Friday, 14 January 2011

സത്യാന്വേഷിയും ബ്ളോഗടച്ചു.

എന്‍ എം ഹുസൈന്‍ എന്ന മുസ്ലിമിനെ ബ്ളോഗ് രംഗത്തേക്ക് കൊണ്ടു വന്ന വ്യക്തിയാണ്, സത്യാന്വേഷി. സ്വന്തം ബ്ളോഗില്‍ നിന്നും ഹുസൈന്‍ പല പ്രാവശ്യം തടിതപ്പിയതിലുള്ള നിരാശയില്‍ നിന്നും,  ബ്രൈറ്റ് എന്ന ബ്ളോഗര്‍  ഹുസൈന്റെ ബ്ളോഗില്‍ എഴുതിയ ചില പരാമര്‍ശങ്ങള്‍ പകര്‍ത്തി എഴുതി അദ്ദേഹം ഒരു പോസ്റ്റെഴുതി, സത്യസന്ധരായ നിരീശ്വരവാദികള്‍ എന്ന പേരില്‍. ഹുസൈനെ വിമര്‍ശിച്ചവരില്‍ സത്യസന്ധതയില്ല എന്നു സൂചിപ്പിക്കാനാണത് ചെയ്തതും.

അദ്ദേഹത്തിന്റെ വാക്കുകള്‍ 

>>>>>>ബൂലോകത്തെ മറ്റു മുസ്ലിം എഴുത്തുകാരെ നേരിട്ടതു പോലെ എളുപ്പത്തില്‍ തീര്‍ത്തുകളയാമെന്ന ധാരണയിലാണ് സുശീല്‍ കുമാറുള്‍പ്പെടെയുള്ളവര്‍ ഈ സംവാദത്തിലേക്കു ചാടി വീണത്. എന്നാല്‍ അതു സാധിക്കാതെ വന്നതോടെ അവരുടെ വിദ്വേഷം ഇരട്ടിച്ചു.സ്വന്തം പേരിലും പലവിധ വ്യാജ പേരുകളിലും അവര്‍ വന്ന് വളഞ്ഞിട്ട് ആക്രമിക്കയാണ് ഹുസൈനെ. ദൌര്‍ഭാഗ്യകരമായ കാര്യം, ഇവരില്‍ മിക്കവര്‍ക്കും ബുദ്ധിപരമായ സത്യസന്ധത  മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയുന്നില്ല എന്നതാണു്. എത്രവട്ടം ഹുസൈന്‍ വ്യക്തമായി മറുപടി പറഞ്ഞാലും തങ്ങള്‍ക്കു തെറ്റു പറ്റിയെന്ന് ഇവരാരും ഒരിക്കലും അംഗീകരിക്കില്ല.
ചുരുക്കത്തില്‍ എന്‍ എം ഹുസൈന്‍ എന്ന ബ്ലോഗര്‍ ബൂലോകത്ത് ഉണ്ടാക്കിയ കൊടുങ്കാറ്റില്‍ പല വടവൃക്ഷങ്ങളും കടപുഴകി വീണുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്.<<<<<<<

സത്യാന്വേഷിയുടെ  അഭിപ്രായങ്ങളേക്കുറിച്ച് പ്രതികരണങ്ങളുണ്ടായി. സ്വന്തം ബ്ളോഗടച്ച ഹുസൈനും അവിടെ പ്രതികരിക്കാനെത്തി. സ്വന്തം ബ്ളോഗടച്ചതിനുള്ള ന്യായീകരണം അദ്ദേഹം പറഞ്ഞതിതാണ്.


അങ്ങനെ സത്യാന്വേഷിയുടെ ബ്ളോഗ് മലിനമായിക്കോട്ടെ എന്നു തീരുമാനിച്ച് ഹുസൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു, സ്വന്തം ബ്ളോഗില്‍ കാണിച്ച അതേ വീറോടും വാശിയോടും കൂടെ. 412 കമന്റുകള്‍ കഴിഞ്ഞപ്പോഴാണ്, സ്വന്തം ബ്ളോഗ് മലിനമാകുന്ന സത്യം, സത്യാന്വേഷിക്ക് പിടികിട്ടിയത്. ഉടനെ പ്രതികരിച്ചു.


മറ്റുള്ളവരുടെ സത്യസന്ധതയെ കളിയാക്കിയ സത്യാന്വേഷിയുടെ സത്യസന്ധത ഇവിടെ വരെ മാത്രം. ഒരു കണക്കിനു അദ്ദേഹം പ്രവര്‍ത്തിച്ചത് ബുദ്ധിപൂര്‍വമാണ്. ഹുസൈനെ കൂടുതല്‍ അപഹാസ്യനാകാതെ അദ്ദേഹം രക്ഷിച്ചു. 

സത്യാന്വേഷി ബ്ളോഗടക്കുന്നതിനു തൊട്ടു മുന്നേ ഹുസൈന്‍ എഴുതിയ ചില കമന്റുകളേക്കുറിച്ചുള്ള എന്റെ പ്രതികരണങ്ങളാണിവിടെ.
>>>>>1 പോപ്പറുടെ ഒരു പ്രസംഗം മാത്രം വായിച്ച് പോപ്പര്‍ വിദഗ്ധനായി ചമയുന്ന താങ്കളെ fraud എന്നു ഞാന്‍ വിളിക്കില്ല, ഭാഷയില്‍ പറ്റുന്ന പ്രയോഗങ്ങളില്ല.<<<<<>

ഞാന്‍ പോപ്പര്‍ വിദഗ്ദ്ധനായി ചമയുന്നതല്ല. എല്ലാവര്‍ക്കും വായിക്കാനായി ഇന്റര്‍നെറ്റില്‍ ലഭ്യമായ ഒരു പ്രസംഗം താങ്കള്‍ വയിച്ചു മനസിലാക്കിയതല്ല ശരി എന്നാണു ഞാന്‍ പറഞ്ഞത്. 

കാള്‍ പോപ്പറുടെ പ്രസംഗം വായിച്ച് മനസിലാക്കാനുള്ള ഇംഗ്ളീഷ് പരിജ്ഞാനമില്ലാതെ, പോപ്പര്‍ പറയാത്തതു പറഞ്ഞു എന്നു പരത്തുന്ന ഹുസൈനെ ഞാന്‍ Fraud  എന്നു തന്നെയേ വിളിക്കൂ. ഹുസൈന്‍ അതേക്കുറിച്ച് ചോദിച്ചതിതാണ്.


>>>>>>>മനസ്സുമാറിയശേഷം ഡാര്‍വിനിസം very far from being established എന്ന് പോപ്പര്‍ പറഞ്ഞാല്‍ എന്തു മനസ്സിലാക്കണം?<<<<<<<<

The claim that it completely explains evolution is of course a bold claim, and very far from being established, എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥമായ, അത് പരിണാമത്തെ പൂര്‍ണ്ണമായും വിശദീകരിക്കുന്നു എന്ന അവകാശവാദം സ്ഥാപിക്കപ്പെട്ടിട്ടില്ല, എന്നു മനസിലാക്കിയാല്‍ മതി.ഇംഗ്ളീഷ് വായിക്കാനറിയാത്ത ഒരാള്‍ പോപ്പറുടെ ഒരു വാചകത്തിന്റെ ഒരു വാലു മാത്രം അടര്‍ത്തിയെടുക്കുന്ന cherry picking അല്ല വായന. അത് വാചകം മുഴുവനായി വായിക്കലാണ്.

ഇതാണ്‌ പോപ്പറുടെ ആ വാചകം മുഴുവനായി.

When speaking here of Darwinism, I shall speak always of today's theory — that is Darwin's own theory of natural selection supported by the Mendelian theory of heredity, by the theory of the mutation and recombination of genes in a gene pool, and by the decoded genetic code. This is an immensely impressive and powerful theory. The claim that it completely explains evolution is of course a bold claim, and very far from being established. എന്നെഴുതുന്നത്, ഇംഗ്ളീഷ് ഭാഷ വായിച്ചാല്‍ മനസിലാകുന്നവര്‍ മനസിലാക്കുന്നത് ഇങ്ങനെയാണ്. 

Darwinism എന്നതിനേക്കുറിച്ച് ഇവിടെ പറയുമ്പോള്‍, ഇന്നത്തെ സിദ്ധാന്തം(that is Darwin's own theory of natural selection supported by the Mendelian theory of heredity, by the theory of the mutation and recombination of genes in a gene pool, and by the decoded genetic code.) ആണു ഞാന്‍ ഉദ്ദേശിക്കുന്നത്.ഇത് അതിശക്തമായ ഒരു സിദ്ധാന്തമാണ്.  അത് പരിണാമത്തെ പൂര്‍ണ്ണമായും വിശദീകരിക്കുന്നു എന്ന അവകാശവാദം സ്ഥാപിക്കപ്പെട്ടിട്ടില്ല.ഇംഗ്ളീഷ് ഭാഷ വായിച്ചു മനസിലാക്കാനറിയുന്നവര്‍ ഇങ്ങനെയൊക്കെയാണു മനസിലാക്കുക. പക്ഷെ ഹുസൈനതിനു സാധിക്കുന്നില്ല.>>>>>>>2. പരിണാമത്തെപ്പറ്റി പരിണാമവാദികള്‍ പറയുന്ന നിര്‍വചനങ്ങള്‍ അടിസ്ഥാനമാക്കിയാണ് എന്റെ വിശകലനം.വിശകലനമാണ് എന്റേത്, നിര്‍വ്വചനം അവരുടേതും. നിര്‍വചിക്കേണ്ട സന്ദര്‍ഭം വന്നാല്‍ അതു ചെയ്യാം.<<<<<<<<

നിര്‍വചിക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ ഹുസൈന്‍ Natural selection നിര്‍വചിച്ചതിങ്ങനെ. 

Natural selection is a mechanism which maintains stability of organisms within genetic boundaries.


ഇത് ചാള്‍സ് ഡാര്‍വിന്‍ നിര്‍വചിച്ച  Natural selection  അല്ല എന്ന് പരിണാമത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്ന ഏത് വ്യക്തിയും മനസിലാക്കിയിട്ടുണ്ട്. >>>>>>>“ഒരു ശാസ്ത്രജ്ഞനെ കണ്ടാല്‍ ഉടനെ കൊല്ലുക, അതുവഴി നിങ്ങള്‍ രക്ഷിക്കുന്നത് ആയിരക്കണക്കിന് ജീവികളെയാണ്, പ്രകൃതിയെയാണ്” എന്ന് അമേരിക്കയില്‍ മുദ്രാവാക്യം മുഴക്കുന്ന ക്രിസ്ത്യാനികളായ Earth liberation movement,Animal liberation movement കളെപ്പറ്റി കാളിദാസനറിയുമോ?<<<<< 

ഒരു മുസ്ലിമിനെ കണ്ടാല്‍ ഉടനെ കൊല്ലുക എന്നും  അമേരിക്കയില്‍ മുദ്രാവാക്യം മുഴക്കുന്ന അനേകം ക്രിസ്ത്യാനികളുണ്ട്. അത് കേള്‍ക്കുന്ന ഉടന്‍, മുസ്ലിങ്ങളെല്ലാം കൊല്ലപ്പെടേണ്ടവര്‍ ആണെന്ന് ഹുസൈന്റെ cognition capacity ഉള്ളവര്‍ക്ക് തോന്നിയേക്കാം.

ഹുസൈനേപ്പോലെ അന്ധമായ ശാസ്ത്ര വിരോധമുള്ളവര്‍ ലോകം മുഴുവനുമുണ്ട്. അതിന്റെ അര്‍ത്ഥം അവരൊക്കെ ശരി എന്നല്ല.


>>>>>>കടുത്ത ശാസ്ത്രവിരോധികളുടെ സംഘടനയാണ് അമേരിക്കയിലെ Earth liberation movement,Animal liberation movement എന്നിവ എന്ന കാര്യം താങ്കള്‍ക്കറിയുമോ? ഇത്രക്ക് ശാസ്ത്രവിരോധികളായ ഒരൊറ്റ സംഘടനയും മുസ്ളീംലോകത്തില്ല എന്ന കാര്യം കാളിദാസനറിയുമോ.<<<<<<


ഹുസൈനുള്ള ശാസ്ത്ര വിരോധത്തേക്കാള്‍ കൂടുതലായി അവരില്‍ എന്താണുള്ളത്? അധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങളല്ലാതെ മറ്റൊരു നേട്ടവും ഇന്ന് മനുഷ്യരാശിക്കില്ല. "അത് എനിക്കു വേണ്ട" എന്നു പറയുന്ന ഹുസൈനും ആ ഗണത്തില്‍ പെടില്ലേ?


>>>>>>4.എന്റെ കൃതികള്‍ വിഡ്ഢിത്തങ്ങളാണെന്ന് അവ വായിക്കാതെ തന്നെ താങ്കള്‍ എത്രയോ വട്ടം എഴുതിയതാണ്? തിയതിയും സമയവും വച്ച് അതും ഹാജരാക്കണോ?<<<<<<

താങ്കളുടെ കൃതികള്‍ വിഡ്ഢിത്തങ്ങള്‍ തന്നെയാണ്. താങ്കള്‍ക്ക് പരിണാമത്തേക്കുറിച്ച് തെറ്റായ ധാരണകളാണുള്ളത്. 

"Natural selection is a mechanism which maintains stability of organisms within genetic boundaries", എന്നു വിശ്വസിക്കുന്ന താങ്കള്‍ക്ക് പരിണാമത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ Natural selection എന്താണെന്നറിയില്ല.

"ജീവികളില്‍ നിരന്തരം പരിണാമ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്ന് ഡാര്‍വിന്‍ സിദ്ധാന്തിച്ചത് ശരിയാണെങ്കില്‍ അമീബകള്‍ ഇന്ന് അവശേഷിക്കുമായിരുന്നില്ല,"  എന്നു പറയുന്ന താങ്കള്‍ക്ക് ജീവികളില്‍ പരിണാമം   നടക്കുന്നതെങ്ങനെയെന്ന് ഡാര്‍വിന്‍ വിശദീകരിച്ചത് മനസിലായില്ല. 

ബാക്റ്റീരിയിലെ സ്പീഷീസ് നിര്‍വചനം  "RNA സീക്വന്‍സ് നോക്കി", എന്നാണെന്നു  പറയുന്ന  താങ്കള്‍ക്ക് ബാക്റ്റീരിയകളേക്കുറിച്ച് ഒന്നുമറിയില്ല. 

ഈ അടിസ്ഥാന വിവരങ്ങളില്ലാതെ താങ്കള്‍ പരിണാമത്തേക്കുറിച്ച് എഴുതിയതെല്ലാം വിഡ്ഢിത്തമാണ്.

ആധികാരികമായ ഒരു പുസ്തകം എഴുതുന്നവര്‍ക്ക് വേണ്ടത് അടിസ്ഥാന വിവരങ്ങളാണ്.

>>>>>>>5. ഒരു പുസ്തകം ആര്‍ത്തിയോടെ വായിക്കുന്നവര്‍ “പൊട്ടന്‍മാരും” ചവറ്റുകൊട്ടയില്‍ പുസ്തകങ്ങള്‍ വലിച്ചെറിയുന്നവര്‍ “ഗവേഷകന്മാരു” മാണെന്ന് (ഇന്‍വെര്‍ട്ടഡ് കോമാ ശ്രദ്ധിക്കണേ കാളിദാസാ!) താങ്കള്‍ പറഞ്ഞില്ലെങ്കിലാണ് അല്‍ഭുതം! <<<<<

ഹുസൈന്‍,

ഒരു പുസ്തകം ആര്‍ത്തിയോടെയാണോ ആര്‍ത്തിയില്ലാതെയാണോ  വായിക്കുന്നതെന്നതല്ല പൊട്ടത്തരത്തിന്റെ അളവുകോല്‍.‍ വായിച്ചിട്ടു മനസിലാകാത്തതും, പൊട്ടത്തരങ്ങള്‍ വിളിച്ചു പറയുന്നതും, അത് പുസ്തകങ്ങളില്‍ എഴുതി വയ്ക്കുന്നതുമാണ്.

Natural selection is a mechanism for organisms to maintain stability withinin genetic boundaries ആണ്,  Natural selection എന്ന് Darwin ന്റെ പരിണാമ  സിദ്ധാന്തം വായിച്ചിട്ടുള്ള ആരും പറയില്ല. അതുപറയുന്നതാണ്‌ പൊട്ടത്തരം. ഇതാണ്,  Natural selection എന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക്, Natural selection നേപ്പറ്റി അടിസ്ഥാന വിവരമില്ല എന്ന് മനസിലാക്കാം. അങ്ങനെയുള്ള ഒരാള്‍  പരിണാമത്തേക്കുറിച്ചെഴുതുന്ന പുസ്തകം ഏതു ഗവേഷകനും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും.>>>>>>>മറ്റുള്ളവരെ ആഴ്ചയില്‍ നൂറുവട്ടം fraud എന്നു വിളിക്കാനേ താങ്കള്‍ക്കറിയൂ. അത്ര ‘നല്ല’ നാക്കാണ് താങ്കളുടേത്. വിവരം എന്നത് മറ്റൊരു കാര്യമാണ്. <<<<<

ഹുസൈന്‍,

മറ്റുള്ളവരെ ആരെയും ഞാന്‍ Fraud എന്നു വിളിച്ചിട്ടില്ല ഇതു വരെ. താങ്കളെ മാത്രമേ വിളിച്ചിട്ടുള്ളു. അതിന്റെ കാരണവും ഞാന്‍  വിശദീകരിച്ചിട്ടുണ്ട്.

Darwin തന്റെ പരിണാമ സിദ്ധാന്തം രൂപപ്പെടുത്താന്‍ ഉപയോഗിച്ച Natural selection ഏതാണെന്ന് പരിണാമം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വരെ അറിയം. 25 വര്‍ഷം പരിണാമം പഠിച്ച് 3 പുസ്തകങ്ങള്‍ എഴുതിയിട്ടും താങ്കള്‍ക്കതറിയില്ല. അതിനു പകരം A mechanism for spiishis for maintaining stability within geentic boundaries എന്ന വിചിത്രമായ ഒരു Natural selection ആണു താങ്കള്‍ ഉരുവിടുന്നത്. ഇത് എവിടെ നിന്നും കിട്ടിയതാണെന്നു ചോദിച്ചിട്ട്, ഇന്നു വരെ മറുപടി പറയാതെ ഒഴിഞ്ഞു മാറുന്ന താങ്കളെ Fraud എന്നു തന്നെയാണു വിളിക്കേണ്ടത്.

ബാക്റ്റീരിയയിലെ സ്പീഷീസ് നിര്‍വചനം എന്താണെന്നു ചോദിച്ചതിന്‌ RNA sequence നോക്കി എന്നു പറയുന്ന താങ്കളെ Fraud എന്നല്ലേ വിളിക്കേണ്ടത്?

പരിണാമത്തേക്കുറിച്ചുള്ള വിവരം എന്നു പറയുന്നത് ഇതിനേക്കുറിച്ചൊക്കെയാണ്.  അടിസ്ഥാന വിവരം ​ഇല്ലാതെ വെറും നാക്കുകൊണ്ടുള്ള വാചാടോപമാണു താങ്കള്‍ നടത്തുന്നത്. 


>>>>>>>9.ഡോക്കിന്‍സിനെ ന്യായീകരിച്ച് പോസ്റ്റിടാന്‍ എന്തേ കാളിദാസന് ഇത്ര ധൈര്യക്കുറവ്? ആപ്പിലായ സുശീല്‍ക്കുമാര്‍ സഹായിക്കാതിരിക്കുമോ? എല്ലാവരേയും വെല്ലു വിളിക്കുന്ന താങ്കള്‍ ഒഴിഞ്ഞുമാറിയത് ഗംഭീരമായിട്ടുണ്ട്!.. <<<<<


ഹുസൈന്‍,


Dawkins നെ ന്യായീകരിച്ചു കൊണ്ട് ഒരു പോസ്റ്റിടേണ്ട അവശ്യമില്ല. Dawkins എഴുതിയത് പകര്‍ത്തിവയ്ക്കാന്‍ പ്രത്യേക കഴിവുമാവശ്യമില്ല. ഇംഗ്ളീഷ് പരിജ്ഞാനം മതി.


Dawkins നെ വിമര്‍ശിച്ചു കൊണ്ട് മറ്റനേകം പേര്‍ എഴുതിയത് പകര്‍ത്തിവയ്ക്കുന്നതും അത്ര മഹത്തായ കാര്യമല്ല.


സുശീല്‍ കുമാര്‍ ആരെയും ന്യായീകരിക്കാന്‍ ഒന്നുമെഴുതിയിട്ടില്ല. താങ്കള്‍ എഴുതിയ മണ്ടത്തരങ്ങളെ തുറന്നു കാണിക്കുകയേ ചെയ്തുള്ളു.


ഞാന്‍ എല്ലാവരെയും വെല്ലുവിളിക്കുന്നു എന്നത് താങ്കളുടെ മറ്റൊരു Delusion ആയേ എനിക്കു തോന്നുന്നുള്ളു.

പരിണാമത്തെ ഖണ്ഡിക്കാനും Dawkins  നെ ഖണ്ഡിക്കാനും ഇറങ്ങി ആപ്പിലായ താങ്കള്‍ക്ക് ബ്ളോഗ് പൂട്ടിപ്പോകേണ്ടി വന്നിട്ടുണ്ട്. താങ്കളെ സഹയിക്കാനായി പോസ്റ്റിട്ട സത്യാന്വേഷിക്കും അവസാനം ബ്ളോഗ് പൂട്ടേണ്ടി വന്നു. ഇതുപോലെ നാണക്കേട് ആര്‍ക്കുമുണ്ടായിട്ടില്ല. ഇപ്പോള്‍ തുടങ്ങിയ പോസ്റ്റും താങ്കള്‍ക്ക് പൂട്ടേണ്ടി വരും.>>>>>>>>>പുസ്തകം വായിക്കാതെ പുസ്തകത്തെ വിലയിരുത്തുന്നതിന് മലയാളത്തിലോ മറ്റുഭാഷകളിലോ വാക്കുകളില്ല.കാളിദാസനും സംഘവുമല്ലാതെ മറ്റാരും അങ്ങനെ ചെയ്യാത്തതുകൊണ്ടാവാം അങ്ങനെയൊരു വാക്കില്ലാതെ വന്നത്!<<<<<<<< 


ഹുസൈന്‍,


ഞാന്‍ താങ്കളുടെ പുസ്തകത്തെ വിലയിരുത്തി എന്നു തോന്നുന്നത് താങ്കളുടെ Delusion ന് ആണ്. താങ്കളുടെ ബ്ളോഗിലും സത്യാന്വേഷിയുടെ ബ്ളോഗിലും അപ്പൂട്ടന്റെ ബ്ളോഗിലും താങ്കള്‍ എഴുതിയ മണ്ടത്തരങ്ങളെയാണു ഞാന്‍ വിമര്‍ശിച്ചത്. ഇത്രയധികം മണ്ടത്തരങ്ങള്‍ താങ്കള്‍ ഇവിടെയൊക്കെ എഴുതിയിട്ടുണ്ടെങ്കില്‍ സ്വന്തം പുസ്തകത്തില്‍ എന്താണുള്ളതെന്ന് വായിക്കാതെ തന്നെ മനസിലാകും.


അതിന്റെ ആമുഖത്തില്‍ തന്നെ എഴുതിയിരിക്കുന്നത് വിഡ്ഢിത്തമാണ്. ജീവജാതികള്‍ പരിണമിക്കുന്നത് ഡാര്‍വിന്‍ തന്റെ എന്ന പുസ്ത്കത്തില്‍ തെളിയിച്ചു എന്ന് വിദ്യാസമ്പന്നര്‍ വിശ്വസിക്കുന്നു എന്നൊക്കെ ആമുഖമായി പറഞ്ഞിട്ടുണ്ടെങ്കില്‍,  അതിനകത്തുള്ളത് സമാനമായ വിഡ്ഢിത്തങ്ങളായിരിക്കും എന്നതില്‍ സംശയമില്ല. അങ്ങനെ വിശ്വസിക്കുന്ന ചില വിഡ്ഢികളെ താങ്കള്‍ കണ്ടിരിക്കാം. അവര്‍ വിദ്യാസമ്പന്നര്‍ ആണെന്നു തോന്നിയത് താങ്കളുടെ Delusion കാരണമാണ്.>>>>>>>11.ഡാര്‍വിന്റെ കൃതികള്‍ വായിക്കാത്ത കാളിദാസനാണോ അവ വായിച്ച എനിക്കാണോ പ്രകൃതിനിര്‍ധാരണം മനസ്സിലായിട്ടുണ്ടാവുക എന്നു വായനക്കാര്‍ തീരുമാനിക്കട്ടെ.<<<<<<<


ഹുസൈന്‍,


വായനക്കാര്‍ തീരുമാനിക്കട്ടേ. 


A mechanism to maintain stability of organisms within their genetic boundaries ആണ് Natural selection , എന്ന് സത്യാന്വേഷി പോലും താങ്കളെ പിന്താങ്ങി പറഞ്ഞിട്ടില്ല. താങ്കളുടെ cheer girls ഒരാളുപോലും ഇക്കാര്യത്തില്‍ താങ്കളെ പിന്താങ്ങി കണ്ടില്ല. അവരൊക്കെ Natural selection എന്താണെന്ന് മനസിലാക്കിയിട്ടുള്ളവരാണ്.


Natural selection നും പരിണാമ സിദ്ധാന്തവും വായിച്ചിട്ടുള്ള ഒരു വായനക്കാരനും  താങ്കളുടെ വിഡ്ഢിത്തം മനസിലാക്കാതെ പോകില്ല.

>>>>>>>12.മനസ്സുമാറിയശേഷവും പോപ്പര്‍ ഡാര്‍വിനിസം very far from being established എന്നു പറഞ്ഞിട്ടും പോപ്പര്‍ ഡാര്‍വിനിസം testable  ആണെന്നു പറഞ്ഞു എന്നു നുണയെഴുതിയ താങ്കള്‍ക്ക് എന്ത് ഇംഗ്ളീഷ് വൈദഗ്ധ്യമാണുള്ളത്? സെന്‍സുള്ള വായനക്കാര്‍ക്ക് ഇതറിയാം.<<<<<<എനിക്ക്  എന്ത് ഇംഗ്ളീഷ് വൈദഗ്ധ്യമാണുള്ളതെന്ന് സെന്‍സുള്ള വായനക്കാര്‍  മനസിലാക്കിക്കോട്ടേ. എനിക്ക് യാതൊരു ബേജാറുമില്ല.  താങ്കള്‍ കാള്‍ പോപ്പറുടെ ഒരു പ്രസംഗം വായിച്ചു മനസിലാക്കിയതെങ്ങനെയെന്ന് ഞാനിവിടെ വിശദീകരിച്ചിരുന്നു. അതിനു ശേഷവും  താങ്കളുടെ ഇംഗ്ളീഷ് വൈദഗ്ദ്ധ്യം മഹത്തരമെന്ന് ആരു വിശ്വസിക്കുന്നതിലും എനിക്ക് വിരോധമില്ല.
.
ഡാര്‍വിനിസത്തിലെ  Theory of Natural selection,  Testable  ആണെന്ന് പോപ്പര്‍ പറഞ്ഞു. ഇതാണദ്ദേഹത്തിന്റെ വാക്കുകള്‍ .


When speaking here of Darwinism, I shall speak always of today's theory — that is Darwin's own theory of natural selection supported by the Mendelian theory of heredity, by the theory of the mutation and recombination of genes in a gene pool, and by the decoded genetic code. This is an immensely impressive and powerful theory. The claim that it completely explains evolution is of course a bold claim, and very far from being established.


I still believe that natural selection works in this way as a research program. Nevertheless, I have changed my mind about the testability and the logical status of the theory of natural selection; and I am glad to have an opportunity to make a recantation.

 പരിണാമം എന്ന വിഷയത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ ഡര്‍വിനിസം ​ഉദ്ധരിക്കുന്ന ഏതൊരാളും വിവക്ഷിക്കുന്നത്, Natural selection എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള Theory of evolution  ഉള്‍ക്കൊള്ളുന്ന Darwinism ആണ്.താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ ഞാന്‍ വീണ്ടുമെഴുതാം. Natural selection  നെ അടിസ്ഥാനമാക്കി Darwin രൂപപ്പെടുത്തിയ Theory of evolution  ആണ്‌ Darwinism  ​ത്തില്‍ ഉള്ള Theory of evolution  അതാണ്‌ ആദ്യം Testable  അല്ല എന്നും, പിന്നീട് Testable  ആണെന്നും പോപ്പര്‍ തിരുത്തിയത്.

The claim that it completely explains evolution is of course a bold claim, and very far from being established, എന്നെഴുതിയത് മനസിലാക്കാനുള്ള ഇംഗ്ളീഷ് പരിജ്ഞാനം താങ്കള്‍ക്കില്ലാതെ പോയി. അതുകൊണ്ടാണ്, Darwinism is very far frombeing established  എന്ന  അര്‍ത്ഥം നല്‍കുന്നത്. 


6 comments:

kaalidaasan said...

ഡാര്‍വിനിസത്തിലെ Theory of Natural selection, Testable ആണെന്ന് പോപ്പര്‍ പറഞ്ഞു. ഇതാണദ്ദേഹത്തിന്റെ വാക്കുകള്‍ .

When speaking here of Darwinism, I shall speak always of today's theory — that is Darwin's own theory of natural selection supported by the Mendelian theory of heredity, by the theory of the mutation and recombination of genes in a gene pool, and by the decoded genetic code. This is an immensely impressive and powerful theory. The claim that it completely explains evolution is of course a bold claim, and very far from being established.

I still believe that natural selection works in this way as a research program. Nevertheless, I have changed my mind about the testability and the logical status of the theory of natural selection; and I am glad to have an opportunity to make a recantation.


പരിണാമം എന്ന വിഷയത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ ഡര്‍വിനിസം ​ഉദ്ധരിക്കുന്ന ഏതൊരാളും വിവക്ഷിക്കുന്നത്, Natural selection എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള Theory of evolution ഉള്‍ക്കൊള്ളുന്ന Darwinism ആണ്.

താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ ഞാന്‍ വീണ്ടുമെഴുതാം. Natural selection നെ അടിസ്ഥാനമാക്കി Darwin രൂപപ്പെടുത്തിയ Theory of evolution ആണ്‌ Darwinism ​ത്തില്‍ ഉള്ള Theory of evolution അതാണ്‌ ആദ്യം Testable അല്ല എന്നും, പിന്നീട് Testable ആണെന്നും പോപ്പര്‍ തിരുത്തിയത്.

The claim that it completely explains evolution is of course a bold claim, and very far from being established, എന്നെഴുതിയത് മനസിലാക്കാനുള്ള ഇംഗ്ളീഷ് പരിജ്ഞാനം താങ്കള്‍ക്കില്ലാതെ പോയി. അതുകൊണ്ടാണ്, Darwinism is very far frombeing established എന്ന അര്‍ത്ഥം നല്‍കുന്നത്.

ചാർ‌വാകൻ‌ said...

ശാസ്ത്രാവബോധമുണ്ടെങ്കിലും ശാസ്ത്രജ്ഞാനമില്ലാത്തതിനാല്‍ ഹുസൈന്‍സാഹിബിന്റെ ഡോക്കിന്‍സ് വിമര്‍ശനങ്ങളില്‍ നാളിതുവരെ അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും പോയിട്ടില്ല. ശാസ്ത്രജ്ഞാനമുള്ള താങ്കളെപ്പോലുള്ളവര്‍ അദ്ദേഹത്തെ പൊളിച്ചടുക്കുന്നത് കാണുന്നുണ്ട്. അഭിനന്ദനങ്ങള്‍.
സത്യാന്വേഷിയുടെ 'സത്യസന്ധരായ നിരീശ്വരവാദികള്‍ ' എന്ന പോസ്റ്റിനെക്കുറിച്ചും ഹുസൈനെക്കുറിച്ചും മറ്റൊരു ലൈനില്‍ ഞാനും ചിലത് കുറിച്ചിട്ടുണ്ട്. വായിക്കുക സത്യാന്വേഷിയുടെ ഹുസൈന്‍ ആഭാസങ്ങള്‍

Rajiv said...

Kalidasan,
Goood post..
And I was reading the debate going on in Hussain's blog, I really appreciate the way you debate and put your arguments forward there!!

kaalidaasan said...

ചര്‍വാകന്‍,

നന്ദി.

താങ്കളുടെ പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്.

സത്യാന്വേഷിയുടെ അന്ധമായ ഹുസൈന്‍ വിധേയത്വം എന്തുകൊണ്ട് എന്നെനിക്കു മനസിലാകുന്നില്ല.

kaalidaasan said...

Thanks Rajiv.

Jack Rabbit said...

ഹുസ്സൈന്‍ സാഹിബ് നാലാം തവണ ഒരു കമ്മന്റിട്ടു മറ്റുള്ളവരെ അറിയിക്കുക എന്ന മാന്യത പോലും കാണിക്കാതെ comment moderation നടപ്പിലാക്കി. എന്നിട്ടു ഒരു ദിവസം കഴിഞ്ഞു ഒന്നും അറിയാത്ത പോലെ വെളിയില്‍ വന്നു വാചക കസര്‍ത്തു തുടങ്ങിയിട്ടുണ്ടു

ഇപ്പോള്‍ ഒറ്റക്കു കമ്മന്റിട്ടു 1000 തികച്ചു റെക്കോര്‍ഡായിയെന്നു അടുത്ത radio "interview" ഇല്‍ വീരവാദം മുഴക്കുന്നതു കേള്‍ക്കാം

BTW, This is 11th commandment

THOU SHAN'T PESTER HUSSAIN WITH TECHNICAL QUESTIONS OR ASK HIM TO REVEAL THE SOURCE OF HIS KNOWLEDGE

It is only permitted for Hussain

[Hussain to kaalidaasan]:I have emailed three times to Ms.Hecht requesting to provide the texual basis of her opinion but no response yet!

/JR