Sunday, 8 March 2009
മാര്‍ക്സ് മാര്‍ക്സിനെ വിമര്‍ശിക്കുമ്പോള്‍
അന്താരാഷ്ട്രപ്രസിദ്ധനായ സാമൂഹികശാസ്ത്രജ്ഞന്‍ റൈനാര്‍ഡ് മാര്‍ക്സ് ജര്‍മ്മനിയിലെ മ്യൂണിക്ക് ആര്‍ച്ചുബിഷപ്പാണ്. അദ്ദേഹം അടുത്തനാളില്‍ എഴുതിയ പുസ്തകമാണ് "മൂലധനം - മനുഷ്യനുവേണ്ടി ഒരു വാദം." . അതിന്റെ ആമുഖത്തില്‍ കാള്‍ മാര്‍ക്സിനെഴുതുന്ന കത്ത് എന്ന രൂപത്തില്‍ കമ്യൂണിസത്തെ വിമര്‍ശിച്ചിരിക്കുന്നതിനേക്കുറിച്ച്, ഒരു ലേഖനം മാര്‍ക്സ് മാര്‍ക്സിനെഴുതുമ്പോള്‍ എന്ന പേരില്‍ ഡോ. ജോര്‍ജ് കുടിലില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു. അത് വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകളാണീ ലേഖനത്തില്‍ .
അതില്‍ അദ്ദേഹം, സഭയും മാര്‍കിസവും തമ്മില്‍ ഒരു സംവാദം നടത്തണമെന്ന് ഭഗ്യന്തരേണ സൂചിപ്പിക്കുന്നു.
അതിനു ആമുഖമെന്നോണം അദ്ദേഹം എഴുതുന്നു, മരണത്തിനു തൊട്ടുമുമ്പ് കാള്‍ മാര്‍ക്സ് പറഞ്ഞത്രേ, ഞാന്‍ ഒരു മാര്‍ക്സിസ്റ്റല്ല എന്ന്. മരണത്തിനു മുമ്പ് ക്രിസ്തു താന്‍ ഒരു ക്രിസ്ത്യാനിയാണെന്നു പറഞ്ഞിട്ടുള്ളതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.
മുതലാളിത്തം കമ്യൂണിസം പോലെ അപകടകരമാണ്. ഒരു പോലെ അപകടകരമായ ഇവ രണ്ടിനും ബദലായി നില്‍ക്കാന്‍ കത്തോലിക്കാ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തത്തിനു സാധിക്കുമെന്ന് അദ്ദേഹം ഈ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു.
കത്തോലിക്കാ സഭക്ക് 2000 വര്‍ഷത്തെ പഴക്കമുണ്ട്. ഇന്നു വരെ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തം നിര്‍മ്മിച്ചെടുക്കാന്‍ അതിനു സാധിക്കാത്തത് ഒട്ടും ആശ്ചര്യ ജനകമല്ല. കാരണം അങ്ങനെയൊന്ന് സധ്യമല്ല എന്നതു തന്നെ. അതുകൊണ്ടാണ്, കമ്യൂണിസം അപകടകരമാണെന്നൊക്കെ അദ്ദേഹം പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്.
സഭയുടെ ചരിത്രത്തില്‍ ഇന്നു വരെ ഒരു സാമ്പത്തിക ക്രമത്തേക്കുറിച്ച് ഒരു സഭാനേതാവും അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.
അധ്വാനിക്കുന്നവരെ ഭാരം ചുമക്കുന്നവരെ നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍ , ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നാണ്, യേശു പറഞ്ഞത്. പക്ഷെ സഭ ആരുടെ കൂടെയായിരുന്നു ഇത്രകാലവും ? പടിഞ്ഞാറന്‍ നാടുകളില്‍ സഭ എന്നും അടിച്ചമര്‍ത്തുന്നവരുടെയും ഏകാധിപതികളുടെയും കൂടെ ആയിരുന്നു. ഹിറ്റ്ലര്‍ , മുസ്സോലിനി ,ഫ്രാങ്കോ , പിനോഷെ തുടങ്ങിയ എല്ലാ സ്വേഛാധിപതികളെയും സഭ പിന്താങ്ങിയിരുന്നു.
കേരളത്തില്‍ ഇന്നും സഭ പണക്കാരുടെ കൂടെ തന്നെയാണ്. സഭയുടെ ഏറ്റവും പുതിയ റിയാലിറ്റി ഷോയായ സ്വാശ്രയ സ്ഥാപനങ്ങള്‍ പണക്കാരെ വിദ്യാഭ്യാസം ചെയ്യിക്കാനാണ്. ഇന്നും പണക്കാര്‍ക്കാണ് സഭയുടെ ഇടനാഴികളില്‍ സ്വാധീനവും മേല്‍ ക്കൈയ്യും . പാവപ്പെട്ടവര്‍ വെറും ഉപകരണം . അവരെ മുന്നില്‍ നിറുത്തി പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും പണം പിടുങ്ങുന്നു എന്നു മാത്രം . ഈ സത്യം മനസിലാക്കാതെ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തം സഭയുടെ വിദൂര സ്വപ്നങ്ങളില്‍ മാത്രമായിരിക്കും .
കേരളത്തില്‍ സഭക്കുള്ളത്ര ആസ്തി വേറൊരു സ്ഥാപനത്തിനും ഇല്ല. സഭയിലെ ഭൂരിഭാഗം പേരും പാവപ്പെട്ടവരാണ്. സഭയുടെ കണക്കറ്റ പണം ഉപയോഗിച്ച് പാവപ്പെട്ട സഭാംഗങ്ങള്‍ക്ക് വേണ്ടി സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടല്ലെ, പുതിയ സാമൂഹിക സാമ്പത്തിക ക്രമം സഭ ആരംഭിക്കേണ്ടത്?
മുതലാളിത്തരാജ്യങ്ങളിലുണ്ടായ സാമ്പത്തിക പുരോഗതി വിശദീകരിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ പാടുപെടുകയാണെന്നാണ്, ആര്‍ച്ച് ബിഷപ് പറയുന്നത്. അത് കഴിഞ്ഞകാലത്തെപ്പറ്റിയാണ്. ഇന്ന് മുതലാളിത്ത ലോകത്തുണ്ടായിട്ടുള്ള സാമ്പത്തിക സുനാമി വിശദീകരിക്കാന്‍, മുതലാളിത്തത്തിന്റെ ചേവകന്‍മാര്‍ പാടുപെടുകയണ്. ഇതെങ്ങനെ തരണം ചെയ്യാമെന്ന് പടിഞ്ഞാറന്‍ നാടുകളിലെ ആര്‍ക്കും നിശ്ചയമില്ല. അമേരിക്കയും ബ്രിട്ടനും, ബില്യണ്‍ കണക്കിനു ഡോളറും പൌണ്ടും അടിച്ചിറക്കാന്‍ പോകുന്നു. അമേരിക്ക ചൈനയുടെയും റഷ്യയുടെയും സഹായം തേടിയിരിക്കുന്നു.
കാള്‍ മാര്‍ക്സ് പറഞ്ഞത് സംഭവിച്ചു കഴിഞ്ഞു. മുതലാളിത്തം അതിന്റെ തന്നെ അസംബന്ധങ്ങളില്‍ തട്ടി പടിഞ്ഞാറന്‍ നാടുകളില്‍ തകര്‍ന്നിരിക്കുന്നു. മുതലാളിത്തത്തിന്റെ മെക്കയായ അമേരിക്ക കമ്യൂണിസ്റ്റാശയമായ ദേശസാല്‍ക്കരണം പോലുള്ള നടപടികള്‍ എടുക്കുന്നു. സ്വകാര്യ സ്വത്ത് നിലനിര്‍ത്തുകയല്ല, അത് രാജ്യത്തിന്റേതാക്കി മാറ്റുന്നതാണത്. ഇന്ന് പടിഞ്ഞാറന്‍ നാടുകളില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകം മാര്‍ക്സിന്റേതാണ്. റ്റൈം മാഗസിന്‍ അതിന്റെ പുറം ചട്ടയില്‍ മാര്‍ക്സിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നു.
മുതലാളിത്ത ആശയങ്ങളില്‍ വള്ളിപുള്ളി വിടാതെ കടിച്ചുതൂങ്ങുന്നവര്‍ മുതലാളിത്തരാജ്യങ്ങളിലുണ്ടായ ഈ പുതിയ സംഭവവികാസം വിശദീകരിക്കാന്‍ ഇന്ന് പാടുപെടുകയാണ്.
സോവിയറ്റ് യൂണിയന്‍ ഇല്ലാതായപ്പോഴേക്കും, 'പാശ്ചാത്യമുതലാളിത്തലോകം' 'പൂര്‍വ്വ കമ്യൂണിസ്റ്റ് ലോക' ത്തെ തോല്‍പിച്ചു എന്ന് ആര്‍ച്ച് ബിഷപ്പ് തീര്‍ച്ചയാക്കി. അതുകൊണ്ട് മാര്‍ക്സിനെയും മാര്‍ ക്സിന്റെ ആശയങ്ങളെയും എന്നേക്കുമായി ഇല്ലാതാക്കിയെന്ന് അദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നു. പക്ഷെ പടിഞ്ഞാറന്‍ നാടുകള്‍ ഇന്ന് ചെയ്യുന്നതെന്താണ്? ദേശസാല്‍ക്കരണം പോലുള്ള കമ്യൂണിസ്റ്റാശയങ്ങള്‍ അവര്‍ നടപ്പിലാക്കി തുടങ്ങുന്നു. അവര്‍ക്ക് മാര്‍ക്സിന്റെ ആശയങ്ങളെ തോല്‍പ്പിക്കാനായില്ല എന്നു മത്രമല്ല, അവര്‍ ആ ആശയങ്ങള്‍ സ്വീകരിക്കാനും നിര്‍ബന്ധിതരായി എന്നതാണ്, സത്യം . ഇല്ലാതാക്കിയെന്ന് അഭിമാനിച്ച മാര്‍ക്സിന്റെ അശയങ്ങള്‍ മുതലാളിത്തം സ്വീകരിക്കുന്നതാണ്, കവ്യനീതി എന്നു പറയുന്നത്.
മത്സരാധിഷ്ഠിതമായ സമൂഹമായി മാറിയ മുതലാളിത്ത വ്യവസായവല്‍കൃതസമൂഹം, കമ്പോളവ്യവസ്ഥിതിയിലെ തൊഴിലാളികളെ അതിന്റെ ഗുണഭോക്താക്കളായി മാറ്റുകവഴി, എല്ലാവര്‍ക്കും ക്ഷേമം സാധ്യമാകും എന്ന തോന്നലുണ്ടായി, എന്ന് ആര്‍ ച്ച് ബിഷപ് എഴുതുന്നു. എല്ലാവര്‍ക്കും ക്ഷേമം സാധ്യമാകും എന്ന തോന്നലുണ്ടായി, എന്നത് ശരിയാണ്. അത് ഒരു തോന്നല്‍ മാത്രമായിരുന്നു എന്ന സത്യം സമകാലീന മുതലാളിത്തലോകം തെളിയിക്കുന്നു. ദിവസം തോറും ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണ്, തൊഴില്‍ നഷ്ടപ്പെടുന്നത്.
തൊഴിലാളികള്‍ ചൂഷണവിധേയരായ ഇരകള്‍ മത്രമാണെന്ന് അത് തെളിയിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടത് കൊണ്ട് അവരുടെ ജീവിതം ചോദ്യഛിഹ്ന്നമായി. അവര്‍ക്ക് തൊഴില്‍ നല്‍കിയ മുതലാളിമാരോ? അവര്‍ ഇന്നും ആര്‍ഭാടജീവിതം നയിക്കുന്നു.
പടിഞ്ഞാറന്‍ നാടുകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടുന്നത്, നഷ്ടത്തിലായതു കൊണ്ടല്ല, കൊള്ള ലാഭത്തിന്റെ അളവു കുറഞ്ഞത് കൊണ്ടാണ്. കണ്ണ് ലാഭത്തില്‍ മാത്രമായ മത്സരാധിഷ്ഠിത മുതലാളിത്തത്തിന്റെ ബീഭത്സമുഖമാണത്.
തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് വേതനവ്യവസ്ഥകള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, സാമൂഹിക-തൊഴില്‍നീതി എന്നിവ അര്‍ത്ഥശൂന്യമായ പദങ്ങളാണ്. ലാഭമുണ്ടാകുമ്പോല്‍ മാത്രം ഇവയെല്ലാം നല്‍കുക. ലാഭം കുറയുമ്പോള്‍ തൊഴിലാളികളെ തെരുവിലേക്ക് വലിച്ചെറിയുക. ഇതാണ് മുതലാളിത്തത്ത്ന്റെ ശരിയായ മുഖം . ലാഭം കുറഞ്ഞാലും , ചിലപ്പോള്‍ നഷ്ടം ഉണ്ടായാലും , തൊഴിലാളിയേയും അവന്റെ കുടുംബത്തെയും സംരക്ഷിക്കുക എന്നത്, കമ്യൂണിസത്തിന്റെ മുഖവും. തൊഴില്‍ നഷ്ടപ്പെട്ട ലക്ഷങ്ങളോട് ചോദിക്കൂ, നിങ്ങള്‍ ഏതാണിഷ്ടപ്പെടുന്നതെന്ന്. അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും, ഇതില്‍ കമ്യൂണിസത്തിന്റെ മുഖമാണ്, മുതലാളിത്തത്തിന്റെ മുഖത്തേക്കാള്‍ നല്ലതെന്ന്.
മുതലാളിത്തത്തിന് ഓശാന പാടുന്ന ഈ ബിഷപ്പ്, കത്തോലിക്കാ സഭക്കു വേണ്ടി രൂപപ്പെടുത്തും എന്നു പറഞ്ഞ പുതിയ സാമ്പത്തിക ക്രമം, ഇന്ന് പടിഞ്ഞാറന്‍ നാടുകളില്‍ പരാജയപ്പെട്ട മുതലാളിത്തത്തിന്റെ മറ്റൊരു പതിപ്പാവുമെന്ന് തര്‍ക്കമില്ലാത്ത വിഷയമാണ്. അതുകൊണ്ടാണദ്ദേഹം മുതലാളിത്തത്തെ ഇത്രയധികം പുകഴ്ത്തുന്നത്.
ഹാബെര്‍മാസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ് എഴുതുന്നു. ഈ സാഹചര്യങ്ങളില്‍ "ഭാവിയില്‍ വിപ്ലവം നടത്തേണ്ട തൊഴിലാളികള്‍ തൊഴിലാളികളല്ലാതായിത്തീര്‍ന്നു."
തൊഴിലാളികള്‍ തൊഴിലാളികളല്ലാതായിത്തീര്‍ന്നു എന്നത് കമ്യൂണിസത്തിന്റെ പ്രശ്നം .
അതിനെ പുലഭ്യം പറയുന്ന ക്രൈസ്തവ സഭയുടെ പ്രശ്നമോ? അതിങ്ങനെ സംഹരിക്കാം . ഭാവിയില്‍ സ്വര്‍ഗ്ഗ രാജ്യത്തിനു വേണ്ടി ക്യൂ നില്‍ക്കേണ്ട വിശ്വാസികള്‍ , മത വിശ്വാസവും ദൈവ വിശ്വാസവും ഉപേക്ഷിച്ചു പോകുന്നു. കൊഴിഞ്ഞു പോക്ക് കത്തോലിക്കാ സഭയില്‍ നിന്നാണ് കൂടുതലും. ബിഷപ്പ് മാര്‍ക്സിന്റെ ഇടവകയില്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കുറച്ച് വയസന്മാരല്ലാതെ ആരെങ്കിലും കുര്‍ബാന കാണാന്‍ വരുന്നുണ്ടോ? മുതലാളിത്ത വ്യവസ്ഥിതിയില്‍ ആളുകള്‍ ദൈവ വിശ്വാസവും മത വിശ്വാസവും ഉപേക്ഷിക്കുന്നത് വിരോധഭാസമല്ലേ?
സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ എന്നു നിശ്ചയമില്ലാത്ത മാര്‍ക്സിനു കത്തെഴുതി കഷ്ടപ്പെടുന്ന സമയത്ത്, ദൈവത്തിനൊരു കത്തെഴുതി, സഭക്കീ ഗതികേട് വന്നതെന്തുകൊണ്ടെന്ന് അന്വേഷിക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്?
ആംഗ്ളിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ല്യംസ് പക്ഷെ പറയുന്നത് ഇതല്ല. അദ്ദേഹം പറയുന്നത്, മാര്‍ക്സ് മുതലാളിത്തത്തേക്കുറിച്ച് പറഞ്ഞത് കുറെയൊക്കെ ശരിയായിരുന്നു എന്നാണ്.
അദ്ദേഹം പറയുന്നത് ഇതാണ്
കെട്ടു കഥയിലൂടെയും കടലാസില്‍ മാത്രമൊതുങ്ങുന്ന ഇടപാടുകളിലൂടെയും , മൂര്‍ത്തമായ പരിണതഫലം ഇല്ലാതെ കച്ചവടക്കാര്‍ക്ക് മാത്രം ലാഭമുണ്ടാക്കാനായി ഊഹിക്കാനാവാത്ത തരത്തില്‍ മുതലാളിത്തം പണമുണ്ടാക്കി.
Spectator എന്ന പ്രസിദ്ധീകരണത്തില്‍ ആര്‍ച്ച് ബിഷപ്പ് വില്ല്യംസ് എഴുതി.
"Individuals find that their own personal financial decisions and calculations have nothing to do with what is happening to their resources, in a process for which a debt is simply someone else's wholly disposable asset."
"It is no use pretending that the financial world can maintain indefinitely the degree of exemption from scrutiny and regulation that it has got used to."
"Without a background of social stability everyone will eventually suffer,"
"Governments should not lose their nerve as they look to identify a few more targets."
"Fundamentalism is a religious word, not inappropriate to the nature of the problem."
"Marx long ago observed the way in which unbridled capitalism became a kind of mythology, ascribing reality, power and agency to things that had no life in themselves; he was right about that, if about little else. And ascribing independent reality to what you have in fact made yourself is a perfect definition of what the Jewish and Christian Scriptures call idolatry."
ഐക്യരാഷ്ട്ര സഭയുടെ ഒരു സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് വില്ല്യംസ് പറഞ്ഞു.
"Let this meeting in New York be an occasion where the consciences and the hearts of all are truly touched and changed, turned towards the needs of the poorest, turned towards the recognition that we have it in our hands to make a difference."
ഏത് ആര്‍ച്ച് ബിഷപ്പിനെ നമ്മള്‍ വിശ്വസിക്കണം ?
ബെനെഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പപ്പയും മാര്‍ക്സിനേക്കുറിച്ചു പറഞ്ഞിട്ടുണ്ട്, അടുത്ത കാലത്ത്.
"With great precision, albeit with a certain one-sided bias, Marx described the situation of his time, and with great analytical skill he spelled out the paths leading to revolution"
"Together with the victory of the revolution, though, Marx's fundamental error also became evident. He showed precisely how to overthrow the existing order, but he did not say how matters should proceed thereafter."
Subscribe to:
Post Comments (Atom)
1 comment:
പടിഞ്ഞാറന്‍ നാടുകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടുന്നത്, നഷ്ടത്തിലായതു കൊണ്ടല്ല, കൊള്ള ലാഭത്തിന്റെ അളവു കുറഞ്ഞത് കൊണ്ടാണ്. കണ്ണ് ലാഭത്തില്‍ മാത്രമായ മത്സരാധിഷ്ഠിത മുതലാളിത്തത്തിന്റെ ബീഭത്സമുഖമാണത്.
കാള്‍ മാര്‍ക്സ് പറഞ്ഞത് സംഭവിച്ചു കഴിഞ്ഞു. മുതലാളിത്തം അതിന്റെ തന്നെ അസംബന്ധങ്ങളില്‍ തട്ടി പടിഞ്ഞാറന്‍ നാടുകളില്‍ തകര്‍ന്നിരിക്കുന്നു. മുതലാളിത്തത്തിന്റെ മെക്കയായ അമേരിക്ക കമ്യൂണിസ്റ്റാശയമായ ദേശസാല്‍ക്കരണം പോലുള്ള നടപടികള്‍ എടുക്കുന്നു. സ്വകാര്യ സ്വത്ത് നിലനിര്‍ത്തുകയല്ല, അത് രാജ്യത്തിന്റേതാക്കി മാറ്റുന്നതാണത്. ഇന്ന് പടിഞ്ഞാറന്‍ നാടുകളില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകം മാര്‍ക്സിന്റേതാണ്. റ്റൈം മാഗസിന്‍ അതിന്റെ പുറം ചട്ടയില്‍ മാര്‍ക്സിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നു.
മുതലാളിത്ത ആശയങ്ങളില്‍ വള്ളിപുള്ളി വിടാതെ കടിച്ചുതൂങ്ങുന്നവര്‍ മുതലാളിത്തരാജ്യങ്ങളിലുണ്ടായ ഈ പുതിയ സംഭവവികാസം വിശദീകരിക്കാന്‍ ഇന്ന് പാടുപെടുകയാണ്.
Post a Comment