പൂച്ചയുടെ പാലു കുടിയേപ്പറ്റി ഒരു കഥ പറഞ്ഞു കേള്‍ക്കാറുണ്ട്. അത് പാലു കട്ടു കുടിക്കുമ്പോള്‍ കണ്ണടച്ചിരിക്കും. സ്വന്തം കണ്ണടച്ചിരുന്നാല്‍ മറ്റുള്ളവരും കാണുന്നില്ല എന്നാണതിന്റെ വിശ്വാസം. അതുപോലുള്ള ഒരു പാലു കുടി ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് നടന്നു. മുസ്ലിം ലീഗ് എന്ന കാട്ടു പൂച്ചയാണിതിലെ കഥാപാത്രം.
രാഷ്ട്രീയം കളിക്കുന്ന മുസ്ലിം ലീഗ് എന്ന മത സംഘടന കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളെയും വെറുപ്പിച്ചു കൊണ്ട് അഞ്ചാം മന്ത്രിയെ നേടിയെടുത്തതിനു പിന്നാലെ, ഇതാ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാനും ശ്രമിക്കുന്നു. ഭരിക്കുന്ന വകുപ്പുകളിലെല്ലാം ഇസ്ലാമിക വത്കരണം നടത്തുന്ന ഈ വിഷച്ചെടി ഇപ്പോള്‍ കോഴിക്കോട് സര്‍വകലാശാല പാണക്കാടന്റെ തറവാട്ടു സ്വത്ത് പോലെയാണു കൈകാര്യം ചെയ്യുന്നത്. ഇഷ്ടക്കാരനെ വൈസ് ചന്‍സലറാക്കി, സ്വന്തക്കാരെ സിന്‍ഡികേറ്റില്‍ കുത്തി നിറച്ചു. എന്നിട്ട് സര്‍വകലാശാലയുടെ ഭൂസ്വത്ത് ലീഗുകാരുടെ സംഘടനകള്‍ക്ക് എഴുതി കൊടുക്കാനും തീരുമാനിച്ചു.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണന്‍ തങ്ങളും കുഞ്ഞാലിയുടെയും മുനീറിന്റെയും അടുത്ത ബന്ധുക്കളും നേതൃത്വം നല്‍കുന്ന ട്രസ്റ്റുകള്‍ക്കാണ് ഏക്കര്‍ കണക്കിന് ഭൂമി സൗജന്യമായി നല്‍കാന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.
ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ നടത്തുന്ന ട്രസ്റ്റുകള്‍ അപേക്ഷ നല്‍കിയിരുന്നു. പാണന്‍ തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന് 25 ഏക്കര്‍, കുഞ്ഞാലിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെയാണ് കൈമാറാന്‍ തീരുമാനിച്ചത്. സി എച്ച് മുഹമ്മദ്കോയ ചെയറിനുവേണ്ടി 10 ഏക്കര്‍ ഭൂമി കൈമാറാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ ചെയറുകള്‍ക്ക് 20 സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാനാവാത്തതിനാല്‍ മറ്റൊരു കടലാസ് സംഘടനയുണ്ടാക്കി. അതിന് ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സെന്റിന് 12 ലക്ഷം വരെ മാര്‍ക്കറ്റ് വിലയുള്ള ഭൂമിയാണിത്. 396 കോടി രൂപ മൂല്യം വരും കൈമാറാന്‍ തീരുമാനിച്ച ഭൂമിക്ക്. ബാഡ്മിന്റണ്‍ ക്ളബ് തുടങ്ങാനാണ് കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റ് ഭൂമി ആവശ്യപ്പെട്ടത്. കോഴിക്കോട് സ്വകാര്യ വ്യക്തികള്‍ ആരംഭിച്ച ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല. എന്നാല്‍ ട്രസ്റ്റിന് ഭൂമി നല്‍കുന്നതില്‍ അമിത തിടുക്കമാണ് സിന്‍ഡിക്കേറ്റ് കാണിച്ചത്.
കോഴിക്കോട് സര്‍വകലാശാലയില്‍ കായിക സമുച്ചയം പണിയാന്‍ 50 ഏക്കര്‍ ആവശ്യപ്പെട്ടാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകം സര്‍വകലാശാലയ്ക്ക് കത്ത് നല്‍കിയത്. അപേക്ഷ പരിഗണിച്ച് 25 ഏക്കര്‍ ഭൂമി അനുവദിക്കാനായിരുന്നു നീക്കം. ഈ അസോസിയേഷഷന് സ്വന്തമായി ഓഫീസോ ഫണ്ടോ ഇല്ല. എന്നിട്ടും ഇതിനെ 92.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ പങ്കാളിയാക്കി. ലീഗ് ഭരിക്കുന്ന പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയും, സര്‍വകലാശാലയുടെ ഒരേക്കര്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതും പരിഗണനയിലാണ്. സര്‍വകലാശാലയിലെ ലീഗ് അനുകൂല സര്‍വീസ് സംഘടനയുടെ കീഴിലുള്ള സഹകരണ സൊസൈറ്റിക്ക് 20 സെന്റ് ഭൂമി നല്‍കാനും സിന്‍ഡിക്കേറ്റ് അടുത്തിടെ തീരുമാനിച്ചിരുന്നു.
പക്ഷെ പാണന്‍ തങ്ങളുടെയും സംഘത്തിന്റെയും ഉദ്ദേശ്യം ലക്ഷ്യം കണ്ടില്ല. സംഗതി വിവാദമായി. വിവാദ ഭൂമിദാനത്തില്‍ ആദ്യം
കോണ്‍ഗ്രസ് ലീഗിനൊപ്പം നിന്നു. പക്ഷെ പിന്നീട് കാലുമാറി. അതിന്റെ കാരണം അഞ്ചാം മന്ത്രി വിഷയത്തിലുണ്ടായ കശപിശയാണ്. കോണ്‍ഗ്രസ് കാലുമാറിയതോടെ പ്രശ്നത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമവുമായി ലീഗ് നേതൃത്വം രംഗത്ത് വന്നു. പക്ഷെ ഡെല്‍ഹിയിലും മലപ്പുറത്തും ലീഗിനു രണ്ടു ശബ്ദമായിരുന്നു.
ലീഗിന്റെ ജെനെറല്‍ സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ ഡെല്‍ഹിയില്‍ പറഞ്ഞത് ഇങ്ങനെ.
ഭൂമിദാനവുമായി മുസ്ലീം ലീഗിന് ബന്ധമില്ല ഭൂമി ദാനം ലീഗ് അറിഞ്ഞിട്ടില്ല . സര്‍വ്വകലാശാലയുടെ നിലപാട് തെറ്റാണ്. ഈ നടപടിയോട് ലീഗിന് യോജിപ്പില്ല. വിദ്യാഭ്യാസ മന്ത്രിയും ഈ വിഷയം അറിഞ്ഞിട്ടില്ല.
പക്ഷെ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് മലപ്പുറത്ത് പറഞ്ഞത് നേരെ തിരിച്ചും
ഭൂമി സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് അധികാരമുണ്ട്.
സംഗതി വളരെ വ്യക്തം. ഈ പ്രസ്താവന സംഗതികളുടെ കിടപ്പ് മറ്റുള്ളവരെ മനസിലാക്കി കൊടുത്തു. ലീഗ് നേതാക്കളുടെ കണ്ണുപൊത്തിക്കളി കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആകില്ല. ലീഗിന്റെ മന്ത്രിമാരും മറ്റ് നേതാക്കളും ഒക്കെ അറിഞ്ഞു കൊണ്ടാണീ കൊള്ള നടത്താന്‍ തീരുമാനിച്ചത്. ലീഗിന്റെ രക്ഷക്ക് മറ്റാരും എത്തില്ല എന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ വിവാദമായ തീരുമാനങ്ങള്‍ ഒന്നാകെ സിന്‍ഡിക്കേറ്റ് റദ്ദ് ചെയ്തു.
ലീഗ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഏതായാലും സന്തോഷത്തിലായിരിക്കും. ലീഗിനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും രംഗത്തുവന്നിട്ടില്ല. അതിന്റെ കാരണം
അഞ്ചാംമന്ത്രിവിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തുടരുന്ന ഏറ്റുമുട്ടലും. ഈ ഭൂമിദാനം ലീഗിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കിയിട്ടുണ്ട്. ഭൂമിദാനം ലീഗ് അറിഞ്ഞില്ലെന്നും നേതാക്കള്‍ക്ക് പങ്കില്ലെന്നുമുള്ള ബഷീറിന്റെ പ്രസ്താവന ശുദ്ധ നുണയാണെന്ന് എല്ലാവര്‍ക്കും അറിയാം. പത്ത് ഏക്കര്‍ ലഭിച്ച ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷനിലെ ട്രസ്റ്റ് അംഗങ്ങളെല്ലാം ലീഗിന്റെ നേതാക്കളാണ്. ആത്മീയപരിവേഷമുണ്ടെങ്കിലും ഇപ്പോഴത്തെ പാണന്‍ തങ്ങള്‍ ദീര്‍ഘവീക്ഷണം കുറഞ്ഞ രാഷ്ട്രീയ കോമാളിയായി അധപതിച്ചിരിക്കുന്നു. കോണ്‍ഗ്രസുകാരെ മാലിന്യങ്ങളെന്ന് ആക്ഷേപിച്ച അതേ അതേ പാണന്‍ തങ്ങള്‍ ഇപ്പോള്‍ തട്ടിപ്പിലൂടെ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ശ്രമിക്കുന്നു എന്ന് കേരളം തിരിച്ചറിയുന്നു. ലീഗിന്റെ സംസ്ഥാനനേതൃത്വം അറിയാതെ ഈ തട്ടിപ്പ് നടക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആരും കരുതുന്നില്ല. സംസ്ഥാന പ്രസിഡന്റ് പാണന്‍ തങ്ങള്‍ ചെയര്‍മാനായ ട്രസ്റ്റ് തട്ടിപ്പില്‍ പ്രധാന പങ്കുവഹിച്ചെന്ന വാര്‍ത്തകൂടി പുറത്തുവന്നതോടെ ലീഗ് എന്ന മത സംഘടനയുടെ തനിനിറം പുറത്തായി.
ലീഗ് മന്ത്രി റബ്ബിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന ഇങ്ങനെ
സര്‍വകലാശാലയുടെ ഒരു തുണ്ട് ഭൂമി പോലും അനധികൃതമായി കൊടുത്തിട്ടില്ല. ഭൂമിയുടെ മേലുള്ള എല്ലാ അധികാരങ്ങളും നിലനിറുത്തിക്കൊണ്ടാണ് ട്രസ്റിന് കൊടുത്തത്. ഭൂമിദാനം വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കണ്ണടുച്ചു പാലു കുടിക്കുന്ന ലീഗ് പൂച്ചകളുടെ തനിനിറം വെളിവാക്കുന്ന പ്രസ്താവനയാണിത്. ഈ ഭൂമി ദാനം ലീഗറിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി അറിഞ്ഞിട്ടുണ്ട്. പക്ഷെ ഔദ്യോഗികമായി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടില്ല.
സിഎച്ചിന്റെ പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി പത്തേക്കര്‍ ഭൂമി നല്‍കിയതു വളരെ തിടുക്കത്തിലായിരുന്നു.പദ്ധതി നടപ്പാക്കാന്‍ അനുമതി ചോദിച്ചു കത്ത് നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ അനുവാദം നല്‍കി.
പാണന്‍ തങ്ങളാണ് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ച ഗ്രെയ്സ് എജ്യൂക്കേഷനല്‍ അസോസിയേഷന്റെ ചെയര്‍മാന്‍. അസോസിയേഷന്‍ ചെയര്‍മാനായ പാണന്‍ തങ്ങള്‍ വൈസ് ചാന്‍സലര്‍ക്ക് ഈ കത്ത് നല്‍കിയതു മാര്‍ച്ച് 20ന് ആയിരുന്നു ആറു ദിവസം കഴിഞ്ഞ് 27നു ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം സിഎച്ചിന്റെ പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍വകലാശാലയുടെ പത്തേക്കര്‍ ഭൂമി അനുവദിച്ചു. ട്രസ്റ്റിന്റെ ചെയര്‍മാനായ പാണന്‍ തങ്ങള്‍ കത്തു നല്‍കുന്നു. എന്നിട്ടും, ഭൂമിദാനവുമായി മുസ്ലീം ലീഗിന് ബന്ധമില്ല എന്നും ഭൂമി ദാനം ലീഗ് അറിഞ്ഞിട്ടില്ല എന്നും ബഷീര്‍ പറയുന്നു.
മുസ്ലിം ലീഗ് എന്ന മത സംഘടനയിലുള്ളവര്‍ കരുതുന്നത് ഇതൊക്കെ കേള്‍ക്കുന്നവരൊക്കെ ബഷീറിനേപ്പോലുള്ള മന്ദബുദ്ധികളായിരിക്കുമെന്നാണ്.
പിറവം തെരഞ്ഞെടുപ്പും അതിനു ശേഷം ആളി ക്കത്തിച്ച അഞ്ചാം മന്ത്രി വിവാദവും അരങ്ങു തകര്‍ക്കുന്ന വിടവില്‍ ഒരു മാസത്തിനിടെ കൂടിയ മൂന്നു സിന്‍ഡിക്കേറ്റ് യോഗങ്ങളിലാണീ പകല്‍ കൊള്ളക്ക് വേണ്ട തീരുമാങ്ങളൊക്കെ ലീഗിന്റെ വൈസ് ചാന്‍സലറും മറ്റ് പിണിയാളുകളും കൂടി ചേര്‍ന്ന് എടുത്തത്. അ ഞ്ചാം മന്ത്രി പ്രശ്നം ഇപ്പോള്‍ എടുത്തിട്ടത് ഒരു പക്ഷെ ഈ വിഷയത്തില്‍ നിന്നും മാദ്ധ്യമ ശ്രദ്ധ തിരിക്കാനുദ്ദേശിച്ചായിരിക്കണം.
മുസ്ലിംലീഗിലെ മുസ്ലിങ്ങള്‍ ആത്മീയപരിവേഷം നല്‍കി ആദരിക്കുന്ന പാണന്‍ തങ്ങള്‍ തന്നെ ഇത് ചെയ്തെന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. കോണ്‍ഗ്രസുകാരെ മാലിന്യമെന്ന് പരിഹസിച്ച ഈ തങ്ങളെ വിളിക്കാന്‍ എന്ത് പേരായിരിക്കും ചേരുക? ഈ ജന്തുവിനെ തന്നെ അങ്ങോട്ടുചെന്ന് കാണുകയും സഹൃദം പ്രകടിപ്പിക്കാന്‍ ചാനലുകള്‍ക്കു മുമ്പില്‍ ചെന്നിത്തല കെട്ടിപ്പിടിക്കുകയും ചെയ്തു എന്നോര്‍ക്കുമ്പോള്‍ അറപ്പു തോന്നുന്നു.
മുസ്ലിംലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും അനര്‍ഹമായ അവകാശങ്ങള്‍ക്കും ദുശാഠ്യങ്ങള്‍ക്കും വഴങ്ങി കോണ്‍ഗ്രസ് ചില ജില്ലകളില്‍ മാത്രം ഒതുങ്ങുന്ന കക്ഷിയായി മാറിക്കൊണ്ടിരിക്കുന്നു. ലീഗും കേരളാ കോണ്‍ഗ്രസും കാരണം കോണ്‍ഗ്രസിലെ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹിക്കുന്ന ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. കോണ്‍ഗ്രസിലെ മുസ്ലിംകള്‍ക്കും ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഈ കക്ഷികള്‍ മൂലം നല്‍കാന്‍ കഴിയുന്നില്ല. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പു മുതല്‍ ലീഗിനു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കി. അഞ്ചാം മന്ത്രി വിഷയത്തില്‍ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. ഇവയൊക്കെ മുന്നാക്ക സമുദായങ്ങളെയും കോണ്‍ഗ്രസില്‍നിന്ന് അകറ്റി.
മലബാറില്‍ ലീഗിന്റെ അപ്രമാദിത്വം അംഗീകരിച്ചതുകൊണ്ട് കോണ്‍ഗ്രസ് കണ്ണൂരില്‍ മാത്രമായി ഒതുങ്ങി.കോഴിക്കോട് ജില്ലയില്‍നിന്നും കോണ്‍ഗ്രസ് തുടച്ചു മാറ്റപ്പെട്ടു. കെ. കരുണാകരന്റെ കാലത്തൊക്കെ ലീഗിനോടൊപ്പം തന്നെ മലബാറില്‍ കോണ്‍ഗ്രസും ശക്‌തമായിരുന്നു. അന്ന് ശക്‌തരായ പല നേതാക്കളും അവിടെനിന്ന് ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ ഇന്ന് ലീഗിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി മലബാറില്‍ കോണ്‍ഗ്രസിന് എടുത്തു കാണിക്കാന്‍ കഴിയുന്ന ഒരു നേതാവ് പോലും ഇല്ല. ഇവിടെ ഇന്ന് ലീഗിന്റെ നിഴലിലാണ് കോണ്‍ഗ്രസ്. ഭാരതപ്പുഴക്ക് വടക്ക് ലീഗിന്റെ സഹായമില്ലാതെ ഒറ്റ സീറ്റും കോണ്‍ഗ്രസിനു നേടാനാകില്ല എന്നാണ്, ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്.
മുന്നണിയെ നിലനിര്‍ത്താന്‍ വിട്ടുവീഴ്‌ച ചെയ്യുന്നതുമൂലം കോണ്‍ഗ്രസ് പലേടത്തും നാമമാത്രമാകുകയാണ്. ഘടകകക്ഷികളുടെ അപ്രമാദിത്വത്തിന് വഴങ്ങാതെ സ്വന്തം നിലപാടുകളുമായി മുന്നോട്ടുപോയില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭാവിയില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. കോണ്‍ഗ്രസ് ഷയിച്ച ഇടങ്ങളിലൊക്കെ ശക്തി പ്രാപിച്ചത് ബി ജെ പിയാണ്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം ബി ജെ പിയെ വളര്‍ത്താനേ ഉപകരിക്കൂ. അഞ്ചം മന്ത്രിയെ നല്‍കി ഭൂരിപക്ഷം മലയാളികളുടെയും ആത്മാഭിമാനം മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ മുന്നില്‍ അടിയറ വച്ചതിന്റെ ഗുണഫലം അനുഭവിക്കാന്‍ ബി ജെ പി ഇറങ്ങിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിനെ അവര്‍ സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നു. കേരള ബി ജെ പിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഇടപെടലാണിത്.തീപാറുന്ന ത്രികോണ മത്സരം അവിടെ ഉണ്ടാകും. പ്രവചനാതീതമായ ഫലവും.
സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനുള്ള ലീഗിന്റെ ശ്രമം തല്‍ക്കാലം വിജയിക്കില്ല. പക്ഷെ അഞ്ചാം മന്ത്രി വഴി ഉണ്ടാക്കിയ പാഴ്ചെലവ് ഒഴിവാക്കാനാകില്ല. സെല്‍വരാജിനെ രാജി വയ്പ്പിച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന പാഴ്ചെലവ് ഇതിലും എത്രയോ ഭീമമാണ്. ഒരു ജനപ്രതിനിധി രാജി വച്ചാല്‍ വീണ്ടും അതേ മണ്ഡലത്തില്‍ മത്സരിക്കാന്‍ പാടില്ല എന്ന ഒരു നിയമം ഉണ്ടാകേണ്ടിയിരിക്കുന്നു.