Tuesday, 22 April 2014

ചില ചൂണ്ടു പലകകള്‍ 






നരേന്ദ്ര മോദി അടുത്ത ഇന്‍ഡ്യന്‍ പ്രധാന മന്ത്രി എന്ന തരത്തിലാണ്, മോദിയുടെ പിന്തുണക്കാരുടെ നിലപാട്. അദ്ദേഹം ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ എന്തുണ്ടാകുമെന്നതിന്റെ ചില സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമാണെന്നായിരുന്നു മോദി ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കളൊക്കെ പറഞ്ഞു നടന്നിരുന്നത്. ബി ജെ പി എന്ന പാര്‍ട്ടി ഇപ്പോള്‍ അതേ ഗതികേടിലാണ്. ബി ജെ പിയില്‍ ഇപ്പോള്‍ ഒരു നേതാവേ ഉള്ളു. നരേന്ദ്ര മോദി. ബി ജെ പി എന്ന പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത നേതാക്കളൊക്കെ ഇന്ന് അവഗണിക്കപ്പെടുകയോ, ഒതുക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ, അവഹേളിക്കപ്പെടുകയോ ഒക്കെ ആണ്. അവരുടെ നിര നീണ്ടതാണ്. എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, കല്‍രാജ് മിശ്ര, ലാല്‍ജി ടാണ്ടണ്‍, സുഷമ സ്വരാജ് തുടങ്ങിയവൊരൊന്നും ഇന്ന് ചിത്രത്തിലേ ഇല്ല. സര്‍വ്വം മോദി മയം. ഹര്‍ ഹര്‍ നമോ എന്നാണിപ്പോള്‍ മോദി ഭക്തരുടെ വേദ വാക്യം പോലും. അദ്വാനി ജോഷി തുടങ്ങിയ  ബി ജെ പിയുടെ സ്ഥാപക നേതാക്കള്‍ക്ക് പോലും ഇഷ്ടമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആകുന്നില്ല. ജോഷിക്ക് സ്വന്തം മണ്ഡലം മോദിക്കു വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടിയും വന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ല എന്നത് ഇതു വരെ കോണ്‍ഗ്രസിലെ അവസ്ഥ ആയിരുന്നു. ഇപ്പോള്‍ ബി ജെ പിയിലും മോദി എന്ന ഹര്‍ വായ്ക്ക് എതിര്‍വാ ഇല്ല എന്ന അവസ്ഥയാണ്. അഴിമതിയുടെയും സാമ്പത്തിക നയങ്ങളുടെയുമൊക്കെ വിഷയങ്ങളില്‍ കോണ്‍ഗ്രസും ബി ജി പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നതുപോലെ ഏകാധിപത്യത്തിന്റെ കാര്യത്തിലും അതു തന്നെയെന്ന് അവര്‍ തെളിയിക്കുന്നു.  വ്യക്തി പൂജയെ എതിര്‍ക്കുന്ന മോദിയുടെ ഗുജറാത്തില്‍ നമോ എന്ന പേരില്‍ ഒരു റ്റെലിവിഷന്‍ ചാനല്‍ പോലുമുണ്ട്. മൂന്നു പതിറ്റാണ്ടു കാലം ബി ജെ പി എന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ വ്യക്തി പൂജക്കെതിരെ എന്നും ശബ്ദിച്ചിരുന്നു. സ്വേഛാധിപതി ആയ മോദിയുടെ വ്യക്തി പൂജയാണിന്ന് ബി ജെ പി എന്ന പാര്‍ട്ടിയില്‍ മുഴുവന്‍.  കോണ്‍ഗ്രസില്‍ ഇന്ന് സോണിയ ഗാന്ധിക്കുള്ള അതേ സ്ഥാനമാണ്, ബി ജെ പിയില്‍ മോദിക്കും. ഇന്നു വരെ ഉണ്ടായിരുന്ന ബി ജെ പി എന്ന പാര്‍ട്ടിയില്‍ നിന്നും ഒരു തരത്തിലുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം മോദിക്കുണ്ട്. കോണ്‍ഗ്രസിനെ അതി ശക്തമായി എതിര്‍ത്തിരുന്ന സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ യാതൊരു ഉളുപ്പുമില്ലാതെ ഈ വ്യക്തിയെ പൂജിക്കാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്ച അതിശയത്തോടെയേ ആര്‍ക്കും നോക്കിക്കാണാനാകൂ. മോദി ഇതൊക്കെ ആസ്വദിക്കുന്നു എന്നതാണിതിലെ ഫലിതം.

വാരാണസിയില്‍ നിന്നും  ജോഷിയെ അദ്ദേഹത്തിന്റെ എതിര്‍പ്പിനെ മറി കടന്ന് മോദി മാറ്റിയത് പാര്‍ട്ടി ഹൈക്കമന്റിന്റെ തീരുമാനം എന്നായിരുന്നു ഒരു മോദി ആരാധകന്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ ഹൈക്കമാന്റ് സംസ്കാരത്തെ എന്നും കളിയാക്കിയിരുന്ന ബി ജെ  പി, അതേ ഹൈക്കമാന്റ് സംസ്കാരത്തെ  ആശ്ലേഷിച്ചിരിക്കുന്നു. ഹര്‍ ഹര്‍ മഹാ ദേവ് എന്ന പോലെ, ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം പോലും മോദി ഭക്തര്‍ മെനഞ്ഞെടുത്തു. മോദി ആണീ ഹൈക്കമാന്റ് എന്നതാണിതിലെ കാവ്യ നീതിയും. ഒന്നുകില്‍ എന്റെ വഴി അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി എന്നതാണ്, മോദിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് പറയാനുള്ളത്. മോദിയുടെ ആരാധകര്‍ പറയുന്നത്, ഗുജറാത്ത് ഇന്‍ഡ്യയിലെ പ്രത്യേക പദവിയുള്ള ഒരു സസംസ്ഥാനമാണെന്ന രീതിയിലാണ്. ഗുജറാത്ത് സ്വന്തം പോക്കറ്റിലാണെന്ന രീതിയിലാണിപ്പോള്‍ മോദി പെരുമാറുന്നത്. ഗുജറാത്തിലെ പാര്‍ട്ടിയെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചൊതുക്കി സ്വന്തം വരുതിയിലാക്കി. എല്ലാ  എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കി. പാര്‍ട്ടി അംഗങ്ങളെ വരെ ഇല്ലായ്മ ചെയ്തു. സ്വന്തം മന്ത്രി സഭാംഗങ്ങളെ വരെ വെറും ശിപായിമാരുടെ തലത്തിലേക്ക് ചവുട്ടി താഴ്ത്തി. സ്വന്തം പ്രസ്ഥാനത്തേക്കാള്‍ വലിയ നേതാവായി സ്വയം അവരോധിച്ചു. ഒരു ജനാധിപത്യ പാര്‍ട്ടിക്ക് ചേര്‍ന്ന രീതിയിലല്ല മോദിയുടെ പ്രവര്‍ത്തനം. ഗുജറാത്തിലെ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള എല്ലാ സംഘടനകളെയും മോദി നിഷ്പ്രഭമാക്കി. മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യ മുഴുവന്‍ ഇതാവര്‍ത്തിക്കും. അതിന്റെ ഭവിഷ്യത്ത് ബോധ്യമായ ആര്‍ എസ് എസ്, ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം വിളിക്കുന്നത് വിലക്കുക പോലുമുണ്ടായി.

അദ്വാനിയോട് ചെയ്തത് നന്ദി കേടാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കും. ബി ജെ പി യുടെ പഴയ രൂപമായിരുന്ന ജന സംഘത്തെ ഇന്നത്തെ ബി ജെ പി ആയി വളര്‍ത്തിയത് അദ്വാനി എന്ന ഒറ്റ വ്യക്തിയുടെ കഴിവു തന്നെയാണ്.

നെഹ്രുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, പാകിസ്ഥാനുമായുണ്ടാക്കിയ ഒത്തു തീര്‍പ്പില്‍ പ്രതിക്ഷേധിച്ച് രാജിവച്ചു. ഹിന്ദു ദേശീയതയുടെ വക്താവായിരുന്ന അദ്ദേഹം ആര്‍ എസ് എസ് തലവന്‍ ഗോള്‍വാര്‍ക്കറുമായി അലോചിച്ചാണ്, ജന സംഘത്തിനു രൂപം നല്‍കിയത്. ഹിന്ദു വര്‍ഗ്ഗീയ സംഘടനയായ ആര്‍ എസ് എസിനു നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍.  ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ മുഖമായിരുന്നു ജന സംഘം. ആര്‍ എസ് എസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച എല്‍ കെ അദ്വാനി ജന സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ആയിരുന്നു.

വളരെയധികം അര്‍പ്പണബോധത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി ഹിന്ദുത്വക്കു വേണ്ടി പോരാടിയ ഈ മുന്നണി പോരാളി, ഇത്ര പെട്ടെന്ന് വെറുക്കപ്പെട്ടവനായത് സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഒരു ഫലിതമാണ്. അത്രയധികം നിര്‍ദ്ദയമായിട്ടാണ്, വളരെ കാലം കൂടെ നിന്നിരുന്ന സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഒതുക്കിയത്. നന്ദി കേടില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നരേന്ദ്ര മോദിയും. ഗുജറാത്ത്  കൂട്ടക്കൊലയില്‍ രാജ ധര്‍മ്മം പാലിച്ചില്ല എന്നും പറഞ്ഞ് മോദിയെ പുറത്താക്കാന്‍ അന്നത്തെ പ്രധാന മന്ത്രി ബാജ് പെയ് തീരുമാനിച്ചതായിരുന്നു. പക്ഷെ അദ്വാനിയുടെ ശക്തമായ എതിര്‍പ്പിനേ തുടര്‍ന്ന് ബാജ് പെയിക്ക് മുട്ടു മടക്കേണ്ടി വന്നു. അന്ന് രക്ഷിച്ചെടുത്ത മോദി ആണിന്ന് അദ്വാനിയെ അവഹേളിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നോര്‍ക്കുക.  ഭോപ്പാലില്‍ മത്സരിക്കണമെന്ന ആഗ്രഹം അദ്വാനി പ്രകടിപ്പിച്ചപ്പോള്‍, അത് വേണ്ട, വേണമെങ്കില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ മത്സരിച്ച് "തന്റെ കാരുണ്യത്തില്‍  ജയിച്ചോളൂ" എന്നാണ്, മോദിയുടെ നിലപാട്. ഇതിനെ കാവ്യ നീതി എന്നു വേണമെങ്കില്‍ വിളിക്കാം. 2002 ല്‍ മോദിയെ പുറത്താക്കാന്‍ ബാജ് പെയിയെ അനുവദിക്കാതിരുന്നത് മണ്ടത്തരമായി പോയിഎന്ന് അദ്വാനിക്കിപ്പോള്‍ തോന്നുന്നുണ്ടാകണം.

രഥമുരുട്ടിയും പള്ളി പൊളിച്ചും വിധ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ പറഞ്ഞും അദ്വാനി ഹിന്ദു തീവ്രവാദികള്‍ക്ക് ഇന്‍ഡ്യയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തു.  ഈര്‍ക്കിള്‍ പാര്‍ട്ടി ആയിരുന്ന ജന സംഘത്തെ അര നൂറ്റാണ്ടുകൊണ്ട് ഭരണകക്ഷിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് അദ്വാനിയാണ്. രണ്ടോ മൂന്നോ സീറ്റു കിട്ടുന്ന ജനസംഘത്തില്‍ നിന്നും ഇന്‍ഡ്യയിലെ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി വളര്‍ന്നത് അദ്വാനിയുടെ കഴിവുകൊണ്ടു മാത്രമായിരുന്നു. ഏറ്റവും വലിയ കക്ഷിയായാലും ഭരിക്കാന്‍ കഴിയണമെങ്കില്‍ ഒരു മുഖം മൂടി കൂടി ധരിക്കണമെന്ന തിരിച്ചറിവ്, അദ്വാനി ഉള്‍പ്പടെ എല്ലാ ബി ജെ പി നേതാക്കള്‍ക്കും ഉണ്ടായി. അങ്ങനെയാണ്, ബാജ്പെയി ഹിന്ദുത്വയുടെ മുഖംമൂടി ആയത്.

തീവ്ര ഹിന്ദുത്വ എന്ന സത്വത്തെ അതി സമര്‍ദ്ധമായി ബാജ്പെയി എന്ന മുഖം മൂടിക്കു പിന്നില്‍ ഒളിപ്പിക്കാമെന്ന് അദ്വാനിയും കൂടെയുള്ളവരും കരുതി. തീവ്ര ഹിന്ദുത്വ അജണ്ട തല്‍ക്കാലത്തേക്ക് മാറ്റി വച്ച് മറ്റു ചില പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കി അധികാരത്തില്‍ കയറി. അധികാരത്തിലെത്തിയപ്പോഴാണ്, ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്ന തിരിച്ചറിവ്, അദ്വാനിക്കു കിട്ടിയത്. തീവ്ര ഹിന്ദുത്വയെ സാധാരണ ജനങ്ങള്‍ എത്രത്തോളം വെറുക്കുന്നു എന്നദ്ദേഹം മനസിലാക്കി. അതു കൊണ്ട് ബാജ്പെയ് അണിഞ്ഞ മുഖം മൂടി കടം വാങ്ങി അദ്ദേഹം അണിഞ്ഞു. 2005 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അവസരത്തില്‍ മൊഹമ്മദാലി ജിന്നയെ മതേതരവാദി എന്ന് പുകഴ്ത്തി പറഞ്ഞതിനദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടു.   അന്നു  പക്ഷെ പാര്‍ട്ടി നേതാക്കളാരും അദ്ദേഹത്തെ കൈവിട്ടില്ല. എല്ലാവരും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. പിന്നീടു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹം വേണമെന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായത്. 2009 ല്‍ ആ പ്രതീക്ഷ അസ്തമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പല പ്രമുഖരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു.

ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പ്രായം ഒരു കാരണമല്ല. സാധാരണ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം വിടുന്നത് ആരോഗ്യപരമായ കാരണങ്ങളാലോ, അഴിമതി ആരോപണം നേരിട്ടോ ആണ്. അദ്വാനിക്ക് ഇപ്പോഴും നല്ല അരോഗ്യമുണ്ട്. സ്വജന പക്ഷപാതമോ അഴിമതിയോ ഇന്നു വരെ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വേട്ട നന്ദികേടായിട്ടേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇടക്കിടക്ക് ഹിന്ദുത്വയെ ബി ജെ പി ആശ്ളേഷിക്കാറുണ്ട്. മറ്റാരും തന്നെ അത് അത്ര കാര്യമായി  എടുത്തിരുന്നില്ല, അദ്വാനിയുടെ കസേരയിലിരിക്കാന്‍ തയ്യാറെടുക്കുന്ന നരേന്ദ്ര മോദി ഒഴികെ. പക്ഷെ 2014 ലെ തെരഞ്ഞെടുപ്പില്‍ ചിത്രം ആകെ മാറിയിരിക്കുന്നു.



ബി ജെ പിക്ക് അനാസ വിജയം ഉണ്ടാകുമായിരുന്ന ഡെല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ അതിനു തടയിട്ടത് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ആയിരുന്നു. അതു പോലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ അനായാസ വിജയത്തിനു തടയിടുന്നതും ആം ആദ്മി പാര്‍ട്ടിയുടെ സാന്നിദ്ധ്യമാണ്. ബി ജെ പിക്ക് ന്യായമായും പോകേണ്ടി ഇരുന്ന കുറെയേറെ വോട്ടുകള്‍ ആം ആദ്മി കൊണ്ടു പോകും.അത് ശരിക്കുമറിയാവുന്ന മോദി കെജ്‌രിവാളിനെ പാകിസ്താനി ഏജന്റ് എന്നു വിളിച്ച് തീവ്ര ഹിന്ദുക്കളുടെ വോട്ടു ലക്ഷ്യമിടുന്നു.  മോദി അനുയായികള്‍ കെജ്‌രിവാളിനെ ലഭ്യമാകുന്ന അവസരത്തിലൊക്കെ ആക്രമിക്കുന്നു.










മോദിയുടെ നയം അദ്ദേഹത്തിന്റെ ഉറച്ച അനുയായികള്‍ വ്യക്തമാക്കുന്നുണ്ട്.

2002 ല്‍ ഗുജറാത്ത് കൂട്ടക്കൊലക്കു ശേഷം തന്റെ സ്ഥാനം ഉറപ്പിക്കാന്‍  വേണ്ടി, ബാജ് പെയിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നയരൂപീകാരണമുണ്ടാക്കുന്നതില്‍ മോദി വിജയിച്ചിരുന്നു. അദ്വാനിയെ മുന്നില്‍ നിറുത്തി ആയിരുന്നു അത് സാധിച്ചെടുത്തത്. അതിനു ശേഷം  ബി ജെ പി മോദി എന്ന വ്യക്തിയുടെ വലയില്‍ കുടുങ്ങിപ്പോയി എന്നു പറയാം. മുസ്ലിം വിരോധം മുതലെടുത്ത് തീവ്ര ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കിയ ശേഷം വികസനം എന്ന മന്ത്രമായിരുന്നു മോദിയുടെ തുറുപ്പു ചീട്ട്. മാദ്ധ്യമങ്ങളെ വിലക്കെടുത്ത് ഇല്ലാത്ത  വികസനമുണ്ടെന്ന് പ്രചരിപ്പിച്ചു. ആ വികസന കുമിളക്ക് അരവിന്ദ് കെജ്‌രിവാല്‍ ഒരു കുത്തു കൊടുത്തു. അപ്പോള്‍ വികസന അജണ്ട മോദി മാറ്റി. ഇപ്പോള്‍ അദ്ദേഹത്തിന്റെ അടിസ്ഥാന അജണ്ടയായ ഹിന്ദുത്വയിലാണ്, പ്രതീക്ഷ. താന്‍ ഒരു ഹിന്ദു ദേശീയവാദി ആണ്  എന്നാണദേഹം  ആവര്‍ത്തിച്ചു പറയുന്നത്. അത് പലതിന്റെയും സൂചനയാണ്. മറ്റ് മത വിശ്വാസികള്‍ക്ക് മോദിയുടെ ഭരണത്തില്‍ സ്ഥാനമുണ്ടാകില്ല. ആര്‍ എസ് എസിന്റെയും, ബജ്‌രംഗ് ദളിന്റെയും, വിശ്വ ഹിന്ദു പരിക്ഷത്തിന്റെയും ഹൈന്ദവ ദേശീയതയില്‍ മറ്റ് മത വിശ്വാസികള്‍ക്ക് സ്ഥാനമില്ലല്ലൊ. അതാണ്, വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വാക്കുകളിലുടെ പുറത്തു വന്നതും.

ഹിന്ദു മേഖലകളില്‍ സ്ഥലം വാങ്ങാന്‍ മുസ്ലിംകളെ അനുവദിക്കരുത് എന്നാണ് ഗുജറാത്തിലെ ഭവ്നഗറില്‍ പ്രവീണ്‍ തൊഗാഡിയ പ്രസംഗിച്ചത്.

നരേന്ദ്ര മോദിയെ പിന്തുണയ്ക്കാത്തവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ എന്ന്  ഗിരിരാജ് സിംഗ് പറയുന്നു. മോദിയെ എതിര്‍ക്കുന്ന എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, കല്‍രാജ് മിശ്ര, ലാല്‍ജി ടാണ്ടണ്‍, സുഷമ സ്വരാജ് തുടങ്ങിയ ബി ജെ പി നേതാക്കളും കൂടെ പാകിസ്ഥാനിലേക്ക് പോകണമെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?

മോദിയുടെ മസാക്ഷി സൂക്ഷിപ്പുകാരനായ അമിത് ഷാ മുസാഫര്‍ നഗറിലെ ഹിന്ദുക്കളോട് വോട്ടിലൂടെ മുസ്ലിങ്ങളോട് പ്രതികരിക്കാൻ  ആണാവശ്യപ്പെട്ടത്.

ഹിന്ദുക്കളൊക്കെ വോട്ടു ചെയ്ത് ബി ജെ പിയെ ജയിപ്പിക്കണം എന്ന് ആര്‍ എസ് എസ് ആവശ്യപ്പെടുന്നു.

ഗുജറാത്തിനേക്കുറിച്ച് സംസാരിക്കാന്‍ തനിക്കു മാത്രമേ അര്‍ഹതയുള്ളൂ എന്നതാണ്, മോദിയുടെ നിലപാട്. പൊതു ഖജനാവിലെ പണം മുടക്കി പല പൊറാട്ടു നാടകങ്ങളും നടത്തുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ്, 2800 കോടി ചെലവാക്കി പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നത്. ഇതിനെതിരെ ഗുജറാത്തില്‍ നിന്ന് യാതൊരു വിധ  എതിര്‍പ്പും  ഉണ്ടാകുന്നില്ല. അത്രക്കവിടത്തെ ജനത അടിമകളായി മാറിയിരിക്കുന്നു. ഇനി ഇന്‍ഡ്യന്‍ ജനതയേയും ഈ വക നാടകങ്ങള്‍ക്ക് അടിമകളാക്കണമെന്നതാണ്, മോദിയുടെ സ്വപ്നം. താന്‍ വിവാഹിതനല്ല, തനിക്ക് കുടുംബബന്ധങ്ങളില്ല. അതുകൊണ്ട് അഴിമതി കാണിക്കില്ല എന്നാണദേഹം വീമ്പിളക്കുന്നത്. വിവാഹിതരും  കുടുംബങ്ങളുള്ളതുമായ ബി ജെ പി ഭരണ കര്‍ത്താക്കളൊക്കെ അഴിമതിക്കാരാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന ഒരു പ്രസ്താവനയാണിത്. ഇന്‍ഡ്യയിലെ മദ്ധ്യ വര്‍ഗ്ഗങ്ങളും ഭൂരിഭാഗം ​മാദ്ധ്യമങ്ങളും   മോദിയുടെ ഈ കെണിയില്‍ വീണു പോയിരിക്കുന്നു. അല്ലെങ്കില്‍ വിവാഹിതരായ ഭരണകര്‍ത്താക്കളൊക്കെ അഴിമതിക്കാരാണോ എന ചോദ്യം അവര്‍ മോദിയോട് ചോദിക്കുമായിരുന്നു. വ്യക്തി പൂജ ഇന്‍ഡ്യക്കാരുടെ സിരകളില്‍ ഉള്ളതാണ്. മോദി ആ വസ്തുതയെ അതി സമര്‍ദ്ധമായി മുതലെടുക്കുന്നു. ധാര്‍ഷ്ട്യത്തോടു കൂടി അത് ആരാധകരേക്കൊണ്ട് സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നു. ജനാധിപത്യ പ്രസ്ഥാനമായ ബി ജെ പിക്ക് മോദിയുടെ ഏകാധിപത്യ പ്രവണതകള്‍ ദോഷം ചെയ്യാനാണു സാധ്യത. ഈ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളാണിന്ന് ബി ജെ പിയില്‍ നടപ്പാക്കപ്പെടുന്നത്.

ബി ജെ പിയുടെ ആദ്യ പ്രധാനമന്ത്രി ബാജ്പെയിക്ക് ഒരു കുലീനത ഉണ്ടായിരുന്നു. ശാന്തമായ പ്രകൃതം. ആര്‍ക്കും സമീപിക്കാവുന്ന തരത്തില്‍ ഉള്ള പെരുമാറ്റം. അദ്ദേഹം ഉപയോഗിച്ച വാക്കുകളിലൊന്നും ആരെയും വെറുപ്പിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നില്ല. ബജ്പെയിക്കും അദ്വാനിക്കും പെരുമാറ്റത്തിലും സംസാരത്തിലും  ലാളിത്യവും ആധികാരികതയുമുണ്ടായിരുന്നു. പക്ഷെ മോദിയില്‍ അതില്ല. ഒരിക്കലും ചിരിക്കാത്ത, ഗൌരവം മാത്രം  പ്രകടിപ്പിക്കുന്ന, ധാര്‍ഷ്ട്യത്തിന്റെയും  അഹങ്കാരത്തിന്റെയും ആവരണമാണാ മുഖത്തേപ്പോഴും. മോദിക്ക് തുറന്ന സമീപനമില്ല. ആര്‍ എസ് എസിന്റെയും വിശ്വ ഹിന്ദു പരിക്ഷത്തിന്റെയും ഒക്കെ ദുരൂഹതകളാണാ വ്യക്തിത്വത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബാജ് പെയിയും ജസ്വന്ത്‌  സിംഗും അദ്വാനിയും കുല്‍കര്‍ണിയുമൊക്കെ കൊണ്ടു നടക്കുന്ന നാഗരികവും പുരോഗമന പരവുമായ സമീപനം മോദിക്കില്ല. വികസന നയകന്‍ എന്നു സ്വയം പ്രഖ്യാപിക്കുമ്പോഴും ജീര്‍ണ്ണതയാണദ്ദേഹത്തിന്റെ സമീപനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. കര്‍ക്കശക്കാരാനായ ഒരു ഹിന്ദു തീവ്രവാദിയുടെ മുഖഛായയാണു മോദിക്കുള്ളത്. ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊല നടന്നപ്പോള്‍ തീവ്ര ഹിന്ദുക്കള്‍ക്ക് എന്തും  ചെയ്യാനുമുള്ള സമയം അദ്ദേഹം അനുവദിച്ചു കൊടുത്തു. ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്.



ഗുജറാത്ത് കൂട്ടക്കൊലയേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അദ്ദേഹം അസ്വസ്ഥനാകുന്നു. അഭിമുഖ സംഭാഷണങ്ങളില്‍ നിന്നും ഇറങ്ങി പോകുന്നു.
.




ഗുജറാത്ത് കൂട്ടക്കൊല മോദിയുടെ ജീവിതത്തിലെ മായ്ച്ചു കളയാനാകാത്ത കറ ആയി അവശേഷിക്കും

മുസ്ലിം വിരോധവും പാകിസ്ഥാന്‍, ചൈനാ പേടിയും വിതച്ച് തീവ്ര ഹിന്ദു മതവികാരം ഇളക്കിവിട്ടാണ്, മോദി തന്റെ വോട്ടു ബാങ്ക്  സൃഷ്ടിച്ചെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെ എ കെ ആന്റണിയേയും അരവിന്ദ് കേജ്‌രിവാളിനെയും ഇന്‍ഡ്യയുടെ ശത്രുക്കളായി അദ്ദേഹം ആക്ഷേപിക്കുന്നു. മോദിയുടെ ഇന്‍ഡ്യ എന്നത് തീവ്ര ഹിന്ദുക്കളുടെ ഇന്‍ഡ്യ മാത്രമാണ്. മുസ്ലിങ്ങളെ കൈയ്യിലെടുക്കാന്‍ വേണ്ടി പിടിക്കാവുന്ന കാലുകളൊക്കെ ഇപ്പോള്‍ പിടിക്കാന്‍ വേണ്ടി നടക്കുന്നു. അവസാനം ബിസ്മില്ലാ ഖാന്റെ കുടുംബത്തോടു പോലും വാരാണസിയില്‍  തന്നെ നാമ നിര്‍ദേശം ചെയ്യാന്‍ അപേക്ഷിക്കുന്നു. കാര്യം നേടാന്‍ കഴുത കാലു പിടിക്കുമ്പോലെ. 

നരേന്ദ്ര മോദി എന്ന പേരു പോലും മത ന്യൂനപക്ഷങ്ങളിലും ഭൂരിഭാഗം ഹിന്ദുക്കളിലും ആശങ്ക ആണുണ്ടാക്കുന്നത്.  മോദി പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യയെ ഒരുമിച്ച് കൊണ്ടു പോകാന്‍ സാധ്യതയില്ല. മറിച്ച് വിഭാഗീയത ഉണ്ടാക്കും. 

ഇന്‍ഡ്യയെ ഗുജറാത്താക്കും എന്നു വീമ്പടിക്കുന്ന മോദി 2002 ല്‍ കലാപത്തിന്റെ ഇരകളെ ഇന്നും പുനരധിവസിപ്പിച്ചിട്ടില്ല. അവരില്‍ മിക്കവരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകിക്കുന്നു. 

അന്യ സംസ്ഥാനത്തു നിന്നു പോലും മുസ്ലിങ്ങളെ തട്ടിക്കൊണ്ടു വന്ന് ഗുജറാത്തില്‍ വച്ച് വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് കൊന്നൊടുക്കുന്നതിനു ചുക്കാന്‍ പിടിച്ച മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ യോഗ്യനല്ല.


234 comments:

«Oldest   ‹Older   201 – 234 of 234
Ananth said...

>>>545 സീറ്റുകളില്‍ 284 നേടിയതിനെയാണോ താങ്കള്‍ സുനാമി എന്നൊക്കെ വിശേഷിപ്പിക്കുന്നത്?<<<

i do not believe you cannot understand the significance of this election outcome.....after three decades of coalition govts a single party gaining majority on its own is indeed a great thing.....well you can continue to indulge in the game of number crunching to make defeat sound like victory as your grand comrade namboothiripad used to do......you have to follow the rule and system that is in existence....in our country it is not a proprotional representation or rerun till someone gets above 50% etc....in our first-past-the-post sytem even those who obtained two thirds of seats never commanded a majority of voteshare......i have no objection in your finding consolation in such facts that the the winner obtained only 38% of the votes etc but i am happy with the fact that a single party has got absolute majority and the prepoll alliance got 335 out of 543 because, i have indicated in several comments in the past, my desire was that the nation gets a stable govt with someone who has proven his ability at the helm.....you people who were supporting kejriwal and hoping for hung parliament,you may continue to deny that there was any modi wave or modi tsunami if it would sooth your badly wounded ego.....enjoy the thought that arvind kajriwal won the times poll and ignore the fact that he got trounced in varanasi by over 3.5 lakhs...... and this time people gave a resounding slap on his face !!!

kaalidaasan said...

>>>>i do not believe you cannot understand the significance of this election outcome.....after three decades of coalition govts a single party gaining majority on its own is indeed a great thing<<<<

ഈ തെരഞ്ഞെടുപ്പു ഫലം  പ്രധാനപ്പെട്ടതുതന്നെയാണ് തീവ്ര ഹൈന്ദവ സംഘടനയായ ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പി ഒറ്റക്കു ഭരിക്കാന്‍  ഭൂരിപക്ഷം നേടിയതിന്റെ പ്രധാന്യം ഞാന്‍ ശരിക്കും ഉള്‍ക്കൊള്ളുന്നുണ്ട്. അതെന്നെ പേടിപ്പെടുത്തുന്നുമുണ്ട്. പ്രത്യേകിച്ചും ഹിറ്റ്ലറുടെ നയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളുന്ന ആര്‍ എസ് എസിനു വേണ്ടി ജീവിതം തന്നെ വേണ്ടെന്നു വച്ച മോദി പ്രധാനമന്ത്രി ആകുമ്പോള്‍. ബി ജെ പിയിലെ മിതവാദശബ്ദങ്ങളെ ഒക്കെ അടിച്ചമര്‍ത്തി മോദി തന്നെ പ്രധാന മന്ത്രി ആകുമ്പോള്‍ അതിനു പ്രാധാന്യമുണ്ട്. ലോകത്തെ ഏറ്റവും വലിയ ജാനാധിപത്യ രാജ്യത്ത്, ഏകാധിപതി എന്ന് തെളിയിച്ച ഒരു ആര്‍ എസ് എസുകാരന്‍ പ്രധാനമന്ത്രി ആകുന്നതിന്റെ പ്രാധാന്യം ഗൌരവമുള്ളതു തന്നെയാണ്.

ഏകകക്ഷി ഭരിക്കുന്നോ കൂട്ടു കക്ഷി ഭരിക്കുന്നോ എന്നതിനേക്കാള്‍ മുഖ്യം എങ്ങനെ ഭരിക്കുന്നു എന്നതാണ്. യു പി എ യെഅജനങ്ങള്‍ പുറം തള്ളാനുണ്ടായ കാരണം അത് കൂട്ടു കക്ഷി ഭരണമായതുകൊണ്ടല്ല. മോദി എന്ന അവതാരത്തില്‍ ഭ്രമിച്ചിട്ടുമല്ല. വിലക്കയറ്റം, നണയപ്പെരുപ്പം, അഴിമതി, സ്വജന പക്ഷപാതം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ്. മോദി എന്ന ഒറ്റ വ്യക്തിയില്‍ താങ്കളൊക്കെ ദിവ്യത്വം കാണുന്നതുകൊണ്ട്, മോദി തന്നെ ഇവക്കൊക്കെ പരിഹാരമുണ്ടാക്കേണ്ട ബാധ്യത ഉണ്ട്. ഗുജറാത്തിലെ വിലക്കയറ്റം മന്‍ മോഹന്‍ സിംഗിന്റെ നയങ്ങള്‍ കൊണ്ടാണെന്നു പറയുന്ന മോദി ഇനി ഇന്‍ഡ്യയിലെ വിലക്കയറ്റം കുറക്കേണ്ടതായി വരും. അതൊരു ആഗോള പ്രതിഭാസമാണെന്ന ഉഡായിപ്പുകൊണ്ടൊന്നും കാര്യമില്ല.

kaalidaasan said...

>>>>well you can continue to indulge in the game of number crunching to make defeat sound like victory as your grand comrade namboothiripad used to do.. <<<<

ബി ജെ പിയുടെ വിജയം തിളക്കമില്ലാത്തതാണെന്നോ അര്‍ഹതപ്പെട്ടതല്ലെന്നോ ഞാന്‍  പറഞ്ഞില്ല. ആ വിജയത്തെ ലഘൂകരിക്കാനും ശ്രമിച്ചില്ല. ഈ വിജയത്തെ മോദി സുനാമി എന്നൊക്കെ താങ്കള്‍ പര്‍വതീകരിച്ചതിനോടാണു പ്രതികരിച്ചത്. ഗുജറാത്ത് ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലും മോദി ഒക്കെ വരുന്നതിനു മുന്നെ ബി ജി പിക്ക് ശക്തമായ അടിത്തറ ഉണ്ടായിരുന്നു. ബിഹാറിലും, ഉത്തര്‍ പ്രദേശിലും, മദ്ധ്യപ്രദേശിലും, ചത്തീസ്ഗഡിലും, രാജസ്താനിലും, ഹിമാചല്‍ പ്രദേശിലും, കര്‍ണാടകയിലും, ഗുജറാത്തിലും, ഡെല്‍ഹിയിലും  ഒക്കെ മോദി രംഗ പ്രവേശം ചെയ്യുന്നതിനു മുന്നെ ബി ജി പി അധികാരത്തിലെത്തിയിട്ടുള്ളതാണ്. ഭരിക്കുന്ന കോണ്‍ഗ്രസിനോടുള്ള ഭരണ വിരുദ്ധ വികാരം സ്വാഭാവികമായും അടുത്ത പാര്‍ട്ടി ആയ ബി ജെ പിക്ക് ഗുണം ചെയ്യും. മധ്യപ്രദേശിലും ചത്തീസ്ഗറിലും ബി ജെ പി തുടര്‍ച്ചയായി അധികാരത്തിലേറുന്നത് മോദിയുടെ മിടുക്കു കൊണ്ടൊന്നുമല്ല. അതിനൊയൊക്കെ അവഗണിച്ച് ഇത് മോദിയുടെ വ്യക്തിപരമായ വിജയം എന്നൊക്കെ താങ്കള്‍ വ്യാഖ്യാനിച്ചതിനോടാണു ഞാന്‍  പ്രതികരിച്ചത്. ബി ജെ പിക്ക് സ്വാധീനമില്ലാത്ത ഏതെങ്കിലും സംസ്ഥാനത്ത് ഗണ്യമായ തോതില്‍ ഇപ്രാവശ്യം സീറ്റു നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് മോദിയുടെ കഴിവെന്നു ഞാന്‍ അംഗീകരിക്കുമായിരുന്നു.

ഈ വിജയത്തിന്റെ കാരണം ആര്‍ എസ് എസിന്റെ ചിട്ടയായുള്ള പ്രവര്‍ത്തനമാണ്. മോദി അതിനൊരു ചാലക ശക്തി ആയി എന്നു മാത്രം. അദ്വാനി ആര്‍ എസ് എസുമായി ഇടഞ്ഞില്ലായിരുന്നെങ്കില്‍ മോദിയുടെ സ്ഥാനത്ത് അദ്വാനി ആകുമായിരുന്നു.

kaalidaasan said...

>>>> but i am happy with the fact that a single party has got absolute majority and the prepoll alliance got 335 out of 543 because, i have indicated in several comments in the past, my desire was that the nation gets a stable govt with someone who has proven his ability at the helm.<<<<

എനിക്കതില്‍ വലിയ സന്തോഷമൊന്നും തോന്നുന്നില്ല. മന്‍ മോഹന്‍ സിംഗ് പ്രധാന മന്ത്രി ആയപ്പോള്‍ ആ സ്ഥാനത്തേക്ക് വരാന്‍ ഏറ്റവും യോഗ്യത ഉള്ള വ്യക്തിആയിട്ടായിരുന്നു, ഇന്ന് മോദിയെ പുകഴ്ത്തുന്നവരൊക്കെ പറഞ്ഞു നടന്നിരുന്നത്. പക്ഷെ അതൊരു ദുരന്തമായി തീരുകയാണുണ്ടായതെന്ന് ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു. ഏറ്റവും വെറുക്കപ്പെട്ട പ്രധാന മന്ത്രി ആയി അദ്ദേഹം പടിയിറങ്ങുന്നു.

എല്ലാ എതിര്‍ ശബ്ദങ്ങളും അടിച്ചമര്‍ത്തി, ഒരു ഗണ്യമായ ജന വിഭാഗത്തെ ഘെറ്റോകളിലേക്ക് തള്ളിമാറ്റി പേടിപ്പിച്ച് ഭരിക്കുന്നത് ability ആയി താങ്കള്‍ക്ക് തോന്നുന്നതില്‍ എനിക്കു വിരോധവുമില്ല. മന്‍ മോഹന്‍ സിംഗ് നടപ്പിലാക്കിയ ഉദാരവത്കരണം മുതലെടുത്ത് കുറച്ച് നേട്ടങ്ങളുണ്ടാക്കിയത് ability ആയി ഞാന്‍ കരുതുന്നില്ല. താങ്കളീ പറയുന്ന ability യോടൊപ്പം പല disability കളും കൂടി ഉണ്ടെന്നോര്‍ക്കുക. ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ മോദിക്കായിട്ടില്ല. ഗുജറാത്തില്‍ ഒറ്റ മുസ്ലിം സ്ഥാനാര്‍ത്ഥികളെയും മോദി നിറുത്തിയില്ല. മാനുഷിക വികസനത്തിന്റെ ഒരു parameter ലും  ഗുജറാത്ത് മുന്നിലല്ല. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ NOTA വോട്ടുകള്‍ വീണ സംസ്ഥാനം ഗുജറാത്താണ്. പട്ടിക ജാതികള്‍ ഗണ്യമായ തോതിലുള്ള മൂന്നു മണ്ഢലങ്ങളില്‍ 30000 നു മേല്‍ NOTA വോട്ടുകള്‍ ഉണ്ടായിരുന്നു എന്നോര്‍ക്കുക. മോദി അത്ര able ആയിരുന്നു എങ്കില്‍ ഇവരുടെ വോട്ടുകള്‍ എന്തുകൊണ്ട് നേടിയില്ല?

മോദി ഭരിച്ച് ഇന്‍ഡ്യ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കട്ടെ. ദാരിദ്ര്യം ആണതില്‍ ഏറ്റവും വലുത്. ഗുജറാത്തിലെ ദാരിദ്ര്യ രേഖ തീരുമാനിച്ചതുപോലെ തനെയേ ഇന്‍ഡ്യയിലും അദ്ദേഹം ചെയ്യുകയുള്ളു. അതാണദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള ability. വടക്കു കിഴക്കന്‍ മേഘലയും കാഷ്മീരും എങ്ങനെ കൈ കാര്യം ചെയ്യും എന്നൊക്കെ അറിയട്ടെ. പാകിസ്താനും ചൈനയുമായുള്ള പ്രശ്നങ്ങളെ എങ്ങനെ നേരിടുമെന്നറിയട്ടെ. തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കുമെന്നറിയട്ടെ. വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കട്ടെ. അംബാനി ഉള്‍പ്പടെയുള്ളവര്‍ വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം ഇന്‍ഡ്യയിലേക്ക് കൊണ്ടു വരട്ടെ. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കട്ടെ. അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കട്ടെ. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തട്ടെ. പ്രാപ്യമായ വിലക്ക് വെള്ളവും, വൈദ്യുതിയും, ഗ്യാസും , നിത്യോപയോഗ സാധനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കട്ടെ. അപ്പോള്‍ അദ്ദേഹത്തിന്റെ ability യെ ഞാന്‍ അംഗീകരിക്കാം. Lamborghini ഉം Ferrari ഉം വാങ്ങാന്‍ കുറച്ചു പേര്‍ക്കു കൂടി ശേഷി ഉണ്ടാക്കല്‍ ability ആയി ഞാന്‍ അംഗീകരിക്കില്ല.

മോദി സ്വര്‍ഗ്ഗമാക്കി എന്നു പറയുന്ന ഗുജറാത്തില്‍ നിന്നാണ്, അമേരിക്കയിലേക്കും യൂറോപ്പിലേക്കും  മുംബൈയിലേക്കുമൊക്കെ ഏറ്റവും കൂടുതല്‍ അഭ്യസ്ഥവിദ്യരും കച്ചവടക്കാരും ഒക്കെ കുടിയേറിയിട്ടുള്ളത്. അവരെയൊന്നും ഗുജറാത്തില്‍ പിടിച്ചു നിറത്താന്‍ മോദിക്കായില്ലെങ്കില്‍ പിന്നെ എന്താണു താങ്കളീ കൊട്ടിഘോഷിക്കുന്ന proven ability ?

kaalidaasan said...

>>>>you people who were supporting kejriwal and hoping for hung parliament,you may continue to deny that there was any modi wave or modi tsunami if it would sooth your badly wounded ego.<<<<

കെജ്‌രിവാളിനെ ഞാന്‍  പിന്തുണച്ചത് അദ്ദേഹം നിലകൊള്ളുന്ന നിലപാടുകളുടെ പേരിലാണ്. അല്ലാതെ അദ്ദേഹം ഉണ്ടാക്കാന്‍ പോകുമായിരുന്നു എന്ന് താങ്കള്‍ പറയുന്ന hung parliament ന്റെ പേരിലല്ല. അദ്ദേഹം മോദിയെ തോല്‍പ്പിക്കുമെന്ന് സുബോധമുള്ള ആരും കരുതിയിട്ടും  ഉണ്ടാകില്ല. അദ്ദേഹം ഡെല്‍ഹിയിലും ഹര്യാനയിലും  പഞ്ചാബിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു എങ്കില്‍ ഇതിലും കൂടുതല്‍ നേട്ടമുണ്ടാക്കുമായിരുന്നു. അംബാനിയുടെയും അദാനിയുടെയും കള്ളപ്പണം കൊണ്ട് കാടിളക്കി വന്ന ബി ജെ പിയെ നേരിടാന്‍ അവര്‍ക്കേതായാലും ശേഷിയില്ല. അംബാനിക്കെതിരെ കെജ്‌രിവാള്‍ കേസെടുത്തിട്ടുണ്ട്. മോദി ഇനി ആ കേസില്‍ എന്തു ചെയ്യുമെന്ന് നോക്കാം. കോണ്‍ഗ്രസിനെതിരെ കെജ്‌രിവാള്‍ നടത്തിയ പ്രചരണത്തിന്റെ ഗുണം  ഏതായാലും ബി ജെ പിക്ക് കിട്ടിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഡെല്‍ഹിയിലെ പിന്തുണ ഒലിച്ചു പോയെന്ന് പറഞ്ഞത് താങ്കളായിരുന്നു., ഒലിച്ചു പോയില്ല എന്നു മാത്രമല്ല 2% കൂടുതല്‍ വോട്ടുകളും നേടി.

ബി ജെ പി ഉണ്ടായ ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയത് രണ്ടു സീറ്റുകളായിരുന്നു. അന്ന് കോണ്‍ഗ്രസ് നേടിയത് 414 സീറ്റുകളും. ആം ആദ്മി ഉണ്ടായ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ 4 സീറ്റുകള്‍ നേടി. ബി ജെ പിനേടിയതിന്റെ ഇരട്ടി. ബി ജെ പ്ക്ക് 284 സീറ്റുകളും. 284 നേക്കാള്‍ വലിയ സുനാമി 414 ആണെന്ന് താങ്കള്‍ സമ്മതിക്കുമോ എന്തോ. 34 വര്‍ഷം  കഴിഞ്ഞിട്ടാണ്, ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനായത്. ആം ആദ്മി എന്തായി തീരുമെന്ന് കാലം തെളിയിക്കട്ടെ. ഏതയാലും താങ്കളുടെ ആദ്യ അവകാശ വാദം അവര്‍ പൊളിച്ചു. മാത്രമല്ല ഡെല്‍ഹിയിലും പഞ്ചാബിലും ചണ്ഡീഗഡിലും 20% വോട്ടുകളിലധികം നേടുകയും ചെയ്തു. ദേശീയ തലത്തില്‍ രണ്ടു ശതമാനം വോട്ടുകളും നേടി. ഇനി അതിനെ എങ്ങനെ വളര്‍ത്തി എടുക്കണമെന്നതൊക്കെ അവരുടെ പ്രശ്നമാണ്. ഞാന്‍ പിന്തുണക്കുന്ന പാര്‍ട്ടി വേറെ ആണ്.

kaalidaasan said...

>>>>enjoy the thought that arvind kajriwal won the times poll and ignore the fact that he got trounced in varanasi by over 3.5 lakhs...... and this time people gave a resounding slap on his face !!!<<<<

Times poll ല്‍ കെജ്‌രിവാള്‍ മുന്നിലെത്തിയതിനെ ഇതുപോലെ കൊഞ്ഞനം കുത്താനുള്ള വിവേകമേ താങ്കള്‍ക്കുള്ളു. ലോകം മുഴുവന്‍ ഒരു വ്യക്തിയെ എങ്ങനെ വിലയിരുത്തുന്നു എന്നാണ്, Time Magazine അന്വേഷിച്ചത്. അല്ലാതെ ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നല്ല. അമേരിക്ക മോദിക്ക് വിസ നിഷേധിച്ച് അദ്ദേഹത്തെ ലോകം മുഴുവന്‍ ഇളിഭ്യനാക്കിയത് അദ്ദേഹത്തിനു കിട്ടിയ അടിയായി താങ്കള്‍ക്ക് തോന്നിയിട്ടില്ലല്ലോ. നേബല്‍ സമ്മാനത്തേപ്പോലെയുള്ള ബഹുമതി ആയിട്ടല്ലേ തോന്നിയുള്ളു.

തെരഞ്ഞെടുപ്പുകളില്‍ ഇന്ദിരാ ഗാന്ധിയും, അദ്വാനിയും, ബാജ്പെയിയും, വി എസും ഒക്കെ പരാജയപ്പെട്ടിട്ടുണ്ട്. അതൊക്കെ അവരുടെ മുഖത്തേറ്റ അടി ആയി സുബോധമുള്ളവര്‍ വിലയിരുത്തിയിട്ടുമില്ല.

ബി ജി പിക്കുള്ളില്‍ പോലും വലിയ എതിര്‍പ്പിനെ മോദി നേരിടുന്നുണ്ട് എന്നത് ഇന്നത്തെ യാഥാര്‍ത്ഥ്യമാണ്. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോലും വിഭാഗീയത ഉണ്ടാക്കുന്ന വിവാദ വ്യക്തി ആണെന്നാണതിന്റെ അര്‍ത്ഥം. അതൊക്കെ ബഹുമതി ആയി കാണുന്നത് താങ്കളുടെ ഇഷ്ടം. ഇന്‍ഡ്യയിലെ ഭൂരിഭാഗം  ജനങ്ങളും മോദിയെ പേടിയോടെ കാണുന്നു. അതും ബഹുമതി ആയി കണക്കാക്കാം. ലോക വ്യാപകമായി നടത്തിയ Times poll ല്‍ ഏറ്റവും വെറുക്കപ്പെട്ട വ്യക്തി ആയി രേഖപ്പെടുത്തപ്പെട്ടതും മോദിയുടെ പേരാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ചാലോ പ്രധാന മന്ത്രി ആയാലോ ഇതൊന്നും ഇല്ലാതാകില്ല.

Ananth said...

I have no objection if you do not agree , but what the general public thinks is well known to any one who reads newspapers or watches news channels that this victory belongs to modi and modi alone.

in 1984 congress got 414 seats in a tsunami following the assassination of indira gandhi....even then the percentage of voteshare was only 49

a single party winning majority after 30 years of coalition rule is indeed the result of a tidal wave or tsunami of popular support

both kejriwal and modi figures in this years list of 100 most influential people selected from an online poll conducted by time magazine.....it means no big deal as the online polling is subject to hacking and spamming and effectively the editorial board decides which all entries to accept or reject .....that is in no way comaparable to the peoples mandate of 3.5 lakhs majority.....yes even indira,adwani,vajpayee , vs etc have lost elections, but they were never slapped on the face publicly by their own supporters......but in kejriwals case he has been and that is why the electoral rebuff to him is like a slap on his face !!


I do not wish to continue this discussion as it is obvious that you do not have the intellectual honesty to acknowledge realities. Being an evangelist the loss suffered by sonia and gang may be particularly hurting to you and i do not wish to rub salt in to your wounds ......so i would leave it at that.

kaalidaasan said...

>>>>I have no objection if you do not agree , but what the general public thinks is well known to any one who reads newspapers or watches news channels that this victory belongs to modi and modi alone.<<<<

ഞാന്‍ എന്റെ അഭിപ്രായമാണെഴുതിയത്. കോണ്‍ഗ്രസിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണം കോണ്‍ഗ്രസുകാര്‍ പോലും നല്ലതെന്നു പറയുന്നില്ല. അതി ദയനീയമായിരുന്നു. വോട്ടു ചെയ്ത ജനം കോണ്‍ഗ്രസിനെ അതി കഠിനമായി ശിക്ഷിച്ചു. ബി ജെ പിക്ക് ശക്തിയുള്ള ഇടങ്ങളില്‍ അത് ബി ജെ പിക്ക് നേട്ടമുണ്ടാക്കി. വിശ്വസനീയമായ ഒരു മൂന്നാം ബദല്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ നേട്ടമുണ്ടാക്കുമായിരുന്നു. ഒളിഞ്ഞം ​തെളിഞ്ഞും കോണ്‍ഗ്രസിനെ സഹായിച്ച എസ് പി, ബി എസ് പി , ആര്‍ എല്‍ ഡി, ജെ ഡി യു എന്നീ പാര്‍ട്ടികളെയും ജനങ്ങള്‍ ശിക്ഷിച്ചു. കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ത്ത എ ഡി എം കെ, ടി എം സി, ബി ജെ ഡി തുടങ്ങിയ പാര്‍ട്ടികളെ ബി ജെ പി ക്കു പകരം  ജനങ്ങള്‍ തെരഞ്ഞെടുത്തു. തമിഴ് നാട്ടില്‍ എ ഡി എം കെ സീറ്റുകള്‍ തൂത്തു വാരിയപ്പോള്‍ കോണ്‍ഗ്രസിനെയും ഡി എം കെയും ചവറ്റു കുട്ടയിലെറിഞ്ഞു. ബി ജെ പി യെ അല്ല ഇവിടങ്ങളില്‍ ജനം തെരഞ്ഞെടുത്തത്. എന്തുകൊണ്ട് മോദിയെ ഇവിടത്തെ ജനങ്ങള്‍ സ്വീകരിച്ചില്ല? മോദി അല്ലായിരുന്നു ബി ജെ പിയെ നയിച്ചതെങ്കിലും  ബി ജെ പി ജയിക്കുമായിരുന്നു. ഇതെന്റെ അഭിപ്രായമാണ്. മറ്റാരുമതിനോട് യോജിക്കണമെന്ന നിര്‍ബന്ധം എനിക്കില്ല.

വികസന അജണ്ടയയും സത്‌ഭരണവും ഉയര്‍ത്തിപ്പിടിച്ച് പ്രചരണം തുടങ്ങിയ മൊദി പാതി വഴിക്ക് അത് രണ്ടും ഉപേക്ഷിച്ചു. തീവ്ര ഹിന്ദുത്വയും വ്യക്തിപരമായ അധിക്ഷേപവും കൊണ്ട് തറ പ്രചരണത്തില്‍ മോദിക്ക് അഭയം തേടേണ്ടി വന്നു. തീവ്ര ഹിന്ദുക്കളുടെ വോട്ടുകള്‍ ബി ജെ പിക്ക് ഉറപ്പാക്കാന്‍  അതു വഴി സാധിച്ചിട്ടുണ്ട്. മോദിയുടേതിനേക്കാള്‍ ആര്‍ എസ് എസിന്റെ വിജയമായിട്ടേ ഞാന്‍ ഇതിനെ കാണുന്നുള്ളു.

മോദി ഇല്ലായിരുന്നെങ്കിലും എന്‍ ഡി എ ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമായിരുന്നു എന്നുതന്നെയാണെന്റെ അഭിപ്രായം.

kaalidaasan said...

>>>>in 1984 congress got 414 seats in a tsunami following the assassination of indira gandhi....even then the percentage of voteshare was only 49<<<<

അപ്രതീക്ഷിതമായിട്ടുണ്ടാകുന്നതിനെ ആണു സുനാമി എന്നു വിളിക്കേണ്ടത്. 1984 ലേതിനെസുനാമി എനു വിളിക്കാം.

ഇപ്പോള്‍ 400 സീറ്റെങ്കിലും ബി ജെ പിക്ക് കിട്ടിയിരുന്നെങ്കില്‍ ഇതിനെ ഞാന്‍ സുനാമി എന്നു വിളിക്കുമായിരുന്നു.

ഇപ്പോഴത്തെ ബി ജെ പി വിജയം പ്രതീക്ഷിച്ചതും,1977 ലെ ജനതാപാര്‍ട്ടി വിജയം പോലെയും  ആണ്. അടിയന്തവരസ്ഥയോടുള്ള ജനങ്ങളുടെ പ്രതികരണമായിരുന്നു അത്. അന്ന് ജനത പാര്‍ട്ടിക്ക് 298 സീറ്റുകളും സഖ്യകക്ഷികള്‍ക്കൊക്കെ കൂടെ 345 സീറ്റുകളും  ലഭിച്ചു. കോണ്‍ഗ്രസിനെ ജനങ്ങള്‍ ശിക്ഷിച്ചു. ഇന്ദിരയെ വരെ തോല്‍പ്പിച്ചു. ഇപ്പോഴും  അത് തന്നെ സംഭവിച്ചു. കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മകളെ ജനം ശിക്ഷിച്ചു. ബി ജെ പിക്ക് 284 സീറ്റുകളും സഖ്യത്തിന്, 336 സീറ്റുകളും ലഭിച്ചു.

kaalidaasan said...

>>>>Being an evangelist the loss suffered by sonia and gang may be particularly hurting to you and i do not wish to rub salt in to your wounds ......so i would leave it at that.<<<<

സംഘ പരിവാരികളാണിതുപോലെ സോണിയയെ ഇവാഞ്ചെലിസ്റ്റ് എന്നു വിളിക്കാറുള്ളത്. ഒരു പക്ഷെ താങ്കളും സംഘ പരിവാരി ആയതുകൊണ്ട് താങ്കള്‍ക്കുണ്ടായ hallucination ആയിരിക്കാം  ഇത്. പ്രതികരിക്കുന്നില്ല.

മോദി ജയിച്ചപ്പോഴേക്കും താങ്കളൊക്കെ താങ്കളുടെ ശരിക്കുള്ള നിറം പുറത്തു കാണിച്ചു തുടങ്ങി. ഇതൊക്കെ ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. ഇനി എത്ര ഒക്കെ കാണാന്‍ ഇരിക്കുന്നു.

മോദിയെ മുന്‍ നിറുത്തി തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് ആര്‍ എസ് എസിന്റെ അജണ്ട ആയിരുന്നു. മോദി എന്ന തീവ്ര ഹിന്ദു മുന്നില്‍ നിന്നാല്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി തീവ്ര ഹിന്ദുക്കളുടെ വോട്ടുകള്‍ ഏകീകരിക്കാം എന്നത് ആര്‍ എസ് എസ് നിലപാടായിരുന്നു. താങ്കളേപ്പോലിള്ള അനേകരുടെ സഹായത്തോടെ അവരതില്‍ വിജയിച്ചു. അത് മതേതര ഇന്‍ഡ്യക്ക് എന്തു നഷ്ടമുണ്ടാക്കുമെന്നതൊക്കെ വഴിയെ അറിയാം. ഡെല്‍ഹിയില്‍ എത്തുന്ന എല്ലാ ബി ജെ പി നേതാക്കളും ഝാന്ദേവാലനില്‍ ചെന്ന് പ്രണമിച്ച് കീഴടങ്ങുന്ന ദയനീയ കഴ്ചയാണിപ്പോള്‍ ഇന്‍ഡ്യ കണ്ടു കൊണ്ടിരിക്കുനത്. അതൊക്കെ വരാന്‍ പോകുന്ന സംഭവങ്ങളിലേക്കൊരു ചൂണ്ടു പലക കൂടി ആണ്. താങ്കളൊക്കെ എങ്ങനെ വക്രീകരിച്ചാലും ഭരിക്കാന്‍  പോകുന്നത് മോദിയൊന്നുമല്ല. ആര്‍ എസ് എസ് ആണ്. ബി ജെ പി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് രാം മാധവ് പരസ്യമായി തന്നെ പറഞ്ഞു കഴിഞ്ഞു.അതെന്തൊക്കെ ആണെന്ന് ആ പ്രകടന പത്രിക ഒരാവര്‍ത്തി വായിച്ചാല്‍ മനസിലാകും. ബി ജെ പിയിലെ തമ്മിലടി കൊണ്ട് തെരഞ്ഞെടുപ്പിനു മുന്നെ പുറത്തിറക്കാന്‍ സാധിക്കാതെ പോയ ആ രേഖ.

kaalidaasan said...

BJP's 31% lowest vote share of any party to win majority

kaalidaasan said...

>>>that is in no way comaparable to the peoples mandate of 3.5 lakhs majority<<<

ഇന്‍ഡ്യയില്‍ വലിയ ക്രിമിനലുകള്‍ വരെ ഇതിലും വലിയ ഭൂരിപക്ഷത്തിനു വിജയിക്കാറുണ്ട്. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് ഇന്‍ഡ്യയില്‍ അത്ര മഹത്തരമൊന്നും അല്ല.

ലോകം മുഴുവനുമുള്ള ആളുകളെ ആണ്, ഇപ്പറഞ്ഞ online poll ല്‍ വിലയിരുത്തിയത്. അതില്‍ മോദിക്ക് ലഭിച്ച അത്ര നിഷേധ വോട്ടുകള്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. അതൊക്കെ manipulate ചെയ്തതാണെന്നൊക്കെ വേണമെങ്കില്‍ ആശ്വസിക്കാനായി പറഞ്ഞു കൊണ്ടിരിക്കാം.

ഇപ്പോള്‍ തന്നെ ഇന്‍ഡ്യയില്‍ വോട്ടു ചെയ്ത ജനങ്ങളില്‍ 69% മോദിയെ എതിര്‍ക്കുന്നു. അതിനെ താങ്കള്‍ അംഗീകരിക്കുമോ എന്തോ? അതിന്റെ അര്‍ത്ഥം ഇന്‍ഡ്യക്കാരില്‍ 69% മോദിയെ അംഗീകരിക്കുന്നില്ല എന്നു തന്നെയല്ലേ? Times Poll ല്‍ 51% മാത്രമേ മോദിയോടുള്ള വെറുപ്പു പ്രകടിപ്പിച്ചുള്ളു. ഇന്‍ഡ്യക്കുള്ളില്‍ 69% ആണത് പ്രകടിപ്പിച്ചത്. ഒരു മണ്ഡലത്തില്‍ നേടിയ 3.5 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനൊന്നും ഈ വെറുപ്പിനെ മായിച്ചു കളയാന്‍ ആകില്ല. അതോ അതും manipulate ചെയ്തതാണെന്നാണോ താങ്കള്‍ പറയുന്നത്? ബി ജെ പിക്കുള്ളില്‍ തന്നെ മോദിയോടുള്ള എതിര്‍പ്പും ഇതുപോലെ manipulate ചെയ്തതാണോ?

സ്വന്തം പാര്‍ട്ടിയെ പോലും മോദിക്ക് ഒരുമിച്ചു കൊണ്ടു പോകാന്‍ ആകുന്നില്ല. ഇന്‍ഡ്യക്കാരെ എങ്ങനെ ഒരുമിച്ചു കൊണ്ടു പോകും എന്നൊക്കെ കണ്ടുതന്നെ അറിയണം.

Unknown said...

"ഇതുപോലെ നഗ്നമായ അഴിമതി കാണിച്ചരവരെയും അവരുടെ കൂട്ടാളികളെയും തള്ളിക്കളയാനുള്ള വിവേകം ഇവിടത്തെ ജനതക്കുണ്ടെന്നേ ഞാന്‍ മനസിലാക്കുന്നുള്ളൂ."

But this "Vivekam" somehow not there in kerala janatha. think few months back, saritha, solar, TP murder, SNC Lavlin case and lot ther issues, but still Congress/LDF secure some seats...... Kerala people especialy younger generation, never thought for a change....this thought process need to change...

kaalidaasan said...

രാമ സ്വാമി,

കേരളത്തിനും ഈ വിവേകമുണ്ട്. കഴിഞ്ഞ പ്രാവശ്യം 13 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന്, ഇത്തവണ 7 സീറ്റുകളേ ഉള്ളു. പക്ഷെ കോണ്‍ഗ്രസിനെ ഇവിടെ തള്ളികളഞ്ഞപ്പോള്‍ ബി ജെ പി യെ സ്വീകരിച്ചില്ല. അതിന്റെ കാരണം  പകരം വയ്ക്കാന്‍ മോദിയേക്കാളും സ്വീകാര്യരായി മറ്റ് ചിലരുണ്ട് എന്നതാണ്. കേരളം മാത്രമല്ലല്ലോ ബി ജെ പിയെ തള്ളിക്കളഞ്ഞത്. തമിഴ് നാടും, ആന്ധ്രയും, ഒറീസയും, ബംഗാളും ഒക്കെ ബി ജെ പിയെ തള്ളിക്കളഞ്ഞു. ഇവര്‍ക്കൊന്നും മോദിയെ വേണ്ട എന്നാണവര്‍ തെളിയിക്കുന്നത്. ഉത്തരേന്ത്യയില്‍ ഇതുപോലെ മറ്റൊരു സാധ്യത ഉണ്ടായിരുന്നെങ്കില്‍ അവിടത്തെ വോട്ടര്‍മാരും  അത് തേടുമായിരുന്നു. പഞ്ചാബുകാര്‍ മറ്റ് സംസ്ഥാനങ്ങള്‍  ബി ജെ പിയെ സ്വീകരിച്ചതുപോലെ സ്വീകരിച്ചില്ല എന്നോര്‍ക്കുക. അവിടെ 4 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി ആണു വിജയിച്ചത്. അകാലി ദളിനെ വേണ്ട എന്നു പറഞ്ഞവര്‍ ബി ജെ പിയെ സ്വീകരിച്ചില്ല.

ബി ജെ പി നേട്ടമുണ്ടാക്കിയത് മോദിയെ മുന്നില്‍ നിറുത്തി വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി തന്നെയാണ്. മറ്റ് പാര്‍ട്ടികളൊക്കെ മുസ്ലിം പ്രീണനം നടത്തുന്നു എന്ന് ആര്‍ എസ് എസും മോദിയുടെ അടുത്ത ആളുകളും വളരെ വ്യാപകമായി പ്രചരിപ്പിച്ചു. അമിത് ഷായൊക്കെ ഉത്തര്‍ പ്രദേശില്‍ അത് പരസ്യമായി പൊതുവേദിയില്‍ പോലും പറഞ്ഞു. മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി കൊടുക്കാനാണ്, അദ്ദേഹം  ഹിന്ദുക്കളോട് അവശ്യപ്പെട്ടത്. മുസ്ലിം പ്രീണനം എന്ന ഒരു സാങ്കല്‍പ്പിക മിഥ്യ അതി സമര്‍ദ്ധമായി മുതലെടുത്തു. ഉത്തരേന്ത്യയിലെ ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങളില്‍ അത് പ്രതിഫലിച്ചു. സിഖുകാര്‍ കൂടുതലുള്ള പഞ്ചാബില്‍ അത് വിലപ്പോയില്ല.

സരിത, സോളാര്‍, റ്റി പി, ലാവലിന്‍ തുടങ്ങിയവയൊക്കെ മുതലെടുക്കാന്‍ പാകത്തിലുള്ള ഒരു അടിത്തറ ഇവിടെ ബി ജെപിക്കില്ലാതെ പോയി. അത് ബി ജി പിയുടെ പിടിപ്പുകേടല്ലേ. ബി ജെ പിക്ക് അടിത്തറ ഉള്ള സംസ്ഥാനങ്ങളിലൊക്കെ ബി ജെ പി നേട്ടമുണ്ടാക്കി. കേരളത്തില്‍ അതുപോലെ നേട്ടമുണ്ടാക്കാനുള്ള അടിത്തറ ഇല്ലാതെ പോയി. മോദിക്ക് ഇവിടത്തെ വോട്ടര്‍മരെ സ്വാധീക്കാനും ആയില്ല. അതിന്റെ കാരണം സരിത, സോളാര്‍, റ്റി പി, ലാവലിന്‍ തുടങ്ങിയവയേക്കാള്‍ അവരെ പേടിപ്പിക്കുന്നത് മോദിയുടെ തീവ്ര ഹിന്ദുത്വ ആയതുകൊണ്ടല്ലേ?

kaalidaasan said...

>>>> Kerala people especialy younger generation, never thought for a change....this thought process need to change...<<<<


രാമ സ്വാമി,

അത് താങ്കളുടെ ആഗ്രഹം. പുതിയ തലമുറക്ക് മോദിയേ രക്ഷയുള്ള എന്ന തെറ്റായ ധാരണകൊണ്ടാണിങ്ങനെ തോന്നുന്നത്.

എന്തിനു കേരളത്തിലെ പുതിയ തലമുറ മാറണം? ആവര്‍ക്കതിനു യുക്തിസഹമായ ഒരു കാരണമില്ല. മോദി ഗുജറാത്തിനെ വികസിപ്പിച്ചു എന്നാണല്ലോ പ്രചരണം. മോദി പ്രചരിപ്പികുന്നതും താങ്കളേപ്പോലെയുള്ളവര്‍ വിശ്വസിക്കുന്നതുമായ ചിലതല്ല വികസനം എന്ന് കേരളത്തിലിള്ളവര്‍ മനസിലാക്കുന്നത്. സാമൂഹ്യ പുരോഗതിയുടെ എല്ലാ കളിലും കേരളം ഗുജറാത്തിനേക്കാള്‍ മുന്നിലാണ്. മോദി ഇല്ലാതെ ഇത്നേടാമെങ്കില്‍ പിന്നെ എന്തിനു വേണ്ടി മാറി ചിന്തിക്കണം? കൂടാതെ കേരളത്തിന്റെ പൊതു മനസ് ഇടതു പക്ഷമാണ്. കോണ്‍ഗ്രസ് ഭരിച്ചാലും കമ്യൂണിസ്റ്റുകാര്‍ ഭരിച്ചാലും ഈ ഇടതുപക്ഷ ആശയങ്ങളെ കൈവിടാറില്ല. മോദിയുടെ പ്രകട മുതലാളിത്തതേക്കാള്‍ കേരള ജനതക്ക് താല്പര്യം, ഈ ഇടതുപക്ഷ ആശയങ്ങളോടാണ്. അതറിയാവുന്നവര്‍ മോദിയെ ഒഴിച്ചുകൂടാത്തതായി കാണില്ല.

കൂടാതെ കേരളത്തിലെ 50% ജനത ന്യൂനപക്ഷ മത വിഭഗങ്ങളില്‍ പെട്ടവാരാണെന്നു കൂടെ ഓര്‍ക്കുക. തീവ്ര ഹിന്ദുത്വയെ വരിക്കുന്ന ബി ജെ പിക്ക് കേരളത്തില്‍ അടിത്തറ ഉണ്ടാക്കാന്‍ സാധിക്കാത്തതിന്റെ മറ്റൊരു കാരണം. ബി ജെ പിയു മോദിയും എല്ലാ മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാല മനോഭവം തെളിയിച്ചാല്‍ ഒരു പക്ഷെ ഇവരിലും മാറ്റമുണ്ടാകും. അതിനു ബി ജെ പി ആണു മാറേണ്ടത്. ആദ്യം ബി ജെ പി മാറട്ടെ. അപ്പോള്‍ സ്വാഭാവികമായും കേരളത്തിലെ ജനതയിലും മാറ്റമുണ്ടാകും. മോദി പക്ഷെ ഇപ്പോഴും പറയുന്നത് താന്‍ ഹിന്ദു ദേശീയതയുടെ വക്താവാണെന്നാണ്. അദ്ദേഹം പരിവാരസമേതം  നടത്തിയ ഗംഗ ആരതി തെളിയിക്കുന്നത് മോദിക്ക് അടുത്തൊന്നും മാറ്റമുണ്ടാകില്ല എന്നുതന്നെയാണ്.

മലക്ക് said...

പാവം കാളിദാസാ പണി പാളിയോ? അളയിൽ ചെറിയ വാല് കണ്ട് വലിച്ച് വലിച്ച് പുറത്തിട്ടപ്പോൾ പുറത്തു വന്നത് രാജവെമ്പാല എന്ന് പറയുന്ന പോലെയായോ? മോഡി വരുന്നേ മോദി വരുന്നേ എന്ന് അലമുറയിട്ടു കരഞ്ഞിട്ട് ഇപ്പൊ എന്തായി? ഇനി വേണമെങ്കില വാവിട്ട് കരയാം.

മലക്ക് said...

ബി ജെ പി 31% വോട്ട് നേടിയുള്ളൂ എന്ന് പറയുന്നതിൽ കാര്യമില്ല. അതുപോലെ ബാക്കിയുള്ളവർ BJP യെ എതിർക്കുന്നു എന്നും അതിനു അർത്ഥമില്ല. അനേക സന്ദർഭങ്ങൾ ആണ് നിക്ഷ്പക്ഷരായ ആളുകളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. മോഡി അധികാരത്തിൽ വരണം എന്ന ഒറ്റ കാഴ്ചപ്പാട് ആവണമെന്നില്ല ഓരോ ആളുകളും ആർക്കു വോട്ട് ചെയ്യണം എന്ന തീരുമാനത്തിൽ എത്തിക്കുന്നത്. ഉദാഹരണത്തിന് എന്റെ വോട്ട് വാരണാസിയിൽ ആയിരുന്നു എങ്കിൽ ഞാൻ ഒരുപക്ഷെ കേജരിവാളിനു വോട്ട് ചെയ്യുമായിരുന്നു. പക്ഷെ ഞാൻ അങ്ങനെ ച്യ്യേണ്ടി വരുന്നത് മോദിയെ പരാജയപ്പെടുത്താനോ എതിർക്കാനോ അല്ല. കേജരിവാളിനെ ജയിപ്പിക്കാൻ ആണ്. എന്നെ സംബന്ധിച്ചു രണ്ടു പേരും നേതാക്കളായി വരുന്നതാണ് ഇഷ്ടം പക്ഷെ എന്ത് ചെയ്യാം ഒരു വോട്ട് അല്ലെ ഉള്ളൂ? അതുകൊണ്ട് എന്റെ വോട്ട് മോഡിക്ക് കിട്ടിയില്ല എന്ന് പറഞ്ഞാല ഞാൻ മോഡിയെ എതിര്ക്കുന്നു എന്നല്ല അർഥം.

മലക്ക് said...

@കേരളത്തിനും ഈ വിവേകമുണ്ട്. കഴിഞ്ഞ പ്രാവശ്യം 13 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന്, ഇത്തവണ 7 സീറ്റുകളേ ഉള്ളു. പക്ഷെ കോണ്‍ഗ്രസിനെ ഇവിടെ തള്ളികളഞ്ഞപ്പോള്‍ ബി ജെ പി യെ സ്വീകരിച്ചില്ല. അതിന്റെ കാരണം പകരം വയ്ക്കാന്‍ മോദിയേക്കാളും സ്വീകാര്യരായി മറ്റ് ചിലരുണ്ട് എന്നതാണ്. കേരളം മാത്രമല്ലല്ലോ ബി ജെ പിയെ തള്ളിക്കളഞ്ഞത്.


കേരളം ബി ജെ പി യെ തഴഞ്ഞു എന്ന് പറയുന്നതിൽ കാര്യമില്ല.

2009 ല്‍ യു.ഡി.എഫിന് 51.78 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ 42.08 ലേക്ക് താഴ്ന്നു. നഷ്ടമായത് നാല് സീറ്റുകള്‍. അതേ സമയം എല്‍.ഡി.എഫിന് 2009 ല്‍ 40.17 ശതമാനമായിരുന്നു വോട്ടെങ്കില്‍ ഇത്തവണ അത് നേരിയതോതില്‍ കൂടി 40.24 ശതമാനമായി. നാല് സീറ്റ് അവര്‍ക്ക് അധികം കിട്ടി. എന്നാല്‍ ഒമ്പത് ശതമാനം വോട്ട് യു.ഡി.എഫിന് നഷ്ടമായിട്ടും അവര്‍ക്ക് നഷ്ടപ്പെട്ടത് നാല് സീറ്റ് മാത്രം, അതെങ്ങനെ?

സാധാരണരീതിയില്‍ യു.ഡി.എഫില്‍ നിന്നുള്ള ഇത്രയും വലിയ വോട്ട്‌ചോര്‍ച്ച എല്‍.ഡി.എഫ് തരംഗത്തിന് കാരണമാകുകയും അവര്‍ 18 സീറ്റെങ്കിലും നേടുകയും ചെയ്യേണ്ടതാണ്. 2004 ലില്‍ ഇത് കണ്ടതാണ്. അന്ന് യു.ഡി.എഫിന് ലീഗിലൂടെ ഒരേയൊരു സീറ്റാണ് കിട്ടിയത്. എന്നാല്‍ ഇത്തവണ ഒമ്പത് ശതമാനം വോട്ട് പോയിട്ടും അത് എല്‍.ഡി.എഫിന് വലിയതോതില്‍ ഗുണം ചെയ്തുമില്ല. അവര്‍ക്ക് പേരിന് കുറച്ച് വോട്ട് മാത്രം കൂടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ ആറ് ലക്ഷത്തോളം വോട്ടാണ് എല്‍.ഡി.എഫിന് ഇത്തവണ പോയത്.

എന്നാല്‍ യു.ഡി.എഫില്‍ നിന്ന് പോയ വോട്ട് അത്രയും എല്‍.ഡി.എഫിന് കിട്ടാതെ ഭൂരിപക്ഷവും ബി.ജെ.പിയിലേക്ക് ആണ് പോയത്. പുതിയ വോട്ടര്‍മാരില്‍ നല്ലൊരു പങ്കും ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്നും ഫലം സൂചന നല്‍കുന്നുണ്ട്. ഓരോതവണയും ഈ ചാഞ്ചാട്ടം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫിലേക്കും തിരിച്ചുമുണ്ടായിരുന്നതില്‍ നിന്ന് ഒറ്റയടിക്ക് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക്. അങ്ങനെ ബി ജെ പി യിലേക്ക് ഇത്രയധികം വോട്ട് ഒന്നിച്ചു പോകണമെങ്കിൽ അതിനു ഒരു കാരണമേ ഉള്ളൂ. - മോഡി തരംഗം.

മലക്ക് said...

@മോദി പക്ഷെ ഇപ്പോഴും പറയുന്നത് താന്‍ ഹിന്ദു ദേശീയതയുടെ വക്താവാണെന്നാണ്. അദ്ദേഹം പരിവാരസമേതം നടത്തിയ ഗംഗ ആരതി തെളിയിക്കുന്നത് മോദിക്ക് അടുത്തൊന്നും മാറ്റമുണ്ടാകില്ല എന്നുതന്നെയാണ്.

എന്താ കാളിദാസാ ഇത്? ഒരാൾക്ക്‌ ഇത്ര അസഹിഷ്ണത പാടില്ല. ഒരു ഹിന്ദുവായ മോഡി ഹിന്ദു ആചാര പ്രകാരം ഗംഗ ആരതി നടത്തുന്നതിൽ എന്താണ് തെറ്റ്? മുഖ്യമന്ത്രി ആയിക്കഴിഞ്ഞു ഉമ്മൻചാണ്ടി പള്ളിയിൽ പോയിട്ടില്ലേ? കുഞ്ഞാലിക്കുട്ടി നിസ്കരിക്കാരില്ലേ? അതോ മാറ്റത്തിന് വേണ്ടി അവരൊക്കെ ആചാരങ്ങൾ ഉപേക്ഷിക്കണം എന്നാണോ?

Unknown said...

ഉത്തര പ്രദേശിലും ബിഹാറിലും കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച എസ് പി , ബി എസ് പി, ആര്‍ എല്‍ ഡി, ആര്‍ ജെ ഡി, ജെ ഡി യു തുടങ്ങിയ കക്ഷികളെയും ജനം പാഠം പഠിപ്പിച്ചു. ഇതുപോലെ നഗ്നമായ അഴിമതി കാണിച്ചരവരെയും അവരുടെ കൂട്ടാളികളെയും തള്ളിക്കളയാനുള്ള വിവേകം ഇവിടത്തെ ജനതക്കുണ്ടെന്നേ ഞാന്‍ മനസിലാക്കുന്നുള്ളൂ.

Pakshe.... this "Vivekam" somehow not shown by our kerala janatha.
Kerala Janatha enjoyed all news of corruption like solar, saritha, TP murder, SNC Lavlin etc..and there are many more....but still congress/LDF secure to MP seats!!!!!!
the thought proces of kerala janatha need to change......whole india suffered and shown their angry against congress for prie hike, corruption, etc.. but surprisingly in kerala not even thought for a change.......

Unknown said...

"ബി ജെ പി നേട്ടമുണ്ടാക്കിയത് മോദിയെ മുന്നില്‍ നിറുത്തി വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി തന്നെയാണ്.........."
Dear Kalidasan,

i have not reffered anyone's name/any party's name here....please do not drad the point to some other extend...

my point is if poeple of kerala know's a party is corrupted...a pary who is a killing agent then why these people are voting for congress/LDF?. There is a "NONE OF THE ABOVE" (NOTA) option....., in my openion people could have used that facility....

regarding BJP, as log as they are not given oppertunity.....we should not jump in to any judgement. i remember you said in on of your blog, only O.Rajagopal has done something for kerala.

so the point here i am making is not modi, muslim Vote, gujarat etc... but people had a chance to show their angry...like for example, in Tamil nadu... DMK become Zero. you can check the status of congress 138 or so people lost their deposit!!!

i have got many valid informations of the congress corruption thru reading your previous blogs....so let us please not discuss anything with Pre-determined mind setup.

kaalidaasan said...

>>>>പാവം കാളിദാസാ പണി പാളിയോ? <<<<

ഇല്ല മലക്കേ. പണി പാളിയിട്ടൊന്നുമില്ല. ഈ പോസ്റ്റില്‍ ആദ്യം തന്നെ ഞാന്‍ എഴുതിയത് ഇതായിരുന്നു. മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ബി ജെ പി അധികാരത്തില്‍  വരും മോദി പ്രധാന മന്ത്രി ആകും എന്നായിരുന്നു. അത് ഉറപ്പിച്ചു തന്നെയാണ്, ഞാന്‍ ഇതൊക്കെ എഴുതിയതും. 60 മാസം കൊണ്ട് ഇന്‍ഡ്യയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണു മോദി പറയുന്നത്. മാറ്റങ്ങള്‍ ഉണ്ടാക്കട്ടെ.

kaalidaasan said...

>>>>ബി ജെ പി 31% വോട്ട് നേടിയുള്ളൂ എന്ന് പറയുന്നതിൽ കാര്യമില്ല. അതുപോലെ ബാക്കിയുള്ളവർ BJP യെ എതിർക്കുന്നു എന്നും അതിനു അർത്ഥമില്ല. <<<<

എതിര്‍ക്കുന്നു എന്നു പറയുന്നതില്‍ എന്താണു തെറ്റ്. മോദി പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആയിട്ടാണ്, തനിക്ക് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചത്. അപ്പോള്‍ മോദിയെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തിനും അദ്ദേഹത്ത്ന്റെ പാര്‍ട്ടിക്കും വോട്ടു ചെയ്യേണ്ടേ? അതുണ്ടായില്ലെങ്കില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നു എന്നു തന്നെയല്ലേ അര്‍ത്ഥം.

കെജ്‌രിവാളിനു താങ്കള്‍ വോട്ടു ചെയ്തു എങ്കില്‍ അതിനൊര്‌ത്ഥമേ ഉള്ളു. മോദിയെ വേണ്ട എന്നു മാത്രം. അല്ലെങ്കില്‍ മോദിക്ക് വോട്ടു ചെയ്യുമായിരുന്നു. അഭിപ്രായം ​രേഖപ്പെടുത്തുമ്പോഴും വോട്ടു ചെയ്യുമ്പോഴും എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഇതുപോലെ ആണ്. അനന്തിന്റെ ഭാഷയില്‍ അത് ചെകിടത്തടിച്ചായിരിക്കാം. അതൊക്കെ ഓരോരുത്തരുടെ മനോനില അനുസരിച്ചിരിക്കും.

എന്തൊക്കെ പറഞ്ഞാലും മോദിയെ അനുകൂലിക്കുന്നവരേക്കാള്‍ കൂടുതല്‍ എതിര്‍ക്കുന്നവരാണ്, ഇന്‍ഡ്യയില്‍ ഇപ്പോഴുള്ളത്. Times poll ന്റെ online voting, manipulate ചെയ്തതണെന്നാണ്, അനന്ത് പറയുന്നത്. ഇന്‍ഡ്യയില്‍  ജനങ്ങള്‍ വോട്ടു ചെയ്തതും ഇതുപോലെ manipulate ചെയ്തതാണോ എന്നാണു ഞാന്‍ ബി ജെ പി ക്ക് ലഭിച്ച വോട്ടു ശതമാനം വച്ച് ചോദിച്ചത്.

kaalidaasan said...

>>>>എന്നാല്‍ യു.ഡി.എഫില്‍ നിന്ന് പോയ വോട്ട് അത്രയും എല്‍.ഡി.എഫിന് കിട്ടാതെ ഭൂരിപക്ഷവും ബി.ജെ.പിയിലേക്ക് ആണ് പോയത്. പുതിയ വോട്ടര്‍മാരില്‍ നല്ലൊരു പങ്കും ബി.ജെ.പിക്കാണ് വോട്ട് ചെയ്തതെന്നും ഫലം സൂചന നല്‍കുന്നുണ്ട്.<<<<

ഇതൊക്കെ ഊഹാപോഹങ്ങളല്ലേ? സാറാ ജോസഫും അനിതാ പ്രതാപും കൂടി പിടിച്ച 1 ലക്ഷം വോട്ട് ആരുടെ വോട്ടാണ്? തിരുവനന്തപുരത്തും എറണാകുളത്തും  എല്‍ ഡിഎഫ് വോട്ടുകള്‍ എങ്ങോട്ടു പോയി? എസ് ഡി പി ഐയും വെല്‍ ഫെയര്‍ പാര്‍ട്ടിയും നേടിയ വോട്ടുകള്‍ ആരുടെ വോട്ടുകളാണ്?

കുറെയേറേ എല്‍ ഡി എഫ് വോട്ടുകള്‍ യു ഡി എഫിലേക്ക് പോയിട്ടുണ്ട്. കൊല്ലത്തും, ആലപ്പുഴയിലും, മാവേലിക്കരയിലും, വയനാടിലും, പൊന്നാനിയിലുമൊക്കെ ആയി. കുറെ ഏറെ യു ഡി എഫ് വോട്ടുകള്‍ എല്‍ ഡി എഫിലേക്കും പോയിട്ടുണ്ട്. ഇടുക്കിയിലും, ചാലക്കുടിയിലും, ത്രിശൂരും, കാസര്‍കോടും  ഒക്കെ.

തഴഞ്ഞു എന്നു ഞാന്‍ പറഞ്ഞത്, ഒരു സ്ഥാനാര്‍ത്ഥിയേയും ജയിപ്പിച്ചില്ല എന്ന അര്‍ത്ഥത്തിലാണ്. ബി ജെ പിക്ക് വോട്ടു ശതമാനം കൂടിയിട്ടുണ്ട്. പക്ഷെ അതില്‍ ഏറിയ പങ്കും ഒ രാജഗോപാലിനു വ്യക്തിപരമായി ലഭിച്ച വോട്ടുകളാണെന്നോര്‍ക്കുക. രാജഗോപാല്‍ മത്സരിക്കുന്ന സമയത്തൊക്കെ ഇതുപോലെ പാര്‍ട്ടിക്കതീതമായി അദ്ദേഹം വോട്ടു നേടാറുണ്ട്.

kaalidaasan said...

>>>>അങ്ങനെ ബി ജെ പി യിലേക്ക് ഇത്രയധികം വോട്ട് ഒന്നിച്ചു പോകണമെങ്കിൽ അതിനു ഒരു കാരണമേ ഉള്ളൂ. - മോഡി തരംഗം.<<<<

8% വരെ വോറ്റുകള്‍ ബി ജെ പി ക്ക് കേരളത്തില്‍ ലഭിക്കാറുണ്ട്. അത് 10% ആയത് തരംഗമെന്നൊക്കെ പറയുന്നത് മണ്ടത്തരമല്ലേ?

കേരളത്തിലെ യു ഡി എഫിന്റെയും എല്‍ ഡി എഫിന്റെയും പ്രവര്‍ത്തനം ഇഷ്ടമില്ലാത്ത കുറച്ചു പേര്‍ ഇവരെ തഴഞ്ഞ് ബി ജെ പി ക്ക് വോട്ടു ചെയ്തു. അതേ ഉണ്ടായിട്ടുള്ളു. സോളാര്‍  പ്രശ്നം, മുസ്ലിം ലീഗിന്റെ കടും പിടുത്തംതുടങ്ങിയവ ഇഷ്ടമില്ലാത്ത് കുറെ യു ഡി എഫ് കാര്‍ക്ക് എല്‍ ഡി എഫിനു വോട്ടു ചെയ്യാന്‍ തോന്നിയില്ല. റ്റി പി വധവും, സോളര്‍ സമരം  പാതി വഴിയില്‍ ഉപേക്ഷിച്ചതും, ആര്‍ എസ് പിയെ ചവുട്ടിപുറത്താക്കിയതും, പ്രേമ ചന്ദ്രന്‍ എന്ന മാന്യനായ നേതാവിനെ പരനാറി എന്നു പിണറായി വിജയന്‍ വിളിച്ചതുമൊക്കെ ആ വോട്ടുകളില്‍ പലതിനെയും എല്‍ ഡി എഫിലേക്ക് ആകര്‍ഷികാന്‍ സാധിച്ചില്ല. അതൊക്കെ ബി ജെ പിക്ക് വോട്ടു കൂടാന്‍ കരണമായി. മോദി ഉള്ളതുകൊണ്ട് ലേശം  കൂടി കൂടുതല്‍ ലഭിച്ചിരിക്കാം. അല്ലാതെ മോദി തരംഗമൊന്നും ഇല്ല. തെരഞ്ഞെടുപ്പിനു വളരെ മുന്നെ തന്നെ യു ഡി എഫും എല്‍ ഡി എഫും പകുതി സീറ്റുകള്‍ വീതം  നേടുമെന്ന അവസ്ഥ ആയിരുന്നു. അതില്‍ അല്‍പം ഏറ്റക്കുറച്ചിലുണ്ടായി. അവസാന നിമിഷം ആര്‍ എസ് പി പുറത്തുപോയതുകൊണ്ട് കൊല്ലം ആലപ്പുഴ മാവേലിക്കര മണ്ഡലങ്ങളിലെ എല്‍ ഡി എഫ് മേധാവിത്തം ഇല്ലാതായി. അല്ലാതെ താങ്കള്‍ പറയുന്ന മൊദി തരംഗമൊന്നും കേരളത്തെ ബാധിച്ചിട്ടില്ല.

kaalidaasan said...

>>>>ഒരു ഹിന്ദുവായ മോഡി ഹിന്ദു ആചാര പ്രകാരം ഗംഗ ആരതി നടത്തുന്നതിൽ എന്താണ് തെറ്റ്? മുഖ്യമന്ത്രി ആയിക്കഴിഞ്ഞു ഉമ്മൻചാണ്ടി പള്ളിയിൽ പോയിട്ടില്ലേ? കുഞ്ഞാലിക്കുട്ടി നിസ്കരിക്കാരില്ലേ? അതോ മാറ്റത്തിന് വേണ്ടി അവരൊക്കെ ആചാരങ്ങൾ ഉപേക്ഷിക്കണം എന്നാണോ? <<<<

തെരഞ്ഞെടുപ്പു പ്രചരണത്തിനിടക്ക് മാദ്ധ്യമങ്ങളെ വിളിച്ചു കൂട്ടി ഉമ്മന്‍ ചാണ്ടി പള്ളിയില്‍ പോകുനത് താങ്കള്‍ കണ്ടിട്ടുണ്ടോ? ജയിച്ചപ്പോള്‍ പരിവാരസമേതം ഉമ്മന്‍ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ പള്ളിയില്‍ പോയതു കണ്ടോ?

ഒരു മതേതര രാജ്യത്തെ പ്രധാന മന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റമല്ല മോദിയില്‍ നിന്നുണ്ടാകുന്നത്. ഇപ്പോഴിതാ ജ്യോത്സ്യന്‍ പറഞ്ഞ പ്രകാരം സത്യപ്രതിജ്ഞ 26 ന്, 6 മണിക്കാക്കിയിരിക്കുന്നു. യദ്യുരപ്പ സെക്രട്ടേറിയറ്റില്‍ പൂജ നടത്തിയിരുന്നു. എന്നിട്ട് കര്‍ണാടകയില്‍ ഏറ്റവും വലിയ അഴിമതിയും നടത്തി. മോദി ഇനി എവിടെയൊക്കെ പൂജ നടത്തുമെന്ന് കാത്തിരുന്നു കാണാം.

നെഹ്രു മുതല്‍ മന്‍ മോഹന്‍ സിംഗ് വരെ ഇന്‍ഡ്യ ഭരിച്ചു. അവരൊന്നും ഇതുപോലെ ചെയ്തിട്ടില്ല. ജനത ഒരു വ്യക്തിയെ വിലയിരുത്തുന്നത് ചില താരതമ്യങ്ങളില്‍ കൂടെയും  ആണ്.

മോദി ആരംഭിക്കുന്നതു തന്നെ താന്‍ ഒരു തീവ്ര ഹിന്ദു ആണെന്ന് വിളംബരം ചെയ്തു കൊണ്ടാണ്.

kaalidaasan said...

>>>>Pakshe.... this "Vivekam" somehow not shown by our kerala janatha.
Kerala Janatha enjoyed all news of corruption like solar, saritha, TP murder, SNC Lavlin etc..and there are many more....but still congress/LDF secure to MP seats!!!!!!<<<<


എന്തുകൊണ്ട് കേരളം യു ഡി എഫിനെയും എല്‍ ഡി എഫിനെയും തള്ളികളഞ്ഞ് ബി ജെ പിയെ തെരഞ്ഞെടുത്തില്ല എന്നതല്ലെ താങ്കളുടെ ചോദ്യം.

സോളാര്‍ വിഷയം. സരിത കുറച്ച് പണക്കാരില്‍ നിന്നും  തട്ടിച്ച് പണം പിടുങ്ങി. അതിനു വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ ഉപയോഗിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലുള്ള സ്റ്റാഫിന്റെ സഹായം ലഭിച്ചു. ഇതൊരു ധാര്‍മ്മികതയുടെ പ്രശ്നമാണ്. ഉമ്മന്‍ ചാണ്ടിക്ക് നേരിട്ടു പങ്കില്ലാത്ത ഒരു തട്ടിപ്പില്‍  ധാര്‍മ്മികത മാത്രമേ ഉള്ളു. എല്‍ ഡി എഫ് ഇതിന്റെ പേരില്‍ നടത്തിയ സമരം പാതി വഴിയില്‍ ഉപേക്ഷിച്ചത് കണുന്ന ജനത ഇതില്‍ വലിയ കഴമ്പില്ല എന്നു മനസിലാക്കും. വ്യാജ ഏറ്റുമുട്ടലില്‍ ആദ്യം പറഞ്ഞതൊക്കെ കള്ളമായിരുന്നു എന്ന് സുപ്രീം കോടതിയില്‍ സമ്മതിച്ചിട്ടു പോലിം മോദി സ്ഥാനം  ഒഴിഞ്ഞില്ല. അങ്ങനെ ഉള്ള ഒരു വ്യക്തി ഇപ്പോള്‍ പ്രധന മന്ത്രി പോലും ആയിരിക്കുന്നു. അപ്പോള്‍ ഉമ്മന്‍ ചണ്ടിയുടെ ധാര്‍മ്മിക ച്യുതി അത്ര വലിയ പ്രശനമായി കേരള ജനതക്ക് തോന്നിയില്ല. അവര്‍ ഉമ്മനെ വിട്ട് മോദിയെ സ്വീകരിച്ചുമില്ല. സോളാര്‍ തട്ടിപ്പ് എങ്ങനെ വിലയിരുത്തിയാലും അദാനിക്ക് നിസാര വിലക്ക മോദി ഗുജറത്തിലെ പൊതു സ്വത്ത് എഴുതിക്കൊടുക്കുന്നതിന്റെ ഏഴയലത്തു വരില്ല. യദ്യൂരപ്പ നടത്തിയ അഴിമതിയുടെ അറ്റത്തുപോലും തൊടില്ല. പിന്നെ എന്തിന്, ഉമ്മന്‍ ചാണ്ടിയെ വിട്ട് മോദിയെ സ്വീകരിക്കനം?

റ്റി പി വധം. 2000 മനുഷ്യരെ കൂട്ടക്കൊല ചെയ്യാന്‍ കൂട്ടുനിന്ന മോദിയെ ആണ്, ഒരാളെ വധിക്കന്‍ കൂട്ടു നിന്ന സി പി എമ്മിനോട് താരതമ്യം ചെയ്യുന്നത്. മോദി ചെയ്തതില്‍ യാതൊരു തെറ്റുമില്ല എന്നാണ്, കേരളത്തിലെ ബി ജെ പി നേതാക്കള്‍ പറയുന്നതും. അപ്പോള്‍  ഒരു കൊലപാതകത്തിന്റെ പേരില്‍  സി പി എമ്മിനെ തള്ളിക്കളഞ്ഞ് മോദിയെ സ്വീകരിക്കണമെന്ന് കേരളം ജനതക്ക് തോന്നിയില്ല.

വിചാരണ കോടതി അതിലെ പ്രതികളെ വെറുതെ വിട്ടു. ഒരു കോടതിയിലും ഒരു കേസു പോലും ഇതുവരെ വരാത്ത മോദിയെ സുപ്രീം കോടതി വെറുതെ വിട്ടു എന്ന് പ്രചരിപിക്കുന്ന ബി ജെ പിയെ കേരള ജനത തള്ളിക്കളഞ്ഞ്, ഒരു കോടതി എങ്കിലും വെറുതെ വിട്ട പിണറായിയെ സ്വീകരിക്കുന്നു.

താങ്കളീ പറഞ്ഞ വിഷയങ്ങളില്‍ ജനം തരതമ്യം ചെയ്തത് മോദിയുടെ പല ചെയ്തികളുമായിട്ടാണ്. മോദിയോളം കുഴപ്പം യു ഡി എഫോ എല്‍ ഡി എഫോ ഉണ്ടാക്കില്ല എന്ന് കേരള ജനതക്ക് തോന്നി.

Given a choice, people tend to choose a lesser evil.

kaalidaasan said...

>>>>whole india suffered and shown their angry against congress for prie hike, corruption, etc.. but surprisingly in kerala not even thought for a change.......<<<<

വിലക്കയറ്റവും അഴിമതിയും ബി ജെ പിയുടെയോ മോദിയുടെയോ തെരഞ്ഞെടുപ്പു വിഷയമേ ആയിരുന്നില്ല എന്ന് കൂടെ ഓര്‍ക്കുക. വികസനം സത്ഭരണം എന്നതായിരുന്നു മോദിയുടെ പ്രചരണ വിഷയങ്ങള്‍. പിന്നെ അതും  ഉപേക്ഷിച്ച് വര്‍ഗ്ഗിയതയെ പുല്‍കി. ബി ജെ പി ഭരിക്കാന്‍ വന്നാലും ഈ രണ്ടു വിഷയങ്ങളിലും മാറ്റമുണ്ടാകന്‍ സാധ്യത ഇല്ല എന്ന് കേരള ജനതക്ക് തോന്നിയിട്ടുണ്ടാകും. അത് ശരിയുമാണ്. അപ്പോള്‍ പിന്നെ അതിന്റെ പേരില്‍ കോണ്‍ഗ്രസിനെ ശിക്ഷിക്കണമെന്ന് അവര്‍ക്ക് തോന്നിയില്ല.

കേരളത്തിന്റെ പൊതു മനസ് ഇടതുപക്ഷമാണെന്നോര്‍ക്കുക. അവിടെ വര്‍ഗ്ഗീയതക്കും അതു വഴി ഉണ്ടാക്കുന്ന നേട്ടങ്ങള്‍ക്കും പുതുവെ സ്വീകര്യത കുറവാണ്. മലപ്പുറം ജില്ലയിലെ കുറച്ച് മുസ്ലിങ്ങള്‍ മാത്രമേ വര്‍ഗ്ഗീയമായി സംഘടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നുള്ളു. കേരളത്തിലെ 90% ഹിന്ദുക്കളും ബി ജെ പിയുടെ വര്‍ഗ്ഗീയ അജണ്ടയെ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്‍ മാറി ചിന്തിക്കുന്നില്ല. ബി ജെ പി അവരുടെ നയം മാറ്റിയാല്‍ ഒരു പക്ഷെ കേരള ജനത മാറി ചിന്തിക്കും. അതൊക്കെ മോദി എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

kaalidaasan said...

>>>>i have not reffered anyone's name/any party's name here....please do not drad the point to some other extend...<<<<

ഞാന്‍ ഒരു general statement നടത്തിയതേ ഉള്ളു. വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കിയാണ്, മോദി നേട്ടമുണ്ടാക്കിയതെന്നത് വളരെ സ്പഷ്ടമാണ്. കേരള ജനതക്ക് ഇതറിയാം. അതുകൊണ്ടാണ്, മറ്റെന്തൊക്കെ പോരായ്മകളുണ്ടെങ്കിലും യു ഡി എഫിനെയും എല്‍ ഡി എഫിനെയും തള്ളിക്കളഞ്ഞ് മോദിയെ സ്വീകരിക്കാന്‍  അവര്‍ മടിച്ചതും.

പിന്നെ മോദി ഗുജറാത്തിനെ വികസിപ്പിച്ചു എന്നത് കേരളത്തെ ഒരു തരത്തിലും ആകര്‍ഷിക്കുന്നില്ല. സാമൂഹ്യ വികസനത്തിന്റെ എല്ലാ parameter കളിലും  കേരളം ഗുജറാത്തിനും മേലെയാണ്. അപ്പോള്‍ പിന്നെ മോദി അനിവാര്യമണെന്ന് കേരള ജനതക്ക് തോന്നുന്നില്ല. ഗുജറാത്തിനേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മറിച്ചായിരിക്കും ചിന്തിച്ചത്.

kaalidaasan said...

>>>>my point is if poeple of kerala know's a party is corrupted...a pary who is a killing agent then why these people are voting for congress/LDF?. There is a "NONE OF THE ABOVE" (NOTA) option....., in my openion people could have used that facility....<<<<

കേരള ജനത പൊതുവെ നല്ല, വിദ്യാഭ്യാസമുള്ളവരാണ്. അതിലപ്പുറം അമിതമായി രാഷ്ട്രീയ വത്കരിച്ചവരുമാണ്. അതുകൊണ്ട് കൂടുതലയി ഉപോയോഗിച്ചില്ല എന്നതില്‍ യാതൊരു അത്ഭുതവും ഇല്ല.

കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതി കാണിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അഴിമതി കാണിക്കുന്നില്ല. കേരളത്തിലെ ഭരണം അത്രക്ക് മോശമാണെന്നും  കേരള ജനതക്കു തോന്നിയില്ല. റ്റി പി വധം വച്ച് സി പി എം എന്ന പാര്‍ട്ടിയെ മൊത്തമായി വെറുക്കാന്‍ അവര്‍ക്ക് കഴിയില്ല. കണ്ണൂര്‍ ജില്ലയിലെ കുറച്ച് തലതിരിഞ്ഞ നേതാക്കളുടെ ചെയ്തിയാണതെന്ന് അവരില്‍ ഭൂരിഭാഗം  പേരും  തിരിച്ചറിയുന്നുണ്ട്. അതിന്റെ പേരില്‍ കേരളത്തിലെ മുഴുവന്‍ സി പി എമ്മിനെയും ശിക്ഷിക്കാന്‍ കേരള ജനതക്ക് തോന്നിയില്ല. കാരണം  കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തികൊണ്ടു വരുന്നതില്‍ ഈ പാര്‍ട്ടി ചെയ്ത സേവനങ്ങളെ അവര്‍ അത്ര പെട്ടെന്നു മറക്കില്ല. ഒരു ലാവലിന്‍  കേസും റ്റി പി വധവുമല്ലാതെ ഇവരുടെ പേരില്‍ ആരോപിക്കാന്‍ കാര്യമായ ഒന്നുമില്ല എന്നു കൂടെ ഓര്‍ക്കുക.

kaalidaasan said...

>>>>regarding BJP, as log as they are not given oppertunity.....we should not jump in to any judgement. i remember you said in on of your blog, only O.Rajagopal has done something for kerala.<<<<

രാജഗോപാല്‍ ജയിക്കേണ്ടതായിരുന്നു എന്നു തന്നെയാണെന്റെ വ്യക്തിപരമായ അഭിപ്രായം.

ഒരു സ്ഥാനാര്‍ത്ഥിയെ ജനം തെരഞ്ഞെടുക്കുന്നതിനു പല കാരണങ്ങളുമുണ്ട്. അത് പലപ്പോഴും ഒരു മണ്ഡലത്തില്‍ എന്തു ചെയ്തു എന്നതായിരിക്കും. രാജ ഗോപാല്‍ കേരളത്തിനു വേണ്ടി പലതും ചെയ്തിട്ടുണ്ടെങ്കിലും പക്ഷെ അദ്ദേഹം തിരുവനന്തപുരം മണ്ഡലത്തില്‍ പ്രത്യേകമായി എന്തെങ്കിലും ചെയ്താലേ അവിടത്തെ വോട്ടര്‍മാര്‍ അദ്ദേഹത്തെ പിന്തുണക്കൂ.

കേരന്ദ്രത്തില്‍ പല അഴിമതികളുണ്ടായിട്ടും സ്വന്തം  മണ്ഡലത്തില്‍ പലതും ചെയ്തവരെ ജനം ജയിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തെ തിരിഞ്ഞു നോകാത്തവരെ തോള്‍പ്പിച്ചിട്ടുമുണ്ട്. പി സി ചാക്കോ ഉദാഹരണം.

NOTA ഏതെങ്കിലും പാര്‍ട്ടിയോടുള്ള എതിര്‍പ്പു പ്രകടിപിക്കാന്‍ ഉപയോഗിക്കണമെന്നില്ല. സ്ഥാനാര്‍ത്ഥിയോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാനാണതിന്റെ ഉദേശ്യം.

ബി ജി പിക്ക് എന്തുകൊണ്ട് കേരളം അവസരം കൊടുക്കുന്നില്ല എന്നതിനു വ്യക്തമായ കാരണമുണ്ട്. കേരളം ഇതു വരെ ഭരിച്ചവരേക്കാള്‍ നന്നായി ബി ജെ പി എവിടെയെങ്കിലും ഭരിച്ചതായി തെളിവില്ല. അപ്പോള്‍ പിന്നെ ഒരു മാറ്റം എന്തിനാണ്? കേരളത്തിന്റെ മുന്നില്‍  ബി ജെ പിക്ക് വ്യത്യസ്ഥമായി ഒന്നും മുന്നോട്ടു വയ്ക്കാനില്ല.

കേരളീയര്‍ ഉത്തരേന്ത്യക്കാരേക്കാളും കൂടുതലായി ലോക കാര്യങ്ങളേപ്പറ്റി അറിവുള്ളവരുമാണ്. അതുകൊണ്ട് മോദി എന്തോ മഹാത്ഭുതം  ഗുജറാത്തില്‍ ചെയ്തു എന്നു പറഞ്ഞാല്‍ അതപ്പാടെ വിഴുങ്ങാനും അവര്‍ തയ്യാറല്ല.

ഗുജറത്തില്‍ മോദി ഭരിച്ചത് ഏകാധിപതി ആയിട്ടാണ്. മറ്റ് മന്ത്രി സഭാ ആംഗങ്ങളെ ഒക്കെ നോക്കുകുത്തിയാക്കി, ഭരണ സംവധാനങ്ങളെ ഒക്കെ അവഗണിച്ച്, എല്ലാറ്റിനും താന്‍ മാത്രം എന്നതായിരുന്നു മോദിയുടെ മനോഭാവം. ഗുജറാത്തിലെ bureaucracy വെറും ശിപായിമാരുടെ നിലയിലായിരുന്നു. മോദിയുടെ ഇഷ്ടക്കാര്‍ക്ക് കയറി നിരങ്ങാന്‍ എല്ലാ അനുവാദവും കൊടുത്തിരുന്നു. തനിക്കെതിരെ ഏത് കേസു വന്നാലും അത് കൈ കാര്യം ചെയ്യുന്ന ജഡ്ജി തന്റെ അനുഭാവി ആണെന്ന് മോദി ഉറപ്പു വരുത്തുമായിരുന്നു.

ഗുജറാത്തില്‍ ഇന്നു വരെ ലോകായുക്തയെ നിയമിച്ചിട്ടില്ല. മോദി ഒരു തെറ്റും ചെയ്യുന്നില്ലെങ്കില്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്ന ആരു ലോകായുക്ത ആയാലെന്താണു പ്രശ്നം?

ഇപ്പോള്‍ കേരളത്തിലുള്ള യു ഡി എഫ് എല്‍ ഡി എഫ് എന്നിവരേക്കാള്‍ വിശ്വസനീയമായി ബി ജെ പിയെ കേരളീയര്‍ക്ക് കാണുവാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് അവര്‍ ബി ജെ പിയെ സ്വീകരിക്കുന്നില്ല. കേരളത്തിലെ യു ഡി എഫിനെയും എല്‍ ഡി എഫിനെയും അത്രക്ക് വെറുക്കേണ്ടതാണെന്ന് കേരളീയര്‍ക്ക് തോന്നിയില്ല. അതുകൊണ്ട് NOTA ഉപയോഗിച്ചില്ല. ഇതൊക്കെ ആണ്, എന്റെ അഭിപ്രായം.

Unknown said...

റ്റി പി വധം വച്ച് സി പി എം എന്ന പാര്‍ട്ടിയെ മൊത്തമായി വെറുക്കാന്‍ അവര്‍ക്ക് കഴിയില്ല. കണ്ണൂര്‍ ജില്ലയിലെ കുറച്ച് തലതിരിഞ്ഞ നേതാക്കളുടെ ചെയ്തിയാണതെന്ന് അവരില്‍ ഭൂരിഭാഗം പേരും തിരിച്ചറിയുന്നുണ്ട്
taking your statement, see an example here..... people of kannoor knows all happenings but still.... Ms.Sreemathi won there!!! This is what i am pointing out....

forget about Modi, Gujarat etc... that we are going to see in coming days/years.

i have not had an oppertunity till date to caste my vote....hence my view is nutral whoever is performing should rule and if not performing not given any chance.

i admire sri. E.K Nayanaar, Sri. AK Antony, Sri. O Rajagopa, Sri. Achuthanandan....these leaders are corruption free and stood for pure politics.

Thanks for your valuable time & thoughts.

kaalidaasan said...

>>>>taking your statement, see an example here..... people of kannoor knows all happenings but still.... Ms.Sreemathi won there!!! This is what i am pointing out....<<<<

ഞാന്‍ എഴുതിയത് രാമസ്വാമിക്ക് മനസിലായില്ല എന്നു തോന്നുന്നു.

കണ്ണൂരിലെ പേപിടിച്ച കുറച്ചു പേര്‍ ഒരു ബുദ്ധിമോശം കാണിച്ചു എന്നു കരുതി കണ്ണൂരിലെ പാര്‍ട്ടിയെ വോട്ടര്‍മാര്‍ക്ക് തോല്‍പ്പിക്കണമെന്നു തോന്നിയില്ല. കണ്ണൂരിലെ 99% പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ കൊലപാതകത്തില്‍ പങ്കില്ല. സി പി എം മാത്രമല്ല കണ്ണൂരില്‍  കൊലപാതകം ​നടത്തുന്നത്. ആര്‍ എസ് എസും, മുസ്ലിം ലീഗും, കോണ്‍ഗ്രസുമൊക്കെ അത് ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ നഷ്ടപ്പെട്ടത് സി പി എമ്മിനാണ്.
വടകരയില്‍ ഷംസീറും ജയിക്കേണ്ടതായിരുന്നു. 4000ല്‍ താഴെ വോട്ടിനാണു തോറ്റത്. ഷംസീര്‍ എന്നു പേരുള്ള രണ്ട് സ്വതന്ത്രര്‍ക്ക് 7000 ല്‍ അധികം  വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല,. ഷംസീറിനോട് കോഴിക്കോട്ടെ പാര്‍ട്ടി ഘടകത്തിന്, എതിര്‍പ്പുമുണ്ടായിരുന്നു.

ഞാന്‍ വീണ്ടും പറയട്ടെ. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ വച്ച് സി പി എമ്മിനെതിരെ തിരിയാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് തോന്നുന്നില്ല. അതാണവര്‍ തെരഞ്ഞെടുപ്പിലുടെ പറഞ്ഞത്.

റ്റി പി വധത്തെ ഞാന്‍ ഒരിക്കലും പിന്തുണക്കില്ല. അതി ദാരുണമായ അത് ചെയ്യിച്ചത് കണ്ണൂരിലെ ഭ്രാന്തു പിടിച്ച കുറച്ചു പേരാണ്. പക്ഷെ അതുണ്ടായി എന്നു കരുതി, കേരളത്തിലെ ലക്ഷക്കണക്കിനു പാര്‍ട്ടി അംഗങ്ങളെ ഞാന്‍ തള്ളിപ്പറയില്ല. കണ്ണൂരിലെ ഈ ജന്തുക്കളുടെ കയ്യില്‍ നിന്നും പാര്‍ട്ടി മോചിപ്പിക്കപ്പെടും എന്നു തന്നെയാണെന്റെ വിശ്വാസം.

kaalidaasan said...

>>>>i admire sri. E.K Nayanaar, Sri. AK Antony, Sri. O Rajagopa, Sri. Achuthanandan....these leaders are corruption free and stood for pure politics.

Thanks for your valuable time & thoughts..<<<<


O Rajagopal is very nice person and a humble politician. He is liked by many people cutting across party lines. That is why he gets more votes than any other BJP leaders. The reason why he could not attain the status of other leaders you pointed out, was just because he was in BJP. If he were in any other party , say Congress or CPM or CPI, he would have adorned many positions both inside and out side Kerala.

Any way thanks for your presence here.

«Oldest ‹Older   201 – 234 of 234   Newer› Newest»