Saturday, 26 February 2011

ഐക്യജനാധിപത്യമുന്നണിയുടെ പൂഴിക്കടകന്‍

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പിന്നീടു നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും അസൂയാവഹമായ വിജയം നേടിയിരുന്നു ഐക്യജനാധിപത്യമുന്നണി. അടുത്ത അസംബ്ളി തെരഞ്ഞെടുപ്പില്‍ അനായാസ വിജയവുമവര്‍ പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷകരും സാധാരണ ജനങ്ങളും അത് ശരി വച്ചു.


പക്ഷെ പെട്ടെന്നാണെല്ലാം തകിടം മറിഞ്ഞത്. അശനിപാതം പോലെ ഐക്യ ജനാധിപത്യ മുന്നണി പ്രശ്നങ്ങളുടെ നടുവിലേക്ക് എടുത്തെറിയപ്പെട്ടു. എല്ലാം യു ഡി എഫിന്റെ ഉള്ളില്‍ നിന്നാണ്, ആരംഭിച്ചത്.

കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മില്‍ ലീഗില്‍ നിലനില്‍ക്കുന്ന പോരാട്ടത്തിന്റെ ബാക്കി പത്രമായിരുന്നു ഇന്‍ഡ്യാ വിഷനിലൂടെ പുറത്തുവന്നത്. പണം കൊടുത്താണ്, കുഞ്ഞാലിക്കുട്ടി പെണ്‍വാണിഭക്കേസില്‍ നിന്നും രക്ഷപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ റൌഫാണ്, മുനീര്‍ ചെയര്‍മാനായിരിക്കുന്ന ചാനലിലൂടെ പരസ്യമാക്കിയത്.

ഇതിനിടയില്‍ ഇടമലയാര്‍ അഴിമതിക്കേസിന്റെ വിധിയും വന്നു. ബാലകൃഷ്ണപിള്ള ജയിലിലുമായി. റ്റി എം ജേക്കബിനെതിരെയുള്ള കേസ് സുപ്രീം കോടതി ഇപ്പോള്‍ പരിഗണിക്കുന്നു. പാം ഓയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര്, കോണ്‍ഗ്രസുകാരനായ മുസ്തഫ തന്നെ വലിച്ചുകൊണ്ടു വന്നു. 

ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ച സുപ്രീംകോടതിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍, ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതി  ജഡ്ജിക്ക് പണം നല്‍കിയതിന് താന്‍ സാക്ഷിയാണെന്നു പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച നിയമാനുസൃതമായ അന്വേഷണവും  ഇപ്പോള്‍ നടക്കുന്നുണ്ട്. അതു കഴിഞ്ഞപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിക്കുവേണ്ടി മകള്‍ക്കും കെപിസിസി പ്രസിഡന്റിനും എക്സൈസ് മന്ത്രിക്കും ലക്ഷങ്ങള്‍ നല്‍കിയെന്ന് ഒരു ബാര്‍ഉടമ വെളിപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സുധാകരനെ ഈ വിഷയത്തില്‍ കയ്യൊഴിയേണ്ടി വന്നു.  

കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ നിരനിരയായി ആണു വരുന്നത്.  



മോങ്ങാനിരുന്ന  നായയുടെ  തലയില്‍ തേങ്ങ വീണെന്നു പറഞ്ഞതുപോലെ, യാതൊരു പ്രകോപനവുമില്ലാതെ, കെ എം മാണി തൊടുപുഴയില്‍ പി ജെ ജോസഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രഖ്യാപിച്ചു. കേരളത്തിന്റെ  പല ഭാഗത്തും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തെരുവില്‍ ഏറ്റുമുട്ടി. 

 ഇതുപോലെയുള്ള പ്രശ്നങ്ങള്‍ യു ഡി എഫിനെ  പിടിച്ചുലച്ചു കൊണ്ടിരുന്നപ്പോളാണ്, നടപ്പാകുമോ എന്നു സംശയമുണ്ടായിരുന്ന സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാകുന്ന ലക്ഷണം കണ്ടത്. കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട്  ഈ കരാര്‍ നടപ്പാക്കുന്നത് വി എസ് അച്യുതാനന്ദന്‍ എന്ന ഒറ്റ വ്യക്തിയുടെ നേട്ടമായി കാണേണ്ടി വരും. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊളായിരുന്നു കേരള മുഖ്യ മന്ത്രി എങ്കില്‍ പല വിട്ടു വീഴ്ചകളും ചെയ്ത് കേരളത്തിനു നഷ്ടമുണ്ടാക്കുമായിരുന്നു.

ഇടമലയാര്‍ കേസിലും വി എസ് എന്ന വ്യക്തിയുടെ പോരാട്ടമാണ്, അത് സുപ്രീം കോടതിയില്‍ എത്താനും ഇപ്പോള്‍ ശിക്ഷിക്കപ്പെടാനും കാരണം.

കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വാണിഭകേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം അരംഭിച്ചതും വി എസിന്റെ ജനസമ്മതി ഉയര്‍ത്തി.

ഇതിന്റെ കൂടെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ആയപ്പോള്‍ വി എസിന്റെ നേതൃത്വത്തിലാകും ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് യു ഡി എഫ് തീര്‍ച്ചയാക്കി.

വ്യവസായ രംഗത്തും, ആരോഗ്യ രംഗത്തും, വൈദ്യുതി രംഗത്തും, ധനകാര്യ രംഗത്തും, പൊതു വിതരണ രംഗത്തും,  ഇടതുമുന്നണി  സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തുമെന്നും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്നും കൂടി അറിഞ്ഞപ്പോള്‍ യു ഡി എഫിന്റെ സര്‍വ നിയന്ത്രണങ്ങളും വിട്ടു.

വി എസിനെ  അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിക്കില്ല എന്നായിരുന്നു യു ഡി എഫ് നേതാക്കള്‍ ഇത്ര നാളും കരുതിയിരുന്നത്. പക്ഷെ പെട്ടെന്ന് ആ ധാരണക്കു മാറ്റം വന്നു. വി എസായിരിക്കും എല്‍ ഡി എഫിനെ നയിക്കുക എന്ന് ഇപ്പോള്‍ അവര്‍ തീര്‍ച്ചയാക്കിയ മട്ടുണ്ട്. അതിനെങ്ങനെയെങ്കിലും തടയിടുക എന്ന ലക്ഷ്യം മുന്നില്‍ വച്ചാണവരുടെ ഇപ്പോഴത്തെ അങ്കപ്പുറപ്പാട്.

അതുകൊണ്ട് അവരുടെ സകല അമ്പുകളുമിപ്പോള്‍ വി എസിന്റെ നേരെയാണു തൊടുക്കുന്നത്.  വി എസിനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉന്നയിച്ച് തള്ളപ്പെട്ടവയാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇതൊന്നും ഉന്നയിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. കേസുകളില്‍പ്പെട്ട് നട്ടം തിരിഞ്ഞപ്പോള്‍ യുഡിഎഫ് ഇപ്പോള്‍ വി എസിനും  മകനുമെതിരെ ആരോപണം ഉന്നയിച്ച് പരിഹാസ്യരാവുകയാണ്. ഇതുകൊണ്ടൊക്കെ ജനങ്ങളുടെ ബോധ്യത്തെ മാറ്റാനാവുമോ എന്ന് അവര്‍ ശ്രമിച്ചു നോക്കുകയാണ്. . ഇതുകൊണ്ട്  രക്ഷപ്പെടാന്‍ സാധ്യത കാണുന്നില്ല, കൂടുതല്‍ ഒറ്റപ്പെടാനാണു സാധ്യത.


തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ വളരെ പിന്നില്‍ നിന്ന എല്‍ ഡി എഫ്,  യുഡി എഫിന്റെ ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണിപ്പോള്‍ കേരളം  കാണുന്നത്. വി എസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഒരു പക്ഷെ യു ഡി എഫിനെ പിന്നിലാക്കാനുള്ള സാധ്യതയുമുണ്ട്. അതു തടയണമെങ്കില്‍ വി എസ് മത്സര രംഗത്തുണ്ടാകരുത്.  അതിനുള്ള നീക്കങ്ങളാണിപ്പോള്‍ നടക്കുന്നതും. സി പി എമ്മിനുള്ളില്‍ വി എസിനെതിരെ ഉപയോഗിക്കപ്പെട്ട വിഷയമാണ്, അദ്ദേഹത്തിന്റെ മകനെതിരെ ഉണ്ടായ ആരോപണങ്ങള്‍. അതുപയോഗിച്ച് പാര്‍ട്ടിക്കുള്ളില്‍ വി എസിനെതിരെ വീണ്ടുമൊരു നീക്കമുണ്ടാക്കാനാണിപ്പോള്‍ യു ഡി എഫ് കിണഞ്ഞു ശ്രമിക്കുന്നത്.

ഇന്‍ഡ്യ വിഷന്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത  ഒരു വാര്‍ത്തയുണ്ട്. യുഡി എഫ് ഉന്നതാധികാര സമിതി , പുതിയ ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കിയെന്നാണാ വാര്‍ത്ത. വി എസിനും കുടുംബത്തിനുമെതിരെ ഇതു വരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളൊക്കെ പൊടി തട്ടിയെടുത്ത് മൂര്‍ച്ച കൂട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക എന്നാണാ കമ്മിറ്റിയുടെ ജോലി. ഇന്‍ഡ്യയുടെ  ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമിത്.

സി പി എമ്മിനുള്ളില്‍ വി എസിനെപ്രതി അന്തഛിദ്രമുണ്ടാക്കുക എന്നാണ്, യു ഡി എഫിന്റെ ലക്ഷ്യം. സി പി എം ആ ചൂണ്ടയില്‍ കൊത്തുമോ എന്ന് കാത്തിരുന്ന് കാണാം.

Friday, 18 February 2011

ഇസ്ലാമിക ലോകത്തെ പുതിയ വിപ്ളവം


ഇസ്ലാമിക ലോകത്ത് ഒരു പുതിയ വിപ്ളവം നടക്കുന്നുണ്ട്. ഇപ്പോഴത്തെ ഭരണാധികാരികള്‍ക്കെതിരെ നടക്കുന്ന ആ വിപ്ളവത്തില്‍ രണ്ട് ഭരണാധികാരികള്‍ സ്ഥാനം ഒഴിഞ്ഞു.

ടുനീഷ്യയില്‍ ആരംഭിച്ച്, ഈജിപ്റ്റിലുടെ പടര്‍ന്ന് അതിപ്പോള്‍ യമനിലും,ഇറാനിലും, ബഹറിനിലും , ലിബിയയിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതിനെ ജനാധിപ്ത്യ വിപ്ളവമെന്നാണ്, പലരും വിശേഷിപ്പിച്ചു കണ്ടതും.

ഇവിടെയൊക്കെ ജനാധിപത്യം പുനസ്ഥാപിച്ചു കഴിഞ്ഞതായി പലരും അവകാശപ്പെടുന്നു.




പക്ഷെ മുസ്ലിങ്ങളുടെ ചരിത്രത്തില്‍ എന്നെങ്കിലും ജനാധിപത്യം ഉണ്ടായിരുന്നിട്ടുണ്ടോ?


മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് അറേബ്യയില്‍ അധികാരം പിടച്ചടക്കിയതും ഒരു സായുധ വിപ്ളവത്തിലൂടെ ആയിരുന്നു. ആരാലും തെരഞ്ഞെടുക്കപ്പെടാതെ സ്വയം പ്രഖ്യാപിത ഖലീഫയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരായ മൂന്നു പേരും മൊഹമ്മദിന്റെ ഭാര്യാപിതാക്കന്‍മാരുമായിരുന്നു. മൊഹമ്മദിന്റെ അടുത്ത അനുചര വൃന്ദത്തിലുള്ളവര്‍ ചേര്‍ന്ന് ഖലീഫമാരെ തീരുമാനിച്ചു. ജനങ്ങള്‍ക്കതില്‍ യാതൊരു പങ്കുമില്ലായിരുന്നു.  ഈ മൂന്നു പേരും വധിക്കപ്പെടുകയണുണ്ടായത്. അതിനര്‍ത്ഥം ഇവരോട് രൂക്ഷമായ എതിര്‍പ്പുണ്ടായിരുന്നു എന്നാണ്. നാലാമത്തെ ഖലീഫ മൊഹമ്മദിന്റെ മകളുടെ ഭര്‍ത്താവുമായിരുന്നു. ഇദ്ദേഹത്തെ ഖലീഫയായി തെരഞ്ഞെടുത്തപ്പോള്‍ എതിര്‍ത്തത് മൊഹമ്മദിന്റെ ഇഷ്ടഭാര്യ ഐഷ തന്നെയായിരുന്നു. ഖലീഫക്കെതിരെ ഒരു യുദ്ധം പോലും ഇവര്‍ നയിച്ചിട്ടുണ്ട്.

ഈ ഖലീഫമാര്‍ക്കു ശേഷം ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധിപന്‍മാര്‍ രാജവംശങ്ങളുമായിരുന്നു.  ഇസ്ലാമിക സാമ്രാജ്യത്തിലൊരിടത്തും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടന്നിട്ടില്ല. രാജാക്കന്‍മാരെ പുറം തള്ളി അധികാരം പിടിച്ചടക്കിയവര്‍ ആദ്യ ഖലീഫമാര്‍  കാണിച്ച മാതൃകയില്‍ കിരീടാവകാശികളെ നിശ്ചയിച്ച് അധികാരം അവര്‍ക്ക് കൈമാറി. 

പകിസ്താനില്‍ ജനിച്ച താലിബന്‍ മൊഹമ്മദിന്റെ മാതൃക പിന്തുടര്‍ന്ന് അഫ്ഘാനിസ്താനില്‍ അധികാരം പിടച്ചടക്കി. അയത്തൊള്ള ഖൊമേനി ഇതേ പാതയില്‍ ഇറാനിലും അധികാരം പിടിച്ചടക്കി. പക്ഷെ ഇവിടെയൊന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പു നടത്താനോ ജനങ്ങള്‍ക്ക് അധികാരം നല്‍കാനോ ഇവരൊന്നും തയ്യാറായില്ല. ഈ രണ്ടു രാജ്യങ്ങളും ലോക രാഷ്ട്രങ്ങളെ പരമാവധി വെറുപ്പിക്കാനും ശ്രമിച്ചു. 

ഈ പശ്ചാത്തലത്തിലാണിപ്പോള്‍ ഇസ്ലാമിക ലോകത്ത് പുതിയ ഒരു വിപ്ളവം അരങ്ങേറുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു. 

ടുനീഷ്യയിലെന്ന പോലെ പതിറ്റാണ്ടോളം അധികാരത്തിലിരുന്ന വ്യക്തി ഈജിപ്തിലും അധികാരം വിട്ടൊഴിജ്ഞു. ഇന്റര്‍നെറ്റിലൂടെ നടന്ന വിപ്ളവം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് വിജയിക്കാനുള്ള കാരണം മറ്റൊന്നാണ്.  മുബാറക്കിനെ അമേരിക്ക തുടര്‍ന്നും  പിന്തുണക്കില്ല എന്ന അറിവാണ്, ജനങ്ങള്‍ക്ക് ധൈര്യമേകിയത്.  

പ്രസിഡന്റ് പദവിയില്‍ നിനു മുബാറക്ക്  മാറി. പക്ഷെ അദ്ദേഹം അധികാരം സൈന്യത്തിനാണു കൈമാറിയത്.  അതിനി ജനങ്ങളിലേക്കെത്തുമെന്നു ഇപ്പോള്‍ യാതൊരു ഉറപ്പുമില്ല. ഇറാനിലേതു പോലെ മുല്ലമാരും മുക്രിമാരും നിയന്ത്രിക്കുന്ന ഒരു കപടജനാധിപത്യം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഈജിപ്റ്റിലുണ്ട്. 

മുബാറക്ക് ഒഴിഞ്ഞുപോയിട്ടും അവിടെ ജനങ്ങള്‍ പ്രക്ഷോഭണം നിറുത്തിയില്ല. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് അവര്‍ പ്രക്ഷോഭണം തുടര്‍ന്നു. ഇപ്പോള്‍ സൈന്യം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു, വീട്ടില്‍ ,പോയി ഇരിക്കാനും ജോലി ചെയ്യാനും.

ടുനീഷ്യയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ പ്രസിഡണ്ട് ബെന്‍ ആലി അതിനെ അടിച്ചമര്‍ത്തുമെന്നാണ്, ലോക മാദ്ധ്യമങ്ങളിലൂടെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. പക്ഷെ ബെന്‍ ആലി അധികാരം വിട്ടൊഴിഞ്ഞു പോയി. ഈജിപ്റ്റിലേക്കത് പടര്‍ന്നപ്പോഴും അവര്‍ വിലയിരുത്തിയത് മുബാറക്കുമതിനെ അടിച്ചമര്‍ത്തുമെന്നായിരുന്നു. പക്ഷെ അദ്ദേഹം അധികരം വിട്ടൊഴിഞ്ഞു. കുറച്ചു നാളുകളും കൂടി അധികാരത്തില്‍ ഇരിക്കാന്‍ അദ്ദേഹം ആവതു ശ്രമിച്ചു. പക്ഷെ അമേരിക്ക അദേഹത്തെ ഇനിയും പിന്തുണക്കില്ല എന്നു ബോധ്യമായപ്പോള്‍ സൈന്യത്തിനധികാരം കൈ മാറി അദ്ദേഹം അരങ്ങൊഴിജ്ഞു. ഈജിപ്റ്റിന്റെ എല്ലാ സന്നിഗ്ദ്ധതകളും സൈനത്തിന്റെ  തലയിലേക്ക് വച്ചു കൊടുത്ത് അദ്ദേഹം തലയൂരി. 

മുബാറക്ക് ചിത്രത്തല്‍ നിന്നും മാറുമ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ അനവദിയാണ്. ഇസ്രായേലുമായുള്ള അറബികളുടെ ബന്ധം, എണ്ണ രാഷ്ട്രങ്ങളുടെ ഭാവി, ഇറാന്റെ പ്രസക്തി, മുസ്ലിം തീവ്രവാദത്തിന്റെ അടുത്ത നീക്കം തുടങ്ങിയവയൊക്കെയാണിനി മാറ്റുരക്കപ്പെടാന്‍ പോകുന്നത്.

ഈജിപ്റ്റിലും ടുനീഷ്യയിലും ഇസ്ലാമിസ്റ്റുകളൊന്നും ഈ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ആദ്യമുണ്ടായിരുനില്ല. പിന്നീടവര്‍ അതിലേക്ക് ചാടിക്കയറുകയാണുണ്ടായത്.  ഇസ്ലാമിക ലോകത്തെ പ്രാദേശിക വിപ്ളവങ്ങള്‍ എന്ന നിലയിലാണിപ്പോള്‍ ഇതിന്റെ അവസ്ഥ. ഇനിയുമിതൊരു ഇസ്ലാമിക വിപ്ളവമായി രൂപാന്തരപ്പെട്ടിട്ടില്ല. ഇസ്ലാമിസ്റ്റുകള്‍ അതിനു വേണ്ടി ശ്രമിച്ചേക്കാം.

അമേരിക്ക ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ നാടുകളില്‍ ഇത്  എന്തു പ്രതികരണമാണുണ്ടാക്കുക എന്നു പിന്നിടേ വ്യക്തമാകൂ. മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും മുകളില്‍ സ്ഥിരതയ്ക്കാണവര്‍ ഏക്കാലവും പ്രാധാന്യം നല്‍കി പോന്നത്. അതുകൊണ്ട് ജനങ്ങള്‍ക്കിഷ്ടമില്ലാത്ത പല ഭരണാധികാരികളെയും പിന്താങ്ങിയിരുന്നു. ഇപ്പോഴും പിന്താങ്ങുന്നുമുണ്ട്. മറ്റുള്ളവരെ പ്രകോപിക്കുന്നത് വൃതമാക്കിയ അഹമ്മദി നെജാദിനേപ്പോലുള്ള ജോക്കറുകള്‍ക്കും മുബാറക്കിനേപ്പോലുള്ള സ്വേച്ഛാധിപതികള്‍ക്കും ഇടയിലൊന്നായിരിക്കും ഇനി അവര്‍ പ്രതീക്ഷിക്കുക.






തിരുകേശവും വിധവകളും ചന്ദ്രക്കലയും


തിരുനബിയുടെ തിരുകേശവും 40 കോടിയുടെ മോസ്ക്കും സംബന്ധിച്ച ചര്‍ച്ച ബ്ളോഗില്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ദേയമായ ചര്‍ച്ച നടക്കുന്നത് ശ്രദ്ധേയന്റെ ബ്ളോഗിലാണ്.

അവിടെ കണ്ട ചില അഭിപ്രായങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്.

1. ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ 


മുസ്ലിം വിധവകളേക്കുറിച്ചുള്ള ശ്രദ്ധേയന്റെ കരച്ചില്‍ ഇങ്ങനെ. 

>>>>>>പടച്ചതമ്പുരാനോട്‌ 'വീശിയടിക്കുന്ന കാറ്റിനെ തൊട്ടു ഞങ്ങളെ കാക്കണേ' എന്ന് ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ മനമുരുകി പ്രാര്‍ഥിക്കുന്നത് വിശാലമായ വയല്നിലങ്ങളിലെ വാഴത്തോട്ടം നിലംപതിക്കുമോ എന്ന് കരുതിയിട്ടല്ല<<<<<<<


ഭര്‍ത്താവുപേക്ഷിച്ച് മക്കളെ പോറ്റാന്‍ വഴികാണാതെ വേദന തിന്നുന്ന വിധവകള്‍ മുസ്ലിങ്ങളില്‍ ഉണ്ടെന്നൊക്കെ ഇദ്ദേഹം ഓര്‍ത്തതു ശ്രദ്ധേയമാണ്. ഇടക്കൊക്കെ ഇതുപോലെ ഓര്‍ക്കുന്നതും നല്ലതാണ്. ഈ വിധവകള്‍ക്ക് സഹായം നല്‍കുന്നത് ഏതു മോസ്കു പണിയുന്നതിലും ഭേദവുമാണ്. പക്ഷെ അദ്ദേഹത്തേപ്പൊലുള്ളവര്‍ ഒരിക്കലും ശ്രദ്ധിക്കാത്ത സംഗതി, എന്തുകൊണ്ടാണിതു പോലെ ഭര്‍ത്താവുപേക്ഷിച്ച വിധവകള്‍ ഇത്രയധികം മുസ്ലിം സമുദയത്തില്‍ ഉണ്ടാകുന്നതെന്നു മാത്രമാണ്. ഇഷ്ടം പോലെ കെട്ടാനും മൊഴി ചൊല്ലാനും അനുവാദം കൊടുക്കുന്ന മതത്തില്‍ ഇതുപോലെ വിധവകളുണ്ടാകും. 

അതില്ലാകണമെങ്കില്‍  കാലഹരണപ്പെട്ട ശരിയ മറ്റിയെഴുതണം. അതിനു ശരിയ പടച്ചുവിടുന്ന മുസ്ലിം വിധവകളെ ഓര്‍ത്ത് മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഒരു മുതലയച്ചനും തന്റേടമില്ല. ലോകാവസാനം വരെ ഇതു പോലെ വിധവകളെ പടച്ചു വിടുന്ന നിയമം വേണം. അത് പടച്ചോന്‍ ഇറക്കിയതായതുകൊണ്ട് മനുഷ്യനു മറ്റാനുമാകില്ല. 

ശ്രദ്ധേയന്റെ നിലപാടിതാണ്, പടച്ചോന്റെ തെറ്റിന്‌  കാന്തപുരം പ്രായശ്ചിത്തം ചെയ്യണം. പക്ഷെ കാന്തപുരം ഇത് കേള്‍ക്കുമോ? ഒട്ടും സാധ്യതയില്ല. 

2. മുസ്ലിങ്ങളിലെ ഒരു വലിയ വിഭാഗത്തെ ബഹുദൈവാരാധകരായി ചിത്രീകരിക്കുന്നു. 



>>>>>>ഒരു വലിയ വിഭാഗം മുസ്‌ലിംകളെ ബഹുദൈവാരാധകരായി ചിത്രീകരിക്കുവാനുള്ള ഈ കുത്സിതശ്രമം പക്ഷെ വിജയിക്കുകയില്ല. ചില തത്പരകക്ഷികളുടെ കൈയ്യടിക്ക് വേണ്ടി എന്തും പറയുന്നത് നന്നല്ല എന്ന് മാത്രം ഉണർത്തട്ടെ.

ഞാനടക്കമുള്ള സുന്നികൾ ഒരിക്കലും അല്ലാഹുവിനല്ലാതെ ആരാധിക്കുന്നില്ല. എന്നാൽ അല്ലാഹുവും അവന്റെ പ്രവചകനും ആദരിച്ചതിനെ ആദരിക്കുക എന്നത് ചെയ്യുന്നു. അത് ആരാധനയാക്കി ചിത്രികരിക്കുന്ന ഹീനതന്ത്രത്തിലൂടെ നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് സ്വയം ചിന്തിക്കുക<<<<<.




മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റേതായാലും തലമുടിയെ ആദരിക്കുന്നത് ബഹു ദൈവ ആരാധന എന്ന കൊടിയ പാപത്തില്‍ വരും, എന്ന ആക്ഷേപത്തിനുള്ള  പ്രതികരണമായിട്ടാണ്, ഈ അഭിപ്രായം എഴുതപ്പെട്ടത്.

ഏക ദൈവ ആരാധകരായ ക്രിസ്ത്യാനികള്‍ അവരുടെ വിശുദ്ധരെയും മറ്റ് പല തിരുശേഷിപ്പുകളെയും വണങ്ങുന്നതിനെ ബഹു ദൈവ ആരാധനയാണെന്നാണ്, സുന്നികള്‍   ഉള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ ആക്ഷേപിച്ചു  കാണാറുള്ളത്.  ഇപ്പോള്‍ അതേപോലുള്ള  മൊഹമ്മദിന്റെ തിരുശേഷിപ്പു വണങ്ങുന്നതില്‍ ഇവര്‍ക്ക് അശേഷം മനസാക്ഷിക്കുത്തു തോന്നുന്നില്ല.

ഇനിയെങ്കിലും ഈ വിഷയത്തില്‍ ഇവര്‍ ക്രിസ്ത്യാനികളെ ചീത്ത പറയുന്നതു നിറുത്തുമോ എന്തോ. അതിനും സാധ്യത കാണുന്നില്ല.

3 ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമാണോ?

ചന്ദ്രക്കല ഇസ്ലാം പൂര്‍വ്വ അറബികളില്‍ നിന്നും ഇസ്ലാമിനു കിട്ടിയ തിരുശേഷിപ്പാണെന്ന് ഞാന്‍ മറ്റൊരു പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. 

അതിനെ വിമര്‍ശിച്ചുകൊണ്ട് കാട്ടിപ്പരുത്തി അദ്ദേഹത്തിന്റെ ബ്ളോഗില്‍ എഴുതിയത് ഇതായിരുന്നു. 

>>>>>>വിവരക്കേട്- മക്കയിലെ ഹറം പുതുക്കിപ്പണിതത് പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പായിരുന്നുവോ? പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിം ഭരണ കേന്ദ്രങ്ങളില്‍  നിന്നുമുള്ള ശേഷിപ്പുകളിലൊന്നും തന്നെ ഈ ചന്ദ്രക്കലയില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുകയാണു വേണ്ടത്. പുതിയ പള്ളികള്‍ ചന്ദ്രക്കല ഉള്‍കൊള്ളുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ന് രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നു എന്നു തന്നെയാണു ഞാന്‍ എഴുതിയത്. പക്ഷെ, അത് മതപരമല്ല. ഇന്ന് പേര്‍ഷ്യന്‍ വാസ്തു കല ഇസ്ലാമിക വാസ്തു കല എന്ന രീതിയിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അത് മതപരമല്ല. അതേ പോലെ മാത്രമാണു ചന്ദ്രക്കലയും<<<<<.


കാന്തപുരം പണിയാനുദ്ദേശിക്കുന്ന മോസ്കിന്റെ ചിത്രവും പരസ്യമാക്കിയിട്ടുണ്ട്. അതിന്റെ രൂപരേഖയാണു താഴെ. 

Great_masjid





തിരു കേശം സൂക്ഷിക്കാനുള്ള മോസ്കിന്റെ നടുവിലെ താഴികക്കുടത്തില്‍ തന്നെ ചന്ദ്രക്കല പതിപ്പിച്ചിട്ടുമുണ്ട്. 

മുസ്ലിങ്ങള്‍ ഉപയോഗിക്കുന്ന ചന്ദ്രക്കല മതപരമല്ല , രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നതാണ്, എന്ന കാട്ടിപ്പരുത്തിയുടെ അവകാശവാദമാണിവിടെ തകര്‍ന്നു വീഴുന്നത്. കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഛിഹ്നം അദ്ദേഹം പുതുതായി പണിയുന്ന മോസ്കിന്റെ മുകളില്‍ പതിപ്പിച്ചു വയ്ക്കുന്നു എന്നു കരുതാന്‍ മാത്രം കഴുതകളാണോ മലയാളികള്‍? ആണെന്നാണ്, കാട്ടിപ്പരുത്തിയേപ്പോലുള്ള മുസ്ലിങ്ങള്‍ കരുതുന്നത്.  


കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തില്‍ തുര്‍ക്കി സുല്‍ത്താന്റെ ഛിഹ്നമാണ്, ചന്ദ്രക്കല. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. തുര്‍ക്കി സുല്‍ത്താന്റെ താവഴിയില്‍ പെട്ട കാന്തപുരം സ്വന്തം മോസ്കില്‍ അത് പതിപ്പിക്കാന്‍ തീരുമാനിച്ചതില്‍ അത്ഭുതവുമില്ല.