Friday 12 February 2010

ബൈബിളില്‍ മൊഹമ്മദോ?

ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന മൊഹമ്മദ് എന്ന വ്യക്തി സ്ഥാപിച്ച മതമാണ്‌ ഇസ്ലാം. തീവ്ര മുസ്ലിങ്ങള്‍ പക്ഷെ അത് സമ്മതിച്ചു തരില്ല. അവര്‍ പറയുന്നത് ലോകാരംഭം മുതല്‍ ഇസ്ലാം ഉണ്ടായിരുന്നു എന്നാണ്. അതിന്റെ കാരണം ഖുറാനില്‍ പറഞ്ഞിരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന ചില പരാമര്‍ശങ്ങളും. തന്റെ പുതിയ മതം സ്വീകാര്യമാക്കാന്‍ വേണ്ടി മൊഹമ്മദ് നല്ല ഒരു കൌശലം പ്രയോഗിച്ചു. മൊഹമ്മദ് ജനിച്ച അറബി ഗോത്രം ബഹു ദൈവ ആരാധനയില്‍ അധിഷ്ടിതമായിരുന്നു. ഏക ദൈവ അരാധനക്കാരായ യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടെയും മതവിശ്വാസം നല്ലതെന്നു മനസിലാക്കിയ മൊഹമ്മദ് ആ മതങ്ങളെ തന്റെ പുതിയ മതത്തിന്റെ അടിസ്ഥാനമാക്കി തെരഞ്ഞെടുത്തു. അങ്ങനെ യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടേയും ദൈവം ഇസ്ലാമിന്റെ ദൈവമായി. മൊഹമ്മദ് ജനിച്ചു വളര്‍ന്ന ഗിരി വര്‍ഗ്ഗക്കാരൊന്നും ഈ ദൈവത്തെ ആരാധിച്ചിരുന്നില്ല. അവര്‍ വിഗ്രഹാരാധകരായിരുന്നു.

യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടേയും ദൈവത്തെ സ്വന്തമാക്കി ആ പൈതൃകം അടിച്ചുമാറ്റിയ മൊഹമ്മദ് അവിടെ നിറുത്തിയില്ല. അവരുടെ എല്ലാ പ്രവാചകന്‍മാരെയും ഏറ്റെടുത്തു. അവരുടെ കഥകള്‍ക്ക് സ്വന്തമായി ഭാഷ്യങ്ങള്‍ ചമച്ചു. എന്നിട്ട് അതാണു ശരിയെന്നു വിശ്വസിപ്പിക്കാന്‍  മറ്റൊരു കൌശലം കൂടി അങ്ങു പ്രയോഗിച്ചു. യഹൂദന്‍മാരും ക്രിസ്ത്യാനികളും അവരുടെ വേദപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. പക്ഷെ ശരിയായ വസ്തുത ദൈവം തന്നോട് വെളിപ്പെടുത്തി എന്നായിരുന്നു ആ കൌശലം.
അതിനു വിശ്വാസ്യത വരുത്താനായി മൊഹമ്മദ് അദ്ദേഹത്തിന്റെ ബൈബിളായ ഇഞ്ചീലില്‍ ഇങ്ങനെ എഴുതി ചേര്‍ത്തു.

ഇസ്രായേല്‍ വംശമേ, ഞാന് അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാകുന്നു; എനിക്കു മുമ്പ് ആഗതമായിട്ടുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനും എനിക്ക് ശേഷം വരാനിരിക്കുന്ന, അഹ്‌മ്മ്ദ് എന്ന് പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവിശേഷമറിയിക്കുന്നവനുമാകുന്നു“


ഓരോരോ സമയത്ത് തനിക്ക് തോന്നിയ കാര്യങ്ങള്‍ ദൈവത്തിന്റെ വെളിപ്പെടുത്തലാണെന്ന കഥ വിശ്വസിക്കുന്ന വിഡ്ഡികള്‍ ഇതും വിശ്വസിക്കുമെന്ന് ബുദ്ധിമാനായ മൊഹമ്മദിനറിയാമായിരുന്നു. അതു തന്നെ സംഭവിച്ചു. യേശു വന്നത് മൊഹമ്മദിന്റെ കഥ പറയനാണെന്നു തന്നെയാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്.

ലോകം ചിരിച്ചു തള്ളിയ അതേ കഥയുമായി ഇപ്പോള്‍ മറ്റൊരു തീവ്ര മുസ്ലിം വിശ്വാസി ഇറങ്ങി തിരിച്ചിട്ടുണ്ട്. ചിന്തകന്‍ എന്നറിയപ്പെടുന്ന അദ്ദേഹം ബൈബിളില് നിന്നും ചില വാക്യങ്ങള് ഉദ്ധരിച്ചാണ്, ബൈബിളില് പരാമര്ശിച്ചിരിക്കുന്ന പരിശുദ്ധാത്മാവ് മൊഹമ്മദാണെന്നു സ്ഥാപിക്കാന്“ ശ്രമിക്കുന്നത്.   
 
അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതി. അസഹിഷ്ണുത കാരണം അദ്ദേഹം അതൊക്കെ നീക്കം ചെയ്തു. അതിനു പറഞ്ഞ ന്യായീകരണം ഞാന്‍ മത വിശ്വസിയല്ല എന്നതും.


അദ്ദേഹം ബൈബിളില്‍ നിന്നും ഉദ്ധരിച്ച വാക്യങ്ങളുടെ അര്‍ത്ഥം പോലുമദ്ദേഹത്തിനു മനസിലാകുന്നില്ല എന്നത് ആരിലും അത്ഭുതമുണ്ടാക്കില്ല.
 
ചിന്തകന്‍ പരാമര്‍ശിക്കുന്ന ബൈബിള്‍ വാക്കുകളിലേക്ക്.
 
 യോഹന്നാന്‍ 1. 19-21

നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.

ഇതില്‍ നിനും ചിന്തകന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസിലാകുന്നില്ല. യേശുവിനു വഴിയൊരുക്കാന്‍ വന്നു എന്ന് ബൈബിള്‍ പരാമര്‍ശിക്കുന്ന സ്നാപക യോഹന്നാനെക്കുറിച്ച്, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വാക്കുകളാണിവ.

ചിന്തകന്റെ വിഭ്രമ ബുദ്ധിയില്‍ തോന്നിയ ഒരു തമാശയായി ഇതിനെ കരുതേണ്ടി വരും.
 
ആവര്‍ത്തനം ,18:18
 
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും

ഈ വാക്കുകള്‍ കുറച്ചു കൂടെ വ്യക്തമായി പറഞ്ഞിരിക്കുന്നത് അതിനുമുമ്പാണ്. അതിങ്ങനെ.

ആവര്‍ത്തനം 18:15

നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയില്‍ നിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങള്‍ കേള്‍ക്കേണം.

മോശയോട് യഹോവ പറഞ്ഞ പ്രവാചകന്‍ മൊഹമ്മദാണെന്നു സ്ഥാപിക്കാനുള്ള ഒരു വിഭല ശ്രമമാണു ചിന്തകന്‍ നടത്തുന്നത്.
 
യഹോവ മോശയോട് പറഞ്ഞത് നിന്റെ മദ്ധ്യേ നിന്നും നിന്റെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നും ഒരു പ്രവാചകനെ തരും എന്നാണ്.
 
മൊഹമ്മദ് ജനിച്ചത് യഹൂദന്‍മാരുടെ ഗോത്രങ്ങളിലോ അവരുടെ സഹോദരന്‍മാരുടെ മദ്ധ്യേയോ അല്ല. അബ്രാഹാമിന്റെ കാലഘട്ടത്തിനുമെത്രയോ ശേഷമാണു മോശയുടെ കാലം. അബ്രാഹാമിന്റെ പൈതൃകം ആണല്ലോ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. അബ്രാഹാം ജീവിച്ചിരുന്നപ്പോള്‍ രണ്ടു വഴിയായി പിരിഞ്ഞതാണ്‌ ഇസഹാക്കിന്റെ സന്തതികളും ഇസ്മായേലിന്റെ സന്തതികളും. മോശ ഇസഹാക്കിന്റെ സന്തതിപരമ്പരകളില്‍ പെട്ട പ്രവാചകനാണ്. അവരുടെ പൈതൃകം കൂടി സ്വന്തമാക്കിയ മൊഹമ്മദിന്റെ ബുദ്ധി അപാരം തന്നെയെന്നു പറയേണ്ടി വരും.
 
ഇസ്മായേല്‍ ഒരു പ്രവാചകനായി യഹൂദ വേദ പുസ്തകങ്ങളിലോ ക്രിസ്തീയ വേദ പുസ്തകങ്ങളിലോ പരാമര്‍ശിക്കപ്പെടുന്നില്ല. ഖുറാന്‍ പോലും ഇസ്മായീലിന്റെ സന്തതി പരമ്പരകളേപ്പറ്റി പറയുന്നില്ല. കാരണം അദ്ദേഹത്തിന്റെ ചരിത്രവും പരമ്പരയും യഹൂദന്‍മാര്‍ എഴുതി വച്ചിരുന്നില്ല. എഴുതിയിരുന്നെങ്കില്‍ മൊഹമ്മദിനു അടിച്ചു മാറ്റാന്‍ വളരെ എളുപ്പമായിരുന്നു. അള്ളാക്ക് പോലും അത് മൊഹമ്മദിനോട് പറയാനൊട്ടു തോന്നിയുമില്ല.
 
മൊഹമ്മദ് ഇസ്മായേലിന്റെ പരമ്പരയില്‍ പെട്ട വ്യക്തിയായിരിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ അറേബ്യയില്‍ ജീവിച്ച അവരുടെ ചരിത്രം ആരും എഴുതിയിട്ടില്ല. അതുകൊണ്ട് യഹൂദന്‍മാരുടെ ചരിത്രം പോലെ ഒന്നും ഉറപ്പിച്ചു പറയാനും വയ്യ.
യോഹന്നാന്‍ 14:16

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.

ഈ വാക്കുകള്‍ പൂര്‍ണ്ണമല്ല. ഇതിനു മുമ്പ് മറ്റൊരു പ്രധാന വാചകമുണ്ട്. അതിതാണ്.

14:15
നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്റെ കല്പനകളെ കാത്തുകൊള്ളും.

യേശു കല്‍പ്പനകള്‍ നല്‍കിയ വ്യക്തിയാണ്. കല്‍പ്പനകള്‍ നല്‍കുന്നത് ദൈവമാണെന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുക. അപ്പോള്‍ യേശു ദൈവമാണെന്നു വിശ്വസിക്കേണ്ടി വരുന്നു. പക്ഷെ മുസ്ലിങ്ങള്‍ അതിനു തയ്യാറല്ല.

മുകളിലെ വചകങ്ങളില്‍ പറഞ്ഞിരിക്കുന്നത് എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു എന്നാണ്. മൊഹമ്മദ് എന്നേക്കും ഭൂമിയില്‍ ഇരിക്കുന്ന വ്യക്തിയാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല. പിന്നെ എങ്ങനെ ആ കാര്യസ്ഥന്‍ മൊഹമ്മദാണെന്നു പറയാനാകും?

കാര്യസ്ഥനെ ലോകം അറിയുകയോ കാണുകയോ ചെയ്യുകില്ല എന്നും പറഞ്ഞിരിക്കുന്നു. മൊഹമ്മദ് ലോകം കാണുകയോ അറിയുകയോ ചെയ്യാത്ത വ്യക്തിയാണെന്നു പറയുന്ന അത്ര വിഡ്ഡിത്തം മറ്റൊന്നില്ല.
ലോകം കാണാതെയും അറിയാതെയും ഇരിക്കുന്നത് അരൂപിയായ ഒന്നാണ്. അതൊരിക്കലും മൊഹമ്മദാകാന്‍ ഒരു സാധ്യതയുമില്ല.

യോഹന്നാന്‍ 14:25-26

ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.

ഇവിടെ പറഞ്ഞിരിക്കുന്നത് പിതാവ് എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധത്മാവ് എന്നാണ്. യേശുവിന്റെ നാമത്തില്‍ ആണ്‌ പരിശുദ്ധാത്മാവ് അയക്കപ്പെടുന്നത്. മൊഹമ്മദ് യേശുവിന്റെ നാമത്തില്‍ വന്നതാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല. യേശുവിന്റെ നാമത്തില്‍ ഒരു പ്രവാചകന്‍ വരണമെങ്കില്‍ യേശുവിനൊരു പ്രത്യേകത വേണമല്ലോ. ആ പ്രത്യേകതയാണു ക്രിസ്ത്യാനികള്‍ യേശുവിനെ ദൈവമായി കരുതുന്നത്.

യോഹന്നാന്‍ 15:26.
ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.

ഇതിന്റെ ശരിയായ രൂപം ഇതല്ല.

ഞാന്‍ പിതാവിന്റെ അടുക്കല്‍ നിന്നു നിങ്ങള്‍ക്ക് അയക്കുന്ന കാര്യസ്ഥന്‍, ആ സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും.

ഈ വാക്കുകളില്‍ യേശു അദ്ദേഹത്തിന്റെ അധികാരമാണു പ്രഘോഷിക്കുന്നത്. യേശുവാണ്‌ കാര്യസ്ഥനെ അയക്കുന്നത്. മൊഹമ്മദിനെ അയച്ചത് യേശുവാണെന്നു മുസ്ലിങ്ങള്‍ വിശ്വസിച്ചു തുടങ്ങിയാല്‍ അവരൊക്കെ ക്രിസ്ത്യാനികളാണെന്നു പറയേണ്ടി വരും.

ഒരു പ്രവാചകനെ അയക്കാന്‍ മാത്രം അധികാരമുള്ള വ്യക്തിയാണു യേശു എന്ന് മുസ്ലിങ്ങള്‍ വിശ്വസിച്ചു തുടങ്ങുന്ന നിമിഷം മൊഹമ്മദ് കെട്ടിപ്പൊക്കി വച്ച മിഥ്യകളെല്ലാം തകര്‍ന്നു വീഴും.

യോഹന്നാന്‍ 16:12-15
ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.

ഈ വാക്കുകളില്‍ ശ്രദ്ധിക്കേണ്ടവ അവന്‍ എന്നെ മഹത്വപ്പെടുത്തും.
പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതാണ്.

മൊഹമ്മദ് യേശുവിനെ മഹത്വപ്പെടുത്തും എന്നു പറയുന്നതിന്റെ അര്‍ത്ഥം മുസ്ലിങ്ങള്‍ ശരിക്കും മനസിലാക്കുന്നുണ്ടോ? മഹത്വപ്പെടുത്തുന്നത് ദൈവത്തെയാണ്. മനുഷ്യരെ അല്ല. മഹത്വപ്പെടുത്താന്‍ യോഗ്യതയും അര്‍ഹതയുമുള്ളത് ദൈവമാണ്‌. യേശു ദൈവമാണെന്നു മുസ്ലിങ്ങള്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.

പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതാണ്‌ എന്ന പരാമര്‍ശം യേശു ആരാണെന്നു ബൈബിള്‍ പറയുന്ന സംഗതിയാണ്. ദൈവത്തിനുള്ളതെല്ലാം യേശുവിനുള്ളതും എന്ന വാക്കുകളുടെ അര്‍ത്ഥം കൂടുതല്‍ വ്യാഖ്യാനിക്കണമെന്നും തോന്നുന്നില്ല.
 
മുസ്ലിങ്ങള്‍ക്ക് യേശുവിനേക്കുറിച്ചുള്ള മറ്റൊരു വിശ്വാസമാണ്‌ ഏറ്റവും രസകരമായിട്ടുള്ളത്. അന്ത്യ വിധിക്ക് തൊട്ടുമുമ്പ് അള്ളാ യേശുവിനെ വീണ്ടും ഭൂമിയിലേക്ക് അയക്കും എന്നാണു മൊഹമ്മദ് ഖുറാനില്‍ എഴുതി വച്ചിരിക്കുന്നത്. അതിന്റെ വിഡ്ഡിത്തം അന്ന് ആദ്ദേഹത്തിനു മനസിലായിരിക്കില്ല.എന്തുകൊണ്ട് യേശു വീണ്ടും വരുന്നു എന്നൊന്നും യേശുവിനെ സ്വന്തമാക്കിയ സമയത്ത് മൊഹമ്മദ് ആലോചിച്ചിരുന്നില്ല. ക്രിസ്ത്യാനികളുടെ ഒരു വിശ്വാസം ​കടമെടുത്തപ്പോള്‍ ഇത് പൊല്ലാപ്പാകുമെന്നു കരുതാനുള്ള വിവേകമൊന്നും അദ്ദേഹത്തിനു അള്ളാ നല്‍കിയില്ല. യേശു വരുന്നത് മനുഷ്യകുലത്തെ വിധിക്കാനാണെന്നാണു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. മൊഹമ്മദ് അതു പകര്‍ത്തിയപ്പോള്‍ യേശു ഏതു രൂപത്തില്‍ വരുന്നു എന്നൊന്നും പറയുന്നില്ല. മനുഷ്യ ശരീരത്തോടു കൂടിയാണെങ്കില്‍ പുനര്‍ജനിക്കുന്നു അല്ലെങ്കില്‍ അവതരിക്കുന്നു എന്നൊക്കെ മനസിലാക്കേണ്ടി വരും. ഹിന്ദുക്കളുടെ വിശ്വാസമായ പുനര്‍ജന്മവും അവതാരവും എന്തു കൊണ്ട് മൊഹമ്മദ് കടമെടുത്തു?


യേശുവിനോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണ്‌ ദൈവം അദ്ദേഹത്തെ ദജ്ജാലിനെ വധിക്കാന്‍ അയക്കുന്നതെന്നൊക്കെ ചില മുസ്ലിങ്ങള്‍ വിശദീകരിച്ചു കണ്ടിട്ടുണ്ട്. പക്ഷെ മനുഷ്യകുലത്തിനു വേണ്ട അവസാന നിയമങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുത്ത മൊഹമ്മദിനെ ദൈവം തള്ളിക്കളയുന്നു. അത് വിചിത്രമായ ഒരു കാര്യമായിട്ടേ മറ്റുള്ളവര്‍ക്ക് തോന്നൂ.

ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് യേശു സ്വന്തം ശരീരത്തോടു കൂടി സ്വര്‍ഗ്ഗത്തിലേക്ക് പോയി എന്നാണ്. ആ യേശു അവസാന നാളില്‍ അന്ത്യ വിധിക്കായി വരും എന്നുമവര്‍ വിശ്വസിക്കുന്നു. ഇതേ യേശുവാണ്‌ ദജ്ജാലിനെ വധിക്കാന്‍ വരുന്നതെങ്കില്‍ മൊഹമ്മദ് ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ഗോപ്യമായി ശരിവക്കുകയാണിവിടെ. യേശു ദൈവമാണെന്ന് ബൈബിള്‍ തുറന്നു പറയുന്നു. ക്രിസ്ത്യനികള്‍ യധാര്‍ത്ഥ ബൈബിള്‍ വളച്ചൊടിച്ചാണ്‌ യേശുവിനെ ദൈവമാക്കി മാറ്റിയതെന്നു പറയുന്ന മൊഹമ്മദ് തന്നെ യേശു ദൈവമാണെന്ന് മറ്റൊരു തരത്തില്‍ പറയുന്നു. അതിനെ കാവ്യ നീതി എന്നു വേണമെങ്കില്‍ വിളിക്കാം.

246 comments:

1 – 200 of 246   Newer›   Newest»
kaalidaasan said...

മുസ്ലിങ്ങള്‍ക്ക് യേശുവിനേക്കുറിച്ചുള്ള മറ്റൊരു വിശ്വാസമാണ്‌ ഏറ്റവും രസകരമായിട്ടുള്ളത്. അന്ത്യ വിധിക്ക് തൊട്ടുമുമ്പ് അള്ളാ യേശുവിനെ വീണ്ടും ഭൂമിയിലേക്ക് അയക്കും എന്നാണു മൊഹമ്മദ് ഖുറാനില്‍ എഴുതി വച്ചിരിക്കുന്നത്. അതിന്റെ വിഡ്ഡിത്തം അന്ന് ആദ്ദേഹത്തിനു മനസിലായിരിക്കില്ല.എന്തുകൊണ്ട് യേശു വീണ്ടും വരുന്നു എന്നൊന്നും യേശുവിനെ സ്വന്തമാക്കിയ സമയത്ത് മൊഹമ്മദ് ആലോചിച്ചിരുന്നില്ല. ക്രിസ്ത്യാനികളുടെ ഒരു വിശ്വാസം ​കടമെടുത്തപ്പോള്‍ ഇത് പൊല്ലാപ്പാകുമെന്നു കരുതാനുള്ള വിവേകമൊന്നും അദ്ദേഹത്തിനു അള്ളാ നല്‍കിയില്ല.

യേശു വരുന്നത് മനുഷ്യകുലത്തെ വിധിക്കാനാണെന്നാണു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. മൊഹമ്മദ് അതു പകര്‍ത്തിയപ്പോള്‍ യേശു ഏതു രൂപത്തില്‍ വരുന്നു എന്നൊന്നും പറയുന്നില്ല. മനുഷ്യ ശരീരത്തോടു കൂടിയാണെങ്കില്‍ പുനര്‍ജനിക്കുന്നു അല്ലെങ്കില്‍ അവതരിക്കുന്നു എന്നൊക്കെ മനസിലാക്കേണ്ടി വരും. ഹിന്ദുക്കളുടെ വിശ്വാസമായ പുനര്‍ജന്മവും അവതാരവും എന്തു കൊണ്ട് മൊഹമ്മദ് കടമെടുത്തു?

യേശുവിനോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണ്‌ ദൈവം അദ്ദേഹത്തെ ദജ്ജാലിനെ വധിക്കാന്‍ അയക്കുന്നതെന്നൊക്കെ ചില മുസ്ലിങ്ങള്‍ വിശദീകരിച്ചു കണ്ടിട്ടുണ്ട്. പക്ഷെ മനുഷ്യകുലത്തിനു വേണ്ട അവസാന നിയമങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുത്ത മൊഹമ്മദിനെ ദൈവം തള്ളിക്കളയുന്നു. അത് വിചിത്രമായ ഒരു കാര്യമായിട്ടേ മറ്റുള്ളവര്‍ക്ക് തോന്നൂ.


ക്രിസ്ത്യനികള്‍ വിശ്വസിക്കുന്നത് യേശു സ്വന്തം ശരീരത്തോടു കൂടി സ്വര്‍ഗ്ഗത്തിലേക്ക് പോയി എന്നാണ്. ആ യേശു അവസാന നാളില്‍ അന്ത്യ വിധിക്കായി വരും എന്നുമവര്‍ വിശ്വസിക്കുന്നു. ഇതേ യേശുവാണ്‌ ദജ്ജാലിനെ വധിക്കാന്‍ വരുന്നതെങ്കില്‍ മൊഹമ്മദ് ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ഗോപ്യമായി ശരിവക്കുകയാണിവിടെ.

യേശു ദൈവമാണെന്ന് ബൈബിള്‍ തുറന്നു പറയുന്നു. ക്രിസ്ത്യനികള്‍ യധാര്‍ത്ഥ ബൈബിള്‍ വളച്ചൊടിച്ചാണ്‌ യേശുവിനെ ദൈവമാക്കി മാറ്റിയതെന്നു പറയുന്ന മൊഹമ്മദ് തന്നെ യേശു ദൈവമാണെന്ന് മറ്റൊരു തരത്തില്‍ പറയുന്നു. അതിനെ കാവ്യ നീതി എന്നു വേണമെങ്കില്‍ വിളിക്കാം.

പള്ളിക്കുളം.. said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
ആ ചര്‍ച്ച രസാവഹമായി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

ഓരോ പുതിയ മതങ്ങള്‍ ഉദയം ചെയ്യുമ്പോഴും അന്നു നിലനില്‍ക്കുന്ന ഏതെങ്കിലും ഗ്രന്ധങ്ങളെയോ ആശയങ്ങളെയോ മോഡിഫൈ ചെയ്ത് തങ്ങളുടെ സൌകര്യാര്‍ത്ഥം പുനസൃഷ്ടിച്ചിരിക്കാം. പിന്നെ വീണ്ടും ഒരു എഡിറ്റിങ് നടക്കാതിരിക്കാന്‍ ദൈവം തന്നെ ഫാക്സ് ചെയ്ത ഗ്രന്ധമാണെന്ന് പ്രഖ്യാപനവും, ആ പ്രഖ്യാപനം വിശ്വസിക്കാത്തവനെല്ലാം അവിശ്വാസിയും ആണെന്ന് നേരത്തെ കൂട്ടി ഡിക്ലയര്‍ ചെയ്തു വച്ചു. ഇതൊക്കെ ഇനി ഒരു പുതിയ മതം രൂപപ്പെട്ടാലും സംഭവിക്കാം.

Unknown said...

ഇന്നോളം ഒരു മതവും പ്രത്യക്ഷമായോ പരോക്ഷമായോ, സിദ്ധാന്തമായോ ദൃഷ്ടാന്തമായോ ഏതെങ്കിലും ഒരു സത്യത്തെ ഉൾക്കൊണ്ടിട്ടില്ല എന്നു് പറഞ്ഞ ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ ബുദ്ധിമാനായ ഒരു ചിന്തകനായിരുന്നു. ബുദ്ധിയുള്ള ചിന്തകരിൽ നിന്നും മനുഷ്യർക്കു് എന്തെങ്കിലുമൊക്കെ പഠിക്കാനാവും. അല്ലാത്ത 'ചിന്തകർ' അവരുടെ 'ദൈവത്തിനു്' തനിക്കു് പറ്റിയ അബദ്ധമോർത്തു് മൂക്കത്തു് വിരൽ വച്ചു് ഒരു വിഡ്ഢിച്ചിരി ചിരിക്കാൻ വക നൽകും. അല്ലാ, അതും വേണമെന്നു് കൂട്ടിക്കോളൂ. ഇത്തിരി തമാശയില്ലാതെ എന്തോന്നു് കോപ്പു് സ്വർഗ്ഗം?

CKLatheef said...

'ഇന്നോളം ഒരു മതവും പ്രത്യക്ഷമായോ പരോക്ഷമായോ, സിദ്ധാന്തമായോ ദൃഷ്ടാന്തമായോ ഏതെങ്കിലും ഒരു സത്യത്തെ ഉൾക്കൊണ്ടിട്ടില്ല എന്നു് പറഞ്ഞ ഫ്രീഡ്രിഹ്‌ നീറ്റ്‌സ്‌ഷെ ബുദ്ധിമാനായ ഒരു ചിന്തകനായിരുന്നു. ബുദ്ധിയുള്ള ചിന്തകരിൽ നിന്നും മനുഷ്യർക്കു് എന്തെങ്കിലുമൊക്കെ പഠിക്കാനാവും.'

അദ്ദേഹത്തിന്റെ മഹാബുദ്ധി വാക്കുളില്‍നിന്ന് വ്യക്തമാകൂന്നുണ്ട്. അജ്ഞനം മഞ്ഞളുപോലെ വെളുത്തിരിക്കുമെന്ന് പറഞ്ഞവനാകും ഇദ്ദേഹത്തിന്റെ ഗുരു.:)

Unknown said...

അജ്ഞനമല്ല ലത്തീഫേ, അഞ്ജനം. അതോ, അജ്ഞാനം മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന സ്വന്തം ബുദ്ധിപ്രകടനത്തില്‍ വന്ന അക്ഷരത്തെറ്റോ?

എവിടെയും ചാടിവീഴണം എന്നതാണല്ലോ പ്രമാണം! പറ്റുമെങ്കില്‍ കാളിദാസന്‍ എഴുതിയത് എന്താണെണ് വായിച്ച് മനസ്സിലാക്കി അതിന് മാത്രം വസ്തുനിഷ്ഠമായി മറുപടി പറയാന്‍ നോക്ക്. അതിന് കഴിയില്ലെന്ന്‍ നല്ലപോലെ അറിഞ്ഞുകൊണ്ടുതന്നെയാണിത് പറയുന്നത്. ഏതായാലും എനിക്ക് വേറെ ജോലിയുണ്ട്.

kaalidaasan said...

ഗുരോ.. നമിച്ചേ

നമിച്ചോളൂ ശിഷ്യാ.

അബ്രാഹം മുതല്‍ യോഹന്നാന്‍ വരെയുള്ള എല്ലാ പ്രവാചകന്‍മാരുടെയും ദൈവത്തെയും അവരുടെ വെളിപാടുകളെയും ക്രിസ്ത്യാനികള്‍ അതേ പോലെ സ്വീകരിക്കുകയാണുണ്ടായത്. പഴയ നിയമം എന്നവര്‍ വിളിക്കുന്ന പുസ്തകം യഹൂദരുടെ ചരിത്രവും വേദപുസ്തകവും തന്നെയാണ്. മൊഹമ്മദിനേപ്പോലെ അതില്‍ മായം ചേര്‍ത്തു എന്നാക്ഷേപിച്ചിട്ടില്ല. അത് മാറ്റിയെഴുതിയിട്ടും ഇല്ല.

ആദമിനു പ്രവാചക പട്ടം മൊഹമദ് കല്‍പ്പിച്ചു നല്‍കി. ആദ്യത്തെ മനുഷ്യനെ പ്രവാചകനാക്കുന്ന അസംബന്ധം ആണത്.

യേശുവിനു ശേഷം യഹൂദര്‍ക്ക് പിന്നെയും പ്രവചകന്‍മാരുണ്ടായിട്ടുണ്ട്. മൊഹമ്മദ് ആ പ്രവാചകന്‍മാരെ ആരെയും ഏറ്റെടുത്തിട്ടുമില്ല.

യേശുവിനു ശേഷം മൊഹമ്മദിന്റെ ഗോത്രത്തിലൊന്നും മറ്റൊരു പ്രവാചകനെ കണികാണാനാകില്ല. മൊഹമ്മദ് പറഞ്ഞ ഖുറാന്‍ പ്രകാരവും ഇസ്മായീല്ന്റെ സന്തതി പരമ്പരകളില്‍ പ്രവാചകന്‍ മാരില്ല താനും. അബ്രാഹാമിന്റെ രണ്ടു മക്കളായ ഐസ്സക്കിനും യക്കോബിനും അവരുടെ സന്തതി പരമ്പരകള്‍ക്കും മാത്രമേ പ്രവാചകത്വം ദൈവം നല്‍കിയിട്ടുള്ളു. ഇസ്മായേലിന്റെ കാര്യം അവിടെ അള്ളാ മിണ്ടിയിട്ടുപോലുമില്ല.

ആ വാചകങ്ങള്‍ ഇവയാണ്.


(29 Al-Ankaboot

(26) And We bestowed on him Isaac and Jacob, and We established the prophethood and the Scripture among his seed, and We gave him his reward in the world, and lo! in the Hereafter he verily is among the righteous.


ജമായത്തിന്റെ ഖുറാനില്‍ ഇതിനു വേറെ അര്‍ത്ഥ വ്യത്യസം വരത്തക്ക രീതിയില്‍ എഴുതി.



ഇബ്റാഹീം പറഞ്ഞു: 'ഞാന്‍ എന്റെ റബ്ബിങ്കലേക്ക് പലായനം ചെയ്യുന്നു. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ.' നാം അദ്ദേഹത്തിന് ഇസ്ഹാഖ്, യഅ്ഖൂബ്
(തുടങ്ങിയ സന്തതികളെ) പ്രദാനംചെയ്തു. അദ്ദേഹത്തിന്റെ സന്തതികളില്‍ പ്രവാചകത്വവും വേദവും നിക്ഷേപിച്ചു.

അപ്പൊകലിപ്തോ said...

kaalidaasan said... ( ..അബ്രാഹം മുതല്‍ യോഹന്നാന്‍ വരെയുള്ള എല്ലാ പ്രവാചകന്‍മാരുടെയും ദൈവത്തെയും അവരുടെ വെളിപാടുകളെയും ക്രിസ്ത്യാനികള്‍ അതേ പോലെ സ്വീകരിക്കുകയാണുണ്ടായത് ..)



മണ്ടത്തരത്തിണ്റ്റെ പേരാണോ.. കാളിദാസന്‍...

അതുകൊണ്ടാണു ആരോ പറഞ്ഞതു അടിച്ചു മാറ്റിയ ദൈവമാണു ക്രിസ്ത്യാനികളൂടെതെന്നു...

പള്ളിക്കുളം.. said...
This comment has been removed by the author.
CKLatheef said...

ബാബൂ, സംഭവിച്ചത് എന്റെ തെറ്റുത്തന്നെ. നന്ദി. ദൈവത്തിന്റെ വികൃതി എന്ന് വേണമെങ്കില്‍ താങ്കള്‍ക്ക് പറയാം. താങ്കള്‍ പോസ്റ്റിനെപ്പറ്റി അഭിപ്രായമൊന്നും പറയാതിരുന്നത് എല്ലാം സമ്മതിച്ചതുകൊണ്ടായിരിക്കും. അല്ലേ:). പള്ളിക്കുളം പറഞ്ഞപോലെ യേശുഅടിച്ചുമാറ്റിയ ദൈവത്തെ മുഹമ്മദും അടിച്ചുമാറ്റിയതാണല്ലോ ഇവിടെ പ്രശ്‌നം അതില്‍ യുക്തിവാദികള്‍ക്കെന്താണ് കാര്യം എന്ന് മനസ്സിലാകാത്തതുകൊണ്ടാണ് വിഷയത്തെക്കുറിച്ച് പറയാത്തത്‌.
പിന്നെ താങ്കളെപ്പോലെ സ്വന്തക്കാരുടെ ബ്ലോഗില്‍ മാത്രം ചാടിവീഴുന്ന ഒരു പ്രമാണം എനിക്കത്ര വിശ്വാസമില്ല. പിന്നെ പറയാനുള്ളത് ഇത്തരം അബദ്ധങ്ങള്‍ക്കാണ്

കാര്യസ്ഥനെ ലോകം അറിയുകയോ കാണുകയോ ചെയ്യുകില്ല എന്നും പറഞ്ഞിരിക്കുന്നു. മൊഹമ്മദ് ലോകം കാണുകയോ അറിയുകയോ ചെയ്യാത്ത വ്യക്തിയാണെന്നു പറയുന്ന അത്ര വിഡ്ഡിത്തം മറ്റൊന്നില്ല.

അതിനാല്‍ വിഷയത്തില്‍ ഒന്നും പറയുന്നില്ല. ക്ഷമിക്കണം. എനിക്കും വേറെ ജോലിയുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

Kalidasan Good Effort ...
ചര്‍ച്ച ഒന്നു കൊഴുക്കട്ടെ ബൈബിള്‍ ഒന്ന് വായിക്കട്ടേ . അതുകഴിഞ്ഞ് വരാം

ചാണക്യന്‍ said...

വിശ്വാസികളെ നിങ്ങൾ കാളിദാസ വചനങ്ങളിൽ വീണ് വഴിതെറ്റാതിരിക്കിൻ, എന്തെന്നാൽ നാം വീണ്ടും വരുന്നതായിരിക്കും.....:):):)

പിന്നെ വരാം....:):)

dethan said...

കാളിദാസന്‍,
ചിന്തകന്‍ മാത്രമല്ല കുറച്ചധികം ഖുറാന്‍ പണ്ഡിതന്മാര്‍ ബ്ലോഗില്‍ കൂടി ഇത്തരം ഒരുപാട് കണ്ടുപിടുത്തങ്ങള്‍ പടച്ചു വിടുന്നുണ്ട്.ലോകത്തിലുള്ള സകല വിജ്ഞാനവും ഖുറാനിലുണ്ടെന്നും
ഇതു വരെ നടന്നതും ഇനി നടക്കാനിരിക്കുന്നതുമായ എല്ലാം അതില്‍ പറഞ്ഞിട്ടുണ്ടെന്നും ആണവരുടെ അവകാശവാദം.ബൈബിളില്‍ മാത്രമല്ല അഥര്‍ വ്വേദത്തിലും മുഹമ്മദിന്റെ വരവിനെ
ക്കുറിച്ചു പറയുന്നുണ്ട് എന്നാണ് ഒരു വിദ്വാന്റെ കണ്ടുപിടുത്തം.എങ്കില്‍ അതു പ്രവചിച്ച വേദജ്ഞരല്ലേ മുഹമ്മദിനെക്കാള്‍ കേമര്‍ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല.പകരം ഗിരി പ്രഭാഷണം.എല്ലാ വിശ്വാസികളുടെയും പതിവ് അതാണ്.ചിരട്ടയിലെ വെള്ളം സമുദ്രമാണെന്ന് കരുതുന്നവരോട് എന്തു പറഞ്ഞിട്ടും പ്രയോജനമില്ല.
-ദത്തന്‍

kaalidaasan said...

അനില്‍,

ചിന്തകന്റെ പോസ്റ്റില്‍ ഞാന്‍ ഒരു കമന്റിട്ടപ്പോള്‍ അവിശ്വാസിയുടെ അഭിപ്രായം സ്വീകരിക്കില്ല എന്നു പറഞ്ഞ് നീക്കം ചെയ്തു. അതു കൊണ്ടാണിവിടെ എഴുതിയത്.

ചരിത്രത്തിലെ മിക്ക മതങ്ങളും മറ്റ് മതങ്ങളുടെ ചുവടു പിടിച്ചുതന്നെയാണ്‌ രൂപപ്പെട്ടത്. പക്ഷെ മൊഹമ്മദ് ഒരു പടി കൂടി കടന്ന് ഇനി പ്രവചകനുമില്ല നിയമങ്ങളുമില്ല എന്നും പറഞ്ഞു സംഗതികളൊക്കെ പൂട്ടിക്കെട്ടി. യേശു നടപ്പിലാക്കിയ വിപ്ളവാത്മകമായ നിയമങ്ങളൊന്നും ഉള്‍ക്കൊള്ളാനുള്ള മനസ്തിതി ആ കാടന്‍ മനസിനില്ലായിരുന്നു. അതു കൊണ്ട് അവയൊക്കെ തള്ളിക്കളഞ്ഞ് മോശയുടെ കാലത്തെ കല്ലെറിഞ്ഞു കൊല്ലലും കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌ തുടങ്ങിയ പ്രകൃത ശിക്ഷാരീതികളിലേക്ക് തിരിച്ചു പോകുകയും ചെയ്തു. അതിന്‌ ആധികാരികത നല്‍കാനായി വേറൊരു കള്ളവും പ്രചരിപ്പിച്ചു. ക്രിസ്ത്യാനികള്‍ ബൈബിള്‍ തിരുത്തി എന്ന്.

അസംഘ്യം മുസ്ലിം എഴുത്തുകളില്‍ മൊഹമ്മദ് മോശയേപ്പോലെയുള്ള പ്രവാചകനാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം കാണാം. യേശുവിനെപ്പോലെ എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല.

kaalidaasan said...

ബാബു,

അല്ലാത്ത 'ചിന്തകർ' അവരുടെ 'ദൈവത്തിനു്' തനിക്കു് പറ്റിയ അബദ്ധമോർത്തു് മൂക്കത്തു് വിരൽ വച്ചു് ഒരു വിഡ്ഢിച്ചിരി ചിരിക്കാൻ വക നൽകും.

മിക്ക മുസ്ലിം ചിന്തകരും മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവോളം വക നല്‍കുന്നുണ്ട്.

അതു മാത്രമല്ല. തങ്ങള്‍ താണ ജാതിക്കാര്‍ അല്ല, ആഢ്യത്വം ഉള്ളവരാണെന്നു പറയാന്‍ ആവേശത്തോടെ ചില അവകാശവാദങ്ങളും നടത്തും, ചില ക്രിസ്ത്യാനികള്‍ തങ്ങള്‍ നമ്പൂതിരിമാര്‍ മാര്‍ഗ്ഗം കൂടിയവര്‍ ആണെന്നു പറയുമ്പോലെ. മൊഹമ്മദ് ബൈബിളില്‍ സൂചിപ്പിച്ചിരിക്കുന്ന വ്യക്തിയാണെന്നു സ്ഥാപിക്കാനുള്ള ശ്രമവും ഇതു പോലെ ഇല്ലാത്ത ആഢ്യത്വം അവകാശപ്പെടുന്നതിനു സമമാണ്. അപഹര്‍ഷതാ ബോധത്തില്‍ നിന്നാണിതു പോലെയുള്ള ജുഗുപ്സാവഹമായ നിലപാടുകള്‍ ജന്മം കൊള്ളുന്നത്

രാഷ്ട്രീയ പാര്‍ട്ടികള്‍ പിളരുമ്പോള്‍ തങ്ങളാണു യധാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ എന്ന് അവകാശപ്പെടുന്നതിനു സമം എന്നും പറയം.

kaalidaasan said...

കണ്ണിന് കണ്ണ് പല്ലിന് പല്ല് പഴയ നിയമത്തിലുണ്ട്.. യേശുവിന്റെ പുതിയ നിയമത്തിലുണ്ടോ?

ഇല്ലല്ലോ. അതു കോണ്ടല്ലെ ക്രിസ്ത്യാനികള്‍ അതിനെ പുതിയ നിയമം എന്നു പറയുന്നത്. മോശയുടെ കാലത്തുണ്ടായിരുന്ന സമൂഹിക നിയമങ്ങളിലൊന്നാണ്‌ കണ്ണിനു കണ്ണ്‌ പല്ലിനു പല്ല്‌ എന്നത്. അവ ദൈവ കല്‍പ്പനകളാണെന്ന് മോശയോ യഹൂദന്‍മാരോ ക്രിസ്ത്യാനികളോ അവകാശപ്പെട്ടിട്ടും ഇല്ല. അത് പ്രാകൃതമാണെനു മനസിലാക്കിയ യേശു അവ നിറുത്തലാക്കി. എന്നിട്ട് പല്ലെടുക്കാനും കണ്ണെടുക്കാനും വരുന്നവരോട് ക്ഷമിക്കുക എന്ന നിയമം നടപ്പിലാക്കി.

പക്ഷെ ദൈവ കല്‍പ്പനകള്‍ എന്നു പറഞ്ഞ് മോശയുടെ കാലത്ത് യഹൂദര്‍ വിശ്വസിച്ചിരുന്ന പത്തു കല്‍പ്പനകള്‍ അതേ പടി സ്വീകരിച്ചു. പക്ഷെ മൊഹമ്മദ് ഈ കല്‍പ്പനകള്‍ തള്ളിക്കളഞ്ഞ് മോശയുടെ കാലത്തും അതിനു മുമ്പും ശേഷവും നില നിന്നിരുന്ന പ്രാകൃത ആചരങ്ങളൊക്കെ ഇസ്ലാമിന്റെ നിയമങ്ങളാക്കി ലോകവസാനം വരെയും മുസ്ലിങ്ങള്‍ക്ക് വേണ്ടി സംക്ഷിപ്തമാക്കി. മുസ്ലിങ്ങളെ എന്നേക്കും പ്രാകൃത ആചാരങ്ങളില്‍ തളച്ചിട്ട് പുരോഗമനത്തിന്റെ എല്ലാ വതിലുകളും കൊട്ടിയടച്ചു. മനസാ അടിമത്തം സ്വീകരിച്ച വികലമനസിന്റെ ഉടമകളായവര്‍ അത് അഭിമാനത്തോടെ നെഞ്ചോട് ചേര്‍ത്തു വച്ച് ഞങ്ങള്‍ക്ക് ഒരു പുരോഗമനവും ആവശ്യമില്ല എന്ന പിന്തിരിപ്പന്‍ നിലപടുമെടുക്കുന്നു. പള്ളിക്കുളത്തേപ്പോലുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പല പിച്ചും പേയും പറയുന്നു.

kaalidaasan said...

കാര്യസ്ഥനെ ലോകം അറിയുകയോ കാണുകയോ ചെയ്യുകില്ല എന്നും പറഞ്ഞിരിക്കുന്നു. മൊഹമ്മദ് ലോകം കാണുകയോ അറിയുകയോ ചെയ്യാത്ത വ്യക്തിയാണെന്നു പറയുന്ന അത്ര വിഡ്ഡിത്തം മറ്റൊന്നില്ല.

അതിനാല്‍ വിഷയത്തില്‍ ഒന്നും പറയുന്നില്ല. ക്ഷമിക്കണം. എനിക്കും വേറെ ജോലിയുണ്ട്.



വിഷയത്തില്‍ ലത്തീഫിനൊന്നും പറയാനില്ല എന്ന് ചിന്തകന്റെ പോസ്റ്റില്‍ നിന്നും മനസിലായിരുന്നു. ഇവിടെ ഞാന്‍ ആരുടെയും അഭിപ്രായങ്ങള്‍ നീക്കം ചെയ്യില്ല, പുലയാട്ട് നടത്തുന്നവരുടേതൊഴികെ. ലത്തീഫിനൊന്നും പറയാനില്ലെങ്കില്‍ വേണ്ട.

പക്ഷെ ലത്തീഫിനു മനസിലാക്കാന്‍ പറ്റാത്ത ഈ അഭിപ്രായം വിശദീകരിക്കാം

ഞാന്‍ ഉദ്ധരിച്ച വാചകം ഇതാണ്.


ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല;

ലോകത്തിലെ മറ്റ് ജനങ്ങള്‍ പരിശുദ്ധാത്മാവിനെ കാണുകയോ അറിയുകയോ ഇല്ല എന്നാണ്‌ യേശു പറഞ്ഞത്. അതു കൊണ്ട് ശിഷ്യന്മരൊഴികെ ആര്‍ക്കും അതിനെ ലഭിക്കില്ല. പരിശുദ്ധാത്മാവ് മൊഹമ്മദാണെങ്കില്‍ ലോകത്തിലെ മറ്റു ജനങ്ങള്‍ അദ്ദേഹത്തെ കാണാനും അറിയാനും സാധ്യതയില്ല എന്നാണു ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. മൊഹമ്മദിനെ അനേകം പേര്‍ കാണുകയും അറിയുകയും അദ്ദേഹം സ്ഥാപിച്ച മതം പിന്തുടരുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ലോകത്തെ വന്‍ ശക്തികളുടെ ഉറക്കം കെടുത്തുന്നു അദ്ദേഹത്തിന്റെ അനുയായികള്‍ ഇന്ന്.

മറ്റാളുകള്‍ക്ക് കാണാനും അറിയാനും പറ്റില്ല എന്ന് യേശു പറഞ്ഞ പരിശുദ്ധത്മാവല്ല മുസ്ലിങ്ങളുടെ പ്രവാചകന്‍ മൊഹമ്മദ്.

kaalidaasan said...

കിരണ്‍,

ഇതില്‍ ബൈബിള്‍ വായിച്ച് മനസിലാക്കാനും മറ്റുമുള്ള വലിയ കാര്യമൊന്നുമില്ല. ചിന്തകന്‍ ഉദ്ധരിച്ച രണ്ടു മൂന്നു വാചകങ്ങളില്‍ തന്നെ അദ്ദേഹം ഉദ്ദേശിക്കുന്നതിനെ പരാജയപ്പെടുത്തുന്ന വസ്തുതകള്‍ ഉണ്ട്. അത് മനസിലാക്കാനുള്ള വിവേകം അദ്ദേഹത്തിനില്ല.

CKLatheef said...

'വിഷയത്തില്‍ ലത്തീഫിനൊന്നും പറയാനില്ല എന്ന് ചിന്തകന്റെ പോസ്റ്റില്‍ നിന്നും മനസിലായിരുന്നു. ഇവിടെ ഞാന്‍ ആരുടെയും അഭിപ്രായങ്ങള്‍ നീക്കം ചെയ്യില്ല, പുലയാട്ട് നടത്തുന്നവരുടേതൊഴികെ. ലത്തീഫിനൊന്നും പറയാനില്ലെങ്കില്‍ വേണ്ട.'

താങ്കള്‍ ഇപ്രകാരം സംസാരിക്കുമ്പോള്‍ ഇടപെടാതിരിക്കുന്നതെങ്ങനെ. പുലയാട്ട് നടത്തിയാല്‍ താങ്കളും കമന്റ് ഒഴിവാക്കുമല്ലോ. അതുപോലെ ചിന്തകന്‍ വെച്ച ഒരു നിബന്ധനക്കപ്പുറം നിന്ന് കമന്റിയതായതുകൊണ്ടാണ് താങ്കളുടെ കമന്റ് ഒഴിവാക്കിയത് എന്നാണ് ഞാന്‍ കരുതുന്നത്. താങ്കള്‍ വിശ്വാസിയല്ലാത്തതുകൊണ്ടാണ് ഒഴിവാക്കിയത് എന്നത് ഒരു തെറ്റിദ്ധാരണമാത്രമാണ്. യുക്തിപരമായി നോക്കിയാല്‍ നിങ്ങള്‍ക്കിതില്‍ എന്താണ് കാര്യം എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. വേദങ്ങള്‍ മുഴുവന്‍ ദൈവത്തില്‍ നിന്നവതീര്‍ണമായതിനാല്‍ അവയുടെ മൂലതത്വങ്ങള്‍ പരസ്പരം സാമ്യതയുണ്ടാകും എന്നത് സത്യം മാത്രം. അതിനാല്‍ അവ അടിച്ചുമാറ്റിയതാണ് എന്ന് പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ. യേശു മായം ചേര്‍ത്തില്ല എന്നാണ് യേശുവിനെ ന്യായീകരിക്കാന്‍ പറഞ്ഞത്. ഞാനും അങ്ങനെത്തനന്നെ വിശ്വസിക്കുന്നു. പക്ഷെ ക്രിസ്ത്യാനികള്‍ പരിചയപ്പെടുത്തുന്ന യേശു മായം ചേര്‍ത്തില്ല എന്ന് പറയാമോ. എന്നൊരു സംശയം. കാരണം ത്രിത്വം എന്ന സങ്കല്‍പം പ്രവാചകമതങ്ങളില്‍ കാണാന്‍ പ്രയാസമാണ്. ഗ്രീക്ക് ബഹുദൈവത്വ മതദര്‍ശനങ്ങളില്‍ നിന്ന് കടം കൊണ്ടതാണ്. അങ്ങനെ സെന്റ് പോള്‍ ക്രൈസ്തവതയുടെ വേലി വിശാലമാക്കിയതല്ലേ എന്നൊരു സംശയമുണ്ട്. മായത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഓര്‍ത്തുപോയതാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തിയാല്‍ അംഗീകരിക്കാന്‍ ഒരു പ്രയാസവുമില്ല.

മാന്യമായി ആര്‍ക്കും അവിടെ ചര്‍ചയില്‍ പങ്കെടുക്കാം അത്തരം കമന്റുകള്‍ അദ്ദേഹം നീക്കം ചെയ്യുന്ന പക്ഷം അത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. അത് അദ്ദേഹം ചെയ്യില്ല എന്ന വിചാരിക്കുന്നു. പക്ഷെ യുക്തിവാദിയെന്ന് പറയുകയും അന്ധമായി ഒന്നിന്റെ പക്ഷം ചേര്‍ന്ന് അത് ഇതില് നിന്ന് കോപ്പിയടിച്ച് മായം ചേര്‍ത്തതാണ് എന്ന് പ്രഖ്യാപിക്കുകയുമൊക്കെ ചെയ്യുന്നത്. അനാവശ്യമായി ചര്‍ചയെ കാട് കയറ്റാന്‍ മാത്രമേ സഹായിക്കൂ.

പിന്നെ എനിക്ക് ശരിയായി തോന്നുന്നത്, അറിയുന്ന കാര്യങ്ങള്‍ പറയുകയും സംശയമുള്ള കാര്യങ്ങള്‍ ചോദ്യരൂപത്തില്‍ ഉന്നയിക്കുകയും ചെയ്യുക എന്നതാണ്. ആ ശൈലിയേ ഞാന്‍ അവിടെയും സ്വീകരിച്ചിട്ടുള്ളൂ.

(താങ്കള്‍ ആദ്യം പറഞ്ഞതില്‍ മൊഹമ്മദ് subject ആണ്. രണ്ടാമത് വിശദീകരിച്ച് ശരിപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വിശദീകരണവും ചിന്തകന്റെ പോസ്റ്റില്‍ ഞാന്‍ നല്‍കിയിട്ടുണ്ട്.)

അനില്‍@ബ്ലോഗ് // anil said...

കാളിദാസന്‍,
താങ്കള്‍ പറഞ്ഞതു പോലെ മുഹമ്മദ് നബി ചെയ്യാന്‍ കാരണം ഇനി പുതിയ മതങ്ങള്‍ അതിനു പിന്‍പറ്റി ഉണ്ടാ‍വാതിരിക്കാനാണ്. പറ്റാവുന്ന ലൂപ്പ് ഹോള്‍ അടക്കുക എന്ന തന്ത്രം, അതുകൊണ്ടാണ് ഖുറാന്‍ ദൈവ വചനമായതും അത് മാറ്റിയെഴുതാന്‍‍ സാദ്ധ്യമല്ലാതായതും.
പഴയ നിയമം ഉപേക്ഷിക്കപ്പെടേണ്ടതായതിനാല്‍ കൃസ്ത്യാനികള്‍ അത് ഇപ്പോള്‍ അട്ടത്തു വച്ചിരിക്കുകയാണ്. മാത്രമല്ല ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഉല്‍പ്പത്തി, കാറ്റജിസം ക്ലാസില്‍ പഠിപ്പിക്കുന്ന അതേ അച്ചന്‍ തന്നെ സ്കൂളില്‍ വന്ന് പരിണാമ സിദ്ധാന്തം പഠിപ്പിക്കും.

ചുരുക്കത്തില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കണം എന്ന ഉദ്ദേശത്തോടെ ആയിരിക്കും മുഹമ്മദ് നബി ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്.

kaalidaasan said...

ദത്തന്‍,

മുസ്ലിങ്ങള്‍ക്ക് അപഹര്‍ഷതാ ബോധമാണ്. അതു കൊണ്ടാണിങ്ങനെ അല്‍പ്പത്തം പറഞ്ഞു നടക്കുന്നത്. ക്രിസ്ത്യാനികളൊന്നും യഹൂദന്‍മാര്‍ വിശ്വസിക്കുന്ന മതം തെറ്റാണെന്നോ വളച്ചൊടിച്ചതാണെന്നോ പറഞ്ഞു നടക്കാറില്ല.

അബ്രാഹാമിന്റെ യധാര്‍ത്ഥ ഭാര്യ ഹാഗാറാണെന്നും അവരിലുണ്ടായ മകന്‍ ഇസ്മയേലാണു ശരിയായ പിന്‍ഗാമിയെന്നും പറഞ്ഞു നടക്കുന്ന ഇവര്‍ ഇസ്മായേലിന്റെ പിന്തുടര്‍ച്ചക്കാരാരെന്നവകാശപ്പെടുന്നു. ഈ പരമ്പരയയില്‍ മൊഹമ്മദല്ലാതെ വേറെ ഏതെങ്കിലും പ്രവചകന്‍മാരുണ്ടെന്നു പറയുന്നുമില്ല. ഇസഹാക്കിന്റെ പരമ്പരയില്‍ വളരെയധികം പ്രവാചകന്‍മാരുണ്ടു താനും. എന്തുകൊണ്ട് ഒരു പ്രവചകനേപ്പോലും ഇസ്മയേലിന്റെ താവഴിയില്‍ നല്‍കിയില്ല എന്നതില്‍ നിന്നും ആരെയാണിവരുടെ ദൈവം തെരഞ്ഞെടുത്തതെന്നു സ്പഷ്ടമാണ്. സ്വന്തം താവഴിയില്‍ പ്രവാചകന്‍മാരില്ലാത്തതിന്റെ വൈക്ളബ്യം മാറ്റാന്‍ യഹൂദന്‍മാരുടെ താവഴിയായ ഇസഹാക്കിന്റെ പരമ്പരയിലെ പ്രവചകന്‍മാരെയൊക്കെ ദത്തെടുത്തു. എന്തുകൊണ്ട് ഇസ്മായേലിന്റെ താവഴിയില്‍ ഒരു പ്രവാചകനേപ്പോലും ദൈവം നല്‍കിയില്ല എന്നു ചിന്തിക്കാനുള്ള ശേഷിയൊന്നും ഇവര്‍ക്കില്ല. മൊഹമ്മദ് തന്നെ ഇസ്മായേലിന്റെ താവഴിയില്‍ ജനിച്ചതാണെന്നതിനു യതൊരു തെളിവുമില്ല. അതറിയാവുന്നതുകൊണ്ടാണദ്ദേഹം പരമ്പരയേക്കുറിച്ച് അന്വേഷണം നടത്തേണ്ട എന്നു നിര്‍ദ്ദേശിച്ചതും.

പള്ളിക്കുളം.. said...
This comment has been removed by the author.
ഷിബു ചേക്കുളത്ത്‌ said...

surely jesus told about the holy spirit, not about mohammed- because jesus told us to love everybody as we love ourself. but what mohammed is teaching- to kill everybody who does not believe quran..

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
CKLatheef said...

ഇവിടെ പലരും സംശയിക്കുന്നത് എന്തിന് മുസ്്‌ലിംകളില്‍ മറ്റൊരു വേദഗ്രന്ഥത്തില്‍ മുഹമ്മദിന്റ ആഗമനം തിരയണം എന്നാണല്ലോ അതിന് മറുപടി ഒരു കമന്റിലൊതുങ്ങില്ല. അതിനാല്‍ അതിവിടെയുണ്ട് ചര്‍ച തുടരുന്നതിന് മുമ്പ് അത്തരം സംശയമുള്ളവര്‍ ഇത് വായിക്കുക. മുഹമ്മദ് നബിയ വേദങ്ങളില്‍ തിരയുന്നുവോ!!!

അപ്പൊകലിപ്തോ said...

Mr. Shibu

അവേശം കാണിക്കല്ലെ ... ബൈബിളില്‍ ഇതൊക്കെ വായിട്ട്‌ പോരെ quraan-നെതിരെ വരാന്‍....

“You must kill those who worship another god.” [Exodus 22:20], or “Kill everyone who has religious views that are different than your own.” [Deuteronomy 17:2-7] or “Don’t associate with non-Christians. Don’t receive them into your house or even exchange greeting with them. [2 John 1:10]

ഷിബു ചേക്കുളത്ത്‌ said...

refering..............

അപ്പൊകലിപ്തോ said...

Mr. shibu ഇതും കൂടി റെഫറ്‍ ചെയ്തോളൂ...

•Kill any friends or family that worship a god that is different than your own. Deuteronomy 13:6-10

•Kill all the inhabitants of any city where you find people that worship differently than you. Deuteronomy 13:12-16

•Kill anyone who refuses to listen to a priest. Deuteronomy 17:12-13

•Kill any false prophets. Deuteronomy 18:20

•Any city that doesn’t receive the followers of Jesus will be destroyed in a manner even more savage than that of Sodom and Gomorrah. Mark 6:11

പള്ളിക്കുളം.. said...
This comment has been removed by the author.
CKLatheef said...
This comment has been removed by the author.
CKLatheef said...

പ്രിയ അപ്പോകലിപ്‌തോ

താങ്കളെ ചിന്തകന്‍ ഉപദേശിച്ചപോലെ, താങ്കളിപ്പോള്‍ ശിബുവിനെ ഉപദേശിച്ചപോലെ ഗുണകാംക്ഷയാല്‍ എനിക്ക് താങ്കളെയും ഉപദേശിക്കേണ്ടിവന്നിരിക്കുന്നു. അല്‍പം ആവേശം കുറക്കുക.. താങ്കളുടെ ഈ പ്രകടനം കണ്ടുചിരിക്കുന്നതില്‍ സാക്ഷാല്‍ കാളിദാസനുമുണ്ടാകാം. കാരണം അദ്ദേഹം ദൈവനിഷേധിയാണെന്നാണ് വെപ്പ് എങ്കില്‍ ബൈബിളിനെ മുസ്‌ലികളുടെ ശല്യത്തില്‍ നിന്ന് രക്ഷപ്പെടുത്തണം എന്ന ചിന്ത അദ്ദേഹത്തിനുണ്ടാകാന്‍ വഴിയില്ല. അതിനാല്‍ ഖുര്‍ആനിന്റെ ഈ വചനം ഞാന്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.

നിങ്ങള്‍ വേദക്കാരോട് സംവാദത്തിലേര്‍പ്പെടരുത്, ഏറ്റം ശ്രേഷ്ഠമായ രീതിയിലല്ലാതെ-- അവരില്‍ ധിക്കാരികളായവരോടൊഴിച്ച്. അവരോട് പറയുവിന്‍: 'ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു.' (പ്രവാചകാ) നാം ഇതേവിധം നിന്നിലേക്കു വേദമവതരിപ്പിച്ചു. അതിനാല്‍ നാം നേരത്തേ വേദം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഈയാളുകളിലും വളരെപ്പേര്‍ ഇതില്‍ വിശ്വസിക്കുന്നുണ്ട്. നിഷേധികള്‍ മാത്രമേ നമ്മുടെ സൂക്തങ്ങളെ തള്ളിക്കളയുകയുള്ളൂ. 29:46-47

ചിലപ്പോള്‍ ഇതും മുഹമ്മദ് സോപ്പിട്ടതാണെന്ന് പറയും. തങ്ങള്‍ വിശ്വസിക്കുന്ന ത്രിത്വത്തെ തള്ളിപ്പറഞ്ഞിട്ടാണല്ലോ സോപ്പിടല്‍ അല്ലേ:). തല്‍കാലം അതൊന്നും അവര്‍ക്ക് മനസ്സിലാകില്ല. കാരണം അവര്‍ നിഷേധിക്കാന്‍ തീരുമാനിച്ചവരാണ്.

kaalidaasan said...

പുലയാട്ട് നടത്തിയാല്‍ താങ്കളും കമന്റ് ഒഴിവാക്കുമല്ലോ. അതുപോലെ ചിന്തകന്‍ വെച്ച ഒരു നിബന്ധനക്കപ്പുറം നിന്ന് കമന്റിയതായതുകൊണ്ടാണ് താങ്കളുടെ കമന്റ് ഒഴിവാക്കിയത് എന്നാണ് ഞാന്‍ കരുതുന്നത്.

എന്റെ കമന്റ് ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത് ചിന്തകന്റെ
പരിപൂര്‍ണ്ണ സ്വതന്ത്ര്യമാണ്. എനിക്കതില്‍ യതൊരു പരാതിയുമില്ല. അതെന്തുകൊണ്ടാണെന്നു ഗണിച്ച് ലത്തീഫ് സമയം കളയേണ്ടതും ഇല്ല.

അദ്ദേഹം ഒഴിവാക്കിയ അതേ അഭിപ്രായങ്ങളാണു ഞാന്‍ ഇവിടെ എഴുതിയത്.

പക്ഷെ ക്രിസ്ത്യാനികള്‍ പരിചയപ്പെടുത്തുന്ന യേശു മായം ചേര്‍ത്തില്ല എന്ന് പറയാമോ.

പറയാം ഒരു ബുദ്ധിമുട്ടും കൂടാതെ പറയാം. ക്രിസ്ത്യാനികള്‍ പരിചയപ്പെടുത്തുന്ന യേശു ഇസ്ലാം പരിചയപ്പെടുത്തുന്ന യേശുവല്ലല്ലോ. പിന്നെ മായം ചേര്‍ത്തോ ഇല്ലയോ എന്നതിന്‌ എതു പ്രസക്തി?

ക്രിസ്ത്യാനികള്‍ പറയുന്നത് അവരുടെ മതത്തിന്റെ തത്വങ്ങളാണ്. അതെങ്ങനെ വേണമെന്ന് അവരുടെ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. സമൂഹത്തെയും രാഷ്ട്ര നീതിയേയും ​ബാധിക്കാത്തിടത്തോളം ക്രിസ്ത്യനികളല്ലാത്തവര്‍ അത് ശരിയോ തെറ്റോ എന്നന്വേഷിക്കേണ്ട യതൊരു കാര്യവുമില്ല. അവര്‍ മായം ​ചേര്‍ത്തു എന്ന് ക്രിസ്തുവിനു ശേഷം 600 വര്‍ഷം കഴിഞ്ഞ് ഒരു വ്യക്തി പറയുമ്പോള്‍ അതിനു യതൊരു വിശ്വാസ്യതയുമില്ല. ദൈവത്തിന്റെ വെളിപ്പെടുത്തല്‍ എന്ന ഒരു വൃത്തികേട് കൊണ്ട് അതിനെ മൂടാനും ആകില്ല.

kaalidaasan said...

ത്രിത്വം എന്ന സങ്കല്‍പം പ്രവാചകമതങ്ങളില്‍ കാണാന്‍ പ്രയാസമാണ്.

ത്രിത്വം മാത്രമല്ല പ്രവാചക മതങ്ങളില്‍ കാണാത്തതായിട്ടുള്ളത്. പുരുഷ സ്പര്‍ശമില്ലാതെ കന്യക ഗര്‍ഭം ധരിച്ച് പ്രവാചകനെ പ്രസവിച്ചതായി പ്രവചമതങ്ങളില്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

യേശുവിന്റെ ജനനം അങ്ങനെയാണെന്നു തന്നെയല്ലേ മൊഹമ്മദും പറഞ്ഞിട്ടുള്ളത്? അതുള്‍ക്കൊളാനാകുന്നെങ്കില്‍ പിന്നെ ത്രിത്വം ഉള്‍ക്കൊള്ളാന്‍ എന്താണു പ്രശ്നം?

യഹൂദ വിശ്വാസത്തില്‍ ഒരു രക്ഷകന്‍ വരും എന്നുണ്ട്. ആ രക്ഷകന്റെ ലക്ഷണങ്ങളും പഴയ നിയമത്തില്‍ പലയിടത്തും പറയുന്നുണ്ട്. യേശു രക്ഷകനാണെന്ന് സ്നാപക യോഹാന്നാനും സാക്ഷ്യം നല്‍കിയതായി ബൈബിളില്‍ പറയുന്നു. അതുകൊണ്ടാണ്‌ ഒരു വലിയ ജന്ത യേശുവിനെ രക്ഷകനായി കണ്ടത്. അതിനു പിന്‍ബലം നല്‍കി അതു വരെ ഇല്ലാത വിപ്ളവകരമായ പുതിയ നിബന്ധനകളും ഉത്ബോധനങ്ങളും യേശു നടത്തി.

ഈ പോസ്റ്റിനാധാരമായ ചിന്തകന്റെ പരിശുദ്ധാത്മാവു തന്നെ യേശു അയച്ച മറ്റുള്ളവര്‍ക്ക് അദൃശ്യനായ ദൈവത്തില്‍ നിന്നുള്ള ഒരു ശക്തിയാണ്. ഈ മൂന്നു ഭവങ്ങളു കൂടി ചേര്‍ന്ന് ത്രിത്വം എന്ന സങ്കല്‍പ്പം ഉണ്ടായതില്‍ എങ്ങനെ തെറ്റു പറയാനാകും? ബൈബിളില്‍ പറഞ്ഞിരിക്കുന്ന പരിശുദ്ധാത്മവില്ല എന്നായിരുന്നു ലത്തീഫിന്റെ അഭിപ്രായമെങ്കില്‍ താങ്കളുടെ വദത്തിനെന്തെങ്കിലും പിന്‍ബലം ഉണ്ടായേനേ. പക്ഷെ ചിന്തകന്‍ അതേക്കുറിച്ചു പരാമര്‍ശിച്ചത് ലത്തീഫ് പിന്താങ്ങുമ്പോള്‍ ഞാന്‍ മനസിലാക്കുന്നത് പരിശുദ്ധാത്മാവുണ്ട് എന്നതിനെ താങ്കളും അംഗീകരിക്കുന്നു എന്നാണ്.

ഇസ്ലാമിക വിശ്വസമനുസരിച്ച് യേശു മരിച്ചിട്ടില്ല. ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. പിന്നീട് ലോകവസാനത്തിനു മുമ്പ് വീണ്ടും ഭൂമിയില്‍ വരും. 40 വര്‍ഷം ഭരിക്കും 2000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തി ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അതേ ഉടലോടെ ഇരിക്കുന്ന വ്യക്തി, എന്നു സംഭവിക്കുമെന്ന് ഇപ്പോഴും അറിയാത്ത ലോകവസാനത്തിനു മുമ്പ് വരും എന്നു വിശ്വസിക്കുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മരണമില്ലാത്ത ആ ശക്തിയെ എന്തു വിളിക്കണം ലത്തീഫേ? ദൈവം മാത്രമല്ലേ മരണമില്ലാത്തതായിട്ടുള്ളു, ഇസ്ലാമിക വിശ്വാസപ്രകാരം? അപ്പോള്‍ പിന്നെ യേശുവിനെ ക്രിസ്ത്യാനികള്‍ ദൈവമായി കരുതുന്നതില്‍ എന്താണു പ്രശ്നം?

ഗബ്രിയേല്‍ ദൈവ ദുതനിലൂടേ ദൈവത്തിന്റെ ശക്തി പ്രവര്‍ത്തിച്ചാണു യേശു ജനിച്ചതെന്ന് ഇസ്ലാം വിശ്വസിക്കുന്നുണ്ടല്ലോ? ഇപ്പോള്‍ ചിന്തകന്‍ പരാമര്‍ശിച്ച ലോകത്തിനു കാണാന്‍ ആവാത്ത ആ പരിശുദ്ധാത്മാവ് അതേ ശക്തി ആണെന്ന് ക്രിസ്ത്യനികള്‍ വിളിക്കുന്നു. ഈ മൂന്നും കൂട്ടി ചേര്‍ത്ത് ത്രിത്വം എന്ന സങ്കല്‍പം അവര്‍ രൂപപ്പെടുത്തി.അത് അവരുടെ മതത്തിന്റെ വിശ്വാസത്തിന്റെ ഭാഗം. ഖുറാന്‍ ദൈവം മൊഹമ്മദിനു പറഞ്ഞു കൊടുത്തതാണെന്നു വിശ്വസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഈ വിശ്വാസത്തെ എതിര്‍ക്കാന്‍ എന്തവകാശം?

പ്രവചകന്‍മാരുടെ ലക്ഷണമായിട്ടു പറയപ്പെടുന്നത് അത്ഭുതം പ്രവര്‍ത്തിക്കുക എന്നതാണ്. മൊഹമ്മദ് ഒരത്ഭുതവും പ്രവര്‍ത്തിച്ചതായി ഖുറാനില്‍ പോലും പറയുന്നില്ല. പിന്നെങ്ങനെ മൊഹമ്മദ് പ്രവാചക മതത്തിലെ പ്രവാചകനായി?

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...
This comment has been removed by the author.
വായുജിത് said...

"അഹമിധി " എന്ന വാക്ക് അഥര്‍വ്വ വേദത്തില്‍ നിന്ന്‍ ചൂണ്ടിക്കാണിച്ച് അത് അഹമ്മദ് ആണെന്നും അങ്ങനെയെങ്കില്‍ മുഹമ്മദിനെ ആണ് ഉദ്ദേശിച്ചതെന്നും പറയുന്ന ആള്‍കാര്‍ ബൂലോകത്തില്‍ തന്നെ ഉണ്ടല്ലോ .. പിന്നെ എന്തോ ഒരു " മാമാ " ഋഷിയുടെ കാര്യവും പറഞ്ഞിരുന്നു ..സണ്‍‌ഡേ മണഡേയ് ഒക്കെയുള്ള മറ്റൊരു പുരാണത്തില്‍ ഒരു മഹാ മദന്റെ കാര്യം പറഞ്ഞു എന്ന് പറയുന്നവരും ഉണ്ട് ..

" കണ്ടോ ഞങ്ങളുടെ പുരാണത്തില്‍ ഇതൊക്കെ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് "എന്ന് പറഞ്ഞു നടക്കുന്ന മണ്ടന്മാര്‍ വേറെയും .....

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...
This comment has been removed by the author.
ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി.....
പള്ളിക്കുളം എന്ത് വിദഗ്ദ്ധമായി ചർച്ചയെ വഴി തെറ്റിക്കുന്നു......:):):)

പള്ളിക്കുളം.. said...
This comment has been removed by a blog administrator.
അപ്പൊകലിപ്തോ said...

വായുജിത്‌..

പ്രവാചകന്‍ മുഹമ്മദ്‌ നബിയെ കുറിച്ച്‌ പുരാണങ്ങളിലോ സണ്ടെ മണ്ടെ ഇതിഹാസങ്ങളോ ഉണ്ടൊന്നൊക്കെ ആദ്യം പറഞ്ഞതു മുസ്ളിംകളല്ല...

സംസ്കൃത പണ്ഠിതനും പുരാണ ഗവേഷകനുമായ 'പണ്ഠിത്‌ വൈദ്‌ പ്രകാശാ'ണു.. അദ്ധേഹത്തിണ്റ്റെ 'കള്‍ക്കി അവ്താര്‍' എന്ന പുസ്തകത്തിലാണു അതു പറയുന്നതു...

അങ്ങനെയല്ലെങ്കില്‍ നിങ്ങള്‍ അയാള്‍ക്കാണല്ലോ അതു തെളിയിച്ച്‌ കൊടുക്കേണ്ടതു.. അല്ലാതെ ഒരുതുള്ളി മുസ്ളിം വെറി ഇവിടെ തൂകീട്ട്‌ പോകുന്നതിലര്‍ഥമില്ലല്ലോ...

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...
This comment has been removed by the author.
CKLatheef said...

ഈ വിഷയത്തിലേക്ക് കൂടുതല്‍ വെളിച്ചം ആഗ്രഹിക്കുന്നവര്‍ വായിക്കുക. വെറുതെ പരിഹാസം ചൊരിഞ്ഞിട്ട് കാര്യമില്ല.

യേശുവിന്റെ പിന്‍ഗാമി.

യേശു ഖുര്‍ആനില്‍

ബിജു ചന്ദ്രന്‍ said...

:-)

kaalidaasan said...

ഗ്രീക്ക് ബഹുദൈവത്വ മതദര്‍ശനങ്ങളില്‍ നിന്ന് കടം കൊണ്ടതാണ്. അങ്ങനെ സെന്റ് പോള്‍ ക്രൈസ്തവതയുടെ വേലി വിശാലമാക്കിയതല്ലേ എന്നൊരു സംശയമുണ്ട്.

ത്രിത്വം എന്ന സങ്കല്‍പ്പം കടം കൊണ്ടതല്ല. അത് യേശുവിന്റെ വക്കുകളായി സുവിശേഷങ്ങളില്‍ പറയുന്നുണ്ട്. സെന്റ് പോള്‍ ചിത്രത്തില്‍ വരുന്നതിനു മുന്നേ തന്നെ ഇതൊക്കെ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതാണത്.

Matthew 28:19

Go ye therefore, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost.


ഇത് യേശുവിന്റെ വാക്കുകളാണെന്നാണ്‌ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. ഖുറാനിലെ എല്ലാം അള്ളായുടെ വാക്കുകള്‍ എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതു പോലെ.


പോള്‍ അത് ഉപയോഗിച്ചിട്ടുണ്ട് എന്നത് ശരിയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍.


Corinthians 13:14

The grace of the Lord Jesus Christ, and the love of God, and the communion of the Holy Ghost, be with you all. Amen.


യോഹന്നന്റെ സുവിശേഷത്തിലും ഇതിനടിസ്ഥാനമായ പരാമര്‍ശമുണ്ട്.

അതുകൊണ്ട് ത്രിത്വം പോളിന്റെ കണ്ടുപിടുത്തമാണെന്ന് ആരോപിക്കുന്ന ക്രിസ്തു മത വിധ്വേഷികളുടെ കൂടെ ലത്തീഫും ചേരുന്നതില്‍ എനിക്ക് യാതൊരു അത്ഭുതവുമില്ല.


ഇസ്ലാമികതയുടെ വേലി വിശാലമാക്കാന്‍ മൊഹമ്മദ് ഖുറാനിലും ബഹു ദൈവങ്ങളെ പുകഴ്ത്തുന്ന സൂക്തങ്ങളുമുണ്ട്.

Sura an-Najm (Star) 53:19-22

Now tell me about Al-Lat, Al-Uzza, and Manat,
The third one, another goddess.
What! For you the males and for him the females!
That indeed is an unfair division.



അള്ളാക്ക് ആണ്‍ ദൈവങ്ങളും മൊഹമ്മദിന്‌ പെണ്‍ദൈവങ്ങളുമെന്ന് മൊഹമ്മദ് പരിഭവം പറയുന്ന ഈ ദൈവങ്ങളെ ഖുറാനില്‍ ഉള്‍പ്പെടുത്തിയത് ഇസ്ലാമിന്റെ വേലി വിശാലമാക്കാന്‍ തന്നെ ആയിരുന്നു.

സ്വന്തം അനുചരന്‍മാര്‍ക്ക് ഓടിപ്പോകേണ്ടി വന്ന ഘട്ടത്തില്‍ മെക്കയിലെ ബഹു ദൈവ വിശ്വാസികളെ പ്രീതിപ്പെടുത്താന്‍ അള്ളാക്കൊപ്പം മൂന്നു ദൈവങ്ങള്‍കൂടി ഉണ്ടെന്നു മൊഹമ്മദ് കൂട്ടി ചേര്‍ത്തു. അത് കേട്ട മെക്കയിലെ വാസികള്‍ മൊഹമ്മദിന്റെ അനുചരന്‍മാരെ തിരികെ വരാന്‍ അനുവദിച്ചു. പക്ഷെ അത് അദ്ദേഹത്തിന്റെ അനുയായികളില്‍ അമര്‍ഷവും അമ്പരപ്പും ഉണ്ടാക്കി. വിഡ്ഡിത്തം മനസിലാക്കിയ മൊഹമ്മദ് അത് തിരുത്താനുള്ള മാര്‍ഗ്ഗം അന്വേഷിച്ചു. അള്ളായുടെ വെളിപ്പെടുത്തല്‍ എന്ന സ്ഥിരം കൌശലം അവിടെയും പ്രയോഗിച്ചു. അള്ളായേക്കൊണ്ട് പരിഹരവുമുണ്ടാക്കിച്ചു. പിന്നീട് ബോധം വന്നപ്പോള്‍ അത് പിശാചിന്റെ ചെലവില്‍ എഴുതി തള്ളി തടി കഴിച്ചലാക്കി. ഇതുപോലെ ഒരു ഗതികേടും പോളിനുണ്ടായിട്ടില്ല. യേശുവിന്റെ വാക്കുകളില്‍ ഉണ്ടായിരുന്ന ത്രിത്വ സങ്കല്‍പ്പം മാത്രമേ അദ്ദേഹം ഉപയോഗിച്ചുള്ളു.

ജമായത്ത് ഖുറാന്‍ അത് ആണ്‍മക്കള്‍ പെണ്‍മക്കള്‍ കണ്ണുപൊത്തിക്കളിയാക്കി മാറ്റി മറിച്ചിട്ടും ഉണ്ട്.

ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ?9 ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ?10 അങ്ങനെയെങ്കില്‍ അത് വളരെ അന്യായമായ പങ്കുവെക്കല്‍ തന്നെ. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ
പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല.


ക്രിസ്ത്യനികളും യഹൂദരും ഇതു പോലെയുള്ള ദൈവങ്ങളെ ആരാധിച്ചിട്ടില്ല. മൊഹമ്മദിന്റെ ജനവും അവരുടെ പിതാക്കളും ചെയ്തിട്ടുണ്ട്.

പള്ളിക്കുളം.. said...
This comment has been removed by the author.
ഷിബു ചേക്കുളത്ത്‌ said...

dear apocalipto, the bible quotes other than mark is taken from the old testment in the bible. the history of jesus and his teachings are in the new testment. the new testment is the completion of old testment. what jesus teached us to love each other. according to mark 6:11, it is the warning for the people who does not believe in jesus christ IN THE END OF THE WORLD. i agree, in the old testment there are verses saying eye for an eye and teeth for teeth. but jesus came to world and preached love and died for us to save us from our sins. so again i am advicing my dear brothers and sister to believe in jesus christ and gat salvation. may god bless all of us.

പള്ളിക്കുളം.. said...
This comment has been removed by the author.
Unknown said...

അങ്ങനെയല്ലെങ്കില്‍ നിങ്ങള്‍ അയാള്‍ക്കാണല്ലോ അതു തെളിയിച്ച്‌ കൊടുക്കേണ്ടതു.. .

എനിക്ക് വയ്യ .. വേദ പ്രകാശ് പറഞ്ഞാ പിന്നെ എന്താ സംശയം ... നമ്മള്‍ അതെ പടി അങ്ങ് പകര്‍ത്തും .. അത്രയ്ക്ക് വിശ്വാസമാ . അല്ലാതെ നമ്മള്‍ക്ക് വേറെ ഉദ്ദേശ്യം ഒന്നും ഉണ്ടായിട്ടല്ല
( മുഹമ്മദ്‌ വരുമെന്ന് എഴുതിയവര്‍ മുഹമ്മദിനെ കാള്‍ പുലിയാണെന്ന് അപ്പൊ ഏതായാലും പറയില്ല )
ഈ മാതിരി മണ്ടത്തരങ്ങള്‍ (" മാമാ ഋഷി " ) ഒക്കെ എഴുതി കൂട്ടുന്നതിനെ പറ്റി വല്ലതും പറഞ്ഞാല്‍ അത് മുസ്ലിമിനോടുള്ള വിരോധമാണെന്ന് ലേബലടിക്കല്ലേ ..

ഷിബു ചേക്കുളത്ത്‌ said...

thats the difference between christains and jews. jews wont believe in christ, they wont accept christ. they believe in moses's thorah. they believe jesus did not came yet and jesus will only come as a warrior to save them. they believe that jesus cames with his great army to conqurer the world. they had prepare a vast area of land for jesus and his army in isreal. but christians believe in jesus, his crucification, his resurection and his second coming for judge the world.

ഷിബു ചേക്കുളത്ത്‌ said...

personnaly i dont accept the catholic church activities like praying in the name of mother mary and saints. this is against bible. catholics actually ignored the second command of the allmighty god. clearly the bible tells us not to bow your head or pray to any other god or person other than the allmighty god. idol worship id against bible.

അപ്പൊകലിപ്തോ said...

എനിക്കും വയ്യ വായുവേ...

മോഡിയോ തൊഗാഡിയയോ പറഞ്ഞിരുന്നെങ്കില്‍ അതിനു സത്യത്തിണ്റ്റെ മണമുണ്ടായിരുന്നേനെ ..

ഏതോ ഒരു പാവം ബ്രാഹ്മണന്‍ പ്രകാശ്‌ പറഞ്ഞാല്‍ അതും ഇസ്ളാമിനെ പൊക്കി പറഞ്ഞാല്‍ സഹിക്കുവതെങ്ങനെ ... അല്ലെ സഹോദരാ...

മാമാ ഋഷിയെന്നോ മച്ചാന്‍ ഋഷിയെന്നോ ഞമ്മക്ക്‌ വല്ലുതും തിരിയുമോ .. നിങ്ങള്‍ക്കല്ലേ തിരിയൂ...

പള്ളിക്കുളം.. said...
This comment has been removed by the author.
Unknown said...

ശിവാജി, ഔറംഗ സീബ് , ഗുരുനാനാക്ക് , വിക്ടോറിയ രാജ്ഞി തുടങ്ങിയ ആള്‍ക്കാരെ പറ്റിയൊക്കെ വിവരണമുള്ള പുരാണം ആണ് ഭവിഷ്യ പുരാണം :) .. പൈശാചാ ധര്‍മം അനുഷ്ടിക്കുന്ന ഒരു രാക്ഷസന്‍ ആയാണ് മുഹമ്മദിനെ ഭവിഷ്യ പുരാണത്തില്‍ പറയുന്നത് .. ശിവന്‍ പണ്ട് വധിച്ച ത്രിപുരാസുരന്റെ പുതിയ രൂപമാണ്‌ പോലും ഇയാള്‍ ..

മുസ്ലിം വിരോധമുള്ള ഏതോ വിദ്വാന്‍ എഴുതിച്ചേര്‍ത്ത വരികള്‍ ആയിരിക്കും ഇത് (മുഗള്‍ ഭരണ കാലത്ത് ഭവിഷ്യ പുരാണത്തില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തി എന്ന് പറയപ്പെടുന്നു)

ഇസ്ലാമിനെയും പ്രവാചകനെയും യഥാക്രമം , പിശാച് ധര്‍മമെന്നും പിശാചെന്നും വിളിക്കുന്ന ഇമ്മാതിരി വരികള്‍ എടുത്ത് പൊക്കി നടക്കുന്നവന്മാരെ ആദ്യം തല്ലേണ്ടത് മുസ്ലിങ്ങള്‍ തന്നെ ആണ്

ഏതെങ്കിലും നാലുവരി എടുത്ത് സ്വന്തമായി അര്‍ഥം ഒക്കെ കൊടുക്കുമ്പോള്‍ പിന്നെ പറഞ്ഞതൊന്നും വായിച്ചു നോക്കാറില്ല ചില വങ്കന്മാര്‍

ചര്‍ച്ചാ വിഷയം അല്ലാത്തതിനാല്‍ ഇവിടെ നിര്‍ത്തുന്നു

Unknown said...

അതും ഇസ്ളാമിനെ പൊക്കി പറഞ്ഞാല്‍

ഹ ..ഹ

Unknown said...

ഇടിമിന്നല്‍ കൊടുങ്കാറ്റ്, പേമാരി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ കണ്ടു പേടിച്ചു വിറച്ച ആദിമമനുഷ്യരില്‍ നിന്നാവാം ദേവതാരാധനയുടെയും ദൈവത്തിന്റെതന്നെയും ഉദ്ഭവം . അപ്പോള്‍ മുമ്പേ പോയവരുടെ വിശ്വാസം പിന്നാലെ വന്നവരെ സ്വാധീനിക്കുക സ്വാഭാവികം മാത്രം.

അപ്പൊകലിപ്തോ said...

വിരുദ്ദോക്തി മനസ്സിലാവാതെ ചിരിക്കുന്ന വായുവിണ്റ്റെ ചിരികണ്ടിട്ട്‌ എനിക്കും ചിരിക്കാതിരിക്കാനാവുന്നില്ല...

Unknown said...

അപ്പോയെ...

ഞാന്‍ ചിരിച്ചത് ഇസ്ലാമിനെ "പൊക്കി " പറഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരെ ആലോചിച്ചിട്ടാണ് ... അത് എന്തരു ഉക്തി ആണെന്നൊന്നും അറിയില്ല

സുബിന്‍ പി റ്റി said...

തീവ്രവാദികള്‍ മുസ്ലീമുകള്‍ അല്ലെ എന്ന് പണ്ട് ചോദിച്ചപ്പോള്‍ അതെനിക്ക് ഇസ്ലാമിനെക്കുറിച് അറിയാഞ്ഞിട്ടാനെന്നു പറഞ്ഞു. അമുസ്ലീങ്ങള്‍ ആയ ലാദനും സവാഹിരിയും ഒക്കെ എന്നിട്ടും ഇതേ ഖുറാനും പിടിച്ചു ബോംബുകള്‍ പൊട്ടിക്കുന്നു. ഖുറാനില്‍ ദൈവങ്ങള് ഇനിയും ചേര്‍ക്കാന്‍ വയ്യാത്തതിനാല്‍ ദര്ഗ്ഗകളും ഔലിയാക്കളും ഒക്കെ വചു അഡ്ജസ്റ്റ്‌ ചെയ്യുന്നു. ഇത് ഈ വിശുദ്ധര്‍ എന്ന് പറയുന്ന പോലെ ഒരു സംഭവം തന്നെ അല്ലെ? വിശ്വാസികളെ കൂടെ നിര്‍ത്താന്‍ അപ്പപ്പോ വേണ്ടതൊക്കെ കൂട്ടിച്ചേര്‍ക്കുന്നത് ഒരു മതത്തിലും പുതിയ കാര്യമല്ലല്ലോ...

kaalidaasan said...

അങ്ങനെ വരുമ്പോള്‍ പഴയ നിയമത്തില്‍ നിന്ന് യേശു അടിച്ചു മാറ്റി എഡിറ്റ്‌ ചെയ്തതല്ലേ പുതിയ നിയമം.

അല്ലല്ലോ.പഴയ നിയമം എഡിറ്റ് ചെയ്താല്‍ പുതിയ നിയമാകുമെന്നു പറയുന്നത് അജ്ഞതയുടെ പരകോടി എന്നേ പറയാനാകൂ.

ഈ പുസ്തകങ്ങള്‍ കണ്ടിട്ടുള്ള ആരും ഇതു പറയില്ല. പഴയ നിയമത്തിലെ ഒരു കാര്യവും പുതിയ നിയമത്തില്‍ പ്രതി പാദിക്കുന്നില്ല. പുതിയ നിയമത്തില്‍ യേശുവിന്റെ ജീവിതവും ക്രിസ്ത്യാനികളുടെ ആദ്യകാല ചരിത്രവുമാണു പ്രതിപാദിക്കുന്നത്. പഴയ നിയമം യേശുവിനു മുമ്പുള്ള യഹൂദന്‍മാരുടെ ചരിത്രവും.

ക്രിസ്ത്യാനികളുടെ ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും കൂടി ഒന്നിച്ചുള്ളതാണ്. യഹൂദന്‍മാരുടെ നിയമാവലിയാണു പഴയ നിയമം. ക്രിസ്ത്യാനികളുടെ നിയമാവലിയാണു പുതിയ നിയമം. രണ്ടിനും കൂടി സ്വന്തമായുള്ളത് പത്തു കല്‍പ്പനകള്‍ മാത്രവും. അതടിച്ചു മാറ്റി എനു വേണമെങ്കില്‍ പറയാം.

സത്യ വേദപുസ്തകം എന്ന പേരില്‍ ബൈബിള്‍ മുഴുവനായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതൊന്നു വയിച്ചാല്‍ പള്ളിക്കുളത്തിന്റെ സംശയം മാറികിട്ടും.

kaalidaasan said...

പ്രവാചകനായ ഈസായെ ദൈവ പുത്രനാക്കി അവരോധിക്കുന്നതിലൂടെ ഏകദൈവത്വം എന്ന സങ്കല്പത്തെ തന്നെ ഇല്ലായ്മ ചെയ്തില്ലേ ക്രിസ്ത്യാനികള്‍?
ഏക ദൈവത്വത്വം ഇന്ന് നില നില്‍ക്കുന്നത് മുസ്ലിങ്ങളില്‍ മാത്രമാണ്.


യേശുവിനെ ദൈവപുത്രനാക്കണോ എന്നതൊക്ക്കെ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യമാണ്. മൊഹമ്മദിനെ പ്രവചകനാക്കാന്‍ മുസ്ലിങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം പോലെ. ക്രിസ്ത്യാനികള്‍ ഏക ദൈവത്തില്‍ തന്നെയാണു വിശ്വസിക്കുന്നത്. യേശുവാണവരുടെ ദൈവം. കുറേ പള്ളിക്കുളങ്ങള്‍ ഉച്ചത്തില്‍ കൂവിയാലൊന്നും അത് മറ്റൊന്നാകില്ല. പള്ളിക്കുളത്തേപ്പോലുള്ളവരെ സുഖിപ്പിക്കാന്‍ വേണ്ടി അവര്‍ ദൈവത്തെ മാറ്റാനൊന്നും പോകുന്നില്ല.

അവരുടെ ദൈവ ശാസ്ത്രം മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ഉണ്ടായെന്നു വരില്ല. അതാണവരെ മുസ്ലിങ്ങളിലില്‍ നിന്നും വ്യത്യസ്ഥരാക്കുന്നത്. അവരെ മുസ്ലിങ്ങള്‍ അംഗീകരിക്കണമെന്ന് അവര്‍ക്ക് യാതൊരു നിര്‍ബന്ധവുമുണ്ടെന്നു തോനുന്നില്ല. സ്വതം വേദ പുസ്തകങ്ങളും നിയമസംഹിതകളും ഉള്ള ഒരു പ്രത്യേക മതമാണത്. അതിനേക്കുറിച്ച് മുസ്ലിങ്ങള്‍ ഉത്ഖണ്ടപെടണമെന്നും തോന്നുന്നില്ല. മുസ്ലിങ്ങള്‍ ഏകദൈവ വിശ്വസികളാണോ ബഹു ദൈവ വിശ്വാസികളാണോ എന്നതും അവരെ ബാധിക്കുന്ന പ്രശ്നമല്ല. മൊഹമ്മദ് സ്ഥാപിച്ച മതം ആരെ ആരാധിക്കണമെന്നത് മുസ്ലിങ്ങളുടെ സ്വകാര്യതയാണ്. അതില്‍ ആരും കൈകടത്തുന്നില്ല. പക്ഷെ മുസ്ലിങ്ങള്‍ യഹൂദരുടെയും ക്രിസ്ത്യാനികളുടേയും മത വിശ്വാസത്തില്‍ കൈ കടത്തുന്നു. അത് വളര്‍ച്ചയില്ലായ്മയുടെ ലക്ഷണമാണ്.

kaalidaasan said...

അപ്പോകലിപ്തോയുടെ കമന്റ് ഞാന്‍ നീക്കം ചെയ്യുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളും അസഭ്യങ്ങളും അനിവദിക്കാനാകില്ല.

യഹൂദമത്തേക്കുറിച്ചും മതത്തേ ക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധമില്ലാത്തവക്ക് ആരെങ്കിലും മറുപടി പറയുമെന്നും തോന്നുന്നില്ല. നേരം പോക്കിനും മനോസുഖത്തിനും വേണ്ടി എഴുതുന്നതാണെങ്കില്‍ തുടര്‍ന്നോളു.

kaalidaasan said...

ഇവിടെ പലരും സംശയിക്കുന്നത് എന്തിന് മുസ്്‌ലിംകളില്‍ മറ്റൊരു വേദഗ്രന്ഥത്തില്‍ മുഹമ്മദിന്റ ആഗമനം തിരയണം എന്നാണല്ലോ


അത് ഇസ്ലാമിന്റെ നിയമമല്ലേ. മുസ്ല്ങ്ങള്‍ മൊഹമ്മദിന്റെ ആഗമനം എവിടെ തെരഞ്ഞാലും മറ്റുള്ളവര്‍ക്ക് പരാതിയുണ്ടാകില്ല. പക്ഷെ ചിന്തകന്‍ തെരഞ്ഞ് പരിശുദ്ധാത്മാവില്‍ എത്തിയതിനേക്കുറിച്ചാണി പോസ്റ്റ്. ചിന്തകന്‍ തെരഞ്ഞു കണ്ടു പിടിച്ച പരിശുദ്ധാത്മാവ് മൊഹമ്മദല്ല എന്നാണു ഞാന്‍ പറഞ്ഞത്.

kaalidaasan said...

>>>>സമൂഹത്തെയും രാഷ്ട്ര നീതിയേയും ​ബാധിക്കാത്തിടത്തോളം ക്രിസ്ത്യനികളല്ലാത്തവര്‍ അത് ശരിയോ തെറ്റോ എന്നന്വേഷിക്കേണ്ട യതൊരു കാര്യവുമില്ല.<<<<<

APO CALIPTHO PARANJATHOKKE MARANNO?



അപ്പൊകാലിപ്തോ പറഞ്ഞതൊക്കെ ഓര്‍ത്തിരിക്കാന്‍ അദ്ദേഹം പ്രവാചകനൊന്നുമല്ലല്ലോ.

യേശുവിനെ ദൈവമാക്കണൊ പ്രവാചകനാക്കണൊ മറ്റെന്തെകിലുമാക്കണൊ എന്നതൊക്കെ ക്രിസ്ത്യനികളുടെ ഇഷ്ടമല്ലേ പള്ളിക്കുളം. ഭാഗ്യവശാല്‍ അവര്‍ ജീവിക്കുന്നത് സ്വതന്ത്ര സമൂഹങ്ങളിലാണ്. യേശുവിനെ ദൈവമായി കരുതിയെന്നു കരുതി ആരുമവരുടെ തല വെട്ടിക്കളയില്ല.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ അവര്‍ക്ക് യേശുവിനെ അള്ളാ എന്നു വിളിക്കാന്‍ അവിടത്തെ കോടതി അനുവദിച്ചിട്ടുണ്ട്. വേണമെങ്കില്‍ പള്ളിക്കുളത്തിന്‌ ക്രിസ്ത്യാനികള്‍ അള്ളായെ അടിച്ചുമാറ്റി എന്ന് ആരോപിക്കാം.

മത സ്വതന്ത്ര്യം കിട്ടിയാല്‍ സൌദി അറേബ്യയിലും പലരും യേശുവിനെ അള്ളാ എന്നു വിളിച്ചേക്കാം.

kaalidaasan said...

അപ്പൊകലിപ്തോ,

താങ്കളെ ഞാന്‍ ഈ പോസ്റ്റിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നെ കോമണ്‍ സെന്‍സ് പഠിപ്പിക്കാന്‍ താങ്കളെ ഏല്‍പ്പിക്കാനും ഉദ്ദേശമില്ല. തങ്കളേപ്പൊലുള്ളവരെ ഉദ്ദേശിച്ചുമല്ല ഈ പോസ്റ്റ്.

ഇത്തരം വ്യക്തിപരമായ പരാമര്‍സങ്ങള്‍ ഉണ്ടയാല്‍ കാന്റുകള്‍ ഞാന്‍ നീക്കം ചെയ്യും. വെറുതെ എഴുതി സമയം കളയേണ്ട. ചിന്തകന്റെ ബ്ളോഗിലൊക്കെ താങ്കള്‍ക്ക് സകല സ്വാതന്ത്ര്യവും തനിട്ടുണ്ട്. അവ ഉപയോഗപ്പെടുത്തുക. ഈ വിഷയം ​തന്നെയാണവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

kaalidaasan said...

മോശ മലമുകളില്‍ പോയപ്പോള്‍ യഹൂദര്‍ കാളയെ ആരാധിച്ചതോ? CHRISTIANIKAL ത്രിത്വവും പോരാഞ്ഞു 912 പുണ്യാളന്‍ മാരെ ആരാധിക്കുന്നതോ? മര-ക്കുരിശിനെ മുന്നില്‍ വെച്ച് ആരാധിക്കുന്നതോ?

മുസ്ലിങ്ങള്‍ കബയിലെ കല്ലിനു ചുറ്റും ഏഴുപ്രാവശ്യം പ്രദക്ഷിണം നടത്തി ആരാധിക്കുന്നപോലെ

മുക്കുവന്‍ said...

Kali....

this is what I liked the most... and I believe that its true too..

"ഓരോ പുതിയ മതങ്ങള്‍ ഉദയം ചെയ്യുമ്പോഴും അന്നു നിലനില്‍ക്കുന്ന ഏതെങ്കിലും ഗ്രന്ധങ്ങളെയോ ആശയങ്ങളെയോ മോഡിഫൈ ചെയ്ത് തങ്ങളുടെ സൌകര്യാര്‍ത്ഥം പുനസൃഷ്ടിച്ചിരിക്കാം. പിന്നെ വീണ്ടും ഒരു എഡിറ്റിങ് നടക്കാതിരിക്കാന്‍ ദൈവം തന്നെ ഫാക്സ് ചെയ്ത ഗ്രന്ധമാണെന്ന് പ്രഖ്യാപനവും, ആ പ്രഖ്യാപനം വിശ്വസിക്കാത്തവനെല്ലാം അവിശ്വാസിയും ആണെന്ന് നേരത്തെ കൂട്ടി ഡിക്ലയര്‍ ചെയ്തു വച്ചു. ഇതൊക്കെ ഇനി ഒരു പുതിയ മതം രൂപപ്പെട്ടാലും സംഭവിക്കാം"

CKLatheef said...

കാളിദാസാ ക്രിസ്തുമത്തെ രക്ഷപ്പെടുത്താന്‍ വന്ന മിശിഹയാണോ താങ്കള്‍ എന്ന് തോന്നിപോയി പ്രകടനം കണ്ടപ്പോള്‍ താങ്കള്‍ക്കറിയില്ലേ ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും വേറെവേറെയാണെന്ന്

Dr.Doodu said...

ലത്തീഫെ ...
എന്തൊക്കെ പറഞ്ഞാലും മൊത്തം പ്രകടനം കണക്കിലെടുത്താല്‍ താങ്കള്‍ കാളിദാസന്റെ ഒരു പാട് പിന്നിലാണ്. അറിവിന്റെ കാര്യത്തിലും അത് അവതരിപ്പിക്കുന്ന കാര്യത്തിലും.
ലത്തീഫ് പലതവണ ലിങ്കിട്ട ഈ സൈമണ്‍ മാസ്റര്‍ ലിങ്ക് കൊറേ നാളായി ഇ മെയിലിലൂടെ കറങ്ങി നടക്കുന്നു. എനിക്ക് കിട്ടിയപ്പോഴൊക്കെ നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. ഹ ഹ ഹ!

- സാഗര്‍ : Sagar - said...

കാളിദാസാ ക്ഷമ അപാരം!!!!

പൊടിയന്‍ പറവൂര്‍ said...

കാളിദാസാ,
താങ്കളെ നമിച്ചിരിക്കുന്നു.. ഈ വക ടീമുകളോടു സംവദിക്കാന്‍ കാണിക്കുന്ന ആ മനസ്സാന്നിധ്യം.!

Unknown said...

കാളിദാസന്‌ ഹിറ്റ് കിട്ടാന്‍ ഏത് തറ പണിയും കാണിക്കും... പ്രതിപക്ഷ ബഹുമാനം ഉണ്ടാവുന്നത് നല്ലതാണ്‌ കാളിദാസാ..എങ്കിലേ ലിബറലായി ചിന്തിക്കുന്ന മത വിശ്വാസികള്‍ കൂടി വായിക്കാനുള്ള മനസ്സ് കാണിക്കൂ.... മത വിശ്വാസികളുടെ പ്രവാചകന്മാരെയും ദൈവങ്ങളിലൊന്നും വിശ്വാസമില്ലെങ്കിലും അവരെ നിന്ദിക്കാതെ വിശദീകരിക്കുന്നതല്ലേ നല്ലത്.

ഐ റിപീറ്റ് .... വാട്ട് ആന്‍ അബസല്യൂട്ട് വേസ്റ്റ് ഓഫ് എനര്‍ജി.

Baiju Elikkattoor said...

"കാളിദാസാ ക്രിസ്തുമത്തെ രക്ഷപ്പെടുത്താന്‍ വന്ന മിശിഹയാണോ താങ്കള്‍ എന്ന് തോന്നിപോയി പ്രകടനം കണ്ടപ്പോള്‍ താങ്കള്‍ക്കറിയില്ലേ"

ഒക്കെ കൈവിട്ടു പൊകുന്നതിന്റെ നിരാശ ഈ വാക്കുകളില്‍ കാണുന്നൂ! ലത്തിഫും ചിന്തകനും ഒന്നും കാരിയങ്ങള്‍ ഗ്രഹിക്കാന്‍ കഴിയതവരല്ല. ചിന്താശേഷി അനധമായ വിശ്വാസത്തിന്റെ തടവറയില്‍ ആയിപ്പോയി!

ഈ ചര്‍ച്ച കണ്ണില്‍ പെട്ടതിപ്പോഴാണ്.

സജി said...

കാളിദാസന്‍,
താങ്കള്‍ വിശ്വാസിയാണോ, അല്ലയോ എന്ന് അറിയില്ല. എന്തായാലും, ബൈബിളേനെപറ്റിയുള്ള വിശകലനം പ്രശംസ അര്‍ഹിക്കുന്നു. താങ്കളൂടെ വാദഗതികള്‍ വളരെ ശരിയുമാണ്!!
ഇപ്പോള്‍ മാത്രമാണ് ഈ ചര്‍ച്ച കണ്ടത്.

എന്തായാലും കാര്യമായി ഒന്നും ശേഷിപ്പിക്കാതെ, എല്ലാ പഴുതുകളും അടച്ച്, വിഷയം അവതരിപ്പിച്ച രീതികള്‍ സൂപ്പര്‍ബ്!!( ഇതു കണ്ടിരുന്നെങ്കീല്‍ ഒരു പോസ്റ്റ് ഇട്ട് എന്റെ സമയം ഇന്നലെ ഞാന്‍ കളയുകയില്ലായിരുന്നു)

സജി said...

ഒരു കാര്യം മാത്രം കൂട്ടിച്ചേര്‍ത്തുകൊള്ളട്ടെ,
ത്രിത്വം പൌലോസിന്റെ കണ്ടുപിടുത്തമല്ല, പുതിയ നിയമത്തില്‍ വന്നതും അല്ല.

മനുഷ്യ സൃഷ്ടിക്കു തൊട്ടു മുന്‍പ് യഹോവയുടെ ആത്മഗതം വി. ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ (യഹൂദന്മാരുടെ തോറയിലും) രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് ഇങ്ങനെയാണ്,” അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക "
(Then God said, "Let us make man in our image, in our likeness)

ഇവിടെ “നാം“ എന്ന ബഹുവചനം കൊണ്ട് ഉദ്ദേശിക്കുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവം തന്നെയാണ്. എങ്ങിനെയുള്ള ദൈവത്തിന്റെ സാദൃശ്യത്തില്‍ നിമ്മിക്കപ്പെട്ട മനുഷ്യനിലും ഉണ്ട് ത്രിത്വം. ദേഹം ദേഹി ആത്മാവു. ഈ മൂന്നും ചേര്‍ന്ന മനുഷ്യനെ ഒറ്റ മനുഷ്യനായി കാ‍ണാവുമെങ്കില്‍ അതിന്റെ അടിസ്ഥാന സ്വരൂപമായ ദൈവത്തെ ത്രിത്വമായികാണുന്നതില്‍ എന്താണ് ഇത്ര മനസിലാകായ്ക?

സാജന്‍| SAJAN said...

for comment tracking plz :)

kaalidaasan said...

മുക്കുവന്‍,

ചരിത്രത്തിലെ എല്ലാ സംഘടിത മതങ്ങളും പഴയ ഒന്നില്‍ നിന്നും ഉണ്ടായതാണ്. സാധാരണ പഴയ മതത്തിന്റെ ഒരു വിശ്വാസിയാണു പുതിയ മതം സ്ഥാപിക്കുക. അപ്പോള്‍ മാറ്റം വരിക സ്വാഭാവികം.

പക്ഷെ മൊഹമ്മദിന്റെ കാര്യത്തില്‍ ഇതാണെന്നതിനു യാതൊരു തെളിവുമില്ല. അദ്ദേഹം യഹൂദ മതമോ ക്രിസ്തു മതമോ പിന്തുടര്‍ന്നിരുന്നു എന്നതിനു വിശ്വസനീയമായ ഒരു തെളിവും ആരും നല്‍കിയിട്ടില്ല. അറിഞ്ഞിടത്തോളം യമനില്‍ നിന്നും കുടിയേറി പാര്‍ത്ത ബഹുദൈവ ആരാധകരായിരുന്ന ഗിരിവര്‍ഗ്ഗക്കാരുടെ ഗോത്രത്തിലാണദ്ദേഹം ജനിച്ചത്.

യഹൂദമതത്തിലോ ക്രിസ്തുമതത്തിലോ വിശ്വസിക്കാത്ത മൊഹമ്മദ്, ആ രണ്ടു മതങ്ങളുടെയും തത്വങ്ങള്‍ എടുത്ത് അതില്‍ മാറ്റം വരുത്തി സ്ഥാപിച്ച മതമാണിസ്ലാം. യഹൂദന്‍മാരും ക്രിസ്ത്യാനികളുമവരുടെ വേദ പുസ്തകങ്ങളില്‍ മാറ്റം വരുത്തി, ശരിയ തോറയും ബൈബിളും അള്ളാ എന്നോടു പറഞ്ഞു എന്ന ഒരു കഥയുമദേഹം മെനഞ്ഞുണ്ടാക്കി. ഇനി ആരുമിതില്‍ മാറ്റം വരുത്താന്‍ പാടില്ല എന്ന ഒരു നിയമവും അടിച്ചേല്‍പ്പിച്ചു. ഇതൊക്കെ ദൈവീകമായിരുന്നു എന്നു വിശ്വസിപ്പിക്കാന്‍ അദ്ദേഹം നിരക്ഷരനായിരുന്നു വിവരമില്ലാത്തവനായിരുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്നു.

അദ്ദേഹം മെനഞ്ഞുണ്ടാക്കിയ ബൈബിളില്‍ അദ്ദേഹത്തേക്കുറിച്ചൊരു പ്രവചനം തിരുകാനും മറന്നില്ല. പക്ഷെ മുസ്ലിങ്ങളല്ലാത്തവര്‍ അദ്ദേഹത്തിന്റെ ബൈബിളിനെ അവഗണിച്ചു. അതിന്റെയൊക്കെ ഈര്‍ഷ്യയില്‍ നിന്നാണ്‌ ക്രിസ്ത്യനികളുടെ ബൈബിളില്‍ മൊഹമ്മദിനെ അന്വേഷിച്ചു നടക്കുന്നത്. അതിന്റെ ഭാഗമാണു ചിന്തകന്‍ പരിശുദ്ധാത്മവാണ്‌ മൊഹമ്മദ് എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും.

kaalidaasan said...

ലത്തീഫേ,

ക്രിസ്തുമതത്തെ രക്ഷപ്പെടുത്തേണ്ടവര്‍ രക്ഷപ്പെടുത്തിക്കോളും. ഇസ്ലാമിനെ എങ്ങനെ രക്ഷപ്പെടുത്താം എന്നല്ലെ സത്യ വിശ്വാസിയായ ലത്തീഫൊക്കെ ചിന്തിക്കേണ്ടത്.ഒരാള്‍ ഇസ്ലാമിനെ യൂറോപ്പിനു വില്‍ക്കണമെന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്.

ലത്തീഫിനേപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്ന അസത്യങ്ങളും ഊഹാപോഹങ്ങളും ശരിയല്ല എന്നു മാത്രമേ ഞാന്‍ ഇവിടെ പറഞ്ഞുള്ളു. താങ്കളേപ്പോലുള്ളവര്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നു എന്ന് എനിക്ക് പ്രശ്നമല്ല. ഇസ്ലാം മതം യഹൂദമതവും ക്രിസ്തുമതവും ഹിന്ദുമതവുമൊക്കെ പോലെ മറ്റൊരു മതം മാത്രം. അതിനു വേദങ്ങളിലും തോറയിലും ബൈബിളിലും സാധൂകരണമുണ്ട് എന്നു പറയുന്നത് വിഡ്ഡിത്തമാണെന്നേ ഞാന്‍ പറയൂ.

ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും ഒന്നാണോ രണ്ടാണോ എന്നതൊക്കെ അത് പിന്തുടരുന്നവരുടെ കാര്യമാണ്. ഇസ്ലാം പിന്തുടരുന്നവര്‍ ഇതൊക്കെ അന്വേഷിക്കാതെ ഇസ്ലാമിലെ ആചരങ്ങളേയും അനാചരങ്ങളെയുമൊക്കെ കുറിച്ച് അലോചിക്കുന്നതല്ലേ നല്ലത്. ഇസ്ലാമിലെ മിക്ക നിബന്ധനകളും രണ്ടു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു. മുഖം മൂടി പര്‍ദ്ദ ഇടുന്നതു പോലെ. അതു കൊണ്ട് സാമൂഹ്യദ്രോഹികള്‍ക്ക് അത് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താം. അതൊക്കെ എങ്ങനെ അതിജീവിക്കാന്‍ പറ്റുമെന്നു ചിന്തിക്കുന്നതല്ലേ ഇസ്ലാമിനെ രക്ഷപ്പെടുത്താനുള്ള വഴി.

രണ്ടു ദിവസം മുമ്പ് കല്‍ക്കട്ടയിലെ ഒരു താടി വച്ച സത്വം ഒരു ഫത്വ പുറപ്പെടുവിച്ചിരുന്നു. ഷാ രുഖ് ഖാന്റെ സിനിമ മുസ്ലിങ്ങളും ഹിന്ദുക്കളും ബഹിഷ്ക്കരിക്കണമെന്ന്. ഇത്ര നാളും മുസ്ലിങ്ങള്‍ എന്തു ചെയ്യണമെന്നേ ഇതു പോലുള്ള സത്വങ്ങള്‍ നിഷ്കര്‍ഷിച്ചിരുന്നുള്ളു. ഇപ്പോള്‍ ഹിന്ദുക്കള്‍ എന്തു ചെയ്യണമെന്നും പറയുന്നു. ലത്തീഫും ചിന്തകനുമൊക്കെ ക്രിസ്ത്യാനികള്‍ എന്ത് വിശ്വസിക്കണമെന്ന തമാശകളും പറയുന്നു. മുസ്ലിങ്ങള്‍ എന്തു വിശ്വസിക്കണമെന്നു പറയുന്നതല്ലേ മാന്യത?

അവിശ്വാസികളെ തല്ലിക്കൊല്ലണം എന്നു പറഞ്ഞ മൊഹമ്മദ് തന്നെ വേറൊരിടത്ത്, അവര്‍ക്ക് അവരുടെ വിശ്വാസം എന്നും പറഞ്ഞിട്ടുണ്ട്. തല്ലികൊല്ലാന്‍ ആകുന്നില്ലെങ്കില്‍ അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനെങ്കിലും വിട്ടുകൂടെ?

kaalidaasan said...

പ്രതിപക്ഷ ബഹുമാനം ഉണ്ടാവുന്നത് നല്ലതാണ്‌ കാളിദാസാ..എങ്കിലേ ലിബറലായി ചിന്തിക്കുന്ന മത വിശ്വാസികള്‍ കൂടി വായിക്കാനുള്ള മനസ്സ് കാണിക്കൂ.... മത വിശ്വാസികളുടെ പ്രവാചകന്മാരെയും ദൈവങ്ങളിലൊന്നും വിശ്വാസമില്ലെങ്കിലും അവരെ നിന്ദിക്കാതെ വിശദീകരിക്കുന്നതല്ലേ നല്ലത്

പ്രതിപക്ഷ ബഹുമാനം അദ്യം വേണ്ടത് മുസ്ലിങ്ങള്‍ക്കാണ്. യഹൂദമതവും ക്രിസ്തു മറ്റവും വേറെ മതങ്ങളാണെന്ന് ആദ്യം അംഗീക്കരിക്കുക. അവരുടെ വിശ്വാത്തെ പുലഭ്യം പറയാതെ അവരെ അവരുടെ വിശ്വാസത്തില്‍ ജീവിക്കാനനുവദിക്കുക. അതല്ലെ പ്രതിപക്ഷ ബഹുമാനം എന്നൊക്കെ പറയുന്നത്.

അവര്‍ തെറ്റാണു ചെയ്യുന്നതെങ്കില്‍ അള്ളാ അവരെ ശിക്ഷിച്ചു കൊള്ളും. അതോ അള്ളാക്ക് അതിനു വേണ്ടി തങ്കളേപ്പോലുള്ള മുസ്ലിങ്ങളുടേ സഹായം ആവശ്യമുണ്ടൊ? മുസ്ലിങ്ങള്‍ക്ക് സ്വന്തം വിശ്വാസം മുറുകെ പിടിക്കാനുള്ള അതേ സ്വാതന്ത്ര്യം മറ്റു മത വിശ്വസികള്‍ക്കുമുണ്ടെന്നു അംഗീകരിച്ചാല്‍ മത സ്പര്‍ദ്ദ ഇല്ലാതാകും. എങ്കിലല്ലെ ലിബറല്‍ എന്നൊക്കെ അവകാശപ്പെടാനാകൂ.

ഒരു പ്രവാചകനേയും ഞാന്‍ നിന്ദിച്ചിട്ടില്ല. അവര്‍ വേദ പുസ്തകങ്ങളില്‍ എഴുതി വച്ചതു മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. ഇ പോസ്റ്റ് എഴുതിയതു തന്നെ ചിന്തകന്റെ അവകാശവാദം തെറ്റാണെന്നു പറയാനാണ്. ഞാന്‍ എഴുതിയതിനെ വിമര്‍ശിച്ചുകൊണ്ട് കുറച്ചു പേര്‍ പലതും എഴുതി. സ്വാഭാവികമായും ചര്‍ച്ച അതിലേക്കൊക്കെ എത്തിചേര്‍ന്നു. ത്രിത്വവും പോളും ബഹുദൈവ ആരാധനയുമൊക്കെ ലത്തീഫാണിവിടെ ഉയര്‍ത്തികൊണ്ടു വന്നത്.

ഒരിക്കല്‍ കൂടി പറയട്ടേ. ചിന്തകന്‍ ആ പോസ്റ്റ് എഴുതിയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതുമെഴുതില്ലായിരുന്നു. എന്റെ കമന്റുകള്‍ നീക്കം ചെയ്തില്ലായിരുന്നെങ്കില്‍ ചര്‍ച്ച അവിടെ ആകുകയും ചെയ്യുമായിരുന്നു.

എഴുതി വച്ചിരികുന്ന പുസ്തകങ്ങള്‍ വായിക്കാനും മനസിലാക്കാനും പ്രവാചകനിലോ ദൈവങ്ങളിലോ വിശ്വസിക്കേണ്ട അവശ്യവുമില്ല. പ്രവാചകന്‍മാര്‍ വിമര്‍ശനത്തിനതീതരാണെന്നു ഞാന്‍ കരുതുന്നുമില്ല. ക്രിസ്തു മതത്തിന്റെ ചരിത്രം പഠിച്ചാല്‍ അവരുടെ വിശ്വാസങ്ങളും ആചരങ്ങളും എത്രയധികം മാറിയിട്ടുണ്ട് എന്നു മനസിലാക്കാം. അതുണ്ടായത് സ്വയം വിമര്‍ശനത്തിലൂടെയും ബാഹ്യ വിമര്‍ശനത്തിലൂടെയും തെറ്റുകള്‍ തിരുത്തുന്നതിലും കൂടിയാണ്. അതിന്റെ പരിഭാഷ അവര്‍ സഹിഷ്ണുത കണിക്കുന്നു എന്നും. പക്ഷെ മുസ്ലിങ്ങളില്‍ അതില്ല. അസഹിഷ്ണുത അവരുടെ മുഖ മുദ്രയാണ്. ആരു വിമര്‍ശിച്ചാലും അത് പ്രവാചകനെയും ദൈവത്തെയും നിന്ദിക്കുകയാണെന്നു വിലപിക്കും.

മറ്റൊന്നു കൂടിയുണ്ട്. ദുശ്ശാഠ്യം. ലതീഫ് വേറൊരിടത്ത് പറഞ്ഞു.ഖുറാനേക്കുറിച്ച് മുസ്ലിങ്ങളുടെ വ്യാഖ്യാനം എല്ലാവരും സ്വീകരിച്ചുകൊള്ളണം എന്ന്. പക്ഷെ ബൈബിളിനേക്കുറിച്ച് ക്രിസ്ത്യാനികള്‍ നല്‍കുന്ന വ്യാഖ്യാനം അവര്‍ സ്വീകരിക്കുകയുമില്ല.ത്രിത്വവും പരിശുദ്ധാത്മാവുമൊന്നും വ്യാഖ്യാനിക്കാന്‍ ക്രിസ്ത്യാനികള്‍ക്കവകാശമില്ല എന്നാണദ്ദേഹത്തിന്റെ ശാഠ്യം. അങ്ങനെ അരെങ്കിലും വ്യാഖ്യാനിച്ചാല്‍ ഞങ്ങള്‍ സ്വീകരിക്കുകയുമില്ല എന്നും ശഠിക്കുന്നു. താങ്കള്‍ക്കതിനോട് യോജിക്കാം. പക്ഷെ എനിക്കാവില്ല.

കാളിദോസന്‍ എന്ന പേരില്‍ കിട്ടാവുന്ന വേദികളെല്ലാം എന്നെ പുലഭ്യം പറയുന്നത് പ്രതിപക്ഷ ബഹുമാനത്തിന്റെ ഉദാഹരണമായി ഞാന്‍ എടുത്തോട്ടെ.

kaalidaasan said...

സജി,

വിശദീകരണത്തിനു നന്ദി.

ഇത് ത്രിത്വത്തേക്കുറിച്ചുള്ള ഒരു ചര്‍ച്ചയൊന്നുമായിരുന്നില്ല. ഒരു പ്രതിരോധത്തിനു വേണ്ടി ലത്തീഫാണതൊക്കെ ഇവിടെ പരാമര്‍ശിച്ചത്. അതിനൊരു മറുപടി എന്ന നിലയിലേ ഞാന്‍ അതെഴുതിയുള്ളു.

CKLatheef said...

'അവരെ മുസ്ലിങ്ങള്‍ അംഗീകരിക്കണമെന്ന് അവര്‍ക്ക് യാതൊരു നിര്‍ബന്ധവുമുണ്ടെന്നു തോനുന്നില്ല. സ്വതം വേദ പുസ്തകങ്ങളും നിയമസംഹിതകളും ഉള്ള ഒരു പ്രത്യേക മതമാണത്. അതിനേക്കുറിച്ച് മുസ്ലിങ്ങള്‍ ഉത്ഖണ്ടപെടണമെന്നും തോന്നുന്നില്ല. മുസ്ലിങ്ങള്‍ ഏകദൈവ വിശ്വസികളാണോ ബഹു ദൈവ വിശ്വാസികളാണോ എന്നതും അവരെ ബാധിക്കുന്ന പ്രശ്നമല്ല. മൊഹമ്മദ് സ്ഥാപിച്ച മതം ആരെ ആരാധിക്കണമെന്നത് മുസ്ലിങ്ങളുടെ സ്വകാര്യതയാണ്. അതില്‍ ആരും കൈകടത്തുന്നില്ല.'

ഇതു പറഞ്ഞത് കാളിദാസനാണ്. ഇദ്ദേഹമാണിപ്പോള്‍ പറയുന്നത് മുസ്്‌ലികള്‍ മറ്റുള്ളവരെ അവര്‍ക്കിഷ്ടപ്പെട്ടവിധം ആരാധിക്കാന്‍ വിടുന്നില്ല. വൈജ്ഞാനികമായ ഒരു ചര്‍ചയില്‍ വളരെ മിതമായി അഭിപ്രായം പറയുന്നതുപോലും ഇത്ര അസഹിഷ്ണുതയോടെ കാണേണ്ടതുണ്ടോ. ആരാണിവിടെ മതങ്ങളുടെ മൊത്തം ചുമതലയേല്‍പ്പിക്കപ്പെട്ട അപോസ്തലന്‍മാരും പ്രവാചകന്‍മാരും. ഞാന്‍ പലതവണ പറഞ്ഞതാണ് ഇസ്്‌ലാമില്‍ പ്രവാചകന്‍മാര്‍ക്കും പറഞ്ഞുകൊടുക്കാനുള്ള ചുമതലയേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ എന്റെ കൈയ്യില്‍ നിന്ന് മൊത്തം പിടിവിട്ട് പോകുന്ന പ്രശ്‌നമൊന്നുമില്ല. എന്റെ കയ്യില്‍ നിന്ന് പിടിവിട്ടാല്‍ വേറെ ആരെങ്കിലും വരും. അത്രത്തന്നെ. അതുകൊണ്ട് അനോണികളും തലയില്‍ മുണ്ടിട്ട് വരാത്തവരും തങ്ങളുടെ നിഷ്പക്ഷതയും സ്വതന്ത്രചിന്തയും കളഞ്ഞ്കുളിക്കാതിരിക്കുന്നത് നന്നായിരിക്കും. ഒന്നുമില്ലെങ്കിലും നമ്മുക്കൊക്കെ ഇനിയും കണ്ടുമുട്ടാനുള്ളതല്ലേ.

രാജാവിനെക്കാള്‍ വലിയ രാജഭക്തിയായി പോകുന്നുണ്ടോ എന്ന് തോന്നിയതുകൊണ്ടാണ്. കാളിദാസനോട് അങ്ങനെ പറഞ്ഞത്. ആരെങ്കിലും പ്രയാസപ്പെടുത്തണം എന്നുദ്ദേശിച്ചല്ല. എങ്കിലും ഇതിനെക്കുറിച്ച് സൂപ്പര്‍ബ് എന്നൊക്കെ പറയുന്നവരോട് എന്തോ അല്‍പം സഹതാപം തോന്നുന്നു. ക്ഷമിക്കുക.

സജി said...

എന്റെ ലത്തീഫേ,
കാളിദാസന്റെ നിരീക്ഷണങ്ങളും അവതരണങ്ങളുംസൂപ്പര്‍ബ്ബ് എന്ന് പറഞ്ഞ ഞാന്‍ തന്നെയാ.


ഞങ്ങളുടെ വേദപുസ്തകത്തിന്‍ താങ്കളുടെ പ്രവാചകനേപ്പറ്റി ഒരു സൂചനപോലുമില്ല എന്ന സത്യം നിലനില്‍ക്കെ, ബൈബിള്‍ കുത്തിക്കിഴിച്ചു പോസ്റ്റുകളും ഗ്വോ ഗ്വോ വിളികളുമായി ബുലോകം മൊത്തം കറങ്ങിനടക്കുമ്പോള്‍, ഒരു കാളിദാസന്‍ എന്നൊരാള്‍ എഴുന്നേല്‍ക്കുമെന്നു ഓര്‍ക്കണമായിരുന്നു.

ഇപ്പോഎന്ത്യേ എല്ലാരും? സഹചപിച്ചോ, അല്ലെങ്കില്‍, പ്രാകിക്കോ...സ്വയം വരുത്തിവച്ചതല്ലേ?


നിങ്ങളുടെ ഗ്രന്ഥത്തില്‍ എന്ത് എഴുതി വച്ചിരിക്കുന്നു, അതിനെ എങ്ങിനെ വ്യാഖ്യാനിക്കണം, ഇതൊന്നും ഞങ്ങള്‍ക്കു ഒരു താല്പര്യമുമില്ലല്ലോ സാര്‍!

നിങ്ങള്‍ എങ്ങിനെ തലകുത്തി നിന്നുവേണമെങ്കിലും പ്രാര്‍ത്ഥിച്ചോ, പക്ഷേ ദയവായി, ഞങ്ങളുടെ ബൈബിളിന്നെ വെറുതെ വിടൂ. അതു ആരും തിരുത്തിയിട്ടില്ല. ഇനി അതു തിരിത്തിയെങ്കില്‍ ഞങ്ങള്‍ സഹിച്ചോളാം. നിങ്ങള്‍ ഖുര്‍-തിരുത്തപ്പെടാതെ സൂക്ഷിക്കൂ.

മറ്റുള്ളവരുടെ മതഗ്രന്ഥത്തിനുള്ളിലെ നുഴഞ്ഞുകയറ്റി, പ്രവാചകനെ മുട്ടയിടൂന്നതു ഇനിയെലും ഒന്നു അവസാനിപ്പിക്കൂ.

എന്നിട്ടു, മാളോരെ വെറുപ്പിക്കാതെ ഖുര്‍ ആന്‍ വിശദീകരീക്കൂ, ഞങ്ങള്‍ സമയവുംസൌകര്യവും മുള്ളപ്പോള്‍ വായിക്കാം, സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാം.

പ്ലീസ്, , ജീവനും ഭക്തിക്കുവേണ്ട സകലവും കുടികൊള്ളുന്ന ഞങ്ങളുടെ സത്യവേദ വേദ പുസ്തകത്തേ വെറുതെ വിടൂ. ഇനിയെങ്കിലും...

അല്പമെങ്കിലും, അന്യ മതങ്ങളോ ബഹുമാനവും, ബുലോകത്തിലെങ്കിലും വര്‍ഗ്ഗീയ ഈ വിഷം കലരരുതു എന്നു ആഗ്രഹവുമുണ്ടെങ്കില്‍..

CKLatheef said...

മുസ്‌ലിംകളേ ഖുര്‍ആന്‍ വ്യാഖ്യാനിക്കാവൂ എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. മറിച്ച് ഖുര്‍ആന്‍ സൂക്തങ്ങളെ മറ്റുള്ളവര്‍ വ്യാഖ്യാനിക്കുമ്പോള്‍ മുസ്‌ലിം പണ്ഡിതന്‍മാരുടെ വ്യാഖ്യാനവും കണക്കിലെടുക്കണം എന്നാണ് ഞാന്‍ പറയുക. ഇതിപ്പോള്‍ മാറ്റിപ്പറയുന്നതല്ല. ഇവിടെയും പ്രവാചകന്‍ മുഹമ്മദ് നബിക്ക് മുമ്പ് സംഭവിച്ചത് ചില ചരിത്രം ബൈബിളില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നതിനാല്‍ അതേക്കുറിച്ച മുസ്്‌ലിംകള്‍ അഭിപ്രായം പറയുന്നത് മറ്റേതെങ്കിലും മതവിശ്വാസികളുടെ അംഗീകരാത്തോടെയാകണം എന്ന വീക്ഷണം എന്ത് മാത്രം അസഹിഷ്ണുതാപരമല്ല.

ആദം മുതല്‍ മുഹമ്മദ് നബി വരെയുള്ള കാലഘട്ടം സംക്ഷിപ്തമായ ഖുര്‍ആനിലുമുണ്ട്. അത് ബൈബിളില്‍ നിന്ന പകര്‍ത്തിയതാണെന്ന് കാളിദാസന്‍ പറയുകകയും. എന്നിട്ട് അതില്‍ മായം ചേര്‍ത്താണ് അവതരിപ്പിച്ചതെന്ന് തട്ടിവിടുകയും ചെയ്തപ്പോഴാണ്. അങ്ങനെയെങ്കില്‍ യേശുവിനെക്കുറിച്ചും അതുതന്നെ പറയാം എന്ന് പള്ളിക്കുളം പറഞ്ഞത്. എന്നാല്‍ ഞാനോ പള്ളിക്കുളമൊ ഈ കോപ്പിയടി സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. പ്രവാചകന്‍മാരുടെ ദര്‍ശനങ്ങളിലും വേദഗ്രന്ഥങ്ങളിലും നിലനില്‍ക്കുന്ന സാമ്യതയാണ് സ്വാഭാവികമായിട്ടുള്ളത്. ഭിന്നത കാണുമ്പോഴാണ് ചര്‍ച ചെയ്യേണ്ടി വരുന്നത്. അതിനാല്‍ യേശു പ്രചരിപ്പിച്ചത് ത്ര്വിത്വ സങ്കല്‍പമാണെന്ന് പറയുമ്പോള്‍ അതിനെ പരിശോധിക്കാന്‍ മുസ്‌ലിംകള്‍ സന്നദ്ധരാകും. അതില്‍ ആര്‍ക്കും വ്യാകുലത വേണ്ടതില്ല. ത്രിത്വം എന്നാല്‍ ചര്‍ചയില്‍ പരാമര്‍ശിക്കാന്‍ പോലും കഴിയാത്ത അപകടം പിടിച്ചതാണെന്ന് എനിക്ക് തോന്നിയിട്ടുമില്ല.

ഞാനും ചിന്തകനുമൊന്നും ക്രിസ്ത്യാനികള്‍ എന്ത് വിശ്വസിക്കണം എന്ന് പറയുകയല്ല. അത് പറയാന്‍ ഞങ്ങളാര് മാര്‍പ്പാപ്പ പട്ടം ലഭിച്ചവരോ. കാളിദാസന്‍ ഇസ്‌ലാമിനെക്കുറിച്ച് പറയുമ്പോള്‍ ഞങ്ങളാരും അങ്ങനെ ചിന്തിക്കാറില്ലല്ലോ. കാളിദാസാ. സ്വന്തം കാലിലെ മന്ത് പലരും മറക്കാറുണ്ട് എന്ന് പറയുന്നത് ശരിയാണെന്ന് താങ്കളുടെ കമന്റുകള്‍ കാണുമ്പോള്‍ തോന്നുന്നു. പൗരോഹിത്യത്തോട് എനിക്ക് ഒട്ടും മതിപ്പില്ല. എങ്ങിലും ആരെക്കുറിച്ചാണെങ്കിലും താടിവെച്ച സത്വങ്ങള്‍ എന്ന് നിരന്തരം പറയുന്നതിലെ ന്യായം എന്താണ്. അതൊക്കെ കൊണ്ടാണ് ചിലപ്പോഴൊക്കെ താങ്കളെപ്പോലുള്ളവരുടെ ഉദ്ദേശ്യശുദ്ധിയില്‍ ചിലര്‍ക്ക് സംശയം ജനിക്കുന്നത്. അതിന് അവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് കണ്ണാടിയില്‍ നോക്കുക.

വിമര്‍ശനവും വിലയിരുത്തലുമൊക്കെ വലിയ പാപമായി കാണുന്നതുകൊണ്ടാണ് ഞാന്‍ നല്‍കിയ ലിങ്ക് മറ്റൊരു പരാമര്‍ശവിഷയമായത്. ദീര്‍ഘകാലം കൃസ്ത്യാനിയായി ജീവിച്ച ഒരാള്‍ തന്നെ ജീവിതത്തിന്റെ അവസാന കാലത്ത് കണ്ടെത്തുന്ന ചിലകാര്യങ്ങള്‍ അവിട സൂചിപ്പിച്ചിരിക്കുന്നു. ആരെയും വ്യക്തിപരമായി ആക്ഷേപിക്കാതെ വിഷയങ്ങള്‍ ബൈബിളിലെ ഉദ്ധരണികള്‍ വെച്ച് പരിശോധിക്കുകയാണ്. ക്രിസ്തുമതവിശ്വാസികള്‍ പ്രതികരിക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും അവകാശമുണ്ട്. എന്നാല്‍ ഞങ്ങളുടെ കാര്യം ഞങ്ങള്‍ മാത്രം നോക്കിയാല്‍ മതി. നിങ്ങളതിലൊന്നും പറഞ്ഞു പോകരുത് എന്ന് പറയുന്നതിന്റെ പേര് അസഹിഷ്ണുത എന്നോ ത്രീവ്രവാദം എന്നൊക്കെയോ ആണ്. ഈ പദങ്ങളൊക്കെ ഒരു വിഭാഗത്തിന് മാത്രമേ യോജിക്കൂ എന്ന കാഴ്ചപ്പാട് ആദ്യമെ തലയില്‍ പ്രോഗ്രാം ചെയ്ത് വെച്ചതുകൊണ്ടാണ്. ചിലരൊക്കെ വല്ലാതെ അസ്വസ്ഥത അനുഭവിക്കേണ്ടി വരുന്നത്.

sajan jcb said...

താങ്കളെ വച്ചു നോക്കുമ്പോള്‍ ഞാനോക്കെ ഒരു ശിശു തന്നെ. ഒന്നാമത് ഖുര്‍ ആനിനെ പറ്റിയോ മുസ്ലീമുകളുടെ വാദഗതികളെ കുറിച്ചോ മുന്‍ പരിചയം ഇല്ലായിരുന്നു. നന്ദി.

CKLatheef said...

പ്രിയ സജി

താങ്കളുടെ നിഷ്‌കളങ്കമായ ബൈബിള്‍-മത-യേശു സ്‌നേഹത്തെ ഞാന്‍ മാനിക്കുന്നു. താങ്കളുടെ മതത്തെയോ, ബൈബിളിനെയോ, യേശുവിനെയോ ഞാനൊരിക്കലും നിന്ദിക്കുകയില്ല. പക്ഷെ ഒരു കാര്യം അറിയുക. മൂന്നുനാലു വര്‍ഷമായി മുഹമ്മദ് നബിക്കും, ഇസ്‌ലാമിനും. സര്‍വലോകസ്രഷ്ടാവായ ദൈവത്തെയും തങ്ങളുടെ കൈവശമുള്ള ഏറ്റവും മോശമായ പദങ്ങള്‍ ഉപയോഗിച്ച് വിമര്‍ശനം എന്ന രൂപത്തില്‍ ഭത്സിച്ചുകൊണ്ടിരുന്നപ്പോള്‍ പോലും ഒരു മുസ്ലിമും ഇപ്രകാരം പറഞ്ഞതായി കണ്ടിട്ടില്ല. 2007 മുതല്‍ താങ്കളും ഇത്തരം ചര്‍ചകള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ. എപ്പോഴെങ്കിലും ഇവ്വിധം ഇടപെടാന്‍ താങ്കള്‍ തോന്നിയോ. 'സഹോദരാ, വിമര്‍ശിച്ചോളൂ അല്‍പം മാന്യതയായിക്കൂടെ' എന്ന് മാത്രമേ വളരെ വൈകി കണ്ട ഞങ്ങള്‍ ചോദിച്ചിട്ടുള്ളൂ. താങ്കളെപ്പോലുള്ളവര്‍ വിളിച്ച 'ഹുറൈ' വിളികള്‍ അവിടെ രേഖപ്പെട്ടുകിടക്കുന്നുണ്ട്. അതിനെതിരെ ശക്തമായി പ്രതികരിച്ച ഒരേ ഒരു ബ്ലോഗര്‍ ശ്രീ.ശ്രേയസാണ്. പിന്നീട് പശ്ചാതാപം തോന്നി വിട്ടുനിന്ന യുക്തിവാദി ബ്ലോഗര്‍ കെ.പി.എസും അതില്‍ മിതത്വം പാലിക്കണമെന്ന് ഉണര്‍ത്തുന്നത് കണ്ടിട്ടുണ്ട്.

'ഈ തിരിച്ചറിവിന് നന്ദി' എന്ന് പറയാനാവില്ല. മതസംവാദങ്ങള്‍ നടക്കട്ടെ. ആരെയാണ് പേടിക്കേണ്ടത്. അത്ര ദുര്‍ബലമായ വിശ്വാസമാണോ മതവിശ്വാസം എന്ന് പറയുന്നത്. ദൈവനിഷേധിയായവരില്‍ മിഹിഷയെ ദര്‍ശിച്ച താങ്കളുടെ ശുദ്ധതയോര്‍ത്ത് വീണ്ടു സഹതാപം വര്‍ദ്ധിക്കുന്നു.

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
പള്ളിക്കുളം.. said...
This comment has been removed by the author.
ബീമാപള്ളി / Beemapally said...

മലയാള ബ്ലോഗു ലോകത്ത് യുക്തിവാദികളുടെ പുതിയ വേഷം...ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കൂ.!

യുക്തിവാദികള്‍ ബൈബിളിന്റെ സംരക്ഷകരോ.?

സജി said...

@ ബൈബിള്‍ അച്ചായന്മാര്‍ അങ്ങ് സ്വന്തം ആക്കല്ലേ.. ഇത്തിരി ഞങ്ങള്‍ക്കും കൂടെ താ..

ഹ ഹ, പള്ളിക്കുളം, ബൈബിള്‍ വേണമല്ലേ, എടുത്തോ! പക്ഷേ അതിനകത്തു മൊത്തം പ്രവാചകണെന്നു പറഞ്ഞു വന്നേക്കരുത്. അത്രയുമേയുള്ളു.

നിങ്ങളുടെ പുസ്തകം അങ്ങിനെ പറയുന്നുണ്ടായിരിക്കാം, വി ഹാവ് നോ ഒബ്ജക്ഷന്‍.

@സകലമാന ജനങ്ങള്‍ക്കും അനുഗ്രഹമായിട്ടാണ് ബൈബിള്‍ അവതരിച്ചത്

സ്നേഹിതാ, അങ്ങിനെ അവതരിച്ച സാധനമൊന്നും അല്ല ബൈബിള്‍. അതൊരു ബുക്ക്. അവതാരമേയല്ല.

ഞങ്ങളുടെ ദൈവം എന്നു പറഞ്ഞതു ഞാന്‍ തിരുത്തുന്നു.
“എന്റെ ദൈവം“ എന്നാക്കുന്നു.

“അവനെ (യേശുവിനെ)കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവനും ദൈവ മക്കള്‍ ആകുവാന്‍ അധികാരം കൊടുത്തു“. (യോഹന്നാന്‍ 1:12)

ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ദൈവത്തിന്റെ മകനാണ്. A son of living God.


താങ്കള്‍ക്കു ആകണോ, മുകളില്‍ പറഞ്ഞ വചനത്തിന്റെ അടിസ്ഥാനത്തില്‍ ആകാമെന്നു ബൈബിള്‍ പറയുന്നു. അതിനു ശേഷം താങ്കള്‍ക്കും പറയാം എന്റെ ദൈവം എന്ന്.

(പക്ഷേ, കാക്കക്കൂട്ടില്‍ കയറി കുയില്‍ മുട്ടയിടുന്ന പരിപാടിയോടെ എതിര്‍പ്പൊള്ളൂ)

kaalidaasan said...

വായുജിത്,

പൈശാചാ ധര്‍മം അനുഷ്ടിക്കുന്ന ഒരു രാക്ഷസന്‍ ആയാണ് മുഹമ്മദിനെ ഭവിഷ്യ പുരാണത്തില്‍ പറയുന്നത് .. ശിവന്‍ പണ്ട് വധിച്ച ത്രിപുരാസുരന്റെ പുതിയ രൂപമാണ്‌ പോലും ഇയാള്‍ ..

ഭവിഷ്യ പുരാണത്തില്‍ മഹാമത എന്ന ഒരാളേക്കുറിച്ച് പരാമര്‍ശമുണ്ട്. അത് ഇസ്ലാം സ്ഥാപിച്ച മൊഹമ്മദാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഹിന്ദുക്കള്‍ പുരാണങ്ങളുടെ മേന്മ എന നിലയിലും, മുസ്ലിങ്ങള്‍ അവരുടെ പ്രവാചകന്റെ മേന്മ എന്ന നിലയിലും. ഭവിഷ്യ പുരാണത്തിലെ പരാമര്‍ശം ഇങ്ങനെ.


Bhavisya Purana and the Prophet Mohammed

nripascaiva mahaadevam marusthalanivaasinam
gangaajalaishca sasnaapya pancagavyasamanvitaih
candanaadibhirabhyarcya tushtaava manasaa harim


Some five hundred years after the time of Salivahan Maharaja, a king in his family line named Bhoja Raja crossed the Sindhu river into Gandhara (Afghanistan) and other westward lands. Bhavisya Purana states that while he was in this western region, Bhoja Raja worshiped a Sivalinga situated in the desert. He offered that linga Ganges water, pancagavya and sandalwood pulp.



etasminnantare mleccha aacaaryayena samanvitam
mahaamad iti khyaatah shishya shaakhaa samanvitah


At that time a mleccha acarya, famous by the name Mahamad (Mohammad), dwelt there accompanied by his followers.


raatrau sa devaruupashca bahumaayavishaaradah
paishaacam dehamaasthaaya bhojaraajam hi soabravit


At night, he (Mohammad) of angelic disposition, this shrewd man in the guise of a Pishacha [a desert spirit or jinn], spoke to Bhoja Raja.


aaryayadharmohi te raajansarvadharmottamah smritah
iishaagyayaa karishyaami paishaaca dharma daarunam


O Raja! Your Arya Dharma has been considered to be the best of all religions, but according to the commandments of the Supreme Controler, I shall enforce the strong creed of the

Pishachas
lingacchedii shikhaahinah shmashrudhaari sa dushakah
uccaalaapii sarva bhakshi bhavishyati jano mama


My followers will see to it that men are circumcised and that they wear no shikha on their heads. Instead they will wear beards and behave against brahminical principles. They will call out loudly in their prayers. They will eat all things.

binaa kaala caa pashavaasteshaaam bhakshyaa mataa mama
naimusaleva samskaarah kushariva bhavishyati


According to my teachings, they will eat all animals except swine. They will not seek purification by sitting on Kusha grass, rather their purification will come by warfare. (Musal).


tasmaanmusalavanto hi jaatayo dharmadushakaah
iti paishaaca dharmashca bhavishyati maya krutah



They shall be known as Musal because of their battles with irreligious nations, and I shall be known as the originator of this pisaca-dharma.




ഭവിഷ്യ പുരാണം പറയുന്നത് മഹാമത പിശാച ധര്‍മ്മം അനുഷ്ടിക്കുന്ന അസുര വംശനാണെന്നാണ്.

ഈ പുരാണത്തില്‍ പറഞ്ഞിരിക്കുന്നത് വാസ്തവമാണെങ്കില്‍ മെക്കയിലെ കബ ശിവലിംഗം പ്രതിഷ്ടിച്ചിരുന്ന ശിവ ക്ഷേത്രമായിരുന്നു എന്നും സമ്മതിക്കേണ്ടി വരും.


മുസ്ലിങ്ങള്‍ അതംഗീകരിക്കുമെന്നു തോന്നുന്നില്ല.

kaalidaasan said...

ഇതു പറഞ്ഞത് കാളിദാസനാണ്. ഇദ്ദേഹമാണിപ്പോള്‍ പറയുന്നത് മുസ്്‌ലികള്‍ മറ്റുള്ളവരെ അവര്‍ക്കിഷ്ടപ്പെട്ടവിധം ആരാധിക്കാന്‍ വിടുന്നില്ല.

മുസ്ലിങ്ങള്‍ എങ്ങനെ ദൈവത്തെ ആരാധിക്കണമെന്നോ അവരുടെ വിശ്വാസം തെറ്റാണെന്നോ മറ്റ് മതസ്ഥര്‍ ആരും പറയാറില്ല. ലത്തീഫു തന്നെയാണിവിടെ പറഞ്ഞത് ക്രിസ്തു മതവും ക്രിസ്തുവിന്റെ മതവും രണ്ടാണെന്ന്. എന്തിനാണതേക്കുറിച്ചൊക്കെ ആലോചിച്ചു തല പുണ്ണാക്കുന്നത്? ഇത് രണ്ടും ഒന്നായലും രണ്ടായാലും അതെങ്ങനെ മുസ്ലിങ്ങളെ ബാധിക്കും? അതല്ല ഇതു രണ്ടും രണ്ടാണെന്നു പഠിപ്പിച്ച് എല്ലാ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളാക്കാമെന്നാണോ ആഗ്രഹിക്കുന്നത്?

യേശു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. അതല്ല എന്ന് എന്തിനാണു മുസ്ലിങ്ങള്‍ ശഠിക്കുന്നതും കാണുന്ന എല്ലാ വേദികളിലും പറഞ്ഞു നടക്കുന്നതും? ക്രിസ്ത്യാനികളെ ഇഷ്ടമുള്ളത് വിശ്വസിക്കാന്‍ അനുവദിച്ചുകൂടെ?

ക്രിസ്ത്യനികള്‍ തിരുത്തിയ പുസ്തകമെന്ന് ആക്ഷേപിച്ചിട്ടിട്ട് അതില്‍ പറഞ്ഞിരിക്കുന്ന പ്രിശുദ്ധാത്മാവ് മൊഹമ്മദാണെന്നു പറയുന്നത് ഉഛിഷ്ടം ഭക്ഷിക്കുന്നതിനു തുല്യമല്ലേ ലത്തീഫേ? ഒന്നുകില്‍ നിങ്ങള്‍ തിരുത്തി എന്ന വാദത്തില്‍ ഉറച്ചു നിന്ന് ആ പുസ്തകം തള്ളികളയുക. നിങ്ങളുടെ ഇഞ്ചീല്‍ മാത്രം വിശ്വസിക്കുക. അല്ലെങ്കില്‍ തിരുത്തിയില്ല എന്നു സമ്മതിച്ചതിനു ശേഷം ബൈബിളില്‍ മൊഹമ്മദിനെ തപ്പുക. ഇലനക്കിപ്പട്ടിയുടെ കിറിനക്കിപ്പട്ടി സ്വഭവം കാണികാതെ.

Unknown said...

ദൈവത്തിന്റെ മകനുമായോ സജി ..ഹമ്മോ ... ഇനീ വല്ല അവകാശികളുമുണ്ടോ ചേട്ടാ..
കഷഠം.

Unknown said...

ദൈവത്തിന്റെ മകനുമായോ സജി ..ഹമ്മോ ... ഇനീ വല്ല അവകാശികളുമുണ്ടോ ചേട്ടാ..
കഷഠം.

kaalidaasan said...

മുസ്‌ലിംകളേ ഖുര്‍ആന്‍ വ്യാഖ്യാനിക്കാവൂ എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. മറിച്ച് ഖുര്‍ആന്‍ സൂക്തങ്ങളെ മറ്റുള്ളവര്‍ വ്യാഖ്യാനിക്കുമ്പോള്‍ മുസ്‌ലിം പണ്ഡിതന്‍മാരുടെ വ്യാഖ്യാനവും കണക്കിലെടുക്കണം എന്നാണ് ഞാന്‍ പറയുക.

ഇതാണു ശരിയായ ദുശ്ശാഠ്യവും ഫാസിസ്റ്റ് ചിന്താരീതിയും. ബൈബിളില്‍ പറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവ് ക്രൈസ്തവ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ്. ആ പരിശുദ്ധാത്മാവിനെ വ്യാഖ്യാനിക്കാന്‍ ഒരു മുസ്ലിമും ക്രൈസ്തവ പഢിതന്‍മാരുടെ വ്യാഖ്യാനം കണക്കിലെടുക്കാന്‍ തയ്യറല്ല. ഒരു ക്രൈസ്തവ പണ്ഢിതനും പരിശുദ്ധാത്മാവ് മൊഹമ്മദാണെന്ന് ഇന്നു വരെ പറഞ്ഞിട്ടില്ല. അവരെല്ലാം വ്യാഖ്യാനിച്ചത് അത് ദൈവത്തിന്റെ അരൂപിയാണെന്നാണ്. അത് കണക്കിലെടുത്താല്‍ ഒരു മുസ്ലിമിനും പരിശുദ്ധാത്മാവ് മൊഹമ്മദാണെന്നു പറയാനാകില്ല. ലത്തീഫൊക്കെ മറ്റുള്ളവരെ ഉപദേശിക്കുന്നത് ആദ്യം സ്വന്തം കാര്യത്തില്‍ നടപ്പിലാക്കുക.എങ്കിലല്ലേ പറയുന്നതിനു വിലയുണ്ടാകൂ.

സജി said...

കാളിദോസന്‍ എന്നെഴുതിയ അനോനിയോട്:

1.യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു (യോഹന്നാന്‍- 8:42)


2. എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ.
നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. (യോഹന്നാന്‍-8:43,44)



ഇങ്ങനെ രണ്ടു വിഭാഗം മനുഷ്യരെ ബൈബിള്‍ പരിചയപ്പെടുത്തുന്നു. ഞാന്‍ ഒന്നാമത്തെ കാറ്റഗറിയാണ്. താങ്കള്‍ എതു കാറ്റഗറിയാണെന്നു എനിക്ക് അറിയില്ല, എനിക്കു വറിയും ഇല്ല.

kaalidaasan said...

ആദം മുതല്‍ മുഹമ്മദ് നബി വരെയുള്ള കാലഘട്ടം സംക്ഷിപ്തമായ ഖുര്‍ആനിലുമുണ്ട്. അത് ബൈബിളില്‍ നിന്ന പകര്‍ത്തിയതാണെന്ന് കാളിദാസന്‍ പറയുകകയും. എന്നിട്ട് അതില്‍ മായം ചേര്‍ത്താണ് അവതരിപ്പിച്ചതെന്ന് തട്ടിവിടുകയും ചെയ്തപ്പോഴാണ്. അങ്ങനെയെങ്കില്‍ യേശുവിനെക്കുറിച്ചും അതുതന്നെ പറയാം എന്ന് പള്ളിക്കുളം പറഞ്ഞത്.

അപ്പോള്‍ കാളിദാസന്‍ ജനിച്ചത് മൊഹമ്മദ് നബിക്കും മുമ്പാണല്ലേ. സഹതാപം തോന്നുന്നു ലത്തീഫേ താങ്കളെ ഓര്‍ത്ത്.

തോറയും ബൈബിളും മാറ്റം വരുത്തിയതാണെന്ന് മൊഹമ്മദ് പറഞ്ഞിട്ടേ ഇല്ല?. കാളിദാസന്‍ പറഞ്ഞപ്പോള്‍ മാത്രമാണോ പള്ളിക്കുളവും ലത്തീഫുമൊക്കെ ഈ വിവരം അറിഞ്ഞത്.

ആദം മുതല്‍ ഇസ്മായേലിന്റെ കാലഘട്ടം വരെയുള്ളവ വിട്ടു കള. അത് പഴയ നിയമത്തില്‍ യഹൂദന്‍മാര്‍ എഴുതി വച്ചിട്ടുണ്ട്. ഇസ്മായേല്‍ അവരുടെ കണ്ണില്‍ അബ്രാഹാമിന്റെ ദാസിയിലുണ്ടായ മകനാണ്. അതു കൊണ്ട് ഇസ്മായേലിന്റെയും അദ്ദേഹതിന്റെ സന്തതിപരമ്പരയുടേയും ചരിത്രം അവര്‍ എഴുതിയിട്ടില്ല. കാരണം അദ്ദേഹം ജീവിച്ചത് അവരുടെ ഇടയിലല്ല. അദ്ദേഹം മെക്കയിലാണു ജീവിച്ചതെന്ന മുസ്ലിങ്ങളുടെ അവകാശവാദം അവര്‍ ചോദ്യം ചെയ്യുന്നുമില്ല. യഹൂദന്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് അബ്രഹാമിന്റെ മറ്റ് ഭാര്യമാരിലുണ്ടായ മക്കളിലും അവരുടെ ചരിത്രത്തിലുമാണ്.

ഇനി ലത്തീഫു പറ, ഇസ്മായേലിന്റെ സന്തതി പരമ്പരകളേപ്പറ്റി. അവര്‍ എവിടെ ജീവിച്ചു?, അവരുടെ വംശാവലിയില്‍ എത്ര പ്രവാചകന്‍മാരുണ്ടായി?, അവര്‍ ഉപദേശിച്ച വേദങ്ങള്‍ ഏതൊക്കെ?
കൂടെ ഒരു കാര്യം കൂടി. മൊഹമ്മദ് ജനിച്ചത് ഏത് മത വിശ്വസിയായിട്ടാണ്. യഹൂദനായിട്ടോ ക്രിസ്ത്യാനിയായിട്ടോ അതോ വിഗ്രഹാരാധകനായിട്ടോ?

ഖുറാനില്‍ മൊഹമ്മദിന്റെ വംശാവലിയേപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

യഹൂദ മതം വളരെ പുരാതന കാലം മുതല്‍ അറേബ്യയിലുണ്ടായിരുന്നു. ക്രിസ്തു മതം അതിന്റെ ആരംഭകാലം മുതലും. ക്രിസ്തു ജീവിച്ച കാലത്തിനു ശേഷം ഇസ്മായേലിന്റെ സന്തതി പരമ്പരകള്‍ക്കെന്തു പറ്റി? ആരായിരുന്നു അവരുടെ ആത്മീയ നേതാവ്. ഏതായിരുന്നു അവരുടെ മത ഗ്രന്‍ഥം? ഇനി അവരുടെ പുസ്തകങ്ങളും യഹൂദന്‍മാരും ക്രിസ്ത്യനികളും ബലമായി പിടിച്ചെടുത്ത് തിരുത്തി എന്നൊക്കെ തമാശ പറയരുതേ.

kaalidaasan said...

എന്നാല്‍ ഞാനോ പള്ളിക്കുളമൊ ഈ കോപ്പിയടി സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല എന്നതാണ് സത്യം

നിങ്ങളൊക്കെ വിശ്വസിക്കുന്നത് തിരുത്തല്‍ സിദ്ധാന്തത്തിലല്ലേ.

ഞാന്‍ കോപ്പിയടി എന്നതില്‍ ഉറച്ചു നില്‍ക്കുന്നു. യഹൂദ മതത്തിലോ ക്രിസ്തു മതത്തിലോ വ്യത്യാസം വരുത്തിയാണ്‌ ഇസ്ലാം സ്ഥാപിച്ചതെന്നു പോലും ഞാന്‍ കരുതുന്നില്ല.

മൊഹമ്മദ് ഈ രണ്ട് മതങ്ങളിലെയും വിശ്വാസിയായിട്ടല്ല ജനിച്ചു വളര്‍ന്നത്. വിഗ്രഹാരാധകനായിട്ടായിരിക്കാനാണു സാധ്യത. ഖുറേഷി വംശം അപ്പാടെ വിഗ്രഹാരാധകരായിരുന്നു. കബക്കുള്ളില്‍ ആരാധിക്കപ്പെട്ടിരുന്നത് വിഗ്രഹങ്ങളായിരുന്നു. സ്വന്തം അനുയായികള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഖുറേഷികളുടെ ദൈവങ്ങളെ അള്ളാക്കൊപ്പം അംഗീകരിക്കാന്‍ പോലും മൊഹമ്മദ് നിര്‍ബന്ധിതനായി. ആ ദൈവങ്ങളേക്കുറിച്ചുള്ള ഒരു സൂക്തം ഖുറാനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിശാച് പറഞ്ഞിട്ടെന്നു പറഞ്ഞ് പിന്നീടതിനെ ന്യായീകരിച്ചെങ്കിലും.

യഹൂദ മതത്തിലോ ക്രിസ്തു മതത്തിലോ വിശ്വസിക്കാത്ത മൊഹമ്മദ് ഇത് രണ്ടും ശരിയായ രീതിയില്‍ പിന്തുടര്‍ന്നു എന്നു പറയുന്നത് ആരും വിശ്വസിക്കില്ല. ക്രിസ്തു ജനിച്ചത് യഹൂദനായിട്ടാണ്. അദേഹമാണു ക്രിസ്തു മതം എന്ന പുതിയ മതം സ്ഥാപിച്ചത്. അത് യഹൂദ മതത്തിലെ ചില തത്വങ്ങള്‍ നിലനിറുത്തിയും പുതിയവ കൂട്ടി ചേര്‍ത്തുമായിരുന്നു. ബുദ്ധന്‍ ജനിച്ചത് ഹിന്ദുവായിട്ടാണ്. ബുദ്ധന്‍ സ്ഥാപിച്ച ബുദ്ധ മതം ഹിന്ദു മതത്തിലെ അടിസ്ഥാന തത്വങ്ങളുടെ കൂടെ പുതിയ കുറെ തത്വങ്ങളും കൂട്ടി ചേര്‍ത്തായിരുന്നു. അതു പോലെ മൊഹമ്മദ് ഏതു മത വിശ്വാസിയായിരുന്നു 40 വയസു വരെ?

മൊഹമ്മദ് ചെയ്തത് മറ്റൊന്നായിരുന്നു. താനോ തന്റെ ഗോത്രമോ അന്നു വരെ വിശ്വസിക്കാതിരുന്നതും, ചുറ്റുവട്ടത്തുള്ള മറ്റു പലരും പിന്തുടര്‍ന്നിരുന്നതുമായ മതങ്ങളിലെ തത്വങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഒന്ന് സ്ഥാപിച്ചു. ഇവിടെ എഴുതുന്ന ഹിന്ദുവായ, യഹൂദനോ ക്രിസ്ത്യാനിയോ അല്ലാത്ത, വായുജിത് നാളെ യഹൂദമതത്തിന്റെയും ക്രിസ്തു മതത്തിന്റെയും തത്വങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഒന്ന് തുടങ്ങും പോലെ.

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
CKLatheef said...

saji said..

'ഞങ്ങളുടെ വേദപുസ്തകത്തിന്‍ താങ്കളുടെ പ്രവാചകനേപ്പറ്റി ഒരു സൂചനപോലുമില്ല എന്ന സത്യം നിലനില്‍ക്കെ.. പ്ലീസ്, , ജീവനും ഭക്തിക്കുവേണ്ട സകലവും കുടികൊള്ളുന്ന ഞങ്ങളുടെ സത്യവേദ വേദ പുസ്തകത്തേ വെറുതെ വിടൂ. ഇനിയെങ്കിലും...'

സൂചനപോലുമില്ലേ. ഇല്ലെങ്കില്‍ വേണ്ട. എങ്കിലും നമ്മുക്കന്വേഷിച്ചുകൂടെ.

മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവോ ?

പള്ളിക്കുളം.. said...
This comment has been removed by the author.
Dr.Doodu said...

അപ്പൊ കലിപ്ടോ കലിപ്പ് തീര്‍ക്കുകയാണല്ലോ! സൌസര്‍ കീറാന്‍ തുടങ്ങി എന്നര്‍ത്ഥം. ചുമ്മാ കാളി ദാസന്റെ മെക്കിട്ടു കേറുന്നതെന്തിനു? നീ ആദ്യം പോയി പൊത്തകം ശരിക്ക് വായിച്ചു വാ മോനെ ദിനേശാ...

അപ്പൊകലിപ്തോ said...

കീറുന്നതു കാളിദാസന്‍ വാളുവയ്ക്കുന്നതു എടുത്തു വിഴുങ്ങി വയറിളകി പോകുന്നതു താങ്ങാതാവുന്ന Doodu മാരുടെ സൌസറാനു .. എനിക്കല്ല ...

സജി said...

പള്ളിക്കുളം,
യൂ ആര്‍ വെല്‍കം. എന്റേയും പ്രശ്നം ഇതു തന്നെ, സമയം. (ഓഫീസില്‍ നിന്നും എഴുതുന്നതിനു ഒരു പരിധിയില്ലേ?)

എല്ലാ ബ്ലൊഗിലും വന്നു മറുപടി പറയില്ല എന്നു മാത്രം. പലപ്പോഴും അനോനിബ്ലൊഗില്‍ മടിയാണ്. പല ലിങ്കുകളും വായിക്കുന്നുണ്ടെങ്കിലും കമെന്റ് ഇടാനും ഉദ്ദേശിക്കുന്നില്ല.


എനിക്കു ഒരു പരാതിയേയുള്ളൂ പള്ളിക്കുളം, അടികൂടാന്‍ ഒരു താല്പര്യവുമില്ല, സമയവുമില്ല.

താങ്കള്‍ എങ്ങിനെ നിങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തെ കാണുന്നുവോ അതുപോലെ ഞാന്‍ ബൈബിളിനെ കാണുന്നു.

ബൈബിളിനുള്ളിലെ പൊരുത്തക്കേടുകള്‍, തെറ്റുകള്‍ ഒക്കെ ചൂണ്ടികാണിച്ചാല്‍ സ്വതന്ത്ര ചര്‍ച്ചയ്ക്കു തയ്യാര്‍. മറിച്ചു ഒരു നിരീശ്വരര വാദിയാണെങ്കിലും ബൈബിളിനെ വിമര്‍ശിക്കുന്നതു മനസിലാക്കാം.

പക്ഷേ, മറ്റൊരു മതം സാധൂകരിക്കാന്‍ ബൈബിളില്‍ തെളിവുകള്‍ തിരയുമ്പോള്‍ സമ്മതിക്കാനാവില്ല.

കാരണം, ബൈബിള്‍ തിരുത്തിയോ, കൂട്ടിച്ചേര്‍ത്തോ ഒക്കെയുണ്ടാക്കിയ പുസ്തകമാണെന്ന് ഖുര്‍ ആന്‍ എന്നാണ് കൃസ്ത്യാനികള്‍ (ഞാന്‍)വിശ്വസിക്കുന്നത്.

നേരെ മറിച്ചു താങ്കളും.

അല്ലെന്നു തെളിയിക്കാന്‍ താങ്കള്‍ക്കു ആവില്ല. ആഫ്റ്റര്‍ ഓള്‍ എന്തു നേടാനാണീ ബൈബിള്‍ വിശകലനം?

കൃസ്ത്യാനികളെ കുറച്ചു കാര്യങ്ങള്‍ ഒന്നു മനസിലാക്കി കൊടുക്കാന്‍ അല്ലേ?

ഖുര്‍-ആനെ പറ്റി സംസാരിക്കുന്നതില്‍ അറിവും പാണ്ഡിത്യവും ഉള്ള പലരേയും ഈ പോസ്റ്റുകളിലൂടെ കാണാം. നിങ്ങള്‍ അവശ്യം ചെയ്യേണ്ടുന്ന ഒന്നു രണ്ടു കാര്യങ്ങള്‍ വിട്ടുപോകുന്നു
1. താങ്കള്‍ സുന്നിയാണോ? ആണെങ്കില്‍ അല്പം ഷിയകളെ ഒന്നു പഠിപ്പിക്കൂ, എന്നിട്ടു ഈ നിങ്ങളുടെ മതത്തിനുള്ളിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കനുള്ള ശ്രമം മതത്തിനുള്ളില്‍ തന്നെ ഒന്നു നടത്തൂ, ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. സൌദിയിലെ കത്തീഫില്‍ പോയിട്ടുണ്ടോ? ഷിയകളാണെന്നപേരില്‍ മൃഗീയ വിവേചനത്തില്‍ പ്പെട്ടു സുന്നികളില്‍ നിന്നും പ്രാണനെ ഭയന്നു അവര്‍ അവിടെ ജീവിക്കുന്നു. നിങ്ങളുടെ അടിസ്ഥനമായ വിശ്വാസമായ് നിസ്ക്കാരം പോലും അവര്‍ വേറെ വിധത്തില്‍ ആണ് ചൊല്ലുന്നത്. അവരെ ശരിയായ വേദം പഠിപ്പിക്കൂ. എന്നിട്ടു അവരെയും മനുഷ്യരായി കാണാന്‍ ഈ മുസ്ലീം ഏകാതിപത്യ ഭരണകൂടങ്ങളെ ഉപദേശിക്കൂ.

2. മുസ്ലീമിന്റെ പേരു പറഞ്ഞു ലോകം നശിപ്പിക്കുന്ന താലിബാനെയും , തീവ്രവാദികളേയും അല്പം വേദം നന്നായി പഠിപ്പിച്ച് മാനസാന്തരപ്പെടുത്തൂ. നിങ്ങളേപ്പോലുള്‍ള്ളവരുടെ ആവശ്യമുണ്ട് സമാധാനമുള്ള ഒരു ലോകത്തിനു.എന്നിട്ടും ശരിയാകാത്തവനെ മതത്തില്‍ നിന്നും പുറന്തളൂ. ബൈബിളല്ല നിങ്ങളുടെ ശത്രു. അവരാണ്, അപ്പോല്‍ നിങ്ങളുടെ ആര്‍ജ്ജവത്തില്‍ മറ്റുള്ളവര്‍ ആകൃഷ്ടരാകും. ശ്രേഷഠമായ എന്തോ ഈ മതത്തില്‍ ഉണ്ടെന്നു ലോകം തിരിച്ചറിയും, ബ്ലൊഗ്ഗുകള്‍ കയറി ഇറങ്ങി കമെന്റ് ഇട്ടു മതം വളര്‍ത്തേണ്ടി വരില്ല, നിങ്ങളെത്തേടി ജനം എത്തും.

മറിച്ചു, സ്വന്തം ബാക്ക്യാറ്ഡ് ചീഞ്ഞു നാറുമ്പോള്‍, വിശുദ്ധ ബൈബിളിന്റെ തെറ്റ് തിരുത്താന്‍ ഇറങ്ങുന്നതില്‍ ശരികേട് ഉണ്ട്.

kaalidaasan said...

പൗരോഹിത്യത്തോട് എനിക്ക് ഒട്ടും മതിപ്പില്ല. എങ്ങിലും ആരെക്കുറിച്ചാണെങ്കിലും താടിവെച്ച സത്വങ്ങള്‍ എന്ന് നിരന്തരം പറയുന്നതിലെ ന്യായം എന്താണ്.

പൌരോഹിത്യത്തോട് താങ്കള്‍ക്ക് മതിപ്പുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. പൌരോഹിത്യം അനുവദിക്കില്ലെങ്കിലും പുരോഹിതര്‍ ഇസ്ലാമില്‍ ഉണ്ട്. എല്ലാ മുസ്ലിം പുരോഹിതരെയും ഞാന്‍ താടി വച്ച സത്വങ്ങള്‍ എന്നു വിളിച്ചില്ല. ചിലരെ മാത്രം. താടി വച്ച സത്വങ്ങളെന്നു വിളിച്ചത് അവര്‍ അത് അര്‍ഹിക്കുന്നതുകൊണ്ടാണ്.

മുസ്ലിങ്ങള്‍ ത്രിത്വം പോലുള്ള സങ്കല്‍പ്പങ്ങളെ പരിശോധിക്കുന്നതു പോലെ മറ്റുള്ളവരും ഇസ്ലാമിലെ ചില സങ്കല്‍പ്പങ്ങളെ പരിശോധിച്ചെന്നിരിക്കും. വിമര്‍ശിച്ചെന്നിരിക്കും. സാല്‍മന്‍ റുഷ്ദി എന്ന മുസ്ലിം അങ്ങനെ ഒരു പരിശോധന നടത്തിയിരുന്നു. സാത്താന്റെ വചനങ്ങളെന്ന് മൊഹമ്മദ് വിശേഷിപിച്ച സൂക്തങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹമൊരു പുസ്തകമെഴുതി. മൊഹമ്മദിന്റെ ചിത്രം വരച്ചു മറ്റൊരാള്‍. അവരെയൊക്കെ കൊല്ലാന്‍ ചാവേറുകളെ അയക്കുന്നവരെ താടി വച്ച സത്വങ്ങളെന്നേ ഞാന്‍ വിളിക്കു. സൂര്യനു കീഴിലുള്ള സകലതിനെയും കുറിച്ച് ഫത്വ ഇറക്കുന്നവരെയും താടി വച്ച് സത്വങ്ങളെന്നേ ഞാന്‍ വിളിക്കൂ.

സ്വന്തം മകന്റെ ഭാര്യയെ ഒരു മൃഗം ബലാല്‍സംഘം ചെയ്തപ്പോള്‍ അയാളെ ശിക്ഷിക്കുന്നതിനു പകരം മരുമകളെ മൊഴി ചൊല്ലാന്‍ മകനോട് നിര്‍ദേശിച്ച ജീവിയെ വിളിക്കാന്‍ മറ്റൊരു പേരെന്റെ മനസില്‍ വരുന്നില്ല. ലത്തീഫിനറിയാമെങ്കില്‍ പറഞ്ഞു തന്നാല്‍ അതുപയോഗിച്ചു തുടങ്ങാം.

വിചാരം said...
This comment has been removed by the author.
നാട്ടുകാരന്‍ said...

പോസ്റ്റും കമെന്റുകളും വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു തമിഴ് സിനിമയാണ് എനിക്കോര്‍മ്മ വന്നത് !

“ഗില്ലി” അതില്‍ അവസാനം വില്ലന്‍ നായകനെ തല്ലാനൊരുങ്ങിയപ്പോള്‍ നായകന്റെ അപ്പന്‍ വില്ലന്റെ കാലുപിടിച്ച് “അരുതേ” യെന്ന് പറയുന്ന ഒരു രംഗമുണ്ട്. എന്നാല്‍ വില്ലന്‍ അതൊന്നും വകവെക്കാതെ നായകനെ തല്ലാന്‍ തുടങ്ങി. അവസാനം നായകന്‍ തിരിച്ചടിതുടങ്ങിയപ്പോള്‍ വില്ലനു നിലത്തുപോലും നില്‍ക്കാന്‍ വയ്യതെ അടികിട്ടി. അവസാനം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ നിലത്തുകിടക്കുന്ന വില്ലന്റെ അടുത്ത് ചെന്ന് നായകന്റെ അപ്പന്‍ പറയുന്ന വാചകം ഇങ്ങനെ “ ഞാന്‍ “അരുതേ” എന്നു പറഞ്ഞപ്പോള്‍ നീ വിചാരിച്ചു അതു അവനെ തല്ലിക്കൊല്ലരുതേ എന്നാണേന്നു.........എന്നാല്‍ അതു നീ “തല്ലുമേടിക്കരുതേ” എന്നായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം? “

അതുപോലെ ഈ ഖുറാന്‍ പണ്ഡിതന്മാരോട് ആളുകളെല്ലാം ആവശ്യത്തിനു ഇതുവരെ പറഞ്ഞതാ “അരുതേ” എന്ന്. അവര്‍ കേട്ടില്ല...പകരം ഓടിനടന്നു എല്ലാവരുടേയും മുതുകത്തുകയറി ഡാന്‍സുകളിച്ചു.

ഇനിയെങ്കിലും അവര്‍ക്ക് “അരുതേ” എന്നുള്ളതിന്റെ അര്‍ഥം മനസ്സിലാകും എന്നു വിചാരിക്കുന്നു :) ഇനിയും മനസ്സിലായില്ലെങ്കില്‍ വരുന്നത് വിധി എന്നു കരുതി നമുക്കെല്ലാം സമാധാനിക്കാം :)

കാളിദാസന്‍,

അഭിനന്ദനങ്ങള്‍ . വിശ്വാസികള്‍ ഇതു പറഞ്ഞാല്‍ വര്‍ഗ്ഗീയതയാവും.....അതിനാല്‍ താങ്കള്‍ ഈ ചെയ്തത് വളരെ ഉചിതം :)

CKLatheef said...

'തിരക്കില്‍ നിന്നുള്ള ഈ എഴുത്തായതിനാല്‍ ഒരു ഒഴുക്കന്‍ മട്ടിലുള്ള എഴുത്തായിരിക്കുമിത് ക്ഷമിയ്ക്കുക'

തിരക്കില്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ ഉഗ്രനായിരിക്കുമല്ലേ. ഇത് തന്നെ വളരെ ഉഗ്രനാണല്ലോ. ഇനി മറ്റുള്ളവര്‍ പറയൂ. ഇത്രയും ആളുകള്‍ ബൈബിളിനെയും യേശുവിനെയും കുറിച്ചെഴുതിയിട്ടും ഇത്ര നിന്ദ്യമായ ആക്ഷേപം ആരെങ്കിലും നടത്തിയോ. ഇതാണ് യുക്തിവാദവും ഇസ്‌ലാമും തമ്മിലുള്ള വ്യത്യാസം. ഈ ഒരു ശൈലയല്ലാതെ ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുനിഷ്ടമായി ഓരോന്നായി ഇവരെഴുതുമോ. ഏതായാലും നന്നായി.

അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
അപ്പൊകലിപ്തോ said...

kaalidaasan said... >>> യഹൂദ മതത്തിലോ ക്രിസ്തു മതത്തിലോ വ്യത്യാസം വരുത്തിയാണ്‌ ഇസ്ലാം സ്ഥാപിച്ചതെന്നു പോലും ഞാന്‍ കരുതുന്നില്ല. <<<

മൊഹമ്മദ് ഈ രണ്ട് മതങ്ങളിലെയും വിശ്വാസിയായിട്ടല്ല ജനിച്ചു വളര്‍ന്നത്.
വിചാരം said... >>> മുഹമ്മദ് ജൂതനായിരിക്കുന്ന സമയത്ത് ജൂതമതപ്രകാരം വിവാഹം ചെയ്ത ഖദീജ നിലവിലുള്ള സമയത്താണ് .. <<<

ഈ പരസ്പര വിവരദോഷങ്ങള്‍ക്കൊക്കെ എന്തു വിളിക്കും ... ഇതു 'ഗിള്ളി'യിലെ അടിയല്ല.. ജനാര്‍ധനണ്റ്റെ 'നീ യാണെടാ പൊന്നപ്പന്‍' വിളിയാണു ...

അപ്പൊകലിപ്തോ said...

kaalidaasan said... >>> യഹൂദ മതത്തിലോ ക്രിസ്തു മതത്തിലോ വ്യത്യാസം വരുത്തിയാണ്‌ ഇസ്ലാം സ്ഥാപിച്ചതെന്നു പോലും ഞാന്‍ കരുതുന്നില്ല.
മൊഹമ്മദ് ഈ രണ്ട് മതങ്ങളിലെയും വിശ്വാസിയായിട്ടല്ല ജനിച്ചു വളര്‍ന്നത്.
<<<


വിചാരം said... >>> മുഹമ്മദ് ജൂതനായിരിക്കുന്ന സമയത്ത് ജൂതമതപ്രകാരം വിവാഹം ചെയ്ത ഖദീജ നിലവിലുള്ള സമയത്താണ് .. <<<

ഈ പരസ്പര വിവരദോഷങ്ങള്‍ക്കൊക്കെ എന്തു വിളിക്കും ... ഇതു 'ഗിള്ളി'യിലെ അടിയല്ല.. ജനാര്‍ധനണ്റ്റെ 'നീ യാണെടാ പൊന്നപ്പന്‍' വിളിയാണു ...

said...

കാളിദാസനെ തെറ്റിദ്ദരികാതിരിക്കാത്തവര്‍ ഭാഗ്യവാന്‍മാര്‍ എന്തു കൊണ്ടെന്നാല്‍ അഹങ്കാരത്തിന്റെ കൊമ്പ് സ്വയം മുറിച്ചെറിഞ്ഞ് അറിവിന്റെ വഴിയിലൂടെ മാനവ ചരിത്ര സിംഹാസനത്തില്‍ സ്വയം അവരോധിതനായവനഅണ് കാളിദാസന്‍,ബൂലോകത്തും അത് ആവര്‍ത്തിക്കപ്പെടുന്നതു കാണുന്നതില്‍ സന്തോഷം.
അതുകൊണ്ട് പൊന്നച്ചയോ,ചക്കരലത്തീഫേ,പൊന്നാര പളികൊളമേ... വിട്ടു പിടിച്ചാല്‍ നിങ്ങക്കു നന്ന്! മത്തിക്കൊട്ടയില്‍ കയ്യിട്ടെളക്കുന്ന പോലെ മതങ്ങളില്‍ പരസ്പരം കയ്യിട്ടുമാന്തി മണപ്പിക്കാതിരിക്കുക. ന്നാ മാപ്പളയങ്ങട്ട്.... പൂയ്...:)

kaalidaasan said...

വിമര്‍ശനവും വിലയിരുത്തലുമൊക്കെ വലിയ പാപമായി കാണുന്നതുകൊണ്ടാണ് ഞാന്‍ നല്‍കിയ ലിങ്ക് മറ്റൊരു പരാമര്‍ശവിഷയമായത്. ദീര്‍ഘകാലം കൃസ്ത്യാനിയായി ജീവിച്ച ഒരാള്‍ തന്നെ ജീവിതത്തിന്റെ അവസാന കാലത്ത് കണ്ടെത്തുന്ന ചിലകാര്യങ്ങള്‍ അവിട സൂചിപ്പിച്ചിരിക്കുന്നു.

വിമര്‍ശനവും വിലയിരുത്തലുമൊക്കെ പാപമായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. വിമര്‍ശനം വേണമെന്നു തന്നെയാണെന്റെ പക്ഷം.kdcs
മതത്തിലായാലും സമൂഹത്തിലായാലും രാഷ്ട്രീയത്തിലായാലും. വിമര്‍ശനത്തിലൂടെ മാത്രമേ തെറ്റുകളും വീഴ്ചകളും മനസിലാകൂ. പക്ഷെ ചിലര്‍ വിമര്‍ശിക്കുന്നത് മഹത്തരം, മറ്റു ചിലര്‍ വിമര്‍ശിക്കുന്നത് അസഹനീയം എന്ന കാഴ്ചപ്പാടെനിക്കില്ല.

പക്ഷെ മൊഹമ്മദിനെ വിമര്‍ശിക്കുന്നതും അദ്ദേഹത്തിന്റെ ചിത്രം വരക്കുന്നതും വധ ശിക്ഷ അര്‍ഹിക്കുന്ന പാപമായിട്ടല്ലേ മുസ്ലിങ്ങള്‍ കാണുന്നത്? താങ്കള്‍ നല്‍കിയ ലിങ്ക് ഇവിടെ പ്രസക്തമാണെന്നു തോന്നിയില്ല അതു കൊണ്ടാണതിനെ വിമര്‍ശിച്ചത്.

ക്രിസ്ത്യാനിയായി ജീവിച്ച ഒരാള്‍ ക്രിസ്തു മതത്തെ വിമര്‍ശിച്ചത് മധുരിക്കുന്നതായി ലത്തീഫിനു തോന്നിയത് സ്വാഭാവികം.

മുസ്ലിം മതത്തില്‍ ജനിച്ച് ആ വിശ്വാസത്തില്‍ വളര്‍ന്ന ജബ്ബാര്‍ , യരലവ, വിചാരം തുടങ്ങിയവര്‍ ജീവിതത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ബ്ളോഗുകളില്‍ എഴുതിയപ്പോള്‍ ലത്തീഫുള്‍പ്പടെയുള്ളവര്‍ പ്രതികരിച്ച വിധം എല്ലാ വായനക്കാരും കണ്ടിട്ടുണ്ട്. ഇസ്ലാമിന്റെ സംരക്ഷകനായി അപ്പോകലിപ്തോ എന്ന ജന്മം അവരോടു നടത്തിയ പുലയാട്ട് സുബോധമുള്ള ആരും മറക്കില്ല. അതു കൊണ്ട് ഒരു ക്രിസ്ത്യാനി കണ്ടെത്തിയ കാര്യങ്ങളെ അത്ര മഹത്വപ്പെടുത്താതെ ലത്തീഫെ.

ഇസ്ലാമിനെ വിമര്‍ശിക്കുന്ന മുസ്ലിമിന്റെ കാഴ്ച മ്ളേഛമെന്നും ക്രിസ്തുമതത്തെ വിമര്‍ശിക്കുന്ന ക്രിസ്ത്യാനിയുടെ കാഴ്ച മഹത്തരമെന്നും മുദ്ര കുത്തുന്നത് ലത്തീഫ് മുസ്ലിമായതുകൊണ്ടല്ലേ?

said...

അപ്പോ കാലി പെറ്റോ, നെന്നോടും കൂട്യാ പറഞ്ഞെ.

kaalidaasan said...


ഈ വാദം ലോകത്ത് ആദ്യം ഉന്നയിക്കുന്ന ആളൊന്നുമല്ല നിങ്ങള്‍..
നമുക്ക് പരിഹാരമുണ്ടാക്കാം..
മുഹമ്മദിന്റെ കാര്യം അവിടെ നില്‍ക്കട്ടെ..
വിഗ്രഹാരാധകരുടെ കുടുംബത്തില്‍ പ്രവാചകന്മാര്‍ ഉണ്ടാവില്ല എന്നാണോ?


ഈ വാദം ലോകത്ത് ആദ്യം ഉന്നയിക്കുന്ന ആളാണു
ഞാനെന്നു പറഞ്ഞില്ല പള്ളിക്കുളം. മൊഹമ്മദ് പരിശുദ്ധാത്മാവാണെന്ന് ആവകശപ്പെട്ട ആദ്യത്തെ ആള്‍ ചിന്തകനുമല്ല. ഇപ്പോള്‍ ഈ വാദമുയര്‍ത്തികൊണ്ടു വന്ന ചിന്തകന്റെ നിലപാടിനെ വിമര്‍ശിക്കാനാണു ഞാന്‍ ഇതൊക്കെ എഴുതിയതും.

വിഗ്രഹാരാധകരുടെ കുടുംബത്തില്‍ പ്രവാചകന്മാര്‍ ഉണ്ടാവുമോ ഇല്ലയോ എന്നതൊന്നും എന്റെ പ്രശ്നമല്ല. മൊഹമ്മദ് വിഗ്രഹാരാധകനായിരുന്നു എന്ന് പള്ളിക്കുളം സമ്മതിക്കുന്നുണ്ടോ എന്നതിനാണു പ്രസക്തി. ശ്രീകൃഷ്ണന്‍ ഒരു പ്രവാചകനാണെന്ന് പറഞ്ഞ ഒരു മുസ്ലിം ഉണ്ടായിരുന്നു.

വിഗ്രഹാരാധകനയ മൊഹമ്മദ് പ്രവചകനായതില്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞാന്‍ പറഞ്ഞ കാര്യം മൊഹമ്മദിനോ അദ്ദേഹത്തിന്റെ വംശത്തിനോ അദ്ദേഹം പിന്നീട് സ്ഥാപിച്ച മതത്തിന്റെ പൂര്‍വ രൂപം എന്നവകാശപ്പെടുന്ന യഹൂദമതവുമായോ ക്രിസ്തു മതവുമായോ യാതൊരു വിധ ബന്ധവുമില്ലായിരുന്നു എന്നാണ്.

kaalidaasan said...

വിചാരം,

മൊഹമ്മദ് പറഞ്ഞ എല്ലാ നുണകളും സത്യമെന്നു വിശ്വസിച്ച് ഇസ്ലാം മതം അനുസരിച്ച് ആരു ജീവിക്കുന്നതിലും എനിക്ക് പരാതിയില്ല. പക്ഷെ മറ്റ് മത വിശ്വാസങ്ങള്‍ തെറ്റാണെന്ന അദ്ദേഹത്തിന്റെ നിലപാടും അതനുസരിച്ച് അനുയായികള്‍ പ്രതികരിക്കുന്നതും മറുപടി അര്‍ഹിക്കുന്നു. അവരുടെ ചിന്താഗതി മാറ്റിയെടുക്കാനല്ല. അവര്‍ പറയുന്ന വിഡ്ഡിത്തം തിരിച്ചറിയുന്ന കുറച്ചു പേര്‍ ഉണ്ടെന്നു മനസിലാക്കിക്കാന്‍ വേണ്ടിയാണ്.

മത വിശ്വാസം ഓരോ വ്യക്തിയുടേയും സ്വകാര്യതയാണ്. സജി മുകളീല്‍ ചൂണ്ടിക്കാണിച്ച പോലെ അശന്തി വിതക്കുന്ന ഒരു മത വിശ്വസവും ഇശ്വര വിശ്വാസവും ആശസ്യമല്ല. അദ്ദേഹം പറഞ്ഞ പോലെ സ്വന്തം മതത്തിലെ ദുഷ്ടതകളും അനാശാസ്യങ്ങളും നന്നാക്കിയെടുക്കാന്‍ ഇവരുടെ ഊര്‍ജ്ജം ചെലവഴിച്ചെങ്കില്‍ ലോകത്ത് സമധാനമുണ്ടാകുമായിരുന്നു. ലത്തീഫിനേപ്പോലുള്ളവര്‍ മത പ്രചരണത്തിനായി എഴുതുന്നതിന്റെ പത്തിലൊന്ന് ഈ വിഷയങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചെങ്കില്‍ എന്ന് പലപ്പോഴുമാഗ്രഹിച്ചിട്ടുമുണ്ട്.

Anonymous said...

CKLatheef said...

ഇത്രയും ആളുകള്‍ ബൈബിളിനെയും യേശുവിനെയും കുറിച്ചെഴുതിയിട്ടും ഇത്ര നിന്ദ്യമായ ആക്ഷേപം ആരെങ്കിലും നടത്തിയോ. ഇതാണ് യുക്തിവാദവും ഇസ്‌ലാമും തമ്മിലുള്ള വ്യത്യാസം.

ഇയാള്‍ ഏത് ലോകത്തിലാ ജീവിക്കുന്നത്? അപ്പിയിട്ടകാലിപ്തോ, കാലം, ചെറിയപാലം, കാട്ടിപ്പരുത്തി തുടങ്ങിയവരുടെ കമന്റുകള്‍ പല പോസ്റ്റുകളിലും ഞങ്ങളൊക്കെ കാണാറുണ്ട് സാറേ. ചുമ്മാ വിഡ്ഢിത്തം വിളമ്പാതെ. തോറ്റ് തൊപ്പിയിട്ടാലും നിര്‍ത്തിപ്പോകാതെ "ബൌ ബൌ" വച്ചോളും. ഇയാള് തോറ്റാല്‍ അള്ളാന്റെ കാര്യം കട്ടപ്പൊഹയാവുമെന്നാ വിചാരം. കഷ്ടം.

CKLatheef said...

'ഇയാള്‍ ഏത് ലോകത്തിലാ ജീവിക്കുന്നത്? .............. തുടങ്ങിയവരുടെ കമന്റുകള്‍ പല പോസ്റ്റുകളിലും ഞങ്ങളൊക്കെ കാണാറുണ്ട് സാറേ. ചുമ്മാ വിഡ്ഢിത്തം വിളമ്പാതെ.'

എന്നാല്‍ അയ്യോ വേദാ എവിടുന്നെങ്കിലും ഒന്ന് കട്ട് പേസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഈ ബൗ ബൗ കുരക്കാതിരിക്കാമായിരുന്നില്ലേ. ഞാനിവിടുത്തെ കാര്യമാണ് പറഞ്ഞത് അല്ലാതെ ആരെങ്കിലും എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞുപോയിട്ടില്ല എന്ന് പറയാന്‍ ഞാനാളല്ല. യേശു മുസ്‌ലിംകള്‍ ഏറെ ബഹുമാനിക്കുകയും ആധരിക്കുകയും ചെയ്യുന്ന പ്രവാചകനാണ്. അതിനാല്‍ വിചാരം ഇവിടെ മുഹമ്മദ് നബിയെ നടത്തിയതുപോലുള്ള പരാമര്‍ശങ്ങളിലൊന്നു പോലും മുസ്ലികള്‍ നടത്തില്ല എന്നാണ് ഞാന്‍ പറഞ്ഞത്. അത്തരം കാര്യങ്ങള്‍ കാണിച്ചുകൊടുത്താന്‍ താങ്കളീ പറഞ്ഞ ആളുകള്‍ പിന്‍വലിക്കുക തന്നെ ചെയ്യും. യുക്തിവാദികള്‍ക്ക് പ്രവാചകന്‍മാരില്ല എല്ലാവരും അവരെപ്പോലെയുള്ള മനുഷ്യരാണ്. അതാണ് ഞാന്‍ വ്യത്യാസമെന്ന് പറഞ്ഞ് ചൂണ്ടികാണിച്ചത്.

Anonymous said...

ഞാനിവിടുത്തെ കാര്യമാണ് പറഞ്ഞത്

അയ്യോ പാവം! ഞാന്‍ കരുതി അവിടത്തെ കാര്യമാണ് പറഞ്ഞതെന്ന്.

കട്ട് ചെയ്ത് ഇയാളുടെ മൂക്കത്ത് പേസ്റ്റ് ചെയ്താല്‍ അത് കാണാന്‍ കണ്ണാടി വേണമെന്നാവും. ഒന്ന്‍ നിര്‍ത്തി പോടോ.

അല്ല സാറെ, ഒരു രഹസ്യം ചോദിച്ചോട്ടെ. സാറിന് ഇത് മാത്രമാണോ പണി? മാസം എന്തൊക്കും? മതം മാറിയാല്‍ നുമ്മക്കും വട്ടച്ചിലവ് ഒപ്പിക്കാന്‍ പറ്റുമോന്നറിയാനാ.

സുബിന്‍ പി റ്റി said...



ഇപ്പോല്‍ തന്നെ നിണ്റ്റെ ബുദ്ധി ഉറച്ചിട്ടില്ല .. പിന്നെയാണു നീ 20 വര്‍ഷം മുന്‍പു സാം‌സ്കൃതയാലിന്റെ തത്ത്വചിന്ത വായിച്ച്‌ മോക്ഷം കിട്ടിയതു...

നീ മാത്രം ഇസ്ളാമിനെ കുറിച്ച്‌ ഉഗ്രനായിട്ട്‌ പഠിച്ച്‌ വച്ചിരിക്കുന്നു..

ബാക്കിയുള്ളവരൊക്കെ ചിലരുടെ വീട്ടിലെ ബെഡ്രൂമിലെ വാതില്‍ പാളിയിലൂടെ ഊളിയിട്ട്‌ നോക്കി പഠിച്ചതാണു...

വിഡ്ഡികളുടെ സഖ്യാനുപാതം ബ്ളോഗ്‌ ലോകം എങ്ങനെ ഇനിയും സഹിക്കും...


ഹ ഹ ഹ ഹ ഹാ... തല്ലു ചോദിച്ചു വാങ്ങി. എന്നാ കിട്ടിയത് കൊണ്ട് പോകുവല്ലാതെ മാറി നിന്ന് കൊഞ്ഞനം കാണിക്കണോ? പറ്റുമെങ്കില്‍ തിരിച്ചു തല്ലുക. അതും ഇല്ല. കാര്യം തന്നെ ആണ് അല്ലെ അപ്പൊ അതിന്റെ മുന്‍പത്തെ കമന്റില്‍ പറഞ്ഞത്? ഒരു കൊച്ചു കുട്ടി മുഹമ്മദിന് ഭാര്യ ആയി ഉണ്ടായിരുന്നു എന്നൊക്കെ വിരോധികള്‍ പറഞ്ഞതാണെന്ന് ഞാന്‍ ഇത് വരെ വിചാരിച്ചിരുന്നു. ഇപ്പൊ ഉറപ്പായി.. ഹ ഹ ഹ ..

CKLatheef said...

'അല്ല സാറെ, ഒരു രഹസ്യം ചോദിച്ചോട്ടെ. സാറിന് ഇത് മാത്രമാണോ പണി? മാസം എന്തൊക്കും? മതം മാറിയാല്‍ നുമ്മക്കും വട്ടച്ചിലവ് ഒപ്പിക്കാന്‍ പറ്റുമോന്നറിയാനാ.'

അയ്യോവേദാ...

വട്ടചെലവില്ലാതെ കഷ്ടപ്പെടുകാണല്ലേ. എനിക്കിങ്ങനെ വല്ലതും കിട്ടുന്നതില്‍ താങ്കള്‍ക്ക് വല്ല പ്രയാസവുമുണ്ടോ. ക്ഷമിക്കണം എടാപോടാ വിളി എനിക്കത്ര പരിചയമില്ല. ഞാനിത്ര വിഷമിപ്പിച്ചോ. താങ്കള്‍ ആര്‍ക്ക് വേണ്ടിയാണ് ഈ മുഖം മൂടി വെച്ച് ഈ കളിക്കുന്നത് ബൈബിളിന് വേണ്ടിയോ യുക്തിവാദികള്‍ക്ക് വേണ്ടിയോ. താങ്കളിത് ചോദിക്കേണ്ടത് എന്റെ ഒരു കമന്റിന് കഷ്ണം മുറിച്ച് പത്ത് മറുപടി പറയുന്നവരോടാണ്. ഏതായാലും വിളിതുടര്‍ന്നോളൂ. മതംമാറല്ലേ പ്ലീസ്.എന്റെ കഞ്ഞികുടി മുട്ടിക്കല്ലേ. ഞാന്‍ പോയാല്‍ ഇവിടെ ഇവിടെ ആര്‍ക്കെങ്കിലും
സമാധാനം കിട്ടുമെങ്കില്‍ ഞാന്‍ ചെയ്യേണ്ടതതാണ്‌.ഞാന്‍ ശല്യം ചെയ്യുന്നില്ല. എല്ലാവര്‍ക്കും നന്‍മനേരുന്നു.

പള്ളിക്കുളം.. said...
This comment has been removed by the author.
Unknown said...

അയ്യോ ഡെവനേ ...കാലം, ചെറിയപാലം, കാട്ടിപ്പരുത്തി തുടങ്ങിയവരുടെ കമന്റുകള്‍ .............


ഇവരുടെ തെറി കമന്റുകള്‍ ദേവന്‍ മാഷ്‌ കുറെ കണ്ടതല്ലേ ...അതിന്റെ ലിങ്ക് ഒന്നു തരാവോ..

Unknown said...
This comment has been removed by a blog administrator.
വിചാരം said...

കാളീദോശാ ... നിന്റെ സംസ്ക്കാരം നീ വിളമ്പി :)

സുബിന്‍ പി റ്റി said...

കാളിദോസന്റെ പ്രതികരണം മുന്‍പ് പലപ്പോഴും വായിച്ചു കണ്ട ഖുറാന്‍ സൂക്തങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇസ്ലാമികം തന്നെ ആകാനാണ് സാധ്യത.. വിചാരം ഒരു അവിശ്വാസി ആണെങ്കില്‍ പ്രവാചകന്റെ വിശുദ്ധ നിക്കാഹുകളെ അപമാനിച്ച സ്ഥിതിക് ഇങ്ങനെ ഒരു ആക്രമണം നിയമപരം ആണല്ലോ..

ഒതയാര്‍ക്കം said...

ജബ്ബാര്‍ മാഷിനെതിരെ ഇസ്ലാം പരതികരിക്കുന്നതിങ്ങിനെ ഇതിനുത്തരവാദികള്‍ എന്ന് സംശയിക്കുന്നവര്‍:

ചിന്തകന്‍
എം. ഏ . ബക്കര്‍
കാട്ടിപ്പരുത്തി
ഭീമാപള്ളി

Anonymous said...

താങ്കള്‍ ആര്‍ക്ക് വേണ്ടിയാണ് ഈ മുഖം മൂടി വെച്ച് ഈ കളിക്കുന്നത് ബൈബിളിന് വേണ്ടിയോ യുക്തിവാദികള്‍ക്ക് വേണ്ടിയോ.

നുമ്മ നുമ്മക്കു് വേണ്ടിയല്ലാതെ ആർക്കു് വേണ്ടി കളിക്കാൻ എന്റെ ലത്തീഫ്‌ സാറേ. നുമ്മടെ കളീടേം കഞ്ഞികുടീടെ കാര്യം ഒന്നും പറയാതിരിക്കുകയാ ഭേദം സാറേ. കടിച്ചാൽ പൊട്ടാത്ത മൂന്നാലു് ഫാര്യമാരു്. അതുങ്ങൾക്കൊക്കേം കൂടി എത്രയാ ആരിൽ നിന്നൊക്കെയാ പുള്ളങ്ങൾന്നൊക്കെ ആർക്കറിയാം? നുമ്മ പാത്തുമ്മേടെ കൂടെ കിടക്കുമ്പോ നബീസേം അയിശേം സുഹ്രേം ഒക്കെ ആരുടെയൊക്കെ കൂടെ എന്തൊക്കെയാ ചെയ്യുന്നേന്നു് അള്ളാവിനല്ലേ അറിയാവൂ. രണ്ടറ്റോം ഒന്നു് കൂട്ടിമുട്ടിക്കാൻ നുമ്മ പെടണ പാടു് നുമ്മക്കറിയാം.

പക്കേങ്കി ഈ കാളിദോസൻ ഒരു കറ കളഞ്ഞ മുസ്ലീമാണുട്ടോ സാറേ. പുള്ളിക്കാരൻ അള്ളാവിന്റെ വേലക്കാരനല്ല, മൊയ്‌ലാളിയാണു് മൊയ്‌ലാളി!

പൊടിയന്‍ പറവൂര്‍ said...

അപ്പോകലിപ്തോ ആയി കമന്റുന്നതു നാലെണ്ണത്തില്‍ ഒരെണ്ണം തന്നെയാണു.വേണേല്‍ ഒരു “ക്ലൂ“ തരാം.
കക്ഷി അടുത്തിടെ ഒരു യുക്തിവാദി ബ്ലോഗറില്‍ നിന്നും മാന്യമായി “തള്ളയ്ക്കുവിളി“ കേട്ടു.അതില്പിന്നെ മാനസികനില തെറ്റി എന്നു തോന്നുന്നു..

സജി said...

@ ക്രിസ്ത്യാനികളിൽ ഇസ്ലാമിനെ പ്രബോധനം ചെയ്യുന്നതിനെ കാളീദാസൻ എതിർക്കുന്നതിൽ അർഥമുണ്ട്. പക്ഷേ സജി അതിനെ എതിർക്കുന്നത് എന്തിനാണെന്ന് അറിയില്ല?


എന്റെ പള്ളിക്കുളം, ഇവിടെ ആരും ആരുടെയും മതപ്രധോനത്തെ എതിര്‍ത്തില്ല. നിങ്ങള്‍ മുസ്ലീം മതത്തെപറ്റി പ്രസം‌ഗിക്കൂ‍ , ഖുര്‍ ആന്‍ വിശദീകരിക്കൂ. ബൈബിളിനെ തിരുത്താന്‍ വന്നതല്ലേ, ആപലപിക്കപ്പെട്ടത്?

ഞാന്‍ ഒരു റിക്വസ്റ്റ് വച്ചിരുന്നു മുകളില്‍, എന്തേ ആരും ഒന്നും പറയുന്നില്ല...?

തീവ്രവാദികളെ പടിപ്പിക്കാനും, ഷിയകളെ എജ്യൂക്കേറ്റ് ചെയ്യാനും. അതു വേണ്ടല്ലേ....

പള്ളിക്കുളം.. said...
This comment has been removed by the author.
പൊടിയന്‍ പറവൂര്‍ said...

///ഞാന്‍ ഒരു റിക്വസ്റ്റ് വച്ചിരുന്നു മുകളില്‍, എന്തേ ആരും ഒന്നും പറയുന്നില്ല...?

തീവ്രവാദികളെ പടിപ്പിക്കാനും, ഷിയകളെ എജ്യൂക്കേറ്റ് ചെയ്യാനും. അതു വേണ്ടല്ലേ....////

സജിച്ചേട്ടാ,

പോത്തുകളുടെ ചെവിയിലാണല്ലോ വേദം ഓതുന്നത്?

Unknown said...

തെറി വിളിച്ച് ശീലമില്ല..എങ്കിലും മുസ്ലിം മത വിശ്വസികളുടെ പ്രവാചകനെ സ്നേഹിക്കുന്ന വിശ്വാസികളെ അബ്യൂസ് ചെയ്യുന്ന വിധം കമന്റിട്ട വിചാരമേ ...സഭ്യമായ ഭാഷ ഉപയോഗിക്കാന്‍ നീ ആദ്യം പഠിച്ച് വാ... യുകതി വാദത്തില്‍ നിനക്ക് വിശ്വസിക്കാനുള്ള അവകാശം പോലെ തന്നെ വിശ്വാസിക്ക് ഇസ്ലാമിലോ മറ്റിതര മതങ്ങളിലോ വിശ്വസിക്കാനുള്ള അവകാശവുമുണ്ട്. മാന്യമായി വിഷയം കൈകാര്യം ചെയ്യാനാണ്‌ നീ ആദ്യം പഠിക്കേണ്ടത്. വൈകാരികമായി പ്രതികരിക്കാന്‍ ആര്‍ക്കും സാധിക്കും.... നിന്റെ വാക്കുകകള്‍ ഒരു വിശ്വാസിക്കും സഹിക്കില്ല... എന്റെ വാക്കുകള്‍ നില നില്‍ക്കുന്നു ... നിന്റെ സംസ്ക്കാരം നിന്റെ വാക്കുകളില്‍ നിന്നും മനസിലായി....സ്വന്തം നാട്ടിലായതിനാല്‍ തെറി എഴുതാന്‍ പേടിക്കേണ്ടല്ലോ.. ഇത്രയും അടക്കി പിടിച്ചത് ഇപ്പോള്‍ വന്നും എന്ന് മാത്രം..

Anonymous said...

പള്ളിക്കുളം.. said...

ഇന്ന് നില നിൽക്കുന്ന എല്ലാ പ്രശ്നങ്ങളുടേയും മൂലക്കല്ല് നാട്ടിയത് ക്രിസ്ത്യൻ രാജ്യങ്ങളാണെന്ന് കാണാം.

അടട പള്ളിക്കുളമേ!!!

ഭൂമിയുടെ മൂലക്കല്ല് നാട്ടിയത് അള്ളാഹുവാണ്. അതിനാല്‍ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദി അള്ളാഹുവാണ്. എപ്പടി പള്ളിക്കുളം?

Anonymous said...

കാളിദോസന്‍. said...

സഭ്യമായ ഭാഷ ഉപയോഗിക്കാന്‍ നീ ആദ്യം പഠിച്ച് വാ...

ചെകുത്താന്‍ വേദമോതുന്നു!
കാളിദോസന്‍ ഖുര്‍ആന്‍ ഓതുന്നു!

പൊടിയന്‍ പറവൂര്‍ said...

///മുസ്ലിം ഭീകരവാദം മുസ്ലീങ്ങളുടേതെന്നതിനേക്കാൾ സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണ്. ഇസ്ലാമിക ലോകത്തെ താൽക്കാലികമായി മാത്രം പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന ഒരു പ്രതിഭാസം മാത്രമാണത്.////

വാഹ്,വാഹ്,വാഹ്...

http://www.mathrubhumi.com/online/malayalam/news/story/158105/2010-02-15/india

Dr.Doodu said...

ചിന്തകന്‍, ലത്തീഫ് , കുളം , അപ്പി (കാലി) മുതലായ ഇസ്ലാമിക സുഹൃത്തുക്കള്‍ തറ പറ്റിയ ഈ സംവാദം തീര്‍ച്ചയായും കാളി ദാസന്റെ ശിരസ്സിലെ ഒരു പൊന്‍ തൂവലാകുന്നു. തീര്‍ച്ചയായും മലയാളം ബ്ലോഗ്‌ ലോകത്തില്‍ തന്നെ സംഘടിതമായ ഇത്തരം ഒരാക്രമണത്തെ ചെറുത്തു തോല്‍പ്പിച്ചത് (ഒരാള്‍തന്നെ) അപൂര്‍വ്വം.ഈ പോസ്റ്റ്‌ ഒന്ന് റീ പോസ്റ്റ്‌ ചെയ്യേണ്ടിയിരിക്കുന്നു.

ഒതയാര്‍ക്കം said...

പൊടിയന്‍ പറവൂര്‍ said...
അപ്പോകലിപ്തോ ആയി കമന്റുന്നതു അടുത്തിടെ “തള്ളയ്ക്കുവിളി“ കേട്ട ആളാണെന്ന് എനിക്കും നേരത്തെ ബോധിച്ചിരുന്നു. ഉച്ചയ്ക്കു ഞാന്‍ ടൈപിയതാ, പിന്നെ ഒന്നുകൂടി ഉറപ്പായിട്ട് പറഞ്ഞേക്കാമെന്ന് തീരുമാനിച്ചു. നിങ്ങള്‍ക്ക് എങ്ങിനെ മനസ്സിലായി എന്ന് ഒരു ക്ലൂ തരുമോ.

പൊടിയന്‍ പറവൂര്‍ said...

സിംബിള്‍ അല്ലേ ഒതയാര്‍ക്കം.കക്ഷി പുള്ളിക്കാരന്റെ ബ്ലോഗില്‍ സംഘപരിവാറുകാരുമായി ഗുസ്തി പിടിക്കുന്നുണ്ട്.അവിടെ എഴുതുന്ന ശൈലി നോക്കുക.മിക്കവാറും എല്ലാ ഖണ്ടികയിലും ഈ പ്രയോഗം കാണാം..”ചരിത്രത്തിന്റെ അപനിര്‍മിതി”..
പിന്നെ മൂപ്പരുടെ റ്റൈപ്പിംഗ് സോഫ്റ്റ്വെയറില്‍ എല്ലാ വാചകവും അവസാനിക്കുന്നതു “ഉ” കാരത്തില്‍ ആണു.ചന്ദ്രക്കല ഇല്ല..

അപ്പോ കാലി പെറ്റോയ്ക്കും ഇതൊക്കെ സെയിം ആണു..

ഒതയാര്‍ക്കം said...

പൊടിയന്‍ : എന്റെ ഗവേഷണം വേറെവഴിക്കായിരുന്നു. ഇപ്പോഴത് പറയുന്നില്ല, ബ്ലോഗില്‍ മുസ്ലിം ഉഗ്രവാദികളെകുറിച്ച് ഞാന്‍ ഡീറ്റെയിലായി പഠിക്കുകയാണ്. അപ്പൊകലിപ്തോവിന് വേറെയും കുറെ ഐഡിയുണ്ട്. ഒരു കൈ നോക്കട്ടെ.

ഒതയാര്‍ക്കം said...

പ്രിയ കാളിദോസന്‍ -:)
“ഇത് വിചാരം എന്ന നായിന്റെ മോനുള്ള മറുപടി ..പ്രവചകനെ കുറിച്ച് ആ പട്ടിയുടെ മോന്റെ തലയില്‍ തോന്നിയത് പലതും എഴുതിയതിനാല്‍ എനിക്ക് തോന്നുന്ന ചില ചരിത്രങ്ങള്‍ അതവാ ഞാന്‍ പലയിടത്തും വായിച്ചതും കേട്ടതുമായ സംഗതികള്‍“

ഇന്ന് സാദചാരത്തിന് ദൈവ വിശ്വാസം വേണോ എന്ന ബ്രറ്റിന്റെ പോസ്റ്റും നിന്നും തുടങ്ങി, അതേവിഷയത്തിലെ സികെബാബുവിന്റെ പോസ്റ്റും ഇഎജബ്ബാറിന്റെ പോസ്റ്റും വായിച്ചപ്പോള്‍ തന്റെ മൊഹമ്മദ് നബിയെ കുറിച്ച് വായിച്ച ഒരു സംഗതി ഇവിടെ ഉദ്ദരിക്കട്ടെ. ഇതു വായിച്ചാല്‍ നിങ്ങള്‍ എന്തു ചീത്തപറയും എന്ന് ഒന്നു കേട്ട് ആസ്വദിക്കാന്‍ വേണ്ടിയാണ് ഈ ‘സംഗതി’ പറയുന്നത്.
http://sargasamvadam.blogspot.com/2009/09/blog-post_6710.html

സെയ്ദ് മുഹമ്മദ് said...
Shebu said...

ബലാല്‍സംഗം ഒന്നും തന്നെ ഇല്ലാത്ത ഒരു കാലഘട്ടം ഒരു പക്ഷെ ലോകത്ത് ഇസ്ലാമിന് മാത്രമേ അവകാശപ്പെടാനുള്ളൂ! അതാണ്‌ ഇസ്ലാമിന്റെ സദാചാര നിയമങ്ങളുടെ വിജയം!.
##############################


“തന്റെ പിതാവിനെയും ഭര്‍ത്താവിനെയും വധിച്ച പ്രവാചകന്റെ നേരെ സഫിയ്യയുടെ ഉള്ളില്‍ വല്ല പകയും ഉണ്ടായേക്കുമോ എന്ന് പ്രവാചകന്റെ അനുചരന്മാരില്‍ ഒരാളായ അബൂ അയ്യൂബുല്‍ അന്‍സാരി ആശങ്കിച്ചു.അതിനാല്‍ ഖൈബറില്‍നിന്ന് മടങ്ങുന്ന വഴിക്ക് രാത്രി പ്രവാചകന്‍ സഫിയ്യയുമായി മധുവുധു ആഘോഷിച്ച തമ്പിന്റെ പരിസരത്ത് അദ്ദേഹം ഖഡ്ഗം ഊരിപ്പിടിച്ചു കാവല്‍ നിന്നു. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തെ കണ്ട പ്രവാചകന്‍ ചോദിച്ചു.“എന്തേ ഇവിടെ?” അദ്ദേഹം പറഞ്ഞു: “ഈ സ്ത്രീ അങ്ങയെ വല്ലതും ചെയ്തേക്കുമോ എന്നു ഞാന്‍ ആശങ്കിച്ചു. അവരുടെ പിതാവും ഭര്‍ത്താവും ജനതയും എല്ലാം അങ്ങാല്‍ വധിക്കപ്പെട്ടതല്ലേ?” ( മുഹമ്മദ്- ഹുസൈന്‍ ഹൈക്കല്‍ )

പ്രവാചകന്‍ തന്നെ ഇങ്ങനെയാകുമ്പോള്‍ പിന്നെ....!

September 30, 2009 8:59 AM

അയാളുടെ അനുയായികളും ഇങ്ങിനെയാവുന്നതില്‍ പറഞ്ഞിട്ട് കാര്യമില്ല.

kaalidaasan said...

താങ്കളിത് ചോദിക്കേണ്ടത് എന്റെ ഒരു കമന്റിന് കഷ്ണം മുറിച്ച് പത്ത് മറുപടി പറയുന്നവരോടാണ്.

ലത്തീഫേ താങ്കളെ കുറേ നാളായി അലട്ടുന്ന പ്രശ്നമാണല്ലോ കഷണം മുറിച്ച് മറുപടി പറയുന്നു എന്നത്. അതിലെന്താണിത്ര ആവലാതി. താങ്കള്‍ എഴുതുന കാര്യങ്ങള്‍ക്ക് മാത്രമല്ലെ മറുപടി പറയാറുള്ളു. ഇതു പോലെ മറ്റ് പലരും വിലപിച്ചു കണ്ടിട്ടുണ്ട്. എഴുതി വയ്ക്കുന്നത് അപ്രമാദിത്വ സ്വഭാവമുള്ളതും മറുപടി പറയരുതാത്തതുമാണെന്ന ശാഠ്യം കൊണ്ടല്ലേ ഈ വാദഗതി. എഴുതുമ്പോള്‍ പല High Sounding Words ഉപയോഗിച്ച് ക്ളീഷേകളാല്‍ കുത്തി നിറച്ച് പല വിഡ്ഡിത്തങ്ങളും പലരുമെഴുതി കാണാറുണ്ട്. അവയില്‍ ചിലതിനെ ഞാന്‍ വിമര്‍ശിച്ചിട്ടും ഉണ്ട്. അതിനു മറുപടി പറയാന്‍ ഇല്ലാതാകുമ്പോള്‍ ചിലര്‍ അഭയം തേടുന്ന വളഞ്ഞ വഴിയാണ്, കഷണം മുറിച്ചു മറുപടി എഴുതുനു, കമന്റും പോസ്റ്റു സമഗ്രതയില്‍ കാണുന്നില്ല, എന്നൊക്കെ. പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടാതാകുമ്പോള്‍ ഇതു പോലെയുള്ള തറ വിലാപങ്ങള്‍ നടത്തുന്നത് പക്വതയുടെ ലക്ഷണമാണോ?

ലത്തീഫിനോടെനിക്ക് പറയാനുള്ളത്, കുറച്ചു കൂടെ പക്വത കാണിക്കാനാണ്. താങ്കള്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം ഞാന്‍ കണ്ടെങ്കില്‍, അതല്ല ഉദ്ദേശിച്ചതെന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കൂ. ഇന്ന തരത്തിലേ മറുപടി പറയാവൂ എന്നു ശഠിക്കുന്നത് മോശമല്ലേ?

kaalidaasan said...

മതപ്രചാരണം ഉഛ്വാസ വായുപോലെ കൊണ്ടു നടക്കുന്ന ഒരു മതമാണ് ക്രിസ്തുമതമെന്നത് കാളിദാസൻ മറന്നു പോകുന്നു. ‘മോചനം യേശുവിലൂടെ മാത്രം’ എന്നതാണ് അതിന്റെ മുദ്രാവാക്യം.

ഇതും ഞനെഴുതിയതുമായി എന്തു ബന്ധം പള്ളിക്കുളം? മതവിശ്വാസത്തേക്കുറിച്ചുള്ള എന്റെ കാഴ്ചാപ്പടാണു ഞാന്‍ എഴുതിയത്. പള്ളിക്കുളം ഇസ്ലാമില്‍ വിശ്വസിക്കുന്നതോ സജി ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നതോ ഞാന്‍ ഒട്ടും കാര്യമാക്കുന്നില്ല.

ഇന്‍ഡ്യയുടെ മോചനം ഇസ്ലാമിലൂടെ, എന്ന് നാടു നീളെ എഴുതി വക്കുന്നത് ഹിന്ദുക്കളല്ല. അതവരുടെ ഏതു തരം വായുവാണെന്ന് പള്ളിക്കുളത്തിനു പറയാമോ?

മതത്തില്‍ മാത്രമല്ല ഇതു പോലെയുള്ള ചിന്താഗതി. ഇന്ദിരയെ വിളിക്കൂ ഇന്‍ഡ്യയെ രക്ഷിക്കൂ എന്ന് മുദ്രവാക്യം വിളിച്ച കോണ്‍ഗ്രസുകാര്‌ക്കും ഇതായിരുന്നു ചിന്താഗതി. തീവ്ര മത വിശ്വാസികള്‍ അവരുടെ മതത്തിന്റെ എണ്ണം കൂട്ടാന്‍ ശ്രമിക്കും. അതിനോരോ ശൈലി ഉണ്ടാകും. പെട്രോള്‍ വിറ്റ് കിട്ടിയ കോടിക്കണക്കിനു പണം എതിര്‍ക്കുന്നവരെ വിലക്കെടുക്കാന്‍ ഉപയോഗിക്കുന്നത് മറ്റൊരു ശൈലി. ഇതു പോലെയുള്ള പ്രവര്‍ത്തി ചെയ്യുന്ന ചിലരുടെ മുദ്രവക്യം മാത്രം കണ്ണില്‍ പെടുന്നത് കഴ്ചയുടെ ദോഷമാണ്.

kaalidaasan said...

തങ്ങൾക്ക് ശരിയെന്നു തോന്നുന്നത് മറ്റുള്ളവർക്കുകൂടി പറഞ്ഞുകൊടുക്കുവാൻ തുനിയുന്നത് അത്ര പാപമാണെന്ന പക്ഷം എനിക്കില്ല.

ആ പറഞ്ഞു കൊടുക്കുന്നത് മറ്റുള്ളവര്‍ അപ്പാടെ വിശ്വസിക്കണമെന്നിടത്താണ്‌ തെറ്റ് പറ്റുന്നത്. ചിന്തകനു തോന്നിയ പരിശുദ്ധാത്മാവാണ്‌ മൊഹമ്മദ് എന്ന ശരിയെ ഞാന്‍ വിമര്‍ശിച്ചതല്ലേ ഈ സംവദാതത്തിന്റെ കാരണം. പള്ളിക്കുളത്തേപ്പോലുള്ളവര്‍ പറയുന്ന ശരി അംഗീകരിക്കാന്‍ എല്ലവര്‍ക്കും പറ്റിയെന്നു വരില്ല. പറ്റുമായിരുന്നെങ്കില്‍ പല മതങ്ങള്‍ ഉണ്ടാകില്ലായിരുന്നു. യഹൂദരും ക്രിസ്ത്യനികളും പറയുന്ന ശരിയെ മൊഹമ്മദിനംഗീകരിക്കാന്‍ പറ്റിയില്ല. അദ്ദേഹം പുതിയ കുറെ ശരികള്‍ കണ്ടെത്തി. ആ ശരികള്‍ മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല. അതൊക്കെ മനസിലാക്കി സ്വന്തം ശരി വിശ്വസിച്ചു കൊണ്ട് ജീവിക്കുന്നതിനു പകരം ആ ശരി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴാണു പ്രശ്നം.

kaalidaasan said...

യേശു മാത്രമാണ് ഒരേ ഒരു വഴി എന്നല്ലേ നിങ്ങൾ മറ്റുള്ളവരോട് പറയാറ്. അതിൽ ചില പിശകുകളില്ലേ എന്ന് തിരിച്ചു ചോദിക്കുമ്പോൾ എന്തിനാവാം ഇത്ര ബേജാറ്?

ഞാന്‍ കരുതിയിരുന്നത് മൊഹമ്മദിനു മാത്രമേ വിഭ്രാന്തി ഉണ്ടായിരുന്നുള്ളു എന്നാണ്. പള്ളിക്കുളത്തിനും അതുണ്ടെന്നു ഇപ്പോള്‍ മനസിലായി.

എന്തിനാണ്‌ മറ്റുള്ളവരുടെ ശരിയില്‍ പിശകുകളില്ലേ എന്ന് ചോദിക്കുന്നത്? അത് സ്വന്തം വിശ്വാസത്തില്‍ ഉറപ്പില്ലാത്തതു കൊണ്ടല്ലേ? സ്വന്തം വിശ്വാസ ശരി എന്നു പറയാനും അത് മറ്റുള്ളവരെ പറഞ്ഞു മനസിലാക്കിക്കാനുമുള്ള തന്റേടവും ആത്മ വിശ്വസവുള്ളവര്‍ മറ്റുള്ളവരുടെ പിശകുകള്‍ പര്‍വതീകരിച്ച് നടക്കില്ല. പള്ളിക്കുളത്തേപ്പോലുള്ളവരുടെ പ്രശ്നം അതാണ്. വിശ്വസിക്കുന്നതില്‍ ചിലസംശയങ്ങളുണ്ട്. ഇത് തറ രാഷ്ട്രീയമാണ്. ഇന്ന് ഇന്‍ഡ്യയില്‍ കാണുന്ന നിഷേധാത്മക രാഷ്ട്രീയം പോലെ ഒന്ന്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നയപരിപാടികള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ കൂടുതലായി എതിരാളികളുടെ പിശകുകള്‍ പര്‍വതീകരിക്കുന്ന രീതി.

പരസ്പര വിരുദ്ധമയ പ്രസ്തവനകള്‍ സുലഭമയ ഒരു വേദപുസ്തകം പിന്തുടരുമ്പോള്‍ ഇതു പോലെയുള്ള ചെപ്പടി വിദ്യകള്‍ ഇല്ലാതെ പറ്റില്ലല്ലോ.

Baiju Elikkattoor said...

കാളിദാസന്‍,

ശക്തമയ വാതഗതികള്‍ക്കും മറുപടികള്‍ക്കും അഭിനന്ദനങ്ങള്‍.

ലത്തീഫ്,

കാളിദാസന്‍ നിരത്തിയ വതഗതികള്‍ക്ക് ഒന്നിന് പോലും ശരി ആയ മറുപടി പറയാന്‍ താങ്കളുടെ ഇസ്ലാമിക അറിവുകള്‍ക്ക് കഴിഞ്ഞിട്ടില്ല. മുന ഒടിയാത്ത അമ്പുകള്‍ എന്തെങ്കിലും ഇനി അവശേഷിചിട്ടുണ്ടോ! ചിന്തകന്‍ വളരെ വിദഗ്ധമായി നേരത്തെ തന്നെ ഈ ചര്‍ച്ചയില്‍ നിന്നും സ്വയം ഊരി മാറി നിന്നു....!!!

പള്ളിക്കുളം.. said...
This comment has been removed by the author.
kaalidaasan said...

പള്ളിക്കുളം,

അശാന്തി വിതക്കുന്നത് ക്രിസ്ത്യന്‍ രാജ്യങ്ങളാണെന്ന് മുസ്ലിം പക്ഷത്തു നിന്നും അലോചിക്കുമ്പോള്‍ തോന്നും. ഹിന്ദു പക്ഷത്തു നിന്നാലോചിക്കുമ്പോള്‍ അത് മുസ്ലിങ്ങളാണ്. ചിന്താശേഷിയുള്ളവര്‍ മനസിലാക്കുന്ന മറ്റൊരു കാര്യമുണ്ട്. തീവ്ര ഇസ്ലാമാണിന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വന്‍ ശക്തിയായ അമേരിക്കയുടെ ഊര്‍ജ്ജം കൂടുതലും ഈ ആപത്തിനെതിരെ യുദ്ധം ചെയ്യാനാണുപയോഗിക്കുന്നത്.

അമേരിക്കയുടെ മിക്ക നയങ്ങളെയും എതിര്‍ക്കുന്ന ഒരു വ്യക്തിയാണു ഞാന്‍. പക്ഷെ മുസ്ലിം ഭീകരതക്കെതിരെ നടത്തുന്ന യുദ്ധത്തില്‍ മുസ്ലിം ഭീകരരുടെ ഭാഗത്തു ഞാന്‍ നില്‍ക്കില്ല.

ലോകം മുഴുവനുമുള്ള തര്‍ക്കങ്ങളില്‍ ക്രിസ്ത്യാനികളെ കുറ്റക്കാരാക്കുന്ന പള്ളിക്കുളത്തിനൊന്നും ഇതിന്റെ ഒക്കെ പിന്നിലുള്ള സംഗതികള്‍ മനസിലാകാനും പോകുന്നില്ല. താങ്കളുടെയൊക്കെ വാദഗതി കേട്ട് സാമ്രാജ്യത്വം ചിരിക്കുന്നുണ്ടാകും.

കാഷ്മീര്‍ പ്രശ്നവും പലസ്തീന്‍ പ്രശ്നവും പരാമര്‍ശിച്ചതിനേക്കുറിച്ചല്‍പ്പം. ഇതു രണ്ടും സ്വാതത്ര്യത്തിനു വേണ്ടിയും അധിനിവേശത്തിനെതിരെയുമുള്ള സമരങ്ങളായിരുന്നു. അതില്‍ മതം കൂട്ടിക്കലര്‍ത്തിയത് മുസ്ലിങ്ങളാണ്. ഇന്നിപ്പോള്‍ ഇതു രണ്ടും മുസ്ലിം ഭീകരതെകെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമാക്കി മാറ്റിയതിന്റെ പൂര്‍ണ്ണ ഉത്തരവദിത്തം മുസ്ലിം തീവ്രവാദികള്‍ക്കാണ്. എത്ര എളുപ്പത്തിലാണ്‌ പാലസ്തീന്‍ പ്രശ്നത്തെ യഹൂദന്‍മാര്‍ ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ മുന്നണിയില്‍ പ്രതിഷ്ടിച്ചത്? ഹമാസിന്റെയും പി എല്‍ ഓയുടെയും അതിലുള്ള റോളിനെ യഹൂദര്‍ ഒരിക്കലും മറക്കില്ല.

ക്രിസ്ത്യാനികളെ കുറ്റപ്പെടുത്താനുള്ള അവേശത്തില്‍ മുസ്ലിങ്ങളുടെ പങ്ക് താങ്കളൊക്കെ മനപ്പൂര്‍വ്വം തമസ്കരിക്കുകയണ്. അതു കൊണ്ട് ഈ പ്രശ്നങ്ങള്‍ എന്നെങ്കിലും പരിഹരിക്കപ്പെടുമെന്ന് ആരും കരുതുന്നില്ല.

സാമ്രാജ്യത്വമാണിതിന്റെയൊക്കെ പിന്നിലെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടില്ല. സാമ്രാജ്യത്വത്തിനു നയങ്ങളില്ല താല്പ്പര്യങ്ങളേ ഉള്ളു.

kaalidaasan said...

മുസ്ലിം ഭീകരവാദം മുസ്ലീങ്ങളുടേതെന്നതിനേക്കാൾ സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണ്. ഇസ്ലാമിക ലോകത്തെ താൽക്കാലികമായി മാത്രം പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന ഒരു പ്രതിഭാസം മാത്രമാണത്.

മുസ്ലിം ഭീകരവാദം സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്നൊക്കെ സമാധാനിക്കുന്ന പള്ളിക്കുളത്തിന്റെ യധാര്‍ത്ഥ ചിന്താഗതി ഭീകരമെന്ന് പറയേണ്ടി വരും. ആരുടെ സൃഷ്ടി എന്ന് തര്‍ക്കിച്ചു കൊണ്ടിരിക്കുമ്പോള്‍ താങ്കളൊക്കെ മറക്കുന ഒരു സത്യമുണ്ട്. ഇതിന്റെ പേരിലും അതിനെതിരെയുള്ള യുദ്ധത്തിന്റെ പേരിലും കൊല്ലപ്പെടുന്നവരില്‍ 99 ശതമാനവും മുസ്ലിങ്ങളാണ്.നിരപരാധികളായ മുസ്ലിങ്ങള്‍. പാകിസ്ഥാനിലും ഇറാക്കിലും അഫ്ഘാനിസ്ഥാനിലും, ലെബനോനിലും, പാലസ്തീനിലും ഒക്കെ നൂറു കണക്കിനു മുസ്ലിങ്ങളാണു ദിവസേന കൊല്ലപ്പെടുന്നത്.

പാകിസ്ഥാനിലെ ഷിയ പള്ളികളില്‍ പ്രാര്‍ഥിച്ചിരിക്കുന്ന മുസ്ലിങ്ങളെ സുന്നി എന്നവകാശപ്പെടുന്ന മുസ്ലിങ്ങള്‍ നൂറു കഷണങ്ങളാക്കി അള്ളായുടെ അടുത്തേക്കു കയറ്റി അയക്കുന്നത് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ പറഞ്ഞിട്ടാണെന്നു വിശ്വസിക്കാന്‍ മാത്രം എന്റെ തലക്ക് സുനാമി ബാധിച്ചിട്ടില്ല.

kaalidaasan said...

നേരം പുലരുന്നത് കാത്തിരിക്കുകയാണ് മറ്റു ജനതകളെപ്പോലെ മുസ്ലിം ലോകവും.

മറ്റു ജനതകള്‍ക്കൊക്കെ വളരെ നേരത്തെ നേരം പുലര്‍ന്നു. പ്രൊട്ടസ്റ്റന്റ് കാരും കത്തോലിക്കരുമൊക്കെ പണ്ട് പരസ്പരം അരിഞ്ഞു വീഴ്ത്തിയിരുന്നു. അതിന്റെ വ്യര്‍ഥത തിരിച്ചറിഞ്ഞ അവര്‍ പകയൊക്കെ വലിച്ചെറിഞ്ഞ് ഒന്നായി ജീവിക്കുന്നു. യൂറോപ്പൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. അവിടെ സമാധാനമുണ്ടായിട്ടാണ്‌ ഇസ്ലാമിനെ യൂറോപ്പിനു വില്‍്‌ക്കണം എന്ന നിര്‍ദ്ദേശം ഒരു മുസ്ലിം മുന്നോട്ട് വച്ചത്.

പള്ളിക്കുളത്തേപ്പോലുള്ള മുസ്ലിങ്ങള്‍ക്ക് ഇന്നും നേരം പുലര്‍ന്നിട്ടില്ല. പുലരുന്നതിന്റെ ലക്ഷണം കാണുന്നുമില്ല. അന്ധകാര യുഗത്തില്‍ തന്നെ കഴിയണമെന്നു പ്രതിജ്ഞ എടുത്താല്‍ പിന്നെ നേരം പുലരില്ല.

ഇതിലെ ദയനീയ സംഗതി മുസ്ലിങ്ങള്‍ സാമ്രാജ്യത്ത്വത്തിന്റെ കയ്യിലെ പാവയാകുന്നു എന്നതണ്. ഇറാക്കിലും പാകിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും സാമ്രാജ്യത്വം കൊലപ്പെടുത്തുന്ന മുസ്ലിങ്ങളുടെ അനേകമിരട്ടി മുസ്ലിങ്ങള്‍ പരസ്പരം കൊന്നൊടുക്കുന്നുണ്ട്. അങ്ങനെ സമ്രാജ്യത്വത്തിന്റെ പണി എളുപ്പമാക്കുന്നു.

സമ്രാജ്യത്വത്തെ ക്രൈസ്തവം ​എന്നൊക്കെ വ്യഖ്യാനിക്കുന്ന പള്ളിക്കുളമൊക്കെ മറക്കുന്ന ഒരു സംഗതിയുണ്ട്. ക്രിസ്ത്യാനികളേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങളെ എതിര്‍ക്കുന്നതും വെറുക്കുന്നതും തീവ്ര ഹിന്ദുക്കളാണെന്ന സത്യം. മൂന്നു ദിവസം കൊണ്ട് 2000 ത്തോളം മുസ്ലിങ്ങളെ അള്ളായുടെ അടുത്തേക്ക് മോചനം നല്‍കി വിട്ട മോദിയേപ്പോലുള്ള ഒരു ഹിന്ദുവല്ല അമേരിക്കന്‍ പ്രസിഡണ്ടെന്നതിന്‌ പള്ളിക്കുളമൊക്കെ അള്ളായോടെങ്കിലും നന്ദി പറയുന്നത് നല്ലതാണ്.

പള്ളിക്കുളം.. said...
This comment has been removed by the author.
അപ്പൊകലിപ്തോ said...
This comment has been removed by a blog administrator.
വായുജിത് said...

മൂന്നു ദിവസം കൊണ്ട് 2000 ത്തോളം മുസ്ലിങ്ങളെ അള്ളായുടെ അടുത്തേക്ക് മോചനം നല്‍കി വിട്ട മോദിയേപ്പോലുള്ള ഒരു ഹിന്ദുവല്ല

പാലൊളിക്ക് 3000 ആയിരുന്നു ..കാളിദാസന് 1000 കുറഞ്ഞു ... ഭാഗ്യം :)

ഒതയാര്‍ക്കം said...

അപ്പോകലിപ്തോ ഏലിയാസ് എം. എ. ബക്കര്‍, ഇയാള്‍ക്ക് ആത്മാവിന് തീ പിടിച്ച് മനസ്സ് വേവുന്നുണ്ടല്ലേ.

അപ്പൊകലിപ്തോ said...

പൂ ഹോയ്‌......

ഒരു "ഓതയാന്‍" എന്നെ കണ്ടുപിടിച്ചേ........

എന്നവാ ഈ കണ്ടു പിടിത്തം... മുണ്ടിട്ട്‌ മൂടേണ്ടതലാണു...

ഇയാളാണു shi.bi.eye സേതുരാമയ്യര്‍... ഒന്നു പോടോ...

kaalidaasan said...

പ്രബോധനം സ്വന്തം നിലയില്‍ തന്നെ മറ്റുള്ളവരുടെ നിലനില്‍ക്കുന്ന വിശ്വാസത്തെ തള്ളിപ്പറയലാണ്. നിഗ്ങ്ങള്‍ക്ക് വിശ്വസിക്കുവാനുള്ള അവകാശത്തെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ പറയുവാനുള്ള അവകാശം എന്നൊന്നുണ്ടല്ലോ.

പ്രബോധനം നടത്താന്‍ എന്താണിത്ര വാശി പള്ളിക്കുളം? വിശ്വസിച്ചാല്‍ പോരെ?

പ്രബോധനം നടത്തിയേ അടങ്ങൂ എങ്കില്‍ സ്വന്തം മതത്തിലുള്ളത് പ്രബോധിച്ചല്‍ പോരെ? മറ്റ് മതങ്ങളുടെ പുസ്തകം വിശകലനം ചെയ്തു തന്നെ പ്രബോധിക്കണോ?

മൊഹമ്മദ് പ്രവചകനാണെന്നോ മറ്റെന്തെങ്കിലുമാണെന്നോ ഒക്കെ പറയാന്‍ മുസ്ലിങ്ങള്‍ക്കവകാശമുണ്ടല്ലോ? ആരെങ്കിലും അതിനെ എതിര്‍ത്തോ? അഹമ്മദ് എന്ന പ്രവാചകന്‍ വരുമെന്ന് ഈസ പറഞ്ഞതായി ഇഞ്ചീലില്‍ ഉണ്ട്. അത് പ്രബോധിക്കുന്നതില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടോ. ബൈബിളില്‍ കടന്നു ചെന്ന് അവിടെ എഴുതിയിരിക്കുന്നത് പ്രബോധിക്കുമ്പോഴല്ലേ പ്രശ്നം. മുസ്ലിങ്ങള്‍ എന്തിനതു ചെയ്യുന്നു. സജി പറഞ്ഞ പോലെ കാക്കയുടെ കൂട്ടില്‍ ചെന്ന് കുയില്‍ മുട്ടയിടുന്ന കൌശലം അല്ലേ അത്?

പള്ളിക്കുളം.. said...

>>മൊഹമ്മദ് പ്രവചകനാണെന്നോ മറ്റെന്തെങ്കിലുമാണെന്നോ ഒക്കെ പറയാന്‍ മുസ്ലിങ്ങള്‍ക്കവകാശമുണ്ടല്ലോ? ആരെങ്കിലും അതിനെ എതിര്‍ത്തോ?<<<

Heyy.. illa.. enikku thonniyathaavum..

kaalidaasan said...

iraq adhiniveshathe 'kurishu yuddham' ennu vyaakhyaanichathu njaanalla.. saakshaal george bush aanu.


കുരിശുയുദ്ധം എന്നു കേള്‍ക്കുമ്പോഴേക്കും കുരിശുമെടുത്തുള്ള യുദ്ധം എന്നു മനസിലാക്കിയാല്‍ ഇങ്ങനെയിരിക്കും.

ഇറാക്ക് യുദ്ധത്തിലല്ല ബുഷ് കുരിശുയുദ്ധം എന്നുപയോഗിച്ചത്.


വെറുതെ ഇരിക്കുന്ന നിരപരാധികളെ തല്ലിക്കൊല്ലുന്ന കലാപരിപാടിക്ക് ജിഹാദ് എന്നു വിളിക്കുന്നവര്‍ തന്നെ വേണം ബുഷിന്റെ കുരിശു യുദ്ധത്തെ വിമര്‍ശിക്കാന്‍!!

kaalidaasan said...

പാലൊളിക്ക് 3000 ആയിരുന്നു ..കാളിദാസന് 1000 കുറഞ്ഞു ... ഭാഗ്യം

വായുജിത്തിനു വേണ്ടി ഞാന്‍ അത് പിന്നെയും കുറച്ച് 1000 ആക്കിയേക്കാം.

അതിലും കുറക്കാന്‍ ബുദ്ധിമുട്ടാണു വായുജിത്തേ.

വായുജിത് said...

എനിക്ക് നിര്‍ബന്ധമില്ല കാളിദാസാ ... :)

ബീമാപള്ളി / Beemapally said...

ബൈബിള്‍ പണ്ഡിതന്മാരായ യുക്തിവാദി സഹോദരന്മാരോട്...

ഖുര്‍ആനിലെ ചില വചനങ്ങളുമായി ബന്ധപ്പെട്ടു ചിന്തകന്‍ എന്ന ബ്ലോഗര്‍ക്കുള്ള ചില സംശയങ്ങള്‍ (യേശുവുമായി ബന്ധപ്പെട്ടു) അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ പോസ്റ്റായി അവതരിപ്പിച്ചു....

അതിനുള്ള മറുപടിയെന്ന പേരില്‍ കാളിദാസന്റെ ബ്ലോഗിലും ചര്‍ച്ച നടക്കുന്നു....പക്ഷെ ഇവിടെ നടക്കുന്ന ചര്‍ച്ച ചിന്തകന്റെ ചോദ്യങ്ങളുമായി എന്ത് ബന്ധമാണ് ഉള്ളത്...ചിന്തകന്‍ പറയുന്നതിന്റെ ചുരുക്കമിതാണ്.

### ഖുര്‍ആനില്‍ പലസ്ഥലത്തും മുഹമ്മദ്നബിയെ പരിചയപെടുത്തുന്നത് മൂസാനബിക്ക് അവതരിപ്പിക്കപ്പെട്ട തൌറാത്തിനെയും ഈസാ നബി(യേശു)ക്ക് അവതരിപ്പിക്കപ്പെട്ട ഇഞ്ചീലിനെയും സത്യപെടുത്തുന്ന പ്രവാചകനായിട്ടാണ്. അതിനാല്‍ ഇന്ന് കാണുന്ന ബൈബിളിലെ പഴയ നിയമവും, പുതിയ നിയമവും തന്നെയാണോ, യഥാര്‍ത്ഥത്തില്‍, ഖുര്‍ ആനില്‍ പ്രസ്താവിച്ച തൌറാത്തും ഇഞ്ചീലും എന്ന് പരിശോധിക്കുകയാണ് ആപോസ്റ്റിലൂടെ ബ്ലോഗര്‍ ചെയ്യുന്നത്###

എന്തുകൊണ്ട് ഖുര്‍ആന്‍ പറയുന്ന തൌറാത്തും ഇഞ്ചീലുമായി ഇപ്പോഴുള്ള ബൈബിളിലെ പഴയ നിയമവും, പുതിയ നിയമവും മുസ്ലിങ്ങള്‍ക്ക്‌ കാണാന്‍ കഴിയുന്നില്ല..

പഴയ നിയമത്തിലും പുതിയ നിയമത്തിലും മനുഷ്യന്റെ കൈകടത്തലുകള്‍ നടന്നുവോ..

അതോ അത് ദൈവീകമോ..! കൈകടത്തലുകള്‍ നടന്നുവെങ്കില്‍ അതിനുള്ള തെളിവുകളെന്താണ്...ആ ഗ്രന്ഥത്തിന്റെ വക്താക്കള്‍ക്കുള്ള അതിനുള്ള മറുപടിയെന്താണ്..

ചര്‍ച്ചകള്‍ ആ വഴിക്ക് നടക്കണം..അതാണ്‌ വേണ്ടത്.! ബീമാപള്ളി ബ്ലോഗു ചില സംശയങ്ങള്‍ ഇവിടെ ഉന്നയിക്കുന്നു. ഈ വിഷയം ബീമാപള്ളി ബ്ലോഗിലും ചര്‍ച്ച നടക്കുന്നുണ്ട് ( യുക്തിവാദികള്‍ ബൈബിളിന്റെ സംരക്ഷകരോ.? )എന്നപേരില്‍

ഇതിനുള്ള മറുപടി ഇവിടെയോ അവിടയോ നല്‍കാം. ചര്‍ച്ച ആരോഗ്യകരമായി നടക്കട്ടെ. വിഷയവുമായി ബന്ധപ്പെട്ടു മാത്രം മറുപടി നല്‍കുക........ആശംസകളോടെ..!

ബീമാപള്ളി / Beemapally said...

ബൈബിളിലെ ചില പ്രവചനങ്ങള്‍ കാണൂ..ബൈബിള്‍ പണ്ഡിതരായി ഇപ്പോള്‍ വേഷമിട്ടിരിക്കുന്ന യുക്തിവാദി സഹോധരന്മാര്‍ക്ക് ഇതിനു മറുപടി നല്‍കാം.

പ്രത്വേകിച്ചു ബ്ലോഗര്‍ കാളിദാസന്. ഉല്പത്തി പുസ്തകത്തില്‍ കാണുന്ന ദൈവത്തിന്റെ ഒന്നാമത്തെ പ്രവചനം തന്നെ തെറ്റിയെന്നാണ് അത് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്‌..

ദൈവം ആദമിനോട് പറയുന്നത് നോക്കു...

തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും..(ഉല്പത്തി:2:17)

എന്നിട്ട് ആദി മനുഷ്യനോടുള്ള ദൈവത്തിന്റെ ഈ പ്രവചനം നിറവേറിയോ.?

ആദാമും ഹവ്വയും പഴം പറിച്ചു തിന്നുവെന്നു ബൈബിള്‍ പറയുന്നു.

'ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു ഉടനെ ഇരുവരുടെയും കണ്ണു തുറന്നു' ..(ഉല്പത്തി:3:6,7)

ഈ അനുസരണക്കേട്‌ കാണിച്ചത്‌ അവര്‍ പിശാചിന്റെ പ്രലോഭനത്തില്‍ വീണത്‌ കാരണമായിട്ടും. പിശാചിന്റെ പ്രലോഭനം ഇങ്ങനയായിയിരുന്നു.

'നിങ്ങള്‍ മരിക്കുകയില്ല അത് തിന്നാല്‍ നിങ്ങളുടെ കണ്ണ് തുറക്കുമെന്നും നന്മ തിന്മകളെ തിരിച്ചറിഞ്ഞു നിങ്ങള്‍ ദൈവത്തെപ്പോലെ ആയിത്തീരുമെന്നും ദൈവത്തിനറിയാം' (ഉല്പത്തി:3:5)

എന്നാല്‍ എന്താണ് സംഭവിച്ചത്. പഴം പറിച്ചു തിന്നപ്പോള്‍ ആദവും ഹവ്വയും മരിച്ചില്ല. മാത്രവുമല്ല പിശാചു പ്രവചിച്ചത് പോലെ അവര്‍ നന്മ തിന്മകളെ കുറിച്ച് അറിയുന്നവരായിത്തീരുകയും ചെയ്തു.

'അനന്തരം കര്‍ത്താവായ ദൈവം അരുള്‍ചെയ്തു നോക്കുക മനുഷ്യന്‍ നന്മ തിന്മകള്‍ അറിഞ്ഞു നമ്മില്‍ ഒരുവനപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു' (ഉല്പത്തി:3:22).

ഇതിലെ പ്രാധാന കഥാപാത്രമായ ആദമാകട്ടെ പിന്നേയും 930 വര്‍ഷം ജീവിക്കുകയും ചെയ്തു.

ഉല്പത്തി പുസ്തകം ദൈവീകമാണെങ്കില്‍ ദൈവത്തിന്റെ മനുഷ്യരോടുള്ള ഒന്നാം പ്രവചനം തെറ്റിയെന്നും പിശാചിന്റെ പ്രവചനം പുലര്‍ന്നുവെന്നും സമ്മതിക്കേണ്ടിവരും.!

ഇതിനുള്ള മറുപടിയെന്താണ്.

Contin.....

ബീമാപള്ളി / Beemapally said...

മര്‍ക്കോസിന്റെ സുവിശേഷത്തില്‍ യേശു ലോകാവസാനത്തെക്കുറിച്ചു പറയുന്ന ഒരു വചനമുണ്ട്. സൂര്യന്‍ ഇളകുകയും ചന്ദ്രന്‍ കേട്ടുപോകുകയും നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുകയുമെല്ലാം ചെയ്യുന്നതിനെക്കുറിച്ചു പറഞ്ഞ ശേഷം ഇതെല്ലാം ആ തലമുറയില്‍ തന്നെ സംഭവിക്കുമെന്നാണ് യേശു സൂചിപ്പിക്കുന്നത്. മര്‍ക്കോസ് യേശുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക.

'അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.
ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.
ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ'(മര്‍ക്കോസ്:13-29,30,31,32,33) ലൂക്കോയും ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട് (ലൂക്കോ 21:32)

യേശുവിനു ശേഷം ഇന്നുവരെ അനേകം തലമുറകള്‍ കടന്നുപോയി ഇതുവരെ ലോകാവസാനം സംഭവിച്ചിട്ടില്ല. മര്‍ക്കോസ്, ലൂക്കോസ് എന്നിവര്‍ പ്രകാരമുള്ള യേശുവിന്റെ പ്രവചനം പിഴച്ചുവെന്ന് സാരം.

ഈ തലമുറയില്‍ തന്നെ ആ നാള്(അന്ത്യ) സംഭവിക്കുമെന്ന് യേശു അനുയായികളോട് പറയുന്നതാണ് മാര്‍ക്കോസ്സും ലൂക്കോസും ചൂണ്ടിക്കാട്ടുന്നത്..

(ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു) മർക്കൊസ് 13:30
കാണുക...

ഈ തലമുറ ജീവിച്ചിരിക്കെ തന്നെ ലോകമവസാനിക്കുമെന്നു യേശുപറയുന്നു...ഇത് നടന്നുവോ...എന്താണ് ഇതിനെക്കുറിച്ച്‌ കാളിദാസന് പറയാനുള്ളത്..

Contin...

Unknown said...

ഓതയാര്‍ക്കം ആലിയാസ് ലാടഗുപതന്‍.... തറവാടിക്ക് പിന്നാലെയായിരുന്നു കുറെ കാലം...
കൂടുതല്‍ നാറണ്ട .. എല്ലാവര്‍ക്കും അറിയാവുന്ന ആ പുലി തന്നെ ഇവന്‍ .. മനസ്സിലായില്ലേ..
വ്യകതമാക്കണോ.

ബീമാപള്ളി / Beemapally said...

പ്രവാചകന്മാരുമായി ബന്ധപ്പെട്ടു ബൈബിള്‍ ചരിത്രത്തിലെ ഒരു സംഭാവമിതാ..

വിശുദ്ദനും നീതിമാനുമായ ലോത്ത് പ്രവാചകന്റെ വിക്തി ജീവിതം അധാര്‍മികവും മ്ലേച്ചവുമായിരുന്നുവെന്നു വരുത്തിത്തീര്‍ക്കാന്‍ ഉല്‍പ്പത്തി പുസ്തകം ശ്രമിക്കുന്നത് കാണൂ...

അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു.

അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.
വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.

അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു.

മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കും പിതാവു.

ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ -അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കും പിതാവു.
( ഉല്പത്തി പുസ്തകം, അദ്ധ്യായം 19: 30-മുതല്‍ 38-വരെയുള്ള വചനങ്ങള്‍)

സ്വന്തം പുത്രിമാരോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ലോത്ത് പ്രവാചകനെ എങ്ങിനെ നന്മയുടെ വാഹകനെന്നു പറയും..

ഇത് നടന്ന സംഭവമാണോ..അതോ എഴുതിച്ചെര്‍ത്തതോ...അതോ ഈ സംഭവത്തിനു മറ്റു വല്ല വ്യാഖ്യാനങ്ങളുമുണ്ടോ...അറിയുന്നവര്‍ പറയൂ..!

Contin...

സജി said...

കാളിദാസന്‍ ഉത്തരവുമായി വരുമെന്നറിയാം .
എങ്ക്ലും കണ്ടതുകൊണ്ടും, അല്പം സമയം ഫ്രീ ഉള്ളതുകൊണ്ടും മറുപടി പറയാം (ഇതു ഒരു ബൈബിള്‍ വിശ്വാസിയുടെ വേര്‍ഷനാണ്)

1. തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും..(ഉല്പത്തി:2:17)
എന്നിട്ട് ആദി മനുഷ്യനോടുള്ള ദൈവത്തിന്റെ ഈ പ്രവചനം നിറവേറിയോ.?
യേസ്, നിറവേരി. തിന്ന അന്നു തന്നെ ആദമിന്റേയും ഹവ്വയുടെയും ആത്മീക മരണം സംഭവിച്ചു.
ശാരീരിക മരണം നടന്നതു പിന്നീട് പല വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നു മാത്രം.

ബൈബിള്‍ അടിസ്ഥാനത്തില്‍ രണ്ടു ജനനവും രണ്ടു മരണവും ഉണ്ട്.
ഉദാഹരണത്തിനു “ നിക്കോദെമൊസ് യേശുവിനോട്: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
അതിന്നു യേശു: ആമേൻ , ആമേൻ , ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല“ (യോഹന്നാന്‍ 3:4)

അന്നു (ഏദനില്‍ വച്ച്)ആത്മീയമായി മരിച്ച മനുഷ്യന്റെ ആത്മാവിലാനുള്ള ജനനം ആണ് യേശു ഇവിടെ നിഷകര്‍ഷിക്കുന്നത്.

2.ഈ തലമുറ ജീവിച്ചിരിക്കെ തന്നെ ലോകമവസാനിക്കുമെന്നു യേശുപറയുന്നു...ഇത് നടന്നുവോ...എന്താണ് ഇതിനെക്കുറിച്ച്‌ കാളിദാസന് പറയാനുള്ളത്..

ക്രിസ്ത്യാനികള്‍ക്കു പോലും കണ്‍ഫ്യൂഷനുണ്ടാകുവ്വ വിഷയമാണിത് താങ്കള്‍ക്കു തറ്റിപ്പോയതില്‍ അല്‍ഭുതം ഇല്ല.
ഈ സാഹചര്യത്തിന്റെ വിശദാംശങ്ങളിലിലേക്കു കടക്കുന്ന വിവരണം മത്തായി ആണ് നടത്തിയിട്ടുള്‍ലത്. മത്തായി 24 എടുത്തു ശാന്തമായി ഒന്നു വായിക്കുക.

“അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നു നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.“

മൂന്നു സംഭവങ്ങള്‍ ആണ് ഇവിടെ പറയുന്നത്.
1. അതു എപ്പോള്‍ സംഭവിക്കും?
അല്പം മുന്‍പ് യേശു യെരുശലേം ദേവാലയത്തെ നോക്കി ഇതു കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ പോകും എന്നു പറഞ്ഞിരുന്നു. അതു എപ്പോള്‍ സംഭവിക്കും എന്നായിരുന്നു ഒന്നാമത്തെ ചോദ്യം.

സജി said...

പക്ഷേ, ഭാവിയെ സംഭന്ധിച്ചു കൃത്യമായി എന്നു നടക്കും എന്നു യേശു ഒരിക്കലും പറഞ്ഞില്ല. ഏ.ഡി. 70 ടൈറ്റസ് കൈസറിടെ നേതൃത്വത്തില്‍ യ്യെരുശലേം ആക്രമിക്കപ്പെട്ടപ്പോള്‍‍, ദേവാലയ്ത്തിന്റെ അടിസ്ഥാനം സ്വര്‍ണ്ണം ഉരിക്കിയാണ് ഉണ്ടാകിയതെന്നു ആരോ പറഞ്ഞതുകേട്ട്, യെരുശലേം ദേവാലയത്തിന്റെ അടിസ്ഥാനം വരെ ഉഴുതു മറിച്ചു. ആ പ്രവചം നിറവേറിക്കഴിഞ്ഞു.

സജി said...

ഊപ്സ്..
തിരക്കിറ്റിടയില്‍ വായിച്ചതു.. തിരിഞ്ഞില്ല.. (രണ്ടാമത്തെ ചോദ്യത്തിനല്ലല്ലോ ഉത്തരം പറഞ്ഞത്!)

Anonymous said...

ബീമാപ്പള്ളി,
യേശു വരുന്നതിനെപ്പറ്റിയും ലോത്തിനെപ്പറ്റിയുമൊക്കെ കണ്ണീരൊഴുക്കാതെ നിങ്ങടെ പ്രവാചകന്‍ മുഹമ്മദിനെപ്പറ്റി ചിന്തിക്കുന്നതല്ലേ ഭേദം? മുഹമ്മദ് ചെയ്ത അതേ പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ഇന്ന്‍ നീതിന്യായവ്യവസ്ഥയുള്ള ഒരു രാജ്യത്തില്‍ ഒരുത്തന്‍ ജീവിച്ചാല്‍ അവന്‍ മരണം വരെ ഭ്രാന്താശുപത്രിയുടെയും ജയിലിന്റെയും അഴികള്‍ മാറിമാറി എണ്ണേണ്ടി വരുമെന്നറിയാമോ നിങ്ങള്‍ക്ക്? ഇല്ലാത്ത ബാഹ്യവസ്തുക്കള്‍ കാണുന്നത് ഇന്നത്തെ കാഴ്ചപ്പാടില്‍ ഭ്രാന്താണ് കൂട്ടരെ. പ്രായം തികയാത്ത കുട്ടികളുമായുള്ള ലൈംഗീകബന്ധം ക്രിമിനല്‍ കുറ്റമാണ് കൂട്ടരെ. അത്തരം ഒരു മനുഷ്യനാണ് അള്ളാഹു പ്രത്യക്ഷപ്പെട്ടത് എന്നൊക്കെ വിശ്വസിച്ചോ. പക്ഷേ എല്ലാരും അതൊക്കെ സത്യം എന്ന്‍ വിശ്വസിക്കണം എന്നൊക്കെ പറഞ്ഞാല്‍ അതും ഭ്രാന്താണ് കൂട്ടരെ.

ആദ്യമേ സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ തൂത്ത് വാര്. എന്നിട്ടുപോരെ വല്ലവനേം കുറ്റം പറയാന്‍?

അപ്പൊകലിപ്തോ said...

ഈ പോസ്റ്റിലെ കാളിദാസണ്റ്റെ ചില വിഖ്യാത വിഡ്ഡിത്തങ്ങള്‍ കാണൂ ...

*********************************************
~~~ ഇസ്മായേല്‍ ഒരു പ്രവാചകനായി യഹൂദ വേദ പുസ്തകങ്ങളിലോ ക്രിസ്തീയ വേദ പുസ്തകങ്ങളിലോ പരാമര്‍ശിക്കപ്പെടുന്നില്ല. ഖുറാന്‍ പോലും ഇസ്മായീലിന്റെ സന്തതി പരമ്പരകളേപ്പറ്റി പറയുന്നില്ല. ~~~

~~~ മൊഹമ്മദ് തന്നെ ഇസ്മായേലിന്റെ താവഴിയില്‍ ജനിച്ചതാണെന്നതിനു യതൊരു തെളിവുമില്ല. ~~~


വെള്ളമടിച്ചതിണ്റ്റെ കെട്ടിറങ്ങിയതി ശേഷം പറയുന്നത്‌ നോക്കാം...

~~~ മൊഹമ്മദ് ഇസ്മായേലിന്റെ പരമ്പരയില്‍ പെട്ട വ്യക്തിയായിരിക്കാനുള്ള സാധ്യതയുണ്ട്. ~~~

*********************************************
~~~ അതു കൊണ്ട് അവയൊക്കെ തള്ളിക്കളഞ്ഞ് (മൊഹമ്മദ്) മോശയുടെ കാലത്തെ കല്ലെറിഞ്ഞു കൊല്ലലും കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌ തുടങ്ങിയ പ്രകൃത ശിക്ഷാരീതികളിലേക്ക് തിരിച്ചു പോകുകയും ചെയ്തു ~~~

കെട്ടിറങ്ങിയതി ശേഷം .....

~~~ യഹൂദരും ക്രിസ്ത്യനികളും പറയുന്ന ശരിയെ മൊഹമ്മദിനംഗീകരിക്കാന്‍ പറ്റിയില്ല ~~~

*********************************************
~~~ യഹൂദ വിശ്വാസത്തില്‍ ഒരു രക്ഷകന്‍ വരും എന്നുണ്ട്. ആ രക്ഷകന്റെ ലക്ഷണങ്ങളും പഴയ നിയമത്തില്‍ പലയിടത്തും പറയുന്നുണ്ട്. യേശു രക്ഷകനാണെന്ന് സ്നാപക യോഹാന്നാനും സാക്ഷ്യം നല്‍കിയതായി ബൈബിളില്‍ പറയുന്നു. ~~~

~~~ അവര്‍ മായം ​ചേര്‍ത്തു എന്ന് ക്രിസ്തുവിനു ശേഷം 600 വര്‍ഷം കഴിഞ്ഞ് ഒരു വ്യക്തി പറയുമ്പോള്‍ അതിനു യതൊരു വിശ്വാസ്യതയുമില്ല ~~~

സ്നാപക യോഹന്നാന്‍ ക്രിസ്തുവിനു മുന്‍പുള്ളതിനെ സാക്ഷ്യം നില്‍ക്കുകയാണെങ്കില്‍ അതിനു മൊത്തം വിശ്വാസതയാണു..

*********************************************
~~~ ഒരു പ്രവാചകനേയും ഞാന്‍ നിന്ദിച്ചിട്ടില്ല. അവര്‍ വേദ പുസ്തകങ്ങളില്‍ എഴുതി വച്ചതു മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു ~~~

~~~ യേശു നടപ്പിലാക്കിയ വിപ്ളവാത്മകമായ നിയമങ്ങളൊന്നും ഉള്‍ക്കൊള്ളാനുള്ള മനസ്തിതി ആ കാടന്‍ മനസിനില്ലായിരുന്നു ~~~

അപ്പറഞ്ഞത്‌ കാളിദാസന്‍ സ്വന്തം അപ്പനെ കുറിച്ചായിരിക്കും..

*********************************************
~~~ മുസ്ലിങ്ങള്‍ എങ്ങനെ ദൈവത്തെ ആരാധിക്കണമെന്നോ അവരുടെ വിശ്വാസം തെറ്റാണെന്നോ മറ്റ് മതസ്ഥര്‍ ആരും പറയാറില്ല ~~~

ഭ്രാന്തു കൂടിയിട്ട്‌ പറഞ്ഞതു ...

~~~ മുസ്ലിങ്ങള്‍ ത്രിത്വം പോലുള്ള സങ്കല്‍പ്പങ്ങളെ പരിശോധിക്കുന്നതു പോലെ മറ്റുള്ളവരും ഇസ്ലാമിലെ ചില സങ്കല്‍പ്പങ്ങളെ പരിശോധിച്ചെന്നിരിക്കും ~~~~

*********************************************
~~~ ക്രിസ്തു മതത്തിന്റെ ചരിത്രം പഠിച്ചാല്‍ അവരുടെ വിശ്വാസങ്ങളും ആചരങ്ങളും എത്രയധികം മാറിയിട്ടുണ്ട് എന്നു മനസിലാക്കാം. ~~~~

ആ മാറ്റം ഇങ്ങനെ ...

~~~മത സ്വതന്ത്ര്യം കിട്ടിയാല്‍ സൌദി അറേബ്യയിലും പലരും യേശുവിനെ അള്ളാ എന്നു വിളിച്ചേക്കാം.~~~~

ഇനി ഗുരുവായൂരപ്പനും അയ്യപ്പനും മുരുകനും ഒക്കെ കരുതിയിരിക്കണം ...

*********************************************
~~~ക്രിസ്ത്യാനികള്‍ പരിചയപ്പെടുത്തുന്ന യേശു ഇസ്ലാം പരിചയപ്പെടുത്തുന്ന യേശുവല്ലല്ലോ..~~~~

~~~ഏക ദൈവ അരാധനക്കാരായ യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടെയും മതവിശ്വാസം നല്ലതെന്നു മനസിലാക്കിയ മൊഹമ്മദ് ആ മതങ്ങളെ തന്റെ പുതിയ മതത്തിന്റെ അടിസ്ഥാനമാക്കി തെരഞ്ഞെടുത്തു~~~~

*********************************************

ഏതു കൊടും പ്രാന്തനും ഇത്രയൊന്നും സംഭവിക്കില്ല... ഇവനെയാണു പലരും വന്ന് പിഴിഞ്ഞു കൊടുത്തുകൊണ്ടിരിക്കുന്നതു.. ..

Anonymous said...

അപ്പിയിട്ടകാലിപ്തോയെ ഇവിടെനിന്നും ആട്ടിയോടിക്കാത്തത് മാത്രം മതി കാളിദാസന്‍റെ പ്രതിപക്ഷബഹുമാനം അറിയാന്‍.

സജി said...

താങ്കള്‍ ചോദിച്ചതിനു ഉത്തരമുണ്ട്, കാളിദാസന്‍ വന്നില്ലെങ്കില്‍, കൃത്യമായ ഉത്തരവുമായി പിന്നെ വരാം ( ഇപ്പോള്‍ ടൈം കിടയാത്)

ക്യുക്ക് റെഫറന്‍സിനു മാത്രം പറയാം

ത് അതിനോടു ചേര്‍ന്നുള്ള ലൂക്കോസ് 21 : 30,31,32 വാക്യങ്ങള്‍ കൂടി വായിക്കുക.ഇങ്ങനെയാണ്‍-
“ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.

അവ തളിർക്കുംന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ.
അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.“

ബബിളില്‍ പല പ്രയോഗങ്ങളും ഉപമകളായിട്ടാണ് പറഞ്ഞിരിക്കുന്നത്. (ഇതു വ്യാഖ്യാനമാണ് റഫറന്‍സ് അല്ല)
ഉദാഹരണത്തിനു,
വെള്ളം- ദൈവവചനത്തെ കാണിക്കുന്നു,
എണ്ണ- പരിശുദ്ധാത്മാവിനെക്കാണിക്കുന്നു.
അത്തിമരം- യഹൂദനെ കാണിക്കുന്നു.

അത്തി തളിര്‍ത്തിരിക്കുന്നു എന്ന്താണ് യേശുവിന്റെ വരവിന്റെ ഒരു പ്രധാന ലക്ഷണം. നൂറ്റാണ്ടുകളോളം സ്വന്തമായി ഒരു രാജ്യമില്ലാതിരുന്ന യഹൂദന്മാര്‍ക്ക് 1948 സ്വന്തമായി ഒരു രാജ്യം ലഭിച്ചതു യഹൂദന്റെ വളര്‍ച്ചയായും അതിന്റെ ബിബ്ലിക്കല്‍ വ്യൂ ആണ് അത്തി തളിര്‍ത്തിരിക്കുന്നു എന്ന പ്രയോഗവും. അതു കണ്ട തലമുറ, അതായതു നമ്മള്‍ ജീവിക്കുന്ന ഈ തലമുറ കഴിയുന്നതിനു മുന്‍പേ യേശു വരും എന്നതാണ് ബൈബിള്‍ പണ്ഡിതന്മാരുടെ വശദീകരണം. ഈ തമുറ, ഈ തലമുറ എന്നതു ട്രാന്‍സലേഷന്‍ പ്രോബ്ബ്ലം മാത്രമാണ്.

സജി said...

ഇത്രയും എഴുതിയപ്പോഴാണ് ഓര്‍ത്തത്, ഇതു പോസ്റ്റുമായി ബന്ധമില്ലാത്ത സബജക്ട് ആണല്ലോ എന്ന്.

ബൈബിള്‍ ശര്യോ തെറ്റോ എന്നതല്ലല്ലോ ഇവിടുത്തെ വിഷയം.
എന്തായാലും ഇനി സമയവും ഇല്ല. ബൈ

മി | Mi said...

whoa..

It was a task reading all the comments. Appreciate everyone's effort to bring in their points without loosing patience. Although some of you lost it at times.

Kaalidaasan, hats off to you for defending single handedly and reinforcing your points.

പള്ളിക്കുളം.. said...
This comment has been removed by the author.
ഒതയാര്‍ക്കം said...

M.A. Bakar Alias കാളിദോസന്‍ ഏലിയാസ് അപ്പൊകലിപ്തോ / താന് ഇനി എവിടെ നാറാന്‍. താനെന്തിനാണാടോ എന്തെഴുതിയാലും മൂന്ന് കുത്തിടുന്നേ... ... ...

ബീമാപള്ളി / Beemapally said...

സജി said...കാളിദാസന്‍ ഉത്തരവുമായി വരുമെന്നറിയാം .
എങ്ക്ലും കണ്ടതുകൊണ്ടും, അല്പം സമയം ഫ്രീ ഉള്ളതുകൊണ്ടും മറുപടി പറയാം (ഇതു ഒരു ബൈബിള്‍ വിശ്വാസിയുടെ വേര്‍ഷനാണ്)

1. തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും..(ഉല്പത്തി:2:17)
എന്നിട്ട് ആദി മനുഷ്യനോടുള്ള ദൈവത്തിന്റെ ഈ പ്രവചനം നിറവേറിയോ.?
യേസ്, നിറവേരി. തിന്ന അന്നു തന്നെ ആദമിന്റേയും ഹവ്വയുടെയും ആത്മീക മരണം സംഭവിച്ചു.
ശാരീരിക മരണം നടന്നതു പിന്നീട് പല വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നു മാത്രം.
###################
സജി ....ഇവിടെ ദൈവം ആദമിനോട് പറയുന്നു നിങ്ങള്‍ മരിക്കുമെന്ന്.....

പക്ഷെ അത് നടന്നില്ല ....

നിങ്ങള്‍ പറയുന്നു അത് ആത്മീയ മരണമാണെന്ന്...അപ്പോള്‍ അതെ സമയം പിശാചു അവരോടു പറയുന്നു നിങ്ങള്‍ കഴിച്ചാല്‍ മരിക്കില്ല എന്ന് ...

പിശാചിന്റെ ആ വാക്ക് ഭൌതികമാണോ..

('നിങ്ങള്‍ മരിക്കുകയില്ല അത് തിന്നാല്‍ നിങ്ങളുടെ കണ്ണ് തുറക്കുമെന്നും നന്മ തിന്മകളെ തിരിച്ചറിഞ്ഞു നിങ്ങള്‍ ദൈവത്തെപ്പോലെ ആയിത്തീരുമെന്നും ദൈവത്തിനറിയാം' (ഉല്പത്തി:3:5))..ഇവിടെ വിജയിക്കുന്നത് ആരാണ് ...പിശാചോ ദൈവമോ..!

പിശാചു പറയുന്നത് നടക്കുന്നതല്ലേ പിന്നീട് കാണുന്നത്..

'അനന്തരം കര്‍ത്താവായ ദൈവം അരുള്‍ചെയ്തു നോക്കുക മനുഷ്യന്‍ നന്മ തിന്മകള്‍ അറിഞ്ഞു നമ്മില്‍ ഒരുവനപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു' (ഉല്പത്തി:3:22)......

ഈ വാക്കു ഭൌതികമാണോ...അതോ ആത്മീയമോ...

ലോകാവസാന വിഷയത്തില്‍ ഈ ബൈബിള്‍ വചനം പ്രസക്തമാല്ലന്നാണോ താങ്കള്‍ പറയുന്നത്...(ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു) മർക്കൊസ് 13:30
കാണുക........

സജി താങ്കള്‍ അങ്ങിനെ പോകല്ലേ...ചോദ്യങ്ങള്‍ പിന്നാലെ വരുന്നുണ്ട്...

കാളിദാസന്‍ വരട്ടെ...അയാളോടും ചോദിക്കാനുണ്ട് ബൈബിള്‍ വിഷയത്തില്‍ ചിലത്..!

ലോത്ത് പ്രവാചകന്റെ വിഷയത്തിലെ .... താങ്കളുടെ ......മറുപടി കണ്ടില്ല.

Contin....

ബീമാപള്ളി / Beemapally said...

പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിള്‍ പറയുന്നത് കാണുക....

ക്ഷാമം രൂക്ഷമായതിനാല്‍ അബ്രാം പ്രവസിക്കുന്നതിനായി ഈജിപ്തിലേക്ക് പുറപ്പെട്ടു. ഈജിപ്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് അബ്രാം ഭാര്യ സാറായോട് പറഞ്ഞു:

'നീ സുന്ദരിയാണെന്ന് എനിക്കറിയാം. ഈജിപ്തുകാര്‍ നിന്നെ കാണുമ്പോള്‍ 'ഇവള്‍ ഇയാളുടെ ഭാര്യയാണ്' എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ ജീവനോടെ വിടുകയും ചെയ്യും.

നീ നിമിത്തം എനിക്കു നന്മ വരാന്‍ നീ എന്റെ സഹോദരിയാണെന്ന് പറയുക. നീ നിമിത്തം എന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്യും.'

അബ്രാം ഈജിപ്തില്‍ പ്രവേശിച്ചപ്പോള്‍ സ്ത്രീ അത്യന്തം സുന്ദരിയാണെന്ന് ഈജിപ്തുകാര്‍ കണ്ടു. അവളെ കണ്ട ഫറോവന്റെ പ്രഭുക്കന്മാര്‍ ഫറോവന്റെ മുമ്പില്‍ അവളെപറ്റി പ്രശംസിച്ചു സംസാരിച്ചു.

സ്ത്രീയെ ഫറോവന്റെ അരമനയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവള്‍ നിമിത്തം ഫറോവന്‍ അബ്രാമിനോട് ദയാപൂര്‍വം പെരുമാറി.

അയാള്‍ക്ക് ആടുമാടുകളെയും ഭൃത്യന്മാരെയും ഭൃത്യകളെയും പെണ്‍കഴുതകളെയും ഒട്ടകങ്ങളെയും നല്‍കി''(ഉല്‍പത്തി 12: 10-16).

സ്വന്തം സഹധര്‍മിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചരില്‍ നീചനായിട്ടാണ് നന്മയുടെ പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിള്‍ പറയുന്നത്.....

ഇത് ശരിയാണോ....

Contin....

സജി said...

@ സജി താങ്കള്‍ അങ്ങിനെ പോകല്ലേ...ചോദ്യങ്ങള്‍ പിന്നാലെ വരുന്നുണ്ട്.

പണി പോയാല്‍ പിന്നെ നങ്ങളാരും ശമ്പളം തരില്ലല്ലോ?

സമയ പോലെ വൈകുന്നേരം വരാം..

പിന്നെ ലോത്ത് പ്രവാചകനാണെന്നു ഞാന്‍ ആദ്യം കേള്‍ക്കുകയാണല്ലൊ ബീമാപ്പള്ളി?
അബ്രഹാമും പ്രവാചകനല്ല.

കാണുന്നവരെയെല്ലാം പ്രവാചന്മാരാക്കല്ലേ?

അപ്പൂട്ടൻ said...

ബീമാപ്പള്ളി,
ഒരു അടിയുണ്ടാക്കാനുള്ള ശ്രമമൊന്നുമല്ല, പക്ഷെ താങ്കൾ ചോദിച്ച ചോദ്യങ്ങൾ (മറ്റു പലതുമടക്കം) ബാബു കുറേക്കാലം മുൻപ്‌ തന്നെ ചോദിച്ചിട്ടുണ്ട്‌. ചോദ്യങ്ങൾ എല്ലാ സെമറ്റിക്‌ വിശ്വാസങ്ങൾക്ക്‌ നേരെയും ഉണ്ട്‌. ആദാമിന്റെ ജനനത്തെക്കുറിച്ച്‌ താങ്കൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിലും പാകപ്പിഴകൾ ചൂണ്ടിക്കാണിക്കാനാവുമെന്നുകൂടി പറയട്ടെ. അതൊരുപക്ഷെ ലോത്തിന്റെ കഥ പോലെത്തന്നെ കലുഷിതമായേക്കും.

ദൈവവിശ്വാസി അല്ലാത്ത ഒരാളുടെ ചിന്താഗതിയിൽ ഇതെല്ലാം അന്നത്തെ കാലഘട്ടത്തിലെ ചിന്താവികാസത്തിനനുസരിച്ച്‌ എഴുതിയതാണെന്നുമാത്രമെ പറയാനാവൂ.

അറിവുള്ളവർ പറയട്ടെ, എത്രയും കൂടുതൽ അറിയുന്നുവോ, അത്രയും നല്ലത്‌.

സജി said...

അപ്പൂട്ടന്‍,
ഇവിടെ കാളിദാസന്‍ ബ്ലൊഗ്ഗില്‍ നടക്കുന്ന ഒരു പ്രസക്തമായ വിഷയം ചര്‍ച്ച ച്യ്തു. ബൈബിളില്‍ മുഹമ്മെദ് നബിയെപറ്റി പ്രവചനം ഉണ്ട് എന്നു തുടരെ തുടരെ പോസ്റ്റുകള്‍ വന്നപ്പോല്‍ അതില്ല എന്ന സത്യം വസ്തു നിഷ്ഠ്മായി തെളിയിച്ചു. വാദ പ്രതി വാദങ്ങളുമായി വന്നവരെ അദ്ദേഹം ഏകപക്ഷീയമായ് നേരിടുകയും പൂര്‍ണ്ണമായി വിജയിക്കുകയും ചെയ്തു.

ഇപ്പോള്‍ ബീമപള്ളി മറ്റൊരു വിഷയവുമായി ഇറങ്ങിയിരിക്കുന്നു. ബൈബിളിലെ തെറ്റു കണ്ടു പിടിക്കാന്‍. ഫലത്തില്‍ ഖുര്‍ ആന്‍ അല്ല അവരുടെ പ്രശ്നം.
പിന്നേം ശങ്കരന്‍ ഓണ്‍ ദി കോക്കനട്ട്ട്രീ.



ഖുര്‍ ആനില്‍ പ്രവാചകനെന്നു പേര്‍ പരു പറഞ്ഞ പലര്‍ക്കും ബൈബിളില്‍ സ്വഭാവ ദൂഷ്യമുണ്ടത്രേ!


എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഇല്ല എന്നത് അദ്ദേഹം മറക്കുന്നു. അവിടെയാണ് വിശ്വാസത്തിന്റെ പ്രസക്തി.

മറിയം കന്യകയായിരിക്കുമ്പോള്‍ ഗര്‍ഭിണി ആയി എന്നു പറഞ്ഞാല്‍ ഗൈക്കോളജിയുടെ ബേസിക് അറിയാവുന്ന (വേണ്ട കല്യാണം കഴിച്ച) ആര്‍ക്കെങ്കിലും ഉള്‍ക്കൊള്ളന്‍ പറ്റുമോ? ഇല്ല. പക്ഷേ, അതു വിശ്വാസി അതു സത്യമെന്നു വിശ്വസിക്കുന്നു. ഞാന്‍ അതു വിശ്വസിക്കുന്നു. അത്ര തന്നെ. അതൊക്കെ തെളിയിക്കാന്‍ ആര്‍ക്കു പറ്റും?

എന്തായാലും എന്റെ അഭിപ്രായത്തില്‍ ഈപോസ്റ്റ് ലക്ഷ്യം കണ്ടു കഴിഞ്ഞു. കാളിദാസന്‍ അതു ബൈബിള്‍ അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചു.

ബൈബിളില്‍ മുഹമ്മദിനേപറ്റി ഒരു പ്രവചനവുമില്ല, പരാമര്‍ശവുമില്ല.

ഇനി ഇതില്‍ കമെന്റ് ഇടാന്‍ ഞാനില്ല.

ബീമാപള്ളി / Beemapally said...

'ലോത്ത്' എന്ന് ബൈബിള്‍ പറയുന്ന (ഇസ്ലാമിക വീക്ഷണത്തില്‍ പ്രവാചകനായ 'ലൂത്ത്') അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഈ ബൈബിള്‍ വാക്യത്തിലുള്ളത്...

ശരി, ഈ ലോത്തെന്ന മനുഷ്യന്റെ സംഭവം എന്തിനു ബൈബിളില്‍ പറയുന്നു. അത് നടന്ന സംഭവമാണോ. ഈ ലോത്തിന് എന്ത് പ്രാധാന്യമാണ് ബൈബിള്‍ വിശ്വാസികള്‍ നല്‍കുന്നത്..



Cont...

Dr.Doodu said...

സജി പറഞ്ഞത് കറക്റ്റ്!
ബീമാപ്പള്ളി ചര്‍ച്ച വഴി തെറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നു! ചര്‍ച്ചയുടെ മെയിന്‍ ഫോക്കസ് എന്തായിരുന്നു? അത് കൃത്യമായി കാളി ദാസന്‍ നേടിയിരിക്കുന്ന ഈ ഘട്ടത്തില്‍ ഇങ്ങനെ ലൂത്തും ലേത്തും ലോത്തും ഒക്കെ ഇറക്കും! ഹഹഹ! ഇവിടെ പലരും ചര്‍ച്ച ആദ്യാവസാനം കണ്ടു കൊണ്ടാണിരിക്കുന്നതെന്ന് പള്ളി മറക്കരുത്!

ബീമാപള്ളി / Beemapally said...

അബ്രാമിമിന്റെ സംഭവത്തിനു മറുപടി കണ്ടില്ല.....

അബ്രാമും ബൈബിളും തമ്മിലുള്ള ബന്ധവും തെളിയിച്ചു തരണോ.!

സജി, ഈ യാക്കോബിനെ അറിയുമല്ലോ....
പ്രവാചകത്വത്തിന്റെ യഥാര്‍ഥ അവകാശിയായിരുന്ന ഏശാവില്‍നിന്ന് അപ്പവും പയര്‍പായസവും നല്‍കി അതു വാങ്ങുകയായിരുന്നു ബൈബിളിന്റെ ഭാഷയില്‍ യാക്കോബ്

"ഒരിക്കല്‍ യാക്കോബ് പായസം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഏശാവ് വെളിയില്‍നിന്ന് വിശന്നുവലഞ്ഞു കയറിവന്നു.

'ആ ചെമന്ന പായസത്തില്‍ ഒരു ഭാഗം എനിക്ക് തരിക. ഞാന്‍ വിശന്നുവലയുന്നു' എന്ന് ഏശാവ് യാക്കോബിനോട് പറഞ്ഞു.

'ആദ്യം നിന്റെ ജന്മാവകാശം എനിക്കു വില്‍ക്കുക' എന്ന് യാക്കോബ് പറഞ്ഞു. ഏശാവ് മറുപടി പറഞ്ഞു

'മരിക്കാറായിരിക്കുന്ന എനിക്ക് ജന്മാവകാശം കൊണ്ട് എന്തു പ്രയോജനം?' യാക്കോബ് പറഞ്ഞു:

'ആദ്യംതന്നെ എന്നോട് പ്രതിജ്ഞ ചെയ്യുക.' ഏശാവ് അപ്രകാരം പ്രതിജ്ഞ ചെയ്തു. ജന്മാവകാശം യാക്കോബിനു വിറ്റു. തുടര്‍ന്ന് യാക്കോബ് ഏശാവിന് അപ്പവും പയര്‍പായസവും കൊടുത്തു.'' (ഉല്‍പത്തി 25: 29-34).

സ്വന്തം ജ്യേഷ്ഠന്‍ വിശന്നുവലഞ്ഞപ്പോള്‍ അതിനെ ചൂഷണംചെയ്ത് അയാളുടെ ജന്മാവകാശം തട്ടിയെടുത്ത ക്രൂരനായാണ്‌ ബൈബിളിലെ യാക്കോബിനെ പരിചയപ്പെടുത്തുന്നത്...

ഈ യാക്കോബും ബൈബിള്‍ വിശ്വാസവും തമ്മിലുള്ള ബന്ധവും പറയണോ...

സുബിന്‍ പി റ്റി said...

ഇതൊക്കെ പത്തു വയസ്സ് തികയാത്ത പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിന്റെ ന്യായീകരണമോ അതോ മുഹമ്മദ്‌ ബൈബിളില്‍ ഉണ്ടെന്നതിന് തെളിവോ?

ബീമാപള്ളി / Beemapally said...

സജി പറയുന്നു...ആദം വിഷയത്തില്‍ ബൈബിളില്‍ പറയുന്നത് ആത്മീയ മരണമാണെന്ന്..

ഇത് ശരിയല്ല ആദമിനോട് ദൈവം പറഞ്ഞത് ശാരീരിക മരണത്തെക്കുറിച്ച്തന്നയാനെന്നു അതെ ബൈബിളിലെ മറ്റു ചില വചനങ്ങള്‍ സാക്ഷി...പൌലോസ് എഴുതുന്നത് കാണൂ.

അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു.

ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.

എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.(റോമർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 5- 12,13,14 വാക്യങ്ങള്‍)

ആദം പാപം ചെയ്യുക വഴിയാണ് ഈ ലോകത്ത് മരണം കടന്നുവന്നതെന്ന് ഈ വചനം പറയുന്നു...

ആദമിനോട് ദൈവം പറഞ്ഞ മരണം ശരീരികമാണെന്ന് ഈ വചനം വിളിച്ചുപറയുന്നു.! ഇനിയും വേണോ തെളിവുകള്‍..!

പൊടിയന്‍ പറവൂര്‍ said...

ബീമാപ്പള്ളി ഇപ്പോ ഈ നിരത്തുന്നതൊക്കെ ബൈബിളില്‍ മുഹമ്മദ്‌ ഉണ്ടെന്നുള്ളതിണ്റ്റെ തെളിവാണോ?

അപ്പൂട്ടൻ said...

സജി,
ബീമാപ്പള്ളി ഇതേ ചോദ്യങ്ങൾ അദ്ദേഹത്തിന്റെ ബ്ലോഗിലും ചോദിച്ചിരുന്നു. ഞാൻ അവിടെ കമന്റിട്ടത്‌ പോസ്റ്റിലെ പ്രധാനകാര്യത്തിനായിരുന്നതിനാലും ദൈവവിശ്വാസി അല്ലാത്തതിനാൽ എന്റെ കമന്റ്‌ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാകില്ല എന്നതിനാലും ഞാൻ ഒഴിവാക്കിയതാണ്‌.

ഇതേ ചോദ്യങ്ങൾ ബീമാപ്പള്ളി ഇവിടെയും ചോദിച്ചതുകണ്ടപ്പോൾ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു, അത്രമാത്രം. ഇവിടെ ബീമാപ്പള്ളി ചോദിച്ചത്‌ പോസ്റ്റിന്റെ വിഷയത്തിൽ പ്രസക്തമാണെന്നു തോന്നിയില്ല.

താങ്കളുടെ ബ്ലോഗിൽ നടക്കുന്ന ചർച്ചകളും ഞാൻ വായിക്കുന്നുണ്ട്‌. യുക്തിവാദികൾക്ക്‌ കുറുക്കൻ റോൾ നൽകിയതും വായിക്കുന്നുണ്ട്‌.

ബീമാപ്പള്ളി,
വിശ്വാസത്തിലധിഷ്ഠിതമായ കാര്യങ്ങളാകുമ്പോൾ, ഇന്നത്തെ നീതിബോധം വെച്ച്‌, ഇന്നത്തെ ശാസ്ത്രജ്ഞാനം ഉപയോഗിച്ച്‌, വിശകലനം ചെയ്താൽ ഒരുപക്ഷെ പൊരുത്തക്കേടുകൾ ധാരാളം കാണാനാവും. ഉൽപ്പത്തിപ്പുസ്തകത്തിൽ പറയുന്നത്‌ അക്ഷരംപ്രതി ശരിയാണെന്ന് ഇന്ന് ശാസ്ത്രബോധമുള്ള കൃസ്തീയവിശ്വാസികൾ ശഠിക്കുമെന്ന് തോന്നുന്നില്ല (നല്ലൊരു ശതമാനമെങ്കിലും). ദൈവവിശ്വാസിയായിരിക്കെ തന്നെ ആദാമിന്റെയും ഹവ്വയുടെയും കഥയ്ക്ക്‌ ഒരു ഐതീഹ്യത്തിൽക്കവിഞ്ഞ പ്രാധാന്യമൊന്നും നൽകാത്ത കൃസ്ത്യൻ/മുസ്ലിം സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്‌.

സ്വന്തം ജീവിതത്തിൽ ദൈവവിശ്വാസം എങ്ങിനെ നല്ലരീതിയിൽ പ്രയോഗിക്കാം എന്നതാണ്‌ ഒരു വിശ്വാസി ശ്രദ്ധിക്കേണ്ടത്‌ എന്നാണ്‌ എന്റെ അഭിപ്രായം. അതിനുമപ്പുറം "എന്റേതു മാത്രമാണ്‌ ശരി" എന്ന മട്ടിൽ ചർച്ചകൾ വരുമ്പോൾ, പ്രചരണങ്ങൾ വരുമ്പോൾ ഉരസലുകൾ ഉണ്ടായേയ്ക്കും. ഈയൊരു മനോഭാവമില്ലെങ്കിൽ ഒരുപക്ഷെ ജബ്ബാർ മാഷോ ബാബുവോ ഒന്നും ഇത്ര തീവ്രമായി പ്രതികരിക്കില്ലായിരിക്കാം. തന്റെ പോസ്റ്റുകളിൽ ജബ്ബാർ മാഷ്‌ അത്‌ വ്യക്തമാക്കിയിട്ടുള്ളതുമാണ്‌.

Unknown said...

അപ്പൂട്ടൻ

എന്റെ പേരു് പരാമർശിച്ചതുകൊണ്ടു് അപ്പൂട്ടനോടായി ഇത്രയും പറയട്ടെ. അല്ലാതെ, വിശ്വാസികളുമായി ഒരു ചർച്ച ഞാൻ ആഗ്രഹിക്കുന്നില്ല. ബീമാപ്പള്ളി ബൈബിളിനെപ്പറ്റി ചോദിക്കുന്നതുപോലെ തന്നെയുള്ള അത്രയുമോ അതിൽ കൂടുതലോ ചോദ്യങ്ങൾ ഖുർആനെപ്പറ്റിയും ചോദിക്കാം. ബീമാപ്പള്ളിയെന്നല്ല, ഇവിടെ ചർച്ചയിൽ പങ്കെടുക്കുന്നവരോ അല്ലാത്തവരോ ആയ ആർക്കും അതിനു് ലോജിക്കൽ ആയ മറുപടി നൽകാൻ ആവില്ല. കാരണം, അത്തരം മറുപടികൾ ഇല്ല. അതറിയാൻ ഈ വിഷയം സംബന്ധിച്ച സുദീർഘമായ പഠനങ്ങൾ ഒക്കെ വായിച്ചു് നോക്കണം. ബീമാപ്പള്ളിയും ചിന്തകനും മറ്റുള്ളവരുമൊക്കെ കരുതുന്നതുപോലെ 'സൊളുവിൽ' നേടാവുന്നതല്ല അത്തരം അറിവുകൾ. പിന്നെ വിശ്വസിക്കുന്നതു്: മനുഷ്യർ എന്തെല്ലാം വിശ്വസിക്കുന്നില്ല? ആർക്കു് എന്താണു് വിശ്വസിച്ചുകൂടാത്തതു്?

ഇവിടത്തെ വിഷയം ഞാൻ മനസ്സിലാക്കിയിടത്തോളം മുഹമ്മദിന്റെ വരവു് ബൈബിളിൽ പ്രവചിക്കപ്പെട്ടിട്ടുണ്ടു് എന്ന രീതിയിലുള്ള ചിന്തകന്റെ ഒരു പോസ്റ്റാണു്. അതിലെ ചർച്ചകളിൽ 'അവിശ്വാസിയായ' കാളിദാസൻ പങ്കെടുക്കുന്നതു് പന്തികേടായി തോന്നിയ ബ്ലോഗുടമ കാളിദാസന്റെ കമന്റുകൾ ഡിലീറ്റ്‌ ചെയ്തതാണു് ഈ പോസ്റ്റിനാധാരം. അത്രയും നല്ലതു്. ഇനി വിഷയത്തിലേക്കു്. ബൈബിളിൽ പലയിടത്തും വരാനിരിക്കുന്ന ഒരു പരിശുദ്ധാത്മാവിനെപ്പറ്റി യേശു പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടു്. യേശുവിന്റെ മരണത്തിനും സ്വർഗ്ഗാരോഹണത്തിനും ശേഷം ശിഷ്യന്മാർ സെഹിയോൻ മാളികയിൽ കൂടിയിരുന്നു് പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അവരിൽ പരിശുദ്ധാത്മാവു് ഇറങ്ങിയതിന്റെയും അവർ പല ഭാഷകളിൽ സംസാരിച്ചതിന്റെയും ഓർമ്മയായാണു് പെന്റിക്കൊസ്റ്റ്‌ എന്ന പെരുന്നാൾ പല ക്രിസ്തീയ വിഭാഗങ്ങളും ഇന്നും ആഘോഷിക്കുന്നതു്. പരിശുദ്ധാത്മാവിന്റെ വരവിനെ മുഹമ്മദിന്റെ വരവായി വ്യാഖ്യാനിക്കുക എന്നൊക്കെ പറഞ്ഞാൽ അതിനൊന്നും ഒരു മറുപടിയും പറയാനില്ല. ഭ്രാന്തൻ ജൽപനങ്ങൾക്കൊക്കെ മറുപടി പറയാൻ നിന്നാൽ അതിനേ നേരം കാണൂ.

ദൈവത്തിന്റെ ത്രിത്വം, യേശുവിന്റെ ദൈവത്വവും മനുഷ്യത്വവും, ഏതു് സുവിശേഷങ്ങളാണു് അംഗീകരിക്കപ്പെടേണ്ടതു്, ഏതാണു് വ്യാജം മുതലായ വിശ്വാസസംബന്ധമായ എത്രയോ വിഷയങ്ങൾ ആരംഭകാലക്രിസ്ത്യാനികളുടെ ഇടയിൽ വാക്കുകൊണ്ടും വാളുകൊണ്ടും നൂറ്റാണ്ടുകളിലൂടെ പൊരുതപ്പെട്ട വിഷയങ്ങളാണു്. ക്രിസ്തുമതം നമ്മൾ ഇന്നു് കാണുന്നതുപോലെയായിരുന്നു ആരംഭം മുതൽ എന്നു് കരുതുന്നതിൽ പരം ഒരബദ്ധമില്ല. അതു് മനസ്സിലാക്കണമെങ്കിൽ ക്രിസ്തുമതത്തിന്റെ ആരംഭകാല ചരിത്രം വിശദമായി മനസ്സിലാക്കണം. വളരെ വിശാലമായ ഒരു മേഖലയാണതു്. ഇവിടെ ചർച്ചകളിൽ പങ്കെടുക്കുന്ന വിശ്വാസികളെപ്പോലെ ബൈബിളോ ഖുർആനോ പോലും വിമർശനാത്മകമായി വായിക്കാൻ കഴിയാത്തവർക്കു് പറഞ്ഞിട്ടുള്ള കാര്യമല്ല ചരിത്രപഠനം.

അപ്പൂട്ടൻ സൂചിപ്പിച്ചതുപോലെ, ഞാൻ തന്നെ ഈ വിഷയം പലയിടത്തായി പരാമർശിച്ചിട്ടുണ്ടു്. ബൈബിളിനെ വിമർശിക്കുകയാണു് ബീമാപ്പള്ളിയുടെ ലക്ഷ്യമെങ്കിൽ അതിനു് അനുയോജ്യമായ എന്റെ പോസ്റ്റുകളിലേക്കു് ലിങ്ക്‌ നൽകിയാൽ മതിയായിരുന്നു. കൂടുതൽ ടൈപ്പ്‌ ചെയ്യാതെയെങ്കിലും കഴിക്കാമായിരുന്നു.

ഇവർക്കൊക്കെ വേണ്ടി ചിലവഴിക്കുന്ന ഓരോ സെക്കന്റും നഷ്ടപ്പെട്ട സെക്കന്റുകളാണു്. സൂരജിന്റെ ഒരു പഴയ കമന്റിലെ ഒരു വാചകം ഇവിടെ ചേർക്കുന്നു. അതിലും വ്യക്തമായി ഇവരുടെ അവസ്ഥ വർണ്ണിക്കാനാവില്ല.


കക്കൂസിലും ‘ദൃഷ്ടാന്തം’ തപ്പി നടക്കുന്ന ഈ സാധനങ്ങളെക്കുറിച്ചാവണം കുറച്ചുകാലം മുന്‍പ് സുപ്രസിദ്ധ കൊമേഡിയന്‍ ലൂയിസ് ബ്ലാക്ക് ഇങ്ങനെ പറഞ്ഞത്: "I cannot be kind about this..they are nuts..they are stone-cold-fuck nuts...these people watch the Flintstones as if it were a documentary"!

ബീമാപള്ളി / Beemapally said...
This comment has been removed by the author.
ബീമാപള്ളി / Beemapally said...

അപ്പൂട്ടന് മറുപടി ബീമാപള്ളി ബ്ലോഗില്‍.........

സഹോദരന്മാരെ...ഈ ബ്ലോഗില്‍ നടന്ന ചര്‍ച്ച ഏതു വിഷയമാണ് കൈകാര്യം ചെയ്തത്.. സഹോദരന്‍ ബ്ലോഗര്‍ ചിന്തകന്റെ ഒരു പോസ്റ്റാണ് നിധാനം..വിഷയം ഇതാണ്..കണ്ണുള്ളവര്‍ കാണൂ..

### ഖുര്‍ആനില്‍ പലസ്ഥലത്തും മുഹമ്മദ്നബിയെ പരിചയപെടുത്തുന്നത് മൂസാനബിക്ക് അവതരിപ്പിക്കപ്പെട്ട തൌറാത്തിനെയും ഈസാ നബി(യേശു)ക്ക് അവതരിപ്പിക്കപ്പെട്ട ഇഞ്ചീലിനെയും സത്യപെടുത്തുന്ന പ്രവാചകനായിട്ടാണ്. അതിനാല്‍ ഇന്ന് കാണുന്ന ബൈബിളിലെ പഴയ നിയമവും, പുതിയ നിയമവും തന്നെയാണോ, യഥാര്‍ത്ഥത്തില്‍, ഖുര്‍ആനില്‍ പ്രസ്താവിച്ച തൌറാത്തും ഇഞ്ചീലും എന്ന് പരിശോധിക്കുകയാണ് ആപോസ്റ്റിലൂടെ ബ്ലോഗര്‍ ചെയ്യുന്നത് ###

ഇതാണ് വിഷയം..സഹോദരാ ഇവിടെ നടന്ന ചര്‍ച്ച കൈകാര്യം ചെയ്ത വിഷയം ഇതാണോ..ഇവിടെ വിഷയത്തില്‍ നിന്ന് മാറി സംസാരിച്ചത് ആരാണ്...

ബ്ലോഗര്‍ ചിന്തകന്‍ തന്റെ പോസ്റ്റില്‍ മുഹമ്മദു നബിയുടെ ബൈബിള്‍ പ്രവേശനമാണോ കൈകാര്യം ചെയ്തത്....

അതിന്റെ പേരില്‍ എന്തിനീ കോലാഹലം..ബീമാപള്ളിയുടെ ഇടപെടല്‍ ഇവിടെ ഉണ്ടായത് ഇന്നാണ്....

മറ്റു കമന്റ്സുകള്‍ കാണൂ..ഈ ചര്‍ച്ചയെ വിലയിരുത്തൂ...ചിന്തകന്റെ പോസ്റ്റില്‍ പോകൂ..അദ്ദേഹം ഉദ്ദേശിച്ച വിഷയം മനസ്സിലാക്കൂ..!

ബൈബിള്‍ സംബന്ധമായി സഹോദരന്‍ കാളിദാസനോട് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. ചോദിക്കാന്‍....അദ്ദേഹമോ മറ്റുള്ളവരോ മറുപടി നല്‍കാന്‍ തയാറാണെങ്കില്‍ ബീമാപള്ളി ബ്ലോഗില്‍ ഒരു കമന്റ്സിടുവാന്‍ അറിയിക്കുന്നു.!

സഹോദരന്‍ അപ്പൂട്ടന്‍, ബാബു എല്ലാവര്‍ക്കും നന്ദി..

എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട് തല്‍ക്കാലം വിട. ആവശ്യമുണ്ടങ്കില്‍ ഇവിടെത്തന്നെ മടങ്ങിയെത്താം.!

പള്ളിക്കുളം.. said...

ക്രിസ്ത്യൻ വിശ്വാസങ്ങളെ ചോദ്യം ചെയ്യരുത് എന്ന് ആവർത്തിക്കുന്ന നിങ്ങൾ ഇസ്ലാമിക വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയാണ് ഈ പോസ്റ്റിൽ ഉടനീളം ചെയ്യുന്നത്. ഈ വൈരുദ്ധ്യം നിലനിൽക്കുവോളം സമയം ചുമ്മാ കളഞ്ഞതിലുള്ള നഷ്ടബോധം മാത്രമാണെനിക്കുള്ളത്. പറയാനാണെങ്കിൽ ഒരുപാടുണ്ട് കാളിദാസാ. ഇവിടെ പലരും ഒരു മതത്തെയും അതിന്റെ പ്രവാചകനെയും അതിന്റെ വിശ്വാസത്തേയും ഭർത്സിച്ചെഴുതുന്നതുപോലെ എഴുതാൻ ആവാത്തതുകൊണ്ടാ. പ്രവാചകൻ ഈസായെക്കുറിച്ച് പ്രത്യേകിച്ചും. തമാശരൂപത്തിൽ എഴുതിയ എന്റെ ചില പോസ്റ്റുകൾ പോലും ഞാൻ പിൻ‌വലിച്ചിട്ടുണ്ട്. ഇത്തരം വാദപ്രതിവാദങ്ങളിൽ അറിഞ്ഞും അറിയാതെയും ഒരു ആരോപണത്തിന് പ്രത്യാരോപണം എന്ന നിലയിൽ ചിലതൊക്കെ പക്ഷേ എഴുതിപ്പോകും. മറ്റു കമന്റുകളെ അപേക്ഷിച്ച് അവ ഒന്നുമായിരിക്കില്ല. മനസ്സിൽ ഏതെങ്കിലും മതത്തോടുള്ള വിദ്വേഷം വെച്ചല്ല ഞാൻ കമന്റ് എഴുതുന്നത്. വ്യക്തിഹത്യാപരമായ കമന്റുകൾ എല്ലാവരും നീക്കം ചെയ്യാറുണ്ട്. എന്നാൽ കോടിക്കണക്കിനാളുകൾ നെഞ്ചേറ്റുന്ന സ്വന്തത്തേക്കാൾ അധികം സ്നേഹിക്കുന്ന അവരുടെ പുണ്യ പുരുഷന്മാരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഹത്യ ചെയ്യുന്നത് അവിടെ അങ്ങനെതന്നെ കിടക്കും. ഈ പോസ്റ്റിൽ തന്നെ പോസ്റ്റുമായോ വിഷയവുമായോ പുലബന്ധം പോലുമില്ലാത്ത കമന്റുകൾ എത്രയോ കാണാം. മുസ്ലിംങ്ങൾ തീവ്രവാദികളാണ് എന്ന ആരോപണത്തെ നേരിടാൻ ഞാൻ ഇട്ട ഒരു ലിങ്ക് നിങ്ങൾ ഡിലീറ്റ് ചെയ്തു. എന്നാൽ ആരോപണം അങ്ങനെ നിലനിൽക്കുകയും ചെയ്യുന്നു. അതും ഒരു വൈരുധ്യം. ഒരു ആരോപണം നടത്തുന്നതിന് ഒരു വാചകം മതിയാവും. എന്നാൽ അതിന് ഉത്തരം നൽകുവാൻ അതു മതിയാവില്ല. ചരിത്രവും സാഹചര്യങ്ങളും വിശ്വാസപരമായ കാര്യങ്ങളുമൊക്കെ ചേർത്തുവെച്ച് ചിലപ്പോൾ ഒരു വലിയ ഉപന്യാസം തന്നെ വേണ്ടി വന്നേക്കും. ഒരു ബ്ലോഗ് ചർച്ചയുടെ ഇത്തിരി വട്ടത്തിന് അതിന്റേതായ പരിമിതികളുണ്ട്. അപവാദങ്ങൾക്ക് നമ്മുടെ നാട്ടിൽ തെളിവുകളും ആവശ്യമില്ലല്ലോ. ‘അയാളുടെ ഭാര്യ വേലിചാടുന്നു എന്ന ഒറ്റ പ്രസ്ഥാവന മതിയാവും നമുക്ക്. ഒരേ സംഭവത്തെ ഏതു രൂപത്തിൽ ആവിഷ്കരിക്കുകയും ആവാം. ‘ഡാവിഞ്ചി കോഡ്’ ഒക്കെ അങ്ങനെ ഉണ്ടായതാണല്ലോ. എന്റെ കമന്റുകൾ ക്രിസ്തീയരായ ആരെയെങ്കിലും വേദനിപ്പിച്ചേക്കാം എന്ന് ഞാൻ സംശയിക്കുന്നു. ആയതിനാൽ ഞാൻ അവ നീക്കം ചെയ്യുന്നു. ഇത്തരം ചർച്ചകൾ ആരോഗ്യകരമാകുന്ന അവസ്ഥയിൽ തിരികെയെത്താം. ചർച്ചകൾ അറിയാനും മനസ്സിലാക്കാനുമാവണം. തോൽക്കുവാനോ തോൽ‌പ്പിക്കുവാനോ ഉള്ളവയാവരുത്.

ഒതയാര്‍ക്കം said...

ശേരീക്ക് ഹൈഡറിന്റെ http://shareequevkd.blogspot.com/2008/04/blog-post_22.html ഈ പോസ്റ്റില് നടന്ന ഈ വിഷയത്തിലെ ഒരു ചര്ച്ച ഒരു റെഫറന്സിനായി ഇവിടെ പേസ്റ്റുന്നു

ശെരീഖ് ഹൈദര് വെള്ളറക്കാട് said...

പ്രിയ സഹോദരന് (YASJ)
ബൈബിള് പഠനങ്ങളില് നിന്ന് നമുക്ക് കണ്ടെത്താന് കഴിയുന്നത് ആദ്യപിതാവും ആദ്യമനുഷ്യനുമായ ആദമില് നിന്നരംഭിക്കുകയും നോഹ (നൂഹ നബി) പ്രവാചകന്റെ പെട്ടകത്തില് അവസാനിച്ച് വീണ്ടും പ്രളയത്തിനു ശേഷം ജന്മം കൊണ്ട് അബ്രഹാം(ഇബ്രാഹിം അ.സ) ന്റെ വേരുകള് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇസ്രേയീല് ജനതയുടെ ജീവിത ഇതിഹാസമായി ബൈബിള് പഴയ നിയമത്തെയും യേശുവിന്റെ ജനനന്തരം പ്രഘേഷണങ്ങളെ ബൈബിള് പൗതിയ നിയമം അഥവ സുവിശേഷം എന്ന രീതിയില് നമ്മുക്ക് കണ്ടെത്താന് കഴിയുന്നു വെന്നുള്ളതാണ് സത്യം.
യോഹന്നാന്റ് ഭാഷയില് ബൈബിളിനെ നമുക്ക് ഇങ്ങിനെ കണ്ടത്താം.
നിയമം മോശയില് കൂടിയും സത്യവും കൃപയും യേശുവില് കൂടിയും ലഭിച്ചു (യോഹന്നാന് 1:17)
(YASJ)1. സഹായകന് എന്നും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്നു പറഞ്ഞതിന്റെ അര്ത്ഥം എനിക്കു മനസ്സിലായില്ല. മരണമില്ലാത്തവനാണു് അയക്കപ്പെടുന്ന സഹായകന് എന്ന ഒരര്ത്ഥം എനിക്കു തോന്നുന്നു.(YASJ)
ഇനി സഹായകന് അരായിരിക്കാം എന്നു നാം ബൈബിളിന്റെ തന്നെ അടിസ്ഥാനത്തില് നീരിക്ഷിക്കുംബോള് നമ്മെത്തിനില്ക്കുന്നത് സ്വര്ഗാരോഹണത്തിനു മുന്പായി യാത്രാനുവാദം ചോദിച്ചു കൊണ്ട് യേശു പറയുന്ന വാക്കുകള് ആണ്. സഹായകന് എന്ന അര്ഥത്തില് ബൈബിള് പരിചയപ്പെടുത്തുന്ന സ്പിരിറ്റ് എന്ന കൃസ്ത്യയ ഭാഷ്യത്തിന് അടിവേരുകള് അറുത്തുകളയന് മാത്രം കരുത്തുണ്ട് ആ വാക്കുകള്ക്ക്. സ്പിരിറ്റ് എന്ന ഇഗ്ലിഷ് വാക്യത്തിന്റെ അര്ഥ നപുംസക ലിംഗങ്ങളുമായി സഹായകന്, അവന് എന്നിങ്ങനെയുള്ള വിവരണങ്ങളില് അത് കോവലവും അരൂപിയുമായ അത്മാവാകന് യാതൊന്നും യുക്തികൊണ്ട് ഒരു മനുഷ്യന് കണ്ടെത്താന് കഴിയില്ല. സെമിറ്റിക് ഭാഷകളിലെന്നായ അകാലചരമം പ്രാപിക്കാന് ഒരുങ്ങുന്ന അരാമയേതേടി ഒരു യാത്ര ദുഷ്ക്കരവുമായി തിരുന്നു കണ്ണും മനസ്സും ഒന്നോടിച്ച് നോക്കു ഈ വചനങ്ങളിലൂടെ.
"ഇപ്പോഴോ ഞാന് എന്നെ അയച്ചവന്റെ അടുക്കല് പോകുന്നു നീ എവിടെ പോകുന്നു എന്ന് നിങ്ങള് ആരും എന്നോട് ചോദിക്കുന്നില്ല. എങ്കിലും ഇത് നിങ്ങളോട് സംസാരിക്കുകകൊണ്ട്, നിങ്ങളുടെ ഹൃദയത്തില് ദു:ഖം നിറഞ്ഞിരിക്കുന്നു. എന്നാല് ഞാന് നിങ്ങളോട് സത്യം പറയുന്നു; ഞാന് പോകുന്നത് നിങ്ങള്ക്ക് പ്രയോജനം. ഞാന് പോകതിരുന്നാല് കാര്യസ്ഥന് നിങ്ങളുടെ അടുക്കല് വരികയില്ല. ഞാന് പോയാല് അവനെ നിങ്ങളുടെ അടുക്കല് അയക്കും. അവന് വന്ന് പാപത്തെ കുറിച്ചും ന്യയ വിധിയെ കുറിച്ചും ലോകത്തിനു ബാധം വരുത്തും... ഇനിയും നിങ്ങളോട് പറയുവാന് ഉണ്ട്. എന്നാല് നിങ്ങള്ക്ക് ഇപ്പോള് വഹിക്കുവാന് കശിവില്ല. സത്യത്തിന്റെ ആത്മാവ് വരുംബോഴേ അവന് നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവന് സ്വയമായി സംസാരിക്കാതെ താന് കേള്ക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്ക്ക് അറിയിച്ചു തരികയും ചെയ്യു. അവന് എനിക്കുള്ളതില് നിന്ന് എടുത്ത് നിങ്ങള്ക്ക് അറിയിച്ചു തരുന്നത് കൊണ്ട് എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളത് ഒക്കെയും എനിക്കുള്ളത് ഒക്കെയും എനിക്കുള്ളത്. അതുകൊണ്ടാണ് അവന് എനിക്കുള്ളതില് എടുത്ത് നിങ്ങള്ക്ക് അറിയിച്ചു തരും എന്നു ഞാന് പറഞ്ഞത്" (യോഹന്നാന് 16: 5-15)

ഒതയാര്‍ക്കം said...

മേല് വചനങ്ങളില് നിന്ന് യേശുവിന്റെ തിരോധന വേളയിലും മതം അപൂര്ണവും ശൈശവ ദശയിലുമായിരുന്നു പരിപൂര്ണതയിലെത്തിക്കാന് ഒരു സഹായിയുടെ അവശ്യമുണ്ടെന്നും, യഹൂദജന്യമതങ്ങളില് പില്ക്കാലത്ത് വന്ന സത്യത്മാവും ദൈവത്തെ മഹത്വപ്പെടുത്തിയ ആ മഹാത്മാവിനുവേണ്ടിയുള്ള ഒരു തിരച്ചിലും കണ്ടെടുക്കലും ഇവിടെ അന്യവാര്യമാകുന്നു.

ഇവിടെ തന്നെയാണ് താങ്കളുടെ രണ്ടമത്തെയും മൂനമത്തെ ചേദ്യം പ്രസക്തമാകുന്നത്.

(YASJ)2. സഹായകനെ എന്തിനാണ് അയക്കുന്നതു്? അതിന്റെ കാരണമായി യേശു പറയുന്നകാര്യങ്ങള് ഇതാണു്... യേശു പഠിപ്പിച്ച കാര്യങ്ങള് ബോധ്യപ്പെടുത്താനും ഓര്മ്മപ്പെടുത്താനും അതിനു സക്ഷ്യം വഹിക്കുന്നതിനുള്ള ധൈര്യം നല്കാനുമാണ്.
പക്ഷേ നിങ്ങള് പറയുന്നു മുഹമ്മദ് പഠിപ്പിച്ചത് പുതിയ കാര്യങ്ങള് ആണെന്ന്. അപ്പോള് പിന്നെ യേശു പറഞ്ഞ സഹായകന് മുഹമ്മദ് പ്രവാചകന് ആകുമോ?(YASJ)

ഞാനങ്ങിനെ പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ലോകത്ത് ആദ്യപിതാവായ ആദം മുതല് അവസാനത്തെ പ്രവാചകനും മാര്ഗദര്ശിയുമായ മുഴുവന് പ്രവാചകന്മാരും പഠിപ്പിച്ചതിന്റെ മൂലതത്ത്വം അത് "അരാധിക്കപ്പെടാന് അല്ലാഹു വല്ലാതെ അര്ഹനായവന് അരുമില്ല എന്ന തത്വം തന്നെയാണ്"

ഒതയാര്‍ക്കം said...

മോശെപ്രവാചകന്റെ പഴയനിയമം(തൗറാത്ത്) എന്നതിനെ സാക്ഷ്യപ്പെടുത്താനും പുതിയ ചില കാര്യങ്ങള് കൂടി പഠിപ്പിക്കാനും പുതിയ നിയം (ഇഞ്ചീല്) ഇസ്രേയേല് ജനതയിലേയ്ക്ക് അയക്കപ്പെട്ട മഹാനയ അല്ലാഹുവിന്റെ ദ്ര്ഷടന്തങ്ങള് നിറഞ്ഞ് ഒരു പ്രവാചക പുംഗവന് മാത്രമായിന്നു യേശു (ഈസ അ.സ) എന്ന പ്രവാചകന്. പക്ഷെ സ്വാര്ഥതാല്പ്പര്യര്ഥം വിശുദ്ധഗ്രന്ധങ്ങളില് കൈകടത്തലുകള് നടത്തി ആ പ്രവാചകനെ അപമാനിച്ചുകൊണ്ട് കള്ള കഥകള് മെനഞ്ഞ് ശൗല് എന്ന പൗലോസിയന്മാര് ആദ്യപാപ സിദ്ധാന്തവും ദൈവപുത്ര വാദവും മെനഞ്ഞെടുക്കുകയായിരുന്നു എന്നുള്ളതാണ് ബൈബിളിലൂടെ കടന്നു പോകുന്ന ഒരു വ്യക്ത്യ കണ്ടെടുക്കുന്ന അന്യഷേധ്യമായ സത്യം. നൂറു കണക്കിന് വൈരുദ്ധ്യങ്ങളും അനര്ഥങ്ങളും നമുക്ക് വായിച്ചെടുക്കാന് കഴിയുമെങ്കില് താങ്കളുടെ അറിവിലേയ്ക്കും യുക്തിയിലേക്കുമായി ഒരു ചോദ്യം.
ഉല്പ്പത്തി പുസ്തകത്തില് പാപചെയ്യാന് പ്രേരിപ്പിച്ച പാബിനെ ദൈവം ശപിക്കുന്നു
"യഹോവയായ ദൈവം പാംബിനോട് കല്പ്പിച്ചത്.. നീ ഉരസ്സുകൊണ്ട് ഗമിച്ചു നിന്റെ ആയുഷ് ക്കാലമൊക്കെയും പൊടി തിന്നും. ഞാന് നിനക്കും സത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില് ശത്രുത്വം ഉണ്ടാക്കും അവന് നിന്റെ തല തകര്ക്കും, നീ അവന്റെ കുതികാല് തകര്ക്കും. (ഉല്പ്പത്തി 3:14-15)

യഹോവയായ ദൈവം സ്ത്രിയോട്: ഞാന് നിങ്ക്ക് കഷ്ടവും ഗര്ഭധാരണവും ഏറ്റവും വര്ധിപ്പിക്കും നീ വേദനയോടെ മക്കളെ പ്രസവിക്കും. (ല്പ്പത്തി 3:16)

ആദ്യപാപത്തിന്റെ പ്രധാന കരണക്കാര് എന്ന നിലയില് സ്ത്രിയെയും പാബിനെയും ശപിക്കുന്ന യഹോവയുടെ ശാപം ഇന്നു നിലനില്ക്കുകയും പാംബ് ഉരസ്സുകൊണ്ട് ഗമിക്കുകയും, സ്ത്രീ കഷ്ട്പ്പാടുകളും വേദനയും സഹിച്ചു കൊണ്ട് പ്രസവിക്കുകയും ചെയ്യുന്നു. അതൊന്നുമല്ല സുഹൃത്തെ കാര്യം പാംബ് എന്ന ജിവീക്ക് ഉരസ്സുകൊണ്ട് ഗമിക്കുന്ന രീതിയില് ആണ് അതിനെ സൃഷ്ടിച്ചിട്ടുള്ളത്. സ്ത്രീ ആയിരുന്നില്ല ആദ്യപാപത്തിന്റെ പ്രധാന ഉത്തരവാദീ എന്നും സ്ര്തീയെ പ്രതികൂട്ടില് കയറ്റി രക്ഷപെടാന് ഉള്ള പ്രുഷ എഴുത്തുകരുടെ കൈകടത്തല് മാത്രമായിരുന്നു വെന്നും അത് തെളിയിക്കുകയും പ്രസവ സംബന്ധമായ വിശമതകള് അത് മാഹനിയ മാതൃത്ത്വവുമായി ബന്ധപ്പെട്ട ജഗന്നിയന്താവിന്റെ അലംഘനിയമായ വിധി ആണെന്നും യുക്തികൊണ്ട് നമുക്ക് തിരിച്ചറിയാന് കഴിയുന്നു.
തങ്കളുടെ മുന്നമത്തെ ചോദ്യം.
(YASJ)സമയം ക്രമം കൊണ്ട് താങ്കള് മുമ്പു പറഞ്ഞ പോലെ യേശുവിന്റെ ഡയറക്റ്റ് ശിഷ്യന്മാര്ക്ക് മുഹമ്മദ് പ്രവാചകന്റെ സേവനം/സഹായം കിട്ടിയില്ല. പോട്ടെ... സാരമില്ല്യ! ശിഷ്യന്മാരുടെ ശിഷ്യന്മാര്ക്കോ ക്രിസ്തുവിന്റെ അനുയായികളായ ക്രിസ്ത്യാനികള്ക്കോ മുഹമ്മദ് എന്തേങ്കിലും സഹായം ചെയ്തതായി ഞാന് കാണുന്നില്ല. പിന്നെയെങ്ങിനെയാണ് യേശു പറഞ്ഞ സഹായകന് മുഹമ്മദ് പ്രവാചകനാകുന്നത്? (YAZJ)

യേശു പഠിപ്പിച്ച വിശ്വാസകര്യങ്ങള് എല്ലാം തന്നെ കൃത്യമായി പഠിപ്പിക്കുകയും, എല്ലാ പ്രവാചകന്മാരെയും സാക്ഷ്യപ്പെടുത്തികൊണ്ട് അവരെ അംഗിക്കരിക്കാന് പ്രവാചകന് ഉണര്ത്തുകയും ചെയ്യുന്നുണ്ട്.
വലിയ രീതി യിലുള്ള ഒരു ചര്ച്ചക്ക് മുതിരുന്നില്ലെങ്കിലും ചെറുതായി താങ്കളുടെ അറിവിലേയ്ക്ക് അത് പങ്കു വെക്കുകയും എത്ര ഭീകരമായ രീതിയില് സത്യത്ത്യല് നിന്ന് കൃസ്ത്യന് ജൂതസമൂഹങ്ങള് തെറ്റിക്കപ്പെട്ടിരിക്കുന്നു എന്നു ഉണര്ത്തട്ടെ.
വിശ്വാസകാര്യങ്ങള് ബൈബിളില് എന്തു പഠിപ്പിക്കുന്നു എന്നു നോക്കാം.

ഒതയാര്‍ക്കം said...

പ്രവാചകന്മാര്

ബൈബിള്:
"കര്ത്താവ് തന്റെ ദാസന്മാരായ പ്രവാചകന്മാരെ ഇടവിടാതെ നിങ്ങളുടെ അടുക്കല് അയച്ചെങ്കിലും നിങ്ങള് അവരെ ശ്രദ്ധിക്കുകയോ ശ്രവിക്കുക പോലുമോ ചെയ്തില്ല്. അവര് പറഞ്ഞു: നിങ്ങള് ദുര്മാര്ഗ്ഗവും ദുഷ് പ്രവര്ത്തിയും ഉപേക്ഷിച്ചു പിന്തിരിയുക... അന്യദേവന്മാരെ സേവിക്കുകയും അരാധിക്കുകയുമരുത്"(ജറമിയ 25:4-6)

ഞാന് പ്രവാചകന്മാരെ നീക്കാന് വേണ്ടി വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല നിവര്ത്തിപ്പാനണത്രെ ഞാന് വന്നത്" (മത്തായി 5:17)
ഖുര് ആന്
"പിന്നെ നാം നമ്മുടെ ദൂതന്മാരെ തുടരെ തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദയത്തിന്റെ അടുക്കലും അവരിലേയ്ക്കുള്ള ദൂതന് ചെല്ലുംബോഴെക്കെ അവര് അദ്ധേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്.(23:44)
പരലോകം:
"എന്നാല് ആ ദിവസത്തെ കുറിച്ചോ ആ മണിക്കൂറിനോ കുറിച്ചോ പിതാവിനല്ലാതെ മറ്റാര്ക്കും സ്വര്ഗത്തിലുള്ള ദൂതന്മാര്ക്കോ പുത്രനു പോലുമേ അറിഞ്ഞു കൂടാ' (മാര്ക്ക് 13:32)

" തീര്ച്ചയായും അന്ത്യ സമയംവരികതന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന് പ്രയത്നിക്കുന്നതിനനുസൃതമായൈ പ്രതിഫലം നല്കപ്പെടാന് വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം. ആകയാല് അന്ത്യസമായത്ത് വിശ്വാസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന് തുടരുകയും ചെയ്തവര് അതില് (വിശ്വാസിക്കുന്നതില്) നിന്ന് നിന്നെ തടയാതിരിക്കട്ടെ അങ്ങിനെ സംശയിക്കുന്ന പക്ഷം നിയും നാശമടയുന്നതാണ്.( ഖു 20:15:16)

"ആകയാല് യേശു കര്ത്തവണെന്ന് ആദരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില് നിന്നും ഉയിര്പ്പിച്ചു എന്ന് ഹൃദയത്തില് വിശ്വാസിക്കുകയും ചെയ്താല് നീ രക്ഷ പ്രാപിക്കും"(റോമ10:9)
കര്ത്താവായ യേശുവില് വിശ്വാസിക്കുക. നിയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും(അപ്പോ1931)
മേല് പറഞ്ഞ പൗലോസിയന് മൂഢവാദങ്ങളുടെ ഏറ്റു പാട്ടുകാരായി അധ:പതിച്ച് മീഷണറി ജീവികളുടെ മുഖമടച്ചുള്ള പ്രഹരമായി തിരുന്നു യേശുവിന്റെ ഈ വചനങ്ങള്.
"ഉഢനായ മനുഷ്യ പ്രവൃത്തികള് കൂടതെയുള്ള വിശ്വാസം ഫലരഹിതമാണെന്ന് തെളിയിച്ചു തരോണ്ടതുണ്ടോ?... അത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതു പോലെ പ്രവൃത്തി കൂടതെയുള്ള വിശ്വാസം മൃതമാണ്'(യാക്കോബ്2:20-26)

Unknown said...

ഇപ്പോള്‍ കിട്ടിയതാ .. വിചാരം പണ്ട് ഒരുത്തനെ ഒരു കാരണവുമില്ലാതെ തെറി വിളിച്ചത്... ഇവിടെ കാണാം..... http://strangemalayalikal.blogspot.com/2007/06/blog-post_18.html

ഇവിടെ ക്ലിക്കിയാലും മതി

വേറോന്ന് ഇവിടെ

ഇനിയുമുണ്ട്.... ഉള്ള സമയം കൊണ്ട് ഇത്രയും .. ബാകി പിന്നെ

Unknown said...

ഇപ്പോള്‍ കിട്ടിയതാ .. വിചാരം പണ്ട് ഒരുത്തനെ ഒരു കാരണവുമില്ലാതെ തെറി വിളിച്ചത്... ഇവിടെ കാണാം..... http://strangemalayalikal.blogspot.com/2007/06/blog-post_18.html

ഇവിടെ ക്ലിക്കിയാലും മതി

<a href="http://vichaaaram.blogspot.com/2010/02/blog-post_04.html?showComment=1265817902083#c6956480672656119653> വേറോന്ന് ഇവിടെ </a>

ഇനിയുമുണ്ട്.... ഉള്ള സമയം കൊണ്ട് ഇത്രയും .. ബാകി പിന്നെ

Unknown said...

200

«Oldest ‹Older   1 – 200 of 246   Newer› Newest»