60 വര്‍ഷമായി ഇന്‍ഡ്യയുടെ മനസാക്ഷിയെ മുറിപ്പെടുത്തിയിരുന്ന ഒരു പ്രശ്നത്തിനു തല്ക്കാലിക തീരുമാനമായി. അതൊരു ശാശ്വതപരിഹാരമാക്കാനുള്ള വിവേകം ഇന്‍ഡ്യയിലെ മുസ്ലിം മത നേതാക്കള്‍ക്കും ഹിന്ദു മത നേതാക്കള്‍ക്കുമുണ്ടോ എന്നതാണിനിയുള്ള ചോദ്യം. ഇല്ലെങ്കില്‍ ഇന്‍ഡ്യ വീണ്ടും ഇരുണ്ട യുഗങ്ങളിലേക്കു തിരിച്ച് പോകുകയായിരിക്കും ഫലം.
ബാബറി മസ്ജിദ് കേസിലെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും കളിയാക്കിയും പല അഭിപ്രായങ്ങളും വന്നു കഴിഞ്ഞു.
ഏത് ആരാധനാലയവും തകര്‍ക്കുന്നതോ മറ്റൊന്നായി മാറ്റിമറിക്കുന്നതോ നല്ല കാര്യമല്ല. ബാബ്രി മസ്ജിദ് തകര്‍ത്തത് സ്വതന്ത്ര ഇന്‍ഡ്യയുടെ മുഖത്തേ മായാത്ത ഒരു കളങ്കമാണ്. അത് ഒഴിവാക്കപ്പെടേണ്ടതായിരുനു. പക്ഷെ പിന്നോട്ട് തിരിഞ്ഞു സഞ്ചരിച്ച് അതൊക്കെ ഇനി മാറ്റാനാകില്ല. നമ്മള് പോകേണ്ടത് മുന്നോട്ടാണ്. ആ പോക്കിനെ ഏറെ സഹായിക്കും ഈ വിധി.
ബാബ്രി മസ്ജിദിന്റെ ചരിത്രം ചികഞ്ഞ് വിശകലനം ചെയ്യുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നു തോന്നുന്നില്ല. ബാബ്രി മസ്ജിദ് ഉണ്ടാകുന്നതിനും മുമ്പ് ഈ സ്ഥലം അയോധ്യ എന്നറിയപ്പെട്ടിരുന്നു. ഹിന്ദു ദൈവമായ രാമന്റെ ജന്മസ്ഥലം എന്നും അറിയപ്പെട്ടു. അവിടെ അമ്പലം പൊളിച്ചാണോ പള്ളി പണുതത് എന്ന് ഉറപ്പായി നമുക്ക് പറയാനാകില്ല. രാമന്റെ ജന്മസ്ഥലത്ത് ഒരമ്പലം ഉണ്ടായിരുന്നില്ല എന്നത് യുക്തിക്കു നിരക്കുന്നതുമല്ല. ഭൂകമ്പത്തിലോ വെള്ളപ്പൊക്കത്തിലോ കൊടുങ്കാറ്റിലോ അമ്പലം തകര്‍ന്നതാണെങ്കില്‍ തീര്‍ച്ചയായും അത് വിശ്വാസികള്‍ പുതുക്കിപ്പണുതേനേ?
അമ്പലം തകര്‍ത്ത് പള്ളി പണുതതോ, അമ്പലം പള്ളിയാക്കി മാറ്റിയതോ ആകാം. രണ്ടായാലും ഇന്ന് അതിനു വലിയ പ്രസക്തിയില്ല. ഇസ്താംബൂള്‍ എന്ന് ഇന്നറിയപ്പെടുന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ പുരാതന ക്രൈസ്തവ ദേവാലയം പിടിച്ചെടുത്ത് മോസ്ക്കാക്കി മാറ്റുകയാണു മുസ്ലിം അധിനിവേശകര്‍ പണ്ട് ചെയ്തത്. ഇത് തന്നെ ജറുസലേമിലെ യഹൂദ ദേവാലയത്തിനും സംഭവിച്ചു. ഇത് തന്നെ അയോധ്യയിലും സംഭവിച്ചിരിക്കാം. അതേക്കുറിച്ച് ചുഴിഞ്ഞു ചിന്തിക്കാതെ എങ്ങനെ ഈ രണ്ട് സമുദായക്കാര്‍ക്കും യോജിപ്പോടെ മുന്നോട്ടു പോകാം എന്നാണിനി ചിന്തിക്കേണ്ടത്. അതിനു കിട്ടിയ സുവര്‍ണ്ണവസരമാണിത്. ഇത് കളഞ്ഞുകുളിക്കാതെ വിവേകത്തോടെ ഉപയോഗിക്കാന്‍ സാധിക്കണം.
ആ സ്ഥലത്തു നിന്നും അമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തുവകുപ്പ് കുഴിച്ചെടുത്തിട്ടുമുണ്ട്. അതിന്റെ അര്‍ത്ഥം ഒരമ്പലം അവിടെ ഉണ്ടായിരുന്നു എന്നു തന്നെയാണ്. ഇപ്പോള്‍ കോടതിയും അതംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ്, ആ സ്ഥലം ഹിന്ദുകള്‍ക്ക് വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതും.
നൂറ്റാണ്ടുകളായി മുസ്ലിങ്ങള്‍ അവിടെ ആരാധിച്ചിരുന്നതുകൊണ്ട്, അതിന്റെ അടുത്ത സ്ഥലം മുസ്ലിങ്ങള്‍ക്കും വിട്ടുകൊടുത്തു. മുസ്ലിങ്ങള്‍ക്ക് പള്ളിപണിയാം. ഹിന്ദുക്കള്‍ക്ക് അമ്പലവും പണിയാം.
ഇതിലും നീതിപൂര്‍വമായ ഒരു തീരുമാനം ഉണ്ടാകാനില്ല.
സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കും എന്നൊക്കെ എടുത്തു ചാടി ചില കക്ഷികള്‍ പറഞ്ഞെങ്കിലും അവര്‍ അതിനൊന്നും മുതിരില്ല എന്ന് ആശിക്കാം.
ഹിന്ദുക്കള്‍ക്ക് മാത്രമായി വിട്ടുകൊടുത്താലോ മുസ്ലിങ്ങള്‍ക്ക് മാത്രമായി വിട്ടുകൊടുത്താലോ പ്രശ്നം ഒരിക്കലും തീരില്ല.
ബാബ്രി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ബി ജെ പി അധികാരത്തില്‍ വന്നതെന്ന പരാമര്‍ശം പൂര്‍ണ്ണമായും ശരിയല്ല. അവര്‍ അതുപയോഗപ്പെടുത്തി എന്നത് ശരിയാണ്. അമ്പലം പണിയും എന്ന വാഗ്ദാനം തീവ്ര ഹിന്ദുക്കളെ അവരിലേക്കടുപ്പിച്ചു. അത് മാത്രമായിരുന്നു കാരണമെങ്കില്‍ അമ്പലം പണിയുന്നതോടെ ബി ജെപിയുടെ പ്രസക്തിയും അവസാനിക്കും.
മസ്ജിദ് പൊളിച്ചതുകൊണ്ട് പല മിതവാദി മുസ്ലിങ്ങളും തീവ്രവാദികളായി എന്നൊക്കെ പലരുമവകാശപ്പെട്ടു കണ്ടു. ഈ നാണയത്തിന്റെ നേരെ എതിര്‍വശമാണ്, രാമന് ജനിച്ച ഭൂമിയില്‍ മസ്ജിദ് ഉള്ളതുകൊണ്ട് മിതവാദി ഹിന്ദുക്കള്‍ തീവ്രവാദികളായി എന്നത്. ഒരേ രക്തം സിരകളില്‍ ഓടുന്നവര്‍ ഒരേ പോലെ പ്രതികരിക്കുന്നു.
മുസ്ലിങ്ങളുടെ ഭാഗത്തു നിന്നും വളരെ വിചിത്രമായ ചില അഭിപ്രായങ്ങള്‍ കണ്ടു.
അയോധ്യ വിഷയത്തില്‍ വര്‍ഷങ്ങളോളം രാജ്യം കാത്തിരുന്നത് ഒരു കോടതി വിധിക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ഇന്ന് പുറത്തു വന്നതോ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയും. ഇതായിരുന്നു പ്രശ്നപരിഹാരമാര്ഗമെങ്കില് ഇത്രയും നാളത്തെ കാത്തിരിപ്പ് വേണ്ടായിരുന്നു.
ഒത്തുതീര്‍പ്പു വേണ്ട എന്ന തീവ്ര നിലപാടുള്ള ഒരു മനസില്‍ നിന്നേ ഈ അഭിപ്രായം വരൂ. വളരെ സങ്കീര്‍ണ്ണമായ നിയമ പ്രശ്നങ്ങള്‍ ഉള്ള ഒരു തര്‍ക്കമാണിത്. അത് പരിഹരിക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങളാണു കോടതി നല്‍കിയത്. ഇനി കോടതി ഒരു കക്ഷിക്കു മാത്രം വിട്ടുകൊടുത്തുകൊണ്ട് ഒരു വിധിയാണു പറഞ്ഞിരുന്നതെങ്കിലോ? അയോധ്യ രാമന്റെ ജന്മസ്ഥലമാണ്, അതുകൊണ്ട് ഇതിന്റെ അവകാശം ഹിന്ദുകള്ക്കാണെന്നു വിധിച്ചിരുന്നെങ്കിലോ? മുകളില്‍ വിധിയെ വിമര്‍ശിച്ച മുസ്ലിം അത് അംഗീകരിക്കുമായിരുന്നോ? ഇല്ല എന്ന് നിസംശയം പറയാം. ഇതുപോലെയുള്ള തീവ്ര വാദ മനസുകള്‍ക്ക് മസ്ജിദ് ഇരിക്കുന്ന സ്ഥലം മുസ്ലിങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ കുറഞ്ഞ ഒരു വിധിയും സ്വീകാര്യമാകില്ല.
ഇത്രയും കാലം രാജ്യം കാത്തിരുന്നത് ഈ വിധിക്കു വേണ്ടി തന്നെയായിരുന്നു. പൊളിച്ച മസ്ജിദ് അവിടെ വീണ്ടും പണിയും എന്ന് പ്രതീക്ഷിച്ചിരുന്നവര്‍ ഇതുപോലെ ഒരു വിധിക്കു വേണ്ടി കാത്തിരുന്നില്ല.
ഈ പ്രശ്ന പരിഹാരം ഹിന്ദുക്കള്‍ വളരെ നാളുകള്‍ക്ക് മുമ്പേ മുന്നോട്ടു വച്ചതായിരുന്നു. 60 വര്‍ഷക്കാലം മുസ്ലിങ്ങള്‍ അത് ചെവിക്കൊണ്ടില്ല. അന്നത് സ്വീകരിച്ചിരുന്നെങ്കില്‍ ഈ പ്രശ്നം എന്നേ പരിഹരിക്കപ്പെടുമായിരുന്നു. പല അനിഷ്ട സംഭവങ്ങളും, ഗുജറാത്ത് കൂട്ടക്കൊല ഉള്‍പ്പടെ ഒഴിവാക്കാമായിരുന്നു. ഇപ്പോള്‍ മുസ്ലിങ്ങള്‍ക്ക് ഒരു കോടതി വിധിയിലൂടെ അതൊക്കെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഇനി സുപ്രീം കോടതിയില്‍ പോയാലും മറിച്ചൊരു വിധി ഉണ്ടാകുക പ്രയാസമാണ്. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ ഒരു പക്ഷെ ഇന്ന് മുസ്ലിങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ സ്ഥലം പോലും കിട്ടിയില്ലെന്നും വരാം. അവിടെ ഒരമ്പലം നിന്നിരുന്നു എന്ന വസ്തുത സുപ്രീം കോടതിക്കും തള്ളിക്കളയാനാകില്ല.
ബ്ളോഗില്‍ ശ്രദ്ധേയമായ പല ലേഖനങ്ങളും എഴുതാറുള്ള ശ്രദ്ധേയന്‍ എന്ന വ്യക്തി എഴുതിയ ചില അഭിപ്രയങ്ങളാണു താഴെ.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ബന്ധപ്പെട്ടവരുടെ തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്. എങ്കിലും ചര്‍ച്ചകളുടെയും സമവായങ്ങളുടെയും വാതിലുകള്‍ കൊട്ടിയടക്കാതിരിക്കുകയും വേണം. വൈകാരിക പ്രകടനങ്ങള്‍ കൊണ്ട് പരിഹരിക്കാനാവാത്തതാണ് പ്രശ്നമെന്നതും ഓര്‍മയില്‍ ഉണ്ടാവണം.
കോടതി ഒരൊത്തുതീര്‍പ്പ് മുന്നോട്ട് വച്ചതിനെ പരിഹസിക്കുന്ന ആളു തന്നെ "ചര്‍ച്ചകളുടെയും സമവായങ്ങളുടെയും വാതിലുകള്‍ കൊട്ടിയടക്കാതിരിക്കുകയും വേണം" എന്നു പറയുന്നത് അപഹാസ്യമാണ്. ചര്‍ച്ചകളും സമവായങ്ങളും പിന്നെ എന്തിനാണാവോ? ഒരു നേര്‍ച്ച എന്ന നിലയിലോ? ഇതാണ്പുല്ക്കൂട്ടിലെ നായയുടെ സ്വഭാവം.
പ്രമാണങ്ങള്‍ പരിശോധിച്ച് തീര്‍പ്പു കല്പ്പിക്കണം എന്ന ഈ നിലപാടിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.
സുപ്രീകോടതിയിലും ഈ കേസ് ഇനിയൊരര നൂറ്റാണ്ടു വലിച്ചിഴച്ചാലും മറിച്ചൊരു വിധി ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഇതുപോലുള്ള തീവ്രവാദികള്‍ക്ക് ഈ പ്രശ്നം പരിഹരിക്കണമെന്ന അഗ്രഹമില്ല. ഇതൊക്കെ ബി ജെപിയുടെ ലക്ഷ്യം സഫലമാക്കികൊടുക്കാനുള്ള ഉത്തേജകമാകുമെന്നൊന്നും ഇവര്‍ അറിയാത്തതല്ല. ഹിന്ദു മഹാസഭയോ ഹൈന്ദവ സംഘടനകളോ അപ്പീലുമായി പോകുമെന്ന് തോന്നുന്നില്ല. വഖഫ് ബോര്‍ഡ് പോയാല്‍ അതായിരിക്കും ഇനിമുതല്‍ ബി ജെപിയുടെ പ്രചരണായുധം. ഇനിയും കര്സേവക്കെന്നും പറഞ്ഞ് ഹിന്ദുക്കള്‍ യാത്ര ചെയ്യും. ഗോധ്രകളൊക്കെ ഉണ്ടാക്കുന്ന കാര്യം ഐ എസ് ഐ ഏറ്റെടുക്കും. ഇതൊക്കെ അഗ്രഹിക്കുന്നെങ്കില്‍ അപ്പീലുമായി പോകാം. അതല്ല സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ വിധിയെ സ്വാഗതം ചെയ്യാം. കോടതി നിര്‍ദ്ദേശിച്ച പോലെ സ്ഥലം ഭാഗിച്ചെടുക്കാം.
പന്ത് മുസ്ലിങ്ങളുടെ കോര്‍ട്ടിലാണ്. മുസ്ലിങ്ങള്‍ ഈ വിധിയെ നിരുപാധികം സ്വാഗതം ചെയ്താല്‍ ഹിന്ദുക്കള്‍ അതംഗീകരിക്കും. കാരണം ഇത് അവര്‍ പണ്ടുതന്നെ മുന്നോട്ടു വച്ച നിര്‍ദ്ദേശമായിരുന്നു. അതിനിപ്പോള്‍ കോടതിയുടെ അംഗീകാരവും കിട്ടി. അതില്‍ നിന്നും അവര്‍ പിന്നാക്കം പോകാനുള്ള സാധ്യത വിദൂരമാണ്.
Thursday, 30 September 2010
Subscribe to:
Post Comments (Atom)
46 comments:
പന്ത് മുസ്ലിങ്ങളുടെ കോര്‍ട്ടിലാണ്. മുസ്ലിങ്ങള്‍ ഈ വിധിയെ നിരുപാധികം സ്വാഗതം ചെയ്താല്‍ ഹിന്ദുക്കള്‍ അതംഗീകരിക്കും. കാരണം ഇത് അവര്‍ പണ്ടുതന്നെ മുന്നോട്ടു വച്ച നിര്‍ദ്ദേശമായിരുന്നു. അതിനിപ്പോള്‍ കോടതിയുടെ അംഗീകാരവും കിട്ടി. അതില്‍ നിന്നും അവര്‍ പിന്നാക്കം പോകാനുള്ള സാധ്യത വിദൂരമാണ്.
സത്യാന്വേഷി ലിങ്കുമായി വരാത്തതെന്തേ?
പന്ത് മുസ്ലിങ്ങളുടെ കോര്‍ട്ടിലാണ്. മുസ്ലിങ്ങള്‍ ഈ വിധിയെ നിരുപാധികം സ്വാഗതം ചെയ്താല്‍ ??? ഞാന്‍ ഇത് സംശയിക്കുന്നു.. കാളീ.. അങ്ങനെയാണേല്‍ അവരിനി എന്തിനു മേല്‍ക്കോടതി പോകുന്നു... നല്ലൊരു വിധിയായി ഞാനിതിനെ കാണുന്നു.
Thanks for mentioning the case of Ottoman Turks converting churches into mosques. When the Ottomans were routed in World War 1, Ataturk came to power. Suddenly the Christians wanted their Church back while the Muslims wanted it to continue as a mosque. Well, the big chief decided to make it a museum. Something similar would have been a better formula in the case of Ayodhya as well.
Nobody really bothered to ask for the title deed in the Turkish case.
മുക്കുവന്,
എല്ലാ ഹിന്ദുക്കളും ഈ വിധിയെ സ്വാഗതം ചെയ്തെന്നു വരില്ല. പക്ഷെ മോസ്ക് തകര്‍ക്കാന്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിച്ച ഹിന്ദുക്കള്‍ ഇതിനെ സ്വാഗതം ചെയ്യുന്നുണ്ട്. കാരണം അവര്‍ മുന്നോട്ടു വച്ച ഒരു നിര്‍ദ്ദേശമാണ് ഇപ്പോള്‍ കോടതി വിധിയിലും പ്രതിഫലിക്കുന്നത്. ആവര് കൂടി എതിര്‍ത്താല്‍ തര്‍ക്കത്തിന് മറ്റൊരു മാനം കൂടി ഉണ്ടാകും. ഇനിയും നൂറ്റാണ്ടുകളോളം പരിഹരിക്കപ്പെടാതെ അവശേഷിക്കും.
കോടതിയിലെ ന്യായാധിപന്മാരൊന്നും ഭൂമി അളന്നു തിരിക്കാന്‍ പോകില്ല. സര്‍ക്കാരാണ് ഭൂമി അളന്നു തിരിച്ച് നല്‍കേണ്ടത്. സുപ്രീം കോടതി ഈ വിധിയെ മറികടന്ന് മറ്റൊരു വിധി പ്രസ്താവിക്കുമെന്നും തോന്നുന്നില്ല. അതുണ്ടാകണമെങ്കില്‍ ഈ ഭൂമിയുടെ അവകാശം സ്ഥാപിക്കുന്ന രേഖകള്‍ ഉണ്ടാകണം. കൈവശവകാശമല്ലാതെ ഈ സ്ഥലത്തിനു ആധാരമോ പട്ടയമോ മറ്റ് രേഖകളോ ഇല്ല. ഉണ്ടെങ്കില്‍ ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കുമായിരുന്നു. അതില്ലാത്തതുകൊണ്ടാണ് അവകാശമുന്നയിച്ച മൂന്നു പേര്‍ക്കുമായി ഇത് വീതിക്കാന്‍ തീരുമാനമായത്. രേഖകളില്ലാത്ത തര്‍ക്ക ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയാണ് വേണ്ടിയിരുന്നത്. പക്ഷെ മത വിശ്വസികളുടെ വിശ്വാസം കൂടി കണക്കിലെടുത്ത് രണ്ടു മതക്കാര്‍ക്കും ആരാധനക്കായി വീതിച്ചു നല്കി. ഒരു ജനാധിപത്യ രാജ്യത്ത് ഏറ്റവും അഭിലക്ഷണീയമായ നടപടിയാണതും.
മലമൂട്ടില്‍,
മുസ്ലിങ്ങള്‍ പിടിച്ചടക്കി മോസ്ക്കുകളാക്കി മാറ്റിയ അനേകം പള്ളികളുണ്ട് പടിഞ്ഞാറന്‍ നാടുകളില്‍. എല്ലാ പള്ളികളും ഹേജിയ സോഫിയ പോലെ അധികാരികള്‍ മ്യൂസിയമാക്കിയില്ല. അത്താ തുര്‍ക്ക് ഉരുക്കു മുഷ്ടികൊണ്ട് അത് ചെയ്തു.
മുസ്ലിങ്ങള്‍ സ്പെയിന് കീഴടക്കിയപ്പോള്‍ കൊര്ദോബയായിരുന്നു ഭരണകേന്ദ്രമാക്കിയിരുന്നത്. അവിടത്തെ കത്തീഡ്രല്‍ അവര്‍ മോസ്ക്കാക്കി മാറ്റിയിരുന്നു. ക്രിസ്ത്യാനികള്‍ സ്പെയിന് തിരിച്ചു പിടിച്ചപ്പോള്‍ വീണ്ടും അത് കത്തീഡ്രലാക്കി മാറ്റി. ഇങ്ങനെയുള്ള അനേകം ഉദാഹരണങ്ങളുണ്ട് പടിഞ്ഞാറന്‍ നാടുകളില്‍.
യഹൂദരുടെ ജെറുസലേം ദേവാലയം റോമാക്കാരാണു നശിപ്പിച്ചത്. മൊഹമ്മദ് ജെറുസലേം ദേവാലയത്തിന്റെ സ്ഥാനത്തുള്ള കല്ലില്‍ നിന്നാണ് സ്വര്‍ഗ്ഗ യാത്ര നടത്തിയതെന്ന് അവകാശപ്പെട്ടു. അതുകൊണ്ട്, മുസ്ലിങ്ങള്‍ ജെറുസലേം പിടിച്ചടക്കിയപ്പോള്‍ ആ ദേവാലയത്തിന്റെ അസ്തിവാരത്തില്‍ ഒരു മോസ്ക് പണുതു. യഹൂദര്‍ ജെറുസലെം തിരിച്ചു പിടിച്ചപ്പോള്‍ പക്ഷെ അത് യഹൂദ ദേവാലയമാക്കിയില്ല. ഇപ്പോഴും മുസ്ലിം ദേവാലയമായി തുടരുന്നു.
അയോധ്യ മുസ്ലിങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ ഒരിക്കലും തിരിച്ചു പിടിച്ചില്ല. അത് മുസ്ലിങ്ങളില്‍ നിന്നും ബ്രിട്ടീഷുകാരുടെ കൈകളിലാണു ചെന്നെത്തിയത്. ഹിന്ദുക്കള്‍ തിരിച്ചു പിടിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ വളരെ നേരത്തെ അവിടെ അമ്പലം പണിയുമായിരുന്നു.
പടിഞ്ഞാറന്‍ നാടുകളില്‍ രാജഭരണ കാലത്തും സ്വേഛാധിപത്യത്തിലും നടന്ന കാര്യങ്ങള്‍ അതേപോലെ ഇവിടെയും പകര്‍ത്തണമെന്ന അഭിപ്രായം എനിക്കില്ല. മത വിശ്വസികള്‍ മറ്റുള്ളവരുടെ വിശ്വാസം അംഗീകരിച്ചും പരസ്പരം വിട്ടു വീഴ്ച്ച ചെയ്തും ഈ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. അയോധ്യ മുസ്ലിങ്ങള്‍ക്ക് എന്തങ്കിലും വിശ്വാസപരമായ പ്രാധാന്യമുള്ള സ്ഥലമല്ല. വെറുതെ ഒരു മോസ്ക് പണുത സ്ഥലം മാത്രം. പക്ഷെ ഹിന്ദുക്കള്‍ക്ക് അങ്ങനെയല്ല. അവരുടെ ദൈവമായ രാമന് ജനിച്ച സ്ഥലമാണ്. അവരുടെ ആ വിശ്വാസം അംഗീകരിച്ചു കൊണ്ടേ ഈ വിഷയത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കാന്‍ ആകൂ. ഇതാണ് എന്റെ അഭിപ്രായം.
ബാര്‍ബേറിയന്‍ ബാബര്‍ ക്ഷേത്ര സമുച്ചയം തകര്‍ത്ത് അവിടെ മോസ്ക് പണിതതാണെന്ന് പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ കോടതി കണ്ടെത്തിയിട്ടും മുസ്ലിമുകള്‍ക്കു അവിടെ സ്ഥലം കൊടുത്തത് തികച്ചും നീതിയല്ല എങ്കിലും കോടതി വിധി മാനിക്കേണ്ടതാണ്
In my opinion, this is the time to use the iron fist and get religion out of the public domain in India once and for all. The mad mullahs, pedophile priests and other wholesalers of religious intolerance have to be shown the door. A sense of accommodation can only be expected from reasonable people. That can never be expected from the people who desperately want the mosque or from the folks who demolished it. For the fundamentalists from both the sides, death is not the end, it is just the beginning of a nicer life.
<> ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ബന്ധപ്പെട്ടവരുടെ തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്. എങ്കിലും ചര്‍ച്ചകളുടെയും സമവായങ്ങളുടെയും വാതിലുകള്‍ കൊട്ടിയടക്കാതിരിക്കുകയും വേണം. വൈകാരിക പ്രകടനങ്ങള്‍ കൊണ്ട് പരിഹരിക്കാനാവാത്തതാണ് പ്രശ്നമെന്നതും ഓര്‍മയില്‍ ഉണ്ടാവണം.<>
ചര്‍ച്ച / സമവായം എന്നിവയുടെ അര്‍ത്ഥമായി ശ്രദ്ധേയന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല.
തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഒരു കക്ഷികള്‍ക്കും ഹാജരാക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നിട്ടും പ്രമാണങ്ങളും തെളിവുകളും പരിശോധിച്ച് ഇന്ന കക്ഷിക്കാണ് അവകാശം എന്നു തന്നെയാണ് കോടതി തെളിയിക്കെണ്ടിയിരുന്നത് എന്നാണു ഇതെഴുതിവച്ച ആളുടെ ശ്രദ്ധേയമായ മറ്റൊരു അഭിപ്രായം. ഇത് വായിക്കുന്നവര്‍ക്ക് സ്വാഭാവികമായും തോന്നുക ആരൊക്കെയോ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിട്ടും കോടതി അത് അവഗണിക്കുകയാണ് ചെയ്തത് എന്നും.
സത്യാന്വേഷിയുടെ ലിങ്ക് കാണാത്തതിനാല്‍ mjp (പ്രൊഫൈല്‍ ലഭ്യമല്ല. സംഘികള്‍ ഇങ്ങനെ നിരവധി കള്ള പ്രൊഫൈലുമായി രംഗത്തുണ്ട്.സത്യാന്വേഷി എന്തു ചെയ്യുന്നൂന്ന് നോക്കി നടക്കുകയാണ് പാവങ്ങള്‍ ഉറക്കവും കളഞ്ഞ്) ക്ക് ഉറക്കം നഷ്ടപ്പെടേണ്ട. ഇതാ രണ്ടു മൂന്നെണ്ണം.
രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി
അങ്ങിനെ ശ്രീ രാമ ഭഗവാനും ദേശീയ ഐ ഡി കാര്‍ഡ്
അനീതി മഴയായി പെയ്ത ദിനം
ഒത്തുതീര്‍പ്പ് ആയാലും വിധി ആയാലും ഇതിലും സ്വീകാരിയം ആയ മറ്റൊന്ന് ഒന്ടാവാന് സാധ്യത ഇല്ല. ഹിന്ദുക്കള്‍ ഇനി മറ്റു സ്ഥലങ്ങളുടെ (കാശി, മഥുര) മേലുള്ള അവകാശവാതം ഉപേക്ഷിക്കാന്‍ തയ്യാര്‍ ആകും എന്ന് ആശിക്കുന്നൂ.
ബാബ്രി മസ്ജിദിന്റെ ചരിത്രം ചികഞ്ഞ് വിശകലനം ചെയ്യുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നു തോന്നുന്നില്ല. ബാബ്രി മസ്ജിദ് ഉണ്ടാകുന്നതിനും മുമ്പ് ഈ സ്ഥലം അയോധ്യ എന്നറിയപ്പെട്ടിരുന്നു(കാളിദാസൻ)
കാളിദാസൻ വിഡ്ഡിത്തം വിളീച്ച് ക്കൂവാതെ ബാബരി മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ആ സ്ഥലത്തിന് വേറെ പേരായിരുന്നു അനേഷിച്ചാൽ
വേണമെങ്കിൽ പറഞ്ഞുതരാം കാളിദാസൻ ചരിത്രത്തിലും തിരുത്തലുകൾ വരുത്തരുത് ഈ കമന്റ് പ്രസിദ്ധീകരിക്കാൻ കാളിദാസന് ആർജവമുണ്ടോ ?
ക്ഷേത്രം തകര്‍ത്താണ് പള്ളി പണിഞ്ഞതെന്ന് എല്ലാവര്‍ക്കുമറിയാം. അതു കൊണ്ടാണല്ലോ രാമന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നത്.
പക്ഷേ ഇതു പോലെ തന്നെ വിശ്വാസം മാത്രമാണ് പള്ളിയുടെ അടിസ്ഥാനമെന്നും ഇവര്‍ ചിന്തിക്കാത്തതെന്തേ .
അന്ന് ബാബര്‍ മന്ദിരം മാറ്റി അവിടെ ക്ഷേത്രം പണിതാല്‍ അതുപോലെ പള്ളി വെച്ചു കൊടുക്കാമെന്നു ഹിന്ദുക്കള്‍ വാഗ്ദാനം ചെയ്തതാണ്. ഇനി ബാബര്‍ കെട്ടിടം അതേ പോലെ തന്നെ വേണമെങ്കില്‍ അതും ചെയ്യാമെന്നു പറഞ്ഞിരുന്നതാണ്. കേട്ടില്ല
ആ തര്‍ക്കമന്ദിരത്തിനു മുസ്ലിം മനസ്സുകളില്‍ വൈകാരികമായോ മത പരമായോ പ്രത്യേക സ്ഥാനമില്ലെന്നിരിക്കെ എന്തിനായിരുന്നു പിടിവാശി.
അതിന്റെ കാരണം ബാബാസാഹിബ് പറയുന്നുണ്ട് . ..
Muslim politicians do not recognize secular categories of life as the basis of their politics because to them it means the weakening of the community in its fight against the Hindus. T
he poor Muslims will not join the poor Hindus to get justice from the rich. Muslim tenants will not join Hindu tenants to prevent the tyranny of the landlord. Muslim labourers will not join Hindu labourers in the fight of labour against capital.
Why ?
The answer is simple. The poor Muslim sees that if he joins in the fight of the poor against the rich, he may be fighting against a rich Muslim. The Muslim tenant feels that if he joins in the campaign against the landlord, he may have to fight against a Muslim landlord. A Muslim labourer feels that if he joins in the onslaught of labour against capital, he will be injuring a Muslim mill-owner. He is conscious that any injury to a rich Muslim, to a Muslim landlord or to a Muslim mill-owner, is a disservice to the Muslim community, for it is thereby weakened in its struggle against the Hindu community.
സത്യാന്വേഷി എന്തു ചെയ്യുന്നൂന്ന് നോക്കി നടക്കുകയാണ് പാവങ്ങള്‍ ഉറക്കവും കളഞ്ഞ്
--------------------------------
ഉത്തരം താങ്ങുന്ന പല്ലികള്‍ :)
ബാബറി മസ്ജിദിനു വേണ്ടി തൊണ്ടപൊട്ടുമാറു വാദിക്കുന്ന മുസ്ലീങ്ങളെ കാണുമ്പോള്‍ വ്യക്തമാകുന്നത് ഒരു ദുഖകരമായ വസ്തുതയാണ്.
രാജ്യത്തെ കൊള്ളയടിച്ചവരോ, സഹോദരങ്ങളുടെ ചോരപ്പുഴ ഒഴുക്കിയവരോ, രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തെ ആക്രമിച്ചവരോ, വേര്‍പെട്ടു ശത്രു രാജ്യത്തിന്റെ കൂടെ ചേരണം എന്ന് ആഗ്രഹിക്കുന്നവരോ, എങ്ങാണ്ടോ കിടക്കുന്ന പാലസ്തീനികളോ, ഇറാഖികളോ, ആവട്ടെ!
അവരുടെ വിഷയം ഒന്ന് മാത്രമാണ്.
"മുസ്ലീം ആണോ" എങ്കില്‍ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഏതു തെമ്മാടിയെയും, ബലാത്സംഗ വീരനെയും, കൊലപാതകിയെയും, കൈവെട്ടുകാരനേയും കണ്ണടച്ച് പിന്തുണയ്ക്കുന്നു. ഇസ്ലാമിന് വേണ്ടി എന്നൊരു ന്യായവും പറയാന്‍ ഉണ്ടാകും.
മിതവാദികളായ കുറെ ഹിന്ദുക്കളെ സംഘപരിവാര്‍ അനുഭാവികള്‍ ആക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ സേവനം.
ബാബരി മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ആ സ്ഥലത്തിന് വേറെ പേരായിരുന്നു അനേഷിച്ചാൽ
വേണമെങ്കിൽ പറഞ്ഞുതരാം
ചുമ്മാ കിടന്നു കൂവാതെ താന്‍ തെളിയിക്കേടോ.. അയോധ്യയുടെ പഴയ പേരെന്തെന്ന്.. വെറുതെ പറഞ്ഞാല്‍പ്പോര.. വ്യക്തവും ആധികാരികവുമായ തെളിവുകള്‍ വേണം. ഇല്ലെങ്കില്‍ ഈ പണി നിര്‍ത്തി സ്ഥലം കാലിയാക്ക്..
നെട്ടൂരാനോടാ കളി...
ഈ സത്യാന്വേഷി എന്തിനു ശ്രീബുദ്ധന്റെ പടവും വെച്ചു ബ്ലോഗുന്നു? സദ്ദാം ഹുസൈന്റെയോ എമെഫ് ഹുസൈന്റെയോ ബിന്‍ലാദന്റെയോ പടം വെച്ചൂടെ? നെട്ടൂരാനു മനസിലാവുന്നില്ല.
മലമൂട്ടില്‍,
മതത്തെ പൊതു ജീവിതത്തില്‍ നിന്നും മാറ്റി നിറുത്തണമെന്ന അഭിപ്രയമാണെനിക്ക്. പക്ഷെ അത് ഉരുക്കു മുഷ്ടി ഉപയോഗിച്ചു ചെയ്യണമെന്ന അഭിപ്രായമില്ല. ഭൂരിഭാഗം ജനങ്ങളും അത് മനസിലാക്കി ചെയ്യണം. അതാണു ജനാധിപത്യത്തിന്റെ അര്‍ത്ഥം.
പടിഞ്ഞാറന്‍ നാടുകളിലെ മതേതരത്തം ഇന്‍ഡ്യയിലെ മതേതരത്തവുമായി വളരെ വ്യത്യാസമുണ്ട്. ഇന്‍ഡ്യയിലുള്ളത് മത സഹിഷ്ണുതയാണ്. പടിഞ്ഞാറന്‍ നാടുകളില്‍ ഭൂരിഭാഗം ജനങ്ങളും മത വിശ്വാസം ഒരു ചടങ്ങായി കൊണ്ടുനടക്കുന്നവരാണ്. അവര്‍ അതൊന്നും പൊതു വേദികളില്‍ പ്രകടിപ്പിക്കാറില്ല. ഇന്‍ഡ്യയില്‍ മത വിശ്വാസം ഭൂരിഭാഗം ജനങ്ങളുടെയും ജീവിതത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഘടകവുമാണ്. ഒരു സര്‍ക്കാര്‍ സ്ഥപനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ശത്രു സംഹാര പൂജ നടത്തിയിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന കമ്യൂണിസ്റ്റു മന്ത്രി പോലും കേരളത്തിലുണ്ട്. ഈ യാഥാര്‍ത്ഥ്യമൊക്കെ നമ്മള് അംഗീകരിച്ചേ മതിയാകൂ. ദൈവവും മതവും വേണ്ട എന്നു പറയുന്ന കമ്യൂണിസ്റ്റുകാര്‍ പോലും ഈ വിഷയങ്ങളില്‍ ഉറച്ച നിലപാടെടുക്കാന്‍ മടിക്കുന്നു.
ഇത് വായിക്കുന്നവര്‍ക്ക് സ്വാഭാവികമായും തോന്നുക ആരൊക്കെയോ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിട്ടും കോടതി അത് അവഗണിക്കുകയാണ് ചെയ്തത് എന്നും.
സന്തോഷ്,
ചില മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത് ഈ മോസ്ക് അവര്‍ക്ക് പൈതൃകമായി കിട്ടിയ സ്വത്താണെന്നാണ്. ഈ വിശ്വാസമാണീ വിഷയം പരിഹരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസം. ഈ സ്ഥലത്തിന്റെ ഉടമസ്താവകാശം ആര്‍ക്കും തെളിയിക്കാന്‍ ആകില്ല. ഈ തര്‍ക്കസ്ഥലത്ത് മോസ്കുണ്ടായിരുന്നു. അതിനോട് ചേര്‍ന്ന് ഹൈന്ദവ ആരാധനാലയങ്ങളുമുണ്ടായിരുന്നു. സീതയുടെ അടുക്കള എന്തായാലും മുസ്ലിം ആരാധനാ സ്ഥലമല്ല. രാമനും സീതയും ഹനുമാനുമൊക്കെയായി ബന്ധപ്പെട്ട വിശ്വാസങ്ങളാണിതിനൊക്കെ പിന്നില്‍.
ബാബര്‍ എന്ന വിദേശിയായ ആക്രമണകാരി ഇന്‍ഡ്യ പിടിച്ചെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ച മോസ്ക്കാണിത്. അതിനു മുമ്പിവിടെ ഒരു മുസ്ലിം ആരാധനാലയവുമില്ലായിരുന്നു എന്നതാണ് ചരിത്രം യാഥാര്‍ത്ഥ്യം. ഹിന്ദുക്കള്‍ അവരുടെ ദൈവത്തിന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കുന്ന ഇവിടം അവര്‍ക്ക് ആരാധനക്കായി വിട്ടുകൊടുത്ത് അതിന്റെ അടുത്തു തന്നെ സ്വന്തം ആരാധനക്കായി ഒരു മോസ്ക്കുണ്ടാക്കിയാല് അത് മുസ്ലിങ്ങളുടെ
സഹിഷ്ണുതയായി എന്നും വാഴ്ത്തപ്പെടും. അതിനുള്ള അവസരം മുസ്ലിങ്ങള്‍ ഉപയോഗപ്പെടുത്തുമോ എന്നതാണിപ്പൊഴത്തെ ചോദ്യം.
മോസ്ക്ക് മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഹിന്ദുക്കള്‍ തന്നെ പണുതു നല്കിയാല് അത് ഏറ്റവും അഭിലക്ഷണിയം.
വായുജിത്,
എല്ലാം വിശ്വാസമാണ്. അതിനു യുക്തി കൊണ്ടോ തെളിവുകള്‍ കൊണ്ടോ പിന്‍ബലം ഉണ്ടാക്കാനാകില്ല. വേണ്ടത് സഹിഷ്ണുതയാണ്. അയോധ്യ രാമന്റെ ജന്മ സ്ഥലമാണെന്ന് ആര്‍ക്കും തെളിയിക്കാനാകില്ല. ചില പരമ്പരാഗത വിശ്വാസങ്ങളെ അംഗീകരിക്കുക എന്നതിനപ്പുറം ഈ തെളിവുകള്‍ അന്വേഷിച്ചു പോകുന്നതും വ്യര്‍ത്ഥമാണ്.
മുസ്ലിം മത വിശ്വാസവുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടതല്ല അയോധ്യ എന്ന സ്ഥലം. ആ യാഥാര്ത്ഥ്യമുള്ക്കൊണ്ടാല് ഈ പ്രശ്നം വളരെ എളുപ്പത്തില്‍ പരിഹരിക്കാം.
അന്ധമായി ചില കാര്യങ്ങള്‍ വിശ്വസിക്കുന്ന രണ്ടു കൂട്ടര്‍ക്ക് എന്തുകൊണ്ട് പരസ്പരം അംഗീകരിച്ചു കൂടാ?
അലെക്സ്,
ഭൂരിഭാഗം മുസ്ലിങ്ങളും പ്രതികരിക്കുന്നത് മതം നോക്കിയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മറ്റ് മത വിശ്വാസികളും ഇതു പോലെ ചെയ്യാറുണ്ട്. പക്ഷെ മുസ്ലിങ്ങാളാണിതില് മുന്നില്‍.
സദ്ദാം ഹുസ്സയിനെ ഇവര്‍ പിന്തുണച്ചത് ആ സ്വേഛാധിപതി മുസ്ലിമാണെന്ന സംഗതിയെ അടിസ്ഥാനമാക്കി മാത്രമായിരുന്നു. അതുകൊണ്ടാണ്, ഇന്‍ഡ്യ ആക്രമിച്ചു കീഴടക്കി ഭരിച്ച വിദേശിയായ ബാബര്‍ ചെയ്ത ഒരു നടപടിയെ ഇവര്‍ പിന്തുണക്കുന്നതും. ബാബര്‍ മുസ്ലിമായിരുന്നു.
ഭാവിയില്‍ ഏതെങ്കിലും ഹിന്ദു ആറേബ്യ ആക്രമിച്ചു കീഴടക്കി മക്കയില്‍ ഒരു ശിവക്ഷേത്രം പണുതാല്‍ ചില ഹിന്ദുക്കള്‍ അതിനെ പിന്തുണക്കും. അതുപോലെ തന്നെയാണ് ബാബ്രി മസ്ജിദിനെ മുസ്ലിങ്ങള്‍ പിന്തുണക്കുന്നതും.
സത്യന്വേഷി ഇവിടെ ഇട്ട ലിങ്കുകളില്‍ പറഞ്ഞ ചില പരമര്‍ശങ്ങള്‍ വിട്ടുകളയാന്‍ തോന്നുന്നില്ല.
ജി പി രാമചന്ദ്രന്റെ മിച്ചഭൂമിയേപ്പറ്റി അല്‍പ്പം.
ബാബറിനു മിച്ചഭൂമി കൊടുത്തു എന്ന പരിഹാസത്തിന് ഒരു നല്ല നമസ്കാരം പറയാതെ വയ്യ. ബാബറിനു മിച്ച ഭൂമിക്കും അര്‍ഹതയുണ്ടോ എന്നൊന്നും രാമചന്ദ്രനോട് ആരും ചോദിക്കരുത്. ബ്രിട്ടീഷുകാരും അമേരിക്കക്കാരും നടത്തുന്ന അധിനിവേശങ്ങള്‍ മാത്രമാണല്ലോ രാമചന്ദ്രന്മാരുടെ കോങ്കണ്ണില്‍ അധിനിവേശങ്ങള്‍. മധ്യേഷ്യയില്‍ നിന്നും വന്ന് ഇന്‍ഡ്യ പിടിച്ചടക്കി അധികാരം സ്ഥാപിച്ച ബാബറൊക്കെ രാജ്യസ്നേഹിയായ ഇന്ഡ്യക്കാരന് എന്നല്ലെ രമചന്ദരന്‍മാരുടെ തീട്ടൂരങ്ങള്‍. ഇന്‍ഡ്യ ഈ രാജ്യസ്നേഹികള്‍ക്ക് പൈതൃകമായി അവരുടെയും രാമചന്ദ്രന്റെയും ദൈവം കൊടുത്തതാണല്ലോ.
മാതൃത്വത്തെ സംബന്ധിച്ച തര്‍ക്കവുമായി വന്ന അമ്മമാര്‍ക്കായി കുട്ടിയുടെ ശരീരം തന്നെ പിളര്‍ത്തി നല്കാന് ഉത്തരവിട്ട സോളമന് രാജാവിന്റെ തീരുമാനത്തോടാണ് ഈ വിധിയെ ചില നിരീക്ഷകര്‍ ഉപമിച്ചത്.
ഈ ഉപമ നിരീക്ഷിച്ച നിരീക്ഷകനെ അഭിനന്ദിക്കാതെ വയ്യ. കുട്ടിയെ രണ്ടായി ഭാഗിച്ചു നല്കാന് പറഞ്ഞ സോളമന് അത് ചെയ്തോ എന്നും അതിനു ശേഷം നടന്ന സംഗതികള്‍ എന്താണെന്നു കൂടി പറഞ്ഞാലേ ഈ കഥയുടെ പരിണാമഗുപ്തി പൂര്‍ത്തിയാകൂ. ഭാഗിക്കണമെന്നു പറഞ്ഞപ്പോള്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ ഉടമ എന്തു ചെയ്തു എന്നുകൂടി പറഞ്ഞാലേ കഥ പൂര്‍ത്തിയാകൂ.
രാമചന്ദ്രന് ഉദ്ദേശിക്കുന്ന യഥാര്‍ത്ത ഉടമ മുസ്ലിങ്ങളാണെങ്കില്‍ അവര്‍ ഈ സ്ഥലം ഭാഗിക്കേണ്ട, അത് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കൂ എന്നല്ലേ പറയേണ്ടിയിരുന്നത്? അത് രാമ ചന്ദ്രന്മാര് പറയില്ല.
ഇത് ഉടമസ്ഥവകാശം സംബന്ധിച്ച ഒരു തര്‍ക്കമാണ്. അത് തെളിയിക്കാന്‍ ആരുടെ കയ്യിലും രേഖകളില്ല. ഈ അവസ്ഥയില്‍ കോടതി എന്തു ചെയ്യണമായിരുന്നു? രാമചന്ദ്രന്മാര് ആരുമത് പറയില്ല. പക്ഷെ അവരുടെ മനസിലിരുപ്പ് ആര്‍ക്കും വായിച്ചെടുക്കാം.
ബാബ്രി മസ്ജിദ് നിന്നിരുന്ന സ്ഥലം മുസ്ലിങ്ങള്‍ക്ക് കൊടുക്കേണ്ടതായിരുന്നു എന്ന് ഒരു രാമചന്ദ്രനും തെളിച്ചു പറയില്ല. അത് പറയനുള്ള തന്റേടം ഒരു രാമചന്ദ്രനും ഇല്ല. ഇംഗ്ളീഷില്‍ ഒരു പഴം ചൊല്ലുണ്ട്. Beating around bush എന്നാണത്. രാമചന്ദ്രന്മാര് ചെയ്യുന്നതും അതു തന്നെ.
കോടതി വിധിച്ചത് തെറ്റ് എന്നു പറയുന്നവര്‍ ആരും എന്തു വിധിയാണു കോടതി പറയേണ്ടിയിരുന്നത് എന്ന്പറഞ്ഞുകേട്ടില്ല.
എന്നാല്‍, നീതിന്യായ നിര്‍വഹണത്തിലുപരിയായി സമാധാന വാഴ്ചക്കാണ് കോടതി മുന്‍തൂക്കം കൊടുത്തിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ അതിനുള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിധിക്കു ശേഷവും ആര്‍ക്കും സാധ്യമാവുകയില്ല.
ഇത് ആത്മഹത്യാപരമായ ഒരു പരാമര്‍ശമാണ്. നീതിന്യായ നിര്‍വഹണം ചില കണക്കുകള്‍ തീര്‍ക്കാനാണെന്നു കരുതുന്ന ക്വട്ടേഷന്‍ സംഘങ്ങളേ ഇതു പൊലെയുള്ള ഒരു പരാമര്‍ശം നടത്തൂ.
പരിഷ്കൃത സമൂഹം നീതി നിര്‍വഹണം നടത്തുന്നത് സമാധാന വാഴ്ചക്കു തന്നെയാണ്. സമാധാനത്തിനു ഭംഗം വരുന്ന ഒരു നീതി നിര്‍വഹണം അതിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തും.
ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-ചരിത്ര സാഹചര്യത്തെ വിപുലമായ അര്‍ത്ഥത്തില്‍ ഈ വിധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പ്രസക്തമായ പ്രശ്നത്തില്‍ നിന്ന് അരും ഒഴിഞ്ഞുമാറേണ്ട. അതൊക്കെ വിപുലമായി തന്നെ ചര്‍ച്ച ചെയ്യണം. അതിന്റെ കൂടെ ഇന്‍ഡ്യയുടെ മത സാഹചര്യം കൂടി കണക്കിലെടുക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ഒരു പ്രത്യേക മതത്തിന്റെ അവകാശങ്ങളെ മാത്രം കണക്കിലെടുക്കുന്ന രാമചന്ദ്രന്മാരുടെ നിലപാടുകള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ബാബ്രി മസ്ജിദ് എന്ന പേരു തന്നെ വിദേശിയായ ഒരു അധിനിവേശക്കാരനെ സൂചിപ്പിക്കുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ മതത്തിനു വേണ്ടി നിര്‍മ്മിച്ച ഒരു ആരാധനാലയത്തിനു കൊടുക്കുന്ന അതേ പരിഗണനയെങ്കിലും ഇന്‍ഡ്യയുടെ മതമായ ഹിന്ദു മതത്തിനും കൊടുക്കണം.അല്ലെങ്കില്‍ ഒരു മതത്തിനും ഒരു പരിഗണനയും കൊടുക്കരുരുത്. അതാണ് ആര്‍ജ്ജവത്തം.
അഫ്ഗാനിലെ ബുദ്ദനെ ഒറ്റദിവസം കൊണ്ട് അടിച്ച് തകർത്തിട്ടപ്പോൾ ഈ കുറാൻ പ്രസംഗിക്കുന്നവരെവിടെ ആയിരുന്നു ആവോ? മദീന സിറ്റിയിൽ വേറോരു മതസ്ഥനും കാലുകുത്താൻ വരെ സമ്മതിക്കുന്നില്ല... മുസ്ലിങ്ങൽ ഭൂരിപക്ഷമായാൽ പിന്നെ അവിടെ ജനാധിപത്യമില്ല.. അല്ലാത്തിടത്ത് മുസ്ലിങ്ങൾക്ക് കോടതിവിധി പിന്നെ അത് സുപ്രീം കോർട്ട് വിധി.. അതിലും തോറ്റാൽ ഭീകരവാദം! ഇവറ്റകളെയൊന്നും നേരെ ചൊവ്വെ ആട്ടാൻ കുറെ പാടാ എന്റെ ഗുരുവായൂരപ്പാ!
രാമചന്ദ്രന് എഴുതുന്നു.
1992 ഡിസംബര്‍ ആറിന് ഇന്ത്യയിലെ ഭരണഘടന, സര്‍ക്കാര്‍ സംവിധാനം, അഖണ്ഡത, രാഷ്ട്ര നിര്‍മാണ പ്രക്രിയ എന്നിവ അട്ടിമറിക്കപ്പെട്ട സംഘപരിവാറിന്റെ ഫാസിസ്റ്റ് ചെയ്തിയെ ഒരളവു വരെയെങ്കിലും സാധൂകരിക്കുന്ന ഒരു വിധിയല്ലെ ഇപ്പോള്‍ കോടതി നടത്തിയിരിക്കുന്നത്? ഇത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതാണോ?
ഇത് വിചിത്രമായ ഒരു ചോദ്യമാണെന്നു പറയേണ്ടി വരും. സംഘപരിവാറിന്റെ ഒരു ചെയ്തിയുമായും ബാബ്രി മസ്ജിദിന്റെ ഉടമസ്ഥതാവകാശം ബന്ധപ്പെടുത്താനാകില്ല. രാമചന്ദ്രനേപ്പോലുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ അതിനു ശ്രമിക്കുന്നുണ്ട്. 1992 നും നാലു പതിറ്റാണ്ടുമുന്നേ കോടതിയില്‍ ഫയല്‍ ചെയ്ത ഒരു കേസാണിത്. ഇതിലെ കക്ഷികള്‍ ബാബ്രി മസ്ജിദ് തകര്‍ത്ത കേസിലെ കക്ഷികളുമല്ല.
ബാബ്രി മസ്ജിദ് തകര്‍ത്തതിന്റെ കേസ് ഇപ്പോഴും കോടതിയില്‍ നടക്കുന്നുണ്ട്. അതില്‍ സംഘപരിവാരികള്‍ ശിക്ഷിക്കപ്പെടുമോ എന്നതൊക്കെ മറ്റൊരു പ്രശ്നമാണ്.
ബാബ്രി മസ്ജിദ് തകര്‍ത്തത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് യോജിച്ചതല്ല എന്നതുകൊണ്ടാണതിന്റെ ഉത്തരവാദികള്‍ക്കെതിരെ ഇപ്പോഴും കേസു നടക്കുന്നത്.
രാമചന്ദ്രന് എഴുതുന്നു.
എന്നാല്‍, കോടതി വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന നിലപാടാണ് പൊതുവെ മുസ്ളിം ഭാഗത്തു നിന്നുള്ള കക്ഷികള്‍ എല്ലാ കാലത്തും എടുത്തു പോന്നിരുന്നത്. ഇപ്പോഴത്തെ വിധി വന്നപ്പോഴും സമാനമായ നിലപാടുകള്‍ തന്നെയാണ് കാണാന്‍ കഴിയുന്നത്.
മുസ്ലിങ്ങള്‍ക്ക് ഈ വിധി സ്വീകാര്യമാണെങ്കില്‍ പിന്നെ അവര്‍ക്ക് പരാതി ഉണ്ടാകില്ലല്ലോ. ഈ കേസില്‍ കഷിയായിരുന്ന സുന്നി വഖഫ് ബോര്‍ഡ് അപ്പീലുമായി സുപ്രീം കോടതിയില്‍ പോകുമെന്ന് പറഞ്ഞതാണോ രാമ ചന്ദ്രന് സ്വീകാര്യം എന്നു വ്യാഖ്യാനിച്ചത്.
പിന്നെ രാമചന്ദ്രന്മാര്ക്ക് എന്താണാവോ പ്രശ്നം. ഹിന്ദുക്കള്‍ സങ്കടം പറഞ്ഞതുകൊണ്ടാണോ രാമചന്ദ്രന് രോഷം കൊള്ളുന്നത്?
രാമചന്ദ്രന് എഴുതുന്നു.
വിധിക്കു ശേഷമുള്ള ക്രമസമാധാന വാഴ്ചക്കും അതുകൊണ്ടു തന്നെ നന്ദി പറയേണ്ടത് മുസ്ളിം വിഭാഗത്തിനോടാണ്. എന്നാല്‍, മുസ്ളിം സമുദായത്തിന്റെ വികാരങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതി ജനിക്കപ്പെടുകയും കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള വിശാല മതേതര ദേശീയ കക്ഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം.
ഇതാണ് ശിഖണ്ഠി നിലപാട്. മുസ്ലിങ്ങള്‍ക്ക് സമാധാനത്തോടെ ഈ വിധി സ്വാഗതം ചെയ്യാനറിയാം എന്നു പറയുന്ന അതേ നാവാണ്, മുസ്ലിങ്ങളുടെ വികാരങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുന്നു എന്നു വിലപിക്കുന്നതും. ഇത് രണ്ടും ഒരുമിച്ചു പോകില്ലല്ലോ രാമചന്ദ്രാ.
വിധിക്കു ശേഷം പ്രശ്നമുണ്ടാക്കിയില്ല എന്നതിന് മുസ്ലിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ശാന്തി ആഗ്രഹിക്കുന്ന എല്ലാ മനുഷ്യസ്നേഹികളും അവരോട് നന്ദി പ്രകടിപ്പിക്കും.
കോണ്‍ഗ്രസും ഇടതുപക്ഷവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം എന്നു പറയുന്ന രാമചന്ദ്രന്മാരെയാണ് ഇന്‍ഡ്യക്കാര്‍ ഭയക്കേണ്ടത്. മുസ്ലിങ്ങള്‍ സംയമനത്തോടെ ഈ വിധി സ്വീകരിച്ചെങ്കില്‍ സുബോധമുള്ളവര്‍ അതിനെ സ്വഗാതം ചെയ്യേണ്ടതും, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ മുസ്ലിങ്ങളോട് അഭ്യര്ത്ഥിക്കുകയുമാണു വേണ്ടത്. അല്ലാതെ അവരെ പിരി കയറ്റി പ്രശ്നം വഷളാക്കുകയല്ല വേണ്ടത്.
കോണ്‍ഗ്രസും ഇടതുപക്ഷവും ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് രാമചന്ദ്രനുദ്ദേശിച്ചത് എന്താണാവോ? കോടതി വിധിക്കെതിരെ ഒരു ദേശിയ ബന്ദു നടത്തണോ?
കാളിദാസന് നേരത്തെ പറഞ്ഞിരുന്ന തരത്തിലുള്ള ഒട്ടനവധി മുഖംമൂടികളുടെ ഒരു ഘോഷയാത്രയാണ് അയോധ്യ കോടതി വിധി ദിവസവും അതിനു ശേഷവും കണ്ടത്. ഇനിയും എത്രയോ കാണാനിരിക്കുന്നു... സെപ്റ്റംബര്‍ 30 നു വൈകിട്ട് നാലുമണിവരെ, "കോടതി വിധി എന്ത് തന്നെയായാലും അത് മാനിക്കണം" എന്ന് ജനങ്ങളെ വാതോരാതെ ഉദ്ബോധിപ്പിച്ച്ചുകൊണ്ടിരുന്ന മതേതര ചാനലുകാരും, ബുദ്ധിജീവികളും, വിധിയുടെ ആദ്യ വിശദാംശങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിതോടെ തന്നെ മലക്കം മറിയാന്‍ തുടങ്ങി. അസടുധീന് ഒവൈസി എന്ന ഒരു മുസ്ലിം മാന്യ ദേഹം ആവര്ത്തിച്ച്ചുകൊന്ടെയിരിക്കുന്നു...."ഞങ്ങള്‍ ഞങ്ങളുടെ വിഹിതം ഭൂമി വച്ചു മാറുന്ന പ്രശ്നമേയില്ല". അദ്ദേഹം വെല്ലുവിളിക്കുന്നു ക്ഷേത്രം തകര്‍ത്തു എവിടെയാണ് പള്ളി പണിതതെന്ന് തെളിയിക്കാന്‍. അങ്ങനെ തെളിയിച്ചാല്‍ ? കാശിയും മധുരയും ഉള്‍പ്പെടെ ഒട്ടനവധി ദേവാലയങ്ങളുടെ കാര്യത്തില്‍ അവയുടെ വെറും ഫോട്ടോകള്‍ മാത്രം മതി ഇത് തെളിയിക്കാന്‍. വിഗ്രഹാരാധനയെ നഖ ശിഖാന്തം എതിര്‍ക്കുന്ന 'സത്യാ' മത വിശ്വാസികള്‍ എന്തിനാണ് മോസ്കുകളിലെ തൂണുകളില്‍ നിറയെ ഹിന്ദു ദേവ രൂപങ്ങള്‍ ആലേഖനം ചെയ്തതെന്ന് ചോദിക്കേണ്ടിയും അത് തെളിയിക്കെണ്ടിയും വരും. തെളിയിച്ചാല്‍ അവയെല്ലാം ഹിന്ധുക്കല്ക്കോ, ബുദ്ധന്മാര്ക്കോ മറ്റു ശരിക്കുള്ള ഉടമസ്തര്ക്കോ വിട്ടു കൊടുക്കമെന്നോന്നും അദ്ദേഹം ഉറപ്പു പറയുന്നില്ല. നമ്മുടെ മതേതര മീഡിയ ക്കാര്ക്കാര്ക്കും തന്നെ, ചര്ച്ചയില്പങ്കെടുക്കുന്നവരോട് അവര്‍ സ്ഥിരം ചോദിക്കാറുള്ള അത്തരം ചോദ്യങ്ങളൊന്നും അപ്പോള്‍ ഓര്മവരുന്നുമില്ല !
ഇപ്പോള്‍ തന്നെ യു പി യിലെ ഒരു മതേതര യാദവന്, "മുസ്ലിങ്ങള്‍ വഞ്ചിക്കപ്പെട്ടു" എന്നും പറഞ്ഞ് ഇറങ്ങിക്കഴിഞ്ഞു. "Hussaini Tigers" എന്ന ഒരു ഷിയ മുസ്ലിം സംഗടന, മുല്ലാ സിംഗ് യാദവന്റെ അനവസരത്തിലുള്ള ഈ നാടകത്തെ ചോദ്യം ചെയ്യുകയും ചെയ്തു കഴിഞ്ഞു.
കാളിദാസന്,
ചില ഇടതുപക്ഷ self-styled ബുദ്ധിജീവികള്‍ തങ്ങള്‍ മതേതരര്‍ ആണെന്ന് കാണിക്കാന്‍ ഇസ്ലാം തീവ്രവാതത്തെ ന്യായികരിക്കാറുണ്ട്. ജീ രാമചന്ദ്രന്, ജനശക്തി തുടങ്ങിയ 'ബുദ്ധിജീവികള്‍' ഈ ജനുസ്സില്‍ പെട്ടതാണ്.
രാമചന്ദ്രന് എഴുതുന്നു.
ഇപ്പോള്‍, തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും ഒരേ നീതിയാണെന്നാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വോട്ടവകാശമുള്ള ഹിന്ദുക്കളുടെ അമ്പതു ശതമാനം വോട്ടു പോലും, എല്ലാ മഹാരഥയാത്രകള്‍ക്കു ശേഷവും നേടാനാകാത്ത ബി ജെ പിക്ക് ഈ നിയമ സാധൂകരണത്തിലൂടെ ഒരു പക്ഷെ ഇനിയും മുന്നേറാനായേക്കും.
തകര്‍ക്കപ്പെട്ടവര്‍ക്കും തകര്‍ത്തവര്‍ക്കും രണ്ടു തരം നീതിയാണു വേണ്ടതെന്നാണോ രാമചന്ദ്രന് ശതിക്കുന്നത്?
അപ്പോള്‍ രാമചന്ദ്രനെ അലട്ടുന്ന വിഷയം ബി ജെ പിയുടെ മുന്നേറ്റമാണ്. അല്ലാതെ ബാബ്രി മസ്ജിദ് കേസിലെ ന്യായാന്യായതയല്ല. കൂടുതല്‍ ജനങ്ങള്‍ പിന്തുണച്ചാല്‍ ബി ജെ പി മുന്നേറും. അതല്ലെ രാമ ചന്ദ്രാ ജനാധിപത്യം എന്ന വ്യവസ്ഥിതിയുടെ കാതല്‍?
രാമ ക്ഷേത്രം നിര്‍മ്മിക്കുക എന്ന ഒറ്റ അജണ്ടയിലാണ് ബി ജെപി വളര്‍ന്നതെന്നാണ് മറ്റ് രാമചന്ദ്രന്മാര് ഉത്ഘോഷിച്ചു കൊണ്ടിരുന്നത്. അതിന്റെ അര്‍ത്ഥം രാമ ക്ഷേത്രം നിര്‍മ്മിച്ചു കഴിയുമ്പോള്‍ അജണ്ടയില്ലാത്ത ഒരു പാര്‍ട്ടിയായി ബി ജെ പി അവസാനിക്കേണ്ടതല്ലേ? ബി ജെ പിയെ എതിര്‍ക്കുന്ന രാമ ചന്ദ്രന്മാര് അതില്‍ ആശ്വാസം കൊള്ളുകയല്ലേ വേണ്ടത്?
രാമചന്ദ്രന് എഴുതുന്നു.
ഇന്ത്യന്‍ ജനാധിപത്യം, ഭരണഘടന, നിയമവ്യവസ്ഥ എന്നിവ പ്രവര്‍ത്തനക്ഷമവും പ്രായോഗികവും നിലനില്ക്കുന്നതുമാണോ എന്ന് പരിശോധിക്കപ്പെടുന്ന നിര്‍ണായകപ്രശ്നമായി അയോധ്യ എന്ന ഊരാക്കുടുക്ക് പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.
ഇന്‍ഡ്യയുടെ രാഷ്ട്ര പിതാവ് വധിക്കപ്പെട്ടു. രണ്ടു പ്രധാനമന്ത്രിമാര്‍ വധിക്കപ്പെട്ടു. വടക്കു കിഴക്കന്‍ ഇന്‍ഡ്യയും കാഷ്മീറും വിഘടനവാദികളും തീവ്രവാദികളും, ഭീകരവാദികളും കയ്യടക്കി വച്ചിരിക്കുന്നു. പഞ്ചാബ് കുറേക്കാലം ഭീകരരുടെ കയ്യിലായിരുന്നു. ഇന്‍ഡ്യയുടെ ആറിലൊരു ഭാഗം മവോയിസ്റ്റുകളും നക്സലുകളും നിയന്ത്രിക്കുന്നു. കൂടെക്കൂടെ പാകിസ്ഥാന് പരിശീലനം കൊടുക്കുന്ന ഭീകരര്‍ ഇന്‍ഡ്യയില്‍ അക്രമ പ്രവര്‍ത്തനം നടത്തുന്നു.ഇന്‍ഡ്യന്‍ മുസ്ലിങ്ങളില്‍ പലരും ഇവരുടെ ചട്ടുകങ്ങാളായി പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഗോഡൌണുകളില്‍ ഭഷ്യധാന്യങ്ങള്‍ കെട്ടികിടന്നു നശിക്കുന്നു. അതിന്റെ പേരില്‍ സുപ്രീം കോടതിയുടെ വരെ ശകാരം സര്‍ക്കാരിനു കേള്‍ക്കേണ്ടി വരുന്നു. അപ്പോഴൊന്നും നിലനില്‍പ്പ് പരിശോധിക്കപ്പെടാത്ത ജനാധിപത്യത്തിന്റെയും, ഭരണഘടനയുടെയും, നിയമവ്യവസ്ഥയുടെയും പ്രവര്‍ത്തനക്ഷമതയും പ്രായോഗികതയും ഒരു തര്‍ക്ക സ്ഥലത്തില്‍ പരിശോധിക്കപ്പെടുമെന്നു കരുതുന്നത് ആശ്ചര്യകരവും പ്രതിലോമപരവുമാണ്.
അയോധ്യ ഇന്‍ഡ്യയിലെ കോടിക്കണക്കിനു പട്ടിണിപ്പവങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നമേ അല്ല. അവിടെ രാമന്റെ അമ്പലമുണ്ടായാലും ബാബറിന്റെ പള്ളിയുണ്ടായാലും അവരുടെ പട്ടിണി മാറില്ല. നീതി നിഷേധിക്കപ്പെടുന്ന അവര്‍ ഇപ്പോള്‍ മാവോയിസ്റ്റുകളുടെയും നക്സലുകലുടെയും പിന്നില്‍ അണിനിരക്കുന്നതാണിന്നത്തെ യാഥാര്‍ത്ഥ്യം. അവിടെയാണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെയും നിയമ വ്യവസ്ഥയുടെയും നിലനില്‍പ്പും പ്രവര്‍ത്തന ക്ഷമതയും പരിശോധിക്കപ്പെടുന്നത്. അല്ലാതെ രാമചന്ദ്രന്മാര് ഊതിക്കത്തിക്കുന്ന അയോധ്യ പോലുള്ള പൊറാട്ടു നാടകങ്ങളിലല്ല. 60 വര്‍ഷം ബന്ധപ്പെട്ടവര്‍ ശ്രമിച്ചിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്നം പരിഹരിക്കാന്‍ കോടതി മുന്നോട്ടു വച്ച നിര്‍ദ്ദേശം തള്ളിക്കളയുന്ന രാമ ചന്ദ്രന്മാരാണ് യഥാര്‍ത്ഥ സമൂഹ്യ ശത്രുക്കള്‍.
അയോധ്യ ഇന്‍ഡ്യയിലെ പല തര്‍ക്കങ്ങളില്‍ ഒന്നു മാത്രമാണ്. അത് പരിഹരിച്ചാല്‍ മത സൌഹാര്‍ദ്ദം ഉണ്ടാകും. കുറെ രക്തച്ചൊരിച്ചിലും ഒഴിവാക്കാം. കേരളത്തിലെ റോഡപകടങ്ങാളില് മരിക്കുന്ന അത്രയും ആളുകളൊന്നും ഒരയോധ്യ പ്രശ്നത്തിന്റെ പേരിലുമേതായാലും മരിക്കുമെന്ന് തോന്നുന്നില്ല.
മുല്ലപ്പെരിയാര്‍ വിഷയം ഒരു വിധിയിലൂടെ പരിഹരിക്കാനാകില്ല. അതുകൊണ്ടാണ് കോടതിയുടെ ആഭിമുഖ്യത്തില്‍ ഒരു ഒതുതീര്പ്പിനു ശ്രമിക്കുന്നത്. അയോധ്യയും അതുപോലെ കോടതി വഴി ഒരത്തുതീര്‍പ്പുണ്ടാക്കുന്നു.
ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കോടതിയില്‍ നിന്നാണീ വിധി. നിയമം തല നാരിഴ കീറി പരിശോധിച്ച് 8000 ത്തിലധികം പേജുകള്‍ വരുന്ന ഒരു വിധിയാണ്, ജഡ്ജിമാര്‍ നല്‍കിയിരിക്കുന്നത്. അതിനെ അതര്‍ഹിക്കുന്ന ഗൌരവത്തില്‍ തന്നെ കാണേണ്ടതുണ്ട്. വാദിക്കും പ്രതിക്കും പൂര്‍ണ്ണ തൃപ്തി ഉണ്ടാക്കുന്ന ഒരു വിധിയും ആര്‍ക്കും പ്രതീക്ഷിക്കാനാകില്ല.
ബാബര്‍ അമ്പലം പൊളിച്ചു പള്ളിപണിത് പള്ളി പണിയണമെങ്കില്‍ ഇസ്ലാമികമായ് കുറെ നിയമങ്ങലോക്കെയുണ്ട് അതൊന്നും ഈപള്ളിക്ക് ഉണ്ടായിരുന്നില്ലന്നു കോടതി പറയുന്ന്നു എന്തൊക്കെയാണ് ഒരുപള്ളി നിര്‍മിക്കുമ്പോള്‍ ഇസ്ലാമികമായ് പാലിക്കേണ്ട കാരിയങ്ങള് അറിവുള്ളവര്‍ എഴുതുക
ചില ഇടതുപക്ഷ self-styled ബുദ്ധിജീവികള്‍ തങ്ങള്‍ മതേതരര്‍ ആണെന്ന് കാണിക്കാന്‍ ഇസ്ലാം തീവ്രവാതത്തെ ന്യായികരിക്കാറുണ്ട്. ജീ രാമചന്ദ്രന്, ജനശക്തി തുടങ്ങിയ 'ബുദ്ധിജീവികള്‍' ഈ ജനുസ്സില്‍ പെട്ടതാണ്.
ബൈജു,
രാമചന്ദ്രനെ ഞാന്‍ മുസ്ലിം ന്യൂനപക്ഷ കുബുദ്ധി ജീവി എന്നേ വിളിക്കൂ. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ലാതെ മറ്റൊരു ന്യൂനപക്ഷത്തിനു വേണ്ടിയും അദ്ദേഹം വാദിച്ചു കേട്ടിട്ടില്ല.
ബാബര്‍ അമ്പലം പൊളിച്ചു പള്ളിപണിത് പള്ളി പണിയണമെങ്കില്‍ ഇസ്ലാമികമായ് കുറെ നിയമങ്ങലോക്കെയുണ്ട് അതൊന്നും ഈപള്ളിക്ക് ഉണ്ടായിരുന്നില്ലന്നു കോടതി പറയുന്ന്നു എന്തൊക്കെയാണ് ഒരുപള്ളി നിര്‍മിക്കുമ്പോള്‍ ഇസ്ലാമികമായ് പാലിക്കേണ്ട കാരിയങ്ങള് അറിവുള്ളവര്‍ എഴുതുക.
അതൊക്കെ വിധിയില്‍ വിശദമായി എഴുതിയിട്ടുണ്ട് എന്നാണു കേള്‍ക്കുന്നത്.
അന്‍വര്‍ ഉന്നയിച്ച വിഷയം മുസ്ലിങ്ങള്‍ ആരെങ്കിലും വിശദീകരിക്കുമെന്നു പ്രതീക്ഷിക്കാം.
ഞാന്‍ മനസിലാക്കിയത് മറ്റ് മതസ്തരുടെ ആരാധനാ സ്ഥലത്ത് മുസ്ലിം പള്ളി പണിയാന്‍ പാടില്ല എന്നാണതില്‍ പ്രധാനപ്പെട്ട ഒരു കാര്യമെന്നാണ്. ബാബര്‍ക്ക് വേണ്ടി പള്ളി പണിയുന്നതിനു മുന്നേ ഇവിടം ഹിന്ദുക്കള്‍ക്ക് പുണ്യ സ്ഥലമായിരുന്നു. അവര്‍ അവിടം ആരാധനക്കായി ഉപയോഗിച്ചിരുന്നു. അതിന്റെ അര്‍ത്ഥം ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണാ മുസ്ലിം പള്ളി അവിടെ പണിയപ്പെട്ടതെന്നാണ്.
രാമചന്ദ്രന് എഴുതുന്നു.
തകര്‍ക്കപ്പെട്ട താഴികക്കുടങ്ങള്‍ക്കൊന്നിനു താഴെ തന്നെയായിരുന്നു രാമന് ജനിച്ച സ്ഥലം എന്നൊക്കെ കോടതി അസന്ദിഗ്ദ്ധമായി നിരീക്ഷിക്കുന്നതായി പ്രാഥമിക വായനയില്‍ ബോധ്യപ്പെടുന്നുണ്ട്.
വികലമായ വായനയില്‍ ഇതുപോലെ പലതും ബോധ്യപ്പെടും. കോടതി ഒന്നും അസന്ദിഗ്ധമായി നിരീക്ഷിച്ചിട്ടില്ല.
വിധി പറഞ്ഞ ഒരു ജഡ്ജിയായ എസ് യു ഖാന് അഭിപ്രായപ്പെട്ടത് ഇങ്ങനെ.
മസ്ജിദ് നിര്‍മാണത്തിന് ഏറെ മുമ്പും വിവാദഭൂമിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് രാമന്റെ ജന്മഭൂമിയായി ഹിന്ദുക്കള്‍ ആരാധിച്ചിരുന്നത്. മസ്ജിദ് നിര്‍മിച്ചെന്നു കരുതുന്ന 1855നു മുമ്പും സീതാ കീ രസോയി, രാം ഛബൂത്ര പ്രദേശങ്ങള്‍ ഹിന്ദുക്കള്‍ പവിത്രമായി ആരാധിച്ചിരുന്നു. വിവാദഭൂമിക്കുള്ളില്ത്തന്നെ ഹിന്ദുക്കളും മസ്ജിദില്‍ മുസ്ലിംകളും ആരാധന നടത്തിയിരുന്നു.
ഭൂമിക്ക് എന്നുമുതല്‍ ഉടമാവകാശമുണ്ടെന്നു തെളിയിക്കുന്നതില്‍ രണ്ടു വിഭാഗങ്ങളും പരാജയപ്പെട്ട നിലയ്ക്ക് തെളിവുനിയമത്തിലെ 110-ാം വകുപ്പു പ്രകാരം അവരെ സംയുക്ത ഉടമകളായാണു കണക്കാക്കേണ്ടത്.
ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍
പൊളിച്ചുമാറ്റിയ തര്‍ക്കമന്ദിരത്തിന്റെ പ്രധാന മകുടത്തിനു നേരേ താഴെയുള്ള സ്ഥലം (താല്‍ക്കാലിക ക്ഷേത്രത്തിന്റെ സ്ഥാനം) മതവിശ്വാസപ്രകാരം രാമജന്മഭൂമിയാണ്. ഹിന്ദുക്കള്‍ക്ക് (രാംലാലാ വിഭാഗം) അതിന്മേലുള്ള അവകാശത്തില്‍ യാതൊരുവിധത്തിലുമുള്ള ഇടപെടല്‍ പാടില്ല. അതിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി ആരാധന നടത്തിയിരുന്ന സ്ഥലമാണ്. അതില്‍ അവര്‍ക്കു തുല്യാവകാശമാണു നല്‍കേണ്ടത്.
ജസ്റ്റിസ് ഡി.വി. ശര്‍മ
സീതാ കീ രസോയി, രാമപാദം, മറ്റു വിഗ്രഹങ്ങള്‍ തുടങ്ങിയവ സ്ഥിതിചെയ്യുന്നതിനാലും തര്‍ക്കത്തിലുള്ള ഭൂമി ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയാണെന്നു വ്യക്തമാണ്. രാമജന്മഭൂമിയെ പവിത്രഭൂമിയായി വിശ്വസിക്കുന്ന ഹിന്ദുക്കള്‍ അവിടെ ചരിത്രാതീതകാലം മുതല്‍ തീര്‍ഥാടനത്തിന് എത്തുന്നുമുണ്ട്. ഈ കേന്ദ്രസ്ഥാനം പോലെതന്നെ ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന പ്രദേശമാണ് അതിനു ചുറ്റുമുള്ളത്.
ബാബര്‍ കെട്ടിടം നിര്‍മിച്ചത് ഇസ്ലാമിക തത്വങ്ങള്‍ക്കു വിരുദ്ധമായായതിനാല് അതു മസ്ജിദ് ആയി കണക്കാക്കാനാകില്ല.
പല പോസ്റ്റുകളിലും വായിച്ച ഒരു അഭിപ്രായമാണു താഴെ.
വ്യവഹാര കാര്യങ്ങളില്‍ ആറു വര്ഷെത്തിനകം കക്ഷി ചേരണമെന്ന വ്യവസ്ഥ പാലിച്ചില്ല എന്നതാണ് കോടതി പറയുന്ന കാര്യം. കോടതിയെ വീനീതമായി ബോധ്യപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച്, ഒരു വസ്തു ഒരാള്‍ തുടര്‍ച്ച യായി 12 കൊല്ലം കൈവശം വെച്ചാല്‍, ഉടമ അയാളായി മാറും. ബാബരി മസ്ജിദിന് നാനൂറു കൊല്ലത്തോളമാണ് പഴക്കം. ഇക്കാലമത്രയും മസ്ജിദ് ഹിന്ദുക്കളുടെ കൈവശമായിരുന്നില്ല. അപ്പോള്‍ സ്വാഭാവിക ഉടമ ആരാണ്?
ഈ അഭിപ്രായം കാര്യങ്ങള്‍ ശരിക്കും മനസിലാക്കാതെയാണ്. 12 വര്‍ഷം കൈവശം വച്ചാല്‍ അത് കൈവശക്കാരനു പതിച്ചു കിട്ടാന്‍ അവകാശമുണ്ടെന്നത് ശരിയാണ്. പക്ഷെ തര്‍ക്കത്തിലുള്ള ഒരു വസ്തുവും ഈ നിയമപ്രകാരം ആര്‍ക്കും പതിച്ചു നല്‍കാറില്ല.
1993 ലെ Acquisition of Certain Area at Ayodhya Act, 33 പ്രകാരമാണ്, ബാബ്രി മസ്ജിദ് തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. 1995 ല്‍ സുപ്രീം കോടതി ഒരുത്തരവില്‍ ഈ ഏറ്റെടുക്കല്‍ അംഗീകരിച്ചതുമാണ്. ആ ഉത്തരവിലെ വിധി ഇപ്രകാരം.
"A mosque is not an essential part of the religion of Islam and Namaz (prayer) by Muslims can be offered anywhere even in open. Accordingly its acquisition is not prohibited by the provision in the Constitution in India"
ഏറ്റെടുക്കലിനേക്കുറിച്ച് ആക്ഷേപമുള്ളവര്‍ 6 വര്‍ഷത്തിനുള്ളില്‍ ആക്ഷേപം ബോധിപ്പിക്കണമെന്ന വ്യവസ്ഥ നിയമത്തിലുള്ളതാണ്. അ വ്യവസ്ഥ പലിക്കാത്തതുകൊണ്ടാണ്, സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളിക്കളഞ്ഞത്. വഖഫ് ബോര്‍ഡിന്റേതടക്കം 1950 മുതല്‍ 1989 വരെ സമര്‍പ്പിക്കപ്പെട്ട 5 ഹര്ജ്ജികളിലാണു കോടതി വിധി പ്രസ്താവിച്ചത്.
നാനൂറു കൊല്ലം മുസ്ലിംകളുടെ നിയന്ത്രണത്തിലായിരുന്ന ഒരു ഭൂമിയില്‍, ഹിന്ദുക്കള്‍ അവകാശം ചോദിച്ചെത്തിയത് കോടതിയില്‍ എത്തിയത് ഏതു വര്‍ഷ മാണ്?അപ്പോള്‍ പിന്നെ, സുന്നി വഖഫ് ബോര്ഡ്ത ഉടമാവകാശം ചോദിക്കാന്‍ വൈകിയെന്നു പറയുന്നതില്‍ എന്തു ന്യായം? സമയം വൈകിയെന്ന ഒരു കാരണം ഈ തര്ക്കനത്തില് നിലനില്ക്ക ത്തക്ക ന്യായമല്ല.
ഈ വാദം യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയുള്ള ഒന്നാണ്.
നാനൂറു കൊല്ലം മുസ്ലിങ്ങളുടെ നിയന്ത്രണത്തിലായിരുന്നില്ല ഈ ഭൂമി. അവിടെ ഇക്കാലമത്രയും ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധിച്ചിരുന്നു. മുസ്ലിം മോസ്കിനൊപ്പം ഹിന്ദു ആരാധന മന്ദിരങ്ങളും അവിടെ ഉണ്ടായിരുന്നു. അതാണു ചരിത്ര വസ്തുത. സീതയുടെയും ഹനുമാന്റെയും ക്ഷേത്രങ്ങള്‍ ഈ ഭൂമിയിലാണു നിന്നിരുന്നത്. ശ്രീരാമന്റെ ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ്, മോസ്ക് പണുതതെന്നാണ് ഹിന്ദുക്കളുടെ വാദം. ആ വാദത്തില്‍ കഴമ്പുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഹിന്ദുക്കള്‍ അവകാശം ചോദിച്ചത് ഈ സ്ഥലം ഉള്‍പ്പടെയുള്ള ഭൂമിയിലാണ്.
നിയമം പഠിച്ച, വര്‍ഷങ്ങളായി നിയമ കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്ന ജഡ്ജിമാരാണ് സമയം വൈകിയെന്ന കാരണം പ്രസക്തമാണെന്നു വിധിച്ചത്. വഴിയേ പോകുന്ന എല്ലാവരുടെയും ഉപദേശം അവര്‍ സ്വീകരിച്ചെന്നു വരില്ല.
സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി മാത്രമേ തള്ളിക്കളഞ്ഞുള്ളു. ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിക്കപ്പെട്ട മറ്റ് നാലു ഹര്‍ജികളും മറ്റ് ഉപഹര്‍ജികളും കോടതി സ്വീകരിച്ചു. അതിന്റെ വിധിയാണിപ്പോള്‍ പുറപ്പെടുവിച്ചതും.
"ബാബര്‍ അമ്പലം പൊളിച്ചു പള്ളിപണിത് പള്ളി പണിയണമെങ്കില്‍ ഇസ്ലാമികമായ് കുറെ നിയമങ്ങലോക്കെയുണ്ട് അതൊന്നും ഈപള്ളിക്ക് ഉണ്ടായിരുന്നില്ലന്നു കോടതി പറയുന്ന്നു എന്തൊക്കെയാണ് ഒരുപള്ളി നിര്‍മിക്കുമ്പോള്‍ ഇസ്ലാമികമായ് പാലിക്കേണ്ട കാരിയങ്ങള് അറിവുള്ളവര്‍ എഴുതുക."
അന്‍വര്‍,
വാരാണസിയിലെ ഗ്യവാപിയില് ഇപ്പോഴത്തെ വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു മസ്ജിദ് ഉണ്ട് (മുസ്ലിങ്ങള്‍ ആരും ഇല്ലാത്ത സ്ഥലത്ത് മസ്ജിദ് സാധാരണ കാണാറില്ല!). പറ്റുമെങ്കില്‍ ഒന്ന് പോയി ആ മസ്ജിദിന്റെ പിന് ഭാഗത്തെ ഭിത്തി കാണുക. കാഴ്ചക്ക് വൈകല്യം ഒന്നും ഇല്ലാത്ത ആളാണെങ്കില്‍ മനസിലാവും അവിടെ മസ്ജിദ് ആയിരുന്നോ ക്ഷേത്രമായിരുന്നോ എന്ന്. ക്ഷേത്ര മാതൃകയില്‍ കൊത്തുപണികള്‍ ഉള്ള കരിങ്കല്‍ ഭിത്തി പിന് ഭാഗത്തും, വശങ്ങളിലും മുന്‍ ഭാഗത്തും കുമ്മായം തേച്ച ഭിത്തികളും ഉള്ള ഒരു സങ്കരയിന മസ്ജിദ് ആണ് ഞാന്‍ അവിടെ കണ്ടത്!
1992 ലെ സംഭവങ്ങളോളം കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതില്‍ കമ്മുനിസ്ടുകള്‍ ചെറിയ പങ്കല്ല വഹിച്ചിട്ടുള്ളത്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ നിരീക്ഷിച്ചിട്ടുള്ള ഒരാളെന്ന നിലക്ക് എനിക്ക് വളരെ ഉറപ്പിച്ചു പറയാന്‍ കഴിയും, EMS ഉം, ഹര്‍കിഷന്‍ സിംഗ് സുര്ജീതും ഒക്കെ കളിച്ച കളികള്‍, രാഷ്ട്രീയ ശകുനികളുടെതായിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും, ഒരു മേശക്കു ചുറ്റുമിരുന്നു സംസാരിച്ചു ഒരു പരസ്പര ധാരണയില്‍ എത്തരുതെന്നത് കമ്മുനുസ്ടുകളുടെഏറ്റവും വലിയ ആവശ്യമായിരുന്നു. അതിനു വേണ്ടി ഒത്തുതീര്‍പ്പിന് മുന്നോട്ടു വന്ന എല്ലാ മുസ്ലിം വിഭാഗങ്ങളെയും, "ന്യൂനപക്ഷ സംരക്ഷണത്തിനു തങ്ങളുണ്ട്" എന്ന വ്യാമോഹം കൊടുത്ത് വഴി തെറ്റിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഒരിക്കല്‍ കോണ്‍ഗ്രസുകാര്‍ മാത്രം ആടിയിരുന്ന ആ പൊറാട്ട് നാടകം പിന്നെ കംമുനിസ്ടുകളുടെയും, SP, RJP, LJP, BSP തുടങ്ങിയ ഭാഗ്യാന്സ്വേഷണ പാര്‍ടികളുടെയും ഒരേ ഒരു നയമായി മാറി. ഇന്ത്യയിലെ accademic മേഖലയിലെല്ലാം നുഴഞ്ഞു കയറിക്കഴിഞ്ഞ, സ്വന്തം ചരിത്രകാരന്മാരെയും, കൂലിക്കെഴുത്തുകാരെയുമൊക്കെ കാട്ടി, തങ്ങളുടെ ഏതു അതിരുകടന്ന അവകാശവാദവും, സ്ഥാപിച്ചെടുക്കാന്‍
കൂടെനില്ക്കാം എന്നോ മറ്റോ മുസ്ലിംകളെ അവര്‍ വിസ്വസിപ്പിച്ച്ചു. BJP യൊക്കെ വെറും സവര്‍ണ പാര്‍ടി മാത്രമാണെന്നും, അവര്‍ക്ക് വേണ്ടത്ര ജനപിന്തുണ ഉണ്ടാകിയെടുക്കാന്‍ കഴിയില്ല എന്നും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ സ്വയം ബന്ധിക്കപ്പെട്ട, ഈ വിഡ്ഢികള്‍ കണക്കു കൂട്ടി. ശ്രീരാമനെ പോലുള്ള ഇന്ത്യയുടെ സാംസ്കാരിക യാധാര്ത്യങ്ങലെക്കുരിച്ച്ചുള്ള ഈ തെറ്റായ വിലയിരുത്തലുകളില്‍ നിന്നാണ് 1992 വരെയെത്തിയ, പ്രകൊപനങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. 1990 നു മുന്‍പ് ഇന്ത്യന്‍ മുസ്ലിംകളില് ഒട്ടുമിക്കവരും, കേട്ടിട്ട് പോലുമില്ലാതിരുന്ന ഒരു വിദേശി നിര്‍മിച്ച എടുപ്പുകെട്ടിന്റെ പേരില്‍, ശ്രീരാമന്റെ അസ്തിത്വത്തെ വരെ മതേതര ശിഖണ്ടികള്‍ ചോദ്യം ചെയ്തു. ഇന്ത്യയിലെ ബഹിഭൂരിപക്ഷം വരുന്ന ജനത അവരുടെ വിശ്വാസങ്ങള്‍ക്ക് വേണ്ടി കംമുനിസ്ടുകളുടെയും, മറ്റെല്ലാ ഇസങ്ങളുടെയും, എല്ലാ പാര്‍ടികളുടെയും സര്ടിഫികേടുകള് നെടിയെടുക്കെണ്ടാതുന്ടെന്ന അവഹെളനത്ടിന്റെ നിലയിലേക്ക് കാര്യങ്ങളെ വലിച്ച്ചിഴച്ച്ചു. കശ്മീരിലെ ഹസ്രത്ബാല്‍ പള്ളിയില്‍ ഉണ്ടെന്നു പറയപ്പെടുന്ന പ്രവാചകന്റെ രോമം, carbon dating ഒന്നും ചെയ്യ്തു തെളിയിക്കെണ്ടാതില്ല ! അതൊക്കെ പവിത്ര വിശ്വാസത്തിന്റെ ഭാഗം ! അവിടെ തീവ്രവാദികള്‍ കൈയ്യടക്കിയപ്പോള്‍, കൊടും തീവ്രവാദികള്‍ക്ക് പാകിസ്ഥാനിലേക്ക് safe passage അനുവടിച്ച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അത് നേരിട്ടത്. കാരണം ഏറ്റുമുട്ടലില്‍ പ്രവാചകന്റെ രോമത്തിനു ഒന്നും പറ്റരുത്. ഒരു കംമുനിസ്റ്കാരനും, ബുദ്ധിജീവിയും, രാഷ്ട്രീയക്കാരനും ഈ രോമത്തിന്റെ ചരിത്രയാധാര്ത്യത്തെ ചോദ്യം ചെയ്തില്ല. ഈ മോസ്കിനു പ്രത്യേക പ്രാധാന്യം കൊടുക്കുന്നത്, ഇസ്ലാമിക വിശ്വാസപ്രകാരം തന്നെ എത്രമാത്രം അന്ഗീകരിക്കപ്പെട്ടതാണ് എന്നും ഒരു ജീവിയും ചോദിക്കുന്നില്ല, ചോദിച്ചു കണ്ടില്ല. ശ്രീരാമന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ആണ് എല്ലാവര്ക്കും വിഷയം.
വനരന്‍,
കമ്യൂണിസ്റ്റുപാര്‍ട്ടി മുസ്ലിങ്ങള്‍ക്ക് വ്യാമോഹം കൊടുത്തു എന്നു പറയുന്നതിനോട് യോജിപ്പില്ല. കമ്യൂണിസ്റ്റുപാര്‍ട്ടി ഒരിക്കലും ഇന്‍ഡ്യയിലെ നിര്‍ണ്ണായക ശക്തിയായിരുന്നില്ല. അതു മനസിലാക്കാതെ അവര്‍ പറഞ്ഞതൊക്കെ വിശ്വസിച്ചെങ്കില്‍ അത് മുസ്ലിങ്ങളുടെ വിവരക്കേട്.
ആരും കൊണ്ടെത്തിച്ചിട്ടല്ല 1992 സംഭവിച്ചത്. അത് സംഘപരിവാര്‍ അസൂത്രണം ചെയ്തു നടപ്പിലാക്കിയ പദ്ധതിയായിരുന്നു. ഒരു മേശക്കു ചുറ്റുമിരുന്നു പരിഹരിക്കുക എന്നു പറഞ്ഞാല്‍ മസ്ജിദ് ഇരുന്ന സ്ഥലം മുസ്ലിങ്ങള്‍ക്ക് വിട്ടുകൊടുക്കുക എന്നൊന്നുമല്ല. അത് പൊളിച്ചു മാറ്റി അവിടെ ക്ഷേത്രം പണിയുക എന്നതു തന്നെയാണ്, വനരന്‍ ഉദ്ദേശിക്കുന്നത്. അത് മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഇപ്പോഴും ഭൂരിഭാഗം മുസ്ലിങ്ങള്‍ക്കും സ്വീകാര്യമല്ല. ആ യാഥാര്ത്ഥ്യത്തിനിടയിലേക്ക് കമ്യൂണിസ്റ്റുപാര്‍ട്ടിയേയും എം എസിനെയും സുര്‍ജിത്തിനേയും വലിച്ചു കൊണ്ടു വരുന്നതിനു പ്രസക്തിയുമില്ല. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിലിടപെട്ടിട്ടുണ്ടെങ്കില് അത് കോണ്‍ഗ്രസും ബി ജെപിയും മാത്രമാണ്.
മുസ്ലിങ്ങളും ഹിന്ദുക്കളും മനസു വച്ചിരുന്നെങ്കില്‍ ഇത് വളരെ നേരത്തേ പരിഹരിക്കാമായിരുന്നു. അതിനു മറ്റാരെയും പഴി പറഞ്ഞിട്ടു കാര്യമില്ല.
കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ എന്നും ന്യൂനപക്ഷാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
Kaalidaasan,
"കമ്യൂണിസ്റ്റുപാര്‍ട്ടി ഒരിക്കലും ഇന്‍ഡ്യയിലെ നിര്‍ണ്ണായക ശക്തിയായിരുന്നില്ല."
ശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് vote share ആണെങ്കില്‍ പറഞ്ഞത് വളരെ ശരി. പക്ഷെ നമ്മളെല്ലാം കേട്ടിട്ടുള്ള ഒരു ചൊല്ലുണ്ട്. 'നഞ്ഞെന്തിനു നാനാഴി'. താങ്കള്ക്കതിന്റെ അര്‍ഥം അറിയാമെന്നു കരുതുന്നു. മഹാഭാരതത്തില്‍ നാം കാണുന്നവരുടെ ശക്തിക്കുമുന്നില്‍ ശകുനി അമ്മാവന് വെറുമൊരു ചൂതാട്ടക്കാരന് വൃദ്ധന് മാത്രം. എന്നാല്‍ കഥയുടെ ഗതി നിര്ണയിച്ച്ചതില് അയാളുടെ രോളോ ?
"അതു മനസിലാക്കാതെ അവര്‍ പറഞ്ഞതൊക്കെ വിശ്വസിച്ചെങ്കില്‍ അത് മുസ്ലിങ്ങളുടെ വിവരക്കേട്."
ഈ വിവരക്കേടില്‍ മുസ്ലിംകള് മാത്രമല്ല, കോണ്‍ഗ്രസിലെ നെഹ്റു അനുഭാവികലുല്പ്പെടെ ഇന്ത്യയില്‍ ഒരുപാട് പേര് അകപ്പെട്ടു കിടക്കുന്നു. അതിനു രാജ്യം മുഴുവന്‍ വില കൊടുത്തു കൊണ്ടുമിരിക്കുന്നു.നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിയുടെ ഭരണം പകുതി പിന്നിട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ശിഥിലീകരണം തുടങ്ങിയെന്നു അന്നത്തെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അതിനോടൊപ്പം ഉണ്ടായ political vacuum ആണ് കംമുനിസ്ടുകളെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശകുനി റോളിലേക്ക് ഉയര്‍ത്തിയത്. രാമജന്മഭൂമി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്തുതന്നെ VHP ഒരു പ്രചാരണ യാത്ര തുടങ്ങിയിരുന്നു. 1984 അവസാനം. ശ്രീമതി ഗാന്ധിയുടെ അവിചാരിതമായ അത്യാഹിതത്തോടെ ആ പ്രചാരണയാത്ര താല്‍ക്കാലികമായി നിറുത്തിവയ്ക്കുകയായിരുന്നു. രാജീവിന്റെ കാലത്തുണ്ടായ മുസ്ലിം പേര്‍സണല്‍ ലോ, ശിലാന്യാസം, തുടങ്ങിയ issue കളില്‍ ഹിന്ദുക്കളും മുസ്ലിംകളും കോണ്‍ഗ്രസ്സില്‍ നിന്ന് അകന്നു. അവിടം തൊട്ടാണ് കംമുനിസ്ടുകള്ക്ക് ശകുനിവേഷം കൊഴുപ്പിക്കാന്‍ അവസരം കിട്ടിയത്. Left ലേക്ക് ചാഞ്ഞു നിന്നിരുന്ന VP സിംഗ് BJP യുടെയും കംമുനിസ്ടുകളുടെയും കൂടി പിന്തുണയോടെയായിരുന്നു അധികാരത്തില്‍ വന്നതെന്ന് താങ്കള്ക്കരിയുമായിരിക്കും. അദ്വാനിയുടെ രഥയാത്രയോടെ രാമജന്മ ഭൂമി പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ ശങ്കരാചാര്യന്മാരുടെയും,പല വിശിഷ്ട വ്യക്തികളുടെയും ഒക്കെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നു. ഏതൊരു ഒത്തുതീര്‍പ്പും സംഘപരിവാര്‍ നിലപാടുകളെ vindicate ചെയ്യും എന്നതുമാത്രമായിരുന്നു കാമ്മുനിസ്ടുകളുടെ പ്രശ്നം (താങ്കള്‍ മുകളില്‍ ചൂണ്ടി കാനിച്ച്ചപോലെ രാമചന്ദ്രനെപ്പോലുള്ളവര്ക്ക് ഇപ്പോഴും അതൊന്നു മാത്രമാണല്ലോ പ്രശ്നം). അഞ്ചു വര്‍ഷം തികക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ്സിതര സര്‍ക്കാരിനെ നയിച്ചു ചരിത്രത്തില്‍ ഇടംനേടാന്‍ അവസരം കൈവന്ന VP സിങ്ങും സ്വഭാവികമായും സര്‍ക്കാരിന് ഭീഷണിയായ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാന്‍ എല്ലാശ്രമവും നടത്തിക്കാനണം. എന്നാല്‍ കംമുനിസ്ടുകളുടെ സമ്മര്ദ്ധതിനു വഴങ്ങി JD യിലെ MS, LP യാദവന്മാരും, സയെദ് ഷഹാബുദ്ദീന് തുടങ്ങിയ ജിഹാദികളും ഒത്തുതീര്പ്പുശ്രമങ്ങളെ ഗര്‍ഭത്തിലെ അലസിപ്പിക്കുകയാണ് ചെയ്തത്. അന്നത്തെ പത്രമാസികകള്‍ കിട്ടുമെങ്കില്‍ വായിച്ചുനോക്കുക. ഒരേകദേശ ചിത്രം കിട്ടും. ഇപ്പോള്‍ വീണ്ടും മുസ്ലിങ്ങള്‍ക്ക് നേരിടേണ്ടി വന്ന 'വഞ്ചനയുടെ' പേരില്‍ ചില 'ചരിത്രകാരന്മാരും', 'കൂലിക്കെഴുത്തുകാരും' മീഡിയ കൊമാളികളും എങ്ങലടിച്ച്ചു കരയാന്‍ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ആദ്യത്തെ പ്രചാരണ യാത്രയുടെ സമയം മുതല്‍ VHP മുന്നോട്ടു വയ്ച്ച ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല, "മുസ്ലികള് സ്ഥലം വിട്ടുകൊടുത്താല്‍, അയോധ്യയില്‍ തന്നെ, പരിക്രമക്ക് പുറത്തു അവര്‍ക്കിഷ്ടപ്പെട്ട മാതൃകയില്‍ ഒരു മോസ്ക്, ഹിന്ദുക്കളുടെ ചെലവിലും, കര്സേവയിലും നിര്‍മ്മിച്ചു കൊടുക്കാം" എന്നതാണ്. പിന്നീടത്, അവര്‍ക്ക് ബാബറി structure നോട് വൈകാരികമായി ഉള്ള ബന്ധം പരിഗണിച്ച്, വേണമെങ്കില്‍, അതേ structure നെ brick by brick മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ സഹായിക്കാം എന്നതായിരുന്നു. എന്ത് ചെയ്യാം. കാമ്മുനിസ്ടുകള്ക്ക് അത് മനസ്സിലായി. മുസ്ലിംകള്ക്ക് ഒട്ടു മനസ്സിലായുമില്ല.
വനരന്‍,
ബാബ്രി മസ്ജിദ് വിഷയത്തില്‍ കമ്യൂണിസ്റ്റുകളെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന താങ്കളുടെ നിലപാടിനോട് ഞാന്‍ യോജിക്കുന്നില്ല. ഈ വിഷയം പരിഹരിക്കാന്‍ സാധിക്കാത്തത് മുസ്ലിങ്ങളുടെയും ഹിന്ദുകളുടെയും പിടിപ്പുകേടു മാത്രമാണ്.
സംഘ പരിവാര്‍ മുന്നോട്ടു വച്ച "മുസ്ലിങ്ങള്‍ സ്ഥലം വിട്ടുകൊടുത്താല്‍, അയോധ്യയില്‍ തന്നെ, പരിക്രമക്ക് പുറത്തു അവര്‍ക്കിഷ്ടപ്പെട്ട മാതൃകയില്‍ ഒരു മോസ്ക്, ഹിന്ദുക്കളുടെ ചെലവിലും, കര്സേവയിലും നിര്‍മ്മിച്ചു കൊടുക്കാം" എന്ന നിര്‍ദ്ദേശം മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമല്ലായിരുന്നു. ഇന്നും സ്വീകാര്യമല്ല. ഇത് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടാണെന്നു ആരു പറഞ്ഞാലും അത് വിഡ്ഢിത്തമായിട്ടേ എനിക്ക് തോന്നൂ. ഇന്‍ഡ്യയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ഉണ്ടാകുന്നതിനുമൊരു നൂറ്റാണ്ടു മുന്നെ ഇതൊരു തര്‍ക്ക വിഷയമായിരുന്നു. അന്ന് മുസ്ലിങ്ങളെ പിരികയറ്റിയതാരാണ്?
ആരുമല്ല അത് മുസ്ലിങ്ങള്‍ സ്വന്തമായി എടുത്ത നിലപാടായിരുന്നു. ഇന്നുമത് തുടരുന്നു. ബാബ്രി മസ്ജിദിന്റെ പേരില്‍ ഒരു മുസ്ലിമും കമ്യൂണിസ്റ്റുകാരെ പിന്തുണച്ചിട്ടില്ല. അത് സത്യമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ബി ജെ പിയുടെ അത്രയും ജനപിന്തുണയും ശക്തിയും നേടുമായിരുന്നു.
ഇസ്ലാമിക തീവ്രവാദികളെ എല്ലാം സൃഷ്ടിച്ചത് അമേരിക്കയാണെന്ന നിലപാടിനോട് സമാനമാണ് താങ്കളുടെ ഈ നിലപാട്. സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്യാന്‍ ഇസ്ലാമിക തീവ്രവാദികളെ അമേരിക്ക ഉപയോഗപ്പെടുത്തി എന്നതിനപ്പുറം അവരുടെ സൃഷ്ടിയില്‍ അമേരിക്കക്കൊരു പങ്കുമില്ല എന്നതാണു വാസ്തവം. അഹമ്മദി നെജാദിനേപ്പോലുള്ള ജോക്കര്മാര് ഇന്നും വേള്‍ഡ് ട്രെയിഡ് സെന്റര്‍ അക്രമണം അമേരിക്ക ആസൂത്രണം ചെയ്തതായിരുന്നു എന്നു പറഞ്ഞു നടക്കുന്നുണ്ട്. അതേപോലെയുള്ള ഒരു പ്രചരണം മാത്രമാണ് ബാബ്രി മസ്ജിദ് പ്രശ്നം പരിഹരിക്കപ്പെടുന്നത് തടഞ്ഞത് കമ്യൂണിസ്റ്റുകാരാണെന്ന ആരോപണവും.
ബാബ്രി മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതിനു മുസ്ലിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഒരു കമ്യൂണിസ്റ്റുകാരനും അതിനെ എതിര്‍ക്കില്ല. ബലമായി മാറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചതിനെയാണവര് എതിര്‍ത്തതും. ഊഹാപോഹങ്ങള്‍ സത്യമാകുകയും ഇല്ല. സംഘപരിവാറിന്റെ പ്രധാന എതിരാളി കമ്യൂണിസ്റ്റുകാരാണ്. അതിന്റെ കാരണം അവരുടെ ബ്രാണ്ട് ഹിന്ദുത്വയെ എതിര്‍ക്കുന്നതിന്റെ മുന്നില്‍ കമ്യൂണിസ്റ്റുകാരുണ്ട് എന്നതും.
മുസ്ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ എല്ലാ അവകാശങ്ങള്‍ക്ക് വേണ്ടിയും കമ്യൂണിസ്റ്റുകാര്‍ നിലപാടെടുത്തിട്ടുണ്ട്. ഇപ്പോഴും എടുക്കുന്നു. പക്ഷെ ചില തീവ്ര ഇടതുപക്ഷക്കാര്‍ മുസ്ലിങ്ങളുടെ അന്യായമയ അവകാശങ്ങളെ പിന്തുണക്കുന്നുണ്ട് എന്നതും സത്യമാണ്. പക്ഷെ അത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഔദ്യോഗിക നയമല്ല. ശരിയ വിഷയത്തിലൊക്കെ ഇ എം എസ് ഉള്‍പ്പടെയുള്ള കമ്യൂണിസ്റ്റുനേതാക്കള്‍ പരസ്യമായി തന്നെ മുസ്ലിം യാഥാസ്ഥിതികരുമായി ഏറ്റുമുട്ടിയിട്ടുമുണ്ട്.
ബാബ്രി മസ്ജിദ് വിഷയത്തില്‍ മുസ്ലിങ്ങളുടെ തീവ്ര നിലപാട് ഇസ്ലാം എന്ന മതത്തിന്റെ നയമാണെന്നാണെന്റെ അഭിപ്രായം. അതിനു മറ്റാരെയും കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. രാമന് ജനിച്ചു എന്നു വിശ്വസിക്കുന്ന സ്ഥലത്തു തന്നെ അമ്പലം വേണമെന്ന ഹിന്ദു നിലപാടിന്റെ മറു വശമാണിതും. മൊഹമദ് സ്വര്‍ഗ്ഗത്തിലേക്ക് സന്ദര്‍ശനത്തിനു പോയി എന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന ജറുസലെമിലെ യഹൂദ ദേവാലയത്തിന്റെ സ്ഥാനത്തു തന്നെ മുസ്ലിം ദേവാലയം വേണമെന്നു ശഠിക്കുന്നതിന്റെ തനിയാവര്‍ത്തനം.
രണ്ടും തീവ്ര നിലപാടുകളാണ്. അതു കൊണ്ടാണീ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെടാതെ കിടന്നത്. രാമന് ജനിച്ചു എന്നു വിശ്വസിക്കുന്ന സ്ഥലത്തു നിന്നും അഞ്ച് മീറ്റര്‍ മാറി അമ്പലം പണുതാല്‍ രാമനു കോപമൊന്നുമുണ്ടാകില്ല. അങ്ങനെ ചിന്തിക്കാനുള്ള മഹമനസ്കത ഹിന്ദുക്കളുടെ ഭാഗത്ത് ഇല്ല. ഈ മഹമനസ്കത ഇല്ലാത്തതാണു യഥാര്‍ത്ഥ പ്രശ്നം. അതിനു വെറുതെ ഇരിക്കുന്നവരെ പഴി പറഞ്ഞിട്ടു കാര്യമില്ല. ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ദുശാഠ്യമാണിവിടെ കളിക്കുന്നത്.
എവിടെ പ്രര്‍ത്ഥിച്ചാലും പ്രാര്‍ത്ഥനയാണെന്നുള്ള ലളിത സത്യം മനസിലായാല്‍ ഈ ഒരു തുണ്ടു ഭൂമിക്കു വേണ്ടി ഇതുപോലെ കടിപിടി കൂടില്ല.
വിശ്വാസപരമായി മുസ്ലിങ്ങള്‍ക്ക് ബാബ്രി മസ്ജിദിനോടുള്ള ആഭിമുഖ്യത്തേക്കാള്‍ പ്രധാനപ്പെട്ടതാണ്, വിശ്വസപരമായി ഹിന്ദുക്കള്‍ക്ക് രാമന് ജനിച്ചു എന്നു വിശ്വസിക്കുന്ന സ്ഥലത്തോടുള്ളത്. അതുകൊണ്ടാണു ഞാന്‍ ഹിന്ദുക്കള്‍ക്ക് ഈ സ്ഥലം വിട്ടുകൊടുത്ത കോടതി വിധിയെ ഞാന്‍ പിന്തുണച്ചത്.
രണ്ടുകൂട്ടരും ഈ സ്ഥലം ഞങ്ങള്‍ക്ക് വേണ്ട, താജ മഹല്‍ ഫത്തേപ്പൂര്‍ സിക്രി, കുത്തബ് മിനാര്‍, റെഡ് ഫോര്‍ട്ട്, ജുമ മസ്ജിദ് എന്നിവ സര്‍ക്കാര്‍ ഏറ്റെടുത്തതുപോലെ ഇതു ഏറ്റെടുത്ത് ഒരു ദേശീയ സ്മാരകമാക്കിക്കോളൂ, എന്നു പറയാനുള്ള മഹമനസ്കത ഹിന്ദുകള്‍ക്കും മുസ്ലിങ്ങള്ക്കുമുണ്ടെങ്കില് അതായിരിക്കും ഇവര്‍ ഈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ സേവനം. ദുശാഠ്യവും അസഹിഷ്ണുതയും രണ്ടുകൂട്ടരെയും അത് ചെയ്യാന്‍ അനുവദിക്കില്ല.
"രണ്ടുകൂട്ടരും ഈ സ്ഥലം ഞങ്ങള്‍ക്ക് വേണ്ട, താജ മഹല്‍ ഫത്തേപ്പൂര്‍ സിക്രി, കുത്തബ് മിനാര്‍, റെഡ് ഫോര്‍ട്ട്, ജുമ മസ്ജിദ് എന്നിവ സര്‍ക്കാര്‍ ഏറ്റെടുത്തതുപോലെ ഇതു ഏറ്റെടുത്ത് ഒരു ദേശീയ സ്മാരകമാക്കിക്കോളൂ, എന്നു പറയാനുള്ള മഹമനസ്കത ഹിന്ദുകള്‍ക്കും മുസ്ലിങ്ങള്ക്കുമുണ്ടെങ്കില് അതായിരിക്കും ഇവര്‍ ഈ രാജ്യത്തിനു വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ സേവനം"
well articulated
surrender of women is essential for well being of family, especially in asia. we all hail women for keeping family intact by sacrificing theri equal rights. and we all hate women activists for asking women to stand up against men. we hate these activists for they might harm our family set up.
get me sir ?
"""എവിടെ പ്രര്‍ത്ഥിച്ചാലും പ്രാര്‍ത്ഥനയാണെന്നുള്ള ലളിത സത്യം മനസിലായാല്‍ ഈ ഒരു തുണ്ടു ഭൂമിക്കു വേണ്ടി ഇതുപോലെ കടിപിടി കൂടില്ല.
വിശ്വാസപരമായി മുസ്ലിങ്ങള്‍ക്ക് ബാബ്രി മസ്ജിദിനോടുള്ള ആഭിമുഖ്യത്തേക്കാള്‍ പ്രധാനപ്പെട്ടതാണ്, വിശ്വസപരമായി ഹിന്ദുക്കള്‍ക്ക് രാമന് ജനിച്ചു എന്നു വിശ്വസിക്കുന്ന സ്ഥലത്തോടുള്ളത്. അതുകൊണ്ടാണു ഞാന്‍ ഹിന്ദുക്കള്‍ക്ക് ഈ സ്ഥലം വിട്ടുകൊടുത്ത കോടതി വിധിയെ ഞാന്‍ പിന്തുണച്ചത്. """"
ദാ ഇത്രേയുള്ളൂ കാര്യം..ഇതില്‍ എല്ലാമുണ്ട്..
:)
Post a Comment