ലോക ക്രമത്തെ അപ്പാടെ മാറ്റി മറിച്ച സംഭവമായിരുന്നു, 9/11. ഇസ്ലാമിക ഭീകരര്‍ അന്ന് അമേരിക്കയില്‍ ആക്രമണം നടത്തി. ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയില്‍ ഉണ്ടായ ആ ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നു. അമേരിക്ക സഖ്യരാഷ്ട്രമെന്നു കരുതിയിരുന്ന സൌദി അറേബ്യന്‍ പൌരന്‍മാരാണാ അക്രമണം നടത്തിയത്. പണ്ട് അവിടെ പഠിക്കാന്‍ പോയ കുറച്ച് മുസ്ലിങ്ങള്‍ അല്‍ ഖയിദ എന്ന തീവ്രവാദ സംഘടനയീല്‍ ചേര്‍ന്ന ശേഷം തിരികെ അമേരിക്കയില്‍ വന്നാണത് ചെയ്തതും. അതിനു ശേഷം അമേരിക്ക അവിടെ വരുന്ന എല്ലാവര്‍ക്കും കര്‍ശനമായ പരിശോധനകള്‍ ഏപ്പെടുത്തി തുടങ്ങി. മുസ്ലിങ്ങളാണെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യലും ഉണ്ടാകുന്നു. അമേരിക്കക്കു പിന്നാലെ ഇംഗ്ളണ്ടിലും സ്പെയിനിലും മറ്റും ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും അവരുടെ രാജ്യത്ത് ചെല്ലുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കുന്നു. ഒരു തരം തീവ്രവാദ സംശയരോഗമാണവര്‍ക്കിപ്പോള്‍. ലോകം മുഴുവന്‍ ഇപ്പോള്‍ ഇസ്ലാമിക ഭീകരതക്കെതിരെ ഒരവബോധമുണ്ടായിട്ടുണ്ട്. ഇതിനെ ഇസ്ലാമോഫോബിയ എന്നാണ്, മുസ്ലിങ്ങള്‍ വിശേഷിപ്പിക്കുന്നതും.
ഇന്‍ഡ്യയുടെ മുന്‍ പ്രസിഡണ്ട് അബ്ദുല്‍ കലാം, സൂപ്പര്‍ സ്റ്റാര്‍ ഷാ രുഖ് ഖാന്‍, മലയാള നടന്‍ മമ്മൂട്ടി എന്നീ മുസ്ലിങ്ങള്‍ക്കും, മുസ്ലിം പേരിനോട് സാമ്യമുള്ള കമല്‍ ഹാസന്‍ എന്ന ഹിന്ദുവിനും അമേരിക്കയില്‍ ചെന്നപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടി വന്നിട്ടുണ്ട്. മാമുക്കോയ എന്ന നടനും സമാനമായ അനുഭവം ഓസ്റ്റ്രേലിയയിലും ഉണ്ടായി.
എന്നാണമേരിക്ക ഇസ്ലാമിക ലോകത്തിന്റെ ശത്രു ആയത്? അരനൂറ്റാണ്ടു കാലം കാഷ്മീരിലെ ഇസ്ലാമിക ഭീകരര്ക്ക് ഐ എസ് ഐ വഴി അവര്‍ സഹായം നല്കി. ഇന്ഡ്യയെ അസ്ഥിരപ്പെടുത്താന് തന്നെയായിരുന്നു അത്. ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്റെ എല്ലാ കൊള്ളരുതായ്മകള്ക്കും അവര്‍ കൂട്ടുനിന്നിട്ടുണ്ട്. മൂന്നു യുദ്ധങ്ങളില്‍ അവര്‍ പാകിസ്താനെ സഹായിച്ചു. 1971 ലെ യുദ്ധത്തില്‍ അവരുടെ ഏഴാം കപ്പല്‍ പടയെ ബംഗാള്‍ ഉള്ക്കടലിലേക്കയച്ച് ഐക്യ ദാര്ഡ്യം പ്രകടിപ്പിച്ചു.
സൌദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം യുവാക്കള്‍ അമേരിക്കയില്‍ പോയി നിര്ബാധം പഠിച്ചിരുന്നു. അന്നൊക്കെ അവിടെ ഡ്രൈവിംഗ് ലൈസന്സ് നല്കിയുരുന്നത് ആജീവനാന്തമായിരുന്നു.ഡ്രൈവിംഗ് ലൈസന്സ് കാണിച്ചു കൊടുത്താല്‍ തോക്കു ലഭിക്കുന്ന രാജ്യമാണമേരിക്ക. അവിടെ പഠനം അവസാനിപ്പിച്ച് പോന്ന സൌദി യുവക്കള്‍ ഭീകരാരയ ശേഷം തിരികെ വന്ന് അവിടെ തോക്കും ഭീകരപ്രവര്ത്തനത്തിനു വേണ്ട മറ്റു പലതും വങ്ങിക്കൂട്ടിയത് ഇതുപോലെ ആജീവനാന്ത ലൈസന്സ് ഉപയോഗിച്ചായിരുന്നു. അന്നൊക്കെ അവിടെ യാത്രക്കാരുടെ ബന്ധുകള്ക്ക് വിമാനത്തിന്റെ അടുത്ത് വരെ പോകാനും അനുവാദമുണ്ടായിരുന്നു. സെക്യൂരിറ്റി പരിശോധനയൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല. ഏറ്റവും സുരക്ഷിതമെന്ന അഹന്ത പോലും അവര്ക്കുണ്ടായിരുന്നു. ഈ അനുകൂല സാഹചര്യം ഇസ്ലാമിക ഭീകരര്‍ മുതലെടുത്തു. അവര്ക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ അവര് ദുരുപയോഗപ്പെടുത്തി. ഇപ്പോള്‍ മുസ്ലിം പേരുള്ള ആരു വന്നാലും അവര് സംശയിക്കുന്നു. അതിന്റെ കാരണം ഈ പേരുകളിലുള്ള പല ഭീകരരും അവരുടെ ലിസ്റ്റിലുണ്ട്. അതുകൊണ്ടാണ്, ഖാന്‍ എന്ന പേരുള്ള ഷാ രുഖ് ഖാനെ സംശയിച്ചത്.
അമേരിക്ക ഇപ്പോള്‍ തീവ്രവാദ സംശയ രോഗത്തിന്റെ മൂര്ദ്ധന്യാവസ്ഥയിലാണ്. എല്ലാവരും ഒരു പോലെ മാന്യന്‍ മാരാകണമെന്നില്ല. ചിലര്‍ ഈ അവസ്ഥ ദുരുപയോഗം ചെയ്യുന്നു. 3000 അമേരിക്കാരെ കൊന്നവന്റെ ജാതിയല്ലേ, അല്പ്പം ഒന്നു ബുദ്ധിമുട്ടിച്ചേക്കാം എന്ന് ചിലര്‍ കരുതുന്നു. ആ ബുദ്ധിമുട്ടിക്കലിന്റെ ഇരകളാണ്, കലാമും, ഖാനും, കമല്‍ ഹാസനും. പാവം കമല്‍ ഹാസന്‍ , ഹാസന്‍ എന്ന പേര്, ഹസന്‍ എന്നവര്‍ വായിക്കുന്നു. ഏതെങ്കിലും ഹസന്‍ അവരുടെ ഭീകര ലിസ്റ്റിലുണ്ടാകും. അതിനു ഹാസന്‍ പീഢിപ്പിക്കപ്പെടുന്നു. മുസ്ലിം പക്ഷത്തു നിന്നിരുന്ന ഒരു രാജ്യത്തെ മുസ്ലിങ്ങള്ക്കെതിരാക്കിയത് മുസ്ലിങ്ങള്‍ തന്നെയാണ്. കമല്‍ ഹാസന്‍ ഇനി ഒരിക്കലും അമേരിക്കയിലേക്ക് പോകില്ല എന്നു തീരുമാനിച്ചു. അതു പോലെ വേണമെങ്കില്‍ ഷാ രുഖ് ഖാനും മറ്റ് മുസ്ലിം പേരുള്ളവര്ക്കും തീരുമാനിക്കാം.
ഈ പശ്ചാത്തലത്തിലാണ്, തങ്ങള്‍ ഭീകരരല്ല എന്നു തെളിയിക്കേണ്ട ബാധ്യത ചില മുസ്ലിങ്ങള്‍ ഏറ്റെടുത്തതും. ഷാ രുഖ് ഖാന്‍ അതിനു വേണ്ടി My Name is Khan എന്ന സിനിമ നിര്‍മ്മിച്ച്, താന്‍ ഭീകരനല്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ടിനോട് പറഞ്ഞു. താനും ഭീകരനല്ല എന്നു തെളിയിക്കാന്‍ മമ്മൂട്ടിയും Bombay March 12 എന്ന സിനിമയില്‍ അഭിനയിച്ചു. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ്, Native Bapa എന്ന ഹിപ് ഹോപ് സംഗീത ആല്‍ബം.
ഈ ആല്‍ബത്തില്‍ അഭിനയിച്ച മാമുക്കോയ പറയുന്നത് അദ്ദേഹത്തിനും ഓസ്റ്റ്രേലിയയില്‍ മുസ്ലിമായതിന്റെ പേരില്‍ കൂടുതല്‍ പരിശോധനക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ട് എന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍
>>>>ഈ വിഷയം വളരെ സജീവമായി ചര്‍ച്ച ചെയ്യാനുള്ളതാണ്. കാരണം ഞാന്‍ പോലും ഓസ്റ്റ്രേലിയയില്‍ അനുഭവിച്ച ഒരു സംഭവമാണ്. രണ്ടുമൂന്നു കൊല്ലം മുമ്പ് ഞാന്‍ ഓസ്റ്റ്രേലിയയില്‍ പോയ സമയത്ത് എന്നെ അവിടെ ഇറങ്ങാന്‍ അനുവദിച്ചില്ല. മൂന്നു നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണു മനസിലായത് പാസ്പോര്‍ട്ടില്‍ എന്റെ പേര്, മുസ്ലിം നെയിം ആയതുകൊണ്ടു മാത്രമാണ്. ഞങ്ങള്‍ തീവ്രവാദിയാണോ, കൊലപ്പുള്ളിയാണോ, കള്ളക്കടത്തു കാരനാണോ എന്നൊക്കെയാണു സംശയിക്കുന്നത്. എന്റെ പേര്, മൊഹമ്മദ് എന്ന് അതില്‍ കണ്ടതുകൊണ്ടു മാത്രമാണ്. പേരിന്റെ കരണത്താല്‍ ഒരു വിഭാഗം അടിച്ചമര്‍ത്തപ്പെടുകയാണ്. അതിനോട് പ്രതികരിക്കാന്‍ ആളില്ല ശക്തിയില്ല. മുസ്ലിങ്ങളായവരെല്ലാം ഇതിനെ എതിര്‍ക്കണം. തെറ്റു ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടുകയും വേണം.<<<<<
ഇത് മഹത്തായ കലാസൃഷ്ടി ആണെന്നാണു പലരും അഭിപ്രായപ്പെടുന്നത്. കലാപരമായി ശരാശരിയിലും താഴെ നില്‍ക്കുന്ന, അമേരിക്കന്‍ ഹിപ് ഹോപ് സംഗീതത്തിന്റെ അനുകരണമായ ഈ പ്രചരണ വീഡിയോ മഹത്തായതാണെന്ന് ഞാന്‍ കരുതുന്നില്ല.
മാത്രമല്ല അപകടകരമായ ചില സൂചനകളും ഇത് നല്‍കുന്നുണ്ട്.
1. ഇതിലെ പ്രമേയം ഒരു നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മലയാളി മുസ്ലിം തീവ്രവാദിയുടെ കഥയാണിതില്‍ പറയുന്നത്. കാഷ്മീര്‍ മോചനത്തിനു വേണ്ടി ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ക്കെതിരെ കാഷ്മീരില്‍ യുദ്ധം ചെയ്യാന്‍ പോയ ഒരു മലയാളി മുസ്ലിമിന്റെ കഥ. ഇത് ഇതിവൃത്തമാക്കിയ ഇതിന്റെ രചയിതാവ് ഉദ്ദേശിക്കുന്നതെന്താണ്? ഇതുപോലെ ചെയ്താല്‍ ആരും മുസ്ലിങ്ങളെ വിമര്‍ശിക്കരുതെന്നോ?
2. മാപ്പിള ലഹള എന്നാണീ ആല്‍ബം ഉണ്ടാക്കിയ സംഘത്തിന്റെ പേര്. ഈ പേരു തന്നെ അല്‍പ്പം കല്ലുകടിയാണ്. രണ്ടം ലോക മഹായുദ്ധാനന്തരം ഇസ്ലാമിക ഖലീഫയെ പുറത്താക്കിയതിനെതിരെ ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധമായിരുന്ന ഖിലാഫത്ത് പ്രസ്ഥാനമണ്, മപ്പിള ലഹള എന്ന പേരില്‍ കേരളത്തില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആരംഭിച്ച ലഹള മലബാറിലെ ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിം പീഢനത്തില്‍ വരെ അത് ചെന്നെത്തി. ഈ ലഹള ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചില ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കാറുണ്ട്. ഈ പുതിയ മാപ്പിള ലഹളക്കാര്‍ എന്താണുദ്ദേശിക്കുന്നത്? സ്വാതന്ത്ര്യമാണെങ്കില്‍ ആരില്‍ നിന്നുള്ള സ്വാതന്ത്ര്യം? ഇന്‍ഡ്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണെങ്കില്‍ അതിന്റെ മറ്റൊരു പതിപ്പല്ലേ കാഷ്മീരിന്റെ സ്വാതന്ത്ര്യവും?
3. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചിഹ്നങ്ങളും ചില പ്രശ്നങ്ങളുണ്ടാക്കും. ഇതിലെ അഭിനേതാക്കള്‍ ഉപോയോഗിക്കുന്ന ശിരോ വസ്ത്രം അറേബ്യന്‍ പുരുഷന്‍ മാര്‍ ഉപയോഗിക്കുന്നതാണ്. ലോക വ്യാപകമയി ഇസ്ലാമിക ഭീകരതയെ കുറിക്കാന്‍ ഉപയോഗിക്കുന്ന ഇതു തന്നെ മുസ്ലിങ്ങള്‍ ഭീകരരല്ല എന്ന പ്രചരണത്തിനുപയോഗിച്ചത് ശരിയാണെന്നു തോന്നുന്നില്ല.
4. അമേരിക്കന്‍ ഹിപ് ഹോപ് സംഗീതവും ഇംഗ്ളീഷ് ഭാഷയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. അമേരിക്കയും അമേരിക്കന്‍ സംസ്കാരവും മോശമാണെന്നു പ്രചരിപ്പിക്കുന്നവരാണ്, മിക്ക മുസ്ലിങ്ങളും. മലയാള വിവരണവും ഇംഗ്ലീഷ് വരികളും മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നു.
5. ഇതിലെ ബാപ്പയെ വിശേഷിപ്പിക്കുന്നത് Reluctant Secularist എന്നാണ്. ഇത് അറിയാതെ ഉപയോഗിച്ചതാണോ അതോ ബോധ പൂര്‍വം ആണോ?. രണ്ടായാലും ഇത് നല്‍കുന്ന സന്ദേശം അതീവ ഗുരുതരമാണ്. ഇതുപ്രകാരം ഇതിലെ ബാപ്പ Voluntary Secularist അല്ല. ആരോ നിര്‍ബന്ധിച്ചതുകൊണ്ട് Reluctant Secularist ആയിപ്പോയ ഹതഭാഗ്യനാണ്.
ഷാ രുഖ് ഖാന്‍ പണ്ട് Mu Name is Khan എന്ന സിനിമ നിര്‍മ്മിച്ചതുപോലെ ഇതും ഒരു publicity stunt മാത്രം. ഷാ രുഖ് ഖാന്‍ ഈ സിനിമ നിര്‍മ്മിച്ചത് കോടിക്കണക്കിനാളുകള്‍ കണ്ടു. എന്നിട്ട് ആര്‍ക്കെങ്കിലും ഇസ്ലമിക ഭീകരതയോടുള്ള നിലപാടു മാറിയോ?. ഇതിലെ കഥാപാത്രം അമേരിക്കന്‍ പ്രസിഡണ്ടിനോട് ഞാന്‍ ഭീകരനല്ല എന്നു പറഞ്ഞിട്ട് അദ്ദേഹത്തിനു മാനസാന്തരം വന്നോ? ഷാ രുഖിന്റെ ബാങ്ക് ബാലന്‍സ് കൂടി. മുസ്ലിങ്ങളുടെയൊക്കെ വിവരക്കേട് അദ്ദേഹം അതി സമര്‍ദ്ധമായി മുതലെടുത്തു. അതുപോലെ ഈ വീഡിയോ കൊണ്ടും ഒരു മാറ്റവും ഉണ്ടാകില്ല. ഇത് നിര്‍മ്മിച്ചവര്‍ക്ക് നാലു പുത്തന്‍ തടയും എന്നു മാത്രം.
ഇസ്ലാമോഫോബിയ എന്നു വിളിച്ചു കൂവുന്ന മുസ്ലിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. ഹിന്ദു ഇന്‍ഡ്യയില്‍ ഷാ രുഖ് ഖാനേപ്പോലുള്ള ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടായത് തന്നെ മുസ്ലിങ്ങളുടെ ഈ നിലപാടു തെറ്റാണെന്നു തെളിയിക്കുന്നു. മുസ്ലിങ്ങള്‍ മാത്രമല്ല ഷാ രുഖിന്റെ സിനിമ കാണുന്നത്. ഇസ്ലാമോ ഫോബിയ ഉണ്ടായിരുന്നെങ്കില്‍ മുസ്ലിമായ ഷാ രുഖ് ഖാന്‍ ഇന്‍ഡ്യയില്‍ സൂപ്പര്‍ സ്റ്റാര്‍ പോയിട്ട് ഒരു സാദാ നടന്‍ പോലുമാകില്ലായിരുന്നു.
ഈ വീഡിയോ കണ്ടിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എല്ലാ മാദ്ധ്യമങ്ങളിലും ഞങ്ങള്‍ തീവ്രവദികളല്ല എന്ന് മുസ്ലിങ്ങളൊക്കെ പറയുന്നുണ്ടല്ലോ. അതിന്റെ മറ്റൊരു പതിപ്പാണിതും. ഇത് കലാപരമായോ, ആശയം കൊണ്ടോ, പ്രമേയത്തിന്റെ മേന്മ കൊണ്ടോ ശരാശരിക്കും താഴെയാണ്.
അതില്‍ പറഞ്ഞിരിക്കുന്നത് ശുദ്ധ അസംബന്ധമാണു താനും. മകന്‍ ഭീകരനോ കുറ്റവാളിയോ കൊള്ളരുതാത്തവനോ ആയാലും മരിച്ചു പോയാല്‍ ഒരച്ഛനും മകനെ തള്ളിപ്പറയില്ല. മകന്‍ വഴിതെറ്റിപ്പോകുന്നു എന്നു മനസിലാക്കുന്ന നിമിഷം നിയമത്തിനു പിടിച്ചു കൊടുത്ത് മാതൃകാപരമായ ശിക്ഷ മേടിച്ചു കൊടുത്തിരുന്നെങ്കില്‍ ഈ അച്ഛനും അമ്മക്കും മഹത്വമുണ്ടാകുമായിരുന്നു.
മയ്യത്തു കാണണ്ട എന്നു ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്കു വേണ്ടി പറയുന്ന അച്ഛനും അമ്മയും മനസില്‍ കരയുന്നുണ്ടാകും. (ഈ വീഡിയോയിലെ Reluctant Secularist ബാപ്പയും അതാണു ചെയ്യുന്നത്). ആത്മാര്‍ത്ഥമായാണ്, അവര്‍ അത് പറയുന്നതെങ്കില്‍ അവര്‍ക്ക് മനസിനെന്തോ കുഴപ്പമുണ്ട്. എത്ര കൊള്ളരുതാത്തവനായാലും മകന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഏത് അമ്മയും കരയും. അതാണ്, മാതൃത്വം എന്നു പറയുന്നത്. അതിനപ്പുറം ഉള്ളത് വെറും അഭിനയം മാത്രം. ഈ വീഡിയോയില്‍ മാമുക്കോയ നടത്തുന്നതുപോലെ വെറും അഭിനയം.
ഈ Native Bapa തന്റെ ഉപ്പ ഉപ്പൂപ്പമാര്‍ സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ ആണെന്ന് പറയുന്നുണ്ട് . ആല്‍ബം നിര്‍മ്മിച്ചവരുടെ പേരായ മാപ്പിള ലഹള ആണുദ്ദേശിച്ചതെങ്കില്‍ അത് തികച്ചും അസ്ഥാനത്താണ്. കാരണം ഇതിലെ കേന്ദ്ര കഥാപാത്രത്തിന്റെ മകന്‍ ഇന്‍ഡ്യയില്‍ നിന്നും കാഷ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച ഇസ്ലാമിക തീവ്രവാദിയാണ്. രാജ്യ സ്നേഹം കൊണ്ടായിരുന്നു മലബാറീലെ മുസ്ലിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതെങ്കില്‍ അതില്‍ സത്യത്തിന്റെ കണിക അധികമില്ല. അന്ന് പാകിസ്താനു വേണ്ടി വാദിച്ച പാര്‍ട്ടിയിലെ അംഗങ്ങളാണു മലബാറില്‍ നിന്നുള്ള മുസ്ലിങ്ങളില്‍ ഏറിയ പങ്കും. അവര്‍ ഏത് രാജ്യത്തിന്റെ സ്നേഹികള്‍ ആണ്? അങ്ങനെ ഉള്ളവര്‍ ഇവിടെ ബോംബ് ഉണ്ടാക്കുന്നു, പൊട്ടിക്കുന്നു. മതത്തിന്റെ പേരില്‍ ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ചാകുന്നു, പാകിസ്ഥാനില്‍ നിര്‍മ്മിക്കുന്ന കള്ളനോട്ടുകള്‍ ഇന്‍ഡ്യയില്‍ വിതരണം ചെയ്യുന്നു. ആ നോട്ടിന്റെ ബലത്തില്‍ സ്വത്തുക്കള്‍ വാങ്ങി കൂട്ടുന്നു. ഇതിനൊക്കെ കൂട്ടു നില്‍ക്കുന്ന അനേകം മുസ്ലിങ്ങളുണ്ട് ഇന്‍ഡ്യയിലിന്ന്. ഇതിനൊക്കെ എതിരെ ആണ്, ഒരു മുസ്ലിം പോരാടി രാജ്യ സ്നേഹം തെളിയിക്കേണ്ടത്. അല്ലാതെ ഞാന്‍ തീവ്രവാദിയല്ലാ എന്നു തെളിയിക്കാന്‍ വീഡിയോ ഉണ്ടാക്കുകയല്ല വേണ്ടത്.
മുസ്ലിങ്ങള്‍ പറയുന്ന ഇസ്ലാമോഫോബിയ പൊതു സമൂഹത്തിലില്ല. ഉണ്ടെങ്കില്‍ എല്ലാ മുസ്ലിങ്ങളും അതനുഭവിക്കുമായിരുന്നു. കേരളത്തില്‍ ദളിതനായ ഒരു വകുപ്പു മേധാവി വിരമിച്ചപ്പോള്‍ ചാണക വെള്ളം തളിച്ച് ഓഫീസും ഉപകരണങ്ങളും ചില സവര്‍ണ്ണര്‍ ശുദ്ധീകരിച്ചു. ഏതെങ്കിലും മുസ്ലിമിനാ അനുഭവം ഉണ്ടായിട്ടുണ്ടോ?
ഇസ്ലാമിക ഭീകരത ഒരു യാഥാര്‍ത്ഥ്യമാണ്. ഇസ്ലാം സമാധാനത്തിന്റെ മതമെന്നു മുസ്ലിങ്ങളൊക്കെ കൊട്ടിഘോഷിക്കുന്ന അതേ ഒച്ചയില്‍ ഇസ്ലാം സമാധാനത്തിന്റെ മതമല്ല എന്ന് ചില മുസ്ലിം പണ്ഡിതരും കൊട്ടിഘോഷിക്കുന്നു. മുസ്ലിം ഭീകരര്‍ സമൂഹത്തില്‍ വിതക്കുന്ന അസമാധാനം കാണുമ്പോള്‍ പൊതു ജനം അതിനെ വിമര്‍ശിക്കുന്നു. അതിനെയാണു മുസ്ലിങ്ങളൊക്കെ ഇസ്ലാമോഹോബിയ എന്ന് പറയുന്നത്.
ഇസ്ലാമിനെ സംശയവും പേടിയുമാണ്, പൊതു സമൂഹത്തിലുള്ളത് . ചൂടൂവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന അവസ്ഥയാണിപ്പോള്‍ അമേരിക്കയിലും മറ്റ് പടിഞ്ഞാറന്‍ നാടുകളിലും ഉള്ളത്. ഇസ്ലാമിക ലോകത്ത് ദിവസം അഞ്ചുനേരം വീതം നടക്കുന്ന പൊട്ടിത്തെറി മനസിലാക്കാന്‍ ശേഷിയുള്ള ആരും മുസ്ലിങ്ങളെ പേടിക്കും. സഹ മുസ്ലിങ്ങളെ വെറുതെ കൊന്നൊടുക്കാന്‍ പേടിയില്ലാത്തവര്‍ മറ്റ് ജാതിക്കാരെ കൊല്ലില്ലേ എന്ന് ന്യായമായും അവര്‍ സംശയിക്കും. അതുകൊണ്ടാണു പലരും മുസ്ലിങ്ങളുടെ ചെയ്തികളെയും നിലപാടുകളെയും വിമര്‍ശിക്കുന്നത്.
അമേരിക്കയില്‍ ചെല്ലുന്ന എല്ലാ മുസ്ലിം നാമധാരികളെയും അവര്‍ സംശയിക്കുന്നു. അതവരുടെ സുരക്ഷയുടെ പ്രശ്നമാണത് . 9/11നു മുന്നെ ഇതുപോലെ ആരെയും സംശയിച്ചിരുന്നില്ല. അതൊരു വക തീവ്രവാദ സംശയ രോഗത്തിന്റെ അവസ്ഥയില്‍ ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്നു. ഇതില്‍ നിന്നും ഇനി ഒരു തിരിച്ചു പോക്കുണ്ടാകില്ല. ഇസ്ലാമികലോകം മാറില്ല. മുസ്ലിങ്ങളുടെ നിലപാടും മാറില്ല. അതുപോലെ ഇനി പടിഞ്ഞാറന്‍ നാടുകളുടെ മനോഭാവും മാറില്ല. അതുകൊണ്ട് ഇതുമായി സമരസപ്പെട്ട് ജീവിക്കേണ്ടി വരും.
ആദ്യമാദ്യം അമേരിക്കയിലും ബ്രിട്ടനിലും മാത്രം ഒതുങ്ങിനിന്ന ഈ ചിന്താഗതി ഇന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലേക്കും പടര്‍ന്നു പിടിച്ചിട്ടുണ്ട്. അതൊക്കെ ഇസ്ലാമിനെ വെറുക്കുന്നതല്ല. മുസ്ലിങ്ങളെ പേടിക്കുന്നതാണ്. ഇസ്ലാമില്‍ കാതലായ മാറ്റമുണ്ടായില്ലെങ്കില്‍ ഈ പേടി കൂടിക്കൂടി വരും. അതിന്റെ ഫലം ഇസ്ലാമിക ലോകത്തെ ഒരു പ്രശ്നവും പരിഹരിക്കാന്‍ പുറത്തുള്ളവര്‍ സമയം കളയില്ല എന്നതാണ്. മാത്രമല്ല പ്രശ്നങ്ങള്‍ ആളിക്കത്തിക്കാനും ശ്രമമുണ്ടാകും. പരസ്പരം വെട്ടി ചാകുന്നെങ്കില്‍ ആയിക്കോട്ടെ എന്നവര്‍ കരുതും. ഓരോ രാജ്യവും അവരവരുടെ സുരക്ഷയേ ഇനി നോക്കൂ. ഇന്‍ഡ്യക്ക് ഇന്‍ഡ്യയുടെ സുരക്ഷ നോക്കേണ്ടി വന്നപ്പോള്‍ പാലസ്തീന്‍ പ്രശ്നം പോലും ഇന്‍ഡ്യ മറന്നു.