Sunday 28 June 2015

ലൈംഗിക ന്യൂന പക്ഷം



അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമാനുസൃ തമാക്കിക്കൊണ്ട് അവിടത്തെ സുപ്രീം കോടതി വിധി ഉണ്ടായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വളരെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ അതില്‍ മിക്കതിലും ഒരു തെറ്റിദ്ധാരണ കടന്നു കൂടുന്നതായി കാണുന്നു. സ്വവര്‍ഗ്ഗ പ്രേമികളെയും, സ്വവര്‍ഗ്ഗ സ്നേഹികളെയും, സ്വവര്‍ഗ്ഗ ലൈംഗികതിയില്‍ ഏര്‍പ്പെടുന്നവരെയും  ലൈംഗിക ന്യൂന പക്ഷമായി ചിത്രീകരിച്ചു കാണുന്നു. അത് ശരിയല്ല.

യഥാര്‍ത്ഥത്തില്‍ ലൈംഗിക ന്യൂന പക്ഷം എന്നു വിളിക്കേണ്ടത് പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള രണ്ടു ലിംഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്തവരെയാണ്.  ശാരീരികമായി പുരുഷത്വവും സ്ത്രീത്വവും പൂര്‍ണ്ണമായി രൂപപ്പെടാത്തവരെയാണ്, ഈ വകുപ്പില്‍ ഉള്‍പ്പെടുത്തേണ്ടത്.

പുരുഷനു പുരുഷനോടും സ്ത്രീക്ക് സ്ത്രീയോടും ഇഷ്ടം തോന്നുന്നവരൊക്കെ ന്യൂനപക്ഷമാണെന്നതിന്, ആധികാരികമായ ഒരു തെളിവുമില്ല. സ്വവര്‍ഗ്ഗ ലൈംഗികതയിലും  വിവാഹത്തിലും  ഏര്‍പ്പെടുന്നവ രില്‍ ബഹുഭൂരിപക്ഷവും  പുര്‍ണ്ണമായും സ്ത്രീയോ അല്ലെങ്കില്‍ പുരുഷനോ ആണെന്നതാണു സത്യം. അവരെ ലൈംഗിക ന്യൂന പക്ഷമായി എങ്ങനെ  വിലയിരുത്താനാകും?

സ്വവര്‍ഗ്ഗ ലൈംഗികത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്.  അതിനു മനുഷ്യ ചരിത്രത്തോളം പഴക്കവുമുണ്ട്. ഭൂരിഭാഗവും മനുഷ്യരുടെയും ലൈംഗികത  ജനിതകമായി നിര്‍ണ്ണയിക്കപ്പെടുന്നതാണ്. ജീവിതത്തിന്റേ എതെങ്കിലും കാലഘട്ടത്തില്‍ സ്വവര്‍ഗ്ഗത്തോട് ഭൂരിപക്ഷം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഇഷ്ടമോ അഭിനിവേശമോ ഒക്കെ ഉണ്ടാകാറുണ്ട്. അത്  വെറുതെ ഒരുമിച്ചു നടക്കണമെന്ന ആഗ്രഹമായിരിക്കാം. അടുത്തിടപഴകാനുള്ള ആഗ്രഹമായിരിക്കാം. സ്പര്‍ശനത്തിനുള്ള ആഗ്രഹമായിരിക്കാം. ഒരുമിച്ച് കിടന്നുറങ്ങാനുള്ള ആഗ്രഹമായിരിക്കാം. ഇതില്‍ ഭൂരിഭാഗത്തിലും ലൈംഗികത ഒരു ഘടകമാകണമെന്നില്ല. ലൈംഗികത കടന്നു വരുന്നത് ഈ  അവസ്ഥയുടെ മൂര്‍ദ്ധ്യനത്തിലാണ്.

സ്വവര്‍ഗ്ഗ ആകര്‍ഷണത്തെ  ഇടക്കലാത്ത് മാനസിക രോഗമായി കണ്ടിരുന്നു. പ്രത്യേകിച്ച് മതം ഇതില്‍ ഇടപെട്ട് ചില നിബന്ധനകള്‍ ഉണ്ടാക്കിയപ്പോള്‍. യഹൂദ ചരിത്രത്തിലെ സോദോം ഗൊമോറ കഥകളൊക്കെ അങ്ങനെ കടന്നു വന്നവയാണ്. പക്ഷെ ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ഈ നിലപാടിനു ശാസ്ത്രീയമായ പിന്‍ബലമില്ലാതെ വന്നു. ഒരു മാനസിക രോഗമോ,  പെരുമാറ്റ വ്യതിചലനമോ, സാഹചര്യ സൃഷ്ടിയോ എന്നതില്‍ നിന്നും  ഇതൊരു സ്വാഭാവിക പ്രക്രിയ ആണെന്ന നിലപാടിലേക്ക് വൈദ്യശാസ്ത്രം എത്തി ചേര്‍ന്നു. അപ്പോഴാണ്, പല സമൂഹങ്ങളും ഇതിനെ സ്വാഗതം ചെയ്തു തുടങ്ങിയത്. അതിന്റെ ഏറ്റവും അവസനാന ഉദാഹരണമാണ്, ഇപ്പോള്‍ അമേരിക്കയിലെ സുപ്രീം കോടതി വിധിയും.


പാപ്പുവ ന്യൂ ഗിനി എന്ന രാജ്യത്തെ ഒരു ഗോത്രത്തില്‍ ഇപ്പോഴും പുരുഷ സ്വവര്‍ഗ്ഗ ലൈംഗികത  ഒരു ആണ്‍കുട്ടിയുടെ വളര്‍ച്ചയിലെ സ്വാഭാവികമായ ഒരു ഘട്ടമായിട്ടാണു കണക്കാക്കപ്പെടുന്നത്..

സ്വവര്‍ഗ്ഗ ലൈംഗികതയേക്കുറിച്ച് ആധികാരികമായ പല പഠനങ്ങളും നടന്നിട്ടുണ്ട്. അവയൊക്കെ താഴെ കാണുന്ന ലിങ്കുകളില്‍ വായിക്കാം.

 What do different culturestell us about homosexuality?

Saint Aelred the Queer

7 comments:

ajith said...

നമ്മില്‍ ആര്‍ക്കെങ്കിലും ഒരു ഗേ സുഹൃത്തുണ്ടോ? ഒരിക്കലും ഉണ്ടാകാന്‍ വഴിയില്ല. കാരണം നാം അവരെ നിര്‍ദ്ദയം പരിഹസിക്കുകയും അപകര്‍ഷതയോടെ നോക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. നാം എന്തിന്, നമ്മുടെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പോലും അവരെ മനുഷ്യരായി പരിഗണിച്ചിട്ടില്ലല്ലോ.

അവര്‍ക്കും ജീവിക്കാന്‍ തുല്യാവകാശമുണ്ടെന്ന ഒരു സ്വാതന്ത്ര്യവിളംബരത്തെയാണ് മഴവില്‍ പ്രൊഫൈല്‍ മാറ്റിക്കൊണ്ട് ഇവര്‍ ആഘോഷിക്കുന്നത്.

അവര്‍ മനുഷ്യരാണ്
അവര്‍ മനുഷ്യരാണ്
അവര്‍ മനുഷ്യരാണ്
അവരുടെ ജീവിതം വര്‍ണ്ണവിന്യാസപ്പെടേണ്ടതാണ്

(ഇന്നലത്തെ എന്റെ ഒരു ഫേസ് ബുക്ക് സ്റ്റാറ്റസില്‍ നിന്ന് കോപ്പി ചെയ്തത്)

മുക്കുവന്‍ said...

yes I do agree that they should be recognized....

the question now is where do we stop these.. if one person ask I want to marry a cow, will it considered as a marriage?

Aneesh said...

എനിക്ക്‌ താങ്കളുടെ email ID യും Facebook link ഉം വേണം കഴിയുമെങ്കിൽ എന്റെ designer99@rediffmail.com എന്ന email ൽ അയക്കുമല്ലൊ.

കുഞ്ഞുവര്‍ക്കി said...

മുക്കുവന്‍ .. Don't you hear about it?!.. Thats called Inter specious marriage.

kaalidaasan said...

>>>>the question now is where do we stop these.. if one person ask I want to marry a cow, will it considered as a marriage?<<<<<

എനിക്കു തോന്നുന്നത് നമ്മള്‍ അത്രക്കൊന്നും കടന്നു ചിന്തിക്കേണ്ട ആവശ്യമില്ല എന്നാണ്. പശുവിനെ വിവാഹം കഴിക്കാന്‍ ഏതായാലും സുബോധമുള്ള ആരും മുതിരുമെന്നു തോന്നുന്നില്ല. പക്ഷെ ഗങ്ങളുമായുള്ള ലൈംഗിക ബന്ധം ഇപ്പോഴുണ്ട്. പണ്ടും ഉണ്ടായിരുന്നു. ഗ്രീക്ക് മിഥോളജിയിലെ മിനോടാര്‍ സാങ്കല്‍പ്പിക കഥപാത്രമാണെങ്കിലും  ഒരു കാളക്ക് മനുഷ്യ സ്ത്രീയില്‍ ഉണ്ടായ കുട്ടി ആയിരുന്നു.

ഭൂരിഭാഗം ​മനുഷ്യരും  എതിര്‍ ലിംഗത്തിലെ പെട്ട ഇണയെ വിവാഹം ചെയ്യന്‍ ആഗ്രഹിക്കുന്നു. അതാണു നടക്കുന്നതും. 80% സ്വവര്‍ഗ്ഗ പ്രേമികളും ഈ വഴി ആണു അവസാനം ചെന്നെത്തുന്നതും. ബാക്കി ഉള്ളവരെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചാല്‍ ആ കുടുംബം ഒരു നരകമാകാനാണു സാധ്യത. അതുകൊണ്ട് സ്വവര്‍ഗ്ഗ വിവാഹം ആഗ്രഹിക്കുന്നവരെ അതിനനുവദിക്കുന്നതില്‍ തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

സാധാരണ ഇതുപോലുള്ളവരുടെ കുടുംബം കുട്ടികളെ ദത്തെടുത്ത് പൂര്‍ത്തി ആക്കാറാണു പതിവ്. പ്രശസ്ത പോപ്പ് ഗായകന്‍  റിക്കി മാര്‍ട്ടിന്‍ ഇതാണു ചെയ്തതും.

ഇന്‍ഡ്യ പോലെ ജന സംഖ്യ വിസ്ഫോടനം നടക്കുന്ന രാജ്യങ്ങളിലെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കുട്ടികളെ ഇതുപോലുള്ള ദമ്പതികള്‍  ദത്തെടുക്കാന്‍ സാധ്യത ഉണ്ട്. ജന സംഖ്യ നിയന്ത്രണവും നടക്കും.

Ananth said...

all the arguments that are put forward in defence of homosexuality can be presented in defence of pedophilia too

they too are human.....and just that their sexual preference happens to be something that most people in the society do not approve of......hope i do not live long enough to see the day when pedophiles are given legal protection !!!

what they say is that a child cannot give consent for a sexual relationship , even if consent is given that is legally not valid etc.......just as the gay rights actvists won the legal recognition eventually for act that was legally not valid for centuries, the pedophile rights groups also may win recognition someday

"In fact, the point of view voiced by many pedophiles and pedophile groups, is that the sexual orientation status pedophiles seek is no different than that of heterosexuals or homosexuals.

And the psychiatric community, along with many in the U.S. government, apparently seem to agree, advocating for a re-definition of pedophilia consistent with how homosexuality was redefined in 1973.
while pro-gay-rights advocates call any comparisons between gay rights and pedophile rights fear-mongering, the pedophile community does appear to be fighting for their alleged rights.

Along with other psychologists and others in the University Community, Harvard Health Publications wrote, all the way back in July, 2010, that, “Pedophilia is a sexual orientation and unlikely to change. Treatment aims to enable someone to resist acting on his sexual urges.”
"

kaalidaasan said...

>>>>all the arguments that are put forward in defence of homosexuality can be presented in defence of pedophilia too<<<<

ഇതിനോട് യോജിക്കാന്‍ ആകില്ല.

നൂറ്റാണ്ടുകള്‍ക്ക് മുന്നെ ശൈശവ വിവാഹം നാട്ടു നടപ്പായിരുന്നു. 50 വയസുള്ള പുരുഷന്മാര്‍ 10 വയസില്‍ താഴെ ഉള്ള കുട്ടികളെ വിവാഹം കഴിക്കുന്നത് അന്നൊക്കെ സാധാരണ സംഭവമായിരുന്നു. സമൂഹം അതില്‍ തെറ്റൊന്നും കണ്ടിരുന്നില്ല. അത് ആശാസ്യമല്ല എന്ന് പീന്നീട് തോന്നന്‍ കാരണം കുട്ടികളുടെ ശരീരിക മാനസിക വളര്‍ച്ച് കണക്കിലെടുത്തു തുടങ്ങിയപ്പോഴായിരുന്നു.

ഇന്ന് പല സമൂഹങ്ങളും  അംഗീകരിക്കുന സ്വവര്‍ഗ്ഗ ലൈംഗികത 50 വയസുള്ള പുരുഷന്‍ 10 വയസുള്ള ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തുന്ന ഏര്‍പ്പാടല്ല. പ്രയ പൂര്‍ത്തി ആയ രണ്ടു വ്യക്തികള്‍ ഉഭയസമ്മതപ്രകാരം നടത്തുന്ന ലൈംഗിക ബന്ധമാണ്. ഒരു സ്ത്രീയും പുരുഷനും  ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുപോലെ. അവര്‍ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നതുപോലെ.

സമൂഹം  അംഗീകരിച്ചില്ലെങ്കിലും പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേര്‍ ഇതുപോലെ ജീവിക്കുമെന്നു കൂടെ ഓര്‍ക്കുക. ഇന്‍ഡ്യയില്‍ സ്വവര്‍ഗ്ഗ ലൈംഗികത ഇപ്പോഴും ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. എന്നു കരുതി എല്ലാവരും അതിനെ പേടിച്ച് ഇതില്‍ ഏര്‍പ്പെടാതിരിക്കുന്നൊന്നുമില്ല. കോടിക്കണക്കിനാളുകള്‍ ഇതില്‍ ഏര്‍പ്പെടുന്നു. നിയമപരമായ അംഗീകാരം ലഭിച്ചാല്‍ ഇവരൊക്കെ മറയില്ലാതെ പരസ്യമായി ജീവിക്കാന്‍ തുടങ്ങും.അതിലപ്പുറം ഇത് സമൂഹത്തില്‍ മറ്റേതെങ്കിലും  പ്രശ്നങ്ങളുണ്ടാക്കയുമില്ല.

സ്വവര്‍ഗ്ഗ വിവാഹത്തിനു നിയമ സാധുത നല്‍കിയ ഒറ്റ രാജ്യവും പ്രായപുര്‍ത്തി ആകാത്ത ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധം ആകാം എന്ന നിലപാടെടുത്തിട്ടില്ല. അതിപ്പോഴും ശിക്ഷാര്‍ഹമായ കുറ്റം തന്നെയാണ്.