Sunday 10 March 2013

അറം പറ്റുന്ന വാക്കുകള്‍ 




അറം പറ്റുക എന്നത് മലയാള ഭാഷയിലെ ഒരു പ്രയോഗമാണ്. ചിലര്‍ മറ്റുള്ളവരേപ്പറ്റി പറയുന്ന കാര്യങ്ങള്‍, സ്വന്തം കാര്യത്തില്‍ സത്യമായി വരുമ്പോള്‍ അതുപയോഗിക്കാറുണ്ട്. അടുത്ത നാളില്‍ അതുപോലെ ഒരു അറം പറ്റല്‍ ഉണ്ടായി. കേരള സിനിമാ വകുപ്പു മന്ത്രി ഗണേശനാണതിലെ കഥാപാത്രം.

ബാലകൃഷ്ണപിള്ളക്കെതിരായി ഉണ്ടായിരുന്ന അഴിമതി കേസില്‍, സുപ്രീം കോടതി അദ്ദേഹത്തെ  തടവുശിക്ഷക്കു വിധിച്ചു. വി എസ് നീണ്ട  20 വര്‍ഷങ്ങള്‍  നടത്തിയ നിയമയുദ്ധത്തിനൊടുവിലായിരുന്നു ആ ശിക്ഷ ലഭിച്ചതും. അതിന്റെ ദേഷ്യം ഗണേശനും അച്ഛനും വി എസിനോടുണ്ട്. ഈ പശ്ചാത്തലത്തിലാണ്, പിള്ളയുടെ ഉടമസ്ഥതയിലുള്ള  സ്കൂളിലെ ഒരധ്യാപകന്‍ ആക്രമിക്കപ്പെട്ടത്. അതിനേക്കുറിച്ച് നടന്ന വിശദീകരണ യോഗത്തില്‍ ഗണേശന്‍ സഭ്യതക്ക് നിരക്കാത്ത ചില പരാമര്‍ശങ്ങള്‍ വി എസിനേക്കുറിച്ച് നടത്തി.  ഗണേശന്‍ അന്നുപറഞ്ഞത് ഇതായിരുന്നു.








ഗണേശന്റെ വാക്കുകള്‍ 


>>>>>അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത് ഏതാണ്ടൊരു സാധനം കൊണ്ട്  എന്തൊക്കെയോ ചെയ്തു. ചെയ്തു കഴിഞ്ഞപ്പോള്‍ ചില സാധങ്ങള്‍ക്കൊന്നുമിപ്പോള്‍  ഉപയോഗമില്ല. ഇനി അതിനൊന്നിനും കൊള്ളത്തില്ല  എന്നൊക്കെയാ പറയുന്നേ. അച്യുതാനന്ദന്റെ രോഗം ​ഒരു ഞെരമ്പു രോഗമാണ്. കാരണം അതിനു കാമഭ്രാന്തെന്നു പറയും. അതൊരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യങ്ങളെ ഓര്‍ത്ത് ഒരു വിഷമമുണ്ട്. പിന്നെ അതിനേക്കുറിച്ച് മാത്രമായിരിക്കും സംസാരം.<<<<< 

ഒരു  വിടന്റെ അംഗവിക്ഷേപങ്ങളോടെയും, ആഭാസ ചിരിയോടെയും,  90 വയസായ ഒരു വയോധികനേപ്പറ്റി ആണു ഗണേശന്‍ ഇത് പറഞ്ഞത്. ചുറ്റും നില്‍ക്കുന്ന വൈതാളികവൃന്ദത്തിന്റെ കയ്യടി നേടി,  ഇതൊക്കെ പറഞ്ഞത്  അദ്ദേഹം കേരളത്തിലെ  ഒരു മന്ത്രി എന്ന സ്ഥാനത്തിരുന്നുകൊണ്ടായിരുന്നു.  അന്നത് പറഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിച്ച കൂട്ടത്തില്‍ വേദിയില്‍ തന്നെ പി സി ജോര്‍ജുമുണ്ടായിരുന്നു. ആരേക്കുറിച്ചും എന്തും പറയാന്‍  കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുവാദം കൊടുത്തിരിക്കുന്ന സര്‍ക്കാര്‍ ചീപ്പ് വിപ്പെന്ന ജോര്‍ജ്ജ്. 

ഈ സംഭവം കേരള രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍  വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. 

ഈ പി സി ജോര്‍ജ്ജ് ആരാണെന്ന് താഴെ ഉള്ള വീഡിയോ ക്ളിപ്പില്‍ നിന്നും മനസിലാകും.



ഗണേശന്‍ അന്നു പറഞ്ഞത് അക്ഷരം പ്രതി അദ്ദേഹത്തിന്റെ കാര്യത്തില്‍ നടന്നിരിക്കുന്നു. അറം പറ്റിയതുപോലെ. ഞെരമ്പു രോഗവും കാമഭ്രാന്തും ഗണേശനാണെന്ന് ഇപ്പോള്‍ കേരളം അറിയുന്നു. അച്യുതാനന്ദന്, ഉപയോഗശൂന്യമായി പോയി എന്നും,  ഒരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യങ്ങളെ ഓര്‍ത്ത് ഒരു വിഷമിക്കും എന്ന്  ഗണേശന്‍ കളിയാക്കിയ അതേ സാധനം ആണിപ്പോള്‍ ഗണേശനെ കുടുക്കിയിരിക്കുന്നത്.അന്ന് ഗണേശനെ വേദിയിലിരുന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച അതേ പി സി ജോര്‍ജ്ജാണ്, ഈ കാമഭ്രാന്തിന്റെ കഥ കേരളീയരോട് പറഞ്ഞതെന്നതിനെ  കാവ്യനീതി എന്നു വിശേഷിപ്പിക്കാം.

അല്‍പ്പം പഴയ കാല ചരിത്രം.  മറ്റൊരു പെണ്‍വിഷയവുമായി ബന്ധപ്പെട്ട് ഗണേശന്റെ  വന്‍  വിലയുള്ള ഒരു റാഡോ വാച്ച് പതിനേഴ് വര്‍ഷമായി കൊയിലാണ്ടി കോടതിയില്‍  സൂക്ഷിച്ചിരിക്കുന്നുണ്ട്. 1996 ല്‍ കൊയിലാണ്ടി മുനിസിപ്പല്‍  കൗണ്‍സിലര്‍  നിര്‍മ്മലയേയും കുടുംബത്തേയും ശല്യം ചെയ്ത കേസില് പോലീസ് തൊണ്ടി മുതലായി ഹാജരാക്കിയതാണാ വാച്ച്.  അന്നു കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ത്തെങ്കിലും വാച്ച് തിരിച്ചുവാങ്ങാ,  ഗണേശന്‍ ഇതു വരെ പോയിട്ടില്ല.   തുടര്‍ന്ന്  വാച്ച് കോടതി ലേലത്തിനു വച്ചു. .
നിര്മ്മലയും കുടുംബാംഗങ്ങളും ഗുരുവായൂര് ദര്ശനം കഴിഞ്ഞ് ജീപ്പില് മടങ്ങുമ്പോള് ഗണേശനും കൂട്ടുകാരും   ഗുരുവായൂര്‍  മുതല്‍  കൊയിലാണ്ടിയിലെ വീട് വരെ കാറില്‍  പിന്തുടര്ന്നു ശല്യപ്പെടുത്തിയെന്നായിരുന്നു കേസ്. മൂകാംബികയിലേക്ക് ദര്ശനത്തിനു പോകുകയായിരുന്നു, രണ്ടാം നിര ചലച്ചിത്ര നടനായിരുന്ന ഗണേശനും  സുഹൃത്തുക്കളും. കൊയിലാണ്ടിയിലെ  കൗണ്‍സിലറുടെ വീടു വരെ ഗണേശന്‍ അവരെ പിന്തുടര്‍ന്നു ശല്യം ചെയ്തു.  കൗണ്‍സിലര്‍  ബഹളം വച്ചപ്പോള്‍  ഓടിക്കൂടിയവര്‍  ഗണേഷിനെയും സുഹൃത്തുക്കളയും കൈക്കാര്യം ചെയ്തു. അപ്പോഴാണ് വാച്ച് തെറിച്ചു പോയത്. കൊയിലാണ്ടി പോലീസ് കേസെടുത്ത ശേഷം ഗണേശനെയും സുഹുത്തുക്കളെയും  ജാമ്യത്തില്‍ വിട്ടു. കേസ് കൊയിലാണ്ടി കോടതി പരിഗണിച്ചപ്പോള്‍  ഗണേശന്‍  ഹാജരായില്ല. നിര്‍മ്മലയോട് ഗണേശന്‍ കോടതിക്കു പുറത്തു വച്ച് മാപ്പുപറഞ്ഞായിരുന്ന് കേസ് ഒത്തുതീര്‍പ്പാക്കിയത്.  വാച്ച് െകെപ്പറ്റണമെന്നാവശ്യപ്പെട്ട് പല തവണ കോടതി നോട്ടീസ് അയച്ചു. പക്ഷെ  ഗണേശന്‍ വാച്ച് സ്വീകരിക്കാന്‍  എത്തിയില്ല.

സ്ത്രീവിഷയത്തിലുള്ള ഗണേശന്റെ താല്‍പ്പര്യം പരസ്യമായ ഒരു രഹസ്യമാണ്. ഇതു സംബന്ധിച്ചാണ്, അദ്ദേഹം ​വിവാഹമോചനത്തിന്റെ വക്കു വരെ എത്തിയതും, പിന്നെ മക്കളുടെ ഭാവിയെക്കരുതി  രമ്യതയില്‍ എത്തിച്ചതും.

ഇതുപോലെ അതി മഹനീയ പാരമ്പര്യമുള്ള ഗണേശനാണ്, വി എസിനെ അധിക്ഷേപിച്ചതും,  ഇപ്പോള്‍ മറ്റൊരു പെണ്ണുകേസില്‍ അകപ്പെട്ടിരിക്കുന്നതും. വിദേശത്തു ജോലിയുള്ള ഒരാളുടെ ഭാര്യയുമായി അവിഹിത  ബന്ധമുണ്ടെന്ന് കണ്ടു പിടിച്ചത്, ഗണേശന്റെ ഭാര്യ യാമിനിss="separator" style="clear: ്നെയാണ്. അവര്‍ അത് ആ സ്ത്രീയുടെ  ഭര്‍ത്താവിനെ അറിയിച്ചു. അദ്ദേഹം നാട്ടില്‍ വന്ന് ഗണേശന്റെ ഔദ്യോഗിക വസതിയില്‍ കയറി തന്നെ ഗണേശനെ വേണ്ട വിധം കൈകാര്യം ചെയ്തു. സംഭവം പുറത്തു പറഞ്ഞത്, എന്തും പറയാന്‍ അനുവാദമുള്ള പി സി ജോര്‍ജ്ജും.

യാമിനി പറയുന്നു ഗണേശന്‍ അവരെ മര്‍ദ്ദിച്ചുവെന്ന്. ഗണേശന്‍ പറയുന്നു, യാമിനി അദ്ദേഹത്തെ മര്‍ദ്ദിച്ചു എന്ന്. ജോര്‍ജ്ജ് പറയുന്നു ഒരു വിദേശ മലയാളി മന്ത്രി മന്ദിരത്തില്‍ കയറി ചെന്ന് മന്ത്രിയായ ഗണേശനെ മര്‍ദ്ദിച്ചു എന്ന്. 

ഏതായാലും ഗണേശനു മര്‍ദ്ദനമേറ്റു. തന്നെ മര്‍ദ്ദിച്ചതു കാമുകിയുടെ ഭര്‍ത്താവല്ലെന്നും, ഭാര്യ  യാമിനി തങ്കച്ചിയാണെന്നും ഗണേശന്‍ പറയുന്നു. 
മര്‍ദ്ദനമേറ്റു രക്തമൂറുന്ന മുറിവുമായി നില്‍ക്കുന്ന മൊബൈല്‍  ചിത്രങ്ങളും ഗണേശന്‍  മറ്റുള്ളവരെ കാണിച്ചു. യാമിനി തന്നെ കയ്യേറ്റം ചെയ്തപ്പോള്‍  മുറിവേറ്റു. തുടര്ന്നു ചികിത്സക്കു പോയി എന്നൊക്കെ  ആണദ്ദേഹം പറയുന്നത്‌. 

മന്ത്രിക്ക് മര്‍ദ്ദനമേറ്റതുകൊണ്ട് ചില ഗുണങ്ങളുണ്ടായി. കഴിഞ്ഞ ഒന്നര വര്‍ഷമായി ഗണേശന്‍ പറഞ്ഞു നടന്നിരുന്നത്, തന്നെ ജയിപ്പിച്ചത് പാര്‍ട്ടിയല്ല. പത്തനാപുരത്തെ ജനങ്ങളാണ്, മന്ത്രി ആക്കിയത് പാര്‍ട്ടിയല്ല, ഉമ്മന്‍ ചാണ്ടിയാണ്,, എന്നൊക്കെ ആയിരുന്നു. തല്ലുകിട്ടി കഴിഞ്ഞിട്ടും പറഞ്ഞത്, ബാലകൃഷ്ണപിള്ളയുമായി അച്ഛന്‍ മകന്‍ ബന്ധമില്ല എന്നായിരുന്നു. പെണ്ണുകേസില്‍ അകപ്പെട്ട് രാജിവക്കേണ്ടി വന്നാല്‍ അത് നാണക്കേടാകുമെന്നൊക്കെ പിന്നീടാണു ബോധ്യമായത്. അതുകൊണ്ട് രക്ഷിക്കണമെന്നപേക്ഷിക്കാന്‍, അച്ഛനെ പോയി കണ്ടു.  . വിവാഹേതരബന്ധം സംബന്ധിച്ച് തനിക്കെതിരേയുള്ള ഭാര്യയുടെ പരാതി പിന്‍വലിപ്പിക്കാന്‍  ഗണേശന്‍ ബാലകൃഷ്ണപിള്ളയുടെ സഹായം തേടി. തനിക്കെതിരേ പരാതി നല്‍കുന്നതില്‍  നിന്നും യാമിനിയെ പിന്തിരിപ്പിക്കണമെന്ന് ഗണേശന്‍  ആവശ്യപ്പെട്ടു. അതിനു പകരം പാര്‍ട്ടി പറയുമ്പോലെ പ്രവര്‍ത്തിക്കാം എന്നാണു നല്‍കിയ ഉറപ്പും. പക്ഷെ  ഇതു സംബന്ധിച്ച്  ബാലകൃഷ്ണപിള്ള എന്തു ചെയ്യും എന്നറിയില്ല. 

യാമിനിയില്‍  നിന്നു രേഖാമൂലം പരാതി ലഭിച്ചിട്ടില്ല എന്നാണ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. പക്ഷെ അത് ശരിയല്ല എന്നാണ്, ജോര്‍ജ്ജും പിള്ളയും പറയുന്നത്.  

ഇതിലെ വിചിത്രമായ സംഗതി പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ നാണം കെട്ടു നില്‍ക്കുന്ന ഗണേശന്റെ പിന്നില്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍  ഒറ്റക്കെട്ടായി നിലയുറപ്പി ച്ചതാണ്.   യാമിനി തന്നെ മര്‍ദ്ദിച്ചതായി സിനിമാരംഗത്തെ മുതിര്‍ന്ന സഹപ്രവര്‍ത്തകരോടു ഗണേശന്‍  വിശദീകരിച്ചതിനേത്തുടര്‍ന്ന് മലയാള സിനിമയിലെ പലരും ഗണേശനു  പിന്തുണ പ്രഖ്യാപിച്ചു രംഗത്തിറങ്ങി.മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍,   ഘടകകക്ഷി നേതാക്കള്‍  തുടങ്ങിയവരെ ഫോണില്‍  വിളിച്ചാണ് ഇവര്‍  ഗണേശനു വേണ്ടി വാദിച്ചത്.   യുഡിഎഫ് യോഗം നടക്കുമ്പോള്‍  പുറത്തു ഗണേശന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു സീരിയല് താരങ്ങളുടെ പ്രകടനം വരെ നടന്നു.  

സംസ്ഥാനത്താകെ  കൊച്ചുകുഞ്ഞുങ്ങള്‍ വരെ ലൈംഗികമായി  പീഢിപ്പിക്കപ്പെടുമ്പോള്‍ മന്ത്രിമന്ദിരത്തില്‍ നടന്ന ലൈംഗികാപവാദം സര്‍ക്കാര്‍  ചീഫ് വിപ്പാണ്, പരസ്യമാക്കിയത്..  തനിക്ക് ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേറ്റെന്ന ഒരു സ്ത്രീയുടെ പരാതി കിട്ടിയെങ്കിലും അത് രേഖാമൂലമുള്ളതല്ലെന്ന ന്യായം കണ്ടെത്തി അതിനെ  വെറും കുടുംബവഴക്കിലേക്ക് ഉമ്മന്‍ ചാണ്ടി ഒതുക്കുന്നു .  ഏതുവിധേനയും അധികാരം നിലനിര്‍ത്തുക എന്നതു  മാത്രമാണ്‌  ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം

ഭാര്യാമര്‍ദ്ദനവും സദാചാരപ്രശ്നവും നേരിടുന്ന ഗണേശനെ ഉമ്മന്‍ ചാണ്ടി  സംരക്ഷിക്കുന്നു.  2005 ല്‍ കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍  പരിശ്രമിച്ച് അവസാനം കുഞ്ഞാലിക്കുട്ടിയെ കൈയൊഴിയേണ്ട ഗതികേടുണ്ടാകുകയും ചെയ്തതാണ്. ചരിത്രം മറ്റൊരുതരത്തില് ഇപ്പോള്‍ ആവര്‍ത്തിക്കുന്നു.  ഗണേശന്റെ ഭാര്യ  യാമിനി തങ്കച്ചി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി മുഖ്യമന്ത്രിയോട്  പരാതി പറഞ്ഞു. എഴുതി തയ്യാറാക്കിയ പരാതി യാമിനി നല്കിയത് ഉമ്മന്ചാണ്ടി വായിച്ചശേഷം , പരാതിയില് നടപടിയെടുക്കാം എന്ന് കൗശലപൂര്‍വം പറഞ്ഞ് തിരിച്ചുകൊടുത്തു. എന്നിട്ട് ഗണേശന് എതിരെ രേഖാമൂലം പരാതി ഇല്ലെന്ന് ഒരു മുഖ്യമന്ത്രി കളവുപറയുന്നു. ഇത് കേരളത്തിന് അപമാനമാണ്. മന്ത്രിവസതിയില്‍  കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുകൊള്ളുകയും,  ഭാര്യയെ തല്ലുകയുംചെയ്ത ഗണേശനെ മന്ത്രിസഭയില്‍  നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി ഏത് നാറിയ കളിയും കളിക്കും.  തന്നെ തല്ലി പരിക്കേല്പ്പിച്ചെന്ന് യാമിനി തങ്കച്ചി  വാക്കാല്‍  അറിയിച്ചാല്‍   പോലും,  ഗാര്‍ഹികപീഡന നിയമപ്രകാരം ഗണേശിനെതിരെ കേസ് എടുക്കാം. ജാമ്യം പോലും കിട്ടുകയുമില്ല. ഇതു വഴി മുഖ്യമന്ത്രിയും കുറ്റകൃത്യത്തിനു കൂട്ടു നില്‍ക്കുകയാണ്.  ഈ വിഷയം കുടുംബപ്രശ്നമാക്കി ചുരുക്കാനുള്ള നീക്കത്തിലൂടെ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഛായ കൂടുതല്‍   തകരുകയാണ്. 

പി ജെ കുര്യന്റെ വിഷയത്തില്‍ ഒരു ചോദ്യം കേട്ടപ്പോള്‍ അഭിമുഖത്തില്‍ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയ ഉമ്മന്‍ ചണ്ടിക്ക് കൂടുതല്‍ പ്രതിഛായയൊന്നും അവശേഷിച്ചിട്ടില്ല എന്നത് മറ്റൊരു സത്യം.



ഇതിനു മുമ്പ്  മറ്റൊരു അഭിമുഖത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി ക്ഷുഭിതനായി ഇറങ്ങിപ്പോയിട്ടുണ്ട്. 



അധികാരത്തിനപ്പുറം സദാചാരവും അഭിമാനവുമൊന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രശ്നമല്ല. മന്ത്രിപദവിയുള്ള ചീഫ് വിപ്പ് മന്ത്രിക്കെതിരെ ഉയര്ത്തിയ ലൈംഗികാരോപണം ചര്ച്ചക്കെടുക്കുകപോലും ചെയ്യാതെ, കക്ഷിനേതാക്കളുടെ യോഗത്തില്‍  കാര്യങ്ങള്‍  പറഞ്ഞൊതുക്കി എല്ലാം മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. 

മന്ത്രി തന്നെ പീഢിപ്പിക്കുന്നു എന്നും പറഞ്ഞ്,  പത്നി  പരാതി നല്‍കി.  മന്ത്രിക്കെതിരെ കേസെടുക്കുമോ ? മന്ത്രിയെ തല്ലിയ ആള്‍ക്കെതിരെ കേസെടുക്കുമോ?  മന്ത്രിയെ പരസ്യമായി അപമാനിക്കുന്ന ജോര്‍ജ്ജിനെതിരെ നടപടി എടുക്കുമോ? ഈ ചോദ്യങ്ങള്‍ക്കൊന്നുന്നും ഉത്തരമില്ല. ജോര്‍ജ്ജ് പറഞ്ഞതുപോലെ ഒരു സംഭവമില്ലെന്ന് മന്ത്രി പറയുന്നു. പക്ഷെ  പറഞ്ഞതില് ഉറച്ചുനില്ക്കുന്നു എന്ന് ജോര്‍ജ്ജ് പറയുന്നു. രണ്ടും ശരിയെന്ന് മുഖ്യമന്ത്രി. ആര്‍ക്കും എന്തും പറയാന്‍ അവകാശമുണ്ടെന്നാണല്ലോ യു ഡി എഫിന്റെ അടിസ്ഥാന തത്വം തന്നെ. അപ്പോള്‍  ഇവിടെ ചോദ്യത്തിനു പ്രസക്തിയില്ല. ഇതുപോലുള്ള നപുംസകങ്ങളെ സഹിക്കുകയല്ലാതെ. 

എം എല്‍ എ മാരെ ചാക്കിട്ടുപിടിക്കാനും പ്രതിയോഗികളെ നേരിടാനും വേണ്ടി  ഉമ്മന്‍  ചാണ്ടി അഴിച്ചുവിട്ടതാണ് ജോര്‍ജ്ജിനെ. കോടതികള്‍ക്കെതിരെ വരെ  ജോര്‍ജ്ജിനെ ആയുധമാക്കി. ഒടുവില്‍  ഭരണസംവിധാനത്തെയാകെ ജോര്‍ജ്ജ്  വെല്ലുവിളിച്ചു. ജോര്‍ജിനു മുന്നില്‍  ഉമ്മന്‍  ചാണ്ടിക്ക് പലപ്പോഴും കീഴടങ്ങേണ്ടി വന്നു. ഇവിടെ ഉമ്മന്‍ ചാണ്ടി കീഴടങ്ങുമോ, അതോ  ജോര്‍ജ്ജ് കീഴടങ്ങുമോ എന്ന് കാലം തെളിയിക്കും. 


മന്ത്രി രാജിവയ്ക്കാന്‍  തയ്യാറാണെന്നു പറയുമ്പോള്‍  പിന്നെ ഇവിടെ ആര്‍ക്കാണു പ്രശ്നമെന്ന് ഇപ്പോള്‍  ജോര്‍ജ്ജ് ചോദിക്കുന്നു. എല്ലാ തെളിവും കീശയിലുണ്ടെന്നും  അദ്ദേഹം പറയുന്നു. 

ഗണേശിനെ രാജി വയ്പ്പിക്കുക എന്നതാണു ജോര്‍ജ്ജിന്റെ ഉദ്ദേശ്യം. അതിനു വേണ്ടി തന്നെയാണിപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത്. 

ചെറുപ്പകാലത്തെ ചോരത്തിളപ്പില്‍ പലരും പല അപഥസഞ്ചാരങ്ങളും നടത്താറുണ്ട്. പക്ഷെ ഒരു സംസ്ഥാനം ഭരിക്കുന്ന മന്ത്രി എന്ന നിലയില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തൊക്കെ എത്തുമ്പോള്‍ കുറച്ചു കൂടെ സൂക്ഷിക്കേണ്ടിയിരുന്നു. കൌമാരപ്രായക്കാരനായ ഒരു മകനുണ്ട് ഗണേശന്. ആ സത്യമെങ്കിലും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു.

ഒരു പക്ഷെ ഇത് വരെ തള്ളിപ്പറഞ്ഞ അച്ഛനു മുന്നില്‍ കീഴടങ്ങി, പറഞ്ഞതൊക്കെ വിഴുങ്ങി ഗണേശന്‍ തടി രക്ഷിച്ചെടുത്തേക്കും. മടിയില്‍ കനമുണ്ടെങ്കില്‍ വഴിയില്‍ പേടിക്കണം. ജോര്‍ജ്ജുയര്‍ത്തിയ ആരോപണം കെട്ടിച്ചമച്ചതാണെങ്കില്‍  ജോര്‍ജ്ജിനെതിരെ നടപടി എടുപ്പിക്കുക. അതിനു സാധിക്കില്ലെങ്കില്‍ അന്തസായി മന്ത്രിസ്ഥാനവും എം എല്‍ എ സ്ഥാനവും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടുക. ജനത്തെ സത്യം ബോധ്യപ്പെടുത്തി ജയിച്ചു വരിക. അല്ലെങ്കില്‍ ഗണേശന്‍ എന്നും സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടി വരും. കാരണം അദ്ദേഹത്തിന്റെ മുന്‍കാല ചരിത്രം ആരിലും സംശയമുണ്ടാക്കും.






13 comments:

kaalidaasan said...

ഗണേശിനെ രാജി വയ്പ്പിക്കുക എന്നതാണു ജോര്‍ജ്ജിന്റെ ഉദ്ദേശ്യം. അതിനു വേണ്ടി തന്നെയാണിപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത്.

ചെറുപ്പകാലത്തെ ചോരത്തിളപ്പില്‍ പലരും പല അപഥസഞ്ചാരങ്ങളും നടത്താറുണ്ട്. പക്ഷെ ഒരു സംസ്ഥാനം ഭരിക്കുന്ന മന്ത്രി എന്ന നിലയില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തൊക്കെ എത്തുമ്പോള്‍ കുറച്ചു കൂടെ സൂക്ഷിക്കേണ്ടിയിരുന്നു. കൌമാരപ്രായക്കാരനായ ഒരു മകനുണ്ട് ഗണേശന്. ആ സത്യമെങ്കിലും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു.

ഒരു പക്ഷെ ഇത് വരെ തള്ളിപ്പറഞ്ഞ അച്ഛനു മുന്നില്‍ കീഴടങ്ങി, പറഞ്ഞതൊക്കെ വിഴുങ്ങി ഗണേശന്‍ തടി രക്ഷിച്ചെടുത്തേക്കും. മടിയില്‍ കനമുണ്ടെങ്കില്‍ വഴിയില്‍ പേടിക്കണം. ജോര്‍ജ്ജുയര്‍ത്തിയ ആരോപണം കെട്ടിച്ചമച്ചതാണെങ്കില്‍  ജോര്‍ജ്ജിനെതിരെ നടപടി എടുപ്പിക്കുക. അതിനു സാധിക്കില്ലെങ്കില്‍ അന്തസായി മന്ത്രിസ്ഥാനവും എം എല്‍ എ സ്ഥാനവും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടുക. ജനത്തെ സത്യം ബോധ്യപ്പെടുത്തി ജയിച്ചു വരിക. അല്ലെങ്കില്‍ ഗണേശന്‍ എന്നും സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടി വരും. കാരണം അദ്ദേഹത്തിന്റെ മുന്‍കാല ചരിത്രം ആരിലും സംശയമുണ്ടാക്കും.

രവീൻ said...

യാഥാര്‍ത്ഥ്യ ബോധം പുലര്‍ത്തുന്ന നിരീക്ഷണങ്ങള്‍ .

ഡിങ്കന്‍ നായര്‍ said...

ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ഭരണമാറ്റം പ്രതീക്ഷിക്കാന്‍ പറ്റുമൊ ?പി സി ജോര്‍ജും ഗണേഷ്കുമാറും തമ്മിലുള്ള
തര്‍ക്കം പരിഹരിച്ചാല്‍ ഇപ്പോഴുള്ള പ്രതിസന്ധി അവസാനിക്കുമെന്ന് കരുതാം...

kaalidaasan said...

രവീണ്‍,

ഗണേശന്‍ എന്ന കേരള മന്ത്രിക്കു തല്ലുകൊണ്ടു എന്നത് സത്യം. ആരു തല്ലി എന്നതാണു ജനത്തിനറിയേണ്ടത് ഒന്നുകില്‍ ഭാര്യ യാമിനി. അല്ലെങ്കില്‍ കാമുകിയുടെ ഭര്‍ത്താവ്. പൂഞ്ഞാറിലെ മാന്യന്‍ വെറും ഹംസം. ഈ തല്ലുകൊള്ളിത്തരം മാലോകരെ അറിയിച്ച വെറും ഹംസം.

ഗണേശനു തല്ലു കൊണ്ടു. ചോര വാര്‍ന്നു പോകും വിധമുള്ള തല്ല്. അതിന്റെ മൊബൈല്‍ ഫോട്ടോ ഗണേശന്റെ കയ്യിലുണ്ട്. ആരു തല്ലി എന്നതാണുത്തരം വേണ്ട ചോദ്യം. യാമിനി തല്ലി എന്നതാണു ഗണേശന്റെ പക്ഷം. അതല്ല കാമുകിയുടെ ഭര്‍ത്താവു തല്ലി എന്നതാണു ജോര്‍ജ്ജിന്റെ പക്ഷം. സത്യം യാമിനിക്കും പിള്ളക്കും കൂടി അറിയാം. പിള്ളക്ക് സന്തോഷമായി കാണും. പിള്ള പണ്ടേ തല്ലണമെന്നു കരുതിയിരുന്നതാണ്. ഗണേശനെ തല്ലാന്‍ പറ്റാത്തതുകൊണ്ട് പണ്ടൊരിക്കല്‍ പി എ യെ തല്ലി ദേഷ്യം തീര്‍ത്തിട്ടുമുണ്ട്. ഇപ്പോള്‍  മറ്റാരോ തല്ലി ആ പ്രശ്നം പരിഹരിച്ചു. അതുകൊണ്ട് ഗുണമുണ്ടായി. രണ്ടു വര്‍ഷമായി അച്ഛനുമായോ പാര്‍ട്ടിയുമായോ ബന്ധമില്ലാതിരുന്ന ഗണേശനു പെട്ടെന്ന് അച്ഛനും പാര്‍ട്ടിയുമായി ബന്ധമുണ്ടായി. തല്ലുകൊണ്ട് ഇതുപോലെ ചില മെച്ചങ്ങളുണ്ട്. മറവി രോഗത്തിനുള്ള നല്ല മരുന്നാണത്.

ഒരു മന്ത്രിക്ക് മന്ത്രി മന്ദിരത്തില്‍ വച്ച് തല്ലുകൊള്ളുന്നത് നാണക്കേടായിട്ടേ കേരളീയ പൊതു സമൂഹം  കാണൂ.

ജോര്‍ജ്ജിനൊരു ചുക്കും സംഭവിക്കില്ല. ജഗതിയുടെ അവിഹിത സന്തതിയെ വീട്ടില്‍ കയറ്റാതെ കാവലിലിരിക്കുന്ന ജോര്‍ജിനിതുപോലുള്ള അവിഹിതം അത്രക്ക് പുത്തരിയുമല്ല. ഉമ്മന്‍ ചാണ്ടി നടത്തിയ എല്ലാ അവിഹിതങ്ങളുടെയും  രഹസ്യം സൂക്ഷിക്കുന്ന ഖജനാവാണു ജോര്‍ജ്ജ്. ജോര്‍ജ്ജിനെ പിണക്കിയാല്‍ വിവരമറിയുന്നത് ഉമ്മനായിരിക്കും. സെല്‍വരാജിനെത്ര കൊടുത്തു എന്നൊക്കെ ജോര്‍ജു വിളിച്ചു പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടു വരും. പാമോയില്‍ കേസിലെ ഇടപെടലൊക്കെ പറഞ്ഞാല്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കേണ്ടി വരും.

kaalidaasan said...

ഡിങ്കന്‍,

നെല്ലിയാംപതി വന ഭൂമി കയ്യേറ്റ വിഷയത്തില്‍ ഗണേശനും ജോര്‍ജും  നിയമസഭയില്‍ വരെ ഏറ്റുമുട്ടിയിട്ടുണ്ട്.

അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കാന്‍ വേണ്ടി, ഉമ്മനും സഹ മന്ത്രിമാരും കൂടി ഈ പെണ്ണു കേസും ഒതുക്കി തീര്‍ക്കും. തര്‍ക്കം പരിഹരിക്കും. പതിവു പോലെ ജോര്‍ജു പറയുന്നതും ഗണേശന്‍ പറയുന്നതും ശരി എന്ന നിഗമനത്തിലെത്തും. അവര്‍ക്കത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് തിരുവഞ്ചൂരും ചെന്നിത്തലയും പറയും. വിഡ്ഢികളാകുന്നത് പൊതു ജനം മാത്രം. നെല്ലിയാംപതിയില്‍ വന ഭൂമി കയ്യേറ്റമില്ല എന്ന് വനം മന്ത്രിയായ ഗണേശനേക്കൊണ്ടു തന്നെ പറയിക്കും. അതേ പി സി ജോര്‍ജ്ജിനുദ്ദേശ്യമുള്ളു. അല്ലാതെ ഗണേശന്‍ ഏത് പെണ്ണിന്റെ പിന്നാലെ പോയാലും, ആരുടെ തല്ലുകൊണ്ടാലും ജോര്‍ജ്ജിനു പ്രശ്നമില്ല. ഇതിലും മുന്തിയ സാധനമായ കുഞ്ഞാലി, മന്ത്രിസഭയിലുണ്ടെങ്കില്‍, ഒരു ഞാഞ്ഞൂളായ ഗണേശന്‍ ഉണ്ടാകുന്നതില്‍, ജോര്‍ജ്ജിനോ യു ഡി എഫിനോ അവരെ പിന്തുണക്കുന്ന "പൊതു സമൂഹത്തിനോ" യാതൊരു പ്രശ്നവുമില്ല. കാരണം ആ "പൊതു സമൂഹത്തിന്റെ" സദാചാരത്തേക്കുറിച്ചും, അന്തസിനേക്കുറിച്ചും, കേരളീയര്‍ക്ക് നല്ല നിശ്ചയമുണ്ട്.

ഇതില്‍  ചക്രശ്വാസം വലിക്കുന്നത് ഉമ്മനും കുഞ്ഞാലിയുമാണ്. ഉമ്മനും കുഞ്ഞാലിക്കും അധികാരം പോയാല്‍, ഇതിലും വലിയ ശ്വാസം വലിക്കേണ്ടി വരും. പാമോയിലിന്റെയും ഐസ് ക്രീമിന്റെയും രൂപത്തില്‍..,.

ഡിങ്കന്‍ നായര്‍ said...

സര്‍,
<<< ഇതില്‍ ചക്രശ്വാസം വലിക്കുന്നത് ഉമ്മനും കുഞ്ഞാലിയുമാണ്. ഉമ്മനും കുഞ്ഞാലിക്കും അധികാരം പോയാല്‍, ഇതിലും വലിയ ശ്വാസം വലിക്കേണ്ടി വരും. പാമോയിലിന്റെയും ഐസ് ക്രീമിന്റെയും രൂപത്തില്‍..,.>>>>


പിണറായിഎന്നെങ്കിലുംകുഞ്ഞാലിക്കുട്ടിയെ
വിമര്‍ശിച്ചിട്ടുണ്ടോ? വി എസിന്‍റെ രാഷ്ട്ര്രീയ ജീവിതം ഏറെ കുറെ അവസാനിച്ചു എന്ന് പറയാം.ഇനി വരാന്‍ പോകുന്നത് പിണറായിയുടെ ഭരണമാണ്..അതുകൊണ്ട് തന്നെ കുഞ്ഞാളികുട്ടിക് ഒന്നും പേടിക്കാനില്ല...

kaalidaasan said...

ഡിങ്കന്‍,

വി എസിന്‍റെ രാഷ്ട്രീയ ജീവിതം അവസാനിച്ചാലേ പിണറായി ഭരണം വരൂ എന്നത് പിണറായി വിജയനു നാണക്കേടുണ്ടാക്കുന്ന പരാമര്‍ശമാണ്.

വി എസിന്റെ രാഷ്ട്രീയം അവസാനിക്കുമ്പോള്‍ സ്വാഭാവികമായി പിണറായി ഭരണം വരുമെന്നൊക്കെ പ്രവചിക്കാന്‍ ഞാന്‍ ആളല്ല. ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ പിണറായിക്ക് ഭരിക്കാം. ജനങ്ങളെ പുച്ഛിക്കുന്നവരെ സാധാരണ അവര്‍ തെരഞ്ഞെടുക്കാറില്ല.

പിണറായി കുഞ്ഞാലിക്കുട്ടിയെയോ മദനിയേയോ വിമര്‍ശിക്കില്ല. അതദ്ദേഹത്തിന്റെ അടവു നയം. പക്ഷെ ആ നയം സി പി എമ്മിന്റെ അണികള്‍ മുഴുവന്‍ അംഗീകരിക്കില്ല.

ഡിങ്കന്‍ നായര്‍ said...

സര്‍ ,
എന്‍റെ നിരീക്ഷണം ഇങ്ങനെ ആണ്.
2016ല്‍ പിണറായിയുടെ സെക്രടറി സ്ഥാനം അവസാനിക്കും.പകരം കോടിയെരിയോ ഇ പി ജയരാജനോ അടുത്ത സെക്രടറി ആകും.സ്വാഭാവികമായും പിണറായി കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആകും.
ഇനി മത്സരിക്കില്ല എന്ന് വി സ് പറഞ്ഞിടുണ്ട്.പിന്നെ ലീഗ് എല്‍ ഡി എഫില്‍ ചേരാനുള്ള സാധ്യത തള്ളികളയാനാവില്ല.ഇതില്‍ കോണ്‍ഗ്രെസിനു ഒന്നും ചെയ്യാന്‍ പറ്റില്ല
ലീഗ് മതേതര പാര്‍ടി ആണെന്നാണ്‌ സി പി എം നിലപാട്.വി എസ്‌ ഒഴികെ എല്ലാവരും പിണറായിയുടെ മേധാവിത്വം അംഗീകരിച്ചു കഴിഞ്ഞു.

Unknown said...

കാളിദാസന്‍- ഈ നാടകാന്തം സംഭവിച്ചത് ഇതാണ് - അഴിമതി.
പിള്ളയുടെ സ്വന്തക്കരെല്ലാവരും മന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫ്‌ അംഗങ്ങളും ബോര്‍ഡ് ചെയര്‍മാന്‍ മാരും. നെല്ലിയാമ്പതിയെ പറ്റി ഗണേശന്‍ ഒരക്ഷരം മിണ്ടില്ല. ഉമ്മനും സന്തോഷം, ജോര്‍ജിനും സന്തോഷം പിള്ളക്കും സന്തോഷം, പിന്നെ ഗണേശന് ആശ്വാസം. തല്ലു തന്നത് ആരാണെന്നു പൊതുജനം അറിയാത്തതില്‍. നമ്മളെല്ലാരും സാധാരണ പോലെ "ശശി" യായി. LDFകാര്‍ ഒന്നും മിണ്ടാതെ ഗണേശന് മൌനം സമ്മതം എന്ന രീതിയില്‍ നില്‍ക്കുകയായിരുന്നു. അവസാനം അവരും ശശി യായി. ഉമ്മന്‍ സാധാരണ പോലെ, നാറിയ ഭരണം തുടര്‍ന്ന് പോകും, പിണറായിയും, വി എസും കുരച് കൊണ്ടിരിക്കും. ഹല്ല പിന്നെ

kaalidaasan said...

ഡിങ്കന്‍ 

സ്വാഭാവികമായും പിണറായി കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആകും എന്നൊന്നും പറയാന്‍ പറ്റില്ല. അതിനു പാര്‍ട്ടി തന്നെ ഒരു കുടുക്കു വച്ചിട്ടുണ്ട്. ലാവലിന്‍ അഴിമതി കേസില്‍  വിജയന്‍ സെക്രട്ടറി സ്ഥാനം ​ഒഴിയണം എന്ന ആവശ്യം ഉണ്ടായപ്പോള്‍, പാര്‍ട്ടി പറഞ്ഞത്, പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയേണ്ട, തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ ഒഴിഞ്ഞാല്‍ മതി എന്നായിരുന്നു. അപ്പോള്‍ അഴിമതി കേസില്‍ തീര്‍പ്പാകാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ധാര്‍മ്മികതയുടെ ഒരു പ്രശ്നമുണ്ടാകും.

കാരാട്ടിനേക്കാള്‍ പ്രവര്‍ത്തന പരിചയവും ധാര്‍മ്മികതയും ശക്തിയുമുള്ള ഒരു പാര്‍ട്ടി സെക്രട്ടറി കേന്ദ്രത്തില്‍ ഉണ്ടായാല്‍ വിജയന്റെ മോഹമൊന്നും നടക്കില്ല എന്നാണെനിക്ക് തോന്നുന്നത്.

kaalidaasan said...

>>>>>ഇനി മത്സരിക്കില്ല എന്ന് വി സ് പറഞ്ഞിടുണ്ട്.<<<<

ഡിങ്കന്‍ 

വി സ് ഇനി മത്സരിക്കില്ല. അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും അദ്ദേഹത്തിനു 95 വയസാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുനണി അധികാരത്തില്‍ വരേണ്ടതായിരുന്നു. വിജയന്റെ ധാര്‍ഷ്ട്യവും  കരാട്ടിന്റെ പിടിപ്പുകേടും  ആണത് ഇല്ലാതാക്കിയത്. വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടായ ചില പാളിച്ചകള്‍ ഒഴിവാക്കിയാല്‍ നല്ല ഭരണമായിരുന്നു. പക്ഷെ ജനങ്ങളിഷ്ടപ്പെടുന്ന വി എസിനെ ഒഴിവാക്കാന്‍ വിജയന്‍ കളിച്ച നാറിയ കളികളും, കാരാട്ടതിനു കൂട്ടു നിന്നതും  കുറെയേറെ നിഷ്പക്ഷ വോട്ടര്‍മാരില്‍ സംശയമുണ്ടാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും വി എസിനോടുള്ള വൈരനിര്യാതനവും കാരണം  ജയിക്കേണ്ടിയിരുന്ന അര ഡസന്‍ സീറ്റുകളെങ്കിലും നഷ്ടപ്പെടുത്തി. ആങ്ങള ചത്താലും  നാത്തൂന്റെ കണ്ണീരു കാണണം എന്ന വിജയന്റെ വാശിയായിരുന്നു ഈ അവസ്ഥ ഉണ്ടാക്കിയത്.

വിജയനു വിവരക്കേടാണെന്ന് ഞാന്‍ കരുതുന്നില്ല. വി എസ് വിരോധം മാത്രമേ ഉള്ളൂ. കഴിഞ്ഞ പ്രാവശ്യം അധികാരത്തില്‍ വന്നിരുന്നു എങ്കില്‍ ഒരു പക്ഷെ ത്രിപുരയിലേപ്പോലെ കുറേ കാലത്തേക്ക് ഇടതു മുന്നണി തന്നെ അധികാരത്തില്‍ വരുമായിരുന്നു. ജോതി ബസുവിനേയും മണിക് സര്‍ക്കാരിനെയുപോലെ ജനങ്ങളുടെ ഇടയില്‍ വിഎസിനു സ്വീകാര്യത ഉണ്ടെന്നത് വിജയനെ ഭ്രാന്തുപിടിപ്പിക്കുന്നു. അതില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങളാണ്, കേരളത്തിലെ പാര്‍ട്ടിയിലിപ്പോഴുള്ളത്.

kaalidaasan said...

>>>>>പിന്നെ ലീഗ് എല്‍ ഡി എഫില്‍ ചേരാനുള്ള സാധ്യത തള്ളികളയാനാവില്ല.ഇതില്‍ കോണ്‍ഗ്രെസിനു ഒന്നും ചെയ്യാന്‍ പറ്റില്ല
ലീഗ് മതേതര പാര്‍ടി ആണെന്നാണ്‌ സി പി എം നിലപാട്.വി എസ്‌ ഒഴികെ എല്ലാവരും പിണറായിയുടെ മേധാവിത്വം അംഗീകരിച്ചു കഴിഞ്ഞു.<<<<


ഡിങ്കന്‍ 

വി എസ് രംഗത്തു നിന്നും മാറിയാല്‍ വിജയന്‍ ലീഗിനെയും മദനിയേയും ഒക്കെ ഇടതുമുന്നണിയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കും. അതില്‍ സംശയമില്ല. പക്ഷെ വിജയന്‍ മാത്രമല്ലല്ലോ ഇടതു മുന്നണി. മറ്റ് കക്ഷികളുണ്ട്. അവര്‍ കൂടെ സമ്മതിക്കണം. അതിനു ശേഷം ഇടതുമുന്നണിക്ക് ശക്തമായ പിന്തുണ നല്‍കുന്ന ജനവിഭാഗങ്ങളും അതംഗീകരിക്കണം. ഇന്ന് ഇടതുമുന്നണിക്ക് അടിത്തറ ആയിട്ടുള്ള ജന വിഭഗങ്ങള്‍ അതംഗീകരിക്കുമെന്ന് തോന്നുന്നില്ല. കുഞ്ഞലിയേപ്പോലുള്ള ഒരാള്‍ ഇടതുമുന്നണിയില്‍ വരുന്നതിനെ ഞാന്‍ പിന്തുണക്കില്ല.

ലീഗ് പോകാതിരിക്കന്‍ കോണ്‍ഗ്രസ് എന്തു വിട്ടു വീഴച വേണമെങ്കിലും ചെയ്യും. അതാണു ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. മാണി പോകുന്നെങ്കില്‍ പോകട്ടെ എന്ന് കരുതുന്ന കോണ്‍ഗ്രസുകാര്‍ പോലും, ലീഗ് പോകരുത് എന്ന് ആഗ്രഹിക്കും. അതിന്റെ കാരണം ലീഗിന്റെ അണികളുടെ അന്ധമായ പാര്‍ട്ടി വിധേയത്വമാണ്. മാണിക്കോ കോണ്‍ഗ്രസിനോ അങ്ങനെ ഒന്നില്ല. കേരള കോണ്‍ഗ്രസിലെയോ കോണ്‍ഗ്രസിലെയോ ഏത് നേതാവിനെ വേണമെങ്കിലും അവരുടെ അണികള്‍ ചോദ്യം ചെയ്യും. പക്ഷെ ലീഗിലത് നടക്കില്ല. അത്രക്ക് വിധേയത്വമാണതിന്റെ അണികള്‍ക്ക്.

kaalidaasan said...

മനോജ്,

അഴിമതി പൂര്‍വാധികം  ശക്തിയോടെ നടക്കും. ഇപ്പോള്‍ ഗണേശന്‍ നടത്തുന്ന അഴിമതിക്കും സ്വജന പക്ഷപാതത്തിനും  മാറ്റുകൂട്ടാന്‍  പിള്ളയുടെ ആളുകളും  കൂടി ചേരും. നെല്ലിയാംപതി ഒക്കെ ഗണേശന്‍ തൊള്ള തൊടാതെ വിഴുങ്ങും.

ഗണേശന്, ആശ്വാസം ലഭിക്കുമോ ഇല്ലയോ എന്നത് യാമിനിയുടെയും ഗണേശന്റെ കാമുകിയുടെ ഭര്‍ത്താവിന്റെയും  നിലപാടിനെ ആശ്രയിച്ചിരിക്കും. ഇപ്പോള്‍ ഗണേശന്‍ അമ്പലങ്ങള്‍ തോറും വഴിപാടൊക്കെയായി നടക്കുകയാണ്. പണം വാരി എറിയുന്നു എന്നാണ്, പിന്നാമ്പുറ സംസാരം.

ഉമ്മന്‍ സാധാരണ പോലെ, നാറിയ ഭരണം തുടര്‍ന്ന് പോകും. സംശയമില്ല. ഉമ്മനെ പുറത്താക്കാന്‍ അവസരങ്ങള്‍ പലതും വന്നതായിരുന്നു. ഗണേശനും, ഷിബുവും ്‌, ശ്രേയാംസ് കുമാറും കളം മാറാന്‍ തയാറായിട്ടും, വി എസ് വിരോധം കാരണം വിജയനതിനെ പ്രോത്സാഹിപ്പിച്ചില്ല. അപ്പോള്‍ നാറിയ ഭരണം തുടരട്ടെ. അല്ലാതെന്തു ചെയ്യാന്‍?