tag:blogger.com,1999:blog-2579721244302752722.post4436387051481905360..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: കേരളം എന്തിന്, ഇന്‍ഡ്യയുടെ ഭാഗമായിരിക്കണം?kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger40125tag:blogger.com,1999:blog-2579721244302752722.post-48023020985768889862014-05-17T00:45:18.781-07:002014-05-17T00:45:18.781-07:00ഗൾഫിൽ ഒരു ദിവസം 12 മണിക്കൂർ എല്ലുമുറിയെ പണി എടുത്ത...ഗൾഫിൽ ഒരു ദിവസം 12 മണിക്കൂർ എല്ലുമുറിയെ പണി എടുത്താൽ കിട്ടുന്നത് 650 ഇന്ത്യൻ രൂപയ്ക്കു തുല്ല്യമായതാണ്. 8 മണിക്കൂർ നാട്ടിൽ ചൊറിയുന്നതിനു 550-600 കിട്ടുന്നതിനോട് ഒരു കയ്പാണ്. ദുരഭിമാനം, അല്ലാതെന്തു? അവകാശങ്ങളിൽ മാത്രമേ താല്പര്യം ഉള്ളൂ...തൊഴിൽ സംസ്കാരത്തോടും കടമകളോടും പരമ പുച്ഛം ..!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-32296635200094629272014-05-15T14:47:56.050-07:002014-05-15T14:47:56.050-07:00>>>>പിന്നെ ഇതിപ്പം പണ്ട് കെട്ടിയ നിലയി...>>>>പിന്നെ ഇതിപ്പം പണ്ട് കെട്ടിയ നിലയിൽ അല്ല, വർഷാ വർഷം ആവശ്യത്തിനു സിമെന്റ് മറ്റും ഇട്ട് അറ്റകുറ്റപണി എടുക്കുന്നുണ്ട് അപ്പോൾ ഇത് ആ പഴയ ഡാം ആകുന്നതെങ്ങനെ?<<<

അനീഷ്,

ഇടക്കിടക്ക് സിമന്റിട്ടു കൊടുത്തും അറ്റകുറ്റപ്പണികള്‍ നടത്തിയും ഈ അണക്കെട്ട് 999 വര്‍ഷം നിലനിറുത്താം എന്നാണീ ജഡ്ജിമാര്‍ പറയുന്നത്. ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്ന സര്‍ക്കാരും അവര്‍ നിയോഗിക്കുന്ന വിദഗ്ദ്ധ സമിതിയും കേരളത്തിലെ ഒരു വിഭാഗം ജനങ്ങളുടെ ആശങ്കയും ഭീതിയും കണക്കിലെടുക്കില്ല. സര്‍ക്കാര്‍ മുഖം തിരിക്കുമ്പോള്‍ ജനരക്ഷക്ക് എത്തേണ്ട കോടതിയും നമ്മെ ഉപേക്ഷിച്ചു കഴിഞ്ഞു. ഭരണ ഘടന ബഞ്ച് വിധിച്ചിരിക്കുന്നത് ,അണക്കെട്ട് സുരക്ഷിതമല്ലെന്ന വാദം ഇനി ഒരിക്കലും ഉയര്‍ത്തരുത് എന്നാണ്. മുഴുവനായി കേരളത്തിലൂടെ ഒഴുകുന്ന ഈ നദി അന്തര്‍ സംസ്ഥാന നദിയല്ല എന്ന വാദവും ഇനി ഒരിക്കലും ഉയര്‍ത്തരുതെന്ന് താക്കീതു പോലെ പറയുന്നു. നമ്മള് ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തു തന്നെയാണോ എന്ന് സംശയിച്ചു പോകുന്നു. ഇതൊക്കെ സ്വേഛാധിപത്യ രാജ്യങ്ങളിലും ഏകാധിപത്യ രാജ്യങ്ങളിലും നടപ്പിലുള്ള കാര്യങ്ങളാണ്., ജനാധിപത്യ രാജ്യങ്ങളില്‍ ജനങ്ങളാണ്, അധികാരികള്‍ എന്ന് ഈ ജഡ്ജിമാര്‍ മറക്കുന്നു. ജനങ്ങള്‍ നല്കുന്ന അധികാരങ്ങളേ ഇവര്‍ക്കുള്ളൂ. മഹാരാജക്കാന്മാരേപ്പോലെ ജനിച്ചപ്പോഴേ ചീഫ് ജസ്റ്റിസ് ആയതല്ല ഈ ആര് എം ലോധ എന്ന ജഡ്ജി പുംഗവന്. ഇന്‍ഡ്യന്‍ ഭരണ ഘടനപോലും ജനങ്ങള്‍ അഗ്രഹിക്കുന്നെങ്കില്‍ മാറ്റി എഴുതാം എന്ന് ഇവര്‍ മറന്നാണു പെരുമാറുന്നത്. അപ്പോള്‍ പിന്നെ ഇനി അണക്കെട്ടിന്റെ ബല ക്ഷയത്തേക്കുറിച്ചോ പുതിയ അണക്കെട്ടിന്റെ ആവശ്യകതയേക്കുറിച്ചോ ഈ പോത്തുകളോട് പരാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവിഷയത്തില്‍ മാഹാരാജാവിനെ ചുമക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചത് ഇതേ ആര് എം ലോധ ആണെനോര്‍ക്കുക. പഴയ മഹാരാജാവിനെ ഭീഷണിപ്പെടുത്തി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഒരു കരാര്‍ നിലനില്‍ക്കുന്നതാണോ എന്ന് ഇവര്‍ തീരുമാനിക്കേണ്ടിവരുന്ന ഒരു നടപടി കേരളം എടുക്കണം. ചിലപ്പോള്‍ കോടതിയുമായി ഒരു ഏറ്റുമുട്ടലിലേക്ക് ഇത് ചെന്നെത്തും. ഏറ്റുമുട്ടേണ്ടതുണ്ടെങ്കില് ഏറ്റു മുട്ടുക തന്നെ വേണം. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ഏറ്റുമുട്ടുന്നതില്‍ തെറ്റൊന്നുമില്ല.

കേരളത്തിന്റെ മുന്നില്‍ ഇനി ഒറ്റ വഴിയേ അവശേഷിക്കുന്നുള്ളു. ബല ക്ഷയം, ജലനിരപ്പ്, ബലപ്പെടുത്തല്‍, ടണല്‍, പുതിയ അണക്കെട്ട് തുടങ്ങി പഴകി തേഞ്ഞ ആരും ഗൌനിക്കുന്നുപോലുമില്ലാത്ത സംഗതികള്‍ ഒക്കെ വിട്ടു കളയുക. അണക്കെട്ടിന്റെ ഉടമസ്ഥാവകാശം എന്ന ഒറ്റ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുക. അതിനേറ്റവും പറ്റിയ മാര്‍ഗ്ഗം പാട്ടക്കരാര്‍ റദ്ദ് ചെയ്യുക എന്നതാണ്. പാട്ടക്കരാര്‍ തുടരണോ വേണ്ടയോ എന്ന് കേരളത്തിനു തീരുമാനിക്കാവുന്നതാണ്. തമിഴ് നാട് ഈ കരാറില്‍ ഒരു കക്ഷിയേ അല്ല. കേരളത്തിന്റെ പൂര്‍വ രൂപമായിരുന്ന തിരുവിതാ കൂറും ബ്രിട്ടീഷ് സര്‍ക്കാരും ആണിതിലെ കക്ഷികള്‍. ബ്രിട്ടീഷ് ഇന്‍ഡ്യയുടെ ഇന്നത്തെ പ്രതിനിധി കേന്ദ്ര സര്‍ക്കാരാണ്. വിശാഖം തിരുനാള്‍ മഹരാജാവും ബ്രിട്ടീഷ് ഇന്‍ഡ്യയുടെ secretary of state ഉം തമ്മിലായിരുന്നു കരാര്‍. ബ്രിട്ടീഷ് സര്‍ക്കാരിനു തിരുവിതാം കൂര് കൊടുക്കേണ്ട കപ്പത്തില്‍ നിന്നാണ്, പട്ടാത്തുക തട്ടിക്കിഴിച്ചിരുന്നത്. ഈ കരാറിന്റെ രേഖകള്‍ സൂക്ഷിച്ചത് മദ്രാസിലായതുകൊണ്ട്, തമിഴ് നാട് ഇതിന്റെ അവകാശി ആയി സ്വയം അവരോധിക്കുകയാണുണ്ടായത്. ഈ പട്ടക്കരാറിന്, ഇപ്പോള്‍ എന്തെങ്കിലും പ്രസക്തി ഉണ്ടെങ്കില്‍ തന്നെ ഇതിന്റെ ഗുണഭോക്താവ്, തമിഴ് നാടല്ല, കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരും കേരളവും ആണിതിന്റെ ഭാവി തീരുമാനിക്കേണ്ടത്. തമിഴ് നാട് ഇടയില്‍ വരേണ്ട കാര്യമില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-37324603764833302512014-05-15T02:34:20.203-07:002014-05-15T02:34:20.203-07:00അനീഷ്,
മുട്ടു വിറച്ചു നില്ക്കുന്നതല്ല. കൈ നിറയെ ...അനീഷ്,

മുട്ടു വിറച്ചു നില്ക്കുന്നതല്ല. കൈ നിറയെ മേടിച്ചതിന്റെ പ്രത്യുപകാരം ചെയ്യുന്നതാണ്. അല്ലെങ്കില്‍ സുബോധമുള്ള ഏതെങ്കിലും ജഡ്ജിമാര്‍, 118 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് സ്ഥിരമായി ബലമുള്ളതാണ്, എന്നു പറയുമോ? ഇത് അഴിമതി തന്നെയാണ്. Judicial corruption.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-75435211435816859352014-05-15T02:28:28.775-07:002014-05-15T02:28:28.775-07:00നീലകണ്ഠന് എഴുതുന്നു.
>>>>മുല്ലപ്പെരി...നീലകണ്ഠന് എഴുതുന്നു.

>>>>മുല്ലപ്പെരിയാര്‍ ഭീഷണി ഒഴിവാക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കേരളം തീരുമാനിച്ചാല്‍ മതി. 50 വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ടുകള്‍ അടച്ചു പൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കുന്നുണ്ട് ആ റിപ്പോര്‍ട്ട്. പക്ഷേ 40 ലക്ഷം പേര് മരിച്ചാലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടില്ലല്ലോ! (<<<<<

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് ഒരു നല്ല നീക്കമാണ്.

പക്ഷെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ അത് സുപ്രീം കോടതി വിധിയെ മറികടക്കാനാണു ചെയ്തതെന്ന് തമിഴ് നാടിനു വാദിക്കാന്‍ പറ്റില്ലേ? കോടതിയില്‍ ചോദ്യം ചെയ്യാനുമാകില്ലേ?

ഇതിനേക്കാള്‍ നല്ല മറ്റൊരു വഴിയില്ലേ? ഇതൊരു പാട്ടക്കരാര്‍ മാത്രമാണ്, തീറാധാരം നടത്തി ഉടമാസ്ഥാവകാശം വിട്ടുകൊടുത്തതല്ല. ഈ പാട്ടക്കരാര്‍ റദ്ദാക്കാന്‍ വകുപ്പില്ലേ? കാരണം പോലും കാണിക്കാതെ ഇതുപോലുള്ള കരാര്‍ റദ്ദ് ചെയ്തു കൂടെ?

ഇത് റദ്ദാക്കി കേരള സര്‍ക്കാര്‍ ഒരുത്തരവു പുറപ്പെടുവിക്കുക. ന്യായമായും തമിഴ് നാട് സുപ്രീം കോടതിയില്‍ പോകും. അപ്പോള്‍ മറ്റ് നൂലാമാലകളുമായി കൂട്ടികുഴക്കാതെ ഈ കരാറിന്റെ നിയമസാധുതയും ഉടമസ്ഥാവകാശാഅവും പരിഗണക്കു വരും.അപ്പോള്‍ ഇത് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ റദ്ദായി പോയ കരാറാണെന്ന് കേരളത്തിനു തെളിയിക്കാം.

ബ്രിട്ടീഷ് സര്‍ക്കാര്‍ പാസക്കിയ പ്രകാരം എല്ലാ നാട്ടു രാജ്യങ്ങളുമായി ബ്രിട്ടീഷ് ഇന്‍ഡ്യ ഏര്‍പ്പെട്ട എല്ലാ കരാറുകളും റദ്ദായിപ്പോയിട്ടുണ്ട്.

Indian Independence Act, 1947

7. (b) the suzerainty of His Majesty over the Indian States
lapses, and with it, all treaties and agreements in force
at the date of the passing of this Act between His
Majesty and the rulers of Indian States, all functions
exercisable by His Majesty at that date with respect
to Indian States, all obligations of His Majesty existing
at that date towards Indian States or the rulers thereof,
and all powers, rights, authority or jurisdiction
exercisable by His Majesty at that date in or in relation
to Indian States by treaty, grant, usage, sufferance or
otherwise ,
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-49850751971833370082014-05-14T19:47:21.471-07:002014-05-14T19:47:21.471-07:00നീലകണ്ഠന് എഴുതുന്നു.
>>>>ന്നാമതായി ഈ...നീലകണ്ഠന് എഴുതുന്നു.

>>>>ന്നാമതായി ഈ രണ്ടു പഠനങ്ങളും കേരളം 'സ്വന്തമായി' (പണം കൊടുത്ത്) നടത്തിയതാണെന്നത് പോകട്ടെ. 6.8 റിച്ചര്‍ സെ്കയിലില്‍ ഈ പ്രദേശത്തൊരിക്കലും ഭൂചലനമുണ്ടായതായി തെളിവില്ല. ഇനിയുണ്ടാകില്ലെന്ന് പറയാനാകില്ല. എന്നാല്‍ അതുണ്ടായാല്‍ തന്നെ ഇടുക്കി, ചെറുതോണി, കുളമാവ് അടക്കം നിരവധി അണക്കെട്ടുകള്‍ ജില്ലയില്‍ തന്നെയുണ്ട്. അവയൊന്നും തകരില്ലെന്ന് ഉറപ്പ് ആര്‍ക്കുണ്ട്? ആര് പഠനം നടത്തിയിട്ടുണ്ട്? (സാധാരണ ജനങ്ങള്‍ പറയുന്നതു പോലെ എന്തായാലൂം സായിപ്പിന്റെ കാലത്തെ നിര്‍മാണ രീതി- അതിലെ അഴിമതിരാഹിത്യമടക്കം- ഇന്നുണ്ടാകാന്‍ സാധ്യതയുമില്ല.)(<<<<<

ഇതില്‍ നിന്ന് നീലകണ്ഠന് എന്താണുദ്ദേശിക്കുന്നത്? മറ്റ് അണക്കെട്ടുകള്‍ ഉള്ളതുകൊണ്ട് ഈ അണക്കെട്ടും അവിടെ നിന്നോട്ടെ എന്നണോ? പിന്നെ കേരളം അത് പറഞ്ഞില്ല, ഇതു പറഞ്ഞില്ല, അത് ചെയ്തില്ല ഇത് ചെയ്തില്ല എന്നൊക്കെ ആരോപിക്കുന്നതില്‍ എന്താണു ന്യായം?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-79723725266251871152014-05-14T19:41:51.975-07:002014-05-14T19:41:51.975-07:00നീലകണ്ഠന് എഴുതുന്നു.
>>>>ഇതു കൊണ്ടാണ...നീലകണ്ഠന് എഴുതുന്നു.

>>>>ഇതു കൊണ്ടാണ് 136 അടിവരെ ജലം നിലനിര്‍ത്തിയാല്‍ 999 വര്‍ഷം വരെയും അണക്കെട്ട് നിലനില്‍ക്കുമെന്ന് കേരളം കരുതിയത്- 2006 വരെ.(<<<<<

കേരളം അങ്ങനെ കരുതി എന്നൊക്കെ പിച്ചും പേയും പറയുന്നത് വിവരക്കേടാണ്.

ഈ അണക്കെട്ടിഉനേക്കുറിച്ച് പഠിച്ചിട്ടുള്ള നീലകണ്ഠനൊക്കെ ഇതുപോലെ നുണ പറയുന്നത് കഷ്ടമെന്നേ പറയേണ്ടൂ. 1979 ല്‍ മോര്‍വി അണക്കെട്ടു തകര്‍ന്നപ്പോഴാണ്, ആദ്യമായി കേരളം ഈ അണക്കെട്ടിന്റെ സുരക്ഷയേപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. അന്ന് Centre for Earth Science Studies ഒരു പഠനം നടത്തി, അണക്കെട്ട് ദുര്‍ബലമാണെന്നു റിപ്പോര്‍ട്ട് ചെയ്തു. കേരളത്ത്ന്റെ അഭ്യര്ത്ഥനയേതുതുടര്ന്ന് കേന്ദ്ര ജല കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിശോധനയില്‍ അണക്കെട്ട് ദുര്‍ബലമാണെന്നു മനസിലായി, ജലനിരപ്പു കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ജല നിരപ്പ 136 അടി ആയി കുറച്ചു. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ ചെയ്തു. തമിഴ് നാടു മുഖ്യമന്ത്രി വരെ അണക്കെട്ട് ദുര്‍ബലമണെന്നും പുതിയ അണക്കെട്ട് പണിയണമെന്നും സമ്മതിച്ചു. ഇതൊന്നും നീലകണ്ഠനറിയില്ല എന്നത് ആശ്ചര്യജനകമാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-44647097076588333622014-05-14T19:14:07.192-07:002014-05-14T19:14:07.192-07:00നീലകണ്ഠന് എഴുതുന്നു.
>>>>ഈ ചോദ്യത്തി...നീലകണ്ഠന് എഴുതുന്നു.

>>>>ഈ ചോദ്യത്തിന്റെ ഉത്തരം തേടിച്ചെല്ലുമ്പോഴാണ് ഒരു കൊടിയ ജനവഞ്ചനയുടെ ചുരുളഴിയുന്നത്. പുതിയ ഡാം വന്നാലും വന്നില്ലെങ്കിലും ജനസുരക്ഷ ഉറപ്പാക്കാന്‍ 'തീവ്രശ്രമം' നടത്തുന്നുവെന്ന് അവകാശപ്പെടുന്ന നേതാക്കള്‍ നടത്തുന്ന കപട നാടകമാണിതെന്നു കാണുക. എന്തിനാണ് മുല്ലപ്പെരിയാര്‍ില്‍ 136 അടി ജലം വേണമെന്ന് കേരളം പറയുന്നത്? അതില്‍ താഴ്ന്നാല്‍ കുമളിയിലെ ടുറിസം - ബോട്ടിംഗ്- തകര്‍ന്നു പോകും. ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്‍.കെ പ്രേമചന്ദ്രന് ഇതു സമ്മതിക്കേണ്ടി വന്നു. (<<<<<

നീലകണ്ഠന് എഴുതാപ്പുറം വായിക്കുകയാണ്. ഒരു നൂറ്റാണ്ടിലധികമായി തേക്കടി ഒരു ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ്. അനേകം വന്യഗങ്ങളുള്ള വന മേഘലയാണ്. 16 അടി ജലനിരപ്പ് പെട്ടെന്നു കുറയ്ക്കുമ്പോള്‍ പാരിസ്തിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഒരു പരിസ്തിതി വാദി ആയ നീലകണ്ഠനോട് പറയേണ്ട ആവശ്യമില്ല. 6 അടി ജലനിരപ്പു കൂടുമ്പോള്‍ കാടുകള്‍ നശിക്കുമെന്ന് പറയുന്നതും ഇദ്ദേഹമാണെന്നോര്ക്കുക. കാടുകള്‍ നശിച്ചാല്‍ പ്രശ്നമാണ്, പക്ഷെ ഗങ്ങള്‍ നശിച്ചാല്‍ പ്രശ്നമില്ല എന്നു പറയുന്നത് ശരിയാണോ? എല്ലാകാര്യങ്ങളും നമുക്ക് കണക്കിലെടുക്കേണ്ടി വരും. അതുകൊണ്ടാണ്, തമിഴ് നാടിനു വെള്ളം കൊടുക്കാന്‍ അണകെട്ടാം, പരിസ്തിതി, ടൂറിസം സംരക്ഷിക്കാം എന്നൊക്കെ നമ്മള് പറയുന്നത്.

ഒരു നൂറ്റാണ്ടിലധികം ഈ അണക്കെട്ടും ജലാശയവും അവിടെ ഉണ്ടായിട്ട് പരിസ്തിതിക്ക് അത്ര വലിയ കോട്ടമൊന്നും ഉണ്ടായിട്ടില്ല. പിന്നെ എന്തിനത് വേണ്ടെന്നു വയ്ക്കണം? kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-34284780488363344132014-05-14T18:11:27.378-07:002014-05-14T18:11:27.378-07:00നീലകണ്ഠന് എഴുതുന്നു.
>>>>അണക്കെട്ട് ...നീലകണ്ഠന് എഴുതുന്നു.

>>>>അണക്കെട്ട് ഇത്ര അപകടരമായ അവസ്ഥയിലാണെങ്കില്‍ അതിലെ ജലനിരപ്പ് അപകടരഹിതമാം വിധം 120 അടിയെങ്കിലുമാക്കി കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ലെന്നോര്‍ക്കുക. കാവേരി ജലതര്‍ക്കത്തിനിടയില്‍ കര്‍ണാടകം ഒരു നിര്‍ദേശം വച്ചു. കോടതിയും ട്രിബ്യൂണലും പറയുന്നത്ര ജലം തമിഴ്നാടിന് നല്‍കാം. പക്ഷേ അതിന്റെ സംഭരണി തമിഴ്നാട്ടിലായിരിക്കണം. എന്നു പറഞ്ഞാല്‍ മുല്ലപ്പരിയാറിലെ ജലനിരപ്പ് താഴ്ത്തിക്കൊണ്ട് താഴെ തമിഴ്നാട്ടില്‍ ചെറിയ നിരവധി സംഭരണികള്‍ ഉണ്ടാക്കുക. ചെലവ് വളരെ കുറവും അപകടം തീരെ ഒഴിവാകുന്നതുമായ ഈ നിര്‍ദേശം തമിഴ്നാട് അഗീകരിച്ചാലും കേരളം അംഗീകരിക്കില്ലെന്നതാണ് നാമറിയാത്ത ഞെട്ടിക്കുന്ന സത്യം. (<<<<<

അണക്കെട്ടു തന്നെ പൊളിച്ചു കളയണമെന്നാണു കേരളം ആവശ്യപ്പെടുന്നത്. അപ്പോള്‍ പിന്നെ 120 അടിയെങ്കിലുമാക്കി കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ല എന്നു പറയുന്നതില്‍ എന്താണു കാര്യം. അണക്കെട്ട് പൊളിച്ചു കളയാന്‍ അനുവദിക്കില്ല എന്ന് സുപ്രീം കോടതി വിധിച്ച സാഹചര്യത്തില്‍ ഇനി അതേപ്പറ്റി ആലോചിക്കണം. ജലനിരപ്പ് 120 അടി യാക്കി നിലനിറുത്തി, തമിഴ് നാടിനിപ്പോള്‍ കൊടുക്കുന്നപോലെ വെള്ളം കൊടുക്കാമെന്നു പറയണം. അതൊക്കെ ആലോചിക്കാവുന്നതും ചര്‍ച്ച ചെയ്യാവുന്നതുമായ വിഷയങ്ങളാണ്. പക്ഷെ അതുകൊണ്ടൊക്കെ ഫലമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.

ജസ്റ്റിസ് കെ റ്റി തോമസിന്റെ വാദം കടമെടുത്താല്‍, അനേകം വിദഗ്ദ്ധ സമിതികളും 11 ജഡ്ജിമാരും ഈ അണക്കെട്ട് സ്ഥിരമായി സുരക്ഷിതമാണ്, എന്ന് വിധിച്ചതുകൊണ്ട്, ഈ അണക്കെട്ടില്‍ 142 അല്ല 156 വരെ അടിയില്‍ വെള്ളം നിലനിറുത്തണമെന്നേ തമിഴ് നാട് പറയൂ എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട ആവശ്യമില്ല. കേരളത്തിന്റെ ഒരു വാദം പോലും അംഗീകരികാത്ത തമിഴ് നാടിനി അവരുടെ ചെലവില്‍ നീലകണ്ഠന് പറയുമ്പോലെ അനേകം ചെറിയ അണകള്‍ നിര്‍മ്മിക്കുമെന്നൊക്കെ വ്യാമോഹിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

കാവേരി തര്‍ക്കത്തില്‍ കാര്‍ണാടക വച്ച നിര്‍ദ്ദേശം തമിഴ് നാട് നടപ്പിലാക്കാന്‍ പോയിട്ട് ശ്രദ്ധിച്ചു പോലുമില്ല എന്നോര്‍ക്കുക. ഇവരോടാണോ ഇനി നമ്മള് കൂടി നിര്‍ദ്ദേശം വയ്ക്കുന്നത്? ശ്രീലങ്കയിലെ തമിഴരോടുള്ള സ്നേഹം പോലും വൈക്കോ മുതല്‍ ജയലളിത വരെയുള്ള ഒരു തമിഴ് നേതാവിനും അവരുടെ അനുയായികള്‍ക്കും ഇല്ല. പോത്തിന്റെ ചെവിയില്‍ വേദമോതുന്ന ഫലമേ നീലകണ്ഠന് പറയുന്ന നിര്ദേശത്തിനുമുണ്ടാകൂ.

കബനീ നദിയിലെ കേരളം ഉപയോഗിക്കാത്ത വെള്ളത്തിനു പോലും നിര്‍ബന്ധം പിടിക്കുന്ന വര്‍ഗ്ഗമാണെന്നോര്‍ക്കുക. ഇതു പോലെ സ്വാര്‍ത്ഥരായ അളുകളോട് നിര്‍ദേശമോ ഒത്തുതീര്‍പ്പുകളോ കൊണ്ട് കാര്യമില്ല. വേണ്ടത് നിശ്ചദാര്‍ഡ്യത്തോടെ ഉള്ള നടപടികളാണ്.
kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-56190763212208525832014-05-14T17:48:32.284-07:002014-05-14T17:48:32.284-07:00നീലകണ്ഠന് എഴുതുന്നു.
>>>>രു വീട് അല്‍...നീലകണ്ഠന് എഴുതുന്നു.

>>>>രു വീട് അല്ലെങ്കില്‍ മതില് തകരാറിലായാല്‍ പുതിയതൊന്ന് നിര്‍മിക്കുന്നതു പോലെയല്ല അണക്കെട്ട് എന്നര്‍ഥം. ചുരുക്കത്തില്‍ 136 അടിയില്‍ പത്തുവര്‍ഷത്തേക്ക് ഈ അണക്കെട്ടിന് ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പു നല്‍കിയത് തമിഴ്നാടല്ല; കേരളമാണ് എന്നര്‍ഥം. ഇവിടെയാണ് രാഷ്ട്രീയ നേതാക്കളുടെ കാപട്യം വെളിവാക്കുന്ന കഥകള്‍ നാം അന്വേഷിക്കേണ്ടത്. (<<<<<

ഇതാണ്, ആടിനെ പട്ടിയാക്കുന്ന വിചിത്ര വാദം. സത്യവുമായി പുലബന്ധമില്ലാത്ത ഒരു വാദം. ജലനിരപ്പ് കൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ പാടില്ല എന്നു പറഞ്ഞത് ഇതുപോലെ ദുര്‍വ്യാഖ്യാനിക്കേണ്ടതുണ്ടോ?

10 വര്‍ഷത്തേക്ക് ഈ അണക്കെട്ട് സുരക്ഷിതമണെന്ന് കേരളം ഒരിടത്തും പറഞ്ഞിട്ടില്ല. അതൊക്കെ നീലകണ്ഠന്റെ അധിക വായനയാണ്. പുതിയ അണക്കെട്ടു പണിയണമെന്ന തീരുമാനമെടുത്താല്‍ അതിന്റെ അര്‍ത്ഥം അണക്കെട്ട് ഇപ്പോള്‍ കോടതി പറയുമ്പോലെ സ്ഥിരമായി സുരക്ഷിതമല്ല എന്നാണ്. അപ്പോള്‍ പിന്നെ 136 അടിയില്‍ വെള്ളം നിലനിറുത്തണം എന്ന വാദത്തിനു പ്രസക്തിയില്ല. തമിഴ് നാടിനു വെള്ളം നല്കാന് 120 അടിയില്‍ നില നിറുത്തിയാല്‍ മതി. പത്തോ ഇരുപതോ വര്‍ഷം 120 അടിയില്‍ വെള്ളം നിറുത്തിയാല്‍ പ്രശ്നമൊന്നുമില്ല. അതിനിടക്ക് അണക്കെട്ടു പണിയാം.

രാഷ്ട്രീയ നേതാക്കളുടെ കാപട്യം അന്വേഷിച്ചു കണ്ടെത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുമോ? കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പല വീഴ്ചകളും പറ്റിയിട്ടുണ്ട്. അതുകൊണ്ട് ഇനി ഒന്നും ചെയ്യേണ്ട എന്നാണോ നീലകണ്ഠന് പറഞ്ഞു വരുന്നത്?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-590992145638385372014-05-14T17:12:25.058-07:002014-05-14T17:12:25.058-07:00ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കാര്യം വന...ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കാര്യം വന്നപ്പോള്‍ ജനാധിപത്യത്തില്‍ മാഹാരാജാവിനെ ചുമക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം വന്നപ്പോള്‍ നൂറ്റാണ്ടു കാലം മുമ്പ് മഹാരാജാവ് ഒപ്പിട്ട കരാറിനു മുന്നില്‍ മുട്ടുവിറച്ചു നില്ക്കുന്നു.പിന്നെ ഇതിപ്പം പണ്ട് കെട്ടിയ നിലയിൽ അല്ല, വർഷാ വർഷം ആവശ്യത്തിനു സിമെന്റ് മറ്റും ഇട്ട് അറ്റകുറ്റപണി എടുക്കുന്നുണ്ട് അപ്പോൾ ഇത് ആ പഴയ ഡാം ആകുന്നതെങ്ങനെ?Aneeshhttps://www.blogger.com/profile/07328794450186100646noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-21740123628305683562014-05-14T14:40:57.313-07:002014-05-14T14:40:57.313-07:00നീലകണ്ഠന് എഴുതുന്നു.
>>>>110 വര്‍ഷം ...നീലകണ്ഠന് എഴുതുന്നു.

>>>>110 വര്‍ഷം പഴക്കമുള്ള അണക്കെട്ട് കുഴപ്പമാണ് എന്ന് അതുവരെ തോന്നാതിരുന്നത് എന്തുകൊണ്ടാണ്? കോടതിവിധി വരുന്നതിനുമുമ്പ് ആ നിയമം പാസാക്കാന്‍ നാം ചിന്തിക്കാതിരുന്നതാണ് സുപ്രീം കോടതിയെ ഏറെ പ്രകോപിപ്പിച്ചത്. വിധി -അതും രണ്ടു സംസ്ഥാനങ്ങളെ ബാധിക്കുന്ന കേസിലെ വിധി - മറികടക്കാന്‍ ഒരു സംസ്ഥാന നിയമസഭ പെട്ടെന്നൊരു ദിവസം നിയമം ഉണ്ടാക്കിയതു തന്നെ ഭരണഘടനാ വിരുദ്ധമല്ലേ? 2005-ല്‍ അണക്കെട്ടിന് (109 വയസ്) കുഴപ്പമില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം അത് അപകടകരമാകുന്നത് എങ്ങനെ? അങ്ങനെയാണെന്നു കണ്ടെത്തിയ ഏതു പഠനമാണ് നമ്മുടെ മുന്നിലുള്ളത്? (<<<<<

ഇതിനെ വിതണ്ഡ വാദമെന്നു വിളിക്കാം.

ഇപ്പോള്‍ 95 വയസുള്ള ഒരാള്‍ക്ക് നല്ല ആരോഗ്യമുണ്ട് എന്നു കരുതുക. ഇതു വരെ അദ്ദേഹത്തിനു എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ആര്‍ക്കും തോന്നിയിട്ടില്ല. ഇനി ഒരു അഞ്ചു വര്‍ഷം അദേഹം കുഴപ്പമില്ലാതെ തന്നെ ആരോഗ്യത്തോടെ ജീവിക്കും. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന്റെ ആരോഗ്യത്തിനു ഒരു കാലത്തും കുഴപ്പമില്ല എന്നു തീരുമാനിക്കലാണോ. 90 വയസായാപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനു കുഴപ്പമുണ്ടെന്ന് എന്തു കൊണ്ട് തോന്നിയില്ല എന്നു ചോദിക്കുന്നത് യുക്തി സഹമാണോ?

തമിഴ് നാട്ടില്‍ ജീവിക്കുന്നവരും മനുഷ്യരാണ്. ആയുസു കഴിഞ്ഞ ഒരണക്കെട്ട് പൊളിച്ചു കളയാന്‍ ഒരു സമവായ ചര്‍ച്ചയിലൂടെ തമിഴ് നാട്ടു സമ്മതിക്കും എന്നൊക്കെ ആണു കേരളം കരുതിയിരുന്നത്. 1979ല്‍ തമിഴ് നാടു മുഖ്യമന്ത്രി പോലും പുതിയ അണക്കെട്ടു പണിയണം എന്ന് തത്വത്തില്‍ അംഗീകരിച്ചിരുന്നതാണെന്നോര്ക്കുക. അവര്‍ അതില്‍ നിന്നും പിനാക്കം പോകുമെന്ന് കേരളം കരുതിയില്ല. അതുകൊണ്ട് കേരളം ഇതിനെ അത്ര ഗുരുതരാമായി കണ്ടിരുന്നില്ല എന്നതാണു ശരി. പക്ഷെ തമിഴ് നാട് സുപ്രീം കോടതിയില്‍ പോയി അണക്കെട്ടിന്റെ ഉയരം വീണ്ടും കൂട്ടാന്‍ അനുകൂല വിധി സമ്പാദിച്ചപ്പോള്‍ കേരളത്തിനുണര്ന്നു പ്രവര്‍ത്തിക്കേണ്ടി വന്നു.

2006ല്‍ ആണു തമിഴ് നാടിന്റെ യഥാര്‍ത്ഥ നിലപാട് കേരളത്തിനു മനസിലായത്. അന്ന് പക്ഷെ ഡാം സുരക്ഷാ നിയമം പാസാക്കാതെ പാട്ടക്കരാര്‍ റദ്ദാക്കി അണക്കെട്ട് കേരളം ഏറ്റെടുക്കുകയാണു വേണ്ടി ഇരുന്നത്. പട്ടക്കാരാര് റദ്ദാക്കാന്‍ കേരളത്തിനു നിയമ തടസമൊന്നുമില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-70069045377682438802014-05-14T13:46:39.828-07:002014-05-14T13:46:39.828-07:00നീലകണ്ഠന് എഴുതുന്നു.
>>>>എന്നാല്‍ ഈ ...നീലകണ്ഠന് എഴുതുന്നു.

>>>>എന്നാല്‍ ഈ തര്‍ക്കത്തിന്റെ യഥാര്‍ഥ വശങ്ങളും കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളും കോടതിക്കു മുമ്പാകെ വച്ച തെളിവുകളും വച്ചാണല്ലോ വിധിയുണ്ടാവുക. സത്യത്തേക്കാള്‍ തെളിവും നിയമത്തിന്റെ വ്യാഖ്യാനങ്ങളുമാണ് കോടതി വിധി നിര്‍ണയിക്കുന്നത് എന്നതൊരു രഹസ്യമല്ല. <<<<<

കോടതിയില്‍ വന്ന ഏത് തെളിവിന്റെയോ നിയമത്തിന്റെയോ അടിസ്ഥാനത്തിലാണ്, "ഈ അണക്കെട്ട് സ്ഥിരമായി ബലമുള്ളതാണെന്ന്" കോടതി പറഞ്ഞത്. കരാര്‍ കലാവധി 999 വര്‍ഷത്തേക്കാണ്. 999 വര്‍ഷം ഈ അണക്കെട്ട് ഇതു പോലെ ബലമുള്ളതായി നില്‍ക്കുമെന്ന് കോടതിക്ക് പറയാന്‍ എന്തു തെളിവും നിയമവും ആണു സഹായിച്ചത്?

"മുല്ലപ്പെരിയര്‍ ഒരു അന്തര്‍ സംസ്ഥാന നദിയല്ല എന്ന വാദം കേരളം ഒരിക്കലും ഉന്നയിക്കാന്‍ പടില്ല" എന്നു പറഞ്ഞിരിക്കുന്നത് ധാര്‍ഷ്ട്യമല്ലേ? ഏത് നിയമവും തെളിവുമാണിതുപോലെ വിധി പറയാന്‍ കോടതിയെ പ്രേരിപ്പിച്ച്ത്?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-89775822309240965312014-05-14T04:13:13.688-07:002014-05-14T04:13:13.688-07:00>>>>
മുല്ലപ്പെരിയാര്‍ ഭീഷണി ഒഴിവാക്കാന...>>>>
മുല്ലപ്പെരിയാര്‍ ഭീഷണി ഒഴിവാക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കേരളം തീരുമാനിച്ചാല്‍ മതി. 50 വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ടുകള്‍ അടച്ചു പൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കുന്നുണ്ട് ആ റിപ്പോര്‍ട്ട്. പക്ഷേ 40 ലക്ഷം പേര് മരിച്ചാലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടില്ലല്ലോ! <<<

ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഈ വിഷ്യം കേരളത്തിന്റെ വരുതിയില്‍ വരും, ഇടുക്കിയിലെ രണ്ട് പ്രശ്നങ്ങള്‍ ഒരേ സമയം പരിഹരിക്കപ്പെടും. യഥാര്‍ത്ഥ കുടിയേറ്റക്കാര്‍ക്ക് പട്ടയം ലഭിക്കും. മുല്ലപ്പെരിയാര്‍ അടച്ചു പൂട്ടി മലയാളികളുടെ ഭീതി അകറ്റുകയും ചെയ്യാം. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-70995954118498407452014-05-14T04:08:57.295-07:002014-05-14T04:08:57.295-07:00>>>>
2006 ഫെബ്രുവരിയില്‍ സുപ്രീം കോടതി...>>>>
2006 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ നിന്ന് ഒരു വിധിയുണ്ടായപ്പോഴാണ് കേരളം ഈ വിഷയത്തില്‍ 'ഇടപെടാന്‍' തീരുമാനിച്ചത്. നിലവിലുള്ള 136 അടി ജലനിരപ്പ് (1979-ല്‍ നിശ്ചയിച്ചതനുസരിച്ച് കുറച്ചത്) 142 അടിയാക്കാന്‍ ആയിരുന്നു കോടതി തീരുമാനം. ഈ സമയതതാണ് കേരളം ഡാം സുരക്ഷാ നിയമം എന്നറിയപ്പെടുന്ന നിയമഭേദഗതി തിരക്കിട്ട് പാസാക്കിയത്. അതിനര്‍ഥം 136 അടിവരെ ജലനിരപ്പുണ്ടായാലും ഡാമിനൊരു കുഴപ്പവുമില്ലെന്ന് കേരളം അംഗീകരിക്കുന്നു എന്നല്ലേ? 136 അടിയില്‍ കൂടിയാല്‍ അണക്കെട്ടിന് അപകമാകുമെന്നുമാണ് 2006 മാര്‍ച്ചില്‍ നിയമസഭ പാസാക്കിയ നിയമത്തില്‍ പറയുന്നത് എന്നുമോര്‍ക്കുക. ഫലത്തില്‍ 142 അടിയായി ഉയര്‍ത്തിയതിനെയാണ് കേരളം മറികടക്കാന്‍ ശ്രമിച്ചത്. 136-ല്‍ കൂടിയാല്‍ മാത്രമാണ് അപകടമെന്നു പറയാന്‍ എന്തുതെളിവാണ് കേരളത്തിന്റെ കൈവശമുള്ളത്? ഇപ്പോഴും 136 അടിയായി നിലനിര്‍ത്തണമെന്നാണ് കോടതി പറഞ്ഞിരുന്നതെങ്കില്‍ കേരളം 'വിജയിക്കു'മായിരുന്നോ? അതെങ്ങനെ 40 ലക്ഷം പേരുടെ സുരക്ഷ ഉറപ്പാക്കും? <<<

അണക്കെട്ടിലെ ജല നിരപ്പ് 136 അടി ആയി നിലനിറുത്താനാണ്, കേരളം കേരളം ഡാം സുരക്ഷാ നിയമം എന്നറിയപ്പെടുന്ന നിയമഭേദഗതി തിരക്കിട്ട് പാസാക്കിയത് എന്നതിനോട് യോജിക്കാന്‍ ആകില്ല. കേരളത്തിനുള്ളില്‍ നിലകൊള്ളുന്ന എല്ലാ അണകെട്ടുകളുടെയും സുരക്ഷക്കു വേണ്ടിയാണാ നിയമം പാസാക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി ആയി നിലനിറുത്തണമെന്ന് ആ നിയമത്തില്‍ ഒരിടത്തും പറയുന്നില്ല. ആ നിയമം ഈ ലിങ്കിലുണ്ട്.

The Kerala Irrigation and Water Conservation Act, 2003
(As amended in 2006)

നീലകണ്ഠന് എന്തിനാണീ നിയമത്തെ ഇതു പോലെ വളച്ചൊടിക്കുന്നതെന്ന് മനസിലാകുന്നില്ല. കേരളത്തിന്റെ നിലപാട്, എല്ലാവര്ക്കും മനസിലാകും വിധം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.കോടതിയിലും പുറത്തും. ഈ അണക്കെട്ട് കാലഹരണപ്പെട്ടു. അത് പൊളിച്ചു മാറ്റണമെന്നാണാ നിലപാട്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-73279516510404713012014-05-14T03:58:26.863-07:002014-05-14T03:58:26.863-07:00>>>>check this out....
http://www.azh...>>>>check this out....

http://www.azhimukham.com/secondtopnews-800.html<<<<

ശ്രീ സി ആര് നീലകണ്ഠന് കേരള ഭരണകര്‍ത്താക്കളെ കുറെയേറെ കുറ്റം പറയുന്നുണ്ട്. നമ്മുടെ ഭാഗത്ത് പല വീഴ്ചകളും പറ്റിയിട്ടുണ്ട്. തമിഴ് നാടിനേപ്പോലെ വക്ര ബുദ്ധി നമ്മള്‍ക്കില്ലാതെ പോയി എന്നത് ശരിയാണ്. എന്നു കരുതി കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ അദ്ദേഹത്തിന്റെ, ഇപ്പോള്‍ അവര്‍ 'എടുക്കുന്ന' വെള്ളം നാളെ നാം 'കൊടുക്കുന്ന' വെള്ളമായാല്‍ അതിന്റെ പിന്നിലെ 'ജലതന്ത്രം' തിരിച്ചറിയാന്‍ തമിഴ്നാടിന് കഴിയും, മലയാളിക്ക് മനസിലായില്ലെങ്കിലും എന്ന അഭിപ്രായത്തിലെ ധ്വനി നമ്മള് ഇത്ര നാളും തമിഴ് നാടിനു വേണ്ടി ചെയ്ത സഹായങ്ങളെയൊക്കെ കൊഞ്ഞനം കുത്തുന്നതായി പോയി.

45 നദികളുള്ള കേരളം തമിഴ് നാട്, ഒരു നദിയിലെ വെള്ളം കൊണ്ടു പോയി വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടുന്നതില് നമ്മള് പണത്തിന്റെ നൂലാമാലയൊന്നും കണ്ടില്ല. ഇപ്പോഴും അതല്ല കേരളത്തിന്റെ പ്രധാന പ്രശ്നം. ഉള്ള വെള്ളം ഉപയോഗിക്കാന്‍ നമുക്കറിയില്ല പിന്നെ മുല്ലപ്പെരിയാറിലെ കുറച്ചു വെള്ളം കിട്ടിയാല്‍ ഇവിടെ മല മറിയുകയും ഇല്ല. പഴയ അണക്കെട്ടിന്റെ സുരക്ഷിതത്വം തന്നെയാണു പ്രശ്നം. പുതിയ അണക്കെട്ടു വരുമ്പോള്‍ പുതിയ കരാറുണ്ടാക്കേണ്ടി വരും. അതൊക്കെ സ്വാഭാവികമായ കാര്യങ്ങളാണ്.

പിന്നെ പണമാണു പ്രശ്നമെന്നതൊക്കെ മറ്റ് കഥകള്‍ പോലെ ഒരെണ്ണം മാത്രം. അണക്കെട്ടിന്റെ ഉടമസ്ഥാവകാശം തന്നെയാണ്, തമിഴ് നാടിന്റെ പ്രശ്നം. അത് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറല്ല. ഇന്‍ഡ്യയില്‍ ഇന്നുള്ള നീതി ന്യായ വ്യവസ്ഥ അതിനനുകൂലമാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-85708421195642688802014-05-14T00:13:05.278-07:002014-05-14T00:13:05.278-07:00>>>>ഈ പേരില്‍ കേരളം വേര്‍പെട്ടാല്‍ അതി...>>>>ഈ പേരില്‍ കേരളം വേര്‍പെട്ടാല്‍ അതിന്റെ പേരിലാവും ആദ്യത്തെ യുദ്ദം,അതിലൂടെ നദികളില്‍ മറ്റുള്ളതും അവര്‍ കൈവശപ്പെടുത്തും,നമുക്ക് കിട്ടുന്ന ആദ്യത്തെ പ്രഹരം.<<<<

അതൊക്കെ വെറും തോന്നലല്ലേ. തമിഴ് നാടു വിഘടിച്ചു പോകുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ അവര്‍ക്ക് വരിക്കോരി കൊടുത്തു. പഞ്ചാബ് ഖലിസ്ഥാന്‍ വാദം നടത്തിയപ്പോള്‍ അവരെയും എല്ലാം നല്കി സന്തോഷിപ്പിച്ചു. ഹരിയാനക്ക് വെള്ളം നല്കാതിരിക്കാന് സുപ്രീം കോടതി വിധി മറികടന്ന്, നിയമനിര്‍മ്മാണം നടത്തിയിട്ടു പോലും സുപ്രീം കോടതിയിലെ ഒരു ശുംഭനും പഞ്ചാബിന്റെ കുത്തിനു പിടിച്ചില്ല. നമ്മള് എല്ലാം സഹിക്കുന്നതുകൊണ്ടാണിതൊക്കെ സംഭവിക്കുന്നത്. വിഘടിച്ചു പോകേണ്ടി വന്നാല്‍ വിഘടിച്ചു പോകുമെന്ന ശക്തമായ മുന്നറിയിപ്പു കൊടുക്കണം. വേര്പെടുന്നതൊക്കെ അവസാനമാണ്.

യുക്രൈനില്‍ നിന്ന് ക്രിമിയ വിഘടിച്ചു പോയിട്ട് എന്തെങ്കിലും സംഭവിച്ചോ? റഷ്യ അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും കൊടുത്തു. അതുപോലെ കേരളം വിഘടിച്ചാലും പിന്തുണക്കാനും സഹായിക്കാനും പലരുമുണ്ടാകും. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-52546328089070467552014-05-14T00:00:37.024-07:002014-05-14T00:00:37.024-07:00>>>>കെ റ്റി തോമസിനെ പോലുള്ളവരെ നിയോഗിച...>>>>കെ റ്റി തോമസിനെ പോലുള്ളവരെ നിയോഗിച്ച നമ്മുടെ സര്‍കാറാണ് വില്ലന്‍,കോടതിയില്‍ തെളിവു നല്കുമ്പോള് മൂത്രമൊഴിക്കുവാന്‍ പോകുന്നതു നിറുത്താന്‍ പറ്റില്ലെ.<<<<

കെ റ്റി തോമസിനെ നിയമിച്ച സര്‍ക്കാരിനു തെറ്റൊന്നും പറ്റിയിട്ടില്ല. നിയമജ്ഞനും മലയാളിയുമായ അദ്ദേഹം കേരളത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് സര്‍ക്കാര്‍ കരുതി. സര്‍ക്കാര്‍ പ്രതിപക്ഷകക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമായിരുന്നു അദ്ദേഹത്തെ നിയമിച്ചത്. നിയമിച്ച സമയത്ത് അദ്ദേഹത്തേക്കുറിച്ചാരും ആക്ഷേപമൊന്നും പറഞ്ഞിരുന്നില്ല.

നിയമിച്ച ഉടനെ ഡെല്‍ഹിയിലെത്തി തമിഴ നാടിന്റെ അഥിതി ആയി അദ്ദേഹം താമസിച്ചു. തമിഴനാടിന്റെ ഭാഗം ചേര്‍ന്നു. അണക്കെട്ടിന്റെ ഉയരം 142 അടി ആക്കി ഉയര്‍ത്താമെന്ന റിപ്പോര്‍ട്ടില്‍ ഒപ്പു വച്ചു. വിധി വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്തു. അണക്കെട്ട് സുരക്ഷിതമാണെന്ന് കോടതി പറഞ്ഞതുകൊണ്ട് മലയാളികള്‍ സന്തോഷികണമെന്ന സുവിശേഷം പോലും പ്രബോധാനം ചെയ്തു. എന്നിട്ടു പറയുന്നു താന്‍ വിയോജന കുറിപ്പു എഴുതി എന്ന്. അണക്കെട്ട് സുരക്ഷിതമാണെങ്കില്‍ പിന്നെ ഉയരം ആദ്യം ഉണ്ടായിരുന്ന 142 ആയാല്‍ എന്താണു പ്രശ്നം?

വിയോജനക്കുറിപ്പ് എഴുതുന്നവര്‍ റിപ്പോര്‍ട്ടില്‍ ഒപ്പു വയ്ക്കുകയല്ല വ്വേണ്ടത്. വേറെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി നല്കുകയാണു വേണ്ടത്. ഭൂരിപക്ഷ വിധിയോട് യോജിപ്പില്ലാത്ത ജഡ്ജി മാര്‍ വേറെ വിധി ന്യായം ആണെഴുതാറുള്ളതെന്ന് സുപ്രീം കോടതിയില്‍ പോലും ജഡ്ജി ആയിരുന്നിട്ടുള്ള ഇദ്ദേഹത്തിനറിയാത്തതൊന്നുമല്ലല്ലോ.

ഇദ്ദേഹവും കൂടെ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, കോടതി തീരുമാനമെടുത്തത്. ഇപ്പോഴീ ശുംഭന് കേരളത്തിന്റെ വക്കീലിനെ കുറ്റം പറയുന്നു. കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുമെന്ന് ഇദ്ദേഹത്തിനറിയില്ലെങ്കില് ഇദ്ദേഹത്തോട് സഹതപിക്കാം. തമിഴ് നാട് എന്തു കൊടുത്തിട്ടുണ്ട് എന്നതൊക്കെ എപ്പോഴെങ്കിലും പുറത്തു വരുമായിരിക്കും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-90376583633932713662014-05-13T23:35:04.839-07:002014-05-13T23:35:04.839-07:00>>>>താങ്കള്‍ പറയുന്നതു പോലെ കേരളം വേര്...>>>>താങ്കള്‍ പറയുന്നതു പോലെ കേരളം വേര്‍പെട്ടാല്‍ എന്തുണ്‍റ്റ് കേരളത്തിന്,വ്യവസായം? ക്ര്ഷി?ടെക്നോളജി?താങ്കള്‍ പ്രവാസികളുടെ വരുമാനത്തെ ഒഴിച്ചു നിറുത്തി ഒന്ന്വി ലയിരുത്തുക,മഠിയന്മാരാണെന്ന് താങ്കള്‍ തന്നെ പറയുന്നു,<<<<

കേരളം വേര്പെടാതിരുന്നിട്ട് കേരളത്തിനെന്ത് നേട്ടമുണ്ടെന്ന് താങ്കള്‍ പറയുക. തമിഴ് നാടിനും മറ്റും കൊടുക്കുന്നതുപോലെ വ്യവസായങ്ങളോ ടെക്നോളജിയോ കേരളത്തിനു ലഭിക്കുന്നുണ്ടോ? കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായ ഫാക്റ്റ് അടച്ചു പൂട്ടലിനെ നേരിടുന്നു. ഇന്‍ഡ്യയില്‍ നിന്നു കൊണ്ട് അത് അടച്ചു പൂട്ടിയാലും ഇന്‍ഡ്യയില്‍ നിന്ന് വേര്‍പെട്ട് അടച്ചു പൂട്ടിയാലും ഫലം ഒന്നു തന്നെയല്ലേ?

പ്രവാസികളുടെ വരുമാനത്തെ ഒഴിച്ചു നിറുത്തി ചിന്തിക്കേണ്ട ആവശ്യം എന്താണ്? കേരളം വേര്‍പെട്ടാല്‍ പ്രവാസികളൊക്കെ ഇല്ലാതാകുമോ? അവര്‍ ഇന്നത്തേപ്പോലെ തന്നെ വിദേശത്തു പോയി ജോലി ചെയ്യും. വരുമാനമുണ്ടാക്കും.

മലയാളികള്‍ എല്ലാവരും മടിയന്മാരാണെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. ആത്മാര്‍ത്ഥത ഇല്ലാത്താവരാണെന്നല്ലേ. കുറച്ചു പേര് കേരളത്തിനുള്ളില്‍ ഇരിക്കുമ്പോള്‍ മടിയന്മാരാണ്. ഇപ്പോള്‍ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ ചെയ്യുന്ന ജോലി മലയാളികള്‍ക്ക് ചെയ്യാന്‍ പറ്റുന്നതാണ്. അവര്‍ അത് ചെയ്യുന്നില്ല. പകരം അറബി നാടുകളില്‍ പോയി അതൊക്കെ ചെയ്യുന്നു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-9592100331414947892014-05-13T23:16:02.499-07:002014-05-13T23:16:02.499-07:00>>>>പ്രവാസികള്‍ കേരളത്തില്‍ തന്നെ ജോലി...>>>>പ്രവാസികള്‍ കേരളത്തില്‍ തന്നെ ജോലി ചെയ്തിരുന്നെങ്കില്‍ പഴ്ചിമ ബങ്കാളിലെ അവസ്ഥയിലും മോശമായിരിക്കും അവസ്ഥ, ദിനേശ് ബീഡിയും വലിച്ച് കടത്തിണ്ണയില്‍ രാഷ്ട്രീയം പറയുന്ന വിദ്യാഭ്യാസമുള്ള ഒരു ജനക്കൂട്ടം,<<<<

ഇപ്പോള്‍ ദിനേശ് ബീഡിയൊന്നുമില്ല. മുന്തിയ ഇനം സിഗററ്റും ബിവറേജസില്‍ നിന്നും കിട്ടുന്ന പല നിറത്തിലുള്ള വിഷങ്ങളുമാണ്. ഇതൊക്കെ വലിച്ചും കുടിച്ചും കടത്തിണ്ണയില്‍ രാഷ്ട്രീയം പറയുന്ന വിദ്യാഭ്യാസമുള്ള ഒരു ജനക്കൂട്ടമുള്ള ഒരു നാടും നന്നാകില്ല. മേലനങ്ങി പണിയെടുക്കണം. അറബിനാട്ടിലെ കടത്തിണ്ണയിലിരുന്ന് രാഷ്ട്രീയം പറയുനതിനല്ല അറബി കൂലി കൊടുക്കുന്നത്. അവിടെ എല്ലു മുറിയെ പണിയെടുക്കുന്നതിനാണ്. അതേ പണി കേരളത്തില്‍ ചെയ്താലും നല്ല കൂലി കിട്ടും. പക്ഷെ അതിന്, ഈ പ്രവസികള്‍ക്ക് മടിയാണ്. അതുകൊണ്ട് ബംഗാളികളും ബിഹാറികളും ഒറീസക്കാരും ആസാമികളും, ബംഗ്ളാദേശികളും വരെ കേരളത്തില്‍ വന്ന് പണിയെടുത്ത് പണമുണ്ടാക്കുന്നു.

അറബിയുടെ വീട്ടില്‍ അടിമപ്പണി ചെയ്യുന്ന പ്രവാസിക്ക് കേരളത്തില്‍ ജോലി ചെയ്യാന്‍ മടിയാണ്. മടിയുള്ളവരുടെ ഏത് നാടും മോശമായിരിക്കും. അവര്‍ ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ കേരളത്തിനൊന്നും സംഭവിക്കില്ല. ഇന്ന് മറുനാട്ടുകാര്‍ വന്ന് ജോലി ചെയ്ത് പണമുണ്ടാക്കുന്നതുപോലെ പണമുണ്ടാക്കാം. പക്ഷെ അതിനു ജോലി ചെയ്യാനുള്ള മനസ്തിതി കൂടെ വേണം.

കടത്തിണ്ണയില്‍ രാഷ്ട്രീയം പറഞ്ഞിരിക്കുന്ന സമയത്ത് സ്വന്തം വീട്ടു വളപ്പില്‍ നാലു ചുവട് കപ്പ നട്ടാല്‍ അതെങ്കിലും പറിച്ചു തിന്നാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-15678996686006368672014-05-13T23:03:25.954-07:002014-05-13T23:03:25.954-07:00>>>>പ്രവാസികളുടെ വരുമാനം കേരളത്തിന്റെ ...>>>>പ്രവാസികളുടെ വരുമാനം കേരളത്തിന്റെ സമ്പത് നിലയെ ഒരു തരത്തിലും ഉയര്‍തുന്നില്ല എന്നത് താങ്കളുടെ പഴയ എഴുത്തിലുണ്ട്<<<<

ഞാന്‍ അങ്ങനെ ഒരിടത്തും എഴുതിയിട്ടില്ല. പ്രവാസികള്‍ അയക്കുന്ന പണവും കള്ളു വിറ്റു കിട്ടുന്ന പണവും ഇല്ലായിരുന്നെങ്കില്‍ കേരളം കുത്തു പാള എടുത്തേനെ എന്ന അഭിപ്രായം കണ്ടപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തിട്ടുണ്ട്. പ്രവാസികള്‍ കേരളത്തിലേക്കയക്കുന്നതിനേക്കാള് കൂടുതല്‍ വരുമാനം കേരളത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉണ്ടാക്കുന്നുണ്ട്.

നിതാഖത്ത് എന്ന പ്രശ്നം ഉണ്ടായപ്പോള്‍ ഇതാ കേരളം നശിക്കാന്‍ പോകുന്നു എന്നാണു പലരും പ്രചരിപ്പിച്ചത്. മുല്ലപ്പെരിയാര്‍ നാളെ ഇടിഞ്ഞു വീഴും എന്നു പ്രചരിപ്പിച്ചതുപോലെ ഒന്ന്. kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-41450568073648518962014-05-13T10:44:37.697-07:002014-05-13T10:44:37.697-07:00check this out....
http://www.azhimukham.com/seco...check this out....

http://www.azhimukham.com/secondtopnews-800.htmlAnanthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-60427569998800913392014-05-13T03:48:18.273-07:002014-05-13T03:48:18.273-07:00>>>>മുല്ലപ്പെരിയാർ എന്ന ഒറ്റ വിഷയമാണ് ...>>>>മുല്ലപ്പെരിയാർ എന്ന ഒറ്റ വിഷയമാണ് പ്രശ്നം എങ്കിൽ കേരളം ഇന്ത്യയിൽ നിന്നും പോകുന്നതിലും നല്ലത് തമിഴ്നാട് പോകുന്നതല്ലേ? <<<

തമിഴ് നാടു പോകുന്നോ ഇല്ലയോ എന്നത് നമ്മള് അന്വേഷിക്കേണ്ടതുണ്ടോ? നമുക്ക് നമ്മുടെ സുരക്ഷയാണു പ്രശ്നം. പ്രാണഭയമില്ലാതെ ജീവിക്കാന്‍ സാധിക്കുന്നില്ല. ഓരോ ഇന്‍ഡ്യക്കാരന്റെയും സുരക്ഷ ഒരുക്കേണ്ടത് ഇന്‍ഡ്യന്‍ ഭരണഘടനയും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയുമാണ്. ഇവര്‍ മൂന്നു പേരും ഒരുമിച്ച് നമ്മളെ പരാജയപ്പെടുത്തുന്നു എങ്കില്‍ പിന്നെ എന്തിനു നമ്മള് ഇന്‍ഡ്യയുടെ ഭാഗമായിരിക്കണം?

അവഗണനയും അസംതൃപ്തിയുമുണ്ടാകുമ്പോഴാണ്, വിഘടന വാദം ശക്തി പ്രാപിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ പതിറ്റാണ്ടുകളായി അവഗണിച്ചപ്പോള്‍ നമ്മള് അത് കണ്ടതാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-53463058191406010752014-05-13T03:40:58.848-07:002014-05-13T03:40:58.848-07:00>>>>നോട്ട് ദി പോയിന്റ്! ഭീഷണി ഉണ്ട് എ...>>>>നോട്ട് ദി പോയിന്റ്! ഭീഷണി ഉണ്ട് എന്ന ധ്വനി ഈ വാചകത്തിൽ ഉണ്ട്. <<<

ഭീഷണി ഉണ്ടെന്നൊക്കെ ഇവര്‍ക്കറിയാം. തമിഴ് നാട്ടില്ലെ കട്ടാളന്‍ മാര്‍ സമ്മതിച്ചാല്‍ വേണമെങ്കില്‍ ഭീഷണി ഒഴിവാക്കിക്കോളൂ. അല്ലെങ്കില്‍ ഭീഷണിയുടെ തണലില്‍ 999 വര്‍ഷം ജീവിച്ചോളൂ എന്നാണീ അഭിനവ തമ്പ്രാക്കള്‍ കല്പ്പിച്ചിരിക്കുന്നത്.

തമിഴ് നാടിനു വേണ്ടത് വെള്ളമാണ്. കേരളം സ്വന്തം ചെലവില്‍ അണകെട്ടി, ഇപ്പോള്‍ നല്കുന്നതില് നിന്നും ഒരു തുള്ളി പോലും കുറയാതെ വെള്ളം തുടര്‍ന്നും നല്‍കാം എന്നു പറഞ്ഞുല്. അതിന്, എവിടെ വേണമെങ്കിലും ഉറപ്പു കൊടുക്കാമെന്നു പറഞ്ഞിട്ടും കേള്‍ക്കാത്തവരാണ്, ടണല്‍ ഉണ്ടാക്കി വെള്ളം തിരിച്ചു വിടുന്ന കാര്യം പരിഗണിക്കണമെന്നു പറയുന്നതെന്ന് നോക്കുക. അപ്പോള്‍ ഇതിലെ കള്ളക്കളി വ്യക്തമല്ലേ?

മുല്ലപ്പെരിയാര്‍ നദി ഒന്നാകെ തമിഴ് നാട്ടിലേക്ക് തിരിച്ചു വിടണമെന്നീ ഉണ്ണാക്ക മോറന് മാര്‍ വിധിക്കാത്തതു ഭാഗ്യം. പറയുന്നത് രാജ്യ ദ്രോഹമാണെങ്കിലും ഇതുപോലെയുള്ള ജന്തുക്കളെ നേരിടാന്‍ പറ്റിയത് പണ്ട് നക്സലുകള്‍ നടത്തിയ ജനകീയ വിചാരണകളാണ്. എങ്കിലേ ഈ വക ജന്തുക്കള്‍ പേടിക്കു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-19109672612540552032014-05-13T03:29:02.635-07:002014-05-13T03:29:02.635-07:00>>>>സ്ഥിരമായി സുരക്ഷിതാവസ്ഥയിൽ ആണെന്ന്...>>>>സ്ഥിരമായി സുരക്ഷിതാവസ്ഥയിൽ ആണെന്ന് പറഞ്ഞാൽ 999 വർഷവും സുരക്ഷിതം ആണെന്നാണോ ഉദ്ദേശിച്ചത് ആവോ? <<<

ആണെന്നു തന്നെയല്ലേ അര്‍ത്ഥം? ബലക്കുറവുണ്ടായാല്‍ ബലപ്പെടുത്താന്‍ വേണ്ടി ആണ്, മൂന്നംഗ സമിതിയെ ഇപ്പോള്‍ ഈ ശുംഭന് മാര്‍ നിയോഗിച്ചിരിക്കുന്നത്. കേരളം അതിലേക്ക് ഒരു പ്രതിനിധിയെ അയക്കേണ്ട എന്നാണെന്റെ അഭിപ്രായം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-52165484911977809382014-05-13T03:25:58.295-07:002014-05-13T03:25:58.295-07:00>>>>ഇത്രയും പഴക്കമുള്ള അണക്കെട്ട് സുരക...>>>>ഇത്രയും പഴക്കമുള്ള അണക്കെട്ട് സുരക്ഷിതമല്ല എന്നത് ഏതു കൊച്ചു കുട്ടിക്കും അല്പം ബുദ്ധി ഉണ്ടെങ്കിൽ മനസിലാക്കാവുന്നതെ ഉള്ളൂ. സുപ്രീം കോടതിക്ക് ഇത്ര കൂടി ബുദ്ധി ഇല്ലെന്ന് അറിയിച്ചതിൽ സന്തോഷം.<<<

ഇവര്‍ പണം എണ്ണി വാങ്ങിച്ചിട്ടാണിത് പറഞ്ഞതെന്നാണെന്റെ ബലമായ സംശയം. അല്ലെങ്കില്‍ ഇതുപോലെ മന്ദബുദ്ധിത്തരം പറയാന്‍ ഇവരുടെ തലയില്‍ കളിമണ്ണാണോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com