Tuesday 10 November 2009

ചെട്ടിയും പിള്ളയും മാവോയും

ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയിട്ട് 62 വര്‍ഷങ്ങളായി. ഇത്രയും കാലം അധികാരത്തിലിരുന്ന എല്ലാ അണ്ടനും അടകോടനും മുറതെറ്റാതെ ചെയ്യുന്ന ഒരു നേര്‍ച്ചയാണ്, ആദിവാസികള്‍ക്കും ഗിരി വര്‍ഗ്ഗക്കാര്‍ക്കും വേണ്ടി രണ്ടു തുള്ളി മുതല കണ്ണീര്‍ പൊഴിക്കുക എന്നത്. ഇപ്പോഴത്തെ അടകോടനും അത് ചെയ്തു.

ഇക്കഴിഞ്ഞ നവംബര്‍ നാലാം തീയതി ആദിവാസികളുടെ പ്രശ്നങ്ങളേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആദിവാസി വകുപ്പ് മന്ത്രിമാരുടെയും ഒരു സമ്മേളനം നടന്നു. അവിടെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ഒരു പ്രഖ്യപനം നടത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.

There has been a systemic failure in giving tribals a stake in the modern economic processes. The alienation built over decades is now taking a dangerous turn. We must change our ways of dealing with tribals. We have to win the battle for their hearts. Administrative machinery in some of such areas is either weak or virtually non-existent, the heavy hand of criminal justice system has become a source of harassment and exploitation and over the years, a large number of cases have been registered against the tribals, whose traditional rights were not recognized by earlier forest laws. Systematic exploitation and social and economic abuse of our tribal communities can no longer be tolerated.
വളരെ ശക്തമായ വരികള്‍ ഇല്ലേ? പക്ഷെ അത് വെറും കാപട്യമെന്നു തിരിച്ചറിയാന്‍ എത്ര പേര്‍ക്കാകും?

2004 ല്‍ പ്രധാനമന്ത്രിയായ ശേഷം അദ്ദേഹമൊരു പ്രസംഗത്തില്‍ പറഞ്ഞു, ഇന്‍ഡ്യയിലെ 161 ജില്ലകള്‍ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രങ്ങളാണെന്ന്. ഇപ്പോള്‍ ആഭ്യന്തര മന്ത്രി പറയുന്നു 235 ജില്ലകളില്‍ മാവോയിസ്റ്റുകള്‍ ശക്തരാണെന്ന്. സാമ്പത്തിക വളര്‍ച്ചയോടൊപ്പം ഇന്‍ഡ്യ മാവോയിസ്റ്റ് വളര്‍ച്ചയിലും മുന്നിലാണിപ്പോള്‍.
ഇന്‍ഡ്യന്‍ ധനകാര്യ വകുപ്പ് മന്ത്രിക്കസേരയിലും ​ പ്രധാനമന്ത്രിക്കസേരയിലും ഒരു ദശബ്ദത്തോളം അമര്‍ന്നിരുന്ന ഈ കാപട്യം ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ എന്നാണറിയപ്പെടുന്നത്. ആ വ്യക്തി ഇതുപോലെ വിലപിക്കുന്നതു കാണുമ്പോള്‍ ഇദ്ദേഹത്തിന്റെ ഊതി വീര്‍പ്പിച്ച വൈദഗ്ദ്ധ്യത്തിന്റെ മേല്‍ ഒരു കരിനിഴല്‍ വീഴുന്നു.
നക്സലൈറ്റുകളും മാവോയിസ്റ്റുകളും ‍ ഇന്‍ഡ്യയുടെ പഴുത്തൊലിക്കുന്ന വൃണം അനാവരണം ചെയ്തു. പ്രധാനമന്ത്രിക്ക് അത് കണ്ടില്ലെന്നു നടിക്കാനാകില്ല.

നവംബര്‍ അഞ്ചാം തീയതി റാഞ്ചിയില്‍, ആയിരക്കണക്കിന് ആദിവാസികള്‍ ഒരു പ്രതിക്ഷേധ പ്രകടനം നടത്തി. പക്ഷെ അത് വാര്‍ത്തയായില്ല. അവര്‍ അമ്പും വില്ലും ഉപയോഗിച്ചായിരുന്നു പ്രകടനം ​നടത്തിയിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയാകുമായിരുന്നു. അങ്ങനെ വരുന്നവര്‍ക്ക് എളുപ്പത്തില്‍ കുത്താനൊരു ചാപ്പ നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങള്‍ക്കും ഭരണ കക്ഷിയായ കോണ്‍ഗ്രസിനും ഉണ്ട്. മാവോയിസ്റ്റ് അല്ലെങ്കില്‍ നക്സല്‍.

ഝാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിയാണ്, മധു കോഡ. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഒരു കേസുണ്ട്. കുറ്റം 4000 കോടി രൂപാ അദ്ദേഹം അനധികൃതമായി സമ്പാദിച്ചു എന്നും. കേസ് ചാര്‍ജ് ചെയ്തപ്പോഴേക്കും അദ്ദേഹം ആശുപത്രിയെ അഭയം പ്രാപിച്ചു. ആദിവാസിയായാലും അല്ലെങ്കിലും ജന പ്രതിനിധിയായാല്‍ കുറെ അധികം ആളുകള്‍ ഇതുപോലെ പണം സമ്പാദിക്കുന്നു. പണം സമ്പാദിക്കാന്‍ അറിയാത്തവര്‍ മന്‍ മോഹന്‍ സിംഗിനേപ്പോലെ ആദിവാസികള്‍ക്ക് വേണ്ടി മുതല ക്കണ്ണീര്‍ പൊഴിക്കുന്നു. മറ്റു ചില ഭീകരന്‍മാര്‍ ആദിവാസികളെ വെല്ലു വിളിക്കുന്നു. അതു പോലത്തെ ഒരു സത്വമാണ്, ഇന്‍ഡ്യയുടെ കോര്‍പ്പറേറ്റ് മാഫിയ മന്ത്രി ചിദംബരം ചെട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു എന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചിദംബരം ചെട്ടി ഒരു അത്ഭുതപ്രവര്‍ത്തിയിലൂടെ ജയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ആയി. അദ്ദേഹം കുറച്ചു നാളുകള്‍ക്ക് മുമ്പ് പറഞ്ഞു, മാവോയിസ്റ്റുകളും നക്സലുകളുമാണ്, ഇന്‍ഡ്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
ഗോപാല്‍ കൃഷ്ണ പിള്ള കേരള കേഡറില്‍ ഉണ്ടായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ അദ്ദേഹം അവിടെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണിപ്പോള്‍. അടുത്തിടെ അദ്ദേഹം ഒരു പ്രസ്താവന നടത്തി. ഇന്‍ഡ്യയിലെ മാവോയിസ്റ്റുകള്‍ക്ക് ചൈനയില്‍ നിന്നും ആയുധം കിട്ടുന്നു എന്നാണാ പ്രസ്താവന. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതാണ്. ഇടത്തരം ആയുധങ്ങള്‍ വളരെ അധികം നിര്‍മ്മിച്ചു വില്‍ക്കുന്നവരാണു ചൈനക്കാര്‍. മവോയിസ്റ്റുകള്‍ക്ക് ആയുധം കിട്ടുന്നത് അവരില്‍ നിന്നാണെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. പക്ഷെ അതിന്, അദ്ദേഹം തെളിവുകള്‍ ഒന്നും നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ അത് മാവോയിസ്റ്റുകളോടു ചോദിക്കണം എന്നാണദേഹം പറഞ്ഞത്.

ഇതിനു മുമ്പ് ഈ പിള്ള, ഇന്‍ഡ്യയിലെ മവോയിസ്റ്റുകള്‍ക്ക് നേപ്പാളിലെ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നു പറഞ്ഞിട്ടുണ്ട്. അതിനും വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടെ മറ്റൊന്നു സംഭവിച്ചു. നേപ്പാളി മവോയിസ്റ്റ് നേതാവ് പ്രചണ്ധ പറഞ്ഞു, ഞങ്ങള്‍ക്ക് ഇന്‍ഡ്യയിലെ മവോയിസ്റ്റുകളുമയി യതൊരു ബന്ധവുമില്ല.

സത്യമെന്നു തോന്നിക്കുന്ന ചില ഊഹാപോഹങ്ങള്‍ പിള്ള പറഞ്ഞതിന്റെ കാരണമെന്തായിരിക്കാം? ദലൈ ലാമയുടെ തവാങ് സന്ദര്‍ശനം മാത്രമാണോ ഇതു പിന്നില്‍?

എന്താണിപ്പോള്‍ നക്സലുകളും മാവോയിസ്റ്റുകളും ചെട്ടിയുടെയും പിള്ളയുടെയുമൊക്കെ ഉറക്കം കെടുത്തുന്നത്? നാലഞ്ചു പതിറ്റണ്ടുകളായി അവര്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള്‍ കേള്‍ക്കുന്ന ഒരു പല്ലവിയാണ്, ഇന്‍ഡ്യ വന്‍ശക്തിയാകാനുള്ള പേറ്റു നോവിലൂടെ കടന്നു പോകുന്നു, എന്ന്. അതിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്നു, ഇനി പൊന്നു തമ്പുരാന്‍ അമേരിക്ക കനിഞ്ഞ് ആ മുദ്ര കൂടി ചാര്‍ത്തിത്തന്നാല്‍ മതി എന്നൊക്കെ ഉള്ള ഉഡായിപ്പുകളില്‍ പരിപൂര്‍ണ്ണമായും വിശ്വസിക്കുന്നതു കൊണ്ടായിരിക്കാം, ട്വിറ്റര്‍ മന്ത്രി ദിവസം ഒരു ലക്ഷം രൂപാ ചെലവഴിച്ച് ആര്‍ഭാടമായിത്തന്നെ ജീവിക്കാന്‍ ആരംഭിച്ചത്.
ചിദംബരം ചെട്ടി ഈയിടെ നാനി പാല്‍ക്കിവാല ലക്ചര്‍ നടത്തിയപ്പോള്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ If the Naxalites accuse elected governments of capitalism, land grabbing, exploiting and displacing tribal people, what prevents them from winning power through elections and reversing current policies?
ചെട്ടിയേപ്പോലുള്ള പണച്ചാക്കുകള്‍ ആണെതിരാളികളെങ്കില്‍, മാവോയിസ്റ്റുകള്‍ക്ക് ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ പറ്റിയെന്നു വരില്ല. അത് മനസില്‍ വച്ചായിരിക്കാം ഇദ്ദേഹം മാവോയിസ്റ്റുകളെ മത്സരിച്ചു ജയിച്ച് വ്യവസ്ഥിതി മാറ്റാന്‍ വെല്ലുവിളിച്ചത്.

അദ്ദേഹം ചോദിച്ച ചോദ്യത്തിന്, ഉത്തരം തരുന്നത് നേപ്പാളാണ്. നേപ്പാളിലേപ്പോലെ മവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കുന്ന അവസ്ഥ ഇന്‍ഡ്യയില്‍ വരാവുന്ന കാലാവസ്ഥയാണ്, ചെട്ടിയും മറ്റും കൂടി സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

ചിദംബരം ചെട്ടി ഇന്‍ഡ്യയിലെ ബുദ്ധിജീവി സമൂഹത്തോടൊരു ചോദ്യം ചോദിച്ചു. “Are you a Naxal Sympathizer?” ഇത് പണ്ട് ബുഷിന്റെ പ്രസിദ്ധമായ “Either you are with us or you are with them” എന്ന പ്രസ്താവനയെ ഒര്‍മ്മിപ്പിക്കുന്നു.

തമിഴ് നാട്ടിലെ ഒരു ചെട്ടിയാര്‍ രാജകുടുംബത്തില്‍ നിന്നും വരുന്ന ചിദംബരം എന്ന വക്കീല്‍, ബ്രിട്ടീഷ് ഖനന ഭീമനായ Vedaanta Resources എന്ന സ്ഥാപനത്തെയും, തകര്‍ന്ന Enron എന്ന അമേരിക്കന്‍ സ്ഥാപനത്തെയും കേസുകളില്‍ പ്രതിനിധാനം ചെയ്തിരുന്നു. Vedaanta Resources ന്റെ board of directors ല്‍ അംഗമായിരുന്ന് വര്‍ഷം 70000 ഡോളറോളം ശമ്പളമായും വാങ്ങിയിരുന്നു. ലോകം മുഴുവന്‍ ഈ സ്ഥാപനത്തിന്റെ ചെലവില്‍ സഞ്ചരിക്കുകയും ചെയ്തിരുന്നു. തരം കിട്ടുമ്പേഴെല്ലാം ഇടതു പക്ഷ പ്രസ്ഥാനങ്ങളെ അവഹേളിക്കുന്നത് വിനോദമാക്കിയ ഇദ്ദേഹം നിസഹായതയില്‍ നിന്നാണതൊക്കെ പുലമ്പുന്നത് എന്നു മറ്റുള്ളവര്‍ക്ക് തോന്നാം.

പല പാര്‍ട്ടികളില്‍ അംഗമായിരുന്ന്  പല മന്ത്രിസഭകളില്‍ കഴിഞ്ഞ 25 വര്‍ഷക്കാലം മന്ത്രിയായി ഇന്‍ഡ്യ രാജ്യം ഭരിച്ചാതാണിദ്ദേഹം. ഇപ്പോള്‍ മന്‍ മോഹന്‍ സിംഗ് വിലപിക്കുന്നതിന്റെ നല്ല ഒരു പങ്ക് ഉത്തരവാദിത്തം ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കൊണ്ട് ഇന്‍ഡ്യയിലെ കോടീശ്വരന്‍ മാരുടെ എണ്ണം കൂടുന്നതു കൊണ്ട് കോരിത്തരിച്ച ഈ കുലാക്ക്, ധനകാര്യ മന്ത്രി കസേരയില്‍ ഇരുന്ന് അവരുടെ വളര്‍ച്ച കണ്ട് ആനന്ദിക്കുകയായിരുന്നു. അപ്പോഴൊന്നും ഇന്‍ഡ്യയിലെ പാവങ്ങളേക്കുറിച്ച് എപ്പോഴെങ്കിലും ഓര്‍ക്കാന്‍ ഇദ്ദേഹത്തിനു നിര്‍ഭാഗ്യം ഉണ്ടായില്ല. ആഭ്യന്തര മന്ത്രിയായപ്പോള്‍ ഇന്‍ഡ്യയുടെ യധാര്‍ത്ഥ ചിത്രം ഇദ്ദേഹത്തിന്, ഏകദേശം പിടി കിട്ടി. ഇന്‍ഡ്യയിലെ 14 സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളും നക്സലുകളും അവഗണികാനാകാത്ത ശക്തിയാണ്. വന്‍ ശക്തിയാകാന്‍ പോകുന്ന ഇന്‍ഡ്യയില്‍ 50% ആളുകള്‍ ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുന്നു എന്നൊക്കെ ലോക ബാങ്കും ഐക്യരഷ്ട്ര സഭയും പറഞ്ഞപ്പോള്‍ ഇദ്ദേഹം വിഡ്ഡിച്ചിരി ചിരിച്ചു കൊണ്ട്, ഇന്‍ഡ്യയുടെ സമ്പത്ത് ഏതൊക്കെ വിദേശികള്‍ക്ക് എഴുതിക്കൊടുക്കണം എന്നു തല പുകഞ്ഞാലോചിക്കുകയായിരുന്നു.


ചിദംബരം ചെട്ടിയും മന്‍ മോഹന്‍ സിംഗും അവഗണിച്ച മനുഷ്യരെ മാവോയിസ്റ്റുകളും നക്സലുകളും റാഞ്ചിയെടുത്തു. ചിദംബരം ചെട്ടിയുടെ ശ്രേണിയിലുള്ളവര്‍ ഈ പാവങ്ങളുടെ പ്രശ്നങ്ങളും കൂടി കാണാനും അവ പരിഹരിക്കാനും ശ്രമിച്ചിരുന്നെങ്കില്‍ ഒരു മാവോയിസ്റ്റും ഇവരെ വശത്താക്കുമായിരുന്നില്ല.

അറിയപ്പെടുന്ന അമേരിക്കന്‍ ഭക്തന്‍മാരൊക്കെ ആണയിട്ടു പറയുന്നു, ചൈനയാണ്, ഇന്‍ഡ്യയുടെ മുഖ്യ ശത്രു എന്ന്. അതുകൊണ്ട് ഇന്‍ഡ്യ അമേരിക്കയോടടുക്കണം. മറ്റൊരു ഭക്തന്‍ പറഞ്ഞത് അമേരിക്ക പാകിസ്ഥാനെ ആക്രമിച്ച് ഇന്‍ഡ്യയുടെ വലിയ ഒരു പ്രശ്നം പരിഹരിക്കുമെന്നാണ്. സംഘപരിവാറിന്, മുസ്ലിം തീവ്രവാദികളാണ്, ഇന്‍ഡ്യയുടെ വലിയ പ്രശ്നം. ചൈന രണ്ടാമത്തെ പ്രശ്നം മാത്രം. കോണ്‍ഗ്രസുകാര്‍ക്ക് ചൈനയാണു പ്രശ്നം. രണ്ടുകൂട്ടരും പ്രശ്നം പരിഹരിക്കാന്‍ അമേരിക്കയുടെ നേരെയാണു നോക്കുന്നത്.

ചെട്ടിയും പിള്ളയും പേടിക്കുന്ന ഈ മാവോയിസ്റ്റുകള്‍ ഏതെങ്കിലും മത തീവ്രവാദികളല്ല. അവര്‍ പെട്ടെന്ന് ഉണ്ടായി വന്നതുമല്ല. പതിറ്റാണ്ടുകളായി അവര്‍ ഇവിടെ ഉണ്ടായിരുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ഇടയിലാണ്. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്, നക്സലുകളും മാവോയിസ്റ്റുകളും സമരം നടത്തുന്നതും. മമത ബാനര്‍ജി നന്ദിഗ്രാമിലും സിംഗൂരും ഇവരോടൊത്താണു സായുധ സമരം ചെയ്തത്.

ഇങ്ങനെയുള്ള മവോയിസ്റ്റുകളെ എതിര്‍ക്കേണ്ടതെങ്ങനെ എന്നും അദ്ദേഹം അരുളിച്ചെയ്തു. കരസേനയും വായുസേനയും ഈ മാവോയിസ്റ്റുകളെ നേരിടണം.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ കേന്ദ്ര സേന. നേതാക്കളെ സംരക്ഷിക്കാന്‍ കരിമ്പൂച്ചകള്‍. സാധാരണ മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരെ കൊന്നൊടുക്കാന്‍ പട്ടാളവും വായു സേനയും. സാധാരണ മനുഷ്യരെ സംരക്ഷിക്കാനോ?

ഉദാരവത്കരണം, അഗോളവത്കരണം, വ്യവസായ വത്കരണം, സമ്പത്തിക വളര്‍ച്ച തുടങ്ങിയ കോര്‍പ്പറേറ്റ് ഉഡായിപ്പുകള്‍ക്കപ്പുറം ഇന്‍ഡ്യ ഇന്നും പിന്നാക്കാവസ്ഥയിലാണ്. പ്രത്യേകിച്ചും നാട്ടുമ്പുറങ്ങളില്‍. ആദിവാസി മേഖലകള്‍‍ തികച്ചും ശോചനീയം തന്നെ.

മലേറിയ എന്ന അസുഖത്തെ പ്രതിരോധിക്കാന്‍ കയ്യില്‍ ഖ്യുനിന്‍ ഗുളികയും ഡെറ്റോളും കൊണ്ടു നടക്കുന്ന ചത്തീസ്ഘറിലെ ആദിവാസി മാവോയിസ്റ്റാണ്, ഇന്‍ഡ്യന്‍ പോലീസിന്റെ ഭാഷയില്‍. മാവോയിസ്റ്റുകളെ വിളിക്കാന്‍ ചിദംബരം ചെട്ടി ഉപയോഗിക്കുന്ന വാക്കുകള്‍ Bandits എന്നും Criminals എന്നുമാണ്.

ഇതിനു മുമ്പും നക്സലുകള്‍ ആളുകളുടെ തല വെട്ടുകയും, വാഹനങ്ങളും സ്ഥാപനങ്ങളും ബോംബ് വച്ച് തകര്‍ക്കുകയും, ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ബന്ദികളാക്കുകയും, വധിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ്, പെട്ടെന്ന് നക്സലുകള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെ ചര്‍ച്ചാ വിഷയം ആയി?

ഇതു വരെ ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും ആരും കാണിച്ചില്ല. രാജീവ് ഗാന്ധിയുടെ ഇഷ്ടക്കാരന്‍ എന്ന ലേബലില്‍ ആഭ്യന്തരമന്ത്രിയായ ശിവരാജ് പാട്ടീലിന്, ദിവസം നാലുനേരം വസ്ത്രം മാറുന്നതൊഴിച്ച് ഭരണം നടത്താനുള്ള ശേഷിയില്ലായിരുന്നു. അദ്ദേഹത്തെ നീക്കേണ്ടി വന്നപ്പോള്‍ ഒരു കാവ്യ നീതി പോലെ ആ മുള്‍ കിരീടം ചിദംബരം ചെട്ടിയുടെ തലയിലാണു പതിച്ചത്. വ്യവസായ ലോബിക്ക് ഇന്‍ഡ്യയുടെ സ്വത്തുക്കള്‍ തീറെഴുതി കൊടുക്കുന്നതുപോലെ എളുപ്പമല്ല ക്രമ സമാധാനം നിയന്ത്രിക്കുന്നതെന്ന് ഇപ്പോള്‍ ചെട്ടി ശരിക്കും മനസിലാക്കി. അതിന്റെ പരിണിത ഫലമാണ്, വിദേശ ഹസ്തം, ചൈന, നേപ്പാള്‍, ആയുധ സഹായം, ദേശ ദ്രോഹം, അക്രമം വികസനം, വന്‍ ശക്തി തുടങ്ങിയ പുലമ്പലുകള്‍. സംഘപരിവാരിനും കോണ്‍ഗ്രസിനും മറ്റെല്ലാ കമ്യൂണിസ്റ്റു വിരോധികള്‍ക്കും പെട്ടെന്നു ദഹിക്കുന്നതാണു ചൈന എന്ന ദിവ്യ ഔഷധം.

നക്സലുകളെ അടിച്ചമര്‍ത്തിയാലൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ല. അതിന്റെ കാരണം, ചെട്ടിയും പിള്ളയും മറ്റസംഘ്യം ചെട്ടിമാരും പിള്ളമാരും പ്രശ്നമെന്താണെന്ന് മനസിലാക്കിയിട്ടും അത് പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ്. ഭരണ യന്ത്രത്തിന്റെ ദയനീയ പരാജയമാണതു കാണിക്കുന്നത്. ഉയര്‍ന്ന തലം മുതല്‍ താഴെ തലം വരെ രാഷ്ട്രീയക്കാര്‍ വികസനത്തിനു ചെലവാക്കേണ്ട പണം തട്ടിയെടുക്കുന്നു. അതിന്റെ ഫലം ദാരിദ്ര്യം , തൊഴിലില്ലായ്മ, പരിസര മലിനീകരണം , രോഗങ്ങള്‍ , ആരോഗ്യ ശോഷണം , വിദ്യാഭ്യാസ നിഷേധം, കൃഷിഭൂമി ബലമായി വികസനം എന്ന ലേബലില്‍ കയ്യടക്കല്‍, കാടുകള്‍ വെട്ടി നശിപ്പിക്കല്‍, നദികളെ നശിപ്പിക്കല്‍ തുടങ്ങിയവയൊക്കെയാണ്. ഇതിനൊക്കെ ആക്കം കൂട്ടികൊണ്ട് ആഗോള വത്കരണം. ഇതെല്ലാം ചെട്ടിക്ക് അറിയാം. മന്‍ മോഹന്‍ സിംഗിനു വളരെ നന്നായി അറിയാം. പക്ഷെ ഇന്‍ഡ്യയിലെ ജന സാമാന്യത്തോടു പറയാനാകുമോ? ഇല്ല. അതിനു പിന്നില്‍ മറ്റൊരു കാരണമുണ്ട്. ഇവര്‍ രണ്ടുപേരും കോര്‍പ്പറേറ്റ് ലോബിയുടെ പിണിയാളുകളാണ്. കോര്‍പ്പറേറ്റ് ലോബിയുടെ കണ്ണുകള്‍ Red Corridor എന്നറിയപ്പെടുന്ന സ്ഥലങ്ങളിലുള്ള വിഭവങ്ങളിലാണ്. പല ബഹുരാഷ്ട്ര കുത്തകകളുമായി ഈ വിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള കരാറുകളുടെ ധാരണാപത്രം തയ്യാറായിക്കഴിഞ്ഞു.

ഇതിന്റെയൊക്കെ പെരുമ്പറയാണ്, മന്‍ മോഹന്റെ മുതലക്കണ്ണീരും ചെട്ടിയുടെയും പിള്ളയുടെയും ഉദീരണങ്ങളും. മാവോ എന്ന പേരുണ്ടായാല്‍ ചൈനയെ വലിച്ചിഴക്കാന്‍ വളരെ എളുപ്പമാണ്. നേപ്പാളിലെ മാവോയിസ്റ്റു പ്രശ്നം ഉയര്‍ത്തിക്കാട്ടി ഇതിനു നല്ല വിപണനമൂല്യം ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

ആദിവാസികളെ നക്സലുകളായി ചിത്രീകരിച്ചാല്‍ സംഗതി കുറച്ചു കൂടെ എളുപ്പമാകും. ഒരു വെടിക്ക് രണ്ടു പക്ഷികള്‍. ചൈന ആയുധം നല്‍കുന്ന, നേപ്പാളിലെ മവോയിസ്റ്റുകളുമായി ബന്ധമുള്ള, ചൈനയുടെ നേതാവായ മാവോയുടെ പേരിലുള്ള ഈ ദേശ ദ്രോഹ പരിഷകളെ കരസേനയുടെയും വായുസേനയുടെയും സഹായത്തോടെ അടിച്ചമര്‍ത്തുക. Collateral Damage എന്ന കോര്‍പ്പറേറ്റ് ഓമനപ്പേരില്‍ ആദിവാസികളെ കൊന്നൊടുക്കാം. ബാക്കിയുള്ളവര്‍ ഒഴിഞ്ഞു പോകുകയും ചെയ്യും.   ആദിവാസികള്‍ ഒഴിഞ്ഞുപോയാല്‍ പിന്നെ ധാതു സമ്പുഷ്ടമായ വന മേഖലകള്‍ ഏത് വിദേശിക്കും എഴുതിക്കൊടുക്കാമല്ലോ.

ക്രിസ്തുമതം സ്വീകരിക്കുന്ന ആദിവാസികളെ സംഘപരിവാര്‍ വളരെ മുമ്പേ നക്സലുകളായി ചിത്രീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യയുടെ ആഭ്യന്ത്രമന്ത്രി തന്നെ അവരെ നക്സലുകളാക്കാന്‍ ശ്രമിക്കുന്നു, കോര്‍പ്പറേറ്റ് മാഫിയക്കു വേണ്ടി.

ചെട്ടിമാരുടെയും പിള്ളമാരുടെയും ബുദ്ധി അപാരം തന്നെ.

45 comments:

kaalidaasan said...
This comment has been removed by the author.
kaalidaasan said...

മാവോ എന്ന പേരുണ്ടായാല്‍ ചൈനയെ വലിച്ചിഴക്കാന്‍ വളരെ എളുപ്പമാണ്. നേപ്പാളിലെ മാവോയിസ്റ്റു പ്രശ്നം ഉയര്‍ത്തിക്കാട്ടി ഇതിനു നല്ല വിപണനമൂല്യം ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

ആദിവാസികളെ നക്സലുകളായി ചിത്രീകരിച്ചാല്‍ സംഗതി കുറച്ചു കൂടെ എളുപ്പമാകും. ഒരു വെടിക്ക് രണ്ടു പക്ഷികള്‍. ചൈന ആയുധം നല്‍കുന്ന, നേപ്പാളിലെ മവോയിസ്റ്റുകളുമായി ബന്ധമുള്ള, ചൈനയുടെ നേതാവായ മാവോയുടെ പേരിലുള്ള ഈ ദേശ ദ്രോഹ പരിഷകളെ കരസേനയുടെയും വായുസേനയുടെയും സഹായത്തോടെ അടിച്ചമര്‍ത്തുക. Collateral Damage എന്ന കോര്‍പ്പറേറ്റ് ഓമനപ്പേരില്‍ ആദിവാസികളെ കൊന്നൊടുക്കാം. ബാക്കിയുള്ളവര്‍ ഒഴിഞ്ഞു പോകുകയും ചെയ്യും ആദിവാസികള്‍ ഒഴിഞ്ഞുപോയാല്‍ പിന്നെ ധാതു സമ്പുഷ്ടമായ വന മേഖലകള്‍ ഏത് വിദേശിക്കും എഴുതിക്കൊടുക്കാമല്ലോ.


ക്രിസ്തുമതം സ്വീകരിക്കുന്ന ആദിവാസികളെ സംഘപരിവാര്‍ വളരെ മുമ്പേ നക്സലുകളായി ചിത്രീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യയുടെ ആഭ്യന്ത്രമന്ത്രി തന്നെ അവരെ നക്സലുകളാക്കാന്‍ ശ്രമിക്കുന്നു, കോര്‍പ്പറേറ്റ് മാഫിയക്കു വേണ്ടി.

അനില്‍@ബ്ലോഗ് // anil said...

ശൊ !
ഇങ്ങനെ ഒന്നും പറയല്ലെ, കാളിദാസന്‍.
ഇന്ത്യ വിദേശത്തുനിന്നും സ്വര്‍ണ്ണം പോലും വാങ്ങിക്കൂട്ടുന്ന രാജ്യമാണിന്ന്, സ്വര്‍ണ്ണം വാങ്ങാന്‍ ഇച്ചിരി പൊതുമേഖലാ ഓഹരികള്‍ വില്‍ക്കെണ്ടി വരും.സ്വര്‍ണ്ണ വില ക്രാ‍ഷായാല്‍ വിറ്റ സായിപ്പെങ്കിലും രക്ഷപ്പെടുമല്ലോ. അതിനിടയില്‍ ആദിവാസിയെയൊക്കെ എന്തിനു പോറ്റുന്നു. ജീവിക്കാന്‍ അവര്‍ക്ക് കാടുകളില്ല്, നാട്ടില്‍ കൊടുക്കാന്‍ തൊഴിലും ഭക്ഷണവുമില്ല. എല്ലാം ചത്തു മണ്ണടിയട്ടെന്നെ.

Baiju Elikkattoor said...

facist modiyude mattoru pathippaanee samrajyathwa mooduthaangi palaniyappan. ayaal ethu vakuppu kaikaaryam cheythalum samoohathinte thaazhe thattilullvarare pizhinju kuthakalkku thadukkidunna nayamanu anuvarthichu ponittullathu.

aadivaasi samoohathinte peril muthalakkanneer ozhukkunnathu thurannu kaattiyathinu nandi.

മലമൂട്ടില്‍ മത്തായി said...

That problems exist for the poor people in India is a given. But then that does not justify taking up arms and killing innocents, after all the folks who lose their lives are not the ones who exploit the poor.

Links do exist between maoists on either side of the Nepal/ India border. Here is the link for that:
http://timesofindia.indiatimes.com/india/Nepal-Maoists-admit-link-with-Indian-naxals/articleshow/5192687.cms

About Chinese arms with Maoists - Chinese sell arms to everyone. You have the money, you too can buy from China. It is not a big deal at all, they are just good at marketing their products.

G K Pillai is still an IAS officer from Kerala cadre. Just by working at the center does not change his cadre.

So in the end, what is your prescription for the poor in India? The post is a diatribe against the rulers without giving any solutions. Ah well, that is the familiar way for all those arm chair revolutionists.

I am sure you will reply by a tirade of comments. But then it substance that matter :-)

Anonymous said...

Kaalidaasan you are a huge fool. How can you write such nonesense and expect people to read it. I am reading it for the first time and found it one of the worst and one sided bullshit.

kaalidaasan said...

അനില്‍,

വിദേശത്തു നിന്നും സ്വര്‍ണ്ണം വാങ്ങിയത് എന്തോ മഹത്തായ കാര്യമാണെന്നാണ്, ചിലര്‍ കൊട്ടിഘോഷിക്കുന്നത്. സായിപ്പിനെ രക്ഷിക്കലാണല്ലോ ഇപ്പോള്‍ സിംഗിന്റെയും ചെട്ടിയുടെയും ഒക്കെ ജീവിത ലക്ഷ്യം തന്നെ.

ആദിവാസിയെയൊക്കെ ചത്തുപോട്ടെ എന്നു പോലും കരുതുന്നില്ലല്ലോ. നക്സലൈറ്റ് എന്നും മവോയിസ്റ്റ് എന്നും മുദ്ര കുത്തി പട്ടാളത്തേക്കൊണ്ട് കൊല്ലിക്കാനാണല്ലോ പുറപ്പാട്.

താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ നായ കയറി ഇരിക്കും എന്നാണു പഴം ചൊല്ല്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ ഒരു ആദിവാസി ഊരിലും മവോയിസ്റ്റുകളോ നക്സലുകളോ മേയില്ല.

kaalidaasan said...

ബൈജു,

മോഡി മത കാര്യങ്ങളില്‍ സാമൂഹ്യ ദ്രോഹിയാണ്. അതു പോലെ ചിദംബരം സാമ്പത്തിക രംഗത്തെ സമൂഹ്യ ദ്രോഹിയാണ്. മോഡി ഹിന്ദുക്കളുടെ തല്‍പ്പര്യം സംരക്ഷിക്കുന്നു. ചിദം ബരം കുത്തക മുതലാളിമാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നു. മോഡിയുടെ വഴിയില്‍ ന്യൂനപക്ഷങ്ങള്‍ തടസമാണെന്നു കണ്ടപ്പോള്‍ ഹിന്ദു തീവ്രവാദികള്‍ക്കൊപ്പം പോലീസിനെ വിട്ട് അവരെ തല്ലിക്കൊന്നു. ചിദംബരം ആദിവാസികള്‍ തടസമാണെന്നു കണ്ട് പട്ടാളത്തെ വിട്ട് അവരെ തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്നു.

kaalidaasan said...

Kaalidaasan you are a huge fool. How can you write such nonesense and expect people to read it. I am reading it for the first time and found it one of the worst and one sided bullshit.

Just because you have not heard about this, it is not false. That is because you read only some Malayalam news papers. These papers did not report this news. They were busy with Kerala bye election. But most national and international dailies reported these.
I am not bothered whether people of your level of intelligence read this. You are free to call it bull shit or any other shit for that matter.

These are a few reports based on which I wrote this post.

Maoists get arms from outside, says Chidambaram

Maoists are acquiring weapons through Bangladesh, Myanmar and possibly Nepal, according to Home Minister P Chidambaram, who nonetheless has expressed government's willingness for a dialogue with them provide they abjure violence.

Maoists getting arms from China: Home Secretary

The government for the first time on Sunday said that the Maoists are getting arms from China, which is a "big supplier" of small weapons.
"Chinese are big smugglers... Suppliers of small arms. I am sure that the Maoists also get them," Home Secretary G K Pillai said when asked if the Naxals were having links with China.

India is 'losing Maoist battle'

India's Prime Minister Manmohan Singh says his country is losing the battle against Maoist rebels.

They operate in a large swathe of territory across central India, and in some areas have almost replaced the local government.

The prime minister admitted that the Maoists had growing appeal among a large section of Indian society, including tribal communities, the rural poor as well as sections of the intelligentsia and the youth.

PM's snub to Maoists: Guns don't ensure development of tribals

Prime Minister Manmohan Singh said there has been a "systemic failure" in giving tribals a stake in the modern economic processes and emphasised that the "systematic exploitation and social and economic abuse of our tribal communities can no longer be tolerated."

kaalidaasan said...

മലമൂട്ടില്‍ ,

That problems exist for the poor people in India is a given. But then that does not justify taking up arms and killing innocents, after all the folks who lose their lives are not the ones who exploit the poor.

പാവപ്പെട്ടവര്‍ക്ക് ഞാന്‍ സൂചിപ്പിച്ച പ്രശ്നങ്ങളുണ്ടെന്നു മനസിലായതില്‍ സന്തോഷമുണ്ട്.

ആയുധം കയ്യിലെടുക്കുന്നതും നിരപരാധികളെ കൊല്ലുന്നതും ന്യായീകരിക്കാനാകില്ല. നക്സലുകളും മാവോയിസ്റ്റുകളുമത് ചെയ്യുന്നതും ഞാന്‍ അംഗീകരിക്കില്ല. എന്തുകൊണ്ട് മാവോയിസ്റ്റുകള്‍ ഇതൊക്കെ ചെയ്യുന്നു എന്നാണു ഞാന്‍ പറഞ്ഞത്. അവരുടെ പ്രവര്‍ത്തികളെ ന്യായീകരിച്ചതല്ല.

ഞാന്‍ മന്‍ മോഹന്‍ സിംഗിന്റെ പ്രസംഗത്തിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. ആദിവാസികളുടെയം ​ഗിരിവര്‍ ഗ്ഗക്കാരുടെയും മറ്റ് പാവപ്പെട്ട ആളുകളുടെയും പ്രശ്നങ്ങള്‍ എന്താണെന്ന് അതില്‍ അദ്ദേഹം വിവരിച്ചിട്ടുമുണ്ട്.
ഇതൊക്കെ നക്സലുകളും മവോയിസ്റ്റുകളും സൃഷ്ട്ടിച്ചതല്ല. കാലാകാലങ്ങളില്‍ ഭരിച്ചവര്‍ ശ്രദ്ധിക്കാതെ പോയതും മനപ്പൂര്‍വം അവഗണിച്ചതുമാണ്. ഇന്‍ഡ്യയുടെ ആഗോളവത്കരണത്തിന്റെയും ഉദരവത്കരണത്തിന്റെയും ഉപജ്ഞതാവാണു മന്‍ മോഹന്‍ സിംഗ്. അദ്ദേഹത്തിന്റെ ഭരണപരിഷ്ക്കാരങ്ങള്‍ക്ക് ശേഷം ഇന്‍ഡ്യയില്‍ പണക്കാരുടെ എണ്ണം കൂടി. പാവപെട്ടവരുടെ എണ്ണവും കൂടി. ഗിരിവര്‍ഗ്ഗക്കാരുടെ ആവാസവ്യവസ്ഥയെത്തന്നെ നശിപ്പിക്കാനും ധാതു സമ്പുഷ്ടമായ അവരുടെ പര്‍പ്പിട സ്ഥലങ്ങള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വിട്ടു കൊടുക്കാനുമുള്ള നീക്കങ്ങളാണദ്ദേഹം ഇപ്പോഴും ചെയ്യുന്നത്. ഇതൊക്കെ അദ്ദേഹം സമ്മതിക്കുന്നു. പക്ഷെ ഒന്നും ചെയ്യുന്നില്ല. ഇതേ നിഷ്ക്രിയത്വം ഇതിനു മുമ്പുള്ള ഭരണാധികാരികളും ചെയ്തു. അതു കൊണ്ടാണ്, മാവോയിസ്റ്റുകളും നക്സലുകളും ആദിവാസികളുടെ രക്ഷക്കെത്തിയത്. അതിന്റെ പേരില്‍ ആദിവാസികളെ നക്സലുകളായി മുദ്ര കുത്തി അവരെ കൊന്നൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ മാവോയിസ്റ്റുകളും നക്സലുകളും അവര്‍ക്ക് വേണ്ടി ആയുധമെടുത്തു.

kaalidaasan said...

Malamoottil,

Links do exist between maoists on either side of the Nepal/ India border. Here is the link for that:
http://timesofindia.indiatimes.com/india/Nepal-Maoists-admit-link-with-Indian-naxals/articleshow/5192687.cms


ആ റിപ്പോര്ട്ടില് വേറെ ചിലതും കൂടി ഉണ്ട്.

However, when contacted for his comment avoiding direct answer Gajurel said that his party did not oppose the movement being launched by the Indian Maoists.

"They are doing what they think is right," he said. They are launching their movement in Indiaand we are launching ours here, there is no need to oppose the movement launched by the Indian Maoists, he pointed out.

കൂടാതെ അതിനു ശേഷം വന്ന മറ്റു ചില റിപ്പോര് ട്ടുകള് ആണു താഴെ.

Nepalese Maoists claim no involvement with Indian Maoists

Nepal's opposition Maoists insisted, on Wednesday, that they had no involvement with the Indian Maoists and favoured friendly ties between the two countries.
"It is wrong to link us with the Indian Maoist movement, he said. There is no involvement (of Nepalese Maoists) in the Indian Maoists' movement," the party's senior leader, Baburam Bhattarai, told media-persons.
Rejecting reports linking Nepalese Maoists with the Indian Maoists, he said "we don't want to interfere in others' affairs." Describing Naxalism in the neighbouring country as India's "internal matter", Bhattarai said "we also don't want others to interfere in our affairs."



Nepal Maoists have no links with Indian Maoists: Prachanda

Pushpa Kamal Dahal, the Unified Maoists’ Party chairman has said that there exists no links between the outlawed Communist Party of India-Maoist and the Unified Maoists’ Party of Nepal.

Mr. Dahal’s remarks came just a day after the Indian Home Secretary Mr. Goal K Pillai, addressing a joint press conference after the completion of a two day Home Secretary level security talks between India and Nepal, November 7, 2009, had said that there existed some sort of links between the two Maoists’ Parties and that the government of India was fully aware of that.

Addressing a press meet in Birgunj, Sunday, November 8, 2009, Dahal said that in the past the two parties had political relationship but with the Maoists’ Party in Nepal becoming a part of the peace process, the political link as such has been broken.
“After we joined the peace process in Nepal, they have been blaming our party as to have turned a revisionist one, in such a situation there is no chance of having ideological links with the Indian Maoists”, he continued.
“Even while we were carrying out peoples’ war in Nepal, we never asked for physical support from them”, he told the journalists.

kaalidaasan said...

So in the end, what is your prescription for the poor in India? The post is a diatribe against the rulers without giving any solutions. Ah well, that is the familiar way for all those arm chair revolutionists.

പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ മന്‍ മോഹന്‍ സിംഗ് പ്രസം ഗത്തില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. അവ ഞാന്‍ കോപ്പി ചെയ്യാം.



tribals must be the primary beneficiaries of the development process,

Singh said administrative machinery in some of such areas is "either weak or virtually non-existent", the "heavy hand of criminal justice system has become a source of harassment and exploitation" and over the years, a large number of cases have been registered against the tribals, "whose traditional rights were not recognised by earlier forest laws".

Singh noted that Chhattisgarh and Madhya Pradesh governments have recently withdrawn cases against tribals and said other states need to review such cases urgently and take a similar action.

"It is not just the displacement and disorientation caused by separation from the land that is at issue. One can only imagine the psychological impact of seeing the cutting down of the very forests that have nurtured the existence of these communities for centuries," he said.

He said he had written twice to Chief Ministers of all states on implementation of Forest Rights Act, which envisages distribution of title deeds to tribals, by the end of this year.

While some states have achieved remarkable progress in the distribution of titles, others are lagging behind, Singh said, lamenting that "in a few states, even the process of receiving claims is yet to commence."

He described distribution of titles as an "important and necessary first step" for addressing problems of tribals.


മന്‍ മോഹന്‍ സിംഗ് എന്ന കാപട്യം പറയാത്ത മറ്റൊന്നുണ്ട്. ആദിവാസികളെയും മറ്റു പവപ്പെട്ടവരെയും ഒഴിപ്പിച്ചിട്ട് , അവരുടെ ഭൂമിയില്‍ വ്യവസായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുന്ന തല തിരിഞ്ഞ വികസനം. അതില്‍ നടപടി എടുക്കാതെ ഒരു പ്രശ്നവും അവസാനിക്കില്ല. അദ്ദേഹം പറയുന്ന രീതിയില്‍ ആദിവാസികളെ ഒഴിപ്പിച്ച് മറ്റെവിടെയെങ്കിലും പട്ടയത്തോടു കൂടി അവര്‍ ക്ക് ഒരു തുണ്ടു ഭൂമി കൊടുക്കാം എന്നണീ കുലാക്ക് സ്വപ്നം കണുന്നത്. ആ സ്വപ്നം നടക്കുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ കാടിളക്കുന്നത് ഇതിനു വേണ്ടിയാണെന്ന് ആദിവാസികളും അവരെ പിന്തുണക്കുന്നവരും തിരിച്ചറിഞ്ഞു കഴിഞ്ഞു.

ബംഗാള്‍ സര്‍ക്കാര്‍ എടുത്ത നടപടി ആണു താഴെ. അതു പോലെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മറ്റു സര്‍ക്കാരുകള്‍ക്കും ആവാം.

Bengal to spend Rs 1,600cr on Naxal-hit areas
KOLKATA: Faced with the Maoist menace, the Left Front government in Bengal is now planning to spend Rs 1,600 crore for the development of the three .

ബംഗളിലേപ്പോലെയും കേരളത്തിലേപ്പോലെയും ഭൂപരിഷ്കരണം നടപ്പാക്കുക. ആദിവാസി ഭൂമിക്ക് സംരക്ഷണം നല്‍കുക.

കൂടെ ആദിവാസികളെയും ഗിരിവര്‍ ഗ്ഗക്കാരെയും മറ്റു പാവപ്പെട്ട ജനങ്ങളെയും അവരുടെ ആവാസ സ്ഥലത്തു നിന്നും ബലമായി മാറ്റരുത്.

ബീഫ് ഫ്രൈ||b33f fry said...

വളരെ നന്ദി ഈ പോസ്റ്റിന്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ താല്പര്യസംരക്ഷണത്തിന് ജനാധിപത്യക്രമത്തില്‍ വിശ്വസിക്കുന്ന ഇടതുകക്ഷികളും പരാജയപ്പെട്ടിട്ടില്ലേ? അത് കൊണ്ടു തന്നെ, ബൂര്‍ഷ്വാ ഗവണ്‍മെന്റിനെ ബലപ്രയോഗത്തില്‍ കൂടെ തള്ളിയിട്ടിട്ട്ട് അവിടെ തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തെ പ്രതിഷ്ഠിച്ചാല്‍ മാത്രമേ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വിമോചനം സാദ്ധ്യമാകൂ എന്ന തിയറി തെളിയിക്കപ്പെടുകയല്ലേ?

മലമൂട്ടില്‍ മത്തായി said...

Well what did the Maoists from Nepal actually tell about their relationship with their "comrades in arms" on the Indian side? That they have a "political" relationship with their counterparts in India. That is to be expected as the maoists on the other side are part of the political apparatus. That is exactly what Pakistan says when they support the Kashmiri militants - that Pakistan is supporting the political aspirations of Kashmiris.

Land re-distribution activities in Kerala or in Bengal is not surely not perfect. If yes, then why did the small scale farmers in Singur revolt when the "workers" party colluded with the arch-capitalists? If the land distribution scheme of Kerala is good, then why did Muthanga happen here? After all land re-distribution happened way back in the 60s and 70s.

Good education has to be the bench mark for the Indian revival. But then that is another story all together.

kaalidaasan said...

ബീഫ് ഫ്രൈ,

ഇടതു കക്ഷികളും പലതും ചെയ്യാതെ പോയി. അതു കൊണ്ടല്ലേ ചെങ്ങറ സമരമൊക്കെ ഇതു പോലെ വലിച്ചു നീട്ടപ്പെട്ടത്.

നന്ദിഗ്രാമിലും സിം
ഗൂരും ഇടതു പക്ഷ അശയങ്ങള്‍ക്ക് കടക വിരുദ്ധമായ സംഗതികളാണു നടന്നതും.

കേരളത്തില്‍ ഇളമരം കരീമൊക്കെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ താളത്തിനു തുള്ളുകയാണ്.

kaalidaasan said...

That is to be expected as the maoists on the other side are part of the political apparatus. That is exactly what Pakistan says when they support the Kashmiri militants - that Pakistan is supporting the political aspirations of Kashmiris.

പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവും മത നേതൃത്വവും കാഷ്മീരി തീവ്രവാദികളെ സഹായിക്കുന്നുണ്ട്. അത് പണവും ആയുധങ്ങളും പരിശീലനവും നല്‍കിയും. അതൊക്കെ ബന്ധപ്പെട്ട എല്ലാവരും സമ്മതിച്ചതുമാണ്.

നേപ്പാളിലെ മാവോയിസ്റ്റുകള്‍ മറ്റു രാജ്യങ്ങളിലെ മാവോയിസ്റ്റുകളെ ധാര്‍മ്മിക പിന്തുണയിലൂടെ സഹായിക്കുന്നുണ്ട്. അതിന്റെ കാരണം അവരൊക്കെ ഒരേ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പൊരുതുന്നു എന്നതാണ്. പഴയ് സോവിയറ്റ് യൂണിയനേപ്പോലെ ഇന്‍ഡ്യക്കാരെ സഹായിക്കാന്‍ നേപ്പാള്‍ ഒരു ശക്തിയൊന്നുമല്ല. നേപ്പാളി മവോയിസ്റ്റുകള്‍ സായുധസമരം ഉപേക്ഷിച്ചു കഴിഞ്ഞു. അതിനു ശേഷം ഇന്‍ഡ്യന്‍ മവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തുന്നില്ല എന്ന് അവര്‍ പറഞ്ഞും കഴിഞ്ഞു. മലമൂടനതു വിശ്വസിക്കാന്‍ പറ്റുമെങ്കില്‍ വിശ്വസിക്കുക.

ലോകം മുഴുവനുമുള്ള കമ്യൂണിസ്റ്റുപര്‍ട്ടികളുമിതു പോലെ ധാര്‍മ്മികമായി പിന്തുണക്കുന്നവരും പരസ്പരം അം ഗീകരികുനവരുമാണ്. കാരണം വരുടെ ലക്ഷ്യം കമ്യൂണിസ്റ്റു ഭരണം നടപ്പില്‍ വരുത്തുക എന്നും .

ലോകമുഴുവനുമുള്ള കത്തോലിക്കാ സഭയുമിതു പോലെ പരസ്പരം ബന്ധപ്പെടുന്നു, ഒരേ നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ഇനിയിപ്പോള്‍ നേപ്പാളിലെ മാവോയിസ്റ്റുകള്‍ ഇന്‍ഡ്യയിലെ മാവോയിസ്റ്റുകളെ സഹായിക്കുന്നത് അത്ര വലിയ അത്ഭുതത്തിനു കാരണവുമല്ല. എല്‍ റ്റി റ്റി ഇ എന്ന തീവ്രവാദസസം ഘടനയെ തമിഴ് നാട്ടില്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്നും തമിഴ് നാട്ടിലെ ചില രാഷ്ട്രീയ കക്ഷികള്‍ അവരെ പരസ്യമായി പിന്തുണക്കുന്നുമുണ്ട്. സിന്ധിലെ പക്കിസ്താനി തീവ്രവാദികളെ ഇന്‍ഡ്യ പിന്തുണക്കുന്നതും അതു പോലെ ഒക്കെതന്നെയണ്.

ഇന്ദ്യയിലെ മാവോയിസ്റ്റുകള്‍ ഇന്‍ഡ്യയില്‍ നില നില്‍ക്കുന്ന അനീതിക്കെതിരെ സമരം ചെയ്യുന്നു. അവര്‍ക്ക് എത്ര പേരുടെ സഹായം കിട്ടുന്നു എന്നതിനേക്കാള്‍ ഈ അനീതി ഇവിടെ ഉള്ളതാണു പ്രശ്നം. കേരളത്തിലും 60 കളിലും 70 കളിലും നക്സല്‍ പ്രസ്ഥാനം വളരെ ശതമായിരുന്നു. കേരളത്തിലെ സര്‍ക്കാരുകള്‍ സാമൂഹ്യ നീതിക്കു വേണ്ടി ശക്തമായ നടപടികള്‍ എടുത്തപ്പോള്‍ നക്സല പ്രസ്ഥാനം ക്ഷയിച്ചു. അതാണു കേന്ദര്‍ സര്‍ ക്കാരും ഓര്‍ക്കേണ്ട കാര്യം.

kaalidaasan said...

മലമൂട്ടില്‍,

Land re-distribution activities in Kerala or in Bengal is not surely not perfect. If yes, then why did the small scale farmers in Singur revolt when the "workers" party colluded with the arch-capitalists? If the land distribution scheme of Kerala is good, then why did Muthanga happen here? After all land re-distribution happened way back in the 60s and 70s.

ഭൂപരിഷ്കരണം കുറ്റമറ്റ രിതിയില്‍ അല്ല കേരളത്തില്‍ നടപ്പിലാക്കിയത്. 1959 ലെ കമ്യൂണിസ്റ്റു സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടി അത് നടപ്പില്‍ വരുത്തിയത്. ആദിവാസികളെയും ഗിരിവര്‍ഗ്ഗക്കാരെയും പരിപൂര്‍ ണ്ണമായി അവഗണിച്ചു. അതു കൊണ്ടാണ്, മുത്തങ്ങയൊക്കെ ഉണ്ടായത്. മറ്റുള്ളവരുടെ ഇടയില്‍ നടപ്പിലാക്കിയതിലും ചില പാളിച്ചകള്‍ ഉണ്ടായി. അതിന്റെ തെളിവാണ്, ചെങ്ങറ സമരം.


സിംഗൂരും നന്ദിഗ്രാമിലും സംഭവിച്ചത് ഭൂപരിഷ്കരണവുമായി ഒരു ബന്ധവുമില്ലാത്ത സംഗതിയാണ്. മന്‍ മോഹന്‍ സിംഗിന്റെ ഉദരവത്കരണത്തിന്റെ ഇരകളാണ്, രണ്ടും. ബഹുരാഷ്ട്ര കുത്തകള്‍ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളാണവിടെ ഉണ്ടായത്. ഭൂപരിഷ്കരണം വഴി കര്‍ഷകര്‍ക്ക് വിട്ടു കൊടുത്ത സ്ഥലങ്ങള്‍ തിരിച്ചെടുത്തതില്‍ നിന്നും ഉണ്ടായതാണവിടത്തെ പ്രശ്നം. ഒരു കമ്യൂണിസ്റ്റു സര്‍ക്കാര്‍ ചെയ്യരുതാത്ത സംഗതികളാണവിടെ രണ്ടിടത്തും സംഭവിച്ചത്. അതിന്റെ ഫലം ഇടതു പാര്‍ട്ടികള്‍ ഇപ്പോള്‍ അവിടെ അനുഭവിക്കുന്നു.

മലമൂട്ടില്‍ മത്തായി said...

So the Nepali Maoist support the cause of their Indian counterparts. Their "emotional" support leads to the weapons smuggling charges against them. That this activity is similar to the activities of the Catholic church or even that of the Indian government does not give it any legitimacy. In fact, it makes going after the maoists even more essential.

Per your comments, it was the Congress party which implemented the land re-distribution in Kerala. Guess that you have never read your history books. So if it was Congress which implemented the reforms, then how come the Reds always take the credit for the scheme?

Nandigram and Singur were nothing short of organized land grabs by the Government for the businesses. The law used for that operation was brought on by the Colonials. That should change. So also is the case of the rampant use of black money in real estate business which depress the actual on-book value of the land. Surely the "workers" party government of Bengal had all the chances to make necessary changes to the law. But then they too went with the law given by the Colonial powers. Well those laws will help to fill the party coffers. So why bother to change 'em? As for the elections, the money will always win the elections.

kaalidaasan said...

മലമൂട്ടില്‍,


So the Nepali Maoist support the cause of their Indian counterparts. Their "emotional" support leads to the weapons smuggling charges against them. In fact, it makes going after the maoists even more essential.


ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന സം ഘടനകള്‍ പരസ്പരം അംഗീകരിക്കും. അത് സാമാന്യ യുക്തിയാണ്.

ഗോള്‍ഡ് സ്റ്റോണ്‍ റിപ്പോര്‍ട്ടിനെതിരെ ഇന്‍ഡ്യ ഐക്യ രാഷ്ട്ര സഭയില്‍ നിലപാടെടുത്തതുകൊണ്ട്, ഇസ്രായേല്‍ ഗാസയില്‍ പലാസ്തീനികളെ കൊന്നൊടുക്കിയതിനു ഇന്‍ഡ്യ സഹായം ​നല്കി എന്ന അര്‍ത്ഥമില്ല. അതു പോലെയേ ഉള്ളു നേപ്പാളി മവോയിസ്റ്റുകള്‍ ഇന്‍ഡ്യന്‍ മാവോയിസ്റ്റുകളുടെ നിലപാടിനെ പിന്തുണക്കുന്നതും.

നക്സലുകളും മാവോയിസ്റ്റുകളും ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട സംഘടനകളാണ്. പതിറ്റാണ്ടുകളായി ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അവരെ നേരിടുന്നുമുണ്ട്. എന്നിട്ടിപ്പോള്‍ 265 ജില്ലകളില്‍ അവരാണു ഭരിക്കുന്നത്. സാധാരണ ജനങ്ങളുടെ ഇടയില്‍ അവര്‍ക്ക് പിന്തുണയുള്ളതു കൊണ്ടാണതു സംഭവിച്ചത്. അതിന്റെ കാരണങ്ങള്‍ വളരെ വ്യക്തമാണ്. മന്‍മോഹന്‍ സിംഗ് അതൊക്കെ അക്കമിട്ടു നിരത്തിയിട്ടുമുണ്ട്. അതു പരിഹരിക്കാതെ മാവോയിസ്റ്റുകളെ നേരീട്ടിട്ടൊന്നും കാര്യമില്ല.

kaalidaasan said...

മലമൂട്ടില്‍

Per your comments, it was the Congress party which implemented the land re-distribution in Kerala. Guess that you have never read your history books. So if it was Congress which implemented the reforms, then how come the Reds always take the credit for the scheme?




ഞാന്‍ ചരിത്രം പഠിച്ചിട്ടു തന്നെയാണിതെഴുതിയത്. 1957 ലെ കമ്യൂണിസ്റ്റു മന്ത്രി സഭയാണു ഭൂപരിഷ്കരണ നിയമം പാസാക്കിയത്. അത് നടപ്പില്‍ വരുത്തുന്നതിനു മുമ്പ് ആ മന്ത്രി സഭയെ പിരിച്ചുവിട്ടു. അതു കൊണ്ട് അവര്‍ക്കതു നടപ്പാക്കാനായില്ല.
പിന്നീടു വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ നിയമം കുറെ ഭേദഗതികളോടേ നടപ്പിലാക്കി. അതിന്റെ കാരണം കേരള ജനത അതാഗ്രഹിച്ചിരുന്നു എന്നതും സാമൂഹ്യ പുരോഗതിക്ക് അതാവശ്യമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ്.

വന്‍കിട എസ്റ്റേറ്റുകളും മറ്റും ഭൂപരിഷ്കരണത്തിന്റെ പരിധിയില്‍ നിന്നും പുറത്താക്കുകയാണ്, കോണ്‍ ഗ്രസ് ചെയ്തത്. റ്റാറ്റയേപ്പോലുള്ള ഭീകരന്‍മാര്‍ ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതൊക്കെ അതിന്റെ ബലത്തിലാണ്.

ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കു തന്നെയാണ്. കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് അതു നടപ്പാക്കാനുള്ള കാരണവും അതാണ്. കോണ്‍ഗ്രസ് ഭരിച്ച മറ്റിടങ്ങളിലൊന്നും അത് നടപ്പാക്കിയിട്ടില്ല.

kaalidaasan said...

മലമൂട്ടില്‍

Nandigram and Singur were nothing short of organized land grabs by the Government for the businesses. The law used for that operation was brought on by the Colonials.

മലമൂടന്‍ ഇതു പോലെ ചിരിപ്പിക്കല്ലേ.

ഒരര്‍ത്ഥത്തില്‍ പുതിയ കൊളോണിയലുകളാണ്, ഈ നിയമം ഉണ്ടാക്കിയത്. മന്‍ മോഹന്‍ സിംഗ് എന്ന കൊളോണിയല്‍ അടിമ. ഉദാരവത്കരണം എന്ന ഓമന പേരില്‍ രാജ്യത്തെ ഒരു നിയമവും ബാധകമല്ലാത്ത കുറെ വിദേശ കുത്തകള്‍ക്ക് അമിത ലാഭം ഉണ്ടാക്കാനായി നിര്‍മ്മിച്ച നിയമമാണു നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ ഉപയോഗിച്ചത്. കൃഷി ഭൂമി വരെ വ്യവസായികള്‍ക്ക് സൌജന്യമായി നല്‍കാന്‍ ഏറ്റെടുക്കാം എന്നാണാ നിയമം അനുശാസിക്കുന്നത്. അതിന്റെ മറവില്‍ നന്ദിഗ്രാമിലും സിം ഗൂരും ഭൂമി ഏറ്റെടുത്തു. അതിന്റെ ഫലം ബംഗാള്‍ സര്‍ക്കാര്‍ അനുഭവിക്കുകയും ചെയ്തു.

kaalidaasan said...

മലമൂട്ടില്‍

Well those laws will help to fill the party coffers. So why bother to change 'em? As for the elections, the money will always win the elections.

മലമൂടന്‍ പിന്നെയും ചിരിപ്പിക്കുന്നല്ലോ. കുറഞ്ഞപക്ഷം സ്വയം എഴുതുന്നതിനോടെങ്കിലും സത്യ സന്ധത പുലര്‍ത്തുക. നന്ദിഗ്രാമില്‍ പാര്‍ട്ടി പണമുണ്ടാക്കി എന്നും അതുപയോഗിച്ച് തെരഞ്ഞെടുപ്പു ജയിക്കുന്നു എന്നു പറയുമ്പോള്‍ ആരാണു ജയിച്ചതെന്നെങ്കിലും അറിയേണ്ടത് സാമാന്യ യുക്തിയല്ലേ. തെരഞ്ഞെടുപ്പു കമീഷന്‍ പറയുന്ന്തും മറ്റുള്ളവര്‍ മനസിലാക്കിയതും ബംഗാളിലെ തെരഞ്ഞെടുപ്പില്‍ സി പി എം പരാജയപ്പെട്ടു എന്നാണ്. കേരളത്തിലും അങ്ങനെ തന്നെ. കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സി പി എമിന്, ഒറ്റ സീറ്റു പോലും ജയിക്കാനും ആയില്ല.
ഇനിയും പാര്‍ട്ടി ഭൂമിഏറ്റെടുക്കലിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പു ജയിക്കുന്നു എന്നൊക്കെ പറഞ്ഞ് വെറുമൊരു മലമൂടനാകാന്‍ ശ്രമിക്കല്ലേ.

devadas said...

ബൂര്‍ഷ്വാ ഗവണ്‍മെന്റിനെ ബലപ്രയോഗത്തില്‍ കൂടെ തള്ളിയിട്ടിട്ട്ട് അവിടെ തൊഴിലാളി വര്‍ഗ്ഗ ഭരണകൂടത്തെ പ്രതിഷ്ഠിച്ചാല്‍ മാത്രമേ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വിമോചനം സാദ്ധ്യമാകൂ എന്ന തിയറി തെളിയിക്കപ്പെടുകയല്ലേ? ഈ ചോദ്യത്തിന് ഉത്തരം കൊടുത്തില്ലല്ലൊ?

kaalidaasan said...

സുരേന്ദ്രന്‍,

ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റു വിരുദ്ധരെല്ലാം എപ്പോഴും ഉന്നയിക്കുന്ന ആക്ഷേപമാണു, കമ്യൂണിസത്തിനു ബലപ്രയോഗം എന്ന ഒറ്റ വഴിയേ ഉള്ളു എന്നൊക്കെ. അത് കമ്യൂണിസത്തെക്കുറിച്ചുള്ള അജ്ഞത എന്നു പറയേണ്ടി വരും.

തൊഴിലാളി വര്‍ഗ്ഗ ഭരണകൂടം എന്നത് കൊണ്ട് കമ്യൂണിസ്റ്റു വിരുദ്ധര്‍ എല്ലാം വിവക്ഷികുനത് സി ഐ റ്റി യു വിന്റെ ഭരണം എന്നാണ്. തൊഴിലാളി എന്നു പറഞ്ഞാല്‍ ചുമട്ടു തൊഴിലാളി അല്ല. ജോലി ചെയ്യുന്ന എല്ലാവരും അതില്‍ ഉള്‍പ്പെടും. എന്നു വച്ചാല്‍ അധ്വാനം വിറ്റു പ്രതിഫലം വാങ്ങുന്ന എല്ലാവരും. ഈ അധ്വാനത്തിന്റെ ഫലം അനുഭവിച്ച്, ദേഹമനങ്ങാതെ മണിമേടകളില്‍ സുഖിച്ചിരുന്നവരെ ആണു മാര്‍ക്സ് എതിര്‍ത്തത്.

ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകാരുടെ നയ പരിപടി ബലപ്രയോഗത്തിലൂടെ തള്ളിയിടുക എന്നതല്ല. കമ്യൂണിസത്തിലെ അവസാനത്തെ ആയുധമാണ്, ബല പ്രയോഗം. അതു വേണ്ട എന്ന് ഇന്‍ഡ്യയിലെ മുഖ്യ ധാര കമ്യൂണിസ്റ്റുകള്‍ അര നൂറ്റാണ്ടു മുമ്പു തീരുമാനിച്ചു.

ബൂര്‍ഷ്വാ ഗവണ്‍മെന്റ് നടപ്പാക്കുന്ന ജനവിരുദ്ധ നടപടികളെ എതിര്‍ക്കാനും തിരുത്താനും കമ്യൂണിസം പല മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്. ബല പ്രയോഗം അതില്‍ അവസാനം വരുന്ന ആയുധമാണ്. ബൂര്‍ഷ്വാ ഗവണ്‍മെന്റിനെ പിന്തുണച്ചോ അതില്‍ പങ്കാളികളായോ, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭരണം നടത്തിയോ ഒക്കെ അതു ചെയ്യാം. കമ്യൂണിസ്റ്റ് മനിഫെസ്റ്റോ വായിച്ചാല്‍ അതെല്ലാം മനസിലാകും.

കഴിഞ്ഞ യു പി എ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചിരുന്നപ്പോള്‍ ചില നിയന്ത്രണങ്ങളും സമര്‍ദ്ധത്തിലൂടെ പ്രയോഗിച്ചിരുന്നു. ലാഭത്തിലോടുന്ന പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന അങ്ങനെയാണവര്‍ തടഞ്ഞതും. സുബോധമുള്ള ആരും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും വിറ്റു തുലക്കില്ല. മുതലാളിത്ത വ്യവസ്ഥിതിയില്‍ ഒരിക്കലും ചെയ്യാറില്ല, അമിത ലാഭത്തില്‍ കണ്ണുള്ളവര്‍ ഒഴികെ. ഇടതു പക്ഷ നിയന്ത്രണം അവസാനിച്ചപ്പോള്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ വില്‍പ്പനയുടെ ആക്കം കൂട്ടി. അങ്ങനെ കിട്ടിയ പണം കൊണ്ട് 200 ടണ്‍ സ്വര്‍ണ്ണമാണു അടുത്തിടെ വാങ്ങിയത്. അതൊക്കെ മഹത്തായ നേട്ടങ്ങളായി മന്‍മോഹന്‍ സിംഗ് ചെയ്യുന്ന ചതികളുടെ പാദസേവകര്‍ പാടിപ്പുകഴ്ത്തുന്നുണ്ട്.

ചൂഷകര്‍ പല നിറങ്ങളില്‍ ഉണ്ട്. കര്‍ണാടകയില്‍ ഇപ്പോല്‍ ഭരണം നിയന്ത്രിക്കുന്നത് റെഡ്ഡി സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന ജന്‍മിമാരാണെന്നു ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലൊ. കേന്ദ്ര സര്‍ക്കാരിലും ഇതാണു സംഭവിക്കുന്നത്. അംബാനിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാന്‍ മന്‍മോഹന്‍ സിംഗിന്റെ വീടിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ഒരു സാധാരണക്കാരനു അവന്റെ ആവലാതികള്‍ പറയാന്‍ വേണ്ടി ആ വാതിലുകള്‍ ഒരിക്കലും തുറന്നിടുകയില്ല. മന്‍ മോഹന്‍ സിംഗാണ്, അംബാനി കുടുംബത്തിനു ഇന്‍ഡ്യയുടെ പൊതു സ്വത്തായ പ്രകൃതി വാതകം എഴുതി കൊടുത്തത്. കുടുംബവഴക്കില്‍ അതിന്റെ ചൂഷണ സംവിധാനം ഒരു അംബാനിയുടെ കയ്യിലും വിതരണ സംവിധാനം മറ്റേ അം ബാനിയുടെ കയ്യിലുമായി. അവര്‍ തമ്മിലുള്ള കയ്യാംകളി ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്. അംബാനിമരുടെ കുടുംബ വഴക്കു പറഞ്ഞു തീര്‍ക്കാന്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ വിലപ്പെട്ട സമയം വരെ ഉപയോഗിക്കപ്പെടുന്നു.

മുതലാളിത്ത വ്യവസ്ഥിതിയില്‍ ഇതു പോലെയുള്ള കൊള്ളകളാണു നടക്കുനത്. പൊതു സ്വത്തുക്കള്‍ വിരലെണ്ണാവുന്ന ആളുകള്‍ കയ്യടുക്കുന്നു. സുഖിക്കുന്നു. സധാരണക്കാര്‍ ചില നക്കാപ്പിച്ചകളില്‍ സന്തുഷ്ടരുമാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ആ നക്കാപ്പിച്ച ജീവിക്കുവാനുള്ളതുണ്ട്. അതു കൊണ്ട് അവരൊക്കെ ഈ കൊള്ളക്കു നേരെ കണ്ണടക്കുന്നു.

മലമൂട്ടില്‍ മത്തായി said...

Looks like substance or truth does not matter to you when it comes to your diatribes. Here is the link for Land Acquisition laws in India. And that law was in force from 1894.

http://en.wikipedia.org/wiki/Land_Acquisition_Act

The leftist government in Bengal did not bother to change it despite being in power for more than quarter of a century means that they did not want to change it.

The so called workers party lost the current by elections in Kerala because there was no popular support. I mean they are in a position where even all the money in the world will not do them any good. Much like George Bush's party in the last American presidential elections.

kaalidaasan said...

Malamoottil,

Looks like not only the substance , truth or rationality, but even the very basic art of reading also do not matter to you when it comes to your diatribes and exposure of ignorance.

Before quoting from a link, is it not reasonable to do read it before asking others to read. The very same link says about the act. It is,

The land acquisition act of 1894 was created with the expressed purpose of facilitating the government’s acquisition of privately held land for public purposes. The word "public purpose", as defined in the act, refers to the acquisition of land for putting up educational institutions or schemes such as housing, health or slum clearance, apart from the projects for rural planning or formation of sites.

After independence in 1947, the Indian government adopted “Land Acquisition Act-1894” as a tool for land acquisition. Since then various amendments have been made to the 1894 act from time to time. Despite these amendments the administrative procedures have remained same. .


You show your inability to read and understand in two counts here. One is the act is central government act. State cannot alter that. Second is the act is applicable to acquire land for public purposes. Establishing a chemical factory by a foreign company and car factory by Tata are not for any public purposes.

kaalidaasan said...

Malamoottil,

The so called workers party lost the current by elections in Kerala because there was no popular support. I mean they are in a position where even all the money in the world will not do them any good. Much like George Bush's party in the last American presidential elections.

Here you yourself negate what you claimed before. You accused left parties of winning election with money power. Here you say that they are in a position where even all the money in the world will not do them any good. This not a sign of reasonable sense.

Any party loses election due to lack of popular support. Last time Congress lost for the very same reason.

Baiju Elikkattoor said...

kaalidaasan,

ee postumayi cherthu vaayikkenda oru lekhanam (http://www.countercurrents.org/subcription.htm)

kaalidaasan said...

Baiju,

Thanks for the link.

abhilash attelil said...

പട്ടിണി കിടക്കുന്നവര്‍ എല്ലാ പ്രതീക്ഷയും നശിക്കുമ്പോള്‍ ആയുധം എടുത്തു എന്ന് വരും.മണി മാളികയില്‍ താമസികുന്നവര്‍ക്ക് അത് മനസിലാകില്ല.അവരുടെ പ്രശ്നങ്ങള്‍ നക്സലൈറ്റുകള്‍ എന്ന പേര് പറഞ്ഞു അധികാര വര്‍ഗം അവഗണിക്കുന്നു.അധികം നാള് ഇങ്ങനെ തുടരാന്‍ കഴിയില്ല.ജനധ്യപത്യത്തിന്റെ മാര്‍ഗം സ്വീകരിച്ചിരിക്കുന്ന ഇടതു കക്ഷികളെ തകര്‍ക്കാനും ഇവിടത്തെ അധികാര വര്‍ഗ്ഗവും പണച്ചാക്കുകളും ശ്രെമികുന്നു.പക്ഷെ ഇടതു കക്ഷികളുടെ തകര്‍ച്ച ജനങളുടെ അവസാന പ്രതീക്ഷയും തകര്‍ത്തു അവരെ ആയുധം എടുക്കാന്‍ പ്രേരിപിക്കും എന്ന് അവര്‍ മനസിലാകുന്നില്ല.

Anonymous said...

നക്സല്‍ വേട്ടയ്ക്ക് ആളില്ലാ വിമാനം ഹ ഹ ഹ.. പ്രതീക്ഷ നശിച്ചിട്ട് എടുക്കുന്ന ആയുധം എന്താണാവോ..

kaalidaasan said...

അഭിലാഷ്,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

kaalidaasan said...

നക്സല്‍ വേട്ടയ്ക്ക് ആളില്ലാ വിമാനം ഹ ഹ ഹ..

ഹഹഹ എന്നു ചിരിച്ചിട്ടു കാര്യമില്ല. അതാണ്, ഇന്‍ഡ്യ എന്ന വന്‍ ശക്തിയുടെ അവസ്ഥ. നക്സലുകളുടെ ശക്തി കേന്ദ്രങ്ങളില്‍ കടന്നു ചെല്ലാന്‍ ആളുള്ള വിമാനങ്ങള്‍ക്ക് വരെ പേടിയാണ്.

Anonymous said...

അതാണ് ഇന്‍ഡ്യ എന്ന വന്‍ ശക്തിയുടെ അവസ്ഥ. നക്സലുകളുടെ ശക്തി കേന്ദ്രങ്ങളില്‍ കടന്നു ചെല്ലാന്‍ ആളുള്ള വിമാനങ്ങള്‍ക്ക് വരെ പേടിയാണ്. എന്നാ അമേരിക്കയെ സഹായത്തിന് വിളിച്ചാലോ ഹിഹിഹി

Baiju Elikkattoor said...

ഹിഹിഹി

ara noottandil adhikamayi america lokathinte pala bhagangalum sahayichu kulamakkiyathu pare. paakisthane kure sahayichathalle, ippol bombu pottatha divasam undo?!

abhilash attelil said...

കാളിദാസ,
ഒരോഫാണ് കോതമംഗലത്ത് എവിടെയാണ് വീട്.പറയാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ പറയാമോ? ഞാനും കോതമംഗലംകാരന്‍ ആണ്

kaalidaasan said...

ഇടമലയാര്‍

kaalidaasan said...

എന്നാ അമേരിക്കയെ സഹായത്തിന് വിളിച്ചാലോ

വിളിക്കുകയൊന്നും വേണ്ട. വന്നോളും. റാണ എന്ന വ്യക്തി കേരളത്തില്‍ വന്നിട്ടുണ്ട് എന്നു കേട്ടപ്പോഴേക്കും എഫ് ബി ഐ ചാടിപ്പുറപ്പെട്ടിട്ടുണ്ട്. അവര്‍ അവര്‍ക്ക് തോന്നുമ്പോഴൊക്കെ വരും.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ടൂര്‍ പോയ വൈമാനികര്‍ ഇന്‍ഡ്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതൊക്കെ അറിയാതെ സംഭവിച്ചതല്ല.

ലോകത്തെവിടെയെങ്കിലും ഇടതുപക്ഷ ചിന്താഗതി ഉണ്ടായാല്‍ അതിനെ നേരിടുക എന്നത് അമേരിക്കയുടെ കടമയല്ലേ. ക്ഷണിച്ചില്ലെങ്കിലും മന്‍ മോഹന്‍ സിംഗും ചിദംബരം ചെട്ടിയും കൂടി ഉറക്കെ ഒന്നു കരഞ്ഞാല്‍ മതി, പൊന്നു തമ്പുരാന്‍ ഓടിയെത്തിക്കോളും.

Anonymous said...

അപ്പോ നക്സലുകളെ പേടിക്കേണ്ടല്ലൊ ഉവ്വോ

Anonymous said...

പൊന്നുതമ്പുരാന്‍ ഇപ്പ ചീനേല് എത്തീദ് ന്തിനാവോ

kaalidaasan said...

പൊന്നുതമ്പുരാന്‍ ഇപ്പ ചീനേല് എത്തീദ് ന്തിനാവോ

അറിഞ്ഞില്ലേ? ഇന്നത്തെ പത്രം വായിച്ചാല്‍ മനസിലാകും.


ഒബാമയുടെ ചീട്ടു വേണ്ട.


ന്യൂഡല്‍ഹി: ബെയ്ജിംഗില്‍ ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും നടത്തിയ സംയുക്ത പ്രസ്താവനയ്ക്കെതിരെ ഇന്ത്യ രംഗത്തെത്തി.

ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടുത്താന്‍ ചൈനയ്ക്കു കഴിയുമെന്ന ഒബാമയുടെ പ്രസ്താവനയാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. പ്രസ്താവനയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച വിദേശകാര്യമന്ത്രാലയം ഇന്ത്യ-പാക് പ്രശ്ന പരിഹാരത്തിന് മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്നും ദക്ഷിണേഷ്യയില്‍ ചൈനയ്ക്ക് പ്രാമുഖ്യം നല്‍കുന്ന അമേരിക്കന്‍ നിലപാടിനോടു യോജിപ്പില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ശനിയാഴ്ച അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടാനിരിക്കെയാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പ്രസ്താവന അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായത്.ഇന്ത്യാ- പാക് പ്രശ്ന പരിഹാരത്തിന് അമേരിക്കയും ചൈനയും പ്രതി ജ്ഞാബദ്ധമാണെന്ന് ഒബാമ യും ഹുജിന്റാവോയും ഒ പ്പുവച്ച സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ ചൈനയ്ക്കു നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയുമെന്നു പറഞ്ഞ ഒബാമ, ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ അമേരിക്കയും ചൈനയും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. ഇന്ത്യ-പാക് ചര്‍ച്ചകളില്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്ന നിലപാടില്‍ പണ്ടുമുതലെ ഉറച്ചുനില്‍ക്കുന്ന ഇന്ത്യ, ഒബാമയുടെ പ്രസ്താവനയെ അതീവ ഗൌരവത്തോടെയാണ് കാണുന്നത്.

ഉത്തരകൊറിയയുടെയും ഇറാന്റെയും ആണവപ്രശ്നങ്ങളില്‍ ചൈനയുടെ നിലപാട് നിര്‍ണായകമാണെന്നു മനസിലാക്കി ചൈനയെ പ്രീതിപ്പെടുത്താനാണ് ഒബാമ വിവാദ പ്രസ്താവന നടത്തിയതെന്നാണ് വിലയിരുത്തല്‍.


മന്‍ മോഹന്‍ സിംഗിന്, ഒരു സാമന്തന്റെ പദവി പോലും പൊന്നു തമ്പ്രാന്‍ കല്‍ പ്പിച്ചു നല്‍കുന്നില്ല. എങ്കിലും നപുംസകം കാലുനക്കും, പൊന്നു തമ്പുരാന്റെ.

വേരെ ആര്, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്നെങ്കിലും അടുത്ത് നടത്താനിരിക്കുന്ന അമേരിക്കന്‍ പര്യടനം റദ്ദ് ചെയ്യുമായിരുന്നു. പക്ഷെ വിശ്വസ്തദാസന്‍ അത് ചെയ്യാനൊരു ന്യായവും കാണുന്നില്ല. ചൈനയോട് ഇന്‍ഡ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പരസ്യമായി ഇടപെട്ടോളാന്‍ ആണു പൊന്നു തമ്പുരാന്‍ അരുളിച്ചെയ്തിരിക്കുന്നത്.

Anonymous said...

അപ്പൊ ചീനയും പൊന്നുതമ്പുരാനും ചേര്‍ന്നാ നുമ്മളെ കാര്യം പോക്കാ ല്ലേ അണ്ണ... ഇനീപ്പം ആരെ പ്രധാനമന്ത്രിയാക്കണംന്നാ.....

Anonymous said...

വേരെ ആര്, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്നെങ്കിലും അടുത്ത് നടത്താനിരിക്കുന്ന അമേരിക്കന്‍ പര്യടനം റദ്ദ് ചെയ്യുമായിരുന്നു.

ഇതൊക്കെ പ്രധാനമന്ത്രി വ്യക്തിപരമായി എടുക്കുന്ന തീരുമാനങ്ങള്‍ ആണെന്ന് മനസ്സിലായി.

kaalidaasan said...

അപ്പൊ ചീനയും പൊന്നുതമ്പുരാനും ചേര്‍ന്നാ നുമ്മളെ കാര്യം പോക്കാ ല്ലേ അണ്ണ... ഇനീപ്പം ആരെ പ്രധാനമന്ത്രിയാക്കണംന്നാ.....

ചീനയും പൊന്നു തമ്പ്രാനും ചേരുന്ന പ്രശ്നമില്ല. പൊന്നുതമ്പുരാനിപ്പോള്‍ ചൈനയെ പ്രീണിപ്പിച്ചു നിര്‍ത്തണം. തമ്പ്രാന്റെ തകരുന്ന സമ്പദ് വ്യവവസ്ഥയില്‍ ചൈനയുടെ പിടി അല്‍ പ്പം കാര്യമായുണ്ട്. ക്ളിന്റണ്‍ കഴിഞ്ഞ മാസം ചൈനയുടെ കയ്യിലുള്ള അമേരിക്കന്‍ സമ്പത്തില്‍ കുറച്ചുപയോഗിച്ച് അമേരിക്കയെ സഹായിക്കണം എന്നു പറഞ്ഞിരുന്നു. ഇറാനെതിരെയും കൊറിയക്കെതിരെയും കുതിര കയറണമെങ്കില്‍ സുരക്ഷാ കൌണ്‍സിലില്‍ ചൈനയുടെ പിന്തുണ വേണം.

ചൈനയണു പാകിസ്താനു ആണവ സാങ്കേതിക വിദ്യ കൈമാറിഅയതെന്ന് നമ്മള്‍ വലിയ വായിലെ വിലവിളിച്ചിട്ട് തമ്പ്രനെന്തെങ്കിലും കുലുക്കമുണ്ടോ? തമ്പ്രാന്റെ അറിവോടെ തന്നെയാണിതൊക്കെ നടന്നത്. 70 കളില്‍ നിക്സണ്‍ പാകിസ്ഥാന്‍ കുനിഞ്ഞു കൊടുത്ത മുതുകില്‍ ചവുട്ടിയാണ്, ചൈനയിലേക്ക് എത്തി നോക്കാന്‍ തുടങ്ങിയത്. സോവിയറ്റ് യൂണിയന്റെ ഭാഗത്തായിരുന്ന ഇന്‍ഡ്യക്കെതിരെ പാക്കിസ്ഥാനെയും ചൈനയേയു സംഘടിപ്പിച്ചത് തമ്പ്രാനായിരുന്നു. തൈവാനെ കൈ വെടിഞ്ഞ് ചൈനക്ക് അംഗീകാരം കൊടുത്തതും അതിന്റെ ഭാഗമായിട്ടായിരുന്നു. അന്നു തമ്പ്രാന്റെ മനസിലുണ്ടായിരുന്ന ഇന്‍ഡ്യയോടുള്ള വെറുപ്പ് ഇന്നുമുണ്ട്. കാഷ്മീരില്‍ ഇന്‍ ഡ്യക്കെതിരെ പൊരുതാന്‍ പക്കിസ്ഥാന്‍ പട്ടാളത്തിനു സഹായം നല്‍കിയത് ഐ എസ് ഐ വഴി സി ഐ എ ആയിരുന്നു. ഇന്‍ഡ്യയുമായി അടുക്കുന്നു എന്ന നടികുന്നതിനിടയിലും തമ്പ്രാന്‍ ആ സഹായം നിറുത്തിയില്ല എന്നു മാത്രമല്ല, കൂട്ടുകയും ചെയ്തു.

തമ്പ്രാന്‍ ആടുന്ന നാടകങ്ങള്‍ കണ്ട് കണ്ണു മിഴിച്ചിരിക്കുകയാണ്, വിനീത ദാസന്‍ മന്‍ മോഹന്‍ സിംഗ്. പ്രധാന മന്ത്രിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുമ്പോള്‍ മതിയില്ലെ വേറെ ആരെ ആക്കണമെന്നൊക്കെ ചിന്തിക്കാന്‍.

kaalidaasan said...

ഇതൊക്കെ പ്രധാനമന്ത്രി വ്യക്തിപരമായി എടുക്കുന്ന തീരുമാനങ്ങള്‍ ആണെന്ന് മനസ്സിലായി.

അത് ശരിയാണ്. വ്യക്തിപരമായി മറ്റൊരു തീരുമാനമെടുക്കാനുള്ള റിഹേര്‍സല്‍ നടക്കുന്നുണ്ട്. കഴിഞ്ഞ കുറെ നാളായി ഭഷ്യ വകുപ്പ് മന്ത്രി പറയുന്നത്, ഇന്‍ഡ്യയിലെ വിളവെടുപ്പ് നല്ലതായിരുന്നു. ഭഷ്യധാന്യങ്ങള്‍ ആവശ്യത്തിലധികമുണ്ട്( പട്ടിണിക്കും കുറവൊന്നുമില്ല) എന്നൊക്കെയാണ്. രണ്ടു ദിവസം മുമ്പ് ധനകാര്യമന്ത്രി പറഞ്ഞത് ഭഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വരുമെന്നാണ്. സര്‍ദാര്‍ജി അമേരിക്കയില്‍ പോകുമ്പോള്‍ അവിടെ നിന്ന് ഗോതമ്പും അരിയും ഇറക്കുമതി ചെയ്യാനുള്ള ഒരു കരാറിലേര്‍പ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്