Sunday, 11 December 2011

നാലാമിടത്തിലെ എട്ടാമിടങ്ങള്‍ 



മൂന്നാം കിട ജനതയ്ക്ക് ഏഴാംകിട നേത്വമേ ഉണ്ടാകൂ എന്നത് പ്രസിദ്ധമായ ഒരാപ്തവാക്യമാണ്. ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം പ്രസിദ്ധ സിനിമാക്കഥാ നിരൂപകനായ ജി പി രാമചന്ദ്രന്റെ മുല്ലപ്പെരിയാര്‍ - പൊട്ടുന്ന ഡാമും പൊട്ടാത്ത ഭീതികളും എന്ന ലേഖനം വായിച്ചതുകൊണ്ടും. അതില്‍ രാമചന്ദ്രന്‍ രണ്ടു ലേഖനങ്ങള്‍  പരാമര്‍ശിക്കുന്നു.  നാലാമിടം എന്ന  Web Portal ലെ രണ്ട് ലേഖനങ്ങളാണു രാമചന്ദ്രന്‍ പരാമര്‍ശിക്കുന്നത്. തമിഴനെ കണ്ടാല്‍ പച്ചക്ക് തീകൊളുത്തണം’  എന്ന മനോനിലയാണിപ്പോള്‍ മലയാളിക്കെന്ന്, അതിലെ ഒരു ലേഖനത്തില്‍ അപവാദ പ്രചരണം നടക്കുന്നുണ്ട്. മറ്റൊന്നില്‍  കൊച്ചി അടക്കമുള്ള നഗരങ്ങളിലെ പരിഷ്കൃതരായ മനുഷ്യരുടെ നഷ്ടത്തിന്റെ കണക്കേ ചര്‍ച്ചകളിലുള്ളൂ എന്ന വിലാപമാണ്.

"അണക്കെട്ടിനപ്പുറത്തേക്കും"  ,   "ആശങ്കകള്‍ക്കപ്പുറത്തേക്കും" എന്ന പേരുകളില്‍  വികലമായി ചിന്തിക്കുന്ന മറ്റ് രണ്ട് ലേഖനങ്ങള്‍ കൂടി അവിടെയുണ്ട്.

അരുത്, നാം ശത്രുക്കളല്ല എന്ന പേരില്‍, ശ്രീ.  അനൂപ് എഴുതിയ അതിശയോക്തിയും  അര്‍ത്ഥ സത്യങ്ങളും കുത്തിനിറച്ച  ലേഖനത്തിലെ ചില കാര്യങ്ങളോട് ഞാന്‍  പ്രതികരിച്ചിരുന്നു . പക്ഷെ ആ പ്രതികരണങ്ങള്‍ അദ്ദേഹം നീക്കം ചെയ്തു. മലയാളികള്‍ തമിഴന്‍മാരെ ശത്രുക്കളായി കരുതുന്നു എന്ന വികല ചിന്തയില്‍ നിന്നാണീ വിലാപം.


അതിനദ്ദേഹം ഇന്റര്‍നെറ്റില്‍ നിന്നും കണ്ടെടുത്ത അഭിപ്രായങ്ങള്‍ ഇവയാണ്.

ഫേസ്ബുക്കില്‍ തമിഴനെതിരായ് വന്ന പതിനെട്ടടവുകളില്‍ ചിലതിങ്ങനെ:


1. ‘ശബരിമലയില്‍ വരുന്ന പാണ്ടി അയ്യപ്പ ഭക്തര്‍ക്ക് ഡാം 999 സിനിമയുടെ ഡിവിഡി കൊടുക്കുക’ ( തമിഴരെ ശബരിമലയില്‍ കയറ്റില്ല എന്ന് പറയാഞ്ഞത് ഭാഗ്യം! അല്ലെങ്കില്‍ ശമ്പളം കൊടുക്കാന്‍ കേരളസര്‍ക്കാര്‍ വലഞ്ഞേനെ. അല്ലെങ്കിലും പ്രതിഷേധിക്കുമ്പോഴും പ്രായോഗികത നോക്കുന്നവരാണല്ലോ നമ്മള്‍!) ‘


2. തമിഴ് സിനിമകള്‍ നിരോധിക്കുക’ ( നമ്മള്‍ വേണം എന്ന് വിചാരിച്ചാലും നമ്മുടെ തിയറ്റര്‍ ഉടമകള്‍ സമ്മതിക്കില്ല. കാര്യം നമുക്ക് കുറേ സൂപ്പര്‍ സ്റാറുകള്‍ ഉണ്ടെങ്കിലും തീിയറ്റര്‍ ഉടമകള്‍ക്ക് പത്ത് പുത്തന്‍ കിട്ടണേല്‍ പാണ്ടിപ്പടം തന്നെ ഓടണം! )


3. തമിഴനുണ്ടാക്കുന്ന പച്ചക്കറി ഒരു കാരണവശാലും വായിലേക്ക് കൊണ്ടുപോവാതിരിക്കുക. അവരുടെ വിപണി തകര്‍ക്കുക. ( തമിഴ്നാട്ടില്‍നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കള്‍ ബഹിഷ്കരിച്ചാല്‍, പിന്നെ അണ പൊട്ടുന്നത് കാത്തുനില്‍ക്കേണ്ടി വരില്ല. പട്ടിണി കിടന്നു ചാവും!)


മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിനു പരിസര ബോധമില്ല എന്നതിന്റെ ഉദാഹരണങ്ങളാണ്, ബ്രാക്കറ്റില്‍ എഴുതിയിരിക്കുന്ന കമന്റുകള്‍  .  എവിടെയോ വായിച്ച ഒറ്റപ്പെട്ട  ഒരഭിപ്രായം  എടുത്തെഴുതി, ഒരു കഥയും മെനഞ്ഞെടുത്ത് അതാണു മലയാളിയുടെ പൊതുവായ അഭിപ്രായം എന്നെഴുതിയിട്ട് ഈ മാദ്ധ്യമപ്രവര്‍ത്തകന്‍ എന്തു നേടാനാണുദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.

കേരളത്തിലെ സമ്പദ്‌വ്യവസ്ഥയേപ്പറ്റി ഒരു ചുക്കുമറിയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, തമിഴരെ ശബരി മലയില്‍ കയറ്റിയില്ലെങ്കില്‍ കേരള സര്‍ക്കാരിനു ശമ്പളം കൊടുക്കാന്‍ കഴിയില്ല എന്ന അസംബന്ധം. ഗള്‍ഫ് മലയാളികള്‍ കേരളത്തിലേക്കയക്കുന്ന പണമാണ്, കേരള സര്‍ക്കാരിനെ താങ്ങി നിറുത്തുന്നത് എന്ന് പണ്ടൊരു വിദ്വാന്‍ പറഞ്ഞു കേട്ടിരുന്നു.


ഒന്നോ രണ്ടോ പാണ്ടിപ്പടം ഇവിടെ ഓടിയപ്പോഴേക്കും, തിയേറ്റര്‍ ഉടമകള്‍ക്ക് പണം കിട്ടണമെങ്കില്‍ പണ്ടിപ്പടം ഓടണം എന്നൊക്കെ വീമ്പടിക്കുന്ന ഈ പാണ്ടിക്ക് കേരള സിനിമാ രംഗത്തേക്കുറിച്ചും വലിയ പിടിപാടില്ല. മലയാളിയുടെ പടമായ ഡാം 999 പാണ്ടികള്‍ നിരോധിച്ചതിനേക്കുറിച്ച് അഭിപ്രായം ​എന്താണാവോ? മുല്ലപ്പെരിയാര്‍ വിഷയം കാരണം പാണ്ടിക്ക് ഒരു പടം നിരോധിക്കാമെങ്കില്‍ മലയാളിക്കും അത് ചെയ്തു കൂടേ?

തമിഴന്റെ ഭഷ്യവസ്തുക്കള്‍  ബഹിഷകരിച്ചാല്‍ പട്ടിണി കിടന്ന് ചത്തുപോകുമത്രേ. എന്താണീ തമിഴന്‍ കേരളത്തിനു തരുന്നത്? കുറച്ച് പച്ചക്കറിയും അരി യും  ​അല്ലാതെ. കേരളത്തിലെ വിപണി ലക്ഷ്യമാക്കി കൂടിയ തോതില്‍ എന്‍ഡോസള്‍ഫാന്‍ അടിച്ച വിഷമാണീ തമിഴന്‍ പച്ചക്കറി എന്ന പേരില്‍ കേരളത്തില്‍ കൊണ്ട് വന്ന് തള്ളുന്നത്. അതുകൊണ്ട് പച്ചക്കറി ബഹിഷ്കരിക്കുക എന്നത് വളരെ നല്ല ഒരു കാര്യമാണ്. എന്തിനീ വിഷം മേടിച്ച് കഴിക്കണം? തമിഴന്റെ പച്ചക്കറി ബഹിഷ്കരിച്ചാല്‍ അത് ഇവിടെ പച്ചക്കറി ഉണ്ടാക്കാനുള്ള ഉത്തേജനം കൂടി ആകും. വിഷമില്ലാത്ത പച്ചക്കറികള്‍ മലയാളികള്‍ ഉത്പാദിപ്പിക്കട്ടെ.

തമിഴന്‍ ഭക്ഷ്യവസ്തുക്കള്‍ തന്നില്ലെങ്കില്‍ മലയാളികള്‍ ചത്തു പോകുമെന്നു പറയുന്ന അതേ തമാശയാണ്, കേരളം വെള്ളം കൊടുത്തില്ലെങ്കില്‍ തമിഴ് നാട്ടിലെ അഞ്ച് ജില്ലകളിലെ തമിഴന്‍മാര്‍   വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ് ചത്തുപോകും, എന്നു പറയുന്നതിലും ഉള്ളത്.  പക്ഷെ ഒരു മലയാളിയും ആ തമാശ പറയില്ല. കാരണം, മലയാളി വെള്ളം കൊടുത്തില്ലെന്നു കരുതി തമിഴന്‍മാര്‍ ആരും ചത്തുപോകില്ല. അതുപോലെ തമിഴന്‍ ഭക്ഷ്യവസ്തുക്കള്‍ തന്നില്ല എന്നു കരുതി ഒരു മലയാളിയും ചത്തുപോകില്ല.

ബഹിഷ്കരണവും ഒരു സമര മാര്‍ഗ്ഗമാണ്. അധിനിവേശ ശക്തിയായിരുന്ന ബ്രിട്ടനെതിരെ വസ്ത്ര ബഹിഷ്കരണമായിരുന്നു മഹാത്മാ ഗാന്ധിയുടെ ഒരു ആയുധം. തിയേറ്റര്‍ ഉടമകള്‍ പാണ്ടിപ്പടം കളിച്ചാലും. കാണികള്‍ ബഹിഷ്കരിച്ചാല്‍ പണം കിട്ടില്ല. പടം ബഹിഷ്കരിച്ചാലും ഭഷ്യ വസ്തുക്കള്‍ ബഹിഷ്കരിച്ചാലും വിപണിയുടെ ഒരു ഭാഗമില്ലാതാകും. കേരളം വെള്ളം കൊടുത്തില്ലെങ്കില്‍ കുറെയേറെ സ്ഥലത്തെ ജനജീവിതത്തെ അത് ബാധിക്കും.  ഇതൊക്കെ സാമാന്യ യുക്തിയുള്ളവരൊക്കെ  മനസിലാക്കുന്ന കാര്യങ്ങള്‍.

ഫേസ് ബുക്കില്‍ കണ്ട ഒരഭിപ്രായം വച്ച് മലയാളികളുടെ മേല്‍ കുതിര കയറുന്ന ഇദ്ദേഹത്തിന്‌, തമിഴ് നാട്ടിലുടനീളം മലയാളികളെ തമിഴന്‍മാര്‍ ആക്രമിക്കുന്നതൊന്നും കാണാനുള്ള കണ്ണില്ല. കുമളി വരെ സംഘടിച്ചു വന്ന് മലയാളികളുടെ നേരെ തമിഴന്‍ കല്ലെറിയുന്നു..


എന്തോ ഔദാര്യം പോലെ അദ്ദേഹം മൊഴിയുന്നു.

>>>>അണക്കെട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. അതുപക്ഷെ ഇങ്ങനെയല്ല. രമ്യവും ശാശ്വതവും യുക്തിഭദ്രവുമായി പരിഹരിക്കേണ്ട പ്രശ്നത്തെ വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും പകയുടെ തലത്തിലേക്ക് വളര്‍ത്തരുത്.<<<<

അണക്കെട്ടു മായി ബന്ധപ്പെട്ട് ഒരാശങ്കയേ മലയാളിക്കുള്ളു. അത് എപ്പോള്‍ വേണമെങ്കിലും തകരാം എന്നതു മാത്രമാണ്.  അത്  ശാശ്വതവും രമ്യവുമായി പരിഹരിക്കപ്പെടണമെങ്കില്‍  പുതിയ ഒരണക്കെട്ടു പണിയുക മാത്രമേ കരണീയമായിട്ടുള്ളു.  അതേക്കുറിച്ച് മിണ്ടാന്‍ ഇദ്ദേഹത്തിനു നാവു പൊന്തുന്നില്ല. ഇദ്ദേഹം വാഴ്ത്തുന്ന എല്ലാ തമിഴന്‍മാരും, ഈ അണക്കെട്ട് ബലമുള്ളതാണ്, പുതിയ ഒന്ന് പണിയേണ്ട, എന്നാണു ശഠിക്കുന്നത്. ഈ നിലപാട് മാറാതെ എങ്ങനെയാണീ പ്രശ്നം യുക്തി ഭദ്രമായി പരിഹരിക്കാന്‍ ആകുക എന്ന് മാദ്ധ്യമ പ്രവര്‍ത്തകന്‍ ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.

ഇപ്പോള്‍ ഈ അണക്കെട്ട് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ജയലളിത മുതല്‍ വൈക്കോ വരെയുള്ള ജന്തുക്കളൊക്കെ പറയുന്നത് ഈ അണക്കെട്ട് ബലമുള്ളതാണെന്നാണ്. പുതിയ ഒരണക്കെട്ട് പണിയാനോ പണിയിക്കാനോ  ഈ വിഷ ജന്തുക്കള്‍ സമ്മതിക്കുന്നില്ല. അത് മാത്രമല്ല, പഴയ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയര്‍ത്തണമെന്നാണി അധമ സംഘത്തിന്റെ നിലപാട്. ജലനിരപ്പ് ഉയര്‍ത്തരുതെന്ന് കേരളം നിര്‍ബന്ധിക്കുന്നതിന്റെ കാരണം ഈ ഭീകര സ്ത്രീ കണ്ടുപിടിച്ചത് നോക്കൂ. ഇന്നലെ ജയലളിത ദേശീയ മാദ്ധ്യമങ്ങളില്‍ നല്‍കിയ പരസ്യം ഇതിന്റെ പ്രചരണമായിരുന്നു.

മലയാളികളൊക്കെ മാനസിക രോഗികള്‍ ആണ്. തമിഴ് നാടിനു പാട്ടത്തിനു നല്‍കിയ ഭൂമി കയ്യേറി പണുത റിസോര്‍ട്ടുകള്‍ മുങ്ങിപ്പോകും എന്നതുകൊണ്ട്  ആണ്, കേരളം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍  അനുവദിക്കാത്തത് എന്നാണാ പരസ്യം.

തമിഴ് പുലികള്‍ക്ക് ഇവരേക്കാള്‍ മനുഷ്യത്വമുണ്ടാകും. ഇപ്പോള്‍ തമിഴ്നാടിനു വേണ്ടി കുഴലൂത്തു നടത്തുന്ന അനൂപിനും ഇതേ അഭിപ്രായമാണോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

>>>>ആരുടേയും ജീവന് ഞങ്ങള്‍ ഭീഷണിയല്ല… പക്ഷെ ഞങ്ങള്‍ക്ക് വെള്ളം വേണം” എന്നാണ് തമിഴ്നാട്ടിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും പറയുന്നത്. ( തീര്‍ച്ചയായും അങ്ങനെയല്ലാതെ കുരക്കുന്നവരുണ്ടിവിടെ. പക്ഷേ, പേടിക്കേണ്ട അവ കടിയ്ക്കില്ല)!<<<

 അങ്ങനെയല്ല, എന്ന് ആരും കുരയ്ക്കേണ്ട ആവശ്യമില്ല. കാണാനും കേള്‍ക്കാനും ശക്തി നശിക്കാത്ത എല്ലാ മനുഷ്യ ജീവികള്‍ക്കുമതറിയാം. ഈ അണക്കെട്ട് ഇന്നലെ പണുത പോലെ ബലമുള്ളതാണെന്ന്, ജയലളിതയും കരുണാനിധിയു വൈക്കോയും മറ്റെല്ലാ തമിഴന്‍മാരും  ദിവസം മൂന്നു നേരം ഒരു നേര്‍ച്ച പോലെ പറഞ്ഞ് നടക്കുന്നുണ്ട്.

ഇപ്പോഴത്തെ അണക്കെട്ട് ബലമുള്ളതാണെന്നു പറഞ്ഞാണ്, പുതിയ അണക്കെട്ട് പണിയുന്നതിനെ ഇവരൊക്കെ എതിര്‍ക്കുന്നത്. ഇവര്‍ കുരയ്ക്കുകയണെന്നു പറയുന്ന അനൂപിനിവരുടെ ജന്തു ജാതി ഏതാണെന്ന് ശരിക്കും ബോധ്യമുണ്ട്.  നായ്ക്കള്‍ പോലും അതിനെ ഉപദ്രവിച്ചാലെ സാധാരണ കുരയ്ക്കാറുള്ളു. അല്ലാതെ വെറുതെ കുരയ്ക്കുന്നവക്ക് പേ പിടിച്ചിട്ടാണ്. തമിഴ് നാട്ടിലെ എല്ലാ രാഷ്ട്രീയ ജന്തുക്കള്‍ക്കും ഇപ്പോള്‍ പേ പിടിച്ച മട്ടാണ്. ഏതായാലും അനൂപിന്റെ ഉപമ കലക്കിയിട്ടുണ്ട്.



>>>>അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ഇതിനായി ജലനിരപ്പ് താഴ്ത്തണമെന്നും അതുകഴിഞ്ഞാല്‍ ജലനിരപ്പുയര്‍ത്താന്‍ തയ്യാറാണെന്നും കരുണാകരന്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആറിനോട് അഭ്യര്‍ഥിച്ചു. കാര്യം തമിഴകത്തെ ‘മക്കള്‍ തിലകമാണെങ്കിലും’ താന്‍ ശരിക്കും പാലക്കാടന്‍ മരുതൂര്‍ ഗോപാല രാമചന്ദ്രന്‍ മേനോനല്ലേ എന്ന് ചിന്തിച്ച എം.ജി.ആര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് യെസ്സു മൂളി. കൂട്ടിന് അന്നത്തെ തമിഴ്നാട് ചീഫ് സെക്രട്ടറിയും മലയാളിയുമായ ടി.വി ആന്റണിയും. തമിഴ്നാട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ജലനിരപ്പുയര്‍ത്താമെന്ന വാഗ്ദാനം കേരളം പാലിച്ചില്ല’^സ്വാമി പറയുന്നു.<<<<<

രാജാവിനേക്കാള്‍ വലിയ രാജഭക്തി ആണല്ലോ മാദ്ധ്യമപ്രവര്‍ത്തകന്. അപ്പോള്‍ എം ജി ആറും വര്‍ഗ്ഗ വഞ്ചകന്‍. അദ്ദേഹം റ്റി വി ആന്റണിയുമായി ചേര്‍ന്ന് തമിഴരെ വഞ്ചിച്ചു. തമിഴ് നാടിന്റെ പുതിയ മിശിഹായുടെ സുവിശേഷം.

അസത്യങ്ങള്‍ ഇതുപോലെ എഴുതിവിടുന്നതിനു മാദ്ധ്യമപ്രവര്‍ത്തകന്, തേനിയില്‍ വല്ല തോട്ടവും കിടച്ചോ എന്തോ.

ജലനിരപ്പ് ഉയര്‍ത്താമെന്ന ഒരു വാഗ്ദാനവും കേരളം നല്‍കിയിട്ടില്ല. അങ്ങനെ വാഗ്ദാനം നല്‍കാന്‍ ഈ അണക്കെട്ട് ഒരു കാലത്തും കേരളത്തിന്റെ നിയന്ത്രണത്തില്‍ ആയിരുന്നിട്ടില്ല. 1979 ല്‍ മോര്‍വി അണക്കെട്ട് തകര്‍ന്നപ്പോളാണ്, ഈ അണക്കെട്ടിന്റെ ബലത്തേപ്പറ്റിയും സംശയമുണ്ടായത്.  കേന്ദ്ര ജല കമ്മീഷന്‍  അണക്കെട്ട് പരിശോധിച്ചിട്ടാണ്, ജലനിരപ്പ് താഴ്ത്താന്‍  തമിഴ് നാടിനോട് നിര്‍ദ്ദേശിച്ചത്. അന്ന് എം ജി ആര്‍ കേരളത്തോട് പറഞ്ഞത്, അണക്കെട്ട് ദുര്‍ബലമാണ്. പുതിയ അണക്കെട്ടു പണിയാം, എന്നായിരുന്നു. അതിനു വേണ്ടി ഒരു സംയുക്ത സര്‍വേ നടത്തി സ്ഥലവും കണ്ടു വച്ചു പിന്നീട് തമിഴ് നാട്, ഈ വഗ്ദാനത്തില്‍ നിന്ന് പിന്നാക്കം പോയി. വാക്കു പാലിക്കാതിരുന്നത്  കേരളമല്ല. തമിഴനാണ്.

ഇനി ഒരണക്കെട്ട് പണുതാലും 120 അടിക്ക് മുകളിലുള്ള ഒരെണ്ണം പണിയാന്‍ കേരളം അനുവദിക്കില്ല. അണക്കെട്ട് പോലും വേണ്ട എന്ന് കേരളം ഒരു പക്ഷെ തീരുമാനിച്ചേക്കും.


>>>>കൃഷിക്ക് വെള്ളം വേണം. അതിനപ്പുറമുള്ള രാഷ്ട്രീയമൊന്നും സാധാരണ തമിഴനെ സംബന്ധിച്ചിടത്തോളം മുല്ലപെരിയാര്‍ വിഷയത്തിലില്ല. തമിഴന്‍ നട്ട് നനച്ചാല്‍ മാത്രമേ നമുക്ക് ഉണ്ടുറങ്ങാന്‍ കഴിയൂ. <<<<<


ശാന്തം പാപം.

വെള്ളം ലഭിക്കണം എന്നതിനപ്പുറം ഒരു രാഷ്ട്രീയവും  സാധാരണ  തമിഴനില്ല അല്ലേ. കൂടം കുളത്തേപ്പറ്റി മാദ്ധ്യമ പ്രവര്‍ത്തകന്‍ കേട്ടിട്ടുണ്ടോ? അത് തകരാമെന്ന ഭീതിതന്നെയല്ലേ ഈ  സാധാരണ   തമിഴനുള്ളത്?

അതൊക്കെ ചിന്തിക്കാനുള്ള കഴിവ് ഈ സാധാരന തമിഴനുണ്ട്. അവന്റെ "അമ്മ"ക്കുണ്ട്. "അപ്പ"നുമുണ്ട്.  എവിടന്നു കിട്ടിയതാണോ? പക്ഷെ 50 വര്‍ഷമേ ആയുസുള്ളു എന്നും  പറഞ്ഞ് 116 വര്‍ഷം മുമ്പ് പണുത ഒരണക്കെട്ട് ദുര്‍ബലമാകാന്‍ സാധ്യത ഉണ്ടെന്ന് ചിന്തിക്കാനുള്ള ശേഷി അവനില്ല. പിന്നെ എന്തിനിവരെ മനുഷ്യര്‍ എന്നു വിളിക്കണം. വല്ല കാട്ടുപോത്തുകളെന്നോ കാണ്ടാമൃ ഗങ്ങളെന്നോ വിളിച്ചാല്‍ പോരേ?

തമിഴന്‍മാര്‍ക്ക് ഇതേപ്പറ്റി ഒരു ബോധ്യവുമില്ല എന്നാണോ താങ്കളുടെ പക്ഷം? അഞ്ച് ജില്ലകളില്‍ കുടിവെള്ളം മുട്ടുന്നതും  തുടര്‍ന്നും വെള്ളം കിട്ടാത്തതും മാത്രമാണോ ഈ മന്തന്‍മാരുടെ ചിന്തയിലുള്ളു. 116 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് തകരാമെന്നും, അണക്കെട്ട് തകരുമ്പോള്‍ അനേകായിരങ്ങള്‍ ചത്തുപോകും  എന്നൊന്നും ഈ മന്തന്‍മാര്‍ക്ക് അറിയേണ്ടെ? അതോ അതറിയാനുള്ള ബുദ്ധി വികാസം ഈ ജന്തുക്കള്‍ക്കില്ലേ?

1979  മുതല്‍ ഇതൊരു തര്‍ക്കവിഷയമായിരുന്നു. പല പ്രാവശ്യം കോടതി കയറി. പല കോടതി വിധികളും ഉന്നതാധികാര സമിതികളുമുണ്ടായി. കൂടം കുളത്തേക്കുറിച്ചൊക്കെ ധാരണയുള്ള ഇവര്‍ക്ക് ഇതൊന്നും അറിയില്ല എന്നാണോ താങ്കളുടെ പക്ഷം?

തമിഴനിതേക്കുറിച്ചറിവില്ല, ബോധ്യമില്ല എന്നൊക്കെ പ്രചരിപ്പിക്കുന്നവരുടെ അജണ്ട വേറെയാണ്.


കൂടം കുളത്തിന്റെ ഭവിഷ്യത്തിനേക്കുറിച്ച് ബോധവാനായ തമിഴന്, മുല്ലപ്പെരിയാറിന്റെ പഴക്കത്തേകുറിച്ചും നല്ല ബോധ്യമുണ്ട്. ഇല്ല എന്നു പ്രചരിപ്പിക്കുന്ന താങ്കളൊക്കെ അവരെ കൊച്ചാക്കുകയാണ്.


തമിഴന്‍ നട്ടു നനച്ചാലേ നമുക്ക് ഉണ്ടുറുങ്ങാന്‍ കഴിയൂ എന്നൊക്കെ സാമാന്യ വത്കരിക്കേണ്ട. എനിക്ക് ഉണ്ടുറുങ്ങാന്‍ കഴിയൂ എന്നു വേണമെങ്കില്‍ പറഞ്ഞോളൂ.

അരിയും പച്ചക്കറിയും തമിഴന്‍ തന്നില്ലെങ്കില്‍ ആന്ദ്രയില്‍ നിന്നോ കര്‍ണാടകയില്‍ നിന്നോ വങ്ങും. അവരും തന്നില്ലെങ്കില്‍ കേരളം കൃഷി ചെയ്തുണ്ടാകും.അതും പറ്റിയില്ലെങ്കില്‍ ആഹാര ക്രമം തന്നെ മാറ്റും. പക്ഷെ തമിഴന്റെ അഹന്തക്കു മുന്നില്‍ മുട്ടു മടക്കില്ല.


കേരളത്തെ തീറ്റിപോറ്റുന്നു എന്ന അഹന്തയുണ്ടെങ്കില്‍ സ്വന്തമായി വെള്ളം അന്വേഷിച്ചു കണ്ടുപിടിച്ചോളൂ. കേരളത്തിലേക്ക് ഒരു ഭഷ്യവസ്തുവും തരേണ്ട. പട്ടിണി ആയാലും ഞങ്ങള്‍ കഴിഞ്ഞോളാം.


>>>>എന്നാല്‍ അറിയുക. ലോകത്തെ ഏറ്റവും പഴക്കമുള്ള ഡാം തമിഴ്നാട്ടിലാണ്. മുല്ലപ്പെരിയാറിനെക്കാള്‍ സംഭരണശേഷിയുള്ള, മുല്ലപ്പെരിയാറിനെപ്പോലെ ചുണ്ണാമ്പും കല്ലും കൊണ്ട് നിര്‍മ്മിച്ച ‘കല്ലണ’ അണക്കെട്ട്. ട്രിച്ചിയില്‍ കാവേരി നദിയ്ക്ക് കുറുകെ കരികാല ചോള രാജാവിന്റെ കാലത്ത് കെട്ടിയ ‘ കല്ലണ’ അണക്കെട്ടിന്റെ പ്രായം 2000 വര്‍ഷത്തിലേറെ വരും. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ എല്ലാ ഡാമും ഇങ്ങിനെ നിലനില്‍ക്കുമെന്ന് തമിഴന്‍ പറയുന്നു. <<<<<


എന്തൊരു മാദ്ധ്യമപ്രവര്‍ത്തനം. ഒരു തമിഴന്‍ അത് പറഞ്ഞപ്പോഴേക്കും, ഈ കല്ലണ എന്താണെന്നോ അതിനെത്ര വലുപ്പമുണ്ടെന്നോ അന്വേഷിക്കാത്ത താങ്കളൊക്കെ മാദ്ധ്യമപ്രവര്‍ത്തനത്തിനു തന്നെ നാണക്കേടാണ്. ശ്രീ കെ പി സുകുമാരനും ഈ കല്ലണയെ ചൂണ്ടിക്കാട്ടിയാണ്, മുല്ലപ്പെരിയറിനു ബലമുണ്ടെന്ന്  വാദിക്കുന്നതും.കൂടെക്കൂടെ ഭൂമി കുലുക്കമുണ്ടാകുന്ന ഒരു മേഖലയിലെ പഴകിയ ഒരണക്കെട്ടിനു ബലമുണ്ടെന്ന്സ്ഥാപിക്കാന്‍ ശ്രമിക്കുന്ന താങ്കളുടെ കൂറ്, മലയാളികളോടോ തമിഴനോടോ?

വെറും 5 മീറ്റര്‍ മാത്രം ഉയരമുള്ള ഒരു തടയണയെ 50 മീറ്ററിനു മേല്‍ ഉയരമുള്ള മുല്ലപ്പെരിയാറുമായി താരതമ്യം ചെയ്യുന്നവരുടെ തലയില്‍ ചകിരിച്ചോറാണ്.



>>>>സങ്കുചിതമായ സ്വത്വ ബോധത്തിന്റെ പേരില്‍ തമിഴനെ വിമര്‍ശിക്കുന്ന ‘പ്രബുദ്ധ’ മലയാളി സ്വയം ആ വഴിക്ക് പോകരുത്. <<<<<

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കാനാണു മനുഷ്യനു വിശേഷബുദ്ധിയുള്ളത്.  തമിഴനു വെള്ളം തരില്ല എന്ന് ഒരു മലയാളിയും പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. പഴകിയ അണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയ  ഒരണക്കെട്ട് പണിയണം എന്നു മാത്രമേ ആവശ്യപ്പെടുന്നുള്ളു. അത് സ്വത്വ ബോധം കൊണ്ടല്ല. ചത്തുപോകുമെന്ന പേടിയുള്ളതുകൊണ്ടാണ്. നേതാവു മരിച്ചാല്‍ തീകൊളുത്തി ചാകാന്‍ മടിക്കാത്ത ജന്തുക്കള്‍ക്ക് ജീവന്റെ വില അറിയണമെന്നില്ല. അതൊക്കെ അറിയണമെങ്കില്‍ മനുഷ്യ രൂപമുണ്ടായാല്‍ മാത്രം പോര.

തമിഴന്‍ ഈ സത്യം മനസിലാക്കുന്നതുവരെ പ്രബുദ്ധ മലയാളി ഇതു പറയും. സുബോധമുള്ള ആരും ഇതേ പറയൂ.  താങ്കളൊന്നും ഞങ്ങളോടൊപ്പം നില്‍ക്കണമെന്നു ഞങ്ങളാരും ആവശ്യപ്പെടില്ല പക്ഷെ ജീവന്റെ വില അറിയാത്ത തമിഴനോടൊപ്പം ചേര്‍ന്ന്, ഞങ്ങളുടെ ജീവനു വില പറയരുതെന്ന ഒരപേക്ഷയുണ്ട്.


മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും എന്നപേരില്‍ മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകനായ, ശ്രീ. ടി.സി രാജേഷ് എഴുതിയ ചിലതിനോടും ഞാന്‍ പ്രതികരിച്ചിരുന്നു. ഭാഗ്യവശാല്‍ അനൂപിനേപ്പോലെ എന്റെ കമന്റുകള്‍ അദ്ദേഹം നീക്കം ചെയ്തില്ല.

അദ്ദേഹം എഴുതുന്നു.


>>>>മുല്ലപ്പെരിയാര്‍ ഒരു ജലബോംബെങ്കില്‍ അതിനു ചുറ്റുമുള്ള 20ലധികം വലിയ അണകളും അതിന്റെ പലയിരട്ടിയുള്ള ചെറിയ അണക്കെട്ടുകളും സമാനമായ ബോംബ് തന്നെയാണ്. ഇടുക്കി എന്ന ഞങ്ങളുടെ നാട് വസിക്കുന്നത് ഇത്തരം അനേകം ബോംബുകള്‍ക്ക് മുകളിലാണ്. ഞങ്ങളാരെങ്കിലും ആവശ്യപ്പെട്ടിട്ടല്ല ഇത്രയും അണക്കെട്ടുകള്‍ ഈ നാട്ടില്‍ രൂപമെടുത്തത്. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കീശ വീര്‍പ്പിക്കാനടക്കമുള്ള കാരണങ്ങളാല്‍ പല കാലങ്ങളില്‍ ഇവ പിറവി കൊണ്ടു.<<<<

ഈ വ്യാഖ്യാനത്തെ കുയുക്തി എന്നോ അതി വൈകരികതയെന്നോ വിശേഷിപ്പിക്കം.

എല്ലാ അണകെട്ടുകളും ജല ബോംബാണെന്ന അറിവിനെ ഞാന്‍ പരിഹസിക്കുന്നില്ല. അത് അജ്ഞതയാണെന്നേ പറയാന്‍ ആകൂ. ഒരു നൂറ്റാണ്ടു മുന്നെ ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മുല്ലപെരിയാര്‍ അണക്കെട്ടും ഭൂകമ്പസാധ്യത കണക്കിലെടുത്ത് നിര്‍മ്മിച്ച ഇടുക്കി അണക്കെട്ടും ഒരേ തലത്തില്‍ കാണുന്നത് അറിവില്ലായ്മയാണ്.

മുല്ലപ്പെരിയര്‍ അണക്കെട്ട് നിര്‍മ്മിച്ച കാലത്ത് നിങ്ങളൊന്നും ഇടുക്കി ജില്ലയില്‍ ഉണ്ടായിരുന്നില്ല. കുറച്ച് കാട്ടു ജന്തുക്കളും കാടുകളും പിന്നെ കാനന വസനും മാത്രമല്ലേ അവിടെ ഉണ്ടായിരുന്നത്? എന്നാണ്, വള്ളക്കടവിലേക്കും, വണ്ടിപ്പെരിയാറിലേക്കും ആളുകള്‍ കുടിയേറി തമാസിക്കാന്‍ തുടങ്ങിയത്? മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സമയത്ത്, ഈ അണക്കെട്ട് ഭാവിയില്‍  തകരാം എന്ന് കുടിയേറി പാര്‍ത്തവര്‍ക്ക് തോന്നാന്‍ സാധിക്കാത്തതെന്റേ?
അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്തര്‍ക്കും കീശ വീര്‍പ്പിക്കാന്‍ വേണ്ടിയാണെന്ന ക്ളീഷേകളൊക്കെ കേട്ടു മടുത്തതാണ്. ഇവരില്‍ ചിലരൊക്കെ കീശ വീര്‍പ്പിക്കുന്നുണ്ടാകാം. മുല്ലപ്പെരിയാറിലൊരണക്കെട്ട് വേണ്ട എന്നു തന്നെയണ്, എന്റെ വ്യക്തിപരമായ അഭിപ്രായം.  കേരളത്തിലെ ഭൂരിപക്ഷം അളുകളുടെയും രാഷ്ട്രീയക്കാരുടെയും ആഗ്രഹം. പക്ഷെ 116 വര്‍ഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന വെള്ളം ഒരു ദിവസം ഇല്ലാതയാല്‍ അത് ആവാസ വ്യവസ്ഥക്ക് കാര്യമായ പ്രശ്നങ്ങളുണ്ടാക്കും. അതിനു മറ്റൊരു രീതിയില്‍ പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും എല്ലാവരും സ്വാഗതം ചെയ്യുക.


ജലബോംബുകളെന്ന് താങ്കളിപ്പോള്‍ വിശേഷിപ്പിക്കുന്ന ഈ അണകെട്ടുഅകള്‍ ഇല്ലെങ്കില്‍  എങ്ങനെ ജലസേചനവും കുടിവെള്ളവും ലഭ്യമാക്കും എന്നു പറഞ്ഞു തരാമോ? മുല്ലപ്പെരിയാര്‍ അണക്കെട്ടു കൊണ്ട് മലയാളിക്ക് ഗുണമൊന്നുമില്ലെങ്കിലും, തമിഴ് നാട്ടിലെ 5 ജില്ലകള്‍ മരുഭൂമിയാകാതെ രക്ഷിച്ചെടുക്കാന്‍ പറ്റിയതൊന്നും താങ്കള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലേ.


>>>>ഇപ്പോഴും ഞങ്ങളുടെ ജലമരണമല്ല, കൊച്ചി അടക്കമുള്ള നഗരങ്ങളിലെ പരിഷ്കൃതരായ മനുഷ്യരും അവര്‍ക്കു ചുറ്റും രൂപം കൊണ്ട വന്‍കിട കെട്ടിടങ്ങളും ഭീമന്‍ പ്രൊജക്റ്റുകളും ഇല്ലാതാവുന്നതിനെ കുറിച്ചുള്ള ഭീതി മാത്രമാണ് എല്ലാ ചര്‍ച്ചകളിലും മുന്നിട്ടു നില്‍ക്കുന്നത്..<<<<

ഇത് വളരെ അപക്വവും അവാസ്തവവുമായ പ്രസ്താവനയാണെന്നു പറയേണ്ടി വരുന്നു. ഏത് ചര്‍ച്ചയിലാണിത് താങ്കള്‍ കണ്ടത്? ഞാന്‍ കഴിഞ്ഞ 2 വര്‍ഷത്തോളമായി ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, അനേകം ലേഖനങ്ങള്‍ വായിക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടാഴ്ചകളായി ഈ വിഷയം കേരളം  മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. ആരും താങ്കളീ പറഞ്ഞ വിഷയം ചര്‍ച്ച ചെയ്തതായി കണ്ടില്ല.

കൊച്ചി നഗരത്തിലും  പരിസരത്തും കുറച്ചു പേര്‍ ബോധവ്ത്കരണം നടത്തുന്നുണ്ട് എന്നത് ശരിയാണ്. പക്ഷെ അവരൊക്കെ അണകെട്ട് തകര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ചാണു ബോധവത്കരിക്കുന്നത്. അല്ലാതെ താങ്കള്‍ ആക്ഷേപിക്കുന്ന പരിഷ്കൃതരായ മനുഷ്യരും അവര്‍ക്കു ചുറ്റും രൂപം കൊണ്ട വന്‍കിട കെട്ടിടങ്ങളും ഭീമന്‍ പ്രൊജക്റ്റുകളും ഇല്ലാതാവുന്നതിനെ കുറിച്ചുള്ള ഭീതി പരത്തുകയും അല്ല.


ഈ അണക്കെട്ടു തകര്‍ന്നാല്‍ നഷ്ടമുണ്ടാകുന്ന ഇടങ്ങളില്‍ എന്റെ ബന്ധുക്കളുണ്ട്. ഞാന്‍ താമസിക്കുന്നത് ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലുമാണ്. അവിടത്തെ വെള്ളം വന്നാല്‍ മുങ്ങിപ്പോകുന്ന സ്ഥലത്തുമാണ്.

താങ്കള്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കാം. വള്ളക്കടവിലെ ജനങ്ങളുടെ ജീവനേക്കുറിച്ചാണു ഞാനൊക്കെ ആദ്യം മുതലേ ചിന്തിച്ചതും, കിട്ടുന്ന വേദികളിലൊക്കെ പറയുന്നതും. അവിടെ ഉള്ള ഒരാളുടെ ജീവന്‍  പോയാലും അത് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണു ഞാന്‍..



>>>>നിലവിലുള്ള വലിയ അണക്കെട്ട് ഇല്ലാതാക്കി പുതിയ ഒന്ന് തുടങ്ങുക എന്നത് വമ്പിച്ച നിര്‍മാണ പ്രവൃത്തിയാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ അമ്പത് ഹെക്ടറിലധികം കാട് ഇല്ലാതാക്കുന്ന പ്രവൃത്തി. വനത്തിനുള്ളില്‍ തന്നെ റോഡ്, ഒരു പാട് വര്‍ഷങ്ങള്‍ തൊഴിലാളികളെ പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കാനുള്ള വലിയ കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കേണ്ടി വരും. ഭൂകമ്പ മേഖലയില്‍ നടത്തുന്ന ഇത്തരം വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിക്കേല്‍പ്പിക്കുന്ന, പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എന്ത് ഫലമായിരിക്കും വിതക്കുകയെന്ന് എന്തുകൊണ്ടാണ് ആരും ഓര്‍ക്കാത്തത്.<<<<


താങ്കളീ പറഞ്ഞതൊക്കെ ശരിയാണ്. ഇനിയൊരണക്കെട്ട് അവിടെ വേണ്ട എന്നതുതനെയാണെന്റെയും ആഗ്രഹം. പക്ഷെ അതിനപ്പുറം വേറെയും ചില ശരികളുണ്ട്. കഴിഞ്ഞ നൂറു വര്‍ങ്ങളായി തമിഴ് നാട്ടിലെ 5 ജില്ലകളിലെ ജന ജീവിതം ഈ അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണു നിലനില്‍ക്കുന്നത്. ഈ വെള്ളമില്ലാതായല്‍  അവിടെ എന്തു സംഭവിക്കുമെന്ന് പരിസ്ഥിതിയേക്കുറിച്ച് ഇത്രയേറെ ഉത്ഖണ്ഠയുള്ള താങ്കള്‍ക്കൊന്നു ചിന്തിക്കാമോ? ആ ജില്ലകള്‍ മരുഭൂമിയായി മാറിയാല്‍ പരിസ്ഥിതിക്കൊരു അഘാതവും  ഉണ്ടാകില്ല എന്നാണോ താങ്കളുടെ പക്ഷം?

മുല്ലപ്പെരിയാര്‍ ജലാശയത്തോടനുബന്ധിച്ച് ഒരാവസ വ്യവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. അതിപ്പോള്‍, ഒരു കടുവ സങ്കേതമാണ്, അനേകം ജീവികള്‍ അവിടെയുണ്ട്. അവയൊക്കെ ആശ്രയിക്കുന്നതും ഈ ജലശയത്തിലെ വെള്ളമാണ്. തേക്കടി എന്ന വിനോദ സഞ്ചാരകേന്ദ്രവും ഈ ജലാശയമുള്ളതുകൊണ്ട് രൂപപ്പെട്ടു വന്നതാണ്. ഇവയൊക്കെ ഒറ്റയടിക്ക് നശിപ്പിക്കുക എന്നത് ഏതു തരം പരിസ്ഥിതി സ്നേഹമാണെന്നറിഞ്ഞാല്‍ കൊള്ളാം.

ഇതൊന്നുആരും ഓര്‍ക്കുന്നില്ല എന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കാതെ ജലസേചനവും കുടി വെള്ളവും ഒന്നും ലഭിക്കില്ല. വെള്ളമില്ലാതെ ഭൂമിയൊക്കെ മരുഭൂമിയാകണം, കുടിവെള്ളത്തിനു വേണ്ടി ആളുകള്‍ കഷ്ടപ്പെടണം എന്നൊക്കെയാണൊ താങ്കളുടെ പക്ഷം?

നൂറു വര്‍ഷം മുമ്പ് മനുഷ്യര്‍ ജീവിച്ചതുപോലെയല്ല ഇന്ന് ജീവിക്കുന്നത്. താങ്കള്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകനാണല്ലോ. എന്തേ താങ്കള്‍ ജന്മനാടു വിട്ട് മറ്റൊരിടത്തേക്ക് കുടിയേറി. മുല്ലപ്പേരിയര്‍ തകരുമെന്ന് പേടിച്ചിട്ടു മാത്രമാണോ? ജീവിത സഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് ജീവിതത്തിലും, പരിസ്ഥിതിയിലും മാറ്റങ്ങളുണ്ടാകും. പണ്ടത്തേപ്പോലെ കൃഷി മാത്രം ആയി, കളപൂട്ടും, കുടിപള്ളിക്കൂടവും, വൈക്കോല്‍ പുരയുമൊക്കെ ആയി ജീവിക്കാന്‍ ഇന്നാകില്ല. അപ്പോള്‍ ചെയ്യാവുന്നത് പരിസ്ഥിതിക്ക് ഏറ്റവം ​കുറവ് ആഘാതമേല്‍പ്പിക്കുന്ന നടപടികള്‍ ചെയ്യുക എന്നത് മാത്രമാണ്.


>>>>നമ്മുടെ ഇപ്പോഴത്തെ പ്രക്ഷോഭം പോലും ആ ഒരര്‍ഥത്തില്‍ നിരര്‍ഥകമാണെന്നാണ് തോന്നുന്നത്. ആര്‍ക്കെതിരെയാണ് ഈ സമരം? ആരെ ബോധവല്‍കരിക്കാന്‍? സംസ്ഥാന സര്‍ക്കാറിനെയോ? <<<<

നിരര്‍ത്ഥകമാണെന്നു തോന്നുന്നെങ്കില്‍ താങ്കളൊക്കെ ഈ സമരം നിറുത്തുക.
ഇതാരെയും ബോധവത്കരിക്കാനൊന്നുമല്ല. കാലഹരണപ്പെട്ട ഒരണക്കെട്ട് കുറച്ച് മനുഷ്യരുടെ ജീവനു ഭീഷണിയതുകൊണ്ട്, അത് പൊളിച്ചു കളയാനാണ്. അതിന്റെ ആദ്യപടി എന്ന നിലയില്‍ ജലനിരപ്പ് 120 അടിയെങ്കിലും ആക്കി കുറയ്ക്കാനാണിപ്പോള്‍ ലക്ഷ്യമിടുന്നത്. അത്രയും കുറയുമ്പോള്‍ അണക്കെട്ടിലുള്ള സമ്മര്‍ദ്ദം പകുതിയോളം കുറയും. അതിനെ ഇപ്പോഴത്തെ അണക്കെട്ട് താങ്ങിനിറുത്തും. 999 വര്‍ഷമൊന്നും ഈ അണക്കെട്ട് നിലനില്‍ക്കില്ല. അതുകൊണ്ട് അതിനു പകരം  മറ്റൊന്ന് പണിയുന്നു. അതിന്റെ ഉയരം 120 അടിയില്‍ കൂടുകയുമില്ല.

തമിഴ് നാട്ടിലെ 5 ജില്ലകളിലെ ജനജീവിതം  ഈ അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണു നിലനില്‍ക്കുനത്. അതിനു വേണ്ടി മറ്റേത് പദ്ധതിയാണു താങ്കളുടെ മനസിലുള്ളത്. അവര്‍ക്ക് വെള്ളം ലഭ്യമാകാന്‍ മറ്റൊരു പദ്ധതിയുണ്ടെങ്കില്‍  അതിനു വേണ്ടി ഞാനും വാദിക്കാം. പുതിയ അണക്കെട്ട് പണിയുന്നതിനെതിരെ ഞാനും  ശബ്ദമുയര്‍ത്താം.


>>>>ഇടുക്കിയിലൊരു പ്രഭവകേന്ദ്രം മതി കൊച്ചിയില്‍ ഒരു ഭൂകമ്പം ഉണ്ടാവാന്‍. അന്നേരം ചീട്ടുകൊട്ടാരം പോലെ തകരാനുള്ള ആയുസ്സല്ലേ ചതുപ്പു നികത്തിയും നിയമങ്ങള്‍ ലംഘിച്ചും പണം മാത്രം മുന്നില്‍ കണ്ട് നാം കെട്ടിപ്പൊക്കിയ ഫ്ലാറ്റ് കൂമ്പാരങ്ങള്‍ക്കുള്ളൂ. ഭൂകമ്പ സാധ്യത മുന്നില്‍ കണ്ട് കൊച്ചിയിലും മറ്റിടങ്ങളിലും കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് എന്ത് നിയന്ത്രണങ്ങളാണ് നാമിക്കാലമത്രയും ഏര്‍പ്പെടുത്തിയത്. <<<<

താങ്കള്‍ വെറുതെ കാടു കയറുന്നു. ചതുപ്പു നികത്തിയും “നിയമങ്ങള്‍ ലംഘിച്ചും പണം മാത്രം മുന്നില്‍ കണ്ട് നാം കെട്ടിപ്പൊക്കിയ ഫ്ലാറ്റ് കൂമ്പാരങ്ങളും”, മുല്ലപ്പെരിയറിലെ തകരാറായ അണക്കെട്ടും തമ്മിലെന്താണു ബന്ധം? കേരളത്തിലെ മറ്റെല്ലാ അഴിമതികളും ആസൂത്രണ പാളിച്ചകളും പരിഹരിച്ചിട്ടേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാവൂ എന്നൊക്കെ ശഠിക്കുന്നത് ഏതജണ്ടയാണെന്ന് മനസിലാകുന്നില്ല.

ഇടുക്കിയിലോ കൊച്ചിയിലോ ഇന്‍ഡ്യയുടെ പരിസരത്തെങ്ങുമോ ആയിരുന്നില്ല കുറച്ച് നാളുകള്‍ക്ക് മുമ്പ് സുനാമിയുണ്ടയ ഭൂമി കുലുക്കത്തിന്റെ പ്രഭവ കേന്ദ്രം. അങ്ങ് ഇന്‍ഡോനേഷ്യയുടെ തീരത്തായിരുന്നു. ആഘാതം ഇങ്ങ് കേരളത്തില്‍ വരെയുണ്ടായി.

ജപ്പാനില്‍ ഈ വര്‍ഷമുണ്ടായ സുനാമിയുടെ കാരണമായ ഭൂമി കുലുക്കം തീരത്തു നിന്നും 200 കിലോമീറ്റര്‍ അകലെയായിരുന്നു. അതിന്റെ അലകള്‍ അമേരിക്കയില്‍ വരെ ഉണ്ടായി.

കൊച്ചിയില്‍ നിന്നും അകലെ അറബിക്കടലില്‍ ഒരു ഭൂമി കുലുക്കമുണ്ടായാ ലും കേരളത്തിന്റെ തീരത്തെ ആകെ മൂടുന്ന സുനാമിയുണ്ടാകാം.

ഭൂമികുലുക്കത്തെയും അതി ജീവിക്കുന്ന കെട്ടിടങ്ങളും അണക്കെട്ടുകളും പണിയുന്ന സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. അതുപയോഗിച്ച് ചെറിയ  അണക്കെട്ടു  പണിയണം. ഇടുക്കി അണക്കെട്ട് അതുപോലെ ഒന്നാണ്.
താങ്കളീ പറയുന്ന പ്രഭവകേന്ദ്രങ്ങളൊന്നും ഇല്ലാത്ത ഗുജറാത്തിലായിരുന്നു 2001 ലെ ഭൂമി കുലുക്കം ഉണ്ടായത്. ഭൂമികുലുക്കം എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലുമുണ്ടാകാം. അണക്കെട്ട് ഇല്ലെങ്കിലും ഭൂമി കുലുങ്ങി  ആളുകള്‍ മരിക്കാം.



മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം എന്ന പേരില്‍, മുല്ലപ്പെരിയാര്‍ പ്രശ്നം അടുത്തുനിന്നറിയുന്ന ഒരാള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ വായിച്ചെടുക്കുന്നു എന്ന നാട്യത്തില്‍, മാദ്ധ്യമപ്രവര്‍ത്തകനായ, ശ്രീ . കെ.പി ജയകുമാര്‍ എഴുതുന്നു

>>>അപ്പോള്‍ അണക്കെട്ടല്ല പ്രശ്നം. അത് ആര്‍ നിര്‍മ്മിക്കും, അതിന്‍മേലുള്ള പരമാധികാരം ആര്‍ക്കാണ് എന്നതാണ് കാര്യം അതിര്‍ത്തിയും പരമാധികാരവും സംബന്ധിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ കാതല്‍. കുടിനീരുമാത്രമാണ് പ്രശ്നമെങ്കില്‍ തമിഴ്നാടിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കാവുന്നതേയുള്ളു. സുരക്ഷ മാത്രമാണ് പ്രശ്നമെങ്കില്‍ തമിഴ്നാട് ബലമുള്ള അണക്കെട്ട് നിര്‍മ്മിക്കട്ടെ എന്ന് കേരളത്തിന് പറയാവുന്നതേയുള്ളു. രണ്ടും സാധ്യമല്ല.<<<<

ഈ അഭിപ്രായം മുല്ലപ്പെരിയാര്‍ പ്രശ്നം അടുത്തുനിന്നറിയുന്ന ഒരാള്‍  എഴുതിയതാണെന്ന് സുബോധമുള്ള ആര്‍ക്കും തോന്നില്ല. മുല്ലപ്പെരിയാറുമായി വിദൂര ബന്ധം പോലുമില്ലാത്ത ഒരാള്‍ക്കേ എങ്ങനെ വളച്ചൊടിച്ച് കാര്യങ്ങള്‍ എഴുതാനാകൂ.

അണക്കെട്ടു തന്നെയാണു പ്രശ്നം. അണക്കെട്ടിന്റെ പരമാധികാരമോ ആരു  നിര്‍മ്മിക്കുമെന്നോ  ഒരു തര്‍ക്ക വിഷയമേ അല്ല. ഇന്ന് വെള്ളം ലഭിക്കുന്ന നക്കാപ്പിച്ച വിലക്ക് വെള്ളം 999 വര്‍ഷത്തേക്ക് കിട്ടണം എന്നതാണു തമിഴ് നാടിന്റെ അതിമോഹം.  പാട്ടത്തിനെടുത്ത സ്ഥലത്ത് ബ്രിട്ടീഷുകാര്‍ ഉരുക്കുമുഷ്ടിയുപയോഗിച്ച് പണുത ഒരണക്കെട്ടാണിത്. ഇതിന്റെ പരമാധികാരം ഒരിക്കലും തമിഴ് നാടിനുണ്ടായിരുന്നില്ല. നിയന്ത്രണാധികാരം ഭാഗ്യം കൊണ്ടും, കേരളത്തിന്റെ പിടിപ്പുകേടു കൊണ്ടും വന്നു ചേര്‍ന്നു എന്നു മാത്രമേ ഉള്ളു.

പഴയ അണ പൊളിച്ചു കളഞ്ഞ് പുതിയ ബലമുള്ള ഒരെണ്ണം നിര്‍മ്മിക്കാന്‍ 1979 മുതലേ കേരളം തമിഴ് നാടിനോടപേക്ഷിക്കുന്നതാണ്. അന്ന് തമിഴ് നാടത് സമ്മതിച്ചതുമായിരുന്നു. പിന്നീടവര്‍ വാക്കു മാറ്റി.

ഈ അണക്കെട്ട് നിര്‍മ്മിക്കണമെന്നോ  അണക്കെട്ടിലെ വെള്ളം വേണമെന്നോ കേരളത്തിനു യാതൊരു ശാഠ്യവുമില്ല. അത് തകര്‍ന്ന് ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന ഒരു ശാഠ്യം മാത്രമേ ഇക്കാര്യത്തില്‍ കേരളത്തിനുള്ളു. 

പാട്ടത്തിനെടുത്ത വസ്തുവിലെ  ഒരു നിര്‍മ്മിതിക്ക് പരമാധികാരം, എന്നതു തന്നെ അസംബന്ധമാണ്. പട്ടക്കാലാവധി കഴിയുമ്പോള്‍ അത് താനെ കേരളത്തിലേക്ക് വന്നു ചേരാനുള്ളതാണ്. തമിഴ്നാടിനു വേണമെങ്കില്‍ അത് പൊളിച്ചുകൊണ്ട്  പോകാം. 999 വര്‍ഷത്തെ പാട്ടം എന്നതു തന്നെ എങ്ങും കേട്ടുകേള്‍വിയില്ലാത്ത മറ്റൊരസംബന്ധമാണ്. 



 മാദ്ധ്യമ പ്രാവര്‍ത്തകന്‍ എന്ന പേരു നെറ്റിയിലൊട്ടിച്ചു വച്ച്, അണക്കെട്ടിനപ്പുറത്തേക്ക് ചില ചിന്തകള്‍ എന്നപേരില്‍ ശ്രീ  അനുവാര്യര്‍ എഴുതുന്നു.

>>>>പുതിയ ഡാമെന്ന മുദ്രാവാക്യമാണ് ഒരു കൂട്ടം രാഷ്ട്രീയനേതാക്കള്‍ ആദ്യം മുതല്‍ തന്നെ ഉയര്‍ത്തിയത്. രസകരമെന്നു പറയെട്ടെ, പുതിയ ഡാമല്ല, ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം എന്ന വാദവും കുറച്ചെങ്കിലും ഉയര്‍ന്നു കേട്ടത് സൈബര്‍ ലോകത്തുനിന്നു മാത്രമാണ്. <<<<

ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം എന്ന് രാഷ്ട്രീയക്കാരൊന്നും പറഞ്ഞിട്ടില്ല എന്നാണിതു വരെ അറിഞ്ഞതെങ്കില്‍, താങ്കള്‍ മദ്ധ്യമപ്രവര്‍ത്തനത്തിനുതന്നെ നാണക്കേടാണ്.

രാഷ്ട്രീയക്കാരെയും  സൈബര്‍ ലോകത്തെയും ഒക്കെ വിട്ടുകള. എന്താണു താങ്കള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്?

ഇതെങ്ങനെ പരിഹരിക്കാം?

അണക്കെട്ട് പൊട്ടി ആളുകള്‍ ചാകരുത്.
തമിഴ് നാടിനു കുടിവെള്ളവും വേണം.

മറ്റുള്ളവരെ അടച്ചാക്ഷേപിച്ച്, വരികള്‍ക്കിടയിലൂടെ വായിച്ച് ഇല്ലാത്ത പലതും കണ്ടെടുക്കാന്‍ മിടുക്കുള്ള ആളല്ലേ? എന്താണു താങ്കളുടെ നിര്‍ദ്ദേശം?

മാദ്ധ്യമ പ്രവര്‍ത്തകര്‍ സാധാരണ  എഴുതുന്ന വിഷയങ്ങളേക്കുറിച്ച് ആഴത്തില്‍ പഠിച്ചാണെഴുതാറുള്ളത്.  പക്ഷെ ഇവരൊക്കെ വികലമായ ചിന്തകളും, ഭാവനകളും കുത്തി നിറച്ച്, നിറം പിടിപ്പിച്ചാണിതൊക്കെ എഴുതിയിട്ടുള്ളത്. മുല്ലപ്പെരിയാറിനേക്കുറിച്ചും, ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ചും ധാരണയുള്ളവര്‍ ഇതൊക്കെ വായിച്ച് അന്തം വിടും. ഇവരുടെ മാദ്ധ്യമപ്രവര്‍ത്തനത്തേപ്പറ്റി ചിന്തിച്ച് ലജ്ജിക്കും.




23 comments:

kaalidaasan said...

മാദ്ധ്യമ പ്രവര്‍ത്തകര്‍ സാധാരണ എഴുതുന്ന വിഷയങ്ങളേക്കുറിച്ച് ആഴത്തില്‍ പഠിച്ചാണെഴുതാറുള്ളത്. പക്ഷെ ഇവരൊക്കെ വികലമായ ചിന്തകളും, ഭാവനകളും കുത്തി നിറച്ച് നിറം പിടിപ്പിച്ചാണിതൊക്കെ എഴുതിയിട്ടുള്ളത്. മുല്ലപ്പെരിയാറിനേക്കുറിച്ചും, ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ചും ധാരണയുള്ളവര്‍ ഇതൊക്കെ വായിച്ച് അന്തം വിടും. ഇവരുടെ മാദ്ധ്യമപ്രവര്‍ത്തനത്തേപ്പറ്റി ചിന്തിച്ച് ലജ്ജിക്കും.

അനില്‍@ബ്ലോഗ് // anil said...

എല്ലാ ലേഖനങ്ങളും കണ്ടില്ല, എന്നാൽ കണ്ടവ പലതും പക്കാ സൈബർ ലോക ശൈലിയിലുള്ളതാണ്. ഏറെയും മുറി അറിവുകളും അതിവൈകാരികതയും നിറഞ്ഞവ, രാഷ്ടീയപ്പാർട്ടികൾ ചൊവ്വാ ഗ്രഹത്തിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട എന്തോ ആണെന്ന് ധരിച്ച് എഴുതപ്പെട്ടവ, അതിലും ഉപരി ലോകം ഇന്ന് മുല്ലപ്പെരിയാറിനു ചുറ്റുമാണ് കറങ്ങുന്നത് എന്ന് ധരിക്കുന്നവ.

ലോകം മുല്ലപ്പെരിയാറിനു ചുറ്റും കറങ്ങുന്നത് ഡാം സൈറ്റിലുള്ളവർക്ക് മാത്രമാണ്, അത് മറ്റുള്ളവരെ ധരിപ്പിക്കാൻ സാധിക്കുന്നിടത്ത് മാത്രമെ ഈ സമരം വിജയിക്കൂ.

kaalidaasan said...

അനില്‍,

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുന്നത് ഇവര്‍ക്കൊന്നും സഹിക്കുന്നില്ല. പുതിയ ഡാം പണുതാല്‍ ലഭിക്കാന്‍ പോകുന്ന കോടികളില്‍ ആണു രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണുകളെന്നാണീ അരാഷ്ട്രീയ വാദികള്‍ പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നതും. എന്തിനേയും നിഷേധാത്മകമായി സമീപിക്കുക എന്നതിവരുടെ പൊതു സ്വഭാവമാണ്. പുല്‍ക്കൂട്ടിലെ നായയുടെ സ്വഭാവം. ഒന്നും ചെയ്യുകയില്ല. മറ്റുള്ളവരേക്കൊണ്ട് യാതൊന്നും ചെയ്യിക്കയുമില്ല.

കേട്ടു മടുത്ത ക്ളീഷേകള്‍ കൂട്ടിച്ചേര്‍ത്ത് കുറെ വചകമടിക്കുന്നതല്ലാതെ ഈ വിഷയം എങ്ങനെ പരിഹരിക്കാം എന്നതിനേക്കുറിച്ച് ക്രിയാത്മകമായ ഒരു നിര്‍ദ്ദേശവും ഇവര്‍ക്ക് മുന്നോട്ട് വയ്ക്കാനില്ല.

തമിഴനെ കാണുമ്പോളേക്കും മലയാളികളൊക്കെ ചേര്‍ന്ന് തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെ പ്രചരിപ്പിച്ചിട്ട് ഇവര്‍ എന്താണു നേടുന്നതെന്ന് മനസിലാകുന്നില്ല. ഒരു തമിഴനെയും മാലയാളി ഇതിന്റെ പേരില്‍ ഉപദ്രവിച്ചിട്ടില്ല എന്നത് മനസിന്റെ സമ നില തെറ്റാത്ത ആര്‍ക്കും അറിയാവുന്ന കാര്യമാണ്.

kaalidaasan said...

http://mangalam.com/index.php?page=detail&nid=517859&lang=malayalam

മുല്ലപ്പെരിയാര്‍: തമിഴ്‌ കര്‍ഷകരില്‍ ഭിന്നത

കുമളി: മുല്ലപ്പെരിയാര്‍ സമരത്തെച്ചൊല്ലി തമിഴ്‌നാട്ടില്‍ ആശയഭിന്നത ഉടലെടുക്കുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെത്തുടര്‍ന്ന്‌ കര്‍ഷകരാണ്‌ എതിര്‍പ്പുമായി രംഗത്തുവന്നത്‌.
സമരമൂലം പച്ചക്കറി ഉള്‍പ്പെടെയുള്ള വിളകള്‍ കേരളത്തിലേക്ക്‌ കയറ്റി അയയ്‌ക്കാനാവാതെ കൂടിക്കിടന്നു നശിക്കുന്നതാണ്‌ കര്‍ഷകരെ പ്രകോപിച്ചിരിക്കുന്നത്‌. സമരത്തിനെതിരേ ശക്‌തമായ പ്രതിഷേധം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌ ഇവര്‍. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ കര്‍ഷക നേതാവ്‌ കെ.എ. അബ്ബാസ്‌ രാജിവച്ച്‌ ജയലളിതയ്‌ക്കെതിരേ പരസ്യപ്രസ്‌താവനയുമായി രംഗത്തെത്തി. മുല്ലപ്പെരിയാറിലെ ജലമുപയോഗിച്ച്‌ കൃഷി ചെയ്യുന്ന തേനി, മധുര, രാമനാഥപുരം, ദിണ്ടിക്കല്‍, ശിവഗംഗ എന്നിവിടങ്ങളിലെ കര്‍ഷകരെ പ്രതിനിധീകരിക്കുന്ന ഐന്ത്‌ മാവട്ടം പെരിയാര്‍ പൈഗ വാസന കര്‍ഷക അസോസിയേഷന്‍ നേതാവാണ്‌ അബ്ബാസ്‌. ഇന്നലെയാണ്‌ അബ്ബാസ്‌ രാജിവച്ചത്‌.
ഇതോടെ കര്‍ഷക സമരം മൂര്‍ച്‌ഛിച്ചിരിക്കുകയാണ്‌. പല ഗ്രാമങ്ങളിലും കര്‍ഷകര്‍ സംഘടിച്ച്‌ സര്‍ക്കാരിനെതിരേ പ്രകടനം നടത്തി. പലയിടങ്ങളിലും ജയലളിതയ്‌ക്കെതിരേ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിലയിടങ്ങളില്‍ അക്രമങ്ങളും ഉണ്ടായി. തേനിയില്‍ ഒരു സംഘം കര്‍ഷകര്‍ കൗണ്‍സിലര്‍മാരെ ആക്രമിച്ചു.
മുല്ലപ്പെരിയാര്‍ സമരം രൂക്ഷമാകുകയും ചെക്ക്‌പോസ്‌റ്റുകള്‍ അടയ്‌ക്കുകയും ചെയ്‌തതോടെ ലക്ഷക്കണക്കിന്‌ രൂപയുടെ കാര്‍ഷിക വിളകളാണ്‌ തമിഴ്‌നാട്ടില്‍ കെട്ടിക്കിടന്നു നശിക്കുന്നത്‌. ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്ന്‌ കോയമ്പത്തൂര്‍-വയനാട്‌ വഴി പെരുമ്പാവൂര്‍ മാര്‍ക്കറ്റിലേക്കാണ്‌ പച്ചക്കറി എത്തുന്നത്‌. എന്നാല്‍ വന്‍കിട കച്ചവടക്കാര്‍ക്ക്‌ മാത്രമാണ്‌ ഇത്തരത്തില്‍ പച്ചക്കറി എത്തിക്കാന്‍ സാധിക്കുന്നത്‌.
ചെറുകിട കര്‍ഷകരുടെ പച്ചക്കറിയാണ്‌ വില്‍ക്കാന്‍ കഴിയാതെ നശിച്ചുകൊണ്ടിരിക്കുന്നത്‌. ഇറച്ചി കോഴിയുടെയും മുട്ടയുടെയും മാടിന്റെയും വരവു നിലച്ചിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ ചില പ്രാദേശിക മാധ്യമങ്ങളും സര്‍ക്കാരിനെതിരേ നിലപാട്‌ സ്വീകരിച്ചിട്ടുണ്ട്‌.
ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തമിഴ്‌ പത്രത്തിന്റെ ലേഖകന്‍ ആനന്ദും ഭാര്യ ഉമാമഹേശ്വരിയും സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്നലെ ചപ്പാത്തിലെ സമരപ്പന്തലില്‍ എത്തി.

kaalidaasan said...

http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=192690

തമിഴ്നാട്ടില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; മലയാളികള്‍ നാട്ടിലേക്ക് പ്രത്യേക ലേഖകന്‍

ഗൂഡല്ലൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ മലയാളികള്‍ക്കും മലയാളികളുടെ സ്ഥാപനങ്ങള്‍ക്കും നേരേയുള്ള അക്രമങ്ങള്‍ തുടരുന്നു. അക്രമങ്ങളില്‍ ഭയന്നു പല മലയാളി കുടുംബങ്ങളും നാട്ടിലേക്കു മടങ്ങാന്‍ തുടങ്ങി.

കഴിഞ്ഞദിവസം രാത്രി കൂരോപ്പട സ്വദേശി തോമസിന്റെ ഗൂഡല്ലൂരിലുള്ള കയര്‍ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷത്തോളം രൂപയുടെ ചകിരി തീയിട്ടു നശിപ്പിച്ചു. ഫാക്ടറിയുടെ സമീപത്തുണ്ടായിരുന്ന രണ്ടു ലോറിയും ഒരു ട്രാക്ടറും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്നു തോമസും കുടുംബവും കുമളിയിലെ ഒന്നാം മൈലില്‍ ബന്ധുവിന്റെ വീട്ടിലേക്കു താമസം മാറ്റി. മലയാളിയുടെ ഉടമസ്ഥതയിലുള്ള വേപ്പിന്‍പിണ്ണാക്ക് ഫാക്ടറിക്കു നേരേ ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തില്‍ 40 ലോഡ് പിണ്ണാക്ക് തീയിട്ടു നശിപ്പിച്ചതായി അറിയുന്നു.

നിരവധി ഫാമുകള്‍ക്കും കൃഷിത്തോട്ടങ്ങള്‍ക്കും മലയാളികളുടെ കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സേലത്തെ മഹീന്ദ്ര എന്‍ജിനിയറിംഗ് കോളജില്‍ പഠിക്കുന്ന മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്കു നേരേ ശനിയാഴ്ച രാത്രിആക്രമണമുണ്ടായി. ഇവര്‍ ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലില്‍ ഉടമയുടെ നേതൃത്വത്തിലാണു മര്‍ദനം നടന്നത്. ചെങ്കോട്ട വഴിയും വാളയാര്‍ ചെക്ക്പോസ്റ്റു വഴിയുമാണു മലയാളികള്‍ നാട്ടിലെത്തുന്നത്. മിക്ക കോളജുകളും ഹോസ്റ്റലുകളും അടച്ചു. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങാനൊരുങ്ങുകയാണ്.

ഇന്നലെ ഇരുപതിനായിരത്തോളം കര്‍ഷകരാണു റാലിയുമായി കുമളി ചെക്ക്പോസ്റ്റിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഉത്തമപാളയം, ഹനുബന്ധപട്ടി, കേവിലാപുരം, അമ്മപട്ടി, രായപ്പട്ടി, കെകെ പട്ടി, നാറാണത്തുപട്ടി എന്നിവിടങ്ങളില്‍നിന്നു ലോറിയിലും ട്രാക്ടറിലുമാണു കര്‍ഷകരെത്തിയത്. മുല്ലപ്പെരിയാറില്‍ ഒരു കാരണവശാലും പുതിയ ഡാം പണിയാന്‍ അനുവദിക്കില്ലെന്നാണു കര്‍ഷകര്‍ ആക്രോശിച്ചത്. കര്‍ഷകര്‍ സംഘടിച്ചതറിഞ്ഞ് സേലം മുതലുള്ള പോലീസുകാരെ അടിയന്തരമായി തമിഴ്നാട് ലോവര്‍ ക്യാമ്പിലേക്ക് അയച്ചു. മുല്ലപ്പെരിയാറില്‍നിന്നുള്ള ജലം ഉപയോഗിച്ചു കൃഷിചെയ്യുന്ന കര്‍ഷകരുടെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണു സമരം നടക്കുന്നത്. ഇന്ന് ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.

അതിര്‍ത്തി ഗ്രാമങ്ങളില്‍ സംഘര്‍ഷം നടക്കുമ്പോഴും ചെന്നൈ ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങള്‍ ശാന്തമാണ്. ഇതിനിടെ തമിഴ് വ്യാപാരിസംഘടനകള്‍ മലയാളികളെ ആക്രമിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ ഡാം പണിതാല്‍ തമിഴ്നാടിന് ജലം ലഭിക്കില്ലെന്നും തമിഴ്നാടിന്റെ അധീനതയിലുള്ള സ്ഥലം കേരളത്തിനു വിട്ടുകൊടുക്കേണ്ടി വരുമെന്നുമുള്ള വ്യാപക പ്രചാരണമാണു നാട്ടുകാരുടെ ഇടയില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികളും കര്‍ഷക സംഘടനകളും അഴിച്ചുവിട്ടിരിക്കുന്നത്.

ഗീത said...

താങ്കൾ പറഞ്ഞപോലെ തമിഴ് നാട്ടിൽ നിന്ന് പച്ചക്കറികൾ വരുത്താതിരുന്നെങ്കിൽ എന്നു തന്നെ ആലോചിച്ചു പോകുന്നു. ഒരിക്കൽ കണ്ടതാണ്, അവിടൊരു പടവലത്തോട്ടത്തിൽ കീടനാശിനി തളിക്കുന്നു, ഒന്നു രണ്ടു ദിവസം കഴിഞ്ഞ് പടവലങ്ങകൾ പറിച്ച് കൊട്ടയിൽ വച്ച് കച്ചവടത്തിന് കൊണ്ടുപോകുന്നു. കീടനാശിനി തളിച്ചു കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും കഴിയാതെ അവ ഭക്ഷ്യയോഗ്യമാവുകയില്ലെന്നാണ് എനിക്കറിയാവുന്നത്. ആ വിഷപ്പച്ചക്കറികൾ കിട്ടിയില്ലെങ്കിൽ ഇവിടെ, നല്ല മഴയും കാലാവസ്ഥയുമുള്ള ഈ കേരളത്തിൽ പച്ചക്കറി കൃഷി തുടങ്ങുമായിരുന്നു. നമ്മൾ മലയാളികളുടെ മടി മാറ്റിവച്ചാൽ മതി. ഞാനൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. സമയം പോലെ വായിക്കൂ.
http://geetha-stories.blogspot.com/2011/12/blog-post.html

kaalidaasan said...

ഗീത,

തമിഴ് നാട്ടിലെ പച്ചക്കറികളൊക്കെ വിഷം നിറഞ്ഞതു തന്നെയാണ്. ഒന്നും വേവിച്ചാല്‍ വേകില്ല. പണം കൊടുത്ത് എന്തിനാണു വിഷം മേടിച്ചു കഴിക്കുന്നത്?

മലയാളികള്‍ മടിയൊക്കെ മാറ്റി പച്ചക്കറി കൃഷി തുടങ്ങുകയാണു വേണ്ടത്. വീടീന്റെ മുറ്റത്തും ടെറസിലുമൊക്കെ പച്ചക്കറി കൃഷി ചെയ്യാന്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല.

kaalidaasan said...

http://mangalam.com/index.php?page=detail&nid=518538&lang=malayalam

പുതിയ ഡാം: 79 ല്‍ തമിഴ്‌നാട്‌ സമ്മതിച്ചു

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരമായി പുതിയ ഡാം വേണമെന്നത്‌ 1979 ല്‍ തമിഴ്‌നാട്‌ അംഗീകരിച്ചതാണ്‌. കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാനും തമിഴ്‌നാട്‌-കേരള സാങ്കേതിക വിദഗ്‌ധരും ചേര്‍ന്ന്‌ 1979 ല്‍ നടത്തിയ സംയുക്‌ത പരിശോധനയില്‍ ദീര്‍ഘകാല പരിഹാരമായി പുതിയഡാം വേണമെന്നു തീരുമാനിച്ചതുമാണ്‌.

പുതിയ ഡാം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ കേരളം ശക്‌തമായ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി ഫയലുകളില്‍ കാണുന്നില്ല. ഇതുസംബന്ധമായി ഇരു സംസ്‌ഥാനങ്ങളും തമ്മില്‍ നടന്നുവെന്നു പറയുന്ന ചര്‍ച്ചകളും ധാരണകളും സംബന്ധിച്ച രേഖകള്‍ ഫയലുകളില്‍നിന്ന്‌ അപ്രത്യക്ഷമായത്‌ ദുരൂഹത ഉണര്‍ത്തുന്നതാണ്‌. ചിതറിക്കിടന്ന ഫയല്‍ക്കൂട്ടങ്ങളില്‍നിന്നു പുതിയഡാം സംബന്ധിച്ച്‌ ഇരു സംസ്‌ഥാനങ്ങളും കേന്ദ്ര ജലകമ്മിഷനും അംഗീകരിച്ച രേഖ കണ്ടെത്തിയപ്പോള്‍ അത്ഭുതവും വിസ്‌മയവും തോന്നി.

സുരക്ഷാ ഭീഷണി നേരിടുന്ന നിലവിലുളള ഡാമിനുപകരം ശാശ്വത പരിഹാരത്തിനായി പുതിയ ഡാം എന്ന ആവശ്യം മുന്നോട്ടു വയ്‌ക്കാന്‍ തയാറായിട്ടില്ലെന്നതു നമ്മുടെ വീഴ്‌ചയാണ്‌. ഇപ്പോള്‍ നിലവിലുളള കേസില്‍ കേരളം ഈ രേഖ ഹാജരാക്കിയപ്പോള്‍ കൗതുകത്തോടെയാണ്‌ സുപ്രീംകോടതി കേരളത്തോടു ചില ചോദ്യങ്ങള്‍ ചോദിച്ചത്‌. പുതിയ ഡാം നിര്‍മിക്കാം എന്നു കേന്ദ്ര ജലകമ്മിഷന്റെ കൂടി സാന്നിധ്യത്തില്‍ തീരുമാനിച്ച്‌ നിലവിലുളള ഡാമില്‍നിന്നു 1300 അടി താഴെ പുതിയ ഡാമിനായി സ്‌ഥാനിര്‍ണയവും നടത്ത കേന്ദ്ര ജലകമ്മിഷനും കേരള സര്‍ക്കാരും തമിഴ്‌നാടിന്റെകൂടി സമ്മതത്തോടെ സംയുക്‌തമായി തീരുമാനിച്ച വിഷയം എന്തിനു തമിഴ്‌നാട്‌ സൗകര്യപൂര്‍വം മറക്കുന്നു? ഇത്തരത്തിലൊരു തീരുമാനം ഉണ്ടായതുപോലും ഇപ്പോള്‍ പുറത്തുപറയാന്‍ തയാറാകാത്തതെന്ത്‌? ജലകമ്മിഷന്റെ സാന്നിധ്യത്തില്‍ കേരളവും തമിഴ്‌നാടും സംയുക്‌തമായി എടുത്ത തീരുമാനം നടപ്പാക്കാന്‍ കേരളം ആവശ്യപ്പെടുമ്പോള്‍ കേന്ദ്ര ജലകമ്മിഷന്‍ നിശബ്‌ദത പാലിക്കുന്നത്‌ ആശാസ്യമല്ല.

രണ്ടു സംസ്‌ഥാനങ്ങളും കേന്ദ്രവും ചേര്‍ന്ന്‌ ഒരു തീരുമാനം സംയുക്‌തമായി കൈക്കൊണ്ടശേഷം ഒരു സംസ്‌ഥാനത്തിന്‌ ഏകപക്ഷീയമായി അതില്‍നിന്നു പിന്‍മാറാന്‍ കഴിയുമോ. അപ്രകാരം പിന്‍മാറിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ എന്തായിരിക്കണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താല്‍പര്യമുളള ഏതൊരു പൗരനും ഉണ്ടാകുന്ന സംശയങ്ങളാണിവ. ഈ സംശയങ്ങള്‍ ദൂരീകരിക്കാന്‍ തമിഴ്‌നാടിനും കേന്ദ്രത്തിനും ബാധ്യതയുണ്ട്‌.

രാഷ്‌ട്രീയ സമ്മര്‍ദ തന്ത്രങ്ങള്‍ കൊണ്ട്‌ മുല്ലപ്പെരിയാര്‍ വിഷയം വഴിതിരിച്ചുവിടാന്‍ തമിഴ്‌നാട്‌ കാലാകാലങ്ങളില്‍ ശ്രമം നടത്തിയിരുന്നു. അത്തരത്തില്‍ ബുദ്ധിപൂര്‍വം നടത്തിയ നീക്കങ്ങള്‍ മനസിലാക്കാന്‍ കേരളത്തിന്‌ കൃത്യസമയത്ത്‌ കഴിയാതെ പോയതാണു പുതിയ ഡാം എന്ന തീരുമാനത്തില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ തമിഴ്‌നാടിനെ സഹായിച്ചത്‌. തമിഴ്‌നാടിന്റെ ശ്രമം കൃത്യതയോടെ വസ്‌തുതാപരമായി പ്രതിരോധിക്കാന്‍ കേരളത്തിനു കഴിഞ്ഞിരുന്നില്ല. 35 ലക്ഷം ജനങ്ങളുടെയും അഞ്ചു ജില്ലകളുടെയും നിലനില്‍പിനായുളള ആവശ്യമാണു പുതിയ ഡാം. പുതിയ ഡാം നിര്‍മിക്കാമെന്ന്‌ തമിഴ്‌നാട്‌ സമ്മതം നല്‍കിയിട്ടും പുതിയ ഡാം ആണ്‌ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു പരിഹാരമെന്നു ജലകമ്മിഷന്‍ കണ്ടെത്തിയിട്ടും 32 വര്‍ഷമായി. അന്നത്തെ തീരുമാനം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ്‌ തമിഴ്‌നാട്ടിലെ ഭരണാധികാരികള്‍ ചെയ്‌തത്‌.

kaalidaasan said...

മുല്ലപ്പെരിയാര്‍ ഡാമിനു ബലക്ഷയം ഉണ്ടെന്ന്‌ അറിയാത്തതുകൊണ്ടല്ല ഇത്ര വര്‍ഷം പിന്നിട്ടിട്ടും തീരുമാനം നടപ്പാക്കാത്തത്‌. വെളളവും മുല്ലപ്പെരിയാറും തമിഴ്‌നാട്‌ രാഷ്‌ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ചു വോട്ടുബാങ്കാണ്‌. കേരളത്തിലെ ജനങ്ങളുടെ ജീവനും തമിഴ്‌നാട്ടിലെ കര്‍ഷകരുടെ കൃഷിയും എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന ഈ രാഷ്‌ട്രീയ നാടകം എത്രകാലം മുന്നോട്ടു കൊണ്ടുപോകാനും തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഭരണ നേതൃത്വത്തിനും കഴിയും. ഇത്‌ അധികകാലം തുടരാനാവില്ല.

മുല്ലപ്പെരിയാര്‍ ഡാമിന്റെ നില അതീവ ഗുരുതരമാണെന്നു കണ്ടെതിനാല്‍ കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാനും കേരള തമിഴ്‌നാടു സാങ്കേതിക വിദഗ്‌ധരും ഡാം പരിശോധിച്ചിരുന്നു. ഡാമിന്റെ നില കുഴപ്പത്തിലാണെന്നു കണ്ടെത്തി ഉടന്‍ ചെയ്യേണ്ട അടിയന്തര പണികളും അതിനുശേഷമുളള ഇടക്കാല നടപടികളും ആവശ്യമാണെന്നു വിലയിരുത്തി. ഇതൊന്നും പ്രശ്‌നത്തിനു പരിഹാരമല്ലെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണു ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ ആവശ്യമെന്നും തീരുമാനിച്ചു. ആ തീരുമാനം വന്നതിനുശേഷം വര്‍ഷം 32 കഴിഞ്ഞു നടപ്പാക്കിയില്ലെന്നു മാത്രമല്ല ഇപ്പോള്‍ വര്‍ഷംകഴിയുംതോറും ഡാം പുതിയതുപോലെ സുരക്ഷിതം എന്നുമാണ്‌ തമിഴ്‌നാടിന്റെ വാദം. 2006 ഫെബ്രുവരിയില്‍ ജലനിരപ്പ്‌ ഉയര്‍ത്താന്‍ തമിഴ്‌നാടിനു അനുകൂലമായി വിധിയുണ്ടായ കേസില്‍ 1979 ല്‍ പുതിയ ഡാം നിര്‍മിക്കാന്‍ തമിഴ്‌നാടും ജലകമ്മിഷനും സമ്മതിച്ചു എന്നും പുതിയ ഡാമാണ്‌ പ്രശ്‌ന പരിഹാരമെന്നുളള വാദം ഉന്നയിക്കാതിരുന്നതിനു പിന്നിലെ താല്‍പര്യമെന്തെന്ന്‌ ഇപ്പോഴും മനസിലാകുന്നില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മര്‍മ്മപ്രധാനമായ കേരളത്തിന്റെ സുരക്ഷയ്‌ക്ക് അനിവാര്യമായ 1979 ലെ സംയുക്‌ത പരിശോധനയിലെ പുതിയ ഡാമിനുളള തീരുമാനം സുപ്രീംകോടതിയില്‍ ഹാജരാക്കിയില്ല. അടുത്തകാലത്ത്‌ കേരള ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതില്‍ വന്ന ഗുരുതരമായ വീഴ്‌ച അന്നുണ്ടായോ എന്നതും പരിശോധിച്ച്‌ കണ്ടെത്തണം. എന്തായാലും 1979 ലെ തീരുമാനം 2006 വരെ ചര്‍ച്ചയ്‌ക്കു വരാത്തവിധം വിദഗ്‌ധമായി മുക്കാന്‍ തമിഴ്‌നാടിനു കഴിഞ്ഞു.സുപ്രീംകോടതിയില്‍ കേരളത്തിന്റെ പുതിയഡാം എന്ന ആവശ്യത്തിന്‌ അംഗീകാരം ലഭിക്കുന്ന തരത്തിലുളള തെളിവെടുപ്പുമായി മുന്നോട്ടു പോകുമ്പോള്‍ കേരളം ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്‌ 1979 ല്‍ പുതിയഡാം എന്നത്‌ തമിഴ്‌നാട്‌ അംഗീകരിച്ചു എന്ന വസ്‌തുതയാണ്‌.

-എന്‍.കെ. പ്രേമചന്ദ്രന്‍(ജലവിഭവ വകുപ്പ്‌ മുന്‍മന്ത്രി)

Anonymous said...

കാളിദാസൻ വളരെ നല്ലൊരു ലേഖനമാണ് എഴുതിരിക്കുന്നത്.ഇവിടുത്തെ ഈ രാഷ്ട്രീയക്കാരെ ജനം കല്ലെറിയുകയല്ലേ വേണ്ടത്? സമരം ഞങ്ങൾ ഏറ്റെടുത്ത് എന്ന് രമേശ് ചെന്നിത്തല ആദ്യം പറഞ്ഞു, പിനെ പറയുന്നു പ്രധാനമന്ത്രി ഇടപെടും അതു കൊണ്ട് സമരത്തിൽ നിന്നും പിന്മാറി എന്ന്.അപ്പോൾ മൺകോന്തൻസിംഗ് വാതുറക്കാൻ വേണ്ടിയാണോ ഇവർ സമരം നടത്തിയത് അതോ മുല്ലപ്പ്രിയാറിലെ പ്രശ്ന പരിഹാരത്തിനു വേണ്ടിയോ..? എന്തായാലും പിറവം ഇലക്ഷൻ വരെ ജേക്കബ് ഗ്രൂപ്പ് സമര രംഗത്തുണ്ടാവും..... സി.പി.എമ്മിന്റേയും, ബി.ജെ.പിയുടേയും നിലപാടും വ്യത്യസ്ഥമല്ല. എല്ലാം പ്രീ പ്ലാൻഡ് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇന്നലെ ചിദംബരം അണ്ണാച്ചി പറഞ്ഞു ഡാമിന് ഒരു പ്രശ്നവുമില്ല, ഇതു കേരളം ഉണ്ടാക്കുന്ന പ്രശ്നമാണെന്ന്, ഇന്ന് പറഞ്ഞു അങ്ങിനെയല്ല പ്രശ്നമുണ്ട് എന്ന്....?? എ.ജിയും, ചിദംബരവും ഒക്കെ കീ കൊടുത്തു വിട്ട പാവകളെ പോലെ അവരവരുടെ റോളുകൾ ഗംഭീരമാക്കി. ഈ ശവംതീനി മാദ്ധ്യമങ്ങളുടെ കാര്യവും വ്യത്യസ്ഥമല്ല. യഥാർത്ഥത്തിൽ ഈ സമരം മുന്നോട്ട് കൊണ്ടു പോകുന്ന മുല്ലപ്പെരിയാർ സമരസമിതിയുടെ അഭിപ്രായങ്ങളോ, ആവിശ്യങ്ങളോ ജനമദ്ധ്യത്തിൽ എത്തിക്കുന്നതിനും, അധികാരികളിൽ എത്തിക്കുന്നതിനും ഇവർ അമ്പേ പരാജയപ്പെട്ടു എന്നു തന്നെ പറയാം,,എല്ലാവർക്കും, ജോസഫും, കൊടിയേരിയും, ചെന്നിത്തലയും, എന്ന് വേണ്ട എല്ലാവരും രാഷ്ട്രിയക്കാരുടെ പിന്നാലെ ആയിരുന്നു. അവർ എന്തു പറഞ്ഞു, എന്തു ചെയ്തു, ആരെ കുറ്റം പറഞ്ഞു, എത്ര ദിവസം നിരാഹാരം കിടന്നു എന്നൊക്കെയായിയിരുന്നു ചർച്ചാ വിഷയങ്ങൾ. കാളിദാ‍സന്റെ അഭിപ്രായം തന്നെയാണ് എനിക്കു ഉള്ളത്. ഒരു കോതമംഗലം കാരൻ എന്നതു കൊണ്ട് എനിക്കും വളരെ പേടിയും ഭയവും ഉണ്ട്, അതോടൊപ്പം അച്ഛൻ ആരാണെന്ന് ചോദിക്കുമ്പോൾ ആൾക്കൂട്ടത്തിലേക്ക് നോക്കുന്ന ഈ രാഷ്ട്രീയ ഷണ്ഡന്മാരോട് വെറുപ്പും.... മുല്ലപ്പെരിയാറിൽ പ്രശ്നം ഉണ്ടെന്നും, ഡാം അപകടാവസ്ഥയിലും ആണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല എങ്കിൽ ഒരു പക്ഷെ ഞാൻ പാണ്ടി ആയിരിക്കണം അല്ലെങ്കിൽ മന:സ്സാക്ഷി ഇല്ലാത്തവനായിരിക്കണം....

ടി.സി.രാജേഷ്‌ said...

പ്രിയപ്പെട്ട കാളിദാസന്‍
എന്റെ ലേഖനത്തെപ്പറ്റിയുള്ള പരാമര്ശത്തിനുമാത്രം മറുപടി നല്കട്ടെ.
ഞാന്‍ താങ്കളെപ്പോളെ ഒരു അജ്ഞാതനല്ലെന്നും കൃത്യമായ പേരും മുഖവുമുള്ള വ്യക്തിയാമെന്നും ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ. നിലപാടുകളില്‍ കൃത്യത വരാന്‍ അതാവശ്യമാണ്‌. പറയുന്നതെന്ത്‌ എന്നതിനൊപ്പം പറയുന്നതാര്‌ എന്നതിനും പ്രസക്തിയുണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ്‌ ഞാന്‍.

"മുല്ലപ്പെരിയര്‍ അണക്കെട്ട് നിര്‍മ്മിച്ച കാലത്ത് നിങ്ങളൊന്നും ഇടുക്കി ജില്ലയില്‍ ഉണ്ടായിരുന്നില്ല. കുറച്ച് കാട്ടു ജന്തുക്കളും കാടുകളും പിന്നെ കാനന വസനും മാത്രമല്ലേ അവിടെ ഉണ്ടായിരുന്നത്?
ജലബോംബുകളെന്ന് താങ്കളിപ്പോള്‍ വിശേഷിപ്പിക്കുന്ന ഈ അണകെട്ടുഅകള്‍ ഇല്ലെങ്കില്‍ എങ്ങനെ ജലസേചനവും കുടിവെള്ളവും ലഭ്യമാക്കും എന്നു പറഞ്ഞു തരാമോ? "

വള്ളക്കടവിലും വണ്ടിപ്പെരിയാറിലുമെല്ലാം മുല്ലപ്പെരിയാര്‍ അണക്കെട്ടിനും മുമ്പേ താമസക്കാരുണ്ടായിരുന്നുവെന്നു താങ്കള്‍ മനസ്സിലാക്കുക. അവിടുത്തെ തേയില എസ്റ്റേറ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാകും. (പിന്നെ അന്ന്‌ ഇടുക്കി ജില്ല പോയിട്ട്‌ കേരളം പോലുമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തത്വത്തില്‍ കാളിദാസന്റെ പരിഹാസം ശരിയായെന്നു വരാം.)

ഇടുക്കി ജില്ലയിലെ തൊടുപുഴയിലുള്ള മലങ്കര അണക്കെട്ടുമാത്രമാണ്‌ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപകരിക്കുന്നത്‌. ബാക്കിയെല്ലാ അണക്കെട്ടുകളും ഇടുക്കിക്കു വെളിയിലുള്ള ജില്ലകളുടെ പുരോഗതിക്കായി വൈദ്യുതോര്‍ജ്ജം നല്‍കുക എന്ന ലക്ഷ്യമിട്ടുമാത്രം നിര്‍മിച്ചവയാണ്‌. ഇടുക്കിയില്‍ മഴക്കാലത്ത്‌ ദിവസങ്ങളോളം വൈദ്യുതിയില്ലാതെ കഴിയേണ്ട അവസ്ഥയുണ്ടെന്ന കാര്യം കാളിദാസന്‌ അറിയാമോ? ഇപ്പോഴും വൈദ്യുതിയെത്താത്ത ഗ്രാമങ്ങള്‍ അവിടെയുണ്ട്‌.

ടി.സി.രാജേഷ്‌ said...

"കൊച്ചി നഗരത്തിലും പരിസരത്തും കുറച്ചു പേര്‍ ബോധവ്ത്കരണം നടത്തുന്നുണ്ട് എന്നത് ശരിയാണ്. പക്ഷെ അവരൊക്കെ അണകെട്ട് തകര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ചാണു ബോധവത്കരിക്കുന്നത്. അല്ലാതെ താങ്കള്‍ ആക്ഷേപിക്കുന്ന പരിഷ്കൃതരായ മനുഷ്യരും അവര്‍ക്കു ചുറ്റും രൂപം കൊണ്ട വന്‍കിട കെട്ടിടങ്ങളും ഭീമന്‍ പ്രൊജക്റ്റുകളും ഇല്ലാതാവുന്നതിനെ കുറിച്ചുള്ള ഭീതി പരത്തുകയും അല്ല."


വള്ളക്കടവിനും ഇടുക്കിക്കും ഇടയിലുള്ളവരുടെ ജീവനച്ചൊല്ലി മാത്രമാണ്‌ ആശങ്കെയെങ്കില്‍ ഈ 35 ലക്ഷത്തിന്റെ കണക്ക്‌ എവിടെ നിന്നു വന്നു? ഹൈക്കോടതിയുടെ അഞ്ചാംനില വരെ വെള്ളം കയറുമെന്നു പറയുമ്പോള്‍ ഹൈക്കോടതി വള്ളക്കടവിലാണ്‌ സ്ഥിതിചെയ്യുന്നതെന്‌ുന തോന്നുമല്ലോ? കൊച്ചിക്കാരുടെ ആശങ്കയെപ്പറ്റി പറഞ്ഞത്‌ ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌.
താങ്കള്‍ താമസിക്കുന്നത്‌ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലാണെന്നു പറയുന്നു. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കിയുടെ അതിര്‍ത്തിയിലൊരിടത്തും വെള്ളം പൊങ്ങുമെന്ന്‌ ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. ഇടുക്കി - എറണാകുളം ജില്ലകളുടെ അതിര്‍ത്തിയാണ്‌ താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അവിടം മുങ്ങണമെങ്കില്‍ ഇടുക്കി അണക്കെട്ടു തകരണം. താങ്കള്‍ പറയുന്നത്‌ മുല്ലപ്പെരിയാറിനേയും ഇടുക്കിയേയും താരതമ്യം ചെയ്യേമ്‌ടതില്ലെന്നാണല്ലോ. അപ്പോള്‍പിന്നെ താങ്കളുടെ ജീവന്‍ നഷ്ടമാകുമെന്നു ഭയക്കേണ്ട കാര്യമേയില്ല. ഇടുക്കിയിലെ ജലനിരപ്പ്‌ കുറച്ചതോടെ എറണാകുളം കാരുടെ പ്രതിഷേധം ഒതുങ്ങിയെന്ന കാര്യം താങ്കള്‍ മറക്കരുത്‌.

"മുല്ലപ്പെരിയാര്‍ ജലാശയത്തോടനുബന്ധിച്ച് ഒരാവസ വ്യവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. അതിപ്പോള്‍, ഒരു കടുവ സങ്കേതമാണ്, അനേകം ജീവികള്‍ അവിടെയുണ്ട്. അവയൊക്കെ ആശ്രയിക്കുന്നതും ഈ ജലശയത്തിലെ വെള്ളമാണ്. തേക്കടി എന്ന വിനോദ സഞ്ചാരകേന്ദ്രവും ഈ ജലാശയമുള്ളതുകൊണ്ട് രൂപപ്പെട്ടു വന്നതാണ്"


തേക്കടി കടുവ സങ്കേതം മുല്ലപ്പെരിയാര്‍ അണക്കെട്ടുള്ളതുകൊണ്ടു രൂപപ്പെട്ടതാണെന്ന കണ്ടെത്തല്‍ കൊള്ളാം. അവയ്‌ക്കു കുടിക്കാനാണ്‌ അണകെട്ടിയതെന്നു താങ്കള്‍ പറയാതിരുന്നതു നന്നായി. മനുഷ്യജീവനേക്കാള്‍ വലുതാണ്‌ തേക്കടിയിലെ വിനോദസഞ്ചാരമെന്ന കാഴ്‌ചപ്പാടും ബലേ ഭേഷ്‌! തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ ഡാമല്ലാതെ വേറെ മാര്‍ഗമെന്തെന്നതിനെപ്പറ്റി ചിന്തിക്കണമെന്നാണു സുഹൃത്തേ ഞങ്ങള്‍ ആവശ്യപ്പെടുന്നത്‌.
പരിസ്ഥിതിക്കു കോട്ടം തട്ടാതെ കുടിവെള്ളവും ജലസേചനവും നടക്കില്ലെന്നു പറയുന്ന താങ്കള്‍ ഈ നാട്ടിലെങ്ങുമല്ലേ ജീവിക്കുന്നത്‌? സ്വാഭാവികമായൊഴുകുന്ന പെരിയാറിന്റെ ഭാഗങ്ങളും നഗരങ്ങളിലെ പുഴകളുമൊക്കെ മലിനമാക്കിയിട്ട്‌ ഇടുക്കിയില്‍ അണകെട്ടിയില്ലെങ്കില്‍ ഞങ്ങളുടെ വെള്ളംകുടി മുട്ടുമെന്നൊക്കെ പറയുന്നത്‌ ശുദ്ധ ഭോഷ്‌കാണ്‌.

"ജലനിരപ്പ് 120 അടിയെങ്കിലും ആക്കി കുറയ്ക്കാനാണിപ്പോള്‍ ലക്ഷ്യമിടുന്നത്. അത്രയും കുറയുമ്പോള്‍ അണക്കെട്ടിലുള്ള സമ്മര്‍ദ്ദം പകുതിയോളം കുറയും. അതിനെ ഇപ്പോഴത്തെ അണക്കെട്ട് താങ്ങിനിറുത്തും."

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ കുറച്ചാല്‍ അതിനെ ഇതു തടുത്തു നിര്‍ത്തുമെന്ന്‌ താങ്കള്‍ക്കു വിദഗ്‌ദ്ധോപദേശം നല്‍കിയതാരാണെന്ന്‌ ഒന്നു വെളിപ്പെടുത്താമോ?

"ഇടുക്കിയിലോ കൊച്ചിയിലോ ഇന്‍ഡ്യയുടെ പരിസരത്തെങ്ങുമോ ആയിരുന്നില്ല കുറച്ച് നാളുകള്‍ക്ക് മുമ്പ് സുനാമിയുണ്ടയ ഭൂമി കുലുക്കത്തിന്റെ പ്രഭവ കേന്ദ്രം......
................................ അണക്കെട്ട് ഇല്ലെങ്കിലും ഭൂമി കുലുങ്ങി ആളുകള്‍ മരിക്കാം."


ഇതുതന്നെയാണ്‌ ഞാനും പറഞ്ഞത്‌. രാമന്‍ പാമ്പിനെ കൊല്ലും എന്നും ഞാന്‍ പറഞ്ഞപ്പോള്‍ പാമ്പിനെ രാമന്‍ കൊല്ലുമെന്നു താങ്കള്‍ പറയുന്നു. അത്രമാത്രം.

kaalidaasan said...

രാജേഷ്,

കമന്റുകള്‍ കാണാന്‍ അല്‍പ്പം വൈകിപ്പോയി.

മുഖമുണ്ടെന്നുള്ളത് താങ്കള്‍ക്ക് അധികയോഗ്യതയായി തോന്നുന്നതില്‍ എനിക്കു യതൊരു ബുദ്ധിമുട്ടുമില്ല. മുഖമുണ്ടായാലും ഇല്ലെങ്കിലും എഴുതുന്നത് എന്താണെന്നേ ഞാന്‍ കാര്യമാക്കുന്നുള്ളു. ഞാന്‍ പ്രഹികരിച്ചത് താങ്കളുടെ മുഖ സൌന്ദര്യത്തോടല്ല. എഴുതി വച്ച അഭിപ്രായങ്ങളോടാണ്.

>>>>വള്ളക്കടവിലും വണ്ടിപ്പെരിയാറിലുമെല്ലാം മുല്ലപ്പെരിയാര്‍ അണക്കെട്ടിനും മുമ്പേ താമസക്കാരുണ്ടായിരുന്നുവെന്നു താങ്കള്‍ മനസ്സിലാക്കുക. അവിടുത്തെ തേയില എസ്റ്റേറ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ അക്കാര്യം മനസ്സിലാകും.<<<


താങ്കള്‍ ചരിത്രമൊക്കെ പരിശോധിച്ചതല്ലേ. എന്നാണ്, വണ്ടിപ്പെരിയാറിലും വള്ളക്കടവിലും തേയില തോട്ടങ്ങളുണ്ടായതെന്നും ആളുകള്‍ അവിടേക്ക് കുടിയേറി പാര്‍ത്തതെന്നും താങ്കള്‍ തന്നെ വിശദമാക്കുക.

kaalidaasan said...

>>>>ഇടുക്കി ജില്ലയിലെ തൊടുപുഴയിലുള്ള മലങ്കര അണക്കെട്ടുമാത്രമാണ്‌ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപകരിക്കുന്നത്‌. ബാക്കിയെല്ലാ അണക്കെട്ടുകളും ഇടുക്കിക്കു വെളിയിലുള്ള ജില്ലകളുടെ പുരോഗതിക്കായി വൈദ്യുതോര്‍ജ്ജം നല്‍കുക എന്ന ലക്ഷ്യമിട്ടുമാത്രം നിര്‍മിച്ചവയാണ്‌. ഇടുക്കിയില്‍ മഴക്കാലത്ത്‌ ദിവസങ്ങളോളം വൈദ്യുതിയില്ലാതെ കഴിയേണ്ട അവസ്ഥയുണ്ടെന്ന കാര്യം കാളിദാസന്‌ അറിയാമോ? <<<

രാജേഷ്,

അപ്പോള്‍ ഇടുക്കിയിലെ ആളുകള്‍ ഉപയോഗിക്കുന്നതും പുരോഗതിക്കായി ലഭ്യമായതുമായ വൈദ്യുതി തമിഴ് നാട്ടില്‍ നിന്നും കൊണ്ടു വരുന്നതാണല്ലേ. ഇക്കാര്യം ഞാനറിഞ്ഞിരുന്നില്ല.

മഴക്കാലത്ത് ഇടുക്കിയില്‍ മാത്രമല്ല കേരളത്തിന്റെ മറ്റ് സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങാറുണ്ട്.

kaalidaasan said...

>>>>വള്ളക്കടവിനും ഇടുക്കിക്കും ഇടയിലുള്ളവരുടെ ജീവനച്ചൊല്ലി മാത്രമാണ്‌ ആശങ്കെയെങ്കില്‍ ഈ 35 ലക്ഷത്തിന്റെ കണക്ക്‌ എവിടെ നിന്നു വന്നു? <<<

രാജേഷ്,

വള്ളക്കടവിനും ഇടുക്കിക്കുമിടയിള്ളവര്‍ക്ക് മാത്രമേ അപകടമുണ്ടാകു എന്ന് താങ്കള്‍കെന്തണിത്ര ഉറപ്പ്? കേരളത്തിലെ ജനങ്ങളോട് പ്രതിബദ്ധതയുള്ള അധികാരികള്‍  ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള എല്ലാവരുടെയും കാര്യത്തേക്കുറിച്ച് ചിന്തിക്കും. ഇടുക്കിക്കു പുറത്തുള്ളവരുടെ കാര്യത്തേക്കുറിച്ച് ചിന്തിക്കരുതെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്?

കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് പഠിക്കാന്‍ വന്ന റൂര്‍ക്കി ഐ ഐ റ്റിയിലെ വിദഗ്ദ്ധര്‍ പറഞ്ഞത്, കൂടുതല്‍ നാശനഷ്ടം കൊച്ചിയിലായിരിക്കുമെന്നാണ്.
ഹൈക്കോടതിയിലെ അഞ്ചാം നിലവരെ വെള്ളം കയറുമെന്ന് മാദ്ധ്യമങ്ങളോ അധികാരികളോ പറഞ്ഞത് ഞാന്‍ വായിച്ചിട്ടില്ല. ഒറ്റപ്പെട്ട അങ്ങനെയുള്ള അഭിപ്രായങ്ങള്‍ക്ക് താങ്കളെന്തിനാണിത്ര പ്രാധാന്യം കൊടുക്കുന്നത്?
?

kaalidaasan said...

>>>>മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കിയുടെ അതിര്‍ത്തിയിലൊരിടത്തും വെള്ളം പൊങ്ങുമെന്ന്‌ ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. <<<

രാജേഷ്,

എങ്ങനെയാണത് തെളിയിക്കുക. മുല്ലപ്പെരിയാര്‍ പൊട്ടിച്ചിട്ടാണോ?

താങ്കള്‍ ഇടുക്കി ജില്ലയിലാണെന്നു അവകാശപ്പെടുന്നുണ്ടല്ലോ. ഇന്നു വരെ ഒരു ഉരുള്‍ പൊട്ടല്‍ നടന്ന സ്ഥലം നേരില്‍ കണ്ടിട്ടുണ്ടോ?

15 റ്റി എം സി വെള്ളം ഒഴുകി വരുമ്പോള്‍ അത് പോകുന്ന വഴികളിലൊക്കെ വെള്ളപ്പൊക്കമുണ്ടാകുമെന്നത് സാമാന്യ ബോധമുള്ള മനുഷ്യര്‍ക്കൊക്കെ അറിയാം. താങ്കള്‍ക്കത് അറിയില്ലെങ്കില്‍ താങ്കള്‍ മനുഷ്യ ജാതിയില്‍ പെട്ടതായിരിക്കില്ല.

kaalidaasan said...

>>>>തേക്കടി കടുവ സങ്കേതം മുല്ലപ്പെരിയാര്‍ അണക്കെട്ടുള്ളതുകൊണ്ടു രൂപപ്പെട്ടതാണെന്ന കണ്ടെത്തല്‍ കൊള്ളാം. <<<

രാജേഷ്,

മലയാളം വായിച്ചാല്‍ മനസിലാകാത്ത താങ്കളെന്തു മാദ്ധ്യമ പ്രവര്‍ത്തകനാണ്?

kaalidaasan said...

>>>>തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ ഡാമല്ലാതെ വേറെ മാര്‍ഗമെന്തെന്നതിനെപ്പറ്റി ചിന്തിക്കണമെന്നാണു സുഹൃത്തേ ഞങ്ങള്‍ ആവശ്യപ്പെടുന്നത്‌.<<<

രാജേഷ്,

നിങ്ങളോടാരാണങ്ങനെയൊക്കെ ചിന്തിക്കാന്‍ ആവശ്യപ്പെട്ടത്? എന്തിനാണു തമിഴ് നാടിനു വെള്ളം കൊടുക്കേണ്ടത് നിങ്ങളുടെ ബാധ്യത ആകുന്നത്?

kaalidaasan said...

>>>>പരിസ്ഥിതിക്കു കോട്ടം തട്ടാതെ കുടിവെള്ളവും ജലസേചനവും നടക്കില്ലെന്നു പറയുന്ന താങ്കള്‍ ഈ നാട്ടിലെങ്ങുമല്ലേ ജീവിക്കുന്നത്‌? <<<

രാജേഷ്,

ഞാനീ നാട്ടില്‍ തന്നെയാണു ജീവിക്കുന്നത്. പരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാതെ നടത്തുന്ന ജലസേചനപദ്ധതി ഏതാണെന്നൊന്ന് ചൂണ്ടിക്കാണിക്ക്. ഞാനും കൂടെ ഒന്നറിയട്ടെ.

kaalidaasan said...

>>>>മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ കുറച്ചാല്‍ അതിനെ ഇതു തടുത്തു നിര്‍ത്തുമെന്ന്‌ താങ്കള്‍ക്കു വിദഗ്‌ദ്ധോപദേശം നല്‍കിയതാരാണെന്ന്‌ ഒന്നു വെളിപ്പെടുത്താമോ?<<<

രാജേഷ്,

ഏതിനെ ഏത് തടുത്ത് നിറുത്തുമെന്ന്?

kaalidaasan said...

>>>>ഇതുതന്നെയാണ്‌ ഞാനും പറഞ്ഞത്‌. രാമന്‍ പാമ്പിനെ കൊല്ലും എന്നും ഞാന്‍ പറഞ്ഞപ്പോള്‍ പാമ്പിനെ രാമന്‍ കൊല്ലുമെന്നു താങ്കള്‍ പറയുന്നു. അത്രമാത്രം.<<<

രാജേഷ്,

ഏത്? ഭൂമികുലുങ്ങി ആളുകള്‍ ചത്തോട്ടേ എന്നോ?

kaalidaasan said...

ദിലീപ്,

വായനക്ക് നന്ദി

kaalidaasan said...

പാണ്ടികളുടെ ലക്ഷ്യം പലതാണ്. അവസാനം ​കേരളം മൊത്തമായി വേണമെന്ന് പറഞ്ഞേക്കാം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി: അവകാശത്തിനായി തമിഴ്‌നാട്‌ നിയമയുദ്ധത്തിന്‌

തൃശൂര്‍: : മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കൊമ്പുകോര്‍ത്ത കേരളത്തിനെതിരേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരത്തിന്റെ പേരില്‍ തമിഴ്‌നാട്‌ നിയമയുദ്ധത്തിന്‌. ഇടുക്കി തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെയാണു നിധിയുടെ അവകാശവാദം ഉന്നയിച്ചിരിക്കുന്നതും.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള നിധിശേഖരത്തില്‍ തങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ നിയമോപദേശം തേടി. തമിഴ്‌നാട്‌ സര്‍ക്കാര്‍ നേരിട്ടു സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുന്നതിനു പകരം തമിഴ്‌നാട്ടിലെ ചില സംഘടനകളെ രംഗത്തിറക്കാനാണു നീക്കം.

തമിഴ്‌നാട്ടിലെ ചരിത്ര ഗവേഷകസംഘം, ഹിന്ദു ജീവിത അവകാശസംഘടന, അയ്യാ വൈകുണ്‌ഠ പരമ്പരയില്‍പ്പെട്ട ബാല പ്രജാധിപതി അടികള്‍ എന്നിവരെ മുന്നില്‍ നിര്‍ത്തിയാണു തമിഴ്‌നാട്‌ പോരിനിറങ്ങുന്നത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ചെറുത്തുനില്‍പ്പില്‍ വിറളിപൂണ്ട തമിഴ്‌നാട്‌ നിയമയുദ്ധത്തിന്റെ പുതിയ വഴികള്‍ കേരളത്തിനെതിരേ പ്രയോഗിക്കാനാണു നീക്കംനടത്തുന്നത്‌. നിലവറസ്വത്തില്‍ അവകാശം സ്‌ഥാപിക്കാനാവശ്യമായ ചരിത്രരേഖകള്‍ തമിഴ്‌നാട്ടിലെ ചരിത്രഗവേഷകസംഘം ശേഖരിച്ചുകഴിഞ്ഞു.

സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തമിഴ്‌നാട്‌ ശേഖരിച്ച ചരിത്രരേഖകളില്‍ അമൂല്യനിധിയുടെ പൂര്‍ണാവകാശം തമിഴ്‌നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്‌ക്കാണെന്നു പറയുന്നു. 1209 ല്‍ തിരുനെല്‍വേലി ജില്ലയിലെ കളക്കാട്‌ ആസ്‌ഥാനമായി ഭരണം നടത്തിവന്ന രാമവര്‍മ്മ അഞ്ചാമന്റെ ഭരണകാലത്തു ക്ഷേത്രം ഭരിച്ചിരുന്നതു തമിഴ്‌ ഉദ്യോഗസ്‌ഥരാണെന്നും 1458 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട്‌ ആസ്‌ഥാനമായി ഭരണംനടത്തിയ ഏഴാം രാമവര്‍മരാജാവ്‌ ക്ഷേത്രം പുനരുദ്ധാരണം ചെയ്‌തു വട്ട തമിഴ്‌ എഴുത്തുകള്‍ ക്ഷേത്ര കല്‍വെട്ടുകളില്‍ പതിച്ചിരുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ തമിഴ്‌നാട്‌ ചൂണ്ടിക്കാട്ടുന്നു. 1620 ല്‍ ക്ഷേത്രം വീണ്ടും പുനരുദ്ധരിച്ചപ്പോള്‍ അതിന്റെ ചെലവില്‍ ഭൂരിഭാഗവും വഹിച്ചതു കന്യാകുമാരി ജില്ലയിലെ രാജക്കമംഗലം രാജകുടുംബമാണ്‌. 1729 ല്‍ കന്യാകുമാരി ജില്ലയിലെ പത്തനാപുരം ആസ്‌ഥാനമാക്കിയാണു മാര്‍ത്താണ്ഡവര്‍മ മഹാരാജാവായി വാഴിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. 1732 മുതല്‍ 1733 വരെ പത്മനാഭക്ഷേത്രം വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതു മാര്‍ത്താണ്ഡവര്‍മയാണ്‌. 1735 മുതല്‍ തമിഴ്‌ മാസ ആഘോഷങ്ങളുടെ ഭാഗമായാണു ക്ഷേത്രോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നത്‌.

മാര്‍ത്താണ്ഡവര്‍മയുടെ കാലത്തു പടയെടുപ്പും എട്ടുവീട്ടില്‍ പിള്ളമാരുടെ വിപ്ലവവും പ്രശ്‌നങ്ങളുണ്ടാക്കിയതോടെ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്‌ജനങ്ങള്‍ കൊടുത്ത നികുതി, ദാനം, സമ്മാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്‌തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

1887 ല്‍ മൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ അവിടെയുണ്ടായിരുന്ന ഓലകളില്‍ പത്മനാഭക്ഷേത്ര സ്വത്തില്‍നിന്നു യാതൊരുതരത്തിലുള്ള ക്രയവിക്രയങ്ങളും പാടില്ലെന്നു തമിഴ്‌ഭാഷയില്‍ എഴുതിവച്ചതിന്റെ രേഖകളും തമിഴ്‌നാട്‌ ശേഖരിച്ചിട്ടുണ്ട്‌. പത്മനാഭസ്വാമിക്ഷേത്രത്തിലെ ആഭരണങ്ങള്‍ തമിഴ്‌സംസ്‌കാരത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുടെ മാതൃകയിലാണെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.

പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിയില്‍ ഭക്‌തര്‍ നല്‍കിയ സംഭാവനകള്‍ക്കുപുറമേ തമിഴ്‌നാട്ടിലെ സ്‌ത്രീകളുടെ തലമുടിക്കും മാറിടത്തിനുംവരെ നികുതിചുമത്തി പിരിച്ച പണമുണ്ടെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നം ആറിത്തണുക്കുംമുമ്പേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ അവകാശംതേടി ഒപ്പുശേഖരണംനടത്തി തമിഴ്‌ ജനതയുടെ വികാരം ഊതിക്കത്തിക്കാനും നീക്കംതുടങ്ങി.