവരും അതിലെ കുട്ടികളും എന്തുചെയ്യണമെന്ന് വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കണം. 

വ്യക്തിപരമായി എന്തിരാണെങ്കിലും,  മറ്റ് പല സമ്മര്‍ദ്ധങ്ങളും കാരണം  ഈ തീരുമാനമെടുത്തു എന്നാണിതിന്റെ അര്‍ത്ഥം. അത് ശരിയ സമ്മര്‍ദ്ധമാണെന്ന് മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.

ഇപ്പോളിത് മുസ്ലിം ലീഗിനുള്ളില്‍ തന്നെ വിവാദത്തിനു വഴിയിയൊരുക്കിയിട്ടുണ്ട്. ലീഗിലെ താലിബാനി വിഭാഗം ​പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കുന്നതിനെ പിന്തുണക്കുന്നു. പക്ഷെ പുരോഗനാശയക്കാര്‍ അതിനെ എതിര്‍ക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ തീവ്രവാദ വിഭാഗത്തിനാണിപ്പോള്‍ ലീഗില്‍ സ്വാധീനം കൂടുതല്‍.

നടന്നു പോയ കുറച്ച് വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടിയാണി സര്‍ക്കുലര്‍ എങ്കില്‍ അതിങ്ങനെ  ഗോപ്യമായി ചെയ്യേണ്ട ആവശ്യമില്ല. 2008 ലെ നിയമം മുന്‍കാല പ്രാബല്യത്തോടെ അല്ല ഉണ്ടാക്കിയത്. അപ്പോള്‍ അതിനു മുന്നെ നടന്ന വിവാഹത്തിനെ ഇത് ബാധകമാക്കേണ്ടതുമില്ല. പക്ഷെ 2008 നു ശേഷം ഇതുപോലെ വിവാഹം നടന്നിട്ടുണ്ടെങ്കില്‍ അതൊക്കെ അസാധുവാണെന്ന് ഈ നിയമം വ്യക്തമായി പറയുന്നു. ഇപ്പോള്‍ അതിനെ മറികടന്ന് പല വിവാഹങ്ങള്‍ക്കും നിയമ സധുത നല്‍കാനാണ്, മുസ്ലിം ലീഗ് ശ്രമിക്കുന്നതും.

ഇതുപോലെയുള്ള രണ്ടു കേസുകൾ കേരള ഹൈക്കോടതി അടുത്തകാലത്ത്പരിഗണിച്ചിരുന്നു. വിവാഹം കഴിഞ്ഞു വർഷങ്ങൾക്കു ശേഷം രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ, കല്യാണ സമയത്ത് പെണ്ണിന് പ്രായപൂർത്തിയായിരുന്നില്ലെന്ന കാരണത്താൽ നിരസിച്ചതിനെതിരായിരുന്ന അവ. വിവാഹം കഴിഞ്ഞ് കുട്ടിയായ ശേഷം രജിസ്‌ട്രേഷൻ നിരസിക്കുന്നത് ഉചിതമല്ലെന്ന് കോടതി അന്ന് വ്യക്തമാക്കി. പക്ഷെ അന്ന് വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമവശങ്ങളിലേക്ക് കോടതി കടന്നില്ല. ഈ രണ്ട് കേസുകളില്‍ കോടതി എടുത്ത തീരുമാനം മറയാക്കിയാണ്,മുസ്ലിം ലീഗിങ്ങനെ ഒരു തീരുമാനം എടുത്തത്. ശരിയത്തിനെ അടിസ്ഥാനമാക്കിയുള്ള പഴയ മുസ്ലിം വ്യക്തി നിയമമാണ്, ഈ താലിബാനി തീരുമാനം എടുക്കാനുണ്ടായ ശരിക്കുള്ള കാരണം. മുസ്ലിങ്ങള്‍ ഏത് സംഘടനയാണെങ്കിലും  അനുസരിക്കേണ്ട നിയമം  ശരിയ ആണെന്ന് മുസ്ലിം ലീഗും മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്നു ഈ സംഭവത്തിലൂടെ. മിത വാദ പുരോഗമന മുഖം മൂടി എന്ന പര്‍ദ്ദ ധരിച്ചിരിക്കുന്ന ലീഗിന്റെ ശരിക്കുള്ള മുഖം   പര്‍ദ്ദ നീക്കി  പുറത്ത് വന്നിരിക്കുന്നു.  തീവ്രവാദികളുടെയും തങ്ങളുടെയും അഭിപ്രായം ​ഒന്നാണെന്നും തെളിയിക്കുന്നു.

വിവാഹിതരാകുന്നവര്‍ക്കു പ്രായനിബന്ധന പറയുന്നില്ലെന്നും, പ്രായപൂര്‍ത്തിയായിരിക്കണം  എന്നേ ഈ നിയമത്തില്‍ വ്യവസ്‌ഥയുള്ളു എന്നുമാണ്‌ മുസ്ലിങ്ങളുടെ വാദം. പതിനാറു വയസ്‌ തികയുംമുമ്പു വിവാഹം കഴിഞ്ഞതുമൂലം രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്കു വേണ്ടിയാണ്‌ സര്‍ക്കുലര്‍ ഇറക്കേണ്ടിവന്നത്  എന്നു വിശദീകരിക്കാനും തദ്ദേശഭരണ വകുപ്പു ശ്രമിക്കുന്നുണ്ട്‌..,. നിലവിലുള്ള നിയമത്തിന്റെയും  സുപ്രീംകോടതിവിധിയുടെയും   ലംഘനമാണു സര്‍ക്കുലര്‍.,.  ഏകീകൃത സിവില്‍ കോഡ്‌ എന്ന ആശയത്തിനും ഇതിരാണ്‌.,. ഇതിനെതിരെ നിയമ പോരാട്ടമുണ്ടാകാനും സാധ്യതയുണ്ട്.

ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം  ഉണ്ട്. അപ്പോള്‍ മറ്റ് മത വിശ്വാസികളില്‍  സമാനമായ വിവാഹങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനും രെജിസ്റ്റ്രേഷന്‍  വേണ്ടെ? എന്തുകൊണ്ട് അത് കൂടെ ഈ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയില്ല?

അതിന്റെ ഉത്തരം ലളിതമാണ്. മറ്റ് മത വിശ്വാസികള്‍ ആരും ഇപ്പോള്‍ 18 വയസിനു മുന്നെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്നില്ല. ഇപ്പോഴും അതുള്ളത് മുസ്ലിം സമുദായത്തില്‍ മാത്രമാണ്.

തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരാമര്‍ശം ഈ സര്‍ക്കുലറില്‍ ഉണ്ട്. 1957ലെ മുസ്ലിം വിവാഹനിയമം എന്ന ഒരു പരാമര്‍ശം അതിലുണ്ട്. ഇതുപോലെ ഒരു നിയമം ഇന്‍ഡ്യയില്‍   നിലവിലില്ല. ഇത്  ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമല്ല. ഇതു വഴി  18 വയസ്സു തികയാത്തവരുടെ വിവാഹത്തിന് ഇന്ത്യന്‍ പാര്‍ലമെന്റ് സമ്മതം നല്‍കിയിട്ടുണ്ടെന്ന തികച്ചും തെറ്റായ സൂചന ഈ ഔദ്യോഗിക രേഖയില്‍ കടന്നുകൂടിയിട്ടുണ്ട്.

മുസ്ലിം പെണ്‍കുട്ടി 18 വയസു കഴിഞ്ഞില്ലെങ്കിലും വിവാഹപ്രായമായി എന്നത് ഇസ്ലാമിക ശരിയത്തിലെ തത്വമാണ്.ഇതാണ്, ഇന്‍ഡ്യയിലെ നിയമത്തിനും മുകളിലായി മുസ്ലിം ലീഗു കാണുന്നത്. അതാണിതുപോലെ ഒരു സര്‍ക്കുലര്‍ ഇറങ്ങാന്‍ കാരണം. ഇത് ഇന്‍ഡ്യന്‍ പാര്‍ലമെന്റ്  2006 ല്‍ പാസാക്കിയ നിയമത്തിനു വിരുദ്ധമാണ്.

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു റിപ്പോര്‍ട്ടുണ്ട്.

 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അയച്ചു കൊടുത്ത ഒരു റിപ്പോര്‍ട്ടാണത്.

കഴിഞ്ഞ വര്‍ഷം കൊല്ലം സെന്‍റ് ജോസഫ്സ് സ്കൂളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി. അത് അന്ന് മാദ്ധ്യമങ്ങളില്‍ വലിയ വാര്‍ത്തയും ആയിരുന്നു.  ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിക്കുന്ന മാനേജ്മെന്‍റ് നിലപാടിനെതിരെ ഈ മുസ്ലിം സംഘടനകളും അനേകമുസ്ലിങ്ഗളും രംഗഥു വന്നിരുന്നു.  അതേക്കുറിച്ച അന്വേഷിച്ച് ഇന്റലിജന്‍സ് വിഭാഗമാണിപ്പോള്‍ ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതും.

‘സമാധാനപരമായി വ്യത്യസ്ത സാമുദായിക മാനേജ്മെന്‍്റുകള്‍ക്ക് കീഴില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യം  ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  സ്കൂളുകളില്‍ കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും  ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, ജമായത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇപ്പോള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന അണ്‍എയ്ഡഡ് സ്കൂളില്‍,   മാനേജ്മെന്‍്റിനെറ്റിന്റെയും  പി.ടി.എയുടെയും തീരുമാനപ്രകാരം സ്കൂള്‍ വളപ്പില്‍ തട്ടമിട്ട് പ്രവേശം അനുവദിച്ചിട്ടില്ല. ഈ തീരുമാനം ഉണ്ടായപ്പോള്‍ പല മുസ്ലിം സംഘടനകളും  സ്കൂള്‍ മനേജെമ്ന്റിനെ ഭീക്ഷണിപ്പെടുത്തിയിരുന്നു.  മുസ്ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ  ഉണ്ടാക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചില തീവ്രവാദസംഘടനകള്‍ ശ്രമിക്കുന്നതിന്റെ  ഭാഗമായാണ് ഈ സംഭവം ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടയ്ക്കലിലെ നെഹ്റു മെമോറിയല്‍ സ്കൂള്‍, മുഖത്തല സെന്‍റ് ജൂഡ് സ്കൂള്‍, മൈനാഗപ്പള്ളി ലക്ഷ്മി വിലാസ് ഗവ. ഹൈസ്കൂള്‍ തുടങ്ങിയ സ്കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതില്‍ നിന്നൊക്കെ മനസിലാക്കാന്‍ ആകുന്ന സത്യം മറ്റൊന്നാണ്. മുസ്ലിം ലീഗ് ആയാലും; എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, ജമായത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളായാലും;  എല്ലാവരും ഒരു പോലെയാണ്. പുള്ളിപ്പുലിയുടെ പുള്ളി പെയിന്റടിച്ചാലൊന്നും മാഞ്ഞു പോകില്ല.

ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന സോളാര്‍ തട്ടിപ്പില്‍ പക്ഷെ ഈ സംഭവം മുങ്ങിപ്പോയി. മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഇത് ഒരു വാര്‍ത്ത പോലുമാക്കിയില്ല.

മുസ്ലിം ലീഗ് അംഗമായ ഈ മന്ത്രി സഭ ആധികാരം ഏറ്റെടുത്തതു മുതല്‍ അഹന്ത കൊണ്ടും ധാഷ്ട്യം കൊണ്ടും തന്‍പ്രമാണിത്തം കൊണ്ടും കേരളീയ സമൂഹത്തില്‍  വേണ്ടതിലധികം സാമുദായിക ധ്രുവീകരണം ഉണ്ടാക്കിക്കഴിഞ്ഞു. അതിന്റെ  ഏറ്റവും ഒടുവിലത്തെ ഉദാഹാരണമാണ്, ഇപ്പോള്‍ മുസ്ലിം ലീഗ് ഭരിക്കുന്ന  തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഈ നിയമ ലംഘനം. 

1957ലെ മുസ്‌ലിം വിവാഹനിയമത്തില്‍ വിവാഹസമയം പുരുഷന്മാര്‍ക്ക് 21 വയസും സ്ത്രീകള്‍ക്ക് 18 വയസും തികഞ്ഞിരിക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. അതു മാത്രമല്ല, 2006ലെ ശൈശവവിവാഹ നിരോധന നിയമപ്രകാരം 21 വയസ് തികയാത്ത പുരുഷനും 18 വയസ് തികയാത്ത സ്ത്രീയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് പറഞ്ഞിട്ടില്ലെന്നതാണ്,  ലീഗിന്റെ ഇപ്പോഴത്തെ നീക്കത്തിനടിസ്ഥാനം.


മുസ്ലിം ലീഗിന്റെ ഈ തീരുമാനം സാമുദായികമായ പുതിയ പ്രശ്‌നങ്ങളും ഉണ്ടാക്കാനിടയുണ്ട്. ഈ ഉത്തരവ് രാജ്യത്തിന്റെ അടിസ്ഥാനനിയമ സംവിധാനങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുമുള്ള വെല്ലുവിളിയാണ്.മാത്രമല്ല ഇത് ഭരണഘടനാ വിരുദ്ധവുമാണ്. 

മലപ്പുറം ജില്ലയില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ വിവാഹം ചെയ്യപ്പെടുന്നില്ല എന്ന മുസ്ലിങ്ങളുടെ വാദം പൊളിക്കുന്നു ഈ സംഭവം. അങ്ങനെ ഒന്നില്ലെങ്കില്‍ പിന്നെ എന്തിനാണിതുപോലെ ഒരു സര്‍ക്കുലര്‍ ഇറക്കേണ്ട ആവശ്യം?

പണ്ടൊക്കെ മുസ്ലിം ലീഗിനൊരു മിതവാദമുഖമാണുണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ ആ സംഘടന തീവ്ര ഇസ്ലാമിന്റെ വക്താക്കളായി മാറുന്നു. അടുത്തിടെ മുസ്ലിം ലീഗിന്റെ പേരില്‍ കണ്ട ഒരു പോസ്റ്ററാണിത്.


മുസ്ലിങ്ങള്‍ക്ക് വേണ്ടി പാകിസ്താന്‍ വേണമെന്നു വാദിച്ച് പകിസ്താനുണ്ടായപ്പോള്‍ അവിടേക്ക് കുടിയേറിപ്പാര്‍ത്ത മലയാളി മുസ്ലിങ്ങള്‍ പാകിസ്താനില്‍ പതിച്ച പോസ്റ്ററൊന്നുമല്ല ഇത്. ഇന്‍ഡ്യയില്‍ ജീവിക്കുന്ന കേരളത്തിലെ മുസ്ലിം ലീഗ് എന്നെ മതസംഘടന കേരളത്തില്‍ പതിച്ച പോസ്റ്ററാണിത്.  തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ പച്ച ലഡ്ഢുവും പച്ച പായസവും വിതരണം ചെയ്ത, വിദ്യാഭ്യാസ വകുപ്പില്‍ പച്ച ബളൌസ് ഇടണമെന്ന നിര്‍ദ്ദേശം വച്ച,  മുസ്ലിം ലീഗിന്റെ, ലോകം മുഴുവന്‍ പച്ച പതാക പാറിക്കാനുള്ള മുദ്രവാക്യമാണിത്. 

ബഷീര്‍ വള്ളിക്കുന്നും മറ്റ് മുസ്ലിങ്ങളും ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണ്, മുനീറിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പു നല്‍കുന്നത്.



21 comments:

kaalidaasan said...

ബഷീര്‍ വള്ളിക്കുന്നും മറ്റ് മുസ്ലിങ്ങളും ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണ്, മുനീറിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പു നല്‍കുന്നത്.

- സാഗര്‍ : Sagar - said...

ഇത് ഏത് നാട്ടില്‍ പതിച്ചിരുന്ന പോസ്റ്റര്‍ ആണ്.. ?

kaalidaasan said...

മലപ്പുറം ജില്ലയില്‍ പതിച്ച പോസ്റ്റര്‍ 

Kaniyapuram Noushad said...


മുസ്ലിം സമുദായത്തെ നാറ്റിക്കാനും .ആ സമുദായത്തിന്റെ സാമൂഹിക ഉന്നമനത്തിനു
തടയിടുന്ന ഒരു പ്രസ്ഥാനമാണ് മുസ്ലിം ലീഗ്.അതിന്റെ തോളിൽ ഏറി കൊഗ്രസ്സും
തങ്ങളുടെ മതേതര കാഴ്ചപ്പാട് നഷ്ടപെടുത്തുന്നു.

കുഞ്ഞുവര്‍ക്കി said...

ആ പോസ്റ്റർ കണ്ടിട്ട് വല്ലാതെ അസ്വസ്ഥത തോന്നുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയെ തോല്പ്പിക്കുമ്പോൾ ഇന്ത്യയിലുള്ള മുസ്ലിമുകൾ പടക്കം പൊട്ടിക്കുമെന്നൊക്കെ സംഘപരിവാറിന്റെ നുണ പ്രചാരണമാ ണെന്നാണ് ഇത്ര നാളും കരുതിയിരുന്നത്.

kaalidaasan said...

കണിയാപുരം നൌഷാദ്,

മുസ്ലിം സമുദായത്തിന്റെ പുരോഗമന മുഖം എന്നാണ്, മുസ്ലിം ലീഗ് വിശേഷിപ്പിക്കപ്പെടുന്നത്. അവരുടെ കാര്യം ഇങ്ങനെ ആണെങ്കില്‍ മറ്റു സംഘടനകളുടെ കാര്യം ആലോചിച്ചാല്‍ മതി.

ഇപ്പോള്‍ അവര്‍ യാഥാസ്ഥിതിക മുസ്ലിങ്ങളുടെ തനി നിറം പുറത്തു കാണിക്കുന്നു. മുസ്ലിം ലീഗുകാര്‍ ഇത്ര നാളും പറഞ്ഞു നടന്നിരുനത് മലപ്പുറം ജില്ലയില്‍ 18 വയസില്‍ താഴെ ഉള്ള വിവാഹം ഇല്ല എന്നാണ്. അങ്ങനെ അനേകമുണ്ട്. അവ നിയമ വിധേയമാക്കണം എന്നാണിപ്പോള്‍  മുസ്ലിം ലീഗ് തന്നെ പറയുന്നത്.

നിയമ ലംഘനം നടത്തിയവരെ ശിക്ഷിക്കാനല്ല. അവരെ സംരക്ഷിച്ച് അവര്‍ നടത്തിയ നിയമ ലംഘനം  അംഗീകരിക്കാനാണ്, ഇപ്പോള്‍ ലീഗ് ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി, ലീഗിന്റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്നു. ഉമ്മന്‍ ചാണ്ടി തന്റെ മുഖ്യ മന്ത്രി സ്ഥാനം സംരക്ഷിക്കാന്‍ വേണ്ടി കോണ്‍ഗ്രസിനേക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നു എന്നതാണു കൂടുതല്‍ ശരി. അവര്‍ അതിനു വലിയ വില കൊടുക്കേണ്ടതായി വരും.

kaalidaasan said...

കുഞ്ഞു വര്‍ക്കി,

ഒരു മുസ്ലിമിനും ഇതില്‍ അസ്വസ്ഥയുണ്ടാകില്ല. അതൊക്കെ അവരുടെ നയം മാത്രം. പച്ച പതാക എവിടെയൊക്കെ ഉണ്ടോ അതിനവര്‍ അഭിവാദ്യമര്‍പ്പിച്ചിരിക്കും.

കുഞ്ഞാലികുട്ടിയേയും മുനീറിനെയും പോലെയുള്ള അഭിനേതാക്കള്‍ ഇതൊക്കെ അതി സമര്‍ദ്ധമായി മൂടി വയ്ക്കും. എന്നിട്ട് ഒരു പച്ച തട്ടമിട്ട് മുഖം മറയ്ക്കും. അല്ലെങ്കില്‍ മതേതര പ്രസ്ഥാനങ്ങള്‍ക്കൊപ്പം കസേര കിട്ടില്ല എന്നവര്‍ക്കറിയാം. പക്ഷെ സാധാരണ ലീഗ് പ്രവര്‍ത്തകര്‍ക്ക് അതുപോലെ അഭിനയിക്കണെമെന്ന് തോന്നുന്നില്ല. അവരൊക്കെ പച്ചമനുഷ്യരെ മാത്രമേ കാണാറുള്ളു. അവരുമായേ ഇടപെടാറുമുള്ളു.

ഡിങ്കന്‍ നായര്‍ said...

sir

no one is interested to criticise islam.because their high intolerence.ems in 1986 criticise the shariya law.but all muslims in kerala protest against it.consider two things 1)destruction of buddha statue at afganisthan by taliban versus destruction of statue of o v vijayan in malappuram
2)thodupuzha incident

from this we can clearly understand that every muslim majority place is a mini taliban.
do you read the book ''fascisavum sangh parivarum by m k muneer?

ഡിങ്കന്‍ നായര്‍ said...

sir

no one is interested to criticise islam.because their high intolerence.ems in 1986 criticise the shariya law.but all muslims in kerala protest against it.consider two things 1)destruction of buddha statue at afganisthan by taliban versus destruction of statue of o v vijayan in malappuram
2)thodupuzha incident

from this we can clearly understand that every muslim majority place is a mini taliban.
do you read the book ''fascisavum sangh parivarum by m k muneer?

ഡിങ്കന്‍ നായര്‍ said...

cont...
muneer is a muslim league leader and he himself think iuml is a secular party.and he criticise sangh pariwar..
in india ,muslims think that secularism means implementation of shariya law.
role of cpim and congress
both these parties blindly criticise bjp --rss as fascists.at the same time they say muslim organisations(iuml pdp ndf jih)are secular...
now malabar lahala in 1921 is considered as a perfect freedom struggle movement and tipu sulthan was a secular person.
muslims have good economic base in kerala including 5 major news papers and two channels.i think the ultimate solution is giving a seperate country to muslims.otherwise the rate of communal riots will increase.
media celebrated former panakkad thangal as a saint.


i think , in any matter indian constitution will be the final word..not quran or bible or bhagavath geetha..shariya laws should replaced by uniform civil code...

kaalidaasan said...

>>>>from this we can clearly understand that every muslim majority place is a mini taliban.
do you read the book ''fascisavum sangh parivarum by m k muneer?<<<<


ഡിങ്കന്‍,

ആ പുസ്തകം ഞാന്‍  വായിച്ചിട്ടില്ല.

ഇസ്ലാം എന്നു പറയുന്നത് തന്നെ ഫാസിസമാണ്. മതേതരത്തത്തിനോ മിതവാദത്തിനോ അവിടെ സ്ഥാനമില്ല.

മുനീര്‍ ഒരു മതേതര രാജ്യത്ത് ജീവിക്കുന്നതുകൊണ്ട് മിത വാദ മുഖം മൂടി ധരിക്കുന്നു. അതുകൊണ്ട് മറ്റുള്ളവരെ ഫാസിസ്റ്റുകളായി കാണുന്നു. സംഘ പരിവാറിന്റെ ഫാസിസം അളക്കുന്ന മുനീര്‍ സൌദി അറേബ്യയിലെ ഇസ്ലാമിക ഫാസിസത്തെ അളക്കാന്‍ ശ്രമിക്കില്ല.

kaalidaasan said...

>>>>no one is interested to criticise islam.because their high intolerence.ems in 1986 criticise the shariya law.but all muslims in kerala protest against it.consider two things 1)destruction of buddha statue at afganisthan by taliban versus destruction of statue of o v vijayan in malappuram
2)thodupuzha incident<<<<


ഡിങ്കന്‍,

ഇസ്ലാമിനെ ആരു വിമര്‍ശിച്ചാലും ഉടനെ എല്ലാ മുസ്ലിങ്ങളുടെയും അസഹിഷ്ണുത പുറത്തു വരും. കോമണ്‍ സിവില്‍ കോഡ് വേണമെന്ന് പണ്ട് ഇ എം എസ് പറഞ്ഞപ്പോള്‍ മിത വാദ മുസ്ലിങ്ങള്‍ വിളിച്ച മുദ്രവാക്യം  മൂന്നും കെട്ടും നാലും കെട്ടും ഇ എം എസിന്റെ മോളേം കെട്ടും എന്നായിരുന്നു.

ഇപ്പോള്‍ 16 വയസില്‍ വിവാഹം കഴിക്കാം എന്ന ഇസ്ലാമിക കാഴ്ചപ്പാടിനു നിയമപരമായ സാധൂകരണം കൊടുക്കാനാണ്, മുനീറും ലീഗും ശ്രമിക്കുനത്., ഇസ്ലാമിക രാജ്യങ്ങളൊലൊരിടത്തും  വിവഹ പ്രായം  നിശ്ചയിച്ചിട്ടില്ല പണ്ട് മൊഹമ്മദ് 6 വയസുള്ള അയിശയെ കല്യാണം കഴിച്ചതാണവരുടെ മാക.

താലിബന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തതിനെതിരെ മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഒരു മുസ്ലിമും പ്രതിമകള്‍ ഉണ്ടാക്കാന്‍ പാടില്ല എന്ന ഇസ്ലാമിക നിബന്ധന തെറ്റാണെന്നു പറയില്ല. ഉള്ളില്‍  ആ സംഭവത്തെ അനുകൂലിച്ചു കൊണ്ട്, പുറമെ മുതലക്കണ്ണീര്‍ പൊഴിക്കുന്നു.

തൊടുപുഴ സംഭവത്തില്‍ ഒരു മുസ്ലിമിനും  സങ്കടമുണ്ടാകുമെന്ന് തോന്നുന്നില്ല. ജോസഫ് സാര്‍ പ്രവാചക നിന്ദ നടത്തി എന്നു തന്നെയാണെല്ലാ മുസ്ലിങ്ങളുടെയും നിലപാട്. പ്രവാചക നിന്ദക്ക് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ശിക്ഷ എതിര്‍ദിശയില്‍ കൈ കാലുകള്‍ ഛേദിക്കുക എന്നതാണ്. അതാണു നടപ്പാക്കിയതും.

kaalidaasan said...

>>>>role of cpim and congress
both these parties blindly criticise bjp --rss as fascists.at the same time they say muslim organisations(iuml pdp ndf jih)are secular...<<<<


ഡിങ്കന്‍,

ഈ അഭിപ്രായത്തോട് മുഴുവനും യോജിക്കുന്നില്ല.

കോണ്‍ഗ്രസ് അധികാരം കിട്ടാന്‍ വേണ്ടി മുസ്ലിം ലീഗിനെ കൂട്ടുപിടിക്കുന്നു. അവരുടെ എല്ലാ ശാഠ്യങ്ങള്‍ക്കും  വഴങ്ങുന്നു. പക്ഷെ സി പി എം അത് ചെയ്യുന്നില്ല. മുസ്ലിം ലീഗോ പി ഡി പിയോ, എന്‍ ഡി എഫോ മതേതരമാണെന്ന നിലപാടും സി പി എമ്മിനില്ല. പിണറായി വിജയന്‍ മുന്‍ കൈ എടുത്ത് പി ഡി പിയുമായി തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കിയനെകിലും അത് പാര്‍ട്ടു നിലപാടല്ല. അതിനെതിരെ പല പാര്‍ട്ടി നേതാക്കളും രംഗത്തു വരികയുണ്ടായി. അതുകൊണ്ട് പാര്‍ട്ടി അത് തള്ളിക്കളഞ്ഞു.

പഴയ തങ്ങള്‍ നയിച്ചിരുന്ന കാലത്ത് മുസ്ലിം ലീഗിനൊരു മിത വാദ മുഖമുണ്ടായിരുന്നു. സംഘ പരിവാര്‍ ബാബ്രി മസ്ജിദ് തകര്‍ത്തപ്പോള്‍  ലീഗുകാരെ ഒരു പരിധി വരെ അദ്ദേഹത്തിനു നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ ഇപ്പോഴത്തെ തങ്ങള്‍ അതുപോലെയല്ല. അദ്ദേഹത്തിനു തീവ നിലപാടാണുള്ളത്.

OT:ഈ സര്‍ എന്ന അഭിസംബോധന ഒഴിവക്കിയാല്‍ നന്നായിരുന്നു.

ഡിങ്കന്‍ നായര്‍ said...

from your blogs ,i knew that you are a doctor.iam a degree student and very much younger than you.thats why i used ''sir''.sorry, i will not repeat this...

kaalidaasan said...



കേരളത്തില്‍ ശൈശവ വിവാഹം 6.8 ശതമാനം

ശൈശവ വിവാഹം കേരളത്തിലും തുടരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. 2010ല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസും കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ (District Level Household Survey) ജില്ലാതല സര്‍വേ കണക്കനുസരിച്ച് കേരളത്തില്‍ 6.8 ശതമാനം പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് നിയമപ്രകാരം തികയേണ്ട 18 വയസ്സിനു മുമ്പാണ്. 1.2 ശതമാനം ആണ്‍കുട്ടികളുടെ വിവാഹം 21 വയസ്സ് തികയും മുമ്പാണെന്നും പഠനം പറയുന്നു. 2007-08ല്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികളുടെ വിവാഹങ്ങളില്‍ നാലിലൊന്ന് ഇത്തരത്തില്‍ നിയമപ്രകാരമുള്ള വിവാഹപ്രായം എത്തുംമുമ്പാണ്. മറ്റ് ജില്ലകളിലെ കണക്ക് ചുവടെ: പാലക്കാട്-12.6, വയനാട്-9.4, കണ്ണൂര്‍-6.7, കാസര്‍കോട്-5.1, എറണാകുളം-3.9, കോഴിക്കോട്-3.1, ഇടുക്കി-3.1, തൃശൂര്‍- 2.7, കൊല്ലം-2.6, തിരുവനന്തപുരം-1.8, കോട്ടയം-0.8, ആലപ്പുഴ-0, പത്തനംതിട്ട-0.

kaalidaasan said...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണം: കാന്തപുരം

കോഴിക്കോട്‌::; പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. പെണ്‍കുട്ടികളുടെ സദാചാരം നിലനിര്‍ത്താന്‍ ഇതാവശ്യമാണെന്നും പതിനാറാം വയസ്സില്‍ വിവാഹം കഴിക്കുന്നതുകൊണ്ട്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലാവുമെന്ന്‌ കരുതുന്നത്‌ തെറ്റാണെന്നും അദ്ദേഹം കോഴിക്കോട്ട്‌ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
ഭര്‍ത്താക്കന്മാര്‍ അവരെ പഠിപ്പിച്ചുകൊള്ളും. മാത്രമല്ല പഠിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക്‌ കല്യാണംവഴി പഠിപ്പിക്കാന്‍ ഒരാളുണ്ടാവുകയും ചെയ്യും. പെണ്‍കുട്ടികള്‍ വഴിപിഴച്ചുപോകാതിരിക്കാന്‍ വിവാഹപ്രായം 16 ആക്കുന്നതിനെ അനുകൂലിക്കുകയാണ്‌. ഇത്‌ എല്ലാ മതവിഭാഗങ്ങള്‍ക്കും അനുവദിക്കണം. ഇതിനെ ശൈശവ വിവാഹമായി കാണാനാവില്ല- കാന്തപുരം പറഞ്ഞു. 16-ാം വയസ്സില്‍ വിവാഹം കഴിഞ്ഞവരുടെ വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന്‌ സര്‍ക്കാര്‍ നല്‍കിയ ഇളവ്‌ സ്വാഗതാര്‍ഹമാണ്‌. ഭര്‍ത്താക്കന്മാര്‍ വിദേശത്തായ സാഹചര്യത്തില്‍ ഇത്തരം വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ ഭാര്യമാര്‍ക്ക്‌ വിദേശത്ത്‌ പോകാനും മറ്റും അനുമതി ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

kaalidaasan said...

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം: പുതിയ സര്‍ക്കുലറും കണ്ണില്‍പൊടിയിടല്‍


തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിവാദ സര്‍ക്കുലറിനു പകരം സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ കണ്ണില്‍പൊടിയിടുന്ന തരത്തിലുള്ളതാണെന്ന്‌ ആക്ഷേപം.

ഈ മാസം 27 വരെ നടന്നശൈശവ വിവാഹങ്ങള്‍ക്ക്‌ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണു പുതിയ സര്‍ക്കുലറില്‍ പറയുന്നത്‌. 27 നു ശേഷമുള്ള ശൈശവ വിവാഹങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല. മുസ്ലിംകള്‍ക്കു പുറമേ മറ്റു മതങ്ങളിലുള്ളവര്‍ക്കും ശൈശവവിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കുന്നതാണു പുതിയ സര്‍ക്കുലര്‍.
രജിസ്‌റ്റര്‍വിവാഹത്തിനു നിയമസാധുതയില്ലെന്നു പറയുന്ന സര്‍ക്കുലറില്‍തന്നെയാണ്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ അംഗീകാരം നല്‍കിയിട്ടുള്ളതും!

രജിസ്‌ട്രേഷന്‍ കൊണ്ടുമാത്രം വിവാഹത്തിനു സാധുതയുണ്ടാകില്ലെന്ന സുപ്രീംകോടതി വിധി എടുത്തുപറയുന്ന സര്‍ക്കുലറില്‍ തന്നെയാണ്‌ 18 വയസിനു മുമ്പു നടന്ന വിവാഹ രജിസ്‌ട്രേഷന്‌ അനുമതി നല്‍കിയിരിക്കുന്നത്‌.
പുതിയ സര്‍ക്കുലറും 18 വയസിനു മുമ്പു വിവാഹിതരായ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സഹായകമല്ല. ഒരു സര്‍ക്കുലറിലൂടെ െശെശവ വിവാഹ നിരോധന നിയമത്തെ എങ്ങനെ മറികടക്കാനാകുമെന്നാണ്‌ ഉയരുന്ന ചോദ്യം.

പ്രായപൂര്‍ത്തിയാകാത്ത കാലത്തു സ്വന്തം ഇഷ്‌ടപ്രകാരമല്ലാതെ നടന്ന വിവാഹത്തെ പ്രായപൂര്‍ത്തിയായശേഷം ചോദ്യംചെയ്യാനും റദ്ദാക്കാനുമുള്ള സ്വാതന്ത്ര്യം െശെശവ വിവാഹ നിരോധന നിയമം പെണ്‍കുട്ടികള്‍ക്കു നല്‍കുന്നുണ്ട്‌. എന്നാല്‍ സര്‍ക്കുലറില്‍ ഇക്കാര്യങ്ങളെക്കുറിച്ചു പറയുന്നില്ല. െശെശവ വിവാഹ നിരോധന നിയമം മറികടന്നു വിവാഹ രജിസ്‌ട്രേഷന്‍ നടത്താന്‍ ഉദ്യോഗസ്‌ഥര്‍ തയാറാകില്ലെന്നതിനാല്‍ പുതിയ സര്‍ക്കുലര്‍ കൊണ്ടുഫലമില്ലെന്നും നിയമവിദഗ്‌ധര്‍ പറയുന്നു.

മുസ്ലിം സമുദായത്തില്‍പ്പെട്ട പുരുഷന്മാര്‍ക്ക്‌ 21 വയസിനുമുമ്പും പെണ്‍കുട്ടികള്‍ക്ക്‌ 18 വയസിനു മുമ്പും വിവാഹം രജിസ്‌റ്റര്‍ ചെയ്യാവുന്നതാണോയെന്ന കില (കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കല്‍ അഡ്‌മിനിസ്‌ട്രേഷന്‍)യുടെ ചോദ്യത്തിനു മറുപടിയായാണു തദ്ദേശ സ്വയംഭരണവകുപ്പ്‌ ആദ്യം സര്‍ക്കുലര്‍ പുറത്തിറങ്ങിയത്‌.

മതാധികാരസ്‌ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തില്‍ ഇത്തരം വിവാഹങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്ന സര്‍ക്കുലര്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. തുടര്‍ന്നാണു നിയമവകുപ്പിന്റെ ഉപദേശപ്രകാരം തദ്ദേശ സ്വയംഭരണവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ്‌ വര്‍ഗീസ്‌ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്‌.

kaalidaasan said...

മലപ്പുറത്ത് കഴിഞ്ഞവര്‍ഷം നടന്നത് 3,139 ശൈശവ വിവാഹങ്ങള്‍ 

മലപ്പുറം . മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ മലപ്പുറത്ത് മാത്രം കഴിഞ്ഞ വര്‍ഷം നടന്നത് 3,139 ശൈശവ വിവാഹങ്ങള്‍. സംയോജിത ശിശുവികസന സമിതിയുടെ സര്‍വേയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നുവെന്ന റിപ്പോര്‍ട്ടുള്ളത്.

2012 ല്‍ 11 നും 18നുമിടയില്‍ വിവാഹം കഴിച്ച മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം 2861 ആണ്. പിന്നാക്ക വിഭാഗത്തില്‍ 192 പേരും മറ്റ് സമുദായത്തില്‍ 186 പേരുമാണ് കഴിഞ്ഞവര്‍ഷം ഇതേ പ്രായത്തിനിടയില്‍ വിവാഹം കഴിച്ചത്. 11നും 14നുമിടയില്‍ നാലു പേരാണ് വിവാഹിതരായതെങ്കില്‍ 14നും 16നുമിടയില്‍ 338 പേരും 16നും 18നുമിടയില്‍ 2356 പെണ്‍കുട്ടികളും വിവാഹിതരായി. ഇതേകാലയളവില്‍ വിവാഹം കഴിച്ചവരില്‍ 87 പെണ്‍കുട്ടികള്‍ക്ക് ദാമ്പത്യം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.

മങ്കട, പെരിന്തല്‍മണ്ണ, വണ്ടൂര്‍, കാളികാവ്, പ്രദേശങ്ങളിലാണ് പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിച്ചവര്‍ കൂടുതലുള്ളത്. മുന്‍കാലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത അമ്മമാരുടെ എണ്ണത്തില്‍ മുന്നിലായിരുന്ന നിലമ്പൂരില്‍ ഇത്തരം വിവാഹങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

അതേസമയം വിവരശേഖരണത്തില്‍ ഉള്‍പ്പെടാത്ത സംഖ്യ കൂടി പരിഗണിച്ചാല്‍ 11നും 18നുമിടയില്‍ വിവാഹം കഴിച്ച പെണ്‍കുട്ടികളുടെ എണ്ണം അയ്യായിരം കടക്കുമെന്നാണ് വിലയിരുത്തല്‍.മ

Noufal said...

മുസ്ലിംഗളിൽ ശൈശവ വിവാഹം കൂടുതല്ലാനെന്നും മലപ്പുറം ജില്ലയിൽ ഇത്തരം വിവാഹങ്ങൾ മറ്റു ജില്ലകളെകാളും കൂടുതാണെന്നും മനസിലാക്കാം , എന്നാൽ താങ്കൾ അതിലുമപ്പുറം അതോശയോക്തി കലര്ത്തി തെറ്റായ കണക്കുകൾ ഉദ്ദരിക്കുന്നുണ്ട്

ജില്ലയിൽ മുസ്ലിം ശൈശവവിവാഹം 1 % മാത്രം.
http://www.madhyamam.com/news/232210/130627
ജില്ലയില്‍ 11നും 18നും ഇടയില്‍ പ്രായമുള്ള ആകെ 2,78,610 പെണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇതില്‍ 2,04,771 പേര്‍ മുസ്ലിംവിഭാഗത്തില്‍ പെട്ടവരായിരുന്നു. ഇതില്‍ 2374 പേരാണ് ശൈശവവിവാഹം നടത്തിയത്

Noufal said...

നിങ്ങൾ കൊടുത്ത പോസ്റ്റിന്റെ യഥാര്ത വസ്തുത ഈ ലിങ്കിലുണ്ട്.

https://plus.google.com/u/0/106449735999538779566/posts/VuqDwbVr7Bp

kaalidaasan said...

>>>>മുസ്ലിംഗളിൽ ശൈശവ വിവാഹം കൂടുതല്ലാനെന്നും മലപ്പുറം ജില്ലയിൽ ഇത്തരം വിവാഹങ്ങൾ മറ്റു ജില്ലകളെകാളും കൂടുതാണെന്നും മനസിലാക്കാം , എന്നാൽ താങ്കൾ അതിലുമപ്പുറം അതോശയോക്തി കലര്ത്തി തെറ്റായ കണക്കുകൾ ഉദ്ദരിക്കുന്നുണ്ട് <<<


കണക്കുകള്‍ ഞാന്‍ കണ്ടെത്തിയതല്ല.കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയിലുള്ളവയാണ്.

താങ്കള്‍ക്കും മാദ്ധ്യമത്തിനും ഒരേ അജണ്ടയാണ്. അതുകൊണ്ട് മറ്റ് പല കണക്കുകളും ഉണ്ടാക്കുന്നു.

സര്‍ക്കര്‍ രേഖയില്‍ പറയുന്നത് മലപ്പുറം ജിലയിലെ നടന്ന വിവാഹങ്ങളില്‍ 25 % 18 വയസില്‍ താഴെ ആണെന്നണ്. അതിനെ പ്രതിരോധിക്കാന്‍ വേണ്ടി മാദ്ധ്യമം ഇറക്കുന്ന കണക്കാണു താങ്കള്‍ ഉദ്ധരിക്കുന്നത്. അകെയുള്ള പെണ്‍കുട്ടികളുടെ എണ്ണവുമയി തട്ടിച്ചു നോക്കിയുള്ള ശതമാനമാണ്, ഈ കണക്ക്. രണ്ടും രണ്ടാണ്.

കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ 18 വയസില്‍ താഴെയുള്ള വിവാഹങ്ങള്‍  3139 ആയിരുന്നു. അത് മുന്‍ വര്‍ഷത്തെ 2861 നേക്കാള്‍ കൂടുതലാണു താനും. കുത്തനെ കുറയുന്നു എന്ന മാദ്ധ്യമം റിപ്പോര്‍ട്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

മലപ്പുറം ജില്ലയില്‍ നടന്ന വിവാഹങ്ങളില്‍ 25%, 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ആയിരുന്നു എന്നു പറയുന്നതും, മലപ്പുറം ജില്ലയില്‍ ആകെയുള്ള പെണ്‍കുട്ടികളില്‍ 1% മാത്രമേ 18 വയസില്‍ താഴെ വിവഹിതരാകുന്നുള്ളു എന്നതും തമ്മിലുള്ള വ്യത്യാസം മനസിലാകണമെങ്കില്‍ മദ്രസയില്‍ പഠിച്ച കണക്കു പോരാ.

മാദ്ധ്യമം മറ്റൊരു കഥ രണ്ടു ദിവസം മുന്നെ പറഞ്ഞിരുന്നു. കാസര്‍കോട്ടുള്ള ഒരു ഹിന്ദു പെണ്‍കുട്ടിയുടെ കഥയാണു പറഞ്ഞത്.

വിവാഹ രജിസ്ട്രേഷന്‍: നിരവധി പേര്‍ക്ക് വിദേശ യാത്രാ വഴി തെളിയുന്നു

കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്തെ വി. റീന മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളോടൊപ്പം വിദേശയാത്രക്ക് തയാറെടുത്തെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ പ്രതിസന്ധിയിലാണ്. ഭര്‍ത്താവ് കെ.വി. സുരേന്ദ്രന്‍െറ ജോലിസ്ഥലത്തേക്കാണ് റീനക്കും മക്കള്‍ക്കും പറക്കേണ്ടത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരാണ് റീനയുടെ വഴിമുടക്കുന്നത്. ഈ പഞ്ചായത്ത് പരിധിയിലെ കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ 2006 മേയ് 16നായിരുന്നു റീനയുടെ വിവാഹം. 1989 ഏപ്രില്‍ 23ന് ജനിച്ച റീനക്ക് വിവാഹസമയത്ത് 18 വയസ്സ് പൂര്‍ത്തിയായിരുന്നില്ല. സുരേന്ദ്രന് 26 വയസ്സായിരുന്നു. പ്രായപൂര്‍ത്തി പ്രശ്നം ചൂണ്ടിക്കാട്ടി അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി വിവാഹ രജിസ്ട്രേഷന്‍ അപേക്ഷ നിരസിച്ചു. രജിസ്ട്രാര്‍ ജനറലായ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷയും തള്ളി. തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്‍െറ മുന്നിലാണ് പരാതി. രണ്ടാംവട്ട തെളിവെടുപ്പ് ജൂലൈ 17നാണ് നടക്കേണ്ടത്. പുതിയ സര്‍ക്കുലറിന്‍െറ അടിസ്ഥാനത്തില്‍ ഓംബുഡ്സ്മാന് ഉടന്‍ വിധി പറയാം.

ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ വിദേശ യാത്ര ആയിരുന്നു ഈ പെണ്‍കുട്ടികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം എന്നാണു തോന്നുക.

ഇഷ്ടം പോലെ മുസ്ലിം പെണ്‍കുട്ടികളെ ഉദഹരണമായി പറയാനുണ്ടെങ്കിലും, എന്തുകൊണ്ട് ഒരു ഹിന്ദു പെണ്‍കുട്ടിയെ ഉദാഹരണമാക്കി എന്നതിന്റെ കാരണം അന്വേഷിച്ചു പോകേണ്ടതുമില്ല.