പിണറായി വിജയന് നയിച്ച കേരള യാത്രയില്‍ വി എസ് പങ്കെടുക്കുമോ എന്നത്, വലിയ ഒരു ചോദ്യമായിരുന്നു കേരളത്തില്‍ . അവസനം അദ്ദേഹം അതില്‍ പങ്കെടുത്തു.
കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ അദ്ദേഹം വരികയും പ്രസംഗിക്കുകയും ചെയ്തു. ജനങ്ങള്‍ ആര്‍പ്പുവിളികളോടെ അദ്ദേഹത്തെ എതിരേറ്റു. അന്നേരം പ്രസംഗിച്ചു നിന്ന ആള് പ്രസംഗം നിറുത്തിയില്ല, കൂടാതെ അസഹ്ഷ്ണുത പ്രകടിപ്പിക്കുന്നതും കണ്ടു. വി എസ് വേദിയില്‍ കയറിയപ്പോള്‍ മിക്കവരും എഴുന്നേറ്റ് നിന്ന് ആദരവു പ്രകടിപ്പിക്കുകയും ചെയ്തു. പലരും മനസില്ലാമനസോടെയാണെങ്കിലും . പക്ഷെ രണ്ടു പേര് ഇത്തരം ആദരത്തിലൊന്നും വിശ്വസിച്ചില്ല. പ്രകാശ് കാരാട്ടും പിണറായി വിജയനും.
പിന്നീട് ഇടതുപക്ഷ രഷ്ട്രീയത്തില്‍ പല കൊടുങ്കാറ്റുകളും ആഞ്ഞു വീശി. ഇപ്പോഴും വീശുന്നു. മദനി മതേതരനോ തീവ്രവാദിയോ എന്ന്, ഇടതുപക്ഷത്തിന്നുള്ളില്‍ തന്നെ ഒരു സമവായത്തിലെത്തിയിട്ടില്ല ഇനിയും. മറ്റുള്ളവര്‍ എന്തു വിളിച്ചാലും പിണറായി വിജയനു യാതൊരു സംശയവുമില്ല. മദനി പത്തര മാറ്റുള്ള മതേതരന്‍ തന്നെ. ആ പത്തരമാറ്റിനെ എങ്ങനെ സ്വീകരിക്കണം. അത് സി പി എ പ്രസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെട്ട ഊതിക്കാച്ചിയ പൊന്ന് തെളിയിച്ചു, അങ്ങ് കുറ്റിപ്പുറത്ത്.
കുറ്റിപ്പുറത്തു നടന്ന ഇടതുമുന്നണിയുടെ പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മദനിക്കു സിപിഎം രാജകീയ വരവേല്‍പ്പാണു നല്‍കിയത്. പിണറായി അടക്കമുള്ള നേതാക്കള്‍ അരമണിക്കൂറോളം മദനിക്കായി കാത്തുനിന്ന ശേഷമാണു ചടങ്ങു തുടങ്ങിയത്. അധ്യക്ഷപ്രസംഗം തുടങ്ങിയ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മദനിയുടെ വാഹനവ്യൂഹം എത്തിയതോടെ പ്രസംഗം നിര്‍ത്തുകയും, മൈക്ക് ഓഫാക്കുകയും ചെയ്തു. പിണറായി അടക്കമുള്ള എല്ലാ നേതാക്കളും എഴുന്നേറ്റു നിന്ന് മദനിയെ സ്വീകരിച്ചു.
സഖാവു വെളിയം വെളിവില്ലാത്തവനാണല്ലോ. സഖാവു മദനിയോ? വി എസിനേക്കാളും ആദരം പ്രകടിപ്പിക്കേണ്ട, ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ബഹുമാനിക്കേണ്ട, നടത്തുന്ന പ്രസംഗം നിറുത്തി, മൈക്ക് ഓഫാക്കി ആദരിക്കേണ്ട, തേന്‍ കട്ട അല്ലേ.
പ്രസ്ഥാനത്തിന്റെ അധഃപ്പതനം ഇവിടെ പൂര്‍ത്തിയാവുന്നു.
Subscribe to:
Post Comments (Atom)
37 comments:
സഖാവു വെളിയം വെളിവില്ലാത്തവനാണല്ലോ. സഖാവു മദനിയോ? വി എസിനേക്കാളും ആദരം പ്രകടിപ്പിക്കേണ്ട, ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ബഹുമാനിക്കേണ്ട, നടത്തുന്ന പ്രസംഗം നിറുത്തി, മൈക്ക് ഓഫാക്കി ആദരിക്കേണ്ട, തേന്‍ കട്ട അല്ലേ.
പ്രസ്ഥാനത്തിന്റെ അധഃപ്പതനം ഇവിടെ പൂര്‍ത്തിയാവുന്നു.
Tracking
വല്യേട്ടന് വീട്ടിലുള്ള ആളല്ലേ? സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇമ്മിണി സൌന്ദര്യപിണക്കത്തിലൊക്കെ ഇരിക്കുമ്പം, തറവാട്ടില്‍ കയറി വന്നപ്പോ ഒന്ന് ബഹുമാനിച്ചില്ലെന്ന് കരുതി, ആദ്യായിട്ട് ഒരാള്‍ തറവാട്ടി കേറി വന്നാല്‍ ആതിഥ്യമര്യാദ എന്ന നിലയില്‍ ഒന്ന് ബഹുമാനിക്കണ്ടായോ?
ഇന്നലെ വരെ വർഗീയത്തീവ്രവാദത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിച്ച് അതൊക്കെ അപകടങ്ങളാണെന്നു തിർച്ചറിഞ്ഞ് ഞങ്ങളിതാ വർഗീയത ഉപേക്ഷിയ്ക്കുന്നു എന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് പി.ഡി.പി എൽ.ഡി എഫിനു പിന്തുണയുമായി വരുംപ്പോൾ സി.പി.എമ്മും പിണറായിയും ഇങ്ങനെ പറഞ്ഞെങ്കിൽ എത്ര നന്നായേനെ .അതായതു അല്ലയോ മദനീ നിങ്ങൾ പണ്ടു വർഗീയ തീവ്രവാാദ പ്രസ്ഥാങ്ങളുമായി നടന്നവരാണ്.അതുകൊണ്ടു തുടർന്നും നിങ്ങൾ വർഗീയ വാദികൾ തന്നെ ആയിരിയ്ക്കുന്നതാണു നല്ലത്, കഴിയുമെങ്കിൽ പഴയ ആ ഐ.എസ്എസ് തിരിച്ചുകൊണ്ടുവരണം.നിങ്ങൾ മുസ്ലീങ്ങളൂം ഹിന്ദുക്കളൂം തമ്മിലടിയ്ക്കണം.നിങ്ങളുടെ വോട്ടൊന്നും ഞങ്ങൾക്കു വേണ്ട.നിങ്ങൾ അങ്ങു യു.ഡി.എഫിൽ ചേർന്നുകൊള്ളൂ. എന്നു പറഞ്ഞിരുന്നെങ്കിൽ എത്ര രസമാറ്യിരുന്നു.എൽ.ഡി.എഫിനു പിന്തുണയുമായി വന്ന മുൻ ബി.ജെ.പി നേതാവ് രാമൻ പിള്ളയോടും പറയണമായിരുന്ന്. നിങ്ങൾ വർഗീയ വാദികളായി ബി.ജെ.പിയിൽതന്നെ തിരിച്ചു പോകണം എന്ന്. ഒറീസയിൽ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട്` ഉപേക്ഷിച്ച് വരുന്ന നവീൻ പട്നായിക്കിനോടു പറയണമായിരുന്നു. അല്ലയോ നവീൻ, നിങ്ങൾ ബി. ജെ.പിയുമായുള്ള സഖ്യത്തിൽ തന്നെ മുന്നേറുക. ക്രിസ്ത്യാനികളെ ഒത്തുനിന്നു കൊന്നൊടുക്കുക എന്ന്. എന്റെ കാളിദാസാ വർഗീയതയുടെ പോർക്കളമായി മാറിക്കൊണ്ടിരിയ്ക്കുന്ന ഈ രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെയെങ്കിലും എവിടെയെങ്കിലും ഒന്നു കൊണ്ടു ചെന്നെത്തിച്ച് ഒത്താലും ഒത്തില്ലെങ്കിലും ഈ രാജ്യത്തെ രക്ഷിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ അതിനെ എങ്ങനെയും ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന സി.പി.എമ്മിന്റെ ശത്രുക്കളുടെ അതേ സ്വഭാവത്തിൽ പ്രതികരിയ്ക്കാൻ താങ്കൾ ഏതു മാധ്യമ സിഡ്ശിക്കേറ്റിന്റെ ഭാഗമാണെന്നറിഞ്ഞാൽ കൊള്ളാം.അതോ രാഷ്ട്രീയമായി സി.പി.എമ്മിനെ എതിർക്കുന്ന ശത്രുക്കളുടെ കൂടാരത്തിൽ താങ്കളും കുടിയേറിയോ?
അങ്കിള്‍ ,
നന്ദി
കനല് ,
വീട്ടില്‍ കയറി വരുന്നവരെ ബഹുമാനിക്കണം. അത് വേണ്ടതു തന്നെ. പക്ഷെ വീട്ടിലുള്ളവരെയും തറവാട്ടിലുള്ളവരെയും ബഹുമാനിക്കാതെ കയറി വരുന്നവരെ മാത്രം ബഹുമാനിക്കുന്നത് ആര്‍ജ്ജവമുള്ള നടപടിയല്ല. തറവാടിയുടെ ലക്ഷണമല്ല. അത് വെറും അഭിനയം .
മുന വെച്ചും അല്ലാതെയും സംസാരിച്ചു് നാറ്റിച്ചുകൊണ്ടിരിക്കുന്ന കാരണവരെ ണീറ്റു് നിന്നു് ബഹുമാനിച്ചാല്‍ അതിനും കുറ്റം കാണാനും ആരെങ്കിലും കാണും. അപ്പോ വേറെയെന്തെങ്കിലും ആയിരിക്കുമെന്നു് മാത്രം. ചിരിച്ചില്ലായെന്നോ അഭിവാദ്യം ചെയ്തില്ലായെന്നോ ഒക്കെ.
ഈ നഴ്സറിക്കുട്ടികള്‍ പറയുന്നതു് പോലെ "എന്നെക്കണ്ടിറ്റ് എണിറ്റില്ലല്ലോ. ഞാന്‍ പെണക്കമാ" . ആ ലൈന്‍ വിട്ടേക്കു് സര് .
മനോമനാ,
പി ഡി പി, എല്‍ ഡി എഫിനു പിന്തുണയുമായി വരുന്നതിനേക്കുറിച്ചല്ല ഞാന്‍ ഇവിടെ എഴുതിയത്. സ്വന്തം പാര്‍ട്ടി മുഖ്യമന്ത്രിയോടും, മുന്നണിയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവിനോടും പിണറായി പെരുമാറിയതും , മദനിയോടു പെരുമാറിയതും താരതമ്യം ചെയ്താണു ഞാന്‍ എഴുതിയത്.
പി ഡി പി ,എല്‍ ഡി എഫിനു പിതുണകൊടുക്കുന്നത് അവരുടെ ഇഷ്ടം. വര് ഗ്ഗിയത ഉപേക്ഷിക്കുന്നതും അവരുടെ ഇഷ്ടം . ബി ജെപിയും പി ഡി പിയെപ്പോലെ വര്‍ഗ്ഗിയത ഉപേക്ഷിക്കുകയും, മതേതരത്തം വേണമെന്നു വാദിക്കുകയും ചെയ്യുന്നുണ്ട്. അവരെയും പിണറായി വിജയനു ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിക്കൂടെ?
മനോമനന് സൂചിപിച്ചതുകൊണ്ട്, പി ഡി പി യെ ഇടതുമുന്നണിയില്‍ സ്വീകരിച്ചതിനേപറ്റി അല്‍പ്പം ചിലത്. പുതിയ ഒരു പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുമ്പോള്‍ അതിനു ചില മര്യാദകളൊക്കെയുണ്ട്. മറ്റു കക്ഷികളോട് ചര്‍ച്ച ചെയ്ത് ആണത് ചെയ്യേണ്ടത്. ഇവിടെ അതൊനും നടക്കുകയുണ്ടായില്ല. പിണറായിക്കിഷ്ടമായിരുന്നു. അതു കൊണ്ട് പാര്‍ട്ടി അംഗീകരിച്ചു . അങ്ങ് ചേര്‍ക്കുകയും ചെയ്തു. പി ഡി പറഞ്ഞ സ്ഥാനാര്‍ത്ഥിയെ ഇടതുമുനണി സ്ഥാനാര്ത്ഥിയക്കുകയും ചെയ്തു. രണ്ടത്താണി പറയുന്നു സി പി എമ്മുമായും സി പി ഐ യുമായും അഭിപ്രായവ്യത്യാസമുണ്ടെന്ന്. പിന്നെതിനാണിങ്ങനെ ഒരു വിഴുപ്പിനെ പിണറായി പേറുന്നത്?
നവീന്‍ പട്ട്നായിക് വര്‍ഗ്ഗിയത ഉപേക്ഷിച്ചു എന്നൊക്കെ പറയുന്നതിനു സത്യവുമയി പുലബന്ധം പോലുമില്ല. നവീന്‍ ഒരിക്കലും വര്ഗ്ഗിയവാദിയായിരുന്നില്ല. ബി ജെ പിയുമായിട്ടുള്ള സ്ഖ്യമാണെങ്കില് പണ്ട്, സി പി എമ്മും വര്ഗ്ഗിയപാര്ട്ടിയാണെന്നു പറായേണ്ടി വരും . ബി ജെ പിയുമായി ആദ്യം കൂട്ടുകൂടിയത് സി പി എമ്മായിരുന്നു. 1977 ലെ തെരഞ്ഞെടുപ്പില്‍ അവരുമായി തുറന്ന സഖ്യം സി പി എമ്മിനുണ്ടായിരുന്നു. കോണ്‍ഗ്രസും, സി പി ഐയും, ആര് എസ് പിയുമൊഴികെ എല്ലാ പാര്‍ട്ടികളും ബി ജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഷൊര്‍ണൂര്‍ പഞ്ചായത്തില്‍ ന്യൂനപക്ഷമായിട്ടും ബി ജെപി ഒത്താശയഓടെയാണു സി പി എം അവിടെ ഭരണം നില നിറുത്തുന്നതു തന്നെ.
വര്‍ഗ്ഗിയതയുടെ പോര്‍ക്കളമായി മാറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെയെങ്കിലും എവിടെയെങ്കിലും ഒന്നു കൊണ്ടു ചെന്നെത്തിക്കാനായി കേരളത്തില്‍ മദനിയുടെ കൂട്ട് അത്യാവശ്യമാണെന്നു പറയുന്ന മനോമനന്റെ ഉദ്ദേശ്യശുദ്ധി കരിനിഴല്‍ വീണതാണ്. കേരളത്തില്‍ വര്‍ഗ്ഗിയത ഏറ്റവും കുറഞ്ഞ അളവിലാണുള്ളത്. മദനിയുമായി കൂടി കേരളത്തിലെ വര്‍ഗ്ഗിയതയെ തോല്‍പ്പിക്കണം എന്നൊക്കെ പറഞ്ഞാല്‍ അത് കേള്‍ക്കുന്ന ജനങ്ങള്‍, വെറും കഴുതകളല്ല, അതപ്പാടെ വിഴുങ്ങാന്‍. വര്‍ഗ്ഗിയത ഫണം വിരിച്ചാടുന്ന സ്ഥലങ്ങളുണ്ട് ഇന്‍ഡ്യയില്‍ പലയിടത്തും. നിര്‍ഭാഗ്യവശാല്‍ അവിടെയൊന്നും പിണറായിയുടെ പാര്‍ട്ടിക്ക് പ്രസക്തിപോലുമില്ല. അതുണ്ടാക്കാന്‍ ആ പാര്‍ട്ടി ഒന്നും ചെയ്യുന്നുമില്ല. മനോമനനേപ്പോലെ കണ്ണുമൂടപ്പെട്ടവര്‍ ഇതൊന്നും കാണില്ല. അതു കൊണ്ടാണ്, വര്‍ഗ്ഗിയതക്കെതിരെ പോരാടാന്‍ കേരളത്തില്‍ ഇടതു പക്ഷ ഐക്യം പോലും അവതാളത്തിലാക്കി മദനിയുടെ പിന്നാലേ വാലും ചുരുട്ടി നടക്കുന്നതില്‍ ഒരു കുഴപ്പവും കാണാന്‍ മനോമനനു സാധിക്കാത്തത്.
വര്‍ഗ്ഗീയതയെ തോല്‍പ്പിക്കാന്‍ മദനിയിപ്പോലുള്ള ആട്ടിന്‍ തൊലിട്ട ചെന്നായ്ക്കളോടല്ല കൂടേണ്ടത്. ജനങ്ങളിലേക്കിറങ്ങി ചെന്ന് , ജനങ്ങളെ ബോധവാന്‍ മാരാക്കിച്ചാണത് ചെയ്യേണ്ടത്.
രാഷ്ട്രീയമായി സി.പി.എമ്മിനെ എതിര് ക്കുന്ന ശത്രുക്കള്‍ക്ക് അടിക്കാനായി വളരെ എളുപ്പത്തില്‍ ഒരു വടി പിണറായി സമാനിച്ചു. ഇനി എന്നും അടികൊണ്ടോണ്ടിരിക്കാം .
ഞാന്‍ സിപി എമ്മിന്റെ ശത്രുപാളയത്തിലൊന്നും എത്തിച്ചേര്‍ന്നിട്ടില്ല. ഇന്‍ഡ്യയിലെ വര്ഗ്ഗിയതെക്കെതിരെ പോരാടാന്‍ കേരളത്തില്‍ മദനിയുമായി കൂടണം എന്നു പറഞ്ഞത് എനിക്കിതു വരെ മനസിലാക്കാന്‍ പറ്റിയിട്ടില്ല. എന്നോപ്പോലെ പലര്‍ക്കും .
റാല്‍മിനോവ്,
പിണറായി വിജയന് ഒരിക്കലും മുന വച്ച് സംസാരിക്കാറില്ലല്ലോ. ശംഘുമുഖത്ത് ബക്കറ്റിനേക്കുറിച്ച് പറഞ്ഞതിനു ഒരു മുനയുമില്ലല്ലോ.
ഏതു കാരണവരെ ബഹുമാനിക്കുന്നതിലും ആരും ഒരു കുറ്റവും കാണില്ല. ഞാന്‍ എന്ന ഭാവം തലക്കു പിടിച്ചവര്‍ ഒരിക്കലും കാരണവന്മാരെ ബഹുമാനിക്കില്ല.
വി എസിനെ കണ്ട് പിണറായി എഴുന്നേറ്റില്ല എന്ന് അദ്ദേഹം എവിടെയും പരാതി പറഞ്ഞിട്ടില്ല. അതു കണ്ട ഞാന്‍ അതേക്കുറിച്ച് ഇന്നേവരെ എഴുതിയുമില്ല. പക്ഷെ ഒരു എക്സ് തീവ്രവാദിയെ ബഹുമാനിക്കാന്‍, സി പി എമിന്റെ സെക്രട്ടറി എഴുന്നേറ്റപ്പോള്‍ അതോര്‍ത്തു പോയി എന്നു മത്രം.
പിണറായി വി എസിനെ ബഹുമാനിക്കാത്തത് നല്ലതാണെന്നു റാല് മിനോവിനു വിശ്വസിക്കാം . അതു പോലെ മദനി ഗാര്‍ഡ് ഓഫ് ഓണര്‍ നല് കി ബഹുമാനിക്കേണ്ട വിശിഷ്ടതിഥിയാണെന്നും താങ്കള്‍ക്ക് വിശ്വസിക്കാം. പക്ഷെ ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല.
ബഹുമാനം അങ്ങോട്ടുമിങ്ങോട്ടുമാവാം. "ഞാന്‍ എന്ന ഭാവം" തലയ്ക്കു് പിടിച്ചതു് വീയെസ്സിനാണു്. "ഞാന്‍ ചെയ്തു, എന്റെ നിലപാടു് നിങ്ങള്‍ക്കറിയാമല്ലോ " എന്നൊക്കെ പറയുന്നതാരാണു് ?
വീയൈപ്പീ, വെറുക്കപ്പെട്ടവന്‍ , പട്ടി , പോഴന്‍ തുടങ്ങിയ വിശിഷ്ടപദങ്ങള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ചു് മലയാളികള്‍ക്കു് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന ഒരു കാരണവരെ എണീറ്റു് നിന്നു് ബഹുമാനിക്കാഞ്ഞതു് കൊടിയ അപരാധം തന്നെ. അങ്ങേര്‍ക്കു് എല്ലാവരുമൊത്തു് വേദിയിലേക്കു് വന്നൂടായിരുന്നോ ?
അങ്ങേരു് എന്തു് പാരയും കൊണ്ടാണു് വരുന്നതെന്നു് അറിയില്ലല്ലോ.
മഅദനി ഇടതുസ്ഥാനാര്ത്ഥിയ്ക്കു് വോട്ട് പിടിക്കാന്‍ വരുന്നതാണു്. പണ്ടു് നമ്മള് കരുണാകരനും മുരളിയ്ക്കും ഇതേ സ്വീകരണമൊക്കെ കൊടുത്തിട്ടുണ്ടു്.
സാങ്കേതികമായി പറഞ്ഞാല്‍ ഏഴെട്ടു് കൊല്ലം വിചാരണത്തടവുകാരനായി കഴിയേണ്ടി വന്ന നിരപരാധിയാണു് മഅദനി. അങ്ങേരു് ജയിലില്‍ കിടക്കുമ്പോള്‍ മനുഷ്യാവകാശപ്രശ്നവും പുറത്തിറങ്ങിയാല്‍ തീവ്രവാദിയുമാകുന്നതിന്റെ ഗുട്ടന്‍സ് എന്തു് ?
:-)
തീവ്രവാദം പറഞ്ഞ് ആളെക്കൂട്ടിയ പാര്‍ട്ടിയാണ് മദനി. അതേ ആള് തീവ്രവാദം ഉപേക്ഷിക്കുകയാണെങ്കില്‍ അതേ പാര്‍ട്ടിയിലെ ആളുകള്‍ കൊഴിഞ്ഞു പോകേണ്ടതല്ലേ? അങ്ങനെ സംഭവിക്കാത്തതിനു കാരണം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തീവ്രവാദം ഉപേക്ഷിക്കാത്തതായിരിക്കണം കാരണം.
പിണറായിക്കൊപ്പം ഇപ്പോള്‍ രാമന്പിള്ളയുമുണ്ട്. പള്ളി പൊളിക്കുമ്പോള്‍ ബീജേപീയില് ഉണ്ടായിരുന്ന ആളാണ് കക്ഷി.അല്ലാതെ അന്ന് അതിന് എതിര്‍ത്ത് പുറത്തുവന്ന ആളല്ല. അതായത് സാങ്കേതികമായി, ബീജേപീ വിമതന് മാത്രം.
കാളിദാസൻ മാഷേ,
‘പുതിയ ഒരു പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുമ്പോള്‍ അതിനു ചില മര്യാദകളൊക്കെയുണ്ട്.‘(കാളിദാസൻ)
ഈ പറഞ്ഞതു ശരിതന്നെ. പക്ഷെ, പി.ഡി.പിയെ ഇടതുമുന്നണിയിൽ ഇതുവര കക്ഷി ചേർത്തിട്ടില്ല. ഇപ്പോഴത്തേത് നിരുപാധിക പിന്തുണയാണ്.
.
‘ബി ജെ പിയുമായി ആദ്യം കൂട്ടുകൂടിയത് സി പി എമ്മായിരുന്നു. 1977 ലെ തെരഞ്ഞെടുപ്പില്‍ അവരുമായി തുറന്ന സഖ്യം സി പി എമ്മിനുണ്ടായിരുന്നു.‘ (കാളിദാസൻ)
അതു അടിയന്തിരാവസ്ഥക്കാലത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സഖ്യമായിരുന്നു. അതു പോട്ടെ.പക്ഷെ അതിനേക്കാൾ വലിയ അബദ്ധം കാണിച്ചതു പിന്നീടാണ്. ബി.ജെ.പിയും ഇടതുപക്ഷവും പുറത്തുനിന്ന് ഒരുമിച്ചു പിന്താങ്ങി വി.പി.സിംഗ് പ്രധാനമന്ത്രിയായത്. അന്നു ഇടതുപക്ഷം കൈക്കൊണ്ട തീരുമാനം അബദ്ധമായിരുന്നു എന്ന പക്ഷക്കാരനാണ് മനോമനനും.
“വര്‍ഗ്ഗിയതയുടെ പോര്‍ക്കളമായി മാറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെയെങ്കിലും എവിടെയെങ്കിലും ഒന്നു കൊണ്ടു ചെന്നെത്തിക്കാനായി കേരളത്തില്‍ മദനിയുടെ കൂട്ട് അത്യാവശ്യമാണെന്നു പറയുന്ന മനോമനന്റെ ഉദ്ദേശ്യശുദ്ധി കരിനിഴല്‍ വീണതാണ്“(കാളിദാസൻ)
മദനിയ്ക്കു ദേശീയ രാഷ്ട്രീയത്തിൽ പ്രധാന്യമൊന്നുമില്ല. പക്ഷെ, കേരളത്തിലും ബംഗാളിൽനിന്നും ഇടതുപക്ഷത്തിനു കിട്ടുന്ന സീറ്റുകൾ ദേശീയരാഷ്ട്രീയത്തിൽ നിർണായകമാണ്. ആകെ മൂന്നു സംസ്ഥാനത്തിന്റെ ബലത്തിലാണ് ദേശീയ രാഷ്ട്രീയത്തിൽ ഇത്രയെങ്കിലും ഒക്കെ ചെയ്യാൻ ഇടതുപക്ഷത്തിനു കഴിയുന്നത്. അതുംകൂടിയില്ലെങ്കിൽ ഇടതുപക്ഷവും സി.പി.എമ്മും എല്ലാം വട്ടപ്പൂജ്യം. ആ അവസ്ഥ കാളിദാസൻ ഇഷ്ടപ്പെടുന്നുവൊ? എന്നുവച്ച് ഏതു അപകടത്തേയും കൂടുപിടിയ്ക്കണം എന്നല്ല.
കേരളത്തിൽ എന്നു മാത്രമല്ല ഇപ്പോ ദേശീയ തലത്തിൽ മൂന്നാം മുന്നണിയിൽ ഉള്ള എത്രപേർ തെരഞ്ഞെടുപ്പു കഴിഞ്ഞാലും അതിനുള്ളിൽ കാണും എന്നതുതന്നെ പ്രവചനാതീതമാണ്. പണ്ടു തെലുംകുദേശം ചെയ്തത് ഓർമ്മയില്ലേ? ഇതൊക്കെ സി.പി.എമ്മിനും ഇടതുപക്ഷത്തെ ഇതര കക്ഷികൾക്കും അറിയുകയും ചെയ്യാം.
പക്ഷേ, ഞാൻ പറഞ്ഞില്ലേ? ഇടതുപക്ഷപോരാട്ടങ്ങളെ നിലവിലുള്ള യാഥാർഥിങ്ങൾ മനസ്സിലാക്കി എവിടെയെങ്കിലും ഒന്നു കൊണ്ടെത്തിയ്ക്കണ്ടേ?
ഇനി ഇലക്ഷൻ കഴിയുമ്പോൾ വീണ്ടും ബി.ജെ.പി അധികാരത്തിൽ വരുമെന്നു കണ്ടാൽ ഇടതുപക്ഷവും മൂന്നാം മുന്നണിയുമൊക്കെ ചേർന്നു കോൺഗ്രസ്സിനെ വീണ്ടും പിന്തുണ്യ്ക്കേണ്ട ഗതികേടു വരില്ലെന്ന് എന്താണ് ഉറപ്പ്? എന്നാൽ ചോദിയ്ക്കും പിന്നെന്തിനാണ് ഇങ്ങനെ ഒരു മൂന്നാം മുന്നണിയും മറ്റും എന്ന്. . തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്കുപരി രാഷ്ട്രീയ പോരാട്ടം എന്നൊന്നുണ്ട്. അതാണ് ഇടതുപക്ഷം ചെയ്യുന്നത് അഥവാ അതേ കഴിയൂ.
“വര്‍ഗ്ഗിയത ഫണം വിരിച്ചാടുന്ന സ്ഥലങ്ങളുണ്ട് ഇന്‍ഡ്യയില്‍ പലയിടത്തും. നിര്‍ഭാഗ്യവശാല്‍ അവിടെയൊന്നും പിണറായിയുടെ പാര്‍ട്ടിക്ക് പ്രസക്തിപോലുമില്ല. അതുണ്ടാക്കാന്‍ ആ പാര്‍ട്ടി ഒന്നും ചെയ്യുന്നുമില്ല“(കാളിദാസൻ)
ഇതര സംസ്ഥാനങ്ങളിൽ പ്രസക്തി ഉണ്ടാക്കുവാൻ ആഗ്രഹമില്ലാഞ്ഞിട്ടോ ശ്രമിയ്ക്കാഞ്ഞിട്ടോ ആണെന്നു പറയാൻ കഴിയുമോ? ചെങ്കൊടിയ്ക്ക് വേരു പിടിയ്ക്കാൻ പറ്റിയ എന്തെങ്കിലും സാഹചര്യങ്ങൾ അവിടങ്ങളിൽ ഇനിയും ഉണ്ടായിട്ടുണ്ടോ? ഇറങ്ങി നിൽക്കാൻ കൂടി കഴിഞ്ഞിട്ടു വേണ്ടേ? അതു കാളിദാസനു അറിയാതിരിയ്ക്കില്ലല്ലോ?
ഈ യാഥാർഥ്യം മനസിലാക്കിയിട്ടാണല്ലോ നയസമീപനങ്ങളുടെ കാര്യത്തിൽ വലിയ വിട്ടു വീഴ്ചകൾ ചെയ്യേണ്ടിവരുന്നത്.അല്ലാതെ ഇപ്പോൾ ഇടതുപക്ഷ മതേതരമുന്നണിയിൽ നിൽക്കുന്ന ലൊട്ടു ലൊട്ടുക്കു ബൂർഷ്വാ(തിരിച്ചറിയാൻ വേണ്ടി പറഞ്ഞതാണേ. ഇനി സി.പി.എമ്മും ബ്ബൂർഷ്വാസി ആണെന്നുമറ്റുമുള്ള ചർച്ച ഇക്കൂട്ടത്തിൽ ഒഴിവാക്കുക) പാർട്ടികളുമായി ചേർന്ന് അധികാരത്തിലെത്തി സംപൂർണ്ണ സോഷ്യലിസം സ്ര്ഷ്ടിയ്ക്കാമെന്നാണോ? അതും കാളിദാസനറിയാം. പിന്നെ?
ഈ സി.പി.എം അങ്ങു പിരിച്ചു വിടാനോ?
കാളിദാസന്മാഷേ വിപ്ലവം വിദൂരതയിൽ തന്നെ എന്ന യാഥർഥ്യബോധം സി.പി.എമ്മും ഉൾക്കൊണ്ടു കഴിഞ്ഞിട്ടുണ്ട്`. പിന്നെ പിടിവള്ളികലിൽ തൂങ്ങിയുള്ള ജീവന്മരണ പോരാട്ടം. ആകെയുള്ളത് ആത്യന്തിക വിജയത്തെക്കുറിച്ചുള്ള ശുപപ്രതീക്ഷകൾ കൈവിടാത്തതിന്റെ ഒരു പിൻബലം.!
വേണമെങ്കിൽ സി.പി,എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും സാഹചര്യങ്ങൾക്കനുസരിച്ചുള്ള കൂട്ടു കെട്ടുകളെ അവസരവാദം എന്നു വിശേഷിപ്പിയ്ക്കാം. പക്ഷെ, അങ്ങനെ കണ്ടാൽ മതിയോ? ഇടതുപക്ഷത്തിന്റെ പ്രസക്തി നില നിൽക്കണ്ടേ?
കാളിദാസന്റെ ആദർശ ശുദ്ധിയിൽ സംശയിക്കുന്നില്ല. പക്ഷെ കാളിദാസൻ ഏതെങ്കിലുമൊരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥനത്തിന്റെ സജീവ പ്രവർത്തകനാണെങ്കിൽ കാളിദാസനു കാര്യങ്ങളെ ഇങ്ങനെ ദോഷൈക ദ്ര്ഷ്ടിയോടെ കാണാൻ കഴിയില്ല(ഇനി കാളിദാസൻ ഏതെങ്കിലും പ്രസ്ഥാനത്തിൽ അംഗമാണോ എന്നെനിയ്ക്കറിയില്ല)
“പിണറായി വി എസിനെ ബഹുമാനിക്കാത്തത് നല്ലതാണെന്നു റാല് മിനോവിനു വിശ്വസിക്കാം . അതു പോലെ മദനി ഗാര്‍ഡ് ഓഫ് ഓണര്‍ നല് കി ബഹുമാനിക്കേണ്ട വിശിഷ്ടതിഥിയാണെന്നും താങ്കള്‍ക്ക് വിശ്വസിക്കാം. പക്ഷെ ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല.“ (കാളിദാസൻ)
എന്നും കാണുന്ന അച്ഛൻ വീട്ടിൽ കയറി വരുമ്പോൾ നാം എല്ലായ്പോഴും എഴുന്നേറ്റുനിന്നു ബഹുമാനിച്ചെന്നു വരില്ല. പ്രത്യേകിച്ചും അച്ഛനുമായി എന്തെങ്കിലും സൌന്ദര്യപ്പിണക്കം ഇരിയ്ക്കുമ്പോൾ. പക്ഷെ പതിവില്ലാതെ ഒരന്യ ആൾ കയറിവന്നാൽ അതു പ്രായത്തിൽ കുറഞ്ഞ ആളാണെങ്കിലും ഇനി ശത്രുവാണെങ്കിലും നാം എഴുന്നെറ്റ് ആനയിക്കില്ലേ? അതിനർഥം ഗ്വാർഡ്` ഓഫ് ഓർനെർ എന്നാണോ? പതിവില്ലാത്ത ആ സന്ദർശനം നൽകുന്ന സന്തോഷം. അതിനപ്പുറം ഒന്നുമില്ല. മദനിയെ സ്വീകര്യ്ക്കുന്നതിനേയും അങ്ങനെ കാണാതെ വലിപ്പ ച്ചെറുപ്പത്തിന്റെ കണക്കു പറയുന്നതിന്റെ ആവശ്യമുണ്ടോ?
സി.പി.എമ്മിന്റെ നിലപാടുകളെ ന്യായീകരിയ്ക്കുന്നവരെയെല്ലാം കണ്ണു മൂടപ്പെട്ടവർ എന്നും ആദർശമില്ലാത്തവർ എന്നും ഒക്കെ വിശേഷിപ്പിയ്ക്കുന്നതു പണ്ടും ഒരു ഫാഷൻ ആണ്. സി.പി.എം വിട്ടു പോയാൽ ആദർശ ധീരൻ. എല്ലാം തികഞ്ഞവൻ .അല്ലെങ്കിലോ ? ആദർശമില്ലാത്തവൻ.
എല്ലാ ഇടതുപക്ഷക്കാരനും കാളിദസനെപ്പോലെ ചിന്തിച്ചാൽ തൊട്ടതിലും പിടിച്ചതിലും ഒക്കെ കുറ്റം കണ്ടു പിടിച്ചാൽ ഇന്നെ ഇടതുപക്ഷ പാർട്ടികൾ എന്നൊരു വിഭാഗം തന്നെ ഉണ്ടാകില്ല. വിമർശിയ്ക്കാം. പക്ഷെ ബി.ജെ.പി യും മറ്റു സംഘപരിവാറുകളും മാത്രം ഉള്ള ഒരു ഇന്ത്യ സ്വപ്നം കാണുന്നവർക്കു ഉത്തേജനം നൽകുന്നതാകരുത് അത്.
ഇപ്പോൾ ഒരു തെരഞ്ഞെടുപ്പു പോരട്ടത്തിലാണ്. തെരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾക്കു പരിഗണന കിട്ടുന്ന ഒരു അംഗ ബലം ഉണ്ടാക്കുക എന്നത്` മറ്റെന്തിനെക്കാളും ഇപ്പോൾ പരമ പ്രധാനം തന്നെ.
അണ്ണാൻ കുഞ്ഞും തന്നാലായത് അല്പം ഇലക്ഷൻ സ്ക്വാഡു പ്രവർത്തനമുണ്ട്. രാത്രി വീണ്ടും വരും.
പൂര്വ്വാശ്രമത്തിലെങ്കിലും മദനി നല്ല എണ്ണം പറഞ്ഞ വര്‍ഗ്ഗീയവാദി ആയിരുന്നു എന്നുള്ളത് ഏവര്‍ക്കും അറിവുള്ള സത്യം. കറുത്ത കുപ്പായവും ഹെല്‍മറ്റും ധരിച്ച വിഡ്ഡി വേഷങ്ങളുടെ അകമ്പടിയോടെ വിദ്വേഷത്തിന്റെ വിഷം വമിച്ച് കേരളമാകെ ചുറ്റിയടിച്ച മദനിയെ അത്ര പെട്ടന്നു മറക്കാനകുന്നില്ല. മദനിയുടെ അക്കാലത്തെ പരാക്രമങ്ങള്‍ ഗുണം ചെയ്തത് അര് എസ് എസ്സിനും ബി ജെ പിക്കുമാണ്. എന്തായാലും ജയിലിലേക്കു പോയത് സി പി എമ്മിന് അനഭിമതനായ മദനിയാണ്. ജയില്‍ വാസത്തിന്റെ സുഖചികിത്സക്കിടയില്‍ ഏതോ ഒരു സുന്ദരനിമിഷത്തില്‍ സഖാവിന് മാനസാന്തരം സംഭവിച്ചു എന്നാണ് വാദം. ഈ മഹാ സംഭവത്തിന്റെ വിശദാംശങ്ങളൊന്നും സാമാന്യ ജനത്തിന് അറിവുള്ള കാര്യമല്ല. ജയില്‍ മോചിതനായ മദനിക്ക് കിട്ടിയ രാജകീയ സ്വീകരണം, ഭരണകൂടത്തിന്റെ മനുഷ്യാവകാശലംഘനത്തിന് ഇരയായ ഒരു നിരപരാധിയോടുള്ള മാപ്പു പറയലായി കുറച്ചു കാണാനാകില്ല. സി പി എമ്മിന് മദനി അനഭിമതനായത് അദ്ദേഹം സ്ഫോടനക്കേസില്‍ പ്രതിയായതുകൊണ്ടായിരുന്നില്ല, മറിച്ച് മദനി ഒരു തികഞ്ഞ മതമൗലീകവാദിയാണ് എന്ന് വാക്കിലും പ്രവര്‍ത്തിയിലും തെളിയിച്ചത് കൊണ്ടായിരുന്നു. "എട്ടു കൊല്ലം ജയിലില്‍ കിടന്നപ്പോഴേക്കും ഓന് നമ്മുടെ ആളായി" എന്നു പിണറായി പറഞ്ഞു. റാന്‍ എന്ന് മുന്നണി പറഞ്ഞുകൊള്ളണം. പ്രസ്ഥാനത്തെ സ്നേഹിക്കുന്നവന്റെ നെഞ്ചിലേക്ക് പിണറായിയുടെ സ്വന്തം തോക്കില്‍ നിന്നും വിണ്ടുമൊരു വെടി..
തുടർ കമന്റ്
മനോമനൻ ഈ പോസ്റ്റിനു മൂന്നാമതും കമന്റുന്നു.
അത്രകണ്ട് മഹത്വ വൽക്കരിയ്ക്കേണ്ട വ്യക്തിയാണ് മദനിയെന്ന് ആരും പറയില്ല. പിണറായിയും പറയില്ല. പണ്ട് തെറ്റുകൾ ചെയ്തവർക്ക് അതു തിരുത്താനും അതിനു തയ്യാറായാലും അവരെ അംഗീകരിയ്ക്കാനും പാടില്ല എന്ന വാശി മദനി എൽ.ഡി.എഫിനെ പിന്തുണച്ചു എന്നതു കൊണ്ട്`മാത്രമാണ്.
അശൊകചക്രവർത്തിയെ (ഇനി മദനിയെ അശോകചക്രവർത്തിയാക്കിയെന്നൊന്നും ആക്ഷേപിയ്ക്കരുതേ. വാദം കൊഴുപ്പിയ്ക്കാൻ പറയുകയാണ്) ചരിത്രത്തിൽ നാം അറിയുന്നത് മഹാനായ അശൊകൻ എന്നാണ്. എന്നാൽ കലിംഗയുദ്ധത്തിനും അതിനു ശേഷമുണ്ടായ മാനസാന്തരത്തിനും ശേഷമുള്ള പ്രവർത്തികളാണ് ആദ്ദേഹത്തെ മഹാൻ എന്നു വിളിയ്ക്കാനുള്ള കാരണം.കലിംഗയുദ്ധത്തിനു മുന്നേ ചെയ്തുകൂട്ടിയ പാതകങ്ങൾ മറക്കാനാകില്ലെങ്കിലും മാനസാന്തരത്തിനു ശേഷം ചെയ്ത സല്പ്രവർത്തികളെ നിഷേധിയ്ക്കേണ്ടതുണ്ടോ?
പച്ഛാത്താപമേ പ്രായഛിത്തം എന്ന സിദ്ധാന്തത്തിന്റെ ആനുകൂല്യമെങ്കിലും മദനിയ്ക്കും ജനപക്ഷം രാമൻപിള്ളയ്ക്കും ഒക്കെ കൊടുത്തുകൂടേ? ഇനിയും അത്തരം അപകടകരമായ ആശയങ്ങളും പ്രസ്ഥാനങ്ങളും ഉപേക്ഷിച്ചു പലർക്കും വരാൻ അതൊരു പ്രചോദനം ആയിക്കൂടെന്നുണ്ടോ?
പിന്നെ വേറൊന്ന് ഇപ്പോൽ ഇവിടെ പലർക്കും ഇപ്പോൾ അദർശധീരന്മാരാകാൻ ഉള്ള കുറുക്കു വഴി സി.പി.എമ്മിനെ തള്ളിപ്പറയുക എന്നതാണ്. പിണറായിയെ തള്ളിപ്പറഞ്ഞാൽ വായു വേഗത്തിൽ ആദർശധീരരാകാം. ചുക്കിച്ചുളുങ്ങിയ കണ്ണുകളിലൂടെ ലോകത്തെ മുഴുവൻ കാഴ്ചകളും നോക്കിക്കാണുന്നതിലെ ദുരന്തമാണത് ഇത്. ഏതാനും വ്യക്തികളിലൂടെ മാത്രം പ്രശ്നങ്ങളെ ചുരുക്കുന്ന കുറുക്കു വിദ്യ. അതാവുമ്പോൾ എളുപ്പം കാര്യങ്ങൾ പറഞ്ഞുതീർത്ത് സായൂജ്യരാകാം.
സ്വാഭാവിക ശത്രുക്കളെക്കാൾ ഇന്ന് ഇടതുപക്ഷപ്രസ്ഥാനങ്ങൾ പ്രത്യേകിച്ച് സി.പി.എം നേരിടേണ്ടി വരുന്നത് ഈ അനുകൂല ശത്രുക്കളെയാണ്. അവരുടെ പ്രവർത്തികളിൽ ഒന്നു മില്ല. വെറും വാചോടാപം മാത്രം. ബദലായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതു ചെയ്തു കാണിയ്ക്കണ്ടേ? സി.പി.എം വിട്ടുപോകുന്നവരൊക്കെ വല്ല പഞ്ചായത്തു തെരഞ്ഞെടുപ്പിലോ മറ്റോ ചില നമ്പരുകൾ കാണിച്ച് ഉമ്മാക്കി കാണിച്ച് ഏതെങ്കിലും ചില കോണുകളിൽ പെരുകിനിന്നിട്ട് താമസിയാതെ ബലൂൺപോലെ ചീറിപ്പോകും.
ചിലർ ആകട്ടെ സി.പി.എമ്മിന്റെ ശത്രുപക്ഷത്തിൽ ഏതിന്റെയെങ്കിലുമൊക്കെ പുറമ്പോക്കുകളിൽ ചെന്നു ചായ്പു കെട്ടി കിടക്കും.അതോടെ അവരുടെ അതി വിപ്ലവം പൂർത്തിയാകും.സി.എം.പി, ജെ.എസ്.എസ്.....അങ്ങനെയങ്ങനെ.
നിലവിൽ സി.പി.എം മോശമാണെങ്കിൽ അതിനൊരു ബദൽ ഉണ്ടാക്കിയിട്ട് ഇതാ അതിനേക്കാൾ നല്ലതൊരെണ്ണം എന്നു പറയാൻ കഴിയണം. അങ്ങനെ നല്ലൊരെണ്ണം വന്നാൽ നിലവിൽ മോശമായിട്ടുള്ളതു താനേ ഇല്ലാതായിക്കൊള്ളും.അതിനു കഴിയില്ലെങ്കിൽ ഉള്ളതെങ്കിലും നിലനിന്നു പോട്ടെ എന്നു കരുതാനുള്ള ഒരു മനോഭാവം ഉണ്ടാകണം.
ചർച്ചകൾ പലതും കാണുമ്പോൾ നല്ലതൊരുപാടുള്ളപ്പോൾ സി.പി.എമ്മിനു പുറകേ പോകുന്നത് എന്തിനെന്ന മട്ടാണ്. പറയൂ, പകരം വയ്ക്കാൻ എന്തെങ്കിലും ഉണ്ടോ? നാലാളുടെ മുന്നിൽ അവതരിപ്പിയ്ക്കാൻ കൊള്ളാവുന്നത്? അതോ സി.പി.എം ഇല്ലാതാകുന്നതോടെ രാജ്യം രക്ഷപ്പെടുമെന്നോ? സി.പി.എം എന്നൊരു പ്രസ്ഥാനം ഉള്ളതുകൊണ്ടാണോ ഇത്യാ മഹാരാജ്യം ഇങ്ങനെയൊക്കെ ആയിപ്പോയത്?
റാല്‍മിനോവ്,
വി എസിനു ഞാന്‍ എന്ന ഭാവമുണ്ടെന്നു താങ്കള്‍ക്കു തോന്നാം. പക്ഷെ എല്ലാവര്ക്കും അത് തോന്നില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വി എസ് കേരളത്തിലെ സാംസ്ക്കാരിക രാഷ്ട്രീയ മണ്ധലങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. ഒരു ഞാന്‍ എന്ന ഭവവും അദ്ദേഹം പ്രകടിപ്പിക്കുന്നില്ല. ആരെയും പുശ്ചത്തോടെ നോക്കുന്നില്ല. വില്ലന്‍ ചിരി ചിരിക്കുന്നില്ല. പരസ്യമായി ചീത്തവിളിക്കുന്നില്ല. വി എസ് ചെയ്ത കാര്യങ്ങള്‍ കേരളീയര്‍ക്കെല്ലം അറിയാം. പലതിലും പാര്‍ട്ടി എടുത്ത നിലപാടും അവര്‍ക്കൊക്കെ അറിയാം. സ്വന്തമായി ചെയ്ത കാര്യങ്ങള്‍ ഞാന്‍ ചെയ്തു എന്നു പറയുന്നതില്‍ ആരും ഒരു ഞാനെന്ന ഭാവവും കാണില്ല.
വി എസ് വിരളമയി ഉപയോഗിച്ച് രണ്ടു മൂന്നു വാക്കുകളാണദ്ദേഹത്തെ വിലയിരുത്താനുള്ളൂ എന്ന് മറ്റാരും കരുതില്ല. വി എസിനെതിരെ നിരന്തരം ആക്ഷേപം ചൊരിഞ്ഞ ഒരാളെ വെറുക്കാന്‍ വി എസിനു പൂര്‍ണ്ണ അവകാശമുണ്ട്. വി എസ് ഉപയോഗിച്ച ഒരു വാക്കും ഒരു മലയാളിക്കും ചീത്തപ്പെരുണ്ടാക്കില്ല. വി എസ് ആരെയും പട്ടി എന്നു വിളിച്ചില്ല. ഒരു പട്ടിയും പോകില്ല. എന്നത് സാധാരണ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. വി എസ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ പോയതിനെയാണദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹം പട്ടി എന്നു വിശേഷിപ്പിച്ചത് അദ്ദേഹത്തെ തന്നെയാണ്. അല്ലാതെ വേറെയൊരു മലയാളിയേയും അല്ല. കേരളത്തില്‍ നിലവിലുള ഒരു പ്രയോഗത്തിലെ, പട്ടി എന്ന വാക്ക് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി , അതിനേക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ഉത്തരേന്ഡ്യക്കാര് അതൊരു ഉല്‍സവമാക്കി. റാല് മിനോവിനേപ്പോലുളവര് അത് ആഘോഷിക്കുന്നു. പോഴന്‍ എന്ന വാക്കും സാധാരണ ഗ്രാമീണഭാഷയില്‍ ഉപയോഗത്തിലുള്ളതാണ്. മലയാളിത്തം മറന്നു പോയ കുറച്ചു പേര്‍ക്ക് ഇതൊക്കെ മഹാസംഭവമായിരിക്കാം. എല്ലാവര്‍ക്കുമങ്ങനെയല്ല.
വി എസിനെ എഴുന്നേറ്റു നിന്നു ബഹുമാനിക്കണോ എന്നതൊക്കെ പിണറായിയുടെ വ്യക്തിപരമായ കാര്യമാണ്. അത് ചെയ്തില്ല എന്നു കരുതി ആരും അദ്ദേഹത്തെ പഴിക്കയുമില്ല. ആരും ഇതേവരെ ഈ വിഷയം ഉന്നയിച്ചതായും എങ്ങും കേട്ടിട്ടില്ല. സ്വന്തം മുഖ്യമന്ത്രിയെ ബഹുമാനിക്കാന്‍ മടിക്കുന്ന ഒരാള്‍ 8 വര്‍ഷം ജയില്‍ വാസമനുഭവിച്ച ഒരു മത തീവ്ര വാദിയെ എഴുന്നേറ്റു നിന്നു ബഹുമാനിച്ചത് അസ്വാഭാവികമായി എനിക്കു തോന്നി. അതുകൊണ്ടാണു ഞാന്‍ അതിവിടെ പരാമര്‍ശിച്ചതും . റാല്‍മിനോവിനു പിണറായി കാണിച്ച ബഹുമനക്കുറവിനെ പിന്തുണക്കാന്‍ പൂര്‍ണ്ണ അവകാശമുണ്ട്. അതു പോലെ അതിനെ വിമര്‍ശിക്കാനും എനിക്ക് അവകാശമുണ്ട്. വി എസ് എന്തു പാരയും കൊണ്ടാണ് വേദിയിലേക്കു വന്നതു എന്ന പേടികൊണ്ട് ബഹുമാനിച്ചില്ല എന്നതാണതിലെ ശരി. പക്ഷെ കേരളിയരാരും അവിടെ ഒരു പാരയും കണ്ടില്ല. പിണറായിയുടെ പേടി വെറും അസ്ഥനത്തായിരുന്നു. അതു തന്നെയാണു, മറ്റു പല പേടികളുടേയും കാര്യവും . അതുപോലത്തെ ഒരു പേടിയാണ്, ഷാജഹാന് പേടി. പിണറായിക്ക് ഒരിക്കലും ഇത്തരം പേടികളില്‍ നിന്നും മോചനമുണ്ടാകാന്‍ സാധ്യത ഇല്ല.
മദനി ഇടതുപക്ഷത്തിനു വേണ്ടി വോട്ടു പിടിക്കാന്‍ വരുന്നതാണിപ്പോഴത്തെ പ്രശ്നം . പണ്ടു കരുണാകരനും മുരളിക്കും ഇതു പോലെ സ്വീകരണം കൊടുത്തിരുന്നു. അടിയന്തരവാസ്ഥക്കാലത്ത് പിണറായി ഉള്‍പ്പടെയുള്ള സി പി എം നേതാക്കളെ തല്ലിച്ചതച്ചത് കരുണാകരന്റെ ഭരണകൂടമായിരുന്നു. അതിന്റെ പാടുകള്‍ ഇപ്പോഴുമുണ്ടെന്ന് പിണറായി ഒരു പത്രസമ്മേളനത്തില്‍ അടുത്ത നാളില്‍ പറയുകയുണ്ടായി. ആ കരുണാകരനു സ്വീകരണം കൊടുത്തത് അനാവശ്യമായിരുന്നു. കരുണാകരന്റെ സഹായമില്ലാതെ തിളക്കമാര്‍ന്ന വിജയം നേടാനായി. അന്നു മദനിയും കൂടെയില്ലായിരുന്നു. ഇപ്പോഴെന്തിനാണൊരു മദനി?
മദനി അപരാധിയാണൊ നിരപരാധിയാണോ എന്നതല്ല പ്രശ്നം. 8 കൊല്ലം മുമ്പ് മദനി തീവ്രവാദി തന്നെയായിരുന്നു. റാല്മിനോവിനതില് സംശയമുണ്ടോ?
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു പ്രതി മദനിയുടെ അടുത്ത കൂട്ടാളിയും മദനിയുടെ വീട്ടില്‍ വന്നു താമാസിക്കുകയും ചെയ്ത വ്യക്തിയാണ്. മദനിയുടെ അന്നത്തെ തീവ്രവാദ നിലപാടും ഇതുപോലുള്ള അടുപ്പങ്ങളും അദ്ദേഹത്തെയും സംശയത്തില്‍ ആക്കി. അതുകൊണ്ടാണു പ്രതിയാക്കപ്പെട്ടതും . അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കുറ്റം തെളിയിച്ചല്ല നീതിന്യായവ്യവസ്ഥയില്‍ പ്രതിയാക്കപ്പെടുക. പ്രതിയാക്കപ്പെടാന്‍ കാരണമുണ്ടായിട്ടാണ്. കോടതിയില്‍ അദ്ദേഹത്തിന്റെ കുറ്റം തെളിയിക്കപ്പെട്ടില്ല. അതു കൊണ്ട് അദ്ദേഹം നിരപരാധി ആണെന്നൊന്നും പറയന് പറ്റില്ല. എത്രയോ പ്രതികള്‍ കേസുകളില്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നു.
അദ്ദേഹം ജയിലില്‍ കിടന്നപ്പോള്‍ ഒരു മനുഷ്യാവകാശപ്രശ്നമേ ഉണ്ടായിരുന്നുള്ളു. വിചാരണ കൂടാതെ തടവില്‍ കിടക്കുക എന്ന മനുഷ്യവകാശപ്രശ്നം . അദ്ദേഹം അന്നും മത തീവ്രവാദിയാണ്. ഇന്നും മത തീവ്രവാദിയണ്. തീവ്ര ഇസ്ലാം അതും പ്രാകൃത ഇസ്ലാമില്‍ വിശ്വസിക്കുന്ന തീവ്രവാദിയാണിന്നും. ഉള്ള വ്യത്യാസം മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ ഇപ്പോള്‍ നടത്തുന്നില്ല എന്നു മാത്രം . പിണറായി വിജയനും കൂടെയുള്ളവരും വെള്ള പൂശാന്‍ ശ്രമിച്ചാലൊന്നും മദനിയുടെ തീവ്രവാദ നിലപാട് മറ്റുള്ളവര്‍ മനസിലാക്കാതിരിക്കില്ല. അവര്‍ അത് അംഗീകരിക്കയുമില്ല.
മദനിയേക്കാള് എന്തുകൊണ്ടും ഭേദം മുരളീധരന് തന്നെയാണ്.
സുരേഷ്,
മദനി തീവ്രവാദം ഉപേക്ഷിച്ചിട്ടില്ല. മദനി ഇപ്പോഴും തീവ്ര മുസ്ലിം വിശ്വാസിയാണ്. അതും പ്രാകൃത ഇസ്ലാം. മത സ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശങ്ങളും പ്രസംഗങ്ങളും നടത്തുന്നില്ല എന്നു മാത്രം . അതിന്റെ കാരണം കേരള ജനത അതിഷ്ടപ്പെടുന്നില്ല. കേരളത്തില്‍ അതിനു നിലനില്പില്ല. അതു മനസിലാക്കാനുള്ള സുബോധം മദനിക്കുണ്ട്.
മദനി ബുദ്ധിമാനാണ്. തല്ക്കാലം ഒന്നു പിടിച്ചു നില്ക്കാന് മറ്റുള്ളവരെ വിഡ്ഡികളാക്കുന്നു. ബി ജെ പിയുടെ അതേ വിദ്യ. രാമ രഥം ഉരുട്ടി ഒറ്റക്കു മത്സരിച്ച് ഏറ്റവും വലിയ കക്ഷിയായിട്ടും 1996 ല്‍ 13 ദിവസം അധികാരത്തിലിരുന്ന് ഇറങ്ങിപ്പോകേണ്ടിവന്നപ്പോള്‍ അവര്‍ കളം മാറ്റി ചവിട്ടി. രാമ ക്ഷേത്രനിര്‍മ്മാണം പരണത്തു വച്ച് കുറച്ചു പര്‍ട്ടികളെ കൂടെ കൂട്ടി അധികാരത്തിലേറി. എന്‍ ഡി എ ശിഥിലമായപ്പോള്‍ വീണ്ടും രാമ ക്ഷേത്രനിര്‍മ്മാണം പുറത്തെടുക്കുന്നു. ബി ജെ പിയുടെ മതേതരത്തം ഒരു മുഖം മൂടിയായിരുന്നു. മദനിയുടെ മതേതരത്തവും ഒരു മുഖം മൂടിയാണ്.
മനോമനാ,
പി.ഡി.പിയെ ഇടതുമുന്നണിയിൽ ഇതുവര കക്ഷി ചേർത്തിട്ടില്ല. ഇപ്പോഴത്തേത് നിരുപാധിക പിന്തുണയാണ്.
നിരുപാധികം പിന്തുണക്കുന്നവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കേണ്ട ആവശ്യമില്ല. പിന്തുണ കൊടുത്താല്‍ മതി. മദനിയുടെ കുറ്റിപ്പുറം പ്രവേശം, നിരുപാധികം പിന്തുണ കൊടുക്കുന്ന ഒരാളുടേതു പോലുള്ളതായിരുന്നില്ല.
അതു അടിയന്തിരാവസ്ഥക്കാലത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സഖ്യമായിരുന്നു.
ആയിരുന്നു. അതുകൊണ്ടാണ്, അതവസാനിപിച്ചതും. അതു പോലെ കേരളത്തില്‍ മദനിയുമായി കൂടേണ്ട എന്ത് അടിയന്തര സാഹചര്യമാണുള്ളത്?
മദനിയ്ക്കു ദേശീയ രാഷ്ട്രീയത്തിൽ പ്രധാന്യമൊന്നുമില്ല. പക്ഷെ, കേരളത്തിലും ബംഗാളിൽനിന്നും ഇടതുപക്ഷത്തിനു കിട്ടുന്ന സീറ്റുകൾ ദേശീയരാഷ്ട്രീയത്തിൽ നിർണായകമാണ്. ആകെ മൂന്നു സംസ്ഥാനത്തിന്റെ ബലത്തിലാണ് ദേശീയ രാഷ്ട്രീയത്തിൽ ഇത്രയെങ്കിലും ഒക്കെ ചെയ്യാൻ ഇടതുപക്ഷത്തിനു കഴിയുന്നത്. അതുംകൂടിയില്ലെങ്കിൽ ഇടതുപക്ഷവും സി.പി.എമ്മും എല്ലാം വട്ടപ്പൂജ്യം.
ഈ മദനി കൂടെയില്ലാതെ 20 ല്‍ 18 സീറ്റും കിട്ടിയിരുന്നല്ലോ.
നല ഭരണം കാഴ്ച വച്ചിരുന്നെങ്കില്‍ അത് ആവര്‍ത്തിക്കാന്‍ യതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നല്ലോ.
ബംഗാളില്‍ സീറ്റു കിട്ടാന്‍ മദനിയേപ്പോലുള്ള ആരുമായും പുതിയതായി കൂട്ടു കൂടുന്നില്ലല്ലോ? അവിടെ മുന്നണിക്കുള്ളിലെ പാര് ട്ടികളുമായി യോജിച്ച് , അവരെ അധിക്ഷേപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ടല്ലോ.
മൂന്നു സംസ്ഥാനങ്ങളിലും ബലക്കുറവുണ്ടായിട്ടുണ്ടെങ്കില് അത് പാളിച്ചകളാണ്. അതു തിരുത്തി കമ്യൂണിസ്റ്റാശയങ്ങളില്‍ അടിയുറച്ചു നിന്നാല്‍ ജനങ്ങള്‍ പിന്തുണക്കും . അത് ചെയ്യാതെ തീവ്രവദികളുമായി കൂട്ടുകൂടുകയല്ല ചെയ്യേണ്ടത്.
കാളിദാസന്,
സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സില്‍ തട്ടും വിധമാണ് താങ്കള്‍ ഒരു പാര്‍ട്ടിയുടെ നേതാവിന്റെ(പാര്‍ട്ടി എന്നു പറയുന്നത് അദ്ദേഹം തന്നെ ആയിരിക്കുന്ന സ്ഥിതിക്ക് നേതാവ് എന്നു പറയുന്നതാണ് എളുപ്പവും ശരിയും)പതനം ഒന്നു
രണ്ടു സംഭവങ്ങളിലൂടെ വരച്ചു കാട്ടിയത്. അദ്ദേഹത്തിന്റെ സമീപകാല നിലപാടുകള്‍ ഒരു കമ്യൂണിസ്റ്റു നേതാവിനു ചേര്‍ന്നതല്ല.ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ട ചില ഏകാധിപതികളുടെ സ്വരവും ഭാവവുമാണദ്ദേഹത്തിനിപ്പോള്.
വി എസ്സിനേക്കാള്‍ മദനി അദ്ദേഹത്തിന് ആദരണീയനാകുന്നതും അതുകൊണ്ടു തന്നെ.
പ്രായം കൊണ്ടും അനുഭവസമ്പത്തുകൊണ്ടും പാര്‍ട്ടിപ്രവര്‍ത്തന പരിചയം കൊണ്ടും തന്നെക്കാള്‍
വളരെ മുമ്പില്‍ നില്ക്കുന്ന വി എസിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം അപമാനിക്കാനാണ് അദ്ദേഹം മുതിര്‍ന്നിട്ടുള്ളത്. അത് അദ്ദേഹത്തിന്റെ സംസ്കാരം എന്നു സമാധാനിക്കാം.പക്ഷേ ഇടതു മുന്നണിയിലെ ഒരുകക്ഷിയല്ലാത്ത പിഡിപിയെ മുന്നണിയുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ ക്ഷണിച്ചിരുത്തി ആദരിച്ചത് ,മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ മര്യാദകേടാണ്.ഈ ധിക്കാരം വകവച്ചു കൊടുക്കാത്തതു കൊണ്ടാണ് സ. വെളിയത്തിനോട് ഇദ്ദേഹത്തിനും കുഴലൂത്തുകര്ക്കും അമര്‍ഷവും വെറുപ്പും.
പണ്ട് കരുണാകരനെയും മകനെയും മുന്നണിയില്‍ കയറ്റാന്‍ പിണറായി പയറ്റിയ സൃഗാലതന്ത്രം
നടക്കാതെ പോയത് വെളിയവും വി എസ്സും അയവില്ലാത്ത നിലപാടു സ്വീകരിച്ചതു കൊണ്ടാണ്.
ആ പകയും ഇവര്‍ക്കെതിരെ തിരിയുന്നതിനു കാരണമാണ്.പക്ഷേ പാര്‍ട്ടി സെക്രട്ടറിയുടെ അധികാര
ഡംഭ് കാട്ടി വീ എസ്സിനെ നിശ്ശബ്ദനാക്കാന്‍ കഴിയുമെങ്കിലും വെളിയത്തിനു നേര്‍ക്ക് അതു നടക്കില്ല.അതുകൊണ്ടാണ് "നിങ്ങടെ ധിക്കാരമൊക്കെ നിങ്ങടെ പാര്‍ട്ടിക്കകത്തു മതി വിജയാ" എന്ന് അദ്ദേഹം പറഞ്ഞത്.അതിന്റെ വാശികൂടിയായിരിക്കാം മദനിയെ കെട്ടിപ്പിടിച്ച് കാണീക്കുന്നത്.
-ദത്തന്
എന്തിനേയും നെഗറ്റീവായിമാത്രം കാണുന്ന പ്രവണത ശരിയല്ല. ഒരിയ്ക്കൽ തെറ്റിന്റെ വഴിയേ സഞ്ചരിച്ചവർ നേർവഴിയ്ക്കു വന്നാലും പഴയ രീതിയിലേ നോക്കിക്കാണൂ എന്നു പറയുന്നത് ഒരുതരം ദുശാഠ്യമാണ്.മദനിയും രാമൻ പിള്ളയുമൊക്കെ നിലപാടുമറ്റാനുണ്ടായ കാരണം എന്തുമാകട്ടെ. അവർ പഴയ തെറ്റകളെല്ലാം ഏറ്റുപറഞ്ഞ് നേർവഴി വന്നാലും അംഗീകരിയ്ക്കില്ല എന്ന് ഇത്ര വാശിയെന്തിൻ? മദനി തന്നെ ബോംബെറിഞ്ഞ് കാലു നഷ്ടപ്പെടുത്തിയ പ്രതി പ്രായശ്ചിത്തം ചെയ്തപ്പോൾ അയാൾക്കു പോലും മാപ്പു നൽകാൻ തയ്യാറായി. അത്ര കണ്ട് മാറ്റങ്ങൾ ഒരാളിൽ കാണുമ്പോൾ അവരെ അതിനോടു നിഷേധാത്മകമായ സമീപനം സ്വീകരിയ്ക്കേണ്ട യാതൊരു കാര്യവുമ്മില്ല. സുഹ്ര്ത്തേ മുസ്ലിം-ക്രിസ്തീയ നാമധാരികൾക്ക് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് മറ്റിതര സംസ്ഥാനങ്ങളിൽ ജീവിയ്ക്കാൻ പറ്റാത്തത്ര സ്ഫോടനാത്മകമാണ് സ്ഥിതി ഗതികൾ.എന്ന കാര്യം ഓർക്കണം. ഇന്നലെവരെ നാം കണ്ട ഇന്ത്യ അല്ല, ഇപ്പോൾ. വർഗീയം വളരെയേറെ പുരോഗമിച്ചിരിയ്ക്കുകയാണ്. അതുകൊണ്ട് കണ്ണിൽൽ എണ്ണ ഒഴിച്ച് കാത്തിരുന്ന് സി.പി.എമ്മിനെയും മറ്റു് ഇടതുപക്ഷകക്ഷികളേയും എതിർക്കാൻ വേണ്ടി എതിർക്കുക എന്ന സമീപനം തിരുത്തുക. ക്രിയാത്മകമായ വിമർശനങ്ങൾ വേണം .പക്ഷേ ഇടതുപക്ഷത്തെ -പ്രഹ്യേകിച്ച് സി.പി.എമ്മിനെ മാത്രമേ എതിർക്കൂ എന്ന സമീപനവും ശരിയൊന്നുമല്ല.
“കണ്ണിൽൽ എണ്ണ ഒഴിച്ച് കാത്തിരുന്ന് സി.പി.എമ്മിനെയും മറ്റു് ഇടതുപക്ഷകക്ഷികളേയും എതിർക്കാൻ വേണ്ടി എതിർക്കുക എന്ന സമീപനം തിരുത്തുക.”
മനോമനാ,
ചില ‘സ്വയം പ്രഖ്യാപിത’ കമ്മൂണിസ്റ്റുകാര് അങ്ങനെയാണ്. അവരു പാര്‍ട്ടിയെ അടിയന് ലച്ചിപ്പോം എന്നുപറഞ്ഞു നടപ്പാണ്. ചുറ്റുവട്ടത്ത് ഈവക ഉണ്ടച്ചുരുട്ടുകളേക്കാള്‍ ആയിരമിരട്ടി പ്രാധാന്യമുള്ള സാമൂഹിക/രാഷ്ട്രീയ/വികസന വിഷയങ്ങള്‍ വേറെ കിടന്നാലെന്ത്, സ്വയം പ്രഖ്യാപിത സിദ്ധാന്തക്കാര്‍ക്ക് അതൊന്നും കാണേണ്ടതില്ല. പിണറായി-വി.എസ്-പരിപ്പുവട-കട്ടഞ്ചായ തുടങ്ങിയ ദ്വന്ദ്വങ്ങളില്‍ എല്ലാ ചര്‍ച്ചയും തളച്ചിട്ടേ മതിയാവൂ. അങ്ങനെ പാര്‍ട്ടിയെ “ശക്തിപ്പെടുത്തി ശക്തിപ്പെടുത്തി”യാണല്ലോ അച്ചുമ്മാന് സിന്ഡിക്കേറ്റു നായകന് വീരേന്ദ്രസഗാവിനെ ഒരു വഴിക്കാക്കിയത്.
അല്ലാ, ഈ അച്ചുമ്മാനല്ലേ പത്രക്കാരു താങ്കള്‍ നവകേരളമാര്‍ച്ചില്‍ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ “ഇല്ലാ ഇല്ലാ ഇല്ലാ” എന്ന് ത്വലാക്ക് ചൊല്ലുമ്പോലെ ഉരിയാടിയത്. പൂക്കുലയൊരെണ്ണം കിട്ടിയാല്‍ ഇപ്പ തുള്ളിക്കളയും എന്ന മട്ടില്‍ പാര്‍ട്ടിയെയും അണികളെയുമടക്കം വെല്ലുവിളിച്ച് മാര്‍ച്ചിന്റെ സമാപനത്തലേന്നു പോലും “ഹമ്പമ്പട ഞാനേ” എന്ന് കാറ്റും പിടിച്ചിരുന്ന അപ്പൂപ്പന് ഒടുക്കം സൂചി കുത്തിവിട്ട ബലൂണു പോലെ വാലുമാട്ടിക്കൊണ്ട് ചെന്ന് സ്റ്റേജിലിരുന്നപ്പം പിന്നേ സ്റ്റേറ്റ് സെക്രട്ടറിയും അഖിലേന്ത്യനുമൊക്കെ എഴുന്നേറ്റ് താലപ്പൊലിയുമായി വണങ്ങി കാഴ്ചപ്പൊന്നുവച്ച് വരവേല്ക്കണോല്ലോ.
അപ്പൂപ്പന്റെ മറ്റേ സ്ഥിരം പരിപാടി-ആളെ വച്ചുള്ള സ്പെഷലു മുദ്രാവാക്യം വിളി- ശംഖുമുഖത്ത് പക്ഷേ പാളിപ്പോയി. പ്രകാശ് കാരാട്ടിന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയും കൂടെ സ്റ്റേജില്‍ വന്നിരുന്നാ വായിലെ മുത്തുപൊഴിഞ്ഞു പോവുമെന്ന് വച്ചാവും സ്റ്റേറ്റുകാറില് വന്നിറങ്ങിയത്. സുരേഷ് ഗോപി കമ്മീഷണറില്‍ വന്നിറങ്ങുമ്പോലെ നാലു കൈയ്യടി ഒറ്റയ്ക്ക് വാങ്ങാനുള്ള ചീപ്പ് പരിപാടി ഏതായാലും വിവരമുള്ള പാര്ട്ടിക്കാര് പൊളിച്ചു കൈയ്യീ കൊടുത്തു. ബക്കറ്റും തിരയുമൊക്കെ കേട്ട് അണികള്‍ ആവേശം കൊണ്ടപ്പോള്‍ വാലും ചുരുട്ടിയിരിക്കാനേ ആശാനു പറ്റിയുള്ളൂ. സ്വതവേയുള്ള മൂള വര്‍ക്ക് ചെയ്യുന്ന പ്രായമൊക്കെ കഴിഞ്ഞതു കൊണ്ടാവാം അപ്പൂപ്പന് ജനശക്തിക്കാരന്‍ പ്രസംഗമെഴുതിക്കൊടുക്കുമ്പോഴേ വിപ്ലവം വരൂ.അതും സ്വന്തം അഭിപ്രായമെന്ന മട്ടില്‍ വച്ചു കീച്ചുമ്പൊഴും ഒന്നാം ക്ലാസുകാരന് നവസാക്ഷരന്‍ തപ്പുന്നതുപോലെ ഇടയ്ക്കിടെ തപ്പിപ്പോവും.
ഏതായാലും ഇതുപോലെ കുറേ “പാര്ട്ടിരക്ഷകന്മാര്” ഉള്ളതുകൊണ്ട് ഏതായാലും സി.പി.ഐ.എമ്മിന് ആളു കുറയുമെന്ന പേടിവേണ്ട.
സീ പി എം നു കുറെ വിയര്‍പ്പൊഴുക്കേണ്ടി വരും എന്നു തൊന്നുന്നു...
കോഴിക്കോട് നടന്ന സിപിഎം കണ്‍വെന്‍ഷനില്‍ വേദിയില്‍ ഉമാഉണ്ണിയും(കേരളത്തിലേ ഉമാ ഭരതി) മലപ്പുറത്ത് മഅ്ദനിയും. ഇടതു മതേതര കൂട്ടായ്മയുടെ വളര്‍ച്ച കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഒപ്പം ഭയവും. ഇനി കണ്ണൂരിലേക്കും മഅ്ദനിയെ കൊണ്ടുവരണം. അവിടെയുമുണ്ട് മുസ്ലിം ഉമ്മമാര്. മഅ്ദനിയും, സൂഫിയായും തീവ്രവാദി ആക്കിയ തൈക്കണ്ടി ഫയാസിന്റെ ഉമ്മ സഫിയയെപോലെ ഇനിയും കണ്ണുനീര് വറ്റിയിട്ടില്ലാത്ത, കണ്ടുകൊതിതീരും മുന്‍പെ പൊന്നുമോന് കൊല്ലപ്പെട്ടിട്ടും അവന്റെ മയ്യത്തുപോലും എനിക്കു കാണേണ്ട എന്നു ലോകത്തിനു മുന്നില്‍ പൊട്ടിക്കരയേണ്ടി വന്ന, പാവപ്പെട്ട ഉമ്മമാര്.
പിണരായി, ഫാരിസ് കൂട്ട്കെട്ടിനു അഭിവാന്ദ്യങ്ങള്‍....
സൂരജ്,
“ചില ‘സ്വയം പ്രഖ്യാപിത’ കമ്മൂണിസ്റ്റുകാര് അങ്ങനെയാണ്. അവരു പാര്‍ട്ടിയെ അടിയന് ലച്ചിപ്പോം എന്നുപറഞ്ഞു നടപ്പാണ്. ചുറ്റുവട്ടത്ത് ഈവക ഉണ്ടച്ചുരുട്ടുകളേക്കാള്‍ ആയിരമിരട്ടി പ്രാധാന്യമുള്ള സാമൂഹിക/രാഷ്ട്രീയ/വികസന വിഷയങ്ങള്‍ വേറെ കിടന്നാലെന്ത്, സ്വയം പ്രഖ്യാപിത സിദ്ധാന്തക്കാര്‍ക്ക് അതൊന്നും കാണേണ്ടതില്ല. പിണറായി-വി.എസ്-പരിപ്പുവട-കട്ടഞ്ചായ തുടങ്ങിയ ദ്വന്ദ്വങ്ങളില്‍ എല്ലാ ചര്‍ച്ചയും തളച്ചിട്ടേ മതിയാവൂ.“
എന്റെ കമന്റുകളിൽ ഇതു എക്സ്പ്രെസ്സ് ചെയ്യപ്പെട്ടില്ല. ഇതും കൂടി ചേർത്തു സംത്ര്പ്തിപ്പെടുന്നു.
മറ്റൊരു ചൊല്ലു കൂടി:
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോരയല്ലോ കൊതുകിന്നു കൌതുകം.
എന്നതുപോലെയാണ് ഈ പാർട്ടിയുടെ രക്ഷകവേഷക്കാർ. അനുകൂല ശത്രു എന്നാണ് ഇത്തരം ചിലരെ പണ്ട് വിശേഷിപ്പിച്ചിരുന്നത് ഇന്ന്` അവർ പ്രതികൂലശത്രുക്കൾ എന്ന വിശേഷണത്തിനു അർഹരാകത്തക്ക നിലയിൽ പുരോഗമിച്ചിരിയ്ക്കുന്നു.
ദത്തന് ,
അഭിപ്രായത്തിനു നന്ദി.
താങ്കള്‍ പറഞ്ഞതിനോട് കൂടുതലായി ഒന്നും എനിക്ക് ചേര്‍ക്കാനില്ല.
മനോമനാ,
ഞാന്‍ ഒന്നിനേയും നെഗറ്റീവായി കാണുന്നില്ല. തെറ്റിന്റെ വഴിയിലൂടെ പോയ മദനി നല്ലവനാകുന്നത് വളരെ നല്ലതാണ്. മദനിയും രാമന് പിള്ളയും നിലപാടു മാറ്റിക്കോട്ടെ. അവര്‍ നല്ല മനുഷ്യരാകട്ടെ. അവര്‍ തെറ്റു ഏറ്റുപറഞ്ഞ് നല്ലവഴി വന്നാലംഗീകരിക്കുന്നതിനും ഒരു കുഴപ്പവുമില്ല.
ഞാന്‍ പരാമര്‍ശിച്ചത്, പിണറായി വിജയന് തല മുതിര്‍ന്ന കമ്യൂണിസ്റ്റുകാരും, പൊതു ജീവിതത്തില്‍ ഒരു കളങ്കവുമില്ലാത്തവരുമായ വി എസിനോടും വെളിയത്തോടും പെരുമാറിയതും , ഇന്നും വളരെയധികം ആളുകള്‍ വെറുക്കുകയും സംശയത്തോടെ കാണുകയും ചെയ്യുന്ന മദനിയോടും പൊതു വേദികളില്‍ പെരുമാറിയതിനേക്കുറിച്ചാണ്. മനോമനന് അന്ധമായ പിണറായി ഭക്തി മാറ്റി വച്ച്, ഒരു സാധാരണ മനുഷ്യനായി ഇതേക്കുറിച്ച് ചിന്തിച്ചാല്‍ ഇതിലെ ബീഭത്സത മനസിലാകും .
മദനി നല്ലവനകുന്നതിനോട് എനിക്ക് യാതൊരു നിഷേധാത്മക നിലപാടുമില്ല. സി പി എമ്മിന്റെ വേദികളില്‍ അയാളെ പൂവിട്ടു പൂജിക്കുന്നതിന്റെ ഗൌരവം മനസിലാക്കാനുള്ള മനോനില മനോമനനില്ലാത്തതുകൊണ്ടാണ്, ഞാന്‍ ഉദ്ദേശിക്കാത്തതൊക്കെ പറയുന്നത്.
മുസ്ലിം-ക്രിസ്തീയ നാമധാരികൾക്ക് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് മറ്റിതര സംസ്ഥാനങ്ങളിൽ ജീവിയ്ക്കാൻ പറ്റാത്തത്ര സ്ഫോടനാത്മകമാണ് സ്ഥിതി ഗതികൾ.എന്ന കാര്യം ഓർക്കണം.
ഓര്‍ക്കുന്നുണ്ട് , എല്ലവരും ഓര്‍ക്കുന്നുണ്ട് അതിനു കേരളത്തില്‍ മദനിയുമായി കുട്ടുകൂടുന്നതിന്റെ സാം ഘത്യം എന്റെ തലയില്‍ കേറില്ല. മദനിയുടെ പിന്തുണയില്ലാതെ 18 സീറ്റു നേടിയവര്‍ മദനിയുടെ കൂടെ അതിലും കുറവു സീറ്റുകള്‍ നേടിയിട്ട് ഈ സ്ഫോടനാത്മകമായ സ്ഥിതി എങ്ങനെ മാറ്റിമറിക്കുമെന്ന് , മനോമനനൊന്നു പറയാമോ?
2007 ഡിസം ബറിലാണു, ഒറീസ്സയില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചു കൊല്ലുന്ന കലാപരിപാടി അരങ്ങേറിയത്. അന്ന് സി പി എം കേന്ദ്രത്തില്‍ യു പി എ യെ പിന്തുണക്കുകയായിരുന്നു. അന്നു ഒന്നും ചെയ്യാന്‍ പറ്റാത്ത സി പി എം ഇനി മദനിയുടെ കൂട്ടുകെട്ടിലൂടെ കേരളത്തിലെ 20 സീറ്റും നേടിയാല്‍ എന്താണു കൂടുതലായി ചെയ്യുക?.
അതുകൊണ്ട് കണ്ണിൽൽ എണ്ണ ഒഴിച്ച് കാത്തിരുന്ന് സി.പി.എമ്മിനെയും മറ്റു് ഇടതുപക്ഷകക്ഷികളേയും എതിർക്കാൻ വേണ്ടി എതിർക്കുക എന്ന സമീപനം തിരുത്തുക. ക്രിയാത്മകമായ വിമർശനങ്ങൾ വേണം .പക്ഷേ ഇടതുപക്ഷത്തെ -പ്രഹ്യേകിച്ച് സി.പി.എമ്മിനെ മാത്രമേ എതിർക്കൂ എന്ന സമീപനവും ശരിയൊന്നുമല്ല.
മനോമനാ,
സി.പി.എമ്മിനെയോ മറ്റു് ഇടതുപക്ഷകക്ഷികളേയോ ഞാന്‍ എതിര്‍ത്തിട്ടില്ല. കമ്യുണീസ്റ്റാശയങ്ങളെ എന്നും പിന്തുണക്കുന്ന വ്യക്തിയാണു ഞാന്‍. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണു മാനവരാശിക്ക് ഏറ്റവും അനുയോജ്യമെന്നു കരുതുന്ന ഒരാളാണു ഞാന്‍.
ഇവിടെ ഞാന്‍ എതിര്‍ത്തത്, കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും വ്യതിചലിച്ചുപോയ ചില നേതാക്കളുടെ പ്രവര്ത്തീകളെയാണ്. പിണാറായിയാണു കമ്യൂണിസ്റ്റുപ്രസ്ഥാനം എന്ന് മനോമനന് കരുതുന്നതുകൊണ്ടാണ്, പിണറായി ചെയ്യുന്നതെല്ലാം കമ്യൂണിസമാണെന്നു വിശ്വസിക്കുന്നത്. പക്ഷെ എല്ലാവരും അങ്ങനെയാണെന്നു കരുതരുത്.
നേതാവിനെ അന്ധമായി പിന്തുണക്കുക എന്നത് മനോമനന് ഒരു കടമയായി കരുതുന്നതു കൊണ്ട്, കമ്യൂണിസം എന്നതെന്താണെന്നു തിരിച്ചറിയാന്‍ പറ്റുന്നില്ല. ഏതു കമ്യൂണിസ്റ്റാശയമോ നയമോ ആണു ഞാന്‍ എതിര്‍ത്തതെന്നു പറഞ്ഞാല്‍ ഞാന്‍ വ്യക്തമാക്കം. അല്ലാതെ വെറുതെ എതിര്‍ക്കാന്‍ വേണ്ടി മാത്രം എതിര്‍ക്കുക എന്നൊക്കെ ആക്ഷേപിക്കുന്നത് അന്തസില്ലാത്ത നടപടിയാണ്.
പിണറായി വിജയന് പല തെറ്റായ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അവയൊക്കെ ഞാന്‍ പല സ്ഥലങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. ഇനിയും അതു ചെയ്യും. മദനിയേപ്പോലുള്ള തീവ്രവാദികളെ അദ്ദേഹം പിന്തുണച്ചാല്‍ തുടര്‍ന്നും നാന് അതിനെ വിമര്‍ശിക്കും. അദ്ദേഹത്തിന്റെ ഏതു നടപടിയും പിന്താങ്ങാന് മനോമനനു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ എതിര്ത്തിട്ടുള്ളതെല്ലാം കാര്യകാരണസഹിതമാണ്. അല്ലെന്ന് മനോമനനു തെളിയിക്കാമോ?
കമ്യൂണിസ്റ്റുപാര്ട്ടികളല്ലാത്തവര് പിന്താങ്ങേണ്ടതായ ഒന്നും ചെയ്യുന്നതായി കാണുന്നില്ല. അതുകൊണ്ട് അവരെ വിമര്‍ശിക്കേണ്ടതായി എനിക്ക് തോന്നുന്നില്ല. വെറുതെ അരെയെങ്കിലും വിമര്‍ശിക്കേണ്ടത് എന്റെ കടമയും അല്ല.
ഇന്ന രിതിയില്‍ പ്രവര്‍ത്തിക്കണം എന്നു ഞാന്‍ പ്രതീക്ഷിക്കുന്ന പാര്‍ട്ടികളും ആളുകളും അതിനു കടകവിരുദ്ധമായി ചിലതൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ അവരെ വിമര്‍ശിക്കും. മറ്റുള്ളവരെ വിമര്‍ശിക്കുന്നതുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതും ഇല്ല. വിമര്‍ശനം സമമായി വീതിച്ചു നല്‍കണം എന്ന ചിന്താഗതിയും എനിക്കില്ല.
സുരജ് ഇവിടെ സന്ദര് ശിച്ചതിനു നന്ദി.
ചില ‘സ്വയം പ്രഖ്യാപിത’ കമ്മൂണിസ്റ്റുകാര് അങ്ങനെയാണ്. അവരു പാര്‍ട്ടിയെ അടിയന് ലച്ചിപ്പോം എന്നുപറഞ്ഞു നടപ്പാണ്.
ഒരു കമ്യൂണിസ്റ്റുകാരനാകാന്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണമെന്ന അഭിപ്രായം എനിക്കില്ല.
കാള്‍ മാര്‍ക്സ് എഴുതിയ കമ്യൂണിസ്റ്റ് നയങ്ങള്‍ പിന്തുടര്ന്നാല് മതി. ആ നയങ്ങളില്‍ നിന്നും
പിണറായി വിജയന് എന്ന കമ്യൂണിസ്റ്റുകരന്‍ വ്യതി ചലിച്ചതിനെയാണ്, ഞാന്‍ എതിര്‍ത്തതും വിമര്‍ശിച്ചതും .
സുരജിനേപ്പോലുള്ള കമ്യൂണിസ്റ്റുകാര്‍ അന്ധമായ ആരാധനയുള്ളവരാണ്. അതു കൊണ്ടാണ്, പിണറായി വിജയന് പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തുന്ന തും അമ്യൂസ്മെന്റ് പാര്‍ക്ക് നടത്തുന്നതും താങ്കള്‍ പിന്തുണക്കുന്നത്. ഇത് കാള്‍ മാര്‍ക്സ് പറഞ്ഞ ഏതു കമ്യൂണിസ്റ്റാശയത്തിന്റെ അടിസ്ഥാ
നത്തിലാണെന്നു സൂരജിനു പറയാമോ?
പിണറായി വിജയജന് ദേശാഭിമാനി എന്ന പാര്‍ട്ടി സ്വത്ത് ഇ പി ജയരാജന് എന്ന വ്യക്തിയുടെ പേരിലേക്ക് എഴുതിമാറ്റിയതിനെ സൂരജ് എതിര്‍ക്കാതിരുന്നത്, ഏത് കമ്യൂണിസ്റ്റാശയപ്രകാരമായിരുന്നു എന്ന് എന്നോടൊനു പറയാമോ?
പലയിടത്തും ഞാന്‍ ആവര്‍ത്തിച്ച് അവയൊന്നും വീണ്ടും എഴുതുന്നില്ല.
തീവ്രവാദികളുമായി കൂട്ടു കൂടി പാര്‍ട്ടിയെ രക്ഷിക്കേണ്ട ആവശ്യം എനിക്കില്ല. അങ്ങനെ രക്ഷിക്കുന്നവരെ പിന്തുണക്കേണ്ട ഗതികേടും എനിക്കില്ല.
പിണറായി-വി.എസ്-പരിപ്പുവട-കട്ടഞ്ചായ തുടങ്ങിയ ദ്വന്ദ്വങ്ങളില്‍ എല്ലാ ചര്‍ച്ചയും തളച്ചിട്ടേ മതിയാവൂ. അങ്ങനെ പാര്‍ട്ടിയെ “ശക്തിപ്പെടുത്തി ശക്തിപ്പെടുത്തി”യാണല്ലോ അച്ചുമ്മാന് സിന്ഡിക്കേറ്റു നായകന് വീരേന്ദ്രസഗാവിനെ ഒരു വഴിക്കാക്കിയത്.
സൂരജിന്റെ തമാശ നല്ലതാണ്. വീരേന്ദ്രസഗാവിനെ ആര്, എന്തുകൊണ്ട്, ഒരു വഴിക്കാക്കി എന്നത് അത്ര രഹസ്യമൊന്നും അല്ലല്ലോ? മാതൃഭൂമി പിണറായി വിജയെനെതിരെ എഴുതിയ അന്നു വിവരമുള്ളവര്‍ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നു. പിണറായി സഘാവിനു വീരേന്ദ്രസഗാവിനെയും വെളിയം സഗാവിനേയും കാള്‍ മുന്തിയ ഇനം സഘാവാണല്ലോ ഇന്ന് സഗാവു മദനി.
പൊന്നാനി സി പി എമ്മില്‍ നിന്നും എടുത്തത് സ്ഥിരമായി തൊല്ക്കുന്നു എന്ന കാരണം പറഞ്ഞാണല്ലോ? കോഴിക്കോടു മാറ്റിയതിന്റെ കാരണം വീരേന്ദ്രസഗാവിനോടുള്ള വ്യക്തി വിരോധം അല്ലതെന്താണു സഘാവേ? ഈ വൈരനിര്യാതനം എന്തുകൊണ്ട്, സഘാവിനു മനസിലാകുന്നില്ല. അതല്ല മനസിലായിട്ടും. നേതാവിനെ പിന്തുണക്കാന്‍ മറച്ചു വക്കുന്നതോ?
അതും അച്ചുമ്മാമന്റെ ചെലവില്‍ വരവുവക്കുന്നത് അല്പ്പത്തമല്ലെ സഘാവേ?വീരേന്ദ്രസഗാവിനെ ഒതുക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്തി എന്നൊക്കെ തീരുമാനിക്കാറായോ സഘാവേ?
സൂരജ് ഒരു കാര്യം സമ്മതിച്ചത് നല്ലതാണ്. വി എസ് ആയിരുന്നു വീരേന്ദ്ര സഗാവിനെ ഒതുക്കുന്നതിലൂടെ പിണറായി സഘാവിന്റെ ഉന്നം എന്ന് കേരളത്തിലെ മിക്കവര്‍ക്കും അറിയാം. ഇനിയും എത്രയെത്ര സഗാക്കളെ മുന്‍ നിര്‍ത്തി സഘാവു വിജയനു യുദ്ധം ചെയ്യേണ്ടി വരും എന്നോര്‍ക്കുമ്പോള്‍ ശരിക്കും സഹതാപം തോന്നുന്നു.
കാളിദാസൻ മാഷേ,
“ഇന്ന രിതിയില്‍ പ്രവര്‍ത്തിക്കണം എന്നു ഞാന്‍ പ്രതീക്ഷിക്കുന്ന പാര്‍ട്ടികളും ആളുകളും അതിനു കടകവിരുദ്ധമായി ചിലതൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ അവരെ വിമര്‍ശിക്കും.“
പലരും ഇങ്ങനെ നടിച്ചാണ് സി.പീമ്മിനെതിരെ തിരിയാറ്. കാളിദാസൻ അങ്ങനെ ഒരു നാട്യക്കാരൻ അല്ല എന്നു വിശ്വസിയ്ക്കാൻ തന്നെ എനിക്കിഷ്ടം. ഞാൻ സി.പി.എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും പരിമിതികളും ദൌർബ്ബല്യങ്ങളും മറച്ചു വ്യ്ക്കാതെയാണ് അഭിപ്രായങ്ങൾ പറഞ്ഞിട്ടുള്ളത്. ഗതികേടു യു.പി.എ യെ പിന്തുണച്ചു എന്നതുകൊണ്ട് ഒറീസയിൽ സി.പി.എമ്മിനു എന്തു ചെയ്യാൻ പറ്റും? ഗുജറാത്തിൽ മുൻപ് എന്തു ചെയ്യാൻ പറ്റി? അതിനും മാത്രം അവിടെ സി.പി,എം ഉണ്ടോ?
അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത് എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുന്ന വിധം ഇതൊന്നു കൊണ്ടു പോണ്ടേ? അതെന്തേ കാളിദാസൻ കാണാത്തത്? ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സി.പി.എം വളരാത്തത്`അല്ലെങ്കിൽ ഇടതുപക്ഷം വളരാത്തത് പ്രകാശ് കാരാട്ടും യച്ചൂരിയും വളർത്താത്തതുകൊണ്ടാണോ?
അങ്ങനെ പറയാൻ ഞാൻ ഒരുക്കമല്ല.
ശക്തികൊണ്ടല്ല സഖാവേ ബുദ്ധികൊണ്ടാണ് അവർ ഇടതുപക്ഷത്തെ നയിക്കുന്നത്. ആൾബലത്തിന്റെ ശക്തി മതിയാം വണ്ണം സംഭരിയ്ക്കും വരെ ഇതങ്ങു നിറുത്താൻ പറ്റില്ലല്ലോ. പിന്നെ മദനിയെയും ദേശീയരാഷ്ട്രീയത്തെയും ഒന്നും കൂട്ടിക്കുഴയ്ക്കാതിരിയ്ക്കുക.
കഴിഞ്ഞ തവണ പതിനെട്ടൂ ജയിച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളത്. ഇപ്പോൾ കാളിദാസനു ബോധിയ്ക്കാത്ത കൂട്ടൂകെട്ടുകൾ ഉണ്ടാക്കുന്നതിന്റെ പൊരുൾ കാളിദാസനും അറിയാവുന്നതു തന്നെ. ഒന്നു ഓർക്കുക. ഇടതുപക്ഷത്തിനു മലപ്പുറം ഇന്ന് പണ്ടേപ്പോലെ ഒരു ബാലികേറാമലയല്ല. ചെറുതല്ലാത്ത മാറ്റങ്ങൾ അവിടെ ഉണ്ടായിരിയ്ക്കുന്നു.. പിണറായി എങ്ങനെയുള്ള ആളെന്നു കാളിദാസൻ കരുതിയാലും. പിന്നെ ഇതൊന്നും പിണറായിയുടെ മാത്രം നയങ്ങളായി ആരോപിയ്ക്കുന്നത് ശരിയല്ല. പിണറായി എത്ര ശക്തനാണെങ്കിലും തീരുമാനങ്ങളെ കുറച്ചൊക്കെ സ്വാധീനിയ്ക്കാൻ കഴിയും എന്നതിനപ്പുറം പിണറായിക്ക് എന്നല്ല ഒരു നേതാവിനും തോന്നിയ രീതിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാനൊന്നും കഴിയില്ലെന്നു ഞങ്ങൾ കുറച്ചൊക്കെ വിശ്വസിയ്ക്കുന്നുണ്ട്. പിണറായിയും വി.എസ്സും എല്ലാം ഒന്നു പോലെയാണെന്ന് അറിയണമെങ്കിൽ അവരൊക്കെ പാർട്ടി ഒന്നു വിട്ടു പോയി നോക്കണം. ആപ്പോ അറിയാം മനോമനൻ മഹാനവർകളെപ്പോലെയുള്ളവർ പിണറായി ഭക്തനാണോ വി.എസ് ഭക്തനാണോ എന്നൊക്കെ
പീന്നേ കാളിഅദാസൻ മാഷേ,
ഈ പിണറായിക്കെതിരെ സംസാരിയ്ക്കാത്തവർ ഒക്കെ പിണറായി ഭക്തൻ ആണെന്നു ധരിയ്ക്കരുതു കേട്ടോ. പിണറായിയെ എതിർത്തു സംസാരിച്ചാൽ കുറുക്കുവഴിയ്ക്കു മറ്റുപലരുടേയും മുന്നിൽ ചിലപ്പോൾ ആദർശധീരപ്പട്ടം കിട്ടൂം. പക്ഷെ പിണറായിയെ തള്ളീയും വി എസ്സിനെ പ്രശംസിച്ചും ഉള്ള ആദർശ പരി വേഷം മനോമനനെപ്പോലുള്ളവർ ആഗ്രഹിയ്ക്കുന്നില്ല.
താങ്കൾതന്നെ പറഞ്ഞതു പോലെ നല്ല കമ്മ്യൂണിസ്റ്റാകാൻ ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട. അതുപോലെ കമ്മ്യൂണിസ്റ്റാകാൻ അന്ധമയി പിണറായിയെ എതിർക്കണമെന്നോ അന്ധമയി വി,എസ്സിനെ പ്രകീർത്തിച്ചുകൊള്ളണം എന്നോ ഒരു നിയമവും ഇല്ലല്ലോ?ഉവ്വോ?
വി.എസ്സും പിണറായിയും ഒരുമിചു നിന്ന ഒരു കാലത്തിന്റെ മധുര സ്മരണകൾ മനോമനനും മറന്നിട്ടില്ല. ഞാനും ശരിയ്ക്കും തിരുവന്തപുരം കാരൻ തന്നെയാണു കാളിദാസ്മാഷ്. എന്തൊക്കെ കണ്ടിരിയ്ക്കുന്നു.(വീരവാദം അല്ല) ആദർശം ഉള്ളവരും ഇല്ലാത്തവരും എന്നൊരു വേർതിരിവിലേയ്ക്കു പോയാൽ ഒരുപാടു പറയേണ്ടിവരും. വാക്കും പ്രവ്ര്ത്തിയും തമ്മിലൊക്കെ ഉണ്ടാവേണ്ട ചില പൊരുത്തങ്ങളും പൊരുത്തക്കേടുകളും തുടങ്ങി ഒരുപാട്`......
പിന്നെ ഈ പാർട്ടിയിൽ അനീതിയ്ക്കെതിരെ പോരാടണമെങ്കിലും കൂടെ ആളു വേണം. പോരാട്ടം അനീത്യ്ക്കെതിരെ തന്നെന്നു കൂടെനിൽക്കുന്നവർക്കു ബോധ്യപ്പെടുകയും വേണം..ഒരു പ്രസ്ഥാനം ഒന്നാകെ അനീതിയുടെ പക്ഷത്തേയ്ക്കു കൂറുമാറി എന്നു വിശ്വസിയ്ക്കുക പ്രയാസമാണ്.
പാർട്ടിയ്ക്കുള്ളിൽ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അതിൽ ഒരു പക്ഷത്തെ മഹത്വവൽക്കരിച് ആദർശത്തിന്റെ മൊത്ത കച്ചവടം സ്വയം ഏറ്റെടുക്കുന്നതു നന്നല്ല.നോക്കണേ ആദർശത്തിനും കുത്തകാവകാശം!
ഇതൊരു സംവാദമാകാൻ സഹകരിച്ചതിനു കാളിദാസനോടും മറ്റു കമന്റിയവരോടും നന്ദിയുണ്ട്
പറഞ്ഞ് അവസാനിപ്പിയ്ക്കുകയല്ല.
പലരും ഇങ്ങനെ നടിച്ചാണ് സി.പീമ്മിനെതിരെ തിരിയാറ്. കാളിദാസൻ അങ്ങനെ ഒരു നാട്യക്കാരൻ അല്ല എന്നു വിശ്വസിയ്ക്കാൻ തന്നെ എനിക്കിഷ്ടം.
മനോമനാ,
മറ്റു പലരും നടിക്കുന്നുണ്ടോ എന്ന് ഞാന്‍ നോക്കുന്നില്ല. സി പി എമ്മിനെതിരെ ഞാന്‍ തിരിഞ്ഞിട്ടില്ല. ചില നേതാക്കള്‍ക്കെതിരെ ഞാന്‍ വിമര്‍ശനം നടത്തിയിട്ടുണ്ട്. അത് ഒരു നാട്യത്തിന്റെയും പുറത്തല്ല. വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. അവ വീണ്ടും എഴുതാം.
1 പാര്‍ട്ടി അമ്യുസ്മെന്റ്റ് പാര്‍ക്ക് തുടങ്ങിയത്
2 പഞ്ച നക്ഷത്ര ഹോട്ടല്‍ തുടങ്ങിയത്
3 ലിസ് ചാക്കോ പോലുള്ള സാമ്പത്തിക കുറ്റവാളികളുമായി കുട്ടു കുടിയത്.
വേറെ പലതും ഉണ്ട്ട്.
മനോമനനു ഇതൊക്കെ ന്യായീകരിക്കാന്‍ പറ്റുമോ
ഗതികേടു യു.പി.എ യെ പിന്തുണച്ചു എന്നതുകൊണ്ട് ഒറീസയിൽ സി.പി.എമ്മിനു എന്തു ചെയ്യാൻ പറ്റും? ഗുജറാത്തിൽ മുൻപ് എന്തു ചെയ്യാൻ പറ്റി? അതിനും മാത്രം അവിടെ സി.പി,എം ഉണ്ടോ?
ഇതല്ലേ മനോമനാ, യാഥാര്‍ത്ഥ്യം ?സി പി എം അതിന്റെ ചരിത്രത്തിലെ ഏറവും ശക്തമായ സമയമായിരുന്നു കഴിഞ്ഞ പ്രാവശ്യം. അന്ന് ഒറിസയിലെ കാടത്തത്തിനെതിരെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇനി സി പി എം കേന്ദ്രം ഭരിച്ചാലും ഗുജറാത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ല. മദനിയെ കൂടെ കൂട്ടിയാല്‍ എന്താണ് കുടുതലായി ചെയ്യാന്‍ പറ്റുക?
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സി.പി.എം വളരാത്തത്`അല്ലെങ്കിൽ ഇടതുപക്ഷം വളരാത്തത് പ്രകാശ് കാരാട്ടും യച്ചൂരിയും വളർത്താത്തതുകൊണ്ടാണോ?
വളര്‍ത്താത്തതു കൊണ്ടല്ല. ജനങ്ങള്‍ സ്വീകരിക്കാത്തതു കൊണ്ടാണ്.
ബുദ്ധികൊണ്ടു തന്നെ ഇടതുപക്ഷം നയിക്കണം. അതിനു മദനിയെപോലുള്ള തീവ്ര വാദികളുടെ ബുദ്ധി അവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. മലപ്പുറത്ത് വലിയ മാറ്റങ്ങളുണ്ടായി. അത് ഒരു മദനിയുടെയും സഹായം കൊണ്ടല്ല . അത് നിലനിറുത്താന്‍ പാര്ട്ടിക്കായിട്ടില്ലെങ്കില്, അത് പാര്‍ട്ടി നേതാക്കളുടെ കഴിവുകേടു തന്നെയാണ്.
പിണറായിയും വി.എസ്സും എല്ലാം ഒന്നു പോലെയാണെന്ന് അറിയണമെങ്കിൽ അവരൊക്കെ പാർട്ടി ഒന്നു വിട്ടു പോയി നോക്കണം.
മദനിയുമായി കുടുക എന്നത് പിണറായിയുടെ മാത്രം നയമാണ്.
വി എസോ പിണറായിയോ പാര്‍ട്ടി വിട്ടു പോകുന്ന പ്രശ്നമല്ല ഇത്. മത തീവ്രവാദത്തിനെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള സി പി എം, ഒരു മത തീവ്രവാദിയുമായി കൂടുന്നതിന്റെ പ്രശ്നമാണ്. സി പി എമ്മിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസം പുറത്തു വന്ന സാഹചര്യത്തില്‍ , ഇത് ഒരു വിഭാഗം ആളുകളുടെ തീരുമനമായിരുന്നു എന്നത് ശരിയാണ്.
പിണറായിക്കെതിരെ സംസാരിയ്ക്കാത്തവർ ഒക്കെ പിണറായി ഭക്തൻ ആണെന്നു ധരിയ്ക്കരുതു കേട്ടോ.
പിണറായി വിജയന്റെ പാളിച്ചകള്‍ കണ്ടിലെന്നു നടിക്കുന്നവരെ പിണറായി ഭക്തരായി കണുക സ്വാഭാവികം.
പിണറായിയെ എതിര്‍ത്തു സംസാരിച്ചാലൊന്നും കുറുക്കുവഴിയ്ക്കു ആദര്‍ശധീരപ്പട്ടം കിട്ടില്ല മനോമനാ.
ഇല്ലാത്ത കാര്യങ്ങളേക്കുറിച്ച് ഞാന്‍ സംസാരിച്ചില്ല.കേരളീയ സമൂഹത്തിന്റെ മുന്നില്‍ ഒരു തുറന്ന പുസ്തകത്തിലെന്നപോലെ ആളുകള്‍ വായിക്കുന ചില സംഭങ്ങളേക്കുറിച്ച് മാത്രമേ ഞാന്‍ സംസാരിച്ചുള്ളു. തള്ളിപ്പറയേണ്ട കര്യങ്ങള്‍ വി എസ് ചെയ്താലും പിണറായി ചെയ്തലും ഞാന്‍ തള്ളിപ്പറയും. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറെ കാലങ്ങളായി പ്രശംസിക്കേണ്ട ഒരു കാര്യവും പിണറായി ചെയ്തിട്ടില്ല. മദനിയുമായി കൂടിയത് പ്രശംസിക്കേണ്ടതായ ഒന്നായിട്ടെനിക്ക് തോന്നുന്നില്ല. അതു കൊണ്ടാണതിനെ തള്ളിപ്പറയുനത്. അതാരില്‍ നിന്നും ആദര്‍ശധീരത പട്ടം കിട്ടാനുമല്ല.
നല്ല കമ്മ്യൂണിസ്റ്റാകാന് അന്ധമായി വി,എസ്സിനെ പ്രകീര്‍ത്തിച്ചുകൊള്ളണം എന്നൊരു ഒരു നിയമവും ഇല്ല. മാര്‍ക്സ് പറഞ്ഞ ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ചാല്‍ മതി.
കമ്യൂണിസ്റ്റാകാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്താനോ, സാമ്പത്തിക കുറ്റവാളികളുമായി കൂട്ടു കൂടാനോ, മത തീവ്രവദികളുമായി കൂട്ടുകൂടാനോ,പാര്‍ട്ടി സ്വത്ത് വ്യക്തിയുടെ പേരില്‍ എഴുതിക്കൊടുക്കാനോ മാര്‍ക്സ് പറഞ്ഞിട്ടില്ല. മാത്രമല്ല ഇതിനൊക്കെ എതിരെ വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ ചെയ്ത പിണറായി വിജയനെ ഒരു യധാര്ത്ഥ കമ്യൂണിസ്റ്റായി എനിക്ക് കണാന്‍ കഴിയില്ല. മനോമനന് അതൊക്കെ ശരിവച്ചാലും എനിക്ക് യാതൊരു വിരോധവുമില്ല.
ഒരു പ്രസ്ഥാനം ഒന്നാകെ അനീതിയുടെ പക്ഷത്തേയ്ക്കു കൂറുമാറി എന്നു വിശ്വസിയ്ക്കുക പ്രയാസമാണ്.
ഒരു പ്രസ്ഥാനം ഒന്നാകെ അനീതിയുടെ പക്ഷത്തേയ്ക്കു കൂറുമാറി എന്ന് ആരും പറഞ്ഞില്ല. പ്രസ്ഥാനത്തെ നയിക്കുന്ന നേതാക്കളില്‍ ചിലര്‍ക്ക് അപഭ്രംശം സംഭവിച്ചു എന്നു പറയുമ്പോള്‍ അത് പ്രസ്ഥാനത്തിനാകെ എന്ന് മനസിലാക്കുന്നത് ശരിയല്ല. പിന്നെ നേതാവാണു പ്രസ്ഥാനം എന്നു വിലയിരുത്തുമ്പോള്‍ ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ സ്വാഭാവികമാണ്.
പാര്‍ട്ടിയ്ക്കുള്ളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്. അത് പരിഹരിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. നടത്തിയ പരിഹരം ഏകാധിപത്യപരമായിരുന്നു. ഏത് ഏകാധിപത്യ നടപടിയും സമൂഹം വിലയിരുത്തുമ്പോള്‍ ആദര്‍ശത്തിന്റെ പരിവേഷം കടന്നു വരും. അതു മനുഷ്യസഹജമാണ്. അതിനെ മാധ്യമ സിന്‍ഡിക്കേറ്റ് എന്നൊക്കെ ആക്ഷേപിക്കുമ്പോള്‍ അതിനു വിപരീത ഫലങ്ങളുണ്ടാകും .
ഒരു പക്ഷത്തെയും മഹത്വവല്ക്കരിക്കുന്നതില് എനിക്കു യാതൊരു താല് പ്പര്യവുമില്ല. ഞാന്‍ ഇവിടെ വിമര്‍ശിച്ചത് ചില നേതാക്കളെയാണ്, അല്ലാതെ പക്ഷങ്ങളെയല്ല.
എന്തും രണ്ടു പക്ഷങ്ങളുടെ ഇടയില്‍ നിന്നു മാത്രം വിശകലനം ചെയ്തു പഠിച്ചവര്‍ക്ക് കാണുന്നതെല്ലാം പക്ഷം പിടിക്കുന്നതായേ തോന്നൂ. പാര്‍ട്ടി പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തുന്നതും അമ്യൂസ്മെന്റ് പര്‍ക്ക് നടത്തുന്നതും, സാമ്പത്തിക കുറ്റവാളികളുടെ ചങ്ങാത്തം കൂടുന്നതും, മതതീവ്രവാദിയുമായി കൂടുന്നതൊക്കെ, സമൂഹം വിമര്‍ശിക്കുമ്പോള്‍ ചൂളിപ്പോകുന്നതുകൊണ്ടാണ്, പക്ഷങ്ങളുടെ മറതേടുന്നത്. അതിന്റെ ചമ്മലില്‍ നിന്നാണ്,ഇതൊക്കെ കമ്യൂണിസമാണെനു വ്യാഖ്യാനിക്കേണ്ട ഗതികേടും.
ആദർശം ഉള്ളവരും ഇല്ലാത്തവരും എന്നൊരു വേർതിരിവിലേയ്ക്കു പോയാൽ ഒരുപാടു പറയേണ്ടിവരും.
ആദര്‍ശം ഉള്ളവരും ഇല്ലാത്തവരും എന്നൊരു വേര്‍തിരിവിലേയ്ക്കു പോയാല്‍ ഒരുപാടൊന്നും പറയേണ്ടിവരില്ല. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ സാധാരണ ജനങ്ങള്‍ ക്കറിയേണ്ടതല്ല. ഒരു നേതാവ് ആദര്‍ശം ഉള്ളവനാണോ എന്നറിയാനുള്ള വിവേകമൊക്കെ ജനങ്ങള്‍ക്കുണ്ട്. അവര്‍ക്ക് രണ്ടു നേതാക്കള്‍ ഒരുമിച്ചു നിന്ന ഒരു കാലത്തിന്റെ മധുര സ്മരണകളും അയവിറക്കേണ്ട ഗതികേടില്ല. ജനസാമാന്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ എന്തു നിലപടിവര് എടുക്കുന്നു എന്നേ അവര്‍ നോക്കൂ.
പാര്‍ട്ടിയില്‍ അനീതിയ്ക്കെതിരെ പോരാടണമെങ്കില്‍ കൂടെ ആളു വേണമെന്നില്ല. വിജയിക്കണമെങ്കില്‍ ആളുവേണം. എല്ലാ പോരാട്ടങ്ങളും വിജയിക്കണമെന്നും ഇല്ല. എതിര്‍ക്കുന്ന ശബ്ദങ്ങള്‍ ഒന്നൊന്നായിവെട്ടിമാറ്റുമ്പോള് വിജയിക്കാന്‍ പ്രയാസമാണുതാനും .
ചില ‘സ്വയം പ്രഖ്യാപിത’ കമ്മൂണിസ്റ്റുകാര് അങ്ങനെയാണ്. അവരു പാര്‍ട്ടിയെ അടിയന് ലച്ചിപ്പോം എന്നുപറഞ്ഞു നടപ്പാണ്. ചുറ്റുവട്ടത്ത് ഈവക ഉണ്ടച്ചുരുട്ടുകളേക്കാള്‍ ആയിരമിരട്ടി പ്രാധാന്യമുള്ള സാമൂഹിക/രാഷ്ട്രീയ/വികസന വിഷയങ്ങള്‍ വേറെ കിടന്നാലെന്ത്, സ്വയം പ്രഖ്യാപിത സിദ്ധാന്തക്കാര്‍ക്ക് അതൊന്നും കാണേണ്ടതില്ല. പിണറായി-വി.എസ്-പരിപ്പുവട-കട്ടഞ്ചായ തുടങ്ങിയ ദ്വന്ദ്വങ്ങളില്‍ എല്ലാ ചര്‍ച്ചയും തളച്ചിട്ടേ മതിയാവൂ.
പാര്‍ട്ടി ആരെങ്കിലും വന്നു രക്ഷിക്കപ്പെടാന്‍ അന്ത്യശ്വാസം വലിച്ചു കിടക്കുന്നില്ല. പാര്‍ട്ടി എന്നു പറയുന്നത് ഒരു ഇരുമ്പു മറയുമല്ല, ഇന്‍ഡ്യയില്‍. ജനങ്ങള്‍ വൊട്ടു ചെയ്ത് അധികാരത്തില്‍ കയറ്റിയില്ലെങ്കില്‍ അത് മരിച്ചു പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇതു വരെ അധികാരത്തില്‍ വരാത്ത ഇടങ്ങളില്‍ പാര്‍ട്ടിയെ മഷിയിട്ടു നോക്കിയാലും കാണാത്തത് അതുകൊണ്ടാണ്. അതൊന്നും മനസിലാക്കാനുള്ള ബുദ്ധിവികാസം ഇല്ലാത്തതുകൊണ്ടാണ്, പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്നതാണ്, കമ്യൂണിസ്റ്റുനേതാക്കളുടെ കടമയെന്നു സൂരജിനേപ്പോലുള്ളവര്‍ കരുതുന്നത്.
25 % ജനങ്ങള്‍ വോട്ടു ചെയ്താലൊന്നും ഒരു പാര്‍ട്ടിയും അധികാരത്തില്‍ കയറില്ല. മദനിയുടെ നക്കാപ്പിച്ച കിട്ടുമ്പോള്‍, അതില്‍ കൂടുതല്‍ ആ കൂട്ടുകെട്ടു കാരണം നഷ്ടപ്പെടാന്‍ എല്ലാ സാധ്യതയുമുണ്ട്. അതൊന്നും അന്ധമായ വ്യക്ത്യാരാധന കരണം പലര്‍ക്കും അറിയാന്‍ പറ്റുന്നില്ല. അഹങ്കാരം അതിന്റെ മുര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ ഇതു പോലെയാണ്.
ചുറ്റുവട്ടത്ത് പലവക ഉണ്ടച്ചുരുട്ടുകളേക്കാള്‍ ആയിരമിരട്ടി പ്രാധാന്യമുള്ള സാമൂഹിക/രാഷ്ട്രീയ/വികസന വിഷയങ്ങള്‍ ഉന്ടായിട്ടും, എയര്‍ കണ്ടീഷന്‍ ചെയ്ത കാറില്‍ നവകേരള യാത്ര നടത്തിയപ്പോള്‍ കേരളീയരാരും അതേക്കുറിച്ചൊന്നും കേട്ടില്ലല്ലോ. ജുഡിഷ്യറിയേയും, കോടതിയേയും, സി ബിഐ എയും, മറ്റു രാഷ്ട്രീയനേതാക്കളെയും തെറി പറയുന്നതെങ്ങനെയാണെന്നാണല്ലോ ജാഥംഗങ്ങള് ശാസ്ത്രീയമായി തെളിയിച്ചു കൊണ്ടിരുന്നത്. സുരേഷ് ഗോപി സ്റ്റൈലില്‍ പോടാ പുല്ലേ എന്നൊക്കെയാണല്ലോ അവിടങ്ങളില്‍ മുഴങ്ങിക്കേട്ടിരുന്നതും . മറ്റു വിഷയങ്ങള്‍ എല്ലാം എന്തേ ഒറ്റയടിക്കു മറന്നു പോയി? മറ്റുള്ളവര്‍ ഉണ്ടച്ചുരുട്ടുകള്‍ ഉയര്‍ത്തുമ്പോള്‍ സ്ഥലകാല ബോധം എന്തു കൊണ്ട് സടകുടഞ്ഞ് എണീക്കുന്നു?
പിണറായി-വി.എസ്-പരിപ്പുവട-കട്ടഞ്ചായ തുടങ്ങിയ ദ്വന്ദ്വങ്ങളില്‍ ഒരു ചര് ച്ചയും തളച്ചിടാത്ത മാന്യ ദേഹം അരുളിച്ചെയ്തതിതാണ്. ഈ അച്ചുമ്മാനല്ലേ പത്രക്കാരു താങ്കള്‍ നവകേരളമാര്‍ച്ചില്‍ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ “ഇല്ലാ ഇല്ലാ ഇല്ലാ” എന്ന് ത്വലാക്ക് ചൊല്ലുമ്പോലെ ഉരിയാടിയത്. പൂക്കുലയൊരെണ്ണം കിട്ടിയാല്‍ ഇപ്പ തുള്ളിക്കളയും എന്ന മട്ടില്‍ പാര്‍ട്ടിയെയും അണികളെയുമടക്കം വെല്ലുവിളിച്ച് മാര്‍ച്ചിന്റെ സമാപനത്തലേന്നു പോലും “ഹമ്പമ്പട ഞാനേ” എന്ന് കാറ്റും പിടിച്ചിരുന്ന അപ്പൂപ്പന് ഒടുക്കം സൂചി കുത്തിവിട്ട ബലൂണു പോലെ വാലുമാട്ടിക്കൊണ്ട് ചെന്ന് സ്റ്റേജിലിരുന്നപ്പം പിന്നേ സ്റ്റേറ്റ് സെക്രട്ടറിയും അഖിലേന്ത്യനുമൊക്കെ എഴുന്നേറ്റ് താലപ്പൊലിയുമായി വണങ്ങി കാഴ്ചപ്പൊന്നുവച്ച് വരവേല്ക്കണോല്ലോ. അപ്പൂപ്പന്റെ മറ്റേ സ്ഥിരം പരിപാടി-ആളെ വച്ചുള്ള സ്പെഷലു മുദ്രാവാക്യം വിളി- ശംഖുമുഖത്ത് പക്ഷേ പാളിപ്പോയി. പ്രകാശ് കാരാട്ടിന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയും കൂടെ സ്റ്റേജില്‍ വന്നിരുന്നാ വായിലെ മുത്തുപൊഴിഞ്ഞു പോവുമെന്ന് വച്ചാവും സ്റ്റേറ്റുകാറില് വന്നിറങ്ങിയത്. സുരേഷ് ഗോപി കമ്മീഷണറില്‍ വന്നിറങ്ങുമ്പോലെ നാലു കൈയ്യടി ഒറ്റയ്ക്ക് വാങ്ങാനുള്ള ചീപ്പ് പരിപാടി ഏതായാലും വിവരമുള്ള പാര്ട്ടിക്കാര് പൊളിച്ചു കൈയ്യീ കൊടുത്തു. ബക്കറ്റും തിരയുമൊക്കെ കേട്ട് അണികള്‍ ആവേശം കൊണ്ടപ്പോള്‍ വാലും ചുരുട്ടിയിരിക്കാനേ ആശാനു പറ്റിയുള്ളൂ.
ഇത് പിണറായി-വി.എസ് ദ്വന്ദ്വമായി അസ്മാദൃശ്യര്‍ വിലയിരുത്തിയാല്‍, അവരെ തെറി പറയല്ലേ ഡോക്ടറേ. ഈ ദ്വന്ദത്തിനു ഇല്ലാത്ത മാനം നല്കി, കേരളത്തില്‍ ഒരു പക്ഷി പറന്നാലും, അത് വി എസ് പിണറായി യുദ്ധത്തിനിടയില്‍ കൂടി മാത്രം കാണാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച മാടനും മറുതയും എഴുതുന്നത് അമൃതു പോലെ ഭക്ഷിക്കുകയും ഹാ ഹാ ഹാ എന്നൊക്കെ അദ്ദേഹത്തെ അഭിനന്ദികുകയും ചെയ്യുന്ന ഡോക്ടറുടെ ഈ മുതലക്കണ്ണീരിനു ഒരു വിലയുമില്ല ഡോക്ടറേ. വൈദ്യാ സ്വയം ചികിത്സിക്കൂ ആദ്യം .
മാരീചന് എന്ന ബ്ളോഗര്‍ എഴുതുന്ന എല്ലാ ബ്ളോഗിലും ഈ ദ്വന്ദം പരാമര്‍ശിക്കാറുണ്ട്. അവിടെയൊന്നും ഡോക്ടറുടെ രോഷം, സട പോയിട്ട് ഒരു രോമം പോലും, കുടഞ്ഞെഴുന്നേറ്റു കണ്ടില്ലല്ലോ. അവിടെയൊക്കെ കയ്യടിച്ച് അഭിനന്ദനം രേഖപ്പെടുത്തുന്നതേ മറ്റുള്ളവര്‍ കാണ്ടിട്ടുള്ളു. കുറച്ചുകൂടെ ആര്‍ജ്ജവം കാണിക്കൂ ഡോക്ടറേ.
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോരയല്ലോ കൊതുകിന്നു കൌതുകം.
എന്നതുപോലെയാണ് ഈ പാർട്ടിയുടെ രക്ഷകവേഷക്കാർ. അനുകൂല ശത്രു എന്നാണ് ഇത്തരം ചിലരെ പണ്ട് വിശേഷിപ്പിച്ചിരുന്നത് ഇന്ന്` അവർ പ്രതികൂലശത്രുക്കൾ എന്ന വിശേഷണത്തിനു അർഹരാകത്തക്ക നിലയിൽ പുരോഗമിച്ചിരിയ്ക്കുന്നു.
കാള്‍ മാര്‍ക്സ് പറഞ്ഞു, കമ്യൂണിസ്റ്റു വ്യവസ്ഥിതിയില്‍ രാഷ്ട്രം ഇല്ലാതാകും. രാഷ്ട്രവും പാര്‍ട്ടിയും ജനങ്ങളും ഒന്നാകും. പുതിയ കേരള കമ്യൂണിസ്റ്റുവ്യവസ്ഥിതിയില് 25 % ജനങ്ങള്‍ ഇല്ലാതായി, പാര്‍ട്ടി ഇല്ലാതായി നേതാവു പാര്‍ട്ടിയും പ്രസ്ഥാനവുമായി രൂപാന്തരപ്പെടുന്നു എന്നൊക്കെയാണ്, പ്രസ്ഥാനത്തിന്റെ അനുയായികള്‍ വിലയിരുത്തുന്നത്. ബാക്കിയുള്ള 75% ജനങ്ങളെ മറന്നാണീ അഹങ്കാരത്തിന്റെ തേര്‍വാഴ്ച. ഈ വൃത്തികേടിനു കുടപിടിക്കുന്നവര്‍ രക്ഷക വേഷക്കാര്‍, അനുകൂല ശത്രു, പ്രതികൂല ശത്രു തുടങ്ങിയ ക്ളീഷേകളില്‍ അഭയം തേടുന്നു. തന് പ്രമാണിത്തം തലക്കു പിടിച്ചാല്‍ ഇതിലപ്പുറം പറയും .
ഇന്ദിരയാണു ഇന്‍ഡ്യ എന്നു പറഞ്ഞതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍, ഇന്ദിര തൂത്തെറിയപ്പെട്ടു. പിന്നീട് ചെയ്ത തെറ്റിനു പശ്ചാത്തപിച്ചാണവര്‍ വീണ്ടും അധികാരത്തിലെത്തിയത്. ചരിത്രം അറിയുന്നവര്‍ക്ക് അതെല്ലാം ഓര്‍മ്മ വരും. ചരിത്രത്തെ കൊഞ്ഞനം കുത്തുന്നവര്‍ അതോര്‍ക്കാനുള്ള ഒരു സാധ്യതയും ഇല്ല.
നേതാവു പ്രസ്ഥാനമാകുന്ന അവസ്ഥയില്‍, നേതാവിനെ വിമര് ശിച്ചാല് അത് പാര്‍ട്ടിയെ വിമര് ശിക്കലാകുമെന്നും വിലയിരുത്തപ്പെടുന്ന, അധപ്പതനത്തിലേക്കും ദുഷിപ്പിലേക്കും കമ്യൂണിസ്റ്റു പ്രസ്ഥാനവും അനുയായികളും ആണ്ടുപോകുമ്പോള്‍ ഈ പ്രസ്ഥാനത്തെ സ്നേഹികുന്നവരില് , അത് വേദനയുണ്ടാക്കും
Post a Comment