Sunday 1 March 2009

മന്ദബുദ്ധികള്‍ ഉണ്ടാകുന്നത്

കേരള മുഖ്യമന്ത്രിയെ, കെ ഇ എന്‍ കുഞ്ഞഹമ്മദ്, മന്ദബുദ്ധി എന്നു വിളിച്ചു. വി എസ്, കെ ഇന്‍ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്നും വിളിച്ചു. ഇത് അടുത്തനാളില്‍ കേരളത്തില്‍ നടന്ന ഒരു സംഭവമാണ്.


ഈ സംഭവത്തെ നരവംശശാസ്ത്രവും, ഭാഷാ ശാസ്ത്രവും, സാഹിത്യ ചരിത്രവും, കേരള ചരിത്രവും, വംശീയ അധിക്ഷേപ ചരിത്രവും , വര്‍ണ്ണ വിവേചന ചരിത്രവും , ക്രിക്കറ്റ് ചരിത്രവും എടുത്ത് വിശകലനം ചെയ്ത്, രണ്ട് സാംസ്കാരിക അപ്പോസ്തലന്‍മാര്‍ എഴുതി ,

കേരളീയ സാംസ്കാരിക സ്ഥലിയില്‍ നിരന്തരം ഇടപെട്ടുകൊണ്ട് പോതുബോധത്തെ നിയന്ത്രിക്കുന്ന അധീശ പ്രത്യയശാസ്‌ത്രത്തിനെതിരായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമരോത്സുകമായി ജീവിക്കുന്ന കെ.ഇ.എനെയാണ് കുരങ്ങനായി വി.എസ്.സംബോധന ചെയ്തതെന്നത് കൂടുതല്‍ ഗൌരവമായ അന്വേഷണം ആവശ്യപ്പെടുന്നു.

അവരുടെ ലേഖനം
എന്തുകൊണ്ട് കുരങ്ങന്‍
എന്ന പേരില്‍ വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ തുടര്‍ന്നെഴുതുന്നു

സാംസ്‌ക്കാരികമായ അപചയവുമായി ഇതിന് വല്ല ബന്ധവുമുണ്ടോ എന്നതാണ് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്.

അവരുടെ ഉത്ഖണ്ഠ വളരെ ശരിയാണ്. സാംസ്കാരികമായ അധഃപ്പതനമുണ്ടിതിനു പിന്നില്‍ . പക്ഷെ അധഃപ്പതനം കാണേണ്ടിടത്തല്ല അവര്‍ കണ്ടത്.


വി.എസ്സിനെപ്പോലെ സമരോത്സുകമായി ജീവിച്ച കമ്മ്യൂണിസ്‌റ്റ് നേതാക്കള്‍ പൊതുബോധത്തിന്റെയും അധീശപ്രത്യയ ശാസ്ത്രത്തിന്റെയും അന്ധമേഖലകളാല്‍ (Blind Spots) നിയന്ത്രിക്കപ്പെടുന്നത് തീര്‍ച്ചയായും ഭയപ്പെടേണ്ടതാണെന്നു, പറയാന്‍ മടിയില്ലാത്ത ഇവര്‍ വി എസിനെ മന്ദബുദ്ധി എന്നു വിളിച്ചത്, വിമര്‍ശിക്കപ്പെടേണ്ടതാണെന്നു പറയാത്തതിലെ യുക്തി, സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിനെ കൊഞ്ഞനം കുത്തലായിപ്പോയി. കേരളം മുഴുവന്‍ ആദരിക്കുന്ന, ഇന്ന് ജീവിച്ചിരിക്കുന്ന, സജീവ രാഷ്ട്രീയത്തിലുള്ള, ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവിനെ മന്ദബുദ്ധി എന്നു സംബോധന ചെയ്യുന്നതും, സത്വപരമായ പ്രതിനിധാനവുമായി ബന്ധപ്പെട്ടിരിക്കാന്‍ സാധ്യതയില്ലേ, എന്നൊരു ചോദ്യം എന്തുകൊണ്ട് അവര്‍ ചോദിച്ചില്ല?


മന്ദബുദ്ധികള്‍ മനുഷ്യരിലേ ഉള്ളു. മൃഗങ്ങളെ ആരും മന്ദബുദ്ധികള്‍ എന്നു വിളിക്കാറില്ല. മന്ദബുദ്ധികളെ പരിഹാസ്യപാത്രമായി അവതരിപ്പിക്കുന്നതിന്റെ മൊത്തക്കച്ചവടം, കൈരളി സംപ്രേക്ഷണം ചെയ്യുന്ന ഒരു മിമിക്രി പരിപാടിക്കാണ്. അതില്‍ മന്ദബുദ്ധിയായ ഒരു പെണ്‍കുട്ടിയെ ഏറ്റവും വികൃതമായ രീതിയിലാണവതരിപ്പിക്കുന്നത്. പടിഞ്ഞാറന്‍ നടുകളീലായിരുന്നെങ്കില്‍ ഇതു പോലെ മന്ദബുദ്ധികളെ പരിഹാസ്യപാത്രമാക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായിട്ടേ കാണൂ.

പൊതു സമൂഹം ബഹുമാനിക്കുന്ന ആരാധ്യനായ ഒരു വ്യക്തിയെ മന്ദബുദ്ധി എന്നു വിളിച്ചതില്‍ ഒരു തെറ്റും കാണാതെ , കുരങ്ങന്റെ ചരിത്രം തേടിപ്പോകുന്ന രാമചന്ദ്രപോക്കര്‍മാരെ സാംസ്കാരിക പ്രവര്‍ത്തകരെന്നോ എഴുത്തുകാര്‍ എന്നോ വിളിക്കന്‍ ലജ്ജിക്കണം.


കെ ഇ എന്‍ വി എസിനെ മന്ദബുദ്ധി എന്നു വിളിച്ചത് ആശയരംഗത്ത് സംവാദങ്ങളും സമരങ്ങളുമാണെന്നു പറയാന്‍ തക്ക അധഃപ്പതനം ഇവര്‍ക്കെങ്ങനെ സംഭവിച്ചു?

പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ പ്രതിയാക്കപ്പെട്ടത്, അസാധാരണമായ ഒരു സംഭവമാണ്. സി പി എം പോളിറ്റ് ബ്യൂറോ പെട്ടെന്നു തന്നെ അഭിപ്രായം പറഞ്ഞു, രഷ്ട്രീയപ്രേരിതമാണ്, രാഷ്ട്രീയമായി നേരിടും . കേരള മുഖ്യമന്ത്രിയും ഇന്‍ഡ്യയിലെ ഇന്ന് സജീവ രാഷ്ട്രീയത്തിലുള്ള ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവുമായ വി എസ് അതിനോട് യോജിച്ചില്ല. അദ്ദേഹം പരസ്യമായ ഒരഭിപ്രായ പ്രകടനം നടത്തിയില്ല.

വി എസിന്റെ മൌനം കേരളം മുഴുവന്‍ മൂന്നാഴ്ച്ചക്കാലം സംസാര വിഷയമായിരുന്നു. ആ സമയത്ത് പുരോഗമന കലാ സമിതിയിലെ കെ ഇ എന്‍ കുഞ്ഞഹമ്മദ് ഒരു പ്രസ്താവന നടത്തി “നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന ഏതു ബുദ്ധിമാനെയും മര്യാദപൂര്‍വം മന്ദബുദ്ധിയെന്ന്‌ വിളിക്കേണ്ടിവരുമെന്ന്‌ ”. ഈ പ്രസ്താവനയില്‍ പറയുന്ന ബുദ്ധിമാന്‍ എന്ന പ്രയോഗം ആരെ ഉദ്ദേശിച്ചാണെന്നു മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. മൌനമായിരിക്കുന്നത് ശരിയല്ല എന്ന് അന്തുസുള്ള ഭാക്ഷയില്‍ പറയാമായിരുന്നു. സംസ്കാരമുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പദപ്രയോഗം അതാണ്‌ . മന്ദബുദ്ധി എന്ന വാക്ക് ആര്‍ക്കെതിരെ ഉപയോഗിക്കുന്നതും സംസ്കാരത്തിന്റെ ലക്ഷണമല്ല.


പ്രതികരിക്കാത്ത എല്ലാവരും മന്ദബുദ്ധികളാണെന്നു ഒരു പരിഷ്കൃതസമൂഹവും കരുതുന്നില്ല. പൊതു പ്രസ്താവന നടത്തുന്നത് പൊതുവായ പ്രശ്നങ്ങളേക്കുറിച്ച് , പൊതു സമൂഹം എടുക്കുന്ന നിലപാടുകളെക്കുറിച്ചുമാണ്. പ്രതികരിക്കാത്തവര്‍ മന്ദബുദ്ധികളാണെന്ന് കേരളീയ സമൂഹം ഒരു നിലപാടെടുത്തിട്ടുണ്ടെങ്കില്‍, കെ ഇ എന്‍ പറഞ്ഞതിനു പ്രസക്തിയുണ്ടായേനെ.

കെ ഇ എന്‍ പറഞ്ഞ കാര്യം എന്താണെന്നു മനസിലാകുമ്പോള്‍ അദ്ദേഹത്തിന്റെ കാപട്യം മുഴുവന്‍ അനാവരണം ചെയ്യപ്പെടും . അദ്ദേഹം പരാമര്‍ശിക്കുന്ന കാര്യമെന്താണ്‌? ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി നേതാവിനെതിരെ സി ബി ഐ കുറ്റപത്രം ​സമര്‍പ്പിച്ചതാണോ? ഇത് മഹാസംഭവമായി കാണുന്ന കെ ഇ എന്‍ അല്ലേ ഏറ്റവും വലിയ മന്ദബുദ്ധി?

കെ ഇ എന്‍ ഉള്‍പ്പടെയുള്ള അനുചര സംഘം ഇതെന്തോ അശനിപാതം പോലെയാക്കി. ആകാശം ഇപ്പോള്‍ ഇടിഞ്ഞു വീഴും എന്ന തരത്തിലാണ്, സുധാകരന്‍ , ജയരാജന്‍ എന്നിവരൊക്കെ പ്രതികരിച്ചത്. നേതാവാണു പ്രസ്ഥാനമെന്നു കരുതുന്നവര്‍ക്ക്, ഇത് എല്ലാവരും പ്രതികരിക്കേണ്ട സംഭവമാണ്. എല്ലാവരും അത് മഹാസംഭവമായി കാണണം എന്നൊക്കെ വാശിപിടിക്കുന്നത് മനസിന്റെ വലിപ്പം ഇല്ലായ്മയാണ്.

സി ബി ഐ എത്രയോ ആളുകള്‍ക്കെതിരെ, കുറ്റപത്രം സമര്‍പ്പിക്കുന്നു, കേസെടുക്കുന്നു , ശിക്ഷ വാങ്ങി ക്കൊടുക്കുന്നു. ഇതൊക്കെ മഹാസംഭവങ്ങളായി, സമൂഹം ഒന്നാകെ പ്രതികരിക്കേണ്ട സംഭവങ്ങളായി മാറ്റിയെടുക്കാന്‍, കെ ഇ എന്നിനേപ്പോലുള്ളവര്‍‍ ശ്രമിക്കുന്നു. പിണറായി വിജയന്‍ കുറ്റം ആരോപിക്കപ്പെടാന്‍ പറ്റാത്ത, എന്തോ ജീവിയാണെന്നിവര്‍ വരുത്തി ത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് സാംസ്കാരികവും സാമൂഹികവുമായ അധഃപ്പതനമാണ്. ഇടുങ്ങിയ മനസുള്ളവരെ ഇതൊക്കെ പരസ്യമായി പറയൂ.

പിണറായി വിജയന്‍ ലാവലിന്‍ കരാറില്‍ അഴിമതി കാണിച്ചു, എന്ന് സി ബി ഐ പറയുന്നത് ഒരു ആശയ സമരത്തിന്റെയും ഭാഗമല്ല. അത് വ്യക്തി പരമായ ഒരു പ്രശ്നം മാത്രം .

വി എസ് എന്തായിരുന്നു പറയേണ്ടിയിരുന്നത്? ജയരാജനേയും സുധാകരനേയും പോലെ സി ബി ഐയെ തെറി വിളിക്കണമായിരുന്നോ?


കെ ഇ എന്‍ ഒരു കപട ബുദ്ധിജീവിയാണ്‌. കുരങ്ങന്‍ എന്നല്ല ഇദ്ദേഹത്തെ വിളിക്കേണ്ടത്. കഴുത എന്നാണ്, യജമാനനു വേണ്ടി അന്ധമായി പണിയെടുക്കുന്ന വെറും കഴുത,. അല്ലെങ്കില്‍ അഴിമതി കേസില്‍ പ്രതിയായ സ്വന്തം നേതാവിനെ, കേരളത്തിന്റെ മുഖ്യമന്ത്രി ന്യായീകരിക്കണം എന്ന് പറയില്ല. അദ്ദേഹത്തെ മന്ദബുദ്ധി എന്നും വിളിക്കില്ല.

ഇതുപോലെയുള്ള വിറകു വെട്ടികളെയും, വെള്ളം കോരികളെയും ബുദ്ധിജീവി എന്ന മുദ്ര കുത്തി ചുമക്കുക എന്നത് പ്രബുദ്ധ കേരളത്തിന്റെ ഗതികേട്.


കെ ഇ എന്നിനു കിട്ടേണ്ടത് കിട്ടിയപ്പോള്‍ തൃപ്തിയായി. ബുദ്ധി ജീവി എന്ന വിശേഷണം മാത്രം പോര, ബുദ്ധിപരമായി ചിന്തിക്കുകയും പ്രതികരിക്കുകയും വേണം . മിണ്ടാതിരിക്കുന്നത് മന്ദബുദ്ധികളാണെന്ന്, സംസ്കാരത്തിന്റെ ഏതളവു കോലു വച്ച് അളന്നാലും , പറയാന്‍ പറ്റില്ല. പിണറായി വിജയന്‍ കേരളത്തിലെ പൊതു സമൂഹത്തില്‍ ഒരു പദവിയും വഹിക്കുന്നില്ല. പാര്‍ട്ടി സെക്രട്ടറി ആണെന്നത്, പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആ ആഭ്യന്തര കാര്യത്തേക്കുറിച്ച്, പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറൊയില്‍ വി എസ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാ കുരങ്ങന്‍മാരും കേള്‍ക്കെ അഭിപ്രായം പറയണം എന്നു ശഠിച്ചാല്‍ നടക്കുമെന്നും തോന്നുന്നില്ല.


ഇതില്‍ ആശയസമരങ്ങളോ സത്വപരമായ പ്രതിനിധാനമോ ഇല്ല. പൊതു വേദികളില്‍ പ്രകടിപ്പിക്കേണ്ട ഔചിത്യ ബോധം, എന്ന അടിസ്ഥാനപരമായ തത്വം മാത്രമേ ഉള്ളു. പുരോഗമന കലാ സമിതിയുടെ ഭാരവാഹി എന്ന പദവി വഹിക്കുന്നവര്‍ , അതനുസരിച്ച് അന്തസായി പെരുമാറുകയും സംസാരിക്കുകയും ചെയ്യണം .

സാംസ്കാരിക അന്ധത ബാധിച്ചവര്‍ക്ക്, കെ.ഇ.എന്‍ ഒരു കീഴാള മനുഷ്യേതര പ്രതീകമായി മനസ്സിന്റെ ഉള്ളറകളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട് എന്നൊക്കെ വിലപിക്കാന്‍ അവകാശമുണ്ട്. ഇതില്‍ ആശയ സമരമോ, പ്രത്യയശാസ്ത്രമോ, മേലാള കീഴാള മനസ്തിതിയോ ഒന്നുമില്ല. പരിഹാസത്തിന്റെ മണ്ഡലങ്ങളിലേക്ക് ഇതിനെ ആരും ചുരുക്കുന്നുമില്ല.


ഉത്തരവാദിത്തത്തോടെ സംസാരിച്ചില്ലെങ്കില്‍, ചുട്ട മറുപടി കിട്ടിയെന്നു വരും. ഭാഷയിലെ പദപ്രയോഗങ്ങള്‍ കുറച്ച് പേര്‍ക്ക് മാത്രം സംവരണം ചെയ്തതല്ല.

വി എസ് കുരങ്ങനെന്നു വിളിച്ചത് ശരിയാണോ എന്നു ചോദിക്കാം . പൊതു വേദിയില്‍ ഉപയോഗിക്കേണ്ട പദപ്രയോഗങ്ങള്‍ അറിയില്ലാത്ത ബുദ്ധിജീവികളെ, അതോര്‍മ്മിപ്പിക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്. വി എസ് അതു ചെയ്തു എന്നു കരുതിയാല്‍ മതി. മന്ദബുദ്ധി എന്നു വി എസിനെ വിളിച്ചില്ലായിരുന്നെങ്കില്‍ , അദ്ദേഹം ഒരിക്കലും കുരങ്ങന്‍ എന്ന പദം ഉപയോഗിക്കില്ലായിരുന്നു. പണ്ടൊരിക്കല്‍ സ്വരാജ് പിതൃശൂന്യര്‍ എന്നൊരു പ്രയോഗം നടത്തിയിരുന്നു. നല്ല മതാപിതാക്കള്‍ക്കു ജനിച്ചവര്‍ അങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിക്കില്ല എന്നു വി എസ് പറഞ്ഞു. അന്ന് പോളിറ്റ് ബ്യൂറോയില്‍ പരാതി നല്‍കുമെന്ന് പരസ്യമായി പറഞ്ഞ സ്വരാജിനേക്കുറിച്ച്, ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ല.

ചില ആളുകളെ അവര്‍ എവിടെ നില്‍ക്കുന്നു എന്നറിയിക്കാന്‍ ഇതു പോലെ ചിലതൊക്കെ വേണ്ടി വരും .

കേരള മുഖ്യമന്ത്രിയെ മന്ദബുദ്ധി എന്ന് വിളിച്ചാല്‍ അത് വാര്‍ത്തയാകും എന്ന്, സാമാന്യബോധമുള്ള ആര്‍ക്കും അറിയാം . കപട ബുദ്ധിജീവികള്‍ക്കും അവരുടെ പിണിയാളുകള്‍ക്കും അറിയില്ലെങ്കില്‍, അതവരുടെ കുറ്റം. പത്രക്കാര്‍ അതു ചോദിക്കും . അതിനാണവരെ അവരുടെ മുതലാളിമാര്‍ ശമ്പളം കൊടുത്ത് ജോലിക്കെടുത്തിരിക്കുന്നത്. മറ്റുള്ളവരെ മന്ദബുദ്ധി എന്നു വിളിക്കുന്നത് കമ്യൂണിസ്റ്റുപാരമ്പര്യമല്ല. കുരങ്ങിനേപ്പോലെ നടക്കുകയും പെരുമാറുകയും ചെയ്യുന്നവരെ കുരങ്ങന്‍ മാരെന്നു വിളിക്കുന്നതാണ്, യധാര്‍ത്ഥ കമ്യൂണിസ്റ്റുപാരമ്പര്യം .

കുട്ടിക്കുരങ്ങന്‍മാരേക്കൊണ്ട് ചുടുചോറു മാന്തിക്കുന്നവരെ എന്തു വിളിക്കാം ?

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സെക്രട്ടറി മാത്രമായ പിണറായി വിജയനെതിരെ, ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്, ലോകവസാനമാണെന്ന തരത്തില്‍ വിലയിരുത്തുകയും വിലപിക്കുകയും ചെയ്യുന്നവരല്ലേ ശരിയായ മന്ദബുദ്ധികള്‍ ?

15 comments:

Baiju Elikkattoor said...

:) ഏപ്രില്‍ 16 അല്ലെ ഡേറ്റ്. കുറ്റിച്ചൂലുകള്‍ക്ക് നാക്കിട്ടലച്ചു ബാക്കി കൂടി വെടക്കക്കാന്‍ ഇനിയും സമയമുണ്ട്!

സാധാരണക്കാരന്‍ said...
This comment has been removed by the author.
സാധാരണക്കാരന്‍ said...

പിണറായിയെ വെള്ളപൂശാന്‍ കുഞ്ഞഹമ്മ്ദുള്ളതു പോലെ , അച്ചുവിനെ പുണ്യവാളനാക്കാന്‍ കാളിദാസന്മാര്‍ അവതരിക്കും. മന്ദബുദ്ധികളെ മന്ദബുദ്ധികള്‍ ഭരിക്കും. നാടകം കാണുന്ന കഴുതകള്‍ കയ്യടിക്കും. ആര്‍ക്കു പോയി. വികലജല്പനങള്‍ കൊണ്ട് ഒരു മഹാത്മാവിന്റെ പേര് അണിഞ്ഞു താങ്കള്‍ ബ്ലോഗിനെ ഒരു ഭ്രാന്താലയമാക്കല്ലെ.

kaalidaasan said...

സാധാരണക്കാരാ,


ഒരച്ചുവിനെയും പുണ്യാളനാക്കാന്‍ കാളിദാസന്‍ ശ്രമിച്ചിട്ടില്ല. കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്നു വിളിച്ചത് , വി എസിനെ മന്ദബുദ്ധിയെന്നു വിളിച്ചതിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു. കുരങ്ങനെനു വിളിച്ചതിനെ മാത്രം വിമര്‍ശിച്ച് കുഞ്ഞഹമ്മദിനെ ദിവ്യനാക്കന്‍ രാമ ചന്ദ്ര പോക്കറാദികള്‍ ശ്രമിക്കുന്നതിനെ ആണു ഞാന്‍ വിമര്‍ശിച്ചുള്ളു. കുഞ്ഞഹമ്മദ് കരുതുമ്പോലെ സംസ്ഥാന മുഖ്യമന്ത്രി പ്രതികരിക്കേണ്ട വിഷയമല്ല, പിണറായി എന്ന സി പി എം സെക്രട്ടറിക്കെതിരെ സി ബി ഐ കേസെടുത്ത കാര്യം . അത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമാണ്. കേരള മുഖ്യമന്ത്രിക്ക് അതിനെതിരെ ബന്ദാഹ്വാനം നല്‍കാനൊന്നും ആവില്ല. പാര്‍ട്ടി മുഖ്യമന്ത്രി എന്ന നിലയിലും പി ബി അംഗമെന്ന നിലയിലും പറയേണ്ടിടത്ത് അദ്ദേഹം അഭിപ്രായം പറഞ്ഞു.

സാധാരണക്കാരന്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. വി എസ് പാര്‍ട്ടി കാര്യത്തില്‍ പോലും പ്രകോപിക്കപ്പെടാതെ അഭിപ്രായം പറയാറില്ല. കുഞ്ഞഹമ്മദ് മന്ദബുദ്ധി എന്നു വിളിച്ചിലെങ്കില്‍ ഒരിക്കലും വി എസ് കുഞ്ഞഹമ്മദിനെ കണ്ടതായി പോലും നടിക്കില്ല.

സാധാരണക്കാരന്‍ said...

കുരങന്‍ വിളിയുമ്, പട്ടിവിളിയും കേട്ടു കൈ കൊട്ടാന്‍ മലയാളി അധപതിച്ചു കഴിഞു. ഇതു മലയാളിയുദെ ആത്മാവിഷ്കാരമാണോ അതൊ അധമാവിഷ്കാരമാണൊ എന്നെനിക്കറിഞു കൂടാ. രാജസിമ്ഹാസനേ ശുനകാഗമനമ്.

സാധാരണക്കാരന്‍ said...

കുഞ്ഞഹമ്മദ് മന്ദബുദ്ധിയിലൂടെ വളര്ന്നു......അച്ചുതാനന്തനോ!

kaalidaasan said...

കുരങ്ങന്‍ വിളിയും , പട്ടിവിളിയും കേട്ടു ആരും കൈ കൊട്ടിയില്ല സാധാരണക്കാരാ. കുരങ്ങന്‍ വിളി ചോദിച്ചു മേടിച്ചതാണെന്നേ ഞാന്‍ പറഞ്ഞുള്ളു.

കേരളത്തില്‍ എന്തെങ്കിലും ദുരന്തമുണ്ടായപ്പോള്‍ വി എസ് മൌനിയായിരുന്നെങ്കില്‍ , അതിനെ ചോദ്യം ചെയ്യാമായിരുന്നു. പക്ഷെ മന്ദബുദ്ധി എന്നു വിളിക്കുന്നത് അവിടെയും ന്യായീകരിക്കാനാവില്ല. ബാബ്രി മസ്ജിദ് തകര്‍ത്ത സമയത്ത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു മിണ്ടാതിരിക്കുകയായിരുന്നു. അദ്ദേഹത്തെപ്പോലും ആരും മന്ദബുദ്ധി എന്നു വിളിച്ചില്ല.

മുതലാളി കേസില്‍ കുടുങ്ങിയപ്പോള്‍ മറ്റെല്ലാവരും പ്രതികരിക്കണമെന്ന ഒരു അടിമയുടെ വിലാപമായി പോയി കുഞ്ഞഹമ്മദിന്റേത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ മന്ദബുദ്ധി എന്നു വിളിക്കുന്നതിലും കൂടുതലായ അധഃപതനം കുരങ്ങന്‍ എന്നു വിളിക്കുന്നതില്‍ ഇല്ല.

മുഖ്യമന്ത്രിയെ വംശവെറിക്കാരനായി ചിത്രീകരിക്കുന്നതാണ് ഞാന്‍ പരാമര്‍ശിച്ച ലേഖനം . അതിലെ ഒരു ഭാഗം ഞാന്‍ എടുത്തു പറഞ്ഞിരുനു. അതിതാണ്. അധീശപ്രത്യയശാസ്ത്രം ആന്തരവല്‍ക്കരിച്ചവര്‍ക്ക് കെ.ഇ.എന്‍ ഒരു കീഴാള മനുഷ്യേതര പ്രതീകമായി മനസ്സിന്റെ ഉള്ളറകളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത്തരം ഒരു സംബോധന സ്വത്വപരമായ പ്രതിനിധാനവുമായി ബന്ധപ്പെട്ടിരിക്കാനാണ് സാധ്യത. വെള്ളക്കാര്‍ കറുത്തവരോട്, ഹിറ്റ്ലര്‍ യഹൂദരോട് , ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരോടൊക്കെ കാണിച്ച അധീശപ്രത്യയശാസ്ത്രമാണ്, കുരങ്ങന്‍ വിളിയിലുള്ളതെന്നൊക്കെ വ്യാഖ്യാനിച്ചാല്‍ അത് അതീവ ഗുരുതരമായ ഒരു തലത്തിലേക്ക് ചെന്നെത്തുന്നു. വി എസ് അധീശപ്രത്യയശാസ്ത്രത്തിന്റെ വക്താവാണെന്നു വരെ പറഞ്ഞു വച്ചവരെ കയ്യടിച്ചു പിന്താങ്ങുന്ന സാധാരണക്കാര, താങ്കള്‍ ചെയ്യുന്ന തെറ്റു അതി ഭയങ്കരമാണ്. കേവലം വി എസ് വിരോധത്തില്‍ നിന്നും അതുണ്ടാകുന്നു എന്നത് അതിശയകരം തന്നെ.


വി എസിന്റെ പട്ടി പ്രയോഗം മറ്റാരെയുമുദ്ദേശിച്ചല്ല. ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ചെന്നപ്പോള്‍ അരുതാത്തതു പലതും സംഭവിച്ചു. ഒരു മുഖ്യമന്ത്രിയോട് പെരുമാറേണ്ട തരത്തിലല്ല ഉണ്ണികൃഷ്ണന്റെ അച്ഛന്‍ പെരുമാറിയത്. ഒരു പട്ടിയും അവിടെ പോകില്ലായിരുന്നു എന്നു പറഞ്ഞത്, വി എസിനെ തന്നെ ഉദ്ദേശിച്ചാണ്. അവിടെ പോയത് വി എസ് ആണ്. സ്വയം കളിയാക്കി വി എസ് വിളിച്ച പേരിന്‌ ആരെങ്കിലും കയ്യടിച്ചെങ്കില്‍ അതവരുടെ കുഴപ്പം .

സാധാരണക്കാരന്‍ said...
This comment has been removed by the author.
സാധാരണക്കാരന്‍ said...

കുഞ്ഞഹമ്മദിന് കുരങ്ങന്‍ പ്രയോഗം അവകാശപ്പെട്ടതായിരിക്കാം. പ്ക്ഷെ മുഖ്യ മന്ത്രിക്ക് അതു പറയാന്‍ പാടില്ല.

kaalidaasan said...

സാധരണക്കാരാ,

പട്ടി ചന്തക്കു പോയ പോലെ, ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല, എന്റെ പേരു തന്റെ പട്ടിക്കിട്ടോ, എന്നൊക്കെ ചന്തയില്‍ മാത്രമല്ല, സാധാരണ സംസാരത്തിലൊക്കെ ആളുകള്‍ ഉപയോഗിക്കുന്നതാണ്.

മുഖ്യമന്ത്രി ഒരാളുടെ വീട്ടില്‍ പോയ്തിനേകുറിച്ചാണ്, അദ്ദേഹം അഭിപ്രായം പറഞ്ഞതും . വേറൊരു പട്ടിയും അവിടെ പോയതിനേക്കുറിച്ചൊന്നുമല്ല മുഖ്യമന്ത്രി പറഞ്ഞത്. സ്വയം കളിയാക്കി വിളിച്ചതാണ്. സാധാരണക്കാരനേയോ മറ്റാരെയുമല്ല വി എസ് അവിടെ ഉദ്ദേശിച്ചതും .

പട്ടി എന്ന പേരു ദുര്‍ഗന്ധമുണ്ടാക്കുന്നതോ മോശപ്പെട്ടതോ ആയിട്ടെനിക്കു തോന്നുന്നില്ല. ലക്ഷക്കണക്കിനാളുകള്‍ വളര്‍ത്തുന്ന ഒരു ജീവിയാണത്.

വി എസ് പറഞ്ഞ വാക്കുകളില്‍ മറ്റു അര്‍ത്ഥങ്ങളൊന്നുമില്ല. അത് സാധാരണ മലയാളികള്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്.

കേരളത്തിലെ മുഖ്യമന്ത്രിയെയോ മറ്റാരെയെങ്കിലുമോ മന്ദബുദ്ധി എന്നു വിളിക്കുന്നത് ഒരിടത്തും പ്രാബല്യത്തിലുള്ള പ്രയോഗമല്ല. കെ ഇ എന്നിനേപ്പോലുള്ള കുരങ്ങന്‍മാര്‍ മാത്രമേ അത് പറയൂ.

ഒരു നാട്ടില്‍ പ്രാബല്യത്തിലിരികുന്ന ഒരു പ്രയോഗം മുഖ്യമന്ത്രി ഉപയോഗിച്ചു എന്നു കരുതി ഒരു മന്ദബുദ്ധിക്കു പോലും അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളോട് അനുകമ്പ തോന്നില്ല. സുബോധമുള്ള ഒരു മലയാളിയും വി എസ് പറയാന്‍ പാടില്ലാത്തതു പറഞ്ഞു എന്നു പറയില്ല. കേരളത്തിലുള്ള പ്രയോഗങ്ങള്‍ അറിയിലാത്ത കുറച്ച് ഗോസായി മാര്‍ അതൊരു വാര്‍ത്തയാക്കിയപ്പോള്‍ ചിന്താശേഷി നശിച്ച കുറച്ചു മലയാളികളും അതൊരു ആഘോഷമാക്കി.

സുബോധമുള്ളവര്‍ക്ക് ഇങ്ങനെയുള്ളവരോട് അനുമമ്പ തോന്നും .

കുഞ്ഞഹമ്മദിന് കുരങ്ങന്‍ പ്രയോഗം അവകാശപ്പെട്ടതാണെങ്കില്‍ ഇ ലോകത്തുള്ള ആര്‍ക്കും അതു പറയാം . അവകശപ്പെട്ട കാര്യം പറയുന്നതിനു ആരുടെയും അനുവാദം വേണ്ട.

സാധാരണക്കാരന്‍ said...
This comment has been removed by the author.
Baiju Elikkattoor said...

സാധാരണക്കാരാ,
കാളിദാസന്‍ തന്‍റെ കമന്റുകളിലൂടെ മുഖ്യമന്ത്രിയുടെ മേല്‍ ആരോപിക്കപ്പെട്ട 'പട്ടി' പ്രയോഗത്തിന്റെ അര്‍ത്ഥവും സാഹചരിവും വ്യക്തമായി തന്നെ വിശദീകരിച്ചിട്ടുണ്ട്. വീണ്ടും വീണ്ടും അതില്‍ തന്നെ ഞാന്നു കാളിക്കാന്‍ തീരെ മന്ദബുദ്ധി അല്ലാത്തവര്‍ ശ്രമിക്കും എന്ന് തോന്നുന്നില്ല. അതുപോലെ 'പട്ടി' പ്രയോഗത്തില്‍ ഇത്ര അസഹിഷ്ണുത കാണുന്ന താങ്കള്‍ സാമാന്യ മര്യതയുടെ അതിരുകള്‍ ലംഘിക്കുന്നൂ. കേരളത്തിലെ മുഖ്യമന്ത്രി ആയിരിക്കുന്ന ഒരു വ്യക്തിയെ (ഏതു പാര്ടിക്കാരനോ ആകട്ടെ) വെറും 'അച്ചു', 'അച്ചു' എന്ന് സംഭോധന ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ? ഒന്നുമില്ലെങ്കിലും അഴിമതിരഹിതമായ പത്തെഴുപത്‌ കൊല്ലക്കാലത്തെ രാഷ്ട്രിയ ജീവിതം നയിച്ച ഒരു വയോധികനല്ലേ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍! താങ്കളുടെ കുടുംബത്തില്‍ പ്രായവും പക്വതയുമുള്ളവരെ ഇങ്ങനെയാണോ സാധാരണ സാധാരണക്കരാ നിങ്ങളൊക്കെ സംഭോധന ചെയ്യുന്നത്?

സാധാരണക്കാരന്‍ said...

അച്ചു എന്ന പ്രയോഗം താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഏതു പ്രായത്തിലുള്ള ആളുകളെയും ബഹുമാനിക്കേണ്ടത് തന്നെയാണ്. അത് മലയാളികള്‍ക്ക് അല്പം പോലും ഇല്ലാത്ത സ്വഭാവമാണ്.

kaalidaasan said...

സധാരണക്കാരാ,

അഭിപ്രായ വ്യത്യസം മനുഷ്യസഹജമാണ്. വി എസിനെ എതിര്‍ക്കാന്‍ താങ്കള്‍ക്കെല്ലാ അവകാശവുമുണ്ട്. പക്ഷെ സഭ്യമായ പദങ്ങളുപയോഗിച്ച് അതായിക്കൂടേ?

കുഞ്ഞഹമ്മദിനും, മര്യാദ പൂര്‍വം മന്ദബുദ്ധി, എന്നു വിളിക്കാതെയും വി എസിനെ വിമര്‍ശിക്കാമായിരുന്നു. സംസ്കാര സമ്പന്നമായ ഒരു സമൂഹത്തില്‍ അതല്ലെ എല്ലാവരും പ്രതീക്ഷിക്കുന്നത്.

സഭ്യേതരമായ പരമര്‍ശങ്ങള്‍ ഇവിടെ നിന്നും താങ്കള്‍ തന്നെ നീക്കം ചെയ്തതിനു നന്ദിയുണ്ട്.

kaalidaasan said...

ബൈജു , നന്ദി.

സാധാരണക്കാരനെ അദ്ദേഹത്തിന്റെ പിശകു മനസിലാക്കി കൊടുത്തതിന്‌.