Tuesday 22 September 2009

മൂന്നാം കിട ജനങ്ങളും ഏഴാം കിട നേതാവും.






“Simplicity of living, if deliberately chosen, implies a compassionate approach to life. It means that we are choosing to live our daily lives with some degree of conscious appreciation of the condition of the rest of the world.”

Duane Elgin


കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ വളരെ പ്രചാരമുള്ള വാക്കുകളായിരുന്നു ആട്, തേക്ക് , മാഞ്ചിയം. പിന്നീട് സന്തോഷ് മാധവനും ഒരു പറ്റം സന്യാസിമാരും ആയി പ്രചാരമുള്ള വാക്കുകള്‍. പിന്നീട് ആംവേ , ടോട്ടല്‍ ഫോര്‍ യു തുടങ്ങിയവയ്ക്കായി പ്രചാരം. ഇതിലൊക്കെ ആകൃഷ്ടരായ കൂടുതല്‍ ആളുകളും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉന്നത ശ്രേണിയിലുള്ളവരായിരുന്നു എന്നത് അതിശയകരമായ സംഗതിയാണ്. ഇന്‍ഡ്യയില്‍ ഏറ്റവും അധികം തട്ടിപ്പിനിരയാകുന്നത് ഒരു പക്ഷെ മലയാളികളായിരിക്കും. വിദ്യാഭ്യാസത്തിലും സമൂഹികാവബോധത്തിലും മുന്‍ പന്തിയില്‍ നില്‍ക്കുന്ന മലയാളികള്‍ എന്തു കൊണ്ട് ഏറ്റവും എളുപ്പം വഞ്ചിതരാകുന്നു?

മലയാളികളില്‍ വളരെപ്പേര്‍ ഒരു തരം മോഹവലയത്തിനുള്ളിലാണു ജീവിക്കുന്നത്. അതു കൊണ്ട് പുറം പൂച്ചില്‍ അവര്‍ മയങ്ങി വീഴുന്നു. ഇന്‍ഡ്യയില്‍ ഏതൊരു പുതിയ ഉത്പ്പന്നത്തിന്റെയും ആദ്യ വിപണി കേരളമായിട്ട് പല പതിറ്റാണ്ടുകളായി. ഉപഭോക്ത്രു സംസ്ഥാനം എന്ന അപരനാമത്തില്‍ ആണിപ്പോള്‍ ഇതറിയപ്പെടുന്നത്. ഭൌതിക ഉത്പന്നങ്ങളൊക്കെ ഇറക്കുമതി ചെയ്താലും അതില്‍ യാതൊരു അസ്വാഭാവികതയും ദര്‍ശിക്കാത്ത ഒരു വരേണ്യ വര്‍ഗ്ഗം ഇവിടെ പുതിയതായി ഉണ്ടായിട്ടുണ്ട്. ഉത്പന്നങ്ങള്‍ മാത്രമല്ല, നേതാക്കളെയും ഇറക്കുമതി ചെയ്താലും അവരെ സഹര്‍ഷം സ്വാഗതം ചെയ്യുന്ന പുതിയ കമ്പോള സംസ്കാരം അടിമുടി ആവേശിച്ചവരാണവര്‍.

അങ്ങനെ ഇറക്കുമതി ചെയ്യപ്പെട്ട് സ്വീകാര്യനായ ഏറ്റവും പുതിയ ഉത്പന്നമാണ്, കേന്ദ്ര ട്വിറ്റര്‍ വകുപ്പു മന്ത്രി ശശി തരൂര്‍. യാതൊരു രഷ്ട്രീയപാരമ്പര്യവും ഇല്ലാതെ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയായ ലോകത്തിലെ ആദ്യ വ്യക്തിയായിരിക്കും ഇദ്ദേഹം. ഇദ്ദേഹം വംശം എന്നു വിശേഷിപ്പിച്ച നെഹ്രു കുടുംബത്തിനു സ്വീകാര്യനാണെന്ന ഒറ്റക്കാരണമാണ്, രാഷ്ട്രീയ പാരമ്പര്യവും, സേവന പാരമ്പര്യവും ഉള്ള അനേകരെ പിന്തള്ളി സ്ഥാനാര്‍ത്ഥിയാകാനും മന്ത്രിയാകാനും ഇദ്ദേഹത്തിനു സാധിച്ചത്. മന്‍ മോഹന്‍ സിംഗ് മന്ത്രിയായത് പക്ഷെ കഴിവു തെളിയിച്ച സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന മാനദണ്ഡം വച്ചായിരുന്നു. പക്ഷേ ശശി തരൂരിനേക്കുറിച്ച് ആരും അങ്ങനെ ഒരാക്ഷേപം ഉന്നയിക്കാന്‍ സാധ്യതയില്ല.

ഉപ്പു തൊട്ടു കര്‍പ്പൂരത്തിനു വരെ പുറത്തുള്ളവരെ ആശ്രയിക്കുന്ന കേരളത്തിനു ഏറ്റവും യോജിച്ച ഇറക്കുമതിച്ചരക്കാണ്, ശശി തരൂര്‍. മായിക പ്രപഞ്ചത്തില്‍ മയങ്ങിപ്പോയ ഒരു പറ്റം കേരളീയര്‍ അഭിമാനപൂര്‍വ്വം വോട്ടു ചെയ്തു ജയിപ്പിച്ചതാണദ്ദേഹത്തെ.

ഈ വ്യക്തി ഒരു മുഴുത്ത കാപട്യമായിട്ടേ എനിക്കു തോന്നിയിട്ടുള്ളു. അതിന്റെ കാരണങ്ങളാണു താഴെ പരാമര്‍ശിക്കപ്പെടുന്നത്.







സ്ലം ഡോഗ് മില്ല്യണെയര്‍ എന്ന സിനിമ കഴിഞ്ഞ പ്രാവശ്യം കുറെയധിക ഓസ്ക്കാര്‍ പുരസ്കാരങ്ങള്‍ നേടിയ ചലച്ചിത്രമാണ്. അതില്‍ നിന്നുമുള്ള ചില ദൃശ്യങ്ങളാണു മുകളില്‍ കാണിച്ചത്. അതിവിടെ കാണിക്കാന്‍ ഒരു കാരണമുണ്ട്. അടുത്ത നാളില്‍ ഇന്‍ഡ്യയില്‍ ഏറെ വിവാദമുണ്ടാക്കിയ വ്യക്തിയാണു കേന്ദ്ര ട്വിറ്റര്‍ വകുപ്പു മന്ത്രി ശശി തരൂര്‍. അദ്ദേഹം കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഈ ചലച്ചിത്രത്തിന്റെ ഒരു നിരൂപണം എഴുതിയിരുന്നു,  Gritty Portrait of Real India on Reel: A Review of Slumdog Millionaire എന്ന പേരില്‍. അതിന്റെ പ്രസക്ത ഭാഗങ്ങളാണു ചുവടെ.



Exuberant, exciting, gaudy and gritty in a way that can only be called Dickensian, Slumdog Millionaire brings contemporary Mumbai to life from the seamy side up, with brio, compassion and all-round cinematic excellence. For the first time since Gandhi, there's genuine Oscar buzz around a movie set in India, with Indian characters, Indian actors and Indian themes. One fair warning to Indian viewers: its depiction of Indian poverty and slum life is searingly real. It was filmed in large part with small hand-held digital cameras on location in Dharavi and in the Juhu slums, and the mounds of garbage, the cesspits, the overflowing drains are all very present. There is even a scene involving human excrement that is both revolting and hilarious. But this is not, despite all of that, an exercise in the pornography of poverty. Slum life is depicted with integrity and dignity, and with a joie de vivre that transcends its setting.

Danny Boyle's film is the work of an artist at the peak of his powers. India is his palette and Mumbai—that teeming 'maximum city', with 19 million strivers on the make, jostling, scheming, struggling and killing for success—is his brush. It will stay in the mind's eye a long time.

ശശി തരൂരിന്റെ ഭാഷയില്‍ ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സത്യസന്ധമായവയും യാധാര്‍ത്ഥ്യമായവയും ആണ്. അദ്ദേഹം ഇതെഴുതിയത് കഴിഞ്ഞ വര്‍ഷം നവംബര്‍  മാസത്തിലും. അദ്ദേഹം ആശംസിച്ചപോലെ ചിത്രം പല ഓസ്ക്കാറുകളും നേടി.

അതിനു മുമ്പ് ഇദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.ആ സഭയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും എടുത്ത ചില വിവരങ്ങളാണു താഴെ.

World Food Programme.

Nearly 50 percent of the world's hungry live in India, a low-income, food-deficit country.

Around 35 percent of India's population - 350 million - are considered food-insecure, consuming less than 80 percent of minimum energy requirements.

Nutritional and health indicators are extremely low. Nearly nine out of 10 pregnant women aged between 15 and 49 years suffer from malnutrition and anaemia.

Anaemia in pregnant women causes 20 percent of infant mortality. More than half of the children under five are moderately or severely malnourished, or suffer from stunting.

ഈ വാര്‍ത്തയുടെ മൊത്തക്കച്ചവടക്കാരനായ തരൂര്‍ ചില പ്രസിദ്ധികരണങ്ങളില്‍ എഴുതിയതും, മറ്റുമായ കാര്യങ്ങളാണു ചുവടെ.

Dr. Shashi Tharoor: Understanding India.

Though we have more dollar billionaires than in any country in Asia — even more than Japan, which has been richer longer — we also have 260 million people living below the poverty line. And it’s not the World Bank’s poverty line of $1 a day, but the Indian poverty line, which in the rural areas is 360 rupees a month, or thirty cents a day – in other words, a line that’s been drawn just this side of the funeral pyre.

Where paradoxes reign supreme

And yet, clichés are clichés because they are true, and the paradoxes of India say something painfully real about our society.

The paradoxes go well beyond the nature of our entry into the 21st century. Our teeming cities overflow while two out of three Indians still scratch a living from the soil. We have been recognised, for all practical purposes, as a leading nuclear power, but 600 million Indians still have no access to electricity and there are daily power cuts even in the nation’s capital.

We seem to find less space in our papers to note that though we have more dollar billionaires than in any country in Asia - even more than Japan, which has been richer longer - we also have 260 million people living below the poverty line. And it’s not the World Bank’s poverty line of $1 a day, but the Indian poverty line of Rs 360 a month, or 30 cents a day - in other words, a line that’s been drawn just this side of the funeral pyre.




Seven distinct trends that could imperil the future of India as a State and of Indians as a nation .

Poverty.

This is a real threat to India's future. By poverty I don't simply mean the kind of poverty that economists refer to, that of a lack of sufficient food, though, of course, it is perhaps the most important. Here I also refer to the lack of opportunities that the poor suffer from, often caused by illiteracy, the lack of healthcare that causes the poor to not be totally fit.

Such lack of opportunities prevent the complete participation of huge masses of Indians in the nation's democracy, the country's governance. And linked to poverty are the problems of illiteracy and lack of healthcare, both of which create their own sets of problems.



ഇതുപോലെയുള്ള നൂറു കണക്കിന്, പ്രബന്ധങ്ങളും പ്രസംഗങ്ങളും വെബ് സൈറ്റുകളില്‍ ലഭ്യമാണ്. Tharoor and Poverty എന്നു Google ല്‍ റ്റൈപ് ചെയ്ത് Search ചെയ്താല്‍ ലഭ്യമാണ്. വമനേഛയുണ്ടാക്കുന്ന തരത്തില്‍ വരെ ദാരിദ്ര്യത്തേപ്പറ്റിയുള്ള ഈ വിലാപങ്ങള്‍ അവിടെയെല്ലാം കാണാം.

ഈ മാന്യ ദേഹം അണ്ടര്‍ സെക്രട്ടറി അയിരുന്ന ഐക്യരാഷ്ട്ര സഭ ഈ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നടത്തിയിട്ടുള്ള പരിപടികളില്‍ ഇദ്ദേഹത്തിനെന്തു റോളായിരുന്നു എന്നു ചോദിച്ചാല്‍ ആരും ഉത്തരം നല്‍കില്ല. പക്ഷെ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒന്നുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഒന്നും ചെയ്യാത്ത മുതലാളിത്ത രാജ്യങ്ങളുടെ മൂടു താങ്ങിയായിരുന്നു ഇദ്ദേഹം. മൂന്നാം ലോക രാജ്യങ്ങളില്‍ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നതിനു കാരണമായ പല അധിനിവേശങ്ങള്‍ക്കും ഹല്ലേലൂയ്യ പാടിയിട്ടുമുണ്ട് ഇദ്ദേഹം. ഇറാക്ക് എന്ന സാമാന്യം സുഭിക്ഷമായ രാജ്യത്തില്‍ അധിനിവേശം നടത്തി അവിടം ദാരിദ്ര്യത്തിന്റേയും മുസ്ലിം തീവ്രവാദത്തിന്റെയും കേന്ദ്രമാക്കിയ അമേരിക്കന്‍ നടപടിയെ ഓശാന പാടി അംഗീകരിച്ചു ഇദ്ദേഹം. കൂടെ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ദാരിദ്ര്യത്തേപ്രതി മുതലക്കണ്ണീര്‍ പൊഴിക്കലും.


അമേരിക്ക എന്ന പറുദീസയെ സന്തോഷിപ്പിക്കാനായി മുസ്ലിം തീവ്രവാദത്തിനു പുതിയ വ്യാഖ്യാനവും നല്‍കി. നൂറുകണക്കിനു വേദികളിലും പ്രസിദ്ധീകരണങ്ങളിലും പലപ്രവശ്യം ആവര്‍ത്തിച്ച ക്ഷീരബലയാണ്, താഴെ കൊടുത്തിരിക്കുന്നത്.


Globalization and the Human Imagination.




It should come as no surprise that the Taliban recruited its foot soldiers from the religious schools that were the only source of nurture and education—or indoctrination—for the many children who learned not science or mathematics or computer programming, but rather only the creed of the Koran and the Kalashnikov—the Koran crudely interpreted, the Kalashnikov crudely made..


Symposium sponsored by the Virtue Foundation..


In his opening remarks to the symposium's afternoon session, Shashi Tharoor, Under Secretary General of the United Nations for communications and public information, noted that many know no other story, no other history or truth but the one they learn by rote: "The creed of the Koran and the kalashnikov: the Koran crudely written, the kalashnikov crudely made." He also said "Those who feel mired by hopelessness and rage clutch at terrorism. The pilots of 9/11 were not poor, but they were fuelled by resentment. With technology, terrorists use the very tools of modernism against us. Terrorists are our near neighbors, wherever we live."


ഇതേ വാചകങ്ങള്‍ അദ്ദേഹത്തിന്റെ വെബ് സൈറ്റിലും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് http://www.shashitharoor.com/  എന്ന വെബ് സൈറ്റ് തന്നെ അപ്രത്യക്ഷമായി. കാപട്യത്തിന്റെ ഓരോരോ മുഖങ്ങള്‍ പല്ലിളിച്ചു കാണിക്കുന്നത് വായനക്കാര്‍ കാണുന്നില്ലേ.

തരൂരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒരു പുസ്തകമാണ്.From Midnight to the Millennium and Beyond. അതിന്റെ കുറച്ചു ഭാഗങ്ങള്‍ ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്. ഇപ്പോള്‍ തരൂര്‍ മൂടുതാങ്ങുന്ന നെഹ്രു ഗാന്ധി കുടുംബത്തേക്കുറിച്ച് അതില്‍ എഴുതിയിരിക്കുനത് വായിക്കുന്ന ഒരു യധാര്‍ത്ഥ കോണ്‍ഗ്രസുകാരനും ഈ കാപട്യത്തിനു വിടു പണി ചെയ്യില്ല. തരൂരിന്റെ നെഹ്രു ഗാന്ധി സ്തുതികളില്‍ ചിലതാണു താഴെ.

From Midnight to the Millennium and Beyond .





Indira Gandhi.

“Had Indira’s Parsi husband been a toddywalla (liquor trader) rather than so conveniently a Gandhi, I sometime wonder, might India’s political history have been different?”

“Mrs. Gandhi was skilled at the acquisition and maintenance of power, but hopeless at the wielding of it for larger purposes. She had no real vision or program beyond the expedient campaign slogans; “remove poverty” was a mantra without a method ?. Declaring a state of Emergency, Indira arrested opponents, censored the press, and postponed elections. As a compliant Supreme Court overturned her conviction, she proclaimed a ‘20-point programme’ for the uplift of the common man (No one found it humorous enough to remark, as Clemenceau had done of Wilson’s Fourteen Points, that “even the good Lord only had ten.”) Its provisions ? remained largely unimplemented. Meanwhile her thuggish younger son, Sanjay (1946-1980) emphasizing two of the 20 points, ordered brutally insensitive campaigns of slum demolitions and forced sterilizations.”

Rajiv Gandhi

Prime Minister’s first year was exhilarating for people like him “who were swept up in the unfamiliar excitement of having one of our own as Prime Minister”: Instead of the “visionless expediency that had been his mother’s only credo, Rajiv offered transparent sincerity and conviction.” But then, “the rot set in ?Compromise followed sellout as New Delhi returned to business as usual. Charges of corruption in a major howitzer contract with the Swedish arms manufacturer Bofors tarnished the mystique of the dynasty; little children sang, Galli-galli mein shor hai/Rajiv Gandhi chor hai: ‘Hear it said in every nook/Rajiv Gandhi is a crook.’?”

Sonia Gandhi.

A builder’s daughter from Turino, without a college degree, with no experience of Indian life beyond the rarefied realms of the Prime Minister’s residence, fiercely protective of her privacy, so reserved and unsmiling in public that she has been unkindly dubbed ‘the Turin Shroud’ leading a billion Indians at the head of the world’s most complex, rambunctious and violent democracy? This situation, improbable if weren’t true, is proof again of the enduring appeal of the Nehru-Gandhi dynasty.”

Rahul Gandhi.

“And then there is, after all, in true dynastic tradition, the need to think of the aspirations of the next generation ... Their [Rahul and Priyanka] father’s seat must, observers suggest, be kept warm for one of them — and who better to nurse the Amethi constituency he so successfully nurtured than Sonia herself?”

ഇതില്‍ മാത്രമല്ല തരൂരിനു കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമുള്ളത്.


സംവരണം ബാബ്രി മസ്ജിദ് വിഷയങ്ങളേപ്പറ്റി അദ്ദേഹം പറയുന്നത് ഇതാണ്.
 
 From Midnight to the Millennium and Beyond.

The youths who smashed the Babri Masjid wore the shirts and trousers of lower- middle-class urban youth, men whose opportunities have not matched their expectations and they are taking out their resentment on the visible Other.

Argubly it was another government policy -- approval of 'Mandal proposal' for reservation of 'Backward Classes"-- that gave impetus to the agitation that led to the destruction of the Babri Masjid at Ayodhya, as Hindu leaders sought to put mandir (temple) before Mandal.

സംവരണമാണ്, ബാബ്രി മസ്ജിദ് തകര്‍പ്പെടാനുണ്ടായ കാരണമെന്നു പറയുന്ന തരൂരിന്റെ തല ആര്‍ക്കെങ്കിലും പരിശോധിക്കാന്‍ തോന്നുന്നുണ്ടോ?
 
Tharoor’s column in Times of India


On the other hand, post-Mandal reservations and the politics of opportunism have preserved the institution into the 21st century: after all, in much of rural India, when you cast your vote, you vote your caste. So the main thing that keeps caste going today is not negative discrimination but positive: the 'affirmative action' programmes with their quotas and reservations have created a vested interest in social backwardness. Not that the privileges for the Scheduled Castes and Tribes are unjustified: after centuries of oppression, it is the least that can be done for those who have known millennia of suffering. But today there are many parts of the country where you can't go forward if you're not a Backward..

Dr. Shashi Tharoor: Understanding India.



Ultimately I would like to see a situation in which merit is the sole decisive factor, but I don’t expect that to occur in my lifetime.


Seven distinct trends that could imperil the future of India as a State and of Indians as a nation .

Economic reforms and employment.


I seriously believe that for the sake of India's future, there can be no going back to the era of socialism. As I said earlier, all we did in those decades was stifle growth and distribute poverty. Economic reforms are needed to ensure that the Indian economy grows at a healthy rate of at least seven per cent per annum.




ഇങ്ങനെയൊക്കെയുള്ള ശശി തരൂര്‍, അണ്ടര്‍ സെക്രട്ടറി ഉദ്യോഗം നഷ്ടപ്പെട്ട്, സെക്രട്ടറിയാകാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട്, ഇളിഭ്യനായി പറഞ്ഞതെല്ലം വിഴുങ്ങി, പുലഭ്യം പറഞ്ഞ അതേ Dynasty  യുടെ കാരുണ്യം കൊണ്ട്, രാഷ്ട്രീയ യോഗ്യതയില്ലെങ്കിലും, തെരഞ്ഞെടുപ്പില്‍ മത്സരിച്ച്, ഒരു തരംഗത്തില്‍ അങ്ങു ജയിച്ച്, മന്ത്രിയുമായി.

വിദേശകാര്യ വകുപ്പിന്റെ കാര്യങ്ങള്‍ നോക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ട്വിറ്ററിംഗ് എന്ന കൊച്ചു വര്‍ത്തമാന കലയുമായി ലക്ഷക്കണക്കിനാരാധകരുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ ദിവസം ഒരു ലക്ഷം രൂപാ വാടക കൊടുത്ത് താമസവും തുടങ്ങി.




ഇത് മൂന്നുമാസത്തോളം തുടര്‍ന്നു. ഇതേക്കുറിച്ച് വിമര്‍ശനം വന്നപ്പോള്‍, സ്വന്തം കയ്യില്‍ നിന്നാണു പണം നല്‍കുന്നതെന്നും, കേരള ഹൌസില്‍ സ്വകാര്യത കുറവാണെന്നും, തന്റെ (സ്ത്രൈണ സൌന്ദര്യം) നിലനിറുത്താനുള്ള വ്യായാമ സൌകര്യങ്ങള്‍ അവിടെ ഇല്ലെന്നും പറഞ്ഞു.




ഇതു മൂന്നും വെള്ളം തൊടാതെ വിഴുങ്ങുന്നവരുടെ തല പരിശോധിച്ചില്ലെങ്കിലും അവരുടെ സുബോധം സംശയത്തിന്റെ നിഴലില്‍ നിറുത്തേണ്ടതാണ്. ആകെ 15 കോടി രൂപ ആസ്തിയുള്ള തരൂര്‍ അതില്‍ ഒരു കോടി രൂപാ വെറും മൂന്നു മാസത്തെ താമസത്തിനുവേണ്ടി ഉപയോഗിച്ചു എന്നത് സത്യമാണെങ്കില്‍, അവരോടൊരു ചോദ്യം. തരൂര്‍ മന്ത്രിയല്ലായിരുന്നെങ്കില്‍ ഇതു പോലെ പണം ചലവഴിച്ചു താമസിക്കുമായിരുന്നോ? അപ്പോള്‍ വെറും നാലു വര്‍ഷം ഇതു പോലെ ജീവിച്ചാല്‍ അദ്ദേഹത്തിന്റെ എല്ലാ സമ്പാദ്യവും ആവിയായി പോകില്ലേ?


ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ചെലവു ചുരുക്കല്‍ നയത്തെ വിമര്‍ശിച്ചു, Holy Cows എന്ന പദപ്രയോഗത്തിലൂടെ. പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് കോണ്‍ഗ്രസിനുള്ളില്‍ തങ്ങേണ്ടി വന്നാല്‍, മന്മോഹന്‍ സിംഗിനേപ്പോലെ മറ്റൊരു വിശുദ്ധ പശുവായി വാലാട്ടി നില്‍ക്കേണ്ടി വരും. ഇവരൊക്കെ ചെയ്യുന്നതു പോലെ, തരൂര്‍ പണ്ട് പരിഹസിച്ച Dynasty  യിലെ ആരെങ്കിലും മുറിയിലേക്ക് വന്നാല്‍, വിശ്വസ്തനായ നായയേപ്പോലെ വാലാട്ടി നില്‍ക്കേണ്ടിയും വരും. എത്ര സ്പീഡില്‍ വാലാട്ടുന്നോ അതനുസരിച്ച് സ്ഥാനക്കയറ്റം കിട്ടും. ഊതി വീര്‍പ്പിച്ച ബയോഡേറ്റയൊക്കെ ചവറ്റു കൊട്ടയില്‍ എറിയപ്പെടും. ഇപ്പോള്‍ തന്നെ അത് ചെയ്യുന്നുണ്ടാകും. ആ ദേഷ്യമായിരിക്കാം In Solidaarity with all our Holy Cows എന്ന പരാമര്‍ശത്തിലൂടെ പുറത്തു വന്നത്.


സായിപ്പന്‍മാര്‍ സാധാരണ ഉപയോഗിക്കുന്ന Slang എന്നൊക്കെ പറഞ്ഞാണ്, Cattle Class നെ രക്ഷപ്പെടുത്തിയത്. ശശി തരൂര്‍ എന്ന മാധ്യമ സൃഷ്ടി സധാരണക്കാരില്‍ നിന്നും എത്ര അകലെ നില്‍ക്കുന്നു എന്നു തെളിയിക്കുന്നതാണദ്ദേഹത്തിന്റെ പഞ്ചനക്ഷത്ര വാസവും അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും ന്യായീകരണവും. അമേരിക്കക്കാരനായ തരൂര്‍ ഉപയോഗിച്ച അമേരിക്കന്‍ Slang ഇന്‍ഡ്യക്കാര്‍ക്ക് മനസിലായില്ലത്രേ. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച, എന്നും ഉന്നതങ്ങളില്‍ മാത്രം ജീവിച്ച തരൂരിന്റെ ഭാഷ ഇന്‍ഡ്യക്കാര്‍ക്ക് മനസിലാകാത്തതു സ്വാഭാവികമെന്നാണദ്ദേഹത്തിന്റെ ഭക്തര്‍ ഇപ്പോഴും പാടി നടക്കുന്നത്.



തരൂര്‍ വാനോളം പുകഴ്ത്തിയ, ദരിദ്രരായ ഇന്‍ഡ്യക്കാരുടെ യധാര്‍ത്ഥ ചിത്രമെന്നു വിശേഷിപ്പിച്ച സ്ലം ഡോഗ് മില്ല്യണയറിലേക്ക് തിരികെ വരാം.


ഈ ലേഖനത്തിന്റെ ആരംഭത്തില്‍ കാണിച്ച ചിത്രങ്ങള്‍ മുംബൈയിലെ ദരിദ്ര ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.



ഈ കുട്ടി മേലാസകലം വാരിപ്പുതച്ചിരിക്കുന്നത്, തരൂര്‍ എന്നും കാണാറുള്ള കാര്‍ട്ടൂണ്‍ കഥാപത്രം ചോക്ക്ളേറ്റ് നദിയില്‍ മുങ്ങി നിവര്‍ന്നു വരുന്നതല്ല. അമേരിക്കയിലെ സായിപ്പന്‍മാരുടെ നിത്യ ജീവിതത്തിലെ സംഭഷണങ്ങളില്‍ ഒഴിച്ചു കൂടാത്ത Slang ഉം, സുരേഷ് ഗോപി കേരളത്തില്‍ പ്രചരിപ്പിച്ചതും, ഇന്‍ഡ്യയിലെ വരേണ്യ വര്‍ഗ്ഗം അമേദ്യമെന്നും പഞ്ച നക്ഷത്ര വിദ്യാഭ്യാസവും പി എഛ് ഡിയും ഇല്ലാത്ത തനി നാടന്‍ മലയാളികള്‍ തീട്ടമെന്നും വിളിക്കുന്ന വസ്തുവില്‍ മുങ്ങിയാണാ കുട്ടി വരുന്നത്. അമിതാഭ് ബച്ചനെ കാണുക എന്ന കൊച്ചു മോഹം മാത്രമേ ആ കുട്ടിയുടെ മനസിലുള്ളു. ഐക്യരാഷ്ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറിയാകാനുള്ള മോഹം ആ മനസിലുണ്ടെന്നു തോന്നുന്നില്ല.
Shit എന്ന Slang  ന്റെ അര്‍ത്ഥം ഇന്‍ഡ്യക്കാര്‍ക്കറിയില്ല എന്ന തമാശപറഞ്ഞു ഞങ്ങളെ ഇനിയും ചിരിപ്പിക്കരുതേ.

 മിസ്റ്റര്‍ ട്വിറ്റര്‍ വകുപ്പു മന്ത്രി, താങ്കള്‍ ഒരു ദിവസം കൊടുത്ത വീട്ടു വാടക ഉണ്ടായിരുന്നെങ്കില്‍ പ്രകൃതിയുടെ വിളി വരുമ്പോള്‍ വെള്ളവുമായി ഓടിനടക്കുന്ന, റെയില്‍ പാളത്തിനരുകില്‍ കുന്തിച്ചിരിക്കുന്ന എത്ര ജീവികളുടെ മാനം സംരക്ഷിക്കാമായിരുന്നു?

താഴേക്കാണുന്നത് അതേ ചലച്ചിത്രം പകര്‍ത്തിയ, ശശി തരൂരിന്റെ വാക്കുകളിലെ മുംബൈയിലെ യാധാര്‍ത്ഥ ചിത്രങ്ങളാണ്.



നൂറു ദിവസം ഒരു കോടി വാടക ഇനത്തില്‍ നല്‍കിയ ശശി തരൂര്‍, ഇഷ്ട ചിത്രമായ സ്ലം ഡോഗില്‍ പകര്‍ത്തിയ ഈ യധാര്‍ത്ഥ ചിത്രങ്ങളിലെ ജീവിതത്തേപ്പറ്റി ഒരു പ്രവശ്യമെങ്കിലും ഓര്‍ത്തിരുന്നോ?


താഴെക്കാണുന്നത്, സ്ലം ഡോഗില്‍ ജമാലിനു കിട്ടിയ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫ് വിറ്റു കാശുമേടിക്കുന്ന സലീമിന്റെ കൈകളാണ്.




ശശി തരൂര്‍ ചെയ്യുന്നതും ഇതു തന്നെ. ദരിദ്രരായ ഇന്‍ഡ്യക്കരുടെ മോഹങ്ങളും സ്വപ്നങ്ങളും വിറ്റു കാശുമേടിക്കുന്നു.

താഴെ കാണുന്ന ചിത്രങ്ങള്‍ക്ക് വേറൊരു കഥയാണു പറയാനുള്ളത്. 9 വര്‍ഷം ശശി തരൂര്‍  ലോകം മുഴുവന്‍ നടന്നു പ്രസംഗിച്ച ഇഷ്ട വിഭവമായ മുസ്ലിം തീവ്രവാദത്തെ തോല്‍പ്പിക്കാന്‍ ശശി തരൂരിന്റെ  അനുയായികള്‍ വിഭാവനം ചെയ്ത പദ്ധതികളിലൊന്നാണിത്.



എണ്ണമറ്റ വേദികളിലും മാധ്യമങ്ങളിലും കൂടി ശശി തരൂര്‍ പ്രചരിപ്പിച്ച തിയറിയാണു ചുവടെ.


It should come as no surprise that the Taliban recruited its foot soldiers from the religious schools that were the only source of nurture and education—or indoctrination—for the many children who learned not science or mathematics or computer programming, but rather only the creed of the Koran and the Kalashnikov—the Koran crudely interpreted, the Kalashnikov crudely made.

Symposium sponsored by the Virtue Foundation..
In his opening remarks to the symposium's afternoon session, Shashi Tharoor, Under Secretary General of the United Nations for communications and public information, noted that many know no other story, no other history or truth but the one they learn by rote: "The creed of the Koran and the kalashnikov: the Koran crudely written, the kalashnikov crudely made." He also said "Those who feel mired by hopelessness and rage clutch at terrorism. The pilots of 9/11 were not poor, but they were fuelled by resentment. With technology, terrorists use the very tools of modernism against us. Terrorists are our near neighbors, wherever we live."


ഇത് ശശി തരൂര്‍ അദ്ദേഹത്തിന്റെ വെബ് സൈറ്റിലും എഴുതിയിരുന്നു. യു എന്‍ സെക്രട്ടറി ജനറലാകും എന്നുള്ള സ്വപ്നം പൂവണിയുമെന്ന് കരുതിയിരുന്നതു കൊണ്ട്, അമേരിക്കയെ പ്രീണിപ്പിക്കാന്‍ അത് കാത്തു സൂക്ഷിക്കുകയും ചെയ്തു. അത് വിഫലമാകുകയും പുതിയ മേച്ചില്‍ പുറമായ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലിറങ്ങുകയും ചെയ്തപ്പോള്‍, അതെല്ലാം നീക്കം ചെയ്തു. വെബ് സൈറ്റുതന്നെ മാറ്റി. അന്നു വരെ പ്രസംഗിച്ച എല്ലാ വേദികളിലം ​പറഞ്ഞിരുന്ന, "The creed of the Koran and the kalashnikov: the Koran crudely written, the kalashnikov crudely made."  ഒരു തെരഞ്ഞെടുപ്പു വേദിയിലും അദ്ദേഹം പറഞ്ഞില്ല. ഒരു പതിറ്റാണ്ടുകാലം നെഞ്ചോടു ചേര്‍ത്തു വച്ച തിയറിയാണതെന്നോര്‍ക്കണം. കാപട്യത്തിന്റെ മുഖം എത്ര വികൃതമാണല്ലേ!.




അടുത്തത് Millionaire മത്സരത്തിലെ മറ്റൊരു ചോദ്യമാണ്. Darsan Do എന്ന കവിത ആരാണെഴുതിയത്.?






ഉത്തരകേരളത്തിലെ തീവണ്ടികളിലും ബസുകളിലും പൊതു സ്ഥലങ്ങളിലും കണ്ണുകാണാത്ത കുട്ടികള്‍ പാടുന്ന ഒരു പാട്ടാണത്. സംഗീത കോളേജുകളിലല്ല അവര്‍ അത് പഠിക്കുന്നത്. ആ കണ്ണുകാണാത്തവര്‍ എങ്ങനെ അതായിത്തീരുന്നു എന്നാണ്, ഈ ചിത്രം കാണിക്കുന്നത്.




മുകളിലത്തെ ചിത്രത്തില്‍ കണ്ണു ശസ്ത്ര ക്രിയ കഴിഞ്ഞ് കെട്ടിയ ബാന്‍ഡേജല്ല. പഴുത്ത ഇരുമ്പു കമ്പികൊണ്ട് അബോധാവസ്ഥയില്‍ കണ്ണു കുത്തിപ്പൊട്ടിച്ച് കാഴ്ച നഷ്ടപ്പെടുത്തി യാചകനാക്കുന്ന ഒരു കുട്ടിയുടെ ചിത്രമാണത്.

അങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് ജമാല്‍ പോലീസ് ഇന്‍സ്പെറ്റ്കറോടു പറയുന്നതാണു താഴെക്കാണുന്ന ചിത്രത്തില്‍.





വിദേശ ടൂറിസ്റ്റിനെ താജ് മഹല്‍ കാണിക്കുന്ന ജമാലിന്റെ വാക്കുകളാണു താഴെ.





Jamal : Taj Mahal was built by Emporer Khuram for his wife Mumtaz, who was the maximum beautiful woman in the world.  When she died Emporer decided to build this five star hotel for every one who would like to visit her tomb. But he died in 1587, before any of the rooms were built. But this swimming pool as you can see here, was completed on schedule in top class fashion.


Tourist: But nothing like that is here in this guide book.

Jamal: The guide book was written by a bunch of lazy good fucking Indian beggars

Jamal: And this, lady and gentleman,  is the burial place of Mumtaz.

Tourist: And how did she die?.

Jamal: In a road traffic accident. Maximum pile up.

Tourist: Really.

Tourist: But I thought she died during child birth.

Jamal: Exactly sir. She was on her way to hospital when it happened.

ഈ സംഭാഷണത്തിനു ഞാന്‍ ഒരു വ്യാഖ്യാനം നല്‍കുന്നില്ല. ഇന്‍ഡ്യക്കാര്‍ക്കു മനസിലാകാത്ത സ്ലാങ്ങുകളാല്‍ സമൃദ്ധമാണാ സംഭാഷണം.



ശശി തരൂരിനു വേണ്ടി മറ്റൊരു ചിത്രം. താഴെ അതിന്റെ വിവരണവും.




Jamal: This is the biggest dhobighat in whole of India.


Tourist: It is amazing. Come on let us take a good look at this.

Jamal: You see that every man in Uttar Pradesh is wearing a kurtha that has been washed at least a 1000 times.

അമേരിക്കന്‍ ഡോളറിനേക്കുറിച്ചൊരു ചോദ്യം .






ജമാല്‍ അതിന്റെ ഉത്തരം കണ്ടുപിടിക്കുന്നത് ഇപ്രകാരം, ഓര്‍മ്മയില്‍ നിന്നും.





അമേരിക്കയേക്കുറിച്ച് സാധാരണ ഇന്‍ഡ്യക്കാര്‍ക്കറിയില്ല എന്ന തരൂരിന്റെയും ഭക്തരുടെയും അഹന്തക്കു കൊടുക്കുന്ന അടിയാണിത്.



ഈ ചോദ്യം ശശി തരൂരിനുള്ളതാണ്.




ജമാലിനേപ്പോലുള്ള സാധാരണ ഇന്‍ഡ്യക്കാര്‍ക്ക് ഇതിന്റെ ഉത്തരം A ആണ്. ശശി തരൂരിനും മറ്റ് ഭക്തര്‍ക്കും B C D എന്നിവയില്‍ ഏതെങ്കിലും ഒന്നോ, എല്ലാം കൂടിയോ ആണ്.


മിസ്റ്റര്‍ ശശി തരൂര്‍, എന്തും വിലക്കു വാങ്ങുന്ന കമ്പോളത്തിന്റെ സംസ്കാരത്തിനടിമപ്പെട്ട ഒരു പറ്റം മലയാളികളുടെ മിശിഹാ അയിരിക്കാം താങ്കള്‍, പക്ഷെ സംവേദനക്ഷമത ഇനിയും നഷ്ടപ്പെടാത്ത വലിയ ഒരു വിഭാഗം മലയാളികളുടെ മനസില്‍ പതിഞ്ഞ അക്ഷരത്തെറ്റാണ്. കഥയറിയാതെ ആട്ടം കാണുന്ന കുറേപ്പേര്‍ താങ്കളെ വാനോളം പുകഴ്ത്തുന്നുണ്ട്. അതാണു താങ്കളുടെ ട്വിറ്റര്‍ സൈറ്റിലെ കൊച്ചുവര്‍ത്താനങ്ങള്‍ സൂചിപ്പിക്കുന്നത്. പക്ഷെ അവരും എന്നെങ്കിലും താങ്കളുടെ തനി നിറം തിരിച്ചറിയും.


(ജനങ്ങള്‍ എന്നുദ്ദേശിച്ചത്, കേരളത്തിലെ മുഴുവന്‍ ജനങ്ങളെയുമല്ല. ശശി തരൂരിന്‌ വോട്ടു ചെയ്യുകയും അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയും ചെയ്യുന്ന ആളുകളെയാണ്)

68 comments:

kaalidaasan said...

“Simplicity of living, if deliberately chosen, implies a compassionate approach to life. It means that we are choosing to live our daily lives with some degree of conscious appreciation of the condition of the rest of the world.”

Duane Elgin


മിസ്റ്റര്‍ ശശി തരൂര്‍, എന്തും വിലക്കു വാങ്ങുന്ന കമ്പോളത്തിന്റെ സംസ്കാരത്തിനടിമപ്പെട്ട ഒരു പറ്റം മലയാളികളുടെ മിശിഹ അയിരിക്കാം താങ്കള്‍, പക്ഷെ സംവേദനക്ഷമത ഇനിയും നഷ്ടപ്പെടാത്ത വലിയ ഒരു വിഭാഗം മലയാളികളുടെ മനസില്‍ പതിഞ്ഞ അക്ഷരത്തെറ്റാണ്. കഥയറിയാതെ ആട്ടം കാണുന്ന കുറേപ്പേര്‍ താങ്കളെ വാനോളം പുകഴ്ത്തുന്നുണ്ട്. അതാണു താങ്കളുടെ ട്വിറ്റര്‍ സൈറ്റിലെ കൊച്ചുവര്‍ത്താനങ്ങള്‍ സൂചിപ്പിക്കുന്നത്. പക്ഷെ അവരും എന്നെങ്കിലും താങ്കളുടെ തനി നിറം തിരിച്ചറിയും.

RAM said...

GOOD ONE..

പാവപ്പെട്ടവൻ said...

ആകെ 15 കോടി രൂപ ആസ്തിയുള്ള തരൂര്‍ അതില്‍ ഒരു കോടി രൂപാ വെറും മൂന്നു മാസത്തെ താമസത്തിനുവേണ്ടി ഉപയോഗിച്ചു എന്നത് സത്യമാണെങ്കില്‍, അവരോടൊരു ചോദ്യം. തരൂര്‍ മന്ത്രിയല്ലായിരുന്നെങ്കില്‍ ഇതു പോലെ പണം ചലവഴിച്ചു താമസിക്കുമായിരുന്നോ?

ഈയൊരറ്റ ചോദ്യം മതി ശശിതരൂരിന്റെ ചെയ്ത്തിനുള്ള മുഴുവന്‍ മറുപടിക്കും.

ഇവിടെ ശശിതരൂരിനെ എന്തിനുകുറ്റംപറയണം നിലപാടുകളും ,നയങ്ങളും, വ്യവസ്ഥയും ഇല്ലാത്ത കോണ്ഗ്രസ് പാര്‍ട്ടി അവരുടെ തനിനിറംകാട്ടി എന്ന് പറഞ്ഞാല്‍ മതി . കോണ്ഗ്രസിനു അയാള്‍ മതിയായ ആളാണ് .അവരുടെ ജനങ്ങളോടുള്ള സമീപനത്തിന്റെ, നിരുഉത്തരവാദത്വത്തിന്റെ പ്രഥമ ഉദാഹരമാണ് മായിരുന്നു ശശിതരൂരിന്റെ സ്ഥനാര്‍ത്ഥിപ്രഖ്യാപനം. അദ്ദേഹത്തിന്റെ സ്ഥനാര്‍ത്ഥിപ്രഖ്യാപനം ഉണ്ടായപ്പോള്‍ തന്നെ കോണ്ഗ്രസില്‍ തന്നെ എതിര്‍ അഭിപ്രായം ഉണ്ടായി എങ്കിലും അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ക്കത് വഴങ്ങിയെ നിവര്‍ത്തി ഉണ്ടായിരുന്നുള്ളൂ

Anonymous said...

വളരെ നന്നായിരിക്കുന്നു കാളിദാസൻ.സവർണരുടെ വാൽ ഏതു യു എൻ കുഴലിലിട്ടാലും നേരെയാവില്ല എന്നതിന് ഒന്നാന്തരം ദൃഷ്ടാന്തമാണ് ശശി തരൂർ എന്ന പാലക്കാടൻ നായർ. ഒപ്പം ഇസ്രായേൽ പക്ഷപാതിയും കൂടിയായാൽ പിന്നെ പറയാനുമില്ല. അങ്ങേരേക്കാൾ പ്രവർത്തന പാരമ്പര്യമുള്ള എത്ര കോൺ‌ഗ്രസുകാർ എം പി യായുണ്ട്. കന്നിക്കാരനായിട്ടും അങ്ങോർ മന്ത്രിയായില്ലേ? ഇപ്പോൾ വിവാദവും അവസാനിപ്പിച്ചു. ഇതു വല്ല പിന്നാക്കനോ ദലിതനോ ആയിരുന്നിരിക്കണം. മന്ത്രിസ്ഥാനം കിട്ടുമായിരുന്നില്ല എന്നതു പോട്ടെ. അഥവാ കിട്ടിയിരുന്നെങ്കിൽ ഈ നിമിഷം പുറത്താക്കപ്പെടുമായിരുന്നു.

kaalidaasan said...

Thanks Ram.

നാട്ടുകാരന്‍ said...

"ആകെ 15 കോടി രൂപ ആസ്തിയുള്ള തരൂര്‍ അതില്‍ ഒരു കോടി രൂപാ വെറും മൂന്നു മാസത്തെ താമസത്തിനുവേണ്ടി ഉപയോഗിച്ചു എന്നത് സത്യമാണെങ്കില്‍, അവരോടൊരു ചോദ്യം. തരൂര്‍ മന്ത്രിയല്ലായിരുന്നെങ്കില്‍ ഇതു പോലെ പണം ചലവഴിച്ചു താമസിക്കുമായിരുന്നോ?"

യു.എന്‍ അണ്ടര്‍ സെക്രട്ടറി സ്ഥാനത്തിനു ശേഷം ഒരു സ്ഥാനവുമില്ലാതെ രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്‍പ്‌ ശശി തരൂര്‍ എന്നാ മനുഷ്യന്‍ തിരുവനന്തപുരത്തു വരുമ്പോള്‍ അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ഏറ്റവും വലിയ ഹോട്ടല്‍ ആയ മുത്തൂറ്റ്‌ പ്ലാസായില്‍ ആയിരുന്നു താമസിച്ചിരുന്നത് എന്നത് നേരിട്ടറിയാവുന്ന ആളാണ്‌ ഞാന്‍ . അതിന്റെ കാശ്‌ ആരാണ് കൊടുത്തിരുന്നത് എന്നൊന്നും എനിക്കറിയില്ല. എന്നാല്‍ സര്‍ക്കാര്‍ പണമാനെങ്കിലും സ്വന്തം പണമാണെങ്കിലും അദ്ധേഹത്തിന്റെ ജീവിത ശൈലി അങ്ങനെ തന്നെയായിരുന്നു.

എന്നാല്‍ കോടികളുടെ ആസ്തി സ്വന്തം പേരിലും ബിനാമി പേരുകളിലും ഉള്ളപ്പോഴും കീറിത്തുന്നിയ ഖദര്‍ ധരിക്കുന്ന നേതാക്കന്മാരെ സഹിക്കുന്ന നമുക്ക്‌ പഞ്ചനക്ഷത്ര നേതാക്കന്മാരെ സഹിക്കാന്‍ ബുദ്ധിമുട്ടാണ്.

മുതലാളി എന്ന വാക്കുപോലും കുറ്റവാളി എന്ന അര്‍ത്ഥത്തിലാണല്ലോ നാം ഉപയോഗിച്ച് ശീലിച്ചത്.

സുബിന്‍ പി റ്റി said...

മനോഹരം കാളിദാസാ.. അഭിനന്ദനങ്ങള്‍, ചെയ്ത ഹോം വര്‍ക്കിനും ശൈലിക്കും ഭാഷക്കും.. ടച്ചിംഗ്..

ബിനോയ്//HariNav said...

Well Said Kaalidaasan. Congrats :)

അങ്കിള്‍ said...

പ്രീയ കാളിദാസൻ,
"ഇദ്ദേഹം വംശം എന്നു വിശേഷിപ്പിച്ച നെഹ്രു കുടുംബത്തിനു സ്വീകാര്യനാണെന്ന ഒറ്റക്കാരണമാണ്, രാഷ്ട്രീയ പാരമ്പര്യവും, സേവന പാരമ്പര്യവും ഉള്ള അനേകരെ പിന്തള്ളി സ്ഥാനാര്‍ത്ഥിയാകാനും മന്ത്രിയാകാനും ഇദ്ദേഹത്തിനു സാധിച്ചത്."

വിയോജിക്കുന്നു, കാളിദാസൻ. വാദത്തിനു വേണ്ടി ‘സ്ഥാനാർത്ഥിത്വം’ കിട്ടിയത് നെഹ്രു കുടുമ്പത്തിനു ഇഷ്ടപ്പെട്ടതു കൊണ്ടെന്നു സമ്മതിക്കാം. പക്ഷേ മന്ത്രിയായത് മന്ത്രിയായത് കാരാട്ട്, പിണറായി വിജയൻ മുതലായവർ പി.ബി. അംഗങ്ങളായതു പോലെയല്ല. തിരുവനന്തപുരത്തെ ജനങ്ങൾ ജനാദിപത്യ രീതിയിൽ തെരഞ്ഞെടുത്തതു കൊണ്ടാണു. അതിലും നിഷ്പക്ഷ വോട്ടുകളായിരുന്നു നിർണ്ണായകം.. തിരുവനന്തപുരത്തെ വോട്ടർമാരെ നെഹ്രു കുടുമ്പം സ്വാധീനിച്ചിട്ടുണ്ടെന്നു എനിക്ക് ഇതു വരെ തോന്നിയിട്ടില്ല.

തരൂറിനെ മന്ത്രിയെന്ന നിലയിൽ, ഒരു കൊല്ലം പോലും ആകുന്നതിനു മുമ്പേ, ഇങ്ങനെ താറടിച്ചു കാണിക്കുന്നത്, അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ച തിരുവനന്തപുരം നിവാസികളോടുള്ള താങ്കളുടെ പുച്ഛവും വെറുപ്പും അറപ്പും രേഖപ്പെടുത്തുന്നതിനു തുല്ല്യമാണു. ഇതേ തിരുവനന്തപുരം കാരാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രനെ ജയിപ്പിച്ചതെന്നോർക്കണം. ശശി തരൂർ പരാജയപ്പെട്ടാൽ അടുത്ത ഇലക്ഷനിൽ ഇനിയും വോട്ട് ചെയ്യേണ്ടവരാണു നിങ്ങൾ പുച്ഛിച്ച് തള്ളുന്ന തിരുവനന്തപുരം നിവാസികൾ.

സ്ലം ഡോഗ് മില്ല്യനയർ: ശശി തരൂർ എന്നല്ല, അതിനെ പുകഴ്ത്തികൊണ്ട് ആരെഴുതിയതിനോടും എനിക്ക് യോജിക്കാനാകുന്നില്ല. ഒരു വിദേശിയുടെ ഒറ്റപ്പെട്ട കാഴ്ചകളില്‍ ഇതൊക്കെ നിറഞ്ഞ്‌ നില്‍ക്കുന്നത്‌ ഇന്ത്യയെ വിറ്റ്‌ കാശാക്കുന്നതിനുള്ള തെരുവു ചിന്തയല്ലേ? എല്ലാ നാട്ടിലുമില്ലേ, ഇത്രയുമോ ഇതിലധികമോ വേദന സഹിക്കുന്ന ജനവിഭാഗങ്ങള്‍? ഇന്ത്യയുടെ മികച്ച മറ്റ്‌ എത്രയോ സിനിമകള്‍ ഓസ്കര്‍ ജൂറി കാണാതെ പോയി? സമ്പൂര്‍ണ്ണ പരാജയം,സമ്പൂര്‍ണ്ണ നെഗറ്റിവിറ്റി, സമ്പൂര്‍ണ്ണമായും വളരുന്ന ഇന്ത്യയോടുള്ള പുച്ഛം.. അല്ലാതെ മറ്റൊന്നും അസൂയാ കലുഷിതമായ ഈ ചിത്രീകരണത്തിലില്ല തന്നെ.

World Food Programme, etc.: യു.എന്നിൽ ഔദ്ദ്യോഗിക പദവിയിൽ ഇരുന്നപ്പോൾ അദ്ദേഹത്തിനു ലഭിച്ച ആധികാരിക രേഖകളെ അടിസ്ഥാനമാക്കിയുള്ളതല്ലേ ആ ലേഖനങ്ങൾ. കാളിദാസൻ എന്താണുദ്ദേശിച്ചത്. പറഞ്ഞതു മുഴുവൻ വസ്തുതാപരമായി തെറ്റാണന്നാണോ. അതോ ഒരു യു.എൻ. ഉദ്ദ്യോഗസ്ഥൻ പറയാൻ പാടില്ലാത്ത കാര്യങ്ങളെന്നാണോ? ആ പറഞ്ഞെതെല്ലാം തെറ്റായിരുന്നു എന്നു ശ്രി തരൂർ ഇപ്പോൾ പറയുന്നെങ്കിൽ അപ്പോൾ നമുക്ക് അദ്ദേഹത്തിൽ കുറ്റം കാണാം.

ഒരു മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ വിലയിരുത്താറായോ?.

ഗാന്ധികുടുമ്പത്തെ ഇത്രമാത്രം താറടിച്ച തരൂർ ഇടതു പക്ഷത്തോട് ചേരാത്ത കൊതിക്കെറുവല്ലേ കാളിദാസനു ഇങ്ങനെയൊക്കെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആ വ്യക്തിയോടുപമിക്കാവുന്ന മറ്റോരാളെ ഇടതുപക്ഷത്ത് നിന്നും കാട്ടിത്തരാമോ. ഇതെഴുതിയതു എന്റെ കോൺഗ്രസ് പ്രേമം കൊണ്ടെന്നു ധരിച്ചേക്കരുത്. ശശി തരുറിനോട് ഇപ്പോഴത്തെ നിലയിൽ എനിക്കിഷ്ടം തന്നെയാണു. ഗാന്ധികുടുമ്പത്തെപറ്റി ഇങ്ങനെയൊക്കെ എഴുതിയിട്ടും കോൺഗ്രസ്സിൽ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സിനോട് അല്പം ബഹുമാനം ഇല്ലാതില്ല.

ഞാനൊരു രാഷ്ട്രിയക്കാരനല്ലെന്ന്നു മനസ്സിലായിക്കാണുമല്ലോ.

kaalidaasan said...

പാവപ്പെട്ടവന്‍,


ഇവിടെ ശശിതരൂരിനെ എന്തിനുകുറ്റംപറയണം നിലപാടുകളും ,നയങ്ങളും, വ്യവസ്ഥയും ഇല്ലാത്ത കോണ്ഗ്രസ് പാര്‍ട്ടി അവരുടെ തനിനിറംകാട്ടി എന്ന് പറഞ്ഞാല്‍ മതി .

കോണ്‍ഗ്രസിനു സ്ഥിരതയില്ലാത്ത നിലപാടുകളാണ്. 2004 ല്‍ ആഗോളവത്ക്കരണം. 209ല്‍ സാമൂഹിക നീതി. അടുത്തത് എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല.

കോണ്‍ഗ്രസിനെ ശശി തരൂര്‍ എന്ന വ്യക്തി ബന്ദിയായി പിടിച്ചിരിക്കാന്‍ സാധ്യതയില്ലേ? വോള്‍ക്കര്‍ കമ്മിറ്റി, നട്ട്വര്‍ സിംഗ്, ഭക്ഷണത്തിനു പകരം എണ്ണ, ഇറാക്ക്, യു എന്‍, അണ്ടര്‍ സെക്ക്രട്ടറി. ശശി തരൂരിന്റെ ഇന്‍ഡ്യ സന്ദര്‍ശനത്തിന്‍റ്റെ ഉദ്ദേശ്യം ഒളിപ്പിക്കാന്‍ ശ്രമം നടന്നിട്ടില്ലേ?

നട്ട് വര്‍ സിംഗിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും ഒരു പോലെ പ്രതികളാക്കുകയാണു വോള്‍ക്കര്‍ ചെയ്തത്. യു എന്നിനെതിരെ കേസു കൊടുക്കുമെന്നാണ്, കോണ്‍ഗ്രസ് വക്താവ് അന്നു പറഞ്ഞത്.

അതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ വായിക്കാം.

Congress' idiotic threat to UN!

THAROOR AND THE INDIAN IRAQ FOOD FOR OIL.

kaalidaasan said...

നാട്ടുകാരന്‍,

യു.എന്‍ അണ്ടര്‍ സെക്രട്ടറി സ്ഥാനത്തിനു ശേഷം ഒരു സ്ഥാനവുമില്ലാതെ രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്‍പ്‌ ശശി തരൂര്‍ എന്നാ മനുഷ്യന്‍ തിരുവനന്തപുരത്തു വരുമ്പോള്‍ അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ഏറ്റവും വലിയ ഹോട്ടല്‍ ആയ മുത്തൂറ്റ്‌ പ്ലാസായില്‍ ആയിരുന്നു താമസിച്ചിരുന്നത് എന്നത് നേരിട്ടറിയാവുന്ന ആളാണ്‌ ഞാന്‍ . അതിന്റെ കാശ്‌ ആരാണ് കൊടുത്തിരുന്നത് എന്നൊന്നും എനിക്കറിയില്ല.

തിരുവനതപുരത്ത് ഏതോ ആവശ്യത്തിനു വന്നപ്പോള്‍ ഒന്നോ രണ്ടോ ദിവസം മുത്തൂറ്റ് പ്ളാസയില്‍ താമസിക്കുന്നതും, ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രി താജ് ഹോട്ടലില്‍ ദിവസം ഒരു ലക്ഷം രൂപ വാടകയില്‍ താമസിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. കേന്ദ്ര മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഇതു ചെയ്താലും ഒരു പരാതിയും താങ്കള്‍ പറയില്ല എന്നു കരുതാന്‍ ബുദ്ധിമുട്ടുണ്ട്.


ഇന്‍ഡ്യയില്‍ ഒഴിവുകാലം ​ചെലവിഴിച്ചപ്പോള്‍ ആരാണു പണം മുടക്കിയതെന്ന് എനിക്കറിയില്ല. പക്ഷെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം ​ലോകത്തിന്റെ പല ഭാഗത്തും തങ്ങിയ ശശി തരൂരിന്റെ ചെലവുകള്‍ 99% സന്ദര്‍ഭങ്ങളിലും വഹിച്ചിട്ടുള്ളത് മറ്റുള്ളവരാണ്. അതാണു വാസ്തവത്തില്‍ ശശി തരൂരിയന്‍ ശൈലി.

kaalidaasan said...

നാട്ടുകാരന്‍,

എന്നാല്‍ സര്‍ക്കാര്‍ പണമാനെങ്കിലും സ്വന്തം പണമാണെങ്കിലും അദ്ധേഹത്തിന്റെ ജീവിത ശൈലി അങ്ങനെ തന്നെയായിരുന്നു.

ഇത് ശശി തരൂരിനുമാത്രം ബാധകമാണോ അതോ എല്ലാവര്‍ക്കും ബാധകമാണോ?

ഇവിടെ താങ്കള്‍ വളരെ അപക്വവും അത്യന്തം അപകടകരവുമായ ഒരു നിലപാടാണെടുക്കുന്നത്. എനിക്കും താങ്കള്‍ക്കും ഇതു പോലെ ഒരു ശൈലി ഉണ്ടാക്കിയെടുക്കാം. കയ്യില്‍ പണമുണ്ടെങ്കില്‍ അത് ഏതു തരത്തിലും ചെലവഴിക്കാം.

സ്വന്തം പണം ചെലവഴിക്കുന്നതും സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതും ഒരു പോലെ കാണുന്നത് ശരിയാണോ? അങ്ങനെയെങ്കില്‍ ഇനി മുതല്‍ മന്ത്രിമാരുടെ പേരില്‍ അഴിമതി ആരോപണം ഉണ്ടാകാന്‍ പാടില്ലല്ലോ? എന്തിനാണനാവശ്യമായി പണം ചെലവാക്കിയതെന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോടോ മന്ത്രിമാരോടോ ചോദിക്കാനാവിലല്ലോ. അവര്‍ക്കെല്ലാം അതെന്റെ ശൈലിയാണെന്ന ഉത്തരം പറയാം. ശൈലി ആര്‍ ക്കുമുണ്ടാക്കിയെടുക്കാം. ശശി തരൂരിനു മാത്രമല്ലല്ലോ.

എങ്ങനെയാണ്, ജീവിത ശൈലി ഉണ്ടാകുന്നത്? ജനിക്കുമ്പോള്‍ തന്നെ ഈ ശലി ഏതായാലും ഉണ്ടാകില്ലല്ലോ. അത് പിന്നീടുണ്ടാക്കിയെടുക്കുന്നതല്ലേ?
ശശി തരൂരിന്റെ കുടുംബ പശ്ചാത്തലത്തേക്കാള്‍ വളരെ മുന്നില്‍ നില്‍ക്കുന്ന പല കുടുംബങ്ങളും അന്ന് കേരളത്തിലുണ്ടായിരുന്നു. ഇന്നുമുണ്ട്. ഇദ്ദേഹത്തേക്കാളും അര്‍ഭാടമായി ജീവിച്ചവരും ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ട് നല്ല വിദ്യാഭ്യാസം കിട്ടി. എഴുത്തിലൂടെ കുറച്ചു പണം സമ്പാദിച്ചു. അതില്‍ കൂടുതല്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗം കൊണ്ട് കിട്ടി. താങ്കള്‍ പറയുന്ന ഈ ശൈലി ഉണ്ടായത് ഈ ഉദ്യോഗത്തിലിരുന്നാണ്. അംഗരഷ്ട്രങ്ങള്‍ നല്‍കുന്ന സംഭാവനയാണ്, ഈ ശൈലി ഉണ്ടാക്കിയത്. അല്ലതെ സ്വന്തം സമ്പാദ്യത്തില്‍ നിന്നല്ല. വല്ലപ്പോഴും സ്വന്തം സമ്പാദ്യം ചെലവഴിച്ച് ഒരു ഹോട്ടലില്‍ തങ്ങുന്നത് ഇതിനിടക്ക് അത്ര വലിയ കാര്യമല്ല.

വിവരവും വിദ്യഭ്യാസവുമുള്ളവര്‍ ഇതു പോലെ ചിന്തിച്ചു തുടങ്ങിയാല്‍ സങ്കടകരം ​എന്നേ പറയാന്‍ പറ്റൂ.

kaalidaasan said...

സുബിന്‍,

അഭിപ്രായത്തിനു നന്ദി.

Binoy,

Thanks.

kaalidaasan said...

അങ്കിള്‍,

വാദത്തിനു വേണ്ടി ‘സ്ഥാനാർത്ഥിത്വം’ കിട്ടിയത് നെഹ്രു കുടുമ്പത്തിനു ഇഷ്ടപ്പെട്ടതു കൊണ്ടെന്നു സമ്മതിക്കാം.

വാദത്തിനു വേണ്ടി സമ്മതിക്കണ്ട. അതല്ലേ വാസ്തവം ? അല്ലെങ്കില്‍ വേറെ എന്താണ്?

കോണ്‍ഗ്രസില്‍ നെഹ്രു കുടുംബത്തിന്റെ സേവകര്‍ക്ക് ആണു ശശി തരൂരിനു കിട്ടിയ പോലെ ചുളുവില്‍ സ്ഥാനങ്ങള്‍ കിട്ടാറുള്ളത്. ടോം വടക്കന്‍ തരൂരിനേക്കാള്‍ യോഗ്യനായിരുന്നു ഇക്കാര്യത്തില്‍. ത്രിശൂരില്‍ എതിര്‍പ്പില്ലായിരുന്നെങ്കില്‍ അദ്ദേഹം ഇന്ന് ഒരു പക്ഷെ മന്ത്രിയും ആയിരുന്നേനെ. അത് പോലെ എതിര്‍പ്പ് തരൂരിന്റെ കാര്യത്തില്‍ ഉണ്ടായില്ല. അത് കൊണ്ട് സ്ഥാനാര്‍ത്ഥിയായി. പാര്‍ട്ടിയില്‍ ഒരു സുപ്രഭാതത്തില്‍ കയറി വരുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുന്ന പാരമ്പര്യം കോണ്‍ ഗ്രസിനില്ല.

പക്ഷെ ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക് സാമൂഹിക രംഗത്തെ പല പ്രഗത്ഭരെയും സ്ഥാനാര്‍ത്ഥികളാക്കുന്ന പാരമ്പര്യമുണ്ട്. പക്ഷെ അവരെയാരെയും പാര്‍ട്ടി ഛിഹ്നത്തില്‍ മത്സരിപ്പിക്കാറുമില്ല.

ശശി തരൂര്‍ യോഗ്യതയില്ലാത്ത ആളാണെന്നു ഞാന്‍ പറഞ്ഞില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാരമ്പര്യമാണു ഞാന്‍ പറഞ്ഞത്. ഇന്ദിരയും, രാജീവും സോണിയയും ഒക്കെ നേതാക്കളായത് അങ്ങനെ തന്നെ മാത്രമാണ്. ശശി തരൂര്‍ പരാമര്‍ശിച്ച അതേ Dynasty യുടെ മഹത്വം.

പക്ഷേ മന്ത്രിയായത് മന്ത്രിയായത് കാരാട്ട്, പിണറായി വിജയൻ മുതലായവർ പി.ബി. അംഗങ്ങളായതു പോലെയല്ല.

ഇത് തികച്ചും അസ്ഥാനത്തായ താരതമ്യമായിപ്പോയി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാകുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയാകുന്നതും താരതമ്യം ചെയ്യുന്നത് വിഡ്ഡിത്തമല്ലേ?

ഇവര്‍ പി ബി അംഗങ്ങളായത്, സോണിയാ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടായതിനോടു പോലും താരതമ്യം ചെയ്യാനാവില്ല. സീതാറാം കേസരി എന്ന തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പ്രസിഡണ്ടിനെ യാതൊരു കാരണവും ഇല്ലാതെ ചവുട്ടിപുറത്താക്കി, സോണിയയെ കിരീടം അണിയിച്ചത് സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചായിരുന്നു. അതിന്റെ മാനദണ്ഡം നെഹ്രു കുടുംബം എന്ന മുദ്ര മാത്രവും.

കാരാട്ടും പിണറായിയും ഒരു സുപ്രഭാതത്തില്‍ തെരുവില്‍ നിനും പി ബിയിലേക്ക് വന്നവരല്ല. വര്‍ഷങ്ങള്‍ പാര്‍ട്ടിയുടെ താഴ്ന്ന ഘടകങ്ങളില്‍ പ്രവര്‍ ത്തിച്ചതിനും മറ്റു പല ഭാരവാഹിത്വങ്ങളും വഹിച്ചതിനും ശേഷമാണ്, ഇവര്‍ പി ബി അംഗങ്ങളായത്.

ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏത് താഴ്ന്ന ഘടകത്തിലാണിതിനു മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

Anonymous said...

പക്ഷേ മന്ത്രിയായത് മന്ത്രിയായത് കാരാട്ട്, പിണറായി വിജയൻ മുതലായവർ പി.ബി. അംഗങ്ങളായതു പോലെയല്ല.

ഇത് തികച്ചും അസ്ഥാനത്തായ താരതമ്യമായിപ്പോയി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാകുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയാകുന്നതും താരതമ്യം ചെയ്യുന്നത് വിഡ്ഡിത്തമല്ലേ?


കാളിദാസ്‌ജി. അങ്കിള്‍ജിയുടെ നിഷ്പക്ഷത പുറത്ത് വന്നതല്ലേ..ലീവിറ്റ് യാര്‍.

Baiju Elikkattoor said...

:)

kaalidaasan said...

അങ്കിള്‍,

തിരുവനന്തപുരത്തെ ജനങ്ങൾ ജനാദിപത്യ രീതിയിൽ തെരഞ്ഞെടുത്തതു കൊണ്ടാണു. അതിലും നിഷ്പക്ഷ വോട്ടുകളായിരുന്നു നിർണ്ണായകം.. തിരുവനന്തപുരത്തെ വോട്ടർമാരെ നെഹ്രു കുടുമ്പം സ്വാധീനിച്ചിട്ടുണ്ടെന്നു എനിക്ക് ഇതു വരെ തോന്നിയിട്ടില്ല.

അങ്കിള്‍ ഏതു പാര്‍ട്ടിക്കാരനാണെന്നെനിക്കറിയില്ല. തിരുവനന്തപുരത്തു നിന്ന്, കൂടുതല്‍ തവണയും കോണ്‍ഗ്രസും സഖ്യകക്ഷികളുമാണ്, വിജയിച്ചിട്ടുള്ളത്.

കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും നിഷ്പക്ഷ വോട്ടുകളാണ്, വിധി നിര്‍ണ്ണയിച്ചിട്ടുള്ളത്. അതു കൊണ്ടാണ്, രണ്ടു മുനണികളും മാറിമാറി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ വോട്ടര്‍മാര്‍ക്ക് നെഹ്രു കുടുംബത്തോട് വലിയ അടിമത്ത മനോഭാവം ഇല്ല. പക്ഷെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉറച്ച പിന്തുണക്കാരില്‍ ഭൂരിഭാഗത്തെയും നെഹ്രു കുടുംബം സ്വാധീനിക്കുന്നുണ്ട്.

നെഹ്രു കുടുംബത്തേകുറിച്ച് തരൂര്‍ പറഞ്ഞ വൃത്തികേടുകള്‍ അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ അവരില്‍ ചിലരെങ്കിലും അദ്ദേഹത്തിനു വോട്ടു ചെയ്യില്ലായിരുന്നു. ഇതറിയുന്ന കോണ്‍ഗ്രസുകാരാണ്, ഇന്നും അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍ക്കുന്നത്.

നെഹ്രു കുടുംബം വോട്ടര്‍മാരെ സ്വാധീനിച്ചോ ഇല്ലയോ എന്നതല്ല ഞാന്‍ പരാമര്‍ശിച്ചത്. ബ്ളോഗുകളില്‍ വരുന്ന തിരുവനന്തപുരം കാരുടെ അഭിപ്രായങ്ങള്‍ വിശ്വസിക്കാമെങ്കില്‍ ശശി തരൂര്‍ എന്ന Urban Cow Boy യേക്കുറിച്ച് കാര്യമായി ഒന്നും അറിയാതെയാണദ്ദേഹത്തിന്, വോട്ടു ചെയ്തത്. പുതുതായി ഇറക്കുമതി ചെയ്ത മറ്റൊരു ഉതപ്പന്നം പോലെ. അതുകൊണ്ടാണീ ഉത്പ്പന്നത്തിന്റെ കമ്പോള മൂല്യം അവര്‍ വഴ്ത്തിപ്പാടുന്നത്. Sony യുടെ എല്‍ ഈ ഡി TV ക്ക് 75000 രൂപ വിലയുണ്ടെന്നു പറയുന്ന അതേ രീതിയിലാണിവര്‍ ശശി തരൂരിന്, ദിവസം ഒരു ലക്ഷം രൂപ ചെലവഴിച്ചു ജീവിക്കാനുള്ള മൂല്യമുണ്ടെന്നു പറയുന്നത്.

അതുകൊണ്ടാണവരെല്ലാം ഈ വിജയം ശശി തരൂരിന്റെ ഊതി വീര്‍പ്പിച്ച വ്യക്തിത്വത്തിന്റെ വിജയമെന്ന്, കൊട്ടിപ്പാടുന്നതും.പക്ഷെ യാധാര്‍ത്ഥ്യം മറ്റൊന്നാണ്. കോണ്‍ഗ്രസ് ഛിഹ്നത്തില്‍ ഏത് കുറ്റിച്ചൂലും തിരുവനന്തപുരത്ത് ജയിക്കുമായിരുന്നു.

kaalidaasan said...

അങ്കിള്‍,

തരൂറിനെ മന്ത്രിയെന്ന നിലയിൽ, ഒരു കൊല്ലം പോലും ആകുന്നതിനു മുമ്പേ, ഇങ്ങനെ താറടിച്ചു കാണിക്കുന്നത്, അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ച തിരുവനന്തപുരം നിവാസികളോടുള്ള താങ്കളുടെ പുച്ഛവും വെറുപ്പും അറപ്പും രേഖപ്പെടുത്തുന്നതിനു തുല്ല്യമാണു. ഇതേ തിരുവനന്തപുരം കാരാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രനെ ജയിപ്പിച്ചതെന്നോർക്കണം. ശശി തരൂർ പരാജയപ്പെട്ടാൽ അടുത്ത ഇലക്ഷനിൽ ഇനിയും വോട്ട് ചെയ്യേണ്ടവരാണു നിങ്ങൾ പുച്ഛിച്ച് തള്ളുന്ന തിരുവനന്തപുരം നിവാസികൾ.

ഞാന്‍ ഒരു വോട്ടറെയും പുച്ചിച്ചു തള്ളിയില്ല.


ശശി തരൂര്‍ എന്ന ഒരു കള്ളനാണയത്തെയാണവര്‍ തെരഞ്ഞെടുത്തതെന്നേ ഞാന്‍ പറഞ്ഞുള്ളു.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം തത്ത പറയുന്നതു പോലെ പറഞ്ഞ പല കാര്യങ്ങളും അപ്പാടെ വിഴുങ്ങി. അതൊക്കെ മഹദ് വചനങള്‍ പോലെ എഴുതി വച്ചിരുന്ന സ്വന്തം വെബ് സൈറ്റ് പോലും നീക്കം ചെയ്താണ്, പുതിയ മുഖാവരണം അണിഞ്ഞ ശശി തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍, ബാബ്രി മസ്ജിദ്, സംവരണം, മുസ്ലിം ഭീകരത, മണ്ഡല്‍ കമ്മീഷന്‍ എന്നിവയേപ്പറ്റി അദ്ദേഹം പല വേദികളിലും മാധ്യമങ്ങളിലും, പുസ്തകങ്ങളിലും എഴുതിയ കാര്യങ്ങള്‍ ഇനി എന്നെങ്കിലും എഴുതാനോ പറയാനോ ഉള്ള ധൈര്യം അദ്ദേഹം കാണിക്കുമോ? കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ട് കാണിക്കില്ല എന്നേ സുബോധമുള്ളവര്‍ പറയൂ. ഒരു പക്ഷെ ബി ജെ പിയില്‍ ചേര്‍ന്നാല്‍ അവയെല്ലാം സ്വന്തം വെബ് സൈറ്റില്‍ വീണ്ടും അവതരിപ്പിച്ചേക്കും.

വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ തരൂര്‍ കഴിഞ്ഞ മൂന്നു മാസക്കാലം എന്താണു ചെയ്തത്? പ്രശ്നങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ? ബലൂചിസ്ഥാന്‍ വിഷയം, മുംബൈ ഭീകരാക്രമണ വിഷയത്തില്‍ പാകിസ്ഥാന്‍ കളിക്കുന്ന നാടകങ്ങള്‍, അമേരിക്കന്‍ സഹായം ​ഇന്‍ഡ്യക്കെതിരെ അവര്‍ ഉപയോഗിച്ചു എന്ന വെളിപ്പെടുത്തല്‍, പാകിസ്ഥാന്‍ അണവ രഹസ്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറിയത്, നേപ്പാളിലെ ആശയക്കുഴപ്പങ്ങള്‍, അവിടെ ചൈനയുടെ ഇടപെടലുകള്‍, ഓസ്റ്റ്രേലിയയില്‍ ഇന്‍ഡ്യക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അങ്ങനെ ഒരു വിദേശകാര്യ വകുപ്പിനു കൈകാര്യം ചെയ്യാനുള്ള അസംഖ്യം പ്രശ്നങ്ങളുണ്ട്. 34 വര്‍ഷങ്ങള്‍ ക്ക് ശേഷം ലൈബീരിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ മന്ത്രി എന്ന് വീമ്പടിച്ച് അവിടത്തെ കാഴ്ചകളുടെ ദൃക് സാക്ഷി വിവരണം ട്വിട്ടറിലൂടെ നല്‍കുന്നതാണ്, വിദേശ് കാര്യമന്ത്രി ചെയ്യേണ്ടതെന്ന് അങ്കിളിനു വിശ്വസിക്കാം. പക്ഷെ മറ്റുള്ളവര്‍ അത് വിശ്വസിക്കില്ല.

ട്വിറ്ററിലൂടെ കൊച്ചു വര്‍ത്താനം പറയുന്ന ആരാധകരുടെ എണ്ണം എത്രയായെന്ന് കൃത്യമായി വെളിപെടുത്തുന്ന ബ്ളോഗു വരെ കേരള ഫാര്‍മര്‍ എന്ന ബ്ളോഗര്‍ ഇട്ടിട്ടുണ്ട്. എന്തുകൊണ്ട് ഇവരാരും മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ തരൂര്‍ എന്തു ചെയ്തു എന്നു ചോദിച്ചിട്ടില്ല ഇതു വരെ? അത് തെളിയിക്കുന്നത് ഇദ്ദേഹത്തെ ഒരു മന്ത്രിയായല്ല ഇവരൊക്കെ കാണുന്നത് എന്നാണ്. നര്‍മ്മ സല്ലാപം നടത്താനുള്ള ഒരു താരമായാണ്. അതു കൊണ്ടാണു ഞാന്‍ Urban Cow Boy എന്ന പദം ഉപയോഗിച്ചത്.



തരൂരിനെ ഞാന്‍ താറടിച്ചു കാണിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള അന്തരം തുറന്നു കാണിച്ചതേ ഉള്ളു. ദരിദ്ര്യത്തേക്കുറിച്ച് മുതലക്കണ്ണീര്‍ പൊഴിച്ച അദ്ദേഹം, സ്വന്തം പോക്കറ്റില്‍ നിന്നായാലും ദിവസം ഒരു ലക്ഷം രൂപ ചെലവഴിച്ചു ജീവിച്ചത് മാന്യതയല്ല എന്നു പറഞ്ഞത് താറടിച്ചതല്ല. ഇനി തറടിച്ചതാണെന്ന് അങ്കിളിനു നിര്‍ബന്ധമാണെങ്കില്‍ അങ്ങനെ തന്നെ.

അദ്ദേഹത്തിന്റെ മുഖത്ത് പണ്ടേയുള്ള താര്‍ അദ്ദേഹവും മറ്റു പലരും ചായം തേച്ചും ഫ്രഞ്ച് സെന്റ് പൂശിയും ഒളിപ്പിച്ചു വച്ചത് തുറന്നു കാണിച്ചേ ഉള്ളു. അദ്ദേഹം ഇട്ടിരിക്കുന്ന മുഖം മൂടി ഒന്നു വലിച്ചു മാറ്റി അതിനു പിന്നിലെ വൃത്തികേടുകള്‍ അനാവരണം ചെയ്തേ ഉള്ളു.


ഞാന്‍ എഴുതിയത് ഏതെങ്കിലും തെറ്റാണെന്ന് അങ്കിള്‍ കരുതുന്നുണ്ടോ? ഞാന്‍ ഉപയോഗിച്ചത് ശശി തരൂര്‍ ഒരു വ്യാഴവട്ടക്കാലം പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ കാര്യങ്ങള്‍ മത്രമാണ്. അതില്‍ ഏതെങ്കിലും തെറ്റാണെന്ന് അങ്കിളിനു തെളിയിക്കാമെങ്കില്‍ എഴുതിയത് മുഴുവന്‍ പിന്‍വലിച്ച് മാപ്പു പറയാന്‍ ഞാന്‍ തയ്യാറാണ്.

kaalidaasan said...

അങ്കിള്‍,

സ്ലം ഡോഗ് മില്ല്യനയർ: ശശി തരൂർ എന്നല്ല, അതിനെ പുകഴ്ത്തികൊണ്ട് ആരെഴുതിയതിനോടും എനിക്ക് യോജിക്കാനാകുന്നില്ല. ഒരു വിദേശിയുടെ ഒറ്റപ്പെട്ട കാഴ്ചകളില്‍ ഇതൊക്കെ നിറഞ്ഞ്‌ നില്‍ക്കുന്നത്‌ ഇന്ത്യയെ വിറ്റ്‌ കാശാക്കുന്നതിനുള്ള തെരുവു ചിന്തയല്ലേ? എല്ലാ നാട്ടിലുമില്ലേ, ഇത്രയുമോ ഇതിലധികമോ വേദന സഹിക്കുന്ന ജനവിഭാഗങ്ങള്‍? ഇന്ത്യയുടെ മികച്ച മറ്റ്‌ എത്രയോ സിനിമകള്‍ ഓസ്കര്‍ ജൂറി കാണാതെ പോയി? സമ്പൂര്‍ണ്ണ പരാജയം,സമ്പൂര്‍ണ്ണ നെഗറ്റിവിറ്റി, സമ്പൂര്‍ണ്ണമായും വളരുന്ന ഇന്ത്യയോടുള്ള പുച്ഛം.. അല്ലാതെ മറ്റൊന്നും അസൂയാ കലുഷിതമായ ഈ ചിത്രീകരണത്തിലില്ല തന്നെ

അങ്കിള്‍ ശശി തരൂര്‍ എഴുതിയത് മുഴുവന്‍ വായിച്ചിട്ടു തന്നെയാണോ ഈ അഭിപ്രായം എഴുതിയത്? ഇല്ലെന്നാണെനിക്കു തോന്നുന്നത്. അങ്കിളിനു വേണ്ടി ആ നിരൂപണത്തിലെ മറ്റു ചില ഭാഗങ്ങള്‍ കൂടി എഴുതാം.

Movies made by westerners about India have rarely been worth writing home about, ranging as they've done from the appallingly ignorant racism of Steven Spielberg's Indiana Jones and the Temple of Doom to David Lean's well-intentioned but cringe-making Passage to India, with Alec Guinness in brown face and dhoti, warbling away as Professor Godbole. But once in a while an exception comes along that makes up for the lot of them. I've just seen Slumdog Millionaire, directed by Trainspotting's Danny Boyle from a script by The Full Monty's Simon Beaufoy, based on the page-turning novel Q & A by diplomat Vikas Swarup. Exuberant, exciting, gaudy and gritty in a way that can only be called Dickensian, Slumdog Millionaire brings contemporary Mumbai to life from the seamy side up, and it does so with brio, compassion and all-round cinematic excellence. For the first time since Gandhi, there's genuine Oscar buzz around a movie set in India, with Indian characters, Indian actors and Indian themes.

I'm a huge fan of Vikas Swarup's novel, one of the most delightful reads I've enjoyed in years. It's about an orphan boy called Ram Mohammed Thomas who is about to win a TV quiz show based on Kaun Banega Crorepati and is arrested on suspicion of having got that far by cheating. He's rescued by a female lawyer who gets him to tell his life story and explain how he, an uneducated slum kid, knew the answers to such difficult questions. Ram then tells a number of stories, each of which explains how he knew what he happened to know. Screenwriter Simon Beaufoy has changed pretty much all of Swarup's stories, introduced a romantic element and even re-baptised the hero (who is now Jamal Malik). But he has retained the novel's structure and premise, and Danny Boyle has brought its spirit alive in a way that i believe even Swarup would appreciate.




എല്ലാ നാട്ടിലുമുണ്ട് ഇത് പോലെ വേദന സഹിക്കുന്ന ജനങ്ങള്‍.ഇന്‍ഡ്യയിലുമുണ്ട് 50 %. അവര്‍ അതു പോലെയൊക്കെ കഴിഞ്ഞോട്ടേ. മന്ത്രിമാര്‍ ദിവ്സം ഒരു ലക്ഷം രൂപ ചെലവില്‍ ജീവിച്ചോട്ടെ. അഴിമതിയും സ്വജനപക്ഷപതവും നടത്തി ഖജനാവു കാലിയാക്കിക്കൊള്ളട്ടേ.

എങ്കില്‍ പിന്നെ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന പോലെ അങ്കിള്‍ നടത്തിക്കൊണ്ടു പോകുന്ന ബ്ളോഗിനെന്തു പ്രസക്തി?

അത് വളരെ പ്രസക്തമാണെന്നേ ഞാന്‍ പറയൂ. പൊതു പ്രവര്‍ത്തകരില്‍ നിന്നും സാമാന്യ ജനത പ്രതീക്ഷിക്കുന്ന ഒരു മിനിമം ഡീസന്‍ സിയുണ്ട്. ശശി തരൂരിന്റെയും മറ്റു പലരുടെയും കാര്യത്തില്‍ അതില്ല.


ശശി തരൂരിന്റെ അഭിപ്രായങ്ങളുമായി യോജിക്കണം എന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുന്നില്ല.

തരൂരിന്റെ മറ്റ് അഭിപ്രായങ്ങളുമായി അങ്കിള്‍ യോജിക്കുന്നുണ്ടോ? കോണ്‍ ഗ്രസ് നേതാക്കളേപ്പറ്റി പറഞ്ഞവ, മണ്ഢല്‍ കമ്മീഷനേപ്പറ്റി പറഞ്ഞവ, ബാബ്രി മസ്ജിദിനേപ്പറ്റി പറഞ്ഞവ, മുസ്ലിം ഭീകരതയേപ്പറ്റി പറഞ്ഞവ, സംവരണത്തേപ്പറ്റി പറഞ്ഞവ?

ഒരു മറുപടി പ്രതീക്ഷിക്കുന്നു.

kaalidaasan said...

അങ്കിള്‍,

World Food Programme, etc.: യു.എന്നിൽ ഔദ്ദ്യോഗിക പദവിയിൽ ഇരുന്നപ്പോൾ അദ്ദേഹത്തിനു ലഭിച്ച ആധികാരിക രേഖകളെ അടിസ്ഥാനമാക്കിയുള്ളതല്ലേ ആ ലേഖനങ്ങൾ. കാളിദാസൻ എന്താണുദ്ദേശിച്ചത്. പറഞ്ഞതു മുഴുവൻ വസ്തുതാപരമായി തെറ്റാണന്നാണോ. അതോ ഒരു യു.എൻ. ഉദ്ദ്യോഗസ്ഥൻ പറയാൻ പാടില്ലാത്ത കാര്യങ്ങളെന്നാണോ? ആ പറഞ്ഞെതെല്ലാം തെറ്റായിരുന്നു എന്നു ശ്രി തരൂർ ഇപ്പോൾ പറയുന്നെങ്കിൽ അപ്പോൾ നമുക്ക് അദ്ദേഹത്തിൽ കുറ്റം കാണാം.


അതെല്ലാം യു എന്‍ രേഖകളില്‍ നിന്നുമെടുത്തതാണ്. അതെല്ലം വാസ്തവുമാണ്. ശശി തരൂര്‍ പല വേദികളിലും ലേഖനങ്ങളിലും ആവര്‍ത്തിച്ചവയുമാണവ. ആര്‍ക്കും അവയെപ്പറ്റി അഭിപ്രായം പറയാം.
ഇതൊക്കെ അറിയാവുന്ന ശശി തരൂര്‍ എന്ന മന്ത്രി, വാസസ്ഥലത്തിനു വേണ്ടി മൂന്നു മാസം ചെലവാക്കിയത് ഒരു കോടി രൂപയാണെന്നു വരുമ്പോള്‍, ദരിദ്ര്യത്തെപ്പറ്റി പൊഴിച്ചതെല്ലാം മുതലക്കണ്ണീരാകുന്നു. അതാണു ഞാന്‍ ഉദ്ദേശിച്ചത്.

കര്‍ഷകര്‍ ഇന്‍ഡ്യയില്‍ അത്മഹത്യ ചെയ്തത്, കടം മൂലമാണെന്ന് അങ്കിളിനറിയാമല്ലോ. കടം എന്നു പറഞ്ഞാല്‍ വാങ്ങിയ പണം തിരിച്ചടക്കാനാവത്ത അവസ്ഥയല്ലേ. ഇനി അങ്കിള്‍ ശന്തമായിട്ടൊന്ന് ആലോചിക്കുക. ശശി തരൂര്‍ എന്ന മന്ത്രി വെറുതെ കളഞ്ഞ ഒരു കോടി രൂപ എത്ര കര്‍ഷകരുടെ കടം വീട്ടാന്‍ ഉപയോഗിക്കാമായിരുന്നു? ഇനിയും സര്‍ക്കാര്‍ എഴുതിത്തള്ളാത്ത കടങ്ങളുണ്ട്.


എ കെ അന്റണി അദ്യം കേന്ദ്ര മന്ത്രിയായപ്പോള്‍ താമസിച്ചത് കേരള ഹൌസിലായിരുന്നു. കേരള ഹൌസ് ശശി തരൂരിന്റെ അന്തസിനും ശൈലിക്കും ചേരില്ല എന്നാണദ്ദേഹവും മറ്റു ഭക്തരും പാടി നടക്കുന്നത്.

നേതാക്കന്‍മാര്‍ ജനങ്ങളുടെ സേവകരാണെന്നാണു പറയപ്പെടുന്നത്. നിങ്ങള്‍ ദരിര്യരേഖയുടെ താഴെയോ മുകളിലോ ജീവിച്ചോളൂ, എന്റെ ശൈലിയും മൂല്യവും നിങ്ങളുടേതിനും വളരെ മുകളിലാണ്. അത് കൊണ്ട് ഞാന്‍ അതിനനുസരിച്ചേ ജിവിക്കു. ഇങ്ങനെ കരുതുന്നതും അതിനെ പിന്തുണക്കുന്നതും അഹന്തയായേ ഞാന്‍ വിലയിരുത്തൂ.

ഇന്‍ഡ്യയിലെ പൊതു അവസ്ഥ തരൂരിനു ചേരില്ലെങ്കില്‍ അദ്ദേഹം ഇന്‍ഡ്യയുടെ മന്ത്രിയായിരിക്കാന്‍ അര്‍ഹനല്ല. മറ്റു മന്ത്രിമാര്‍ക്കില്ലാത്ത രണ്ടു കൊമ്പും, നാലു കാലും ഒരു വാലും അദ്ദേഹത്തിനില്ല. ശശി തരൂര്‍ എന്ന വ്യക്തിക്ക് വേണ്ടി കൃത്രിമമായ ഒരവസ്ഥ ഉണ്ടാക്കിയെടുക്കേണ്ടതുണ്ടോ? അവിടെയാണു ഞാന്‍ ഈ ലേഖനത്തിന്റെ ആദ്യം എഴുതിയ വാക്കുകളുടെ പ്രസക്തി.

“Simplicity of living, if deliberately chosen, implies a compassionate approach to life. It means that we are choosing to live our daily lives with some degree of conscious appreciation of the condition of the rest of the world.”

Duane Elgin

kaalidaasan said...

അങ്കിള്‍,

ഗാന്ധികുടുമ്പത്തെ ഇത്രമാത്രം താറടിച്ച തരൂർ ഇടതു പക്ഷത്തോട് ചേരാത്ത കൊതിക്കെറുവല്ലേ കാളിദാസനു ഇങ്ങനെയൊക്കെ എഴുതാൻ പ്രേരിപ്പിക്കുന്നത്.

അങ്കിള്‍ ഇതുപോലെയുള്ള താമാശകള്‍ പറയാതെ.

നെഹ്രു കുടുംബത്തെ ഏറ്റവും കൂടുതല്‍ താറടിക്കുന്നവര്‍ സംഘപരിവാറാണ്. അവര്‍ ഇടതുപക്ഷത്തു ചേരേണ്ടതാണെന്ന് വിവരമുള്ള ആരും പറയില്ല.

ശശി തരൂര്‍ നെഹ്രു കുടുംബത്തെ താറടിച്ചു എന്ന് അങ്കിള്‍ അംഗീകരിക്കുന്നത് നല്ലതാണ്. അപ്പോള്‍ യധാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ തരൂരിനെ എതിര്‍ക്കുന്നതിന്റെ കാരണം പിടികിട്ടിക്കാണുമല്ലോ.

ഇടതുപക്ഷത്തിനു യോജിക്കാന്‍ പറ്റത്ത പല അഭിപ്രായങ്ങളും തരൂര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുസ്ലിങ്ങളോടുള്ള സമീപനം, സംവരണം, ഉദാരവത്കരണം, സമ്പദ് വ്യവസ്ഥ തുടങ്ങിയവയില്‍ തരൂരിനുള്ള അഭിപ്രായം ഇടതു പക്ഷത്തിന്റേതിനു നേരെ വിപരീതമാണ്. അവയേക്കുറിച്ചൊന്നും അങ്കിള്‍ കേട്ടില്ലെങ്കില്‍ തരൂരിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചാല്‍ മതി. ഈ ലേഖനത്തില്‍ ഞാന്‍ എഴുതിയ തരൂരിന്റെ ഒരു വാചകം മാത്രം മതി അത് തെളിയിക്കാന്‍.

I seriously believe that for the sake of India's future, there can be no going back to the era of socialism. As I said earlier, all we did in those decades was stifle growth and distribute poverty.

അതു കൊണ്ട് ഈ അവിശുദ്ധ പശു ഇടതു പക്ഷത്തു വരണമെന്ന് ഒരിടതുപക്ഷ ചിന്താഗതിക്കാരനും ആഗ്രഹിക്കില്ല. ആഗ്രഹിച്ചാലല്ലേ കൊതിക്കെറുവിന്റെ പ്രശ്നം വരൂ.

kaalidaasan said...

അങ്കിള്‍,

ആ വ്യക്തിയോടുപമിക്കാവുന്ന മറ്റോരാളെ ഇടതുപക്ഷത്ത് നിന്നും കാട്ടിത്തരാമോ.

ഒരിക്കലുമില്ല. അങ്ങനെ ഒരാള്‍ ഇടതു പക്ഷത്തുണ്ടാവരുതേ എന്നാണ്, ഇടതു പക്ഷം ആഗ്രഹിക്കുക. ദിവസം ഒരു ലക്ഷം രൂപ ചെലവാക്കി ജീവിക്കുന്ന ഒരു കപട ബുദ്ധിജീവിക്ക് എന്തായാലും ഇടതു പക്ഷ രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല.

ശശി തരൂരിനേപ്പോലെയുള്ള ഇരട്ട മുഖങ്ങളുള്ള ആളുകള്‍ ചിലരൊക്കെ ഇടതുപക്ഷത്തും ഉണ്ട്.


ഇന്‍ഡ്യയില്‍ സാമൂഹിക സംസ്കാരിക, ധൈക്ഷണിക മണ്ഡലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഭൂരിഭാഗം ആളുകളും ഇടതുപക്ഷ ചിന്താഗതിക്കാരാണ്.

എന്താണു ശശി തരൂര്‍ എന്ന വ്യക്തിയുടെ മഹത്വം ? ഒരു ശരാശരി എഴുത്തുകാരന്‍ എന്നതിനപ്പുറം എന്താണദ്ദേഹത്തിന്റെ പ്രത്യേകത? ഐക്യരാഷ്ട്ര സഭയിലെ കുറെ അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളെന്നതിനപ്പുറം അവിടെയും യാതൊരു പ്രത്യേകതയും ഇല്ല. ഉപമിക്കാന്‍ പോയിട്ട് പിന്തുടരാവുന്ന ഒരു Qualityയും അദ്ദേഹത്തില്‍ ഞാന്‍ കണ്ടില്ല.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്ന വ്യക്തിയേക്കുറിച്ച് അങ്കിള്‍ കേട്ടിരിക്കുമല്ലോ? അദ്ദേഹം ഇടതു പക്ഷ ചിന്തഗതിക്കാരനും, സോഷ്യലിസമാണ്, മനുഷ്യരാശിക്ക് ഏറ്റവും യോജിച്ച തത്വമെന്നും അഭിപ്രായപ്പെട്ട ആളാണ്.


അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്.

The economic anarchy of capitalist society as it exists today is, in my opinion, the real source of the evil. I am convinced there is only one way to eliminate these grave evils, namely through the establishment of a socialist economy, accompanied by an educational system which would be oriented toward social goals.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എവറസ്റ്റ് കൊടുമുടിയാണെങ്കില്‍ ശശി തരൂര്‍ നാട്ടിന്‍ പുറത്തെ മൊട്ടക്കുന്നിനോളം പോലും വരില്ല.

Why Socialism?.
എന്ന ഐന്‍സ്റ്റൈന്റെ ലേഖനം വായിക്കുന്നത് പലതും മനസിലാക്കാന്‍ ഉപകരിക്കും.

kaalidaasan said...

സത്യാന്വേഷി,

താങ്കള്‍ പറഞ്ഞ ജാതി ഘടകവും തരൂരിന്റെ വിജയത്തില്‍ പങ്കു വഹിച്ചിട്ടുണ്ട്.


തരൂരിന്റെ സ്ഥാനത്ത് ഒരു ദളിതനായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതിനകം പുറത്തു പോകുകയും ചെയ്തേനെ. എങ്കില്‍ വിമര്‍ശനത്തിനു മറ്റൊരു മാനം കൈവരുകയും ചെയ്തേനെ.

kaalidaasan said...

മുന്‍പ്‌ ശശി തരൂര്‍ എന്നാ മനുഷ്യന്‍ തിരുവനന്തപുരത്തു വരുമ്പോള്‍ അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന ഏറ്റവും വലിയ ഹോട്ടല്‍ ആയ മുത്തൂറ്റ്‌ പ്ലാസായില്‍ ആയിരുന്നു താമസിച്ചിരുന്നത് എന്നത് നേരിട്ടറിയാവുന്ന ആളാണ്‌ ഞാന്‍ .

മുത്തൂറ്റ് പ്ളാസയിലെ ഏറ്റവും മുന്തിയ മുറിയുടെ വാടക ദിവസം 18000 രൂപയേ വരുന്നുള്ളു.


അതിന്റെ വിശദാംശങ്ങള്‍ ഇവിടെ കാണാം

kaalidaasan said...

കാളിദാസ്‌ജി. അങ്കിള്‍ജിയുടെ നിഷ്പക്ഷത പുറത്ത് വന്നതല്ലേ..ലീവിറ്റ് യാര്‍.

അങ്കിള്‍ നിഷ്പക്ഷനാണെന്നു പറഞ്ഞില്ലല്ലോ. അദ്ദേഹം തരൂരിന്റെ പക്ഷത്താണ്. ഞാന്‍ എതിര്‍ പക്ഷത്തും.

അങ്കിളിനും തരൂരിനേ സംബന്ധിച്ച് കുറെ അബദ്ധ ധാരണകളുണ്ട്. അത് കാലക്രമേണ മാറുമെന്ന് പ്രതീക്ഷിക്കാം.

അങ്കിള്‍ തരൂരില്‍ കണ്ട മഹത്വം എന്താണെന്നറിയാന്‍ എനിക്ക് താല്‍പ്പര്യമുണ്ട് അതു കൊണ്ടാണ്, അങ്കിളുമായി സംവദിക്കുന്നത്.

അങ്കിള്‍ said...

പ്രിയ കാളിദാസൻ,

തരൂറിനു ഞാൻ വോട്ടു കൊടുക്കാനുണ്ടായ കാരണം അദ്ദേഹം ഇതുവരെ ഒരു രാഷ്ടീയ കാരനായിരുന്നില്ല എന്നതു തന്നെ. രാഷ്ട്രീയക്കാർക്കായിരുന്നല്ലോ ഇത്രയും നാൾ വോട്ട് നൽകിയിരുന്നത്. അതിന്റെ യൊക്കെ ഫലവും നമുക്കറിയാം. നല്ല ഫലം ഒന്നു മില്ലെന്നല്ല. പക്ഷേ പ്രസംഗവും പ്രവർത്തനവും തമ്മിൽ ഒരുപാട് അന്തരം കണ്ടു.

എന്നാൽ രാഷ്ട്രീയക്കാരനല്ലാത്ത, എന്നാൽ മറ്റു പല മേഖലയിലും കഴിവു തെളിയിച്ച, ശശിതരൂറിനെ ഇത്തവണ വോട്ട് നൽകണമെന്ന എന്റെ മോഹം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൽ എന്നെപ്പോലെ ചിന്തിച്ചവർ ധാരാളം ഉണ്ടെന്നും മനസ്സിലായി.

കഴിഞ്ഞ തവണ പന്ന്യൻ രവീന്ദ്രനാണു വോട്ട് നൽകിയെതെന്നു പറയാനും മടിയില്ല. മറ്റുള്ളവരേക്കാൾ പന്ന്യൻ കഴിവുള്ളവനാണെന്നു തെറ്റിദ്ധരിച്ചു. പക്ഷേ ഡൽഹിയിലേക്ക് പറ്റിയ ആളല്ലെന്നു പന്ന്യൻ തെളിയിച്ചു.

തരൂറിന്റെ രാഷ്ട്രീയ പ്രവർത്തനം ഇപ്പോഴല്ലേ തുടങ്ങുന്നുള്ളൂ. അതു ഞാൻ ശ്രദ്ധിക്കുന്നുമുണ്ട്. അതു കൊണ്ടാണു എന്റെ ബ്ലോഗ് പോസ്റ്റിൽ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ മുഴുവൻ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ ഏതൊക്കെ നടപ്പാക്കിയെന്ന് പിന്നീടൊരിക്കൽ അറിയണ്ടേ. അതു കഴിഞ്ഞേ തരൂറിനെ പറ്റിയുള്ള എന്റെ അഭിപ്രായം മാറൂ. എന്നാൽ കാളിദാസ അങ്ങനെയല്ലെന്നു ഞാൻ മനസ്സിലാക്കുന്നു. തരൂർ എഴുതിയ പുസ്തകങ്ങളും അദ്ദേഹം യു.എന്നിലെ ഉദ്ദ്യോഗസ്ഥനായിരുന്നപ്പോൽ നടത്തിയ പ്രവർത്തനങ്ങളെയും ആധാരമാക്കി ഇൻഡ്യയിൽ ഒരു ജനപ്രതിനിധിയായി ശോഭിക്കില്ലാ എന്നു മുൻ‌വിധി ഉണ്ടാക്കിയിരിക്കുന്നു. ഇതിനു വേണ്ടി കാളിദാസൻ താരതമ്മ്യപ്പെടുത്തിയിരിക്കുന്നത് മറ്റു ജനപ്രതിനിധികളോടല്ലാ, മറിച്ച് ഇൻഡ്യയിലേയും ലോകത്തിലേയും മഹാന്മാരോടാണു. അതു തന്നെയാണു തരൂറിന്റെ മാഹാത്മ്യവും.

എന്റെ നിഷ്പക്ഷം എത്രത്തോളമെന്നു ഇപ്പോൾ മനസ്സിലായിക്കാണുമല്ല. സർക്കാർ സേവനത്തിലിരുന്നപ്പോൾ, പ്രതിപക്ഷത്തിനോട്ട് ചെയ്യുക എന്നതായിരുന്നു സ്ഥിരം പല്ലവി. അതു കൊണ്ടാണു കുറേയെങ്കിലും സർക്കാർ ജീവനക്കാർ നേടിയെടുത്തതും.

kaalidaasan said...

അങ്കിള്‍,

പക്ഷേ പ്രസംഗവും പ്രവർത്തനവും തമ്മിൽ ഒരുപാട് അന്തരം കണ്ടു.

രഷ്ട്രീയക്കാരനല്ലാത്തതു കൊണ്ടു മാത്രം ശശി തരൂരിന്, വോട്ടു ചെയ്തു എന്നത് പ്രസക്തമായ ഒരു കാരണമായിട്ടെനിക്ക് തോന്നുന്നില്ല. എങ്കിലും അങ്കിളിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നും ഇല്ല.

ശശി തരൂരിനേക്കുറിച്ച് അങ്കിള്‍ വളരെ കുറച്ചേ മനസിലാക്കിയിട്ടുള്ളു. അതു കൊണ്ടാണ്, അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം മനസിലാകാത്തത്.

ടൂറിനിലെ ശവക്കച്ച എന്നാണദ്ദേഹം സോണിയയെ വിശേഷിപ്പിച്ചിരുന്നത്. അതെല്ലാം വിഴുങ്ങി, ഇപ്പോള്‍ സോണിയ ആരാധ്യയായ നേതാവല്ലേ. അങ്കിളെന്താണിതിലെ അന്തരം മനസിലാക്കാന്‍ മടിക്കുന്നത്?

കോണ്‍ഗ്രസ് പാര്‍ട്ടി സംവരണത്തിനു വേണ്ടി നിലകൊള്ളുന്നു. അതും ജാതി മത അടിസ്ഥാനത്തില്‍. ന്യൂനപക്ഷങ്ങളാണ്, ഇന്‍ഡ്യയുടെ സമ്പത്തിന്റെ ആദ്യാവകാശികള്‍ എന്നാണ്, മന്‍ മോഹന്‍ സിംഗ് പറഞ്ഞത്. സ്വകാര്യ സ്ഥാപനങ്ങളില്‍ കൂടി സംവരണം നടപ്പിലാക്കണമെന്നാണു കോണ്‍ഗ്രസിന്റെ അഭിപ്രായം. ഇത്ര കാലം സംവരണത്തെ ശക്തിയുക്തമെതിര്‍ത്ത ശശി തരൂര്‍ കോണ്‍ഗ്രസിന്റെ സം വരണ നയം പിന്തുണക്കുന്ന തരൂരിന്റെ പ്രവര്‍ത്തിയുടെ പ്രസംഗത്തില്‍ നിന്നുള്ള അന്തരം എന്തേ അങ്കിള്‍ കാണാതെ പോകുന്നു?

മുസ്ലിം തീവര്വാദികളെ ഉന്മൂലനം ചെയ്യണമെന്നാണ്, ശശി തരൂര്‍ ഒരു വ്യഴവട്ടത്തോളം പല വേദികളിലും ലേഖനങ്ങളിലും പുസ്തകങ്ങളിലും അഭിപ്രായപ്പെട്ടിരുന്നത്. അഫ് സല്‍ ഗുരു എന്ന ഭീകരനെ വധശിക്ഷക്കു സുപ്രീം കോടതി വിധിച്ചിട്ടും അത് നടപ്പിലാക്കാന്‍ മടിക്കുന്ന കോണ്‍ ഗ്രസ് നയത്തിനു കടക വിരുദ്ധമാണ്, തരൂരിന്റെ നയം. ഇത്രനാളും പ്രസം ഗിച്ചതില്‍ നിന്നും നേരെ വിപരീതമായ ഒരു പ്രവര്‍ത്തിയല്ലെ ഇതില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുക അഴി തരുര്‍ ചെയ്തത്?. അങ്കിളെന്തേ ഈ പ്രവര്‍ത്തിയും പ്രസംഗങ്ങളും തമ്മിലുള്ള അന്തരം കാണാതെ പോകുന്നു?

Murali said...

ഒരു കാര്യം ആദ്യമേ പറയട്ടേ - ഞാന്‍ ഒരു തരൂര്‍‌ ഫാനല്ല. കോണ്‍ഗ്രസ്സിന്റെ ഇടതുപക്ഷ സ്റ്റേറ്റിസ്റ്റ്‌ ഐഡിയോളജി പിന്തുടരുന്ന ഒരാളായിരിക്കണമല്ലോ തരൂരും. ഒരു libertarian-ന് ഒരിക്കലും അംഗീകരികാന്‍ പറ്റാത്ത നയങ്ങളാണ് അതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

പക്ഷേ, ഇവിടെ കാളിദാസന്‍ സമര്‍ത്ഥിക്കാന്‍‌ ശ്രമിച്ച കാര്യങ്ങളോട്‌ വിയോജിക്കാതിരിക്കാന്‍ നിവൃത്തിയില്ല. കഴിവതും ചുരുക്കി എഴുതുന്നു, സമയക്കുറവുമൂലം. വളരെയധികം എഴുതുവാനുള്ള വിഷയമാണെന്ന് അറിയാതെയല്ല.
1. തരൂര്‍ സ്വന്തം കാശുമുടക്കിയാണോ താമസിച്ചതെന്ന്‌ സംശയമുണ്ടെങ്കില്‍‌ അതായിരുന്നല്ലോ വിവാദത്തിന്റെ കേന്ദ്രബിന്ദു ആകേണ്ടിയിരുന്നത്‌? പക്ഷേ ഇവിടെ വിവാദമായത്‌ കോണ്‍ഗ്രസ്സുകാര്‍/പൊതുപ്രവര്‍ത്തകര്‍ ലളിതജീവിതം നയിക്കേണ്ടുന്നതിന്റെ ആവശ്യകത തുടങ്ങിയ കപട സദാചാര നിയമങ്ങളാണ്. തരൂര്‍ കള്ളം പറഞ്ഞു എന്നു വന്നാല്‍‌ അതുമാത്രം മതിയല്ലോ അദ്ദേഹത്തെ ഇറക്കിവിടാന്‍. അത്തരത്തിലുള്ള ഒരു ആരോപണം പോലും വന്നില്ല എന്നത് സൂചിപ്പിക്കുന്നത് എന്താണ്?
2. കോടികള്‍ അഴിമതിയിലൂടെ സമ്പാദിച്ച്‌ കപട സദാചാരവും എളിമയും കാണിക്കുവാന്‍‌ കീറ ഖദറുമിട്ട്‌ നടക്കുന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പതിവ് ഏര്‍പ്പാടില്‍ നിന്നും എന്തായാലും ആരോഗ്യകരമായ ഒരു വ്യതിയാനം തന്നെ തരൂര്‍ എന്ന് സമ്മതിച്ചേ തീരൂ.
3.യാതൊരു പ്രവര്‍ത്തന പാരമ്പര്യവും ഇല്ലാത്തവരെ ഉന്നത സ്ഥാനങ്ങളില്‍ ഒരു സുപ്രഭാത്തില്‍ പിടിച്ചിരുത്തുക എന്നത് കോണ്‍ഗ്രസ്സിന്റെ പാരമ്പര്യമാണ്. അക്കാര്യം വരുമ്പോള്‍ സാധാരണ പ്രവര്‍ത്തകരുടെ അഭിപ്രായത്തെ വരെ മറികടക്കുക എന്ന ഏര്‍പ്പാട്‌ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. നെഹ്രുവിനെ ഗാന്ധി പ്രസിഡണ്ടാക്കിയത് ഭൂരിഭാഗം പ്രാദേശിക കമ്മിറ്റികളുടെയും അഭിപ്രായത്തെ മറികടന്നുകൊണ്ടാ‍ണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാകുമ്പോള്‍ അവരെക്കാളും കഴിവും പ്രവര്‍ത്തന പാരമ്പര്യവും ഉള്ള എത്രയോപേര്‍‌ പാര്‍ട്ടിയിലുണ്ടായിരുന്നു. രാജീവ് ഗാന്ധിയെ കസേരയിലിരുത്തിയത്‌ എന്ത് കഴിവ് തെളിയിച്ചതിന്റെ പേരിലാണ്? സോണിയാഗാന്ധി പ്രസിഡണ്ടായപ്പോള്‍ വെറും കാലണ മെമ്പര്‍ഷിപ്പല്ലാതെ എന്തെങ്കിലും അവര്‍ക്കുണ്ടായിരുന്നോ? പിന്നെ തരൂര്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിന് അര്‍ഹനല്ല എന്നു പറയാന്‍ വയ്യ - വര്‍ഷങ്ങളോളം അദ്ദേഹം പ്രവര്‍ത്തിച്ച മേഖലയാണ് നയതന്ത്രം. മന്മോഹന്‍ സിങ്ങിനെ ‘91-ല്‍ ധനമന്ത്രിയാക്കാമെങ്കില്‍ തരൂരിനെ ഇപ്പോള്‍ വിദേശ സഹമന്ത്രിയാക്കിയത് തികച്ചും ഉചിതം തന്നെ.
4. Argubly it was another government policy -- approval of 'Mandal proposal' for reservation of 'Backward Classes"-- that gave impetus to the agitation that led to the destruction of the Babri Masjid at Ayodhya, as Hindu leaders sought to put mandir (temple) before Mandal.

ഇതില്‍നിന്നും സംവരണമാണ്, ബാബ്രി മസ്ജിദ് തകര്‍പ്പെടാനുണ്ടായ കാരണമെന്നു തരൂര്‍ പറഞ്ഞു എന്ന നിഗമനത്തിലേക്ക് എങ്ങനെ എത്തി എന്ന് മനസ്സിലാവുന്നില്ല.
5.ചെലവുചുരുക്കല്‍ - ഇക്കാര്യത്തില്‍ തരൂരിന്റെയും മറ്റും (സ്വന്തം പോക്കറ്റില്‍നിന്നു കൊടുത്ത) ഹോട്ടല്‍ബില്ല് പരിശോധിക്കുന്നതിലും നല്ലത്‌ വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളെ കയ്യോടെ വില്‍ക്കുക എന്നതാണ്. എയര്‍ ഇന്‍ഡ്യയെ വിറ്റാല്‍ മാത്രം പൊതുഖജനാവിന് വര്‍ഷം അയ്യായിരം കോടി രൂപ ലാഭിക്കാം. മന്ത്രിമാരുടെ ചെലവു ചുരുക്കലില്‍ നിന്നും മിച്ചം പിടിക്കാന്‍ പറ്റുന്നതിലും എത്രയോ കൂടുതലാണ് ഇത്‌. മന്ത്രിമാരുടെ ചിലവുകുറക്കേണ്ട എന്നല്ല - നമ്മുടെ മുന്‍‌ഗണനകള്‍ പുനഃപരിശോധിക്കണമെന്ന് മാത്രം.

Murali said...

(4096 അക്ഷരങ്ങളുടെ പരിമിതിമൂലം രണ്ടായി പോസ്റ്റുചെയ്യേണ്ടിവന്നു.)

6.കലാഷ്നിക്കോവിന്റെ സംസ്കാരത്തെക്കുറിച്ച് തരൂര്‍ പറഞ്ഞ പരമാര്‍ത്ഥമായ കാര്യത്തെ (പാക്കിസ്ഥാനിലെ മദ്രസ്സകളെക്കുറിച്ച് അടിസ്ഥാന വിവരമുള്ളവര്‍ക്കും അത് അങ്ങിനെയാണെന്ന് മനസ്സിലാകും. ഒരു ക്ലൂ - താലിബാന്‍ പിറവിയെടുക്കുന്നത് പ്രസ്തുത മദ്രസ്സകളില്‍നിന്നാണ്) വളച്ചൊടിച്ച് ‘ശശി തരൂരിന്റെ അനുയായികള്‍ വിഭാവനം ചെയ്ത പദ്ധതി’ എന്നപേരില്‍ ചിത്രം കൊടുത്തത് തികച്ചും അനുചിതവും, അസത്യവും, പ്രതിഷേധാര്‍ഹവുമാണ്.
7.ദാരിദ്ര്യം മുതലായവ: ഒരു ചൊല്ലുണ്ട് - ദരിദ്രരെ സഹായിക്കാന്‍ ഏറ്റവും നല്ല വഴി അവരിലൊരാളാകാതിരിക്കുക എന്നതാണ്. ദരിദ്രര്‍ക്ക് വേണ്ടത് വ്യവസായവല്‍ക്കരണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മെച്ചപ്പെട്ട വിദ്യാഭാസ സൌകര്യങ്ങള്‍ സൃഷ്ടിക്കുക (വിദ്യാഭാസ മേഖലയിലെ സ്വകാര്യ പങ്കാളിത്തം - ഇന്നു നടക്കുന്ന അധാര്‍മ്മികമായ ലൈസന്‍സ് പെര്‍മിറ്റ് രാജ് വഴിയുള്ളതല്ല, യഥാര്‍ഥ edupreneurs വഴിയുള്ളത് - കാലഘട്ടത്തിന്റെ ആവശ്യമാണ്) തുടങ്ങിയവയാണ്. പൂര്‍ണ്ണമായ ഉദാരവല്‍ക്കരണത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ. അതിന് തടസ്സം ഇന്നത്തെ ഭരണകക്ഷിയുടെ (പ്രതിപക്ഷത്തിന്റെയും) സ്റ്റേറ്റിസത്തോടുള്ള അമിത പ്രതിപത്തിയാണ്.
8. ഐന്‍സ്റ്റീന്‍ പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയാണ്. സാധാരണക്കാരന് ബുദ്ധിമുട്ടില്ലാതെ പറയാന്‍ പറ്റുന്ന ഏക ശസ്ത്രജ്ഞന്റെ പേരും അദ്ദേഹത്തിന്റെതാണ്. അദ്ദേഹം ഭൌതികശസ്ത്രത്തെക്കുറിച്ച് എന്തു പറഞ്ഞിട്ടുണ്ടെങ്കിലും അത് മുഖവിലക്കെടുക്കണം. പക്ഷേ അതിന്റെ അര്‍ത്ഥം അദ്ദേഹം പറഞ്ഞ എന്തും ശരിയാണ് എന്നല്ല. സോഷ്യലിസത്തെക്കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം അനലോഗ് ഇലക്ട്രോണിക്സിനെക്കുറിച്ച് സുകുമാര്‍ അഴീക്കോട് പറഞ്ഞേക്കാവുന്ന അഭിപ്രായം പോലെ കരുതിയാല്‍ മതി. വില്ല്യം ഷോക്ക്‌ലിയെക്കുറിച്ച് കാളിദാസന്‍ കേട്ടിട്ടുണ്ടായിരിക്കുമല്ലോ? മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളിലൊന്നെന്ന്‌ നിസ്സംശയം പറയാവുന്ന ട്രാന്‍സിസ്റ്റര്‍‌ കണ്ടുപിടിച്ച മൂന്നംഗ റ്റീമിലെ ഏറ്റവും പ്രശസ്തനും നോബല്‍ സമ്മാന ജേതാവുമാണ് അദ്ദേഹം. ഷോക്ക്‌ലി യൂജെനിക്സ് എന്ന പ്രസ്ഥാനത്തിന്റെ പ്രമുഖ വ്യക്താവുമായിരുന്നു. ഇന്ന് യൂജെനിക്സ് വളരെയധികം നിന്ദ്യമായ ഒന്നായിട്ടാണ് കണക്കാക്കാപ്പെടുന്നത്‌. ഷോക്ക്‌ലിയുടെ പിന്തുണ യൂജെനിക്സിനെ ന്യായീകരിക്കുവാന്‍ ആരും ഉപയോഗിക്കാറില്ല താനും. 'Argument from authority' എന്നത് ശാസ്ത്ര വൃത്തങ്ങളില്‍ വിലവെക്കുന്നില്ല - authority പ്രസ്തുത വിഷയങ്ങളിലെ പ്രഗത്ഭരാണെങ്കില്‍പോലും.

Baiju Elikkattoor said...

mohandas karamachand gandhi had a lucrative career as barrister but he relinquished it for his country. He even minimized his clothings when he learned that his fellow countrymen did not have enough to cover their naked bodies!
Comrade EMS, born to a wealthy feudal family, gave away all his inheritance for the ideology he believed in and for which he stood for. He lived all his life on a meager party allowance, even the royalties of his writings go to the party!

kaalidaasan said...

മുരളി,

അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.


ഒരു കാര്യം ആദ്യമേ പറയട്ടേ - ഞാന്‍ ഒരു തരൂര്‍‌ ഫാനല്ല. കോണ്‍ഗ്രസ്സിന്റെ ഇടതുപക്ഷ സ്റ്റേറ്റിസ്റ്റ്‌ ഐഡിയോളജി പിന്തുടരുന്ന ഒരാളായിരിക്കണമല്ലോ തരൂരും. ഒരു libertarian-ന് ഒരിക്കലും അംഗീകരികാന്‍ പറ്റാത്ത നയങ്ങളാണ് അതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ

തരൂര്‍ ഫാനാണോ അല്ലയോ എന്നതിനെന്താണു പ്രസക്തി?. മറ്റു പലരും ഇതു തന്നെ പറഞ്ഞു കേട്ടു. അങ്കിള്‍ പറഞ്ഞു, ഇതു വരെ രാഷ്ട്രീയത്തില്‍ വരാതിരുന്ന തരൂരിന്, വോട്ടു ചെയ്തു എന്ന്. ആരാധനയുടെ പേരില്‍ വോട്ടു ചെയ്തു ജയിപ്പിച്ചത്, ഫാനായതുകൊണ്ടല്ലേ?

പാര്‍ട്ടി അംഗമായിരികുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഇടതുപക്ഷ സ്റ്റേറ്റിസ്റ്റ്‌ ഐഡിയോളജി പിന്തുടരാതെ പറ്റില്ലല്ലോ. ശശി തരൂര്‍ ശക്തിയുക്തം എതിര്‍ത്താണു സോഷ്യലിസം എന്ന ആശയം. ഇപ്പോള്‍ അതിനെ പിന്തുണക്കുക എന്നു പറഞ്ഞാല്‍, അത് പറഞ്ഞതൊക്കെ വിഴുങ്ങുനതിനു തുല്യമല്ലേ? അര്‍ജ്ജവമുള്ള ഒരാളില്‍ നിന്നും മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നതാണോ അത്?

അങ്കിള്‍ ഇവിടെ പ്രാധാന്യത്തോടെ പറഞ്ഞ ഒരു സം ഗതിയാണ്, രാഷ്ട്രീയക്കാര്‍ പറഞ്ഞത് വിഴുങ്ങുന്ന സ്വഭാവക്കാരാണെന്ന്. ശശി തരൂരും അതു തന്നെ ചെയ്തു എന്നാണു ഞാന്‍ സൂചിപ്പിച്ചത്.

kaalidaasan said...

മുരളി,

തരൂര്‍ സ്വന്തം കാശുമുടക്കിയാണോ താമസിച്ചതെന്ന്‌ സംശയമുണ്ടെങ്കില്‍‌ അതായിരുന്നല്ലോ വിവാദത്തിന്റെ കേന്ദ്രബിന്ദു ആകേണ്ടിയിരുന്നത്‌? പക്ഷേ ഇവിടെ വിവാദമായത്‌ കോണ്‍ഗ്രസ്സുകാര്‍/പൊതുപ്രവര്‍ത്തകര്‍ ലളിതജീവിതം നയിക്കേണ്ടുന്നതിന്റെ ആവശ്യകത തുടങ്ങിയ കപട സദാചാര നിയമങ്ങളാണ്. തരൂര്‍ കള്ളം പറഞ്ഞു എന്നു വന്നാല്‍‌ അതുമാത്രം മതിയല്ലോ അദ്ദേഹത്തെ ഇറക്കിവിടാന്‍. അത്തരത്തിലുള്ള ഒരു ആരോപണം പോലും വന്നില്ല എന്നത് സൂചിപ്പിക്കുന്നത് എന്താണ്?

വിവാദം മുരളി പറഞ്ഞതല്ല. തരൂര്‍ സ്വന്തം കാശുമുടക്കിയാണോ താമസിച്ചതെന്ന ‌ സംശയം ആരും വിവാദമാക്കേണ്ട വിഷയമല്ല. ജനാധിപത്യ ഇന്‍ഡ്യയില്‍ ഒരു മന്ത്രി ദിവസം ഒരു ലക്ഷം രൂപ് ചെലവിഴിച്ചു ജീവിച്ചു എന്നതാണ്. അത് വിവാദമായപ്പോള്‍ സ്വന്തം കാശാണു മുടക്കിയതെന്നു പറഞ്ഞ് ഈ വിഷയം നിസാരവത്കരിക്കാനുള്ള ശ്രമാണ്, വിവാദമായത്.


തരൂര്‍ മുടക്കിയത് ആരുടെ കാശാണെന്നത് വിവാദത്തിലെ ഒരു ചെറിയ വിഷയം മാത്രം. കാരണം അത് ഇനി ആര്‍ക്കും തെളിയിക്കാനാകില്ല. ദിവസക്കൂലിക്ക് പണിയെടുക്കുന്ന പോലെ ഇത് കാണരുത്. തരൂര്‍ ഓരോ ദിവസത്തെയും വടക കൊടുത്തു എന്നാരും വിശ്വസിക്കുന്നും ഇല്ല. അങ്ങനെ കുത്തിനു പിടിച്ചു വാടക മേടിക്കാനുള്ള വിവരദോഷം താജ് ഹോട്ടല്‍ ഉടമസ്ഥര്‍ക്കും ഇല്ല. താമസം അവസാനിക്കുമ്പോള്‍ ബില്ലു തീര്‍ക്കുകയാണ്, സാധാരണ നടപടി ക്രമം. ഇതൊരു വിവാദമായില്ലായിരുന്നെങ്കില്‍, തരൂരിന്റെ ബംഗ്ളാവ് ശരിയാകുമ്പോള്‍ അദ്ദേഹ അവിടേക്കു മാറുകയും താജ് ഹോട്ടല്‍, ബില്‍ സര്‍ക്കാരിലേക്കയച്ച് പണം വാങ്ങുകയും ചെയ്യുമായിരുന്നു. ഇനി തരൂരിനു സ്വന്തം പോക്കറ്റില്‍ നിന്നും കൊടുക്കേണ്ട അവസ്ഥയാണു വന്നിരിക്കുന്നത്. പക്ഷെ കൊടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. യു എന്നില്‍ ജോലി ചെയ്ത 30 വര്‍ഷക്കാലം അദ്ദേഹത്തിന്റെ എല്ലാ ബില്ലുകളും യു എന്‍ ആണു കൊടുത്തിട്ടുള്ളത്. തരൂര്‍ ഫാനുകള്‍ പറയുന്ന ഈ പഞ്ചനക്ഷത്ര ശൈലി അങ്ങനെ ഉണ്ടാക്കിയതാണ്, മറ്റുള്ളവരുടെ ചെലവില്‍.


പൊതുപ്രവര്‍ത്തകര്‍ ലളിതജീവിതം നയിക്കണം എന്ന തത്വം കപട സദാചാര നിയമമാണെന്നതിനോടു യോജിക്കാനാകില്ല. പൊതു പ്രവര്‍ത്തകര്‍ ജന സേവകരാണെന്നാണു കരുതപ്പെടുന്നത്. അവര്‍ ആര്‍ ഭാട ജീവിതം നയിക്കുന്നത് സദാചാരവിരുദ്ധമാണ്. രാജാക്കന്‍ മാര്‍ ആര്‍ഭാടജീവിതം നയിച്ചിരുന്നു. രാജഭരണം മാറ്റി ജനാധിപ്ത്യ ഭരണം കൊണ്ടുവന്നത്, നേതാക്കന്‍ മാരും സാധാരണ ജനങ്ങളെപ്പോലെ ജീവിക്കും എന്ന വിവക്ഷയിലാണ്. അല്ലെങ്കില്‍ രാജഭരണം തന്നെ മതിയായിരുന്നു. ലളിത ജീവിതം എന്നു പറയുന്നത് ഏതെങ്കിലും ദളിതന്റെ വീട്ടിലെ ചണകം മെഴുകിയ തറയില്‍ കിടന്നുറങ്ങുന്നത് മാത്രമല്ല.

തരൂരിനെ ഇറക്കി വിടണമെന്ന് വളരെ ചുരുക്കം പേരെ ആവശ്യപ്പെട്ടുള്ളു. അതും രാജിവക്കണമെന്നേ പറഞ്ഞുള്ളു.

kaalidaasan said...

മുരളി,

കോടികള്‍ അഴിമതിയിലൂടെ സമ്പാദിച്ച്‌ കപട സദാചാരവും എളിമയും കാണിക്കുവാന്‍‌ കീറ ഖദറുമിട്ട്‌ നടക്കുന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പതിവ് ഏര്‍പ്പാടില്‍ നിന്നും എന്തായാലും ആരോഗ്യകരമായ ഒരു വ്യതിയാനം തന്നെ തരൂര്‍ എന്ന് സമ്മതിച്ചേ തീരൂ.

കോടികള്‍ അഴിമതിയിലൂടെ സമ്പാദിച്ച്‌ കപട സദാചാരവും എളിമയും കാണിക്കുവാന്‍‌ കീറ ഖദറുമിട്ട്‌ നടക്കുന്ന ഒരാളെ മുരളിക്ക് ചൂണ്ടിക്കാണിക്കാമോ.

ഇന്‍ഡ്യയിലെ ഒരു നേതാവും കീറ ഖദറിട്ടു നടക്കുന്നും ഇല്ല. ഈ നേതാക്കന്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി മാത്രമായി ഖദറിലേക്കു മാറിയിട്ടും ഇല്ല.

ഖദറിന്റെ കപട സദാചാരത്തെ പ്രതി വചാടോപം നടത്തുന്ന മുരളിയോടൊരു ചോദ്യം. ജീവിതത്തില്‍ ഇന്നു വരെ പൊതു വേദികളിലിടാത്ത ഖദര്‍ ഇപ്പോള്‍ എന്തിനാണ്, തരൂര്‍ ഇടുന്നത്? അതും കപട സദാചാരം പ്രദര്‍ശിപ്പിക്കുന്നതല്ലേ?

മുരളി വിമര്‍ശിച്ച നേതാക്കളാരും എം പി യും മന്ത്രിയുമാകാന്‍ വേണ്ടി ഖദര്‍ ധരിച്ചിട്ടില്ല. അത് ഒരു പക്ഷെ ആദ്യമായി ചെയ്തത്, മുരളി ഇപ്പോള്‍ വിടു പണി ചെയ്യുന്ന ശശി തരൂര്‍ മാത്രമായിരിക്കും. മുരളി ഈ കാപട്യം തിരിച്ചറിയാത്തതെന്തേ എന്നു ഞാന്‍ ചോദിക്കുന്നില്ല.

ഇത് അരോഗ്യകരമായ വ്യതിയാനമല്ല, അനാരോഗ്യകരമായ കാപട്യമാണ്. പള പള മിന്നുന്ന കസവു ഡബിളും സില്‍ക് ജൂബയും ധരിച്ച് ഒരു കോമാളിയേപ്പോലെ നില്‍ക്കാന്‍ തരൂര്‍ തീരുമാനിച്ചതിലെ കാപട്യം തിരിച്ചറിയാന്‍ മുരളിക്കാകില്ല. ഇന്നു വരെ ധരിച്ചു ശീലിച്ച വസ്ത്രം, കോട്ടും സ്യൂട്ടും ടൈയും മുഗള്‍ രാജാക്കന്‍മാരെ ഒര്‍മ്മിപ്പിക്കുന്ന വസ്ത്രങ്ങളും, ധരിച്ച് ജനങ്ങളെ സമീപിക്കാനുള്ള ആണത്തവും ആര്‍ജ്ജവവും തരൂരിനില്ല. കപടന്മാര്‍ എവിടെയും കാപട്യം കാണിക്കും.

തരൂര്‍ മുണ്ടിലേക്കും ജൂബയിലേക്കും മാറാതെ, കഴിഞ്ഞ 30 വര്‍ഷം ധരിച്ച വസ്ത്രങ്ങള്‍ ധരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കില്‍, മുരളി പറഞ്ഞ ആരോഗ്യകരമായ വ്യതിയാനം എന്നു ഞാന്‍ സമ്മതിച്ചേനെ.

kaalidaasan said...

മുരളി,

രാജീവ് ഗാന്ധിയെ കസേരയിലിരുത്തിയത്‌ എന്ത് കഴിവ് തെളിയിച്ചതിന്റെ പേരിലാണ്? സോണിയാഗാന്ധി പ്രസിഡണ്ടായപ്പോള്‍ വെറും കാലണ മെമ്പര്‍ഷിപ്പല്ലാതെ എന്തെങ്കിലും അവര്‍ക്കുണ്ടായിരുന്നോ? പിന്നെ തരൂര്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിന് അര്‍ഹനല്ല എന്നു പറയാന്‍ വയ്യ - വര്‍ഷങ്ങളോളം അദ്ദേഹം പ്രവര്‍ത്തിച്ച മേഖലയാണ് നയതന്ത്രം. മന്മോഹന്‍ സിങ്ങിനെ ‘91-ല്‍ ധനമന്ത്രിയാക്കാമെങ്കില്‍ തരൂരിനെ ഇപ്പോള്‍ വിദേശ സഹമന്ത്രിയാക്കിയത് തികച്ചും ഉചിതം തന്നെ.

ഇവരൊക്കെ ഈ സ്ഥാനങ്ങളിലെത്തിയത് തരൂര്‍ Dynasty എന്നു വിളിച്ച ആ കുടും ബത്തിലെ അംഗത്വം. ഈ കുടും ബത്തിലെ അടുക്കളക്കാരന്‍ എന്ന സ്ഥാനം മാത്രമാണ്, സിംഗിനു പ്രധാനമന്ത്രി കസേര നേടിക്കൊടുത്തത്.

തരൂരിനെ വിദേശ സഹമന്ത്രിയാക്കിയത് തികച്ചും ഉചിതം തന്നെ എനു പറയുമ്പോള്‍, ഇതു പോലെ പലതും ഔചിത്യമായി നമുക്ക് വിലയിരുത്താം. അദ്വാനിയെ മന്‍ മോഹന്‍ സിംഗിനു പകരം പ്രധാനമന്ത്രിയാക്കിയല്‍ ആരും അത് ഉചിതമല്ല എന്നു പറയില്ല. സിംഗിനേക്കാളും പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ ഒരു പക്ഷെ അദ്വാനിയായിരിക്കും. നെഹ്രു പറഞ്ഞത് വാജ്പേയിക്ക് ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്നായിരുന്നു. നയതന്ത്ര രംഗത്തു പ്രവര്‍ത്തിക്കാത്ത എത്രയോ പേര്‍ വിദേശകാര്യമന്ത്രി ആയിട്ടുണ്ട്. എസ് എം കൃഷ്ണക്ക് യാതൊരു വിധ നയതന്ത്ര പരിചയവും ഇല്ല. മുരളിയുടെ വാദപ്രകാരം കൃഷ്ണയേക്കാള്‍ യോഗ്യത തരൂരിനുണ്ട്. എന്നിട്ടും കൃഷ്ണയുടെ കീഴിലാണു തരൂര്‍ അതു കൊണ്ട് മന്ത്രിയാകാനുള്ള യോഗ്യത നമുക്ക് വിടാം.

ഞാന്‍ പരാമര്‍ശിച്ചത് കോണ്‍ ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യതയേക്കുറിച്ചാണ്. ഫെറോസ് ഗാന്ധിയെ കള്ളുചെത്തുകാരനെന്നും, സഞയ് ഗാന്ധിയെ മുഠാളന്‍ എന്നും സോണിയയെ ടൂറിനിലെ ശവക്കച്ച എന്നും വിശേഷിപ്പിച്ച തരൂരിനിപ്പോഴുമതേ അഭിപ്രായം തന്നെയാണോ? അതല്ല അത് മാറിയിട്ടുണ്ടെങ്കില്‍ എന്താണു മാറാനുള്ള കാരണം?


മുരളിയോടു മറ്റൊരു ചോദ്യം . തരൂര്‍ സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നോ? ജയിച്ചാല്‍ തന്നെ വിദേശകര്യം മന്ത്രി ആകുമായിരുന്നോ? ഇല്ല എന്നാണു സാമാന്യ ബോധമുള്ളവര്‍ പറയുന്നത്. അവിടെയാണു നെഹ്രു കുടുംബത്തോടുള്ള വിധേയത്വം എന്ന സത്യം പുറത്തു വരുന്നത്. ആ വിധേയത്വം പ്രകടിപ്പിക്കാന്‍ മുമ്പ് നെഹ്രു കുടുംബത്തിലെ അംഗങ്ങളെ പറഞ്ഞ പുലഭ്യങ്ങളെല്ലാം തരൂര്‍ വിഴുങ്ങി എന്നാണു ഞാന്‍ പറഞ്ഞത്. അതിനെ ആദര്‍ശമാണെന്ന് മുരളി പറഞ്ഞാലും, കാപട്യമായിട്ടേ ഞാന്‍ വിലയിരുത്തൂ.

kaalidaasan said...

മുരളി,

ദരിദ്രരെ സഹായിക്കാന്‍ ഏറ്റവും നല്ല വഴി അവരിലൊരാളാകാതിരിക്കുക എന്നതാണ്.

ദരിദ്രനായിരിക്കണോ പണക്കാരനായിരിക്കണോ എന്നതല്ലല്ലോ ഞാന്‍ ഇവിടെപരാമര്‍ശിച്ചത്. തരൂര്‍ ദരിദ്രനനോ പണക്കരനാണോ എന്നതും പ്രശ്നമല്ല. ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രി എന്ന പദവിയിലിരുന്ന് പണം അനാവശ്യമായി ചെലവഴിച്ചതിനെയാണിവിടെ വിമര്‍ശിച്ചത്. 50 % ആളുകള്‍ ദരിദ്രരായ രാജ്യത്ത് വെറും ഒരു സഹമന്ത്രി തനിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത സുഖസുകര്യങ്ങള്‍ വേണമെന്നു ശഠിച്ചതിനെയാണു വിമര്‍ശിച്ചത്. അത് അദ്ദേഹത്തിന്റെ ശൈലിയായതു കൊണ്ട് അംഗീകരിച്ചു കൊടുക്കണം എന്ന വാദത്തെയാണു വിമര്‍ശിച്ചത്.

തരൂരിനുള്ള ആകെ ആസ്തിയേക്കാള്‍ കൂടൂതല്‍ പണം ബില്‍ ഗേറ്റ്സ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ക്ക് വേണ്ടി വര്‍ഷം തോറും ചെലവഴിക്കുന്നുണ്ട്. ശശി തരൂര്‍ വ്യക്തിപരമായി എന്ത് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്?


പൂര്‍ണ്ണമായ ഉദാരവല്‍ക്കരണത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ. അതിന് തടസ്സം ഇന്നത്തെ ഭരണകക്ഷിയുടെ (പ്രതിപക്ഷത്തിന്റെയും) സ്റ്റേറ്റിസത്തോടുള്ള അമിത പ്രതിപത്തിയാണ്.

കണ്‍ മുന്നില്‍ കാണുന്ന യാധാര്‍ത്ഥ്യങ്ങള്‍ മനസിലാകാത്തതുകൊണ്ടാണീ അഭിപ്രായം. പൂര്‍ണ്ണമായ ഉദാരവത്കരണം നടപ്പിലുണ്ടായിരുന്ന അമേരിക്ക ഇപ്പോള്‍ പറയുന്നു നിയന്ത്രണങ്ങള്‍ വേണമെന്ന്. ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥ പിടിച്ചു നില്‍ക്കുന്നത് നിയന്ത്രണങ്ങള്‍ ഉള്ളതു കൊണ്ടുമാത്രമാണ്. അമിത പ്രതിപത്തി എന്നൊക്കെ ആക്ഷേപിച്ചാലും സ്റ്റേറ്റിസം തന്നെയാണ്, ഇന്‍ഡ്യയെ രക്ഷിച്ചത്. ഉദാരവത്കരണത്തിന്റെ മിശിഹ മന്‍ മോഹന്‍ സിംഗ് തന്നെ യാണത് പറഞ്ഞതു.

ദേശസാത്കരിച്ചില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയിലെ മിക്ക ബാങ്കുകളും അമേരിക്കയിലേപ്പോലെ പൊളിഞ്ഞു കുത്തുപാളയെടുക്കുമായിരുന്നു.

kaalidaasan said...

മുരളി,

സോഷ്യലിസത്തെക്കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം അനലോഗ് ഇലക്ട്രോണിക്സിനെക്കുറിച്ച് സുകുമാര്‍ അഴീക്കോട് പറഞ്ഞേക്കാവുന്ന അഭിപ്രായം പോലെ കരുതിയാല്‍ മതി.

ഒട്ടും ചേര്‍ച്ച ഇല്ലാത്ത ഒരു താരതമ്യമായിപ്പോയി ഇത്. മനവരാശിയുടെ ഭൂരിഭാഗവും നല്ലതെന്നു കരുതുന്ന ഒരു വ്യവവസ്ഥിതിയാണു സോഷ്യലിസം . അത് മനസിലാക്കാന്‍ ഒരു ശാസ്ത്ര വൈദഗ്ദ്ധ്യവും ആവശ്യമില്ല. സുകുമാര്‍ അഴീക്കോട് സോഷ്യലിസത്തേക്കുറിച്ചു പറയാന്‍ തികച്ചും അര്‍ഹനാണ്. കാരണം സോഷ്യലിസം മനസിലാക്കാന്‍ ഒരു ഡിഗ്രിയുടെയും ആവശ്യമില്ല.

ഇടതു പക്ഷത്ത് തരൂരിനോടുപമിക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന അങ്കിളിന്റെ ചോദ്യത്തിനാണു ഞാന്‍ ഐന്‍സ്റ്റൈന്റെ ഉദഹരണം പറഞ്ഞത്. സോഷ്യലിസത്തേക്കുറിച്ച് പറയാന്‍ തരൂരിനുള്ള അര്‍ഹതയേക്കാള്‍ കൂടുതല്‍ അര്‍ഹത ഐന്‍സ്റ്റൈനുണ്ട്. ആറ്റം ബോംബ് ഉണ്ടാക്കരുതെന്ന് പറയാനുള്ള മഹത്വം അദ്ദേഹം കാണിച്ചിട്ടുണ്ട്. സമാധാന പാലന ദൌത്യ തലവനായിരുന്ന്, ആവശ്യസമയത്ത് അവധി എടുത്ത് വലിയ ഒരു കുട്ടക്കൊലയുടെ രക്തം കയ്യില്‍ പുരണ്ട തരൂരിനേക്കാള്‍ യോഗ്യത സാമൂഹിക വ്യവസ്ഥയേക്കുറിച്ച് പറയാന്‍ ഐന്‍സ്റ്റൈനുണ്ട്.

ഐക്യരാഷ്ട്ര സഭയിലെ ഒരു Glorified Clerk ആയി ജോലി ആരംഭിച്ച് അനേകം അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന്, വന്‍ ശക്തികളുടെ ആജ്ഞകള്‍ ശിരസാ വഹിച്ച തരൂരിനെ അരും ഒരു നയതന്ത്ര വിദഗ്ദ്ധനായി കാണുന്നില്ല. വന്‍ ശക്തികളുടെ ഇഷ്ടപ്രകരം ജെനറല്‍ അസം ബ്ളി എടുക്കുന്ന തീരുമാനം നടപ്പിലാക്കുന്ന ഗുമസ്ഥന്റെ പണിയില്‍ കവിഞ്ഞ് ഈ സഭയിലെ ഉദ്യോഗസ്ഥനു വേറെ ഉത്തരവദിത്തങ്ങളൊന്നും ഇല്ല. കേരള സെക്രട്ടേറിയറ്റില്‍ Lower division clerk ജോലിയില്‍ കയറി ധനകാര്യ വകുപ്പിലെ ഒരു Additional secretary ആയി വിരമിക്കുന്ന ആളെ ആരും ധനകാര്യ വിദഗ്ദ്ധനായി കണക്കാക്കില്ല.

ഷോക്ക്‌ലിയുടെ പിന്തുണ യൂജെനിക്സിനെ ന്യായീകരിക്കുവാന്‍ ആരും ഉപയോഗിക്കാറില്ല താനും. 'Argument from authority' എന്നത് ശാസ്ത്ര വൃത്തങ്ങളില്‍ വിലവെക്കുന്നില്ല - authority പ്രസ്തുത വിഷയങ്ങളിലെ പ്രഗത്ഭരാണെങ്കില്‍പോലും.


യൂജെനിക്സും സോഷ്യലിസവും ഒരേ രീതിയില്‍ കാണുന്ന മുരളിയുടെ സം വേദന ക്ഷമതക്ക് ഒരു നല്ല നമസ്കാരം. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ആരും യൂജെനിക്സ് എന്ന ആഭാസത്തെ ഇഷ്ടപ്പെടില്ല. Eugenics, Nazism , Fazism , Aryan Supremacy, Promised land Concept of Israel തുടങ്ങിയവ വിവരമുള്ളവര്‍ ഒരേ ശ്രേണിയില്‍ കരുതുന്ന വിവരക്കേടുകളാണ്. പ്രാവും കഴുകനും പക്ഷികളാണെങ്കിലും അതിനെ രണ്ടിനെയും ഒരേ തരത്തില്‍ ആളുകള്‍ കാണാറില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

mohandas karamachand gandhi had a lucrative career as barrister but he relinquished it for his country. He even minimized his clothings when he learned that his fellow countrymen did not have enough to cover their naked bodies!
Comrade EMS, born to a wealthy feudal family, gave away all his inheritance for the ideology he believed in and for which he stood for. He lived all his life on a meager party allowance, even the royalties of his writings go to the party!


Very relevant points Baiju.

These people could choose their daily lives with some degree of conscious appreciation of the condition of the rest of the world. That is why they are known as mahathmas.

Buddha also did the same. He renounced his luxurious life as a prince and came out of the palace because of that appreciation.

After his luxurious extravagant living controversy, some of Tharoor’s sycophant friends had invited him to stay in their lovely mansions. The disappointment is that someone like Tharoor who is falsely viewed as a progressive minister, well-educated and erudite visionary and one expects him to drop at least some of his elitist baggage. Especially when the very people he represents are being crushed daily under the effects of recession, disease and unemployment. It is one thing for Tharoor to speak eloquently of poverty in his books or at wine clinking parties and quite another to be serious about it. But seeing his new high flying avatar, basking in the media limelight, throwing lavish parties, and one wonders if this intellectual is merely good enough to sit in his air conditioned office and plush home and write about the state of the country without actually wanting to realize these, even in his wildest dreams. As a public servant, and at a time when the country is combating recession among other issues, to indulge in an act such as this is a mockery. Tharoor is being hypocritical for having preached a particular lifestyle for government officials or even for everyday citizens and not practicing what he preached.

What sort of impression is he giving out to the unemployed or deprived in Thiruvanathapuram when he’s spending an obscene one lakh a night at a presidential suite for three months! I do expect a person of Tharoor’s stature to at least display a sensitivity that is synonymous with his, the so called, lofty vision. What has been appalling is a certain degree of tactlessness on his part. He chooses to make his feelings apparent on Twitter but maintains a no comments stance to the media and I think that is deliberate from his part, fully knowing that some media persons are more tactical than him and is sure to grill him on his dubious double standards . And he wrote all his books with an almost exotic view on India, compassionate and nostalgic, while looking from the outside. And he exactly buried those down under, after coming back to India and especially after becoming a minister.


Tharoor, is now staying at an Indian Navy guesthouse. I really wonder whether he has a gym there to maintain his effeminate looks.

Anonymous said...

ന്യൂഡല്‍ഹി: ഔദ്യോഗികവസതി കിട്ടിയില്ലെന്ന ന്യായത്തില്‍ മൂന്ന് മാസത്തിലേറെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങിയ കേന്ദ്രമന്ത്രിമാര്‍ ഇത് സര്‍ക്കാര്‍ചെലവിലാക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞു. വിദേശമന്ത്രി എസ് എം കൃഷ്ണയുടെ ഹോട്ടല്‍വാസത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശമന്ത്രാലയം അയച്ച കത്തുകള്‍ പുറത്തുവന്നു. കൃഷ്ണയും സഹമന്ത്രി ശശി തരൂരുമാണ്് മൂന്നു മാസത്തിലേറെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് വിവാദം സൃഷ്ടിച്ചത്. സര്‍ക്കാര്‍ ചെലവിലല്ല തങ്ങള്‍ ഹോട്ടലില്‍ കഴിഞ്ഞതെന്നായിരുന്നു ഇരുമന്ത്രിമാരും ആഡംബരജീവിതത്തെ ന്യായീകരിച്ച് പറഞ്ഞിരുന്നത്. കേന്ദ്ര നഗരവികസനമന്ത്രാലയമാണ് ഡല്‍ഹിയില്‍ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും താമസസൌകര്യമൊരുക്കുന്നത്. ഔദ്യോഗിക താമസസ്ഥലം ശരിയാകാത്തതിനാല്‍ മന്ത്രിമാരുടെ ഹോട്ടല്‍ താമസത്തിന്റെ ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശമന്ത്രാലയം നഗരവികസന മന്ത്രാലയത്തിന് കത്തയച്ചു. മന്ത്രിമാരുടെ നിര്‍ദേശപ്രകാരമായിരുന്നു കത്തിടപാട്. മെയ് 29 ന് ആദ്യം അയച്ച കത്തില്‍ മന്ത്രിമാര്‍ ഹോട്ടലിലാണ് താമസിക്കുന്നതെന്ന് മാത്രമാണ് അറിയിച്ചത്. ജൂണ്‍ 17 ന് അയച്ച രണ്ടാമത്തെ കത്തില്‍ താമസച്ചെലവ് സര്‍ക്കാര്‍ വഹിച്ചാല്‍ ഉചിതമാകുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. എന്നാല്‍, താമസസൌകര്യം ശരിയാകുംവരെ സംസ്ഥാന സര്‍ക്കാരുകളുടെ ഗസ്റ്ഹൌസുകളിലാണ് എംപിമാര്‍ താമസിക്കേണ്ടതെന്ന് നഗരവികസന മന്ത്രാലയം മറുപടിയില്‍ പറഞ്ഞു. ഗസ്റ്ഹൌസുകളില്‍ താമസസൌകര്യമില്ലെങ്കില്‍ ഐടിഡിസി ഹോട്ടലുകളില്‍ താമസിക്കാം. ഇതിന്റെ മുറിവാടക സര്‍ക്കാര്‍ അടയ്ക്കും. സ്വകാര്യ ഹോട്ടലുകളിലെ താമസച്ചെലവ് അനുവദിക്കാനാവില്ലെന്നും നഗരവികസന മന്ത്രാലയം വ്യക്തമാക്കി. കൃഷ്ണ മൌര്യഷെറാട്ട ഹോട്ടലിലും തരൂര്‍ താജ് ഹോട്ടലിലുമാണ് താമസിച്ചത്. പ്രതിദിനം പതിനായിരക്കണക്കിന് രൂപ ചെലവ് വരുന്ന സ്യൂട്ടിലായിരുന്നു ഇരുവരുടെയും സുഖവാസം. ക്യാബിനറ്റ് സെക്രട്ടറിയറ്റ് മുഖാന്തരം ഹോട്ടല്‍ച്ചെലവ് അടയ്ക്കാനുള്ള ശ്രമവും വിദേശമന്ത്രാലയം നടത്തി. മന്ത്രിമാരുടെ ചെലവ് ക്യാബിനറ്റ് സെക്രട്ടറിയറ്റിന്റെ ഉത്തരവാദിത്തമാണെന്ന് അറിയിച്ച് വിദേശമന്ത്രാലയം കത്തയച്ചു. താമസകാര്യങ്ങള്‍ നഗരവികസന മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്ന മറുപടിയാണ് ക്യാബിനറ്റ് സെക്രട്ടറിയറ്റ് നല്‍കിയത്. തുടര്‍ന്ന് ജൂലൈ 30ന് വിദേശമന്ത്രാലയം വീണ്ടും നഗരവികസന മന്ത്രാലയത്തിന് കത്തയച്ചു. മന്ത്രാലയത്തിന് പണമടയ്ക്കാവുന്ന ഹോട്ടലുകളുടെ പട്ടികയില്‍ മൌര്യഷെറാട്ടണെക്കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു അഭ്യര്‍ഥന. വിദേശപ്രതിനിധികളെ സല്‍ക്കരിക്കാന്‍ വിദേശമന്ത്രാലയത്തിന്റെ പട്ടികയിലുള്ള ഹോട്ടലാണിതെന്നും അതുകൊണ്ട് കൃഷ്ണയുടെ ഹോട്ടല്‍വാസത്തിന്റെ ചെലവ് അനുവദിക്കണമെന്നും വിദേശമന്ത്രാലയം അഭ്യര്‍ഥിച്ചു. എന്നാല്‍, ഇതും നഗരവികസന മന്ത്രാലയം നിരാകരിച്ചു. കോണ്‍ഗ്രസിന്റെ ലളിതജീവിത ആഹ്വാനത്തിനിടെയാണ് രണ്ട്മന്ത്രിമാരുടെ ആഡംബരജീവിതം വാര്‍ത്തയായത്. ഇത് സര്‍ക്കാരിന് നാണക്കേടായി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉപദേശപ്രകാരം ഇരുവരും ഹോട്ടല്‍വാസം ഉപേക്ഷിച്ച് മറ്റിടങ്ങള്‍ തേടി.

http://www.deshabhimani.com/Profile.aspx?user=116611

simy nazareth said...

സാര്‍,

മൂന്നുമാസത്തെ ചിലവ് ഒരുകോടി രൂപ - ഒരു മാസം മുപ്പതു ലക്ഷം - ഒരു ദിവസം ഒരുലക്ഷം രൂപ വാടകയുള്ള സ്വീറ്റോ?

ഇതാ, താജ് മഹല്‍ ഹോട്ടലിന്റെ ലിങ്ക്.. പോയി ഒരു ദിവസത്തെ ഹോട്ടല്‍ സ്വീറ്റ് റേറ്റ് നോക്കൂ. EXECUTIVE SUITE KING BED/1 BEDROOM/BALCONY/AIRPORT PICKUP/CLUB ACCESS/BREAKFAST -> 30,000 രൂപ. ഇങ്ങനെ ആണെങ്കില്‍ പോലും മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം അല്ലേ വരുന്നുള്ളൂ?

കുറെ നാള്‍ ഹോട്ടലില്‍ താമസിച്ചുള്ള പരിചയത്തില്‍ നിന്നും - ഇത്രയും നാള്‍ ഒന്നിച്ചു താമസിച്ചാല്‍ നല്ല ഡിസ്കൌണ്ട് കിട്ടും സാര്‍. ഏതു ഹോട്ടലുകാരനാണെങ്കിലും മിനിമം 25% എങ്കിലും ഡിസ്കൌണ്ട് തരും.

പറഞ്ഞുവരുമ്പോള്‍ - കഴിഞ്ഞ വര്‍ഷം മുംബൈ താജ് ഹോട്ടലില്‍ ആക്രമണം നടന്നത് ഓര്‍മ്മയുണ്ടല്ലോ, അന്ന് നമ്മുടെ ഒരു പാവം ഇടത് എം.പി. (കൃഷ്ണദാസ്) ഹോട്ടലില്‍ കുടുങ്ങുപ്പോയായിരുന്നു. മുന്നാലു ദിവസമായി പുള്ളി ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു - സ്വന്തം ചിലവിലല്ല, ഒ.എന്‍.ജി.സി.യുടെ ചിലവില്‍. (ഓയില്‍ മന്ത്രാലയത്തിന്റെ ചില ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് - അഭിപ്രായ സമന്വയ മീറ്റിങ്ങ് - ചര്‍ച്ചയുടെ ഗുണഭോക്താവായ കമ്പനിയുടെ ചിലവില്‍).

തരൂരിനു മുന്‍പ് ജയിപ്പിച്ചുവിട്ട പന്ന്യന്‍ രവീന്ദ്രനെ മറക്കരുത് എന്നേ പറയാനുള്ളൂ.

ആരോ പാലക്കാടന്‍ നായന്മാരുടെ കാര്യവും സവര്‍ണ്ണരെയും ഒക്കെ എഴുന്നള്ളിക്കുന്നതു കണ്ടു. കമന്റിട്ട സാര്‍, ജാതിപറഞ്ഞുകളിക്കരുത്. അതു സുഖമുള്ള ഏര്‍പ്പാടല്ല.

തരൂര്‍ ഇതിനു മുന്‍പ് ഇന്ത്യയെയും സോണിയയെയും മറ്റും ഇകഴ്ത്തിയതിലുള്ള വിഷമം മനസിലാക്കുന്നു. എന്റെ അഭിപ്രായത്തില്‍ - നയതന്ത തലത്തില്‍ ഇത്രയും പ്രവര്‍ത്തിപരിചയമുള്ള തരൂര്‍ ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന് മുതല്‍ക്കൂട്ടാണ്. തിരുവനന്തപുരത്തിനും കേരളത്തിനും എന്തെങ്കിലും ഗുണമുണ്ടോ എന്ന് കാത്തിരുന്നു കാണാം.

simy nazareth said...

അനോണിയുടെ കമന്റു കണ്ടോ? ദേശാഭിമാനിയിലെ റിപ്പോട്ട്:

ന്യൂഡല്‍ഹി: ഔദ്യോഗികവസതി കിട്ടിയില്ലെന്ന ന്യായത്തില്‍ മൂന്ന് മാസത്തിലേറെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങിയ കേന്ദ്രമന്ത്രിമാര്‍ ഇത് സര്‍ക്കാര്‍ചെലവിലാക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞു.

വാര്‍ത്തയെ വളച്ചൊടിക്കുന്നതിന് ഉത്തമോദാഹരണമാണ് മുകളില്‍ക്കൊടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരല്ല, കേന്ദ്രമന്ത്രി. സര്‍ക്കാരില്‍ നിന്നും കാശുകൊടുപ്പിക്കാന്‍ ശ്രമിച്ചു എന്ന് എസ്.എം. കൃഷ്ണയുടെ പേരിലാണ് ആരോപണങ്ങള്‍. തരൂരിന്റെ പേരിലല്ല. എന്നാല്‍ ദേശാഭിമാനിക്ക് അത് പറയാന്‍ ബുദ്ധിമുട്ടാവും.

kaalidaasan said...

സിമി,

മൂന്നുമാസത്തെ ചിലവ് ഒരുകോടി രൂപ - ഒരു മാസം മുപ്പതു ലക്ഷം - ഒരു ദിവസം ഒരുലക്ഷം രൂപ വാടകയുള്ള സ്വീറ്റോ?

ഇതാ, താജ് മഹല്‍ ഹോട്ടലിന്റെ ലിങ്ക്.. പോയി ഒരു ദിവസത്തെ ഹോട്ടല്‍ സ്വീറ്റ് റേറ്റ് നോക്കൂ. EXECUTIVE SUITE KING BED/1 BEDROOM/BALCONY/AIRPORT PICKUP/CLUB ACCESS/BREAKFAST -> 30,000 രൂപ. ഇങ്ങനെ ആണെങ്കില്‍ പോലും മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം അല്ലേ വരുന്നുള്ളൂ?



താജ് മഹല്‍ ഹോട്ടലിന്റെ ലിങ്ക് തന്നതിനു നന്ദി. ഞാന്‍ നോക്കിയപ്പോള്‍ കണ്ടത് സിമി പറയുന്ന റേറ്റ് അല്ല. ഒരു ദിവസം താമസിക്കാന്‍ അടുത്ത മാസം ആദ്യത്തേക്ക് ഞാന്‍ ബുക്ക് ചെയ്യാന്‍ നോക്കിയപ്പോള്‍ കിട്ടിയ റേറ്റ് ആണു താഴെ.

Taj Hotel Rate

Room Description

EXECUTIVE SUITE KING BED/1 BEDROOM/BALCONY/AIRPORT PICKUP/CLUB ACCESS/BREAKFAST

Rate Description

THANK YOU FOR CHOOSING TAJ HOTELS RESORTS AND PALACES. ADDITIONAL TAX 10 PCT ON PUBLISHED TARIFF APPLIES.DVAT 0.63PCT APPLIES I... [more]
Rate Overview | Rate Policy
Cancellation:
A cancellation is free of charge if done by Oct 26th, 2009 12:00 PM (hotel local time). [more]

Rooms & Type: 1 Single Room
Occupancy: 1 Person
Total price per room: 1 night, INR 50,000.00




ഹോട്ടലില്‍ താമസിക്കുമ്പോള്‍ വാടക മാത്രമല്ല, വേറെയും ചില ചെലവുകളൊക്കെയുണ്ട്. ഇത് പോലുള്ള ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കറിയാം അതിന്റെ ചെലവ് എത്ര ഭാരിച്ചതാണെന്ന്.

ശശി തരൂരിന്റെ ഫാനുകള്‍ ഇവിടെ പറഞ്ഞത്, ഒറ്റമുറി മാത്രം പോര, മുന്തിയ അതിഥികള്‍ വരും അവര്‍ക്ക് വേണ്ട സൌകര്യം കൂടി വേണമെന്നാണ്. അപ്പോള്‍ ഒറ്റ മുറി മാത്രമായിരിക്കില്ല എടുത്തത്.

ഒരോ ദിവസവും അദ്ദേഹം ചെലവാക്കിയ പണമാണ്, ഒരു ലക്ഷം. തുക അത്രയണെന്നാണ്, എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ആ സംഖ്യ ശശി തരൂര്‍ നിഷേധിച്ചിട്ടും ഇല്ല.

kaalidaasan said...

സിമി,

കുറെ നാള്‍ ഹോട്ടലില്‍ താമസിച്ചുള്ള പരിചയത്തില്‍ നിന്നും - ഇത്രയും നാള്‍ ഒന്നിച്ചു താമസിച്ചാല്‍ നല്ല ഡിസ്കൌണ്ട് കിട്ടും സാര്‍. ഏതു ഹോട്ടലുകാരനാണെങ്കിലും മിനിമം 25% എങ്കിലും ഡിസ്കൌണ്ട് തരും.

ഒരു വ്യക്തി എന്ന നിലയില്‍ സിമി പോയി താമസിച്ചാല്‍ ഡിസ്കൌണ്ട് കിട്ടും. അതെല്ലാവര്‍ക്കുമറിയാം. പക്ഷെ സര്‍ക്കാരിനു വേണ്ടി സ്വകാര്യ വ്യക്തികളുടെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ പരമാവധി റേറ്റാണു സാധാരണ ഇടാക്കാറുള്ളത്. അതാണു നാട്ടുനടപ്പ്.

സര്‍ക്കാരാണു ബില്‍ കൊടുക്കുന്നതെങ്കില്‍ എന്തെങ്കിലും ഡിസ്കൌണ്ട്കിട്ടിയോ എന്നു നമ്മള്‍ അറിയും. തരൂരാണു കൊടുക്കുന്നതെങ്കില്‍ അറിയാന്‍ പോകുന്നില്ല.

kaalidaasan said...

സിമി,

പറഞ്ഞുവരുമ്പോള്‍ - കഴിഞ്ഞ വര്‍ഷം മുംബൈ താജ് ഹോട്ടലില്‍ ആക്രമണം നടന്നത് ഓര്‍മ്മയുണ്ടല്ലോ, അന്ന് നമ്മുടെ ഒരു പാവം ഇടത് എം.പി. (കൃഷ്ണദാസ്) ഹോട്ടലില്‍ കുടുങ്ങുപ്പോയായിരുന്നു. മുന്നാലു ദിവസമായി പുള്ളി ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു - സ്വന്തം ചിലവിലല്ല, ഒ.എന്‍.ജി.സി.യുടെ ചിലവില്‍. (ഓയില്‍ മന്ത്രാലയത്തിന്റെ ചില ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് - അഭിപ്രായ സമന്വയ മീറ്റിങ്ങ് - ചര്‍ച്ചയുടെ ഗുണഭോക്താവായ കമ്പനിയുടെ ചിലവില്‍).

ഓയില്‍ മന്ത്രാലയവും ഒ എന്‍ ജി സിയും തമ്മിലുള്ള ബന്ധം അറിയാതെയാണീ വിഡ്ഢിത്തം എഴുതിയത്. പൊതു മേഖലാ സ്ഥാപനത്തിന്റെ ചെലവു സര്‍ക്കാരിന്റെ ചെലവു തന്നെയാണ്.

സര്‍ക്കാര്‍ സമിതിയിലെ അംഗമെന്ന നിലയില്‍ ഒരു എം പി മുംബൈയില്‍ പോകുമ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ തന്നെയാണു താമസിക്കുക. ഓയില്‍ മന്ത്രാലയം ഒരുക്കിയ താമസ സ്ഥലത്തല്ലാതെ ബാല്‍ താക്കറെയുടെ വീട്ടില്‍ എം പി ക്കു താമസിക്കാനാകില്ല.

പല പാര്‍ട്ടികളില്‍ നിന്നുള്ള എം പി മാരുണ്ടായിരുന്നു അന്ന് താജ് ഹോട്ടലില്‍. അവരില്‍ നിന്നും എം പി കൃ ഷ്ണദാസിന്റെ പേരു മാത്രം ഓര്‍ ത്തിരിക്കുന്ന അതിബുദ്ധിക്ക് ഒരു ലാല്‍സലാം. ഔദ്യോഗികാവശ്യത്തിനു ഡെല്‍ഹിക്കു പുറത്തു പോകുമ്പോള്‍ അവിടെ ഔദ്യോഗിക വസതികള്‍ വേണമെന്നു സിമിയേപ്പോലുള്ളവര്‍ക്ക് വാശിപിടിക്കാം. ഇത് ഒരു മന്ത്രി സ്ഥിരമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതുമായി താരതമ്യം ചെയ്യുന്ന സിമിക്ക് ഒരു നല്ല നമസ്കാരം.

34 വര്‍ഷത്തിനു ശേഷം ലൈബീരിയ സന്ദ്രര്‍ശിച്ച ആദ്യത്തെ മന്ത്രിയായ തരൂര്‍ അവിടെ താമസിച്ചത് ഔദ്യോഗിക വസതിയിലോ പഞ്ചനക്ഷത്ര ഹോട്ടലിലോ?

simy nazareth said...

കമന്റ് അല്പം നീണ്ടുപോവുന്നു, മുറിച്ച് മുറിച്ചിടാം.

കാളിദാസാ,

തരൂര്‍ / കൃഷ്ണ എന്നിവര്‍ ആഡംബര സൌകര്യങ്ങള്‍ ഉപയോഗിച്ചു എന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് മന്ത്രിമാര്‍ ലളിതജീവിതം നയിക്കണം, പ്രത്യേകിച്ചും ക്ഷാമകാലത്ത്, എന്നും പറയാം. ആദര്‍ശത്തിലൂന്നിയ കാഴ്ച്ചപ്പാടാണ്, ജനസേവകര്‍ (മന്ത്രിമാര്‍ / എം.പി / എം.എ.എ ) എളിയജീവിതം നയിച്ച് മാതൃകകാട്ടുക എന്നത്.

മന്ത്രി / എം.പി / എം.എല്‍.എ - പദവിയ്ക്ക് - ഒരു ആദര്‍ശം എന്നല്ലാതെ ഒരു തൊഴില്‍ എന്നൊരു അവസ്ഥയും ഉണ്ട്. ശമ്പളവും മറ്റ് അനവധി ആനുകൂല്യങ്ങളും വാങ്ങുന്ന തൊഴിലുകളാണ് ഇതെല്ലാം. കൊടുക്കുന്ന ശമ്പളത്തിനോടും, തിരഞ്ഞെടുക്കുന്ന ജനത്തിനോടും അക്കൌണ്ടബിള്‍ ആയ തൊഴില്‍.

ഇവിടെയാണ് തരൂരും പന്ന്യന്‍ രവീന്ദ്രനും തമ്മിലുള്ള താരതമ്യം പ്രസക്തമാവുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏറ്റവും കുറച്ച് അറ്റന്‍ഡന്‍സ് ഉള്ള എം.പി. മാരില്‍ ഒരാളായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ഏറ്റവും കുറച്ച് കമ്മിറ്റികളില്‍ അംഗം, ഏറ്റവും കുറച്ച് സബ്മിഷനുകള്‍ ഉന്നയിച്ചവരിലൊരാള്‍. (വെറുതേ പറയുന്നതല്ല - ഇതെല്ലാം സര്‍ക്കാരിന്റെ തന്നെ വെബ് വിലാസങ്ങളിലുണ്ട്. ലിങ്ക് മുന്‍പ് അനോണി ആന്റണിയുടെ ഒരു പോസ്റ്റില്‍ കമന്റായി ഇട്ടിരുന്നു, വേണമെങ്കില്‍ തിരക്കിത്തരാം)

ടെക്നിക്കലി - തരൂര്‍ അദ്ദേഹത്തിന്റെ സ്വന്തം പൈസകൊണ്ട് എന്തു ചെയ്യുന്നു എന്നത് അയാളുടെ സ്വകാര്യമാണ്, സ്വാതന്ത്ര്യമാണ്. മോറലി - അത് തെറ്റാണെന്നു സമ്മതിക്കുന്നു.

രണ്ട് ഉദാഹരണങ്ങള്‍ തരാം - ഫ്രാന്‍സ്വാ മിറ്ററാങ്ങ് - ഫ്രഞ്ച് പ്രസിഡന്റായിരുന്നു, അദ്ദേഹത്തിന് ഭാര്യയും ഒരു വെപ്പാട്ടിയുമുണ്ടായിരുന്നു. വെപ്പാട്ടിയുടെ കാര്യം പരസ്യമായ രഹസ്യമായിരുന്നു - എല്ലാവര്‍ക്കും അതറിയാം, എന്നാല്‍ ഫ്രഞ്ച് പത്രങ്ങള്‍ അതാഘോഷിച്ചില്ല, ജനങ്ങള്‍ ചുരുക്കം ചില വാര്‍ത്തകള്‍ക്കു നേരേ കണ്ണടച്ചു. കാര്യം അതയാളുടെ സ്വകാര്യതയാണ്. അയാളുടെ സ്വകാര്യ ജീവിതം കൊണ്ട് അയാള്‍ എന്തു ചെയ്യുന്നു എന്നതില്‍ ഫ്രഞ്ചുകാര്‍ അശേഷം താല്പര്യം കാണിച്ചില്ല.

സില്വിയോ ബെര്‍ലുസ്കോണി - ഇറ്റാലിയന്‍ പ്രധാ‍നമന്ത്രി - അദ്ദേഹത്തിന്റെ രാത്രി സംഭാഷണങ്ങള്‍ ഒരു വേശ്യ റെക്കോഡ് ചെയ്ത് പബ്ലിക്കാക്കി. (ഏതാനും മാ‍സങ്ങള്‍ക്കു മുന്‍പ്), സ്വന്തം ഭവനത്തില്‍ റ്റോപ്ലെസ് മോഡലുകള്‍ ചുറ്റിനടക്കുന്ന ഫോട്ടോകള്‍ സ്പാനിഷ് പാപ്പരാസികളെടുത്തു. ഒരു പതിനെട്ടുകാരി മോഡലിന് ഏകദേശം എഴുപതുവയസ്സുള്ള ഇയാള്‍ വൈരമാല വാങ്ങിക്കൊടുത്തതില്‍പ്പിന്നെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചു. അയാള്‍ ഇപ്പൊഴും ഇറ്റാലിയന്‍ പ്രധാനമന്ത്രിയാണ്, ജനപ്രീതി ഇപ്പൊഴും 50%-നു മുകളിലുണ്ട്. അയാളുടെ സ്വകാര്യ ജീവിതവും ഭരണനിപുണതയും രണ്ട് കാര്യങ്ങളായി ജനങ്ങള്‍ കാണുന്നു.

ഇതെല്ലാം ഇന്ത്യയില്‍ വിലപ്പോവില്ല - ഇന്ത്യ ഒരു ദരിദ്രരാജ്യമാണ്. പൊതുപ്രവര്‍ത്തകരുടെ എന്നല്ല, ആരുടെയും സ്വകാര്യത എന്നൊന്നില്ല.

simy nazareth said...

നേരത്തേ പറഞ്ഞതുപോലെ - തരൂരിന് സുരക്ഷാസൌകര്യങ്ങളുള്ള ഏതെങ്കിലും സര്‍ക്കാര്‍ ഭവനത്തില്‍ താമസിക്കാമായിരുന്നു, അതായിരുന്നു നല്ല മാതൃക. അദ്ദേഹത്തിന്റെ ജീവിതശൈലി പഞ്ചനക്ഷത്ര ജീവിതശൈലിയാവാം, സമ്പന്നമായ ഒരു ചുറ്റുപാടില്‍നിന്നാവാം - അതിലേക്കു ചുഴിഞ്ഞുനോക്കാന്‍ അധികം താല്പര്യമില്ല.

യു.എന്‍. അണ്ടര്‍ സെക്രട്ടറി സ്ഥാനം അല്ലാതെ തരൂര്‍ എന്തൊക്കെ ചെയ്തു എന്ന് അദ്ദേഹത്തിന്റെ വെബ് വിലാസത്തിലുണ്ട്.

സ്ലം ഡോഗ് മില്യനയര്‍ - എനിക്കിഷ്ടപ്പെട്ടു. ഇതും ഇന്ത്യയാണ്, അംബാനിയുടെ ഇരുപത്തേഴുകോടി രൂപയുടെ വീടും ഇന്ത്യയാണ്. ഓഫീസില്‍ ബോംബെക്കാരനായ ഒരു മാനേജരുണ്ട് - പുള്ളിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കാര്യം ചോദിച്ചപ്പോള്‍ - ബോംബെയുടെ നല്ല വശങ്ങള്‍ ഒന്നും കാണിക്കാതെ, ചേരികള്‍ മാത്രം കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നു, the movie is simply poverty porn - എന്നായിരുന്നു മറുപടി. എത്രയോ സിനിമകള്‍ ഒരു കഷ്ടപ്പാടും കാണിക്കാതെ സമ്പന്ന ജീവിതങ്ങള്‍ മാത്രം കാണിക്കുന്നു (ദില്‍‌വാലേ ദുല്‍ഹനിയാം ലേജായേംഗെ, ജാനേ തു, കുച്ച് കുച്ച് ഹോത്താഹേ, എത്രയോ) - അതിലൊന്നും നമുക്കീ പരാതിയില്ല.

പ്രിയദര്‍ശന്‍ തുടങ്ങി പല സംവിധായകരും എതിര്‍ത്തു, വിമര്‍ശിച്ചു - കാര്യം ഒരു വിദേശി, ബ്രിട്ടീഷുകാരന്‍, വന്ന് ഇന്ത്യയിലെ ദാരിദ്ര്യം ചിത്രീകരിച്ച് കയ്യടിയും അവാര്‍ഡും വാങ്ങി. അതിലെന്തോ പിശകില്ലേ?

ഡാനി ബോയ്ലിന്റെ ഏറ്റവും നല്ല ചിത്രം ഇതല്ല, ബ്രിട്ടനിലെ മയക്കുമരുന്നിന് അടിമപ്പെട്ട യുവത്വത്തെപ്പറ്റി അദ്ദേഹം എടുത്ത Transpotting എന്ന സിനിമയാണ്. (youtube-ല്‍ Transpotting part 1 എന്നു തിരഞ്ഞുനോക്കൂ, മുഴുവന്‍ സിനിമയും കാണാം). ആ സിനിമ സ്ലം ഡോഗ് മില്യനെയറിനെക്കാള്‍ ഡാര്‍ക്കാണ്, ഡിപ്രസിങ്ങ് ആണ്. ബ്രിട്ടീഷുകാര്‍ക്ക് ബ്രിട്ടനെ കരിവാരിത്തേയ്ക്കുന്നു, യുവത്വത്തെ കരിവാരിത്തേയ്ക്കുന്നു എന്നൊന്നും പരാതിയുണ്ടായില്ല, സിനിമ അവിടെ തിയ്യെറ്റര്‍ നിറഞ്ഞോടി, പ്രതീക്ഷിക്കാത്ത വിധത്തില്‍ കാശുണ്ടാക്കി.

പറഞ്ഞുവന്നത് - ഡാനി ബോയ്ല് അയാളുടെ തൊഴിലിനോട് ഏറ്റവും ആത്മാര്‍ത്ഥത പുലര്‍ത്തുന്നു, അത് സ്ലം ഡോഗ് മില്യനയര്‍ ആയാലും ട്രാന്‍സ്പോട്ടിങ്ങ് ആയാലും. അയാളുടെ ജോലി നല്ല സിനിമകള്‍ നിര്‍മ്മിക്കലാണ്. അതില്‍ ജനങ്ങള്‍ ആരോപിക്കുന്നത്ര രാഷ്ട്രീയമില്ല.

ശശി തരൂര്‍ വിദേശകാര്യ സഹമന്ത്രിയാണ്. ഈ പദവിയില്‍ അദ്ദേഹം ഇന്ത്യയ്ക്ക് (ഇന്ത്യയുടെ വിദേശനയത്തിന്, അയല്‍‌രാജ്യങ്ങളുമായുള്ള ബന്ധത്തിന്) മുതല്‍ക്കൂട്ടാവുമോ എന്നു നോക്കൂ. തിരുവനന്തപുരത്തിന്റെ എം.പി. ആണ്. തിരുവനന്തപുരത്തിന് അദ്ദേഹത്തെക്കൊണ്ടു ഗുണമുണ്ടാകുമോ എന്നും നോക്കൂ. സമ്പന്നനോ സവര്‍ണ്ണനോ ആയതുകൊണ്ട് അയാളെ കരിവാരിത്തേയ്ക്കരുത്.

simy nazareth said...

എന്‍.എന്‍. കൃഷ്ണദാസിന്റെ കാര്യം കൂടി പറയട്ടെ. ഒ.എന്‍.ജി.സി.യുടെ ചിലവിലല്ല, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ചിലവിലാണ് താമസിച്ചത്.

ഈ ലേഖനം നോക്കൂ.

കൃഷ്ണദാസ് ചെയ്തത് തീര്‍ച്ചയായും തെറ്റാണ്. കൃഷ്ണദാസ് തെറ്റു ചെയ്തില്ലേ, അതുകൊണ്ട് തരൂരിനും ആയിക്കൂടേ എന്നല്ല പറഞ്ഞുവരുന്നത്. ഇത് കോണ്‍ഗ്രസിന്റെ മാത്രം പ്രശ്നമല്ല, അങ്ങനെ വിചാരിക്കുന്നെങ്കില്‍ അത് തെറ്റാണ് എന്നാണ്.


പ്രസക്ത ഭാഗങ്ങള്‍
------------


In a reply to an RTI query, the Lok Sabha Secretariat clearly said that MPs travelling on official assignments should not seek five-star hotel comforts.

The lawmakers were in Mumbai as part of a 15-member Lok Sabha Committee on Subordinate Legislation to hold meetings with the top brass of Hindustan Petroleum Corporation Ltd and other Public Sector Undertakings.

"Four members of our team were staying in the Taj Hotel which was booked by HPCL, which was our host. Some more members were expected to come but they could not come," the panel chairman Krishnadas said.

kaalidaasan said...

സിമി,

തരൂരിനു മുന്‍പ് ജയിപ്പിച്ചുവിട്ട പന്ന്യന്‍ രവീന്ദ്രനെ മറക്കരുത് എന്നേ പറയാനുള്ളൂ.

പന്ന്യന്‍ രവീന്ദ്രന്‍ എന്താണു ചെയ്തത്, മറക്കാതിരിക്കത്തക്ക രീതിയില്‍?


തരൂര്‍ ഇതിനു മുന്‍പ് ഇന്ത്യയെയും സോണിയയെയും മറ്റും ഇകഴ്ത്തിയതിലുള്ള വിഷമം മനസിലാക്കുന്നു.



തരൂര്‍ ഇന്‍ഡ്യയെ ഇകഴ്ത്തി എന്ന് ഞാന്‍ അഭിപ്രായപ്പെട്ടില്ല. ഇന്‍ഡ്യയേക്കുറിച്ചും ഇന്‍ഡ്യയിലെ ദാരിദ്ര്യത്തേക്കുറിച്ചും വളരെയേറെ ഉത്കണ്ഠപ്പെട്ടിട്ടുണ്ട് അദ്ദേഹം. ആ ഉത്കണ്ഠയും മന്ത്രിയായപ്പോഴുള്ള പ്രവര്‍ത്തിയും കടലും കടലാടിയും പോലെ ആയി എന്നാണു ഞാന്‍ പറഞ്ഞത്.

സോണിയയേയും ഇന്ദിരയേയും ഫിറോസ് ഗാന്ധിയേയും, രാജീവിനേയും ഇകഴ്ത്തിയതിതില്‍ എനിക്ക് ഒരു വിഷമവും ഇല്ല. മന്ത്രിസ്ഥാനത്തിനു വേണ്ടി അതെല്ലാം ആ മാന്യന്‍ വിഴുങ്ങി എന്നാണു ഞാന്‍ പറഞ്ഞത്. പറഞ്ഞതും പ്രവര്‍ത്തിയും തമ്മില്‍ വളരെ അന്തരമുണ്ടെന്നാണു എന്റെ പോസ്റ്റിന്റെ വിഷയം തന്നെ. പുലഭ്യം പറഞ്ഞ വ്യക്തിയെ പട്ടും വളയും നല്‍കി ആദരിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം മാത്രം. കുറച്ചു കഴിയുമ്പോള്‍ മോദിയെ വേണമെങ്കിലും ഇതുപോലെ പ്രധാനമന്ത്രി സ്ഥാനം വരെ നല്‍കി ആദരിക്കാം.

kaalidaasan said...

സിമി,

എന്റെ അഭിപ്രായത്തില്‍ - നയതന്ത തലത്തില്‍ ഇത്രയും പ്രവര്‍ത്തിപരിചയമുള്ള തരൂര്‍ ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന് മുതല്‍ക്കൂട്ടാണ്. തിരുവനന്തപുരത്തിനും കേരളത്തിനും എന്തെങ്കിലും ഗുണമുണ്ടോ എന്ന് കാത്തിരുന്നു കാണാം.

ഇത്ര വലിയ തമാശ പറയാതെ സിമി. ഐക്യരാഷ്ട്ര സഭ ഒരു നയതന്ത്ര കാര്യാലയമല്ല. സ്വന്തമായി ഒരു നയവും ആ സമിതിക്കില്ല. വന്‍ ശക്തികളുടെ ഇഷ്ടപ്രകാരം ജെനറല്‍ അസംബ്ളി എടുക്കുന്ന തീരുമാനങ്ങള്‍ നടപിലാക്കാനുള്ള , യാതൊരു അധികാരവുമില്ലാത്ത ഒരു നപുംസക സമിതിയാണത്. കേരള സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന സെക്രട്ടേറിയറ്റു പോലെ ഒന്ന്. അവിടെ ഒരു നയതന്ത്രവും ആരും പ്രവര്‍ത്തിക്കുന്നില്ല. അവിടെ ഒരു ക്ളാര്‍ക്കായി ജോലിയില്‍ കയറി അനേകം അണ്ടര്‍ സെക്രട്ടറിമാരിലൊരാളായി വിരമിച്ച വ്യക്തിയാണു തരൂര്‍.


മൂന്നു മാസം കൊണ്ട് വിദേശകാര്യ വകുപ്പിന്, ഒരു ഭാരമാണെന്നിദ്ദേഹം തെളിയിച്ചു. അനേകം പ്രശ്നങ്ങളുള്ളതില്‍ ഏതെങ്കിലും പരിഹരിക്കാന്‍ എന്തെങ്കിലും ശ്രമം നടത്തിയതായി തോന്നുന്നില്ല.

വിദേശ കാര്യ വകുപ്പിനും കേരളത്തിനും തിരുവനന്തപുരത്തിനും എന്തെങ്കിലും ഗുണമുണ്ടായാല്‍ വളരെ നല്ലത്. പക്ഷെ സൂചനകള്‍ അതല്ല കാണിക്കുന്നത്.

kaalidaasan said...

സിമി,

ആരോ പാലക്കാടന്‍ നായന്മാരുടെ കാര്യവും സവര്‍ണ്ണരെയും ഒക്കെ എഴുന്നള്ളിക്കുന്നതു കണ്ടു. കമന്റിട്ട സാര്‍, ജാതിപറഞ്ഞുകളിക്കരുത്. അതു സുഖമുള്ള ഏര്‍പ്പാടല്ല.

ജതിക്കോമരമായ നാരായണപ്പണിക്കരും ജാതി സംഘടനയായ എന്‍ എസ് എസും തരൂരിനു പിന്തുണ നല്‍ യത് ജാതി പരിഗണന വച്ചു തന്നെയാണ്. അത് സുഖമുള്ള ഏര്‍പ്പാടാണെങ്കില്‍ അതേക്കുറിച്ചു പറയുമ്പോള്‍ അസുഖം ഉണ്ടാകേണ്ട കാര്യമില്ല. എന്‍ എസ് എസിന്റെ പിന്തുണയും നായന്‍മാരുടെ വോട്ടും വേണ്ട എന്ന് തരൂര്‍ എങ്ങും പറഞ്ഞു കേട്ടിട്ടില്ല.

വികിപീഡിയ
യില്‍ തരൂരിനേക്കുറിച്ച് എഴുതിയത് നിറയെ നായരുടേയും തറവാടുകളുടേയും മഹത്വങ്ങളാണ്. അതില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ.

Shashi Tharoor was born in London to Chandran Tharoor, born Tharoor Chandrasekharan Nair, hailing from the 'Tharoor Tharavad' of Chittilanchery, Palakkad, Kerala. His mother, Lily Tharoor, born Sulekha Menon, hails from 'Mundarath Tharavad' in Elavanchery, Palakkad, Kerala and has adopted the nickname "Lily" as her formal name.

ജാതി സുഖമുള്ള ഏര്‍പ്പാടല്ലെങ്കില്‍, തരൂരൂരിനോട് പറഞ്ഞ ആ വൃത്തികേടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആദ്യം പറ. അതു കഴിഞ്ഞു മതിയില്ലേ ജാതി പറഞ്ഞു കളിക്കരുതെന്ന് ഭീഷണിപ്പെടുത്താന്‍.

simy nazareth said...
This comment has been removed by the author.
simy nazareth said...
This comment has been removed by the author.
kaalidaasan said...

സിമി,

ഇവിടെയാണ് തരൂരും പന്ന്യന്‍ രവീന്ദ്രനും തമ്മിലുള്ള താരതമ്യം പ്രസക്തമാവുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏറ്റവും കുറച്ച് അറ്റന്‍ഡന്‍സ് ഉള്ള എം.പി. മാരില്‍ ഒരാളായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ഏറ്റവും കുറച്ച് കമ്മിറ്റികളില്‍ അംഗം, ഏറ്റവും കുറച്ച് സബ്മിഷനുകള്‍ ഉന്നയിച്ചവരിലൊരാള്‍. (വെറുതേ പറയുന്നതല്ല - ഇതെല്ലാം സര്‍ക്കാരിന്റെ തന്നെ വെബ് വിലാസങ്ങളിലുണ്ട്. ലിങ്ക് മുന്‍പ് അനോണി ആന്റണിയുടെ ഒരു പോസ്റ്റില്‍ കമന്റായി ഇട്ടിരുന്നു, വേണമെങ്കില്‍ തിരക്കിത്തരാം)

നിഷ്ക്രിയനായി ഇരുന്ന പന്ന്യന്‍ രവീന്ദ്രന്‍ ആ സ്ഥാനത്തിനു നാണക്കേടാണ്. അതറിഞ്ഞിട്ടായിരിക്കാം അദ്ദേഹം രണ്ടാമതൊരു മത്സരത്തിനു മുതിരാതിരുന്നതും .

പക്ഷെ അദ്ദേഹം കേന്ദ്ര മന്ത്രിയായിരുന്നില്ല. തരൂര്‍ ഒരു സാദാ എം പിയുമായും ഇരുന്നിട്ടില്ല. അതു കൊണ്ട് ആ തരത്തിലുള്ള താരത്യം ശരിയാകുമോ എന്ന് സം ശയമുണ്ട്.

സബ് മിഷന്‍ ഉന്നയിക്കുന്നത് കുറവാണെന്നത് അത്ര വലിയ കാര്യമാണോ? പന്ന്യന്‍ ഒരു എം പി എന്ന നിലയില്‍ തിരുവനന്തപുരത്തിനും കേരളത്തിനും എന്തെങ്കിലും ചെയ്തോ എന്നതല്ലേ കാര്യം. എം പി ആയിരുന്നുകൊണ്ടു മാത്രം ഇന്നു വരെ ആരും ഒന്നും ചെയ്തിട്ടില്ല. ഭരണപക്ഷത്തുള്ള എം പിയാണെങ്കില്‍ ആ സ്വാധീനം ഉപയോഗിച്ച് ചിലതൊക്കെ ചെയ്തിട്ടുണ്ട്.

പണം വാങ്ങി ചോദ്യം ചോദിക്കുന്ന ഏര്‍ പ്പാടുള്ളപ്പോള്‍ ചോദ്യം ചോദിച്ചിട്ടില്ല എന്നത് അത്ര വലിയ അപരാധമാണോ? ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയതിനു കുറെ എം പി മാരെ സസ് പെന്റ് ചെയ്തിരുന്നു. ഈ വാര്‍ത്ത ഒന്നു വായിക്കുക.

India parliament probes 'bribes'

The speaker of India's parliament has ordered an investigation after seven MPs were seen allegedly asking for bribes on Indian television.
India's Star News channel broadcast video footage of the MPs apparently seeking a commission to approve public projects in their constituencies.
Last week, 10 MPs were suspended after being seen apparently accepting cash to ask questions in parliament.
Last week 10 members of the lower house and one from the upper house were shown on a secretly made videotape by news website Cobrapost and TV news channel Aaj Tak allegedly accepting money in return for asking questions in parliament.


അതേക്കുറിച്ച് കുറേക്കൂടി വിശദമായി ഇവിടെ വായിക്കാം.

OPERATION DURYODHANA

simy nazareth said...

നേരത്തേ ഒരു സി.പി.എം. നേതാവിന്റെ ജാതിപറഞ്ഞ് ഞാന്‍ ഇട്ടിരുന്ന കമന്റ് ഡിലീറ്റ് ചെയ്യുന്നു

kaalidaasan said...

സിമി,

രണ്ട് ഉദാഹരണങ്ങള്‍ തരാം - ഫ്രാന്‍സ്വാ മിറ്ററാങ്ങ് -
സില്വിയോ ബെര്‍ലുസ്കോണി


തികച്ചും അസ്ഥാനത്തായ താരതമ്യങ്ങള്‍. ഇവരുടേതു പോലെ തരൂരിന്റെ സ്വകാര്യ ജീവിതം ആരും ചികഞ്ഞു നോക്കിയില്ല.

തരൂര്‍ ആദ്യഭാര്യയില്‍ നിന്നും വിവഹമോചനം നേടിയതിന്റെ വിശദാംശങ്ങള്‍ ആരും പരാമര്‍ശിച്ചിട്ടില്ല. രണ്ടാമത്തെ ഭാര്യ എന്തു കൊണ്ട് ക്യാനഡയില്‍ താമസിക്കുന്നു എന്നും ആരും അന്വേഷിച്ചിട്ടില്ല. തരൂര്‍ ഏതെങ്കിലും വേശ്യക്ക് വൈരമോതിരം സമ്മാനിച്ചോ ആരെയെങ്കിലും വെപ്പാട്ടിയയി വക്കുന്നുണ്ടോ എന്നും ആരും അന്വേഷിച്ചിട്ടില്ല.

ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രിക്ക് താമസ സൌകര്യത്തിനു ഒരു മാനദണ്ധം ഉണ്ട്. അതനുസരിച്ചല്ല അദ്ദേഹം ജീവിച്ചത് എന്നത് ആരുടേയും സ്വകാര്യതയും അല്ല. അങ്ങനെ സ്വകാര്യത വേണമെങ്കില്‍ മന്ത്രിയാകാന്‍ നില്‍ക്കരുത്. അദേഹം ഇന്നലെ വിലപിച്ച പോലെ വന്‍ സാമ്പത്തിക നഷ്ടവും ഭാര്യയില്‍ നിന്നും അകന്നു നില്‍ക്കലും വേദനാജനകമാണെങ്കില്‍, മന്ത്രിപ്പണി രാജിവച്ച് പോകണം. ലോകം മുഴുവന്‍ നടന്നു പ്രസംഗിച്ച് പണം സമ്പാദിക്കുക. ഭാര്യയോടൊപ്പം ജീവിക്കുക. എന്തിനു വലിയ ത്യാഗം സഹിക്കുന്നു? ത്യാഗി എന്ന ഇമേജുണ്ടാക്കാന്‍ ഇപ്പറഞ്ഞത് കുറച്ചുകൂടെ മോശമായിപ്പോയി.

kaalidaasan said...

സിമി,

എന്‍.എന്‍. കൃഷ്ണദാസിന്റെ കാര്യം കൂടി പറയട്ടെ. ഒ.എന്‍.ജി.സി.യുടെ ചിലവിലല്ല, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ചിലവിലാണ് താമസിച്ചത്.

ഒ.എന്‍.ജി.സിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണെന്ന അടിസ്ഥാന വിവരം ​സിമിക്കില്ലതെ പോയത് മറ്റാരുടെയും കുറ്റമല്ല.

കൃഷ്ണദാസ് ചെയ്തത് തീര്‍ച്ചയായും തെറ്റാണ്.

കൃഷ്ണദാസ് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹം സ്വന്തമായി ഒരു താമസ സ്ഥലവും അന്വേഷിച്ചു താമസിച്ചില്ല. 15 അംഗ സര്‍ക്കര്‍ സമിതിയുടെ താമസ സ്ഥലം അദ്ദേഹം കണ്ടുപിടിച്ചതല്ല. തരൂരിനേപ്പോലെ സ്വന്തമായി കണ്ടു പിടിച്ച ഒരു താമസ സ്ഥലത്തല്ല അദ്ദേഹം താമസിച്ചത്. പക്ഷെ തരൂര്‍ സ്വന്തമായി കണ്ടുപിടിച്ചതാണ്, താജ് ഹോട്ടല്‍. കൃഷ്ണദാസ് മറ്റുള്ള സമിതി അംഗങ്ങളോടൊപ്പം ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണു താജില്‍ താമസിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ ഡെല്‍ഹിക്കു പുറത്തു താമസിച്ചതും, സ്ഥിരമായി ജോലി ചെയ്യാനായി പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതും തമ്മിലുള്ള വ്യത്യാസം സിമിക്ക് മനസിലായിട്ടും ഇങ്ങനെ എഴുതുന്നത് അത്ഭുതമുള്ള സംഗതിയാണ്. എം പി എന്ന നിലയില്‍ കൃഷ്ണദാസ് ഡെല്‍ഹിയിലെ താജിലോ മറ്റേതെങ്കിലും പഞ്ച നക്ഷത്ര ഹോട്ടലിലോ താമസിച്ചു എങ്കില്‍ ഈ താരതമ്യത്തിനു പ്രസക്തിയുണ്ട്. തരൂര്‍ ഔദ്യോഗികാവശ്യത്തിനു ഡെല്‍ഹിക്കു പുറത്തു പോകുമ്പോള്‍ ഇതു പോലെ ഹോട്ടലുകളില്‍ താമസിക്കാറുണ്ട്. അതിനെ ആരും കുറ്റം പറയില്ല. ഔദ്യോഗിക വസതി ശരിയാകുന്നതു വരെ മന്ത്രി എന്ന നിലയില്‍ താമസിക്കാന്‍ കേരള ഹൌസ് നിര്‍ ദ്ദേശിച്ചിട്ടും, അത് തന്റെ അന്തസിനു ചേര്‍ന്നതല്ല എന്നു പറഞ്ഞാണദ്ദേഹം നിരസിച്ചത്. കൃഷ്ണദാസ് അതു പോലെ ഒന്നും ചെയ്തിട്ടില്ല.

Anonymous said...

പാര്‍ലിമെന്ററി, പാര്‍ലിമെന്റേതര പ്രവര്‍ത്തനങ്ങള്‍ കൂട്ടിയോജിപ്പ് കൊണ്ടു പോകുന്ന ഒരു സി.പി.ഐ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എം.പിയുടെ പ്രവര്‍ത്തനമേന്മ പാര്‍ലിമെന്റ് പ്രവര്‍ത്തനം മാത്രം അപഗ്രഥിച്ച് അളക്കുന്നത് ശരിയല്ല.

തരൂരിനെ ന്യായീകരിക്കാന്‍ ഹോട്ടല്‍ വാടക വരെ വളച്ചൊടിക്കാവുന്ന കാലം!

simy nazareth said...

കാളിദാസന് കാര്യങ്ങള്‍ മനസിലാവാത്തതാണോ?

കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍, ഒരു പൊതുമേഖലാ സ്ഥാപനത്തിനെയും ബാധിക്കുന്ന നയത്തെക്കുറിച്ച് ചര്‍ച്ചകള്‍ക്കായി പോവുന്നു, അങ്ങനെ എത്തുന്ന എം.പി-മാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടല്‍ പൊതുമേഖലാ സ്ഥാപനം ബുക്ക് ചെയ്തു കൊടുക്കുന്നു.

എച്.പി.സി.എല്ലിന് (ഇവരുടെ ചിലവ് വഹിക്കാന്‍ മാത്രം) ഇത്ര മഹാമനസ്കത എന്തിനു വന്നു? ആതിഥ്യമര്യാദയായിരിക്കും അല്ലേ?

അമേരിക്കയിലായിരുന്നെങ്കില്‍ ഇതിന് ലോബിയിങ്ങ് എന്നുപറഞ്ഞേനെ. നമ്മുടെ നാട്ടില്‍ എന്താണാവോ പറയുക.

ഇനിയും മനസിലായില്ലെങ്കില്‍ ഒരു ഉപമ പറയാം :)

എന്റെ വീട്ടിന്റെ അതിര്‍ത്തി അളക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ വരുന്നു. അയാളെ ഊണും കൊടുത്ത് ഞാന്‍ എന്റെ വീട്ടില്‍ താമസിപ്പിക്കുന്നു, അയാള്‍ അളന്നിട്ടു പോവുന്നു, കൈക്കൂലിയും മറ്റും കൊടുത്തിട്ടില്ല. അത്രയേ ഉള്ളൂ കൃഷ്ണദാസിന്റെ കേസും. പുള്ളിയ്ക്ക് (മറ്റ് എം.പി.മാര്‍ക്കും) അല്പം നിഷ്കര്‍ഷ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍ താമസിക്കണമായിരുന്നു.

ഇത് പൊതുമേഖലാ സ്ഥാപനമായതുകൊണ്ടാണോ അതില്‍ തെറ്റില്ല എന്നു തോന്നുന്നത്? പൊതുമേഖലാ സ്ഥാപനത്തിനും ലാഭവും ബോണസും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും മറ്റും ഉണ്ടെന്ന് അറിയാതെയല്ലല്ലോ. ഏറ്റവും കൂടുതല്‍ ബോണസ് കൊടുക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയാണ്. അവര്‍ക്കറിയാം എന്തുകൊണ്ട് മന്ത്രിമാരെ പഞ്ചനക്ഷത്രത്തില്‍ തീറ്റിപ്പോറ്റണമെന്ന്.

ഈ ലേഖനം രണ്ട് താളും വായിക്കൂ. എന്നിട്ടും താങ്കള്‍ക്ക് തെറ്റൊന്നും തോന്നുന്നില്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല.

kaalidaasan said...

സിമി,

കാളിദാസന് കാര്യങ്ങള്‍ മനസിലാവാത്തതാണോ?


എച്.പി.സി.എല്ലിന് (ഇവരുടെ ചിലവ് വഹിക്കാന്‍ മാത്രം) ഇത്ര മഹാമനസ്കത എന്തിനു വന്നു? ആതിഥ്യമര്യാദയായിരിക്കും അല്ലേ?


കാളിദാസനു കാര്യങ്ങള്‍ മനസിലവാത്തതല്ല. അത് സിമി മനസിലാക്കിയ പോലെ അല്ല എന്നേ ഉള്ളു. കാളിദാസന്‍ ഏതുപോലെയാണു മനസിലാക്കിയതെന്നാണിവിടെ പറയുന്നതും.

എച്.പി.സി.എല്‍ ഒരു സ്വകാര്യ കമ്പനി ആണെങ്കില്‍ സിമിയുടെ സന്ദേഹത്തില്‍ കഴമ്പുണ്ടായിരുന്നു. പക്ഷെ അതൊരു പൊതു മേഖല സ്ഥാപനമാണ്. അവര്‍ പാര്‍ലമെന്ററി സമിതിയിലെ 15 എം പി മാര്‍ക്ക് തമസ സ്ഥലം ഒരുക്കിയത് താജ് ഹോട്ടലില്‍ ആണെങ്കില്‍ അത് എം പി മാരുടെ കുറ്റമാകില്ല. കൃഷ്ണദാസ് മാത്രമായി മറ്റൊരു സ്ഥലത്തു താമസിക്കുക എന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്.

തരൂരിന്, താജ് ഹോട്ടല്‍ ഏര്‍പ്പടാക്കിയത് കേന്ദ്ര പാര്‍ ട മന്ത്രാലയമോ ധനകാര്യ വകുപ്പോ ആയിരുന്നെങ്കില്‍, തരൂരിനെ അരും കുറ്റപ്പെടുത്തില്ലായിരുന്നു. ഈ രണ്ട് വകുപ്പും തരൂരിന്റെ ബില്‍ അടക്കില്ല എന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍ അത് തരൂരിന്റെ സ്വകാര്യ തീരുമാനം ആയിരുന്നു എന്നു വരുന്നു. അതു കൊണ്ട് ഈ വിഷയത്തില്‍ തരൂരിനെ മാത്രമേ കുറ്റപ്പെടുത്താന്‍ ആകൂ. തരൂരിന്റെ കാര്യത്തിലേതു പോലെ ധനകാര്യ വകുപ്പോ മറ്റേതെങ്കിലും വകുപ്പോ കൃഷ്ണദാസിന്റെ കാര്യത്തില്‍ പ്രത്യേകമായി എതിര്‍പ്പു പ്രകടിപ്പിച്ചുമില്ല.

kaalidaasan said...

സിമി,

അമേരിക്കയിലായിരുന്നെങ്കില്‍ ഇതിന് ലോബിയിങ്ങ് എന്നുപറഞ്ഞേനെ. നമ്മുടെ നാട്ടില്‍ എന്താണാവോ പറയുക.

അമേരിക്കയില്‍ പലതും പറയും. അതെല്ലാം നമ്മുടെ നാട്ടിലും ആവര്‍ത്തിച്ചതാണിപ്പോള്‍ തരൂരിനു പറ്റിയ മണ്ടത്തരം. ബരാക്ക് ഒബാമയും ഹിലാരി ക്ളിന്റണും ട്വിട്ടറിംഗ് നടത്തുന്നു. അതു കൊണ്ട് ഞാന്‍ അതു ചെയ്യുന്നു എന്നാണദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ സെക്രട്ടറി ജെനറല്‍ സ്ഥാന മോഹം അമേരിക്ക വീറ്റോ ചെയ്തിട്ടും അവരുടെ മൂടു താങ്ങുന്ന ഈ അടിമത്ത മനോഭാവത്തിനു ഒരു ലാല്‍ സലാം.

പൊതു മേഖലാ സ്ഥപനമായ ഹിന്ദുസ്താന്‍ പെട്രോളിയം ഒരു പാര്‍ലമെന്ററി സമിതിക്ക് താജ് ഹോട്ടലില്‍ താമസ സ്ഥലമൊരുക്കിയതില്‍ ഞാന്‍ ഒരു ലോബിയിംഗും കണുന്നില്ല. അതൊരു സ്വകാര്യ സ്ഥാപന്മായിരുന്നെങ്കില്‍ ഇപ്പറഞ്ഞ ലോബിയിംഗ് എന്ന അരോപണത്തില്‍ കഴമ്പുണ്ടായിരുന്നേനെ.

എന്റെ വീട്ടിന്റെ അതിര്‍ത്തി അളക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ വരുന്നു. അയാളെ ഊണും കൊടുത്ത് ഞാന്‍ എന്റെ വീട്ടില്‍ താമസിപ്പിക്കുന്നു, അയാള്‍ അളന്നിട്ടു പോവുന്നു, കൈക്കൂലിയും മറ്റും കൊടുത്തിട്ടില്ല.

ഒട്ടും യോജിക്കാത്ത ഉപമകളില്‍ പി എച് ഡി എടുത്തപോലെ ആണല്ലോ സിമി ഇവ എഴുതി തള്ളുന്നത്.

സിമി എന്ന സ്വകാര്യ വ്യക്തി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സത്കരിക്കുന്നതു പോലെ അല്ല, പൊതു മേഖലാ സ്ഥാപനം സര്‍ക്കാര്‍ സമിതിയെ സത്കരിക്കുന്നത്. ഈ വ്യത്യാസം മനസിലാക്കാന്‍ സാധിക്കാതെ നൂറു ഉപമകള്‍ എഴുതി വിട്ടാലും കാര്യമില്ല. സര്‍ക്കാരിനെ സംബന്ധിച്ച് എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും ഒരു പോലെ ആണ്.

kaalidaasan said...

സിമി,

ഇത് പൊതുമേഖലാ സ്ഥാപനമായതുകൊണ്ടാണോ അതില്‍ തെറ്റില്ല എന്നു തോന്നുന്നത്? പൊതുമേഖലാ സ്ഥാപനത്തിനും ലാഭവും ബോണസും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും മറ്റും ഉണ്ടെന്ന് അറിയാതെയല്ലല്ലോ. ഏറ്റവും കൂടുതല്‍ ബോണസ് കൊടുക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയാണ്. അവര്‍ക്കറിയാം എന്തുകൊണ്ട് മന്ത്രിമാരെ പഞ്ചനക്ഷത്രത്തില്‍ തീറ്റിപ്പോറ്റണമെന്ന്.

ഏതു സ്ഥപനമായാലും അനാവശ്യമായി പണം ചെലവാക്കുന്നത് തെറ്റു തന്നെയാണ്. ചെലവാക്കുന്നവരാണതിനുത്തരവാദികള്‍. എച്ച്.പി.സി.എല്‍ ചെലവാക്കിയാല്‍ അവരാണതിനുത്തരവാദി, അല്ലാതെ കൃഷ്ണദാസല്ല. ശശി തരൂര്‍ ചെലവാക്കിയാല്‍ അദ്ദേഹമാണതിനുത്തരവാദി.

ബോണസ് ലഭിക്കാന്‍ മന്ത്രിമാരെ പഞ്ചനക്ഷത്രത്തില്‍ തീറ്റിപ്പോറ്റിയാല്‍ മതി എന്നത് ഒരു പുതിയ അറിവാണല്ലോ. ഇത് ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നാല്‍ മതി, അവര്‍ എല്ലാ സമിതികളും നിര്‍ത്തലാക്കികൊള്ളും .

kaalidaasan said...

സിമി,


ഈ ലേഖനം രണ്ട് താളും വായിക്കൂ. എന്നിട്ടും താങ്കള്‍ക്ക് തെറ്റൊന്നും തോന്നുന്നില്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല

രണ്ടുതാളും വായിച്ചു. അതില്‍ കൃഷ്ണദാസിനെ കുറ്റപ്പെടുത്താവുന്ന തരത്തില്‍ ഒന്നും കണ്ടില്ല. കൃഷ്ണദാസ് ലോക് സഭാ സെക്രട്ടേറിയറ്റിനോടോ എച് പി സി എല്‍ നോടോ തന്റെ ചെലവു വഹിക്കണമെന്ന് ആവശ്യപ്പെട്ടതായി അതില്‍ എഴുതിയിട്ടും ഇല്ല. അദ്ദേഹം താമസിച്ചതിന്റെ ബില്‍ ആര്‍ക്കും അയച്ചു കൊടുത്തിട്ടും ഇല്ല. ഇത് ലോക് സഭ സെക്രട്ടേറിയറ്റും എച് പി സി എല്ലും തമ്മിലുള്ള പ്രശ്നമാണ്. എച് പി സി എല്‍ വഴിവിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനുത്തരവാദിയായ ഉദ്യോഗസ്ഥനെ കണ്ടെത്തി ശിക്ഷിക്കണം.

എങ്ങനെ വലിച്ചു നീട്ടിയാലും ശശി തരൂര്‍ തന്റെ ശൈലിക്കും അന്തസിനും ചേര്‍ന്നത് കേരള ഹൌസ് അല്ല, താജ് ഹോട്ടലാണെന്നു പറഞ്ഞതിന്റെ ഏഴയലത്തു പോലും കൃഷ്ണദാസിന്റെ വിഷയം വരില്ല.

വായന നല്ലതാണ്. ട്വിറ്റര് മന്ത്രിയുടെ ഏറ്റവും പുതിയ ട്വിറ്റര് വിശേഷങ്ങള് കൂടി വായിക്കുന്നതും നല്ലതാണ്.

Describing tweeting as "an innovative medium of communication", Tharoor said, "Barack Obama uses it, Hillary Clinton used it while she was in Delhi and Australian Prime Minister Kevin Rudd does it".

"So, twitter will continue and I will not exercise self-censorship but some moderation," he said in an interview to India Today magazine.

Asked if he was disappointed that his party spokespersons rebuked him, Tharoor said, "of course. I was disappointed as I had come here to make a difference."

He also asserted that he made "serious financial" as well as "emotional sacrifice" to join politics. "At the cost of being blunt, I will have to say that I have made a serious financial sacrifice. I left a well-paying corporate job and gave up my speaking fees, which were generous ... Secondly, it has been an emotional sacrifice, I am far away from my wife."

ഇന്‍ഡ്യയില്‍ മാറ്റങ്ങളുണ്ടാക്കി, ഇന്‍ഡ്യക്കാരെ മുഴുവന്‍ രക്ഷിക്കാന്‍ അവതരിച്ച ഈ യുഗപുരുഷന്‍ സഹിക്കുന്ന ത്യഗങ്ങളുടെ പട്ടിക വായിച്ചാല്‍ ആരും കരഞ്ഞുപോകും .

അഹന്തയുടെ മനുഷ്യാവതാരം !!

എല്ലാ യുഗങ്ങളിലും ഇങ്ങനെ ചിലതൊക്കെ സംഭവിക്കും. മനുഷ്യരുടെ ഓരോരോ ദുര്യോഗങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍

kaalidaasan said...

സിമി,


ഓഫീസില്‍ ബോംബെക്കാരനായ ഒരു മാനേജരുണ്ട് - പുള്ളിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കാര്യം ചോദിച്ചപ്പോള്‍ - ബോംബെയുടെ നല്ല വശങ്ങള്‍ ഒന്നും കാണിക്കാതെ, ചേരികള്‍ മാത്രം കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നു, the movie is simply poverty porn - എന്നായിരുന്നു മറുപടി.

പാവം ബോംബേവാല. അദ്ദേഹം കരുതിയത് സ്ലം ഡോഗ് ബോംബെയേക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ആണെന്ന്. അദ്ദേഹത്തോടു സഹതപിക്കാം. ഈ മനേജരുടെ കീഴില്‍ ജോലി ചെയ്യുന്നവരുടെ കഷ്ടകാലം.



ഡാനി ബോയ്ലിന്റെ ഏറ്റവും നല്ല ചിത്രം ഇതല്ല, പറഞ്ഞുവന്നത് - ഡാനി ബോയ്ല് അയാളുടെ തൊഴിലിനോട് ഏറ്റവും ആത്മാര്‍ത്ഥത പുലര്‍ത്തുന്നു, അത് സ്ലം ഡോഗ് മില്യനയര്‍ ആയാലും ട്രാന്‍സ്പോട്ടിങ്ങ് ആയാലും. അയാളുടെ ജോലി നല്ല സിനിമകള്‍ നിര്‍മ്മിക്കലാണ്. അതില്‍ ജനങ്ങള്‍ ആരോപിക്കുന്നത്ര രാഷ്ട്രീയമില്ല.



ഡാനി ബോയിലിനെ ഏറ്റവും നല്ല ചിത്രം ഏതെന്ന കാര്യം ഇവിടെ ചര്‍ച്ചാ വിഷയമാക്കിയിട്ടില്ല. അദ്ദേഹം അദ്ദേഹത്തിന്റെ തൊഴിലിനോട് ആത്മാര്‍ത്ഥത കാണിച്ചോ ഇല്ലയോ എന്നതും ഇവിടെ ചര്‍ച്ച ചെയ്തിട്ടില്ല.
രാം സ്വരൂപ് എന്ന എഴുത്തുകാരന്‍ എഴുതിയതിനെ അവലംബിച്ച് ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണെയര്‍, ഇന്‍ഡ്യയുടെ യധാര്‍ത്ഥ ചിത്രം നല്‍ കുന്നു എന്ന ശശി തരൂരിന്റെ അഭിപ്രായത്തേക്കുറിച്ചാണിവിടെ ചര്‍ച്ച ചെയ്തത്.

സ്ലം ഡോഗില്‍ കണുന്ന ദാരിദ്ര്യത്തിന്റെ ചിത്രം യധാര്‍ത്ഥമാണെന്നു പറഞ്ഞ ശശി തരൂര്‍, ദിവസം ഒരു ലക്ഷം ​രൂപ ചെലവാക്കി താമസിച്ചത്, അപഹാസ്യവും അഹന്ത നിറഞ്ഞതും ജുഗുപ്സാവഹവും ആണെന്നാണു ഞാന്‍ എഴുതിയ പോസ്റ്റിലുടെ പറഞ്ഞത്.

kaalidaasan said...

സിമി,

യു.എന്‍. അണ്ടര്‍ സെക്രട്ടറി സ്ഥാനം അല്ലാതെ തരൂര്‍ എന്തൊക്കെ ചെയ്തു എന്ന് അദ്ദേഹത്തിന്റെ വെബ് വിലാസത്തിലുണ്ട്.

തരൂര്‍ അവകാശപ്പെടുന്നത് ഇതാണ്.

Author, peace-keeper, refugee worker, human rights activist .

ഇനി അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ സംഭവിച്ച ഒരു ക്രൂരതയേക്കുറിച്ച് അല്‍പ്പം.

ശശി തരൂര്‍ ഐക്യരാഷ്ട്ര സഭയുടെ ബോസ്നിയയിലെ സമാധാന ദൌത്യ സം ഘത്തിന്റെ തലവനായിരുന്നു. 1995 ല്‍ സെബ്രെനിസ്ക എന്ന സ്ഥലത്ത് ഐക്യരാഷ്ട്ര സഭയുടെ സംരക്ഷണയില്‍ കഴിഞ്ഞ 8000 അഭയാര്‍ ത്ഥികളെ സെര്‍ ബ് സൈന്യം അതി നീചമായി കൊലപ്പെടുത്തി, സമാധാന ദൌത്യസംഘത്തിന്റെ പിന്തുണയോടെ. ആ കൂട്ടക്കൊലയുടെ കറ ശശി തരൂരിന്റെ കയ്യിലും ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്.


അതേക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടാണു താഴെ.


Kofi Annan: A devestating exposé on the UN head’s decade of abject failure..

Annan was the head of the Department of Peacekeeping Operations (DPKO) between March 1993 and December 1996. The Srebrenica massacre of up to 8,000 men and boys and the slaughter of 800,000 people in Rwanda happened on his watch. In Bosnia and Rwanda, UN officials directed peacekeepers to stand back from the killing, their concern apparently to guard the UN’s status as a neutral observer. This was a shock to those who believed the UN was there to help them.

That from July 6 to July 11, 1995, Unprofor, the UN mission in Bosnia, repeatedly failed to authorise air strikes to save the town, despite having the means to do so, and was in grievous breach of its obligations to protect civilians.

Srebrenica was one of six “safe areas” under security-council resolutions 819, 824 and 836, passed in 1993.
UN commanders could call for Nato air strikes but only to defend themselves. UN officials were obsessed with preserving the UN’s neutrality, over and above its humanitarian obligations.


Conditions inside Srebrenica were appalling. More than 20,000 people, half-starved and diseased, were jammed into the town. Fleas, cockroaches and vermin flourished. The Bosnian Serbs refused soap and disinfectant for the inhabitants From the moment we got there, in January 1995, we were sitting in a mess, surrounded by the Bosnian Serbs. Rutten forced his way into a building known as the White House, which was holding hundreds of men and boys. Their identity cards and passports were piled up outside. Their terror was almost tangible. “You could smell death. I saw the men, I saw the passports and how it was organised. How much more do you need to see to be sure that this is well prepared? The Bosnian Serbs were trying to erase the whole male population.” Despite Rutten’s protests, Dutch troops helped the Bosnian Serbs take the men and boys away. He photographed the process. They believed that by keeping order the prisoners would be in less danger, says Rutten. “The troops thought they could stop the atrocities by guiding people onto the buses. But we should know our history, what happened when people were taken away.” Initially, the attack caused few ripples at the DPKO. Annan was away. The secretary-general, Boutros Boutros-Ghali, was travelling. Shashi Tharoor, the DPKO team leader on Yugoslavia, was on leave. So was General Sir Rupert Smith. On Saturday, July 8, Boutros-Ghali, Annan, Smith, and other senior UN officials met in Geneva. They barely discussed Srebrenica. Incredibly, they sent Smith back on leave. By the time Tharoor finally returned to his desk, Srebrenica had virtually fallen.


ഇതാണു ശശി തരൂര്‍ അദ്ദേഹത്തിന്റെ വെബ് പേജില്‍ കൊട്ടിഘോഷിക്കുന്ന peace-keeper, refugee worker, human rights activist എന്ന അര്‍ത്ഥശൂന്യ പദങ്ങളുടെ ഒരു ഉദഹരണം.

Baiju Elikkattoor said...

കാളിദാസന്‍,
സിമിയുടെ കമന്റിനുള്ള മറുപടികളിലൂടെ കൂടുതല്‍ കാരിയങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞതില്‍ നന്ദി.

Anonymous said...

Don't waste your precious time answering the foolishness of Kaalidaasan...Baiju Elikkattoor is Kaalidaasan himself doing a shadow work.

Baiju Elikkattoor said...

അനോണിമസ്,

കൊള്ളാം, കണ്ടുപിടുത്തത്തിന് നന്ദി! അപ്പോള്‍ എന്താ തനിക്കു തരേണ്ടത്‌? ഒരു നോബല്‍ പ്രൈസ് അങ്ങ് തരട്ടെ? പേരും മേല്‍വിലാസവും ഉണ്ടെങ്കില്‍ അറിയിക്കൂ.....!

Anonymous said...

കാളിദോഷനും എലിക്കാട്ടവും ഒരേ ആളാണോ അല്ലയോ എന്നത് പോട്ടെ, കാളിദാസനും എലിയും സിമിയും എല്ലാം ഒരേ ടൈപ്പ് ഉഡായിപ്പുകള്‍ തന്നെ.
കണ്ടാലറിയില്ലേ ഇവനൊക്കെ എവനാണെന്ന്