Sunday 27 November 2011

പ്രശ്നം കോടതിയിലാണ്.

വിഷയം മുല്ലപ്പെരിയാര്‍ തന്നെ.  ഡെമോക്ളീസിന്റെ വാള്‍ പോലെ ഇത് മലയാളിയുടെ  തലക്കു മുകളില്‍ തൂങ്ങിക്കിടന്ന് നമ്മെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അടുത്തകാലത്ത്  ഇടുക്കി മേഘലയില്‍ അടിക്കടി  ഉണ്ടാകുന്ന  ഭൂചലങ്ങള്‍  മദ്ധ്യ കേരളത്തിലെ ജനങ്ങളുടെ  ഉറക്കം കെടുത്തുന്നു. ശ്രീ കെ പി സുകുമാരന്‍ ,  മുല്ലപെരിയാര്‍ പരിഹാരം എന്ത് ?, എന്ന  പേരില്‍ എഴുതിയ ഒരു ലേഖനത്തില്‍ മാദ്ധ്യമങ്ങള്‍ മലയാളികളെ പേടിപ്പിക്കുന്നു എന്നാണാരോപിക്കുന്നത്. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണ്, എന്ന ധ്വനിയില്‍  അദ്ദേഹം തമിഴ് നാട്ടിലെ മറ്റൊരു അണക്കെട്ടിന്റെ കഥ പറയുന്നുണ്ട്. 


"ഇന്ത്യയിലെ ആദ്യത്തേതും ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്നതില്‍ ഒന്നുമായ അണക്കെട്ട് തമിഴ്നാട്ടിലാണുള്ളത്. തഞ്ചാവൂരില്‍ കാവേരി നദിക്ക് കുറുകെ കരികാല ചോളന്‍ എന്ന രാജാവ് ക്രി.വ. ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കല്ലണയാണത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍ അത് പുനരുദ്ധരിച്ച് ഗ്രാന്‍ഡ് അണക്കെട്ട് (Grand Anicut)എന്ന് പേരു നല്‍കി. ആ അണക്കെട്ട് കേട് കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അണക്കെട്ടിന്റെ ആ‍യുസ്സ് പ്രവചിക്കുന്നവര്‍ക്ക് ഈ അണക്കെട്ട് ഒരു പാഠമാണ്.  ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പുനരുദ്ധരിച്ച ഒരണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ , മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണോ അതോ പുനരുദ്ധരിച്ചാല്‍ മതിയോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരായിരുന്നു.  എന്നാല്‍ ആളുകള്‍ക്ക് ഇപ്പോള്‍ അതാത് മേഖലയില്‍ വിദഗ്ദ്ധരായ ആള്‍ക്കാരെ വിശ്വാസമില്ലല്ലൊ. അതാണ് കൂടംകുളത്ത് കാണുന്നത്."


ശ്രീ സുകുമാരന്‍ പരാമര്‍ശിക്കുന്ന തടയണയുടെ ചിത്രമാണു താഴെ.

File:Great Anaicut Thanjavur 08.jpg







Kallanai


Kallanai

Kallanai

    5.5മീറ്റര്‍ മാത്രം ഉയരമുള്ള,  ഒരു വലിയ പാലത്തിന്റെ അത്ര മാത്രം വലുപ്പമുള്ള ഈ തടയണയാണ്, 150 അടിക്കു മുകളില്‍ ഉയരമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി താരതമ്യം ചെയ്യുന്നത്.


ശ്രീ സുകുമാരന്‍ അറിഞ്ഞോ അറിയാതെയോ കൂടം കുളം വിഷയവും ഇവിടെ പരാമര്‍ശിക്കുന്നു. കൂടം കുളവും മുല്ലപ്പെരിയാറും തമിഴന്റെ ഇരട്ടത്താപ്പിനുദാഹരണമാണ്.  ആധുനിക സങ്കേതിക വിദ്യ ഉപയോഗിച്ച് പണിയുന്ന  ഈ വൈദ്യുതനിലയം സുരക്ഷിതമല്ല എന്നും പറഞ്ഞാണ്, തമിഴന്‍മാര്‍ സമരം ചെയ്യുന്നത്. നിര്‍മ്മിച്ച കാലത്തെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായിരുന്നു മുല്ലപ്പെരിയാര്‍. അതും 130 വര്‍ഷം മുമ്പ്  ഉണ്ടായിരുന്ന സങ്കേതിക വിദ്യ ഉപയോഗിച്ചും. ഈ അണക്കെട്ടു പണുതവര്‍ അതിനു നല്‍കിയിരുന്ന ആയുസ് 50 വര്‍ഷമായിരുന്നു. അത് ഇനിയും ബലപ്പെടുത്തി സംരക്ഷിക്കണമെന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടാണ്.  അതിനു വേണ്ടി സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം തേടണമെന്നു പറയുന്നത് പ്രതികരണം പോലും അര്‍ഹിക്കുന്നില്ല.

തമിഴന്‍മാര്‍ കേരളത്തിന്‌ അരിയും പച്ചക്കറികളും തരുന്നതുകൊണ്ട്, തമിഴന്‍മാരോട് നമുക്ക് കടപ്പാടുണ്ട് എന്നൊക്കെ വാദിക്കുന്നത് അസംബന്ധമാണ്. ഇതിനൊക്കെ നമ്മള്‍ മാര്‍ക്കറ്റ് വില നല്‍കിയാണ്, വാങ്ങുന്നത്. വെള്ളം തുച്ഛമായ വിലക്ക് തരുന്നവരല്ലേ, അതുകൊണ്ട് പച്ചക്കറികള്‍ സഹായവിലക്ക് നല്‍കിയേക്കാം എന്നൊന്നും ഒരു തമിഴനും വിചാരിക്കുന്നില്ല.

ശ്രീ സുകുമാരന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം ഇങ്ങനെ.


>>>>>അണക്കെട്ട് കെട്ടാനുള്ള ചെലവ് തമിഴ്നാട് സര്‍ക്കാര്‍ വഹിക്കുക. അച്ചുതമേനോന്റെ കാലത്ത് പുതുക്കിയ പാട്ടക്കരാറിലെ തുക ഇന്നത്തെ നിലയ്ക്ക് വേണമെങ്കില്‍ വീണ്ടും പുതുക്കുക. അങ്ങനെ പുതുക്കുമ്പോള്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള ചെലവ് തമിഴ്നാടാണ് വഹിക്കുന്നത് എന്ന കാര്യം കണക്കിലെടുക്കണം. കേരളത്തിന് വരവേയുള്ളൂ ചെലവില്ല. (നമ്മുടെ സ്ഥലമല്ലേ, വെള്ളമല്ലേ എന്നൊന്നും പറയരുത്. ആ വെള്ളം വറ്റിച്ച് സ്ഥലം കേരളത്തിലുള്ളവര്‍ വീതം വയ്ക്കാനൊന്നും പോകുന്നില്ലല്ലൊ)<<<<<

എത്ര ലളിതമായി ഈ വിഷയം പണത്തില്‍ കൊണ്ടു കെട്ടിയിരിക്കുന്നു. ഇത്ര നിസാരമാണോ ഈ പ്രശ്നം?

പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളവും തമിഴ്നാടും 1979 ല്‍ സംയുക്ത സര്‍വെ നടത്തി  സ്ഥലം കണ്ടെത്തിയിരുന്നു. അതിനു ശേഷം അവര്‍ അതില്‍ നിന്നു പിന്നാക്കം പോയി. ഇപ്പോള്‍ പുതിയ അണ എന്ന ആശയത്തെ ഇതു വരെ തമിഴ് നാട് എതിര്‍ക്കുന്നു. അത് മൂന്നാം കിട രാഷ്ട്രീയമാണ്. തമിഴ് നാടിന്റെ മൂന്നാം കിട രാഷ്ട്രീയം. അതുകൊണ്ട് ഇത് മുഖ വിലക്കെടുക്കാന്‍ പ്രയാസമുണ്ട്. ഇതാണു തമിഴ് നാടിന്റെ ആവശ്യമെന്ന് ഇവര്‍ ഇതു വരെ പറഞ്ഞിട്ടില്ല. അനേകം വട്ടം ചര്‍ച്ചകള്‍ നടത്തിയപ്പോഴൊന്നും ഈ വിഷയം ഉയര്‍ന്ന് വന്നിട്ടില്ല.

കുറഞ്ഞ വിലക്ക് വെള്ളം ലഭിക്കുക എന്നതാണ്, അവരുടെ ലക്ഷ്യമെങ്കില്‍ അതനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ആത്മാഭിമാനമുള്ള ആര്‍ക്കും അതനുവദിക്കാന്‍ ആകില്ല. നിസാര വിലക്ക് അവര്‍ നമുക്ക് അരിയും പച്ചക്കറികളും നല്‍കുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിക്കാം എന്നു മാത്രം.

സാമ്പത്തിക വിഗഗ്ദ്ധനായ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്  അടുത്ത കാലത്ത് പറഞ്ഞത്, "വില, കമ്പോളം നിശ്ചയിക്കും" എന്നാണ്. അടിക്കടി ഇന്ധന വില കൂടിയപ്പോളാണത് പറഞ്ഞത്. തമിഴ് നാടു തരുന്ന പച്ചക്കറിയുടെയും അരിയുടെയും വില നിശ്ചയിക്കുന്നത് നമ്മളല്ല. കമ്പോളമാണ്. അതേ മാന്ദണ്ഡപ്രകാരം വെള്ളത്തിന്റെ വിലയും കമ്പോളം നിശ്ചയിക്കണം.

ഇതിലെ പ്രശ്നം വെറും രാഷ്ട്രീയമാണ്. ആരു ഭരിച്ചാലും കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുണ്ടാക്കി, തമിഴ് രാഷ്ട്രീയക്കാര്‍, ഡി എം കെ ആയാലും എ ഡി എം കെ  ആയാലും  തമിഴ് വികാരം ഉണര്‍ത്തി, തമിഴരെ ഇളകി വിടുന്നു. സമ്മര്‍ദ്ദം ചെലുത്തി അനര്‍ഹമായത് നേടി എടുക്കുന്നു. മലയാളികള്‍ അത് വെറുതെ നോക്കി നില്‍ക്കുന്നു.

ശ്രീ സുകുമാരന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തമിഴ് നാട് കേരളത്തില്‍ അണ നിര്‍മ്മിക്കേണ്ട അവശ്യമില്ല. കേരളത്തിന്റെ മണ്ണില്‍ അണ കേരളമാണു നിര്‍മ്മിക്കേണ്ടത്.  വെള്ളം തമിഴ് നാടിനു കൊടുക്കാം. അണയുടെ നിയന്ത്രണം കേരളത്തിനായിരിക്കണം.

കോടതി തീരുമാനിച്ചാലും, കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാലും, 999 വര്‍ഷത്തേക്കുള്ള പാട്ടം എന്ന അസംബന്ധം അവസാനിപ്പിക്കണം. ലോകത്തൊരിടത്തും ഇല്ലാത്ത ഒരു വിചിത്ര വ്യവസ്ഥയാണത്. തമിഴ് നാട് ആ വ്യവസ്ഥയില്‍ കടിച്ചു തൂങ്ങിയാണ്, സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നത്. അത് ബ്രിട്ടീഷ് കാര്‍  ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഭീക്ഷണി പ്രയോഗിച്ച് ഉണ്ടാക്കിയ കരാറാണ്. അത് സ്വതന്ത്ര ഇന്‍ഡ്യക്ക് ബാധകമല്ല എന്ന് കോടതിയോ സര്‍ക്കാരോ വ്യക്തമാക്കണം. അത് അസാധുവാക്കിയില്ലെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ആകില്ല. എന്നിട്ട് ഒരു ക്ളീന്‍ സ്ലേറ്റില്‍ നിന്നും ആരംഭിക്കണം. പുതിയ അണ നിര്‍മ്മിക്കണം. പുതിയ കരാറുണ്ടാക്കണം.തമിഴ് നാടിന്‌ ആവശ്യമുണ്ടെങ്കില്‍ പുതിയ കരാര്‍ വ്യവസ്ഥ അനുസരിച്ച് വെള്ളം കൊണ്ടുപോകാം. മറ്റ് അണകളില്‍ നിന്നും വെള്ളം കൊണ്ടു പോകുന്ന പോലെ.




വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഈ അന്തര്‍ സംസ്ഥാന വിഷയത്തില്‍ എന്നും വളരെ സമര്‍ദ്ധമായി കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകി  മാറിന്നു. ഇപ്പോഴുമത് ചെയ്യുന്നു. പീലാത്തോസുമാരുടെ നീണ്ട നിരയില്‍ അവസാനത്തെ  മാന്യ ദേഹമാണ്, കേന്ദ്ര മന്ത്രി സാല്‍മന്‍ ഖുര്‍ഷിദ്. അദ്ദേഹവും മൊഴിഞ്ഞു, "പ്രശ്നം കോടതിയുടെ പരിഗണനയില്‍  ആയതുകൊണ്ട്, ഇടപെടില്ല."

ഈ നപുംസകങ്ങള്‍ക്ക് ആര്‍ക്കും കേരളത്തോട് താല്‍പ്പര്യമുണ്ടാകില്ല. അവരെ വിട്ടു കളയാം. പക്ഷെ കേരളത്തില്‍ നിന്നുള്ള  മന്ത്രിമാരായ എ കെ ആന്റണി, വയലര്‍ രവി, ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ സി വേണു ഗോപാല്‍, കെ വി തോമസ് എന്നിവര്‍ക്കോ? ഇപ്പോഴാണിവര്‍ക്ക് കേരളത്തോടുള്ള പ്രതിപത്തി അറിയേണ്ടത്. അറിയാന്‍ ഒന്നുമില്ല. ഇവര്‍ക്ക് കേരളത്തോടുള്ളതിനേക്കാള്‍ താല്‍പര്യം കസേരകളോടാണ്. ഇവര്‍ പറയട്ടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണോ എന്ന്. എന്നിട്ട് നമുക്ക് ഇവരെ കൈകാര്യം ചെയ്യാം. കൂടെ  മറ്റ് എം പി മാരെയും. അല്ലാതെ തമിഴനു നേരെ ആക്രോശിച്ചതുകൊണ്ടോ പ്രചരണം നടത്തിയതുകൊണ്ടോ യാതൊരു ഗുണവുമില്ല.


പിഴവില്ലാത്തൊരു പരിഹാര മാര്‍ഗമാണ് നമുക്കാവശ്യം. പഴിചാരിയും കുറ്റപ്പെടുത്തിയുമല്ല; കൂടിയാലോചനകളിലൂടെ ഉരുത്തിരിയുന്ന സമഗ്രമായ ശാസ്ത്രീയമായ പരിഹാരമാണു വേണ്ടത്. സമചിത്തതയോടെയും  വിവേകത്തോടെയും  ഇതിനെ സമീപിക്കുകയും വേണം. കേരളം ആ വഴി തന്നെയാണു പിന്തുടരുന്നതും.

അതിനു വേണ്ടത് രണ്ടു കാര്യങ്ങളാണ്.

1. ഈ അണ കാലഹരണപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക.

2. അധിനിവേശം നടത്തിയിരുന്ന ഒരു വിദേശ ശക്തി ഉണ്ടാക്കിയ കരാര്‍ സ്വതന്ത്ര ഇന്‍ഡ്യയിലെ സംസ്ഥാനമായ കേരളത്തിനു ബാധകമല്ല എന്ന യാഥാര്‍ത്ഥ്യം ​ അംഗീകരിക്കുക.


ഇത് രണ്ടും ബന്ധപ്പെട്ടവര്‍, കോടതിയും കേന്ദ്ര സര്‍ക്കാരും, അംഗീകരിച്ചാല്‍ തമിഴ് നാടിനംഗീകരിക്കേണ്ടി വരും. അതിനവരെ പറഞ്ഞു മനസിലാക്കിക്കണം. ഇപ്പോള്‍ കേരളവും കേന്ദ്രവും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയാണ്. എളുപ്പം നേടി എടുക്കാവുന്ന അര്‍ഹതപ്പെട്ട തീരുമാനങ്ങളാണിവ.


26 comments:

kaalidaasan said...

പിഴവില്ലാത്തൊരു പരിഹാര മാര്‍ഗമാണ് നമുക്കാവശ്യം. പഴിചാരിയും കുറ്റപ്പെടുത്തിയുമല്ല; കൂടിയാലോചനകളിലൂടെ ഉരുത്തിരിയുന്ന സമഗ്രമായ ശാസ്ത്രീയമായ പരിഹാരമാണു വേണ്ടത്. സമചിത്തതയോടെയും  വിവേകത്തോടെയും  ഇതിനെ സമീപിക്കുകയും വേണം. കേരളം ആ വഴി തന്നെയാണു പിന്തുടരുന്നതും.

അതിനു വേണ്ടത് രണ്ടു കാര്യങ്ങളാണ്.

1. ഈ അണ കാലഹരണപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക.

2. അധിനിവേശം നടത്തിയിരുന്ന ഒരു വിദേശ ശക്തി ഉണ്ടാക്കിയ കരാര്‍ സ്വതന്ത്ര ഇന്‍ഡ്യയിലെ സംസ്ഥാനമായ കേരളത്തിനു ബാധകമല്ല എന്ന യാഥാര്‍ത്ഥ്യം ​ അംഗീകരിക്കുക.



ഇത് രണ്ടും ബന്ധപ്പെട്ടവര്‍,  കോടതിയും കേന്ദ്ര സര്‍ക്കാരും, അംഗീകരിച്ചാല്‍ തമിഴ് നാടിനംഗീകരിക്കേണ്ടി വരും. അതിനവരെ പറഞ്ഞു മനസിലാക്കിക്കണം. ഇപ്പോള്‍ കേരളവും കേന്ദ്രവും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയാണ്. എളുപ്പം നേടി എടുക്കാവുന്ന അര്‍ഹതപ്പെട്ട തീരുമാനങ്ങളാണിവ.

K.P.Sukumaran said...

ഇക്കാര്യത്തില്‍ എനിക്ക് കാളിദാസനോട് വിയോജിക്കേണ്ട ഒരാവശ്യവും ഇല്ല. മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് കെട്ടണം എന്ന കാര്യത്തില്‍ നാം മലയാളികള്‍ക്ക് ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലല്ലൊ. കൂട്ടത്തില്‍ ഞാനും ഒരഭിപ്രായം പോസ്റ്റായി എഴുതി എന്ന് മാത്രം. പ്രശ്നപരിഹാരത്തിന് ഇനിയും അമാന്തിച്ചുകൂട. ഇക്കാര്യത്തില്‍ തമിഴരെയും മലയാളികളെയും തമ്മിലടിപ്പിക്കുന്ന രീതിയില്‍ മുന്നോട്ട് പോകരുത് എന്നൊരു കാര്യത്തില്‍ മാത്രമേ എനിക്ക് ഉറച്ച അഭിപ്രായമുള്ളൂ. ബാക്കിയെല്ലാം ഏതാണോ പ്രായോഗികമായത് ആ വഴിയിലാണ് നമ്മളെല്ലാം എത്തേണ്ടത്..

anushka said...

പുതിയ അണക്കെട്ട് പുതിയ പ്രശ്നങ്ങളുണ്ടാക്കുകയേ ഉള്ളൂ.കാലഹരണപ്പെട്ട പഴയ അണക്കെട്ട് ഒഴിവാക്കുകയാണ് വേണ്ടത്.

kaalidaasan said...

>>>>മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് കെട്ടണം എന്ന കാര്യത്തില്‍ നാം മലയാളികള്‍ക്ക് ആര്‍ക്കും അഭിപ്രായവ്യത്യാസമില്ലല്ലൊ. <<<<


സുകുമാരന്‍,

പുതിയ അണ വേണമെന്ന കാര്യത്തില്‍ എതിരഭിപ്രായം ഒരു മലയാളിക്കുമില്ല. അതുള്ളത് തമിഴനു മാത്രമാണ്. പക്ഷെ താങ്കളുടെ ഒരഭിപ്രായം ഇതാണ്,

ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പുനരുദ്ധരിച്ച ഒരണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ , മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണോ അതോ പുനരുദ്ധരിച്ചാല്‍ മതിയോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് ഇപ്പോള്‍ അതാത് മേഖലയില്‍ വിദഗ്ദ്ധരായ ആള്‍ക്കാരെ വിശ്വാസമില്ലല്ലൊ.

ഇതു രണ്ടും കൂടി ഒന്നിച്ചു പോകില്ല. എന്റെ അഭിപ്രായത്തില്‍  ഇതിനു വേണ്ടി ഇനി ഒരു വിദഗ്ദ്ധന്റെ അഭിപ്രയവും തേടേണ്ടതില്ല എന്നാണ്. പുതിയ അണ എന്നതിനപ്പുറം മറ്റൊരു ഒത്തു തീര്‍പ്പും ഇക്കാര്യത്തില്‍ വേണ്ട.

kaalidaasan said...

>>>>പ്രശ്നപരിഹാരത്തിന് ഇനിയും അമാന്തിച്ചുകൂട. ഇക്കാര്യത്തില്‍ തമിഴരെയും മലയാളികളെയും തമ്മിലടിപ്പിക്കുന്ന രീതിയില്‍ മുന്നോട്ട് പോകരുത് എന്നൊരു കാര്യത്തില്‍ മാത്രമേ എനിക്ക് ഉറച്ച അഭിപ്രായമുള്ളൂ. <<<<


സുകുമാരന്‍,

ഈ പ്രശ്നത്തിനുള്ള പരിഹാരം പുതിയ അണ മാത്രമേ ഉള്ളു. അതിനിയും അമാന്തിക്കാന്‍ പാടില്ല എന്നതാണു കേരളത്തിന്റെ നിലപാട്. അതിനെ തമിഴന്‍ എതിര്‍ക്കുന്നതാണു പ്രശ്നം പരിഹരിക്കാനുള്ള തടസം. അവര്‍ ഈ നിലപാടിലേക്ക് വന്നാല്‍ ഈ വിഷയം ​വളരെ എളുപ്പത്തില്‍  പരിഹരിക്കാം.


ആരും മലയാളിയേയും തമിഴനെയും തമ്മിലടിപ്പിക്കുന്നില്ല. മാദ്ധ്യമങ്ങള്‍  ഈ വിഷയം ജനസമക്ഷം അവതരിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഇതുപോലെ അടിയന്തര പ്രധാന്യമുള്ള വിഷയം  ചര്‍ച്ച ചെയ്യേണ്ടത് മാദ്ധ്യമ ധര്‍മ്മം കൂടിയാണ്. സന്തോഷ് പണ്ഡിറ്റിനെ തെറി പറയുവാന്‍ നടക്കുന്ന സമയത്ത് ഇതുപോലെയുള്ള വിഷയങ്ങളാണ്, മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതും.

തമിഴന്‌ ഇപ്പോള്‍ ലഭിക്കുന്നതുപോലെ തുടര്‍ന്നും വെള്ളം ലഭിക്കണമെങ്കില്‍ പുതിയ അണ എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാകൂ.

മലയാളി തമിഴനെ തല്ലാനോ കൊല്ലാനോ പോകില്ല. പോകരുത്. അത് അവര്‍ കേരളത്തിനു അരിയും പച്ചക്കറിയും  തരുന്നു എന്നതുകൊണ്ടല്ല. കുറച്ചു കൂടെ വിവേകം ഉള്ളതുകൊണ്ടാണ്.

ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ്. കേന്ദ്ര ഭരണവും കേരള ഭരണവും അവരുടെ കയ്യിലാണ്. ഉമ്മന്‍ ചാണ്ടി നാട്ടുരാജാവിനേപ്പോലെ പാരിതോഷികങ്ങള്‍ വിതരണം ചെയ്ത് നടക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് മദ്ധ്യ കേരളത്തില്‍ ഈ വിഷയം ഉയര്‍ത്തി സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഈ വിഷയം ഉയര്‍ത്തി അവര്‍ ഒരു പക്ഷെ ഡി എം കെ യുടെയോ എ ഡി എം കെയുടെയോ കേരള പതിപ്പാകാന്‍ ശ്രമം നടത്തിയാലും അതില്‍ അതിശയിക്കേണ്ടതില്ല.

kaalidaasan said...

>>>>പുതിയ അണക്കെട്ട് പുതിയ പ്രശ്നങ്ങളുണ്ടാക്കുകയേ ഉള്ളൂ.കാലഹരണപ്പെട്ട പഴയ അണക്കെട്ട് ഒഴിവാക്കുകയാണ് വേണ്ടത് <<<<


രാജേഷ്,

പുതിയ അണക്കെട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല. പുതിയ അണ വരുമ്പോള്‍ പുയ്തിയ കരാര്‍ വേണ്ടി വരും. 999 വര്‍ഷത്തെ പാട്ടം എന്ന അസംബന്ധം അപ്രസക്തമാകും. കുറച്ചു കൂടെ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള മറ്റൊരു കരാര്‍ ഉണ്ടാകും. ചില വിട്ടു വീഴ്ചകള്‍ രണ്ടു ഭഗത്തും ഉണ്ടാകും. ഉണ്ടാകണം.

Manoj മനോജ് said...

രാജേഷിന്റെ വാചകങ്ങള്‍ക്ക് കീഴില്‍ ഒരൊപ്പ്.

ജോണ്‍ മത്തായി എന്ന ഭൌമശാസ്ത്ര പഠന കേന്ദ്രത്തിലെ സീനിയര്‍ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നത് ശരിയെങ്കില്‍ ആ പ്രദേശത്ത് ഡാമുകള്‍ കെട്ടുവാന്‍ കഴിയുമോ [http://mangalam.com/index.php?page=detail&nid=511272&lang=malayalam]. ഇത് ഡാം വാദികള്‍ക്ക് ശരിക്കും പാര തന്നെയല്ലേ. ആരെങ്കിലും ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ കോടതി വീണ്ടും കുഴങ്ങും :)

kaalidaasan said...

>>>>ജോണ്‍ മത്തായി എന്ന ഭൌമശാസ്ത്ര പഠന കേന്ദ്രത്തിലെ സീനിയര്‍ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നത് ശരിയെങ്കില്‍ ആ പ്രദേശത്ത് ഡാമുകള്‍ കെട്ടുവാന്‍ കഴിയുമോ [http://mangalam.com/index.php?page=detail&nid=511272&lang=malayalam]. ഇത് ഡാം വാദികള്‍ക്ക് ശരിക്കും പാര തന്നെയല്ലേ. ആരെങ്കിലും ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ കോടതി വീണ്ടും കുഴങ്ങും :)<<<

ജോണ്‍ മത്തായി പറഞ്ഞത് ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കിയാല്‍  ഒരു കുഴച്ചിലുമില്ല. മുല്ലപ്പെരിയാര്‍ പോലെ കാലഹരണപ്പെട്ട ഒരണക്കെട്ടിനു ചെറിയ ഭൂചലനം പോലും താങ്ങാന്‍ സാധിക്കില്ല എന്നു മാത്രമേ അദ്ദേഹം പറഞ്ഞതിനര്‍ത്ഥമുള്ളു.

kaalidaasan said...

>>>>രാജേഷിന്റെ വാചകങ്ങള്‍ക്ക് കീഴില്‍ ഒരൊപ്പ്.<<<

എന്തിനെയും നിഷേധാത്മക രീതിയില്‍ സമീപിക്കുന്നത് കുറച്ചു മലയാളികളുടെ സ്വഭാവമാണ്. അതുമാത്രമേ രാജേഷിന്റെ അഭിപ്രായത്തിലുമുള്ളു. പ്രശ്നങ്ങളുണ്ടായാല്‍ അത് പരിഹരിക്കണം. അതിനാണു മനുഷ്യന്‍ എന്ന ജീവിക്ക് മറ്റ് ജീവികള്‍ക്കില്ലാത്ത ബുദ്ധിയും വിവേകവുമുള്ളത്.

പുതിയ പ്രശ്നങ്ങളുണ്ടാകുമെന്നും  പറഞ്ഞ് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നാവര്‍ ഭീരുക്കളാണ്. പ്രശ്നങ്ങളുണ്ടാകുമെന്ന ഭീതി പരത്തുന്നവര്‍ക്ക് മലയാളികളേക്കുറിച്ച് യതൊരു ചിന്തയുമില്ല. അവര്‍ക്ക് ഒട്ടകപക്ഷികളേപ്പോലെ തല മണ്ണില്‍ പൂഴ്ത്തിയിരിക്കാം. വിവരമുള്ളവര്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചോളും.

നിഷേധാത്മക നിലപാടുള്ള മറ്റ് ചിലരുടെ അഭിപ്രായം ഇതാണ്.
ഒരു റോഡു പോലും നേരേ പാട്ടിനുണ്ടാക്കാന്‍ അറിയാത്ത മലയാളി മുല്ലപ്പെരിയറില്‍ അണ കെട്ടിയാല്‍ രണ്ടു വര്‍ഷത്തിനകം തകരും. ഇവരെയൊക്കെ ഏതെങ്കിലും നേഴ്സറി ക്ളാസില്‍ കൊണ്ടു പോയി ഇരുത്തി, ഇടുക്കി, കുളമാവ്, ചെറുതോണീ എന്നീ അണക്കെട്ടുകളുടെ ചരിത്രം പഠിപ്പിക്കുകയാണു വേണ്ടത്. ഈ അണക്കെട്ടുകള്‍ പണുതിട്ട് 40 വര്‍ഷങ്ങള്‍ കഴിഞ്ഞു. അവക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.

kaalidaasan said...

മുന്‍ മന്ത്രി ശ്രീ എന്‍ കെ പ്രേമ ചന്ദ്രന്‍ എഴുതിയ ഒരു ലേഖനം.

http://workersforum.blogspot.com/2011/11/blog-post_6775.html

മുല്ലപ്പെരിയാര്‍: കേന്ദ്ര ഇടപെടല്‍ അനിവാര്യം

വീണ്ടും കേരളത്തിന്റെ ഉറക്കംകെടുത്തുകയാണ് 125 വര്‍ഷം പിന്നിട്ട 1886 ലെ പെരിയാര്‍ പാട്ടക്കരാറും 115 വര്‍ഷം പിന്നിടുന്ന മുല്ലപ്പെരിയാര്‍ ഡാമും. സാധാരണ എല്ലാ വര്‍ഷവും തെക്കു കിഴക്കന്‍ കാലവര്‍ഷം ഉണ്ടാകുമ്പോഴുള്ള അതിപ്രളയം മൂലം റിസര്‍വോയറിലെ ജലനിരപ്പ് ഉയരുമ്പോഴാണ് ജനങ്ങള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ ഉണ്ടാകുന്നതെങ്കില്‍ ഇപ്രാവശ്യം തുടര്‍ ഭൂചലനങ്ങളാണ് കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഒന്‍പത് മാസത്തിനുള്ളില്‍ 20 ഭൂചലനങ്ങള്‍ അതും റിക്ടര്‍ സ്‌കെയിലില്‍ 3.4 ഉം 3.8 ഉം തീവ്രതയുള്ളവ.

ഭൂചലനങ്ങളുടെ ഭയാശങ്കകള്‍ക്കിടയിലാണ് ഡാമിന്റെ ഗുരുതരമായ ബലക്ഷയത്തെ സംബന്ധിച്ച റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ ശശിധരന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പഠനത്തിന്റെ ഭാഗമായി ഡാമിന്റെ ഘടനാപരമായ സുരക്ഷിതത്വത്തെ സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ന്യൂഡല്‍ഹിയിലെ സി എസ് എം ആര്‍ എസ് (സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍) നടത്തിയ ഡാമിന്റെ സ്‌കാനിംഗ് പരിശോധനയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശശിധരന്റെ വ്യക്തിഗത റിപ്പോര്‍ട്ട് കേരളത്തിന്റെ ആശങ്ക പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ്. റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍ ഡാമിന്റെ അന്തര്‍ ഭാഗങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡാമിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഉദ്ദേശം 1200 അടി നീളത്തില്‍ അഞ്ച് അടി വീതിയില്‍ കനത്ത വിള്ളലുകളും പൊട്ടലും കണ്ടെത്തിയെന്നും ആ മേഖലയിലെ പാറകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതായും ഫോട്ടോഗ്രാഫിയിലൂടെ കണ്ടുവെന്നാണ് ശശിധരന്‍ സാക്ഷ്യപ്പെടുത്തുന്നത്. തന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ട ഈ സംഭവം സി എസ് എം ആര്‍ എസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമോ എന്ന ആശങ്കയും അദ്ദേഹം റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു. രണ്ടായിരമാണ്ടില്‍ സുപ്രിംകോടതി നിയോഗിച്ച വിദഗ്ധ സമിതി ബേബി ഡാമിന്റെ കാര്യത്തില്‍ കണ്ട കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടായില്ല എന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സി എസ് എം ആര്‍ എസ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തുന്നത്.

ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും ഉല്‍ക്കണ്ഠയും ദൂരീകരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടും സൂക്ഷ്മതയോടും പ്രവര്‍ത്തിക്കേണ്ട കാലമാണിത്. രണ്ട് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വൈകാരിക പ്രശ്‌നം എന്ന നിലയില്‍ സമചിത്തതയും രാഷ്ട്രീയ പക്വതയും കൈവിടാനും പാടില്ല. പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള അവസരം തെളിഞ്ഞുവന്നിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ അതീവ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന നേരിയ പിഴവുകള്‍പോലും ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കേരളം ഏര്‍പ്പെട്ടിട്ടുള്ള അന്തര്‍ സംസ്ഥാന നദീജല കരാറുകളെല്ലാം സംസ്ഥാനത്തിന് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഓരോ വാക്കും പ്രവര്‍ത്തിയും അര്‍ഹിക്കുന്ന ഗൗരവത്തോടും സൂക്ഷ്മതയോടുമാണ് ഉണ്ടാകേണ്ടത്.

kaalidaasan said...

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്ക പ്രശ്‌നം എന്ന നിലയില്‍ കേന്ദ്ര ഗവണ്‍മെന്റിന് ഇടപെടാനും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഭരണഘടന, യൂണിയന്‍ ഗവണ്‍മെന്റിന് നല്‍കുന്നുണ്ട്. അതു വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സന്നദ്ധമാണെന്ന കേന്ദ്ര ജലവിഭവ മന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. പക്ഷെ അതിന് അദ്ദേഹം മുന്നോട്ട്‌വയ്ക്കുന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ല. 1886 ലെ പാട്ടക്കരാര്‍ അനുസരിച്ച് തമിഴ്‌നാടിന് ലഭ്യമായിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും 125 വര്‍ഷങ്ങള്‍ക്കുശേഷം അതേപോലെ നിലനിര്‍ത്തി കൊണ്ട് പുതിയ ഡാം എന്ന കേരളത്തിന്റെ നിര്‍ദേശം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ഏകപക്ഷീയവും നീതിരഹിതവുമാണ്. അത് നിഷ്പക്ഷ നിലപാടല്ല. യുക്തിസഹമായ നിര്‍ദേശവുമല്ല. എന്നാല്‍ തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ദശാബ്ദങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഒരു കുറവും വരുത്താതെ പുതിയ ഡാമില്‍ നിന്നും വെള്ളം നല്‍കാന്‍ കേരളം തയ്യാറാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലയളവില്‍ കേന്ദ്ര ജലവിഭവ മന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലും കേരള-തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലും ഈ ഉറപ്പ് നല്‍കിയതാണ്. സുപ്രിംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബഞ്ചിന്റെയും മൂന്ന് അംഗ ഡിവിഷന്‍ ബഞ്ചിന്റെയും മുന്നിലും ഈ ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. ഈ ഘട്ടത്തില്‍ സുപ്രിം കോടതി നിര്‍ദേശിച്ചതനുസരിച്ച് ഇക്കാര്യം എഴുതി നല്‍കിയിട്ടുള്ളതുമാണ്. കേരളം മുന്നോട്ടുവച്ചിട്ടുള്ള വളരെ ഉദാരവും നീതിയുക്തവുമായ ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വേണം പുതിയ ഡാമിനെ സംബന്ധിച്ച തര്‍ക്ക പ്രശ്‌നത്തില്‍ കേന്ദ്രം മധ്യസ്ഥത വഹിക്കേണ്ടത്. പുതിയ ഡാം എന്ന പ്രശ്‌നം തത്വത്തില്‍ അംഗീകരിച്ചാല്‍ അനുബന്ധമായ വ്യവസ്ഥകള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെയോ, മധ്യസ്ഥ ചര്‍ച്ചയിലൂടെയോ നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയും. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് നാം സ്വീകരിക്കുന്ന ഉദാരമായ ഈ സമീപനം മറ്റേത് സംസ്ഥാനം സ്വീകരിക്കും. ഇത് കേരളത്തിന്റെ ദൗര്‍ബല്യമല്ല. മറിച്ച് ഉയര്‍ന്ന പക്വതയും വിവേകവും ദേശീയബോധവുമാണ്. ഇതിനെ മാനിക്കാന്‍ തമിഴ്‌നാട് തയ്യാറാകണം.

kaalidaasan said...

കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന നദിയെ കേരളത്തിന്റെ ഭൂപ്രദേശത്ത് 155 അടി ഉയരത്തില്‍ 1200 അടി നീളത്തില്‍ അണകെട്ടി വെള്ളം സംഭരിച്ച് നാമമാത്രമായ പാട്ടതുകയ്ക്ക് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ക്ക് വെള്ളം നല്‍കുന്ന സംസ്ഥാനത്തിന്റെ വിശാലമായ ഉദാര സമീപനത്തെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും തമിഴ്‌നാടിന് കഴിയാത്തതെന്തുകൊണ്ട്? ഇവിടെയാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ അനിവാര്യമാകുന്നത്. സുപ്രിംകോടതി പോലും പലഘട്ടങ്ങളിലും ഈ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് പ്രായോഗികമെന്ന് വാക്കാല്‍ നിരീക്ഷിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 27ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രിംകോടതിയുടെ മൂന്ന് അംഗ ഡിവിഷന്‍ ബഞ്ച് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 136 ല്‍ നിന്നും 142 അടിവരെ ഉയര്‍ത്താമെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ 152 വരെ ഉയര്‍ത്താമെന്നും അന്തിമ വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ തുടര്‍ന്ന് നാം കൂട്ടായി നടത്തിയ കഠിനമായ അധ്വാനത്തിന്റെയും ഗൃഹപാഠത്തിന്റെയും ഫലമായി ഡാം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച അതേ കോടതി തന്നെ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ ഡാമിന്റെ സാധ്യതകളെ സംബന്ധിച്ച് പഠിക്കാനും തയ്യാറായി എന്നത് ഈ പ്രശ്‌നത്തില്‍ കേരളം കൈവരിച്ച ഉജ്ജ്വലമായ നേട്ടമാണ്. അതിപ്രളയമുണ്ടായാല്‍ ഡാമിന്റെ സുരക്ഷ, ഭൂചലനമുണ്ടായാല്‍ ഡാമിന്റെ അവസ്ഥ, ജലനിരപ്പ് ഉയര്‍ത്തിയാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവയെ സംബന്ധിച്ച് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദഗ്ധരേയും ഗവേഷണ സ്ഥാപനങ്ങളെയും കൊണ്ട് പഠനം നടത്തുകയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരുന്ന നിരവധി രേഖകളും തെളിവുകളും ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവന്ന് ബഹുമാനപ്പെട്ട സുപ്രിംകോടതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും മുന്നില്‍ സംശയാതീതമായി അവതരിപ്പിക്കാനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറഞ്ഞ നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞത്.

ഡാമിന്റെ സുരക്ഷ മാത്രമല്ല 1886 ലെ പെരിയാര്‍ പാട്ടക്കരാര്‍ ഉയര്‍ത്തുന്ന നിരവധി ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവ കോടതി മുമ്പാകെ ഹരീഷ് സാല്‍വേയെ പോലെയുള്ള മുതിര്‍ന്ന അഭിഭാഷകരുടെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള വാദമുഖങ്ങളിലൂടെ അവതരിപ്പിക്കാനും കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ആവശ്യം ഒരു പരിധിവരെ അംഗീകരിക്കാന്‍ സുപ്രിംകോടതി നിര്‍ബന്ധിതമായി. ആ പശ്ചാത്തലത്തിലാണ് ഭരണഘടനാ ബഞ്ച് രൂപീകൃതമായതും തുടര്‍ന്ന് എല്ലാ പ്രശ്‌നങ്ങളും സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടയേര്‍ഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ചെയര്‍മാനായി ജസ്റ്റിസ് കെ ടി തോമസ് അംഗവുമായുള്ള അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകൃതമായതും.

ഇനി വളരെ അവധാനതയോടും തികഞ്ഞ പക്വതയോടും ഓരോ ചുവടും വയ്ക്കാന്‍ കേരളം സന്നദ്ധമാകണം. പുതിയ ഡാം എന്ന വിഷയം പൊതുസമൂഹം ഏറെക്കുറെ അംഗീകരിച്ചിരിക്കുന്നു. ഇനി കേരളം തയ്യാറെടുക്കേണ്ടത് പുതിയ ഡാം നിര്‍മിക്കുമ്പോഴുള്ള വ്യവസ്ഥകളെ സംബന്ധിച്ചാണ്. ഇവിടെയാണ് കേന്ദ്ര ഗവണ്‍മെന്റിലെ ചിലരുടെ പ്രതികരണങ്ങള്‍ കേരളത്തിന്റെ പ്രതീക്ഷയ്ക്ക്‌മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും പരിരക്ഷിച്ചു കൊള്ളാമെന്ന് മുന്‍കൂറായി എഴുതി ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചയാകാം എന്ന നിര്‍ദേശത്തിന് പിന്നിലെ അപകടകെണി കേരളം മനസിലാക്കണം. 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റിന്റെ അധികാര ശക്തിക്ക് മുന്നില്‍ തിരുവിതാംകൂര്‍ ഭരണകൂടം പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. 1970 ല്‍ അനുബന്ധ കരാറില്‍ ഐക്യകേരളം ഒപ്പുവച്ചതിന് സംസ്ഥാനം ഇപ്പോള്‍ കനത്ത വിലയാണ് നല്‍കേണ്ടിവരുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും ഇതര അന്തര്‍സംസ്ഥാന നദീജല പ്രശ്‌നത്തിലും കേരളത്തിനുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ പാഠമാകണം. ഇതിന്റെ അര്‍ഥം വൈകാരികമായി പ്രശ്‌നത്തെ സമീപിക്കണമെന്നല്ല. തികഞ്ഞ അവധാനതയോടും പക്വതയോടും വിവേകത്തോടും പ്രശ്‌നത്തെ സമീപിച്ച് കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം.

*
എന്‍ കെ പ്രേമചന്ദ്രന്‍ (ലേഖകന്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ്)

kaalidaasan said...

http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=190883

മുല്ലപ്പെരിയാര്‍ ഡാമിനു ബലക്ഷയമുണ്െടന്നു തമിഴ്നാട് സമ്മതിച്ചിരുന്നു: ബാലകൃഷ്ണപിള്ള

കണ്ണൂര്‍: മുല്ലപ്പെരിയാര്‍ ഡാമിനു ബലക്ഷയമുണ്െടന്നു 1977ല്‍ തന്നെ തമിഴ്നാട് സമ്മതിച്ചുവെന്നും മറിച്ചുള്ള പ്രസ്താവനകള്‍ അസംബന്ധമാണെന്നും മുന്‍ ജലസേചനമന്ത്രി ബാലകൃഷ്ണപിള്ള. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ നിന്നു 136 അടിയായി കുറച്ചത് തമിഴ്നാട് ബലക്ഷയം ഉണ്െടന്നു സമ്മതിച്ചതിനാലാണ്. ഇരു സംസ്ഥാനങ്ങളിലെയും അന്നത്തെ മുഖ്യമന്ത്രിമാരായിരുന്ന കരുണാകരനും എം.ജി. രാമചന്ദ്രനും തമ്മില്‍ മന്‍മോഹന്‍ ബംഗ്ളാവില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പുതിയ ഡാം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു.

kaalidaasan said...

മുല്ലപ്പെരിയാര്‍ ഡാം കേരളത്തിന് ഏറ്റെടുക്കാമെന്ന് നിയമോപദേശം


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം ഏറ്റെടുക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്ന് നിയമോപദേശം ലഭിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് നിയമോപദേശം നല്‍കിയത്. മുല്ലപ്പെരിയാര്‍ ഡാം ഏറ്റെടുക്കുന്നതിനായി നിയമസഭ പ്രമേയം പാസാക്കണം. തുടര്‍ന്ന് കേന്ദ്രത്തിന്റെ ഇടപെടലിനായി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കണം. തുടര്‍ന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പാട്ടക്കരാര്‍ റദ്ദാക്കി മുല്ലപ്പെരിയാര്‍ ഡാം കേരളം ഏറ്റെടുക്കണമെന്നും നിയമോപദേശം ലഭിച്ചു.

kaalidaasan said...

http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=190905

മുല്ലപ്പെരിയാര്‍ കേസിലെ ആദ്യ വിജയം പ്രയോജനപ്പെടുത്താന്‍ കേരളത്തിനു കഴിഞ്ഞില്ല

ജോണ്‍സണ്‍ വേങ്ങത്തടം

ഇടുക്കി: മദിരാശി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ (പെരിയാര്‍)പാട്ടക്കരാറിലുണ്ടായ ആദ്യനിയമയുദ്ധ വിജയം പ്രയോജനപ്പെടുത്താന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്കു സാധിച്ചില്ല. 1941-ല്‍ തിരുവിതാംകൂറിനുവേണ്ടി സര്‍ സി.പി. അയ്യര്‍ നേടിയ വിജയം കേരളത്തിന്റെ തുടര്‍നിയമയുദ്ധത്തിനു ബലം പകര്‍ന്നെങ്കിലും കോടതികളില്‍ ഇതു പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനു സാധിച്ചില്ലെന്ന ആക്ഷേപമുണ്ട്. പെരിയാര്‍ പാട്ടക്കരാര്‍ മദിരാശി സര്‍ക്കാര്‍ ലംഘിച്ചപ്പോള്‍ തിരുവിതാംകൂറിനുവേണ്ടി നിയമ നടപടിക്കിറങ്ങിയ സര്‍ സി.പി. രാമസ്വാമി അയ്യര്‍ വിജയം നേടിയിരുന്നു. 1941 മെയ് 12-നു മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റേതാണെന്ന് അമ്പയര്‍ വിധിച്ചു.

തിരുവിതാംകൂര്‍ മഹാരാജാവിന്റെ അനുമതിയില്ലാതെയാണു തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ ബ്രീട്ടിഷുകാര്‍ തയാറാക്കിയത്. ബ്രിട്ടീഷ് ഇന്ത്യയുടെ കാരുണ്യത്തില്‍ കഴിഞ്ഞിരുന്ന വിശാഖം തിരുനാളിന് കീഴടങ്ങലല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. ഇരുപതു വര്‍ഷത്തോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷം 1886 ലാണു ബ്രിട്ടീഷുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പിടാന്‍ തിരുവിതാംകൂര്‍ നാട്ടുരാജ്യം നിര്‍ബന്ധിതമായത്. 1886 ഒക്ടോബര്‍ 29നു കരാറായി. 1887-ല്‍ മദ്രാസ് ഗവര്‍ണര്‍ ജനറല്‍ വെന്‍ലോക് പ്രഭുവിനുവേണ്ടി ചീഫ് സെക്രട്ടറി ഹസ്റാര്‍ഡ് മുല്ലപ്പെരിയാറിന് ശിലയിട്ടു. പിന്നീട് പാട്ടക്കരാര്‍ തമിഴ്നാട് ലംഘിച്ചപ്പോള്‍ തിരുവിതാംകൂര്‍ നിയമയുദ്ധത്തിനിറങ്ങി. സര്‍ സി.പി. രാമസ്വാമി അയ്യരാണ് തിരുവിതാംകൂറിനുവേണ്ടി നിയമനടപടിക്കു തുനിഞ്ഞത്. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 1941 മെയ് 12നു അണക്കെട്ട് കേരളത്തിന്റേതാണെന്ന് അമ്പയര്‍ വിധിച്ചു. ഇവിടത്തെ ജലം മധുര ജില്ലയിലെ ഒരാവശ്യത്തിനും ഉപയോഗിക്കാനാവില്ലെന്നും വിധിച്ചു. അങ്ങനെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ആദ്യ വിധി കേരളത്തിനു അനുകൂലമായി.

അന്നത്തെ വൈസ്റോയി ലോര്‍ഡ് മൌണ്ട് ബാറ്റനും തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരും തമ്മില്‍ മുല്ലപ്പെരിയാര്‍ കരാര്‍ സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ കേരളം സുപ്രീംകോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും മദിരാശിയും തമ്മിലുള്ള മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണമെന്നായിരുന്നു സര്‍ സി.പി യുടെ മുഖ്യ ആവശ്യം. 999 വര്‍ഷത്തേക്കുള്ള പാട്ടക്കരാര്‍ ഒരു നാട്ടുരാജ്യത്തോട് ചെയ്യുന്ന അനീതിയാണെന്നും ഈ ഉടമ്പടി വഴി മദിരാശി സര്‍ക്കാര്‍ ഒരു വര്‍ഷം 25 ലക്ഷം രൂപ ലാഭമുണ്ടാക്കുമ്പോള്‍ തിരുവിതാംകൂറിന് ലഭിക്കുന്നത് വെറും 40000 രൂപയാണെന്നും സര്‍ സി.പി വാദിച്ചു. തമിഴ്നാടുകാരനാണെങ്കിലും മലയാളനാടിനുവേണ്ടിയുള്ള സി.പി.യുടെ വാദത്തോട് ബ്രട്ടീഷുകാരനായ മൌണ്ട്ബാറ്റന്‍ യോജിച്ചു. 1947 ഓഗസ്റ് 15നു മുമ്പ് കരാര്‍ പുനഃപരിശോധിക്കാമെന്ന് മൌണ്ട്ബാറ്റന്‍ ഉറപ്പ് കൊടുത്തു. പക്ഷേ തിരിച്ച് തിരുവനന്തപുരത്തെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വെട്ടേറ്റ സി.പി. കേരളം വിട്ടതോടെ മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കലും വിസ്മൃതിയിലായി.

ഇതിനു സമാനമായ കേസുകളിലും കേരളം വിജയം കണ്ടിട്ടുണ്െടങ്കിലും പ്രയോജനപ്പെടുത്താന്‍ കേരളം തയാറായിട്ടില്ല. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ തമിഴ്നാട് സര്‍ക്കാര്‍ 2008 ഓഗസ്റില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും അണക്കെട്ട് കേരളത്തിന്റെ സ്വന്തമാണെന്നു തുറന്നു സമ്മതിക്കുന്നുണ്ട്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഒരുവേള തമിഴ്നാട് സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു. ഈ സത്യവാങ്മൂലം മുന്‍നിര്‍ത്തി കരുക്കള്‍ നീക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ജസ്റീസ് അനില്‍ദേവ് സിംഗ് കമ്മീഷന്‍ മുമ്പാകെ നടന്ന ക്രോസ് വിസ്താരത്തില്‍ കേരളത്തിന്റെ വാദത്തിനു മുന്‍തൂക്കം ലഭിക്കുമായിരുന്നു.

ഒരു സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ ആ പ്രദേശത്തിന്റെ കരാറുകള്‍ പിന്തുടര്‍ച്ച സംസ്ഥാനം അംഗീകരിച്ചിട്ടുണ്െടങ്കില്‍ അതിന് നിയമസാധുതയുണ്െടന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ സര്‍ക്കാരും ബഗന്‍ സിദാറും തമ്മിലുള്ള കേസില്‍ 1967 എസ്സി 40-ാം നമ്പറായി സുപ്രീകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍ പറയുന്നത്. ആ നിലയ്ക്കു തിരുവിതാംകൂറിന്റെ പിന്തുടര്‍ച്ചാവകാശമുള്ള കേരളത്തിന് അമ്പയറുടെ വിധിയുടെ പരിരക്ഷയുണ്ട്. ഈ വിധി മുന്‍നിര്‍ത്തി പോരാടാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല.

kaalidaasan said...

http://mangalam.com/index.php?page=detail&nid=512296&lang=malayalam


മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി കരകവിയും; കല്ലും മണ്ണും ജലവിതാനം പൊടുന്നനെ ഉയര്‍ത്തും


ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ എത്തുന്ന വെള്ളം മുഴുവന്‍ ഇടുക്കി അണക്കെട്ട്‌ താങ്ങുമെന്ന വാദഗതി അടിസ്‌ഥാനമില്ലാത്തത്‌.

മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ അളവു മാത്രം പരിഗണിച്ചാണ്‌ തമിഴ്‌നാട്‌ ഈ വാദമുയര്‍ത്തുന്നത്‌. എന്നാല്‍ കുത്തിയൊലിച്ച്‌ എത്തുന്ന വെള്ളത്തോടൊപ്പം നിരവധി അവശിഷ്‌ടങ്ങള്‍ കൂടിക്കലരുമെന്ന സാമാന്യ വസ്‌തുത മറച്ചുവയ്‌ക്കപ്പെടുന്നു.

15 ടി.എം.സി വെള്ളമാണ്‌ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിലുള്ളത്‌.- 40,000 കോടി ലക്ഷം ലിറ്റര്‍ വെള്ളം. ചിന്താഗതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതിലധികം വരുമിത്‌. ഒരു പെന്‍സ്‌റ്റോക്ക്‌ പൈപ്പിലൂടെ ഒഴുകുന്നതിനേക്കാള്‍ കോടിക്കണക്കിന്‌ ഇരട്ടി ലക്ഷമാണ്‌ ഇതിന്റെ അളവ്‌.

പന്നിയാര്‍ പവര്‍ ഹൗസിലേക്ക്‌ വെള്ളം എത്തിക്കുന്ന പെന്‍സ്‌റ്റോക്ക്‌ പൈപ്പ്‌ തകര്‍ന്നപ്പോഴുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക്‌ ഇടുക്കിക്കാര്‍ നേരിട്ടു കണ്ടതാണ്‌.

പെന്‍സ്‌റ്റോക്ക്‌ ദുരന്തത്തില്‍ അകപ്പെട്ട നാരകക്കാനം സ്വദേശി ജയ്‌സന്റെ മൃതദേഹം പോലും ഇനിയും കണ്ടെത്താനായിട്ടില്ല.

ഇക്കാര്യം ജനമനസുകളില്‍ വിങ്ങുന്ന വേദനയായിഅവശേഷിക്കുന്നു. ഇതില്‍ നിന്നു തന്നെ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാകുന്ന വെള്ളത്തിന്റെ പ്രഹരശേഷി സങ്കല്‍പ്പിക്കാം.

ഞൊടിയിടയില്‍ പാഞ്ഞെത്തുന്ന വെള്ളപ്പാച്ചിലില്‍ മരങ്ങള്‍ പിഴുതെറിയപ്പെടും. കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളും പാറക്കെട്ടുകളും നിലംപൊത്തും. ഇതിനൊപ്പം ടണ്‍ കണക്കിന്‌ മണ്ണും ഇളകിപ്പോരും.

ഇവയെല്ലാം കൂടിക്കലര്‍ന്നാകും വെള്ളം കുത്തിയൊലിക്കുക. ഇങ്ങനെ മരങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്‌ടങ്ങള്‍ക്കൊപ്പം പാറക്കല്ലുമടങ്ങിയ വെള്ളമാകും ഇടുക്കി ജലാശയത്തിലേക്ക്‌ എത്തുക.

അവശിഷ്‌ടങ്ങളുടെ സാന്നിധ്യം കൊണ്ടുതന്നെ ഇടുക്കിയിലെ ജലവിതാനം വളരെ പെട്ടെന്നു കുതിച്ചുപൊങ്ങും.

കല്ലുകളും കോണ്‍ക്രീറ്റ്‌ അവശിഷ്‌ടങ്ങളും പലയിടങ്ങളിലായി കുമിഞ്ഞു കൂടുന്നതിലൂടെ പ്രതീക്ഷിക്കാത്ത നിരവധി സ്‌ഥലങ്ങളിലൂടെ വെള്ളം കവിഞ്ഞൊഴുകിയേക്കാം.

ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവിലുള്ള വെള്ളത്തിന്റെ തോതു മാത്രം പരിഗണിച്ചാണ്‌ ഇതുവരെ കണക്കെടുപ്പുകള്‍ നടന്നിട്ടുള്ളത്‌. അവശിഷ്‌ടങ്ങള്‍ അടിയുന്നതോടെ ഇടുക്കി ജലാശയത്തിന്റെ സംഭരണ ശേഷി 40 ശതമാനമെങ്കിലും നഷ്‌ടപ്പെടും.

പിന്നീടുള്ള ആവശ്യത്തിന്‌ അണക്കെട്ട്‌ ഉപയോഗിക്കുക പോലും വൈഷമ്യമാകും. എത്തുന്ന അവശിഷ്‌ടങ്ങള്‍ പ്രഹരമേല്‍പ്പിക്കുമ്പോള്‍ അണക്കെട്ട്‌ താങ്ങിയാല്‍ തന്നെ ജലാശയം കവിഞ്ഞൊഴുകുമെന്നുറപ്പാണ്‌. 2403 അടിയാണ്‌ ഇടുക്കിയുടെ പരമാവധി സംഭരണ ശേഷി. ഇടുക്കി, ചെറുതോണി, കുളമാവ്‌ എന്നിവിടങ്ങളില്‍ ജലനിരപ്പ്‌ ഉയര്‍ന്ന്‌ പൊങ്ങുന്നത്‌ ഒരേപോലെയായിരിക്കും.

എന്നാല്‍ വെള്ളത്തിന്റെ പ്രഹരം ഏറ്റവും കൂടുതല്‍ താങ്ങേണ്ടി വരിക കുളമാവ്‌ ഡാമിനായിരിക്കുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ച്ച് ഡാമായതിനാല്‍ ഇടുക്കിയ്‌ക്ക് കുറേക്കൂടി പ്രഹരം താങ്ങാന്‍ കഴിയും. ചെറുതോണി ഡാമിന്‌ ഷട്ടറുകള്‍ ഉള്ളതും ഇവിടെ ഉയര്‍ന്ന മലകളുള്ളതും പ്രഹരശേഷി കുറയ്‌ക്കുന്ന ഘടകങ്ങളാണ്‌.

കുളമാവിന്‌ ഇത്തരം സഹായ ഘടകങ്ങളൊന്നുമില്ല. തൊടുപുഴ, മൂവാറ്റുപുഴ പ്രദേശങ്ങള്‍ക്ക്‌ മേലാണ്‌ അപകട സാഹചര്യത്തില്‍ ആശങ്കയുടെ കരിനിഴല്‍ ഏറെ പതിക്കുന്നത്‌.

kaalidaasan said...

http://mangalam.com/index.php?page=detail&nid=512282&lang=malayalam


കേരളം വാങ്ങിയില്ലെങ്കിലും തമിഴ്‌നാടന്‍ പച്ചക്കറിക്ക്‌ മറുനാടന്‍ വിപണി

കൊച്ചി: കേരളം വാങ്ങിയില്ലെങ്കില്‍ തമിഴ്‌നാടിന്റെ പച്ചക്കറി ചീഞ്ഞുപോകുമെന്ന മലയാളിയുടെ സ്‌ഥിരം പല്ലവി ഇനി പഴങ്കഥ. രണ്ടു ദിവസമായി തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ കുമളിയില്‍ തടഞ്ഞതോടെ പച്ചക്കറികള്‍ പലതും ശീതീകരണ സംവിധാനമുള്ള വാഹനങ്ങളില്‍ കര്‍ണാടകയിലെത്തി. കറിവയ്‌ക്കാനില്ലാതെ മലയാളി വലയുമെന്നല്ലാതെ തമിഴന്‌ ഒന്നും സംഭവിക്കാത്ത അവസ്‌ഥ.

മുല്ലപ്പെരിയാര്‍ ജലമുപയോഗിച്ച്‌ ഉല്‍പാദിപ്പിക്കുന്ന പഴവും പച്ചക്കറികളും മറ്റു സംസ്‌ഥാനങ്ങള്‍ക്കു വിലകുറച്ചു വിറ്റഴിക്കുകയാണ്‌ തമിഴ്‌നാട്ടിലെ കര്‍ഷകര്‍. കേരളത്തിനാവട്ടെ ഇരട്ടി വിലയ്‌ക്കും.

വെള്ളം എടുത്താലെന്താ അവര്‍ പച്ചക്കറി വിളയിച്ചു നല്‍കുന്നുണ്ടല്ലോ എന്നതു മാത്രമായിരുന്നു മലയാളിയുടെ സമാധാനം. ഇപ്പോള്‍ അതുമില്ലാതായി. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ കാലത്തിനൊത്തു മാറുകയാണ്‌. പുതിയ കൃഷിരീതികളും വിപണന തന്ത്രങ്ങളും മനസിലാക്കിയാണ്‌ അവരുടെ കൃഷിയിറക്കല്‍. സര്‍ക്കാര്‍ അവര്‍ക്കിടയില്‍ ബോധവല്‍ക്കരണവും നടത്തുന്നു.

മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ച്‌ മധുര, രാമനാഥപുരം, തേനി, ഗൂഢല്ലൂര്‍, ശിവഗംഗ ജില്ലകളിലെ 2,02705 ഹെക്‌ടര്‍ സ്‌ഥലത്താണു കൃഷി ചെയ്യുന്നത്‌. മധുര, തേനി, രാമനാട്‌ പ്രദേശങ്ങളില്‍ കരിമ്പും നെല്ലും പച്ചക്കറികളും പഴങ്ങളും തഴച്ചുവളരുമ്പോള്‍ വെള്ളം നല്‍കുന്ന കേരളത്തിനു യാതൊരു പ്രയോജനവും കിട്ടുന്നില്ല. കര്‍ഷകരുടെ സഹകരണ സംഘങ്ങളാണു കൃഷിയിറക്കുന്നത്‌. കൃഷി ഇറക്കുന്നതിനു മുമ്പുതന്നെ കച്ചവടക്കാരുമായി കരാര്‍ ഉണ്ടാക്കും. റിലയന്‍സ്‌, മോര്‍ തുടങ്ങിയ വന്‍കിട ചില്ലറ വില്‍പനക്കാര്‍ കൃഷിയിടങ്ങളില്‍ നിന്നു നേരിട്ട്‌ പച്ചക്കറി വാങ്ങുന്നു. രാജ്യത്താകമാനം ഇവര്‍ക്കു റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുണ്ട്‌. റിലയന്‍സിന്റെയും മോറിന്റെയുമെല്ലാം പച്ചക്കറി വണ്ടികള്‍ ഹര്‍ത്താലിലും കേരള അതിര്‍ത്തി കടന്നുപോവുന്നു. ഒരാഴ്‌ചവരെ പച്ചക്കറി സൂക്ഷിക്കാനുള്ള ശീതീകരിച്ച സംഭരണശാലകളും തമിഴ്‌നാട്ടില്‍ ധാരാളമുണ്ട്‌. ഗള്‍ഫ്‌, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും കയറ്റി അയയ്‌ക്കാനുള്ള പച്ചക്കറികളും കര്‍ഷക സംഘങ്ങള്‍ നല്‍കുന്നു.

കേരളം തമിഴ്‌നാട്ടില്‍ നിന്നു പ്രതിവര്‍ഷം ആയിരം കോടി രൂപയുടെ പഴം പച്ചക്കറികള്‍ വാങ്ങുന്നുണ്ടെന്നാണു കണക്ക്‌. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ പ്രതിദിനം 20 ലോഡും കൊച്ചിയില്‍ 22 ലോഡും പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നുണ്ട്‌.

പറമ്പിക്കുളം-അളിയാര്‍ കരാറിലൂടെ 30 ടി.എം.സിയും 1970 ലെ ശിരുവാണി കരാറിന്റെ പേരില്‍ രണ്ട്‌ ടി.എം.സിയിലധികവും വെള്ളം തമിഴ്‌നാട്‌ കൊണ്ടുപോകുന്നു. 1.3 ടി.എം.സി വെള്ളം കോയമ്പത്തൂരിലേക്കു കുടിവെള്ളമായി നല്‍കാമെന്നാണു കരാറെങ്കിലും കൂടുതല്‍ വെള്ളം കടത്തിക്കൊണ്ടുപോകുന്നതു തടയാന്‍ കേരളത്തിനായിട്ടില്ല. ഈ വെള്ളമുപയോഗിച്ചാണ്‌ മേട്ടുപ്പാളയം, ഊട്ടി, തോവാള, തെങ്കാശി എന്നിവിടങ്ങളിലെല്ലാം പൊന്നുവിളയിക്കുന്നതും ഇരട്ടി വില നല്‍കി കേരളം വാങ്ങുന്നതും.

Unknown said...

-പുതിയ അണ വേണമെന്ന കാര്യത്തില്‍ എതിരഭിപ്രായം ഒരു മലയാളിക്കുമില്ല-

ഒരു മലയാളിക്കും പുതിയ ഡാം എന്ന ആശയത്തോട് എതിര്‍പ്പില്ല എന്നോക്കെയങ്ങു ആധികാരികതയോടെ പറയല്ലേ. പുതിയ ഡാം വേണ്ടാ എന്ന് അഭിപ്രായം ഉള്ള ഒരുപാട് പേരുണ്ടിവിടെ, ഞാനടക്കം. മാസാ മാസം കുലുങ്ങുന്ന ഇടുക്കിയില്‍ ഒരു Earth Quake resistant ഡാമും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കാന്‍ പോളിടെക്നിക്കില്‍ പോകേണ്ട ആവശ്യമില്ല.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഡി-കമ്മീഷനിംഗ് ആണ് ഇവിടെ നമ്മുടെ പ്രധാന ആവശ്യമാവേണ്ടത്.
പുതിയ ഡാം എന്നത് തമിഴ്‌നാടിന്റെ ആവശ്യമാണ്, കേരളത്തിന്റെ ആല്ല. തമിഴന്‍ വിളിക്കേണ്ട മുദ്രാവാക്യങ്ങള്‍ മലയാളികള്‍ വിളിക്കുന്നതെന്തിനാണെന്ന് ഒട്ടും മനസ്സിലാവുന്നില്ല.

anushka said...

പുതിയ ഡാം വേണ്ട എന്ന് അഭിപ്രായമുള്ള ഒരു പാട് പേര്‍ ഇവിടെയുണ്ട്, അതുമായി ബന്ധമുള്ള വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദരുമടക്കം..മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷനിങ് ചെയ്യുകയാണ് വേണ്ടതെന്ന് അഭിപ്രായമുള്ളവര്‍ വളരെയേറെ ഉണ്ട്.കാര്യങ്ങള്‍ പഠിക്കാതെയുള്ള വൈകാരികപ്രതികരണങ്ങള്‍ നമുക്ക് കുഴപ്പമുണ്ടാക്കുകയേ ഉള്ളൂ.തമിഴ്നാട് അവര്‍ വിചാരിക്കുന്ന സ്ഥലത്ത് കാര്യങ്ങള്‍ എത്തിക്കുന്നു.

സത്യാന്വേഷി said...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന താത്പര്യമാണ്.(വെറുതെയാണോ പി ജെ ജോസഫും മറ്റും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്? ഡാം പണിയില്‍ മറിയുന്ന കോടികളെപ്പറ്റിയോര്‍ത്താല്‍ വായില്‍ വെള്ളമൂറാത്ത മന്ത്രിമാരോ രാഷ്ട്രീയക്കാരോ ഉണ്ടാകുമോ?) മാധ്യമങ്ങളുടെ പ്രചണ്ഡപ്രചാരണത്തിന്‍റെ ഫലമായാണ് ഈ വിഷയത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ 99 ശതമാനം പേരും പുതിയ ഡാമിനായി സമ്മതം മൂളുന്നത്. ഭൂകമ്പമേഖലയായ അവിടെ ഇപ്പോളുള്ളതിനേക്കാള്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള പുതിയ ഡാം പണിയണമെന്ന ആവശ്യം ആരുടെ താത്പര്യമാണു സംരക്ഷിക്കുന്നത്? തീര്‍ച്ചയായും അവിടത്തെ ജനങ്ങളുടെയല്ല. തമിഴ്നാടുമായുള്ള കരാറാണോ ജനങ്ങളുടെ ജീവനാണോ സര്‍ക്കാരിനു(കോടതിക്കും) മുന്‍ഗണനാ വിഷയമാകേണ്ടത് ഇപ്പോള്‍ ഇത്ര അപകടാവസ്ഥയുണ്ടെന്നു പറയുമ്പോള്‍പ്പോലും വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ഉള്ളവരെപ്പോലും മാറ്റിപ്പാര്‍പ്പിക്കാതെ എന്ത് അപകടനിവാരണ പരിപാടിയാണു സര്‍ക്കാര്‍ ചെയ്യുന്നത്? ഇനി ഡാം കെട്ടുകയാണെന്നുവന്നാലും അതു തീരാനായി ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ അവിടെയുള്ളവരുടെ സുരക്ഷ ആരു് ഉറപ്പാക്കും ?

kaalidaasan said...

വൃതാസുരന്‍ ,രാജേഷ്, സത്യാന്വേഷി,

തമിഴ് നാടിനു വെള്ളം കൊടുക്കേണ്ടതുണ്ടെങ്കില്‍ പുതിയ ഡാം വേണം. വെള്ളം കൊടുക്കേണ്ട എന്നൊക്കെ നമുക്ക് ഒറ്റയടിക്ക് തീരുമാനിക്കാനൊന്നും പറ്റില്ല. വെള്ളം കൊടുക്കില്ല എന്നൊക്കെ വാശി പിടിച്ചാല്‍, സുപ്രീം കോടതി വരെ നമുക്ക് എതിരാകും. പിന്നെ പ്രശ്ന പരിഹാരം അടുത്തൊന്നും ഉണ്ടാകില്ല.


പുതിയ ഡാം വേണ്ട എന്നു തന്നെയാണെന്റെയും വ്യക്തിപരമായ അഭിപ്രായം. പക്ഷെ അത് ഭൂചലന സാധ്യത കൊണ്ടല്ല.തമിഴന്റെ ധര്‍ഷ്ട്യം കൊണ്ടാണ്. നക്കാപ്പിച്ച പാട്ടം തന്നിട്ട്, കോടികള്‍ ഉണ്ടാക്കുന്ന അധമത്തം കൊണ്ടാണ്. എന്നിട്ട് നമ്മളെ പുച്ഛിക്കുന്നു മുഖ്യമന്ത്രി ജയലളിത. അവര്‍ പറഞ്ഞത് ഇപ്രകാരം.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പുതിയ അണക്കെട്ടുപോലെ സുരക്ഷിതമാണത്. അണക്കെട്ട് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍നിന്ന് കേരളത്തെ വിലക്കണം. കേരളത്തിന്റെ ആവശ്യം പ്രശ്‌നം സങ്കീര്‍ണമാക്കുകയേ ഉള്ളൂ

ഇത് പറയുന്ന ഈ ജന്തു  ഭരിക്കുന്ന തമിഴ് നാടിനു വെള്ളം പോലും കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ട്. ഇതിനോട് ഇനി ഇവിടെ ഒരു ഡാമേ വേണ്ട എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും എന്നു കൂടി ഓര്‍ക്കണം.

കേരള സര്‍ക്കാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണം എന്ന ഒരു നിലപാടെടുത്താല്‍ കാര്യങ്ങള്‍ എങ്ങുമെത്തില്ല. വെള്ളം ലഭിക്കില്ല എന്ന നില വന്നാല്‍ തമിഴന്‍മാര്‍ ഏതറ്റം വരെയും പോകും. നേതാക്കള്‍ മരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന വര്‍ഗ്ഗമാണ്. എല്ലാം കൂടി കൂട്ടമായി വന്ന് മുല്ലപ്പെരിയറില്‍ ആത്മാഹൂതി നടത്താനും മടിക്കില്ല.

ഡാം ഡികമീഷന്‍ ചെയ്യേണ്ടതു തന്നെയാണ്. പക്ഷെ അതിലുമെളുപ്പം നടപ്പാക്കാന്‍ സാധിക്കുന്നത് ജലനിരപ്പ് 120 അടിയായി കുറയ്ക്കുക എന്നതാണ്. അത്രയും കുറച്ചു കിട്ടിയാല്‍, ഡികമ്മീഷനിംഗിലേക്ക് താനെ വരും. പിന്നീട് അണ കെട്ടിയാലും ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല.

മാസാ മാസം കുലുങ്ങുന്ന ഇടുക്കിയില്‍ ഒരു Earth Quake resistant ഡാമും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കാന്‍ പോളിടെക്നിക്കില്‍ പോകേണ്ട ആവശ്യമില്ല,എന്നൊക്കെ ലാഘവത്തോടെ പറഞ്ഞുപോകുമ്പോള്‍ മറ്റൊരു വശം കൂടി ഉണ്ട്. അപ്പോള്‍ ഇടുക്കിയിലുള്ള മറ്റ് അനേകം അണക്കെട്ടുകളെ എന്തു ചെയ്യും? കോടതി ചോദിച്ചാല്‍ നമുക്ക് ഉത്തരം വേണം.

kaalidaasan said...

>>>>കാര്യങ്ങള്‍ പഠിക്കാതെയുള്ള വൈകാരികപ്രതികരണങ്ങള്‍ നമുക്ക് കുഴപ്പമുണ്ടാക്കുകയേ ഉള്ളൂ.തമിഴ്നാട് അവര്‍ വിചാരിക്കുന്ന സ്ഥലത്ത് കാര്യങ്ങള്‍ എത്തിക്കുന്നു.<<<

രാജേഷ്,

പുതിയ ഡാം പണിയണമെന്നത് വെറും വൈകാരിക പ്രതികരണമൊന്നുമല്ല. കേരളത്തിനു അരിയും പച്ചക്കറിയും തരുന്നത് തമിഴ് നാടല്ലേ എന്ന ചിന്തയും കൊണ്ടല്ല. അതേ വഴിയുളു എന്നതുകൊണ്ടാണ്.

പുതിയ ഡാം പണിയേണ്ട എന്ന നിലപാടെടുത്താല്‍ വളരെ വേഗം തമിഴ് നാട് വിചാരിക്കുന്ന സ്ഥലത്തേക്ക് കാര്യങ്ങള്‍ എത്തും. അവര്‍ക്ക് വെള്ളം നിഷേധിക്കാനാണു കേരളം ശ്രമിക്കുന്നതെന്നും പറഞ്ഞ് അവര്‍ സഹതാപം നേടി എടുക്കും, കോടതിയുടേതുള്‍പ്പടെ. പിന്നെ അവര്‍ വിചരിക്കുന്നതുപോലെ എല്ലാം നടക്കും.

kaalidaasan said...

>>>>ഇപ്പോള്‍ ഇത്ര അപകടാവസ്ഥയുണ്ടെന്നു പറയുമ്പോള്‍പ്പോലും വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ഉള്ളവരെപ്പോലും മാറ്റിപ്പാര്‍പ്പിക്കാതെ എന്ത് അപകടനിവാരണ പരിപാടിയാണു സര്‍ക്കാര്‍ ചെയ്യുന്നത്? ഇനി ഡാം കെട്ടുകയാണെന്നുവന്നാലും അതു തീരാനായി ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ അവിടെയുള്ളവരുടെ സുരക്ഷ ആരു് ഉറപ്പാക്കും ?<<<

സത്യാന്വേഷി,

ഇത്രയും സ്ഥലത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചാല്‍ പ്രശ്ന പരിഹാരമായോ? 11 ദശലക്ഷം ഘനയടി വെള്ളം കുത്തിയൊലിച്ചു വരുമ്പോള്‍ എന്ത് അപകടനിവാരണ പരിപടിയാണു വിജയിക്കുക? ഒരു ചെറിയ ഉരുള്‍ പൊട്ടലുണ്ടാകുമ്പോള്‍ പോലും നമ്മള്‍ നിസഹായരാകുകയാണു പതിവ്. ഇതുപോലെയുള്ള അപകടം ഉണ്ടാകാതെ നോക്കുന്നതിനേ പ്രസക്തിയുള്ളു.

മുല്ലപ്പെരിയാറിലെ വെള്ളമിതുപോലെ നിറുത്തിക്കൊണ്ട് ആരും അണ കെട്ടാന്‍ പോകുന്നില്ല. ജലനിരപ്പ് 120 അടിയിലേക്ക് കൊണ്ടു വന്നാല്‍ അപകട സാധ്യത വളരെ കുറയും.അതു കഴിഞ്ഞിട്ടേ പുതിയ അണ എന്ന കാര്യത്തേപ്പറ്റി ചിന്തിക്കേണ്ടതുള്ളു.ഇനി അതേക്കുറിച്ച് ചിന്തിച്ചില്ലെങ്കിലും കുഴപ്പമില്ല. അണ കെട്ടുക എന്ന ചൂണ്ടയിട്ടാലേ ജലനിരപ്പ് കുറയ്ക്കാനും പിന്നീട് ഡികമ്മീഷന്‍ ചെയ്യാനും സാധിക്കൂ.

സത്യാന്വേഷി said...

>>ഇതുപോലെയുള്ള അപകടം ഉണ്ടാകാതെ നോക്കുന്നതിനേ പ്രസക്തിയുള്ളു. <<<
എങ്ങനെ? ഭൂകമ്പമേഖലയില്‍ വീണ്ടും കൂടുതല്‍ കപ്പാസിറ്റിയുള്ള ഡാം കെട്ടലാണോ അപകടം ഉണ്ടാകാതെ നോക്കല്‍? ഇടുക്കി ജില്ലയിലെ മറ്റു ഡാമുകളും ഭൂകമ്പസാധ്യതയുള്ള മേഖലകളിലും ഭൂകമ്പസാധ്യത വീണ്ടും വര്‍ധിപ്പിക്കുന്നതാണെന്നും വിദഗ്ധര്‍ പലരും പറയുന്നു.(ഇക്കഴിഞ്ഞ ദിവസം ഒരു ചാനലില്‍ ശാസ്ത്രസാഹിത്യപരിഷത്ത് നേതാവ് പ്രൊഫ എം കെ പ്രസാദ് തെഹ്രി ഡാമിനെ ഉദാഹരിച്ച് ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ടായിരുന്നു) ആ നിലക്ക് വീണ്ടും അവിടെ അണ കെട്ടുന്നതിനെ ജനങ്ങളുടെ സുരക്ഷയില്‍ താത്പര്യമുള്ളവര്‍ക്ക് എങ്ങനെ നീതിമത്കരിക്കാനാവും ?

kaalidaasan said...

>>>എങ്ങനെ? ഭൂകമ്പമേഖലയില്‍ വീണ്ടും കൂടുതല്‍ കപ്പാസിറ്റിയുള്ള ഡാം കെട്ടലാണോ അപകടം ഉണ്ടാകാതെ നോക്കല്‍? ഇടുക്കി ജില്ലയിലെ മറ്റു ഡാമുകളും ഭൂകമ്പസാധ്യതയുള്ള മേഖലകളിലും ഭൂകമ്പസാധ്യത വീണ്ടും വര്‍ധിപ്പിക്കുന്നതാണെന്നും വിദഗ്ധര്‍ പലരും പറയുന്നു.<<<

സത്യാന്വേഷി,

11 ദശലക്ഷം ഘനയടി വെള്ളം ബലക്കുറവുള്ള ഒരണ തടുത്തു നിറുത്തുന്നതാണു വിഷയം. വെള്ളത്തിന്റെ അളവു കുറച്ചാല്‍ അപകട സാധ്യത കുറയും.ഇപ്പോഴത്തെ 136 അടിയില്‍ നിന്നും 120 ആയി കുറച്ചാല്‍ അപകട സാധ്യത വളരെ കുറയും.


തമിഴ് നാടിനു വെള്ളം കൊടുക്കുക എന്ന ആവശ്യമുണ്ട്. അത് വേണ്ട എന്ന് ഏകപക്ഷീയമായി തീരുമാനിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അത് വേണമെങ്കില്‍ ബലമുള്ള പുതിയ അണ കെട്ടേണ്ടി വരും.

ബ്ളോഗുകളിലിരുന്ന അവകാശവദങ്ങളും നിര്‍ദ്ദേശങ്ങളും ം മുഴക്കുന്നതുപോലെ എളുപ്പമല്ല യാഥര്‍ത്ഥ്യങ്ങളെ നേരിടുന്നത്.അണക്കെട്ടുകള്‍ ഭൂകമ്പ സാധ്യതവര്‍ദ്ധിപ്പിക്കുന്നു എന്ന് പറയപ്പെടുന്നുണ്ട്. പക്ഷെ അടുത്ത കാലത്ത് തകര്‍ന്ന അണകെട്ടുകളൊന്നും ഭൂകമ്പം കൊണ്ടായിരുന്നില്ല. അണക്കെട്ടുകളുടെ ബലക്കുറവും താങ്ങാവുന്നതിനപ്പുറം വെള്ളം അണയിലേക്കൊഴുകി വന്നതും ഒക്കെയാണ്.

kaalidaasan said...

http://mangalam.com/index.php?page=detail&nid=512752&lang=malayalam

തമിഴ്‌ ജനതയ്‌ക്ക് തെറ്റിധാരണ: സാഹിത്യകാരി ഉമാമഹേശ്വരി


പാലക്കാട്‌: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം വെള്ളം തരുന്നില്ലെന്ന തെറ്റിദ്ധാരണ മാത്രമാണ്‌ തമിഴ്‌ജനതയ്‌ക്കുള്ളതെന്നു തമിഴ്‌ എഴുത്തുകാരി ഉമാമഹേശ്വരി.

ഇക്കാര്യത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ര്‌ടീയപാര്‍ട്ടികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വളരെ പരിമിതമായ അറിവാണുള്ളതെന്നും അവര്‍ പറഞ്ഞു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രശ്‌നമായിട്ടാണു മുല്ലപ്പെരിയാര്‍ വിഷയം താന്‍ കാണുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണാടകയുമായുള്ള കാവേരി നദീജലപ്രശ്‌നത്തെ പോലെ മുല്ലപ്പെരിയാര്‍ പ്രശ്‌നം രാഷ്‌ട്രീയ പ്രശ്‌നമായാണു തമിഴ്‌ രാഷ്‌ട്രീയവും ജനവും കാണുന്നത്‌.

കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാടിന്‌ വെള്ളം നല്‍കാന്‍ കര്‍ണാടകം തയാറല്ല. എന്നാല്‍, കേരളം മുഴുവന്‍ വെള്ളവും നല്‍കാന്‍ തയാറാണ്‌. പക്ഷെ, ഇക്കാര്യങ്ങള്‍ തമിഴ്‌ ജനത അറിയുന്നില്ല. അറിയിക്കുവാന്‍ മാധ്യമങ്ങളും രാഷ്‌ട്രീയ നേതൃത്വവും തയാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

തിരുച്ചിയിലെ 2000 വര്‍ഷം പഴക്കമുള്ള കല്ലണയ്‌ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ 114 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയേണ്ടതില്ലെന്ന തെറ്റിദ്ധാരണയും തമിഴ്‌ ജനതയ്‌ക്കുണ്ട്‌. മുല്ലപ്പെരിയാറിനെ കല്ലണയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല-അവര്‍ പറഞ്ഞു.