Tuesday 2 July 2013

ചത്ത കുതിരയുടെ ബാധ്യതയും അവാര്‍ഡ് തട്ടിപ്പും.



ഉമ്മന്‍ ചാണ്ടിക്ക് ഐക്യരാഷ്ട്ര സഭ  അവാര്‍ഡ് നല്‍കി എന്ന് അദ്ദേഹവും ആശ്രിതരും കേരളം മുഴുവന്‍  പാടി നടക്കുന്നു. ഇന്‍ഡ്യയില്‍ ആദ്യമായിട്ടാണ്, ഈ അവാര്‍ഡ് ലഭിച്ചത്  എന്നും അതുകൊണ്ട് കേരളം  മുഴുവന്‍ ഇതാഘോഷിക്കണം  എന്നും  ഉമ്മന്‍ ചാണ്ടി തന്നെ പല വേദികളിലും പറഞ്ഞു നടക്കുന്നുണ്ട്. സോളാര്‍ തട്ടിപ്പില്‍ മുഖ്യ മന്ത്രിയുടെ  ഓഫീസിന്റെയും   മറ്റ് മന്ത്രിമാരുടെയും പങ്ക് കൂടുതല്‍ കൂടുതല്‍ വെളിച്ചത്തു വരുന്നതിന്റെ  ചളിപ്പ്  ഈ അവാര്‍ഡ് കൊണ്ട് മറയ്ക്കാനാണ്, ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്.

വാസ്തവത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ആരെങ്കിലും അവാര്‍ഡ് കൊടുത്തിട്ടുണ്ടോ? ഐക്യരാഷ്ട്രസഭയുടെ രേഖകളില്‍ അങ്ങനെ കാണുന്നില്ല.  അഴിമതി നിരോധനത്തിന്റെ പേരില്‍ കേരള മുഖ്യമന്ത്രിയുടെ ഓഫീസിനാണവാര്‍ഡ് കൊടുത്തത്.

2013 UNPS Award Winners




ഈ അവാര്‍ഡിന്റെ പേരുതന്നെ  Preventing and Combating Corruption in the Public Service എന്നാണ്.

ഐക്യരാഷ്ട്ര സഭ പറയുന്നതനുസരിച്ച് അഴിമതിക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്ത നിലപാടിനാണീ അവാര്‍ഡ്.  യഥാര്‍ത്ഥത്തില്‍ ഈ ജനസമ്പര്‍ക്ക പരിപാടി  അഴിമതിക്കെതിരെ അല്ല. സ്വന്തം ഭരണ യന്ത്രത്തിന്റെ കെടുകര്യസ്ഥത മറച്ചു വയ്ക്കാനായി  മുഖ്യമന്ത്രി നേരിട്ട് പല കാര്യങ്ങളിലും നടപടി എടുക്കാന്‍ വേണ്ടിയാണിത് ചെയ്യുന്നത്. വില്ലേജ് ഓഫീസിലും പഞ്ചായത്തിലും തീര്‍പ്പാക്കേണ്ട  കാര്യങ്ങള്‍ മുഖ്യ മന്ത്രി നേരിട്ട് തീര്‍പ്പാക്കുന്നു. ഇതെങ്ങനെ അഴിമതിക്കെതിരെ  ഉള്ള നടപടി ആയി വ്യാഖ്യാനിക്കാനാകും?

ഐക്യരാഷ്ട്ര സഭയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.  

ഇത് മാത്രമല്ല, വ്യക്തികള്‍ക്കല്ല ഈ അവാര്‍ഡ് കൊടുക്കപ്പെടുന്നതും. ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിക്ക് അവാര്‍ഡ് ലഭിച്ചിട്ടില്ല. കേരള മുഖ്യ മന്ത്രിയുടെ ഓഫീസിനാണ്. 




ഏറെ കൊട്ടിഘോഷിച്ച് സുതാര്യത ഉറപ്പാക്കാന്‍ വേണ്ടി വെബ് ക്യാമറ സ്ഥാപിച്ച് ലോക പ്രശസ്തമാക്കിയ ഈ ഓഫീസിന്, അവാര്‍ഡ് കൊടുത്തു എന്നു കേട്ടാല്‍, എല്ലാ മലയാളികളും, അവര്‍ക്ക് സുബോധമുണ്ടെങ്കില്‍,  മൂക്കത്ത് വിരല്‍ വയ്ക്കും . സോളാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണീ ഓഫീസ്. ഈ ഓഫീസില്‍ വച്ച് 40 ലക്ഷം രൂപയുടെ വെട്ടിപ്പു നടന്നു. മുഖ്യമന്ത്രിയുടെ അടുത്ത സഹായി ഇപ്പോള്‍ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലുമാണ്. ഈ ഓഫീസില്‍ ജോലി ചെയ്തിരുന്ന മറ്റ് മൂന്നു പേരെ മുഖ്യമന്ത്രി തന്നെ നീക്കം ചെയ്തു സംരക്ഷിക്കുന്നു.

ഈ ഓഫീസിനു ലഭിച്ച അവാര്‍ഡ് അല്‍പ്പെങ്കിലും നാണമുണ്ടെങ്കില്‍ മുഖ്യമന്ത്രി തന്നെ വേണ്ടെന്ന് വയ്ക്കേണ്ടതായിരുന്നു.

ഇപ്പോള്‍ ഈ അവാര്‍ഡ് ഒരു വിവാദമായി മാറിയിരിക്കുന്നു.  അതിന്റെ പിന്നിലെ കളികളൊക്കെ പുറത്തു വരേണ്ടിയിരിക്കുന്നു. അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡങ്ങളും  തെരഞ്ഞെടുപ്പ് രീതികളും  ഐക്യരാഷ്ട്ര സഭയുടെ വെബ് സൈറ്റില്‍  വിവരിച്ചിട്ടുണ്ട്.

ആരാണു മുഖ്യമന്ത്രിയുടെ ഓഫീസിനെ  നോമിനേറ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.  

വേറെ ആര്‍ക്കും ഇന്‍ഡ്യയില്‍ നിന്നും ഇതുപോലെ അവാര്‍ഡ് ലഭിച്ചിട്ടില്ല എന്ന പ്രചരണവും തെറ്റാണ്. കാര്യക്ഷമമായി പൊതു ജനസേവനം നടത്തുന്നതിനു മറ്റൊരു അവാര്‍ഡ് ഈ വര്‍ഷം തന്നെ Dhanbad District Administration ന്  ലഭിച്ചിട്ടുണ്ട്.




ഓരോ ദിവസം ചെല്ലുന്തോറും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ കള്ളക്കളികളൊക്കെ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു.

സുതാര്യഭരണത്തിന്റെയും പൊതുജനസേവനത്തിന്റെയും ഇന്ത്യയിലെ ആള്‍രൂപമാണ്, ഉമ്മന്‍  ചാണ്ടിയെന്ന്  അനുയായികളും സര്‍ക്കാരിന്റെ പ്രചരണവിഭാഗവും ലോകത്തിനുമുമ്പില്‍  പ്രദര്‍ശിപ്പിക്കുന്നു. അതിന്റെ തെളിവായി പൊതുജനസേവകനുള്ള ഐക്യരാഷ്ര്ടസഭയുടെ പുരസ്കാരത്തിന് അദ്ദേഹം അര്‍ഹനായി എന്നും പ്രചരിപ്പിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍  ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെബ് ക്യാമറ സ്ഥാപിച്ചതിനെക്കുറിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ പോലും ലേഖനം വന്നിരുന്നു. 

ഇന്‍ഡ്യയില്‍ നിന്നും നരേന്ദ്ര മോദിയാണിതുപോലെ അന്താരഷ്ട്ര പ്രശസ്തി നേടിയെടുത്ത മുഖ്യ മന്ത്രി. 

 ഗുജറാത്തില്‍  മോദി നടപ്പിലാക്കുന്ന ഹിന്ദുത്വരാഷ്ര്ടീയത്തിന്റെ മറുവശമാണ്,  ഉമ്മന്‍ ചണ്ടി കേരളത്തില്‍ നടപ്പിലാക്കുന്ന ന്യൂനപക്ഷ പ്രീണനം. ഗൂജറാത്തില്‍  മോദി അത് ഹിന്ദുത്വത്തിന്റെ പേരില്‍ നടപ്പിലാക്കുന്നു. ഉമ്മന്‍ ചാണ്ടീ കേരളത്തില്‍ മതേതരത്വത്തിന്റെ മറവില്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഇന്‍ഡ്യയില്‍ നിലവിലുള്ള നിയമത്തെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ട് പതിനാറ് വയസായ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തുകൊടുക്കുവാന്‍  നിര്ദേശിക്കുന്ന ഉത്തരവ്. 

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍  ആഘോഷിക്കുന്ന സുതാര്യ ഭരണത്തിനുകീഴില്‍  നടക്കുന്ന അഴിമതികളും മറ്റ്  വൃത്തികേടുകളും ഇപ്പോള്‍ കേരളം മുഴുവന്‍ പാട്ടാണ്.  ഈ  ആരോപണങ്ങള്‍ ആദ്യം നിഷേധിച്ച മുഖ്യമന്ത്രിക്ക് പിന്നീട് അത്  വാസ്തവമാണെന്നു  സമ്മതിക്കേണ്ടിവന്നു. 

മുഖ്യമന്ത്രിയുടെ ഓഫീസ്  ദുരുപയോഗം ചെയ്തുവെന്നു പറയുമ്പോള്‍,  ആ പദവി ദുരുപയോഗം ചെയ്യപ്പെട്ടു എന്നുതന്നെയാണതിന്റെ അര്‍ത്ഥം. പദവി ദുരുപയോഗപ്പെടുത്തിയ മുഖ്യമന്ത്രിക്ക് ആ പദവിയില്‍  തുടരാന്‍  അര്‍ഹതയില്ല. ഓഫീസിലെ ചില  ചില ഉദ്യോഗസ്ഥന്മാരെ പുറത്താക്കിയതുകൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല ഈ പ്രശ്നം.തന്റെ ഓഫീസ്  സുതാര്യമെന്ന്  അവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്നും  ഒഴിയാന്‍ ആകില്ല.  ഗൗരവതരമായ കാര്യങ്ങള്‍  ചര്‍ച്ച  ചെയ്യാന്‍  രമേശ് ചെന്നിത്തലയുമായിപ്പോലും ഇരുപതു മിനിട്ടിലേറെ കൂടിക്കാഴ്ചയ്ക്ക് സമയമില്ലാത്ത ഉമ്മന്‍ ചാണ്ടി, ഒരു കൊലപാതകക്കേസിലെ പ്രതികൂടിയായ സൗരോര്‍ജ്ജത്തട്ടിപ്പുകാരനുമായി അയാളുടെ ദാമ്പത്യപ്രശ്നം ചര്‍ച്ച  ചെയ്യാന്‍,  ഒരു മണിക്കൂര്‍  ചില വഴിച്ചുവെന്നത് അതി വിചിത്രമാണ്. അയാളുമായി എന്തു ചര്‍ച്ചയാണ് താന്‍  നടത്തിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് ഈ സുതാര്യ മുഖ്യമന്ത്രി ജനങ്ങളോടു പറയുന്നത്. തന്റെ മന്ത്രിസഭയിലെ  ഒരു മന്ത്രിയുടെ  കുടുംബപ്രശ്നത്തില്‍  ഇടപെടുന്ന അതേ ശുഷ്കാന്തിയോടെയാണ്, തനിക്കൊരു ബന്ധവുമില്ലാത്ത ഒരു കുറ്റവാളിയുടെ  ദാമ്പത്യപ്രശ്നത്തിലും ഉമ്മന്‍ ചാണ്ടി  ഇടപെട്ടത്. ഉമ്മന്‍ ചാണ്ടിയുടെ സുതാര്യഭരണമെന്ന മുദ്രവാക്യം രഹസ്യങ്ങള്‍  ഒളിപ്പിക്കാനുള്ള ഒരു മറയാണ്. അതിന്റെ മറ്റൊരു മറയാണ്, 
സ്വന്തമായി ഫോണ്‍  പോലുമില്ലാത്തയാളാണെന്ന കപടനാട്യവും.  സ്വന്തമായി ഫോണുണ്ടായാലുള്ള കുഴപ്പം, ആ ഫോണിലൂടെ വരുന്നതും പോകുന്നതുമായ കോളുകളുടെയെല്ലാം ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ടിവരുമെന്നതാണ്. അപ്പോള്‍ ആ പണി അനുചരന്മാരെ ഏല്‍പ്പിച്ചാല്‍ ഒന്നിന്റെയും ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വരില്ലല്ലോ. അപാര തന്ത്രം. 

ഈ പൊറാട്ടു നാടകത്തിന്റെ സത്യം പൂര്‍ണ്ണ ബോധ്യമുള്ളതുകൊണ്ടാണ്, രമേശ് ചെന്നിത്തലയും, ആര്യാടന്‍ മൊഹമ്മദും, മുരളീധരനും  ഇതില്‍ അഭിനയിക്കാന്‍ നില്‍ക്കാതെ,  കോഴിക്കോടു നടന്ന പാര്‍ട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. രമേശ് ചെന്നിത്തല എന്ന കെ പി സി സി പ്രസിഡണ്ട് ,ഒരു പഴയകാല കെ പിസി സി പ്രസിഡണ്ടിന്റെ വാക്കുകള്‍ ആ കോണ്‍ഗ്രസ് സദസില്‍ ഉദ്ധരിച്ചു. മുസ്ലിം ലീഗിന്റെ അനാവശ്യമായി  വാദഗതികള്‍ അംഗീകരിച്ചു കൊടുത്താല്‍ അത് നാളെ കോണ്‍ഗ്രസിനു വലിയ  ബാധ്യത ആയി മാറും. എന്ന് പണ്ട് സി കെ ഗോവിന്ദന്‍ നായര്‍ എന്ന കോണ്‍ഗ്രസ് നേതാവു പറഞ്ഞതാണ്, ചെന്നിത്തല ഉദ്ധരിച്ചത്. പക്ഷെ അങ്ങനെ ചെയ്യാന്‍ പാടില്ല എന്നാണ്, പാണക്കാട്ടു നിന്നുള്ള തീട്ടൂരം. അതിന്റെ പ്രതികരണം കെ പി എ മജീദെന്ന പാണക്കാട്ടെ അടിച്ചു തളിക്കാരനില്‍ നിന്നും വന്നു.  വഴിപോക്കനായ രമേശനു കൊട്ടാനുള്ള ചണ്ടയല്ല ലീഗ് എന്നാണാ വിനീത ദാസന്‍ ആക്രോശിച്ചത്. ലീഗിനു പോകാന്‍ ഇഷ്ടം പോലെ ഇടങ്ങളുണ്ട് എന്നും കൂട്ടിചേര്‍ക്കാന്‍ അദ്ദേഹം മറന്നില്ല.

ആര്യാടന്‍ മുഹമ്മദ് നാലു പതിറ്റാണ്ടായി ലീഗിന്റെ പുറത്ത് ചെണ്ട കൊട്ടിക്കൊണ്ടേ ഇരിക്കുന്നു. ഇപ്പോള്‍ മുരളീധരനും കൊട്ടാന്‍ തുടങ്ങി. ചെണ്ടകൊട്ടുകാരന്‍ എന്ന വട്ടപ്പേര്, മനസിലാക്കിയിട്ടെന്നോണം മുരളീധരന്‍ അതിനോട് നല്ല രീതിയില്‍ പ്രതികരിച്ചു. "ദിവസക്കൂലിക്കാരോട്" മറുപടി പറയേണ്ട ആവശ്യം ഇല്ല എന്നദ്ദേഹം പറഞ്ഞു. 

ഇതിന്റെ രത്നച്ചുരുക്കം  ഇതാണ്,. കോണ്‍ഗ്രസുകാര്‍ക്ക് അവരുടെ പഴയ നേതാക്കളുടെ അഭിപ്രായം കേരളത്തില്‍ പറയാന്‍ പറ്റില്ല. നെഹ്രു പണ്ട് പറഞ്ഞത്  മുസ്ലിം ലീഗ് ചത്ത കുതിര ആണ്, എന്നായിരുന്നു. അതുകൂടി ചെന്നിത്തല എങ്ങാനും  പറഞ്ഞു പോയാല്‍,  ചെന്നിത്തലയുടെ നാവു പിഴുതെടുക്കാന്‍ പാണക്കാട്ടു നിന്നും കല്‍പ്പന ഉണ്ടാകും. ഇസ്ലാമിലെ നാട്ടു നടപ്പ് അതാണല്ലോ.

കെ പി സി സി പ്രസിഡണ്ട് ഒരു പ്രസിഡണ്ട് ആയത് ഇന്നത്തെ പ്രസ്താവാനയോട് കൂടി ആണ്.എന്ന് ആര്യാടന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പൊതു വികാരമാണത് എന്ന് മുരളീധരനും കൂട്ടി ചേര്‍ത്തു.

പോകാന്‍ ഇടമുണ്ട് എന്നു പറയാനുള്ള തിണ്ണമിടുക്കേ മുസ്ലിം ലീഗ് എന്ന മത സംഘടനക്കുള്ളു. യു ഡി എഫ് യോഗത്തില്‍ അത് തെളിച്ചു പറഞ്ഞ് ഉള്ള ഇടത്തേക്കു പോകാനുള്ള ആമ്പിയര്‍  ഇല്ല. പോയാല്‍ എന്തു സംഭവിക്കുമെന്ന് ചരിത്രം പഠിച്ചാല്‍ മനസിലാകും. ഒറ്റക്കു നിന്ന കാലത്ത് ഏറ്റവും കൂടുതല്‍ കിട്ടിയത് വിരലില്‍ എണ്ണാവുന്ന  സീറ്റുകളാണ്. അതൊക്കെ മറ്റ് മുസ്ലിം മത സംഘടകള്‍ ഉണ്ടാകുന്നതിനു മുന്നെ. ഇപ്പോള്‍ ഒറ്റക്കു നിന്നാല്‍ അതുപോലും  കിട്ടാനുള്ള സാധ്യതയും  ഇല്ല.

ലീഗിന്റെ ഇപ്പോഴത്തെ ആവശ്യം  മലപ്പുറം  ജില്ല വിഭജിക്കലും, ലോക് സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളുമാണ്. ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴഞ്ഞോളം എന്നു പറഞ്ഞ് മുസ്ലിം ലീഗിനെ പ്രീണിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്രി ആയിരിക്കുന്നോളം കാലം അതൊക്കെ ലീഗ് നേടിയെടുക്കും. മദാമ്മയേക്കൊണ്ട് അത് സമ്മതിപ്പിക്കും. അധികാരത്തോടുള്ള ആര്‍ത്തി അത്രക്കുണ്ട്.

കേരള മുഖ്യമന്ത്രിയുടെ ഓഫീസിനു നല്‍കിയ പുരസ്കാരം  വ്യക്തിപരമായ നേട്ടമാണെന്ന് ഉമ്മന്‍ ചാണ്ടി പ്രചരിപ്പിക്കുന്നു. എങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന വെട്ടിപ്പിന്റെയും ഉത്തരവാദിത്തം ഏല്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി, ഉറങ്ങുമ്പോള്‍ ഒഴികെ എല്ലാ സമയത്തും കൂടെയുള്ള വിശ്വസ്തരായ സഹായികളാണിപ്പോള്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. താന്‍ ഭരിക്കുന്ന ഏതെങ്കിലും  വകുപ്പിലെ ഉദ്യോഗസ്ഥരല്ല. അതുകൊണ്ട് വെള്ള പൂശാനുള്ള ഒരന്വേഷണം കൊണ്ട് ഇതവസാനിപ്പിക്കാന്‍ കേരള ജനത സമ്മതിക്കരുത്. ഒരു ജനകീയ പ്രഷോഭണം തന്നെ നടത്തേണ്ടി വരും.അത് വേണ്ടെങ്കില്‍ ഈ തട്ടിപ്പിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റുകൊണ്ട്  മുഖ്യ മന്ത്രി സ്ഥാനത്തു നിന്നും മറിനിന്ന് ഒരന്വേഷണം നടത്തി, സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ട ബാധ്യത ഉമ്മന്‍ ചാണ്ടിക്കുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ അപദാനങ്ങളെ വാഴ്ത്തി  ആശ്രിതര്‍ പാടുന്ന തിരുനാമകീര്‍ത്തനങ്ങളുടെ ഒരു സംഗ്രഹം ഈ ലിങ്കില്‍ കേള്‍ക്കാം.

പുതുപ്പള്ളി ഉമ്മൻ  ചരിതം 

22 comments:

kaalidaasan said...

ഇതിന്റെ രത്നച്ചുരുക്കം ഇതാണ്,. കോണ്‍ഗ്രസുകാര്‍ക്ക് അവരുടെ പഴയ നേതാക്കളുടെ അഭിപ്രായം കേരളത്തില്‍ പറയാന്‍ പറ്റില്ല. നെഹ്രു പണ്ട് പറഞ്ഞത് മുസ്ലിം ലീഗ് ചത്ത കുതിര ആണ്, എന്നായിരുന്നു. അതുകൂടി ചെന്നിത്തല എങ്ങാനും പറഞ്ഞു പോയാല്‍, ചെന്നിത്തലയുടെ നാവു പിഴുതെടുക്കാന്‍ പാണക്കാട്ടു നിന്നും കല്‍പ്പന ഉണ്ടാകും. ഇസ്ലാമിലെ നാട്ടു നടപ്പ് അതാണല്ലോ.

ഡിങ്കന്‍ നായര്‍ said...

i dont know why congress leaders give so much care for this communal party.if muslim league quit from udf ,the only choice is ldf.under the leadership of pinarayi vijayan ,ldf may accept iuml .but in the long run it destruct both cpim and iuml.

now m c mayin haji is a common face of muslim league in news hour debates.we all know that he was a suspect in second marad incident happened in 2003.but no one is interested to say it.

i think if iuml quit from udf, congress may loss its identity in malabar belt.

if pinarayi give an offer to split malappuram district and form thiroor district ,iuml will accept that.it was ems who give malappuram district for muslims in 1967.

ajith said...

യഥാര്‍ത്ഥത്തില്‍ ലീഗിന് പോകാന്‍ ഒരിടവും ഇല്ല



പക്ഷെ കാങ്ക്രസുകാരില്‍ ചിലരുടെ അധികാരാക്രാന്തം നടക്കണമെങ്കില്‍ ലീഗിന്റെ മാലിന്യം തലയിലേറ്റിയേ മതിയാവൂ എന്ന് അവര്‍ ധരിച്ചുവശായിരിയ്ക്കുന്നു

kaalidaasan said...

>>>>i dont know why congress leaders give so much care for this communal party.if muslim league quit from udf ,the only choice is ldf.under the leadership of pinarayi vijayan ,ldf may accept iuml .but in the long run it destruct both cpim and iuml.<<<

ഡിങ്കന്‍,

മുസ്ലീം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കില്ല. വിജയനതിനു ശ്രമിച്ചാലും നടക്കില്ല. ലീഗു പിളര്‍ന്നാല്‍ ഒരു പക്ഷെ ഒരു കഷണത്തെ കൂടെ കൂട്ടും. അത് രാഷ്ട്രീയ അടവുനയമാണ്.

മുസ്ലിം ലീഗിനു പോകാന്‍ ഒരിടവുമില്ല. ഉണ്ടെന്ന് അവര്‍ പേടികൊണ്ട് പറയുന്നതാണ്.

ഒറ്റക്കു നില്‍ക്കേണ്ടി വരും. അല്ലെങ്കില്‍ ഏതെങ്കിലും ചെറിയ പാര്‍ട്ടികളെ കൂടെക്കൂട്ടി ഒരു ചെറിയ മുന്നണി ഉണ്ടാക്കണം. മറ്റ് മുസ്ലിം പാര്‍ട്ടികള്‍ ഒരു പക്ഷെ കൂടെ ചേരാന്‍ സാധ്യതയുണ്ട്.

kaalidaasan said...

>>>>i think if iuml quit from udf, congress may loss its identity in malabar belt.<<<

ഡിങ്കന്‍,

മുസ്ലിം ലീഗ് എന്ന ബാധ്യത ഒഴിഞ്ഞു പോയാല്‍ കോണ്‍ഗ്രസിന്, മലബാറില്‍ അതിന്റെ അസ്തിത്വം വീണ്ടെടുക്കാന്‍ സാധിക്കും.

ആര്യാടനൊഴികെ മലബാറില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസുകാരനും അധികാര സഥാനത്തെത്താന്‍ സാധിച്ചിട്ടില്ല. മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ മുസ്ലിം ലീഗാണവരുടെ വഴി മുടക്കുന്നത്.

അത് മാത്രമല്ല, അടുത്തകാലത്ത് കോണ്‍ഗ്രസില്‍  ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കാനുള്ള ഒരു കാരണം  ലീഗാണ്. ചെന്നിത്തലയെ ഉപമുഖ്യമന്ത്രി ആക്കി പ്രശനം ​ഏകദേശം പരിഹരിച്ചതായിരുന്നു. അപ്പോഴാണ്, ലീഗ് ഉപ മുഖ്യമന്ത്രി സ്ഥനാം അവകാശപ്പെട്ട് പ്രശ്നം കുളമാക്കിയത്. ലീഗെന്നും ഇതുപോലെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണു ചെയ്യുന്നത്. ഇപ്പോള്‍ ലീഗ് ചെയ്യുന്നതും ഈ കലക്കവെള്ളത്തിലെ മീന്‍പിടുത്തമാണ്.

kaalidaasan said...

>>>>it was ems who give malappuram district for muslims in 1967.<<<

ഡിങ്കന്‍,

ഇത് വാസ്തവ വിരുദ്ധമായ പ്രസ്താവനയാണ്. താങ്കള്‍ പറയുമ്പോലെ 1967 ല്‍ അല്ല ഈ ജില്ല ഉണ്ടാക്കിയത്. 1969 ല്‍ ആയിരുന്നു.

പലരും ഈ ആക്ഷേപം ഉന്നയിച്ചു കേട്ടിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 41 ലക്ഷം ജനങ്ങളുണ്ട്. അതില്‍ 24 ലക്ഷം മുസ്ലിങ്ങളുള്ളപ്പോള്‍ 10 ലക്ഷം ഹിന്ദുക്കളുമുണ്ട്. ഒരു ജില്ല ഉണ്ടാകുമ്പോള്‍ അത് എല്ലാ ജനങ്ങള്‍ക്കും ഗുണകരമാകും.

ഏറ്റവും പിന്നക്കമായിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ജില്ല ഉണ്ടാക്കിയത് ആ പ്രദേശത്തിന്റെ വികസനം മുന്‍നിറുത്തിയായിരുന്നു. അത് മുസ്ലിം ഭൂരിക്ഷപ്രദേശമായതുകൊണ്ട് വികസനം പാടില്ല എന്നാര്‍ക്കും തീരുമാനിക്കാന്‍ ആകില്ല.

ഇടുക്കി ജില്ല 1972 ലും, വയനാട് ജില്ല 1980 ലും, പത്തനം തിട്ടയും കാസര്‍കോടും  ജില്ലകള്‍  1982 ലും  രൂപീകരിച്ചു. ഈ ജില്ലകള്‍ ഏത് സമുദായത്തിനു വേണ്ടിയാണു രൂപീകരിച്ചതെന്ന് താങ്കള്‍ക്ക് പറയാന്‍ പറ്റുമോ?

kaalidaasan said...

>>>>>പക്ഷെ കാങ്ക്രസുകാരില്‍ ചിലരുടെ അധികാരാക്രാന്തം നടക്കണമെങ്കില്‍ ലീഗിന്റെ മാലിന്യം തലയിലേറ്റിയേ മതിയാവൂ എന്ന് അവര്‍ ധരിച്ചുവശായിരിയ്ക്കുന്നു<<<<

അജിത്,

കോണ്‍ഗ്രസിലെ ഒറ്റ ആളുടെ അധികാരാക്രാന്തമാണീ മലിന്യത്തെ തലയിലേറ്റി നടക്കേണ്ട ഗതികേട് വരുത്തി വച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മാത്രം.

മലക്ക് said...

ചെന്നിത്തല പറഞ്ഞതാണെങ്കിലും ഒരര്‍ഥത്തില്‍ ലീഗ് ജീവിക്കുന്നത് കോണ്‍ഗ്രസിന്റെ ചെലവിലാണ്. ഇടതുപക്ഷത്ത് പോകാന്‍ പറ്റില്ല. സ്വന്തമായി നിന്നാല്‍ മലപ്പുറം ജില്ലയിലും മലബാറിന്റെ ചില ഭാഗങ്ങളിലും കഷ്ടിച്ച് പിടിച്ചുനില്‍ക്കാം. കേരളം അതിനു പുറത്തുമുണ്ട്. ഒരു മുന്നണിയെയും ചാരിയില്ലെങ്കില്‍ നിയമസഭയില്‍ സാന്നിധ്യം രണ്ടക്കം തൊടില്ല. ആ പാര്‍ടി ഇന്ന് നാടുഭരിക്കുന്നത് ആരെക്കൂട്ടുപിടിച്ചും ഭരണംകിട്ടണം എന്ന കോണ്‍ഗ്രസിന്റെ ആര്‍ത്തിമൂലമാണ്. പണ്ട് സി കെ ജി മുന്നില്‍കണ്ട അപകടം സംഭവിച്ചിരിക്കുന്നു. ലീഗ് കോണ്‍ഗ്രസിന്റെ മുതുകില്‍ കയറിയിരിക്കുന്നു. ലീഗ് കണ്ണുരുട്ടിയാല്‍ ഭരണം വെള്ളത്തിലാകുമെന്നറിയാവുന്ന ഉമ്മന്‍ചാണ്ടി കുനിയാന്‍ പറയുമ്പോള്‍ കമഴ്ന്നുവീഴുന്നു. ഇപ്പോള്‍ ലോക്സഭയില്‍ രണ്ടുസീറ്റുള്ള ലീഗിന് ഇനി മൂന്നുവേണമെന്നാണാവശ്യം. ഉമ്മന്‍ചാണ്ടി അതും കൊടുക്കും; ചെന്നിത്തല അടിയൊപ്പിടും. ഇല്ലെങ്കില്‍ അലുമിനിയം പട്ടേല്‍ ഇടുവിക്കും. വേണ്ടിവന്നാല്‍ പിണക്കംതീര്‍ക്കാന്‍ ആറാംമന്ത്രിയെക്കൂടി കൊടുക്കും.

ചത്ത കുതിര എന്നേ പണ്ട് നെഹ്റു പറഞ്ഞുള്ളൂ. പുതുമുറ ലീഗ് ഭ്രാന്തന്‍ കുതിരയാണ്. വേണ്ടിവന്നാല്‍ നരേന്ദ്രമോഡിയെ പാണക്കാട്ട് ക്ഷണിച്ചുവരുത്തി ആദരിക്കും. റോഡ് പണി ഇടവിടാതെ നടക്കണം, സര്‍ക്കാര്‍ വക ഭൂമിയെല്ലാം പതിച്ചെടുക്കണം എന്നൊക്കെയുള്ള രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമേ ലീഗിനുള്ളൂ. വല്ലപ്പോഴും എട്ടാം ക്ലാസുകാരനെ വൈസ് ചാന്‍സലറാക്കണമെന്നും അറബി വാധ്യാരെ സര്‍വകലാശാലാ രജിസ്ട്രാറാക്കണമെന്നും തോന്നും. പതിനാറുവയസ്സില്‍ കല്യാണം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കും. അതിനപ്പുറമുള്ള കാര്യങ്ങള്‍ എസ്ഡിപിഐക്കാരാണ് ചെയ്യുന്നത്. ലീഗ് ഹൗസിലേക്ക് ഒരുവിധപ്പെട്ടവരൊന്നും കടന്നുചെല്ലില്ല. പുറത്ത് യൂത്ത് ലീഗിന്റെ കാവലാണ്. വി എസ് അച്യുതാനന്ദനെ മലപ്പുറം ജില്ലയില്‍ കാലുകുത്താന്‍ വിടില്ലെന്നാണ് കാവല്‍ യൂത്ത് പ്രഖ്യാപിച്ചുകളഞ്ഞത്. ഇപ്പോള്‍ ചെന്നിത്തലയ്ക്കെതിരെ മുരളുന്നുമില്ല; കുരയ്ക്കുന്നുമില്ല. മുരളീധരന്‍ പറഞ്ഞതാണ് ശരി. വേറെ എങ്ങോട്ട് പോകാനാണ്? ആത്മാഭിമാനം മലപ്പുറത്തൊന്നും കിട്ടാനില്ലാത്ത സ്ഥിതിക്ക് അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ലീഗിന് കൊള്ളാം.

ഡിങ്കന്‍ നായര്‍ said...

i heard several times about the formation of malappuram district .at that time muslim league was with cpim.the so called sapthakakshi munnani.muhammed koya made pressure on ems and he admitted.thats why calicut university included in malappuram district.c h decided the border of malappuram.at that time alot of leaders in both congress and cpim criticised that decision. after the formation sapthakakshi munnnani collapsed.



yesterday ,p k kuhalikutty said that all the activities of muslim league ministers are interpreted by public as communal...i think a great comedy.....

kaalidaasan said...

ഡിങ്കന്‍,

മൊഹമ്മദ് കോയ ഇ എം എസിന്റെ മേല്‍ അനര്‍ഹമായ സ്വാധിനം ചെലുത്തി മലപ്പുറം ജില്ല മുസ്ലിം ലീഗിനു വേണ്ടി നേടി എടുത്തു എന്നാണോ താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? എങ്കില്‍ എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല.

1967 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇ എം എസ് നയിച്ച മുന്നണിക്ക് 133 ല്‍ 116 സീറ്റുകളുണ്ടായിരുന്നു. മുസ്ലിം ലീഗിന്, 14 എം എല്‍ എ മാരേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഭീക്ഷണിപ്പെടുത്തി സമ്മര്‍ദ്ദ തന്ത്രത്തിലൂടെ മലപ്പുറം ജില്ല മേടിച്ചെടുക്കാനുള്ള അംഗബലം മുസ്ലിം ലീഗിനുണ്ടായിരുന്നില്ല.

മലപ്പുറം ജില്ല രൂപീകരിച്ചത്കൊണ്ടാണ്, മുന്നണി തകര്‍ന്നതെന്നത് താങ്കള്‍ക്കെവിടന്നു ലഭിച്ച വിവരമാണെന്നറിഞ്ഞാല്‍ കൊള്ളാം.

മുസ്ലിം ലീഗ് മലപ്പുറം ജില്ലക്ക് വേണ്ടി വാദിച്ചിരുന്നു എന്നത് നേരാണ്. അത് ന്യായമായ ആവശ്യമണെന്നതുകൊണ്ട് മന്ത്രി സഭ അത് അംഗീകരിച്ചു. ഞാന്‍ അതില്‍ യാതൊരു അപാകതയും കാണുന്നില്ല. അന്ന് ഈ ജില്ല ഉണ്ടാക്കിയിരുന്നില്ലെങ്കില്‍  പിന്നീട് എപ്പൊഴെങ്കിലുമുണ്ടാക്കേണ്ടി വരുമായിരുന്നു.

ഡിങ്കന്‍ നായര്‍ said...

have you lost temper ? one of my elder brothers told me like that.ems tried to attract muslim community by creating malappuram district.do you support the argument that 'malappuram is the pakisthan in kerala'?

Blogreader said...

If congress does not realises the fact if they continue the allies with Muslim league they will be reduced to single letter soon or later . I wonder why congress is so short sighted to look at TN. They ruled TN once upon a time. The secular votes are leaving away from congress. Muslim league helps to communal forces to polarise. If they are ready to sacrifice for short term Muslim league will disappear I. Kerala. This is is true for every regional party. They cannot sustain consecutively without power.

kaalidaasan said...

>>>>have you lost temper ? one of my elder brothers told me like that.ems tried to attract muslim community by creating malappuram district.do you support the argument that 'malappuram is the pakisthan in kerala'?<<<<

ഡിങ്കന്‍,

എനിക്ക് നിയന്ത്രണം പോകുന്നു എന്നോ? താങ്കളുടെ അഭിപ്രായം സ്വീകാര്യമല്ല എന്നു പറഞ്ഞതിനോ? അതോ എവിടെ നിന്ന് താങ്കള്‍ പറഞ്ഞ വിവരം ലഭിച്ചു എന്നു ചോദിച്ചതിനോ? മൂത്ത സഹോദരന്‍ പറഞ്ഞു എന്നത് അല്ല ഒരു കാര്യം സത്യമാണോ അല്ലയോ എന്നതിന്റെ മാനദണ്ഡം. താങ്കള്‍ പറഞ്ഞതുപോലെ കോണ്‍ഗ്രസിലെയോ സി പി എമ്മിലെയോ ഏതെങ്കിലും നേതാക്കള്‍  മലപ്പുറം ജില്ല ഉണ്ടാക്കിയപ്പോള്‍ എതിര്‍ത്തതായി ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ ആരായിരുന്നു എന്ന് പറയാമോ?

ഇ എം എസ് മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ മല്ലപ്പുറം ജില്ല അനുവദിച്ചു എന്നതിനോട് എനിക്ക് യോജിക്കാന്‍ ആകില്ല. ഞാന്‍ മനസിലാക്കിയിരിക്കുന്നത് അങ്ങനെയല്ല. അതല്ലേ ഞാന്‍ ഇവിടെ പറഞ്ഞുള്ളു. അതിന്റെ കാരണവും പറഞ്ഞു.

മലപ്പുറം ജില്ല രൂപികരിക്കുമ്പോള്‍ അതില്‍ ചേര്‍ത്ത പ്രദേശങ്ങള്‍ കേരളത്തിലെ ഏറ്റവും ദരിദ്രവും, ഏറ്റവും അവികസിതവും വിദ്യാഭ്യാസപരമായും സമൂഹികമായും  ഏറ്റവും പിന്നില്‍ നിന്ന പ്രദേശവുമായിരുന്നു. അതിനെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി ആയിരുന്നു ഈ ജില്ല ഉണ്ടാക്കിയത്. അത് തികച്ചും ശരി ആയിരുന്നു എന്നാണു ഞാന്‍ കരുതുന്നതും.

മലപ്പുറം കേരളത്തിലെ പാകിസ്ഥാന്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. മലപ്പുറം ജില്ലയിലെ അനേകം ​മുസ്ലിങ്ങള്‍  പാകിസ്ഥാനെ പിന്തുണക്കുന്നുണ്ട്. അവര്‍ പണ്ടത്തേപ്പോലെ കോഴിക്കോട് ജില്ലയിലോ, പാലക്കാട് ജില്ലയിലോ ആയിരുന്നെങ്കിലും അവരുടെ മനോഭാവത്തില്‍  വ്യത്യാസം ഉണ്ടാകുമായിരുന്നും ഇല്ല. അതുകൊണ്ട് മലപ്പുറം ജില്ല ഉണ്ടായാലും ഇല്ലെങ്കിലും മുസ്ലിങ്ങളുടെ ചിന്താഗതിക്ക് വ്യത്യാസം വരില്ല.
തീവ്ര മുസ്ലിങ്ങള്‍ മലപ്പുറത്തായാലും മലപ്പുറത്തിനു പുറത്തായാലും ഒരു പോലെയേ പെരുമാറൂ. മലപ്പുറം മുസ്ലിം ഭൂരിപക്ഷ ജില്ല ആയതുകൊണ്ട്, തീവ്ര മുസ്ലിങ്ങളുടെ എണ്ണം കൂടുതലാണെന്നു മാത്രം.

മലപ്പുറം ജില്ല രൂപികരിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഇന്ന് കോഴിക്കോട് ജില്ലയും പാലക്കാട് ജില്ലയും മുസ്ലിം ഭൂരിപക്ഷ ജില്ലകള്‍  ആയേനെ. കാരണം കോഴിക്കോട് ജില്ലയില്‍ ആയിരുന്ന തിരൂര്‍ താലൂക്കും ഏറനാട് താലൂക്കും, പലക്കാട് ജില്ലയിലായിരുന്ന പെരിന്തല്‍മണ്ണ താലൂക്കും, പൊന്നാനി താലൂക്കും ചേര്‍ത്തായിരുന്നു മലപ്പുറം ജില്ലയില്‍ ചേര്‍ത്തത്.

kaalidaasan said...

എങ്ങനെ തനിക്ക് ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ചു എന്ന് ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമാക്കുന്നു. അദ്ദേഹം ​അപേക്ഷ കൊടുത്ത് അവാര്‍ഡ് മേടിച്ചു എന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്.

യു.എൻ പുരസ്കാരം: വിവാദം അനാവശ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജന സന്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം ലഭിച്ചതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അപേക്ഷ സമർപ്പിച്ചത്. മൂന്ന് തലങ്ങളിലുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അവാർഡ് നിർണ്ണയിച്ചത്.

ഇക്കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പരിഹരിക്കാൻ തയ്യാറാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.


സ്വന്തമായി അപേക്ഷ സമര്‍പ്പിച്ച് വാങ്ങാവുന്ന ഒരവാര്‍ഡല്ല ഇത്.

kaalidaasan said...

>>>If congress does not realises the fact if they continue the allies with Muslim league they will be reduced to single letter soon or later .<<<<

blogreader,

മലബാറില്‍ ജയസാധ്യതയുള്ള സീറ്റുകളൊക്കെ മുസ്ലിം ലീഗനടിയറ വച്ചിട്ട് തോല്ക്കന്‍ വേണ്ടി പല സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുന്നു. എന്‍ എസ് എസും എസ് എന്‍ ഡി പിയുമായി ഉള്ള പ്രശ്നവും ജുഗുപ്സാവഹമായ മുസ്ലിം ലീഗ് പ്രീണനവും മൂലം  ഇനി തിരുക്കൊച്ചിയിലും കോണ്‍ഗ്രസിന്, അടിപതറും. ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കള്‍ കോണ്‍ഗ്രസില്‍ നിന്നും  അകന്നു കഴിഞ്ഞു.

kaalidaasan said...

>>>ചത്ത കുതിര എന്നേ പണ്ട് നെഹ്റു പറഞ്ഞുള്ളൂ. പുതുമുറ ലീഗ് ഭ്രാന്തന്‍ കുതിരയാണ്.<<<<

മലക്ക്,

പൂര്‍ണ്ണമായും യോജിക്കുന്നു. ഈ ഭ്രാന്തന്‍ കുതിരയെ യു ഡി എഫ് അഴിച്ചുവിട്ടിരിക്കുകയാണ്. സാധാരണ ജനങ്ങള്‍ ഇതിനെ പിടിച്ചു കെട്ടേണ്ടി വരും.

kaalidaasan said...

>>>മുരളീധരന്‍ പറഞ്ഞതാണ് ശരി. വേറെ എങ്ങോട്ട് പോകാനാണ്? <<<<

മലക്ക്,

മുരളീധരന്‍ ശരിപറഞ്ഞിട്ടെന്തു കാര്യം? ഉമ്മന്‍ ചാണ്ടിക്കും  കോണ്‍ഗ്രസിലെ മറ്റ് മന്തന്മാര്‍ക്കും കൂടെ തോന്നേണ്ടേ?

ഇതില്‍ കുറ്റപ്പെടുത്തേണ്ടത് കേന്ദ്ര മന്ത്രി എ കെ ആന്റണിയേയാണ്. അദ്ദേഹം പണ്ട് ന്യൂനപക്ഷങ്ങളേപ്പറ്റി പറഞ്ഞതില്‍ എന്തെങ്കിലും  ആത്മാര്‍ത്ഥതയുണ്ടെങ്കില്‍  സോണിയ ഗാന്ധിയെ ഇതൊക്കെ പറഞ്ഞ് മനസിലാക്കിക്കുകയാണു വേണ്ടത്. ഇന്ന് ഇന്‍ഡ്യയില്‍ സോണിയ ഗാന്ധിയെ സ്വാധീനിക്കാന്‍ പറ്റുന്ന ഏക നേതാവ്, ആന്റണിയാണ്. പതിവു പോലെ അദ്ദേഹം മിണ്ടാതിരിക്കുന്നു. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നു പറയുന്നത് അന്വര്‍ത്ഥമാക്കുന്ന വിധം.

kaalidaasan said...

>>> ആത്മാഭിമാനം മലപ്പുറത്തൊന്നും കിട്ടാനില്ലാത്ത സ്ഥിതിക്ക് അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ലീഗിന് കൊള്ളാം.<<<<

മലക്ക്,

ആത്മാഭിമാനം ​ലീഗിനോ? നല്ല കാര്യമായി.

രമേശ് ചെന്നിത്തലയും ആര്യാടനും മുരളീധരനുമൊക്കെ ശരിക്കുമാലോചിച്ചുറപ്പിച്ചാണ്, ലീഗ് കോണ്‍ഗ്രസിനു ബാധ്യത ആണെന്നു പറഞ്ഞത്. ഇത്കേട്ട ഉടനെ മുന്നണിയില്‍ തുടരണോ വേണ്ടയോ എന്ന് ലീഗ് തീരുമാനിച്ചിട്ടേ ബാക്കീ കാര്യങ്ങളുള്ളൂ എന്നായിരുന്നു മൊഹമ്മദ് ബഷീര്‍ പറഞ്ഞത്.

രമേശൊ ആര്യാടനോ മുരളിയോ പറഞ്ഞത് പിന്‍വലിച്ചില്ല. രമേശിന്റെ പ്രസ്താവന തെറ്റാണെന്ന് അദ്ദേഹമോ ഉമ്മന്‍ ചാണ്ടിയോ പറഞ്ഞില്ല. മാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചതാണെന്നേ പറഞ്ഞുള്ളു. അത് കേട്ട് ലീഗ് പത്തി മടക്കി. രമേശ് പറഞ്ഞത് ശരിയാണെന്ന് ലീഗിനുമറിയാം. പോകാന്‍ മറ്റൊരു ഇടമില്ലാത്തതുകൊണ്ട് പത്തി മടക്കി.

ബൈജു മണിയങ്കാല said...

ഇന്ത്യൻ രാഷ്ട്രീയത്തിൽ സമകാലീന ചരിത്രത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയം നടമാടുന്നിടത്തോളം ലീഗിനെ തൊടാനോ ഒറ്റപ്പെടുതാണോ ഒരു മുന്നണിക്കും കഴിയില്ല. ലീഗിന് പുഷ്പം പോലെ മിനിമം 10-15 സീറ്റു വരെ ഒറ്റയ്ക്ക് നിന്നാലും കിട്ടും. ലീഗ് പുറത്തു പോയാൽ ഏതു മുന്നണി അധികാരത്തിൽ വന്നാലും ആ സീറ്റുകൽക്കു നിര്ണായക ശക്തി ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും അവരുടെ കാല് പിടിക്കേണ്ടി വരും ഏതു മുന്നണിക്കും. ഇനി ലോക സഭ തിരഞ്ഞെടുപ്പയാലും 1-2 സീറ്റ്‌ അവിടെയും അവര്ക്ക് വിലപേശാൻ പറ്റും. മുസ്ലിം ലീഗ് ദീര്ഖ വീക്ഷണം ഉള്ള പാര്ടി ആണ് തല്ലി കൂട്ടിയ ഒരു മുന്നണി വിചാരിച്ചാലും അവരെ അപമാനിക്കാം എന്ന് കരുതണ്ട സ്വന്തമായി ഒരു മതം ഉള്ളിടത്തോളം കാലം

kaalidaasan said...

>>>>ലീഗിന് പുഷ്പം പോലെ മിനിമം 10-15 സീറ്റു വരെ ഒറ്റയ്ക്ക് നിന്നാലും കിട്ടും.<<<

ബൈജു,

ഇത് അതിശയോക്തി ആണ്. 2006 ല്‍ യു ഡി എഫ് മുന്നണിയിലായിരുന്നിട്ടും ലീഗിനു കിട്ടിയത് 7 സീറ്റുകളാണ്. ഒറ്റക്കു നിന്നാല്‍ അവര്‍ക്ക് അതിലും കുറവേ കിട്ടൂ.

kaalidaasan said...

ഉമ്മന്‍ ചാണ്ടിയുടെ കാപട്യം  പുറത്തു വരുന്നു. നിയമസഭയേയും ജനങ്ങളെയും അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്നു. പച്ചക്കള്ളം പറയുന്നു. ക്വാറി ഉടമകളുടെ ട്രസ്‌റ്റ്‌ അംഗങ്ങള്‍ക്കൊപ്പമാണ്‌ ശ്രീധരന്‍ നായര്‍ തന്നെ കണ്ടത്, എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. . അതു തെറ്റെന്നു വ്യക്‌തമാക്കുന്നതാണ്‌ ശ്രീധരന്‍ നായര്‍ നല്‍കിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകളിലുള്ളത്. സരിതക്കും ജോപ്പനുമൊപ്പമായിരുന്നു താന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടതെന്ന് ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയത്.


കാര്യങ്ങളൊക്കെ ലക്ഷ്‌മി പറഞ്ഞു മനസിലാക്കിയിട്ടുണ്ടല്ലോ എന്നു മുഖ്യമന്ത്രി പറഞ്ഞു - See more at: http://www.mangalam.com/print-edition/keralam/73345#sthash.DTCSCzIt.dpuf

2012 ജൂലൈ അഞ്ചിനാണു ലക്ഷ്‌മി നായരുടെ ഇ മെയില്‍ വന്നത്‌. മുഖ്യമന്ത്രിയുമായി ഒമ്പതിനു വൈകിട്ട്‌ എട്ടിന്‌ അപ്പോയ്‌ന്റ്‌മെന്റിന്‌ സമയം ലഭിച്ചിട്ടുണ്ട്. ടീം സോളറിന്റെ സി.ഇ.ഒ: ആര്‍.ബി. നായരുമായുള്ള അപ്പോയ്‌ന്റ്‌മെന്റിനും സൗകര്യമുണ്ട്. . അസൗകര്യമുണ്ടെങ്കില്‍ അറിയിക്കണം എന്നായിരുന്നു മെയില്‍. സി.എമ്മിനെയും ടീം സോളാര്‍ സി.ഇ.ഒയെയും ഈ സമയത്തു കാണാമെന്നു ലക്ഷ്‌മി നായരെ അറിയിച്ചു. അതനുസരിച്ച്‌ ഒമ്പതിനു തിരുവനന്തപുരത്തേക്കു പോയി. മക്കളൊന്നും അന്ന്‌ വീട്ടിലുണ്ടായിരുന്നില്ല. അഡ്വ. അജിത്ത്‌ കുമാറിനെയാണ്‌ ഒപ്പംകൂട്ടിയത്‌. തിരുവനന്തപുരം അടുത്തപ്പോള്‍ ലക്ഷ്‌മിയെ ഫോണില്‍ വിളിച്ചു. അപ്പോള്‍ ആറര ആറേമുക്കാല്‍ മണിയായിക്കാണും. ആ സമയത്തു സെക്രട്ടേറിയറ്റിലേക്കു വണ്ടി കടത്തിവിടാന്‍ സാധ്യത ഇല്ലാത്തതിനാല്‍ എവിടെ പാര്‍ക്ക്‌ ചെയ്യണം എന്നും മറ്റും ചോദിക്കാനായിരുന്നു വിളിച്ചത്. നേരേ സെക്രട്ടേറിയറ്റിലേക്കു തന്നെ പോരാനാണു ലക്ഷ്‌മി പറഞ്ഞത്. ഒപ്പം എന്റെ വണ്ടിയുടെ നമ്പറും ചോദിച്ചു. ഞാന്‍ നമ്പര്‍ പറഞ്ഞു കൊടുത്തു. ആറേ മുക്കാല്‍ കഴിഞ്ഞുകാണും വണ്ടി സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത്‌ ബ്ലോക്കിനു സമീപത്തെ ഗേറ്റില്‍ എത്തിയപ്പോള്‍. സെക്യൂരിറ്റിക്കാരോടു സംസാരിക്കാന്‍ വണ്ടിയുടെ ഗ്ലാസ്‌ താഴ്‌ത്തി. പക്ഷേ ഒന്നും പറയേണ്ടിവന്നില്ല. അപ്പോഴേക്കും സെക്യൂരിറ്റിക്കാര്‍ എത്തി ഗേറ്റ്‌ തുറന്ന്‌ വണ്ടി അകത്തേക്കു കടത്തിവിട്ടു. നമ്പര്‍ ചോദിക്കുകയോ എഴുതിയെടുക്കുകയോ പോലും ചെയ്‌തില്ല.

വണ്ടിയില്‍നിന്ന്‌ ഇറങ്ങിയപ്പോള്‍ ലക്ഷ്‌മി നായരും മറ്റും അവിടെ വെയ്‌റ്റ്‌ ചെയ്യുന്നുണ്ടായിരുന്നു. ഫയല്‍ കൈയില്‍ പിടിച്ചു നെയിം ടാഗും കഴുത്തിലിട്ടായിരുന്നു ലക്ഷ്‌മി. അവര്‍ക്കൊപ്പം ഞങ്ങള്‍ സി.എമ്മിന്റെ ഓഫീസിലേക്കു പോയി. സെക്യൂരിറ്റിക്കാര്‍ വളരെ റെസ്‌പെക്‌ടോടെയാണു ലക്ഷ്‌മിയോടു പെരുമാറിയത്‌. നിത്യസന്ദര്‍ശനത്തിലൂടെ സുപരിചിതയാണ്‌ ലക്ഷ്‌മിയെന്നു തോന്നിപ്പിക്കുന്നതുപോലെയായിരുന്നു അവരുടെ പെരുമാറ്റം. പാസുപോലുമില്ലാതെയാണ്‌ ഞങ്ങള്‍ അകത്തുകടന്നത്. എന്റെ ഒപ്പം ഒരാള്‍കൂടിയുണ്ടെന്നു പറഞ്ഞപ്പോള്‍ സെക്യൂരിറ്റിക്കാര്‍ അയാളെയും കയറ്റിവിട്ടു. ആര്‍ക്കും പാസ്‌ പോലും വേണ്ടിവന്നില്ല. ലക്ഷ്‌മിക്ക്‌ എം.എല്‍.എയെക്കാള്‍ സ്വാധീനമുണ്ടല്ലോ എന്നാണ്‌ അപ്പോള്‍ എനിക്കു തോന്നിയത്‌. ഇക്കാര്യം അപ്പോള്‍ പറയുകയും ചെയ്‌തു.


kaalidaasan said...

Contd.... ഏഴായിക്കാണും സി.എമ്മിന്റെ മുറിയിലെത്തിയപ്പോള്‍. അവിടെ മൂന്നുനാലു പേര്‍ ഉണ്ടായിരുന്നു. ലക്ഷ്‌മിയും ഞങ്ങളും അവിടേക്കു ചെന്നപ്പോള്‍ അവര്‍ എഴുന്നേറ്റുനിന്നു. മുഖ്യമന്ത്രി അവിടെ ഉണ്ടായിരുന്നില്ല. നേരേ ജോപ്പന്റെ അടുത്തേക്കാണു ചെന്നത്‌. ഇതാണു ജോപ്പന്‍ ചേട്ടന്‍ എന്നു പറഞ്ഞ്‌ എന്നെ ജോപ്പനു പരിചയപ്പെടുത്തി. നേരത്തേ എനിക്കു ജോപ്പനെ പരിചയമുണ്ടായിരുന്നില്ല. "സര്‍ ഇത്‌ 3 മെഗാവാട്ടിന്റെ സോളാര്‍ പദ്ധതിയെക്കുറിച്ചു പറഞ്ഞയാള്‍"," എന്നു പറഞ്ഞ്‌ എന്നെ ജോപ്പനും ലക്ഷ്‌മി പരിചയപ്പെടുത്തി. ഞാനും ലക്ഷ്‌മിയും ജോപ്പന്റെ മുന്നില്‍ കസേരയില്‍ ഇരുന്നു. അപ്പോള്‍ അവിടെ വേറെ കസേര കാണാതിരുന്നതുമൂലം എനിക്കൊപ്പമുണ്ടായിരുന്ന അഡ്വ. അജിത്തിനെ അവിടത്തെ സ്‌റ്റാഫിന്റെ വേക്കന്റ്‌ സീറ്റിലാണ്‌ ഇരുത്തിയത്.

സംസാരം തുടങ്ങുന്നതിനിടെ ലക്ഷ്‌മിയുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. കോള്‍ അറ്റന്‍ഡ്‌ ചെയ്‌തോട്ടെ എന്ന്‌ എന്നോട്‌ അനുമതി ചോദിച്ച്‌ ലക്ഷ്‌മി പുറത്തേക്കു പോയി. കോറിഡോറില്‍ നിന്നു സംസാരം തുടങ്ങി. അതിനിടെ ജോപ്പന്‍ എന്നോടു സംസാരിച്ചു. അത്ര നേരമായിട്ടും ലക്ഷ്‌മി തിരിച്ചുവന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ ജോപ്പനും ലക്ഷ്‌മി പോയ വഴിയേ പോയി. ഇരുവരെയും കാണാതിരുന്നതുമൂലം പിന്നീടു നോക്കിയപ്പോഴാണു കോറിഡോറില്‍ നിന്ന്‌ ഇവര്‍ സംസാരിക്കുന്നതു കണ്ടത്. അപ്പോള്‍ ഞാനും അജിത്തും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇന്നു സന്ദര്‍ശകരെ നിയന്ത്രിച്ചിട്ടുണ്ടെന്നും അതിനാലാണ്‌ അധികമാരും ഇല്ലാതിരുന്നതെന്നും നേരത്തേ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ കാബിനില്‍ സെല്‍വരാജ്‌ എം.എല്‍.എ. ഉണ്ടായിരുന്നു. കുറച്ചുകഴിഞ്ഞു മുഖ്യമന്ത്രി വന്നു. അദ്ദേഹം വിളിക്കുന്നുവെന്ന്‌ പറഞ്ഞതനുസരിച്ച്‌ ഞാനും ലക്ഷ്‌മിയും ജോപ്പനും കൂടി അദ്ദേഹത്തിന്റെ മുറിയിലേക്കു ചെന്നു.
മുഖ്യമന്ത്രി പുറത്തേക്കു പോകാന്‍ ഒരുങ്ങുകയായിരുന്നു. ഞങ്ങള്‍ സി.എമ്മിന്റെ മുറിയിലെ കസേരയുടെ പുറകില്‍നിന്നു. അദ്ദേഹം മേശയുടെ ഒരു വശത്തുകൂടി നടന്നുവന്നു. "സര്‍ ഇതാണു ഞാന്‍ പറഞ്ഞ ക്രഷര്‍ അസോസിയേഷന്റെ പ്രസിഡന്റ്‌ "എന്നുപറഞ്ഞ്‌ ലക്ഷ്‌മി എന്നെ പരിചയപ്പെടുത്തി. പരസ്‌പരം തൊഴുതു. "നിങ്ങളെപ്പോലുള്ളവര്‍ ഈ ഫീല്‍ഡില്‍ വരണമെന്നും സോളാര്‍ പവര്‍ അല്ലാതെ ഊര്‍ജപ്രതിസന്ധിക്കു മറ്റൊരു പരിഹാരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഡാമിലൊന്നും വെള്ളമില്ല, ക്രഷര്‍ അസോസിയേഷനിലെ പരാമാവധി ആള്‍ക്കാര്‍ ഈ പദ്ധതിക്കായി മുന്നോട്ടുവരണമെന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും ചെയ്‌തുതരാമെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡിയുണ്ടെന്നും അക്കാര്യങ്ങളൊക്കെ ലക്ഷ്‌മി "പറഞ്ഞു മനസിലാക്കിയിട്ടുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്‌മി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണെന്നു പറഞ്ഞു രണ്ടുലക്ഷം രൂപയുടെ ഡി.ഡി. നല്‍കി. അദ്ദേഹം അന്നേരംതന്നെ അതു ജോപ്പനെ ഏല്‍പ്പിച്ചു. ലക്ഷ്‌മി അദ്ദേഹത്തോടൊപ്പം പുറത്തേക്കിറങ്ങി. ലക്ഷ്‌മി വിളിച്ചതനുസരിച്ച്‌ ഞാനും ഒപ്പം ചെന്നു. മൂന്നു പേരും കൂടിയാണു ലിഫ്‌റ്റില്‍ താഴേക്കിറങ്ങിയത്‌. അദ്ദേഹം കാറില്‍ കയറി പോയി. മുഖ്യമന്ത്രിയുമായി വളരെ അടുപ്പമുള്ള രീതിയിലാണു ലക്ഷ്‌മി ഇടപെട്ടത്‌. കമ്പനിയുടെ പേര്‌ എടുത്തു പറഞ്ഞില്ലെങ്കിലും ലക്ഷ്‌മിയെക്കുറിച്ചു നല്ല രീതിയിലായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്.

നാല്‍പതുലക്ഷം രൂപയുടെ പേരില്‍ മുഖ്യമന്ത്രിയെപ്പോലെ ഒരാളെ പ്രതിസ്‌ഥാനത്തുനിര്‍ത്തുന്നതു ശരിയല്ലെന്നു തോന്നിയതു കൊണ്ടാണു ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ പേര്‌ തന്റെ അറിവോടെയല്ല ചേര്‍ത്തതെന്ന രീതിയില്‍ പത്രക്കുറിപ്പു നല്‍കാന്‍ അനുവദിച്ചത്‌. പത്രക്കുറിപ്പു നല്‍കിയതു താനല്ല. തന്റെ അറിവോടെയാണ്‌. മുഖ്യമന്ത്രിയെപ്പോലെ ഒരാളെ പ്രതിസ്‌ഥാനത്തുനിര്‍ത്തുന്നതു വ്യവസായിയായ തനിക്ക്‌ ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ്‌ അത്തരത്തില്‍ പ്രതികരിച്ചത്.