Monday, 30 November 2009

എരുമയും പോത്തും പിന്നെ ഹിന്ദു മതവും

ലോകത്തവശേഷിക്കുന്ന ഏക ഹിന്ദു രാജ്യമാണ്‌ നേപ്പാള്‍. ഇന്‍ഡ്യയുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ബരിയപ്പൂര്‍ എന്ന ഗ്രാമത്തില്‍ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും ഒരുത്സവം നടക്കുന്നുണ്ട്. 10 ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ആ ഉത്സവം നേപ്പാളിലെ വലിയ ഉത്സവങ്ങളില്‍ ഒന്നാണ്. ഗാധിമായി എന്ന ഹിന്ദു ദൈവത്തെ പ്രീതിപ്പെടുത്താനായി 250000 മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ചടങ്ങ് ആ ഉത്സവത്തിന്റെ പ്രത്യേകതയും.

നവംബര്‍ 24 നാണ്‌ ഈ വര്‍ഷം ഈ ചടങ്ങു നടന്നത്. ഇതിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത് ക്ഷേത്രത്തിനകത്ത് കുറച്ച് പക്ഷിമൃഗാദികളെ ബലിയര്‍പ്പിച്ചു കൊണ്ടാണ്. ആദ്യം ബലികൊടുക്കുന്നത് രണ്ട് എലികള്‍, അതിനു ശേഷം രണ്ട് പ്രാവുകള്‍, പിന്നീട് ഒരു പന്നി, ഒരു ആട് , അവസാനം ഒരു പൂവന്‍ കോഴി എന്നതാണ്‌ പാരമ്പര്യം.  ഇതു നടക്കുമ്പോള്‍ ഗാധിമായി നീണാള്‍ വാഴട്ടേ എന്ന് ജനങ്ങള്‍ ആര്‍പ്പു വിളിക്കും.

അതിനു ശേഷം ചുവന്ന പട്ട് തലയില്‍ ചുറ്റിയ, പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 250 ആളുകളാണ്, രണ്ടര ലക്ഷം മൃഗങ്ങളെ കുക്രി കത്തികള്‍ എന്ന ഒരു പ്രത്യേക തരം കത്തി ഉപയോഗിച്ച് കഴുത്തു വെട്ടി ബലിയര്‍പ്പിക്കുന്നത്.  ആ ചടങ്ങിന്റെ ചിത്രങ്ങളാണു ചുവടെ.










ഇതിനു സമാനമായ ഒരു ബലിയര്‍പ്പണം നടക്കുന്നത് മുസ്ലിങ്ങളുടെ ഹജ് കര്‍മ്മത്തോടനുബന്ധിച്ചാണ്. അത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആയിരക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു.



പ്രാകൃത നൂറ്റാണ്ടുകളില്‍ നടന്ന ഈ ഭീകരമായ ആചാരങ്ങള്‍ പരിഷ്കൃത യുഗത്തിലും നടക്കുന്നു എന്നതാണ്, വിചിത്രമായ കാര്യം.

238 comments:

1 – 200 of 238   Newer›   Newest»
kaalidaasan said...

ലോകത്തവശേഷിക്കുന്ന ഏക ഹിന്ദു രാജ്യമാണ്‌ നേപ്പാള്‍. ഇന്‍ഡ്യയുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ബരിയപ്പൂര്‍ എന്ന ഗ്രാമത്തില്‍ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും ഒരുത്സവം നടക്കുന്നുണ്ട്. 10 ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ആ ഉത്സവം നേപ്പാളിലെ വലിയ ഉത്സവങ്ങളില്‍ ഒന്നാണ്. ഗാധിമായി എന്ന ഹിന്ദു ദൈവത്തെ പ്രീതിപ്പെടുത്താനായി 250000 മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ചടങ്ങ് ആ ഉത്സവത്തിന്റെ പ്രത്യേകതയും.

ഇതിനു സമാനമായ ഒരു ബലിയര്‍പ്പണം നടക്കുന്നത് മുസ്ലിങ്ങളുടെ ഹജ് കര്‍മ്മത്തോടനുബന്ധിച്ചാണ്. അത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആയിരക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു.

പ്രാകൃത നൂറ്റാണ്ടുകളില്‍ നടന്ന ഈ ഭീകരമായ ആചാരങ്ങള്‍ പരിഷ്കൃത യുഗത്തിലും നടക്കുന്നു എന്നതാണ്, വിചിത്രമായ കാര്യം

Anonymous said...

bhyankara kandu piditham thanne ttO.

ഉപാസന || Upasana said...

മാവോയിസ്റ്റുകള്‍ നിരോധിക്കാത്തതെന്ത്?

kaalidaasan said...

മാവോയിസ്റ്റുകള്‍ നിരോധിക്കാത്തതെന്ത്?

ഉപാസനേ,


മാവോയിസ്റ്റുകള്‍ നിരോധിക്കാത്തതെന്തേ എന്നു ചോദിക്കുന്നതിനു പകരം, എന്തു കൊണ്ട് ഹിന്ദു മതം ഈ പ്രാകൃത ആചാരം ഇപ്പോഴും തുടരുന്നു എന്ന് ചോദിച്ചു കൂടെ?

കിരണ്‍ തോമസ് തോമ്പില്‍ said...

കമ്യൂണിസ്റ്റ് ലേബല്‍ വീണാല്‍ പിന്നെ മതങ്ങളെപ്പറ്റി പറയാന്‍ പാടില്ല കാളിദാസ. പിന്നെ കമ്യൂണിസ്റ്റ് അതിക്രമങ്ങളുടെ ചരിത്രത്തിന്‌ മുഴുവന്‍ മറുപടി പറയേണ്ടി വരും. പിന്നെ നേപ്പാള്‍ കൂട്ടക്കുരുതിക്ക് ഒപ്പം ഹജ്ജിനെപ്പറ്റിപ്പറഞ്ഞതോടെ പ്രശ്നം ഗുരുതരമാകുകയും ചെയ്യും . മതത്തെത്തോട്ടാല്‍ എല്ലാവരും ഒറ്റക്കെട്ടാ. അലെങ്കില്‍ ഏതെങ്കിലും വിഭാഗത്തെ മാത്രം പറയണം . അപ്പോള്‍ മറുപക്ഷം പിന്‍തുണക്കും അലെങ്കില്‍ എല്ലാവനും ചേര്‍ന്ന് കമ്യൂണിസ്റ്റ് ചരിത്രം വിളമ്പും

ജനശക്തി said...

നന്നായി കാളിദാസാ. കിരണ്‍ പറഞ്ഞത് നേരാണ്. കാളിദാസനെ ബലിയര്‍പ്പിക്കാന്‍ ഇപ്പോ ആളെത്തും..:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാളിദാസാ,

അഭിനന്ദനങ്ങള്‍ ഈ പോസ്റ്റിനു...!

മതങ്ങളുടെ ക്രൂരതകളുടെ നേര്‍ ചിത്രം !

പവനായി said...

ദാസനും വിജയനും...

ha ha ha

കിരണ്‍ തോമസ് തോട്ടില്‍ said...

പോഡേയ്...മതം പറഞ്ഞ് വിഷയം കലക്കാതെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോടേ

ബീഫ് ഫ്രൈ||b33f fry said...

പോസ്റ്റിന് അഭിനന്ദനങ്ങള്‍.

"ലോകത്ത് അവശേഷിച്ചിരുന്ന ഹിന്ദുരാജ്യമായിരുന്നു നേപ്പാള്‍" എന്ന് പറയുന്നതാണ് ശരി. മവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ വിപ്ലവത്തില്‍, രാജഭരണം തകര്‍ത്തെറിഞ്ഞതോടെ ലോകത്തില്‍ അവശേഷിച്ചിരുന്ന അവസാന ഹിന്ദുരാജ്യവും ഇല്ലാതെയായി.

മൃഗങ്ങളെ ഭക്ഷണാവശ്യത്തിനായി കൊല്ലുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. എന്നാല്‍ അനാവശ്യമായി യാതൊരു ഉദ്ദേശലക്ഷ്യങ്ങളുമില്ലാതെ മൃഗങ്ങളെ കൊന്നൊടുക്കുന്നത് തെറ്റാണ്. ഇന്ത്യയിലെ ഹിന്ദുക്കള്‍ ഗോവധത്തിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതിര്‍ത്തിക്കപ്പുറത്ത് ഗോക്കളെ ഭക്ഷണത്തിനു പോലുമല്ലാതെ കൂട്ടക്കുരുതി നടത്തുന്നതിനെ പറ്റി ഇന്ത്യയിലെ ഹിന്ദു നേതാക്കള്‍ എന്തെങ്കിലും പറഞ്ഞതായി എവിടെയും കണ്ടില്ല. അല്ലെങ്കിലും ദൈവത്തിന് വേണ്ടി കുരുതി നടത്തുന്നതില്‍ പ്രശ്നമില്ലല്ലോ. വിശപ്പിനും ആരോഗ്യ പരിപാലനത്തിന് വേണ്ടിയും ഗോക്കളെ അറുക്കുന്നതില്‍ മാത്രമാണല്ലോ ഇവിടെ പ്രശ്നം.

ബീഫ് ഫ്രൈ||b33f fry said...

OFF: പൂര്‍ണ്ണമായും സസ്യാഹാരം മാത്രം ഭക്ഷിക്കുന്ന ഒരു മനുഷ്യന് essential amino acids ലഭിക്കണമെങ്കില്‍ രണ്ടോ അതിലധികമോ ധാന്യ വര്‍ഗ്ഗങ്ങള്‍ കഴിക്കേണ്ടിയിരിക്കുന്നു. അതേ പോലെ തന്നെ ഒരു സമ്പൂര്‍ണ്ണ സസ്യാഹാരിക്ക് വൈറ്റമിന്‍ B12-ന്റെ കുറവുണ്ടാകുവാന്‍ സാദ്ധ്യതകളേറെയാണ്. എന്നാല്‍ മാംസാഹാരത്തില്‍ മനുഷ്യനാവശ്യമായ എല്ലാ അമിനോ ആസിഡുകളും വൈറ്റമിനുകളും ലഭിക്കുന്നു.

ഇന്ത്യയിലെ കാര്യമെടുക്കുകയാണെങ്കില്‍, മദ്ധ്യ-ഉപരിവര്‍ഗ്ഗത്തിന് മേല്‍പറഞ്ഞ ഒരു പൂര്‍ണ്ണ സസ്യാഹാര ഡയറ്റ് (മുട്ട-മാംസം-മീന്‍ ഒഴിവാക്കി, പാല്‍ ഉള്‍പെടുത്തിയുള്ളത്) എന്നത് പ്രാപ്യമാണ്. എന്നാല്‍ സമൂഹത്തിന്റെ കീഴേത്തട്ടിലുള്ളവര്‍ക്ക്, പാല്‍ പോലും ആഡംമ്പരമാണ്. അവശ്യപോഷകങ്ങളുടെ മേലുള്ള അവരുടെ അവകാശത്തെ ചവിട്ടിമെതിച്ചു കൊണ്ടു വേണമോ നമ്മുടെ മൃഗസ്നേഹം? [പോസ്റ്റില്‍ പറഞ്ഞ പോലെ ഒരു കാരണവുമില്ലാതെ മൃഗങ്ങളെ കുരുതി കൊടുക്കുന്നതിനെ ഞാനും പിന്തുണയ്ക്കുന്നില്ല]

kaalidaasan said...

കിരണ്‍,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഹജ്ജിനോടനുബന്ധിച്ച് നടക്കുന്ന മൃഗബലിയെ ന്യായീകരിച്ചു കൊണ്ട് , രണ്ട് അഭിപ്രായങ്ങള്‍ ബ്ളോഗില്‍ കണ്ടിരുന്നു.

1 അബ്രഹാമിന്റെ (ഇബ്രാഹിമിന്റെ) ബലിയര്‍പ്പണത്തെ അനുസ്മരിക്കുന്നത്. അനുസ്മരണം മാത്രമാണുദ്ദേശ്യമെങ്കില്‍ പ്രതീകത്മകമായി ഒരു ആടിനെ കൊന്ന് അനുസ്മരണം നടത്തിയാല്‍ മതി.

2. സര്‍വ്വ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന്റെ ഉപഭോഗതിനു വേണ്ടിയാണ്‌. പക്ഷെ ആടുകളെ കൊന്ന് ഹജ്ജിനു വരുന്നവര്‍ക്ക് സദ്യ കൊടുക്കുന്നതായി എങ്ങും വായിച്ചു കേട്ടിട്ടില്ല.

ഹജ്ജിനോടനുബന്ധിച്ച് അയിരക്കണക്കിനു മൃഗങ്ങളെയണന്നവിടെ കൊല്ലുന്നത്. അതിന്റെ ചിത്രങ്ങളൊന്നും അര്‍ക്കും എടുക്കാനാകില്ല. അതു കൊണ്ട് ആ ഭീകരത മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ മാത്രമേ പറ്റൂ.

ദൈവത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി എന്ന നാട്യത്തില്‍ മാത്രമാണിതൊക്കെ ചെയ്യുന്നത്. ബാക്കിയെല്ലാം വെറും ഉഡായിപ്പുകള്‍.

kaalidaasan said...

ജനശക്തി,

ബലിയര്‍പ്പിക്കേണ്ടവരൊക്കെ വന്നോട്ടേ.

kaalidaasan said...

സുനില്‍,
ബീഫ് ഫ്രൈ,

അഭിപ്രായങ്ങള്‍ക്ക് നന്ദി

kaalidaasan said...

ബീഫ് ഫ്രൈ,

നേപ്പാള്‍ 2006 ല്‍ ഒരു മതേതര രാജ്യമായി എന്ന വസ്തുത ഞാന്‍ വിട്ടു പോയി. തെറ്റ് ചൂണ്ടിക്കാണിച്ചതിന്‌ നന്ദി.

നേപ്പാളില്‍ പശുവിനെയും കാളയേയും ഈ ബലിയുടെ ഭാഗമായി കൊല്ലുന്നില്ല. ബാക്കി മൃഗങ്ങളെ ആണവിടെ കൊല്ലുന്നത്. പശു ഇപ്പോഴും വിശുദ്ധ മൃഗം തന്നെയാണ്.

kaalidaasan said...

ബീഫ് ഫ്രൈ,

സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക്, പാല്‍ അത്ര അപ്രാപ്യമാണോ?

അല്ലെന്നാണെനിക്ക് തോന്നുന്നത്. മാംസാഹാരത്തേക്കാള്‍ പ്രാപ്യമല്ലേ പാല്‍?

ഗ്രാമ പ്രദേശങ്ങളിലെ താഴെത്തട്ടിലുള്ളവരെല്ലാം തന്നെ ആടിനെയോ പശുവിനെയോ വളര്‍ത്തുന്നുണ്ട്. പക്ഷെ ഭൂരിഭാഗം പേരും പാലു വിറ്റ് ആ പണം കൊണ്ട് മറ്റു ചെലവുകളും നടത്തുന്നു. കുറച്ചു പേരെങ്കിലും ആ പണം ഉപയോഗിച്ച് കൃത്രിമ ഭഷ്യ വസ്തുക്കള്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്നുമുണ്ട്.

ചിന്തകന്‍ said...

പ്രിയ കാളിദാസാ
ഹജ്ജിനോടനുബന്ധിച്ച് മാത്രമല്ല ബലി, ബലിപെരുന്നാളാണിനോടനുബന്ധിച്ച് ലോകത്തെല്ലായിടത്തും അത് നടക്കുന്നുണ്ട്. അനാവശ്യമായി ഏതൊരു ജീവിയെയും കൊല്ലുന്നത് ഇസ് ലാം നിരോധിച്ചതാണ്.

ബലിയറുക്കുന്നത് മൃഗങ്ങളെ അന്യായമായി കൊല്ലാന്‍ വേണ്ടിയല്ല. ദാനമാണ് അത്കൊണ്ടുദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം. ബലിയറുത്തതിന് ശേഷം അതിന്റെ മാസം അത് വാങ്ങാന്‍ കഴിവില്ലാത്തവന്റെ വീട്ടില്‍ അന്നേ ദിവസം തന്നെ എത്തിക്കാറുമുണ്ട്. സൌദിയില്‍ ഹാജിമാര്‍ അറുക്കുന്ന ബലിമൃഗങ്ങളുടെ മാസം ശീതികരിച്ച് ദരിദ്ര രാജ്യങ്ങളിലേക്കും (സോമാലിയ പോലുള്ള),അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും കയറ്റി അയക്കാനുള്ള വിപുലമായ സംവിധാനവുമുണ്ട്.
കൂടുതല്‍ വായനക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ?

പോസ്റ്റിന് നന്ദി.

ബിനോയ്//HariNav said...

പ്രസക്തമായ ഓര്‍മ്മപ്പെടുത്തല്‍. നന്ദി കാളിദാസന്‍ :)

ജിവി/JiVi said...

അഭിവാദ്യങ്ങള്‍ കാളിദാസന്‍.

സാധാരണ ഇവിടെ കാണാറുള്ള സനാതന ഹിന്ദുക്കളെയൊന്നും കാണുന്നില്ലല്ലോ!

ഈദിനോടനുബന്ധിച്ചുള്ള മൃഗബലി ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ പട്ടണങ്ങളില്‍ താമസിക്കുന്ന ഇടത്തരം കുടുംബങ്ങള്‍ക്ക് ഒരു ബാധ്യതയായി മാറുന്നു എന്ന അവസ്ഥയുമുണ്ട്.

Anonymous said...

"മാവോയിസ്റ്റുകള്‍ നിരോധിക്കാത്തതെന്തേ എന്നു ചോദിക്കുന്നതിനു പകരം, എന്തു കൊണ്ട് ഹിന്ദു മതം ഈ പ്രാകൃത ആചാരം ഇപ്പോഴും തുടരുന്നു എന്ന് ചോദിച്ചു കൂടെ?"

അതിനണ്ണാ ഹിന്ദു ഒരു മതമല്ല്ലല്ലോ... ഇനി വല്ല ശങ്കരാചാര്യരോ, സംഘപരിവാറോ വല്ലതും പറഞ്ഞാല്‍ അത് താലിബാനിസ്സവും, നേപ്പാളിന്റെ പരമാധികാരത്തിന്മെലുള്ള കൈകടത്തലുമൊക്കെയാകില്ലേ?

കിരണ്‍ തോമസ് തോമ്പില്‍ said...
“കമ്യൂണിസ്റ്റ് ലേബല്‍ വീണാല്‍ പിന്നെ മതങ്ങളെപ്പറ്റി പറയാന്‍ പാടില്ല കാളിദാസ. പിന്നെ കമ്യൂണിസ്റ്റ് അതിക്രമങ്ങളുടെ ചരിത്രത്തിന്‌ മുഴുവന്‍ മറുപടി പറയേണ്ടി വരും. പിന്നെ നേപ്പാള്‍ കൂട്ടക്കുരുതിക്ക് ഒപ്പം ഹജ്ജിനെപ്പറ്റിപ്പറഞ്ഞതോടെ പ്രശ്നം ഗുരുതരമാകുകയും ചെയ്യും“

കഷടം... കൊതുകിനു ചോര തന്നെ പധ്യം.. എന്തു ചെയ്യാന്‍...

kaalidaasan said...

ചിന്തകാ,

ദാനധര്‍മ്മങ്ങള്‍ മനുഷ്യരെല്ലാവരും തന്നെ നടത്താറുള്ളതാണ്. അത് പണമായും ഭഷണവസ്തുക്കളായും.

മൃഗങ്ങളെ കൊന്നു തന്നെ ദാനം ചെയ്യണം എന്നത് ക്രൂരതയല്ലേ? കൊല്ലാനായി ഈ മൃഗങ്ങളെ വാങ്ങാന്‍ ചെലവഴിക്കുന്ന പണവും ഇത് ശീതീകരിച്ച് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന ഭാരിച്ച ചെലവും കൂടി എത്ര മില്ല്യണ്‍ വരും എന്ന് ചിന്തകനു പറയാമോ? ഇത് പണമായോ അധികം പണച്ചെലവില്ലാതെ കയറ്റി അയക്കാവുന്ന ധാന്യങ്ങളായോ നല്‍കിയാല്‍ എത്ര ആളുകളുടെ പട്ടിണി മാറ്റം എന്ന് ചിന്തകന്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ഇന്‍ഡ്യയേപ്പോലുള്ള ദരിദ്രരാജ്യങ്ങളിലെ ഗ്രാമ പ്രദേശങ്ങളില്‍ ഒരു കുടുംബം ഒരു പശിവിനെയോ ആടിനെയോ ഒക്കെ ആശ്രയിച്ചു ജീവിക്കുന്നുണ്ടെന്ന സത്യം എപ്പോഴെങ്കിലും ചിന്തകനു ബോധ്യപ്പെട്ടിട്ടുണ്ടോ?

മൃഗങ്ങളെ മെക്കയില്‍ ക്രൂരമായി കൊല ചെയപ്പെടുന്നതില്‍ നിന്നും എത്ര മാംസമാണ്‌ ഒരു കുടുംബത്തിനയച്ചു കൊടുക്കുന്നത്? അത് ഒരു നേരത്തെ ആഹാരത്തിനു തികയുമെന്ന് ചിന്തകനു തോന്നുന്നുണ്ടോ? ഈ മൃഗങ്ങളില്‍ ഒരണ്ണത്തിനെ വീതം ബംഗ്ളാദേശിലെയോ സോമാലിയയിലെയൊ പാവപ്പെട്ട ഒരു കുടുംബത്തിനു നല്‍കിയാല്‍ അതായിരിക്കും കൂടുതല്‍ പുണ്യം കിട്ടുന്ന ദാനധര്‍മ്മം.

എന്തിന്റെ പേരിലായാലും ആയിരക്കണക്കിനു മൃഗങ്ങളെ ഒരു അഘോഷത്തോടനുബന്ധിച്ച് കഴുത്തറുത്ത് കൊല്ലുന്നത് എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല.

Anonymous said...

"എരുമയും പോത്തും പിന്നെ ഹിന്ദു മതവും"
അങ്ങനെ കൂട്ടിച്ചേര്‍ത്തെഴുതുമ്പോല്‍ കിട്ടുന്ന ആ മനസുഖം ഉണ്ടല്ലോ, അത് വേറെവിടെ കിട്ടാന്‍, ബ്ലൊഗ്ഗിലല്ലാതെ..
ഈ ബ്ലൊഗില്ലയിരുന്നെങ്കില്‍....

kaalidaasan said...

ബിനോയ്,

അഭിപ്രായത്തിനു നന്ദി.

kaalidaasan said...

ജിവി,

താങ്കള്‍ പറഞ്ഞ കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ദാനം ചെയ്യാന്‍ മംസം വേണമെന്നു ശഠിക്കുന്ന പാവപ്പെട്ടവരുണ്ട്. മറ്റുള്ള സ്വത്തു പോലും വിറ്റ് ആടിനെയോ പശുവിനെയോ വാങ്ങി കൊന്ന് ധാനം ചെയ്യുന്ന അവസ്ഥ അതിലും ക്രൂരമാണ്.

അബ്രാഹാമിന്റെ പൈതൃകം അവകശപ്പെടുന്ന മതങ്ങളാണ്‌ സെമിറ്റിക് മതങ്ങള്‍. യഹൂദന്‍മാരും ക്രിസ്ത്യാനികളും അബ്രാഹാമിന്റെ ബലി ഓര്‍മ്മിക്കുന്നുണ്ട്. പക്ഷെ അവര്‍ അത് ഏതെങ്കിലും മൃഗത്തെ കൊന്ന് അതാഘോഷിക്കുന്നില്ല. ക്രിസ്തുവിനു മുമ്പുള്ള കാലങ്ങളില്‍
യഹൂദരും മൃഗബലി നടത്തിയിരുന്നു. പക്ഷെ ആധുനിക കാലത്ത് അത് മുസ്ലിങ്ങളും ഹിന്ദുക്കളും മാത്രമേ നടത്താറുള്ളു.

ഹിന്ദുക്കള്‍ വ്യാപകമായി മൃഗബലി നടത്തി കാണുന്നില്ല. പക്ഷെ ചിന്തകന്‍ പറഞ്ഞപോലെ ബലി പെരുന്നാളിനോടനുബന്ധിച്ച് ലോകം മുഴുവന്‍ മുസ്ലിങ്ങള്‍ മൃഗബലി നടത്താറുണ്ട്. ബിസ്മില്ല മന്ത്രം ചൊല്ലിയാണ്‌ മറ്റവസരങ്ങളില്‍ പോലും മുസ്ലിങ്ങള്‍ മൃഗങ്ങളുടെ കഴുത്തു വെട്ടുന്നത്.

ആധുനിക കാലത്തിനു യോജിക്കാത്ത ഈ ക്രൂരത നിറുത്തുന്നതാണ്‌ നല്ലതെന്നാണെന്റെ അഭിപ്രായം.

kaalidaasan said...

അതിനണ്ണാ ഹിന്ദു ഒരു മതമല്ല്ലല്ലോ...

ഹിന്ദു മതമാണോ അല്ലയോ എന്നതിനെന്താണു പ്രസക്തി?

ഗാധിമായി എന്ന ഹിന്ദു ദേവിയെ പ്രീതിപ്പെടുത്താനാണ്‌ രണ്ടര ലക്ഷം മൃഗങ്ങളെ വിട്ടിക്കൊല്ലുന്നത്. ഗുജറാത്തില്‍ രണ്ടായിരം മനുഷ്യ ജീവികളെ വെട്ടിക്കൊന്നതും ഇതു പോലെയൊക്കെ തന്നെയാണ്.

kaalidaasan said...

അങ്ങനെ കൂട്ടിച്ചേര്‍ത്തെഴുതുമ്പോല്‍ കിട്ടുന്ന ആ മനസുഖം ഉണ്ടല്ലോ, അത് വേറെവിടെ കിട്ടാന്‍, ബ്ലൊഗ്ഗിലല്ലാതെ..
ഈ ബ്ലൊഗില്ലയിരുന്നെങ്കില്‍....


എരുമയുടെയും പോത്തിന്റെയും കഴുത്തില്‍ കുക്രി കത്തി ആഴ്ന്നിറങ്ങുമ്പോള്‍ കിട്ടുന്ന മനസുഖത്തിന്റെ അത്ര വരില്ല.

പശുവിനു ദൈവത്തിന്റെ സ്ഥാനം കൊടുത്തതു കൊണ്ട് പാവം രക്ഷപെട്ടു അല്ലെങ്കില്‍ ലക്ഷക്കണക്കിനു പശുമാതാക്കളുടെ കഴുത്തിലും കത്തി വീഴുമായിരുന്നു.

എരുമയും പോത്തും ഹിന്ദുമതപ്രകാരം പിശാചുക്കളാണോ?

ചിന്തകന്‍ said...

പ്രിയ കാളിദാസന്‍

താങ്കള്‍ പറയുന്ന ദാന ധര്‍മ്മങ്ങള്‍ ഇസ് ലാം മറ്റുതരത്തില്‍ അനുഷ്ടിക്കുന്നുണ്ട്. ആട് വാങ്ങാനും പശുവിനെ വാങ്ങാനുമൊക്കെയുള്ള സഹായങ്ങള്‍ക്ക് മറ്റുസംവിധാനങ്ങള്‍ ഉണ്ട്. അത് നടക്കുന്നുമുണ്ട്. അതൊന്നും മാംസത്തിന് പകരമായികൊള്ളണമെന്നില്ല.വര്‍ഷത്തിലും ഒരു തവണയെങ്കിലും മാസാഹരം കാഴിക്കാത്ത എത്രയോ കുടുംബങ്ങളുണ്ട്. മാംസത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങളെ മാത്രമേ ബലിയറുക്കാനും പാടുള്ളൂ. വെറും തര്‍ക്കത്തിന് വേണ്ടി മാത്രം സംവദിക്കുന്നതില്‍ കാര്യമില്ല.

മൃഗങ്ങളെ ഭക്ഷിക്കാന്‍ വേണ്ടി കൊല്ലുന്നത് ക്രൂരമാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ താങ്കള്‍ മാംസഹാരം ഭക്ഷിക്കാത്തയാളായിരിക്കണം.

ഇസ് ലാം അനുക്ഷ്ടിക്കുന്ന എല്ലാ കര്‍മ്മങ്ങളള്‍ക്കും അതിന്റെ ആത്മീയ ഭൌതിക തലങ്ങള്‍ ഉണ്ട്. ഒരു ദൈവ വിശ്വാസത്തിയല്ലാത്ത താങ്കളെ സംബന്ധിച്ചേടത്തോളം ഇതിലെ ആത്മീയതലം ഉള്‍ക്കൊള്ളാനാവില്ല. അത് കൊണ്ടാണ് ഞാന്‍ ഭൌതിക ലക്ഷ്യം മാത്രം സൂചിപിച്ചത്.

ഹജ്ജിനൊഴിച്ച് മറ്റുള്ളവ ഐച്ഛികമാണ്. പാവപെട്ടയാള്‍ അത് ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഹജ്ജ് സമ്പത്തുള്ളവന് മാത്രമേ നിര്‍ബന്ധമുള്ളൂ.

Anonymous said...

"ഹിന്ദു മതമാണോ അല്ലയോ എന്നതിനെന്താണു പ്രസക്തി?"

ഒരു പ്രസക്തിയുമില്ല... പക്ഷേ ഗുജറത്തിനു വളരെ വലിയ പ്രസക്തി തന്നെയുണ്ട്. ഗുജറാത്തില്ലതെ എന്തു മതേതര ബ്ലോഗ്ഗിഗ്ഗ്.

നേപ്പാളികള്‍ എരപ്പാളികളായാലും ഗുജറാത്തിനിട്ടും ഹിന്ദുക്കള്‍ക്കിട്ടും തന്നെ പണി.

അണ്ണന്‍ പഴയൊരു പോസ്റ്റില്‍ പശുവിനെ കറന്നൂറ്റിയ ശേഷം അവയെ കൊന്നു തിന്നുന്നവരെക്കുറിച്ച് അഭിമാനിക്കുന്നത് കണ്ടു.

പശു തീറ്റക്കാര്‍ ഒരു ദിവസ്സം കേരളത്തില്‍ തന്നെ എത്ര എണ്ണത്തിനേ കൊന്നു തിന്നുന്നു അണ്ണാ. ശനി , ഞായര്‍ ദിവസ്സങ്ങളിലെ മാത്രമെടുത്താല്‍ ‘നേപ്പാളി ഹിന്ദു’ ക്കള്‍ കൊന്നത്തിലുമെത്രയോ കൂടുതല്‍.

റ്ഷ്യയില്‍ കമ്മ്യൂണിസ്റ്റ്കാര്‍ ഒരു ദിവസ്സം കൊണ്ടു കൊന്നു തീര്‍ത്ത മനുഷ്യരുടെ അത്രയും ഏതായാലും വരില്ലാ അല്ലേ..

ഇനി ‘ഹിന്ദു’ക്കള്‍ പോത്തിനെ സംരക്ഷിക്കണം എന്നെന്ന്ങ്ങാന്‍ പറഞ്ഞാല്‍ കാലി ദാസന്‍ പോത്തിനെ കൊന്നു തിന്നണം എന്നു പറഞ്ഞു പോസ്റ്റിട്ടേനേ.

ലപ്പം ലവര് എരുമയെ വളത്തുവോ തിന്നുവോ ചെയ്യട്ടേ അണ്ണാ.

Anonymous said...

“എരുമയുടെയും പോത്തിന്റെയും കഴുത്തില്‍ കുക്രി കത്തി ആഴ്ന്നിറങ്ങുമ്പോള്‍ കിട്ടുന്ന മനസുഖത്തിന്റെ അത്ര വരില്ല.“

അതും മനസ്സിലായി... പക്ഷേ പശുവിന്റെ കഴുത്തില്‍ കത്തി വീഴുമ്പോള്‍ അണ്ണനുന്ണ്ടാകുന്നാ ആ ഒരു മനസ്സുഖം... യേത് അതും മനസ്സിലായി...

Anonymous said...

‘ഹിന്ദു‘ പത്രത്തില്‍ വന്ന വാര്‍ത്തയില്‍ നിന്നും
There are more than 200 licensed meat stalls in the 86 wards of the Corporation. However, not even 10 percent of the meat sold through these stalls is slaughtered at the abattoir.

അപ്പം തിരുവന്തോരം കോര്‍പരേഷനില്‍ തന്നെ ഒരു സ്റ്റാളില്‍ ഒന്നു വച്ചു കൂട്ടിയാല്‍ 200 കാള/പശു/പോത്തി/എരുമ.... വീതം കുക്രി ആഞ്ഞിറങ്ങി ദിവംഗതരാകുന്നു. അപ്പോ മാസം കുറഞ്ഞത് 6000 എണ്ണം. ശനി, ഞായര്‍ വരുന്ന കൂടുതല്‍ കൊലകള്‍ ഒന്നും കൂട്ടണ്ട.
200*30=6000 കൊലകള്‍ ഒരു മാസം തിരുവന്തോരം കോര്‍പരേഷനില്‍
6000*12=72000 കൊലകള്‍

ഇതു ഒരു ജില്ലയുടെ മൊത്തമായി ആവറെജ് കണക്കാക്കിയാല്‍ (സ്റ്റാറ്റിക്കാര്‍ക്ക തിരുത്താം)

14*72000=10,08,000

കാലിദാസനു ഒരു കഴക്കലുമില്ല.

(എന്നാലും കമ്മ്യൂണിസ്റ്റുകള്‍ കത്തിവച്ച മനുഷ്യരുടെ അത്ര വരില്ല.)

പക്ഷെ ഹിന്ദു ദൈവം എന്ന പേര്‍ എവിടെയെങ്കിലും കണ്ടാല്‍ നമുക്കു കലിപ്പു പൊട്ടും.

കേരളത്തില്‍ കൊല്ലുന്ന മാടുകളില്‍ നല്ലൊരു ഭാഗം തിന്നുന്നത് ഹിന്ദുക്കള്‍ തന്നെയാണെന്നും അറിയാം..

ഇതു നേപ്പാളികള്‍ ചെയ്തതു ന്യായീകരിക്കാന്‍ പറയുന്നതല്ല... ചിലരുടെ കലിപ്പുകള്‍ മനസ്സിലാക്കാന്‍ മാത്രം...

Anonymous said...

‘ഹിന്ദു‘ പത്രത്തില്‍ വന്ന വാര്‍ത്തയില്‍ നിന്നും
There are more than 200 licensed meat stalls in the 86 wards of the Corporation. However, not even 10 percent of the meat sold through these stalls is slaughtered at the abattoir.

അപ്പം തിരുവന്തോരം കോര്‍പരേഷനില്‍ തന്നെ ഒരു സ്റ്റാളില്‍ ഒന്നു വച്ചു കൂട്ടിയാല്‍ 200 കാള/പശു/പോത്തി/എരുമ.... വീതം കുക്രി ആഞ്ഞിറങ്ങി ദിവംഗതരാകുന്നു. അപ്പോ മാസം കുറഞ്ഞത് 6000 എണ്ണം. ശനി, ഞായര്‍ വരുന്ന കൂടുതല്‍ കൊലകള്‍ ഒന്നും കൂട്ടണ്ട.
200*30=6000 കൊലകള്‍ ഒരു മാസം തിരുവന്തോരം കോര്‍പരേഷനില്‍
6000*12=72000 കൊലകള്‍

ഇതു ഒരു ജില്ലയുടെ മൊത്തമായി ആവറെജ് കണക്കാക്കിയാല്‍ (സ്റ്റാറ്റിക്കാര്‍ക്ക തിരുത്താം)

14*72000=10,08,000

കാലിദാസനു ഒരു കഴക്കലുമില്ല.

(എന്നാലും കമ്മ്യൂണിസ്റ്റുകള്‍ കത്തിവച്ച മനുഷ്യരുടെ അത്ര വരില്ല.)

പക്ഷെ ഹിന്ദു ദൈവം എന്ന പേര്‍ എവിടെയെങ്കിലും കണ്ടാല്‍ നമുക്കു കലിപ്പു പൊട്ടും.

കേരളത്തില്‍ കൊല്ലുന്ന മാടുകളില്‍ നല്ലൊരു ഭാഗം തിന്നുന്നത് ഹിന്ദുക്കള്‍ തന്നെയാണെന്നും അറിയാം..

ഇതു നേപ്പാളികള്‍ ചെയ്തതു ന്യായീകരിക്കാന്‍ പറയുന്നതല്ല... ചിലരുടെ കലിപ്പുകള്‍ മനസ്സിലാക്കാന്‍ മാത്രം...

ചിത്രഭാനു Chithrabhanu said...

ആരാണു ഈ അനോണിമസ് കളിക്കുന്നത്....
ആരെയാണു അയാള്‍ പേടിക്കുന്നത്?

ഒരാള്‍ മംസഭുക്ക് ആവുകയോ അവാതിരിക്കുകയോ ചെയ്യട്ടെ. അത് അയാളുടെ സ്വകാര്യ പ്രശ്നം. അതില്‍ എന്തിനു മറ്റുള്ളവര്‍ കൈ കടത്തുന്നു? ദൈവത്തിനു ബലിയായി ആയിരക്കനക്കിനു ജീവികളെ കൊന്നൊടുക്കുന്ന അത്രയും പാപമാണോ വിശപ്പടക്കാന്‍ ഉപയോഗിക്കുന്നത്?

ഹൈന്ദവ വിശ്വാസ പ്രകാരം ഓരോ ജീവിക്കും ആത്മാവ് ഉണ്ടല്ലോ... അങ്ങിനെയെങ്കില്‍ പത്താള്‍‍ക്ക് വേണ്ടി 3 കോഴിയെ (3 ആത്മാവ്!) കൊല്ലുന്നതിനേക്കാള്‍ നല്ലത് 1 പശു (1 ആത്മാവ്!) അല്ലേ?

ഗൊമാതാവും മറ്റ് പ്രചരണങ്ങളും ഹൈന്ദവതയുടെ ഏകീകരണത്തിനു വി എച് പി പോലുള്ള സംഘടനകള്‍ ഉപയോഗിക്കുന്നവയാണു. ഹിന്ദു ഒരു മതം ആയാലും അല്ലെങ്കിലും അതിനെ ഒരു മര്‍ദ്ദനോപകരണമായി ഉപയോഗിക്കുക എന്നതാണു ഇതിന്‍റെ ലക്ഷ്യം.

സോമരസം(കള്ള്) പാനം ചെയ്യാനും വപസ്സ്(ആട്ടിറച്ചി) കഴിക്കാനും വേണ്ടി ബ്രാഹ്മണര്‍ ഉണ്ടാക്കിയ ഒരു വിനോദമായ യാഗത്തിനെ ഇന്നു വ്ശ്വ പാലനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു...! റോഡിലൂടെ പോകുമ്പോള്‍ മുട്ടിനു മുട്ടിനു പുനരുദ്ധാരണങ്ങളും ദേവപ്രശ്നങ്ങ്ളും... ഇവര്‍ പുനരുദ്ധരിക്കുന്നത് എന്തിനെയാണു?

കാളിദാസനു അഭിവാദ്യങ്ങള്‍

Anonymous said...

ചിത്രഭാനു said...
"ആരാണു ഈ അനോണിമസ് കളിക്കുന്നത്....
ആരെയാണു അയാള്‍ പേടിക്കുന്നത്?"

തെന്നേ പോലുള്ള അന്തവും കുന്തവുമില്ലത്തവ്രെ തന്നയാണണ്ണാ പേടി..


“ഒരാള്‍ മംസഭുക്ക് ആവുകയോ അവാതിരിക്കുകയോ ചെയ്യട്ടെ. അത് അയാളുടെ സ്വകാര്യ പ്രശ്നം. അതില്‍ എന്തിനു മറ്റുള്ളവര്‍ കൈ കടത്തുന്നു?

ആരാ കുഞ്ഞേ കൈ കടത്തിയത്?

“ഹൈന്ദവ വിശ്വാസ പ്രകാരം ഓരോ ജീവിക്കും ആത്മാവ് ഉണ്ടല്ലോ... അങ്ങിനെയെങ്കില്‍ പത്താള്‍‍ക്ക് വേണ്ടി 3 കോഴിയെ (3 ആത്മാവ്!) കൊല്ലുന്നതിനേക്കാള്‍ നല്ലത് 1 പശു (1 ആത്മാവ്!) അല്ലേ?“

3 കോഴി ആല്‍മാവ്= 1 പോത്തു്

ഹഹഹ... പോത്തിനോട് വേദമെന്നല്ല ഒന്നും പറഞ്ഞിട്ടു കാര്യമില്ല...

ചിത്രഭാനു Chithrabhanu said...

അനോണിമസ്സെ... പ്രതികരണത്തിനു നന്ദി..
താങ്കള്‍ എന്താണു അനോണിമസ് കളിക്കാന്‍ കാരണം എന്നു ഇപ്പൊ മനസിലായി...
അവകാശ്ങ്ങളില്‍ താങ്കള്‍ കൈ കടത്തി എന്നു ഞാന്‍ പറഞ്ഞില്ല.

ഒരു പോത്ത് അളവില്‍ മാത്രമാണു 3 കോഴിക്ക് സമമാവുക... 3 കൊലപാതകമാണോ ഒതരു കൊലപതകമാണോ തമ്മില്‍ ഭേദം എന്ന ന്യായമായ സംശയം മാത്രം. ചിക്കന്‍ പ്രേമികള്‍ ക്ഷമിക്കുക.
കോഴിയെ കൊല്ലുന്നത് ഇനിമുതല്‍ നിര്‍ത്തിവച്ച് പോത്ത് മാത്രമാക്കണം എന്നൊന്നും വായിച്ചെടുക്കല്ലേ. (ഞാന്‍ അനോണിമസ് അല്ലല്ലൊ.. എന്‍റെ തല കാണില്ല പിന്നെ..)
പശുവിനു മാത്രം വിശുദ്ധത കല്‍പ്പിക്കുന്നതിലുള്ള് ഗൂഢാലോചനയാണൂ പറഞ്ഞ് വന്നത്.

ശരിയാണു. സവര്‍ണ്ണ മന്ത്രങ്ങള്‍ നിറഞ്ഞ വേദം അവര്‍ണ്ണനോട് (പോത്തുകളോട്) പറഞ്ഞിട്ട് കാര്യമില്ല...അവന്‍ അവര്‍ണ്ണനായത് അവന്‍റെ കര്‍മ്മ ഫലം ആണല്ലൊ...!!! പറഞ്ഞപോലെ... ഈബലിയര്‍പ്പിക്കപ്പെതുന്ന ജീവികള്‍ എല്ലാംതന്നെ മുജ്ജന്‍മ പാപികള്‍ ആകുമല്ലോ അല്ലേ...അപ്പോള്‍ അവരെ കൊല്ലുന്നതാണു നമ്മുടെ ധര്‍മ്മം...!!!!
പ്പൊത്തുകള്‍ മുജ്ജന്‍മത്തില്‍ മഹാന്‍മാര്‍ ആയത്കൊണ്ടാണൊ കൊല്ലാത്തത്...!!

ചിത്രഭാനു Chithrabhanu said...

അനോണിമസ്സിന്‍റെ ക്ലോസ്സിങ്ങ് കമന്ട്സ് നോക്കുക


കഷടം... കൊതുകിനു ചോര തന്നെ പധ്യം.. എന്തു ചെയ്യാന്‍

"എരുമയും പോത്തും പിന്നെ ഹിന്ദു മതവും"
അങ്ങനെ കൂട്ടിച്ചേര്‍ത്തെഴുതുമ്പോല്‍ കിട്ടുന്ന ആ മനസുഖം ഉണ്ടല്ലോ, അത് വേറെവിടെ കിട്ടാന്‍, ബ്ലൊഗ്ഗിലല്ലാതെ..
ഈ ബ്ലൊഗില്ലയിരുന്നെങ്കില്‍....

ഇനി ‘ഹിന്ദു’ക്കള്‍ പോത്തിനെ സംരക്ഷിക്കണം എന്നെന്ന്ങ്ങാന്‍ പറഞ്ഞാല്‍ കാലി ദാസന്‍ പോത്തിനെ കൊന്നു തിന്നണം എന്നു പറഞ്ഞു പോസ്റ്റിട്ടേനേ.

അതും മനസ്സിലായി... പക്ഷേ പശുവിന്റെ കഴുത്തില്‍ കത്തി വീഴുമ്പോള്‍ അണ്ണനുന്ണ്ടാകുന്നാ ആ ഒരു മനസ്സുഖം... യേത് അതും മനസ്സിലായി...പിന്നെ പോത്തും..



സുഹ്രുത്തേ താങ്കള്‍ക്ക് എന്താണു പറയാനുള്ളത്? വ്യക്തമാക്കിയാല്‍ കൊള്ളാം.....

ചിത്രഭാനു Chithrabhanu said...

ഹിന്ദു മതാചാരങ്ങളെ എതിര്‍ത്താല്‍ അപ്പോല്‍ത്തന്നെ ഇസ്ലാം വായദിയായി മുര്ദ്രകുത്തപ്പെടുക എന്ന ഏറ്റ്വും വലിയ തമാശ ഇവിടെയും ആവര്‍ത്തിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് പ്രസക്തം തന്നെയാണു. കമ്വണിസ്റ് റഷ്യയിലെ കൂട്ടക്കുരുതികള്‍... അതും മുറക്ക് പറഞ്ഞ് പോവുന്നല്ലോ...
രണ്ടാം ലോക മഹയുദ്ധത്തില്‍ മരിച്ച റ്ഷ്യക്കാരെ കൂടി ചേര്‍ത്താണു ഈ കണക്കുകള്‍... അപലപനീയമായ നിരവധി കൊലപാതകങ്ങള്‍ സ്റ്റാലിന്‍ യുഗത്തില്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യം. പക്ഷെ അതിനെ പതിന്‍മടങ്ങ് പര്‍വതീകരിച്ചാണു കണക്കവതരണം...

kaalidaasan said...

ചിന്തകന്‍,

ദാന ധര്‍മ്മം എന്നതു കൊണ്ടുദ്ദേശിക്കുന്നത് കെട്ടു താലി വിറ്റ് അടിനെ മേടിച്ച് കൊന്ന് മാംസം മറ്റുള്ളവര്‍ക്ക് കൊടുക്കുക എന്നല്ല. സമ്പാദിച്ചവയില്‍ നിന്നോ കിട്ടുന്നവയില്‍ നിന്നോ എടുത്ത് കൊടുക്കുന്നതാണ്‌ ദാനം ചെയ്യുക എന്നതു കൊണ്ടുദ്ദേശിക്കുന്നത്.

മാംസം ദാനമായി നല്‍കണം എന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത് ഒരു പക്ഷെ ഇസ്ലാം മാത്രമായിരിക്കും. മൃഗങ്ങളെ കൊന്നു വിതരണം ചെയുന്നത് ദാനധര്‍മ്മമായി എനിക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല.

വര്‍ഷത്തില്‍ ഒരു തവണയെങ്കിലും മാംസാഹാരം കാഴിക്കാത്ത കുടുംബങ്ങളെ മാംസം തീറ്റിക്കാന്‍ മെക്കയില്‍ തന്നെ ആയിരക്കണക്കിന്‌ മൃഗങ്ങളെ കൊല്ലുന്നത് ഒരു പുണ്യ പ്രവര്‍ത്തിയായി എനിക്ക് ഒരിക്കലും കാണാന്‍ സാധിക്കില്ല.

ഹജിന്നോടനുബന്ധിച്ച് മൃഗങ്ങളെ കൊല്ലുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും മാംസം തിന്നാത്തവരെ തീറ്റിക്കാന്‍ മാത്രമുദ്ദേശിച്ചാണോ? അതിനപ്പുറം മതവുമായി ഒരു ബന്ധവുമില്ലേ അതിന്‌?

Anonymous said...

ഗോമാതാവിനേയും കാളത്തന്തയേയും അപമാനിക്കുന്നതിനെതിരെ ചോദിക്കാന്‍ ഒരു ഹിന്ദുവുമില്ലേ

kaalidaasan said...

ചിന്തകന്‍,

താങ്കളേപ്പോലുള്ള തീവ്ര മതവിശ്വാസികള്‍ മറ്റുള്ളവരെ ആക്ഷേപിക്കാന്‍ എപ്പോഴും ഉപയോഗിക്കുന്നതാണ്, ആത്മീയതയേക്കുറിച്ചുള്ള വിലാപങ്ങള്‍. മത വിശ്വസികളല്ലാത്തവര്‍ക്ക് ആത്മീയത മനസിലാകില്ല എന്നത് അവരുടെ സ്ഥിരം ഉഡായിപ്പും. താങ്കള്‍ക്കൊക്കെ മനസിലാകുന്നത് സങ്കുചിതമായ ആത്മീയതയാണ്. മതവിശ്വാസഥിന്റെ കെട്ടുപാടില്ലത്തവര്‍ക്ക് വിശാലമായ ആത്മീയത മനസിലാകും.


ഇസ്ലാമിനു പുറത്തുള്ള ആത്മീയതയേക്കുറിച്ച് താങ്കള്‍ക്കെന്തറിയാം?

ഏറ്റവും മഹത്തായ ആത്മീയത ഇസ്ലാമിലാണെന്ന് വിശ്വസിക്കുന്നിടത്ത് താങ്കളേപ്പൊലുള്ളവരുടെ കാപട്യം അഴിഞ്ഞു വീഴുന്നു.

ബിസ്മില്ല ചൊല്ലി കൊന്നാല്‍ ദൈവം ഇഷ്ടപ്പെടും എന്ന ആത്മീയത തികഞ്ഞ കാപട്യമാണ്. ഒരു ജീവിയേയും കൊല്ലില്ല എന്ന അഹിംസയിലൂന്നിയ ആത്മീയത ഇതിലും എത്രയോ മഹത്തരം.

ക്രൂരത മത തത്വങ്ങളില്‍ സ്വാംശീകരിച്ച മതം ഒരു പക്ഷെ ഇസ്ലാം മാത്രമായിരിക്കും.

മെക്കയില്‍ ആയിരക്കണക്കിനു മൃഗങ്ങളെ കൊല്ലുന്ന അതേ ലാഘവത്തോടെയാണ്‌ അവിശ്വാസികളെ കൊല്ലാന്‍ ഇസ്ലാം ഉപദേശിക്കുന്നത്. ബിന്‍ ലാദന്‍ മുതല്‍ മദനി വരെ ഉദ്ഘോഷിച്ചതും അതാണ്‌.

ഞാന്‍ മാംസം കഴിക്കാറുണ്ട്. പക്ഷെ അതിനു മതത്തിന്റെയോ ആത്മീയതയുടെയോ ദാന ധര്‍മ്മത്തിന്റെയോ കപട അലുക്കുകള്‍ അണിയിക്കാറില്ല. ആഹാരത്തിനു വേണ്ടി മനുഷ്യര്‍ മൃഗങ്ങളെ കൊന്നു ഭക്ഷിക്കുന്ന കാര്യമല്ല ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. ദേവാരാധനയുടെ ഭാഗമായി നടത്തുന്ന ക്രൂരതയേക്കുറിച്ചാണ്.

kaalidaasan said...

ആരാണു ഈ അനോണിമസ് കളിക്കുന്നത്....
ആരെയാണു അയാള്‍ പേടിക്കുന്നത്?


മനുഷ്യജന്മം പശുജന്മത്തേക്കാളും നികൃഷ്ടം എന്ന് കരുതുന്ന ഒരു വ്യക്തി. അദ്ദേഹത്തിനു മനുഷ്യരെ പേടിയാണ്.

kaalidaasan said...

ചിത്രഭാനു,

ഒരാള്‍ മംസഭുക്ക് ആവുകയോ അവാതിരിക്കുകയോ ചെയ്യട്ടെ. അത് അയാളുടെ സ്വകാര്യ പ്രശ്നം.



തീവ്ര മത വിശ്വാസികള്‍, മുസ്ലിങ്ങളും ഹിന്ദുകളും, മാംസ ഭക്ഷണത്തിനെതിരെ ആണീ പോസ്റ്റ് എന്നാക്കി തീര്‍ക്കുകയാണ്.

അത് കൊണ്ടാണ്, ചിന്തകന്‍ മെക്കയിലെ മൃഗബലി വെറും ഭക്ഷണത്തിലേക്ക് മാത്രം ഒതുക്കുന്നത്. ഇബ്രാഹിം നടത്തിയ ബലിയെ ഓര്‍മ്മിക്കുന്നതിനാണീ ക്രൂരത നടത്തുന്നതെന്ന് അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ ആത്മീയത അനുവദിക്കുന്നില്ല. ഇസ്ലാമിന്റെ ആരംഭകാലം മുതല്‍ ഈ ക്രൂരത ഉണ്ടായിരുന്നു. അന്നൊന്നും ആരും മാംസം ശീതീകരിച്ച് സോമാലിയയിലേക്കൊന്നും കയറ്റി അയച്ചിരുന്നില്ല.

നേപ്പാളിലെ എരപ്പാളി ഹിന്ദുക്കളും, ഹിന്ദു ദേവിയെ പ്രീതിപ്പെടുത്താനാണീ കൂട്ടക്കുരുതി നടത്തുന്നത് എന്ന സത്യം അനോണിയും മറയ്ക്കാന്‍ ശ്രമിക്കുന്നു

kaalidaasan said...

ഹഹഹ... പോത്തിനോട് വേദമെന്നല്ല ഒന്നും പറഞ്ഞിട്ടു കാര്യമില്ല...

ഗാധിമായിയുടെ തിരുനടയില്‍ കഴുത്തു വെട്ടി കൊന്ന പോത്തുകളോട് വേദമൊന്നും ഓതണമെന്നാരും പറഞ്ഞില്ല. അവരുടെ ഇറച്ചി തിന്നണമെങ്കില്‍ ദേവിയുടെ നടയില്‍ തന്നെ കൊല്ലണമെന്ന വാശി എന്തിനാണ്.

ചിന്തകന്‍ said...

പ്രിയ കാളിദാസന്‍

അന്ധമായ വിരോധത്തോടെ സംസാരിക്കുമ്പോള്‍ തോന്നുന്ന എല്ലാ പ്രശ്നങ്ങളും താങ്കളുടെ വാദങ്ങളില്‍ കാണാം. എന്നെ കുറിച്ച് തീവ്രത ആരോപിക്കുന്ന താങ്കള്‍ സംസാരിക്കുന്നത് അതീവ തീവ്രദയോടെ.

ഇബ്രാഹിം പ്രവാചകന്റെ ത്യാഗസ്മരണയില്‍ തന്നെയാണ് ബലിയറുക്കുന്നത്. ഞാനത് എവിടെയും നിഷേധിച്ചിട്ടില്ല. ഞാന്‍ ആദ്യകമന്റില്‍ നല്‍കിയ ലിങ്കില്‍ അതെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അത് താങ്കളുടെ ഇക്ഷ്ടം.താങ്കള്‍ സൂചിപിച്ച പോലെ ഇസ്ലാം മാത്രമായിരിക്കും ബലിയറുത്ത് ദാനമായി നല്‍കുന്നത്. താങ്കള്‍ക്ക് അത് നല്ലകാര്യമല്ലെന്ന് തോന്നണൊ വേണ്ടെ എന്നത് താങ്കളുടെ ഇഷ്ടം. താങ്കളുടെ ഈ മൃഗസ്നേഹം തീവ്ര വര്‍ഗ്ഗീയ ചിന്താഗതിയുടെ ഭാഗമായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ.

മുസ്ലീങ്ങള്‍ക്ക് ബലിയറുക്കുന്നതായാലും അല്ലാതെ അറുത്തതായാലും ദൈവ നാമത്തില്‍ അറുത്തത് മാത്രമേ ഭക്ഷിക്കാന്‍ പാടുള്ളൂ. ഇതൊക്കെ താങ്കള്‍ക്ക് തീവ്രവാദമായാണ് തോന്നുന്നതെങ്കില്‍ അത് താങ്കളുടെ ഇഷ്ടം.

സസ്നേഹം...

അപ്പൂട്ടൻ said...

വിഷയത്തെക്കുറിച്ച്‌ കമന്റിടാൻ ആർക്കും താൽപര്യമില്ലേ ആവോ.
ഒരു പ്രശ്നം ഉന്നയിക്കുമ്പോൾ അതിലെ ശരിതെറ്റുകൾക്കുപരിയായി കശാപ്പുശാലയിലെ ഇറച്ചിക്കണക്കും പോത്തും വേദവുമൊക്കെയായി പ്രതിരോധിക്കുന്നത്‌ എന്തിനാണ്‌, ഏതിനെയാണ്‌? കൃത്യമായ ഉത്തരമില്ലെങ്കിൽ ചോദ്യകർത്താവിനെ ബ്രാക്കറ്റ്‌ ചെയ്യുന്നതുകൊണ്ട്‌ ആർക്കാണ്‌ നഷ്ടം, ചിന്തിക്കാൻ തയ്യാറല്ലാത്തവർക്കുതന്നെ. നരബലി നിലവിലുണ്ടായിരുന്നെങ്കിൽ ദിവസേന നടക്കുന്ന കൊലപാതകങ്ങളുടെയോ അപകടമരണങ്ങളുടെയോ ഒക്കെ കണക്കുകൂടി കേൾക്കേണ്ടിവന്നേനെ, അതൊഴിവായിക്കിട്ടി.

സ്വന്തം കാര്യം സാധിച്ചുകിട്ടാൻ മറ്റൊരു ജീവിയെ കുരുതികൊടുക്കണമെന്ന് നിർദ്ദേശിക്കുന്ന ദൈവം സമത്വത്തോടെയുള്ള പരിപാലനം എങ്ങിനെയാണ്‌ നടത്തുന്നതാവോ? അതും ഓരോ ദൈവത്തിനും കുരുതി കൊടുക്കേണ്ട സാധനവും മാറും. പോത്ത്‌, ആട്‌, കോഴി, ഒട്ടകം.... പല ദൈവങ്ങൾക്കും പല ഇഷ്ടാനിഷ്ടങ്ങൾ. ചില ദൈവങ്ങൾക്ക്‌ തേങ്ങയായാലും മതി, അത്രയും സമാധാനം, പേടിച്ചരണ്ട മുഖമോ ദയനീയമായ കരച്ചിലോ അറിയേണ്ടകാര്യമില്ലല്ലൊ.

ഇതിലെല്ലാം നേട്ടം എനിക്കല്ല, നിനക്കുതന്നെയാണെന്നു പറഞ്ഞുകൊണ്ട്‌ ചെയ്യിക്കുന്ന മൂപ്പനും മന്ത്രവാദിയും ഒക്കെ അന്ധവിശ്വാസികളോ കപടരോ ആകുന്നു, ദൈവത്തിന്‌ അത്തരത്തിൽ ഒരു ബാധ്യതയുമില്ലതാനും.

എന്തായാലും കഴുത്തറക്കാൻ കൊണ്ടുപോവുകയല്ലേ.... പിന്നെ പോത്തിന്റെ ചെവിയിൽ ഒന്നും ഓതേണ്ട.

Baiju Elikkattoor said...

kaalidaasan,

ee krurathakku ethirayi prathikarichathinum oru charchakku vazhi orukkiyathinum abhinandangal.

illatha enthino vendi thanne pole ulla sahajeevikale kazhutharuthu thallunna kruratheye nyayikarikkunna manasukalile andhakaaram bhayanakam...!! itharam kruratha kondu mathram prasaadikkunna daivamanenkil aa daivangale prapanjathinte athirukalkkum appurathekku aatti payikkendi irikkunnoo.

സുബിന്‍ പി റ്റി said...

അനോണിമസ് സാര്‍ ആരാണ് മാംസഭുക്ക് ആകാന്‍ ഉള്ള അവകാശത്തില്‍ കൈ കടത്തിയത് എന്നൊക്കെ ചോദിക്കുന്ന കണ്ടു. ഒരു ബീഫ് ഫ്രൈ കഴിക്കാന്‍ ബാംഗ്ലൂരില്‍ പെടുന്ന പാട്..
പിന്നെ വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ഒരു കാളയെ കൊന്ന കുടുംബത്തെ ജീവനോടെ തൊലി ഉരിച്ചതും ഒക്കെ കേട്ടിട്ടുണ്ട്.

താങ്കളുടെ ഈ മൃഗസ്നേഹം തീവ്ര വര്‍ഗ്ഗീയ ചിന്താഗതിയുടെ ഭാഗമായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. . എന്ന് പറഞ്ഞ ചിന്തകന്റെ വാക്കിനു എന്ത് പ്രസക്തി ആണുള്ളത്? കാളിദാസനെ തീവ്ര വര്‍ഗ്ഗീയ വാദി എന്നൊക്കെ പറയുന്നത് തികച്ചും നേരം പോക്ക് തന്നെ. വിശ്വാസികളുടെ സങ്കുചിത മനസ്സിനും സഹിഷ്ണുത ഇല്ലാത്ത കപട ആത്മീയതയ്ക്കും മറ്റൊരു തെളിവുകൂടി. (സിമ്പിള്‍ ആയി പറഞ്ഞാല്‍ ഉത്തരം മുട്ടുമ്പോള്‍ ഉള്ള കൊഞ്ഞനം..?)

അബൂഅക്മല്‍ said...

ചിന്തകന്‍:
“ഇബ്രാഹിം പ്രവാചകന്റെ ത്യാഗസ്മരണയില്‍ തന്നെയാണ് ബലിയറുക്കുന്നത്.“

പ്രവാചകന്‍ ഇബ്രാഹീം തന്റെ പിഞ്ചുബാലന്റെ കഴുത്തില്‍ കത്തിവെക്കുമ്പോള്‍ തന്നെ കമഴിത്തിക്കിടത്തിവേണം എന്നാവശ്യപ്പെട്ടിരുന്നു എന്ന് ചരിത്രം, തന്റെ കണ്ണീരുകണ്ട് അച്ഛന്റെ വിശ്വാസധാര്‍ഢ്യത്തിന് ഇല്ലാതായിപോവരുതല്ലോ എന്ന് ചിന്തിച്ച ഒരു പിഞ്ചുബാലന്റെ നിഷ്കളങ്കതയ്ക്കുമപ്പുറത്താണല്ലോ ചിന്തകാ താങ്കളുടേയും താങ്കളുടെ പ്രവാചകന്റേയും ആത്മീയതയുടെ ഉത്തുംഗത. തന്റെ മകനെ ബലിയറുക്കാന്‍ കൊണ്ടുപോയി എന്ന ഒരുകാരണം മതിയാവുന്നില്ലല്ലോ, അദ്ദേഹം ദൈവ ചിന്തയില്‍ ഭ്രാന്തനാണെന്ന് തിരിച്ചറിയാന്‍, അദ്ദേഹത്തെ ത്യാഗവല്‍ക്കരിക്കുന്ന താന്കളും ദൈവത്തിന്റെ പേരില്‍ എന്തെല്ലാം ക്രൂരതകള്‍ ചെയ്യാന്‍ തയ്യാ‍റാവും.

മകനെ ബലിയറുക്കാന്‍ പറയുന്ന ഒരു ദൈവം. ആ ദൈവത്തിന് ശഹീദാകാന്‍ കുറേ മനുഷ്യജന്മങ്ങളും. :(

കമ്മ്യൂണസത്തിന്റെ പേരിലും മോഡിയുടെ പേരിലും പറയുന്ന കൂട്ടനരഹത്യകള്‍ ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചിലതെറ്റുകളാണ്, എങ്കിലും അതിനെ ആത്മീയതയുടെയോ വിശ്വാസത്തിന്റെയോ പേരില്‍ ഒരോ ആണ്ടുതോറും ആവര്‍ത്തിക്കുന്നില്ല.

QW_ER_TY

അബൂഅക്മല്‍ said...

.....കമ്മ്യൂണലിസത്തിന്റെ പേരിലും മോഡിയുടെ പേരിലും ....

മുക്കുവന്‍ said...

കൊന്ന പാപം തിന്നാല്‍ തീരും എന്നാരോ പറഞ്ഞട്ടില്ലേ?... തിന്നില്ലേല്‍ പാപാവൂട്ടാ‍ാ‍ാ... :)

ഭൂതത്താന്‍ said...

മതമേതായാലും ഈ സാധു മൃഗങ്ങള്‍ രക്ഷപെട്ടാല്‍ മതിയായിരുന്നു .... ഏത് ത്യാഗത്തിന്റെ പേരില്‍ ആയാലും സഹജീവിയെ കൊല്ലുന്നത് പാപം തന്നെ



SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

kaalidaasan said...

ചിന്തകന്‍,
ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ഉദഹരണങ്ങളും തെളിവുകളും സഹിതമാണു പറഞ്ഞത്. മത വിശ്വാസികള്‍ക്ക് മത്രമേ ആത്മീയത മനസിലാകൂ എന്നു താങ്കള്‍ പറഞ്ഞത് വേണമെങ്കില്‍ അന്ധമായ വിരോധം കൊണ്ടാണെന്നു പറയാം.

ഞാന്‍ മാംസം കഴിക്കുന്ന വ്യക്തിയാണെന്നു പറഞ്ഞു. ദേവാരാധനയുടെ ഭാഗമായി മൃഗങ്ങളെ കൊല്ലുന്നതാണ്‌ ഇവിടെ പ്രതിപാദിച്ചത്. ഹിന്ദു മതത്തില്‍ പലതും നൈവേദ്യമായി അര്‍പ്പിക്കാറുണ്ട്. ധന്യങ്ങളും മറ്റു ഭഷണ പദാര്‍ത്ഥങ്ങളും ആണു ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. പണ്ട് മൃഗങ്ങളെയും ബലി വസ്തുവായി അര്‍പ്പിച്ചിരുനു. ഈ വസ്തുക്കള്‍ ഭക്തര്‍ ഭക്ഷിക്കുകയും ചെയ്തിരുന്നു. ഭക്തര്‍ക്ക് തിന്നാനാണ്‌ മെക്കയിലെയും മൃഗബലി. ആ അര്‍ത്ഥത്തില്‍ ആ ബലി ഹിന്ദുക്കളുടെ ബലിയോടു ചേര്‍ന്നു നില്‍ക്കുന്നു. ക്രിസ്തു മതത്തിലും ഇ ബലി ഉണ്ട്. കുര്‍ബാന സമയത്ത് വൈദികന്‍ അര്‍പ്പിക്കുന്നത് അപ്പവും വീഞ്ഞുമാണ്. അര്‍പ്പണശേഷം അത് ഭക്തര്‍ക്ക് വിഭജിച്ചു നല്‍കുകയും ചെയ്യുന്നു. പക്ഷെ ക്രിസ്തു മതത്തില്‍ മൃഗങ്ങളെ ബലി അര്‍പ്പിക്കുന്നത് കേട്ടിട്ടില്ല.

പണ്ടു കാലത്ത് മനുഷ്യരെ തന്നെയും ബലി അര്‍പ്പിച്ചിരുന്നു. അതുകൊണ്ടാണ്‌ അബ്രഹാമിനോട് മകനെ ബലി അര്‍പ്പിക്കാന്‍ ദൈവം അജ്ഞാപിച്ചതായി വേദപുസ്തകം പറയുന്നത്. നിഷിദ്ധമായ ഒരു കാര്യം ചെയ്യാന്‍ എന്തായാലും ദൈവം പറയില്ല. മനുഷ്യ ബലി ഹിന്ദു മതത്തില്‍ പലയിടത്തും പരാമര്‍ശിക്കപ്പെടുന്നുണ്ട്.

kaalidaasan said...

ചിന്തകന്‍,

ഇബ്രാഹിം പ്രവാചകന്റെ ത്യാഗസ്മരണയില്‍ തന്നെയാണ് ബലിയറുക്കുന്നത്.

ത്യാഗസ്മരണയില്‍ ബലിയറുക്കുന്നു എന്നതില്‍ തന്നെ ഒരു കല്ലുകടിയുണ്ട്. ത്യാഗവും ക്രൂരതയും ഒന്നിച്ചു പോകില്ല.

ഇബ്രഹിം മകനെ ബലി അര്‍പ്പിക്കേണ്ട എന്ന് ദൈവം പറഞ്ഞതില്‍ ഒരു ത്യാഗവും അടങ്ങിയിട്ടില്ല. മകനെ കൊല്ലുന്നത് ഒഴിവാക്കുന്നത് ത്യഗമായല്ല , പുണ്യ കര്‍മ്മമായിട്ടേ സുബോധമുള്ളവര്‍ മനസിലാക്കൂ. ബലി ആരംഭിച്ചതു കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ ഒരു ആടിനെ ബലി നല്‍കിയാല്‍ മതിയാകും എന്ന് ദൈവം ആണു ഇബ്രാഹിമിനോട് കല്‍പ്പിച്ചത്. മകനെ ബലിയര്‍പ്പിക്കാന്‍ എന്തെങ്കിലും വാശി ഇബ്രാഹാമിനുണ്ടായിരുന്നെങ്കില്‍ മത്രമേ, ത്യാഗം എന്ന ഉഡായിപ്പിനവിടെ എന്തെങ്കിലും പ്രസക്തി തന്നെ ഉള്ളു.

ത്യഗം ചെയ്യുക എന്നു പറഞ്ഞാല്‍ സ്വന്തമായിട്ടുള്ളതോ കയ്യില്‍ വരാവുന്നതോ ഉപേക്ഷിക്കുക എന്നാണ്. ഇബ്രാഹിന്റെ കയ്യിലുള്ള എന്താണ്, ഇബ്രാഹിമുപേക്ഷിച്ചത്?

ഇബ്രഹിമിന്റെ ത്യാഗ സ്മരണയിലല്ല, ആടിനെ ബലി അറുത്ത ക്രൂര സ്മരണയിലാണ്, ഇപ്പോള്‍ മെക്കയില്‍ ലക്ഷക്കണക്കിനു മൃഗങ്ങളുടെ കഴുത്തറുക്കുന്നത്. അത് ത്യാഗ സ്മരണ എന്നൊക്കെ വളച്ചൊടിച്ചാല്‍ സുബോധമുള്ളവര്‍ വിശ്വസിക്കില്ല.

ഇസ്ലാമിലെ ത്യാഗത്തിന്റെ അര്‍ത്ഥം കൊലപാതകമാണെന്നൊക്കെ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാതെ.

kaalidaasan said...

ചിന്തകന്‍,

താങ്കളുടെ ഈ മൃഗസ്നേഹം തീവ്ര വര്‍ഗ്ഗീയ ചിന്താഗതിയുടെ ഭാഗമായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ.

മുസ്ലീങ്ങള്‍ക്ക് ബലിയറുക്കുന്നതായാലും അല്ലാതെ അറുത്തതായാലും ദൈവ നാമത്തില്‍ അറുത്തത് മാത്രമേ ഭക്ഷിക്കാന്‍ പാടുള്ളൂ. ഇതൊക്കെ താങ്കള്‍ക്ക് തീവ്രവാദമായാണ് തോന്നുന്നതെങ്കില്‍ അത് താങ്കളുടെ ഇഷ്ടം.


ഇത് മൃഗസ്നേത്തിന്റെയോ മൃഗവിരോധത്തിന്റെയോ പ്രശ്നമല്ല. ഞാന്‍ മാംസം കഴിക്കുന്ന വ്യക്തിയാണെന്നു പറഞ്ഞു. പിന്നെ എനിക്കെവിടെ മൃഗസ്നേഹം സുഹൃത്തേ?
ദേവാരാധനയുടെ ഭാഗമായി മൃഗങ്ങളെ കൊല്ലുന്നതാണ്‌ ഇവിടെ പ്രതിപാദിച്ചത്.

മുസ്ലീങ്ങള്‍ ദൈവ നാമത്തില്‍ അറുത്തത് മാത്രം ഭക്ഷിക്കുന്നതൊക്കെ ഇസ്ലാം മതത്തിന്റെ നിയമം ആണ്. അങ്ങനെ അറുക്കാതെ ഭക്ഷിക്കുന്ന കോടിക്കണക്കിനു മനുഷ്യരുണ്ട് ഭൂമിയില്‍. പല മുസ്ലിങ്ങളും അത് കഴിക്കാറുണ്ട്. പന്നി മാംസം തിന്നുന്ന മുസ്ലിങ്ങളെ എനിക്കറിയാം. അവരുടെ നിലപാട് ശരിയല്ല എന്നു പറയുന്നത് മത തീവ്രവാദം തന്നെയണ്.

എന്റെ വര്‍ഗ്ഗീയ ചിന്താഗതി എന്ന് താങ്കള്‍ ഉദ്ദേശിച്ചത് എന്താണാവോ? മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും മൃഗബലിയെ എതിര്‍ത്തതോ? എങ്കില്‍ താങ്കള്‍ വര്‍ഗ്ഗീയതയേക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ല എന്നു പറയേണ്ടി വരും.

kaalidaasan said...

നരബലി നിലവിലുണ്ടായിരുന്നെങ്കിൽ ദിവസേന നടക്കുന്ന കൊലപാതകങ്ങളുടെയോ അപകടമരണങ്ങളുടെയോ ഒക്കെ കണക്കുകൂടി കേൾക്കേണ്ടിവന്നേനെ, അതൊഴിവായിക്കിട്ടി.

അപ്പൂട്ടാ,

നൂറു ശതമാനം ശരി.

കോര്‍പ്പറേഷന്‍ കശാപ്പുശാലയില്‍ വെട്ടുന്ന പോത്തിന്റെ കണക്കും ശാലക്കു മുന്നില്‍ ടിപ്പറിടിച്ചു മരിക്കുന്നവരുടെ കണക്കും ഒന്നിച്ചു പറയുമ്പോള്‍ പലര്‍ക്കും മനസുഖം കിട്ടാതിരിക്കില്ല.

kaalidaasan said...

പിന്നെ വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ഒരു കാളയെ കൊന്ന കുടുംബത്തെ ജീവനോടെ തൊലി ഉരിച്ചതും ഒക്കെ കേട്ടിട്ടുണ്ട്.

ഹരിയാനയില്‍ തൊലി ഉരിച്ചു കൊന്ന ഹരിജനങ്ങളെയാണു സുബിന്‍ ഉദ്ദേശിച്ചതെങ്കില്‍, ചെറിയ പിശകുണ്ട്. അവര്‍ കാളയെ കൊന്ന് ഭക്ഷിച്ചൊന്നും ഇല്ല. ചത്തു കിടന്ന ഒരു പശുവിനെയാണാവര്‍ തിന്നാന്‍ അലോചിച്ചത്. ഉന്തു വണ്ടിയില്‍ കയറ്റി കൊണ്ടു പോയി തൊലി പൊളിക്കാന്‍ തുടങ്ങിയപ്പോഴേക്കും പശു ജന്മങ്ങള്‍ സംഘടിച്ച് അവരെ ജീവനോടെ തൊലിപൊളിച്ചു.

kaalidaasan said...

ബൈജു,

അഭിപ്രായങ്ങള്‍ക്ക് നന്ദി

kaalidaasan said...

അബൂ അക്മല്‍,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

മകനെ ബലിയര്‍പ്പിക്കുക എന്നത് ഇബ്രാഹിമിന്റെ തീരുമാനമായിരുന്നില്ല. അത് വേണ്ട എന്നു വച്ചതും ഇബ്രാഹിമിന്റെ തീരൂമാനം ആയിരുന്നില്ല. പിന്നെ എന്താണതില്‍ ത്യാഗം ഉള്ളതെന്ന് ചിന്തശേഷിയുള്ള ആര്‍ക്കും മനസിലാകില്ല?

ബൈബിള്‍ പ്രകാരം ആദ്യത്തെ ബലി ആടിനെയായിരുന്നു. ആദാമിന്റെ മകനായ ആബേല്‍ തന്റെ കുഞ്ഞാടിനെയാണ്‌ ദൈവത്തിനര്‍പ്പിച്ചത്. അബ്രാഹാമിന്റെ കാലത്തും ഇത് തുടര്‍ന്നു. മോശയുടെ കാലത്താണ്, കൊല്ലരുത് എന്ന നിയമം ആ മതത്തിന്റെ ഭാഗമായത്. ക്രിസ്തു പഠിപ്പിച്ച ഏറ്റവും പ്രധാന തത്വവും കൊല്ലരുത് എന്നാണ്. അതു കൊണ്ട് ഒരു തരത്തിലുള്ള ജീവ ബലിയും ക്രിസ്തു മതതിന്റെ ഭാഗമായില്ല. യഹൂദ മതത്തിന്റെയും ക്രിസ്തു മതത്തിന്റെയും തത്വങ്ങള്‍ സ്വാംശീകരിച്ച് സൃഷ്ടിക്കപ്പെട്ട ഇസ്ലാമില്‍ കൊല്ലുന്നത് ഒരു തെറ്റായി പരിഗണിക്കുന്നും ഇല്ല. മാത്രമല്ല കൊല്ലാന്‍ അനുവാദം നല്‍കുന്നുമുണ്ട്, മൃഗങ്ങളെ മാത്രമല്ല, മനുഷ്യരെയും.

kaalidaasan said...

മുക്കുവന്‍,


ഭൂതത്താന്‍,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

ചിന്തകന്‍ said...

പ്രിയ കാളിദാസന്‍

താങ്കള്‍ കാര്യമായി തെറ്റിദ്ധരിച്ചിരിക്കുന്നു. ഇബ്രാഹിം പ്രവാചകന്റെ ത്യാഗം മകനെ ബലിയറുക്കാതിരുന്നതിലല്ല. മറിച്ച് മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ തീരുമാനത്തിലാണ്. സൃഷ്ടാവായ ദൈവത്തിന്റെ തീരുമാനത്തിന് മുമ്പില്‍ തനിക്ക് ഏറ്റവും പ്രിയപെട്ട തന്റെ പൊന്നോമന മകനെ വരെ ബലിനല്‍കാന്‍ തെയ്യാറായ ഒരു പ്രവാചകന്റെ ത്യഗസ്മരണയാണ്. അതും കൊല്ലങ്ങളായി കാത്തിരുന്നു ആറ്റുനോറ്റുണ്ടായ ഏകജാതനായ മകന്‍. ആ മകനെ വരെ ദൈവത്തിന്റെ മുമ്പില്‍ സമര്‍പിക്കാന്‍ തയ്യാറായ ഒരു പ്രവാചകന്റെ സ്മരണ. ഇവിടെ സന്ദേശം ഒരു പാടുണ്ട്.

തനിക്കിഷ്ടപെട്ടത് എന്തും ദൈവമാര്‍ഗത്തില്‍ ചിലവഴിക്കാനുള്ള സന്ദേശം. സമ്പത്ത്, അത് എനിക്ക് ഇഷ്ടപെട്ടതാണ്; അത് ഇല്ലാത്തവന് നല്‍കണമെന്ന് ദൈവം കല്പിക്കുന്നു. ഇത് സമ്പത്തികമായ ത്യാഗമാണ്. അത് പോലെ പലതും. ലോകത്തിലേക്ക് ഏറ്റവും വലിയ ത്യാഗമാണ് സ്വന്തം പോന്നോമന മകനെ ബലിനല്‍കുക എന്നത്. എന്നാല്‍ ആ പരീക്ഷണത്തില്‍ ഇബ്രാഹിം വിജയിക്കുകയും ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുകയുമാണുണ്ടായത്. ഇതാണ് ത്യാഗസ്മരണ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇങ്ങനെയാ‍ണ് താങ്കള്‍ ഇസ്ലാമിനെയും മനസ്സിലാക്കയതെങ്കില്‍ ഒരു പുനര്‍വായനക്ക് ശ്രമിക്കണമെന്നത് എന്റെ വിനീതമായ അഭ്യര്‍ത്ഥനയാണ്. അന്യായമായി മനുഷ്യനെയോ മൃഗങ്ങളെയോ കൊല്ലുന്നത് ഇസ് ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഓരോ കാര്യവും ഉപരിപ്ലവമായി മനസ്സിലാക്കപെടുന്നതില്‍ നിന്ന് തികച്ചും വിത്യസ്ഥമായിരിക്കും അതിന്റെ യാഥാര്‍ഥ്യങ്ങള്‍. തനിക്ക് പൂര്‍ണമായി അറിയാത്തതിനെ കുറിച്ച് പൊതു പ്രസ്താവനയിറക്കുന്നത് വര്‍ഗീയതയുടെ ഭാഗമായേ കാണാനാവൂ. താങ്കളുടെ ആത്മാര്‍ഥതയില്‍ നിന്നാണ് താങ്കള്‍ പറയുന്നതെങ്കില്‍ അത് ഉള്‍കൊള്ളാന്‍ എനിക്ക് കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

kaalidaasan said...

ചിന്തകാ,

താങ്കളുടെ ത്യാഗസ്മരണയുടെ വിശദീകരണം കേട്ട് എനിക്ക് ശരിക്കും ചിരി വന്നു?

ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് മുസ്ലിങ്ങള്‍ എന്തു കൊണ്ട് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു എന്നതല്ല. ബലി പെരുന്നാളിനോടനുബന്ധിച്ച് ലക്ഷക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതിനേക്കുറിച്ചാണ്. മൃഗങ്ങളുടെ കഴുത്തു വെട്ടി ത്യാഗ സ്മരണ നടത്തുന്നു എന്നാണു താങ്കള്‍ പറഞ്ഞത്. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല.


മകനെ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചത് ത്യാഗമാണെന്നു വിശ്വസിക്കുന്നത് മനസിലായി. അത് അതോര്‍മ്മിക്കണമെന്ന് നിര്‍ബന്ധമണെങ്കില്‍ സ്വന്തം മക്കളെ അല്ലേ ബലി അര്‍പ്പിക്കേണ്ടത്? എന്തിനു നിരപരാധികളായ ലക്ഷക്കണക്കിനു മൃഗങ്ങളുടെ കഴുത്തു വെട്ടുന്നു

മുസ്ലിങ്ങള്‍ മത്രമല്ല അബ്രാഹാമിന്റെ ത്യാഗം സ്മരിക്കുന്നത്. യഹൂദന്‍മാരും ക്രിസ്ത്യാനികളും അത് ചെയ്യുന്നുണ്ട്. പക്ഷെ അവരാരും ലക്ഷക്കണക്കിനു മൃഗങ്ങളെ കൊന്ന് അത് ചെയ്യാറില്ല.

അപ്പൂട്ടൻ said...

കാളിദാസൻ/ചിന്തകൻ,
അറിയാനായി അല്ലെങ്കിൽ ചിന്തിക്കാനായി മാത്രം ചോദിക്കുകയാണ്‌. മറ്റു ദുരുദ്ദേശ്യങ്ങളൊന്നും ഇല്ല.
ത്യാഗം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ തനിക്ക്‌ പ്രിയപ്പെട്ട ഒന്ന് ഉപേക്ഷിക്കുന്നതാണ്‌, ശരിതന്നെ.
പക്ഷെ മറ്റൊരാളെ, അത്‌ തനിക്കേറ്റവും പ്രിയപ്പെട്ട സ്വന്തം മകൻ തന്നെയാണെങ്കിലും, ത്യജിക്കുന്നത്‌ എങ്ങിനെ ത്യാഗമാകും? ഇതിന്‌ ഇരയാവുന്ന വ്യക്തിയുടെ, അല്ലെങ്കിൽ ജീവിയുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ അത്‌ അനീതിയല്ലെ? മറ്റൊരു ജീവനുവേണ്ടി തീരുമാനമെടുക്കാൻ നമ്മളാര്‌? തന്റെ ഏറ്റവും അടുത്ത സുഹൃത്തോ ബന്ധുവോ നമ്മുടെ നേർക്ക്‌ അത്തരത്തിൽ പ്രവർത്തിച്ചാൽ, പുറമേക്ക്‌ എത്ര ഗുണമുണ്ടെന്നിരിക്കിലും, നാം എങ്ങിനെയായിരിക്കും പ്രതികരിക്കുക?
എന്റെ അമ്മ കാശിക്ക്‌ പോയി വന്നതിനുശേഷം ഇഷ്ടപ്പെട്ട്‌ കഴിച്ചിരുന്ന പപ്പടം, ചില പച്ചക്കറികൾ തുടങ്ങിയവ ഉപേക്ഷിച്ചു. ഇവിടെ മറ്റൊരാളും ബാധിക്കപ്പെടുന്നില്ല. പക്ഷെ ബലി പോലൊരു കർമ്മം അത്തരത്തിലാണോ?

kaalidaasan said...

ചിന്തകാ,

ത്യാഗ സ്മരണക്ക് മൃഗങ്ങളുടെ കഴുത്തറുക്കുന്നത് ഇസ്ലാമിലുള്ളതാണോ അല്ലയോ എന്നു മാത്രമേ ഈ വിഷയത്തില്‍ എനിക്ക് അറിയേണ്ടതുള്ളു. ഇസ്ലാമിനേക്കുറിച്ച് മനസിലാക്കുന്നതും ഇതും തമ്മില്‍ ഒരു ബന്ധവുമില്ല.

ഇതില്‍ ആഴത്തില്‍ മനസിലാക്കേണ്ട ഒരു വിഷയവുമില്ല. ന്യായമായി മൃഗങ്ങളെയും മനുഷ്യരെയും കൊല്ലുന്നത് ഇസ്ലാം അനുവദിക്കുന്നുണ്ട്. ന്യായമായിട്ടാണെങ്കില്‍ പോലും ഇവയെ കൊല്ലുന്നത് മറ്റു മതങ്ങള്‍ വിലക്കിയിട്ടുണ്ട്. അതൊക്കെ മനസിലാക്കാന്‍ ഇസ്ലാമിനേക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

പൂര്‍ണ്ണമായി അറിയാത്തതിനെ കുറിച്ച് പൊതു പ്രസ്താവനയിറക്കുന്നത് വര്‍ഗീയതയുടെ ഭാഗമായി കാണുന്നത് വര്‍ഗ്ഗീയതയേക്കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടാണ്. വര്‍ഗ്ഗീയതയേക്കുറിച്ച് ഉപരിപ്ളവമായി പോലും മനസിലാക്കിയവര്‍ ഇത് പോലെ വിഡ്ഡിത്തം പറയില്ല. താങ്കളൊക്കെ വര്‍ഗ്ഗീയതയേക്കുറിച്ച് പലതും പഠിക്കാനുണ്ട്

Anonymous said...

കാളിദാസന്‍,

വിശ്വാസങ്ങളുടെ പേരിലുള്ള ക്രൂരതകള്‍ അവസാനിപ്പിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.. പ്രത്യേകിച്ചും മൃഗങ്ങളെ..
ഹിന്ദു വിശ്വാസങ്ങള്‍ വളരെ വത്യസ്തങ്ങളും ചിലവ പ്രാകൃതങ്ങളും ആണ്.. പോസ്റ്റിനു ആശംസകള്‍.. മറ്റുള്ളവരെ മറ്റുള്ളവയെ ദ്രോഹിക്കുന്ന ഏതൊരു വിശ്വാസവും ലോകത്തില്ലാതാക്കാന്‍ മനുഷ്യന്‍ രാഷ്ട്രീയത്തിനും മതത്തിനും മേലെ ഒന്നിക്കേണ്ടിയിരിക്കുന്നു..

ബയാന്‍ said...

>> മകനെ കൊല്ലുന്നത് ഒഴിവാക്കുന്നത് ത്യഗമായല്ല , പുണ്യ കര്‍മ്മമായിട്ടേ സുബോധമുള്ളവര്‍ മനസിലാക്കൂ.<<

ചിന്തകാ :എങ്കില്‍, മകനെ കഴുത്തറുത്തു തന്റെ പ്രീതിക്കുവേണ്ടി ബലിനല്‍കണം എന്നു കല്പിച്ച ദൈവത്തിന് സുബോധമില്ല എന്നാ‍ണോ താങ്കള്‍ പറഞ്ഞുവരുന്നത്.

quote'

<<“ലോകത്തിലേക്ക് ഏറ്റവും വലിയ ത്യാഗമാണ് സ്വന്തം പോന്നോമന മകനെ ബലിനല്‍കുക എന്നത്.“ >>

unquote

ചിന്തകാ, ഈ വക്കുകള്‍ താങ്കളുടേതാണെങ്കില്‍, താങ്കള്‍ ഇന്നു ലോകത്ത് നിലവിലുള്ള മനുഷ്യാവകാശങ്ങള്‍ക്കെതിരായാണ് സംസാരിക്കുന്നത്.

ചിന്തകന്‍ said...

പ്രിയ കാളിദാസന്‍

മൃഗങ്ങളുടെ കഴുത്തറുക്കുക എന്നത് വലിയ പാതകമായി തോന്നുന്നയാള്‍ അത് ഭക്ഷിക്കാനോ ഒരു നിലക്കും കഴുത്തറുക്കുന്നതിന് സപ്പോര്‍ട്ട് ചെയ്യാനോ പാടില്ല.

കാലിസമ്പത്ത് എക്കാലത്തും മനുക്ഷ്യന്റെ സമ്പത്തിന്റെ ഒരു ഭാഗമായാണ് കണക്കാക്കുന്നത്. മനുഷ്യന്‍ അതിനെ വളര്‍ത്തുന്നത് സ്നേഹിച്ച് ഉമ്മവെക്കാനല്ല എന്ന് ഏത് സാധാരണക്കാരനും മനസിലാവുന്നതേയുള്ളൂ. മാംസത്തിനും പാലിനുമാണ്. എന്നെങ്കിലും അത് മാംസമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. എന്നാല്‍ മുസ്ലീങ്ങള്‍ ബലിപെരുന്നാളിനും ഹജ്ജിനും അത് ബലിയറുത്ത് ദാനമായി നല്‍കുന്നത് ഭയങ്കര തെറ്റാണ് പോലും. ഇത്തരം പക്ഷപാത ചിന്തകള്‍ക്കല്ലേ കാളിദാസാ വര്‍ഗ്ഗീയത എന്ന് പറയുന്നത്. അല്ലെങ്കില്‍ മുസ് ലീങ്ങള്‍ ബലിയറുക്കുന്നത് തെറ്റാണെന്ന് പറയാന്‍ താങ്കള്‍ക്കുള്ള മാനദന്‍ഡമെന്താണ്. പ്രായോഗിക ചിന്തക്ക് പകരം വര്‍ഗീയ ചിന്ത തലയില്‍ കയറ്റിവെച്ചാല്‍ ഇങ്ങനെയൊക്കെ തന്നെ ചിന്തിക്കാന്‍ പറ്റൂ. വര്‍ഗീയത ഇതൊന്നുമല്ലെങ്കില്‍ എന്താണ് വര്‍ഗീയത് എന്ന് പറഞ്ഞ് തരൂ കാളിദാസന്‍.

ത്യാഗസ്മരണ എന്നത് ‘കഴുത്തറുക്കല്‍‘ എന്ന് മാത്രം ചിന്തിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ വിവരക്കേട്. അതിനെ കാളിദാസനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇസ്ലാമിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും കാളിദാസന്‍ പ്രിലോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അതാനുസരിച്ചാണ് കാളിദാസന്‍ സംസാരിക്കുന്നത്. പിന്നെ ഒരു സംവാദത്തിന് സ്കോപില്ല.

മൃഗങ്ങളെ അറുക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ ഇനിമുതല്‍ കാലിവളര്‍ത്തു മതിയാക്കി എല്ലാത്തിനെയും കാട്ടിലേക്ക് വിടാം ന്തേയ് :-)

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

പ്രിയ അപ്പൂട്ടന്‍

താങ്കളുടെ ചോദ്യം ന്യായമാണ്. ത്യാഗം ചെയ്യുമ്പോള്‍ ചെയ്യപെടുന്നയാളോട് കൂടി അഭിപ്രയം തേടേണ്ടതുണ്ട്. ഇബ്രാഹിം പ്രവാചകനും മകനുമായ ഇസ്മാഇലിനെ ബലിയറുക്കാന്‍ കൊണ്ട് പോകുമ്പോള്‍ ഇക്കാര്യം മകനോട് പറയാന്‍ വിഷമിക്കുമ്പോള്‍, മകന്‍ ഇസ്മാഈല്‍ തന്നെയാണ് ദൈവ കത്പന ശിരസാ വഹിക്കാനുള്ള ധൈര്യം നല്‍കുന്നത്.

രണ്ടാമത്തേത് ജീവികളെ കൊല്ലുന്ന കാര്യത്തില്‍ അവയോട് സമ്മതം ചോദിക്കണമെന്നാണെങ്കില്‍ മനുഷ്യന്‍ ഇനിമുതല്‍ പട്ടിണി കിടന്നു ചാകേണ്ടിവരും... :)

chavarkan said...

യരലവ
താങ്കൾക്ക് ഇസ്ലാമിന്റെ മനുഷ്യാവകാശത്തെ പറ്റി ഉന്നും അറിയില്ല എന്നു മനസിലയി.

അങ്ങനെ ഒരവകാശം ഉണ്ടായിരുന്നു എങ്കിൽ 6 വയസുകാരിയെ വിവാഹം കഴിച്ചു ഭോഗിച്ച ഒരു വ്യക്തി ആ മതത്തിന്റെ സ്ഥാപകൻ ആകുമായിരുന്നോ?

വായന said...

അമ്പതു കഴിഞ്ഞ ഈ കമണ്റ്റിട്ടവരില്‍ എത്ര പേരുണ്ട്‌ മാംസം എത്ര തൊടാത്തവരായി..... മാംസാഹാരം കഴിക്കുന്നവര്‍ മൃഗങ്ങളെ കൊന്ന് കഴിക്കുന്ന പ്രാകൃത ക്രൂര ജനമാണെന്ന് കരുതുന്നവര്‍ക്ക്‌ അവരുടെ അഭിപ്രായമുണ്ട്‌... എന്നാല്‍ ഈ ജനാധിപത്യ ലോകത്ത്‌ (ഭൂരിപക്ഷം പറയുന്നത്‌ ശരിയെന്ന് വിലയിരുത്തപ്പെടുന്ന ലോകത്ത്‌) മാംസാഹാരികള്‍ മൃഗീയ ഭൂരിപക്ഷമായ ലോകത്ത്‌... സസ്യാഹാരികള്‍ക്ക്‌ വിലയില്ലാത്ത ലോകത്ത്‌ ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നത്‌ തെറ്റാവുന്നില്ല..... തണ്റ്റെ പണം ഉപയോഗിച്ച്‌ വില കൊടുത്ത്‌ വാങ്ങിയ കാലിയെ കൊന്ന് ഭക്ഷണം സാധാരണക്കാര്‍ക്ക്‌ വിതരണം ചെയ്യുന്നതും പ്രാകൃതമാകുന്നില്ല (മാംസാഹാരം പ്രകൃതിപരമാണു പ്രാകൃതമല്ല).... പക്ഷേ, ഒന്നിനുമല്ലാതെ കൊന്ന് തള്ളുന്നത്‌ വേസ്റ്റേജ്‌ ഓഫ്‌ വെല്‍ത്ത്‌ ആണു... അത്‌ മനുഷ്യസമൂഹത്തിനും പ്രകൃതിക്ക്‌ തന്നെയും നഷ്ടമാണു....

അപ്പൂട്ടൻ said...

ചിന്തകൻ,
ദയവായി ബലിയും ആഹാരവും കൂട്ടിക്കുഴയ്ക്കാതിരിക്കുക. ആഹാരം നിലനിൽപിനുള്ളതാണ്‌, പ്രകൃതിയിൽ ഉള്ളതുമാണ്‌. ബലി എന്ന കർമ്മം നിർവ്വഹിക്കുന്നത്‌ ഭൗതികമായ ആവശ്യത്തിനല്ലല്ലൊ, സ്വർഗ്ഗപ്രാപ്തിയ്ക്കല്ലെ. അഗതികൾക്ക്‌ ഭക്ഷണം ദാനം ചെയ്യുന്നു എന്നതൊക്കെ ഒരു sub-product മാത്രം. ഇത്രയും പ്രശ്നങ്ങളില്ലാതെ സക്കാത്ത്‌ ഈ സൽകർമ്മം നിർവ്വഹിക്കുന്നുണ്ടുതാനും.
ഞാൻ ചോദിച്ച ചോദ്യത്തിനല്ല താങ്കൾ ഉത്തരം പറഞ്ഞത്‌ എന്നു പറയുന്നതിൽ വിഷമമുണ്ട്‌. തനിക്കുവേണ്ടി (അല്ലെങ്കിൽ മനുഷ്യവർഗ്ഗത്തിനുവേണ്ടി തന്നെയാകട്ടെ) മറ്റൊരാളെ വധിക്കാം എന്ന് ഒരാൾ എങ്ങിനെയാണ്‌ തീരുമാനിക്കുന്നത്‌? അങ്ങിനെ തീരുമാനിച്ചതിനുശേഷമല്ലെ സമ്മതമെന്ന കാര്യം തന്നെ വരുന്നുള്ളു. അതെങ്ങിനെയാണ്‌ ത്യാഗമാകുന്നത്‌?
എന്റെ അറിവനുസരിച്ച്‌ ഇബ്രാഹിം തന്റെ മകനെ ബലിയർപ്പിക്കാൻ അവനെയറിയിക്കാതെ തന്നെയാണ്‌ കൊണ്ടുപോകുന്നത്‌. ബലികർമ്മം നിർവ്വഹിക്കാനൊരുങ്ങുമ്പോഴാണ്‌ മകൻ ഇക്കാര്യം അറിയുന്നതുതന്നെ. ഇന്നത്തെ നീതിബോധമനുസരിച്ച്‌ അത്തരത്തിൽ ഒരു ചിന്ത വരുന്നതുതന്നെ ശരിയാണോ? ഇന്നത്തെ നിലയ്ക്ക്‌ നോക്കിയാൽ മകൻ സമ്മതിച്ചു എന്നുപറയുന്നതുതന്നെ ഒരു ന്യായീകരണം മാത്രമായിമാറില്ലെ?

കാളിദാസൻ,
I'm stopping here. Sorry if I derailed the discussion.

Anonymous said...

Kaalidasan,
I advice you to do a little googling before writing on facts whether it is hajj or the nepal. In hajj the animals are slaughtered in a modern slaughter house and there is a mass project established that has been build to freeze and distribute the meats to the third world countries.Not even a piece of meat is been left. Every year, saudi exports that for free of cost to more than 50 countries.

http://news.bbc.co.uk/2/hi/middle_east/674088.stm

http://seha.alriyadh.gov.sa/en/contents.aspx?aid=3148

kaalidaasan said...

അപ്പൂട്ടന്‍,

താങ്കള്‍ ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്. ചിന്തകന്‍ പറയുന്ന ത്യാഗം, ത്യാഗമായി മുസ്ലിങ്ങളല്ലാത്ത ആര്‍ക്കും തോന്നില്ല. മുസ്ലിങ്ങള്‍ക്ക് തോന്നുന്നത് അന്ധമായ മത വിശ്വാസം കാരണവും.

ഒരു മനുഷ്യന്‍ ഏറ്റവും വിലമതിക്കുന്നത് സ്വന്തം ജീവന്‍ തന്നെയാണ്. അതു നിലനിറുത്തനാണവന്‍ കഷ്ടപ്പെടുന്നത്. അങ്ങനെയെങ്കില്‍ സ്വ ജീവന്‍ ത്യജിക്കുന്നതല്ലേ ഏറ്റവും വലിയ ത്യാഗം? അപ്പോള്‍ ആത്മഹത്യ ചെയ്യുന്നവരെ ഏറ്റവും വലിയ ത്യാഗികളായി കരുതേണ്ടി വരും.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കേ അമേരിക്കയിലെ ചില ക്രിസ്ത്യന്‍ സെക്റ്റുകള്‍ നൂറു കണക്കിനാളുകളെ കൂട്ടക്കൊല ചെയ്തിരുന്നു. അവര്‍ അതിനു പറഞ്ഞ ന്യായീകരണം, ദൈവം അവരോടരുളി ചെയ്തു എന്നാണ്. ചിന്തകന്റെ വാദം കടമെടുത്താല്‍ അവര്‍ ചെയ്തതും വലിയ ത്യാഗമല്ലേ?

kaalidaasan said...

സത,

ഹിന്ദു വിശ്വാസങ്ങള്‍ വളരെ വത്യസ്തങ്ങളും ചിലവ പ്രാകൃതങ്ങളും ആണ് എന്ന വാദത്തോടു യോജിക്കുന്നു.

ഞാന്‍ പരമര്‍ശിച്ച വിഷയം ഹിന്ദു മതത്തില്‍ വ്യാപകമായിട്ടുള്ളതല്ല. നേപ്പാളില്‍ നടന്നതു പോലെ അത്രയില്ലെങ്കിലും അടുത്തിടെ ആസാമില്‍ മൃഗബലി നടത്തിയതായി വായിച്ചിട്ടുണ്ട്.

അധുനിക കലഘട്ടത്തിനു യോജിക്കാത്ത ഈ ക്രൂരതകളൊക്കെ ഏറ്റുത്തു കളയേണ്ട ഉത്തരവാദിത്തം ഹിന്ദു മതത്തിനല്ലേ?

ജനഗ്ങള്‍ സംഘടിച്ച് ഇതൊക്കെ നിറുത്തലാക്കണം എന്നു പറയുന്നത് പ്രയോഗികമല്ല. അതൊക്കെ മതത്തിനുള്ളില്‍ നിന്നുമാണു വരേണ്ടത്. അബ്രഹാമിന്റെ സ്മരണക്കായും ഈജിപ്റ്റിലെ അടിമത്തത്തിന്റെ ഓര്‍മക്കായും യഹൂദര്‍ പണ്ട് മൃഗബലി നടത്തിയിരുന്നു. അത് പ്രാകൃത അചാരമാണെന്നു തിരിച്ചറിവുണ്ടായപ്പോള്‍ അവരൊക്കെ അത് നിറുത്തി. ഇപ്പോഴുമിത് തുടരുന്നത് ചില ഹിന്ദുക്കളും മുഴുവന്‍ മുസ്ലിങ്ങളും മാത്രമാണ്.

kaalidaasan said...

ചിന്തകാ,

മൃഗങ്ങളുടെ കഴുത്തറുക്കുന്നത് വലിയ പാതകമായി എനിക്ക് തോന്നിയിട്ടില്ല.പാതകമായി തോന്നിയത് ത്യാഗ സ്മരണയോടനുബന്ധിച്ച് കഴുത്തറുക്കുന്നതാണ്.ദേവാരാധാനയുടെ ഭാഗമാകുമ്പോള്‍ അത് പാതകം തന്നെയാണ്. ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും ആര്‍ക്കും മനസിലാകും. ഹജ്ജിനെത്തുന്നവര്‍ക്ക് ഭക്ഷിക്കനാവശ്യമുള്ളതിനെ കൊന്നാല്ലൊന്നതില്‍ ഞാന്‍ അപാകത ദര്‍ശിക്കില്ല. പക്ഷെ ഇതതല്ലല്ലോ. ഇബ്രഹിം പ്രവാചകന്റെ സ്മരണക്ക് വേണ്ടി മൃഗങ്ങളെ കൊല്ലുകയല്ലേ.

ബലിപെരുന്നാളിനോടനുബന്ധിച്ച് മൃഗങ്ങളെ അറുത്തു തിന്നുന്നത് ഞാന്‍ എതിര്‍ത്തിട്ടില്ല. മനുഷ്യന്‍ കാട്ടിലെ മൃഗങ്ങളെ കെണിവച്ചു പിടിക്കാറുണ്ട്. അത് മനുഷ്യനു മേല്‍ക്കൈ ഉണ്ടായ കാരണമാണ്. മനുഷ്യനേക്കള്‍ ഉയര്‍ന്ന ഒരു ജീവി, ഇപ്പോള്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളി കാണുന്ന തരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ മനുഷ്യരെയും ഇതു പോലെ കെണി വച്ച് പിടിച്ച് വളര്‍ത്തുകയോ കൊല്ലുകയോ ഭക്ഷികുകയോ ഒക്കെ ചെയ്യുമായിരുന്നു. മനുഷ്യ മാംസം ഭക്ഷിച്ചിരുന്നു എന്നു പറഞ്ഞത് ഇദി അമിന്‍ എന്ന വ്യക്തിയായിരുന്നു.

kaalidaasan said...

എന്നാല്‍ മുസ്ലീങ്ങള്‍ ബലിപെരുന്നാളിനും ഹജ്ജിനും അത് ബലിയറുത്ത് ദാനമായി നല്‍കുന്നത് ഭയങ്കര തെറ്റാണ് പോലും. ഇത്തരം പക്ഷപാത ചിന്തകള്‍ക്കല്ലേ കാളിദാസാ വര്‍ഗ്ഗീയത എന്ന് പറയുന്നത്.

ചിന്തകാ, കുറച്ചു കൂടേ പക്വത കാണിക്കൂ. ഈ പോസ്റ്റ് തന്നെ ഹിന്ദുക്കള്‍ നടത്തിയ മൃഗബലിയെ അടിസ്ഥാനമാക്കിയാണ്. അതില്‍ സാന്ദര്‍ഭികമായി മാത്രമാണ്, ഞാന്‍ മെക്കയില്‍ അറുക്കപ്പെടുന്ന മൃഗങ്ങളെ പരാമര്‍ശിച്ചത്. അതിനു ശേഷം മറ്റു കമന്റുകളില്‍ യഹൂദര്‍ നടത്തിയിരുന്ന മൃഗബലിയെക്കുറിച്ചും പറഞ്ഞിരുന്നു. അവര്‍ ഇപ്പോള്‍ നടത്തുന്നില്ല എന്നും പറഞ്ഞു. ക്രിസ്തു മതക്കാരും ബുദ്ധമതക്കാരും ജൈനമതക്കാരും അവരുടെ ആരംഭം മുതലേ ഈ പ്രാകൃത ആചരങ്ങളെ ഉപേക്ഷിച്ചു. മുഖ്യധാര ഹിന്ദുക്കളും അത് ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞു. മുസ്ലിങ്ങള്‍ മാത്രം ഈ പ്രാകൃത ക്രൂരത ഇപ്പോഴും മതത്തിന്റെ ഭാഗമായി തുടരുന്നു . ഇതില്‍ എവിടെയണ്‌ വര്‍ഗ്ഗീയത? എന്റെ കണ്‍മുനില്‍ കാണുന്ന യാധാര്‍ത്ഥ്യങ്ങളെ ഞാന്‍ അവതരിപ്പിച്ചു. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും അവാസ്തവമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുക. ഇതില്‍ എവിടെയണു പക്ഷപാത ചിന്ത?. മുസ്ലിങ്ങളും ഹിന്ദുക്കളും ഒരേ സമയത്ത് നടത്തിയ രണ്ടു ക്രൂരതകള്‍ ചൂണ്ടിക്കാണിക്കുന്നത് പക്ഷപാതമെന്ന് പറയുകയാണെങ്കില്‍ താങ്കള്‍ പഠിക്കേണ്ട വാക്കുകളുടെ കൂടെ പക്ഷപാതവും ഉള്‍പ്പെടുത്തേണ്ടി വരും.


അന്ധമായ മതവിശ്വാസവും വര്‍ഗ്ഗീയ ചിന്തയും കാരണം താങ്കള്‍ മൃഗബലിയെ ന്യയീകരിക്കുന്നു. ഞാന്‍ വര്‍ഗീയതയും അന്ധവിശ്വാസവും കാണുന്നത് അവിടെയാണ്.

kaalidaasan said...

ത്യാഗസ്മരണ എന്നത് ‘കഴുത്തറുക്കല്‍‘ എന്ന് മാത്രം ചിന്തിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ വിവരക്കേട്. അതിനെ കാളിദാസനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇസ്ലാമിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും കാളിദാസന്‍ പ്രിലോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അതാനുസരിച്ചാണ് കാളിദാസന്‍ സംസാരിക്കുന്നത്. പിന്നെ ഒരു സംവാദത്തിന് സ്കോപില്ല.

ചിന്തകാ. ഞന്‍ വിമര്‍ശിച്ചത് ബലി പെരുന്നാള്‍ നടത്തുന്നതോ , മുസ്ലിങ്ങള്‍ ഹജിനു പോകുന്നതോ അതിന്റെ പിന്നിലെ ഉദ്ദേശ്യങ്ങളോ ചരിത്രമോ ഒന്നുമല്ല. അവിടെ ഹാജരാകുന്ന ആളുകളുടെ ഭക്ഷണാവശ്യത്തിനു മൃഗങ്ങളെ കൊല്ലുനതിനെയും ഞാന്‍ വിമര്‍ശിച്ചിട്ടില്ല. ലക്ഷക്കണക്കിനു മൃഗങ്ങളെ കൊന്ന് ശീതീകരിച്ച് കയറ്റി അയക്കുന്ന ആ കൃത്യം മാത്രമാണ്. അതിന്‌ ഏത് ദൈവശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയു പിന്‍ബലമുണ്ടായാലും അത് ക്രൂരതയാണ്.

ഇസ്ലാമിനെക്കുറിച്ചുള്ള മറ്റൊരു കാര്യവും ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്തിട്ടില്ല. അതുകൊണ്ട്ഇസ്ലാമിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും കാളിദാസന്‍ പ്രിലോഡ് ചെയ്ത് വെച്ചിട്ടുണ്ട് എന്ന പ്രസ്താവനക്ക് ഒട്ടും സാംഗത്യമില്ല. മൃഗബലി എന്ന പ്രാകൃ
ത ആചാരം പോലെ പല പ്രാകൃത നിയമങ്ങളും ഇസ്ലാം ഇപ്പോഴും പിന്തുടരുന്നുണ്ട്. കൈ വെട്ടുക , കഴുത്തു വെട്ടുക , വ്യഭിചാരത്തിനു പിടിച്ചാല്‍ സ്ത്രീകളെ മാത്രം കല്ലെറിഞ്ഞു കൊല്ലുക എന്നതൊക്കെ പുരോഗതി പ്രാപിച്ച ഒരു സമൂഹത്തില്‍ ആശാസ്യമായവയല്ല. ഇതൊക്കെ ചൂണ്ടികാണിക്കുന്നതൊന്നും പ്രീലോഡ് ചെയ്തിട്ടല്ല. കണ്‍മുന്നില്‍ കാണുന്ന യാധാര്‍ത്ഥ്യങ്ങളെ പകര്‍ത്തി വക്കുന്നതാണ്.

kaalidaasan said...

ചിന്തകാ,

പല മുസ്ലിങ്ങളും പിന്തുടരുന്ന ഒരു പാത താങ്കള്‍ ഇവിടെ പിന്തുടരുന്നു. മുസ്ലിങ്ങള്‍ ചെയ്യുന്ന എന്തെങ്കിലും വിമര്‍ശിച്ചല്‍ ഉടനെ അത് മുസ്ലിങ്ങള്‍ക്കെതിരെയുള്ള വര്‍ഗ്ഗിയത എന്നു വ്യാഖ്യാനിക്കപ്പെടുന്നു. അഹ്സറുദ്ദിന്‍ വാതു വയ്പ്പിലൂടെ കോടികള്‍ സമ്പാദിച്ചു എന്ന് തെളിവു സഹിതം തെളിയിച്ച് അദ്ദേഹത്തെ വിലക്കിയപ്പോള്‍ അദ്ദേഹവും പറഞ്ഞു, അത് മുസ്ലിങ്ങള്‍ക്കെതിരെയുള്ള വര്‍ഗ്ഗിയതയാണെന്ന്.

ഒരു നിമിഷം താങ്കള്‍ ഇസ്ലാമിന്റെ ചട്ടക്കുടിനു പുറത്തു കടന്ന് ഒന്നാലോചിക്കു, ഒരു പ്രവാചകന്റെ ത്യാഗ സ്മരണക്കു വേണ്ടി ലക്ഷക്കണക്കിനു മൃഗങ്ങളെ കഴുത്തറക്കുന്നത് ശരിയാണോ എന്ന്.

പണമായോ, ധന്യങ്ങളായോ, വീടു വച്ചു നല്‍കിയോ, വസ്ത്രം നല്‍കിയോ ഒക്കെ ത്യാഗസ്മരണ ആഘോഷിക്കാം. അതാരെയും ഉപദ്രവിക്കുന്നതല്ല. പക്ഷെ ലക്ഷക്കണക്കിനു ജീവനുകളെ വേദനിപ്പിച്ച് നടത്തുന്ന ത്യാഗ സ്മരണ എനിക്കോ മറ്റു മനുഷ്യസ്നേഹികള്‍ക്കോ ഉള്‍ക്കൊള്ളാന്‍ ആകില്ല. താങ്കള്‍ക്കീ മാനുഷിക അവസ്ഥ ഉള്‍ക്കൊള്ളാന്‍ ആകില്ലെങ്കില്‍ ഒരു സംവാദത്തിനും സ്കോപ്പില്ല.

സോമാലിയയില്‍ കുറച്ചു പേര്‍ പട്ടിണി കിടക്കുന്നുണ്ട്. അതു കൊണ്ട് നലാടിനെ മേടിച്ച് കഴുത്തു വെട്ടിക്കൊന്ന്, ശീതികരിച്ച് കയറ്റി അയച്ചേക്കാം എന്നു തീരുമാനിക്കുന്നതില്‍ ഒരു ത്യാഗ സ്മരണയും ഇല്ല, ക്രൂരതയല്ലാതെ.

kaalidaasan said...

കാളിദാസൻ,
I'm stopping here. Sorry if I derailed the discussion.


അപ്പൂട്ടന്‍,

താങ്കള്‍ വഴിമാറ്റിയിട്ടില്ല. മെക്കയില്‍ മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത് ഈ പോസ്റ്റിന്റെ വിഷയമാണ്. അത് ത്യാഗസ്മരണയാണെന്നാണു ചിന്തകന്‍ പറയുന്നത്. അതേക്കുറിച്ചുള്ള ഏതു കാര്യവും വിഷയത്തിനുള്ളിലാണ്.

ചര്‍ച്ച തുടരുന്നതിനു സ്വാഗതം.

ഇസ്ലമിനേക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല എന്നാണ്, ചിന്തകന്റെ പക്ഷം. ഇസ്ലാമിനേക്കുറിച്ച് മറ്റു പലതും ചര്‍ച്ച ചെയ്യാനും എനിക്ക് വിരോധമില്ല.

kaalidaasan said...

anonymous,

Whether the animals are slaughtered in ultra modern slaughter house, or primitive slaughter house or inside kaba does not make any difference. The issue is slaughtering lakhs of animals commemorating the sacrifice of Abraham. Is it reasonable to have a festival celebration inflicting such pain to these animals?

kaalidaasan said...

സാപ്പി,

ഈ പോസ്റ്റ് മാംസഭക്ഷണം കഴിക്കുനതിനേക്കുറിച്ചല്ല. മുസ്ലിങ്ങളുടെ ഏറ്റവും പുണ്യം കിട്ടുന്ന കര്‍മ്മമാണു ഹജ്. അവിടെ കബക്കുള്ളില്‍ ഇരിക്കുന്ന കറുത്ത കല്ലിനെ ഏഴുപ്രാവശ്യം വലം വക്കുന്ന കര്‍മ്മമാണല്ലോ ഹജ്ജിന്റെ കേന്ദ്ര ബിന്ദു. അതിനു വേണ്ടി മുസ്ലിങ്ങള്‍ അവിടെ ഒത്തുകൂടുന്നതിന്റെ ഉപ ഉത്പ്പന്നമാണ്‌ ഇവിടെ പരാമര്‍ശിച്ച മൃഗബലി.

തന്റെ കയ്യിലുള്ള പണം ഉപയോഗിച്ച്‌ വില കൊടുത്ത്‌ വാങ്ങിയ കാലിയെ കൊന്ന് ഭക്ഷണം പാകം ചെയ്ത് സാധാരണക്കാര്‍ക്ക്‌ വിതരണം ചെയ്യുന്നത് ഒരിക്കലും പ്രാകൃതമാകുന്നില്ല. പക്ഷെ ഭാര്യയുടെ കെട്ടു താലി വിറ്റ് കാലിയെ വാങ്ങി മാംസം വിതരണം ചെയ്യേണ്ട അവസ്ഥ ക്രൂരം തന്നെയാണ്. സമൂഹത്തിന്റെ ആചാരം സാധുക്കള്‍ക്ക് ഭാരമാകുന്നതങ്ങനെയാണ്.

ഇസ്ലാമിന്റെ ആരംഭ കലത്തും ഹജും ബലിയും ഉണ്ടായിരുന്നു. പക്ഷെ അന്ന് ഇതു പോലെ ലക്ഷക്കണക്കിനു കാലികളെ കൊല്ലുകയും ശീതീകരിക്കുകയും കയറ്റി അയക്കുകയും ചെയ്തിരുന്നില്ല. ഇതിനൊക്കെ ഭാരിച്ച പണച്ചെലവില്ലേ. ഈ പണം കൊണ്ട് എത്ര സാധുക്കള്‍ക്ക് ജീവിതമാര്‍ഗ്ഗമുണ്ടാക്കി കൊടുക്കാന്‍ പറ്റും. അതാണോ, അതോ ഒരു നേരം കുറച്ച് മാംസം വേവിച്ചു തിന്നുന്നതാണോ അഭികാമ്യം?

ചിന്തകന്‍ said...

പ്രിയ കാളിദാസന്‍

ഒരു കാര്യത്തില്‍ ഞാന്‍ താങ്കളെ സമ്മതിച്ചിരിക്കുന്നു. കുതര്‍ക്കത്തിന് താങ്കളോളം കഴിവുള്ള ഒരാള്‍ ഈ ബൂലോകത്ത് ഞാന്‍ കണ്ടിട്ടില്ല.ഒരു കാര്യം താങ്കള്‍ പറഞ്ഞു

പോയാല്‍, തെറ്റാണെന്ന് കണ്മുന്നില്‍ മനസ്സിലായാല്‍ പോലും താങ്കള്‍ പറഞ്ഞകാര്യത്തിനായി വാദിച്ചു കൊണ്ടേയിരിക്കും.

ഇനി താങ്കള്‍ പറയാന്‍ ശ്രമിക്കുന്ന കാര്യം, ഞാന്‍ മനസ്സിലാക്കിയത്.

1)മൃഗങ്ങളെ കൊല്ലുന്നത് ക്രൂരതയല്ല/തെറ്റല്ല (ഭക്ഷണത്തിനായോ മറ്റ് മാനുഷികമായ ആവശ്യങ്ങള്‍ക്കോ)
2)മൃഗങ്ങളെ ബലിയറുത്ത് ദാനമായി നല്‍കുന്നത് ക്രൂരതയാണ്/തെറ്റാണ്.

ബലി നല്‍കുക എന്നാല്‍ എന്താണ്?
നമുക്കുള്ളത് മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിക്കുക/ത്യജിക്കുക.

മുസ്ലീങ്ങള്‍ മൃഗങ്ങളെ ബലി നല്‍കുന്നത് എന്തിനാണ്?
പ്രധാനമായും രണ്ട് തരം ലക്ഷ്യങ്ങളുണ്ട്.
1) ഭൌതികമായ ലക്ഷ്യം
ദാനം
2) ആത്മീയമായ ലക്ഷ്യം
ദൈവത്തിന്റെ കല്പനയെ അനുസരിക്കുക അതുവഴി ദൈവപ്രീതി കരസ്തമാക്കുക.(തുടരുന്നു...)

ചിന്തകന്‍ said...

മനുഷ്യന്‍ മൃഗങ്ങളെ(കാലി) വളര്‍ത്തുന്നത് പ്രധാനമായും ഭക്ഷ്യവശ്യത്തിന്. അതിന് വേണ്ടി അവന്‍ സമ്പത്ത് ചിലവഴിക്കുന്നു.

കാളിദാസന്റെ ചോദ്യം: ദൈവത്തെ പ്രീതിപെടുത്താന്‍ ആത്മാഹുതി ചെയ്യുന്നതല്ലെ ഏറ്റവും നല്ല/വലിയ ബലി. മൃഗങ്ങളെ ബലിനല്‍കുന്നത് എങ്ങനെയാണ്

ബലിയാകുന്നത്?

ഉത്തരം :
ഇസ്ലാമില്‍ രണ്ട് ആഘോഷങ്ങളാണ്. ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹാ. രണ്ട് തരം ദാനങ്ങള്‍ കൊണ്ടാണ് രണ്ടു പെരുന്നാളും അറിയ പെടുന്നത്. ഈദുല്‍

ഫിത്വറിന് ധാന്യദാനം(ഫിത്വര്‍ സകാത്ത്) നിര്‍ബന്ധമാണ്. അത് ചെയ്യാത്ത ആള്‍ക്ക് പെരുന്നാളില്ല. രണ്ടാമത്തെതെ പെരുന്നാളിന്റെ പ്രത്യേകത

മാംസദാനമാണ്.എന്നാല്‍ അത് നിര്‍ബന്ധമല്ല. ഹജ്ജിന് നിര്‍ബന്ധമാണ്.
സത്യത്തില്‍ ബലി നല്‍കപെടുന്നത് ഒരാളുടെ സമ്പത്താണ്. അല്ലാതെ മൃഗത്തിന്റെ രക്തവും മാംസവുമല്ല.
സ്വന്തം ജീവന്‍ ബലിയര്‍പിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതും ചെയ്യേണ്ടതാണ്. ഒരുദാഹരം സ്വന്തം നാടിനെയും നാട്ടുകാരെയും അക്രമികളില്‍ നിന്ന് രക്ഷിക്കേണ്ട സന്ദര്‍ഭം

വരുമ്പോള്‍. ഇവിടെ മൃഗത്തെബലി നല്‍കിയത് കൊണ്ട് കാര്യമില്ല.(തുടരുന്നു...)

ചിന്തകന്‍ said...

അപ്പോള്‍ സമ്പത്ത് അത് നേരിട്ട് ദാനം ചെയ്താല്‍ പോരെ എന്തിന് മൃഗങ്ങളെ അറുത്ത് നല്‍കണം എന്നത് കാളിദാസന്റെ അടുത്ത ചോദ്യം.

ഉത്തരം:
സമ്പത്ത് പണമായും ധാന്യമായും, മാസമായും, ജീവനുള്ള കാലിയായും ഒക്കെ നല്‍കാം. അതിനെല്ലാം വെവ്വേറെ സംവിധാനങ്ങള്‍ ഇസ്ലാമില്‍ ഉണ്ട്. ഈ

അവസരത്തില്‍ അത് മാസം മാത്രമായി തീരുമാനിച്ചിരിക്കുന്നു.

മൃഗങ്ങളെ അറുത്ത് മാംസ കച്ചവടം നടത്താം. എന്നാല്‍ മൃഗങ്ങളെ അറുത്ത് ദാനമായി നല്‍കുന്നത് ക്രൂരതായാണെന്ന് കാളിദാസ മതം. ഇവിടെയാണ് കാ‍ളിദാസന്റെ

വര്‍ഗീയതയെ കുറിച്ചും പക്ഷ്പാതിത്വത്തെ കുറിച്ചും ഞാന്‍ പറഞ്ഞത്. മറ്റു മതങ്ങളുടെ കമ്പാരിസണില്‍ അല്ല. കച്ചവടക്കാരന്‍ മൃഗങ്ങളെ അറുത്ത് കച്ചവടം

ചെയ്യുന്നതിനെ ന്യായീകരിക്കുകയും അത് ഹോട്ടലില്‍ നിന്നും വീട്ടിലും വാങ്ങി മൂക്കറ്റം തിന്നുകയും അതേ സമയം പെരുന്നാളിനോ ഹജ്ജിനോ അറുത്ത് ദാനമായി നല്‍കുന്നത്

തന്റെ എതിര്‍ ആശയക്കാരായത് കൊണ്ട് അതിനെ ക്രൂരതയാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്ന കാപട്യത്തെയാണ് വര്‍ഗീയത് എന്നും പക്ഷപാതിത്വം എന്നും ഞാന്‍

വിളിച്ചത്. ഒരേ കാര്യം രണ്ട് വിധത്തില്‍ ചെയ്യുമ്പോള്‍ തനിക്ക് വേണ്ടത് ശരിയും മറ്റേത് തെറ്റും എന്നും വ്യാഖ്യാനിക്കുന്നതിനാണ് പക്ഷപാതിത്വം എന്നും

വര്‍ഗ്ഗീയതയെന്നും വിളിക്കുന്നത്.

അനാവശ്യമായ ധനം വേസ്റ്റ് ചെയ്യപെടുന്നത് ഒരു സന്ദര്‍ഭത്തിലും ഞാന്‍ ന്യായീകരിക്കുന്നില്ല. ഇതില്‍ ഒരു തരത്തിലുള്ള പക്ഷപാതിത്വവുമെനിക്കില്ലതാനും. പെരുന്നാളിന് ബലിയറുത്തത് വേസ്റ്റാക്കപ്പെടുന്നത് അതിന്റെ യഥാര്‍ത്ത ഉദ്ദേശത്തിന്റെ നേര്‍ വിപരീതമാണ്. അത് കൊണ്ട് ദൈവ പ്രീതി ഉണ്ടാവുകയുമില്ല.

കാളിദാസന്‍ ഒരു കറകളഞ്ഞ കമ്യൂണിസ്റ്റ്കാരണെന്നാണ് എന്റെ വിശ്വാസം. തെറ്റാണെങ്കില്‍ തിരുത്തുക.

kaalidaasan said...

ചിന്തകാ,

കുതര്‍ക്കം എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണ്. അതു കൊണ്ട് അതിന്റെ അര്‍ത്ഥം പിടി കിട്ടിയില്ല.

കണ്‍മുന്നില്‍ കണ്ടത് മനസിലായിട്ടു തന്നെയാണു ഞാന്‍ വാദിക്കുന്നത്. താങ്കള്‍ മനസിലാക്കിയത് ഞാന്‍ പറഞ്ഞതുമായി പുലബന്ധമില്ല. മൃഗങ്ങളെ ബലിയറുക്കുന്നത് ക്രൂരതയാണെന്നു ഞാന്‍ പറഞ്ഞു. ദാനമായി നല്‍കുന്നതിനേക്കുറിച്ച് ഞാന്‍ പറഞ്ഞില്ല. ഹജ്ജിനോടനുബന്ധിച്ചു നല്‍കുന്ന ബലി ഇബ്രാഹിം പ്രവാചകന്‍ നടത്തിയ ബലിയെ അനുസ്മരിപ്പിക്കുന്നതാണ്. അദ്ദേഹം ദാനം ചെയ്യനായി ബലി അറുത്തു എന്ന് ബൈബിളോ ഖുറാനോ പറയുന്നില്ല. അതു കൊണ്ട് ദാനം എന്നത് ഇസ്ലാമിന്റെ പുതിയ കണ്ടു പിടിത്തമാണ്.

നമുക്കുള്ളത് മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിക്കുക/ത്യജിക്കുക എന്നത് ബലി ആണെന്നു സാമാന്യ വിവരമുള്ളവര്‍ പറയില്ല. ബലി നല്‍കുന്നത് ദൈവത്തിനു വേണ്ടിയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കുന്നതിനു ദാനം എന്നു പറയും.

ബലി നല്‍കുന്നതിന്റെ പ്രധമ ലക്ഷ്യം ദൈവപ്രീതി കരസ്തമാക്കുക എന്നതാണ്. ദൈവ കല്‍പ്പനയെ അനുസരിക്കുന്നു എന്നതൊക്കെ വെറും വാചാടോപം എനതിനപ്പുറം പ്രസക്തമല്ല. ദൈവം അങ്ങനെ ഒരു കല്‍പ്പന നല്‍കി എന്ന് മൊഹമദ് നബി പറഞ്ഞു. അതു കൊണ്ട് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു.

kaalidaasan said...

ചിന്തകാ,

ഏതു പെരുന്നാളിനോടനുബന്ധിച്ചും ധാന്യങ്ങളോ മാംസമോ ദാനം ചെയ്യുന്നതിനെ ഞാന്‍ വിമര്‍ശിച്ചില്ല. അത് ദാനം എന്ന വകുപ്പില്‍ തന്നെയാണു ഞാന്‍ കാണുന്നതും.

ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് അതല്ല. ദേവപ്രീതിക്കു വേണ്ടി മെക്കയില്‍ ഹജ്ജിനോടനുബന്ധിച്ച് കയ്യിലുള്ള സമ്പത്തുപയോഗിച്ച് മൃഗങ്ങളെ വാങ്ങി അതിന്റെ കഴുത്തു വെട്ടി ദാനം ചെയ്യുന്ന പരിപാടിയാണ്‌ ഞാന്‍ വിമര്‍ശിച്ചത്. സമ്പത്തു ദാനം ചെയ്യേണ്ടവര്‍ അത് മാംസമാക്കി ദാനം ചെയ്യുമ്പോള്‍ അതിന്റെ ഇടക്ക് എത്ര ജീവികളാണു വേദനിക്കുന്നത്. സമ്പത്ത് പണമായി ദാനം ചെയ്താല്‍ ആ പണം കൊണ്ട് മാംസമോ മറ്റു പലതുമോ ദാനം കിട്ടുന്ന ആള്‍ വാങ്ങില്ലേ. അതല്ലേ ദൈവത്തിനു കൂടുതല്‍ ഇഷ്ടമാകുക? അതോ അള്ളഹുവിന്‌ മൃഗങ്ങളുടെ വേദനയും നിലവിളിയും രക്തവും അത്രക്കിഷ്ടമാണോ?

ബലി നല്‍കപ്പെടുന്നത് സമ്പതാണെന്നു പറഞ്ഞ് മൃഗങ്ങളെ മെക്കയില്‍ ചെന്ന് വാങ്ങി അറുക്കുന്നത് കപട്യമാണു ചിന്തകാ. ഇന്‍ഡ്യയില്‍ നിന്നും പോകുന്ന ഒരു ഹാജി അയാളുടെ സമ്പത്തു മാത്രമാണു മെക്കയില്‍ പോയി ആടിനെ വാങ്ങി ദാനം ചെയ്യന്‍ ഉപയോഗിക്കുന്നത് എന്നു പറയുന്നത് കാപട്യമല്ലേ ചിന്തകാ? ഹജ്ജിനു പോകുന്നവരുടെ ചെലവിന്റെ ഒരു ഭാഗം മറ്റു നികുതി ദായകരല്ലേ വഹിക്കുന്നത്?

kaalidaasan said...

ചിന്തകാ,

താങ്കള്‍ എന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നു. കേരളത്തിലിരുന്നു പെരുന്നാള്‍ സമയത്ത് ഒരാടിനെ അറുത്ത് ദാനം ചെയ്യുന്നതിനെ ഞാന്‍ വ്മര്‍ശിച്ചിട്ടില്ല. മെക്കയില്‍ ഹജ്ജിനോടനുബന്ധിച്ച് അള്ളാഹുവിന്റെ പ്രീതിക്കായി ലക്ഷക്കണക്കിനു മൃഗങ്ങളെ അറുത്തതിനെയാണു ഞാന്‍ വിമര്‍ശിച്ചത്. നേപ്പാളിലെ ഒരു ക്ഷേത്രത്തിലെ ദേവിയുടെ പ്രീതിക്കായി മൃഗങ്ങളെ അറുത്തതിനോടാണത് താരതമ്യം ചെയ്തതും. അത് ഹോട്ടലില്‍ നിന്നും മൂക്കറ്റം മാംസം കഴിക്കുന്നതോ താങ്കളുടെ വിട്ടില്‍ ആടിനെ അറുത്ത് ബിരിയാണിയാക്കി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെടുത്തുന്നത് കഷ്ടം എന്നേ പറയാന്‍ പറ്റൂ?

മുസ്ലിങ്ങള്‍ മാത്രം ചെയ്യുന്നതിനെ വിമര്‍ശിച്ചെങ്കില്‍ അത് വര്‍ഗ്ഗിയതയുടെയും പക്ഷ പാതിത്തത്തിന്റെയും കളങ്ങളില്‍ കൊണ്ടു വയ്ക്കുന്നതിനു പ്രസക്തിയുണ്ടായേനെ. ഹിന്ദു മതത്തിലെ ഒരു ക്രൂരതയെ വിമര്‍ശിച്ചിട്ട് ഇസ്ലാമില്‍ സമാനമായ ഒന്നുണ്ട് എന്നു പറയുന്നതില്‍ പക്ഷപാതിത്വവും വര്‍ഗ്ഗീയതയും കണ്ടെത്തിയ താങ്കളുടെ സുബുദ്ധിക്ക് ഒരു നല്ല നമസ്കാരം പറയാതെ വയ്യ.

അനാവശ്യമായി ധനം വേസ്റ്റ് ചെയ്യുന്നതും മെക്കയിലെ കലാപരിപാടിയുടെ ഭാഗമാണ്. ഹജ്ജിനു പോകുന്നവര്‍ ആടിനെ വാങ്ങി അവിടെ അറുത്ത് അത് ശീതീകരിച്ച് കയറ്റി അയക്കാന്‍ ധാരാളം പണച്ചെലവുണ്ട്. മുസ്ലിങ്ങള്‍ കൂടുതലും ജീവിക്കുന്നത് മൂന്നാം ലോക രാഷ്ട്രങ്ങളിലല്ലേ. അവിടെ ഇഷ്ടം പോലെ പാവങ്ങളുമുണ്ട്, ഒരിക്കല്‍ പോലും മാംസം ഭക്ഷിക്കാത്തവരും ഉണ്ട്. ആടിനെ വാങ്ങി മുഴുവനായോ വെട്ടിയോ ഇവര്‍ക്ക് കൊടുത്താല്‍ ഈ ദുര്‍വ്യയം ഒഴിവാക്കാനും ആകും.

ചിന്തകന്‍ said...

പ്രിയ കാളിദാസന്‍

ദൈവത്തിന് മാംസവും രക്തവും ഒന്നും ആവശ്യമില്ല. ദൈവത്തിന് വേണ്ടി ബലിയര്‍പ്പിക്കുക എന്നാല്‍ ഉദ്ദേശം ദൈവം കല്പിച്ചപോലെ ധനം വ്യയം ചെയ്യുക എന്നതാണ്. അതായത് നമ്മുടെ സമ്പത്ത് ദൈവമാര്‍ഗ്ഗത്തില്‍ ചിലവഴിക്കുക എന്നാല്‍ തന്റെ സമ്പത്തില്‍ നിന്ന് അനാഥ അഗതിക്കും ചോദിച്ചുവരുന്നവനും പാവപെട്ടവനും പൊതുനന്മക്കും ചിലവഴിക്കുക എന്നതാണ് വിശ്വാസികള്‍ മനസ്സിലാക്കിയിട്ടുള്ളത്. ദൈവത്തെ അനുസരിക്കാത്ത ഒരാധാനയും ഇസ്ലാമില്‍ ഇല്ല എന്നതാണ് ഇസ്ലാമിന്റെ പ്രത്യേകത.

താങ്കള്‍ മനസ്സിലാ‍ക്കിയത് എന്തായാലും ഇക്കാര്യത്തില്‍ വിശ്വാസികളെ സബന്ധിച്ച് പ്രശ്നമല്ല.

ചിന്തകന്‍ said...

കാളിദാസന്‍ പറഞ്ഞ ഒരു കാ‍ര്യത്തോട് ഞാന്‍ 100% യോജിക്കുന്നു. ഹജ്ജ് സാമ്പത്തികമായും ശാരീരികമായും കഴിവുള്ളവനു മാത്രമേ നിര്‍ബന്ധമുള്ളൂ. കെട്ടു താലി പൊട്ടിച്ചും സബ്സിഡി വാങ്ങിയും ഒന്നും ഹജ്ജിന് പോവേണ്ട കാര്യമല്ല. മനുഷ്യന് ചെയ്യാന്‍ പ്രയാസമുള്ള ഒരുകാര്യവും ദൈവം നിര്‍ബന്ധമാക്കിയിട്ടില്ല.

ഹജ്ജിനുള്ള എല്ലാ സബ്സിഡിയും നിര്‍ത്തലാക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

Unknown said...

‍ബലിമാംസം ദരിദ്രര്‍ക്ക് ആഹാരമായി ഉപയോഗിക്കും എന്ന് ആശ്വാസം കൊള്ളുന്നവര്‍ അങ്ങനെ ആശ്വാസം കൊള്ളുന്നതില്‍ കൂടി ബലി നടത്തുന്നതില്‍ തങ്ങള്‍ക്കുള്ള കുറ്റബോധത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്

ഈ വിഷയത്തില്‍ എന്റെ പോസ്റ്റ്

http://itavazhi.blogspot.com/2009/12/blog-post.html

CKLatheef said...

പ്രിയ കാളിദാസന്‍

താങ്കളുടെ പോസ്റ്റ് പ്രസക്തവും കാലികവും തന്നെ. താങ്കളുന്നയിച്ച ചില 'മൃഗീയ പ്രശ്നങ്ങളില്‍' യോജിപ്പുള്ളവനാണ് ഞാന്‍. ന്യായമായ കാരണങ്ങള്‍ക്കൂടാതെ ഒരു ജീവിയെയും ദ്രേഹിക്കാനോ വധിക്കാനോ പാടില്ല.

ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ട പ്രയമായ ഒട്ടകത്തിന്റെ ഉടമയെ ശാസിച്ച പ്രവാചകന്‍ . പെരുന്നാള്‍ ദിനത്തില്‍ ഒരു പൂച്ചയെ കെട്ടിയിട്ടതിന്റെ പേരില്‍ വിശ്വാസിയായ സ്ത്രീ നരകാവകാശിയാകേണ്ടി വന്നു എന്ന കഥ അനുചരന്‍മാര്‍ക്ക് പറഞ്ഞുകൊടുത്ത പ്രവാചകന്‍ ‍. പ്രവാചകന്റെ സന്നിധിയില്‍ ഒരനുചരന്‍ പക്ഷികുഞ്ഞുങ്ങളെ കൊണ്ടുവന്നപ്പോള്‍ അവയെ കൂട്ടില്‍ കൊണ്ടുപോയി വെക്കാന്‍ പറഞ്ഞ പ്രവാചകന്‍ . പൂച്ചയെ ഇഷ്ടപ്പെടുന്ന തന്റെ ഒരനുചരന് പൂചയുടെ പിതാവ് എന്ന് അപരനാമകരണം ചെയ്ത പ്രവാചകന്‍ ‍. ജനങ്ങള്‍ ഭക്ഷണമായി ഉപയോഗിക്കാന്‍ മൃഗങ്ങളെ അറുക്കുമ്പോള്‍ പോലും അവയെ ഏറ്റവും വേദനരഹിതമായി അറുക്കണമെന്നും മൂര്‍ചയുള്ള ആയുധം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട പ്രവാചകന്‍ . ലോകത്തേത് വിഭാഗം വിജയശ്രീലാളിതരകുമ്പോഴും പിന്തുടരുന്ന ഒരു തത്വമുണ്ട് കീഴങ്ങുന്ന ജനവിഭാഗത്തിലുള്ള അഴിഞ്ഞാട്ടം ഇത് ഓര്‍മയിലുള്ള ഒരനുചരന്‍ പറഞ്ഞു അല്‍ യൌമു യൌമുല്‍ മല്‍ഹമ (ഇത് ചോരയുടെ ദിനമാണ് എന്ന്) പ്രവാചകന്‍ തിരുത്തി പറഞ്ഞു അല്‍യൌമു യൌമുല്‍ മര്‍ഹമ (ഇത് കാരുണ്യത്തിന്റെ ദിനം). താങ്കള്‍ പറയുന്നു:

'ക്രൂരത മത തത്വങ്ങളില്‍ സ്വാംശീകരിച്ച മതം ഒരു പക്ഷെ ഇസ്ലാം മാത്രമായിരിക്കും.'
(cont..)

ചിന്തകന്‍ said...

ഹജ്ജിലെ ബലിയും നേപാളിലെ ബലിയും ഒരു തരത്തിലും യോജിക്കാത്തതാണ്.


ഹജ്ജിന്റെ സന്ദേശം അറിയാന്‍ ഇവിടെയും==>ഹജ്ജിന്റെ പാഠങ്ങള്‍

ഇവിടെയും
ക്ലിക്കുക.

CKLatheef said...

എല്ലാം വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിപ്പോയി ഇസ്ളാമിനെ വിമര്‍ശിക്കാന്‍ കാളിദാസന്‍ അല്‍പം വളഞ്ഞവഴി സ്വീകരിച്ചതല്ലേ ഈ പോസറ്റിലൂടെ എന്ന്. അല്ലെങ്കില്‍ ഒരു തൂക്കമൊപ്പിക്കലിന് ഹജ്ജ് സൂചിപ്പിചതാകാം. ഇങ്ങനെ പറയാന്‍ കാരണം ചിന്തകന്‍ എന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് തന്നതിന് ശേഷവും. ഒരാരോപണം നിരന്തരം ആവര്‍ത്തിച്ചിരിക്കുന്നത് കണ്ടതുകൊണ്ടാണ്.

താഴെ പറയുന്നവ ഖുര്‍ആനിന്റെ സൂക്തങ്ങളാണ്. അവയെ അവഗണിച്ചുകൊണ്ടാണ് താങ്കള്‍ ചിന്തകനോട് വലിയ ചോദ്യങ്ങള്‍ ചോദിക്കുന്നത്.

'അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു.'

CKLatheef said...

പ്രിയ കാളിദാസാ വിനീതമായി ചോദിക്കട്ടേ. ഇതുതന്നെയാണോ നേപ്പാളിലെ ബലിയിലും സംഭവിക്കുന്നത്. എവിടെയാണ് താങ്കള്‍ സാമ്യത ദര്‍ശിച്ചത്. വലിയ സംഖ്യയിലോ. ഇപ്പോള്‍ തന്നെ താങ്കള്‍ക്ക് ഇസ്്‌ലാമിനെക്കുറിച്ച് നല്ല ധാരണയുണ്ട് എന്നതിന്‍ എമ്പാടും തെളിവുകള്‍ താങ്കള്‍ നല്‍കിയിരിക്കുന്നു അതോടൊപ്പം ഈ കാര്യങ്ങള്‍ക്കൂടി അറിഞ്ഞിരുന്നെങ്കില്‍. ആടല്ലാത്ത ഉരുവിന് ഏഴ് പേര്‍ക്ക് ഒന്ന് എന്നതാണ് കണക്ക്. പ്രവാചകന്റെ കാലത്ത് ഹജ്ജിന് ആളുകള്‍ കുറവായിരുന്നു ഇന്നത് 30 ലക്ഷത്തോളം വരും. അവരുടെ വ്യക്തിപരമായ ബാധ്യതയാണ് ബലി. ഇബ്്‌റാഹീം പ്രവാചകന്റെ ത്യാഗസന്നദ്ധത സ്മരിക്കുക എന്നത് അതിന്റെ ഒരു ഫലമാണ്. ഇപ്പോള്‍ ഹാജിമാര്‍ അതിന് ആവശ്യമായി വരുന്ന പണം നല്‍കുകയാണ് ചെയ്യുന്നത്. അറുവും സംഭരണവും നടത്തുന്നതും ആ മാംസം ദരിദ്രരാജ്യങ്ങളിലേക്ക് ശീതീകരിച്ച് അയക്കുന്നതും ഗവണ്‍മെന്റാണ്. അതിന് കാശ് നല്‍കിയാല്‍ പോരെ ഇറച്ചിതന്നെ നല്‍കണോ എന്നോക്കെ ഓരോരുത്തര്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെയൊക്കെ ബുദ്ധിയും സാമര്‍ഥ്യവും ദൈവത്തിനില്ലാതെ പോയി എന്ന് സമാധാനത്തിന് വേണ്ടി കരുതുക. അല്ലാതെ ഒന്നും പറയാനില്ല.

Baiju Elikkattoor said...

"ഇതുതന്നെയാണോ നേപ്പാളിലെ ബലിയിലും സംഭവിക്കുന്നത്."

bali kazhikkappedunna mrugangalude thalakalkku samsaarikkan kazhiyumaryirunnu enkil namukku ariyan sadhichene kukri kondulla vettaano atho bismilla cholli ulla aruppano bhedam ennu!

CKLatheef said...

Kaalidaasan said..

'കേരളത്തിലിരുന്നു പെരുന്നാള്‍ സമയത്ത് ഒരാടിനെ അറുത്ത് ദാനം ചെയ്യുന്നതിനെ ഞാന്‍ വ്മര്‍ശിച്ചിട്ടില്ല. മെക്കയില്‍ ഹജ്ജിനോടനുബന്ധിച്ച് അള്ളാഹുവിന്റെ പ്രീതിക്കായി ലക്ഷക്കണക്കിനു മൃഗങ്ങളെ അറുത്തതിനെയാണു ഞാന്‍ വിമര്‍ശിച്ചത്. നേപ്പാളിലെ ഒരു ക്ഷേത്രത്തിലെ ദേവിയുടെ പ്രീതിക്കായി മൃഗങ്ങളെ അറുത്തതിനോടാണത് താരതമ്യം ചെയ്തതും.'

അപ്പോള്‍ എണ്ണകൂടുതലാണ് പ്രശനവും സാമ്യവും പിന്നെ ദൈവപ്രീതിയും. എണ്ണകൂടുതല്‍ ഹാജിമാരുടെ എണ്ണംകൂടിയപ്പോള്‍ സംഭവിച്ചതാണ് എന്ന് സൂചിപ്പിച്ചു. ഇനിയുള്ള സാമ്യം രണ്ടും ദൈവപ്രീതിക്ക് എന്നതാണ്. എന്നാല്‍ കാളിദാസന്റെ ഇസ്‌ലാമിക വിജ്ഞാനീയത്തിലേക്ക് ഒരറിവുകൂടി. മുസ്‌ലിംകള്‍ ഏത് കര്‍മം ചെയ്യുന്നതും അത് തികച്ചും ഭൗതികമെന്ന് തോന്നുന്ന കൃഷിയും കച്ചവടവും തന്നെയാകട്ടേ അതില്‍ ദൈവത്തിന്റെ തൃപ്തി പ്രതീക്ഷിക്കുന്നു. പാവങ്ങള്‍ക്ക് സമ്പത്ത് നല്‍കുന്നതും ദൈവ പ്രീതി ആഗ്രഹിച്ചുകൊണ്ടുമാത്രം. വിശ്വാസികളുടെ സംസാരം ഖുര്‍ആന്‍ പകര്‍ത്തുന്നു. 'നിശ്ചയം ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കിയത് ദൈവപ്രീതി ഉദ്ദേശിച്ചാണ്. നിങ്ങളില്‍ നിന്ന് വലസമ്മാനമോ നന്ദിപ്രകടനമോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.' (Al Insan:9)

Anonymous said...

kaalidaasan said...
"മനുഷ്യജന്മം പശുജന്മത്തേക്കാളും നികൃഷ്ടം എന്ന് കരുതുന്ന ഒരു വ്യക്തി. അദ്ദേഹത്തിനു മനുഷ്യരെ പേടിയാണ്."

പിന്നെന്തിനാ കാലിദാസാ താന്‍ ഇത്ര വിഷമിക്കുന്നത്. കാലി ജന്മത്തേക്കാള്‍ ഉല്‍ക്രിഷ്ടമായ മനുഷയ് ജന്മങ്ങള്‍ കാലികളെ കൊല്ലുകയോ തിന്നുകയോ ചെയ്താല്‍ എന്താ പ്രശനം,..

ചിത്രബാനുമാര്‍ക്കു ഒന്നും മനസ്സിലാകില്ല.
അതുങ്ങള്‍ ഇങ്ങനെ സ്ഥുതി പാടിക്കോണേയിരിക്കും.

പിന്നെ എനിക്കു ബ്ലോഗു മാറിപ്പോയി എന്നു തോന്നുന്നു..
സമന്മാരായ കാലികള്‍ നടത്തുന്ന സമകാലികം ബ്ലോഗ്ഗില്‍ നമ്മ എന്തു പറയാന്‍.

kaalidaasan said...

ചിന്തകാ,

ദൈവത്തിന് വേണ്ടി ബലിയര്‍പ്പിക്കുക എന്നാല്‍ ഉദ്ദേശം ദൈവം കല്പിച്ചപോലെ ധനം വ്യയം ചെയ്യുക എന്നതാണ്.

ദൈവം ഉദ്ദേശിച്ച കാര്യമാണു ഞാന്‍ പറഞ്ഞ്ത്.ഹജ്ജിനു വരുന്നവര്‍ മൃഗങ്ങളെ ബലിയര്‍പ്പിക്കണം എന്നു ദൈവം പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് മുസ്ലിങ്ങള്‍ ചെയ്യുന്നു. അതല്ല എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ഈ ദൈവ മാര്‍ഗ്ഗത്തേക്കുറിച്ചാണു ഞാന്‍ വിമര്‍ശിച്ചത്. ഒരു സത്യ വിശ്വാസി എന്ന നിലയില്‍ താങ്കള്‍ക്കത് അനുസരിക്കാതെ വയ്യ. അതു കൊണ്ട് ത്യാഗസ്മരണ എന്ന ലേബലില്‍ ലക്ഷക്കണക്കിനു മൃഗങ്ങളെ കൊല്ലുന്നു. അത് എനിക്കുള്‍ക്കൊള്ളാനാകില്ല.

ദൈവം ഉദ്ദേശിച്ച കാര്യം നടത്താന്‍ മുസ്ലിങ്ങള്‍ മറ്റൊരു ജീവിയെ കൊല്ലുന്നു എന്നാണ്‌ ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അത് കശാപ്പു ശാലകളില്‍ ഭക്ഷണത്തിനു വേണ്ടി കൊല്ലുന്നതുമായി താരതമ്യം ചെയ്യുന്നത് ആരിലും സഹതാപം ഉണര്‍ത്തും.

അള്ളായേക്കുറിച്ചോ പ്രവാചകനേക്കുറിച്ചോ കേട്ടിട്ടില്ലാത്തവരും ഭക്ഷണതിനു വേണ്ടി മൃഗങ്ങളെ കൊന്നു തിന്നാറുണ്ട്. അത് മനുഷ്യജീവിയുടെയും മറ്റു പല ജീവികളുടേയും അടിസ്ഥാന അവശ്യവും സ്വഭാവവുമാണ്. കടുവയും സിംഹവും മറ്റു മൃഗങ്ങളെ കൊന്നു തിന്നുന്നത് ഖുറാനിലെ ഉപദേശം വായിച്ചിട്ടുമല്ല.

kaalidaasan said...

ലത്തീഫ്,

ന്യായമായ കാരണങ്ങള്‍ക്കൂടാതെ ഒരു ജീവിയെയും ദ്രേഹിക്കാനോ വധിക്കാനോ പാടില്ല.


ന്യായമായ കാരണങ്ങള്‍ തന്നെയണ്‌ ഞാന്‍ ഉന്നയിച്ച പ്രശ്നവും. ഭക്ഷണത്തിനു വേണ്ടി കൊല്ലുന്നത് ന്യായമാണ്. ആ ന്യായം ഖുറാനില്‍ എഴുതിയതു കൊണ്ടുണ്ടായ ന്യായമല്ല. 1400 വര്‍ഷം മുമ്പ്, മൊഹമ്മദിനോട് അള്ളാഹു പറയുന്നതിനു മുമ്പും ആളുകള്‍ മൃഗങ്ങളെ കൊന്നു തിന്നിരുന്നു. യഹുദരും ക്രിസ്ത്യാനികളുമല്ലാത്ത അന്നതെ ജനങ്ങളും അത് ചെയ്തിരുന്നു. കൂടുതലായി വന്നത് ഇബ്രഹിമിന്റെ ത്യാഗ സ്മരണയോടനുബന്ധിച്ച് ഹജ് സമയത്ത് ചെയ്യുന്ന ബലിയാണ്. ഇബ്രാഹിമിനോട് മകനെയണു ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. അതൊഴിവാക്കി പ്രതീകാതമകമായി അടുത്ത് കണ്ട ആടിനെ ബല്പിയര്‍പ്പിക്കാന്‍ പിന്നീടവശ്യപ്പെട്ടു. അതിനെ വെട്ടി മറ്റുള്ളവര്‍ക്ക് ദനം ചെയ്യാനാവശ്യപ്പെട്ടതായി ഞാന്‍ കേട്ടിട്ടില്ല. പ്രതീകാത്മകമായി ചെയ്യണം എന്നു നിര്‍ബന്ധം ആണെങ്കില്‍ ഒരാടിനെ ബലി അര്‍പ്പിച്ച് അത് ചെയ്യാം. പക്ഷെ അതിലും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. പുരാതന കാലഘട്ടത്തില്‍ വളരെ വ്യാപകമയി നിലവിലിരുന്ന ഒരാചാരമായിരുന്നു മൃഗ ബലിയര്‍പ്പണം മനുഷ്യന്‍ പുരോഗതി പ്രപിച്ചപ്പോള്‍ അതെല്ലം തെറ്റെന്നു മനസിലാക്കി അവര്‍ നിറുത്തിക്കളഞ്ഞു. ഖുറാനില്‍ പറഞ്ഞിരിക്കുന്നു എന്ന ഒറ്റ കാരനം കോണ്ട് മുസ്ലിങ്ങള്‍ അത് ഇന്നും തുടരുന്നു.

kaalidaasan said...

ലത്തീഫ്,

ഇങ്ങനെ പറയാന്‍ കാരണം ചിന്തകന്‍ എന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് തന്നതിന് ശേഷവും. ഒരാരോപണം നിരന്തരം ആവര്‍ത്തിച്ചിരിക്കുന്നത് കണ്ടതുകൊണ്ടാണ്.

താങ്കളാണീ വിഷയത്തിലെ അവസാന വാക്കെന്നു ഞാന്‍ കരുതുന്നില്ല. താങ്കളുടെ പോസ്റ്റു ഞാന്‍ വയിച്ചു. ഖുറാനില്‍ പറഞ്ഞിരിക്കുന്ന നബി വചനങ്ങള്‍ അള്ളഹുവിന്റെ വാക്കുകളെന്ന് അന്ധമായി വിശ്വസിക്കുന്ന ഒരു ശരാശരി മുസ്ലിം എഴുതിയതായിട്ടേ എനിക്കതു തോന്നിയുള്ളു.ഈ വിഷയം സംബന്ധിച്ചെല്ലാ മുസ്ലിം വിശ്വാസികളും എഴുതുന്നത് ഇതു തന്നെയല്ലേ.ക്ഷമിക്കണം ആ ന്യായീകരണങ്ങള്‍ വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഒരു മൃഗത്തിനെ കൊല്ലുന്നതിന്റെ ന്യായാന്യായത മത വിശ്വാസത്തിന്റെ വെളിച്ചത്തില്‍ എനിക്ക് മനസിലാക്കണമെന്നില്ല. അതും പ്രാകൃതമായ ഒരു മത വിശ്വാസത്തിന്റെ വെളിച്ചത്തില്‍. ഹജ്ജിന്‌ ആടിനെ കൊല്ലുന്നത് ന്യയീകരിച്ച ഖുറാന്‍ എഴുതിയ അതേ കാലയളവില്‍ ഇതു പോലത്തെ വരട്ടു ന്യയീകരണങ്ങളൊന്നുമില്ലാതെ ലോകം മുഴുവന്‍ ആളുകള്‍ മൃഗങ്ങളെ ബലി അര്‍പ്പിച്ചിരുന്നു. ഇന്‍ഡ്യയിലെ ഹിന്ദുക്കളുമത് ചെയ്തിരുന്നു. ഇപ്പോഴും വളരെ വിരളമായി ചെയ്യുന്നുണ്ട്. അതിലൊന്നാണ്, നേപ്പാളില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ബലിയും. അന്നും ഇന്നും ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തന്നെയാണത് ചെയ്യുന്നത്. ഭൂരിഭാഗം പേരും അതൊരു നികൃഷ്ട പ്രവര്‍ത്തിയണെന്നു തിരിച്ചറിഞ്ഞ് നിറുത്തലാക്കി.

kaalidaasan said...

ലത്തീഫ്,

നിങ്ങളുടെയൊക്കെ ബുദ്ധിയും സാമര്‍ഥ്യവും ദൈവത്തിനില്ലാതെ പോയി എന്ന് സമാധാനത്തിന് വേണ്ടി കരുതുക. അല്ലാതെ ഒന്നും പറയാനില്ല.

ദൈവത്തിനില്ലാതെ പോയി എന്നു പറയുന്നതിലും കുറച്ചു കൂടി ചേരുക മൊഹമ്മദ് നബിക്കില്ലാതെ പോയി എന്നല്ലേ. മൊഹമ്മദ് നബി എന്ന വ്യക്തി പറഞ്ഞതല്ലേ താങ്കള്‍ വിശ്വസിക്കുന്നത്. അദ്ദേഹം ഒറ്റക്കൊരു ഗുഹയില്‍ പോയിരുന്ന് നിരൂപിച്ചുണ്ടാക്കി മറ്റുളവരോടു പറഞ്ഞു. അടുത്ത അനുയായികളായ ചിലര്‍ അതിനു പ്രചാരം കൊടുത്തു. ക്രിസ്തുവിന്റെ അടുത്ത അനുയായികള്‍ ക്രിസ്തു ദൈവമാണെന്നു പറഞ്ഞതില്‍ കൂടുതല്‍ എന്ത് ആധികാരികതയാണതിനുള്ളത്? അമൃതാനന്ദമയി കൃഷ്ണാവതാരമാണെന്ന് അവരുടെ ചില ഭക്തര്‍ പറഞ്ഞു നടക്കുന്നതില്‍ കൂടുതല്‍ എന്ത് ആധികാരികതയുണ്ട് മൊഹമ്മദിന്റെ അവകശവാദത്തില്‍?.

ഹജ്ജിനോടനുബന്ധിച്ചു നടത്തുന്ന മൃഗബലി ദൈവ പ്രീതിക്കു വേണ്ടി തന്നെയാണ്. ദാനമൊക്കെ അതിനു ശേഷം വരുന്നതാണ്. മൃഗബലി എല്ലാ സമൂഹങ്ങളും നടത്തിയിരുന്നു, ദൈവത്തിന്റെ വെളിപ്പെടുത്തല്‍ എന്ന ഉഡായിപ്പില്ലാതെ തന്നെ. സംസാകാരമുള്ള ഒരു സമൂഹത്തിനു യോജിച്ചതല്ല എന്നു മനസിലായപ്പോള്‍ അവരൊക്കെ അത് നിറുത്തിക്കളഞ്ഞു.

ഇതു പോലെ നിറുത്തിക്കളഞ്ഞ മറ്റു പലതുമുണ്ട്. മോഷ്ടാക്കളുടെ കൈ വെട്ടി കളയുക എന്നത് പ്രാകൃത നുറ്റാണ്ടുകളിലെ ശിക്ഷയായിരുന്നു. വേശ്യയെ കല്ലെറിഞ്ഞു കൊല്ലുക എന്നതും അതു പോലെ ആയിരുന്നു. മനുഷ്യന്‍ പരിഷ്കൃതനായപ്പോള്‍ അതൊക്കെ നിറുത്തിക്കളഞ്ഞു.വ്യഭിചാരം ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്ന അതേ പ്രകൃത നികൃഷ്ടത ഇന്നും ഇസ്ലാമില്‍ മാത്രമേ ഉള്ളു. ഒരു സ്ത്രീക്ക് ഒറ്റക്കിരുന്നു വ്യഭചരിക്കാം എന്ന ഒരു വൃത്തികേടും ഇസ്ലാമില്‍ ഉണ്ട്.

kaalidaasan said...

ലത്തീഫ്,

അപ്പോള്‍ എണ്ണകൂടുതലാണ് പ്രശനവും സാമ്യവും പിന്നെ ദൈവപ്രീതിയും.

എണ്ണക്കൂടുതലല്ല.

ത്യാഗ സ്മരണക്കു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതാണ്. ദാനം ചെയ്യുന്നതിനെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. ത്യാഗം ചെയ്യുന്നതും കൊല്ലുന്നതുമായി ഒരിക്കലും യോജിക്കാനാകില്ല.

കേരളത്തിലിരുന്നു ദാനം ചെയ്താല്‍ പോരെ എന്നു പറഞ്ഞത്, ദുര്‍വ്യയം ഒട്ടുമില്ല എന്ന് ചിന്തകന്‍ പറഞ്ഞതിനു മറുപടി ആയിട്ടാണ്. പണം കൊണ്ട് മെക്കയില്‍ പോയി ആടിനെ വാങ്ങി അറുത്ത് ശീതീകരിച്ച് കയറ്റി അയക്കുന്നതിനു പണചെലവു കൂടുതലുണ്ടാകും എന്ന് ഏത് കൊച്ചു കുട്ടിയും പറയും.

ലത്തീഫ് പറയൂ, മെക്കയില്‍ പോയി ആടിനെ വാങ്ങി അറുക്കുന്നതിന്‌ ഏതാണു പ്രധമ ഉദ്ദേശ്യം ? ദേവ പ്രീതിയോ ദാനം ചെയ്യലോ?

kaalidaasan said...

ലത്തീഫ്,

മുസ്‌ലിംകള്‍ ഏത് കര്‍മം ചെയ്യുന്നതും അത് തികച്ചും ഭൗതികമെന്ന് തോന്നുന്ന കൃഷിയും കച്ചവടവും തന്നെയാകട്ടേ അതില്‍ ദൈവത്തിന്റെ തൃപ്തി പ്രതീക്ഷിക്കുന്നു.

അത് മുസ്ലിങ്ങള്‍ മാത്രമല്ല ചെയ്യുന്നത്. ഒരു പക്ഷെ ഹിന്ദുക്കളായിരിക്കും അത് വളരെ കൂടുതല്‍ ചെയ്യുക. സരസ്വതീ വന്ദനവും ഭൂമി പൂജയും ആയുധ പൂജയും ധനധാന്യ പൂജയും ഒക്കെ അവര്‍ ചെയ്യുന്നുണ്ട്. അശ്വമേധ യാഗത്തില്‍ കുതിരയെ നിശബ്ദമാക്കുന്നത് വേദ മന്ത്രങ്ങള്‍ ഉരുവിട്ടു തന്നെയാണ്.

ക്രിസ്ത്യാനികളും ഏതു കാര്യം ചെയ്യുമ്പോഴും പ്രാര്‍ത്ഥനയോടെയോ ചെയ്യൂ. എല്ലാ ദൈവവിശ്വസികളും അങ്ങനെയാണ്. അതു കൊണ്ട് ഇതൊക്കെ ഇസ്ലാമിന്റെ മാത്രം പ്രത്യേകതയല്ല.

CKLatheef said...

kaalidaasan said...

'മനുഷ്യന്‍ പുരോഗതി പ്രപിച്ചപ്പോള്‍ അതെല്ലം തെറ്റെന്നു മനസിലാക്കി അവര്‍ നിറുത്തിക്കളഞ്ഞു'.

കാളിദാസാ പുരോഗതി പ്രാപിച്ചതുകൊണ്ടല്ല. ദൈവിക ദര്‍ശനം ലഭിക്കാന്‍ ഭാഗ്യമില്ലാത്തത് കൊണ്ട് 1400 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ചിലയാളുകളും, തോന്നിയ പോലെ ജീവിച്ചിരുന്നു. അതില്‍ പൗരാണികരും താങ്കളെപ്പോലുള്ളവരും ഉണ്ട് എന്നത് അത്ഭുതമല്ല. ഇസ്‌ലാമിലെ അവസാന വാക്കാണ് ഞാന്‍ എന്ന് അവകാശപ്പെട്ടിട്ടില്ല. പക്ഷേ താങ്കളെക്കാള്‍ കുറച്ച് കാര്യമെങ്കിലും എനിക്കറിയാം എന്ന് വകവെച്ചുതരുന്നതില്‍ പ്രയാസമുണ്ടോ. ഇസ്‌ലാമിനെക്കുറിച്ചുള്ള താങ്കളുടെ അറിവ് ഈ വരികളിലുണ്ടല്ലോ.


'യഹൂദ മതത്തിന്റെയും ക്രിസ്തു മതത്തിന്റെയും തത്വങ്ങള്‍ സ്വാംശീകരിച്ച് സൃഷ്ടിക്കപ്പെട്ട ഇസ്ലാമില്‍ കൊല്ലുന്നത് ഒരു തെറ്റായി പരിഗണിക്കുന്നും ഇല്ല.'
(cont..)

CKLatheef said...

ഇസ്‌ലാം എന്നത് മുഹമ്മദ് നബിയുടെ ആഗമനത്തിന് ശേഷമുണ്ടായ ദര്‍ശനമല്ല. ആദ്യമനുഷ്യനായ ആദം നബിമുതല്‍ ആരംഭിച്ചതാണ്. ഇസ്‌ലാമിലെ അവസാന പ്രവാചകന്‍ മാത്രമാണ് മുഹമ്മദ് നബി. അതിനാല്‍ മനുഷ്യവംശത്തില്‍ എല്ലാ കാലത്തും എല്ലാ ദേശത്തും പ്രവാചകന്‍മാരുടെ ദര്‍ശനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ബലി അതില്‍ പെടുന്നതാണ് എന്നാണ് ഞാന്‍ എന്റെ ബ്ലോഗിലും സൂചിപ്പിച്ചത്. ആ ബലി പിന്നീട് പലപ്പോഴും പല ലക്ഷ്യങ്ങള്‍ക്കായി പൗരോഹിത്യം ഉപയോഗിച്ചു. അതിന്റെ വിവിധ രൂപങ്ങളാണ് ലോകത്താകെ നിലനില്‍കുന്നത്. ദൈവം ബലി നിയമമാക്കിയത് പാവങ്ങള്‍ക്ക് അതുകൊണ്ട് പ്രയോജനം ലഭിക്കണം എന്നതുകൊണ്ട് തന്നെയാണ്. ഇബ്‌റാഹീമിനോട് പ്രത്യേകം അതുപറയേണ്ട ആവശ്യമില്ലായിരുന്നു. കാരണം അദ്ദേഹം പ്രവാചകനാണ്. ബലിമാസവും മറ്റും ബലി രക്തവും ദൈവത്തിന് ആവശ്യമാണ് എന്ന ധാരണനിലനിന്നിരുന്നത് കൊണ്ടാകും ഖുര്‍ആന്‍ ആ കാര്യം നിഷേധിച്ചത്. ദൈവത്തെ പ്രീതിസമ്പാധിക്കാനാണ് എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ ചെയ്യുന്നത് ബലി എന്ന സല്‍കര്‍മവും അതില്‍ പെടുന്നു. അതിന്റെ പ്രയോജനം (ആരാധനകളുടെ മൊത്തം പ്രയോജനം) അത് നിര്‍വഹിക്കുന്നവര്‍ക്കും സമൂഹത്തിനുമാണ്. കാളിദാസാ ഈ എഴുതിയതൊന്നും താങ്കള്‍ക്ക് വേണ്ടിയല്ല. താങ്കള്‍ക്ക് അതിന്റെ ആവശ്യമില്ല. (cont..)

CKLatheef said...

'അത് മുസ്ലിങ്ങള്‍ മാത്രമല്ല ചെയ്യുന്നത്. ഒരു പക്ഷെ ഹിന്ദുക്കളായിരിക്കും അത് വളരെ കൂടുതല്‍ ചെയ്യുക. സരസ്വതീ വന്ദനവും ഭൂമി പൂജയും ആയുധ പൂജയും ധനധാന്യ പൂജയും ഒക്കെ അവര്‍ ചെയ്യുന്നുണ്ട്.'

മുസ്ലിംകള്‍ മാത്രമേ അങ്ങനെ ചെയ്യുന്നുള്ളൂ എന്ന് ഞാന്‍ പറഞ്ഞില്ല. എനിക്ക് ഇസ്്‌ലാമിനെക്കുറിച്ച് മാത്രമേ പറയാന്‍ അര്‍ഹതയുള്ളു. എന്നതിനാല്‍ അപ്രകാരം സൂചിപ്പിച്ചു എന്ന് മാത്രം (cont..)

CKLatheef said...

'ലത്തീഫ് പറയൂ, മെക്കയില്‍ പോയി ആടിനെ വാങ്ങി അറുക്കുന്നതിന്‌ ഏതാണു പ്രധമ ഉദ്ദേശ്യം ? ദേവ പ്രീതിയോ ദാനം ചെയ്യലോ?'

ഞാനെന്ത് പറഞ്ഞിട്ടേന്ത് അവയെ നിഷേധിക്കാന്‍ താങ്കള്‍ അഡ്വന്‍സായി നില്‍ക്കുകയല്ലേ. അഹങ്കാരം കളഞ്ഞിട്ട് അല്‍പം കൂടി ഇസ്‌ലാമിനെ പഠിക്കൂ എന്ന് ഉപദേശിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ.

CKLatheef said...

'ത്യാഗം ചെയ്യുന്നതും കൊല്ലുന്നതുമായി ഒരിക്കലും യോജിക്കാനാകില്ല.'

താങ്കള്‍ പറഞ്ഞുപറഞ്ഞ് വിഢികളെപ്പോലെ സംസാരിക്കുന്നു. ദൈവത്തിന് സര്‍വസ്വവും സമര്‍പ്പിക്കാന്‍ സന്നദ്ധനായ ഒരു പ്രവാചകന്റെ സ്മരണയാണ് പ്രസ്തുത അറവിലൂടെ പുതുക്കുന്നത് എന്ന് പറഞ്ഞു. മാംസത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് തെറ്റല്ല എന്നത് നിങ്ങള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. എന്നിരിക്കെ വിശ്വാസികള്‍ അതില്‍ ദൈവപ്രീതി ആഗ്രഹിക്കുമ്പോഴേക്ക് അത് ക്രൂരതയും കൂട്ടക്കൊലയും അപരിഷ്‌കൃതവുമായി രൂപാന്തരം സംഭവിക്കുന്നു.!!!

CKLatheef said...

കാളിദാസാ..

അവസാനമായി ഒരു കാര്യം സൂചിപ്പിച്ച് ഞാന്‍ പിന്‍വാങ്ങുകയാണ്. ഇസ്്ലാമിന്റെ ദര്‍ശനങ്ങള്‍ ഏറ്റവും കാലികവും പ്രായോഗികവുമാണ്. അതില്‍ ഒന്നുപോലും ഒരു കാലത്തും അപ്രായോഗികമായിരുന്നിട്ടില്ല. ബലിയും അപ്രകാരം തന്നെ. മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം തലച്ചോറില്‍ അല്‍പം ന്യൂറോണുകള്‍ അധികമുണ്ട് എന്നത് മാത്രമാണ് എന്ന് വിശ്വസിച്ചതിന്റെ ഫലമായിട്ടാണ് താങ്കളെപ്പോലുള്ളവര്‍ സമ്പൂര്‍ണ സസ്യബുക്കായി തീരുന്ന പതനത്തിലെത്തിയത്. മനുഷ്യരെ രക്ഷപ്പെടുത്താനാണ് താങ്കളുടെ ശ്രമമെങ്കില്‍ താങ്കളെപ്പോലുള്ളവര്‍ കുറച്ചുകൂടി പ്രായോഗികതയിലേക്ക് വരേണ്ടതുണ്ട്. മതകീയമായ എല്ലാറ്റിനേയും എതിര്‍ത്ത് തോല്‍പിക്കുക എന്ന അജണ്ട വിജയിക്കാന്‍ പോകുന്നില്ല. നിങ്ങളുടെ അത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അന്ധവിശ്വാസങ്ങളും വര്‍ദ്ധിക്കുക മാത്രമാണ് ഫലം. അഭ്യസ്ഥവിദ്യരുടെ ഒരു ചെറിയ ശതമാനത്തെപ്പോലും ആകര്‍ശിക്കാന്‍ നിങ്ങള്‍ക്കാകാത്തത്. നിങ്ങളുടെ പൂര്‍ണമായ നിഷേധാത്മക സ്വഭാവമാണ്. നിങ്ങള്‍ മാസം പാഴാക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ചയെങ്കില്‍ അതില്‍ താങ്കളുടെ പക്ഷത്ത് നിന്ന് ഞാന്‍ അഭിപ്രായം പറയുമായിരുന്നു. അനാവശ്യമായി ഹജ്ജിലെ ബലി നിങ്ങള്‍ എടുത്തിട്ട് ചര്‍ച്ച വഴിതെറ്റിച്ചുകളഞ്ഞു താങ്കള്‍. ഇസ്്ലാമിലെ ബലിയെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരവസരവും താങ്കള്‍ ഉപയോഗിച്ചിട്ടില്ല. യുക്തിവാദി ബ്ളോഗുകളല്ലാതെ. എല്ലാവര്‍ക്കും നന്‍മകള്‍ ആശംസിച്ചുകൊണ്ട് പ്രാര്‍ഥനയോടെ വിട.

ചിന്തകന്‍ said...

പ്രിയ കാളിദാസന്‍

താങ്കള്‍ക്ക് മൃഗങ്ങളെ ബലിയായി അറുക്കുന്നതില്‍ മാത്രമേ വിയോജിപ്പുള്ളൂ എന്ന് മനസ്സിലായി. ബലിയറുക്കുന്നത് ക്രൂരതയാണ്. പ്രാകൃതമാണ്. അത് ദാനം ചെയ്തതുകൊണ്ട് പിന്നെ പ്രയോജനമില്ല. ദൈവപ്രീതി ഇല്ലാതെ അറുത്ത് ദാനം ചെയ്താല്‍ അത് സംസ്കാരത്തിന് ചേര്‍ന്നതാകും എന്നാണ് താങ്കളുടെ അഭിപ്രായങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്.


താങ്കളുടെ സമവാക്യങ്ങള്‍ താഴെപറയുന്ന പ്രകാരം രൂപപെടുത്താം

ബലി അറുക്കല്‍+ദൈവപ്രീതി= ക്രൂരത+പ്രാകൃതം
അറുക്കല്‍+ദാനം= ക്രൂരതയല്ല+സംസ്കാരം
അറുക്കല്‍‌+കച്ചവടം=ക്രൂരതയല്ല+സംസ്കാരം

കൊള്ളാം കാളിദാസാ സമവാക്യം :)



ഇതില്‍ ഇനി താങ്കള്‍ ഈ പ്രാകൃതത്തെയും ക്രൂരതയെയും ഒന്ന് നിര്‍വചിച്ച് തന്നാല്‍ കാര്യങ്ങള്‍ ആളുകള്‍ക്ക് ഒന്ന് കൂടി വ്യക്തമാകും.


ഞാന്‍ മനസ്സിലാക്കുന്നു, ഇന്ന് ലോകത്ത് വെച്ചേറ്റവും പ്രാകൃതമായ രണ്ട് വ്യ്‌വസ്ഥിതികളാണ് കമ്മ്യൂണിസവും മുതലാളിത്തവും...

കാരണം.. ഒന്നാമത്തെതില്‍.. എക്കാലവും സമ്പത്തില്ലാത്തവന്‍ സമ്പത്തുള്ളവന്റെ ശത്രുവായിരിക്കും. സമ്പത്തുള്ളവനെ കുത്തിക്കീറി മണലു പുരട്ടിയാല്‍ സമ്പത്തില്ലാത്തവന്‍ തൃപ്തിയാവുകയുള്ളൂ. ഇതാണ് ഒന്നാമത്തെ പ്രാകൃത സിദ്ധാന്തത്തിന്റെ കാതലായ വശം.

രണ്ടാമത്തെത് അര്‍ഹതയുള്ളവന്റെ അതിജീവനമാണ്. ഇതാണ് ഗ്വാണ്ടനാമോ ബേയിലു അബൂഗരീബിലും ബസറയിലും സംസ്കാര സമ്പന്നര്‍ കാട്ടി കൊണ്ടിരിക്കുന്നത്.

Anonymous said...

അപ്പൊ ഇസ്ലാമിക സംസ്കാര സമ്പന്നത മാത്രം ആണ് ഇനി രക്ഷ. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകാത്ത, സ്ത്രീകള്‍ക്ക് മുഖം പുറത്തു കാട്ടാന്‍ അവകാശം ഇല്ലാത്ത, ആണുങ്ങള്‍ എല്ലാം ജിഹാദിന് പോകുന്ന, ഇസ്ലാം അല്ലാത്തവരെ എല്ലാം തീര്തുകലയുന്നാ, ബിന്‍ ലാദന്മാര്‍ നാട് ഭരിക്കുന്ന, നിരപരാധികളെ ബോംബു വച്ച് കൊല്ലുന്ന, ജിഹാദിന് പോകാതെ രക്ഷപെട്ടവര്‍ നാല് വീതം കെട്ടുന്ന (മകളുടെ പ്രായമുള്ള കുട്ടികളെ) സംസ്കാര സമ്പന്നവും കാലത്തിനു ഏറ്റവും യോജിച്ചതും ഒരിക്കലും നശിക്കാത്തതും ആയ ആ അവസ്ഥയിലേക്ക് മാറാന്‍ എനിക്ക് കൊതിയാകുന്നു.

എന്ത് ? ഊ ഇതൊക്കെ ദൈവത്തിനു വേണ്ടി ആണല്ലേ.. പ്രവാചകനും പറഞ്ഞിട്ടുണ്ടല്ലേ.. അവിശ്വാസികള്‍ക്ക്‌ ഇതൊന്നും മനസ്സിലാകില്ല അല്ലെ.. ഇസ്ലാമിനെ അറിയാത്തത് കൊണ്ടാണ് അല്ലെ.. ശരി.

ചിന്തക സമവാക്യങ്ങള്‍..

മകനെ കൊല്ലല്‍ + വിശ്വാസം = ദൈവപ്രീതി.
ദൈവപ്രീതി+കൊല = നന്മ
പ്രാകൃതം+ദൈവ പ്രീതി = നവീനം+സംസ്കാര സമ്പന്നം

എല്ലാം മനസ്സിലായി.

ചിന്തകന്‍ said...

സാധാരണ അനോണികളോട് ഞാന്‍ പ്രതികരിക്കാറില്ല...നേരിട്ട് കാര്യങ്ങള്‍ പറയാന്‍ ധൈര്യമില്ലാത്തവര്‍ക്ക് മറഞ്ഞിരുന്നു എന്തും വിളിച്ചു പറയാം...

ഇക്കാര്യത്തില്‍ സനോണികളാരെങ്കിലും പ്രതികരിച്ചാല്‍ മറുപടി പറയാം.

Unknown said...

ബലിമാംസം ദരിദ്രര്‍ക്ക് ആഹാരമായി ഉപയോഗിക്കും എന്ന് ആശ്വാസം കൊള്ളുന്നവര്‍ അങ്ങനെ ആശ്വാസം കൊള്ളുന്നതില്‍ കൂടി ബലി നടത്തുന്നതില്‍ തങ്ങള്‍ക്കുള്ള കുറ്റബോധത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

പിന്നെ മുഹമമദ് നബി സ്ഥാപിച്ച മതം ലോകാരംഭം മുതല്‍ ഉള്ളതാണെന്നു പറയണമെങ്കില്‍ അതിനിത്തിരി തൊലിക്കട്ടി എക്സ്ട്രാ തന്നെ വേണം .

Unknown said...

ബലിയുടെ ശരി തെറ്റുകള്‍ പറയുന്നതിനു പകരം മതപ്രചാരണം നടത്താനാണ് ചില അഹങ്കാരമില്ലാത്ത മനുഷ്യരുടെ ശ്രമം .

ചിന്തകന്‍ said...

പ്രിയ

അരുണ്‍

മനുഷ്യന്‍ കാലികളെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും ഭക്ഷണാവശ്യത്തിനാണ്. ആരാധിക്കാനായി ചിലര്‍ വളര്‍ത്തുന്നുണ്ടാവാം. അവര്‍ക്ക് അതിനെ അറുത്ത് തിന്നാന്‍ ചിലപ്പോള്‍ വിഷമം കാണും. അവര്‍ തിന്നണ്ട. മുസ്ല്ലിങ്ങള്‍ ബലിയായി ചെയ്യുമ്പോഴും ഭക്ഷണത്തിന് തന്നെയാണ് അതിനെ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ മനുഷ്യര്‍ക്ക് കുറ്റബോധം ഉണ്ടാവേണ്ട കാര്യമില്ല. ജീവനുള്ള ഒരു വസ്തുവിനെ കൊന്നിട്ടല്ലാതെ അരുണിനും ജീവിക്കാന്‍ കഴിയില്ല. ജീവന്‍ എല്ലാത്തിന്റെ കാര്യത്തിലും തുല്യമല്ലേ അരുണെ. അപ്പോള്‍ അരുണ്‍ ജീവിക്കുന്നത് ഭയങ്കര കുറ്റബോധത്തോടെയാണല്ലെ. :)

പിന്നെ മുഹമമദ് നബി സ്ഥാപിച്ച മതം ലോകാരംഭം മുതല്‍ ഉള്ളതാണെന്നു പറയണമെങ്കില്‍ അതിനിത്തിരി തൊലിക്കട്ടി എക്സ്ട്രാ തന്നെ വേണം .

ഇത് അരുണിന്റെ അജ്ഞതയാണെന്നേ പറയാന്‍ പറ്റൂ. ഒരു മുസ്ലീമും മുഹമ്മദ് നബിയാണെ ഇസ്ലാം സ്ഥാപിച്ചതെന്ന് വാദിക്കുന്നില്ല.

Unknown said...

പ്രിയ ചിന്തകന്‍

താങ്കള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുന്നു. ജീവികളെ കൊന്നുതിന്നുന്നതില്‍ എനിക്കൊരു കുറ്റബോധവും ഇല്ല . മനുഷ്യന്‍ ഒരു മിശ്രഭുക്കാണ്.

ബലി ദൈവത്തിനുള്ള ഒരു നന്ദിപ്രകടനമാണ് .അതിനെ ന്യായീകരിക്കാന്‍ മാംസവിതരണം എന്ന പ്രക്രിയ ആവശ്യമില്ല, എന്നാല്‍ ഇപ്പോള്‍ ബലിയെ മാംസവിതരണം കൊണ്ട് ന്യായീകരിക്കുന്നതിന് ചിലര്‍ ശ്രമിക്കുന്നത് പിന്നെ എന്തുകൊണ്ടാണ്.

പിന്നെ മതം

ഞാന്‍ ചരിത്രം അല്പമൊക്കെ വായിച്ച ആളാണ്. മുഹമ്മദിന്റെ മുമ്പ് ഇസ്ലാം എന്ന മതം ഉണ്ടായിരുന്നില്ല. ബഹുദൈവാരാധകരും ജൂതമതവും ക്രിസ്തുമതവും മാത്രമാണ് സെമിറ്റിക് പ്രദേശത്ത് ഉണ്ടായിരുന്നത്.

മതവിശ്വാസികള്‍ക്ക് തങ്ങളുടെ മതം ലോകാരംഭം മുതലുള്ളതാണെന്ന് പറയാന്‍ അവകാശം ഉണ്ട്.


( താല്‍പര്യമുണ്ടേങ്കില്‍ എന്റെ ഈ പോസ്റ്റ് വായിക്കുക . എന്റെ അഭിപ്രായങ്ങള്‍ അതിലുണ്ട്.)

http://itavazhi.blogspot.com/2009/12/blog-post.html

ചിന്തകന്‍ said...

ബലിയുടെ ശരി തെറ്റുകള്‍ പറയുന്നതിനു പകരം മതപ്രചാരണം നടത്താനാണ് ചില അഹങ്കാരമില്ലാത്ത മനുഷ്യരുടെ ശ്രമം .
പ്രിയ അരുണ്‍
താങ്കള്‍ക്ക് ആത്മ വിശ്വാസം വളരെ കുറവാണോ!!!...?


അതിനെ ന്യായീകരിക്കാന്‍ മാംസവിതരണം എന്ന പ്രക്രിയ ആവശ്യമില്ല, എന്നാല്‍ ഇപ്പോള്‍ ബലിയെ മാംസവിതരണം കൊണ്ട് ന്യായീകരിക്കുന്നതിന് ചിലര്‍ ശ്രമിക്കുന്നത് പിന്നെ എന്തുകൊണ്ടാണ്.

മാംസവിതരണം വെച്ച് ബലിയെ ന്യായീകരിക്കേണ്ടകാര്യമില്ല. ഉത്തരം ലത്തീഫ് വ്യക്തമാക്കിയതാണ്.താങ്കളുടെ അറിവിലേക്കായി ഒന്നു കൂടി
'അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു.'(ഖുര്‍ആന്‍)

താങ്കളുടെ ബ്ലോഗ് ഞാന്‍ നേരെത്തെ ക്ണ്ടിരുന്നു.താങ്കളുടെ ആത്മവിശ്വാസകുറവ് താങ്കള്‍ അവിടെയും രേഖപെടുത്തി വെച്ചിട്ടുണ്ടല്ലോ :)

Unknown said...

@ ചിന്തകന്‍
എന്റെ ബ്ലോഗ് എന്റെ ആത്മവിശ്വാസം കാണിക്കാന്‍ ഉള്ളതല്ല. എന്റെ വിശ്വാസങ്ങള്‍ എഴുതാന്‍ ഉള്ളതാണ്.

മതപ്രചരണത്തിനെ പറ്റി

ദൈവം പറഞ്ഞു , നാം ചെയ്യുന്നു എന്നു പറ്യുന്നതിനെ മതപ്രചരണം എന്ന് അരും പറയില്ല , അതൊരാളുടെ വിശ്വാസം മാത്രം

എന്നാല്‍ പരിപൂര്‍ണനായ സര്‍വശക്തനായ ബ്രഹ്മാനന്ദസ്വരൂപമായ നിത്യാനനദമയമായ ലോകത്ത് ആകെ ബാക്കിയുള്ള സത്യം മാത്രം പറയുന്ന എന്ന മട്ടില്‍ സ്വന്തം ദൈവത്തെ വിശേഷിപ്പിക്കാന്‍ തുടങ്ങിയാല്‍ അതിനെ ആശയസംവാദം എന്നു വിളിക്കാം എനിക്ക് പറ്റില്ല ,

ചിന്തകന്‍ said...

എന്നാല്‍ പരിപൂര്‍ണനായ സര്‍വശക്തനായ ബ്രഹ്മാനന്ദസ്വരൂപമായ നിത്യാനനദമയമായ ലോകത്ത് ആകെ ബാക്കിയുള്ള സത്യം മാത്രം പറയുന്ന എന്ന മട്ടില്‍ സ്വന്തം ദൈവത്തെ വിശേഷിപ്പിക്കാന്‍ തുടങ്ങിയാല്‍ അതിനെ ആശയസംവാദം എന്നു വിളിക്കാം എനിക്ക് പറ്റില്ല

ഇങ്ങനെ ആരെങ്കിലും ഇവിടെ വാദിച്ചോ ?

‘സ്വന്തം ദൈവം‘ എന്നാല്‍ എന്താണ്?

താങ്കള്‍ താങ്കളുടെ വിശ്വാസമനുസരിച്ചും ഞാന്‍ എന്റെ വിശ്വാസം അനുസരിച്ചും സംവദിക്കുന്നതിനല്ലേ സംവാദം എന്നു പറയുന്നത്. നാം രണ്ട് പേരും ഒരേ വിശ്വാസക്കാരണെങ്കില്‍ സംവാദത്തിന് പിന്നെ സ്കോപെവിടെ അരുണ്‍?

kaalidaasan said...

ലത്തീഫ്,


കാളിദാസാ പുരോഗതി പ്രാപിച്ചതുകൊണ്ടല്ല. ദൈവിക ദര്‍ശനം ലഭിക്കാന്‍ ഭാഗ്യമില്ലാത്തത് കൊണ്ട് 1400 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ചിലയാളുകളും, തോന്നിയ പോലെ ജീവിച്ചിരുന്നു.


തോന്നിയപോലെ എന്നുള്ള പരമര്‍ശം അപക്വതയില്‍ നിന്നാണുണ്ടായത്. അതിന്റെ കാരണം ഇസ്ലാമാണ് നിയമ പ്രകാരം ജീവിക്കേണ്ട തത്വം എന്ന അഹങ്കാരത്തില്‍ നിന്നുമാണ്. അറേബ്യയിലെ ഗിരിവര്‍ഗ്ഗക്കാര്‍ ജീവിച്ചത് ഒരു പക്ഷെ തോന്നിയ പോലെ ആയിരിക്കാം. കബക്കുള്ളില്‍ പോലും വിഗ്രഹങ്ങള്‍ വച്ച് ആരാധിച്ചിരുന്ന ആ കാട്ടറിബികളാണ്‌ സമസ്ത ലോകത്തിന്റെയും പ്രതി നിധികള്‍ എന്നത് മൊഹമ്മദ് നബിക്കു തോന്നിയ മണ്ടത്തരമെന്നേ പറയാന്‍ പറ്റു. അത് താങ്കളും പിന്തുടരുന്നു.

മൊഹമ്മദ് ജീവിച്ചിരുന്ന സമയത്തും അതിനു മുമ്പും ലോകത്തിന്റെ മറ്റു പല ഭഗത്തും സമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. ക്രിസ്തു മത തത്വങ്ങള്‍ അനുസരിച്ചു ജീവിച്ചവര്‍ അറേബ്യയുടെ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. ബാബിലോണിലും , ഈജിപ്തിലും , ഇന്‍ഡ്യയിലും തെക്കേ അമേരിക്കയിലും ചൈനയിലും അതി സമ്പന്നവും സാംസ്കാരികമായി വളരെയധികം അഭിവൃദ്ധി പ്രാപിച്ചവരുമായ ജനപദങ്ങള്‍ ജീവിച്ചിരുന്നു. അതൊക്കെ തോന്നിയപോലെ ജീവിക്കുന്നതായിരുനു എന്നൊക്കെ പറയുന്നത് അജ്ഞതയാണ്.

മൊഹമ്മദ് നബി ജീവിച്ച കലഘട്ടത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന നാഗരികളേക്കുറിച്ച് താങ്കള്‍ക്കെന്തറിയാം?

ബയാന്‍ said...

ചിന്തകന്‍: താങ്കള്‍ ഉദ്ധരിച്ച ഖുറാനെതിരില്‍ ഇങ്ങിനെയൊരു ഹദീസ് കാണുന്നു; ഇത് ഒന്നു വ്യഖാനിച്ച് ഖുറാനെതിരല്ലാതാ‍ക്കി ആശയകുഴപ്പം ഇല്ലാതാക്കണം :)

നബി(സ) പ്രസ്താവിച്ചതായി തിര്‍മിദി ഹസ്രത്ത് ആയിഷയില്‍നിന്നും ഉദ്ധരിക്കുന്നു:

“ബലിദിനത്തില്‍ അല്ലാഹുവിന് ബലികര്‍മ്മത്തേക്കാള്‍ ഇഷ്ടപ്പെട്ട ഒരു മനുഷ്യകര്‍മ്മവുമില്ല. ബലിമൃഗം ഉയിര്‍ത്തെഴുന്നേല്പുനാളില്‍ അതിന്റെ കൊമ്പുകളും രോമങ്ങളും നഖങ്ങളുമായി ഹാജരാകും. ബലിരക്തം ഭൂമിയില്‍ പതിക്കുന്നതിന് മുന്‍പ് അല്ലാഹുവിങ്കല്‍ മഹത്തായ സ്ഥാനത്ത് പതിക്കുന്നു, അതിനാല്‍ നിങ്ങളതു സന്മനസ്സായി ചെയ്യുക.“

മറ്റൊരു ഹദീസില്‍ മുഹമ്മദ് നബി തന്റെ മകള്‍ ഫത്വിമയോടു ഇങ്ങിനെ പറയുന്നു: “ബലിയുടെ രക്തത്തില്‍ നിന്നും ആദ്യത്തെതുള്ളി വീഴുമ്പോള്‍ അത് നിനക്ക് വേണ്ടി നീ ചെയ്ത്റ്റുപോയ എല്ലാ പാപങ്ങളില്‍ നിന്നും മോചനമ്മര്‍ത്ഥിക്കും.“

ഇസ്ലാമില്‍ ബലിയുടെ പ്രാധാന്യം അതിനു നിശ്ചയിച്ച മൂന്നുദിവസത്തിനുള്ളില്‍ ബലി നടത്തുക എന്നുള്ളതാണ്, ബലിമാംസ വിതരണം രണ്ടാമതും ഐച്ചികവും ആയേ വരുന്നുള്ളൂ, ബലിയോളം ബലിമംസവിതരണത്തിനു ഇസ്ലാം പ്രാധാന്യം കല്പിക്കുന്നില്ല.

ലോകമവസാനാനന്തരം പുനര്‍ജന്മലോകത്ത് എല്ലാ മനുഷ്യരേയും ഒന്നിച്ച് കൂട്ടുന്ന “മഹ്‌ശറ“ യില്‍ ബലിയറുത്തവര്‍ക്ക് പ്രസ്തുത മൃഗത്തെ കൂടെ കൂട്ടിനുകിട്ടും എന്ന് മദ്രസ്സയില്‍ നിന്നും ഉസ്താത്മാര്‍ പറഞ്ഞു തന്നിട്ടുണ്ട്.

ബയാന്‍ said...

ഇസ്ലാമില്‍ മൃഗബലി ഒരു പുണ്യാരാധനയാണ്.
ഇസ്ലാമിലെ മറ്റൊരു ബലിയാണ് നവജാത ശിശുക്കള്‍ക്ക് വേണ്ടി അറക്കപ്പെടുന്ന “അഖീഖ’ എന്നത്,
ഹദീസ് ഇങ്ങിനെ : നബി(സ) പ്രസതാവിച്ചതായി സല്‍മാനുബ്നുആമിരിദ്ദബ്ബിയില്‍ നിന്ന് ഉദ്ധരിക്കുന്നു : “ ശിശുവിനോടൊപ്പം അതിന്റെ അഖീഖത്തുണ്ട്, അതിനാല്‍ അതിനുവേണ്ടി രക്തമൊഴുക്കുക; അതിന്റെ പീഡകളറ്റുക”.

kaalidaasan said...

ലത്തീഫ്,

ഇസ്‌ലാമിനെക്കുറിച്ചുള്ള താങ്കളുടെ അറിവ് ഈ വരികളിലുണ്ടല്ലോ.

അതാണ്‌ ഇസ്‌ലാമിനേക്കുറിച്ചുള്ള സത്യം. യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടെയും വേദ പുസ്തകത്തിന്റെ ചുവടു പിടിച്ചല്ലേ മൊഹമ്മദ് ഖുറാന്‍ എഴുതിയത്?

ഏതായിരുന്നു കബയില്‍ വിഗ്രഹങ്ങളെ പ്രതിഷ്ടിച്ച ആരധിച്ചിരുന്ന ആളുകളുടെ മതവും വേദപുസ്തകങ്ങളും? ഈ പറഞ്ഞ വിഗ്രഹങ്ങളിലുള്ള ചില ദേവതകള്‍ മൊഹമ്മദിന്റെ വായില്‍ അരുതാത്തതെന്തോ പറഞ്ഞതായി ഖുറാനില്‍ ഉള്ള പരാമര്‍ശത്തെ അധികരിച്ചല്ലേ സാല്‍മന്‍ റുഷ്ദി Satanic Verses എന്ന് പുസ്തകം എഴുതിയതും മുസ്ലിം മത പുരോഹിതര്‍ അദ്ദേഹതെ വധിക്കാന്‍ ഫത്വ ഇറക്കിയതും?

Unknown said...

വ്യത്യസ്ത അഭിപ്രായങ്ങള്‍ തന്നെയാണ് സംവാദത്തിന്റെ അടിത്തറ എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ആവശ്യമില്ലാത്തിടത്ത് ദൈവത്തിന്റെയും മതത്തിന്റെയും അപദാനങ്ങള്‍ വര്‍ണിക്കുന്ന പണിയോടാണ് എനിക്ക് എതിര്‍പ്പ്

ഉദാ .

1‌)ഇസ് ലാം അനുക്ഷ്ടിക്കുന്ന എല്ലാ കര്‍മ്മങ്ങളള്‍ക്കും അതിന്റെ ആത്മീയ ഭൌതിക
തലങ്ങള്‍ ഉണ്ട്.

2)ദൈവത്തെ അനുസരിക്കാത്ത ഒരാധാനയും ഇസ്ലാമില്‍ ഇല്ല എന്നതാണ് ഇസ്ലാമിന്റെ
പ്രത്യേകത.

3)അഹങ്കാരം കളഞ്ഞിട്ട് അല്‍പം കൂടി ഇസ്‌ലാമിനെ പഠിക്കൂ എന്ന് ഉപദേശിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ.

4)ഇസ്്ലാമിന്റെ ദര്‍ശനങ്ങള്‍ ഏറ്റവും കാലികവും പ്രായോഗികവുമാണ്. അതില്‍ ഒന്നുപോലും ഒരു കാലത്തും അപ്രായോഗികമായിരുന്നിട്ടില്ല

ഇത്രയും കൊണ്ട് തൃപ്തിപ്പെടണം ,

kaalidaasan said...

ലത്തീഫ്,

ഇസ്‌ലാം എന്നത് മുഹമ്മദ് നബിയുടെ ആഗമനത്തിന് ശേഷമുണ്ടായ ദര്‍ശനമല്ല. ആദ്യമനുഷ്യനായ ആദം നബിമുതല്‍ ആരംഭിച്ചതാണ്. ഇസ്‌ലാമിലെ അവസാന പ്രവാചകന്‍ മാത്രമാണ് മുഹമ്മദ് നബി.

അത് മുസ്ലിങ്ങളുടെ വിശ്വാസം. മൊഹമ്മദ് നബി പറഞ്ഞതു കോണ്ട്. മൊഹമ്മദ് നബിക്കു മുമ്പ് ഇസ്ലാം എന്ന ദര്‍ശനം ആരും എങ്ങും രേഖപ്പെടുത്തിയതായി കേട്ടിട്ടില്ല.

യഹൂദര്‍ ഇപ്പോഴും രക്ഷകനെ പ്രതീക്ഷിച്ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തു ആണ്‌ രക്ഷകന്‍.

ബലി എന്നത് ഒരു പ്രവചകന്റെയും ദര്‍ശനത്തിന്റെ അവശിഷ്ടമല്ല. എല്ല പ്രാകൃത സമൂഹങ്ങളും ബലി അര്‍പ്പിച്ചിരുന്നു. ഒരു പ്രവാചകനേക്കുറിച്ചും കേള്‍ക്കാത്ത ആളുകളും ബലി അര്‍പ്പിച്ചിരുന്നു. പണ്ട് ചിലര്‍ മനുഷ്യരെ ബലി അര്‍പ്പിച്ചിരുന്നു. ഇപ്പോഴും പലരും മൃഗങ്ങളെ ബലി അര്‍പ്പിക്കുന്നുണ്ട്. നേപ്പാളിലെ ഹിന്ദുക്കള്‍ ബലി അര്‍പ്പിച്ചത് ആദം നബി മുതലുള്ള ഒരു പ്രവാചകനും പറഞ്ഞതു കേട്ടല്ല.

ഒരു ദൈവവും ബലി നിയമമാക്കിയിട്ടില്ല. ബലി അര്‍പ്പിക്കുന്നത് ഐശ്വര്യമാണെന്ന് തോന്നിയ ആളുകള്‍ അത ചെയ്തതാണ്. മത പുരോഹിതരാണ്‌ ഇതൊക്കെ മതത്തില്‍ വേനമെന്നു നിശ്ചയിച്ചതും ഇസ്ലാം സ്ഥപിച്ച മൊഹമ്മദ് അത് ഇസ്ലാം മതത്തിന്റെ ഭാഗമാക്കി.

കാളിദാസാ ഈ എഴുതിയതൊന്നും താങ്കള്‍ക്ക് വേണ്ടിയല്ല. താങ്കള്‍ക്ക് അതിന്റെ ആവശ്യമില്ല.

എനിക്കു വേണ്ടിയല്ലെന്നു മാത്രമല്ല ലോകത്തുള്ള ഭൂരിഭാഗം പേര്‍ക്കും അതാവശ്യമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിങ്ങള്‍ അത് വിശ്വസിക്കുന്നതില്‍ എനിക്ക് യാതൊരു എതിര്‍പ്പുമില്ല.

ബയാന്‍ said...

അരുണ്‍: തന്റെ വിശ്വാസം പ്രചരിപ്പിക്കുകയെന്നതു ഇസ്ലാം മത വിശ്വാസികളുടെ കടമയാണ്, അതു വളരെ സുന്ദരമായി ബ്ലോഗിലൂടെ ചെയ്യുന്നതിന്റെ ഉദാഹരണമാണ് താങ്കള്‍ ചൂണ്ടിക്കാട്ടിയത്. മതനിഷേധികളെ (കാഫിര്‍) മുസ്ലിമാ‍ക്കി അവരേയും തങ്ങളോടൊപ്പം സ്വര്‍ഗ്ഗപ്രാപ്തരാക്കണം എന്ന ആത്മാര്‍ത്ഥ സ്നേഹമാണ് ഇവര്‍ക്കിതിനുള്ള പ്രചോദനം. ഈ സ്നേഹപ്രകടനം തന്നെയാണ് പലപ്പോഴും തീവ്രവികാരത്തിലെത്തുന്നത്.

ഒരു മനുഷ്യന് സന്മാര്‍ഗ്ഗം ലഭിക്കുന്നത് ദൈവ കാരുണ്യത്താലാണെന്നാണ് ഖുറാന്‍ പറയുന്നത്; ദൈവം കൈവിട്ടവര്‍ക്ക് പിറകെ ചിന്തകനെയും അബ്‌ദുലതീഫിനേയും നടത്തിക്കുന്നത് അതിരുകടന്ന ആത്മവിശ്വാസമായിരിക്കണം.

kaalidaasan said...

ലത്തീഫ്,

മുസ്ലിംകള്‍ മാത്രമേ അങ്ങനെ ചെയ്യുന്നുള്ളൂ എന്ന് ഞാന്‍ പറഞ്ഞില്ല. എനിക്ക് ഇസ്്‌ലാമിനെക്കുറിച്ച് മാത്രമേ പറയാന്‍ അര്‍ഹതയുള്ളു. എന്നതിനാല്‍ അപ്രകാരം സൂചിപ്പിച്ചു എന്ന് മാത്രം

ഇപ്പറഞ്ഞ സംഗതികളൊക്കെ മറ്റു മതങ്ങളിലുമുണ്ട്. ലത്തീഫ് മുസ്ലിമായി ജനിച്ചതു കൊണ്ട് ഇസ്ലാം മഹത്തരമെന്നു കരുതുന്നു. മറ്റുള്ളവരും അവരുടെ മതവും മഹത്തരമെന്നു പറയുന്നു. ലോകം ഇസ്ലാമിനേക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് മൊഹമ്മദ് നബിയിലൂടെയാണ്. ഇസ്ലാം ആദ്യം മുതലേ ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ മറ്റുള്ളവര്‍ വിശ്വസിക്കില്ല അംഗീകരിക്കില്ല. മദ്ധ്യ പൂര്‍വ ദേശത്ത് ആദ്യമുണ്ടായിരുന്ന രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മതം യഹൂദ മതമായിരുന്നു.യഹൂദ മതത്തില്‍ നിന്നാണ്‌ ക്രിസ്തു മതം ഉണ്ടായത്. അറേബ്യയിലെ കാട്ടറബികള്‍ പിന്തുടര്‍ന്ന പ്രാകൃത മതങ്ങളിലൊന്നില്‍ വിശ്വസിച്ചിരുന്ന മൊഹമ്മദ് ചുറ്റുവട്ടത്തുണ്ടായിരുന്ന മറ്റു രണ്ടു മതങ്ങളിലെയും സാരാംശങ്ങളും പുതിയതായി തോന്നിയ കുറെ ചിന്തകളും കൂട്ടി ചേര്‍ത്ത് പുതിയ ഒരു മതം സ്ഥാപിച്ചു. പല എതിര്‍പ്പുകളും അതിജീവിച്ച് അത് വളര്‍ന്നു. ക്രിസ്തു മതവും ഇതു പോലെ എതിര്‍പ്പുകള്‍ അതിജീവിച്ചാണു വളര്‍ന്നത്.

അന്നത്തെ അറേബ്യയിലുണ്ടായിരുന്ന പ്രാകൃത നിയമങ്ങളൊക്കെ പുതിയ മതത്തിന്റെ നിയമങ്ങളാക്കി. അതു കൊണ്ടാണ്‌ കണ്ണിനു കണ്ണ്‌ പല്ലിനു പല്ല്‌ എന്ന നിയമം ഇസ്ലാമിലുള്ളത്. മനുഷ്യരുടെ കഴുത്തു വെട്ടി ശിക്ഷ നടപ്പാക്കുന്ന അതി ക്രൂരവും അതി പ്രാചീനവുമായ രീതി ഇസ്ലാമില്‍ മാത്രമാണുള്ളത്.

kaalidaasan said...

ലത്തീഫ്,

ഞാനെന്ത് പറഞ്ഞിട്ടേന്ത് അവയെ നിഷേധിക്കാന്‍ താങ്കള്‍ അഡ്വന്‍സായി നില്‍ക്കുകയല്ലേ. അഹങ്കാരം കളഞ്ഞിട്ട് അല്‍പം കൂടി ഇസ്‌ലാമിനെ പഠിക്കൂ എന്ന് ഉപദേശിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ.

എന്തിനാണു ലത്തീഫ് പതറുന്നത്? മെക്കയില്‍ ആടിനെ അറുക്കുന്നതിന്റെ പ്രധമ ലക്ഷ്യം എന്താണെന്നു പറയാന്‍ എന്തിനാണു വിഷമിക്കുന്നത്?

പ്രകാരവും യഹൂദരുടെയും ക്രിസ്ത്യാനികളുടെയും വേദ പുസ്തക പ്രകാരവും ഇബ്രാഹിം ആടിനെ അറുത്തത് ദാനം ചെയ്യാനല്ല എന്നാണു ഞാന്‍ മനസിലാക്കിയത്. അറുത്ത ആടിന്റെ മംസം ദാനം ചെയ്തു എന്നു പോലും ഞാന്‍ കേട്ടിട്ടില്ല. ഞാന്‍ മനസിലാക്കിയത് തെറ്റാണെങ്കില്‍ ലത്തീഫ് പറയാന്‍ മടിക്കുന്നതെന്തേ? അന്ന് ദാനം പ്രഥമ ലക്ഷ്യമല്ലായിരുന്നെങ്കില്‍ പിന്നെ ആരാണ്, ദാനം പ്രഥമ ലക്ഷ്യമാക്കിയത്?

ചിന്തകന്‍ said...

പ്രിയ അരുണ്‍

ഞാന്‍ ചോദിച്ചത് താങ്കള്‍ മുന്‍ കമന്റില്‍ സൂചിപിച്ച കാര്യത്തെ കുറിച്ചായിരുന്നു.

ഇവിടെ താങ്കള്‍ സൂചിപിച്ച കാര്യങ്ങളെല്ലാം ഈ ചര്‍ച്ചയുമായി ബന്ധപെട്ടതാണ്.

[1‌)ഇസ് ലാം അനുക്ഷ്ടിക്കുന്ന എല്ലാ കര്‍മ്മങ്ങളള്‍ക്കും അതിന്റെ ആത്മീയ ഭൌതിക
തലങ്ങള്‍ ഉണ്ട്.]

ബലിക്കും ഇത്തരത്തില്‍ ആത്മീയ ഭൌതിക തലങ്ങള്‍ ഉണ്ട് എന്ന് സൂചിപിക്കാനാണ് ഇത് പറഞ്ഞത്.

ഇവിടെ മത പ്രചാരണം എവിടെയാണ്?

[2)ദൈവത്തെ അനുസരിക്കാത്ത ഒരാധാനയും ഇസ്ലാമില്‍ ഇല്ല എന്നതാണ് ഇസ്ലാമിന്റെ
പ്രത്യേകത.]

ബലിയും ദൈവകല്പന പ്രകാരമാണെന്ന്‍ സൂചിപിക്കാനാണ് ഇത് പറഞ്ഞത്. ദൈവ കല്പന എന്നത് ഊഡായിപ്പാണെന്ന് കാളിദാസന്‍ പറഞ്ഞിരുന്നു എന്നാണെന്റെ ഓര്‍മ

സ്വന്തമായി ചമച്ചുണ്ടാക്കിയത് ഇസ്ലാമിന്റെ പേരില്‍ ആരോപിക്കുന്നത് കൊണ്ടും ഇസ് ലാം അപ്രായോഗികവും പ്രാകൃതവുമാണെന്ന കമന്റുകള്‍ക്കെതിരുമാണ് മറ്റു രണ്ട് കാര്യങ്ങള്‍.

ഇവിടെ മത പ്രചാരണം എവിടെയാണ്?

പ്രിയ അരുണ്‍ താങ്കള്‍ ചര്‍ച്ച പൂര്‍ണമായി വായിക്കണമെന്നാണ് എന്റെ വിനീതമാ‍യ അഭ്യര്‍ത്ഥന.

kaalidaasan said...

ലത്തീഫ്,

ദൈവത്തിന് സര്‍വസ്വവും സമര്‍പ്പിക്കാന്‍ സന്നദ്ധനായ ഒരു പ്രവാചകന്റെ സ്മരണയാണ് പ്രസ്തുത അറവിലൂടെ പുതുക്കുന്നത് എന്ന് പറഞ്ഞു.

30 ലക്ഷം മൃഗങ്ങളുടെ കഴുത്തറുത്ത് ഇതു പോലെ ത്യാഗം സ്മരിക്കുന്നതിലെ ഭീകരത അന്ധമായ മത വിശ്വാസം കൊണ്ട് ലത്തീഫ് കാണാതെ പോകുന്നു.
മിണ്ടാപ്രാണികളുടേ കഴുത്തറുത്ത് ആഘോഷിക്കുന്നത് ത്യാഗമായി മനുഷ്യത്വത്തിന്റെ ഒരു കണികയെങ്കിലും മനസില്‍ അവശേഷിച്ചിട്ടുള്ള ആരും പറയില്ല.

അവിശ്വസികളുടെ കഴുത്തു വെട്ടുമ്പോഴും ഇതേ ത്യാഗ സ്മരണയാണോ എല്ലാ മുസ്ലിങ്ങളുടെ മനസിലും?അവിശ്വാസികളെ കാണുന്നിടത്തെല്ലാം വധിക്കണമെന്നാണ്‌ ദൈവം പറഞ്ഞിട്ടുള്ളത്? ദൈവത്തിനു പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നവര്‍ അദ്ദേഹത്തിന്റെ ആജ്ഞ അനുസരിക്കാതിരിക്കാനാവില്ല, ഇബ്രാഹിം നബിയേപ്പോലെ.

kaalidaasan said...

ലത്തീഫ്,

ഇസ്്ലാമിന്റെ ദര്‍ശനങ്ങള്‍ ഏറ്റവും കാലികവും പ്രായോഗികവുമാണ്. അതില്‍ ഒന്നുപോലും ഒരു കാലത്തും അപ്രായോഗികമായിരുന്നിട്ടില്ല. ബലിയും അപ്രകാരം തന്നെ.

മണ്ടത്തരം പറയാതിരിക്കൂ ലത്തീഫ്. ഇസ്ലാമിക നിയമങ്ങള്‍ അതിന്റെ ദര്‍ശനത്തിന്റെ ഭാഗമാണ്. അതിലെ ശിക്ഷകള്‍ മറ്റു സമൂഹങ്ങള്‍ പ്രാകൃതവും ക്രൂരവുമായാണ്‌ കാണുന്നത്. മോഷണം നടത്തിയാല്‍ കൈ വെട്ടുക എന്നത് ഒരു പരിഷ്കൃത സമൂഹവും ഉള്‍ക്കൊള്ളാത്ത ശിക്ഷയാണ്. ലത്തീഫിന്റെ കൈ വെട്ടിക്കളഞ്ഞാല്‍ അത് ലത്തീഫിന്റെ ജീവിതത്തിന്റെ അവസാനമെന്നേ ഞാന്‍ വിലയിരുത്തൂ. ഒരാളെ വധിക്കേണ്ടി വന്നാല്‍ അതിന്റെ ശിക്ഷ കഴുത്തു വെട്ടി കൊല്ലുക എന്നതാണല്ലോ. വ്യഭിചാരത്തിനു പിടിക്കപ്പെട്ടാല്‍ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക എന്നതല്ലേ ഇസ്ലാമിലെ ശിക്ഷ? വ്യഭിചാരത്തിലെ പങ്കാളിയാകുന്ന പുരുഷന്‌ എന്താണ്‌ ഇസ്ലാമില്‍ വിധിച്ചിട്ടുള്ള ശിക്ഷ? ഇസ്ലാമിന്റെ ചരിത്രത്തില്‍ ഇന്നു വരെ ഏതെങ്കിലും പുരുഷനെ വ്യഭിചാരം ചെയ്തതിനു ശിക്ഷിച്ചിട്ടുണ്ടോ?

മുസ്ലിങ്ങള്‍ എല്ലാവരും സന്തോഷത്തോടെ അംഗീകരിക്കുന്നതാണല്ലോ ഈ നിയമങ്ങള്‍. ഇന്‍ഡ്യയിലെ മുസ്ലിങ്ങളെല്ലാവരും അവര്‍ക്ക് ഈ ശിക്ഷവിധികള്‍ മതി എന്നു തീരുമാനിക്കാമോ?

CKLatheef said...

പ്രിയ കാളിദാസന്‍.

വീണ്ടുമൊരു കമന്റ് ഇതില്‍ ഇടണമെന്ന് കരുതിയിരുന്നില്ല. ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ചയേക്കാള്‍ മറ്റുപലതുമാണ് എന്ന് കണ്ടതുകൊണ്ടുകൂടിയാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അരുണിന് ഏറ്റവും ഭയപ്പാടുള്ളത് മതപ്രചരണത്തോടാണ്. അതിന് അദ്ദേഹം ചില പരിധികളും നിശ്ചയിച്ചുതന്നിട്ടുണ്ട്. അത് പാലിക്കാന്‍ കഴിയും എന്ന് എനിക്കുറപ്പില്ല. മതവിഷയങ്ങള്‍ ചര്‍ചചെയ്യുമ്പോള്‍ മതത്തിന്റെ ചില ആചാരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ചിലപ്പോള്‍ ഇപ്രകാരം അതിരുവിടേണ്ടി വരും. താങ്കള്‍ അരുണിന്റെ അഭിപ്രായത്തോട് യോജിക്കുന്നോ ഇല്ലേ എന്നറിയില്ല. പക്ഷേ ഞാനെഴുതുന്നത് ലോകത്തുള്ള ഭൂരിപക്ഷം പേര്‍ക്കും ആവശ്യമില്ല എന്ന അദ്ദേഹത്തിനുള്ള ഒരു ചെറിയ പിന്തുണ അരുണിന് നല്‍കിയിരിക്കുന്നു. താങ്കള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടങ്കിലും പോസ്റ്റീവായ ഉത്തരങ്ങള്‍ മാത്രമാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്. താങ്കളുടെ ബ്ലോഗ് എന്റെ മതപ്രചരണത്തിന് ഉപയോഗിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അങ്ങിനെ സംഭവിച്ചുപോയതാണ്. ക്ഷമിക്കുക.

CKLatheef said...

(തുടര്‍ച)
ഇസ്‌ലാമിനുനേരെ നിങ്ങളുടെ ചിന്തകളും കാതുകളും കൊട്ടിയടച്ചിരിക്കുന്നു. പിന്നെ ഏത് കാര്യന്റെ പേരിലാണ് പാരമ്പര്യ മതവിശ്വാസികളെ കുറ്റം പറയുന്നത് എന്നാണ് എനിക്കറിയാത്തത്. ഏതായാലും കാളിദാസന്‍ ഇട്ടപോസ്റ്റ് പോലും മറന്നാണ് ഇസ്്‌ലാമിന് പിന്നാലെ കൂടിയിരിക്കുന്നത്. നടക്കട്ടേ.

CKLatheef said...

പ്രിയ കാളിദാസന്‍,

താങ്കളെ ഞാന്‍ കുറ്റംപറയുന്നില്ല ആദ്യം മുതല്‍ തന്നെ താങ്കളുടെ ഇസ്്‌ലാമിക വിജ്ഞാനത്തിന്റെ സ്രാതസ് ഏതാണെന്ന് എനിക്ക് നല്ല ബോധമുണ്ടായിരുന്നു. ആ ബ്ലോഗിലുള്ളത് മുഴുവന്‍ ഞാനിവിടെ കാണെണ്ടിവരും ഒരാളുടെ 30 വര്‍ഷത്തെ അദ്ധ്വാനമാണത്. അതിനുള്ള മറുപടികള്‍ ഏറകുറെ കമന്റുകളില്‍ അവിടെയവിടെയായി ബ്ലോഗുകളിലും ഉണ്ട്. പക്ഷേ തങ്ങള്‍ ആ മനസ്സിലാക്കിയത് തന്നെയാണ് പരമസത്യം എന്ന നിലക്ക് ബുദ്ധിയെയും യുക്തിയെയും മുന്‍ധാരണകളില്‍ മറമാടിയവര്‍ക്ക് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല.

CKLatheef said...

പ്രിയ യരലവ..

എന്റെ ബ്ലോഗില്‍ മതപ്രചരണം ആഗ്രഹിക്കുന്നവര്‍ക്ക് അതാകാം എന്ന് പറയാവുന്ന അത്മവിശ്വാസം എനിക്കുണ്ട്. അതിരുകടന്ന ആത്മവിശ്വാസം എന്നത് നല്ലഗുണമല്ലല്ലോ. പിന്നെ ദൈവം കൈവിട്ടവരാര് അല്ലാത്തവരാര് എന്ന് തീരുമാനിക്കുന്നത് ഒരോരുത്തരും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. താങ്കള്‍ പറഞ്ഞ ഹദീസിലുള്ളതും ഇത് വരെ ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഞാനും ചിന്തകനും പറഞ്ഞകാര്യങ്ങളിലും എവിടെയാണ് വൈരുദ്ധ്യം എന്ന് ചൂണ്ടികാണിച്ചാല്‍ മറുപടി പറയാം. ബലിയുടെ പുണ്യവും പ്രതിഫലവും മാത്രമേ അതില്‍ പറയുന്നുള്ളു. ഖുര്‍ആന്‍ സൂക്തം അതിനെ നിഷേധിക്കുന്നുണ്ടോ. വീണ്ടും ഒരു ചര്‍ചക്കിവിടെ സ്‌കോപില്ലാത്തതിനാല്‍ നിര്‍ത്തുന്നു. താമസിയാതെ ഇതില്‍ അവശേഷിക്കുന്ന വിഷയങ്ങളില്‍ എന്റെ ബ്ലോഗില്‍ ചര്‍ചചെയ്യാന്‍ ഇവിടെയുള്ള പരിമിതികളില്ലല്ലോ. നന്ദി.

CKLatheef said...

'അറുത്ത ആടിന്റെ മംസം ദാനം ചെയ്തു എന്നു പോലും ഞാന്‍ കേട്ടിട്ടില്ല. ഞാന്‍ മനസിലാക്കിയത് തെറ്റാണെങ്കില്‍ ലത്തീഫ് പറയാന്‍ മടിക്കുന്നതെന്തേ?'

തിരവനന്തപുരം കോര്‍പറേഷനില്‍ മാത്രമായി ഒരു വര്‍ഷം 72000 കാലികളെ അറുക്കുന്നു.

ആരും വീട്ടില്‍ കൊണ്ടുപോയി കറിവെച്ച് കഴിച്ചതായി ഞാന്‍ കേണ്ടിട്ടില്ല.!!!

കാളിദാസാ മതിയായി... താങ്കളുടെ ഇഷ്ടം പോലെ പറയാനുള്ളതൊക്കെ പറഞ്ഞോളൂ. എല്ലാം എനിക്ക് സമ്മതം. ഞാന്‍ തോറ്റ് പിന്‍മാറിയിരിക്കുന്നു.

എന്നെ സഹിച്ചതിന് നന്ദി..

kaalidaasan said...

ലത്തീഫ്,

മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം തലച്ചോറില്‍ അല്‍പം ന്യൂറോണുകള്‍ അധികമുണ്ട് എന്നത് മാത്രമാണ് എന്ന് വിശ്വസിച്ചതിന്റെ ഫലമായിട്ടാണ് താങ്കളെപ്പോലുള്ളവര്‍ സമ്പൂര്‍ണ സസ്യബുക്കായി തീരുന്ന പതനത്തിലെത്തിയത്.

ഇതു കേട്ട് എനിക്ക് ചിരി വരുന്നു. ഞാന്‍ സസ്യഭുക്കാണെന്ന് ആരാണു ലത്തീഫിനൊടു പറഞ്ഞത്. തെറ്റിദ്ധരിക്കേണ്ട. ഞാന്‍ മാംസം കഴിക്കും. പന്നി മാംസവും കഴിക്കും.

മാംസം കഴിക്കുന്നതും ഞാന്‍ ഉയര്‍ത്തിയ പ്രശ്നവുമായി ഒരു ബന്ധവുമില്ല. ഇബ്രഹിമിന്റെ ത്യാഗം, ദൈവത്തിന്റെ ആജ്ഞക്കു കീഴ്പ്പെടുന്ന ത്യാഗം അനുസ്മരിക്കാന്‍ 30 ലക്ഷം മിണ്ടാപ്രാണികളെ ഓരോ വര്‍ഷവു കൊന്ന് അഘോഷിക്കുന്നതിന്റെ നൈതികത മാത്രമാണു ഞാന്‍ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളു. ലത്തീഫ് കോഴി ബിരിയാണിയോ ആടു ബിരിയാണിയോ പോത്തു ബിരിയാണിയോ കഴിക്കുന്നത് എന്ന് ഇതിന്റെ പരിധിയില്‍ വരില്ല. അതൊക്കെ കഴിക്കാന്‍ ഞാന്‍ ലത്തീഫിന്റെ കൂടെ ചേരും.

മൃഗങ്ങളുടെ തലച്ചോറില്‍ എത്ര ന്യൂറോണുകള്‍ ഉണ്ടെന്നും ഞാന്‍ കാര്യമാക്കുന്നില്ല.ചില നാടുകളില്‍ മനുഷ്യരേക്കാള്‍ ആളുകള്‍ മൃഗങ്ങളെ സ്നേഹിക്കുന്നുണ്ട്. അതും എന്നെ ആകര്‍ഷിക്കുന്നില്ല. ഒരു മതത്തിലെ അന്ധവിശ്വാസത്തിന്റെ ഭാഗമായി 30 ലക്ഷം മൃഗങ്ങളെ കഴുത്തു വെട്ടി കൊല്ലുന്ന ഹീനതയാണ്‌ ഞാന്‍ പരാമര്‍ശിച്ചത്.

പ്രവചകനോട് ദൈവം പറഞ്ഞു എന്നതാണ്‌ മുസ്ലിങ്ങളുടെ ഭാഷ്യം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്രഞ്ച് ഗയാനയില്‍
ഒരു ക്രിസ്ത്യന്‍ വിഭാഗം 300 പേരെ കൊലപ്പെടുത്തി. അതിന്റെ നേതാവിനോട് ദൈവം പറഞ്ഞു അത് ചെയ്യാന്‍ എന്നായിരുന്നു അതിന്റെ ന്യായീകരണം.

kaalidaasan said...

ലത്തീഫ്,

നിങ്ങളുടെ അത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അന്ധവിശ്വാസങ്ങളും വര്‍ദ്ധിക്കുക മാത്രമാണ് ഫലം.

വീണ്ടും ചിരി വരുന്നു. ദൈവത്തെ കണ്ടിട്ടാണോ ലത്തീഫ് ദൈവത്തില്‍ വിശ്വസിക്കുന്നത്? അതും അന്ധമായ വിശ്വാസമല്ലേ? ഖുറാന്‍ മൊഹമ്മദിന്‌ ദൈവം പറഞ്ഞു കൊടുത്തതാണ്‌ എന്നതിന്‌ എന്തു തെളിവാണു താങ്കളുടെ കയ്യിലുള്ളത്?

താങ്കള്‍ അന്ധമായി വിശ്വസിക്കുന്ന പലതും ആദ്യം തിരിച്ചറിയൂ എന്നിട്ട് മതിയില്ലേ മറ്റുള്ളവരുടെ അന്ധ വിശ്വാസങ്ങളെ പുച്ഛിക്കാന്‍.

kaalidaasan said...

ലത്തീഫ്,

നിങ്ങള്‍ മാസം പാഴാക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ചയെങ്കില്‍ അതില്‍ താങ്കളുടെ പക്ഷത്ത് നിന്ന് ഞാന്‍ അഭിപ്രായം പറയുമായിരുന്നു.

മാംസം പാഴാക്കുന്നില്ല എന്നാണല്ലോ മറ്റു പലരും ഇവിടെ പറഞ്ഞത്.

ദൈവം പറഞ്ഞിട്ട് എന്ന അന്ധമായ വിശ്വസത്തിന്റെ പുറത്ത് 30 ലക്ഷം മിണ്ടാപ്രാണികളെ കൊല ചെയ്യുനതു മത്രമാണ്‌ ഞാന്‍ ഇവിടെ പരാമര്‍ശിച്ച വിഷയം പക്ഷെ അതിന്റെ പേരില്, ലത്തീഫ് തന്നെ ഇസ്ലാമിനേക്കുറിച്ച് പല കാര്യങ്ങളും ഇവിടെ എടുത്തിട്ടു.

ചിന്തകന്‍ said...

ദൈവം പറഞ്ഞു എന്നതാണ് കാളിദാസന്റെ ആകെയുള്ള പ്രശ്നം.....

ബാക്കിയെല്ലാം ശുഭം...:)

മിണ്ടാ പ്രാണികളെ ദൈവം പറഞ്ഞു എന്ന് പറഞ്ഞു കൊല്ലുന്നതിലെ കാളിദാസന്‍ ക്രൂരതയും പ്രാകൃതത്വവും കാണുന്നുള്ളൂ!!!... ലോകത്തുള്ള ഇറച്ചികടക്കാരെല്ലാം 30 ലക്ഷത്തിലധികം ഇന്ന് തന്നെ അറുത്ത് ഇറച്ചിയാക്കി കഴിച്ചിട്ടുണ്ടാവും. :) എന്നാലും ഈ കൊന്നു തിന്നാന്‍ വേണ്ടി മാത്രം ഈ മൃഗങ്ങളെ വളര്‍ത്തുന്നത് വല്ലാത്തൊരു ക്രൂരത തന്നെ അല്ലെ കാളിദാസന്‍!!!

കാളിദാസന്‍ ധാരണ തിരുത്തേണ്ട.

സമയക്കുറവുള്ളത് കൊണ്ട് തല്‍ക്കാലം വിടവാങ്ങുന്നു.

സസ്നേഹം

ബയാന്‍ said...

പ്രിയ ലത്വീഫ്:

ദൈവപ്രീതിക്കായി മൃഗങ്ങളെ ദൈവനാമത്തില്‍ ഒരു പ്രത്യേക സമയത്തിനുള്ളില്‍ തലവെട്ടുന്ന ഹജ്ജിനോടാനുബന്ധിച്ച ബലി എന്നത് പ്രാകൃത സമൂഹത്തില്‍ നിന്നും ഇസ്ലാം കടംകൊണ്ട ഇസ്ലാമിലെ പ്രബലമായ ഒരാരാധനായാണ്, മാംസവിതരണവും പാവങ്ങളെ സഹായിക്കലും രണ്ടാമതേ വരുന്നുള്ളൂ, അതും ഐച്ഛികം മാത്രം. ഖുറാനും ഹദീസും പറയുന്നതും കാളിദാസനും അരുണും ആവര്‍ത്തിക്കുന്നതും ഒന്ന് തന്നെയാണെന്ന് പറയാനാണ് ഞാന്‍ ഹദീസുദ്ധരിച്ചത്.

ചിന്തകനും ലഥീഫും ഇസ്ലാമിലെ മൃഗബലി കാലികവും പ്രായോഗികവുമാണെന്ന് തങ്ങളുടെ യുക്തിചിന്തകൊണ്ടു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് ഖുറാനെ തംസ്കരിച്ചുകൊണ്ടാവരുത് എന്ന ഉദ്ദേശമേ എനിക്കുള്ളൂ; ഖുറാനില്‍ ആദം സന്തതികള്‍ നടത്തിയ ബലിയെ പരിചയപ്പെടുത്തിയതടക്കം ഒന്‍പതിടങ്ങളില്‍ ബലി പുണ്യമാണെന്ന് പരാമര്‍ശിക്കുന്നുണ്ട്.

കുഞ്ഞുങ്ങളുടെ പീഡകളറ്റാന്‍ രക്തമൊഴുക്കണം എന്ന് പറയുന്ന മുഹമ്മദ് നബിയും മുസ്ലിംകളുടെ നിര്‍ബന്ധനമസ്കാരത്തിന്റെ കൂടെ ബലിയര്‍പ്പിക്കുക എന്നത് ഒരുപുണ്യമായി പറയുന്ന ഖുറാനും മൃഗബലി ഒഴിച്ചുകൂടാനാവാത്ത ഇസ്ലാമിക ‘സംസ്കാരമായാണ്’ എഴുതിവെക്കുന്നത്. (“നീ നിന്റെ നാഥന്ന് വേണ്ടി നമസ്കരിക്കുകയും ബലിയറുക്കുകയും ചെയ്യുക“ 108-02)

ബയാന്‍ said...

അബ്ലദുല്ലഥീഫ്:
ഇസ്ലാം മതം പ്രചരിപ്പിക്കുക എന്നത് ഈ ഖുറാന്‍ ആയത്തുകള്‍ക്ക് വിപരീതമാണ്. :)

‘ഇഹത്തിലും പരത്തിലും അല്ലാഹു തനിക്ക് ഒരു സഹായവും ചെയ്യില്ലെന്ന് കരുതുന്നവന്‍ ഒരു കയറു വഴി ആകാശത്തില്‍ ചെന്ന് അതു പിളര്‍ക്കട്ടെ. എന്നിട്ട് നോക്കട്ടെ, തനിക്ക് ക്രോധകരമായതിനെ തടുക്കാന്‍ തന്റെയീ തന്ത്രത്തിനു സാധിച്ചുവോ എന്ന്.
ഇത്തരം തെളിഞ്ഞ കാര്യങ്ങളുമായിട്ടാകുന്നു നാം ഈ ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത് സന്മാര്‍ഗം അല്ലാഹു ആര്‍ക്ക് ഉദ്ദേശിക്കുന്നുവോ, അവര്‍ക്കു നല്‍കുന്നു. (22-16)

“ആരെ അല്ലാഹു നിന്ദിതനും അപമാനിതനുമാക്കുന്നുവോ, അവന്നു പിന്നെ മഹത്വമേകുന്നവരാരുമില്ല. അല്ലാഹു അവനിച്ഛിക്കുന്നത് പ്രവര്‍ത്തിക്കുന്നു.“ (22-18)

ഇങ്ങിനെ താന്തോന്നിയായ ഒരു ദൈവത്തിനെ സഹായിക്കാന്‍ കുഞ്ഞുമനുഷ്യായുസ്സ് ചിലവഴിക്കുന്നതിനേക്കാള്‍ നല്ലത് ഖുറാനില്‍ പറയുന്നപോലെ ഒരു കയറുമായി ആകാ‍ശത്തില്‍ കയറുന്നതാ.

ബയാന്‍ said...

(out of syllabus)
cklatheef:‘ലത്വീഫ്‘ എന്നത് താങ്കളുടെ ദൈവത്തിന്റെ വിശേഷ നാമങ്ങളില്‍ പെട്ടതാണ്.താന്കളുടെ വിശ്വാസപ്രകാരം ദൈവത്തിന്റെ പേരില്‍ അവന്റെ സൃഷ്ടികള്‍ അറിയപ്പെടുന്നത് ദൈവം പൊറുക്കാത്ത ഏഴു വന്‌ദോഷങ്ങളില്‍ എണ്ണിയതാണ്, സമ്പൂര്‍ണ്ണ ദൈവീകഅടിമത്വത്തിന്റെ അംഗീകാരത്തിനായി ‘അബ്‌ദ്” എന്നു പേരിന്റെ കൂടെ കൂട്ടിയെഴുതാന്‍ ശ്രദ്ധിക്കുമല്ലോ.

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
kaalidaasan said...

ചിന്തകാ,

താങ്കള്‍ക്ക് മൃഗങ്ങളെ ബലിയായി അറുക്കുന്നതില്‍ മാത്രമേ വിയോജിപ്പുള്ളൂ എന്ന് മനസ്സിലായി. ബലിയറുക്കുന്നത് ക്രൂരതയാണ്. പ്രാകൃതമാണ്.

അതേ ചിന്തകാ, അതില്‍ മാത്രമേ എനിക്ക് വിയോജിപ്പുള്ളു. ആ വിയോജിപ്പ് രേഖപ്പെടുത്താന്‍ മാത്രമേ ഞാന്‍ ഈ പോസ്റ്റ് എഴുതിയുള്ളു. ദാനം ചെയ്യുക എന്നു പറയുന്നത് സ്വന്തമായുള്ളത് അതില്ലാത്തവര്‍ക്ക് കൊടുക്കുക എന്നതാണ്. ഇസ്ലാമിലെ ഒരു ക്രൂരത ന്യായീകരിക്കാന്‍ ദാനത്തിനു പുതിയ നിര്‍വചനം രചിക്കേണ്ട.

ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. വളരെയേറെ പേര്‍ സ്വന്തം വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയു മറ്റ് കൊന്ന് ഭക്ഷിക്കാറുണ്ട്. മറ്റു ചിലര്‍ വ്യാപാരം എന്ന നിലയില്‍ അടുമാടുകളെ കൊന്ന് അതിന്റെ മാംസം വില്‍ക്കാറുമുണ്ട്. ആ തരത്തിലുള്ളതൊന്നുമല്ല ഞാന്‍ പരാമര്‍ശിച്ചത്. ചിന്തകന്‍ ഹജിനു പോകുമ്പോള്‍ കയ്യില്‍ കരുതുന്ന പണം ഉപയോഗിച്ച് ദേവ പ്രീതിക്കു വേണ്ടി ഒരാടിനെ വങ്ങി അറുത്ത് ശീതീകരിച്ച് ദാനം എന്ന പേരില്‍ കയറ്റി അയക്കുന്നു.

അത് ദാനമായോ പുണ്യ പ്രവര്‍ത്തിയയോ ഞാന്‍ കരുതുന്നില്ല. ആ പണം അര്‍ഹിക്കുന്നവര്‍ക്ക് നാട്ടില്‍ വച്ചു തന്നെ കൊടുത്താല്‍ അതാണേറ്റവും വലിയ പുണ്യ പ്രവര്‍ത്തി.

ഈ ക്രൂരത ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണ എന്നൊക്കെ പറയുന്നത് തൊടു ന്യായങ്ങള്‍ മത്രം. ഇബ്രാഹിം നബി ആടിനെ അറുത്ത് ദാനം ചെയ്തു എന്ന് ഖുറാന്‍ പറയുന്നുണ്ടോ?

ഇതാര്‍ക്കും മനസിലാകുന്ന ലളിതമായ ഒരു കാര്യമാണ്. അതിനു വേണ്ടി മറ്റു പലതും ഉദ്ധരിച്ച് ദുരൂഹമാക്കല്ലെ. കുറഞ്ഞ പക്ഷം ഇതിന്റെ പേരില്‍ സമവാക്യങ്ങളെഴുതി മറ്റുള്ളവരെ ചിരിപ്പിക്കാതെ.

kaalidaasan said...

ചിന്തകാ,

ഞാന്‍ മനസ്സിലാക്കുന്നു, ഇന്ന് ലോകത്ത് വെച്ചേറ്റവും പ്രാകൃതമായ രണ്ട് വ്യ്‌വസ്ഥിതികളാണ് കമ്മ്യൂണിസവും മുതലാളിത്തവും...


അതൊക്കെ താങ്കള്‍ക്ക് വിശ്വസിക്കാം ആരും അതിനെ കുറ്റം പറയില്ല. ഏതു വ്യവസ്ഥിതിയെ പിന്താങ്ങണമെന്നത് താങ്കളുടെ ഇഷ്ടം. താങ്കള്‍ ഇതിന്റെ കൂടെ ചേര്‍ക്കാന്‍ വിട്ടു പോയത് ഞാന്‍ പൂരിപ്പിക്കാം. ലോകത്ത് വച്ചേറ്റവും പുരോഗമനപരമയ വ്യവസ്ഥിതിയണിസ്ലാം. പക്ഷെ മറ്റുള്ളവര്‍ ആ പൂരിപ്പിച്ച ഭാഗം അംഗീകരിക്കില്ല. ലോകത്തെ ഭൂരിഭാഗം ജനങ്ങളും സംശയത്തോടെ വീക്ഷിക്കുന്ന വ്യവസ്ഥിതിയണിസ്ലാം. ഭൂരിഭാഗം ആളുകളും വെറുക്കുന്ന വ്യവസ്ഥിതിയും. അതിന്റെ കരണം എന്താണെന്നു ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

താങ്കള്‍ ജീവിക്കുന്ന കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ ധാരാളമുണ്ട്. അവര്‍ ഇവിടെ ഇപ്പോള്‍ ഭരിക്കുന്നുമുണ്ട്. അവര്‍ എത്ര സമ്പന്നരെ കുത്തിക്കീറി മണലു പുരട്ടി എന്ന് എനിക്ക് പറഞ്ഞു തരാമോ? ഞാന്‍ അങ്ങനെയൊന്ന് ഇതു വരെ കേള്‍ക്കാത്തതു കൊണ്ടാണ്.

മുതലാളിത്ത വ്യവസ്ഥിതി അര്‍ഹതയുള്ളവന്റെ അതിജീവനം എന്ന പരാമര്‍ശം കലക്കി. അര്‍ഹതയുള്ളവര്‍ അതിജീവിച്ചാല്‍ അതില്‍ എന്താണു കുഴപ്പം?

ഗ്വാണ്ടനാമോയിലും അബൂഗരീബിലും ബസറയിലും നടത്തുന്ന കാടത്തത്തെ ഞാനും അംഗീകരിക്കില്ല. ആ കാടത്തം ഇസ്ലാമിലുള്ള പല കാടത്തങ്ങളുടെയും മറ്റൊരു വശമായിട്ടേ എനിക്കും തോന്നുന്നുള്ളു. ഇസ്ലാമിലെ പല്ലിനു പല്ല്‌ കണ്ണിനു കണ്ണ്‌ എന്ന നിയമം അവരും പകര്‍ത്തുന്നു.

kaalidaasan said...

ചിന്തകാ,

'അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍.

ഇത് ഹജ്ജിനു വെട്ടുന്ന അടിനേക്കുറിച്ചണെന്നു ഞന്‍ കരുതട്ടേ. ഹജ്ജിനു പോകുന്നവരൊക്കെ അവരവര്‍ വെട്ടുന്ന ആടിനെ പാകം ചെയ്തു കഴിക്കാറുണ്ടോ?

യരലവ ചോദിച്ച ചോദ്യങ്ങള്‍ക്കുത്തരം പറയാമോ?

ബലിമൃഗം ഉയിര്‍ത്തെഴുന്നേല്പുനാളില്‍ അതിന്റെ കൊമ്പുകളും രോമങ്ങളും നഖങ്ങളുമായി ഹാജരാകും.

ഇതിന്റെ അര്‍ത്ഥം ബലിമൃഗവും മനുഷ്യരേപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നല്ലേ.


ബലിരക്തം ഭൂമിയില്‍ പതിക്കുന്നതിന് മുന്‍പ് അല്ലാഹുവിങ്കല്‍ മഹത്തായ സ്ഥാനത്ത് പതിക്കുന്നു, അതിനാല്‍ നിങ്ങളതു സന്മനസ്സായി ചെയ്യുക.“

മാംസത്തിനും രക്തത്തിനും പ്രത്യേകതയില്ലെങ്കില്‍ ഈ വാക്കുകളുടെ അര്‍ത്ഥമെന്താണ്?

“ബലിയുടെ രക്തത്തില്‍ നിന്നും ആദ്യത്തെതുള്ളി വീഴുമ്പോള്‍ അത് നിനക്ക് വേണ്ടി നീ ചെയ്ത്റ്റുപോയ എല്ലാ പാപങ്ങളില്‍ നിന്നും മോചനമ്മര്‍ത്ഥിക്കും.“

ബലിരക്തത്തിനു പ്രത്യേകതയില്ല എന്നു ചിന്തകന്‍ പറഞ്ഞതിനു കടക വിരുദ്ധമല്ലേ മൊഹമദ് നബിയുടെ ഈ വാക്കുകള്‍?

kaalidaasan said...

ലത്തീഫ്,

ഇസ്‌ലാമിനുനേരെ നിങ്ങളുടെ ചിന്തകളും കാതുകളും കൊട്ടിയടച്ചിരിക്കുന്നു. പിന്നെ ഏത് കാര്യന്റെ പേരിലാണ് പാരമ്പര്യ മതവിശ്വാസികളെ കുറ്റം പറയുന്നത് എന്നാണ് എനിക്കറിയാത്തത്. ഏതായാലും കാളിദാസന്‍ ഇട്ടപോസ്റ്റ് പോലും മറന്നാണ് ഇസ്്‌ലാമിന് പിന്നാലെ കൂടിയിരിക്കുന്നത്.

പാരമ്പര്യ മത വിശ്വാസികളെന്നും പാരമ്പര്യമില്ലാത്ത മത വിശ്വാസികളെന്നും പറഞ്ഞ് രണ്ടു വര്‍ഗ്ഗം മത വിശ്വാസികളുണ്ടോ?

ഇസ്ലാമിനു നേരെ എന്റെ ചിന്തകളും കാതും കൊട്ടിയടച്ചിട്ടില്ല. അതൊക്കെ തുറന്നു തന്നെയാണിരിക്കുന്നത്. അതു കൊണ്ടാണ്, ഹജ്ജിനോടനുബന്ധിച്ച ഒരു ക്രൂരത എനിക്ക് അന്ധവിശ്വാസത്തിന്റെ അകമ്പടിയില്ലാതെ മനസിലാക്കന്‍ പറ്റുന്നത്.

ഞന്‍ ഇസ്ലാമിന്റെ പിന്നാലെ കൂടിയതല്ല. ബലി എന ക്രൂരതയെ ഞാന്‍ വിമര്‍ശിച്ചപ്പോള്‍ ഇസ്ലാമിന്റെ മഹത്വം വിളിച്ചോതി പലതും ഇവിടെ അവതരിപ്പിച്ചത് ലത്തീഫാണ്. സ്വാഭവികമായും ഞാനും മറ്റുള്ളവരും അതിനോടു പ്രതികരിച്ചു.

പരമ്പര്യ മത വിശ്വാസികളെ കുറ്റം പറഞ്ഞത് അവര്‍ അനുഷ്ടിക്കുന്ന ചില കാടത്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌.

kaalidaasan said...

ലത്തീഫ്,

തിരവനന്തപുരം കോര്‍പറേഷനില്‍ മാത്രമായി ഒരു വര്‍ഷം 72000 കാലികളെ അറുക്കുന്നു.

ആരും വീട്ടില്‍ കൊണ്ടുപോയി കറിവെച്ച് കഴിച്ചതായി ഞാന്‍ കേണ്ടിട്ടില്ല.!!!


കുറച്ചു കൂടി പക്വത കാണിക്കൂ.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കാലികളെ അറുക്കുനവരാരും ഇത് ഇബ്രാഹിമിന്റെ ബലി അനുസ്മരിക്കുന്ന ത്യാഗ പ്രവര്‍ത്തിയാണെന്നു പറയുന്നില്ല. അതവരുടെ ജീവിത മാര്‍ഗ്ഗമാണ്. അതു വിറ്റു കിട്ടുന കാശുകൊണ്ടാണഫ്വര്‍ അരി മേടിക്കുന്നത്. മെക്കയില്‍ കാലികളെ അറുക്കുന്നവരും ഇതു തന്നെയനോ ചെയ്യുന്നത്?

കോര്‍പ്പറേഷനിലെ ഇറച്ചി കച്ചവടക്കാരുടെ തലത്തിലേക്ക് ഹജ്ജിനു പോകുന്നവരെ താഴ്ത്തല്ലേ.

kaalidaasan said...

ചിന്തകാ,

മിണ്ടാ പ്രാണികളെ ദൈവം പറഞ്ഞു എന്ന് പറഞ്ഞു കൊല്ലുന്നതിലെ കാളിദാസന്‍ ക്രൂരതയും പ്രാകൃതത്വവും കാണുന്നുള്ളൂ!!!...

ഒരോ ദിവസവും ഓരോ തരത്തില്‍ വ്യാഖ്യാനിക്കല്ലേ.

ഇബ്രഹിം മകനെ ബലിയര്‍പ്പിച്ചതിന്റെ ത്യഗസ്മരണക്കാണ്, ഹജ്ജിനു ബലിയര്‍പ്പിക്കുന്നതെന്നാണു താങ്കള്‍ പറഞ്ഞത്. ഈ സ്മരന നിലനിറുത്താന്‍ ഹജ്ജിന്റെ സമയത്ത് മെക്കയില്‍ വരുന്ന ഓരോരുത്തരും ഒരു കാലിയെ അറുത്ത് ദൈവാജ്ഞക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കണം അതല്ലേ ഹജ്ജ് കൊണ്ട് ഉദ്ദേശിക്കുന്നതും ? ഇതില്‍ ത്യാഗ സ്മരണയുണ്ട്, ബലിയുണ്ട്, ദൈവത്തിനു സമര്‍പ്പണവും ഉണ്ട്. ഇതെല്ലാം ക്ടിയാണു ഹജ്ജ്. ഇബ്രാഹിം ചെയ്യാത്ത ദാനവും മൊഹമ്മദ് ഇതിന്റെ കൂടെ കൂട്ടിചേര്‍ത്തു. അത് സാധാരണ മുസ്ലിങ്ങള്‍ക്ക് ഒരു ബാധ്യത ആയി. അതു കൊണ്ട് പട്ടിണി പാവങ്ങള്‍ പോലും ഈ ബലിക്കു വേണ്ടി കെട്ടു താലി വിറ്റ് ആ പണം ഉപയോഗിച്ച് കാലിയെ വങ്ങി അറുത്ത് ദൈവത്തിന്റെ ആജ്ഞ അനുസരിക്കുന്നു.

ഇതേ കാളീദാസന്‍ പറഞ്ഞുള്ളു. ഇതില്‍ എന്തെങ്കിലും തെറ്റാണെങ്കില്‍ അത് പറയുക. അല്ലാതെ ചില വാക്കുകള്‍ അടര്‍ത്തി എടുത്ത് ആത്മ സംതൃപ്തി അടയാതെ.

kaalidaasan said...

ലത്തീഫ്,

താങ്കളെ ഞാന്‍ കുറ്റംപറയുന്നില്ല ആദ്യം മുതല്‍ തന്നെ താങ്കളുടെ ഇസ്്‌ലാമിക വിജ്ഞാനത്തിന്റെ സ്രാതസ് ഏതാണെന്ന് എനിക്ക് നല്ല ബോധമുണ്ടായിരുന്നു.

കുറ്റം പറയാനായി ഞാന്‍ ഒന്നും ​എഴുതിയിട്ടില്ല. വിമര്‍ശിച്ചു കൊണ്ട് ചിലത് എഴുതി

യുക്തി വാദികളല്ലാത്തവര്‍ എഴുതിയ ലക്ഷക്കണക്കിനു പ്രബന്ധങ്ങള്‍ ഇസ്ലാമിനേക്കുറിച്ചുണ്ട്. ഖുറാന്‍ എന്ന പുസ്തകത്തിന്റെ മുസ്ലിങ്നള്‍ നടത്തിയിട്ടുള്ള തര്‍ജ്ജമകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതിലുള്ള അറപ്പുളവാക്കുന്ന പലതു ഞാന്‍ എന്നും ഓര്‍മ്മിക്കുന്നതായി ഉണ്ട്.

അന്ധവിശ്വാസങ്ങള്‍ യുക്തി കൊണ്ട് തിരുത്താന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഖുറാനിലെ ഓരോ വാക്കുകളും ദൈവം പറഞ്ഞതാണ്, അതു ലോകാവസനം വരെ മാറ്റാന്‍ ആകില്ല എന്ന ഉറച്ച വിശ്വാസമുള്ള ലത്തീഫ് മൃഗബലിയോടനുബന്ധിച്ചുള്ള അന്ധവിശ്വാസവും മാറ്റുമെന്ന് ഒരു യുക്തി വാദിയും കരുതുന്നില്ല.


തങ്കള്‍ ഉദ്ദേശിക്കുന്ന സ്രോതസ് ഏതാണെന്നു എനിക്ക് മനസിലായി. പക്ഷെ അവിടെ നിന്ന് പ്രചോദനം കൊള്ളേണ്ട ഗതികേട് തല്‍ക്കാലം എനിക്കില്ല.

Baiju Elikkattoor said...

aadine jeevanode thanne daanam cheythal paavangalkku athoru varumana maargam aakumallo. athano punnya maargam atho athine aruthu bhakshanavum maalinyavum aakkunnathano?

gaadhimaayiyude bhakthar aarum ee charchayil illethathu oru kurvayi thonnoo.... :)

ബയാന്‍ said...

'അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍.

ഇത് ഹജ്ജിനു വെട്ടുന്ന ആടിനേക്കുറിച്ചണെന്നു ഞന്‍ കരുതട്ടേ.

കാളിദാസന്‍: ഖുറാന്‍ ഇവിടെ പരാമര്‍ശിക്കുന്നത് ആടിനെ കുറിച്ചല്ല; മുന്‍പ് ലത്വീഫും ചിന്തകനും ഈ ഖുറാന്‍ സൂക്തം അവരുടെ വാദത്തെ ന്യായീകരിക്കുംവിധം പകുതിഭാഗത്ത് നിന്നു അടര്‍ത്തിമാറ്റിയതുകൊണ്ടാണ് താന്കള്‍ക്ക് ഒട്ടകം, ആടായി മാ‍റിയത്. അവര് റെഫറന്‍സ് നമ്പര്‍ കൊടുക്കാതിരുന്നതും മനപ്പൂ‍ര്‍വ്വമായിരിക്കണം. :)

സൂക്തത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങിനെ:22-ആം അദ്ധ്യായം : അല്‍ ഹജ്ജ് :
“ 36-37 (ബലി)ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ നന്മയുണ്ട്. അതിനാല്‍ അവയെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുക.* അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍. ഉള്ളതുകൊണ്ട തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ട തിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു. ഇവ്വിധം അവന്‍ നിങ്ങള്‍ക്ക് കാലികളെ മെരുക്കിത്തന്നിരിക്കുന്നു; അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിന് നിങ്ങള്‍ അവനെ മഹത്വപ്പെടുത്താന്‍. പ്രവാചകരേ, സുകൃതികളായ ആളുകളെ ശുഭവാര്‍ത്തയറിയിച്ചുകൊള്ളുക.“

*. അവയില്‍ അല്ലാഹുവിന്റെ നാമം സ്മരിക്കുക എന്നതുകൊണ്ട ഉദ്ദേശ്യം അവയെ ബലി ചെയ്തുകൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുകയെന്നാണ്. നില്‍ക്കുന്ന ഒട്ടകത്തിന്റെ തൊണടക്കുഴിയില്‍ ശക്തിയായി ഖഡ്ഗം പ്രയോഗിക്കുന്നു. ഇതിന് 'നഹ്ര്‍' എന്നു പറയുന്നു.

ബയാന്‍ said...

കാളിദാസന്‍: ഇസ്ലാമിലെ എല്ലാ ആചാരങ്ങളും മുഹമ്മദ് നബി വളര്‍ന്ന് വന്ന സമൂഹത്തിലെ ആചാരങ്ങളുടെ ഒരു ക്രോഡീകരണമാണ്. മുഹമ്മദ് “ഇല്ലായ്മ തുറന്ന് പറയുന്നവനെ” തീറ്റിക്കാന്‍ കൊണ്ടുവന്ന ‘മഹദ്’കാര്യമൊന്നുമല്ല ബലി, മുന്നേ നടന്നിരുന്ന കാര്യം തന്റെ മതത്തിന്റെ ഭാഗമാക്കി പ്രോത്സാഹിപ്പിച്ചതേയുള്ളൂ.ബഹുദൈവ വിശ്വാസികളില്‍ നിന്നും ഇസ്ലാം കൈകൊണ്ട ഒരു മൌലിക ആരാധനയാണ് മൃഗബലി. ബഹുഭാരിത്വവും, അടിമത്ത്വം, ചേലാകര്‍മ്മം, വ്രതം, ഹജ്ജിന്റെ ഭാഗമായ മിക്ക ആചാരങ്ങളും ( ക‌അബാ വലവെക്കല്‍, സഫ-മര്‍വ ഓട്ടം, കല്ലേറ് മുതലായവ) പോലെ.

Kaippally said...

To Kaalidaasan
Under capable hands this post would have turned out to be rather interesting debate on the pros and cons of animal sacrifice. But you have turned this into a royal circus, filled with opinionated half backed geniuses and religious fanatics. So apart from kindling the religious fervour of our dear fundamentalist Saudi Mallus, and under-cover RSS bloggers you have not clarified your position on the pertinent points of animal sacrifice. This has been due to your lack of understanding of Hindu practices of Nepal and the sacrificial rituals of the Middle-East. I am not surprised that you are in the midst of a multi-pronged fight and a seemingly loosing battle with several individuals who have arrived at their own conclusions on the objectivity of your writing. This post seriously lacks focus and suffers from poor research.

If your intentions were to question the validity of a religious practice you should have spent some time evaluating the pros and cons of the practice. You could have elaborated on the roots of this culture, the similarities of both practices, and the result of these killings. You could also have elaborated on how Muslims inherited this practice and from whom, but instead you turned the fanatics against you.

Although It is a primitive practice to kill these helpless animals for religious reasons, I should add that the methods of sacrifice conducted in Nepal are no where close to what is done in Mecca. One should not Ignore the fact that sacrificial meat is duly processed under the most hygienic conditions and delivered to several impoverished regions of Africa.

But that of course does not absolve the gross injustice done the millions of poor animals.

In my opinion animal sacrifice is primitive . period. There are no two ways about it. It serves no function and if charity was the purpose of this exercise, then the price of a goat or sheep would be far higher than a few bags of fertilizer, seeds and farming implements.

ബയാന്‍ said...

>>One should not Ignore the fact that sacrificial meat is duly processed under the and delivered to several impoverished regions of Africa. <<

kaipaLLy: എന്നുമുതലാണ് most hygienic condition ല്‍ ഈ നല്ലകാര്യം ചെയ്യാന്‍ തുടങ്ങിയതെന്ന് ഒരു റെഫറന്‍സ് ആവാമായിരുന്നു. മുന്നെ മരുഭൂമിയില്‍ ഒന്നിച്ചുകൂട്ടിയിട്ട് കത്തിക്കുകയായിരുന്നു എന്നാകേട്ടത്.

വര്‍ഷാവര്‍ഷം വരുന്ന ഹജ്ജിന് ആവശ്യമായ ‘ബലിമൃഗം‘ ഇറക്കുമതിചെയ്യപ്പെടുന്നതും impoverished regions ല്‍ നിന്ന് തന്നെയല്ലെ; processing ഉം transportation ഉം ഇരട്ടിയാക്കുകയല്ലെ ഈ റിലീജിയസ് ടൂറിസം കൊണ്ടുണ്ടാവുന്നത്.

ശ്രദ്ധേയന്‍ | shradheyan said...

tracking

kaalidaasan said...

യരലവ,

ആ സൂക്തത്തിന്റെ പൂര്‍ണ്ണ രൂപം എഴുതിയതിനു നന്ദി. ലത്തീഫ് അത് മനപ്പൂര്‍വം എഴുതാതിരുന്നതാകാം.

ഒട്ടകം അറേബ്യയിലെ പ്രധാന മൃഗമായതു കൊണ്ട് അതിനെ അള്ളഹുവിന്റെ ഛിഹ്നമാക്കി. മറ്റേതെങ്കിലും ജീവി ആയിരുന്നെങ്കില്‍ അതിനെ ആക്കിയേനെ.

ഈ ഒട്ടക ഹിംസ ഹിന്ദു മതത്തിലെ അശ്വമേധയാഗത്തോടനുബന്ധിച്ച് കുതിരയെ നിശബ്ദമാക്കുന്ന ചടങ്ങിനോടു സാമ്യമുണ്ട്.

ബയാന്‍ said...

>>ഈ ഒട്ടക ഹിംസ ഹിന്ദു മതത്തിലെ അശ്വമേധയാഗത്തോടനുബന്ധിച്ച് കുതിരയെ നിശബ്ദമാക്കുന്ന ചടങ്ങിനോടു സാമ്യമുണ്ട് <<

കാളിദാസാ : അശ്വമേധയാഗത്തിന് വേട്ടയുമായി വല്ലബന്ധവുമുണ്ടോ ? ഇല്ലെങ്കില്‍ ഈ സാമ്യമുണ്ടെന്ന ധാരണ തെറ്റാവാനാണ് സാധ്യത.വേട്ടയാടിയതില്‍ നിന്നും ഒരു പങ്ക് ദൈവത്തിന് എന്നതാണ് പ്രാകൃതകാലത്തെ മൃഗബലി തുടക്കം, ദുശ്ശക്തികളെ ആവാഹിക്കുന്നതിലും പീഡകളറ്റുന്നതിലും പിന്നെ ദൈവപ്രീതിയിലും, ഇപ്പോള്‍ ദൈവാരാധനയിലും മാംസവിതരണത്തിലും എത്തിനില്‍ക്കുന്നു. :)

മൃഗങ്ങളെ മെരുക്കിത്തന്നതിന് ദൈവത്തിനു നന്ദി സൂചകമായിട്ടും,മൃഗങ്ങളില്‍ മുഹമ്മ്ദിന്റെ അല്ലാഹു വ്ന്റെ ഉടമസ്ഥാവകാശവും ആധിപത്യവും അംഗീകരിക്കലും ആണ് ഖുറാനിലെ ബലിനിയമത്തിന്റെ ഉദ്ദേശ്യം.

കപ്പല്‍കടലില്‍ പൊങ്ങിനിര്‍ത്തുന്നത്, തേനീച്ചകള്‍ തേന്‍ശേഖരിച്ച് കൂടണയുന്നത്, പര്‍വ്വതങ്ങള്‍ ഭൂമില്‍ ഉറച്ചു നില്‍ക്കുന്നത്, എന്നിങ്ങനെ പ്രകൃതിയിലെ ദൃഷാന്തങ്ങള്‍ക്കെല്ലാം ഉത്തരവാദി അല്ലാഹുവാണെന്ന് പറഞ്ഞ് ദൈവത്തെ മഹത്വവല്‍ക്കരിക്കുകയെന്നത് മുഹമ്മദ് ഖുറാനിലൂടെ ചെയ്യുന്നത്പൊലെയുള്ള ഒരുദാഹരണമാണ്, ഒട്ടകത്തെ മെരുക്കി മനുഷ്യന് അധീനമാക്കി തന്നിരിക്കുന്നു എന്നതും.

നമ്മുടെ നാട്ടിലെ ആനയെ ദൈവം മെരുക്കിത്തന്നതിനാണാവോ ആനയെ അമ്പലനടയിലിരുത്തുന്നത്. ?

kaalidaasan said...

യരലവ,

ഇസ്ലാമിലെ എല്ലാ ആചാരങ്ങളും മുഹമ്മദ് നബി വളര്‍ന്ന് വന്ന സമൂഹത്തിലെ ആചാരങ്ങളുടെ ഒരു ക്രോഡീകരണമാണ് എന്ന ഭിപ്രയത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു. അതില്‍ കൂടുതലായി മൊഹമ്മദിന്റെ പ്രവര്‍ത്തികളുടെ ന്യായീകരണമായും വേറെ ചിലതും കൂട്ടിച്ചേര്‍ത്തു. കുറെയേറെ ഭാര്യമാരെ സൂക്ഷിക്കുന്നത് വലിയ പ്രശ്നമാണെന്നു മനസിലാക്കി അത് നാലായി നിയന്ത്രിച്ചു.

ഹിന്ദു മതത്തിലെ മനുസ്മൃതി ഉണ്ടായതും ഇതു പോലെയണ്. ബ്രാഹമണ്യം അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ പല കിരാത നിയമങ്ങളും അടിച്ചേല്‍പ്പിച്ചു. അതു കൊണ്ടാണ്, വ്യഭിചാരത്തിനു സ്ത്രീയെ മാത്രം ശിക്ഷിക്കുന്ന നിയമം ഉണ്ടായത്.

മൊഹമ്മദ് വളര്‍ന്ന അറേബ്യയിലെ കാട്ടറബി സമൂഹത്തില്‍ കാടന്‍ നിയമങ്ങളായിരുന്നു. അവര്‍ക്കിടയില്‍ ജീവിച്ച യഹുദരുടെയും ക്രിസ്ത്യാനികളുടേയും സമൂഹം കുറച്ചു കൂടി പുരോഗതി പ്രാപിച്ചതും. കാട്ടറബികള്‍ പരസ്പരം ​യുദ്ധം ചെയ്തും പിടിച്ചടക്കിയും കൊന്നും ബഹുദൈവങ്ങളെ ആരാധിച്ചും ജീവിച്ചവരായിരുന്നു.

അവര്‍ക്ക് എഴുതപ്പെട്ട ഒരു ചരിത്രമോ മേനി നടിക്കാന്‍ പറയത്തക്ക നേതാക്കളോ ഇല്ലായിരുന്നു. ആ കാടന്‍മാരെ പാട്ടിലാക്കാന്‍, യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടെയും ചരിത്രമെടുത്ത്, ഇതാണു നിങ്ങളുടെ ചരിത്രം എന്ന രീതിയില്‍ അവതരിപ്പിച്ചു.

kaalidaasan said...

യരലവ,

ബഹുദൈവ വിശ്വാസികളില്‍ നിന്നും ഇസ്ലാം കൈകൊണ്ട ഒരു മൌലിക ആരാധനയാണ് മൃഗബലി എന്നതും വളരെ സത്യമാണ്. ലോകത്തിലെ എല്ല ബഹുദൈവ ആരാധനാ സമൂഹങ്ങളിലും ഇത് പ്രാബല്യത്തിലുണ്ടായിരുന്നു.

ഹിന്ദുമതം ഇന്‍ഡ്യയിലെ പ്രബലമതമായപ്പോഴും സമാനമായതു സംഭവിച്ചു. ദ്രാവിഡ മതങ്ങളിലെ പല ആചാരങ്ങളെയും ദൈവങ്ങളെയും ഹിന്ദു മതത്തിന്റെ ഭാഗമാക്കി. അങ്ങനെയാണ്, കാളിയും അയ്യപ്പനും സുബ്രഹ്മണ്യനുമൊക്കെ ഹിന്ദു മതത്തിന്റെ ഭാഗമായത്. മൊഹമ്മദിനു മത്സരിക്കാനുണ്ടായിരുന്നറ്റ് ഏക ദൈവ വിശ്വാസികളായ യഹൂദരോടും ക്രിസ്ത്യനികളോടുമായിരുന്നു. അതു കൊണ്ട് അവരുടെ ദൈവത്തെ തന്നെ അങ്ങ് ഏറ്റെടുത്തു.


കാട്ടറബികളുടെ യധാര്‍ത്ത ദൈവം യഹൂദരും ക്രിസ്താനികളും ആരാധിക്കുന്ന ദൈവമാണെന്നും അവര്‍ക്ക് നല്‍കിയ വേദമാണു മുസ്ലിങ്ങള്‍ക്കും നല്‍കിയതെന്നും പറഞ്ഞു ഫലിപ്പിച്ചു.
യഹൂദന്‍മാരും ക്രിസ്ത്യാനികളും അതില്‍ മാറ്റം വരുത്തി മലിനീകരിച്ചു എന്നും പറഞ്ഞു. ദൈവം നേരിട്ട് യധാര്‍ത്ഥ ചരിത്രം എനിക്ക് വെളിപ്പെടുത്തി അതിതാണ്‌ എന്നും പറഞ്ഞ് ഖുറാന്‍ അവരുടെമുന്നില്‍ അവതരിപ്പിച്ചു. സ്വന്തമായി അഭിമാനിക്കാവുന്ന പൈതൃകമില്ലാതിരുന്ന കാടന്‍മാരില്‍ ചിലര്‍ കരുതി, ഒന്നുമില്ലാത്തതിലും ഭേദം ഇതല്ലേ എന്ന്. അങ്ങനെ ആദ്യത്തെ അനുയായികളുണ്ടായി. പിന്നെ കുറെ യുദ്ധങ്ങളും പിടിച്ചടക്കലുകളും നടന്നു. അധിനിവേശത്തിലൂടെ തന്നെ തുടരുന്നു.

മൊഹമ്മദ് ബുദ്ധിമാനായിരുന്നതു കൊണ്ട് ഇസ്ലാമില്‍ കുറെ നല്ല തത്വങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Unknown said...

@ കാളിദാസന്‍
ഒരുപാട് ഓഫ്ലൈന്‍ ആയതിനു ക്ഷമാപണം. ശ്ലോകത്തിലെ വാക്കുകള്‍ തിരിച്ചും മറിച്കും പ്രയോഗിച്ച് അര്‍ഥം വളച്ചൊടിച്ച ശേഷം അവതരിപ്പിക്കുകയും സംശയം ചോദിക്കുന്നവനോട് തനിക്ക് വ്യുല്പത്തി അശേഷമില്ലെന്ന് പരിഹസിക്കുകയും ചെയ്യുന്ന പഴയകാല പണ്ഡിതന്മാരെ പോലെയാണ് ലത്തീഫ് കമന്റ് പോസ്റ്റ് ചെയ്യുന്നത്. അതു കോണ്ടാണ് എനിക്കും ഇത്തിരി ഓഫ് ആവേണ്ടി വന്നത് .

kaalidaasan said...

To Kaippally,

Could you please tell me the something about the Hindu practices of Nepal which you learned by research?

I am not bothered about losing anything. I am not fighting any battle either. I stated my opinion about a barbaric practice. And I allowed others to air their opinion. That was my intention and that only.

I do respect others and they are free to arrive at their own conclusion. I do not bother whether they are Saudi mallus, UAE mallus, Kerala mallus or RSS.

This is not a research paper to be peer reviewed and published in any journal. There is no point in evaluating pros and cons of a barbaric practice. As you said towards the end, this is a gross injustice done to millions of poor animals. Any pros in this regards is totally irrelevant, if one has to believe your comment on this injustice. How did you arrive at a conclusion that this is a gross injustice done the millions of poor animals? I presume that you have done a lot of research into this issue to arrive at this conclusion.


If the following words of yours came from your real heart , In my opinion animal sacrifice is primitive . There are no two ways about it. And it is a gross injustice done the millions of poor animals, the purpose of this post is served to its glorious conclusion. I did say that this is a primitive barbaric practice and a gross injustice to poor animals. That was my only intention.

kaalidaasan said...

Kaippally,

One should not Ignore the fact that sacrificial meat is duly processed under the and delivered to several impoverished regions of Africa.
I can see another fundamental Muslim who gets consolation in a primitive, barbaric, gross injustice to millions of poor animals.

If the practice is gross injustice, there no justification to any aspect of that primitive practice. That is basic human sense which many fundamental Muslims lack.

Kaippally said...

kaalidaasan

"I can see another fundamental Muslim who gets consolation in a primitive, barbaric, gross injustice to millions of poor animals"

Now that is truly an insult.

kaalidaasan said...

യരലവ,

ഹജ്ജ് കര്‍മ്മത്തെയല്ല ഞാന്‍ അശ്വമേധയാഗത്തോടുപമിച്ചത്. ഒട്ടകത്തെ വീഴ്ത്തുന്ന ചടങ്ങിനെ കുതിരയെ നിശബ്ദമാക്കുന്ന ചടങ്ങിനോട് താരതമ്യം ചെയ്തു.

വേദ മന്ത്രങ്ങള്‍ ഉരുവിട്ടാണ്, കുതിരയെ അതിന്റെ പല പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നത്.. എന്നിട്ട് അതിന്റെ മംസം ദേവനര്‍പ്പിച്ചിട്ട് അവിടെ കൂടുന്നവര്‍ ഭക്ഷിക്കുന്നു.

ഹിന്ദു മതത്തില്‍ അതല്ലാതെയും മൃഗബലി ഉണ്ടായിരുന്നു. അത് യരലവ പറഞ്ഞപോലെ വേട്ടയടലില്‍ ലഭിക്കുന്നതിന്റെ ഒരു പങ്ക് ദൈവത്തിന്‌ എന്നതു തന്നെയായിരിക്കും ഉദേശം. എല്ലാ പ്രാകൃതസമൂഹങ്ങളിലുമിതായിരുന്നിരിക്കാം ഉദ്ദേശം. അറേബ്യയിലെ പ്രാകൃതസമൂഹത്തില്‍ നിന്നും കടം കൊണ്ട ഈ തിരുശേഷിപ്പ് ഇസ്ലാമിന്റെ നിയമാവലിയില്‍ ഉള്‍പ്പെടുത്തി ലോകാവസാനം വരെ മുസ്ലിങ്ങള്‍ അനുസരിക്കേണ്ട കടമയായി മൊഹമ്മദ് മാറ്റി. അതു കൊണ്ട് എല്ലാ മുസ്ലിങ്ങളും മെക്കയില്‍ മൃഗബലി നടത്തേണ്ടത് അവരുടെ കര്‍ത്തവ്യമായി കരുതുന്നു. ഇത് ഇസ്ലാമില്‍ നിന്നുമെടുത്തു കളയാനുള്ള ചങ്കുറ്റം ആര്‍ക്കുമുണ്ടാകില്ല എന്നതാണിതിലെ ഏറ്റവും വലിയ ഭീകരത. മറ്റു മത വിശ്വാസികള്‍ കാലത്തിനു യോജിച്ച തരത്തില്‍ മത കര്‍മ്മങ്ങളും ആചാരങ്ങളും മാറ്റിയെഴുതുന്നു. പക്ഷെ ഇസ്ലാമില്‍ അത് നടക്കാനുള്ള വിദൂര സാധ്യത പോലുമില്ല.

kaalidaasan said...

അരുണ്‍,

താങ്കള്‍ എഴുതിയതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. ലത്തീഫിനൊക്കെ ഈ ക്രൂരത മനസിലകാഞ്ഞിട്ടല്ല. അദ്ദേഹമൊക്കെ ചില വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും അടിമയാണ്‌. അടിമകള്‍ക്ക് സ്വന്തമായി അഭിപ്രയമില്ലല്ലോ. അതു കൊണ്ട് ഇസ്ലാമിലെ ഓരോ വാക്കുകളും പിന്തുടരേണ്ടത് അവരുടെ കടമയായി കരുതുന്നു, അതിനെയൊക്കെ ന്യയീകരിക്കേണ്ടത് ബാധ്യതയും ആകുന്നു. ബാധ്യത ആയാല്‍ പിന്നെ വാക്കുകളും അര്‍ത്ഥങ്ങളും വളച്ചൊടിക്കും യരലവ ചൂണ്ടിക്കാണിച്ചപോലെ സൂക്തങ്ങളുടെ ചില ഭാഗങ്ങള്‍ വിട്ടുകളയും.

ഇസ്ലാം മതത്തിലെ ഏറ്റവുവലിയ പോരായ്മയാണ്, വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കുക എന്നത്. അതുകൊണ്ട് അരോഗ്യപരമായ സംവാദം വിശ്വാസികള്‍ നടത്താറില്ല. അതിന്റെ ഉദഹരണമാണ്‌ ചിന്തകന്‍ കമ്യൂണിസവും മുതലാളിത്തവും വരെ ഇവിടേക്ക് വലിച്ചിഴച്ചത്

kaalidaasan said...
This comment has been removed by the author.
kaalidaasan said...

കൈപ്പള്ളി,

താങ്കള്‍ ഇവിടെ പ്രതികരിച്ചത് ഒരു തീവ്രമത വിശ്വസിയായ ശരാശരി മുസ്ലിമിനേപ്പോലെയണ്. അവരും താങ്കളേപ്പോലെ ഇത് ക്രൂരതയാണെന്നും നീതി നിഷേധമാണെന്നും തിരിച്ചറിയുന്നു. പക്ഷെ അനുകൂലിക്കാതെ വയ്യ എന്നുള്ള ധര്‍മ്മ സംഘടത്തിലാണ്. ക്രൂരതയും നീതി നിഷേധവുമാണെങ്കില്‍ അത് അവസാനിപ്പിക്കണം. അതല്ലെ വിവേചനാ ശക്തി എന്നു പറയുന്നത്. അന്ധമായ വിശ്വാസം കാരണം മുസ്ലിങ്ങള്‍ക്ക് ഇ വിവേചനാ ശക്തി നഷ്ടമാകുന്നു. അപ്പോള്‍ പിന്നെ പല ന്യയീകരണങ്ങളും പിറകെ വരും.ദാനം ചെയ്യാന്‍ വേണ്ടിയാണു ബലി അര്‍പ്പിക്കുന്നത്, ആധുനിക അറവുശാലയില്‍ ശുചിത്വത്തോടേയാണ്‌ അറക്കുന്നത്, ശീതീകരിച്ച് പട്ടിണി രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നു എന്നൊക്കെ പ്രഖ്യാപിക്കുന്നത് അതു കൊണ്ടാണ്‌

മനസില്‍ കുറ്റബോധം ഉള്ളപ്പോഴാണ്, ആളുകള്‍ ഇതു പോലെയുള്ള ന്യായീകരണങ്ങളുടെ പിറകെ പോകുന്നത്

You are also beating around bushes. Let me put it straight.

Do you support the act of killing millions of animals during haj?

kaalidaasan said...

Now that is truly an insult.

Dear Kaippally,

If I insulted you I am really sorry.

Whenever the stand of Muslims are criticized on any subject, they interpret it as an insult to Islam. You have not gone to that extreme, still interpret a criticism as an insult.

All fundamental Muslims use lame excuses to defend a barbaric primitive act which is obviously a gross injustice to millions of animals. If one really believes that t is a gross injustice, it should be corrected. Now the million dollar question is, Will Muslims ever correct this injustice. The answer is, an emphatic no. It is because they cannot. If they do they will cease to be Muslims. That is the biggest drawback of Islam.

Kaippally said...

If you read my comment you will understand my stand on this issue. I was simply drawing a comparison on what happens after the sacrifice. But your tiny mind had the audacity to band me with the Muslims. Not the least bit surprising.

To Answer your question, no, I do not endorse this barbaric practice.

And one more thing for your information. Everyone born to Muslims parents do not turn out to be Muslims. If you think like that you have not seen the world, and met people. You have are exceptionally talented in alienating people.

I don't have time to waste in these trivial matters.

CKLatheef said...

@Arun

'ഇസ്ലാം മതത്തിലെ ഏറ്റവുവലിയ പോരായ്മയാണ്, വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കുക എന്നത്. അതുകൊണ്ട് അരോഗ്യപരമായ സംവാദം വിശ്വാസികള്‍ നടത്താറില്ല.'

വിശ്വാസികള്‍ നടത്തുന്ന സംവാദത്തേക്കാള്‍ എന്ത് ആരോഗ്യമാണ് ഇവിടെ നടക്കുന്ന സംവാദത്തിനുള്ളത് എന്നുകൂടി അരുണ്‍ പറഞ്ഞാല്‍ നന്നായിരുന്നു.

Baiju Elikkattoor said...

"വിശ്വാസികള്‍ നടത്തുന്ന സംവാദത്തേക്കാള്‍ എന്ത് ആരോഗ്യമാണ് ഇവിടെ നടക്കുന്ന സംവാദത്തിനുള്ളത് എന്നുകൂടി അരുണ്‍ പറഞ്ഞാല്‍ നന്നായിരുന്നു."

mr. latheefinte linkil thoogi chennu kayarunnathu adhehathinte thanne "നേപ്പാളിലെ ബലിയും ഹജ്ജിലെ ബലിയും" enna postil. avide adheham allathe vere aarum comment ittittum illa! enthupatti.....??

kaalidaasan said...

Kaipally,

I do appreciate your stand on this big crime. If majority of Muslims do take such a stand, this could be stopped. But I do not think they are magnanimous enough for that either

I read your comment. And most of the words were used to assess my post, rather than commenting on the subject which is discussed.

If you do not comment about the sacrifice , it is really stupid to comment on what happens after that act. Here the issue is the sacrifice, not what happens after that. In primitive times, the sacrifice was done in the most filthy and unhygienic conditions. At that time also there was sacrifice as the central point of hajj. So I do not attach anything special to what happens after the sacrifice. Bigger minds like yours can ponder over the hygiene, refrigeration and export aspects of this barbarism. My mind may be small enough to see only the sacrifice.

If you do not practice Islam, I am really sorry to misunderstand. I thought you were a Muslim. If you believe in some other religion, I do withdraw my comment and unconditionally apologize.

It is not a question of seeing world and meeting people. There is no point in seeing the world as you have seen. I do not even in my wildest dream look into what happens after a really barbaric crime. The world you have seen might have taught you this sort of skewed vision and understanding.

I do not see anything unusual if people like you who have skewed vision alienate me either. Time is yours . You can be happy with the world you have see and this sort of understanding as well.

kaalidaasan said...

ലത്തീഫ്,

താങ്കളുടെ പോസ്റ്റില്‍ എന്നെ വിശേഷിപ്പിച്ചത് യുക്തി വാദി എന്നാണ്. എന്തിന്റെ അടിസ്ഥാനത്തിലണ്‌ താങ്കള്‍ ഈ തീരുമാനത്തിലെത്തിയതെന്നറിഞ്ഞാല്‍ കൊള്ളാം.

തീവ്ര ഹിന്ദു മതവിശ്വാസികള്‍ പലരും ഇസ്ലാമിനെ ഞാന്‍ വിമര്‍ശിച്ചതിലും നിശിധമായി വിമര്‍ശിക്കാറുണ്ട്. അവരെയൊക്കെ യുക്തി വാദി എന്ന ലേബലിലാണോ താങ്കളുള്‍പ്പെടുത്തിയിട്ടുള്ളത്?

താങ്കളെ ഞാന്‍ തീവ്ര മുസ്ലിം വിശ്വാസി എന്നു വിളിച്ചത് ഖുറാനിനപ്പുറം താങ്കള്‍ വേറെ ഒരു സത്യവും തിരക്കാത്തതു കൊണ്ടാണ്. ഖുറാന്‍ വിശദീകരിക്കുന്ന ഏതു വിശ്വാസിയും അത് ദൈവ വചനമാണെന്ന തരത്തില്‍ മാത്രമേ അത് ചെയ്യൂ. അതില്‍ യതൊരു അത്ഭുതവുമില്ല.

മൊഹമ്മദ് ജീവിച്ചിരുന്ന സമൂഹത്തിലെ എല്ലാ ആചാരങ്ങളും അദ്ദേഹം പുതിയ മതത്തില്‍ ഉള്‍പ്പെടുത്തി. പക്ഷെ ഇസ്ലാമിനു പുറത്തുള്ള ആ സമൂഹത്തിലെ ആളുകള്‍ പല ആചാരങ്ങളും കാലത്തിനു യോജിക്കാത്തതാണെന്നു മനസിലാക്കി ഉപേക്ഷിച്ചു. മതത്തിന്റെ കെട്ടു പാടുകളുള്ളത് കൊണ്ട് മുസ്ലിങ്ങള്‍ക്കത് ഉപേക്ഷിക്കാന്‍ പറ്റുന്നില്ല. ഈ ഒരു സത്യം എല്ലാ വിമര്‍ശനങ്ങളെയും അസഹിഷ്ണുതയോടെ കാണാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിക്കുന്നു. അത് യധാര്‍ത്ഥ്യമാണ്. അതിലും അസഹിഷ്ണുത കാണിച്ചിട്ടു കാര്യമില്ല. ലത്തീഫിന്റെ മത വിശ്വാസം തിരുത്തനൊന്നുമല്ല ഞാന്‍ ഇതൊക്കെ എഴുതിയത്. ഇസ്ലാമിനു പുറത്തുള്ളവര്‍ അതിനുള്ളിലെ ചില കാര്യങ്ങള്‍ എങ്ങനെ കാണുന്നു എന്നേ ഇതിനൊക്കെ അര്‍ത്ഥമുള്ളു.

പല ബ്ളോഗുകളിലും മുസ്ലിങ്ങളെ ന്യായീകരിച്ചിട്ടുള വ്യക്ത്യിയാണു ഞാന്‍. മുസ്ലിങ്ങള്‍ ചിലതൊക്കെ തെളിയിക്കേണ്ടതുണ്ട് എന്ന അഭിപ്രായത്തിന്‍മേല്‍ സതയുടെ ബ്ളോഗില്‍ വളരെ രൂക്ഷമായ ചര്‍ച്ചകളൊക്കെ നടന്നിട്ടുണ്ട്. ഞാനുമായി ഒരു സംവദത്തിനുമില്ല എന്നു പറഞ്ഞ സത പിന്നീട് ഈ പോസ്റ്റല്‍ തന്നെ വന്ന് അഭിപ്രായം എഴുതി.

CKLatheef said...

പിയ കാളിദാസന്‍

താങ്കള്‍ ഒരു യുക്തിവാദിയല്ല എന്ന് താങ്കള്‍ ഞ്ഞാല്‍ ആ പരാമര്‍ശം ഞാന്‍ മറ്റുന്നതാണ്. ഇവിടെ അങ്ങനെ വിശേഷിപ്പിക്കാനുള്ള അടിസ്ഥാനമേ താങ്കള്‍ ചോദിച്ചിട്ടുള്ളൂ. ഇസ്്‌ലാമിനെപോലെ തന്നെ ഹിന്ദുമതവും താങ്കളുടെ ടാര്‍ജറ്റായതില്‍ താങ്കള്‍ തീവ്രഹിന്ദു വിശ്വാസിയല്ല എന്നു. ഞങ്ങളെപ്പോലെ സ്വന്തമായി മൃഗങ്ങളെ അറുത്ത് ഭക്ഷിക്കുന്നതില്‍ പ്രത്യേക ക്രൂരതയൊന്നും കാണാത്തതിനാല്‍ ഒരു മൃഗം അറുക്കപ്പെടുന്നതിലോ കൊല്ലപ്പെടുന്നതിലോ ഉള്ള പ്രയാസമല്ലെന്നും മനസ്സിലായി. അറുക്കപ്പെടുന്ന എണ്ണം കേരളത്തില്‍ മാത്രം 10 ലക്ഷം ഒരു വര്‍ഷം ഉണ്ടെന്നതില്‍ എണ്ണവുമല്ല പ്രശ്‌നം. മാംസം ഇപ്പോഴെങ്കിലും ഹജ്ജിന്റെ അവസരത്തിലുള്ള ബലിയില്‍ പാഴാക്കപെടുന്നില്ല എന്ന് താങ്കളും കരുതുന്നു അപ്പോള്‍ അതുമല്ല പ്രശ്‌നം. പിന്നെ ബാക്കിയുള്ളത് ഹജ്ജ് അവസരത്തില്‍ ഒന്നിച്ച് അറക്കുന്നു എന്നതാണ്. അതിന്റെ പിന്നില്‍ പ്രചോദനമായി ഒരു വിശ്വാസം നിലനില്‍ക്കുന്നു എന്നതും. ഒന്നിനെ അറുക്കുന്നതിലുള്ള ക്രൂരതയേക്കാള്‍ ക്രൂരത 10 അറുക്കുമ്പോള്‍ ഉണ്ട് എന്നത് യുക്തിപിന്തുണക്കുന്ന വാദമല്ല. അവശേഷിക്കുന്നത് അതിനുപിന്നിലുള്ള വിശ്വാസം. വിശ്വാസികള്‍ ചെയ്യുന്ന എല്ലാകര്‍മത്തിന് പിന്നിലും വിശ്വാസം പ്രചേദനമാണ് എന്ന് ഞാന്‍ സൂചിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഇത് ക്രൂരം ക്രൂരം എന്ന് വിലപിക്കുന്നതിന് ഡോക്ടറായ താങ്കള്‍ക്ക് പ്രചോദനം നല്‍കുന്ന തത്വശാസ്ത്രം യുക്തിവാദമാകും എന്ന നിഗമനത്തിലാണ് ഞാന്‍. തെറ്റാണെങ്കില്‍ തിരുത്താം. പിന്നെ ഒരാള്‍ യുക്തിവാദിയാതിന്റെ പേരില്‍ മുസ്്‌ലികളെ ഒരവസരത്തിലും ന്യായീകരിക്കുയില്ല എന്നും ഞാന്‍ മനസ്സിലാക്കിയിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ യുക്തിവാദികളെപ്പറ്റി അതെനിക്ക് പുതിയ അറിവാണ്.

Anonymous said...

എന്റെ പൊന്നു കാളിദാസാ.... കഷ്ടം താങ്കളുടെ കാര്യം.
ഇത്രയും പറഞ്ഞിറ്റും ലത്തീഫിനിപ്പൊഴും സ്റ്റാറ്റിസ്ടിക്സ്‌ നപ്പുറം പോകാൻ പറ്റീല്ല.
ആഹാരമെന്ന്ത്‌ വ്യക്തിപരമായ കാര്യമാനെന്നും നിർബന്ദിച്ച്‌ വെട്ടിക്കുന്നത്‌ അതിൽനിന്നും വ്യത്യസ്തമായ ഒന്നാനെന്നും ഇവരെപ്പൊ അറിയാൻ?
ദൈവവിശ്വാസവും സാൻപത്തികശേഷിയുമുള്ള ഒരാൾ ദുർബലമനസ്കനായതിനാൽ വെട്ടാൻ കഴിയില്ല എന്നുപറഞ്ഞാൽ അയാൽ നരകത്തിൽ പോകുവോ?

kaalidaasan said...

ലത്തീഫ്,

യുക്തി വാദിയെന്നു സമൂഹം വിവക്ഷിക്കുന്ന യുക്തി വാദിയല്ല ഞാന്‍. യുക്തി കൊണ്ടു ഞാന്‍ വാദിക്കാറുണ്ട്. മറ്റു പലരും ചെയ്യുന്നതു പോലെ.

ഞാന്‍ ഒന്നിലും തീവ്രമായി വിശ്വസിക്കുന്നില്ല. ഏത് തത്വശാസ്ത്രവും മനുഷ്യ നന്മക്കും മനുഷ്യ പുരോഗതിക്കും വേണ്ടിയാകണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അത്മീയത മതവിശ്വാസവും എന്നിവ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഇതാണ്. ഇന്നത്തെ മനുഷ്യനേക്കാളും ഉത്കൃ ഷ്ടനാകണം നാളത്തെ മനുഷ്യന്‍. അതിനു സഹായിക്കുന്ന ഏത് ആത്മീയതെയും മതത്തെയും ഞാന്‍ സ്വാഗതം ചെയ്യും .

മൃഗങ്ങളെ മനുഷ്യന്‍ കണ്ടിരുന്നത് നികൃഷ്ടമായിട്ടയിരുന്നു. അതു കൊണ്ട് അവരോടുള്ള ക്രൂരതകളും വ്യാപകമായി ഉണ്ടായിരുന്നു. മനുഷ്യന്‍ പുരോഗതി പ്രാപിച്ചപ്പോള്‍ അതൊക്കെ മാറി. പാശ്ചാത്യ ക്രിസ്തീയലോകത്താണു ആധുനിക കാല്ത്ത് മൃഗങ്ങളോടു കാരുണ്യം കണിക്കണം അവയെ സംരക്ഷിക്കണം എന്നൊക്കെയുള്ള ചിന്തഗതി ഉണ്ടായത്. ബുദ്ധ ജൈന മതങ്ങളില്‍ അതിനു മുന്നേ അതുണ്ടായിരുന്നു. അവരും പണ്ട് ഇസ്ലാമിലേപ്പോലെ മൃഗങ്ങളെ ബലി അര്‍പ്പിച്ചിരുന്നു. പക്ഷെ അതൊക്കെ ഉപേക്ഷിച്ചു. അതിനേതെങ്കിലും മതത്തിന്റെ തീര്‍പ്പിനു വേണ്ട അവര്‍ കാത്തു നിന്നില്ല. അത് ക്രൂരതയാണെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ഉപേക്ഷിച്ചു. ദാനമായി നല്‍കാന്‍ പോലും അവര്‍ മൃഗങ്ങളെ ദൈവത്തിനു ബലിയര്‍പ്പിച്ചില്ല. ഇന്‍ഡ്യയിലെ ഹിന്ദുക്കളും വ്യപകമായി മൃഗങ്ങളെ ദൈവത്തിനു ബലി അര്‍പിച്ചിരുന്നു. ഇന്നും വളരെ ചുരുക്കം ആളുകള്‍ അത് ചെയ്യുന്നുണ്ട്. നേപ്പാളിലെ ഹിന്ദുകളില്‍ ചിലര്‍ ഇപ്പോഴുമത് ചെയ്യുന്നു. അതേക്കുറിച്ചാണ്. ഞാന്‍ ഈ ലേഖനം എഴുതിയത്. അത് തന്നെ മെക്കയിലും നടത്തുന്നു എന്നും ഞാന്‍ സൂചിപ്പിച്ചു..

kaalidaasan said...

ലത്തീഫ്,

ദൈവത്തിനു ബലി അര്‍പ്പിക്കുന്നു എന്ന കൃ
ത്യം മാത്രമേ ഞാന്‍ അതിലും ഇതിലും പരാമര്‍ശിച്ചുള്ളു. അതിന്റെ പിന്നിലെ വസ്തുതകളോ അതിനു ശേഷം നടക്കുന്ന വസ്തുതകളോ ഇതിന്റെ പരിധിയില്‍ വരില്ല. മുസ്ലിം വിശ്വാസമില്ലാത്ത പലരും ഇവിടെ അതേക്കുറിച്ച അഭിപ്രയമെഴുതി. അവരെല്ലാം ഒരേ സ്വരത്തില്‍ ഈ ഹീനതയെ തള്ളിപ്പറഞ്ഞു. ഹിന്ദുമതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ആര്‍ എസ് എസുകരനായ സത പോലും ഹിന്ദു മതത്തിലെ ഈ ഹീനതയെ എതിര്‍ത്തു എന്നും മനസിലാക്കണം അതില്‍ നിന്നും മറ്റുള്ളവര്‍ മനസിലക്കുന്ന സത്യം, ഇത് ഇന്നത്തെ സമൂഹത്തിനു യോജിച്ച ഒരു പ്രവര്‍ത്തിയല്ല എന്നതാണ്. മതം നിഷ്കര്‍ഷിക്കുന്നു എന്നത് വിചിത്രമായ ഒരു വാദമാണ്.

യരലവ ഇവിടെ ചില ഖുറാന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചു പറഞ്ഞത് ബലി മൃഗവും മനുഷ്യനേപ്പോലെ ഉയിര്‍ത്തെഴുനേല്‍ക്കുമെന്നാണ്. അങ്ങനെയെങ്കില്‍ ബലി മൃഗവും ദൈവത്തിന്റെ മുന്നില്‍ പ്രത്യേകതയുള്ള ജീവിയാണ്. മംസം ദാനം ചെയ്യുന്നു എന്ന ഒരു ബിന്ദുവില്‍ ഇതിനെ ചുരുക്കാനാകില്ല. ദാനം എന്നത് ആദ്യത്തെ ബലിയില്‍ ഉണ്ടായിരുന്നില്ല. അത് പിന്നീടു കൂട്ടി ചേര്‍ക്കപ്പെട്ടതാണ്. ഇതൊക്കെയലേ ലത്തീഫ് ഇതിനു പിന്നിലെ സത്യങ്ങള്‍?

ഇബ്രാഹിമിന്റെ ബലി പ്രതീകത്മകമായിരുന്നു. മകനെ ബലിയര്‍പ്പിക്കുന്നതില്‍ നിന്നും പിന്‍മ്മറേണ്ടി വന്ന് ഇബ്രാഹിമിനോട് അടുത്തു യാദൃച്ഛികമായി കണ്ട ഒരാടിനെ ബലി നല്‍കാന്‍ പറഞ്ഞു. അതിന്റെ മംസം ദാനം ചെയ്യണമെന്നോ ഇത് എല്ലാ വര്‍ഷവും ഇബ്രാഹിം സ്മരിക്കണമെന്നോ പറഞ്ഞിരുന്നില്ല. അതൊക്കെ മൊഹമ്മദിന്റെ കൂട്ടി ചേര്‍ക്കലുകള്‍ ആയിരുന്നു.

വിശ്വാസം പ്രചോദനമയി ചെയ്യുന്ന കര്‍മ്മങ്ങളെയാണ്‌ അന്ധവിശ്വാസം എന്നു പറയുന്നത്. താങ്കള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ല പക്ഷെ താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. അതിന്റെ കാരണം അന്ധമായ വിശ്വാസമാണ്.

kaalidaasan said...

ലത്തീഫ്,

എല്ലാ അന്ധവിശ്വാസങ്ങളുടെ പിന്നിലെയും കാര്യം ഇതു പോലെയാണ്. യുക്തി വാദികള്‍ എല്ലാം തെളിവുകളുടെ വെളിച്ചത്തില്‍ വിശ്വസിക്കുന്നു. അന്ധ വിശ്വാസികള്‍ അതില്ലാതെയും. യുക്തിവാദവും അന്ധ വിശ്വാസവുമേ ഉള്ളു. ഇതിന്റെ ഇടയില്‍ മറ്റൊന്നില്ല.

താങ്കള്‍ ഇസ്ലാമിലും ഖുറാനിലും വിശ്വസിക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്യില്ല.

താങ്കള്‍ ഇസ്ലാം കുടുംബത്തില്‍ ജനിച്ചു അതു കൊണ്ട് അതില്‍ വിശ്വസിക്കുന്നു. മറ്റ് മത വിശ്വാസികളെല്ലാം ഇതു തന്നെ ചെയ്യുന്നു. ഇസ്ലാമില്‍ വിശ്വസിക്കുന്നതു കൊണ്ട് ഖുറാനിലുള്ലതെല്ലാം സത്യമെന്നും വിശ്വസിക്കുന്നു. ആ വിശ്വാസമാണ്‌ ഹജിനോടനുബന്ധിച്ച് നടക്കുന്ന ഒരു ക്രൂരതയെ ന്യായീകരിക്കുന്നതും.അതുകൊണ്ട് ഇത് എന്തിനു വേണ്ടി ചെയ്യുന്നു എന്ന വസ്തുകള്‍ പോലും നിരാകരിച്ച്, കുറച്ചു നാളുകള്‍ക്കു മുമ്പ് ആരംഭിച്ച ശുചിത്വവും ശീതീകരണവും കയറ്റി അയക്കലും വളരെ പ്രധാന്യത്തോടെ പറയാന്‍ ശ്രമിക്കുന്നതും.

താങ്കളൊക്കെ എങ്ങനെ തമസ്കരിക്കാന്‍ ശ്രമിച്ചാലും ബലി എന്ന കര്‍മ്മവും ബലി നടത്തുന്ന ആളും ബലി അര്‍പ്പിക്കപ്പെടുന്ന ജീവിയും ദൈവത്തിനു പ്രധാനപ്പെട്ടതാണ്. അതാണ്‌ ഖുറാന്‍ പറയുന്നത്. താങ്കള്‍ പറയുന്നതും ഖുറാന്‍ പറയുന്നതും ഒന്നിച്ചു പോകില്ല. രണ്ടിലൊരാള്‍ക്ക് തെറ്റു പറ്റി.

യരലവ പറഞ്ഞ കാര്യങ്ങള്‍ ഖുറാനില്‍ തന്നെയുള്ളതല്ലേ? ആണെങ്കില്‍ എന്തു കൊണ്ട് അത് അംഗീകരിക്കാന്‍ താങ്കള്‍ മടിക്കുന്നു?

ചിന്തകന്‍ ഇതിലേക്ക് മുതലാളിത്തവും കമ്യൂണിസവും വലിച്ചിഴച്ചു കൊണ്ടു വന്നു. താങ്കള്‍ യുക്ത് വാദവും. യരലവ യുക്തി വദിയുടെ കോണില്‍ നിന്നാവും ചില ചോദ്യങ്ങള്‍ ചോദിച്ചത്. അത് ഖുറനിലുള്ളതാണെങ്കില്‍ താങ്കള്‍ മറുപടി പറഞ്ഞേ മതിയാകൂ. അതല്ല മുസ്ലിങ്ങള്‍ പിന്തുടരേണ്ടാത്ത പലതും ഖുറാനിലുണ്ടെന്നു താങ്കള്‍ സമ്മതിക്കുന്നുണ്ടോ?

ഒരു വ്യക്തിയുടെ മത വിശ്വാസത്തെ പറ്റി ഞാന്‍ ഒരു ഉദഹരണം പറയാം. കഴിഞ്ഞ തലമുറയിലെ പ്രശസ്തയായ നടിയായിരുന്നു ജയഭാരതി. അവര്‍ ഒരു ഹിന്ദുവായിട്ടാണു ജനിച്ചത്. ഹരി പോത്തനെ വിവഹം ചെയ്യാന്‍ അവര്‍ ക്രിസ്ത്യനിയായി. പിന്നീട് സത്താറിനെ വിവാഹം ചെയ്യാന്‍ മുസ്ലിമായി. സത്താറില്‍ നിന്നും വിവാഹമോചാനം ​നേടിയപ്പോള്‍ വീണ്ടും ഹിന്ദുവായി.

kaalidaasan said...

ലത്തീഫ്,

താങ്കള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നതും ഞാന്‍ കാര്യമാക്കില്ല. സഹ ജീവികളെ ഉപദ്രവിക്കാതെ ഏത് ദൈവത്തിലും മതത്തിലും വിശ്വസിച്ചാലും അതെന്നെ ബാധിക്കില്ല. സഹജീവികളെ ഉപദ്രവിക്കുന്ന ഏത് മത വിശ്വാസത്തെയും എനിക്ക് അംഗീകരിക്കാന്‍ ആകില്ല. അതുകൊണ്ടാണ്, മിണ്ടാപ്രണികളെ മത വിശ്വാസതിന്റെ ഭാഗമായി ബലി അര്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്നത്. ഇസ്ലാമിലെ കിരാത നിയമങ്ങളെ എതിര്‍ക്കുന്നത്. അവിശ്വാസികളോട് എങ്ങനെ പെരുമാറണമെന്ന ഖുറാനിലെ അനുശാസനങ്ങളെ എതിര്‍ക്കുന്നത്. അത് ഒരു യുക്തിവാദവുമായി ബന്ധപ്പെട്ടതല്ല.

അന്ധമായി പലതിലും വിശ്വസിച്ചിട്ട് മറ്റുള്ളവരെ അന്ധ വിശ്വാസികള്‍ എന്നു വിളിക്കുന്ന കാപട്യത്തെ അംഗീകരിക്കയുമില്ല.

kaalidaasan said...

ആഹാരമെന്ന്ത്‌ വ്യക്തിപരമായ കാര്യമാനെന്നും നിർബന്ദിച്ച്‌ വെട്ടിക്കുന്നത്‌ അതിൽനിന്നും വ്യത്യസ്തമായ ഒന്നാനെന്നും ഇവരെപ്പൊ അറിയാൻ?

അതൊക്കെ ലത്തീഫിനറിയാം അതു സമതിച്ചാല്‍ ഖുറാനെ തള്ളിപ്പറയലാകും. ഒരു മുസ്ലിം അത് ഒരിക്കലും ചെയ്യില്ല. അതു കൊണ്ട് ഖുറാനിലുള്ള വൃത്തികേടുകളും ക്രൂരതകളും ഭീഭത്സതകളും ന്യായീകരിക്കേണ്ട ഗതികേടിലാണദ്ദേഹം.

മൊഹമ്മദ് എന്ന മനുഷ്യന്‍ എഴുതിയതാണു ഖുറാന്‍ എന്ന തിരിച്ചറിവുണ്ടാകുമ്പോഴേ ഇതൊക്കെ അവര്‍ അറിയൂ. പക്ഷെ അങ്ങനെ ഒരു തിരിച്ചറിവുണ്ടാകാനുള്ള ഒരു സാധ്യതയും കാണുന്നില്ല.

Anonymous said...

If a person thinks that he satiated with all knowledge, then talking to him is futile. "Kaippally" is one such example. I have seen from

☮ Kaippally കൈപ്പള്ളി ☢ said...
സൈബർ നിയമങ്ങളും, Googleന്റെ Email terms and Conditionsഉം, email headerഉം, എന്തിനു internet പോലും എന്തു് കുന്തമാണെന്നു അറിയാത്ത കുറേപ്പേരു കൂടിയിരുന്നു ഒരു ചർച്ച.

വൾരെ നല്ല കാര്യം.

ഇതെവിടെ ചെന്ന് എത്തും എന്നു ഊഹിക്കാവുന്നതെയുള്ളു.

നടക്കട്ടെ.

28 November 2009 00:29

When someone goes to Gulf and do some blogging they are intellectuals to comment on any thing. This is the measurement he used when he said to do some research on slaughters in Nepal and Mecca. This poor animals excited to go to Mecca for sacrifice since the post slaughter process are equipped with state of the art machines, rather than going to Nepal.

CKLatheef said...

'ആഹാരമെന്ന്ത്‌ വ്യക്തിപരമായ കാര്യമാനെന്നും നിർബന്ദിച്ച്‌ വെട്ടിക്കുന്നത്‌ അതിൽനിന്നും വ്യത്യസ്തമായ ഒന്നാനെന്നും ഇവരെപ്പൊ അറിയാൻ?
ദൈവവിശ്വാസവും സാൻപത്തികശേഷിയുമുള്ള ഒരാൾ ദുർബലമനസ്കനായതിനാൽ വെട്ടാൻ കഴിയില്ല എന്നുപറഞ്ഞാൽ അയാൽ നരകത്തിൽ പോകുവോ?'

പറഞ്ഞ് വരുമ്പോള്‍ അല്‍പം മതപ്രചരണമായിപോയാല്‍ ക്ഷമിക്കുമെന്ന പ്രതീക്ഷയോടെ. ഇസ്്ലാമിന്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കും ചിലവിധിവിലക്കുകള്‍ ദൈവം നിശ്ചയിച്ച് തന്നിട്ടുണ്ട്. അത് അനുസരിക്കുന്നതിലൂടെയാണ് ഒരാള്‍ മുസ്ളിം ആകുന്നത്. അതിലൊന്ന് അത് തനിക്ക് അവകാശപ്പെട്ട സ്വന്തം ഉടമാവകാശമുള്ളതാകണം അല്ലെങ്കില്‍ തനിക്ക് ദാനമായോ സമ്മാനമായോ അനുവദിച്ച് തന്നതോ ആയിരിക്കണം എന്നത്. നിഷിധമാക്കപ്പെട്ട ചില വസ്തുക്കളുണ്ട് മ്ളേഛമായതുകൊണ്ടാണ് അവ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത്. അല്ലങ്കില്‍ തനിക്കോ സമൂഹത്തിനോ ദോഷകരമായതാകരുത്. ഇതൊക്കെ ചുരുക്കിപ്പറഞ്ഞ ഭക്ഷണവുമായി ബന്ധപ്പെട്ട ഇസ്്ലാമിന്റെ നിയമങ്ങളാണ്. ആര്‍ക്കും ഇതൊക്കെ പിന്‍പറ്റാനും പിന്‍പറ്റാതിരിക്കാനും സ്വാതന്ത്യ്രമുണ്ട്. ഇതൊക്കെ (അല്ലെങ്കില്‍ ഇതില്‍ പലതും) മതവിശ്വാസമില്ലാത്തവരും ചെയ്യുന്നു എന്ന് വാദിക്കുന്നവരുണ്ടാകാം. ആയികൊള്ളട്ടേ. പറഞ്ഞുവന്നത് ആഹാമെന്നത് വ്യക്തിപരമെങ്കിലും അവയില്‍ നിയമങ്ങളുണ്ടെന്നും അത് പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണെന്നുമാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വിശ്വാസികളുടെ ഈ ഗതികേടില്‍ സഹതപിക്കാം. പക്ഷേ അത് പാടില്ല എന്ന് പറയാന്‍ അവകാശമില്ല എന്ന് ഞാന്‍ കരുതുന്നു.

രണ്ടാമത്തെ ചോദ്യവും അജ്ഞതയില്‍ നിന്നുണ്ടായതാണ്. ഹജ്ജിന് പുറപ്പെടുന്നവര്‍ക്കേ ബലി നിര്‍ബന്ധമുള്ളു എന്ന് പലതവണ മുകളില്‍ ആവര്‍ത്തിച്ചതാണ് അതാകട്ടേ സമ്പത്തുള്ളവര്‍ക്കേ നിര്‍ബന്ധമുള്ളൂ. ദുര്‍ബലമനസ്കര്‍ തന്നെ അതിനെ അറുക്കണ (വെട്ടുകയല്ല) മെന്നില്ല. ഏഴ് പേര്‍ക്ക് ഒന്നേ വേണ്ടൂ. കഴിയുമെങ്കില്‍ അവിടെ ഹാജറാകണമെന്നാണ് നിയമം. ഇപ്പോള്‍ കാശടക്കുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യം, ഇത്രയുമായ സ്ഥിതിക്ക് അറുത്ത് തന്നെ ദാനം ചെയ്യണോ ആ കാശ് പട്ടിണിപ്പാവങ്ങള്‍ക്ക് എത്തിച്ചുകൊടുത്താല്‍ പോരെ എന്നാണ്. ചോദ്യം പ്രസക്തമാണ് അതില്‍ തീരുമാനമെടുക്കേണ്ടത് ലോകഇസ്ലാം മത പണ്ഡിതന്‍മാരാണ് ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ അത്തരമൊരു തീരുമാനത്തിലെത്തുന്നത് വരെ ഇങ്ങനെത്തന്നെ തുടരും. സഹതപിക്കുന്നവര്‍ക്ക് ലോകത്ത് ഇതരഭാഗങ്ങളില്‍ ജനങ്ങളുടെ ഭക്ഷണമായി തീരുന്ന മൃഗങ്ങളുടെ കൂട്ടത്തില്‍ പെടുത്തി മക്കയില്‍ നടക്കുന്ന ബലിമൃഗങ്ങളോടും സഹതപിക്കാം. വേണമെങ്കില്‍ കണ്ണീര്‍ വീഴ്തുകയുമാവാം. അതിനാല്‍ നരകത്തില്‍ പോകുന്ന പ്രശ്നമൊന്നും ഇവിടെയില്ല എന്നറിയിക്കട്ടേ.

ബയാന്‍ said...

>>“ഖുര്‍‌ആനിന്റെ അടിസ്ഥാനത്തില്‍ ലോക ഇസ്ലാം‌മതപണ്ഢിതര് ഒരു തീരുമാനത്തിലെത്തുന്നത് വരെ മെക്കയിലെ മൃഗബലി ഇങ്ങിനെതന്നെ തുടരും " - ckLatheef. <<

ലതീഫ്; താങ്കള്‍ തന്നെ ഇങ്ങിനെയൊരു ചര്‍ച്ചയ്ക്ക് ഇസ്ലാമിക പണ്ഡിതരെ തെര്യപ്പെടുത്തിയെങ്കില്‍.

CKLatheef said...

@kaalidaasan

'ഇസ്ലാമിലെ കിരാത നിയമങ്ങളെ എതിര്‍ക്കുന്നത്. അവിശ്വാസികളോട് എങ്ങനെ പെരുമാറണമെന്ന ഖുറാനിലെ അനുശാസനങ്ങളെ എതിര്‍ക്കുന്നത്. അത് ഒരു യുക്തിവാദവുമായി ബന്ധപ്പെട്ടതല്ല.'

ഇസ്‌ലാമിലെ നിയമങ്ങള്‍ കിരാതമാണ് എന്ന് താങ്കള്‍ക്ക് അഭിപ്രായപ്പെടാം. പക്ഷേ ആ നിയമങ്ങള്‍ അംഗീകരിക്കാത്തവരെ ഗുണദോഷങ്ങള്‍ ബാധിക്കുന്നില്ല എന്നാണ് വിശ്വാസിയെന്ന നിലക്ക് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. നിങ്ങളെ അവ ബാധിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുന്നത് അവസംബന്ധിച്ച് വിശ്വാസികളുടെ വ്യാഖ്യാനം മുഖവിലക്കെടുക്കാത്തതുകൊണ്ടാണെന്ന് ഞാന്‍ പറയും. ഇസ്‌ലാമിനെതിരെ ഭീതിജനിപ്പിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും ആളും അര്‍ഥവും ധാരാളം ചെലവഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. താങ്കളുടെ വാദങ്ങളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനം ഒന്നുകില്‍ താങ്കള്‍ അവയുടെ ഒരു ഇര. അതാകാനാണ് സാധ്യത അല്ലെങ്കില്‍ വാക്കുകള്‍ക്ക് ഇതിനേക്കാള്‍ മൂര്‍ച്ചയും ശൗര്യവും കണ്ടേനെ. അല്ലെങ്കില്‍ ഒരു ഉപകരണം. അതിന് സാധ്യത കുറവാണ് (ഇത്ര ദുര്‍ബലമായ ടൂള്‍ അവര്‍ ഉപയോഗിക്കാറില്ല).

താങ്കള്‍ അറിയപ്പെടുന്ന വിധത്തിലുള്ള ഒരി യുക്തിവാദിയല്ല എന്നതാണ് എനിക്ക നിങ്ങള്‍ നല്‍കിയ വിവരം. അറിയപ്പെടുന്ന യുക്തിവാദികളും താങ്കളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ എനിക്കായിട്ടില്ല എന്നതിനാല്‍ ഒരു യുക്തിവാദിയായിതന്നെ ഞാന്‍ താങ്കളെ കണ്ടോട്ടേ. നന്‍മ നേരുന്നു.

CKLatheef said...

kaalidaasan said..

'അവിശ്വാസികളോട് എങ്ങനെ പെരുമാറണമെന്ന ഖുറാനിലെ അനുശാസനങ്ങളെ എതിര്‍ക്കുന്നത്.'

അവിശ്വാസികളോടെങ്ങനെ പെരുമാറണം എന്ന അനുശാസനകളെ കിരാതമെന്ന് പറയാമോ അല്ലെങ്കില്‍ എതിര്‍ക്കപ്പെടേണ്ടതാണോ. ആ അനുശാസനകള്‍ ഞാന്‍ മനസ്സിലാക്കിയത് ഇങ്ങനെ. അവിശ്വാസികളോട് മാതാപിതാക്കളോടെന്ന പോലെ പുണ്യം ചെയ്യണം. അവരോട് നീതിയോടെ വര്‍ത്തിക്കണം. അയല്‍വാസിയാണെങ്കില്‍ അവന്‍ പട്ടിണികിടക്കുയും വിശ്വാസി വയര്‍ നിറക്കുകയുമാണെങ്കില്‍ അവന് വിശ്വാസി സമൂഹത്തില്‍ ഒരു സ്ഥാനവുമില്ല. അവനോട് നീതിയോടെ വര്‍ത്തിക്കണം. അവിശ്വാസിയോടെ ഏറ്റവും ഗുണകാംക്ഷ പുലര്‍ത്തണം. ഇതിലേതാണ് എതിര്‍ക്കപ്പെടേണ്ട അനുശാസന. സൂക്തങ്ങള്‍ ഉദ്ധരിക്കാത്തത് മനപ്പൂര്‍വമാണ്. പിന്നീട് സമാധാനപൂര്‍വമായ ചര്‍ച പിന്നീട് ഇവിടെ നടക്കില്ല.

ഓ.ടോ. പ്രിയ അരുണ്‍ ക്ഷമിക്കുക മനപ്പൂര്‍വമല്ല.

CKLatheef said...

@ yaralava

'ലതീഫ്; താങ്കള്‍ തന്നെ ഇങ്ങിനെയൊരു ചര്‍ച്ചയ്ക്ക് ഇസ്ലാമിക പണ്ഡിതരെ തെര്യപ്പെടുത്തിയെങ്കില്‍.'

ഞാന്‍ തെര്യപ്പെടുത്തേണ്ട കാര്യമില്ല. ഇപ്പോഴുള്ള സംവിധാനത്തിന്റെ ഫലവും ഫലശൂന്യതയും കണക്കാക്കി അതില്‍ ഏറ്റവും ഖുര്‍ആനികാശയങ്ങളുടെയും പ്രവാചകചര്യയുടെയും സത്തയോട് യോജിച്ച തീരുമാനത്തിലെത്താന്‍ അവര്‍ക്ക് തന്നെയാണ് (അഥവാ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക്) അര്‍ഹതയുള്ളത്. അത്തരമോരു തീരുമാനം ഒരിക്കലും ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കപടകണ്ണീരിന്റെ പേരിലായിരിക്കില്ല.

ea jabbar said...

കഴുത്തറക്കല്‍ ആരാധനയായതെങ്ങിനെ?

[22:36]

പാഗന്‍ അറബികള്‍ അവരുടെ ഗോത്രദൈവങ്ങള്‍ക്കായി അനുഷ്ഠിച്ചിരുന്ന കിരാതമായ ആചാരങ്ങള്‍ എപ്രകാരമാണ് ഇസ്ലാം സ്വന്തമാക്കിയത് എന്ന്, ഈ ഖുര്‍ ആന്‍ സൂക്തത്തിനു വ്യാഖ്യാനക്കുറിപ്പെഴുതവെ മൌദൂദി തന്നെ തുറന്നു പറയുന്നതു കാണുക:
“ഈ സൂക്തത്തില്‍നിന്നു രണ്ടു കാര്യങ്ങള്‍ ഗ്രഹിക്കാം. ഒന്ന് മൃഗബലി എല്ലാ ദൈവീക ശരീഅത്തുകളിലും ആരാധനാ സമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു. മനുഷ്യന്‍ ഏതെല്ലാം രൂപങ്ങളില്‍ അല്ലാഹുവേതരന്മാര്‍ക്ക് അടിമപ്പെടുന്നുവോ ആ രൂപങ്ങളെല്ലാം അല്ലാഹുവേതരര്‍ക്കു വിലക്കുകയും അല്ലാഹുവിനു മാത്രമായി അനുഷ്ഠിക്കുകയും ചെയ്യേണ്ടത് ഇബാദത്തുകളിലെ തവ്ഹീദിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍പ്പെട്ടതത്രേ. ഉദാഹരണമായി മനുഷ്യന്‍ അല്ലാഹുവേതരന്മാര്‍ക്കു തല കുനിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തിരുന്നു. ദൈവീക ശരീഅത്തുകള്‍ അവ അല്ലാഹുവിനു മാത്രം ചെയ്യുന്ന കര്‍മ്മങ്ങളായി നിശ്ചയിച്ചു. മനുഷ്യന്‍ അല്ലാഹുവേതര ശക്തികളുടെ മുന്മ്പില്‍ സാമ്പത്തിക നേര്‍ച്ചകള്‍ സമര്‍പ്പിച്ചിരുന്നു.ദൈവീക ശരീഅത്തുകള്‍ അതെല്ലാം വിലക്കുകയും സകാത്തും സദഖയും അല്ലാഹുവിനു മാത്രമായിരിക്കേണ്ടത് നിര്‍ബ്ബന്ധമാണെന്നു വിധിക്കുകയും ചെയ്തു. മനുഷ്യന്‍ നിരവധി മിഥ്യാദൈവങ്ങളുടെ ആസ്ഥാനങ്ങളെ വിശുദ്ധമന്ദിരങ്ങളും പുണ്യഗേഹങ്ങളുമായി ഗണിച്ചിരുന്നു. ദൈവീക ശരീഅത്തുകള്‍ ചില പ്രത്യേക സ്ഥാനങ്ങളെ പുണ്യസ്ഥലങ്ങളും ദൈവിക മന്ദിരങ്ങളുമായി നിശ്ചയിക്കുകയും അവിടെ തീര്‍ഥാടനം നടത്താനും പ്രദക്ഷിണം ചെയ്യാനും കല്‍പ്പിക്കുകയും ചെയ്തു. മനുഷ്യന്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ വ്രതമനുഷ്ഠിച്ചിരുന്നു. ദൈവിക ശരീഅത്തുകള്‍ വ്രതാനുഷ്ടാനവും അല്ലാഹുവിനു വേണ്ടി മാത്രമാക്കി. ഇപ്രകാരം മനുഷ്യര്‍ തങ്ങളുടെ സ്വയം നിര്‍മ്മിത ദൈവങ്ങള്‍ക്കു വേണ്ടി മൃഗബലിയും നടത്തിയിരുന്നു. ദൈവീക ശരീഅത്തുകള്‍ അതും അല്ലാഹുവല്ലാത്തവര്‍ക്കു വിലക്കുകയും അല്ലാഹുവിനു വേണ്ടി നിര്‍ബ്ബന്ധമാക്കുകയും ചെയ്തു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )

Doctor James Kannai said...

നേപ്പാളിലേ പോത്തുകളുടേ കൂട്ടകുരുതിയും, സൌദി അറേബ്യയിൽ പ്രയപൂർത്തി ആകാത്ത ഒട്ടകങ്ങളുടേ ബലാത്സങ്കവും താങ്കൾക്ക് "സമകാലിക പ്രശ്നങ്ങൾ" ആയിരിക്കാം.

ഇനി അല്പം താങ്കളുടേ തൊഴിലുമായി ബെന്ധപ്പെട്ട ചിലതു് എഴുതുന്നതല്ലെ നല്ലതു്.

വിവാഹം കഴിക്കാൻ വേണ്ടി മാത്രം വൈദ്യർ പട്ടം നേടി നാട്ടിൽ ചുമ്മ ചുറ്റി തിരിയുന്ന ചിലരെ കുറിച്ചും, പണി അറിയാത്ത "ഡകിറ്റർ" മാരെ കുറിച്ചും, സർക്കാർ അശുപത്രിയിൽ കൈക്കൂലി വാങ്ങുന്ന "ഡകിറ്റർ" മാരെ കുറിച്ചും എല്ലാം എഴുതിയാൽ നാടിനും പാവപ്പെട്ട നാട്ടുകാർക്കും ഗുണം ഉണ്ടാകും.

ea jabbar said...

ദശലക്ഷക്കണക്കിനു മൃഗങ്ങളെ അരിഞ്ഞു വീഴ്ത്തി മരുഭൂമിയില്‍ തള്ളുകയാണു ചെയ്യുന്നത്. അടുത്ത കാല‍ത്ത് ഫഹദ് രാജാവാണ് മാംസം സംസ്കരിച്ച് ആഫ്രിക്കയിലേക്ക് അയക്കാന്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പദ്ധതി നടപ്പിലാക്കിയത്. 40% മാത്രമേ അങ്ങനെ സംസ്കരിക്കപ്പെടുന്നുള്ളു. ബാക്കി ഇപ്പോഴും നശിപ്പിക്കുകയാണ്. ഇക്കാര്യം മാധ്യമം അടക്കമുള്ള പത്രങ്ങളില്‍ പല തവണ വായിച്ചതാണ്.
തിന്നാന്‍ വേണ്ടി അറുക്കുകയല്ല, അറുക്കുന്നതുകൊണ്ടു തിന്നുകയാണ്. ലതീഫും ചിന്തകനുമൊക്കെ സത്യം പുകമറയില്‍ മൂടാന്‍ ശ്രമിക്കുക മാത്രമാണ്.

Anonymous said...

“മൊഹമ്മദ് എന്ന മനുഷ്യന്‍ എഴുതിയതാണു ഖുറാന്‍ എന്ന തിരിച്ചറിവുണ്ടാകുമ്പോഴേ ഇതൊക്കെ അവര്‍ അറിയൂ. പക്ഷെ അങ്ങനെ ഒരു തിരിച്ചറിവുണ്ടാകാനുള്ള ഒരു സാധ്യതയും കാണുന്നില്ല.“

ഖുറാന്‍ മൊഹമ്മദിന്റെ സൃഷ്ടിയാണെന്നതിന് ഒരു ഖുറാന്‍ വാക്യവും അദ്ധേഹത്തിന്റെ ഭാര്യയുടെ ഒരു സാക്ഷ്യ പത്രവും.

കൊട്ടുകാരന്‍ said...
മുഹമ്മദ് നബി അനേകം സ്ത്രീകളെ വിവാഹം ചെയ്തത്, വിധവകളെ പുനരധിവസിപ്പിക്കുക, അനാഥരെ സംരക്ഷിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ മാത്രമാണന്നാണു ഞാനും വിശ്വസിച്ചിരുന്നത്. പക്ഷെ ഖുര്‍ ആന്‍ എന്റെ ധാരണകളെ തിരുത്തി:-

“അല്ലയോ നബിയേ; നിനക്കു നാം അനുവദനീയമാക്കിയിരിക്കുന്നു. നീ പ്രതിഫലം നല്‍കിയിട്ടുള്ളതായ നിന്റെ ഭാര്യമാരെയും നിന്റെ അധീനതയിലുള്ള അടിമസ്ത്രീകളെയും ഹിജ്രയില്‍ നിന്നെ അനുഗമിച്ച നിന്റെ പിതൃ മാതൃ സഹോദരപുത്രിമാരെയും നിനക്കു ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന മറ്റു സത്യവിശ്വാസിനുകളായ ഏതൊരു സ്ത്രീയെയും -പിന്നീടവളെ വിവാഹം ചെയ്യാന്‍ നീ ഉദ്ദേശിക്കുന്ന പക്ഷം-ഇതു നിനക്കു മാത്രം അനുവദിച്ചിട്ടുള്ളതാകുന്നു, മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല.
തീര്‍ച്ചയാ‍യും അവരുടെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും കാര്യത്തില്‍ അവര്‍ക്കനുവദിച്ചിട്ടുള്ളതെന്താണെന്നു നാം അറിയുന്നു. ഇതൊക്കെ നിന്റെ മനസ്സിനു വിഷമം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.(33:50)

അവരില്‍ നീ നിശ്ചയിക്കുന്നവരെ പിന്നിലേക്കു മാറ്റി നിര്‍ത്താം. നീ ആഗ്രഹിക്കുന്നവരെ നിന്നിലേക്കടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ ആരെയെങ്കിലും വേണമെന്നു തോന്നിയാല്‍ അവരെ സ്വീകരിക്കുന്നതിലും തെറ്റില്ല.
ഇതിനുമപ്പുറം സ്ത്രീകളെ നിനക്കു അനുവദിക്കപ്പെടുന്നില്ല. വല്ലവരെയും പകരം സ്വീകരിക്കാനും പാടില്ല. അവരുടെ അഴക് നിന്നെ ആകര്‍ഷിച്ചാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകള്‍ ഒഴികെ.”(33:52)

ഈ വെളിപാടിറങ്ങിയപ്പോള്‍ നബിയുടെ ഇഷ്ടപത്നി ആയിശയുടെ പ്രതികരണം ബുഖാരി ഇങ്ങനെ രേഖപ്പെടുത്തുന്നു:-

“തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്‍പ്പറഞ്ഞ ഖുര്‍ ആന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”
May 8, 2008 11:46 PM

ദൈവികവ്യവസ്ഥയുടെ പ്രായോഗികത സ്വജീവിതത്തിലൂടെ ലോകത്തിന്‌ കണിച്ചുകൊടുക്കുകയായിരുന്നു മൊഹമ്മദ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സ്തീവിഷയത്തില്‍ മൊഹമ്മദിന് വേറെനിയമമായിരുന്നു.

തുഞ്ചത്തെഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ കിളിയെകൊണ്ട് കഥാകഥനം നടത്തിച്ച് രചിച്ചത് എന്നുപറയുന്നപോലെ ‘അല്ലാഹു’ എന്ന കിളിയെകൊണ്ട് മൊഹമ്മദ് പാടിയുണ്ടാക്കിയതാ ഖുറാന്‍.

ബൂലോകത്തെ കമെന്റുകളില്‍ നിന്നു തന്നെ ഒരു കോപിആന്റ്പേസ്റ്റ്.

ea jabbar said...

1000 കോടിയില്‍ പരം രൂപ ബലിയിനത്തില്‍ ഹാജിമാര്‍ നല്‍കുന്നു. ഇത്രയും പണം കൊണ്ട് ഭക്ഷ്യധാന്യം വാങ്ങി പട്ടിണി കിടക്കുന്നവര്‍ക്കു നല്‍കിയാല്‍ ലോകം പട്ടിണി മുക്തമാകും. പാവം മൃഗങ്ങള്‍ അക്ഷപ്പെടും ! പക്ഷെ അല്ലാഹുവിനു ദേഷ്യം വരും !!

ബയാന്‍ said...

>>ഞാന്‍ തെര്യപ്പെടുത്തേണ്ട കാര്യമില്ല. ഇപ്പോഴുള്ള സംവിധാനത്തിന്റെ ഫലവും ഫലശൂന്യതയും കണക്കാക്കി അതില്‍ ഏറ്റവും ഖുര്‍ആനികാശയങ്ങളുടെയും പ്രവാചകചര്യയുടെയും സത്തയോട് യോജിച്ച തീരുമാനത്തിലെത്താന്‍ അവര്‍ക്ക് തന്നെയാണ് (അഥവാ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക്) അര്‍ഹതയുള്ളത്.<<

ലത്തീഫ്: ദൈവത്തിന്റെ വചനങ്ങള്‍ക്ക് ഫലശൂന്യതയുണ്ട് അല്ലെ, ‘സാര്‍വ്വലൌകികകാലിക പ്രായോഗികം‘ എന്ന് വീമ്പ് പറഞ്ഞത് വെറുതെയായിയല്ലെ !!! ഖുറാനും ഹദീസും തിരുത്താന്‍ സമയമായി എന്ന് ബോധ്യമായിട്ടും; അത് വേണ്ടപ്പെട്ടവരെ അറിയിക്കാനുള്ള അര്‍ഹത പോലുമില്ലാത്ത താങ്കളെന്തിനാണാവോ ഇവിടെ ഇത്രയും മുതലക്കണ്ണീര്‍ പൊഴിച്ചത്.

താങ്കളുടെ പണ്ഢിത സഭയ്ക്ക് ഒരു ഇമെയിലയക്കാന്‍ ഒരു ഇസ്ലാമിക പ്രവര്‍ത്തകന്‍ എന്ന യോഗ്യത ഒരു കുറവാണോ.

CKLatheef said...

'ലത്തീഫ്: ദൈവത്തിന്റെ വചനങ്ങള്‍ക്ക് ഫലശൂന്യതയുണ്ട് അല്ലെ, ‘സാര്‍വ്വലൌകികകാലിക പ്രായോഗികം‘ എന്ന് വീമ്പ് പറഞ്ഞത് വെറുതെയായിയല്ലെ !!!'

ഇപ്പോഴുള്ള സംവിധാനത്തിന്റെ ഫലവും ഫലശൂന്യതയും എന്നതുകൊണ്ട് ഞാനെന്താണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമായരിക്കെ അതിന് ദൈവത്തിന്റെ വചനങ്ങള്‍ക്ക് ഫലശൂന്യതയുണ്ട് എന്ന് മനസ്സിലാക്കിയ നിങ്ങള്‍ക്ക് മറുപടിപറയേണ്ടിവരുമ്പോഴാണ് ഇടക്കൊക്കെ പിന്‍വലിയേണ്ടിവരുന്നത്. അതിനാല്‍ ക്ഷമിക്കണം. ലോകത്ത് അഞ്ച് പേരില്‍ നാല് പേര്‍ ഇസ്‌ലാമിനെക്കുറിച്ച് നിങ്ങള്‍ തെറ്റിദ്ധരിച്ചതുപോലെ തെറ്റിദ്ധരിച്ചവരോ അറിയാത്തവരോ ആണ്‌. അതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസമാകാം. എനിക്ക് എന്റേതും.

kaalidaasan said...

അനോണിമസേ,

കൈപ്പള്ളി കരുതുന്നത് അദ്ദേഹം വലിയ മനസിന്റെ ഉടമയാണെന്നാണ്. പാവം. മറ്റുള്ളവര്‍ ലോകം കണ്ടിട്ടില്ല, അവര്‍ക്കൊന്നും അറിയില്ല എന്നൊക്കെ ആണദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍. അദ്ദേഹത്തെ സംബന്ധിച്ച് ദുബായി അണ്, ലോകം. അതിനപ്പുറം എന്തു ലോകമാണോ അദ്ദേഹം കണ്ടിട്ടുള്ളത്.

ലോകം കണ്ടിട്ടുള്ളവരും മനുഷ്യരെ അറിഞ്ഞവരും മറ്റുള്ളവരെ ചെറുതായി കാണില്ല. ഒരിക്കലും പുച്ഛിക്കില്ല.

ശശി തരൂരുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ എതിര്‍ത്ത് ഞാന്‍ ചിലതൊക്കെ പറഞ്ഞിരുന്നു. അതിന്റെ കലിപ്പാണദ്ദേഹത്തിന്.

ഇംഗ്ളീഷില്‍ ചോദ്യം ചോദിക്കുന്നതാണ്, ഏറ്റവും വലിയ നേട്ടമെന്നു കരുതുന്ന അദ്ദേഹത്തിനോടു സഹതപിക്കാം. അദ്ദേഹത്തിന്റെ തുറുപ്പ് ചീട്ട് കുന്തം ആണ്. മറ്റുള്ളവര്‍ക്ക് ഒരു കുന്തവും അറിയില്ല എന്നെഴുതുനതാണ്‌ അദ്ദേഹത്തിന്റെ. കൈപ്പള്ളിക്ക് ലോകത്തുള്ള എല്ലാ കുന്തവുമറിയാമെന്നത് മാനവരാശിയുടെ മഹാഭാഗ്യം.

kaalidaasan said...

ലത്തീഫ്,

ആഹാമെന്നത് വ്യക്തിപരമെങ്കിലും അവയില്‍ നിയമങ്ങളുണ്ടെന്നും അത് പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണെന്നുമാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വിശ്വാസികളുടെ ഈ ഗതികേടില്‍ സഹതപിക്കാം. പക്ഷേ അത് പാടില്ല എന്ന് പറയാന്‍ അവകാശമില്ല എന്ന് ഞാന്‍ കരുതുന്നു.

ഏത് ആഹാരം കഴികണം അത് എങ്ങനെ കഴിക്കണം എന്നൊക്കെ ഓരോ വ്യക്തിക്കും തീരുമാനമെടുക്കാം. അത് ഗതികേടാണെന്നൊന്നും ആരുമഭിപ്രായപ്പെട്ടിട്ടില. അത് തികച്ചു വ്യക്തി പരമായ വിഷയം ആണ്. പക്ഷെ ഇവിടെ പ്രതി പാദിച്ചതുമായി ഇതിനു ബന്ധമില്ല.


അറുത്ത് തന്നെ ദാനം ചെയ്യണോ ആ കാശ് പട്ടിണിപ്പാവങ്ങള്‍ക്ക് എത്തിച്ചുകൊടുത്താല്‍ പോരെ എന്നാണ്. ചോദ്യം പ്രസക്തമാണ് അതില്‍ തീരുമാനമെടുക്കേണ്ടത് ലോകഇസ്ലാം മത പണ്ഡിതന്‍മാരാണ് ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ അത്തരമൊരു തീരുമാനത്തിലെത്തുന്നത് വരെ ഇങ്ങനെത്തന്നെ തുടരും.

എന്തായാലും ചോദ്യം പ്രസക്തമാണെന്നു ലത്തീഫിനു മനസിലായല്ലോ? പിന്നെതിനാണീ പ്രസക്തമായ ചോദ്യം ചോദിച്ച മറ്റുള്ളവരെ ലത്തീഫ് ഇത്ര സമയവും എതിര്‍ത്തതെന്നു മനസിലായില്ല.

ലോക മുസ്ലിം പണ്ധിതന്‍മാര്‍ തീരുമാനമെടുക്കേണ്ട ഒരു വിവാദ വിഷയം ഖുറാനിലുണ്ടെന്നു ഒരു മുസ്ലിം വിശ്വാസി സമ്മതിക്കുന്നത് ആദ്യമായാണു ഞാന്‍ കേള്‍ക്കുന്നത്.

kaalidaasan said...

ലത്തീഫ്,

ഇസ്‌ലാമിലെ നിയമങ്ങള്‍ കിരാതമാണ് എന്ന് താങ്കള്‍ക്ക് അഭിപ്രായപ്പെടാം. പക്ഷേ ആ നിയമങ്ങള്‍ അംഗീകരിക്കാത്തവരെ ഗുണദോഷങ്ങള്‍ ബാധിക്കുന്നില്ല എന്നാണ് വിശ്വാസിയെന്ന നിലക്ക് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

മോഷണം നടത്തിയാല്‍ കൈവെട്ടിക്കളയുക, കൊലപതകം നടത്തിയാല്‍ കഴുത്ത് വെട്ടി കൊല്ലുക. വ്യഭിചരിച്ചാല്‍ കല്ലെറിഞ്ഞു കൊല്ലുക, സ്ത്രീകളെ മാത്രം ശിക്ഷിക്കുക. ഇതൊക്കെ കിരതമായ നിയമങ്ങളാണ്. ഇതെല്ലാം പ്രാചീനകാലങ്ങളില്‍ എല്ലാ സമൂഹങ്ങളിലും തന്നെ ഉണ്ടായിരുന്നു. ഇത് കിരാതമാണെന്ന തിരിച്ചറിവുണ്ടായപ്പോഴാണ്, പരിഷ്കൃത സമൂഹം അവയൊക്കെ ഉപേക്ഷിച്ചത്. അത് എന്റെ അഭിപ്രായം മത്രമല്ല, ലോകത്തെ ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രയമാണ്.

ലത്തീഫിന്റെ മനസിലക്കല്‍ തെറ്റാണെന്നു പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. ആ നിയമം അംഗീകരിക്കുന്നവരെ ഗുണദോഷങ്ങള്‍ ബാധിക്കുന്നുണ്ട്. സൌദി അറേബ്യയില്‍ കഴുത്തു വെട്ടിക്കൊല്ലാന്‍ ശിക്ഷിക്കപ്പെട്ട മുസ്ലിങ്ങളുടെ ബന്ധുക്കള്‍ അവരെ രക്ഷപ്പെടുത്തണം എന്നപേക്ഷിച്ചു കൊണ്ട് മധ്യമങ്ങളിലും മറ്റും കരഞ്ഞു പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അധികാരികള്‍ക്ക് നിവേദനം നല്‍കാറുണ്ട്. ഇന്‍ഡ്യന്‍ എംബസി വഴി ശ്രമിക്കാറുണ്ട്. ഇവരൊന്നും മുസ്ലിം വിശ്വസികളല്ല എന്നാണോ ലത്തീഫ് പറഞ്ഞു വരുന്നത്?

നാളെ ലത്തീഫിനീ അവസ്ഥ വന്നാലും ലത്തീഫിന്റെ ബന്ധുകള്‍ ഇതു തന്നെ ചെയ്യും. മോഷണത്തിനു നാളെ ലത്തീഫിന്റെ ഒരു കൈ വെട്ടിക്കളയേണ്ടി വന്നാല്‍ മുസ്ലിങ്ങളല്ലാത്ത ലത്തീഫിന്റെ എല്ലാ കുട്ടുകാര്‍ക്കും അത് മറക്കാനാകാത്ത വേദന ആയിരിക്കും

ഞാന്‍ ഒരു ചോദ്യം നേരത്തെ ലത്തീഫിനോടു ചോദിച്ചിരുന്നു. മറുപടി കണ്ടില്ല. ചോദ്യം ആവര്‍ത്തിക്കട്ടേ. ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ക്ക് ഖുറാന്‍ അനുശാസിക്കുന്ന ഈ ശിക്ഷകള്‍ പ്രാബല്യത്തിലാക്കിയാല്‍ താങ്കള്‍ അംഗീകരിക്കുമോ?

kaalidaasan said...

ലത്തീഫ്,

അവിശ്വാസികളോടെങ്ങനെ പെരുമാറണം എന്ന അനുശാസനകളെ കിരാതമെന്ന് പറയാമോ അല്ലെങ്കില്‍ എതിര്‍ക്കപ്പെടേണ്ടതാണോ

അവിശ്വസികളോട് എങ്ങനെ പെരുമാറണമെന്ന് ഖുറാന്‍ അനുശസിക്കുന്നത് ഇപ്രകാരമാണ്.

2.

(190) And slay them wherever ye find them, and drive them out of the places whence they drove you out, for persecution is worse than slaughter. And fight not with them at the Inviolable Place of Worship until they first attack you there, but if they attack you (there) then slay them. Such is the reward of disbelievers.

(192) And fight them until persecution is no more, and religion is for Allah. But if they desist, then let there be no hostility except against wrong-doers.

3.

(27) Let not the believers take disbelievers for their friends in preference to believers. Whoso doeth that hath no connection with Allah unless (it be) that ye but guard yourselves against them, taking (as it were) security. Allah biddeth you beware (only) of Himself.

4.

(88) They long that ye should disbelieve even as they disbelieve, that ye may be upon a level (with them). So choose not friends from them till they forsake their homes in the way of Allah; if they turn back (to enmity) then take them and kill them wherever ye find them, and choose no friend nor helper from among them,

5.

(32) The only reward of those who make war upon Allah and His messenger and strive after corruption in the land will be that they will be killed or crucified, or have their hands and feet on alternate sides cut off, or will be expelled out of the land. Such will be their degradation in the world, and in the Hereafter theirs will be an awful doom;

8.

(11) When thy Lord inspired the angels, (saying): I am with you. So make those who believe stand firm. I will throw fear into the hearts of those who disbelieve. Then smite the necks and smite of them each finger.

9.

(4) Then, when the sacred months have passed, slay the idolaters wherever ye find them, and take them (captive), and besiege them, and prepare for them each ambush. But if they repent and establish worship and pay the poor-due, then leave their way free. Lo! Allah is Forgiving, Merciful.


47.

(3) Now when ye meet in battle those who disbelieve, then it is smiting of the necks until, when ye have routed them, then making fast of bonds; and afterward either grace or ransom till the war lay down its burdens. That (is the ordinance).

48.

(28) Muhammad is the messenger of Allah. And those with him are hard against the disbelievers and merciful among themselves.

ഇതൊന്നും കിരാതമല്ല എന്നാണോ ലത്തീഫ് പറയുന്നത്?

«Oldest ‹Older   1 – 200 of 238   Newer› Newest»