മുസ്ലിം ലീഗ് എന്ന മത സംഘടന ശ്രേഷ്ട ഭാഷ ആയ മലയാളത്തിനു പുതിയ സംഭാവന നല്‍കിയിരിക്കുന്നു. രാഷ്ട്രീയ വിഷാദ രോഗം. പ്രശസ്ത ഭാഷാപണ്ഡിതന്‍ കെ പി എ മജീദിന്റെ വക ആണാ സംഭാവന. കേരള രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെ മലീമസമാക്കുന്ന മുസ്ലിം ലീഗിന്റെ ചില നടപടികളെ വി എസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചപ്പോഴായിരുന്നു ആ പ്രയോഗമുണ്ടായത്. വി എസിനു രാഷ്ട്രീയ വിഷാദരോഗമാണെന്ന്.
കുഞ്ഞാലിക്കുട്ടി ഇതിന്റെ അറബി പരിഭാഷ പറഞ്ഞില്ല. അതിനു പകരം മരവിച്ച ഹൃദയവുമായി നടക്കുന്നു എന്നാണു പറഞ്ഞത്. എല്ലാറ്റിന്റെയും അര്‍ത്ഥം ഒന്നു തന്നെ.
മുസ്ലിം ലീഗ് ഇതുപോലെ നിയന്ത്രണം വിടാന്‍ ഉണ്ടായ കാരണം, വി എസ് ചില കാര്യങ്ങള്‍ പറഞ്ഞതാണ്. ഇവ മര്‍മ്മത്തുതന്നെ കൊണ്ടു എന്നതിന്റെ തെളിവാണ്, മജീദിന്റെയും ബഷീറിന്റെയും കുഞ്ഞാലിയുടെയും പ്രതികരണങ്ങളൊക്കെ. മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് തങ്ങള്‍ പക്ഷെ, വി എസ് പറഞ്ഞത് മറുപടി അര്‍ഹിക്കുന്നില്ല എന്നു പറഞ്ഞ് തടി കയിച്ചലാക്കി. മറുപടി ഇല്ലാത്തതുകൊണ്ട് മൌനം വിദ്വാനു ഭൂക്ഷണം.
ലീഗുകാരെ ഇത്രയേറെ അലോസരപ്പെടുത്താനുണ്ടായ കാരണം വി എസ് പറഞ്ഞ കാര്യങ്ങളുടെ ഗൌരവം തന്നെയാണ്. സമകാലിന കേരളീയ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തെ ഇത്രയേറേ മലിനപ്പെടുത്തുന്നതില്‍ മുസ്ലിം ലീഗ് എന്ന മത സംഘടനക്ക് വലിയ പങ്കുണ്ട്.
ഇതാണ്, വി എസിന്റെ പ്രസ്താവന.
മുസ്ലിം ലീഗ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണ്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്റെ മരണം അന്വേഷിക്കാന്‍ സര്ക്കാര്‍ തയാറാകണം. ആയുധ ഇടപാട് കേസില്‍ അബ്ബാസ് സേട്ടിനെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന ഘട്ടത്തിലാണ് അദ്ദേഹം മരിച്ചത്.
കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന കെ. അബ്ദുള്‍ റഷീദിനെ ചട്ടം ലംഘിച്ച് മലപ്പുറത്ത് പാസ്പോര്ട്ട് ഓഫീസറായി നിയമിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഈ തസ്തികയില്‍ നിയമിക്കുന്നത്. ഇദ്ദേഹത്തെ മറയാക്കി പാസ്പോര്‍ട്ട് തിരുത്തി പെണ്‍വാണിഭത്തിനുവേണ്ടി മനുഷ്യക്കടത്തും മറ്റു ക്രിമിനല്‍ നടപടികളും നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഒരു ഡി വൈ .എസ്.പിയുടെ നേതൃത്വത്തില്‍ ചുരുങ്ങിയ കാലയളവില്‍ പാസ്പോര്‍ട്ട് തിരുത്തിയ 137 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ അബ്ദുള്‍ റഷീദിന്റെ കൈയില്‍ കേസുകള്‍ ഒതുങ്ങില്ലെന്നു മനസിലാക്കിയ കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12ന് ഒരു യോഗം വിളിച്ചു. ഈ യോഗത്തിന്റെ മിനിട്സില്‍ മന്ത്രിമാര്‍ പേരുവച്ചിട്ടില്ല. കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരെ ശകാരിച്ച മന്ത്രിമാര്‍ മേലില്‍ കേസെടുക്കാന്‍ പാടില്ലെന്നും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. നിയമപ്രകാരം റദ്ദാക്കിയ പാസ്പോര്ട്ട് തിരിച്ചു നല്‍കരുതെന്നാണ് വ്യവസ്ഥയെങ്കിലും, കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടുകള്‍ പുതുക്കുന്നതുപോലെ ഇതും പുതുക്കി നല്‍കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. മറ്റു പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കൊന്നും ബാധകമല്ലാത്ത നിര്‍ദേശമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മലപ്പുറം, കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് രേഖാമൂലം നല്‍കിയിരിക്കുന്നത്. പതിനാറും ഇരുപതും വയസുള്ള പെണ്‍കുട്ടികളെ മുപ്പതു വയസിനുമേലുണ്ടെന്നു കാട്ടി ഹൗസ് മെയ്ഡ് വിസയില്‍ ഗള്‍ഫിലേക്കു കടത്തുകയാണ്. ഇവയില്‍ ഭൂരിപക്ഷവും പെണ്‍കടത്തിനു വേണ്ടിയുള്ളതാണ്. ഇതു സംബന്ധിച്ച് സി.ബി.ഐ. കേസെടുത്ത് അന്വേഷിക്കുകയാണ്. പാസ്പോര്‍ട്ട് തിരുത്താന്‍ രണ്ട് പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് രേഖാമൂലം അനുമതി നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ് വ്യക്തമാക്കണം. രാജ്യദ്രോഹകരമായ ഈ വിഷയം സംബന്ധിച്ച് പ്രതിരോധമന്ത്രി ആന്റണിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കത്തയക്കും.
ഇതൊരു പെണ്‍കടത്ത് വിഷയം മാത്രമല്ല. പാകിസ്താനില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ കടത്താനും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇതൊരു മറയാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളനോട്ട് ഒഴുകുന്നതു സംബന്ധിച്ച കേസ് എന്.ഐ.എ. അന്വേഷിക്കണമെന്ന് ഞാന്‍ മുമ്പും ആവശ്യപ്പെട്ടിട്ടുള്ളതാണ്. അബ്ബാസ് സേട്ടിന്റെ മരണവും ആയുധ ഇടപാടിലെ കേസന്വേഷണത്തിന്റെ കണ്ടെത്തലുകളും പാസ്പോര്‍ട്ട് ഓഫീസിനു നല്‍കിയ വഴിവിട്ട നിര്‍ദ്ദേശവും ഗൗരവമായി അന്വേഷിക്കണം.
മുസ്ലിം വിവാഹം രജിസ്റ്റര്‍ ചെയ്യാനുളള പ്രായപരിധി പതിനാറാക്കുന്നതിലൂടെ ശൈശവ വിവാഹത്തിന് അനുമതി നല്‍കുന്നു. 1957 ലെ മുസ്ലിം വിവാഹ നിയമം പരാമര്‍ശിച്ചാണ് ഈ വിധത്തില്‍ സര്ക്കുലര്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു നിയമം നിലവിലില്ല എന്നതാണ് വസ്തുത.
വി എസിനെ ‘പൊളിറ്റിക്കല്‍ സാഡിസ്റ്റ്’ എന്നു വിളിച്ച മുഹമ്മദ് ബഷീര്‍, അദ്ദേഹത്തെ കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന ജോലി ചെയ്യുന്ന ആളെന്നും വിശേഷിപ്പിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹത്തിനു കൂട്ട് തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്ന കള്ള സന്യാസിയാണ്. കഴിഞ്ഞദിവസം അദ്ദേഹം സെക്രട്ടേറിയറ്റ് നടയില്‍ ഒരു ക്ളോസറ്റ് കൊണ്ടു വന്ന് വച്ചു. അതില്‍ വി എസ് എന്നെഴുതി വച്ച് തന്റ്രെ മനസിലെ കക്കൂസ് മാലിന്യം തുറന്നു വിട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ അധിക്ഷേപിച്ചു എന്നായിരുന്നു ഈ കള്ള സ്വാമിയുടെ പരാതി. ഇദ്ദേഹത്തിന്റെ കള്ളക്കളികള്‍ തന്റെ ഭരണ കാലത്ത് വി എസ് പുറത്താക്കിയതിന്റെ ദേഷ്യമാണീ കള്ള സ്വാമിക്ക്. ഉമ്മന്‍ ചണ്ടിയുടെ ഭരണത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും സ്വൈര്യവിഹാരം നടത്താന്‍ സാധിക്കുന്നതിന്റെ ഉപകാരസ്മരണ കൂടി ആകാം അത്. ബഷീറും ഇദ്ദേഹത്തിന്റെ തലത്തോളം ഉയരുന്നുണ്ട്. അദ്ദേഹം അവിടെയും നിറുത്തുന്നില്ല. മലപ്പുറം ജില്ലയില്‍, ലീഗിന്റെ മന്ത്രി മുന്‍മകൈ എടുത്ത് നിയമിച്ച പാസ്‌പോര്‍ട്ട് ഓഫീസര്‍ വന്‍ക്രമക്കേടുകല്‍ നടത്തുന്നു എന്നത് വിഎസിന്റെ കണ്ടു പിടുത്തമല്ല. അതേക്കുറിച്ച് അന്വേഷിച്ച സി ബി ഐയുടെ കണ്ടെത്തലാണ്. വി എസ് അത് പറഞ്ഞത് മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്നതാണെന്ന് ബഷീര്‍ പറയുന്നു. ബഷീറ്ന്റെ വാക്കുകള്‍ ഇതാണ്. മുസ്ലിം ലീഗ് സമാന്തര ഭരണസംവിധാനം ഉണ്ടാക്കിയിട്ടില്ല. എക്കാലത്തും സമൂഹത്തിന്റെ മുഖ്യധാരയില്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍.,.. വി.എസ് ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചുപോയവരുടെ ആത്മാക്കളെയും വേട്ടയാടുകയാണ്. മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് മനുഷ്യക്കടത്ത് കേന്ദ്രമായെന്ന് ആരോപിക്കുന്നതിന് പിന്നില്‍ മലപ്പുറം ജില്ലയെ ചളിവാരിത്തേക്കാനുള്ള ശ്രമമാണ്. മലപ്പുറത്തെക്കുറിച്ച് വി.എസ് മുമ്പും ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയേക്കുറിച്ച് വി എസ് മാത്രമല്ല വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇന്‍ഡ്യ വിഷനില്‍ മലപ്പുറത്തുനിന്നുള്ള ഫൌസിയ എന്ന മുസ്ലിം റിപ്പോര്‍ട്ടര്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതില്‍ പ്രധാനപ്പെട്ടത് അവിടത്തെ മുസ്ലിം പെണ്‍കുട്ടികള്‍ വലിയ ഒരു ശതമാനം ചെറിയ പ്രായത്തില്‍ വിവാഹിതരാകുന്നു എന്നായിരുന്നു. ഇത് പറഞ്ഞതിനു മുസ്ലിങ്ങള്‍ അവരുടെ നേരെ ഉറഞ്ഞു തുള്ളി. അവരെ വേശ്യ എന്നു വരെ വിളിച്ചു. അന്നവര്‍ പറഞ്ഞത് സത്യമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹപ്രായമായ 18 വയസില്‍ താഴെ മലപ്പുറം ജില്ലയിലെ 25% പെണ്‍കുട്ടികല്‍ വിവാഹം ചെയ്യപ്പെടുന്നുണ്ട് എന്നാണാ കണക്ക്. അതിനെ ശരിവയ്ക്കുന്ന തരത്തില്‍ ഇപ്പോള്‍ ലീഗ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ഒരു സര്‍ക്കുലര്‍ ഇറക്കി. 16 വയസിനു മുകളില്‍ വിവാഹിതരായ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ രെജിസ്റ്റര്‍ ചെയ്തു കൊടുക്കണം എന്നാണാ സര്‍ക്കുലര്‍,. അതിനു വേണ്ടി എം കെ മുനീര്‍ എന്ന മുസ്ലിം മന്ത്രി കൂട്ടുപിടിച്ചത് ഇന്‍ഡ്യയില്‍ ഇല്ലാത്ത ഒരു നിയമമാണ്. ഇല്ലാത്ത നിയമം ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെയും നിയമസംവിധാനത്തെയും തെറ്റിദ്ധരിപ്പിച്ച് ശരിയ നിയമത്തിനനുസൃതമായി ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നവരെ സുബോധമുള്ള ആരും, മതേതരരായോ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍കുന്നവരോ ആയി കാണില്ല. സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍ക്കുന്നവര്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ആണു അനുസരിക്കുന്നത്. ജമൈക്കന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ അല്ല.
മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്നത് ഒരു കവി ഭാവനയാണ്. മുസ്ലിം ലീഗിലെ മന്തന്‍മാര്‍ അത് സത്യമാണെന്ന് വിശ്വസിക്കുന്നു. അത് മറ്റുള്ളവരും വിശ്വസിക്കണമെന്നു ശഠിക്കുന്നു. മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പിന്‍ബലത്തില്‍ കുറച്ച് അധികാര സ്ഥാനങ്ങള്‍ നേടിയാലൊന്നും മതേതരരോ, സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍ക്കുന്നവരോ ആകില്ല.
ബഷീറിനേപ്പോലുള്ളവരെ വിളിക്കേണ്ട പേര്, പൊളിറ്റിക്കല്‍ ഇസ്ലാമിക ടെററിസ്റ്റ് എന്നാണ്. കോണ്‍ഗ്രസിനും മറ്റ് യുഡി എഫ് പാര്‍ട്ടികള്‍ക്കും മതേതരത്തം ഉള്ളതുകൊണ്ട്, തങ്ങള്‍ക്കും അത് താനെ വന്നു ചേരുമെന്നാണീ ഭീകരന്‍ കരുതുന്നത്. ഇവരേക്കാള്‍ ആര്‍ജ്ജവം എന്‍ ഡി എഫ്, പോപ്പുലർ ഫ്രണ്ട്, ജമയത്തേ ഇസ്ലാമി തുടങ്ങിയ മുസ്ലിം സംഘടനകള്‍ക്കുണ്ട്. കുറഞ്ഞ പക്ഷം ലീഗിനേപ്പോലെ ഒരു മതേതര മുഖം മൂടി അവര്‍ ധരിക്കുന്നില്ല. ഇസ്ലാമിക മുഖം അവര്‍ തുറന്നു തന്നെ വച്ചിരിക്കുന്നു. മുസ്ലിം ലീഗ് ഒരു മുഴുത്ത കാപട്യമാണ്. മതേതര വഞ്ചിയില്‍ കയറിപ്പറ്റി വളഞ്ഞ വഴിയിലൂടെ ഇസ്ലാമിക അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന കാപട്യം.
കുഞ്ഞാലിക്കുട്ടി അബ്ദൂള്‍ റഷീദിനേക്കുറിച്ചുള്ള ആരോപണത്തോട് പ്രതികരിച്ചത് ഇങ്ങനെ.
മലപ്പുറം പാസ്പോര്ട്ട് ഓഫിസര്‍ എന്റെ ഗണ്‍മാന്‍ ആയിരുന്നത് പത്ത് വര്‍ഷം മുമ്പാണ്. അദ്ദേഹം പ്രമോഷന്‍ കിട്ടിയും ടെസ്റ്റ് എഴുതിയും എവിടെയെങ്കിലും എത്തിയിരിക്കും. ഞാന്‍ അത് എന്തിന് നോക്കണം. ദശകങ്ങള്‍ക്ക് മുമ്പ് വി.എസ്. അച്യുതാനന്ദന്‍ എന്തായിരുന്നു തൊഴിലെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?
ദശകങ്ങള്‍ക്ക് മുമ്പ് വി എസിന്, എന്തായിരുന്നു തൊഴിലെന്ന് ആരും അന്വേഷിക്കേണ്ട കാര്യമില്ല. സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നില്‍ക്കുന്നവര്‍ക്ക് അതറിയാം.
നിലവിലില്ലാത്ത ഒരു നിയമത്തെ അടിസ്ഥാനമാക്കി മന്ത്രി സഭ പോലുമറിയാതെ ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കുലര്‍ ലീഗ് ഭരിക്കുന്ന വകുപ്പ് ഇറക്കിയിരുന്നു. കേരളം ഭരിക്കുന്ന സര്‍ക്കാര്‍ അറിയാതെ ഇതുപോലെ നിയമ ലംഘനം നടത്തുന്നവരെ സമാന്തര സര്‍ക്കാര്‍ എന്നു വിളിക്കുന്നതില്‍ എന്താണു തെറ്റുള്ളത്.
വയസു തിരുത്തി പാസ്‌പോര്‍ട്ട് എടുക്കുന്നത് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വളരെ വ്യാപകമായി ഉള്ള സംഗതിയാണ്. പണ്ടൊക്കെ എസ് എസ് എല്‍ സി പോലും പാസാകാത്ത മുസ്ലിം ആണ്‍കുട്ടികള്‍ വയസു കൂട്ടി കാണിച്ച് പാസ്‌പോര്‍ട്ടെടുത്ത് ഗള്‍ഫിലേക്ക് പോയിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടികളും വയസ് കൂട്ടി കാണിച്ച് പാസ്‌പോര്‍ട്ടെടുത്ത് ഗള്‍ഫിലേക്ക് പോകുന്നുണ്ട്. നിയമപരമായ വിവാഹ പ്രായത്തിനു മുന്നെ വിവാഹം കഴിക്കുന്നതുപോലെ ഈ പെണ്‍കുട്ടികള്‍ക്കും വ്യാജ ജനനത്തീയതി വച്ച് പാസ്‌പോര്‍ട്ടെടുക്കുന്നു. ലീഗിന്റെ അടുത്ത ആളായ പാസ്‌പോര്‍ട്ട് ഓഫീസര്‍ അതിന്, ഒത്താശ ചെയ്തുകൊടുക്കുന്നു.
മലപ്പുറം ആംഡ് റിസര്‍വ് പോലീസില്‍ അസിസ്റ്റന്റ് കമാന്ഡന്റായിരുന്ന കെ. അബ്ദുള്‍ റഷീദ്, 2011 ഓഗസ്റ്റിലാണു മലപ്പുറത്ത് പാസ്പോര്ട്ട് ഓഫീസറായി ചുമതലയേറ്റത്. നേരത്തേ കുഞ്ഞാലിക്കുട്ടിയുടെയും കെ.പി.എ. മജീദിന്റെയും ഗണ്‍മാനായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചാണ് ആംഡ് റിസര്‍വ് പോലീസില്‍ അസിസ്റ്റന്റ് കമാന്ഡന്റായത്.
കേന്ദ്രസര്‍വീസില്‍ ക്ലാസ് ഒന്ന് ഓഫീസറായി മൂന്നു വര്‍ഷമെങ്കിലും ജോലിചെയ്തവരാണു സാധാരണ പാസ്പോര്‍ട്ട് ഓഫീസറായി നിയമിക്കപ്പെടാറുള്ളത്. സംസ്ഥാന തസ്തികയിലുള്ളവരെ നിയമിക്കാറില്ല. ഈ തസ്തികയിലേക്കു പരിഗണിക്കുമ്പോള്‍ കേരള പോലീസിലെ ഡി വൈ എസ്പി റാങ്ക് മാത്രമാണ് അബ്ദുള്‍ റഷീദിനുണ്ടായിരുന്നത്. ഇയാളെ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ഓഫീസില്‍ നിന്നു നേരിട്ടു നിയമിക്കുകയായിരുന്നു. ലീഗിന്റെ താല്‍പ്പര്യപ്രകാരമാണ് അബ്ദുള്‍ റഷീദിനെ നിയമിച്ചതെന്നത് വളരെ സ്പഷ്ടമാണ്.
മലപ്പുറം പാസ്പോര്ട്ട് ഓഫീസിലും സേവാകേന്ദ്രത്തിലും പാസ്പോര്ട്ട് ഓഫീസറുടെയും ഏജന്റുമാരുടെയും വീടുകളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. അഴിമതിനിരോധന നിയമപ്രകാരം അബ്ദുള്‍ റഷീദിനെതിരേ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുമുണ്ട്. അബ്ദുള്‍ റഷീദിന്റെ ഭാര്യ മുസ്ലിം ലീഗ് നേതാവും എടയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്.
കരിപ്പൂര്‍ വിമാനത്താവളം വഴി കേരളത്തിലേക്ക് കള്ളക്കടത്തും കള്ളനോട്ട് കടത്തും വ്യാപകമായി നടക്കുന്നുണ്ട്. നിസാര ശമ്പളത്തിനു ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ പലരും കേരളത്തില്‍ കണക്കില്ലാതെ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നു. ഇതൊക്കെ കള്ളപ്പണമല്ലെങ്കില്‍ പിന്നെ എന്താണ്? ഇതിന്റെയൊക്കെ സ്രോതസുകള്‍ അന്വേഷിക്കേണ്ടതുണ്ട്. മുസ്ലിങ്ങള്‍ക്ക് മാത്രം ഇത്രയധികം പണം ഗള്‍ഫില്‍ ഉണ്ടാക്കാന്‍ പറ്റുന്നതെങ്ങനെയെന്ന് അന്വേഷിക്കണം.
വര്‍ഷം തോറും 50000 കോടി രൂപ ഗള്‍ഫ് മലയാളികള്‍ കേരളത്തിലേക്ക് കൊണ്ടു വരുന്നു എന്ന് വീമ്പടിക്കുന്നവരൊന്നും ഇത് എങ്ങനെ ആരുണ്ടാക്കുന്നു എന്നന്വേഷിക്കാറില്ല. ഇതില്‍ ഭൂരിഭാഗവും കള്ളപ്പണമാണ്. കൂടെ പാകിസ്ഥാനില്‍ അച്ചടിക്കുന്ന കള്ള നോട്ടുകളും ഉണ്ട്. ഇത് കടത്താന്‍ കൂട്ടു നില്‍കുന്നവരില്‍ ഭൂരിഭാഗവും മുസ്ലിങ്ങളാണെന്നതില്‍ അത്ഭുതത്തിനവകാശമില്ല. ഇന്‍ഡ്യയോടുള്ളതിനേക്കാള്‍ കൂറ്, പാകിസ്താനോടുള്ളപ്പോള്‍ ഇതല്ലേ ചെയ്യാന്‍ പറ്റൂ. പാകിസ്ഥാനില്‍ നവാസ് ഷെറിഫ് എന്ന മുസ്ലിം ലീഗുകാരന്‍ പ്രധാനമന്ത്രി ആയി സ്ഥാനമേറ്റപ്പോള്‍ കേരളത്തിലെ മുസ്ലിം ലീഗ് അദ്ദേഹത്തിനഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് മലപ്പുറത്ത് ഒരു ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
പാകിസ്താന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ അടിക്കുന്ന ഇന്‍ഡ്യന്‍ രൂപ എങ്ങനെ കേരളത്തിലേക്ക് വരുന്നുഎന്നതിന്റെ സൂചന ഈ ഫ്ളക്സ് ബോര്‍ഡ് കാണിച്ചു തരുന്നുണ്ട്.
അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും ദേശ ദ്രോഹികള്‍ക്കും എതിരെ വി എസ് പറയുന്നത് , മുസ്ലിം ലീഗിനെ അലോസരപ്പെടുത്തുന്നു. അതിന്റെ ആഴം എത്രയുണ്ടെന്ന് ലീഗു കാരുടെ പ്രതികരണത്തില്‍ നിന്നും വ്യക്താമാകുന്നു.
ഗുരുതരമായ പല ആരോപണങ്ങളും വി എസ് ഉന്നയിച്ചിട്ടും അതിനോടൊന്നും പ്രതികരിക്കാതെ, ലീഗു നേതാക്കള്‍ ഒറ്റ ആരോപണത്തോടാണു പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, അബ്ബാസ് സേഠിനേക്കുറിച്ചുള്ള ആരോപണത്തിലാണ്, ലീഗ് നേതാക്കള്‍ കയറി പിടിച്ചിരിക്കുന്നത്. അദ്ദേഹം മരിച്ചു പോയതുകൊണ്ട് ആ വഴി അല്‍പ്പം സഹതാപം നേടാനുള്ള ശ്രമം കൂടി ഉണ്ട്. പ്രതിരോധ ആയുധ ഇടപാട് കേസില് ആരോപണ വിധേയനായിരുന്നു ഈ അബ്ബാസ് സേഠ്. അദ്ദേഹത്തെ ഏതുനിമിഷവും കസ്റ്റഡിയിലെടുത്തേക്കുമെന്ന സ്ഥിതിയുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് മരണം സംഭവിച്ചത്. അതുകൊണ്ട് ഈ മരണവും ഗൗരവതരമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്താണു ലീഗിനു പ്രശ്നമെന്ന് മനസിലാകുന്നില്ല.
അബ്ദുള്‍ റഷീദിന്റെ നിയമനത്തിലെ ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ അബ്ദുള്‍ റഷീദിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച രണ്ടര ലക്ഷത്തോളം രൂപ സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ സി.ബി.ഐ മരവിപ്പിക്കുകയും ചെയ്തു..
മജീദുള്‍പ്പടെയുള്ള മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വിഷാദരോഗം പിടിപെടാന്‍ അധികം താമസമില്ല. മുനീറിന്, ഇപ്പോള്‍ തന്നെ വിഷാദരോഗമുണ്ടെന്ന് തീര്‍ച്ചയായിട്ടുണ്ട്. അല്ലെങ്കില്‍ ജമൈക്കന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസാക്കിയതാണെന്ന് അദ്ദേഹത്തിനു തോന്നില്ല. ഈ രോഗ ലക്ഷണത്തെ വൈദ്യശാസ്ത്രം Hallucination എന്നാണു വിളിക്കുക. Schizophrenia എന്ന മാനസിക വിഭ്രാന്തിയുടെ ലക്ഷണമാണത്. അബ്ദുള്‍ റഷീദ് എങ്ങനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിതനായി എന്ന് സി ബി ഐ അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ ആര്‍ക്കൊക്കെ വിഷാദരോഗം പിടിപെടുമെന്ന് കാത്തിരുന്നു കാണാം.