Wednesday 18 March 2009

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഗുരുജി.







കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ന്യൂനപക്ഷങ്ങളോട് എന്നും ആഭിമുഖ്യമായിരുന്നു. നെഹ്രു ഗാന്ധി കുടുംബം എന്നും അവരുടെ സംരക്ഷകരായിട്ടാണറിയപ്പെട്ടിരുന്നതും. അടിയന്തരാവസ്ഥ കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യയുടെയും ചരിത്രത്തിലെ ഇരുണ്ട ഏടായിട്ടാണറിയപ്പെടുന്നത്. അക്കാലത്തെ പല അതിക്രമങ്ങള്‍ക്കും ഇന്ദിരയേക്കള്‍ ഉത്തരവാദി സഞയ് ഗാന്ധിയണെന്നു പറയപ്പെടുന്നു. പുത്രവാത്സല്യത്താല്‍ ഇന്ദിര അതെല്ലാം നിശബ്ദം അനുവദിച്ചു. അന്ന് സഞയ് ഗാന്ധിയുടെ പ്രധാനപ്പെട്ട ഒരു നയപരിപാടി, കൂട്ട വന്ധ്യം കരണമായിരുന്നു. കൂടുതല്‍ അം ഗങ്ങളുള്ള കുടുംബങ്ങളാണ്, ദാരിദ്ര്യം ഉണ്ടാവാന്‍ കാരണം എന്ന വികലമായ ഒരു നിലപടില്‍ നിന്നാണാ പ്രവര്‍ത്തി ഉണ്ടായതും. ഇന്‍ഡ്യയില്‍ പൊതുവേ മുസ്ലിങ്ങളാണ്, കൂടുതല്‍ കുട്ടികളുള്ളവര്‍. നിര്‍ബന്ധിത വന്ധ്യം കരണം മുസ്ലിങ്ങളെ ഉദ്ദേശിച്ചായിരുന്നു എന്ന് അന്നുണ്ടായ ഒരാരോപണമാണ്. ഡെല്‍ഹി ജുമാ മസ്ജിദ് ഇമാം അബ്ദുള്ളബുഖാരി ഈ അഭിപ്രയക്കാരനായിരുന്നു. നിര്‍ബന്ധിത വന്ധ്യം കരണത്തോടൊപ്പം ബുള്‍ഡോസര്‍ ഉപയോഗിച്ച് ചേരികള്‍ തകര്‍ക്കുന്നതും ദരിദ്രരെ ഉല്‍മൂലനം ചെയ്യലും അദ്ദേഹത്തിന്റെ നയപരിപാടികളില്‍ ഒന്നായിരുന്നു. ഇന്ദിരയുടെ മുദ്രാവാക്യം ഗരീബി ഹഠാവോ എന്നായിരുനെങ്കില്‍, സഞയ് അത് ഗരീബ് ഹഠാവോ എന്നാക്കി മാറ്റി. ഹിറ്റ്ലര്‍ മറാരോഗങ്ങള്‍ ഇല്ലാതാക്കാന്‍ മാറാരോഗികളെ കൊന്നൊടുക്കിയ പോലെ സഞയ് ദാരിദ്ര്യമില്ലാതാക്കാന്‍ ദരിദ്രരെ തന്നെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. അന്ന് ബുള്‍ഡോസറുകളുടെ അടിയില്‍പ്പെട്ട് ആയിരക്കണക്കിനു ദരിദ്രര്‍ മരിച്ചു എന്നതാണു സത്യം .

ഇപ്പറഞ്ഞ സഞയ് ഗന്ധിയുടെ മകനും ഇപ്പോള്‍ ബി ജെ പി നേതാവുമായ വരുണ്‍ നെഹ്രു ഗാന്ധി ഇക്കഴിഞ്ഞ മാര്‍ച്ച് ആറം തീയതി അദ്ദേഹം മത്സരിക്കുന്ന പിലിഭിറ്റില്‍ ഒരു പ്രസംഗം നടത്തി. അതിലെ പ്രസക്തഭാഗങ്ങളാണു ചുവടെ.

ജയ് ശീറാം വിളികളോടെ ഹിന്ദു തീവ്രവാദികള്‍ വരുണിന്റെ വാക്കുകളെല്ലം എതിരേറ്റു.

ആരെങ്കിലും ഹിന്ദുക്കളുടെ നേര്‍ക്ക് കൈ ഉയര്‍ത്തിയാല്‍ ഗീതതൊട്ടു ഞാന്‍ സത്യം ചെയ്യുന്നു ആ കൈ ഞാന്‍ വെട്ടും. ഇതു വെറുമൊരു 'കൈ' അല്ല, 'താമര'യുടെ ശക്തിയാണിത്. ഇതു മുസ്ലിംകളുടെ തലകള്‍ കൊയ്യും. എല്ലാ ഹിന്ദുക്കളും ഇവിടെ കഴിയണം. മറ്റുള്ളവരെ പാക്കിസ്ഥാനിലേക്ക് കടത്തുക. ഹിന്ദുക്കള്‍ ദുര്‍ബലരാണെന്നോ നേതാക്കളില്ലാത്തവരാണെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, നേതാക്കള്‍ വോട്ടിനുവേണ്ടി തങ്ങളുടെ ചെരിപ്പു നക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍, ആരെങ്കിലും ഹിന്ദുക്കളുടെ നേരെ ചെറു വിരലനക്കിയാല്‍ ആ കൈ ഞാന്‍ വെട്ടും. കരീമുല്ല, നസ്റുല്ല എന്നിങ്ങനെ ആളുകളെ പേടിപ്പിക്കുന്ന പേരുകളാണ് അവര്‍ക്ക്. അവരെ രാത്രിയില്‍ കണ്ടാല്‍ ഭയക്കണം. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ഫോട്ടോ അച്ചടിച്ച ലഘുലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള്‍ എന്നോട് ചോദിച്ചത് ഭയ്യാ, ഉസാമാ ബിന്‍ ലാദിന്‍ നിങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കുന്നുണ്ടോ എന്നാണ്

7 comments:

kaalidaasan said...

ആരെങ്കിലും ഹിന്ദുക്കളുടെ നേര്‍ക്ക് കൈ ഉയര്‍ത്തിയാല്‍ ഗീതതൊട്ടു ഞാന്‍ സത്യം ചെയ്യുന്നു ആ കൈ ഞാന്‍ വെട്ടും. ഇതു വെറുമൊരു 'കൈ' അല്ല, 'താമര'യുടെ ശക്തിയാണിത്. ഇതു മുസ്ലിംകളുടെ തലകള്‍ കൊയ്യും. എല്ലാ ഹിന്ദുക്കളും ഇവിടെ കഴിയണം. മറ്റുള്ളവരെ പാക്കിസ്ഥാനിലേക്ക് കടത്തുക. ഹിന്ദുക്കള്‍ ദുര്‍ബലരാണെന്നോ നേതാക്കളില്ലാത്തവരാണെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, നേതാക്കള്‍ വോട്ടിനുവേണ്ടി തങ്ങളുടെ ചെരിപ്പു നക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍, ആരെങ്കിലും ഹിന്ദുക്കളുടെ നേരെ ചെറു വിരലനക്കിയാല്‍ ആ കൈ ഞാന്‍ വെട്ടും. കരീമുല്ല, നസ്റുല്ല എന്നിങ്ങനെ ആളുകളെ പേടിപ്പിക്കുന്ന പേരുകളാണ് അവര്‍ക്ക്. അവരെ രാത്രിയില്‍ കണ്ടാല്‍ ഭയക്കണം. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ഫോട്ടോ അച്ചടിച്ച ലഘുലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള്‍ എന്നോട് ചോദിച്ചത് ഭയ്യാ, ഉസാമാ ബിന്‍ ലാദിന്‍ നിങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കുന്നുണ്ടോ എന്നാണ്

വരുണ്‍ നെഹ്രു ഗാന്ധി

March 6th 2009

Piliphit, UP.

dethan said...

ചെക്കന്‍ തന്തയ്ക്കു പിറന്നവന്‍ തന്നെ.ദരിദ്രവാസികളെ ഉന്മൂലനം ചെയ്ത് ദാരിദ്ര്യം നിമ്മാര്‍ജ്ജനം
ചെയ്തുകളയാമെന്നു വിചാരിച്ച വിദ്വാന്റെ മകനല്ലേ?
ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
വകതിരിവില്ലാത്ത ഇത്തരം പയ്യന്മാരില്‍ വര്‍ഗ്ഗീയ വിഷം കുത്തിവച്ച് ഭീകരവാദികളെ സൃഷ്ടിക്കുന്ന വൃദ്ധജംബൂകങ്ങളാണ് യഥാര്‍ത്ഥകുറ്റവാളികള്‍.
കുട്ടിഭീകരരെ ഇളക്കിവിട്ട് ബാബറിമസ്ജിദ് തകര്‍ത്ത
ശേഷം സൗകര്യം പോലെ പശ്ചാത്തപിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന നേതാക്കന്മാരെയും
പയ്യന്‍ കവച്ചു വയ്ക്കുമെന്നാണു തോന്നുന്നത്.തന്റെ പ്രസംഗം മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന്‍ അയാള്‍ പറഞ്ഞുകഴിഞ്ഞു.മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യണമെന്നു ഭഗവദ് ഗീതയില്‍ ഉണ്ടെന്നു വരെ പയ്യന്‍ ധരിച്ചിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
-ദത്തന്‍

Calvin H said...

ഇതൊക്കെ എന്ത്.. കേസ് രണ്ട് ദിവസം കൊണ്ട് ഒതുങ്ങും... പയ്യന്‍ ഈ ഒരൊറ്റ പ്രസംഗം കൊണ്ട് ആളാവും.. ഇപ്പോ തന്നേ ന്യായീകരിക്കാന്‍ ആള്‍ക്കാര്‍ എത്തിയല്ലോ

kaalidaasan said...

ദത്തന്‍ ,

ഇദ്ദേഹം വര്‍ഗ്ഗീയ വിദ്വേഷം കുത്തിവക്കപ്പെട്ട ആളാണെന്നു ഞാന്‍ കരുതുന്നില്ല. അറിഞ്ഞുകൊണ്ട് വിഷം ചീറ്റുന്നു. സംഘപരിവാര്‍ ഇതിനു മുമ്പ് പോഷക സംഘടനകളേക്കൊണ്ടായിരുന്നു ഇത്തരം വര്‍ഗ്ഗീയ വിദ്വേഷം ആളിക്കത്തിച്ചിരുന്നത്. ഇപ്പോള്‍ ബി ജെ പി നേതാക്കള്‍ കൂടെ അതില്‍ പങ്കുചേരുന്നു. ഇനി മോദിയുടേയും മറ്റും ഊഴം വരാനിരിക്കുന്നേ ഉള്ളു. ഒറീസ്സയില്‍ ഇത്തവണ പ്രചാരണത്തിനു മുമ്പില്‍ മോദിയാണെന്നറിയുന്നു. അദ്ദേഹത്തിന്റെ വക കേള്‍ക്കാനിരിക്കുന്നേ ഉള്ളു.

സഞയ് ഗാന്ധി ഒരു വര്‍ഗ്ഗിയവാദിയായിരുന്നില്ല എന്നാണെന്റെ വിശ്വാസം. അദ്ദേഹം നടപ്പിലാക്കിയ നയങ്ങള്‍ കൂടുതലും മുസ്ലിങ്ങളെ ആയിരുന്നു ബധിച്ചത്. പക്ഷെ മുസ്ലിങ്ങള്‍ക്കെതിരായി പേരെടുത്തു പറഞ്ഞ് ആക്രോശമൊന്നും അദ്ദേഹം നടത്തിയിരുന്നില്ല എന്നാണെനിക്ക് തോന്നുന്നത്. അടിയന്തരവസ്ഥക്കാലത്ത് പല ബുദ്ധിമുട്ടുകളും ഉണ്ടായെങ്കിലും മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കാന്‍, 1977 ല്‍ കോണ്‍ ഗ്രസിനെതിരെ വോട്ടുചെയ്തു എന്നത് നേരാണ്. പിന്നീട് 1980 ലും 1984 ലും അവര്‍ കോണ്‍ഗ്രസിനു തന്നെ വോട്ടുചെയ്തു.

വരുണ്‍ ഗാന്ധി ഒരു പടി കൂടേ കടന്ന്, പ്രകടമായി മുസ്ലിം വിരോധം പ്രകടിപ്പിക്കുനു. അത് ബി ജെപിയിലെ തീവ്ര വര്‍ഗ്ഗീയവാദികളുടേ നയമാണ്. ബി ജെ പി അതിന്റെ ചരിത്രത്തിലെ ഏറ്റവും വിഷമം പിടിച്ച് നാളുകളിലൂടെ കടന്നു പോകുന്ന ഇപ്പോള്‍, സുബോധമുള്ള ബി ജെ പി നേതാക്കളാരും മുസ്ലിങ്ങള്‍ ക്കെതിരെ ഇതു പോലെ ഭീകരവാദം മുഴക്കാന്‍ ധൈര്യപ്പെടില്ല.

തീവ്ര ഹിന്ദുക്കളെ കൂടെ നിര്‍ത്താനുള്ള സംഘ പരിവാറിന്റെ അജണ്ടയാണിതെന്നു തോന്നുന്നു. അദ്വാനിയേപ്പോലുള്ള നേതാക്കള്‍ മൌനം പലിച്ച് നല്ലപിള്ളകളാവുക. കുട്ടികുരങ്ങന്‍ മാരേക്കൊണ്ട് ചുടുചോറു മാന്തിക്കുക.

kaalidaasan said...

ശ്രീഹരി,

എല്ലാ ഭീകരവാദികളും ഇതു പോലെയാണ്. പറഞ്ഞു കഴിഞ്ഞ് നിഷേധിക്കുക. പത്രങ്ങള്‍ വളച്ചൊടിച്ചതാണെന്ന് എല്ലാ രാഷ്ട്രീയക്കാരും പറയാറുണ്ട്. പക്ഷെ ഇലക്ഷന്‍ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പക്ഷെ അതും ഭീകരവാദികള്‍ പ്രചരണ ആയുധമാക്കും.

മനനം മനോമനന്‍ said...

കാളിദാസൻ,

കഴുതക്കാമം കരഞ്ഞു തീർക്കുന്നതുപോലെ നമുക്കു കരഞ്ഞു തീർക്കാം. ഞാനും ഇടയ്ക്കിടെ മോങ്ങുന്നുണ്ട്‌.അല്ലാതെന്തു ചെയ്യാൻ? നാമെല്ലാം വന്ധീകരിയ്ക്കപ്പെടുന്ന കാ‍ലം വിദൂരമല്ലല്ലോ! നമ്മളെപ്പോലുള്ള പട്ടികൾ ഇങ്ങനെ കുരച്ചുകൊണ്ടിരിയ്ക്കും . അവർ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചുകൊണ്ടുമിരിയ്ക്കും. അവറ്റകൾക്കു ക്ര്‌ഷിയിറക്കാൻ പാകത്തിൽ ഉഴുതു മറിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ മണ്ണിൽനിന്നു നമുക്ക്‌ മതേതര രാഷ്ട്രം എന്നു
അവറ്റകൾ കേൾക്കാതെ വീമ്പിളക്കാം.

ദരിദ്ര ജന കോടികളുടെ നിരക്ഷരതയെ ഉപയുക്തമാക്കി മതാഭിനിവേശം കൊണ്ട്‌ വിശപ്പടക്കിപ്പിച്ച്‌
വർഗീയ വിഷം വിസർജ്ജിപ്പിയ്ക്കുന്ന ഈ നരാധമന്മാരുടെ ഈയം ഉരുക്കി ഒഴിയ്ക്കപ്പെട്ട ചെവിയിൽ നാം പറയുന്നതു എത്തിയാലല്ലേ അധമബോധത്താൽ കട്ട പിടിച്ച തലച്ചൊറിൽ ചെന്നു ചിതറിത്തെറിയ്ക്കുകയെൻങ്കിലും ചെയ്യുകയുള്ളു! നിഷ്ഫലം എന്നല്ലാ‍തെ എന്തു പറയാൻ?

സുഹ്ര്‌ത്തേ ,

അറിയാൻ വയ്യാഞ്ഞിട്ടു ചോദിയ്ക്കുകയാണ്. നാമൊക്കെ ഏതു നൂറ്റാണ്ടിലാണ്? പ്രാക്ര്‌ത യുഗങ്ങളിലൊന്നും ഇങ്ങനെ പിശചുബാധയേറ്റ ഭൂവിഭാഗങ്ങൾ ഉള്ളതായി ചരിത്രം രേഖപ്പെടുത്തുന്നില്ലല്ലോ! പ്രാക്ര്‌തത്തിൽ പ്രാക്ര്‌തമായ ചില നേരും നെറികളുമെങ്കിലും നിലനിന്നിരുന്നു. ഇന്നോ?

പരപീഡയിൽ ആനന്ദ നിർവ്ര്തി കണ്ടെത്തുന്ന ഈ പാപികളിൽ നിന്നും നമുക്കിനി രക്ഷാമർഗ്ഗം ഉണ്ടാകുമോ? ആർക്കറിയാം!

kaalidaasan said...

മനോമനാ,

ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള തീവ്ര ഹിന്ദുക്കളുടെ അഹ്വാനവും, പ്രവര്‍ത്തനവും മുന്നോട്ടു പോകും . ഞാന്‍ അതേക്കുറിച്ചല്ല പരാമര്‍ശിച്ചതും . മതേതരവാദികളായിരുന്ന നെഹ്രു കുടുംബത്തിലെ ഈ അനന്തരവകാശി ഒരു ഹിന്ദു തീവ്രവദിയായതിനേക്കുറിച്ചാണ്. ഇദ്ദേഹം മുസ്ലിങ്ങളോട് മാത്രമല്ല അസഹിഷ്ണുത കാണിച്ചിട്ടുള്ളത്. ഒരു തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ നിന്നും സിഖുക്കാരനെ ഇറക്കി വിടുക പോലും ചെയ്യുകയുണ്ടായി.

ഹിന്ദു തീവ്രവാദികളും മുസ്ലിം തീവ്രവാദികളും ഒരേ പ്പോലെയാണ്. രണ്ടു കൂട്ടര്‍ക്കും മതാധിഷ്ടിത വ്യവസ്ഥിതിയാണു വേണ്ടതും. ഹിന്ദു രാഷ്ട്രം ഇന്‍ഡ്യയില്‍ സ്ഥാപിക്കുക എന്നത് എളുപ്പമല്ല.

ഇത്തരം തീവ്ര നിലപാടുകള്‍ ചരിത്രത്തില്‍ പല വ്യക്തികളും രാഷ്ട്രങ്ങളും എടുത്തിട്ടുണ്ട്, എടുക്കുന്നുമുണ്ട്. ഹിറ്റ്ലര്‍ എന്ന വ്യക്തി യഹൂദരോട് കാണിച്ചതും ഇതേ അസഹിഷ്ണുതയായിരുന്നു. ഇന്നു പക്ഷെ ഹിറ്റ്ലറും അദ്ദേഹത്തിന്റെ തത്വശാസ്ത്രവും യൂറോപ്പില്‍ ഏറ്റവും വെറുക്കപ്പെട്ടതാണ്. തെക്കേ ആഫ്രിക്കയിലെ വര്‍ ണ്ണവെറിയന്‍ മാര്‍ അത് ഭൂരിപക്ഷ ജനതയെ അടിച്ചമര്‍ ത്താന്‍ ഉപയോഗിച്ചു. അതിനു പടിഞ്ഞാറന്‍ നാടുകളുടെ നിര്‍ലോപമായ പിന്തുണയും ഉണ്ടായിരുന്നു.

അതിനും പിടിച്ചു നിലക്കാനായില്ല. ഇന്ന് ഇസ്രായേലിലെ യഹൂദ തീവ്രവാദികള്‍ പാലസ്തീനികളോട് ഇതു തന്നെ ചെയ്യുന്നു. അതേ പടിഞ്ഞാറന്‍ ലോകം അതിനെ പിന്തുണക്കുകയും ചെയ്യുന്നു. തീവ്ര യഹൂദര്‍ക്കും തീവ്ര ഹിന്ദുക്കള്‍ക്കും ഒരേ ശബ്ദമാണിപ്പോള്‍ .

പരിഷ്കൃത സമൂഹം ഇതിനെയൊക്കെ അതി ജീവിക്കും .