Saturday, 19 April 2014

ധാര്‍മ്മികത അവിടെയും ഇവിടെയും ഒരു കുപ്പി വൈന്‍ ഒരു മുഖ്യമന്ത്രിയുടെ സ്ഥാനം തെറിപ്പിക്കുമോ? ഇന്‍ഡ്യയില്‍ ഈ ചോദ്യം തന്നെ അപ്രസക്തമാണ്. ലക്ഷം കോടികളുടെ അഴിമതി നടത്തിയ പലരും ഇപ്പോഴും അധികാരത്തില്‍ അള്ളിപിടിച്ചു തന്നെ ഇരിക്കുന്നു. പരമോന്നത കോടതിയുടെ കര്‍ക്കശ നിലപാടു കാരണം ചിലര്‍ക്ക് സ്ഥാനം വിട്ടൊഴിഞ്ഞു പോകേണ്ടി വന്നിട്ടുള്ളതല്ലാതെ സ്വമേധയാ ആരും രാജി വച്ചു പോയിട്ടില്ല.

കുറച്ച് നാളുകള്‍ക്ക് മുന്നെ മാധ്യമം ദിനപത്രത്തില്‍ ഒരു കാര്‍ട്ടൂണ്‍ കണ്ടത് ഓര്‍മ്മ വരുന്നു. സോളാര്‍ തട്ടിപ്പു പ്രശ്നത്തില്‍ ഉമ്മന്‍ ചാണ്ടി സോണിയ ഗാന്ധിയെ കാണാന്‍ ചെല്ലുന്നതാണു സന്ദര്‍ഭം. സോണിയ ആന്റണിയെ ഒരരികിലേക്ക് മാറ്റി നിറുത്തി പറയുന്നു, "വെറും 10 കോടീടെ തട്ടിപ്പാ താങ്കള്‍ സംസാരിക്കുമോ. എനിക്ക് ചിരി വരും". ഇന്‍ഡ്യയെ ഒന്നായി വിഴുങ്ങി ഇരിക്കുന്ന അഴിമതിയുടെ വ്യാപ്തി ഈ കാര്‍ട്ടൂണ്‍ വിളിച്ചു പറയുന്നു.
സോളാര്‍ വിഷയത്തില്‍ എന്ത് അപമാനവും സഹിച്ച് മുഖ്യമന്ത്രി ആയി തുടരുമെന്ന് ഉമ്മന്‍ ചാണ്ടി പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തിലെ ധാര്‍മ്മികതക്ക് ഉദാഹരണമായി എപ്പോഴും ചൂണ്ടി കാണിക്കപ്പെടുന്ന ഒരു സംഭവമുണ്ട്. ലാല്‍ ബഹദൂര്‍ ശാസ്ത്രി  റെയില്‍ വേ മന്ത്രി ആയിരുന്നപ്പോള്‍ ഉണ്ടായ ഒരു അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അന്ന് അദ്ദേഹം രാജി വച്ചു. പക്ഷെ അതുപോലെ ഒരു ധാര്‍മ്മികത ഇപ്പോള്‍ ആരും പ്രതീക്ഷിക്കുന്നില്ല.നിസാര പ്രശ്നത്തിന്റെ പേരില്‍, പണ്ട് ഭക്ഷ്യ വകുപ്പ് മന്ത്രി സ്ഥാനം രാജി വച്ചു പോയ ആന്റണി ഭരിക്കുന്ന പ്രതിരോധ വകുപ്പില്‍ തുടരെ തുടരെ രണ്ട് അന്തര്‍വാഹിനി അപകടങ്ങളുണ്ടായി. അപ്പോള്‍ നാവിക വകുപ്പ് മേധാവി ആയിരുന്നു രാജി വച്ചത്. മന്ത്രി ആയ ആന്റണി അല്ല. ആന്റണി പോലും മാറിയിരിക്കുന്നു. ഭരിക്കുന്ന വകുപ്പില്‍ എന്ത് നടന്നാലും താന്‍ അതില്‍ ഉത്തരവാദിയല്ല എന്ന ലളിതമായ തത്വമാണിപ്പോള്‍ അദ്ദേഹത്തെയും നയിക്കുന്നത്.

ഇനി ആദ്യം പരാമര്‍ശിച്ച വൈൻ  കുപ്പിയിലേക്ക് വരാം. അടുത്ത നാളില്‍ ഒരു വിദേശരാജ്യത്ത് നടന്ന സംഭവമാണത്. ഓസ്റ്റ്രേലിയയിലെ ഒരു സംസ്ഥാനമായ ന്യൂ സൌത് വെയില്‍സിലെ മുഖ്യമന്ത്രിക്ക് രാജി വച്ചു പോകേണ്ടി വന്നു. ചെറിയ ഒരു കള്ളം പറഞ്ഞതിനാണത്.  ഓസ്റ്റ്രേലിയയില്‍ ജലം വിതരണം ചെയ്യുന്ന കമ്പനി ആയ  Australian Water Holdings ന്റെ ചീഫ് എക്സെക്യൂട്ടീവ് മുഖ്യ മന്ത്രിക്ക് ഒരു കുപ്പി വൈന്‍ കൊടുത്തു. വെറുതെ ഒരു  സമ്മാനമായിട്ട്. വൈനിന്റെ വില 3000 ഓസ്ട്രേലിയന്‍ ഡോളറില്‍ താഴെ മാത്രം. പക്ഷെ അത് ലഭിച്ച കാര്യം മുഖ്യ മന്ത്രി മറന്നു പോയി. അതേക്കുറിച്ച് ചോദ്യമുണ്ടായപ്പോള്‍ മുഖ്യമന്ത്രി അത് നിഷേധിച്ചു. പക്ഷെ തെളിവുകള്‍ പുറത്തു വന്നപ്പോള്‍ സമ്മതിക്കേണ്ടി വന്നു. കൂടെ സ്ഥാനം രാജി വച്ചു.

സോളാര്‍ തട്ടിപ്പു വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു പങ്കുണ്ട് എന്ന ആരോപണം വന്നപ്പോള്‍ അദ്ദേഹം അത് നിഷേധിക്കുകയാണു ചെയ്തത്. പക്ഷെ പിന്നീട് പലര്‍ക്കും പങ്കുണ്ട് എന്ന സത്യം  പുറത്തു വന്നു. ചില ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി ഉമ്മന്‍ ചാണ്ടി കസേരയില്‍ അള്ളിപ്പിടിച്ചിരുന്നു. എന്ത് അപമാനവും സഹിച്ച് അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. സോളാറിനു പിന്നാലെ ഭൂമി തട്ടിപ്പും അദ്ദേഹത്തിന്റെ വിശ്വസ്തരായ സേവകര്‍ നടത്തി. അതിപ്പോള്‍ സി ബി ഐ അന്വേഷണത്തിലേക്ക് ചെന്നെത്തുകയും ചെയ്തു.

ഇന്‍ഡ്യന്‍ പ്രധാന മന്ത്രി കുപ്പായം തുന്നി വച്ചിരിക്കുന്ന നരേന്ദ്ര മോദി ഇത്ര നാളും പൊതു ജനത്തോട് പറഞ്ഞു നടന്നത്, താന്‍ വിവാഹിതനല്ല എന്നായിരുന്നു. ഭാര്യയും കുടുംബവുമില്ലാത്തതുകൊണ്ട് അഴിമതി നടത്തില്ല എന്നായിരുന്നു അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു നടന്നിരുന്നത്.  "I've no familial ties. Who would I ever try to benefit through corruption?" ഇതു വരെ മത്സരിക്കാന്‍ വേണ്ടി സത്യവാംഗ്‌മൂലം സമര്‍പ്പിച്ചപ്പോഴൊക്കെ ഭാര്യയെ സംബന്ധിച്ച വിവരമദ്ദേഹം മറച്ചു വയ്ക്കുകയും ചെയ്തു. പിന്നീട് മാദ്ധ്യമങ്ങള്‍  അതേക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തു കൊണ്ടു വന്നു. ഇപ്പോള്‍ ഗത്യന്തരമില്ലാതെ ഭാര്യ ഉണ്ട് എന്ന് വെളിപ്പെടുത്തേണ്ടി വന്നിരിക്കുന്നു. സത്യം മറച്ചു വയ്ക്കുന്നത് അധാര്‍മ്മികതയാണെന്ന് ഇന്‍ഡ്യന്‍ രാഷ്ട്രീയ സദാചാരത്തില്‍ ഇല്ല.കുടുംബ ബന്ധങ്ങളുള്ള രാഷ്ട്രീയക്കാരെല്ലാം അഴിമതി നടത്തുമെന്നും, കുടുംബ ബന്ധങ്ങളില്ലാത്തവരൊന്നും അഴിമതി നടത്തില്ല എന്നുമുള്ള മോദിയുടെ ഉത്തരാധുനിക സിദ്ധാന്തം  വയിച്ച് ആരും ചിരിക്കരുത്. കാരണം മോദി എന്ന ഈ ഭാവി പ്രധാന മന്ത്രി ഒരു വേദിയിലും ഇതു വരെ ചിരിച്ചു കണ്ടിട്ടില്ല. കുടുംബമില്ലാത്തവര്‍ ചിരിക്കാനും മറന്നു പോകുന്നതായി ഒരു പക്ഷെ അടുത്ത സിദ്ധാന്തം വന്നേക്കാം.

നരേന്ദ്ര മോദി അംബാനിയുടെയും അദാനിയുടെയും ഇഷ്ട തോഴനാണെന്നത് പരസ്യമായ സത്യമാണ്. അദാനി നല്‍കുന്ന ഹെലികോപ്റ്ററിലാണദ്ദേഹം തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നതു പോലും.ഒരു കുപ്പി വീഞ്ഞില്‍ തട്ടി മുഖ്യമന്ത്രി സ്ഥാനം പോലും ഉപേക്ഷിക്കേണ്ടി വന്നവര്‍ മോദിയെ ഓര്‍ത്ത് ആസൂയപ്പെടുമെന്ന് തീര്‍ച്ച. അദാനി നല്‍കുന്നത് ഹെലികോപ്റ്റര്‍ ആണ്. പക്ഷെ അതിന്റെ പേരില്‍ ഇന്‍ഡ്യയിലെ മുഖ്യ ധാരാ രാഷ്ട്രീയക്കാരോ മാദ്ധ്യമങ്ങളോ ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല. ഓട്ടോ റിഷയില്‍ സഞ്ചരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ മാത്രമേ മോദിയുടെ അദാനി ബന്ധത്തേപ്പറ്റി ജനങ്ങളോട് പറയുന്നുള്ളൂ. പക്ഷെ എത്ര പേര്‍ അത് കേള്‍ക്കുന്നുണ്ട് എന്നത് സംശയമാണ്.

സ്വകാര്യ കമ്പനിയായ  Australia Water Holdings അവിടത്തെ മുഖ്യമന്ത്രിക്ക് ഒരു കുപ്പി വീഞ്ഞു കൊടുത്തത് അഴിമതി ആണെന്ന് ആ നാട്ടിലുള്ളവര്‍ വിലയിരുത്തുന്നു. മോദിക്ക് അദാനി ഹെലികോപ്റ്റര്‍ വിട്ടു നല്‍കുന്നത് പക്ഷെ അഴിമതി ആയി ഇന്‍ഡ്യക്കാര്‍ കരുതുന്നില്ല. കുടുംബമില്ലാത്തതുകൊണ്ട് അഴിമതി നടത്തില്ല എന്നു വീമ്പിളക്കുന്ന മാന്യനാണിതുപോലെ സഹായം സ്വീകരിക്കുന്നതെന്നോര്‍ക്കുക. ആരാണ്, മോദിക്ക് അദാനി? കുത്തക മുതലാളി ആയ അദാനി വെറുതെ ജനസേവനത്തിനല്ല മോദിയെ അകമഴിഞ്ഞ് സഹായിക്കുന്നത്. തനിക്ക് വഴി വിട്ടു ലഭിക്കുന്ന സഹായങ്ങളുടെ പ്രത്യുപകാരം  തന്നെയാണിത്.

തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ആരൊക്കെ ധന സഹായം ​നല്‍കുന്നു എന്നത് വെളിപ്പെടുത്താന്‍ ആകില്ല എന്നതാണ്, ഇന്‍ഡ്യയിലെ മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. ഈ രാഷ്ട്രീയ പാര്‍ട്ടികളാണ്, 40% ദരിദ്രരുള്ള ഈ നാടിനെ ഭരിക്കാന്‍ പോകുന്നതും. ഇത് വിധി ആയി  കരുതി സമരസപ്പെടണോ അതോ വേറൊന്നിനെ തെരഞ്ഞെടുക്കണോ എന്നതൊക്കെ ഇന്‍ഡ്യക്കാരുടെ സ്വാതന്ത്ര്യം. പക്ഷെ അതിനുള്ള സാധ്യത ഇപ്പോള്‍ കാണുന്നില്ല.23 comments:

kaalidaasan said...

സ്വകാര്യ കമ്പനിയായ Australia Water Holdings അവിടത്തെ മുഖ്യമന്ത്രിക്ക് ഒരു കുപ്പി വീഞ്ഞു കൊടുത്തത് അഴിമതി ആണെന്ന് ആ നാട്ടിലുള്ളവര്‍ വിലയിരുത്തുന്നു. മോദിക്ക് അദാനി ഹെലികോപ്റ്റര്‍ വിട്ടു നല്‍കുന്നത് പക്ഷെ അഴിമതി ആയി ഇന്‍ഡ്യക്കാര്‍ കരുതുന്നില്ല. കുടുംബമില്ലാത്തതുകൊണ്ട് അഴിമതി നടത്തില്ല എന്നു വീമ്പിളക്കുന്ന മാന്യനാണിതുപോലെ സഹായം സ്വീകരിക്കുന്നതെന്നോര്‍ക്കുക. ആരാണ്, മോദിക്ക് അദാനി? കുത്തക മുതലാളി ആയ അദാനി വെറുതെ ജനസേവനത്തിനല്ല മോദിയെ അകമഴിഞ്ഞ് സഹായിക്കുന്നത്. തനിക്ക് വഴി വിട്ടു ലഭിക്കുന്ന സഹായങ്ങളുടെ പ്രത്യുപകാരം തന്നെയാണിത്.

Baiju Elikkattoor said...

ലാപ്ടോപും ടെലീവിഷനും തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്യുന്നതു പോലും അഴിമതി ആണെന്ന് കൂടംകുളം സമരനേതാവും ആപ് സ്ഥാനാര്‍ത്ഥിയും ആയ ഉദയകുമാര്‍ പറഞ്ഞത്‌ വളരെ ശ്രദ്‌ധേയം ആണ്‌.

Ananth said...

>>>അദാനി നല്‍കുന്ന ഹെലികോപ്റ്ററിലാണദ്ദേഹം തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നതു പോലും.<<<

കേജ്രിവാല് ഓട്ടോയില് യാത്റ ചെയ്യുന്നത് ബജാജിന്റെ സൌജന്യമായിട്ടൊന്നും അല്ലല്ലോ അതിനുള്ള യാത്രക്കൂലി നല്കിയിട്ടാവുമല്ലോ അതുപോലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് അദാനിയുടെയൊ മറ്റേതൊരു കമ്പനിയുടെയോ ഹെലികോപ്ടറില്‍ യാത്റ ചെയ്യുന്നതിനൊക്കെ ചിലവുകള്‍ എത്റയെന്നു കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട് ......തിരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടങ്ങള്‍ പ്റകാരം അതൊക്കെ എല്ലാ സ്ഥാനാര്‍ഥികളും ചെയ്യണമല്ലോ .....

പിന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ ........കേജ്രിവാല് India Today എന്ന മാധ്യമ ശ്രുംഖല സൗജന്യമായി കൊടുത്ത chartered flight ഇല് രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലേക്കു പറക്കുന്നത് അഴിമതി ആയി കാണാത്തവര് മോഡി ഏതെങ്കിലും വ്യാവസായിക ശ്രുംഖല സൗജന്യമായി കൊടുത്ത chartered flight ഇല് യാത്റ ചെയ്യുന്നതില്‍ മാത്റം അഴിമതി കാണുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ് ?

kaalidaasan said...

>>>>കേജ്രിവാല് ഓട്ടോയില് യാത്റ ചെയ്യുന്നത് ബജാജിന്റെ സൌജന്യമായിട്ടൊന്നും അല്ലല്ലോ അതിനുള്ള യാത്രക്കൂലി നല്കിയിട്ടാവുമല്ലോ<<<<

അദാനി നിര്‍മ്മിച്ച ഹെലികോപ്റ്ററില്‍ ആണ്, മോദി യാത്ര ചെയ്യുന്നതെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്? അതോ അദാനി ഹെലികോപ്റ്റര്‍ വാടകകു നല്‍കുന്ന വ്യവസായം  നടത്തുന്നുണ്ട് എന്നാണോ?

അദാനി എന്ന കുത്തക മുതലാളി ഗുജറാത്തില്‍ മോദി നല്‍കുന്ന സൌജന്യങ്ങള്‍( വെള്ളം വൈദ്യുതി, ഭൂമി , നികുതി ഒഴിവ് തുടങ്ങിയവ) പറ്റിക്കൊണ്ട് വന്‍ വ്യവസായങ്ങള്‍ നടത്തുന്നുണ്ട്. അതിനുള്ള പ്രത്യുപകാരമാണീ ഹെലികോപ്റ്റര്‍. അത് മോദി ഭക്തരല്ലാത്ത എല്ലാവര്‍ക്കും മനസിലാകും.

അദാനിക്ക് ഹെലികോപ്റ്ററിന്റെ വാടക ആയി താന്‍ ഇത്ര പണം കൊടുത്തു എന്ന കള്ളക്കണക്കുണ്ടാക്കി തെരഞ്ഞെടുപ്പു കമ്മീഷന്, നല്‍കാന്‍ മോദി എന്ന കാപട്യത്തെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല.

ഇതൊന്നും മനസിലാക്കാന്‍ മോദി ഭക്തിയുടെ ആദിക്യം കൊണ്ട് താങ്കള്‍ക്ക് കഴിയാതെ പോകുന്നു.

മോദിക്ക് ഹെലികോപ്പ്റ്റര്‍ വിട്ടു നല്‍കിയതുപോലെ ഒന്നായിരുന്നു ഓസ്റ്റ്രേലിയയില്‍ നടന്നതും. അവിടെ ജല വിതരണം നടത്തുന്ന സ്വകാര്യ കമ്പനിയുടെ മേധാവി മുഖ്യ മന്ത്രിക്ക് ഒരു കുപ്പി വീഞ്ഞ് നല്‍കി. ധാര്‍മ്മിക മായി അത് ശരിയല്ല എന്ന് മനസിലായപ്പോള്‍ അദ്ദേഹത്തിനു സ്ഥാനം രാജി വച്ചു പോകേണ്ടി വന്നു. അതുപോലെ ഒരു ധാര്‍മ്മികതയും മോദിയില്‍ നിന്ന് ആരും പ്രതീക്ഷിക്കില്ല.

kaalidaasan said...

>>>>കേജ്രിവാല് India Today എന്ന മാധ്യമ ശ്രുംഖല സൗജന്യമായി കൊടുത്ത chartered flight ഇല് രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലേക്കു പറക്കുന്നത് അഴിമതി ആയി കാണാത്തവര് മോഡി ഏതെങ്കിലും വ്യാവസായിക ശ്രുംഖല സൗജന്യമായി കൊടുത്ത chartered flight ഇല് യാത്റ ചെയ്യുന്നതില്‍ മാത്റം അഴിമതി കാണുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ് ?<<<<

അദാനിയുടെ വ്യാവസായിക ശ്രുംഖല സൗജന്യമായി കൊടുത്ത chartered flight ഇല്‍ മോദി യാത്ര ചെയ്യുന്നു എന്നതില്‍ താങ്കള്‍ക്ക് എതിരഭിപ്രായമില്ലല്ലോ. പക്ഷെ താങ്കള്‍ മുകളിലെഴുതി, അതുപോലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് അദാനിയുടെയൊ മറ്റേതൊരു കമ്പനിയുടെയോ ഹെലികോപ്ടറില്‍ യാത്റ ചെയ്യുന്നതിനൊക്കെ ചിലവുകള്‍ എത്റയെന്നു കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട് എന്ന്, സൌജന്യത്തിന്റെ കണക്കെ എങ്ങനെ ആണെഴുതുന്നതെന്നു കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു.

കെജ്രിവാളിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്ന പ്രസാധകരാണ്, ഇന്‍ഡ്യ റ്റുഡേ. എന്നു വച്ചാല്‍ പുസ്തകത്തില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം കെജ്രിവാളിനു നല്‍കുന്ന സ്ഥാപനം. ഇവര്‍ കെജ്‌രിവാളിന്റെയോ മറ്റേതെങ്കിലും സര്‍ക്കാരിന്റെയോ ഏതെങ്കിലും സൌജന്യം പറ്റി പൊതു വിഭവങ്ങള്‍ കൊള്ളയടിക്കുന്നവരല്ല. ഇവരെ ഇന്‍ഡ്യയുടെ പൊതു സവത്ത് കൊള്ളയടിക്കുന്ന അദനിയുമായോ അംബാനിയുമായോ താരതമ്യം ചെയ്യാനും  ആകില്ല.

മോദി അദാനിക്ക് ഗുജറാത്തില്‍ വ്യസായം  ചെയ്യാന്‍ സാധാരണക്കാരെ ഒഴിപ്പിച്ച് സ്ഥലം സൌജന്യമായി നല്‍കുന്നു. വെള്ളം സൌജന്യമായി നല്‍കുന്നു. വൈദ്യുതി സൌജന്യമായി നല്‍കുന്നു. നികുതി ഒഴിവാക്കി കൊടുക്കുന്നു. ഇതുപോലെ കേജ്‌രിവാള്‍ ഇന്‍ഡ്യ റ്റുഡേ എന്ന മാധ്യമ ശ്രുംഖലക്ക് എന്തെങ്കിലും സൌജന്യം നല്‍കിയിട്ടുണ്ട് എങ്കില്‍ താങ്കളീ ആരോപിക്കുന്ന ഇരട്ടത്താപ്പിനു ഞാന്‍ മറുപടി പറയാം.

Ananth said...

>>>അതോ അദാനി ഹെലികോപ്റ്റര്‍ വാടകകു നല്‍കുന്ന വ്യവസായം നടത്തുന്നുണ്ട് എന്നാണോ?<<<

jet marked adani highlighted by you belongs to karnavati avaiation, one of the companies in the air charter service that belongs to the adani group .....check this out

Fleet of 3 aircraft ensures NaMo's home every night


AHMEDABAD: Ever since he kick-started his campaign, Narendra Modi has been criss-crossing the country. But, BJP's PM candidate has rarely felt homesick, thanks to a fleet of three aircraft — one jet and two choppers — which bring him home every night.

Modi has addressed over 150 rallies across the country, clocking 2.4 lakh km, or an average of about 1,100km a day. He has logged in the most flying hours, followed by Congress vice-president Rahul Gandhi, industry experts said.

Almost every day, Modi takes off from Ahmedabad airport in an EMB-135BJ, an Embraer aircraft, for his rallies. The jet is owned by Karnavati Aviation, a group company of the Adani Group. "We record two movements of Modi's aircraft daily. No matter where he goes to address rallies, he always comes back home," said an air traffic control official.

Recently, Modi's aircraft was denied permission to fly by DGCA in Delhi for over two hours, following which he lashed out at the central government for stalling his movement. Ever since, Modi has increased the use of choppers to cover smaller distances. "Mostly, politicians use chopper to reach places where bigger aircraft can't reach," said an ATC official.

Over the past few days, Modi flew in an Augusta AW-139 chopper, owned by the DLF Group, for his rallies in north India, especially in Uttar Pradesh and Bihar.

According to ATC officials, Modi has also flown in a Bell 412 chopper owned by a private charter service. According to experts, the cost of flying in a single-engine chopper is around Rs 70,000 to Rs 75000 per hour while in the case of a twin-engine chopper, the cost goes up to Rs 1 to 1.2 lakh per hour. For jets, the flying cost per hour comes to Rs 3 lakh.

Around 130 air charter service operators across the country are profiting from the extensive use of helicopters and business jets by parties and politicians. Industry sources said they're spending Rs 350-400 crore on chartered planes for campaigns.

The secretary of Business Aircraft Operator's Association RK Bali said the sector was witnessing negative growth of 2 per cent in the past two years but there had been a spurt in business after campaigning started. "This is the only boom time in the air charter services industry," he said.

Capt GR Gopinath, pioneer of low-cost aviation in India, said elections were a good time for the air charter industry. "It is more visible because of the glamour, sound and fury that surround a chopper or a business jet," he said.

Ananth said...

>>> ഇതുപോലെ കേജ്‌രിവാള്‍ ഇന്‍ഡ്യ റ്റുഡേ എന്ന മാധ്യമ ശ്രുംഖലക്ക് എന്തെങ്കിലും സൌജന്യം നല്‍കിയിട്ടുണ്ട് എങ്കില്‍ താങ്കളീ ആരോപിക്കുന്ന ഇരട്ടത്താപ്പിനു ഞാന്‍ മറുപടി പറയാം <<<

it is not only industrial groups even media groups cultivate politicians so as to earn some potential profits .....while in power the politicians can bestow largesse to media houses in the form of govt advertisements, sponsered prograaming contracts, selective exclusive interviews to boost trp etc....you must be naive to believe that media groups lend aircrafts to politicians for altruistic purposes while industrial houses do it for profit motive !!!

Ananth said...

>>>അദാനിക്ക് ഹെലികോപ്റ്ററിന്റെ വാടക ആയി താന്‍ ഇത്ര പണം കൊടുത്തു എന്ന കള്ളക്കണക്കുണ്ടാക്കി തെരഞ്ഞെടുപ്പു കമ്മീഷന്, നല്‍കാന്‍ മോദി എന്ന കാപട്യത്തെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല.<<<

what is the basis of this statement....other than blind hatred towards modi ?

kaalidaasan said...

>>>>jet marked adani highlighted by you belongs to karnavati avaiation, one of the companies in the air charter service that belongs to the adani group .....check this out<<<<

അതെ അതു തന്നെയാണിതിലെ പ്രശ്നം. മോദി ഗുജറാത്തിന്റെ ഭരണത്തലവന്‍  ആണ്. അദാനി എന്ന വ്യവസായിക്ക് കൊള്ള ലാഭമുണ്ടാക്കാനായി പൊതു ഖജനാവില്‍ നിന്നു ധാരാളം സൌജന്യങ്ങള്‍ വരിക്കോരി കൊടുക്കുന്നു. അദാനി തന്റെ വിമാനം മോദിക്ക് തെരഞ്ഞെടുപ്പു പ്രചരണത്തിനു വിട്ടു നല്‍കുന്നു.

If you cannot feel anything fishy in this whole murky deal, I feel sorry for you.

ഇതിന്, അദാനി വാടക വാങ്ങുന്നുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമായ സംഗതിയാണ്. ഇതുപോലുള്ള അനേകം സംഭവങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അതൊക്കെ സ്വജന പക്ഷപാതത്തിന്റെ ഉദാഹരണമായി മോദി എടുത്തു പറയാറുണ്ട്. പ്രത്യേകിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചെയ്യുമ്പോള്‍.

മോദിക്കും അദാനിക്കും തമ്മില്‍ അവിശുദ്ധ ബന്ധങ്ങളുണ്ട് എന്നാണിന്ത് തെളിയിക്കുന്നത്. ഗാന്ധി കുടുംബത്തിനും ക്വത്തറോക്കിക്കും തമ്മില്‍ അവിശുദ്ധ ബന്ധങ്ങളുണ്ട് എന്ന് മോദി ആരോപിക്കുമ്പോള്‍ ഇത് മോശം തന്നെയാണ്. മോദി ഭക്തി കാരണം  താങ്കള്‍ക്കത് അംഗീകരിക്കാന്‍ ആകുന്നില്ല.

kaalidaasan said...

>>>>it is not only industrial groups even media groups cultivate politicians so as to earn some potential profits<<<<

വെറുതെ ഊഹാപോഹം പരത്താതെ എന്താണു താങ്കളീ പറയുന്ന potential profits എന്ന് തെളിച്ചു പറ. ഒരു പുസ്തക പ്രസാധക സ്ഥാപനം എന്ത് അവിഹിത നേട്ടങ്ങളാണുണ്ടാക്കുക എന്നു പറയുക. അദാനി എന്തു നേട്ടമുണ്ടാക്കുന്നു എന്ന് ഞാന്‍ പറഞ്ഞു. നികുതി കൊടുക്കുന്നില്ല. വെള്ളവും വൈദ്യുതിയും സ്ഥലവും സൌജന്യമായി മോദി വഴി നേടി എടുക്കുന്നു. കൊള്ള ലാഭമുണ്ടാക്കുന്നു. അതുപോലെ ഇന്‍ഡ്യ റ്റുഡേ ഗ്രൂപ്പ് എന്ത് നേട്ടമുണ്ടാക്കുന്നു?

ഏറ്റവും കൂടിയാല്‍ കെജ്‌രിവാളിനേ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയും അദേഹത്തിന്റെ പുസ്തകം വിറ്റഴിച്ചും ലാഭമുണ്ടാക്കിയേക്കാം. അതിലപ്പുറം പൊതു ഖജനാവിന്, എന്ത് നഷ്ടമുണ്ടാകുന്നു എന്ന് താങ്കള്‍ പറയുക.

മോദിയുടെ പണം വാങ്ങി ബി ജെ പിക്കനുകൂലമായി അഭിപ്രായ സര്‍വേകള്‍ പല മീഡിയകളും നടത്തിയതുപോലെ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി അഭിപ്രായ സര്‍വേകള്‍ എന്തെങ്കിലും ഇന്‍ഡ്യ റ്റുഡേ ഗ്രൂപ്പ് നടത്തിയിട്ടുണ്ടോ?

മാദ്ധ്യമങ്ങള്‍ വാര്‍ത്ത വിറ്റാണ്, ലാഭമുണ്ടാക്കുന്നത്. അല്ലാതെ അദാനിയേയും അംബാനിയേയും പോലെ മോദിയേപ്പോലുള്ളവരുടെ ഒത്താശയോടെ ഖജനാവു കൊള്ളയടിച്ചല്ല.

kaalidaasan said...

>>>>while in power the politicians can bestow largesse to media houses in the form of govt advertisements, sponsered prograaming contracts, selective exclusive interviews to boost trp etc....you must be naive to believe that media groups lend aircrafts to politicians for altruistic purposes while industrial houses do it for profit motive !!!<<<<

കെജ്‌രിവാള്‍ അധികാരത്തിലില്ല. പാര്‍ലമെന്റില്‍ ഒരു സീറ്റു പോലും നേടാനുള്ള സാധ്യതയുമില്ല. ഡെല്‍ഹിയിലെ അവരുടെ പിന്തുണക്കാരൊക്കെ കാലു മാറി എന്ന് താങ്കള്‍ ഒന്നിലധികം പ്രവശ്യം പറയുകയും ചെയ്തിട്ടുണ്ട്. പിന്നെ താങ്കളീ പറയുന്നതില്‍ എന്തു യുക്തി ആണുള്ളത്?

ഡെല്‍ഹിയില്‍ അധികാരത്തിലിരുന്ന 49 ദിവസം കൊണ്ട് എത്ര govt advertisements, sponsered prograaming contracts, selective exclusive interviews ഒക്കെ കെജ്‌രിവാള്‍ ഇന്‍ഡ്യ റ്റുഡെക്ക് നല്‍കിയിട്ടുണ്ട്.

പതിറ്റാണ്ടുകളായി ഇന്‍ഡ്യ റ്റുഡേ ബി ജെ പിയെ പിന്തുണക്കുന്ന മാദ്ധ്യമ സ്ഥാപനമാണന്നു കൂടെ ഓര്‍ക്കുക.

മോദിയേപ്പോലെ കെജ്‌രിവാളും അധികാര സ്ഥാനത്തുണ്ടായിരുന്നെങ്കില്‍ താങ്കളീ പറയുന്ന നേരമ്പോക്കുകള്‍ക്ക് എന്തെങ്കിലും പ്രസക്തി ഉണ്ടാകുമായിരുന്നു.

അതോ ഭാവിയില്‍ കെജ്‌രിവാള്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആകുമെന്നാണോ താങ്കള്‍ പറഞ്ഞ് വരുന്നത്?

kaalidaasan said...

>>>>what is the basis of this statement....other than blind hatred towards modi ?<<<<

ബി ജെ പി എന്ന പാര്‍ട്ടിക്ക് ലഭിക്കുന്ന സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്താന്‍ അവര്‍ തയ്യറല്ല. മോദി എന്ന വ്യക്തിയാണാ പാര്‍ട്ടിയുടെ പ്രചാരക സമിതി അദ്ധ്യക്ഷനും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയും. വെളിപ്പെടുത്താനാകാതെ മറച്ചു പിടിക്കുന്ന കണക്കിനു കള്ളക്കണക്ക് എന്നാണു ഞാന്‍ പറയുക. അതില്‍ അദാനി നല്‍കുന്ന പണത്തിന്റെ കണക്കുമുണ്ടാകും. അല്ലെങ്കില്‍ മോദി ബി ജെ പി യുടെ സംഭാവനയുടെ കണക്കുകള്‍ ആം ആദ്മി പാര്‍ട്ടി ചെയ്യുന്നതുപോലെ പരസ്യമാക്കട്ടെ. അപ്പോള്‍ ഞാന്‍ നിലപാടു മാറ്റാം.

ബി ജെ പി അനധികൃത സംഭാവനകള്‍ നേടുന്നുണ്ട് എന്ന് ഡെല്‍ഹി ഹൈക്കോടതി തന്നെ വിധി പറഞ്ഞിട്ടുണ്ട്.

Foreign funds: Court rap for Congress, BJP

Ananth said...

>>>അദാനി തന്റെ വിമാനം മോദിക്ക് തെരഞ്ഞെടുപ്പു പ്രചരണത്തിനു വിട്ടു നല്‍കുന്നു.ഇതിന്, അദാനി വാടക വാങ്ങുന്നുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമായ സംഗതിയാണ്.<<<<

what kind of a perverted logic are you following....if adani is charging for the service rendered where is the corruption involved in it.....obviously, you seem to have decided on the guilt and are trying to find suitable justification.....

>>>മാദ്ധ്യമങ്ങള്‍ വാര്‍ത്ത വിറ്റാണ്, ലാഭമുണ്ടാക്കുന്നത്.<<<

that is your misconception.....most media houses survive on the advertisement revenue and govt is the biggest provider of those.....further, media houses are in the business to make money like any other businessmen and if they lend aircraft to politicians that would be with an eye on potential profits - if you cannot understand this simple truth please continue to believe that india today group provides free chartered aircraft to kejriwal out of charity !!!

>>>ബി ജെ പി അനധികൃത സംഭാവനകള്‍ നേടുന്നുണ്ട് എന്ന് ഡെല്‍ഹി ഹൈക്കോടതി തന്നെ വിധി പറഞ്ഞിട്ടുണ്ട്.

Foreign funds: Court rap for Congress, BJP<<<<

have you even read the report in the link you provided.........the donation given to political parties by an indian company with multinational operations was accounted under domestic funding by the govt agencies while court took a position that it is to be treated as foreign funding....it is a technical difference and the matter is still not final as it is subject to appeal.

as such it no way proves bjp receives any "illegitimate" donations.

therefore my question remains unanswered....
>>>അദാനിക്ക് ഹെലികോപ്റ്ററിന്റെ വാടക ആയി താന്‍ ഇത്ര പണം കൊടുത്തു എന്ന കള്ളക്കണക്കുണ്ടാക്കി തെരഞ്ഞെടുപ്പു കമ്മീഷന്, നല്‍കാന്‍ മോദി എന്ന കാപട്യത്തെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല.<<<
what is the basis of this statement....other than blind hatred towards modi ?

Ananth said...

>>>സംഭാവനയുടെ കണക്കുകള്‍ ആം ആദ്മി പാര്‍ട്ടി ചെയ്യുന്നതുപോലെ പരസ്യമാക്കട്ടെ. <<<

the transparency of donations practiced by aap is a myth for the gullibles to swallow ......it is like the bucket collection done by cpm in kerala to regularise the crores that they receive from various mafia groups.....remember the news story about somnath bharthi and the string of dubious websites he used to operate ranging from porn to nigerian type scams....he was reported to have sold them off for millions of dollars and never accounted the transactions to indian authorities.....this donation scheme is an elaborate ruse to do money laundering......somnath bharthi was number 3 in the world wide hall of fame for spammers and as such he has the technical skill and expertise at his command to pull off a scam of this nature.....if you verify the disclosure given in their site in detail you can see that those coming from indian sources are miniscule and large chunk of it comes from untraceable sources.....this is like the crores that cpm makes in a single day of bucket collection, no way to verify the veracity of the claim !!! ( does it make any sense why kejriwal never uttered a word against somnath bharthi inspite of the fact the whole world denounced him as a serial offender and the egregious lapses committed by him contributed a lot to the erosion of popular support to aap....also a judicial enquiry found him prima facie guilty in the ugandan womens affair and still aap/kejriwal keeps quiet....now you have a clue as to why he is so important to aap/kejriwal !!! )

kaalidaasan said...

>>>>what kind of a perverted logic are you following....if adani is charging for the service rendered where is the corruption involved in it.<<<

perverted logic താങ്കളുടേതാണ്. മോദിയുടെ ആനുകൂല്യങ്ങളും സൌജന്യങ്ങളും പറ്റി വ്യവസായം നടത്തുന്ന വ്യക്തി സ്വന്തം കമ്പനിയുടെ വിമാനം മോദിക്കു വിട്ടു നല്‍കുന്നു എന്നതാണിതിലെ അപഹാസ്യത. പരസ്പരം സഹകരിക്കുന്ന കൂട്ടു കച്ചവടമാണിത്. മോദി ഭക്തി കാരണം താങ്കള്‍ക്കിത് മനസിലാകാതെ പോകുന്നു. വാടക ആയി നക്കാപ്പിച്ച വാങ്ങുമ്പോള്‍ സൌജന്യം എന്ന പേരില്‍ കോടികളുടെ നേട്ടമുണ്ടാക്കാന്‍ മോദി സഹായിക്കുന്നു പൊതു ജനത്തിനവകാശപ്പെട്ടത് അദാനിയുടെ പെട്ടിയിലേക്ക് പോകുന്നു.

മോദി മറ്റേതെങ്കിലും  കമ്പനിയുടെ വിമാനം വടകക്ക് എടുക്കുന്നു എങ്കില്‍ ആരും അതില്‍ അസ്വാഭാവികത കാണില്ല.

kaalidaasan said...

>>>>that is your misconception.....most media houses survive on the advertisement revenue and govt is the biggest provider of those<<<

Misconception താങ്കള്‍ക്കാണെന്നു തോന്നുന്നു. ഞാനും മദ്ധ്യമങ്ങള്‍ കാണുന്ന വ്യക്തി ആണ്. ഏത് മാദ്ധ്യമത്തിലായാലും സ്വകാര്യ വ്യക്തികള്‍ നല്‍കുന്നതിന്റെ 1 % പോലും സര്‍ക്കാര്‍ പരസ്യങ്ങള്‍ ഞാന്‍ ഇന്നു വരെ കണ്ടിട്ടില്ല. അങ്ങനെയുള്ള ഒരു മാദ്ധ്യമം താങ്കള്‍ ചൂണ്ടിക്കാണിക്കുക. ഏതെങ്കിലും ഒരു മാദ്ധ്യമത്തില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ 5% എങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ താങ്കള്‍ പറയുന്നത് അപ്പാടെ അംഗീകരിക്കാം.

വാര്‍ത്തകള്‍ വിറ്റാണ്, മാദ്ധ്യമങ്ങള്‍ നിലനില്‍ക്കുന്നതെന്ന വാദത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. പരസ്യം അവരുടെ വരുമാന മര്‍ഗ്ഗങ്ങളില്‍ ഒന്നു മാത്രമാണ്. പരസ്യം കൊണ്ടാണ്, നിലനില്‍ക്കുന്നതെങ്കില്‍ പരസ്യം മാത്രം നല്‍കിയാല്‍ മതിയല്ലോ. എന്തിനു വെറുതെ വാര്‍ത്തകള്‍ നല്‍കുന്നു. വാര്‍ത്തകള്‍ക്ക് വേണ്ടി ആണ്, ആളുകള്‍ മാദ്ധ്യമങ്ങള്‍ വായിക്കുന്നതും  ചാനലുകള്‍ കാണുന്നതും. അല്ലാതെ പരസ്യങ്ങള്‍ കാണാനും  കേള്‍ക്കാനും വേണ്ടി അല്ല. വര്‍ത്തകള്‍ മാത്രം പ്രക്ഷേപണം  ചെയ്യുന്ന ചാനലുകളുടെ വരുമന മാര്‍ഗ്ഗം പ്രധനമായും  പരസ്യങ്ങളാണ്. മലയാളത്തിലെ വാര്‍ത്താ ചാനലുകളായ റിപ്പോര്‍ട്ടറിലോ ഇന്‍ഡ്യ വിഷനിലോ ഏതെങ്കിലും സര്‍ക്കാര്‍  പരസ്യം കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല.

kaalidaasan said...

>>>>.further, media houses are in the business to make money like any other businessmen and if they lend aircraft to politicians that would be with an eye on potential profits - if you cannot understand this simple truth please continue to believe that india today group provides free chartered aircraft to kejriwal out of charity !!!<<<

കെജ്‌രിവാള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ on entity ആണെന്ന് താങ്കള്‍ പറയുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പച്ച തൊടില്ല എന്നും പറയുന്നു. ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചവരൊക്കെ കൂട്ടത്തോടെ വിട്ടു പോയി എന്നും പറയുന്നു. എങ്കില്‍ പിന്നെ എന്ത് potential profits ആണ്, ഇന്‍ഡ്യ റ്റുഡെക്ക് കെജ്‌രിവാളില്‍ നിന്നും ലഭിക്കുക എന്ന് താങ്കള്‍ വിശദീകരിക്കണം.

കെജ്‌രിവാള്‍ എന്ന വ്യക്തിക്ക് സര്‍ക്കാരുമായോ ഭരണവുമായോ യാതൊരു ബന്ധവുമില്ല. ഭാവിയില്‍ അദ്ദേഹമധികാര സ്ഥാനത്ത് എത്തുമെങ്കിലേ താങ്കളീ പറയുന്ന potential profits നു പ്രസക്തിയുള്ളു. അങ്ങനെ താങ്കള്‍  കരുതുന്നുണ്ടോ? ഇപ്പോള്‍ ഭരിക്കുന്ന മുഖ്യമന്ത്രി ആണ്, മോദി. അടുത്ത പ്രധാന മന്ത്രി ആകാന്‍ സാധ്യതയുള്ള വ്യക്തിയും. ഇങ്ങനെയുള്ള ഒരു വ്യക്തിയില്‍ നിന്നും അനര്‍ഹമായ സഹായം  നേടുന്ന ആളാണ്, അദാനി. ആ അദാനി മോദിക്ക് സഹായം ചെയ്യുന്നത് potential profits നെ ലക്ഷ്യം വച്ചല്ല. ഇപ്പോള്‍ തന്നെ ലഭിക്കുന്ന real profits നുള്ള പ്രത്യുപകരമാണ്. ഇത് മനസിലാക്കാന്‍ ഹാര്‍വാര്‍ഡില്‍ നിന്ന് എം ബി എ ബിരുദം നേടേണ്ട ആവശ്യമില്ല.


ഇന്നത്തെ അവസ്ഥയില്‍ കെജ്‌രിവാളുമായി ബന്ധപ്പെട്ട എല്ലാ വിഷയവും വാര്‍ത്താ മൂല്യമുള്ളതാണ്. ആ മൂല്യം  മാത്രമേ ഇന്‍ഡ്യ റ്റുഡെ ലക്ഷ്യം ​വയ്ക്കുന്നുള്ളൂ. കെജ്‌രിവാള്‍ ഏതെങ്കിലും അധികാര സ്ഥാനത്തുണ്ടായിരുന്നെങ്കില്‍ മോദിയുടെ കാര്യത്തിലേതു പോലെ potential or real profits നെ ലക്ഷ്യം വച്ചാണ്, ഇന്‍ഡ്യ റ്റുഡെ പ്രവര്‍ത്തിച്ചതെന്ന് മനസിലാക്കാം. പക്ഷെ ഇതില്‍ വാര്‍ത്ത വില്‍ക്കുക എന്നതിപ്പുറം ഒന്നും ഞാന്‍ കാണുന്നില്ല. താങ്കള്‍ കാണുന്നുണ്ടെങ്കില്‍ അതെന്താണെന്നു വിശദീകരിക്കണം.

kaalidaasan said...

>>>>what is the basis of this statement....other than blind hatred towards modi ?<<<

ഇതിനുള്ള ഉത്തരം താങ്കള്‍ നല്‍കിയ ലിങ്കില്‍ തന്നെ ഉണ്ട്.

Ever since he kick-started his campaign, Narendra Modi has been criss-crossing the country. But, BJP's PM candidate has rarely felt homesick, thanks to a fleet of three aircraft — one jet and two choppers — which bring him home every night.

Modi has addressed over 150 rallies across the country, clocking 2.4 lakh km, or an average of about 1,100km a day.

രണ്ടു മാസം  ഇതുപോലെ ദിവസേന അഹമ്മദാബാദില്‍ നിന്നും ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളിലേക്കും തിരികെയും യാത്ര ചെയ്യാന്‍ എന്തു ചെലവു വരുമെന്ന് കണക്കാക്കാനുള്ള അറിവു താങ്കള്‍ക്കുണ്ടല്ലോ? കണക്കു കൂട്ടി നോക്കുക. എന്നിട്ട് ഇതു മുഴുവന്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചാല്‍ എന്തു സംഭവിക്കുമെന്നും ചിന്തിക്കുക.

kaalidaasan said...

>>>>as such it no way proves bjp receives any "illegitimate" donations.<<<

"illegitimate" donations, ഉണ്ടോ ഇല്ലയോ എന്നറിയാന്‍ ഒരു കോടതി പരാമര്‍ശവും വേണ്ട. ആം ആദ്മി പാര്‍ട്ടി ഒഴികെ ഒരു പാര്‍ട്ടിയും അവര്‍ക്ക് ലഭിക്കുന്ന സംഭാവനയുടെ കണക്ക് പരസ്യമാക്കാനുള്ള ആര്‍ജ്ജവം കാണിച്ചിട്ടില്ല ഇന്നുവരെ. Legitimate ആണെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കത് പരസ്യമാക്കി കൂടാ?

"illegitimate" donations, ബി ജെ പി സ്വീകരിക്കുന്നുണ്ട് എന്നത് പകല്‍ പോലെ സത്യമാണ്. മാത്രമല്ല, അദാനിയില്‍ നിന്നും  അംബാനിയില്‍  നിന്നും അഹിഹിത സൌകര്യങ്ങളും സ്വീകരിക്കുന്നുണ്ട്. അതിനുള്ള വഴി വിട്ട ഉപകാരങ്ങള്‍ മോദി ഇവര്‍ക്ക് നല്‍കുന്നുണ്ട്. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ടതാണവ.

kaalidaasan said...

>>>>the transparency of donations practiced by aap is a myth for the gullibles to swallow<<<

സംഭാവന ആര്, എത്ര നല്‍കുന്നു എന്ന് വെളിപ്പെടുത്താന്‍ മടി കാണിക്കുന്ന ബി ജെ പി എന്ന പാര്‍ട്ടിക്ക് വിടു പണി ചെയ്യുന്ന,. അവര്‍ നടത്തുന്ന എല്ല കള്ളത്തരങ്ങള്‍ക്കും ഓശാന പാടുന്ന താങ്കളുടെ ഈ അഭിപ്രായത്തെ ഞാന്‍ പുച്ഛത്തോടെ അവഗണിക്കുന്നു.

ആം ആദ്മി പാര്‍ട്ടി അവര്‍ക്ക് ലഭിക്കുന്ന ഒരു രൂപ വരെ കണക്കെഴുതി സൂക്ഷിക്കുന്നു. എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ പരസ്യപെടുത്തുന്നു. അതിന്റെ പേരില്‍ അനേകം പേര്‍ അവരെ അഭിനന്ദിക്കുന്നു. ആം ആമ്ദിയെ വെറുക്കുന താങ്കള്‍ക്കത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്തു ചെയ്യാം. അതാണു സത്യം.

Ananth said...

>>>രണ്ടു മാസം ഇതുപോലെ ദിവസേന അഹമ്മദാബാദില്‍ നിന്നും ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളിലേക്കും തിരികെയും യാത്ര ചെയ്യാന്‍ എന്തു ചെലവു വരുമെന്ന് കണക്കാക്കാനുള്ള അറിവു താങ്കള്‍ക്കുണ്ടല്ലോ? കണക്കു കൂട്ടി നോക്കുക. എന്നിട്ട് ഇതു മുഴുവന്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചാല്‍ എന്തു സംഭവിക്കുമെന്നും ചിന്തിക്കുക. <<<

you are either severely handicapped in your comprehending capacity or you are deliberately pretending to be so.....the facts about modi's trips are all in the public domain....all the other parties who have been clutching at straws to somehow "get modi" would jump at any cooked up accounts submitted to the election commission to nail him.....each and every flight undertaken in connection with the election campaign is accounted for and it would be shown in the election expense of the respective candidate for whom he campaigns ....you can work out from the available figures and confirm that it would be well within the expenses stipulated by the relevant rules

once again, your attempt to justify your statement
അദാനിക്ക് ഹെലികോപ്റ്ററിന്റെ വാടക ആയി താന്‍ ഇത്ര പണം കൊടുത്തു എന്ന കള്ളക്കണക്കുണ്ടാക്കി തെരഞ്ഞെടുപ്പു കമ്മീഷന്, നല്‍കാന്‍ മോദി എന്ന കാപട്യത്തെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല

has fallen flat....

kaalidaasan said...

>>>>>you are either severely handicapped in your comprehending capacity or you are deliberately pretending to be so.<<<<<

രണ്ടു ഹെലികോപ്റ്ററുകളം ​ഒരു ജെറ്റും മോദിക്കു വേണ്ടി സദാസമയവും  ഉപയോഗിക്കപ്പെടുന്നു. രണ്ടു മാസക്കാലത്തേക്ക് ഇതിനെന്തു ചെലവു വരും? എന്റെ comprehending capacity അവിടെ നില്‍ക്കട്ടെ. Superior comprehending capacity ഉള്ള താങ്കളൊന്നു പറയ്. എത്രയാണു മോദി അദാനിക്ക് ഇതിനൊക്കെ വാടക നല്‍കുന്നത്? മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനല്ലേ?

യഥാര്‍ത്ഥ ചെലവിന്റെ ഒരു ഭാഗം മാത്രമേ സാധാരണ പാര്‍ട്ടിക്കാര്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കാറുള്ളു എന്നത്, ഇന്‍ഡ്യന്‍ ജനധിപത്യത്തിലെ ഒരു യാഥാര്‍ത്ഥ്യമാണ്. മോദി അതിനൊക്കെ മുകളിലാണെന്നു താങ്കള്‍ക്ക് വിശ്വസിക്കാം.

മോദിയുടെ തെരഞ്ഞെടുപ്പു ചെലവുകളല്‍ വഹിക്കുന്നന്ത് അദനിയും അംബാനിയുമാണെന്ന് എല്ലാവര്‍ക്കുമറിയം. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉള്‍പ്പടെ. പക്ഷെ അതിനെതിരെ ഒന്നു ചെയ്യാന്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തിനാകില്ല. അത്രക്ക് handicapped ആണ്, ഇന്‍ഡ്യന്‍ ജനാധിപത്യം. ഞാനല്ല handicapped.

kaalidaasan said...


വാരണാസിയില്‍ ചെലവ് പരിധി മോദിക്ക് ഭീഷണിയാകുന്നു


വാരണാസിയില്‍ തിരഞ്ഞെടുപ്പ് ചെലവ് പരിധി നരേന്ദ്രമോദിക്ക് ഭീഷണിയാകുന്നു. ആകെ 70 ലക്ഷം രൂപ മാത്രം ചെലവാക്കാന്‍ കഴിയുന്നിടത്ത് ഇപ്പോള്‍ത്തന്നെ മോദി 6 കോടിയിലധികം രൂപ ചെലവിട്ടുവെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ച

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍നടത്തിയ റോഡ് ഷോയ്ക്ക് മാത്രം നരേന്ദ്രമോദി 5.75 കോടി രൂപ ചെലവഴിച്ചുവെന്നാണ്, ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതിയില്‍പറയുന്നത്. മിനി ഇന്ത്യ എന്നുപേരിട്ട റോഡ് ഷോയ്ക്ക് വേണ്ടി ആളുകളെ എത്തിച്ചതിന്റെ ചെലവ്, ഇവര്‍ക്ക് നല്‍കിയ സാരികള്‍, ടീഷര്‍ട്ടുകള്‍, തൊപ്പികള്‍, റോഡ് ഷോയുടെ പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഹോര്‍ഡിങ്ങുകള്‍, മറ്റ് പരസ്യസാമഗ്രികള്‍തുടങ്ങിയവയ്ക്കെല്ലാം ചേര്‍ത്താണ് ഈ തുക കണക്കാക്കുന്നത്. വാരണാസിയില്‍ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവിടാവുന്ന തുക 70 ലക്ഷം രൂപ മാത്രമാണ്. ചെലവ് മാത്രമല്ല, വോട്ടര്‍മാര്‍ക്ക് സൌജന്യ സാരികളും മറ്റുംവിതരണം ചെയ്ത് നടത്തിയ റോഡ് ഷോ തന്നെ ചട്ടലംഘനമാണെന്നും എ.എ.പി പരാതിയില്‍ചൂണ്ടിക്കാട്ടി. മോദിക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന്, ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ആവശ്യപ്പെട്ടിട്ടുണ്ട്.