മാദ്ധ്യമ പ്രവര്ത്തകന് എന്ന മലയാള പദത്തിന്റെ ഇംഗ്ളീഷ് വാക്കാണ്, ജേര്‍ണലിസ്റ്റ് എന്ന്. അമേരിക്കയില്‍ ഒരു വിഖ്യാത ജേര്‍ണലിസ്റ്റ് ഉണ്ടായിരുന്നു. 2013 ല്‍ 92 വയസില്‍ അന്തരിച്ച ഹെലന് തോമസ്. White House Correspondents' Association ലെ അദ്യത്തെ വനിതാ അംഗമായിരുന്നു അവര്‍. ലെബനോനിലെ ട്രിപ്പോളിയില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിയ അറബ് കുടുംബത്തിൽ ജനിച്ച അറബ് വംശജയും ആയിരുന്നു. ഈ പ്രഗത്ഭ വനിതയുടെ ജീവ ചരിത്രം അധികം വിശദീകരിക്കുന്നില്ല. അത് ഇവിടെ വായിക്കാം.
Helen Thomas
Helen Thomas
2013 ല്‍ അവര്‍ നിര്യാത ആയപ്പോള്‍ New York Times എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ഇവിടെ വായിക്കാം.
50 Years of Tough Questions and ‘Thank You, Mr. President
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്ത ആയ മാദ്ധ്യമ പ്രവര്‍ത്തക എന്നു വിശേഷിപ്പിക്കാവുന്ന ഹെലന് തോമസ് നടത്തിയ ചില പ്രസ്താവനകാളാണു ചുവടെ. അമേരിക്കയിലെ മുഖ്യ ധാര മാദ്ധ്യമങ്ങളിലാണവ വന്നിട്ടുള്ളതും.
ഇനിയുള്ളവ പടിഞ്ഞാറന്‍ നാടുകളിലെ വിവിധ മാദ്ധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്യപ്പെട്ട മറ്റ് ചില വാര്‍ത്തകള്‍.
ഇവയിലൊക്കെ ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ പാലസ്തീനികളോടുള്ള നിലപാടിനെയും ഇസ്രയേലിനെ പിന്തുണക്കുന്ന പടിഞ്ഞാറന്‍ ഭരണ കൂടങ്ങളുടെ നിലപടുകളും നിശിതമായി വിമര്‍ശിക്കപ്പെടുന്നു.
ഇപ്പോള്‍ ഇസ്രായേലും പാലസ്തീനിലെ ഗസാ പ്രദേശവും തമ്മില്‍ ഒരു യുദ്ധത്തിന്റെ വക്കിലാണ്. ഇവര്‍ എന്നും സംഘര്‍ഷത്തിലായതുകൊണ്ട് ഇതൊരു പുതിയ സംഭവവികാസമൊന്നുമല്ല. ഈ സംഘര്‍ഷം തുടങ്ങിയതിനു ശേഷം പടിഞ്ഞാറന്‍ നാടുകളിലെ മാദ്ധ്യമങ്ങളില്‍ കണ്ടതും വായിച്ചതുമായ വാര്‍ത്തകളാണു താഴെ.
Death Toll Climbs Among Palestinians as Strikes Continue
Medical crisis in Gaza as conflict endures
Israel raids Gaza missile site as rockets, rhetoric fly in Israeli-Hamas face-off
Rockets slam into Gaza building
Gazans mourn children killed in attacks
Violence escalates in Israel and Gaza
Israel destroys Gaza home for handicappedT
Four Horrific Killings
How Israel brought Gaza to the brink of humanitarian catastrophe
Gaza deaths pass 200 as Israel and Hamas trade fire

Israeli Strike Kills Four Boys Playing on Gaza Beach



Israel and Palestinians bury their dead











Ten Things You Need to Know About Gaza
ഇതൊക്കെ ഈ സമയത്ത് പരാമര്‍ശിക്കാന്‍ കാരണം തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നതുകൊണ്ടാണ്. അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ ഗസയില്‍ നിന്നുള്ള വാര്‍ത്തകള്‍ തമസ്കരിക്കുന്നു എന്ന ഒരു ആരോപണം റഷ്യൻ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള Russia Today എന്ന ടെലിവിഷന്‍ ചാനലിലെ അവതാരിക Abbi Martin ആ ചാനലിലൂടെ പ്രേക്ഷകരെ അറിയിച്ചു.

ജുലൈ ഒമ്പതാം തീയതിയിലെ ഈ വീഡിയോ ക്ളിപ്പിംഗ് ഇസ്ലാമിക ലോകത്ത് ആവേശത്തോടെ സ്വീകരിക്കപ്പെട്ടു. മുഖ്യധാരാ മാദ്ധ്യമങ്ങളിലും ഇത് വാര്‍ത്ത ആയി മാറി.
ഇതിനു മുന്നെ ഇതേ അവതാരിക കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളെ വിമര്‍ശിച്ചു കൊണ്ടും ഗാസയിലെ അവസ്ഥ വിശദീകരിച്ചും പ്രക്ഷേപണം ചെയ്ത പരിപാടികളൊന്നും പക്ഷെ വാര്‍ത്ത ആയില്ല. ജുലൈ രണ്ടാം തീയതി ആയിരുന്നു കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളെ വിമര്‍ശിച്ചത്.
Abby Martin നെ വാനോളം പുകഴ്ത്തിക്കൊണ്ട് ബഷീര്‍ വള്ളിക്കുന്ന് എന്ന ബ്ളോഗര്‍ മൂന്നു മാദ്ധ്യമങ്ങളില്‍ ഒരേ ലേഖനം തന്നെ എഴുതി.
Abby Martin നെ പുകഴ്ത്തുന്നതിനു വള്ളിക്കുന്ന് പറഞ്ഞ കാരണം ഇതാണ്.
ഗസ്സയിലെ ഇസ്രാഈൽ അതിക്രമങ്ങളെക്കുറിച്ചും അമേരിക്കയുടേയും അമേരിക്കൻ മാധ്യമങ്ങളുടെയും ഇരട്ടത്താപ്പിനെക്കുറിച്ചും കഴിഞ്ഞ ദിവസം വിശകലനം ചെയ്യുന്നതിനിടെയാണ് സ്ക്രീനിൽ തെളിഞ്ഞ വെടിയേറ്റ് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കി വികാരപരവശയായ അബ്ബി പ്രതികരണത്തിന്റെ പൊട്ടിത്തെറി നടത്തി ക്യാമറ ആംഗിളിൽ നിന്ന് തെന്നി പുറത്തേക്ക് പോയത്.
ചുരുക്കി പറഞ്ഞാല്‍ Abby Martin പറഞ്ഞ അമേരിക്കൻ മാധ്യമങ്ങളുടെ ഇരട്ടത്താപ്പായി പരാമര്‍ശിച്ചത്, പെരുമ്പറ മുഴക്കുന്ന സാമ്രാജ്യത്വ മാധ്യമങ്ങൾക്ക് പോലും ഗസ്സയിൽ നിന്നുള്ള റോക്കറ്റുകൾ വിതച്ച ദുരന്തങ്ങളുടെ ദൃശ്യങ്ങൾ കാണിക്കാനില്ല! എന്നാണ്. എന്നു വച്ചാല്‍ ദുരന്തത്തിന്റെ ദൃശ്യങ്ങൾ കാണിക്കാത്തതാണു പ്രശ്നം. "വെടിയേറ്റ്" കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണിച്ചിരുന്നെങ്കില്‍ Abby Martin നും വള്ളിക്കുന്നിനും മറ്റ് മുസ്ലിങ്ങള്‍ക്കും സന്തോഷാമായേനേ!!.
ഇത് വള്ളിക്കുന്ന് മറ്റൊരു കമന്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇതൊരു തരം മാനസിക രോഗമാണെന്നു പറയേണ്ടി വരും.
മരിച്ചു കിടക്കുന്നവരെ പല ആംഗിളുകളില്‍ ആസ്വാദകരെ കാണിക്കാത്തതിലാണു വള്ളിക്കുന്നിനു പരാതി. ജേര്‍ണലിസ്റ്റ് എന്ന സ്വയം അവകാശപ്പെടുന്ന വള്ളിക്കുന്നിന്, ഇന്‍ഡ്യന്‍ മാദ്ധ്യമ പ്രവര്‍ത്തനവും മുസ്ലിങ്ങളുടെ പ്രചരണ തന്ത്രവും മാത്രമേ വശമുള്ളു. ഇസ്ലാമിക ലോകത്ത് മുസ്ലിങ്ങള്‍ തമ്മില്‍ പടവെട്ടി കൊല്ലപ്പെടുന്ന കുട്ടികളുടെ മൃത ശരീരങ്ങള്‍ പോലും നിരനിരായായി കിടത്തി പല ആങ്കിളുകളില്‍ ചിത്രമെടുത്ത് ഇന്റര്‍നെറ്റില്‍ ഇടുന്നത് അവരുടെ ഹോബിയാണ്. Face Book ലെ ആയിരക്കണക്കിനു മുസ്ലിങ്ങളുടെ പേജുകളില്‍ അത് കാണാന്‍ സാധിക്കും. പടിഞ്ഞാറന്‍ നാടുകളിലെ മാദ്ധ്യമങ്ങള്‍ അത് ചെയ്യുന്നില്ല എന്നതാണു പരാതി. അതൊക്കെ ഇന്‍ഡ്യന്‍ മാദ്ധ്യമങ്ങളുടെ രീതിയാണ്. അതൊക്കെ കണ്ട് ആവേശം കൊള്ളാനും അതൊക്കെ പ്രചരണത്തിനുപയോഗിക്കാനും ഉള്ള മാനസിക അവസ്ഥ ഉള്ളവര്‍ അതൊക്കെ ഉപയോഗിക്കുന്നു.
മുകളില്‍ ഞാന്‍ ഇട്ടിരിക്കുന്ന വാര്‍ത്തകളുടെ ലിങ്കുകളില്‍ മിസൈല്‍ ആക്രമണങ്ങളില്‍ മരിച്ചു കിടക്കുന്ന പാലസ്തീനികളുടെ മുഖവും ശരീരവും കാണിക്കുന്നില്ല എന്നല്ലാതെ ഗസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നില്ല എന്നോ പാലസ്തീനികള്‍ മരിക്കുന്നില്ല എന്നോ പറയുന്നില്ല. എത്ര പാലസ്തീനികള്‍ മരിച്ചു എന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്. പക്ഷെ അതിലൊക്കെ ഇസ്ലാമിക നിലവാരം അനുസരിച്ചുള്ള എരിവും പുളിയും കുറവാണ്. അത് വള്ളിക്കുന്നിനു സഹിക്കുന്നില്ല.
അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകളുടെ ഒരു വിശദീകരണം വള്ളിക്കുന്ന് തന്നെ നല്‍കുന്നുണ്ട്.
വാൾ സ്ട്രീറ്റ് ജേർണൽ, ലോസ് ആഞ്ചൽസ് ടൈംസ്, ന്യൂ യോർക്ക് ടൈംസ് എന്നിവയുടെ ഇസ്രാഈൽ പക്ഷപാതിത്വത്തിന്റെ തലക്കെട്ടുകളിലൂടെ കടന്നു പോകുന്ന അബ്ബി യു എസ് ഭരണകൂടത്തിന്റെ സ്റ്റെനോഗ്രാഫർമാരായി മാധ്യമങ്ങൾ മാറുന്നതിന്റെ ദുരന്തമാണ് വിവരിക്കുന്നത്. ഗസ്സയിലെ ജനസാന്ദ്രമായ കെട്ടിടങ്ങൾക്ക് മുകളിൽ ഇസ്രാഈലി ബോംബറുകൾ അഗ്നിവർഷം ചൊറിയുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് 'എക്സ്ചേഞ്ച് ഓഫ് ഫയർ' എന്ന സുതാര്യ ലേബലിൽ വില്പനക്കെത്തുന്നത്.
"ഗസ്സയിലെ ജനസാന്ദ്രമായ കെട്ടിടങ്ങൾക്ക് മുകളിൽ ഇസ്രായേലി ബോംബറുകൾ അഗ്നിവർഷം ചൊരിയുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍", കാണുന്ന സുബോധമുള്ള ആര്‍ക്കും, ഈ അഗ്നി വര്‍ഷം "ജനസാന്ദ്രമായ കെട്ടിടങ്ങൾക്ക് മുകളിൽ ", പതിച്ചുണ്ടാകുന്ന ദുരന്തം മനക്കണ്ണു കൊണ്ടു കാണാം. മന്തന് മാര്‍ക്കതിനു കഴിയില്ല. അതിന്റെ വിലാപമാണ്, കരഞ്ഞു തീര്‍ക്കുന്നത്.
വെടിയേറ്റ് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ കാണിക്കുന്നില്ല എന്നാണ് വള്ളിക്കും Abby Martin നും. പരാതി. വെടിയേറ്റ് മരിച്ചു കിടക്കുന്നവരുടെ മുഖവും ശരീരവും പ്രാദര്‍ശിപ്പിക്കുന്ന ഹീനതയില്‍ പടിഞ്ഞാറന്‍ മാദ്ധ്യമങ്ങള്‍ വിശ്വസിക്കുന്നില്ല. പാലസ്തീനികളുടെ വെടിയേറ്റ് ഇസ്രയേലികള്‍ മരിച്ചാലും അവര്‍ മരിച്ചു കിടക്കുന്നവരുടെ മുഖമോ ശരീരമോ പ്രദര്‍ശന വസ്തു ആയി ആഘോഷിക്കാറില്ല.
ദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ കാണാന്‍ വാശിപിടിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ജേര്‍ണലിസ്റ്റ് എന്നു വിളിക്കുന്നതിലും നല്ലത് ജീര്‍ണ്ണലിസ്റ്റ് എന്നു വിളിക്കുന്നതാണ്.
അടുത്ത കാലത്ത് പാലസ്തീനികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ മൂന്നു ഇസ്രായേല്‍ക്കാരേപ്പറ്റിയുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പടിഞ്ഞാറന്‍ മാദ്ധ്യമങ്ങളൊക്കെ അവരുടെ ചിരിച്ചു നില്ക്കുന്ന ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ഈ വാര്‍ത്തകള്‍ കാണുക.
The bodies of three missing Israeli teenagers were found in the occupied West Bank yesterday
As it happened
Bodies of three missing Israeli teenagers found in West Bank
അടുത്ത കാലത്ത് പാലസ്തീനികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ മൂന്നു ഇസ്രായേല്‍ക്കാരേപ്പറ്റിയുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പടിഞ്ഞാറന്‍ മാദ്ധ്യമങ്ങളൊക്കെ അവരുടെ ചിരിച്ചു നില്ക്കുന്ന ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ഈ വാര്‍ത്തകള്‍ കാണുക.
The bodies of three missing Israeli teenagers were found in the occupied West Bank yesterday
As it happened
Bodies of three missing Israeli teenagers found in West Bank
ഇസ്രയേലിനുള്ളിലുള്ള പാലസ്തീനികളുടെ പ്രതിഷേധം ഈ വീഡിയോയില്‍ കാണാം.
വള്ളിക്കുന്നിന്റെ ബ്ളോഗില്‍ പതിവു പോലെ ഞാന്‍ ചില അഭിപ്രായങ്ങളുമെഴുതി. പക്ഷെ പല അഭിപ്രായങ്ങളും അദ്ദേഹം കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തി മുക്കിക്കളഞ്ഞു.
വള്ളിക്കുന്നിന്റെ ബ്ളോഗില്‍ പതിവു പോലെ ഞാന്‍ ചില അഭിപ്രായങ്ങളുമെഴുതി. പക്ഷെ പല അഭിപ്രായങ്ങളും അദ്ദേഹം കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തി മുക്കിക്കളഞ്ഞു.
34 comments:
വെടിയേറ്റ് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ കാണിക്കുന്നില്ല എന്നാണ് വള്ളിക്കും Abby Martinനും പരാതി. വെടിയേറ്റ് മരിച്ചു കിടക്കുന്നവരുടെ മുഖവും ശരീരവും പ്രാദര്‍ശിപ്പിക്കുന്ന ഹീനതയില്‍ പടിഞ്ഞാറന്‍ മാദ്ധ്യമങ്ങള്‍ വിശ്വസിക്കുന്നില്ല. പാലസ്തീനികളുടെ വെടിയേറ്റ് ഇസ്രയേലികള്‍ മരിച്ചാലും അവര്‍ മരിച്ചു കിടക്കുന്നവരുടെ മുഖമോ ശരീരമോ പ്രദര്‍ശന വസ്തു ആയി ആഘോഷിക്കാറില്ല.
ദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ കാണാന്‍ വാശിപിടിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ജേര്‍ണലിസ്റ്റ് എന്നു വിളിക്കുന്നതിലും നല്ലത് ജീര്‍ണ്ണലിസ്റ്റ് എന്നു വിളിക്കുന്നതാണ്.
വള്ളിക്കുന്ന് മുക്കിക്കളഞ്ഞ ചില കമന്റുകള്‍ ഇവിടെ ഇടുന്നു.
>>>>ഗസ്സയിലെ പ്രശ്നം ആറര പതിറ്റാണ്ടിലധികമായി തുടരുന്ന അധിനിവേശത്തിന്റെതാണ്. <<<
അധിനിവേശം അധിനിവേശം എന്ന് താങ്കള്‍ പുട്ടിനു പീര വയ്ക്കുന്നതുപോലെ കൂടെക്കൂടെ പറയുന്നുണ്ടല്ലോ? യഹൂദര്‍ പാലസ്തീനില്‍ വസിക്കുന്നതിനെയാണോ അധിനിവേശമെന്നു താങ്കള്‍ പറയുന്നത്? ഗസയില്‍ ഇസ്രയേലിന്റെ ഒരു അധിനിവേശവും ഇപ്പോഴില്ലല്ലോ. ഉള്ളത് വെസ്റ്റ് ബാങ്കിലെ ചില മേഘലകളിലും കിഴക്കന്‍ ജെറുസലേമിലും അല്ലേ? അതിനു ഗസയിലുള്ളവര് നിത്യേന ഇസ്രയേലിലേക്ക് മിസൈല്‍ അയച്ച് കളിക്കുന്നതെന്തിനാണ്?
ഇസ്രയേല്‍ എന്ന യഹൂദ രാഷ്ട്ര സ്ഥാപനം മുസ്ലിം ഭൂമിയിലുള്ള അധിനിവേശത്തിലൂടെ ആണെന്നുള്ള അസംബന്ധ പ്രസ്താവന മുസ്ലിങ്ങള്‍ ആദ്യം ഉപേക്ഷിക്കണം. മുസ്ലിം വേദ പുസ്തകമായ കുര്‍ആനില്‍
നിരവധി തവണ പരാമര്‍ശിക്കുന്ന യഹൂദര്‍ അന്റാര്‍ട്ടിക്കയിലോ ആഫ്രിക്കയിലോ ഉള്ളവരാണോ? ആയിരക്കണക്കിനു വര്‍ഷങ്ങളായി അവിടെ പാര്ക്കുന്നവരല്ലേ? പല ഭാഗത്തേക്കും ചിതറിപ്പോയ അവര്‍ വീണ്ടും അവിടേക്ക് വന്നതല്ലേ? ആദ്യം യഹൂദരും പിന്നെ റോമാക്കാരും പിന്നീട് ക്രിസ്ത്യാനികളും അതിനു ശേഷം മുസ്ലിങ്ങളും അവിടെ ആധിപത്യം സ്ഥാപിച്ചു എന്നതല്ലെ ചരിത്രം. ഈ അധിനിവേശക്കാരൊക്കെ യഹൂദരെ പീഢിപ്പിച്ചു. അവരുടെ ദേവാലയം നശിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ അത് മുസ്ലിം ആധിപത്യത്തിലുമാണ്. ഈ മുസ്ലിം അധിനിവേശത്തെ താങ്കളൊന്നും അധിനിവേശമായി കാണാത്തതെന്തുകൊണ്ടാണ്?
ഇന്ന് പാലസ്തീന് ചുറ്റും കിടക്കുന്ന അറബി രാജ്യങ്ങൾ പോലും പാലസ്തീൻ പ്രശ്നത്തിൽ ഒരു താല്പര്യവും കാണിക്കുന്നില്ല. ഹമാസിനേപ്പോലുള്ള തീവ്ര മുസ്ലിങ്ങള്‍ മുന്നിലേക്ക് വന്നശേഷമാണീ മാറ്റമുണ്ടായതെന്നു കൂടെ ഓര്‍ക്കുക. ഹമാസിന്റെ സ്ഥാപക നേതാവിന്റെ മകന് ഇസ്ലാമും ഗാസയും ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടിപ്പോയ ചരിത്രമൊന്നും താങ്കള്‍ ഇതു വരെ കേട്ടിട്ടില്ലേ?
>>>>അറിയാത്ത കാര്യങ്ങളില്‍ മിണ്ടാതിരിക്കുന്നതാണ് കാളി നല്ലത്. പല സന്ദര്‍ഭങ്ങളിലും റഷ്യന്‍ സര്‍ക്കാരിനെ ശക്തമായി തന്നെ അവര്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ RT യില്‍ തുടരുണ്ട്. അതാണ് ഞാന്‍ അവരെ പുലിയെന്നു വിളിക്കാന്‍ കാരണം. ഒരുദാഹരണം. ഉക്രെയിനിലെ പുട്ടിന്റെ അതിക്രമങ്ങളെ RT യില്‍ ഇരുന്നു കൊണ്ട് തന്നെ അബ്ബി വിമര്‍ശിക്കുന്നത് ഈ ക്ലിപ്പില്‍ കാണാം <<<
ഇതില്‍ എവിടെയാണു താങ്കള്‍ അബി മാര്ട്ടിന് പുട്ടിനെ വിമര്‍ശിക്കുന്നത് കേട്ടത്? റഷ്യ ക്രിമിയയെ റഷ്യയുടെ ഭാഗമാക്കിയതിനോട് യോജിപ്പില്ല എന്നാണവര്‍ പറയുന്നത്. ക്രിമിയയെ റഷ്യയോട് ചേര്‍ത്തത് ശരിയല്ല എന്ന് പുട്ടിനുമറിയാം. യുക്രൈനിലെ അമേരിക്കന്‍ ഇടപെടലിനോടുള്ള പ്രതിഷേധമാണത്. അതിനോട് ആരും യോജിക്കില്ല എന്ന് പുട്ടിനും അറിയാം.യുക്രൈനില്‍ ഒരു റഷ്യന്‍ അനുകൂല സര്‍ക്കാര്‍ അധികാരത്തിലേറ്റാന്‍ വേണ്ടി പുട്ടിന് പയറ്റുന്ന തന്ത്രമാണിതൊക്കെ. ക്രിമിയയിലെ ജനതക്ക് റഷ്യ അതിനെ റഷ്യയോട് ചേര്‍ത്തതില്‍ ഒരു പരാതിയും ഇല്ലല്ലോ. പരാതി ഉള്ളത് യുക്രൈന് ഇപ്പോള്‍ ഭരിക്കുന്ന അമേരിക്കന്‍ അനുകൂല സര്‍ക്കാരിനല്ലേ?
റഷ്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ റഷ്യന്‍ ചാനലില്‍ തുടാരന്‍ അനുവദിക്കുമ്പോള്‍ റഷ്യന്‍ സര്‍ക്കാരാണു പുലി. അബിയേപ്പൊലെ ഉള്ള ഒരാളെ റഷ്യക്ക് ആവശ്യമുണ്ട്. താങ്കളേപ്പോലുള്ളവര്‍ ഇതൊക്കെ കണ്ട് അത്ഭുതം കൂറുന്നു. അത് തന്നെയാണു റഷ്യക്ക് വേണ്ടത്. എന്നത് അമേരിക്കാര്‍ക്ക് വേണ്ടി ഇംഗ്ളീഷില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടി ആണ്. അമേരിക്കയേയും അമേരിക്കന്‍ മാദ്ധ്യമങ്ങളെയും മാത്രം വിമര്‍ശിച്ചിരുന്നാല്‍ അമേരിക്കയില്‍ പ്രക്ഷേപണം ചെയ്യുന്ന ചാനല്‍ കാണാന്‍ അമേരിക്കയെ ചെകുത്താന് എന്നു വിളിക്കുന്ന കുറച്ച് മുസ്ലിങ്ങളേ ഉണ്ടാകൂ. അപ്പോള്‍ കുറച്ച് റഷ്യന്‍ വിമര്‍ശനവും വേണം. അതുകൊണ്ടാണ്, പുട്ടിനെ പരാമര്‍ശിക്കാതെ റഷ്യന്‍ സര്‍ക്കാര്‍ എന്നവര്‍ പറയുന്നതും. പുട്ടിനെ വിമര്‍ശിക്കുന്നവര്‍ക്കൊക്കെ എന്തു സംഭവിക്കുന്നുണ്ട് എന്നൊക്കെ അന്വേഷിച്ചാല്‍ അറിയാം.
ഒരു അമേരിക്കന്‍ കോര്‍പ്പറേറ്റ് മാദ്ധ്യമത്തിലായിരുന്നു മുതലാളിയുടെ നിലപാടിനു വിരുദ്ധമായി ഗസ ആക്രമണത്തേപ്പറ്റി അബി പറഞ്ഞതെങ്കില്‍ അവരെ പുലി എന്നോ കടുവ എന്നോ വിളിക്കാം. പക്ഷെ ഒരു റഷ്യന്‍ ചാനലില്‍ അത് പറയുന്നത് താങ്കളേപ്പൊലുള്ളവര്‍ക്ക് വലിയ കാര്യമായിരിക്കാം. അത് താങ്കള്‍ പലതും അറിയുന്നുണ്ട് എന്ന തോന്നലുകൊണ്ടുള്ള കുഴപ്പമാണ്. പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല.
>>>>ഇതുപോലുള്ള താങ്കളുടെ വിവരക്കേടുകള്‍ക്ക് മറുപടി പറഞ്ഞ് ഞാന്‍ പൊതുവേ സമയം വേസ്റ്റ് ചെയ്യാറില്ല. ഈ പോസ്റ്റിന് ഒരു മാധ്യമ പ്രവര്ത്തകന് എഴുതിയ വിയോജനക്കുറിപ്പിന് ഞാനെഴുതിയ പ്രതികരണം മാത്രം ഇവിടെ കോപ്പി ചെയ്യട്ടെ.<<<
ഞാന്‍ എഴുതുന്ന ഒന്നിനോട് പോലും താങ്കള്‍ പ്രതികരിച്ചു കണ്ടിട്ടില്ല. ഈ കമന്റും ഇവിടെ പ്രതികരണമായി ഇടുമെന്നും എനിക്കു പ്രതീക്ഷയില്ല.
വിയോജനക്കുറിപ്പ് എന്താണെന്നെഴുതാതെ അതിനെഴുതിയ പ്രതികരണം മാത്രം ഇടുന്നതില്‍ എന്തു മാന്യത ആണുള്ളത്. വിയോജനക്കുറിപ്പ് ഇതൊരു റഷ്യന്‍ ചനലാണെന്ന് താങ്കളെ ഓര്മ്മപ്പെടുത്തിയതായിരിക്കും. ഞാനത് ഓര്മ്മപ്പെടുത്തിയതിനോട് പ്രതികരിക്കാതെ ഇതിനോട് പ്രതികരിക്കുന്നത് സമയം ക്രിയാത്മകമായി ഉപോയോഗിക്കുന്നതാണെന്നു ഞാന്‍ മനസിലാക്കിക്കോളാം.അബി മാര്‍ട്ടിന്റെ അഭിപ്രായങ്ങള്‍ ഇസ്ലാമിക ലോകത്ത് കത്തിപ്പടരുന്നതു കണ്ട് അവേശം കൊണ്ട് താങ്കളീ പോസ്റ്റ് എഴുതിയതാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ടാണ്, ഒരു റഷ്യന്‍ ചാനലില്‍ അമേരിക്കന്‍ നിലപാടിനെ വിമര്‍ശിക്കുന്നത് മഹാത്ഭുതമായി താങ്കള്‍ കൊണ്ടാടിയതും. ആര്‍ക്ക് എന്തും പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ള അമേരിക്കയില്‍ അബി മാര്ട്ടിന് ഒബാമയുടെ മൂക്കിനു താഴെ നിന്ന് ഇത് പറയുന്നത് എന്നില്‍ അത്ഭുതം ഉണ്ടാക്കുന്നില്ല. ഇസ്ലാമിക രാജ്യം പോലെ അല്ല അമേരിക്ക.
ഞാന്‍ എഴുതുന്നതിനു താങ്കളെന്തുകൊണ്ട് മറുപടി എഴുതുന്നില്ല എന്ന് ഞാനിതു വരെ ചോദിച്ചിട്ടില്ല. ആരും മറുപടി എഴുതാന്‍ വേണ്ടിയുമല്ല ഞാനതൊക്കെ എഴുതുന്നതും. എന്റെ അഭിപ്രായമെന്ന നിലയില്‍ മാത്രമാണ്. അത് വേണ്ടവര്‍ക്ക് വായിക്കാം അല്ലെങ്കില്‍ തള്ളിക്കളയാം. മറുപടി ഉള്ളവര്‍ക്ക് എഴുതാം. ഞാന്‍ എന്തെഴുതിയാലും ഉടന്‍ ചാടി വീണ്, മറുപടി എഴുതാന്‍ എത്രയോ പേരാണിവിടെ ക്യൂ നില്‍ക്കുന്നത്. അതുകൊണ്ട് താങ്കള്‍ സമയം വേസ്റ്റ് ചെയ്യേണ്ടതുമില്ല. കമന്റ് മോഡറേഷന് എടുത്ത് മാറ്റി നോക്ക് അപ്പോള്‍ കാണാം എത്ര പേര് മറുപടിയുമായി വരുമെന്ന്.
വീട്ടിലിരുന്ന് ഇന്റെര്‍നെറ്റിലും വാര്‍ത്തകളിലും മാത്രം കാണുന്നത് സത്യമാണെന്ന് വാദിക്കുന്ന,മുതലക്കണ്ണീര് പൊഴിക്കുന്ന പരട്ടകൾ ആണു പാലസ്തീന് അനുഭാവികൾ കൂടുതലും... സ്വന്തം ജനതയെ സംരക്ഷിക്കേണ്ടത് അതതു രാജ്യം ഭരിക്കുന്നവരുടെ കടമയാണ്. അതു മാത്രമാണു ഇസ്രായേല്‍ ചെയ്യുന്നുള്ളൂ എന്നേ ഞാൻ കരുതുന്നുള്ളൂ. ഹമാസ് ചെയ്യുമ്പോലെ സ്വന്തം ജനതയെ മനുഷ്യകവചം ആക്കുകയല്ല ഇസ്രായേൽ ചെയ്യുന്നത്...
ഇറാക്കിലും സിറിയയിലും നടക്കുന്ന നരനായാട്ട് പാലസ്ഥ്തീൻ അനുഭാവികൾ അത് സ്വന്തം മതത്തില്‍ പെട്ടവര്‍ ആയതുകൊണ്ട് കാണുന്നില്ല. ന്യജീരിയയില് മുന്നൂറില്‍ അധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുകയും അവരില്‍ പലരെയും വില്‍ക്കുകയും ചെയ്തിട്ടും ആരും ഒരു പ്രകടനവും എവിടെയും സംഘടിപ്പിച്ചും കണ്ടില്ല..
ഗാസയില്‍ ചാവുന്നത് ഇസ്ലാം വിശ്വാസികൾ കൊല്ലുന്നത് ജൂതരും. വാദിക്കുന്നത് ശരിക്കും ഇസ്ലാമുകള്‍ക്ക് വേണ്ടി മാത്രമാണു അല്ലാതെ ലോകത്ത് സമാധാനം ഉണ്ടാകാന്‍ വേണ്ടിയല്ല.
ഹമാസ്സ് ആണു തുടക്കത്തിൽ റോക്കറ്റുകൾ തുരു തുരാ ഇസ്രായേലിലേക്ക് അയച്ചത്. Iron Dome ഇല്ലായിരുന്നെങ്കിൽ 1300 നു മുകളിൽ റോക്കറ്റുകൾ വന്നു വീഴുകയും അനവധിയാളുകൾ മരിക്കുകയും ഉണ്ടായെനെ.
അത് ശരി, ബഷീര്‍ ഇപ്പ്രാവശ്യം നേരത്തെ കതകടച്ചു കുറ്റിയിട്ടു കളഞ്ഞോ.....? കഴിഞ്ഞ പോസ്റ്റുകളില്‍ ഒക്കെ കാളിദാസന്റെ കമന്റുകള്‍ വായിച്ചു രസിച്ചു ഇരിക്കുക ആയിരുന്നൂ, ബഷീര്‍! ഹിന്ദിയില്‍ ‘കബാബ് മെ ഹഡ്ഡി’ (കബാബില്‍ എല്ല്) എന്ന് പറയാറുണ്ട്. അത് പോലെ ആണ് ബഷീറിന് കാളിദാസന്റെ അഭിപ്രായങ്ങള്‍....
ഹെലെന് തോമസ്സിനെ പറ്റിയുള്ള അറിവുകള്‍ക്ക് നന്ദി..!
ബൈജു,
ഇപ്രാവശ്യം വള്ളി ആദ്യ ദിവസം തന്നെ കതകടച്ചു. എന്നിട്ട് എന്റെ വിവരക്കേടുകളോട് പ്രതികരിക്കാന്‍ സമയമില്ല എന്ന അഭിപ്രായവും പറഞ്ഞു. എന്റെ വിവരക്കേടുകളോട് പ്രതികരിക്കാന്‍ വള്ളിയുടെ ആരാധകര്‍ അനവധി അവിടെയുണ്ട്. വളിയേപ്പോലെ മരിച്ചു കിടക്കുനവരുടെ മുഖം കണ്ട് സന്തോഷിക്കുന്ന ജനുസില്‍ പെട്ട അനേകര്‍. ഇവരേപറ്റി ഞാന്‍ നിരവധി തവണ എഴുതിയിട്ടുണ്ട്. ഭൂമിയില്‍ ജിവിക്കാനല്ല ഇവരുടെ താല്‍പ്പര്യം. മരിക്കാനാണ്. മരിച്ചു ചെല്ലുമ്പോള്‍ സ്വര്‍ഗ്ഗം കിട്ടുമെന്നും അവിടെ സുഖിക്കാമെന്നുമാണിവരുടെ മനോവിചാരം.
അല്‍ കഴുതകളെ വിമര്‍ശിച്ചു കൊണ്ട് വള്ളി ചിലതൊക്കെ എഴുതിയപ്പോള്‍ അദ്ദേഹത്തിനു മാറ്റമുണ്ടാകുന്നു എന്ന തോന്നലണെനിക്ക് ഉണ്ടായത്. അത് പക്ഷെ വെറും തോന്നലാണെന്നിപ്പോള് മനസിലായി.
ഹെലന് തോമസ് എന്ന മാദ്ധ്യമ പ്രവര്‍ത്തക ഏതെങ്കിലും വാര്‍ത്താ ചാനലിലിരുന്ന് അയച്ചു കിട്ടുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയല്ല ചെയ്തത്. ലോകം മുഴുവന്‍ സഞ്ചരിച്ച് കാര്യങ്ങള്‍ നേരിട്ട് മനസിലാക്കി അനീതികളോട് പ്രതികരിക്കുകയാണു ചെയ്തത്. അമേരിക്കന്‍ പ്രസിഡണ്ടുമാരെ അവരുടെ മുഖത്തു നോക്കി വിമര്‍ശിച്ചിട്ടുണ്ട്. ഇസ്രായേല്‍ പാലസ്തീന് വിട്ടു പോകണമെന്നു വരെ പറഞ്ഞിട്ടുണ്ട്. അതിലും വലിയ കാര്യം അബി മാര്ട്ടിന് ചെയ്തു എന്ന് എനിക്കഭിപ്രായമില്ല. വള്ളിയൊന്നും ഹെലന് തോമസിനേക്കുറിച്ചു കേട്ടിട്ടേ ഉണ്ടാകില്ല.
>>>>വീട്ടിലിരുന്ന് ഇന്റെര്‍നെറ്റിലും വാര്‍ത്തകളിലും മാത്രം കാണുന്നത് സത്യമാണെന്ന് വാദിക്കുന്ന,മുതലക്കണ്ണീര് പൊഴിക്കുന്ന പരട്ടകൾ ആണു പാലസ്തീന് അനുഭാവികൾ കൂടുതലും... സ്വന്തം ജനതയെ സംരക്ഷിക്കേണ്ടത് അതതു രാജ്യം ഭരിക്കുന്നവരുടെ കടമയാണ്. അതു മാത്രമാണു ഇസ്രായേല്‍ ചെയ്യുന്നുള്ളൂ എന്നേ ഞാൻ കരുതുന്നുള്ളൂ. ഹമാസ് ചെയ്യുമ്പോലെ സ്വന്തം ജനതയെ മനുഷ്യകവചം ആക്കുകയല്ല ഇസ്രായേൽ ചെയ്യുന്നത്...<<<<
അനീഷ്,
ഇസ്രായേല്‍ ചെയ്യുന്ന കാര്യങ്ങളോട് നൂറുശതമാനവും യോജിപ്പ് എനിക്കില്ല. എങ്കിലും അവര്‍ അവരുടെ ജനതയെ സംരക്ഷിക്കാനെടുക്കുന്ന നടപടികളോട് പൂര്‍ണ്ണ യോജിപ്പുണ്ട്. ഹമാസിനോട് പൊരുതാന്‍ അവര്‍ സകല സൈനികശക്തിയും പ്രയോഗിക്കുന്നത് കൂടുതല്‍ ദുരിതമുണ്ടാക്കാനേ ഉപകരിക്കൂ.
ഗസയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണ്ണമായും പിന്മാറിയെങ്കിലും വെസ്റ്റ് ബാങ്കിലെ പാലസ്തീന് ഭൂമി കയ്യേറി പുതിയ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കുന്നത് ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കില്ല. ഇസ്രായേലില്‍ താമസിക്കുന്ന യഹൂദര്‍ക്കു അത് മനസിലാകുന്നില്ല എന്നതാണിതിലെ വിരോധാഭാസം. 1967 ലെ അതിര്‍ത്തികളിലേക്ക് ഇസ്രയേല്‍ പിന്മാറിയിട്ട് അവരുടെ പ്രജകളെ ഏത് സംവിധാനവും നടപടികളും ഉപയോഗിച്ച് സംരക്ഷിക്കുകയാണെങ്കിലും ആര്‍ക്കുമതിനെ ചോദ്യം ചെയ്യാന്‍ ആകില്ല. അത് പക്ഷെ വ്യവസ്ഥാപിതമായ അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം. ഇതാണ്, ഇസ്രയേലിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നതും. പക്ഷെ അതിനുള്ളില്‍ നില്ക്കാന് പോലും ഇസ്രയേലിനാവകാശമില്ല എന്ന നിലപാട് മുസ്ലിങ്ങള്‍ തിരുത്തണം.
ഹെലന് തോമസ് പോലും ആവേശത്തില്‍ പറഞ്ഞത്, പോളണ്ടില്‍ നിന്നും ജെര്‍മ്മനിയില്‍ നിന്നു റഷ്യയില്‍ നിന്നു ഇസ്രയേലിലേക്ക് വന്ന യഹൂദര്‍ അവിടെക്ക് തിരികെ പോകണമെന്നായിരുന്നു. പക്ഷെ അത് പ്രായോഗികമായ കാര്യമല്ല എന്നു മനസിലായപ്പോള്‍ അത് തിരുത്തുകയാണുണ്ടായത്.
ഹമാസ് ഒക്കെ പാലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുണ്ട് എന്നത് ശരിയാണ്. പക്ഷെ അതല്ലാത്ത സാധാരണ ജനങ്ങളെയും ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊന്നൊടുക്കുന്നുണ്ട് എന്നത് മറക്കരുത്.
ഹമാസ് തീവ്ര സംഘടന ആണെങ്കിലും അവര്‍ ജാനധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളാണ്. അവരുടെ ഒരു നിലപാടിനോടും എനിക്ക് യോജിപ്പില്ല. പക്ഷെ പാല്സ്തീനികള് ഈ തീവ്രവാദികളെ തെരഞ്ഞെടുക്കുന്നതില്‍ ഇസ്രായേലിനും അമേരിക്കക്കും മറ്റ് ലോക രാഷ്ട്രങ്ങള്‍ക്കും ഒരു പങ്കുണ്ടെന്നത് വിമ്സ്മരിക്കരുത്. അര നൂറ്റാണ്ടു കാലം പാല്സ്തീനികള് അവരുടെ നേതാവായി കണ്ടിരുന്നത് യാസര്‍ അരാഫത്തിനെ മാത്രമായിരുന്നു. പക്ഷെ അദ്ദേഹം വെസ്റ്റ് ബാങ്കിലെ പല യഹുദ കുടിയേറ്റ പ്രദേശങ്ങളും ഇസ്രായേലിനു വിട്ടുകൊടുത്തുകൊണ്ട് ഒരു കാരാറുണ്ടാക്കിയപ്പോള് അവിടെ താമസിച്ചിരുനവര് വഞ്ചിതരായി. ഈ ചിന്തയാണ്, ഹമാസിന്റെ വളര്‍ച്ചക്ക് പ്രധാന കാരണം. അവരുമായി യാതൊരു ചര്‍ച്ചയും ഇല്ല എന്ന കടും പിടുത്തം അമേരിക്കയും ഇസ്രായേലും ഉപേക്ഷിക്കണം. പി എല്‍ ഓ യോടും പണ്ട് ഇതേ നിലപാടായിരുന്നു അമേരിക്കയും ഇസ്രയേലും സ്വീകരിച്ചതെന്നോര്‍ക്കുക.
പാകിസ്ഥാന് തിവ്രവാദം നിറുത്താതെ അവരുമായി യാതൊരു ചര്‍ച്ചയും നടത്തില്ല എന്ന്, അധികാരത്തിലേറുന്നതു വരെ പറഞ്ഞു നടന്നിരുന്ന നരേന്ദ്ര മോദി, പ്രധാന മന്ത്രി ആയപ്പോള്‍ അതൊക്കെ വിഴുങ്ങി, പാകിസ്ഥാനുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയാണുണ്ടായത്. പ്രായോഗിക നിലപാട് ഇതൊക്കെ ആണ്. പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കടുംപിടുത്തം ഉപേക്ഷിക്കണം. രണ്ടു ഭാഗത്തും പല വിട്ടുവീഴ്ചകളും വേണ്ടി വരും.
എങ്ങനെയെങ്കിലും ജീവിച്ചാല്‍ പോരല്ലോ. സമാധാനത്തില്‍ ജീവിക്കണ്ടേ.
>>>ഇറാക്കിലും സിറിയയിലും നടക്കുന്ന നരനായാട്ട് പാലസ്ഥ്തീൻ അനുഭാവികൾ അത് സ്വന്തം മതത്തില്‍ പെട്ടവര്‍ ആയതുകൊണ്ട് കാണുന്നില്ല. ന്യജീരിയയില് മുന്നൂറില്‍ അധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുകയും അവരില്‍ പലരെയും വില്‍ക്കുകയും ചെയ്തിട്ടും ആരും ഒരു പ്രകടനവും എവിടെയും സംഘടിപ്പിച്ചും കണ്ടില്ല..<<<
അനീഷ്,
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇതു വരെ 170000 ജനങ്ങളാണു മരിച്ചു വീണത്. അതില്‍ 99% പേരും മുസ്ലിങ്ങളുമാണ്. ഇതേക്കുറിച്ച് ഒറ്റ മുസ്ലിമിനും പരാതില്ല. ഗസയില്‍ 200 പേര് മരിച്ചപ്പോഴേക്കും അവരുടെ മദവികാരം ഫണം വിരിച്ചാടാനും തുടങ്ങി. ഇ 200 പേര് മരിക്കാനിടയായ ഇസ്രയേലി ആക്രമണം എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ഒന്നുമല്ലെങ്കില്‍ ഇത് ആക്രണം നടത്തിയപ്പോഴുണ്ടായ പ്രത്യാക്രമണമാണെന്നെങ്കിലു പറയം. പക്ഷെ സിറിയയില്‍ ഇത്രയേറെ മുസ്ലിങ്ങള്‍ മരിക്കാനിടയാതിനെ എങ്ങനെ ന്യായീകരിക്കും?
മദ്ധ്യ പൂര്‍വദേശത്തും മറ്റ് പലയിടത്തുമുള്ള അമേരിക്കന്‍ നയത്തില്‍ പാളിച്ചകളുണ്ട്. ഇപ്പോള്‍ അത് യുക്രൈനിലെ വലിയ ഒരു ദുരന്തത്തില്‍ എത്തി നില്ക്കുന്നു. യുക്രൈനിലെ റഷ്യന്‍ അനുകൂല പ്രസഡണ്ടിനെതിരെ അവിടെ കുത്തിത്തിരിപ്പുണ്ടാക്കിയത് അമേരിക്കയാണ്. അത് അവിടെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ഇപ്പോഴതിന്റെ ഫലം അനുഭവിച്ചത് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മലേഷ്യയുടെ വിമാനത്തില്‍ സഞ്ചരിച്ചിരുന്ന നൂറുകണക്കിനു നിരപരാധികളാണ്. ആരുടെ മിസൈല്‍ ഏറ്റാണു വിമാനം തകര്‍ന്നതെങ്കിലും നഷ്ടം മരിച്ചര്‍ക്ക് മാത്രം.
Malaysia jet crashes in east Ukraine conflict zone
ഗാസയില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര് ഈ വിമാനം തകര്‍ന്നപ്പോള്‍ മരിച്ചു പോയി. പക്ഷെ ഗസക്കു വേണ്ടി കണ്ണീര് പൊഴിക്കുന്ന ഒറ്റ മുസ്ലിമും ഇവര്‍ക്ക് വേണ്ടി കണ്ണീര് പോഴിക്കില്ല.
>>>ഹമാസ്സ് ആണു തുടക്കത്തിൽ റോക്കറ്റുകൾ തുരു തുരാ ഇസ്രായേലിലേക്ക് അയച്ചത്. ഈരൊന് ഡൊമെ ഇല്ലായിരുന്നെങ്കിൽ 1300 നു മുകളിൽ റോക്കറ്റുകൾ വന്നു വീഴുകയും അനവധിയാളുകൾ മരിക്കുകയും ഉണ്ടായെനെ.<<<
അനീഷ്,
ഇതിനെ വള്ളിക്കുന്ന് കാണുന്നത് മറ്റൊരു വിധത്തിലാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇസ്രാഈലിനു നേരെ അവര്‍ തൊടുത്തു വിടുന്ന മിസൈലുകളും കരിങ്കല്‍ ചീളുകളും തങ്ങളുടെ ഭൂമി കയ്യേറിയവരോടുള്ള സ്വാഭാവിക പ്രതിഷേധത്തിന്റെ ഭാഗമാണ്. ഒരു ന്യൂക്ളിയര്‍ ശക്തിയോട് നടത്തുന്ന യുദ്ധമല്ല അത്. മുതിര്‍ന്ന ഒരാളുടെ അക്രമത്തിനെതിരെ ഒരു കൊച്ചു കുഞ്ഞ് കല്ലെറിഞ്ഞ് പ്രതികരിക്കുന്ന പോലെ. അത്തരമൊരു കല്ലെറിയല്‍ ആ കുഞ്ഞിനെ വെടിവെച്ച് കൊല്ലാനുള്ള ന്യായീകരണമല്ല. ഫലസ്തീനികളുടെ മിസൈലുകള്‍ വീണ് ഒരാള്‍ പോലും മരിച്ചതായി ഇസ്രാഈല്‍ പോലും അവകാശപ്പെടുന്നില്ല. എല്ലാ മിസൈലുകളും പൂ പോലെ തകര്‍ത്തിടാനുള്ള സാങ്കേതിക വിദ്യ അവരുടെ പക്കലുണ്ട്. ആ വിദ്യ അവര്‍ ഫലപ്രദമായി പ്രയോഗിക്കട്ടെ. തങ്ങള്‍ ഭൂമി കയ്യേറിയ ഒരു ജനതയുടെ സ്വാഭാവിക പ്രതിഷേധമായി അതിനെ കണ്ടുകൊണ്ടു രമ്യമായ ചില പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനു പകരം രാസായുധങ്ങളും ബോംബറുകളും നിരാലംബരായ ഒരു ജനതയുടെ മേല്‍ പ്രയോഗിക്കുന്നത് എത്ര മാത്രം മനുഷ്യ വിരുദ്ധമാണ്.
മിസൈല്‍ അയക്കുന്നത് കല്ലെറിയുന്നതായി പരിഗണിച്ച് ക്ഷമിക്കാന്‍ ഇസ്രയേലിലൊക്കെ ഉള്ളവര്‍ വള്ളിക്കുന്നുമാരാണെന്ന് ധരിക്കുന്നതാണു കുഴപ്പം. മിസൈല്‍ വരുമ്പോള്‍ എന്തു ചെയ്യണമെന്ന് ഇസ്രയേലിനു സ്റ്റഡി ക്ളാസെടുക്കുന്ന സമയത്ത് ഈ മിസൈലയക്കരുതെന്ന് പറയാനുള്ള വിവേകം മുസ്ലിങ്ങള്‍ക്കില്ല. അതിനു പകരം അവരെ പ്രോത്സാഹിപ്പിക്കുന്നു. ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ മേടിക്കുക എന്ന ഒരു പഴം ചൊല്ലുണ്ട്. അതാണിപ്പോള്‍ പാലസ്തിനികള്‍ വാങ്ങിക്കൂട്ടുന്നത്. മിതവാദ യഹൂദര്ക്കല്ല ഇസ്രായേലില്‍ ഇപ്പോള്‍ മേല്‍ക്കൈ. ഹമാസിനോട് കിടപിടിക്കുന്ന തീവ്രവാദികള്‍ക്കാണ്.
ഇതിലെ പ്രധാന വാദം ഇസ്രയേലിലേക്ക് ഗസയില്‍ നിന്നയച്ച മിസൈലുകള്‍ വീണ്, ഒറ്റ ഇസ്രയേലിയും മരിച്ചിട്ടില്ല എന്നാണ്. അതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. മിസൈലുകളെ ഫലപ്രദമായി തടുക്കുന്ന സങ്കേതിക വിദ്യ ഇസ്രയേല്‍ വികസിപ്പിച്ചെടുത്തു. അതുപയോഗിച്ച് ഇസ്രയേലി പൌരന്മാരുടെ ജീവന് അവര്‍ സംരക്ഷിക്കുന്നു. ഏതൊരു ഭരണ കൂടവും ചെയ്യേണ്ട കടമയാണത്. ഭീകരരെ സൃഷ്ടിച്ച്, ആക്രമണം നടത്തിച്ചിട്ട്, അവരെ സാധാരണ ജനങ്ങളുടെ ഇടയില്‍ സംരക്ഷിക്കുന്ന ഒരു ഭരണകൂടത്തിനും അതിനെ പിന്തുണക്കുന്ന വിവരം കൂടിയ മുസ്ലിങ്ങള്‍ക്കും അത് മനസിലാകില്ല. ജിവിക്കാന്‍ ആഗ്രഹമുള്ള ഒരു സമൂഹം ലഭ്യമായ എല്ലാ പ്രതിരോധവും തീര്‍ക്കും.
പുറത്തു വരുന്ന വിവരമനുസരിച്ച് പാലസ്തീന് മേഘലകള്‍ നിരീക്ഷിക്കാന്‍ വേണ്ടി മാത്രമായി ഇസ്രയേലിന്, അനേകം ചാര ഉപഗ്രഹങ്ങളുണ്ടെന്നും അതില്‍ അതിശക്തമായ റ്റെലിസ്കോപ്പുകളുമുണ്ട് എന്നാണ്. ഇതുപയോഗിച്ച് മിസൈല്‍ തുടുത്തു വിടുന്ന സ്ഥലം അപ്പോള്‍ തന്നെ കൃത്യമായി അവര്‍ക്ക് കണക്കാക്കി പ്രതികരിക്കാന്‍ ആകുന്നു എന്നാണ്. ഈ യാഥാര്ത്ത്യമൊക്കെ മനസിലാക്കി കല്ലെറിയുന്നതുപോലെ മിസൈലയച്ച് കളിക്കാതിരിക്കുകയാണ്, ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ ഒരു തുറന്ന യുദ്ധം നടത്തി ഇസ്രയേലിനെ പരാജയപ്പെടുത്തുക.
>>>ഇസ്രാഈലിനു നേരെ അവര്‍ തൊടുത്തു വിടുന്ന മിസൈലുകളും കരിങ്കല്‍ ചീളുകളും തങ്ങളുടെ ഭൂമി കയ്യേറിയവരോടുള്ള സ്വാഭാവിക പ്രതിഷേധത്തിന്റെ ഭാഗമാണ്<<
ഏത് ഭൂമി കയ്യേറിയതുകൊണ്ടാണ്, ഗസയിലെ ആളുകള്‍ മിസൈലൊക്കെ കല്ലുപോലെ നിസാരമായി ഇസ്രായേലിനു നേരെ പ്രയോഗിക്കുന്നത്? 1948 ല്‍ പലസ്തീന് വിഭജിച്ചപ്പോള്‍ ഉള്ള അതിര്‍ത്തി തന്നെയാണ്, ഗസയും ഇസ്രയേലും തമ്മില്‍ ഇപ്പോഴുള്ളത്. ഗസയിലെ കയ്യേറ്റമൊക്കെ പൊളിച്ചു മാറ്റി ഇസ്രായേല്‍ അവിടെ നിന്നും 2005 ല്‍ തന്നെ പോയി. ഇസ്രയേലിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട ഈ ഭൂമി ആണോ കയ്യേറ്റ ഭൂമി ആയി വള്ളി ചിത്രീകരിക്കുന്നത്? ഇതു പോലെ ഉള്ള ചിത്രീകരണവും അവകാശവാദവുമാണ്, ഈ പ്രശ്നം പരിഹരിക്കാന്‍ ഇത്ര കാലവും സാധിക്കാതെ കിടന്നത്.
1948 ലെ ഇസ്രായേല്‍ രൂപീകരണം അസാധുവാക്കി യഹൂദരെ അവിടെ നിന്നും പുറന്തള്ളാനൊന്നും ഇനി സാധ്യമല്ല. ഇസ്രയേലിന്റെ നിലനില്‍പ്പിനെ അംഗീകരിച്ചു കൊണ്ട്, ഒരു പരിഹാരമേ ഇതില്‍ സാധ്യമാകൂ. അതിനു വേണ്ടി മുസ്ലിങ്ങള്‍ ശ്രമിച്ചാല്‍ രണ്ടുകൂട്ടര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കും. അഭയാര്‍ത്ഥികളായി ജനിച്ച ഒരു തലമുറയാണിപ്പോള്‍ പാലസ്തീനില്‍ ഭൂരിഭാഗവും. അതുകൊണ്ട് അവര്‍ക്ക് ഇതൊക്കെ എളുപ്പത്തില്‍ മനസിലാക്കാനോ അംഗീകരിക്കാനോ സാധിച്ചു എന്നു വരില്ല. ലോക മുസ്ലിങ്ങള്‍ അവരെ ഇതൊക്കെ പറഞ്ഞു മനസിലാക്കിക്കുകയാണു വേണ്ടത്. അതിനുള്ള വിവരം വള്ളിക്കുന്നിനേപ്പോലുള്ള മുസ്ലിങ്ങള്‍ക്കില്ല. അതാണ്, ഇസ്ലാമിന്റെ ഗതികേടും.
ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം 1967 നു മുന്നെ ഉള്ള അതിര്‍ത്തികളിലേക്ക് രണ്ടു കൂട്ടരും മാറുകയാണ്. അല്‍പ്പം ചില വിട്ടുവീഴ്ചകള്‍ വേണ്ടി വന്നേക്കും. അതൊക്കെ നടക്കണമെങ്കില്‍ ഇസ്രായേലിനെ അംഗീകരിച്ച് ഒരു ചര്‍ച്ചയിലേക്ക് പോകണം. ഹമാസ് പക്ഷെ അതിനു സന്നദ്ധരല്ല. അതുകൊണ്ട് രമ്യമായ പരിഹാരം ഒക്കെ വെറും സ്വപ്നം മാത്രമായി തല്ക്കാലം അവശേഷിക്കും. വള്ളിക്കുന്നിനൊക്കെ വല്ലപ്പോഴുമിതുപോലെ ഒരു പോസ്റ്റെഴുതി മൂന്നോ നാലോ ഇടത്ത് പ്രസിദ്ധീകരിക്കാം. അതിലപ്പുറം രമ്യമായ പരിഹാരത്തിനുള്ള ഒരു ശ്രമവും ആരുടെ ഭഗത്തുനിന്നും ഉണ്ടാകില്ല.
ഇത്രയധികം മിസൈലൊക്കെ വാങ്ങി കൂട്ടാന്‍ ഉള്ള പണം എവിടെ നിന്നാണിവര്ക്ക് ലഭിക്കുന്നത്? അതും അമേരിക്ക നല്‍കുന്നതാണെന്ന് മുസ്ലിങ്ങള്‍ പറയുമോ എന്തോ? ഈ മിസൈലുകള്‍ വാങ്ങാന്‍ ചെലവഴിക്കുന്ന പണമുണ്ടെങ്കില്‍ പട്ടിണി കിടക്കുന്ന അവിടത്തെ ജനങ്ങള്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്തുകൂടെ?
ഗസയിലെ മുസ്ലിങ്ങള്‍ മിസൈലും കരിങ്കല്ലും (ശ്രദ്ധിക്കുക. മിസൈലും കരിങ്കല്ലും ഒക്കെ ഇവര്‍ക്ക് ഒരു പോലെ ആണ്)ഒക്കെ എന്നും ഇസ്രയേലിനു നേരെ പ്രയോഗിച്ചോട്ടെ എന്നാണു വള്ളിയുടെ നിലപാട്. എല്ലാ മിസൈലുകളും പൂ പോലെ തകര്‍ത്തിടാനുള്ള സാങ്കേതിക വിദ്യ ഇസ്രയേലും ഫലപ്രദമായി പ്രയോഗിക്കട്ടെ, എന്ന്. പക്ഷെ എത്ര കാലം? അനന്തകാലത്തോളമോ?
>>അല്‍ കഴുതകളെ വിമര്‍ശിച്ചു കൊണ്ട് വള്ളി ചിലതൊക്കെ എഴുതിയപ്പോള്‍ അദ്ദേഹത്തിനു മാറ്റമുണ്ടാകുന്നു എന്ന തോന്നലണെനിക്ക് ഉണ്ടായത്. അത് പക്ഷെ വെറും തോന്നലാണെന്നിപ്പോള് മനസിലായി.<<
അങ്ങിനെ ഒരു തോന്നൽ എനിക്ക് ഉണ്ടയില്ല. അതിനു കാരണം അതിൽ ഉപോയിഗിച്ച ഫോട്ടോസാണു. ആദ്യം പോരളിയുടെ വലിയ ചിത്രം,പിന്നെ ഇരകളുടെ ചെറിയ ചിത്രം.ഇതിൽ എനിക്കു മൻസ്സിലയതു വള്ളിക്കുന്നിനു പ്രാധാന്യം പോരളികളാണന്നാണു.അതു പരോക്ഷമായി പറഞ്ഞുവന്നു മത്രം.
>>ഹമാസ് ഒക്കെ പാലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുണ്ട് എന്നത് ശരിയാണ്. പക്ഷെ അതല്ലാത്ത സാധാരണ ജനങ്ങളെയും ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊന്നൊടുക്കുന്നുണ്ട് എന്നത് മറക്കരുത്.<<
ഇസ്രയേൽ മനപൂർവ്വം സധാരാണ ജനങ്ങളെ കൊല്ലുന്നുണ്ടെന്നു ഞാൻ കരുതുന്നില്ല. ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതയി പ്രചരിക്കുന്ന പല ചിത്രങ്ങളും വ്യാജമാണു.
>>ഹമാസ് തീവ്ര സംഘടന ആണെങ്കിലും അവര്‍ ജാനധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളാണ്<<
ജനാധിപത്യപരമയി തിരെഞ്ഞെടുത്താൽ മത്രം മതിയോ,നയങ്ങളും അതിനുതക്ക നിലവാരം വേണ്ടേ?. ഉദാഹരണമയീ തമിൾനാടു, എല്ലാ മലയാളീകളെയും അവിടെ നിന്നും ഓടിക്കണമെന്നു തീരുമനിച്ചാൽ, ആ സർക്കാറിനെ അംഗികരിക്കാൻ കഴിയിമോ?. എന്നാൽ ഹമാസ്,PLO തുടങ്ങിയവരുടെ നയങ്ങൾ അതിലും നീചമാണു. പലസ്റ്റിന്റെ സുരക്ഷയല്ല മറിച്ചു ഇസ്രയേലിന്റെ നാശമാണവരുടെ ലക്ഷ്യം.
ഇസ്രയേലിന്റെ ആധുനീക സങ്കേതിക വിദ്യയും, യുദ്ധം ചെയ്യാനുള്ള മികവുമാണു അവരെ നിലനിർത്തുന്നതു അല്ലാതെ ഹമാസിന്റെ മനുഷ്യത്തപരമായ നിൽപാടൊന്നുമല്ല.മുസ്ലിമുകൾ അയുധം ഉപേക്ഷിച്ചൽ യുദ്ധം അന്നു തീരും, ഇസ്രയേൽ അയുധം തഴെ വെച്ചാൽ ആ രഷ്ട്രം അന്നു തീരും. ഇതാണതിന്റെ വിത്യാസം.
>>>അങ്ങിനെ ഒരു തോന്നൽ എനിക്ക് ഉണ്ടയില്ല. അതിനു കാരണം അതിൽ ഉപോയിഗിച്ച ഫോട്ടോസാണു. ആദ്യം പോരളിയുടെ വലിയ ചിത്രം,പിന്നെ ഇരകളുടെ ചെറിയ ചിത്രം.ഇതിൽ എനിക്കു മൻസ്സിലയതു വള്ളിക്കുന്നിനു പ്രാധാന്യം പോരളികളാണന്നാണു.അതു പരോക്ഷമായി പറഞ്ഞുവന്നു മത്രം.<<<
ഇത്തരത്തില്‍ ഞാന്‍ ചിന്തിച്ചില്ല.
ഇന്‍ഡ്യ പോലുള്ള മതേതര രാജ്യത്തു ജീവിക്കുന്ന പല മുസ്ലിങ്ങളും ഒരു മുഖം മൂടി ധരിച്ചുകാണാറുണ്ട്. മറ്റുള്ളവരുടെ മുന്നില്‍ അഭിനയിക്കാന്‍ വേണ്ടിയുള്ള ഒരു തന്ത്രം. മതേതരത്തത്തെ അവര്‍ വാനോളം പുകഴ്ത്തും. അതേ ശബ്ദത്തില്‍ പൊതു സിവില്‍ കോഡിനെ എതിര്‍ക്കും.പക്ഷെ ശരിയ നിയമം മുസ്ലിങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണോ എന്നു ചോദിച്ചാല്‍ അവര്‍ മറുപടി പറയില്ല. ബാധ്യസ്ഥരാണെന്ന് മനസില്‍ പറയും. അത് പലപ്പോഴും മറ്റ് രീതികളില്‍ പുറത്തു വരാറുണ്ട് എന്നു മാത്രം.
>>>ഇസ്രയേൽ മനപൂർവ്വം സധാരാണ ജനങ്ങളെ കൊല്ലുന്നുണ്ടെന്നു ഞാൻ കരുതുന്നില്ല. ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതയി പ്രചരിക്കുന്ന പല ചിത്രങ്ങളും വ്യാജമാണു.<<<
പ്രചരണത്തിനു വേണ്ടി എല്ലാവരും പലതും ഉപയോഗിക്കുന്നുണ്ട്. ശരിക്കുള്ള ചിത്രങ്ങളും വ്യജമായവയും പഴയതുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെ ഒരു തന്ത്രത്തിന്റെ ഭഗമാണ്. പരാമവധി സഹാനുഭൂതി പിടിച്ചു പറ്റാനുള്ള ശ്രമം. ഭൂരിഭാഗം മുസ്ലിങ്ങളും വര്‍ഗ്ഗീയമായി ചിന്തിക്കുന്നവരാണ്. മുസ്ലിങ്ങള്‍ അമുസ്ലിങ്ങളാല് കൊല്ലപ്പെടുന്ന വാര്‍ത്ത കേട്ടാല്‍ തന്നെ നിയന്ത്രണം പോകുന്നവരാണവരില് മിക്കവരും. അപ്പോള്‍ ചിത്രം കൂടി കണ്ടാല്‍ അവരുടെ ഹാലിളകാന് മറ്റൊന്നും വേണ്ട. ഈ ചിന്താഗതി ആണു മുതലെടുക്കപ്പെടുന്നത്.
മരിച്ചു കിടക്കുന്ന മനുഷ്യരുടെ ചിത്രം പ്രസിദ്ധീകരിക്കുമ്പോള്‍ പടിഞ്ഞാറന്‍ നാടുകളിലെ മാദ്ധ്യമങ്ങളൊക്കെ ഒരു ഔചിത്യം പ്രകടിപ്പിച്ചു കാണാറുണ്ട്. കണുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഒരു മുന്നറിയിപ്പ് ആദ്യം കൊടുക്കും. മൃത ദേഹങ്ങളുടെ മുഖം blur ചെയ്തും കാണിക്കും. അതൊന്നുമില്ലാതെ കുട്ടികളുടെ മുഖം കാണിക്കുന്നില്ല എന്നതാണു വള്ളിക്കുന്നിന്റെ പ്രധാന പരാതി.
>>>ജനാധിപത്യപരമയി തിരെഞ്ഞെടുത്താൽ മത്രം മതിയോ,നയങ്ങളും അതിനുതക്ക നിലവാരം വേണ്ടേ?. ഉദാഹരണമയീ തമിൾനാടു, എല്ലാ മലയാളീകളെയും അവിടെ നിന്നും ഓടിക്കണമെന്നു തീരുമനിച്ചാൽ, ആ സർക്കാറിനെ അംഗികരിക്കാൻ കഴിയിമോ?. എന്നാൽ ഹമാസ്,PLO തുടങ്ങിയവരുടെ നയങ്ങൾ അതിലും നീചമാണു. പലസ്റ്റിന്റെ സുരക്ഷയല്ല മറിച്ചു ഇസ്രയേലിന്റെ നാശമാണവരുടെ ലക്ഷ്യം.<<<
അവര്‍ നല്ലവര്‍ എന്ന അര്‍ത്ഥത്തിലല്ല അത് പറഞ്ഞത്. ഹമാസ് ഭീകര സംഘടന ആണെന്നും അതുകൊണ്ട് അവരുമായി ഒരു ചര്‍ച്ചയും ഇല്ലെന്നാണ്, അമേരിക്കയുടെയും ഇസ്രയേലിന്റെയും നിലപാട്. അവര്‍ പാലസ്തീനികളുടെ പ്രതിനിധികളയതുകൊണ്ട് അവരേക്കൂടി ചേര്‍ത്ത് ചര്‍ച്ച ചെയ്ത് ഈ പ്രശ്നം പരിഹരിക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ.
ഇപ്പോള്‍ ഇസ്രയേലില്‍ തീവ്ര യഹൂദര്‍ മേല്‍ക്കൈ നേടുന്നു. പാലസ്തീനില്‍ തീവ്ര മുസ്ലിങ്ങളും. രണ്ടു കൂട്ടരും ബലം പിടിക്കുമ്പോള്‍ പ്രശ്ന പരിഹാരം അകലേക്കും പോകുന്നു. ഈ പ്രശനമാണ്, ഇന്ന് ലോകത്ത് അസ്ഥിരത വിതക്കുന്നതിന്റെ കേന്ദ്ര ബിന്ദു.
പോസ്റ്റിലെ വീഡിയോകളിലും ലിങ്കുകളിലൂടെയും സമയം പോലെ കടന്നു പോകാം.
അനീഷിനു മറുപടിയായി നല്കിയ കമന്റു
<< ഇസ്രായേല്‍ ചെയ്യുന്ന കാര്യങ്ങളൊടു............ >>
മുന്‍വിധികളും അന്ധമായ ഇസ്ളാം വിരോധവും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഇത്തരം ചില കമന്റുകള്‍ ഇടക്കൊക്കെ നടത്തുന്നതാണു കാളിദാസന്റെ എഴുത്തിനെ വായിക്കാന്‍ വിരുദ്ധ ചേരിയിലുള്ള വരെപ്പോലും പ്രേരിപ്പിക്കുന്നതു.
<< ഇസ്രായേല്‍ ചെയ്യുന്ന കാര്യങ്ങളോട് നൂറുശതമാനവും യോജിപ്പ് എനിക്കില്ല. എങ്കിലും അവര്‍ അവരുടെ ജനതയെ സംരക്ഷിക്കാനെടുക്കുന്ന നടപടികളോട് പൂര്‍ണ്ണ യോജിപ്പുണ്ട്. >>
ഗാസ്സയില്‍ നിന്നു ഇസ്രായേല്‍ പിന്‍വാങ്ങിയ ശേഷം അവര്‍ ഗാസ്സയില്‍ നിന്നുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തി, ഗാസ്സയിലെ ജനങ്ങളുടെ ജീവിതം തുറന്ന തടവറയിലേതു പോലെയാക്കി. UN സക്രട്ടറി ബന് കി മൂണ്‍ പറഞ്ഞതു ഇതു ""collective punishment" - illegal under international law. എന്നാണു.
>>>മുന്‍വിധികളും അന്ധമായ ഇസ്ളാം വിരോധവും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഇത്തരം ചില കമന്റുകള്‍ ഇടക്കൊക്കെ നടത്തുന്നതാണു കാളിദാസന്റെ എഴുത്തിനെ വായിക്കാന്‍ വിരുദ്ധ ചേരിയിലുള്ള വരെപ്പോലും പ്രേരിപ്പിക്കുന്നതു.<<<
ബൈജു ഖാന്,
മുസ്ലിങ്ങളിലെ ഒരു ഗണ്യമായ വിഭാഗത്തിന്റെ ചിന്താഗതികളോട് എനിക്ക് വിരോധമുണ്ട്. അതെന്തു കൊണ്ടാണെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ അര്‍ത്ഥം പാലസ്തീനികളുടെ ദുരിതവും ഇസ്രയേല്‍ നടത്തുന്ന അതിരു കടന്ന ബലപ്രയോഗങ്ങളും കണ്ടില്ല എന്നതല്ല.
The Gaza War From Ground Level
ഈ പ്രചരണ വീഡിയോയില്‍ കാണിക്കുന്ന പലതും അതിശയോക്തിപരമാണെങ്കിലും, അതിലൂടെ പലതും മനസിലാകും. പരിമിതികള്ക്കിള്ളില് നിന്നു ജീവിതം കെട്ടിപ്പടുക്കാന്‍ ഹതാശയരായ ഒരു പറ്റമാളുകള്‍ ശ്രമിക്കുന്നതും. ഇസ്ലാമിക തീവവാദികള്‍ അതിനെ ദുരുപയോഗം ചെയ്ത് ഒരു ജനതയെ ആകെ കഷ്ടത്തിലാക്കുന്നതും അതിലുണ്ട്. ഇസ്രായേല്‍ ചെയ്യുന്ന അതിക്രമങ്ങളും പലസ്തീനികളുടെ മനോരാജ്യങ്ങളും ഒക്കെ അതില്‍ കാണാം, ദൈവ വിശ്വാസം നല്ലതാണ്, പക്ഷെ ദൈവം വന്ന് എല്ലാം ശരിയാക്കി തരും, ഇസ്രയേലിലെ യഹൂദരെ ശിക്ഷിക്കുമെന്നൊക്കെ പറഞ്ഞിരുന്നാല്‍ ഒന്നും നടക്കില്ല. ഈ പാവങ്ങളുടെ അന്ധമായ ദൈവ വിശ്വാസത്തെ ചൂക്ഷണം ചെയ്യുകയാണ്, ഇസ്ലാമിക ഭീകരര്‍ ചെയ്യുന്നത്. അതിനു സകല പിന്തുണയും ലോകം മുഴുവനുമുള്ള മുസ്ലിങ്ങള്‍ നല്കുന്നു. ഇതുപോലെ സ്വപ്ന ലോകത്ത് ജീവിക്കാതെ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുകയാണ്, മുസ്ലിങ്ങള്‍ ചെയ്യേണ്ടത്. മരിച്ചു കഴിയുമ്പോള്‍ ലഭിക്കുന്ന സ്വര്ഗ്ഗത്തിന്, അമിത പ്രാധാന്യം നല്‍കാതെ ഈ ലോകത്ത് ജീവിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ യഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിക്കും.
പാലസ്തീനിലെ യഹൂദരെല്ലം പെട്ടെന്നൊരു ദിവസം 1948 ല്‍ അവിടെ ഒരു അത്ഭുതത്തിലെന്ന പോലെ പൊട്ടിമുളച്ചതും അവരുടെ രാജ്യം സ്ഥാപിച്ചതുമാണെന്ന അബദ്ധ ചിന്ത ദൂരെ കളയുക. എന്നിട്ട് യഹൂദര്‍ക്കും ഈ പ്രദേശത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാനുള്ള സാധ്യത തെളിയും. അതിനാദ്യം വേണ്ടത് പാലസ്തീനിനു പുറത്തുള്ള മുസ്ലിങ്ങളുടെ ഭ്രാന്ത് അവസാനിപ്പിക്കുകയാണ്. ഇന്‍ഡ്യയിലും ഇറാനിലും ലെബനോനിലും ഇംഗ്ളണ്ടിലും അമേരിക്കയിലും, പാകിസ്താനിലും, അഫ്ഘന്സിതാനിലും, സൌദി അറേബ്യയിലുമൊക്കെ ഉള്ള മുസ്ലിങ്ങള്‍ അവരുടെ രാജ്യം പാലസ്തീനാണെന്നു കരുതുമ്പോഴാണിത് സങ്കീര്ണ്ണാമാകുന്നത്. പാലസ്തീനും ഇസ്രയേലും തമ്മിലുള്ള പ്രശ്നം അവര്‍ പരിഹരിക്കട്ടെ എന്നു തീരുമാനിക്കുക. അതൊക്കെ ആണു യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള നിലപാടുകള്‍.
അഞ്ചെം ചൌധരിയേപ്പൊലുള്ള മുസ്ലിങ്ങള്‍ ഇംഗ്ളണ്ടില്‍ കുടിയേറി, ഇംഗ്ളീഷുകാരനായിട്ടും, പാലസ്തീനാണു മാതൃരാജ്യമെന്ന രീതിയില്‍ സംസാരിക്കുമ്പോള്‍ ഇംഗ്ളണ്ടില്‍ ജനിച്ചു വളര്‍ന്ന ഇംഗ്ളീഷുകാര്‍ക്ക് പാലസ്തീനോടുള്ള മനോഭാവം മാറുന്നു. ഇതൊക്കെ മനസിലാക്കേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണ്.
Muslim UK hate preacher says Lee Rigby murdered soldier going to hell. Muslim killer nice man
Anjem Choudary: Flag of Islam Will Fly Over "White House"
Anjem Choudary - "Muslims reject Democracy Freedom and Human rights"
Islamic Extremists in London
Sean Hannity v's Pious Muslim Imam Anjem Choudary
ഇതുപോലെയുള്ള ജന്മങ്ങള് ഇസ്ലാമിനെ റാഞ്ചികൊണ്ടു പോയി. ഇദ്ദേഹം പറയുന്നതൊക്കെ കേള്‍ക്കുന്ന ഏത് മനുഷ്യജീവിയും ഇസ്ലാമിനെ പേടിക്കും. ഈ ഇസ്ലാമിനോടാണെനിക്ക് വിരോധം. താങ്കളുടെ ഇസ്ലാം ഇതാണെങ്കില്‍ അതിനോടെനിക്ക് വിരോധമുണ്ട്. നിര്‍ഭാഗ്യവശാല്‍ പടിഞ്ഞാറന്‍ നാടുകളിലെ ഇസ്ലാമിന്റെ മുഖം അഞ്ചെം ചൌയ്ധരിയേപ്പോലുള്ള ജന്തുക്കളാണ്. അതിന്, അവിടെ ജീവിക്കുന്ന മറ്റു മനുഷ്യരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
>>>ഗാസ്സയില്‍ നിന്നു ഇസ്രായേല്‍ പിന്‍വാങ്ങിയ ശേഷം അവര്‍ ഗാസ്സയില്‍ നിന്നുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തി, ഗാസ്സയിലെ ജനങ്ങളുടെ ജീവിതം തുറന്ന തടവറയിലേതു പോലെയാക്കി. UN സക്രട്ടറി ബന് കി മൂണ്‍ പറഞ്ഞതു ഇതു ""collective punishment" - illegal under international law. എന്നാണു.<<<
ഇറക്കുമതി അയുധങ്ങളും കയറ്റുമതി ഭീകരവാദവും ആയപ്പോഴായിരുന്നു ഈ നിയന്ത്രണം ഉണ്ടായത്.
2005 ല്‍ ഇസ്രയേല്‍ ഗാസയില്‍ നിന്നും പിന്മാറിയപ്പോള് ഈ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. സ്വതന്ത്ര പരമാധികാര രാജ്യമല്ലാത്തതുകൊണ്ട്, അതിര്‍ത്തിയും, കടല്‍ തീരവും, വ്യോമ മേഘലയും ഇസ്രായേല്‍ നിയന്ത്രിച്ചിരുന്നു. അവശ്യ വസ്തുക്കളുടെ ഇറക്കുമതിക്കോ കയറ്റു മതിക്കോ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. അന്ന് ഭരിച്ചിരുന്നത് ഫത്താ എന്ന സംഘടനയായിരുന്നു. ഇസ്രായേല്‍ പിന്മാറിയപ്പോള് അധികാരത്തിനു വേണ്ടി ഫത്തയും ഹമാസും ഏറ്റുമുട്ടി. ഹമാസ് വിജയിച്ചു. 2007 മുതല്‍ ഹമാസാണു ഗസ ഭരിക്കുന്നത്. അവര്‍ അധികാരം ഏറ്റെടുത്ത ഉടനെ ഇസ്രായേലിലേക്ക് ആക്രമണവും തുടങ്ങി. അപ്പോള്‍ ഗസയിലേക്കുള്ള ആയുധ കടത്ത് ഇല്ലാതാക്കാന്‍ ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. അത് ക്രമേണ കര്‍ശന നിയന്ത്രണവുമായി മാറി. അപ്പോള്‍ ഗാസ തുറന്ന തടവറയുമായി. ആരാണതിലേക്ക് വഴി വച്ചത്?
ജസ്റ്റിസ് കട്ജുവിന്റെ ഈ ഫേസ്ബുക്ക് അപ്ഡേറ്റ് വായിക്കുക....
https://www.facebook.com/justicekatju/posts/797738050266743?ref=notif¬if_t=notify_me
ദൈവവിശ്വാസം നല്ലതാണെന്ന് എനിക്ക് അഭിപ്രായമില്ല. ചിലപ്പോഴൊക്കെ ദൈവം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. പിന്നെ മതം അത് മക്വിന്നി പറഞ്ഞപോലെ മൂന്ന് കാര്യങ്ങള്‍ വളരെ വിജയകരമായി നിര്‍വഹിക്കുന്നു: അത് ജനങ്ങളെ വിഭജിക്കുന്നു; നിയന്ത്രിക്കുന്നു; അവരെ വിഭ്രാന്തിക്കടിമപ്പെടുത്തുന്നു.
പൂർണ്ണമായും ശരിയായ ഒരു രാജ്യവും ലോകത്തിലില്ല. നമ്മുടെ ഡെൽഹിയിലേക്ക് പക്കിസ്ഥാനിൽ നിന്നു മിസെയിലുകൾ തുടരെ വന്നാൽ നമ്മൾ എന്തു ചെയ്യുമൊ അതൊക്കെ തന്നെയെ ഇസ്രായേൽ ഹമാസ്സിനോടും ചെയ്യുന്നുള്ളൂ.
>>>>ജസ്റ്റിസ് കട്ജുവിന്റെ ഈ ഫേസ്ബുക്ക് അപ്ഡേറ്റ് വായിക്കുക....<<<<
ബൈജു,
ജസ്റ്റിസ് കട്ജു പറഞ്ഞ സത്യത്തോട് ഒരു മുസ്ലിമും പ്രതികരിക്കില്ല. പാലസ്തിനിലെ മുസ്ലിങ്നഗള്ക്ക് ഇസ്രയേലിലെ യഹൂദരില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങളേ പ്രതി കണ്ണിരൊഴുക്കുന്ന ഒറ്റ ഇന്‍ഡ്യന്‍ മുസ്ലിമും ഇന്ഡ്യക്കരായ കാഷ്മീരി പണ്ഡിറ്റുകള്‍ക്കുണ്ടായ സമാനമായ ദുരിതതില് സങ്കടപ്പെടില്ല. 60 വര്‍ഷം മുന്നെ ഇന്‍ഡ്യക്കാര്‍ തന്നെ ആയിരുന്ന ഇന്നത്തെ പാകിസ്താനിലെ ക്രിസ്ത്യാനികളോടും. ഷിയകളോടും, അഹമ്മദീയരോടും സുന്നികള്‍ ചെയ്യുന്ന ക്രൂരതകളൊന്നും ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ കേട്ടിട്ടേ ഇല്ല. പക്ഷെ അവരുടെ കണ്ണും കാതും അങ്ങു ദൂരെ ഗസയില്‍ നടക്കുന്ന സംഭവങ്ങളിലേക്കു തിരിച്ചു വച്ചിരിക്കുന്നു. അമേരിക്കന്‍ മാദ്ധ്യമങ്ങളുടെ ഇരട്ടാത്താപ്പിനിനു നേരെ കുരച്ചു ചാടുന്ന വള്ളിക്കുന്നു പോലും ഇന്നു വരെ അദ്ദേഹത്തിന്റെ കൈ എത്തും ദൂരത്തു നടക്കുന്ന ഈ ക്രൂരതകള്‍ കാണുന്നില്ല.
>>>ബഷീർകാ, വായടപ്പാൻ മറുപടി തന്നെ. പക്ഷെ ഇവന് മറുപടി പറഞ്ഞ് സമയം കളയണ്ട. ഒരു വിഷയത്തിലും പ്രത്യേക നിലപാട് ഈ ചങ്ങായിക്കു ഇല്ല. നിങ്ങൾ എന്ത് എഴുതിയാലും അതിന് എതിരെ എഴുതുക എന്നതാണ് പോളിസി. <<<
ഇതിനു ഞാന്‍ കൊടുത്ത മറുപടി വള്ളി പൂഴ്ത്തി വച്ചിട്ട്, വള്ളിക്ക് സന്തോസഹം പകരുന്ന മറുപടി പ്രസിദ്ധീകരിക്കുന്നു. അമേരിക്കന്‍ മാദ്ധ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ജിഹാദു നടത്തുന്ന വള്ളി അതേ ഇരട്ടത്താപ്പ് സ്വന്തം കാര്യത്തിലും നടപ്പിലാക്കുന്നു. ഒരു വക വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ.
എനിക്ക് മറുപടി പറഞ്ഞ് അസ്റഫും ബസീറും സമയം കളയണ്ട. വേഗം മറ്റ് മുസ്ലിങ്ങളെ സംഘടിപ്പിച്ച്, ഗസയിലേക്ക് ജിഹാദിനു പോയ്ക്കോളൂ. ഇസ്രായേല്‍ അവിടെ കരയുദ്ധം തുടങ്ങിയിട്ടുണ്ട്. അവിടേക്ക് ജിഹാദികളെ ഇഷ്ടം പോലെ ആവശ്യമുണ്ട്.
പാലസ്തിനിലെ മുസ്ലിങ്ങള്‍ക്ക് ഇസ്രയേലിലെ യഹൂദരില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങളേ പ്രതി കണ്ണിരൊഴുക്കുന്ന അസ്റഫോ ബസീറോ ഇന്‍ഡ്യക്കാരായ കാഷ്മീരി പണ്ഡിറ്റുകള്‍ക്കുണ്ടായ സമാനമായ ദുരിതത്തില്‍ സങ്കടപ്പെടില്ല. 60 വര്‍ഷം മുന്നെ ഇന്‍ഡ്യക്കാര്‍ തന്നെ ആയിരുന്ന ഇന്നത്തെ പാകിസ്താനിലെ ക്രിസ്ത്യാനികളോടും. ഷിയകളോടും, അഹമ്മദീയരോടും സുന്നികള്‍ ചെയ്യുന്ന ക്രൂരതകളൊന്നും ഇന്‍ഡ്യന്‍ മുസ്ലിങ്ങളായ നിങ്ങള്‍ കേട്ടിട്ടേ ഇല്ല. പക്ഷെ നിങ്ങളുടെ കണ്ണും കാതും അങ്ങു ദൂരെ ഗസയില്‍ നടക്കുന്ന സംഭവങ്ങളിലേക്കു തിരിച്ചു വച്ചിരിക്കുന്നു. അമേരിക്കന്‍ മാദ്ധ്യമങ്ങളുടെ ഇരട്ടാത്താപ്പിനു നേരെ കുരച്ചു ചാടുന്ന ബസീറോ അസറഫോ ഇന്നു വരെ നിങ്ങളുടെ കൈ എത്തും ദൂരത്തു നടക്കുന്ന ഈ ക്രൂരതകള്‍ കണ്ടിട്ടില്ല.
വള്ളിയൊക്കെ പോയി കണ്ട് ആസ്വദിച്ച അതിര്‍ത്തിക്കപ്പുറത്ത് നടക്കുന്ന കിരാത നടപടികളേക്കുറിച്ച് ഇന്നു വരെ ഒരക്ഷരം മിണ്ടാതെ ഗസയിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നതാണ്, ശരിക്കുള്ള ഇരട്ടത്താപ്പ്. പാകിസ്താനില്‍ മതത്തിന്റെ പേരില്‍ സുന്നി മുസ്ലിങ്ങള്‍ നടത്തുന്ന ക്രൂരതക്കെതിരെ പേരു വച്ച് ലേഖനമെഴുതാന്‍ പോലും അവിടത്തെ മുസ്ലിങ്ങള്‍ക്ക് പേടിയാണ്. വ്യാജ പേരില്‍ രണ്ടു മുസ്ലിങ്ങള്‍ എഴുതിയ ലേഖനം വായിച്ചു നോക്കുക.
Living in fear under Pakistan's blasphemy law
ഇരട്ടത്താപ്പുള്ള അമേരിക്കന്‍ മാദ്ധ്യമത്തില്‍ വന്ന ലേഖനമല്ല. മുസ്ലിം മാദ്ധ്യമമായ അല്‍ ജസീറയില്‍ വന്ന ലേഖനമാണത്.
അസ്റഫോ ബസീറോ ഇതേക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
ഇന്‍ഡ്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ നില്ക്കുന്ന മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്ഖണ്ഠേയ കാട്ജു എഴുതിയ ഈ ലേഖനം വായിച്ചു നോക്കുക.
Markandey Katju
>>>ദൈവവിശ്വാസം നല്ലതാണെന്ന് എനിക്ക് അഭിപ്രായമില്ല. ചിലപ്പോഴൊക്കെ ദൈവം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. പിന്നെ മതം അത് മക്വിന്നി പറഞ്ഞപോലെ മൂന്ന് കാര്യങ്ങള്‍ വളരെ വിജയകരമായി നിര്‍വഹിക്കുന്നു: അത് ജനങ്ങളെ വിഭജിക്കുന്നു; നിയന്ത്രിക്കുന്നു; അവരെ വിഭ്രാന്തിക്കടിമപ്പെടുത്തുന്നു.
<<<
അനീഷ്.
ദൈവ വിശ്വാസവും മതവിശ്വാസവും രണ്ടാണ്. ദൈവവിശ്വാസം ഒരാളുടെ സ്വകാര്യത ആണ്. പക്ഷെ മത വിശ്വാസം അത് സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്ന, ദൈവ വിശ്വാസത്തെ സംഘടിപ്പിക്കുന്ന ഉപാധിയും. അതുകൊണ്ടാണ്, മതവിശ്വാസം പലപ്പോഴും അപകടകരമാകുന്നതും.
മുസ്ലിങ്ങള്‍ അള്ളായില് വിശ്വസിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. പക്ഷെ അതിന്റെ പേരില്‍ അഞ്ചെം ചൌധരി പറയുമ്പോലെ മുസ്ലിങ്ങള്‍ ലോകം പിടിച്ചടക്കും, ഇംഗ്ളണ്ടില്‍ ശരിയ നടപ്പിലാക്കും, വൈറ്റ് ഹൌസിനു മേല്‍ മുസ്ലിം പതാക പറപ്പിക്കും എന്നൊക്കെ പറയുമ്പോള്‍ അതിനൊരു അധിനിവേശത്തിന്റെ നിറം വരുന്നു. ഷിയ എന്നും സുന്നി എന്നും പറഞ്ഞ് പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ അതൊരു ക്രമസമാധാന പ്രശ്നമായി മാറുന്നു. മറ്റ് മതവിശ്വാസികളെ അടിച്ചമര്‍ത്തി വരുതിയിലാക്കും എന്നു പറയുമ്പോള്‍ ആപത്തായും മാറുന്നു.
>>>പൂർണ്ണമായും ശരിയായ ഒരു രാജ്യവും ലോകത്തിലില്ല. നമ്മുടെ ഡെൽഹിയിലേക്ക് പക്കിസ്ഥാനിൽ നിന്നു മിസെയിലുകൾ തുടരെ വന്നാൽ നമ്മൾ എന്തു ചെയ്യുമൊ അതൊക്കെ തന്നെയെ ഇസ്രായേൽ ഹമാസ്സിനോടും ചെയ്യുന്നുള്ളൂ.
<<<
അനീഷ്.
സാങ്കേതികമായി താങ്കളീ പറയുന്നത് ശരിയാണ്. ഇന്‍ഡ്യയും പാകിസ്താനും രണ്ട് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളാണ്. പക്ഷെ ഇസ്രയേലും ഗാസയും അങ്ങനെ അല്ല.
ഗസക്കും വെസ്റ്റ് ബാങ്കിനും സ്വാതന്ത്ര്യം കൊടുത്തിട്ട് ഇസ്രയേല്‍ സുരക്ഷക്കു വേണ്ടി എന്തു ചെയ്താലും അതിനൊരു ന്യായീകരണമുണ്ടാകും. ഇപ്പോള്‍ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ഉള്ള ജനതയെ പീഢിപ്പിക്കുന്നു കൊന്നൊടുക്കുന്നു എന്നതാണവരുടെ പേരിലുള്ള ആരോപണം.
Mr.Kaalidasan,
Latest from Iraq, If christians want to live and worship there, they should pay Jeziya. Otherwise either change to islam or face sword. No so called secularists talkig about this. Even champions of secularism in Kerala,Marxists. No Candle Light Protests.
ഇസ്രായേലിന്റെ പുനരുദ്ധാരണം ആരംഭിക്കുന്നത് 1800 -ന് ശേഷമായിരുന്നല്ലൊ. ആയിരം യഹൂദര്‍പോലും ഇല്ലാതിരുന്ന സ്വന്തം ദേശത്തേക്ക് അവര്‍ തിരിച്ചുപോക്ക് ആരംഭിച്ചു.
റഷ്യയില്‍ കടുത്ത യഹൂദപീഡനം നടന്നപ്പോള്‍ 1882-ല്‍ 'ലവേഴ്സ് ഓഫ് സിയോണ്‍' എന്ന സംഘടനയ്ക്ക് രൂപംകൊടുത്ത് ഇസ്രായേലിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂമി വാങ്ങാനുള്ള സാമ്പത്തീക സഹായം നല്കി. 'ലവേഴ്സ് ഓഫ് സിയോണ്‍', 'സിയോണിസ്റ്റ് മൂവ്മെന്റ്' എന്നീ സംഘടനകള്‍, തിരിച്ചുപോകുന്ന യഹൂദര്‍ക്ക് അറബികളുടെ കൈയ്യില്‍നിന്ന് ഭൂമി വാങ്ങാന്‍ 20 മില്യന്‍ ഡോളറോളം നൽകിയെന്നു കരുതുന്നു... തരിശായിക്കിടന്ന ഭൂമിക്ക് വലിയ വില ലഭിച്ചപ്പോള്‍ അറബികള്‍ കൂട്ടത്തോടെ ഭൂമി വില്ക്കാന് തയ്യാറാവുകയും യഹൂദരുടെ കുടിയേറ്റം ആരംഭിക്കുകയും ചെയ്തു! അങ്ങനെ സ്വന്തം ഭൂമിയില്‍ നിന്ന് വെറുംകൈയ്യോടെ ഇറങ്ങിയവർ തങ്ങളുടെ പിറന്നമണ്ണ് വിലകൊടുത്തു വാങ്ങേണ്ടിവന്നു.
ഈ ഭൂമുഖത്ത് യഹൂദര്‍ പീഡിപ്പിക്കപ്പെട്ടിടത്തോളം മറ്റൊരു ജനതയും ഉണ്ടാവില്ല.
1917-ല്‍ യഹൂദനുവേണ്ടി മോചിപ്പിച്ചെടുത്ത പലസ്തീന് അന്ന് യഹൂദര്‍ക്ക് നല്‍കാതെ മൂന്നില്‍ രണ്ടുഭാഗം കീറിമുറിച്ച് ജോര്‍ദ്ദാന്‍ എന്നൊരു രാഷ്ട്രമുണ്ടാക്കി. ശേഷിക്കുന്ന മൂന്നിലൊന്നു ഭാഗം വീണ്ടും മൂന്നായി മുറിച്ച് ഒരു ചെറിയ ഭാഗമാണ് യഹൂദര്‍ക്ക് നല്‍കിയത് എന്നും പറയപ്പെടുന്നു.
ഗാസയും വെസ്റ്റ്ബാങ്കും കൈക്കലായാൽ പിന്നെ ഇവർ വെറുതെ ഇരിക്കുമെന്നു കാളിദാസനു തോന്നുന്നുണ്ടൊ? ജറുസലെമിനുവേണ്ടിയുള്ള വിലപേശലാണ് അതു കഴിഞ്ഞാൽ നടക്കാൻ പോകുന്നത്.
Could this perhaps be the most important video about Israel you will ever see
http://www.youtube.com/watch?v=8EDW88CBo-8
>>>>എന്തുകൊണ്ടാണ് ബഷീര്‍ പലസ്തീന് എന്നത് ഫലസ്തീന് എന്നും ഇസ്രയേല്‍ എന്നത് ഇസ്രാഈൽ എന്നും എഴുതിയിരിക്കുന്നത്? മലയാളത്തില്‍ പലസ്തീന് എന്നും ഇസ്രയേല്‍ എന്നും അല്ലെ ഈ സ്ഥലങ്ങള്‍ അറിയപ്പെടുന്നത്? പിന്നെ എന്തിനാണ് ഇങ്ങനെ തെറ്റിച്ചു എഴുതുന്നത്?<<<<
അത് മലയാളം മാതൃ ഭാഷ ആയവരുടെ കാര്യമല്ലേ? അറബി മാതൃഭാഷ ആയവര്‍ എഴുതുന്ന രീതിയാണ്, മുസ്ലിമായ വള്ളി പിന്തുടരുന്നത്.
മുസ്ലിങ്ങള്‍ പാലസ്തീന് കീഴടക്കി അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളെയും യഹൂദരെയും മുസ്ലിങ്ങളാക്കി മാറ്റി അറബി അവിടത്തെ ഭാഷ ആക്കി മാറ്റുന്നതിനു മുന്നെയും ഈ നാടുണ്ടായിരുന്നു. അതിനെ വിളിച്ചിരുന്നത് പാലസ്തീന് എന്നായിരുന്നു. ഹീബ്രുവും, ഗ്രീക്കും, ലാറ്റിനും ഒക്കെ ഭാഷ ആയി ഉപയോഗിച്ചിരുന്നവരുടെ നാട്. ഗ്രീക്കുകാര്‍ Palaistinē എന്നും റോമാക്കാര്‍ Palaestina എന്നും യഹൂദര്‍ Palestina എന്നും ആണി സ്ഥലത്തെ വിളിച്ചിരുന്നത്. ഇസ്രായേലിനെ യഹൂദര്‍ Yisrā'el എന്നാണു വിളിച്ചത്. വള്ളി മുസ്ലിമായതുകൊണ്ട് അറബി മാത്രം ഉപയോഗിക്കുന്നു.
വള്ളിയെയും മറ്റ് മുസ്ലിങ്ങളെയും സംബന്ധിച്ച് പാലസ്തീനും ഇസ്രയേലും ഇസ്ലാം അധിനിവേശത്തിനു ശേഷം മാത്രമേ ഉള്ളു. അതിനു മുന്നെ അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നു എന്നോ അവിടെ ജനങ്ങള്‍ വസിച്ചിരുന്നു എന്നോ മുസ്ലിങ്ങള്‍ സമ്മതിക്കില്ല. അതുകൊണ്ട് പാലസ്തീനിലെ ഒന്നാം ഭാഷയും ഇസ്രയേലിലെ രണ്ടാം ഭാഷയും ഉപയോഗിക്കുന്നു. ഇസ്രയേലിലെ ഒന്നാം ഭാഷ ആയ ഹീബ്രുവിനേക്കാള് ഇഷ്ടം രണ്ടാം ഭാഷ ആയ അറബിയോടാണ്. രണ്ടിടത്തും ഒന്നാം ഭാഷ ഉപയോഗിച്ചു കൂടെ എന്നു ചോദിച്ചാല്‍ ഇസ്ലാം അനുവദിക്കുന്നില്ല എന്നോ മറ്റ് വിളിപ്പേരുകള്‍ കേട്ടിട്ടില്ല എന്നോ ആയിരിക്കും മറുപടി.
>>>>Latest from Iraq, If christians want to live and worship there, they should pay Jeziya. Otherwise either change to islam or face sword. No so called secularists talkig about this. Even champions of secularism in Kerala,Marxists. No Candle Light Protests.<<<<
ആര്യന്,
മുസ്ലിം പ്രവാചകന് മൊഹമ്മദ് ഏഴാം നൂറ്റാണ്ടില്‍ നടപ്പിലാക്കിയിരുന്ന ഇസ്ലാം അതേപടി നടപ്പില്‍ വരുത്തുന്നതാണിപ്പോള് ഇറാക്കില്‍ കാണുന്നത്.
സദ്ദാം ഹുസൈന് ഭരിച്ചിരുന്നപ്പോള്‍ ഈ ക്രിസ്ത്യാനികള്ക്കൊക്കെ സംരക്ഷണം നല്‍കിയിരുന്നു. സദ്ദാമിനെ അമേരിക്ക പുറത്താക്കിയപ്പോള്‍ സദ്ദാമിനു വേണ്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശബ്ദമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ പ്രതികരണം കണ്ടില്ല. ഏതായാലും ഇറാക്കിലെ മുസ്ലിം ഭീകരര്‍ക്ക് വേണ്ടി അവര്‍ വാദിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ ഒറീസയില്‍ ക്രിസ്ത്യാനികള്‍ അക്രമത്തിനിരയായപ്പോള്‍ അവര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
>>>>1917-ല്‍ യഹൂദനുവേണ്ടി മോചിപ്പിച്ചെടുത്ത പലസ്തീന് അന്ന് യഹൂദര്‍ക്ക് നല്‍കാതെ മൂന്നില്‍ രണ്ടുഭാഗം കീറിമുറിച്ച് ജോര്‍ദ്ദാന്‍ എന്നൊരു രാഷ്ട്രമുണ്ടാക്കി. ശേഷിക്കുന്ന മൂന്നിലൊന്നു ഭാഗം വീണ്ടും മൂന്നായി മുറിച്ച് ഒരു ചെറിയ ഭാഗമാണ് യഹൂദര്‍ക്ക് നല്‍കിയത് എന്നും പറയപ്പെടുന്നു.
<<<<
അനീഷ്,
1917-ല്‍ യഹൂദനുവേണ്ടി മോചിപ്പിച്ചെടുത്ത പലസ്തീന് എന്ന പരാമര്‍ശം ശരിയല്ല.
ഒന്നാം ലോക മഹായുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യം പരായപ്പെട്ടപ്പോള്‍ അതിനെ സഖ്യ കക്ഷികള്‍ വീതിച്ചെടുത്തു. അങ്ങനെയാണ്, ഇന്നത്തെ ഇസ്രയേലും പാലസ്തീനും ജോര്‍ദ്ദാനും ഒക്കെ ബ്രിട്ടിഷ് അധിപത്യത്തിലും സിറിയയും ലെബനോനും ഫ്രഞ്ച് ആധിപത്യത്തിലും ആയത്. 1920 മുതലുള്ള ബ്രിട്ടീഷ് ഭരണ കാലത്തായിരുന്നു കൂടുതല്‍ യഹൂദര്‍ അവിടേക്ക് വന്നത്. പക്ഷെ അതിനു മുന്നെയും യഹുദര്‍ അവിടേക്ക് വന്നിരുന്നു. ബ്രിട്ടിഷ് ഭരണ കാലത്ത് അത് വന്‍ തോതില്‍ ആയി.
ബ്രിട്ടിഷ് ആധിപത്യതില്‍ വന്ന ഭാഗം ട്രാന്‍സ് ജോര്‍ദ്ദാനും പാലസ്തീനും ആയിരുന്നു. അതില്‍ ട്രാന്‍സ് ജോരാദ്ദനെ ജോര്‍ദ്ദാന്‍ എന്ന രാജ്യമാക്കി. പാലസ്തീനില്‍ ഒരു യ്ഹൂദ രാഷ്ട്രവുനം അറബി രാഷ്ട്രവുമായിരുന്നു വിഭാവനം ചെയ്തിരുന്നത്. വിഭജനം അറബികള്‍ അംഗീകരിച്ചില്ല. യഹൂദര്‍ അംഗീകരിച്ചു. ബ്രിട്ടന് പിന്മാറിയപ്പോള് യഹൂദര്‍ അവരുടെ രാഷ്ട്രം പ്രഖ്യാപിച്ചു. അറബികള്‍ അത് ചെയ്തില്ല. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ യഹൂദര്‍ അവര്‍ക്ക് നല്‍കിയതിലും കൂടുതല്‍ സ്ഥലം പിടിച്ചെടുത്തു.
1967 വരെ അറബികള്‍ക്ക് വേണ്ടി ഒരു രാഷ്ട്രം ഉണ്ടാക്കാന്‍ അവരോ മറ്റ് മുസ്ലിം രാജ്യങ്ങളോ ശ്രമിച്ചില്ല.
>>>>1Could this perhaps be the most important video about Israel you will ever see
http://www.youtube.com/watch?v=8EDW88CBo-8
<<<<
അനീഷ്,
ഈ വീഡിയോയില്‍ പറയുമ്പോലെ ഇത് വളരെ നിസാര പ്രശ്നമാണ്. പക്ഷെ പരിഹരിക്കാന്‍ വളരെ ബുദ്ധിമുട്ടും.
പാകിസ്താൻ 19 തവണ വെടിനിർത്തൽ ലംഘിച്ചിട്ടും പ്രതികരിക്കാത്തവർ പാലസ്തീന്റെ കാര്യത്തിൽ എന്ത് ചെയ്തിട്ടെന്താ..
Post a Comment