നവംബര്‍ 24 നാണ് ഈ വര്‍ഷം ഈ ചടങ്ങു നടന്നത്. ഇതിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത് ക്ഷേത്രത്തിനകത്ത് കുറച്ച് പക്ഷിമൃഗാദികളെ ബലിയര്‍പ്പിച്ചു കൊണ്ടാണ്. ആദ്യം ബലികൊടുക്കുന്നത് രണ്ട് എലികള്‍, അതിനു ശേഷം രണ്ട് പ്രാവുകള്‍, പിന്നീട് ഒരു പന്നി, ഒരു ആട് , അവസാനം ഒരു പൂവന്‍ കോഴി എന്നതാണ് പാരമ്പര്യം. ഇതു നടക്കുമ്പോള്‍ ഗാധിമായി നീണാള്‍ വാഴട്ടേ എന്ന് ജനങ്ങള്‍ ആര്‍പ്പു വിളിക്കും.
അതിനു ശേഷം ചുവന്ന പട്ട് തലയില്‍ ചുറ്റിയ, പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 250 ആളുകളാണ്, രണ്ടര ലക്ഷം മൃഗങ്ങളെ കുക്രി കത്തികള്‍ എന്ന ഒരു പ്രത്യേക തരം കത്തി ഉപയോഗിച്ച് കഴുത്തു വെട്ടി ബലിയര്‍പ്പിക്കുന്നത്. ആ ചടങ്ങിന്റെ ചിത്രങ്ങളാണു ചുവടെ.
ഇതിനു സമാനമായ ഒരു ബലിയര്‍പ്പണം നടക്കുന്നത് മുസ്ലിങ്ങളുടെ ഹജ് കര്‍മ്മത്തോടനുബന്ധിച്ചാണ്. അത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആയിരക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു.
പ്രാകൃത നൂറ്റാണ്ടുകളില്‍ നടന്ന ഈ ഭീകരമായ ആചാരങ്ങള്‍ പരിഷ്കൃത യുഗത്തിലും നടക്കുന്നു എന്നതാണ്, വിചിത്രമായ കാര്യം.
238 comments:
«Oldest ‹Older 201 – 238 of 238ജബ്ബാര്‍,
ഇവിടെ വന്ന് ചില വിശദീകരണങ്ങള്‍ നല്‍കിയതിനു നന്ദി. ഖുറനേക്കുറിച്ച് എന്റെ അറിവുകള്‍ പരിമിതങ്ങളാണ്. ഞാന്‍ ഖുറാന്‍ മാത്രമേ വായിച്ചിട്ടുള്ളു. അതിന്റെ വിശദീകരണങ്ങളൊന്നും എനിക്കറിയില്ല.
ഇനി അല്പം താങ്കളുടേ തൊഴിലുമായി ബെന്ധപ്പെട്ട ചിലതു് എഴുതുന്നതല്ലെ നല്ലതു്.
ഡാക്കിട്ടര്‍ ജെയിംസേ,
ഞാന്‍ എന്താണെഴുതേണ്ടതെന്നത് എന്റെ സ്വാതന്ത്ര്യമല്ലേ. ഞാനെഴുതുന്നതിഷ്ടമല്ലെങ്കില്‍ അവ വായിക്കാതിരുന്നാല്‍ പോരെ?
ലത്തീഫ്,
ഇപ്പോഴുള്ള സംവിധാനത്തിന്റെ ഫലവും ഫലശൂന്യതയും എന്നതുകൊണ്ട് ഞാനെന്താണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമായരിക്കെ അതിന് ദൈവത്തിന്റെ വചനങ്ങള്‍ക്ക് ഫലശൂന്യതയുണ്ട് എന്ന് മനസ്സിലാക്കിയ നിങ്ങള്‍ക്ക് മറുപടിപറയേണ്ടിവരുമ്പോഴാണ് ഇടക്കൊക്കെ പിന്‍വലിയേണ്ടിവരുന്നത്.
ഇപ്പോഴുള്ള സംവിദാനം ആരുണ്ടാക്കിയതാണ്? ഇതു വരെ താങ്കള്‍ വാദിച്ചത് ഇത് ദൈവനിവേശിതമാണെന്നും ദൈവം മൊഹമ്മദിനോട് ആവശ്യപ്പെട്ടതാണെന്നും അതു കൊണ്ട് മുസ്ലിങ്ങള്‍ അനുസരിക്കുന്നു എന്നുമല്ലേ?
അതല്ല ഖുറാനു വിരുദ്ധമായിട്ടാണീ സംവിധാനം എങ്കില്‍, ഇസ്ലാമില്‍ അനാശാസ്യമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നു എന്നല്ലെ അതിന്റെ അര്‍ത്ഥം ?
തീവ്ര മുസ്ലിങ്ങള്‍ ക്രിസ്തു മതത്തെ കുറ്റം പറയാന്‍ ഉപയോഗിക്കുന്ന ഒരു വിഷയമാണ്, പൌരോഹിത്യം. ദൈവത്തിനും മനുഷ്യനും ഇടയില്‍ ഒരു ഇടനിലക്കാരന്റെ അവശ്യമില്ല എന്നാണെപ്പോഴും അവര്‍ പറയുന്നത്.
ഈ ഒരു കാര്യത്തിലെങ്കിലും മുസ്ലിങ്ങള്‍ക്ക് സ്വന്തമായി ഒരഭിപ്രായമില്ല എന്നല്ലേ ലത്തീഫിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്? അതു കൊണ്ടല്ലെ മുസ്ലിം പണ്ധിതന്‍മാര്‍ ഒരു തീരുമാനം എടുക്കണം എന്നിപ്പോള്‍ അഭിപ്രായം പറയേണ്ടി വന്നത്?
അബ്രാഹാം ക്രിസ്ത്യാനികളുടെയും പ്രവചകനാണ്. അദ്ദേഹത്തിന്റെ ബലി ഓര്‍മ്മിക്കാന്‍ ക്രിസ്ത്യാനികള്‍ എല്ലാ വര്‍ഷവും ആടിനെ ബലിയര്‍പ്പിക്കണം എന്ന ഒരു നിയമം വരികയാണെങ്കില്‍ ക്രിസ്ത്യാനികള്‍ അത് അപ്പാടെ തള്ളിക്കളയും. അതാണു ഞന്‍ മുമ്പു പറഞ്ഞ ഗതികേടിന്റെ പ്രസക്തി. ക്രിസ്ത്യാനികള്‍ക്ക് അങ്ങനെ ഒരു ഗതികേടില്ല. മുസ്ലിങ്ങള്‍ക്കുണ്ട്. ആ ഗതികേടാണ് ലത്തീഫിന്റെ വാക്കുകളില്‍ കാണുന്നത്.
ഖുറാനേക്കുറിച്ചും ഇസ്ലാമിക നിയമങ്ങളേക്കുറിച്ചും വളരെയേറെ എഴുതിക്കുട്ടുന്ന ലത്തീഫിനു പോലും അറിവിന്റെ വെളിച്ചതില്‍ ഒരു തീരുമാനം എടുക്കാനാകുന്നില്ല എന്നിടത്ത് ഈ ഗതികേടിന്റെ പാരമ്യം പൂര്‍ത്തിയാകുന്നു.
kaalidaasan
If you wish to post a comment about me you can very well do that in your own name. You need not post a question as an anonymous entity and answer it in your name.
Further I think my travel itenary, and my residency is a very personal matter. Where I live, studied, work and play should not be a subject of public discussion. It is not a matter of discussion. I take my privacy seriously. I expect you to respect that since I have not attacked you as a person. You should refrain from such cheap shots.
Let me also add that My comments about your lack of worldview was a response you accusing me of being a Muslim in your comment. Not based on your post.
@Kaalidaasan
ഇതൊക്കെ കൊണ്ടാണ് താങ്കള്‍ യുക്തിവാദിയാണ് എന്ന ഞാന്‍ ധരിച്ചുപോയത്. സന്ദര്‍ഭവും സാഹചര്യവും നോക്കാതെ എവിടെ നിന്നോ ചില സൂക്തങ്ങള്‍ താങ്കള്‍ പേസ്റ്റ് ചെയ്തിരിക്കുന്നു. മലയാളത്തില്‍ ധാരാളം ഖുര്‍ആന്‍ പരിഭാഷകള്‍ ലഭ്യമായിരിക്കെ ശരിയായ റെഫറന്‍സ് പോലും നല്‍കാതെ പേസ്റ്റ് ചെയ്ത സൂക്തങ്ങളുടെ ശരിയായ വ്യാഖ്യാനം വിശ്വാസികള്‍ മനസ്സിലാക്കുന്നത് പോലെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായിരിക്കും സത്യസന്ധത എന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ അറിവ് വെച്ച് വേദങ്ങളും പുരാണങ്ങളും ഞാന്‍ തോന്നിയ പോലെ വ്യാഖ്യാനിച്ചാലുള്ള അസാഗത്യം ഖുര്‍ആന്റെ കാര്യത്തില്‍ പാലിക്കാന്‍ കഴിയാതെ പോകുന്നതെങ്ങനെ?. ഇസ്ലാമിന്റ ശിക്ഷാവിധികളെപ്പറ്റി താങ്കളുടെ വാദങ്ങള്‍ ധാരാളം അബദ്ധങ്ങള്‍ നിറഞ്ഞതാണ്. താങ്കളുടെ ചോദ്യം അത്യന്തം ബാലിശവും അതുകൊണ്ടാണ് മറുപടി പറയാതിരിക്കുന്നത്. അത് വായിക്കുന്ന വിശ്വാസികള്‍ക്ക് അവ വായിക്കുന്ന മാത്രയില്‍ മനസ്സിലാകും. മറ്റുള്ളവരാകട്ടേ മനസ്സമാധാനത്തിനുള്ള എന്റെ ന്യായീകരണമായി കരുതി കൂടുതല്‍ തെറ്റിദ്ധരിപ്പികലിന് മുതിരും.
Kaaledaasan said.
'ഇപ്പോഴുള്ള സംവിദാനം ആരുണ്ടാക്കിയതാണ്? ഇതു വരെ താങ്കള്‍ വാദിച്ചത് ഇത് ദൈവനിവേശിതമാണെന്നും ദൈവം മൊഹമ്മദിനോട് ആവശ്യപ്പെട്ടതാണെന്നും അതു കൊണ്ട് മുസ്ലിങ്ങള്‍ അനുസരിക്കുന്നു എന്നുമല്ലേ?'
പ്രിയ കാളിദാസന്‍,
താങ്കള്‍ ഇസ്്ലാമിനെക്കുറിച്ച് ചര്‍ചചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പഠിക്കാന്‍ തയ്യാറാകണം. അതിന് ജബ്ബാര്‍ മാഷെയാണ് താങ്കള്‍ ഗുരുവായി കാണുന്നതെങ്കില്‍ താങ്കളുടെ കാര്യത്തില്‍ സഹതപിക്കുയല്ലാതെ മാര്‍ഗമില്ല. ബ്ളോഗിന് പുറമെ ഇസ്്ലാമിനെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ ലഭ്യമാണ് ഖുര്‍നിന്റെ വിശദീകരണവും. അല്ലെങ്കില്‍ പിന്നെ ഈ പരിപാടി നിര്‍ത്തണം. മുമ്പൊരാള്‍ സൂചിപിച്ച പോലെ താങ്കളുടെ തോഴിലുമായി ബന്ധപ്പെട്ടത് എഴുതണം. അതില്‍ താങ്കള്‍ക്ക് ആധികാരികത അവകാശപ്പെടാം. മുമ്പൊരു മഹതി Dr. എന്നെഴുതി Daughter വായിച്ചോളൂ എന്ന പറഞ്ഞപോലെ പറയേണ്ട ഗതികേടിലേക്കെത്തരുത്.
അല്ലാഹു നമസ്കാരം നിലനിര്‍ത്താനാണവശ്യപ്പെട്ടത്. അതിന് വേണ്ട സംവിധാനമാണ് പള്ളി. പഴയകാലത്ത് ചെറിയ പള്ളിമതിയായിരുന്നു ഇപ്പോള്‍ അവ പുതുക്കി വലിയ ടെറസ്സാക്കുന്നത് കണ്ടിട്ടില്ലേ?. അത് ദൈവത്തിന്റെ നിയമത്തിലുള്ള പൊളിച്ചെഴുത്താണോ?. എന്നപോലെ ബലിനടത്താനും അതിന്റെ മാംസം വിതരണം ചെയ്യാനുമാണ് കല്‍പന. അതിന്റെ മുഖ്യലക്ഷ്യമാകട്ടേ പെരുന്നാല്‍ ദിനത്തില്‍ ആരും പട്ടിണികിടക്കരുത് എന്ന തത്വവും. (ലക്ഷ്യമാണ് പ്രധാനം അതുകൊണ്ടാണ് വ്യക്തിപരമായ അറവിനുള്ള കല്‍പന പോലും ലക്ഷ്യം നിര്‍വഹിക്കപ്പെടുന്നതിനായി അറവ് നിര്‍ബന്ധമാകുന്നവരില്‍ നിന്ന് കാശ് സ്വരൂപിക്കുന്നതിലെത്തിയത്. ബലിയിലൂടെയും ദാനത്തിലൂടെയും ഇബ് റാഹീം പ്രവാചകനുമായി ബന്ധപ്പെട്ട ഓര്‍മ പുതുക്കുകയും ചെയ്യുന്നു. ലോകത്തിന്റ വിവിധഭാഗങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന ബലികര്‍മങ്ങളിലൂടെ അവ നടക്കുന്നു. തല്‍കാലം ഹജ്ജിലെ ലക്ഷക്കണക്കിനുള്ള ബലിയാണല്ലോ വിഷയം. അറവാണ് പ്രധാനം മാംസവിതരണം പ്രാധാന്യമില്ല എന്നിങ്ങനെ താങ്കളടക്കം ആവര്‍ത്തിക്കുന്നത് അജ്ഞതകൊണ്ടോ അതല്ല ഇസ്്ലാം കിരാതമാണ് എന്ന മുന്‍ധാരണകൊണ്ടോ എന്ന് മാത്രമേ അറിയാനുള്ളു.) അതിന് ആദ്യകാലത്തെ സംവിധാനം മതിയാകാതെ വന്നപ്പോഴാണ്, ഇപ്പോള്‍ അതില്‍ മാറ്റം വരുത്തിയത്. ജബ്ബാര്‍ മാഷ് പറയുന്നു ഇപ്പോഴും 40% മേ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്ന് അത് ശരിയായിരിക്കാന്‍ ഒരു സാധ്യതയുമില്ല. അറവുനടത്തുന്നതും വിതരണം ചെയ്യുന്നതും ഒരേ വകുപ്പിന് കീഴിലായതുകൊണ്ട് വിതരണത്തിനനുസരിച്ച് അറവ് ക്രമീകരിക്കാവുന്നതേയുള്ളൂ. ഇനിയും അക്കാര്യത്തില്‍ പരിഷ്കാരങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞുവെച്ചത്. ഒന്നുകില്‍ പറയുന്നത് മുഖവിലക്കെടുക്കണം അല്ലെങ്കില്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കണം. അതുമല്ലെങ്കില്‍ താങ്കള്‍ക്കറിയുന്ന വിഷയത്തില്‍ മാത്രം അഭിപ്രായം പറയണം. അനാവശ്യമായി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി അവസാനിപ്പിക്കണം എന്നുമാത്രമേ വിനീതമായി ആവശ്യപ്പെടാനുള്ളൂ. ഇസ്്ലാമിനെക്കുറിച്ച് വസ്തുനിഷ്ഠമായി ഒരു വരി താങ്കള്‍ക്ക് പറയാന്‍ സാധിച്ചാല്‍ എനിക്ക് സംതൃപ്തിയോടെ ഇവിടം വിടാമായിരുന്നു.
@Kaalidaasan
'ലോക മുസ്ലിം പണ്ധിതന്‍മാര്‍ തീരുമാനമെടുക്കേണ്ട ഒരു വിവാദ വിഷയം ഖുറാനിലുണ്ടെന്നു ഒരു മുസ്ലിം വിശ്വാസി സമ്മതിക്കുന്നത് ആദ്യമായാണു ഞാന്‍ കേള്‍ക്കുന്നത്.'
ഇതിലും അബദ്ധമുണ്ട്. ഗുരുവായി ജബ്ബാര്‍ മാഷിനെ കണ്ടതുകൊണ്ടാണ് ഇസ്ളാമിലുള്ള പലതും താങ്കള്‍ക്ക് കേള്‍ക്കാന്‍ കഴിയാതെ പോയത്.കമ്മ്യൂണിസത്തിന്റ ഗുരുവായി ബുഷിനെ സ്വീകരിച്ചാല്‍ !!! :):)
'എന്തായാലും ചോദ്യം പ്രസക്തമാണെന്നു ലത്തീഫിനു മനസിലായല്ലോ? പിന്നെതിനാണീ പ്രസക്തമായ ചോദ്യം ചോദിച്ച മറ്റുള്ളവരെ ലത്തീഫ് ഇത്ര സമയവും എതിര്‍ത്തതെന്നു മനസിലായില്ല.'
ഇതായിരുന്നില്ലല്ലോ ചര്‍ചാവിഷയം. ഇസ്ലാമിലെ കിരാതത്വമല്ലേ.
കൈപ്പള്ളി,
താങ്കളുടെ ബുദ്ധി ഭ്രമത്തിനു ഞാന്‍ ഉത്തരവാദിയല്ല. താങ്കളോട് സംവദിക്കാന്‍ എനിക്കൊരു ഒളിച്ചു കളിയും നടത്തേണ്ട ആവശ്യമില്ല. താങ്കളെന്തോ മഹത്തായ പ്രസ്ഥാനമാണെന്നു വിശ്വസിക്കാന്‍ താങ്കള്‍ക്ക് എല്ലാ അവകാശവുമുണ്ട്. അതെന്നെ ഒരു തരത്തിലും ബാധിക്കില്ല. മലയാള ഭാഷക്കെന്തോ വലിയ സേവനം നല്‍കി എന്നൊക്കെ പണ്ടൊരിക്കല്‍ എന്നോട് വീമ്പു പറഞ്ഞത് ഞാനോര്‍ക്കുന്നു. ഗള്‍ഫില്‍ നേരത്തെ എത്തിപ്പെട്ട് , ഒരു കമ്പ്യൂട്ടര്‍ കിട്ടി, അതിലെന്തോ ചെയ്തു. അതു ലോകം മുഴുവന്‍ പറഞ്ഞു നടക്കുന്നു. അതാണോ താങ്കളുടെ മനസിന്റെ വലിപ്പം.
വലിയ മനസിന്റെ ഉടമകള്‍ സ്വയം പുകഴ്ത്തി നടക്കാറില്ല. താങ്കളുടെ സ്വയം പുകഴ്ത്തലുകള്‍ വായിക്കുന്ന ആര്‍ക്കും താങ്കളുടെ മനസിന്റെ വലിപ്പം ശരിക്കും മനസിലാകും.
താങ്കളുടെ യാത്ര വിശദാംശങ്ങളൊന്നും ഞാന്‍ ചോദിച്ചില്ല. അതെനിക്ക് അറിയേണ്ട അവശ്യവുമില്ല. താങ്കള്‍ എവിടെ താമസിക്കുന്നു എന്നും എനിക്ക് അറിയേണ്ട. ഏതെങ്കിലും അറബിയുടെ അടിമ പണി ചെയ്താലും എനിക്കതു പ്രശ്നമല്ല. എനിക്ക് ലോക പരിചയം ഇല്ല എന്നു താങ്കള്‍ പറഞ്ഞതിനോടു പ്രതികരിച്ചാണ് ഞാന്‍ താങ്കളേതൊക്കെ ലോകങ്ങള്‍ കണ്ടിട്ടുണ്ട് എന്നു ചോദിച്ചത്. അത് കേള്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നവര്‍ മറ്റുള്ളവരുടെ ലോക പരിചയം അളക്കാന്‍ ഇറങ്ങി തിരിക്കരുത്.
താങ്കളുടെ പഠിപ്പോ, ജോലിയോ, കളിയോ, കുളിയൊ, തീറ്റയോ, ഉറക്കമോ മാറ്റാരെങ്കിലും ചര്‍ച്ച ചെയ്യാന്‍ തക്ക മഹത്വമുള്ളതാണെന്നും എനിക്ക് തോന്നുന്നില്ല.
ബഹുമാനം കൊടുത്ത് ബഹുമാനം വാങ്ങുന്ന രീതി ഒന്നും താങ്കളിതേ വരെ പഠിച്ചിട്ടില്ല. അതു കൊണ്ട് ആണ് മറ്റുള്ളവരെ പുച്ഛിക്കുന്നത്. താങ്കളുടെ തമ്പ്രാന്‍ ശശി തരൂരും ഇതു പോലെ മറ്റുള്ളവരെ പുച്ഛിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതായി അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തിയം വെളിപ്പെടുത്തുന്നു. താങ്കളുടെ നിഘണ്ടുവില്‍ ചേര്‍ക്കാനായി ഞാന്‍ ഒരു പഴം ചൊല്ല് പറഞ്ഞു തരാം. യഥാ രാജ തഥാ പ്രജ.
ഞാന്‍ ലോകം കണ്ടിട്ടില്ല, എന്റെ മനസു ചെറുതാണെന്നൊക്കെ പറയുന്നത് എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ്. അതു താങ്കള്‍ക്ക് മനസിലാകാത്തത് വളര്‍ത്തു ദോഷമാണ്. എന്റെ മനസിന്റെ വലിപ്പം അളക്കാന്‍ ഞാന്‍ ഒരു കൈപ്പള്ളി തമ്പ്രാനേയും ഏല്‍പ്പിച്ചിട്ടില്ല. ഇത് താങ്കള്‍ക്ക് മനസിലാകുമെന്ന് കരുതട്ടേ.
വിലകുറഞ്ഞ പ്രയോഗം നടത്താന്‍ മടിയില്ലത്ത ഒരാളും മറ്റുള്ളവര്‍ വില കുറഞ്ഞ പ്രയോഗം നടത്തരുതെന്ന് ശഠിക്കരുത്. താങ്കള്‍ ആദ്യം നന്നാകാന്‍ നോക്ക് എന്നിട്ട് മതിയില്ലേ മറ്റുള്ളവരെ നന്നാക്കാന്‍.
ലത്തീഫ്,
മലയാളത്തില്‍ ധാരാളം ഖുര്‍ആന്‍ പരിഭാഷകള്‍ ലഭ്യമായിരിക്കെ ശരിയായ റെഫറന്‍സ് പോലും നല്‍കാതെ പേസ്റ്റ് ചെയ്ത സൂക്തങ്ങളുടെ ശരിയായ വ്യാഖ്യാനം വിശ്വാസികള്‍ മനസ്സിലാക്കുന്നത് പോലെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായിരിക്കും സത്യസന്ധത
ഇംഗ്ളീഷ് താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ , താങ്കള്‍ പറഞ്ഞ മലയാളം ഖുറാനില്‍ നിന്നു തന്നെ ഉദ്ധരിക്കാം.
അധ്യായം 3 ആലു ഇമ്രാന്
28-29 വിശ്വാസികള്‍ വിശ്വാസികളെ വെടിഞ്ഞ് നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍, അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല.
അധ്യായം 4 അന്നിസ
88. അതിനാല്‍ ദൈവികമാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വരുന്നതുവരെ, അവരില്‍ ആരെയും മിത്രങ്ങളായി സ്വീകരിക്കാതിരിക്കുക. സ്വദേശം വെടിയാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവരെ കണേടടത്തുവെച്ചു പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക
അധ്യായം 5 അലാഇദ
33-34 അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍27 അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു.
അധ്യായം 8 അല്‍അന്‍ഫാല്‍
12-14 ഈ നിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഇതാ ഭീതി നിറക്കുന്നു. രണാങ്കണത്തിലിറങ്ങിയാല്‍ നിങ്ങള്‍ അവരുടെ കണ്ഠങ്ങളില്‍ വെട്ടുക. സന്ധികള്‍തോറും വെട്ടുക.
അധ്യായം 9 അത്തൌബ
5-6 അതുകൊണട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍4 പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക.
അധ്യായം 47 മുഹമ്മദ്
4-6 അതിനാല്‍ ഈ ധിക്കാരികളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴുത്തുവെട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ നിങ്ങളവരെ നന്നായി ഒതുക്കിയാല്‍ പിന്നെ തടവുകാരെ പിടിച്ചുകെട്ടുക.
അധ്യായം 48 അല്‍ഫത്ഹ്
28-29
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ സത്യത്തെ നിഷേധിക്കുന്നവരോട് കര്‍ക്കശരും21 തങ്ങള്‍ക്കിടയില്‍ ദയാലുക്കളു22മാകുന്നു.
ലത്തീഫ്,
ഇസ്ലാമിന്റ ശിക്ഷാവിധികളെപ്പറ്റി താങ്കളുടെ വാദങ്ങള്‍ ധാരാളം അബദ്ധങ്ങള്‍ നിറഞ്ഞതാണ്.
ഒരു ശരാശരി മുസ്ലിം ഇതാണെപ്പോഴും പറയുക. മറ്റുള്ളവര്‍ മനസിലാക്കിയത് അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന്. ഉത്തരം മുട്ടുമ്പോള്‍ അവരുടെ സ്ഥിരം പല്ലവി ഇതാണ്.
ശിക്ഷാവിധികളേപ്പറ്റി ഞാന്‍ ഒരു വാദവും നടത്തിയില്ല. പരിഷ്കൃത സമൂഹത്തിനു യോജിക്കാത്ത ശിക്ഷാവിധികള്‍ ഇന്നതൊക്കെ ആണെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു.
അതിന് ജബ്ബാര്‍ മാഷെയാണ് താങ്കള്‍ ഗുരുവായി കാണുന്നതെങ്കില്‍ താങ്കളുടെ കാര്യത്തില്‍ സഹതപിക്കുയല്ലാതെ മാര്‍ഗമില്ല. ബ്ളോഗിന് പുറമെ ഇസ്്ലാമിനെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ ലഭ്യമാണ് ഖുര്‍നിന്റെ വിശദീകരണവും
ഈ പല്ലവിയല്ലതെ മറ്റൊന്നും താങ്കള്‍ക്കില്ലെ പാടാന്‍. ഖുറാന്‍ വായിച്ചാല്‍ എനിക്ക് മനസിലാകും, ബൈബിള്‍ വായിക്കുന്നതു പോലെ.
ഒരു ജബ്ബാര്‍ മാഷിനെ മാത്രമേ ഖുറാന്‍ വിമര്‍ശകനായി താങ്കള്‍ കണ്ടിട്ടുള്ളു എങ്കില്‍ എനിക്ക് താങ്കളോട് ശരിക്കും സഹതാപമാണ്.
ബലിയേയും ബലിമൃഗത്തെയും സംബന്ധിച്ച് ഖുറാനിന്റെ വിശദീകരണങ്ങള്‍, അതും ഇസ്ലാം പണ്ടിതര്‍ നടത്തിയത്, യരലവ ചൂണ്ടിക്കാണിച്ചിട്ട് താങ്കള്‍ എന്തേ നിശബ്ദത പാലിക്കുന്നു?
"നിന്റെ ആസനം അകത്തുള്ള കാക്കാന്മാർ കയറി ഇറങ്ങി തൂറാൻ പറ്റാത്ത വിധമാക്കും."
ithum quranil ulla shiksha vidhi aano, anony?
ലത്തീഫ്,
ഒന്നുകില്‍ പറയുന്നത് മുഖവിലക്കെടുക്കണം അല്ലെങ്കില്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കണം. അതുമല്ലെങ്കില്‍ താങ്കള്‍ക്കറിയുന്ന വിഷയത്തില്‍ മാത്രം അഭിപ്രായം പറയണം
അന്ധ വിശ്വാസികള്‍ താങ്കളൊക്കെ പറയുന്ന മുട്ടയുക്തികള്‍ മുഖവിലക്കെടുത്തേക്കാം.
ഹജിനു മെക്കയില്‍ ലക്ഷക്കണക്കിനു കാലികളെ അള്ളാഹു പറഞ്ഞു എന്നും പറഞ്ഞറുക്കുന്നതിലെ ക്രൂരത മനസിലാക്കന്‍ ഇസ്ലാമിനേക്കുറിച്ച് ആഴത്തിലൊനും പഠിക്കേണ്ട ആവശ്യമില്ല. അല്‍പ്പം വിവേകവും സാമാന്യ ബോധവുമുള്ള ആര്‍ക്കും അതിന്റെ ഭീകരത ബോധ്യമാകും. അള്ളാഹുവിന്റെ കല്‍പനയാണതിനു പിന്ന്നിലെന്ന് അന്ധമായി വിശ്വസിക്കുന്ന ഏതൊരു അന്ധവിശ്വാസിക്കും അത് സല്‍പ്രവര്‍ത്തിയാണ്.
ലത്തീഫ്,
ഇതിലും അബദ്ധമുണ്ട്. ഗുരുവായി ജബ്ബാര്‍ മാഷിനെ കണ്ടതുകൊണ്ടാണ് ഇസ്ളാമിലുള്ള പലതും താങ്കള്‍ക്ക് കേള്‍ക്കാന്‍ കഴിയാതെ പോയത്.കമ്മ്യൂണിസത്തിന്റ ഗുരുവായി ബുഷിനെ സ്വീകരിച്ചാല്‍ !!! :):)
ജബ്ബാര്‍ മാഷ് താങ്കളുടെ ഉറക്കം ഇത്ര മേല്‍ കെടുത്തുന്നു എന്നറിയുമ്പോള്‍ താങ്കളോടുള്ള സഹതാപം പിന്നെയും കൂടുന്നു. ജബ്ബാര്‍ മാഷിനെ ഒക്കെ വിട്ട് താങ്കള്‍ക്കൊന്നും ഇതില്‍ ഒരഭിപ്രായം ഉണ്ടാക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല എന്നത് താങ്കള്‍ക്ക് ഖുറനേക്കുറിച്ചുള്ള അറിവിന്റെ പരിമിതി വെളിപ്പെടുത്തുന്നു.
താങ്കള്‍ ഇത്ര നാളും പഠിച്ച ഖുറാന്റെ വെളിച്ചത്തില്‍ ഇതിനെ വിശദീകരിച്ചു കൂടെ? എന്തിനാണിനിയും മുസ്ലിം പണ്ഠിതര്‍ ഇതില്‍ തീരുമാനം എടുക്കേണ്ടത്? അതിനര്‍ത്ഥം ഇത്ര നാളും അവര്‍ നല്‍കിയ വിശദീകരണങ്ങളും മറ്റും താങ്കളില്‍ ഇപ്പോഴും സംശയമുണ്ടാക്കുന്നു എന്നല്ലേ?
ഇസ്ലാമിലുള്ള പലതിനേപ്പറ്റി അല്ലല്ലോ ഞാന്‍ ഇവിടെ പറഞ്ഞത്. താങ്കള്‍ പറഞ്ഞ ഒരു കാര്യത്തേക്കുറിച്ചാണ്. ആടിനെ അറുത്ത് ഇബ്രാഹിം നബി ചെയ്യാത്ത ഒരു കാര്യം എന്തിനാണ്, മൊഹമ്മദ് ഖുറാനില്‍ ഉള്‍പ്പെടുത്തി മുസ്ലിങ്ങള്‍ക്ക് ബാധ്യതയാക്കിയത്?
കമ്യൂണിസത്തില്‍ ഒരു ഹീനതയുണ്ടെങ്കില്‍ അത് മനസിലാക്കാന്‍ ബുഷിനെയൊന്നും ഗുരുവായി സ്വീകരിക്കേണ്ട, കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ വായിച്ചു മനസിലാക്കിയാല്‍ മതി.
ലത്തീഫ്,
അതിന്റെ മുഖ്യലക്ഷ്യമാകട്ടേ പെരുന്നാല്‍ ദിനത്തില്‍ ആരും പട്ടിണികിടക്കരുത് എന്ന തത്വവും.
ഞാന്‍ കരുതിയത് താങ്കളൊരു മാന്യനാണെന്നണ്. കൂടെ കൂടെ എന്റെ ബിരുദംചര്‍ച്ച ചെയ്യനുള്ള അധഃപ്പതനം ഉണ്ടാകുമെനു ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.
Dr റുടെയു Daughter റുടെയും കഥകള്‍ വിട്ടുകളഞ്ഞ് ഇവിടെ ചര്‍ച്ച ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്യാനെന്തേ ഒരു വൈഷമ്യം?
വീണ്ടും മണ്ടത്തരം പറയാതെ ലത്തീഫ്.
പെരുനാള്‍ ദിനത്തില്‍ തന്നെ ഈ മാംസം പട്ടിണി കിടക്കുന്നവരില്‍ എത്തുമെന്ന് പറയുന്നവനെ പമ്പര വിഡ്ഡി എന്നു വിളിക്കേണ്ടി വരും. അള്ളാഹു വല്ല അത്ഭുതവും പ്രവര്‍ത്തിച്ചാലെ പെരുന്നാള്‍ ദിനത്തില്‍ അറുക്കുന്ന മാംസം മെക്കയില്‍ നിന്നും ശീതികരിച്ച് സോമാലിയയിലെ പട്ടിണി കിടക്കുന്നവരില്‍ എത്തൂ.
അതേ സമയം ഇതിനു ചെലവാക്കുന്ന പണം സോമാലിയയില്‍ കൊടുത്താല്‍ അവിടതെ പട്ടിണി പാവങ്ങള്‍ പെരുന്നാള്‍ ദിനത്തിലെങ്കിലും എന്തെങ്കിലും വാങ്ങി പട്ടിണി അകറ്റും. അത്രക്കുള്ള സാമാന്യ ബോധം ഒരു മുസ്ലിമിനും ഇല്ലാത്തതെന്തേ?
അനോണീമസേ,
ക്ഷമിക്കണം.
മുസ്ലിങ്ങളേപ്പറ്റിയുള്ള സഭ്യമല്ലാത്ത പരാമര്‍ശം ഞാന്‍ നീക്കം ചെയ്യുന്നു. കാരണം അനോണിമസിനു മനസിലാകുമല്ലോ.
ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഇസ്ലാമിലെ വളരെ കുറച്ചു വിഷയങ്ങളേക്കുറിച്ചു മാത്രമാണ്. മുസ്ലിങ്ങളേക്കുറിച്ചല്ല.
ലത്തീഫിനേപ്പോലെ തീവ്ര ഇസ്ലാമിന്റെ കെട്ടുപാടില്ലാത്ത പല മുസ്ലിം സുഹൃത്തുകളും എനിക്കുണ്ട്. അനോണിമസിനും ഉണ്ടാകുമെന്ന് ഞാന്‍ കരുതട്ടേ.
നായന്മാരെ അപകീർത്തിപ്പെടുത്തി എന്ന കള്ള കേസിൽ മുമ്പൊരിക്കൽ സവർണ്ണ ഹിന്ദുക്കളുടെ വളർത്തു പട്ടികളായ കേരള പോലീസ് ഒരു ബ്ലോഗറെ സ്റ്റേഷനിൽ കയറ്റി പീഠിപ്പിച്ചു എന്നു വായിച്ചിട്ടുണ്ടു്.
ഇസ്ലാമ്നിന്റെ പ്രവാചകനേ ഈ വിധത്തിൽ അപകീർത്തി പെടുത്തുന്ന ഇവനെതിരെ നിയമപരമായി നടപടി എടുക്കാൻ നട്ടെല്ലുള്ള ഒരുത്തൻ പോലും കേരളത്തിൽ ഇല്ലാതെ പോയി എന്നതാണു് കഷ്ടം.
ഹസന്‍ ജെദ്ദ,
കേരളം സഉദി അറേബ്യ അല്ലല്ലോ ഹസാ.
ഖുറാനിലുള്ളതല്ലേ ഞാന്‍ പറഞ്ഞുള്ളു. സ്വയം അപകീര്‍ത്തിയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഖുറനില്‍ മൊഹമ്മദ് എഴുതി ചേര്‍ത്തത് മറ്റുള്ളവരുടെ കുറ്റമല്ല. ഇതൊക്കെ നീക്കം ചെയ്ത് ഇസ്ലാമിനെ ശുദ്ധീകരികേണ്ടത് ഹസന്റെയൊക്കെ കടമയല്ലേ?
ഏത് നബിയും, ഏത് ഗ്രന്ഥവും, വിമര്‍ശനതീതമല്ല.
മറുപടിയുണ്ടങ്കില്‍ ഞാമെന്തിനു ഭയക്കണം.!!
തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിക്കട്ടെ.
സ്വന്തമായി നട്ടെല്ലുണ്ടെങ്കില്‍ നിവര്‍ത്തിനിന്നു അതു പറയാതെ, കേരളാപോലീസിന്റെ നട്ടെല്ലുവേണ്ടല്ലൊ പ്രവാചകന് നേരെ നില്‍കാന്‍.
Kaalidaasan said..
'ഇസ്ലാമിനു പുറത്തുള്ള ആത്മീയതയേക്കുറിച്ച് താങ്കള്‍ക്കെന്തറിയാം?
ഏറ്റവും മഹത്തായ ആത്മീയത ഇസ്ലാമിലാണെന്ന് വിശ്വസിക്കുന്നിടത്ത് താങ്കളേപ്പൊലുള്ളവരുടെ കാപട്യം അഴിഞ്ഞു വീഴുന്നു.
ബിസ്മില്ല ചൊല്ലി കൊന്നാല്‍ ദൈവം ഇഷ്ടപ്പെടും എന്ന ആത്മീയത തികഞ്ഞ കാപട്യമാണ്. ഒരു ജീവിയേയും കൊല്ലില്ല എന്ന അഹിംസയിലൂന്നിയ ആത്മീയത ഇതിലും എത്രയോ മഹത്തരം.
ക്രൂരത മത തത്വങ്ങളില്‍ സ്വാംശീകരിച്ച മതം ഒരു പക്ഷെ ഇസ്ലാം മാത്രമായിരിക്കും.
മെക്കയില്‍ ആയിരക്കണക്കിനു മൃഗങ്ങളെ കൊല്ലുന്ന അതേ ലാഘവത്തോടെയാണ് അവിശ്വാസികളെ കൊല്ലാന്‍ ഇസ്ലാം ഉപദേശിക്കുന്നത്. ബിന്‍ ലാദന്‍ മുതല്‍ മദനി വരെ ഉദ്ഘോഷിച്ചതും അതാണ്.'
ചിന്തകന്റെ വളരെ സൗഹാര്‍ദ്ദ പൂര്‍ണമായ അഭിപ്രായ പ്രകടനങ്ങളോട് പോലും മുകളില്‍ നല്‍കിയതുപോലെ വസ്തുതയുമായോ പോസ്റ്റുമായോ കാര്യമായി ബന്ധമില്ലാത്ത വളരെ അനവസരത്തിലുള്ള അഭിപ്രായ പ്രകടനത്തിലൂടെ മാന്യബ്ലോഗര്‍ ദേഹം (ഡോക്ടറാണെന്ന് ഇനിമുതല്‍ പറയില്ല അദ്ദേഹത്തിന് തന്നെ മാനക്കേടായി തോന്നിയിരിക്കുന്നു) സമാരംഭം കുറിച്ച കടിപിടി ചര്‍ചയില്‍ രണ്ടുതവണ പിന്‍മാറിയതായിരുന്നു. പക്ഷേ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ മുറുകുകയും പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയതപ്പോള്‍ വീണ്ടും ഇടപെടേണ്ടി വന്നു. ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നുണ്ടെങ്കിലും അത് ഇവിടെ വെച്ച് ചെയ്യുന്നില്ല. അതിന് പറ്റിയ സാഹചര്യം ഈ ബ്ലോഗില്‍ നിന്ന് എപ്പോഴോ നഷ്ടപ്പെട്ടു. ഇപ്പോഴിതാ തനി അശ്ലീലവും കടന്നുവന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ ഇനിയെന്ത് പ്രകോപനമുണ്ടായാലും ഇങ്ങോട്ടില്ല. അതേ സമയം ഇതില്‍ പറയേണ്ടുന്ന വിഷയങ്ങള്‍ക്ക് എന്റെ ബ്ലോഗിലൂടെ ഞാന്‍ പറയുകയും ചെയ്യും. ദൈവം അതിന് അനുഗ്രഹിക്കട്ടേ. മാന്യ സുഹൃത്തുക്കളേ. അവിശ്വാസികളുമായി എങ്ങനെ പെരുമാറണം എന്നതിന് അവലംബം ഒരിക്കലും കാളിദാസന്‍ ഉദ്ധരിച്ച യുദ്ധപശ്ചാതലത്തില്‍ അവതരിച്ച
സൂക്തങ്ങളല്ല എന്ന് വിനീതമായി അറിയിക്കട്ടേ. നന്ദി.
മുസ്ലിംകള്‍ പരസ്പരം കണ്ടുമുട്ടിയാല്‍ ‘ അസ്സലാമു അലൈകും വറഹ്മതുല്ലാഹി വബറകതഹു’ ( അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും ഐശ്വര്യവും നിന്റെ മേല്‍ ഉണ്ടാവട്ടെ) എന്നു പറയണമെന്ന് മുസ്ലിമിനു മുസ്ലിമിനോടുള്ള ആറ് കടമകളില്‍ ഒന്നാമത്തേതായി മുഹമ്മദ് നബി എണ്ണിപ്പറയുന്നു.
ഒരു ഇസ്ലാംമത വിശ്വാസി ഒരു ഒരു അവിശ്വാസിയെ ( കാഫിറിനെ) കണ്ടാല്‍ എങ്ങിനെ അഭിവാദ്യം ചെയ്യണമെന്നാണ് നബി പറഞ്ഞുതരുന്നത്.
ഇതൊരു യുദ്ധപശ്ചാത്തലമില്ലാത്ത ചോദ്യമാണ്. ജിഹാദില്ലാതെയും ജീവിക്കണമല്ലോ.
Vishayadisthamaayi enthenkilum parayanuNTekil parayuu yaralavee... alenkil blog vittu pidii
അനോണി : നിന്നോടെനിക്കു സ്നേഹമുണ്ടെടാ; ഈ പോസ്റ്റില്‍ നിന്നു വിഷയത്തില്‍ നിന്നു മാറിനടക്കുമ്പോള്‍ നീയെങ്കിലുമുണ്ടായല്ലോ നേരെനടത്താന്‍; നിന്റെ സ്നേഹത്തിന് നന്ദി.
കാളിദാസന്‍ അവിശ്വാസികളോട് മുസ്ലിം എങ്ങിനെ പേരുമാറണമെന്ന് അറിയാന്‍ ഖുറാന്‍ ഇങ്ലീഷിലും പിന്നെ മലയാളത്തിലും അക്കമിട്ട് എഴുതുന്നത് കണ്ടപ്പോള്‍, ഒരു ലളിതമായ ഉദാഹരണവുമായി സഹായിക്കണമെന്നേ ഞാന്‍ കരുതിയുള്ളൂ.
ലോക മുസ്ലിം പണ്ധിതന്‍മാര്‍ തീരുമാനമെടുക്കേണ്ട ഒരു വിവാദ വിഷയം ഖുറാനിലുണ്ടെന്നു മിസ്റ്റര്‍ ലതീഫ് അംഗീകരിച്ച ഒരു പോസ്റ്റായതിനാല്‍ എനിക്കും വിഷയത്തില്‍ നിന്ന് സംസാരിക്കാനേ താല്പര്യമുള്ളൂ.
അനോണീ :)
മുകളില്‍ നല്‍കിയതുപോലെ വസ്തുതയുമായോ പോസ്റ്റുമായോ കാര്യമായി ബന്ധമില്ലാത്ത വളരെ അനവസരത്തിലുള്ള അഭിപ്രായ പ്രകടനത്തിലൂടെ മാന്യബ്ലോഗര്‍ ദേഹം
പോസ്റ്റുമായി ബന്ധമില്ലാത്ത പല കര്യങ്ങളും ചിന്തകനും ലത്തീഫുമല്ലേ ഇവിടെ വലിച്ചിഴച്ചു കൊണ്ടു വന്നത്. ഇസ്ലാമിലെ മറ്റൊരു കാര്യവും ഞാന്‍ ഇവിടെ പരാമര്‍ശിച്ചിരുന്നില്ല. മറ്റു ചിലര്‍ ആക്ഷേപിച്ചപോലെ ഒരു മത പ്രചരണം പോലെയല്ലേ ലത്തീഫ് പല വിഷയങ്ങളും പരാമര്‍ശിച്ചത്. അതിനു ഞാന്‍ മറുപടി എഴുതിയപ്പോള്‍ ഇത് പോലെ കരയുന്നത് മോശമല്ലേ. ഇസ്ലാം മഹത്തായ ദര്‍ശനം, ഇസ്ലാം ലോകം മുഴുവനും വേണ്ടിയുള്ള ദര്‍ശനം, ഇസ്ലാം ലോകാവസനം വരെ എല്ലാവര്‍ക്കും വേണ്ടിയുള്ള ദര്‍ശനം എന്നൊക്കെ എഴുതി വിടുമ്പോള്‍ അത് മറ്റെല്ലാവരും അങ്ങു വിഴുങ്ങുമെന്ന് ലത്തീഫ് കരുതിയത് മൌഡ്യമല്ലേ?
എന്താണു ലത്തീഫ് ചെയ്തതെന്ന് ആദ്യമേ നോക്കുക. എന്നിട്ടു മതിയില്ലേ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍
(ഡോക്ടറാണെന്ന് ഇനിമുതല്‍ പറയില്ല അദ്ദേഹത്തിന് തന്നെ മാനക്കേടായി തോന്നിയിരിക്കുന്നു)
ഡോക്ടറാണെന്ന് ആദ്യമേ പറയേണ്ട ആവശ്യമുണ്ടായിരുന്നോ ലത്തീഫ്. നേഴ്സറി ക്ളാസിലെ കുട്ടിയേപ്പോലെ ആണോ ഗൌരവമായി ചര്‍ച്ച ചെയ്യുന്ന ലത്തീഫൊക്കെ പെരുമാറേണ്ടത്.
ലത്തീഫ് ഇറച്ചി വെട്ടുകാരനോ, തോട്ടിയോ, ഷുരകനോ, ഉസ്താദോ, മറ്റോ ആണെനത് ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നാണെനിക്ക് തോന്നുന്നത്. പല പ്രാവശ്യം എന്റെ ബിരുദം ചുണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ അതേ പറഞ്ഞുള്ളു.
പ്രിയ അനോണീ :
ബലിയുടെ ക്രൂരത ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണ്, “വിശ്വാസികള്‍ ചെയ്യുന്ന എല്ലാകര്‍മത്തിന് പിന്നിലും വിശ്വാസം പ്രചേദനമാണ്“ എന്നുള്ള ലതീഫിന്റെ സ്റ്റേറ്റ്മെന്റിന് കാളിദാസന്‍ ഇങ്ങിനെ മറുപടി നല്‍കിയിരുന്നു. (ഡിസ :08:03:30)
സഹജീവികളെ ഉപദ്രവിക്കുന്ന ഏത് മത വിശ്വാസത്തെയും എനിക്ക് അംഗീകരിക്കാന്‍ ആകില്ല, അതുകൊണ്ടാണ്,
1. മിണ്ടാപ്രണികളെ മത വിശ്വാസതിന്റെ ഭാഗമായി ബലി അര്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്നത്.
2. ഇസ്ലാമിലെ കിരാത നിയമങ്ങളെ എതിര്‍ക്കുന്നത്.
3. അവിശ്വാസികളോട് എങ്ങനെ പെരുമാറണമെന്ന ഖുറാനിലെ അനുശാസനങ്ങളെ എതിര്‍ക്കുന്നത്.
ചര്‍ച്ച വിശ്വാസികളോടുള്ള പെരുമാറ്റശാസ്ത്രത്തിലെത്തി നില്‍ക്കുന്നതിന്റെ ഒരു വഴി പറഞ്ഞു തന്നതാണ്.
അവിശ്വാസികലോടെ എങ്ങിനെ പെരുമാറണം എന്നു ലത്വീഫ് സൂക്തങ്ങള്‍ ഉദ്ധരിച്ചാല്‍ സാമാധാനപരമായ ചര്‍ച്ച നടക്കില്ല എന്ന ഭയത്താല്‍ ഈ ചര്‍ച്ചയില്‍ തന്നെ പറഞ്ഞൊഴിഞ്ഞതിങ്ങിനെയാണ്.
>>>1. അവിശ്വാസികളോട് മാതാപിതാക്കളോടെന്ന പോലെ പുണ്യം ചെയ്യണം.
2.അവരോട് നീതിയോടെ വര്‍ത്തിക്കണം.
3. അയല്‍വാസിയാണെങ്കില്‍ അവന്‍ പട്ടിണികിടക്കുയും വിശ്വാസി വയര്‍ നിറക്കുകയുമാണെങ്കില്‍ അവന് വിശ്വാസി സമൂഹത്തില്‍ ഒരു സ്ഥാനവുമില്ല.
4.അവനോട് നീതിയോടെ വര്‍ത്തിക്കണം.
5.അവിശ്വാസിയോടെ ഏറ്റവും ഗുണകാംക്ഷ പുലര്‍ത്തണം. >>>
കാളിദാസന്‍ ഇവിടെ നല്‍കിയ സൂക്തങ്ങക്ക് യുദ്ധപശ്ചാത്തലത്തില്‍ ഇറങ്ങിയ സൂക്തങ്ങളാണെന്ന് മാന്യവായനക്കാരോട് പറഞ്ഞുംകൊണ്ട് ലതീഫ് ചര്‍ച്ചയിലെ റ്റോംആന്റ്ജെറി കളി തുടരുകയാണ്. സമാധാന പശ്ചാത്തലമുള്ള സൂക്തങ്ങളുമായി അദ്ദേഹം തിരിച്ചുവരുമായിരിക്കും.
ലത്തീഫ്,
മാന്യ സുഹൃത്തുക്കളേ. അവിശ്വാസികളുമായി എങ്ങനെ പെരുമാറണം എന്നതിന് അവലംബം ഒരിക്കലും കാളിദാസന്‍ ഉദ്ധരിച്ച യുദ്ധപശ്ചാതലത്തില്‍ അവതരിച്ച
സൂക്തങ്ങളല്ല എന്ന് വിനീതമായി അറിയിക്കട്ടേ. നന്ദി.
ആദ്യം ഇംഗ്ളീഷ് ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അത് വായിച്ചുനോക്കാനുള്ള മാന്യത പോലും ഇല്ലാതെ അസത്യമെന്നു പറഞ്ഞു. ലത്തീഫ് തന്നെ തന്ന മലയാളം ഖുറാനില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കുന്നതിനു പകരം അതിന്റെ പശ്ചത്തലം അന്വേഷിച്ചു പോകുനു.
യുദ്ധ പശ്ചത്തലത്തിലായാലും അല്ലെങ്കിലും അവിശ്വാസികളെ എന്തു ചെയ്യണം എന്നതാണല്ലോ മൊഹമ്മദ് പറഞ്ഞിരിക്കുന്നത്.
പ്രചീനകാലത്തെ യുദ്ധങ്ങളില്‍ ശത്രുക്കളോട് ചെയ്തിരുന്നതിതാണ്. അവിടെ വിശ്വാസവും അവിശ്വാസവും ഒന്നുമില്ലായിരുന്നു. ശത്രുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ജനങ്ങള്‍ക് വിവേകമുണ്ടായപ്പോള്‍ ഈ ക്രൂരതകളൊക്കെ അവര്‍ മാറ്റി. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധത്തടവുകാരോടു ചെയ്യേണ്ട മര്യാദകളൊക്കെ ഇന്ന് നിയമമാണ്. ഗ്വണ്ടനാമോ ബേയില്‍ തടവിലിട്ടിരിക്കുന്ന മുസ്ലിം ഭീകരര്‍ പോലും ഈ വകുപ്പുകളുപയോഗിച്ചാണു കേസു വാദിക്കുന്നത്. അവരും മുസ്ലിങ്ങള്‍ തന്നെയല്ലേ? അവിശ്വാസികളോട് ചെയ്യേണ്ട കാര്യങ്ങള്‍ മൊഹമ്മദ് പറഞ്ഞ പോലെ ചെയ്യുന്നു എന്നു സമാധാനിച്ച് അവര്‍ എന്തുകൊണ്ട് അതിനൊന്നും കീഴ്പ്പെടുന്നില്ല?
ലത്തീഫിനേപ്പോലെ ചിന്താ ശേഷി പണയം വച്ചവര്‍ ഇതൊക്കെയാണു ചിന്തിക്കേണ്ടത്.
ഇസ്ലാം ഒഴികെയുള്ള ലോകം മുഴുവന്‍ പ്രാകൃത അനാചാരങ്ങളില്‍ നിന്നും ഹീനതകളില്‍ നിന്നും എന്നേ മുക്തമായി. ഇസ്ലാം മാത്രം ഇന്നും അതെ പ്രാകൃത കാലഘട്ടത്തില്‍ ജീവിക്കുന്നു. അതേ ഞാന്‍ ചൂണ്ടികാണിച്ചുള്ളു. ലത്തീഫിനതൊക്കെ മനസിലാകുന്നുണ്ട്. പക്ഷെ അന്ധവിശ്വാസം ലത്തീഫിനെ അതൊക്കെ സമ്മതിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.
ലത്തീഫ്,
സൂക്തങ്ങളുടെ ശരിയായ വ്യാഖ്യാനം വിശ്വാസികള്‍ മനസ്സിലാക്കുന്നത് പോലെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായിരിക്കും സത്യസന്ധത എന്നാണ് എനിക്ക് പറയാനുള്ളത്.
ഇത് ഇസ്ലാമിനു മാത്രം ബാധകമാണോ അതോ മറ്റു വിശ്വാസികള്‍ക്കും ബാധകമാണോ?
ഇപ്പോള്‍ ബീമാപള്ളി എന്ന മുസ്ലിം ബൈബിള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഒരു പോസ്റ്റുമായി വന്നിട്ടുണ്ട്? ബൈബിളിന്റെ ശരിയായ വ്യാഖ്യാനം ക്രിസ്തു മത വിശ്വാസികള്‍ നല്‍കുന്നത് മനസിലാക്കുന്നതല്ലേ ഏത് മുസ്ലിമിന്റേയും സത്യ സന്ധത? അത് തെറ്റാണെന്നു പറയാന്‍ ഒരു മുസ്ലിമിനര്‍ഹതയുണ്ടോ?
അദ്ദേഹമവിടെ പറയുന്നത് ബൈബിള്‍ എഴുതിയത് ക്രിസ്തുവിന്റെ മരണ ശേഷം കേട്ടറിവില്‍ നിന്നാണെന്നാണ്. ഖുറാനും ഏതാണ്ടിതു പോലെയല്ലേ? അവിടെയും ഇവിടെയും എഴുതി വച്ചതും കുറച്ചു പേര്‍ ഓര്‍മ്മയില്‍ നിന്നും പറഞ്ഞതും, ക്രോഡീകരിച്ചല്ലേ മൊഹമ്മദിന്റെ മരണ ശേഷം( 20 വര്‍ഷങ്ങള്‍ക്ക് ശേഷം), ഖുറാനായി എഴുതപ്പെട്ടത്?
ലത്തീഫ് പറയുന്ന സത്യ സന്ധത ലത്തീഫിനും മറ്റ് മുസ്ലിങ്ങള്‍ക്ക് കൂടി വേണം. ക്രിസ്ത്യാനികളുടെ വേദ പുസ്ര്തകം വ്യാഖ്യാനിക്കാന്‍ ക്രിസ്തു മത വിശ്വാസികള്‍ക്കു മാത്രമാണ് അര്‍ഹത എന്ന ലത്തീഫ് സമ്മതിക്കുമോ? അവര്‍ നല്‍കുന്ന വ്യാഖ്യാനം അംഗീകരിക്കുമോ? എങ്കില്‍ മാത്രമല്ലേ ലത്തീഫ് ഇപ്പോള്‍ പറയുന്ന സത്യ സന്ധതക്ക് മാന്യതയുള്ളു.
മുസ്ലിങ്ങള്‍ ഖുറാന്‍ വ്യാഖ്യാനിക്കുന്നത് ശരി, ക്രിസ്ത്യാനികള്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നത് തെറ്റ് എന്നു പറയുന്നത് ഇരട്ടത്താപ്പല്ലേ?
kaalidaasan,
മുസ്ലിങ്ങള്‍ ഖുറാന്‍ വ്യാഖ്യാനിക്കുന്നത് ശരി, ക്രിസ്ത്യാനികള്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നത് തെറ്റ് എന്നു പറയുന്നത് ഇരട്ടത്താപ്പല്ലേ?
correct!
pandaro parajanthu pole.
oruvan ente pasuvine moshtichal athu thinma. neremarichu njan mattoruthante pashuvine moshtichal athu nanma!
സുന്ദരരാമസ്വാമി എഴുതിയ ജേ ജേ ചില കുറിപ്പുകള്‍ എന്ന നോവലില്‍ നിന്നും ഒരു ഭാഗം
ആറ്റൂര്‍ രവിവര്‍മ മൊഴിമാറ്റം നടത്തിയത്
“ജേ.ജേ ഒരു കുരുക്കും കൊണ്ടു വന്നു.അതഴിച്ച് നൂലുകളില്‍ തടസ്സമില്ലാതെ വിരലോടിക്കാന്‍ അവന് ആഗ്രഹം. ഉന്നതമായ ആഗ്രഹമല്ലേ അത് ? മുല്ലക്കല്‍ മാധവന്‍ നായര്‍ അയാളുടെ വണ്ണിച്ചതും കുറുകിയതുമായ വിരലുകള്‍ കൊണ്ട് ആകുരുക്ക് മുറുക്കി വിട്ടു.അതോടു കൂടി അയാളുടെ വകയായി ഒന്നുരണ്ടു പുതിയകുരുക്കുകളും ഇട്ടു.അതിനു ശേഷം രണ്ടുപേരും ഓരോ വശത്ത് നിന്ന് പിടിച്ചുവലിച്ചു കൊണ്ടിരുന്നു.വലിച്ചാല്‍ കുരുക്കുകള്‍ അയയുമോ ?കുരുക്ക് എളുപ്പത്തില്‍ അയയുന്നത് തന്നെയാണ് വിവാദത്തിന്റെ ധര്‍മം.എന്നാല്‍ ഇതുവരെ നടന്ന വിവാദങ്ങളില്‍ കുരുക്കുകള്‍ പിന്നെയും മുറുകിപ്പോയിരിക്കുന്നു എന്നല്ലാതെ എളുപ്പമായില്ല .”
അരുണ്‍,
തീവ്ര മത വിശ്വാസം ഉള്ളില്‍ കൊണ്ടു നടക്കുന്നവരൊന്നും കുരുക്കഴിക്കാന്‍ മെനക്കെടില്ല. അവരുടെ ചിന്ത ഫാസിസ്റ്റ് രീതിയിലാണ്. അതിന്റെ ഉദാഹരണമാണ് ലത്തീഫ്. അവരുടെ ചിന്ത ഇപ്രകാരവും. ഇസ്ലാമിലെ ഏത് ക്രൂരതയും വ്യാഖ്യാനിക്കാന്‍ അര്‍ഹത മുസ്ലിങ്ങള്‍ക്കാണ്. അവര്‍ അതിനെയൊക്കെ ന്യായീകരിച്ചാല്‍ മറ്റുള്ളവര്‍ അംഗീകരിച്ചു കൊള്ളണം. പക്ഷെ മറ്റ് മതക്കാര്‍ അവരുടെ വിശ്വാസങ്ങള്‍ വ്യാഖ്യാനിച്ചാല്‍ ഞങ്ങള്‍ക്ക് അംഗീകാരിക്കാന്‍ മനസില്ല.
ഈ ഫാസിസം അവരുടെ മത സ്ഥാപകനില്‍ നിന്നുതുടങ്ങി. യഹൂദരുടേയും ക്രിസ്ത്യാനികളുടെയും അടിസ്ഥാന വിശ്വാസങ്ങള്‍ തെറ്റാണെന്നല്ലേ അദേഹം ഖുറാനില്‍ പറഞ്ഞു വച്ചിരിക്കുന്നത്. അതിനു പറ്റിയ കള്ളക്കഥകള്‍ അദ്ദേഹം പറഞ്ഞു പരത്തി. മുസ്ലിങ്ങളെല്ലാം അതപ്പാടെ വിശ്വസിക്കുന്നു.
ക്രൂരതയും കാപട്യവും ഫാസിസവുമൊരേ തരത്തില്‍ മൊഹമ്മദ് നബിയുടെ ദര്‍ശങ്ങളുടെ ഭാഗമായതങ്ങനെയാണ്. എല്ലാ തീവ്രവിശ്വാസികളായ മുസ്ലിങ്ങളും അത് പിന്തുടരുന്നു.
പ്രാകൃത നൂറ്റാണ്ടുകളെ ഈ കിരാതത്വങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുന്നതാണ്, സ ഉദി അറേബ്യ എന്ന രാജ്യം. മത് മത ഛിഹ്നങ്ങള്‍ ഇത്ര അസഹിഷ്ണുതയോടെ കാണുന്ന കാട്ടു ജാതിക്കാരെ ഇവിടെ മാത്രമേ കാണാന്‍ സാധിക്കൂ. ഇസ്ലാം നിരോധിച്ച, പന്നി മാംസം ഒഴികെ ഉള്ളതെല്ലാം ഇവിടെ സുലഭമാണ്, വിദേശ രാജ്യങ്ങളിലെ ബ്രാണ്ടഡ് മദ്യം അടക്കം.
മറ്റു ചില മുസ്ലിം രാജ്യങ്ങളുടെ അവസ്ഥ ലിപ്സ്റ്റിക്കിട്ട പന്നികളേപ്പോലെയും. അവര്‍ മുഖം മിനുക്കുന്ന ചില നടപടികളൊക്കെ ചെയ്യുന്നു. മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പന്നി മാംസം വില്‍ക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് ആരാധിക്കാന്‍ പ്രത്യേകമായി വേര്‍തിരിക്കപ്പെട്ട ഇടങ്ങളില്‍ പള്ളികള്‍ അനുവദിക്കുന്നു. ഹിന്ദുക്കള്‍ക്ക് ആരാധിക്കാന്‍ അമ്പലങ്ങളുള്ളതായി കേട്ടിട്ടില്ല.
"ദൈവത്തിന് സര്‍വസ്വവും സമര്‍പ്പിക്കാന്‍ സന്നദ്ധനായ ഒരു പ്രവാചകന്റെ സ്മരണയാണ് പ്രസ്തുത അറവിലൂടെ പുതുക്കുന്നത് എന്ന് പറഞ്ഞു."
ലത്തീഫ്.
ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മക്കായാണ് ഹജ്ജിനു ബലിയര്‍പ്പിക്കുന്നെങ്കില്‍, അത് ഇബ്രാഹിം നബി ചെയ്തപോലെ തന്നെ ചെയ്യണ്ടേ ?, സ്വന്തം മകനെയോ മകളെയോ ഹജ്ജിനു കൂട്ടിക്കൊണ്ട്പോകുക. അവിടെ കുട്ടിയെ, ദൈവഭയത്തോടെ തീവ്രവിശ്വാസത്തോടെ ബലിയര്‍പ്പിക്കുക (ഇതിനു വയ്യെങ്കില്‍ സ്വയം ബലിയര്‍പ്പിക്കുക). അപ്പോള്‍ സംപ്രീതനാകുന്ന അല്ലാഹു പ്രത്യക്ഷപ്പെട്ട് ബലിയില്‍ നിന്നും നിങ്ങളെ തടയും. നിങ്ങളുടെ/കുട്ടിയുടെ ജീവന്‍ രക്ഷിക്കപ്പെടും, സര്‍വ്വവരങ്ങളും തന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കും. ഇതു കണ്ട് അവിശ്വാസികള്‍ക്കും ദൈവം ഉണ്ടെന്നു ബോദ്ധ്യപ്പെടും. അങ്ങിനെ ബലിയിടല്‍, ദൈവാസ്തിത്വം തെളിയിക്കാനുള്ള ഒന്നാം തരം ദൃഷ്ടാന്തമായി മാറും. സര്‍വ്വ നിരീശ്വരവാദികളും യുക്തിവാദികളും അന്യമതസ്ഥരും ഇസ്ലാമില്‍ ചേരും. ലോകം മുഴുവന്‍ ഒറ്റ മതമായിത്തീരും. മതങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിലുള്ള സ്പര്‍ദ്ധയും ക്രൂരതയും ഇല്ലാതായിത്തീരും. ലോകത്ത് സമാധാനം കളിയാടും. പക്ഷേ ഞാന്‍ ഈ നിര്‍ദ്ദേശം ലത്തീഫിന്റെ ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ? എന്ന പോസ്റ്റില്‍
വച്ചിട്ട് അദ്ദേഹം അതു തമാശയായി കളയുകയായിരുന്നു. എന്തു ചെയ്യാന്‍ !
Correct.. ഗോവ് എന്ന് പറയുന്നത് പശു, കാള ഇവയെ ആണ്
Post a Comment