Monday, 19 December 2011

ഗാന്ധിയും അംബെദ്ക്കറും ചാതുര്‍വണ്യവും 


ജാതി എന്ന സങ്കല്‍പ്പം ചരിത്രാതീതകാലം മുതലേ ഉണ്ട്. ഒരു പക്ഷെ മനുഷ്യര്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ അതുണ്ട്. ലോകത്തിലെ എല്ലാ ജനപഥങ്ങളിലും അതുണ്ടായിരുന്നു. അതിന്റെ ഉത്ഭവം ചില സംഘം ആളുകള്‍, ഒരു പ്രത്യേക ജോലി ചെയ്യാന്‍ തുടങ്ങിയതു മുതലായിരിക്കാം. പിന്നീട് തലമുറകളായി അവര്‍ ആ ജോലി തന്നെ ചെയ്തു. അതുകൊണ്ട് അവര്‍ക്ക് ജാതിയടിസ്ഥാനത്തിലുള്ളതോ, ജോലി സൂചകമായോ ഉള്ള വിളിപ്പേരുണ്ടായി.


ലോകത്തിലെല്ലായിടത്തും ജാതികളുണ്ടായിരുന്നു. പക്ഷെ ഇന്‍ഡ്യയില്‍ ഉടലെടുത്ത ജാതികളുടെ 
 ഥാര്‍ത്ഥ  കാരണവും, യഥാര്‍ത്ഥ  രൂപവും കൃത്യമായി മാനസിലാക്കന്‍ പറ്റിയിട്ടില്ല. ജാതികളില്‍ വര്‍ണ്ണം അല്ലെങ്കില്‍ നിറം കലര്‍ത്തിയതിന്റെ സൂചനകള്‍ മഹാഭാരതത്തില്‍ ഉണ്ട്. ജാതികളുടെ ആരംഭം ഒരു പക്ഷെ ജോലികളുടെ വിതരണത്തില്‍ ആയിരിക്കാം. പക്ഷെ ഹിന്ദുമതത്തില്‍ അതിന്‌ പല രൂപഭേദങ്ങളും വന്നിട്ടുണ്ട്. ബ്രാഹ്മണര്‍ വെളുത്തവരാണെന്നു പറയുന്നത്, വെളുത്ത നിറമുള്ളവരെ ഉദേശിച്ചാണെന്നും, അതല്ല വെളുപ്പ് നന്‍മയെ ആണു പ്രതിനിധാനം ചെയ്യുന്നതെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ശൂദ്രര്‍ കറുത്തവരാണെന്നും, അതല്ല തിന്‍മ അല്ലെങ്കില്‍ അന്ധകാരത്തില്‍ ജീവിക്കുന്നവരെ സൂചിപ്പിക്കുന്നു എന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ഹിന്ദുമതം ഇന്‍ഡ്യയിലെ പ്രധാന മതമായി തീരുന്നതിനു മുമ്പു തന്നെ ചാതുര്‍ വര്‍ണ്ണ്യം പ്രാബല്യത്തില്‍ വന്നിരുന്നു. ചാതുര്‍ വര്‍ണ്ണ്യം ഇന്നത്തെ രീതിയിലുള്ള ജാതികളായി പരിണമിച്ചത് എന്നാണെന്നു വ്യക്തമായി പറയുവാന്‍ സാധിക്കില്ല. ഈ ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥിതി ഒരു ന്യൂനപക്ഷത്തിനുള്ളില്‍ ഒതുങ്ങി നിന്നു. ഭൂരിപക്ഷം വരുന്ന ആളുകള്‍ ഇതിനു പുറത്തായിരുന്നു. 

ചാതുര്‍ വര്‍ണ്ണ്യത്തിനുള്ളിലുള്ളവരെ സവര്‍ണ്ണര്‍ എന്നും, പുറത്തുള്ളവരെ അവര്‍ണ്ണര്‍ എന്നും വിളിച്ചു. ചാതുര്‍ വര്‍ണ്ണ്യത്തിനു പില്‍ക്കാലത്ത് ഭരണാധികാരം ലഭിച്ചപ്പോള്‍, ഭൂരിപക്ഷത്തിനെ അടിച്ചമര്‍ത്താന്‍ അവര്‍ പല നിയമങ്ങളും നിര്‍മ്മിച്ചെടുത്തു. ആ നിയമങ്ങളാണ്, മനുസ്മൃതികളില്‍ വിവരിച്ചിട്ടുള്ളത്.


മനു ഒരു ബ്രാഹ്മണന്‍ ആയിരുന്നതു കൊണ്ട്, ബ്രാഹ്മണര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയും, അതു വഴി ഒരു അപ്രമാദിത്വം നേടിയെടുക്കുകയും ചെയ്തു. ബ്രഹമണാധിപത്യം ഹിന്ദു മതത്തില്‍ കടന്നു വന്നതിപ്രകാരമായിരുന്നു. ബ്രാഹ്മണന്‍ ശപിച്ചാല്‍ ഫലിക്കുമെന്നും, ബ്രാഹമണനില്‍ നിന്നും കുട്ടികളുണ്ടാകുന്നത് പുണ്യം എന്നൊക്കെയുള്ള അസംബന്ധങ്ങള്‍, ഹിന്ദു മതത്തില്‍ കടന്നുകൂടിയത് അതു കൊണ്ടാണ്. ബ്രാഹമണര്‍ ആ അപ്രമാദിത്വം പരമാവധി മുതലെടുക്കുകയും ചെയ്തു.

വേദകാലത്തെ ഹിന്ദു മതം അല്ലെങ്കില്‍ സനാതന ധര്‍മ്മവുമായി, ഈ അധര്‍മ്മത്തിനു യാതൊരു സാമ്യവുമില്ല. 



ലോകത്തു പലയിടത്തും നിലവിലുണ്ടായിരുന്ന ജാതികളില്‍, വലിയ ഉച്ചനീചത്വങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഉണ്ടായിരുന്നില്ല. പക്ഷെ ഹിന്ദുമതത്തിലെ ജാതികളില്‍, അത് ഒരു നിയമം പോലെ അടിച്ചേല്‍പ്പിച്ചു. അതാണ്, ജാതി വ്യവസ്ഥ. ചില ജാതികള്‍ ഉയര്‍ന്നവരെന്നും, ചിലര്‍ താഴ്ന്നവരെന്നും, ബ്രാഹ്മണര്‍ തീരുമാനിച്ചു. അവിടെയും നിര്‍ത്തിയില്ല. സമൂഹത്തിലെ സമ്പത്ത് മുഴുവന്‍ അനുഭവിക്കാന്‍, സനാതന ധര്‍മ്മത്തിലെ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ നിഷ്കരുണം അടിച്ചമര്‍ത്തി, സനാതന ധര്‍മ്മത്തിന്റെ ഈ കാവല്‍ ഭടന്‍മാര്‍. ആരാധനാലയത്തില്‍ പ്രവേശിക്കാനോ, ദൈവങ്ങളെ ആരാധിക്കാനോ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ അനുവദിച്ചില്ല.


സമൂഹത്തിലെ അവകാശങ്ങളും, അധികാരങ്ങളും, സുഖങ്ങളും അനുഭവിക്കാന്‍ ഇവര്‍ സൃഷ്ടിച്ചെടുത്ത ഈ അധര്‍മ്മത്തിന്‌ ദൈവീക ഛായ നല്‍കാന്‍, മതഗ്രന്ഥങ്ങളില്‍ വരെ മാറ്റം വരുത്തി. ബ്രാഹ്മണന്‍ ബ്രഹ്മന്റെ മുഖത്തു നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്ന വൃത്തികേടു വരെ മതഗ്രന്ഥങ്ങളില്‍ എഴുതിച്ചേര്‍ത്തു. സനാതന ധര്‍മ്മത്തെ സനാതന അധര്‍മ്മമാക്കി അവര്‍ സ്ഥാപിച്ചെടുത്തതാണ്, ബ്രാഹ്മണിസം. ഈ 
 ബ്രാഹ്മണിസത്തിന്റെ സൃഷ്ടിയാണ്, സഹസ്രാബ്ദങ്ങളോളം ഇന്‍ഡ്യയില്‍ നിലനിന്നതും ഇപ്പോഴും നില നില്‍ക്കുന്നതുമായ സാമൂഹികാസമത്വം. ഇത് ജാതിവ്യവസ്ഥിതിയുടെ തിരുശേഷിപ്പാണ്. അല്ല എന്നു സ്ഥാപിക്കാന്‍ ആരു ശ്രമിച്ചാലും അത് വിലപ്പോവില്ല.


ജാതിയും ജാതി വ്യവസ്ഥയും ഒന്നാണെന്നു ചിലരെങ്കിലും ധരിച്ചുവശായിട്ടുണ്ട്. ജാതി ഉണ്ടാകുന്നതോ അതു തുടര്‍ന്നുകൊണ്ടു പോകുന്നതോ സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമെന്ന് തോന്നുന്നില്ല. ഒരാള്‍ നമ്പൂതിരിയെന്നോ, നായരെന്നോ, പറയനെന്നോ, പുലയനെന്നോ അവകാശപ്പെടുന്നതോ, അതിനനുവദിക്കുന്നതോ, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുമെന്നും തോന്നുന്നില്ല. പഴയ ജാതി വ്യവസ്ഥയിലേക്ക് ഇന്‍ഡ്യന്‍ സമൂഹം പോകുമെന്നും ആരും പേടിക്കേണ്ട. സഹസ്രബ്ദങ്ങളോളം കുറച്ചു പേര്‍ മാത്രം അനുഭവിച്ച വിഭവസമ്പത്ത്, എല്ലാവര്‍ക്കും കൂടെ അവകാശപ്പെട്ടതാണ്. അതാണു സാമൂഹ്യ നീതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ജാതിയല്ല, ജാതിവ്യവസ്ഥയിലൂടെ അടിച്ചേല്‍പ്പിച്ച സാമൂഹികാസമത്വമാണ്, സമൂഹത്തില്‍ ഇന്നു കാണുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം.



ഇപ്പോള്‍ ശങ്കരനാരായണന്‍ മലപ്പുറം എന്ന ബ്ളോഗറുടെ ഒരു പോസ്റ്റില്‍  ജാതി സംബന്ധമായ മഹാത്മാ ഗാന്ധിയുടെ ചില പ്രസ്താവനകളേക്കുറിച്ചും സംവരണത്തേക്കുറിച്ചം ​ചര്‍ച്ചകള്‍ നടക്കുന്നു.  


കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ ബ്ളോഗില്‍ മറ്റൊരു ചര്‍ച്ച  നടന്നു. ശ്രീ രവിചന്ദ്രന്‍ എഴുതിയ ഒരഭിപ്രായത്തോടുള്ള പ്രതികരണമായിട്ടാണാ ചര്‍ച്ചകള്‍ നടന്നതും. രവിചന്ദ്രന്‍ എഴുതിയത് ഇതായിരുന്നു.


"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ ‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെതന്നെയായിരുന്നു." 


ശ്രീ രവിചന്ദ്രന്‍ ഉദ്ദേശിച്ചതെന്തായാലും സംവരണ വിരുദ്ധ പക്ഷത്തു വ്യക്തമായി നിലയുറപ്പിക്കുന്ന ഒരു പ്രസ്താവമാണത്. കേരളത്തില്‍ ജീവിക്കുന്ന പരിസരബോധമുള്ള ആരും പറയാന്‍ മടിക്കുന്ന പ്രസ്താവനയാണത്. 



ജാതിയുണ്ടെന്ന് ആരെങ്കിലും തെളിയിക്കേണ്ട ആവശ്യമുണ്ടോ? സൂര്യനുദിക്കുന്നുണ്ട് എന്നു തെളിയിക്കേണ്ട അവശ്യമുണ്ടോ? കണ്ണിനു കാഴ്ച്ചയുള്ളര്‍ക്ക് അത്  മനസിലാകും. അതുപോലെ മനസിനാന്ധ്യം ബാധിക്കാത്തവര്‍ക്കും  ജാതി ഇവിടെയുണ്ട് എന്ന് മനസിലാക്കാന്‍ ആകും. പണ്ട് ജാതിയുടെ ആനുകൂല്യം ലഭിച്ചിരുന്നവര്‍ ഉയര്‍ന്ന ജാതിക്കാരായിരുന്നു.  അവര്‍ ജാതിയുണ്ടെന്നു തെളിയിക്കാന്‍ ശ്രമിച്ചിരുന്നതായി കേട്ടിട്ടില്ല. അന്നൊക്കെ ജാതി വ്യവസ്ഥ നിര്‍ബന്ധമായി അടിച്ചേല്‍പ്പിച്ചിരുന്നതുകൊണ്ട്, അത് സമൂഹത്തിന്റെ ഭാഗമായിരുന്നു.



ഇന്ന് സംവരണത്തിലൂടെ ജാതിയുടെ ആനുകൂല്യം ലഭിക്കുന്നത്  താഴ്ന്ന ജാതിക്കാര്‍ക്കാണ്. അത് സവര്‍ണ്ണ മനസുള്ള പലര്‍ക്കും സഹിക്കാന്‍ കഴിയുന്നില്ല. ആ അസഹ്യത വാക്കുകളിലുടെ പുറത്തു വരുന്നതാണ്, ജാതിയുണ്ടെന്നു പറയുന്നത് ആനുകൂല്യം ലഭിക്കുന്നവര്‍ മാത്രമാണ്, എന്ന അഭിപ്രായം . പക്ഷെ കണ്ഠരര്‍ മോഹനരരുമാര്‍ എന്നൊക്കെ പറയുന്ന തിരുമേനിമാര്‍ അരുളിച്ചെയ്യുന്നതൊന്നും  ഇവര്‍ കേള്‍ക്കില്ല. അതിനുള്ള ശേഷിയില്ല. വേണമെങ്കില്‍ അവരെ സ്വാമിമാര്‍ എന്നു വിളിക്കും. സിനിമയിലെ പട്ടര്‍ കഥാപാത്രത്തെ വരെ സ്വാമി എന്നു വിളിക്കാന്‍ ഇവര്‍ക്കൊട്ടു മടിയുമില്ല.


ഈ വാദം സ്വീകരിച്ചാല്‍ ഇവിടെ ദാരിദ്ര്യമുണ്ടെനു പറയുന്നവര്‍  ദരിദ്രര്‍ക്കുള്ള ആനുകൂല്യം ലഭിച്ചവരായിരിക്കണമല്ലോ. കുറെപ്പേര്‍ ദരിദ്രരായി ജീവിക്കുന്നതാണ്, ഇവിടെ ദാരിദ്ര്യം പരിഹരിക്കാതെ കിടക്കുനതിന്റെ കാരണമെന്നും കൂടി ഈ വിദഗ്ദ്ധര്‍ പറഞ്ഞു നടക്കാറുണ്ട്.


 ഇതുപോലെയുള്ള വിദഗ്ദ്ധരൊക്കെ ഇന്‍ഡ്യ ഭരിക്കാത്തത് മഹാഭാഗ്യം. എങ്കില്‍ ദരിദ്രരെ എല്ലാം കൊന്നൊടുക്കി ദാരിദ്യ്ര പ്രശ്നം പരിഹരിച്ചേനേ. അവര്‍ണ്ണരെ എല്ലാം കൊന്നൊടുക്കി അവര്‍ണ്ണ പ്രശ്നവും പരിഹരിച്ചേനെ. 


ദാരിദ്ര്യമുള്ളവര്‍ക്ക് ഭക്ഷണം നല്‍കി സഹായിച്ചാല്‍ ദാരിദ്ര്യം നിലനില്‍ക്കുമെന്നാണിവരേപ്പൊലുള്ളവര്‍ പറന്നു പരത്തുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിസ്റ്റഫര്‍ ഹിച്ചെന്‍സ് ഈ അഭിപ്രായക്കാരനായിരുന്നു. മദര്‍ തെരേസയെ വിമര്‍ശിക്കാന്‍ അദ്ദേഹമുപയോഗിച്ചിരുന്ന ഭാഷ ഇതായിരുന്നു. അവര്‍ ദരിദ്രരെ സഹായിച്ചത്  ദാരിദ്ര്യത്തില്‍ നിലനിറുത്താന്‍ വേണ്ടി ആയിരുന്നു എന്നാണദ്ദേഹം പറഞ്ഞിരുന്നത്. ജാതിയുടെ പേരില്‍ സാമൂഹ്യ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അത് നല്‍കിയാല്‍ ഇവിടെ ജാതി നിലനില്‍ക്കും എന്നാണിവര്‍ പ്രചരിപ്പിക്കുന്നതും.


സ്വന്തമായി  ഭക്ഷണം തേടാനുള്ള ശേഷിയുണ്ടെങ്കിലാരും ദരിദ്രനായി ഇരിക്കില്ല. അതിനു ശേഷിയില്ലാത്തതുകൊണ്ടാണവര്‍ പട്ടിണി കിടക്കുന്നത്. അവരെ അതിനു പ്രാപ്തരാക്കണം. അതിനുള്ള സാവകാശം ലഭിക്കാനുള്ള ഇടവേളയില്‍ അവര്‍ക്ക് സഹായം ആവശ്യമുണ്ട്. 


ഇതു തന്നെയാണു സംവരണം  എന്ന വിഷയത്തിലുമുള്ളത്., സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും അകന്നു പോയ ജനസമൂഹങ്ങളുണ്ട്. അവരെ അകറ്റി നിറുത്തിയതാണ്.  അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് തിരികെ കൊണ്ടുവരാന്‍ സംവരണം പോലുള്ള നടപടികള്‍ വേണം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ആ ജനസമൂഹം പ്രാപ്തമാകുന്നതു വരെ വേണ്ടി വരും.



മഹാത്മാ ഗാന്ധിയെ കുറ്റം പറയുന്നവരൊക്കെ ഇവിടെ ജാതിയുണ്ടാക്കിയത് ഹിന്ദു മതം ആണെന്നാണു  പ്രചരിപ്പിക്കുന്നത്. ഹിന്ദുമതത്തിന്റെ ആരംഭത്തിനു മുന്നേ ഇവിടെ ജാതികള്‍ ഉണ്ടായിരുന്നു. ബ്രാഹമണരൊക്കെ കേരളത്തില്‍ എത്തുന്നതിനു മുന്നേ പുലയസമുദായത്തിലെയും പറയസമുദായത്തിലെയും ആളുകള്‍ ഭരണാധികാരികളായിരു ന്നു എന്നാണ്, ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്. അന്നും ഇവിടെ ജാതികള്‍ ഉണ്ടായിരുന്നു. ജാതികള്‍ തമ്മില്‍ വിവേചനവും ഉണ്ടായിരുന്നു. വിവേചനം ഉണ്ടാകുമ്പോള്‍ ഒരു പരിധി വരെ  നീതി നിഷേധവും  ഉണ്ടാകും. പക്ഷെ നീതി നിഷേധം ഒരു സാമൂഹ്യ വ്യവസ്ഥയായി അടിച്ചേല്‍പ്പിച്ചത്  സനാതന മതമായിരുന്നു. 


കൃഷ്ണനെയും രാമനെയും ദൈവങ്ങളാക്കിയ  സനാതന മതം, ജാതികള്‍ ദൈവീകമാണെന്നു പഠിപ്പിച്ചു. ഉറച്ച ഹിന്ദു മത വിശ്വാസിയായിരുന്ന ഗാന്ധിജിയും അത് വിശ്വസിച്ചു. ഹിന്ദുമതം ഉള്ളിടത്തോളം കാലം ഈ ദൈവങ്ങളും ജാതികളും, ഒക്കെ ഇവിടെ ഉണ്ടാകും. 


ജാതികളേക്കുറിച്ചുള്ള ഹിന്ദു വിശ്വാസം ഉപേക്ഷിക്കുന്നവര്‍ ഈ ദൈവങ്ങളേക്കൂടി ഉപേക്ഷിക്കേണ്ടതല്ലേ? അംബെദ്ക്കറിന്റെ ആര്‍ജ്ജവത്വം അവിടെയാണ്. അദ്ദേഹം ജാതി ഉപേക്ഷിച്ച കൂടെ ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിച്ചു. ഹിന്ദുമതം ഉപേക്ഷിക്കാന്‍ പറ്റാത്തതുകൊണ്ട് ഗാന്ധിജി ജാതിയേയും ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിച്ചില്ല.


ഇത് തെളിയിക്കുന്നത് ജാതി എന്നത് ഹിന്ദു മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ്.  ഹിന്ദു മതം ഉള്ളിടത്തോളം  ജാതിയും ജാതി ചിന്തയുമുണ്ടാകും. അതില്ലാതാകണമെങ്കില്‍ ഹിന്ദുമതത്തിന്റെ വിശ്വാസങ്ങളാകെ മാറണം. എന്നു വച്ചാല്‍ അത് മറ്റൊരു മതമായി പരിവര്‍ത്തനം ചെയ്യപ്പെടണം. അതിനുള്ള സാധ്യത തീരെയില്ല.


ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദു മതം ഇല്ലാതാകണം. ജാതികള്‍ തമ്മിലുള്ള വിവാഹങ്ങള്‍ നടന്നാലൊന്നും ജാതി ഇല്ലാതാകില്ല.  



പത്ര മാദ്ധ്യമങ്ങളിലും ഇന്റര്‍നെറ്റിലുമുള്ള വിവാഹപരസ്യങ്ങളും ശ്രദ്ധിച്ചാല്‍ മതി, ജാതി ചിന്ത എത്രയധികം ആഴത്തില്‍ മലയാളികളുടെ  മനസില്‍ ഉണ്ടെന്ന്.

ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടുള്ള ആരും പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് എന്ന അസംബന്ധം എഴുതില്ല.


സ്വന്തം ജാതി ഏതെന്നറിയാത്ത പുതുതലമുറയിലെ ഒറ്റ  ഹിന്ദുവും ഉണ്ടാകില്ല എന്നതാണു കേവല സത്യം. സനാതാനികളായ ചാതുര്‍വര്‍ണ്ണ്യത്തിലുള്ളവരായാലും, അവര്‍ണ്ണരായാലും. മതവിശ്വാസം ഉപേക്ഷിച്ചവരും മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരും ജാതിയേക്കുറിച്ച് ചിന്തിക്കുന്നുണ്ടാകില്ല. പിന്നെ മേനി നടിക്കാന്‍ മുഖം മൂടി ധരിച്ചു നടക്കുന്ന ചിലരുണ്ട്.  അവര്‍ സംവരണത്തെ എതിര്‍ക്കും. അതിനു പറയുന്ന ന്യായീകരണം അതി വിചിത്രമാണ്. സംവരണം ലഭിക്കുന്നവര്‍ക്ക് അപകര്‍ഷതാ ബോധമാണെന്ന്. അതൊക്കെ ഇവരുടെ മനസിലെ മോഹങ്ങളാണെന്നതാണു വാസ്തവം. സംവരണം ലഭിച്ച അപകര്‍ഷതകൊണ്ട് ഒരാളും ഇന്നു വരെ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. 



സംവരണം  വഴി പഠിക്കാന്‍ ചേരുന്നവര്‍ക്ക് പരീക്ഷ പാസാകാന്‍ പ്രത്യേക ഇളവുകള്‍ നല്‍കാറില്ല. മറ്റുള്ളവര്‍ പഠിക്കുന്ന അതേ സിലബസ് അതേ കാലം പഠിച്ച് ഒരേ പരീക്ഷ തന്നെയാണവര്‍ എഴുതുന്നത്. 


ഇതുപോലെ പാസായി വരുന്ന ഒരു ഡോക്ടര്‍ ചികിത്സിച്ചതുകൊണ്ട് ഒരു രോഗിയും മരിച്ചിട്ടില്ല. എഞ്ചിനീയര്‍ പണികഴിപ്പിക്കുന്ന പാലങ്ങള്‍ ഇടിഞ്ഞു വീഴാറില്ല. ഭരിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിപ്പോകാറുമില്ല. പിന്നെങ്ങനെ അപകര്‍ഷതയുണ്ടാകും? അപകര്‍ഷതക്കു പകരം ഇവര്‍ക്കൊക്കെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയുമാണുണ്ടാവുക.


യഥാര്‍ത്ഥ  അപകര്‍ഷത ഉണ്ടാകുന്നത് ഉയര്‍ന്ന ജാതികളെന്നഭിമാനിക്കുന്ന ചിലര്‍ക്കും അവരോടൊപ്പം ചിന്തിച്ചിട്ടും അവരുടെ കൂടെ ഇതു വരെ ചേര്‍ക്കപ്പെടാത്ത കുറെ കീഴ്ജാതിക്കാര്‍ക്കുമാണ്.  അവര്‍ പരസ്യമായി ജാതിപ്പേരു വിളിച്ചും കസേരയൊഴിയുമ്പോള്‍ ചാണകം തളിച്ചും അപകര്‍ഷതക്ക് ശമനമുണ്ടാക്കുന്നു.   ചാണകം പശുവിന്റെ മലമാണ്., അത് കസേരകളില്‍ തളിക്കുന്ന ജന്തുക്കളുടെ മനസ് മനുഷ്യ മലത്തേക്കാള്‍ മലിനമാണെന്നും അവര്‍ തെളിയിക്കുന്നു.




മഹാത്മാ ഗാന്ധി താഴ്ന്ന ജാതിക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ജാതി വ്യവസ്ഥയെ അനുകൂലിച്ചിരുന്നില്ല.  യംഗ് ഇന്‍ഡ്യയിലൊക്കെ എഴുതിയ ഒറ്റപ്പെട്ട ചില അഭിപ്രായങ്ങളെ വച്ച് ഗാന്ധിജിയെ വിലയിരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ദളിതരുടെ കൂടെ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു എന്നതിനെ ആര്‍ക്കും നിഷേധിക്കാനാകില്ല.


ദളിതര്‍ക്ക് വേണ്ടി  Separate Electorates എന്ന ബ്രിട്ടീഷ് ആശയത്തെ അംബേദ്ക്കര്‍ അനുകൂലിച്ചപ്പോള്‍ ഗാന്ധിജി അതിനെ എതിര്‍ത്തു. അന്ന് അംബെദക്കറിന്റെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍, സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ക്കുവേണ്ടി മാത്രം വോട്ടു ചെയ്യും. അവര്‍ണ്ണര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി മാത്രം വോട്ടു ചെയ്യും. അപ്പോള്‍ അവര്‍ണ്ണര്‍  മുഖ്യ ധാരയില്‍ നിന്നും കൂടുതല്‍ മാറ്റി നിറുത്തപ്പെടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. അംബേദ്ക്കറും ഗാന്ധിജിയുമായി അകല്‍ച്ച ഉണ്ടാകാന്‍ തുടങ്ങിയത് അന്നുമുതല്‍ക്കാണ്. 


ഗാന്ധിജി തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ഏറിയ പങ്കും  ചെലവഴിച്ചത് ഡെല്‍ഹിയിലെ അധസ്ഥിതര്‍ താമസിച്ചിരുന്ന ഭാംഗി കോളനിയിലായിരുന്നു. മഹാത്മാ ഗാന്ധിയെ കുറെയധികം പേരും കരുതിയിരുന്നതും ഇപ്പോഴും കരുതുന്നതും, ഒരു തീവ്ര യാഥാസ്ഥിതിക ഹിന്ദു എന്ന രീതിയിലാണ്. അതിനു ചേരുന്ന രീതിയിലദ്ദേഹത്തിന്റെ വാക്കുകളെടുത്ത് പ്രയോഗിക്കുന്നു. 


അദ്ദേഹം മരിച്ചപ്പോള്‍ ജിന്ന എഴുതിയ കത്തില്‍ പറഞ്ഞിരുന്നത്, 


"Mr Gandhi was one of the greatest men produced by the
Hindu community”.


എന്നായിരുന്നു. ഗാന്ധിജിയെ വധിച്ചത് തീവ്ര ഹൈന്ദവ ബ്രാഹ്മണനായിരുന്ന ഗോഡ്സെയും. കാരണം അദ്ദേഹം   ഹിന്ദുക്കളെ ചതിച്ച   ഹൈന്ദവ വിരോധിയാണെന്നതും.      അപ്പോള്‍ ആരാണു യഥാര്‍ത്ഥ ഗാന്ധിജി? വിശകലനങ്ങളില്‍ എവിടെയോ പിഴച്ചിട്ടില്ലേ?



തീവ്ര മുസ്ലിങ്ങളില്‍ പലരും അദ്ദേഹത്തെ തീവ്ര  ഹിന്ദു ആയി  കരുതുന്നു . തീവ്ര ഹിന്ദുകളില്‍ പലരും അദ്ദേഹത്തെ ഹിന്ദുക്കളെ ചതിച്ച ഹൈന്ദവ വിരോധി ആയി  കരുതുന്നു . പക്ഷെ അധസ്ഥിതരുടെ പക്ഷത്തു നില്‍ക്കുന്ന കുറച്ച് ഹിന്ദുക്കളും, മറ്റുള്ളവരും അദ്ദേഹത്തെ ചാതുര്‍വര്‍ണ്യം മനസില്‍ സൂക്ഷിച്ചിരുന്ന ഉയര്‍ന്ന ജാതിക്കാരനായി കരുതുന്നു.

ഇതെല്ലാം ഒരുപോലെ എങ്ങനെ ശരിയാകും?

രാമനില്‍ ശക്തമായി വിശ്വസിച്ചിരുന്ന ഗാന്ധി വളരെ വിരളമായേ അമ്പലത്തില്‍ പോകാറുണ്ടായിരുന്നുള്ളു. അമ്പലത്തില്‍ പോകുന്നത് അത്യാവശ്യമുള്ള ഒരു സംഗതിയായി അദ്ദേഹം കരുതിയിരുന്നില്ല. അതുകൊണ്ട് ദളിതരുടെ ക്ഷേത്ര പ്രവേശനം വലിയ ഒരു ലക്ഷ്യമായുമദ്ദേഹം കൊണ്ടു നടന്നുമില്ല. പക്ഷെ അംബെദ്ക്കറുടെ ചിന്താഗതി നേരെ മറിച്ചായിരുന്നു. 

1934 ലെ ബിഹാര്‍ ക്ഷാമം ഉണ്ടായപ്പോള്‍ ഗാന്ധിജി പറഞ്ഞത് ജാതിഹിന്ദുക്കള്‍ ദളിതരെ കഷ്ടപ്പെടുത്തുനതിനുള്ള ദൈവശിക്ഷയാണാ ക്ഷാമം എന്നായിരുന്നു. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ടാഗോറിന്‌  അദ്ദേഹം നല്‍കിയ മറുപടി  ഇതായിരുന്നു. 



“Visitations like droughts, floods, earthquakes and the like,
though they seem to have only physical origins, are, for me, somehow connected with man’s morals. Therefore, I instinctively felt that the earthquake was a visitation for the sin of untouchability”. 


 “Of course, Sanatanists have a perfect right to say that it was due to my crime of preaching against untouchability”

ഗാന്ധിജിയെ ഇതുപോലെ പല പല രീതികളില്‍ വ്യാഖ്യാനിക്കാന്‍ പറ്റിയേക്കും. പക്ഷെ ഏതെങ്കിലുമൊരു കള്ളിയില്‍ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. ദളിതര്‍ക്കെതിരെ എന്നും ജാതിഹിന്ദുക്കള്‍ക്കനുകൂലെമെന്നും വ്യാഖ്യാനിക്കാവുന്ന  പല കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.


ഗാന്ധിജി കോണ്‍ഗ്രസ് നേതാവായ സമയത്ത് കോണ്‍ഗ്രസ് അദ്ദേഹത്തേക്കാള്‍ സനാതനമതത്തോട് കൂടുതല്‍ ചായ്‌വുള്ളവരുടെ കൈകളില്‍ ആയിരുന്നു.  


ഗാന്ധിജി  ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അംബേദ്ക്കര്‍  ചിന്തകള്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഭാഗമാകാന്‍ സാധ്യതയും  ഇല്ലായിരുന്നു.

333 comments:

1 – 200 of 333   Newer›   Newest»
kaalidaasan said...

ഗാന്ധിജിയെ ഇതുപോലെ പല പല രീതികളില്‍ വ്യാഖ്യാനിക്കാന്‍ പറ്റിയേക്കും. പക്ഷെ ഏതെങ്കിലുമൊരു കള്ളിയില്‍ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. ദളിതര്‍ക്കെതിരെ എന്നും ജാതിഹിന്ദുക്കള്‍ക്കനുകൂലെമെന്നും വ്യാഖ്യാനിക്കാവുന്ന പല കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഗാന്ധിജി കോണ്‍ഗ്രസ് നേതാവായ സമയത്ത് കോണ്‍ഗ്രസ് അദ്ദേഹത്തേക്കാള്‍ സനാതനമതത്തോട് കൂടുതല്‍ ചായ്‌വുള്ളവരുടെ കൈകളില്‍ ആയിരുന്നു.
]
ഗാന്ധിജി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അംബേദ്ക്കര്‍ ചിന്തകള്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഭാഗമാകാന്‍ സാധ്യതയും ഇല്ലായിരുന്നു.

സത്യാന്വേഷി said...

താങ്കള്‍ സംവരണ സംബന്ധിയായി വളരെ സെന്‍സിബിളായി പറഞ്ഞിരിക്കുന്നു. ജാതിയും ജാതി വ്യവസ്ഥിതിയും ഒന്നല്ലെന്നും ജാതി നിലനില്‍ക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ലെന്നും ഇവിടത്തെ ദലിത് ആക്റ്റിവിസ്റ്റുകള്‍ക്കുപോലും മനസ്സിലാകാത്ത കാര്യമാണ്. അക്കാര്യം താങ്കള്‍ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു.
ഗാന്ധിജി തീര്‍ച്ചയായും സങ്കീര്‍ണ വ്യക്തിത്വത്തിനുടമയാണ്. അദ്ദേഹത്തെക്കുറിച്ച് ഡോ അംബേഡ്കറും അതുപോലുള്ള പലരും (ഉദാ ജി ബി സിങ്- Gandhi behind the mask) എഴുതിയിട്ടുള്ളതു വായിച്ചാല്‍ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന വിധം മഹാനല്ല അദ്ദേഹമെന്നേ മനസ്സിലാക്കാനാവൂ. ഗാന്ധി ഒരു വൈശ്യനായിരുന്നു. ചാതുര്‍വര്‍ണ്യത്തിലെ മൂന്നാം വര്‍ണം. ബ്രാഹ്മണര്‍ തൊട്ടടുത്ത വര്‍ണമായ ക്ഷത്രിയരെപ്പോലും അംഗീകരിക്കുന്നവരല്ല. വിശേഷിച്ചും ഹാര്‍ഡ്കോര്‍ ബ്രാഹ്മണരുടെ സംഘടനയായ ആര്‍ എസ് എസ് വിഭാഗം. ഗാന്ധിവധത്തെ ആ വിധത്തില്‍ പലരും നിര്‍ധാരണം ചെയ്തിട്ടുണ്ട്. റെഫര്‍ ചെയ്യാനുള്ള സമയക്കുറവുള്ളതിനാല്‍ ബാക്കി പിന്നീട്.

kaalidaasan said...

സത്യാന്വേഷി,

വിമര്‍ശന ബുദ്ധിയോടെ സമീപിച്ചാല്‍  അംബെദ്ക്കറുടെ കാര്യത്തിലും ഇതുപോലെ പലതും ചികഞ്ഞെടുത്ത് അദ്ദേഹവും മഹാനല്ല എന്നു കണ്ടുപിടിക്കാനാകും.

ജാതിയേപ്പറ്റി എന്തു പറഞ്ഞാലും മഹാത്മാ ഗാന്ധി, ദളിതരുടെ അവകാശങ്ങളെ നിഷേധിക്കുന്ന തരത്തില്‍ യാതൊന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല.

ജാതികളേപ്പറ്റി പൊതുവായി പറഞ്ഞ ചില കാര്യങ്ങളെടുത്ത് അത് ദളിതര്‍ക്കെതിരെ എന്നു വ്യാഖ്യാനിക്കുന്നത് ശരിയായ നടപടിയാണെന്നും എനിക്ക് തോന്നുന്നില്ല.

kaalidaasan said...

>>>ഗാന്ധി ഒരു വൈശ്യനായിരുന്നു. ചാതുര്‍വര്‍ണ്യത്തിലെ മൂന്നാം വര്‍ണം. ബ്രാഹ്മണര്‍ തൊട്ടടുത്ത വര്‍ണമായ ക്ഷത്രിയരെപ്പോലും അംഗീകരിക്കുന്നവരല്ല. വിശേഷിച്ചും ഹാര്‍ഡ്കോര്‍ ബ്രാഹ്മണരുടെ സംഘടനയായ ആര്‍ എസ് എസ് വിഭാഗം. ഗാന്ധിവധത്തെ ആ വിധത്തില്‍ പലരും നിര്‍ധാരണം ചെയ്തിട്ടുണ്ട്. <<<

സത്യാന്വേഷി,

ഇതുപോലെ പല രീതിയിലും നിര്‍ധാരണം ചെയ്യാം. അതുകൊണ്ട് എന്തു ഗുണം. ദളിതരുടെ പ്രശ്നം പരിഹരിക്കാന്‍ അത് എങ്ങനെ സഹായിക്കും. ഗന്ധിജി ദളിത് വിരോധി ആണെന്നു സ്ഥാപിച്ചാല്‍ കുറച്ചു പേര്‍ക്ക് മനസുഖം ലഭിക്കുന്നെങ്കില്‍  നടക്കട്ടെ എന്നു മാത്രം പറയുന്നു. ഗാന്ധിജി വിമര്‍ശിക്കപ്പെടണം. ആരും വിമര്‍ശനത്തിനതീതരൊന്നുമല്ല.

ബ്രാഹ്മണര്‍ ജാതി വിരോധം കൊണ്ട്, വൈശ്യനായ ഗന്ധിജിയെ വധിച്ചു എന്ന് നിര്‍ദ്ധരണം ചെയ്താല്‍ എന്താണു സ്ഥാപിക്കാനാകുക. അദ്ദേഹത്തിന്റെ മുസ്ലിം ചായ്വല്ല വധത്തിന്റെ പിന്നിലെന്ന് സ്ഥാപിക്കാം അല്ലേ? പക്ഷെ അതുകൊണ്ട്, ആര്‍ എസ് എസിന്റെയോ മറ്റ് ഹിന്ദുക്കളുടെയോ മുസ്ലിം വിരോധമില്ലാതാകുമോ?

Manoj മനോജ് said...

തന്റെ ജീവിതത്തിന്റെ ആദ്യഭാഗമല്ല ശരിയെന്ന് ഗാന്ധി തന്നെ പറഞ്ഞിട്ടുള്ളതല്ലേ!!! ചാതുര്‍വര്‍ണ്ണ്യത്തിനെ ആദ്യമൊക്കെ അനുകൂലിച്ച് ഗാന്ധി പിന്നീട് അതില്‍ നിന്ന് മാറുന്നത് കേരള സന്തര്‍ശനത്തില്‍ നാരായണ ഗുരുവിനെ കണ്ട്മുട്ടിയതിലൂടെയെന്നാണ് പറയുന്നത്. അതിന് ശേഷമുള്ള ലേഖനങ്ങളില്‍ ഹരിജനങ്ങള്‍ എന്ന് വിളിച്ച് അവര്‍ക്കായ്യി കൂടുതല്‍ പ്രവര്‍ത്തിച്ചു എന്നും കാണാം.

ഗാന്ധിയെ വധിക്കുവാന്‍ ഗോഡ്സേ തന്നെ പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നത് തന്നെ ആര്‍‌.എസ്സ്.എസ്സ്.ന് ഗാന്ധി വദവുമായി ബന്ധമില്ല എന്ന് തെളിയുന്നതല്ലേ! അവര്‍ക്ക് പക്ഷേ ഒരു വെയിറ്റിന് കിട്ടിയത് ഇരിക്കട്ടെ എന്ന് കരുതി. അത് ഇപ്പോള്‍ പാരയാകുമെന്ന് അറിഞ്ഞ് അതില്‍ നിന്ന് മുക്തമാകുവാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു.

പിന്നെ സംവരണം കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായത്? അവിടെയും പിന്നോക്കക്കാരില്‍ പണക്കാരനും പാവപ്പെട്ടവനും എന്ന തട്ടിലാക്കി. പണക്കാര്‍ കൂടുതല്‍ സൌജന്യങ്ങള്‍ നേടി വീണ്ടും ഉന്നതിയിലേയ്ക്ക് എന്നാല്‍ പാവപ്പെട്ടവനോ? ആനുകൂല്യങ്ങളെ പറ്റിയുള്ള ധാരണയൊന്നുമില്ലാത്തതിനാല്‍ സ്കൂള്‍ പഠനം കഴിഞ്ഞാല്‍ തീര്‍ന്നു. ഒ.ബി.സി.യുടെ പോലെ പിന്നോക്കക്കാരിലും സാമ്പത്തിക സംവരണമാണ് നടപ്പാക്കേണ്ടത്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Vanaran said...

ജാതി ഒരു കീറാമുട്ടി പ്രശ്നം തന്നെയായി തുടരുന്നു. ഹിന്ദുമതത്തിനു മുമ്പ് മുതല്‍ നിലവിലുണ്ടായിരുന്നു എന്നു പറയുമ്പോള്‍ തന്നെ, ഹിന്ദുമതം ഉള്ളിടത്തോളം ജാതിയും നിലനില്‍ക്കും എന്നുപറയുന്നതില്‍ യുക്തിയില്ല. മറിച്ച് ഇന്‍ഡ്യയുള്ളേടത്തോളം എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഹിന്ദുമതത്തിലേക്ക് മാത്രമല്ല, ഇന്‍ഡ്യക്കാരെ മതം മാറ്റിയ മറ്റുമതങ്ങളിലേക്കും ജാതി കടന്നു കയറിയിരിക്കുന്നു. ഇന്ന് പരസ്പരം ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാവാത്ത നിരവധി വിഭാഗങ്ങള്‍ ഇന്ത്യയിലെ ക്രിസ്തുമതത്തിലും ഇസ്ലാമിലും ഉണ്ട്. ഒരേ മതത്തില്‍ തന്നെയുള്ള വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതപരമായ അഭിപ്രായ വ്യത്യാസങ്ങളോടൊപ്പം, ജാതിയും ഈ വിടവുകള്‍ക്ക് കാരണമായിരിക്കുന്നു.
ഇന്ത്യയിലെ ദളിതരുടെ ദുരവസ്ഥയില്‍ തങ്ങളുടെ മതവിപുലീകരണത്തിന് സുവര്‍ണാവസരം കണ്ടെത്തിയ 'സമത്വസുന്ദര' മതങ്ങള്‍ ഇന്ന് പുലിവാല് പിടിച്ച അവസ്ഥയിലാണ്.

Vanaran said...

ജാതി ഒരു കീറാമുട്ടി പ്രശ്നം തന്നെയായി തുടരുന്നു. ഹിന്ദുമതത്തിനു മുമ്പ് മുതല്‍ നിലവിലുണ്ടായിരുന്നു എന്നു പറയുമ്പോള്‍ തന്നെ, ഹിന്ദുമതം ഉള്ളിടത്തോളം ജാതിയും നിലനില്‍ക്കും എന്നുപറയുന്നതില്‍ യുക്തിയില്ല. മറിച്ച് ഇന്‍ഡ്യയുള്ളേടത്തോളം എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഹിന്ദുമതത്തിലേക്ക് മാത്രമല്ല, ഇന്‍ഡ്യക്കാരെ മതം മാറ്റിയ മറ്റുമതങ്ങളിലേക്കും ജാതി കടന്നു കയറിയിരിക്കുന്നു. ഇന്ന് പരസ്പരം ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാവാത്ത നിരവധി വിഭാഗങ്ങള്‍ ഇന്ത്യയിലെ ക്രിസ്തുമതത്തിലും ഇസ്ലാമിലും ഉണ്ട്. ഒരേ മതത്തില്‍ തന്നെയുള്ള വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതപരമായ അഭിപ്രായ വ്യത്യാസങ്ങളോടൊപ്പം, ജാതിയും ഈ വിടവുകള്‍ക്ക് കാരണമായിരിക്കുന്നു.
ഇന്ത്യയിലെ ദളിതരുടെ ദുരവസ്ഥയില്‍ തങ്ങളുടെ മതവിപുലീകരണത്തിന് സുവര്‍ണാവസരം കണ്ടെത്തിയ 'സമത്വസുന്ദര' മതങ്ങള്‍ ഇന്ന് പുലിവാല് പിടിച്ച അവസ്ഥയിലാണ്.

കയ്യൊപ്പുകള്‍ .... said...

ഹിന്ദുമതം ആരും സൃഷ്ടിച്ചതല്ല, ഒരു ജനസമൂഹം അവരുടേത് മാത്രമായ ആചാരങ്ങളും ജീവിത രീതികളും അനുഷ്ടാനങ്ങളും ഒക്കെ കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഒരു പേരുവേണം എന്ന നിലയില്‍ വന്നുചേര്‍ന്ന ഒരു പേരാണെന്ന് വേണം അനുമാനിക്കാന്‍ . അതുകൊണ്ട് തന്നെ പല ആചാരങ്ങളും മാറ്റമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മറ്റു മതങ്ങള്‍ പോലെ കേന്ദ്രീകൃതമായ ഒരു നിയന്ത്രണ സംവിധാനവുമില്ല. അതുകൊണ്ട് തന്നെ ഇതില്‍നിന്നു എന്തെങ്കിലും എടുത്തു മാറ്റാനോ കൂട്ടി ചേര്‍ക്കാനോ സാധിക്കില്ല. ഓരോരുത്തരും സ്വയം തീരുമാനിക്കണം ജാതി വേണ്ട എന്ന്. അങ്ങിനെ ഒന്ന് സംഭവിക്കാത്തിടത്തോളം ഇതൊക്കെ ഇങ്ങിനെ തന്നെ തുടരും.
പിന്നെ സമത്വവും സ്വര്‍ഗ്ഗ രാജ്യവും ഒക്കെ വാഗ്ദാനം ചെയ്തവരും ഇപ്പോള്‍ ജാതിയുടെ പാതയില്‍ ആണ് നീങ്ങുന്നത്‌, അതെങ്കിലും ഹിന്ദു മതത്തിന്റെ കുഴപ്പമാണെന്ന് പറയരുത്.

kaalidaasan said...

മനോജ്,

ആര്‍ എസ് എസ് എന്ന സംഘടനക്ക് ഗാന്ധി വധവുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന്തതിപ്പോഴും തര്‍ക്ക വിഷയമാണ്. ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന ജാതിയില്‍ പെട്ട ഹിന്ദുക്കളായിരുന്നു ഗാന്ധി വധത്തിനു പിന്നിലെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഹിന്ദു മത വിരോധി എന്നായിരുന്ന അവര്‍ ഗാന്ധിജിക്ക് ചാര്‍ത്തിക്കൊടുത്ത ലേബലും.

kaalidaasan said...

മനോജ്,

സംവരണം കൊണ്ട് പല ഗുണങ്ങളുമുണ്ടായിട്ടുണ്ട്. അനേകായിരം പേരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അത് പ്രാപ്തമാക്കിയിട്ടുണ്ട്. കുറച്ച് ദുരുപയോഗം  നടക്കുന്നുണ്ടെങ്കിലും അത് കുറെയധികം പേര്‍ക്ക് വലിയ അനുഗ്രഹം തന്നെയാണ്.

ജനാധിപത്യം കുറച്ചു പേര്‍ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് കരുതി നമ്മളതിനെ ഉപേക്ഷിക്കുന്നില്ല. പകപ്പിഴകള്‍ പരിഹരിച്ച് ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നു.

സംവരണം പണക്കാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ കാലോചിതമായ പരിഷ്കരണ നടപടികല്‍ വേണ്ടി വരും. ഒരിക്കല്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങളെ തല്‍കാലത്തേക്ക് മാറ്റി നിറുത്തി, അത് ലഭിക്കാത്ത കുടുംബങ്ങളില്‍ നല്‍കുക. അങ്ങനെ എല്ലാവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്നുറപ്പു വരുത്താം. കൂടാതെ സമൂഹത്തിന്റെ മേലേക്കിടയില്‍ നില്‍ക്കുന്ന ജോലിയുള്ളരുടെ കുടുംബങ്ങളെ സംവരണത്തിന്റെ പരിധിയല്‍ നിന്നും ഒഴിവാക്കുക. ഇതുപോലെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ എല്ലാവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

kaalidaasan said...

Vanaran,

ഇന്‍ഡ്യയില്‍ മാത്രമല്ല. ലോകത്തിന്റെ എല്ലാ ഭാഗത്തും പലരീതികളിലുള്ള ജാതികള്‍ ഉണ്ടായിരുന്നു. കുറെയൊക്കെ വിവേചനവുമുണ്ടായിരുന്നു. പക്ഷെ അതൊന്നും ഒരിക്കലും ഒരു മതത്തിന്റെ ഭാഗമായിരുന്നിട്ടില്ല. ഹിന്ദു മതം ഇവിടെ ഉണ്ടായില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ജാതി വിവേചനം ഇത്ര നീചമായി സമൂഹത്തില്‍  അടിച്ചേല്‍പ്പിക്കപ്പെടുകയുമില്ലായിരുന്നു. മറ്റ് സ്ഥലങ്ങളിലേപ്പോലെ ഇവിടെയും ജാതി അപ്രത്യക്ഷമായേനേ. ഇന്‍ഡ്യയില്‍ അത് നിലനില്‍ക്കുന്നതിന്റെ പ്രധാന ഘടകം, ഹിന്ദു മതം അതിനു നല്‍കിയ ദൈവിക ഛായയാണ്. ഈ ദൈവീക ഛായ ഇല്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയിലും ജാതിയുടെ കൈകള്‍ ഇത്ര വലിയ ഒരു നീരാളിപിടുത്തം പിടിക്കില്ലായിരുന്നു. ഇപ്പോഴും അത് പിടിച്ചിരിക്കുന്നതിന്റെ തെളിവാണ്, തന്ത്രി കുടുംബങ്ങള്‍. ബ്രാഹമണരല്ലാത്ത ഒരു പൂജാരിയോ തന്ത്രിയോ പരമ്പരാഗത ക്ഷേത്രങ്ങളില്‍ ഇന്നുമില്ല എന്നതാണതിന്റെ തെളിവ്. ശബരിമലയിലോ ഗുരുവയൂരോ ബ്രാഹ്മണരേ പൂജരിമാരായിട്ടുള്ളൂ.

ഈഴവരുടെ നേതാക്കള്‍ വരെ തറക്കല്ലിടാനും. പാലു കാച്ചാനും, വിവാഹത്തിനുമൊക്കെ ബ്രാഹ്മണ പൂജാരിയെ ക്ഷണിക്കുന്നു.

kaalidaasan said...

>>>ഇന്ന് പരസ്പരം ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാവാത്ത നിരവധി വിഭാഗങ്ങള്‍ ഇന്ത്യയിലെ ക്രിസ്തുമതത്തിലും ഇസ്ലാമിലും ഉണ്ട്.<<<

Vanaran,


ഈ മതങ്ങളിലെ അവാന്തര വിഭാഗങ്ങളെ ഹിന്ദു മതത്തിലെ ജാതികളേപ്പോലെ കാണുന്നത് യുക്തി സഹമല്ല. ഈ മതതിലെ ഒരു വിഭഗത്തിനു മറ്റേ വിഭാഗത്തിലേക്ക് മാറാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷെ ഹിന്ദു മതത്തില്‍ അത് നടക്കില്ല. ഒരു ബ്രാഹ്മണനു പുലയനാകാന്‍ പറ്റില്ല. പക്ഷെ ഒരു കത്തോലിക്കനു മര്‍ത്തോമ ആകാന്‍ യതൊരു തടസവുമില്ല.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന അവര്‍ണ്ണര്‍ക്ക് അവിടെ വിവേചനം  ഉണ്ട്. അവരെ പുതുക്രിസ്ത്യനികള്‍ എന്നു വിളിക്കുന്നു. കേരളത്തില്‍ അവര്‍ ഉയര്‍ന്ന പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നില്ല. കത്തോലിക്കാ സഭ പോലുള്ള സഭകളില്‍ അവര്‍ വൈദികരോ ബിഷപ്പോ ആകുന്നുമില്ല.

പരസ്പരം വിവാഹ ബന്ധത്തിലേര്‍പ്പെടാന്‍ തടസങ്ങളുണ്ട്. മിക്കപ്പോഴും വരന്റെയോ വധുവിന്റെയോ വിഭാഗത്തില്‍ ചേരുകയാണു പതിവ്. ഹിന്ദുമതത്തിലും അങ്ങനെ തന്നെ. ഭൂരിഭാഗം പേരും ഏതെങ്കിലും ഒരു ജാതിയുടെ ഭാഗമായി തീരും. വളരെ കുറച്ചുപേര്‍ ഒരുജാതിയും വേണ്ട എന്ന തരത്തില്‍ ജീവിക്കുന്നുണ്ട്.

kaalidaasan said...

താങ്കള്‍ക്ക് ചോദിക്കാനുള്ള ചോദ്യങ്ങള്‍ വേണമെങ്കില്‍ താങ്കള്‍ താങ്കളുടെ ബ്‌ളോഗില്‍ എഴുതിക്കോളൂ എന്ന് ശങ്കരനാരായണന്‍ നിര്‍ദ്ദേശിച്ചതുകൊണ്ട്, അഭിപ്രായങ്ങള്‍ ഇവിടെയും നല്‍കുന്നു.

kaalidaasan said...

>>>>''അയിത്തജാതിക്കാരുടെ, അതായത് അവര്‍ണരുടെ സാമൂഹിക പുരോഗതിക്കും രാഷ്ട്രീയ അധികാരത്തിനും വേണ്ടി എന്താണ് പ്രവര്‍ത്തിച്ചത്? ഗാന്ധിജിയുടെ പ്രവര്‍ത്തനഫലമായി എന്തു സാമൂഹിക-രാഷ്ട്രീയ പുരോഗതിയാണ് അയിത്തജാതിക്കാര്‍ നേടിയത്?''-ഞാനാവര്‍ത്തിച്ച ഈ ചോദ്യത്തിനു താങ്കള്‍ ഉത്തരം തന്നില്ല. <<<

ശങ്കരനരായണന്‍.

സമൂഹിക രാഷ്ട്രീയ പുരോഗതി എന്ന് താങ്കളുദ്ദേശിക്കുന്നതെന്താണെന്നു മനസിലയില്ല എന്നു ഞാന്‍ സൂചിപ്പിച്ചല്ലോ.

താങ്കളുദ്ദേശിക്കുന്നത് സംവരണം പോലുള്ള നടപടികളാണെന്ന വിവക്ഷയില്‍ ഞാന്‍ മറുപടി പറയാം. കാരണം സംവരണമാണല്ലോ അംബേദ്ക്കര്‍ ആവര്‍ണ്ണര്‍ക്ക് വേണ്ടി നേടിത്തന്നതെന്ന് പലരും പറഞ്ഞ് നടക്കുന്നത്.

സംവരണം കൊണ്ടു മാത്രം അവര്‍ണ്ണരെ സവര്‍ണ്ണര്‍ അംഗീകരിക്കുമോ. ഇല്ല എന്നത് നൂറൂ ശതമാനം ശരിയാണു. അതിന്റെ സാക്ഷ്യപത്രം വാസു തന്നെ. സംവരണം നേടുന്ന അവര്‍ണ്ണനു അപകര്‍ഷതാ ബോധം ആണ്. എന്ന് അദ്ദേഹം എഴുതിയത് താങ്കള്‍ വായിച്ചില്ലേ?

അംബെദ്ക്കര്‍ അവര്‍ണ്ണര്‍ക്ക് വ്യത്യസ്ത വോട്ടു ബാങ്ക് വേണം എന്ന് ശഠിച്ച സമയത്ത്, ഇന്‍ഡ്യയിലെ ജനസംഖ്യ 410 മില്യണായിരുന്നു. അതില്‍ അവര്‍ണ്ണര്‍ 70 മില്യണും. ആംബെദ്ക്കര്‍ ഉദ്ദേശിച്ചത് നടന്നിരുന്നെങ്കില്‍ നിയമനിര്‍മ്മാണ സഭകളില്‍ ആറിലൊന്നേ അവര്‍ണ്ണര്‍ വരുമായിരുന്നുള്ളു. ഇത്രയും അംഗങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുമായിരുന്നോ? ആറില്‍ അഞ്ചുപേരും വാസുമാരാണെങ്കില്‍ അവര്‍ പറയും, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ്‌ അത് നിങ്ങളില്‍ അപകര്‍ഷതയുണ്ടാക്കും. നിങ്ങള്‍ക്ക് അപകര്‍ഷത ഉണ്ടായാല്‍ ഞങ്ങള്‍ക്ക് സഹിക്കില്ല. അതുകൊണ്ട് ഒന്നും തരാന്‍ ഉദ്ദേശിക്കുന്നില്ല എന്ന്. വാസുമാരുള്ളിടത്തോളം കാലം അവര്‍ണ്ണര്‍ക്ക് ഒന്നും നേടാന്‍ ആകില്ല. അവര്‍ നേടാന്‍ സമ്മതിക്കില്ല. മാറേണ്ടത് വാസുചിന്താഗതിയാണ്.

എന്തെങ്കിലും നേടണമെങ്കില്‍ വാസുമാര്‍  അല്‌പം കൂടെ മനസിക വളര്‍ച്ച നേടേണ്ടതുണ്ട്. അവര്‍ അപകര്‍ഷതാ സിന്‍ഡ്രോമില്‍ നിന്ന് രക്ഷനേടുകയാണെങ്കില്‍ അവര്‍ണ്ണര്‍ക്കും  മനുഷ്യരേപ്പോലെ അവകാശങ്ങളുണ്ട് എന്ന ചിന്ത വരും.

നിയമം മൂലം അയിത്തം പൊതു രംഗത്ത് ആചരിക്കുന്നത് നിരോധിക്കാനാകും. പക്ഷെ മനസിലുള്ളത് നിരോധിക്കാന്‍ ആകുമോ? ജാതിപ്പേരു വിളിക്കുന്നതും ഇതുപോലെ നിരോധിക്കാം. പക്ഷെ മനസിലുള്ള ചിന്ത നിരോധിക്കാന്‍ ആകുമോ? അവര്‍ണ്ണനു സംവരണം ലഭിക്കുമ്പോള്‍  അപകര്‍ഷതയാണെന്നു പറയുന്ന ഹിന്ദുവിന്റെ മനസിലുള്ള വെറുപ്പിന്റെ ആഴം താങ്കള്‍ക്ക് മനസിലാക്കാന്‍ ആകുന്നുണ്ടോ?താങ്കള്‍ സംവരണം ലഭിക്കുന്ന സമുദായത്തിലെ അംഗമല്ലേ? ഇതുപോലെ അപകര്‍ഷത ഉള്ള ആരെയെങ്കിലും ഇതു വരെ കണ്ടുമുട്ടിയിട്ടുണ്ടോ?

അവര്‍ണ്ണര്‍ ഉള്‍പ്പടെ സമൂഹത്തില്‍  പാര്‍ശ്വവത്കരിക്കപ്പെട്ടവരെ എല്ലാവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ്, ഗന്ധിജി തന്റെ ജീവിതകാലം മുഴുവന്‍ യത്നിച്ചത്. അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ സഞ്ചരിച്ച് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് അട്ടിയോടിക്കപ്പെട്ടവര്‍ ജീവിക്കുന്നതെങ്ങനെ എന്ന് മനസിലാക്കി. അത് മനസിലായപ്പോള്‍ സുഖ സൌകര്യങ്ങളൊക്കെ ഉപേക്ഷിച്ചു. ഒറ്റവസ്ത്രം മാത്രം ഉടുക്കാന്‍ തീരുമാനിച്ചു. അത് ജീവിതകലം മുഴുവന്‍ കീറിപ്പറിഞ്ഞ വസ്ത്രം ഉടുക്കാന്‍ അവര്‍ണ്ണര്‍ക്ക് നല്‍കിയ ആഹ്വാനമാണ്, എന്ന് മനസിലാക്കുന്ന ജന്മങ്ങളെ ഞാന്‍ ഗൌനിക്കുന്നില്ല. അവര്‍ണ്ണര്‍ മാത്രമല്ല, ഇന്‍ഡ്യയിലെ ഭൂരിഭാഗം ആളുകളും വസ്ത്രം ധരിച്ചിരുന്നത് ഇതുപോലെ ആയിരുന്നു. അവരില്‍ ഒരാളാകാന്‍ വേണ്ടിയാണദ്ദേഹം അങ്ങനെ ചെയ്തത്.

kaalidaasan said...

Contd...

ലണ്ടനില്‍ നിന്നും നിയമബിരുദം നേടിയ ഗാന്ധിക്ക് അവിടെയോ ആഫിക്കയിലോ ഇന്‍ഡ്യയിലോ വാക്കിലായി ജോലിചെയ്യാമായിരുന്നു. അംബെദ്കറേപ്പോലെ സ്യൂട്ടും കോട്ടുമണിഞ്ഞ് നടക്കാമായിരുന്നു. സമ്പന്നനായി ജീവിക്കാമായിരുന്നു. പക്ഷെ അതൊക്കെ ഉപേക്ഷിച്ച് ഒരു ഗ്രാമത്തില്‍ അദേഹം ഒരാശ്രമം സ്ഥാപിച്ചു. അവര്‍ണ്ണര്‍ ഉള്‍പ്പടെയുള്ളവരെ കൂടെതാമസിപ്പിച്ചു. അത് നല്‍കിയ സന്ദേശം ശക്തമായിരുന്നു. അന്നു വരെ അവര്‍ണ്ണരോട് വാസുമാരുടെ ചിന്താഗതി ഉണ്ടായിരുന്നവരില്‍ വലിയ ഒരു വിഭാഗം  അവരുടെ ചിന്താഗതി മാറ്റി. അട്ടയേപ്പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല, എന്നൊക്കെ കരുതിയിരുന്ന പലരും, കിടക്കും എന്നു മനസിലാക്കി തുടങ്ങി. അവര്‍ക്ക് ജീവിതസൌകര്യങ്ങളുണ്ടാക്കിക്കൊടുത്താല്‍ മറ്റ് മനുഷ്യരേപ്പോലെ തന്നെയാണെന്നും  തിരിച്ചറിഞ്ഞു. അവര്‍ണ്ണരെ മനുഷ്യരായി കാണാനും  തുടങ്ങി. നെഹ്രുവും, പട്ടേലും,ടാഗോറുമൊക്കെ ഇതില്‍ പെടും. Constituent assembly യിലെ ഭൂരിഭാഗം പേര്‍ക്കും ഈ ചിന്താഗതി വന്നു. അതുകൊണ്ട് അവര്‍ണ്ണര്‍ക്ക് സംവരണം എന്ന ആശയം വന്നപ്പോള്‍, അവര്‍ യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിച്ചു ഭരണഘടനയുടെ ഭാഗമാക്കി. എന്നു വച്ചാല്‍ വാസുമാരുടെ പ്രാകൃത മാനസിക നിലയില്‍ നിന്നും മാനവികതയുടെ ഉന്നതിയിലേക്ക് അവര്‍ ഉയര്‍ന്നു എന്ന്. വാസുമാരായിരുന്നു അവരില്‍ ഭൂരിഭാഗമെങ്കില്‍ അതുണ്ടാകില്ലായിരുന്നു. അംബെദ്ക്കര്‍ എത്ര വീറോടെ വാദിച്ചിരുന്നെങ്കിലും.

kaalidaasan said...

Contd....

കുറെയധികം വാസുമാരെ ഗാന്ധിജിയുടെ ഇടപെടല്‍ കൊണ്ട് മനുഷ്യരാക്കി മാറ്റാനായി. അതാണദ്ദേഹം അവര്‍ണ്ണര്‍ക്ക് വേണ്ടി ചെയ്ത ഏറ്റവും വലിയ സേവനം. വാസുമാര്‍ ഇന്നുമുണ്ട്. അതാണ്, അവര്‍ണ്ണര്‍ക്ക് എന്തങ്കിലും ഗുണം കിട്ടുന്നതിനുള്ള ഏറ്റവും വലിയ തടസം.

ഗാന്ധിജിയുടെ ആശ്രമത്തില്‍ താമസിച്ചതുകൊണ്ട് ഒരവര്‍ണ്ണനും അപകര്‍ഷ്തയുണ്ടായില്ല. അതുപോലെ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന ഒരവര്‍ണ്ണനും  അപകര്‍ഷതയുമുണ്ടാകില്ല.

അംബെദ്ക്കര്‍ നിര്‍ബന്ധം പിടിച്ചതുപോലെ ആറില്‍ ഒന്ന് അവര്‍ണ്ണര്‍ നിയമനിര്‍മ്മാണസഭയില്‍ കടന്നുകൂടിയാലൊന്നും വാസുമാരുടെ മനോഭാവം മാറില്ല. അവര്‍ അവര്‍ണ്ണര്‍ക്ക് അപകര്‍ഷതയില്ലെങ്കില്‍ അതുണ്ടാക്കിയെടുക്കും. പി എസ് സി ഫോറം പൂരിപ്പിക്കുമ്പോളാണു പുതിയ തലമുറയിലെ മലയാളി ജാതിയേപ്പറ്റി ചിന്തിക്കുന്നതെന്നു പറഞ്ഞു പരത്തുന്നവര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല. അതിനു സ്ഥലകാല ബോധം വേണം. അവര്‍ണ്ണര്‍ എന്ന ഒരു കൂട്ടര്‍ ഉണ്ടെന്ന് അംഗീകരിച്ചാലല്ലേ എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകത ഉള്ളു.

അവര്‍ണ്ണരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ മനസുകൊണ്ടുകൂടി ലയിപ്പിക്കുന്ന മഹത്തായ ലക്ഷ്യമാണു ഗാന്ധിജി മുന്നില്‍ കണ്ടത്. ജോലി സംവരണം കൊണ്ടുമാത്രമതുണ്ടാകില്ല. നിയമസഭയല്‍ അംഗത്വം കൊടുത്തതുകൊണ്ടുമാത്രവുമതുണ്ടാകില്ല. അതിനയിത്ത ചിന്ത മനസില്‍ നിന്നു കൂടി മാറണം. ഇപ്പോഴുമയിത്തചിന്ത മനസില്‍ സൂക്ഷിക്കുന്നവരാണ്, അവര്‍ണ്ണര്‍ക്ക് അപകര്‍ഷതയാണെന്നു പറഞ്ഞു പരത്തുന്നത്.മനുവിനേപ്പോലുള്ള ക്രിസ്ത്യാനികള്‍ക്ക് ഇതേക്കുറിച്ചൊന്നും വലിയ പിടിപാടില്ല. പക്ഷെ വാസുവിനേപ്പോലുള്ള ഹിന്ദുക്കള്‍ക്ക് ഇതേക്കുറിച്ചൊക്കെ അറിയാം.അസൂയയും  വെറുപ്പും കൊണ്ടാണവര്‍ അവര്‍ണ്ണര്‍ക്ക് ആനുകൂല്യം ലഭിക്കുമ്പോള്‍ അസഹിഷ്ണുവാകുന്നത്. വാസുമാരെയാണ്, ഗാന്ധിജി റ്റാര്ഗെറ്റ് ചെയ്തത്. അവരുടെ മനസിലെ അധമചിന്തകള്‍ മാറിയാലെ അര്‍ത്ഥവത്തായ ദേശീയോദ്ഗ്രദനമുണ്ടാകൂ എന്നദ്ദേഹം മനസിലാക്കി. അംബെദ്ക്കറിനത് മനസിലായിരുന്നില്ല. അതുകൊണ്ട് ജാതി ഇല്ലാതാക്കണം എന്ന ഒരിക്കലും നടക്കാത്ത ലക്ഷ്യം അദ്ദേഹം മുന്നില്‍ വച്ചുനടന്നു.

kaalidaasan said...

>>>എന്റെ ചോദ്യത്തിന് ഉത്തരം തരാന്‍ താങ്കള്‍ തയ്യാറല്ലെങ്കില്‍ ഇനി ചോദ്യങ്ങളും സംശയങ്ങളുമൊന്നും ഇവിടെ ഉന്നയിക്കേണ്ട. <<<

ശങ്കരനാരായണന്‍,

താങ്കളുടെ ചോദ്യത്തിനുത്തരം ഞാന്‍ നല്‍കിയിട്ടുണ്ട്.താങ്കള്‍ക്ക് മനസിലാക്കാത്തതെന്താണെന്നു പറഞ്ഞാല്‍ വീണ്ടും പറയാം.

ജാതി ഇല്ലാതാക്കിയിരുന്നെങ്കില്‍ താങ്കളതിനെ സ്വഗതം ചെയ്യുമായിരുന്നോ എന്ന ചോദ്യത്തിനുത്തരം പറയാന്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നെനിക്കറിയാം. അതിന്റെ സത്യസന്ധമായ ഉത്തരം തേടിയാല്‍ താങ്കള്‍ക്ക് മനസിലാകും, ജാതി ഇല്ലാതാക്കിയിരുന്നെങ്കില്‍ അതായിരുന്നു അവര്‍ണ്ണരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമെന്ന്.

ഒരു സുപ്രഭാതത്തില്‍ അവരെയൊക്കെ സവര്‍ണ്ണരോടൊപ്പം(ക്ഷത്രിയര്‍,ബ്രാഹമണര്‍, വൈശ്യര്‍, ശൂദ്രര്‍എന്നിവര്ക്കൊപ്പം) ഹിന്ദു എന്ന ഒറ്റപ്പേരില്‍ വിളിച്ചു തുടങ്ങിയാല്‍ പിന്നെ സംവരണം എന്ന പ്രശ്നമുദിക്കുന്നേ ഇല്ല. സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ പുറംപ്പൊക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട അവര്‍ അവിടെ തന്നെ കിടക്കും. ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍  സവര്‍ണ്ണനോട് മത്സരിച്ചു നേടണം. എന്നു വച്ചാല്‍ മനുവും വാസുവുമിവിടെ പറഞ്ഞ രീതിയില്‍ തന്നെ നേടണം. ആനുകൂല്യങ്ങള്‍ നല്‍കിയാല്‍  അപകര്‍ഷതയുണ്ടാകും എന്ന സിദ്ധാന്തം  അവതരിപ്പിക്കുന്നവര്‍  മറിച്ചെന്തെങ്കിലും ചെയ്യും  എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ക്കൊരു നല്ല നമസ്കാരം പറയാതെ വയ്യ.

തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചാല്‍ അവരെ ആരെങ്കിലും ജയിപ്പിക്കുമോ? ഇല്ല ഒരിക്കലുമില്ല. ഹിന്ദു എന്ന പേരു വീണാലും വാസുമാര്‍ക്ക് ഇവരോടുള്ള മനോഭാവം ​മാറില്ല. മറ്റ് മതം സ്വീകരിച്ച അവര്‍ണ്ണനെ പഴയ ജാതിപ്പേരില്‍ തന്നെയല്ലേ മറ്റുള്ളവര്‍ വിളിക്കുന്നത്? അത് പഠിപ്പിക്കുന്ന സത്യം ഉള്‍ക്കൊള്ളാന്‍ താങ്കള്‍ക്കാകുന്നുണ്ടോ?

ജാതി ഇല്ലതാക്കിയാല്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അവര്‍ണ്ണരായിരിക്കും. സംവരണമില്ലായിരുന്നെങ്കില്‍ എത്ര അവര്‍ണ്ണര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകുമായിരുന്നു എന്ന് താങ്കളൊരു നിമിഷം ഒന്നു ചിന്തിച്ചു നോക്കൂ. അപ്പോള്‍ അതിന്റെ പ്രത്യാഘാതം പിടികിട്ടും. പക്ഷെ അയിത്തം ഇല്ലാതാക്കാം. ഒരാള്‍ പറയന്‍ എന്നോ പുലയന്‍ എന്നോ അറിയപ്പെടുന്നതുകൊണ്ട് എന്തങ്കിലും ദൂഷ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല പക്ഷെ അയാളുടെ അവകാശങ്ങള്‍ നിഷേധിക്കുമ്പോളാണ്, ദൂഷ്യം ഉണ്ടാകുന്നത്. പറയന്‍ എന്നോ പുലയന്‍ എന്നോ ഉള്ള ലേബല്‍  ഇല്ലാതായിട്ടും അവരോടുള്ള മനോഭാവം മാറുന്നില്ലെങ്കില്‍ പിന്നെ അതില്ലാതായിട്ട് എന്ത് മെച്ചം? മാറേണ്ടത് ചിന്താഗതികളാണ്. അല്ലാതെ ജാതിപേരുകളല്ല.

kaalidaasan said...

>>>നിന്ദ്യവും നീചവും നികൃഷ്ടവുമായൊരു വ്യവസ്ഥിതിയാണ് വര്‍ണ സിദ്ധാന്തം. ഇതു ജന്മംകൊണ്ടോ കര്‍മ്മംകൊണ്ടോ എന്ന തര്‍ക്കിക്കുന്നത് (ഒരു മദ്യവിരോധിയെ സംബന്ധിച്ചിടത്തോളം) ബ്രാണ്ടിയാണോ വിസ്‌കിയാണോ നല്ലത് എന്നു ചോദിക്കുന്നതുപോലുള്ള മണ്ടന്‍ തര്‍ക്കങ്ങളാണ്.<<<

ശങ്കരനാരായണന്‍,

വര്‍ണ്ണസിദ്ധാന്തം വര്‍ണ്ണങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനേക്കുറിച്ചാണ്. അത് ജന്‍മകൊണ്ടായാലും കര്‍മ്മം കൊണ്ടായാലും അതില്‍ ഞാന്‍  നിന്ദ്യവും നീചവും നികൃഷ്ടവുമായ യാതൊന്നും കാണുന്നില്ല. ബ്രഹ്മാവിന്റെ തലയില്‍ നിന്നാണ്, ബ്രാഹ്മണനുണ്ടായതെന്ന് പറഞ്ഞാല്‍ അത് മറ്റുള്ളവരെ ഒരു തരത്തിലും ബാധിക്കില്ല. ശബരിമല തന്ത്രി കണ്ടരര്, മഹേശ്വരര്, താന്‍ ബ്രഹ്മാവിന്റെ തലയില്‍ നിന്നാണുണ്ടായതെന്ന് നെറ്റിയില്‍ എഴുതിവച്ചാലോ മനസില്‍ കരുതിയാലോ അവിടെ തൊഴാന്‍ വരുന്ന അവര്‍ണ്ണനെ ബാധിക്കില്ല. പക്ഷെ ആവര്‍ണ്ണന്‍  തന്റെ 90 അടി അടുത്തുപോലും വരരുതെന്നു ശഠിക്കുമ്പോള്‍ പ്രശ്നമാകും. അങ്ങനെ ശഠിക്കുന്നത് വര്‍ണ്ണസിധാന്തവുമായി ബന്ധപ്പെട്ടതല്ല.

അത് ബ്രാഹ്മണര്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച അയിത്തം എന്ന വ്യവസ്ഥയാണ്. അതാണില്ലാതാകേണ്ടത്. സവര്‍ണ്ണര്‍ എന്നു പറയുന്നവര്‍ തങ്ങള്‍ ബ്രഹ്മാവിന്റേ ഓരോരോ അവയത്തില്‍ നിന്നുണ്ടായി എന്ന് മേനി നടിക്കുന്നതിനെ അവര്‍ണ്ണര്‍ എന്തിനെതിര്‍ക്കണം? അത് അവര്‍ണ്ണരെ ബാധിക്കേണ്ട പ്രശ്നം പോലുമല്ല.

സവര്‍ണ്ണര്‍ക്ക് സഹസ്രാബ്ദങ്ങളോളം ആവശ്യമില്ലാതിരുന്ന അവര്‍ണ്ണര്‍,  ഹിന്ദു മതത്തിന്റെ ദൈവങ്ങളെ ആരാധിക്കാന്‍ വേണമെന്നു പറഞ്ഞിടത്താണു ക്ഷേത്ര പ്രവേശനമെന്ന പൊറാട്ടു നടകത്തിന്റെ ആരംഭം. ഞങ്ങളെ വേണ്ടാത്തവരുടെ ദൈവങ്ങളെ ഞങ്ങള്‍ക്കും വേണ്ട എന്നവര്‍ തീരുമാനിക്കേണ്ടിയിരുന്നു. അവര്‍ പരമ്പരാഗതമായി ആരാധിച്ചിരുന്ന എത്രയോ ദൈവങ്ങളുണ്ടായിരുന്നു. അവരെയൊക്കെ ആരാധിച്ചാല്‍ പോരായിരുന്നോ?

ഹിന്ദു ദൈവങ്ങളുടെ പിന്നാലെ കുറെക്കാലം അലഞ്ഞതിനു ശേഷമാണു അംബെദ്ക്കര്‍ക്ക് പോലും അതിന്റെ വ്യര്‍ത്ഥത മനസിലായത്. ക്ഷേത്രപ്രവേശനത്തിനു വേണ്ടി ഗാന്ധി മുന്നിട്ടിറങ്ങിയില്ല എന്നാരോപിച്ച് നടന്നിട്ട് അവസാനം എല്ലാ ദൈവങ്ങളെയും ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ അഭയം തേടി. ശ്രീ നാരയണഗുരുവും മറ്റ് മതങ്ങളിലേക്ക് ചേക്കാറാന്‍ ആലോചിചിരുന്നു. എസ് എന്‍ ഡി പി യോഗം ആ വഴിക്കൊരു തീരുമാനം എടുത്തിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ ക്ഷേത്ര പ്രവേശനം ലഭിച്ചപ്പോള്‍ അവര്‍ അതുപേക്ഷിച്ചു. ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യനെന്നു ഗുരു പറഞ്ഞത് ഈഴവ ജാതി എന്നാക്കി അനുയായികള്‍ തിരുത്തി. അയിത്തമില്ലാതായപ്പോള്‍ ഈഴവരുടെ ജാതി പ്രശ്നം അവസാനിച്ചു. അവര്‍ ജാതി ഇല്ലാതാക്കിയില്ല. ഇപ്പോള്‍. ജാതിയുടെ മഹത്വം കൊണ്ടാടുന്നു. ജന്മം കൊണ്ടു മാത്രമേ ഈഴവജാതിയില്‍ അംഗമാകുന്നുള്ളു എന്നതൊരു സത്യമാണ്. അതേക്കുറിച്ച് ആരെങ്കിലും തര്‍ക്കിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടില്ല. ജാതി വേണോ എന്നു ചോദിച്ചാല്‍ ഇന്ന് ഒരൊറ്റ ഈഴവനും ജാതി വേണ്ട എന്നു പറയില്ല.

കുറച്ചുനാളുകള്‍ക്ക് മുമ്പ് എസ് എന്‍ ഡി പി യും എന്‍ എസ് എസും യോജിച്ച് ഒരു പ്ളാറ്റ് ഫോമുണ്ടാക്കാന്‍ ശ്രമം നടന്നിരുന്നു. അയിത്തം ഇല്ലാതായതിന്റെ ലക്ഷണമാണത്. 50 വര്‍ഷം മുമ്പ് അതേക്കുറിച്ച് ചിന്തിക്കാനേ പറ്റിയിരുന്നില്ല.

വര്‍ണ്ണം ഉണ്ടായാലുമില്ലെങ്കിലം ​ ഇവിടെ യാതൊരു വ്യത്യാസവും വരാന്‍ പോകുന്നില്ല. താഴ്ന്ന ജതിക്കാര്‍ അടുത്തു വരുന്നത് തടയുന്നതും, അവരെ അടിച്ചമര്‍ത്തുന്നതുമാണു പ്രശ്നം. അതിനെ അയിത്തം  എന്നു പറയും. അതാണു സാമൂഹ്യ പ്രശ്നം. അല്ലാതെ ജാതി ഉണ്ടാകുന്നതോ ഇല്ലാത്തതോ അല്ല.

സവര്‍ണ്ണരുടെ ജാതിയുടെ ആരംഭത്തേക്കുറിച്ച് ഇങ്ങനെ ചില സിദ്ധാന്തങ്ങളൊക്കെ ഉണ്ട്. പക്ഷെ അവര്‍ണ്ണരിലെ ജാതി വ്യവസ്ഥക്ക് എന്താണടിസ്ഥാനം? സവര്‍ണ്ണരുടേതിനേക്കാള്‍ കൂടിയതരത്തില്‍ തൊട്ടുകൂടായ്മ ചില അവര്‍ണ്ണ ജാതികളിലുണ്ട്. അതെങ്ങനെ ഉണ്ടായി? അത് ജന്മം കൊണ്ടാണോ കര്‍മ്മം കൊണ്ടാണോ? സവര്‍ണ്ണരുടെ ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ ഗാന്ധി എന്തു ചെയ്തു എന്നു ചോദിക്കുന്ന ആംബേദ്ക്കര്‍ അവര്‍ണ്ണരിലെ ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ എന്തു ചെയ്തു?

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>>ജാതിയുടെ അതിക്രൂരമായ തേര്‍വാഴ്ച കണ്ട് അതിനെ പിന്താങ്ങാനാകില്ലെന്നു് വിലപിച്ച ഗാന്ധി, അത് ശാസ്ത്രവിരുദ്ധമായതിനാലാണു് അങ്ങിനെ സംഭവിക്കുന്നതെന്നാണു് സങ്കടപ്പെടുന്നത്.<<<<

നിസഹായന്‍,

ഇന്‍ഡ്യയില്‍ നിലനിനിന്നിരുന്ന ജാതിയുടെ അതിക്രൂരമായ തേര്‍വാഴ്ച കാണുന്ന സുബോധമുള്ള ആരും അതിനെ പിന്താങ്ങില്ലാ ഗാന്ധിക്ക് സുബോധമുണ്ടായിരുന്നതുകൊണ്ട് അതിനെ പിന്തങ്ങിയില്ലാതുപോലെ അംബെദ്ക്കറും, അയ്യന്‍ കാളിയും, അയ്യപ്പനും, നാരായണനും പിന്താങ്ങിയില്ല. അതിനെ ആ അര്‍ത്ഥത്തില്‍ കണുന്നതല്ലേ നല്ലത്. ഗന്ധി പറഞ്ഞ കാരണങ്ങളെ വയാഖ്യാനിക്കുന്നതുപോലെ മറ്റ് പലരുടെയും കാരണങ്ങളെയു വ്യാഖ്യാനിക്കാം. നരായണനും അമ്ബേദ്ക്കറും ഹിദ്നു മതത്തില്‍ കടന്നു കൂടാന്‍ വേണ്ടിയാണ്, ജാതിയുടെ അതിക്രൂരമായ തേര്‍വാഴ്ച യെ എതിര്‍ത്തതെന്ന് എനിക്കും വേണമെങ്കില്‍  ദുര്‍വ്യാഖ്യാനിക്കാം.

ഗന്ധിയെ എതിര്‍ ദിശയില്‍ നിറുത്തുമ്പോള്‍ ഇതുപോലെ പലതും തോന്നും. ഗന്ധി അടിയുറച്ച ഹിന്ദുവായിരുന്നു. അതുകൊണ്ട് ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഹിന്ദുമതത്തിലെ അംഗമല്ലാതിരുന്ന നാരായണനും അമ്ബേദക്കറും ഹിന്ദുമതത്തില്‍ കടന്നു കൂടി അത് പരിഹരിക്കാന്‍ ശ്രമിച്ചു. നാരായണന്‍ അതില്‍ വിജയിച്ചു. അംബേദ്ക്കര്‍ പരാജയപ്പെട്ടു . ഹിന്ദു മതത്തിനു പുറത്തും പോയി.

മാനവികതക്കെതിരായി ഹിന്ദു മതത്തിലുണ്ടായിരുന്ന ജാതി വ്യവസ്ഥ ശസ്ത്രത്തിനെതിരാണെന്ന് ഗാന്ധി ആത്മാര്‍ത്തമായി വിശ്വസിച്ചിരുന്നു. അത് തുറന്നു പറയുകയും ചെയ്തു. അതിനെ ഇത്രയധികം വിമര്‍ശിക്കേണ്ട ആവശ്യമുണ്ടോ?

kaalidaasan said...

>>>>>സനാതന ധര്‍മ്മത്തെ അതിന്റെ ഉള്ളടക്കം നഷ്ടപ്പെടുത്താതെ പുനരുദ്ധരിച്ച്, ആധുനികതയ്ക്ക് നിരക്കുന്ന രീതിയില്‍ പുതിക്കിപ്പണിത് വെള്ളപൂശിയെടുക്കാന്‍ യത്നിച്ചയാളാണു് ഗാന്ധി. വര്‍ണ്ണഹിന്ദുക്കള്‍ അവര്‍ണ്ണരോട് കാണിച്ചു കൊണ്ടിരുന്ന നിഷ്ഠൂരത ഹിന്ദുമതത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു് ദോഷമായി ഭവിക്കും എന്നു കാണാന്‍ ഗാന്ധിക്കു കഴിഞ്ഞിരുന്നു. അതിനാല്‍ ഹിന്ദുമതത്തിലെ ഒരു റിലീഫ് വാല്‍വായി പ്രവര്‍ത്തിച്ച് അവര്‍ണ്ണരുടെ രോഷം ശമിപ്പിക്കാനും അവരെ ഹിന്ദുമതത്തിന്റെ കുറ്റിയില്‍ കെട്ടിയിടാനും അവര്‍ണ്ണര്‍ക്കും സവര്‍ണ്ണര്‍ക്കുമിടയില്‍ കോമ്പ്രമൈസ് ഉണ്ടാക്കാനും അദ്ദേഹം പണിപ്പെട്ടു. <<<<


നിസഹായന്‍,

ഗാന്ധി ഒരു ഹിന്ദു മത വിശ്വാസി ആയിരുന്നു. ആധുനികതക്ക് നിരക്കാത്ത എന്തെങ്കിലും ആ മതത്തില്‍ ഉണ്ടെങ്കില്‍ അതിനെ ആധുനികതക്ക് യോജിച്ച രീതിയില്‍ പുതുക്കിപണിയുന്നതില്‍  എന്തപാകാതയാണുള്ളത്. എല്ലാ ദര്‍ശനങ്ങളും അങ്ങനെ തന്നെയല്ലേ വേണ്ടത്. ആരെന്തു പറഞ്ഞാലും ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ആചാരാനുഷ്ടാനങ്ങളിലേ തങ്ങള്‍ ജീവിക്കൂ എന്ന് ശഠിക്കുന്ന മുസ്ലിങ്ങളേപ്പോലെയാകണോ മറ്റെല്ലാവരും?

വര്‍ണ്ണഹിന്ദുക്കള്‍ അവര്‍ണ്ണരോട് കാണിച്ചു കൊണ്ടിരുന്നത് നിഷ്ഠൂരതയാണെന്ന് ഗാന്ധി തിരിച്ചറിഞ്ഞതാണോ താങ്കളുടെ രോഷത്തിനു കാരണം? ആവര്‍ണ്ണരുടെ രോഷം ശമിപ്പിക്കാന്‍ തന്നെയാണ്, ഹിന്ദു മതത്തില്‍ കാലോചിതമായ പുതുക്കിപ്പണിയല്‍ ആവശ്യമെന്ന് ഗാന്ധി തിരിച്ചറിഞ്ഞത്. അത്ന്റെ അകാര്ണം അവര്‍ണ്ണര്‍ക് ഹിന്ദുമതത്തില്‍ ചേരണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്നതും.

സവര്‍ണ്ണരുമായി കോമ്പ്രമൈസിനു തന്നെയല്ലേ അംബെദ്ക്കറും, അയ്യന്‍ കാളിയും, നരായണനും ഒക്കെ ശ്രമിച്ചത്. രാമസ്വമി നായ്ക്കര്‍ മാത്രം രാവണ ലീലയുമൊക്കെയായി സവര്‍ണ്ണരോട് യുദ്ധം പ്രഖ്യാപിച്ചിരുന്നു. അംബെദ്ക്കര്‍ കോമ്പ്രസ്മൈസ് നടക്കില്ല എന്ന് മനസിലാക്കി ബുദ്ധമതത്തില്‍ ചേര്‍ന്നു. അംബെദ്ക്കര്‍ ചെയ്തതായിരുന്നു ശരി. അവര്‍ണ്ണര്‍ ഹിന്ദു മതത്തിന്റെ വാലാകാതെ മറ്റ് മതങ്ങളില്‍ ചേരുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ ഭൂരിഭാഗം അവര്‍ണ്ണര്‍ക്ക് എങ്ങനെയെങ്കിലും ഹിന്ദു മതത്തില്‍ ചേരുക എന്നതായിരുന്നു ആഗ്രഹം. ഇന്നും അവഗണയുണ്ടെങ്കിലും ആ മതത്തിന്റെ ഭാഗമാകുക എന്നതാണവരുടെ ആഗ്രഹവും.

kaalidaasan said...

>>>>>മരണംവരെയും ഗാന്ധി, 'മനുഷ്യരെ ശ്രേഷ്ഠ-നീച ശ്രേണിയില്‍പ്പെടുത്തി നാലു വര്‍ണ്ണങ്ങളായി ദൈവം സൃഷ്ടിക്കുന്നു' എന്ന ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തിന്റെ സമ്പൂര്‍ണ്ണവിശ്വാസിയായിരുന്നു. ഇങ്ങനെ ഒരു വിശ്വാസം ആത്മാര്‍ത്ഥമായി പുലര്‍ത്തുന്നയാള്‍ എങ്ങിനെയാണു് ജാതിക്കതീതമായി മനുഷ്യരെ ഒന്നായിക്കാണുന്നതും സ്നേഹിക്കുന്നതും എന്നു് ഒന്നു മനസ്സിലാക്കി തന്നാല്‍ മതി.<<<<



നിസഹായന്‍,

മനുഷ്യരെ ശ്രേഷ്ഠ-നീച ശ്രേണിയില്‍പ്പെടുത്തി നാലു വര്‍ണ്ണങ്ങളായി ദൈവം സൃഷ്ടിക്കുന്നു' എന്ന് ഗാന്ധി ഒരിക്കലും വിശ്വസിച്ചിരുന്നില്ല.
നാലു വര്‍ണ്ണങ്ങളായി സൃഷ്ടിക്കുന്നു എന്നു വിശ്വസിച്ചിരുന്നു. ശ്രേഷ്ഠ-നീച ശ്രേണി ശസ്ത്രത്തിനെതിരാണെന്നാണദ്ദേഹം പറഞ്ഞത്.

ഗാന്ധി അവര്‍ണ്ണരെ ഹരിജന്‍ എന്നാണു വിശേഷിപ്പിച്ചത്. താനുള്‍പ്പടെയുള്ളവര്‍ എല്ലാവരും  ഹരിയുടെ ജനങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് അവര്‍ണ്ണരെ തന്റെ ആശ്രമത്തില്‍ താമസിപ്പിച്ചു. അവര്‍ണ്ണരുടെ കുടികളില്‍ അന്തിയുറങ്ങി. അവര്‍ണ്ണര്‍ നല്‍കിയ ഭഷണം കഴിച്ചു. ശങ്കരനാരയണന്‍  കളിയാക്കിയത്, അവര്‍ണ്ണര്‍ നല്‍കിയ പഴങ്ങളേ കഴിച്ചുള്ളു എന്നാണ്. അവര്‍ണ്ണന്‍ തൊട്ടാല്‍ എന്തും അശുദ്ധമാകും എന്ന ചിന്താഗതിയുള്ളിടത്ത് അവര്‍ തൊട്ട പഴം കഴിക്കുന്നതിനും പ്രസക്തിയുണ്ടെന്ന് അദ്ദേഹം മനസിലാക്കുന്നില്ല.

ജാതിക്കതീതമായി മനുഷ്യരെ ഒന്നായിക്കാണുന്നതും സ്നേഹിക്കുന്നതും എങ്ങനെ ആണെന്ന് ഗാന്ധി സ്വന്തം പ്രവര്‍ത്തിയിലൂടെ കാണിച്ചു തന്നു. ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണു താങ്കളെ മനസിലാക്കിക്കേണ്ടത്? കണ്‍ മുന്നില്‍ കണ്ട ഈ യാഥാര്‍ത്ഥ്യങ്ങളെയൊക്കെ അപ്പാടെ തമസ്കരിച്ചിട്ട്, ഗാന്ധിയെ എന്നും വെറുപ്പോടെ മാത്രം കണ്ടിരുന്ന അംബെദ്കര്‍ എഴുതി വച്ചതിന്റെ പിന്നാലെ പോകുന്നത് യുക്തിയല്ല എന്നാണെന്റെ പക്ഷം.

kaalidaasan said...

>>>>>ജാതിവ്യവസ്ഥയിലോ വര്‍ണ്ണവ്യവസ്ഥയിലോ ഉള്ള അചഞ്ചലമായ വിശ്വാസം ഗാന്ധിയ്ക്കു നഷ്ടപ്പെട്ടിരുന്നെന്നും അദ്ദേഹം ഇതു രണ്ടുമുപേക്ഷിച്ച് മാനവികതയെ പുല്കിയെന്നതിനും എന്താണു് ഒരു തെളിവ് ?<<<<


നിസഹായന്‍,

ഗാന്ധി അവര്‍ണ്ണരെ ഹരിജന്‍ എന്നാണു വിശേഷിപ്പിച്ചത്. താനുള്‍പ്പടെയുള്ളവര്‍ എല്ലാവരും  ഹരിയുടെ ജനങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് അവര്‍ണ്ണരെ തന്റെ ആശ്രമത്തില്‍ താമസിപ്പിച്ചു. അവര്‍ണ്ണരുടെ കുടികളില്‍ അന്തിയുറങ്ങി. അവര്‍ണ്ണര്‍ നല്‍കിയ ഭഷണം കഴിച്ചു.

ജാതിവ്യവസ്ഥയിലോ വര്‍ണ്ണവ്യവസ്ഥയിലോ ഉള്ള അചഞ്ചലമായ വിശ്വാസം ഗാന്ധിയ്ക്കു നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണിത്. അതൊക്കെ ഉപേക്ഷിച്ച് മാനവികതയെ പുല്കിയെന്നതിന്റെ തെളിവായിട്ടാണെന്നിക്ക് തോന്നിയത്. അംബെദ്ക്കറൊക്കെ അത് ഗാന്ധിയുടെ അഭിനയമായിട്ടാണു മാന്സിലാക്കിയത്. അതേ മനസ്ഥിതിയാണു ശങ്കരനാരായണനും. താങ്കള്‍ക്കും അതാണെങ്കില്‍ എനിക്ക് യാതൊരു വിരോധവുമില്ല. പക്ഷെ ഞാന്‍ മനസിലാക്കിയത് അങ്ങനെയല്ല.

ജാതിക്കതീതമായി മനുഷ്യരെ ഒന്നായിക്കാണുന്നതും സ്നേഹിക്കുന്നതും എങ്ങനെ ആണെന്ന് ഗാന്ധി സ്വന്തം പ്രവര്‍ത്തിയിലൂടെ കാണിച്ചു തന്നു.

kaalidaasan said...

>>>>>അവര്‍ണ്ണരോടുള്ള പീഢനം തുടര്‍ന്നാല്‍ ബ്രിട്ടീഷുകാരുടെ സഹായത്തോടെ പരിപുഷ്ടമായിക്കൊണ്ടിരിക്കുന്ന കൃസ്തുമതത്തിലേയ്ക്ക് പ്രവാഹമുണ്ടാകാന്‍ അത് കാരണമായേക്കുമെന്നു് ഗാന്ധി ഭയപ്പെട്ടിരുന്നു.<<<<


നിസഹായന്‍,

അതും ഒരു സാധ്യത ആയിരുന്നു. കേരളത്തില്‍ നാരായണ ഗുരു അതിനു വേണ്ടി ആലോചിച്ചിരുന്നു. ഗന്ധിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അഭിപ്രായവ്യത്യാസത്തിന്റെ ഒരു കാരണവും ഈ വിഷയമായിരുന്നു. പക്ഷെ ഹിന്ദു മതത്തില്‍ ചേരണമെന്ന ആഗ്രഹം അവസാനം വരെ കൊണ്ടു നടന്നു. അംബെദ്ക്കറിനും ഹിന്ദു മതത്തില്‍ ചേരാനായിരുന്നു ഇഷ്ടം. പക്ഷെ എന്തോ അദ്ദേഹം ബുദ്ധമതത്തില്‍ ചെര്‍ന്നു.

ഉറച്ച ഹിന്ദുമതവിശ്വാസിയായിരുന്ന ഗാന്ധിക്ക് അവര്‍ണ്ണരെ ഹിന്ദു മതത്തില്‍ ചേര്‍ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് സ്വാഭാവികം അല്ലേ?

kaalidaasan said...

നിസഹായന്‍,

അംബെദ്ക്കര്‍ ഗാന്ധി ചെയ്ത എല്ലാറ്റിലും ഗൂഡാലോചനയേ കണ്ടിട്ടുള്ളു.
ഞാനിതില്‍ ഒരു ഗൂഡാലോചനയും കാണുന്നില്ല.

ഗാന്ധി അവര്‍ണ്ണരെ ഹരിജനങ്ങള്‍ എന്നു വിളിച്ചത് ആത്മാര്‍ത്ഥമായിട്ടു തന്നെയാണ്. അവരെ തന്റെ ആശ്രമത്തില്‍ താമസിപ്പിച്ചത് അവരെ അവഹേളിക്കാനൊന്നും ആയിരുന്നില്ല.

kaalidaasan said...

>>>>>'ഹരിജനങ്ങള്‍' എന്നു് ദലിതു ജനതയ്ക്ക് പേര് നല്‍കുന്നതില്‍ പ്രവര്‍ത്തിച്ച ഗാന്ധിയന്‍ ഗൂഢാലോചന തിരിച്ചറിയേണ്ടതുണ്ട്.<<<<


നിസഹായന്‍,

അംബെദ്ക്കര്‍ ഗാന്ധി ചെയ്ത എല്ലാറ്റിലും ഗൂഡാലോചനയേ കണ്ടിട്ടുള്ളു.
ഞാനിതില്‍ ഒരു ഗൂഡാലോചനയും കാണുന്നില്ല.

ഗാന്ധി അവര്‍ണ്ണരെ ഹരിജനങ്ങള്‍ എന്നു വിളിച്ചത് ആത്മാര്‍ത്ഥമായിട്ടു തന്നെയാണ്. അവരെ തന്റെ ആശ്രമത്തില്‍ താമസിപ്പിച്ചത് അവരെ അവഹേളിക്കാനൊന്നും ആയിരുന്നില്ല.

kaalidaasan said...

>>>>ജാതിയുടെ അതിക്രൂരമായ തേര്‍വാഴ്ച കണ്ട് അതിനെ പിന്താങ്ങാനാകില്ലെന്നു് വിലപിച്ച ഗാന്ധി, അത് ശാസ്ത്രവിരുദ്ധമായതിനാലാണു് അങ്ങിനെ സംഭവിക്കുന്നതെന്നാണു് സങ്കടപ്പെടുന്നത്.<<<<<

നിസഹായന്‍,

ഇന്‍ഡ്യയില്‍ നിലനിനിന്നിരുന്ന ജാതിയുടെ അതിക്രൂരമായ തേര്‍വാഴ്ച കാണുന്ന സുബോധമുള്ള ആരും അതിനെ പിന്താങ്ങില്ല. ഗാന്ധിക്ക് സുബോധമുണ്ടായിരുന്നതുകൊണ്ട് അതിനെ പിന്തങ്ങിയില്ല. അതുപോലെ അംബെദ്ക്കറും, അയ്യന്‍ കാളിയും, അയ്യപ്പനും, നാരായണനും പിന്താങ്ങിയില്ല. അതിനെ ആ അര്‍ത്ഥത്തില്‍ കണുന്നതല്ലേ നല്ലത്. ഗാന്ധി പറഞ്ഞ കാരണങ്ങളെ വ്യാഖ്യാനിക്കുന്നതുപോലെ മറ്റ് പലരുടെയും കാരണങ്ങളെയും  വ്യാഖ്യാനിക്കാം. നരായണനും അംബെദ്ക്കറും ഹിന്ദു മതത്തില്‍ കടന്നു കൂടാന്‍ വേണ്ടിയാണ്, ജാതിയുടെ അതിക്രൂരമായ തേര്‍വാഴ്ച യെ എതിര്‍ത്തതെന്ന് എനിക്കും വേണമെങ്കില്‍ ദുര്‍വ്യാഖ്യാനിക്കാം.

ഗാന്ധിയെ എതിര്‍ ദിശയില്‍ നിറുത്തുമ്പോള്‍ ഇതുപോലെ പലതും തോന്നും. ഗാന്ധി അടിയുറച്ച ഹിന്ദുവായിരുന്നു. അതുകൊണ്ട് ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഹിന്ദുമതത്തിലെ അംഗമല്ലാതിരുന്ന നാരായണനും അംബെദക്കറും ഹിന്ദുമതത്തില്‍ കടന്നു കൂടി അത് പരിഹരിക്കാന്‍ ശ്രമിച്ചു. നാരായണന്‍ അതില്‍ വിജയിച്ചു. അംബേദ്ക്കര്‍ പരാജയപ്പെട്ടു . ഹിന്ദു മതത്തിനു പുറത്തും പോയി.

മാനവികതക്കെതിരായി ഹിന്ദു മതത്തിലുണ്ടായിരുന്ന ജാതി വ്യവസ്ഥ ശസ്ത്രത്തിനെതിരാണെന്ന് ഗാന്ധി ആത്മാര്‍ത്തമായി വിശ്വസിച്ചിരുന്നു. അത് തുറന്നു പറയുകയും ചെയ്തു. അതിനെ ഇത്രയധികം വിമര്‍ശിക്കേണ്ട ആവശ്യമുണ്ടോ?

kaalidaasan said...

>>>അവര്‍ണ്ണര്‍ക്കു വേണ്ടി മേല്‍ പറഞ്ഞതൊന്നും നേടാനാകാതെ അംബേദ്ക്കര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരുന്നെങ്കില്‍, ഗാന്ധിയുടെയും മറ്റ് ഉല്പതിഷ്ണുക്കളായ സവര്‍ണ്ണരുടെയും രക്ഷകര്‍തൃത്വത്തില്‍ അവര്‍ണ്ണരുടെ ഇന്നത്തെ സ്ഥിതി എന്തായിരുന്നിരിക്കുമെന്നു് താങ്കള്‍ക്ക് ഒന്നു വിഭാവന ചെയ്തു പറയാമോ? <<<<


നിസഹായന്‍,

അങ്ങനെ ഒന്നുണ്ടാകില്ലായിരുന്നു. അവര്‍ണ്ണര്‍ക്ക് രാഷ്ട്രീയ സംവരണം നല്‍കരുതെന്ന് ഗാന്ധി പറഞ്ഞിട്ടില്ല. അതിന്റെ തെളിവ് പൂനാ പാക്റ്റ്. അതുകൊണ്ട് അംബെദ്ക്കര്‍ പരാജയപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നില്ല.

പക്ഷെ അംബെദ്ക്കറിന്റെ അവര്‍ണ്ണര്‍ക്ക് separate electorate എന്ന ആശയം അവര്‍ണ്ണരെ പരാജയപ്പെടുത്തുമായിരുന്നു. വാസുമാര്‍ പരജയപ്പെടുത്തുമായിരുന്നു. ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അംബെദ്ക്കര്‍ ആഗ്രഹിച്ചിരുന്നതുപോലെ ജാതി ഇല്ലാതാക്കിയിരുന്നെങ്കില്‍ ഈ സംവരണമെന്ന വിഷയം തന്നെ ഉണ്ടാകുമായിരുന്നില്ല.

അയിത്തം ഒരു നിയമം  മൂലം നിരോധിച്ചതുപോലെ ജാതിയും  ​നിരോധിച്ചിരുന്നെങ്കില്‍ അവര്‍ണ്ണര്‍ മറ്റുള്ളവരോട് മത്സരിച്ച് പരാജയപ്പെട്ട് കീഴടങ്ങുമായിരുന്നു. ജാതി ഇല്ലാതാക്കാനായിരുന്നു അംബേദ്ക്കര്‍ ആഗ്രഹിച്ചിരുന്നത്. പക്ഷെ അതു പരാജയപ്പെട്ടുപോയി. ജാതി നിര്‍മ്മാര്‍ജനം ചെയ്യണമെന്ന് വാദിക്കുന്ന ശങ്കരനാരയണനതൊന്നും മനസിലാക്കിയിട്ടില്ല.

kaalidaasan said...

>>>ഗാന്ധിയുടെ ഹരിജനോദ്ധാരണം, ഹരിജനസേവ, അയിത്തോച്ചാടം തുടങ്ങിയ പരിപാടികളാണോ അതോ അംബേദ്ക്കര്‍ വാദിച്ച്, ഭരണഘടനാ പരിരക്ഷയോടെ നേടിയെടുത്ത രാഷ്ട്രീയാധികാര-തൊഴില്‍‌ സംവരണ പദ്ധതികളാണോ അവര്‍ണ്ണരെ അല്പമെങ്കിലും ശാക്തീകരിച്ചത് ? സംവരണത്തെ പൂര്‍ണ്ണമായി പിന്താങ്ങുന്നുവെന്നു പ്രഖ്യാപിച്ചിരിക്കുന്ന കാളിദാസനു് ഏതാണു് കൂടുതല്‍ ശരിയെന്നു തോന്നുന്നത് ? <<<<<


നിസഹായന്‍,

രണ്ടും സഹായിച്ചിട്ടുണ്ട്. സംവരണം അംബെദ്ക്കറിന്റെ മാത്രം നേട്ടമാണെന്ന് ഞാന്‍ കരുതുന്നില്ല.

അവര്‍ണ്ണര്‍ക്ക് separate electorate എന്ന അംബേദ്ക്കര്‍ ആശയത്തെ ഗാന്ധിജി എതിര്‍ത്തു. അതിനു പകരം അദ്ദേഹം മുന്നോട്ടു വച്ചതായിരുന്നു, ഒരു നിശ്ചിത എണ്ണം  സീറ്റുകള്‍ സംവരണം  ചെയ്യുക എന്നത്. അത് അംബെദ്ക്കര്‍ അംഗീകരിച്ചു. അതാണ്, 1932 ലെ പൂന പാക്റ്റ്. പിന്നീട് ഭരണഘടന ഉണ്ടാക്കിയപ്പോള്‍ ഇത് ഭരണഘടനയുടെ ഭാഗമാക്കി.

അംബെദ്കര്‍ വാദിച്ചു നേടിയതാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. പക്ഷെ ഭരണഘടന നിര്‍മ്മാണ സഭയിലെ ഭൂരിപക്ഷം അതിനെ അംഗീകരിച്ചതുകൊണ്ടാണത് നടന്നത്. ഗാന്ധിജിയുടെ മനസറിയുന്ന കോണ്‍ഗ്രസുകാരായിരുന്നു അതിലെ 82%. പേരും.

സംവരണം ലഭിച്ചാല്‍ അപകര്‍ഷതയുണ്ടാകുമെന്ന വാസു സിദ്ധാന്തം അവരില്‍ ഭൂരിഭാഗം പേര്‍ക്കും ഉണ്ടായിരുന്നെങ്കില്‍, അവര്‍ണ്ണര്‍ക്ക് സംവരണം ഉണ്ടാകില്ലായിരുന്നു.

kaalidaasan said...

>>>ശങ്കരനാരായണന്റെ മേല്‍ കണ്ടുപിടുത്തം തെറ്റാണെന്നു കാളിദാസനു് അഭിപ്രായമുണ്ടോ ? തെറ്റല്ലെങ്കില്‍ ഗാന്ധിക്ക് ചാതുര്‍വര്‍ണ്ണവ്യവസ്ഥയിലും ജാതിവ്യവസ്ഥയിലും വിശ്വാസമുണ്ടെന്നതിനു തെളിവല്ലേ ഇത് ? മാത്രമോ അദ്ദേഹം അവര്‍ണ്ണ വിരുദ്ധനാണെന്നും കൂടി തെളിയുന്നു.<<<<

നിസഹായന്‍,

ഈ വിഷയത്തേക്കുറിച്ച് എനിക്ക് വ്യക്തമായ അറിവില്ല. അംബേദ്കറുടെ പുസ്തകത്തിലുണ്ടെന്നാണ്, ശങ്കരനാരായണന്‍ പറയുന്നത്. പക്ഷെ ഡോ നാരായണ്‍ ഭാസ്കര്‍ ഖാരെ മദ്ധ്യപ്രദേശിന്റെ ഭരണാധികാരി ആയിരുന്നിട്ടില്ല. മദ്ധ്യപ്രദേശൊക്കെ ഉണ്ടാകുന്നതിനു മുന്നെ ബ്രിട്ടീഷ് ഇന്‍ഡ്യയിലെ Central provinces and Berar ന്റെ പ്രധാനമന്ത്രി ആയിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിസഭയേപ്പറ്റി എനിക്കറിവുള്ളത് ഇതാണ്.

http://en.wikipedia.org/wiki/Ravishankar_Shukla

Using his social and economic resources Pt. Shukla won widespread support for the Congress among the urban middle, landed and labouring classes as the party pledged to replace British rule with a government that would serve the interests of all. As a result, the leaders of the Congress won an overwhelming majority of Hindi seats at the elections, and in so doing laid strong claims to help form a government under the new constitution. In the meeting of the Legislative Council Congress Party held on 14 July 1937 Pandit Shukla proposed the name of Dr. Narayan Bhaskar Khare to be the leader of the party in the Council, which was accepted. Pandit Shukla, Pt. Dwarika Prasad Mishra, Sh. Ram Rao Deshmukh, Sh. Purushottam Balwant Gole, Sh. Durga Shankar Mehta, Barrister Mohd. Yusuf Sharif were members of the Cabinet.

he Cabinet of Dr. Khare lacked unity from the beginning. Dr. Khare was invariably surrounded by outsiders rather than his own cabinet colleagues. The internal bickering within the cabinet rose so high that the Central Parliamentary Board had to intervene. On 24 May 1938 the Congress members of the State Legislative Assembly were invited at Pachmarhi. The chief of the Congress Parliamentary Board Sardar Patel, Moulana Azad and Sh. Jamna Lal Bajaj had come to Pachmarhi to find a solution of this problem. The members of the High Command after hearing both the factions got them to agree on a compromise formula, but Dr. Khare despite the advise of Babu Rajendra Prasad insisted on resignation of three ministers from Mahakoshal. Pt. Shukla, Pt. Mishra and Sh Mehta refused to submit their resignations without such instructions from Congress High Command. On 20 July 1938 Dr. Khare asked the British Governor of the State to dismiss these three Ministers or else he said to the Governor ,"I am submitting my resignation".The British Governor had no hesitation in dismissing the three Ministers.

This act of Dr. Khare was not taken kindly by the High Command and after taking disciplinary action on him, he was asked to resign. To review the situation a meeting of Congress High Command was held in Wardha on 21 to 23 July under the Presidentship of Subhash Chandra Bose. Moulana Azad, Sardar Patel and Babu Rajendra Prasad all were of the view that Dr. Khare should resign for the wrong he had done.

ഇതില്‍ ശങ്കരനാരായണന്‍ പരാമര്‍ശിക്കുന്ന അഗ്നിഭോജ് എന്ന പട്ടികജതിക്കാരന്റെ പേരു കാണുന്നില്ല. അതുകൊണ്ട് അതേക്കുറിച്ചൊരു അഭിപ്രായം പറയാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്.

kaalidaasan said...

>>>മഹാത്മാക്കള്‍ ആദര്‍ശത്തെ മരണംവരെ മുറുകെ പിടിക്കും. സ്വന്തം കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും ഗാന്ധിയുടെ ഇരട്ടത്താപ്പ് നോക്കുക. ഇദ്ദേഹം എങ്ങിനെ മഹാത്മാവാകും കാളിദാസാ ?<<<<

നിസഹായന്‍,

ഇതാരെഴുതിയതാണ്? അംബെദ്ക്കര്‍ തന്നെയാണോ?

ഗാന്ധിയെ മഹാത്മാവല്ലാതാക്കാനുള്ള ശ്രമം കൊള്ളാം.

ഇവിടെ താങ്കള്‍ പകര്‍ത്തി വച്ചിരിക്കുന്നതുപോലെയല്ല കാര്യങ്ങള്‍.

കസ്തൂര്‍ബക്ക് ചെറുപ്പം മുതലേ എന്ന അസുഖമുണ്ടായിരുന്നു. ഗാന്ധിയോടൊപ്പം പല പ്രക്ഷോഭണങ്ങളിലും പങ്കെടുത്ത അവര്‍ക്ക് ജയിലിലായിരുന്നപ്പോള്‍ അസുഖം കൂടി. കൂടാതെ കൂടെക്കൂടെ ഹൃദയഘാതങ്ങളും ഉണ്ടായി. കൊടുക്കാവുന്ന എല്ലാ ചികിത്സകളും അവര്‍ക്ക് നല്‍കി. അതൊന്നും ഫലിച്ചില്ല. കൂടുതലായി ന്യുമോണിയയും പിടി പെട്ടു. ഒരു മരുന്നും ഫലിക്കില്ല എന്ന അവസ്ഥയില്‍ പെനിസില്ലിന്‍ കുത്തി വച്ച് അവരുടെ ദുരിതം നീട്ടികൊണ്ടു പോകേണ്ട എന്ന് ഗാന്ധി അഭിപ്രായപ്പെട്ടു. പെനിസില്ലിന്‍ കുത്തി വച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ന്യുമോണിയ ഭേദപ്പെടുമായിരുന്നേനെ. പക്ഷെ ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യത ഇല്ലായിരുന്നു.

അതില്‍ യാതൊരു അപകാതയും എനിക്ക് കാണുവാന്‍ സാധിക്കില്ല. രക്ഷപ്പെടാന്‍ സാധ്യതില്ലാത്ത അവസ്ഥയില്‍ ദുരിതം നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്നത് വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ളതാണ്.

ഇതൊക്കെ ദുര്‍വ്യാഖ്യാനം ​ചെയ്ത് ഗാന്ധിയെ മഹാത്മാവിന്റെ കസേരയില്‍ നിന്നും തള്ളിയിടാന്‍ പലരും ശ്രമിക്കുന്നുണ്ട്. പക്ഷെ അതൊക്കെ അദ്ദേഹത്തിന്റെ മഹത്വം കൂട്ടുകയേ ഉള്ളു.

kaalidaasan said...

>>>മഹാത്മാക്കള്‍ ആദര്‍ശത്തെ മരണംവരെ മുറുകെ പിടിക്കും. സ്വന്തം കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും ഗാന്ധിയുടെ ഇരട്ടത്താപ്പ് നോക്കുക. ഇദ്ദേഹം എങ്ങിനെ മഹാത്മാവാകും കാളിദാസാ ?<<<<

നിസഹായന്‍,

ഇതാരെഴുതിയതാണ്? അംബെദ്ക്കര്‍ തന്നെയാണോ?

ഗാന്ധിയെ മഹാത്മാവല്ലാതാക്കാനുള്ള ശ്രമം കൊള്ളാം.

ഇവിടെ താങ്കള്‍ പകര്‍ത്തി വച്ചിരിക്കുന്നതുപോലെയല്ല കാര്യങ്ങള്‍.

കസ്തൂര്‍ബക്ക് ചെറുപ്പം മുതലേ bronchitis എന്ന അസുഖമുണ്ടായിരുന്നു. ഗാന്ധിയോടൊപ്പം പല പ്രക്ഷോഭണങ്ങളിലും പങ്കെടുത്ത അവര്‍ക്ക് ജയിലിലായിരുന്നപ്പോള്‍ അസുഖം കൂടി. കൂടാതെ കൂടെക്കൂടെ ഹൃദയഘാതങ്ങളും ഉണ്ടായി. കൊടുക്കാവുന്ന എല്ലാ ചികിത്സകളും അവര്‍ക്ക് നല്‍കി. അതൊന്നും ഫലിച്ചില്ല. കൂടുതലായി ന്യുമോണിയയും പിടി പെട്ടു. ഒരു മരുന്നും ഫലിക്കില്ല എന്ന അവസ്ഥയില്‍ പെനിസില്ലിന്‍ കുത്തി വച്ച് അവരുടെ ദുരിതം നീട്ടികൊണ്ടു പോകേണ്ട എന്ന് ഗാന്ധി അഭിപ്രായപ്പെട്ടു. പെനിസില്ലിന്‍ കുത്തി വച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ന്യുമോണിയ ഭേദപ്പെടുമായിരുന്നേനെ. പക്ഷെ ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യത ഇല്ലായിരുന്നു.

അതില്‍ യാതൊരു അപകാതയും എനിക്ക് കാണുവാന്‍ സാധിക്കില്ല. രക്ഷപ്പെടാന്‍ സാധ്യതില്ലാത്ത അവസ്ഥയില്‍ ദുരിതം നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്നത് വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ളതാണ്.

ഇതൊക്കെ ദുര്‍വ്യാഖ്യാനം ​ചെയ്ത് ഗാന്ധിയെ മഹാത്മാവിന്റെ കസേരയില്‍ നിന്നും തള്ളിയിടാന്‍ പലരും ശ്രമിക്കുന്നുണ്ട്. പക്ഷെ അതൊക്കെ അദ്ദേഹത്തിന്റെ മഹത്വം കൂട്ടുകയേ ഉള്ളു.

kaalidaasan said...

>>>അറിയാനും അറിയിക്കാനുമാണ് ചര്‍ച്ച വേണ്ടത്. മിക്കപ്പോഴും ഇതല്ല ചര്‍ച്ചകളില്‍ കാണാറ്. ഇത്തരം ചര്‍ച്ചകള്‍കൊണ്ട് യാതൊരു കാര്യവുമില്ല. അങ്ങോട്ടും ഇങ്ങോട്ടു കുറെയേറെ പറഞ്ഞ് വ്യക്തിപരമായ ശത്രുതകള്‍ ഉണ്ടാക്കാനേ ഇത്തരം ചര്‍ച്ചകള്‍ ഉപകരിക്കുകയുള്ളൂ. ഞാന്‍ എഴുതിയതെല്ലാംതന്നെ വ്യക്തമായ ഉദ്ധരണികള്‍ വച്ചായിരുന്നു. എന്നാല്‍ കാളിദാസന്‍ അതിനു നല്‍കിയ മറുപടികളെല്ലാം അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ മാത്രമായിരുന്നു.<<<<


ശങ്കരനാരായണന്‍,

അറിയാനും അറിയിക്കാനും തന്നെയാണ്, ചര്‍ച്ച കൊണ്ടുദേശിക്കുന്നത്. ഗാന്ധിയേക്കുറിച്ചെനിക്കറിയാനുള്ളതെല്ലാം അംബേദ്ക്കര്‍ എഴുതി വച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ എനിക്കൊന്നും അറിയേണ്ട എന്ന നിലപടാണെങ്കില്‍ ഒരു ചര്‍ച്ച കൊണ്ടും ഫലമില്ല.

താങ്കള്‍ എഴുതിയതിന്റെ ഉദ്ധരണികള്‍ എല്ലം അംബേദ്ക്കറുടെ ഗാന്ധി വിരോധ പുസ്തകതിലുള്ളതാണ്. ഗാന്ധിയുടെ മഹത്വം പ്രചരിപ്പിക്കുന്ന അനേകം പുസ്തകങ്ങളില്‍ നിന്നും വേണമെങ്കില്‍ എനിക്കുമുദ്ധരണികള്‍  തെരഞ്ഞെടുത്ത് എഴുതാം. പക്ഷെ അതുകൊണ്ട് എന്തു ഗുണം? താങ്കള്‍ക്ക് സ്വയം ഒന്നിലും നിഗമനങ്ങളില്‍ എത്തേണ്ട ആവശ്യമില്ലാത്തതുകൊണ്ട്, അംബേദ്ക്കര്‍ എഴുതിയ നിഗമനം താങ്കളുടേതാകുന്നു. പക്ഷെ എനിക്കിതിലൊക്കെ എന്റേതായ നിഗമനങ്ങളുണ്ട്. ഞാനവ എഴുതി എന്നു മാത്രം. അതെല്ലാവരും അംഗീകരിക്കണ്മെന്ന വാസിയൊന്നും എനിക്കില്ല.

ഒരു ചര്‍ച്ച നടക്കുമ്പോള്‍  വ്യത്യസ്ഥ അഭിപ്രായങളുണ്ടാകും. ഒരേ അഭിപ്രായമാണെങ്കില്‍ അതിനെ ആരും ചര്‍ച്ച എന്നു വിളിക്കില്ല.
ഗാന്ധി ജീവിച്ചതും പ്രവര്‍ത്തിച്ചതുമൊക്കെ അങ്ങ് അന്റാര്‍ട്ടിക്കയിലൊന്നുമല്ല. ഇന്‍ഡ്യയില്‍ ഇന്‍ഡ്യക്ക്കാരുടെ മുന്നിലാണ്. അവര്‍ നേരിട്ട് കണ്ട് കാര്യങ്ങള്‍ക്ക് അതില്‍ നിന്നൊക്കെ അകന്നു നിന്ന ഒരാള്‍ എഴുതിയ വ്യാഖ്യാനമൊന്നുമാവശ്യമില്ല. അടി മുതല്‍ മുടി വരെ ഗാന്ധി വെറുപ്പിണ്ടായിരുന്ന അംബേദ്ക്കാര്‍ എഴുതിയതെല്ലാം ഗാന്ധിയെ മോശമായി ചിത്രീകരിച്ചു മാത്രമണ്. അതപ്പടെ വിഴുങ്ങാന്‍ എനിക്കുദ്ദേശ്യമില്ല.

അംബെദ്ക്കര്‍ക്ക് അര്‍ഹിക്കുന്ന പ്രധാന്യവും ബഹുമാനവും ഞാന്‍  കൊടുക്കുന്നുണ്ട്. പക്ഷെ ഗാന്ധിയോടുള്ള വെറുപ്പിന്റെയും അസൂയയുടെയും പേരില്‍ എഴുതി വച്ചതൊക്കെ അംഗീകരിക്കാന്‍ എനിക്ക് സാധ്യമല്ല.

kaalidaasan said...

>>>ഗാന്ധിജി ഒറ്റമുണ്ടെടുത്തതും ഡോ:അംബേദ്കര്‍ കോട്ടിട്ടതുമൊക്കെയാണ് പറയുന്നത്. <<<<


ശങ്കരനാരായണന്‍,

ഗാന്ധി ഒറ്റമുണ്ടുടുത്തു നടന്നതിനെ ആക്ഷേപിച്ചത് അംബെദ്കറാണ്. നിസഹായന്‍  ഇട്ട ലിങ്കല്‍ ആണാ ആക്ഷേപമുള്ളത്. അംബെദ്കര്‍ അത് പറഞ്ഞില്ലായിരുന്നെങ്കില്‍  ആരും അംബെദ്ക്കര്‍ കോട്ടിട്ടുനടന്ന കാര്യവും ചൂണ്ടിക്കാണിക്കില്ലായിരുന്നു.

kaalidaasan said...

>>>ഒറ്റമുണ്ടെടുത്ത ഗാന്ധിജിയുടെ ഗുജറാത്തിലെ 'നിസ്സഹായന്മാരുടെ' അവസ്ഥയും കോട്ടിട്ട അയ്യന്‍കാളിയുടെ കേരളത്തിലെ 'നിസ്സഹായന്മാരുടെ' അവസ്ഥയും മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണങ്ങളൊന്നും നടത്തേണ്ടതില്ല. ഏതുപൊട്ടനും മനസ്സിലാക്കാവുന്ന ഇത്തരം സത്യങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനിന്നു സംസാരിക്കുന്നവരോട് എന്തിനാണ് സംവാദം? <<<<


ശങ്കരനാരായണന്‍,

ഗാന്ധി മഹാനല്ല എന്നു തെളിയിക്കാന്‍ ഒറ്റമുണ്ടുടുത്ത ഗാന്ധിയുടെ കഥ പറഞ്ഞത് അംബേദ്ക്കറാണ്. നിസഹായന്‍മാരുടെ അവസ്ഥ മനസിലാക്കാന്‍ അദ്ദേഹം ഈ വിഷയത്തില്‍ ഗവേഷണം നടത്തിയത് എന്തിനാണാവോ? പൊട്ടനല്ല എന്ന് തെളിയിക്കാനായിരിക്കും.

വ്യക്തി വിദ്വേഷം കൊണ്ട് അന്ധനായിപ്പോയതാണ്, അംബേദ്ക്കര്‍ . ഗാന്ധി എന്ന ഒറ്റ വ്യക്തിയെ ആണദ്ദേഹം നിരന്തരമാക്രമിച്ചത്. മറ്റൊരാളുടെയും  നേരെ ഇത്ര പക അദ്ദേഹം കൊണ്ടു നടന്നിട്ടില്ല. ഇതുപോലെ ഒരാള്‍ക്ക് ഇന്‍ഡ്യക്കാരുടെ മനസില്‍ കയറിപ്പറ്റാന്‍ സാധിച്ചില്ല എന്നതില്‍ യാതൊരു അത്ഭുതവും ഇല്ല. അവര്‍ണ്ണരില്‍ ഭൂരിഭാഗം പേരും  അംബെദ്ക്കറേക്കാള്‍ കൂടുതല്‍ ഗന്ധിയെ ഇഷ്ടപ്പെട്ടു. ആ സത്യം എത്ര വിദേഷ പ്രചരണം കൊണ്ടും ഇല്ലാതാക്കാന്‍ ആകില്ല.

kaalidaasan said...

>>>കമ്യൂണല്‍ അവാര്‍ഡ് നടപ്പായിരുന്നെങ്കില്‍ അതു വലിയ കുഴപ്പമായിരുന്നുവെന്നും പകരം,ഗാന്ധി മൂലം നടപ്പായ ഇപ്പോഴത്തെ ചട്ടുകങ്ങളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവരണമാണു ശരിയെന്നും വാദിക്കുന്ന കാളിദാസന്റെ വാദങ്ങള്‍ക്കെല്ലാം ദലിത് ഭാഗത്തുനിന്നു പലവട്ടം മറുപടി പറഞ്ഞിട്ടുള്ളതാണ്. അതായത് നിരവധിതവണ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ടിട്ടുള്ള വിമര്‍ശനങ്ങളാണിവയെന്നര്‍ഥം. നെറ്റിനെ മാത്രം(?) ആശ്രയിക്കുന്നതിനാല്‍ അതൊന്നും ഒരു പക്ഷേ കാളിദാസന്‍ കണ്ടുകാണില്ല.<<<<


സത്യാന്വേഷി,

ഇതൊരു വക തീവ്രവാദ മുസ്ലിം നിലപാടാണല്ലോ. കുര്‍ആനെയും ഇസ്ലാമിനെയും മൊഹമ്മദിനേപ്പറ്റിയും ഉള്ള ആക്ഷേപങ്ങളോടവര്‍ പ്രതികരിക്കുന്നതും ഇതുപോലെ തന്നെ. രും പണ്ടേ മറുപടി പറഞ്ഞിട്ടുണ്ട്, എന്നാണവരും പറയുന്നത്.


ആരൊക്കെ മറുപടി പറഞ്ഞിട്ടുണ്ട് എന്നതല്ല പ്രശ്നം.. എനിക്ക് മനസിലായ കാര്യങ്ങളാണു ഞാന്‍ എഴുതിയത്.

ഇപ്പോഴത്തെ സംവരണത്തിനു പകരം, അംബെദ്ക്കര്‍ അഗ്രഹിച്ചപോലെ ആനുപാതിക നിയമസഭകളിലെ പ്രധിനിത്യം അവര്‍ണ്ണര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ അവര്‍ യതൊന്നും  നേടില്ലായിരുന്നു എന്നതാണെന്റെ ഉറച്ച അഭിപ്രായം. ഇന്‍ഡ്യന്‍ ഭരണ ഘടനയില്‍ 22% സംവരണം  എഴുതി ചേര്‍ത്തതുകൊണ്ടാണത് കിട്ടിയത്. അവര്‍ണ്ണരുടെ അംഗബലം കൊണ്ടൊന്നും ഒരു നിയമ നിര്‍മ്മാണസഭയിലും അവര്‍ക്ക് വേണ്ടി ഒരു നിയമവും ഉണ്ടാക്കാന്‍ സാധിക്കില്ല. സവര്‍ണ്ണര്‍ കൂടി അതിനു സമ്മതിക്കണം.

ഇതൊന്നും നെറ്റോ പുസ്തകങ്ങളോ വായിച്ചു മനസിലാക്കേണ്ട ആവശ്യമില്ല. മാറിയ ഇക്കാലത്തുപോലും ആനുകൂല്യങ്ങള്‍ ലഭിച്ചാല്‍  അവര്‍ണ്ണര്‍ക്ക് അപകര്‍ഷത ഉണ്ടാകും എന്നു വിശ്വസിക്കുന്ന മുന്തിയ സവര്‍ണ്ണര്‍ ഉണ്ട്. അവരൊക്കെ ഏതിനെയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. ഭരണ ഘടനയില്‍ ഉണ്ടായതുകൊണ്ടു മാത്രമാണീ സംവരണം ഇന്നും നിലനില്‍ക്കുന്നത്.

അതുപോലെ ജാതി ഇല്ലാതാക്കിയാല്‍ ഏറ്റവും നഷ്ടപ്പെടുന്നതും അവര്‍ണ്ണര്‍ക്കായിരിക്കും. ഒരു ജാതി മാത്രം ആണെങ്കില്‍ പിന്നെ സംവരണം എന്ന പ്രശ്നം ഉദിക്കുന്നേ ഇല്ല. സവര്‍ണ്ണരോട് മത്സരിച്ച് അവര്‍ണ്ണര്‍ എവിടെയെങ്കിലുമെത്തിപ്പെടുമെന്ന് സത്യാനേഷി കരുതുന്നുണ്ടോ?

kaalidaasan said...

>>>ഇതൊക്കെയാണെങ്കിലും ജാതി ഇല്ലാതാക്കാന്‍ സാധ്യമല്ലെന്നും അതിന്റെ ആവശ്യമില്ലെന്നും മറിച്ച് ജാതിവ്യവസ്ഥിതിയാണു തകരാറെന്നുമുള്ള വാദമാണ് എനിക്കും മുന്നോട്ടുവയ്ക്കാനുള്ളത്.( കാളിദാസന്റേതും സമാനമായ ആശയമാണെന്നു കരുതുന്നു. )<<<<


സത്യാന്വേഷി,

ജാതി ഉണ്ടായാലുമില്ലെങ്കിലും പ്രത്യേകിച്ച് മാറ്റമൊന്നു ഇല്ല എന്നാഅണെന്റെ അഭിപ്രായം. ഉച്ച നീചത്വം പ്രകടിപിക്കുന്ന അയിത്തം ആചരിക്കുന്ന ജാതി വ്യവസ്ഥയാണു മാറേണ്ടത്. ഗാന്ധി അതിനു വേണ്ടിയാണു നിലകൊണ്ടതും.

kaalidaasan said...

>>>അംബേഡ്കര്‍ ജാതി നിര്‍മൂലനം പ്രസംഗിച്ചത് ഹിന്ദുക്കളോട് (സവര്‍ണരോട്) മാത്രമായിരുന്നു. അവര്‍ണജാതികളെ (എഥ്നിക് ഐഡന്റിറ്റികളെ) നിര്‍മൂലനം ചെയ്യണമെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല.<<<<

സത്യാന്വേഷി,

സവര്‍ണ്ണര്‍ ജാതി നിര്‍മ്മൂലനം ചെയ്യണം  പക്ഷെ ആവര്‍ണ്ണര്‍ അവരുടെ ജാതി നിര്‍മ്മൂലനം ചെയ്യേണ്ടതില്ല. അവര്‍ക്ക് അയിത്തവും വിവേചനവും ഭ്രുഷ്ടുമൊക്കെ ആയി നടക്കാം. നല്ല വീക്ഷണം.

No comments.

kaalidaasan said...

>>>തലങ്ങളായി വിഭജിക്കപ്പെട്ട സമൂഹത്തില്‍ താന്‍ മുകളിലാണ് എന്ന് പറഞ്ഞു ഞെളിഞ്ഞു നില്‍ക്കുന്നതിന്റെ ഒരു സുഖം !! അതൊന്നു വേറെ തന്നെ .. അല്ലെ കാളിദാസന്‍ !! <<<<

അല്ലല്ലോ വാസു,

കാളിദാസനതില്‍ യാതൊരു സുഖവുമില്ല. ആരെങ്കിലും ഞെളിഞ്ഞുനില്‍ക്കുന്നതില്‍ കാളിദാസനൊരു വിരോധവുമില്ല, അവരെ ഞെളിഞ്ഞു നിറുത്തുന്നത് വാസുവിനേപ്പൊലുള്ള കോമാളികളാണ്. വീടിനു പാലു കാച്ചാനും മക്കളുടെ വിവാഹം ആശീര്‍വദിക്കാനും പൂജ ചെയ്യിക്കാനും  ഈ ഞെളിഞ്ഞു നില്‍ക്കുന്നവരെ ക്ഷണിക്കുന്നവാരാണവരെ സുഖിപ്പിക്കുന്നത്.

അവര്‍ണ്ണനായ അയ്യപ്പന്റെ ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ ഞെളിഞ്ഞുനില്‍ക്കുനവര്‍ വേണമെന്നു ശഠിക്കുന്നത് കാളിദാസനല്ല.. വാസുവിനേപ്പോലുള്ളവരാണ്. ഈ പരിക്ഷകളെ അടിച്ചു പുറത്താക്കാന്‍ വാസുവിനേപ്പൊലുള്ളവര്‍ക്ക് തോന്നത്തിടത്തോളം കാലം  അവരൊക്കെ ഞെളിജ്ഞു നില്‍ക്കും. കാളിദാസനിതിലെ ഒരു കക്ഷിയേ അല്ല. പറയന്‍ പൂജ ചെയ്താലും നമ്പൂതിരി പൂജ ചെയ്താലും കാളിദാസനു പ്രശ്നവുമില്ല.

ഞെളിഞ്ഞു നില്‍ക്കാന്‍ എല്ലാ ഒത്താഅശയും ചെയ്തു കൊടുത്തിട്ട് ഞെളിഞ്ഞു നില്‍ക്കുന്നേ എന്ന് വിലപിക്കുകയല്ല വേണ്ടത്.

kaalidaasan said...

>>>ആ തലങ്ങളെ തലമുറകളോളം അതെ പടി നില നിര്തെണ്ടുന്നത് ആവശ്യം തന്നെ !! സാമൂഹ്യമായ കൊയ്യ്മക്കും മാനസിക അധിനിവേശത്തിനും അത് കൂടിയല്ലേ കഴിയൂ !! ഇല്ല !! ഇനി അത് നടക്കില്ല !!<<<<

വാസു,

ഇന്ന് ചാതുര്‍വര്‍ണ്യത്തിലെ ബ്രാഹ്മണര്‍ മാത്രമേ അധീശത്വം സ്ഥാപിച്ചെടുക്കുന്നുള്ളു. അവര്‍ പൂജ ചെയ്താലേ ശരിയാകൂ എന്ന ചിന്ത അവര്‍ണ്ണനു വരെ ഉണ്ട്. ഈഴവ നേതാവ് വെള്ളാപ്പള്ളി നടേശന്‍ വരെ അവരേക്കൊണ്ട് പൂജ ചെയ്യിക്കുന്നു.

ഇവരേപ്പോലുള്ള കാപട്യങ്ങള്‍ ഉള്ളിടത്തോളം കാലം ഇത് നടക്കും. ഇതേ നടക്കൂ.

ഉശിരുണ്ടെങ്കില്‍ ആദ്യം അമ്പലങ്ങളില്‍ നിന്നും നമ്പൂരിമാരെ പിടിച്ചു പുറത്താക്കുക. എന്നിട്ട് വീരവാദം മുഴക്കുക..

സത്യാന്വേഷി said...

>>ആരൊക്കെ മറുപടി പറഞ്ഞിട്ടുണ്ട് എന്നതല്ല പ്രശ്നം.. എനിക്ക് മനസിലായ കാര്യങ്ങളാണു ഞാന്‍ എഴുതിയത്.<<
ആ മനസ്സിലാക്കലിലെ പരിമിതിയെക്കുറിച്ചാണ് ഞാനെഴുതിയത്.
വാസ്തവത്തില്‍ കാളിദാസന്‍ ഇവിടെ ബാബാസാഹിബിനെപ്പറ്റി ഉന്നയിക്കുന്ന വിമര്‍ശനങ്ങളെല്ലാം അരുണ്‍ ശൌരി ഉള്‍പ്പെടെയുള്ള സംഘ് പരിവാര്‍ ബുദ്ധിജീവികള്‍ നാളുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ദലിത് പക്ഷത്തുനിന്ന് വസ്തുനിഷ്ഠമായി മറുപടി പറയപ്പെട്ടിട്ടുള്ളതുമായ പഴകിത്തേഞ്ഞ ആരോപണങ്ങളാണ്.ഉദാഹരണമായി. ഡോ എസ് കെ ബിശ്വാസ് ഐ എ എസ് നിരവധി ഗ്രന്ഥങ്ങള്‍ തന്നെ അങ്ങനെ എഴുതിയിട്ടുണ്ട്. [ഉദാ Father of the India Constitution of India(1997- Orion Books, Calcutta 54), Gods, False Gods and the Untouchables((1998-Orion, New Delhi 95)]. എന്നാല്‍ ഗാന്ധിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും വസ്തുനിഷ്ഠമായ മറുപടികളില്ലാതെ അവശേഷിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഭാഷാപോഷിണിയില്‍ ജെ രഘു എഴുതിയ ഗാന്ധിവിമര്‍ശനത്തിനു് ഡോ എം ഗംഗാധരന്‍ എഴുതിയ മറുപടിയും അതിന് രഘു നല്‍കിയ മറുപടിയും വായിച്ചുനോക്കിയാല്‍ ഇക്കാര്യം മനസ്സിലാകും. ഇതൊന്നുമറിയാതെ ഇന്‍ഡ്യന്‍ ബൌദ്ധിക മണ്ഡലത്തില്‍ എടുക്കാച്ചരക്കായ പഴകിത്തേഞ്ഞ ഗാന്ധിസ്തുതികളുമായി കാളിദാസന്‍ രംഗത്തുവരുന്നതിനു കാരണം അദ്ദേഹം നെറ്റിനപ്പുറം മറ്റൊരു ലോകമുണ്ടെന്നു കരുതാത്തയാളും എല്ലാം നെറ്റില്‍ ലഭ്യമാകും എന്നു കരുതുന്നയാളുമായതിനാലും ആണെന്നേ കരുതാനാവൂ.

സത്യാന്വേഷി said...

>>>സവര്‍ണ്ണരോട് മത്സരിച്ച് അവര്‍ണ്ണര്‍ എവിടെയെങ്കിലുമെത്തിപ്പെടുമെന്ന് സത്യാനേഷി കരുതുന്നുണ്ടോ? <<<<

എന്താണ് താങ്കളുദ്ദേശിക്കുന്നത്? സവര്‍ണരോടു മത്സരിച്ചാണ് ഇപ്പോള്‍ പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ അവര്‍ണര്‍ ആദ്യ റാങ്കുകള്‍ പലതും നേടുന്നത്.
എന്നിരുന്നാലും നൂറ്റാണ്ടുകളായി നേരിടുന്ന വിവേചനത്തിന് പരിഹാരവും ജനാധിപത്യ പ്രാതിനിധ്യത്തിനും വേണ്ടി സംവരണം അനിവാര്യമാണെന്നു മാത്രം.

സത്യാന്വേഷി said...

>>>സവര്‍ണ്ണര്‍ ജാതി നിര്‍മ്മൂലനം ചെയ്യണം പക്ഷെ ആവര്‍ണ്ണര്‍ അവരുടെ ജാതി നിര്‍മ്മൂലനം ചെയ്യേണ്ടതില്ല. അവര്‍ക്ക് അയിത്തവും വിവേചനവും ഭ്രുഷ്ടുമൊക്കെ ആയി നടക്കാം. നല്ല വീക്ഷണം.<<<

ജാതി നിര്‍മൂലനം എന്ന ബാബാസാഹിബിന്റെ കൃതിയിയെങ്കിലും താങ്കള്‍ ദയവായി വായിച്ചുനോക്കുക( അത് നെറ്റില്‍ ലഭ്യമാണ്. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ലഭ്യമാണ്). സവര്‍ണരുടെ സമ്മേളനത്തില്‍ ഹിന്ദു(സവര്‍ണര്‍ ) ജാതി നിര്‍മൂലനം ചെയ്യണമന്നു പ്രസംഗിച്ചതിനെക്കുറിച്ച് അപ്പോള്‍ മനസ്സിലാകും. അവര്‍ണര്‍ ജാതി വ്യവസ്ഥിതിക്കു പുറത്തുള്ളവരാണ്. അവരുടേത് എഥ്നിക് ഐഡന്റിറ്റികളാണ്. അവരും ജാതിവ്യവസ്ഥിതിയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട് അതിലെ അയിത്തവും വിവേചനവും സ്വാംശീകരിച്ചിട്ടുണ്ട്. അതെല്ലാം ആരിലായാലും നിര്‍മൂലനം ചെയ്യപ്പെടണം എന്നുതന്നെയാണ് ബാബാസാഹിബിന്റെ വീക്ഷണം. ജാതിയേയും ജാതിവ്യവസ്ഥിതിയേയും രണ്ടായി തിരിച്ചറിയുന്ന താങ്കള്‍ക്ക് അതു മനസ്സിലാകുമെന്നു ഞാന്‍ കരുതുന്നു.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

വാസ്തവത്തില്‍ കാളിദാസന്‍ ഇവിടെ ബാബാസാഹിബിനെപ്പറ്റി ഉന്നയിക്കുന്ന വിമര്‍ശനങ്ങളെല്ലാം അരുണ്‍ ശൌരി ഉള്‍പ്പെടെയുള്ള സംഘ് പരിവാര്‍ ബുദ്ധിജീവികള്‍ നാളുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ദലിത് പക്ഷത്തുനിന്ന് വസ്തുനിഷ്ഠമായി മറുപടി പറയപ്പെട്ടിട്ടുള്ളതുമായ പഴകിത്തേഞ്ഞ ആരോപണങ്ങളാണ്.

സത്യാന്വേഷി,

അരുണ്‍ ഷൂരി പറഞ്ഞു എന്നു കരുതി സത്യം സത്യം അല്ലാതാകില്ല. പഴകിത്തേഞ്ഞതെന്ന് താങ്കളാരോപിക്കുന്നതു തന്നെയണ്, ഗന്ധിയേക്കുറിച്ചുമുള്ള അരോപണങ്ങള്‍. അവയ്ക്കും പലരും വസ്തുനിഷ്ടമായ മറുപടികള്‍  പറഞ്ഞിട്ടുണ്ട്. പക്ഷെ താങ്കളേപ്പൊലുള്ളവര്‍ക്ക് അതിഷ്ടപ്പെടുന്നില്ല.

സംഘ് പരിവാര്‍ അര നൂറ്റാണ്ടു കാലം ഗാന്ധിയെ ചീത്ത പറഞ്ഞു നടന്നു. താങ്കളേപ്പോലുള്ള അംബെദ്ക്കറൈറ്റ്സ് വിമര്‍ശിക്കുനതിനേക്കാള്‍ നിശിതമായിട്ടായിരുന്നു അവര്‍ വിമര്‍ശിച്ചിരുന്നത്. പക്ഷെ സത്യം ബോധ്യമായപ്പോള്‍ അവര്‍ ഗാന്ധിയെ അംഗീകരിച്ചു തുടങ്ങി.

kaalidaasan said...

>>>>വാസ്തവത്തില്‍ കാളിദാസന്‍ ഇവിടെ ബാബാസാഹിബിനെപ്പറ്റി ഉന്നയിക്കുന്ന വിമര്‍ശനങ്ങളെല്ലാം അരുണ്‍ ശൌരി ഉള്‍പ്പെടെയുള്ള സംഘ് പരിവാര്‍ ബുദ്ധിജീവികള്‍ നാളുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ദലിത് പക്ഷത്തുനിന്ന് വസ്തുനിഷ്ഠമായി മറുപടി പറയപ്പെട്ടിട്ടുള്ളതുമായ പഴകിത്തേഞ്ഞ ആരോപണങ്ങളാണ്.<<<<

സത്യാന്വേഷി,

അരുണ്‍ ഷൂരി പറഞ്ഞു എന്നു കരുതി സത്യം സത്യം അല്ലാതാകില്ല. പഴകിത്തേഞ്ഞതെന്ന് താങ്കളാരോപിക്കുന്നതു തന്നെയണ്, ഗന്ധിയേക്കുറിച്ചുമുള്ള അരോപണങ്ങള്‍. അവയ്ക്കും പലരും വസ്തുനിഷ്ടമായ മറുപടികള്‍  പറഞ്ഞിട്ടുണ്ട്. പക്ഷെ താങ്കളേപ്പൊലുള്ളവര്‍ക്ക് അതിഷ്ടപ്പെടുന്നില്ല.

സംഘ് പരിവാര്‍ അര നൂറ്റാണ്ടു കാലം ഗാന്ധിയെ ചീത്ത പറഞ്ഞു നടന്നു. താങ്കളേപ്പോലുള്ള അംബെദ്ക്കറൈറ്റ്സ് വിമര്‍ശിക്കുനതിനേക്കാള്‍ നിശിതമായിട്ടായിരുന്നു അവര്‍ വിമര്‍ശിച്ചിരുന്നത്. പക്ഷെ സത്യം ബോധ്യമായപ്പോള്‍ അവര്‍ ഗാന്ധിയെ അംഗീകരിച്ചു തുടങ്ങി.

kaalidaasan said...

>>>>ഇതൊന്നുമറിയാതെ ഇന്‍ഡ്യന്‍ ബൌദ്ധിക മണ്ഡലത്തില്‍ എടുക്കാച്ചരക്കായ പഴകിത്തേഞ്ഞ ഗാന്ധിസ്തുതികളുമായി കാളിദാസന്‍ രംഗത്തുവരുന്നതിനു കാരണം അദ്ദേഹം നെറ്റിനപ്പുറം മറ്റൊരു ലോകമുണ്ടെന്നു കരുതാത്തയാളും എല്ലാം നെറ്റില്‍ ലഭ്യമാകും എന്നു കരുതുന്നയാളുമായതിനാലും ആണെന്നേ കരുതാനാവൂ.<<<<

സത്യാന്വേഷി,

ഗാന്ധിയേക്കുറിച്ച് കേട്ടറിവു മാത്രമുള്ള ഒരു പറ്റം ആളുകളല്ല ഇന്‍ഡ്യന്‍ ബൌദ്ധിക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അവരൊക്കെ എഴുതി വിടുന്നത് താങ്കളേപ്പോലുള്ളവര്‍ക്ക് കര്‍ണ്ണാനന്ദകരമായിരിക്കാം. കുറേപ്പേര്‍ അതൊക്കെ വായിച്ച് കയ്യടിച്ചേക്കും. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകണ്ട് പലരും കായ്യടിക്കുന്നുണ്ട്. അതിന്റെ അര്‍ത്ഥം അത് മഹത്തായ സിനിമ ആണെന്നൊന്നുമല്ല.

എന്റെ ലോകം നെറ്റിനുള്ളിലേ ഉള്ളു എന്നായിരുന്നു താങ്കളുടെ ആചാര്യന്‍ ഹുസ്സൈനും അദ്ദേഹത്തിന്റെ ബദ്ധ വൈരി രവിചന്ദ്രനും ആരോപിച്ചത്. ഇപ്പോള്‍ താങ്കളും അതേ പാത പിന്തുടരുന്നു. നിങ്ങള്‍ക്കൊക്കെ എന്ത് അഭിപ്രായം കൊണ്ടു നടക്കാനും അവകാശമുണ്ട്. അതു പോലെ ഞാന്‍ എന്റെ അഭിപ്രായവും എഴുതുന്നു.

ഞാന്‍ എഴുതിയത് ശങ്കരനാരായണനും രുചിച്ചില്ല. അതുപോലെ പലര്‍ക്കും രുചിച്ചിട്ടില്ല. എന്നു കരുതി ഞാന്‍ എഴുതാതിരിക്കില്ല. ബ്ളോഗൊക്കെ അതിനു വേണ്ടിയുള്ളതാണ്.

ഒരു കാര്യത്തില്‍ എനിക്ക് ഹുസൈനോട് ബഹുമാനമുണ്ട്. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദേഹത്തിന്റെ ബ്ലോഗില്‍ എഴുതരുതെന്ന് അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.

kaalidaasan said...

>>>>എന്താണ് താങ്കളുദ്ദേശിക്കുന്നത്? സവര്‍ണരോടു മത്സരിച്ചാണ് ഇപ്പോള്‍ പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ അവര്‍ണര്‍ ആദ്യ റാങ്കുകള്‍ പലതും നേടുന്നത്.
എന്നിരുന്നാലും നൂറ്റാണ്ടുകളായി നേരിടുന്ന വിവേചനത്തിന് പരിഹാരവും ജനാധിപത്യ പ്രാതിനിധ്യത്തിനും വേണ്ടി സംവരണം അനിവാര്യമാണെന്നു മാത്രം.<<<<


സത്യാന്വേഷി,

അപ്പോള്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ കുറച്ചു പേര്‍ എത്തിപ്പെടുകയാണ്, താങ്കളേപ്പൊലുള്ളവരുടെ ലക്ഷ്യം.

അങ്ങനെ എത്തിപ്പെട്ടാല്‍ മാത്രം മതി എന്നതായിരുന്നു അംബെദ്ക്കറിന്റെയും ലക്ഷ്യം. എത്തിപ്പെട്ട് ഭരിക്കുന്ന ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ ചാണകം തളിച്ചാലൊന്നും പ്രശ്നമില്ല അല്ലേ. അപകര്‍ഷതയുണ്ടാക്കാന്‍ ആഞ്ഞു ശ്രമിക്കുന്ന വാസുമാരെയൊന്നും നേരെയാക്കണമെന്നില്ല.

അംബെദ്കര്‍ അവര്‍ണ്ണര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്ന സംവരണം എത്ര വര്‍ഷത്തേക്കായിരുന്നു എന്ന് സത്യാന്വേഷിക്കറിയുമോ? ഇല്ലെങ്കില്‍ ഒന്ന് വായിച്ചു നോക്കുക. അഞ്ചോ പത്തോ വര്‍ഷം കൊണ്ട് ഈ സംവരണം വഴി അവര്‍ണ്ണര്‍ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ എത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അത് സത്യവുമായി എത്ര അകന്നു നില്‍ക്കുന്നു എന്ന് താങ്കള്‍ക്ക് ഇനിയും ബോധ്യമായിട്ടില്ലെങ്കല്‍ ഇനി ഒരിക്കലും ബോധ്യമാകാന്‍ പോകുന്നില്ല.

നിയമം ഉള്ളതുകൊണ്ടു മാത്രം പൊതു വേദികളില്‍ അയിത്തം ആചരിക്കാനും ജാതിപ്പേരു വിളിക്കാനും മടിക്കുന്ന ഒരു സമൂഹമാണു ചുറ്റിലും. അത് മാറാതെ മറ്റെന്തു നേടിയാലും പൂര്‍ണ്ണമാകില്ല. അതിനു വേണ്ടത് മനസ്ഥിതി മാറുകയാണ്. സംവരണം കൊണ്ട് ഉയര്‍ന്ന ജീവിത സാഹചര്യങ്ങളുണ്ടാകും. സമൂഹത്തില്‍ കുറച്ചൊക്കെ സ്ഥാനവും കിട്ടും .പക്ഷെ അതില്‍ ഏറെയും അഭിനയമാണെനു മാത്രം. ആ അഭിനയം മാറി ആത്മാര്‍ത്ഥത കൂടി വരണം.

സത്യാന്വേഷി said...

>>പഴകിത്തേഞ്ഞതെന്ന് താങ്കളാരോപിക്കുന്നതു തന്നെയണ്, ഗന്ധിയേക്കുറിച്ചുമുള്ള അരോപണങ്ങള്‍. അവയ്ക്കും പലരും വസ്തുനിഷ്ടമായ മറുപടികള്‍ പറഞ്ഞിട്ടുണ്ട്. <<<

ആണോ? ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടുമില്ല. അവയേതൊക്കെയെന്നു ദയവായി താങ്കളൊന്നു ചൂണ്ടിക്കാണിച്ചു തന്നാല്‍ ഉപകാരമാകുമായിരുന്നു.

സത്യാന്വേഷി said...

>>താങ്കളേപ്പോലുള്ള അംബെദ്ക്കറൈറ്റ്സ് വിമര്‍ശിക്കുനതിനേക്കാള്‍ നിശിതമായിട്ടായിരുന്നു അവര്‍ വിമര്‍ശിച്ചിരുന്നത്. പക്ഷെ സത്യം ബോധ്യമായപ്പോള്‍ അവര്‍ ഗാന്ധിയെ അംഗീകരിച്ചു തുടങ്ങി. <<
താങ്കള്‍ക്കൊരു നമോവാകം പറയാതെ വയ്യ. സംഘ് പരിവാറുകാര്‍ ഗാന്ധിയെ അംബേഡ്കറൈറ്റുകളേക്കാള്‍ നിശിതമായി വിമര്‍ശിച്ചിരുന്നുവെന്നോ? ഏതാണ് ആ വിമര്‍ശനം ? താങ്കള്‍ ചുരുങ്ങിയപക്ഷം അംബേഡ്കറിന്റെ 'ഗാന്ധിയും കോണ്‍ഗ്രസും തൊട്ടുകൂടാത്തവര്‍ക്കുവേണ്ടി എന്തു ചെയ്തു?' എന്ന പുസ്തകമെങ്കിലും വായിച്ചിട്ടുണ്ടോ? സംഘ്കാരുടെ വിമര്‍ശനം എവിടെക്കിടക്കുന്നു ?അംബേഡ്കറൈറ്റുകളുടേത് എവിടെക്കിടക്കുന്നു.? രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നതു തന്നെ വിവരക്കേടിന്റെ ഒന്നാന്തരം തെളിവാണ്. അതെല്ലാം സവര്‍ണര്‍ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം മാത്രം. അതുകൊണ്ട് വേഗം "സത്യം ബോധ്യ"മാകയും ചെയ്യും.

സത്യാന്വേഷി said...

>>ഗാന്ധിയേക്കുറിച്ച് കേട്ടറിവു മാത്രമുള്ള ഒരു പറ്റം ആളുകളല്ല ഇന്‍ഡ്യന്‍ ബൌദ്ധിക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. <<

കണ്ടറിഞ്ഞ മറ്റുള്ള ബൌദ്ധികമണ്ഡലക്കാര്‍ ഈ വിമര്‍ശനങ്ങള്‍ക്ക് എഴുതിയ,താങ്കളെപ്പോലുളള ഗാന്ധിഭക്തന്മാര്‍ക്ക് 'കര്‍ണാനന്ദകരമായ' ആ മറുപടികള്‍ ദയവായി താങ്കളൊന്നു ചൂണ്ടിക്കാണിച്ചു തരിക.

സത്യാന്വേഷി said...

>>എന്റെ ലോകം നെറ്റിനുള്ളിലേ ഉള്ളു എന്നായിരുന്നു താങ്കളുടെ ആചാര്യന്‍ ഹുസ്സൈനും അദ്ദേഹത്തിന്റെ ബദ്ധ വൈരി രവിചന്ദ്രനും ആരോപിച്ചത്. ഇപ്പോള്‍ താങ്കളും അതേ പാത പിന്തുടരുന്നു. നിങ്ങള്‍ക്കൊക്കെ എന്ത് അഭിപ്രായം കൊണ്ടു നടക്കാനും അവകാശമുണ്ട്. അതു പോലെ ഞാന്‍ എന്റെ അഭിപ്രായവും എഴുതുന്നു.<<<

താങ്കള്‍ നെറ്റിനപ്പുറത്തും സഞ്ചരിക്കുന്ന ആളായിരുന്നെങ്കില്‍ ഗാന്ധിക്കെതിരെയുള്ള,ഞാന്‍ പരാമര്‍ശിച്ച വിമര്‍ശനങ്ങളെക്കുറിച്ചു കേള്‍ക്കുകയെങ്കിലും ചെയ്തിരുന്നേനെ. എന്തിന് നെറ്റിലുള്ള അംബേഡ്കര്‍ കൃതികള്‍ പോലും താങ്കള്‍ വായിച്ചതായി താങ്കളുടെ മറുപടികള്‍ സൂചന നല്‍കുന്നില്ല. ആ നിലയ്ക്ക് താങ്കളുടെ ലോകം നെറ്റ് മാത്രമാണെന്നു താങ്കളുടെ വിമര്‍ശകര്‍ കരുതുന്നതിന് അവരോടു ചാടിക്കടിച്ചിട്ടു കാര്യമില്ല .

സത്യാന്വേഷി said...

>>അപ്പോള്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ കുറച്ചു പേര്‍ എത്തിപ്പെടുകയാണ്, താങ്കളേപ്പൊലുള്ളവരുടെ ലക്ഷ്യം.

അങ്ങനെ എത്തിപ്പെട്ടാല്‍ മാത്രം മതി എന്നതായിരുന്നു അംബെദ്ക്കറിന്റെയും ലക്ഷ്യം. എത്തിപ്പെട്ട് ഭരിക്കുന്ന ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ ചാണകം തളിച്ചാലൊന്നും പ്രശ്നമില്ല അല്ലേ. അപകര്‍ഷതയുണ്ടാക്കാന്‍ ആഞ്ഞു ശ്രമിക്കുന്ന വാസുമാരെയൊന്നും നേരെയാക്കണമെന്നില്ല.<<<

താങ്കള്‍ക്കിങ്ങനെ വായില്‍ത്തോന്നിയത് ആരെപ്പറ്റിയും കരുതാം. അതൊക്കെ താങ്കളുടെ ബോധനിലവാരം. ഞാന്‍ ചോദിച്ചത്, താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാണ്. പി എസ് സി റാങ്ക് ലിസ്റ്റിനപ്പുറത്ത് എത്തിയവരാണ് ഇന്‍ഡ്യയിലെ ദലിതര്‍. അവരാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഒരു സംസ്ഥാനം ഭരിക്കുന്നത്. അംബേഡ്കറില്‍ നിന്നാണ് അവര്‍ ഊര്‍ജം സംഭരിക്കുന്നത്.

സത്യാന്വേഷി said...

>>>അംബെദ്കര്‍ അവര്‍ണ്ണര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്ന സംവരണം എത്ര വര്‍ഷത്തേക്കായിരുന്നു എന്ന് സത്യാന്വേഷിക്കറിയുമോ? ഇല്ലെങ്കില്‍ ഒന്ന് വായിച്ചു നോക്കുക. അഞ്ചോ പത്തോ വര്‍ഷം കൊണ്ട് ഈ സംവരണം വഴി അവര്‍ണ്ണര്‍ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ എത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അത് സത്യവുമായി എത്ര അകന്നു നില്‍ക്കുന്നു എന്ന് താങ്കള്‍ക്ക് ഇനിയും ബോധ്യമായിട്ടില്ലെങ്കല്‍ ഇനി ഒരിക്കലും ബോധ്യമാകാന്‍ പോകുന്നില്ല.<<<<<

വിവരദൊഷം ഇത്രയ്ക്കുണ്ടെന്നു ഞാന്‍ കരുതിയില്ല. ഏതു സംവരണം രാഷ്ട്രീയ സംവരണമാണോ അതോ ഉദ്യോഗ സംവരണമോ ഉദ്യോഗസംവരണത്തിന് അങ്ങനെ ഒരു പരിധിയും ആരും വച്ചിട്ടില്ല. മറിച്ച് ചട്ടുകങ്ങളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവരണത്തിനു വച്ചിരുന്ന പത്തുവര്‍ഷ പരിധി,എത്രതവണ കൂട്ടിത്തരാനും ഗാന്ധിഭക്തന്മാരും കമ്യൂണിസ്റ്റുകാരും ബി ജേപ്പീക്കാരും തയ്യാറാണ്. ഗാന്ധിയുടെ വിജയം അവിടെയാണ്.

സത്യാന്വേഷി said...

>>>സംവരണം കൊണ്ട് ഉയര്‍ന്ന ജീവിത സാഹചര്യങ്ങളുണ്ടാകും. സമൂഹത്തില്‍ കുറച്ചൊക്കെ സ്ഥാനവും കിട്ടും .പക്ഷെ അതില്‍ ഏറെയും അഭിനയമാണെനു മാത്രം.<<<

ഇത് താങ്കള്‍തന്നെ സംവരണത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച് മുകളില്‍ പറഞ്ഞതിനു വിപരീതമാണല്ലോ. സംവരണം ശരിയാംവണ്ണം നടപ്പാക്കിയാല്‍ -ജനസംഖ്യാനുപാതികമായി ലങ്യമായാല്‍ കുറെയൊക്കെയല്ല, വലിയതോതിലുള്ള സ്ഥാനം തന്നെ സമൂഹത്തില്‍ ലഭിക്കും. ഉയര്‍നന ജീവിതസാഹചര്യം ധാരാളം പേര്‍ക്കുണ്ടാവും. അതു മറ്റാരെക്കാളും സവര്‍ണര്‍ക്കറിയാം. വാസുവിനെപ്പോലുള്ള കഴുതകളായ അവര്‍ണര്‍ക്കറിയില്ല. അതുകൊണ്ടാണ് അത്തരക്കാര്‍ സംവരണം നിര്‍ത്തണമെന്നാവശ്യപ്പെടുന്നത്.

kaalidaasan said...

>>>താങ്കള്‍ക്കൊരു നമോവാകം പറയാതെ വയ്യ. സംഘ് പരിവാറുകാര്‍ ഗാന്ധിയെ അംബേഡ്കറൈറ്റുകളേക്കാള്‍ നിശിതമായി വിമര്‍ശിച്ചിരുന്നുവെന്നോ? ഏതാണ് ആ വിമര്‍ശനം ?<<<

സത്യാന്വേഷി,

നമോവാകം സ്വീകരിച്ചിരിക്കുന്നു. സംഘ പരിവാരുകാര്‍ ഗാന്ധിയെ അംബെദ്ക്കറൈറ്റുകളേക്കാള്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. സംഘ് പരിവാറാണ്, ഗാന്ധിയെ കൊലപ്പെടുത്തിയതെന്നതുപോലും താങ്കള്‍ മറക്കുന്നു.

ആദ്യം ആര്‍ എസ് എസിലും പിന്നീട് ഹിന്ദു മഹാസഭയിലും പ്രവര്‍ത്തിക്ച ഗോഡ്സെയുടെ Why I assassinated Mahatma Gandhi എന്ന പുസ്തകവും,  സവര്‍ക്കറുടെ എന്ന Gandhi's Confusion എന്ന പുസ്തകവും വായിച്ചാല്‍ അത് കുറെയൊക്കെ പിടികിട്ടും

kaalidaasan said...

>>>താങ്കള്‍ ചുരുങ്ങിയപക്ഷം അംബേഡ്കറിന്റെ 'ഗാന്ധിയും കോണ്‍ഗ്രസും തൊട്ടുകൂടാത്തവര്‍ക്കുവേണ്ടി എന്തു ചെയ്തു?' എന്ന പുസ്തകമെങ്കിലും വായിച്ചിട്ടുണ്ടോ? സംഘ്കാരുടെ വിമര്‍ശനം എവിടെക്കിടക്കുന്നു ?അംബേഡ്കറൈറ്റുകളുടേത് എവിടെക്കിടക്കുന്നു.? രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നതു തന്നെ വിവരക്കേടിന്റെ ഒന്നാന്തരം തെളിവാണ്. അതെല്ലാം സവര്‍ണര്‍ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം മാത്രം. അതുകൊണ്ട് വേഗം "സത്യം ബോധ്യ"മാകയും ചെയ്യും.<<<


സത്യാന്വേഷി,

താങ്കള്‍ക്കാകേക്കൂടി വിവരക്കേടല്ലാത്തത് അംബേദ്ക്കര്‍ എഴുതിയവ മാത്രമല്ലേ. ഗന്ധിയേക്കുറിച്ച് ജീവിതത്തിലൊരിക്കലും ഒരു നല്ല വാക്കു പറഞ്ഞിട്ടില്ലാത്ത അദ്ദേഹം ഗാന്ധിയും കോണ്‍ഗ്രസും തൊട്ടുകൂടാത്തവര്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നാണെഴുതിയിരിക്കുന്നത്. അതില്‍ എനിക്ക് യാതൊരു അത്ഭുതവുമില്ല.

സംഘ്കാരുടെ വിമര്‍ശനം എവിടെകിടന്നാലും അത് വിമര്‍ശനം തന്നെയല്ലേ? അതൊന്നും മറ്റുള്ളതുമായി തരതമ്യം ചെയ്യാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ.

സംഘ പരിവാര്‍ ഗാന്ധിയെ വിമര്‍ശിച്ചാല്‍ അത് ചക്കളത്തിപ്പോരാട്ടം. പക്ഷെ അവര്‍ണ്ണനയ അംബേദ്കര്‍ വിമര്‍ശിച്ചാല്‍ അതെന്താണാവോ? ബുദ്ധനു ബോധോദയമുണ്ടായപോലത്തെ വല്ല കലാപരിപാടിയുമാണോ?

അംബെദ്ക്കര്‍ എന്തു കൊണ്ട് ജനസാമാന്യത്തിനു സ്വീകാര്യനല്ല എന്നതൊന്നും താങ്കളോ മറ്റ് അമ്ബേദ്കറൈറ്റുകളോ ഇതു വരെ മനസിലാക്കിയിട്ടില്ല. അവര്‍ണ്ണര്‍ക്കിടയില്‍ അല്ലാതെ മറ്റൊരിടത്തും അദ്ദേഹം വ്യാപകമായ സ്വീകാര്യത നേടിയിട്ടില്ല. അവര്‍ണ്ണരില്‍ പോലും വലിയ ഒരു വിഭാഗം ഇപ്പൊഴും അദേഹത്തെ അനിഷേധ്യ നേതാവായി കാണുന്നില്ല.
അവര്‍ണര്‍ മാത്രമല്ല ഇന്‍ഡ്യയില്‍  അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നത്. പക്ഷെ അംബേദ്ക്കര്‍ അവരുടെ ഭാഗമൊന്നും വാദിച്ചില്ല. അവര്‍ക്ക് വേണ്ട സംവരണം അദ്ദേഹത്തിന്റെ മനസിലൂടെ ഒരിക്കലും കടന്നു പോയിട്ടുമില്ല. അദ്ദേഹത്തിന്റെ ലോകം അവര്‍ണ്ണരില്‍ ചുരുങ്ങിപ്പോയി. കേരളത്തിലെ ഈഴവരൊന്നും അംബെദ്ക്കറെ അവരുടെ നേതാവായി കാണുന്നില്ല. എന്തുകൊണ്ട്?

അംബെദ്ക്കറേ സംഘ പരിവാര്‍ ഇഷ്ടപ്പെട്ടിട്ടില്ല. അന്നും ഇന്നുമവര്‍ വെറുക്കുന്നു. അത് ആയിത്തചിന്ത കൊണ്ടുതന്നെയാണ്. പക്ഷെ ഗാന്ധിയെ അവര്‍ വെറുത്തത് ഹിന്ദുക്കളുടെ താല്‍പര്യത്തിനെതിരു നില്‍ക്കുന്നു എന്നും പറഞ്ഞായിരുന്നു. താങ്കളുടെ ജനുസിലുള്ള കുറെപ്പേര്‍  ഗാന്ധിയെ ഹിന്ദു മത മൌലിക വാദിയായി ച്ത്രീകരിച്ചു ചിത്രീകരിച്ച് മുന്നേറിയപ്പോള്‍ സംഘ പരിവാര്‍ ഗാന്ധിയേക്കുറിച്ച് കൂടുതല്‍ പഠിച്ചു. അവര്‍ നിലപാടു മാറ്റുന്നു.നിങ്ങളുടെ ഒക്കെ ദുര്‍വ്യാഖ്യാനം അവരില്‍ കുറെപ്പേര്‍ സ്വീകരിക്കുന്നു. ഗാന്ധിയെ സംഘപരിവാറിനു സ്വീകാര്യനാക്കിയതില്‍ ഒരു പങ്ക് ഉത്തരവാദിത്തം നിങ്ങള്‍ക്ക് കൂടി ഉണ്ട്.

ഗാന്ധിയെ വെറുത്തിരുന്ന അനേകം സംഘ പരിവാരികള്‍ക്ക് ഇപ്പോള്‍ ഗാന്ധി സ്വീകാര്യനാണ്. തീവ്രഹിന്ദുത്വം ഉപേക്ഷിച്ച ബാജ്പേയിയേപ്പോലുള്ളര്‍ കുറേപ്പേര്‍ ഇപ്പോള്‍  ഗാന്ധിയന്‍ സോഷ്യലിസത്തിന്റെ വക്താക്കളുമായി. അവരെ സംബന്ധിച്ച് അംബേദ്കര്‍ ഹിന്ദു മതം ഉപേക്ഷിച്ചുപോയ ഒരാളാണ്. അതദ്ദേഹത്തോടുള്ള വെറുപ്പിന്റെ ആക്കം കൂട്ടുന്നു.
തീവ്ര ഹിന്ദുത്വം ഉപേക്ഷിച്ച് ഗാന്ധിയന്‍ സോഷ്യലിസം  ഉയര്‍ന്നജാതി ഹിന്ദുകള്‍ സ്വീകരിക്കുന്നത് അവരില്‍ ഉണ്ടാകുന്ന മാറ്റമാണ്. അയിത്ത ചിന്തകൂടി ഉപേക്ഷിക്കുമ്പോള്‍ ചിത്രം കുറേക്കൂടെ മാറും.

ഗാന്ധിസത്തിന്റെ ഔദ്യോഗിക വക്താക്കളായ കോണ്‍ഗ്രസുകാരോടൊപ്പം അനുദ്യോഗിക വക്തക്കളായി സംഘ പരവാര്‍ രംഗപ്രവേശം ചെയ്യുന്നു. അംബെദ്കര്‍ , ഹിന്ദുമതത്തെ ഉപേക്ഷിച്ചുപോയപ്പോള്‍ ഭൂരിപക്ഷം അവര്‍ണ്ണരും അദ്ദേഹത്തെ പിന്തുടര്‍ന്നില്ല. അവര്‍ ഹിന്ദുമത്തില്‍ തന്നെ തുടര്‍ന്നു. ഹിന്ദു അവര്‍ണ്ണര്‍ക്ക് അംബെദ്കറില്‍ ഒരു രക്ഷകനെ കാണേണ്ട ആവശ്യം  ഉണ്ടായിരുന്നില്ല.

അംബെദ്കര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി മാത്രം  വാദിച്ചു. അതിലപ്പുറം മാനവികതക്കു വേണ്ടി അദ്ദേഹം നിലകൊണ്ടില്ല. അതുകൊണ്ട് അദ്ദേഹം അവര്‍ണ്ണരുടെ നേതാവ് എന്ന തടവറയില്‍ ആയിപ്പോയി. എന്നിട്ടവസാനം അദ്ദേഹം അവര്‍ണ്ണരെയും ഉപേക്ഷിച്ച് ബുദ്ധ മതത്തിലഭയം തേടി.

ഇനി താങ്കളോടൊരു ചോദ്യം. അംബെദ്ക്കര്‍ സ്വീകരിച്ച ബുദ്ധമതത്തിലെയും, ക്രിസ്തുമതത്തിലെയും, ഇസ്ലാമിലെയും അവര്‍ണ്ണര്‍ക്ക് സംവരണം കൊടുക്കുന്നതിനെ താങ്കള്‍ അനുകൂലിക്കുന്നുണ്ടോ?

kaalidaasan said...

>>>കണ്ടറിഞ്ഞ മറ്റുള്ള ബൌദ്ധികമണ്ഡലക്കാര്‍ ഈ വിമര്‍ശനങ്ങള്‍ക്ക് എഴുതിയ,താങ്കളെപ്പോലുളള ഗാന്ധിഭക്തന്മാര്‍ക്ക് 'കര്‍ണാനന്ദകരമായ' ആ മറുപടികള്‍ ദയവായി താങ്കളൊന്നു ചൂണ്ടിക്കാണിച്ചു തരിക.<<<

B R Nanda എഴുതിയ Gandhi and his Critics പുസ്തകം വായിക്കുക.

kaalidaasan said...

>>>താങ്കള്‍ നെറ്റിനപ്പുറത്തും സഞ്ചരിക്കുന്ന ആളായിരുന്നെങ്കില്‍ ഗാന്ധിക്കെതിരെയുള്ള,ഞാന്‍ പരാമര്‍ശിച്ച വിമര്‍ശനങ്ങളെക്കുറിച്ചു കേള്‍ക്കുകയെങ്കിലും ചെയ്തിരുന്നേനെ. എന്തിന് നെറ്റിലുള്ള അംബേഡ്കര്‍ കൃതികള്‍ പോലും താങ്കള്‍ വായിച്ചതായി താങ്കളുടെ മറുപടികള്‍ സൂചന നല്‍കുന്നില്ല. ആ നിലയ്ക്ക് താങ്കളുടെ ലോകം നെറ്റ് മാത്രമാണെന്നു താങ്കളുടെ വിമര്‍ശകര്‍ കരുതുന്നതിന് അവരോടു ചാടിക്കടിച്ചിട്ടു കാര്യമില്ല .<<<

സത്യാന്വേഷി,

ഞാന്‍ നെറ്റിനപ്പുറം സഞ്ചരിക്കുന്ന ആളാണോ അല്ലയോ എന്നത് താങ്കളെയൊക്കെ എങ്ങനെ ബാധിക്കും?

നിങ്ങളൊക്കെ പരാമര്‍ശിക്കുന്ന വിമര്‍ശനങ്ങള്‍ നിങ്ങള്‍ എഴുതിയത് വായിച്ചാല്‍ പോരേ? അതിനു ഞാന്‍ പുസ്തകം വായിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണോ?

നിങ്ങളൊക്കെ അംബെദ്ക്കര്‍ എഴുതിയ വിമര്‍ശനം പകര്‍ത്തി വയ്ക്കുന്നു. ഞാന്‍ അതേപ്പറ്റി എന്റെ അഭിപ്രായമെഴുതുന്നു. അതിലപ്പുറം നിങ്ങള്‍ക്ക് വേണ്ടി ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ എനിക്കുദ്ദേശ്യമില്ല.

എന്റെ ലോകം നെറ്റ് മാത്രമാണെന്ന് ആരു വിമര്‍ശിച്ചാലും എനിക്ക് യാതൊരു വിരോധവുമില്ല. താങ്കളതെഴുതിയപ്പോള്‍ ഞാന്‍ സൂചിപ്പിച്ചു എന്നു മാത്രമേ ഉള്ളു. നിങ്ങള്‍ക്കൊക്കെ ബ്ളോഗില്‍ അഭിപ്രായമെഴുതുന്ന എല്ലാ വിഷയത്തേക്കുറിച്ചുമുള്ള പുസ്തക ശേഖരം ഉണ്ടെങ്കിലത് നിങ്ങളുടെ മഹത്വം. പക്ഷെ എനിക്കതൊന്നുമില്ല. ഞാന്‍ നെറ്റിനെയൊക്കെ ആശ്രയിച്ചാണ്, വിവരമുണ്ടാക്കുന്നത്. അതില്‍ ഒരു നാണക്കേടുമില്ല. അംബെദ്ക്കറേക്കുറിച്ച് പഠിച്ച് പി എച് ഡി എടുക്കാന്‍ ഉദ്ദേശ്യമില്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ മുഴുവന്‍ പുസ്തകങ്ങളം ​വായിക്കാനും ഉദ്ദേശിക്കുന്നില്ല.

kaalidaasan said...

>>>താങ്കള്‍ക്കിങ്ങനെ വായില്‍ത്തോന്നിയത് ആരെപ്പറ്റിയും കരുതാം. അതൊക്കെ താങ്കളുടെ ബോധനിലവാരം. ഞാന്‍ ചോദിച്ചത്, താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാണ്. പി എസ് സി റാങ്ക് ലിസ്റ്റിനപ്പുറത്ത് എത്തിയവരാണ് ഇന്‍ഡ്യയിലെ ദലിതര്‍. അവരാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഒരു സംസ്ഥാനം ഭരിക്കുന്നത്. അംബേഡ്കറില്‍ നിന്നാണ് അവര്‍ ഊര്‍ജം സംഭരിക്കുന്നത്.<<<

സത്യാന്വേഷി,

വായില്‍ തോന്നിയതല്ല ഞാന്‍ പറഞ്ഞത് എന്റെ കണ്‍മുന്നില്‍ കണ്ട സത്യം.

വലിയ സംസ്ഥാനം അവര്‍ണ്ണര്‍ ഭരിക്കുന്നത് അംബെദ്ക്കറിന്റെ കമ്യൂണല്‍  അവാര്‍ഡോ ഭരണഘടനയിലെ സംവരണം കൊണ്ടോ അല്ല. ഞാന്‍ ചമറാണെന്ന് നാഴികക്കു നല്‍പ്പതുവട്ടം പറയുന്ന മായവതിയെ എസ് പി യും, ബി ജെ പിയും കൂടെ കൂട്ടി ഭരണപങ്കാളിയാക്കിയതുകൊണ്ടാണ്. പിന്നീട് ബ്രാഹമണരുള്‍പ്പടെയുള്ളവര്‍ വാസു പറഞ്ഞ അപകര്‍ഷതാ സിദ്ധാന്തം  കുപ്പത്തൊട്ടിയിലെറിഞ്ഞ്, അപകര്‍ഷത ഉണ്ടാകില്ല എന്ന് തീരുമാനിച്ച് സഖ്യമുണ്ടാക്കിയതുകൊണ്ടാണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍,  ബ്രഹ്മണര്‍ ഉള്‍പ്പടെയുള്ള സവര്‍ണ്ണര്‍ അയിത്ത ചിന്ത ഉപേക്ഷിച്ചു കൂടെ നടക്കാനും വോട്ടു നല്‍കാനും ഒന്നിച്ചു ഭരിക്കാനും തയ്യറായതുകൊണ്ടാണ്.
അംബേദ്ക്കറില്‍ നിന്നും അവര്‍ണ്ണര്‍ ഊര്‍ജ്ജം കൊണ്ടാലൊന്നും ഉത്തര്‍ പ്രദേശ് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ല അന്വേഷി. അത് ഗാന്ധിയില്‍ നിന്നും ഊര്‍ജ്ജം കൊണ്ട ബ്രാഹമണനും മറ്റ് ഉയര്‍ന്നജാതിക്കാരും കൂടെ തീരുമാനിച്ചതുകൊണ്ടുകൂടിയാണ്.

ബ്രാഹ്മണരും, താക്കൂര്‍മാരും, മുസ്ലിങ്ങളും, ഒ ബി സികളും അവര്‍ണ്ണരോടൊപ്പം ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു, മത്സരിച്ചു. ഭൂരിപക്ഷം നേടി. ഇവരിലാരെങ്കിലും  വാസുവിന്റെ അപകര്‍ഷത സിദ്ധാന്തം പിന്തുടര്‍ന്നിരുന്നെങ്കില്‍ മായാവതി മുഖ്യമന്ത്രിക്കസേരയില്‍ എത്തില്ലായിരുന്നു. അന്നത്തെ മുദ്രവാക്യം Haathi nahin, Ganesh hain, Brahma, Vishnu Mahesh Hain: എന്നായിരുന്നു.

ബ്രഹ്മാവും വിഷ്ണുവൊമൊക്കെ അംബേദ്ക്കറുടെ ദൈവങ്ങളാണല്ലോ അല്ലേ?.

വിവരക്കൂടുതല്‍ കൊണ്ട് ഇതൊന്നും താങ്കള്‍ക്ക് മനസിലാകില്ല. അതിനുള്ള ഊര്‍ജ്ജവുമില്ല.

ഗാന്ധി പറഞ്ഞത് നൂറു ശതമാനവും പ്രായോഗികമാണെന്ന് ഉത്തര്‍ പ്രദേശ് തെളിയിച്ചു. മാറേണ്ടത് ജാതിയൊന്നുമല്ല. അയിത്ത ചിന്തയാണ്. അത് മാറിയാല്‍ ഒന്നിച്ച് ഭരിക്കാന്‍ വരെ സാധിക്കും. ഇന്‍ഡ്യ മുഴുവനും.

kaalidaasan said...

>>>വിവരദൊഷം ഇത്രയ്ക്കുണ്ടെന്നു ഞാന്‍ കരുതിയില്ല. ഏതു സംവരണം രാഷ്ട്രീയ സംവരണമാണോ അതോ ഉദ്യോഗ സംവരണമോ ഉദ്യോഗസംവരണത്തിന് അങ്ങനെ ഒരു പരിധിയും ആരും വച്ചിട്ടില്ല. <<<


സത്യാന്വേഷി,

അംബെദകര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടതും ബ്രിട്ടീഷുകാര്‍ അംഗികരിച്ചതുമായ കമ്യൂണല്‍ അവാര്‍ഡിനും പിന്നീട് ഗാന്ധിയുടെ സമ്മര്‍ദത്തിനു വഴങ്ങി സമ്മതിച്ച പൂനാ പാക്റ്റിനും പരിധിയൊന്നും ഉണ്ടായിരുന്നതായി താങ്കള്‍ കേട്ടിട്ടില്ലേ?

ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ത്തിരിക്കുന്ന സംവരണമാണെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അംബെദ്കര്‍ക്ക് നല്‍കാന്‍ ഞാന്‍ തയ്യാറല്ല. ഇന്‍ഡ്യയുടെ ആദ്യത്തെ പാര്‍ലമെന്റായ Constituent Assembly ചര്‍ച്ച ചെയ്ത് പാസാക്കിയതാണ്, ഇന്‍ഡ്യന്‍ ഭരണഘടന. അതിലെ ഒരു കമ്മിറ്റിയായിരുന്ന drafting committee യുടെ തലവന്‍ മാത്രമായിരുന്നു അംബെദ്ക്കര്‍.. അദ്ദേഹവും മറ്റ് നിയമ വിദഗ്ദ്ധരോടൊപ്പം സംഭാവന നല്‍കിയിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല.

kaalidaasan said...

>>>ഇത് താങ്കള്‍തന്നെ സംവരണത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച് മുകളില്‍ പറഞ്ഞതിനു വിപരീതമാണല്ലോ. സംവരണം ശരിയാംവണ്ണം നടപ്പാക്കിയാല്‍ -ജനസംഖ്യാനുപാതികമായി ലങ്യമായാല്‍ കുറെയൊക്കെയല്ല, വലിയതോതിലുള്ള സ്ഥാനം തന്നെ സമൂഹത്തില്‍ ലഭിക്കും. ഉയര്‍നന ജീവിതസാഹചര്യം ധാരാളം പേര്‍ക്കുണ്ടാവും. അതു മറ്റാരെക്കാളും സവര്‍ണര്‍ക്കറിയാം. വാസുവിനെപ്പോലുള്ള കഴുതകളായ അവര്‍ണര്‍ക്കറിയില്ല. അതുകൊണ്ടാണ് അത്തരക്കാര്‍ സംവരണം നിര്‍ത്തണമെന്നാവശ്യപ്പെടുന്നത്.<<<

സത്യാന്വേഷി,

ഒട്ടും വിപരീതമല്ല സത്യാന്വേഷി. ഉയര്‍ന്ന ജീവിത സാഹചര്യം ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ സ്ഥാനം ഉണ്ടെന്നുള്ള തോന്നലേ ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും ഉണ്ടാകൂ. സ്ഥാനം നല്‍കുന്നു എന്നു പറയുന്നവരില്‍ ഭൂരിഭാഗവും അതാഭിനയിക്കുകയാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍. വാസു ചിന്തഗതിയുള്ളവര്‍ ഗതികേടുകൊണ്ട് അതഭിനയിക്കുകയാണ്. മനസിലുള്ളത് നേരെ വിപരീതവും.

അങ്ങനെ അഭിനയം നടത്തിയിട്ട് കാര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് ആത്മാര്‍ത്ഥമായി ഉണ്ടാകണം. അതിന്‌ അയിത്തചിന്ത മനസില്‍ നിന്ന് പോകണം. ഗാന്ധി ഉദ്ദേശിച്ചതും നിലകൊണ്ടതും അതിനു കൂടി ആണ്.

അതുകൊണ്ടാണു ഞാന്‍ പറഞ്ഞത്, സംവരണം വേണം. കൂടെ അയിത്ത ചിന്ത കൂടി സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമാകണം. ജാതി ഇല്ലാതാക്കിയാലൊന്നും  ഈ ചിന്ത പോകില്ല.

kaalidaasan said...

>>>ജാതി നിര്‍മൂലനം എന്ന ബാബാസാഹിബിന്റെ കൃതിയിയെങ്കിലും താങ്കള്‍ ദയവായി വായിച്ചുനോക്കുക( അത് നെറ്റില്‍ ലഭ്യമാണ്. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ലഭ്യമാണ്). സവര്‍ണരുടെ സമ്മേളനത്തില്‍ ഹിന്ദു(സവര്‍ണര്‍ ) ജാതി നിര്‍മൂലനം ചെയ്യണമന്നു പ്രസംഗിച്ചതിനെക്കുറിച്ച് അപ്പോള്‍ മനസ്സിലാകും. <<<

സത്യാന്വേഷി,

അതൊക്കെ താങ്കള്‍ വായിച്ചു പഠിക്കുക. അതൊക്കെ കഴിഞ്ഞ് ആറ്റിലൂടെ ഒരുപാടു വെള്ളം ഒഴുകിപ്പോയി. മനസൊക്കെ ശാന്തമായപ്പോള്‍ അംബെദ്ക്കര്‍ ബുദ്ധമത്തില്‍ ചേരാന്‍ തീരുമാനിച്ചു. അത് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഒരു പ്രസംഗമുണ്ട്. അതും നെറ്റില്‍ ലഭ്യമാണ്. ഇതാണതിന്റെ അഡ്രസ്.

http://www.angelfire.com/ak/ambedkar/BRwhyconversion.html

അതില്‍ പറഞ്ഞിരിക്കുന്നത് ഇതാണ്.

Caste can't be destroyed

I do accept that the untouchables need equality as well. And to secure equality is also one of our objectives. But nobody can say that this equality can be achieved only by remaining as Hindu and not otherwise. There are two ways of achieving equality. One, by remaining in the Hindu fold and another by leaving it by conversion. If equality is to be achieved by remaining in the Hindu fold, mere removal of the sense of being a touchable or an untouchable will not serve the purpose. Equality can be achieved only when inter-caste dinners and marriages take place. This means that the Chaturvarnya must be abolished and the Brahminic religion must be uprooted. Is it possible? And if not, will it be wise to expect equality of treatment by remaining in the Hindu religion? And can you be successful in your efforts to bring equality? Of course not. The path of conversion is far simpler than this. The Hindu society does not give equality of treatment, but the same is easily achieved by conversion. If this is true, then why should you not adopt this simple path of conversion?

ഇംഗ്ളീഷ് വായിച്ചിട്ട് താങ്കള്‍ക്ക് മനസിലാകുന്നില്ലെങ്കില്‍ ഞാന്‍ അതിന്റെ തര്‍ജ്ജമ പിന്നീട് തരാം.

kaalidaasan said...

>>>അവര്‍ണര്‍ ജാതി വ്യവസ്ഥിതിക്കു പുറത്തുള്ളവരാണ്. അവരുടേത് എഥ്നിക് ഐഡന്റിറ്റികളാണ്. അവരും ജാതിവ്യവസ്ഥിതിയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട് അതിലെ അയിത്തവും വിവേചനവും സ്വാംശീകരിച്ചിട്ടുണ്ട്. അതെല്ലാം ആരിലായാലും നിര്‍മൂലനം ചെയ്യപ്പെടണം എന്നുതന്നെയാണ് ബാബാസാഹിബിന്റെ വീക്ഷണം. ജാതിയേയും ജാതിവ്യവസ്ഥിതിയേയും രണ്ടായി തിരിച്ചറിയുന്ന താങ്കള്‍ക്ക് അതു മനസ്സിലാകുമെന്നു ഞാന്‍ കരുതുന്നു.<<<

സത്യാന്വേഷി,

അവര്‍ണര്‍ ജാതി വ്യവസ്ഥിതിക്കു പുറത്തുള്ളവരാണ് എന്നു പറഞ്ഞിട്ട് അവരും ജാതിവ്യവസ്ഥിതിയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടു എന്നു പറയുന്നത് യുക്തിസഹമല്ലല്ലോ സത്യാന്വേഷി.


ജാതിയേപ്പറ്റി പഠങ്ങളൊക്കെ നടത്തി അംബെദ്ക്കറുടെ പുസ്തകങ്ങളെല്ലാം അരച്ചു കലക്കി കുടിച്ച് പരൂക്ഷ പാഅസായ സത്യാന്വേഷി തന്നെയാണോ ഇത് പറയുന്നത്?

സനാതന മതവുമായി യാതൊരു ബന്ദവുമില്ലാതെ കാടുകളില്‍ ജീവിച്ച ആദിവാസികളുടെ ഇടയില്‍ അയിത്തവും വിവേചനവും ഉള്ളതായി അംബേദ്ക്കര്‍ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ? 2000 വര്‍ഷം മുമ്പത്തെ യഹൂദിയയില്‍ അയിത്തം അചരിച്ചിരുന്നതായി ബൈബിളില്‍ എഴുതി വച്ചതിനേക്കുറിച്ച് അംബെദ്ക്കര്‍ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ സത്യാന്വേഷി?

അവര്‍ണ്ണരിലെ ജാതി നിര്‍മൂലനം ചെയ്യപ്പെടണം എന്ന ബാബാസാഹിബിന്റെ വീക്ഷണം ഏതു പുസ്തകത്തിലാണുള്ളത്.

ഹിന്ദുക്കള്‍ ഒറ്റ ജാതി ആയിരുന്നെങ്കിലും അവര്‍ണ്ണരെ അടിച്ചമര്‍ത്തുമായിരുന്നു. വിവേചനം കാണിക്കുമായിരുന്നു. അയിത്തം ആചരിക്കുമായിരുന്നു. അതൊക്കെ ലോകം മുഴുവന്‍ ഉണ്ടായിരുന്നു.

ഹിന്ദുമതമുണ്ടാകുന്നതിനു മുമ്പും ജാതികളും, ഉപജാതികളും, അയിത്തവും വിവേചനവുമൊക്കെ ഇന്‍ഡ്യയിലുണ്ടായിരുന്നു. ലോകത്ത് പലയിടത്തും ഉണ്ടായിരുന്നു. സനാതന മതം അതിനൊരു കേന്ദ്രീക്രുത ഭാവം ഉണ്ടാക്കി. വ്യാപകവും കര്‍ക്കശവുമാക്കി.

നിസ്സഹായന്‍ said...

കാളിദാസന്‍,

താങ്കളുടെ ഈ പോസ്റ്റിലെ ഒട്ടനവധി കാര്യങ്ങളോട് യോജിക്കുകയും അല്പം ചില കാര്യങ്ങളോട് മാത്രം വിയോജിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റിന്റെ രചനയ്ക്ക് കാരണമായത് ശങ്കരനാരായണന്റെ "ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ" എന്ന ഗാന്ധിവിരുദ്ധ പോസ്റ്റാണു്. വാളെടുക്കുന്ന നെറ്റ്ജീവികളെല്ലാം (പ്രത്യേകിച്ച് ഉപരിപ്ലവ വായനയുള്ള ഐറ്റി ടെക്കികള്‍) സംവരണവിരുദ്ധരാകുന്ന വര്‍ത്തമാനകാലത്ത്, സംവരണത്തിന്റെ തത്വത്തെ അംഗീകരിക്കാനും അതിനുവേണ്ടി പ്രതിരോധമുയര്‍ത്താനും താങ്കള്‍ ശ്രമിക്കുമ്പോള്‍ അത് അഭിനന്ദാര്‍ഹമായ വലിയ കാര്യമാണു്. താങ്കളുടെ ഗാന്ധിഭക്തിയും അതുപോലെ ഈയുള്ളവനുള്‍പ്പെടുന്ന ദലിതുപക്ഷക്കാരുടെ ഗാന്ധി വിരുദ്ധതയും പൂര്‍ണ്ണമായും ശരിയല്ലെന്ന ധാരണയാണു് എനിക്കുള്ളത്. ചര്‍ച്ചയിലേര്‍പ്പെടാനുള്ള സമയം വളരെ പരിമിതമാണെങ്കിലും ദീര്‍ഘസമയമെടുത്ത് അത് പൂര്‍ത്തീകരിക്കാനാവുമെന്നു പ്രതീക്ഷിക്കട്ടെ. കാര്യങ്ങള്‍ ബോധ്യപ്പെടുന്ന മുറയ്ക്ക് എന്റെ നിലപാട് മാറ്റേണ്ടതാണെങ്കില്‍ അതിനു് യാതൊരു ബുദ്ധിമുട്ടുമില്ല. കാരണം കാര്യങ്ങള്‍ അറിയാനും അറിയുന്നത് പറയാനുമാണു് സംവാദം. സംവാദത്തിനുള്ള മികച്ച അറിവ് എനിക്കില്ലെങ്കിലും കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്താമെന്നു വിചാരിക്കുന്നു. ഇത്രയും അനുബന്ധമായി പറഞ്ഞുകൊള്ളട്ടെ.

നിസ്സഹായന്‍ said...

കാളിദാസന്‍,

ശങ്കരനാരായണന്റെ പോസ്റ്റില്‍ താങ്കള്‍ക്കുള്ള മറുപടിയായി ഞാനിട്ട കമന്റുകള്‍ക്ക് താങ്കള്‍ തന്ന പ്രതികരണങ്ങള്‍ ഒന്നു പരിശോധിച്ചു കൊള്ളട്ടെ.

"അംബെദ്ക്കര്‍ എന്ന വ്യക്തി ഗാന്ധിയേക്കുറിച്ച് എന്തെങ്കിലും നല്ലത് എപ്പൊഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ. അതുകൊണ്ട് അംബെദ്ക്കറിന്റെ ഓരോരോ ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്നവ പ്രത്യേകം വിശകലനം ​ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല."

അംബേദ്ക്കര്‍ ഗാന്ധിജിയെക്കുറിച്ച് നല്ലതു പറഞ്ഞിട്ടില്ല. അംബേദ്ക്കറെയും അദ്ദേഹം പ്രതിനിധാനം ചെയ്ത ജനതയേയും സഹായിക്കുന്ന യാതൊരു നടപടികള്‍ക്കും വേണ്ടി ഗാന്ധി സ്വന്തം നിലയിലോ അല്ലാതെയോ വാദിച്ചിട്ടുമില്ല, പ്രവര്‍ത്തിച്ചിട്ടുമില്ല. അയിത്തവും ജാതിപീഢനവും തെറ്റാണെന്നു് ആത്മീയാഹ്വാനം നടത്തുകയും അയിത്തോച്ചാടനം, ഹരിജനസേവ തുടങ്ങിയ ആശയവാദപരമായ നടപടികള്‍ കൊണ്ടുനടത്തുകയും ചെയ്തതല്ലാതെ എന്നെങ്കിലും ദലിത് പീഢനത്തിലും ദലിത് നരഹത്യയിലും മനംനൊന്ത് ഗാന്ധി അവര്‍ക്കു വേണ്ടി ഒരു മണിക്കൂര്‍ പോലും നിരാഹാരസത്യാഗ്രഹം നടത്തിയിട്ടുണ്ടോ? ഇല്ലേയില്ല. എന്നാല്‍ മുസ്ലീം പീഢനങ്ങള്‍ക്കെതിരെയും അദ്ദേഹത്തിന്റെ മറ്റ് പിടിവാശികള്‍ക്കും വേണ്ടിയും, മറ്റുള്ളവരില്‍ മനഃപരിവര്‍ത്തനമുണ്ടാക്കാനും, മനഃസാക്ഷിയുണര്‍ത്താനുമെന്ന പേരില്‍ നടത്തിയ നിരന്തര കലാപരിപാടിയായിരുന്നു സത്യാഗ്രഹം. പത്രവാര്‍ത്തപോലുമാകാതെ സഹസ്രാബ്ദങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന ദലിത്ഹത്യകള്‍ക്ക് ഗാന്ധിയുടെ കാലത്തും പഞ്ഞമൊന്നുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അന്നു് അത് മൂര്‍ദ്ധന്യത്തിലുമായിരുന്നു. അംബേദ്ക്കറുടെ രാഷ്ട്രീയ പ്രവേശത്തിനും ഗാന്ധി എതിരായിരുന്നു. അദ്ദേഹത്തെ എല്ലാ തലത്തിലും തോല്പിക്കുന്നതില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഗാന്ധി എന്നുമുണ്ടായിരുന്നു. പിന്നെ എങ്ങിനെയാണു് അംബേദ്ക്കര്‍ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറയുന്നത് കാളിദാസാ. മറിച്ച് ഒന്നു ചോദിക്കട്ടെ ഗാന്ധിജി എപ്പോഴെങ്കിലും അംബേദ്ക്കറെക്കുറിച്ചും നല്ലതു പറഞ്ഞിട്ടുണ്ടോ ? തമസ്ക്കിരിച്ച് ഒഴിവാക്കുകയെന്നതായിരുന്നില്ലേ ഗാന്ധിജിയുടെ നിലപാട്. ഗാന്ധി എന്നുമെന്നും അഹിംസാവാദമുന്നയിച്ചിട്ടുള്ളത് ഹിംസക്കിരയായി കൊണ്ടിരുന്ന ഇരകളോടായിരുന്നു. അവര്‍ മരണത്തെ അനുസരണയോട് കീഴടങ്ങിക്കൊടുത്തു വേട്ടക്കാരന്റെ മനസ്സില്‍ കാരുണ്യം ജനിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. വേട്ടയാടിയ സവര്‍ണ്ണനോട് ഹിംസയരുത് എന്നു് ഗാന്ധി പറഞ്ഞിട്ടേയില്ല. ദലിതരോട് അംബേദ്ക്കര്‍ പറഞ്ഞത് നിങ്ങള്‍ ആടുകളായതുകൊണ്ടാണു് നിങ്ങള്‍ ഇരകളായി തീരുന്നത്, നിങ്ങള്‍ സിംഹങ്ങളായാല്‍ ആരും നിങ്ങളെ തൊടുകയില്ല എന്നാണു്. അഗണ്യമായ ദലിത് നരഹത്യകള്‍ പെരുകിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ ദലിതര്‍ സവര്‍ണ്ണര്‍ക്കെതിരെ റിവോള്‍ട്ട് ചെയ്യാനുള്ള സാധ്യത തെളിഞ്ഞു വരികയും അത് ഒഴിവാക്കിക്കൊണ്ട് ദലിതരെ മയക്കി കൂടെ നിര്‍ത്താനായിരുന്നു ഗാന്ധിയുടെ ഹരിജനസേവയും അയിത്തോച്ചാടനവും. കൂടാതെ ദലിതര്‍ സ്വന്തം നിലയില്‍ ശാക്തീകരിക്കപ്പെടാന്‍ പാടില്ലെന്നും അവരുടെ രക്ഷകര്‍തൃത്വം സവര്‍ണന്റെ മുന്‍കൈയിലായിരിക്കണമെന്നും ഗാന്ധിക്കു നിര്‍ബന്ധമുണ്ടായിരുന്നു.

അംബേദ്ക്കറിന്റെ ഓരോരോ ലേഖനങ്ങളില്‍ ഗാന്ധിയെ വിമര്‍ശിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കള്ളമാണെന്നു തെളിയിക്കുകയാണു് വേണ്ടത്. അവ സത്യമാണെങ്കില്‍ പ്രത്യേകം വിശകലനം ചെയ്യേണ്ട ആവശ്യമുണ്ടെന്നു മാത്രമല്ല ഗാന്ധിയുടെ വക്താവെന്ന നിലയില്‍ താങ്കള്‍ക്കു് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുകയും വേണം.

മരിക്കുമ്പോള്‍ ഒരാളെക്കുറിച്ച നല്ലതു പറയുന്നത് ഒരു ഔപചാരികമര്യാദയുടെ ഭാഗമാണു്. അത് വഞ്ചനയാണെന്ന് വ്യാഖ്യാനിക്കേണ്ട കാര്യമില്ല. താങ്കളുടെ അംബേദ്ക്കര്‍ വിരോധംകൊണ്ടാണോ അങ്ങിനെ കാണുന്നതെന്ന് ആത്മ പരിശോധന നടത്തേണ്ടതാണു്.( ഇന്ന് സമയമില്ല, ബാക്കി നാളെയാവാം)

ഹ ഹ ഹ said...

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തും

ആരായാലും മതവിശ്വാസി ആയാലും നിരീശ്വര വാദി ആയാലും

കാളിദാസന്‍ താന്കള്‍ തുടരുക

kaalidaasan said...

>>>>> കാര്യങ്ങള്‍ അറിയാനും അറിയുന്നത് പറയാനുമാണു് സംവാദം. <<<<

നിസഹായന്‍,

താങ്കളുടെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമയും യോജിക്കുന്നു. ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ ഞാന്‍ പറയുന്നു. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും എനിക്ക് താല്‍പ്പര്യമാണ്.

എനിക്ക് അന്ധമായ അംബെദ്ക്കര്‍ വിരോധമോ അന്ധമായ ഗാന്ധി ഭക്തിയോ ഇല്ല. അംബെദ്കര്‍ അവര്‍ണ്ണരുടെ രാഷ്ട്രീയ ശാക്തീകരണം മാത്രം ലക്ഷ്യം വച്ചു. ഗാന്ധിക്ക് പക്ഷെ എല്ലാ ജനങ്ങളെയും ബാധിക്കുന്ന പല കര്യങ്ങളും ഒരുമിച്ച് ചെയ്യേണ്ടി വന്നു. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്‍ഡ്യയുടെ സ്വാതന്ത്ര്യംആയിരുന്നു അദ്ദേഹത്തിന്റെ പ്രഥമലക്ഷ്യം. അതിന്റെ കൂടെ . മത മൈത്രി, അയിത്തോച്ചാടനംതുടങ്ങി പലതിനുവേണ്ടിയും അദ്ദേഹം നിലകൊണ്ടു.

അവര്‍ണ്ണ പക്ഷത്തു നിന്നു ചിന്തിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി കൂടുതല്‍ ചെയ്തത് അംബെദ്കറാണ്. അതുകൊണ്ട് അവര്‍ അംബെദ്ക്കറേ അവര്‍ണ്ണരുടെ നേതാവായി കാണുന്നു. അതിനനുസരിച്ച് വിലയിരുത്തുന്നു. അത് ഒരു മനുഷ്യ സ്നേഹി എന്ന നിലയില്‍ അംബെദ്ക്കറെ പഠിക്കുന്നറ്റിനു വിലങ്ങു തടിയുണ്ടാക്കുന്നു. പക്ഷെ ഗാന്ധി പ്രത്യേകമായ ഒരു ജാതിയുടെയോ വര്‍ഗ്ഗത്തിന്റെയോ നേതാവായി വിലയിരുത്തപ്പെടുന്നില്ല.

ഇന്‍ഡ്യയില്‍ അവര്‍ണ്ണര്‍ നേരിട്ട കഷ്ടപ്പാടുകള്‍ വെറുമൊരു ജാതി പ്രശ്നം മാത്രമാണോ? അതോ അതിലുപരി ഒരു വര്‍ഗ്ഗ പ്രശ്നം കൂടെയാണോ? അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗും. ആഫ്രിക്കയില്‍ നെല്‍സന്‍ മണ്ടേലയും  നടത്തിയ സമരങ്ങളുടെ ശ്രേണിയില്‍ അംബെദ്കറുടെ സമരത്തെ പ്രതിഷ്ടിക്കാമോ? ആ രീതിയില്‍ അംബെദ്ക്കറെ പഠിക്കാന്‍ അവര്‍ണ്ണ പക്ഷത്തു നിന്ന് ഒരു ശ്രമം നടന്നിട്ടുണ്ടോ?

അംബെദ്കറുടെ കടുത്ത ആരാധകര്‍  അദ്ദേഹത്തേപ്പറ്റി എന്തു പറഞ്ഞാലും അതില്‍ രണ്ട് ഗാന്ധി വിമര്‍ശനമുണ്ടാകും, ഭരണഘടന ശില്‍പ്പി എന്ന പ്രയോഗം വരും,കൂടെ സംവരണവും. ഇതിലപ്പുറം എന്താണദ്ദേഹത്തിന്റെ പ്രസക്തി എന്ന് ആരാധകര്‍ ആലോചിക്കുന്നുണ്ടോ?

ഗാന്ധി ഉറച്ച ഹിന്ദു മത വിശ്വാസി ആയിരുന്നു. അതില്‍ നിന്നുകൊണ്ടേ അദ്ദേഹത്തിനു അവര്‍ണ്ണരുടെ പ്രശ്നം പരിഹരിക്കാന്‍ ആകൂ. ഒരു കമ്യൂണിസ്റ്റുകാരന്‍  ഏത് പ്രശ്നത്തിനും പരിഹരമുണ്ടാക്കുന്നത് മാര്‍ക്സിയന്‍ വീക്ഷണത്തിലൂടെ മാത്രമായിരിക്കും. അതൊരു പരിമിതിയാണെന്ന് ഉറച്ച കോണ്‍ഗ്രസുകാരനു വാദിക്കാം. അതുപോലെ ഹിന്ദു മതത്തിനു പുറത്തുള്ളവര്‍ക്കും, മത വിശ്വാസമില്ലാത്തവര്‍ക്കും ഗാന്ധിയെ തീവ്ര ഹിന്ദു മത വിശ്വാസി ആയി കരുതാം.

അംബെദ്ക്കറെ അവര്‍ണ്ണരുടെ നേതാവായി അദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നു. അപ്പോള്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ള ഗാന്ധി സ്വാഭാവികമായും സവര്‍ണ്ണരുടെ നേതാവാകണം. അല്ലെങ്കില്‍ ആക്കണം. സത്യാന്വേഷിയേപ്പോലുള്ളവര്‍ക്ക് ഈ ചിന്തയാണ്. അതുകൊണ്ട് സംഘപരിവാര്‍ ഗാന്ധിയെ എതിര്‍ക്കുന്നതും പിന്തുണക്കുന്നതും സവര്‍ണ്ണര്‍ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടമായി മാത്രമേ അദ്ദേഹത്തിനു വിലയിരുത്താനാകുനുള്ളൂ.

kaalidaasan said...

>>>>> അംബേദ്ക്കര്‍ ഗാന്ധിജിയെക്കുറിച്ച് നല്ലതു പറഞ്ഞിട്ടില്ല. അംബേദ്ക്കറെയും അദ്ദേഹം പ്രതിനിധാനം ചെയ്ത ജനതയേയും സഹായിക്കുന്ന യാതൊരു നടപടികള്‍ക്കും വേണ്ടി ഗാന്ധി സ്വന്തം നിലയിലോ അല്ലാതെയോ വാദിച്ചിട്ടുമില്ല, പ്രവര്‍ത്തിച്ചിട്ടുമില്ല. <<<<

നിസഹായന്‍,

അപ്പോള്‍ നല്ലതു പറയാനുള്ള criterion സ്വന്തം ജനതക്ക് വേണ്ടി വാദിക്കുന്നതും  അവരെ സഹായിക്കുന്നതും മാത്രമാണ്.

അംബെദ്ക്കര്‍ ഗാന്ധിയെ വിമര്‍ശിച്ചു നടക്കുമ്പോള്‍ നെഹ്രുവും, പട്ടേലും,അസാദും തുടങ്ങി അനേകം നേതാക്കളുണ്ടായിരുന്നു. അവരേപ്പറ്റി പുസ്തകങ്ങള്‍ എഴുതുകയോ പ്രസംഗിച്ചു നടക്കുകയോ അംബെദ്കര്‍ ചെയ്തിട്ടില്ല. അതിനെന്തെങ്കിലും കാരണമുണ്ടോ? നെഹ്രുവും പട്ടേലുമൊക്കെ ഭരണസാരധികളുമായിരുന്നു? എന്തുകൊണ്ട് അംബെദ്കര്‍ അവരെ വിഅര്‍ശിച്ചില്ല. എന്തുകൊണ്ട് ഗാന്ധിയെ മാത്രം തെരഞ്ഞുപിടിച്ചു കിട്ടുന്നവേദികളിലെല്ലാം വിമര്‍ശിച്ചു. അതിനു താങ്കള്‍ക്കെന്തെങ്കിലു ന്യായീകരണമുണ്ടോ?

kaalidaasan said...

>>>>> അയിത്തവും ജാതിപീഢനവും തെറ്റാണെന്നു് ആത്മീയാഹ്വാനം നടത്തുകയും അയിത്തോച്ചാടനം, ഹരിജനസേവ തുടങ്ങിയ ആശയവാദപരമായ നടപടികള്‍ കൊണ്ടുനടത്തുകയും ചെയ്തതല്ലാതെ എന്നെങ്കിലും ദലിത് പീഢനത്തിലും ദലിത് നരഹത്യയിലും മനംനൊന്ത് ഗാന്ധി അവര്‍ക്കു വേണ്ടി ഒരു മണിക്കൂര്‍ പോലും നിരാഹാരസത്യാഗ്രഹം നടത്തിയിട്ടുണ്ടോ? ഇല്ലേയില്ല.<<<<

നിസഹായന്‍,

അയിത്തവും ജാതിപീഢനവും തെറ്റാണെന്നു് ആത്മീയാഹ്വാനം നടത്തുക മാത്രമല്ല ഗാന്ധി ചെയ്തത്. അവര്‍ണ്ണരുടെ കുടികളില്‍ അന്തിയുറങ്ങി, അവര്‍ കൊടുത്ത ഭക്ഷണം കഴിച്ചു. അവ്രിലൊരാളായി ജീവിച്ചു. തന്റെ ആശ്രമത്തില്‍ ആവര്‍ണ്ണരെ കൂടെ താമസിപ്പിച്ചു. ഉയര്‍ന്ന ജതിക്കാര്‍ അവര്‍ണ്ണരോട് എങ്ങനെ പെരുമാറണം എന്ന് കാണിച്ചുകൊടുത്തു.

ഏത് നിരാഹാരസത്യഗ്രഹം നടത്തുന്നതിനേക്കാളും അനേക മടങ്ങ് ശക്തിയുണ്ട് ഈ പ്രവര്‍ത്തികള്‍ക്ക്. സംവരണം നല്‍കി, സ്ഥാനങ്ങള്‍ നല്‍കി, കിട്ടുന്ന വേദികളിലും, മനസിലും അധിക്ഷേപിക്കുന്നതിനേക്കാള്‍ മഹനീയം ഇതാണെന്നാണെന്റെ അഭിപ്രായം. അല്ല എന്ന് താങ്കള്‍ കരുതുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.

kaalidaasan said...

>>>>> അംബേദ്ക്കറുടെ രാഷ്ട്രീയ പ്രവേശത്തിനും ഗാന്ധി എതിരായിരുന്നു. അദ്ദേഹത്തെ എല്ലാ തലത്തിലും തോല്പിക്കുന്നതില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഗാന്ധി എന്നുമുണ്ടായിരുന്നു. പിന്നെ എങ്ങിനെയാണു് അംബേദ്ക്കര്‍ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറയുന്നത് കാളിദാസാ..<<<<

നിസഹായന്‍,

അംബെദ്ക്കറുടെ രാഷ്ട്രീയ പ്രവേശനത്തിനു ഗാന്ധി എതിരായിരുന്നു എന്നത് എന്തടിസ്ഥനത്തിലാണു താങ്കള്‍ പറയുന്നത്? വെറും ഊഹങ്ങളല്ലാതെ ഇതിനെന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഗാന്ധി നേതാവായിരുന്ന രഷ്ട്രീയ പ്രസ്ഥാനം തനെ പിരിച്ചു വിടണമെന്നായിരുന്നു ഗാന്ധിയുടെ ആഗ്രഹം.

അംബെദ്ക്കറെ തോല്‍പ്പിക്കുന്നതിനു വേണ്ടി ഗാന്ധി ഒന്നും ചെയ്തിട്ടില്ല. അംബെദ്ക്കര്‍ ചെയ്ത പോലെ പ്രസംഗിച്ചു നടന്നിട്ടില്ല. പുസ്തകമെഴുതിയിട്ടില്ല.
ഇന്‍ഡ്യന്‍ ഭരണഘടനയ്ടെ തലവനായി അംബെദ്ക്കറെ നെഹ്രു നിശ്ചയിച്ചത് ഗാന്ധിയുടെ ആഗ്രഹപ്രകാരമായിരുന്നു എന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ?

ഇടതുപക്ഷത്തുനിന്നുമുള്ള ഗാന്ധി വിമര്‍ശകര്‍ പറയുന്നത് അത് ഗന്ധിയുടെ തന്ത്രമായിരുന്നു എന്നാണ്.

ഇടതുപക്ഷ ചിന്തകനായ Anand Teltumbde എഴുതിയിരിക്കുന്നത് ഇങ്ങനെ.

http://www.proxsa.org/inspiration/ambedkar/ambedkarbook.html

Whatever the other motivations, there was certainly this element of strategy at work in making Ambedkar the chairman of the drafting committee for the Indian Constitution. It is said that it was done at the instance of none other than Mahatma Gandhi. For Gandhi - the super-strategist of the Congress, the Poona Pact with which he effectively blocked the political voice of dalits within the parliamentary framework, it was necessary to commit them to the latter for a long period. Could there be a better method to achieve this than getting Ambedkar- the undisputed leader of dalits, who had come to regard him as their Messiah, to author the Constitution! It is a tribute to Gandhi's farsightedness and cunning that he prompted Nehru to make it happen. Gandhi and Nehru knew that the composition of the Constituent Assembly, surfeit with representation of the propertied classes by design, provided enough fortification not to let Ambedkar's ideology penetrate the Constitutional draft. But, at the same time, Ambedkar could be eulogised as its maker. The strategy killed several birds with one stone. It won the dalit commitment to the Constitution; it projected a progressive facet of the Indian ruling class to the world and planted false consciousness among dalits. Thus, although the content of the Constitution was decided by the ruling classes, the ruled ones were made to own it up. It was a feat of strategy certainly comparable in its import to that behind the caste institution. Behind its generosity and progressive veneer was hidden the trap which would effectively incapacitate the dalits for a long time to come. Once trapped they would stay in perpetual fragmentation in the turbulence of electoral game played by various sections of the ruling classes. Dalits constituting over 15 per cent of the total population are a significant factor in the number game of electoral politics. Their spread prevented them from winning any election on their own steam but at the same time none other could possibly win it without their support. Every ruling class political party would vie with each other to get them as a vote block on its side and still collectively prevent their coalescence into a class.

സത്യാന്വേഷി said...

>///> >>>വിവരദൊഷം ഇത്രയ്ക്കുണ്ടെന്നു ഞാന്‍ കരുതിയില്ല. ഏതു സംവരണം രാഷ്ട്രീയ സംവരണമാണോ അതോ ഉദ്യോഗ സംവരണമോ ഉദ്യോഗസംവരണത്തിന് അങ്ങനെ ഒരു പരിധിയും ആരും വച്ചിട്ടില്ല. <<<

എന്ന എന്‍റെ കമന്‍റിനുള്ള കാളിദാസന്‍റെ മറുപടി വായിച്ചാല്‍ അദ്ദേഹം എങ്ങനെയാണു വിതണ്ഡവാദം ഉന്നയിക്കുന്നതെന്നു സ്പഷ്ടമാകും. അദ്ദേഹം പറയുന്നു:

"സത്യാന്വേഷി,

അംബെദകര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടതും ബ്രിട്ടീഷുകാര്‍ അംഗികരിച്ചതുമായ കമ്യൂണല്‍ അവാര്‍ഡിനും പിന്നീട് ഗാന്ധിയുടെ സമ്മര്‍ദത്തിനു വഴങ്ങി സമ്മതിച്ച പൂനാ പാക്റ്റിനും പരിധിയൊന്നും ഉണ്ടായിരുന്നതായി താങ്കള്‍ കേട്ടിട്ടില്ലേ?"

ഉദ്യോഗസംവരണത്തിനു പരിധി വച്ചോ എന്നു ചോദിച്ചതിനു കമ്യൂണല്‍ അവാര്‍ഡിനും പൂനാ പാക്റ്റിനും പരിധിയുണ്ടായിരുന്നില്ലേ എന്ന മറുചോദ്യം.എങ്ങനെയുണ്ട്?

കാളിദാസന്‍ തുടര്‍ന്നെഴുതി:
"ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ത്തിരിക്കുന്ന സംവരണമാണെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അംബെദ്കര്‍ക്ക് നല്‍കാന്‍ ഞാന്‍ തയ്യാറല്ല. ഇന്‍ഡ്യയുടെ ആദ്യത്തെ പാര്‍ലമെന്റായ Constituent Assembly ചര്‍ച്ച ചെയ്ത് പാസാക്കിയതാണ്,
ഇന്‍ഡ്യന്‍ ഭരണഘടന. അതിലെ ഒരു കമ്മിറ്റിയായിരുന്ന drafting committee യുടെ തലവന്‍ മാത്രമായിരുന്നു അംബെദ്ക്കര്‍.. അദ്ദേഹവും മറ്റ് നിയമ വിദഗ്ദ്ധരോടൊപ്പം സംഭാവന നല്‍കിയിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല.
25 December 2011 22:22 >///<<<
ഭരണഘടനയുണ്ടാക്കിയതില്‍ ബാബാസാഹിബിനുണ്ടായിരുന്ന പങ്കെന്തായിരുന്നുവെന്ന് ആ കമ്മിറ്റിയിലെ അംഗം തന്നെയായിരുന്ന ടി ടി കൃഷ്ണമാചാരിയെ ഉദ്ധരിച്ചു ഞാന്‍ ശങ്കരനാരായണന്‍റെ പോസ്റ്റില്‍ മറുപടി നല്‍കിയിട്ടുണ്ട്. കണ്ട കൃഷ്ണമാചാരി പറഞ്ഞാലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത കാളിദാസനു ബോധ്യപ്പെടില്ല.

സത്യാന്വേഷി said...

>>Caste can't be destroyed<<<

ജാതി നിര്‍മൂലനം അപ്രായോഗികമാണെന്നും മതം മാറുകയല്ലാതെ വേറെ പോംവഴിയില്ലെന്നും ബാബാസാഹിബ് പറഞ്ഞിട്ടുണ്ട്. അതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല.

സത്യാന്വേഷി said...

>>>അവര്‍ണര്‍ ജാതി വ്യവസ്ഥിതിക്കു പുറത്തുള്ളവരാണ് എന്നു പറഞ്ഞിട്ട് അവരും ജാതിവ്യവസ്ഥിതിയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടു എന്നു പറയുന്നത് യുക്തിസഹമല്ലല്ലോ സത്യാന്വേഷ<<<

ജാതിവ്യവസ്ഥിതിക്കു പുറത്തുള്ളവരെ അതിലുള്‍ച്ചേര്‍ത്തത് പഞ്ചമരെന്നും ചണ്ഡാലരെന്നുമുള്ള പദവി നല്കിയാണ്. അതില്‍ സംതൃപ്തരാണ് ഇന്നത്തെ അവര്‍ണര്‍ .അതുകൊണ്ടാണ് അവര്‍ ഹിന്ദുമതത്തിനെതിരെ കലാപം ചെയ്യാന്‍ കൂട്ടാക്കാത്തത്. ഹിന്ദുമതം നിലനില്‍ക്കുവോളം ജാതിവ്യവസ്ഥിതിയും നിലനില്‍ക്കും എന്ന കാര്യത്തില്‍ എനിക്കും അഭിപ്രായ വ്യത്യാസമില്ല.

സത്യാന്വേഷി said...

>>B R Nanda എഴുതിയ Gandhi and his Critics പുസ്തകം വായിക്കുക. <<<

ഗാന്ധിഭക്തനായിരുന്ന നന്ദ നിരവധി ഗാന്ധിസ്തുതികള്‍ എഴുതിയിട്ടുണ്ട്. അവയില്‍ അംബേഡ്കറുടെയോ അതു പോലെ ഞാന്‍ നേരത്തെ പരാമര്‍ശിച്ച ഗ്രന്ഥകാരന്മാരുടെയോ ഗാന്ധിവിമര്‍ശനങ്ങള്‍ക്കു വസ്തുനിഷ്ഠമായി മറുപടി നല്കിയിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ദയവായി അക്കാര്യം ചൂണ്ടിക്കാണിക്കുക.

സത്യാന്വേഷി said...

ഇനി താങ്കളോടൊരു ചോദ്യം. അംബെദ്ക്കര്‍ സ്വീകരിച്ച ബുദ്ധമതത്തിലെയും, ക്രിസ്തുമതത്തിലെയും, ഇസ്ലാമിലെയും അവര്‍ണ്ണര്‍ക്ക് സംവരണം കൊടുക്കുന്നതിനെ താങ്കള്‍ അനുകൂലിക്കുന്നുണ്ടോ?


സംവരണം എല്ലാ ജാതിക്കാര്‍ക്കും നല്കണം. മതമേതായാലും. ഇന്‍ഡ്യയിലെ എല്ലാ മതങ്ങളിലും ഹിന്ദുമതത്തില്‍ നിന്നു പകര്‍ന്നു കിട്ടിയ ജാതിവ്യവസ്ഥിതി നിലനില്‍ക്കുന്നുണ്ട്, ഏറിയും കുറഞ്ഞും.

സത്യാന്വേഷി said...

>>>വലിയ സംസ്ഥാനം അവര്‍ണ്ണര്‍ ഭരിക്കുന്നത് അംബെദ്ക്കറിന്റെ കമ്യൂണല്‍ അവാര്‍ഡോ ഭരണഘടനയിലെ സംവരണം കൊണ്ടോ അല്ല. ഞാന്‍ ചമറാണെന്ന് നാഴികക്കു നല്‍പ്പതുവട്ടം പറയുന്ന മായവതിയെ എസ് പി യും, ബി ജെ പിയും കൂടെ കൂട്ടി ഭരണപങ്കാളിയാക്കിയതുകൊണ്ടാണ്. പിന്നീട് ബ്രാഹമണരുള്‍പ്പടെയുള്ളവര്‍ വാസു പറഞ്ഞ അപകര്‍ഷതാ സിദ്ധാന്തം കുപ്പത്തൊട്ടിയിലെറിഞ്ഞ്, അപകര്‍ഷത ഉണ്ടാകില്ല എന്ന് തീരുമാനിച്ച് സഖ്യമുണ്ടാക്കിയതുകൊണ്ടാണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍, ബ്രഹ്മണര്‍ ഉള്‍പ്പടെയുള്ള സവര്‍ണ്ണര്‍ അയിത്ത ചിന്ത ഉപേക്ഷിച്ചു കൂടെ നടക്കാനും വോട്ടു നല്‍കാനും ഒന്നിച്ചു ഭരിക്കാനും തയ്യറായതുകൊണ്ടാണ്.
അംബേദ്ക്കറില്‍ നിന്നും അവര്‍ണ്ണര്‍ ഊര്‍ജ്ജം കൊണ്ടാലൊന്നും ഉത്തര്‍ പ്രദേശ് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ല അന്വേഷി. അത് ഗാന്ധിയില്‍ നിന്നും ഊര്‍ജ്ജം കൊണ്ട ബ്രാഹമണനും മറ്റ് ഉയര്‍ന്നജാതിക്കാരും കൂടെ തീരുമാനിച്ചതുകൊണ്ടുകൂടിയാണ്. <<<

കമ്യൂണല്‍ അവാര്‍ഡ് യാഥാര്‍ഥ്യമായിരുന്നെങ്കില്‍ അവര്‍ണര്‍ക്ക് സവര്‍ണരുടെ ദയാദാക്ഷിണ്യത്തിന് ഇങ്ങനെ കാത്തുനില്‍ക്കേണ്ട കാര്യമുണ്ടാകുമായിരുന്നില്ല.

മറിച്ച് ഗാന്ധിയുടെ (ചട്ടുക)രാഷ്ട്രീയ സംവരണമാണ് ഇവിടെ നടപ്പായത്. അതിനനുസരിച്ച തന്ത്രങ്ങളും അടവുകളും സ്വീകരിച്ചാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇവിടെ അധികാരം കൈയാളുന്നത്. അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കാന്‍ഷിറാമിനും മായാവതിക്കും സാധിച്ചു. അതു ഗാന്ധിയുടെ വിജയവും അംബേഡ്കറിന്‍റെ പരാജയവുമായി വിലയിരുത്തുന്നത് പൂനാപാക്റ്റ് എങ്ങനെ ഒപ്പിട്ടു എന്ന ചരിത്രം അറിയാത്തതുകൊണ്ടാണ്. ബാബാസാഹിബിനെ സമ്മര്‍ദത്തിലാക്കി, തന്‍റെ ജനതയുടെ ജീവനുതന്നെ ഭീഷണി ഉയരുമെന്ന അവസ്ഥയുണ്ടാക്കിയാണ് അദ്ദേഹത്തെ പൂനാപാക്റ്റിലൊപ്പിടുവിച്ചത്. എക്കാലത്തും സവര്‍ണര്‍ക്കു വിജയിക്കാന്‍ കഴിയുന്നത് മാധ്യമങ്ങളുടെയും ഭരണകൂടസംവിധാനങ്ങളുടെയും പിന്‍ബലത്താലാണ്. അതൊന്നുമില്ലാത്ത ബാബാസാഹിബിന് സ്വന്തം ജനതയെപ്പോലും യാഥാര്‍ഥ്യങ്ങളറിയിക്കാന്‍ മാര്‍ഗങ്ങളില്ലായിരുന്നു. .

സത്യാന്വേഷി said...

ഒരു കമന്റ് സ്പാമില് പോയെന്നു തോന്നുന്നു

നിസ്സഹായന്‍ said...

സത്യാന്വേഷി,

"സംവരണം എല്ലാ ജാതിക്കാര്‍ക്കും നല്കണം. മതമേതായാലും. ഇന്‍ഡ്യയിലെ എല്ലാ മതങ്ങളിലും ഹിന്ദുമതത്തില്‍ നിന്നു പകര്‍ന്നു കിട്ടിയ ജാതിവ്യവസ്ഥിതി നിലനില്‍ക്കുന്നുണ്ട്, ഏറിയും കുറഞ്ഞും."

ജാതിവ്യവസ്ഥിതി നിലനിന്നാലും നിലനിന്നില്ലെങ്കിലും എല്ലാ ജാതിക്കാര്‍ക്കും മതഭേദമന്യെ രാഷ്ട്രീയ ഉദ്യോഗ സംവരണം നല്‍കുകയാണു് വേണ്ടത്. സംവരണം ഒരിക്കലും അവസാനിപ്പിക്കേണ്ട കാര്യമല്ല. കാരണം അത് വംശീയ ഗ്രൂപ്പുകളുടെ (ethnic identity) ഭരണകൂടത്തിലെ പ്രതിനിധാനമാണു്. അതിനാല്‍ അതാത് ഗ്രൂപ്പുകളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി അത് വീതം വെയ്ക്കേണ്ടതാണു്. പരീക്ഷ നടത്തി കഴിവുള്ളവരെ കണ്ടെത്തേണ്ടത് അതാത് ഗ്രൂപ്പുകളില്‍ നിന്നാണു്. ജാതിവ്യവസ്ഥിതി അയിത്തത്തിനും അടിച്ചമര്‍ത്തലിനും കാരണമായെന്നും അയിത്തം മാറിയാല്‍ എല്ലാ ജാതികളും സമന്മാരാകുമെന്നും അപ്പോള്‍ സംവരണം നിറുത്താമെന്നുമുള്ള വാദം തെറ്റാണു്. ആട്ടെ ഈ അഭിപ്രായത്തോട് കാളിദാസന്‍ യോജിക്കുന്നുണ്ടോ ?

kaalidaasan said...

>>>>എന്ന എന്‍റെ കമന്‍റിനുള്ള കാളിദാസന്‍റെ മറുപടി വായിച്ചാല്‍ അദ്ദേഹം എങ്ങനെയാണു വിതണ്ഡവാദം ഉന്നയിക്കുന്നതെന്നു സ്പഷ്ടമാകും. അദ്ദേഹം പറയുന്നു:<<<<

സത്യാന്വേഷി,

ഇതിലൊരു വിതണ്ഡവാദവുമില്ല. ഞാനെഴുതിയത് ഇതായിരുന്നു.

അംബെദ്കര്‍ അവര്‍ണ്ണര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്ന സംവരണം എത്ര വര്‍ഷത്തേക്കായിരുന്നു എന്ന് സത്യാന്വേഷിക്കറിയുമോ?

ഭരണഘടനയിലുള്ളത് ശുപാര്‍ശകളൊന്നുമല്ല. ഒരു നിയമം പോലെ നടപ്പാക്കേണ്ടുന്ന നിര്‍ദ്ദേശങ്ങളാണ്.

ഞാന്‍ പറഞ്ഞത് അംബെദ്ക്കര്‍ ശുപാര്‍ശ ചെയ്ത കമ്യൂണല്‍ അവാര്‍ഡിനേപ്പറ്റി ആയിരുന്നു. ബ്രിട്ടീഷുകാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച കമ്യൂണല്‍ അവാര്‍ഡ്. അതിനും പിന്നീട് ഗാന്ധികൂടി സമ്മതിച്ച രാഷ്ട്രീയ സംവരണത്തിനും കാലപരിധി ഉണ്ടായിരുന്നു.

ഭരണഘടനയിലുള്ള ഉദ്യോഗ സംവരണമൊക്കെ ഇന്‍ഡ്യയുടെ constituent assembly ചര്‍ച്ച ചെയ്തു പാസ്സാക്കി ഭരണഘടനയുടെ ഭാഗമാക്കിയതാണ്.

kaalidaasan said...

>>>>കണ്ട കൃഷ്ണമാചാരി പറഞ്ഞാലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത കാളിദാസനു ബോധ്യപ്പെടില്ല.<<<<

സത്യാന്വേഷി,

താങ്കളെഴുതി,

"നോമിനേറ്റു ചെയ്യപ്പെട്ട ഏഴ് അംഗങ്ങളില്‍ ഒരാള്‍ രാജിവച്ചതും അതിനു പകരം ആളെ വച്ചതുമെല്ലാം ഈ സഭയ്ക്ക് ഒരു പക്ഷേ അറിയാമായിരിക്കും. ഒരാള്‍ നിര്യാതനായി, പകരം ആരെയും വച്ചില്ല. ഒരാള്‍ അങ്ങ് അമേരിക്കയിലായിരുന്നു, അയാളുടെ സ്ഥാനത്തും വേറെ ആളെ വച്ചില്ല. മറ്റൊരാള്‍ സംസ്ഥാനവിഷയങ്ങളില്‍ വ്യാപൃതനായിരുന്നു. ................. ...... ഒന്നോ രണ്ടോ പേര്‍ ദില്ലിയില്‍ നിന്നു ദൂരെയായിരുന്നു.ആരോഗ്യപരമായ കാരണങ്ങളാലാവണം അവര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല."

ഭരണഘടനയുടെ drafting committee യില്‍ ഉണ്ടായിരുന്നവര്‍ ഇവരൊക്കെയാണ്.

Dr. B. R. Ambedkar
N. Gopalaswami Ayyangar
Alladi Krishnaswami Ayyar
K.M. Munshi
Syyed Mohd. Saadulla
N. Madhav Rao
D.P Khaitan

ഇതില്‍ ആരായിരുന്നു അമേരിക്കയില്‍? എവിടെയായിരുന്നു മറ്റുള്ളവരൊക്കെ താമസിച്ചിരുന്നത്? ആര്‍ക്കൊക്കെയായിരുന്നു ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നത്?

1947 ഓഗസ്റ്റില്‍ ആണ്, ഈ കമ്മിറ്റിയെ നിയമിച്ചത്. ഇതില്‍ അവസാന പേരുള്ള D.P Khaitan 1948 ല്‍ മരിച്ചു പോയി. അദ്ദേഹത്തിനു പകരം മറ്റൊരാളെ തെരഞ്ഞെടുത്തു. അതാരായിരുന്നു എന്ന് താങ്കള്‍ക്കറിയുമോ?

kaalidaasan said...

>>>>ജാതി നിര്‍മൂലനം അപ്രായോഗികമാണെന്നും മതം മാറുകയല്ലാതെ വേറെ പോംവഴിയില്ലെന്നും ബാബാസാഹിബ് പറഞ്ഞിട്ടുണ്ട്. അതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല<<<<

സത്യാന്വേഷി,

ആര്‍ക്കും തര്‍ക്കമില്ലെങ്കില്‍ പിന്നെ എന്തിനാണ്, ശങ്കരനാരയാണന്‍  ജാതി ഇല്ലാതാക്കാന്‍ ഗാന്ധി എന്തു ചെയ്തു, എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ചത്?

പ്രായോഗികമല്ലാത്ത ഒരു കാര്യം ഗാന്ധി ചെയ്യണമെന്ന് അദ്ദേഹം ശഠിക്കുന്നതെന്തിനാണ്?

kaalidaasan said...

>>>>ജാതിവ്യവസ്ഥിതിക്കു പുറത്തുള്ളവരെ അതിലുള്‍ച്ചേര്‍ത്തത് പഞ്ചമരെന്നും ചണ്ഡാലരെന്നുമുള്ള പദവി നല്കിയാണ്. അതില്‍ സംതൃപ്തരാണ് ഇന്നത്തെ അവര്‍ണര്‍ .അതുകൊണ്ടാണ് അവര്‍ ഹിന്ദുമതത്തിനെതിരെ കലാപം ചെയ്യാന്‍ കൂട്ടാക്കാത്തത്. ഹിന്ദുമതം നിലനില്‍ക്കുവോളം ജാതിവ്യവസ്ഥിതിയും നിലനില്‍ക്കും എന്ന കാര്യത്തില്‍ എനിക്കും അഭിപ്രായ വ്യത്യാസമില്ല.<<<<

സത്യാന്വേഷി,

അവര്‍ണ്ണര്‍ ഹിന്ദുമതത്തിലെ അഞ്ചാമത്തെ ജാതി ആയി ഇരിക്കുന്നതില്‍ സംതൃപ്തരാണ് എന്നത് നല്ല കാര്യമാണ്. പക്ഷെ അംബെദ്ക്കര്‍ അതില്‍ സംതൃപ്തനല്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം ഹിന്ദു മതം തന്നെ ഉപേക്ഷിച്ചു.

ജതികള്‍ നിലനില്‍ക്കും. പക്ഷെ ജാതി വ്യവസ്ഥിതി നിലനില്‍ക്കില്ല. ഇപ്പോള്‍ ബ്രാഹ്മണര്‍ മാത്രമേ ജനനം കൊണ്ട് പൂജാരിമാരാകുന്നുള്ളു. അതില്‍ തന്നെ ഭൂരിപക്ഷവും മറ്റ് ജോലികള്‍ ചെയ്യുന്നു. ബ്രാഹ്മണര്‍ പൂജ ചെയ്യണമെന്ന് അവര്‍ണ്ണര്‍  പോലും ആഢ്യത്വത്തിന്റെ ലക്ഷണമായി കാണുന്നു. അതുള്ളിടത്തോളം തന്ത്രി കുടുംബങ്ങളും ശാന്തി കുടുംബങ്ങളും  നിലനില്‍ക്കും.

kaalidaasan said...

>>>>ഗാന്ധിഭക്തനായിരുന്ന നന്ദ നിരവധി ഗാന്ധിസ്തുതികള്‍ എഴുതിയിട്ടുണ്ട്. അവയില്‍ അംബേഡ്കറുടെയോ അതു പോലെ ഞാന്‍ നേരത്തെ പരാമര്‍ശിച്ച ഗ്രന്ഥകാരന്മാരുടെയോ ഗാന്ധിവിമര്‍ശനങ്ങള്‍ക്കു വസ്തുനിഷ്ഠമായി മറുപടി നല്കിയിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ദയവായി അക്കാര്യം ചൂണ്ടിക്കാണിക്കുക.<<<<


സത്യാന്വേഷി,

ഗാന്ധി വിമര്‍ശനങ്ങള്‍ക്ക് മറുപടി ആരെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് താങ്കള്‍ ചോദിച്ചു. അതിനുള്ള ഉത്തരവും ഞാന്‍ നല്‍കി. താങ്കള്‍ക്ക് സ്വീകാര്യമായ രീതിയില്‍ ഉത്തരം വേണമെങ്കില്‍ ലഭിക്കാന്‍  പ്രയാസമാണ്.

kaalidaasan said...

>>>>ഇന്‍ഡ്യയിലെ എല്ലാ മതങ്ങളിലും ഹിന്ദുമതത്തില്‍ നിന്നു പകര്‍ന്നു കിട്ടിയ ജാതിവ്യവസ്ഥിതി നിലനില്‍ക്കുന്നുണ്ട്, ഏറിയും കുറഞ്ഞും.<<<<

സത്യാന്വേഷി,

ഇന്ന് ജാതി വ്യവസ്ഥിതി നിലനില്‍ക്കുന്നില്ല. ഹിന്ദു മതത്തിലോ മറ്റ് മതങ്ങളിലോ. ഹിന്ദുമതത്തിലേപ്പോലെ ജാതികളും മറ്റ് മതങ്ങളില്‍ ഇല്ല.

ഇവിടെ ഞാന്‍ അംബെദ്ക്കറോട് യോജിക്കുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ.

http://www.angelfire.com/ak/ambedkar/BRwhyconversion.html

Sanctified Racism

Although the castes exist in Muslims and the Christians alike, it will be meanness to liken it to that of the Hindus. There

is a great distinction between the caste-system of the Hindus and that of the Muslims and Christians. Firstly, it must be noted that though the castes exist amongst the Christians and the Muslims, it is not the chief characteristic of their body social.

There is one more difference between the caste system of the Hindus and that of the Muslims and Christians. The caste system in the Hindus has the foundation of religion. The castes in other religions have no sanction in their religion ...Hindus cannot destroy their castes without destroying their religion. Muslims and Christians need not destroy their religions for eradication of their castes. Rather their religion will support such movements to a great extent.

kaalidaasan said...

>>>>കമ്യൂണല്‍ അവാര്‍ഡ് യാഥാര്‍ഥ്യമായിരുന്നെങ്കില്‍ അവര്‍ണര്‍ക്ക് സവര്‍ണരുടെ ദയാദാക്ഷിണ്യത്തിന് ഇങ്ങനെ കാത്തുനില്‍ക്കേണ്ട കാര്യമുണ്ടാകുമായിരുന്നില്ല.<<<<

സത്യാന്വേഷി,

അപ്പോള്‍ പലരുടെയും ദയാദാക്ഷിണ്യത്തിലാണ്, സംസ്ഥാന ഭരണം അവര്‍ണ്ണര്‍ നടത്തുന്നതെന്ന് താങ്കള്‍ക്കിപ്പോള്‍ മനസിലായി. അത് നല്ലതാണ്. ഒരു മിഥ്യ തകര്‍ന്നു വീണു.


>>മറിച്ച് ഗാന്ധിയുടെ (ചട്ടുക)രാഷ്ട്രീയ സംവരണമാണ് ഇവിടെ നടപ്പായത്.<<<<<

അപ്പോള്‍ ഇന്ന് ഇന്‍ഡ്യയിലുള്ള രാഷ്ട്രീയ സംവരണം അംബെദ്ക്കറിന്റെ സംഭവനയല്ല. മറിച്ച് ഗാന്ധിയുടേതാണല്ലേ.
ഭരണഘടന മൊത്തം അംബേദ്ക്കറിന്റെ എന്ന മിഥ്യ കൂടി ഇവിടെ തകര്‍ന്നു വീഴുന്നു.

kaalidaasan said...

>>>>അതിനനുസരിച്ച തന്ത്രങ്ങളും അടവുകളും സ്വീകരിച്ചാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇവിടെ അധികാരം കൈയാളുന്നത്. അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കാന്‍ഷിറാമിനും മായാവതിക്കും സാധിച്ചു. അതു ഗാന്ധിയുടെ വിജയവും അംബേഡ്കറിന്‍റെ പരാജയവുമായി വിലയിരുത്തുന്നത് പൂനാപാക്റ്റ് എങ്ങനെ ഒപ്പിട്ടു എന്ന ചരിത്രം അറിയാത്തതുകൊണ്ടാണ്. <<<<

സത്യാന്വേഷി,

കാന്‍ഷിറാമും  മായാവതിയും എന്തൊക്കെ ഫലപ്രദമായി ഉപയോഗിച്ചു എന്നല്ല ഞാന്‍ പറഞ്ഞത്. ബ്രാഹമണരും താക്കുര്‍മാരും അവര്‍ണ്ണരോടുള്ള അയിത്തം  മാറ്റിവച്ച്, ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു, മത്സരിച്ചു ജയിച്ചു. മന്ത്രിസഭയുണ്ടാക്കി, ഭരണം  നടത്തുന്നു എന്നാണ്. അതിന്റെ അര്‍ത്ഥം അയിത്തവും വിവേചനവും അവര്‍ ഉപേക്ഷിച്ചു എന്ന്. അത് അംബെദ്കറുടെ പരാജയമോ ഗാന്ധിയുടെ വിജയമോ അല്ല. മനുഷ്യരാശിയുടെ വിജയമാണ്. ഇന്‍ഡ്യയിലെ എല്ലാ ജനങ്ങ്ളും ഇതു പോലെ സഹകരണത്തില്‍ കഴിയണം എന്നണ്, എല്ലാ മനുഷ്യ സ്നേഹികളും ആഗ്രഹിക്കുന്നത്.

ഗാന്ധി ലക്ഷ്യമിട്ട അയിത്തോച്ഛാടനം നടക്കുമെന്നാണത് തെളിയിക്കുന്നത്. ഗാന്ധി വിജയം കണ്ടു എന്നു പറയണമെങ്കില്‍  ഇനി ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്. ഉത്തര പ്രദേശ് ഒരു ചൂണ്ടുപലകയാണ്.
ഇത് ഇന്‍ഡ്യ മുഴുവന്‍ ആവര്‍ത്തിച്ചാല്‍ ഒരു പക്ഷെ മായാവതി ഇന്‍ഡ്യയുടെ പ്രധാന മന്ത്രി വരെ ആയേക്കും. ഗാന്ധി പറഞ്ഞ പാതയിലൂടെ പോയാലു ഇതൊക്കെ നടക്കാം എന്നേ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളു. അംബെദ്ക്കര്‍ വിഭാവനം ചെയ്തതും ഇതു തന്നെ. മാര്‍ഗ്ഗം രണ്ടാണെന്നു മാത്രം.

kaalidaasan said...

>>>>ബാബാസാഹിബിനെ സമ്മര്‍ദത്തിലാക്കി, തന്‍റെ ജനതയുടെ ജീവനുതന്നെ ഭീഷണി ഉയരുമെന്ന അവസ്ഥയുണ്ടാക്കിയാണ് അദ്ദേഹത്തെ പൂനാപാക്റ്റിലൊപ്പിടുവിച്ചത്. <<<<


സത്യാന്വേഷി,

ഈ കമ്യൂണല്‍ അവാര്‍ഡ് എന്താണെന്നും പൂനാ പാക്റ്റ് എന്താണെന്നും താങ്കള്‍ക്ക് വലിയ പിടിപാടില്ലല്ലോ സത്യാന്വേഷി.
അവര്‍ണ്ണര്‍ക്ക് എന്തങ്കിലും കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കിയതൊന്നുമല്ല ഇപ്പറഞ്ഞവ.

ഒരു തെരഞ്ഞെടുപ്പു നടത്തി ഇന്‍ഡ്യയുടെ ഭരണം കൈമാറാന്‍ ബ്രിട്ടന്‍ ആലോചിച്ചപ്പോള്‍ അതെങ്ങനെ വേണമെന്ന് ചര്‍ച്ച ചെയ്തു. ഇന്‍ഡ്യയുടെ നേതാക്കള്‍ക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ വന്നപ്പോള്‍ കമ്യൂണലായി വോട്ടര്‍മാരെ വിഭജിച്ച് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാം എന്ന് ബ്രിട്ടന്‍ തീരുമാനിച്ചു. അതായിരുന്നു കമ്യൂണല്‍ അവാര്‍ഡ്. ഹിന്ദുക്കള്‍ക്കും, മുസ്ലിങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, സിഖുകാര്‍ക്കും, ദളിതര്‍ക്കും ഇതുപോലെ വെവ്വേറെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നിര്‍ദ്ദേശമായിരുന്നു അത്. അല്ലാതെ ദളിതര്‍ക്ക് വേണ്ടി മാത്രമായിട്ട് വച്ചതായിരുന്നില്ല.

അപ്പോള്‍ തന്നെ ഹിന്ദു മുസ്ലിം വിഭജനത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഇന്‍ഡ്യയെ ജാതിപരമായ മറ്റൊരു വിഭജനത്തിലേക്ക് കൂടി നയിക്കുമെന്നതുകൊണ്ടാണതിനെതിരെ വ്യാപകമായ എതിര്‍പ്പുണ്ടായത്. ഗാന്ധി മാത്രമല്ല അതിനെ എതിര്‍ത്തത്. കോണ്‍ഗ്രസ് ഒന്നാകെ എതിര്‍ത്തു. സുഖുകാര്‍ എതിര്‍ത്തു. ഹിന്ദു മഹാസഭ എതിര്‍ത്തു. ഇവരുടെയൊക്കെ എതിര്‍പ്പിനു പല പല കാരണങ്ങളുമുണ്ടായിരുന്നു. മുസ്ലിങ്ങള്‍ അവരുടെ പ്രാധിനിത്യം കുറഞ്ഞുപോയി എന്നും പറഞ്ഞതിനെ എതിര്‍ത്തു.

ദളിതര്‍ക്കുള്ള ആനുകൂല്യം നിഷേധിക്കാന്‍ വേണ്ടി, അംബെദ്ക്കറെ സമ്മര്‍ദ്ദത്തിലാഴ്ത്തി പൂനാ പാക്റ്റിലൊപ്പിടുവിച്ചു എന്നതൊക്കെ താങ്കളുടെ തെറ്റിദ്ധാരണയാണ്. ദളിതരെ ഹിന്ദു മതത്തില്‍ നിന്നും വേറിട്ട വര്‍ഗ്ഗമായി അംബെദ്ക്കര്‍ കണ്ടപ്പോള്‍, അവരെ ഹിന്ദു മതത്തിന്റെ ഭാഗമായി ഗാന്ധി കണ്ടു. താങ്കളും പറയുന്നു, അഞ്ചാമത്തെ ജാതിയായി ഹിന്ദു മതത്തിന്റെ ഭാഗമായി നില്‍ക്കാന്‍ അവര്‍ണ്ണര്‍ക്ക് ബുദ്ധിമുട്ടുമില്ല എന്ന്.

കമ്യൂണല്‍ അവാര്‍ഡിനേക്കുറിച്ചും പൂനാ പാക്റ്റിനേകുറിച്ചും കൂടുതല്‍ അറിയാന്‍ താഴെ ഉള്ള ലിങ്കുകളിലെ ലേഖനങ്ങള്‍ വായിക്കുക.


http://www.indhistory.com/round-table-conference-3.html

http://www.janasangh.com/jsart.aspx?stid=303

http://www.storyofpakistan.com/articletext.asp?artid=A040

http://en.wikipedia.org/wiki/Communal_Award

http://www.sikhsinscotland.org/index2.php?option=com_content&do_pdf=1&id=265

kaalidaasan said...

>>>>എക്കാലത്തും സവര്‍ണര്‍ക്കു വിജയിക്കാന്‍ കഴിയുന്നത് മാധ്യമങ്ങളുടെയും ഭരണകൂടസംവിധാനങ്ങളുടെയും പിന്‍ബലത്താലാണ്. അതൊന്നുമില്ലാത്ത ബാബാസാഹിബിന് സ്വന്തം ജനതയെപ്പോലും യാഥാര്‍ഥ്യങ്ങളറിയിക്കാന്‍ മാര്‍ഗങ്ങളില്ലായിരുന്നു. .<<<<


സത്യാന്വേഷി,

ഗാന്ധി ട്രെയിനിലെ മൂന്നാം ക്ളാസ് കമ്പാര്‍ട്ട്മെന്റില്‍ ഇന്‍ഡ്യ മുഴുവന്‍ സഞ്ചരിച്ചായിരുന്നു ജനങ്ങളൊട് സംവദിച്ചിരുന്നത്. അല്ലാതെ മാദ്ധ്യമങ്ങളില്‍ കൂടി അല്ലായിരുന്നു. അംബെദ്ക്കറിനും അത് ചെയ്യാമായിരുന്നു.

kaalidaasan said...

നിസഹായന്‍,

അയിത്തം മാറിയാല്‍ എല്ലാ ജാതികളും സമന്മാരാകുമെന്നും അപ്പോള്‍ സംവരണം നിറുത്താമെന്നുമുള്ള വാദം എനിക്കില്ല.

എല്ലാ ജാതികളും ഒരിക്കലും സമന്‍മാരാകില്ല. സഹിഷ്ണുതയോടെ ആരോഗ്യകരമായ സഹവര്‍ത്തിത്തിനാണയിത്തം മാറേണ്ടത്.

സംവരണം നല്‍കുന്നത് അയിത്തം മാറാന്‍ വേണ്ടിയുമല്ല. സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടവര്‍ക്ക് പരിഗണനയും സ്വീകാര്യതയും നല്‍കുന്നതിനു വേണ്ടിയാണു സംവരണം. തോട്ടിപ്പണിക്കാരും സംവരണം നല്‍കുന്നില്ല. ആയിരക്കണക്കിനു വര്‍ഷം തോട്ടിപ്പണിയും അടിമപ്പണിയും ചെയ്തവര്‍ക്ക്, ഉയര്‍ന്ന ജോലികള്‍, സാമൂഹത്തിലെ മേലേക്കിടയിലുള്ള ജോലികള്‍, നിഷേധിക്കപ്പെട്ടിരുന്നു. അതൊക്കെ ചെയ്യാനവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണു സംവരണം.

അവഗണിക്കപ്പെട്ട സമൂഹത്തില്‍ നിന്നും ഒരു ഡോക്ടറുണ്ടായാല്‍ അദ്ദേഹത്തോട് അയിത്തം കാണിക്കാന്‍ ആകില്ല ചികിത്സവേണ്ടവര്‍ ഉയര്‍ന്നജാതിക്കാരനായാലും അടുത്ത് ചെല്ലാതെ പറ്റില്ല. അയിത്തം ഇല്ലാതാക്കാന്‍  ഒരു പരിധിവരെ സംവരണം സഹായിക്കും എന്നു മാത്രം.

കഴിഞ്ഞ അര നൂറ്റാണ്ടുകാലം സംവരണം കൊണ്ട് എന്ത് നേട്ടമുണ്ടായി എന്ന് വിലയിരുത്തി, അതില്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ വരുത്തണം. ഉദാഹരണത്തിന്, കേരളത്തിലെ മുസ്ലിങ്ങളും ഈഴവരും സംവരണത്തിന്റെ അനൂകൂല്യം കൊണ്ട് നല്ല പുരോഗതി നേടിയിട്ടുണ്ട്. പലരും സംവരണത്തിന്റെ ആനുകൂല്യത്തിനര്‍ഹരുമല്ല. അവരെയൊക്കെ സംവരണത്തിന്റെ പരിധിയില്‍ നിന്നുമൊഴിവാക്കി അതേ സമുദായത്തിലെ അര്‍ഹതയുള്ളവര്‍ക്ക് നല്‍കണം.

ദളിതരുടെ കാര്യത്തില്‍ കുറച്ചു കൂടെ ഉദാരമായ സമീപനം സ്വീകരിക്കേണ്ടി വരും.

സംവരണം ഏതായാലും നിറുത്താറയിട്ടില്ല. ഭാവിയില്‍ നിറുത്തേണ്ട തരത്തില്‍ സാമൂഹ്യ പുരോഗതി നേടിയാല്‍ അതേക്കുറിച്ചൊക്കെ ആലോചിക്കാം.

നിസ്സഹായന്‍ said...

"അംബെദ്ക്കര്‍ എന്ന വ്യക്തി ഗാന്ധിയേക്കുറിച്ച് എന്തെങ്കിലും നല്ലത് എപ്പൊഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ. അതുകൊണ്ട് അംബെദ്ക്കറിന്റെ ഓരോരോ ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്നവ പ്രത്യേകം വിശകലനം ​ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല."

അംബേദ്ക്കര്‍ നല്ലതു പറയാത്ത ആളാണെങ്കിലും അദ്ദേഹം ഗാന്ധിജിയെക്കുറിച്ച് പറയുന്ന ചീത്തക്കാര്യങ്ങള്‍ തെറ്റാണോ ശരിയാണോ എന്നു പരിശോധിക്കേണ്ടതല്ലേ ? ആരു പറയുന്നുവെന്നല്ല, എന്തു പറയുന്നുവെന്നാണു് പരിശോധിക്കേണ്ടത്. അല്ലാതെ ഇന്നാരു പറയുന്നത് മുന്‍വിധികൊണ്ടാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.

നിസ്സഹായന്‍ said...

കാളിദാസന്‍,

"വികൃതവും പ്രാക‍തവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. എന്ന അംബേദക്കറിന്റെ പ്രസ്താവന ഏറ്റവും വില കുറഞ്ഞതായിപോയി. ഇന്‍ഡ്യയിലെ കോടിക്കണക്കിനാളുകളെ അവഹേളിക്കുന്ന പ്രസ്തവനയാണത്. അന്നത്തെ ഇന്‍ഡ്യയിലെ 99.9% അവര്‍ണ്ണരെയും അവഹേളിക്കുന്നതാണാ പ്രസ്താവന."

അംബേദ്ക്കറിന്റെ ഈ പ്രസ്താവനയ്ക്ക് അല്പം പോരായ്മയുണ്ട്. "വികൃതവും പ്രാകൃതവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരു സവര്‍ണ്ണനും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും" എന്നു് അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ അത് നൂറുശതമാനം കൃത്യമാകുമായിരുന്നു. അംബേദ്ക്കറിന്റെ പ്രസ്താവന ഇന്ത്യയിലെ 99.9% അവര്‍ണ്ണ ജനകോടികളെ അവഹേളിക്കുന്നതല്ല, മറിച്ച് അവരെ കബളിപ്പിക്കുന്ന ഒരു വേഷംകെട്ടല്‍ തുറന്നുകാണിക്കുന്നതാണ്. അത് സവര്‍ണ്ണകോടികളെ അവഹേളിക്കുന്നതെന്നാക്കിയാല്‍ അത് ശരിയായിരിക്കാം.

ഇന്ത്യയില്‍ ബ്രാഹ്മണ/സനാതന ആത്മീയത ഉല്പാദിപ്പിച്ചെടുത്ത ജനസഞ്ചയത്തിന്റെ മൈന്‍ഡ് സെറ്റും സാമൂഹികതലത്തില്‍ അത് ഉല്പാദിപ്പിക്കുന്ന ആത്മീയ-സാംസ്ക്കാരിക മൂല്യമണ്ഡലവും മനസ്സിലാക്കുന്ന ആര്‍ക്കും ഈ പ്രസ്താവനയുടെ പൊരുള്‍ ഗ്രഹിക്കാന്‍ കഴിയും. അതിനു് പല തലങ്ങളുമുണ്ട്.

ഇന്ത്യയിലെ ആഢ്യസവര്‍ണ്ണര്‍ ഇക്കാലത്തും ട്രെയിനിലും ബസിലും വഴികളിലും അല്ലെങ്കില്‍ പൊതുയിടങ്ങളില്‍ മേല്‍കുപ്പായമിടാതെ, മുണ്ട് കൊണ്ട് താറുപാച്ചി ചതുര്‍വര്‍ണ്ണ്യരാണെന്നു് വിളിച്ചറിയിക്കുന്ന പൂണൂലും പ്രദര്‍ശിപ്പിച്ച് നടക്കാറുണ്ട്. ചിലര്‍ കുടുമയും വെയ്ക്കും. കേരളത്തില്‍ പലയിടങ്ങളിലും ഈ കാഴ്ച ഇപ്പോഴുമുണ്ട്. അര്‍ദ്ധനഗ്നരായി ഈ ആധുനിക യുഗത്തില്‍ അവര്‍ നടന്നാല്‍ അവര്‍ണ്ണരുള്‍പ്പെടെ ആര്‍ക്കും അവഹേളനം തോന്നുകയില്ല, മറിച്ച് ആദരവ് കൂടുകയേ ഉള്ളു. എന്നാല്‍ അവര്‍ണ്ണര്‍ ഇങ്ങനെ അര്‍ദ്ധനഗ്നരായി നടന്നാലോ ?! പരമപുച്ഛമല്ലാതെ മറ്റെന്തു തോന്നാന്‍. ഗുരു നിത്യചൈതന്യയതി പറഞ്ഞപോലെ, "ഇന്ത്യയിലെ ഏറ്റവും ആദരവുള്ള ജോലി ഭിക്ഷ തെണ്ടലാണു് ". ഒരു കാവിവസ്ത്രവും ധരിച്ച് ഭിക്ഷാപാത്രവുമായി നടന്നാല്‍ ആദരവോടെ ഭിക്ഷ ലഭിക്കുക മാത്രമല്ല, കാലില്‍ കമഴ്ന്നടിച്ച് സാഷ്ടാംഗ പ്രമാണം ചെയ്യാന്‍ ആളുകള്‍ മല്‍സരമായിരിക്കും. ഇത് സവര്‍ണ്ണര്‍ക്ക് സനാതനധര്‍മ്മം റിസര്‍വ് ചെയ്തു കൊടുത്ത ആനുകൂല്യമാണു്. അത് രാഷ്ട്രീയത്തിന്റെ ആത്മീയതയില്‍ ഗാന്ധിയും പ്രയോഗിച്ചെന്നെയുള്ളു.

അവര്‍ണ്ണനായ അംബേദ്ക്കര്‍ അതു ചെയ്തിരുന്നെങ്കില്‍ ആളുകള്‍ അദ്ദേഹത്തെ കൂകിവിളിക്കുകയേയുള്ളു. ലളിതവസ്ത്രം ഗാന്ധിജിയുടെ ത്യാഗമായി ഉയര്‍ത്തിക്കാട്ടുന്നവരുണ്ട്. യോജിക്കുന്നു. കാരണം സ്വന്തമായുള്ളത് ത്യജിക്കുന്നതാണു് ത്യാഗം. സ്വന്തമായി സമ്പത്തും ഭക്ഷണവും വസ്ത്രവും സാമൂഹികസ്ഥാനവും കൈമുതലായുള്ള സവര്‍ണ്ണര്‍ അവര്‍ക്കുള്ളതിലെന്തെങ്കിലും ത്യജിച്ചാല്‍ അത് ത്യാഗമാണു്, മാന്യത കൂടുകയും ചെയ്യും. സഹസ്രാബ്ദങ്ങളായി ചെളിക്കുണ്ടില്‍ വസ്ത്രമില്ലാതെയും ഭക്ഷണമില്ലാതെയും സാമൂഹിക സ്ഥാനമില്ലാതെയും അടിമകളായി കിടന്ന വര്‍ഗ്ഗങ്ങള്‍ അവര്‍ക്കു വിധിച്ചിട്ടില്ലാത്തത് നേടുന്നതാണു് അവരുടെ സ്ഥാനത്തെ ഉയര്‍ത്തുന്നതും മാന്യത വര്‍ദ്ധിപ്പിക്കുന്നതും. അതിനാല്‍ അംബേദ്ക്കര്‍ ചെയ്തത് അദ്ദേഹത്തിന്റെ വര്‍ഗ്ഗത്തിനു് നിരാകരിക്കപ്പെട്ട മാന്യമായ വസ്ത്രം ധരിച്ച്, ചുളിയുന്ന നെറ്റികള്‍ക്കു നേരെ ചോദ്യ ചിഹ്നമുയര്‍ത്തി തന്റെ അണികളില്‍ ആത്മവിശ്വാസം ജനിപ്പിക്കുകയെന്നതാണു്.

ദരിദ്രരോട് അനുകമ്പയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ ദരിദ്രവസ്ത്രം ധരിച്ച ഗാന്ധി പക്ഷെ താമസ്സിച്ചിരുന്നത് ബിര്‍ലയുടെ കൊട്ടാരത്തിലാണു്. സ്വന്തം ജാതിക്കാരുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ഫ്രൂട്ടും നട്ടും വെജിറ്റബിള്‍സും മാത്രം ഭക്ഷിച്ചിരുന്ന ഗാന്ധിയുടെ ഭക്ഷണം, വിവരണത്തില്‍ ലളിതമായിരുന്നെങ്കിലും അത് കോസ്റ്റിലിയായിരുന്നു. കല്‍ക്കത്തയില്‍ താമസ്സിക്കുമ്പോള്‍ അന്നത്തെ നിലയ്ക്ക് 45 രൂപാ വിലമതിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു നേരത്തെ ഭക്ഷണം. സരോജനി നായിഡു കളിയാക്കാറുള്ളതു പെലെ അദ്ദേഹത്തിന്റെ "expensive simplicity", വിദ്യാഭ്യാസവും വിവരവുമില്ലാത്ത അടിമകളായ സാധാരണക്കാരെ ഗിമ്മിക്കുകള്‍ കാണിച്ച് മയക്കിയെടുക്കുന്നതിനായിരുന്നു. സാധാരണ ഒരാള്‍ ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ഭാരിച്ച ചിലവേറിയതായിരുന്നു ഗാന്ധിയുടെ സെക്കന്റ് ക്ലാസ്സിലുള്ള യാത്ര. അദ്ദേഹത്തിനു് ശുദ്ധമായ പാല്‍ കറന്നു കുടിക്കുന്നതിനു് രണ്ട് ആടുകളുമായി, അനുയായികള്‍ക്കും സഹായികള്‍ക്കുമൊപ്പം ഒരു ബോഗി മുഴവന്‍ ബുക്കു ചെയ്താണു് അദ്ദേഹത്തിന്റെ ട്രെയിന്‍ യാത്ര. ഇതൊക്കെ ദരിദ്രരും അജ്ഞാനികളും ഗ്രാമീണരും ഒക്കെയായ അവര്‍ണ്ണരുടെ കണ്ണില്‍ പൊടിയിടാനല്ലാതെ മറ്റെന്തിനാണു് ?

ഗാന്ധിയുടെ ത്യാഗം സവര്‍ണ്ണതയെയും ഹിന്ദുത്വത്തെയും രക്ഷിക്കാനുള്ള ത്യാഗമായിരുന്നു. അതിനു കൈയ്യിലെടുക്കേണ്ടത് അവര്‍ണ്ണ ജനകോടികളെയും.

നിസ്സഹായന്‍ said...

കാളിദാസന്‍,

"എന്റെ അഭിപ്രായത്തില്‍ അംബെദ്ക്കറിനു അപകര്‍ഷതാബോധമോ നിരശായോ ഒക്കെയായിരുന്നു. അല്ലെങ്കില്‍ ഗാന്ധിജിയുടെ വേഷത്തേപ്പോലും പുച്ഛിക്കില്ലായിരുന്നു. ശ്രീബുദ്ധന്‍ സുഖ ഭോഗങ്ങളുപേക്ഷിച്ചപ്പോള്‍ അദ്ദേഹത്തെ മഹാനെന്നു വിളിച്ചു. പക്ഷെ ഗാന്ധി അത് ചെയ്തപ്പോള്‍ കപടനും ആയി."

അംബേദ്ക്കറിനു് അപകര്‍ഷതാബോധമോ നിരാശയോ ഒക്കെയുണ്ടായിരുന്നു, അത് അദ്ദേഹം മാത്രമല്ല, വിവേചനങ്ങളനുഭവിക്കുന്ന ഏവരും നേരിടുന്ന പ്രശ്നങ്ങളല്ലേ, അതിനാല്‍ അത് സ്വാഭാവികവുമാണു്. അതേ അപകര്‍ഷബോധവും നിരാശയും തന്നെയാണു് പിന്നീട് അവരുടെ വളര്‍ച്ചയ്ക്ക് ഇന്ധനമായിത്തീരുന്നതും. ശ്രീബുദ്ധന്‍ തന്റെ സുഖഭോഗങ്ങള്‍ വലിച്ചെറിഞ്ഞപ്പോള്‍ ഗാന്ധി അതു ചെയ്തത് നിഷിപ്ത താല്പര്യങ്ങളോടെ ആയിരുന്നുവെന്നു് അംബേദ്ക്കറൈറ്റുകള്‍ മനസ്സിലാക്കുന്നു. എതിര്‍ വിഭാഗം അതു അംഗീകരിക്കണമെന്നില്ല.

നിസ്സഹായന്‍ said...

"സ്യൂട്ട് ധരിച്ചല്ലാതെ അംബെദ്ക്കറിന്റെ ഒരൊറ്റ ചിത്രവും ഞാന്‍ കണ്ടിട്ടില്ല. സായിപ്പിന്റെ വേഷത്തോടായിരുന്നു അദ്ദേഹത്തിനെന്നും പ്രതിപത്തി. തന്റെ സ്വന്തം ജാതിക്കാര്‍ അല്‍പ്പവസ്ത്രം ധരിച്ചും വസ്ത്രമില്ലാതെയും, വസ്ത്രം ധരിക്കുന്നത് വിലക്കപ്പെട്ടും ജീവിച്ചപ്പോള്‍ സായിപ്പിന്റെ വസ്ത്രം ധരിച്ചു നടക്കുന്നതല്ലേ കാപട്യം?"

സ്യൂട്ടും കോട്ടും ഇന്ത്യാക്കാരന്റെ വേഷമല്ല. അതു പോലെ മാനവികമൂല്യങ്ങളൊന്നും ഇന്ത്യാക്കാരന്റെ സ്വന്തവുമായിരുന്നില്ല, കണ്ടുപിടുത്തവുമായിരുന്നില്ല. വൈദേശിക ശക്തികളില്‍ അവസാന ഊഴക്കാരയ ബ്രിട്ടീഷുകാര്‍ ഇവിടെ വന്നപ്പോള്‍ പകര്‍ന്നു കിട്ടിയതാണു് മറ്റ് പലതിനോടൊപ്പം ഇവ രണ്ടും. അതുകൊണ്ടാണു് നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് നാരായണഗുരു പറഞ്ഞത്. അവര്‍ണ്ണന്റെ മനുഷ്യത്വവും സ്വാതന്ത്ര്യവും പരിമിതമായെങ്കിലും വീണ്ടെടുക്കാവുന്ന സാമൂഹിക സാഹചര്യം വിദേശികള്‍ വന്നതു കൊണ്ടല്ലേ കിട്ടിയത്. അല്ലാതെ ഗാന്ധിയുടെ സനാതനക്കാര്‍ ഔദാര്യപൂര്‍വ്വം സന്മനസ്സു കാട്ടിയതല്ലല്ലോ ? ഗാന്ധിയും സ്യൂട്ടും കോട്ടും ധരിച്ചു. ബ്രിട്ടീഷുകരുടെ സേവകനുമായി. പിന്നീട് സ്വന്തം രാജ്യത്തെ അവര്‍ണകോടികളെ കൈയ്യിലെടുക്കാനും അവരെ സവര്‍ണര്‍ക്കു വിധേയരാക്കി നിലനിര്‍ത്താനും അവരുടെ വേഷം ധരിച്ച് ഗാന്ധി അവരെ വഞ്ചിച്ചപ്പോള്‍ അംബേദ്ക്കര്‍ അവരില്‍ ആത്മവിശ്വാസമുള്ളവരാക്കാന്‍ മാനവികമൂല്യങ്ങള്‍ക്കൊപ്പം ആധുനികതയുടെ വേഷവും ധരിച്ചു. ഇതിലെന്താണു് തെറ്റ്. മനഷ്യനായി ജീവിക്കാന്‍ തുടങ്ങിയത് സായിപ്പിന്റെ മൂല്യങ്ങളിലൂടെയാണെങ്കില്‍ സായിപ്പിന്റെ വേഷം കെട്ടുന്നതും ഒട്ടും മോശമായ കാര്യങ്ങളല്ല. ഇപ്പോഴെന്താണു് ഇന്ത്യാക്കാരന്റെ അവസ്ഥ ? ഏതാണ്ട് എല്ലാവരും പാന്‍റും കോട്ടും സ്യൂട്ടും ഉപയോഗിച്ച് പരിഷ്ക്കൃത മനുഷ്യന്റെ രൂപത്തില്‍ നടക്കുകയും ഉള്ളില്‍ ജാതിവിവചനവും മറ്റ് ഹൈന്ദവ അന്ധവിശ്വാസ-അനാചാരങ്ങളില്‍ മുഴുകി ജീവിക്കുകയും ചെയ്യുന്നു. ഇതല്ലേ സങ്കടകരമായ അധഃപതനം കാളിദാസാ ?!

നിസ്സഹായന്‍ said...

"സത്യവും അഹിംസയും ഗാന്ധിജി തന്റെ തത്വങ്ങളായി എടുത്തതും അംബേദ്ക്കറിനു രുചിച്ചില്ല അത് ലോകത്തിനു പ്രധാനം ചെയ്തത് ശ്രീബുദ്ധനായിരുന്നു എന്നാണദ്ദേഹം കളിയാക്കുന്നത്. ശ്രീബുധ്ദന്‍ പറഞ്ഞതുകൊണ്ട്, മാറ്റാര്‍ക്കും അത് സ്വായത്തമാക്കാന്‍ ആകില്ലേ?"

ഹിന്ദുത്വത്തിന്റെ ആത്മീയ സ്രോതസ്സുകളിലൊന്നും സത്യവും അതിനേക്കാളേറെ അഹിംസയും ജീവിതാടിത്തറയാക്കണമെന്ന് മനുഷ്യരോട് അഭിസംബോധന ചെയ്യുന്ന പ്രബോധനങ്ങളൊന്നുമില്ല. ആകെ അവിയല്‍ പരുവത്തിലുള്ള 'ധര്‍മ്മം' എന്ന സങ്കീര്‍ണ്ണമായ ഒരു വാക്കാണുള്ളത്. അത് ബ്രാഹ്മണനും ക്ഷത്രിയനും ശൂദ്രനുമെല്ലാം വെവ്വേറെയാണു്. വിവേചനത്തിന്റെ ഉറവിടമായ ധര്‍മ്മമാണു് ഹിന്ദുത്വത്തിന്റെ അടിത്തറ. എന്നാല്‍ ബുദ്ധിസത്തില്‍ നിന്നും സത്യവും അഹിംസയും ഉള്‍ക്കൊണ്ട ഗാന്ധി, അവയുടെ ഉറവിടം ഭഗവത്ഗീതയും സനാതനധര്‍മ്മവും ഹിന്ദുത്വവുമാണെന്നു കള്ളം പറഞ്ഞ്, സനാതനധര്‍മ്മത്തിനു് അനര്‍ഹമായ ബഹുമതി ഉണ്ടാക്കിക്കൊടുത്തു. ഇത് അംബേദ്ക്കറിനെന്നല്ല, സെന്‍സുള്ള ആര്‍ക്കും രുചിക്കുമോ കാളിദാസാ ? ഗാന്ധി ഈ മൂല്യങ്ങളെ പിന്തുടര്‍ന്നതിനല്ല, മറിച്ച് അതിന്റെ ഉറവിടം തെറ്റിദ്ധരിപ്പിക്കുന്നതാണു് പ്രതിഷേധാര്‍ഹം.

നിസ്സഹായന്‍ said...

ഇടുന്ന കമന്റുകള്‍ സ്പാമില്‍ പോകുന്നു.

നിസ്സഹായന്‍ said...

കാളിദാസന്‍,

"വികൃതവും പ്രാക‍തവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും. എന്ന അംബേദക്കറിന്റെ പ്രസ്താവന ഏറ്റവും വില കുറഞ്ഞതായിപോയി. ഇന്‍ഡ്യയിലെ കോടിക്കണക്കിനാളുകളെ അവഹേളിക്കുന്ന പ്രസ്തവനയാണത്. അന്നത്തെ ഇന്‍ഡ്യയിലെ 99.9% അവര്‍ണ്ണരെയും അവഹേളിക്കുന്നതാണാ പ്രസ്താവന."

അംബേദ്ക്കറിന്റെ ഈ പ്രസ്താവനയ്ക്ക് അല്പം പോരായ്മയുണ്ട്. "വികൃതവും പ്രാകൃതവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരു സവര്‍ണ്ണനും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും" എന്നു് അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ അത് നൂറുശതമാനം കൃത്യമാകുമായിരുന്നു. അംബേദ്ക്കറിന്റെ പ്രസ്താവന ഇന്ത്യയിലെ 99.9% അവര്‍ണ്ണ ജനകോടികളെ അവഹേളിക്കുന്നതല്ല, മറിച്ച് അവരെ കബളിപ്പിക്കുന്ന ഒരു വേഷംകെട്ടല്‍ തുറന്നുകാണിക്കുന്നതാണ്. അത് സവര്‍ണ്ണകോടികളെ അവഹേളിക്കുന്നതെന്നാക്കിയാല്‍ അത് ശരിയായിരിക്കാം.

ഇന്ത്യയില്‍ ബ്രാഹ്മണ/സനാതന ആത്മീയത ഉല്പാദിപ്പിച്ചെടുത്ത ജനങ്ങളുടെ മൈന്‍ഡ് സെറ്റും സാമൂഹികതലത്തില്‍ അത് ഉല്പാദിപ്പിക്കുന്ന ആത്മീയ-സാംസ്ക്കാരിക മൂല്യമണ്ഡലവും മനസ്സിലാക്കുന്ന ആര്‍ക്കും ഈ പ്രസ്താവനയുടെ പൊരുള്‍ ഗ്രഹിക്കാന്‍ കഴിയും. അതിനു് പല തലങ്ങളുമുണ്ട്.

ഇന്ത്യയിലെ ആഢ്യസവര്‍ണ്ണര്‍ ഇക്കാലത്തും ട്രെയിനിലും ബസിലും വഴികളിലും അല്ലെങ്കില്‍ പൊതുയിടങ്ങളില്‍ മേല്‍കുപ്പായമിടാതെ, മുണ്ട് കൊണ്ട് താറുപാച്ചി ചതുര്‍വര്‍ണ്ണ്യരാണെന്നു് വിളിച്ചറിയിക്കുന്ന പൂണൂലും പ്രദര്‍ശിപ്പിച്ച് നടക്കാറുണ്ട്. ചിലര്‍ കുടുമയും വെയ്ക്കും. കേരളത്തില്‍ പലയിടങ്ങളിലും ഈ കാഴ്ച ഇപ്പോഴുമുണ്ട്. അര്‍ദ്ധനഗ്നരായി ഈ ആധുനിക യുഗത്തില്‍ അവര്‍ നടന്നാല്‍ അവര്‍ണ്ണരുള്‍പ്പെടെ ആര്‍ക്കും അവഹേളനം തോന്നുകയില്ല, മറിച്ച് ആദരവ് കൂടുകയേ ഉള്ളു. എന്നാല്‍ അവര്‍ണ്ണര്‍ ഇങ്ങനെ അര്‍ദ്ധനഗ്നരായി നടന്നാലോ ?! പരമപുച്ഛമല്ലാതെ മറ്റെന്തു തോന്നാന്‍. ഗുരു നിത്യചൈതന്യയതി പറഞ്ഞപോലെ, "ഇന്ത്യയിലെ ഏറ്റവും ആദരവുള്ള ജോലി ഭിക്ഷ തെണ്ടലാണു് ". ഒരു കാവിവസ്ത്രവും ധരിച്ച് ഭിക്ഷാപാത്രവുമായി നടന്നാല്‍ ആദരവോടെ ഭിക്ഷ ലഭിക്കുക മാത്രമല്ല, കാലില്‍ കമഴ്ന്നടിച്ച് സാഷ്ടാംഗ പ്രമാണം ചെയ്യാന്‍ ആളുകള്‍ മല്‍സരമായിരിക്കും. ഇത് സവര്‍ണ്ണര്‍ക്ക് സനാതനധര്‍മ്മം റിസര്‍വ് ചെയ്തു കൊടുത്ത ആനുകൂല്യമാണു്. അത് രാഷ്ട്രീയ-ആത്മീയതയില്‍ ഗാന്ധിയും പ്രയോഗിച്ചെന്നെയുള്ളു.

അവര്‍ണ്ണനായ അംബേദ്ക്കര്‍ അതു ചെയ്തിരുന്നെങ്കില്‍ ആളുകള്‍ അദ്ദേഹത്തെ കൂകിവിളിക്കുകയേയുള്ളു. ലളിതവസ്ത്രം ഗാന്ധിജിയുടെ ത്യാഗമായി ഉയര്‍ത്തിക്കാട്ടുന്നവരുണ്ട്. യോജിക്കുന്നു. കാരണം സ്വന്തമായുള്ളത് ത്യജിക്കുന്നതാണു് ത്യാഗം. സ്വന്തമായി സമ്പത്തും ഭക്ഷണവും വസ്ത്രവും സാമൂഹികസ്ഥാനവും കൈമുതലായുള്ള സവര്‍ണ്ണര്‍ അവര്‍ക്കുള്ളതിലെന്തെങ്കിലും ത്യജിച്ചാല്‍ അത് ത്യാഗമാണു്, മാന്യത കൂടുകയും ചെയ്യും. സഹസ്രാബ്ദങ്ങളായി ചെളിക്കുണ്ടില്‍ ആവശ്യത്തിനു വസ്ത്രമില്ലാതെയും ഭക്ഷണമില്ലാതെയും സാമൂഹികസ്ഥാനമില്ലാതെയും അടിമകളായി കിടന്ന വര്‍ഗ്ഗങ്ങള്‍ അവര്‍ക്കു വിധിച്ചിട്ടില്ലാത്തത് നേടുന്നതാണു് അവരുടെ സ്ഥാനത്തെ ഉയര്‍ത്തുന്നതും മാന്യത വര്‍ദ്ധിപ്പിക്കുന്നതുമായ മാര്‍ഗ്ഗം. അതിനാല്‍ അംബേദ്ക്കര്‍ ചെയ്തത് അദ്ദേഹത്തിന്റെ വര്‍ഗ്ഗത്തിനു് നിരാകരിക്കപ്പെട്ട മാന്യമായ വസ്ത്രം ധരിച്ച് ചുളിയുന്ന നെറ്റികള്‍ക്കു നേരെ ചോദ്യ ചിഹ്നമുയര്‍ത്തുകയാണു് തന്റെ അണികളിലും ആത്മവിശ്വാസം ജനിപ്പിക്കുകയാണു്.

ദരിദ്രരോട് അനുകമ്പയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ ദരിദ്രവസ്ത്രം ധരിച്ച ഗാന്ധി പക്ഷെ താമസ്സിച്ചിരുന്നത് ബിര്‍ലയുടെ കൊട്ടാരത്തിലാണു്. സ്വന്തം ജാതിക്കാരുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ഫ്രൂട്ടും നട്ടും വെജിറ്റബിള്‍സും മാത്രം ഭക്ഷിച്ചിരുന്ന ഗാന്ധിയുടെ ഭക്ഷണം വിവരണത്തില്‍ ലളിതമായിരുന്നെങ്കിലും അത് കോസ്റ്റിലിയായരുന്നു. കല്‍ക്കത്തയില്‍ താമസ്സിക്കുമ്പോള്‍ അന്നത്തെ നിലയ്ക്ക് 45 രൂപാ വിലമതിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു നേരത്തെ ഭക്ഷണം. സരോജനി നായിഡു കളിയാക്കാറുള്ളതു പെലെ അദ്ദേഹത്തിന്റെ "expensive simplicity", വിദ്യാഭ്യാസവും വിവരവുമില്ലാത്ത അടിമകളായ സാധാരണക്കാരെ ഗിമ്മിക്കുകള്‍ കാണിച്ച് മയക്കിയെടുക്കുന്നതിനായിരുന്നു. സാധാരണ ഒരാള്‍ ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ഭാരിച്ച ചിലവേറിയതായിരുന്നു ഗാന്ധിയുടെ സെക്കന്റ് ക്ലാസ്സിലുള്ള യാത്ര. അദ്ദേഹത്തിനു് ശുദ്ധമായ പാല്‍ കറന്നു കുടിക്കുന്നതിനു് രണ്ട് ആടുകളുമായി, അനുയായികള്‍ക്കും സഹായികള്‍ക്കുമൊപ്പം ഒരു ബോഗി മുഴവന്‍ ബുക്കു ചെയ്താണു് അദ്ദേഹത്തിന്റെ ട്രെയിന്‍ യാത്ര. ഇതൊക്കെ ദരിദ്രരും അജ്ഞാനികളും ഗ്രാമീണരും ഒക്കെയായ അവര്‍ണ്ണരുടെ കണ്ണില്‍ പൊടിയിടാനല്ലാതെ മറ്റെന്തിനാണു് ?

ഗാന്ധിയുടെ ത്യാഗം സവര്‍ണ്ണതയെയും ഹിന്ദുത്വത്തെയും രക്ഷിക്കാനുള്ള ത്യാഗമായിരുന്നു. അതിനു കൈയ്യിലെടുക്കേണ്ടത് അവര്‍ണ്ണ ജനകോടികളെയും. (ഈ കമന്റ് മുമ്പ് ഇട്ടത് കാണാത്തതിനാല്‍ വീണ്ടുമിടുന്നു)

നിസ്സഹായന്‍ said...

"മനുഷ്യരെ ശ്രേഷ്ഠ-നീച ശ്രേണിയില്‍പ്പെടുത്തി നാലു വര്‍ണ്ണങ്ങളായി ദൈവം സൃഷ്ടിക്കുന്നു' എന്ന് ഗാന്ധി ഒരിക്കലും വിശ്വസിച്ചിരുന്നില്ല. നാലു വര്‍ണ്ണങ്ങളായി സൃഷ്ടിക്കുന്നു എന്നു വിശ്വസിച്ചിരുന്നു. ശ്രേഷ്ഠ-നീച ശ്രേണി ശാസ്ത്രത്തിനെതിരാണെന്നാണദ്ദേഹം പറഞ്ഞത്."

നാലു വര്‍ണ്ണങ്ങളായി സൃഷ്ടിക്കുന്നു എന്നു ഗാന്ധി വിശ്വസിക്കുന്നത് തന്നെ ധാരാളം. നാലു വര്‍ണ്ണങ്ങളില്‍ ബ്രാഹ്മണന്‍ ശ്രേഷ്ഠന്‍, താഴെ ക്ഷത്രിയന്‍, അതിനു താഴെ വൈശ്യന്‍, ഏറ്റവും താഴെ ശൂദ്രന്‍ എന്നതാണു് ശാസ്ത്രം.
അത് ഗാന്ധിക്ക് അറിയില്ലായിരുന്നോ അതോ അദ്ദേഹം അതിനെ എതിര്‍ത്തെന്നുമാണോ കാളിദാസന്‍ പറയുന്നത് ? എതിര്‍ത്തെങ്കില്‍ ഗാന്ധി ശാസ്ത്രത്തെ തിരുത്തിയെന്ന നിലയില്‍ ശങ്കരാചാര്യര്‍ക്കു ശേഷമുള്ള ഹൈന്ദവാചാര്യനായി മാറേണ്ടതായിരുന്നല്ലോ ‍! ശ്രേഷ്ഠ-നീച ശ്രേണി ശാസ്ത്രത്തിനെതിരാണെന്നു് എവിടെയാണദ്ദേഹം പറഞ്ഞത് കാളിദാസാ ?

അവര്‍ണ്ണ പീഢനം ഹിന്ദുത്വത്തിന്റെ ആത്യന്തിക തകര്‍ച്ചയ്ക്ക് വഴിതെളിക്കുമെന്നും അവസാനം സഹികെട്ട് അവര്‍ണ്ണര്‍ അതിരൂക്ഷമായി തിരിച്ചടിക്കുകയും അത് സനാതനത്വത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്ക് വഴിതെളിച്ചേക്കുമെന്നുള്ള ഭീതിയായിരുന്നു ഗാന്ധിക്ക്. ആധുനികഘട്ടത്തില്‍ ഹിന്ദുമതത്തിന്റെ നിലനില്‍പിനു്, അധഃകൃതരുടെ സംഘടിത കലാപം ഉണ്ടാകാതിരിക്കാന്‍ അയിത്തോച്ചാടനം വഴി അവര്‍ണ്ണരെ ഹിന്ദുമതത്തിന്റെ അടിമകളാക്കി നിറുത്തുകയെന്നുള്ളതുമായിരുന്നു ഗാന്ധി ഏറ്റെടുത്ത ദൌത്യം.

നിസ്സഹായന്‍ said...

"അപ്പോള്‍ ഇന്ന് ഇന്‍ഡ്യയിലുള്ള രാഷ്ട്രീയ സംവരണം അംബെദ്ക്കറിന്റെ സംഭവനയല്ല. മറിച്ച് ഗാന്ധിയുടേതാണല്ലേ.
ഭരണഘടന മൊത്തം അംബേദ്ക്കറിന്റെ എന്ന മിഥ്യ കൂടി ഇവിടെ തകര്‍ന്നു വീഴുന്നു."


അംബേദ്ക്കര്‍ ആവശ്യപ്പെട്ട രാഷ്ട്രീയ സംവരണ ഫോര്‍മുലയെ നിരാഹാര സത്യഗ്രഹത്തിലൂടെ ആത്മാഹുതി ഭീഷണി മുഴക്കി അട്ടിമറിച്ച്, അവസാനം വിട്ടുവീഴ്ച്ചയ്ക്ക് അംബേദ്ക്കര്‍ തയ്യാറായത്, ഗാന്ധി തട്ടിപ്പോയിരുന്നെങ്കില്‍ ഇന്ത്യയിലാകമാനം ലക്ഷക്കണക്കിനു് ദലിതര്‍ ആ ഒറ്റ ദിവസം വധിക്കപ്പെടുമായിരുന്നു എന്ന കാരണത്താലാണു്. സ്വന്തം ജനതയുടെ നരഹത്യ ഒഴിവാക്കാന്‍ ഗാന്ധിയുടെ ജീവന്‍ രക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഈ ഒത്തു തീര്‍പ്പിലൂടെ ഉയര്‍ന്നു വന്ന രാഷ്ട്രീയ സംവരണത്തെ ഗാന്ധിയുടെ സംഭാവനയായി താങ്കള്‍ ചിത്രീകരിക്കുമ്പോള്‍ ........?!!!!!! എന്താണു് പറയേണ്ടത് !!!! താങ്കള്‍ നന്നായി മിഥ്യ തകര്‍ത്തിരിക്കുന്നു. അഭിനന്ദങ്ങള്‍ !!!!!!!!!

വി പ്രഭാകരന്‍ said...

കാളിദാസന്‍ ,
താങ്കളുടെ ഈ പോസ്റ്റ് ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോളാണ് കണ്ടത്. ഞാന്‍ സ്ഥിരമായി ബ്ലോഗുകള്‍ നോക്കുകയോ കമന്‍റുകളിടുകയോ ചെയ്യുന്ന ആളല്ല. ആദ്യമായാണ് ബ്ലോഗുകളിലൊന്നില്‍ കമന്‍റിടുന്നത്. താങ്കളുടെ പോസ്റ്റിലെ സംവരണസംബന്ധിയായ പരാമര്‍ശങ്ങളോടു യോജിക്കുകയും താങ്കളെ അഭിനന്ദിക്കുകയും ചെയ്യുന്നതോടൊപ്പം,ഗാന്ധിയെയും അംബേദ്കറെയും കുറിച്ച് താങ്കളെഴുതിയ പരാമര്‍ശങ്ങളോടുള്ള വിയോജിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുകയാണ്.
>>ബ്രാഹമണരൊക്കെ കേരളത്തില്‍ എത്തുന്നതിനു മുന്നേ പുലയസമുദായത്തിലെയും പറയസമുദായത്തിലെയും ആളുകള്‍ ഭരണാധികാരികളായിരു ന്നു എന്നാണ്, ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്. അന്നും ഇവിടെ ജാതികള്‍ ഉണ്ടായിരുന്നു. ജാതികള്‍ തമ്മില്‍ വിവേചനവും ഉണ്ടായിരുന്നു. വിവേചനം ഉണ്ടാകുമ്പോള്‍ ഒരു പരിധി വരെ നീതി നിഷേധവും ഉണ്ടാകും. പക്ഷെ നീതി നിഷേധം ഒരു സാമൂഹ്യ വ്യവസ്ഥയായി അടിച്ചേല്‍പ്പിച്ചത് സനാതന മതമായിരുന്നു. <<<

കാളിദാസന്‍ ,
ജാതികള്‍ എന്നും എവിടെയുമുണ്ടായിരുന്നു. മനുഷ്യര്‍ വിവിധവും വ്യത്യസ്തവുമായ സാമൂഹിക ഗ്രുപ്പുകളായാണു ലോകമെങ്ങും നിലനിന്നിരുന്നത്, ഇപ്പോഴും നിലനില്‍ക്കുന്നതും. എന്നാല്‍ ഇന്‍ഡ്യയിലെ തദ്ദേശീയ ജനതകളിലും ഈ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. അവ തമ്മിലുള്ളത് വിവേചനമെന്നു പറയാനാവില്ല. ഐഡന്‍റിറ്റിയും സംസ്കാരവുമായി ബന്ധപ്പെട്ടുള്ള വൈവിധ്യങ്ങളായിരുന്നു. അതിനെ നീതിനിഷേധമെന്നും വിവക്ഷിക്കുന്നതു വസ്തുതാപരമല്ല. ബ്രാഹ്മണരുടെ വരവിനുശേഷം ഈ വ്യത്യസ്ത സമുദായങ്ങളെ ജനനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉയര്‍ച്ച താഴ്ച്ച കല്പിച്ചുകൊണ്ട് വിദ്വേഷത്തിലും വിവേചനത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥിതി, അതും ആത്മീയ പരിവേഷത്തോടെ, രൂപപ്പെടുത്തി.അതായത് "നീതി നിഷേധം ഒരു സാമൂഹ്യ വ്യവസ്ഥയായി അടിച്ചേല്‍പ്പിച്ചത് സനാതന മതമായിരുന്നു" എന്ന താങ്കളുടെ അഭിപ്രായം തികച്ചും ശരിതന്നെയാണ്.

വി പ്രഭാകരന്‍ said...

>>>മഹാത്മാ ഗാന്ധി താഴ്ന്ന ജാതിക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ജാതി വ്യവസ്ഥയെ അനുകൂലിച്ചിരുന്നില്ല. യംഗ് ഇന്‍ഡ്യയിലൊക്കെ എഴുതിയ ഒറ്റപ്പെട്ട ചില അഭിപ്രായങ്ങളെ വച്ച് ഗാന്ധിജിയെ വിലയിരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ദളിതരുടെ കൂടെ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു എന്നതിനെ ആര്‍ക്കും നിഷേധിക്കാനാകില്ല.<<<<

'ഹിന്ദുമതം ഉപേക്ഷിക്കാന്‍ പറ്റാത്തതുകൊണ്ട് ഗാന്ധിജി ജാതിയേയും ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിച്ചില്ല.'എന്നു മുകളില്‍ പറഞ്ഞ താങ്കള്‍ തന്നെ,മഹാത്മാ ഗാന്ധി താഴ്ന്ന ജാതിക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ജാതി വ്യവസ്ഥയെ അനുകൂലിച്ചിരുന്നില്ല എന്നും അഭിപ്രായപ്പെടുന്നു. താഴ്ന്ന ജാതി എന്നതും ഉയര്‍ന്നജാതി എന്നത് ജാതിവ്യവസ്ഥിതിയുടെ അവിഭാജ്യഭാഗമാണ്. നീതിനിഷേധവും അങ്ങനെത്തന്നെ. ഗാന്ധിജി ഈ വിഷയത്തില്‍ ഒറ്റപ്പെട്ട ലേഖനങ്ങളല്ല എഴുതിയിട്ടുള്ളത്. ആദ്യന്തം അദ്ദേഹം സനാതന ഹിന്ദുവും അതുകൊണ്ടുതന്നെ ജാതിയേയും ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിക്കാത്ത ആളുമായിരുന്നു. ഒരു വിഭാഗത്തിനു കീഴാളത്തവും നീതിനിഷേധവും ജാതിവ്യവസ്ഥിതിയുടെ വേര്‍തിരിക്കാനാവാത്ത ഭാഗം ആയിരിക്കുമ്പോള്‍ താഴ്ന്ന ജാതിക്കാര്‍ക്കു നീതി നിഷേധിക്കുന്ന ജാതിവ്യവസ്ഥയെ ഗാന്ധി അനുകൂലിച്ചിരുന്നില്ല എന്ന പരാമര്‍ശം അസംബന്ധമാണ്. ബിര്‍ളയുടെ കൊട്ടാരത്തില്‍ താമസിക്കുന്നതിനിടെ ചിലപ്പോള്‍ അദ്ദേഹം ദളിതരുടെ കൂടെ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തുവെന്നത് ഗാന്ധിയുടെ പൈതൃകം പേറുന്ന ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍റെ ഇന്നത്തെ യുവരാജ രാഹുല്‍ ഗാന്ധി യു.പി.യില്‍ ചെയ്യുന്നമാതിരിയുള്ള ഒരു പൊളിറ്റിക്കല്‍ സ്റ്റണ്ടു മാത്രമാണ്. ഇത്തരം പൊളിറ്റിക്കല്‍ സ്റ്റണ്ടുകൊണ്ട് ദലിതരുടെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ എങ്ങനെ തിരിച്ചുകിട്ടും എന്നതിന്‍റെ ലോജിക് പിടികിട്ടുന്നില്ല."താഴ്ന്ന" ജാതിക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന വ്യവസ്ഥിതിയുടെ ഗുണഭോക്താക്കളായ ബ്രാഹ്മണര്‍ക്കും സ്വന്തം ജാതിക്കാരായ ബനിയകള്‍ക്കും മറ്റു സവര്‍ണര്‍ക്കുമെതിരെ ചെറുവിരലനക്കിയ ഒറ്റ സന്ദര്‍ഭം പോലും "മഹാത്മാ"വിന്‍റെ ജീവിതം ഉടനീളം പരിശോധിച്ചാലും നമുക്കു കാണാനാവില്ല.

വി പ്രഭാകരന്‍ said...

>>>ദളിതര്‍ക്ക് വേണ്ടി Separate Electorates എന്ന ബ്രിട്ടീഷ് ആശയത്തെ അംബേദ്ക്കര്‍ അനുകൂലിച്ചപ്പോള്‍ ഗാന്ധിജി അതിനെ എതിര്‍ത്തു. അന്ന് അംബെദക്കറിന്റെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍, സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ക്കുവേണ്ടി മാത്രം വോട്ടു ചെയ്യും. അവര്‍ണ്ണര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി മാത്രം വോട്ടു ചെയ്യും. അപ്പോള്‍ അവര്‍ണ്ണര്‍ മുഖ്യ ധാരയില്‍ നിന്നും കൂടുതല്‍ മാറ്റി നിറുത്തപ്പെടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. അംബേദ്ക്കറും ഗാന്ധിജിയുമായി അകല്‍ച്ച ഉണ്ടാകാന്‍ തുടങ്ങിയത് അന്നുമുതല്‍ക്കാണ്. <<<
ദളിതര്‍ക്ക് വേണ്ടി Separate Electorates എന്നത് ബ്രിട്ടീഷ് ആശയമായിരുന്നില്ല. അംബേദ്കറുടെ ആശയമായിരുന്നു. അതിന്‍റെ നീതിയുക്തത ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചതിനാലാണ് അവര്‍ കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഈ അവാര്‍ഡ് ദലിതര്‍ക്ക് അവരുടെ രാഷ്ട്രീയ സ്വയം നിര്‍ണയാവകാശം-തങ്ങളോടു പ്രതിബദ്ധതയുള്ള സ്വന്തം സമുദായത്തില്‍നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവകാശം- അംഗീകരിച്ചതോടൊപ്പം ജാതി ഹിന്ദുക്കളോടൊപ്പം പൊതു സ്ഥാനാര്‍ത്ഥികളെയും തിരഞ്ഞെടുക്കാനും അവര്‍ക്കു ലഭ്യമാകുമായിരുന്നു. അതായത് ഇരട്ട വോട്ടവകാശം. അല്ലാതെ താങ്കള്‍ പറയുന്നപോലെ സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ക്കുവേണ്ടി മാത്രം വോട്ടു ചെയ്യുന്നതും അവര്‍ണ്ണര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി മാത്രം വോട്ടു ചെയ്യുന്നതുമായ സമ്പ്രദായമല്ല അത്. ഇക്കാര്യത്തില്‍ ഗാന്ധി കടുത്ത നിലപാട്- മരണം വരെയുള്ള നിരാഹാരം പ്രഖ്യാപിച്ചത്- എടുക്കാന്‍ കാരണം, ദലിതര്‍ രാഷ്ട്രീയവും അതുവഴി സാമൂഹികവുമായി സാംസ്കാരികവുമായി സ്വതന്ത്രരാകുമെന്നുള്ള ജാതിഹിന്ദുവിന്‍റെ ഭീതിയായിരുന്നു.

മുഖ്യധാര കൊണ്ടു താങ്കളുദ്ദേശിക്കുന്നത് ഇന്നത്തെപ്പോലെ തന്നെയുള്ള സവര്‍ണ ധാരതന്നെയായിരിക്കുമല്ലോ. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ആത്മീയവും ആയ എല്ലാവിധ അധികാരങ്ങളും കൈയാളുന്ന സവര്‍ണരുടെ ധാരയെയാണ് ഇന്‍ഡ്യയില്‍ മുഖ്യധാരയായി വിശേഷിപ്പിക്കുന്നത്. ആ ധാരയില്‍ എക്കാലത്തും കീഴാള പദവിയിലാണവര്‍ . ഗാന്ധി ദലിതരെ ഈ മുഖ്യധാരയിലെ അനുസരണയുള്ള അടിമകളായി എന്നെന്നും നിലനിര്‍ത്താന്‍ വേണ്ടി എല്ലാത്തരത്തിലുള്ള തന്ത്രങ്ങളും(ദളിതരുടെ കൂടെ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും)പയറ്റിയപ്പോള്‍ , തോട്ടിപ്പണി മഹത്തരമാണെന്നു പറഞ്ഞ് അവരെ എന്നെന്നും തോട്ടികളായി നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഡോ അംബേദ്കര്‍ ഈ ജനതയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, ആത്മാഭിമാനമുള്ള ജനതയായി മാറ്റാനാണു തന്‍റെ എല്ലാ കഴിവുകളുമുപയോഗിച്ചു പോരാടിയത്.
അംബേദ്കറും ഗാന്ധിയും തമ്മിലുള്ള അകല്‍ച്ച ആരംഭിക്കുന്നത് താങ്കള്‍ കരുതുന്നതുപോലെ കമ്യൂണല്‍ അവാര്‍ഡിന്‍റെ സമയം മുതലല്ല, മറിച്ച് ഡോ അംബേദ്കര്‍ ഒരു ദലിതനാണെന്നു തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ആ അകല്‍ച്ച ആരംഭിച്ചിരുന്നു.

വി പ്രഭാകരന്‍ said...

>>>ഗാന്ധിജി തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ഏറിയ പങ്കും ചെലവഴിച്ചത് ഡെല്‍ഹിയിലെ അധസ്ഥിതര്‍ താമസിച്ചിരുന്ന ഭാംഗി കോളനിയിലായിരുന്നു. മഹാത്മാ ഗാന്ധിയെ കുറെയധികം പേരും കരുതിയിരുന്നതും ഇപ്പോഴും കരുതുന്നതും, ഒരു തീവ്ര യാഥാസ്ഥിതിക ഹിന്ദു എന്ന രീതിയിലാണ്. അതിനു ചേരുന്ന രീതിയിലദ്ദേഹത്തിന്റെ വാക്കുകളെടുത്ത് പ്രയോഗിക്കുന്നു. <<<
"ഗാന്ധിജി തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ഏറിയ പങ്കും ചെലവഴിച്ചത് ഡെല്‍ഹിയിലെ" ബിര്‍ളാ മന്ദിറിലായിരുന്നു എന്നതാണു സത്യം. ഭാംഗികളോട് അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞത് നിങ്ങള്‍ വിദ്യാഭ്യാസം നേടുന്നതിനു ഞാന്‍ എതിരല്ല, എന്നാല്‍ ആ വിദ്യാഭ്യാസം ഒരിക്കലും ഉപജീവനത്തിന് ഉപാധിയാക്കരുത് എന്നും ഈ തൊഴില്‍ -തോട്ടിപ്പണി- ദൈവികമായ ഒരു തൊഴിലാണെന്നുമാണ്.അത്തരമൊരാള്‍ ഭാംഗികളെപ്പറ്റിക്കാനും അവരുടെ കോളനികളില്‍ രാഹുല്‍ മോഡല്‍ അഭ്യാസം നടത്തിയത് അദ്ദേഹത്തിന്‍റെ ദലിത് സ്നേഹത്തിന് ഉദാഹരണമായി അവതരിപ്പിക്കുന്നത് പരിഹാസ്യമാണ്.

അവസാന നിമിഷം വരെ ഗാന്ധി സനാതന ഹിന്ദു-തീവ്ര യാഥാസ്ഥിതിക ഹിന്ദു-തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ ജീവചരിത്രകാരന്മാരും അദ്ദേഹത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ എല്ലാവരും സനാതന ധര്‍മം അദ്ദേഹം കൈയൊഴിഞ്ഞുവെന്നു വിലയിരുത്തിയിട്ടില്ല. എന്നുമാത്രമല്ല, അവസാനം വരെ അദ്ദേഹം അടിയുറച്ചു നിന്നിരുന്ന നിലപാടും ഇതുതന്നെയായിരുന്നു.

വി പ്രഭാകരന്‍ said...

>>>അദ്ദേഹം മരിച്ചപ്പോള്‍ ജിന്ന എഴുതിയ കത്തില്‍ പറഞ്ഞിരുന്നത്,

"Mr Gandhi was one of the greatest men produced by the
Hindu community”.

എന്നായിരുന്നു. ഗാന്ധിജിയെ വധിച്ചത് തീവ്ര ഹൈന്ദവ ബ്രാഹ്മണനായിരുന്ന ഗോഡ്സെയും. കാരണം അദ്ദേഹം ഹിന്ദുക്കളെ ചതിച്ച ഹൈന്ദവ വിരോധിയാണെന്നതും. അപ്പോള്‍ ആരാണു യഥാര്‍ത്ഥ ഗാന്ധിജി? വിശകലനങ്ങളില്‍ എവിടെയോ പിഴച്ചിട്ടില്ലേ?<<<
മുസ്ലിം മതഭ്രാന്തനെന്നു് മുഖ്യ(സവര്‍ണ)ധാര വിശേഷിപ്പിക്കുന്ന ജിന്നയെ ഇക്കാര്യത്തിലിത്ര പഥ്യമാകാന്‍ കാരണമെന്തെന്നതു കൌതുകകരം തന്നെ. ഏതൊരാളും മരിക്കുന്ന സന്ദര്‍ഭത്തില്‍ അയാളെക്കുറിച്ചു നല്ല രണ്ടുവാക്കു പറയുക എന്നത് സാമൂഹികമായി എല്ലാവരും പാലിക്കുന്ന ഒരു മര്യാദ മാത്രമാണ്. അതേ ജിന്നയും ചെയ്തിട്ടുള്ളൂ. ജിന്നയുടെ ജീവചരിത്രവും അദ്ദേഹത്തിന്‍റെ പഠനങ്ങളും പരിശോധിച്ചാല്‍ ഗാന്ധിയ്ക്ക് എന്തെങ്കിലും മഹത്ത്വമുള്ളതായി അദ്ദേഹം മറ്റെവിടെയും പറഞ്ഞതായി കാണില്ല.

നാഥുറാം ഗോഡ്സെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ ഒരു സ്റ്റേറ്റ്മെന്‍റായി സമര്‍പ്പിച്ചിരുന്നു. ഇതു പിന്നീട് ഗോഡ്സെയുടെ അനുജന്‍ ഗോപാല്‍ ഗോഡ്സെ പുസ്തകരൂപത്തില്‍ May It Please Your Honour എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടോളം ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട ഈ പുസ്തകം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഗാന്ധിവധത്തിന്‍റെ രഹസ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ചാതുര്‍വര്‍ണ്യ ഘടനയില്‍ ഉന്നതന്‍ ബ്രാഹ്മണനാണ്. എല്ലാറ്റിന്‍റെയും നേതൃത്വത്തിനും മഹത്ത്വത്തിനും അര്‍ഹന്‍ ബ്രാഹ്മണന്‍ മാത്രമാണ്. മൂന്നാം വര്‍ണത്തില്‍പ്പെട്ട ബനിയ ജാതിക്കാരനായ ഗാന്ധി ഇന്‍ഡ്യയുടെ ദേശീയ നേതൃത്വം, തിരിച്ചുപിടിക്കാനാവാത്ത തരത്തില്‍ കൈയാളിയപ്പോള്‍ അതിനെ എന്തുവിലകൊടുത്തും തടയേണ്ടത് ഒരു ഉത്തമ ബ്രാഹ്മണന്‍റെ കടമയാണെന്നു തിരിച്ചറിഞ്ഞ ഈ ചിത്പവന്‍ ബ്രാഹ്മണന്‍ തന്‍റെ സനാതന ധര്‍മം നിര്‍വഹിക്കുകയായിരുന്നു ഗാന്ധിവധത്തിലൂടെ. ഗോഡ്സെയെക്കാളും ബ്രാഹ്മണരെക്കാളും കൂടുതലായി സനാതന ധര്‍മത്തെ അഗാധമായി സ്നേഹിക്കുകയും അതിനോടു തുല്യതയില്ലാത്ത കൂറു പുലര്‍ത്തുകയും ചെയ്ത(സംഘ് പരിവാറുകാര്‍ മുറവിളി കൂട്ടുന്നതിനു മുന്നേ ഗോവധത്തിനെതിരെയടക്കം കടുത്ത ഹിന്ദുത്വ നിലപാടെടുത്തയാളാണു ഗാന്ധി) ഗാന്ധിയെ അടുത്ത കാലത്തായി അവര്‍ ശരിയാംവണ്ണം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതു വാസ്തവം തന്നെയാണ്. അതിന്‍റെ തെളിവാണ് ബി ജെ പി യുടെ ഗാന്ധിയന്‍ സോഷ്യലിസം പോലുള്ള മുദ്രാവാക്യങ്ങളും പുത്തന്‍ ഗാന്ധി സ്തുതികളും.

വി പ്രഭാകരന്‍ said...

>>തീവ്ര മുസ്ലിങ്ങളില്‍ പലരും അദ്ദേഹത്തെ തീവ്ര ഹിന്ദു ആയി കരുതുന്നു .<<<
തീവ്രമോ മിതമോ ആയ മുസ്ലിങ്ങളാരും തന്നെ അദ്ദേഹത്തിനെതിരെ ദലിതര്‍ ഉന്നയിക്കുന്നമാതിരിയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ധൈര്യമില്ലാത്തവരാണ്. അവരുടെ മാധ്യമങ്ങളില്‍ ദലിതരുടെ ഗാന്ധിവിമര്‍ശനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തന്നെ പലര്‍ക്കും ഭയമാണ്

വി പ്രഭാകരന്‍ said...

>>>രാമനില്‍ ശക്തമായി വിശ്വസിച്ചിരുന്ന ഗാന്ധി വളരെ വിരളമായേ അമ്പലത്തില്‍ പോകാറുണ്ടായിരുന്നുള്ളു. അമ്പലത്തില്‍ പോകുന്നത് അത്യാവശ്യമുള്ള ഒരു സംഗതിയായി അദ്ദേഹം കരുതിയിരുന്നില്ല. അതുകൊണ്ട് ദളിതരുടെ ക്ഷേത്ര പ്രവേശനം വലിയ ഒരു ലക്ഷ്യമായുമദ്ദേഹം കൊണ്ടു നടന്നുമില്ല. പക്ഷെ അംബെദ്ക്കറുടെ ചിന്താഗതി നേരെ മറിച്ചായിരുന്നു.<<<
രാമന്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ കരുത്തനായ സംരക്ഷകനായിരുന്നതിനാലാണ് ഗാന്ധിക്ക് അദ്ദേഹം പ്രിയങ്കരനായത്. ചാതുര്‍വര്‍ണ്യഘടനയില്‍ ജാതിനിയമങ്ങള്‍ അലംഘനീയമായി നിലനിര്‍ത്തുക എന്നതാണു പ്രധാനം. ക്ഷേത്രവും ആരാധനയുമൊക്കെ സനാതനികള്‍ക്ക് താരതമ്യേന അപ്രധാനമായ കാര്യങ്ങളാണ്.
ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കു വെളിയിലുള്ളവരായ ദലിതര്‍ ഹിന്ദുക്കളല്ലെന്നും അതുകൊണ്ടുതന്നെ അവരെ ഹിന്ദുക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്നും സനാതനിയായ ഗാന്ധിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ദലിതരുടെ ക്ഷേത്രപ്രവേശനം വലിയതുപോയിട്ട് ചെറിയ ഒരു ലക്ഷ്യമായിപ്പോലും അദ്ദേഹം കൊണ്ടുനടക്കാതിരുന്നത്. ദലിതര്‍ ഹിന്ദുക്കളല്ലെന്ന് ഡോ അംബേദ്കര്‍ക്കും കൃത്യമായി അറിയാമായിരുന്നു.എന്നാല്‍ ദലിതരെ വഞ്ചിക്കാനായി അവരും ഹിന്ദുക്കളാണെന്നു പ്രചരിപ്പിച്ചുകൊണ്ട് ഗാന്ധിയും കൂട്ടരും നടത്തിയ കപട ദലിത് പ്രേമത്തെ തുറന്നുകാട്ടാനായാണ് തന്‍റെ പ്രക്ഷേഭങ്ങളുടെ ആരംഭകാലത്ത് അംബേദ്കര്‍ നാസിക്കിലെ ക്ഷേത്രത്തിലെ പ്രവേശത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയത്. തന്‍റെ ഉദ്ദേശ്യം നിറവേറപ്പെട്ടപ്പോള്‍ -അതായത് സനാതനികളുടെ തനിനിറം തുറന്നുകാട്ടപ്പെട്ടപ്പോള്‍ - അദ്ദേഹം ആ പരിപാടി എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തു.

വി പ്രഭാകരന്‍ said...

>>1934 ലെ ബിഹാര്‍ ക്ഷാമം ഉണ്ടായപ്പോള്‍ ഗാന്ധിജി പറഞ്ഞത് ജാതിഹിന്ദുക്കള്‍ ദളിതരെ കഷ്ടപ്പെടുത്തുനതിനുള്ള ദൈവശിക്ഷയാണാ ക്ഷാമം എന്നായിരുന്നു. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ടാഗോറിന്‌ അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു.<<<
അയിത്തം ജാതിവ്യവസ്ഥയുടെ സ്വാഭാവിക ഉത്പന്നമാണ്. ജാതിവ്യവസ്ഥയ്ക്കനുകൂലമായി സംസാരിച്ചുകൊണ്ട് അതിന്‍റെ ഉത്പന്നമായ അയിത്തത്തിനെതിരെ മാത്രം വാചാടോപം നടത്തുന്ന ഗാന്ധിയുടെ കാപട്യം തിരിച്ചറിയാന്‍ ഇന്‍ഡ്യയിലെ ആത്മാഭിമാനമുള്ള ദലിതര്‍ക്കു സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഗാന്ധി അവര്‍ക്കു നല്കിയ ഓമനപ്പേരായ ഹരിജന്‍ എന്നത് അപമാനകരമെന്നു കണ്ട് അവര്‍ തിരസ്കരിച്ചത്. അയിത്തമെന്നത് വിശാലമായ അര്‍ഥത്തില്‍ എല്ലാത്തരത്തിലുമുള്ള അധികാരങ്ങളുടെയും നിഷേധമാണ്. ഉപ്പില്‍നിന്നു ഉപ്പുരസത്തെ വേര്‍തിരിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലുള്ള അസംബന്ധമാണ് ജാതിവ്യവസ്ഥയില്‍ നിന്ന് അയിത്തത്തെ മാത്രം മാറ്റിനിര്‍ത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്

വി പ്രഭാകരന്‍ said...

>>ഗാന്ധിജി കോണ്‍ഗ്രസ് നേതാവായ സമയത്ത് കോണ്‍ഗ്രസ് അദ്ദേഹത്തേക്കാള്‍ സനാതനമതത്തോട് കൂടുതല്‍ ചായ്‌വുള്ളവരുടെ കൈകളില്‍ ആയിരുന്നു<<
കോണ്‍ഗ്രസ് എന്നും ഒന്നാന്തരം സനാതനികളുടെ പ്രസ്ഥാനമായിരുന്നു.അല്ലാതെ സനാതനമതത്തോട് കൂടുതല്‍ ചായ്‌വുള്ളവരുടെ പ്രസ്ഥാനം മാത്രമെന്ന് അതിനെ ചുരുക്കാന്‍ ശ്രമിക്കുന്നത് വൃഥാവിലാണ്. അതുകൊണ്ടാണല്ലോ 37 വര്‍ഷവും 10 മാസവും തുടര്‍ച്ചയായി ഒരു ബ്രാഹ്മണ കുടുംബത്തിന്‍റെ അധീനതയില്‍ ഇന്‍ഡ്യയുടെ ഭരണം നിലനിന്നത്

വി പ്രഭാകരന്‍ said...

>>ഗാന്ധിജി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അംബേദ്ക്കര്‍ ചിന്തകള്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഭാഗമാകാന്‍ സാധ്യതയും ഇല്ലായിരുന്നു<<<
ഗാന്ധിയെക്കുറിച്ചും അംബേദ്കറെക്കുറിച്ചും അബദ്ധജഡിലമായ ധാരണകളില്‍നിന്നാണ് ഇത്തരം നിരീക്ഷണം രൂപപ്പെടുന്നത്. ഇതേക്കുറിച്ച് വിശദമായി പിന്നീട് എഴുതാം.

വി പ്രഭാകരന്‍ said...

എന്റെ കമന്റ് സ്പാമില്‍ പോയിട്ടുള്ളത് റിലീസ് ചെയ്യുമല്ലോ.

നിസ്സഹായന്‍ said...

'ദലിത് സാഹിത്യ അക്കാദമി' സ്ഥാപകനും കേരളത്തിലുടനീളം അംബേദ്ക്കര്‍ കൃതികള്‍ വിവര്‍ത്തനം ചെയ്ത് പരിചയപ്പെടുത്തി പ്രചരിപ്പിക്കുകയും ദലിത് പ്രചാരകനും സംഘാടകനുമായി ജീവിതം ഉഴിഞ്ഞുവെച്ച്, 'ദലിത് പ്രഭാകരനാ'യി മാറിയ, പ്രഭാകരന്‍ സാറിനു് ബ്ലോഗിലേയ്ക്ക് സ്വാഗതം. താങ്കള്‍ ഇവിടെ ഉചിതമായ മാറുപടി നല്‍കുമെന്നു പ്രതീക്ഷിക്കട്ടെ.

നിസ്സഹായന്‍ said...

കാളിദാസന്‍,

മുതലാളിയോട് തൊഴിലാളി നേതാവ് നൂറുരൂപ വേതന വര്‍ദ്ധനവ് ചോദിച്ചു. മുതലാളി വഴങ്ങിയില്ല. നേതാവും തൊഴിലാളികളും സമരത്തിലായി. എന്നാല്‍ അഞ്ചു പൈസ തരില്ലെന്നു പറഞ്ഞ് നേതാവിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുതലാളി നിരാഹാര സമരത്തിലായി. അവസാനം മധ്യസ്ഥര്‍ ഇടപെട്ട് അഞ്ചു രൂപാ വര്‍ദ്ധനവിനു് ധാരണയായി. തൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധനവ് കൊടുത്ത മുതലാളിയെ 'തൊഴിലാളി സുഹൃത്തായും' അവര്‍ക്കു വേണ്ടി നൂറ്രൂപാ വേതനവര്‍ദ്ധനവ് ചോദിച്ച് സമരം ചെയ്ത നേതാവിനെ അസന്നിഹിതനാക്കുകയും ചെയ്യുന്ന വാദത്തെ എന്തിട്ടു വിളിക്കണം കാളിദാസാ ???!!!!!! ഇതുപോലിരിക്കുന്നു താങ്കളുടെ,"അപ്പോള്‍ ഇന്ന് ഇന്‍ഡ്യയിലുള്ള രാഷ്ട്രീയ സംവരണം അംബെദ്ക്കറിന്റെ സംഭവനയല്ല. മറിച്ച് ഗാന്ധിയുടേതാണല്ലേ. ഭരണഘടന മൊത്തം അംബേദ്ക്കറിന്റെ എന്ന മിഥ്യ കൂടി ഇവിടെ തകര്‍ന്നു വീഴുന്നു."എന്ന വാദം. ഈ സംവാദത്തിലുടനീളം താങ്കള്‍ ഇത്തരം ദുഃഖകരമായ സമീപനം സ്വീകരിക്കുന്നത് സംവാദം പ്രയാസകരമാക്കുന്നു. കാര്യങ്ങള്‍ അറിയാനോ അറിയിക്കാനോ ആണോ ഇത് ?

kaalidaasan said...

>>>>അംബേദ്ക്കര്‍ നല്ലതു പറയാത്ത ആളാണെങ്കിലും അദ്ദേഹം ഗാന്ധിജിയെക്കുറിച്ച് പറയുന്ന ചീത്തക്കാര്യങ്ങള്‍ തെറ്റാണോ ശരിയാണോ എന്നു പരിശോധിക്കേണ്ടതല്ലേ ? ആരു പറയുന്നുവെന്നല്ല, എന്തു പറയുന്നുവെന്നാണു് പരിശോധിക്കേണ്ടത്. <<<<

നിസഹായന്‍,

പരിശോധിക്കണം. അതാണല്ലോ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ അംബേക്കറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടില്ല, ഗാന്ധി വിമര്‍ശനങ്ങളും വായിച്ചിട്ടില്ല എന്ന ആരോപണത്തിനുള്ള മറുപടിയാണു ഞാന്‍ പറഞ്ഞത്. ഗന്ധിയേയും അംബേദ്ക്കറെയും മനസിലാക്കാന്‍ ഇതു മുഴുവന്‍ വായിക്കണമെന്ന് എനിക്കു തോന്നുന്നില്ല.

kaalidaasan said...

>>>>"വികൃതവും പ്രാകൃതവുമായ വേഷം ധരിച്ചു കൊണ്ട് നടക്കുന്ന ഏതൊരു സവര്‍ണ്ണനും ഇന്ത്യയില്‍ വളരെ വേഗത്തില്‍ ഒരു മഹാത്മാവാകാന്‍ കഴിയും" എന്നു് അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ അത് നൂറുശതമാനം കൃത്യമാകുമായിരുന്നു. അംബേദ്ക്കറിന്റെ പ്രസ്താവന ഇന്ത്യയിലെ 99.9% അവര്‍ണ്ണ ജനകോടികളെ അവഹേളിക്കുന്നതല്ല, മറിച്ച് അവരെ കബളിപ്പിക്കുന്ന ഒരു വേഷംകെട്ടല്‍ തുറന്നുകാണിക്കുന്നതാണ്. അത് സവര്‍ണ്ണകോടികളെ അവഹേളിക്കുന്നതെന്നാക്കിയാല്‍ അത് ശരിയായിരിക്കാം. <<<<

നിസഹായന്‍,

ഇതും ശരിയല്ലല്ലോ നിസഹായന്‍.
സവര്‍ണ്ണനായ ബുദ്ധനും  പ്രാകൃതവേഷം തന്നെയാണു ധരിച്ചു നടന്നിരുന്നത്. ഈഴവനായ നാരായണന്‍ ഒറ്റമുണ്ടുടുത്താണു നടന്നിരുന്നത്.

അംബെദ്ക്കര്‍ ജീവിച്ചിരുന്ന കാലത്ത് ഇന്‍ഡ്യയിലെ വലിയ ഒരു വിഭാഗം സവര്‍ണ്ണരും 99% അവര്‍ണ്ണരും  അല്‍പ്പവസ്ത്ര ധാരികളായിരുന്നു.

ഗാന്ധി ആരെയും കബളിപ്പിക്കാനല്ല വിദേശ വസ്ത്രം ഉപേക്ഷിച്ചത്. അതൊരു നയം ആയിരുന്നു. വിദേശ ശക്തികളോടുള്ള പ്രതിഷേധം.

kaalidaasan said...

>>>>ഇന്ത്യയിലെ ആഢ്യസവര്‍ണ്ണര്‍ ഇക്കാലത്തും ട്രെയിനിലും ബസിലും വഴികളിലും അല്ലെങ്കില്‍ പൊതുയിടങ്ങളില്‍ മേല്‍കുപ്പായമിടാതെ, മുണ്ട് കൊണ്ട് താറുപാച്ചി ചതുര്‍വര്‍ണ്ണ്യരാണെന്നു് വിളിച്ചറിയിക്കുന്ന പൂണൂലും പ്രദര്‍ശിപ്പിച്ച് നടക്കാറുണ്ട്. <<<<

നിസഹായന്‍,

ആഢ്യന്‍മാര്‍ ഇക്കാലത്തുപോലും ഒറ്റമുണ്ടുടുത്തു നടക്കുന്നു എങ്കില്‍ അംബെദ്ക്കര്‍ ജീവിച്ച കാലത്ത് എല്ലാവരും ഒറ്റമുണ്ടുടുത്താണു നടന്നിരുന്നത്. അന്ന് ആവര്‍ണ്ണര്‍ക്ക് അംബെദ്ക്കറേപ്പോലെ വസ്ത്രം ധരിക്കണമെന്നാഗ്രഹിച്ചാലും അതിന്ള്ള ശേഷി ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നു എങ്കില്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ വേണമെന്ന് അംബെദ്കര്‍ക്ക് കെഞ്ചി നടക്കേണ്ടിയും വരുമായിരുന്നില്ല.

ഇതാദരവിന്റെയോ പുച്ഛത്തിന്റെയോ പ്രശ്നമല്ല. അന്നത്തെ വസ്ത്ര ധാരണ രീതി അതായിരുന്നു എന്നു മാത്രം. കൂടുതലായി അവര്‍ണ്ണരെ അടിച്ചമര്‍ത്തിയ സസ്വര്‍ണ്ണര്‍ അവരെ നല്ല വസ്ത്രം ധരിക്കുന്നതില്‍ നിന്നും തടയുകയും ചെയ്തിരുന്നു. മുറ്റത്തു കുഴി കുത്തി ഇല വച്ച് കഞ്ഞി വിളമ്പി കൊടുത്തിരുന്നവര്‍ വസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കിയില്ല.

എന്റെ ചെറുപ്പകാലത്തൊക്കെ ഗ്രാമങ്ങളില്‍ ജീവിച്ചിരുന്ന ആണുങ്ങളൊക്കെ ഒറ്റമുണ്ടുടുത്താണു നടന്നിരുന്നത്. വിശേഷപ്പെട്ട ദിവസങ്ങളില്‍ ഷര്‍ട്ടിടുമായിരുന്നു. ഇന്ന് പക്ഷെ കാലം മാറി. എല്ലാവരും ഷര്‍ട്ടിട്ടു നടക്കുന്നു.

അംബെദ്ക്കര്‍ പ്രതിഷേധ സൂചകമായിട്ടായിരിക്കാം സായിപ്പിന്റെ വസ്ത്രം  ധരിച്ചു നടന്നിരുന്നത്.

kaalidaasan said...

>>>>അവര്‍ണ്ണനായ അംബേദ്ക്കര്‍ അതു ചെയ്തിരുന്നെങ്കില്‍ ആളുകള്‍ അദ്ദേഹത്തെ കൂകിവിളിക്കുകയേയുള്ളു. ലളിതവസ്ത്രം ഗാന്ധിജിയുടെ ത്യാഗമായി ഉയര്‍ത്തിക്കാട്ടുന്നവരുണ്ട്. യോജിക്കുന്നു. കാരണം സ്വന്തമായുള്ളത് ത്യജിക്കുന്നതാണു് ത്യാഗം. <<<<

നിസഹായന്‍,

അംബെദക്കര്‍ ഗാന്ധിയേപ്പോലെ വസ്ത്രം ധരിച്ചു നടക്കണം എന്നൊന്നും ആരുമാവശ്യപ്പെട്ടില്ല. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തെ ഞാന്‍ പരാമര്‍ശിച്ചത്, അദ്ദേഹം ഗാന്ധിയുടെ വസ്ത്ര ധാരണ രീതിയെ അവഹേളിച്ചതുകൊണ്ടു മാത്രമാണ്.

ഗാന്ധി ചെയ്തത് ത്യാഗമാണെന്ന അഭിപ്രായത്തോട് താങ്കള്‍ യോജിച്ചു. പക്ഷെ അംബെദ്കര്‍ യോജിച്ചില്ല. അത് വെറുമഭിനയമായിരുന്നു എന്നാണദ്ദേഹം പറഞ്ഞത്. അതിനെയാണു ഞാന്‍ വിമര്‍ശിച്ചത്.

kaalidaasan said...

>>>>സാധാരണ ഒരാള്‍ ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ഭാരിച്ച ചിലവേറിയതായിരുന്നു ഗാന്ധിയുടെ സെക്കന്റ് ക്ലാസ്സിലുള്ള യാത്ര. അദ്ദേഹത്തിനു് ശുദ്ധമായ പാല്‍ കറന്നു കുടിക്കുന്നതിനു് രണ്ട് ആടുകളുമായി, അനുയായികള്‍ക്കും സഹായികള്‍ക്കുമൊപ്പം ഒരു ബോഗി മുഴവന്‍ ബുക്കു ചെയ്താണു് അദ്ദേഹത്തിന്റെ ട്രെയിന്‍ യാത്ര. <<<<

നിസഹായന്‍,

ഈ പ്രസ്താവന മുഴുവന്‍ തെറ്റാണ്. ഗാന്ധി സഞ്ചരിച്ചത് സെക്കന്റ് ക്ളാസിലായിരുന്നില്ല. മൂന്നാം ക്ളാസിലായിരുന്നു. മൂന്നാം ക്ളാസ് കംപാര്‍ട്ട് മെന്റ് ആര്‍ക്കും ബുക്കു ചെയ്യാനും ആകില്ലായിരുന്നു. കാരണം അതിനു റിസര്‍വേഷന്‍ എന്ന സംഗതി ഇല്ലായിരുന്നു. ഇന്‍ഡ്യയിലെ സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍  ഒരുക്കിയിരുന്നതായിരുന്നു അത്. അതില്‍ ആളുകള്‍ ആടും കോഴിയും താറാവും ഒക്കെയായിട്ടായിരുന്നു യാത്ര ചെയ്തിരുന്നത്.

kaalidaasan said...

>>>>അംബേദ്ക്കറിനു് അപകര്‍ഷതാബോധമോ നിരാശയോ ഒക്കെയുണ്ടായിരുന്നു, അത് അദ്ദേഹം മാത്രമല്ല, വിവേചനങ്ങളനുഭവിക്കുന്ന ഏവരും നേരിടുന്ന പ്രശ്നങ്ങളല്ലേ, അതിനാല്‍ അത് സ്വാഭാവികവുമാണു്. <<<<

നിസഹായന്‍,

അടച്ചമര്‍ത്തപ്പെട്ടവന്റെ ആ നിരാശയേക്കുറിച്ചല്ല ഞാന്‍ സൂചിപ്പിച്ചത്. അവര്‍ണ്ണരുടെ ഇടയില്‍ സ്വീകാര്യത ലഭിക്കാത്ത നിരാശ. ഗാന്ധിക്കതിനെക്കാള്‍ കൂടുതല്‍ അവര്‍ണ്ണ പിന്തുണ കിട്ടിയതിലുള്ള അസൂയയില്‍ നിന്നുണ്ടായ അപകര്‍ഷത.

kaalidaasan said...

>>>>സ്യൂട്ടും കോട്ടും ഇന്ത്യാക്കാരന്റെ വേഷമല്ല. അതു പോലെ മാനവികമൂല്യങ്ങളൊന്നും ഇന്ത്യാക്കാരന്റെ സ്വന്തവുമായിരുന്നില്ല, കണ്ടുപിടുത്തവുമായിരുന്നില്ല. വൈദേശിക ശക്തികളില്‍ അവസാന ഊഴക്കാരയ ബ്രിട്ടീഷുകാര്‍ ഇവിടെ വന്നപ്പോള്‍ പകര്‍ന്നു കിട്ടിയതാണു് മറ്റ് പലതിനോടൊപ്പം ഇവ രണ്ടും. <<<<

നിസഹായന്‍,

താങ്കളിങ്ങനെ സ്വയം അപഹാസ്യനാകല്ലേ. അപ്പോള്‍ ബുദ്ധനാരായിരുന്നു സുഹൃത്തേ. വിദേശിയോ? ബുദ്ധന്‍ ഉപദേശിച്ച മാനവികമൂല്യങ്ങളേക്കാള്‍ കൂടുതലായി എന്താണു വിദേശ ശക്തികളായ മുഗളരും, പോര്‍ചുഗീസുകാരും, സ്പെയിന്‍കാരും, ഫ്രന്ചുകാരും, മന്‍ഗോളിഅയ്രും, ബ്രിട്ടീഷുകാരും ഇവിടെ പകര്‍ന്നു തന്നത്?

അംബെദ്ക്കറിന്റെ കോട്ടും സ്യൂട്ടും ന്യായീകരിക്കാന്‍ ഇതുപോലെ അസംബന്ധം പറയരുത്.

kaalidaasan said...

>>>>അംബേദ്ക്കര്‍ അവരില്‍ ആത്മവിശ്വാസമുള്ളവരാക്കാന്‍ മാനവികമൂല്യങ്ങള്‍ക്കൊപ്പം ആധുനികതയുടെ വേഷവും ധരിച്ചു. ഇതിലെന്താണു് തെറ്റ്. മനഷ്യനായി ജീവിക്കാന്‍ തുടങ്ങിയത് സായിപ്പിന്റെ മൂല്യങ്ങളിലൂടെയാണെങ്കില്‍ സായിപ്പിന്റെ വേഷം കെട്ടുന്നതും ഒട്ടും മോശമായ കാര്യങ്ങളല്ല. <<<<

നിസഹായന്‍,

ഒരു തെറ്റുമില്ല. പക്ഷെ ഇപ്പറഞ്ഞ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ സായിപ്പിന്റെ മതമല്ല അംബെദ്ക്കര്‍ തെരഞ്ഞെടുത്തത്. ഇന്‍ഡ്യക്കരനായിരുന്ന ബുദ്ധന്റെ മതമായിരുന്നു. അതിനെന്താണു ന്യായീകരണമുള്ളത്? അത് കാപട്യമല്ലേ?

അംബെദ്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നതുപോലെ നാരായണഗുരുവിനും ബുദ്ധ മതത്തില്‍ ചേരാമായിരുന്നു. സന്യാസി ആകാമായിരുന്നു. ആരും തടയുമായിരുന്നില്ല. അതുകൊണ്ട് നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്, എന്ന നാരായണഗുരുവിന്റെ പ്രസ്തവാന വെറും കാപട്യമാണ്. അദ്ദേഹം  ആഗ്രഹിച്ചത്, തന്നെ സ്വീകരിക്കാത്ത ഹിന്ദു മതത്തിലെ സന്യാസി ആകാനായിരുന്നു.

kaalidaasan said...

>>>>ഇപ്പോഴെന്താണു് ഇന്ത്യാക്കാരന്റെ അവസ്ഥ ? ഏതാണ്ട് എല്ലാവരും പാന്‍റും കോട്ടും സ്യൂട്ടും ഉപയോഗിച്ച് പരിഷ്ക്കൃത മനുഷ്യന്റെ രൂപത്തില്‍ നടക്കുകയും ഉള്ളില്‍ ജാതിവിവചനവും മറ്റ് ഹൈന്ദവ അന്ധവിശ്വാസ-അനാചാരങ്ങളില്‍ മുഴുകി ജീവിക്കുകയും ചെയ്യുന്നു. ഇതല്ലേ സങ്കടകരമായ അധഃപതനം കാളിദാസാ ?! <<<<

നിസഹായന്‍,

ഇതും തെറ്റാണ്. അംബ്‌എദ്ക്കര്‍ നടന്നതു പോലെ കോട്ടു സ്യൂട്ടുമിട്ട് സാധാരണ മനുഷ്യര്‍ നടക്കുന്നില്ല. അവര്‍ പാന്റും സഹര്‍ട്ടും ധരിക്കുന്നു. അത് സായിപ്പിന്റെ വേഷമാണെന്നാരു പറഞ്ഞു. കുര്‍ത്തയും പൈജാമയും വടക്കേ ഇന്‍ഡ്യക്കാരുടെ പരമ്പരാഗത വേഷമാണ്. അതിന്റെ പരിഷ്കരിച്ച പതിപ്പാണ്, പാന്റും ഷര്‍ട്ടും.

സായിപ്പു പോലും ഔദ്യോഗിക ആവശ്യത്തിനു വേണ്ടി മാത്രമേ കോട്ടും സ്യൂട്ടും ധരിക്കാറുള്ളു. അല്ലാതത്പ്പോള്‍ പാന്റും ഷര്‍ട്ടും അല്ലെങ്കി നിക്കറും ഷര്‍ട്ടും ആണാവരുടെ വേഷം. അംബെദ്കര്‍ എപ്പൊഴെങ്കിലും പാന്റും ഷര്‍ട്ടും മാത്രമായി ധരിച്ചിട്ടുണ്ടോ. ഇല്ലെന്നാണെന്റെ അറിവ്.

സത്യാന്വേഷി said...

പലവിധ തിരക്കുകള്‍ കാരണം ഇവിടെ ഫോളോ ചെയ്യാന്‍ സാധിച്ചില്ല കുറച്ചു ദിവസം. അതിനിടെ വി പ്രഭാകരനെപ്പോലെ അംബേദ്കര്‍ സാഹിത്യങ്ങളിലും മറ്റും അവഗാഹമുള്ള വ്യക്തിയുടെ ഇടപെടലുണ്ടായത് തികച്ചും ആഹ്ലാദകരമാണ്.
നിസ്സഹായന്‍ പറഞ്ഞപോലെ അറിയാനും അറിയിക്കാനുമല്ല താങ്കളിവിടെ ചര്‍ച്ചയക്കു നില്ക്കുന്നതെന്നു താങ്കളുടെ പല മറുപടികളും തെളിയിക്കുന്നുണ്ട്.എന്നിരുന്നാലും വായനക്കാരില്‍ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനായി മാത്രം ചില മറുപടികള്‍ ഇടുകയാണ്.

////ഞാന്‍ പറഞ്ഞത് അംബെദ്ക്കര്‍ ശുപാര്‍ശ ചെയ്ത കമ്യൂണല്‍ അവാര്‍ഡിനേപ്പറ്റി ആയിരുന്നു. ബ്രിട്ടീഷുകാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച കമ്യൂണല്‍ അവാര്‍ഡ്. അതിനും പിന്നീട് ഗാന്ധികൂടി സമ്മതിച്ച രാഷ്ട്രീയ സംവരണത്തിനും കാലപരിധി ഉണ്ടായിരുന്നു.////

കമ്യൂണല്‍ അവാര്‍ഡിനെ അട്ടിമറിക്കാന്‍ ഗാന്ധിയും കൂട്ടരും കൊണ്ടുവന്ന പരിപാടിയായിരുന്നു രാഷ്ട്രീയ സംവരണം. പൂനാ പാക്റ്റിലൂടെയാണ് അതു നടപ്പിലായത്. അത് പത്തുവര്‍ഷത്തേക്കായിരുന്നുവെന്നതു ശരിയാണ്. അല്ലാതെ കമ്യൂണല്‍ അവാര്‍ഡിന് ഒരു പത്തുവര്‍ഷ പരിധിയും വച്ചിട്ടില്ലായിരുന്നു. അതുപോലെ തന്നെ ഉദ്യോഗസംവരണത്തിനും..

സത്യാന്വേഷി said...

///ഇതില്‍ ആരായിരുന്നു അമേരിക്കയില്‍? എവിടെയായിരുന്നു മറ്റുള്ളവരൊക്കെ താമസിച്ചിരുന്നത്? ആര്‍ക്കൊക്കെയായിരുന്നു ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നത്?///

അതല്ലാം താങ്കളന്വേഷിച്ചറിയുക. കൃഷ്ണമാചാരി അങ്ങനെ പറഞ്ഞോ? അതിലെന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക.

സത്യാന്വേഷി said...

///ആര്‍ക്കും തര്‍ക്കമില്ലെങ്കില്‍ പിന്നെ എന്തിനാണ്, ശങ്കരനാരയാണന്‍ ജാതി ഇല്ലാതാക്കാന്‍ ഗാന്ധി എന്തു ചെയ്തു, എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ചത്?///

ജാതിവ്യവസ്ഥിതിക്കെതിരെ ഗാന്ധി ചെയ്ത കാര്യങ്ങളാണ് വാസ്തവത്തില്‍ ശങ്കരനാരായണനും മറ്റും ലക്ഷ്യമാക്കുന്നത്. അതിനുവേണ്ടി ഗാന്ധി ചില ഗിമ്മിക്കുകള്‍ കാട്ടി എന്നല്ലാതെ മറ്റൊന്നും ചെയ്തില്ല. എന്നുമാത്രമല്ല, അതിനെ നീതിമത്കരിക്കുകയാണു ചെയ്തത്.

സത്യാന്വേഷി said...

///ഗാന്ധി വിമര്‍ശനങ്ങള്‍ക്ക് മറുപടി ആരെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന് താങ്കള്‍ ചോദിച്ചു. അതിനുള്ള ഉത്തരവും ഞാന്‍ നല്‍കി. താങ്കള്‍ക്ക് സ്വീകാര്യമായ രീതിയില്‍ ഉത്തരം വേണമെങ്കില്‍ ലഭിക്കാന്‍ പ്രയാസമാണ്.///

ഗാന്ധിക്കെതിരെയുള്ള വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ക്ക് ആരും ഇതുവരെ എനിക്കെന്നല്ല ആര്‍ക്കും സ്വീകാര്യമായ രീതിയില്‍ ഉത്തരം നല്കിയിട്ടില്ല. താങ്കള്‍ പറഞ്ഞതുപോലെ അതു "ലഭിക്കാന്‍ പ്രയാസമാണ്." സത്യം എങ്ങനെ മറച്ചുവയ്ക്കാനാണ്?

സത്യാന്വേഷി said...

///ഇന്ന് ജാതി വ്യവസ്ഥിതി നിലനില്‍ക്കുന്നില്ല. ഹിന്ദു മതത്തിലോ മറ്റ് മതങ്ങളിലോ. ഹിന്ദുമതത്തിലേപ്പോലെ ജാതികളും മറ്റ് മതങ്ങളില്‍ ഇല്ല.///

ഇന്നും ജാതിവ്യവസ്ഥിതി നിലനില്ക്കുന്നുണ്ട്. ഹിന്ദുമതത്തില്‍ മാത്രമല്ല, മറ്റു മതങ്ങളിലും. ക്രൈസ്തവരിലും സിക്കുകാരിലും മുസ്ലിങ്ങളിലുമെല്ലാം.

സത്യാന്വേഷി said...

///അപ്പോള്‍ പലരുടെയും ദയാദാക്ഷിണ്യത്തിലാണ്, സംസ്ഥാന ഭരണം അവര്‍ണ്ണര്‍ നടത്തുന്നതെന്ന് താങ്കള്‍ക്കിപ്പോള്‍ മനസിലായി. അത് നല്ലതാണ്. ഒരു മിഥ്യ തകര്‍ന്നു വീണു.///


ഇതാണ് താങ്കളുടെ വിതണ്ഡവാദത്തിന്റെ മാതൃക. കമ്യൂണല്‍ അവാര്‍ഡ് നടപ്പായിരുന്നെങ്കില്‍ ഇന്നത്തേക്കാള്‍ ഫലപ്രദമായി ദലിതര്‍ക്ക് തങ്ങളുടെ അധികാരവും അവകാശങ്ങളും സ്ഥാപിക്കാനാകുമായിരുന്നു. വി പ്രഭാകരന്‍ ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ ഇരട്ട വോട്ടവകാശം എന്നതു ചില്ലറക്കാര്യമല്ല. എന്തുവിലകൊടുത്തും ഗാന്ധിയും കൂട്ടരും അതു തടഞ്ഞത് അതുകൊണ്ടാണ്.

സത്യാന്വേഷി said...

///ഈ കമ്യൂണല്‍ അവാര്‍ഡ് എന്താണെന്നും പൂനാ പാക്റ്റ് എന്താണെന്നും താങ്കള്‍ക്ക് വലിയ പിടിപാടില്ലല്ലോ സത്യാന്വേഷി.///

വൈദ്യരേ ആദ്യം സ്വയം ചികിത്സിക്ക്. പൂനാ പാക്റ്റും കമ്യൂണല്‍ അവാര്‍ഡും എന്തായിരുന്നുവെന്ന് താങ്കളാണു പഠിക്കേണ്ടത്. കമ്യൂണല്‍ അവാര്‍ഡ് പത്തുവര്‍ഷത്തേക്കായിരുന്നുവെന്നു താങ്കളല്ലേ പറഞ്ഞത് ?

സത്യാന്വേഷി said...

തത്ക്കാലം താങ്കള്‍ ഈ അധ്യായം ഒന്നു വായിക്കുന്നതു നന്ന്.
Mr. Gandhi opposed the demands of the Untouchables for political safeguards at the Round Table Conference. He did everything to defeat the object of the Untouchables. To weaken, the force behind their demand and isolate them he tried to buy over the Muslims by offering to concede the whole of their fourteen demands. Mr. Gandhi at the meeting of the Minorities Sub-Committee had said: " Who am I to oppose the demand of the Untouchables if the Committee gave it its approval." It was wrong for Mr. Gandhi to have tried to defeat the verdict of the Committee by offering to give the Muslims their full demand formulated in. Mr. Jinnah's fourteen points in return for their agreeing to oppose the demands of the Scheduled Castes!! His was a most subtle piece of strategy. He offered the Musalmans a most difficult choice between having their 14 points and withdrawing their support to the demand of the Untouchables or siding with the Untouchables and losing their 14 points. In the end Mr. Gandhi's strategy failed and neither did the Musalmans lose their 14 points nor did the Untouchables lose their case. But the episode remains as a witness to Mr. Gandhi's perfidy. What else can be the appropriate description of the conduct of a man who offers criminal inducement to another for getting him to break his promise, who calls a person his friend and then contrives to stab him in the back ? How can such a man be regarded by the Untouchables as honest and sincere ?

WHAT DO THE UNTOUCHABLES SAY?
Beware Of Mr. Gandhi

നിസ്സഹായന്‍ said...

സത്യാന്വേഷി,

താങ്കള്‍ മേല്‍ ഉദ്ധരിച്ച വസ്തുതാ പരമായ കമന്റുകള്‍ക്ക് കാളിദാസന്‍ മറുപടി പറയുമെന്നു കരുതേണ്ട. മേലുള്ള ഉദ്ധരണിയുടെ മലയാളം ഞാന്‍ ശങ്കരനാരായന്റെ പോസ്റ്റില്‍ ഉദ്ധരിച്ചിരുന്നു. എന്നാല്‍ പ്രതികരിക്കുമ്പോള്‍ കാളിദാസന്‍ ഇവയെല്ലാം തന്ത്രപൂര്‍വ്വം ഒഴിവാക്കുകയാണു് ചെയ്യുന്നത്. അത് ഇവിടെ വീണ്ടും ഇടുന്നു.

അംബേദ്ക്കര്‍ ഗാന്ധിയുടെ കാപട സ്വഭാവം തുറന്നുകാട്ടാന്‍ രണ്ടുദാഹരണങ്ങളില്‍ വ്യക്തമാക്കുന്നത് നോക്കൂ.

"പട്ടികജാതിക്കാരുടെ പ്രതിനിധികളായി അവരുടെ നേതാക്കന്മാരെ ബ്രിട്ടീഷ് ഗവണ്മെന്റ് വട്ടമേശസമ്മേളനത്തില്‍ ക്ഷണിച്ചിരുന്നു. അവരുടെ അവകാശങ്ങള്‍ക്കെതിരായി താന്‍ ഒരിക്കലും നില്‍ക്കുകയില്ലെന്ന് ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ അവരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ അവതരിച്ചപ്പോള്‍ ഗാന്ധി തന്റെ വാഗ്ദാനം മറന്ന് അവയെ ശക്തമായി എതിര്‍ത്തു. ഈ പ്രവര്‍ത്തി പട്ടികജാതിക്കാരുടെ നേരെ ഗാന്ധി കാണിച്ച വിശവാസ വഞ്ചനയാണ്. കൂടാതെ മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളെ ഗാന്ധി രഹസ്യമായി സമീപിച്ച് അവര്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കെതിരായ ഒരു നിലപാട് സമ്മേളനത്തില്‍ കൈക്കൊള്ളുകയാണെങ്കില്‍ അവരുടെ (മുസ്ലീങ്ങളുടെ) പതിനാല് ആവശ്യങ്ങളെയും താന്‍ പിന്താങ്ങുമെന്ന് ഗാന്ധി അവര്‍ക്ക് ഉറപ്പു നല്‍കി. ഒരു പടുകള്ളന്‍ പോലും ഇപ്രകാരം ചെയ്യാന്‍ ധൈര്യപ്പെടുകയില്ലായിരുന്നു. പക്ഷേ ഗാന്ധി അത് ചെയ്തു. ഗാന്ധിയന്‍ വഞ്ചനകളുടെ ഒരു ഉദാഹരണം മാത്രമാണിത്."

നെഹ്രു കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചക്കു വേണ്ടി കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുസ്ലീങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭേദഗതി ഈ റിപ്പോര്‍ട്ടില്‍ വരുത്തണമെന്ന ജിന്നയുടെ ആവശ്യമനുസരിച്ചാണ് ഈ ഭേദഗതി സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇതിനെ ശക്തമായി എതിര്‍ക്കാന്‍ ഗാന്ധി ജയക്കറെ രഹസ്യമായി പ്രേരിപ്പിച്ചു. ജയക്കറും കൂട്ടരും ചേര്‍ന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തു. മോട്ടിലാല്‍ നെഹ്രു മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുവദിച്ചു കൊടുത്തുവെന്നും അവയില്‍ കൂടുതലായി ഒന്നും തന്നെ ഇനിയും അനുവദിച്ചു കൊടുക്കാന്‍ പാടില്ലെന്നുമായിരുന്നു ഗാന്ധിയുടെ നിലപാട്. ഇത് വെളിയില്‍ പറയാതെ ജയക്കറേയും കൂട്ടരേയും ഇളക്കിവിടുകയാണ് ഗാന്ധി ചെയ്തത്. ഈ രഹസ്യം സമ്മേളനത്തില്‍ പങ്കുകൊണ്ടിരുന്ന എല്ലാ പ്രമുഖ നേതാക്കന്മാര്‍ക്കും അറിയാമായിരുന്നു.

പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവിനെ അപമാനിക്കാന്‍ കൂടിയാണ് ഈ ഭേദഗതിയെ ഗാന്ധി എതിര്‍ത്തത്. ഹിന്ദു-മുസ്ലീം ശത്രുതക്കുള്ള പ്രധാന കാരണം ഗാന്ധിയുടെ ഇത്തരത്തിലുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളാണ്. പട്ടികജാതിക്കാരുടെയും മുസ്ലീങ്ങളുടെയും ഉറ്റ ബന്ധുവാണെന്നും അവരുടെ എല്ലാത്തരത്തിലുമുള്ള നന്മക്കും വേണ്ടി അടിയുറച്ചു നില്‍ക്കുന്ന ഒരനുഭാവിയാണെന്നും പ്രഖ്യാപിച്ചു നടന്ന ഗാന്ധി തന്നെയാണ് തക്കസമയത്ത് യാതൊരു മടിയുമില്ലാതെ അവരെ വഞ്ചിച്ചത്. ഇത് വളരെ വേദനിപ്പിച്ച ഒരു കാര്യമാണ്. ഗാന്ധിയുടെ ഇത്തരം ചതിവുകളെ വെളിപ്പെടുത്തുവാന്‍ ഉതകുന്ന ഒരാപ്തവാക്യമുണ്ട്. (ഭഗവല്‍ മെ ചുരി മൂവ് മെ റാം റാം) "കക്ഷത്ത് കഠാരയും ചുണ്ടില്‍ രാമനാമവും". അങ്ങനെയുള്ള ഒരാളെ മഹാത്മാവെന്ന് വിളിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു മഹാത്മാവാണ്.

നിസ്സഹായന്‍ said...

സത്യാന്വേഷി,

ഗാന്ധിയെയും ഗാന്ധിസത്തിലൂടെ സവര്‍ണതയെയും ഉയര്‍ത്തിപ്പിടിച്ച്, അവര്‍ണ്ണരക്ഷാവേഷം കെട്ടുന്നതും, യഥാര്‍ത്ഥത്തില്‍ അവര്‍ണ്ണരുടെ മിശിഹായായ അംബേദ്ക്കറെ ഇകഴ്ത്തിക്കാണിക്കുന്നതും കമ്മ്യൂണിസ്റ്റ് ബ്രാഹ്മണരുടെയും സോഷ്യലിസ്റ്റു ബ്രാഹ്മണരുടെയും കോണ്‍ഗ്രസ്സ് ബ്രാഹ്മണരുടെയും കാവി ബ്രാഹ്മണരുടെയും യുക്തിവാദി ബ്രാഹ്മണരുടെയുമെല്ലാം നാളിതുവരെയുള്ള ചരിത്ര പാരമ്പര്യമാണു്. കാളിദാസന്‍ കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിലെന്തിനു് അത്ഭുതപ്പെടണം (ഇതുവരെ ബൂലോകത്തെ അനുഭവത്തില്‍ നിന്നുമാണു് കാളിദാസന്‍ ഒരു കമ്മ്യൂണിസ്റ്റ് അനുയായിയാണെന്നു് ഊഹിച്ചു പോകുന്നത്) ?! കമ്മ്യൂണിസമാണു് ലോകവിമോചക പ്രത്യയശാസ്ത്രമെന്നു മേനി നടിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും അതുപോലെ ഇന്ത്യയിലെ സോഷ്യലിസ്റ്റുകളും നാളിതുവരെ അംബേദ്ക്കറെ ചര്‍ച്ച ചെയ്യുകയോ പഠിക്കുകയോ അദ്ദേഹത്തിന്റെ പ്രസക്തി അംഗീകരിക്കുകയോ ചെയ്തിട്ടുണ്ടോ ? മറിച്ച് ഗാന്ധിസം ആശയവാദമാണെന്നു തള്ളിക്കളയുമെങ്കിലും ഗാന്ധിയുടെ ചരിത്ര പ്രസക്തി അംഗീകരിക്കാന്‍ നമ്മുടെ കമ്മ്യൂണിസ്റ്റ് ബ്രാഹ്മണര്‍ക്കു് തീരെ മടിയില്ല. എന്നാല്‍ അംബേദ്ക്കറെ തമസ്ക്കരിക്കാന്‍, ഏറ്റവും ക്രൂരമായ മൌനം പാലിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണു്. ഇതിലൂടെ ഇവര്‍ മറച്ചു പിടിക്കുന്നത് ഇവരുടെ ചാതുര്‍വര്‍ണ്ണ്യ സംസ്ക്കാരമാണു്.

നിസ്സഹായന്‍ said...

കാളിദാസന്‍,

///ഇതും തെറ്റാണ്. അംബ്‌എദ്ക്കര്‍ നടന്നതു പോലെ കോട്ടു സ്യൂട്ടുമിട്ട് സാധാരണ മനുഷ്യര്‍ നടക്കുന്നില്ല. അവര്‍ പാന്റും സഹര്‍ട്ടും ധരിക്കുന്നു. അത് സായിപ്പിന്റെ വേഷമാണെന്നാരു പറഞ്ഞു. കുര്‍ത്തയും പൈജാമയും വടക്കേ ഇന്‍ഡ്യക്കാരുടെ പരമ്പരാഗത വേഷമാണ്. അതിന്റെ പരിഷ്കരിച്ച പതിപ്പാണ്, പാന്റും ഷര്‍ട്ടും.

സായിപ്പു പോലും ഔദ്യോഗിക ആവശ്യത്തിനു വേണ്ടി മാത്രമേ കോട്ടും സ്യൂട്ടും ധരിക്കാറുള്ളു. അല്ലാതത്പ്പോള്‍ പാന്റും ഷര്‍ട്ടും അല്ലെങ്കി നിക്കറും ഷര്‍ട്ടും ആണാവരുടെ വേഷം. അംബെദ്കര്‍ എപ്പൊഴെങ്കിലും പാന്റും ഷര്‍ട്ടും മാത്രമായി ധരിച്ചിട്ടുണ്ടോ. ഇല്ലെന്നാണെന്റെ അറിവ്. ////

സാധാരണ കൂലിപ്പണിക്കാരും പഴയ തലമുറയിലെ ആളുകളും ഒഴിച്ചാല്‍, പണ്ട് കോണാനും ഒറ്റത്തോര്‍ത്തും ഉടുത്ത നടന്ന ബഹുഭൂരിപക്ഷം കേരളീയ പിന്‍തലമുറയുടെ ഇന്നത്തെ സാമാന്യ വേഷം പാന്റും ഷര്‍ട്ടുമാണു്. ഇത് അവര്‍ സ്വയം കണ്ടുപിടിച്ചതാണോ അതോ സായിപ്പിന്റെ സ്വാധീനത്താല്‍ ഉണ്ടായതാണോയെന്ന് കാളിദാസന്‍ ഗവേഷിച്ചു കണ്ടുപിടിക്കുക. സമൂഹത്തിലെ എലൈറ്റ് ക്ലാസ്സുകാര്‍ ഇന്നു കോട്ടും സ്യൂട്ടുമിട്ടു നടക്കാറില്ലേ കാളിദാസാ ? ഇങ്ങനെ പ്രസ്താവിക്കുമ്പോള്‍ അവര്‍ ഇരുപത്തിനാലു മണിക്കൂറും സ്യൂട്ടിലും കോട്ടിലുമാണെന്നു ഞാന്‍ പറഞ്ഞതായി വ്യാഖ്യാനിക്കുന്നത് വിതണ്ഡവാദമല്ലേ !? പരിഷ്ക്കൃതരും സംസ്ക്കാരസമ്പന്നരുമായ പാശ്ചാത്യരുടെ വേഷം, സവര്‍ണജാതിവാദികളും വൃത്തികെട്ടവരും അയിത്തക്കാരും അപരിഷ്ക്കൃതരും മനുഷ്യത്വമില്ലാത്തവരുമായ ഇന്ത്യാക്കാരില്‍ നിന്നും വ്യത്യസ്ഥമാകുമ്പോള്‍, തന്നെയും തന്റെ ജനതയേയും വിമോചിപ്പിക്കാനാവശ്യമായ നാഗരിക- സാംസ്ക്കാരിക-പ്രത്യയശാസ്ത്രമൂല്യങ്ങള്‍ ഇംഗ്ലീഷുകാരില്‍ നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ നേടിയ അംബേദ്ക്കര്‍ കോട്ടും സ്യൂട്ടുമിട്ടു നടന്നത് ഒരു പ്രതീകാത്മക വിളംബരം തന്നെയാണു്. പാന്റു്, സ്യൂട്ട് തുടങ്ങിയവയുടെ സാങ്കേതിക വശങ്ങളില്‍‍ കടിച്ചു തൂങ്ങാതെ ഒരു വാദം വെയ്ക്കുമ്പോള്‍ അതിന്റെ ജൈവികാര്‍ത്ഥം മനസ്സിലാക്കാന്‍ ശ്രമിക്കൂ കാളിദാസാ.

നിസ്സഹായന്‍ said...

കാളിദാസന്‍,

താങ്കള്‍ കണ്ട ഫോട്ടോകളിലെല്ലാം അംബേദ്ക്കര്‍ കോട്ടിലും സ്യൂട്ടിലുമായിരുന്നതിനാല്‍ ഇരുപത്തിനാലുമണിക്കൂറും, ആയുസ്സ് മുഴവനും അദ്ദേഹം കോട്ടിനുള്ളിലായിരുന്നുവെന്നാണോ കാളിദാസന്‍ മനസ്സിലാക്കുന്നത്. അതോ അങ്ങിനെയായിരുന്നെന്നു് തെളിവു വല്ലതുമുണ്ടോ കാളിദാസാ ?

നിസ്സഹായന്‍ said...

കാളിദാസന്‍,

"ഒരു തെറ്റുമില്ല. പക്ഷെ ഇപ്പറഞ്ഞ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ സായിപ്പിന്റെ മതമല്ല അംബെദ്ക്കര്‍ തെരഞ്ഞെടുത്തത്. ഇന്‍ഡ്യക്കരനായിരുന്ന ബുദ്ധന്റെ മതമായിരുന്നു. അതിനെന്താണു ന്യായീകരണമുള്ളത്? അത് കാപട്യമല്ലേ?"

ഓഹോ, അപ്പോള്‍ അംബേദ്ക്കര്‍ അവര്‍ണ്ണരെ ആത്മവിശ്വാസമുള്ളവരാക്കാന്‍ ഇംഗ്ലീഷുകാരുടെ മാനവികമൂല്യങ്ങള്‍ക്കൊപ്പം ആധുനികതയുടെ വേഷവും ധരിച്ചതില്‍ തെറ്റില്ലെന്നു് സമ്മതിക്കുന്ന കാളിദാസന്‍, സായിപ്പിന്റെ മതം സ്വീകരിച്ചില്ലെങ്കില്‍ അംബേദ്ക്കറെ കപടനാക്കിക്കളയും. ഇനി സായിപ്പിന്റെ മതം സ്വീകരിച്ചിരുന്നെങ്കില്‍, നീഗ്രോയായിരുന്ന മൈക്കിള്‍ ജാക്സന്‍ തൊലിമാറ്റിവെച്ച് സായിപ്പാകാന്‍ ശ്രമിച്ച പോലെ, എന്തേ അംബേദ്ക്കര്‍ സായിപ്പിന്റെ ശരീരം കൂടി സ്വീകരിക്കാഞ്ഞതെന്നും സായിപ്പിന്റ ഭക്ഷണം മാത്രം കഴിക്കാത്തതെന്നും എല്ലാമെല്ലാം(?) സായിപ്പിനെപ്പോലെ ചെയ്യാഞ്ഞതെന്നുമൊക്കെ കാളിദാസന്‍ ചോദിച്ചു കളയുമല്ലോ ....... !!!!!!! :-))))

വൃത്തികെട്ട ഹിന്ദുമതത്തില്‍ നിന്നും വ്യത്യസ്തമായി വിമോചകമൂല്യങ്ങളുള്ളവയാണു് ഇസ്ലാമതവും കൃസ്തുമതവും ബുദ്ധമതവും ജൈനമതവും സിക്കുമതവുമെല്ലാം തന്നെ. ഇതിലേതു സ്വീകരിച്ചാലും അതൊരു വിമോചനമായിരിക്കുമെന്നാണു് അംബേദ്ക്കര്‍ കരുതിയത്. ധാരാളം ഓപ്ഷനുള്ളപ്പോള്‍ അതില്‍ സായിപ്പിന്റെ മതം തന്നെ തെരെഞ്ഞടുത്തില്ലെങ്കില്‍ കാപട്യം കണ്ടുപിടിക്കുന്ന കാളിദാസനില്‍ നിന്നും മാര്‍ക്സിസ്റ്റുകളുടെ അംബേദ്ക്കര്‍ വിരോധമാണു് അണപൊട്ടിയൊഴുകുന്നത്.

നിസ്സഹായന്‍ said...

കാളിദാസന്‍,

"അംബെദ്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നതുപോലെ നാരായണഗുരുവിനും ബുദ്ധമതത്തില്‍ ചേരാമായിരുന്നു. സന്യാസി ആകാമായിരുന്നു. ആരും തടയുമായിരുന്നില്ല. അതുകൊണ്ട് നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്, എന്ന നാരായണഗുരുവിന്റെ പ്രസ്തവാന വെറും കാപട്യമാണ്. അദ്ദേഹം ആഗ്രഹിച്ചത്, തന്നെ സ്വീകരിക്കാത്ത ഹിന്ദു മതത്തിലെ സന്യാസി ആകാനായിരുന്നു.

'നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ് ', എന്ന നാരായണഗുരുവിന്റെ പ്രസ്തവാന കാപട്യമേയല്ല. ആ വസ്തുത ശരിയായി കാളിദാസനു് മനസ്സിലാകാത്തതു കൊണ്ടാണു്. ക്ഷേത്രത്തില്‍ നിന്നും വളരെ ദൂരെ അവര്‍ണ്ണന്‍ കൊണ്ടു വെയ്ക്കുന്ന നേര്‍ച്ചയും വഴിപാടും ദക്ഷിണയും എടുത്തുകൊണ്ട് പോകുകയും എന്നാല്‍ അവര്‍ണ്ണര്‍ ക്ഷേത്രത്തിലോ പരിസരത്തോ പൊതുവഴിയിലോ നടക്കാന്‍ അവകാശമില്ലാതെ, അയിത്തവും തൊട്ടുകൂടായ്മയും മറ്റ് മൃഗീയ ജാതിപീഢനങ്ങളനുഭവിക്കുകയും ചെയ്തിരുന്ന കാലത്ത്, ഹിന്ദുമതത്തിനുള്ളില്‍ നിന്നുകൊണ്ട് ബ്രാഹ്മണ്യത്തിനെതിരെ നാരായണഗുരു നടത്തിയ വിപ്ലകരമായ സമരം അടിച്ചമര്‍ത്താന്‍ അവര്‍ക്കു കഴിയാതിരുന്നത് ഇവിടെ ബ്രിട്ടീഷുഭരണത്തിന്റെ ലോ അന്റ് ഓര്‍ഡറും സാമൂഹിക സുരക്ഷിതത്വവും അവരുടെ വിദ്യാഭ്യാസം ജനിപ്പിച്ച മനുഷ്യാവകാശബോധവും പോലുള്ള നിരവധി ഘടകങ്ങള്‍ കൊണ്ടു കൂടിയാണു്. അവയൊക്കെ വിശദമായി നിരത്തി വെയ്ക്കമെങ്കില്‍ വലിയ പോസ്റ്റു തന്നെ എഴുതേണ്ടി വരും. അതേ അവസ്ഥ നിലനിന്നതു കൊണ്ടാണു് അംബേദ്ക്കര്‍ക്കും അനുയായികള്‍ക്കും ബുദ്ധമതം സ്വീകരിക്കാനായതും. എന്നാല്‍ അടിമവ്യവസ്ഥയെ പിന്താങ്ങുന്ന ഹിന്ദുമതത്തെ തള്ളിക്കളഞ്ഞു കൊണ്ട് പുതിയൊരു മതം ഉണ്ടാക്കുകയോ ബുദ്ധമതം പോലുള്ള ഒന്നില്‍ ചേരുവാന്‍ അവര്‍ണ്ണരെ പ്രബോധിപ്പിക്കുകയോ ചെയ്യാതെ ഹിന്ദുത്വബോധം കൊണ്ടുനടന്ന നാരായണഗുരു ആത്യന്തികമായി അവര്‍ണ്ണര്‍ക്കു ഗുണം ചെയ്തില്ല, എന്നു മാത്രമല്ല, അതിന്റെ ഫലമായി ഇന്നു ഈഴവര്‍ കൂടുതല്‍ സവര്‍ണരായിക്കൊണ്ടിരിക്കയും അവരുടെയും അവരേക്കാള്‍ ദുര്‍ബലരായ മറ്റ് സമുദായങ്ങളുടെയും വിമോചനത്തിനു് എക്കാലത്തും മഹാപാരയായിത്തീര്‍ന്നിരിക്കയും ചെയ്യുന്നു. അതിനാല്‍ താങ്കളുടെ 'അദ്ദേഹം ആഗ്രഹിച്ചത്, തന്നെ സ്വീകരിക്കാത്ത ഹിന്ദു മതത്തിലെ സന്യാസി ആകാനായിരുന്നു', എന്ന വാദം മാത്രം ശരിയാണു്.

kaalidaasan said...

പ്രഭാകരന്‍,

ഈ ബ്ളോഗിലേക്ക് സ്വാഗതം.
അല്‍പ്പം തിരക്കിലായിരുന്നതുകൊണ്ട് പ്രതികരിക്കാന്‍ താമസിച്ചുപോയി.

>>>>>അവ തമ്മിലുള്ളത് വിവേചനമെന്നു പറയാനാവില്ല. ഐഡന്‍റിറ്റിയും സംസ്കാരവുമായി ബന്ധപ്പെട്ടുള്ള വൈവിധ്യങ്ങളായിരുന്നു. അതിനെ നീതിനിഷേധമെന്നും വിവക്ഷിക്കുന്നതു വസ്തുതാപരമല്ല. <<<<<

അയിത്തം ആചരിക്കുന്നെങ്കില്‍ അത് വിവേചനം തന്നെയാണ്. ഒരു ജാതി മറ്റൊരു ജാതിയിലും താണതാണെന്നു കരുതുന്നുണ്ടെങ്കില്‍ അതും വിവേചനം ആണ്. അവര്‍ണ്ണരുടെ ഇടയില്‍ ഇത് രണ്ടുമുണ്ടായിരുന്നു. അത് ഐഡന്‍റിറ്റിയും സംസ്കാരവുമായി ബന്ധപ്പെട്ടുള്ള വൈവിധ്യങ്ങളാണെന്നു പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്.

അമേരിക്കയിലും ആഫ്രിക്കയിലും കറുത്ത വര്‍ഗ്ഗക്കാരോട് വെള്ളക്കാര്‍ ചെയ്തതും ഇതു തന്നെയായിരുനു. ഹിന്ദു മതത്തില്‍ അതിനൊരു ദൈവിക പരിവേഷം നല്‍കി എന്നു മാത്രം. അതുകൊണ്ട് ജാതി വ്യവസ്ഥ കുറച്ച് വേറിട്ടു നില്‍ക്കുന്നു. ദൈവികപരിവേഷം വന്നപ്പോള്‍ അടിച്ചമര്‍ത്തലിനു ഭൌതിക മാനത്തോടൊപ്പം ആത്ഥ്യാത്മിക മാനവും കൈ വന്നു. ദൈവം പറഞ്ഞിട്ട് എന്ന അവസ്ഥ ഉണ്ടാക്കിയപ്പോള്‍ ദൈവ വിശ്വാസികളായ ജനതക്ക് അത് എതിര്‍ക്കാന്‍ ആകാത്ത വ്യവസ്ഥയായും അംഗീകരിക്കേണ്ടി വന്നു. അവര്‍ണ്ണരില്‍ ഭൂരിഭാഗവും ഇത് വിശ്വസിച്ചിരുന്നു

kaalidaasan said...

>>>>>'ഹിന്ദുമതം ഉപേക്ഷിക്കാന്‍ പറ്റാത്തതുകൊണ്ട് ഗാന്ധിജി ജാതിയേയും ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിച്ചില്ല.'എന്നു മുകളില്‍ പറഞ്ഞ താങ്കള്‍ തന്നെ,മഹാത്മാ ഗാന്ധി താഴ്ന്ന ജാതിക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ജാതി വ്യവസ്ഥയെ അനുകൂലിച്ചിരുന്നില്ല എന്നും അഭിപ്രായപ്പെടുന്നു. <<<<<


പ്രഭാകരന്‍,

ജാതിയേയും ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിച്ചാല്‍ മാത്രമേ ജാതി വ്യവസ്ഥയെ എതിര്‍ക്കാന്‍ ആകൂ എന്ന വിശ്വാസം എനിക്കില്ല.

ജാതിയും  ഹിന്ദു ദൈവങ്ങളും ഉണ്ടായതല്ല പ്രശ്നം. ചിലര്‍ ഉയര്‍ന്ന ജാതികളാണെന്നു പറഞ്ഞ് മറ്റ് ചിലരെ അടിച്ചമര്‍ത്തിയതാണ്. അതാണു ജാതി വ്യവസ്ഥ. ഉയര്‍ന്ന ജാതികളെന്നു പറഞ്ഞ് ചിലര്‍ മറ്റുള്ളവരെ താഴ്ന്ന ജാതിയായി കണക്കാക്കി, നീതി നിഷേധിക്കുന്ന വ്യവസ്ഥിതിയാണ്, ജാതി വ്യവസ്ഥ. അടിച്ചമര്‍ത്തല്‍ ഇല്ലെങ്കില്‍  ജാതി വ്യവസ്ഥ എന്ന പ്രശ്നവും അവസാനിച്ചു. ഞാന്‍ അവര്‍ണ്ണനാണെന്നോ പ്രഭാകരന്‍ സവര്‍ണ്ണനാണെന്നോ പറഞ്ഞു എന്നു കരുതി അത് സമൂഹത്തില്‍ ഒരു പ്രശ്നവുമുണ്ടാക്കില്ല. പക്ഷെ സവര്‍ണ്ണനായ പ്രഭാകരന്‍ അവര്‍ണ്ണനായ എന്റെ അവകാശങ്ങള്‍ നിഷേധിച്ചാല്‍ അത് പ്രശ്നമാകും.
വ്യവസ്ഥ എന്നു പറഞ്ഞാല്‍ സമൂഹം നിശ്ചയമായും പാലിക്കേണ്ട ഒരു നിയമസംഹിതയാണ്. ജാതി ഉണ്ടായാലും ഇല്ലെങ്കിലും അതിനെ നിയമസംഹിത എന്നു വിളിക്കാനാകില്ല. താഴ്ന്ന ജാതിക്കാരന്‍ ഉയര്‍ന്ന ജാതിക്കാരന്റെ അടുത്തു വന്നാല്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്, വ്യവസ്ഥിതി. അവര്‍ണ്ണരോടൊപ്പം ഒരു ബസില്‍ യാത്ര ചെയ്യുന്ന ഒരു നമ്പൂതിരി ഞാന്‍ ബ്രഹ്മാവിന്റെ തലയില്‍ നിന്നുണ്ടായതാണെന്നു വിശ്വസിച്ചാല്‍ അതാരെയും ബാധിക്കില്ല. പക്ഷെ അതുകൊണ്ട് ഒരവര്‍ണ്ണന്‍ അയാളുടെ അടുത്ത് ഇരിക്കുന്നത് വിലക്കിയാല്‍ നീതി നിഷേധമാകും.അമ്പലത്തില്‍ പ്രവേശിക്കുന്നത് വിലക്കിയാല്‍ നീതി നിഷേധമാകും.

അവര്‍ണ്ണര്‍ ഇതുപോലെ മാറ്റിനിറുത്തപ്പെടേണ്ടവര്‍ അല്ല എന്ന് ഗാന്ധി കരുതി. അതുകൊണ്ട് അവരെ കൂടെ താമസിപ്പിച്ചു. അവന്‍ ഏത് ജാതിയാണെന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല.

kaalidaasan said...

>>>>>ബിര്‍ളയുടെ കൊട്ടാരത്തില്‍ താമസിക്കുന്നതിനിടെ ചിലപ്പോള്‍ അദ്ദേഹം ദളിതരുടെ കൂടെ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തുവെന്നത് ഗാന്ധിയുടെ പൈതൃകം പേറുന്ന ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍റെ ഇന്നത്തെ യുവരാജ രാഹുല്‍ ഗാന്ധി യു.പി.യില്‍ ചെയ്യുന്നമാതിരിയുള്ള ഒരു പൊളിറ്റിക്കല്‍ സ്റ്റണ്ടു മാത്രമാണ്. <<<<<


പ്രഭാകരന്‍,

ഡ്യൂപ്ളിക്കറ്റ് ഗാന്ധി ചെയ്യുന്നത് പൊളിറ്റിക്കല്‍ സ്റ്റണ്ടായിരിക്കാം.

ഒറിജിനല്‍ ഗാന്ധി ബിര്‍ളയുടെ കൊട്ടരത്തില്‍ താമസിച്ചിട്ടുണ്ട്. പക്ഷെ അത് താങ്കളൊക്കെ പ്രചരിപ്പിക്കുന്നതുപോലെ അല്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന നാളുകളില്‍ ഡെല്‍ഹിയില്‍ വന്നപ്പോള്‍ 144 ദിവസം അദ്ദേഹം അവിടെ തമസിച്ചു എന്നതാണു ശരി. . എന്നു കരുതി അദ്ദേഹം സ്ഥിരമായി അവിടെയായിരുന്നു എന്നൊക്കെ പറയുന്നത് അജ്ഞതയല്ലേ?

http://www.transnational.org/SAJT/forum/meet/2002/fgp5_BirlaHouse.html

The white, palatial house of the business dynasty, Birla, stands just a couple of kilometres from Connought Place, a well-known tourist attraction in the greenest area of Delhi. This is the place where Gandhi spent the last 144 dramatic days of his life. The museum in the building reflects his life and death.

http://en.wikipedia.org/wiki/Gandhi_Smriti

Gandhi Smriti formerly known as Birla House or Birla Bhavan, is a museum dedicated to Mahatma Gandhi, situated on Tees January Road, in New Delhi, India. It is the location where Mahatma Gandhi spent the last 144 days of his life and was assassinated on January 30, 1948.

ഗാന്ധിയുടെ ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം താമസിച്ചിരുന്നത് സബര്‍മതി ആശ്രത്തിലായിരുന്നു.

http://en.wikipedia.org/wiki/Sabarmati_Ashram

The ashram was originally established at the Kocharab Bungalow of Jivanlal Desai on 25 May 1915. The Ashram was then shifted on 17 June 1917 to a piece of open land on the banks of the river Sabarmati. Reasons for this shift included: Gandhi wanted to do some experiments in living (e.g. farming, animal husbandry, cow breeding, khadi and related constructive activities for which he was in search of this kind of barren land.)

1917 മുതല്‍ 1930 ബ്രിട്ടീഷ് സര്‍ക്കാര്‍ അത് പിടിച്ചെടുക്കുന്നതു വരെ ഗാന്ധി അവിടെ താമസിച്ചു. സ്വാതന്ത്ര്യം ലഭിച്ച ശേഷമേ അവിടേക്ക് തിരികെ വരൂ എന്ന് അന്ന് ഗാന്ധി തീരുമാനിച്ചു.. ബാക്കി സമയം ​അദ്ദേഹം ഇന്‍ഡ്യയിയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പലരുടെയും അതിഥിയായി പല മുന്തിയ ബംഗളാവുകളിലും താമസിച്ചിട്ടുണ്ട്. പലപ്പോഴും അവര്‍ണ്ണരുടെ കൂടെയും താമസിച്ചിട്ടുണ്ട്. ലണ്ടനില്‍ വട്ടമേശ സമ്മേളനത്തിനുപോയപ്പോള്‍ എന്തു കൊണ്ട് തെരുവില്‍ അന്തിയുറങ്ങിയില്ല എന്നൊക്കെ ചോദിക്കുന്നതാണസംബന്ധം.



ബിര്‍ളയുടെ കൊട്ടരത്തിനേക്കാള്‍ വലിയ കൊട്ടരത്തിലും ആഡംബരത്തിലുമാണിപ്പോള്‍ മായാവതി താമിസിക്കുന്നത്. ബിര്‍ള കഴിച്ചിരുന്നതിനേക്കാള്‍ മുന്തിയ ഭക്ഷണമാണവര്‍ ഇപ്പോള്‍ കഴിക്കുന്നതും. ഒരു പടി കൂടി കടന്ന് സ്വന്തം പ്രതിമകള്‍ നാടു നീളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇതിനെ താങ്കള്‍ എങ്ങനെ കാണുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

kaalidaasan said...

>>>>>ദളിതര്‍ക്ക് വേണ്ടി Separate Electorates എന്നത് ബ്രിട്ടീഷ് ആശയമായിരുന്നില്ല. അംബേദ്കറുടെ ആശയമായിരുന്നു. <<<<<

പ്രഭാകരന്‍,

ഇത് താങ്കളുടെ തെറ്റായ ധാരണയാണ്.

Separate Electorates എന്നത് ബ്രിട്ടീഷുകാരുടെ ആശയമായിരുന്നു. വളരെ മുമ്പു തന്നെ ബ്രിട്ടീഷുകാര്‍ മുസ്ലിങ്ങള്‍ക്ക് Separate Electorates എന്നത് അനുവദിച്ചിരുന്നു. ഇന്‍ഡ്യക്കാരെ വിഭജിച്ചു നിറുത്തുന്നതിന്റെ ഭാഗമായിരുന്നു അത്. അതവസാനം മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം എന്നതിലേക്ക് ചെന്നെത്തി. അവര്‍ണ്ണര്‍ക്കുമിതുപോലെ പ്രത്യേക രാഷ്ട്രം എന്നതിലേക്കും വേണമെങ്കില്‍ അത് ചെന്നെത്തുമായിരുന്നു.

പ്രതിനിഷികളെ എങ്ങനെ തരഞ്ഞെടുക്കണം എന്നതു സംബന്ധിച്ച് അഭിപ്രായ ഐക്യമില്ല എന്ന നില വന്നപ്പോള്‍ എല്ലാ സമുദായക്കാര്‍ക്കും പ്രത്യേകം പ്രത്യേകം  Electorates എന്ന ആശയം ബ്രിട്ടീഷുകാരുടേതയിരുന്നു. അവര്‍ണ്ണര്‍ക്ക് മാത്രമല്ല, സിഖുകാര്‍ക്കും, മുസ്ലിങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, ബുദ്ധമതക്കര്‍ക്കും ഒക്കെ കമ്യൂണല്‍ അവര്‍ഡിന്റെ പങ്ക് കിട്ടുമായിരുന്നു. ദളിതര്‍ക്ക് കിട്ടിയത് മാത്രമേ താങ്കളൊക്കെ പ്രത്യേകം എടുത്തു പറയുന്നുള്ളു. ഈ മതക്കര്‍ക്ക് Separate Electorates എന്നതാരുടെയൊക്കെ ആശയമയിരുന്നു എന്ന് ഒന്ന് വ്യക്തമാക്കാമോ?

അവര്‍ണ്ണര്‍ക്ക് Separate Electorates എങ്ങനെ വേണമെന്നതിന്റെ വിശദാംശങ്ങള്‍ അംബെദ്ക്കര്‍ നിര്‍ദ്ദേശിച്ചു എന്നു മാത്രമേ ഉള്ളൂ. അവര്‍ണ്ണര്‍ക്ക് ഇന്നതൊക്കെ വേണമെന്ന് അദ്ദേഹം ശഠിച്ചു. ബ്രീട്ടീഷുകാരോട് വാദിച്ചു നേടി എന്നു മാത്രം.

kaalidaasan said...

>>>>>ഈ അവാര്‍ഡ് ദലിതര്‍ക്ക് അവരുടെ രാഷ്ട്രീയ സ്വയം നിര്‍ണയാവകാശം-തങ്ങളോടു പ്രതിബദ്ധതയുള്ള സ്വന്തം സമുദായത്തില്‍നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവകാശം- അംഗീകരിച്ചതോടൊപ്പം ജാതി ഹിന്ദുക്കളോടൊപ്പം പൊതു സ്ഥാനാര്‍ത്ഥികളെയും തിരഞ്ഞെടുക്കാനും അവര്‍ക്കു ലഭ്യമാകുമായിരുന്നു. <<<<<


പ്രഭാകരന്‍,

രാഷ്ട്രീയ സ്വയം നിര്‍ണയാവകാശം എന്നൊക്കെ പറയുമ്പോള്‍ അതിനൊരര്‍ത്ഥമുണ്ട്.

രാഷ്ട്രീയ സ്വയം നിര്‍ണയാവകാശം ഒന്നുമല്ല കമ്യൂണല്‍ അവര്‍ഡിലൂടെ ഉദ്ദേശിച്ചത്. നിയമ നിര്‍മ്മാണ സഭയിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം , മാത്രമേ ഉള്ളു. അന്ന് അംബെദ്ക്കര്‍ വാദിച്ചു നേടിയ കമ്യൂണല്‍ അവാര്‍ഡിന്റെ ഫലമായി ദളിതര്‍ക്ക് ലഭിക്കുമായിരുന്ന സീറ്റുകളേക്കുറിച്ചൊരു ധാരണ ഇ ലിങ്കിലെ പട്ടികകള്‍  പരിശോധിച്ചാല്‍ ലഭിക്കും.

http://www.oocities.org/sadna_gupta/Extra5_CommunalRepTables.html

മഡ്രാസ് പ്രസിഡന്‍സിയില്‍ അതനുസരിച്ച് ആകെയുള്ള 215 സീറ്റുകളില്‍ 18 സീറ്റുകള്‍ അവര്‍ണ്ണര്‍ക്ക് ലഭിക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ 250 ല്‍ 19 ഉം സീറ്റുകളും  ലഭിക്കുമായിരുന്നു. ഇതു വച്ച് എന്ത് സ്വയം നിര്‍ണ്ണായകാവകാശം  അവര്‍ നേടിയെടുക്കുമായിരുന്നു എന്നു പറഞ്ഞാല്‍ ഉപകാരമായിരുന്നു.

kaalidaasan said...

>>>അതിന്‍റെ നീതിയുക്തത ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചതിനാലാണ് അവര്‍ കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.<<<

പ്രഭാകരന്‍,

കമ്യൂണല്‍ അവാര്‍ഡിന്റെ നീതിയുക്തത ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തിയ അംബെദ്ക്കര്‍,  അത് ഇന്‍ഡ്യയുടെ Constituent assembly യില്‍ അവthariപ്പിച്ചില്ല എന്നത് വിരോധാഭാസമല്ലേ? അങ്ങനെ ഒരു നീക്കം നടത്തിയതായി കേട്ടിട്ടുപോലുമില്ല. 1932 ല്‍ അത് നീതിയുക്തമായി തോന്നിയ അംബെദ്ക്കറിന്, 1947 ല്‍ അത് നീതിയുക്തമായി തോന്നാത്തതിനു കരണമെന്തെങ്കിലുമുണ്ടോ?

ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വെബ് സൈറ്റില്‍ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ.


http://bspindia.org/what-is-poona-pact.php

During the first Round Table Conference, when Dr. Bhimrao Ramji Ambedkar favoured the move of the British Government to provide separate electorate for the oppressed classes (Dalit), Gandhi strongly opposed it on the plea that the move would give power to the oppressed classes (Dalit).

അംബേദ്ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ചു എന്നാണതില്‍ നിന്നും മനസിലാക്കാന്‍ ആകുക.

കൂടാതെ കമ്യൂണല്‍ അവാര്‍ഡിനു പകരം കൊണ്ടു വന്ന പൂനാ പാക്റ്റ് പ്രകാരം ദളിത് പ്രാതിനിധ്യം കൂടി എന്നും മനസിലാക്കാന്‍ പറ്റുന്നു.

There shall be seats reserved for the Depressed Classes out of general electorate seats in the provincial legislatures as follows: - Madras 30; Bombay with Sind 25; Punjab 8; Bihar and Orissa 18; Central Provinces 20; Assam 7; Bengal 30; United Provinces 20. Total 148. These figures are based on the Prime Minister's (British) decision.

kaalidaasan said...

>>>>>ഇക്കാര്യത്തില്‍ ഗാന്ധി കടുത്ത നിലപാട്- മരണം വരെയുള്ള നിരാഹാരം പ്രഖ്യാപിച്ചത്- എടുക്കാന്‍ കാരണം, ദലിതര്‍ രാഷ്ട്രീയവും അതുവഴി സാമൂഹികവുമായി സാംസ്കാരികവുമായി സ്വതന്ത്രരാകുമെന്നുള്ള ജാതിഹിന്ദുവിന്‍റെ ഭീതിയായിരുന്നു. <<<<<


പ്രഭാകരന്‍,

ഗാന്ധി വിരോധമുള്ള ദളിത് പക്ഷത്തു നിന്നും ചിന്തിക്കുമ്പോള്‍ ഇതുപോലെ തോന്നാം.

പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല. സവര്‍ണ്ണരെന്നും അവര്‍ണ്ണരെന്നുമുള്ള വിഭജനം ഉള്ള ഒരു സമൂഹത്തില്‍ ഇതുപ്പൊലെയുള്ള നീക്കങ്ങള്‍ ആ വിഭജനത്തിന്റെ ആക്കം കൂട്ടാനേ ഉപകരിക്കുമായിരുന്നുള്ളു.

കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്ന അവസരത്തില്‍ ഇന്‍ഡ്യയിലെ ദളിതര്‍ ജനസംഘ്യയുടെ ആറില്‍ ഒന്നേ ഉണ്ടായിരുന്നുള്ളു. പക്ഷെ അവര്‍ക്ക് നിയമസഭകളില്‍ 1/12 എന്ന തോതിലേ പ്രതിനിധികളുണ്ടാകുമായിരുന്നുള്ളു. ഇത്രയും പ്രതിനിധികള്‍ ഉണ്ടായാല്‍ ദളിതര്‍ രാഷ്ട്രീയമായും സമൂഹികമായും സാംസ്കാരികമായും  സ്വതന്ത്രാകും എന്ന് ഞാന്‍ കരുതുന്നില്ല.

ഗാന്ധി എന്ന "ജാതിഹിന്ദു"വിന്‌ അങ്ങനെ ഒരു ഭീതി ഉണ്ടായിരുന്നതായും എനിക്ക് തോന്നുന്നില്ല. ഗാന്ധിയെ ജാതി ഹിന്ദു എന്നു വിളിക്കുമ്പോള്‍ താങ്കള്‍ക്കൊക്കെ ഒരു ആത്മ സുഖം കിട്ടുന്നുണ്ടെങ്കില്‍ ആ വിളി തുടരുക. പണ്ടെങ്ങോ ജാതിക്കു വേണ്ടി ഗാന്ധി നിലകൊണ്ടതാണ്, താങ്കള്‍ ആധാരമാക്കുന്നതെങ്കില്‍ അംബെ്‌ദ്ക്കര്‍ ഇന്നും  അവര്‍ണ്ണ ഹിന്ദു വായി കണക്കപ്പെടണം. ഹിന്ദു മതത്തില്‍ അംഗീകാരം ലഭിക്കാന്‍ ഓടി നടന്ന, എന്നെങ്കിലും ക്ഷേത്രങ്ങള്‍ക്കുള്ളില്‍ കടക്കാനുള്ള ഭാഗ്യം തേടി അലഞ്ഞ അവര്‍ണ്ണ ഹിന്ദു.

ഇന്നും ഹിന്ദു മതത്തില്‍ ഉറച്ചു നില്‍ക്കുന്ന കോടിക്കണക്കിന്‌ അവര്‍ണ്ണഹിന്ദുക്കളെ താങ്കള്‍ ഏതുപേരില്‍ വിളിക്കും? ജാതി ഹിന്ദു എന്നാണോ? ഹിന്ദു എന്നാല്‍ ജാതി എന്നാണെങ്കില്‍ ഇവരും ജാതി ഹിന്ദുക്കളല്ലേ? സത്യാന്വേഷിയുടെ അഭിപ്രായത്തിലിവര്‍ ഹിന്ദുമതത്തിലെ അഞ്ചാമത്തെ ജാതിയാണ്.

kaalidaasan said...

>>>>>മുഖ്യധാര കൊണ്ടു താങ്കളുദ്ദേശിക്കുന്നത് ഇന്നത്തെപ്പോലെ തന്നെയുള്ള സവര്‍ണ ധാരതന്നെയായിരിക്കുമല്ലോ. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ആത്മീയവും ആയ എല്ലാവിധ അധികാരങ്ങളും കൈയാളുന്ന സവര്‍ണരുടെ ധാരയെയാണ് ഇന്‍ഡ്യയില്‍ മുഖ്യധാരയായി വിശേഷിപ്പിക്കുന്നത്. ആ ധാരയില്‍ എക്കാലത്തും കീഴാള പദവിയിലാണവര്‍ . <<<<<


പ്രഭാകരന്‍,

ഒരു നൂറ്റാണ്ടു മുമ്പുണ്ടായിരുന്ന സവര്‍ണ്ണ ധാരയാണോ ഇപ്പോള്‍ താങ്കള്‍ സവര്‍ണ്ണ ധാര എന്നു വിളിച്ചാക്ഷേപിക്കുന്ന ഇന്നത്തെ ഇന്‍ഡ്യയിലെ മുഖ്യ ധാര? എങ്കില്‍ കഷ്ടമെന്നേ പറയേണ്ടു. ഒരു നൂറ്റാണ്ടുമുന്നേ അവര്‍ണ്ണര്‍ കീഴാളരായിരുന്നു. അതേ അവസ്ഥയില്‍ തന്നെയാണ്, ഇന്നും എല്ലാ അവര്‍ണ്ണരുമെന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍, സംവരണം  കൊണ്ട് ഒന്നും നേടിയിട്ടില്ല. വാസു പറഞ്ഞതുപോലെ അപകര്‍ഷതയാണവര്‍ക്കെന്നു സമ്മതിക്കേണ്ടി വരും.

കേരളത്തിലെ മുഖ്യധാര സവര്‍ണ്ണമോ അവര്‍ണ്ണമോ അതോ മറ്റെന്തെങ്കിലുമാണോ? താങ്കളൊന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.

ഇപ്പോള്‍ ആവര്‍ണ്ണമെന്നു താങ്കള്‍ വിശേഷിപ്പിക്കുന്ന മുഖ്യ ധാര മാറി, അവര്‍ണ്ണ ധാര ഉണ്ടായാല്‍ അത് മുഖ്യ ധാരയാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സവര്‍ണര്‍ ഇപ്പോഴും മുഖ്യ ധാരയിലെ പ്രധാനികളാണ്. ഒറ്റ ദിവസം കൊണ്ട് അവരെ പിടിച്ചു മാറ്റി അവര്‍ണ്ണരെ പ്രതിഷ്ടിക്കാനൊന്നും സാധിക്കില്ല. ഇത്ര കാലം നിങ്ങള്‍ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ആത്മീയവും ആയ എല്ലാവിധ അധികാരങ്ങളും കൈയ്യാളി. ഇനി മുതല്‍ ഞങ്ങള്‍ കയ്യാളിക്കോളാം എന്ന് അവര്‍ണ്ണര്‍ സവര്‍ണ്ണരോട് പറഞ്ഞ് അവരെ മാറ്റി നിറുത്തണം എന്നാണോ താങ്കളുടെ അഭിപ്രായം?

kaalidaasan said...

>>>>>ഗാന്ധി ദലിതരെ ഈ മുഖ്യധാരയിലെ അനുസരണയുള്ള അടിമകളായി എന്നെന്നും നിലനിര്‍ത്താന്‍ വേണ്ടി എല്ലാത്തരത്തിലുള്ള തന്ത്രങ്ങളും(ദളിതരുടെ കൂടെ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും)പയറ്റിയപ്പോള്‍ , തോട്ടിപ്പണി മഹത്തരമാണെന്നു പറഞ്ഞ് അവരെ എന്നെന്നും തോട്ടികളായി നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഡോ അംബേദ്കര്‍ ഈ ജനതയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, ആത്മാഭിമാനമുള്ള ജനതയായി മാറ്റാനാണു തന്‍റെ എല്ലാ കഴിവുകളുമുപയോഗിച്ചു പോരാടിയത്. <<<<<


പ്രഭാകരന്‍,

"മുഖ്യധാരയിലെ അനുസരണയുള്ള അടിമകളായി അവര്‍ണ്ണരെ എന്നെന്നും നിലനിര്‍ത്താന്‍" വേണ്ടി ഗാന്ധി ശ്രമിച്ചു എന്ന് എത്ര പ്രചരിപ്പിച്ചാലും ഇന്‍ഡ്യയിലെ ഭൂരിഭാഗം ആളുകളും അത് വിശ്വസിക്കില്ല. ദളിതര്‍ പോലും വിശ്വസിക്കുന്നില്ല.

തോട്ടിപ്പണി മഹത്തരമാണെന്ന് ഗാന്ധി പറഞ്ഞിട്ടില്ല. ജാതി ഹിന്ദു എന്ന് താങ്കളാക്ഷേപിക്കുന്ന ഗാന്ധി, സ്വന്തമായി തന്റെ കക്കൂസ് വൃത്തിയാക്കിയിരുന്നു. ഒരു തോട്ടിയേയും അദ്ദേഹത്തിന്റെ മലം കോരാന്‍ അദ്ദേഹം വിളിച്ചു വരുത്തിയിട്ടില്ല. അത് ഗാന്ധിയുടെ തന്ത്രമാണെന്നു കരുതാനുള്ള എല്ലാ അവകാശങ്ങളും താങ്കള്‍ക്കുണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഓരോ വ്യക്തിയും സ്വന്തം കക്കൂസ് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്യുന്ന മാതൃകയായേ ഞാന്‍ അതിനെ കാണുന്നുള്ളു.

അംബെദ്ക്കര്‍ ദളിതര്‍ക്ക് വേണ്ടി പോരാടിയതിനെ ഞാന്‍ കുറച്ചു കാണുന്നില്ല. പക്ഷെ അദ്ദേഹം ദളിതരെന്നു വിളിക്കപ്പെടുന്ന അവര്‍ണ്ണ ഹിന്ദുക്കളെ ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ അഭയം തേടി എന്നതിനെ ആര്‍ക്കും നിഷേധിക്കാന്‍ ആകില്ല. ഭൂരിഭാഗം അവര്‍ണ്ണ ഹിന്ദുക്കളും അദ്ദേഹത്തെ അനുഗമിച്ചില്ല എന്നത് തെളിയിക്കുന്നത്, അംബെദ്കറിന്റേത് വെറും ഗിമിക്കായിരുന്നു എന്ന് അവര്‍ മനസിലാക്കി എന്നാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് ഭൂരിഭാഗം അവര്‍ണ്ണരും ഇന്നും ഹിന്ദുക്കളായി തുടരുന്നു എന്നതിനു താങ്കള്‍ക്ക് വസ്തുനിഷ്ടമായ ഒരു വിശദീകരണം നല്‍കാമോ?

kaalidaasan said...

>>>>>അംബേദ്കറും ഗാന്ധിയും തമ്മിലുള്ള അകല്‍ച്ച ആരംഭിക്കുന്നത് താങ്കള്‍ കരുതുന്നതുപോലെ കമ്യൂണല്‍ അവാര്‍ഡിന്‍റെ സമയം മുതലല്ല, മറിച്ച് ഡോ അംബേദ്കര്‍ ഒരു ദലിതനാണെന്നു തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ആ അകല്‍ച്ച ആരംഭിച്ചിരുന്നു. <<<<<

പ്രഭാകരന്‍,

ഡോ അംബേദ്കര്‍ ഒരു ദലിതനാണെന്നു ഗാന്ധി തിരിച്ചറിഞ്ഞത് എന്നായിരുന്നു?

അംബെദ്കര്‍ പിന്തുണച്ച കമ്യൂണല്‍ അവാര്‍ഡിനെ ഗാന്ധി പിന്തുണക്കാതായപ്പോള്‍ അംബെദ്ക്കര്‍ ഗാന്ധിയെ വെറുത്തു. ഒരു പക്ഷെ താങ്കള്‍ക്ക് ജാതി ഹിന്ദുക്കളോടുള്ള വെറുപ്പു പോലെ ആദ്യമേ മുതല്‍ അതുണ്ടായിരുന്നിരിക്കാം. എന്തായാലും ഗാന്ധിയെ അംബെദ്ക്കര്‍ രൂക്ഷമായി വിമര്‍ശിക്കാന്‍ തുടങ്ങിയത് അതിനു ശേഷമാണ്.

പക്ഷെ മറ്റൊരു സത്യമുണ്ട്. ഗാന്ധിയും കൂടെ തീരുമാനിച്ചാണ്, അംബെദ്ക്കറെ ഭരണഘടനയുടെ drafting committee തലവനാക്കിയത്. ഗാന്ധി മുന്‍ കൈ എടുത്താണത് നടന്നതെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അതി പ്രഗത്ഭരയ പല സവര്‍ണ്ണ നിയമജ്ഞരുമുണ്ടായിരുന്നിട്ടും ദളിതനായ അംബെദ്ക്കറെ തന്നെ നെഹ്രു തെരഞ്ഞെടുത്തു.

ഇന്‍ഡ്യയിലെ മുഖ്യ ധാര സവര്‍ണമാണെന്നാണു താങ്കളാരോപിക്കുന്നത്. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ അംബെദ്ക്കര്‍ എന്ന ദലിതനൊരിക്കലും ഇതുപോലെ ഒരു ബഹുമാന്യ സ്ഥാനമാരും നല്‍കില്ല. അതു തെളിയിക്കുന്നത് താങ്കളാരോപിക്കുമ്പോലെ അത്ര സവര്‍ണ്ണമൊന്നുമല്ല മുഖ്യ ധാര എന്നാണ്.

1947 ലെ മന്ത്രിസഭയിലേക്ക് അംബെദ്കറെ ക്ഷണിച്ചത് അദ്ദേഹത്തിനു തന്നെ അത്ഭുതമായിരുന്നു എന്നാണ്, അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. 1951 ല്‍ അദ്ദേഹം രാജിവച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെ.

It is now 4 years, 1 month and 26 days since I was called by the Prime Minister to accept the office of Law Minister in his Cabinet. The offer came as a great surprise to me. I was in the opposite camp and had already been condemned as unworthy of association when the interim Government was formed in August 1946. I was left to speculate as to what could have happened to bring about this change in the attitude of the Prime Minister. I had my doubts. I did not know how I could carry on with those who have never been my friends. I had doubts as to whether I could, as a Law Member, maintain the standard of legal knowledge and acumen which had been maintained by those who had preceded me as Law Ministers of the Government of India. But I kept my doubts at rest and accepted the offer of the Prime Minister on the ground that I should not deny my cooperation when it was asked for in the building up of our nation. The quality of my performance as a Member of the Cabinet and as Law Minister, I must leave it to others to judge.

ഇത്ര പ്രകടമായി ആദ്ദേഹത്തിന്റെ സവര്‍ണ്ണ ശത്രുപക്ഷത്തുള്ള മന്ത്രിസഭയില്‍ അദ്ദേഹം ഇടം നേടിയത് എങ്ങനെ ആയിരുന്നു. താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?

kaalidaasan said...

>>>>>"ഗാന്ധിജി തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ഏറിയ പങ്കും ചെലവഴിച്ചത് ഡെല്‍ഹിയിലെ" ബിര്‍ളാ മന്ദിറിലായിരുന്നു എന്നതാണു സത്യം. <<<<<

പ്രഭാകരന്‍,

ഡെല്‍ഹിയിലേക്ക് ഗാന്ധി വന്നപ്പോള്‍ ബിര്‍ള അദ്ദേഹത്തിനു താമസിക്കാന്‍ ഒരു വീടു നല്‍കി. അദ്ദേഹം ഡെല്‍ഹിയില്‍ താമസിച്ച 144 ദിവസങ്ങള്‍ ബിര്‍ള മന്ദിരത്തിലയിരുന്നു അദ്ദേഹം അന്തിയുറങ്ങിയത്. അതിന്റെ അര്‍ത്ഥം അദ്ദേഹം അവിടെ 24 മണിക്കൂറും അടച്ചിരിക്കുകയായിരുന്നു എന്നല്ല.

ബിര്‍ള മന്ദിരത്തിലദേഹം രാജകീയമായി പഞ്ച നക്ഷത്ര സൌകര്യത്തില്‍ ജീവിക്കുകയുമായിരുന്നുമില്ല. അദ്ദേഹമുപയോഗിച്ചിരുന്ന മുറിയിലെ സൌകര്യങ്ങള്‍ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതിന്റെ ചിത്രം ഈ ലിങ്കില്‍ കാണാം.

http://www.pbase.com/image/54504157

kaalidaasan said...

>>>>>അവസാന നിമിഷം വരെ ഗാന്ധി സനാതന ഹിന്ദു-തീവ്ര യാഥാസ്ഥിതിക ഹിന്ദു-തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ ജീവചരിത്രകാരന്മാരും അദ്ദേഹത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ എല്ലാവരും സനാതന ധര്‍മം അദ്ദേഹം കൈയൊഴിഞ്ഞുവെന്നു വിലയിരുത്തിയിട്ടില്ല. എന്നുമാത്രമല്ല, അവസാനം വരെ അദ്ദേഹം അടിയുറച്ചു നിന്നിരുന്ന നിലപാടും ഇതുതന്നെയായിരുന്നു.<<<<<

പ്രഭാകരന്‍,

സനാതന ധര്‍മ്മം ഗാന്ധി എന്നെങ്കിലും കയ്യൊഴിഞ്ഞു എന്ന് ആരും അവകാശപ്പെട്ടിട്ടില്ല. പക്ഷെ അദ്ദേഹം തീവ്ര യാഥാസ്ഥിതിക ഹിന്ദു ആണെന്ന് ആരും പറഞ്ഞിട്ടില്ല.

തീവ്ര യാഥാസ്ഥിതിക ഹിന്ദു ഒരിക്കലും ദളിതന്റെ കുടിയില്‍ അന്തിയുറങ്ങില്ല. ദളിതന്‍ നല്‍കുന്ന ഭക്ഷണം കഴിക്കില്ല. ദളിതനെ സ്വന്തം ഭവനത്തില്‍ താമസിപ്പിക്കില്ല.

ഒരു സനാതന ഹിന്ദു എന്തു ചെയ്യണമെന്നാണദേഹം കാണിച്ചു കൊടുത്തത്. ബ്രാഹ്മണര്‍ എഴുതി വച്ച് പ്രയോഗിക്കുന്ന അയിത്തവും അടിച്ചമര്‍ത്തലുകളും നടത്തരുതെന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചു കൊടുത്തു. അന്ധമായ ഗാന്ധി വിരോധമുള്ളതുകൊണ്ട് താങ്കള്‍ക്കൊന്നുമത് മനസിലാകുന്നില്ല. എല്ലാ അഭിനയമായേ താങ്കള്‍ക്ക് തോന്നുന്നുള്ളു.

kaalidaasan said...

>>>>>മുസ്ലിം മതഭ്രാന്തനെന്നു് മുഖ്യ(സവര്‍ണ)ധാര വിശേഷിപ്പിക്കുന്ന ജിന്നയെ ഇക്കാര്യത്തിലിത്ര പഥ്യമാകാന്‍ കാരണമെന്തെന്നതു കൌതുകകരം തന്നെ. ഏതൊരാളും മരിക്കുന്ന സന്ദര്‍ഭത്തില്‍ അയാളെക്കുറിച്ചു നല്ല രണ്ടുവാക്കു പറയുക എന്നത് സാമൂഹികമായി എല്ലാവരും പാലിക്കുന്ന ഒരു മര്യാദ മാത്രമാണ്. അതേ ജിന്നയും ചെയ്തിട്ടുള്ളൂ. ജിന്നയുടെ ജീവചരിത്രവും അദ്ദേഹത്തിന്‍റെ പഠനങ്ങളും പരിശോധിച്ചാല്‍ ഗാന്ധിയ്ക്ക് എന്തെങ്കിലും മഹത്ത്വമുള്ളതായി അദ്ദേഹം മറ്റെവിടെയും പറഞ്ഞതായി കാണില്ല. <<<<<


പ്രഭാകരന്‍,

മുസ്ലിം മതഭ്രാന്തനെന്നു് മുഖ്യ(സവര്‍ണ)ധാര വിശേഷിപ്പിക്കുന്ന ജിന്ന എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസിലായില്ല. സവര്‍ണ്ണ ധാരയെ താങ്കള്‍ക്ക് പഥ്യമല്ലല്ലോ. ജിന്നയേപ്പറ്റി താങ്കളുടെ അഭിപ്രായം പറഞ്ഞാല്‍ പോരേ?

ജിന്ന ഒരു മതേതരവാദിയാണെന്ന്, താങ്കളാരോപിക്കുന്ന മുഖ്യധാരയുടെ നേതാവ് അദ്വാനി പറഞ്ഞിട്ടുണ്ട്.

ജിന്നയുടെ അഭിപ്രായം എനിക്ക് പഥ്യമാണെന്ന് താങ്കളെങ്ങനെ കണ്ടു പിടിച്ചു. പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നു മാത്രമല്ലേ ഞാന്‍ എഴുതിയുള്ളു.

ഗാന്ധിയ്ക്ക് എന്തെങ്കിലും മഹത്ത്വമുള്ളതായി ജിന്ന പറഞ്ഞിട്ടുണ്ടോ എന്ന് ഞാന്‍ ചുഴിഞ്ഞു പരിശോധിച്ചിട്ടില്ല. ശത്രുപക്ഷത്തായിരുന്നെങ്കിലും ഗാന്ധിയെ അംബെദ്ക്കറേപ്പോലെ അദ്ദേഹം  ചീത്ത വിളിച്ചിട്ടില്ല. ഗാന്ധിക്ക് മഹത്വമില്ല എന്ന് തെളിയിക്കാന്‍ പ്രബന്ധങ്ങളും എഴുതിയിട്ടില്ല.

ഒരാള്‍ മരിച്ചാല്‍ നല്ലതു പറയുക എന്നത് സായിപ്പിന്റെ നാട്ടിലെ മര്യാദയാണ്.

ഗാന്ധി മഹത്വമുള്ള വ്യക്തിയാണെന്നു വിശ്വസിച്ചിരുന്നവര്‍ അദ്ദേഹത്തേക്കുറിച്ച് എപ്പോഴും നല്ലതു പറഞ്ഞു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണതിലൊരു വ്യക്തി. ഗാന്ധി വെറുക്കപ്പെടേണ്ടവനാണെന്നു വിശ്വസിച്ചിരുന്ന അംബെദ്ക്കര്‍ ഒരു മുഖം മൂടി ധരിച്ച് മനസിലുള്ളതിനു വിരുദ്ധമായി അഭിനയിച്ചു. മരിക്കുന്നതിനു മുമ്പും മരിച്ചതിനു ശേഷവും ഗാന്ധിയെ അതി രൂക്ഷമായ ഭാഷയിലാണദ്ദേഹം വിമര്‍ശിച്ചത്.

kaalidaasan said...

>>>>>ചാതുര്‍വര്‍ണ്യ ഘടനയില്‍ ഉന്നതന്‍ ബ്രാഹ്മണനാണ്. എല്ലാറ്റിന്‍റെയും നേതൃത്വത്തിനും മഹത്ത്വത്തിനും അര്‍ഹന്‍ ബ്രാഹ്മണന്‍ മാത്രമാണ്. മൂന്നാം വര്‍ണത്തില്‍പ്പെട്ട ബനിയ ജാതിക്കാരനായ ഗാന്ധി ഇന്‍ഡ്യയുടെ ദേശീയ നേതൃത്വം, തിരിച്ചുപിടിക്കാനാവാത്ത തരത്തില്‍ കൈയാളിയപ്പോള്‍ അതിനെ എന്തുവിലകൊടുത്തും തടയേണ്ടത് ഒരു ഉത്തമ ബ്രാഹ്മണന്‍റെ കടമയാണെന്നു തിരിച്ചറിഞ്ഞ ഈ ചിത്പവന്‍ ബ്രാഹ്മണന്‍ തന്‍റെ സനാതന ധര്‍മം നിര്‍വഹിക്കുകയായിരുന്നു ഗാന്ധിവധത്തിലൂടെ. <<<<<

പ്രഭാകരന്‍,

ഇതൊക്കെ മനസിലാക്കിയ താങ്കളുടെ നിലപാട് പരിഹാസ്യമല്ലേ?

ബ്രാഹമണനാണ്, ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ നേതൃത്വമെന്നൊക്കെ പറയുന്ന താങ്കളുടെ നിലപാട് അപഹാസ്യമാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഞാനൊക്കെ മനസിലാക്കിയിരിക്കുന്നത് ക്ഷത്രിയാനാണ്, രാഷ്ട്രീയ നേതൃത്വമെന്നാണ്. രണ്ടായാലും മൂന്നാം വര്‍ണ്ണത്തില്‍ പെട്ടവനു നേതൃത്വമില്ല എന്നതിനോടെതിര്‍പ്പില്ലല്ലോ. ജാതി വ്യവസ്ഥയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു തീവ്ര ഹിന്ദു ഒരിക്കലും ബ്രാഹ്മണന്റെയോ ക്ഷത്രിയന്റെയോ നേതൃത്വത്തിനെതിരെ നിലപാടെടുക്കില്ല. അപ്പോള്‍ ഗാന്ധി ചെയ്തത് ജാതി വ്യവസ്ഥക്കെതിരെ നടത്തിയ വിപ്ളവമായിരുന്നു.

സനാതന ധര്‍മ്മം നിര്‍വഹിക്കാന്‍ ഗാന്ധിയെ വധിച്ചു എന്നൊക്കെ പാടി നടക്കുന്ന താങ്കള്‍ തന്നെ ഗാന്ധി അതേ സനാതന ധര്‍മ്മത്തിന്റെ വക്തവാണെന്ന് പറയുന്നത് അപഹസ്യമല്ലേ പ്രഭാകരന്‍. എവിടെയാണു താങ്കളുടെ വിശകലനത്തില്‍ പിഴച്ചത്?

താങ്കളീ പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍, ദളിതര്‍ ഗാന്ധിയെ വെറുക്കുകയല്ല വേണ്ടത്. സനാതന ധര്‍മ്മത്തെ എതിര്‍ത്തതിന്റെ പേരില്‍ വധിക്കപ്പെട്ട രക്തസാക്ഷിയായിട്ടാണു കാണേണ്ടത്.

kaalidaasan said...

>>>>>ഗോഡ്സെയെക്കാളും ബ്രാഹ്മണരെക്കാളും കൂടുതലായി സനാതന ധര്‍മത്തെ അഗാധമായി സ്നേഹിക്കുകയും അതിനോടു തുല്യതയില്ലാത്ത കൂറു പുലര്‍ത്തുകയും ചെയ്ത(സംഘ് പരിവാറുകാര്‍ മുറവിളി കൂട്ടുന്നതിനു മുന്നേ ഗോവധത്തിനെതിരെയടക്കം കടുത്ത ഹിന്ദുത്വ നിലപാടെടുത്തയാളാണു ഗാന്ധി) ഗാന്ധിയെ അടുത്ത കാലത്തായി അവര്‍ ശരിയാംവണ്ണം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതു വാസ്തവം തന്നെയാണ്. അതിന്‍റെ തെളിവാണ് ബി ജെ പി യുടെ ഗാന്ധിയന്‍ സോഷ്യലിസം പോലുള്ള മുദ്രാവാക്യങ്ങളും പുത്തന്‍ ഗാന്ധി സ്തുതികളും. <<<<<

പ്രഭാകരന്‍,

എന്തു തിരിച്ചറിഞ്ഞു എന്നാണു താങ്കള്‍ പറയുന്നത്? ബ്രാഹ്മണനു സ്വാഭാവികമായും ചെല്ലേണ്ട നേതൃത്വം മൂന്നാം വര്‍ണ്ണത്തില്‍ പെട്ട ഗന്ധി പിടിച്ചെടുത്തത് ശരിയായിരുന്നു എന്നാണോ?

താങ്കള്‍ പറഞ്ഞു വരുന്നത്, ഗോഡ്സെയെക്കാളും ബ്രാഹ്മണരെക്കാളും കൂടുതലായി സനാതന ധര്‍മത്തെ അഗാധമായി ഗാന്ധി സ്നേഹിച്ചു, പക്ഷെ ബ്രാഹ്മണനു സംവരണം ചെയ്തു വച്ചിരുന്ന നേതൃത്വം ഗാന്ധി പിടിച്ചെടുത്തു, എന്നല്ലേ?. ഇതു രണ്ടും ഒരുമിച്ചു പോകില്ലല്ലോ പ്രഭാകരന്‍. ഒന്നുകില്‍ ഇപ്പറഞ്ഞ സനാതന ധര്‍മ്മം എന്താണെന്നു താങ്കള്‍ക്കറിയില്ല അല്ലെങ്കില്‍ സംഘപരിവാറിനറിയില്ല.

ഗാന്ധി നേതൃത്വം പിടിച്ചെടുത്തത് ശരിയായിരുന്നു എന്ന് സംഘ പരിവാര്‍ സമ്മതിക്കുന്നു എങ്കില്‍ അതിന്റെ അര്‍ത്ഥം, അവരും ജാതി വ്യവസ്ഥിതിയിലെ ഒരു സുപ്രധാന വശം ഉപേക്ഷിക്കുന്നു എന്നല്ലേ?

kaalidaasan said...

>>>>>തീവ്രമോ മിതമോ ആയ മുസ്ലിങ്ങളാരും തന്നെ അദ്ദേഹത്തിനെതിരെ ദലിതര്‍ ഉന്നയിക്കുന്നമാതിരിയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ധൈര്യമില്ലാത്തവരാണ്. അവരുടെ മാധ്യമങ്ങളില്‍ ദലിതരുടെ ഗാന്ധിവിമര്‍ശനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തന്നെ പലര്‍ക്കും ഭയമാണ്<<<<<

പ്രഭാകരന്‍,

അപ്പോള്‍ അവര്‍ക്ക് ദളിതര്‍ ഉന്നയിക്കുന്നതുപോലെ ഗാന്ധി വിമര്‍ശനങ്ങല്‍ ഉന്നയിക്കാന്‍ ആഗ്രഹമുണ്ട്. ഭയം കാരണം അത് പ്രസിദ്ധീകരിക്കുന്നില്ല.

പ്രസിദ്ധീകരിക്കാനല്ലേ ഭയക്കേണ്ടത് കരുതാന്‍ ഭയക്കേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ കരുതുന്നില്ലെങ്കില്‍ പിന്നെ പ്രസിദ്ധീകരിക്കേണ്ട ആവശ്യം ഉദിക്കുന്നില്ലല്ലോ.

kaalidaasan said...

>>>>>രാമന്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ കരുത്തനായ സംരക്ഷകനായിരുന്നതിനാലാണ് ഗാന്ധിക്ക് അദ്ദേഹം പ്രിയങ്കരനായത്. <<<<<

പ്രഭാകരന്‍,

ഇതൊരു നരേന്ദ്ര മോദി സ്റ്റൈലായിപോയി. മോദി ഗാന്ധിയേപ്പറ്റി പറഞ്ഞത് ഇങ്ങനെ.

“Bapu worshipped Lord Ram till his last breath. For Bapu to remember Ram was very natural. He wanted Ram Rajya. The Ayodhya verdict has provided us strength to establish Ram Rajya,”

പക്ഷെ ഗാന്ധി തന്റെ രാമരാജ്യത്തേപ്പറ്റി പറഞ്ഞത് ഇതും.

BY RAMARAJYA I do not mean Hindu Raj. I mean by Ramarajya Divine Raj, the Kingdom of God. For me Rama and Rahim are one and the same deity.

രാമന്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി എങ്ങനെയാണു സംരക്ഷിച്ചതെന്നു പറയാമോ?

kaalidaasan said...

>>>>>ക്ഷേത്രവും ആരാധനയുമൊക്കെ സനാതനികള്‍ക്ക് താരതമ്യേന അപ്രധാനമായ കാര്യങ്ങളാണ്. <<<<<

പ്രഭാകരന്‍,

സനാതനികള്‍ക്ക് പോലും അപ്രധാനമായ ക്ഷേത്രത്തില്‍ ആരാധിക്കാനുള്ള അവകാശം  അംബെദ്ക്കറുടെയും നാരായണന്റെയുമൊക്കെ മുഖ്യ അജണ്ടയായിരുന്നു.

kaalidaasan said...

>>>>>ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കു വെളിയിലുള്ളവരായ ദലിതര്‍ ഹിന്ദുക്കളല്ലെന്നും അതുകൊണ്ടുതന്നെ അവരെ ഹിന്ദുക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്ട കാര്യമില്ലെന്നും സനാതനിയായ ഗാന്ധിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ദലിതരുടെ ക്ഷേത്രപ്രവേശനം വലിയതുപോയിട്ട് ചെറിയ ഒരു ലക്ഷ്യമായിപ്പോലും അദ്ദേഹം കൊണ്ടുനടക്കാതിരുന്നത്. ദലിതര്‍ ഹിന്ദുക്കളല്ലെന്ന് ഡോ അംബേദ്കര്‍ക്കും കൃത്യമായി അറിയാമായിരുന്നു. <<<<<

പ്രഭാകരന്‍,

അപ്പോള്‍ ഇതറിയാന്‍ പാടില്ലാത്തത് ആര്‍ക്കാണ്? ദളിതര്‍ക്കോ?

ദളിതര്‍ ഹിന്ദുക്ലളല്ല എന്ന് തിരിച്ചറിഞ്ഞപ്പോളാണോ അംബെദ്ക്കര്‍ ബുദ്ധ മതത്തില്‍ ചേര്‍ന്നത്?

kaalidaasan said...

>>>>>എന്നാല്‍ ദലിതരെ വഞ്ചിക്കാനായി അവരും ഹിന്ദുക്കളാണെന്നു പ്രചരിപ്പിച്ചുകൊണ്ട് ഗാന്ധിയും കൂട്ടരും നടത്തിയ കപട ദലിത് പ്രേമത്തെ തുറന്നുകാട്ടാനായാണ് തന്‍റെ പ്രക്ഷേഭങ്ങളുടെ ആരംഭകാലത്ത് അംബേദ്കര്‍ നാസിക്കിലെ ക്ഷേത്രത്തിലെ പ്രവേശത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയത്. തന്‍റെ ഉദ്ദേശ്യം നിറവേറപ്പെട്ടപ്പോള്‍ -അതായത് സനാതനികളുടെ തനിനിറം തുറന്നുകാട്ടപ്പെട്ടപ്പോള്‍ - അദ്ദേഹം ആ പരിപാടി എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തു.<<<<<

പ്രഭാകരന്‍,

താങ്കള്‍ പറയുന്നത് ശരിയാണെങ്കില്‍, ഇവിടെ ശരിക്കും തുറന്നു കാട്ടപ്പെടുന്നത് അംബെദ്ക്കറിന്റെ കാപട്യമാണ്. ദളിതര്‍ ഹിന്ദുക്കളല്ല എന്ന് തീര്‍ച്ചയുണ്ടായിരുന്ന അദ്ദേഹം അതറിയില്ലായിരുന്ന പാവങ്ങളെ കൂട്ടുപിടിച്ച് ക്ഷേത്ര പ്രവേശനത്തിനു വേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ചു. അതിലും വലിയ ഒരു കാപട്യവും ഗാന്ധി കാണിച്ചില്ല.

ദളിതര്‍ ഹിന്ദുക്കളാണെന്ന നിലപടിലാണു ഗാന്ധി കമ്യൂണല്‍ അവാര്‍ഡ് വഴി ഹിന്ദുക്കളെ വിഭജിക്കേണ്ട എന്ന് ശഠിച്ചത്. അതില്‍ എന്തെങ്കിലും കാപട്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ക്ഷേത്ര പ്രവേശനം അത്ര വലിയ ഒരു കാര്യമല്ല എന്ന് അംബെദ്കറിനു മനസിലാകുന്നതിനു മുന്നേ ഗാന്ധിക്കത് മനസിലായിരുന്നു. ഗാന്ധിയുടെ ദളിത് പ്രേമത്തെ തുറന്നു കാട്ടാന്‍ അംബെദ്കര്‍ നാടകം കളിച്ചതാണെന്നൊക്കെ ദളിതരെ പറഞ്ഞു പറ്റിക്കാം. ഹിന്ദു സമൂഹത്തില്‍ അംഗങ്ങളാണെന്നിപ്പോഴും  വിശ്വസിച്ചു നടക്കുന്ന സാധുക്കളെ.

kaalidaasan said...

>>>>>അയിത്തം ജാതിവ്യവസ്ഥയുടെ സ്വാഭാവിക ഉത്പന്നമാണ്. ജാതിവ്യവസ്ഥയ്ക്കനുകൂലമായി സംസാരിച്ചുകൊണ്ട് അതിന്‍റെ ഉത്പന്നമായ അയിത്തത്തിനെതിരെ മാത്രം വാചാടോപം നടത്തുന്ന ഗാന്ധിയുടെ കാപട്യം തിരിച്ചറിയാന്‍ ഇന്‍ഡ്യയിലെ ആത്മാഭിമാനമുള്ള ദലിതര്‍ക്കു സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഗാന്ധി അവര്‍ക്കു നല്കിയ ഓമനപ്പേരായ ഹരിജന്‍ എന്നത് അപമാനകരമെന്നു കണ്ട് അവര്‍ തിരസ്കരിച്ചത്. <<<<<

പ്രഭാകരന്‍,


അയിത്തവും, വിവേചനവും, അടിച്ചമര്‍ത്തലും ഒക്കെ ജാതി വ്യവസ്ഥയുടെ ഭാഗങ്ങളാണ്. ജാതി വ്യവസ്ഥക്കനുകൂഈലമയി ഗാന്ധി ആദ്യനളുഅക്ളില്‍ സംസാരിച്ചിട്ടുണ്ട്. പക്ഷെ അതില്‍ നിന്നൊക്കെ അദ്ദേഹം പിന്നീട് മാറിപ്പോയി. അതംഗീകരിക്കാന്‍ താങ്കളേപ്പൊലുള്ളവര്‍ക്ക് മടിയാണ്. ഗന്ധി ജാതി വ്യവസ്ഥക്കനുകൂലമായിരുന്നെങ്കില്‍ അദ്ദേഹമൊരിക്കലും ദളിതനായ അംബെദ്ക്കറെ ഭരണ ഘടനയുടെ drafting committee യുടെ തലവനാക്കാന്‍ അനുവദിക്കില്ലായിരുന്നു.


ഗാന്ധി അയിത്തത്തിനെതിരെ വാചാടോപം നടത്തുകയല്ല ചെയ്തത്. സ്വജീവിതത്തില്‍ അയിത്തജാതിക്കാരെ കൂടെ താമസിപ്പിച്ച് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചു കൊടുത്തു. അതൊന്നും ഇന്‍ഡ്യയിലെ ദളിതര്‍ മനസിലാക്കിയിട്ടില്ലെങ്കില്‍ അവര്‍ ഒന്നും തന്നെ മനസിലാക്കിയിട്ടില്ല. ഹിഡന്‍ അജണ്ടയുള്ളവരുടെ വാചാടോപത്തിലവര്‍ മയങ്ങിപ്പോയിരിക്കുകയാണ്.

ഹരിജനെന്ന പേര്‍ അവര്‍ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ഒക്കെ അവരുടെ ഇഷ്ടം. അവര്‍ക്കിഷ്ടമുള്ള ഓമനപ്പേരും സ്വീകരിക്കാം.

kaalidaasan said...

>>>>>ഉപ്പില്‍നിന്നു ഉപ്പുരസത്തെ വേര്‍തിരിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലുള്ള അസംബന്ധമാണ് ജാതിവ്യവസ്ഥയില്‍ നിന്ന് അയിത്തത്തെ മാത്രം മാറ്റിനിര്‍ത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്<<<<<

പ്രഭാകരന്‍,


പൂര്‍ണ്ണമായും യോജിക്കുന്നു.

ജാതിയും ജാതി വ്യവസ്ഥയുമൊന്നാണെന്ന് ചില ദളിതര്‍ പോലും ധരിച്ചിട്ടുണ്ടെന്ന് സത്യാന്വേഷി പറഞ്ഞത് താങ്കളേക്കുറിച്ചു കൂടിയാണെന്ന് ഇപ്പോള്‍ മനസിലായി.
ജാതി വ്യവസ്ഥയില്‍ നിന്ന് അയിത്തത്തെ മാത്രം ഗാന്ധിയോ മറ്റാരെങ്കിലുമൊ മാറ്റി നിറുത്തിയില്ല. ഗാന്ധി പ്രവര്‍ത്തിച്ചത് ജാതി വ്യവസ്ഥക്കെതിരെ ആയിരുന്നു.

ക്ഷത്രിയന്‍ (താങ്കളുടെ അഭിപ്രായത്തില്‍ ബ്രാഹ്മണന്‍ ) മാത്രം നേതാവാകുന്ന വ്യവസ്ഥയെ വെല്ലുവിളിച്ച് ഗാന്ധി സ്വയം നേതാവായി. അതിന്റെ പേരിലാണ്, ബ്രാഹ്മണര്‍ അദ്ദേഹത്തെ വധിച്ചതെന്ന് താങ്കള്‍ പോലും സമ്മതിച്ച കാര്യമാണ്. താഴ്ന്ന ജതിക്കാരെ അകറ്റി നിറുത്തണം എന്ന വ്യവസ്ഥയെ വെല്ലുവിളിച്ച് അദ്ദേഹം താഴ്ന്ന ജാതിക്കാരെ കൂടെ താമസിപ്പിച്ചു. താഴ്ന്ന ജാതിക്കാരുടെ ഭക്ഷണം കഴിക്കരുതെന്ന വ്യവസ്ഥയെ വെല്ലുവിളിച്ച് അവരുടെ ഭക്ഷണം  കഴിച്ചു. തോട്ടികളാണു മലം നീക്കേണ്ടതെന്ന വ്യവസ്ഥയെ വെല്ലുവിളിച്ച് അത് സ്വയം ചെയ്തു. ദളിതര്‍ക്ക് അധികാര സ്ഥാനങ്ങള്‍ നല്‍കരുതെന്ന വ്യവസ്ഥയെ വെല്ലുവിളിച്ച് അംബെദ്ക്കര്‍ക്ക് ഇണ്‍ഡ്യയുടെ നിയമമന്ത്രി സ്ഥാനവും, ഭരണ ഘടന ഉണ്ടാക്കുന്നതിലെ സുപ്രധാന പദവിയും നല്‍കാന്‍ നെഹ്രുവിനെ പ്രേരിപ്പിച്ചു.

ജാതി വ്യവസ്ഥയിലെ എല്ലാ അസംബന്ധങ്ങളെയും ഗാന്ധി വെല്ലുവിളിച്ചു. അയിത്തം ഇല്ലാതായാല്‍ ജാതി വ്യവസ്ഥയിലെ മറ്റസംബന്ധങ്ങളൊക്കെ ഇല്ലാതാകും. അതിന്റെ ആദ്യപടി അയിത്തോച്ചാടനം തന്നെയാണ്.

kaalidaasan said...

>>>>>
കോണ്‍ഗ്രസ് എന്നും ഒന്നാന്തരം സനാതനികളുടെ പ്രസ്ഥാനമായിരുന്നു.അല്ലാതെ സനാതനമതത്തോട് കൂടുതല്‍ ചായ്‌വുള്ളവരുടെ പ്രസ്ഥാനം മാത്രമെന്ന് അതിനെ ചുരുക്കാന്‍ ശ്രമിക്കുന്നത് വൃഥാവിലാണ്.<<<<<


പ്രഭാകരന്‍,

ചുരുക്കുന്നില്ല. ഒന്നാന്തരം സനാതനികളുടെ പ്രസ്ഥാനമായിരുന്നു എനു സമ്മതിക്കുന്നു.

എങ്കില്‍ ഈ ഒന്നാന്തരം സനാതനികളുടെ പ്രസ്ഥാനം എന്തുകൊണ്ട് അംബെദ്ക്കര്‍ എന്ന ദളിതനെ ഇന്‍ഡ്യയുടെ ഭരണഘടന എന്ന സുപ്രധാന രേഖയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കി? എന്തുകൊണ്ട് ഇന്‍ഡ്യയുടെ നിയമ മന്ത്രിയാക്കി?

യുക്തിസഹമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

kaalidaasan said...

>>>കമ്യൂണല്‍ അവാര്‍ഡിനെ അട്ടിമറിക്കാന്‍ ഗാന്ധിയും കൂട്ടരും കൊണ്ടുവന്ന പരിപാടിയായിരുന്നു രാഷ്ട്രീയ സംവരണം. പൂനാ പാക്റ്റിലൂടെയാണ് അതു നടപ്പിലായത്. അത് പത്തുവര്‍ഷത്തേക്കായിരുന്നുവെന്നതു ശരിയാണ്. അല്ലാതെ കമ്യൂണല്‍ അവാര്‍ഡിന് ഒരു പത്തുവര്‍ഷ പരിധിയും വച്ചിട്ടില്ലായിരുന്നു. അതുപോലെ തന്നെ ഉദ്യോഗസംവരണത്തിനും..<<<<

സത്യാന്വേഷി,

താങ്കള്‍ ഇതൊക്കെ ദളിത് പക്ഷത്തുനിന്നും കുറച്ചു മാത്രമേ വായിച്ചിട്ടുള്ളു. അതുകൊണ്ട് കമ്യൂണല്‍ അവാര്‍ഡ് അംബെദ്കറിന്റെ സംഭാവന എന്നൊക്കെ ധരിച്ചു വച്ചിരിക്കുന്നു. അതേ അബദ്ധ ധാരണയാണതിന്റെ കാലപരിധിയേപ്പറ്റി


കമ്യൂണല്‍ അവാര്‍ഡിനേക്കുറിച്ചുള്ള
ദളിത് പക്ഷത്തുനിന്നുള്ള ഒരു ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ.

http://www.ambedkar.org/bamcef/journal/aug01/commawards.html

His Majesty's Government do not consider that these special Depressed Class constituencies will be required for more than a limited time. They intend that the Constitution shall provide that they shall come to an end after 20 years if they have not previously been abolished under the general powers of electoral revision referred to in paragraph 6.

kaalidaasan said...

>>>പൂനാ പാക്റ്റിലൂടെയാണ് അതു നടപ്പിലായത്. അത് പത്തുവര്‍ഷത്തേക്കായിരുന്നുവെന്നതു ശരിയാണ്. അല്ലാതെ കമ്യൂണല്‍ അവാര്‍ഡിന് ഒരു പത്തുവര്‍ഷ പരിധിയും വച്ചിട്ടില്ലായിരുന്നു. <<<<

സത്യാന്വേഷി,

താങ്കള്‍ ഇതൊക്കെ ദളിത് പക്ഷത്തുനിന്നും കുറച്ചു മാത്രമേ വായിച്ചിട്ടുള്ളു. അതുകൊണ്ട് കമ്യൂണല്‍ അവാര്‍ഡ് അംബെദ്കറിന്റെ സംഭാവന എന്നൊക്കെ ധരിച്ചു വച്ചിരിക്കുന്നു. അതേ അബദ്ധ ധാരണയാണതിന്റെ കാലപരിധിയേപ്പറ്റി


കമ്യൂണല്‍ അവാര്‍ഡിനേക്കുറിച്ചുള്ള
ദളിത് പക്ഷത്തുനിന്നുള്ള ഒരു ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ.

http://www.ambedkar.org/bamcef/journal/aug01/commawards.html

His Majesty's Government do not consider that these special Depressed Class constituencies will be required for more than a limited time. They intend that the Constitution shall provide that they shall come to an end after 20 years if they have not previously been abolished under the general powers of electoral revision referred to in paragraph 6.

ഇനി ഇതും വിശ്വാസമാകുന്നില്ലെങ്കില്‍ അംബെദ്കറിന്റെ വാക്കുകള്‍ കേട്ടാലും.

http://www.angelfire.com/ak/ambedkar/BRwhyconversion.html

But I feel, it is not proper to depend solely on political rights. These political safeguards are not granted on the condition that they shall be ever lasting. They are bound to cease sometime. According to the communal Award of the British Government, our political safeguards were limited for 20 years. Although no such limitation has been fixed by the Poona Pact, nobody can say that they are everlasting.

അംബെദ്കര്‍ പറയുന്നു കമ്യൂണല്‍ അവാര്‍ഡിനു പരിധി ഉണ്ടായിരുന്നു. അത് 20 വര്‍ഷത്തേക്കായിരുന്നു എന്ന്. ഞാന്‍ ആരെ വിശ്വസിക്കണം? അംബേദ്കറെയോ അതോ താങ്കളെയോ?

kaalidaasan said...

>>>ഇന്നും ജാതിവ്യവസ്ഥിതി നിലനില്ക്കുന്നുണ്ട്. ഹിന്ദുമതത്തില്‍ മാത്രമല്ല, മറ്റു മതങ്ങളിലും. ക്രൈസ്തവരിലും സിക്കുകാരിലും മുസ്ലിങ്ങളിലുമെല്ലാം.<<<<

സത്യാന്വേഷി,

അംബെദ്ക്കര്‍ പറയുന്നത് ഇതാണ്.

http://www.angelfire.com/ak/ambedkar/BRwhyconversion.html

Sanctified Racism

Although the castes exist in Muslims and the Christians alike, it will be meanness to liken it to that of the Hindus. There is a great distinction between the caste-system of the Hindus and that of the Muslims and Christians. Firstly, it must be noted that though the castes exist amongst the Christians and the Muslims, it is not the chief characteristic of their body social.

There is one more difference between the caste system of the Hindus and that of the Muslims and Christians. The caste system in the Hindus has the foundation of religion. The castes in other religions have no sanction in their religion ...Hindus cannot destroy their castes without destroying their religion. Muslims and Christians need not destroy their religions for eradication of their castes. Rather their religion will support such movements to a great extent.

kaalidaasan said...

>>>ഇതാണ് താങ്കളുടെ വിതണ്ഡവാദത്തിന്റെ മാതൃക. കമ്യൂണല്‍ അവാര്‍ഡ് നടപ്പായിരുന്നെങ്കില്‍ ഇന്നത്തേക്കാള്‍ ഫലപ്രദമായി ദലിതര്‍ക്ക് തങ്ങളുടെ അധികാരവും അവകാശങ്ങളും സ്ഥാപിക്കാനാകുമായിരുന്നു. വി പ്രഭാകരന്‍ ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ ഇരട്ട വോട്ടവകാശം എന്നതു ചില്ലറക്കാര്യമല്ല. എന്തുവിലകൊടുത്തും ഗാന്ധിയും കൂട്ടരും അതു തടഞ്ഞത് അതുകൊണ്ടാണ്..<<<<

സത്യാന്വേഷി,

കമ്യൂണല്‍ അവാര്‍ഡ് എന്നു പറയുന്നത് ദളിതര്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഏര്‍പ്പാടൊന്നുമല്ല. എല്ലാ കമ്യൂണിറ്റികള്‍ക്കും അതുണ്ടായിരുന്നു.

പ്രഭാകരനു നല്‍കിയ മറുപടിയില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പട്ടികകള്‍ സഹിതം  ദളിതര്‍ക്ക് ലഭിക്കുമായിരുന്ന സീറ്റുകളുടേ എണ്ണം ഞാന്‍ വിശദമാക്കിയിരുന്നു. അതു വച്ച് ദലിതര്‍ക്ക് തങ്ങളുടെ ഒരധികാരവും അവകാശങ്ങളും സ്ഥാപിക്കാനാകുമായിരുന്നില്ല.

kaalidaasan said...

>>>വൈദ്യരേ ആദ്യം സ്വയം ചികിത്സിക്ക്. പൂനാ പാക്റ്റും കമ്യൂണല്‍ അവാര്‍ഡും എന്തായിരുന്നുവെന്ന് താങ്കളാണു പഠിക്കേണ്ടത്. കമ്യൂണല്‍ അവാര്‍ഡ് പത്തുവര്‍ഷത്തേക്കായിരുന്നുവെന്നു താങ്കളല്ലേ പറഞ്ഞത് ?<<<<

സത്യാന്വേഷി,

പൂന പാക്റ്റും കമ്യൂണല്‍ അവാര്‍ഡും  പഠിച്ചിട്ടു തന്നെയാണു ഞാന്‍ എഴുതിയത്. അഞ്ചോ പത്തോ വര്‍ഷത്തേക്ക് എന്നെഴുതിയത് പത്തു വര്‍ഷമെന്നുദ്ദേശിച്ചല്ല. അതിനു കാല പരിധി ഉണ്ടെന്നു സൂചിപ്പിക്കാനാണ്. അംബേദ്ക്കര്‍ തന്നെ പറയുന്നു, ഒരു സംവരണവും  എല്ലാ കാലത്തേക്കും ഉള്ളതല്ല എന്ന്. കമ്യൂണല്‍ അവാര്‍ഡ് 20 വര്‍ഷത്തേക്കുള്ളതാണെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാതെ അദ്ദേഹം പറയുന്നു.

http://www.angelfire.com/ak/ambedkar/BRwhyconversion.html

Poona Pact

A second doubt is about political rights. Some people express fear as to what will happen to our political safeguards if we convert...

But I feel, it is not proper to depend solely on political rights. These political safeguards are not granted on the condition that they shall be ever lasting. They are bound to cease sometime. According to the communal Award of the British Government, our political safeguards were limited for 20 years. Although no such limitation has been fixed by the Poona Pact, nobody can say that they are everlasting. Those, who depend upon the political safeguards, must think as to what will happen after these safeguards are withdrawn on the day on which our rights cease to exist.

താങ്കള്‍ ആരേക്കൊണ്ടെങ്കിലും ചികിത്സിക്കാനൊന്നും ഞാന്‍ പറയുന്നില്ല. അംബെദ്കറെ ഇതുപോലെ പൊക്കിപ്പിടിച്ചു നടക്കുന്ന താങ്കള്‍ അദ്ദേഹം ഈ വിഷയത്തേക്കുറിച്ച് പറഞ്ഞിട്ടുള്ളതെങ്കിലും ഒന്ന് വായിക്കുക എന്നു മാത്രം പറയുന്നു.

kaalidaasan said...

>>>>>മുതലാളിയോട് തൊഴിലാളി നേതാവ് നൂറുരൂപ വേതന വര്‍ദ്ധനവ് ചോദിച്ചു. മുതലാളി വഴങ്ങിയില്ല. നേതാവും തൊഴിലാളികളും സമരത്തിലായി. എന്നാല്‍ അഞ്ചു പൈസ തരില്ലെന്നു പറഞ്ഞ് നേതാവിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുതലാളി നിരാഹാര സമരത്തിലായി. അവസാനം മധ്യസ്ഥര്‍ ഇടപെട്ട് അഞ്ചു രൂപാ വര്‍ദ്ധനവിനു് ധാരണയായി. തൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധനവ് കൊടുത്ത മുതലാളിയെ 'തൊഴിലാളി സുഹൃത്തായും' അവര്‍ക്കു വേണ്ടി നൂറ്രൂപാ വേതനവര്‍ദ്ധനവ് ചോദിച്ച് സമരം ചെയ്ത നേതാവിനെ അസന്നിഹിതനാക്കുകയും ചെയ്യുന്ന വാദത്തെ എന്തിട്ടു വിളിക്കണം കാളിദാസാ ???!!!!<<<<


നിസഹായന്‍,

ഉദാഹരണം തികച്ചും അസ്ഥാനത്തായി പോയി. ഗാന്ധി അല്ല മുതലാളി. ബ്രിട്ടീഷ് സര്‍ക്കാരാണ്.

തൊഴിലാളി കൂലി വര്‍ദ്ധനവു ചോദിച്ചാല്‍ തരില്ല എന്നേ മുതലാളി പറയൂ. ലോകത്തൊരിടത്തും ഒരു മുതലാളിയും അതിനു വേണ്ടി നിരാഹരം കിടക്കാന്‍ പോകില്ല. സമരം ചെയ്യുന്നത് തൊഴിലാളിയാണ്.

ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്യൂണല്‍ അവാര്‍ഡ് വഴി ഇന്‍ഡ്യന്‍ സമൂഹത്തെ വീണ്ടും വിഭജിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗന്ധി അതിനെതിരെ സമരം ചെയ്തു. മുസ്ലിങ്ങള്‍ക്കും ഹിന്ദുകള്‍ക്കും വേണ്ടി ഇന്‍ഡ്യയെ വിഭജിക്കാന്‍ ശ്രമിച്ചപ്പോളും സമരം ചെയ്തു. പക്ഷെ അത് പരാജയപ്പെട്ടു പോയി. പാക്സിതാന്‍ മതധിഷ്ടിത രാജ്യമായപ്പോള്‍, ഇന്‍ഡ്യയെ മതേതര രാജ്യമാക്കാനാണു ഗാന്ധി തീരുമാനിച്ചത്. താങ്കളൊക്കെ ആരോപിക്കുമ്പോലെ ഗാന്ധി ഒരു തീവ്ര സനാതന ഹിന്ദു ആയിരുന്നെങ്കില്‍, ഇന്‍ഡ്യയെ ഒരു ഹൈന്ദവരാഷ്ട്രമാക്കിയേനേ. പക്ഷെ അത് ചെയ്തില്ല. എല്ലാ മത വിശ്വസികള്‍ക്കും ഒരേ പോലെ സ്വാതന്ത്ര്യമുള്ള മതേതര രാഷ്ട്രമാക്കി.

kaalidaasan said...

>>>>>അതല്ലാം താങ്കളന്വേഷിച്ചറിയുക. കൃഷ്ണമാചാരി അങ്ങനെ പറഞ്ഞോ? അതിലെന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക.<<<<


സത്യാന്വേഷി,

കൃഷ്ണമാചാരി പറഞ്ഞത് താങ്കള്‍ക്ക് മനസിലായില്ല.

Constituent assemblyയിലെ അംഗങ്ങളെയാണ്, drafting committeeയിലേക്ക് തെരഞ്ഞെടുത്തത്. ഈ ഒരു കമ്മിറ്റി മാത്രമല്ല ഭരണഘടന രൂപപെടുത്തുന്നതിനു പ്രയത്നിച്ചത് . ആകെ 22 കമ്മിറ്റികളുണ്ടായിരുന്നു. അതില്‍ ഒന്നു മാത്രമായിരുന്നു അംബെദ്ക്കര്‍ തലവനായി ഉള്ള drafting committee. അത് പ്രധാനപ്പെട്ട കമ്മിറ്റി തന്നെയായിരുന്നു. എല്ലാ കമ്മിറ്റികളിലും പെട്ട ഓരോരുത്തരും ഭരണഘടനയുടെ ഓരോ ഭാഗങ്ങളിലുമുള്‍പ്പെടുത്തേണ്ട വിഷയങ്ങളേക്കുറിച്ചു ശുപാര്‍ശ നല്‍കി. ഇവയെ അടിസ്ഥാനമാക്കി constitutional advisor ആയിരുന്ന B N Rao ആണ്, ഭരണഘടനയുടെ ഒരു initial draft ഉണ്ടാക്കിയത്. അത് drafting committee യുടെ പരിഗണക്ക് വിട്ടു. അവര്‍ അത് refine ചെയ്ത് പൊതു ചര്‍ച്ചക്ക് വിട്ടു. അവിടെ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി അത് constituent assembly യുടെ പരിഗണക്കു വിട്ടു. അവിടെ അംഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഓരോ വിഷയങ്ങളും പ്രത്യേകമായി ചര്‍ച്ച ചെയ്ത്, പല ഭേദഗതികളും അവതരിപ്പിച്ച് വോട്ടിനിട്ട് പാസാക്കി.

മൌലികാവകാശങ്ങളെയും കോടതികളെയും സംബന്ധിച്ച ഭരണഘടന നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് Alladi Krishnaswami Aiyer ആയിരുന്നു. ഭരണപരമായ വിഷയങ്ങളുടെ ശുപാര്‍ശകള്‍ നല്‍കിയത് N Gopalaswami Ayyengar ആയിരുന്നു. Rules of Pocedures, KM Munshi യുടെ സംഭാവനയായിരുന്നു. Federal System, Finance, Interstate trade and Comerce തുടങ്ങിയവ T T കൃഷ്ണമാചാരി യുടെ സംഭവനയായിരുന്നു.

ഇതുപോലുള്ള അനേക വിഷയങ്ങളേക്കുറിച്ചൊക്കെ വിവിധ കമ്മിറ്റികളിലെ അനേകം അംഗങ്ങള്‍ നല്‍കിയ ശുപാര്‍ശകളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ Initial draft നെ refine ചെയ്യുന്ന കടമയാണു അംബെദ്കര്‍ തലവനായുള്ള drafting committee ചെയ്തത്. അല്ലാതെ അവയിലെ ശുപാര്‍ശകള്‍ മുഴുവനും അംബെദ്ക്കറുടെ അല്ല.

1935 ലെ Govt. of India Act നു വേണ്ടി പ്രവര്‍ത്തിച്ച പരിചയമുണ്ടായിരുന്ന അംബേദ്ക്കറെ ഈ രേഖകളൊക്കെ കൂട്ടിചേര്‍ത്ത് വെട്ടിച്ചുരുക്കി, ഒരു ഭരണഘടനയുടെ രൂപത്തിലാക്കാന്‍ നിയോഗിച്ചു. കൂടേ മറ്റ് 6 വിദഗ്ദ്ധരേക്കൂടി നിയോഗിച്ചു. അതദ്ദേഹം സ്തുത്യര്‍ഹമായി ചെയ്തു. മറ്റംഗങ്ങള്‍ ഡെല്‍ഹിയിലില്ലാതിരുന്ന അവസരത്തിലും അദ്ദേഹം ആ പണി ഭംഗിയായി നിര്‍വഹിച്ചു. ഇതെദ്ദേഹം ചെയ്തിട്ടില്ല എന്നാരും പറയുന്നില്ല. കൃഷ്ണമാചാരി പറഞ്ഞതും അതു തന്നെ.

ഭരണഘടനയിലെ ശുപാര്‍ശകളൊക്കെ അംബെദ്ക്കറിന്റെ സംഭാവനയണെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ഏതെങ്കിലും പ്രത്യേക വിഷയത്തേക്കുറിച്ച് ശുപാര്‍ശ നല്‍കാന്‍ അദ്ദേഹത്തെ നിയോഗിച്ചിരുന്നതായും കേട്ടിട്ടില്ല. അനേകം പേര്‍ നല്‍കിയ ശുപാര്‍ശകളെ ക്രോഡീകരിച്ച്, ഒരു രേഖയാക്കാന്‍ അംബെദ്ക്കറിന്റെ പ്രാഗത്ഭ്യം വളരെയധികം സഹായിച്ചിട്ടുണ്ട് എന്നു മാത്രം.

kaalidaasan said...

>>>>മുഖ്യധാര കൊണ്ടു താങ്കളുദ്ദേശിക്കുന്നത് ഇന്നത്തെപ്പോലെ തന്നെയുള്ള സവര്‍ണ ധാരതന്നെയായിരിക്കുമല്ലോ. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ആത്മീയവും ആയ എല്ലാവിധ അധികാരങ്ങളും കൈയാളുന്ന സവര്‍ണരുടെ ധാരയെയാണ് ഇന്‍ഡ്യയില്‍ മുഖ്യധാരയായി വിശേഷിപ്പിക്കുന്നത്. ആ ധാരയില്‍ എക്കാലത്തും കീഴാള പദവിയിലാണവര്‍ . <<<<


പ്രഭാകരന്‍,

ഒരു നൂറ്റാണ്ടു മുമ്പുണ്ടായിരുന്ന സവര്‍ണ്ണ ധാരയാണോ, ഇപ്പോള്‍ താങ്കള്‍ സവര്‍ണ്ണ ധാര എന്നു വിളിച്ചാക്ഷേപിക്കുന്ന ഇന്നത്തെ ഇന്‍ഡ്യയിലെ മുഖ്യ ധാര? എങ്കില്‍ കഷ്ടമെന്നേ പറയേണ്ടു. ഒരു നൂറ്റാണ്ടുമുന്നേ അവര്‍ണ്ണര്‍ കീഴാളരായിരുന്നു. അതേ അവസ്ഥയില്‍ തന്നെയാണ്, ഇന്നും എല്ലാ അവര്‍ണ്ണരുമെന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍, സംവരണം കൊണ്ട് ഒന്നും നേടിയിട്ടില്ല. വാസു പറഞ്ഞതുപോലെ അപകര്‍ഷതയാണവര്‍ക്കെന്നു സമ്മതിക്കേണ്ടി വരും.

കേരളത്തിലെ മുഖ്യധാര സവര്‍ണ്ണമോ അവര്‍ണ്ണമോ അതോ മറ്റെന്തെങ്കിലുമാണോ? താങ്കളൊന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.

ഇപ്പോള്‍ സവര്‍ണ്ണമെന്നു താങ്കള്‍ വിശേഷിപ്പിക്കുന്ന മുഖ്യ ധാര മാറി, അവര്‍ണ്ണ ധാര ഉണ്ടായാല്‍, അത് മുഖ്യ ധാരയാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സവര്‍ണര്‍ പൊതുവെ ഇപ്പോഴും മുഖ്യ ധാരയിലെ പ്രധാനികളാണ്. അതിനു പല കാരണങ്ങളുമുണ്ട്. രാഷ്ട്രീയത്തിലും സാമൂഹിക രംഗങ്ങളിലുമുള്ള എല്ലാ സ്ഥാനങ്ങളിലുമുള്ള സവര്‍ണ്ണരെ ഒറ്റ ദിവസം കൊണ്ട് പിടിച്ചു മാറ്റി അവര്‍ണ്ണരെ പ്രതിഷ്ടിക്കാനൊന്നും സാധിക്കില്ല. ഇത്ര കാലം നിങ്ങള്‍ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ആത്മീയവും ആയ എല്ലാവിധ അധികാരങ്ങളും കൈയ്യാളി. ഇനി മുതല്‍ ഞങ്ങള്‍ കയ്യാളിക്കോളാം, എന്ന് അവര്‍ണ്ണര്‍ സവര്‍ണ്ണരോട് പറഞ്ഞ് അവരെ മാറ്റി നിറുത്തണം എന്നാണോ താങ്കളുടെ അഭിപ്രായം?

രാഷ്ട്രീയക്കാരന്‍ said...

Tracking

kaalidaasan said...

ശങ്കരനാരായണന്റെ പോസ്റ്റില്‍ ചെത്തുകാരന്‍ വാസുവിന്റെ ഒരഭിപ്രായം കണ്ടു. അവിടെ അയിത്താചരണം ഉള്ളതുകൊണ്ട് ഇവിടെ എഴുതുന്നു.


>>>>അങ്ങനെ അങ്ങനെ സവര്‍ണന്‍ ആയ വാസു ഒരു അവര്‍ണന്‍ ആണെന്ന വ്യാജേന ഇവിടെ വന്നു കനടിടുന്നത് കാളിദാസന്‍ കണ്ടു പിടിച്ചു കളഞ്ഞു .. മുകളിലെ നാല് കമന്റുകള്‍ കണ്ടില്ലേ ...!! അയ്യോ ! കാളി ആളൊരു സംഭവം തന്നെ !
കാളിദാസ നാടക കേന്ദ്ര ഇനി വാസുവിന് വേണ്ടി ഇങ്ങനെ ഒരു നാടകം ഇറക്കുമോ എന്നറിയില്ല :" നിങ്ങളെന്നെ സവര്‍ണനാക്കി - വാസു "<<<<



വാസു സവര്‍ണ്ണനോ അവര്‍ണ്ണനോ ആണെന്ന് ഇതു വരെ ഞാന്‍ അന്വേഷിച്ചിരുന്നില്ല. ഇപ്പോള്‍ മനസിലായി അദ്ദേഹം അവര്‍ണ്ണനാണെന്ന്. അപകര്‍ഷതയുള്ള അവര്‍ണ്ണന്‍. സംവരണത്തിലൂടെ നേടിയ പദവികളൊക്കെ ഉപേക്ഷിക്കുമോ എന്തോ. വാസു പറയനായാലും പുലയനായാലും, ഈഴവനായാലും, ബ്രാഹ്മണനായാലും ക്ഷത്രിയനായാലും അത് കാളിദാസനെ ഒരു തരത്തിലും ബാധിക്കുകയുമില്ല. വാസു എന്ന അവര്‍ണ്ണനെ സവര്‍ണ്ണനാക്കാനുള്ള തന്ത്രം കാളിദാസനില്ല. ചലചിത്ര നടി ശ്രീലതയെ അന്തര്‍ജനമാക്കിയ തന്ത്രിമാരുടെ അടുത്ത് തന്നെ പോകേണ്ടി വരും.

സംവരണം ലഭിക്കുന്ന അവര്‍ണ്ണന്‌ അപകര്‍ഷതയാണെന്നു കണ്ടുപിടിച്ചത് വാസുവയിരുന്നു. എനിക്കറിയാവുന്ന സംവരണം നേടിയിട്ടുള്ള ഒരവര്‍ണ്ണനും അപകര്‍ഷതയുള്ളതായി എനിക്കിന്നു വരെ അനുഭവപ്പെട്ടിട്ടില്ല. അവര്‍ണ്ണനായി ജനിച്ചിട്ടും സവര്‍ണ്ണര്‍ കൂടെ കൂട്ടാത്തതിലുള്ള അപകര്‍ഷതയൊക്കെ വാസുവിനേപ്പൊലുള്ളവര്‍ക്കാണ്. കൂടെ പുല്‍ക്കൂട്ടിലെ നായയുടെ സ്വഭാവുമുണ്ട്. പുല്ലു തിന്നുകയില്ല പശുവിനേക്കൊണ്ട് പുല്ലു തീറ്റിക്കയുമില്ല.

വാസുവിനു സംവരണം വേണ്ടെങ്കില്‍ വേണ്ട. സംവരണം സ്വീകരിച്ചില്ലെങ്കില്‍ ശിക്ഷ നല്‍കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ വകുപ്പില്ല. വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞ് ഉപേക്ഷിക്കണം. അതുകൊണ്ട് ഗുണമുള്ള അനേകര്‍ പുറകില്‍ നില്‍ക്കുന്നുണ്ട്. അവര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. യാതൊരു അപകര്‍ഷതയുമില്ലാതെ.

വാസുവിനേക്കുറിച്ച് നാടകമിറാക്കാന്‍ മാത്രം  വാസു ഒരു മഹാ സംഭവം ആണെന്ന് കാളിദാസനു തോന്നുന്നില്ല. നാടകമിറക്കാന്‍ യോഗ്യതയുള്ള എത്രയോ കഥാപാത്രങ്ങള്‍ വേറെയുണ്ട്.

Anonymous said...

ഇന്നാണ് പോസ്റ്റ് കണ്ടത്.സ്ഥലത്തില്ലായിരുന്നു.
അംബേദ്ക്കർ ഒരു വിഷയമാവുന്നത് എന്തുകൊണ്ടും നല്ലതുതന്നെ.സംവരണത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ കാളിദാസന് അഭിനന്ദനം.

നിസ്സഹായന്‍ said...

കാളിദാസന്‍,

"അടച്ചമര്‍ത്തപ്പെട്ടവന്റെ ആ നിരാശയേക്കുറിച്ചല്ല ഞാന്‍ സൂചിപ്പിച്ചത്. അവര്‍ണ്ണരുടെ ഇടയില്‍ സ്വീകാര്യത
ലഭിക്കാത്ത നിരാശ. ഗാന്ധിക്കതിനെക്കാള്‍ കൂടുതല്‍ അവര്‍ണ്ണ പിന്തുണ കിട്ടിയതിലുള്ള അസൂയയില്‍ നിന്നുണ്ടായ അപകര്‍ഷത."


അവര്‍ണ്ണരില്‍ പെട്ട നേതാവ്, ആത്മാര്‍ത്ഥതയോടെ അവര്‍ണ്ണരുടെ മോചനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അതിനു് സ്വീകാര്യത ലഭിക്കാതെ വരികയും, അവിടെ ആട്ടിതോലിട്ട സവര്‍ണ്ണനു സ്വീകാര്യ ലഭിക്കുകയും ചെയ്താല്‍, ദുഃഖവും നിരാശയും ഒക്കെ തോന്നും. ഈ ലൈനില്‍ ഗാന്ധിയോട് അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല കാളിദാസന്‍. പിന്നെ ഗാന്ധിയുടെ കാപട്യത്തെ വിമര്‍ക്കുന്ന അംബേദ്ക്കറിനു് ഗാന്ധിയേക്കാള്‍ അറിവും പാണ്ഡിത്യവും കഴിവും ഉള്ളയാളായതിനാല്‍ അപകര്‍ഷബോധം തോന്നേണ്ട കാര്യവുമില്ല. ചുമ്മാതെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കാതെ.

നിസ്സഹായന്‍ said...

കാളിദാസന്‍,

"ഈ പ്രസ്താവന മുഴുവന്‍ തെറ്റാണ്. ഗാന്ധി സഞ്ചരിച്ചത് സെക്കന്റ് ക്ളാസിലായിരുന്നില്ല. മൂന്നാം ക്ളാസിലായിരുന്നു. മൂന്നാം ക്ളാസ് കംപാര്‍ട്ട് മെന്റ് ആര്‍ക്കും ബുക്കു ചെയ്യാനും ആകില്ലായിരുന്നു. കാരണം അതിനു റിസര്‍വേഷന്‍ എന്ന സംഗതി ഇല്ലായിരുന്നു. ഇന്‍ഡ്യയിലെ സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ഒരുക്കിയിരുന്നതായിരുന്നു അത്. അതില്‍ ആളുകള്‍ ആടും കോഴിയും താറാവും ഒക്കെയായിട്ടായിരുന്നു യാത്ര ചെയ്തിരുന്നത്."

ഒരു പ്രസ്താവനയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാന്‍ ശ്രമിക്കുക. അക്ഷരത്തെറ്റ്, പദങ്ങളിലെ സാങ്കേതികപ്പിശക് ഇവയിലൊക്കെ കയറിപ്പിടിച്ച്, 'മൈക്രോസ്ക്കോപ്പല്ല', 'ടെലസ്ക്കോപ്പായിരുന്നു' വേണ്ടതെന്നു് പറഞ്ഞ് തലയൂരുന്ന തരത്തിലുള്ള സംവാദമല്ല വേണ്ടത്.

ഗാന്ധി സെക്കന്റ് ക്ലാസ്സിലല്ല, ബുക്കിംഗ് ആവശ്യമില്ലാത്ത മൂന്നാം ക്ലാസ്സിലാണു് യാത്ര ചെയ്തിരുന്നതെന്ന സാങ്കേതികപ്പിശക് ഒഴിച്ചാല്‍ ഗാന്ധിയുടെ എക്സ്പെന്‍സീവ് സിംപ്ലിസിറ്റിയെക്കുറിച്ചും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും താങ്കള്‍ പറയുന്നില്ല. ഇത്തരം പിശകുകളില്‍ കടിച്ചു തൂങ്ങി വാദം സ്ഥാപിക്കാനുള്ള ശ്രമത്തെ വിതണ്ഡവാദം എന്നു
തന്നെയല്ലേ വിളിക്കേണ്ടത് ?!

Anonymous said...

>>>ഗാന്ധിജി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അംബേദ്ക്കര്‍ ചിന്തകള്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഭാഗമാകാന്‍ സാധ്യതയും ഇല്ലായിരുന്നു.<<<< കാളിദാസൻ ഇങ്ങനെ പറയുന്നത്,ദേശിയപ്രസ്ഥാനത്തിന്റെ ദിശാബോധം ഗാന്ധിജി നേതൃത്വം ഏറ്റെടുക്കുന്നതോടെ മാറുന്നുണ്ട്.എന്നാൽ,ദേശീയതയുടേ വർഗ്ഗ-ജാതി ഘടന വിശകലനം ചെയ്ത് പ്രത്യശാസ്ത്രവൽക്കരിച്ചത് അംബേദ്ക്കർ മാത്രമാണ്.ഇന്ത്യയുടെ അടിസ്ഥാന വൈരുദ്ധ്യമായ ‘ജാതി’എന്ന വിഷയം ഗാന്ധിയും,അംബേദ്ക്കറും രണ്ടുതരത്തിൽ തന്നെയാണ് മനസ്സിലാക്കുന്നത്.ഹിന്ദുമതത്തിന്റെ ഉള്ളടക്കം തന്നെ ‘ജാതിശ്രേണി’നിലനിർത്തുന്ന മനുഷ്യവിരുദ്ധതയാണ്.അതിലെ ‘അയിത്ത‘മെന്ന ഒരേഒരംശം ഊരി കളഞ്ഞാൽ പരിഹരിക്കാവുന്ന വിഷയമേ ഉള്ളു എന്നാണ് ഗാന്ധിജിയുടെ നിലപാട്.എന്നാൽ ബാബാസാഹിബിന് അതുപോരാ,നൂറ്റാണ്ടുകളോളം അടിമകളായ അയിത്ത ജാതികളൂടെ രാഷ്ട്രീയ് നിർണ്ണയം വേണ്ടീവന്നു.അതുകൊണ്ടാണ് ഗാന്ധിജിയുടേ അപരസ്ഥലികളീൽ അംബേദ്ക്കറെ പ്രതിഷ്ഠിക്കുവാൻ കാളിദാസന്മാർക്ക് കഴിയുന്നത്.

നിസ്സഹായന്‍ said...

കാളിദാസന്‍,

"കാളിദാസന്‍ ഇങ്ങനെ പറയുന്നത്, ദേശീയപ്രസ്ഥാനത്തിന്റെ ദിശാബോധം ഗാന്ധിജി നേതൃത്വം ഏറ്റെടുക്കുന്നതോടെ മാറുന്നുണ്ട് ( മാറുന്നുവെന്നതുകൊണ്ടാണു്). എന്നാല്‍, ദേശീയതയുടേ വര്‍ഗ്ഗ-ജാതി ഘടന വിശകലനം ചെയ്ത് പ്രത്യശാസ്ത്രവല്‍ക്കരിച്ചത് അംബേദ്ക്കര്‍ മാത്രമാണ്. ഇന്ത്യയുടെ അടിസ്ഥാന വൈരുദ്ധ്യമായ ‘ജാതി’എന്ന വിഷയം ഗാന്ധിയും, അംബേദ്ക്കറും രണ്ടുതരത്തില്‍ തന്നെയാണ് മനസ്സിലാക്കുന്നത്. ഹിന്ദുമതത്തിന്റെ ഉള്ളടക്കം തന്നെ ജാതിശ്രേണി നിലനിര്‍ത്തുന്ന മനുഷ്യവിരുദ്ധതയാണ്. അതിലെ 'അയിത്ത'മെന്ന ഒരേ ഒരംശം ഊരി കളഞ്ഞാല്‍ പരിഹരിക്കാവുന്ന വിഷയമേ ഉള്ളു എന്നാണ് ഗാന്ധിജിയുടെ നിലപാട്. എന്നാല്‍ ബാബാസാഹിബിന് അതുപോരാ, നൂറ്റാണ്ടുകളോളം അടിമകളായ അയിത്തജാതികളൂടെ രാഷ്ട്രീയനിര്‍ണ്ണയം വേണ്ടിവന്നു. അതുകൊണ്ടാണ് ഗാന്ധിജിയുടെ അപരസ്ഥലികളില്‍ അംബേദ്ക്കറെ പ്രതിഷ്ഠിക്കുവാന്‍ കാളിദാസന്മാര്‍ക്ക് കഴിയുന്നത്."

ആറ്റിക്കുറുക്കിയ പോലെ സീഡിയന്‍ പറഞ്ഞ മേല്‍ മറുപടി താങ്കളുടെ സര്‍വ്വ സന്ദേഹങ്ങള്‍ക്കും നിവൃത്തി വരുത്തേണ്ടതാണു്. പക്ഷെ അതു താങ്കള്‍ക്ക് മനസ്സിലാകുമോ??? !!!!! സംശയമുണ്ട്. ഫലമില്ലെങ്കില്‍ ഞങ്ങളെല്ലാവരും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കാം. :-)))

(ഇത്രയും സാരഗര്‍ഭമായി പറഞ്ഞതിനു് സീഡിയനു് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ !!!!! )

K.R.ധനഞ്ജയന്‍ said...

കാളിദാസന്‍, അംബേദ്കര്‍ വായന ഭാഗികമാണ്‌ എന്നതിലുപരി സവര്‍ണ്ണപൊതുബോധത്തെ പിന്‍പറ്റിയോ അല്ലെങ്കില്‍ സവര്‍ണ്ണപൊതുബോധത്തിലൂടെയോ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെയും സംഭവവികാസങ്ങളെയും നോക്കിക്കാണുന്നതിണ്റ്റെ കുഴപ്പമാണ്‌ നിങ്ങളുടെ വാദഗതികളില്‍ മുഴുവനും നിഴലിക്കുന്നത്‌. ഇന്ത്യയിലെ പാര്‍ശ്വവല്‍കൃതരുടെ മുഴുവന്‍ "രാഷ്ട്റീയസ്വയംനിര്‍ണയാവകാശം" എന്നതിനുവേണ്ടി വാദിച്ച,ജാതിവ്യവസ്ഥയുടെ രാഷ്ട്റീയ,സാമ്പത്തിക മാനങ്ങളെപറ്റി ആദ്യമായി വിചിന്തനം ചെയ്ത,ബാബാ സാഹിബ്‌ ഇരിക്കുന്ന തട്ടിനു തന്നെയായിരിക്കും ഗാന്ധി-അംബേദ്കര്‍ തുലനത്തില്‍ അവര്‍ണജനവിഭാഗങ്ങളുടെ കണ്ണില്‍ തൂക്കക്കൂടുതല്‍

K.R.ധനഞ്ജയന്‍ said...

ശങ്കരനാരായണന്റെ പോസ്റ്റില്‍ ഉന്നയിച്ച കാതലായ ഒരു ചോദ്യം “ഗാന്ധിസം അയിത്തജാതികള്‍ക്കു വേണ്ടി എന്തു ചെയ്തു” എന്നത് ഇപ്പോഴും തൃപ്തികരമായ ഉത്തരം ഇല്ലാതെ അവശേഷിക്കുന്നു.പ്രാഥമികജനാധിപത്യം എന്നതിനെ അഭിമുഖീകരിക്കുവാന്‍ ഇന്ത്യന്‍ സവര്‍ണത നിര്‍ബന്ധിതരായിത്തീരുകയായിരുന്നു,അയിത്തോച്ചാടനപര്‍വത്തിലൂടെ.ചരിത്രത്തിന്റെ നാള്‍വഴിയില്‍ സവര്‍ണതയ്ക്കു സംഭവിച്ച ഗതികേടിനെ സവര്‍ണതയുടെ മഹാമനസ്കതയായി കാണാന്‍ ചരിത്രബോധമുള്ള അവര്‍ണനു സാധിക്കില്ല.ക്ഷമിച്ചാലും.

Rajesh N Nair said...
This comment has been removed by the author.
നിസ്സഹായന്‍ said...

കാളിദാസന്‍,

"താങ്കളിങ്ങനെ സ്വയം അപഹാസ്യനാകല്ലേ. അപ്പോള്‍ ബുദ്ധനാരായിരുന്നു സുഹൃത്തേ. വിദേശിയോ? ബുദ്ധന്‍ ഉപദേശിച്ച മാനവികമൂല്യങ്ങളേക്കാള്‍ കൂടുതലായി എന്താണു വിദേശ ശക്തികളായ മുഗളരും, പോര്‍ചുഗീസുകാരും, സ്പെയിന്‍കാരും, ഫ്രന്ചുകാരും, മന്‍ഗോളിഅയ്രും, ബ്രിട്ടീഷുകാരും ഇവിടെ പകര്‍ന്നു തന്നത് ?"

"സ്യൂട്ടും കോട്ടും ഇന്ത്യാക്കാരന്റെ വേഷമല്ല. അതു പോലെ മാനവികമൂല്യങ്ങളൊന്നും ഇന്ത്യാക്കാരന്റെ സ്വന്തവുമായിരുന്നില്ല, കണ്ടുപിടുത്തവുമായിരുന്നില്ല. വൈദേശിക ശക്തികളില്‍ അവസാന ഊഴക്കാരയ ബ്രിട്ടീഷുകാര്‍ ഇവിടെ വന്നപ്പോള്‍ പകര്‍ന്നു കിട്ടിയതാണു് മറ്റ് പലതിനോടൊപ്പം ഇവ രണ്ടും."എന്ന എന്റെ പ്രസ്താവനയ്ക്ക് താങ്കളെഴുതിയ മറുപടിയാണു് മുകളില്‍.

മതമൂല്യങ്ങളും രാഷ്ട്രീയമൂല്യങ്ങളും രണ്ടാണു് കാളിദാസരെ. രാഷ്ട്രീയ സംഹിതകളില്‍ മതമൂല്യങ്ങളുടെ പ്രക്ഷേപം ഉണ്ടാകാമെന്നതു നിരസിക്കുന്നില്ല. എന്നാല്‍ ഉള്ളടക്കത്തില്‍ അവ തികച്ചും രാഷ്ട്രീയതത്വസംഹിത തന്നെയായിരിക്കും. ഹിന്ദുമതം മനുഷ്യത്വത്തിനു് പ്രതിലോമകരമായിരിക്കുമ്പോള്‍ ബുദ്ധമതം, ജൈനമതം, സിക്ക്മതം, കൃസ്തുമതം, ഇസ്ലാമതം തുടങ്ങിയവയുടെ ആത്മീയമൂല്യം വിമോചനപരമാണു്. അല്ലെങ്കില്‍ താങ്കള്‍ക്കഭിപ്രായമുള്ള പോലെ ഏറ്റവും ഉദാത്തമായത് ബുദ്ധദര്‍നങ്ങളായിരിക്കാം. പ്രശ്നമതല്ലല്ലോ കാളിദാസാ. ബ്രിട്ടീഷുകാര്‍ ഇവിടുത്തെ അവര്‍ണ്ണരെ മോചിപ്പിച്ചത് അവരുടെ സ്വന്തം കൃസ്തുമതത്തിലൂടെയോ അല്ലെങ്കില്‍ ഇവിടുത്തെ ബുദ്ധമതത്തിലൂടെയോ ഒന്നുമല്ല. നാം അവരുടെ അടിമകളായി കഴിയുമ്പോള്‍ പോലും ജനാധിപത്യമെന്ന രാഷ്ട്രീയസംഹിതയെ നമുക്ക് പരിചയപ്പെടുത്തുകയും അതിന്റെ കളത്തില്‍ കളിക്കാന്‍ നമുക്ക് അവസരമൊരുക്കിത്തരുകയും ചെയ്തു. ആത്യന്തികമായി വിദ്യാഭ്യാസത്തിലൂടെ നമ്മെ പരിചയപ്പെടുത്തിയ മാനവികമൂല്യങ്ങളും രാഷ്ട്രീയമായി നമ്മെ ജനാധിപത്യവാദികളാക്കുകയാണു് ചെയ്തത്. മതമൂല്യങ്ങളുടെ നിക്ഷേപമുണ്ടായാല്‍പ്പോലും രാഷ്ട്രീയമൂല്യങ്ങളെ മതേതരമായാണു് നാം തിരിച്ചറിയുന്നത് (മതരാഷ്ട്രങ്ങളിലെ രാഷ്ട്രീയ സംഹിതകളല്ല). മതമൂല്യങ്ങള്‍ രാഷ്ട്രീയമൂല്യങ്ങളായി പരിവര്‍ത്തിക്കപ്പെടുമ്പോഴെ സാമൂഹികമായ വിമോചനം സാധ്യമാകുകയുള്ളു. ആ നിലയില്‍ ബുദ്ധമതം അതിന്റെ കടമ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അത് അതിവിദൂര ഭൂതകാലത്തായിരുന്നില്ലേ ? മതേതര-മാനവിക- രാഷ്ട്രീയമൂല്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവിടെ മതമൂല്യങ്ങള്‍ ഇറക്കിക്കൊണ്ടുവന്നു് അപഹാസ്യനാകുന്നത് താങ്കളാണു്. പക്ഷെ അതുപോലും താങ്കള്‍ക്കു മനസ്സിലാകുന്നില്ല, അംബേദ്ക്കറെ ചവിട്ടിത്താഴ്താതനുള്ള വ്യഗ്രതയില്‍ !!!!

ഒരു കാലത്ത് ബ്രാഹ്മണ്യത്തെ തകര്‍ത്ത്, ബുദ്ധമതം ഇന്ത്യയില്‍ ശക്തമായി നിലനിന്നിരുന്നുവെന്നു് ചരിത്രം പറയുന്നു. പിന്നീടത് തകര്‍ന്നടിഞ്ഞില്ലേ (കാരണങ്ങള്‍ എന്തുമാകട്ടെ) ? ഇന്ത്യയില്‍ ബുദ്ധമതം കാലങ്ങളായി ഒരു മൃതമതമാണു്. അതിന്റെ ആത്മീയ-രാഷ്ട്രീയ മൂല്യശേഷിപ്പുകളൊന്നും നമ്മുടെ സാമൂഹികതലത്തില്‍ അവശേഷിക്കാതിരിക്കുമ്പോള്‍‍, വീണ്ടും ബ്രാഹ്മണാടിമത്തത്തില്‍ ആണ്ടുകിടക്കുന്ന ജനത‍, ഭൂതകാല ബൌദ്ധമൂല്യങ്ങള്‍ സ്വപ്നം കണ്ടിരിക്കണമായിരുന്നോ, മോചനത്തിനായി ബൌദ്ധമൂല്യങ്ങള്‍ വീണ്ടെടുക്കണമായിരുന്നോ, അതോ കൈപ്പാടകലെ ബ്രിട്ടീഷുകാരില്‍ നിന്നും വീണുകിട്ടിയ ജനാധിപത്യത്തിന്റെ വെളിച്ചം സ്വീകരിക്കണമായിരുന്നോ കാളിദാസരേ ???!!!

അറിയപ്പെടുന്ന ചരിത്രത്തിലൊന്നും ആധുനികമാനവികമൂല്യങ്ങളില്‍ അടിയുറച്ച ജീവിതം ഭാരതീയര്‍ക്കില്ലായിരുന്നു. വിദൂരഭൂതകാലത്ത് ബൌദ്ധമൂല്യങ്ങളില്‍ അതുണ്ടായിരുന്നുവെന്നതുകൊണ്ട് ഇന്ന് അതിനു് കാലിക പ്രസക്തിയൊന്നുമില്ലെന്നു സാരം.

kaalidaasan said...

സീഡിയന്‍,

ഇന്‍ഡ്യ അംബെദ്ക്കറെ ഇനിയും ശരിക്കും പഠിച്ചിട്ടില്ല. അദ്ദേഹത്തെ മിശിഹാ ആയി കരുതുന്നവര്‍ പോലും അദ്ദേഹത്തെ വെറും ദളിതരുടെ നേതാവ് എന്ന നിലയിലേ എവിടെയുമവതരിപ്പിക്കുന്നുള്ളു. അതാണദ്ദേഹത്തെ ശരിയായി വിലയിരുത്തുന്നതില്‍ വന്ന പോരായ്മ.

ഇന്‍ഡ്യന്‍ ഭരണഘടന ഉണ്ടാക്കിയപ്പോള്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി മാത്രമേ സംവരണം ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നുള്ളു. മറ്റ് പല പിന്നാക്ക ജാതിക്കാരും അവര്‍ണ്ണര്‍ക്ക് സമാനമായാണു ജീവിച്ചിരുന്നത്. പക്ഷെ അവര്‍ക്ക് സംവരണം നല്‍കിയില്ല. അത് സംസ്ഥാനങ്ങളുടെ വിവേചനത്തിനു വിട്ടുകൊടുത്തു. അതുകൊണ്ട് മറ്റ് പിന്നാക്ക ജാതിക്കാര്‍ക്ക് അംബെദ്ക്കറോട് യതൊരു പ്രതിപത്തിയും തോന്നിയിട്ടില്ല. അതിന്റെ ഒരു കാരണം, ഭരണഘടന അംബെദ്ക്കറുടെ മാത്രം ഷ്ടി ആണെന്ന പ്രചരണവും.ഞങ്ങള്‍ വേണ്ടി ഒന്നും ചെയ്യാത്ത അംബേദ്കറെ ഞങ്ങള്‍ എന്തിനു നേതാവായി കരുതണം എന്ന ചിന്തയാണവര്‍ക്ക്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ നേതാവ് എന്ന നിലയില്‍ അംബേദ്ക്കറെ പുനര്‍വായനക്ക് വിധേയനക്കണം എന്നതാണെന്റെ അഭിപ്രായം. അംബെദ്കര്‍ ചെയ്ത സമരം വര്‍ഗ്ഗ്ഗസമരം തന്നെയല്ലേ?

kaalidaasan said...

>>>>പിന്നെ ഗാന്ധിയുടെ കാപട്യത്തെ വിമര്‍ക്കുന്ന അംബേദ്ക്കറിനു് ഗാന്ധിയേക്കാള്‍ അറിവും പാണ്ഡിത്യവും കഴിവും ഉള്ളയാളായതിനാല്‍ അപകര്‍ഷബോധം തോന്നേണ്ട കാര്യവുമില്ല. ചുമ്മാതെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കാതെ.<<<<<

നിസഹായന്‍,

അംബെദ്ക്കറിനു ഗാന്ധിയേക്കാള്‍ അറിവും പാണ്ഡിത്യവും കഴിവും ഒക്കെ ഉണ്ടായിരുന്നു. എന്നിട്ടും അദ്ദേഹത്തിനു ദളിതരുടെ ഇടയില്‍ ഗാന്ധിയേക്കാള്‍ സ്വീകാര്യത ലഭിച്ചില്ല. എന്തുകൊണ്ട് എന്ന് താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?

ഗാന്ധി ആട്ടിന്‍ തോലിട്ട ചെന്നായ ആയിക്കോട്ടേ. ആട്ടിന്‍ തോലിടാതെ നടന്ന ശരിക്കുള്ള ആടായിരുന്ന അംബെദ്ക്കറിനെന്തുകൊണ്ട് ഗാന്ധിക്ക് ലഭിച്ച പോലെ സ്വീകാര്യത അവര്‍ണ്ണരുടെ ഇടയില്‍ ലഭിച്ചില്ല?

kaalidaasan said...

>>>>ഗാന്ധി സെക്കന്റ് ക്ലാസ്സിലല്ല, ബുക്കിംഗ് ആവശ്യമില്ലാത്ത മൂന്നാം ക്ലാസ്സിലാണു് യാത്ര ചെയ്തിരുന്നതെന്ന സാങ്കേതികപ്പിശക് ഒഴിച്ചാല്‍ ഗാന്ധിയുടെ എക്സ്പെന്‍സീവ് സിംപ്ലിസിറ്റിയെക്കുറിച്ചും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും താങ്കള്‍ പറയുന്നില്ല<<<<<


നിസഹായന്‍,

ഗാന്ധിയുടേത് എക്സ്പെന്‍സീവ് സിംപ്ലിസിറ്റി ആണെന്ന് മറ്റ ചിലര്‍ അഭിപ്രയപ്പെട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല. അതുകൊണ്ട് എനിക്കതേപ്പറ്റി വിമര്‍ശനം ഉന്നയിക്കാനും  സാധിക്കില്ല.

ഗാന്ധിയുടേത് എക്സ്പെന്‍സീവ് സിംപ്ലിസിറ്റി ആണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണു താങ്കള്‍ അദ്ദേഹം രണ്ടാം ക്ളാസ് ബോഗി മുഴുവനായി ബുക്ക് ചെയ്ത് യാത്ര ചെയ്തു എന്ന് പറഞ്ഞത്. അത് അതിശയോക്തി പരമാണെന്നേ ഞാന്‍ പറഞ്ഞുള്ളു. അതു തന്നെയാണ്, അംബെദ്കറുടെ ഗാന്ധി വിമര്‍ശനങ്ങളിലുമുള്ളത്. ഭൂരിഭാഗവും അതിശയോക്തി പരം. മഹത്മാവാകാന്‍ അല്‍പ്പ വസ്ത്രം ധരിച്ചാല്‍ മതി എന്ന വികല ചിന്ത ആ അതിശയോക്തിയില്‍ നിന്നുണ്ടായതാണ്. ഗാന്ധിയുടേത് എക്സ്പെന്‍സീവ് സിമ്പ്ലിസിറ്റി ആണെങ്കില്‍ അംബെദ്കറുടേത് എക്സ്പെന്സിവ് എക്സ്റ്റ്രവഗന്‍സ എന്നു പറയേണ്ടി വരും. വിലകൂടിയ വിദേശ വസ്ത്രങ്ങളാണദ്ദേഹം ധരിച്ചിരുന്നത്. ഇന്‍ഡ്യയുടെ ചൂടു കാലവസ്ഥക്ക് ഒട്ടും യോജിക്കാത്ത വസ്ത്രമാണ്, കോട്ടും സ്യൂട്ടും റ്റൈയും.

ഗാന്ധിയുടെ വസ്ത്ര ധാരണത്തേക്കുറിച്ചുള്ള അംബെദ്കറുടെ പരാമര്‍ശത്തിലേക്ക് എന്നെ നയിച്ചത് താങ്കളാണ്. അതിനോടുള്ള പ്രതികരണം മാത്രമാണെന്റെ അഭിപ്രായം. അംബെദ്കര്‍ എന്തു വസ്ത്രം ധരിച്ചാലും ഞാന്‍ അതിനെ ഗൌനിക്കില്ലായിരുന്നു.

താങ്കളൊക്കെ വെറും ഗിമ്മിക്കെന്നു പറഞ്ഞാലും വസ്ത്ര ധാരണത്തിലൊക്കെ സാധാരണക്കാരോടിടപെടുമ്പോള്‍ വലിയ പ്രസക്തിയുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസവും ലോക പരിചയവും കുറവായിരുന്ന 60 വര്‍ഷം മുമ്പ്.

സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരളി ആയിരുന്ന ഗാന്ധി 30 കളിലും 40 കളിലും ലോകം മുഴുവന്‍ അറിയപ്പെടുന്ന വ്യക്തി ആയിരുന്നു. അതുകൊണ്ട് അദ്ദേഹതിന്റെ പ്രവര്‍ത്തികളും അല്‍പ്പം  എക്സ്പെന്‍സീവായിരുന്നിരിക്കാം. അതേക്കുറിച്ചു വന്ന ഒരു പരമര്‍ശം അടര്‍ത്തിയെടുത്ത് താങ്കള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് ഗാന്ധി വെറും നാട്യക്കാരനായിരുന്നു എന്നല്ലേ. പക്ഷെ അതപ്പാടെ വിഴുങ്ങാന്‍ എനിക്കാകുന്നില്ല.

kaalidaasan said...

>>>>,ദേശിയപ്രസ്ഥാനത്തിന്റെ ദിശാബോധം ഗാന്ധിജി നേതൃത്വം ഏറ്റെടുക്കുന്നതോടെ മാറുന്നുണ്ട്.<<<<<

സീഡിയന്‍,

ഇതൊന്നു വിശദീകരിക്കാമോ?

ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നതിനു മുമ്പ് എന്തായിരുന്നു ദേശിയപ്രസ്ഥാനത്തിന്റെ ദിശാബോധം?
ആരായിരുന്നു അതിന്റെ നേതാക്കള്‍?
എന്തായിരുനു അവരുടെ ലക്ഷ്യം?
എന്തായിരുന്നു അവരെ നയിച്ച പ്രത്യയശാസ്ത്രം?

ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നതിനു മുമ്പ് ദേശീയ പ്രസ്ഥാനത്തില്‍ എവിടെയായിരുന്നു അംബെദ്ക്കറിന്റെ സ്ഥാനം?

kaalidaasan said...

>>>>ഇന്ത്യയുടെ അടിസ്ഥാന വൈരുദ്ധ്യമായ ‘ജാതി’എന്ന വിഷയം ഗാന്ധിയും,അംബേദ്ക്കറും രണ്ടുതരത്തിൽ തന്നെയാണ് മനസ്സിലാക്കുന്നത്.ഹിന്ദുമതത്തിന്റെ ഉള്ളടക്കം തന്നെ ‘ജാതിശ്രേണി’നിലനിർത്തുന്ന മനുഷ്യവിരുദ്ധതയാണ്.<<<<<


സീഡിയന്‍,

അതെ അവര്‍ രണ്ടു പേരും രണ്ടു തരത്തിലാണു മനസിലാക്കുന്നത്. അതുകൊണ്ടാണല്ലോ ജാതി വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായതും.


ഹിന്ദുമതത്തിന്റെ ഉള്ളടക്കം തന്നെ മനുഷ്യവിരുദ്ധതയാണെങ്കില്‍ ഹിന്ദുമതതിന്‌ ആധുനിക ഇന്‍ഡ്യയില്‍ പ്രസക്തിയില്ല.

അംബെദ്ക്കര്‍ പറഞ്ഞത് ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദു മതം തകരണമെന്നാണ്. അത് വെറുതെ അങ്ങ് തകരില്ല. ആരെങ്കിലും തകര്‍ക്കണം. അതിനൊരു പദ്ധതി വേണം.

താങ്കളുടെ അഭിപ്രായത്തില്‍ എന്തായിരിക്കണം ആ പദ്ധതി?

‘ജാതിശ്രേണി’ എന്നതുകൊണ്ട് താങ്കളുദ്ദേശിക്കുന്നതെന്താണെന്നു കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു.

kaalidaasan said...

>>>>അതിലെ ‘അയിത്ത‘മെന്ന ഒരേഒരംശം ഊരി കളഞ്ഞാൽ പരിഹരിക്കാവുന്ന വിഷയമേ ഉള്ളു എന്നാണ് ഗാന്ധിജിയുടെ നിലപാട്.എന്നാൽ ബാബാസാഹിബിന് അതുപോരാ,നൂറ്റാണ്ടുകളോളം അടിമകളായ അയിത്ത ജാതികളൂടെ രാഷ്ട്രീയ് നിർണ്ണയം വേണ്ടീവന്നു.അതുകൊണ്ടാണ് ഗാന്ധിജിയുടേ അപരസ്ഥലികളീൽ അംബേദ്ക്കറെ പ്രതിഷ്ഠിക്കുവാൻ കാളിദാസന്മാർക്ക് കഴിയുന്നത്.<<<<<



സീഡിയന്‍,

ഗാന്ധിയുടെ അപരസ്ഥലകളില്‍ ഞാന്‍ അംബേദ്ക്കറെ പ്രതിഷ്ടിക്കുന്നില്ല. ഗാന്ധിയെ സവര്‍ണ്ണ നേതാവാക്കി ചിത്രീകരിച്ച് അവര്‍ണ്ണ നേതാവായ അംബെദ്കറെ ഗാന്ധിയുടെ അപരസ്ഥലികളില്‍ പ്രതിഷ്ടിക്കുന്നത് അവര്‍ണ്ണര്‍ തന്നെയാണ്. ഗാന്ധിയും അംബെദ്ക്കറും ഇന്‍ഡ്യക്കാരുടെ നേതാക്കള്‍ എന്നേ ഞാന്‍ കരുതുന്നുള്ളു. രണ്ടു പേര്‍ക്കും ഇന്‍ഡ്യയുടെ ചരിത്രത്തില്‍ അവരുടേതായ പദവികളുണ്ട്. ഇന്നത്തെ ദളിത നേതാക്കള്‍ അംബേദ്ക്കറെ ദളിതരുടെ നേതാവായി ചുരുക്കുന്നു. നാരായണനെ ഈഴവരുടെ നേതാവാക്കി ഈഴവനേതാക്കള്‍ ചുരുക്കുന്നതുപോലെ.

"അയിത്തമെന്ന ഒരേഒരംശം ഊരി കളഞ്ഞാല്‍  പരിഹരിക്കാവുന്ന വിഷയമേ ഉള്ളു", എന്ന നിലപാട് ഗാന്ധിക്കുണ്ടായിരുന്നില്ല. വേറെ എന്തൊക്കെ മാറ്റമുണ്ടായാലും അയിത്തം മാറിയില്ലെങ്കില്‍ യാതൊരു ഫലവുമില്ല എന്നതായിരുന്നു ഗാന്ധിയുടെ നിലപാട്. എല്ലാ വിവേചനവും ഉണ്ടാകുന്നത് അയിത്തത്തില്‍ നിന്നാണ്.

അവര്‍ണ്ണര്‍ക്ക് രാഷ്ട്രീയ സംവരണം നല്‍കുനഹിനെ ഗാന്ധി എതിര്‍ത്തില്ല. ജോലി സംവരണം നല്‍കുന്നതിനെയും എതിര്‍ത്തിട്ടില്ല. അംബേദ്ക്കര്‍ക്ക് ഭരണഘടന നിര്‍മ്മാണത്തിലെ സുപ്രധാന സ്ഥാനം നല്‍കാന്‍ നെഹ്രുവിനെ പ്രേരിപ്പിച്ചതും ഗാന്ധി ആയിരുന്നു. ജാതിപരമായ രാഷ്ട്രീയ നിര്‍ണ്ണയത്തോടായിരുന്നു ഗാന്ധിയുടെ എതിര്‍പ്പ്. പ്രത്യേക വോട്ടു ബാങ്കാക്കി അവര്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനെയേ ഗാന്ധി എതിര്‍ത്തുള്ളു. അവര്‍ ഹിന്ദു മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന വിശ്വാസമാണതിനു പിന്നില്‍.

അയിത്തം മാറിയിരുന്നെങ്കില്‍ വലിയ മറ്റങ്ങളുണ്ടാകുമായിരുന്നുഎന്ന് അംബെദ്ക്കറുടെ ജീവിതം തെളിയിക്കുന്നു. ദളിതനായി ജനിച്ച അദ്ദേഹത്തിനു സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും പഠിക്കാന്‍ ആയി. Bhimrao Sakpal Ambavadekar എന്ന പേര്‍ അദ്ദേഹത്തിന്റെ ബ്രഹ്മണനായ അദ്ധ്യാപകന്‍ Mahadev Ambedkar ആണ്, Bhimrao Ambedkar എന്നു മാറ്റിയത്. അയിത്ത ചിന്ത ആ ബ്രാഹ്മണന്റെ മനസില്‍ ഇല്ലാതിരുന്നതുകൊണ്ടാണതുപോലുള്ള അടുപ്പമുണ്ടായത്.

Bombay University യിലെ ആദ്യത്തെ അവര്‍ണ്ണ വിദ്യാര്‍ത്ഥി ആയിരുന്നു അംബെദ്ക്കര്‍... .1908ല്‍ അന്നത്തെ ബറോഡ മഹാരാജാവ്, അംബെദ്ക്കറിന്‌ മാസം 25 രൂപാ നിരക്കില്‍ സ്കോളര്‍ഷിപ്പും നല്‍കി. 1912 ല്‍ ഡിഗ്രി എടുത്തപ്പോള്‍ ബറോഡ സര്‍ക്കാര്‍ ജോലിയും ലഭിച്ചു. 1913 ല്‍ ബറോഡ സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പോടു കൂടി അദ്ദേഹം കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഉപരി പഠനത്തിനു പോയി. തിരികെ വന്നപ്പോള്‍ ബറോഡ സര്‍ക്കാരിന്റെ മിലിറ്ററി സെക്രട്ടറി ആയി നിയമിതനുമായി. ഇതൊക്കെ സംഭവിച്ചത് യാതൊരു തരത്തിലുള്ള സംവരണവും ഇല്ലാതിരുന്ന സമയത്താണ്. ഇപ്പറഞ്ഞ അധികാരികളില്‍ ആര്‍ക്കെങ്കിലും അയിത്ത ചിന്ത ഉണ്ടായിരുന്നെങ്കില്‍ ഇതൊന്നും  സംഭവിക്കില്ലായിരുന്നു.

പിന്നീട് ജോലി ചെയ്തപ്പോള്‍ സഹ പ്രവര്‍ത്തകരില്‍ നിന്നുള്ള വിവേചനവും അയിത്തവും സഹിക്കാതെ ആയപ്പോള്‍ അദ്ദേഹം രാജി വച്ചു പോയി. ആ സഹപ്രവര്‍ത്തകരും, അദ്ദേഹത്തെ പഠിക്കാന്‍ സഹയിച്ചവരേപ്പോലെ ആയിരുന്നെങ്കില്‍ അദ്ദേഹം ആ ജോലിയില്‍ തുടരുമായിരുന്നു.
ഇത് തെളിയിക്കുന്നത് അയിത്ത ചിന്തയാണ്, വിവേചനത്തിന്റെയും നീതി നിഷേധത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും മൂല കാരണമെന്നാണ്. അദ്ദേഹത്തെ പഠിപ്പിച്ച അദ്ധ്യാപകരും, അതിനു സഹായം നല്‍കിയ അധികാരികളുമൊക്കെ ജാതി ഹിന്ദുക്കളായിരുന്നു. പക്ഷെ അയിത്തമുപേക്ഷിച്ച ജാതി ഹിന്ദുക്കള്‍. . അദ്ദേഹം ജോലി ചെയ്തപ്പോള്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ അതുപോലെ മാനസിക ഉന്നതി പ്രാപിച്ചവരായിരുന്നില്ല.

ഇത് തെളിയിക്കുന്നത് ആദ്യം മാറേണ്ടത് അയിത്ത ചിന്തയാണെന്നാണ്. ജോലി നല്‍കിയതുകൊണ്ടോ, നിയമസഭകളില്‍ പ്രാധിനിത്യം നല്‍കിയതുകൊണ്ടോ മാത്രം സഹവര്‍ത്തിത്തം ഉണ്ടാകില്ല എന്നാണ്.

മുന്‍ മന്ത്രി ബാലനെ ജാതിപ്പേരു വിളിച്ചാണ്, പി സി ജോര്‍ജ് ആക്ഷേപിച്ചത്. നിയമസഭയില്‍ പ്രാധിനിത്യം നേടിയിട്ടും, മന്ത്രിയായിരുന്നിട്ടും ഇത് സംഭവിച്ചത്, മനസിലുള്ള അഴുക്ക് മാറാത്തതുകൊണ്ടാണ്. ഗാന്ധി ഈ അഴുക്കു മാറ്റിയെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചു.

kaalidaasan said...

>>>>ഇന്ത്യയിലെ പാര്‍ശ്വവല്‍കൃതരുടെ മുഴുവന്‍ "രാഷ്ട്റീയസ്വയംനിര്‍ണയാവകാശം" എന്നതിനുവേണ്ടി വാദിച്ച,ജാതിവ്യവസ്ഥയുടെ രാഷ്ട്റീയ,സാമ്പത്തിക മാനങ്ങളെപറ്റി ആദ്യമായി വിചിന്തനം ചെയ്ത,ബാബാ സാഹിബ്‌ ഇരിക്കുന്ന തട്ടിനു തന്നെയായിരിക്കും ഗാന്ധി-അംബേദ്കര്‍ തുലനത്തില്‍ അവര്‍ണജനവിഭാഗങ്ങളുടെ കണ്ണില്‍ തൂക്കക്കൂടുതല്‍<<<<<

ധനജ്ഞയന്‍,


ഓരോ ജന വിഭാഗങ്ങളുടെയും കണ്ണില്‍ നേതാക്കള്‍ക്ക് എത്ര തൂക്കമുണ്ടെന്നു നോക്കുന്നത് പരിഹാസ്യമല്ലേ? ഇതുപോലെ തൂക്കിനോക്കിയല്‍ സവര്‍ണ്ണരുടെ കണ്ണില്‍ അംബെദ്ക്കര്‍ ഇരിക്കുന്ന തട്ടിനു യാതൊരു തൂക്കവും കണ്ടെന്നു വരില്ല.

അവര്‍ണ്ണരല്ലാത്ത പാര്‍ശ്വവല്‍കൃതരുടെ കണ്ണില്‍ എന്തുകൊണ്ട് അംബെദ്ക്കര്‍ ഇരിക്കുന്ന തട്ടിനു തൂക്കക്കൂടുതല്‍  ഉണ്ടാകുന്നില്ല എന്ന് താങ്കളെപ്പൊഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒരിക്കലെങ്കിലും ഒന്നാലോചിക്കുക.
അംബെദ്ക്കറേപ്പോലെ ധീക്ഷണശാലിയായ ഒരു വ്യക്തി എല്ലാ പാര്‍ശ്വവല്‍കൃതരുടെയും നേതാവാകേണ്ടിയിരുന്നു. പക്ഷെ ആയില്ല.എന്തുകൊണ്ടയില്ല എന്ന് അവര്‍ണ്ണര്‍ എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നാരായണഗുരുവിനേക്കാളും  മഹത്വമുള്ള നേതാവാണ്, അംബെദ്ക്കര്‍ . പക്ഷെ ഈഴവരുടെ ഇടയില്‍ അംബെദ്ക്കറിനെന്തു സ്വീകാര്യതയുണ്ട്?

kaalidaasan said...

>>>>ശങ്കരനാരായണന്റെ പോസ്റ്റില്‍ ഉന്നയിച്ച കാതലായ ഒരു ചോദ്യം “ഗാന്ധിസം അയിത്തജാതികള്‍ക്കു വേണ്ടി എന്തു ചെയ്തു” എന്നത് ഇപ്പോഴും തൃപ്തികരമായ ഉത്തരം ഇല്ലാതെ അവശേഷിക്കുന്നു.<<<<<

ധനജ്ഞയന്‍,

ചോദ്യങ്ങള്‍ ചോദിക്കാന്‍ എളുപ്പമാണ്.

അയിത്തജാതിക്കാരല്ലാത്തവര്‍ക്ക് വേണ്ടി ഗാന്ധി എന്ത് ചെയ്തു? താങ്കള്‍കതിനുത്തരം നല്‍കാന്‍ പറ്റുമോ?

kaalidaasan said...

>>>>പ്രാഥമികജനാധിപത്യം എന്നതിനെ അഭിമുഖീകരിക്കുവാന്‍ ഇന്ത്യന്‍ സവര്‍ണത നിര്‍ബന്ധിതരായിത്തീരുകയായിരുന്നു,അയിത്തോച്ചാടനപര്‍വത്തിലൂടെ.ചരിത്രത്തിന്റെ നാള്‍വഴിയില്‍ സവര്‍ണതയ്ക്കു സംഭവിച്ച ഗതികേടിനെ സവര്‍ണതയുടെ മഹാമനസ്കതയായി കാണാന്‍ ചരിത്രബോധമുള്ള അവര്‍ണനു സാധിക്കില്ല.ക്ഷമിച്ചാലും<<<<<

ധനജ്ഞയന്‍,

താങ്കളീ പറഞ്ഞത് ശരിക്കും മനസിലായില്ല.


ജനധിപത്യം എന്നത് കേട്ടുകേള്‍വിയായിരുന്ന കാലത്ത് ഇന്‍ഡ്യന്‍ സവര്‍ണ്ണത മാത്രമല്ല, ലോകം മുഴുവനുമുള്ള സമാന സവര്‍ണ്ണതകളൊക്കെ അവര്‍ണ്ണരെയും മറ്റും അടിച്ചമര്‍ത്തിയിരുന്നു. ജനാധിപത്യം ഉണ്ടായിരുന്നിട്ടും അമേരിക്കയിലൊക്കെ അവര്‍ണ്ണന്‍ അടിമയായിരുന്നു. അവിടെയും ജനാധിപത്യത്തെ അഭിമുഖീകരിക്കാന്‍ സവര്‍ണ്ണത നിര്‍ബന്ധിതമായി. ഇന്‍ഡ്യയില്‍ ജനാധിപത്യം വന്നത് 1947 ലായിരുന്നു. അന്നുമുതല്‍ അവര്‍ണ്ണനു ജാനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവകാശവും ലഭിച്ചു.

ഇന്‍ഡ്യന്‍ സവര്‍ണ്ണത ഒറ്റപ്പെട്ട തുരുത്തൊന്നുമല്ലായിരുന്നു. അത് ലോക സവര്‍ണ്ണതയുടെ ഭാഗമായിരുന്നു. രാജാധിപത്യം ജനാധിപത്യത്തിനു വഴിമാറിയത് സാവര്‍ന്നതയുടെ ഗതികേടായി ആരും വിലയിരുത്തില്ല. താങ്കളേപ്പോലുള്ള കുറച്ചു പേരല്ലാതെ. ഓരോ കാലത്തും ഓരോ രാഷ്ട്രീയ വ്യവസ്ഥിതി ഉണ്ടായിരുന്നു. ഇന്നത്തെ കാലത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതി ജാനാധിപത്യമാണ്. അതാരുടെയും ഗതികേടല്ല. മനുഷ്യരാശിയുടെ പുരോഗതി എന്നേ പറയാന്‍ ആകൂ. ജനാധിപത്യം വന്നതുകൊണ്ട് സവര്‍ണ്ണതക്ക് എന്തെങ്കിലും ഗതികേടുണ്ടായി എന്ന് ഞാന്‍ കരുതുന്നില്ല.

ജനാധിപത്യത്തിലും ഇന്‍ഡ്യയിലെ സവര്‍ണ്ണത നേട്ടമുണ്ടാക്കുന്നു എന്നാണിവിടെ പലരും പരാതിപ്പെടുന്നത്. അത് താങ്കള്‍ക്ക് മനസിലായില്ല എന്നു തോന്നുന്നു.

kaalidaasan said...

>>>>മതമൂല്യങ്ങളും രാഷ്ട്രീയമൂല്യങ്ങളും രണ്ടാണു് കാളിദാസരെ. <<<<<

നിസഹായന്‍,

അല്ലെന്നല്ലേ താങ്കളൊക്കെ ഘോര ഘോര വാദിച്ചുകൊണ്ടിരിക്കുന്നത്.ജാതി വ്യവസ്ഥ ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വമാണെന്നും അതാണ്, ഇന്‍ഡ്യയിലെ അവര്‍ണ്ണര്‍ക്ക് രാഷ്ട്രീയാധികാരം നിഷേധിച്ചതെന്നുമല്ലേ ഇത്ര നേരവും പറഞ്ഞു കൊണ്ടിരുന്നത്. ഇത്രപെട്ടെന്ന് മലക്കം മറിഞ്ഞോ?

മത മൂല്യങ്ങള്‍  രാഷ്ട്രീയത്തില്‍  പിടിമുറുക്കിയതുകൊണ്ടാണ്, അവര്‍ണ്ണര്‍ക്ക് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് ഓടിപ്പോകേണ്ടി വന്നത്. ഇസ്ലാമിക രാജ്യങ്ങളില്‍ സ്ത്രീകളെ ചാക്കുകെട്ടുകളാക്കി കൊണ്ടു നടക്കുന്നതും ഈ മതമൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കിയതുകൊണ്ടാണ്.

എന്നു വച്ചാല്‍ മത രാഷ്ട്രീയമാണ്, ഇതുപോലെയുള്ള വൃത്തികേടുകള്‍ ഒരു ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടാന്‍ കാരണം. മതവും രാഷ്ട്രീയവും അവിടെ ഒന്നാകുന്നു.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>മതേതര-മാനവിക- രാഷ്ട്രീയമൂല്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവിടെ മതമൂല്യങ്ങള്‍ ഇറക്കിക്കൊണ്ടുവന്നു് അപഹാസ്യനാകുന്നത് താങ്കളാണു്. പക്ഷെ അതുപോലും താങ്കള്‍ക്കു മനസ്സിലാകുന്നില്ല, അംബേദ്ക്കറെ ചവിട്ടിത്താഴ്താതനുള്ള വ്യഗ്രതയില്‍ !!!! <<<<

നിസഹായന്‍,

ഞാന്‍ ഒരു മതമൂല്യവും ഇറക്കിക്കൊണ്ടു വന്നില്ല. ഇന്‍ഡ്യക്ക് മാനവിക മൂല്യങ്ങള്‍ നല്‍കിയത് ബ്രിട്ടീഷുകാരാണെന്നു താങ്കളാണു പറഞ്ഞത്. താങ്കളുദ്ദേശിക്കുന്ന രാഷ്ട്രീയ മൂല്യങ്ങള്‍ ജനാധിപത്യമാണെന്നു ഞാന്‍ കരുതുന്നു. ഇന്‍ഡ്യക്ക് ജാനാധിപത്യം വരിക്കോരി കൊടുത്തസമയത്ത് സൌതാഫ്രിക്കയിലും മറ്റും  എങ്ങനെയാണവര്‍ അവര്‍ണ്ണനെ താരാട്ടു പാടി ഉറക്കിയതെന്ന് ഞാന്‍ പറഞ്ഞു മനസിലാക്കേണ്ടതില്ലല്ലോ. എന്നിട്ടും ഇത്ര വലിയ രാഷ്ട്രീയ മൂല്യങ്ങള്‍ നല്‍കിയ ബ്രീട്ടീഷുകാരുടെ മതമൊന്നും അംബെദ്ക്കര്‍ തെരഞ്ഞെടുത്തില്ല. മൃതമതമെന്നു താങ്കള്‍ വിശേഷിപ്പിക്കുന്ന ബുദ്ധമതമാണദ്ദേഹം തെരഞ്ഞെടുത്തത്.

എന്തായാലും ബ്രാഹ്മണാടിമത്തത്തില്‍ ആണ്ടുകിടന്ന അംബെദ്ക്കര്‍ ബൌദ്ധ മൂല്യങ്ങള്‍ തേടി പോയി.ബ്രിട്ടീഷുകാരില്‍ നിന്നും വീണുകിട്ടിയ ജനാധിപത്യത്തിന്റെ വെളിച്ചം സ്വീകരിച്ച ശേഷമാണദേഹം ബുദ്ധമതത്തില്‍ ചേക്കേറിയത്. അതിനു വളരെ മുന്നേ അദ്ദേഹം ബുദ്ധ മതത്തെ മനസാ വരിച്ചു കഴിഞ്ഞിരുന്നു. ബൌദ്ധമൂല്യങ്ങള്‍ക്ക് കാലിക പ്രസക്തിയില്ലെങ്കില്‍ എന്തുകൊണ്ട് അംബെദ്ക്കറും ആയിരക്കണക്കിനനുയായികളും ബുദ്ധ മതത്തില്‍ ചേര്‍ന്നു?

അവര്‍ണ്ണര്‍ക്ക് രാഷ്ട്രീയ-സാമൂഹിക- മതേതര-മാനവിക നീതി നിഷേധിച്ചത് ഹിന്ദു മതമാണെന്നിവിടെ താങ്കളും, സത്യാന്വേഷിയും, പ്രഭാകരനും പറഞ്ഞു. ഹിന്ദു മതവും ജാതി വ്യവസ്ഥയും അഭേദ്യമായി ബന്ധപ്പെട്ടതാണെന്നു പറഞ്ഞു. ജാതി ഇല്ലാതകണമെന്മില്‍ ഹിന്ദു മതമില്ലാതാകണമെന്ന് അംബെദ്ക്കറും പറഞ്ഞു. എന്നിട്ടിപ്പോള്‍ മലക്കം മറിഞ്ഞ്, മതമൂല്യങ്ങളും, രാഷ്ട്രീയ-മതേതര-മാനവികമൂല്യങ്ങളും വെവ്വേറെയാണെന്നു പറയുന്നു. ഇപ്പോഴത്തേതാണു ശരിക്കുള്ള നിലപാടെങ്കില്‍ അവര്‍ണ്ണര്‍ക്ക് സമൂഹ്യ നീതി നിഷേധിച്ചതില്‍ ഹിന്ദു മത തത്വങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നു സമ്മതിക്കലാകും.

ഇന്‍ഡ്യയിലെ അവര്‍ണ്ണരോടുള്ള നീതി നിഷേധം എപ്പോള്‍ ചര്‍ച്ച ചെയ്താലും ഹിന്ദു മത തത്വങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. ആവര്‍ണ്ണരോടുള്ള നീതി നിഷേധം ദൈവികമാണെന്ന് അവര്‍ണ്ണര്‍ പോലും വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നതൊക്കെ മറക്കരുത്. ഇത് പറയുമ്പോള്‍ അരെങ്കിലുമെന്നെ അപഹസിക്കുന്നെങ്കില്‍ എനിക്കു യാതൊരു ബുദ്ധിമുട്ടുമില്ല.

ബ്രിട്ടീഷുകാര്‍ ജനാധിപത്യം വച്ചു നീട്ടിയിരുന്നില്ലെങ്കിലും, ഇന്‍ഡ്യ ജനാധിപത്യം സ്വീകരിക്കുമായിരുന്നു.

പ്രഭാകരന്‍ മുകളില്‍ പറഞ്ഞത്, 60 വര്‍ഷം ജനാധിപത്യം ഇവിടെ ഉണ്ടായിട്ടും ഇന്നും സവര്‍ണ്ണ ധാരയാണു സമൂഹത്തിലെ മുഖ്യ ധാര എന്നാണ്. താങ്കളുമതിനോട് യോജിക്കുന്നുണ്ടോ?

താങ്കളൊക്കെ ഗാന്ധിയുടെ ഓരോരോ പ്രവര്‍ത്തിയും എടുത്തെഴുതി അദ്ദേഹത്തെ വിമര്‍ശിക്കുന്നു. ഞാനും അതുപോലെ അംബെദ്ക്കറെയും വിമര്‍ശിക്കുന്നു. അത് ചവുട്ടി താഴ്ത്തലാണെങ്കില്‍ താങ്കള്‍ നടത്തുന്നതും ഗാന്ധിയെ ചവുട്ടി താഴ്ത്തല്‍ തന്നെയല്ലേ?

അംബെദ്ക്കറും ഗാന്ധിയും ഒന്നും വിമര്‍ശനത്തിനതീതരല്ല. അവരൊക്കെ വിമര്‍ശിക്കപ്പെടണം.

Anonymous said...

കാളിദാസനോട് ആദ്യമായി ഒരു ക്ഷമാപണം.ഞാനൊരു റെയില് തൊഴിലാളിയാണ്.മൂന്നാമത്തെ ദിവസമൊക്കെയാണ് കൂടണയാറ്.സമയത്തിന്റെ പരിമിതിയുണ്ട്.
വിഷയത്തിലേക്കുവരാം.ഇൻഡ്യ അംബേദ്ക്കറേ ശരിക്കും പഠിച്ചിട്ടില്ല,എന്ന താങ്കളുടെ വാദം പൂർണ്ണമായും ശരിയാണ്.അതെന്തുകൊണ്ടാണന്നു വിശകലനം ചെയ്യുമ്പോഴേ
കേന്ദ്രവിഷയത്തിലേക്കു വരാനാകൂ.എനിക്കുറപ്പുണ്ട്,താങ്കൾക്ക് വിഷയമൊന്നുമല്ല ഇത്.അയിത്തമെന്നത് ഒഴിവാക്കാവുന്നതും/ഒഴിവാക്കേണ്ട്തുമായ ഒരു ‘ശീലം’മാത്രമായി
ഗാന്ധി കണ്ടപ്പോൾ,അംബേദ്ക്കർ കണ്ടത് അതിന്റെ സാമൂഹ്യ-രാഷ്ട്രീയ വിവക്ഷയിലാണ്.അയിത്തം എന്ന ദുരാചാരം ഹിന്ദുമതത്തിന്റെ ഒഴിവാക്കാനാകാത്ത ശീലമാണ്.അത്
ചില സമൂഹങ്ങളെ മാറ്റിനിർത്താനോ-ഒഴിവാക്കാനോ ഉള്ള സാമൂഹ്യ-രാഷ്ട്രീയ ബലതന്ത്രമാണ്.പൊതു ഇടങ്ങൾ-വഴികൾ-ആരാധനാലയങ്ങൾ-കമ്പോളങ്ങൾ എന്നുവേണ്ട,എല്ലാ
സാമൂഹ്യ ബന്ധങ്ങളിൽ നിന്നും,ചിലരെ ഭാഗികമായും,മറ്റുചിലരെ പൂർണ്ണമായും ഒഴിവാക്കൻ കഴിയും.ഇതു സാധിച്ചെടുത്തത്,ജാതിശ്രേണിയിലൂടെയാണ്.മുകളിലേക്ക് ആഡ്യത്വം
കൂടുകയും,താഴേയ്ക്ക് മ്ലേഛത്വം കൂടുകയുമാണ് ജാതിയുടെ അടയാളപ്പെടൽ.’‘തൊട്ടുകൂടാത്തവർ,തീണ്ടികൂടാത്തവർ,ദൃഷ്ഠിയിൽ പെട്ടുകൂടാത്തവർ’‘ഇങ്ങനെപോകുന്നു.ഇതു ശരിയല്ല
എന്ന് മനുഷ്യത്വം അല്പമെങ്കിലുമുള്ള ആരും പറഞ്ഞു പോകും.ഗാന്ധി അതുപറഞ്ഞു എന്നുമാത്രമല്ല.അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു.നല്ലകാര്യം.അതുകൊണ്ട് അദ്ദേഹം
മഹാവാത്മായി.(തുടരും)

Anonymous said...

1925-നടന്ന വൈക്കം സത്യാഗ്രഹം.അമ്പലത്തിൽ കേറാനുള്ള പൂതിയൊന്നുമായിരുന്നില്ല.ക്ഷേത്രത്തിന്റെ തെക്കേ നടയിലൂടെയുള്ള വഴിയിൽ കൂടി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായിരുന്നു.
ഗാന്ധി ഈ സമരത്തിന്റെ ഭാഗമായി വൈക്കത്തു വന്നു.ഇണ്ടന്തുരുത്തി നമ്പൂരിയുമായി സംസാരിച്ചു.ഹിന്ദു ധർമ്മശാസ്ത്രമനുസരിച്ച് ,അയിത്തജാതികൾ ആ വഴി നടന്നാൽ അമ്പലം തീണ്ടൂം.
അതിനാൽ എന്തുവിലകൊടുത്തും ‘ഹിന്ദു ധർമ്മം’സംരക്ഷിക്കേണ്ടതിനാൽ സമരം തൽക്കാലം നിർത്തിവെക്കാനായിരുന്നു.മഹാത്മാവിന്റെ ഉപദേശം.അയിത്തജാതികളുടെ നിശ്ചയത്തിനും,
മറ്റു മനുഷ്യസ്നേഹികളുടെ ഇടപെടൽ കൊണ്ടും സമരം വിജയിച്ചു.പറഞ്ഞുവന്നത്,ഹിന്ദു സംസ്ക്കാരത്തിനു ഒരു ചെറിയ പോറൽ പൊലും ഗാന്ധിക്കു സഹിക്കുമായിരുന്നില്ല.അയിത്ത വിരുദ്ധ
പ്രവർത്തനഭലമായി ‘ഹിന്ദു’വിന് അപചയം സംഭവിക്കുമെന്ന് ഭയന്നാണ്,തീവ്രഹിന്ദു കക്ഷിയെ തട്ടിക്കളഞ്ഞത്.ഈ സാമൂഹ്യ-രാഷ്ട്രീയ പരിസരത്താണ് അംബേദ്ക്കറെ വായിക്കേണ്ടത്.
‘അയിത്ത’ത്തിനെതിരെ കൃത്യമായ നിലപാടെടുത്ത മഹത്തുക്കളെ ചരിത്രത്തിൽ നിന്നും ധാരാളം കണ്ടെത്താമന്നിരിക്കേ,കാളിദാസന്റെ ഗാന്ധിപ്രേമം ഈ വിഷയത്തിൽ കേന്ദ്രീകരിച്ചത്
പരിമിതിയാണ്.(തുടരും)

Anonymous said...

>>
ഇന്‍ഡ്യന്‍ ഭരണഘടന ഉണ്ടാക്കിയപ്പോള്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി മാത്രമേ സംവരണം ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നുള്ളു. മറ്റ് പല പിന്നാക്ക ജാതിക്കാരും അവര്‍ണ്ണര്‍ക്ക് സമാനമായാണു ജീവിച്ചിരുന്നത്.
പക്ഷെ അവര്‍ക്ക് സംവരണം നല്‍കിയില്ല. അത് സംസ്ഥാനങ്ങളുടെ വിവേചനത്തിനു വിട്ടുകൊടുത്തു. അതുകൊണ്ട് മറ്റ് പിന്നാക്ക ജാതിക്കാര്‍ക്ക് അംബെദ്ക്കറോട്
യതൊരു പ്രതിപത്തിയും തോന്നിയിട്ടില്ല. അതിന്റെ ഒരു കാരണം, ഭരണഘടന അംബെദ്ക്കറുടെ മാത്രം ഷ്ടി ആണെന്ന പ്രചരണവും.ഞങ്ങള്‍ വേണ്ടി ഒന്നും
ചെയ്യാത്ത അംബേദ്കറെ ഞങ്ങള്‍ എന്തിനു നേതാവായി കരുതണം എന്ന ചിന്തയാണവര്‍ക്ക്.<<<ശ്രീ കാളിദാസൻ,ഇതല്പം സങ്കീർണ്ണമായ വിഷയമാണ്.അതിന്റേയും വേരുകൾ
ഹിന്ദുമതത്തിൽ തന്നെയാണുള്ളത്.ജാതിശ്രേണിയുടെ രാഷ്ട്രീയം മുകളിൽ വിശദീകരിച്ചിട്ടുണ്ട്.വർണ്ണവ്യവസ്ഥക്കു പുറത്തുള്ളവരെല്ലാം,അവർണ്ണരെന്നു വായിക്കുമ്പോഴും,ഒരേ ‘അവർണ്ണാവസ്ഥ’
പങ്കുവെക്കുന്നവരല്ല.താങ്കൾക്കറിവുള്ളതാണ്.അംബേദ്ക്കർ പ്രത്യശാസ്ത്ര-ജ്ഞാനരൂപീകരണത്തിൽ ഉടനീളം അയിത്ത/അസ്പർശ ജാതികളുടെ സാമൂഹ്യ-രാഷ്ട്രീയ പ്രവേശത്തെയാണ്
പ്രശ്നവൽക്കരിച്ചത്.അതിലുംതാഴ്ന്ന നിലയിലുള്ള വനവാസിഗോത്രങ്ങളേയോ,കുറ്റവാളിഗോത്രങ്ങളയോ സമഗ്രമായി പരിശോധിക്കുന്നില്ല.അതുപോലെതന്നെയാണ്,അവർണ്ണരിലെ വിഭവാധികാര
ശേഷിയുള്ള ഒരു വിഭാഗത്തേയും.അതു സ്വാഭാവികമാണന്നു താങ്കൾക്ക് മനസ്സിലാകും.വി.പി.സിങ് അധികാരത്തിൽ വരുന്നതോടെ,ഇന്ത്യയുടെ രാഷ്ട്രിയഭൂപടം മാറിതുടങ്ങുകയായിരുന്നു.
മണ്ഡൽ കമ്മീഷൻ ഉയർത്തിവിട്ട പൊടിപടലമാണ് ,ജാതി സമവാക്യങ്ങളെ താളം തെറ്റിച്ചത്.ഇത് പുതിയ’ഐക്യവേദി’കൾ രൂപപ്പെടാൻ ഇടയായി.പിന്നോക്ക-ന്യൂനപക്ഷ-ദലിത് സമുദായ
സമവാക്യം രൂപപ്പെട്ടു.ഒരുഘട്ടം കഴിഞ്ഞപ്പോൾ സ്വാഭാവികമായും ചിതറി(അണ്ടിയോടത്തപ്പോൾ പുള്ളിയറിഞ്ഞതാണ്).അവർണ്ണർ എന്നപരികല്പന സൈദ്ധാന്തികമായി മാത്രം നിലനില്ല്കുന്നുള്ളു.
കൂടുതൽ വിശദീകരിക്കുവാൻ ബുദ്ധിമുട്ടുണ്ട്.(cont..)

Anonymous said...

ഇതൊന്നു വിശദീകരിക്കാമോ?

ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നതിനു മുമ്പ് എന്തായിരുന്നു ദേശിയപ്രസ്ഥാനത്തിന്റെ ദിശാബോധം?
ആരായിരുന്നു അതിന്റെ നേതാക്കള്‍?
എന്തായിരുനു അവരുടെ ലക്ഷ്യം?
എന്തായിരുന്നു അവരെ നയിച്ച പ്രത്യയശാസ്ത്രം?
സർ,ഇത്തരം ചോദ്യങ്ങൾ എന്നോടു ചോദിച്ചത് കടന്നുപോയി.വക്കിലന്മാരുടെ ഞായറാഴ്ച ക്ലബിൽ നിന്നും ദേശീയപ്രസ്ഥാനത്തെ മോചിപ്പിച്ച് അടിമുടി ഇന്ത്യെ ചലിപ്പിച്ച് രാഷ്രമാക്കിയ കഥകൾ ഞാൻ പറഞ്ഞിട്ടൂ വേണം അറിയാൻ അല്ലേ..?
അല്പസൊല്പ വയനയുണ്ടന്നു പരിഗണിക്കണമായിരുന്നു.

kaalidaasan said...

>>>>>അയിത്തമെന്നത് ഒഴിവാക്കാവുന്നതും/ഒഴിവാക്കേണ്ട്തുമായ ഒരു ‘ശീലം’മാത്രമായി
ഗാന്ധി കണ്ടപ്പോൾ,അംബേദ്ക്കർ കണ്ടത് അതിന്റെ സാമൂഹ്യ-രാഷ്ട്രീയ വിവക്ഷയിലാണ്.അയിത്തം എന്ന ദുരാചാരം ഹിന്ദുമതത്തിന്റെ ഒഴിവാക്കാനാകാത്ത ശീലമാണ്.<<<<


സീഡിയന്‍,

അയിത്തം എന്ന ദുരാചാരം ഹിന്ദുമതത്തിന്റെ ഒഴിവാക്കാനാകാത്ത ശീലമാണെങ്കില്‍, അതിനെ സാമൂഹ്യ രാഷ്ട്രീയ വിവക്ഷയില്‍ മാത്രമേ ആര്‍ക്കും കാണാനാകൂ. കാരണം ഹിന്ദുക്കളുള്ള എല്ലാ ഇടങ്ങളിലും ഈ അയിത്തമുണ്ടാകും. ഉണ്ടായിരുന്നു. ഏത് വിവക്ഷയില്‍ കണ്ടാലും മനുഷ്യന്റെ ദൈനം  ദിന ജീവിതത്തില്‍ നിന്നും അതപ്രത്യക്ഷമാകണം.

അയിത്തത്തെ സാമൂഹ്യ രാഷ്ട്രീയ വിവക്ഷയില്‍ ഗാന്ധി കണ്ടില്ല എന്നതിനോട് എനിക്ക് യോജിപ്പില്ല. സമൂഹത്തില്‍ അതില്ലാതക്കാന്‍ ഗാന്ധി ശ്രമിച്ചു. രാഷ്ട്രീയത്തിലും അതില്ലാതാക്കന്‍ ഗാന്ധി ശ്രമിച്ചു.

അയിത്തജാതിക്കാര്‍ വേറിട്ട ഒരു ബ്ലോക്കായി സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുത്ത് നിയമ സഭയിലേക്കയച്ചാല്‍  ഈ ശീലമില്ലാതാകില്ല. കാരണം ഇത് ശീല്മാക്കിയത് അയിത്തജാതിക്കാരല്ല. സവര്‍ണ്ണരാണ്.
സീഡിയന്‌ എന്നോട് മനസില്‍ വെറുപ്പുണ്ടെങ്കില്‍ അത് ഒരു നിയമത്തിനും പരിഹരിക്കാനാകില്ല. പൊതു വേദികളിലല്‍ വെറുപ്പ് പ്രകടിപ്പിക്കുന്നതിനെ തടയാം. പക്ഷെ മനസിലുള്ള വെറുപ്പിനെ ആര്‍ക്കും തടയാനാകില്ല.

kaalidaasan said...

>>>>>അയിത്തം എന്ന ദുരാചാരം ഹിന്ദുമതത്തിന്റെ ഒഴിവാക്കാനാകാത്ത ശീലമാണ്.അത്
ചില സമൂഹങ്ങളെ മാറ്റിനിർത്താനോ-ഒഴിവാക്കാനോ ഉള്ള സാമൂഹ്യ-രാഷ്ട്രീയ ബലതന്ത്രമാണ്.പൊതു ഇടങ്ങൾ-വഴികൾ-ആരാധനാലയങ്ങൾ-കമ്പോളങ്ങൾ എന്നുവേണ്ട,എല്ലാ
സാമൂഹ്യ ബന്ധങ്ങളിൽ നിന്നും,ചിലരെ ഭാഗികമായും,മറ്റുചിലരെ പൂർണ്ണമായും ഒഴിവാക്കൻ കഴിയും.ഇതു സാധിച്ചെടുത്തത്,ജാതിശ്രേണിയിലൂടെയാണ്.<<<<


സീഡിയന്‍,

അയിത്തം എന്ന ദുരാചാരം ഹിന്ദുമതത്തിന്റെ ഒഴിവാക്കാനാകാത്ത ശീലമായിരുന്നു കുറച്ചു നാളുകള്‍ക്ക് മുമ്പു വരെ. പക്ഷെ ഇപ്പോള്‍ അങ്ങനെയാണോ? ഇന്‍ഡ്യയിലെ എല്ലാ ഹിന്ദുക്കളും അയിത്തമാചരിക്കുന്നുണ്ടോ? കുറഞ്ഞ പക്ഷം നമ്മുടെ കേരളത്തില്‍ അതുണ്ടോ?

ഹിന്ദു മതത്തിന്റെ പൂര്‍വ്വാശ്രമത്തില്‍ ,"പൊതു ഇടങ്ങള്‍ - വഴികള്‍ -ആരാധനാലയങ്ങള്‍ -കമ്പോളങ്ങള്‍ എന്നുവേണ്ട,എല്ലാ
സാമൂഹ്യ ബന്ധങ്ങളില്‍  നിന്നും,ചിലരെ ഭാഗികമായും,മറ്റുചിലരെ പൂര്‍ണ്ണമായും ഒഴിവാക്കി" നിര്‍ത്തിയിരുന്നു. പക്ഷെ ഇന്നങ്ങനെ ഉണ്ടോ? ഇന്‍ഡ്യ മുഴുവന്‍ തപ്പേണ്ട. കേരളത്തിലുണ്ടോ? കേരളത്തിലെ ഹിന്ദുക്കള്‍ ഹിന്ദു മതം ഉപേക്ഷിച്ചോ?

കേരളത്തിലെ ഹിന്ദു മതം അയിത്തം ഒഴിച്ചുകൂടാനാകാത്ത ശീലമല്ല എന്നു തെളിയിച്ചിട്ടും താങ്കളെന്തുകൊണ്ട് അതുള്‍ക്കൊള്ളുന്നില്ല? അയിത്തമുള്ളതിന്റെ ലക്ഷണമായി അയിത്തജാതിക്കാരില്‍ നിന്നും മുഖ്യമന്ത്രിമാര്‍ ഉണ്ടാകുന്നില്ല എന്ന കണക്കൊന്നും പറയരുതെന്ന അപേക്ഷയുണ്ട്.

താങ്കള്‍ ഒരു റെയില്‍ ജീവനക്കാരനാണെന്നു പറഞ്ഞു. ജോലി ചെയ്യുമ്പോള്‍ താങ്കളോട് മറ്റ് ജാതി ഹിന്ദുക്കള്‍ അയിത്തം ആചരിക്കാറുണ്ടോ? അയിത്തം ഹിന്ദു മതത്തിന്റെ ഒഴിച്ചുകൂടനാകാത്ത ശീലമാണെന്ന് നിത്യ ജീവിതത്തില്‍ താങ്കള്‍ക്കനുഭപ്പെടുന്നുണ്ടോ?

എനിക്കങ്ങനെ അനുഭവപ്പെട്ടിട്ടില്ല. എന്റെ വീടനടുത്ത് കുറച്ച് നമ്പൂതിരി കുടുംബങ്ങളുണ്ട്. അതിലൊരു നമ്പൂതിരി മാത്രം അയിത്തം ആചരിച്ചിരുന്നു. എന്റെ ചെറുപ്പകാലത്തെ കാര്യമാണ്. എന്റെ വീട്ടില്‍ വരുമ്പോള്‍ വെള്ളം കൊടുത്താല്‍ കുടിക്കില്ലായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റംഗങ്ങള്‍ അങ്ങനെയല്ല. എന്തും കഴിക്കും. എവിടെ നിന്നും. പണ്ടിതുപോലെ ചില ഒറ്റപ്പെട്ട അയിത്താചരണ കേസുകള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഇപ്പോഴും ഒറ്റപ്പെട്ട ചിലതിനേക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വായിക്കാറുണ്ട് എന്നു മാത്രം.

kaalidaasan said...

>>>>>ഇതു ശരിയല്ല
എന്ന് മനുഷ്യത്വം അല്പമെങ്കിലുമുള്ള ആരും പറഞ്ഞു പോകും.ഗാന്ധി അതുപറഞ്ഞു എന്നുമാത്രമല്ല.അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു.നല്ലകാര്യം.അതുകൊണ്ട് അദ്ദേഹം
മഹാവാത്മായി.<<<<


സീഡിയന്‍,

ഗാന്ധിയെ മഹാത്മാവെന്നു വിളിച്ചതായിരുന്നു അംബേദ്ക്കറിനൊട്ടും സഹിക്കാതിരുന്നത്. ഇപ്പോള്‍ താങ്കളും അത് പ്രടിപ്പിക്കുന്നു. എന്തിനാണി വാക്ക് കൂടെക്കൂടെ എടുത്തുപയോഗിക്കുന്നത്.

അയിത്തത്തിനെതിരെ പ്രവര്‍ത്തിച്ചതുകൊണ്ടു മാതമല്ല ഗാന്ധിയെ മഹാത്മാവെന്നു വിളിച്ചത്. അഹിംസയിലൂടെ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതുകൊണ്ടാണ്. ലോകചരിത്രത്തില്‍ അത് സമാനതകളില്ലാത്തതാണ്.

kaalidaasan said...

>>>>>പറഞ്ഞുവന്നത്,ഹിന്ദു സംസ്ക്കാരത്തിനു ഒരു ചെറിയ പോറൽ പൊലും ഗാന്ധിക്കു സഹിക്കുമായിരുന്നില്ല.അയിത്ത വിരുദ്ധ
പ്രവർത്തനഭലമായി ‘ഹിന്ദു’വിന് അപചയം സംഭവിക്കുമെന്ന് ഭയന്നാണ്,തീവ്രഹിന്ദു കക്ഷിയെ തട്ടിക്കളഞ്ഞത്.<<<<


സീഡിയന്‍,

അയിത്തം ഹിന്ദു മതത്തിന്റെ ഒഴിവക്കാനാകാത്ത ശീലം.

‘തൊട്ടുകൂടാത്തവര്‍ ,തീണ്ടികൂടാത്തവര്‍ ,ദൃഷ്ഠിയില്‍  പെട്ടുകൂടാത്തവര്‍ ’‘ഇങ്ങനെയുള്ള ചിന്തകള്‍  ശരിയല്ല
എന്ന് മനുഷ്യത്വം അല്പമെങ്കിലുമുള്ള ആരും പറഞ്ഞു പോകും.ഗാന്ധി അതുപറഞ്ഞു എന്നുമാത്രമല്ല.അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു.

ഹിന്ദു ധര്‍മ്മശാസ്ത്രമനുസരിച്ച് ,അയിത്തജാതികള്‍  ആ വഴി നടന്നാല്‍  അമ്പലം തീണ്ടൂം.

ഹിന്ദു സംസ്ക്കാരത്തിനു ഒരു ചെറിയ പോറല്‍  പൊലും ഗാന്ധിക്കു സഹിക്കുമായിരുന്നില്ല.

അയിത്ത വിരുദ്ധ
പ്രവര്‍ത്തനഭലമായി ‘ഹിന്ദു’വിന് അപചയം സംഭവിക്കുമെന്ന് ഭയന്നാണ്,തീവ്രഹിന്ദു കക്ഷിയെ തട്ടിക്കളഞ്ഞത്.


ഇതൊക്കെ താങ്കള്‍ തന്നെ പറയുന്നത്. അയിത്താചരണം ഹിന്ദു സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് എഴുതിയ അതേ കൈ കൊണ്ട് എഴുതുന്നു, അയിത്ത വിരുദ്ധ
പ്രവര്‍ത്തനഫലമായി ‘ഹിന്ദു’വിന് അപചയം സംഭവിക്കുമെന്ന് ഭയന്നാണ്,തീവ്രഹിന്ദു കക്ഷിയെ തട്ടിക്കളഞ്ഞത്
എന്നും.

സീഡിയന്‍ എനിക്ക് താങ്കളെ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്താണു താങ്കളുടെ ശരിക്കുള്ള നിലപാട്?

kaalidaasan said...

>>>>>‘അയിത്ത’ത്തിനെതിരെ കൃത്യമായ നിലപാടെടുത്ത മഹത്തുക്കളെ ചരിത്രത്തിൽ നിന്നും ധാരാളം കണ്ടെത്താമന്നിരിക്കേ,കാളിദാസന്റെ ഗാന്ധിപ്രേമം ഈ വിഷയത്തിൽ കേന്ദ്രീകരിച്ചത്
പരിമിതിയാണ്<<<<



സീഡിയന്‍,

അയിത്തതിനെതിരെ ഉള്ള ഒരു ലേഖനമല്ല ഇത്. അയിത്തത്തിനെതിരെ കൃത്യമായ നിലപാടെടുത്ത മഹത്തുക്കളെ അന്വേഷിക്കുന്നതുമല്ല. ഗാന്ധിക്കെതിരെയുള്ള വിമര്‍ശനത്തിനോടുള്ള പ്രതികരണം മാത്രമാണ്.

ഗാന്ധി ഇന്‍ഡ്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യ സമരമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ അജണ്ട. നെഹ്രു പട്ടേല്‍ തുടങ്ങി അനേകം നേതാക്കളില്‍ മുമ്പന്‍ ആയിരുന്നു അദ്ദേഹം. ഇവരൊക്കെ ആദരിച്ചിരുന്ന വ്യക്തി. അയിത്തജാതിക്കാര്‍ക്ക് വേണ്ടി ഗാന്ധി എന്തു ചെയ്തു എന്ന് ചോദിക്കുന്നവരാരും ഈ നേതാക്കളൊക്കെ എന്തു ചെയ്തു എന്നു ചോദിച്ചു കണ്ടില്ല. അതിന്റെ കാരണം അംബെദ്ക്കര്‍ അത് ചോദിച്ചില്ല എന്നതു മാത്രമാണ്.

ഗാന്ധി ഇന്‍ഡ്യയില്‍ ഒരധികാര സ്ഥാനവും വഹിച്ചിട്ടില്ല. ഭരണം നടത്തിയവര്‍ ഈ നേതാക്കളായിരുന്നു. അവരോടൊന്നും ചോദിക്കാത്ത ചോദ്യം ഗാന്ധിയോട് ചോദിക്കുന്നതിലെ സാംഗത്യം എനിക്ക് മനസിലാകുന്നില്ല. ഗാന്ധിയോടുള്ള വെറുപ്പ് പ്രകടിപ്പിക്കുന്നതിനപ്പുറം അതിനു സംഗത്യമുണ്ടെന്ന് എനിക്കു തോന്നുന്നും ഇല്ല.

«Oldest ‹Older   1 – 200 of 333   Newer› Newest»