Tuesday, 30 July 2013

ന്യു ജെനറേഷന്‍ വ്യഥകള്‍ ഇപ്പോള്‍ കേരളത്തില്‍ ന്യൂ ജെനറേഷന്റെ കാലമാണ്. പൊതു സമൂഹം സഭ്യമല്ല എന്നു കരുതുന്ന സംഭാക്ഷണങ്ങള്‍ കുത്തി നിറച്ച്  പുറത്തിറക്കിയ മലയാള സിനിമകളെ ഉദ്ദേശിച്ചാണീ വിളിപ്പേരുണ്ടായത്. സിനിമയും കടന്ന് ഇപ്പോള്‍ ന്യൂ ജെനറേഷന്‍ രാഷ്ട്രീയത്തില്‍  നിറഞ്ഞാടിക്കൊണ്ടിരിക്കുന്നു. സഭ്യമല്ലാത്ത പ്രയോഗങ്ങള്‍ കേരള മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളില്‍ നിന്നുണ്ടാകുന്നു.

സോളാര്‍ വിഷയം പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനതില്‍ ഉള്ള പങ്കിനേപ്പറ്റി ആക്ഷേപമുണ്ടായി. അപ്പോള്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഇപ്രകാരം. എന്റെ ഓഫീസിലുള്ള ആര്‍ക്കും ഇതില്‍ യാതൊരു പങ്കുമില്ല. അവരെ ആരെയെങ്കിലും ബ്വലി കൊടുത്ത് ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കില്ല. ആരെയും ബലി കൊടുക്കില്ല എന്നു പറഞ്ഞ മുഖ്യമന്ത്രി തന്റെ ഓഫീസിലെ നാലു പേരെ ബലി കൊടുത്തു. ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലുമാക്കി. ന്യൂ ജെനറേഷന്റെ ആരംഭം ഇവിടെ തുടങ്ങി. ഇപ്പോള്‍ സോളാര്‍ വിവാദം ആര്‍ക്കും പിടിച്ചു നിറുത്താന്‍ വയ്യാത്ത തരത്തില്‍  പൊതു ജന മദ്ധ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിന്റെ പിന്നില്‍ ഉള്ള വലിയ ഒരു ശക്തി   കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തല നയിക്കുന്ന ഗ്രൂപ്പാണെന്നാണ്, ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച അഭിപ്രായം. അതുകൊണ്ട്  രമേശനെ നിശബ്ദനാക്കാന്‍ അദ്ദേഹമിപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ  തിണ്ണയില്‍ കിടന്ന് നിരങ്ങുന്നു. സോണിയ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചിട്ട് ഇതു വരെ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. അതിന്റെ കാരണം ഒരു പക്ഷെ വി ആര്‍ രാഗേഷിന്റെ  ഈ കാര്‍ട്ടൂണില്‍ പറയുന്നതായിരിക്കാം.പക്ഷെ ഈ തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിന്റെ പങ്ക് പറ്റാന്‍ താനില്ല എന്ന കടുത്ത നിലപാടിലാണിപ്പോള്‍ രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഗ്രൂപ്പും. അത്രക്ക് യോജിപ്പാണു രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലിപ്പോള്‍.

ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ന്യൂ ജെനറേഷന്‍ ഫലിതം വന്നത് അട്ടപ്പാടിയിലെ ആദിവാസികളുടെ വിഷയത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അട്ടപ്പാടിയില്‍  48 നവജാത ശിശുക്കൾ  മരിച്ചു. പോക്ഷകാഹാര കുറവായിരുന്നു മരണകാരണമെന്നറിഞ്ഞപ്പോള്‍  കേരളീയ സമൂഹം ലജ്ജിച്ചു തല താഴ്ത്തി. ജീവിത സൂചികയിലും ആരോഗ്യനിലവാരത്തിലും  പടിഞ്ഞാറന്‍ നാടുകളോട് കിടപിടിക്കുന്ന കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണിത്.അതിന്റെ ഗൌരവം മനസിലാക്കിയ കേന്ദ്ര മന്ത്രിസഭ മന്ത്രിയെ തന്നെ അട്ടപ്പാടിയിലേക്കയച്ചു. പ്രധാനമന്ത്രി തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ അയച്ചു കാര്യങ്ങള്‍ മനസിലാക്കി.  ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭ നല്‍കുന്ന അവാര്‍ഡ് മേടിച്ചു എന്ന കള്ളം പ്രചരിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി, താന്‍ അധികാരത്തില്‍ വന്ന ശേഷം ഈ ആദിവാസികളുമായി യാതൊരു വിധ സമ്പര്‍ക്കവും ഉണ്ടായില്ല എന്നത് ഉമ്മന്‍ ചാണ്ടിക്ക് നാണക്കേടായി തോന്നില്ല. കാരണം, കുറച്ചു നാളായി നാണക്കേടെന്താണെന്ന് അദ്ദേഹത്തിനറിയാതായിരിക്കുന്നു.പക്ഷെ ഒരു ഭരണാധികാരിയില്‍ നിന്നും വരാന്‍ പാടില്ലാത്ത ഒരു ന്യൂ ജെനറേഷന്‍ തമാശ അദ്ദേഹത്തിന്റെ നാവില്‍ നിന്നും വന്നു. അട്ടപ്പാടിയിലെ ആദിവസികള്‍ക്ക് ഇഷ്ടം പോലെ ഭക്ഷണം സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. പക്ഷെ അവര്‍ കഴിക്കുന്നില്ല. എന്തൊരു സങ്കടം!.പിന്നീട് ന്യൂ ജെനറേഷന്‍ തമാശ  വന്നത് ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ മനസാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ സി ജോസഫില്‍ നിന്നായിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ മദ്യം കഴിക്കുന്നതാണത്രെ അവജാത ശിശുക്കള്‍ മരിക്കാന്‍ കാരണം. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്നു പറഞ്ഞപോലെയാണ്, ഉമ്മന്‍ ചാണ്ടിയും കെ സി ജോസഫും.

ഇതില്‍ എത്ര വാസ്തവമുണ്ടെങ്കിലും ജയലക്ഷ്മി മന്ത്രിക്കോ, ജോസഫ് മന്ത്രിക്കോ, ഉമ്മൻ  ചാ ണ്ടി മുഖ്യമന്ത്രിക്കോ ഇതു വരെ  ഇതൊന്നും അറിയില്ലായിരുന്നു എന്നതാണു ശരി. കേരളം മുഴുവന്‍ ജനസമ്പര്‍ക്കം നടത്തി നാടകമാടുന്ന ഉമ്മന്‍ ചാണ്ടിക്ക് ഏതെങ്കിലും ആദിവാസി ഊരുകളില്‍ ഒരു ജനസമ്പര്‍ക്കെമെങ്കിലും   നടത്താന്‍ ഇതു വരെ തോന്നിയിട്ടില്ല. അവരുടെ വോട്ടിനു വിലയില്ലല്ലോ. പിന്നെ എന്ത് സമ്പര്‍ക്കം?

ന്യൂ ജെനറേഷന്റെ അടുത്ത പ്രഭവ കേന്ദ്രം ഡെല്‍ഹിയായിരുന്നു. അവിടെ നിന്ന് കേരളത്തെ കടത്തി വെട്ടി മൂന്നു ന്യൂ ജെനറേഷന്‍ തമാശകളാണു വന്നത്.

മുംബൈയില്‍ ഒരു നേരത്തെ  സുഭിക്ഷ ഭക്ഷണം ലഭിക്കാന്‍ 12 രൂപാ മതിയെന്ന് കോണ്‍ഗ്രസ് നേതാവ്, രാജ് ബബ്ബര്‍

Raj Babbar regrets Rs 12 meal remark, opposition guns for Cong (© Reuters)


ഡെല്‍ഹിയില്‍ ഒരു നേരത്തെ സുഭിക്ഷ ഭക്ഷണം ലഭിക്കാന്‍ അത്ര പോലും വേണ്ട, വെറും 5 രൂപാ മതിയെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് റഷീദ് മസൂദ്


Another Cong leader says Rs 5 enough for a meal in Delhi (© PTI)

 ഇതിനെയൊക്കെ കവച്ചു വയ്ക്കുന്നു. കേന്ദ്ര മന്ത്രി ഫറൂക്ക് അബ്ദുള്ളയുടെ ന്യൂ ജെനറേഷന്‍. അദ്ദേഹം ഒരു പട്ടണത്തെ പ്രത്യേകം എടുത്തു പറഞ്ഞില്ല. ഇന്‍ഡ്യ മൊത്തമായി തന്നെ പറഞ്ഞു. 1 രൂപക്ക് സുഭിക്ഷ ഭക്ഷണം ലഭിക്കുമത്രെ.

വയറു നിറക്കാന്‍ ഒരു രൂപ ധാരാളം -ഫാറൂഖ് അബ്ദുല്ല


ഒരു രൂപയ്ക്കും 12 രൂപയ്ക്കും ഇടയില്‍ കിടന്ന് കിളിത്തട്ടു കളിക്കുന്ന ഈ ജന്തുക്കള്‍ ഒരു നേരം ഭക്ഷണം കഴിക്കാന്‍ നികുതിദായകരുടെ എത്ര രൂപ ചെലവഴിക്കുന്നു എന്നത് പക്ഷെ ഇവര്‍ പറയുന്നില്ല.

ഈ മഹാന്‍മാരുടെ ശ്രേണിയിലേക്ക് എടുത്തു വയ്ക്കാവുന്ന മറ്റ് രണ്ട് മഹദ്‌വ്യക്തികള്‍ കൂടിയുണ്ട്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അഹ്‌ലുവാലിയയും ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതും. ദിവസം 29 രൂപ വരുമാനമുണ്ടെങ്കില്‍ ഒരു കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നടക്കുമെന്നാണ്, അഹ്‌ലുവാലിയ തമ്പുരാന്റെ പക്ഷം. ഡെല്‍ഹിയില്‍ ഒരു കുടുംബത്തിന്, ഒരു മാസം സുഭിക്ഷമായി ജീവിക്കാന്‍ 600 രൂപാ മതിയെന്നാണ്, ഷീലയുടെ അഭിപ്രായം.

അഹ്‌ലുവാലിയ തമ്പുരാന്‍ കേരളത്തില്‍ വന്ന് പണ്ടൊരു ന്യൂ ജെനറേഷന്‍ തമാശ പറഞ്ഞിരുന്നു. നിങ്ങള്‍ കൃഷിഭൂമിയൊക്കെ നികത്തി കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ പണുതോളൂ. തമിഴനും തെലുങ്കനും  നിസാര വിലക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങള്‍ക്ക് തന്നോളും എന്നാണത്. ഇപ്പോള്‍ കേരളത്തിലേക്ക് തമിഴനും തെലുങ്കനും നല്‍കുന്നവയുടെ വില എത്രയെന്ന് ഈ ഭീകരനോട് ചോദിക്കാന്‍ വിവേകമുള്ള ഒരു സരിത എം എല്‍ എല്‍ യോ ഹരിത എം എല്‍ എ യോ ഇന്ന് കേരളത്തില്‍ ഇല്ല.

ഇതേ അഹ്‌ലുവലിയ നടത്തിയ മറ്റു ചില ജന സേവങ്ങളുടെ കാര്യം കൂടി പറയാം. ഇദ്ദേഹത്തിനു തൂറാനുള്ള (ക്ഷമിക്കണം. ഇത് ന്യൂ ജെനറേഷന്‍ കാലമല്ലേ. ഞാനും അല്‍പ്പം ന്യൂ ജെനറേഷന്‍ പാതയിലൂടെ സഞ്ചരിക്കട്ടെ) സര്‍ക്കാര്‍ കക്കൂസ് മോടിപ്പിക്കാന്‍ വേണ്ടി ചെലവാക്കിയ തുക 35 ലക്ഷം രൂപയാണ്. ഇത്രയേറെ വിലപിടിപ്പുള്ള കക്കൂസില്‍ തൂറാന്‍ മാത്രം എന്താണിദ്ദേഹം കഴിക്കുന്നതെന്ന് ആര്‍ക്കെങ്കിലും  പറയാന്‍ സാധിക്കുമോ?

ന്യൂ ജെനറേഷന്‍ തമാശ പറയുന്ന കാര്യത്തില്‍ കേരളത്തിലെ ഒരു ഹരിത എം എല്‍ എ, വി റ്റി ബലറാം,  ഒട്ടും പിന്നിലല്ല. തൃത്താല എം എല്‍ ആയ ഇദ്ദേഹത്തിനൊരു Face book അക്കൌണ്ട് ഉണ്ടായിരുന്നു. http://www.facebook.com/vtbalram . അതിന്റെ നെറ്റിയില്‍ എഴുതി വച്ചിരിക്കുന്നത് "നെറികേടിനെ നിലപാടു കൊണ്ട് ചോദ്യം ചെയ്യുക" എന്നാണ്. ഇന്നലെ വരെ ഉണ്ടായിരുന്ന ഈ അക്കൌണ്ട് ഇപ്പോള്‍ കാണാനില്ല. അവിടെ ചില നെറികേടുകളും അതിനെ അദ്ദേഹം ചോദ്യം ചെയ്ത രീതികളും ബലറാം വിശദീകരിച്ചിട്ടുണ്ട്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം എ ജോണിന്റെ കാലത്തൊരു മുദ്രവാക്യം ഉണ്ടായിരുന്നു. പരിപാടിയിലുള്ള പിടിവാശിയാണ്, പരിവാര്‍ത്തനവാദിയുടെ പടവാള്‍ എന്നായിരുന്നു അത്.മുദ്രവാക്യം മുഴക്കിയതല്ലാതെ ഒരു പരിവര്‍ത്തനവും എം എ ജോണും കൂട്ടരും കൊണ്ടു വന്നതായി കേട്ടിട്ടില്ല. അതുതന്നെയാണ്, ബലറാമിന്റെ കാര്യത്തിലും ഉണ്ടാകുന്നത്.

കേരളം ഭരിക്കുന്ന ഭരണ കക്ഷി എം എല്‍ എ ആണു ബലറാം. കേരളത്തില്‍ എന്തെങ്കിലും നെറികേടുണ്ടെങ്കില്‍ അതിനെ തിരുത്താന്‍ അധികാരമുള്ളതാണ്, ഭരണ കക്ഷി. കേള്‍ക്കുന്ന നാലഞ്ചുപേരുടെ കയ്യടി വാങ്ങാന്‍ വേണ്ടി നെറികേടുകള്‍ക്കെതിരെ ആക്രോശിച്ചാലൊന്നും ഒരു നെറികേടും ഓടിപ്പോകില്ല. അതിനെതിരെ നടപടി എടുക്കണം. അതിനുള്ള ആര്‍ജ്ജവമാണു  വേണ്ടത്. നിര്‍ഭാഗ്യവശാല്‍ ബലറാമിനതില്ല.


അദ്ദേഹ ത്തിന്റെ  മറ്റൊരു Facebook account ഇതാണ് .


അതിന്റെ ചില screen shot കള്‍ ഇവയാണ്.  ഉമ്മന്‍ ചാണ്ടിയുടെ ന്യൂ ജെനറേഷന്‍ തമാശയെ കവച്ചു വയ്ക്കുന്ന ന്യൂ ജെനറേഷാനാണിവ.

 എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ വേണ്ടി  ഇറക്കിയ ഒരു സര്‍ക്കുലര്‍ ആണു പ്രതിപാദ്യ വിഷയം. ബലറാം ആക്രോശിച്ചതുകൊണ്ട് ഒന്നും ഉണ്ടായില്ല സര്‍ക്കാര്‍ ആ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഈ സര്‍ക്കുലറിനേക്കുറിച്ച് അഭിപ്രായം പറഞ്ഞ ബലറാം പക്ഷെ, മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ചുകൊണ്ട് ഒരു സര്‍ക്കുലര്‍ ഇറക്കിയതിനേക്കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല.  സംഘപരിവാറിനെ എതിര്‍ക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ബലറാം തീവ്ര മുസ്ലിം നിലപാടുകളെ എതിര്‍ക്കുന്ന ഒരു പ്രസ്താവനയും നടത്തി കണ്ടിട്ടില്ല. അതൊന്നുമൊരു പക്ഷെ അദ്ദേഹത്തിനു നെറികേടായി തോന്നുന്നുണ്ടാവില്ല.


കൃഷിഭൂമി നികത്തി വിമാനത്താവളമുണ്ടാക്കുന്നതിനെതിരെ യഥാര്‍ത്ഥ പരിസ്തിതിവാദികള്‍ നടത്തുന്ന സമരത്തോടനുഭാവം പ്രകടിപ്പിക്കാനാണീ അഭിനയം. നിയമസഭയിലെ ഭൂരിപക്ഷം എം എല്‍ എമാര്‍ ഒപ്പിട്ട നിവേദനത്തില്‍ താനും ഒപ്പിടാം എന്നാണിദ്ദേഹത്തിന്റെ  വെല്ലുവിളി. എന്തിനാണതെന്നാരും ചോദിക്കരുത്. അതും ഒരു നെറികേടിനെതിരെ എടുക്കുന്ന നിലപടായിട്ടാണിദ്ദേഹത്തിന്റെ അഭിനയം.   ആരെതിര്‍ത്താലും ഈ നെറികേടുമായി മുന്നോട്ടു പോകുമെന്നാണു ഉമ്മന്‍ ചാണ്ടി പറയുന്നത്. 


ഇതിനോര്‍ത്ഥമേ ഉള്ളു. ബലറാമല്ല അദ്ദേഹത്തിന്റെ അപ്പൂപ്പന്‍ എതിര്‍ത്താലും വിമാനത്താവളം പണിയുമെന്നാണത്. ബലറാമിനീ നെറികേടിനെ നിലപാടുകൊണ്ട് ചോദ്യം ചെയ്യാം. ആരുമതിനെ ഗൌനിക്കില്ല. 
ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞ നെറികേടിനോടുള്ള നിലപാടാണിത്. ബലറാമിനെ ആരോ ഹിന്ദു എം എല്‍ ആയി മുദ്ര കുത്തി എന്നാണദ്ദേഹത്തിന്റെ തോന്നല്‍,. ആ തോന്നലില്‍ നിന്നാണീ നിലപാടുണ്ടായത്. ദേവസം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന എം എല്‍ എ മാരെ ഇന്നു വരെ അരും ഹിന്ദു എം എല്‍ എ ആയി മുദ്ര കുത്തിയിട്ടില്ല. തൃത്താലയിലെ മുസ്ലിം വോട്ടില്‍ കണ്ണു വച്ച് നടത്തുന്ന ഒരു കപടാഭിനയമാണിത്. ആദ്യം മസിലു പിടിച്ചു നിന്ന ബാലറാം, ഉമ്മന്‍ ചാണ്ടി കണ്ണുരുട്ടിയപ്പോള്‍ അനുസരണയുള്ള കുഞ്ഞാടിനേപ്പോലെ പോയി വോട്ടു ചെയ്തു. അത്രയേ ഉള്ള നെറികേടിനെതിരെ എടുക്കുന്ന ബലറാം വക നിലപാട്.


ഇതാണ്, ബലറാമിന്റെ ഏറ്റവും വലിയ ന്യൂ ജെനറേഷന്‍ വ്യഥ. ബലറാമിന്റെ ഗുരു സങ്കല്‍പ്പിച്ചതുകൊണ്ട് കേരളത്തില്‍ ജാതിയോ മതമോ ഇല്ലെന്നാണീ കാപട്യത്തിന്റെ അഭിനയം. രമേശ് ചെന്നിത്തല എന്ന നായരെ മന്ത്രിയാക്കി മന്ത്രിസഭയുടെ ജാതി സമവാക്യം സന്തുലിതമാക്കാന്‍ ബലറാമിന്റെ നേതാവ്, ഉമ്മന്‍ ചാണ്ടി കിടന്ന് ചക്രശ്വാസം വലിക്കുകയാണ്. നയരാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഇതൊന്നുമറിയില്ല എന്ന് ഭാവിച്ചു കൊണ്ട് ബലറാം  നടത്തുന്ന ഈ അഭിനയത്തിന്, ഓസ്കര്‍ അവാര്‍ഡ് കൊടുക്കേണ്ടീ വരും. കേരളത്തെ ജാതി മത ശക്തികള്‍ക്ക്  തീറെഴുതികൊടുക്കുന്നത് ബലറാമിന്റെ പാര്‍ട്ടി ആയ കോണ്‍ഗ്രസാണ്. അതിനൊക്കെ നിയമസഭയില്‍ കൈ പൊക്കി പിന്തുണ കൊടുത്തിട്ട്, പുറത്തു വന്ന് ഇതുപോലെ മുഖം മൂടി ധരിക്കുന്ന ബലറാമിനേപ്പോലുള്ളവരാണീ നാടിന്റെ ശാപം. മുസ്ലിം ലീഗെന്ന മത സംഘടനയുടെ മുന്നില്‍ ഉമ്മന്‍ ചാണ്ടി സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്നു. ഞാഞ്ഞൂളായ ബലറാം ജാതി ചിന്തക്കും മത ചിന്തക്കുമെതിരെ ഗീര്‍വാണം ​അടിക്കുന്നു. ഇതാണു പത്തരമാറ്റുള്ള ന്യൂ ജെനറേഷന്‍. 

ബലറാമിനോടരപേക്ഷ ഉണ്ട്. ശ്രീനാരായണനെ വെറുതെ വിട്ടേക്കുക. താങ്കളേപ്പോലുള്ള കാപട്യങ്ങളുടെ കയ്യില്‍ അദ്ദേഹം ഒതുങ്ങില്ല.

18 comments:

kaalidaasan said...

സോളാര്‍ വിഷയം പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനതില്‍ ഉള്ള പങ്കിനേപ്പറ്റി ആക്ഷേപമുണ്ടായി. അപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഇപ്രകാരം. എന്റെ ഓഫീസിലുള്ള ആര്‍ക്കും ഇതില്‍ യാതൊരു പങ്കുമില്ല. അവരെ ആരെയെങ്കിലും ബ്വലി കൊടുത്ത് ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കില്ല.

ആരെയും ബലി കൊടുക്കില്ല എന്നു പറഞ്ഞ മുഖ്യമന്ത്രി തന്റെ ഓഫീസിലെ നാലു പേരെ ബലി കൊടുത്തു. ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലുമാക്കി. ന്യൂ ജെനറേഷന്റെ ആരംഭം ഇവിടെ തുടങ്ങി.

ajith said...

ഇവരില്‍ നിന്ന് നന്മയൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് സര്‍പ്രൈസുകളില്ല!!

kerala mon said...

നിന്നെപോലുള്ള നസ്രനികൽക്കു rss നോടോപ്പോം നിൽക്കാമെങ്കിൽ ബൽരമിനു മുസ്ലിമ്കലോടോപ്പോം നില്ക്കാം.നിന്റെ അനുവാദം വേണ്ട

ഡിങ്കന്‍ നായര്‍ said...

കാക്കാന്‍റെ വികാരം വ്രണപ്പെട്ടല്ലോ?

kaalidaasan said...

അജിത്,

നന്മ ഇല്ലെങ്കിലും തിന്മ ഇഷ്ടം പോലെ ഉണ്ട്. ചെന്നിത്തല കേരളത്തില്‍ തെക്കു വടക്ക് നടന്നിരുന്നു. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി ഇന്‍ഡ്യയില്‍ തെക്കു വടക്ക് നടക്കുന്നു. കേരളത്തിന്റെ ഏത് പ്രശ്നം പരിഹരിക്കാനാണ്, നികുതി ദായകരുടെ പണം ചെലവാക്കി ഈ നടപ്പു നടക്കുന്നതെന്ന് മനസിലാകുന്നില്ല. ആ പണം ഉണ്ടെങ്കില്‍ കേരളത്തിലെ റോഡുകളിലെ നാലു കുഴിയെങ്കിലും നികത്താമായിരുന്നു.

kaalidaasan said...

kerala mon,

ബലറാം മുസ്ലിങ്ങളോടൊപ്പം നിന്നോട്ടേ. എനിക്ക് യാതൊരു പ്രശ്നവുമില്ല. ഹിന്ദുക്കളോടൊപ്പം നില്‍ക്കാനേ അദ്ദേഹത്തിനു ബുദ്ധിമുട്ടുള്ളു. താങ്കള്‍ പറയുന്നതുപോലെ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം ബലറാം എന്ന ഒട്ടകപക്ഷിക്കില്ല.

മുസ്ലിം യൂത്ത് ലീഗ് ഇന്നൊരു പ്രമേയം പാസാക്കിയതായി റിപ്പോര്‍റ്റുണ്ടായിരുന്നു. മലബാര്‍ സംസ്ഥാനം രൂപഈകരിക്കണമെന്നാണാ പ്രമേയം. ബലറാമിനും അതിനോട് യോജിക്കാം. അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യാം.

kerala mon said...

അത് തികച്ചും മതേതരമായ ആവശ്യമാണ് .മലബാറിൽ എല്ലാ മത വിഭാഗവുമുണ്ട് .പക്ഷെ കേരളം പോലൊരു ചെറിയ സംസ്ഥാനം വിഭജിക്കുന്നത് വിടടിതമാണ് .പകരം തലസ്ഥാനം തൃശൂർ ആക്കുന്നതാണ്‌ ഉചിതം.

kaalidaasan said...

kerala mon,

കേരളത്തില്‍ ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഉണ്ടാക്കുക എന്നത് മതേതരമായ ആവ്ശ്യമല്ല. മുസ്ലിം തീവ്രവാദ അജണ്ടയാണ്. ചില തീവ്രവാദ സംഘടനകളുടെ ലഘുലേഖകളില്‍ അതുണ്ടായിരുന്നു., മുഖ്യമന്ത്രി ആയിരുന്ന വി എസ് അത് പറഞ്ഞപ്പോള്‍ കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ മുസ്ലിങ്ങള്‍ക്കാകെ ഹാലിളകിയത് കേരളം കണ്ടതാണ്. സൂകര പ്രസവം പോലെയല്ലെ മലപ്പുറം ജില്ലയില്‍ പെറ്റു പെരുകുന്നത്. മലബാര്‍  എന്ന സംസ്ഥാനം ഉണ്ടാക്കിയെടുത്താല്‍ 50 വര്‍ഷം കൊണ്ട് പെറ്റു പെരുകി മുസ്ലിം ഭൂരിപക്ഷമാക്കാന്‍ ഉള്ള ശേഷി മുസ്ലിങ്ങള്‍ക്കുണ്ട്. അതാണ്, പ്രമേയ രൂപത്തില്‍ യൂത്ത് ലീഗ് പറഞ്ഞതും.

kaalidaasan said...

ഡിങ്കന്‍,

മുസ്ലിങ്ങളുടെ വികാരം വളരെ പെട്ടെന്ന് വൃണപ്പെടും. കേരളത്തില്‍ ഒരു കാക്ക പറന്നാലും അത് മുസ്ലിങ്ങള്‍ക്കെതിരെ എന്നവര്‍ സ്ഥാപിച്ചെടുക്കും. ഇപ്പോള്‍ മുസ്ലിം ലീഗും ഉമ്മന്‍ ചണ്ടിയും ചേര്‍ന്ന് ഒരു നാടകം കളിക്കുന്നുണ്ട്. ലീഗ് ഒരു ബാധ്യത ആണെന്നു പറഞ്ഞ രമേശ് ചെന്നിത്തലയെ പരമാവധി നാണം കെടുത്തുക എന്നതാണിപ്പോള്‍ ലീഗിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ലക്ഷ്യം.

സോളാര്‍ വിഷയത്തില്‍ നിന്ന് കേരളത്തിന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി എന്ന കാപട്യം  നടത്തുന്ന മറ്റൊരു കളിയാണിത്. അതിനദ്ദേഹത്തിന്റെ സൃഗാല ബുദ്ധി മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും കൂടി ഇതിലേക്ക് വലിച്ചിഴച്ചു. ഇതിന്റെ മറവില്‍ സരിതയും ബിജുവും ശാലുവുമായി നല്ല കാരാറുണ്ടാക്കും. അവര്‍ക്കെതിരെ ഉള്ള എല്ലാ കേസുകളും ഒത്തു തീര്‍പ്പാക്കും. ചാണ്ടി ആരാ മോന്‍? ഇതു വരെ വെട്ടിച്ച കോടികള്‍ ചാക്കുകെട്ടുകളായി ഉമ്മന്റെയും സംഘത്തിന്റെയും കയ്യിലുണ്ട്. അത് കൊണ്ട് കൊടുത്തു തീര്‍ക്കാന്‍ പറ്റാത്ത ഒരു സാമ്പത്തിക പ്രശ്നവും  ഇതിന്റെ പിന്നില്‍ ഇല്ല. പണം പോയവര്‍ക്ക് പണം കിട്ടിയാല്‍ അവരുടെ പരാതി തീരും,. കാരണം ഇത് മുഴുവന്‍ കള്ളപ്പണമാണ്.

രമേശന്‍ മന്ത്രിസഭയില്‍ വരുന്നതോ വരാത്തതോ കേരളത്തെ യാതൊരു തരത്തിലും ബാധിക്കില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്ക് ഇല്ലാതെയും ആകില്ല. എന്ന് ഉമ്മന്‍ ചണ്ടിക്ക് നന്നായി അറിയാം. എല്ലാവരെയും വിഡ്ഢികളാക്കുന്ന ചാണ്ടി തന്ത്രം മാത്രമാണിത്. ലീഗിന്റെ അടുക്കളയില്‍ ഇന്നലെ പോയി പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ടാകും. അത് മൂന്നാമത്തെ പാര്‍ലമെന്റ് സീറ്റാകും. ലീഗത് മേടിച്ചെടുക്കും. മാണി അണ്ടി കളഞ്ഞ അണ്ണാനേപ്പോലെ നടക്കും. മോനു കേന്ദ്ര മന്ത്രിസ്ഥാനവും രണ്ടാമത്തെ പാര്‍ലമെന്റ് സീറ്റും കിട്ടില്ല. എന്നത്തെയും പോലെ അപമാനിതനായി തുടരും. രമേശന്‍ ഈ ചതിയില്‍ വീഴുമോ എന്ന് കാത്തിരുന്നു കാണാം. വീണാല്‍ അത് രമേശന്റെ കഷ്ടകാലം. ഒരു ഉപമുഖ്യമന്ത്രി പദത്തിനു വേണ്ടി ഉള്ള മാനം കൂടി അദ്ദേഹം കളഞ്ഞു കുളിച്ചാല്‍ അതദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയുടെ അവസാനമായിരിക്കും.

ലീഗും മാണിയും  മസിലു പിടിക്കും. ഉമ്മന്‍ അത് ചെയ്യിക്കും. അതിനു വേണ്ടി ,  ഡെല്‍ഹി- കേരള- ലീഗ് ഹൌസ് ഷട്ടില്‍ സര്‍വീസ് നടത്തും. ഈ നാടകമിങ്ങനെ തുടരും. എല്ലാ തെളിവുകളും നശിപ്പിച്ച് സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതുവരെ. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നകന്നാലും നശിച്ചാലും ഉമ്മന്‍ ചാണ്ടിക്ക് പ്രശ്നമില്ല. തന്റെ ധാര്‍ഷ്ട്യവും  ഗൂഡ ലക്ഷ്യങ്ങളും നടക്കണമെന്നു മാത്രമാണാഗ്രഹം.

kaalidaasan said...

ലീഗിനു വാരിക്കോരി കൊടുത്ത് അവസാനം ഉമ്മന്‍ ചാണ്ടി ആപ്പിലായി. രമേശനെ മെരുക്കാന്‍ ലീഗിന്റെ സഹായമുണ്ടകുമെന്ന് ഉമ്മന്‍ കരുതിയിരുന്നു. ഇതനുസരിച്ച് ലീഗ്, മാണി വിഭാഗങ്ങളുമായി ഉമ്മന്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഹൈക്കമാന്‍ഡുമായുള്ള വിശദ ചര്‍ച്ചക്ക് ദല്‍ഹിയിലേക്ക് ക്ഷണിച്ചു. ഹൈക്കമാന്‍ഡില്‍നിന്ന് ക്ഷണമുണ്ടായാല്‍ വരാമെന്ന് അവര്‍ അറിയിച്ചു. ഉടന്‍ ക്ഷണമുണ്ടാകുമെന്ന് ഉമ്മന്‍ ഉറപ്പും നല്‍കി. ഉറപ്പിനത്തെുടര്‍ന്ന് വ്യാഴാഴ്ച ഡെല്‍ഹിക്ക്പോകാന്‍ മാണിയും ലീഗും  തയ്യാറെടുത്തു. പക്ഷെ ക്ഷണം മാത്രം ഉണ്ടായില്ല.
ക്ഷണമില്ലാതെ ദല്‍ഹിയിലത്തെിയാല്‍ നാണം കെടേണ്ടിവരുമെന്ന് ഐ ഗ്രൂപ്പ് ലീഗ്, മാണി വിഭാഗം നേതാക്കളെ അറിയിച്ചു. അതുകൊണ്ട് ദല്‍ഹി യാത്ര ഒഴിവാക്കി. ഉമ്മന്‍  കോഴിക്കോട് ലീഗ് ഹൗസിലത്തെി ലീഗുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ നിലപാട് മാറ്റിയില്ല. സോണിയാഗാന്ധിക്ക് എന്തെങ്കിലും ആലോചിക്കാനുണ്ടെങ്കില്‍ ദല്‍ഹിയിലേക്ക് വരാമെന്ന് ലീഗ് അറിയിച്ചു. അപ്പോള്‍ മുകുള്‍ വാസ്നിക്ക്, അഹമ്മദ്പട്ടേല്‍ എന്നിവരുമായി ചര്‍ച്ച നടത്താമെന്നായിരുന്നു ഉമ്മന്റെ നിലപാട്.
അതിനു വേണ്ടി ഡെല്‍ഹി വരെ പോകേണ്ടെന്ന് ലീഗ് തീരുമാനിച്ചു. ലീഗിനേക്കൊണ്ട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തി ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന ഉമ്മന്‍ പദ്ധതി പൊളിഞ്ഞു പോയി.

ദല്‍ഹിയില്‍നിന്ന് ക്ഷണം ലഭിക്കാതിരുന്നതിന് പുറമെ ജോസ് കെ. മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം നേടിക്കൊടുക്കുകയെന്ന മോഹം നടക്കില്ലെന്നറിഞ്ഞ മണിയും  ദല്‍ഹി യാത്ര ഒഴിവാക്കി. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ഉമ്മന്റെ ആഗ്രഹം അംഗീകരിക്കില്ലെന്നതാണിപ്പോഴത്തെ അവസ്ഥ. ഉപമുഖ്യമന്ത്രിപദം ലീഗിന് അവകാശപ്പെട്ടതാണെന്ന് ലീഗും കോണ്‍ഗ്രസിന് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് മാണിയും പറയുന്നു.ഘടകകക്ഷികളുടെ അമിതമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ചെന്നിത്തലക്ക് ഒരു സ്ഥാനവും വേണ്ടെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ്. ലീഗിനും മണിക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി, കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി മുഖ്യമന്ത്രി കസേരയില്‍ കടിച്ചു തൂങ്ങാമെന്ന ഉമ്മന്റെ മോഹമണു പൊലിഞ്ഞു തല്‍ക്കാലം  പോയി പക്ഷെ ഉമ്മന്‍ ചണ്ടി അടങ്ങിയിരിക്കില്ല. കസേര സംരക്ഷിക്കാന്‍ ഏതറ്റം വരെയും അദ്ദേഹം പോകും. ഇപ്പോള്‍ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ഉപമുഖ്യമന്ത്രിപദത്തിലൂടെ പരിഹാരം കാണാനുള്ള നീക്കം അടഞ്ഞ അദ്ധ്യായമായി. ഇനി ഉമ്മന്റെ അടുത്ത നീക്കം കാത്തിരുന്നു കാണാം. തിരുവഞ്ചൂരിനെ ബലി കൊടുത്ത് അഭ്യന്തര വകുപ്പ് നല്‍കി രമേശിനെ മന്ത്രിസഭയില്‍ എടുക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

ktahmed mattanur said...

പാരമ്പര്യമായി വേട്ടയ്ക് പോക്കായിരുന്നോ ജോലി,ഇത്രയും തോലുകള്‍ എവിടുന്നുകിട്ടി,എത്ര മറച്ചു വെച്ചാലും ആ പല്ലിനിടയില്‍ പറ്റിപ്പിടിച്ച മാംസത്തിന്റെ അംശവും രക്തകറയും ദുര്‍ഗന്ധവും ഒക്കെയായപ്പോള്‍ അകത്താരാണെന്ന് എല്ലാവര്‍കും നന്നായി മനസിലാവുന്നു,,എറിയുന്നത് കണ്ടാല്‍ കുറുനരിക്കുള്ളതാണെന്ന് തോന്നുമെങ്കിലും അതിനപ്പുറം ചെന്നെത്താനുള്ള ഏറാണതെന്ന് മനസിലാവുന്നുണ്ടേ.

kaalidaasan said...

ശുഭ വാര്‍ത്ത കേള്‍ക്കാം എന്നു പറഞ്ഞ് ഡെല്‍ഹിയിലേക്ക് പോയ ഉമ്മന്‍ ചാണ്ടി അശുഭ വര്‍ത്തകളുമായി തിരികെ വരുന്നു. പ്രതിസന്ധി പരിഹരിച്ച് പരിഹരിച്ച് ഇനി തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ്, ഉമ്മന്‍ ചാണ്ടിക്ക്. രമേശിന്റെ മന്ത്രിസഭാ പ്രവേശനത്തോടെ തീരാവുന്ന ചെറിയ പ്രശ്‌നമാണു സോളാര്‍ അഴിമതി ആരോപണം എന്നായിരുന്നു സോണിയയെ ഉമ്മന്‍ ചാണ്ടി ധരിപ്പിച്ചിരുന്നത്. അത് സോണിയ അപ്പാടെ വിശ്വസിച്ച് ഇതു വരെ തന്നെ എല്ലാ കുതന്ത്രങ്ങള്‍ക്കും  മൌനനുവാദം നല്‍കിയ സോണിയ ഇതും വിശ്വസിക്കും  എന്നായിരുന്നു, ചാണക്യന്റെ മനോരാജ്യം. പക്ഷെ പാളിപ്പോയി. താന്‍ മന്ത്രിസഭയില്‍ എത്തുന്നതുകൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കില്ലെന്നു ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുന്നതില്‍ രമേശന്‍ വിജയിച്ചു. സ്വന്തം വകുപ്പായിരുന്ന ആഭ്യന്തരം കെ പി സി സി പ്രസിഡണ്ടായിരുന്ന രമേശനോടു പോലും ആലോചിക്കാതെ തിരുവഞ്ചൂരിനു നല്‍കാന്‍ ഉമ്മന്‍ ചാണ്ടിക്കു രണ്ടു മിനിട്ട്‌ പോലും വേണ്ടിവന്നില്ല. പക്ഷെ അത് രമേശിനു നല്‍കണോ വേണ്ടയോ എന്ന് രണ്ടു മാസം ആലോചിച്ചു. അവസാനം അപമനിതനായി. രമേശന്‍  കൂടുതല്‍ ശക്തനുമായി. ഹൈക്കമാന്റും കൈ വിട്ട ഉമ്മന്‍ ചാണ്ടി ഇനിയെങ്കിലും രാജി വയ്ക്കുന്നതാണു നല്ലത്.

സോണിയയുടെ വീട്ടില്‍ നിന്നും ഇറങ്ങി വന്ന രമേശന്‍ പറഞ്ഞത് ഇതായിരുന്നു. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേത്രുത്വം കൊടുക്കാന്‍ കഴിയുന്നതാണ്, ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ ചേരുന്നതിനേക്കാള്‍  എനിക്കിഷ്ടം. മന്ത്രി സഭയില്‍ ചേരണമെന്നുള്ള നിര്‍ദ്ദേശങ്ങളുണ്ടായപ്പോള്‍  എനിക്കുണ്ടായ വേദനാജനകമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി ഉമ്മന്‍ ചാണ്ടി നയിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ല എന്ന് തീരുമാനിച്ചിരുന്നു. എന്നെ മന്ത്രി സഭയില്‍ എടുക്കാന്‍ വേണ്ടി അനാവശ്യമായ വിലപേശലുകളും, അനാവശ്യമായ വിട്ടുവീഴ്ചകളും  അനാവശ്യമായ വാഗ്ദാനങ്ങളും, ഭാവിയില്‍ ഉണ്ടാകുന്ന കാര്യങ്ങളിലുള്ള അനാവശ്യമായ ഉറപ്പുകളും നല്‍കരുത് എന്നുള്ള കാര്യത്തില്‍ എനിക്ക് വളരെ നിര്‍ബന്ധമുണ്ട്.എന്റെ ഏതെങ്കിലും ഒരു സ്ഥാനത്തിനു വേണ്ടി കോണ്‍ഗ്രസിലെ പ്രവര്‍ത്തകരുടെ വികാരങ്ങളെ അടിയറ വയ്ക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഒരു പുനസംഘടനയുമുണ്ടാകില്ല.

ഇനി ഒരിക്കലും മന്ത്രി ആകില്ല എന്നല്ല രമേശന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടി നയിക്കുന്ന ഒരു മന്ത്രിസഭയില്‍ അംഗമാകില്ല എന്നു മാത്രമാണ്.

ഐസ് കട്ടയില്‍ പെയിന്റടിക്കാം എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം. സോളാര്‍ എന്ന ഐസ് കട്ടയില്‍ രമേശന്‍ എന്ന പെയിന്റടിച്ച് രമേശനേക്കൂടെ ഇതിന്റെ പാപഭാരം ഏല്‍പ്പിക്കാം എന്ന തന്ത്രം  പക്ഷെ ആകെ പൊളിഞ്ഞു പോയി. രമേശനു നല്ല പദവി നല്‍കി മന്ത്രിസഭാ പുനസംഘടന നടത്തും എന്ന് കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും  പറഞ്ഞു നടന്നിരുന്നു. സോണിയയേക്കൊണ്ട് രമേശനെ മന്ത്രി സഭയിലേക്ക് എങ്ങനെയെങ്കിലും ഉന്തി തള്ളി കയറ്റാന്‍  സാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടിയും കരുതിയിരുന്നു. ഉമ്മന്‍  ചാണ്ടിയുമായി സംസാരിച്ച് മുല്ലപ്പള്ളി ആവേശത്തോടേ പറഞ്ഞത് , തീരുമാനം ആയെന്നും രമേശ്‌ മന്ത്രിയാകുമെന്നും ആയിരുന്നു. സോണിയയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്‌ച നടത്തിയതോടെ രമേശ്‌ മന്ത്രിസഭയില്‍ എത്തുമെന്ന പ്രചാരണം അതി ശക്തമായി. ലഡ്ഢു വിതരണം ചെയ്യാന്‍ ഇരുന്നവരെ പക്ഷെ രമേശന്‍ നിരാശപ്പെടുത്തി. നിരശനായ ഉമ്മന്‍ ചാണ്ടി , രമേശ് ഏത് സഹചര്യത്തിലാണത് പറഞ്ഞതെന്ന് അറിയില്ല എന്ന് ദീന സ്വരത്തില്‍ പറഞ്ഞ് തടി തപ്പി.

ലീഗിനെ വച്ച് ഉമ്മന്‍ ചാണ്ടി നടത്തിയ കളി രമേശന്‍ പൊളിച്ചു കൊടുത്തു. കൂടെ ലീഗിനേപ്പറ്റി പണ്ട് പറഞ്ഞ ഒന്നു കൂടെ അടിവരയിട്ട് പറഞ്ഞു. ലീഗിന്റെ ഭാവിയിലെ വിലപേശല്‍ അംഗീകരിക്കില്ല എന്നാണത്. അതാണു പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമെന്നു കൂടി പറഞ്ഞു. എല്ലാവര്‍ക്കും കാര്യമൊക്കെ മനസിലായിട്ടുണ്ട്. ഉമ്മനും മനസിലായി. പക്ഷെ കുരുട്ടു ബുദ്ധി അത് സമ്മതിക്കാന്‍ അനുവദിക്കുന്നില്ല.

ഇപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി. സോളാര്‍ വിഷയം ഉമ്മന്‍ ചാണ്ടി ഒറ്റക്ക് നേരിടേണ്ടി വരും. രമേശനോ പാര്‍ട്ടിയോ അതിനു വേണ്ടി ഉണ്ടാകില്ല.

ഇത് ചെന്നു കൊണ്ടത് ലീഗിലാണ്. അവര്‍ അടിയന്തര യോഗം ചേര്‍ന്നു. ഉമ്മനും രമേശനും നേര്‍ക്ക് നേര്‍  പയറ്റുമ്പോള്‍ ആ വിടവില്‍ കൂടി പലതും നേടിയെടുക്കാം എന്ന അവരുടെ ഗാല ബുദ്ധി എല്ലാം തകിടം മറിച്ചു. ബാക്കി അടുത്ത നാളുകള്‍  കാണാം.

kaalidaasan said...

അഹമ്മദ് മട്ടന്നൂര്‍,

എറിയുന്നത് എവിടെ ചെന്നു കൊള്ളുന്നു എന്ന് താങ്കള്‍ക്ക് മനസിലായല്ലൊ. അതിനു വേണ്ടി തന്നെയാണ്, എറിയുന്നത്.

ktahmed mattanur said...

പകലു മാത്രം ചികില്‍സ നടത്തുന്ന ഡോക്ടറാണോ?.

മലക്ക് said...

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഉമ്മൻ ചാണ്ടി രാജി വയ്ക്കുക തന്നെ ചെയ്യും. വെക്കേണ്ടി വരും. അടുത്ത മുഖ്യൻ വയലാർ രവി ആകുവാൻ സാധ്യത.

kaalidaasan said...

>>>പകലു മാത്രം ചികില്‍സ നടത്തുന്ന ഡോക്ടറാണോ?.<<<<

ഏതായാലും രാത്രി ആയുധ പരിശീലനം നല്‍കുന്ന വകുപ്പല്ല.

kaalidaasan said...

മലക്ക്,

ഉമ്മന്‍ ചാണ്ടിക്ക് രാജി വയ്ക്കേണ്ടി വരും. അതില്‍ സംശയമില്ല. പിന്നെ ആരു വരും എന്നത് തീര്‍ച്ചയില്ല. രവി വരാനുള്ള സാധ്യത കുറവണ്. ഒരാളെ രാജി വയ്പ്പിച്ച് രവിക്ക് എം എല്‍ എ ആകേണ്ടി വരും.

ktahmed mattanur said...

എന്തിനാ രാത്രി മാത്രമാക്കുന്നത്,പകലില്‍ ആകാശത്തുനിന്നൊക്കെ ആയുധം സപ്ലൈ ചൈത കുഞ്ഞാടുകളൊക്കെയുണ്ട് കേട്ടോ,പണവും ആയുധവും നല്‍കുമ്പോള്‍ പണിക്കാരെ കിട്ടാനാണോ പ്രയാസം,ഹെഡ്ലിക്കൊക്കെ ഉള്ളീയെക്കാള്‍ വില,,ഒന്നെടുക്കാനുണ്ടോ മാഷേ,ആ പാതാളകീസയില്‍,,പണ്ട് ഒരു നാട്ടിലെ എമ്പസിയിലേക്കു കയറാനൊരുങ്ങിയ ട്രക്ക് തടഞ്ഞ് പരിശോദിച്ചപ്പോള്‍ ആ നാട്ടിലേ തീവ്രവാതികളുപയോഗിക്കുന്ന ആയുധങ്ങളഅയിരുന്നു നിറയെ,ഹോള്‍സൈയിലും റീടെയിലും നടത്തുന്നവര്‍ പറയുന്നു സുവിശേഷം,നാല്പതു പേരുള്ള ധ്യാനകേന്ദ്രത്തിനൊക്കെ നാനൂറു കോടിയൊക്കെ വിദേശപണം കിട്ടുമ്പോള്‍ അതിലും കാണും കച്ചവടം,ഒന്ന് എഴുതു മാഷേ.ആ മൂക്കിനു ചില മണങ്ങള്‍ പിടിക്കില്ലെന്നറിയാം,എന്നാലും.