Tuesday 18 June 2013

അബ്ദുല്‍ കലാം പറഞ്ഞത്.



മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ ആണവ  വൈദ്യുതി ഉള്‍പ്പടെയുള്ള പല നിലപാടുകളോടും എനിക്ക് വിയോജിപ്പുണ്ട്. പക്ഷെ അടുത്ത നാളില്‍ അദ്ദേഹം വളരെ പ്രസക്തമായ ഒരഭിപ്രായം പറഞ്ഞു.  കേരളത്തില്‍ ഒരു പ്രഭാഷണം നടത്തുമ്പോൾ , സമകാലീന ഇന്‍ഡ്യന്‍  സാഹചര്യത്തില്‍ ഏറ്റവും ഗൌരവമായി കാണേണ്ട ഒരു കാര്യമാണു പറഞ്ഞത്.

ഇന്‍ഡ്യയില്‍ ഇന്ന് അഴിഞ്ഞാടുന്ന അഴിമതി എന്ന വിപത്തിന്,  അറുതിവരുത്താന്‍   ഭരണകൂടത്തിനു കഴിഞ്ഞില്ലെങ്കില്‍ അത് ജനങ്ങളിലുണ്ടാക്കുന്ന നിരാശ ഒരു വിപ്ലവത്തിലേക്കായിരിക്കും ഇന്ത്യയെ നയിക്കുക എന്നാണദ്ദേഹം പറഞ്ഞത്.

Kalam warns of people’s revolution

“People are getting restless. If the cancer of corruption and frustration generated by denial of timely justice at an affordable cost is not dealt with soon, a revolution will start giving birth to empowered human beings". 

M K Sanu Endowment Lecture Series ഉത്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അത്. ശാസ്ത്രീയ കാര്യങ്ങളേക്കുറിച്ചും മറ്റും അഭിപ്രയം പറയാറുള്ള അദ്ദേഹം ആദ്യമായാണ്, ഒരു സാമൂഹിക അവസ്ഥയേക്കുറിച്ച് പ്രതികരിക്കുന്നത്. രാഷ്ട്രപദി പദത്തില്‍ നിന്നും  വിരമിച്ച കലാം വിശ്രമ ജീവിതം നയിക്കാനൊന്നുമല്ല പോയത്. ഇന്‍ഡ്യയില്‍ ഉടനീളം സഞ്ചരിച്ച്, യുവ ജനങ്ങളോട് അടുത്ത് ഇടപഴകി, അവരുടെ അഭിപ്രായങ്ങള്‍ സ്ഥിരമായി കേള്‍ക്കുന്ന കലാം പറയുന്നതിനു പ്രസക്തിയുണ്ട്.

ഇപ്പോള്‍ ഞാനിത് പരാമര്‍ശിക്കാന്‍ കാരണം, കുറച്ചു ദിവസങ്ങള്‍ക്കു മുന്നെ ഞാന്‍ ഇന്‍ഡ്യയിലെ മാവോയിസ്റ്റ് പ്രശ്നത്തേപ്പറ്റി  എഴുതിയ പോസ്റ്റില്‍ വന്ന ചില  കമന്റുകളാണ്. ആ വിഷയത്തേക്കുറിച്ച് ഒരഭിപ്രായവും പ്രകടിപ്പിക്കാതെ  മലക്ക്  എന്ന വ്യക്തി ഇന്‍ഡ്യയിലെ മാവോയിസ്റ്റ് പ്രശ്നം  ക്രൈസ്തവ  സഭ സ്പോണ്‍സര്‍ ചെയ്യുന്ന  ഭീകരവാദമാണെന്നു പറഞ്ഞു. അതിനോട് യോജിച്ചു കൊണ്ട് അനന്ത്   എന്നെ  apologist for the proselytizing evengelists  എന്ന്  മുദ്ര കുത്തി.  ബ്ളോഗുകളില്‍ പ്രസക്തമായ പല അഭിപ്രായങ്ങളുമെഴുതാറുള്ള മലക്കും ബുദ്ധി ജീവി എന്നു നടിക്കുന്ന അനന്തും ഈ വിഷയം എത്ര ലാഘവത്തോടെയാണു  കാണുന്നതെന്ന് ആ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നു.

മുഖ്യധാരാ മാദ്ധ്യമങ്ങളൊന്നും മാവോയിസ്റ്റ് വിഷയം ചര്‍ച്ച ചെയ്യാറേ ഇല്ല. കലാം കേരളത്തില്‍ വന്ന് അഴിമതി  ഒരു വിപ്ളവത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞത് മലയാള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതേ ഇല്ല.

ആന്ധ്രപ്രദേശ്‌, ബീഹാര്‍, ഒറീസ, മദ്ധ്യപ്രദേശ്‌, ബംഗാള്‍,ഛത്തീസ്‌ഗഡ്‌, ജാര്‍ഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ അവികസിത മേഖലകളില്‍ ഇന്ന് മാവോയിസ്റ്റുകള്‍ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നു. ചൂഷണങ്ങള്‍ക്കു വിധേയരായ  ദരിദ്രവിഭാഗങ്ങള്‍. ഇവിടെ അനേകരുണ്ട്. സാധാരണക്കാരും ഗിരിവര്‍ഗ്ഗക്കാരുമായ ഈ പാവങ്ങളെ അഴിമതിയില്‍ മുങ്ങിയ നേതാക്കള്‍ക്ക് ശ്രദ്ധിക്കാന്‍ സമയമില്ല. ഇവരുടെ  രക്ഷകരായി മാവോയിസ്‌റ്റുകള്‍ എന്ന  വിപ്ലവകാരികള്‍ മുന്നോട്ടുവന്നു.  ജനങ്ങള്‍ അവരുടെ പിന്നില്‍ അണിനിരന്നു. തങ്ങളെ രക്ഷിക്കാനോ തങ്ങള്‍ക്കുവേണ്ടി വാദിക്കാനോ ആരുമില്ലെന്ന ഈ മനുഷ്യ ജീവികളുടെ നിരാശാബോധമാണ്‌ മാവോയിസ്റ്റുകളുടെ വളര്‍ച്ചയ്‌ക്കു കാരണം.  ഇതിന്റെ ഫലമായിരുന്നു അടുത്തിടെ ഛത്തീസ്‌ഗഡിലെ  ബസ്തറില്‍ പല   കോണ്‍ഗ്രസ് നേതാക്കളും ഒരു ഒളിയാക്രമണത്തില്‍  വധിക്കപ്പെട്ടത്.

ഈ മേഖലയില്‍ അനേകം സൈനികരും  മാവോയിസ്‌റ്റുകളും വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ ആക്രമണം നടത്തുന്ന  മാവോയിസ്റ്റുകളുടെ നേതാക്കളില്‍ പലരും സമൂഹത്തിലെ ചൂഷണത്തിനെതിരെ രംഗത്തിറങ്ങിയ അഭ്യസ്‌തവിദ്യരും സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ ഉള്ളവരുമാണ്. കുറച്ചു നാളുകള്‍ക്ക് മുമ്പ് മാവോയിസ്റ്റുകളെ സഹായിക്കുന്നു എന്നാരോപിച്ച്,  ഒരു ഡോക്ടറെ  ഭീകരവാദ മുദ്ര ചാര്‍ത്തി, ദേശ ദ്രോഹകുറ്റം ആരോപിച്ച് ജയിലില്‍ അടച്ചിരുന്നു. പക്ഷെ സുപ്രീം കോടതി അദ്ദേഹത്തെ വിട്ടയച്ചു. മാവോയിസ്റ്റുകളെ നേരിടാന്‍ പ്രത്യേക സേന രൂപീകരിച്ച കോണ്‍ഗ്രസ് നേതാവാണു ബസ്തറില്‍ കൊല്ലപ്പെട്ട മഹേന്ദ്ര കര്‍മ്മ. നീതി നിഷേധിക്കപ്പെട്ട  അശരണരായ മനുഷ്യരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും  ഇപ്പോള്‍ മാവോയിസ്റ്റ് എന്ന വട്ടപ്പേരോ, അവരെ സഹായിക്കുന്ന Sponsor മാര്‍ എന്ന പേരോ  കിട്ടാറുണ്ട്. എന്തുകൊണ്ട് മാവോയിസ്റ്റുകള്‍ ശക്തി പ്രാപിക്കുന്നു എന്ന ചോദ്യത്തില്‍ നിന്നും  ​ഒഴിഞ്ഞു പോകുന്ന ഒട്ടകപക്ഷികളാണിതുപോലെ ഊഹങ്ങളില്‍ അഭിരമിക്കുന്നവര്‍,. നിര്‍ഭാഗ്യ വശാല്‍  മലക്കും അനന്തും ആ വകുപ്പില്‍ പെടും. അനന്ത് ഒരു പടി കൂടി കടന്ന്, ഞാന്‍ മാവോയിസ്റ്റുകളെ പിന്തുണക്കുന്നു.  അതുകൊണ്ട് Evangelist കളുടെ apologist ആണ് , എന്നും കൂടി ആരോപിക്കുന്നു.

സമകാലീന ഭാരതത്തിലെ ജീര്‍ണ്ണിച്ച രണ്ടു മുഖങ്ങളാണ്, മലക്കും  അനന്തും. രണ്ടു പേര്‍ക്കും ക്രൈസ്തവ വിരോധവും ചൂക്ഷിതരോടുള്ള വെറുപ്പും ആവോളമുണ്ട്. അനേകര്‍ ഇതുപോലുണ്ട്.

മാവോയിസ്റ്റുകള്‍  സംഘടിതരും സുസജ്ജരുമാണ്. അത് മനസിലാക്കിയിട്ട്, ആഭ്യന്തര സുരക്ഷയ്‌ക്ക്‌ ഏറ്റവും വലിയ ഭീഷണി ഇന്ന്  മാവോയിസ്‌റ്റ്‌  പ്രസ്ഥാനം ആണ്, എന്നു പ്രധാനമന്ത്രി വരെ തുറന്നു പറയുന്നു. മലക്കിനേപ്പോലെ, ക്രിസ്ത്യാനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ്,  മാവോയിസം എന്ന്, മന്‍ മോഹന്‍ സിംഗ് ഇതു വരെ അരോപിച്ചിട്ടില്ല. സോണിയ ഗാന്ധിയെ പേടിച്ചായിരിക്കാന്‍ സാധ്യതയുണ്ട്. കൂടം കുളത്തെ ആണവനിലയത്തിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട മീന്‍പിടുത്താക്കാരെ സ്പോണ്‍സര്‍ ചെയ്യുന്നത് വിദേശികളാണെന്നതില്‍ അദ്ദേഹത്തിനു സംശയമില്ല. അദ്ദേഹം ​ഇപ്പോള്‍ ആലോചിക്കുന്നത് മാവോയിസ്റ്റുകളെ നേരിടാന്‍ സൈന്യത്തെ അയക്കണമെന്നാണ്. വടക്കു കിഴക്കന്‍ മേഘലയിലും കാഷ്മീരിലും  സൈന്യത്തെ അയച്ചിട്ട് എന്തു നേട്ടമുണ്ടായി എന്നാലോചിക്കാന്‍ ഇദ്ദേഹത്തിനോ കൂടെയുള്ളവര്‍ക്കോ കഴിയുന്നില്ല. ജനങ്ങളുടെ പിന്തുണയുള്ള ഒരു പ്രസ്‌ഥാനത്തേയും ആയുധംകൊണ്ടു മാത്രം അമര്‍ച്ച ചെയ്യാന്‍ കഴിയുകയില്ല എന്ന സത്യം ഇദ്ദേഹത്തിനു  മനസിലാകില്ല. മാവോയിസ്റ്റുകളെ രക്ഷകരായി കരുതുന്ന ജനങ്ങളുടെ സാമൂഹിക അവസ്ഥ മാറിയാലേ മാവോയിസ്‌റ്റുകള്‍ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിക്ക്‌ ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളു. അഴിമതിയിലൂടെ ഇന്നത്തെ സര്‍ക്കാരിലെ അധികാരികള്‍ അടിച്ചു മാറ്റിക്കൊണ്ടു പോകുന്ന കോടിക്കണക്കിനു രൂപയില്‍ ഒരംശം മാത്രം മതി ഈ ദരിദ്രജനതയുടെ ദാരിദ്ര്യം അകറ്റാന്‍,. അതിനു തടയിടാന്‍ ശേഷിയുള്ള ഒരു ഭരണാധികാരിയും ഇന്ന് ഇന്‍ഡ്യയിലില്ല. സ്വിസ് ബാങ്കുകളില്‍ അനേകം ഇന്‍ഡ്യക്കാര്‍ കള്ളപ്പണം നിഷേപിച്ചിട്ടുണ്ട്, പക്ഷെ അവരുടെ പേരുകള്‍ പോലും വെളിപ്പെടുത്തില്ല എന്നാണ്, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ നിലപാട്.

അഴിമതിയിലും ധൂര്‍ത്തിലും ആറാടി നില്‍ക്കുന്ന നിഷ്ക്രിയരായ ഭരണാധികരികളെ പുറം തള്ളാനാണ്, ലോകം മുഴുവന്‍ വിപ്ളവങ്ങള്‍ ഉണ്ടാകുന്നത്. ഇസ്ലാമിക ലോകത്ത് പലയിടത്തും ഇത് ഇപ്പോള്‍   നടക്കുന്നുമുണ്ട്. ഇന്‍ഡ്യയിലും അത് സംഭവിക്കില്ല എന്നു പറയാന്‍ ആകില്ല. ഏതു രൂപത്തിലാണുണ്ടാവുക എന്ന്  പ്രവചിക്കാന്‍ എളുപ്പമല്ല. ആരുടെ നേതൃത്വത്തിലും അതു സംഭവിക്കാം. അത് മാവോയിസ്റ്റുകള്‍ ആകാനുള്ള സാധ്യതയുമുണ്ട്.  അഴിമതി തുടച്ചുമാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്‌ കടിഞ്ഞാണിടാനെങ്കിലും രാജ്യത്തിനു കഴിയേണ്ടിയിരിക്കുന്നു. അഴിമതി  നിയന്ത്രിച്ചാല്‍ ,  ചൂഷണങ്ങളും അവസാനിക്കും. അഴിമതിയിലൂടെ നഷ്ടപെടുന്ന പൊതു ധനം ചൂക്ഷണം നടക്കുന്ന മേഘലകളിലെ വികസനത്തിനുപയോഗിക്കാം.

അബ്ദുള്‍ കലാം ഈ പ്രസംഗം നടത്തുമ്പോള്‍ കേരളം മറ്റൊരു വിപുലമായ അഴിമതി കഥയിലൂടെ ഏറ്റവും ഉദ്യേഗജനകവും  ഭീതിതവുമായ രീതിയിലൂടെ കടന്നു പോകുകയാണ്. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്  വലിയ ഒരു തട്ടിപ്പിന്റെ ചരിത്രം ഇപ്പോള്‍ വെളിവായികൊണ്ടിരിക്കുന്നു.  അതിവേഗം  ​ബഹുദൂരം വികസനം എന്ന മുദ്രവാക്യവുമായി ഓടുന്ന ഉമ്മന്‍ ചാണ്ടിയെ, ഇപ്പോള്‍ മണിചിത്രത്താഴിട്ട് പൂട്ടാനുള്ള അത്ര ശക്തി ഇതിനുണ്ട്.   ഈ സംഭവത്തിലെ കേന്ദ്ര ബിന്ദുവായ സ്ത്രീക്ക് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലുള്ള സ്വാധീനം ആരെയും ഞെട്ടിപ്പിക്കുന്ന മാനങ്ങളുള്ളതാണ്. അനേകം തട്ടിപ്പു കേസുകളില്‍ പ്രതിയായ ഇവര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ നിര്‍ബാധം കയറിയിറങ്ങാന്‍ സാധിച്ചിരുന്നു എന്നത്  ആരെയും  അമ്പരപ്പിക്കും. Emerging Kerala   എന്ന പേരില്‍ താട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ ഉമ്മന്‍ ചണ്ടി പൊക്കിപ്പിടിച്ചു നടന്ന മാമാങ്കത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഇവരേപ്പോലുള്ള താട്ടിപ്പുകാരാണ്. മുന്‍ മന്ത്രി ഗണേശനുമായി ഈ സ്ത്രീക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നും, ആ പ്രശ്നം പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടിരുന്നു എന്നുമൊക്കെയാണിപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. അതോ ഇത് മറ്റ് തട്ടിപ്പുകള്‍ക്ക് മറയിടാന്‍  പറഞ്ഞു പരത്തുന്ന നുണയാണോ? ദേശീയ സുരക്ഷാ കൌണ്‍സില്‍ മീറ്റിംഗ് നടന്ന ഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ചു വരെ ഈ സ്ത്രീക്ക്  ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സാധിക്കുന്നു എന്നതൊക്കെ അതിശയത്തോടെയേ കേള്‍ക്കാന്‍ കഴിയുന്നുള്ളു.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ബലഹീനായ മുഖ്യ മന്ത്രി എന്ന പേര്‍ ഉമ്മന്‍ ചാണ്ടി പണ്ടേ സ്വന്തമാക്കിയിട്ടുണ്ട്. അക്കൂടെ ഏറ്റവും നാറിയ ഭരണം കാഴ്ച്ച വയ്ക്കുന്ന മുഖ്യമന്ത്രി എന്ന പേരുകൂടി ചേര്‍ക്കാം. താന്‍ എന്തൊക്കെയോ ചെയ്യുന്നു എന്ന തോന്നലുണ്ടാക്കാന്‍ വേണ്ടി ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ നാടുനീളെ നടന്നപ്പോള്‍, സ്വന്തം ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് വളരെ വിദഗ്ദ്ധമായി മറയിടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.  പഞ്ചായത്ത് ഓഫീസിലും  വില്ലേജ് ഓഫീസിലും ചെയ്യേണ്ട കാര്യങ്ങള്‍ പണ്ട് രാജാക്കന്‍മാര്‍ ചെയ്തിരുന്നതുപോലെ പെരുമ്പറ കൊട്ടി  നാടു നീളെ നടന്ന് ചെയ്യുന്നതിനാണദ്ദേഹത്തിനു, ഐക്യ രാഷ്ട്ര സഭ അവാര്‍ഡ് കൊടുത്തതും. തന്റെ ഭരണ  യന്ത്രം കാര്യക്ഷമമല്ല എന്ന്  ഉമ്മന്‍ ചാണ്ടി പരോക്ഷമായി സമ്മതിക്കുന്നതാണീ പൊറാട്ടു നാടകം. അതിനാണൈക്യരാഷ്ട്ര സഭ മുദ്ര ചാര്‍ത്തിക്കൊടുത്തത്.






97 comments:

kaalidaasan said...

അഴിമതിയിലും ധൂര്‍ത്തിലും ആറാടി നില്‍ക്കുന്ന നിഷ്ക്രിയരായ ഭരണാധികരികളെ പുറം തള്ളാനാണ്, ലോകം മുഴുവന്‍ വിപ്ളവങ്ങള്‍ ഉണ്ടാകുന്നത്. ഇസ്ലാമിക ലോകത്ത് പലയിടത്തും ഇത് ഇപ്പോള്‍ നടക്കുന്നുമുണ്ട്. ഇന്‍ഡ്യയിലും അത് സംഭവിക്കില്ല എന്നു പറയാന്‍ ആകില്ല. ഏതു രൂപത്തിലാണുണ്ടാവുക എന്ന് പ്രവചിക്കാന്‍ എളുപ്പമല്ല. ആരുടെ നേതൃത്വത്തിലും അതു സംഭവിക്കാം. അത് മാവോയിസ്റ്റുകള്‍ ആകാനുള്ള സാധ്യതയുമുണ്ട്.

kaalidaasan said...

അവിടെയും, ഇവിടെയും.

സഹായിയുടെ അഴിമതി: ചെക്ക് പ്രധാനമന്ത്രി രാജിക്ക്  


ഫോണ്‍ചെയ്തതിന് എന്തിന് രാജിവെക്കണമെന്ന് മുഖ്യമന്ത്രി  

Ananth said...

>>>സമകാലീന ഭാരതത്തിലെ ജീര്‍ണ്ണിച്ച രണ്ടു മുഖങ്ങളാണ്, മലക്കും അനന്തും. രണ്ടു പേര്‍ക്കും ക്രൈസ്തവ വിരോധവും ചൂക്ഷിതരോടുള്ള വെറുപ്പും ആവോളമുണ്ട്.<<<<

perhaps writing comments on your blog might qualfy one to be tagged as സമകാലീന ഭാരതത്തിലെ ജീര്‍ണ്ണിച്ച രണ്ടു മുഖങ്ങളാണ്

as for ക്രൈസ്തവ വിരോധവും ചൂക്ഷിതരോടുള്ള വെറുപ്പും one can only speculate as to what you have been smoking lately !

well....i have absolutely nothing against christianity or for that matter any religion.....it is the conversion that i find objectionable......that too i am not at all against anyone switching their faith from one to another as a personal choice like kamala das did, whatever may be the motivating factor......but when people and organisations dedicate themselves to the task of converting other religionists , their intentions are far from noble....those who have made it their mission in life to convert other religionists are not driven by the desire to emancipate the downtrodden but only the desire to effect accretion to their religion.....even if all the people in a society or a state or the whole country are converted , will these people stop their efforts at conversion? no way...they would keep at it as long as there is even one person remaining outside of their faith....that means their ultimate aim is - the annihilation of all other religions.......that goal cannot be construed as a noble or benovelont one by any stretch of imagination......such evil intentions create an atmosphere conducive for hardline elements in other religions to come up......pointing this out does not mean one is against christians or christianity.

Ananth said...

>>>മാവോയിസ്റ്റുകളെ രക്ഷകരായി കരുതുന്ന ജനങ്ങളുടെ സാമൂഹിക അവസ്ഥ മാറിയാലേ മാവോയിസ്‌റ്റുകള്‍ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിക്ക്‌ ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളു.<<<<

i don't know if you are old enough to remember the early seventies when naxalism was at its peak in kerala.....like the maoists today some of the highly educated youth were attracted to it and they took up arms to liberate the adivasis of wayanad from the clutches of the feudal landlords ......you know the state of adivasis of wayanad today, perhaps worse than those days.....what happened to all the hot headed ideologues? some of them come on channel discussions nowadays (venu, bhasurendrababu) some take up womens issues like ajitha, some have turned monks (philip m prasad ?) etc.....why? the state used its repressive machinery to brutally suppress it....so it is not beyond the state power to wipe out armed agression.

Ananth said...

as for corruption let me quote my own msg posted in another post of yours on manmohan singh

>>>After stating that his policies are disastrous to India, there is no need to tell stories from imagination.<<<


Understanding a certain concept need not mean its endorsement…..(perhaps, I am afraid , this may be way too nuanced for you )……that the policy of economic reforms has been hijacked by the elite (political and corporate) who turned it into an orgy of plundering nations resources as evidenced by successive scams like 2g,coalgate etc, is what has resulted in disastrous loss for India as a nation ….of course it is definitely the failure of Manmohan singh , the politician…..but that does not mean the economic stimulus that manmohan singhs policies provided to the national economy was not a reality…..far from it…..it is very much an accepted fact that our economy picked up momentum and maintained a high gdp growth rate for several years and it helped to create the largest pool of middle class among all the democracies of the world….a middle class with such high purchasing power that the potential market for goods and services it offered had the whole world drooling……it is indeed an irony that it is the same middle class who are now getting most disgusted by the corruption scandals and the shameless machiavellian machinations being done to hang onto power by the manmohan singh govt……..forget about povertyline and all the indices and metrics that economists bandy around….that they have made people rich not by defining poverty line to be low , is evident if only you would just open your eyes and look at all the new buildings coming up in any nook and cranny of the country or the kind of vehicles that you come across on even small town roads ,or look at the number of middleclass people sending their children abroad for higher studies, and notice that even the middleclass leadership of communist party can no longer identify themselves with the poor, notwithstanding all their rhetoric……. …..manmohan singhs economic agenda is unabashedly pro-rich ….and his economic vision is aimed at creating maximum number of rich people…..unlike the pro-poor idealogues who , for all their lofty ideals, end up creating maximum number of poor people !!

.

മലക്ക് said...

മാവോയിസ്റ്റുകളെ ക്രിസ്ത്യൻ മിഷനറിമാർ സഹായിക്കുന്നു അല്ലെങ്കിൽ സ്വാധീനിക്കുന്നു എന്ന് പറയുന്നത് ക്രിസ്ത്യൻ വിരൊധമാണെങ്കിൽ അങ്ങനെ തന്നെ കരുതിക്കോളൂ. ഞാൻ എതിർത്തത് ക്രിസ്ത്യാനിറ്റി അല്ല, ചർച്ച്യാനിറ്റി ആണ്. പറ്റിച്ചും വഞ്ചിച്ചും ആളുകളെ മതം മാറ്റുന്ന ചര്ച്ച്യാനിട്ടി. വെറുതെ പറഞ്ഞു പോകാതെ എനിക്ക് ക്രിസ്ത്യൻ വിരോധമാണെന്നു തെളിയിക്കുന്ന എന്തെങ്കിലും എന്റെ വാക്കുകള ഉണ്ടെങ്കിൽ അതും കൂടി പറയുക.

The National Liberation Front of Tripura (NLFT), ത്രിപുരയിൽ പ്രവര്ത്തിക്കുന്ന ക്രിസ്ത്യൻ തീവ്രവാദി ഗ്രൂപ്പ് ആണ്. The National Memorial Institute for the Prevention of Terrorism
ഈ ക്രിസ്തീയ ഗ്രൂപ്പിനെ ലോകത്തിലെ തന്നെ ഏറ്റവും ആക്ടീവായ പത്ത് തീവ്രവാദി ഗ്രൂപ്പുകളിൽ ഒന്നായി പ്രഖ്യാപിച്ചിരിക്കുന്നു. ആളുകളെ ബലമായി മതം മാറ്റുക എന്നതാണ് ഇവരുടെ പ്രവര്ത്തന ശൈലി.

നാഗാലാൻഡിൽ National Socialist Council of Nagaland (NSCN) അഥവാ "NSCN–Isaac Muivah" അവരുടെ പ്രധാന അജണ്ട "Nagalim for Christ". ത്രിപുര സര്ക്കാര് പറയുന്നത് ഇവര്ക്ക് വേണ്ട ആയുധങ്ങളും പണവും നല്കുന്നത് അവിടുത്തെ Baptist Church ആണെന്നാണ്‌. 2000 ആണ്ടിൽ Noapara Baptist Church സെക്രട്ടറിയെ സ്പോടക വസ്തുക്കള കയ്യില വച്ചതിനു അറസ്റ്റ് ചെയ്തു.

At least 20 Hindus in Tripura have been killed by the NLFT in two years for resisting forced conversion to Christianity. A leader of the Jamatia tribe, Rampada Jamatia, said that armed NLFT militants were forcibly converting tribal villagers to Christianity, which he said was a serious threat to Hinduism. It is believed that as many as 5,000 tribal villagers were converted over two years. These forcible conversions to Christianity, sometimes including the use of "rape as a means of intimidation," have also been noted by academics outside of India.

In early 2000, 16 Bengali Hindus were killed by the NLFT at Gourangatilla.
On May 20, 2000, the NLFT killed 25 Bengali Hindus at the Bagber refugee camp. In August 2000, a tribal Hindu spiritual leader, Shanti Kali, was shot dead by about ten NLFT guerrillas who said it wanted to convert all people in the state to Christianity. In December 2000, Labh Kumar Jamatia, a religious leader of the state's second largest Hindu group, was kidnapped by the NLFT, and found dead in a forest in Dalak village in southern Tripura. According to police, rebels from the NLFT wanted Jamatia to convert to Christianity, but he refused. A local Marxist tribal leader, Kishore Debbarma, was clubbed to death in Tripura's Sadar by militants from the Biswamohan faction of the NLFT in May 2005. His body was found with multiple head injuries in a roadside ditch in the Katabon area.

National Minority Commission റെപ്രസെന്ററ്റിവ് ജോണ്‍ ജൊസഫ് പറഞ്ഞത് ക്രിസ്ത്യൻ തീവ്രവാദത്തിനുള്ള പണം വിദേശത്തു നിന്നും കേരളത്തിലെ ക്രിസ്തീയ സംഘടനകളും പള്ളികളും വഴിയാണ് ഈ തീവ്രവാദികൾക്ക് ലഭിക്കുന്നത് എന്നാണ്.

ആസാമിലെ Manmasi National Christian Army (MNCA), തോക്ക് കാട്ടി പേടിപ്പിച്ചു ആണ് മതം മാറ്റുന്നത്. ഹിന്ദു ക്ഷേത്രങ്ങളിൽ ചോരകൊണ്ട് കുരിശു വരയ്ക്കുകയാണ് ഇവരുടെ ഇഷ്ട വിനോദം.

ഒറീസയിൽ സ്വാമി ലക്ഷ്മനാനദ സരസ്വതിയെ മാവോയിസ്റ്റുകൾ എന്ന പേരിൽ ക്രിസ്ത്യൻ മിഷനറിമാർ കൊലപ്പെടുത്തി. സുനാമിയുടെ പേരില് വിദേശ സംഭാവനകൾ വരുന്നത് മതം മാറ്റത്തിന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞതാണ് അദ്ദേഹം ചെയ്ത തെറ്റ്. മാവോയിസ്റ്റുകൾക്ക് ഒരു തരത്തിലും പ്രശ്നം ഉണ്ടാക്കാത്ത അദ്ദേഹത്തെ കൃഷ്ണ ജന്മാഷ്ടമി ദിവസം കൊന്നത് ക്രിസ്ത്യൻ മിഷനറിമാർ ആണ്. അത് മാവോയിസ്റ്റ് നേതാവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് മണിപ്പൂരിലും ഛത്തീസ്ഘട്ടിലും ആന്ദ്രയിലും എന്ന് വേണ്ട ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ക്യാൻസര് പോലെ പടർന്നു പിടിക്കുന്ന ക്രിസ്ത്യൻ മിഷനറിമാരെ ആദ്യം നശിപ്പിച്ചാൽ മാത്രം മതി മാവോയിസ്റ്റുകൾ ഇന്ത്യയിൽ ഇല്ലാതാവും. ഒരുപാട് ആനുകൂല്യങ്ങൾ ദളിതര്ക്ക് സര്ക്കാര് കൊടുക്കുന്നുണ്ട്. അതൊന്നും അവരെ മനസിലാക്കിക്കാതെ പറ്റിച്ചും വഞ്ചിച്ചും മാത്രം മതം മാറ്റി ഉപയോഗിക്കുന്ന നാറികളെ എനിക്ക് പുച്ഛമാണ്.

മലക്ക് said...

@ആ വിഷയത്തേക്കുറിച്ച് ഒരഭിപ്രായവും പ്രകടിപ്പിക്കാതെ മലക്ക് എന്ന വ്യക്തി ഇന്‍ഡ്യയിലെ മാവോയിസ്റ്റ് പ്രശ്നം ക്രൈസ്തവ സഭ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണെന്നു പറഞ്ഞു.

മറ്റു വിഷയങ്ങളിൽ അഭിപ്രായം പറയാതിരുന്നത് എനിക്കും താങ്കള്ക്കും ഏകദേശം ഒരേ അഭിപ്രായം ആയതുകൊണ്ടാണെന്നു കരുതിക്കോളൂ.


എന്തുകൊണ്ട് മാവോയിസ്റ്റുകള്‍ ശക്തി പ്രാപിക്കുന്നു എന്ന ചോദ്യത്തില്‍ നിന്നും ​ഒഴിഞ്ഞു പോകുന്ന ഒട്ടകപക്ഷികളാണിതുപോലെ ഊഹങ്ങളില്‍ അഭിരമിക്കുന്നവര്‍,. നിര്‍ഭാഗ്യ വശാല്‍ മലക്കും അനന്തും ആ വകുപ്പില്‍ പെടും.

മാവോയിസ്റ്റുകൾ ശക്തി പ്രാപിക്കുന്നതിന് പല കാരണങ്ങള ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്ത്യൻ മിഷനറിമാരുടെ ഇടപെടൽ. മാവോയിസ്റ്റുകൾ എന്ന പേരില് ഹിന്ദു സന്യാസിയെ കൊന്നതിൽ ക്രിസ്ത്യാനികള്ക്ക് പങ്കുണ്ടെന്നും, മാവോയിസ്റ്റുകളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികലാനെന്നും മാവോയിസ്റ്റ് നേതാവ് തന്നെയാണ് പറഞ്ഞത്. അത് അവിശ്വസിക്കേണ്ട കാര്യമില്ല. മിഷനരിമാർക്ക് ഇവരിൽ സ്വാധീനം ഇല്ലാതെ അവരൊക്കെ യേശുവിൽ സ്വയം വിശ്വസിച്ചു മതം മാറിയതാണ് എന്നൊക്കെ വല്ല പോട്ടന്മാരോടും പോയി പറഞ്ഞാൽ മതി. ഇന്ന് ഇന്ത്യയില കാണുന്ന മാവോയിസ്റ്റുകൾ ക്രിസ്ത്യൻ സ്പോണ്‍സർഡു തന്നെയാണ്.

Ajith said...

Ananth,
Few basic Facts here,
almost half the original population of kerala adopted semitic due to reasons apparent - From being untouchables & outcastes 70 years before they have climbed the social ladder through the educational and other social infrastructures provided by various denominations of the Church
, so if the beneficiares of this infrastructure embraced the new faith its totaly reasonable .

Caste in Hinduism has made any sort of coroprate life impossible and atleast in kerala we can say there is no Hinduism without caste. At the minimum you should be ready consider others also as having same level of intelligence as you. If you cant reform the system from within people may look forward for their choices , whether its christianity or neo buddhism . I have seen caste Hindus finding solace through ranting at Christians , for the fact that marginalised section among Hindus adapting Christianity or neo buddhism in protest of the sanctioned Appertheid in Hinduism.

Then the casteist find refuge in raising pointless arguments like comparing theological denominations in semitic faiths with caste ! or comparing the advent of christianity in N.East or L America.

What happened in kerala and happening in rest of India is concievable if one has basic inteeligence

Instead of just ranting 'they are converting in large numbers' , just try to think the other way , why such large number of people are adapting other faiths , are they not intelligent like you? What is missing in caste system (so called 'Hinduism') which they find in other Faiths !!

Ananth said...

@ ajith....

i understand your point about oppressive caste system being a motivating factor for some sections of hindus to opt out .....i said

i am not at all against anyone switching their faith from one to another as a personal choice like kamala das did, whatever may be the motivating factor

but the point i am making is about some people making it their lifes mission to convert other religionists

their intentions are far from noble....those who have made it their mission in life to convert other religionists are not driven by the desire to emancipate the downtrodden but only the desire to effect accretion to their religion.....even if all the people in a society or a state or the whole country are converted , will these people stop their efforts at conversion? no way...they would keep at it as long as there is even one person remaining outside of their faith....that means their ultimate aim is - the annihilation of all other religions.......that goal cannot be construed as a noble or benovelont one by any stretch of imagination......such evil intentions create an atmosphere conducive for hardline elements in other religions to come up.

മുക്കുവന്‍ said...

topic already turned to religious fight! silence may be the good option for me now!

ajith said...

മുക്കുവന്‍ പറഞ്ഞതുപോലെ ഞാനും പറയുന്നു.
മുണ്ടാണ്ടിരിക്ക്യാ ബുദ്ധി
മാവോയിസം ക്രൈസ്തവതീവ്രവാദമാനെന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിരി വരണണ്ട്. അതോണ്ടാ മുണ്ടാണ്ട് പോണത്

kaalidaasan said...

>>>>>perhaps writing comments on your blog might qualfy one to be tagged as സമകാലീന ഭാരതത്തിലെ ജീര്‍ണ്ണിച്ച രണ്ടു മുഖങ്ങളാണ്
as for ക്രൈസ്തവ വിരോധവും ചൂക്ഷിതരോടുള്ള വെറുപ്പും one can only speculate as to what you have been smoking lately !<<<<<


അപ്പോള്‍ tag ചെയ്യുമ്പോള്‍ താങ്കള്‍ക്കും  അല്‍പ്പം ബുദ്ധിമുട്ടുണ്ടല്ലേ.

താങ്കള്‍ എന്റെ ബ്ളോഗില്‍ കമന്റ് എഴുതിയതുകൊണ്ടല്ല ഞാന്‍ താങ്കളെ ജീര്‍ണ്ണതയുടെ പ്രതീകം എന്നു വിളിച്ചത്. അങ്ങനെ ആണെന്ന് താങ്കളുടെ കമന്റുകള്‍ വിളിച്ചു പറയുന്നു. മവോയിസത്തേക്കുറിച്ചും നക്സലിസത്തേക്കുറിച്ചും ആധികാരികമായി പഠനം നടത്തിയ അനേകം  വിദഗ്ദ്ധര്‍ ഇന്‍ഡ്യയിലുണ്ട്. അവരാരും ഇത് ക്രിസ്തവ ഭീകരതയാണെന്ന് ഇന്നു വരെ പറഞ്ഞിട്ടില്ല. ഇന്‍ഡ്യയുടെ അധികാരി വര്‍ഗ്ഗവും പറഞ്ഞിട്ടില്ല. ഈ അവസ്ഥയുടെ ഉത്തരവാദിത്തത്തില്‍ നിന്നും  ഒളിച്ചോടിപ്പോകുന്നവര്‍ പല ന്യായീകരണങ്ങളും  അക്ഷേപങ്ങളും ചൊരിയാറുണ്ട്. പക്ഷെ അവരൊന്നും  ഇതു വരെ പറയാത്ത യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത ആരോപണമാണ്, താങ്കളും മലക്കും ഇവിടെ എഴുതിയത്. അത് ഈ പ്രശ്നത്തേക്കുറിച്ചുള്ള അജ്ഞതയാണെന്ന് ഞാന്‍ കരുതുന്നില്ല. മാവോയിസത്തേക്കുറിച്ച് അടിസ്ഥാന ബോധം ഉണ്ടാക്കാനുള്ള വിവരവും വിവേകവും താങ്കള്‍ക്കും മലക്കിനും ഉണ്ടെന്നു തന്നെയാണു ഞാന്‍ കരുതുനത്. പക്ഷെ മറ്റെന്തോ അജണ്ട മനസില്‍ വച്ച് തെറ്റെന്നു ബോധ്യമുള്ള കാര്യങ്ങള്‍ പറയുന്നു. അതാണു ഞാന്‍ ജീര്‍ണ്ണത എന്നു വിളിച്ചത്.

കൂടം കുളം ആണവ നിലയയത്തിനെതിരെ അവിടത്തെ പാവപ്പെട്ട മീന്‍പിടുത്തക്കാര്‍ സമരം ചെയ്യുന്നു. താങ്കളുടെ വീടിനടുത്ത് ഒരാണവ നിലയം സ്ഥാപിച്ചാല്‍ താങ്കള്‍ക്കും പേടി ഉണ്ടാകും. അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യും. അതൊക്കെ മനുഷ്യ സഹജമാണ്. അതുണ്ടായപ്പോള്‍ മന്‍ മോഹന്‍ സിംഗ് പറഞ്ഞത് അത് വിദേശ ശക്തികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന സമരമാണെന്നായിരുന്നു. 120 വര്‍ഷം പഴക്കമുള്ള മുലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു മാറ്റണമെന്നും പറഞ്ഞ് അതിന്റെ താഴെ ജീവിക്കുന്ന മനുഷ്യര്‍ സമരം ചെയ്യുന്നു. അതൊക്കെ ജീവനില്‍ കൊതികൊണ്ട് ആളുകള്‍ ചെയ്യുന്നതാണ്. അതിന്റെ ഒക്കെ പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരും വിദേശ ശക്തികളും  ഒക്കെ ആണെന്ന് പറഞ്ഞു പരത്തുന്നത് ജീര്‍ണ്ണിച്ച സംസ്കാരമുള്ളവരാണ്, എന്നാണെന്റെ അഭിപ്രായം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മനസില്ലാത്തവരും  പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരുമാണ്, ഇതുപോലെ അടിസ്ഥാനമില്ലാത്ത ഊഹാ പോഹങ്ങള്‍ പ്രചരിപ്പിക്കുന്നത്.

kaalidaasan said...

>>>>>i don't know if you are old enough to remember the early seventies when naxalism was at its peak in kerala<<<<<

കേരളത്തിലെ നക്സലിസത്തോളം പ്രായം എനിക്കുണ്ടോ എന്ന അസംബന്ധ ചോദ്യം ചോദിക്കുന്നതില്‍ എന്താണു കാര്യം. താങ്കള്‍ക്ക് അത്രക്ക് പ്രായമുണ്ടായിട്ടും കാര്യമില്ല എന്ന് ഈ വിഷയത്തേക്കുറിച്ച് എഴുതുന്നതില്‍ നിന്നും മനസിലാകുന്നുണ്ട്. അന്നത്തെ പീടിക സാധനങ്ങള്‍ പൊതിഞ്ഞു കെട്ടുന്ന പത്രക്കടലാസുകളില്‍ വരെ ഇതിന്റെ വാര്‍ത്തകളുണ്ടായുരുന്നു. അതിലൊക്കെ പ്രധാന പേരുകള്‍ കുന്നിക്കല്‍  നാരായണന്‍, മന്ദാകിനി, അജിത, പപ്പു, വാസു, വേണു, ബാബു, ഫിലിപ്, വര്‍ഗീസ് എന്നൊക്കെ ആയിരുനു. ഇതില്‍ എത്ര പേരെ ക്രൈസ്തവ സഭ സ്പോണ്‍സര്‍ ചെയ്തിരുന്നു എന്നു പറയാമോ?

കേരളത്തിലെ നക്സലിസത്തിന്റെ മുന്നണിപ്പോരാളികളൊന്നും ആദിവാസികളോ അടിച്ചമര്‍ത്തപ്പെട്ടവരോ ആയിരുന്നില്ല. അവര്‍ ഭൂരിഭാഗവും അഭ്യസ്ഥ വിദ്യരും മുന്നോക്ക സമദായത്തില്‍ പെട്ട സാമ്പത്തിക ശേഷിയുള്ളവരും ആയിരുന്നു. നക്സലിസത്തിന്റെ മാത്രമല്ല. കമ്യൂണിസ്റ്റു നേതാക്കളും അതുപൊലെ ആയിരുന്നു. എല്ലാ മതവിശ്വാസത്തില്‍ പെട്ടവരും അക്കൂടെ ഉണ്ടായിരുന്നു. ആ പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും മതം സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന് ആരും പറയില്ല.

കേരളത്തില്‍ നക്സലിസം ശക്തി പ്രാപിച്ചത് സമൂഹത്തില്‍ ചൂക്ഷണവും അടിമത്തവും ഒക്കെ ഉണ്ടായിരുന്നപ്പോഴാണ്. ഭൂരിഭാഗം പേരും അടിമകളേപ്പോലെ ജന്മികളുടെ കുടിയാന്‍ മാരായി ജീവിച്ച കാലത്ത് ഈ ജനത കമ്യൂണിസത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. അതുകൊണ്ടാണ്, 1957 ലെ തെരഞ്ഞെടുപ്പില്‍ അവര്‍ കമ്യൂണിസ്റ്റുകളെ അധികാരത്തിലേറ്റിയത്. ആ സര്‍ക്കാര്‍ ഭൂപരിഷ്കരണം പോലുള്ള ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ചു. പക്ഷെ നടപ്പാക്കാന്‍ പറ്റിയില്ല. അതില്‍ നിരാശ പുണ്ടും സമൂഹത്തില്‍ തുടര്‍ന്നു വന്ന അസമത്വത്തില്‍ പ്രതിഷേധിച്ചും ആയിരുന്നു 60 കളിലും 70 കളിലും  നക്സലിസം ശക്തി പ്രാപിച്ചത്. താങ്കള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുമ്പോലെ വയനാട്ടില്‍ മാത്രമായിരുന്നില്ല. കണ്ണൂരും, കോഴിക്കോട്ടും, പാലക്കാട്ടും ഒക്കെ അത് ശക്തി പ്രാപിച്ചിരുന്നു. പക്ഷെ ഭൂപരിഷ്കരണം ലക്ഷക്കണക്കിന്, അടിമകളുടെ മോചനത്തിനു വഴി വച്ചപ്പോള്‍ അവര്‍ തീവ്രവാദ സംഘടനകളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ അത് ശക്തി ക്ഷയിച്ചു.

അന്നു മുതുല്‍ ഇന്നു വരെ ഭരിച്ച സര്‍ക്കാരുകളൊന്നും  ആദിവാസികളുടെ ഉയര്‍ച്ചക് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ല. അതുകൊണ്ട് ഇപ്പോള്‍ ആദിവാസി മേഘലകളില്‍ നക്സലിസവും മാവോയിസവും ശക്തി പ്രാപിക്കുന്നുണ്ട്. പക്ഷെ പണ്ട് അടിമകളേപ്പോളെ ജീവിച്ച മറ്റ് കുടിയാന്‍മാരുടെ ഇടയില്‍ അതില്ല. എന്തുകൊണ്ട് എന്ന്സ്വന്തം മനസാക്ഷിയോട് ചോദിക്കുക.

kaalidaasan said...

>>>>>what happened to all the hot headed ideologues? some of them come on channel discussions nowadays (venu, bhasurendrababu) some take up womens issues like ajitha, some have turned monks (philip m prasad ?) etc.....why? <<<<<

Why? എന്ന് നീട്ടി വലിച്ച് ചോദിക്കുന്നതില്‍ കാര്യമില്ല. ഏത് മണ്ടനും ഇതുപോലെ ചോദ്യങ്ങള്‍ ചോദിക്കാം. വേണ്ടത് ഉത്തരമാണ്. അതിന്റെ ഉത്തരം കണ്ടെത്തുകയാണു വേണ്ടത്? താങ്കളീ പറഞ്ഞ ആളുകള്‍ എന്തുകൊണ്ട് നക്സല്‍ പാത ഉപേക്ഷിച്ചു എന്നതിനു യുക്തി സഹമായ ഒരുത്തരം പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ? പറ്റുമെങ്കില്‍ അതിവിടെ എഴുത്.

kaalidaasan said...

>>>>>the state used its repressive machinery to brutally suppress it....so it is not beyond the state power to wipe out armed agression.<<<<<

എല്ലാ ഫാസിസ്റ്റുകളും ഇതേ ചിന്താഗതിക്കാരാണ്. ശക്തി പ്രയോഗിച്ച് അടിച്ചമര്‍ത്തിയാല്‍ എല്ലാം അവസാനിക്കുമെന്നാണ്. അതൊക്കെ താല്‍കാലികമായ വിജയം മാത്രമാണ്.

നാല്‍പതിനായിരം ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ അതിനീചമായ ചൂഷണങ്ങള്‍ക്കു വിധേയരാണ്‌ കോടിക്കണക്കിനു ദരിദ്രവിഭാഗങ്ങള്‍.
ജീവിതത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ കഴിയാതെ, ജീവിക്കുന്നത്. ഈ ജനങ്ങള്‍. ഉദ്യോഗസ്‌ഥവര്‍ഗത്തിന്റെ അഴിമതിയില്‍ ഞെരിപിരികൊള്ളുന്നു. ഈ അഴിമതിക്ക് അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കള്‍ ചൂട്ടുപിടിച്ചുകൊടുക്കുന്നു . ഈ സാധാരണക്കാരും  ഗിരിവര്‍ഗക്കാരും മാവോയിസ്‌റ്റുകളുടെ പിന്നില്‍ അണിനിരന്നിരിക്കുന്നു. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തിയാലൊന്നും  ഈ അവസ്ഥ മാറില്ല. ഈ അവസ്ഥ മാറിയില്ലെങ്കില്‍ മാവോയിസ്റ്റുകള്‍ക്ക് പകരം മറ്റ് ചിലര്‍ മുന്നിലേക്കു വരും. അതാണു കലാം പറഞ്ഞു തരുന്നത്. പക്ഷെ താങ്കളിലെ ഫാസിസ്റ്റിനത് മനസിലാകുന്നില്ല. സാമൂഹികമായി മാത്രമേ മാവോയിസ്‌റ്റുകള്‍ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിക്ക്‌ ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. ജനങ്ങളുടെ പിന്തുണയുള്ള ഒരു പ്രസ്‌ഥാനത്തേയും ആയുധംകൊണ്ടു മാത്രം അമര്‍ച്ച ചെയ്യാന്‍ കഴിയുകയില്ല. ചരിത്രത്തില്‍ ഇന്നു വരെ അതിനു കഴിഞ്ഞിട്ടില്ല. അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും  മുഴുവന്‍ ശേഷിയും പ്രയോഗിച്ചിട്ടും അഫ്ഘാനിസ്താനിലെ താലിബനെ അമര്‍ച്ച ചെയ്യാന്‍ ആയിട്ടില്ല. ഇപ്പോള്‍ അമേരിക്ക അവരുമായി നേരിട്ട് ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നു. ജന പിന്തുണ ഉള്ളവരെ ആയുധം കൊണ്ട് അടിച്ചമര്‍ത്താന്‍ സാധിക്കില്ല എന്ന് അമേരിക്കക്കു വരെ മനസിലായി. താങ്കള്‍ക്കിനിയും മനസിലായിട്ടില്ല.

ജനാധിപത്യ സര്‍ക്കാരിനിതു പോലെ അടിച്ചമര്‍ത്താന്‍ ആകില്ല. അതുകൊണ്ടാണ്, ഈ അടിച്ചമര്‍ത്തലിനു വിധേയരായവരല്ലാത്തവര്‍ കൂടി ഇതിനെതിരെ രംഗത്തു വരുന്നത്. വടക്കു കിഴക്കന്‍ മേഘലകളിലും കാഷ്മീരിലും അടിച്ചമര്‍ത്തല്‍ നടത്തുന്നതിനെതിരെ അവിടെ ജീവിക്കാത്തവര്‍ കൂടി ശബ്ദമുയര്‍ത്തുന്നത് അതുകൊണ്ടാണ്. മനുഷിക മൂല്യങ്ങള്‍ക്ക് വില കൊടുക്കുന്നവര്‍ അതിനെ അനുകൂലികില്ല. ഫാസിസ്റ്റുകള്‍ അനുകൂലിക്കും.

kaalidaasan said...

>>>>>as for corruption let me quote my own msg posted in another post of yours on manmohan singh<<<<<

അഴിമതിയേക്കുറിച്ച് ഏന്ത് ഗിരിപ്രഭാഷണം നടത്തിയാലും  അതിനെതിരെ ശബ്ദിക്കുന്നവരെ ആയുധം കൊണ്ട് അടിച്ചമര്‍ത്തണം എന്ന നിലപാടുള്ളപ്പോള്‍  ആ പ്രഭാഷണം മുഴുവന്‍ അര്‍ത്ഥ ശൂന്യമായ അധര വിലാപം ആയി മാറും.

താങ്കള്‍ പണ്ട് എഴുതിയത് വേദ വാക്യം പോലെ ഇവിടെ പകര്‍ത്തി വച്ചതുകൊണ്ട് എന്തു ഗുണം. ഭൂരിപക്ഷം ആളുകളുടെ ജീവിതത്തിലും ഗുണകരമായ യാതൊരു വ്യത്യാസവും  ഉണ്ടാക്കാത്ത ഏത് economic stimulus ഉം reality ആയാലും അല്ലെങ്കിലും അത് പ്രസക്തമല്ല.

മന്‍ മോഹന്‍ സിംഗിന്റെ പരിഷ്കാരങ്ങളാണ്, ഇന്ന് ആദിവാസി മേഘലകളെയും  കര്‍ഷകരെയും, സാധരണക്കാരെയും  കൂടുതല്‍ കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടുന്നത്. ഈ മേഘലകളില്‍ നിന്നും ദിവസേന കൂടുതല്‍ കൂടുതല്‍  ആളുകള്‍ കേരളത്തിലേക്ക് ജോലി തേടി വരുന്നു. അതെന്തുകൊണ്ടാണെന്ന് ചിന്തിക്കാന്‍ താങ്കളിലെ വിദഗ്ദ്ധനു സാധിക്കുമോ? അപ്പോള്‍  കേരളത്തില്‍ നക്സലിസം എന്തു കൊണ്ട് ഇല്ലാതായെന്നും  മാവോയിസ്റ്റ് കോറിഡോറില്‍  ഇന്നും അത് ശക്തമാണെന്നും മനസിലാകും. പക്ഷെ ചിന്തിക്കണം. വെറുതെ വാചകമടിച്ചാല്‍ മാത്രം പോരാ.

മന്‍ മോഹന്‍ സിംഗിന്റെ economic gimmicks ദരിദ്ര ദരിദ്ര രാജ്യമായ ഇന്‍ഡ്യയിലെ ദരിദ്രരുടെ ജീവിതത്തില്‍ എന്തെങ്കിലും  മാറ്റമുണ്ടാക്കുമായിരുന്നെങ്കില്‍, രണ്ടു പതിറ്റാണ്ടിനു ശേഷവും ഈ മേഘലയില്‍ നിന്നും  ആളുകള്‍ കൂട്ടത്തോടെ ജോലി തേടി പുറത്തേക്കു പോകുമായിരുന്നില്ല. അത് പരാജയമാണെന്നതിന്റെ തെളിവ് ഇത് തന്നെയാണ്. കുറച്ച് പണക്കാര്‍ക്ക് നികുതി കൊടുക്കാതെ കൂടുതല്‍ പണമുണ്ടാകാന്‍ അവസരമുണ്ടായി എന്നും, അവശ്യ സാധങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത വിധം ഉയര്‍ന്നുയര്‍ന്നു പോകുന്നു എന്നതും, രൂപയുടെ മൂല്യം ദിവസേന ഇടിഞ്ഞിടിഞ്ഞു വരുന്നു എന്നതും, കര്‍ഷകര്‍ വരിവരിയായി ആത്മഹത്യ ചെയ്യുന്നു എന്നതും, കൂടെയുള്ള വൈതാളികര്‍  ആര്‍ത്തി പിടിച്ച് എല്ലാം അടിച്ചു കൊണ്ട് പോകുന്നു എന്നതുമൊക്കെ ആണീ gimmicks ന്റെ ബാക്കി പത്രം. അതിന്റെ മറ്റൊരു മുഖമാണിപ്പോള്‍ കേരള രഷ്ട്രീയത്തില്‍ കിടന്ന് ചീഞ്ഞു നാറുന്നത്.

kaalidaasan said...

>>>>>മാവോയിസ്റ്റുകളെ ക്രിസ്ത്യൻ മിഷനറിമാർ സഹായിക്കുന്നു അല്ലെങ്കിൽ സ്വാധീനിക്കുന്നു എന്ന് പറയുന്നത് ക്രിസ്ത്യൻ വിരൊധമാണെങ്കിൽ അങ്ങനെ തന്നെ കരുതിക്കോളൂ. <<<<<

മാവോയിസ്റ്റുകളെ ക്രിസ്ത്യന്‍ മിഷനറിമാര്‍ സഹായിക്കുന്നില്ല. അത് താങ്കളുടെ തോന്നലാണ്. മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ഇടയിലാണ്. അവരില്‍ ക്രിസ്ത്യാനികളുണ്ട്, ഹിന്ദുക്കളുണ്ട്. മുസ്ലിങ്ങളുണ്ട്. ക്രിസ്ത്യാനികള്‍ മാവോയിസ്റ്റുകളായി ഉണ്ട് എന്നതിന്റെ അര്‍ത്ഥം മിഷനറിമാര്‍ മാവോയിസ്റ്റുകളെ സഹായിക്കുന്നുണ്ട് എന്നല്ല. ദരിദ്ര ജനങ്ങളുടെ ഇടയില്‍ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നതിനു മവോയിസ്റ്റുകള്‍ സഹായം  ചെയ്തു കൊടുക്കുന്നുണ്ട്. എന്തുകൊണ്ടത് ചെയ്തു കൊടുക്കുന്നു എന്ന് മനസിലാക്കാന്‍ താങ്കളുടെ ഇടുങ്ങിയ ചിന്താഗതിക്ക് സാധിക്കില്ല.

ക്രിസ്ത്യൻ സ്പോണ്സേർഡ്‌ തീവ്രവാദം = മാവോയിസ്റ്റുകൾ എന്ന താങ്കളുടെ നിലപാടിനോട് യോജിക്കാന്‍ ആകില്ല. അത് ക്രൈസ്തവ വിരോധം കൊണ്ട് എഴുതുന്നതായിട്ടേ എനിക്ക് തോന്നുന്നുള്ളു. അല്ലാതെ സത്യം മനസിലാക്കി എഴുതുന്നതല്ല.

ക്രൈസ്തവ ഭൂരിപക്ഷ മേഘലകളില്‍ മവോയിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പേരും ക്രിസ്ത്യാനികളായിരിക്കും. ഹൈന്ദവ വ ഭൂരിപക്ഷ മേഘലയില്‍ ഹിന്ദുക്കളും. 60 കളിലും 70 കളിലും കേരളത്തിലെ മാവോയിസ്റ്റുകളില്‍ ഭൂരിഭാഗം  പേരും ഹിന്ദുക്കളായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അത് ഹൈന്ദവ സ്പോണ്‍സേര്‍ഡ് തീവ്രവാദമാണെന്ന് സുബോധമുള്ളവര്‍ക്ക് പറയാന്‍  ആകില്ല. താങ്കള്‍ പറയും. അത് സുബോധം കൂടിപ്പോയതുകൊണ്ടാണ്.

kaalidaasan said...

>>>>>ഇന്ന് മണിപ്പൂരിലും ഛത്തീസ്ഘട്ടിലും ആന്ദ്രയിലും എന്ന് വേണ്ട ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ക്യാൻസര് പോലെ പടർന്നു പിടിക്കുന്ന ക്രിസ്ത്യൻ മിഷനറിമാരെ ആദ്യം നശിപ്പിച്ചാൽ മാത്രം മതി മാവോയിസ്റ്റുകൾ ഇന്ത്യയിൽ ഇല്ലാതാവും. ഒരുപാട് ആനുകൂല്യങ്ങൾ ദളിതര്ക്ക് സര്ക്കാര് കൊടുക്കുന്നുണ്ട്. അതൊന്നും അവരെ മനസിലാക്കിക്കാതെ പറ്റിച്ചും വഞ്ചിച്ചും മാത്രം മതം മാറ്റി ഉപയോഗിക്കുന്ന നാറികളെ എനിക്ക് പുച്ഛമാണ്.<<<<<

താങ്കളാരെ വേണമെങ്കിലും പുച്ഛിച്ചോളൂ. ക്രിസ്ത്യൻ സ്പോണ്സേർഡ്‌ തീവ്രവാദം = മാവോയിസ്റ്റുകൾ എന്ന തിയറി അവതരിപ്പിക്കുന്നവര്‍ക്ക് അതല്ലേ പറ്റൂ.

ഒരുപാട് ആനുകൂല്യങ്ങൾ ദളിതര്ക്ക് സര്ക്കാര് കൊടുക്കുന്നുണ്ട്. അതൊക്കെ സര്‍ക്കാര്‍  രേഖകളില്‍,. അവയൊന്നും ദളിതരിലേക്കെത്താത്തത് താങ്കള്‍ വെറുക്കുന്ന മിഷനറിമാര്‍ കാരണമല്ല. താങ്കളൊക്കെ പാദ സേവ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്തരും രാഷ്ട്രീയക്കാരും ദളിതരിലേക്ക് എത്തിക്കുന്നില്ല. അതാണു പ്രശ്നം. താങ്കള്‍ക്ക് മനസിലാകാത്ത പ്രശ്നം. ഒരിക്കലും അത് മനസിലാകാനും പോകുന്നില്ല. അതിനു ക്രിസ്ത്യന്‍ മിഷനറിമാരെ ചീത്ത പറഞ്ഞിട്ടു കാര്യമില്ല. ദളിതര്‍ക്കും ആദിവാസികള്‍ക്കും, പാവപ്പെട്ടവര്‍ക്കും എത്തേണ്ട സഹായം എത്താതിരിക്കുമ്പോള്‍ ആരെങ്കിലും അവര്‍ക്ക് സഹായം ചെയ്തു കൊടുക്കേണ്ടതുണ്ട്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇതൊക്കെ എഴുതുന്ന താങ്കള്‍ക്കുള്ള സൌകര്യങ്ങള്‍ അവര്‍ക്കില്ല. അതില്ലെങ്കിലും മനുഷ്യരേപ്പോലെ ജീവിക്കാന്‍ അവരെ മിഷനറിമാര്‍ സഹായിക്കുന്നുണ്ട്. മാനുഷിക സ്നേഹമുള്ളവര്‍ അതൊക്കെ ചെയ്യും. അതിന്റെ അര്‍ത്ഥം അറിയില്ലാത്തതുകൊണ്ട്, താങ്കള്‍ക്കിതുപോലെ പലതും  വിളിച്ചു പറഞ്ഞു കൊണ്ടിരിക്കാം. ഇവര്‍ ഏത് മതത്തില്‍  വിശ്വസിക്കുന്നു എന്നതിനാണു താങ്കളേപ്പോലെയുള്ളവര്‍  പ്രാധാന്യം കൊടുക്കുന്നത്. അതിന്റെ വ്യഗ്രതയാണ്, ക്രിസ്ത്യാനികളെയും മാവോയിസ്റ്റുകളെയും ഒരു ചേരിയിലാക്കാനുള്ള ഈ അതിബുദ്ധി.

ദളിതര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്തുകൊടുക്കുന്നത് അവരെ മനസിലാക്കിക്കേണ്ടത് എങ്ങനെയാണ്, മിഷനറിമാരുടെ ബാധ്യത ആകുന്നത്. അത് സര്‍ക്കാരിന്റെ ബാധ്യത അല്ലേ? താങ്കള്‍ക്കെന്തുകൊണ്ട് അത് ചെയ്തു കൂടാ?

സാമൂഹ്യ സേവന രംഗങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍, അവിടെ മിഷനറിമാര്‍ വിജയിക്കുന്നു. അതിനവരെ പുലഭ്യം ​പറഞ്ഞിട്ട് കാര്യമില്ല. മനസിലുള്ള വെറുപ്പ് പുറത്തിടാമെന്നു മാത്രം. നീതി നിഷേധിക്കുന്നിടത്ത് മാവോയിസ്റ്റുകള്‍ നീതി നടപ്പാക്കുന്നു. അപ്പോള്‍  ദളിതര്‍ അവരുടെ പക്ഷത്ത് ചേരുന്നു. കുറ്റം പറയുന്നെങ്കില്‍ പറയേണ്ടത് സര്‍ക്കാര്‍ മെഷിനറിയേയാണ്, അല്ലാതെ മിഷനറിമാരെ അല്ല.

പ്രതിബദ്ധതയുള്ള സര്‍ക്കാരും കാര്യക്ഷമമായ സര്‍ക്കാര്‍ സംവിധാനങ്ങളുമുണ്ടെങ്കില്‍ ഒരു മിഷനറിയും ഒരിടത്തും കിടന്ന് കളിക്കില്ല.സഹസ്രാബ്ദങ്ങളായി ഇന്‍ഡ്യയിലെ ഹിന്ദു മതത്തിനീ ദളിതരെ വേണ്ടായിരുന്നു. 60 വര്‍ഷങ്ങളായി ഇന്‍ഡ്യന്‍ സര്‍ക്കാരിനും ഇവരെ വേണ്ട. മറ്റുള്ളവര്‍ ഉപേക്ഷിച്ചു കളഞ്ഞ ഇവരെ മാവോയിസ്റ്റുകളും മിഷനറിമാരും കൊണ്ടു പോകുന്നതില്‍ താങ്കള്‍ക്കെതാണിത്ര കലിപ്പ്. ക്രൈസ്തവ വിരോധമല്ലാതെ മറ്റെന്താണിതിനു പിന്നില്‍?

മിഷനറിമാരെ നശിപ്പിച്ചാല്‍ മാവോയിസ്റ്റുകള്‍  ഇല്ലാതാകുമെന്നതൊക്കെ താങ്കളുടെ വികല മനസിന്റെ വികൃത വിലാപങ്ങളാണ്. ക്രൈസ്തവ വിരോധത്തിന്റെ തികട്ടലും.

kaalidaasan said...

>>>>>മാവോയിസ്റ്റുകൾ എന്ന പേരില് ഹിന്ദു സന്യാസിയെ കൊന്നതിൽ ക്രിസ്ത്യാനികള്ക്ക് പങ്കുണ്ടെന്നും, മാവോയിസ്റ്റുകളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികലാനെന്നും മാവോയിസ്റ്റ് നേതാവ് തന്നെയാണ് പറഞ്ഞത്. <<<<<

താങ്കളെന്തിനാണിതുപോലെ വളച്ചൊടിക്കുന്നത്. താങ്കളീ പറയുന്ന മവോയിസ്റ്റ് നേതാവു പറഞ്ഞത് ഇതാണ്.

Maoist leader has said there was reportedly pressure from both Christians and Dalits to eliminate VHP leader Laxmanananda Saraswati.

Sabyasachi Panda alias Sunil, who met a group of journalists at an undisclosed hideout on Saturday, said Saraswati was killed as he did not pay any heed to Maoist's warning.

ഇതില്‍ എവിടെയാണ്, മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഹിന്ദു സന്യാസിയെ കൊന്നത് ക്രിസ്ത്യാനികളാണെന്ന് പറയുന്നത്.

ദളിതരും ക്രിസ്ത്യാനികളും  എന്നതിലെ ദളിതരെ ഒഴിവാക്കി ക്രിസ്റ്റ്യാനികള്‍ എന്നു മാത്രം എഴുതുന്നത് ക്രൈസ്തവ വിരോധം കാരണമല്ലേ?

ഒറീസയിലെ ചില മേഘലകളില്‍ അണികളും  പിന്തുണക്കുന്നവരും ക്രിസ്ത്യാനികള്‍ ആണെന്ന് പറഞ്ഞത് എന്തിനാണ്, മവോയിസ്റ്റുകളില്‍  ഭൂരിഭാഗവും  ക്രിസ്ത്യാനികളാണെന്ന് വളച്ചൊടിക്കുന്നത്?

Noting that most of the cadre members and supporters in Orissa belonged to Christian community, Panda said, "It is a fact that Christians are in majority in our organisation. Our supporters in Orissa's Rayagada, Gajapati and Kandhamal also belonged to Christian community."

The Maoist leader, however, pointed out that though Christians were major support base of the outfit in Orissa, the situation was not similar across the country.

എഴുതിയിരിക്കുന്നത് വായിക്കുമ്പോള്‍ അത് അതുപോലെ മനസിലാക്കുന്ന വിദ്യ പഠിക്കൂ മലക്കെ. മനസിലുള്ളതിനനുസരിച്ച് വായിക്കുന്ന്നത് വളച്ചൊടിക്കുന്ന ഒടി വിദ്യ ഉപേക്ഷിക്കൂ.

kaalidaasan said...

>>>>that too i am not at all against anyone switching their faith from one to another as a personal choice like kamala das did, whatever may be the motivating factor.....<<<<

മാധവിക്കുട്ടിയുടെ മതം മാറ്റം ഇപ്പോള്‍ വീണ്ടും പൊതു ചര്‍ച്ചയാണ്. അവരുടെ വളരെ അടുത്ത രണ്ട് സുഹൃത്തുക്കള്‍ ഇപ്പോളതിന്റെ പിന്നാമ്പുറ കാര്യങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് ഒരു മുസ്ലിം വാഗ്ദാനം ചെയ്തിട്ടായിരുന്നു അവര്‍ മതം മറിയത്. അപ്പോള്‍ അതെങ്ങനെ personal choice ആകും? അവരെ മതം മാറ്റിയ വ്യക്തിക്ക് വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു എന്നല്ലേ അതിന്റെ അര്‍ത്ഥം? അയാള്‍ കാലുമാറിയപ്പോള്‍ തിരികെ ഹിന്ദുമതത്തിലേക്ക് വരാന്‍ ഉദ്ദേശിച്ച അവരെ അവരുടെ മകന്‍ പിന്തിരിപ്പിച്ചു എന്നാണ്, കേള്‍ക്കുന്നത്.

ഒറീസയിലെയും മറ്റും ആദിവാസികളും ഗ്രാമീണരും പണവും, ജോലിയും, മറ്റ് സൌകര്യങ്ങളും സ്വീകരിച്ച് മതം മാറുന്നു. ക്രിസ്തീയ സഭ അതൊക്കെ നല്‍കി അങ്ങനെ മതം മാറ്റുന്നു എനാണല്ലോ താങ്കളുടെ ആരോപണം. താങ്കള്‍ക്കീ സൌകര്യങ്ങളൊക്കെ എങ്ങനെ ഉണ്ടായി? ജന്മനാ ഉള്ളതാണോ? ജനിച്ചപ്പോള്‍ തന്നെ താങ്കള്‍ക്ക് ഇംഗ്ളീഷ് എഴുതാനുള്ള കഴിവുണ്ടായിരുന്നോ? എന്തുകൊണ്ട് ഒറീസയിലെ ആദിവാസികള്‍ക്ക് ഇതൊക്കെ ഇല്ലാതെ പോയി? താങ്കളേപ്പോലെ കുറച്ചു പേര്‍ക്ക് ഇതൊക്കെ ഉണ്ടാക്കിക്കൊടുക്കാമെങ്കില്‍ അവര്‍ക്കും കൂടി ഉണ്ടാക്കി കൊടുത്തുകൂടെ? ഈ സൌകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്, ഈ പാവങ്ങള്‍ മതം മാറ്റുന്നവരുടെ കൂടെ പോകുന്നത്. അതും അപ്പോള്‍ personal choice അല്ലേ? ഇവരിലേക്കെത്തേണ്ട പണം അടിച്ചു മാറ്റി തടിച്ചു കൊഴുക്കുന്നവര്‍ക്കെതിരെ മവോയിസ്റ്റുകള്‍ സമരം ചെയ്യുന്നു. അവരുടെ കൂടെ സൌകര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന ജനങ്ങള്‍, മതം മാറിയവരും മതം മാറാത്തവരും ഒക്കെ അണിചേരുന്നു. ഇതൊക്കെ മനസിലാകാന്‍, വിവരമുണ്ടെന്നു നടിച്ചാല്‍ മാത്രം പോരാ. അത് ശരിക്കും ഉണ്ടാകണം. ഇതൊന്നും മനസിലാക്കാതെ ക്രിസ്തു മതമാണ്, മാവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നൊക്കെ വിളിച്ചു പറയുമ്പോള്‍ ശരിക്കും താങ്കളുടെ ഒക്കെ ജീര്‍ണ്ണത ഓര്‍ത്ത് സഹതാപം തോന്നുന്നു.

Personal choice അല്ലാതെയുള്ള മതം മാറ്റം അധികാരം പ്രയോഗിച്ച് മതം മാറ്റുന്നതാണ്. അറേബ്യയില്‍ മൊഹമ്മദു ചെയ്ത പോലെ. ലാറ്റിന്‍ അമേരിക്കയില്‍ യൂറോപ്യര്‍ ചെയ്തപോലെ. 200 വര്‍ഷക്കാലം ​ബ്രിട്ടീഷ് ക്രിസ്ത്യാനികളായിരുന്നു ഇന്‍ഡ്യ ഭരിച്ചത്. അടിച്ചമര്‍ത്തി തന്നെ ഭരിച്ചു. വേണമെങ്കില്‍ അവര്‍ക്ക് ഇന്‍ഡ്യയിലെ ഭൂരിഭാഗം പേരെയും തോക്കിന്‍ മുന്നില്‍ നിറുത്തി മതം മാറ്റിക്കാമായിരുന്നു. പക്ഷെ അതുണ്ടായില്ല.

മലക്ക് said...

മതം മാറ്റലുകള്‍ ഗുരുതരമായ സാമൂദായിക, സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മാവോയിസ്റ്റുകളുടെ പേരിൽ ക്രിസ്ത്യൻ മിഷനറിമാർ നടത്തിയ പല ആക്രമണങ്ങളും മറച്ചു വെക്കപ്പെട്ടു. അതിന്റെ പ്രധാന കാരണം ഇന്ത്യയിലെ പ്രധാന മാധ്യമങ്ങൾ എല്ലാം തന്നെ വിദേശ ക്രിസ്ത്യൻ പണത്തിൽ പ്രവര്ത്തിക്കുന്നു എന്നത് തന്നെ. അപകടം മനസിലാക്കിയ ഹിന്ദുക്കൾ തിരിച്ചു ആക്രമിച്ചു തുടങ്ങിയപ്പോൾ അത് വാശിയോടെ മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തു. അന്യായമായതും അതോടൊപ്പം തന്നെ ഭാരതത്തില്‍ ഒരു മതകോളനി സൃഷ്ടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന മിഷനറി/ പെന്തകൊസ്ത് പ്രവര്‍ത്തകരും അവര്‍ക്ക് കോടികള്‍ ഒഴുക്കി കൊടുക്കുന്ന വിദേശരാജ്യങ്ങളും മാത്രമല്ല മാനസികമായി അവര്‍ക്ക് പിന്തുണയുള്ള സ്വദേശികളും കൂടി ഇതിനെതിരെ ശബ്ദം ഉയര്ത്തിയവരെ മത ഭ്രാന്തന്മാരെന്നോ ഫാസിസ്റ്റ് എന്നോ മുദ്രകുത്തി മാറ്റി നിർത്തുവാൻ തുനിയുന്നു.

അങ്ങനെ ഒരാളാണ് കാളിദാസൻ എന്ന പേരില് അറിയപ്പെടുന്ന ആൾ. എന്തുകൊണ്ട് ഇയാളെ പോലുള്ളവർ ഇതിനു പിന്തുണ കൊടുക്കുന്നു എന്ന് ചോദിച്ചാല്‍ അതിനു പല കാരണങ്ങള്‍ പറയേണ്ടി വരും.അതില്‍ പ്രധാനം ഭാരതത്തിലെ മീഡിയ മിക്കവയും അല്ലെങ്കില്‍ ഭൂരിഭാഗവും ഇത്തരം ശക്തികളോട് രാഷ്ട്രീയപരമായ കാരണങ്ങളാലോ സാമ്പത്തികപരമായ കാരണങ്ങളാലോ വിധേയരായിരിക്കും. ഇനി അഥവാ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ശബ്ദമുയര്‍ത്തുന്നവര്‍ക്കോ ഫാസിസ്റ്റ്‌ പട്ടം നല്‍കി അവരെ ഒതുക്കുകയും ചെയ്യും.

പ്രലോഭനം വഴിയും ഭീഷണികള്‍ വഴിയും മാത്രമല്ല തന്ത്രപരമായ നീക്കങ്ങളിലൂടെയും മതം മാറ്റലുകള്‍ നടത്തുന്നത് ഇതാദ്യമായല്ല. എന്നാല്‍ ഭരണകൂടവും മീഡിയയും ഇത്തരം കുബുദ്ധികളുടെയും കുത്സിതപ്രവര്‍ത്തകരുടെയും പണത്തിനു മുമ്പില്‍ നിഷ്ക്രിയരായ്‌ മാറുകയോ മാറ്റപ്പെടുകയോ ചെയ്യും. 1955 ല് മധ്യപ്രദേശിലെ പാവപ്പെട്ടവരുടെയും ആദിവാസികളുടെയും മുന്‍പില്‍ രക്ഷകരെ പോലെ അവതരിക്കുകയും അവിടെ തികച്ചും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി ഒപ്പം പണം നിര്‍ലോഭം ചെലവഴിച്ചു മതം മാറ്റലുകള്‍ നടത്തിയപ്പോള്‍ അന്നത്തെ ഭാരതീയ ജന സംഘ് ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ആന്റി ഫോറീന്‍ മിഷനറി വീക്ക്‌ ആചരിക്കുകയും തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു.

അന്നത്തെ സര്‍ക്കാര്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ രൂപീകരിച്ച നിയോഗി കമ്മിറ്റിയോട് സഹകരിക്കാന്‍ അന്നത്തെ റോമന്‍ കത്തോലിക് ചര്‍ച്ചുകള്‍ കൂട്ടാക്കിയില്ല.അതിന്റെ പ്രധാന കാരണം അവിടെ മത പരിവര്‍ത്തനം നടത്തിയത് പെന്തകൊസ്തുകാര്‍ അല്ലായിരുന്നു. ഇന്ന് മത പരിവര്‍ത്തനം പൂര്‍ണ്ണമായും പെന്തകൊസ്തുകാരുടെ തലയില്‍ കേട്ടിവേയ്ക്കുന്ന റോമന്‍ കത്തോലിക് ചര്‍ച്ച് ആയിരുന്നു അവിടെ പ്രതികള്‍. എന്നാല്‍ മധ്യപ്രദേശ് ഹൈകോടതിയില്‍ ഇതിനെതിരെ പെറ്റീഷന്‍ കൊടുത്തെങ്കിലും അന്നത്തെ പ്രശ്നത്തിന്റെ ഗുരുതര സ്വഭാവം അറിയാമായിരുന്ന ഹൈക്കോടതി കത്തോലിക് ചര്‍ച്ചിന്റെ പെറ്റീഷന്‍ റദ്ദുചെയ്യുകയാണ് ചെയ്തത്.ഒരു പക്ഷെ ഇന്ത്യ കണ്ടത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായ അന്വേഷണങ്ങളില്‍ ഒന്നായ ഇതില്‍ മാരകമായ സമുദായ സംഘര്‍ഷങ്ങള്‍ക്ക് വഴിവേച്ചേക്കാവുന്ന പ്രശ്നങ്ങള്‍ ഈ മതം മാറ്റലുകള്‍ കാരണം ഉണ്ടായേക്കാമെന്ന് നിയോഗി കമ്മിറ്റികണ്ടെത്തി. നാഗ്പൂര്‍ ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ചീഫ് ജസ്റ്റീസ്‌ ആയിരുന്ന ശങ്കര്‍ നിയോഗി ചെയര്‍മാന്‍ ആയിരുന്ന നിയോഗി കമ്മറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അന്നത്തെ മതം മാറ്റലുകളുടെ ഏറ്റവും നികൃഷ്ടമായതും നിന്ദ്യമായതുമായ ഒരു മുഖമാണ് വെളിയില്‍ വന്നത്.

നിയോഗി കമ്മറ്റി റിപ്പോര്ട്ട് ഇവിടെ വായിക്കാം.

cont....

മലക്ക് said...

റോമന്‍ കത്തോലിക് ചര്‍ച്ചുകള്‍ സ്ഥാപിച്ച സ്കൂളുകളിലൂടെ മതം മാറ്റലുകള്‍ മാത്രമല്ല ഹിന്ദുമതത്തെ അവഹെളിക്കുന്ന രീതിയില്‍ ഉള്ള പഠനങ്ങളും നടക്കുന്നുവെന്നു കണ്ടെത്തി. തെറ്റായ വിവരങ്ങളും ഭാരതത്തെ മോശമായും ഭാരതത്തിന്റെ സംസ്കാരത്തെ നിന്ദ്യമായും പഠിപ്പിച്ചു അവസാനം ക്രമേണ ക്രിസ്ത്യന്‍ മതത്തിലേക്ക് അവരെ ആനയിക്കുന്നുവെന്നു കണ്ടെത്തി. അതേപോലെ ആദിവാസി കുടുംബങ്ങളില്‍ സാമ്പത്തിക സഹായം നല്‍കുകയും പിന്നീട് അവര്‍ മതം മാറ്റലുകള്‍ നടത്തിയാല്‍ ഈ ലോണ്‍ എഴുതിതള്ളുകയും ചെയ്യുന്നുവെന്നു കണ്ടെത്തി. അത്തരം പലതരത്തിലുമുള്ള മതം മാറ്റലുകള്‍ തെളിവ്‌ സഹിതം നല്‍കിയപ്പോള്‍ ക്രിസ്തീയ പുരോഹിതര്‍ നിശബ്ദരായി.

നിയോഗി കമ്മറ്റി ശുപാര്‍ശ ചെയ്ത പരിഹാരങ്ങള്‍ താഴെ പറയുന്നവയാണ്:

മതം മാറ്റലുകള്‍ നടത്തുവാനുള്ള നിഗൂഡമായ ഉദ്ദേശം ഉള്ളില്‍ വെച്ചുകൊണ്ടുവരുന്നതും ചെയ്യുന്നതുമായ മിഷനറിമാരെയും പുരൊഹിതരെയും നിയന്ത്രിക്കുക. ആതുരസഹായങ്ങള്‍ മതം മാറ്റലുകള്‍ നടത്തുക എന്നാ ഉദ്ദേശങ്ങള്‍ കൊണ്ട് ചെയ്യുന്നത് നിയന്ത്രിക്കുക. ആളുകളുടെ വിദ്യാഭാസമില്ലായ്മയും അറിവില്ലായ്മയും മുതലെടുത്ത്‌ മതം മാറ്റലുകള്‍ ചെയ്യുന്നത് കര്‍ശനമായി നിരോധിക്കുക. ചതിയിലൂടെയും വഞ്ചനയിലൂടെയും മതം മാറുന്നതിലും മാറ്റുന്നതിലും കര്‍ശനമായി നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയമത്തെ കബളിപ്പിച്ചു മതം മാറ്റലുകള്‍ ചെയ്യുന്നത് തടയുക. ആതുര ശുശ്രൂഷകരെ ആവശ്യത്തിന് ഇടത്തരം സ്ഥലങ്ങളില്‍ ജോലിയ്ക്ക്‌ വയ്ക്കുകയും ഇത്തരം മതം മാറ്റലുകള്‍ നടത്തുന്നവരുടെ രീതിയ്ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുക. തന്നെയുമല്ല ഭാരതത്തെയും നമ്മുടെ സംസ്കാരത്തെയും അപകീര്‍ത്തി പെടുത്തുന്ന ലേഖനങ്ങളും പത്രങ്ങളും പുസ്തകങ്ങളും നിരോധിക്കുക. അതോടൊപ്പം അത്തരം മേഖലകളില്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാതെ വിതരണാനുമതി കൊടുക്കാതിരിക്കുക.

എന്നാല്‍ ഇന്ന് നാല് ദശാബ്ദം കഴിഞ്ഞിട്ടും ഇതെല്ലാം പച്ചയായി ലംഘിക്കുന്നു. വീണ്ടും മതം മാറ്റലുകള്‍ നടക്കുന്നു. വീണ്ടും സമുദായ സംഘര്‍ഷങ്ങള്‍ ഇതുമൂലം ഉണ്ടാവുന്നു.പക്ഷെ ഇന്ന് ഇതേ പ്രശ്നം ഒരു ഹിന്ദു ഉയര്‍ത്തിയാല്‍ അവന്‍ എങ്ങനെ ഫാസിസ്റ്റ്‌ ആവും. സാമുദായിക സംവരണം ലഭിക്കുന്നവര്‍ താല്‍ക്കാലിക ലാഭം ഉദ്ദേശിച്ചു മതംമാറുന്നവര്‍ അതായത് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകാമെന്നും വിടുതല്‍ അഥവാ രക്ഷ വാഗ്ദാനം ചെയ്യുന്നവര്‍ എന്തിനു മതം മാറിയിട്ടും വീണ്ടും ഈ സൌജന്യത്തിന്‌ വേണ്ടി മുറവിളി കൂട്ടുന്നു. സര്‍ക്കാരിന്റെ ബാധ്യതയായ പൌരന്മാരുടെ രക്ഷ സ്വയം ഏറ്റെടുത്തു ഒരു സമാന്തര വിദ്യാഭാസ, സാമ്പത്തിക രീതി മാത്രമല്ല ഇവിടെ മതാധിഷ്ടിത കോളനി സൃഷ്ടിക്കുകയും ചെയ്യുന്ന ഇവര്‍ ഒരിക്കല്‍ മതം മാറിയവരുടെ രക്ഷയുടെ ചുമതല എടുക്കാത്തത് കൊണ്ട് തന്നെ തിരിച്ചു തങ്ങളുടെ പഴയ അവസ്ഥയിലേക്ക് മാറിവരുന്നവരുടെ എണ്ണവും വളരെയാണ്.

ഇന്നത്തെ ചത്തീസ്‌ഗഡ് ഇത്തരം മതം മാറ്റലുകള്‍ ഏറെ നടന്നതും നടത്തെപ്പെടുന്നതുമായ സ്ഥലം തന്നെ. ഇതിന്റെ സാമൂദായിക പ്രശ്നങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്ക് കാലം കടന്നു പോയി കഴിഞ്ഞിരിക്കും. ഇന്ന് പഴയതുപോലെയല്ല കേരളവും മാറിക്കൊണ്ടിരിക്കുന്നു. ഇവിടെയും മത തീവ്രവാദികള്‍ ഏറെ വളര്‍ന്നുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്‍ കേന്ദ്രമായ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.ഇത്തരം സങ്കീര്‍ണ്ണമായ നിലയിലേക്ക് പോവുമ്പോഴെങ്കിലും ഈ മതം മാറ്റലുകള്‍ ശ്രദ്ധിക്കുകയും തടയപ്പെടുകയും ചെയ്തില്ലെങ്കില്‍ ഭാരതമൊട്ടാകെ ജനങ്ങള്‍ സാമുദായിക സംഘര്‍ഷങ്ങളില്‍ ഭാവി നശിപ്പിക്കുന്നത് കാണേണ്ടിവരും. അതിൻറെ ഉത്തമ ഉദാഹരണമാണ് ഒറീസയിൽ സ്വാമി ലക്ഷ്മനാനദ സരസ്വതിയെ മാവോയിസ്റ്റുകൾ എന്ന പേരിൽ ക്രിസ്ത്യൻ മിഷനറിമാർ കൊലപ്പെടുത്തിയത്.

സമൂഹം എന്നൊരു ചിന്ത ആര്‍ക്കാണ് ഇവിടെ വേണ്ടത്? മതവും, ജാതിയും, വര്‍ഗ്ഗവും, വര്‍ണ്ണവും തിരിച്ചു.. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ തീവ്രവാദത്തിന്റെയോ ഒക്കെ തടവറകളില്‍ എത്തിച്ചു വോട്ട് ബാങ്കോ, പ്രഷര്‍ ബാങ്കോ ഒക്കെ ആക്കി അപ്പത്തിനും അടയ്ക്കും ഒക്കെ അടികൂടാന്‍ ഉള്ള ഉപകരണം ആക്കാനല്ലേ ഇവിടുത്തെ 'പുരോഗമന വാദികള്‍' ശ്രമിക്കുന്നത്? സത്യവും നീതിയും ആര്‍ക്കു വേണം? സാഹോദര്യം ആര്‍ക്കു വേണം? സമത്വം ആര്‍ക്കു വേണം? സഹിഷ്ണുത ആര്‍ക്കു വേണം? ഇതൊക്കെ വേണം എന്ന് വാദിക്കുന്ന, സമൂഹത്തിലെ വര്‍ഗീയതകള്‍ ചൂണ്ടി കാണിക്കുന്ന ഞാൻ ഉള്‍പ്പടെ ഉള്ളവര്‍ ഫാസിസ്റ്റ്, ഹിഡന്‍ അജണ്ട ഉള്ളവര്‍, വര്‍ഗീയ വാദികള്‍!!

മലക്ക് said...

പിന്നീട് കാളിദാസന്റെ വാദമാണ് പട്ടിണി മാറ്റാൻഅവരുടെ പട്ടിണി മാറ്റാൻ അവരെ മതം മാറ്റിയാൽ എന്താണ് തെറ്റ് എന്നത്. ഒരു കാര്യം മിക്കവരും മറക്കുന്നു. ഇന്ന് ഹിന്ദുവായ ഒരാൾക്ക്‌ ഒരു മുസല്‍മാനെയോ ക്രിസ്തവനെയോ ഹിന്ദുവല്ലാത്ത മറ്റേതെങ്കിലും ഒരാളെ സാമ്പത്തികമായി സഹായിക്കുന്നതിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രശ്നങ്ങളില്‍ നിന്ന് സഹായിക്കുന്നതിനോ മതം മാറ്റാനോ അല്ലെങ്കില്‍ അവരുടെ മതത്തെ കളിയാക്കിയോ വിമര്‍ശിച്ചോ സഹായിക്കേണ്ട കാര്യമില്ല. അതിനു കേവലം മനുഷ്യത്വം മാത്രം മതിയാവും.

മേല്‍പ്പറഞ്ഞ രീതിയില്‍ സഹായിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ ഒരു നിഗൂഡ ലക്‌ഷ്യം അത് മത പരിവര്‍ത്തനം തന്നെയാവും.

വെസ്റ്റ്‌ ബംഗാള്‍ സംസ്ഥാനത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലിം ജില്ലയായ മൂര്‍ഷിദാബാദില്‍ ഇത്തരം "സഹായം" തുടങ്ങുന്നതിനു മുമ്പേ ആളുകള്‍ തടയുകയുണ്ടായി.

കേവലം മതം പരിവര്‍ത്തനം എന്നതല്ല ഇവിടെ പ്രശ്നം. സമൂഹത്തില്‍ ഭിന്നിപ്പ് പിന്നീട് സൌഹാര്‍ദ്ധ അന്തരീക്ഷം ഇല്ലായ്മ ഭാവിയില്‍ ഒരു സംഘര്‍ഷ മേഖലയുടെ സൃഷ്ടി എന്നിവയാവും ഫലം. മതത്തെ സംബദ്ധിച്ച പ്രശ്നങ്ങള്‍ കാലം കഴിഞ്ഞാലും തീരില്ല. അതുകൊണ്ട് തന്നെ ഇതിനെ തീവ്രവാദത്തിന്റെ ശ്രേണിയില്‍ പെടുത്തി നിരോധിച്ചില്ലെങ്കില്‍ മതേതര, മതസൌഹാര്‍ദ്ധമെന്ന സ്വപ്നം കേവലം സ്വപ്നമായി ഒതുങ്ങും.

മലക്ക് said...

തീവ്രവാദികളെ ക്രിസ്ത്യാനികൾ സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് ബിബിസി പുറത്തു വിട്ട വാര്ത്ത.

മലക്ക് said...

കര്‍ണ്ണാടക തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് അവിടത്തെ മുഖ്യമന്ത്രിമാർ പണ്ടേ പ്രഖ്യാപിച്ചിരുന്നു. മുസ്ലീം തീവ്രവാദികളാണ് അവിടെ എന്നാണ് ഇത്ര്യയും നാള്‍ പറഞ്ഞിരുന്നത് എന്നാള്‍ അവിടെയും ഒറീസയിലെ പോലെ ക്രിസ്ത്യന്‍-ഹിന്ദു സംഘട്ടനങ്ങള്‍ നടക്കുന്നു എന്നത് മാവോയിസ്റ്റ് നേതാവ് പാണ്ടയുടെ വെളിപ്പെടുത്തല്‍ മുന്‍ നിറുത്തി വായിച്ചാല്‍ ഇന്ത്യ വലിയ ഒരു അപകടത്തിലേയ്ക്ക് നീങ്ങുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. മുസ്ലീം, ഹിന്ദു തീവ്രവാദത്തിന് പുറകെ ക്രിസ്ത്യന്‍ തീവ്രവാദവും ഇവിടെ ഒട്ടും കുറവല്ല.

ചുരുക്കി പറഞ്ഞാല്‍ ഇന്ത്യ പുതിയ തീവ്രവാദത്തിന് വേദിയാകുന്നു- ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം (മത) തീവ്രവാദത്തിന് . എന്നാല്‍ തീവ്ര മതത്തില്‍ വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് മതത്തിന്റെ പേരില്‍ സാധാരണ ജനങ്ങളുടെ ജീവിതം നരക തുല്ല്യമാക്കുന്നത് എന്നുള്ളതാണ് ദു:ഖകരമായ സംഗതി. ഇത് മുളയിലേ നുള്ളിയില്ലെങ്കില്‍ ഗുജറാത്തും, ഒറീസയും, തൃപുരയും, നാഗാലാന്റും, ആസാമും, കര്‍ണ്ണാടകവും രാജ്യമൊട്ടാകെ സംഭവിക്കും.

Ananth said...

>>>താങ്കളീ പറഞ്ഞ ആളുകള് എന്തുകൊണ്ട് നക്സല് പാത ഉപേക്ഷിച്ചു എന്നതിനു യുക്തി സഹമായ ഒരുത്തരം പറയാന് താങ്കള്ക്ക് സാധിക്കുമോ?<<<


They had to yield before the iron hand of a determined govt……most of them served long prison terms and by the time they came out they had reconciled to the reality that armed aggression is an exrcise in futility and though they are still working towards the goals that they professed in their naxal days the means are democratic , in short they have become part of the “system”


>>>ജനങ്ങളുടെ പിന്തുണയുള്ള ഒരു പ്രസ്ഥാനത്തേയും ആയുധംകൊണ്ടു മാത്രം അമര്ച്ച ചെയ്യാന് കഴിയുകയില്ല. ചരിത്രത്തില് ഇന്നു വരെ അതിനു കഴിഞ്ഞിട്ടില്ല. അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും മുഴുവന് ശേഷിയും പ്രയോഗിച്ചിട്ടും അഫ്ഘാനിസ്താനിലെ താലിബനെ അമര്ച്ച ചെയ്യാന് ആയിട്ടില്ല.<<<

You cannot compare the nationalist resistance towards an invading power with an armed rebellion by a disgruntled group against a domestic govt

You can cite any number of instances where such movements were forcefully suppressed even though the rebel groups enjoyed a large degree of popular support…..remember khalistan liberation movement in punjab, tamil eelam movement in srilanka, basque separatists in spain, the Kurdish rebellion in turkey etc…..

More than the popular support the key element in the success of such rebel movements is the degree of external assistance in terms of funds and arms that they are able to muster…..unlike the naxal movement in kerala the Maoists could hold on for this long only because of the funding and support that they receive from proselytizing evangelists. Though it would be incorrect to equate the two because there is no convergence of their respective long term goals there is a tactical alliance or marriage of convenience wherein each party attempts to make use of the other in furthering their own agenda, somewhat like the Islamic rebels being given funds and arms by the America against soviets in Afghanistan and now in Syria etc…….another aspect in this regard is whether the central govt is fully determined to tackle the issue with an iron hand in view of the generally held perception that sonia has a soft corner towards proselytizing evangelists

Ananth said...

>>>അനന്ത് ഒരു പടി കൂടി കടന്ന്, ഞാന് മാവോയിസ്റ്റുകളെ പിന്തുണക്കുന്നു. അതുകൊണ്ട് Evangelist കളുടെ apologist ആണ് , എന്നും കൂടി ആരോപിക്കുന്നു.<<<

As usual you have got it wrong….what I said was the other way round ….ie, because you are an apologist for proselytizing evangelists you express sympathy and support for Maoists who are supporting the conversion acivities in return for the funds and patronage they receive from the evangelists


>>>>ഈ പാവങ്ങള് മതം മാറ്റുന്നവരുടെ കൂടെ പോകുന്നത്. അതും അപ്പോള് personal choice അല്ലേ?<<<<

Of course it is their personal choice and the motive may be economic improvement or like ajith pointed out amelioration of social status or like in the example I told about kamala das it could be seen from various angles…I have absolutely no objection to those people who change their faith for whatever reason…..

but the point i am making is about some people making it their lifes mission to convert other religionists

their intentions are far from noble....those who have made it their mission in life to convert other religionists are not driven by the desire to emancipate the downtrodden but only the desire to effect accretion to their religion.....even if all the people in a society or a state or the whole country are converted , will these people stop their efforts at conversion? no way...they would keep at it as long as there is even one person remaining outside of their faith....that means their ultimate aim is - the annihilation of all other religions.......that goal cannot be construed as a noble or benovelont one by any stretch of imagination......such evil intentions create an atmosphere conducive for hardline elements in other religions to come up.

മലക്ക് said...

@സാമൂഹ്യ സേവന രംഗങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍, അവിടെ മിഷനറിമാര്‍ വിജയിക്കുന്നു. അതിനവരെ പുലഭ്യം ​പറഞ്ഞിട്ട് കാര്യമില്ല. മനസിലുള്ള വെറുപ്പ് പുറത്തിടാമെന്നു മാത്രം. നീതി നിഷേധിക്കുന്നിടത്ത് മാവോയിസ്റ്റുകള്‍ നീതി നടപ്പാക്കുന്നു. അപ്പോള്‍ ദളിതര്‍ അവരുടെ പക്ഷത്ത് ചേരുന്നു. കുറ്റം പറയുന്നെങ്കില്‍ പറയേണ്ടത് സര്‍ക്കാര്‍ മെഷിനറിയേയാണ്, അല്ലാതെ മിഷനറിമാരെ അല്ല.

പ്രതിബദ്ധതയുള്ള സര്‍ക്കാരും കാര്യക്ഷമമായ സര്‍ക്കാര്‍ സംവിധാനങ്ങളുമുണ്ടെങ്കില്‍ ഒരു മിഷനറിയും ഒരിടത്തും കിടന്ന് കളിക്കില്ല.സഹസ്രാബ്ദങ്ങളായി ഇന്‍ഡ്യയിലെ ഹിന്ദു മതത്തിനീ ദളിതരെ വേണ്ടായിരുന്നു. 60 വര്‍ഷങ്ങളായി ഇന്‍ഡ്യന്‍ സര്‍ക്കാരിനും ഇവരെ വേണ്ട. മറ്റുള്ളവര്‍ ഉപേക്ഷിച്ചു കളഞ്ഞ ഇവരെ മാവോയിസ്റ്റുകളും മിഷനറിമാരും കൊണ്ടു പോകുന്നതില്‍ താങ്കള്‍ക്കെതാണിത്ര കലിപ്പ്. ക്രൈസ്തവ വിരോധമല്ലാതെ മറ്റെന്താണിതിനു പിന്നില്‍?


സർക്കാർ സംവിധാനം ഒക്കെ വളരെ കേമമാണെന്ന് ഞാൻ ഒരിടത്തും അഭിപ്രായപ്പെട്ടിട്ടില്ല. കലക്ക വെള്ളത്തിൽ ചൂണ്ട ഇടുന്ന മിഷനറിമാർ വെള്ളം തെളിഞ്ഞാൽ ചൂണ്ട ഇടാതിരിക്കില്ല. അവർ വെള്ളം എപ്പോഴും കലക്കിക്കൊണ്ടിരിക്കും.

ഭാരതത്തിലെ ഒരു പൗരന് ലഭിക്കേണ്ടതും ഉള്ളതുമായ അടിസ്ഥാന/ മൌലിക അവകാശങ്ങളില്‍ നാലാമത്തേതാണ് ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാനും ആ മതത്തിന്റെ ആചാരങ്ങള്‍ അനുഷ്ടിക്കാനുമുള്ള സ്വാതന്ത്ര്യം. ഇതില്‍ സ്വാഭാവികമായും മതപരിവര്‍ത്തനപ്പെടാനുമുള്ള സ്വാതന്ത്ര്യം വരുന്നുണ്ട്. പക്ഷെ ഏതു സ്വാതന്ത്ര്യവും ദുരുപയോഗപ്പെടുമ്പോഴോ ദുരുപയോഗപ്പെടുത്തുമ്പോഴോ തിരിച്ചടികളും സ്വാഭാവികമാണ്.

ഭാരതത്തില്‍ ചാരിറ്റി, മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന വ്യാജേന ആദിവാസി, വിദ്യാഭാസമില്ലാത്ത, സാമ്പത്തികമായോ പിന്നോക്കം നില്‍ക്കുന്ന ആളുകളെ മന/മതപ്പരിവര്‍ത്തനം നടത്തി ക്രൈസ്തവ മതത്തിലേക്ക് മാറ്റിയെടുക്കുക എന്നൊരു ഗൂഡ ലക്ഷ്യവുമായി വരുമ്പോള്‍ പ്രശ്നം അതീവഗുരുതരമാവുന്നു. പല സംസ്ഥാനങളും ഇതിനെ കണ്ടില്ലെന്നു നടിക്കുകയോ അല്ലെങ്കില്‍ അത്തരം ഒരു വിപത്തിനെ കാണാതിരിക്കുകയോ ചെയ്യുന്നു.

ഇത്തരം ഒരു നടപടിയിലേക്ക് പോകാതിരിക്കാനായി മധ്യപ്രദേശ്,ഗുജറാത്ത്‌, തമിള്‍നാട്,ഹിമാചല്‍ പ്രദേശ്‌,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ നടപടികള്‍ എടുത്തെങ്കിലും, ഒറീസ്സ പോലെയുള്ള സംസ്ഥാനങ്ങള്‍ ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തടയപ്പെടാന്‍ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇതെന്തിന് എന്നാ ചോദ്യമുണ്ടാവാം. ഭാരതത്തില്‍ മതസ്വാതന്ത്ര്യം മൌലീകാവകാശം ആണെന്നുള്ളത്‌ ശരിയെങ്കിലും അതിനെ അറിയാത്തവരുടെയും പാവങ്ങളുടെയും മുമ്പില്‍ വിദേശസാമ്പത്തിക സഹായത്തിന്റെ പിന്‍ബലത്തില്‍ ഒശാനപാടിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തടയുക തന്നെ വേണം.

to be cont...

മലക്ക് said...

ഭാരതത്തിലെ ഹിന്ദുക്കളോ മുസ്ലിങ്ങളോ തമ്മില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്റെ പേരില്‍ സമീപകാലങ്ങളില്‍ കലാപങ്ങള്‍ ഉണ്ടായതായി അറിവില്ല. അതിന്റ പ്രധാനകാരണം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നതല്ലാതെ ഭാരതത്തില്‍ ദളിതരെയോ സാമ്പത്തികമായും വിദ്യാഭാസപരമായും പിന്നോക്കേം നില്‍ക്കുന്നവരെയോ ഇസ്ലാമാക്കണമെന്ന അജണ്ട മുസ്ലിങ്ങളിക്കില്ല എന്നുള്ളതുതന്നെയാണ്. എന്നാല്‍ സ്വമേധയാ ഒരുവന്‍ ഇസ്ലാമിയത് സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അതിനു അവസരം മാത്രമേ ഇസ്ലാം മതം നല്‍കുന്നുള്ളൂ. അതുകൊണ്ട് തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഭാരതത്തില്‍ മുസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നില്ല.

പക്ഷെ ക്രൈസ്തവ മിഷണറിമാരും പെന്തകോസ്ത് പ്രവര്‍ത്തകരും ഇത്തരം മത പരിവര്‍ത്തനം ബലമായും അല്ലാതെയും പ്രലോഭിപ്പിച്ചും നടത്തുന്നതായി തെളിവുകള്‍ ലഭിച്ചപ്പോള്‍ അതിനെ തടയേണ്ടിവരണമെന്നതിനാലാണ് മുമ്പ് പറഞ്ഞ സംസ്ഥാനങ്ങള്‍ നിയമ നിര്‍മ്മാണം ഇതിനായി നടത്തിയത്. കാശ്മീരില്‍ ഇത്തരം മത പരിവര്‍ത്തനം നടത്തിയവരെ ഇസ്ലാം തീവ്രവാദികള്‍ കൊന്നുകളഞ്ഞ ചരിത്രവുമുണ്ട്‌.


പ്രധാനമായും ഹിന്ദു ദൈവങ്ങളുടെ എണ്ണത്തെയും, മതം എന്നോന്നില്ലാ എന്നതും മാത്രമല്ല തങ്ങളുടെ ദൈവത്തിന്റെ "അപാര" ശക്തിയെയും കാണിച്ചു പാവങ്ങളെ വഴിതെറ്റിച്ചു അവസാനം മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ഏതെങ്കിലും ഹിന്ദു പ്രതികരിച്ചാല്‍ അവനെ ഫാസിസ്റ്റ്‌ മുദ്ര കുത്തി സമൂഹത്തിന്റെ മുമ്പില്‍ തീവ്രവാദി ആയി കാണിക്കാനും ശ്രമിക്കുന്നതിന്റെ പിന്നില്‍ ഈ നിഗൂഡ ലക്ഷ്യക്കാരുണ്ട്. എന്തിനു ഇങ്ങനെ നടത്തണം എന്തിനു ഇങ്ങനെ തങ്ങളുടെ മതത്തെ ഇവര്‍ പരത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നാം. ഉത്തരം നിസാരം. മുമ്പ്‌ ബ്രിട്ടന്‍ ലോകത്തെമുഴുവന്‍ കോളനി ആക്കിയതുപോലെ ഇന്ന് ലോകമെമ്പാടും മതാധിഷ്ടിതമായ കൊളനിയാക്കുന്ന നിഗൂഡ ലക്ഷ്യമാണ് ഇതിനു പിന്നില്‍.

എന്തുകൊണ്ട് ഇന്ത്യ എന്നതിന് ഒരേ ഒരുകാരണം ഇന്നും ഇന്ത്യയില്‍ സാമ്പത്തികമായും വിദ്യാഭാസപരമായും പിന്നോക്കം നില്‍ക്കുന്ന കോടിക്കണക്കിനു ജനങ്ങള്‍ ഉണ്ട്. ഒപ്പം ഫണ്ടമെന്റല്‍ റൈറ്റ്‌ എന്നൊരു ലൂപ്‌ ഹോളും. അതില്‍ പിടിച്ചു ദളിതരെ ക്രിസ്തീയ വല്‍ക്കരിക്കുന്ന ചടങ്ങ് യഥേഷ്ടം നടക്കുന്നു. വളരെ വിചിത്രമായ ഒരു കാര്യം നമുക്കിതില്‍ കാണാം. പണ്ട് ദളിതരും സാമൂഹികമായി അസന്തുഷ്ടിയില്ലാതവരും നക്സലിസത്തിലേക്കു ആകൃഷ്ടരായതുപോലെ ഇന്ന് അതെ ശ്രേണിയിലുള്ളവരെ ഏറെക്കുറെ അതെ കാരണങ്ങള്‍ പറഞ്ഞു കുഞ്ഞാടുക്കള്‍ ആക്കുന്നുവെന്നു വേണം പറയാന്‍. ഹിന്ദുമതം പലകാരണങ്ങളാല്‍ അസംഘടിതമായത് ഇക്കൂട്ടര്‍ക്ക് വളരെ ആയാസരഹിതം ആക്കുന്നുവേന്നതും ഒരു അനുകൂലഘടകം തന്നെ.

ഇത്തരം മതം മാറ്റല്‍ ഒരു സംഘടിതമതമായ ഇസ്ലാമില്‍ നടത്തപ്പെടുമ്പോള്‍ കലാപങ്ങള്‍ ഉയരുന്നു. പാകിസ്ഥാനില്‍ ക്രിസ്തവമിഷണറിമാര്‍ ആക്രമിക്കപ്പെടുന്നതിന്റെ കാരണം മറ്റൊന്നല്ല. അവിടെയും ഇത്തരം മത പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുപ്പെടുമ്പോള്‍ ഒരു പക്ഷെ ഹിന്ദുവിനെക്കാള്‍ തങ്ങളുടെ മതത്തില്‍ അഭിമാനമുള്ള മുസ്ലിങ്ങള്‍ അതിനെ ഹിന്ദു കാണുന്ന ലാഘവത്തോടെ ഇതിനെ കാണുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രക്തരൂക്ഷിതമായ ഒരു പോരാട്ടങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. മുസ്ലിമിനെ സംബന്ധിച്ചു ഖുര്‍ആന്‍ കുറ്റമറ്റതും മറ്റൊരു തിരുത്തല്‍ ആവശ്യമില്ലാത്തതുമാണ്. തന്നെയുമല്ല യേശുക്രിസ്തു ഒരു പ്രവാചകനും (ഈസാ നബി) ക്രിസ്തുമതം ഒരു പ്രവാചകന്റെ പേരില്‍ ഉണ്ടാക്കപ്പെട്ട മതവുമാണ്. എന്നാല്‍ ഇസ്ലാം മതമെന്നത് പ്രവാചകന്റെ പേരില്‍ അല്ല (മുഹമ്മദിസം എന്നോ മുഹമ്മദിറ്റി എന്നോ അല്ല ഇസ്ലാമിന്റെ പേര്) അതുകൊണ്ട് തന്നെ ഇത്തരം മതത്തിന്റെ പ്രചാരണം നടത്തുന്നതോ അല്ലെങ്കില്‍ മതപരിവര്‍ത്തനം നടത്തുന്നതോ മുസ്ലീങ്ങള്‍ക്ക് അംഗീകരിച്ചു കൊടുക്കാനോ വയ്യ. അതിനു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കണ്ടെത്തിയ ഏറ്റവും വലിയ എളുപ്പവഴിയാണ് എവിടെ എളുപ്പം മത പരിവര്‍ത്തനം നടക്കുമോ അവിടെ അത് വളെരെ വേഗത്തില്‍ നടത്തുക അല്ലാത്തയിടങ്ങളില്‍ പ്രശ്നങ്ങളും യുദ്ധങ്ങളും നടത്തുക.
ഇന്ന് ഇസ്ലാം ലോകമെമ്പാടും തീവ്രവാദികള്‍ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.തീവ്രവാദികള്‍ എന്ന് മുദ്രകുത്തുകയും അവസാനം യുദ്ധം നടത്തി ആ പഴുതിലൂടെ തങ്ങളുടെ മതത്തിന്റെ വിത്തുകള്‍ വിതയ്ക്കാനുമുള്ള നിഗൂഡ ലക്‌ഷ്യം.പലപ്പോഴും നിലനില്‍പ്പിന്റെ ഭാഗമായി ആയുധമെടുക്കുന്നവനെ തീവ്രവാദികള്‍ എന്നാ മുദ്രകുത്തിയാല്‍ പിന്നെ തകര്‍ക്കാന്‍ എളുപ്പമാണല്ലോ.നായെ ചൊടിപ്പിച്ചു അവസാനം അത് കുരയ്ക്കുമ്പോള്‍ പേപിടിച്ച നായാണെന്ന് പറഞ്ഞു കൊല്ലുന്ന ഹീന കൃത്യം ആവര്‍ത്തിക്കുന്നു എന്നുമാത്രം.

to be cont...

മലക്ക് said...

ഭാരതത്തില്‍ ഏതു ഭാഗത്തായാലും മനുഷ്യര്‍ക്ക്‌ ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാന്‍ ഒരാള്‍ക്ക്‌ സ്വാതന്ത്ര്യം ഉള്ളതുപോലെ നിര്‍ബ്ബന്ധമായി ഒരാള്‍ മത പരിവര്‍ത്തനം നടത്തപ്പെടുകയാണെങ്കില്‍ അതിനെ എതിര്‍ക്കാനും സ്വാതന്ത്ര്യം ഉണ്ട്. അജ്ഞതയുടെ മറവില്‍ നടത്തപ്പെടുന്ന ചൂഷണങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൂടാ. തന്റെ മതത്തിന്റെ ശക്തിയില്‍, തന്റെ ദൈവത്തിന്റെ ശക്തിയില്‍ വിശാസം ഉണ്ടെങ്കില്‍ എന്തിനു അത് നിര്‍ബന്ധിച്ചു വളര്‍ത്താന്‍ ശ്രമിക്കണം. ഇസ്ലാം മതം ഭാരത്തില്‍ വളര്‍ന്നത്‌ ഇത്തരം കൂലിക്ക് മതം വില്‍ക്കാന്‍ നടക്കുന്ന കച്ചവടക്കാരിലൂടെ അല്ലല്ലോ. എന്നിട്ടും ഇന്ന് ഇന്തോനേഷ്യയും പാകിസ്ഥാനും കഴിഞ്ഞാല്‍ ലോകത്ത് മൂന്നാമത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ള രാജ്യമായി മാറിയതെങ്ങനെ. അതേപോലെ ഒരു നിലപാടിലൂടെ മതം വളരില്ലെന്ന് അറിഞ്ഞതുകൊണ്ടാവും ഒരുപക്ഷെ ശമ്പളം വാങ്ങി മതം വളര്‍ത്താന്‍ ഇത്തരം കുഞ്ഞാടിന്‍ കൂട്ടങ്ങള്‍ ഭാരതത്തിന്റെ ഗ്രാമങ്ങളില്‍ ഗതികിട്ടാ പ്രേതങ്ങള്‍ പോലെ അലയുന്നത്.

ഏറ്റവും രസകരമായ കാര്യം ഒരു ഹിന്ദുവിനും ഈ അനീതിയ്ക്കെതിരെ പ്രതികരിക്കാന്‍ കഴിയില്ല. കാരണം എന്നെങ്കിലും ഈ വൃത്തികെടിനെതിരെ ചോദ്യമുയര്‍ത്തിയാല്‍ അവരെ ഫാസിസ്റ്റ്‌ എന്ന് വിളിച്ചു ഒതുക്കാന്‍ മുമ്പില്‍ നില്‍ക്കുന്നവരുടെ ഇടയില്‍ ഇത്തരം ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ഉണ്ടാവും. അവരെ ഫാസിസ്റ്റ്‌ എന്ന് വിളിച്ചു ഒതുക്കി തങ്ങളുടെ മത പരിവര്‍ത്തനം അനസ്യൂതം കൊണ്ടുനടക്കാന്‍ ഇവര്‍ക്കാവുന്നു.

മലക്ക് said...

മിഷനറിമാരെ നശിപ്പിച്ചാല്‍ മാവോയിസ്റ്റുകള്‍ ഇല്ലാതാകുമെന്നതൊക്കെ താങ്കളുടെ വികല മനസിന്റെ വികൃത വിലാപങ്ങളാണ്. ക്രൈസ്തവ വിരോധത്തിന്റെ തികട്ടലും.

എല്ലാ മിഷനറിമാരും ക്രിസ്ത്യാനികളും സഭകളും ഇത് ചെയ്യുന്നില്ലാ എന്നത് സത്യം തന്നെ.. എന്നാല് ഉത്തരവാദപ്പെട്ട മറ്റു സഭകളുടെ ഉന്നതര് ഇത്തരം മതം മാറ്റത്തിനെതിരെയും മാവോയിസ്റ്റുകളെ ഉപയോഗിച്ചു കൊല നടത്തുന്നതിനെതിരെയും ഒരക്ഷരം പോലും മിണ്ടുന്നില്ലാ എന്നതും തെറ്റല്ലേ??

മതം മാറ്റലും,മത സൌഹാര്ദവും ഒരിക്കലും യോജിക്കില്ല എന്ന് കൊച്ചു കുട്ടിക്ക് പോലും മനസ്സിലാക്കാവുന്നതെ ഒള്ളു..ഒറിസയില് നമ്മള് കണ്ടതല്ലേ അത്? ഇവിടുത്തെ പത്രങ്ങള്,ടീവീക്കാര്, മതേതര രാഷ്ട്രീയക്കാര് ഒക്കെ ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലണം എന്ന് ആഹ്വാനം ചെയ്തതും നമ്മള് കണ്ടില്ലേ? അതാണോ പ്രശ്നപരിഹാരം എന്ന് ഓരോരുത്തരും ആലോചിച്ചു നോക്കൂ.. മറ്റ് ഏതൊരു വ്യവസ്ത്തയിലെയും പോലെ നമ്മുടെ ചരിത്രത്തിലും 'മോശപ്പെട്ട' പലതും ഒണ്ടായിരുന്നു.. ജാതി,മത,വര്ണ്ണ പ്രശനങ്ങള്... എന്നാല് ഇതെല്ലാം ഹിന്ദു മതത്തിന്റെ (ജീവിത വ്യവസ്ഥ,സംസ്കാരം എന്നതാണ് ശരി) തലകളില് ചാര്ത്തി എല്ലാവരെയും തങ്ങളുടെ മതത്തിന്റെ അനുയായികള് ആക്കാന് കുല്സിത ശ്രമങ്ങള് നടത്തുന്നവരെ നല്ല മനസ്സിന്റെ ഉടമകളായി കാണാന് ബുദ്ധിമുട്ടാണ്..ഇന്ത്യയില് എല്ലാ മതസ്ഥര്ക്കും ഫ്രീഡം ഒണ്ടു.. ന്യൂന-ഭൂരി പക്ഷ വത്യാസം ഇല്ലാതെ..
എന്നാല് അത് മുതലെടുപ്പിനായി ശ്രമിച്ചാല്... ഏത് ഈശ്വരനെയും വിശ്വസിക്കാനും ആരാധന നടത്തുവാനും ഉള്ള ഫ്രീഡം, മതം മാറ്റിക്കാനുള്ളതായി കണ്ടുപിടിച്ചാല്...
കൊച്ചിലെ നമ്മള് കേട്ടിട്ടോള്ള ഒരു സ്റ്റോറി ഇല്ലേ?? സ്വര്ണ മുട്ട ഇടുന്ന താറാവിന്റെ സ്റ്റോറി??

പിന്നെ, രാഷ്ട്രീയക്കാരുടെ കാര്യം, അവര് ജനത്തിനെ ഉപകരണം മാത്രമായി ഉപയോഗിക്കുന്നു..അധികാരം എങ്ങനെയും 'ഒപ്പിക്കാനുള്ള' ഉപകരണം...
ഇത് മസ്സിലാക്കി (വിദ്യാഭ്യാസം സ്വാധീനം ചെലുത്തും എന്ന് ഉറപ്പിച്ചു പറയുക വയ്യ..) ജനം എന്ന് പെരുമാറുമോ അന്ന് മാത്രമേ ഏതൊരു രാഷ്ട്രീയ വ്യവസ്ഥയും മാറൂ.. അല്ലാത്തപക്ഷം, ജനങ്ങള് കഴുതകള് തന്നെയായി തുടരും... അതിനു മാവോയിസ്റ്റുകൾ ഇറങ്ങി തിരിച്ചിട്ടുണ്ടാവാം. പക്ഷെ അത് മുതലെടുത്ത്‌ മതം മാറ്റാൻ നടക്കുന്ന ഇത്തിൾ കണ്ണികളെ അവർ തിരിച്ചറിയും. അന്ന് പ്രത്യാക്രമണം ഉണ്ടാകുമ്പോൾ തല്ലുന്നേ കൊല്ലുന്നേ എന്നൊക്കെ വിളിച്ചു കൂവുന്നത് ശമ്പളം വാങ്ങി മതം മാറ്റാൻ നടക്കുന്ന ഇതേ മിഷനറിമാർ തന്നെയാവും.

മലക്ക് said...

@നാല്‍പതിനായിരം ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ അതിനീചമായ ചൂഷണങ്ങള്‍ക്കു വിധേയരാണ്‌ കോടിക്കണക്കിനു ദരിദ്രവിഭാഗങ്ങള്‍.
ജീവിതത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ കഴിയാതെ, ജീവിക്കുന്നത്. ഈ ജനങ്ങള്‍. ഉദ്യോഗസ്‌ഥവര്‍ഗത്തിന്റെ അഴിമതിയില്‍ ഞെരിപിരികൊള്ളുന്നു. ഈ അഴിമതിക്ക് അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കള്‍ ചൂട്ടുപിടിച്ചുകൊടുക്കുന്നു. ഈ സാധാരണക്കാരും ഗിരിവര്‍ഗക്കാരും മാവോയിസ്‌റ്റുകളുടെ പിന്നില്‍ അണിനിരന്നിരിക്കുന്നു. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തിയാലൊന്നും ഈ അവസ്ഥ മാറില്ല. ഈ അവസ്ഥ മാറിയില്ലെങ്കില്‍ മാവോയിസ്റ്റുകള്‍ക്ക് പകരം മറ്റ് ചിലര്‍ മുന്നിലേക്കു വരും


ജനങ്ങളുടെ സമ്പത്ത്, അഴിമതി നടത്തി കൊള്ളയടിച്ച് കൊണ്ടുപോകുമ്പോൾ അതിനെതിരെ ശബ്ദം ഉയർത്തണം ശരി തന്നെ. പക്ഷെ അതിന്റെ ഇടയിൽ കയറി യാതൊരു ഉളുപ്പുമില്ലാതെ വിദേശ പണം തിരികി കേറ്റി ദാരിദ്രം മുതലെടുത്ത്‌ പട്ടിണി മാറ്റും എന്ന് വീമ്പു പറഞ്ഞ് മതം മാറ്റാൻ നടക്കുന്ന വെള്ളക്കുപ്പായക്കാർ അട്ടകളെക്കാൾ വൃത്തികെട്ടവർ ആണ്. ഭൂരിഭാഗം ഇന്ത്യാക്കാർക്കും ഒരു നേരത്തെ വക അവന്‍ കണ്ടെതുന്നതിനിടയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള പാങ്ങ് കുറവാണ്.. അതുകൊണ്ടല്ലേ 'വക 'ഇല്ലാത്തവരെ മുഴുവന്‍ കഞ്ഞി കൊടുത്ത് പരിവര്‍ത്തനം നടത്താന്‍ അമേരിക്കക്കാരുടെയും ഒക്കെ പണം വാങ്ങി വെള്ള കുപ്പായവും ഇട്ട് നടക്കുന്നത്?? പണം ഇല്ലാത്തവനെ ഒക്കെ താങ്ങ്ങള്‍ ഇങ്ങനെ ആണോ നന്നാക്കുന്നത്??

അഭിസാരിണികളും താന്‍ ഈ വഴി തെരഞ്ഞെടുക്കാന്‍ കാരണം പട്ടിണിയെ ആണ് പറയുന്നത്.പക്ഷെ അന്തസായി ജീവിക്കാന്‍ അതുവേണോ എന്നതാണ് പ്രശ്നം.എന്ത് ചെയ്താലും സ്വന്തം അപ്പനെയും അമ്മയെയും തള്ളിപ്പറഞ്ഞാലും പെങ്ങളെയും ഭാര്യയേയും കൂട്ടിക്കൊടുത്താലും വയറു നിറച്ചാല്‍ മതിയെന്നുള്ള സംസ്കാരത്തിന്റെ അവസാന വാക്കാണ്‌ മതം മാറാനായി കഞ്ഞിയെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന്.

യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും അമേരിക്കയിലെയും പാവങ്ങളുടെ വിശപ്പ്‌ മാറിയിട്ട് പോരെ ഇവിടുള്ളവരെ കഞ്ഞികുടിപ്പിക്കുന്നത്.
അതോ അവര്‍ നേരത്തെ കുഞ്ഞാടുകള്‍ ആയതിനാല്‍ അവരുടെ കാര്യം നോക്കാതെ വേണോ പുതിയ ആട്ടിന്‍പറ്റത്തിനുവേണ്ടി കഞ്ഞികൊടുക്കാന്‍.
ജീവിക്കാന്‍ വേണ്ടി അയല്‍വക്കക്കാരന്റെ കാല്‍പ്പാദം നക്കാന്‍ എല്ലാര്‍ക്കും കഴിയില്ല. കഴിയുന്നവര്‍ ഉണ്ടാകാം. പക്ഷെ കുറഞ്ഞപക്ഷം അതിനു കഴിയാത്തവര്‍ ധാരാളം ഉണ്ടാകും. പണ്ട് ഭാരതത്തെ സ്വര്‍ണ്ണപക്ഷി എന്നാണു വിളിച്ചിരുന്നത്. സമ്പത്തിന്റെ അവസാന വാക്ക്, പിന്നീട് അതിനെ കൊള്ളയടിച്ചു കൊണ്ടുപോയ ചരിത്രം അറിയാമോ,ഇന്നിന്റെ ഭാരത മക്കള്‍ അങ്ങനെ കൊള്ളയടിച്ച മുതലുകള്‍ തിരികെ പിടിച്ചു തുടങ്ങി. അതാണ്‌ ഭാരതത്തിന്റെ വളര്‍ച്ച. അതില്‍ അഭിമാനിക്കാതെ അന്യന്റെ ആസനം താങ്ങാന്‍ ഇവിടെ ആളുകള്‍ കാണും. കാരണം അവര്‍ വിളിച്ചു പറഞ്ഞു കൂട്ടികൊടുപ്പിന്റെ പിമ്പ്‌ കൂലി പറ്റിയാലും വയര്‍ നിറയ്ക്കുന്നവര്‍ക്കു ചെയ്യുന്നതിനോട് കുറ്റബോധം തോന്നില്ല. ആത്മാഭിമാനം കാണില്ല.

ഇന്ന് ഭാരതം ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിനു മുമ്പില്‍ വിദേശികള്‍ തന്ന എച്ചില്‍ കഞ്ഞിയുടെ മിടുക്കിലല്ല. ഇന്ന് ലോക സാമ്പത്തിക മാന്ദ്യതിനുമുമ്പിലും നമ്മള്‍ പതറാതെ നില്‍ക്കുന്നതും ഈ കഞ്ഞിയുടെ മിടുക്കിലല്ല. സ്വന്തം ശക്തിയില്‍ വിശ്വസിക്കുക. പ്രാവര്‍ത്തിക. കാത്തിരിക്കുക. വിജയിക്കാം. എച്ചില്‍ തിന്നു ജീവിച്ചവര്‍ക്ക് അതുമാവാം.

kaalidaasan said...

>>>>evident if only you would just open your eyes and look at all the new buildings coming up in any nook and cranny of the country or the kind of vehicles that you come across on even small town roads ,or look at the number of middleclass people sending their children abroad for higher studies,<<<<<

ചുറ്റും നോക്കുമ്പോള്‍ താങ്കളിതൊക്കെ മാത്രമേ കാണുന്നുള്ളു. പക്ഷെ ഞാന്‍ അതിലപ്പുറം പലതും കാണുന്നുണ്ട്. forget about povertyline and all the indices and metrics that economists bandy around എന്നെഴുതുന്ന ആളു തന്നെ, it is very much an accepted fact that our economy picked up momentum and maintained a high gdp growth rate എന്നു കൂടി എഴുതുന്നു. അതിലെ വിരോധാഭാസം പിടികിട്ടുന്നുണ്ടോ എന്തോ?

മന്‍മോഹന്‍ സിംഗ് രണ്ടു പതിറ്റാണ്ട് മുമ്പ് ധനകാര്യ മന്ത്രി ആയപ്പോള്‍ ആദ്യം സ്വീകരിച്ച സാമ്പത്തിക പരിഷ്കാര നടപടികളിലൊന്ന് രൂപയുടെ മൂല്യം കുറക്കുകയായിരുന്നു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണികളില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിന് അദ്ദേഹം കണ്ട കുറുക്കുവഴിയായിരുന്നു അത്. ഇതോടൊപ്പം രൂപയുടെ മൂല്യത്തെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി വിപണിയുടെ ശക്തിക്ക് വിട്ടുകൊടുത്തു. കമ്പോളം വില നിശ്ചയിക്കട്ടെ എന്നാണിദ്ദേഹത്തിന്റെ പക്ഷം. എല്ലാറ്റിന്റെയും വില നിയന്ത്രണവും എടുത്തു കളഞ്ഞു. വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചക്കുള്ള തെളിവാണെന്ന് സമര്‍ദ്ധിക്കുകയും ചെയ്തു. അന്നു മുതല്‍ രൂപയുടെ മൂല്യം മാറിമറിഞ്ഞു തുടങ്ങി. മറ്റ് സാധനങ്ങ്ളുടെ വില ഇന്‍ഡ്യന്‍ കമ്പോളം  നിശ്ചയിക്കുന്നതുപോലെ ഇന്‍ഡ്യന്‍ രൂപയുടെ മൂല്യവും ലോക കമ്പോളം നിശ്ചയിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. രണ്ടു പതിറ്റാണ്ടു മുമ്പ് പരിഷ്കാരങ്ങള്‍ തുടങ്ങുമ്പോള്‍ പരിമിതമായ ഇറക്കുമതി മാത്രമുള്ള രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍, ഇന്ന് വലിയൊരു സമ്പദ്‌വ്യവസ്ഥയായി മാറിയതോടെ ഇറക്കു മതി വളരെയധികം കൂടി. താങ്കളീ പറയുന്ന വിദേശ കാറുകളും  അവക്ക് വേണ്ട എണ്ണയും ഇറക്കുമതി ചെയ്യേണ്ടി വരുന്നു. കൂടെ താങ്കളിപ്പോള്‍ കൊട്ടിപ്പാടുന്ന മദ്ധ്യവര്‍ഗ്ഗത്തിനു വേണ്ട ആഡംബരവസ്തുക്കളും ഇറക്കുമതി ചെയ്യുന്നു. 2009ല്‍ ഡോളറിന് 42 രൂപയായിരുന്നതിപ്പോള്‍  59 രൂപ എന്ന നിലയില്‍ എത്തി. ഈ അവസ്ഥ കയറ്റുമതിക്കാര്‍ക്കും കുറച്ച് വ്യവസായികള്‍ക്കും ഗുണകരമാണ്. പക്ഷെ ഈ സാമ്പത്തിക വിദഗ്ദ്ധന്‍  സ്ഥാനമേല്‍ക്കുമ്പോള്‍ കയറ്റി അയച്ചിരുന്ന യാതൊന്നും ഇന്ന് കയറ്റി അയക്കുന്നില്ല. പകരം ഇറക്കു മതി ചെയ്യപ്പെടുന്നു. സംഭരണ ശാലകളില്‍ നിറഞ്ഞിരിക്കുന്ന ഗോതമ്പു പോലുള്ള ധന്യങ്ങള്‍ വരെ ഇറക്കുമതി ചെയ്യുന്നു. ഇതിന്റെയൊക്കെ ദുരിതം പേറേണ്ടി വരുക ഇന്ത്യയിലെ സാധാരണക്കാരാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്, വിലക്കയറ്റത്തിന്റെ ആഘാതം കൂടുതല്‍ താങ്ങേണ്ടി വരിക മദ്ധ്യവര്‍ഗ്ഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളായിരിക്കുമെന്നാണ്. അവരുടെ frustrations തുറന്നു വിടുന്ന വഴികളാണ്, ഡെല്‍ഹിയില്‍ ഒരു ഉപരിവര്‍ഗ പെണ്‍കുട്ടി ബലാല്‍ സംഗം ചെയ്യപ്പെട്ടപ്പോള്‍ കണ്ടത്. അത് ബലാല്‍ സംഗത്തിനെതിരെയുള്ള പ്രതിഷേധമൊന്നും  ആയിരുന്നില്ല. അതിനു മുമ്പും അത് കഴിഞ്ഞും ഡെല്‍ഹിയില്‍  തന്നെ പല ബലാല്‍ സംഗങ്ങളും നടന്നിട്ട് ഇവരൊന്നും  അനങ്ങിയിട്ടില്ല.

അമേരിക്കയിലും യൂറോപ്പിലുമുണ്ടായ സമ്പത്തിക മാന്ദ്യമാണ്., ഇന്‍ഡ്യയില്‍ മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥയിലേക്ക് നയിച്ചതിന്റെ ഒരു കാരണം. ഇപ്പോഴത്തെ രൂപയുടെ മൂല്യ തകര്‍ച്ചയുടെ ഒരു കാരണം വ്യവസായികള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ കൊടുക്കുന്നതാണ്. അമേരിക്ക മാന്ദ്യത്തില്‍ നിന്നും കരകയറി തുടങ്ങി. യൂറോപ്പും ആ വഴി പോയിത്തുടങ്ങിയാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയും. അപ്പോഴാണു ശരിക്കുള്ള പ്രതിസന്ധി ഉണ്ടാവുക. ഇപ്പോള്‍ ഉള്ളത് നിസാരമാണ്. ഇറക്കുമതി ഇനിയും  വര്‍ദ്ധിക്കും. പക്ഷെ കയറ്റുമതി കുറഞ്ഞു കുറഞ്ഞു വരും. കാരണം കയറ്റി അയക്കേണ്ട ഒന്നും ഇപ്പോള്‍  ഇന്‍ഡ്യയില്‍ ഇല്ല. നമ്മുടെ നാണ്യ വിളകള്‍ പണ്ടൊക്കെ ലോക പ്രസിദ്ധമായിരുന്നു. ഇന്ന് അതാര്‍ക്കും വേണ്ട.

വഴിനീളെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും  വിദേശ കാറുകളും കാണുന്നതാണ്, ആഭ്യന്തര ഉത്പാദനത്തിന്റെ അളുവുകോലെന്ന് കരുതിക്കോളൂ. ഇവിടെ ഉത്പാദിപ്പിക്കുന്ന എന്താണു കയറ്റി അയച്ച് രൂപയുടെ മൂല്യം ഉയര്‍ത്താന്‍ സഹായിക്കുക എന്ന് വിദഗ്ദ്ധനൊന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു. വിലക്കയം സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണമാണെന്നും കരുതിക്കോളൂ.

മലക്ക് said...

@ഇതില്‍ എവിടെയാണ്, മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഹിന്ദു സന്യാസിയെ കൊന്നത് ക്രിസ്ത്യാനികളാണെന്ന് പറയുന്നത്.

ദളിതരും ക്രിസ്ത്യാനികളും എന്നതിലെ ദളിതരെ ഒഴിവാക്കി ക്രിസ്റ്റ്യാനികള്‍ എന്നു മാത്രം എഴുതുന്നത് ക്രൈസ്തവ വിരോധം കാരണമല്ലേ?


Who killed Swami Lakshmanananda?


"There is a high possibility that this is the handiwork of militant Christian outfits. How they got such sophisticated weapons is something for the government to figure out."

kaalidaasan said...

>>>>നാഗ്പൂര്‍ ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ചീഫ് ജസ്റ്റീസ്‌ ആയിരുന്ന ശങ്കര്‍ നിയോഗി ചെയര്‍മാന്‍ ആയിരുന്ന നിയോഗി കമ്മറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അന്നത്തെ മതം മാറ്റലുകളുടെ ഏറ്റവും നികൃഷ്ടമായതും നിന്ദ്യമായതുമായ ഒരു മുഖമാണ് വെളിയില്‍ വന്നത്.

നിയോഗി കമ്മറ്റി റിപ്പോര്ട്ട് ഇവിടെ വായിക്കാം.<<<<<


സംഘ പരിവാറിന്റെ തുരുപ്പു ശീട്ടാണല്ലോ മലക്കെടുത്ത് വീശുന്നത്.

ക്രൈസ്തവ വിരോധവും  ഇസ്ലാം വിരോധവുമുള്ള സംഘ പരിവാറിന്റെ ഏറ്റവും മൂല്യമുള്ള ഒരു റിപ്പോര്‍ട്ടാണിത്. മിഷനറിമാര്‍ക്കെതിരെ ഏറ്റവും ഫലപ്രദമായി അവര്‍ ഇതുപയോഗിക്കുന്നു. താങ്കളും ക്രൈസ്തവ വിരോധം തീര്‍ക്കാന്‍  അതിവിടെ ഉയര്‍ത്തികൊണ്ടു വരുന്നു.

ശങ്കര്‍ നിയോഗി ചെയര്‍മാന്‍ ആയിരുന്ന നിയോഗി കമ്മറ്റി അതിലെ അംഗങ്ങളുടെ മനസിലുള്ള റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രിസ്തുമതം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരാണ്, മാവോയിസ്റ്റുകള്‍  എന്നാണല്ലോ താങ്കളുടെ മനസിലുള്ളത്. താങ്കള്‍ ഒരു റിപ്പോര്‍ട്ട് എഴുതിയാല്‍  ഇതു പോലെ തന്നെയിരിക്കും.

ഒരു ന്യായാധിപനെഴുതാന്‍ പറ്റുന്ന ഏറ്റവും നികൃഷ്ടമായതും നിന്ദ്യമായതുമായതുമായ റിപ്പോര്‍ട്ടാണീ റിപ്പോര്‍ട്ട്. ദളിതരും ആദിവാസികളുമായ പാവപ്പെട്ടവരെ ഇതുപോലെ അവഹേളിക്കുന്ന ഒരു റിപ്പോര്‍ട്ട് താങ്കളേപ്പോലെ ക്രൈസ്തവ വിരോധം പതഞ്ഞു പൊങ്ങുന്ന ഒരു മനസിനേറ്റവും ഹിതകരമായിരിക്കും.

പാവപ്പെട്ടവര്‍ ചിന്തശേഷിയില്ലാത്തവരും, സ്വന്തമായി തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്തവരും,നല്ലതും ചീത്തയും  തിരിച്ചറിയാന്‍ കഴിവില്ലാത്തവരും, ആണെന്ന മുദ്ര ചാര്‍ത്തിക്കൊടുക്കുന്ന ആ റിപ്പോര്‍ട്ട് ഒരു മനുഷ്യസ്നേഹിക്കും  അംഗീകരിക്കാന്‍ ആകില്ല. മനുഷ്യ സ്നേഹം അരികത്തുകൂടി പോയിട്ടില്ലാത്ത താങ്കളും അതേ ചിന്തഗതിക്കാരനാണെന്നു ഇപ്പോള്‍ തെളിയിക്കുന്നു. സഹസ്രാബ്ദങ്ങളോളം ഈ മനുഷ്യരെ പശുവിനേക്കാള്‍ താഴെ കാണ്ടിരുന്ന ജാതി ഹിന്ദുക്കളുടെ അതേ ചിന്തഗതി ആണ്,ഈ ന്യായാധിപനും അദ്ദേഹം എഴുതിയ ഒരു വൃത്തികെട്ട റിപ്പോര്‍ട്ടിനെ ആരാധിക്കുന്ന താങ്കള്‍ക്കുമുള്ളത്.

ദൈവത്തെ ആരാധിക്കാന്‍ അനുവദിക്കാത്ത, ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്ത, തൊട്ടാല്‍ അശുദ്ധമാകുമെന്ന് വിശ്വസിച്ച, പൊതു കിണറുകളില്‍ നിന്നു വെള്ളം കുടിക്കാന്‍ അനുവദിക്കാത്ത, ഈ ജന്തുക്കളേക്കാള്‍ എത്രയോ ഉന്നതിയിലായിരുന്നു ദളിതരും ആദിവാസികളും. ഇതുപോലെയുള്ള നികൃഷ്ടചിന്തകള്‍ ഒരിക്കലും അവരുടെ മനസിലുണ്ടായിരുന്നില്ല. അവര്‍ ചിന്താശേഷിയില്ലാത്തവരും സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയില്ലാത്തവരും ആണെന്നു പറയുന്ന താങ്കളുടെ മനസിന്റെ കറുപ്പ് കണ്ടില്ലെങ്കിലും അനുഭവിക്കാന്‍ ആകുന്നുണ്ട്.

വിദ്യാഭ്യാസം നേടി അടിമത്തത്തില്‍ നിന്നും മോചനം നേടി, സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോള്‍ ഈ ആദിവാസികളും ദളിതരുമൊക്കെ തങ്ങളെ മനുഷ്യരായി പോലും കാണാത്ത ഹിന്ദുമതം എന്ന വിഴുപ്പുപേക്ഷിച്ചു പോകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ജാതി ഹിന്ദുക്കളുടെ കുടില മനസിന്റെ പേടിയാണ്, മത പരിവര്‍ത്തനം ​നിരോധന നിയമമുണ്ടാക്കിയത്. ഈ മതം മഹത്തായതാണെങ്കില്‍  ഇതാരും ഉപേക്ഷിച്ചു പോകില്ല. മണ്ണില്‍ കുഴിച്ച കുഴിയില്‍ ഇലയിട്ട് ഭക്ഷണം കൊടുക്കുന്ന ഒരു വൃത്തികേട് ആരെങ്കിലും ഉപേക്ഷിക്കുന്നെങ്കില്‍ അതാ വൃത്തി കേടിന്റെ കുഴപ്പമാണ്. ദളിതനായി ജനിച്ച് ഇതൊക്കെ അനുഭവിച്ചാലേ ഇതിന്റെ കാഠിന്യം തിരിച്ചറിയാന്‍ ആകൂ. ഭൂമിയിലെ യാഥാര്‍ത്ഥ്യം കാണാതെ ആയിരക്കണക്കിനു വര്‍ഷം മുന്നെ എഴുതി വച്ച ചില പൊത്തകങ്ങളിലെ ആപ്ത വാക്യങ്ങള്‍  ഉദ്ധരിച്ചാലൊന്നും  മനുഷ്യത്വം ഉണ്ടാകില്ല.

നിയോഗി കമ്മിറ്റി റിപ്പോര്‍ട്ട് കോടതിയില്‍ വന്നപ്പോള്‍ ഒരു ന്യായാധിപന്‍ അഭിപ്രായപ്പെട്ടത് ഇതായിരുന്നു.

a long and searching document.. in many places it amounts to an accusation. Some of the questions border on an inquisition, and may well be equated to a "fishing expedition" on the supposition that something discreditable can be discovered.

ക്രൈസ്തവ വിരോധം തലക്കു പിടിച്ച താങ്കളിതിനെ എഴുന്നളിച്ചു നടക്കുന്നതില്‍ യാതൊരു അത്ഭുതവും എനിക്കു തോന്നുന്നില്ല.

അടുത്ത ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ കാവി തയ്പിച്ചു വച്ചിരിക്കുന്ന നരേന്ദ്ര മോദിയും അടുത്ത കാലത്ത് നിയോഗി കമ്മിറ്റിയേപ്പോലെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതേ ചോദ്യവലികളായിരുന്നു ആ കമ്മിറ്റിക്കും നല്‍കിയിരുന്നത്. ഇവര്‍ക്കൊക്കെ പേടിയാണ്. അവര്‍ ചുമക്കുന്ന വിഴുപ്പ് ഉപേക്ഷിച്ച് ദളിതരും ആദിവാസികളും  പുറത്തു ചടുമെന്ന പേടി. ആ പേടിയാണു താങ്കള്‍ക്കും.

സമയമുണ്ടെങ്കില്‍ എന്തുകൊണ്ട് നരേന്ദ്ര മോദിയെ അമേരിക്കയില്‍ അവര്‍ പ്രവേശിപ്പിക്കുന്നില്ല എന്ന് ചിന്തിച്ചു നോക്കുക.

kaalidaasan said...

>>>>പിന്നീട് കാളിദാസന്റെ വാദമാണ് പട്ടിണി മാറ്റാൻഅവരുടെ പട്ടിണി മാറ്റാൻ അവരെ മതം മാറ്റിയാൽ എന്താണ് തെറ്റ് എന്നത്. <<<<<

കാളിദാസന്‍ എഴുതിയതിനെ തല തിരിച്ചിട്ടാല്‍ കേമത്തമാകില്ല. പട്ടിണി കിടന്ന് ചാകുന്നവരുടെ പട്ടിണി മാറ്റുന്ന ഒരു മതത്തിലേക്ക് മാറുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. മതം മാറുന്ന്നു എന്ന സത്യത്തെ മതം മാറ്റുന്നു എന്നാക്കിയാല്‍ താങ്കള്‍ക്കൊക്കെ മനോസുഖം കിട്ടുന്നുണ്ടാകും.

സഹസ്രാബ്ദങ്ങളോളം ഈ മനുഷ്യരെ പശുവിനേക്കാള്‍ താഴെ കാണ്ടിരുന്ന, ദൈവത്തെ ആരാധിക്കാന്‍ അനുവദിക്കാത്ത, ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്ത, തൊട്ടാല്‍ അശുദ്ധമാകുമെന്ന് വിശ്വസിച്ച, പൊതു കിണറുകളില്‍ നിന്നു വെള്ളം കുടിക്കാന്‍ അനുവദിക്കാത്ത, മണ്ണില്‍ കുഴിച്ച കുഴിയില്‍ ഇലയിട്ട് ഭക്ഷണം കൊടുക്കുന്ന ഒരു വൃത്തികേടില്‍ നിന്ന്, തങ്ങളെ മനുഷ്യരായി കാണുന്ന ഒരു മതത്തിലേക്ക് ആദിവാസികളും ദളിതരും മാറുന്നുണ്ടെങ്കില്‍ അത് നല്ലത് തന്നെയാണെന്നേ ഞാന്‍ പറയൂ. മനുഷ്യര്‍ ജീവിക്കേണ്ടത് മനുഷ്യനേപ്പോലെ ആണ്. മൃഗത്തേപ്പോലെ അല്ല. ഇവരൊക്കെ എന്നും മൃഗത്തേപ്പോലെ കഴിഞ്ഞാല്‍ മതി എന്ന ചിന്തയാണ്, താങ്കള്‍ക്കും സംഘപരിവാറിനുമുള്ളത്. അതിന്റെ തികട്ടലാണ്, ഈ മനുഷ്യര്‍  മൃഗത്തേക്കാള്‍ താഴെയുള്ളവരാണെന്നു സ്ഥാപിക്കുന്ന നിയോഗി കമ്മിറ്റി റിപ്പോര്‍ട്ട് വേദ പുസ്തകമായി താങ്കള്‍ക്ക് തോന്നുന്നത്.

ആദിവാസികളും ദളിതരും ബുദ്ധമതത്തിലേക്കോ, ജൈന മതത്തിലേക്കോ, സിഖ് മതത്തിലേക്കോ മാറിയാല്‍ സംഘ പരിവാറിനോ താങ്കള്‍ക്കോ യാതൊരു പ്രശ്നവുമില്ല. അവര്‍ ക്രിസ്തുമതം സ്വീകരിക്കുമ്പോഴേ ചൊറിച്ചിലുണ്ടാകുന്നുള്ളു. അതിന്റെ അര്‍ത്ഥം മത പരിവര്‍ത്തനമല്ല ഇവരുടെ ചൊറിച്ചിലിന്റെ കാരണമെന്നാണ്. ക്രൈസ്തവ വിരോധം മാത്രം.

kaalidaasan said...

>>>>
തീവ്രവാദികളെ ക്രിസ്ത്യാനികൾ സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് ബിബിസി പുറത്തു വിട്ട വാര്ത്ത.<<<<<


താങ്കളുടെ വായന വളരെ വിചിത്രമായ രീതിയിലാണല്ലോ.

Baptist Church is involved in backing separatist rebels, എന്നെഴുതിയത് താങ്കല്‍ വായിക്കുമ്പോള്‍, തീവ്രവാദികളെ ക്രിസ്ത്യാനികൾ സംരക്ഷിക്കുന്നു എന്നാകുന്ന ഒടി വിദ്യ എവിടെ അഭ്യസിച്ചതാണെന്നറിഞ്ഞാല്‍ കൊള്ളാം.

Ananth said...

>>>forget about povertyline and all the indices and metrics that economists bandy around എന്നെഴുതുന്ന ആളു തന്നെ, it is very much an accepted fact that our economy picked up momentum and maintained a high gdp growth rate എന്നു കൂടി എഴുതുന്നു. അതിലെ വിരോധാഭാസം പിടികിട്ടുന്നുണ്ടോ എന്തോ?<<<

you are in the habit of comprehending things the other way round...that would make sense when it is put in the order those statements came in my message.....

1...it is very much an accepted fact that our economy picked up momentum and maintained a high gdp growth rate for several years

2....forget about povertyline and all the indices and metrics that economists bandy around
(and let us look at some conspicuous facts ...or words to that effect)

is there any contradiction there? does it make any sense now?

kaalidaasan said...

>>>>വെസ്റ്റ്‌ ബംഗാള്‍ സംസ്ഥാനത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലിം ജില്ലയായ മൂര്‍ഷിദാബാദില്‍ ഇത്തരം "സഹായം" തുടങ്ങുന്നതിനു മുമ്പേ ആളുകള്‍ തടയുകയുണ്ടായി.<<<

അതില്‍ യാതൊരു സംശയവുമില്ല,. ഇസ്ലാമിന്റെ അടിസ്ഥാന നിലപാട് ഇസ്ലാമില്‍ നിന്നും ആരും പുറത്തുപോകരുതെന്നല്ലേ. പോയാല്‍ കഴുത്തു വെട്ടലല്ലേ ഇസ്ലാമിക നിയമം. സൌദി അറേബ്യയില്‍ ആര്‍ക്കെങ്കിലും  ഇസ്ലാം ഉപേക്ഷിക്കാന്‍ ആകുമോ? മുസ്ലിം രാജ്യവും മുസ്ലിം ജില്ലയുമൊക്കെ ഇക്കാര്യത്തില്‍ ഒരു പോലെയാണ്.

ഒരു കാര്യത്തില്‍ സംഘ പരിവറും ഇസ്ലാമും തമ്മില്‍ വലിയ സ്വരച്ചേര്‍ച്ചയുണ്ട്. ഇസ്ലാം പറഞ്ഞു നടക്കുന്നത്, അറേബ്യയിലെ ആദിമ നിവാസികളയിരുന്ന ഖുറേഷികള്‍ ചരിത്രത്തിലെ ഏറ്റവും അപരിഷ്കൃതരായ ജനതയായിരുന്നു എന്നാണ്. അതു തന്നെയാണ്, സംഘ പരിവാറും പറഞ്ഞു നടക്കുന്നത്. ഇന്‍ഡ്യയിലെ ആദിവസികളും ദളിതരും സ്വന്തമായി ചിന്താശേഷി ഇല്ലാത്ത മൃഗങ്ങളാണെന്നാണ്. ആ സംഘ പരിവാര്‍ സൂക്തമാണ്, താങ്കളിവിടെ പരാമര്‍ശിച്ച നിയോഗി കമ്മിട്ടിയുടെ റിപ്പോര്‍ട്ടിലുള്ളത്. താങ്കളും അതിനോട് യോജിക്കുന്നു. ഒരേ തൂവല്‍ പച്ചികള്‍ ഒരു പോലെ പാടുന്നു.

ഹിന്ദു മതം ഇന്‍ഡ്യയില്‍ ഉണ്ടായതായലും, ഇവിടേക്കു വന്നതായാലും, അപ്പോള്‍ ഇവിടെ ജീവിച്ചിരുന്ന ആളുകളായിരുന്നു ദളിതരും അദിവാസികളും. അവരുടെ അഭിമനത്തിനാണ്, സംഘപരിവാര്‍ വില പറയുന്നത്. അതു പോലെ ഇസ്ലാം അറേബ്യയില്‍ ഉണ്ടായപ്പോള്‍ അവിടെ ജീവിച്ചിരുന്ന ഖുറേഷികളുടെ അഭിമാനത്തിനാണ്, ഇസ്ലാം വില പറയുന്നത്. ഈ രണ്ടു കൂട്ടര്‍ക്കു ഒരേ സമയത്ത് കുഴലൂത്തു നടത്തുന്ന താങ്കള്‍ ഇതു പറയുന്നതില്‍ ഞാന്‍ യാതൊരു അത്ഭുതവും കാണുന്നില്ല.

kaalidaasan said...

>>>>
Who killed Swami Lakshmanananda?


"There is a high possibility that this is the handiwork of militant Christian outfits. How they got such sophisticated weapons is something for the government to figure out."<<<


ഉമ്മന്‍ ചാണ്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. എല്ലാ ഫോണുകളും വിളിക്കുന്നതും  അറ്റന്‍ഡ് ചെയ്യുന്നതും  personal staff വഴിയാണ്. അതുകൊണ്ട് There is a high possibility that Umman Chandy might have talked with Saritha Nair എന്നു പറയാം. അതിന്റെ അര്‍ത്ഥം ഉമ്മന്‍ ചാണ്ടി സരിതയുമായി സംസാരിച്ചു എന്നു തെളിഞ്ഞു എന്നാണോ? താങ്കളേപ്പോലെ ബുദ്ധി കൂടിയവര്‍ അത് പറയും.

ഈ വാര്‍ത്തയില്‍ പറയുന്നത് militant Christian outfits എന്നാണ്. ഏതാണാ outfits? എന്താണവരുടെ പേര്? മാവോയിസ്റ്റുകള്‍  militant communist outfits ആണ്. അതുപോലെ താങ്കളീ പറയുന്ന militant Christian outfits ഏതാണ്?

Possibility എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും മനസിലാക്കാനുള്ള വിവേകം താങ്കള്‍ക്കുണ്ടാകുമെന്നാണു ഞാന്‍ കരുതുന്നത്,. മനസില്‍ ക്രൈസ്തവ വിരോധം പതഞ്ഞു പൊങ്ങുമ്പോള്‍ possibility എന്നു പറഞ്ഞാലും അത് യാഥാര്‍ത്ഥ്യമാണെന്ന് താങ്കള്‍ വിശ്വസിക്കും.

kaalidaasan said...

>>>>അഭിസാരിണികളും താന്‍ ഈ വഴി തെരഞ്ഞെടുക്കാന്‍ കാരണം പട്ടിണിയെ ആണ് പറയുന്നത്.പക്ഷെ അന്തസായി ജീവിക്കാന്‍ അതുവേണോ എന്നതാണ് പ്രശ്നം.എന്ത് ചെയ്താലും സ്വന്തം അപ്പനെയും അമ്മയെയും തള്ളിപ്പറഞ്ഞാലും പെങ്ങളെയും ഭാര്യയേയും കൂട്ടിക്കൊടുത്താലും വയറു നിറച്ചാല്‍ മതിയെന്നുള്ള സംസ്കാരത്തിന്റെ അവസാന വാക്കാണ്‌ മതം മാറാനായി കഞ്ഞിയെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന്. <<<

ഒരാള്‍ ഇഷ്ടമുള്ള വിശ്വാസം തെരഞ്ഞെടുക്കുന്നതിനെ അഭിസാരികകളുടെ പണിയോടുപമിക്കുന്ന താങ്കളോട് പുച്ഛം തോന്നുന്നു മലക്കേ.

സ്വന്തം അപ്പനും അമ്മയും എന്നു താങ്കളിപ്പോള്‍ പറഞ്ഞു വരുന്ന ഹൈന്ദവ സംസ്കാരം ദളിതരെയും  ആദിവാസികളെയും തള്ളിപ്പറഞ്ഞതിനേക്കുറിച്ച് താങ്കളിതുവരെ കേട്ടില്ലെങ്കില്‍ താങ്കളും ബധിരനും മൂകനുമാണ്. അന്നൊന്നും താങ്കള്‍ക്ക് തോന്നാത്ത ഈര്‍ഷ്യ ഇപ്പോള്‍  ഉണ്ടാകുന്നു. ഉണ്ടാകണം, അപ്പൊഴേ അപ്പന്റെയും അമ്മയുടെയും വില അറിയൂ. അപ്പനും അമ്മയും മക്കളെ സ്നേഹിക്കുകയും അവരുടെ ക്ഷേമം നിലനിറുത്താന്‍ ത്യാഗം അനുഷ്ടിക്കുകയുമാണു ചെയ്യാറുള്ളത്. അതാണോ താങ്കളിപ്പോള്‍  പാദ സേവ ചെയ്യുന്ന അപ്പനും അമ്മയും ചെയ്തത്? ദളിതരോടുള സ്നേഹക്കൂടുതല്‍ കൊണ്ടാണോ അവരെ തൊട്ടുകൂടാത്തവരെന്നു മുദ്ര കുത്തി സമൂഹത്തില്‍ നിന്നും ആട്ടിപ്പായിച്ചത്? വീട്ടില്‍ വളര്‍ത്തുന്ന പശുവിനു കിടക്ക വിരിച്ച് നല്‍കിയിട്ട് ദളിതനു മണ്ണില്‍ കിഴിച്ച കുഴിയില്‍ ഇല വച്ച് കഞ്ഞി ഒഴിച്ചുകൊടുത്തത്? ആദിവാസികളും ദളിതരും അതേ അപ്പനെയും അമ്മയേയും തള്ളിപ്പറയുന്നത് തിക്ച്ചും  ശരിതന്നെയാണ്. തളിപ്പറയല്‍  ഒരു പ്രത്യേക കൂട്ടര്‍ക്ക് മാത്രം സംവരണം ചെയ്തതൊന്നുമല്ല. സഹസ്രാബ്ദങ്ങളോളം ജാതി ഹിന്ദുക്കള്‍  ഇവരെ തള്ളിപ്പറഞ്ഞു. ഇപ്പോള്‍ അവരുടെ ഊഴമാണ്. അവര്‍ ജാതി ഹിന്ദുക്കളുടെ മതത്തെ തള്ളിപ്പറയുന്നു.

വലിയ ഒരു വിഭാഗം ജനതയെ തൊട്ടുകൂടാത്തവര്‍ എന്നു മുദ്ര കുത്തി സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിയോടിച്ചതിനെ ഇന്നും ന്യായീകരിക്കുന്ന താങ്കളേപ്പോലുള്ള വര്‍ണ്ണ വെറിയന്‍മാര്‍ക്കുള്ള മറുപടിയാണിപ്പോള്‍  ആദിവാസികളും ദളിതരും നല്‍കുന്നത്. അതിന്റെ വിശദാംശങ്ങള്‍ അറിയണമെങ്കില്‍  അംബെദ്ക്കറുടെ പുസ്തകങ്ങള്‍ വായിക്കുക. താങ്കളെന്താണു കരുതിയിരിക്കുന്നത്? ഇവരൊക്കെ എന്നും താങ്കളുടെ അടിമകളായി ജീവിക്കുമെന്നോ? ആ വെള്ളം അങ്ങ് വാങ്ങി വച്ചാല്‍ മതി.

ജാതി ഹിന്ദുക്കള്‍ പണക്കാരും പ്രമാണിമാരും സമ്പത്തിന്റെ ഉടമകളും ആയപ്പോള്‍ എന്തുകൊണ്ട് ദളിതരും ആദിവസികളും  ദരിദ്രരായി പോയി? ഇവര്‍ക്ക് കൂടി അവകാശപ്പെട്ട സമ്പത്ത് ഇവര്‍ക്ക് നല്‍കിയിരുന്നെങ്കില്‍  ഇവര്‍  പട്ടിണിക്കരാകുമായിരുന്നോ?

ജാതി ഹിന്ദുക്കള്‍ക്ക് സമ്പത്ത് എവിടന്നു കിട്ടി? ബ്രഹ്മന്‍ ഇവരെ സൃ ഷ്ടിച്ചപ്പോള്‍ സമ്പത്തു കൂടി സൃ ഷ്ടിച്ചു കൊടുത്തിരുന്നോ? അടിച്ചമര്‍ത്തിയും, പിടിച്ചെടുത്തും, ആട്ടിയോടിച്ചും കൈക്കലാക്കിയത്കൊണ്ടാണിവര്‍ പട്ടിണിക്കാരായത്. ഇവരുടെ പട്ടിണി മാറ്റാന്‍ ജാതി ഹിന്ദുക്കള്‍ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? അടുത്തു വന്നാല്‍ അശുദ്ധമാകുമെന്നു പറയുന്നവര്‍ പട്ടിണി മാറ്റാന്‍ പോകില്ല. വേദം കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ച് ആനന്ദിക്കുന്നവര്‍ പട്ടിണി മാറ്റിയില്ല. കഴുത്തു വെട്ടി കൊല്ലാനേ പോകൂ. ഇതുപോലെയുള്ള ഒരു സംസ്കാരത്തില്‍ അല്പമെങ്കിലും  ചിന്താശേഷിയുള്ളവര്‍  നില്‍ക്കില്ല. താങ്കള്‍ക്കും ജാതി ഹിന്ദുക്കള്‍ക്കുമിതറിയാം. അതുകൊണ്ടാണ്, ഈ മനുഷ്യര്‍ക്ക് ചിന്താശേഷി പോലുമില്ല എന്ന് സംഘപരിവാര്‍,  നിയോഗിയേക്കൊണ്ട്, പറയിച്ചത്. താങ്കളും സംഘി അജണ്ടക്ക് കുഴലൂത്ത് നടത്തുന്നതുകൊണ്ട് അതാവര്‍ത്തിക്കുന്നു.

പട്ടിണി കിടന്നാലേ പട്ടിണി മനസിലാകൂ. ആറു മണിക്ക് ലഭിക്കാന്‍ പോകുന്ന വിഭ സമൃദ്ധമായ വിരുന്നിനെ പ്രതീക്ഷിച്ച് പട്ടിണി അഭിനയിക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ പട്ടിണിയുടെ കാഠിന്യം മനസിലാകില്ല. അത് അനുഭവിച്ചു തന്നെ അറിയണം. പട്ടിണി മാറ്റാന്‍ അഭിസാരിക പണി ചെയ്യേണ്ടി വരുന്നവരോട് പോലും താങ്കള്‍ക്കുള്ള വെറുപ്പ് ഈ വാക്കുകളിലുണ്ട്. ഇത് വരെ ഇല്ലാതിരുന്ന ഭാവനാ സൃ ഷ്ടി ആയ ഒരു സംസ്കാരം ​കെട്ടിപ്പിടിച്ചിരുന്നാല്‍ പട്ടിണി മാറില്ല. ഈ ലോകത്ത് ജീവിക്കണമെന്ന ആഗ്രഹമുള്ളവര്‍ പട്ടിണി മാറ്റാന്‍  പലതും ചെയ്യും. യാചിക്കുന്നവര്‍ അത് മഹത്തായതാണെന്നു കരുതിയല്ല ചെയ്യുന്നത്. ചത്തുപോകുമെന്ന പേടി കൊണ്ടാണ്. ആത്മാഭിമാനമുള്ള ആരും ജീവിക്കാന്‍ മറ്റ് മര്‍ഗ്ഗങ്ങളുണ്ടെങ്കില്‍ അഭിസാരിക പണിക്കോ യാചകപ്പണിക്കോ പോകില്ല.

താങ്കളേ സംബന്ധിച്ച് ആന്തസായ ജീവിതം പശു എന്ന മൃഗത്തേക്കാള്‍ താണ നിലവാരത്തില്‍ ജീവിക്കുന്നതായിരിക്കും. പക്ഷെ എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ല.
മതം അപ്പനും അമ്മയുമായി തോന്നുക തീവ്ര മത വിശ്വാസികള്‍ക്കാണ്. അങ്ങനെയുള്ളവരാണ്, മത വിശ്വാസത്തിനു വേണ്ടി ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ചാകാന്‍ നടക്കുന്നത്. മറ്റുള്ളവര്‍ അതിനെ അങ്ങനെ കരുതില്ല.

പെങ്ങളെയും ഭാര്യയേയും കൂട്ടിക്കൊടുക്കലൊക്കെ പുഷ്പം പോലെയാണല്ലോ വിരല്‍ തുമ്പില്‍  കയറി വരുന്നത്. എന്താ അതാണോ പണി?

kaalidaasan said...

>>>>ഇന്ന് ഭാരതം ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിനു മുമ്പില്‍ വിദേശികള്‍ തന്ന എച്ചില്‍ കഞ്ഞിയുടെ മിടുക്കിലല്ല. ഇന്ന് ലോക സാമ്പത്തിക മാന്ദ്യതിനുമുമ്പിലും നമ്മള്‍ പതറാതെ നില്‍ക്കുന്നതും ഈ കഞ്ഞിയുടെ മിടുക്കിലല്ല. സ്വന്തം ശക്തിയില്‍ വിശ്വസിക്കുക. പ്രാവര്‍ത്തിക. കാത്തിരിക്കുക. വിജയിക്കാം. എച്ചില്‍ തിന്നു ജീവിച്ചവര്‍ക്ക് അതുമാവാം.<<<

ഇന്ന് ഇന്‍ഡ്യ ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് ആരെങ്കിലും  തന്ന എച്ചില്‍ കഞ്ഞിയുടെ മിടുക്കിലണെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് ഇന്‍ഡ്യ ഭരിക്ക്കുന്ന മന്‍ മോഹന്‍ സിംഗ് വിദേശികളുടെ എച്ചില്ലിനു വേണ്ടി ഈ ജനതയുടെ ആത്മാഭിമാനം  പണയം വയ്ക്കുന്നു. അതാണു മവോയിസ്റ്റുകളേപ്പോളെയുള്ള തീവ്രവാദ സംഘടനകളെ ജനതയുടെ നല്ല ഒരു വിഭാഗം പിന്തുണക്കുന്നത്. വിദേശ കുത്തകകള്‍ക്ക് പരവതാനി വിരിച്ച്, നികുതി ഒഴിവാക്കി ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്ത്, ഈ എച്ചില്‍ ഇല്ലെങ്കില്‍  രക്ഷയില്ല എന്നു വിശ്വസിപ്പിച്ച്, ഇന്‍ഡ്യക്കാരെ മുഴുവന്‍ യാചകരാക്കി മാറ്റിയിരിക്കുന്നു. ജോലി തേടി ഇന്‍ഡ്യക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നു. പലരും ഇന്‍ഡ്യ ഉപേക്ഷിച്ചു പോകുന്നു. നാണയത്തിന്റെ വില ഇടിച്ച് ഈ രാജ്യത്തെ നശിപ്പിക്കുന്നു.

ലോക സാമ്പത്തിക മാന്ദ്യത്തിനുമുമ്പിലും നമ്മള്‍ പതറാതെ നില്‍ക്കുന്നത് ഇവിടത്തെ സമ്പത്തിക രംഗം കര്‍ശനമായ നിയന്ത്രണത്തില്‍ ആയിരുന്നതുകൊണ്ടാണ്. ഇന്ദിരാ ഗാന്ധി നടത്തിയ ബാങ്ക് ദേശസാല്‍കരണമാണ്, ഇന്‍ഡ്യയെ രക്ഷിച്ചു നിറുത്തിയത്. അല്ലാതെ ഇവിടത്തെ ജാതിഹിന്ദുക്കളുടെ മിടുക്കൊന്നുമല്ല. ജാതിഹിന്ദുക്കളുടെ മുന്നണി ആയ ബി ജെ പിയോ മന്‍ മോഹന്‍ സിംഗോ ഇന്ദിരക്ക് മുന്നെ ഇന്‍ഡ്യ ഭരിച്ചിരുന്നെങ്കില്‍ ഇന്‍ഡ്യന്‍ സാമ്പത്തിക രംഗം  പണ്ടെ തകര്‍ന്നു പോയേനെ.

ഇന്നും ഇന്‍ഡ്യയെ ലോക ശക്തി ആകുന്നതില്‍ നിന്നും തടയുന്നത് ജാതി ഇവിടെ ഉണ്ടാക്കിയ അസമത്വമാണ്. വലിയ ഒരു വിഭാഗം ജനതയെ ഇന്നും അടിമകളേപ്പോലെ ജീവിക്കാന്‍ വിടുന്നത് ഈ സംസ്കാരമാണ്. ഇത് പറിച്ചെറിഞ്ഞാലേ ഇന്‍ഡ്യ ഒരു ശക്തിയാകൂ. അല്ലെങ്കില്‍ ചായം തേച്ചു പിടിപ്പിച്ച പശുവിനേപ്പോലെയേ ആകൂ. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ അടിമകളേപ്പോലെ ജീവിച്ചവര്‍ ഇന്ന് 40% ഉണ്ട്. അവരുടെ ജീവിതത്തില്‍  മാറ്റമുണ്ടായാലേ ഇന്‍ഡ്യ പുരോഗമിക്കൂ. അതുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ വരെ തെറി വിളിക്കുന്ന താങ്കളേപ്പോലുള്ള വിഷജന്തുക്കളാണ്, ഇന്‍ഡ്യയുടെ പുരോഗതിക്ക് തടസം നില്‍ക്കുന്നത്. പുല്‍ക്കൂട്ടിലെ പട്ടിയേപ്പോലെയാണു താങ്കളേപ്പോലുള്ളവരുടെ സ്വഭാവം പുല്ലു തിന്നുകയുമില്ല പശുവിനേക്കൊണ്ട് പുല്ലു തീറ്റിക്കയുമില്ല.

ഇന്നും ഇന്‍ഡ്യയിലെ ഭൂരിഭാഗം  സ്ഥലങ്ങളും  പിന്നാക്കം നില്‍ക്കുന്നത് ജാതി ഹിന്ദുകളുടെ പിടി ഉള്ളതുകൊണ്ടാണ്. ദളിതരെയും  ആദിവാസികളെയും മറ്റ് പിന്നാക്കക്കാരെയും അടിമകളേപ്പോലെ കരുതി, അവരുടെ ആനുകൂല്യങ്ങളൊക്കെ തട്ടി എടുത്ത് തടിച്ചു കൊഴുക്കുന്ന താങ്കളേപ്പോലുള്ള വിഷ ജന്തുക്കളെ ഉന്മൂലനം ചെയ്താലേ ഇന്‍ഡ്യ പുരോഗമിക്കൂ. മാവോയിസ്റ്റുകള്‍  ചെയ്യുന്നത് അതാണ്. ജനാധിപത്യം പരാജയപ്പെടുമ്പോള്‍ ഇതൊക്കെ സംഭവിക്കും.

kaalidaasan said...



>>>>ഇന്ന് ലോക സാമ്പത്തിക മാന്ദ്യതിനുമുമ്പിലും നമ്മള്‍ പതറാതെ നില്‍ക്കുന്നതും ഈ കഞ്ഞിയുടെ മിടുക്കിലല്ല. സ്വന്തം ശക്തിയില്‍ വിശ്വസിക്കുക. പ്രാവര്‍ത്തിക. കാത്തിരിക്കുക. വിജയിക്കാം. എച്ചില്‍ തിന്നു ജീവിച്ചവര്‍ക്ക് അതുമാവാം.<<<<

ജാതിഹിന്ദുക്കളുടെ കരാള ഹസ്തത്തില്‍ നിന്നും സമൂഹം മോചനം പ്രാപിച്ചാല്‍ എന്ത് നടക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്, കേരളം. ജന ക്ഷേമകരമായ നടപടികള്‍ സര്‍ക്കാര്‍  നടപ്പാക്കിയപ്പോള്‍  പിന്നാക്ക സമുദായക്കാരിലെ ഭൂരിഭാഗവും  മുന്നോക്കക്കരോടൊപ്പം  മുന്നിലെത്തി. അത് ഒരു ജാതി ഹിന്ദുവിന്റെയും നേട്ടമല്ല. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സമൂഹിക രംഗത്തും ഒക്കെ ക്രൈസ്തവ മിഷനറിമാര്‍ കാണിച്ചു കൊടുത്ത പാതയിലൂടെ മറ്റ് സമുദായക്കാരും  സര്‍ക്കാരും മുന്നേറിയപ്പോള്‍ ഉണ്ടായ മാറ്റമാണിവിടെ ഉള്ളത്. ഇന്‍ഡ്യ മുഴുവന്‍ പകര്‍ത്തേണ്ട മാതൃകയാണിത്. ഇത് ഇപ്പോഴത്തെ മാവോയിസ്റ്റു കോറിഡോര്‍ ഭരിച്ച സര്‍ക്കാരുകള്‍  ചെയ്തിരുന്നെങ്കില്‍  ഇപ്പോളവിടെ മിഷനറിമാര്‍ക്ക് പ്രസക്തി പോലും ഉണ്ടാകുമായിരുന്നില്ല. താങ്കളേപ്പോളുള്ള കൂപ മണ്ഡൂകങ്ങള്‍ക്ക് അത് മനസിലാകില്ല. മിഷനറിമാര്‍ ആദിവാസി ദളിത് സമൂഹങ്ങളിലുണ്ടാക്കുന്ന മാറ്റം ഉള്‍ക്കൊള്ളനോ സഹിക്കാനോ താങ്കള്‍ക്ക് സാധിക്കുന്നില്ല. അതിന്റെ ചൊരുക്കാണു താങ്കളിവിടെ കുടഞ്ഞിടുന്നത്.

വിദേശ കുത്തകളുടെയും  ജാതി ഹിന്ദുക്കളുടെയും എച്ചിലു നക്കി പരിചയമുള്ളതുകൊണ്ട് മറ്റുള്ളവരും അത് ചെയ്യുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നു. അത് സ്വാഭാവികമാണ്.. മനുഷ്യരെ ജാതിയും മതവും തിരിച്ച് കാണാതെ മനുഷ്യരായി കാണുന്ന തരത്തില്‍ പുരോഗതി പ്രാപിക്കുമ്പോള്‍ അതൊക്കെ മനസിലായിക്കോളും. എല്ലാറ്റിനും ഒരു സമയമുണ്ട്.

മനുഷ്യന്‍ മതം മാറുന്നതാണ്, എല്ലാ കുഴപ്പങ്ങളുടെയും കാരണമെന്നത് ഹിന്ദു മത തീവ്രവാദികളുടെ നിലപാടാണ്. താങ്കളുമൊരു മത തീവ്ര വാദി ആയി മാറുന്നത് ശരിക്കും മനസിലാകുന്നു.

ഇന്‍ഡ്യ പതറാതെ പിടിച്ചു നില്‍ക്കുന്നു എന്നതൊക്കെ താങ്കളുടെ അറിവില്ലായ്മയാണ്. ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം ​ഇടിഞ്ഞിടിഞ്ഞു വരുന്നു. ഇപ്പോള്‍ അത് ഡോളറിന്, 59 എന്നാണ്. ഇനിയുമിടിയും. പടിഞ്ഞാറന്‍ നാടുകളിലെ സാമ്പത്തിക മാന്ദ്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ, ആര്‍ത്തി പിടിച്ച വ്യവസായികള്‍ മന്‍ മോഹന്‍ വാരിക്കോരി കൊടുക്കുന്ന ആനുകൂല്യങ്ങളൊക്കെ തരപ്പെടുത്താന്‍  വേണ്ടി ഇവിടെ വന്ന് മുതല്‍ മുടക്കിയപ്പൊഴേക്കും കുറച്ച് കണക്കുകളുമായി കണക്കപ്പിള്ളമാര്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ മയങ്ങി വീഴുന്ന താങ്കളേപ്പോലുള്ളവര്‍ കരുതുമ്പോലെ അല്ല കാര്യങ്ങളുടെ പോക്ക്. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ഇന്‍ഡ്യയുടെ കയ്യില്‍ ഒന്നുമില്ല. കയറ്റി അയക്കാന്‍ യാതൊരു വിഭവവുമില്ല. 40% ആളുകള്‍ പട്ടിണിക്കാരുമാണ്. പടിഞ്ഞാറന്‍  നാടുകള്‍ സമ്പത്തിക മാന്ദ്യത്തില്‍ നിന്നും  കരകയറുമ്പോള്‍  നിക്ഷേപമൊക്കെ പിന്‍വലിച്ച് സായിപ്പുപോകും. ആ എച്ചിലുകൂടി ഇല്ലാതാകും. അപ്പോഴാണു ശരിക്കും അറിയുക.

സായിപ്പിന്റെ എച്ചിലു കിട്ടാന്‍ വേണ്ടി, ഇരിക്കാന്‍  പറയുമ്പോള്‍ കിടന്നോളാം എന്നു പറയുന്ന ഒരു പ്രധാന മന്ത്രി ആണിന്‍ഡ്യക്കുള്ളത്. യഥാര്‍ത്ഥ എച്ചിലു നക്കികളെ കാണാന്‍ കണ്ണില്ലാതെ സംഘ പരിവാറിന്റെ താളത്തിനൊത്ത് തുള്ളുന്ന താങ്കള്‍ക്കിതൊന്നും മനസിലാകില്ല. ഇന്‍ഡ്യ തലയുയര്‍ത്തി നില്‍ക്കുന്നില്ല. കുറഞ്ഞപക്ഷം  പ്രധാന മന്ത്രി നടുവു വളച്ച് സായിപ്പിന്റെ മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കുകയാണ്. വേണമെങ്കില്‍ സയിപ്പിന്റെ സ്ഥാനത്ത് ക്രിസ്ത്യാനി എന്നു മാറ്റി വായിച്ചോളൂ. കുറച്ചു കൂടി മനോസുഖം കിട്ടും.

kaalidaasan said...

>>>>മുസ്ലിമിനെ സംബന്ധിച്ചു ഖുര്‍ആന്‍ കുറ്റമറ്റതും മറ്റൊരു തിരുത്തല്‍ ആവശ്യമില്ലാത്തതുമാണ്. തന്നെയുമല്ല യേശുക്രിസ്തു ഒരു പ്രവാചകനും (ഈസാ നബി) ക്രിസ്തുമതം ഒരു പ്രവാചകന്റെ പേരില്‍ ഉണ്ടാക്കപ്പെട്ട മതവുമാണ്. എന്നാല്‍ ഇസ്ലാം മതമെന്നത് പ്രവാചകന്റെ പേരില്‍ അല്ല (മുഹമ്മദിസം എന്നോ മുഹമ്മദിറ്റി എന്നോ അല്ല ഇസ്ലാമിന്റെ പേര്) അതുകൊണ്ട് തന്നെ ഇത്തരം മതത്തിന്റെ പ്രചാരണം നടത്തുന്നതോ അല്ലെങ്കില്‍ മതപരിവര്‍ത്തനം നടത്തുന്നതോ മുസ്ലീങ്ങള്‍ക്ക് അംഗീകരിച്ചു കൊടുക്കാനോ വയ്യ. <<<<

ഇസ്ലാം എന്താണെന്ന് താങ്കള്‍ പഠിപ്പിക്കേണ്ട അവശ്യമില്ല. അതെന്താണെന്ന് ഇന്ന് ലോകം മുഴുവന്‍ മുസ്ലിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലൂടെ മറ്റുള്ളവര്‍ മനസിലാക്കുന്നുണ്ട്. അതുണ്ടായതും പ്രചരിച്ചതും ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നതും എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടതുമില്ല.

മത പരിവര്‍ത്തനം ​നടത്തിയതുകൊണ്ടാണ്, പാകിസ്ഥാനിലെ ക്രിസ്ത്യാനികളെ മുസ്ലിങ്ങള്‍ വക വരുത്തിയതെന്നതു വിശ്വസിച്ചു. ഇതേ മത പരിവര്‍ത്തനം നടത്തിയതുകൊണ്ട് ഖാന്ധമാലിലെ ക്രിസ്ത്യാനികളെ സംഘ പരിവാര്‍ വക വരുത്തിയതെന്നും  ഞാന്‍ വിശ്വസിച്ചു. പക്ഷെ ഇസ്ലാമിക രാജ്യങ്ങളില്‍  ഷിയകള്‍ സുന്നികളെ ബോംബ് വച്ചു കൊല്ലുന്നതും മത പരിവര്‍ത്തനം നടത്തിയതുകൊണ്ടാണോ? അതോ ഇസ്ലാമിന്റെ മുഖമുദ്രയായ വിനോദമാണോ? അഹമ്മദിയകളെ വാളുകൊണ്ട് തലോടുന്നതും മത പരിവര്‍ത്തനം നടത്തുന്നതുകൊണ്ടാണോ?

ഇന്നലത്തെ പത്രത്തില്‍ വയിച്ച മൂന്നു വാര്‍ത്തകള്‍ ഇതാണ്.

പാകിസ്താനില്‍ ബോംബാക്രമണം: 28 പേര്‍ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ശവസംസ്‌കാരച്ചടങ്ങിനിടെയുണ്ടായ ബോംബാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 57 പേര്‍ക്ക് പരിക്കേറ്റു.

അഫ്ഗാനിസ്താനില്‍ ഷിയാ മതകേന്ദ്രത്തില്‍ ആക്രമണം: 31 മരണം

അഫ്ഗാനിസ്താനില്‍ വടക്കന്‍ ബാഗ്ദാദിന് സമീപമുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ഷിയാ മുസ്‌ലിം വിഭാഗക്കാരുടെ മതകേന്ദ്രത്തിന് സമീപമായിരുന്നു സ്‌ഫോടനം.

ഇറാഖില്‍ ഷിയാ മതകേന്ദ്രത്തില്‍ ആക്രമണം: 31 മരണം

ഇവിടെയൊക്കെ മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കൊല്ലുന്നത് എന്തിന്റെ പേരിലാണു പ്രവാചകാ. ഒന്ന് വിശദീകരിക്കമോ?

മുസ്ലിങ്ങള്‍ക്ക് മത പ്രചരണം നടത്താം. മത പരിവര്‍ത്തവനവും നടത്താം. പക്ഷെ മറ്റുള്ളവര്‍ അത് ചെയ്യുന്നത് അംഗീകരിച്ചുകൊടുക്കാന്‍ ആകില്ല. അതാണ്, ഇസ്ലാമിന്റെ നയം. മാത്രമല്ല ക്രൈസ്തവ രാജ്യങ്ങളിലൊക്കെ ഇടിച്ചു കയറി അവിടെ പരിവര്‍ത്തനം നടത്താം. അഭയാര്‍ത്ഥികളായി നടിച്ച് ചെന്ന് അവിടങ്ങളിലൊക്കെ അശാന്തിയും വിതക്കാം. ഇപ്പോള്‍ ഇസ്ലാമിന്റെ അജണ്ട മറ്റൊരു രീതിയിലാണ്. ഇസ്ലാമിക രാജ്യങ്ങളിലൊക്കെ മുല്ലപ്പൂ എന്നും തെച്ചിപ്പൂ എന്നും ഒക്കെ പറഞ്ഞ് ഓരോരോ നാടകം നടത്തും. കുറച്ചു പേരെ അഭയാര്‍ത്ഥികളായി പുറത്തേക്ക് വിടും. കാപട്യമില്ലാത്ത പടിഞ്ഞാറന്‍ നാടുകളിലെ ക്രിസ്ത്യാനികള്‍ അവരില്‍ പലര്‍ക്കും അഭയം കൊടുക്കും. അവിടത്തെ അര്‍ക്കാരിന്റെ എച്ചിലു നക്കി പട്ടിണി ഒക്കെ മാറി ദേഹമൊന്നു കൊഴുത്തു വരുമ്പോള്‍  ഇവരൊക്കെ തനി നിറം കാണിച്ചു തുടങ്ങും. കാഷ്മീര്‍ അഭയാര്‍ത്ഥികളെന്നും പറഞ്ഞ് ഇംഗ്ളണ്ടിലും അമേരിക്കയിലും കുടിയേറി പാര്‍ത്ത ജന്തുക്കള്‍ അവിടങ്ങളില്‍ ചെയ്തതൊക്കെ ഇപ്പോള്‍ ലോകം മുഴുവനും  അറിയാം. അടുത്ത നാളില്‍ റഷ്യയിലെ ഡാഗിസ്താനില്‍ നിന്നും അമേരിക്കയിലേക്ക് അഭയം തേടി ചെന്ന രണ്ട് ജന്തുക്കള്‍ ബോസ്റ്റണ്‍ മാരത്തണില്‍ ചെയ്തതും ഇന്ന് ലോകത്തിനറിയാം. അജണ്ട ഇവിടെ വെളിപ്പെടുത്തിയതിനു നന്ദി. മത പ്രസംഗം കൊള്ളാം. അത് സംഘ പരിവാറിന്റെ അടുത്ത് ചെലവാകും. കാരണം ഇപ്പോള്‍ അവരും ഇതേ പാതയിലാണ്. ചേരേണ്ടവര്‍  ചേരേണ്ടിടത്ത് ചേരണം.

സംഘ പരിവാറിന്റെ അപ്പസ്തോലന്‍ നരേന്ദ്ര മോഡി ഗുജറാത്തില്‍  ഒറ്റ ക്രിസ്ത്യാനിയേയും കൊന്നൊടുക്കിയില്ല 2000 മുസ്ലിങ്ങളെ കൊന്നൊടുക്കി. അതെന്തുകൊണ്ടായിരിക്കാം? മത പരിവര്‍ത്തനം നടത്തിയതുകൊണ്ടാണോ? മത പ്രഭാഷകനൊന്ന് വിശദീകരിക്കാമോ?

kaalidaasan said...

>>>>ഇസ്ലാം മതം ഭാരത്തില്‍ വളര്‍ന്നത്‌ ഇത്തരം കൂലിക്ക് മതം വില്‍ക്കാന്‍ നടക്കുന്ന കച്ചവടക്കാരിലൂടെ അല്ലല്ലോ. <<<<

അല്ലേ അല്ല. അതെങ്ങനെ എന്ന് സംഘ പരിവാര്‍ പറയുന്നത് കേട്ടോളൂ.

The Magnitude of Muslim Atrocities

The world famous historian, Will Durant has written in his Story of Civilisation that "the Mohammedan conquest of India was probably the bloodiest story in history".

Islamic imperialism came with a different code--the Sunnah of the Prophet. It required its warriors to fall upon the helpless civil population after a decisive victory had been won on the battlefield. It required them to sack and burn down villages and towns after the defenders had died fighting or had fled. The cows, the Brahmins, and the Bhikshus invited their special attention in mass murders of non-combatants. The temples and monasteries were their special targets in an orgy of pillage and arson. Those whom they did not kill, they captured and sold as slaves. The magnitude of the booty looted even from the bodies of the dead, was a measure of the success of a military mission. And they did all this as mujahids (holy warriors) and ghazls (kafir-killers) in the service of Allah and his Last Prophet.

Hindus found it very hard to understand the psychology of this new invader. For the first time in their history, Hindus were witnessing a scene which was described by Kanhadade Prabandha (1456 AD) in the following words:

"The conquering army burnt villages, devastated the land, plundered people's wealth, took Brahmins and children and women of all classes captive, flogged with thongs of raw hide, carried a moving prison with it, and converted the prisoners into obsequious Turks."

That was written in remembrance of Alauddin Khalji's invasion of Gujarat in the year l298 AD. But the gruesome game had started three centuries earlier when Mahmud Ghaznavi had vowed to invade India every year in order to destroy idolatry, kill the kafirs, capture prisoners of war, and plunder vast wealth for which India was well-known.

kaalidaasan said...

അധിക വായനക്ക് താഴെയുള്ള ലിങ്കുകള്‍ മതിയാകില്ലെങ്കില്‍ കൂടുതല്‍ തരാം.

What the Islamic Invaders Did to India

Savages at a very low level of civilisation and no culture worth the name, from Arabia and west Asia, began entering India from the early century onwards. Islamic invaders demolished countless Hindu temples, shattered uncountable sculpture and idols, plundered innumerable palaces and forts of Hindu kings, killed vast numbers of Hindu men and carried off Hindu women.

Effect of Muslim Atrocities on Hindu Society

Al Baruni.

"Mahmud utterly ruined the prosperity of the country, and performed there, wonderful exploits, by which the Hindus became like atoms of dust scattered in all directions. ... Their scattered remains cherish, of course, the most inveterate aversion of all the Muslims. This is the reason, too, why Hindu sciences have retired far away from those parts of the country conquered by us, and have fled to places, which our hand cannot yet reach."

Nehru

Akbar was illiterate. So were most of the Muslim rulers. They did not build one good college in eight centuries. Naturally, the Muslim invaders saw no good in the two great universities of India—Taxila and Nalanda. They destroyed them.

Dhan Gopal Mukerji

"The Mohammedans wanted to convert all India to Mohammedanism . . . the Hindus were not willing converts but resisted to the point of death . . . When the Hindu men died fighting, the entire female population of garrison towns, in order not to fall into the hands of their conquerors, burned themselves alive. It was this measure that saved India from being overpopulated by Mohammedan children . . . . Girls before they reached the age of maturity were irrevocably betrothed to young Hindus, so that they could be protected from the Mohammedan enemies . . . Mohammedan rule saw in India a new marriage system totally unlike the ancient sayamvara , meaning the choice."

kaalidaasan said...

>>>>They had to yield before the iron hand of a determined govt……most of them served long prison terms and by the time they came out they had reconciled to the reality that armed aggression is an exrcise in futility and though they are still working towards the goals that they professed in their naxal days the means are democratic , in short they have become part of the “system”<<<<

യാഥാര്‍ത്ഥ്യ ബോധമില്ലായ്മയില്‍ നിന്നും വരുന്ന ജല്‍പ്പനം.

നക്സലിസം ​ കേരളത്തില്‍ ശക്തി പ്രാപിക്കാതിരുന്നത് ജന പിന്തുണ ഇല്ലാതിരുന്നതുകൊണ്ടാണ്. എന്തുകൊണ്ട് ജന പിന്തുണ ഇല്ലാതായി എന്നറിയാന്‍ ചരിത്രം പഠിക്കണം, വെറുതെ ഭാവന മാത്രം പോരാ.

1957 ല്‍ കമ്യൂണിസ്റ്റു മന്ത്രി സഭ എടുത്ത മൂന്നു തീരുമാനങ്ങള്‍ ഭൂപരിഷ്കരണവും, ആരോഗ്യ രംഗം ഉടച്ച് വാര്‍ക്കലും, സൌജന്യ വിദ്യഭ്യാസവുമായിരുന്നു. പക്ഷെ ഇവ നടപ്പാക്കുന്നതിനു മുന്നെ വിമോചന സമരം വഴി അവര്‍ പുറത്താക്കപ്പെട്ടു. പിന്നീട് ഒരു പതിറ്റാണ്ടുകാലം പാവപ്പെട്ടവര്‍ കൂടുതല്‍ പീഢിപ്പിക്കപ്പെട്ടു. അപ്പോളായിരുന്നു നക്സലിസം ശക്തി പ്രാപിച്ചത്. അതിന്റെ ഗൌരവം മനസിലാക്കിയ സര്‍ക്കാര്‍  അടിച്ചമര്‍ത്തുന്നതിനോടൊപ്പം ഭൂപരിഷ്കരണം നടപ്പിലാക്കി കോടിക്കണക്കിനാളുകളെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചു. കൂടെ സൌജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും തൊഴിലാളി ക്ഷേമ നടപടികളും ഉണ്ടായി. അവര്‍ക്ക് പിന്നിട് ഒരു നക്സലുകളുടെയും പിന്നില്‍ അണിനിരന്ന് അവകാശങ്ങള്‍ നേടി എടുക്കേണ്ടി വന്നില്ല. അതുണ്ടായിരുന്നില്ലെങ്കില്‍  ഇവരൊക്കെ നക്സലുകളുടെ ഭാഗത്തു നിന്നേനെ.ഇപ്പോള്‍ മവോയിസ്റ്റ് കോറിഡോറിലെ പാവപ്പെട്ടവര്‍ നില്‍ക്കുന്നതുപോലെ.

നിര്‍ഭാഗ്യവശാല്‍  കോണ്‍ഗ്രസിനു പങ്കാളിത്തമുണ്ടായിരുന്ന സര്‍ക്കാരാണു 1970 ല്‍ ഭൂപരിഷ്കരണം വെള്ളം ചേര്‍ത്ത് നടപ്പാക്കിയത്. അതില്‍ വന്‍ കിട തോട്ടങ്ങളെ ഒഴിവാക്കി. അത് ഏറ്റവും സാരമായി ബാധിച്ചത് ആദിവാസികളെ ആയിരുന്നു. അന്നും അതിനു ശേഷവും സര്‍ക്കാര്‍ കയ്യൊഴിഞ്ഞ ആദിവാസികളുടെ ഇടയിലാണു പിന്നീട് നക്സലിസം  ഉയര്‍ത്തെഴുന്നേറ്റത്. പക്ഷെ ആദിവാസികള്‍ എണ്ണത്തില്‍ കുറവും മറ്റ് ജന വിഭാഗങ്ങള്‍ അവരുടെ കാര്യത്തില്‍ ശ്രദ്ധിക്കാതെയുമായപ്പോള്‍ ഈ പുതിയ നക്സലിസത്തിനും  കൂടുതല്‍ ഉയരാനായില്ല.

ഇന്ന് കേരളത്തിലാണു തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത്. അതുകൊണ്ടാണ്, മാവോയിസ്റ്റ് കോറിഡോറില്‍ നിന്നും ആയിരക്കണക്കിനു ജോലിക്കാര്‍ ഇവിടെ പണിയെടുക്കാന്‍ വരുന്നതും. ഒരു വര്ഷം 20000 കോടി രൂപയാണിവര്‍ വേതനമായി കേരളത്തിനു പുറത്തേക്ക് കൊണ്ടു പോകുന്നത്. ഏത് സംസ്ഥാനത്തിനും ഇതുപോലെ സാധിക്കും. പക്ഷെ അതിന്, നിശ്ചയധാര്‍ട്യമുള്ള ഭരണ കര്‍ത്താക്കള്‍ വരണം. പക്ഷെ മവോയിസ്റ്റ് കോറിഡോര്‍ ഭരിക്കുന്നവര്‍ ജാതി ഹിന്ദുക്കളുടെ അജണ്ട പിന്തുടരുന്നു. ആദിവാസികളുടെയും ദളിതരുടെയും ജീവിത സഹചര്യം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം തല തിരിഞ്ഞു ചിന്തിക്കുന്ന താങ്കളേപ്പോലെ, അടിച്ചമര്‍ത്തലില്‍ അഭയം തേടുന്നു. കൂടെ കുറച്ച് ക്രൈസ്തവ വിരോധവും മേമ്പൊടിയായി ചേര്‍ക്കുന്നു. ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ., താങ്കളെയും മലക്കിനെയും പോലുള്ള ബുധി ജീവി നാട്യക്കാരാണീ നാടിന്റെ ശാപം.

മനുഷ്യ പുരോഗതിയുടെ എല്ലാ അളവുകോലു വച്ചളക്കുമ്പോഴും കേരളം ഏത് വികസിത രാജ്യത്തോടും കിട പിടിക്കും. ഈ മാറ്റങ്ങളിവിടെ ഉണ്ടാക്കിയതിന്റെ പ്രധാന കാരണം, ഇച്ഛാ ശക്തിയുള്ള രാഷ്ട്രിയ നേതാക്കള്‍ ഭരിച്ചു എന്നതാണ്. കൂടെ ക്രൈസ്തവ സഭകളുടെ ശക്തമായ ഇടപെടലും. ക്രിസ്ത്യാനികള്‍ സ്കൂളുകളും, കോളേജുകളും,ആശു പത്രികളും സ്ഥാപിച്ച്, കേരളത്തിന്റെ സാമൂഹിക വികസനത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കി, വളരെ യേറെ മുന്നേറിയതിനു ശേഷമാണ്, മറ്റ് സമുദായക്കാര്‍ ഇതിലേക്ക് കടന്നു വന്നത്. മലപ്പുറം ജില്ലയും മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളും ഒരു പതിറ്റാണ്ടു മുമ്പു വരെ കേരളത്തില്‍ ഏറ്റവും പിന്നിലായിരുന്നു. അതിന്റെ കാരണം അവര്‍ അധുനിക വിദ്യഭ്യാസത്തില്‍ നിന്നും മുഖം തിരിച്ച് മദ്രസ വിദ്യാഭ്യാസവുമായി നടന്നു. അതുകൊണ്ട് അവര്‍  പിന്നിലായിരുന്നു. ഇപ്പോള്‍ അവരും മുന്നേറുന്നു.

കാണേണ്ടത് കാണാതെ മനസിലെ അജണ്ട വച്ച് കാര്യങ്ങളെ സമീപിക്കുന്ന കുഴപ്പമാണു താങ്കള്‍ക്കുള്ളത്. അതുകൊണ്ടാണ്, അടിച്ചമര്‍ത്തിയതുകൊണ്ട് നക്സല്‍ പ്രസ്ഥാനം ഇല്ലാതായി എന്ന അടിസ്ഥാനമില്ലാത്ത വാദം  കൊണ്ടു നടക്കുന്നത്. അതൊക്കെ ശുദ്ധ വിവരക്കേടാണ്.

kaalidaasan said...

>>>>You cannot compare the nationalist resistance towards an invading power with an armed rebellion by a disgruntled group against a domestic govt

You can cite any number of instances where such movements were forcefully suppressed even though the rebel groups enjoyed a large degree of popular support…..remember khalistan liberation movement in punjab, tamil eelam movement in srilanka, basque separatists in spain, the Kurdish rebellion in turkey etc…..<<<<


മാവോയിസ്റ്റുകള്‍ ഇതുപോലെ ഇന്‍ഡ്യയെ വിഭജിച്ച് ഒരു പ്രത്യേക രാജ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്?

വിഘടന വാദം മിക്കപ്പോഴും തകരും. അത് രാജ്യത്തിന്റെ ഒരു ഭാഗത്തു മാത്രം വസിക്കുന്ന വളരെ ചേരിയ ഒരു വിഭാഗം ജനത ചെയ്യുന്ന സമരമാണ്. അതിനെ സാമൂഹ്യ വിപ്ളവുമായി താരതമ്യം ചെയ്യുന്ന താങ്കളുടെ അതി ബുദ്ധിയെ നമിക്കാതെ വയ്യ.

ഇന്‍ഡ്യയിലെ കോടിക്കണക്കിനു ജനങ്ങളോടാണ്, ഖലിസ്ഥാന്‍ പ്രസ്ഥാനം സമരം ചെയ്തത്. അതിനെ ആര്‍ക്കും സമൂഹ്യ വിപ്ളവവുമായി താരതമ്യം ചെയ്യാന്‍ ആകില്ല. താങ്കള്‍ ചൂണ്ടിക്കാണിക്കേണ്ടിയിരുന്നത് റഷ്യന്‍ വിപ്ളവവും, ഫ്രഞ്ച് വിപ്ളവവും, ഇപ്പോള്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന മുല്ലപ്പൂ വിപ്ളവങ്ങളോടുമൊക്കെ ആണ്. ജനങ്ങളില്‍ ഭൂരിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കില്‍  ഇതുപോലെ ഏത് വിപ്ളവവും വിജയിക്കും. കേരളത്തില്‍ തന്നെ വിമോചന സമരം  വിജയിച്ചതെന്തുകൊണ്ടാണ്?

അധിനിവേശ ശക്തിക്ക് ഏത് സമരത്തേയും നേരിടാന്‍ എളുപ്പമാണ്. മുന്‍ പിന്‍ നോക്കാതെ ആക്രമിച്ചാല്‍ മതി. എന്നിട്ടുപോലും അവര്‍ക്ക് വിജയിക്കാന്‍ ആകുന്നില്ല.

മലക്ക് said...

ലോകമൊട്ടുക്കും പറ്റിച്ചും വഞ്ചിച്ചും മതം മാറ്റാൻ നടക്കുന്ന മിഷനറി വെള്ളക്കുപ്പായക്കാരെ കുറിച്ചു മാത്രം ഞാൻ പറഞ്ഞിട്ട് അവരെ ഒരിടത്തും പേരിനു പോലും തൊടാതെ ഇന്ത്യയിലെ പട്ടിണിയും ദാരിദ്രവും മുസ്ലീങ്ങളും ഒക്കെ ആണല്ലോ കാളീ വച്ച് കാച്ചുന്നത്?

മലക്ക് said...

@പട്ടിണി കിടന്ന് ചാകുന്നവരുടെ പട്ടിണി മാറ്റുന്ന ഒരു മതത്തിലേക്ക് മാറുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. മതം മാറുന്ന്നു എന്ന സത്യത്തെ മതം മാറ്റുന്നു എന്നാക്കിയാല്‍ താങ്കള്‍ക്കൊക്കെ മനോസുഖം കിട്ടുന്നുണ്ടാകും.

പട്ടിണി മാറ്റാൻ മതം മാറിയവരെ ഞാനും കുറ്റപ്പെടുത്തുന്നില്ല.

മതം മാറിയാൽ പട്ടിണി കിടെന്നു ചാവേണ്ട, അല്ലെങ്കിൽ ചത്തോ എന്ന നിലപാടുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ നിലപാടിനോട് എന്താണ് താങ്കളുടെ അഭിപ്രായം?

kaalidaasan said...

>>>>unlike the naxal movement in kerala the Maoists could hold on for this long only because of the funding and support that they receive from proselytizing evangelists. Though it would be incorrect to equate the two because there is no convergence of their respective long term goals there is a tactical alliance or marriage of convenience wherein each party attempts to make use of the other in furthering their own agenda<<<<

ഇപ്പോള്‍ താങ്കളുടെ മതാന്ധത അല്‍പ്പമെങ്കിലും കുറഞ്ഞു വരുന്നുണ്ട്. ഇപ്പോളത് it would be incorrect to equate the two എന്നായി മാറി. ഇനിയും താങ്കള്‍ മാറാനുണ്ട്.

ഇന്‍ഡ്യന്‍ സര്‍ക്കാരിനു പോലുമറിയാത്ത ഒരു കാര്യമാണല്ലോ താങ്കളിവിടെ എഴുതുന്നത്. ഏത് മലക്കാണിത് ദൈഅവ്ത്തിന്റെ അടുത്തു നിന്നും താങ്കള്‍ക്കിറക്കി തന്നത്?

തമിഴ് നാടിന്റെ അതിര്‍ത്തിമുതല്‍ നേപ്പാളിന്റെ അതിര്‍ത്തി വരെ വ്യാപിച്ചു കിടക്കുന്ന ഒരു കോറിഡോറിലാണു മാവോയിസ്റ്റുകള്‍ പിടിമുറുക്കിയിരിക്കുന്നത്. ഇവര്‍ക്ക് സഹായം ലഭിക്കുന്നതെവിടെ നിന്നൊക്കെ എന്നറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ച്യ്താല്‍ മതി. അങ്ങനെ ചെയ്താല്‍ ലഭിക്കുന്ന വിവരങ്ങള്‍ ഈ ലിങ്കുകളില്‍  വായിക്കാം.

Funding

India’s Maoists

Filipino Communist support for Indian Maoist

Maoists extort up to Rs 2,000 crore across India

Maoist Funding

Ganapathi, Leader of India's Growing Maoist Revolution

China And Pakistan Supply Indian Maoists

അവസാനത്തെ ലിങ്ക് ഏതായാലും മലക്കിനിഷ്ടമാകും.

proselytizing evangelists ഇവര്‍ക്ക് ഫണ്ട് കൊടുക്കുന്നു എന്ന് മറ്റാര്‍ക്കുമറിവില്ല. താങ്കള്‍ക്കും മലക്കിനും മാത്രമേ ഉള്ളു. അതുകൊണ്ട് അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ ഞാന്‍ തള്ളിക്കളയുന്നു.

മലക്ക് said...

ക്രൈസ്തവ വിരോധവും ഇസ്ലാം വിരോധവുമുള്ള സംഘ പരിവാറിന്റെ ഏറ്റവും മൂല്യമുള്ള ഒരു റിപ്പോര്‍ട്ടാണിത്. മിഷനറിമാര്‍ക്കെതിരെ ഏറ്റവും ഫലപ്രദമായി അവര്‍ ഇതുപയോഗിക്കുന്നു. താങ്കളും ക്രൈസ്തവ വിരോധം തീര്‍ക്കാന്‍ അതിവിടെ ഉയര്‍ത്തികൊണ്ടു വരുന്നു.

ഉവ്വ ഉവ്വ, സംഘ പരിവാർ ഒരു റിപ്പോര്ട്ട് ഉണ്ടാക്കി അതാണ്‌ നിയോഗി കമ്മറ്റി റിപ്പോർട്ട്. ഉണ്ട!

എങ്കിൽ സംഘ പരിവാർ ഇടയ്ക്കു ഇടയ്ക്കു ഇങ്ങനെ ഓരോ റിപ്പോർട്ട് ഉണ്ടാക്കി കൊടുത്താൽ മതിയല്ലോ ഓരോ സംസ്ഥാനത്തും. കാര്യങ്ങൾ ഒക്കെ ഈസി ആയല്ലോ?

kaalidaasan said...

>>>>As usual you have got it wrong….what I said was the other way round ….ie, because you are an apologist for proselytizing evangelists you express sympathy and support for Maoists who are supporting the conversion acivities in return for the funds and patronage they receive from the evangelists<<<<

ഏത് രീതിയില്‍ വായിച്ചാലുമൊന്നു തന്നെയല്ലേ. താങ്കളെഴുതിയത് ഞാന്‍ ഒരു apologist for proselytizing evangelists ആണെനും, മവോയിസ്റ്റുകളെ പിന്തുണക്കുന്നു എന്നുമല്ലേ.

kaalidaasan said...

>>>>Of course it is their personal choice and the motive may be economic improvement or like ajith pointed out amelioration of social status or like in the example I told about kamala das it could be seen from various angles…I have absolutely no objection to those people who change their faith for whatever reason…..<<<<

അപ്പോള്‍ മാധവിക്കുട്ടി മതം മാറിയതിനെ വിവിധ കോണുകളില്‍ നിന്നു കാണുന്നതുപോലെ ദളിതരുടെ മതം മാറ്റവും കാണുന്നു അല്ലേ. മനസിലായി. അല്ലാതെ എന്താണു സത്യം എന്നന്വേഷിക്കുന്നതോ കണ്ടെത്തുന്നതോ അല്ല. പൊട്ടക്കണ്ണന്‍ മാവേലെറിയുമ്പോലെ വെറുതെ കണ്ടു നോക്കുന്നു. കണ്ടോളു. എനിക്ക് വിരോധമൊന്നുമില്ല പക്ഷെ അതുപോലെ ഉള്ള കാഴ്ച്ച സ്വയം കണ്ടാല്‍ മതി. മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കേണ്ട.

kaalidaasan said...

>>>>you are in the habit of comprehending things the other way round...that would make sense when it is put in the order those statements came in my message.....<<<<

GDP ക്കും poverty ക്കും അളവുകോലുണ്ടാക്കുന്നത് ഒരേ ആളുകള്‍ തന്നെയാണ്. ഒന്ന് സ്വീകര്യം മറ്റേതൊക്കെ മറക്കാം എന്ന ശിഖണ്ഠി നില്പാടിനെയാണു ഞാന്‍ കളിയാക്കിയത്. അതിനെന്നോട് കുതിര കയറിയിട്ട് കാര്യമില്ല. എഴുതുമ്പോള്‍ സൂക്ഷിക്കുകയാണു വേണ്ടത്.

kaalidaasan said...

>>>>ലോകമൊട്ടുക്കും പറ്റിച്ചും വഞ്ചിച്ചും മതം മാറ്റാൻ നടക്കുന്ന മിഷനറി വെള്ളക്കുപ്പായക്കാരെ കുറിച്ചു മാത്രം ഞാൻ പറഞ്ഞിട്ട് അവരെ ഒരിടത്തും പേരിനു പോലും തൊടാതെ ഇന്ത്യയിലെ പട്ടിണിയും ദാരിദ്രവും മുസ്ലീങ്ങളും ഒക്കെ ആണല്ലോ കാളീ വച്ച് കാച്ചുന്നത്?<<<<

ഇന്‍ഡ്യയിലെ പട്ടിണിയും ദരിദ്ര്യവും എങ്ങനെ മാവോയിസ്റ്റുകള്‍ക്ക് വളമാകുന്നു എന്നാണീ പോസ്റ്റില്‍ പറയുന്ന വിഷയം. അതിനെ വഴിതിരിച്ചുവിടാന്‍ വേണ്ടി മാവോയിസ്റ്റുകള്‍ ക്രൈസ്തവ ഭീകരരാണെന്ന് ആരും കേട്ടാല്‍ ചിരിക്കുന്ന സിദ്ധാന്തം ഇവിടെ താങ്കളവതരിപ്പിച്ചു.

താങ്കള്‍ ഇന്‍ഡ്യയില്‍ വന്ന മുസ്ലിങ്ങളുടെ മഹത്വം ​കൊട്ടിപ്പാടിയതുകൊണ്ട്, ഇന്‍ഡ്യയെ നശിപ്പിക്കാന്‍ മുസ്ലിങ്ങളെന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് ഹിന്ദുക്കളുടെയും മറ്റ് പലരുടെയും  അഭിപ്രയങ്ങളും കൂടി ഞാന്‍ പറഞ്ഞു. മിഷനറിമാര്‍ മതം മാറ്റുന്നതിന്, ഇതുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് അതൊക്കെ താങ്കള്‍ മതി വരുവോളം എഴുതിക്കോളൂ. എനിക്ക് യാതൊരു വിരോധവുമില്ല. തങ്കള്‍ മതത്തിലേക്ക് എടുത്തു ചടിയപ്പോഴേക്കും രണ്ടു പേര്‍ മിണ്ടാതിരിക്കാം എന്നു തീരുമാനിച്ചതൊന്നും വായിച്ചില്ലേ?

മലക്ക് said...

@അടുത്ത ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ കാവി തയ്പിച്ചു വച്ചിരിക്കുന്ന നരേന്ദ്ര മോദിയും അടുത്ത കാലത്ത് നിയോഗി കമ്മിറ്റിയേപ്പോലെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതേ ചോദ്യവലികളായിരുന്നു ആ കമ്മിറ്റിക്കും നല്‍കിയിരുന്നത്. ഇവര്‍ക്കൊക്കെ പേടിയാണ്. അവര്‍ ചുമക്കുന്ന വിഴുപ്പ് ഉപേക്ഷിച്ച് ദളിതരും ആദിവാസികളും പുറത്തു ചടുമെന്ന പേടി. ആ പേടിയാണു താങ്കള്‍ക്കും.

ഹ ഹ ഹാ... ചിരിച്ചോ ചിരിച്ചോ... പിന്നോക്കകാരനായ നരേന്ദ്ര മോഡിക്ക് ആദിവാസികളെയും ദളിതരെയും പേടിയാണെന്ന്.

kaalidaasan said...

>>>>മതം മാറിയാൽ പട്ടിണി കിടെന്നു ചാവേണ്ട, അല്ലെങ്കിൽ ചത്തോ എന്ന നിലപാടുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ നിലപാടിനോട് എന്താണ് താങ്കളുടെ അഭിപ്രായം?<<<<

അങ്ങനെ ഒരു നിലപാട് ആരുമെടുക്കുന്നില്ല. മതം മാറിയില്ലെങ്കില്‍ പട്ടിണി കിടന്ന് ചത്തോ എന്ന നിലപാട് ആരാണെടുത്തത്. വെറും ഭാവനയില്‍ നിന്നും ആരോപിക്കാതെ ആരെവിടെ എടുത്തു എന്നു പറയ്. താങ്കളറിയുന്ന പട്ടിണി കിടക്കുന്ന ആരോടെങ്കിലും ഏതെങ്കിലും ക്രിസ്ത്യന്‍ മിഷനറി അങ്ങനെ പറഞ്ഞിട്ടുണ്ടോ?

കേരളത്തില്‍ 20% ക്രിസ്ത്യാനികളുണ്ട്. അവര്‍ പലരാലും മതം മാറ്റപ്പെട്ടവരും, സ്വയം മതം മാറിയവരുമാണ്. അവര്‍ 90% തിരുവിതാംകൂറിലാണുള്ളത് . ഇവിടെ ഭരിച്ചിരുന്നത് ഹിന്ദു രാജാക്കന്‍ മാര്‍ മാത്രമാണ്. മിഷനറിമാര്‍ പട്ടിണി കിടക്കുന്നവരുടെ ചൂക്ഷണം ചെയ്താണു മതം മാറ്റിയതെന്ന് ഒരു ഹിന്ദു രാജാവും ഇന്നു വരെ ആരോപിച്ചിട്ടില്ല.

പക്ഷെ മലബാര്‍ ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരായ ക്രിസ്ത്യാനികളായിരുന്നു. അനേകം വിദേശ മിഷനറിമാര്‍ മലബാറില്‍ പ്രവര്‍ത്തിച്ചിരുന്നു. മതം മാറ്റണമായിരുന്നെങ്കില്‍ അവിടെയുള്ള എല്ലാവരെയും അവര്‍ക്ക് മതം മാറ്റാമായിരുന്നു. പക്ഷെ അങ്ങനെ ഉണ്ടായിട്ടില്ല. മലയാള ഭഷക്കും കേരളത്തിനും മറക്കാനാകാത്ത സംഭാവനകള്‍ ഇവരില്‍ പലരും നല്‍കിയിട്ടുണ്ട്. . മലബാറിലെ മുസ്ലിങ്ങളൊക്കെ മതം മാറിയതിനേക്കാള്‍ കൂടുതല്‍ മതം മാറ്റപ്പെട്ടവരാണ്. ടിപ്പുവിന്റെ പടയോട്ടമാണതില്‍ പ്രധാന പങ്കു വഹിച്ചത്. ഇതുപോലെ പടയോട്ടം നടത്തി കേരളത്തില്‍ ഏതെങ്കിലും ഹിന്ദുവിനെ ക്രിസ്തുമതത്തിലേക്ക് മാറ്റിയിട്ടുണോ? പട്ടിണി കിടന്ന് ചാകാതിരിക്കാന്‍ വേണ്ടി മതം മാറ്റുന്നതിനേക്കാള്‍ നികൃഷ്ടമല്ലേ വാളിന്‍ മുന്നില്‍ മതം മാറ്റുന്നത്?

മലക്ക് said...

@ജാതിഹിന്ദുക്കളുടെ കരാള ഹസ്തത്തില്‍ നിന്നും സമൂഹം മോചനം പ്രാപിച്ചാല്‍ എന്ത് നടക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്, കേരളം. ജന ക്ഷേമകരമായ നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ പിന്നാക്ക സമുദായക്കാരിലെ ഭൂരിഭാഗവും മുന്നോക്കക്കരോടൊപ്പം മുന്നിലെത്തി. അത് ഒരു ജാതി ഹിന്ദുവിന്റെയും നേട്ടമല്ല. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സമൂഹിക രംഗത്തും ഒക്കെ ക്രൈസ്തവ മിഷനറിമാര്‍ കാണിച്ചു കൊടുത്ത പാതയിലൂടെ മറ്റ് സമുദായക്കാരും സര്‍ക്കാരും മുന്നേറിയപ്പോള്‍ ഉണ്ടായ മാറ്റമാണിവിടെ ഉള്ളത്. ഇന്‍ഡ്യ മുഴുവന്‍ പകര്‍ത്തേണ്ട മാതൃകയാണിത്.

അപ്പൊ ശ്രീ നാരായണ ഗുരു ആരായി? ശ്രീ നാരായണ ഗുരുവിനെ പോലുള്ള മഹാന്മാർ ജീവിച്ച നാടാണ് കേരളം. അവിടുത്തെ വികസനം അങ്ങനെ ക്രിസ്ത്യാനികൾ ഒറ്റയ്ക്ക് മോന്തല്ലേ. കേരളത്തെ ക്രിസ്ത്യാനികൾ എന്തൊക്കെയോ പഠിപ്പിച്ച് ഉന്നതങ്ങളിൽ എത്തിച്ചെന്ന്. കേരളത്തിലെ ക്രിസ്ത്യൻ മിഷനറിമാർ ഒന്നും തന്നില്ല എന്നൊന്നും പറയുന്നില്ല. പക്ഷെ അവർ വികസിപ്പിച്ചില്ലായിരുന്നു എങ്കിലും കേരളം വികസിക്കുമായിരുന്നു എന്നതാണ് സത്യം. മുസ്ലീങ്ങൾ ഓരോരോ കാര്യങ്ങളിൽ സ്വന്തം സംസ്കാരം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന അതെ രീതിയിൽ ക്രിസ്ത്യാനികളും ഇപ്പോൾ ബ്രാൻഡ്‌ ചെയ്യപ്പെട്ടു കാണുവാൻ ആഗ്രഹിക്കുന്നു. വിദ്യാഭാസത്തിന്റെ മൊത്ത കച്ചവടക്കാർ ക്രിസ്ത്യാനികൾ ആണെന്ന്. കേരളത്തെ വികസിപ്പിച്ചത് അവരാണെന്ന്. മതം മാറ്റത്തിന് ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം.

ഭാരതത്തില്‍ കുഞ്ഞാടാക്കി തലയെണ്ണി പണം വാങ്ങുമ്പോള്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് കരുതിയാണോ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നത്? ഭാരതത്തെ കേരളം പോലെ ഉദ്ധരിക്കാണ് എന്ന് കരുതുന്നതു തീര്‍ച്ചയായും കൌതുകം തന്നെ. കാരണം ഈ ഉദ്ധാരണത്തില്‍ മതവും പേരും മാറ്റിയാലും അതിനെ മിഷനറി പ്രവര്‍ത്തനമായി കാണാന്‍ ഭാരതത്തിലുള്ളവര്‍ അത്ര കഴുതകള്‍ ആണോ.

ഇന്ന് വരെ ഭാരതം ഒരു രാജ്യത്തിന്റെയും ഭരണത്തിന്മേല്‍ കൈകടത്തുകയോ ആരുടെയെങ്കിലും പരമാധികാരത്തിന്‍ മേല്‍ ആക്രമണം നടത്തുകയോ ചെയ്തിട്ടില്ല. അത് ഇന്നുമുതല്‍ അല്ല. അത് മിഷനറി പ്രവര്‍ത്തകര്‍ പഠിപ്പിച്ച ഗുണവുമല്ല. ഹിന്ദുമതത്തിന്റെ സഹിഷ്ണുതയില്‍ അധിഷ്ടിതമായ ഒന്നെന്നെ പറയാനാവൂ. ഈ പറയുന്ന സഹിഷ്ണുതയുള്ള മിഷനറിമാരെ അയച്ച രാജ്യങ്ങളുടെ ചരിത്രം ഒന്ന് പഠിച്ചു നോക്കുക. എന്നെങ്കിലും ഒരു രാജ്യത്തെ ആക്രമിക്കുകയോ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ നിരപരാധികളെ വെട്ടയാടുകയോ ചെയ്യാത്ത ആരുണ്ട്‌ ആക്കൂട്ടത്തില്‍. എന്നിട്ടും അവരില്‍ നിന്നുവേണോ ഭാരതീയര്‍ സഹിഷ്ണുത പഠിയ്ക്കാന്‍.

ഒരു ഭാരതീയന്‍ എന്നതില്‍ അഭിമാനിക്കുന്നവന്‍ ആണ് ഞാന്‍. കുറ്റങ്ങളും കുറവുകളും ഉണ്ടാവാം. ആ കുറ്റങ്ങളെ നമ്മളാല്‍ ആവും വിധം നികത്തി ലോകത്തിനു മുമ്പില്‍ മാതൃക ആക്കുകയാണ് ഒരു ഭാരതീയന്റെ കടമ. അല്ലാതെ അവര്‍ വലിച്ചെറിഞ്ഞു തരുന്ന എച്ചില്‍ തിന്നു വാലാട്ടി ഭാരതത്തിന്റെ അവസ്ഥയെ കുറ്റം പറയുക അല്ല വേണ്ടത് . അതുകൊണ്ട് ഇന്ന് ഭാരതത്തിന്റെ വളര്‍ച്ചയില്‍ വിദേശികള്‍ അസൂയപ്പെട്ടു തുടങ്ങിയിട്ടും കാളിദാസനെ പോലെ ചില സ്വദേശികള്‍ക്ക് അവരുടെ മുമ്പില്‍ വിധേയത്തത്തോടെ വാലാട്ടി നില്‍ക്കാനാണ് താല്പര്യം.

വിധേയന്മാരുടെ എണ്ണം കൂടുന്തോറും ഇത്തരം വിദേശ ചെന്നായ്ക്കള്‍ നാക്കും നീട്ടി വരും.
പക്ഷെ തന്റെ പൂര്‍വികന്മാരുടെ അസ്തിത്വത്തില്‍ ബഹുമാനിക്കുന്നവര്‍ നാളെ ഒരു പ്രകാശം നിറഞ്ഞ പ്രഭാതം നല്‍കുമ്പോള്‍ അന്നും വരും വിദേശികളുടെ എച്ചില്‍ തിന്നവര്‍. കാരണം നാണം ഇല്ലാത്തതുകൊണ്ട് സ്വയം ലാഭത്തിനായി എന്നും മുന്‍പന്തിയില്‍ ഇത്തരക്കാര്‍ ഉണ്ടാവും.

സ്വാതന്ത്ര്യം കിട്ടിയ കാലത്തെ ഭാരതമാണോ ഇന്നുള്ളത്. എന്തായാലും അന്നുള്ള താങ്കള്പറഞ്ഞ തൊട്ടുകൂടായ്മകള്‍ ഇന്നില്ല. അല്ലെങ്കില്‍ കാലക്രമേണ മാറുന്നില്ലേ. അതോ ദളിത്‌ ക്രിസ്ത്യാനികളെ മുഖ്യധാരാ ക്രിസ്ത്യാനികള്‍ തൊട്ടുകൂടായ്മകള്‍ കാട്ടുന്നത് താങ്കള്‍ കാണുന്നില്ലേ. അപ്പോള്‍ പിന്നെ ഇവര്‍ എന്ത് നേടി. പുതു ക്രിസ്ത്യാനികള്‍ എന്നാ പേരില്‍ പള്ളിയുടെ മൂലയില്‍ ഒതുങ്ങുന്ന അവര്‍ണ്ണ ക്രിസ്ത്യാനികളെ താങ്കള്‍ക്കറിയാമോ. മതം മാറി ഇല്ലത്തൂന്ന് പോയി താനും അമ്മാത്ത് എത്തിയതുപോലുമില്ല എന്നപോലെ ജീവിതം. പാകിസ്ഥാനില്‍ ഇന്നും ഭാരത-പാകിസ്താന്‍ വിഭജന കാലത്ത് ചെന്നവരെ പൂര്‍ണ്ണമായും അംഗീകരിച്ചിട്ടില്ല. ഇന്നും ദളിതന്‍ ക്രിസ്ത്യാനിയായാല്‍ അവന്‍ പുതു ക്രിസ്ത്യാനിയോ ദളിത്‌ ക്രിസ്ത്യാനിയോ ആയിരിക്കും. സ്വന്തം മണ്ണില്‍ സ്വന്തം അസ്ഥിതത്തിനു മുറവിളി കൂട്ടുന്നവര്‍, സ്വന്തം പൂര്‍വികന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ വേറെ ആരുണ്ട്‌.

മലക്ക് said...

ഹിന്ദുക്കളിലെ ജാതി വ്യവസ്ഥയെ കുറിച്ചു ഘോര ഘോരം പ്രസങ്ങിക്കുന്ന കാളിദാസൻ അറിയാൻ.

You know the Latin Catholic will not enter Syrian Catholic Church.

These two will not enter Marthoma Church .

These three will not enter Pentecost Church .

These four will not enter Salvation Army Church .

These five will not enter Seventh Day Adventist Church .

These six will not enter Orthodox Church.

These seven will not enter Jacobite church.
Like this there are almost 146 castes in Kerala alone for Christianity,

each will never share their churches for fellow Christians..!

Wonderful..! One Christ, One Bible, One Jehova....
What a unity!

Ananth said...

>>>ഏത് രീതിയില്‍ വായിച്ചാലുമൊന്നു തന്നെയല്ലേ.<<<

it is not the same to reverse cause and effect

>>>ഒന്ന് സ്വീകര്യം മറ്റേതൊക്കെ മറക്കാം എന്ന ശിഖണ്ഠി നില്പാടിനെയാണു ഞാന്‍ കളിയാക്കിയത്. അതിനെന്നോട് കുതിര കയറിയിട്ട് കാര്യമില്ല.<<<<

i have already stated the reason why i write in english and you consider it as a sign of intellectual pretension...but i am sorry i cannot help it, if you are unable to comprehend simple english.....i have not said that something is acceptable and later rejected it.... first i stated an accepted fact given by economists that indicate the growth of the economy...later i said even if you forget such abstract indices there are concrete signs of progress for all to see...where is the contradiction in this?

മലക്ക് said...

>>>>അഭിസാരിണികളും താന്‍ ഈ വഴി തെരഞ്ഞെടുക്കാന്‍ കാരണം പട്ടിണിയെ ആണ് പറയുന്നത്.പക്ഷെ അന്തസായി ജീവിക്കാന്‍ അതുവേണോ എന്നതാണ് പ്രശ്നം.എന്ത് ചെയ്താലും സ്വന്തം അപ്പനെയും അമ്മയെയും തള്ളിപ്പറഞ്ഞാലും പെങ്ങളെയും ഭാര്യയേയും കൂട്ടിക്കൊടുത്താലും വയറു നിറച്ചാല്‍ മതിയെന്നുള്ള സംസ്കാരത്തിന്റെ അവസാന വാക്കാണ്‌ മതം മാറാനായി കഞ്ഞിയെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന്. <<<

ഒരാള്‍ ഇഷ്ടമുള്ള വിശ്വാസം തെരഞ്ഞെടുക്കുന്നതിനെ അഭിസാരികകളുടെ പണിയോടുപമിക്കുന്ന താങ്കളോട് പുച്ഛം തോന്നുന്നു മലക്കേ.

ആത്മീയമായി സ്വര്‍ഗ്ഗലോകം അഥവാ വിടുതല്‍, രക്ഷ തുടങ്ങിയ ഓഫര്‍ ചെയ്തു പട്ടികജാതി,വര്‍ഗ്ഗ ,ആദിവാസികളില്‍ നിന്ന് ക്രൈസ്തവര്‍ (ഇതില്‍ ക്രൈസ്തവര്‍ എന്ന് മിക്ക സഭകളും പെന്തകൊസ്തുകാരെ അംഗീകരിക്കുന്നില്ല ) ആക്കിയശേഷം മുമ്പ് ഇവര്‍ക്കുണ്ടായിരുന്ന സംവരാണാവകാശം ആവശ്യപ്പെടുന്നതിലെ ഔചിത്യം എന്ത്. ചോദിക്കാന്‍ കാരണം ഈ മതം മാറ്റലുകള്‍ ഇവര്‍ക്ക് കുരിശുവരപ്പിക്കാന്‍ എന്നതില്‍ കവിഞ്ഞു ഒരു മാറ്റവും ഉണ്ടാക്കില്ലെന്നത് ആട്ടിടയന്മാര്‍ക്ക് അറിയാം എന്നതുകൊണ്ട്‌ തന്നെ. ഇങ്ങനെ ആനുകുല്യവും നഷ്ടപ്പെട്ടു ആദ്യം കിട്ടിയിരുന്ന എച്ചില്‍ കഷ്ണങ്ങളും കഴിച്ചു തീര്‍ന്നു ഹിന്ദുമതത്തിലേക്ക് അല്ലെങ്കില്‍ ഇവിടുത്തെ ബുദ്ധിജീവികള്‍ പറയുന്ന പൂര്‍വ്വ അവസ്ഥയിലേക്ക് തിരിച്ചുപോന്ന ഒരുപാട് ആളുകള് ഉണ്ട്.
എന്തിനു ഇങ്ങനെ ഒരു അവസരം ഉണ്ടാക്കുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവസ്ഥയില്‍നിന്നു ഭാരതം വളര്‍ന്നു കാലാനുസൃതമായി എല്ലാവരുടെയും അവസ്ഥയ്ക്ക് മാത്തം ഉണ്ടാകും.
അതില്‍ വിശ്വസിക്കാതെ സ്വന്തം മതം മാറിയാലും പണം ഉണ്ടാകണം എന്ന് കരുതുന്നവര്‍ വിശപ്പിനെ പഴിപറഞ്ഞു ഉടുതുണി അഴിക്കുന്ന വേശ്യകളെക്കാള്‍ ഒട്ടും മോശമല്ല.

Ananth said...

those who wax eloquent on the historical injustice due to the oppressive caste system should refresh their memories about what the proselytizing evangelists did to the converted folks....read this link

Goa_Inquisition

kaalidaasan said...

>>>>ഉവ്വ ഉവ്വ, സംഘ പരിവാർ ഒരു റിപ്പോര്ട്ട് ഉണ്ടാക്കി അതാണ്‌ നിയോഗി കമ്മറ്റി റിപ്പോർട്ട്. ഉണ്ട!<<<<

വെറുതെ ഒരു റിപ്പോര്‍ട്ട് സംഘ പരിവാറിന്റെ വെബ് സൈറ്റില്‍ ഉണ്ടെന്ന് പറഞ്ഞ് പകര്‍ത്തിയാല്‍ മാത്രം  പോരാ. ആ റിപ്പോര്‍ട്ടുണ്ടാകാന്‍  ഉള്ള കാരണവും അത് എങ്ങനെ ഉണ്ടാക്കി എന്നും കൂടി അറിയണം. കുറേപ്പേര്‍ക്ക് ഒരു ചോദ്യവലി അയച്ചു കൊടുത്ത് അതില്‍ നിന്നുള്ള പ്രതികരണങ്ങളിലെ ഭൂരിപക്ഷത്തെ അടിസ്ഥനമാക്കി ഉണ്ടാക്കുന്ന റിപ്പോര്‍ട്ട് പ്രത്കരിച്ച ഭൂരിഭഗം പേരുടെ അഭിപ്രയമായിരിക്കും എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെപോകേണ്ട. മദ്ധ്യപ്രദേശില്‍ 1954 ല്‍ ഉണ്ടായിരുന്ന വളരെ ചെറിയ ന്യൂന പക്ഷമായിരുന്ന ക്രിസ്ത്യാനികളുടെ അഭിപ്രായങ്ങള്‍  മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ അഭിപ്രായത്തില്‍ മുങ്ങിപ്പോകും എന്നറിയാനുള്ള വിവേകം താങ്കള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ട് ആരുടെ അഭിപ്രായമാണെന്ന് മനസിലാകും.ഇല്ലെങ്കില്‍ ഇത് താങ്കളുടെ സംവേദന ശേഷിക്കപ്പുറമാണെന്നു കരുതിയാല്‍ മതി.

നിയോഗി കമ്മിറ്റി നല്‍കിയിരിക്കുന്ന ഒരു ശുപാര്‍ശ ഇങ്ങനെയാണ്. വിദേശ ബന്ധമില്ലാത്ത ഒരു ഇന്‍ഡ്യന്‍ ക്രൈസ്തവ സഭ രൂപീകരിക്കുക. അതിലേക്ക് മത പരിവര്‍ത്തനം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുക. ഇനി താങ്കള്‍ പറയുക എന്താണീ റിപ്പോര്‍ട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്? ഇന്‍ഡ്യയിലുള്ള ക്രിസ്ത്യാനികള്‍ ഇന്‍ഡ്യയില്‍ മാത്രമുള്ള ഒരു ക്രൈസ്തവ സഭയിലേക്ക്, പണം കൊടുത്തോ, പട്ടിണി മാറ്റിയോ , മതം മാറ്റിയാല്‍ കുഴപ്പമില്ലെന്നോ?

വിദേശബന്ധമില്ലാത്ത ഒരു ഇസ്ലാം ഇന്‍ഡ്യയില്‍ രുപീകരിക്കാന്‍ ആകുമോ?

മലക്ക് said...

ഇന്‍ഡ്യയിലെ പട്ടിണിയും ദരിദ്ര്യവും എങ്ങനെ മാവോയിസ്റ്റുകള്‍ക്ക് വളമാകുന്നു എന്നാണീ പോസ്റ്റില്‍ പറയുന്ന വിഷയം. അതിനെ വഴിതിരിച്ചുവിടാന്‍ വേണ്ടി മാവോയിസ്റ്റുകള്‍ ക്രൈസ്തവ ഭീകരരാണെന്ന് ആരും കേട്ടാല്‍ ചിരിക്കുന്ന സിദ്ധാന്തം ഇവിടെ താങ്കളവതരിപ്പിച്ചു.

അങ്ങനെ ആരും കേട്ടാൽ ചിരിക്കുകയോന്നും ഇല്ല. അങ്ങനെ ചിരിക്കുന്നവരുടെ ചിരിക്ക് ആകെ വേണ്ടത് കുറച്ചു വിവരവും കാര്യങ്ങൾ അപഗ്രധിക്കാനുള്ള കഴിവും മാത്രമേയുള്ളൂ. ചിരി താനേ പൊയ്ക്കോളും.

ഒറീസ്സയിലെ പ്രശ്ന്മാണെങ്കില്‍‌‌‌‌‌‌ ആദിവാസികളെ മതം മാറ്റുന്നതല്ല പ്രശ്നം, കാലങ്ങളായി നിലനില്ക്കുന്ന സം‌‌‌‌വരണ/സം‌‌സ്ഥാനവിഭജന പ്രശ്നത്തില്‍‌‌‌‌‌‌‌‌‌‌ ആദിവാസിക‌‌ള്‍‌‌ക്കെതിരായി പക്ഷം ചേരുകയും അനാവശ്യ കലഹങ്ങ‌‌ള്‍‌‌ക്ക് വഴിമരുന്നിടുകയും (2008 ലാണ്‍‌‌ മതം മാറ്റക്കാരും മാവോവാദികളും കൂടി നാലു സ്വാമിമാരെ കൊന്ന് ഇപ്പോഴത്തെ കലാപത്തിനു തുടക്കം കുറിച്ചത്. പക്ഷെ അതിനു മുമ്പു തന്നെ 2007 ഡിസംബറില്‍ സ്വാമിയെ കൊല്ലാന്‍ നോക്കി വേറൊരു കലാപം കൂടി സ്രൃഷ്ടിച്ചിരുന്നു.) മതം മാറ്റ ശ്രമങ്ങ‌‌ള്‍‌‌ക്ക് തടസ്സമാണെന്ന് തോന്നുന്നവരെ കൊലപ്പെടുത്തുന്നതുമാണ്‍‌‌‌‌ പ്രശ്നം‌‌.

നാഗാലാന്‍ഡിലെ പ്രശ്നമെന്താണെന്നാണു ചോദ്യമെങ്കില്‍‌‌‌‌‌‌

"National Socialist Council of Nagaland (Isak-Muivah)" aiming for a Christian religious state based on Maoism, the "National Socialist Council of Nagaland (Khaplang)", aiming to establish an independent "greater Nagaland", and the "Naga National Council (Adino)"."

എന്നു വച്ചാല്‍‌‌ എന്‍‌‌എസ്‌‌‌‌‌‌സി‌‌‌‌‌‌എന്‍‌‌‌‌ എന്ന സം‌‌‌‌ഘടന മാവോയിസത്തില്‍‌‌‌‌ അധിഷ്ഠിതമായ ക്രിസ്ത്യന്‍‌‌ രാജ്യം‌‌‌‌ വേണമെന്ന് പറഞ്ഞ് വിഘടനവാദം‌‌ ഉണ്ടാക്കുന്നതാൺ പ്രശ്നം‌‌‌‌‌‌. മാവോയിസവും ക്രിസ്ത്യാനിറ്റിയും തമ്മില്‍‌‌ അവിടെയൊക്കെ ഇത്രേം‌‌ അടുത്ത ബന്ധമാണല്ലേ.

വെറുതേയല്ല മതം മാറ്റത്തിനു എതിരു നില്‍‌‌ക്കുന്നവരെ കൊല്ലാന്‍‌‌ മാവോയിസ്റ്റുക‌‌ള്‍‌‌ വരുന്നതെന്ന് മനസിലായോ?. തല്ക്കാലം‌‌‌‌ ഇന്ഡ്യയുമായി എന്‍‌‌എസ്‌‌‌‌സിഎന്‍‌‌ വെടിനിര്‍‌‌ത്തല്‍‌‌ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും‌‌‌‌ മാവോവാദിക‌‌ള്‍‌‌ എന്ന മറ്റേ തല ഇപ്പോഴും നമ്മുടെ പോലീസുകാരെയും മറ്റ് ഗവണെമെന്റ് ഉദ്യോസ്ഥരെയും കൊന്നു കൊണ്ടിരിക്കുകയാണല്ലോ. എ‌‌‌‌‌‌എസ്‌‌‌‌‌‌സിഎന്‍‌‌ തങ്ങളുടെ മതത്തില്‍‌‌ പെടാത്തവരെ നിര്‍‌‌ബാധം കൊന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഒറീസ്സയില്‍‌‌ ഇലക്ഷന്‍‌‌ ബഹിഷ്കരിക്കാനാൺ മാവോവാദികളുടെ ആഹ്വാനം‌‌ എന്നു കേട്ടല്ലോ. ഒരു ബിജെപി സ്ഥാനാര്‍‌‌ത്ഥിയെ വെടി വച്ചു കൊല്ലുകയും ചെയ്തു. ഇപ്പോൾ കൊണ്ഗ്രസ്സുകാർക്കും എതിരായി. അത് മാവോവാദികളാണല്ലോ നമുക്ക് ക്രിസ്ത്യാനികൾക്ക് അവരുമായി യാതൊരു ബന്ധവുമില്ല. എപ്പടി?

കലാപങ്ങ‌‌ള്‍‌‌ക്ക് കാരണമായി സ്വാമിമാരെ കൊന്നതിന്റെ പേരില്‍‌‌ അറസ്റ്റുചെയ്യപ്പെട്ട മാവോവാദിക‌‌ള്‍‌‌ക്ക് ക്രിസ്ത്യന്‍ പേരുകളായിരുന്നു.

cont...

മലക്ക് said...

ഇനി ത്രിപുരയിലെ പ്രശ്നമെന്താണെന്നാണെങ്കില്‍‌‌

Investigations revealed that the NLFT produced pornographic films of kidnapped tribal men and women at gunpoint in order to finance its activities. NLFT leaders were also accused of sexually abusing female prisoners.
The NLFT reportedly issued a ban on Durga Puja and Saraswati Puja. Nagmanlal Halam, secretary of the Noapara Baptist Church in Tripura, was arrested for and confessed to providing munitions and financial aid to the NLFT from 1998 until 2000. According to the Institute for Conflict Management, approximately 90% of the NLFT's administration are Christians. Since 2000, several hundred militants have surrendered to the Indian Security Forces.

എന്നു വച്ചാല്‍‌‌‌‌ ആദിവാസികളെ തോക്കിന്‍ മുനയില്‍‌‌ നിര്‍ത്തി ബ്ലൂഫിലിം‌‌‌‌ ഉണ്ടാക്കി വില്‍‌‌ക്കുന്നതാണ്‍‌‌ NTLF ആട്ടിടയന്മാരുടെ വരുമാനമാര്‍‌‌ഗ്ഗം‌‌ എന്ന്. ഭയങ്കര ആദിവാസി സേവനം തന്നെ!!! സ്ത്രീകളെ തടവിലിട്ട് പീഢിപ്പിക്കല്‍‌‌ വേറെ.

സരസ്വതി പൂജയും ദുര്‍‌‌ഗ്ഗാ പൂജക്കുമൊക്കെ നിരോധനമാണത്രേ. എന്‍‌‌‌‌എല്‍‌‌‌‌ടിഎഫിന്റെ 90 ശതമാനവും ക്രിസ്ത്യാനികളാണെന്നും കണ്ടു. അതിനര്‍‌‌ത്ഥം‌‌‌‌ ബാക്കിയുള്ള പത്തു ശതമാനമാണ്‍‌‌ ഇതു മുഴുവന്‍‌‌ ചെയ്യുന്നതെന്ന്. 90 ശതമാനം‌‌‌‌ ന്യൂനപക്ഷക്കുഞ്ഞാടുകളല്ലേ, അവരങ്ങനെയൊന്നും ചെയ്യില്ല.

ദേ പിന്നേം‌‌

The Government of Tripura uncovered evidence asserting that the Baptist Church in Tripura has been helping the Tripuri militants, such as the NLFT in the state. The NLFT militants, who are involved in armed struggle for the independence of Tripura, have been reported to be forcing some local tribals to convert to Christianity at gunpoint.പച്ച നുണ ല്ലേ. മൂത്ത ഇടയന്മാര്‍‌‌ ആകാശത്ത് നിന്ന് മന്ന പെയ്യിക്കും‌‌‌‌ , ശെമ്മാശന്മാര്‍‌‌ മൂന്നപ്പം‌‌ കൊണ്ട് മുപ്പതിനായിരം പേരെ ഊട്ടും‌‌ , കൂട്ടത്തിലെ ആട്ടിടയത്തിമാര്‍‌‌ വെള്ളം‌‌ വീഞ്ഞാക്കും‌‌. ഇതൊക്കെ കണ്ട് ആദിവാസിക‌‌ള്‍‌‌ മതം‌‌ മാറും‌‌. ഇതൊക്കെ എല്ലാവര്‍‌‌ക്കും അറിയുന്ന സത്യങ്ങ‌‌ള്‍‌‌, അപ്പോഴാൺ ആദിവാസികളെ തോക്കിന്‍ മുനയില്‍‌‌ മതം മാറ്റുന്നു എന്നൊക്കെ പച്ച നുണയും പറഞ്ഞു കൊണ്ട് വരുന്നത്.

kaalidaasan said...

>>>>അപ്പൊ ശ്രീ നാരായണ ഗുരു ആരായി? ശ്രീ നാരായണ ഗുരുവിനെ പോലുള്ള മഹാന്മാർ ജീവിച്ച നാടാണ് കേരളം.<<<<

ശ്രീനാരായണന്റെ പ്രസക്തി ആരും കുറച്ചു കാണുന്നില്ല.

ശ്രീനാരായണ ഗുരു ഇന്ന് ഈഴവരുടെ ദൈവമാണ്. അദ്ദേഹം ഹിന്ദുമതത്തെ പരിഷ്കരിക്കാന്‍ വേണ്ടി ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സിദ്ധാന്തം അവതരിപ്പിച്ചു. ഏത് ജാതി ഏത് മതം ഏത് ദൈവം ​എന്നൊന്നുമാരും ചോദിച്ചില്ല അദ്ദേഹം പറഞ്ഞുമില്ല. ശ്രീനാരായണന്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കാന്‍ ശ്രമിച്ചതല്ലാതെ ക്രൈസ്തവ ദൈവത്തെയോ ഇസ്ലാമിന്റെ ദൈവത്തെയോ ആരാധിക്കാനൊന്നും പോയില്ല. ശിവനെ പ്രതിഷ്ഠിച്ച ശ്രീനാരായണനെന്തുകൊണ്ട് യേശുവിനേക്കൂടി പ്രതിഷ്ഠിക്കാന്‍ തോന്നിയില്ല? അള്ളായെ പ്രതിഷ്ഠിച്ചാല്‍ മുസ്ലിങ്ങള്‍ കഴുത്തു വെട്ടുമായിരുന്നു എന്ന ന്യായീകരണം പറയാമായിരുന്നു.

ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ ആയിരുന്നു ശ്രീനാരായണന്‍ കലഹിച്ചത്. ഇസ്ലാമിലും ക്രിസ്തുമതത്തിലും എന്ത് മാറ്റമാണ്, ശ്രീനാരായണന്‍  ഉണ്ടാക്കിയത്. താങ്കളൊന്നു വിശദീകരിച്ചേ.

kaalidaasan said...

>>>>കേരളത്തിലെ ക്രിസ്ത്യൻ മിഷനറിമാർ ഒന്നും തന്നില്ല എന്നൊന്നും പറയുന്നില്ല. പക്ഷെ അവർ വികസിപ്പിച്ചില്ലായിരുന്നു എങ്കിലും കേരളം വികസിക്കുമായിരുന്നു എന്നതാണ് സത്യം.<<<<

കേരളം ആരെങ്കിലുമൊക്കെ വികസിപ്പിക്കുമായിരുന്നു. പക്ഷെ ആ വികസനത്തില്‍  ക്രിസ്തുമതത്തിനു നല്ല ഒരു പങ്കുണ്ട്. ഉള്ളത് ഏതായാലും മായിച്ചു കളയാനൊനുമാകില്ല. പക്ഷെ ഇസ്ലമിനോ? എന്തെങ്കിലും ഉണ്ടോ?
വികസിച്ച കേരളത്തെ ഇപ്പോള്‍ നശിപ്പിക്കുന്നതില്‍ പങ്കുണ്ട്. കൈ വെട്ടിയും പര്‍ദ്ദ ധരിപ്പിച്ചും സദാചാര പോലീസ് കളിച്ചും, ഭീകരരെ സൃഷ്ടിച്ചും, കേരളത്തെ ഇസ്ലാമിന്റെ സുവര്‍ണ്ണ കാലത്തേക്ക് കൊണ്ടുപോകുന്നു. കൂടെ പാകിസ്ഥാനിലെ മുസ്ലിങ്ങള്‍ അച്ചടിക്കുന്ന കള്ളനോട്ടുകള്‍ കൊണ്ടു വന്ന് കേരളത്തിന്റെയും  ഇന്‍ഡ്യയുടെയും സമ്പദ് വ്യവസ്ഥയെ തകിടം മറിക്കാനും ശ്രമിക്കുന്നു.

അധോലോകത്തിന്റെ പിണിയാളുകളായി നിന്ന്, അറബ് നാട്ടില്‍ നിന്നും കള്ളപ്പണമായി വരുന്ന പെട്രോ ഡോളര്‍ ഉപയോഗിച്ച് കേരളത്തിലെ ഭൂമി വന്‍ തോതില്‍ വങ്ങിക്കൂട്ടുന്നു. 8% വോട്ടുകള്‍ മാത്രമുള്ള മുസ്ലിം ലീഗു പോലുള്ള മത സംഘടനകള്‍ അനര്‍ഹമായത് പലതും  പിടിച്ച് മേടിച്ച് ഭൂരിപക്ഷ സമുദായത്തിനെ വെറുപ്പിച്ച് സാമുദായിക ദ്രുവീകരണമുണ്ടാക്കുന്നു. ഇതൊക്കെയല്ലേ ഇസ്ലാമിന്റെ സംഭാവന?

kaalidaasan said...

>>>>those who wax eloquent on the historical injustice due to the oppressive caste system should refresh their memories about what the proselytizing evangelists did to the converted folks....read this link

Goa_Inquisition<<<<


മറ്റ് പലയിടത്തും പല വക പീഢനങ്ങളുമുണ്ടായിരുന്നു എന്നു പറഞ്ഞാല്‍  ജാതി വ്യവസ്ഥ അടിച്ചമര്‍ത്തിയവരുടെ പ്രശ്നം പരിഹരിക്കപ്പെടുമോ?

ഇന്‍ഡ്യയിലെ ആദിവാസികളുടെയും  ദളിതരുടെയും പിന്നക്കാവസ്ഥക്ക് കാരണം ഇന്‍ഡ്യയിലെ ജാതി വിവേചനം ആയിരുന്നു എന്നു സമ്മതിക്കാന്‍ താങ്കളേപ്പോലുള്ള വരേണ്യ വര്‍ഗ്ഗത്തിനു കഴിയില്ല. അതിന്റെ കുറ്റബോധം കൊണ്ടാണ്, ഇതുപോലെ എഴുതുന്നത്. യൂറോപ്പില്‍ ഗോവയിലുണ്ടായിരുന്നതിനേക്കാള്‍ ക്രൂരമായ ഇങ്ക്വിസിഷനുണ്ടായിരുന്നു. അമേരിക്കയില്‍ വര്‍ണ്ണ വിവേചനമുണ്ടായിരുന്നു. തെക്കേ ആഫ്രിക്കയില്‍ അപാര്‍ത്തീഡ് ഉണ്ടായിരുനു. ജെര്‍മ്മനിയില്‍  യഹൂദ കൂട്ടക്കൊല ഉണ്ടായിരുന്നു. അതൊക്കെ ഹിന്ദുകളുടെ ഇടയിലുണ്ടായിരുന്ന ജാതി വിവേചനത്തിനു ന്യായീകരണമാകുമോ?

kaalidaasan said...

>>>>ചോദിക്കാന്‍ കാരണം ഈ മതം മാറ്റലുകള്‍ ഇവര്‍ക്ക് കുരിശുവരപ്പിക്കാന്‍ എന്നതില്‍ കവിഞ്ഞു ഒരു മാറ്റവും ഉണ്ടാക്കില്ലെന്നത് ആട്ടിടയന്മാര്‍ക്ക് അറിയാം എന്നതുകൊണ്ട്‌ തന്നെ. ഇങ്ങനെ ആനുകുല്യവും നഷ്ടപ്പെട്ടു ആദ്യം കിട്ടിയിരുന്ന എച്ചില്‍ കഷ്ണങ്ങളും കഴിച്ചു തീര്‍ന്നു ഹിന്ദുമതത്തിലേക്ക് അല്ലെങ്കില്‍ ഇവിടുത്തെ ബുദ്ധിജീവികള്‍ പറയുന്ന പൂര്‍വ്വ അവസ്ഥയിലേക്ക് തിരിച്ചുപോന്ന ഒരുപാട് ആളുകള് ഉണ്ട്.<<<<


എല്ലിന്‍ കഷണം അന്വേഷിച്ചു പോകുന്നവര്‍ അത് തീരുമ്പോഴോ മറ്റൊരു വലിയ എല്ലിന്‍ കഷണം കാണുമ്പോഴോ അതിലേക്ക് പോകും. പോകട്ടെ. താങ്കള്‍ക്കൊക്കെ അതില്‍ എന്താണിത്ര വേവലാതി. ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ തിരിച്ചു പോകാനെങ്കിലും സാധിക്കുന്നു., ഇസ്ലാമില്‍ ചേര്‍ന്നാലോ? കഴുത്തിനു മുകളില്‍ തല കാണുമോ? താങ്കള്‍ തന്നെ പറഞ്ഞില്ലേ പേടി യുണ്ടെന്ന്.

kaalidaasan said...

>>>>അതില്‍ വിശ്വസിക്കാതെ സ്വന്തം മതം മാറിയാലും പണം ഉണ്ടാകണം എന്ന് കരുതുന്നവര്‍ വിശപ്പിനെ പഴിപറഞ്ഞു ഉടുതുണി അഴിക്കുന്ന വേശ്യകളെക്കാള്‍ ഒട്ടും മോശമല്ല.<<<<

താങ്കള്‍ അവരെ വേശ്യകളെന്നോ കാഫിറുകളെനോ ധിമ്മികളെന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ. എങ്ങനെ ജീവിക്കണമെന്നതൊക്കെ അവരുടെ ഇഷ്ടമല്ലേ. ആവര്‍ ഇഷ്ടമുള്ള വിശ്വാസത്തില്‍ എന്ത് സ്വീകരിച്ചും ജീവിച്ചോട്ടെ. അവരെ അവരുടെ പാട്ടിനു വിട്ടേക്കുക.

Ananth said...
This comment has been removed by the author.
Ananth said...

>>>മറ്റ് പലയിടത്തും പല വക പീഢനങ്ങളുമുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ ജാതി വ്യവസ്ഥ അടിച്ചമര്‍ത്തിയവരുടെ പ്രശ്നം പരിഹരിക്കപ്പെടുമോ?<<<

the link i gave is about things that happened in india, not anywhere else

that was not meant to justify the oppressive caste system, but to remind you that such historical baggage of injustices can be attributed to all religions

even if people switch religions based on their being disciminated on caste basis, that is acceptable as their personal choice...

you have no answer to what i said about proselytizing evangelists and their ultimate goal...i repeat

when people and organisations dedicate themselves to the task of converting other religionists , their intentions are far from noble....those who have made it their mission in life to convert other religionists are not driven by the desire to emancipate the downtrodden but only the desire to effect accretion to their religion.....even if all the people in a society or a state or the whole country are converted , will these people stop their efforts at conversion? no way...they would keep at it as long as there is even one person remaining outside of their faith....that means their ultimate aim is - the annihilation of all other religions.......that goal cannot be construed as a noble or benovelont one by any stretch of imagination......such evil intentions create an atmosphere conducive for hardline elements in other religions to come up

Ananth said...

>>>It is again ironical that the Maoists directly divert a huge share of the money allotted for developmental works in Maoist affected areas by compelling and threatening the government staff. In the course a field visit to one of the Maoist affected areas, this author could learn that the Maoists divert the money sanctioned by government for developmental works through sarpanches or other government staff and get wells, tanks etc installed and thereafter declare them to be achievements of the Maoist government, called the Janatana Sarkar.Maoists have also proved that they can depend on robbery and dacoity for raising funds.<<<<

the above is from one the links kaalidaasan gave as relating to funding for maoists......

beacuse of your prejudiced view that evangelists can do no wrong you do not believe the reports that malak quoted here pointing to the nexus between maoists and evangelists....understandable

but going by the links that you quoted they are not depicted as people friendly at all but a bunch of outlaws attempting to run a parallel govt somewhat like LTTE....still you have no qualms in expressing symapthy for them......and when i suggest that such people should be stamped out with an iron hand you spin it into my advocacy for suppressing those fighting corruption........what could be the explanation....i believe it is the classic case of dog not barking ( the thief is known/friendly to the dog)

kaalidaasan said...

>>>>later i said even if you forget such abstract indices there are concrete signs of progress for all to see...where is the contradiction in this?<<<<

താങ്കള്‍ പറഞ്ഞ നേക്കുറിച്ചു concrete signs തന്നെയാണു ഞാന്‍ പറഞ്ഞത്. GDP കൂടി എന്നു കണക്കാക്കുന്നത് താങ്കളീ പറഞ്ഞ concrete signs കളെ അടിസ്ഥാനമാകി തന്നെ അല്ലേ? അല്ലാതെ വേറെ എന്തിനെ അടിസ്ഥാനമാക്കിയാണ്?

Povertyline എന്നു പ്രത്യേകം എടുത്തു പറഞ്ഞ് താങ്കള്‍ തെളിയിക്കുന്ന കാര്യത്തേക്കുറിച്ചാണു ഞാന്‍ അഭിപ്രായം ​പറഞ്ഞത്. അതിലെ ഗൂഡാര്‍ത്ഥം പിടികിട്ടുന്നുണ്ട്. കൂടുതല്‍ വിശദീകരിക്കണമെന്നില്ല. പാവപ്പെട്ടവരോടുള്ള പുച്ഛവും  അവരെ സഹായിക്കുന്നവരോടുള്ള വെറുപ്പുമൊക്കെ ആ പ്രയോഗത്തിലുണ്ട്.

Ananth said...

>>>ഇസ്ലാമിലും ക്രിസ്തുമതത്തിലും എന്ത് മാറ്റമാണ്, ശ്രീനാരായണന്‍ ഉണ്ടാക്കിയത്. താങ്കളൊന്നു വിശദീകരിച്ചേ.<<<

because of him the christians still remain a minority community in kerala......had it not been for him, there would have been a wholesale conversion of the ezhava community en masse , something that the church made a very earnest attempt to bring about

read here about how the "liberator" percieves easier victories won earlier
Dalit Conversion and Social Protest in Travancore

kaalidaasan said...

>>>>ഹ ഹ ഹാ... ചിരിച്ചോ ചിരിച്ചോ... പിന്നോക്കകാരനായ നരേന്ദ്ര മോഡിക്ക് ആദിവാസികളെയും ദളിതരെയും പേടിയാണെന്ന്.<<<<

ആണ്. എന്താ സംശയമുണ്ടോ? ആദിവാസികളും ദളിതരും ഹിന്ദു മതം ഉപേക്ഷിച്ചു പോകുമെന്ന പേടിയാണ്.

പിന്നോക്കക്കാരനായതുകൊണ്ട് തീവ്ര ഹൈന്ദവ അജണ്ട ഉണ്ടാകാന്‍ പാടില്ല എന്നുണ്ടോ? മുസ്ലിങ്ങള്‍ക്കെതിരെ പ്രചരണം  നടത്തി, മൂന്നു മുസ്ലിം പള്ളികള്‍  പൊളിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി രഥമുരുട്ടിയാണ്, അദ്വാനി ബി ജെ പിക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത്. അതിനു പിന്നണി പാടാന്‍ മുസ്ലിങ്ങളയാ സിക്കന്ദര്‍ ഭക്തും, ഷാനവാസ് ഹുസൈനും, നജ്മ ഹെപ്തുള്ളയും ഉണ്ടായി. അവര്‍ക്ക് തീവ്ര ഹിന്ദുത്വ അജണ്ട സ്വീകരിക്കാമെങ്കില്‍  നരേന്ദ്ര മോഡിക്കും ആയിക്കൂടെ?

അദ്വാനി അദ്ദേഹത്തിനു പറ്റിയ മണ്ടത്തരം മനസിലാക്കി. മുസ്ലിങ്ങള്‍ക്ക് വേണ്ടി പാകിസ്ഥാനുണ്ടാക്കിയ ജിന്നയെ മതേതരനെന്നു വിളിച്ചു. അതിന്റെ പേരില്‍ അദ്ദേഹത്തിനു ബി ജെ പി പ്രസിഡണ്ട് സ്ഥാനം ​ഉപേക്ഷിക്കേണ്ടിയും വന്നു. ഇപ്പോള്‍ നരേന്ദ്ര മോഡിയേപ്പോലെ ഒരു ഫാസിസ്റ്റ് പാര്‍ട്ടി നേതാവാകുന്നതിനെ എതിര്‍ക്കുന്നു. അദ്വാനിക്ക് മാനസാന്തരം വന്നു. ബാബ്രി മസ്ജിദ് പൊളിച്ചപ്പോള്‍ അതിനെ അടുത്തു നിന്നും പ്രോത്സാഹിപ്പിച്ചിട്ട് ഇപ്പോള്‍ അത് തെറ്റായിപ്പോയി എന്ന് അദ്ദേഹം പറയുന്നു. 2000 മുസ്ലിങ്ങളെ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്തത് ഇപ്പോഴും ശരി ആണെന്നാണു മോഡി പറയുന്നത്. താങ്കള്‍ക്കും മോദിക്കുമൊരേ സ്വരം വരുന്നത് യാദൃഛികമൊന്നുമല്ല.

kaalidaasan said...

>>>>the link i gave is about things that happened in india, not anywhere else<<<<

എന്നാല്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ മാറ്റി എഴുതാം. മറ്റ് പലരും പലരെയും പീഢിപ്പിച്ചു എന്നത് ജാതി ഹിന്ദുക്കള്‍ ദളിതരെ പീഢിപ്പിച്ചതിനു ന്യായീകരണമാകുമോ? ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ പേടിപ്പിച്ച് നിശബ്ദരാക്കി പാര്ശ്വവത്കരിച്ച് മോഡി ഫാസിസ്റ്റ് ഭരണം നടത്തുന്നുണ്ട് എന്നതും താങ്കള്‍ക്ക് വേണമെങ്കില്‍  ദളിത് പീഢനത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കാം. വടക്കു കിഴക്കന്‍ ഇന്‍ഡ്യയിലും കാഷ്മീരിലും ഇന്‍ഡ്യന്‍ പട്ടാളം ജനങ്ങളെ പീഢിപ്പിക്കുന്നതും കൊന്നൊടുക്കുന്നതും ചൂണ്ടിക്കാട്ട്യും ജാതി ഹിന്ദുകള്‍ ദളിതരെ പീഢിപ്പിക്കുന്നതിനെ ന്യായീകരിക്കാം.

kaalidaasan said...

>>>>that was not meant to justify the oppressive caste system, but to remind you that such historical baggage of injustices can be attributed to all religions<<<<

അതുകൊണ്ടെന്താണു താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? ജാതി വിവേചനമല്ല വലിയ ഒരു വിഭാഗം ജനതയെ സമൂഹത്തിന്റെ പുറം പോക്കുകളിലേക്ക് ആട്ടിയോടിച്ചതെന്നും. അതുകൊണ്ടല്ല അവരൊക്കെ ദരിദ്രരായി സമൂഹത്തിന്റെ ഏറ്റവും താഴത്തെ ശ്രേണിയില്‍ ജീവിക്കുന്നതെന്നും സ്ഥാപിക്കാനാണോ?

ദളിതരും ആദിവാസികളും പിന്നാക്കജാതിക്കാരുമൊക്കെ , ദരിദ്രരും, ജാതി ഹിന്ദുക്കള്‍ എല്ലാം പണക്കാരുമായത് എങ്ങനെ ആയിരുന്നു എന്ന് താങ്കള്‍ പറയണം.

Ananth said...

>>> കൂടുതല്‍ വിശദീകരിക്കണമെന്നില്ല<<<<

well of course ....that would be futile...even after the explanations i made if you still do not understand it, you have some serious handicap in comprehending simple english.....

GDP, poverty line , other indices are terms used by economists to convey the state of the economy and as such abstract figures and you read them showing growth

while buildings, cars, roads etc are tangible concrete things that you can see for yourself as signs of progress

this is what i said

i wonder where is അതിലെ ഗൂഡാര്‍ത്ഥം പിടികിട്ടുന്നുണ്ട്. പാവപ്പെട്ടവരോടുള്ള പുച്ഛവും അവരെ സഹായിക്കുന്നവരോടുള്ള വെറുപ്പുമൊക്കെ ആ പ്രയോഗത്തിലുണ്ട്. coming in all this !!!!
i say your fertile imagination is attributing too profound meanings to my simple message !!

kaalidaasan said...

>>>>you have no answer to what i said about proselytizing evangelists and their ultimate goal...i repeat<<<<

അതിനുത്തരം പറയേണ്ട ഒരു ബാധ്യതയുമെനിക്കില്ല. ഞാന്‍ എന്റെ നിലപാട് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഏത് മനുഷ്യരും ഏത് മതത്തില്‍ വിശ്വസിക്കുന്നതിനെയും ഞാന്‍ എതിര്‍ക്കുന്നില്ല. ഇന്‍ഡ്യയിലെ ഹിന്ദുക്കള്‍ മൊത്തമായി ബുദ്ധമതതില്‍  ചേര്‍ന്നാലും, സിഖ് മതത്തില്‍ ചേര്‍ന്നാലും, ജൈന മതത്തില്‍ ചേര്‍ന്നാലും, ബഹായി മതത്തില്‍ ചേര്‍നാലും, ക്രിസ്തു മതത്തില്‍ ചേര്‍ന്നാലും, ഇസ്ലാമില്‍ ചേര്‍ന്നാലും ഞാന്‍ അതിനിനേപ്പറ്റി ചിന്തിക്കുക പോലുമില്ല. മത വിശ്വാസം കൊണ്ട് പ്രത്യേക നേട്ടമൊന്നുമില്ല. പക്ഷെ അനേകം ദൂഷ്യങ്ങളുമുണ്ട്. എല്ലാ മതത്തിന്റെ കാര്യവും ഇതാണ്.

മതം മാറ്റുന്നവരുടെ ലക്ഷ്യം ​മതം മാറ്റലാണ്. അതിനു ആദ്യ ലക്ഷ്യമോ അവസാന ലക്ഷ്യമോ ഇല്ല. proselytizing hindu evangelist ന്റെ യും ംproselytizing muslim evangelist  ന്റെ യും proselytizing christian evangelists ന്റെ യും ലക്ഷ്യങ്ങള്‍ ഒന്നു തന്നെ. താങ്കള്‍ക്കതേക്കുറിച്ച് ഗവേഷണം നടത്താം. എനിക്കതില്‍ താല്പര്യമില്ല.

kaalidaasan said...

>>>>beacuse of your prejudiced view that evangelists can do no wrong you do not believe the reports that malak quoted here pointing to the nexus between maoists and evangelists....understandable<<<<

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി സര്‍ക്കാര്‍ ഫണ്ടുകള്‍  മാവോയിസ്റ്റുകള്‍ അടിച്ചുകൊണ്ടു പോകുന്നതിന്, എങ്ങനെ christian evangelistകള്‍ ഉത്തരവാദികളാകും.അത് തെളിയിക്കുന്നത് സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുന്നു എന്നാണ്. എന്തിനാണു കഴിവുകെട്ട ഇതുപോലെ ഒരു സര്‍ക്കാരിനെ താങ്കളൊക്കെ തീറ്റിപോറ്റുന്നത്?

താങ്കളും മലക്കും കൂടി എല്ലാറ്റിലും കയറ്റി evangelist കളെ പ്രതിഷ്ടിച്ച് എന്തു നേടാനാണ്? അത്മരതി അനുഭവിക്കാം എന്നല്ലാതെ. ഇന്‍ഡ്യയിലെ 223 ജില്ലകളെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് മാവോയിസ്റ്റുകളാണെന്ന് സര്‍ക്കാര്‍ കണക്കു പറയുന്നു. അവരൊക്കെ ക്രിസ്ത്യാനികളാണെന്നു പറഞ്ഞാല്‍ സംഘ പരിവാര്‍ സമ്മതിക്കില്ല. താങ്കളൊക്കെ പറയുന്നത് വാദത്തിനു വേണ്ടി സമ്മതിക്കുന്നു എങ്കില്‍ ഇന്‍ഡ്യ ഇപ്പോള്‍ തന്നെ ഒരു ക്രൈസ്തവ രാജ്യമായി മാറിക്കഴിഞ്ഞു.

മലക്ക് പറയുന്നതൊക്കെ താങ്കള്‍ വിശ്വസിച്ചോളൂ. അതുകൊണ്ട് നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും എന്തു കിട്ടും?

kaalidaasan said...

>>>>because of him the christians still remain a minority community in kerala......had it not been for him, there would have been a wholesale conversion of the ezhava community en masse , something that the church made a very earnest attempt to bring about<<<<

ഇതെങ്ങനെ ക്രിസ്തുമതത്തിലും ഇസ്ലാമിലും മാറ്റമുണ്ടാക്കലായി മനസിലാക്കാനാകും? ഇതു വഴി നാരായണഗുരു ഹിന്ദു മതത്തിന്റെ അംഗസംഖ്യ കുറയുന്നത് തടഞ്ഞതല്ലേ ഉള്ളു? ഇപ്പോള്‍ സംഘ പരിവാര്‍ ചെയ്യുന്നതുപോലെ. ഇതാണു ഞാന്‍ പറഞ്ഞത് നാരായണഗുരു ഹിന്ദു മതത്തിന്റെ സംരക്ഷകനായിരുന്നു. തന്നെ തന്റെ ജീവിതകാലത്തൊരിക്കലും സ്വീകരിക്കാതിരുന്ന ഹിന്ദു മതത്തിന്റെ. അദ്ദേഹം ​മാറ്റങ്ങളുണ്ടാക്കാന്‍ നോക്കിയത് ഹിന്ദു മതത്തിലായിരുന്നു. പക്ഷെ ആ മതം അദേഹത്തെ സ്വീകരിച്ചില്ല. അദ്ദേഹത്തിന്റെ ജീവിതകാലത്തൊരിക്കലും  ഈഴവരെ ഹിന്ദു മതത്തിന്റെ ഭഗമായി ജാതി ഹിന്ദുക്കള്‍ കണക്കാക്കിയിയുമില്ല. നാരായണഗുരു മരിക്കുന്നത് വരെ എന്നെങ്കിലും തുറക്കാന്‍ സാധ്യതയുള്ള ഹിന്ദു മതത്തിന്റെ വാതിലില്‍  പ്രതീക്ഷ അര്‍പ്പിച്ച അദ്ദേഹം ഈഴവരെ തടഞ്ഞു നിറുത്തി. അദ്ദേഹം ​മരിച്ചു കഴിഞ്ഞപ്പോള്‍ എന്‍ എന്‍ ഡി പി യോഗമായിരുന്നു അവഗണനയില്‍ പ്രതിഷേധിച്ച് കൂട്ടത്തോടെ ക്രിസ്തു മതത്തില്‍ ചേരാന്‍ തീരുമാനിച്ചത്. അതൊന്നും ഒരു ഇവാഞെലിസ്റ്റും വാതിലില്‍ മുട്ടിവിളിച്ചിട്ടുമായിരുന്നില്ല. കുഴപ്പം മണത്ത ദിവാന്‍ രമസ്വാമി അയ്യരായിരുന്നു ക്ഷേത്ര പ്രവേശന വിളമ്പരം പുറപ്പെടുവിക്കാന്‍ മഹാരാജാവിനെ നിര്‍ബന്ധിച്ചത്. അതാണു യഥാര്‍ത്ഥത്തില്‍ ഉണ്ടായത്. രാമസ്വാമി അയരായിരുന്നു, നാരയണഗുരു അല്ല ഈഴവരെ ക്രിസ്തു മതത്തില്‍ ചേരാതെ നോക്കിയത്.

kaalidaasan said...

>>>>read here about how the "liberator" percieves easier victories won earlier
Dalit Conversion and Social Protest in Travancore<<<<


ഈ ലിങ്കില്‍ ഇതുകൂടി വായിക്കുക.

The condition of these unhappy beings, is, I think, without a parallel in the whole range of history. They are regarded as so unclean, that they are thought to convey pollution to their fellow creatures, not only by contact, but even by approach. They are so wretchedly provided with the necessities of life that the most loathsome things are a treat to them. Their persons are entirely at the disposal of their masters, by whom they are bought and sold like cattle, and are often worse treated. The owners had formerly power to flog and enchain them, and in some cases to maim them, or even deprive them of their lives. . . . They were everywhere paid for their labour at the lowest possible rate.1

With the condition of the slaves we have had many opportunities of becoming acquainted, and have been distressed to find in reference to these people, employed in the most laborious and unhealthy services, that even when hardest wrought, their food is barely adequate to their sustenance -- their clothing miserably scanty, their dwellings affording but little shelter from the moisture and cold surrounding them, and that generally no provision is made for their support when their labour is not required, or disease or age render them unable to labour -- that no medical aid is provided for them when ill, that they can be and are bought and sold as cattle, and that in (the) heartless traffic the husband and wife, the parent and child can be widely separated and sold in different directions, that they are often subjected to very cruel treatment from their masters, and that, owing to their degradation, they are in a great measure, deprived of the benefit of the lower courts, and entirely cut off from all access to their prince.

"strong fears exist among all classes of people that the enlightenment of slaves will be followed by their liberation, and the consequent ruin of the interests of agriculture. We are therefore being regarded as enemies to the best interest of the country."23 Indeed many landlords felt that the missionaries had usurped the landlord’s position of authority over the Pulayas.

From the history of the Pulaya conversion movement in Travancore, what emerges uppermost is the development of social consciousness of a community in the various stages and changes of society in transition. Self-realisation of oppression and slavery naturally lead to finding ways and means of liberation. Forms of protest are evident in traditions, religious rituals, folk arts, and subversionary acts. An ideology of liberation slowly builds up, inspired mainly by the winds of the 19th century change which reach Travancore through the missionaries. The oppressed saw the doors opening for them as a way out of the misery with the success of the anti-slave campaign championed by the missionaries. An alliance is forged. For thousands, conversion was an act of social protest heralding exit from the inhumanity of the caste system.

kaalidaasan said...

>>>>well of course ....that would be futile..<<<<

ഇങ്ങനെ എഴുതിക്കഴിഞ്ഞ് പിന്നെയും വിശദീകരണം.
അജണ്ട മനസിലാകുന്നുണ്ട്.

Ananth said...

>>>ഇങ്ങനെ എഴുതിക്കഴിഞ്ഞ് പിന്നെയും വിശദീകരണം.<<<


when you talk to someone hard of hearing, you shout again and again....then say to oneself hmmm...this is useless...and then again try once more shouting louder in the hope that something gets through

>>>അജണ്ട മനസിലാകുന്നുണ്ട്.<<<

well...what agenda?

as far as i am concerned this is like...പഴയ സിനിമകളില്‍ കാണാറുള്ള നാട്ടിന്‍പുറത്തെ ബാര്‍ബര്‍ ഷാപ് അല്ലെങ്കില്‍ ചായക്കട എന്നിവിടങ്ങളില്‍ നടക്കാറുള്ള രാഷ്ട്രീയ അവലോകനങ്ങള്‍ക്ക് സമാനമായ ഒരു പ്രക്രിയയില്‍ ഏര്‍പ്പെടാന്‍ ബ്ലോഗ്‌ വേദിയൊരുക്കുന്നു അതില്‍ താങ്കളും ഞാനും എല്ലാം അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നു.....nowadays we have extended the scope beyond political analysis to almost everything that comes within current affairs.... that is all

i have thouroughly enjoyed these discussions and i have come to admire both you and malak for the grasp you have shown on a wide variety of topics......much as i would like to continue these sessions , i am afraid my time is up , as i am taking up a new assignment that would leave me very little time for these kind of pleasures.....this is not a good bye....i shall drop by as often as i can...thank you

kaalidaasan said...

>>>>എന്നാല്‍ ഇന്ന് നാല് ദശാബ്ദം കഴിഞ്ഞിട്ടും ഇതെല്ലാം പച്ചയായി ലംഘിക്കുന്നു. <<<<

എന്തൊക്കെയാണു ലംഘിക്കുന്നത്? ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണരൂപത്തില്‍ ഇതാണ്.

The following is a summary of the recommendations which we have made :-

(1) Those Missionaries whose primary object is proselytization should be asked to withdraw. The, large influx of foreign Missionaries is undesirable and should be checked. (Paragraph 72, Chapter II, Part IV, Volume I).

(2) The best course for the Indian Churches to follow is to establish a United Independent Christian Church in India without being dependent on foreign support. (Paragraph 76 ibid).

(3) The use of medical or other professional services as a direct means of making conversions should be prohibited by law. (Paragraph 82 ibid).

(4) To implement the provision in the Constitution of India prohibiting the imparting of religious education to children without the explicit consent of parents and guardians, the Department of Education should see that proper forms are prescribed and made available to all schools. (Paragraph 86 ibid).

(5) Any attempt by force or fraud, or threats of illicit means or grants of financial or other aid, or by fraudulent means or promises, or by moral and material assistance, or by taking advantage of any person�s inexperience or confidence, or by exploiting any person�s necessity, spiritual (mental) weakness or thoughtlessness, or, in general, any attempt or effort (whether successful or not), directly or indirectly to penetrate into the religious conscience of persons (whether of age or underage) of another faith, for the purpose of consciously altering their religious conscience or faith, so as to agree with the ideas or convictions of the proselytizing party should be absolutely prohibited. (Paragraph 87 ibid.).

(6) Religious institutions should not be permitted to engage in occupations like recruitment of labour for tea gardens. (Paragraph 88 ibid.).

(7) It is the primary duty of Government to conduct orphanages, as the State is the legal guardian of all minors who have no parents or natural guardians. (Paragraph 89 ibid).

(8) Government should issue an appeal to authoritative and representative Christian Missionary Organisations and to Christians in general to come together and to form an authoritative organization which should lay down and inform Government in clear terms the policy which the Missions and Christians in general will follow in respect of propagating their religion, the methods to he followed in conversions, the type of propaganda which will be promoted and the attempts which will be made to confine their evangelistic activities within the limits of public order, morality and health. (Paragraph 90 ibid).

(9) An amendment of the Constitution of India may be sought, firstly to clarify that the right of propagation ha been given only to the citizens of India and secondly that it does not include conversion brought about by force, fraud or other illicit means. (Paragraph 91 ibid).

(10) Suitable control on conversions brought about through illegal means should be imposed. If necessary Legislative measures should be enacted. (Paragraph 92 ibid.).

(11) Advisory Boards at State level, regional level and district level should be constituted of non-officials, minority communities like Tribals and Harijans being in a majority on these boards. (Paragraph 93 ibid).

kaalidaasan said...

Contd...

(12) Rules relating to the registration of Doctors, Nurses and other personnel employed in hospitals should be suitably amended to provide a condition against evangelistic activities during professional services. (Paragraph 95 ibid).

(13) Circulation of literature meant for religious propaganda approval of the State Government should be prohibited. (Paragraph 96 ibid).

(14) Institutions in receipt of grants-in-aid or recognition from Government should be compulsorily inspected every quarter by officers of Government. (Paragraph 97 ibid).

(15) Government should lay down a policy that the responsibility of providing social services like education, health, medicine, etc., to members of scheduled tribes, castes and other backward classes will be solely of the State Government, and adequate services should be provided as early as possible, non-official organizations being permitted to run institutions only for members of their own religious faith. (Paragraph 98 ibid).

(16) A separate department of Cultural and Religious affairs should be constituted at the State level to deal with these matters which should be in charge of a Minister belonging to a scheduled caste, tribe or other backward classes and should, have specially trained personnel at the various levels. (Paragraph 99 ibid).

(17) No non-official agency should he permitted to secure foreign assistance except through Government channels. (Paragraph 100 ibid).

(18) No foreigner should be allowed to function in a scheduled or a specified area either independently or as a member of a religious institution unless he has given a declaration in writing that he will not take part in politics. (Paragraph 100 ibid).

(19) Programmes of social and economic uplift by non-official or religious bodies should receive prior approval of the State (Paragraph 100 ibid).

ഇതില്‍ സര്‍ക്കാരുകള്‍ ചെയ്യേണ്ട അനേകം കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത പരിവര്‍ത്തനം നിയമം മൂലം നിരോധിച്ചതല്ലാതെ ഒരെണ്ണമെങ്കിലും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടോ? മദ്ധ്യപ്രദേശ് എന്നും കോണ്‍ഗ്രസും ബി ജെ പിയും മാത്രമേ ഭരിച്ചിട്ടുള്ളു. ആദിവാസികളുടെയും ദളിതരുടെയും പിന്നാക്കക്കാരുടെയും അവസ്ഥ 60 പതിറ്റാണ്ടു കഴിഞ്ഞിട്ടും മാറ്റിയെടുക്കാന്‍ ഈ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ പരാജയം മറച്ചു വയ്ക്കാന്‍ വേണ്ടി കുറ്റങ്ങളൊക്കെ മിഷനറിമാരുടെയും  മാവോയിസ്റ്റുകളുടെയും ചുമലിലേക്ക് മലക്ക് എത്ര സമര്‍ദ്ധമായിട്ടണു വച്ചു കൊടുക്കുന്നതെന്നു നോക്കു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോപണം, മിഷനറിമാര്‍ സര്‍ക്കാര്‍ നല്‍കുന്ന അനുകൂല്യങ്ങള്‍ ആദിവാസികളില്‍ നിന്നും മറച്ചു വയ്ക്കുന്നു എന്നാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട് എനു പോലും ആദിവാസികള്‍ക്ക് അറിയില്ലത്രെ. സ്വാതന്ത്ര്യം  കിട്ടി 6 പതിറ്റാണ്ടു കഴിഞ്ഞിട്ടും, സര്‍ക്കാരിനീ ആദിവാസികളുമായി ബന്ധമില്ലെങ്കില്‍ അതാരുടെ പരാജയമാണ്?

kaalidaasan said...

>>>>അന്നത്തെ സര്‍ക്കാര്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ രൂപീകരിച്ച നിയോഗി കമ്മിറ്റിയോട് സഹകരിക്കാന്‍ അന്നത്തെ റോമന്‍ കത്തോലിക് ചര്‍ച്ചുകള്‍ കൂട്ടാക്കിയില്ല.<<<<

നിജസ്ഥിതി അന്വേഷിച്ച നിയോഗി കമ്മിറ്റി നിജസ്ഥിതി കണ്ടെത്തിയിരുന്നു. ക്രൈസ്തവ മിഷനറിമാര്‍  ഈ സമൂഹത്തിനു ചെയ്തിട്ടുള്ള സേവങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഇതൊക്കെ അവര്‍ നേരിട്ട് കണ്ടവയാണ്.

In all the places visited by the Committee there was unanimity as regards the excellent service rendered by the Missionaries, in the fields of education and medical relief. The contribution of Christian Missionaries to the shaping of Indian life in modern times has, indeed, been very impressive. Apart from the controversy on the point of proselytization, they merit high appreciation as pioneers in the fields of education and medical relief. They establishes schools, colleges, hospitals, dispensaries, orphanages and institutions for the maimed and the handicapped. They elevated the neglected classes to high social position; and made them worthy of filling responsible posts in public services, and in all cases made them conscious of their dignity as men and inspired them with self-respect. They stimulated many religious and social reforms in the Hindu Society, and made it self-conscious. They have helped in the elevation of the status of women by giving the lead in female education. The Community Centres and Industrial Schools opened by them are, like their other institutions, the best of their kind. India will ever be grateful for the services rendered by them, no less than for the policy of religious neutrality generally pursued by the British Government, and for the eminent oriental scholars of Europe and America who brought to light the hidden treasures of the ancient Indian wisdom. Indian Christians are loud in their profession of loyalty to Independent India. Especially, so are the Roman Catholics.

അവര്‍ക്ക് മാത്രമല്ല ഇതൊക്കെ കാണാന്‍ സാധിക്കുന്നത്. ബുദ്ധിയില്ലാത്തവരെന്നും മാനസിക വളര്‍ച്ച ഇല്ലാത്തവരെന്നും നിയോഗി മുദ്ര കുത്തിയ അദിവാസികള്‍ക്കും ദളിതര്‍ക്കും ഇത് കാണാന്‍ പറ്റും. മനസിലാക്കാനും പറ്റും. ഇതൊക്കെ ചെയ്യേണ്ട സര്‍ക്കാരുകള്‍  നിഷ്ക്രിയരായപ്പോള്‍  മുന്നിട്ടിറങ്ങിയത് മിഷനറിമാരാണെന്ന് ഇവര്‍ക്കൊക്കെ അറിയം. അതുകൊണ്ട് ഇവര്‍ മിഷനറിമാര്‍ നല്‍കുന്ന സേവനങ്ങള്‍  സ്വീകരിച്ചു. ദൂരെയെങ്ങോ ഇരിപ്പുണ്ടെന്നു പറയുന്നസര്‍ക്കാര്‍ മെഷിനറിയേക്കാള്‍., തങ്ങളുടെ അടുത്തുള്ള മിഷനറിമാരെ ഇവര്‍ വിശ്വസിച്ചു. ഇഷ്ടപ്പെട്ടു. പലരും ഈ മിഷനറിമാരുടെ മതത്തിലേക്ക് മാറുകയും ചെയ്തു. സര്‍ക്കാരിനേക്കാള്‍ കൂടുതലായി ഈ അശരണരുടെ അവസ്ഥ മനസിലാക്കിയ മാവോയിസ്റ്റുകളും മിഷനറിമാര്‍ക്ക് വേണ്ട സഹകാരണവും സഹായവും ചെയ്തു കൊടുത്തു. ഇപ്പോഴും സഹകരിക്കുന്നു. അതിനെ മാവോയിസ്റ്റുകളെ സ്പോണ്‍സര്‍ ചെയ്യുന്നത് ക്രിസ്ത്യാനികളാണെന്ന് തലതിരിച്ചു വായിക്കാനുള്ള വിവേകമേ മലക്കിനും അനന്തിനുമുള്ളു. അത് സംവേദന ശേഷിയുടെ പ്രശ്നമാണ്,. കൂടെ ക്രൈസ്തവ വിരോധത്തിന്റെ അസ്ഖ്യതയും.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഇതുപോലെ ഒരു ജനത ഉണ്ടെന്നു പോലം ​നടിക്കാതിരുന്ന ജാതി ഹിന്ദുകള്‍ക്ക്, ആദിവാസികള്‍ കൂട്ടത്തോടെ ക്രിസ്തു മതത്തില്‍ ചേരുന്നത് സഹിച്ചില്ല. വിലപേശാന്‍ അവരുടനെ കാട്ടിലേക്ക് പുറപ്പെട്ടു. ഇതിനെ എതിര്‍ക്കാനും  അവരെ തങ്ങളുടെ മതമായ ഹിന്ദു മതത്തില്‍ ചേര്‍ക്കാനും  പദ്ധതികള്‍ ആവിഷ്കരിച്ചു. സംഘാര്‍ഷമുണ്ടായത് അവിടന്നാണ്.

നിയോഗി കമ്മിറ്റി സര്‍ക്കാരിനോട് ചെയ്യാന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിരുന്നെങ്കില്‍ ഒരു മിഷനറിയും ഇവിടേക്ക് വരില്ലായിരുന്നു. അതാണു അടിസ്ഥാന സത്യം.

kaalidaasan said...

>>>>well...what agenda? <<<<

ഐസ് കട്ടയില്‍ പെയിന്റടിക്കുന്ന അജണ്ട.

റ്റെലിവിഷനില്‍ കാണാറുള്ള ഒരു പരസ്യമുണ്ട്. അതെല്ലാം മറന്നേക്കു. ഒരു പുതിയ ഉത്പന്നത്തിന്റെ വിപണനമായിരുന്നു അത്. അതു തന്നെയാണു താങ്കളിപ്പോള്‍ ചെയ്യുന്നതും.. 2004 ല്‍ ബി ജെ പി ഇന്‍ഡ്യ തിളങ്ങുന്നു എന്നു പറഞ്ഞതും,താങ്കളിപ്പോള്‍ ചുറ്റും കാണുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വിദേശ കാറുകളും, ലുലു മാളുകളും ചൂണ്ടിക്കാട്ടി പറയുന്നതും. ഐസ് കട്ടയില്‍ പെയിന്റടിക്കുന്ന ചെപ്പടി വിദ്യ.

ഇപ്പോള്‍ ഇന്‍ഡ്യയിലെ ദാരിദ്ര്യരേഖ എന്താണെന്ന് താങ്കള്‍ കേട്ടിരിക്കുമല്ലോ. ദിവസം 29 രൂപ വരുമാനമുള്ളവര്‍ ദരിദ്രരേഖക്കു മുകളിലാണെന്നാണത്. എന്നു വച്ചാല്‍ ഇന്‍ഡ്യന്‍ ജനതയിലെ 40% ദിവസം 29 രൂപ വരുമാനം പോലുമില്ലാത്തവരാണെന്ന്.

ഡെല്‍ഹി മുഖ്യ മന്ത്രി ഷീല ദീക്ഷിത് പറഞ്ഞത്, അവര്‍ ഭരിക്കുന്ന ഡെല്‍ഹിയില്‍  ഒരു കുടുംബത്തിനു സുഭിക്ഷമായി ജീവിക്കാന്‍ മാസം 600 രൂപ മതിയെന്നായിരുന്നു. ഡെല്‍ഹിയില്‍ ഏതായാലും ആദിവാസികളില്ലല്ലൊ. അപ്പോള്‍ ബസ്തറിലെ ഒരു ആദിവസി കുടുംബത്തിനു ജീവിക്കാന്‍ ഇവരുടെ കണക്കില്‍ ഒരു പക്ഷെ 100 രൂപ മതിയായിരിക്കും. 600 രൂപ കൊണ്ട് താങ്കളുടെ കുടുംബത്തിനൊരു മാസം സുഭിക്ഷമായി ജീവിക്കാന്‍ സാധിക്കുമോ? താങ്കള്‍ക്കിവര്‍ പറഞ്ഞ കണക്ക്, അതെല്ലാം മറന്നേക്കൂ എന്നും പറഞ്ഞ് മറക്കാന്‍ ആകുമോ? എന്നിട്ട് ചുറ്റും കാണുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും വിദേശ കാറുകളുടെയും ഭംഗി ആസ്വദിച്ച് വെള്ളമിറക്കി ജീവിക്കാന്‍ സാധിക്കുമോ?

ഈ ദാരിദ്ര്യ രേഖ ഇടക്കിടക്ക് സര്‍ക്കാര്‍ വരയ്ക്കുന്നതെന്തിനാണെന്ന് താങ്കള്‍ക്കറിയുമോ? വലിയ ഒരു വിഭാഗം ജനതയുടെ ഉത്തരവാദിത്തതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വേണ്ടി. ദിവസം 29 രൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖക്ക് മുകളിലാണെന്നും പറഞ്ഞ് സര്‍ക്കാര്‍ അവരെ അവഗണിക്കുന്നു. പക്ഷെ യഥാര്‍ത്ഥ്യം  ഇവരില്‍  ഭൂരിഭാഗം പേരും  ദരിദ്രരാണെന്നതാണ്. ആദിവാസി മേഘലകളില്‍ ഈ അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിനു ജീവിതസാഹചര്യമൊരുക്കിക്കൊടുക്കുന്നവരെ അവര്‍  പിന്തണക്കുന്നു. അവരുടെ പക്ഷം ചേരുന്നു. അതൊന്നും മനസിലാക്കാനുള്ള ശേഷിയില്ലാതെ ഇവരെ ഇവാഞ്ചെലിസ്റ്റുകളെന്നും മാവോയിസ്റ്റുകളെന്നുമൊക്കെ മുദ്ര കുത്തുന്നു. എന്നിട്ട് പറയും, അതെല്ലാം മറന്നേക്കു.

അജണ്ട എന്താണെന്നിപ്പോള്‍ മനസിലായിക്കാണുമെന്ന് കരുതട്ടെ.

ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍ക്കാനും അറിയേണ്ട കാര്യങ്ങള്‍ അറിയാനുമാണ്, മനുഷ്യനു വിശേഷബുദ്ധിയുള്ളത്. ആദിവാസികള്‍ക്ക് ബുദ്ധിയില്ലെന്നും  ചിന്താശേഷിയില്ലെനും  മാനസിക വളര്‍ച്ച ഇല്ലെന്നും പറഞ്ഞാല്‍,  പറയുന്നവര്‍ക്ക് വിശേഷബുദ്ധി ഉണ്ടാകില്ല.

Baiju Elikkattoor said...

മാവോയിസ്റ്റുകള്ക്ക് വളക്കൂറുള്ള മണ്ണ്. ഈ വീഡിയോ കാണുക.

http://youtu.be/2dUptoJfxOM

Baiju Elikkattoor said...

“ഒരു കാര്യത്തില്‍ സംഘ പരിവറും ഇസ്ലാമും തമ്മില്‍ വലിയ സ്വരച്ചേര്ച്ചപയുണ്ട്. ഇസ്ലാം പറഞ്ഞു നടക്കുന്നത്, അറേബ്യയിലെ ആദിമ നിവാസികളയിരുന്ന ഖുറേഷികള്‍ ചരിത്രത്തിലെ ഏറ്റവും അപരിഷ്കൃതരായ ജനതയായിരുന്നു എന്നാണ്. അതു തന്നെയാണ്, സംഘ പരിവാറും പറഞ്ഞു നടക്കുന്നത്. ഇന്ഡ്യറയിലെ ആദിവസികളും ദളിതരും സ്വന്തമായി ചിന്താശേഷി ഇല്ലാത്ത മൃഗങ്ങളാണെന്നാണ്. ആ സംഘ പരിവാര്‍ സൂക്തമാണ്, താങ്കളിവിടെ പരാമര്ശി്ച്ച നിയോഗി കമ്മിട്ടിയുടെ റിപ്പോര്ട്ടി ലുള്ളത്.”

‘മലക്ക്‌’ എന്ന പേര്‍ ഒരു സംഘിക്ക് എത്രമാത്രം യോജിക്കുന്നൂ എന്ന് ഇപ്പോള്‍ പിടികിട്ടി..!

kaalidaasan said...

>>>>>മാവോയിസ്റ്റുകള്ക്ക് വളക്കൂറുള്ള മണ്ണ്. ഈ വീഡിയോ കാണുക.

http://youtu.be/2dUptoJfxOM<<<<


ബൈജു,

ഇതൊന്നും  മലക്കിനോടും അനന്തിനോടും പറയല്ലെ. ഇതൊന്നും ഇന്‍ഡ്യയില്‍ അല്ല എന്നു വേണമെങ്കില്‍ ഇവര്‍  വാദിക്കും.

സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും സര്‍ക്കാരിന്റെ ഒരു മെഷിനറിയും ഇവിടേക്ക് ചെന്നിട്ടില്ല എന്നാണ്, ആദിവാസികള്‍ പറയുന്നത്. ഇവരെയൊക്കെ തടയുന്നത് മിഷനറിമാരാണെന്നാണ്, മലക്കു പറയുന്നത്.

ഈ വീഡിയോയില്‍ ഒരു സ്ത്രീ പറയുന്നു. ഒരു കുട്ടിക്ക് പോളിയോ തുള്ളി മരുന്നൊഴിച്ചു കൊടുത്തത് കുട്ടിയുടെ ദേഹത്തു തൊടാതെ ആണെന്ന്. സഹസ്രാബ്ദങ്ങളോളം ജാതി ഹിന്ദുക്കള്‍ ഇവരൊക്കെ തൊടാന്‍ പോലും അറയ്ക്കുന്ന തരത്തില്‍ അശുദ്ധരായിരുന്നു എന്നായിരുന്നു. ഇപ്പോള്‍ സര്‍ക്കാരും അതു തന്നെ പറയുന്നു.

Baiju Elikkattoor said...

കാളിദാസന്‍,

മലക്ക് പലപ്പോഴും ഭാരതത്തിന്റെ എന്തോ എടുത്താല്‍ പൊങ്ങാത്ത സംസ്കാരത്തെ പറ്റി പറയുന്നതു വായിക്കുമ്പോള്‍ ചിരി ആണ് വരുന്നത്. ഈ video-ല്‍ കാണുന്ന മനുഷ്യരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്ത്തു ന്നതാണ് ഇവിടുത്തെ സംസ്കാരമെങ്കില്‍ അതിനോട് എനിക്ക് പരമ പുച്ഛം ആണ്. പലപ്പോഴും പല കാരിയങ്ങള്ക്കും വേണ്ടി മതം ‘ഹിന്ദു’ എന്ന് എഴുതേണ്ടി വരുമ്പോള്‍ എന്റെ വ്യക്തിത്വത്തിനു മുന്നില്‍ എനിക്ക് തന്നെ തല കുനിക്കേണ്ടി വരുന്നൂ....!!!

Blogreader said...

The ever funniest comment about social progress of Kerala is due to missionaries. You may frame this and keep it up. But even congressmen will agree that the social empowerment of individuasl is due to well established communist party.

kaalidaasan said...

>>>The ever funniest comment about social progress of Kerala is due to missionaries. You may frame this and keep it up. But even congressmen will agree that the social empowerment of individuasl is due to well established communist party.<<<

blogreader,

കേരളത്തിലെ സാമൂഹ്യ പുരോഗതി മിഷനറിമാര്‍ കൊണ്ടു വന്നതാണെന്നോ അത് ക്രിസ്തുമതത്തിന്റെ സംഭാവന ആണെന്നോ ആരും  അവകാശപ്പെട്ടിട്ടില്ല. അത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മാത്രം സംഭാവന ആണെന്നു പറയുന്നതും ശരിയല്ല.

കമ്യൂണിസ്റ്റുപാര്‍ട്ടി നിയമ നിര്‍മ്മാണം വഴി ഇതിനൊരു ദിശാബോധവും, പ്രായോഗികവത്കരണവും നല്‍കി. കേരളത്തിലെ ക്രൈസ്തവ സമൂഹം അതില്‍ നിന്നു ഊര്‍ജ്ജം കൊണ്ട് ഈ മേഘലകളില്‍ മുന്നേറി. അത് മിഷനറിമാരൊന്നുമല്ല. കേരളത്തിലെ ഹിന്ദു മതത്തില്‍ നിന്നും  മത പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളായവാരാണത് ചെയ്ത്. കേരളം മുഴുവന്‍ സ്കൂളുകളും  കോളേജുകളും ആശുപത്രികളും നിര്‍മ്മിച്ചത് മിഷനറിമാരല്ല. സാധാരണ ക്രിസ്തു മത വിശ്വാസികളാണ്. ഹിന്ദുമതത്തില്‍  നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് മുസ്ലിങ്ങളയവര്‍ ഇതൊന്നും ചെയ്തില്ല. അവര്‍ മദ്രസയില്‍ കുര്‍ആന്‍ പഠിച്ചു നടന്നു.

ക്രിസ്ത്യാനികള്‍ അതൊക്കെ ചെയ്തതില്‍  മിഷനറിമാരുടെ സ്വാധീനമുണ്ടെന്നതില്‍ തര്‍ക്കമില്ല.

kaalidaasan said...

>>>മലക്ക് പലപ്പോഴും ഭാരതത്തിന്റെ എന്തോ എടുത്താല്‍ പൊങ്ങാത്ത സംസ്കാരത്തെ പറ്റി പറയുന്നതു വായിക്കുമ്പോള്‍ ചിരി ആണ് വരുന്നത്.<<<

ബൈജു,

മലക്ക് അങ്ങനെ ചെയ്യുന്നുണ്ട്. പലയിടത്തും ഇത് എഴുതിയത് ഞാന്‍ വായിച്ചിട്ടുമുണ്ട്. ഉപനിഷത്തുക്കളേക്കുറിച്ച് വായിച്ചിട്ടാണിതുപോലെ ഒരു നിഗമനത്തില്‍ അദ്ദേഹമെത്തുന്നതും.

ഒരു ജനതയുടെ സംസ്കാരമെന്ന് പറയുന്നത് ഏതെങ്കിലും പുസ്തകത്തിലെഴുതി വച്ചിരിക്കുന്ന വാചകങ്ങളല്ല. അതൊക്കെ സമൂഹത്തില്‍ പ്രയോഗവത്കരിക്കുന്നതെങ്ങനെ എന്നതാണ്. ഇന്‍ഡ്യന്‍ സമൂഹത്തില്‍ ഉപനിഷത്തുക്കളിലെ ഏതെങ്കിലും കാര്യങ്ങള്‍ പ്രയോഗവത്കരിച്ചിട്ടുണ്ടെന്ന് ഞാനിതേ വരെ മനസിലാക്കിയിട്ടില്ല. ജാതി ഹിന്ദുക്കളുടെ ഇടയില്‍ കുറച്ച് ബ്രാഹ്മണര്‍ മാത്രമേ ഇതേക്കുറിച്ചൊക്കെ അറിഞ്ഞിട്ടുള്ളു. ഇവിടെ പ്രയോഗവത്കരിച്ച ഒരേയൊരു കാര്യം ജാതി വിവേചനമാണ്. പുറമെ നിന്നും വന്നവരും ഇന്‍ഡ്യയിലെ ഭൂരിഭാഗം ​ജനതയും കണ്ടിട്ടുള്ളതും  അത് മാത്രമാണ്. അതാണ്, ഇന്‍ഡ്യയില്‍ പ്രകടമായിരുന്ന സംസ്കാരവും.

പുരാതന ഇന്‍ഡ്യന്‍ സംസ്കാരമെന്നു പറയാവുന്നത് മോഹെന്‍ജൊദരോയിലെയും ഹാരപ്പയിലെയും സംസ്കാരാമാണ്. ഹൈന്ദവ വേദ പുസ്തകങ്ങളില്‍ എഴുതി വച്ചിരിക്കുന്നതിനെ സംസ്കാരമായി കണക്കാക്കാനും ആകില്ല.