Sunday 11 May 2014

കേരളം എന്തിന്, ഇന്‍ഡ്യയുടെ ഭാഗമായിരിക്കണം?



എല്ലാ ഇന്‍ഡ്യക്കാരും പലപ്പോഴും  ഏറ്റു ചൊല്ലുന്ന ഒരു പ്രതിജ്ഞയുണ്ട്.

ഇന്‍ഡ്യ എന്റെ രാജ്യമാണ്. എല്ലാ ഇന്‍ഡ്യക്കാരും എന്റെ സഹോദരീസഹോദരന്‍മാരാണ്.

ഇതൊരു അധരവിലാപത്തിനപ്പുറം അര്‍ത്ഥമില്ലാത്ത ഒന്നാണെന്ന് മലയാളികള്‍ക്ക് തോന്നാവുന്ന ചില സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലെ ഏറ്റവും പുതിയ അദ്ധ്യായം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടായ സുപ്രീം കോടതി വിധ്ജിയാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചരിത്രവും അതേ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. അത് വളരെ പെട്ടെന്ന്  തകരുമെന്ന് ഒരു കൂട്ടര്‍., ഒരു കാലത്തും തകരില്ല എന്ന് മറ്റൊരു കൂട്ടര്‍. 118 വര്‍ഷം മുമ്പ് അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച പണുത അണക്കെട്ടാണത്. 50 വര്‍ഷത്തെ ആയുസു കല്‍പ്പിച്ചായിരുന്നു ബ്രിട്ടീഷുകാര്‍ അത് പണുതതും. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവിനെ ഭീഷണിപ്പെടുത്തി   ബ്രിട്ടീഷ് സര്‍ക്കാർ,  ബലമായി ഉണ്ടാക്കിയ കരാറാണീ അണക്കെട്ട് പണിയാന്‍ കാരണം. ഇന്‍ഡ്യ സ്വതന്ത്രയായപ്പോള്‍  നാട്ടു രാജ്യങ്ങളുമായുണ്ടാക്കിയ എല്ലാ കരാറുകളും റദ്ദായിട്ടും, ചരിത്രത്തില്‍ ഒരു ഇളിഭ്യ ചിരി പോലെ ഈ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നു. തമിഴ് നാട് എന്ന ഇന്‍ഡ്യന്‍ സംസ്ഥാനം യാതൊരു അര്‍ഹതയുമില്ലാതെ അതിന്റെ ഗുണഭോക്താവായും തുടരുന്നു.

കാലഹരണപ്പെട്ട ഈ അണക്കെട്ടിനു കീഴെ ജീവിക്കുന്ന ജനങ്ങള്‍ കുറെ വര്‍ഷങ്ങളായി ഭീതിയിലാണ്. പക്ഷെ മലയാളികള്‍ സഹോദരങ്ങളായി കരുതുന്ന തമിഴ് നാട്ടുകാര്‍ ഈ ഭീതിക്ക് പുല്ലു വില പോലും കല്‍പ്പിക്കുന്നില്ല. അതുകൊണ്ട് അവര്‍ ഈ പഴയ അണക്കെട്ടിന്റെ ഉയരം ​കൂട്ടിക്കിട്ടാന്‍ സുപ്രീം കോടതിയില്‍ ഒരു പരാതി കൊടുത്തു. മലയാളികളുടെ ഭീതിയെ കളിയാക്കി കൊണ്ട് സുപ്രീം കോടതി അതിനനുമതി നല്‍കി. പക്ഷെ ഈ ഭീതി കണക്കിലെടുത്ത് കേരളം ജനങ്ങളെ സംരക്ഷിക്കാന്‍ ഒരു നിയമം പാസാക്കി. ആ നിയമം അസാധുവാണെന്നു പ്രഖ്യാപിച്ചും, അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ തമിഴ്നാടിനെ അനുവദിച്ചും ഇന്‍ഡ്യന്‍ സുപ്രീം കോടതി വിധിച്ചു.  വിധിയിലെ പ്രസക്തഭാഗങ്ങള്‍.

പാട്ടക്കരാറിന് നിയമ സാധുത നൽകുന്ന കോടതി വിധി നിയമസഭയ്‌ക്ക് നിയമം വഴി മറികടക്കാൻ കഴിയില്ല.

 ജലനിരപ്പ് 142 അടിയായി ഉയർത്തിയ 2006ലെ സുപ്രീംകോടതി വിധിക്കെതിരെ കേരള നിയമസഭ 2006ൽ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണ്. ജുഡിഷ്യറിക്കുമേൽ എക്‌സിക്യൂട്ടിവ് നടത്തിയ കടന്നുകയറ്റം ശരിയല്ല. അണക്കെട്ടിനു മേൽ തമിഴ്നാടിനുള്ള അവകാശം നിയമം വഴി ഇല്ലാതാക്കാൻ കേരളത്തിന് കഴിയില്ല.

 തമിഴ്നാട് ജലനിരപ്പ് 142 അടിയായി ഉയർത്തുന്നതും അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്തുന്നതും കേരളം എതിർക്കരുത്.

 1886 ഒക്‌ടോബർ പത്തിലെ പാട്ടക്കരാർ, അണക്കെട്ടിന്റെ സുരക്ഷ എന്നിവ 2006ലെ വിധിയിൽ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. തീർപ്പാക്കിയ കേസിൽ പുനർചിന്തനം ആവശ്യമില്ല.

 തമിഴ്നാട്ടിലെ  തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ രണ്ടുലക്ഷം ഏക്കറിലെ വരൾച്ച നേരിടാനും കുടിവെള്ളത്തിനും 6.8 ലക്ഷം കൃഷിക്കാരുടെ ആശങ്ക പരിഹരിക്കാനും ജലനിരപ്പ് ഉയർത്തേണ്ടത് ആവശ്യമാണ്. ഇക്കാര്യം ഉന്നതാധികാര സമിതിയും ശരിവച്ചിട്ടുണ്ട്.

 അണക്കെട്ട് സ്ഥിരമായി സുരക്ഷിതാവസ്ഥയിലാണ്. ഇക്കാര്യം 2006ലെ സുപ്രീംകോടതി വിധിയും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും ശരിവച്ചിട്ടുണ്ട്.

 തമിഴ്നാട് എതിർക്കുന്നതിനാൽ പുതിയ അണക്കെട്ട് സാദ്ധ്യമല്ല. പഴയ അണക്കെട്ടിൽ പുതിയ ടണൽ നിർമ്മിച്ച് ഭീഷണി ഒഴിവാക്കാമെന്ന ഉന്നതാധികാര സമിതിയുടെ നിർദ്ദേശത്തിൽ ഇരു സംസ്ഥാനങ്ങൾക്കും ധാരണയുണ്ടാക്കാം

 പെരിയാർ അന്തർസംസ്ഥാന നദിയല്ലെന്ന്  തെളിയിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. ഈ തർക്കം കേരളം വീണ്ടും ഉന്നയിക്കാൻ പാടില്ല.

ഈ വിധിയെ അസംബന്ധമെന്നല്ല ശുദ്ധ തെമ്മാടിത്തരം എന്നാണു ഞാന്‍ വിശേഷിപ്പിക്കുക. ഒരു ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്, ഇതുപോലെ അഭിപ്രായം പറയാന്‍ അവകാശമുണ്ടോ?

118 വര്‍ഷം മുന്നെ അന്നത്തെ സാങ്കേതിക വിദ്യ കൊണ്ട് നിര്‍മ്മിച്ച ഒരണക്കെട്ട് ലോകാവസാനം വരെ സ്ഥിരമായി സുരക്ഷിതം ആണെന്നു പറയുന്നവരെ മനുഷ്യ ജാതിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോ?

കേരളത്തിനുള്ളില്‍ ബ്രിട്ടീഷുകാര്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് അവര്‍ പണുത അണക്കെട്ട്, തമിഴ്നാട് എതിർക്കുന്നതിനാൽ പുതുക്കി പണിയാന്‍  സാദ്ധ്യമല്ല എന്നും ,  പെരിയാർ അന്തർസംസ്ഥാന നദിയല്ലെന് തെളിയിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് ഇനിയൊരിക്കലും ഈ തർക്കം കേരളം വീണ്ടും ഉന്നയിക്കാൻ പാടില്ല എന്നും പറയാന്‍,  ഈ മനുഷ്യഗങ്ങള്‍ ഇന്‍ഡ്യ എന്ന വെള്ളരിക്കപ്പട്ടണം ഭരിക്കുന്ന മഹാരാജാക്കന്‍മാര്‍ ആണോ?

തമിഴ്നാടും കേന്ദ്ര സര്‍ക്കാരും, സുപ്രീം കോടതിയും ഒരുമിച്ചു ചേര്‍ന്ന് കേരളത്തെ പരാജയപ്പെടുത്തി. പിന്നെ എന്തിനു കേരളം ഇന്‍ഡ്യന്‍ യൂണിയന്റെ ഭാഗമായി നിലനില്‍ക്കണം?

രണ്ടു വര്‍ഷം മുന്നെ  മുല്ലപ്പെരിയാര്‍ വിഷയം കത്തിനിന അവസരത്തില്‍ പല വിദഗ്ദ്ധരും, കേരള സര്‍ക്കാരും,  മറ്റ്  പല എഴുത്തുകാരും അഭിപ്രായപ്പെട്ടത്, സുപ്രീം കോടതി കേരളത്തിനനുകൂലമായി വിധിക്കും എന്നായിരുന്നു. അന്ന് ഞാന്‍ പറഞ്ഞത്, സുപ്രീം കോടതി കേരളത്തിനനുകൂലമായി ഒരിക്കലും വിധിക്കില്ല എന്നായിരുന്നു. കാരണം ഇത് ഒരു നിയമ പ്രശ്നമല്ല എന്നതാണ്. എന്തെങ്കിലും   നിയമപ്രശ്നമുണ്ടെങ്കില്‍ അത് ഈ അണക്കെട്ടിന്റെ ഉടമാവകാശം മാത്രമാണ്. പക്ഷെ ഒരു കോടതിയും ഇന്നു വരെ അത്  കണക്കിലെടുത്തിട്ടില്ല. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ വിട്ടപ്പോള്‍ അവരുണ്ടാക്കിയ കരാറുകളൊക്കെ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ നിയമത്തോടെ റദ്ദാക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ്കാര്‍ക്ക് വേണ്ടാത്ത ഒരു കരാര്‍ ഇന്‍ഡ്യക്ക് വേണമെന്നതു മാത്രമാണിതിലെ നിയമ പ്രശ്നം. മറ്റുള്ളതൊക്കെ ഭരണപരമായ വിഷയങ്ങൾ   മാത്രം.

ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മ, അത് ഉത്തരവാദിത്തത്തില്‍  നിന്നും ഒളിച്ചോടുന്നു എന്നതാണ്. നയപരമായ പല തീരുമാനങ്ങളും അത് കോടതിയിലേക്ക് തട്ടിയിടുന്നു. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരു ഇത് കൂടെക്കൂടെ ചെയ്യാറുണ്ട്. ഈ നപുംസക നിലപാടാണ്, മുല്ലപ്പെരിയാര്‍ വിഷയം  സുപ്രീം കോടതിയില്‍ എത്താന്‍ കാരണം.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പരാജയപ്പെടുത്തിയ രീതികള്‍ 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്നും തമിഴ് നാടിന്റെ ഭാഗത്തേ നിന്നിട്ടുള്ളു. ഒരു ശരാശരി അണക്കെട്ടിന്റെ കാലാവധി അറുപതു വർഷമാണ്. എന്നിട്ടും  118  വര്‍ഷം  പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന  കേരള നിലപാടിനെ കേന്ദ്രം എന്നു പുച്ഛിച്ചു തള്ളിയിട്ടേ ഉള്ളു.  കേന്ദ്ര സര്‍ക്കാരിന്റെ ചില വകുപ്പുകള്‍  ഭരിക്കുന്ന വിദഗ്ദ്ധരെന്നവകാശപ്പെടുന്ന ചിലരുടെ  അഭിപ്രായങ്ങള്‍, ശാസ്ത്രീയ പഠനങ്ങൾ എന്നു ദുര്‍വ്യാഖ്യാനിച്ച്  കേരളത്തിന്റെ വാദങ്ങളെ അവര്‍ തള്ളിക്കളഞ്ഞു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നു സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചിട്ടും, കേന്ദ്രം അതിനെ പിന്താങ്ങിയില്ല. മുല്ലപ്പെരിയാര്‍ കേസ്‌ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോള്‍തന്നെ, വിധി തമിഴ്‌നാടിന്‌ അനുകൂലമാകുമെന്നു ചിദംബരം പ്രഖ്യാപിച്ചിരുന്നു. കേസില്‍ തമിഴ്‌നാടിനു കഴിയുന്നത്ര സഹായം കേന്ദ്രസര്‍ക്കാരും ചെയ്‌തുകൊടുത്തു.  20% ജഡ്ജിമാര്‍ അഴിമതിക്കാരാണെന്നും, കോടതിയെ സ്വാധീനിക്കാന്‍ സാധിക്കുമെന്നും ഉള്ള  വാദങ്ങള്‍ക്ക് അടിവരയിടുന്ന പ്രസ്താവന ആയിരുന്നു ചിദംബരത്തിന്റേത്.

1979 ല്‍ അണക്കെട്ടില്‍   വലിയ രീതിയിൽ ചോർച്ച ഉണ്ടായി. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം, മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. ഈ പ്രദേശത്ത് റിക്റ്റര്‍ സ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാമെന്നാണ്, അനുമാനിക്കപ്പെടുന്നത്.  118 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം പണിതത് കോൺക്രീറ്റോ,​ ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യയോ ഉപയോഗിക്കാതെയാണെന്ന് കേന്ദ്ര സര്‍ക്കാരിനറിയാം.  2000 ൽ പദ്ധതി പ്രദേശത്തുണ്ടായ ഭൂമികുലുക്കമാണ് കേരളത്തിന്റെ ആശങ്കകൾ വർദ്ധിപ്പിച്ചത്. 2006 നവംബറിൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേന എത്തിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് തടഞ്ഞു.  മുല്ലപ്പെരിയാർ പദ്ധതി പ്രദേശത്ത് ഭൂകമ്പത്തിന്റെ ആവർത്തന സാദ്ധ്യത  ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ വിദഗ്ദ്ധര്‍ പഠന വിധേയമാക്കി. അവര്‍ നിര്‍ദ്ദേശിച്ചത് ജലനിരപ്പ് 136 അടിക്കു മുകളിലാകാൻ പാടില്ല എന്നായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനെ കാര്യമായി എടുത്തില്ല. അണക്കെട്ട് നിലനിൽക്കുന്ന പ്രദേശത്ത് ഭൂകമ്പത്തിന് എല്ലാ സാദ്ധ്യതയുമുണ്ടെന്ന്  റൂർക്കി ഐ.ഐ.ടിയിലെ വിദഗ്‌‌ദ്ധർ കണ്ടെത്തി. അതും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു.

സുപ്രീം കോടതി നിയമിച്ച ഉന്നതാധികാരസമിതിക്കു കീഴിലുള്ള വിദഗ്‌ധസമിതിയില്‍, മുമ്പ്‌ അണക്കെട്ടിനെക്കുറിച്ചു പരിശോധിച്ച ജല കമ്മിഷന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തരുതെന്നു സുപ്രീം കോടതി വ്യക്‌തമായ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷെ  തമിഴ്‌നാടിന്‌ അനുകൂലമായി റിപ്പോര്‍ട്ട്‌ എഴുതിയ ജല കമ്മിഷനിലെ, ഡോ. സി.ഡി. തട്ടെ,  ഡോ. ഡി.കെ. മത്തേ എന്നിവരെയുമാണ്‌ അംഗങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്‌. അവരുടെ പ്രവര്‍ത്തനം ഏകപക്ഷീയവുമായിരുന്നു. അണക്കെട്ട്‌ പരിശോധനാവേളയില്‍ കേരളത്തിന്റെ മുല്ലപ്പെരിയാര്‍ സെല്‍ അധ്യക്ഷന്‍ എം.കെ. പരമേശ്വരനെ ഒപ്പം കൂട്ടാതെ, തമിഴ്‌നാടിന്റെ പ്രതിനിധിയെ മാത്രം കൊണ്ടുപോയി. ഇതിനെതിരെ കേരളം നൽകിയ പരാതി കേന്ദ്ര സര്‍ക്കാര്‍ ഗൌനിച്ചു പോലുമില്ല.

സുപ്രീം കോടതിയുടെ നെറികേടുകള്‍ 

കേസ് വിചരണ നടക്കുമ്പോള്‍ കേരളത്തിനനുകൂലമെനു തോന്നിപ്പിക്കുന്ന പല നിരീക്ഷണങ്ങളും കോടതി നടത്തിയിരുന്നു. അതൊക്കെ വെറുതെ കേരളത്തെ പറ്റിക്കാന്‍ ഉദ്ദേശിച്ചു തന്നെ നടത്തിയവയായിരുന്നു. ഒരു സംസ്‌ഥാനത്തെ ജനങ്ങളുടെ സുരക്ഷ നിശ്‌ചയിക്കാന്‍ അവിടുത്തെ നിയമനിര്‍മാണസഭകള്‍ക്ക്‌ അധികാരമുണ്ടെന്നു മുമ്പു സുപ്രീം കോടതിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അതാണ്‌ ഇപ്പോഴത്തെ വിധിയിലൂടെ സുപ്രീം കോടതി തള്ളിക്കളഞ്ഞത്‌. 2006 ലെ തങ്ങളുടെ വിധിയെ മറികടക്കാനാണ്, കേരളം  ഡാം സുരക്ഷ നിയമം പാസാക്കിയതെന്നു പറയുന്ന സുപ്രീം കോടതി പക്ഷെ, പഞ്ചാബ് സമാനമായ നിയമം പാസാക്കിയതിന്റെ നേരെ കണ്ണടക്കുന്നു. ഹരിയാനയ്‌ക്ക് വെള്ളം നൽകാൻ പഞ്ചാബിൽ സത്‌ലജ്/ യമുനാ കനാൽ നിർമ്മിക്കണമെന്ന്,  2004 ജൂൺ നാലിനു  സുപ്രീംകോടതി വിധിച്ചിരുന്നു.  അതിനെ  മറികടക്കാന്‍  പഞ്ചാബ് നിയമസഭ ബിൽ പാസാക്കി. അതേവർഷം ജൂലായ് 15ന് മുൻപ് കനാൽ നിർമ്മാണം തുടങ്ങണമെന്നായിരുന്നു  കോടതി ഉത്തരവ്. ഇതു മറികടക്കാൻ 2004 ജൂലായ് 12ന്  പഞ്ചാബ് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് പഞ്ചാബ് ടെർമിനേഷൻ ഒഫ് എഗ്രിമെന്റ്സ്‌ ബിൽ പാസാക്കി. വിധിക്ക് അടിസ്ഥാനമായ 1981ലെ കരാർ അതോടെ റദ്ദായി. പക്ഷെ അതൊന്നും സുപ്രീം കോടതിക്ക് അപമാനമായി തോന്നിയില്ല. കേരളം പാസാക്കിയ നിയമം പക്ഷെ അപമാനമായി തോന്നുന്നു.

മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലേക്ക് രണ്ട് സാങ്കേതിക വിദഗ്‌ദ്ധരെ കേന്ദ്രം നിയമിച്ചതിലും കോടതി തങ്ങളുടെ ഉത്തരവ് വിഴുങ്ങി.  ഈ വിദഗ്‌ദ്ധർ കേന്ദ്ര ജല കമ്മിഷനുമായി ബന്ധമില്ലാത്തവരാവണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.  കേന്ദ്ര ജല കമ്മിഷനുമായി ബന്ധമുള്ളവരെ നിയമിക്കില്ലെന്ന് വാക്കാൽ കോടതിയെ കേന്ദ്രസർക്കാർ അറിയിക്കുകയും ചെയ്തു. എന്നാൽ നിയമിച്ചത് കേന്ദ്ര ജല കമ്മിഷൻ മുൻ ചെയർമാൻ ഡോ. സി.ഡി. തട്ടെ, മുൻ മെമ്പർ ഡോ. ഡി.കെ. മത്തേ എന്നിവരെ. മുല്ലപ്പെരിയാർ തർക്കത്തിൽ തമിഴ്നാടിന് അനുകൂല നിലപാട് നേരത്തേ സ്വീകരിച്ചവരാണ് ഇരുവരും. ഇതൊക്കെ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും  നടത്തിയ നെറികെട്ട ഒളിച്ചു കളിയുടെ ഭാഗമായിരുന്നു.

 ഈ  കോടതിയെ ഇനി കേരളം എന്തിനനുസരിക്കണം?

കേരളത്തെ പിന്നില്‍ നിന്നും കുത്തിയ മഹാന്‍ 

സുപ്രീം കോടതി  അസംബന്ധ കമ്മിറ്റിയെ നിയമിച്ചപ്പോള്‍ കേരളം നമ്മുടെ ഭാഗം  വാദിക്കാന്‍  വേണ്ടി ഒരാളെ നിയോഗിച്ചു. നിയമ പണ്ഡിതനെന്ന് നമ്മള്‍ കരുതിയതും, മലയാളിയാണെന്ന് നമ്മള്‍ തെറ്റിദ്ധരിച്ചതുമായ ജസ്റ്റിസ് കെ റ്റി തോമസ് എന്ന മഹാനായിരുന്നു അദ്ദേഹം. സമിതി അംഗമായപ്പോഴേക്കും അദ്ദേഹം ജഡ്ജി ആയി സ്വയം അവരോധിച്ചു. കേരളത്തിന്റെ  ഭാഗം വാദിക്കുന്നതിനു പകരം കേരളത്തെ വിചാരണ ചെയ്യുകയാണുണ്ടായത്. തമിഴ് നാടിന്റെ വാദങ്ങള്‍ അംഗീകരിച്ച് ഒരു ജഡ്ജിയേപ്പോലെ  വിധി പറഞ്ഞു. താന്‍ കേരളത്തിന്റെ പ്രതിനിധിയല്ലെന്നും സുപ്രീംകോടതി നിയോഗിച്ച സമിതയംഗമാണെന്നുമാണ്‌ വിധി വരുന്നതിനു മുന്‍പ്‌ ഇദേഹം  പറഞ്ഞിരുന്നത്‌. അണക്കെട്ടിനു യാതൊരു ബലക്ഷയവുമില്ല എന്നും ഇനി ഒരു നൂറു വര്‍ഷം കേടുകൂടാതെ ഇരിക്കുമെന്നും കൂടെ ഇദ്ദേഹം പറഞ്ഞു.  ഇദ്ദേഹം കേരളത്തിനു വേണ്ടി വാദിച്ചിരുന്നെങ്കിലും വിധി മറിച്ചാകുമായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും കേരളത്തിന്റെ പ്രതിനിധി കേരളത്തിന്റെ താല്‍പ്പര്യത്തിനു വേണ്ടി നില്‍ക്കുമെന്ന് മലയാളികള്‍ ന്യായമായും പ്രതീക്ഷിച്ചു.

കേരളത്തിന്റെ ഭാഗം ​വാദിക്കാന്‍  കേരളം നിയോഗിച്ച പ്രതിനിധി കൂടെ നമ്മളെ പറ്റിക്കുന്ന അവസ്ഥയില്‍ കേരളത്തിനു സാധ്യതകള്‍ വിരളമാണ്.

വിധി വന്നതിനു ശേഷം പല കോണുകളില്‍ നിന്നും കേരളത്തിലെ അധികാരികളെയും, കേരളത്തിന്റെ വക്കീലന്‍മാരെയും, ഒക്കെ വിമര്‍ശിക്കുന്ന തരത്തില്‍ പല പരാമര്‍ശങ്ങളും  നടക്കുന്നുണ്ട്. പക്ഷെ ഇവരൊക്കെ എന്തു നല്ല നിലപാടുകള്‍ സ്വീകരിച്ചാലും, 2006 ലെ വിധി അസ്ഥിരപ്പെടുത്താന്‍ സുപ്രീം കോടതി തുനിയില്ലായിരുന്നു എന്നതില്‍ സംശയമില്ല. കോടതി വിധി വായിച്ചാല്‍ അത് ബോധ്യമാകും.

സുപ്രീംകോടതി വിധി ഏകപക്ഷീയമാണ്‌.  വെറും സാങ്കേതികവും  നിയമവിരുദ്ധവുമായ കാര്യങ്ങളില്‍ ഊന്നിയാണീ വിധി ഉണ്ടായിരിക്കുന്നത്. പിന്‍വതിലിലൂടെയുള്ള സ്വാധീനവും തള്ളിക്കളയാന്‍ ആകില്ല. ഭൗമശാസ്‌ത്രജ്‌ഞരുടെയും ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്‌ധരുടെയും അഭിപ്രായങ്ങളും ഒന്നും ഈ  തീരുമാനം എടുക്കുന്നതില്‍ കണക്കിലെടുത്തിട്ടില്ല.  ശാസ്‌ത്രീയ നിഗമനങ്ങളുടെ പിന്‍ബലത്തോടെയുള്ള വിധിയല്ല ഇപ്പോഴത്തേത്‌.
118 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് സ്ഥിരമായി സുരക്ഷിതമാണെന്നു പറയുന്ന  ഒരു വിധി അനുസരിക്കാന്‍ കേരളം ബാധ്യസ്ഥരല്ല. ഒരു പക്ഷെ കോടതി അലക്ഷ്യമാകും അത്. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഈ വിധിയെ ബഹിഷ്കരിച്ചാല്‍ സുപ്രീം കോടതിക്കെതു  ചെയ്യാന്‍ ആകും? ഒന്നും ചെയ്യാന്‍ ആകില്ല.

ഏത് മനുഷ്യ നിര്‍മ്മിത വസ്തുവിനും ഒരായുസുണ്ട്. അത് അനന്തകാലത്തോളം നിലനില്‍ക്കുമെന്ന് ഏത് കോടതി പറഞ്ഞാലും അംഗികരിക്കാന്‍ സുബോധമുള്ള ആരും ബാധ്യസ്ഥരല്ല. ഈ അണക്കെട്ട് സുരക്ഷിതമല്ലെന്ന ഭീതിയിലാണ്‌ കേരളീയര്‍. പക്ഷെ സുരക്ഷിതമാണെന്നാണ്‌ സുപ്രീംകോടതി പറയുന്നത്‌.  ജനങ്ങള്‍ പേടിക്കേണ്ട എന്നു പറയാന്‍ ഒരു കോടതിക്കും അധികാരമില്ല. സുപ്രീം കോടതിയില്‍ ഒരു ബോംബ് വച്ചിട്ടുണ്ട് എന്ന്  ആരെങ്കിലും ഒരു വ്യാജ സന്ദേശം അയച്ചാല്‍ അപ്പോള്‍ നാലു കാലും പറിച്ചോടുന്ന  അങ്ങത്തമാരാണ്, കേരളം പേടിക്കേണ്ട എന്നു പറയുന്നത്.
നിയമവശങ്ങളും സാങ്കേതിക റിപ്പോര്‍ട്ടുകളുമൊക്കെ  തീര്‍ച്ചയായും പ്രധാനംതന്നെ. പക്ഷെ അതിനും മുകളിലാണ്, ജീവനും സ്വത്തിനും ആപത്തുണ്ടെന്ന ഭീതി വേട്ടയാടുന്ന അവസ്ഥ. ഈ  വിധി നിയമപരമായും ഭരണഘടനാപരമായും, ശാസ്‌ത്രീയ റിപ്പോര്‍ട്ടുകളുടെയും,  സാങ്കേതിക റിപ്പോര്‍ട്ടുകളുടെയും  അടിസ്ഥാനത്തിലും ഒക്കെ വിശകലനം ചെയ്താല്‍ ശരിയായിരിക്കാം. പക്ഷെ, നമ്മുടെ ഭരണഘടന ജനങ്ങള്‍ക്കുറപ്പു നല്‍കുന്ന സുരക്ഷിതത്വബോധം  നല്‍കുന്നതില്‍ അതു പരാജയപ്പെട്ടിരിക്കുന്നു.

കേരളം പാസാക്കിയ സംസ്ഥാന ഡാം സുരക്ഷാ നിയമം അസാധുവാക്കിക്കൊണ്ട് കോടതി  പറഞ്ഞത്‌, ഒരു സംസ്‌ഥാനം പാസാക്കിയ നിയമത്തിന്റെ ഫലം അയല്‍ സംസ്‌ഥാനത്തെ ബാധിച്ചേക്കും എന്നാണ്. ജനങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കപ്പെടാനും സുരക്ഷ ഉറപ്പുവരുത്താനുമുള്ള നിയമം നിര്‍മിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്‌ അവകാശം. അത്‌ അയല്‍ സംസ്ഥാനത്ത്‌ പ്രത്യാഘാതം ഉണ്ടാക്കുമോ എന്ന വിഷയം മറ്റൊന്നാണ്‌. അതിനുള്ള പ്രതിവിധി ഒരു ജനനതയുടെ ന്യായമായ ഭീതിയെ പുച്ഛിക്കുകയല്ല. സുപ്രീംകോടതിയുടെ തീരുമാനം തെറ്റോ ശരിയോ എന്നു പരിശോധിക്കാന്‍ രാജ്യത്ത്‌ മറ്റൊരു കോടതിയില്ല.  അതുകൊണ്ട് കേരളത്തിനു മുന്നില്‍ സാധ്യതകള്‍ വിരളമാണ്.

ഇപ്പോഴത്തെ  കോടതി വിധി, എല്ലാ പഴുതുകളും  അടച്ചുള്ളതാണ്. ഇനി കേരളത്തിനുമുന്നില്‍ ഒരു പോംവഴിയുമില്ല. പുനരവലോകന ഹര്‍ജി നല്‍കാമെങ്കിലും അതുകൊണ്ടു ഒരു ഗുണവുമുണ്ടാകില്ല. ഇനി ഈ കോടതിയില്‍ നിന്നുണ്ടാകുന്ന ഏത് വിധിയും ഈ വിധിയുടെ ചുവടു പിടിച്ചായിരിക്കും. മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന നദിയല്ല എന്ന വാദം ഒരിക്കലും ഉന്നയിക്കരുത് എന്നാണി വിധിയില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിരിക്കുന്നത്.

കേരളത്തിനു മുന്നിലുള്ള  സാധ്യതകള്‍ 

1.

ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാംകൂര്‍ മഹരാജാവും തമ്മിലുണ്ടാക്കിയ പാട്ടക്കരാര്‍ 999 വര്‍ഷത്തേക്കാണ്. ലോകത്തൊരിടത്തും ഇങ്ങനെ  ഒരു കാരാറിപ്പോഴില്ല. ഇത് വെറും ഒരു പാട്ടക്കരാറാണ്. കേരളത്തിനാ പട്ടക്കരാര്‍ റദ്ദാക്കാം. കേരള സര്‍ക്കാര്‍ ഈ പട്ടക്കരാര്‍ റദ്ദാക്കിക്കൊണ്ട് ഒരുത്തരവു പുറപ്പെടുവിക്കുക. ഈ ഉത്തരവിനു നിയമസാധുതയുണ്ട്. അതൊരു പക്ഷെ  വലിയ  രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമായിരിക്കും. വികാര ജീവികളായ തമിഴ്നാട്ടിലെ ജന്തുക്കള്‍ ഒരു പക്ഷെ മലയാളികളെ ആക്രമിച്ചേക്കാം. ഭാവിയില്‍ അണക്കെട്ടു തകര്‍ന്ന് അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിനാളുകള്‍ മരിച്ചു പോകുന്നതിലും ഭേദം, ഇപ്പോള്‍ ചെറിയ ചില അക്രമങ്ങള്‍ സഹിക്കുകയാണ്. ഈ കേസില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു നിഷ്‌പക്ഷ നിലപാടുണ്ടായില്ല. സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ട ബാധ്യതയുള്ള പല കേന്ദ്രമാരും  പ്രത്യക്ഷമായി തന്നെ തമിഴ്  നാടിനനുകൂലമായ നിലപാട് സ്വീകരിച്ചു.

2.

ഈ വിധിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന  മറ്റൊരു ഗൂഡാലോചന കേരളത്തിനുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്.  മുല്ലപ്പെരിയാറിലെ വെള്ളം മുഴുവന്‍ തമിഴ് നാടിനു ലഭ്യമാകാന്‍ തരത്തിലുള്ള ഒന്ന്. പഴയ അണക്കെട്ടിൽ പുതിയ ടണൽ നിർമ്മിച്ച് ഭീഷണി ഒഴിവാക്കാമെന്ന ഉന്നതാധികാര സമിതിയുടെ നിർദ്ദേശത്തിൽ ഇരു സംസ്ഥാനങ്ങൾക്കും ധാരണയുണ്ടാക്കാം, എന്ന  നിർദ്ദേശം.  കേരളം നിർദ്ദേശിക്കാത്ത ഒന്നാണത്. ഒരു തുരംഗം നിര്‍മ്മിച്ച് മുല്ലപ്പെരിയാറിലെ വെള്ളം മുഴുവന്‍  തമിഴ്‌നാടിനു കൊടുക്കാം.  ഇത്  ഉന്നതാധികാരസമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  തമിഴ്‌നാട്‌ അതിനെ അംഗീകരിച്ചു. സുപ്രീം കോടതി അത് വിധിയിൽ പറഞ്ഞിട്ടും ഉണ്ട്. ഇത്‌ പ്രത്യക്ഷത്തില്‍ കേരളത്തിന്‌  ദോഷം ചെയ്യും. ഒരുതുള്ളി വെള്ളം പോലും കിട്ടില്ല. ഇപ്പോഴത്തെ വിധി അനുസരിച്ചും കിട്ടില്ല.  പിന്നെ ഉള്ള പ്രശ്നം  തേക്കടി ടൂറിസ്‌റ്റ്‌ സങ്കേതം  ഇല്ലാതാകുന്നതും, അവിടത്തെ ആവാസവ്യവസ്ഥ ഇല്ലാതാകുന്നതും,  കടുവാ സങ്കേതം നശിക്കുന്നതുമൊക്കെ  ആണ്. രണ്ടു സംസ്‌ഥാനങ്ങളും യോജിച്ച്‌ ആവശ്യപ്പെട്ടാല്‍ ഇത്‌ അംഗീകരിക്കാമെന്ന്‌ കോടതി പറഞ്ഞിട്ടുണ്ട്‌. തമിഴ് നാടിനിതിനോട് യോജിപ്പാണെന്നു  തോന്നുന്നു. കേരളവും യോജിക്കുക. തുരംഗം നിര്‍മ്മിച്ച് വെള്ളം കൊണ്ടു പോയാല്‍ പിന്നെ അണക്കെട്ടിന്റെ ആവശ്യമില്ല. അത് തകര്‍ത്തു കളയുക.  മനുഷ്യ ജീവനേക്കാള്‍ വലുതല്ല ടൂറിസവും, ആവാസ വ്യവസ്ഥയും, കടുവയുമൊക്കെ.  എല്ലാ കൃഷിഭൂമിയും നശിപ്പിച്ച് അരിക്കും പച്ചക്കറിക്കും വേണ്ടി  മറ്റുള്ളവരെ ആശ്രയിക്കുന്ന കേരളത്തിനെന്തിനാണു വെള്ളം?


3.
മുല്ലപ്പെരിയാര്‍  വിഷയത്തില്‍ കേന്ദ്ര  സര്‍ക്കാര്‍ കേരളത്തെ അതി സമര്‍ദ്ധമായി വഞ്ചിച്ചു. അവര്‍ തമിഴനാടിന്റെ  പക്ഷത്ത് ചേര്‍ന്നു. കേരളത്തില്‍ നിന്നു കേന്ദ്രത്തിലേക്ക് തെരഞ്ഞെടുത്ത് ആയച്ച ഒരു മന്ത്രിയും ഇതില്‍ കേരളത്തിനു വേണ്ടി ഇടപെട്ടിട്ടില്ല. മറ്റെല്ലാ വിഷയങ്ങളിലും ഇതാണവസ്ഥ. അര നൂറ്റാണ്ടിലധികം ഇന്‍ഡ്യന്‍ യൂണിയനില്‍ നിന്നിട്ട് കേരളം എന്തു നേടി?  കാര്യമായി ഒന്നുമില്ല. മറ്റുള്ളവര്‍ക്ക്  കൊടുത്തതിനു ശേഷം  എന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍  വേണമെങ്കില്‍ എടുത്തോ എന്നും പറഞ്ഞ് എറിഞ്ഞു തരുന്നതല്ലാതെ? എല്ലാ കാര്യത്തിലും കേരളം തഴയപ്പെടുകയാണ്.

ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാത്ത ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടം പോലെ ട്രെയിനുകളും, നല്ല ബോഗികളും, ആധുനിക സൌകര്യങ്ങളുള്ള സ്റ്റേഷനുകളും കൊടുക്കുന്നു. എന്നിട്ട് എലികള്‍ പെറ്റുകിടക്കുന്ന  ചോര്‍ന്നൊലിക്കുന്ന  ദ്രവിച്ച ബോഗികള്‍ നമുക്ക് തരുന്നു. 99% മലയാളികളും  യാത്ര ചെയ്യുന്നത് പണം നല്‍കി ടിക്കറ്റ് എടുത്താണെന്നോര്‍ക്കുക. ഒരു കോച്ച് ഫാക്റ്ററി തരാമെന്നു മോഹിപ്പിച്ചു നടക്കുന്നതല്ലാതെ ഇതു വരെ തന്നിട്ടില്ല. ഉള്ള റെയില്‍  ഡിവിഷന്‍ പോലും തമിഴ് നാടും കര്‍ണാടകയും കൊണ്ടു പോകുന്നു. 100 % സാക്ഷരത നേടിയ കേരളത്തിന്, ഒരു ഐ ഐ റ്റി ഇതു വരെ അനുവദിച്ചിട്ടില്ല. 50% സാക്ഷരതയുള്ളവര്‍ക്ക് പോലും അത് അനുവദിച്ചു കൊണ്ടിരിക്കുന്നു. നിലവാരമുള്ള എത്ര കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍   കേരളത്തിലുണ്ട്? പറയാന്‍ ആണെങ്കില്‍ അനേകം  കാര്യങ്ങളുണ്ട്.

കേരളത്തോടെപ്പോഴും ഇന്‍ഡ്യ ഭരിക്കുന്നവര്‍ക്ക് ഒരു ചിറ്റമ്മ നയമാണുള്ളത്. ഒ രാജഗോപാലൊഴികെ കേരളത്തില്‍  നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയും കേരളത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല.  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രി സഭയിലെ രണ്ടാമനായ ആന്റണി എന്ത് ചെയ്തു? ഒന്നും ചെയ്തിട്ടില്ല. ചിദംബരം ചെയ്തതിനൊക്കെ ഒപ്പു വച്ചു കൊടുത്തു. ആരായാലും അതിനേ സാധിക്കൂ. ആന്റണി പ്രധാന മന്ത്രി ആയാലും ഒന്നും ചെയ്യാന്‍ സാധിക്കില്ല.

കേന്ദ്രത്തിന്റെ കാര്യമായ സഹായം  ഇല്ലാതെ തന്നെ കേരളം ഇന്‍ഡ്യയില്‍  പ്രതി ശീര്‍ഷ വരുമാനത്തില്‍ ഒന്നാമതാണ്. അത് മലയാളികള്‍  കേരളത്തിനകത്തും പുറത്തും ജോലി ചെയ്ത് പണം സമ്പാദിച്ചു നേടിയതാണ്. ഗള്‍ഫ് എന്ന വിദേശ സ്ഥലത്തു  പോയി മലയാളിക്ക് ജോലി ചെയ്യാമെങ്കില്‍ , മദ്രാസ്, ബാംഗളൂര്‍, മുംബൈ, ഡെല്‍ഹി തുടങ്ങിയ "വിദേശ" സ്ഥലങ്ങളിലും പോയി ജോലി ചെയ്യാം. മലയാളികളെ സഹോദരന്‍മാരായി കാണാനും അവരുടെ ആശങ്ക പങ്കു വയ്ക്കാനും  ശേഷിയില്ലാത്ത  തമിഴര്‍ വസിക്കുന്ന ഇന്‍ഡ്യയില്‍ എന്തിന്, ഇന്‍ഡ്യക്കാര്‍ എന്ന ലേബല്‍ കൊണ്ടു നടക്കണം? വിദേശിയരായ ശ്രീലങ്കന്‍ തമിഴരോടുള്ള സ്നേഹം പോലും ഇന്‍ഡ്യക്കാരായ മലയാളികളോട് തമിഴ് നാട്ടുകാര്‍ക്കില്ല. അങ്ങനെയുള്ള ജന്തുക്കളെ എന്തിനു നമ്മള്‍ സഹോദരരായി കാണണം? പറഞ്ഞു വരുന്നത് നമ്മള്‍ എന്തിന്, ഇന്‍ഡ്യന്‍ യൂണിയനില്‍ തുടരണമെന്നാണ്.

1949 ല്‍ ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ തിരുവിതാം കൂര്‍ സ്വതന്ത്രമായി നില്‍ക്കണമെന്ന് അന്നത്തെ മഹാരാജാവ്, ബാലരാമ വര്‍മ്മ ആഗ്രഹിച്ചിരുന്നു. ഒരു പക്ഷെ അതായിരുന്നു കേരളത്തിനു നല്ലതും. കേരള സര്‍ക്കാരിന്, കേന്ദ്രത്തിലെ  തവിട്ടു നിറമുള്ള സായിപ്പിനെയോ, സുപ്രീം കോടതിയിലെ ഭീകരരേയോ പേടിക്കാതെ മുല്ലപ്പെരിയാര്‍  കരാര്‍  റദ്ദാക്കി മലയാളികളുടെ ഭീതി അകറ്റാമായിരുന്നു.

 ഇന്‍ഡ്യന്‍ യൂണിയനില്‍ ചേര്‍ന്നപ്പോള്‍ മലയാളികള്‍ മടിയന്‍മാരായി തീരുകയാണുണ്ടായത്. അരിയും പച്ചക്കറിയും തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ മടിയില്ലെങ്കില്‍, അവയൊക്കെ തായ് ലണ്ടില്‍ നിന്നോ, മലേഷ്യയില്‍ നിന്നോ, ശ്രീലങ്കയില്‍ നിന്നോ ഇറക്കുമതി ചെയ്യുന്നതില്‍ എന്താണു തെറ്റ്?

ബാല കൃഷ്ണ പിള്ളയുടെ രാഷ്ട്രീയ നിലപാടുകളെ ഒന്നിനെയും ഞാന്‍ അനുകൂലിക്കുന്നില്ല. അദ്ദേഹം പഞ്ചാബ് മോഡല്‍ പ്രക്ഷോഭം വേണമെന്നു പറഞ്ഞതിനോടും ഞാന്‍ യോജിച്ചിരുന്നില്ല. ഇപ്പോഴത്തെ സുപ്രീം കോടതി വിധി, അദ്ദേഹം ​പറഞ്ഞത് ശരി ആയിരുന്നു എന്ന് എന്നേക്കൊണ്ട് ചിന്തിപ്പിക്കുന്നു.

രണ്ടാം തരം പൌരന്‍മാരായി ഇന്‍ഡ്യന്‍ യൂണിയനില്‍ നില്‍ക്കുന്നതിനേക്കാള്‍ അഭികാമ്യം,  ഒന്നാം തരം പൌരന്‍മാരായി ഒരു സ്വതന്ത്ര  കേരളത്തില്‍ നില്‍ക്കുന്നതാണെന്ന് എനിക്കു തോന്നുന്നു. അനുഭവം  ആണിതെന്നേക്കൊണ്ട് പറയിച്ചത്.



40 comments:

kaalidaasan said...

ഇപ്പോഴത്തെ കോടതി വിധി, എല്ലാ പഴുതുകളും അടച്ചുള്ളതാണ്. ഇനി കേരളത്തിനുമുന്നില്‍ ഒരു പോംവഴിയുമില്ല. പുനരവലോകന ഹര്‍ജി നല്‍കാമെങ്കിലും അതുകൊണ്ടു ഒരു ഗുണവുമുണ്ടാകില്ല. ഇനി ഈ കോടതിയില്‍ നിന്നുണ്ടാകുന്ന ഏത് വിധിയും ഈ വിധിയുടെ ചുവടു പിടിച്ചായിരിക്കും. മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന നദിയല്ല എന്ന വാദം ഒരിക്കലും ഉന്നയിക്കരുത് എന്നാണി വിധിയില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയല്ല. അത് പറയാന്‍ ഏത് മഹാരാജാവിന്റെ തീട്ടുരമാണു കേരളത്തിനു വേണ്ടത്? ഈ ജഡ്ജിമാര്‍  ഇരിക്കുന്ന ഒരു കോടതിയിലേക്കും കേരളം  പോകരുതെന്നാണെന്റെ അഭിപ്രായം. കേരളം കേരളത്തിന്റെ വഴി നോക്കണം. പട്ടക്കരാര്‍ റദ്ദാക്കി അണക്കെട്ട് കേരളം ഏറ്റെടുക്കണം. ഈ ജഡ്ജിമാര്‍ എന്തു ചെയ്യുമെന്നു നോക്കാം.

Baiju Elikkattoor said...

ജനങ്ങളുടെ ആശങ്കക്ക് പുല്ലു വില നൽകുന്ന ഈ കോടതി വിധിയെ Judicial Fascism എന്ന് വേണം വിളിക്കാൻ. ശരിയാണ്, കേന്ദ്ര സർക്കാരിന്റെ പല മേഖലകളിലും കേരളത്തോടുള്ള അവഗണ കാണുമ്പോൾ ബാലകൃഷ്ണ പിള്ളയുടെ 'പഞ്ചാബ് മോഡൽ' പ്രസംഗം ഒരു അധികപ്രസംഗം ആയിരുന്നില്ല എന്ന് തോന്നാറുണ്ട്...!

ktahmed mattanur said...

പ്രവാസികള്‍ അയക്കുന്ന പണം കേരളത്തിന്റെ പ്രധാനപ്പെട്ട വരുമാനമാണെന്ന് താങ്കള്‍ എന്നാണാവോ തിരിച്ചറിഞ്ഞത്,അപ്പോള്‍ കണ്ടവനെ അപ്പാ എന്ന് കണ്ണൂര് ഭാഗത്ത് പറയും ,താങ്കളുടെ നാട്ടില്‍ എന്തു പറയുമെന്നറിയില്ല.

kaalidaasan said...

>>>ജനങ്ങളുടെ ആശങ്കക്ക് പുല്ലു വില നൽകുന്ന ഈ കോടതി വിധിയെ Judicial Fascism എന്ന് വേണം വിളിക്കാൻ<<<

ബൈജു,

ഇത് Judicial Fascism തന്നെയാണ്. ഈ ശുംഭന്‍ മാരെ കയറൂരി വിട്ടതിന്റെ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാര്‍ എന്നും തമിഴ് നാടിന്റെ പക്ഷത്തേ നിന്നിട്ടുള്ളു. നമ്മുടെ അവകാശങ്ങള്‍ പരസ്യമായി പറയാന്‍ പോലും നമുക്ക് നാണക്കേടാണ്. കെ റ്റി തോമസ് എന്ന ജഡ്ജി പുംഗവന്‍ പറയുന്നത് കേള്‍ക്കുക. സുപ്രീം കോടതി വിധി അദ്ദേഹം സ്വാഗതം ചെയ്യുന്നു. പക്ഷെ അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള തീരുമാനത്തോട് യോജിക്കുന്നില്ല. ഇതുപോലെയുള്ള നപുംസകങ്ങളെ കേരളത്തില്‍ നിന്നും  നാടു കടത്തുകയാണു വേണ്ടത്.

എത്ര ധാര്‍ഷ്ട്യത്തോടെ ആണീ ശുംഭന്‍ മാര്‍ വിധി പറഞ്ഞിരിക്കുന്നത്. ജനാധിപത്യത്തില്‍ അധികാരം ജനങ്ങള്‍ക്കാണെന്ന അടിസ്ഥാന സത്യം പോലും മറന്നുകൊണ്ടാണീ വിധി. കേരളത്തില്‍ ഒരണക്കെട്ട് വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഈ ശുംഭന്‍ മാരോ, കേന്ദ്ര സര്‍ക്കാരോ, തമിഴ് നാടോ അല്ല. കേരളത്തിലെ ജനങ്ങളാണ്. അതാണു ജനാധിപത്യത്തിന്റെ അന്തസത്ത.

kaalidaasan said...

>>>ശരിയാണ്, കേന്ദ്ര സർക്കാരിന്റെ പല മേഖലകളിലും കേരളത്തോടുള്ള അവഗണ കാണുമ്പോൾ ബാലകൃഷ്ണ പിള്ളയുടെ 'പഞ്ചാബ് മോഡൽ' പ്രസംഗം ഒരു അധികപ്രസംഗം ആയിരുന്നില്ല എന്ന് തോന്നാറുണ്ട്...!<<<

ബൈജു,

അടുത്ത കാലത്ത് ദേശിയ പാത വികസന അതോരിറ്റി മറ്റൊരു ഇരുട്ടടി കേരളത്തിനു നല്‍കി. കേരളത്തില്‍ നിന്നവര്‍ പിന്‍മാറി. അവര്‍ ശഠിക്കുമ്പോലെ 100 മീറ്റര്‍ വീതിയില്‍ റോഡു പണിയാന്‍ സ്ഥലം വിട്ടു കിട്ടാത്തതാണു കാരണം പറയുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് 45 മീറ്ററിലോ 30 മീറ്ററിലോ റോഡു മതിയെങ്കില്‍ അങ്ങനെ പണുതു കൊടുക്കാന്‍ ഇവര്‍ക്കെന്താണു തടസം?

കേരളത്തില്‍ ജനസാന്ദ്രത വളരെ കൂടുതലാണ്. അപ്പോള്‍ അതിന്നനുസരിച്ചേ സ്ഥലം ലഭ്യമാകൂ. ലഭിക്കുന്ന സ്ഥലത്തിനു യോജിച്ച രീതിയില്‍ റോഡു പണിയുകയാണു വേണ്ടത്.

ഇതുപോലെ എല്ലാ കാര്യത്തിലും കേരളത്തെ അവഗണിക്കുകയും അവഹേളിക്കുകയുമം ​ചെയ്യുന്ന ഒരു യൂണിയന്റെ ഭഗമായി കേരളം നില്‍ക്കുന്നതില്‍ പ്രസക്തിയില്ല. ഒന്നുകില്‍ നമ്മുടെ അവകാശങ്ങള്‍ നമ്മള്‍ മേടിച്ചെടുക്കുക. അതിനു കഴിയില്ലെങ്കില്‍ വിട്ടു പോകുക.

ഇന്ന് സര്‍വ കക്ഷി യോഗം ചേരുന്നുണ്ട്. ഒരു ചടങ്ങിനു വേണ്ടി അത് ചേരാതെ കേരളം ശക്തമായ ചില തീരുമാനങ്ങള്‍ എടുക്കണം. കേരളത്തിന്റെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍ പാട്ടക്കരാര്‍ റദ്ദാക്കുമെന്ന് കേന്ദ്രത്തെ അറിയിക്കണം. അതു വരെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന എം പി മാരെ പാര്‍ലമെന്റിലേക്കയക്കില്ല എന്നും തീരുമാനിക്കണം. ഇവര്‍ അവിടെ പോയിരുന്നിട്ട് ഏതായാലും കേരളത്തിനു പ്രത്യേകിച്ച് ഗുണമൊന്നുമില്ല.

kaalidaasan said...

അഹമ്മദ് മട്ടന്നൂര്‍,

പ്രവാസികള്‍ അയക്കുന്ന പണം കേരളത്തിന്റെ പ്രധാനപ്പെട്ട വരുമാനമാണെന്ന് ഞാന്‍ ഇതു വരെ പറഞ്ഞിട്ടില്ല. താങ്കള്‍ക്കെവിടെ നിന്നാണാ അറിവു കിട്ടിയത്?

ktahmed mattanur said...

കേന്ദ്രത്തിന്റെ കാര്യമായ സഹായം ഇല്ലാതെ തന്നെ കേരളം ഇന്‍ഡ്യയില്‍ പ്രതി ശീര്‍ഷ വരുമാനത്തില്‍ ഒന്നാമതാണ്. അത് മലയാളികള്‍ കേരളത്തിനകത്തും പുറത്തും ജോലി ചെയ്ത് പണം സമ്പാദിച്ചു നേടിയതാണ് ????, ഗള്‍ഫ് എന്ന വിദേശ സ്ഥലത്തു പോയി ???????മലയാളിക്ക് ജോലി ചെയ്യാമെങ്കില്‍ , മദ്രാസ് ? ബാംഗളൂര്‍ ?, മുംബൈ ?, ഡെല്‍ഹി തുടങ്ങിയ "വിദേശ" സ്ഥലങ്ങളിലും പോയി ജോലി ചെയ്യാം
ഇന്‍ഡ്യന്‍ യൂണിയനില്‍ ചേര്‍ന്നപ്പോള്‍ മലയാളികള്‍ മടിയന്‍മാരായി തീരുകയാണുണ്ടായത് ?. അരിയും പച്ചക്കറിയും തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ മടിയില്ലെങ്കില്‍ ?, അവയൊക്കെ തായ് ലണ്ടില്‍ നിന്നോ, മലേഷ്യയില്‍ നിന്നോ, ശ്രീലങ്കയില്‍ നിന്നോ ഇറക്കുമതി ചെയ്യുന്നതില്‍ എന്താണു തെറ്റ്?
കേരളത്തോടെപ്പോഴും ഇന്‍ഡ്യ ഭരിക്കുന്നവര്‍ക്ക് ഒരു ചിറ്റമ്മ നയമാണുള്ളത് ?. ഒ രാജഗോപാലൊഴികെ കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയും കേരളത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല.
വാഹനം ,മരുന്ന്,തുണികള്‍,ആസ്പത്രി ഉപകരണങ്ങള്‍,ടൂത് ബ്രഷ്,പേസ്റ്റ്,തുടങ്ങിയ നീണ്ട നിര വേറേ കിടക്കുന്നതിനാല്‍ കേരളം എങ്ങിനെ ഒന്നാമതായി
ഇതില്‍ അധികരിച്ചു കിട്ടുന്ന മഴയോടൊന്നിച്ച് സ്വര്‍ണനാണയങ്ങളും വീഴുന്നുണ്ട് എന്നു ഞാന്‍ വായിക്കില്ല.

kaalidaasan said...

>>>>വാഹനം ,മരുന്ന്,തുണികള്‍,ആസ്പത്രി ഉപകരണങ്ങള്‍,ടൂത് ബ്രഷ്,പേസ്റ്റ്,തുടങ്ങിയ നീണ്ട നിര വേറേ കിടക്കുന്നതിനാല്‍ കേരളം എങ്ങിനെ ഒന്നാമതായി
ഇതില്‍ അധികരിച്ചു കിട്ടുന്ന മഴയോടൊന്നിച്ച് സ്വര്‍ണനാണയങ്ങളും വീഴുന്നുണ്ട് എന്നു ഞാന്‍ വായിക്കില്ല.<<<


പ്രതിശീര്‍ഷ വരുമാനത്തില്‍ കേരളം ഒന്നാമതായത് വരുമാനം കൂടിയിട്ടു തന്നെയാണ്. മൂന്നു നാലു വര്‍ഷം മുന്നെ ദിവസം 50 രൂപ കൂലി കിട്ടിയിരുന്ന കൂലിപ്പണിക്കാരന്നു വരെ ഇപ്പോള്‍ 300 മുതല്‍ 400 രൂപ വരെ കിട്ടുന്നു. സമാനമായ വര്‍ദ്ധന എല്ലാ ജോലിക്കാര്‍ക്കും  കിട്ടുന്നു. ഇപ്പോള്‍ റബ്ബറിനു വില കുറഞ്ഞെങ്കിലും  ആറു മാസം മുമ്പു വരെ നല്ല വില ലഭിച്ചിരുന്നു. ശമ്പളത്തിലും വലിയ വര്‍ദ്ധന ഉണ്ടായി. ഇങ്ങനെയൊക്കെ ആണ്, പ്രതിശീര്‍ഷ വരുമാനം ​കൂടിയത്.

അത് മലയാളികള്‍ കേരളത്തിനകത്തും പുറത്തും ജോലി ചെയ്ത് പണം സമ്പാദിച്ചു നേടിയതാണ് എന്നെഴുതിയത് വായിച്ചു മനസിലാക്കന്‍ താങ്കള്‍ക്കാകുന്നില്ല. അതിന്റെ പ്രശ്നമാണ്.

കേരളം സ്വതന്ത്രമായാല്‍ എന്തു സംഭവിക്കും എന്നാണു ഞാന്‍ തുടര്‍ന്ന് എഴുതിയത്. ഇപ്പോള്‍ ഗള്‍ഫ് എന്ന വിദേശ സ്ഥലത്തു പോകുമ്പോലെ, ഇന്‍ഡ്യയിലെ മറ്റ് സ്ഥലങ്ങളിലും പോയി ജോലി ചെയ്യാം എന്നാണു ഞാന്‍ പറഞ്ഞത്. ഇതില്‍ നിന്നും കേരളത്തിന്റെ പ്രധാന വരുമാനം  പ്രവാസികളേതാണെന്ന് താങ്കള്‍ മനസിലാക്കിയത് എന്റെ കുറ്റമല്ല.

താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ വിശദമാക്കാം. കേരളത്തിലെ ജനങ്ങളുടെ പ്രധാന വരുമാനം പ്രവാസികളുടേതല്ല. കേരളത്തില്‍ ജോലി ചെയ്യുന്നവരുടേതാണ്. ജോലി ചെയ്യാതെ ഇരുന്ന് പ്രവാസികളുടെ വരുമാനത്തില്‍ ജീവിക്കുന്ന കുറച്ചു പേരുണ്ടാകാം.

ktahmed mattanur said...

മലയാളികളെക്കാള്‍ ജോലി ചെയ്യുന്ന തമിഴന്‍, ബങ്കാളി ,കറ്ണാടക മറ്റിതര സംസ്ഥാനങ്ങളിലേ ജനങ്ങള്‍ക് അങ്ങിനെയെങ്കില്‍ കേരളത്തില്‍ കിട്ടുന്ന വേതനം എന്തു കൊണ്ട് കിട്ടുന്നില്ല,താങ്കള്‍ പറഞ്ഞ ഒന്നാം സ്ഥാനത്തിന് അവരല്ലെ അര്‍ഹര്‍, പ്രവാസി(അത് ഗള്‍ഫുകാരന്‍ മാത്രമല്ല)വര്‍ഷാവര്‍ഷം കേരളത്തിലേക്കയക്കുന്ന പണം മണിമാണികകള്‍ തീര്‍കുന്നു എന്നത് ശരി,അതാണ് ഈ കൂലി വര്‍ദന,അല്ലാതെ ബേഗ്ലൂരില്‍ ഫ്ലാറ്റെടുത്ത് ബെന്‍സ് കാറില്‍ കേരളത്തിലേക്ക് വരുന്ന മലയാളികളെ കൊണ്ടല്ല,മണ്ണ് വിറ്റ പണം കൊണ്ടുപോയി അമേരിക്കയില്‍ വീടെടുത്താലും നടക്കില്ല,ബേങ്കില്‍ നിക്ഷേപിച്ച് ഉത്തരേന്ത്യന്‍ സായിപ്പുമാര്‍ക്ക് നല്‍കുമ്പോഴും നടക്കില്ല,പ്രവാസിയായ സാധാരണക്കാരന്റെ നമുക്കഹങ്കാരമെന്ന് തോന്നിപ്പിക്കുന്ന ആ പണം കേരളത്തിലെ തെരുവുകളിലെത്തുന്ന ആഗ്രഹങ്ങള്‍ വേണം,ഏതായാലും താങ്കള്‍ പറയുന്നത് എനിക്കൊട്ടും മനസിലാവുന്നില്ലെന്ന് തന്നെ പറയട്ടെ,
പിന്നെ താങ്കള്‍ എഴുതിയതിനെ കുറിച്ച്,കടലോര പ്രദേശം ഇങ്ങിനെ നീണ്ടു കിടക്കുന്നതിനാല്‍ മറ്റൊരു യൂറൊപ്പ് ആയിരുന്നേണെ കേരളം,എങ്കിലും നമുക്ക് ഭാരതം തന്നെ നല്ലത്,ഇതിന്റെ സുഖം അന്ന് ഉണ്ടാവില്ല,പല കാരണങ്ങള്‍ കൊണ്ടും.

kaalidaasan said...

>>>>ഏതായാലും താങ്കള്‍ പറയുന്നത് എനിക്കൊട്ടും മനസിലാവുന്നില്ലെന്ന് തന്നെ പറയട്ടെ,<<<<

ഞാന്‍ പറഞ്ഞതൊന്നും താങ്കള്‍ക്ക് മനസിലായില്ല എന്നത് ശരിയാണ്. ഞാന്‍ ഇവിടെ മുല്ലപ്പെരിയാര്‍ വിഷയത്തേപ്പറ്റി എഴുതിയപ്പോള്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണു താങ്കളെഴുതിയത്.

മലയാളികളുടെ വരുമാനമാണ്, പ്രതിശീര്‍ഷ വരുമാനം  കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. അല്ലാതെ കേരളത്തില്‍ വന്ന് ജോലി ചെയ്യുന്ന മറുനാട്ടുകാരുടെ വരുമാനമല്ല.

മണിമാളികകള്‍ പണിയുന്നത് പ്രവാസികള്‍ മാത്രമല്ല. കേരളത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും, ബാങ്ക് ജോലിക്കാരും, അധ്യാപകരും, വ്യവസായികളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും  ഒക്കെ മണിമാളികകള്‍ പണിയുന്നുണ്ട്. അത് താങ്കളിതു വരെ കണ്ടിട്ടില്ല എന്നാണ്, താങ്കളുടെ അഭിപ്രായത്തില്‍ നിന്നും മനസിലാകുന്നത്.

പ്രവാസികള്‍ മണിമാളികള്‍ പണിയുന്നതുകൊണ്ടല്ല കേരളത്തില്‍ കൂലി വര്‍ദ്ധന ഉണ്ടായത്. മലയാളികല്‍ പണി എടുക്കാന്‍ മടി പിടിച്ചതുകൊണ്ട്, പുറത്തു നിന്നും ജോലിക്കാര്‍ വരുന്നു. അവര്‍ക്ക് ചോദിക്കുന്ന കൂലി കൊടുക്കേണ്ടിയും വരുന്നു. ഇതേ മലയാളി ഗള്‍ഫ് നാടുകളില്‍ പോയി അടിമകളേപ്പോലെ അറബിക്കു വേണ്ടി പണി എടുക്കുകയും ചെയ്യുന്നു. അതിന്റെ പകുതി ആത്മാര്‍ത്ഥതയോടെ കേരളത്തില്‍ പണിയെടുത്തിരുന്നെങ്കില്‍ കേരളം എത്രയധികം പുരോഗമിക്കുമായിരുന്നു. മടി മാത്രമല്ല ലോകത്ത് ഏറ്റവും എളുപ്പത്തില്‍ വഞ്ചിക്കപ്പെടുന്നതും മലയാളികളാണ്.

kaalidaasan said...

>>>>കടലോര പ്രദേശം ഇങ്ങിനെ നീണ്ടു കിടക്കുന്നതിനാല്‍ മറ്റൊരു യൂറൊപ്പ് ആയിരുന്നേണെ കേരളം,എങ്കിലും നമുക്ക് ഭാരതം തന്നെ നല്ലത്,ഇതിന്റെ സുഖം അന്ന് ഉണ്ടാവില്ല,പല കാരണങ്ങള്‍ കൊണ്ടും.<<<<

കടലോര പ്രദേശമില്ലെങ്കിലും കേരളം ഏത് വികസിത രാജ്യങ്ങളോടും കിടപിടിക്കുന്ന വികസനം നേടാന്‍ യോഗ്യത ഉണ്ട്. പക്ഷെ മടി മാറണം. എങ്ങനെ ജോലി ചെയ്യാതിരിക്കാം എന്നതാണു ശരാശരി മലയാളിയുടെ ചിന്ത. ആത്മാര്‍ത്ഥമായി ജോലി ചെയുന്ന എത്ര മലയാളികളുണ്ട് കേരളത്തില്‍? സര്‍ക്കാര്‍ ഓഫീസുകളില്‍ 10% പോലുമില്ല. നിസാര പ്രശ്നങ്ങള്‍ക്ക് വരെ സമരം ചെയ്യുന്ന, ജോലി ചെയ്യാതെ വീട്ടിലിരിക്കുന്ന മനോഭാവം മാറണം. ദിവസവും കുളിക്കുന്ന മലയാളി പക്ഷെ പരിസരം ഏറ്റവും വൃത്തികേടാക്കി ഇടുന്നു. ആരോഗ്യ രംഗത്ത് ഉണ്ടായ എല്ലാ നേട്ടങ്ങളെയും പിന്നോട്ടടിക്കുന്ന തരത്തില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നു. ലോകത്തിന്റെ ഏത് മൂലയിലുമുള്ള എല്ലാ തരം പനികളും ഘോഷയാത്ര ആയി കേരളത്തിലേക്കു മാത്രം വരുന്നു. എന്തുകൊണ്ടാണെന്ന് താങ്കളൊക്കെ ഒന്നാലോചിക്കുക. ഇത്ര അച്ചടക്കമില്ലാത്ത ഒരു ജനത ലോകത്തൊരിടത്തും ഉണ്ടാകില്ല.

കേരളം ഇന്‍ഡ്യയില്‍ തുടരുന്നതു തന്നെയാണു നല്ലത്. പക്ഷെ ഇതു പോലെ അവഗണന സഹിച്ച് രണ്ടാം തരം പൌരന്‍മാരായി തുടരുന്നതില്‍ അര്‍ത്ഥമില്ല. 118 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് ലോകാവസാനം വരെ സ്ഥിരമായി ബലമുള്ളതാണെന്നു പറയുന്ന ഒരു നീതി ന്യായ വ്യവസ്ഥയില്‍ എന്തിനു തുടരണം എന്നാണു ഞാന്‍ ചോദിച്ചത്. ഇപ്പോള്‍ സുപ്രീം കോടതി പറഞ്ഞതുപോലെ സ്ഥിരമായി ബലമുള്ളതാണോ ഈ അണക്കെട്ട്. താങ്കളുടെ അഭിപ്രായം ​പറയുക.

മലക്ക് said...

@സുപ്രീം കോടതി: പാട്ടക്കരാറിന് നിയമ സാധുത നൽകുന്ന കോടതി വിധി നിയമസഭയ്‌ക്ക് നിയമം വഴി മറികടക്കാൻ കഴിയില്ല.

ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉത്കണ്ഠകൾ അകറ്റുന്നതിനും ആവശ്യമായ നിയമനിർമ്മാണം നടത്താൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് ജനപ്രതിനിധികൾ അടങ്ങിയ നിയമസഭകളും പാർലമെന്റും? നിയമസഭ പാസാക്കുന്ന
നിയമത്തിന് നിലനില്പില്ലെങ്കിൽ ജനഹിതത്തിന് എന്താണ് വില? ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നിയമനിർമ്മാണം നടത്താൻ വേണ്ടി തന്നെയാണ് നിയമസഭകളും പാർലമെന്റും.

@സുപ്രീം കോടതി: പെരിയാർ അന്തർസംസ്ഥാന നദിയല്ലെന്ന് തെളിയിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. ഈ തർക്കം കേരളം വീണ്ടും ഉന്നയിക്കാൻ പാടില്ല.

കേരളത്തിൽ ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന പെരിയാർ അന്തർ സംസ്ഥാന നദിയാണെന്നാണ് ഇപ്പോൾ സുപ്രീംകോടതി വിധിയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ കേസിൽ ഇടപെടേണ്ടത് സുപ്രീംകോടതിയല്ല, നദീജല ട്രൈബ്യൂണലാണ്.


@സുപ്രീം കോടതി: അണക്കെട്ട് സ്ഥിരമായി സുരക്ഷിതാവസ്ഥയിലാണ്. ഇക്കാര്യം 2006ലെ സുപ്രീംകോടതി വിധിയും സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും ശരിവച്ചിട്ടുണ്ട്.

ഇത്രയും പഴക്കമുള്ള അണക്കെട്ട് സുരക്ഷിതമല്ല എന്നത് ഏതു കൊച്ചു കുട്ടിക്കും അല്പം ബുദ്ധി ഉണ്ടെങ്കിൽ മനസിലാക്കാവുന്നതെ ഉള്ളൂ. സുപ്രീം കോടതിക്ക് ഇത്ര കൂടി ബുദ്ധി ഇല്ലെന്ന് അറിയിച്ചതിൽ സന്തോഷം.


സ്ഥിരമായി സുരക്ഷിതാവസ്ഥയിൽ ആണെന്ന് പറഞ്ഞാൽ 999 വർഷവും സുരക്ഷിതം ആണെന്നാണോ ഉദ്ദേശിച്ചത് ആവോ?

@സുപ്രീം കോടതി: പഴയ അണക്കെട്ടിൽ പുതിയ ടണൽ നിർമ്മിച്ച് ഭീഷണി ഒഴിവാക്കാമെന്ന ഉന്നതാധികാര സമിതിയുടെ നിർദ്ദേശത്തിൽ ഇരു സംസ്ഥാനങ്ങൾക്കും ധാരണയുണ്ടാക്കാം

നോട്ട് ദി പോയിന്റ്‌! ഭീഷണി ഉണ്ട് എന്ന ധ്വനി ഈ വാചകത്തിൽ ഉണ്ട്. ഡാമിൽ വെള്ളം എത്തുന്നതിനു മുൻപ് ടണൽ നിര്മ്മിച്ച് ആ ജലം തമിൾനാടിനു കൊടുക്കാതെ കേരളം ഉപയോഗപ്പെടുത്തുക എന്നൊരു നിര്ദേശം സാധ്യമാകുമോ? നിയമപരമായി ഇത് അനുവധിക്കുന്നില്ലെങ്കിൽ അവർ ചെയ്യുന്നപോലെ മോഷണം തന്നെ ശരണം.

@Kalidasan: കേരളം എന്തിന്, ഇന്‍ഡ്യയുടെ ഭാഗമായിരിക്കണം?

മുല്ലപ്പെരിയാർ എന്ന ഒറ്റ വിഷയമാണ് പ്രശ്നം എങ്കിൽ കേരളം ഇന്ത്യയിൽ നിന്നും പോകുന്നതിലും നല്ലത് തമിഴ്നാട്‌ പോകുന്നതല്ലേ? അവർ ആണെങ്കിൽ തമിൾ രാജ്യം വേണമെന്ന് ആഗ്രഹിക്കുന്നും ഉണ്ട്. അങ്ങനെ ആകുമ്പോൾ അവർ ആക്രമിച്ചാലും വലിയ പ്രശ്നം ഇല്ല തിരിച്ചും പണി കൊടുക്കാം.

ktahmed mattanur said...

മുറ്റത്ത് പൂച്ച ചത്തു കിടന്നാല്‍ വഴിയിലേയ്ക് എടുത്തിടുന്നതും വഴിയില്‍ പട്ടി ചത്തു നാറിയാല്‍ മിന്‍സിപ്പാലിറ്റിയെ കുറ്റം പറഞ്ഞ് നടക്കുന്നതും തൊട്ട് ജനം കൂടി നില്‍കുന്നിടത്തു കഫം തുപ്പുന്നതും തോന്നിയിടം മൂത്രമൊഴിക്കുന്നതുമായ ഒരു പാട് വിഷയങ്ങള്‍ നമുക്കുണ്ട്,ഒരു നിയന്ത്രണവുമില്ല,ആരെയും ഭയപ്പെടേണ്ടതുമില്ല,പിന്നെങ്ങിനെ,,
, മുറ്റത്ത് ഉണക്കിലകള്‍ വീഴാതിരിക്കുവാന്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നു,ഇന്റര്‍ ലോക്കില്ലാതെ ഭംഗ്ഗി പോരാ,മഴവെള്ളം കെട്ടി നില്‍കാതിരിക്കുവാന്‍ ചാലുകള്‍ കീറി പഞ്ചായത്തു തോറും സര്‍കാര്‍ പണിത ചാലുകളിലേക്ക്,ആ വ്ചെള്ള്ടം രണ്ട് മണിക്കൂര്‍ കൊണ്ട് കടലിലെത്തപ്പെടുന്നു, തണലില്ലാതതിനാല്‍ ചുട്ടുപഴുത്ത മേല്‍കൂരയ്കടിയില്‍ നിന്ന് കാലാവസ്ഥയെ കുറ്റം പറയുന്നു,വെള്ളമില്ലെന്ന് പറഞ്ഞ് ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക് കുഴലുകളിറക്കുന്നു, കൂടാതെ സര്‍കാറിന്റെ വക ചാരന്മാരായ യൂക്കാലി,മഹാഗണി,ബദാം,തുടങ്ങിയ മരങ്ങളുഇം, നീര്‍ചാലുകളായതൊക്കെ മാലിന്യം തള്ളാനുള്ള ഇടങ്ങള്‍,,ഉടുമ്പ് ,മരപ്പട്ടി തുടങ്ങിയുള്ള വംശനാശം വന്നുകൊണ്ടിരിക്കുന്ന ജീവി വര്‍ഗത്തെ കണ്ടാല്‍ എറിഞ്ഞു കൊല്ലാനുള്ള കൂട്ടായ്മ,ഇതൊക്കെയാണ് കേരളം,
പ്രവാസികളുടെ വരുമാനം കേരളത്തിന്റെ സമ്പത് നിലയെ ഒരു തരത്തിലും ഉയര്‍തുന്നില്ല എന്നത് താങ്കളുടെ പഴയ എഴുത്തിലുണ്ട്,പ്രവാസികള്‍ കേരളത്തില്‍ തന്നെ ജോലി ചെയ്തിരുന്നെങ്കില്‍ പഴ്ചിമ ബങ്കാളിലെ അവസ്ഥയിലും മോശമായിരിക്കും അവസ്ഥ, ദിനേശ് ബീഡിയും വലിച്ച് കടത്തിണ്ണയില്‍ രാഷ്ട്രീയം പറയുന്ന വിദ്യാഭ്യാസമുള്ള ഒരു ജനക്കൂട്ടം,(എല്ലവരും എന്നര്‍ഥമില്ല).
താങ്കള്‍ പറയുന്നതു പോലെ കേരളം വേര്‍പെട്ടാല്‍ എന്തുണ്‍റ്റ് കേരളത്തിന്,വ്യവസായം? ക്ര്ഷി?ടെക്നോളജി?താങ്കള്‍ പ്രവാസികളുടെ വരുമാനത്തെ ഒഴിച്ചു നിറുത്തി ഒന്ന്വി ലയിരുത്തുക,മഠിയന്മാരാണെന്ന് താങ്കള്‍ തന്നെ പറയുന്നു,സുഡാനികളെയും സോമാലികളെയും പോലെ,നാട്ടിലെത്തിയാല്‍ വലിയ തലയില്‍ കെട്ടുമായി ഖാര്‍തൂമിലെ പീഠിക തിണ്ണയില്‍ മറ്റൊരു വിസയും കാതിരിക്കുന്നത് പോലെ നമുക്കും സ്വറ പറഞ്ഞിരിക്കാം,
കെ റ്റി തോമസിനെ പോലുള്ളവരെ നിയോഗിച്ച നമ്മുടെ സര്‍കാറാണ് വില്ലന്‍,കോടതിയില്‍ തെളിവു നല്‍കുമ്പോള്‍ മൂത്രമൊഴിക്കുവാന്‍ പോകുന്നതു നിറുത്താന്‍ പറ്റില്ലെ.
ഈ ദുശ്ശീലം അയാള്‍ക് പണ്ടേ ഉണ്ടെന്നറിഞ്ഞിട്ടും.ഈ പേരില്‍ കേരളം വേര്‍പെട്ടാല്‍ അതിന്റെ പേരിലാവും ആദ്യത്തെ യുദ്ദം,അതിലൂടെ നദികളില്‍ മറ്റുള്ളതും അവര്‍ കൈവശപ്പെടുത്തും,നമുക്ക് കിട്ടുന്ന ആദ്യത്തെ പ്രഹരം.
കരാറും വിധിയും കാലാവധിയും അണക്കെട്ടിന്റെ പരിശോദനയും, പരിശോദിക്കുമ്പോള്‍ എന്നില്‍ ഷണ്ഡത്വം ഉണ്ടാവുന്നു,എന്നെക്കാള്‍ അതിനു യോഗ്യതയുള്ളവര്‍ നമ്മെ ഭരിക്കുമ്പോള്‍ ഞാനെന്തിനു നാണിക്കണം.

kaalidaasan said...

>>>>നിയമസഭ പാസാക്കുന്ന
നിയമത്തിന് നിലനില്പില്ലെങ്കിൽ ജനഹിതത്തിന് എന്താണ് വില? ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നിയമനിർമ്മാണം നടത്താൻ വേണ്ടി തന്നെയാണ് നിയമസഭകളും പാർലമെന്റും.<<<


കോടതി വിധി മറികടക്കാന്‍ വേണ്ടി അനേകം നിയമ നിര്‍മ്മാണങ്ങള്‍ ഇന്‍ഡ്യയില്‍ നടന്നിട്ടുണ്ട്. പഞ്ചാബ് നിയാമസഭ പാസ്സാക്കിയ സമാനമായ നിയമം നിലവിലുമുണ്ട്.

2006 ലെ കോടതി വിധിയിലേക്ക് നയിച്ചത് ഒരു വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകളായിരുന്നു. ആ സമിതിയിലുള്ളവര്‍ വീണ്ടും പുതിയ സമിതിയില്‍ ഉണ്ടാകരുതെന്ന് ഈ ബഞ്ച് വളരെ വ്യക്തമായി പറഞ്ഞിരുന്നു. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ തമിഴനാടിനു വേണ്ടി അവരെ ഉള്‍പ്പെടുത്തി. ഇതേ കോടതി തന്നെയാണിവര്‍ തുടരുന്നതിന്റെ നേരെ കണ്ണടച്ചതും. സ്വന്തം വാക്കിനു വില കല്‍പ്പിക്കാന്‍ ശേഷിയില്ലാത്ത ഈ ശുംഭന്‍മാരാണ്, അവരുടെ ഒരു വിധിയെ മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തി എന്നാക്ഷേപിക്കുന്നത്.

ജനധിപത്യ രാജ്യത്ത് നിയമസഭക്ക് നിയമനിര്‍മ്മാണം  നടത്താന്‍ അധികാരമില്ല എന്നു പറയുമ്പോള്‍ ജനാധിപത്യം തന്നെ അപ്രസക്തമാകുന്നു. നിയമ സഭ നിര്‍മ്മിക്കുന്ന നിയമം നടപ്പിലാക്കുന്നതില്‍ പാളിച്ച ഉണ്ടാകുന്നുണ്ടോ എന്നു നോക്കലാണ്, കോടതിയുടെ ചുമതല. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം നിയമ സഭ പാസാക്കിയാല്‍ അതിനെ അസ്ഥിരപ്പെടുത്താന്‍ കോടതിക്കധികാരമുണ്ട്. അണക്കെട്ടിന്റെ സുരക്ഷ എന്നു പറയുന്നത് ഇന്‍ഡ്യന്‍ ഭരണഘടനയുടെ വിഷയമല്ല. അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്റെ വിഷയമാണ്.

kaalidaasan said...

>>>>കേരളത്തിൽ ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന പെരിയാർ അന്തർ സംസ്ഥാന നദിയാണെന്നാണ് ഇപ്പോൾ സുപ്രീംകോടതി വിധിയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ കേസിൽ ഇടപെടേണ്ടത് സുപ്രീംകോടതിയല്ല, നദീജല ട്രൈബ്യൂണലാണ്.<<<

ഇതിലെ ശുംഭത്തരം താങ്കള്‍ ശ്രദ്ധിച്ചോ?

മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന നദിയല്ല എന്ന് എങ്ങനെ ആണു തെളിയിക്കേണ്ടത്? അന്തര്‍ സംസ്ഥാന നദി ആണെന്നല്ലേ തെളിവു നല്‍കാന്‍ സാധിക്കൂ?

പെരിയാര്‍ നദിയുടെ ആകെയുള്ള catchment area, f 5398 km2 ആണ്. അതില്‍ 114 km2 തമിഴ നാട്ടിലുണ്ട്. പക്ഷെ മുല്ലപ്പെരിയാര്‍ നദിയുടെ catchment area യില്‍ ഒരിഞ്ചു പോലും തമിഴ് നാട്ടിലില്ല.

ഇനി അഥവ അന്തര്‍സംസ്ഥാന നദിയാണെങ്കില്‍ തന്നെ അതിലെ ജലത്തില്‍  തമിഴ് നാടിനുള്ള അവകാശം ഇപ്പോഴത്തെ 100% ആകുന്നതെങ്ങനെ?

ഇത് ഒരു നദീജല ട്രൈബ്യൂണലിലേക്കും പോകേണ്ട കാര്യമല്ല. 999 വര്‍ഷത്തേക്കുള്ള പട്ടക്കരാറിനു നിയമസാധുത നല്‍കിയ ശുംഭന്‍മാരെ മുക്കാലിയില്‍ കെട്ടി അടിക്കുകയാണു വേണ്ടത്. ഈ ശുംഭന്‍മാരില്‍ നിന്നോ നദീജല ട്രൈബ്യൂണലില്‍  നിന്നോ കേരളത്തിനനുകൂലമായ ഒരു വിധിയും ഉണ്ടാകാന്‍ പോകുന്നില്ല. വേരുതെ പരാതി പറഞ്ഞും കേസു നടത്തിയും സമയവും പണവും കളയാമെന്നു മാത്രം.

ഇതൊരു പാട്ടക്കരാറാണ്. പുതുക്കിയെങ്കിലും പാട്ടക്കരാര്‍ പാട്ടക്കരാര്‍ മാത്രമാണ്. അത് കാരണം  പോലും കാണിക്കാതെ റദ്ദാക്കാന്‍ നിയമ വകുപ്പുണ്ട്. കേരളം അതാണു ചെയ്യേണ്ടത്. കേരളത്തിന്റെ ഒരു വിലാപവും കേന്ദ്രത്തിന്റെയോ തമിഴ് നാടിന്റെയോ സുപ്രീം കോടതിയുടേയോ, നദീജല ട്രൈബ്യൂണലിന്റെയോ ചെവിയില്‍ പതിയില്ല. പതിയുമായിരുന്നെങ്കില്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ഭീഷണിയിലൂടെ ഉണ്ടാക്കിയ ഒരു കരാറിന്, സ്വതന്ത്ര ഭാരതത്തില്‍ നിയമ പ്രാബല്യം നല്‍കില്ലായിരുന്നു.

തമിഴ് നാടിനു സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത ഒരു ഭരണം കേന്ദ്രത്തിലുണ്ടായാല്‍ ഒരു പക്ഷെ എന്തെങ്കിലും  നടന്നേക്കും. ഇപ്പോള്‍ മോദി ഭരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. വൈക്കോ എന്ന വിഷവിത്തിനെ മോദിക്കും മറികടക്കാന്‍  ആകില്ല എന്നതാണ്, കേരളത്തിന്റെ ദുര്‍വിധി.

kaalidaasan said...

>>>>ഇത്രയും പഴക്കമുള്ള അണക്കെട്ട് സുരക്ഷിതമല്ല എന്നത് ഏതു കൊച്ചു കുട്ടിക്കും അല്പം ബുദ്ധി ഉണ്ടെങ്കിൽ മനസിലാക്കാവുന്നതെ ഉള്ളൂ. സുപ്രീം കോടതിക്ക് ഇത്ര കൂടി ബുദ്ധി ഇല്ലെന്ന് അറിയിച്ചതിൽ സന്തോഷം.<<<

ഇവര്‍ പണം  എണ്ണി വാങ്ങിച്ചിട്ടാണിത് പറഞ്ഞതെന്നാണെന്റെ ബലമായ സംശയം. അല്ലെങ്കില്‍ ഇതുപോലെ മന്ദബുദ്ധിത്തരം പറയാന്‍ ഇവരുടെ തലയില്‍ കളിമണ്ണാണോ?

kaalidaasan said...

>>>>സ്ഥിരമായി സുരക്ഷിതാവസ്ഥയിൽ ആണെന്ന് പറഞ്ഞാൽ 999 വർഷവും സുരക്ഷിതം ആണെന്നാണോ ഉദ്ദേശിച്ചത് ആവോ? <<<

ആണെന്നു തന്നെയല്ലേ അര്‍ത്ഥം? ബലക്കുറവുണ്ടായാല്‍ ബലപ്പെടുത്താന്‍ വേണ്ടി ആണ്, മൂന്നംഗ സമിതിയെ ഇപ്പോള്‍ ഈ ശുംഭന്‍ മാര്‍ നിയോഗിച്ചിരിക്കുന്നത്. കേരളം അതിലേക്ക് ഒരു പ്രതിനിധിയെ അയക്കേണ്ട എന്നാണെന്റെ അഭിപ്രായം.

kaalidaasan said...

>>>>നോട്ട് ദി പോയിന്റ്‌! ഭീഷണി ഉണ്ട് എന്ന ധ്വനി ഈ വാചകത്തിൽ ഉണ്ട്. <<<

ഭീഷണി ഉണ്ടെന്നൊക്കെ ഇവര്‍ക്കറിയാം. തമിഴ് നാട്ടില്ലെ കട്ടാളന്‍ മാര്‍  സമ്മതിച്ചാല്‍ വേണമെങ്കില്‍ ഭീഷണി ഒഴിവാക്കിക്കോളൂ. അല്ലെങ്കില്‍ ഭീഷണിയുടെ തണലില്‍ 999 വര്‍ഷം ജീവിച്ചോളൂ എന്നാണീ അഭിനവ തമ്പ്രാക്കള്‍ കല്‍പ്പിച്ചിരിക്കുന്നത്.

തമിഴ് നാടിനു വേണ്ടത് വെള്ളമാണ്. കേരളം സ്വന്തം  ചെലവില്‍ അണകെട്ടി, ഇപ്പോള്‍ നല്‍കുന്നതില്‍ നിന്നും ഒരു തുള്ളി പോലും കുറയാതെ വെള്ളം തുടര്‍ന്നും നല്‍കാം എന്നു പറഞ്ഞുല്. അതിന്, എവിടെ വേണമെങ്കിലും ഉറപ്പു കൊടുക്കാമെന്നു പറഞ്ഞിട്ടും കേള്‍ക്കാത്തവരാണ്, ടണല്‍ ഉണ്ടാക്കി വെള്ളം തിരിച്ചു വിടുന്ന കാര്യം പരിഗണിക്കണമെന്നു പറയുന്നതെന്ന് നോക്കുക. അപ്പോള്‍ ഇതിലെ കള്ളക്കളി വ്യക്തമല്ലേ?

മുല്ലപ്പെരിയാര്‍ നദി ഒന്നാകെ തമിഴ് നാട്ടിലേക്ക് തിരിച്ചു വിടണമെന്നീ ഉണ്ണാക്ക മോറന്‍ മാര്‍ വിധിക്കാത്തതു ഭാഗ്യം. പറയുന്നത് രാജ്യ ദ്രോഹമാണെങ്കിലും ഇതുപോലെയുള്ള ജന്തുക്കളെ നേരിടാന്‍ പറ്റിയത് പണ്ട് നക്സലുകള്‍ നടത്തിയ ജനകീയ വിചാരണകളാണ്. എങ്കിലേ ഈ വക ജന്തുക്കള്‍ പേടിക്കു.

kaalidaasan said...

>>>>മുല്ലപ്പെരിയാർ എന്ന ഒറ്റ വിഷയമാണ് പ്രശ്നം എങ്കിൽ കേരളം ഇന്ത്യയിൽ നിന്നും പോകുന്നതിലും നല്ലത് തമിഴ്നാട്‌ പോകുന്നതല്ലേ? <<<

തമിഴ് നാടു പോകുന്നോ ഇല്ലയോ എന്നത് നമ്മള്‍ അന്വേഷിക്കേണ്ടതുണ്ടോ? നമുക്ക് നമ്മുടെ സുരക്ഷയാണു പ്രശ്നം. പ്രാണഭയമില്ലാതെ ജീവിക്കാന്‍ സാധിക്കുന്നില്ല. ഓരോ ഇന്‍ഡ്യക്കാരന്റെയും  സുരക്ഷ ഒരുക്കേണ്ടത് ഇന്‍ഡ്യന്‍ ഭരണഘടനയും കേന്ദ്ര സര്‍ക്കാരും സുപ്രീം  കോടതിയുമാണ്. ഇവര്‍ മൂന്നു പേരും ഒരുമിച്ച് നമ്മളെ പരാജയപ്പെടുത്തുന്നു എങ്കില്‍ പിന്നെ എന്തിനു നമ്മള്‍ ഇന്‍ഡ്യയുടെ ഭാഗമായിരിക്കണം?

അവഗണനയും അസംതൃപ്തിയുമുണ്ടാകുമ്പോഴാണ്, വിഘടന വാദം ശക്തി പ്രാപിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ പതിറ്റാണ്ടുകളായി അവഗണിച്ചപ്പോള്‍ നമ്മള്‍ അത് കണ്ടതാണ്.

Ananth said...

check this out....

http://www.azhimukham.com/secondtopnews-800.html

kaalidaasan said...

>>>>പ്രവാസികളുടെ വരുമാനം കേരളത്തിന്റെ സമ്പത് നിലയെ ഒരു തരത്തിലും ഉയര്‍തുന്നില്ല എന്നത് താങ്കളുടെ പഴയ എഴുത്തിലുണ്ട്<<<<

ഞാന്‍ അങ്ങനെ ഒരിടത്തും എഴുതിയിട്ടില്ല. പ്രവാസികള്‍ അയക്കുന്ന പണവും കള്ളു വിറ്റു കിട്ടുന്ന പണവും ഇല്ലായിരുന്നെങ്കില്‍ കേരളം കുത്തു പാള എടുത്തേനെ എന്ന അഭിപ്രായം കണ്ടപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തിട്ടുണ്ട്. പ്രവാസികള്‍ കേരളത്തിലേക്കയക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം കേരളത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉണ്ടാക്കുന്നുണ്ട്.

നിതാഖത്ത് എന്ന പ്രശ്നം ഉണ്ടായപ്പോള്‍ ഇതാ കേരളം നശിക്കാന്‍ പോകുന്നു എന്നാണു പലരും പ്രചരിപ്പിച്ചത്. മുല്ലപ്പെരിയാര്‍ നാളെ ഇടിഞ്ഞു വീഴും എന്നു പ്രചരിപ്പിച്ചതുപോലെ ഒന്ന്.

kaalidaasan said...

>>>>പ്രവാസികള്‍ കേരളത്തില്‍ തന്നെ ജോലി ചെയ്തിരുന്നെങ്കില്‍ പഴ്ചിമ ബങ്കാളിലെ അവസ്ഥയിലും മോശമായിരിക്കും അവസ്ഥ, ദിനേശ് ബീഡിയും വലിച്ച് കടത്തിണ്ണയില്‍ രാഷ്ട്രീയം പറയുന്ന വിദ്യാഭ്യാസമുള്ള ഒരു ജനക്കൂട്ടം,<<<<

ഇപ്പോള്‍ ദിനേശ് ബീഡിയൊന്നുമില്ല. മുന്തിയ ഇനം സിഗററ്റും ബിവറേജസില്‍ നിന്നും കിട്ടുന്ന പല നിറത്തിലുള്ള വിഷങ്ങളുമാണ്. ഇതൊക്കെ വലിച്ചും കുടിച്ചും  കടത്തിണ്ണയില്‍ രാഷ്ട്രീയം പറയുന്ന വിദ്യാഭ്യാസമുള്ള ഒരു ജനക്കൂട്ടമുള്ള ഒരു നാടും നന്നാകില്ല. മേലനങ്ങി പണിയെടുക്കണം. അറബിനാട്ടിലെ കടത്തിണ്ണയിലിരുന്ന് രാഷ്ട്രീയം പറയുനതിനല്ല അറബി കൂലി കൊടുക്കുന്നത്. അവിടെ എല്ലു മുറിയെ പണിയെടുക്കുന്നതിനാണ്. അതേ പണി കേരളത്തില്‍ ചെയ്താലും നല്ല കൂലി കിട്ടും. പക്ഷെ അതിന്, ഈ പ്രവസികള്‍ക്ക് മടിയാണ്. അതുകൊണ്ട് ബംഗാളികളും ബിഹാറികളും ഒറീസക്കാരും ആസാമികളും, ബംഗ്ളാദേശികളും വരെ കേരളത്തില്‍ വന്ന് പണിയെടുത്ത് പണമുണ്ടാക്കുന്നു.

അറബിയുടെ വീട്ടില്‍  അടിമപ്പണി ചെയ്യുന്ന പ്രവാസിക്ക് കേരളത്തില്‍ ജോലി ചെയ്യാന്‍ മടിയാണ്. മടിയുള്ളവരുടെ ഏത് നാടും മോശമായിരിക്കും. അവര്‍ ജോലി ചെയ്യാന്‍  തയ്യാറാണെങ്കില്‍ കേരളത്തിനൊന്നും സംഭവിക്കില്ല. ഇന്ന് മറുനാട്ടുകാര്‍ വന്ന് ജോലി ചെയ്ത് പണമുണ്ടാക്കുന്നതുപോലെ പണമുണ്ടാക്കാം. പക്ഷെ അതിനു ജോലി ചെയ്യാനുള്ള മനസ്തിതി കൂടെ വേണം.

കടത്തിണ്ണയില്‍ രാഷ്ട്രീയം പറഞ്ഞിരിക്കുന്ന സമയത്ത് സ്വന്തം  വീട്ടു വളപ്പില്‍ നാലു ചുവട് കപ്പ നട്ടാല്‍ അതെങ്കിലും പറിച്ചു തിന്നാം.

kaalidaasan said...

>>>>താങ്കള്‍ പറയുന്നതു പോലെ കേരളം വേര്‍പെട്ടാല്‍ എന്തുണ്‍റ്റ് കേരളത്തിന്,വ്യവസായം? ക്ര്ഷി?ടെക്നോളജി?താങ്കള്‍ പ്രവാസികളുടെ വരുമാനത്തെ ഒഴിച്ചു നിറുത്തി ഒന്ന്വി ലയിരുത്തുക,മഠിയന്മാരാണെന്ന് താങ്കള്‍ തന്നെ പറയുന്നു,<<<<

കേരളം വേര്‍പെടാതിരുന്നിട്ട് കേരളത്തിനെന്ത് നേട്ടമുണ്ടെന്ന് താങ്കള്‍ പറയുക. തമിഴ് നാടിനും മറ്റും കൊടുക്കുന്നതുപോലെ വ്യവസായങ്ങളോ ടെക്നോളജിയോ കേരളത്തിനു ലഭിക്കുന്നുണ്ടോ? കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായ ഫാക്റ്റ് അടച്ചു പൂട്ടലിനെ നേരിടുന്നു. ഇന്‍ഡ്യയില്‍ നിന്നു കൊണ്ട് അത് അടച്ചു പൂട്ടിയാലും ഇന്‍ഡ്യയില്‍ നിന്ന് വേര്‍പെട്ട് അടച്ചു പൂട്ടിയാലും ഫലം ഒന്നു തന്നെയല്ലേ?

പ്രവാസികളുടെ വരുമാനത്തെ ഒഴിച്ചു നിറുത്തി ചിന്തിക്കേണ്ട ആവശ്യം എന്താണ്? കേരളം വേര്‍പെട്ടാല്‍ പ്രവാസികളൊക്കെ ഇല്ലാതാകുമോ? അവര്‍ ഇന്നത്തേപ്പോലെ തന്നെ വിദേശത്തു പോയി ജോലി ചെയ്യും. വരുമാനമുണ്ടാക്കും.

മലയാളികള്‍ എല്ലാവരും മടിയന്‍മാരാണെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. ആത്മാര്‍ത്ഥത ഇല്ലാത്താവരാണെന്നല്ലേ. കുറച്ചു പേര്‍ കേരളത്തിനുള്ളില്‍ ഇരിക്കുമ്പോള്‍ മടിയന്‍മാരാണ്. ഇപ്പോള്‍ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ ചെയ്യുന്ന ജോലി മലയാളികള്‍ക്ക് ചെയ്യാന്‍ പറ്റുന്നതാണ്. അവര്‍ അത് ചെയ്യുന്നില്ല. പകരം അറബി നാടുകളില്‍ പോയി അതൊക്കെ ചെയ്യുന്നു.

kaalidaasan said...

>>>>കെ റ്റി തോമസിനെ പോലുള്ളവരെ നിയോഗിച്ച നമ്മുടെ സര്‍കാറാണ് വില്ലന്‍,കോടതിയില്‍ തെളിവു നല്‍കുമ്പോള്‍ മൂത്രമൊഴിക്കുവാന്‍ പോകുന്നതു നിറുത്താന്‍ പറ്റില്ലെ.<<<<

കെ റ്റി തോമസിനെ നിയമിച്ച സര്‍ക്കാരിനു തെറ്റൊന്നും പറ്റിയിട്ടില്ല. നിയമജ്ഞനും മലയാളിയുമായ അദ്ദേഹം കേരളത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് സര്‍ക്കാര്‍ കരുതി. സര്‍ക്കാര്‍ പ്രതിപക്ഷകക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമായിരുന്നു അദ്ദേഹത്തെ നിയമിച്ചത്. നിയമിച്ച സമയത്ത് അദ്ദേഹത്തേക്കുറിച്ചാരും ആക്ഷേപമൊന്നും പറഞ്ഞിരുന്നില്ല.

നിയമിച്ച ഉടനെ ഡെല്‍ഹിയിലെത്തി തമിഴ നാടിന്റെ അഥിതി ആയി അദ്ദേഹം താമസിച്ചു. തമിഴനാടിന്റെ ഭാഗം  ചേര്‍ന്നു. അണക്കെട്ടിന്റെ ഉയരം 142 അടി ആക്കി ഉയര്‍ത്താമെന്ന റിപ്പോര്‍ട്ടില്‍ ഒപ്പു വച്ചു. വിധി വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്തു. അണക്കെട്ട് സുരക്ഷിതമാണെന്ന് കോടതി പറഞ്ഞതുകൊണ്ട് മലയാളികള്‍ സന്തോഷികണമെന്ന സുവിശേഷം പോലും പ്രബോധാനം ചെയ്തു. എന്നിട്ടു പറയുന്നു താന്‍ വിയോജന കുറിപ്പു എഴുതി എന്ന്. അണക്കെട്ട് സുരക്ഷിതമാണെങ്കില്‍ പിന്നെ ഉയരം ആദ്യം ഉണ്ടായിരുന്ന 142 ആയാല്‍  എന്താണു പ്രശ്നം?

വിയോജനക്കുറിപ്പ് എഴുതുന്നവര്‍ റിപ്പോര്‍ട്ടില്‍  ഒപ്പു വയ്ക്കുകയല്ല വ്വേണ്ടത്. വേറെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുകയാണു വേണ്ടത്. ഭൂരിപക്ഷ വിധിയോട് യോജിപ്പില്ലാത്ത ജഡ്ജി മാര്‍ വേറെ വിധി ന്യായം ആണെഴുതാറുള്ളതെന്ന് സുപ്രീം  കോടതിയില്‍ പോലും ജഡ്ജി ആയിരുന്നിട്ടുള്ള ഇദ്ദേഹത്തിനറിയാത്തതൊന്നുമല്ലല്ലോ.

ഇദ്ദേഹവും കൂടെ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, കോടതി തീരുമാനമെടുത്തത്. ഇപ്പോഴീ ശുംഭന്‍ കേരളത്തിന്റെ വക്കീലിനെ കുറ്റം  പറയുന്നു. കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുമെന്ന് ഇദ്ദേഹത്തിനറിയില്ലെങ്കില്‍ ഇദ്ദേഹത്തോട് സഹതപിക്കാം. തമിഴ് നാട് എന്തു കൊടുത്തിട്ടുണ്ട് എന്നതൊക്കെ എപ്പോഴെങ്കിലും പുറത്തു വരുമായിരിക്കും.

kaalidaasan said...

>>>>ഈ പേരില്‍ കേരളം വേര്‍പെട്ടാല്‍ അതിന്റെ പേരിലാവും ആദ്യത്തെ യുദ്ദം,അതിലൂടെ നദികളില്‍ മറ്റുള്ളതും അവര്‍ കൈവശപ്പെടുത്തും,നമുക്ക് കിട്ടുന്ന ആദ്യത്തെ പ്രഹരം.<<<<

അതൊക്കെ വെറും തോന്നലല്ലേ. തമിഴ് നാടു വിഘടിച്ചു പോകുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ അവര്‍ക്ക് വരിക്കോരി കൊടുത്തു. പഞ്ചാബ് ഖലിസ്ഥാന്‍ വാദം നടത്തിയപ്പോള്‍ അവരെയും എല്ലാം നല്‍കി സന്തോഷിപ്പിച്ചു. ഹരിയാനക്ക് വെള്ളം നല്‍കാതിരിക്കാന്‍ സുപ്രീം കോടതി വിധി മറികടന്ന്, നിയമനിര്‍മ്മാണം നടത്തിയിട്ടു പോലും സുപ്രീം കോടതിയിലെ ഒരു ശുംഭനും പഞ്ചാബിന്റെ കുത്തിനു പിടിച്ചില്ല. നമ്മള്‍ എല്ലാം സഹിക്കുന്നതുകൊണ്ടാണിതൊക്കെ സംഭവിക്കുന്നത്. വിഘടിച്ചു പോകേണ്ടി വന്നാല്‍ വിഘടിച്ചു പോകുമെന്ന ശക്തമായ മുന്നറിയിപ്പു കൊടുക്കണം. വേര്‍പെടുന്നതൊക്കെ അവസാനമാണ്.

യുക്രൈനില്‍ നിന്ന് ക്രിമിയ വിഘടിച്ചു പോയിട്ട് എന്തെങ്കിലും സംഭവിച്ചോ? റഷ്യ അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും കൊടുത്തു. അതുപോലെ കേരളം വിഘടിച്ചാലും പിന്തുണക്കാനും സഹായിക്കാനും പലരുമുണ്ടാകും.

kaalidaasan said...

>>>>check this out....

http://www.azhimukham.com/secondtopnews-800.html<<<<



ശ്രീ സി ആര്‍ നീലകണ്ഠന്‍ കേരള ഭരണകര്‍ത്താക്കളെ കുറെയേറെ കുറ്റം പറയുന്നുണ്ട്. നമ്മുടെ ഭാഗത്ത് പല വീഴ്ചകളും പറ്റിയിട്ടുണ്ട്. തമിഴ് നാടിനേപ്പോലെ വക്ര ബുദ്ധി നമ്മള്‍ക്കില്ലാതെ പോയി എന്നത് ശരിയാണ്. എന്നു കരുതി കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ അദ്ദേഹത്തിന്റെ, ഇപ്പോള്‍ അവര്‍ 'എടുക്കുന്ന' വെള്ളം നാളെ നാം 'കൊടുക്കുന്ന' വെള്ളമായാല്‍ അതിന്റെ പിന്നിലെ 'ജലതന്ത്രം' തിരിച്ചറിയാന്‍ തമിഴ്‌നാടിന് കഴിയും, മലയാളിക്ക് മനസിലായില്ലെങ്കിലും എന്ന അഭിപ്രായത്തിലെ ധ്വനി നമ്മള്‍ ഇത്ര നാളും തമിഴ് നാടിനു വേണ്ടി ചെയ്ത സഹായങ്ങളെയൊക്കെ കൊഞ്ഞനം ​കുത്തുന്നതായി പോയി.

45 നദികളുള്ള കേരളം തമിഴ് നാട്, ഒരു നദിയിലെ വെള്ളം കൊണ്ടു പോയി വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടുന്നതില്‍ നമ്മള്‍  പണത്തിന്റെ നൂലാമാലയൊന്നും കണ്ടില്ല. ഇപ്പോഴും  അതല്ല കേരളത്തിന്റെ പ്രധാന പ്രശ്നം. ഉള്ള വെള്ളം ഉപയോഗിക്കാന്‍ നമുക്കറിയില്ല പിന്നെ മുല്ലപ്പെരിയാറിലെ കുറച്ചു വെള്ളം കിട്ടിയാല്‍ ഇവിടെ മല മറിയുകയും ഇല്ല. പഴയ അണക്കെട്ടിന്റെ സുരക്ഷിതത്വം തന്നെയാണു പ്രശ്നം. പുതിയ അണക്കെട്ടു വരുമ്പോള്‍ പുതിയ കരാറുണ്ടാക്കേണ്ടി വരും. അതൊക്കെ സ്വാഭാവികമായ കാര്യങ്ങളാണ്.

പിന്നെ പണമാണു പ്രശ്നമെന്നതൊക്കെ മറ്റ് കഥകള്‍ പോലെ ഒരെണ്ണം മാത്രം. അണക്കെട്ടിന്റെ ഉടമസ്ഥാവകാശം തന്നെയാണ്, തമിഴ് നാടിന്റെ പ്രശ്നം. അത് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറല്ല. ഇന്‍ഡ്യയില്‍ ഇന്നുള്ള നീതി ന്യായ വ്യവസ്ഥ അതിനനുകൂലമാണ്.

kaalidaasan said...

>>>>
2006 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ നിന്ന് ഒരു വിധിയുണ്ടായപ്പോഴാണ് കേരളം ഈ വിഷയത്തില്‍ 'ഇടപെടാന്‍' തീരുമാനിച്ചത്. നിലവിലുള്ള 136 അടി ജലനിരപ്പ് (1979-ല്‍ നിശ്ചയിച്ചതനുസരിച്ച് കുറച്ചത്) 142 അടിയാക്കാന്‍ ആയിരുന്നു കോടതി തീരുമാനം. ഈ സമയതതാണ് കേരളം ഡാം സുരക്ഷാ നിയമം എന്നറിയപ്പെടുന്ന നിയമഭേദഗതി തിരക്കിട്ട് പാസാക്കിയത്. അതിനര്‍ഥം 136 അടിവരെ ജലനിരപ്പുണ്ടായാലും ഡാമിനൊരു കുഴപ്പവുമില്ലെന്ന് കേരളം അംഗീകരിക്കുന്നു എന്നല്ലേ? 136 അടിയില്‍ കൂടിയാല്‍ അണക്കെട്ടിന് അപകമാകുമെന്നുമാണ് 2006 മാര്‍ച്ചില്‍ നിയമസഭ പാസാക്കിയ നിയമത്തില്‍ പറയുന്നത് എന്നുമോര്‍ക്കുക. ഫലത്തില്‍ 142 അടിയായി ഉയര്‍ത്തിയതിനെയാണ് കേരളം മറികടക്കാന്‍ ശ്രമിച്ചത്. 136-ല്‍ കൂടിയാല്‍ മാത്രമാണ് അപകടമെന്നു പറയാന്‍ എന്തുതെളിവാണ് കേരളത്തിന്റെ കൈവശമുള്ളത്? ഇപ്പോഴും 136 അടിയായി നിലനിര്‍ത്തണമെന്നാണ് കോടതി പറഞ്ഞിരുന്നതെങ്കില്‍ കേരളം 'വിജയിക്കു'മായിരുന്നോ? അതെങ്ങനെ 40 ലക്ഷം പേരുടെ സുരക്ഷ ഉറപ്പാക്കും? <<<


അണക്കെട്ടിലെ ജല നിരപ്പ് 136 അടി ആയി നിലനിറുത്താനാണ്, കേരളം കേരളം ഡാം സുരക്ഷാ നിയമം എന്നറിയപ്പെടുന്ന നിയമഭേദഗതി തിരക്കിട്ട് പാസാക്കിയത് എന്നതിനോട് യോജിക്കാന്‍ ആകില്ല. കേരളത്തിനുള്ളില്‍ നിലകൊള്ളുന്ന എല്ലാ അണകെട്ടുകളുടെയും സുരക്ഷക്കു വേണ്ടിയാണാ നിയമം പാസാക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി ആയി നിലനിറുത്തണമെന്ന് ആ നിയമത്തില്‍ ഒരിടത്തും  പറയുന്നില്ല. ആ നിയമം  ഈ ലിങ്കിലുണ്ട്.

The Kerala Irrigation and Water Conservation Act, 2003
(As amended in 2006)


നീലകണ്ഠന്‍ എന്തിനാണീ നിയമത്തെ ഇതു പോലെ വളച്ചൊടിക്കുന്നതെന്ന് മനസിലാകുന്നില്ല. കേരളത്തിന്റെ നിലപാട്, എല്ലാവര്‍ക്കും മനസിലാകും വിധം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.കോടതിയിലും പുറത്തും. ഈ അണക്കെട്ട് കാലഹരണപ്പെട്ടു. അത് പൊളിച്ചു മാറ്റണമെന്നാണാ നിലപാട്.

kaalidaasan said...

>>>>
മുല്ലപ്പെരിയാര്‍ ഭീഷണി ഒഴിവാക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കേരളം തീരുമാനിച്ചാല്‍ മതി. 50 വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ടുകള്‍ അടച്ചു പൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കുന്നുണ്ട് ആ റിപ്പോര്‍ട്ട്. പക്ഷേ 40 ലക്ഷം പേര്‍ മരിച്ചാലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടില്ലല്ലോ! <<<


ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഈ വിഷ്യം കേരളത്തിന്റെ വരുതിയില്‍ വരും, ഇടുക്കിയിലെ രണ്ട് പ്രശ്നങ്ങള്‍ ഒരേ സമയം പരിഹരിക്കപ്പെടും. യഥാര്‍ത്ഥ കുടിയേറ്റക്കാര്‍ക്ക് പട്ടയം ലഭിക്കും. മുല്ലപ്പെരിയാര്‍ അടച്ചു പൂട്ടി മലയാളികളുടെ ഭീതി അകറ്റുകയും ചെയ്യാം.

kaalidaasan said...

നീലകണ്ഠന്‍ എഴുതുന്നു.

>>>>എന്നാല്‍ ഈ തര്‍ക്കത്തിന്റെ യഥാര്‍ഥ വശങ്ങളും കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളും കോടതിക്കു മുമ്പാകെ വച്ച തെളിവുകളും വച്ചാണല്ലോ വിധിയുണ്ടാവുക. സത്യത്തേക്കാള്‍ തെളിവും നിയമത്തിന്റെ വ്യാഖ്യാനങ്ങളുമാണ് കോടതി വിധി നിര്‍ണയിക്കുന്നത് എന്നതൊരു രഹസ്യമല്ല. <<<<<

കോടതിയില്‍ വന്ന ഏത് തെളിവിന്റെയോ നിയമത്തിന്റെയോ അടിസ്ഥാനത്തിലാണ്, "ഈ അണക്കെട്ട് സ്ഥിരമായി ബലമുള്ളതാണെന്ന്" കോടതി പറഞ്ഞത്. കരാര്‍ കലാവധി 999 വര്‍ഷത്തേക്കാണ്. 999 വര്‍ഷം ഈ അണക്കെട്ട് ഇതു പോലെ ബലമുള്ളതായി നില്‍ക്കുമെന്ന് കോടതിക്ക് പറയാന്‍ എന്തു തെളിവും നിയമവും ആണു സഹായിച്ചത്?

"മുല്ലപ്പെരിയര്‍ ഒരു അന്തര്‍ സംസ്ഥാന നദിയല്ല എന്ന വാദം കേരളം ഒരിക്കലും ഉന്നയിക്കാന്‍ പടില്ല" എന്നു പറഞ്ഞിരിക്കുന്നത് ധാര്‍ഷ്ട്യമല്ലേ? ഏത് നിയമവും തെളിവുമാണിതുപോലെ വിധി പറയാന്‍ കോടതിയെ പ്രേരിപ്പിച്ച്ത്?

kaalidaasan said...

നീലകണ്ഠന്‍ എഴുതുന്നു.

>>>>110 വര്‍ഷം പഴക്കമുള്ള അണക്കെട്ട് കുഴപ്പമാണ് എന്ന് അതുവരെ തോന്നാതിരുന്നത് എന്തുകൊണ്ടാണ്? കോടതിവിധി വരുന്നതിനുമുമ്പ് ആ നിയമം പാസാക്കാന്‍ നാം ചിന്തിക്കാതിരുന്നതാണ് സുപ്രീം കോടതിയെ ഏറെ പ്രകോപിപ്പിച്ചത്. വിധി -അതും രണ്ടു സംസ്ഥാനങ്ങളെ ബാധിക്കുന്ന കേസിലെ വിധി - മറികടക്കാന്‍ ഒരു സംസ്ഥാന നിയമസഭ പെട്ടെന്നൊരു ദിവസം നിയമം ഉണ്ടാക്കിയതു തന്നെ ഭരണഘടനാ വിരുദ്ധമല്ലേ? 2005-ല്‍ അണക്കെട്ടിന് (109 വയസ്) കുഴപ്പമില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം അത് അപകടകരമാകുന്നത് എങ്ങനെ? അങ്ങനെയാണെന്നു കണ്ടെത്തിയ ഏതു പഠനമാണ് നമ്മുടെ മുന്നിലുള്ളത്? (<<<<<

ഇതിനെ വിതണ്ഡ വാദമെന്നു വിളിക്കാം.

ഇപ്പോള്‍ 95 വയസുള്ള ഒരാള്‍ക്ക് നല്ല ആരോഗ്യമുണ്ട് എന്നു കരുതുക. ഇതു വരെ അദ്ദേഹത്തിനു എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ആര്‍ക്കും തോന്നിയിട്ടില്ല. ഇനി ഒരു അഞ്ചു വര്‍ഷം അദേഹം കുഴപ്പമില്ലാതെ തന്നെ ആരോഗ്യത്തോടെ ജീവിക്കും. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന്റെ ആരോഗ്യത്തിനു ഒരു കാലത്തും കുഴപ്പമില്ല എന്നു തീരുമാനിക്കലാണോ. 90 വയസായാപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനു കുഴപ്പമുണ്ടെന്ന് എന്തു കൊണ്ട് തോന്നിയില്ല എന്നു ചോദിക്കുന്നത് യുക്തി സഹമാണോ?

തമിഴ് നാട്ടില്‍ ജീവിക്കുന്നവരും മനുഷ്യരാണ്. ആയുസു കഴിഞ്ഞ ഒരണക്കെട്ട് പൊളിച്ചു കളയാന്‍  ഒരു സമവായ ചര്‍ച്ചയിലൂടെ തമിഴ് നാട്ടു സമ്മതിക്കും  എന്നൊക്കെ ആണു കേരളം കരുതിയിരുന്നത്. 1979ല്‍ തമിഴ് നാടു മുഖ്യമന്ത്രി പോലും പുതിയ അണക്കെട്ടു പണിയണം എന്ന് തത്വത്തില്‍ അംഗീകരിച്ചിരുന്നതാണെന്നോര്‍ക്കുക. അവര്‍ അതില്‍ നിന്നും പിനാക്കം പോകുമെന്ന് കേരളം കരുതിയില്ല. അതുകൊണ്ട് കേരളം ഇതിനെ അത്ര ഗുരുതരാമായി കണ്ടിരുന്നില്ല എന്നതാണു ശരി. പക്ഷെ തമിഴ് നാട് സുപ്രീം കോടതിയില്‍ പോയി അണക്കെട്ടിന്റെ ഉയരം വീണ്ടും കൂട്ടാന്‍ അനുകൂല വിധി സമ്പാദിച്ചപ്പോള്‍ കേരളത്തിനുണര്‍ന്നു പ്രവര്‍ത്തിക്കേണ്ടി വന്നു.

2006ല്‍ ആണു തമിഴ് നാടിന്റെ യഥാര്‍ത്ഥ നിലപാട് കേരളത്തിനു മനസിലായത്. അന്ന് പക്ഷെ ഡാം സുരക്ഷാ നിയമം പാസാക്കാതെ പാട്ടക്കരാര്‍ റദ്ദാക്കി അണക്കെട്ട് കേരളം ഏറ്റെടുക്കുകയാണു വേണ്ടി ഇരുന്നത്. പട്ടക്കാരാര്‍ റദ്ദാക്കാന്‍ കേരളത്തിനു നിയമ തടസമൊന്നുമില്ല.

Aneesh said...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കാര്യം വന്നപ്പോള്‍ ജനാധിപത്യത്തില്‍ മാഹാരാജാവിനെ ചുമക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം വന്നപ്പോള്‍ നൂറ്റാണ്ടു കാലം മുമ്പ് മഹാരാജാവ് ഒപ്പിട്ട കരാറിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്നു.പിന്നെ ഇതിപ്പം പണ്ട് കെട്ടിയ നിലയിൽ അല്ല, വർഷാ വർഷം ആവശ്യത്തിനു സിമെന്റ് മറ്റും ഇട്ട് അറ്റകുറ്റപണി എടുക്കുന്നുണ്ട് അപ്പോൾ ഇത് ആ പഴയ ഡാം ആകുന്നതെങ്ങനെ?

kaalidaasan said...

നീലകണ്ഠന്‍ എഴുതുന്നു.

>>>>രു വീട് അല്ലെങ്കില്‍ മതില്‍ തകരാറിലായാല്‍ പുതിയതൊന്ന് നിര്‍മിക്കുന്നതു പോലെയല്ല അണക്കെട്ട് എന്നര്‍ഥം. ചുരുക്കത്തില്‍ 136 അടിയില്‍ പത്തുവര്‍ഷത്തേക്ക് ഈ അണക്കെട്ടിന് ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പു നല്‍കിയത് തമിഴ്‌നാടല്ല; കേരളമാണ് എന്നര്‍ഥം. ഇവിടെയാണ് രാഷ്ട്രീയ നേതാക്കളുടെ കാപട്യം വെളിവാക്കുന്ന കഥകള്‍ നാം അന്വേഷിക്കേണ്ടത്. (<<<<<

ഇതാണ്, ആടിനെ പട്ടിയാക്കുന്ന വിചിത്ര വാദം. സത്യവുമായി പുലബന്ധമില്ലാത്ത ഒരു വാദം. ജലനിരപ്പ് കൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ പാടില്ല എന്നു പറഞ്ഞത് ഇതുപോലെ ദുര്‍വ്യാഖ്യാനിക്കേണ്ടതുണ്ടോ?

10 വര്‍ഷത്തേക്ക് ഈ അണക്കെട്ട് സുരക്ഷിതമണെന്ന് കേരളം ഒരിടത്തും പറഞ്ഞിട്ടില്ല. അതൊക്കെ നീലകണ്ഠന്റെ അധിക വായനയാണ്. പുതിയ അണക്കെട്ടു പണിയണമെന്ന തീരുമാനമെടുത്താല്‍ അതിന്റെ അര്‍ത്ഥം അണക്കെട്ട് ഇപ്പോള്‍ കോടതി പറയുമ്പോലെ സ്ഥിരമായി സുരക്ഷിതമല്ല എന്നാണ്. അപ്പോള്‍ പിന്നെ 136 അടിയില്‍ വെള്ളം നിലനിറുത്തണം എന്ന വാദത്തിനു പ്രസക്തിയില്ല. തമിഴ് നാടിനു വെള്ളം നല്‍കാന്‍ 120 അടിയില്‍ നില നിറുത്തിയാല്‍ മതി. പത്തോ ഇരുപതോ വര്‍ഷം ​120 അടിയില്‍ വെള്ളം നിറുത്തിയാല്‍ പ്രശ്നമൊന്നുമില്ല. അതിനിടക്ക് അണക്കെട്ടു പണിയാം.

രാഷ്ട്രീയ നേതാക്കളുടെ കാപട്യം  അന്വേഷിച്ചു കണ്ടെത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുമോ? കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പല വീഴ്ചകളും പറ്റിയിട്ടുണ്ട്. അതുകൊണ്ട് ഇനി ഒന്നും ചെയ്യേണ്ട എന്നാണോ നീലകണ്ഠന്‍ പറഞ്ഞു വരുന്നത്?

kaalidaasan said...

നീലകണ്ഠന്‍ എഴുതുന്നു.

>>>>അണക്കെട്ട് ഇത്ര അപകടരമായ അവസ്ഥയിലാണെങ്കില്‍ അതിലെ ജലനിരപ്പ് അപകടരഹിതമാം വിധം 120 അടിയെങ്കിലുമാക്കി കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ലെന്നോര്‍ക്കുക. കാവേരി ജലതര്‍ക്കത്തിനിടയില്‍ കര്‍ണാടകം ഒരു നിര്‍ദേശം വച്ചു. കോടതിയും ട്രിബ്യൂണലും പറയുന്നത്ര ജലം തമിഴ്‌നാടിന് നല്‍കാം. പക്ഷേ അതിന്റെ സംഭരണി തമിഴ്‌നാട്ടിലായിരിക്കണം. എന്നു പറഞ്ഞാല്‍ മുല്ലപ്പരിയാറിലെ ജലനിരപ്പ് താഴ്ത്തിക്കൊണ്ട് താഴെ തമിഴ്‌നാട്ടില്‍ ചെറിയ നിരവധി സംഭരണികള്‍ ഉണ്ടാക്കുക. ചെലവ് വളരെ കുറവും അപകടം തീരെ ഒഴിവാകുന്നതുമായ ഈ നിര്‍ദേശം തമിഴ്‌നാട് അഗീകരിച്ചാലും കേരളം അംഗീകരിക്കില്ലെന്നതാണ് നാമറിയാത്ത ഞെട്ടിക്കുന്ന സത്യം. (<<<<<

അണക്കെട്ടു തന്നെ പൊളിച്ചു കളയണമെന്നാണു കേരളം ആവശ്യപ്പെടുന്നത്. അപ്പോള്‍ പിന്നെ 120 അടിയെങ്കിലുമാക്കി കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ല എന്നു പറയുന്നതില്‍ എന്താണു കാര്യം. അണക്കെട്ട് പൊളിച്ചു കളയാന്‍ അനുവദിക്കില്ല എന്ന് സുപ്രീം കോടതി വിധിച്ച സാഹചര്യത്തില്‍ ഇനി അതേപ്പറ്റി ആലോചിക്കണം. ജലനിരപ്പ് 120 അടി യാക്കി നിലനിറുത്തി, തമിഴ് നാടിനിപ്പോള്‍ കൊടുക്കുന്നപോലെ വെള്ളം കൊടുക്കാമെന്നു പറയണം. അതൊക്കെ ആലോചിക്കാവുന്നതും  ചര്‍ച്ച ചെയ്യാവുന്നതുമായ വിഷയങ്ങളാണ്. പക്ഷെ അതുകൊണ്ടൊക്കെ ഫലമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.

ജസ്റ്റിസ് കെ റ്റി തോമസിന്റെ വാദം കടമെടുത്താല്‍, അനേകം വിദഗ്ദ്ധ സമിതികളും 11 ജഡ്ജിമാരും ഈ അണക്കെട്ട് സ്ഥിരമായി സുരക്ഷിതമാണ്, എന്ന് വിധിച്ചതുകൊണ്ട്, ഈ അണക്കെട്ടില്‍ 142 അല്ല 156 വരെ അടിയില്‍ വെള്ളം നിലനിറുത്തണമെന്നേ തമിഴ് നാട് പറയൂ എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട ആവശ്യമില്ല. കേരളത്തിന്റെ ഒരു വാദം പോലും അംഗീകരികാത്ത തമിഴ് നാടിനി അവരുടെ ചെലവില്‍ നീലകണ്ഠന്‍ പറയുമ്പോലെ അനേകം ചെറിയ അണകള്‍ നിര്‍മ്മിക്കുമെന്നൊക്കെ വ്യാമോഹിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

കാവേരി തര്‍ക്കത്തില്‍ കാര്‍ണാടക വച്ച നിര്‍ദ്ദേശം തമിഴ് നാട് നടപ്പിലാക്കാന്‍  പോയിട്ട് ശ്രദ്ധിച്ചു പോലുമില്ല എന്നോര്‍ക്കുക. ഇവരോടാണോ ഇനി നമ്മള്‍ കൂടി നിര്‍ദ്ദേശം വയ്ക്കുന്നത്? ശ്രീലങ്കയിലെ തമിഴരോടുള്ള സ്നേഹം പോലും വൈക്കോ മുതല്‍  ജയലളിത വരെയുള്ള ഒരു തമിഴ് നേതാവിനും  ​അവരുടെ അനുയായികള്‍ക്കും ഇല്ല. പോത്തിന്റെ ചെവിയില്‍ വേദമോതുന്ന ഫലമേ നീലകണ്ഠന്‍ പറയുന്ന നിര്‍ദേശത്തിനുമുണ്ടാകൂ.

കബനീ നദിയിലെ കേരളം ഉപയോഗിക്കാത്ത വെള്ളത്തിനു പോലും നിര്‍ബന്ധം പിടിക്കുന്ന വര്‍ഗ്ഗമാണെന്നോര്‍ക്കുക. ഇതു പോലെ സ്വാര്‍ത്ഥരായ അളുകളോട് നിര്‍ദേശമോ ഒത്തുതീര്‍പ്പുകളോ കൊണ്ട് കാര്യമില്ല. വേണ്ടത് നിശ്ചദാര്‍ഡ്യത്തോടെ ഉള്ള നടപടികളാണ്.

kaalidaasan said...

നീലകണ്ഠന്‍ എഴുതുന്നു.

>>>>ഈ ചോദ്യത്തിന്റെ ഉത്തരം തേടിച്ചെല്ലുമ്പോഴാണ് ഒരു കൊടിയ ജനവഞ്ചനയുടെ ചുരുളഴിയുന്നത്. പുതിയ ഡാം വന്നാലും വന്നില്ലെങ്കിലും ജനസുരക്ഷ ഉറപ്പാക്കാന്‍ 'തീവ്രശ്രമം' നടത്തുന്നുവെന്ന് അവകാശപ്പെടുന്ന നേതാക്കള്‍ നടത്തുന്ന കപട നാടകമാണിതെന്നു കാണുക. എന്തിനാണ് മുല്ലപ്പെരിയാര്‍ില്‍ 136 അടി ജലം വേണമെന്ന് കേരളം പറയുന്നത്? അതില്‍ താഴ്ന്നാല്‍ കുമളിയിലെ ടുറിസം - ബോട്ടിംഗ്- തകര്‍ന്നു പോകും. ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്‍.കെ പ്രേമചന്ദ്രന് ഇതു സമ്മതിക്കേണ്ടി വന്നു. (<<<<<

നീലകണ്ഠന്‍ എഴുതാപ്പുറം വായിക്കുകയാണ്. ഒരു നൂറ്റാണ്ടിലധികമായി തേക്കടി ഒരു ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ്. അനേകം വന്യഗങ്ങളുള്ള വന മേഘലയാണ്. 16 അടി ജലനിരപ്പ് പെട്ടെന്നു കുറയ്ക്കുമ്പോള്‍ പാരിസ്തിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഒരു പരിസ്തിതി വാദി ആയ നീലകണ്ഠനോട് പറയേണ്ട ആവശ്യമില്ല. 6 അടി ജലനിരപ്പു കൂടുമ്പോള്‍ കാടുകള്‍ നശിക്കുമെന്ന് പറയുന്നതും ഇദ്ദേഹമാണെന്നോര്‍ക്കുക. കാടുകള്‍ നശിച്ചാല്‍ പ്രശ്നമാണ്, പക്ഷെ ഗങ്ങള്‍ നശിച്ചാല്‍ പ്രശ്നമില്ല എന്നു പറയുന്നത് ശരിയാണോ? എല്ലാകാര്യങ്ങളും നമുക്ക് കണക്കിലെടുക്കേണ്ടി വരും. അതുകൊണ്ടാണ്, തമിഴ് നാടിനു വെള്ളം കൊടുക്കാന്‍ അണകെട്ടാം, പരിസ്തിതി, ടൂറിസം സംരക്ഷിക്കാം എന്നൊക്കെ നമ്മള്‍ പറയുന്നത്.

ഒരു നൂറ്റാണ്ടിലധികം ഈ അണക്കെട്ടും ജലാശയവും അവിടെ ഉണ്ടായിട്ട് പരിസ്തിതിക്ക് അത്ര വലിയ കോട്ടമൊന്നും ഉണ്ടായിട്ടില്ല. പിന്നെ എന്തിനത് വേണ്ടെന്നു വയ്ക്കണം?

kaalidaasan said...

നീലകണ്ഠന്‍ എഴുതുന്നു.

>>>>ഇതു കൊണ്ടാണ് 136 അടിവരെ ജലം നിലനിര്‍ത്തിയാല്‍ 999 വര്‍ഷം വരെയും അണക്കെട്ട് നിലനില്‍ക്കുമെന്ന് കേരളം കരുതിയത്- 2006 വരെ.(<<<<<

കേരളം അങ്ങനെ കരുതി എന്നൊക്കെ പിച്ചും പേയും പറയുന്നത് വിവരക്കേടാണ്.

ഈ അണക്കെട്ടിഉനേക്കുറിച്ച് പഠിച്ചിട്ടുള്ള നീലകണ്ഠനൊക്കെ ഇതുപോലെ നുണ പറയുന്നത് കഷ്ടമെന്നേ പറയേണ്ടൂ. 1979 ല്‍ മോര്‍വി അണക്കെട്ടു തകര്‍ന്നപ്പോഴാണ്, ആദ്യമായി കേരളം ഈ അണക്കെട്ടിന്റെ സുരക്ഷയേപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. അന്ന് Centre for Earth Science Studies ഒരു പഠനം നടത്തി, അണക്കെട്ട് ദുര്‍ബലമാണെന്നു റിപ്പോര്‍ട്ട് ചെയ്തു. കേരളത്ത്ന്റെ അഭ്യര്‍ത്ഥനയേതുതുടര്‍ന്ന് കേന്ദ്ര ജല കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിശോധനയില്‍ അണക്കെട്ട് ദുര്‍ബലമാണെന്നു മനസിലായി, ജലനിരപ്പു കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ജല നിരപ്പ 136 അടി ആയി കുറച്ചു. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ ചെയ്തു. തമിഴ് നാടു മുഖ്യമന്ത്രി വരെ അണക്കെട്ട് ദുര്‍ബലമണെന്നും പുതിയ അണക്കെട്ട് പണിയണമെന്നും സമ്മതിച്ചു. ഇതൊന്നും നീലകണ്ഠനറിയില്ല എന്നത് ആശ്ചര്യജനകമാണ്.

kaalidaasan said...

നീലകണ്ഠന്‍ എഴുതുന്നു.

>>>>ന്നാമതായി ഈ രണ്ടു പഠനങ്ങളും കേരളം 'സ്വന്തമായി' (പണം കൊടുത്ത്) നടത്തിയതാണെന്നത് പോകട്ടെ. 6.8 റിച്ചര്‍ സെ്കയിലില്‍ ഈ പ്രദേശത്തൊരിക്കലും ഭൂചലനമുണ്ടായതായി തെളിവില്ല. ഇനിയുണ്ടാകില്ലെന്ന് പറയാനാകില്ല. എന്നാല്‍ അതുണ്ടായാല്‍ തന്നെ ഇടുക്കി, ചെറുതോണി, കുളമാവ് അടക്കം നിരവധി അണക്കെട്ടുകള്‍ ജില്ലയില്‍ തന്നെയുണ്ട്. അവയൊന്നും തകരില്ലെന്ന് ഉറപ്പ് ആര്‍ക്കുണ്ട്? ആര് പഠനം നടത്തിയിട്ടുണ്ട്? (സാധാരണ ജനങ്ങള്‍ പറയുന്നതു പോലെ എന്തായാലൂം സായിപ്പിന്റെ കാലത്തെ നിര്‍മാണ രീതി- അതിലെ അഴിമതിരാഹിത്യമടക്കം- ഇന്നുണ്ടാകാന്‍ സാധ്യതയുമില്ല.)(<<<<<

ഇതില്‍ നിന്ന് നീലകണ്ഠന്‍ എന്താണുദ്ദേശിക്കുന്നത്? മറ്റ് അണക്കെട്ടുകള്‍ ഉള്ളതുകൊണ്ട് ഈ അണക്കെട്ടും അവിടെ നിന്നോട്ടെ എന്നണോ? പിന്നെ കേരളം  അത് പറഞ്ഞില്ല, ഇതു പറഞ്ഞില്ല, അത് ചെയ്തില്ല ഇത് ചെയ്തില്ല എന്നൊക്കെ ആരോപിക്കുന്നതില്‍ എന്താണു ന്യായം?

kaalidaasan said...

നീലകണ്ഠന്‍ എഴുതുന്നു.

>>>>മുല്ലപ്പെരിയാര്‍ ഭീഷണി ഒഴിവാക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കേരളം തീരുമാനിച്ചാല്‍ മതി. 50 വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ടുകള്‍ അടച്ചു പൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കുന്നുണ്ട് ആ റിപ്പോര്‍ട്ട്. പക്ഷേ 40 ലക്ഷം പേര്‍ മരിച്ചാലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടില്ലല്ലോ! (<<<<<

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് ഒരു നല്ല നീക്കമാണ്.

പക്ഷെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ അത് സുപ്രീം കോടതി വിധിയെ മറികടക്കാനാണു ചെയ്തതെന്ന് തമിഴ് നാടിനു വാദിക്കാന്‍ പറ്റില്ലേ? കോടതിയില്‍ ചോദ്യം ചെയ്യാനുമാകില്ലേ?

ഇതിനേക്കാള്‍ നല്ല മറ്റൊരു വഴിയില്ലേ? ഇതൊരു പാട്ടക്കരാര്‍  മാത്രമാണ്, തീറാധാരം നടത്തി ഉടമാസ്ഥാവകാശം വിട്ടുകൊടുത്തതല്ല. ഈ പാട്ടക്കരാര്‍ റദ്ദാക്കാന്‍ വകുപ്പില്ലേ? കാരണം പോലും കാണിക്കാതെ ഇതുപോലുള്ള കരാര്‍ റദ്ദ് ചെയ്തു കൂടെ?

ഇത് റദ്ദാക്കി കേരള സര്‍ക്കാര്‍ ഒരുത്തരവു പുറപ്പെടുവിക്കുക. ന്യായമായും തമിഴ് നാട് സുപ്രീം കോടതിയില്‍ പോകും. അപ്പോള്‍ മറ്റ് നൂലാമാലകളുമായി കൂട്ടികുഴക്കാതെ ഈ കരാറിന്റെ നിയമസാധുതയും ഉടമസ്ഥാവകാശാഅവും പരിഗണക്കു വരും.അപ്പോള്‍ ഇത് സ്വാതന്ത്ര്യം ​ലഭിച്ചപ്പോള്‍ റദ്ദായി പോയ കരാറാണെന്ന് കേരളത്തിനു തെളിയിക്കാം.

ബ്രിട്ടീഷ് സര്‍ക്കാര്‍ പാസക്കിയ പ്രകാരം എല്ലാ നാട്ടു രാജ്യങ്ങളുമായി ബ്രിട്ടീഷ് ഇന്‍ഡ്യ ഏര്‍പ്പെട്ട എല്ലാ കരാറുകളും റദ്ദായിപ്പോയിട്ടുണ്ട്.


Indian Independence Act, 1947

7. (b) the suzerainty of His Majesty over the Indian States
lapses, and with it, all treaties and agreements in force
at the date of the passing of this Act between His
Majesty and the rulers of Indian States, all functions
exercisable by His Majesty at that date with respect
to Indian States, all obligations of His Majesty existing
at that date towards Indian States or the rulers thereof,
and all powers, rights, authority or jurisdiction
exercisable by His Majesty at that date in or in relation
to Indian States by treaty, grant, usage, sufferance or
otherwise ,

kaalidaasan said...

അനീഷ്,

മുട്ടു വിറച്ചു നില്‍ക്കുന്നതല്ല. കൈ നിറയെ മേടിച്ചതിന്റെ പ്രത്യുപകാരം ചെയ്യുന്നതാണ്. അല്ലെങ്കില്‍ സുബോധമുള്ള ഏതെങ്കിലും ജഡ്ജിമാര്‍, 118 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് സ്ഥിരമായി ബലമുള്ളതാണ്, എന്നു പറയുമോ? ഇത് അഴിമതി തന്നെയാണ്. Judicial corruption.

kaalidaasan said...

>>>>പിന്നെ ഇതിപ്പം പണ്ട് കെട്ടിയ നിലയിൽ അല്ല, വർഷാ വർഷം ആവശ്യത്തിനു സിമെന്റ് മറ്റും ഇട്ട് അറ്റകുറ്റപണി എടുക്കുന്നുണ്ട് അപ്പോൾ ഇത് ആ പഴയ ഡാം ആകുന്നതെങ്ങനെ?<<<

അനീഷ്,

ഇടക്കിടക്ക് സിമന്റിട്ടു കൊടുത്തും അറ്റകുറ്റപ്പണികള്‍ നടത്തിയും ഈ അണക്കെട്ട് 999 വര്‍ഷം നിലനിറുത്താം എന്നാണീ ജഡ്ജിമാര്‍ പറയുന്നത്. ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്ന സര്‍ക്കാരും അവര്‍ നിയോഗിക്കുന്ന വിദഗ്ദ്ധ സമിതിയും കേരളത്തിലെ ഒരു വിഭാഗം  ജനങ്ങളുടെ ആശങ്കയും ഭീതിയും കണക്കിലെടുക്കില്ല. സര്‍ക്കാര്‍ മുഖം തിരിക്കുമ്പോള്‍ ജനരക്ഷക്ക് എത്തേണ്ട കോടതിയും നമ്മെ ഉപേക്ഷിച്ചു കഴിഞ്ഞു. ഭരണ ഘടന ബഞ്ച് വിധിച്ചിരിക്കുന്നത് ,അണക്കെട്ട് സുരക്ഷിതമല്ലെന്ന വാദം ഇനി ഒരിക്കലും ഉയര്‍ത്തരുത് എന്നാണ്. മുഴുവനായി കേരളത്തിലൂടെ ഒഴുകുന്ന ഈ നദി അന്തര്‍ സംസ്ഥാന നദിയല്ല എന്ന വാദവും ഇനി ഒരിക്കലും ഉയര്‍ത്തരുതെന്ന് താക്കീതു പോലെ പറയുന്നു. നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തു തന്നെയാണോ എന്ന് സംശയിച്ചു പോകുന്നു. ഇതൊക്കെ സ്വേഛാധിപത്യ രാജ്യങ്ങളിലും ഏകാധിപത്യ രാജ്യങ്ങളിലും നടപ്പിലുള്ള കാര്യങ്ങളാണ്., ജനാധിപത്യ രാജ്യങ്ങളില്‍ ജനങ്ങളാണ്, അധികാരികള്‍ എന്ന് ഈ ജഡ്ജിമാര്‍ മറക്കുന്നു. ജനങ്ങള്‍ നല്‍കുന്ന അധികാരങ്ങളേ ഇവര്‍ക്കുള്ളൂ. മഹാരാജക്കാന്മാരേപ്പോലെ ജനിച്ചപ്പോഴേ ചീഫ് ജസ്റ്റിസ് ആയതല്ല ഈ ആര്‍ എം ലോധ എന്ന ജഡ്ജി പുംഗവന്‍. ഇന്‍ഡ്യന്‍ ഭരണ ഘടനപോലും ജനങ്ങള്‍  അഗ്രഹിക്കുന്നെങ്കില്‍ മാറ്റി എഴുതാം എന്ന് ഇവര്‍ മറന്നാണു പെരുമാറുന്നത്. അപ്പോള്‍ പിന്നെ ഇനി അണക്കെട്ടിന്റെ ബല ക്ഷയത്തേക്കുറിച്ചോ പുതിയ അണക്കെട്ടിന്റെ ആവശ്യകതയേക്കുറിച്ചോ ഈ പോത്തുകളോട് പരാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല.


ശ്രീപദ്മനാഭസ്വാമി ക്ഷേത്രവിഷയത്തില്‍ മാഹാരാജാവിനെ ചുമക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചത് ഇതേ ആര്‍ എം ലോധ ആണെനോര്‍ക്കുക. പഴയ മഹാരാജാവിനെ ഭീഷണിപ്പെടുത്തി ബ്രിട്ടീഷുകാര്‍  ഉണ്ടാക്കിയ ഒരു കരാര്‍ നിലനില്‍ക്കുന്നതാണോ എന്ന് ഇവര്‍ തീരുമാനിക്കേണ്ടിവരുന്ന ഒരു നടപടി കേരളം എടുക്കണം. ചിലപ്പോള്‍ കോടതിയുമായി ഒരു ഏറ്റുമുട്ടലിലേക്ക് ഇത് ചെന്നെത്തും. ഏറ്റുമുട്ടേണ്ടതുണ്ടെങ്കില്‍ ഏറ്റു മുട്ടുക തന്നെ വേണം. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ഏറ്റുമുട്ടുന്നതില്‍ തെറ്റൊന്നുമില്ല.

കേരളത്തിന്റെ മുന്നില്‍ ഇനി ഒറ്റ വഴിയേ അവശേഷിക്കുന്നുള്ളു. ബല ക്ഷയം, ജലനിരപ്പ്, ബലപ്പെടുത്തല്‍, ടണല്‍, പുതിയ അണക്കെട്ട് തുടങ്ങി പഴകി തേഞ്ഞ ആരും  ഗൌനിക്കുന്നുപോലുമില്ലാത്ത സംഗതികള്‍ ഒക്കെ വിട്ടു കളയുക. അണക്കെട്ടിന്റെ ഉടമസ്ഥാവകാശം എന്ന ഒറ്റ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുക. അതിനേറ്റവും പറ്റിയ മാര്‍ഗ്ഗം പാട്ടക്കരാര്‍ റദ്ദ് ചെയ്യുക എന്നതാണ്. പാട്ടക്കരാര്‍  തുടരണോ വേണ്ടയോ എന്ന് കേരളത്തിനു തീരുമാനിക്കാവുന്നതാണ്. തമിഴ് നാട് ഈ കരാറില്‍ ഒരു കക്ഷിയേ അല്ല. കേരളത്തിന്റെ പൂര്‍വ രൂപമായിരുന്ന തിരുവിതാ കൂറും  ബ്രിട്ടീഷ് സര്‍ക്കാരും ആണിതിലെ കക്ഷികള്‍. ബ്രിട്ടീഷ് ഇന്‍ഡ്യയുടെ ഇന്നത്തെ പ്രതിനിധി കേന്ദ്ര സര്‍ക്കാരാണ്. വിശാഖം തിരുനാള്‍ മഹരാജാവും ബ്രിട്ടീഷ് ഇന്‍ഡ്യയുടെ secretary of state ഉം തമ്മിലായിരുന്നു കരാര്‍. ബ്രിട്ടീഷ് സര്‍ക്കാരിനു തിരുവിതാം കൂര്‍ കൊടുക്കേണ്ട കപ്പത്തില്‍ നിന്നാണ്, പട്ടാത്തുക തട്ടിക്കിഴിച്ചിരുന്നത്. ഈ കരാറിന്റെ രേഖകള്‍ സൂക്ഷിച്ചത് മദ്രാസിലായതുകൊണ്ട്, തമിഴ് നാട് ഇതിന്റെ അവകാശി ആയി സ്വയം അവരോധിക്കുകയാണുണ്ടായത്. ഈ പട്ടക്കരാറിന്, ഇപ്പോള്‍ എന്തെങ്കിലും പ്രസക്തി ഉണ്ടെങ്കില്‍ തന്നെ ഇതിന്റെ ഗുണഭോക്താവ്, തമിഴ് നാടല്ല, കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരും കേരളവും  ആണിതിന്റെ ഭാവി തീരുമാനിക്കേണ്ടത്. തമിഴ് നാട് ഇടയില്‍ വരേണ്ട കാര്യമില്ല.

Baiju Elikkattoor said...

ഗൾഫിൽ ഒരു ദിവസം 12 മണിക്കൂർ എല്ലുമുറിയെ പണി എടുത്താൽ കിട്ടുന്നത് 650 ഇന്ത്യൻ രൂപയ്ക്കു തുല്ല്യമായതാണ്. 8 മണിക്കൂർ നാട്ടിൽ ചൊറിയുന്നതിനു 550-600 കിട്ടുന്നതിനോട് ഒരു കയ്പാണ്. ദുരഭിമാനം, അല്ലാതെന്തു? അവകാശങ്ങളിൽ മാത്രമേ താല്പര്യം ഉള്ളൂ...തൊഴിൽ സംസ്കാരത്തോടും കടമകളോടും പരമ പുച്ഛം ..!!