ആണവ വൈദ്യുതിയുടെ ഗുണഗണങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ശ്രീ കെ പി സുകുമാരന്‍ മൂന്നു ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആണവ നിലയത്തിനെതിരെ കൂടം കുളത്ത് നടക്കുന്ന ജനകീയ സമരത്തിന്റെ പശ്ചാത്തലതിലാണദ്ദേഹം ഇവ എഴുതിയത്. മുല്ലപ്പെരിയാര്‍ വിഷയത്തേക്കുറിച്ച് പരമര്‍ശിച്ചപ്പോഴും ആണവ വിഷയം കടന്നു വന്നു.
അദ്ദേഹത്തേ സംബന്ധിച്ച് കൂടം കുളത്തും മുല്ലപ്പെരിയാറിലുമൊക്കെ ഉള്ള പ്രശ്നങ്ങള്‍ വെറും സാങ്കല്‍പ്പിക ഭയങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്.
അദ്ദേഹം എഴുതുന്നു.
"ഒരു പാര്‍ശ്വഫലവും ഇല്ലാത്ത ക്ലീന്‍ എനര്‍ജിയാണ് ആണവവൈദ്യുതി.
ആണവ വൈദ്യുതനിലയങ്ങളില് നിന്ന് പരിസ്ഥിതിക്ക് കേട് വരുത്തുന്ന ഒന്നും പുറത്ത് വരുന്നില്ല. ഏത് കാലാവസ്ഥയിലും 24 മണിക്കൂറും തുടര്‍ന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയുക ആണവനിലയങ്ങളില്‍ നിന്ന് മാത്രമാണ്. അത്കൊണ്ടാണ് അണുവൈദ്യുതി മനുഷ്യരാശിക്ക് ലഭിച്ച വരപ്രസാദമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാം വിശേഷിപ്പിച്ചത്".
ഇവ ഇതേക്കുറിച്ച് ശരിയായ ധാരണ ഇല്ലാത്തതില്‍ നിന്നുള്ള പ്രസ്താവനകളാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
എല്ലാം ശരിയായി നടക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നത് സത്യം. പക്ഷെ ഒരു ചെറിയ പാളിച്ച ഉണ്ടായാല്‍ നേരിടാന്‍ മനുഷ്യനിന്നുള്ള അറിവു പോരാ.
പാര്‍ശ്വ ഫലങ്ങളുണ്ടായാലും ഇല്ലെങ്കിലും ഇതുണ്ടാക്കുന്ന അപകടം കനത്തതാണെന്നതിന്റെ സാക്ഷ്യപത്രമാണ്, "അമേരിക്കയില്‍ കഴിഞ്ഞ 30 വര്‍ഷങ്ങളായി ഒരാണവ നിലയവും പുതുതായി അവര്‍ നിര്‍മ്മിക്കുന്നില്ല" എന്നത്. വെറും 20 % മാത്രമാണവരുടെ ആണവ വൈദ്യുതി ഉത്പാദനം. ഇന്‍ഡ്യയില്‍ ആണവ നിലയങ്ങള്‍ പണിയാന്‍ മുന്നില്‍ നില്ക്കുന്ന അവരെന്തുകൊണ്ട്, അമേരിക്കയില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നില്ല?
ഇത് മാത്രമല്ല. അമേരിക്കയില്‍ ഒരപകടമുണ്ടായാല്‍ അത് നിര്‍മ്മിക്കുന്നവരുടെ ആണവ ബാധ്യത 12. 6 ബില്യണ്‍ ഡോളറാണ്.
The Act establishes a no fault insurance-type system in which the first approximately $12.6 billion (as of 2011) is industry-funded as described in the Act. Any claims above the $12.6 billion would be covered by a Congressional mandate to retroactively increase nuclear utility liability or would be covered by the federal government.
എന്നു വച്ചാല്‍ 63000 കോടി രൂപ. ഫെഡറല്‍ സര്‍ക്കാരിന്റെ ബാധ്യത ഇതിനും പുറമെയാണ്. "സുരക്ഷിതം" ആയ ഈ ആണവ നിലയങ്ങള്‍ ഇന്‍ഡ്യയില്‍ അപകടമുണ്ടാക്കിയല്‍ അവരോട് തരാന്‍ ആദ്യം ആവശ്യപ്പെട്ട തുക 500 കോടി രൂപ മാത്രമായിരുന്നു. പിന്നീട് എതിര്‍പ്പുണ്ടായപ്പോള്‍ അത് 1500 കോടി ആക്കി കൂട്ടി. ഇപ്പോള്‍ ഹിലരി ക്ളിന്റണ് കൂടെക്കൂടെ ഡെല്‍ഹിയിലേക്ക് വരുന്നത് അതില്‍ കുറവു വരുത്താന്‍ ശുപാര്‍ശക്കാണ്. അമേരിക്കന്‍ ദാസനായ മന് മോഹന്‍ സിംഗ് അതിനു വേണ്ടി ശ്രമിക്കും. അമേരിക്കയില്‍ നല്കുന്ന നഷ്ടപരിഹാരം ഇന്‍ഡ്യയില്‍ നല്‍കണമെന്നു പറയാന്‍ അദ്ദേഹത്തിനു ധൈര്യമില്ല. പോട്ടെ പകുതിയെങ്കിലും നല്കികൂടേ എന്നു പോലും പറയില്ല.
ശ്രീ സുകുമാരന്‍ അവകാശപ്പെടുമ്പോലെ അത്രക്ക് സുരക്ഷിതമാണെങ്കില്‍ നഷ്ടപരിഹാരത്തേക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ വേവലാതി പെടേണ്ട ആവശ്യം തന്നെയില്ല.
"ആണവറിയാക്ടറുകളില്‍ ബാക്കി വരുന്ന ഇന്ധനം ഭൂമിക്കടിയില്‍ കോണ്‍ഗ്രീറ്റ് അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ് ചെയ്ത് വരുന്നത്. ഇങ്ങനെ ഭൂമിക്കടിയില്‍ സൂക്ഷിക്കുന്ന സ്പെന്റ് ഫ്യൂവല്‍ എന്ന് പറയുന്ന വേസ്റ്റ് റേഡിയേഷന് ഉണ്ടാക്കും എന്നു പറയുന്നത് മിഥ്യയാണ്. അങ്ങനെ ഉണ്ടായതായി എവിടെയും അറിവില്ല".
ഇത് ഭാഗികമായേ ശരിയാകുനുള്ളൂ.
അനേകം രാജ്യങ്ങളില്‍ ആണവ റിയാക്റ്ററുകളുണ്ടെങ്കിലും സ്വീഡനില്‍ ഒന്നും, ഫിന്ലണ്ടില് രണ്ടും, അമേരിക്കയില്‍ ഒന്നും സ്ഥലങ്ങളിലേ ഇതുപോലെ സൂക്ഷിക്കുന്നുള്ളു. മറ്റ് രാജ്യങ്ങളില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നേ ഉള്ളു.
കൂടം കുളം നിലയത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത് 2.5 ബില്യണ്‍ ഡോളറാണ്. ഇനി അമേരിക്കയിലെ ഏക Deep Geological Repository യുടെ ചെലവ് എത്രയെന്നു നോക്കാം. 1996 ല്‍ കമ്മീഷന് ചെയ്തപ്പോള്‍ അതിന്റെ ചെലവ് 1.2 ബില്യണ്‍ ഡോളറായിരുന്നു.
ഇന്നൊരു പക്ഷെ അത് 2 ബില്യണ്‍ ഡോളറായിരിക്കും. എന്നു വച്ചാല്‍ നമ്മള് ഈ റിയാക്റ്ററുണ്ടാക്കാന്‍ ചെലവഴിക്കുന്ന അത്രയും തന്നെ പണം, ഇത് dispose ചെയ്യാനും ചെലവഴിക്കണം. ഇതൊരു ഭസ്മാസുരനേപ്പോലെ, 10000 വര്‍ഷങ്ങള്‍ മുതല്‍ 10 ലക്ഷം വര്‍ഷങ്ങള്‍ വരെ, അങ്ങനെ ഭുമിക്കടിയില് കിടക്കും. ഒരായിരം വര്‍ഷം കഴിഞ്ഞ് ഇത് അവിചാരിതമായി തുറക്കപ്പെടുകയോ എന്തെങ്കിലും പ്രകൃതി ദുരന്തം കൊണ്ട്, ഭൂമിക്ക് പുറത്ത് വരികയോ ചെയ്താല്‍ ഉണ്ടാകാവുന്ന ഭീകര അന്തരീക്ഷം സുബോധമുള്ള ആര്‍ക്കും വിഭാവനം ചെയ്യാന്‍ പറ്റും. അടുത്ത ഒരു നൂറ്റാണ്ടു കഴിയുമ്പോഴേക്കും നൂറു കണക്കിനടി താഴെ വരെ എടുത്തു മറിക്കുന്ന തരത്തിലുള്ള ബോംബുകളില്‍ ഒരെണ്ണം ശത്രു രാജ്യം കൊണ്ടു വനിട്ടാലും മതി. ആണവ നിലയം സൂക്ഷിക്കുന്നതുപോലെ ഇതും സൂക്ഷിക്കേണ്ടി വരും.വരും തലമുറക്കു വേണ്ടി ഇതുപോലെ ഒരു ദുരന്തം നമ്മള് കരുതി വയ്ക്കേണ്ടതുണ്ടോ?
അണ്വായുധത്തിലൊക്കെ ഉപയോഗിക്കുന്ന ചെറിയ Life Cycle ഉള്ള waste കള്‍ക്ക് വേണ്ട ചെലവാണിത്. നീണ്ട Life Cycle ഉള്ളവക്ക് അതിലും കൂടുതല്‍ ചെലവു വരും. അതിനെയൊക്കെ കുഴിച്ചിടാന്‍ ഇതു വരെ ആലോചിച്ചു തുടങ്ങിയിട്ടില്ല. അതിനു വേണ്ടി ആലോചിച്ചു വച്ചിരുന്ന Yucca Mountain nuclear waste repository ഇപ്പോള്‍ അമേരിക്ക ഉപേക്ഷിച്ചു കഴിഞ്ഞു. അതിനടുത്ത് താമസിക്കുന്നവരുടെ എതിര്‍പ്പു കാരണമാണ്. ഇനി സ്ഥലം അന്വേഷിച്ചു കണ്ടുപിടിക്കണം.
ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നതിനിതു വരെ വ്യക്തമായ രൂപം വന്നിട്ടില്ല. പല നിര്‍ദേശങ്ങളുമുണ്ട്.
"കൂടംകുളത്ത് ഭൂമിക്കടിയില്‍ 20 അടി താഴ്ചയില്‍ 1½ മീറ്റര്‍ ഘനമുള്ള കോണ്‍ഗ്രീറ്റ് ഭിത്തിക്കുള്ളിലാണ് ആണവവേസ്റ്റ് സൂക്ഷിക്കുക".
എത്ര ലളിത വത്കരിച്ചാണ്, സുകുമാരന്‍ ഇത് പറയുന്നത്. കൂടം കുളത്തു തന്നെഭൂമിക്കടിയില്‍ 20 അടി താഴ്ച്ചയില്‍ ഇത് 10000 മുതല്‍ 10 ലക്ഷം വര്‍ഷം വരെ സൂക്ഷിക്കാമെന്നൊക്കെ പറയുമ്പോള്‍ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിവാകുന്നു. ഒരു ജന വാസ കേന്ദ്രത്തിലും ഈ വേസ്റ്റ് സുബോധമുള്ളവര്‍ സൂക്ഷിക്കില്ല. ഇന്‍ഡ്യക്ക് ആണവ വേസ്റ്റ് dispose ചെയ്യാനുള്ള ഒരു പദ്ധതി പോലുമില്ല. മറ്റ് രാജ്യക്കാര്‍ ആലോചിക്കുന്ന കാര്യങ്ങള്‍ ഇവിടെ ഛര്‍ദ്ദിച്ചു വയ്ക്കുന്നതല്ലാതെ. ജനവാസമില്ലാത്ത ഇടങ്ങളില്‍ സൂക്ഷിക്കാം എന്ന നിര്‍ദ്ദേശം വന്നപ്പോള്‍ ലോകം മുഴുവന്‍ ജനങ്ങളാണതിനെ എതിര്‍ത്തത്? സുകുമാരന്റെ വീടിനടുത്ത് 20 അടി താഴ്ച്ചയില്‍ ഇത് സൂക്ഷിക്കാന്‍ അനുവാദം കൊടുക്കുമോ എന്തോ?
കൂടം കുളത്തെ ജോലിക്കാര്‍ താമസിക്കുന്നത് 15 കിലോമീറ്റര്‍ ദൂരെയാണ്. അത്ര സുരക്ഷിതമാണെങ്കില്‍ എന്തുകൊണ്ട് ഇവരുടെ താമസസ്ഥലം മറ്റ് ജനങ്ങളുടേതുപോലെ അടുത്തുണ്ടാക്കിക്കൂടാ?
"60 കൊല്ലത്തെ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ് ആണവനിലയങ്ങള്‍ മുഖേന ഉണ്ടായിട്ടുള്ളത്. ഇതില്‍ ആണവവികരണം കൊണ്ട് മരണപ്പെട്ടത് 1986ല്‍ ചെര്‍ണോബിലില്‍ 50-ലധികം ആളുകളാണ്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്‍ഡില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ 2011 മാര്‍ച്ച് 11ന് ഫുകുഷിമായില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടില്ല".
ആരും മരണപ്പെടാത്ത Three Mile Island അപകടത്തിലെ ശുചീകരണ പ്രക്രിയക്ക് അമേരിക്ക ചെലവാക്കിയ സംഖ്യ അമ്പരിപ്പിക്കുതാണ്. 1979 ല്‍ ഈ അപകടം ഉണ്ടായതിനു ശേഷം ശുചീകരണ പ്രവര്‍ത്തികള്‍ക്ക് 14 വര്‍ഷങ്ങളാണിതിനെടുത്തത്. ചെലവാക്കിയ തുക 1 ബില്യണ്‍ ഡോളറും. ഇത് 1985 ലെ കണക്കാണ്.
ഇനി Chernobyl ല്‍ ചെലവായതിന്റെ കണക്ക് കേട്ടോളൂ. ഒന്നും രണ്ടും ബില്യണല്ല. 200 ബില്യണ്‍ ഡോളറാണതിനു ചെലവാക്കിയത്. അവിടെ 336000 ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. ഇതൊക്കെ ഒരു നാടിന്റെ സമ്പദ്വ്യവസ്ഥയില് ഏല്‍പ്പിക്കുന്ന ആഘാതങ്ങളൊന്നും ആന്ധ്യം ബാധിച്ച ഇവര്‍ക്കൊന്നും കാണാന്‍ സാധിക്കുന്നില്ല. സോവിയറ്റ് സമ്പദ്വ്യവസ്ഥ തകരാനുള്ള ഒരു കാരണം ഈ അപകടമാണ്. ഇപ്പോള്‍ ആണവനിലയം കോണ്‍ക്രീറ്റ് കൊണ്ട് മൂടി വച്ചിരിക്കുന്നു. ഇനി അതിനെ എന്തു ചെയ്യണം എന്ന് ആര്‍ക്കും ഒരു ധാരണയുമില്ല.
ഫുകുഷിമായില്‍ ജപ്പാന് പ്രതീക്ഷിക്കുന്ന തുക 250 ബില്യണ്‍ ഡോളറാണ്. അതില്‍ 188 ബില്യണ്‍ അപകടം ഉണ്ടായ റിയാക്റ്ററുകള്‍ dispose ചെയ്യാനാണ്. 80000 അളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. ശുചീകരണ പ്രവര്‍ത്തികള്‍ 40 വര്‍ഷം നീണ്ടുനില്‍ക്കുമെന്നാണ്, ജാപ്പനീസ് അധികാരികള്‍ പറയുന്നത്.
"കുറെക്കാലമായി ഇന്ത്യയ്ക്ക് ആണവ ഉപരോധം നേരിടേണ്ടി വന്നപ്പോഴാണ് നാം ഈ സാങ്കേതികവിദ്യ സ്വയം ആര്‍ജ്ജിച്ചത്. അങ്ങനെ വരുമ്പോള്‍ ആണവവേസ്റ്റിന്റെ 75% വും വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും. മറ്റൊരു ഇന്ധനവും ഇപ്രകാരം റിന്യൂ ചെയ്യാന്‍ കഴിയില്ല".
അപ്പോള്‍ ഈ റിയാക്റ്ററുകളിലെ വേസ്റ്റുകളോ?
ഇന്‍ഡ്യ തോറിയം റിയാകറ്ററുകള്‍ വികസിപ്പിച്ചു എന്നതൊക്കെ അമേരിക്കക്കറിയാം. അമേരിക്കയിലെ കുറച്ചു രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്താന്‍ ഇറക്കിയ വെറുമൊരു നമ്പരാണ്, യുറേനിയം റീസൈക്കിള്‍ ചെയ്യാന്‍ പാടില്ല എന്ന അമേരിക്കന്‍ ശാഠ്യം പിടിക്കലൊക്കെ. നോക്കിക്കോളൂ, ഇന്‍ഡ്യ തോറിയം റിയാക്റ്ററുകള്‍ പ്രാവര്‍ത്തന ക്ഷമമാക്കുമ്പോള്‍ ഇപ്പോള്‍ ഈ ശാഠ്യം പിടിക്കുന്ന അമേരിക്ക ഉള്‍പ്പടെയുള്ള സമ്പന്ന രാജ്യങ്ങള്‍ എല്ലാ വേസ്റ്റുകളും ഇന്‍ഡ്യയില്‍ കൊണ്ടു വന്ന് തള്ളിത്തുടങ്ങും. Dispose ചെയ്യാന്‍ അവര്‍ കാണുന്ന എളുപ്പ മാര്‍ഗ്ഗം അതായിരിക്കും. ഇപ്പോള്‍ ആസ്ബസ്റ്റോസ് വേസ്റ്റ് കൊണ്ടു വന്ന് തള്ളുന്നതുപോലെ. അതിനവര്‍ വിലയും മേടിക്കും പിന്നെ dispose ചെയ്യേണ്ട ബാധ്യത ഇന്‍ഡ്യയുടെയും ആയിരിക്കും. മണ്ടന്‍ സിംഗിനതിന്റെ ഗുട്ടന്‍സ് പിടികിട്ടിയിട്ടില്ല.
ഇത്രയും ആമുഖമായി പറഞ്ഞത്, ശ്രീ സുകുമാരന്‍ പ്രചരിപ്പിക്കുന്നതല്ല വസ്തുതകള്‍ എന്ന് കാണിക്കാനായിരുന്നു.
എന്താണ്, ഭാവിയില്‍ ഇന്‍ഡ്യക്കു യോജിച്ച വൈദ്യുത പദ്ധതികള്‍?
ശ്രീ സുകുമാരന്‍ എഴുതുന്നു.
"സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ മറ്റൊരു ഊര്‍ജ്ജവും വേണ്ട. എന്നാല്‍ സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് വളരെ കൂടുതലാണ്. മാത്രമല്ല വന്‍കിട തൊഴില്‍ശാലകള്‍ക്ക് ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കാന് കഴിയുന്ന സാങ്കേതികവിദ്യ ഇനിയും വികസിപ്പിച്ചിട്ടുമില്ല. അന്തരീക്ഷം പുകയും പൊടിപടലങ്ങളും കൊണ്ടും മറ്റ് കാരണങ്ങളാലും സൂര്യപ്രകാശം കിട്ടാത്ത സാഹചര്യങ്ങളില്‍ വൈദ്യുതോല്പാദനം നടക്കില്ല എന്നൊരു ന്യൂനതയുമുണ്ട്. വീടുകള്‍ക്കും ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം".
ഇതില്‍ നിന്ന് അദ്ദേഹം ഉദ്ദേശിക്കുന്നത് ആണവ വൈദ്യുതിക്ക് ചെലവ് കുറവും, സൌരോര്‍ജ്ജ വൈദ്യുതിക്ക് ചെലവ് കൂടുതലും ആണ്, എന്നാണ്.
ഇത് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ്. ആണവ വൈദ്യുതി വിലകുറഞ്ഞതാണോ?
ആണെന്നാണ്, പ്രചരിപ്പിക്കപ്പെടുന്നത്. പക്ഷെ വാസ്തവം അതല്ല. ഇപ്പോള്‍ ആണവ വൈദ്യുതിയുടെ ചെലവ് kwh ന് 2.80 രൂപ ആയി കണക്കാക്കപ്പെടുന്നു. പക്ഷെ ഇത് ആണവ വൈദ്യുതിയുടെ സബ്സിഡി കണക്കാക്കാതെയാണ്. Atomic Energy Commission ന്, എത്ര സബ്സിഡി കൊടുക്കുന്നു എന്നത് ഇന്നും ആര്‍ക്കും അറിവില്ലാത്ത സംഗതികളാണ്. 1996 ല്‍ Atomic Energy Commission ന്റെ സഞ്ചിത നഷ്ടം 10 ബില്യണ്‍ രൂപയായിരുന്നു. ഇപ്പോള്‍ എത്രയാണെന്നതിന്റെ കണക്കുകള്‍ ലഭ്യമല്ല. മറ്റ് ചില സബ്സിഡികളേക്കുറിച്ച് ഇവിടെയും, ഇവിടെയും വായിക്കാം.
പടിഞ്ഞാറന്‍ നാടുകളില്‍ ഇപ്പോള്‍ ഫിന്‍ലണ്ടിലും, ഫ്രാന്‍സിലും മാത്രമേ പുതിയ ആണവ റിയാക്റ്ററുകള്‍ പണിയുന്നുള്ളൂ. അതില്‍ ഫ്രാന്‍സിലേത് fusion റിയാക്റ്ററാണ്. അതിന്റെ ചെലവ് കൂടുതലായിരിക്കും.പക്ഷെ ഫിന്‍ലണ്ടിലേത് ഇപ്പോള്‍ മറ്റിടങ്ങളിലൊക്കെ ഉപയോഗിക്കുന്ന fission ഉപയോഗിക്കുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, ഫിന്‍ലന്റ് പുതിയ അണവ നിലയം സ്ഥാപിക്കാന്‍ തുടങ്ങിയത്. ഇതിനുദ്ദേശിച്ചിരുന്ന ചെലവ് 3 ബില്യണ്‍ യൂറോ ആയിരുന്നു. പക്ഷെ ഇപ്പോള്‍ അത് 4.2 ബില്യണ്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇനിയും ഉയരാമെന്നതാണ്, യാഥാര്‍ത്ഥ്യം. ഫുകുഷിമ അപകടത്തിനു ശേഷം കൂടുതല്‍ സുരക്ഷാ നടപടികള്‍ വേണ്ടി വരും. അപ്പോള്‍ ചെലവ് കൂടും.
അപ്പോള്‍ നമ്മളെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നതല്ല യഥാര്‍ത്ഥ ചെലവ്. ഒരു പക്ഷെ ഇത് kwh ന് 10 രൂപ വരെ ആകാം. സൌരോര്‍ജ്ജം ചെലവു കൂടിയതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ പറയാറുള്ളത് മറ്റൊരു കഥയാണ്. സൌരോര്‍ജ്ജത്തിന്റെ ചെലവ് kwh ന് 15 രൂപയും ആണവ വൈദ്യുതിക്ക് kwh ന് 2.8 രൂപയും.
പക്ഷെ അടുത്തനാളില്‍ ഒരു ഫ്രഞ്ച് കമ്പനി Solairedirect SA, kwh ന് 7.49 രൂപ നിരക്കില്‍ ഇന്‍ഡ്യയില്‍ സൌരോര്‍ജ്ജ വൈദ്യുതി നിലയം സ്ഥാപിക്കാം എന്നു അവകാശപ്പെടുന്നു. ഇതിന്റെ കൂടെ ആണവ വൈദ്യുതിക്ക് നല്കുന്ന സബ്സിഡി കൂടി കൊടുത്താല്‍ ചെലവ് kwh ന് 2 രൂപയില്‍ താഴെ ആയിരിക്കും.
ഇതു മാത്രമല്ല, solar panel കള്‍ക്ക് ഇപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40% വിലക്കുറവുണ്ട്. അതിനിയും കുറഞ്ഞു വരും. 2013 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ പകുതി വിലയേ ഉണ്ടാകൂ. ഒരു ദശകത്തിനുള്ളില്‍ എണ്ണയും കല്‍ക്കരിയും അടിസ്ഥാനമാക്കിയുള്ള വൈദ്യുതിയുടെ ചെലവിന്റെ അത്രയുമേ സൌരോര്‍ജ്ജത്തിനുമുണ്ടാകൂ.
ഭൂമി നിലനില്‍ക്കുന്നിടത്തോളം കാലം സൂര്യ പ്രകാശം ഇവിടെ ഉണ്ടാകും. ഒരിക്കലും വറ്റാത്ത ഊര്‍ജ്ജസ്രോതസാണു സൂര്യന്. ഇന്‍ഡ്യയുടെ 90% സ്ഥലങ്ങളിലും വര്‍ഷം തോറും ചതുരശ്ര മീറ്ററില്‍ പതിക്കുന്ന സൂര്യപ്രകാശം 2 മെഗവാട്ട് വൈദ്യുതി ഉത്പാദിപിക്കാന്‍ ആവശ്യമുള്ളത്രയുണ്ട്.
അന്തരീക്ഷം പുകയും പൊടിപടലങ്ങളും കൊണ്ടും മറ്റ് കാരണങ്ങളാലും സൂര്യപ്രകാശം കിട്ടാത്ത സാഹചര്യങ്ങളില്‍ വൈദ്യുതോല്പാദനം നടക്കില്ല എന്നു പറയുന്നതിനു യാതൊരു അടിസ്ഥാനവുമില്ല. സൂര്യ പ്രകാശം വളരെ കുറവുള്ള തണുപ്പു കാലങ്ങളിലെ വൈദ്യുതോദ്പാദനം എങ്ങനെയെന്നതിന്, ഓസ്റ്റ്രേലിയയില്‍ നിന്നുള്ള തെളിവു ഇവിടെ ഉണ്ട്.
അവര്‍ ചെയ്യുന്നത് ഇതാണ്. വീടുകളിലും ചെറിയ സ്ഥാപനങ്ങളിലും സബ്സിഡി നല്കി സൌരോര്‍ജ്ജ പദ്ധതി സ്ഥാപിക്കുന്നു. എന്നിട്ട് general grid മായി ഒരു Import Export Meter വഴി ബന്ധിപ്പിക്കുന്നു. ഉത്പാദിപ്പിച്ച് നല്കുന്ന വൈദ്യുതിക്ക് 53 c/kwh പ്രതിഫലം നല്കുന്നു. General grid ല്‍ നിന്നും ഉപയോഗിക്കുന്ന വൈദ്യുതിക്ക് സാധാരണനിരക്കില്‍ ബില്ലും നല്കുന്നു. നമുക്കും ആ രീതി പിന്തുടരാവുന്നതേ ഉള്ളു.
ലോകത്ത് ഏറ്റവും കൂടുതല്‍ യുറേനിയം ഉള്ള ഓസ്റ്റ്രേലിയ ആണവ വൈദ്യുതി ഉണ്ടാക്കുന്നില്ല. ഇപ്പോള്‍ അവര്‍ സൌരൊര്‍ജ്ജം ഉപയോഗപ്പെടുത്താനുള്ള വലിയ പദ്ധതികളാണാവിഷ്കരിക്കുന്നതും. വീടുകളില്‍ സൌരോര്‍ജ്ജ ജെനറേറ്ററുകള്‍ സ്ഥാപിക്കാന്‍ സബ്സിഡിയും കൊടുക്കുന്നു. ഒരു ശരാശരി കുടുംബത്തിന്റെ ഊര്‍ജ്ജവശ്യം നിറവേറ്റാന്‍ 2 KW ശേഷിയുള്ള സൌരോര്‍ജ്ജ സ്ഥാപനത്തിനു വേണ്ടി മൂന്നില്‍ രണ്ട് ഭാഗം സബ്സിഡി കൊടുക്കുന്നു. 10000 ഡോളര്‍ ചെലവുള്ള Installation നു 7000 ഡോളര്‍ വരെ സബ്സിഡി കൊടുക്കുന്നു. വീടുകള്‍ക്കും ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം. എന്ന് സുകുമാരന്‍ പറഞ്ഞത് ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ വളരെ അര്‍ത്ഥവത്താണ്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഈവിഭാഗത്തില് പെടും.
ചെറിയ സ്ഥലങ്ങളിലേക്കാവശ്യമുള്ള ചെറിയ പദ്ധതികളാണവര്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വലിയ പദ്ധതികള്‍ക്ക് വേണ്ട രൂപ രേഖ തയ്യാറാക്കി വരുന്നു.
മാത്രമല്ല വന്‍കിട തൊഴില്‍ശാലകള്‍ക്ക് ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കാന് കഴിയുന്ന സാങ്കേതികവിദ്യ ഇനിയും വികസിപ്പിച്ചിട്ടുമില്ല, എന്നു പറയുന്നത് അജ്ഞതയാണ്. ലോകത്തിന്റെ പല ഭാഗത്തും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. വന്‍കിട തൊഴില്‍ ശാലകള്‍ക്ക് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കുന്ന അനേകം പദ്ധതികള്‍ അമേരിക്കയിലിപ്പോള്‍ നടപ്പിലാക്കുന്നു. ഇന്‍ഡ്യക്ക് ആണവ നിലയം തന്നിട്ട് അവര്‍ സൌരോര്‍ജ്ജത്തിലാണിപ്പോള്‍ ശ്രദ്ധിക്കുന്നത്. എത്ര വലിയ വന്‍കിട വ്യവസായ ശാലയായാലും 4000 MW ശേഷിയുള്ള പദ്ധതികള്‍ സ്ഥാപിക്കേണ്ട യാതൊരു ആവശ്യവുമില്ല.
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വന്‍ കിട സൌരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കുന്നുണ്ട്.Ivanpah Solar Electric Generating System,എന്ന പണി പുര്‍ത്തിയായി വരുന്ന പദ്ധതിയില്‍ നിന്നും 375 MW വൈദ്യുതി ലഭിക്കും.
When complete in 2013, Ivanpah will be the largest solar thermal power plant in the world, generating enough electricity for 140,000 homes. Brown hopes to add 20,000 megawatts of renewable generation -- about one-third of the state's current power needs -- to California's electric grid by the end of the decade.
Ivanpah is not BrightSource's only project. The company has filed applications with the California Energy Commission to build two other large solar power plants: the 500-megawatt Hidden Hills project, in California's Inyo County, and the 750-megawatt Rio Mesa project in Riverside County.
വീടുകള്‍ വൈദ്യുതി വിഷയത്തില്‍ സ്വയം പര്യാപ്തമാകാന്‍ വേറെയും പദ്ധതികള്‍ അമേരിക്കയില്‍ നടപ്പിലാക്കി വരുന്നു. SolarCity CEO Lyndon Rive എന്ന കമ്പനി നടപ്പാക്കുന്നതാണു മറ്റൊരു പദ്ധതി.
Now they're announcing a deal to install solar systems on up to 120,000 military homes.
SolarCity will install and own the solar systems and sell the electricity to the private companies that manage military housing at a discount of about 10 percent compared with utility prices, according to the company.
It's a business model that now dominates the solar industry. The lender gained confidence that SolarCity was a good bet because of the work it had done on earlier projects.
The company installed solar systems at Davis-Monthan Air Force base in Tucson, Ariz., and it is working on a project at the joint Navy-Air Force Base Pearl Harbor-Hickam near Honolulu.
ഇന്ന് ജപ്പാനിലെ 30% വൈദ്യുതിയും ആണവവൈദ്യുതിയാണ്. ഫുകുഷിമക്ക് ശേഷം ഇനി കൂടുതല്‍ ആണവ പദ്ധതികള്‍ വേണ്ട എന്നവര്‍ തീരുമാനിച്ചു. മാത്രമല്ല. 2030 ല്‍ 50% ആക്കാനുള്ള ലക്ഷ്യം അവര്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു. Renewable Energy യെ കൂടുതലായി ആശ്രയിക്കാനും തീരുമാനിച്ചു.
2050 ഓടുകൂടി ലോകത്തെ 80% ഊര്‍ജ്ജാവശ്യങ്ങളും Renewable Energy കൊണ്ട് സാധിക്കുമെന്നാണു വിദദ്ധര്‍ പറയുന്നത്. ലോകം മുഴുവനും ഈ വഴിക്ക് നീങ്ങുമ്പോള്‍ ഇന്‍ഡ്യ അപകടം ക്ഷണിച്ചു വരുത്താനുള്ള ശ്രമമാണ്. കൂടം കുളത്തു തന്നെ 20 അടി താഴ്ച്ചയില്‍ ആണവ വേസ്റ്റ് 10 ലക്ഷം വര്‍ഷം വരെ സൂക്ഷിക്കാമെന്നൊക്കെ പറയുന്ന ശ്രീ സുകുമാരനൊക്കെ ഇതേക്കുറിച്ച് ഒന്നുമറിയാത്ത സാധാരണക്കാരെ വഴി തെറ്റിക്കുകയാണ്.
സൌരോര്‍ജ്ജമാണ്, ഇന്‍ഡ്യക്കേറ്റവും യോജിച്ചത്. 90% സ്ഥലങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സൂര്യ പ്രകാശം ലഭിക്കുന്നുണ്ട്.
നന്നായി കാറ്റു വീശുന്ന സ്ഥലങ്ങളില്‍ കാറ്റാടി യന്ത്രങ്ങളും സ്ഥാപിക്കാം.
സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികളും സ്ഥാപിക്കാം.
ഇവയൊക്കെ എപ്പോഴെങ്കിലും പൊളിച്ചു മാറ്റേണ്ടി വന്നാല്‍ നിസാര ചെലവേ വരൂ. ആണവ നിലയം പൊളിച്ചു മാറ്റേണ്ടി വന്നാല്‍ അത് സമ്പദ്വ്യവസ്ഥയെ തന്നെ താളം തെറ്റിക്കും.
5 comments:
2050 ഓടുകൂടി ലോകത്തെ 80% ഊര്‍ജ്ജാവശ്യങ്ങളും Renewable Energy കൊണ്ട് സാധിക്കുമെന്നാണു വിദദ്ധര്‍ പറയുന്നത്. ലോകം മുഴുവനും ഈ വഴിക്ക് നീങ്ങുമ്പോള്‍ ഇന്‍ഡ്യ അപകടം ക്ഷണിച്ചു വരുത്താനുള്ള ശ്രമമാണ്. കൂടം കുളത്തു തന്നെ 20 അടി താഴ്ച്ചയില്‍ ആണവ വേസ്റ്റ് 10 ലക്ഷം വര്‍ഷം വരെ സൂക്ഷിക്കാമെന്നൊക്കെ പറയുന്ന ശ്രീ സുകുമാരനൊക്കെ ഇതേക്കുറിച്ച് ഒന്നുമറിയാത്ത സാധാരണക്കാരെ വഴി തെറ്റിക്കുകയാണ്.
സൌരോര്‍ജ്ജമാണ്, ഇന്‍ഡ്യക്കേറ്റവും യോജിച്ചത്. 90% സ്ഥലങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സൂര്യ പ്രകാശം ലഭിക്കുന്നുണ്ട്.
നന്നായി കാറ്റു വീശുന്ന സ്ഥലങ്ങളില്‍ കാറ്റാടി യന്ത്രങ്ങളും സ്ഥാപിക്കാം.
സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികളും സ്ഥാപിക്കാം.
ഇവയൊക്കെ എപ്പോഴെങ്കിലും പൊളിച്ചു മാറ്റേണ്ടി വന്നാല്‍ നിസാര ചെലവേ വരൂ. ആണവ നിലയം പൊളിച്ചു മാറ്റേണ്ടി വന്നാല്‍ അത് സമ്പദ്വ്യവസ്ഥയെ തന്നെ താളം തെറ്റിക്കും.
സുകുവിനെ സംബന്ധിച്ചേടത്തോളം അയാള്‍ക്ക് അന്ധമായ സിങ് പ്രേമമാണ്. കാളിദാസന് ഉദാഹരിച്ച ആണവ ദുരന്തങ്ങളെല്ലാം തന്നെ വികസിതമോ സാങ്കേതികമോ ആയി ഉന്നത നിലവാരത്തിലുള്ള രാജ്യങ്ങളില്‍ സംഭവിച്ചവയാണ്. അത് കൊണ്ട് തന്നെ കാര്യക്ഷമമായ രീതിയില്‍ പുനരധിവാസവും മറ്റ് നടപടികളും നടന്നു. പക്ഷെ ഭോപാല്‍ ദുരന്തത്തിന്റെ ഉദാഹരണം എടുത്താല്‍ ഒരു ദേശീയ ദുരന്തം സംഭവിച്ചാല്‍ ഇന്ത്യക്കാരുടെ കാര്യം ഗോപിയാണ്. സായിപ്പ് കാണിക്കുന്നതെല്ലാം കാണിക്കാം പക്ഷെ സ്വന്തം കളസവും രാജ്യത്തിന്റെ സാഹചര്യവും പരിശോധിച്ച ശേഷമായിരിക്കണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നത് സുകു മന് മോഹന്‍ ഫാന്റസിയില്‍ മറന്നു പോവുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്നെയുള്ള ഒച്ചപ്പാടും മറ്റുമൊക്കെ നോക്കിയാലറിയാം. ഇവിടെ ഒരു ആണദുരന്തം സംഭവിച്ചാല്‍ അതിന്റെ ഫലം അതി ഭീകരമായിരിക്കും. പക്ഷെ അപ്പോഴും ചാവുന്നത് കുറെ ആര്‍ക്കും വേണ്ടാത്ത ബിലോ പോവര്‍ട്ടി ലൈന്‍ ആയത് കൊണ്ട് ഒന്നും വരാനില്ല. ഉദാഹരണമായി ഭോപാല്‍ മുന്നിലുണ്ടല്ലോ. ശക്തമായ ജനകീയ സമരങ്ങള്‍ മാത്രമാണ് ഇതിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള ഏക പോംവഴി.
മനോജ്,
കാര്യക്ഷമമായ രീതിയില്‍ പുനരധിവാസമൊന്നും അവിടങ്ങളില്‍
നടന്നിട്ടില്ല.
ജനങ്ങളുടെ പുനരധിവാസത്തേക്കാളും പ്രധാനം മറ്റൊന്നാണ്. തകര്‍ന്നുപോയ ആണവ നിലയങ്ങള്‍ എന്തു ചെയ്യണമെന്നതാണ്. ഇപ്പോള്‍ കോണ്‍ക്രീറ്റ് ഇട്ട് മൂടി വച്ചിരിക്കുന്നു. അത് ഇനി എന്തു ചെയ്യും. ആര്‍ക്കും ഒരു ധാരണയില്ല.
subaida... what a good ad! right place to get good comments.
1. re-write the old contract.
2. build a new dam.
thats only a solution for this problem.
വിജ്ഞാനപ്രദമായ പോസ്റ്റ്. നന്ദി കാളിദാസന്
Post a Comment