Friday, 27 March 2009

"അച്ചുമ്മാനും നവ കമ്മൂണിസ്റ്റുകാരും"

ഇന്‍ഡ്യയില്‍ ഇന്നു സജീവ രാഷ്ട്രീയത്തിലുള്ള ഏറ്റവും മുതിര്‍ന്ന സി പി എം നേതാവാണ്, വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടിക്കതീതനായി അദ്ദേഹം ജനകീയനേതാവുമാണ്. അതിനു കാരണം ജനകീയ പ്രശ്നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും .

അച്ചുമ്മാന്‍ എന്ന വാക്ക് പൊതു വേദികളില്‍ ആദ്യമായി ഉപയോഗിച്ചത് മിമിക്രിക്കാരാണ്. ആ മിമിക്രിക്കാരുടെ തലത്തിലേക്ക് പുത്തന്‍ കമ്യൂണിസ്റ്റുകാരുടെ ബ്ളോഗിലെ പ്രതിനിധി ഡോക്ടര്‍ സൂരജ് താഴുന്നത് അല്‍പ്പം ഭയത്തോടെയേ സുബോധമുള്ളവര്‍ കാണുകയുള്ളു. ഒരു വ്യക്തിയെ വെറുക്കുന്നത് മനസിലാക്കാം. നാലം കിട മിമിക്രിക്കാരേപ്പോലെ വെറുക്കുന്നത് ഏത് തരം രോഗമാകാം?

സൂരജ് അവിടെയും നിറുത്തുന്നില്ല. പുതിയ വിളിപ്പേര്, അപ്പൂപ്പന്‍ എന്നാണ്. ഒരര്‍ത്ഥത്തില്‍ കെട്ടുപ്രായം എത്താത്ത സൂരജിന്റെ അപ്പൂപ്പനാവാനുള്ള പ്രായം വി എസിനുണ്ട്.


വി എസ് നവകേരള മാര്‍ച്ചില്‍ പങ്കെടുക്കില്ല എന്നു പറഞ്ഞതാണു സൂരജ് ഉയര്‍ത്തിക്കൊണ്ടു വരുന്ന മറ്റൊരു വിഷയം. വി എസ് കേരള മാര്‍ച്ചില്‍ പങ്കെടുത്തില്ല. സമാപന സമ്മേളനത്തില്‍ പങ്കെടുക്കണമെന്നുള്ള പലരുടെയും അഭ്യര്‍ത്ഥന മാനിച്ച് പങ്കെടുത്തു. പിണറായി ഭക്തര്‍ അത് പ്രതീക്ഷിച്ചില്ലായിരുന്നു. വരാതിരുനെങ്കില്‍ അച്ചുമ്മാമന്‍ എന്ന അപ്പൂപ്പനെ തെറിപറയാന്‍ അവര്‍ക്ക് ഒരു കാരണം കൂടി കിട്ടിയേനെ.

വി എസ് അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുത്തില്ല. ആ നിരാശയില്‍ നിന്നും ഉണ്ടായ വിലാപമാണ്, അപ്പൂപ്പന്‍ ഒടുക്കം സൂചി കുത്തിവിട്ട ബലൂണു പോലെ വാലുമാട്ടിക്കൊണ്ട് ചെന്ന് സ്റ്റേജിലിരുന്നു എന്നൊക്കെ. സ്റ്റേജിലും സദസിലും ഇരുന്ന എല്ലാവരും എഴുന്നേറ്റു നിന്നു അപ്പൂപ്പനെ ബഹുമാനിച്ചപ്പോള്‍ കോണകം ​ഉടുത്തു നടക്കുന്ന രണ്ടു പൈതങ്ങള്‍ മാത്രം എഴുന്നേറ്റില്ല. അഖിലേന്ത്യന്‍ മുഖത്തു നോക്കി ചിരിക്കുകയെങ്കിലും ചെയ്തപ്പോള്‍, പ്രസ്ഥാനം ഇരുന്നതിങ്ങനെ.




കേരളീയരുടെ എല്ലാം മുമ്പില്‍ പ്രസ്ഥാനം അധപ്പതിച്ചപ്പോള്‍ എല്ലാ കമ്യൂണിസ്റ്റുകാരും ലജ്ജിച്ചു തല താഴ്ത്തി. സൂരജിനേപ്പോലുള്ള കമ്മൂണിസ്റ്റുകാര്‍ അത് മഹത്തായ വൈരനിര്യതനമായി അഘോഷിച്ചു. മത തീവ്രവാദിയായ സഗാവു മദനിയെ എഴുന്നേറ്റു നിന്നു, അതേ പ്രസ്ഥാനം ആദരിച്ചപ്പോള്‍, കമ്മൂണിസ്റ്റുകാരെല്ലാം കോള്‍മയിര്‍ കൊണ്ടു. ബ്ളോഗായ ബ്ളോഗിലെല്ലാം, സഗാവു മദനിയുടെ മഹത്വം കൊട്ടിപ്പാടുന്നു. കുറ്റിപ്പുറത്തെ സഗാക്കളെ, സഗാവു മദനി മക്കളേ എന്നു വിളിച്ചപ്പോള്‍, അവര്‍ക്കൊക്കെ ഏഴാം സ്വര്‍ഗ്ഗം കിട്ടിയ പോലെയായി. ബ്ളോഗിലെ ബുദ്ധിരാഷസ സഗാക്കള്‍ക്ക് ഒരു പുതിയ വസന്തം വിടര്‍ന്ന പോലെ. എത്ര ബ്ളോഗുകളിലും പോസ്റ്റുകളിലുമാണു മദനിയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നത്? ഇതാണു മാര്‍ക്സ് സ്വപ്നം കണ്ട പുതിയ ആകാശവും പുതിയ ഭൂമിയും. ആനന്ദലബ്ദിക്കിനിയെന്തു വേണം ?



ബക്കറ്റും തിരയുമൊക്കെ കേട്ട് അണികള്‍ ആവേശം കൊണ്ടു, എന്നൊക്കെ വീമ്പിളക്കുന്ന ഡോക്ടറൊന്നും വി എസിന്റെ പ്രസം​ഗം കേട്ടിട്ടുണ്ടാവില്ല. കാരണം ദേശാഭിമാനി അതു റിപ്പോര്‍ട്ട് ചെയ്തില്ല. വി എസിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇപ്പോഴും വീഡിയോ ക്ളിപ്പിങ്ങായി പലയിടത്തും ഉണ്ട്.

ഒന്നാം ക്ലാസുകാരന്‍ നവസാക്ഷരന്‍ തപ്പുന്നതുപോലെ ഇടയ്ക്കിടെ തപ്പിപ്പോയ ആ പ്രസംഗം, കുട്ടി സഗാക്കള്‍ക്കും, ബ്ളോഗിലെ പത്താം ക്ളാസിനപ്പുറം വിദ്യാഭ്യാസം നേടിയ ബുദ്ധിയുള്ളവര്‍ക്കും, മെഡിക്കല്‍ കോളേജു വിദ്യാഭ്യാസം കിട്ടാന്‍ ഭാഗ്യമുണ്ടായ ഡോക്ടര്‍ക്കും വേണ്ടി ഞാന്‍ ഇവിടെ പകര്‍ത്തിയെഴുതുന്നു. പ്രസക്ത ഭാഗങ്ങളിവയാണ്, പ്രത്യേകിച്ച് അഴിമതിക്കെതിരെ.

ഇവിടെ പാര്‍ട്ടിയെ സംബന്ധിച്ച്, പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച്, പാര്‍ട്ടി സെക്രട്ടറിയെ സംബന്ധിച്ച് എല്ലാം ഉയര്‍ത്തിയിട്ടുള്ള അഴിമതി ആക്ഷേപത്തേപറ്റി, ഇവിടെ ഉയര്‍ന്ന വളരെ ശക്തമായ അക്ഷേപങ്ങളുണ്ടായിരുന്നു. നമ്മുടെ പാര്‍ട്ടി അഴിമതിക്കതീതമാണെന്നു മാത്രമല്ല, അഴിമതിക്കെതിരായി പോരാടിയിട്ടുമുണ്ട്. ഈ അഴിമതി ഉന്നയിക്കുന്ന കോണ്‍ഗ്രസോ യു ഡി എഫോ, മൂന്നഴിമതിക്കേസിലെ പ്രതികളാണ്. ഒന്ന് പാമോയില്‍ കേസ്. അതുപോലെ തന്നെ ഇടമലയാര്‍ കേസ്. വേറൊന്ന് ബ്രഹ്മപുരം കേസ്. യു ഡി എഫിലെ പ്രമുഖനായ ആര്‍ ബാലകൃഷ്ണപിള്ളയാണ്‌, ഇടമലയാര്‍ കേസിലെ പ്രതി.

അദ്ദേഹം, ഹൈക്കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. ശിക്ഷിച്ചുകഴിഞ്ഞ ഉടനെ അദ്ദേഹം ബോധഹീനനായി വീണ്, കോടതിയില്‍ നിന്നു തന്നെ ഏതെങ്കിലും സൌജന്യം ആ വിധിക്കെതിരെ കിട്ടുമോ എന്നു നോക്കി. കോടതി അത് മൈന്‍ഡു ചെയ്തില്ല. അതിന്റെ ഫലമായി രണ്ടുദിവ്സം പോയി പൂജപ്പുര സെന്ട്രല്‍ ജയിലില്‍ കഴിയേണ്ടിവന്നു. സുപ്രീം കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിട്ടാണ്, ഇപ്പോള്‍ ഇഷ്ടന്‍ പുറത്തിറങ്ങിയിരിക്കുന്നത്. അതു പോലെ തന്നെ കെ കരുണാകരന്‍ പമോയില്‌. പാമോയില്‌ കുറഞ്ഞ വിലക്ക് ഇവിടെ കൊടുക്കുന്നു എന്നു വരുത്തിയിട്ട്, നാളികേരത്തിന്റെ വിലയിടിയാനിടയാകത്തക്ക നയം സ്വീകരിച്ചിട്ട്, പാമോയില്‍ കമ്പനിക്ക് സഹായം ചെയ്യുകയാണു ചെയ്തത്. കോടികളുടെ വെട്ടിപ്പാണതില്‍ നടന്നത്. അതെല്ലാം തന്നെ സുപ്രീം കോടതി തന്നെ ഒരു പ്രാവശ്യം പരിശോധിച്ചിട്ട്, വിജിലന്‍സ് കോടതിക്ക് റെഫര്‍ ചെയ്തതാണ്. വീണ്ടും അപ്പീലു പോയതിന്റെ ഫലമായിട്ട് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലില്‍ ഇരിക്കുകയാണ്. അതു പോലെ തന്നെ ബ്രഹ്മപുരം കേസിന്റെ കാര്യത്തില്‍ പദ്മരാജനും . ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അവസരത്തില്‍ പദ്മരാജന്റെ ഫ്രാന്‍ സുമായിട്ടുള്ള ഇടപാടില്‍ 25 കോടി രൂപയുടെ അഴിമതി നടന്നു എന്നാണു ഞാന്‍ അക്ഷേപിച്ചത്. ആ ആക്ഷേപം ശരിയല്ലെന്നു വാദിച്ചു പോന്ന, പദ്മരാജന്‍ പിന്നിട് 96 ലെ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്ത്, നമ്പ്യാര്‍ എന്ന ജഡ് ജിയുടെ മുമ്പില്‍ ആ കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊടുത്തതിന്റെ ഫലമായി അദ്ദേഹം അന്വേഷിച്ചപ്പോഴോ, 125 കോടി രൂപയുടെ അഴിമതിയാണ്. ആ 125 കോടി രൂപയുടെ അഴിമതിയുമായിട്ടാണ്,കേസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ പദ്മരാജന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

അതേപോലെ ഈ കേസിന്‌ വിധേയരായിട്ടുള്ള ആളുകള്‍ക്കെല്ലാം അറിയാം ഈ മൂന്നു കൂട്ടരും മറ്റുള്ളവരെ അഴിമതിക്കാര്‍ എന്നു വിളിക്കുമ്പോഴും, പറയുമ്പോഴും ആക്ഷേപിക്കുമ്പോഴും, ഞങ്ങളിന്നവരാണേ എന്ന കാര്യം മറന്നു പോകുന്നു.

ഏത് അഴിമതിക്കെതിരായും,സി പി എമ്മിന്റെ നേതാവിനെതിരായ അഴിമതിയെ സംബന്ധിച്ച് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ഇവിടെ പറഞ്ഞു. രണ്ടു തരത്തില്‍ നാം അതിനെ നേരിടും. ഒന്ന് പൊളിറ്റിക്കലായി. മറ്റൊന്ന് ലീഗലായിട്ട്. ലീഗലായിട്ട് അതിനെ നേരിട്ടിട്ട്, തന്റെ നിരപരധിത്വം തെളിയിക്കുന്നതിനു വേണ്ടിയിട്ട്, കോടതിയിലെപ്പോഴാണൊ സന്ദര്‍ഭം കിട്ടുക,അതു വഴിയാണതിനെ നേരിടാന്‍. ജഡ്ജിമാര്‍ക്കെതിരായി യുദ്ധം ചെയ്യാനല്ല. അപ്പോള്‍ ആ നിലയില്‍ തങ്ങള്‍ ചെയ്യുന്നപോലെ തന്നെ, ഇന്നു ഭരണകക്ഷിയിലെ ആക്ഷേപത്തിനു വിധേയരായിട്ടുള്ളവര്‍ക്കും ചെയ്യാനവകാശമുണ്ട്, എന്ന് ഒന്നും മനസിലാക്കാതെ ലക്കും ലഗാനുമില്ലാതെ, നടത്തുന്ന ആക്ഷേപങ്ങളും അരോപണങ്ങളും നിറുത്തുകയാണു വേണ്ടതെന്ന്, ഞാന്‍ ആ സുഹ്രുത്തുക്കളോടു പറയുന്നു. അഴ്മതിക്കെതിരാഅയ പോരാട്ടം ഈ പാര്‍ട്ടി എത്രയോ കാലമായി നടത്തിക്കൊണ്ടിരിക്കുന്നു. മൂന്നു കൊല്ലത്തെ ശിക്ഷക്കു വിധേയമായ സുഖറാമിന്റെ കേസുതന്നെ ഏറ്റവും സജീവമായി റ്റേക്ക് അപ്പ് ചെയ്തത് സി പി എമ്മാണ്. അതുകൊണ്ട് അഴിമതിയുടെ കാര്യത്തില്‍ ഇങ്ങനെ പൊക്കിപ്പിടിച്ചുകൊണ്ട്. സി പി എമ്മിനെ ആക്ഷേപിക്കാന്‍ നടത്തുന്ന ശ്രമം അവഹേളനാത്മകമാണ്, അതു നിറുത്തുകയാണു വേണ്ടത് എന്നു കൂടി ഈ അവസരത്തില്‍ അറിയിച്ചുകൊണ്ട്, ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള സുഹ്രുത്തക്കളേയും സഖക്കളെയും അഭിവാദ്യം ചെയ്തുകൊണ്ട് ഞാന്‍ നിറുത്തുന്നു.



യധാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ക്കൊക്കെ, വി എസ് പറഞ്ഞതെന്താണെന്നു മനസിലാക്കാന്‍ ഒരു പ്രയസവുമില്ല. പിന്നെ എപ്പോഴും പത്തു മിനിറ്റ് പുറകിലായവര്‍ക്ക് അതിന്റെ അര്‍ത്ഥം പിടികിട്ടാന്‍ ബുദ്ധിമുട്ടാണ്. സൂരജിനേപ്പോലുള്ളവര്‍ക്ക് വേണ്ടി അതിന്റെ രണ്ടു ഭാഗങ്ങള്‍ ഞാന്‍ എടുത്തെഴുതുന്നു.

സി പി എമ്മിന്റെ നേതാവിനെതിരായ അഴിമതിയെ സംബന്ധിച്ച് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ഇവിടെ പറഞ്ഞു. രണ്ടു തരത്തില്‍ നാം അതിനെ നേരിടും. ഒന്ന് പൊളിറ്റിക്കലായി. മറ്റൊന്ന് ലീഗലായിട്ട്. ലീഗലായിട്ട് അതിനെ നേരിട്ടിട്ട്, തന്റെ നിരപരധിത്വം തെളിയിക്കുന്നതിനു വേണ്ടിയിട്ട്, കോടതിയിലെപ്പോഴാണൊ സന്ദര്‍ഭം കിട്ടുക,അതു വഴിയാണതിനെ നേരിടാന്‍. ജഡ്ജിമാര്‍ക്കെതിരായി യുദ്ധം ചെയ്യാനല്ല.

അപ്പോള്‍ ആ നിലയില്‍ തങ്ങള്‍ ചെയ്യുന്നപോലെ തന്നെ, ഇന്നു ഭരണകക്ഷിയിലെ ആക്ഷേപത്തിനു വിധേയരായിട്ടുള്ളവര്‍ക്കും ചെയ്യാനവകാശമുണ്ട് എന്ന് ഒന്നും മനസിലാക്കാതെ ലക്കും ലഗാനുമില്ലാതെ, നടത്തുന്ന ആക്ഷേപങ്ങളും അരോപണങ്ങളും നിറുത്തുകയാണു വേണ്ടതെന്ന് ഞാന്‍ ആ സുഹ്രുത്തുക്കളോടു പറയുന്നു.

ഇതു ചുമ്മാ ആലോചിച്ചാല്‍ മനസിലാകില്ല. ഇപ്പോള്‍ യു ഡി എഫിലെ മൂന്നു പേര്‍ കോടതി കയറി നടക്കുന്ന പോലെയുള്ള അവകാശം , ഭരണകക്ഷിയില്‍ ആക്ഷേപത്തിനു വിധേയരായിട്ടുള്ള പിണറായി വിജയനും ഉണ്ടെന്നാണതിനര്‍ത്ഥം.


ബക്കറ്റിനും വെള്ളത്തിനും പറയാനുള്ള മറ്റൊരു കഥ വി എസ് പിന്നീടു പറഞ്ഞു. അതിലെ പ്രസക്ത ഭാഗങ്ങളിതാണ്.

പല മഹാസമുദ്രങ്ങളും വറ്റി വരണ്ടാണ് ഈ മരുഭൂമികള്‍ ഉണ്ടായത്. ഇന്നും ഭൂമുഖത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും മഹാസമുദ്രങ്ങളാണ്. എന്നാല്‍ പല മഹാസമുദ്രങ്ങളും പ്രപഞ്ചത്തിലും സാമൂഹിക വ്യവസ്ഥിതിയിലും വറ്റി വരണ്ടു പോയിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ എന്ന മഹാസമുദ്രത്തില്‍ നിന്ന് അതിശക്തമായ അലകള്‍ വീശിയതിനെ തുടര്‍ന്നാണ് ഇന്ത്യയെപ്പോലുള്ള, മൂന്നാംലോക രാജ്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തുറന്നത്. നിര്‍ഭാടഗ്യകരമെന്നു പറയട്ടെ, ഗോര്‍ബച്ചേവുമാരുടെ ഉദയത്തോടെ ആ മഹാസമുദ്രവും വറ്റിവരളാന്‍ ഇടയായി.

പിന്നീടതില്‍ നിന്നു കോരുന്ന ബക്കറ്റ് വെള്ളത്തിനു, മറ്റൊരു കഥയേ പറയാന്‍ കഴിയൂ. എന്നാല്‍ ലോകം അത് അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളാണു, ലാറ്റിന്‍ അമേരിക്കയിലും മധ്യേഷ്യയിലും, മറ്റും ഇപ്പോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ഗോര്‍ബച്ചേവുമാരുടെ ദുഷ്ചെയ്തികള്‍ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റി വരളാതിരിക്കാനുള്ള ജാഗ്രതയാണു കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ പുറം രാജ്യങ്ങളില്‍ സ്വയം അധ്വാനം വിറ്റു കണ്ണീരും വിയര്‍പ്പും ഒഴുക്കിക്കഴിയുന്നവര്‍ മടങ്ങി വരുമ്പോള്‍, അവര്‍ക്കൊരു കൂര പണിയാന്‍ അഞ്ചു സെന്റ് ഭൂമി സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്

31 comments:

kaalidaasan said...

ഇന്‍ഡ്യയില്‍ ഇന്നു സജീവ രാഷ്ട്രീയത്തിലുള്ള ഏറ്റവും മുതിര്‍ന്ന സി പി എം നേതാവാണ്, വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടിക്കതീതനായി അദ്ദേഹം ജനകീയനേതാവുമാണ്. അതിനു കാരണം ജനകീയ പ്രശ്നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും .

അച്ചുമ്മാന്‍ എന്ന വാക്ക് പൊതു വേദികളില്‍ ആദ്യമായി ഉപയോഗിച്ചത് മിമിക്രിക്കാരാണ്. ആ മിമിക്രിക്കാരുടെ തലത്തിലേക്ക് പുത്തന്‍ കമ്യൂണ്സിറ്റുകാരുടെ ബ്ളോഗിലെ പ്രതിനിധി ഡോക്ടര്‍ സൂരജ് താഴുന്നത് അല്‍പ്പം ഭയത്തോടെയേ സുബോധമുള്ളവര്‍ കാണുകയുള്ളു. ഒരു വ്യക്തിയെ വെറുക്കുന്നത് മനസിലാക്കാം. നാലം കിട മിമിക്രിക്കാരേപ്പോലെ വെറുക്കുന്നത് ഏത് തരം രോഗമാകാം?

മനനം മനോമനന്‍ said...

എന്റെ പൊന്നു കാളിദാസാ,

പ്രശ്നങ്ങളിൽ എല്ലാവരുടേയും നിലപാടുകൾ ഒന്നായിരിയ്ക്കണം എന ഒരു ദുശാഠ്യം മറനീക്കി പുറത്തു വന്നു എന്നല്ലാതെ പ്രത്യേകിച്ച്‌ ഈ ബ്ലോഗ് പോസ്റ്റിൽ ഒന്നും ഉള്ളതായി തോന്നിയില്ലെന്നു വിനയപൂർവ്വം പറയട്ടെ. ചുമ്മാ‍ ഇരിയ്ക്കുന്ന എങ്ങാണ്ടോ ചുണ്ണാമ്പു തേച്ചു രസിയ്ക്കുന്നു എന്നു പറഞ്ഞതു പോലെയായി ഇതിപ്പോൾ. സൂരജ് ഒരു പിണറായി വിരോധിയായി കാണണം എന്ന് മനോമനനോ കാളിദാസനോ മറ്റരെങ്കിലുമോ ആഗ്രഹിച്ചിട്ട്‌ എന്തു കാര്യം?

വി.എസിന്റെ ആരാധകർ എന്ന നാട്യേനെയും , വി.എസിനെ മുൻ നിർത്തിയും , അദ്ദേഹത്തെ ചെത്തമരത്തിൽ കയറ്റിയും ഒക്കെ സി.പി.എമ്മിനെ തിരെ ആക്രമണങ്ങൾ നടത്തുന്ന പാർട്ടി വിരുദ്ധരുടേയും, മാധ്യമ സിൻഡിക്കേറ്റുകളുടേയും സ്വഭാവത്തിലേയ്ക്ക്‌ തരം താഴാൻ അല്പം ഒക്കെ എഴുതാനും വായിക്കാനും തല്പരനും പ്രാപ്തനുമായ കാളിദാസനു വളരെ എളുപ്പത്തിൽ ഈ പോസ്റ്റിലൂടെ കഴിഞ്ഞിരിയ്ക്കുന്നു.

സൂരജിന്റെ എഴുത്തുകുത്തുകൾ ശ്രദ്ധിയ്ക്കുന്ന ഒരാൾ എന്ന നിലയ്ക്ക്‌ പറയുമ്പോൾ പിണറായിയെ പ്രകീർത്തിയ്ക്കലോ, വി.എസിനെ തരം താഴ്ത്തലോ ആണ് സൂരജിന്റെ ഉദ്ദേശയമെന്നു പറയാൻ കഴിയില്ല. വി.എസ്, പിണറായി തുടങ്ങിയ ചില ഉഡായിപ്പുകളിൽ തട്ടിത്തടഞ്ഞ്‌ ഗൌരവമേറിയ പല വിഷയങ്ങളും മുങ്ങിപ്പോകുന്നുവെന്ന സത്യം സൂരജ് ഏതോ പോസ്റ്റിൽ സൂചിപ്പിച്ചിട്ടുള്ളതായി കാണുന്നു. ഇനി അഥവാ സൂരജിനു ചില പക്ഷവും പക്ഷാന്തരവും ഒക്കെ ഉണ്ടെങ്കിൽൽതന്നെയും അതൊക്കെ വച്ചു പുലർത്താൻ അദ്ദേഹത്തിന് സ്വാതന്ത്ര്യവും ഉണ്ട്‌.

കാളിദാസനെപ്പോലുള്ള ചിലർ സഖാവു വി.എസ്സിനെ കുത്തകയാക്കി വച്ചിരിയ്ക്കുന്ന സ്ഥിതിയ്ക്കു് ഇനിയിപ്പോ അതങ്ങു പിടിച്ചു പറിയ്ക്കാനൊന്നും താല്പര്യപ്പെടാത്തതിൽ വിഷമിയ്ക്കരുത്‌. വി. എസിനെ ഇഷ്ടപ്പെടാനോ പെടാതിരിയ്ക്കാനോ ആരുടേയും അനുവാദവും വേണ്ട. തെളിയിക്കപ്പെടാത്തതും വസ്തുതകൾ വളച്ചൊടിയ്ക്കപ്പെട്ടതുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പാർട്ടി നേതാവിനെ വെറുത്തുകൊള്ളണം എന്ന്‌ ആജ്ഞാപിയ്ക്കുന്ന “ആദർശമേലാളന്മാർ “ കാളിദാസനെ വല്ലാതെ സ്വാധീനിച്ചിട്ടുള്ളതായി കാണുന്നു.

നോക്കൂ, ആദർശധീരനാവാൻ ഇന്നെത്ര എളുപ്പമാനെന്നോ? വി.എസിനു സിന്ദാബാദും, പിണറായിക്കു മൂർത്താബാദും വിളിച്ചാൽ ആദർശധീരൻ. മറിച്ചായാൽ ആദർശമില്ലാത്തവർ. അഴിമതിക്കാർ. മൂലധനം , മാനിഫെസ്റ്റോ തുടങ്ങിയവ വായിച്ചിട്ടില്ലാത്തവർ. വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവർ.

ഈ തെരഞ്ഞെടുപ്പു സമയത്തും ചുമ്മായിരിക്കുന്നിടത്തൊക്കെ ചുണ്ണാമ്പു തേച്ചു വല്ലതും സംഭവിയ്ക്കുമോ എന്നു പരിശോധിച്ചു കളിതമാശകളിൽ ഏർപ്പെടാനും ചൊറിഞ്ഞും കുത്തിയും ഒക്കെ ഇരിയ്ക്കാനും കാളിദാസനുള്ള എല്ലാ വിധ സ്വാതന്ത്ര്യവും അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ കയറിപ്പോയ ചെത്തമരത്തിൽനിന്നും താഴെ വീണു വലിയ പരിക്കൊന്നുമില്ലാതെ നിൽക്കുകയാണ് സഖാവ്‌ വി.എസ്‌. അതാകട്ടെ സഖാവു വി.എസിനെ ഇന്നും ആദരവോടെ അംഗീകരിയ്ക്കുന്ന പാർടി നേത്ര്‌ത്വം എതിരാളിയുടെ കുതന്ത്രങ്ങൾ മനസ്സിലാക്കി പ്രതിരോധിച്ചു നിൽക്കുന്നതു കൊണ്ടാണ്.

സഖാവു വി.എസ്‌ ശംഖുമുഖത്തെ റാലിയിൽ പങ്കെടുത്തതിൽ കാളിദാസൻ പിണറായി ഗ്രൂപ്പ്‌ എന്ന്‌ കരുതാൻ ഇടയുള്ളവർക്കൊന്നും വലിയ അത്ഭുതമായൊന്നും തോന്നിയിട്ടില്ല. വി.എസ് അതിൽ പങ്കെടുക്കാതിരുന്നെങ്കിൽ പിണറായി ഭക്തർക്ക്‌ വി.എസിനെ തെറി പറയാമായിരുന്നു എന്നും അതിനു കഴിയാത്തതിൽ അവർക്കു നിരാശയുണ്ടെന്നുമാണ് കാളിദാസൻ പറയുന്നത്‌. ശരിയ്ക്കും വി.എസ് അതിൽ പങ്കെടുക്കരുതെന്ന്‌ കാളിദാസനെപ്പോലെയുള്ളവരാണ് ആഗ്രഹിച്ചിരുന്നത്‌. അവരുടെയെല്ലാം മഹത്തായ ആദർശങ്ങൾ ശംഖുമുഖത്തു മൂക്കും കുത്തി വീണ് ഉടഞ്ഞുപോയില്ലേ ! വി.എസ് വരില്ലെന്നു കരുതി ശംഖുമുഖത്തു പോകാതെ വീടുകളിൽ ചാനലിനു മുന്നിൽ കുത്തിയിരുന്നവരാണ് നിരാശരായത്‌ എന്നത് കാളിദാസന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമായി.

വി.എസ് ശംഖുമുഖത്തെ യോഗത്തിൽ വന്നതിൽ പാർട്ടിയെ സ്നേഹിയ്ക്കുന്നവർക്കാർക്കും ഒരു നിരാശയും ഉണ്ടായില്ല. ഉണ്ടാവേണ്ട കാര്യവുമില്ല. പക്ഷെ പാർട്ടിയെ പൊളിയ്ക്കാൻ വ്യാമോഹിച്ചു നടക്കുന്നവർക്ക്‌ വി.എസ് അവിടെ വന്നതു നിരാശയ്ക്കു തീർറ്റ്ച്ചയായും കാരണമായിട്ടുണ്ട്‌. കാളിദാസൻ തന്നെ പറയുന്നതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ തിളങ്ങി നിൽക്കുന്ന സഖാവിനെ ഒരു പിൽക്കാല എം.വി രാഘവനും, പിൽക്കാല ഗൌരിയമ്മയും ഒക്കെ ആയി താഴ്ത്തിക്കൊണ്ടുവരാൻ വെമ്പൽകൊണ്ടു നടക്കുന്നവർ നിരാശരായി പി ൻ വലിഞ്ഞുവെന്നു കരുതാനാവില്ല. സഖാവു വി.എസിനെ പാർട്ടിയിൽനിന്നു പുകച്ചു പുറത്തു ചാടിയ്ക്കണം എന്നാഗ്രഹിയ്ക്കുന്നവർക്ക് അവരുടെ ആ മനോ വ്യാപാരത്തിനു മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ആർക്കും കഴിയില്ല. പക്ഷെ അതു പാർട്ടി നേത്ര്‌ത്വം വളരെ എളുപ്പത്തിലും ലാഘവത്തിലും ചെയ്യണം എന്നു വാശിപിടിയ്ക്കുന്നതു കൊണ്ടു പ്രയോജനം ഉണ്ടാകുമെന്നു കരുതുന്നില്ല.

പാർട്ടിയിൽ രണ്ടുചേരിയില്ലാത്തതിനെക്കുറിച്ച്‌ പലർക്കും ചിന്തിയ്ക്കാൻ കഴിയാത്തത്‌ ചില ദുശീലങ്ങൾ പെട്ടെന്നു ഉപേക്ഷിയ്ക്കാൻ കഴിയാത്തതുപോലെയാണ്. തെരഞ്ഞെടുപ്പു സമയത്തു പാർട്ടിയെ ബൂലോകത്തെരുവിൽ ഇട്ട്‌ അലക്കാനാണോ വെറുതെ സൂരജിനെ ഭർസിയ്ക്കാനാണോ കാളിദാസൻ ഇപ്പോൾ ഈ പോസ്റ്റു പോസ്റ്റിയതെന്നു തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും ഉദ്ദേശശുദ്ധിയിൽ സംശയം തോന്നിയതു പ്രകടിപ്പിയ്ക്കാതിരിയ്ക്കാൻ തരമില്ല കാളിദാസ്!

kaalidaasan said...

മനോമനാ,

പ്രശ്നങ്ങളിൽ എല്ലാവരുടേയും നിലപാടുകൾ ഒന്നായിരിയ്ക്കണം എന ഒരു ദുശാഠ്യം മറനീക്കി പുറത്തു വന്നു എന്നല്ലാതെ പ്രത്യേകിച്ച്‌ ഈ ബ്ലോഗ് പോസ്റ്റിൽ ഒന്നും ഉള്ളതായി തോന്നിയില്ലെന്നു വിനയപൂർവ്വം പറയട്ടെ.

എല്ലാവരുടെയും നിലപാടുകള്‍ ഒന്നയിരിക്കണമെന്ന ഒരു ദുശാഠ്യവും എനിക്കില്ല. എന്നു കരുതി മനോമനന്റെയും സൂരജിന്റെയും നിലപാടുകള്‍ ഞാന്‍ അംഗീകരിക്കണമെന്നില്ല.

വി എസ് പിണറായി ദ്വന്ദത്തെ കളിയാക്കുന്ന സൂരജ് അതേ ദ്വന്ദത്തിനു പിന്നണി പാടുന്നു എന്നതാണു ഞാന്‍ ഈ ബ്ളോഗിലൂടേ പറഞ്ഞത്. മറ്റുള്ളവരില്‍ അതാക്ഷേപിക്കുമ്പോള്‍, സ്വയം അതില്‍ നിന്നും ഒഴിഞ്ഞു നിന്നാലല്ലേ പറയുന്ന വാക്കിനു ആര്‍ജ്ജവമുണ്ടാകൂ. അതില്ല എന്നേ ഞാന്‍ സൂചിപ്പിച്ചുള്ളു.

വി എസ് സ്റ്റേജില്‍ വന്നപ്പോള്‍ പിണറായി പ്രതികരിച്ചത് ഈ ദ്വന്ദത്തിന്റെ ഭാഗമാണെന്ന് സൂരജും മറ്റു പലരും പറയുന്നതില്‍ നിന്നും മനോമനന്‍ എന്താണു മനസിലാക്കിയത്?

kaalidaasan said...

വി.എസിന്റെ ആരാധകർ എന്ന നാട്യേനെയും , വി.എസിനെ മുൻ നിർത്തിയും , അദ്ദേഹത്തെ ചെത്തമരത്തിൽ കയറ്റിയും ഒക്കെ സി.പി.എമ്മിനെ തിരെ ആക്രമണങ്ങൾ നടത്തുന്ന പാർട്ടി വിരുദ്ധരുടേയും, മാധ്യമ സിൻഡിക്കേറ്റുകളുടേയും സ്വഭാവത്തിലേയ്ക്ക്‌ തരം താഴാൻ അല്പം ഒക്കെ എഴുതാനും

സി പി എമ്മിനെ ആക്രമിക്കണമെങ്കില്‍ ആ പാര്‍ട്ടിയുടെ നയപരിപടികളെയാണു ഞാന്‍ ആക്രമിക്കുക. ആരെയും മുന്‍ നിര്‍ത്തി ആക്രമിക്കേണ്ട ഗതികേട് എനിക്കില്ല. സി പി എമ്മിനെ അക്രമിക്കണമെന്നും എനിക്ക് തോന്നുന്നില്ല. പാര്‍ട്ടി വിരുദ്ധരും കാണാമറയത്തെ സിന്‍ഡിക്കേറ്റുകളും എന്തു ചെയ്യുന്നു എന്നെനിക്കു നോക്കേണ്ടതില്ല. എന്റെ കണ്‍മുമ്പില്‍ കാണുന്ന യാധാര്‍ത്ഥ്യങ്ങളെ മനസിലാക്കാനും വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അടിസ്ഥാന ബോധം എനിക്കുണ്ട്. വി എസ് ചെയ്യുന്ന നല്ല കാര്യങ്ങളെ ഞാന്‍ പിന്താങ്ങുന്നു. വി എസ് മഹാകാര്യം ചെയ്തു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ ഞാന്‍ വ്യഖ്യാനിച്ചിട്ടില്ല. വി എസിനെ നാണം കെടുത്തി എന്നു പറഞ്ഞത് സൂരജാണ്. അത് അദ്ദേഹത്തിനു വി എസ് പറഞ്ഞതെന്താണെന്നു മനസിലാകാഞ്ഞിട്ടും . അത് ഞാന്‍ ഒന്നു വിശദീകരിച്ചതേ ഉള്ളു. അത് മാധ്യമ സിന്‍ഡിക്കേറ്റ് എന്നോ പാര്‍ട്ടി വിരുദ്ധം എന്നൊക്കെ പറഞ്ഞാല്‍ ആവില്ല മനോമനാ.

അപ്പൂപ്പന്‍, അച്ചുമ്മാന്‍ എന്നൊക്കെ വി എസിനെ മിമിക്രിക്കാരേപ്പോലെ വിളിക്കുന്ന സൂരജിന്റെ പ്രവര്‍ത്തിയില്‍ ഒരു തെറ്റും കാണാത്ത മനോമനനും ഏതു തറ നിലവാരത്തിലേക്കാണു താഴുന്നത്?

kaalidaasan said...

സൂരജിന്റെ എഴുത്തുകുത്തുകൾ ശ്രദ്ധിയ്ക്കുന്ന ഒരാൾ എന്ന നിലയ്ക്ക്‌ പറയുമ്പോൾ പിണറായിയെ പ്രകീർത്തിയ്ക്കലോ, വി.എസിനെ തരം താഴ്ത്തലോ ആണ് സൂരജിന്റെ ഉദ്ദേശയമെന്നു പറയാൻ കഴിയില്ല.


വി.എസിനെ തരം താഴ്ത്തി തന്നെയാണു സൂരജ്, ഞാന്‍ പരാമര്‍ശിച്ച വാക്കുകള്‍ എഴുതിയതെന്ന് എഴുത്തുകുത്തുകള്‍ ശ്രദ്ധിയ്ക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസിലാക്കാം. അതു മനസിലാക്കാന്‍ കഴിയാത്ത മനോമനന്‍ സൂരജിന്റെ എഴുത്തുകുത്തുകള്‍ ശ്രദ്ധിക്കുന്നു എന്നു പറയുന്നത് വിഡ്ഡിത്തമല്ലേ?


സൂരജ് പിണറായി വിരോധിയോ വി എസ് വിരോധിയോ ആകുന്നത് സൂരജിന്റെ ഇഷ്ടം . ഇവിടെ വി എസിനെതിരെ വളരെ മോശമായ പരമര്‍ശങ്ങള്‍ നടത്തിയതിനെയാണു ഞാന്‍ വിമര്‍ശിച്ചത്. വി എസ് ചെയ്ത പ്രവര്‍ത്തിയെ വിമര്‍ശിക്കുന്നത് മനസിലാക്കാം.വി എസ് പറഞ്ഞതെന്തെന്നു കേള്‍ ക്കാതെ ഭാവനയില്‍ നിന്നും ചിലതൊക്കെ എഴുതുന്നത് , മാധ്യമ സിന്‍ ഡിക്കേറ്റ് ചെയ്യുന്നു എന്ന് മനോമനനനൊക്കെ ആരോപിക്കുന്നതു തന്നെയല്ലേ?

സുരേഷ് ഗോപി കമ്മീഷണറില് വന്നിറങ്ങുമ്പോലെ, ബക്കറ്റും തിരയുമൊക്കെ കേട്ട് അണികള്‍ ആവേശം കൊണ്ടപ്പോള്‍ ആശാന്‍ വാലും ചുരുട്ടിയിരുന്നു എന്നൊക്കെ അവേശത്തോടേ പറയുന്നത് എന്തായാലും വി എസിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതല്ലല്ലോ.

കഥയറിയാതെ ആട്ടം കാണുന്ന സൂരജിനെ, വി എസ് ഉദ്ദേശിച്ചത് എന്താണെന്ന് മനസിലക്കിക്കാനാണു ഞാന്‍ വി എസിന്റെ പ്രസംഗത്തിലെ പ്രസക്ത ഭഗങ്ങള്‍ പകര്‍ത്തിയെഴുതിയത്. അല്ലാതെ സൂരജിനെ പിണറായി വിരോധിയാക്കാനല്ല.

അന്ധമായ പിണറായി ഭക്തി കൊണ്ട്, പിണറായി കാണിച്ച അനാദരം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന സൂരജൊക്കെ പഠിച്ച സദാചാരം ഓര്‍ ത്തു ഞാന്‍ ലജ്ജിക്കുന്നു. ഏത് തുലാസില്‍ വച്ച് തൂക്കിനോക്കിയാലും അത് മലയാളിയുടേ സദാചാരമല്ല. മദനി എന്ന മത തീവ്രവാദിയെ എഴുന്നേറ്റു നിന്ന് ആദരിക്കുന്നതിന്റെ ഒപ്പം ഇതു ചര്‍ ച്ച ചെയ്തപ്പോള്‍ , അതേക്കുറിച്ച് മിണ്ടാനാവാത്ത ഗതികേടു കൊണ്ട്, എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ്, സൂരജ് ശ്രമിച്ചത്. മനോമനന്‍ ആ സൂരജിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ ഒട്ടും ആശ്ചര്യവുമില്ല.

kaalidaasan said...

കാളിദാസനെപ്പോലുള്ള ചിലർ സഖാവു വി.എസ്സിനെ കുത്തകയാക്കി വച്ചിരിയ്ക്കുന്ന സ്ഥിതിയ്ക്കു് ഇനിയിപ്പോ അതങ്ങു പിടിച്ചു പറിയ്ക്കാനൊന്നും താല്പര്യപ്പെടാത്തതിൽ വിഷമിയ്ക്കരുത്‌. വി. എസിനെ ഇഷ്ടപ്പെടാനോ പെടാതിരിയ്ക്കാനോ ആരുടേയും അനുവാദവും വേണ്ട.

സഖാവു വി.എസ് എന്നത് അങ്ങാടി മരുന്നാണോ പച്ച മരുന്നാണോ എന്നറിയാത്തതാണീ അഭിപ്രായത്തിന്റെ കാരണം .

സി പി എം എന്ന പാര്‍ട്ടി ജന്മമെടുത്തപ്പോള്‍ സി പി ഐയുടെ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായിരുന്ന നേതാവാണു വി എസ്. അവിടെ തുടങ്ങി, പാര്‍ ട്ടി സെക്രട്ടറി, പോളിറ്റ് ബ്യൂറൊ അംഗം, എല്‍ ഡി എഫ് കണ്‍വീനര്‍ , പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് , ഇപ്പോള്‍ 87 വയസായ ഒരു വന്ദ്യ വയോധികനാണദ്ദേഹം. 60 വര്‍ഷത്തെ പൊതു ജീവിതം, അതും കളങ്കരഹിതമായത്, അധികം പേര്‍ക്കൊന്നും അവകാശപ്പെടാനാവില്ല. 85 )ം വയസില്‍ മുഖ്യമന്ത്രിയായ ഒരു നേതാവും ഇന്‍ഡ്യയിലില്ല. അങ്ങനെയുള്ള ഒരാളെ ആര്‍ക്കും കുത്തകയാക്കി വക്കാനും ആവില്ല. . അദ്ദേഹം കേരളത്തിന്റെ പൊതു സ്വത്താണ്. അതിന്റെ തെളിവായിരുന്നു, ഒരു കുതന്ത്രത്തിലൂടെ, സൂരജ് ആരധിക്കുന്ന നേതാക്കള്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍ , കേരളത്തിലെങ്ങും ഉയര്‍ന്ന പ്രതിക്ഷേധം. വി എസിനൊപ്പം പിണറായിയും മത്സരിക്കേണ്ട എന്ന് പി ബി തീരുമാനിച്ചിരുന്നല്ലോ. അതിനെതിരെ ഒരു ഫരിസ് അബൂബേക്കര്‍ പോലും പ്രതികരിച്ചു കേട്ടില്ല.

kaalidaasan said...

കാളിദാസനെപ്പോലുള്ള ചിലർ സഖാവു വി.എസ്സിനെ കുത്തകയാക്കി വച്ചിരിയ്ക്കുന്ന സ്ഥിതിയ്ക്കു് ഇനിയിപ്പോ അതങ്ങു പിടിച്ചു പറിയ്ക്കാനൊന്നും താല്പര്യപ്പെടാത്തതിൽ വിഷമിയ്ക്കരുത്‌. വി. എസിനെ ഇഷ്ടപ്പെടാനോ പെടാതിരിയ്ക്കാനോ ആരുടേയും അനുവാദവും വേണ്ട.

സഖാവു വി.എസ് എന്നത് അങ്ങാടി മരുന്നാണോ പച്ച മരുന്നാണോ എന്നറിയാത്തതാണീ അഭിപ്രായത്തിന്റെ കാരണം .

സി പി എം എന്ന പാര്‍ട്ടി ജന്മമെടുത്തപ്പോള്‍ സി പി ഐയുടെ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായിരുന്ന നേതാവാണു വി എസ്. അവിടെ തുടങ്ങി, പാര്‍ ട്ടി സെക്രട്ടറി, പോളിറ്റ് ബ്യൂറൊ അംഗം, എല്‍ ഡി എഫ് കണ്‍വീനര്‍ , പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് , ഇപ്പോള്‍ 87 വയസായ ഒരു വന്ദ്യ വയോധികനാണദ്ദേഹം. 60 വര്‍ഷത്തെ പൊതു ജീവിതം, അതും കളങ്കരഹിതമായത്, അധികം പേര്‍ക്കൊന്നും അവകാശപ്പെടാനാവില്ല. 85 )ം വയസില്‍ മുഖ്യമന്ത്രിയായ ഒരു നേതാവും ഇന്‍ഡ്യയിലില്ല. അങ്ങനെയുള്ള ഒരാളെ ആര്‍ക്കും കുത്തകയാക്കി വക്കാനും ആവില്ല. . അദ്ദേഹം കേരളത്തിന്റെ പൊതു സ്വത്താണ്. അതിന്റെ തെളിവായിരുന്നു, ഒരു കുതന്ത്രത്തിലൂടെ, സൂരജ് ആരധിക്കുന്ന നേതാക്കള്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍ , കേരളത്തിലെങ്ങും ഉയര്‍ന്ന പ്രതിക്ഷേധം. വി എസിനൊപ്പം പിണറായിയും മത്സരിക്കേണ്ട എന്ന് പി ബി തീരുമാനിച്ചിരുന്നല്ലോ. അതിനെതിരെ ഒരു ഫരിസ് അബൂബേക്കര്‍ പോലും പ്രതികരിച്ചു കേട്ടില്ല.


അതൊക്കെ തെളിയിക്കുന്നത് ഒരു നേതാവിന്റെ ജനസമ്മിതിയാണ്. അപ്പൂപ്പന്റെ മറ്റേ സ്ഥിരം പരിപാടി എന്നു പറഞ്ഞു നിസരവത്ക്കരിക്കാന്‍ ശ്രമിക്കുന്ന സൂരജൊക്കെ, വിഡ്ഡിവേഷം കെട്ടുകയാണെന്നേ ആരും പറയൂ. പല എഴുത്തുകുത്തുകള്‍ വായിച്ചിട്ടും, ഈ എഴുത്തുകുത്തിന്റെ പിന്നിലെ കുത്ത് കാണാന്‍ മനോമനനു സാധിക്കാത്തതില്‍ എനിക്ക് ഒട്ടും ആശ്ചര്യമില്ല. അതിന്റെ കാരണം അന്വേഷിച്ച് എനിക്ക് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതും ഇല്ല.

kaalidaasan said...

തെളിയിക്കപ്പെടാത്തതും വസ്തുതകൾ വളച്ചൊടിയ്ക്കപ്പെട്ടതുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പാർട്ടി നേതാവിനെ വെറുത്തുകൊള്ളണം എന്ന്‌ ആജ്ഞാപിയ്ക്കുന്ന “ആദർശമേലാളന്മാർ “ കാളിദാസനെ വല്ലാതെ സ്വാധീനിച്ചിട്ടുള്ളതായി കാണുന്നു.

ഇല്ലല്ലോ സഖാവേ.

പലരുടെയും എഴുത്തുകുത്തുകള്‍ വായിച്ചു പഠിക്കുന്ന മനോമനനു, ഞാന്‍ എഴുതിയതൊന്നും മനസിലായിട്ടില്ല എന്ന് തോന്നുന്നു. അതോ മനസിലാക്കാന്‍ മിനക്കെടുന്നില്ലേ?

ഞാന്‍ തെളിയിക്കപ്പെടാത്തതും വളച്ചൊടിച്ചതുമായ അരോപണങ്ങളുടെ പേരില്‍, പിണറായി വിജയനെ വെറുത്തിട്ടില്ല. വ്യക്തമായി കണ്‍മുന്നില്‍ കണ്ടതിന്റെ പേരിലാണദ്ദേഹത്തെ വിമര്‍ശിച്ചിട്ടുള്ളത്. അവ മനോമനന്‍ മറന്നു പോയെങ്കില്‍ ഞാന്‍ വീണ്ടും എഴുതാം .

1. വി എസ് മത്സരിച്ചാല്‍ എല്‍ ഡി എഫ് തോറ്റുപോകും എന്ന നുണ പറഞ്ഞ് ഫലിപ്പിച്ച്, വി എസ് മത്സരിക്കേണ്ട എന്ന തീരുമാനം പി ബിയേക്കൊണ്ടെടുപ്പിച്ച, പിണറായി വിജയന്റെ നടപടി ആരും വിമര്‍ശിക്കും. ഇത് തെളിയിക്കപ്പെടാത്ത ഒരു ആരോപണമല്ല. രണ്ടു വര്‍ഷം കഴിഞ്ഞും, വേറെയേതോ അജണ്ടയുടെ പേരില്‍ അത് വീണ്ടും പാര്‍ട്ടി വേദികളില്‍ ഇട്ടലക്കിയപ്പോള്‍, വി എസ് തന്നെ പരസ്യമായി പറഞ്ഞതാണ്, ഈ കുതന്ത്രത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍. മനോമനന്‍ എത്ര പിന്താങ്ങിയാലും, ഇതു ചെയ്ത ആളെ എനിക്കു പിന്താങ്ങാന്‍ ആവില്ല.

2. പലോറമാതയേപ്പോലുള്ള ദരിദ്ര നരായണന്‍മാരുടെ വിയര്‍പ്പാണു, പാര്‍ട്ടി സ്വത്തായ ദേശാഭിമാനി. അത് ഇ പി ജയരാജന്‍ എന്ന വ്യക്തിയുടെ പേരിലേക്ക് എഴുതി മാറ്റിയത്, അക്ഷന്തവ്യമായ തെറ്റായിട്ടേ, പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വിലയിരുത്തൂ. നേതാവു പാര്‍ട്ടിയാണെന്നു വിലയിരുത്തുന്നവരൊക്കെ അത് വെറും നോട്ടപ്പിശകായേ കാണൂ. കമ്യൂണിസ്റ്റുപാര്‍ട്ടി എന്താണെന്നറിയാവുന്നവര്‍ പിണറായി വിജയന്റെ ഈ നടപടി വെറുക്കും. ഞാനും അതേ ചെയ്തുള്ളു.

3. ലിസ് ചാക്കോ എന്ന ബ്ളേഡുകാരനില്‍ നിനും വേണുഗോപാല്‍ കോഴ വാങ്ങി. അദ്ദേഹം പാര്‍ട്ടി നേതക്കളോട് പരാതിപ്പെട്ടിട്ടും, ഒരു വര്‍ഷത്തോളം അതിന്റെ പേരില്‍ ഒരു നടപടിയും എടുക്കാതെ പിണറായി വിജയന്‍ നിഷ്ക്രിയനായിരുന്നു. അവസാനം പാര്‍ട്ടിക്കുളിലെ പ്രശ്നങ്ങളുടെ ഭാഗമായി പി ബിയില്‍ എത്തുമെന്നായപ്പോള്‍, മുഖം രക്ഷിക്കാന്‍ തിടുക്കത്തില്‍ വേണുവിനെ സസ്പെന്‍ഡ് ചെയ്തതും കേരളിയരെല്ലാം കണ്ടതാണ്. അഴിമതിക്കെതിരെ എന്നും നിലകൊണ്ടിട്ടുള്ള സി പി എമ്മിന്റെ പുതിയ നേതാവിന്റെ അധ:പതനമായേ ആരും ഈ സംഭവം വിലയിരുത്തൂ. ഞാനും അതേ ചെയ്തുള്ളു.

4. അറിയപ്പെടുന്ന സാമ്പത്തിക കുറ്റവാളിയാണ്, സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവ്. ആദ്ദേഹത്തില്‍ നിന്നും 2 കോടി രൂപ ദേശാഭിമാനി സ്വീകരിച്ചത് സദാചാരത്തിന്റെ ഏതളവുകോലു വച്ചളന്നാലും, ജുഗുപ്സവഹമാണു സഖാവേ. സി പി എം എന്ന പാര്‍ട്ടിയില്‍ നിന്നും ആരും അത് പ്രതീക്ഷിക്കുന്നില്ല. ഞാന്‍ അത് പ്രതീക്ഷിച്ചില്ല. അതു കൊണ്ട് വിമര്‍ശിച്ചു. ആ നടപടി വെറും നോട്ടപ്പിശകായി വിലയിരുത്തിയത് അപഹസ്യമായ വിലയിരുത്തലും . വെറും നോട്ടപ്പിശകല്ല, ചില പാര്‍ട്ടി നേതാക്കള്‍ ചെന്നെത്തിയ ചെളിക്കുണ്ടിന്റെ ആഴമാണത് കാണിച്ചു തന്നത്.

5. ഫാരിസ് അബൂബേക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ , സിംഗപ്പൂരില്‍ നിന്നും ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയാണ്. അദ്ദേഹം പാര്‍ട്ടി വേദികളില്‍ സ്വീകാര്യനും പാര്‍ട്ടിക്ക് സം ഭാവന നല്‍കുന്നവരില്‍ പ്രമുഖനുമാണ്. കൈരളി ചാനലിലൂടെ നയപ്രഖ്യാപനം നടത്താനും പാര്‍ട്ടി നേതാക്കളെ അസഭ്യം പറയാനും മാത്രം ശക്തനായ വ്യക്തിയാണദ്ദേഹം. പാര്‍ട്ടി മുഖ്യമന്ത്രിയെ ദീപിക പത്രത്തിലൂടെ നിരന്തരം അധിക്ഷേപിച്ചിട്ടും, പാര്‍ട്ടി സെക്രട്ടറി അതിനെതിരെ പ്രതികരിച്ചില്ല. സുബോധമുള്ള ആരും അതിനെ വിമര്‍ശിക്കും .

6. പഞ്ച നക്ഷത്ര ഹോട്ടലുകള്‍ മുതലാളിമാര്‍ക്ക് സുഖവാസത്തിനുള്ളതാണ്. കമ്യൂണിസ്റ്റുപാര്‍ട്ടി അത്തരത്തിലുള്ള ഒരു ഹോട്ടല്‍ നടത്തുന്നതിനെ ഒരു പാര്‍ട്ടി സ്നേഹിക്കും പിന്തുണക്കാനാവില്ല. ഞാന്‍ പിണറായി വിജയന്റെ ആ നടപടിയെയും വിമര്‍ശിച്ചു.

7. അമ്യൂസ്മെന്റ് പാര്‍ക്ക് പാര്‍ട്ടി തുടങ്ങിയതും ശരിയായ നടപടിയല്ല. ആരും അതിനെ വിമര്‍ശിക്കും .

8 എ ഡി ബി എന്ന മുതലാളിത്ത മുഖത്തെ കരി ഓയില്‍ ഒഴിച്ചു വരെ ആക്ഷേപിച്ച പാര്‍ട്ടി , അധികരത്തിലെത്തിയപ്പോള്‍ അവരെ പരവതാനി വിരിച്ച് എതിരേറ്റതും പിണറായി വിജയന്റെ മറ്റൊരു മുഖമാണു പുറത്തു കൊണ്ടുവരുന്നത്. അതും ഞാന്‍ വിമര്‍ശിച്ചു.

9. സ്വശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ കേരളത്തില്‍, പാര്‍ട്ടിയേയും പോഷക സംഘടനകളേയും കൊണ്ട് സമരം ചെയ്യിച്ചിട്ട്, മകനെ അതേ സ്വാശ്രയ സ്ഥാപനമായ ഇംഗ്ളണ്ടിലെ ബര്‍മിംഹാം സര്‍വകലാശാലയില്‍ പഠിക്കാന്‍ അയച്ചത്, കാപട്യമാണ്. ഞാന്‍ അതിനെയും വിമര്‍ശിച്ചു.

10. പാര്‍ട്ടി മുഖ്യമന്ത്രി വേദിയില്‍ എത്തിയപ്പോള്‍ മുഖം കുനിച്ചിരിക്കുകയും, മദനി എന്ന മത തീവ്രവാദിയെ എഴുന്നേറ്റു നിന്നു ബഹുമാനിക്കുകയും ചെയ്ത നടപടി, പരിഷ്കൃത മലയാളി സമൂഹം ഒരു ഞെട്ടലോടെയാണു കണ്ടതും വിലയിരുത്തിയതും. ഞാന്‍ അതെ വികാരങ്ങളെ പ്രകടിപിച്ചുള്ളു.

11. ലാവലിന്‍ വിഷയം സി എ ജി റിപ്പോര്‍ട്ട് പ്രകാരം, കോടതിയുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും സി ബി ഐ അന്വേഷിച്ച്, കുറ്റപത്രം സമര്‍ പിച്ചതാണ്. അത് കേട്ട് കോടതിയെ വെല്ലുവിളിക്കുന്നത് പിണറായി വിജയനും കൂട്ടാളികളുമാണ്. ഇന്‍ഡ്യന്‍ ഭരണഘടനയെ ബഹുമാനിക്കാമെന്ന് പ്രതിജ്ഞയെടുത്ത ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്നതല്ല അത്. സി ബി ഐയെ സുരേഷ് ഗോപി സ്റ്റൈലില്‍, പോട പുല്ലേ ,എന്നു ജയരാജന്‍ വിളിച്ചപ്പോള്‍ അത് കേട്ട് രസിച്ച പിണറായി വിജയനെ സുബോധമുള്ള ആരും വിമര്‍ശിക്കും .

12. പിണറായിയാണു പ്രസ്ഥാനം എന്ന ജയരാജന്‍ പറഞ്ഞതിനെ ഇന്നും പിണറായി തിരുത്തിയിട്ടില്ല. കമ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്ന ആരും അത് വിമര്‍ശിക്കും

ഇനി മനോമനന്‍ എന്ന കമ്യൂണിസ്റ്റ് പറയൂ, ഈ പ്രവര്‍ത്തികള്‍ ചെയ്ത പിണറായി വിജയന്‍ വിമര്‍ശനത്തിനതീതനാണോ?

ഇതൊക്കെ തെളിയിക്കപ്പെടാത്തതോ വളച്ചൊടിക്കപ്പെട്ടതോ ആയ വെറും ആരോപണങ്ങള്‍ മാത്രമാണോ?

kaalidaasan said...

വി.എസിനു സിന്ദാബാദും, പിണറായിക്കു മൂർത്താബാദും വിളിച്ചാൽ ആദർശധീരൻ. മറിച്ചായാൽ ആദർശമില്ലാത്തവർ. അഴിമതിക്കാർ. മൂലധനം , മാനിഫെസ്റ്റോ തുടങ്ങിയവ വായിച്ചിട്ടില്ലാത്തവർ. വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവർ.

മനോമനാ ഇത്രക്കു തരം താഴാതെ.

വി എസിനു സിന്ദാബാദ് വിളിക്കുന്ന ലക്ഷക്കണക്കിനു ആളുകളുണ്ട്. അവര്‍ക്ക് അതിനു വ്യക്തമായ കാരണങ്ങളുണ്ട്. അവരൊന്നും ആരുടെയും പട്ടം ചാര്‍ത്തിക്കിട്ടാനല്ല അത് ചെയ്യുന്നത്. ബ്ളോഗുകളില്‍ വി എസിനെ പിന്താങ്ങുന്നവര്‍ വളരെ വിരളമാണ്. വി എസിനെ വെറുക്കുന്നവരും തെറിപറയുന്നവരും അസംഘ്യമാണുതാനും. സൂരജും മനോമനനും അതില്‍ ചിലര്‍ മാത്രം . അവരെയാരെയും അഴിമതിക്കരാണെന്ന് ഞാനോ മറ്റാരെങ്കിലുമോ അക്ഷേപിച്ചിട്ടില്ല. ഇപ്പോള്‍ താങ്കള്‍ ചെയ്യ്നതും താങ്കളേപ്പൊലുള്ളവര്‍ അധിക്ഷേപിക്കുന്ന മാധ്യമ സിന്‍ഡികേറ്റ് ചെയ്യുന്നു എന്നു പറയുന്ന കാര്യമാണ്, ഇല്ലാത്ത ഒന്നിന്റെ പേരില്‍ ഭാവനാസൃഷ്ടികള്‍ നടത്തുന്നതാണതും .

പിണറായി വിജയന്‍ അഴിമതിക്കാരനാണെന്നു ഞാന്‍ അഭിപ്രായപെട്ടിട്ടില്ല. പക്ഷെ വേണുഗോപലിനേപ്പോലുള്ള അഴിമതികാരെ അദ്ദേഹം സംരക്ഷിച്ചിട്ടുണ്ട്. അതു കൊണ്ട് വിമര്‍ശിക്കപ്പെട്ടു. ലാവലിന്‍ വിഷയത്തില്‍ അഴിമതി നടന്നിരിക്കാമെന്ന്, സി എ ജ് റിപ്പോര്‍ ട്ടിന്റെ അടിസ്ഥനത്തില്‍ സി ബി ഐ ആണു കണ്ടെത്തിയത്. ഒരു വിചാരണയിലൂടെയേ അത് പുറത്തു വരൂ. പിണറായി വിജയന്‍ സി ബി ഐ അന്വേഷണത്തെയും വിചാരണയേയും പേടിക്കുന്നു എന്നത് അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തികളില്‍ നിന്നും ആര്‍ ക്കും മനസിലാക്കം . അവര്‍ അഴിമതി ആരോപിക്കുന്നത് സ്വാഭാവികമാണ്.

kaalidaasan said...

ഈ തെരഞ്ഞെടുപ്പു സമയത്തും ചുമ്മായിരിക്കുന്നിടത്തൊക്കെ ചുണ്ണാമ്പു തേച്ചു വല്ലതും സംഭവിയ്ക്കുമോ എന്നു പരിശോധിച്ചു കളിതമാശകളിൽ ഏർപ്പെടാനും ചൊറിഞ്ഞും കുത്തിയും ഒക്കെ ഇരിയ്ക്കാനും കാളിദാസനുള്ള എല്ലാ വിധ സ്വാതന്ത്ര്യവും അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ കയറിപ്പോയ ചെത്തമരത്തിൽനിന്നും താഴെ വീണു വലിയ പരിക്കൊന്നുമില്ലാതെ നിൽക്കുകയാണ് സഖാവ്‌ വി.എസ്‌.

ചുണ്ണാമ്പു തേക്കാനായി ചുമ്മായിരിക്കുന്നിടം തുറന്നു വച്ചാല്‍, വഴിയെ പോകുന്നവരൊക്കെ ചുണ്ണാമ്പു തേച്ചു രസിക്കും. അങ്ങനെ ഒരിടം തുറന്നു വച്ചതാണു, പാര്‍ട്ടി മുഖ്യമന്ത്രിയെ ആദരിക്കാതെ മത തീവ്രവാദിയായ സഗാവു മദനിയെ ആദരിക്കുന്നത്. പൊതു ജനം കഴുതകളല്ല സഖാവെ. ഈ രണ്ടു പ്രവര്‍ത്തികളം ​തിരിച്ചറിയാനുള്ള സുബോധം അവര്‍ക്കുണ്ട്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതില്‍ അതിശയിക്കുന്നുണ്ട്. എത്ര ലേപനം തേച്ചാലും ഈ ചുണ്ണാമ്പു തേച്ചിടം വികൃതമായി തന്നെ ഇരിക്കും . സഖാവിനേപ്പോലുളവര്‍ക്ക് അതൊക്കെ തിരിച്ചറിയുന്ന പൊതു ജനത്തിനെ പേടിയാണ്. അതുകൊണ്ടാണിതുപോലത്തെ വിലാപങ്ങള്‍ പുറത്തു വരുന്നത്.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പണ്ടു ചുണ്ണമ്പു തേച്ചു രസിച്ച ചുമ്മായിരിക്കുന്നിടം വീശിക്കൊടുത്തിട്ടൊന്നും കാര്യമില്ല. അതുകൊണ്ടെന്തെങ്കിലും നേട്ടമുണ്ടാക്കാമെന്നു കരുതുന്നവര്‍ അപഹാസ്യരാവുന്നു.


സഖാവു വി എസ് ഒരു ചെത്തമരത്തിലും കയറി ഇരിക്കുന്നില്ല. കയറാന്‍ അര്‍ഹതപ്പെട്ട മരത്തില്‍ തന്നെയാണദ്ദേഹം കയറി ഇരിക്കുന്നത്. അവിടെ കയറി ഇരിക്കുന്നത് കുതന്ത്രത്തിലൂടെ തടയാന്‍ ശ്രമിച്ചവരെല്ലാം ഇന്നും അപഹാസ്യരായി മലയാളികളുടെ മുന്നില്‍ നില്‍ക്കുന്നുണ്ട്. അവിടെ നിന്നും വീഴിക്കാന്‍ ചിലര്‍ അഹോരാത്രം പണിയെടുത്തു തളരുന്നത് കേരളീയ ജനത കാണുന്നും രസിക്കുന്നുമുണ്ട്.

വി.എസിനെ ഇന്നും ആദരവോടെ അംഗീകരിക്കുന്ന പാര്‍ട്ടി നേതൃത്വം എന്ന പ്രസ്ഥാനത്തെ കേരളീയരെല്ലാം കണ്‍ കുളുര്‍ക്കെ കണ്ടു നിര്‍വൃതിയടഞ്ഞു. മനോമനന്‍ അതു ഇനിയും കണ്ടില്ലെങ്കില്‍ ഈ ബ്ളോഗിന്റെ ആദ്യം ഒന്നു കൂടി കാണുക. ആ പ്രസ്ഥാനം ആരെയാണു ആദരിച്ചതെന്നും അവരെല്ലാം ഒരു മാസം കഴിഞ്ഞു കണ്ടു. ആ കഴ്ചയില്‍ ചുണ്ണാമ്പു തേച്ചു രസിക്കാനുള്ള എല്ല അവകാശവും മനോമനനുണ്ട്.

kaalidaasan said...

ശരിയ്ക്കും വി.എസ് അതിൽ പങ്കെടുക്കരുതെന്ന്‌ കാളിദാസനെപ്പോലെയുള്ളവരാണ് ആഗ്രഹിച്ചിരുന്നത്‌. അവരുടെയെല്ലാം മഹത്തായ ആദർശങ്ങൾ ശംഖുമുഖത്തു മൂക്കും കുത്തി വീണ് ഉടഞ്ഞുപോയില്ലേ ! വി.എസ് വരില്ലെന്നു കരുതി ശംഖുമുഖത്തു പോകാതെ വീടുകളിൽ ചാനലിനു മുന്നിൽ കുത്തിയിരുന്നവരാണ് നിരാശരായത്‌ എന്നത് കാളിദാസന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമായി.

സഖാവു വി.എസ്‌ ശംഖുമുഖത്തെ ഒരു റാലിയിലും പങ്കെടുത്തില്ല. നവകേരള മാര്‍ച്ചില്‍ പങ്കെടുക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുക്കില്ല എന്ന് പി ബി യെ അറിയിച്ചു. പങ്കെടുക്കേണ്ടതില്ല എന്ന് പി ബി അഭിപ്രായപ്പെടുകയും ചെയ്തു. ഇതൊക്കെ പ്രകാശ് കാരാട്ടു തന്നെ പത്രസമ്മേളനം നടത്തി പറഞ്ഞതാണ്.

ശംഖുമുഖത്തെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പാര്‍ ട്ടി നിര്‍ദ്ദേശം വന്നപ്പോള്‍ അദ്ദേഹം അത് ചെയ്തു. അവിടെ വച്ച് ലാവലിന്‍ വിഷയം പാര്‍ട്ടി എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു. പി ബിയോട് രഹസ്യമായി പറഞ്ഞത് പരസ്യമാക്കാനും അദ്ദേഹത്തിനായി. അഴിമതി അരോപണ വിധേയനായ പാര്‍ട്ടി സെക്രട്ടറി നയിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനു തോന്നിയില്ല , അതില്‍ പങ്കെടുത്തും ഇല്ല.

സമാപന സമ്മേളനത്തില്‍ പങ്കെടുത്തില്ലയിരുന്നെങ്കില്‍, പാര്‍ട്ടിയെ ധിക്കരിച്ചു, പാര്‍ട്ടി തീരുമാനം ധിക്കരിച്ചു എന്നൊക്കെ പറഞ്ഞ് ചിലര്‍ക്ക് ആഘോഷിക്കാന്‍ വക കിട്ടിയേനെ. അതില്ലാതെപോയതിലുള്ള നിരാശയില്‍ നിന്നാണ്, കാളിദാസനെപ്പോലെയുള്ളവരുടെ മഹത്തായ ആദര്‍ശങ്ങള്‍ ശംഖുമുഖത്തു മൂക്കും കുത്തി വീണ് ഉടഞ്ഞുപോയി എന്നൊക്കെ വിലപിക്കുന്നത്. കളിദാസന്റെ ആദര്‍ശം എന്താണെന്ന് മനോമനനെ പറഞ്ഞു ബോധ്യപ്പെടുത്തണമെന്ന് തോന്നുന്നില്ല. വി എസ് പാര്‍ട്ടിയെ ധികരിക്കുന്നു എന്നു പുലമ്പുന്നവര്‍ക്കൊക്കെ ഉള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ സാന്നിദ്ധ്യം. നവ കേരള യാത്രയോടുള്ള എതിര്‍പ്പു പ്രകടിപ്പിച്ച് അദ്ദേഹം പാര്‍ട്ടി അച്ചടക്കത്തിനുള്ളില്‍ നിന്നു, എന്നത്തേയും പോലെ. അതില്‍ നിന്നും മുതലെടുക്കാന്‍ നേര്‍ച്ച നേര്‍ന്നിരുന്നവരെല്ലാം നിരശരായതു മിച്ചം.


വി.എസ് ശംഖുമുഖത്തെ യോഗത്തില്‍ വന്നതില്‍ മാത്രമല്ല ആദ്ദേഹത്തിന്റെ മിക്ക പ്രവര്‍ത്തികളും, പാര്‍ട്ടിയെ സ്നേഹിയ്ക്കുന്നവര്‍ക്കാര്‍ക്കും ഒരു നിരാശയും ഉണ്ടാക്കിയിട്ടില്ല, ഇന്നു വരെ. കമ്യൂണിസ്റ്റാശയങ്ങളില്‍ വെള്ളം ചേര്‍ത്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിന്‍ ഡിക്കേറ്റില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍, 87 )ഒ വയസിലും ജാഗരൂകനായിട്ടാണദ്ദേഹം ഇരിക്കുന്നത്. അല്ലായിരുന്നെങ്കില്‍ , ദേശാഭിമാനി സ്വകാര്യ വ്യക്തിക്ക് തീറെഴുതിയ പോലെ പാര്‍ട്ടി സ്വത്തുക്കള്‍ പലതും പല ജയരാജന്‍മാരുടെ പേരുകളില്‍ ആയിപ്പോയേനെ. അതറിയുന്ന പാര്‍ട്ടി സ്നേഹികളെല്ലാം വി.എസ് ശംഖുമുഖത്തെ യോഗത്തില്‍ വന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യും .

kaalidaasan said...

പാർട്ടിയിൽ രണ്ടുചേരിയില്ലാത്തതിനെക്കുറിച്ച്‌ പലർക്കും ചിന്തിയ്ക്കാൻ കഴിയാത്തത്‌ ചില ദുശീലങ്ങൾ പെട്ടെന്നു ഉപേക്ഷിയ്ക്കാൻ കഴിയാത്തതുപോലെയാണ്. തെരഞ്ഞെടുപ്പു സമയത്തു പാർട്ടിയെ ബൂലോകത്തെരുവിൽ ഇട്ട്‌ അലക്കാനാണോ വെറുതെ സൂരജിനെ ഭർസിയ്ക്കാനാണോ കാളിദാസൻ ഇപ്പോൾ ഈ പോസ്റ്റു പോസ്റ്റിയതെന്നു തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും ഉദ്ദേശശുദ്ധിയിൽ സംശയം തോന്നിയതു പ്രകടിപ്പിയ്ക്കാതിരിയ്ക്കാൻ തരമില്ല

പാര്‍ട്ടിയില്‍ രണ്ടു ചേരി ഉണ്ടെന്നുള്ളത് ഒരു യാധാര്‍ത്ഥ്യമല്ലെ? അതിനു മറ്റാരെയും കുറ്റം പറഞ്ഞിട്ടു കര്യമില്ല. പാര്‍ട്ടി ശത്രുക്കള്‍ ഈ ചേരികളെകുറിച്ച് ചിന്തിക്കുമെന്ന് ആദ്യം മനസിലാക്കേണ്ടത് പാര്‍ട്ടി തന്നെയല്ലേ? മറ്റുള്ളവര്‍ ആ ചിന്തകള്‍ ഉപേക്ഷിക്കണമെന്നു പറയുന്നതിലും അഭികാമ്യം ഈ ചേരികള്‍ ഇല്ലതാക്കുന്നതല്ലേ അഭികമ്യം . അതിനു വേണ്ടത് എല്ലാവര്‍ക്കും സ്വീകര്യമായ നയങ്ങള്‍ ഉണ്ടാക്കുകയല്ലെ?

പി ഡി പിയെയും മദനിയേയും കൂടെ കൂട്ടൂന്നതില്‍ എതിര്‍പ്പുള്ള ഒരു പ്രബല വിഭാഗം കേരളത്തിലുണ്ട്. അവരുടെ കൂടെ അഭിപ്രായം മാനിച്ച് ഒരു തീരുമാനമെടുത്താല്‍ മറ്റുള്ളവര്‍ക്ക് ചേരികളെ വച്ച് കളിക്കുന്നത് ഒഴിവാക്കാനാവില്ലേ.

തെരഞ്ഞെടുപ്പു സമയത്ത് പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ ബൂലോകത്തും മാത്രമല്ല, മറ്റു പല വേദികളിലും അലക്കപ്പെടുന്നുണ്ട്. അങ്ങനെ അലക്കുന്നത് ഇഷ്ടമില്ലാത്തവര്‍ അതു പോലെയുള്ള തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പിന്റെ തലേന്നെടുക്കരുത്.

മദനിയുമായി കൂട്ടു കൂടണമെങ്കില്‍ അത് നേരത്തെ ചര്‍ച്ച ചെയ്താവാമായിരുന്നില്ലേ? തെരഞ്ഞെടുപ്പു പടിവാതിലില്‍ എത്തിയപ്പോള്‍ വിവാദമായേക്കാവുന്ന ഒരു തീരുമാനം പാര്‍ട്ടിയിലും മുന്നണിയിലും അടിച്ചേല്‍പ്പിച്ചതിനു പിന്നില്‍ വേറെയേതോ അജണ്ടയില്ലേ?

പാര്‍ട്ടി നേതാവിന്റെ ഉത്തരവാദിത്തം പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കുകയും, ഉണ്ടായാല്‍ പരിഹരിക്കുകയുമാണ്. പക്ഷെ ഇക്കാര്യത്തില്‍ അതല്ലാ നടന്നത്. വി എസിനെ ഉന്നം വച്ച് വീരേന്ദ്ര കുമാറിനെ ഒതുക്കി എന്ന് സൂരജ് പറഞ്ഞത് വളരെ ശരിയാണ്. മാഫിയ നേതാക്കള്‍ അതാണു ചെയ്യുക. അതിന്റെ ഫലം ​ബൂലോകത്തും ഭൂലോകത്തും കണുന്നുണ്ടല്ലോ. കുറച്ച് പിണറായി ഭക്തരല്ലാതെ മദനിയുടെ ബന്ധവം വിമര്‍ശിക്കാത്ത അരുണ്ട്? പിണറായി വിജയന്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നൊക്കെ പറയുന്നത് വിഡ്ഡിത്തമായിരിക്കും . കൌശലക്കാരനായ അദ്ദേഹം ഇതൊക്കെ മുന്‍ കൂട്ടി കണ്ടു. തക്ക സമയത്ത് പുറത്തെടുത്തു. സൂരജും മറ്റുള്ളവരും പറയുമ്പോലെ, പൊന്നാനി സീറ്റു പിടിച്ചെടുക്കുന്നതോ അവിടെ ജയിക്കുന്നതോ അത്ര വലിയ ലക്ഷ്യമല്ല. രണ്ടത്താണി ജയിച്ചാലും ബഷീര്‍ ജയിച്ചാലും ഒരേ സര്‍ക്കാരിനു വേണ്ടി കൈപൊക്കുന്ന കാഴ്ച മിക്കവാറും കാണേണ്ടി വരും. എങ്കില്‍ പിന്നെ എന്തയിരിക്കും മിച്ചം ? കുറച്ചു കൂടെ ശത്രുതയും വിമര്‍ശനവും . ചിലരുടെ ജന്‍മങ്ങള്‍ അങ്ങനെയാണ്, വഴിയേ പോകുന്നതെല്ലാം എടുത്ത് മടിയില്‍ വക്കുക.


ഞാന്‍ അദ്യം പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കട്ടേ. മദനിയുമായുള്ള കൂട്ട് സി പി എമ്മിനു അപരിഹാര്യമായ നഷ്ടമുണ്ടാക്കും . ബി ജെ പി അവരുടെ അടിസ്ഥാനലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ച്, കുറച്ച് എം പി മാര്‍ക്കും ഭരണത്തിന്റെ സുഖശീതളിമക്കും വേണ്ടി ശ്രമിച്ചപ്പോള്‍, അവരുടെ കാലിനടിയിലെ മണ്ണ്‌ ഒലിച്ചു പോയതെല്ലാവരും കണുന്നുണ്ടല്ലോ. ബംഗാളില്‍ സി പി എമ്മിനും അത് സംഭവിച്ചു. ഒരിക്കലും തോല്‍ക്കാത്ത ഇടങ്ങളില്‍ സി പി എം തോല്‍ ക്കുന്നു. വിവേകശാലികള്‍ അതില്‍ നിന്നൊക്കെ പാഠങ്ങള്‍ പഠിക്കും . പക്ഷെ ചിലരൊന്നും ഒരു പാഠവും പഠിക്കില്ല.

മനനം മനോമനന്‍ said...

കാളിദാസൻ,

എല്ലാ അഭിപ്രായങ്ങളോടും യോജിയ്ക്കാൻ കഴിയാത്തത്‌ എന്റെ കുറ്റമായി കാണുന്നില്ലെങ്കിലും എന്റെ കമറ്റിനെ വിശദമായി എതിരിട്ടതിൽ സന്തോഷം.ഞാൻ ഇപ്പോൾ പക്ഷെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സജീവമാണ്.ഇടയ്ക്കിടെ കിട്ടുന്ന സമയത്താണ് ഇതുപോലെ ഏതെങ്കിലും പോസ്റ്റുകളെ കയറി നേരിടുന്നത്‌. ഒന്നുള്ളത്‌, കാളിദാസൻ ഒരു പാർട്ടി വിരുദ്ധനായി അറിയപ്പെടുന്നതിൽ ആഹ്ലാദിയ്ക്കുന്നില്ലെന്ന്‌ മനസിലാക്കുന്നു അതിൽ സന്തോഷിയ്ക്കുകയും ചെയ്യുന്നു.

ഒരു കുത്തുംകൂടി കുത്തിയ്ക്കോട്ടെ:

അഴിമതിയ്ക്കെതിരെയുള്ള പോരാട്ടം എന്നു പറഞ്ഞാൽ ലോകത്തിലും വച്ച്‌ ഏറ്റവും മഹാൻ ഞാൻ മാത്രമാണെന്നും മറ്റുള്ളവർ എല്ലാം മഹാ ചെറ്റകൾ ആണെന്നും ഉൽഘോഷിയ്ക്കുന്നതല്ല അതുകൊണ്ടാണ് കൂടെ നിൽക്കുന്നവർ ഒന്നൊന്നായി അകന്നു പോകുന്നത്‌.

ഇതിനു താഴോട്ടു ഞാൻ കുറെ കാര്യങ്ങൾ തുറന്നെഴുതിയിട്ട്‌ സ്ഥലകാലബോധം വന്ന് ഡിലീറ്റു ചെയ്തു.

കാരണം ഒന്ന്‌ ഞാൻ വളയത്തിനു പുറത്തു നിൽക്കുന്ന ആളല്ല.. രണ്ട്‌ പിണറായിയെ വർഗ്ഗശത്രുവിനേക്കാളും വലിയ ശത്രുവായി പ്രഖ്യാപിച്ച്‌ ആ സഖാവിനെ അപകീർത്തിപ്പെടുത്തുന്നത്‌ ഇഷ്ടപ്പെടാത്തതു പോലെ തന്നെ സ.വി.എസ്സിനേയും തെരുവിൽ അലക്കുന്നതിൽ വ്യക്തിപരമായിപ്പോലും തല്പരനല്ല. പിന്നെ ഞാൻ വി.എസി നെ വിമർശിച്ചാൽ അതു വി.എസ് പാർട്ടിയിൽ നിന്നും പോകണം എന്ന ഒരു ആഗ്രഹത്തിന്റെ പിൻബലം അതിനുപിന്നിൽ ഉണ്ടാകില്ല.
പാർട്ടിയിൽ ചിലപ്പോൾ വിഭാഗീയത ഉണ്ടാകാം .പക്ഷെ വി.എസിനേയും പിണറായിയേയും നായകനും പ്രതിനായകനും ആക്കേണ്ട യാതൊരു ആവശ്യവും ഇല്ല. അതു് ഇവിടുത്തെ ഇടതു വിരുദ്ധ മാധ്യമങ്ങളൂടെ ആവശ്യമണ്.

പിന്നെ കാളിദാസൻ എണ്ണിയെണ്ണി പറഞ്ഞിട്ടുള്ള അരോപണങ്ങൾക്ക്‌ അതാതു സമയങ്ങളിൽ പാർട്ടി നേത്ര്‌ത്വത്തിൽ നിന്നും വേണ്ടത്ര വിശദീകരണങ്ങൾ കിട്ടിയിട്ടുണ്ട്‌.ഈ പാർട്ടി തകർന്നു കാണാൻ ആഗ്രഹിയ്ക്കാത്തവർക്ക്‌ അതൊക്കെ ത്ര്‌പ്തികരം തന്നെ. പാളിച്ചകൾ സംഭവിട്ടുള്ളതെല്ലാം പാർട്ടിവേദികളിൽ പാളിച്ചകളായിതന്നെ ഏറ്റുപറയപ്പെട്ടിട്ടുമുണ്ട്‌.തെറ്റും തെറ്റു തിരുത്തലും അന്യമായ ഒരു പാർട്ടിയല്ല സി.പി.എം.

Baiju Elikkattoor said...

മുഖ്യമന്തി വി എസ് അച്യുതാനന്ദന്‍ വേദിയിലേക്ക് കയറി വരുമ്പോള്‍ അറകുറ്റി മാതിരി ശഖുമുഖത്തെ തിരകളെ നോക്കിയിരുന്ന പിണറായി വിജയന്‍ അപമാനിച്ചത് വി എസ് അച്യുതാനന്ദന്‍ എന്നാ വ്യക്തിയെ അല്ല മറിച്ച് അനാദരവ് കാട്ടിയത് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്നാ പദവിയോടായിരുന്നൂ. അവിടെ തന്നെ അമര്‍ന്നിരുന്ന പ്രകാശ് കാരാട്ട് എന്നാ ദേശിയ നേതാവും മറ്റൊന്നല്ല ചെയ്തത്. കുപ്രസിദ്ധമായ ഒരു ഭൂതകാലമുള്ള മദനിയെ വേദിയില്‍ നിന്നിറങ്ങി ചെന്ന് ആനയിച്ചു കൊണ്ടുവന്ന പിണറായി വിജയനെ നയിക്കുന്നത് ഏതു പ്രത്യശസ്ത്രമാണ്, ഏതു രാഷ്ട്രീയ സതാചാരമാണ്......?!

മുഖ്യമന്ത്രിയെ 'അച്ചു' 'അപ്പൂപ്പന്‍' എന്നൊക്കെ വിളിക്കുന്നവരുടെ സതാചാര ബോധവും ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാന്‍!

kaalidaasan said...

മനോമന,

കാളിദാസന്‍ പാര്‍ട്ടി വിരുദ്ധനാണ്, നാട്യക്കരനാണു, പാര്‍ട്ടിയെ തകര്‍ക്കലാണു ലക്ഷ്യം എന്നൊക്കെ കുറച്ചു പേര്‍ അക്ഷേപിച്ചാലൊന്നും, പാര്‍ട്ടി വിരുദ്ധനാവുകയില്ല.

അഴിമതിയ്ക്കെതിരെയുള്ള പോരാട്ടം എന്നു പറഞ്ഞാല്‍ ലോകത്തിലും വച്ച്‌ ഏറ്റവും മഹാന്‍ ഞാന്‍ മാത്രമാണെന്നും മറ്റുള്ളവര്‍ എല്ലാം മഹാ ചെറ്റകള്‍ ആണെന്നും ആരും ഉദ്ഘോഷിച്ചതായി കെട്ടില്ല. വി എസ് അതു പറഞ്ഞതായും കേട്ടിട്ടില്ല. പിന്നെ സ്വയം ചെറ്റകളാണെന്നു കരുതുന്നവര്‍ക്ക് പലതും തോന്നാം അത് വി എസിന്റെ കുറ്റമല്ല.

വി എസ് അഴിമതിക്കെതിരെ പോരാട്ടം നടത്തിയിട്ടുണ്ട്. അത് കേരളം മുഴുവനും അറിയാവുന്നതാണ്. അതിന്‌ ഓരോരുത്തര്‍ ഓരോരോ വ്യഖ്യാനങ്ങള്‍ നല്‍കുന്നതിനു വി എസിനെ കുറ്റപ്പെടുത്താനാവില്ല. മറ്റുള്ളവര്‍ക്കു ആ പാത പിന്തുടരവുന്നതാണ്. പക്ഷെ മറ്റു സി പി എം നേതാക്കള്‍ അതൊന്നും ചെയ്യുന്നതായി ആരും കാണുന്നില്ല. അത് വി എസിന്റെയോ മറ്റുആരുടെയോ കുറ്റവുമല്ല.

പിണറായിയെ വര്‍ഗ്ഗശത്രുവിനേക്കാളും വലിയ ശത്രുവായി പ്രഖ്യാപിച്ച്‌ ആരും അപകീര്‍ത്തിപ്പെടുത്തുന്നില്ല. വര്‍ഗ്ഗ ശത്രു എന്ന് വാക്കൊക്കെ മനോമനന്‍ ഉപയൊഗിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. പിണറായി യുടെ ചില ചെയ്തികള്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്കു ചേര്‍ന്നതല്ല എനതിന്റെ അര്‍ത്ഥം അദ്ദേഹം വര്‍ഗ്ഗ ശത്രു ആണെന്നല്ല. മനോമനനെപ്പോലുള്ളവര്‍ ഇതു പോലെ വ്യാഖ്യാനിക്കുന്നതാണ്, പല കുഴപ്പങ്ങള്‍ക്കും കാരണം .

താങ്കള്‍ വി.എസി നെ വിമര്‍ശിച്ചാല്‍ അതു വി.എസ് പാര്‍ട്ടിയില്‍ നിന്നും പോകണം എന്ന് ആരും വ്യാഖ്യാനിക്കുമെന്നെനിക്ക് തോന്നുന്നില്ല. അതുപോലെ ഞാന്‍ പിണറായിയെ വിമര്‍ശിച്ചാലും അതിനിങ്ങനെ ഒരു വ്യാഖ്യാനം നല്‍കേണ്ടതില്ല. വിമര്‍ശിച്ചു എന്നും കരുതി അദ്ദേഹം വര്‍ഗ്ഗ ശത്രുവും ആകുന്നില്ല. അദ്ദേഹം കമ്യൂണിസ്റ്റുകാരനാണ്, പക്ഷെ കമ്യൂണിസത്തിനു നിരക്കാത്ത പല പ്രവര്‍ ത്തികളും ചെയ്യുന്നു . അതിനെ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നു.മാധ്യമങ്ങള്‍ എല്ലാ പാര്‍ട്ടികളിലും അതു പോലെ നായകനേയും പ്രതിനായകനേയും സൃഷ്ടിക്കുന്നുണ്ട്. അന്റണിയും കരുണാകരനും നീണ്ടകാലം ആ തരത്തിലായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. ദേശാഭിമാനി ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ . അതിനൊക്കെ അമിത പ്രധാന്യം നല്‍കിയാല്‍ അതൊക്കെ വിപരിതഫലങ്ങളുണ്ടാക്കും. അതാണിന്ന് കാണുന്നതും . മാധ്യമങ്ങളുടെ മേല്‍ കുതിര കയറിയാല്‍ അവര്‍ വീണ്ടും വീണ്ടും കഥകള്‍ മെനയും.


പാര്‍ട്ടി നേതാക്കള്‍ മനസിലാക്കാത്തത് 70% ശതമാനത്തോളം ജനങ്ങള്‍ സി പി എമ്മിനെ എതിര്‍ക്കുന്നവരാണെന്ന കാര്യമാണ്. അവര്‍ വായിക്കാന്‍ ഇഷ്ടപെടുന്നതാണ്, പാര്‍ട്ടികുള്ളിലെ പ്രശ്നങ്ങള്‍. പണമുണ്ടാക്കാനുള്ള സ്വതന്ത്ര മാധ്യമങ്ങള്‍ ജനങ്ങള്‍ ഭൂരിഭാഗത്തിനും വേണ്ട വിഭവങ്ങള്‍ നല്‍ കുന്നു. അതിനെ പാര്‍ട്ടിക്കു നിയന്ത്രിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

ബ്ളോഗില്‍ പലരും വി എസ് എന്നാണു പാര്‍ട്ടിയില്‍ നിന്നു പുറത്തു പോകുന്നതെന്നൊക്കെ വര്‍ഷങ്ങളായി ചോദിക്കുന്നുണ്ട്. മാരീചന്‍ അതിലൊരാളാണ്.


ഞാന്‍ പറഞ്ഞ അരോപണങ്ങള്‍ പാര്‍ട്ടി വിശദീകരിച്ചിട്ടുണ്ട്. അത് കുറച്ച് പാര്‍ ട്ടി അംഗങ്ങളെ തൃ പ്തിപെടുത്തിയിട്ടും ഉണ്ട്. പക്ഷെ ആ വിശദീകരണം 70 ശതമാനത്തിലധികം വരുന്ന കേരള ജനതക്കു തൃപ്തിയായിട്ടില്ല. അതു കൊണ്ടല്ലേ ഇപ്പോഴും അവയെല്ലം പരാമര്‍ശിക്കപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും. എത്ര വിശദീകരണം നല്‍കിയാലും മുതലാളിമാര്‍ക്ക് സുഖിക്കാനുള്ള പഞ്ച നക്ഷത്ര ഹോട്ടല്‍ പാര്‍ട്ടി നടത്തുന്നതിന്റെ സാംഘത്യം ആര്‍ക്കും മനസിലാവില്ല. ദേശാഭിമാനി ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റിയതും ആര്‍ക്കും മനസിലാവില്ല. ഇതൊന്നും കമ്യൂണിസ്റ്റുനയപരമായ തീരുമാനങ്ങളല്ല. ചില വ്യക്തികള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പിച്ചവയാണ്.

കമ്യൂണിസത്തിന്റെ നയപരമായ തീരുമാനങ്ങളും തെറ്റുകളും മനസിലാക്കാനുള്ള വിവേകം കേരള ജനതക്കുണ്ട്. ചില വ്യക്തികളുടെ തീരുമാനങ്ങള്‍ പാര്‍ട്ടി തീരുമാനങ്ങളാവുമ്പോഴാണ്, പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം വരുന്നത്. പാര്‍ട്ടി അണികള്‍ക്ക് പോലും മനസിലാക്കാന്‍ പറ്റാത്ത ചില തിരുമാനങ്ങളാണു തെരുവിലേക്ക് ഇറങ്ങി വരുന്നത്. അതുപോലെ ഒന്നാണു മദനിയുമായിട്ടുള്ള പുതിയ കുട്ടുകെട്ട്. ഏതെല്ലാം തരത്തില്‍ ന്യായികരിക്കാന്‍ ശ്രമിച്ചാലും അത് ഒരു കറുത്ത പാടായി അവശേഷിക്കും

Unknown said...

ആശയങ്ങളെ വിമര്‍ശിച്ച് പോസ്റ്റിടാം.
സംഭവങ്ങളെ വിമര്‍ശിച്ച് പോസ്റ്റിടാം.
വ്യക്തികളെ വിമര്‍ശിച്ച് പോസ്റ്റിടാം.

യഥാക്രമം ഉത്തമം, മധ്യമം, അധമം എന്നീ മൂന്നു കള്ളികളില്‍ അവ വരും.

kaalidaasan said...

ചിന്താമണി,

വിമര്‍ശനത്തിനു കള്ളികള്‍ നല്‍കിയതില്‍ സന്തോഷം.

കള്ളി ഏതാണെന്നു നോക്കി ആരും വിമര്‍ശിക്കാറില്ല. വിമര്‍ശിക്കേണ്ടത് വിമര്‍ ശിക്കും.

കേരള മുഖ്യമന്ത്രിയോട് സി പി എം സെക്രട്ടറി കാണിച്ച അനാദരവ് സുബോധമുള്ള ആരും വിമര്‍ശിക്കും. അതിന്റെ തൊട്ടുപിന്നാലെ മത തീവ്രവാദിയെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കുന്നത് കണ്ടവര്‍, കേരളത്തില്‍ തന്നെയാണോ ജീവിക്കുന്നതെന്ന് ഒരു നിമിഷം സംശയിക്കും. കാരണം ഇതു പോലെ നികൃഷ്ടമായ ഒരു പ്രവര്‍ത്തി സമീപകാലത്തൊന്നും അവരാരും കണ്ടിട്ടില്ല.

സ്വയം പ്രഖ്യാപിത കമ്യൂണിസ്റ്റായ സൂരജ് മുതിര്‍ന്ന കമ്യൂണിസ്റ്റുനേതാവും കേരള മുഖ്യമന്ത്രിയുമായ, വി എസിനെ അച്ചുമ്മാന്‍, ആപ്പൂപ്പന്‍ എന്നൊക്കെ വിളിച്ച് അക്ഷേപിക്കുന്നതും വകതിരിവുള്ള ആരും വിമര്‍ശിക്കും. ഇവരൊക്കെ വിമര്‍ശനത്തിനതീതരാണെന്നു കരുതുന്നവര്‍ക്ക് അതെല്ലാം അധമം എന്ന കള്ളിയില്‍ ഉള്‍പ്പെടുത്താം . ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ മന്ദബുദ്ധികളാണെങ്കില്‍ അത് കയ്യടിച്ച് അംഗീകരിക്കും. ഭാഗ്യവശാല്‍ കേരള ജനതയില്‍ ഭൂരിഭാഗം പേരും മന്ദബുദ്ധികളല്ല.

സൂരജ് വി എസിനെ ജുഗുപ്സാവഹമയ രീതിയില്‍ വിമര്‍ശിച്ചത് അധമത്തിന്റെ കള്ളിയില്‍ ഉള്‍പ്പെടുത്തിയതിനു ചിന്താമണിക്ക് നന്ദി.

ഇക്കാര്യത്തില്‍ പിണറായി വിജയന്റെ പെരുമാറ്റവും സൂരജിന്റെ തറ നിലവാരവും വിമര്‍ശിച്ചതിന്, എന്നെ അധമ കള്ളിയില്‍ ഉള്‍പ്പെടുത്തിയത് ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.

മരത്തലയന്‍ said...

എന്തരോ എന്തോ!
നിങ്ങക്കു വല്ലോം പുടി കിട്ടിയാ?

ഞാനൊരു മരത്തലയൻ
:(

absolute_void(); said...

തെരഞ്ഞെടുപ്പുകാലത്ത് ചര്‍ച്ച ചെയ്യാന്‍ പറ്റിയ വിഷയം! വ്യക്തിവിമര്‍ശനങ്ങള്‍ക്ക് സമയം കളയു¶ നേരത്ത് ദേശീയ രാഷ്ട്രീയത്തിÂ ചര്‍ച്ച ചെയ്യപ്പെടേ-തായ ഒട്ടേറെ വിഷയങ്ങളാണ് തമസ്കരിക്കപ്പെടു¶ത്.

ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുമൂലം യുപിഎ സര്‍ക്കാരിന് അവരുദ്ദേശിച്ച സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ പോയതാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം പൂര്‍ണ്ണമായും ഏറ്റുവാങ്ങു¶തിÂ നി¶് ഇന്ത്യയെ തടുത്തുനിര്‍ത്തിയത്. എ¶ാÂ അതിപ്പോള്‍ കോണ്‍ഗ്രസിന്റെ നേട്ടപ്പട്ടികയിലാണ്. ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപം 49% ആക്കാന്‍ നടത്തിയ ശ്രമം ചെറുത്തുതോÂപ്പിച്ചതും ഇന്ത്യയിലെ ബാങ്കുകളെ കണ്‍സോളിഡേറ്റ് ചെയ്യാനുള്ള ചിദംബരത്തിന്റെ നീക്കത്തിന് കടിഞ്ഞാണിട്ടതും അടക്കമുള്ള ഇത്തരം ഒട്ടേറെ വിഷയങ്ങളെ ഒരു വശത്തേക്ക് മാറ്റി വച്ചുകൊ-ാണ് ഡോ. സൂരജിന്റെ വിഎസ് വിമര്‍ശനങ്ങളേയും മ്അദനിയുടെ സഹായഹസ്തത്തേയും ഏതോ വലിയ കുറ്റകൃത്യമെ¶പോലെ അവതരിപ്പിക്കു¶ത്. അത്തരം ചെറിയ കാര്യങ്ങളിÂ കാളിദാസന്‍ എന്തിന് തൂങ്ങിപ്പിടിക്കു¶ു?

ഇസ്രായേലുമായുള്ള മിസൈÂ ഇടപാടിÂ കോണ്‍ഗ്രസ് കമ്മിഷന്‍ പറ്റിയിരിക്കു¶ു. ബോഫോഴ്സ് ഇടപാടു നാണിച്ചുപോകു¶ സാമ്പത്തിക അഴിമതിയാണിത്. പുണ്യവാളന്റെ മേÂക്കുപ്പായമിട്ട കേന്ദ്ര പ്രതിരോധ മന്ത്രിയെ സ്റെയര്‍ക്രോ ആക്കിയാണ് കോണ്‍ഗ്രസിലെ അഴിമതിക്കൂട്ടം ഈ കരാര്‍ നടപ്പാക്കിയത്. ഇതൊ¶ും ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചയിലെ വിഷയങ്ങളേയÃ, നമുക്ക്. പകരം സൂരജ് വിഎസിനെ കോക്രി കാട്ടിയതാണ് പോലും ഇ¶ാട്ടിലെ അതിവിപ്ളവത്തെ വച്ചുതാമസിപ്പിച്ചത്.

വെറുതേ കുറെ വലതുപക്ഷ വാചാടോപക്കാരുടെ കയ്യിÂ സ്വയം ഇടതുപക്ഷക്കാരനായി കരുതു¶ കാളിദാസന്‍ ഇങ്ങനെ ചെ¶ുപെടു¶ത് കാണു¶തിന്റെ ഒരു വിഷമം കൊ-് കുറിച്ചതാണ്. തര്‍ക്കത്തിനിÃ. മുന്‍ഗണനാക്രമത്തിÂ പ്രാധാന്യം സൂരജ് വിമര്‍ശനത്തിനാണെങ്കിÂ അതങ്ങനെ നടക്കട്ടെ. പക്ഷെ ഇതÃ, ഇടതുപക്ഷ ജാഗ്രത എ¶ു മാത്രം പറയട്ടേ...

Suraj said...

..പുത്തന്‍ കമ്യൂണ്സിറ്റുകാരുടെ ബ്ളോഗിലെ പ്രതിനിധി ഡോക്ടര്‍ സൂരജ്....സൂരജിനേപ്പോലുള്ള കമ്മൂണിസ്റ്റുകാര്‍..

എന്നൊക്കെ എഴുതി ഒരു കുഴിയാനയായ അടിയനെ ഗുരുവായൂര്‍ കേശവനാക്കാന്‍ ശ്രമിക്കുന്ന കാളിദാസന്‍ ജീയുടെ മഹാമനസ്കതയ്ക്കു മുന്നില്‍ നമിക്കുന്നു.

പക്ഷേ വെരി സോറി. അടിയനെ കമ്മ്യൂണിസ്റ്റ് എന്നൊന്നും വിളിച്ച് മഹത്തായ അര്‍ത്ഥതലങ്ങളുള്ള ആ വാക്കിന്റെ വില കെടുത്താതിരിക്കണം എന്നൊരു അപേക്ഷയുണ്ട്. മാര്‍ക്സിയന്‍ വര്‍ഗ്ഗവിശകലനം വച്ചു നോക്കിയാല്‍ പെറ്റിബൂര്‍ഷ്വാസ്വഭാവമുള്ള ഒരു കുടുംബത്തില്‍ ജനിച്ച് ഇന്ന് അതിനേക്കാള്‍ ‘ബൂര്‍ഷ്വാസി’ സാഹചര്യങ്ങളില്‍ ജീവിക്കുന്ന, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളിലോ അംഗത്വമില്ലാത്ത, ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ആയിരത്തിലൊരംശത്തില്‍ പോലും പാലിച്ചു ജീവിക്കാന്‍ കഴിയാത്ത ഒരുവനാണ് സൂരജ് രാജന്‍ എന്ന വ്യക്തി.

ഇടതുപക്ഷം (ഇടതുകക്ഷികളല്ല) മുന്നോട്ടു വയ്ക്കുന്ന പല നയങ്ങളോടും ചായ്‌വുണ്ട് എന്നതൊഴിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു ബന്ധവും എനിക്കോ എന്റെ ബ്ലോഗുകള്‍ക്കോ ഇല്ല.

അതുകൊണ്ട് വെറുതേ പുത്തന്‍ കമ്മ്യൂണിസ്റ്റുകാരുടെ പ്രതിനിധി എന്നൊന്നും വിളിച്ചു വെറുതേ ഡോണ്‍ ക്വിക്ഹോത്തെ കളിക്കാതെ കാളിദാസന്‍ ജീ. ഇല്ലാത്ത ഒരു “പ്രതിനിധിയെ” സങ്കല്‍പ്പിച്ചുണ്ടാക്കി വച്ചാണ് താങ്കള്‍ ഈ കല്ലൊക്കെ എറിയുന്നത് ;))

പിന്നെ അച്യുതാനന്ദനെ അപ്പൂപ്പന്‍ എന്ന് വിളിക്കണോ അച്ചുമ്മാമ എന്നു വിളിക്കണോ അച്ചൂ എന്ന് ചുരുക്കി വിളിക്കണോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം. അതിനിനി കാളിദാസന്‍ മാഷിന്റെ സ്റ്റഡീ ക്ലാസൊന്നും കേട്ടിട്ട് ബ്ലോഗെഴുതാന്‍ അടിയനു സൌകര്യമില്ല.

പിണറായിയും കാരാട്ടും വി എസിനെ കണ്ടിട്ട് എഴുന്നേറ്റില്ല്ല എന്ന് പരാതി പറയുന്ന താങ്കള്‍ അവരെ വിശേഷിപ്പിച്ചത് “കോണകം ​ഉടുത്തു നടക്കുന്ന രണ്ടു പൈതങ്ങള്‍” എന്നല്ലേ ?

ബെസ്റ്റ് മുഴത്തിനു മുഴത്തിനു “യഥാര്‍ത്ഥ കമ്മ്യൂനിസ്റ്റ്” യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ് എന്നൊക്കെ താങ്കള്‍ സ്വയം വിശേഷിപ്പിക്കുന്നതു പലയിടത്തും കണ്ടിട്ടുണ്ട്. ആ “യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്റെ” പാര്‍ടി അച്ചടക്കം ആദ്യം പോയി നേരെയാക്ക്, എന്നിട്ടു മതി കമ്മ്യൂനിസ്റ്റും പാര്‍ട്ടിക്കാരനുമൊന്നുമല്ലാത്ത അടിയനെപ്പോലുള്ളവര്‍ക്ക് ലേബലു ചാര്‍ത്തി തന്നിട്ടുള്ള ഈ വക ഇളകിയാട്ടങ്ങള്‍.

ഇലക്ഷന്‍ കാലത്ത് വേറൊന്നും ചര്‍ച്ചിക്കാനില്ലായിരിക്കും...ഹാവൂ എന്തൊരു (ആശയ) ദാരിദ്ര്യം !!

OT:

@ സെബിന്‍ ജീ, മനോമനന് ജീ‍, ചിന്താമണീ,
മറുപടി പോലുമര്‍ഹിക്കാത്ത ഇമ്മാതിരി പോസ്റ്റുകള്‍ക്ക് കമന്റെഴുതി എന്തിനാ സുഹൃത്തുക്കളേ വിരലു കളയുന്നത് ? വിട്ടുകള.കാളിദാസന്‍ ജീ Don Quixote കളിച്ച് എഴുതി തകര്‍ക്കട്ട്:))

kaalidaasan said...

സൂരജ്,

കുഴിയാനയെ ഗുരുവായൂര്‍ കേശവനാക്കാം എന്നു സുബോധമുള്ള ആരും കരുതില്ല.

കമ്യൂണിസ്റ്റ് എന്ന വാക്കിനു മഹത്തായ അര്‍ത്ഥതലങ്ങളുണ്ട്. താങ്കള്‍ ഒരു കമ്യൂണിസ്റ്റല്ലെങ്കില്‍ അങ്ങനെ വിളിച്ചതിനു ഞാന്‍ മാപ്പു ചോദിക്കുന്നു. കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയത്തില്‍ ഒരാളുടെ പക്ഷം പിടിച്ചു എഴുതിയതില്‍ നിന്നാണു ഞാന്‍ ആ അനുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ആയിരത്തിലൊരംശത്തില്‍ പോലും പാലിച്ചു ജീവിക്കാന്‍ കഴിയാത്ത, പാര്‍ട്ടി അംഗമല്ലാത്ത ഒരാള്‍, കമ്യൂണിസ്റ്റുപാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഒരു വശത്തു നിന്നു മാത്രം കണ്ട് അഭിപ്രായം പറയുന്നത് കാപട്യമല്ലെ ഡോക്ടര്‍ സൂരജ് രാജന്‍ ? ഇതിനെയല്ലെ പിണറായി വിജയന്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നാക്ഷേപിച്ചത്?

കമ്യൂണിസ്റ്റാശയങ്ങളില്‍ വെള്ളം ചേര്‍ത്ത കുറച്ചു നേതാക്കള്‍ നടത്തുന്ന പൊറാട്ടു നാടകത്തിനു കുഴലൂത്തു നടത്തുന്നത് അല്‍പത്തമല്ലേ സൂരജ്? അതോ താങ്കള്‍ കരുതിയത് , ഇതൊക്കെയാണു കമ്യൂണിസമെന്നോ? കമ്യൂണിസം എന്താണെനറിഞ്ഞിട്ടില്ല ഇതു വരെ എന്നാണെങ്കില്‍ എന്റെ ചോദ്യം അപ്രസക്തമായി തള്ളിക്കളയുക.

ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന പല നയങ്ങളോടും ചായ്‌വുണ്ട് എന്നത് നല്ലതാണ്. പക്ഷെ പിണറായി വിജയ്നേപ്പോലുള്ള കമ്യൂണിസ്റ്റു നേതാക്കള്‍ പിന്തുടരുന്ന ഇടതു പക്ഷത്തിനു യോജിക്കാത്ത നയങ്ങളെ പിന്താങ്ങുകയും ഇടതു പക്ഷ ആശയങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത വി എസിനെ വെറുക്കുന്നതും പുലഭ്യം പറയുന്നതും കാപട്യമല്ലേ സൂരജ്?

പുത്തന്‍ കമ്മ്യൂണിസ്റ്റുകാരുടെ പ്രതിനിധി എന്നു വിളിച്ചത് ഒരു ഡോണ്‍ ക്വിക്ഹോത്തെ കളിക്കാനുമല്ല. പുത്തന്‍ കമ്യൂണിസത്തിന്റെ വക്താവായ പിണറായി വിജയനെ പിന്താങ്ങുന്നതു കൊണ്ടാണ്, താങ്കളെ ഞാന്‍ പുത്തന്‍ കമ്മ്യൂണിസ്റ്റുകാരുടെ പ്രതിനിധി എന്നു വിളിച്ചത്. പിണറായി വിജയന്റെ നയങ്ങള്‍ താങ്കള്‍ പിന്തുടരുനില്ല എന്നാണെങ്കില്‍ ഞാന്‍ എന്റെ അഭിസംബോധന പിന്‍വലിച്ചിരിക്കുന്നു.

വി എസിനെ എന്തു വിളിക്കാനും താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഞാന്‍ അതിനെ ചോദ്യം ചെയ്യില്ല ഒരിക്കലും. ഞാന്‍ ജനിച്ചു വളരുകയും, വിദ്യാഭ്യസം നേടുകയും ചെയ്ത അന്തരീക്ഷത്തില്‍, 87 വയസായ ഒരാളെ സൂരജ് അഭിസംബോധന ചെയ്തപോലെ ചെയ്യാന്‍ എന്റെ ഗുരുക്കന്‍മാര്‍ എന്നെ പഠിപ്പിച്ചിട്ടില്ല. സൂരജിന്റെ ഗുരുക്കന്‍മാര്‍ അതാണു പഠിപിച്ചതെങ്കില്‍ അത് തുടര്‍ന്നും ചെയ്യുക. പക്ഷെ സഭ്യതയുടെ അതിരു ലംഘിച്ച് താങ്കള്‍ എഴുതിയതിനെ ഞാന്‍ വിമര്‍ശിച്ചെന്നിരിക്കും . അതെന്റെ സ്വാതന്ത്ര്യമല്ലേ സൂരജ്? അതോ വിമര്‍ശിക്കാന്‍ പാടില എന്ന സ്റ്റാലിനിസ്റ്റ് കമ്യൂണിസത്തേക്കുറിച്ച് മത്രമേ താങ്കള്‍ കേട്ടിട്ടുള്ളോ?

പിണറായിയേയും കാരാട്ടിനേയും “കോണകം ​ഉടുത്തു നടക്കുന്ന രണ്ടു പൈതങ്ങള്‍” എന്നു വിശേഷിപ്പിച്ചത് അറിഞ്ഞും കൊണ്ടു തന്നെയാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന സംസ്കാരത്തില്‍ ഒരു കാരണവര്‍ സദസിലേക്കു വന്നാല്‍ ഇളമുറക്കാര്‍ എഴുന്നേറ്റു നിന്നു ആദരം പ്രകടിപ്പിക്കും. എഴുന്നേല്‍ക്കാന്‍ പറ്റാത്ത അസഖമുണ്ടെങ്കില്‍ ഇരുന്നു കൊണ്ടെങ്കിലും ആദരം പ്രകടിപ്പിക്കും. അല്ലാതെ മുഖം വീര്‍പ്പിച്ച് പോടാ പുല്ലേ എന്ന മട്ടില്‍ ഇരിക്കാറില്ല. കോണകം ഉടുത്തു നടക്കുന്ന പൈതങ്ങള്‍ അരെയും എഴുന്നേറ്റു നിന്നു ബഹുമാനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അതവര്‍ക്ക് ബുദ്ധിവികസിക്കാത്തതു കൊണ്ടാണ്. അവരെ ആരും വിമര്‍ശിക്കാറില്ല. 50 ഉം 60 ഉം വയസായവര്‍ പൈതങ്ങളേപ്പോലെ പെരുമാറിയാല്‍ അത് പ്രായപൂര്‍ത്തിയായവരുടെ പെരുമാറ്റമായി കാണാനുള്ള മഹാമനസ്കത എനിക്കില്ല.


വി എസിനോട് അനാദരവു കാണിച്ച പിണറായി വിജയന്റെ നടപടിയെ പിന്താങ്ങാന്‍ സൂരജിനു പരി പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. മുതിര്‍ന്നവരെ ബഹുമാനികുന്ന സംസ്കാരത്തില്‍ വളര്‍ന്ന എനിക്ക് അതരോചകവും ജുഗുപ്സാവഹവുമായി തോന്നി . അതു കൊണ്ടാണു ഞാന്‍ വിമര്‍ശിച്ചത്.

കമ്യൂണിസ്റ്റുപാര്‍ട്ടിയുമായിട്ട് ബന്ധമില്ലാത്ത ഒരാള്‍, യധാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ അച്ചടക്കത്തേപ്പറ്റി പറയുന്നത് വിഡ്ഡിത്തമല്ലേ സൂരജ്? കമ്യൂണിസ്റ്റുപാര്‍ട്ടിയിലുള്ള എല്ലാ കമ്യൂണിസ്റ്റിന്റെയും അച്ചടക്ക നോക്കാന്‍ പാര്‍ട്ടിക്കാരുണ്ട്. അവര്‍ അത് നോക്കുന്നുമുണ്ട്. അച്ചടക്കമില്ലാത്തവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല എന്നറിയാവുന്നവനാണു ഞാന്‍. അവിടെ അച്ചടക്കം നേരെയാക്കാന്‍ പുറത്തു നിന്നും ആരെയും ക്ഷണിക്കുന്നുമില്ല. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം പരിശോധിക്കുന്നതിനെയാണ്, പാര്‍ട്ടി സെക്രട്ടറി മാധ്യമ സിന്‍ഡിക്കേറ്റ് എന്നു വിളിച്ചത്. പാര്‍ട്ടിക്കാരനല്ലാത്ത സൂരജ് പാര്‍ട്ടിക്കുള്ളിലെ അച്ചടക്കത്തേക്കുറിച്ച് വേവലാതിപ്പെടുന്നതിനെ ഞാന്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നൊന്നും വിളിച്ചാക്ഷേപിക്കില്ല.

സൂരജിന്റെ ഉപദേശം എനിക്ക് സ്വീകരിക്കാന്‍ ഒട്ടും നിര്‍വാഹമില്ല. തല മുതിര്‍ന്ന കമ്യൂണിസ്റ്റുനേതാവയ വി എസിനെ അച്ചടക്കം പഠിപിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.

സി പി എമ്മിനുള്ളില്‍ നടന്ന രണ്ടു സംഭവങ്ങളെ താരതമ്യം ചെയ്ത് ഞാന്‍ ഒരു ബ്ളോഗ് എഴുതി. കമ്യൂണിസ്റ്റശയങ്ങള്‍ കുറച്ചധികം പിന്തുടരുകയും ബഹുമനിക്കുകയും ചെയ്യുന്ന ഒരാളയതുകൊണ്ടാണു ഞാന്‍ അത് ചെയ്തത്. ആയിരത്തില്‍ ഒന്നുപോലും കമ്യൂണിസ്റ്റാശയങ്ങള്‍ പിന്തുടരാത്ത സൂരജതില്‍ രോഷം കൊണ്ടത് സാമന്യബുദ്ധിക്കു നിരക്കത്തതല്ലേ? അതില്‍ യതൊരു പ്രകോപനവും കൂടാതെ സൂരജ് വി എസിനെ അധിക്ഷേപിച്ചു. സൂരജിനെ ഒട്ടും ബാധിക്കാത്ത ആ വിഷയത്തില്‍ ഇത്ര രോഷം കൊള്ളാന്‍ എന്തായിരുന്നു കാരണം ? വി എസ് വ്യക്തിപരമായി സൂരജിനെ എന്തെങ്കിലും ചെയ്ത്ട്ടുണ്ടോ?

അങ്കിളിന്റെ ബ്ളോഗില്‍ പിണറായി കുറ്റക്കാരനല്ല എന്നു തെളിയിക്കാന്‍ എത്ര ദിവസങ്ങളും മണിക്കൂറുകളുമാണ്, സൂരജ് ചെലവാക്കിയത്. കമ്യൂണിസത്തിന്റെ ആയിരത്തിലൊന്നു പോലും പിന്തുടരാത്ത, പാര്‍ട്ടി മെംബര്‍ അല്ലാത്ത സൂരജ് പിണറായി വിജയന്‍ ഒരു കേസില്‍ പ്രതിയായപ്പോള്‍ സകല ശക്തിയുമെടുത്ത് അദ്ദേഹത്തെ ന്യയീകരിച്ചത് എന്തിനായിരുന്നു? അദ്ദേഹം സൂരജിന്റെ ബന്ധുവാണോ?

മുഖം മൂടി വലിച്ചെറിയൂ സൂരജ്

kaalidaasan said...

എന്നിട്ടു മതി കമ്മ്യൂനിസ്റ്റും പാര്‍ട്ടിക്കാരനുമൊന്നുമല്ലാത്ത അടിയനെപ്പോലുള്ളവര്‍ക്ക് ലേബലു ചാര്‍ത്തി തന്നിട്ടുള്ള ഈ വക ഇളകിയാട്ടങ്ങള്‍.

സൂരജ് ,

ലേബലു ചാര്‍ത്തിക്കിട്ടേണ്ട പെരുമാറ്റവും സംസാരവും ഉണ്ടായാല്‍ ആരും ലേബല്‍ ചാര്‍ ത്തും. പിണറായി വിജയന്‍ എന്ന സി പി എം നേതാവ് ഒരഴിമതികേസില്‍ പ്രതിയാകുന്നത്, പാര്‍ട്ടിക്കാരനല്ലാത്ത ഒരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കേണ്ട കാര്യമില്ല. പിണറായി വിജയനെ ന്യായീകരിക്കാന്‍ വേണ്ടി സൂരജ് നടത്തിയ ഇളകിയാട്ടങ്ങള്‍ ബൂലോകം മുഴുവനും അറിഞ്ഞതാണ്. പാര്‍ട്ടിക്കാരനല്ലാത്ത സൂരജ് എന്തിനായിരുന്നു ഇത്രയധികം ഇളകിയാടിയത്? പിണറായിയോടുള്ള സഹതാപം കൊണ്ടോ? എങ്കില്‍ മര്യാദ പൂര്‍വം പറയട്ടേ (ഞന്‍ വിശ്വസിക്കുന്നില്ലെങ്കിലും )ആദ്യമായി ഒരു മാധ്യമ സിന്‍ഡിക്കേറ്റിനെ ഞാന്‍ കാണുന്നു.



@ സെബിന്‍ ജീ, മനോമനന് ജീ‍, ചിന്താമണീ,
മറുപടി പോലുമര്‍ഹിക്കാത്ത ഇമ്മാതിരി പോസ്റ്റുകള്‍ക്ക് കമന്റെഴുതി എന്തിനാ സുഹൃത്തുക്കളേ വിരലു കളയുന്നത് ? വിട്ടുകള.കാളിദാസന്‍ ജീ ഡൊന്‍ ഖുഇക്ഷൊറ്റെ കളിച്ച് എഴുതി തകര്‍ക്കട്ട്:))


ഇതില്‍ ജീ ജീ എന്ന് പുട്ടിനു തേങ്ങാപ്പീര വക്കുന്ന പോലെ എഴുതുന്നത് എന്താണ്? ബഹുമനം പ്രകടിപിക്കാനോ അതോ ഒരു തമാശക്കോ?

ആരെന്നുപോലുമറിയാത്ത എന്നെ ബഹുമാനിക്കുന്നതിന്റെ അയിരത്തിലൊന്നെങ്കിലും വി എസ് എന്ന 87 വയസായ കേരള മുഖ്യമന്ത്രിയെ ബഹുമാനിച്ചു കൂടെ?

Baiju Elikkattoor said...

"കോണകം ഉടുത്തു നടക്കുന്ന പൈതങ്ങള്‍ അരെയും എഴുന്നേറ്റു നിന്നു ബഹുമാനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അതവര്‍ക്ക് ബുദ്ധിവികസിക്കാത്തതു കൊണ്ടാണ്. അവരെ ആരും വിമര്‍ശിക്കാറില്ല. 50 ഉം 60 ഉം വയസായവര്‍ പൈതങ്ങളേപ്പോലെ പെരുമാറിയാല്‍ അത് പ്രായപൂര്‍ത്തിയായവരുടെ പെരുമാറ്റമായി കാണാനുള്ള മഹാമനസ്കത എനിക്കില്ല."

ഈ വിശദീകരണം നന്നേ ബോധിച്ചു!

kaalidaasan said...

സെബിന്‍

ഇവിടെ സെബിനോട് വിനയപുര്‍വം വിയോജിക്കാതെ വയ്യ. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക വിഷയങ്ങള്‍ വേണമെന്ന്‍ ഞാന്‍ വിചാരിക്കുന്നില്ല.

വി എസുമായി അഭിപ്രായവ്യത്യാസമുള്ളവര് പോലും പിണറായി വിജയന്‍ വി എസ് എന്ന കേരളമുഖ്യമന്ത്രിയോട് കാണിച്ച അനാദരം അംഗീകരിക്കുമെന്ന്‍ തോന്നുന്നില്ല. പിന്നീട്മദനിയെ എഴുന്നേറ്റ് നിന്ന്‍ ആദരിച്ചപ്പോള്‍ അതിന്റെ ജുഗുപ്സ മറനീക്കി പുറത്ത് വരികയും ചെയ്തു. എല്ലാ കാലത്തും പ്രസക്തിയുള്ളതാണാ പ്രവര്‍ത്തി. ഞാന്‍ അതെക്കുറിച്ചാണ് എഴുതിയത്. അതില്‍ സുരജിത്ര രോഷം കൊള്ളുന്നതെന്തിനാണ്?

ഞാന്‍ എഴുതിയത് ആരുടെയും കയ്യടികിട്ടാനല്ല. പിണറായിയെ വിമര്ശിച്ചപ്പോള്‍ അതില്‍ അസഹിഷ്ണുത തോന്നി വി എസിനെ അധിക്ഷേപിക്കുകയാണു സൂരജ് ചെയ്തത്. പാര്‍ട്ടി അംഗമല്ലാത്ത ആയിരത്തിലൊന്ന് പോലും പാര്‍ട്ടി ആശയങ്ങള്‍ പിന്തുടരാത്ത വ്യക്തി പാര്‍ട്ടി സെക്രട്ടറിയുറിയുടെ ഒരു നടപടിയെ വിമര്ശിച്ചപ്പോള് ഇതുപോലെ നിയന്ത്രണം വിട്ടുപോകുന്നത് ?

സെബിന്‍ പരാമര്ശിച്ച വിഷയങ്ങളെല്ലാം പ്രസക്തമാണെന്നും അവ ചര്‍ച്ച ചെയ്യേണ്ടതും ആണെന്നും എനിക്കറിയാം. എന്ന് കരുതി പിണറായി വിജയന്‍ ചെയ്ത പ്രവര്‍ത്തിയും സൂരജ് വി എസിനെ അധിക്ഷേപിക്കുന്നതും നിസാരമായി തള്ളിക്കളയാന്‍ എനിക്ക് തോന്നിയില്ല.

സാധാരണക്കാരന്‍ said...

ഈ ബൈജു കാളിദാസന്‍ തന്നെ. വാലാട്ടി പുറകെ എപ്പോഴുമുണ്ടല്ലോ!

kaalidaasan said...

സാധാണക്കാരാ,

ഇവിടെ എഴുതുന്നവരുടെ ചരിത്രവും ഭൂമി ശാസ്ത്രവും പരിശോധിക്കാതെ, വിഷയത്തെക്കുറിച്ച് എഴുതൂ സധാരണക്കര.

പിണറയി വിജയന്‍ വി എസിനെ ആദരിക്കാതെ മദനിയെ ആദരിച്ചത് ശരിയായ നടപടിയാണോ?

സൂരജ് വി എസിനെ അധിക്ഷേപിച്ചതും ശരിയാണോ?

സാധാരണക്കാരന്‍ said...

കാളിടാസാ,

താങ്കള്‍ എഴുതുന്ന പലതിനോടും എനിക്ക് അഭിപ്രായ ഐക്യമുണ്ട്‌ പക്ഷെ മറ്റു പലരും പറയുന്നതുപോലെ താങ്കളുടെ വികലമായ വാദങ്ങള്‍ കാണുമ്പോള്‍ മറുപടി പറയേണ്ട ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല. കാരണം മറ്റുള്ളവര്‍ പറയുന്നത് എന്താണന്നു മനസ്സിലാക്കാനുള്ള ഒരു മാനസ്സിക വികാസം താങ്കല്‍ക്കുല്ലതായി എനിക്ക് തോന്നിയിട്ടില്ല. സൂരജിനേപ്പോലുള്ളവരുടെ മെഡിക്കല്‍ ബ്ലോഗുകളില്‍ താന്കള്‍ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ വെറും അറിവില്ല്യയ്മയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. താങ്കളുടെ തന്നെ ബ്ലോഗില്‍ മംമുട്ടിക്കെതിരായി നടത്തിയ വാദങ്ങളും, അതുപോലെ തന്നെ "ഏതു ജനതയുടെ ആത്മാവിഷ്കാരം ?"എന്ന പോസ്റ്റില്‍ ജോര്‍ജ് ആണ്ട്രൂസ് മൂലെകരി എന്ന വ്യക്തിയുമായി താന്കള്‍ നടത്തിയ വാദങ്ങളും ഞാന്‍ കാണുകയുണ്ടായി. അവര്‍ക്ക് മറുപടി പറയാനുള്ള യോഗ്യത പോലും താങ്കല്കുല്ലതായി എനിക്ക് തോന്നിയില്ല. താന്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായ് വിചാരിക്കരുതേ. ഇനിയെന്കിലും താന്കള്‍ കുറേകുടി എളിമയോടുകുടി, ലോജിക്കലായി എഴുതാന്‍ ശ്രമിക്കു.

Baiju Elikkattoor said...

സാധാരണക്കാരാ,
എന്നോട് വ്യക്തിപരയമായി തോന്നിയ കാരുണ്യത്തിനു നന്ദി. ബൈജു വാലാട്ടുന്നും തലയാട്ടുന്നതും ഒന്നുമല്ലല്ലോ പോസ്റ്റിന്റെ വിഷയം. എന്‍റെ വാലാട്ടല്‍ നോക്കിയിരിക്കതെ, കാളിദാസന്റെ യോഗ്യതയെ പറ്റി ഗവേഷണം നടത്തുകയും ലോജിക്കായി എഴുതാന്‍ ഉപദേശിക്കുകയും ചെയ്ത അങ്ങ്, ഇതൊക്കെ തികഞ്ഞ ആള്‍ എന്ന നിലയില്‍, കാര്യമാത്ര പ്രസക്തമായ അഭിപ്രായം രേഖപ്പെടുത്തുകയല്ലേ വെണ്ടത്. അല്ലാതെ പരദൂഷണം നടത്തുന്നത് എന്തിനു? ഞാനോ മറ്റാരെങ്കിലും വാലാട്ടിയില്ലെങ്കിലും കാളിദാസന്‍ തന്‍റെ അഭിപ്രായങ്ങള്‍ പറയില്ലേ? മേലിലും കാളിദാസന്റെ അഭിപ്രായത്തോട് യോജിപ്പ് തോന്നുകയാണെങ്കില്‍ തുടര്‍ന്നും വാലട്ടുന്നതയിരിക്കും മറിച്ചാണെങ്കില്‍ ചിലപ്പോള്‍ കുരച്ചന്നും വരം.

kaalidaasan said...

സാധരണക്കാര,

ഞാന്‍ എഴുതിയ എന്തിനോടെങ്കിലും അഭിപ്രായ ഐക്യമുള്ളതായി താങ്കള്‍ ഇവിടെ ഒരിക്കലും എഴുതി കണ്ടില്ല. ഞാന്‍ എഴുതുന്ന ചിലതിനോട് അഭിപ്രയ ഐക്യമുണ്ടെന്നെഴുതിയ ബൈജു ഞാന്‍ തന്നെയാണെന്നും താങ്കള്‍ പറഞ്ഞു. ബൈജു എഴുതിയത് മനസിലാക്കാനുള്ള മാനസിക വികാസം ഇല്ലാത്തതു കൊണ്ടല്ലേ അത്?

സൂരജ് അദ്ദേഹത്തിന്റെ ബ്ളോഗില്‍ എഴുതിയത് സസ്യാഹാരം കൊണ്ട് ഒരു ഗുണവുമില്ലെന്നാണ്. ഗുണമുണ്ടെന്ന് അദ്ദേഹം പഠിച്ച വൈദ്യ ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. താങ്കള്‍ സൂരജെഴുതുന്ന മണ്ടത്തരം വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അതെന്റെ പ്രശ്നമല്ല. ഞാന്‍ എഴുതിയതിനെ സാധൂകരിക്കാന്‍ കുറെയേറെ ഗവേഷണ പ്രബന്ധങ്ങളും ഞാന്‍ സൂചിപ്പിച്ചു. ഇതൊക്കെ തെറ്റാണെന്നു കരുതാനുള്ള സ്വാതന്ത്ര്യം തങ്കള്‍ക്കുണ്ട്.

എന്തായാലും ഞാന്‍ പലരുമായി നടത്തിയ സംവദങ്ങള്‍ താങ്കള്‍ വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. പക്ഷെ അവ തെറ്റാണെന്ന് എഴുതാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ല. ഇവിടെയും ഞാന്‍ ഉയര്‍ത്തിയ വിഷയം ​തെറ്റോ ശരിയോ എന്നു പറയാതെ ഇവിടെ എഴുതുന്നവരെ വ്യക്തിപരമായി അക്ഷേപിക്കുകയല്ലേ തങ്കള്‍ ഇപ്പോഴും ചെയ്യുന്നത്. അത് ശരിയാണോ എന്ന് താങ്കള്‍ ചിന്തികുക.

മറ്റുള്ളവര്‍ക്ക് മറുപടി പറയുന്ന എന്റെ യോഗ്യത അന്വേഷിക്കാതെ അര്‍ക്കെങ്കിലും എന്തിനെങ്കിലും ഒരു പ്രവശ്യമെങ്കിലും മറുപടി പറയൂ സാധാരണക്കാരാ. താങ്കള്‍ക്ക് വേണ്ടി ഇതില്‍ കൂടുതല്‍ എളിമയും ലോജിക്കും എന്നില്‍ നിന്നും പ്രതീക്ഷിക്കല്ലേ. എനിക്കിത്രയൊക്കെയേ പറ്റൂ. ഇതിലും എളിമയും ലോജിക്കും ഉള്ള വേറെ കുറെ ബ്ളോഗുകള്‍ ഉണ്ട്. അവിടെ സന്തോഷമായി കഴിയാം .

എനിക്ക് ബ്ളോഗില്‍ വളരെ നീണ്ട ചരിത്രമൊനും ഇല്ല. പറയുന്ന കാര്യങ്ങള്‍ വ്യക്തമായി പറയാനുള്ള ആത്മവിശ്വാസമുള്ളതു കൊണ്ട് പറയുന്നു. അത് ആരധകരെ ഉണ്ടാക്കാനോ, മറ്റുള്ളവരെ അസഭ്യം പറയാനോ അല്ല. സൂരജായാലും മമ്മൂട്ടിയായാലും മണ്ടത്തരങ്ങള്‍ എഴുതിയാല്‍ ഞാന്‍ വിമര്‍ശിച്ചെന്നിരിക്കും. അതുല്‍കൊള്ളനോ തള്ളിക്കളയാനോ ഉള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്. താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന മാതിരി എഴുതാന്‍ എനിക്കാവില്ല.

സാധാരണക്കാരന്‍ said...

താങ്കള്‍ സുരജുമായും, ജോര്‍ജ് ആണ്ട്രൂസ് മൂലെകരിയുമായും നടത്തിയ സംവാദങ്ങളില്‍ താങ്കളുടെ അജ്ഞതയും അവരുടെ അറിവും വായിക്കുന്ന എതോരാല്കും പകല്‍പോലെ വ്യക്തമാണ് . താങ്കളുടെ വാചക കസ്സര്തുകളുടെ ഉപരിപ്ലവത താങ്കള്‍ക്കു മനസ്സിലാകുന്നില്ല. കമ്മുനിസ്റ്റ്‌ പാര്‍ട്ടിയിലെ പ്രശ്ങ്ങലെപ്പറ്റി അഭിപ്രായം പറഞ്ഞ സുരജിനെ താന്കള്‍ നടത്തിയ വിമര്‍ശനം വെറും തരം താഴ്ന്നതാണ് . താന്കള്‍ അംഗമല്ലാത്ത കത്തോലിക്കാ സഭയെപ്പറ്റി ദീക്കന്റെ ബ്ലോഗില്‍ താങ്കള്‍ നടത്തിയ തരം താഴ്ന്നതും ജുഗുപ്സ്സവഹവുമായ പരാമര്സങ്ങള്‍ ഞാന്‍ കഴിഞ്ഞ ദിവസം വായിച്ചു. സുര്‍ജിനു അഭിപ്രായം പറയാന്‍ പാടില്ല എന്ന് പറയാന്‍ താന്കള്‍ ആര് . താന്കള്‍ മറുപടി അര്‍ഹിക്കാത്തത്‌ കൊണ്ടാണ് സുരാജ് മറുപടി പറയാത്തത്. മറിച്ച് വിചാരിക്കരുത്.

kaalidaasan said...

സാധാരണക്കാരാ,

എന്റെ അജ്ഞത ആരു മനസിലാക്കിയാലും എനിക്ക് യാതൊരു വിരോധവുമില്ല. താങ്കള്‍ക്ക് ജ്ഞാനമാണോ അജ്ഞതയാണോ ഉള്ളതെന്നു മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ ഇന്നു വരെ സ്വന്തമായി ഒന്നും എഴുതിയിട്ടില്ലാത്ത സ്ഥിതിക്ക് മറ്റുള്ളവരുടെ ജ്ഞാനവും അജ്ഞതയുടെയും കണക്കെടുത്ത് സായോജ്യമടയുക.

സൂരജ് സസ്യാഹാരം കൊണ്ട് ഒരു ഗുണവുമില്ലെന്നും മാംസഹാരം കൊണ്ട് ഒരു ദോഷവുമില്ലെന്നും പറഞ്ഞു. അത് പൂര്‍ണ്ണമായും വിശ്വസിച്ച് മൂക്കു മുട്ടെ മാംസാഹാരം കഴിച്ചോളൂ. പറ്റുമെങ്കില്‍ ഏറ്റവും കൊഴുപ്പു കൂടിയ പന്നി മാംസം തന്നെ കഴിച്ചോളൂ. രക്താതി സമ്മര്‍ദ്ദം, പ്രമേഹം, പഷാഘാതം ഹൃദയാഘാതം തുടങ്ങി ജനുസു കൂടിയ അസുഖങ്ങള്‍ പിടിപെട്ട് നരകിച്ചു മരിക്കാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. സസ്യാഹാരം കൊണ്ടുള്ള ഗുണങ്ങളൊന്നും ഇല്ലാതാക്കാന്‍ അതുകൊണ്ടൊന്നും ആകില്ല.

മൂലേക്കരിയുമായി ഞാന്‍ ഒരു സംവദത്തിലും ഏര്‍പ്പെട്ടില്ല. രഞിനി പറയുന്ന ശിഖണ്ധി ഭാഷ മലയളമാണെന്നു അദ്ദേഹത്തേപ്പോലെ താങ്കളും കരുതിക്കോളൂ. എനിക്ക് യാതൊരു പ്രശ്നവുമില്ല. അതു പോലെയുള്ള ഭാഷ മലയാളത്തെ അവഹേളിക്കുന്നതായി ഞാന്‍ എന്നും കരുതും. തങ്കള്‍ക്കും മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

കമ്യൂണിസ്റ്റുപര്‍ട്ടിയിലെ പ്രശ്നങ്ങളേപ്പറ്റി സൂരജ് ഒരഭിപ്രയവും പറഞ്ഞില്ല. അദ്ദേഹം ആരാധിക്കുന്ന പിണറായി പൊതു വേദിയില്‍ വി എസിനെ അപമാനിച്ചു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതു സഹിക്കാന്‍ വയ്യാതെ വി എസിനെ പുലഭ്യം പറയാനാണദ്ദേഹം ശ്രമിച്ചത്. അത് കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ പ്രശ്നമല്ല. താങ്കളേപ്പൊലെയുള്ള വിവര ദോഷികള്‍ അത് കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ പ്രശ്നമാണെന്നു വിലയിരുത്തുന്നത് എന്റെ കുറ്റമല്ല. കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ പ്രശ്നങ്ങളേക്കുറിച്ച് ഇന്നു വരെ ഞാന്‍ ഒരിടത്തും ഒരഭിപ്രായവും പറഞ്ഞിട്ടില്ല. ചില കമ്യൂണ്സിറ്റുനേതാക്കളുടെ ചില പ്രവര്‍ ത്തികളേക്കുറിച്ച് ഞാന്‍ വിമര്‍ ശനം നടത്തിയിട്ടുണ്ട്. അത് വിവരമുള്ള ആളുകള്‍ക്ക് മനസിലായിട്ടും ഉണ്ട്. താങ്കളേപ്പോലുളവര്‍ അത് മനസിലക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നും ഇല്ല.


ഡീക്കന്റെ ബ്ളോഗില്‍ കത്തോലിക്കാ സഭയുടെ പാളിച്ചകള്‍ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. സഭാ നേതാക്കളില്‍ ചിലരുടെ തെറ്റുകളും ഞാന്‍ ചൂണ്ടികാണിച്ചിട്ടുമുണ്ട്. സഭയുടെ ചരിത്രമറിയാവുന്നവര്‍ക്കെല്ലാം അത് മനസിലായിട്ടും ഉണ്ട്. അത് മനസിലാക്കാനുള്ള വിവരം താങ്കള്‍ക്കില്ലാത്തതു കൊണ്ട് മനസിലായില്ല. സഭയുടെ ചരിത്രം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഇന്റര്‍ നെറ്റില്‍ വായിക്കാന്‍ കിട്ടും. അത് വായിച്ചാല്‍ താങ്കളുടെ തെറ്റിദ്ധാരണ മാറും.

സൂരജിന്‌ അഭിപ്രായം പറയാന്‍ പാടില്ല എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സൂരജിനെന്നല്ല ആര്‍ക്ക് വേണമെങ്കിലും അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ഞാന്‍ ഇവിടെ നല്‍കിയിട്ടുണ്ട്. ഞന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാത്തതു കൊണ്ട് സൂരജ് ഓടിപ്പോയി. സ്വന്തം ബ്ളോഗില്‍ എഴുതിയ വിഡ്ഡിത്തം പുറത്താക്കികൊണ്ട് ഞാന്‍ എഴുതിയ ഗവേഷണഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കണ്ട് പേടിച്ചു പോയ അദ്ദേഹം അതെല്ലാം ഡെലീറ്റ് ചെയ്ത് രക്ഷപെടുകയായിരുന്നു. താങ്കള്‍ക്ക് അതിനെ പിന്തുണക്കാനുള്ള പൂര്‍ണ്ണ അവകാശവുമുണ്ട്. സൂരജ് മറുപടി പറയുന്നുണ്ടോ ഇല്ലയോ എന്നതൊന്നും എന്റെ പ്രശ്നമല്ല.