Monday, 19 December 2011

ഗാന്ധിയും അംബെദ്ക്കറും ചാതുര്‍വണ്യവും 


ജാതി എന്ന സങ്കല്‍പ്പം ചരിത്രാതീതകാലം മുതലേ ഉണ്ട്. ഒരു പക്ഷെ മനുഷ്യര്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ അതുണ്ട്. ലോകത്തിലെ എല്ലാ ജനപഥങ്ങളിലും അതുണ്ടായിരുന്നു. അതിന്റെ ഉത്ഭവം ചില സംഘം ആളുകള്‍, ഒരു പ്രത്യേക ജോലി ചെയ്യാന്‍ തുടങ്ങിയതു മുതലായിരിക്കാം. പിന്നീട് തലമുറകളായി അവര്‍ ആ ജോലി തന്നെ ചെയ്തു. അതുകൊണ്ട് അവര്‍ക്ക് ജാതിയടിസ്ഥാനത്തിലുള്ളതോ, ജോലി സൂചകമായോ ഉള്ള വിളിപ്പേരുണ്ടായി.


ലോകത്തിലെല്ലായിടത്തും ജാതികളുണ്ടായിരുന്നു. പക്ഷെ ഇന്‍ഡ്യയില്‍ ഉടലെടുത്ത ജാതികളുടെ 
 ഥാര്‍ത്ഥ  കാരണവും, യഥാര്‍ത്ഥ  രൂപവും കൃത്യമായി മാനസിലാക്കന്‍ പറ്റിയിട്ടില്ല. ജാതികളില്‍ വര്‍ണ്ണം അല്ലെങ്കില്‍ നിറം കലര്‍ത്തിയതിന്റെ സൂചനകള്‍ മഹാഭാരതത്തില്‍ ഉണ്ട്. ജാതികളുടെ ആരംഭം ഒരു പക്ഷെ ജോലികളുടെ വിതരണത്തില്‍ ആയിരിക്കാം. പക്ഷെ ഹിന്ദുമതത്തില്‍ അതിന്‌ പല രൂപഭേദങ്ങളും വന്നിട്ടുണ്ട്. ബ്രാഹ്മണര്‍ വെളുത്തവരാണെന്നു പറയുന്നത്, വെളുത്ത നിറമുള്ളവരെ ഉദേശിച്ചാണെന്നും, അതല്ല വെളുപ്പ് നന്‍മയെ ആണു പ്രതിനിധാനം ചെയ്യുന്നതെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ശൂദ്രര്‍ കറുത്തവരാണെന്നും, അതല്ല തിന്‍മ അല്ലെങ്കില്‍ അന്ധകാരത്തില്‍ ജീവിക്കുന്നവരെ സൂചിപ്പിക്കുന്നു എന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ഹിന്ദുമതം ഇന്‍ഡ്യയിലെ പ്രധാന മതമായി തീരുന്നതിനു മുമ്പു തന്നെ ചാതുര്‍ വര്‍ണ്ണ്യം പ്രാബല്യത്തില്‍ വന്നിരുന്നു. ചാതുര്‍ വര്‍ണ്ണ്യം ഇന്നത്തെ രീതിയിലുള്ള ജാതികളായി പരിണമിച്ചത് എന്നാണെന്നു വ്യക്തമായി പറയുവാന്‍ സാധിക്കില്ല. ഈ ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥിതി ഒരു ന്യൂനപക്ഷത്തിനുള്ളില്‍ ഒതുങ്ങി നിന്നു. ഭൂരിപക്ഷം വരുന്ന ആളുകള്‍ ഇതിനു പുറത്തായിരുന്നു. 

ചാതുര്‍ വര്‍ണ്ണ്യത്തിനുള്ളിലുള്ളവരെ സവര്‍ണ്ണര്‍ എന്നും, പുറത്തുള്ളവരെ അവര്‍ണ്ണര്‍ എന്നും വിളിച്ചു. ചാതുര്‍ വര്‍ണ്ണ്യത്തിനു പില്‍ക്കാലത്ത് ഭരണാധികാരം ലഭിച്ചപ്പോള്‍, ഭൂരിപക്ഷത്തിനെ അടിച്ചമര്‍ത്താന്‍ അവര്‍ പല നിയമങ്ങളും നിര്‍മ്മിച്ചെടുത്തു. ആ നിയമങ്ങളാണ്, മനുസ്മൃതികളില്‍ വിവരിച്ചിട്ടുള്ളത്.


മനു ഒരു ബ്രാഹ്മണന്‍ ആയിരുന്നതു കൊണ്ട്, ബ്രാഹ്മണര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയും, അതു വഴി ഒരു അപ്രമാദിത്വം നേടിയെടുക്കുകയും ചെയ്തു. ബ്രഹമണാധിപത്യം ഹിന്ദു മതത്തില്‍ കടന്നു വന്നതിപ്രകാരമായിരുന്നു. ബ്രാഹ്മണന്‍ ശപിച്ചാല്‍ ഫലിക്കുമെന്നും, ബ്രാഹമണനില്‍ നിന്നും കുട്ടികളുണ്ടാകുന്നത് പുണ്യം എന്നൊക്കെയുള്ള അസംബന്ധങ്ങള്‍, ഹിന്ദു മതത്തില്‍ കടന്നുകൂടിയത് അതു കൊണ്ടാണ്. ബ്രാഹമണര്‍ ആ അപ്രമാദിത്വം പരമാവധി മുതലെടുക്കുകയും ചെയ്തു.

വേദകാലത്തെ ഹിന്ദു മതം അല്ലെങ്കില്‍ സനാതന ധര്‍മ്മവുമായി, ഈ അധര്‍മ്മത്തിനു യാതൊരു സാമ്യവുമില്ല. 



ലോകത്തു പലയിടത്തും നിലവിലുണ്ടായിരുന്ന ജാതികളില്‍, വലിയ ഉച്ചനീചത്വങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഉണ്ടായിരുന്നില്ല. പക്ഷെ ഹിന്ദുമതത്തിലെ ജാതികളില്‍, അത് ഒരു നിയമം പോലെ അടിച്ചേല്‍പ്പിച്ചു. അതാണ്, ജാതി വ്യവസ്ഥ. ചില ജാതികള്‍ ഉയര്‍ന്നവരെന്നും, ചിലര്‍ താഴ്ന്നവരെന്നും, ബ്രാഹ്മണര്‍ തീരുമാനിച്ചു. അവിടെയും നിര്‍ത്തിയില്ല. സമൂഹത്തിലെ സമ്പത്ത് മുഴുവന്‍ അനുഭവിക്കാന്‍, സനാതന ധര്‍മ്മത്തിലെ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ നിഷ്കരുണം അടിച്ചമര്‍ത്തി, സനാതന ധര്‍മ്മത്തിന്റെ ഈ കാവല്‍ ഭടന്‍മാര്‍. ആരാധനാലയത്തില്‍ പ്രവേശിക്കാനോ, ദൈവങ്ങളെ ആരാധിക്കാനോ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരെ അനുവദിച്ചില്ല.


സമൂഹത്തിലെ അവകാശങ്ങളും, അധികാരങ്ങളും, സുഖങ്ങളും അനുഭവിക്കാന്‍ ഇവര്‍ സൃഷ്ടിച്ചെടുത്ത ഈ അധര്‍മ്മത്തിന്‌ ദൈവീക ഛായ നല്‍കാന്‍, മതഗ്രന്ഥങ്ങളില്‍ വരെ മാറ്റം വരുത്തി. ബ്രാഹ്മണന്‍ ബ്രഹ്മന്റെ മുഖത്തു നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്ന വൃത്തികേടു വരെ മതഗ്രന്ഥങ്ങളില്‍ എഴുതിച്ചേര്‍ത്തു. സനാതന ധര്‍മ്മത്തെ സനാതന അധര്‍മ്മമാക്കി അവര്‍ സ്ഥാപിച്ചെടുത്തതാണ്, ബ്രാഹ്മണിസം. ഈ 
 ബ്രാഹ്മണിസത്തിന്റെ സൃഷ്ടിയാണ്, സഹസ്രാബ്ദങ്ങളോളം ഇന്‍ഡ്യയില്‍ നിലനിന്നതും ഇപ്പോഴും നില നില്‍ക്കുന്നതുമായ സാമൂഹികാസമത്വം. ഇത് ജാതിവ്യവസ്ഥിതിയുടെ തിരുശേഷിപ്പാണ്. അല്ല എന്നു സ്ഥാപിക്കാന്‍ ആരു ശ്രമിച്ചാലും അത് വിലപ്പോവില്ല.


ജാതിയും ജാതി വ്യവസ്ഥയും ഒന്നാണെന്നു ചിലരെങ്കിലും ധരിച്ചുവശായിട്ടുണ്ട്. ജാതി ഉണ്ടാകുന്നതോ അതു തുടര്‍ന്നുകൊണ്ടു പോകുന്നതോ സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമെന്ന് തോന്നുന്നില്ല. ഒരാള്‍ നമ്പൂതിരിയെന്നോ, നായരെന്നോ, പറയനെന്നോ, പുലയനെന്നോ അവകാശപ്പെടുന്നതോ, അതിനനുവദിക്കുന്നതോ, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുമെന്നും തോന്നുന്നില്ല. പഴയ ജാതി വ്യവസ്ഥയിലേക്ക് ഇന്‍ഡ്യന്‍ സമൂഹം പോകുമെന്നും ആരും പേടിക്കേണ്ട. സഹസ്രബ്ദങ്ങളോളം കുറച്ചു പേര്‍ മാത്രം അനുഭവിച്ച വിഭവസമ്പത്ത്, എല്ലാവര്‍ക്കും കൂടെ അവകാശപ്പെട്ടതാണ്. അതാണു സാമൂഹ്യ നീതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ജാതിയല്ല, ജാതിവ്യവസ്ഥയിലൂടെ അടിച്ചേല്‍പ്പിച്ച സാമൂഹികാസമത്വമാണ്, സമൂഹത്തില്‍ ഇന്നു കാണുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം.



ഇപ്പോള്‍ ശങ്കരനാരായണന്‍ മലപ്പുറം എന്ന ബ്ളോഗറുടെ ഒരു പോസ്റ്റില്‍  ജാതി സംബന്ധമായ മഹാത്മാ ഗാന്ധിയുടെ ചില പ്രസ്താവനകളേക്കുറിച്ചും സംവരണത്തേക്കുറിച്ചം ​ചര്‍ച്ചകള്‍ നടക്കുന്നു.  


കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇതേ ബ്ളോഗില്‍ മറ്റൊരു ചര്‍ച്ച  നടന്നു. ശ്രീ രവിചന്ദ്രന്‍ എഴുതിയ ഒരഭിപ്രായത്തോടുള്ള പ്രതികരണമായിട്ടാണാ ചര്‍ച്ചകള്‍ നടന്നതും. രവിചന്ദ്രന്‍ എഴുതിയത് ഇതായിരുന്നു.


"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ ‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെതന്നെയായിരുന്നു." 


ശ്രീ രവിചന്ദ്രന്‍ ഉദ്ദേശിച്ചതെന്തായാലും സംവരണ വിരുദ്ധ പക്ഷത്തു വ്യക്തമായി നിലയുറപ്പിക്കുന്ന ഒരു പ്രസ്താവമാണത്. കേരളത്തില്‍ ജീവിക്കുന്ന പരിസരബോധമുള്ള ആരും പറയാന്‍ മടിക്കുന്ന പ്രസ്താവനയാണത്. 



ജാതിയുണ്ടെന്ന് ആരെങ്കിലും തെളിയിക്കേണ്ട ആവശ്യമുണ്ടോ? സൂര്യനുദിക്കുന്നുണ്ട് എന്നു തെളിയിക്കേണ്ട അവശ്യമുണ്ടോ? കണ്ണിനു കാഴ്ച്ചയുള്ളര്‍ക്ക് അത്  മനസിലാകും. അതുപോലെ മനസിനാന്ധ്യം ബാധിക്കാത്തവര്‍ക്കും  ജാതി ഇവിടെയുണ്ട് എന്ന് മനസിലാക്കാന്‍ ആകും. പണ്ട് ജാതിയുടെ ആനുകൂല്യം ലഭിച്ചിരുന്നവര്‍ ഉയര്‍ന്ന ജാതിക്കാരായിരുന്നു.  അവര്‍ ജാതിയുണ്ടെന്നു തെളിയിക്കാന്‍ ശ്രമിച്ചിരുന്നതായി കേട്ടിട്ടില്ല. അന്നൊക്കെ ജാതി വ്യവസ്ഥ നിര്‍ബന്ധമായി അടിച്ചേല്‍പ്പിച്ചിരുന്നതുകൊണ്ട്, അത് സമൂഹത്തിന്റെ ഭാഗമായിരുന്നു.



ഇന്ന് സംവരണത്തിലൂടെ ജാതിയുടെ ആനുകൂല്യം ലഭിക്കുന്നത്  താഴ്ന്ന ജാതിക്കാര്‍ക്കാണ്. അത് സവര്‍ണ്ണ മനസുള്ള പലര്‍ക്കും സഹിക്കാന്‍ കഴിയുന്നില്ല. ആ അസഹ്യത വാക്കുകളിലുടെ പുറത്തു വരുന്നതാണ്, ജാതിയുണ്ടെന്നു പറയുന്നത് ആനുകൂല്യം ലഭിക്കുന്നവര്‍ മാത്രമാണ്, എന്ന അഭിപ്രായം . പക്ഷെ കണ്ഠരര്‍ മോഹനരരുമാര്‍ എന്നൊക്കെ പറയുന്ന തിരുമേനിമാര്‍ അരുളിച്ചെയ്യുന്നതൊന്നും  ഇവര്‍ കേള്‍ക്കില്ല. അതിനുള്ള ശേഷിയില്ല. വേണമെങ്കില്‍ അവരെ സ്വാമിമാര്‍ എന്നു വിളിക്കും. സിനിമയിലെ പട്ടര്‍ കഥാപാത്രത്തെ വരെ സ്വാമി എന്നു വിളിക്കാന്‍ ഇവര്‍ക്കൊട്ടു മടിയുമില്ല.


ഈ വാദം സ്വീകരിച്ചാല്‍ ഇവിടെ ദാരിദ്ര്യമുണ്ടെനു പറയുന്നവര്‍  ദരിദ്രര്‍ക്കുള്ള ആനുകൂല്യം ലഭിച്ചവരായിരിക്കണമല്ലോ. കുറെപ്പേര്‍ ദരിദ്രരായി ജീവിക്കുന്നതാണ്, ഇവിടെ ദാരിദ്ര്യം പരിഹരിക്കാതെ കിടക്കുനതിന്റെ കാരണമെന്നും കൂടി ഈ വിദഗ്ദ്ധര്‍ പറഞ്ഞു നടക്കാറുണ്ട്.


 ഇതുപോലെയുള്ള വിദഗ്ദ്ധരൊക്കെ ഇന്‍ഡ്യ ഭരിക്കാത്തത് മഹാഭാഗ്യം. എങ്കില്‍ ദരിദ്രരെ എല്ലാം കൊന്നൊടുക്കി ദാരിദ്യ്ര പ്രശ്നം പരിഹരിച്ചേനേ. അവര്‍ണ്ണരെ എല്ലാം കൊന്നൊടുക്കി അവര്‍ണ്ണ പ്രശ്നവും പരിഹരിച്ചേനെ. 


ദാരിദ്ര്യമുള്ളവര്‍ക്ക് ഭക്ഷണം നല്‍കി സഹായിച്ചാല്‍ ദാരിദ്ര്യം നിലനില്‍ക്കുമെന്നാണിവരേപ്പൊലുള്ളവര്‍ പറന്നു പരത്തുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിസ്റ്റഫര്‍ ഹിച്ചെന്‍സ് ഈ അഭിപ്രായക്കാരനായിരുന്നു. മദര്‍ തെരേസയെ വിമര്‍ശിക്കാന്‍ അദ്ദേഹമുപയോഗിച്ചിരുന്ന ഭാഷ ഇതായിരുന്നു. അവര്‍ ദരിദ്രരെ സഹായിച്ചത്  ദാരിദ്ര്യത്തില്‍ നിലനിറുത്താന്‍ വേണ്ടി ആയിരുന്നു എന്നാണദ്ദേഹം പറഞ്ഞിരുന്നത്. ജാതിയുടെ പേരില്‍ സാമൂഹ്യ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അത് നല്‍കിയാല്‍ ഇവിടെ ജാതി നിലനില്‍ക്കും എന്നാണിവര്‍ പ്രചരിപ്പിക്കുന്നതും.


സ്വന്തമായി  ഭക്ഷണം തേടാനുള്ള ശേഷിയുണ്ടെങ്കിലാരും ദരിദ്രനായി ഇരിക്കില്ല. അതിനു ശേഷിയില്ലാത്തതുകൊണ്ടാണവര്‍ പട്ടിണി കിടക്കുന്നത്. അവരെ അതിനു പ്രാപ്തരാക്കണം. അതിനുള്ള സാവകാശം ലഭിക്കാനുള്ള ഇടവേളയില്‍ അവര്‍ക്ക് സഹായം ആവശ്യമുണ്ട്. 


ഇതു തന്നെയാണു സംവരണം  എന്ന വിഷയത്തിലുമുള്ളത്., സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും അകന്നു പോയ ജനസമൂഹങ്ങളുണ്ട്. അവരെ അകറ്റി നിറുത്തിയതാണ്.  അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് തിരികെ കൊണ്ടുവരാന്‍ സംവരണം പോലുള്ള നടപടികള്‍ വേണം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ആ ജനസമൂഹം പ്രാപ്തമാകുന്നതു വരെ വേണ്ടി വരും.



മഹാത്മാ ഗാന്ധിയെ കുറ്റം പറയുന്നവരൊക്കെ ഇവിടെ ജാതിയുണ്ടാക്കിയത് ഹിന്ദു മതം ആണെന്നാണു  പ്രചരിപ്പിക്കുന്നത്. ഹിന്ദുമതത്തിന്റെ ആരംഭത്തിനു മുന്നേ ഇവിടെ ജാതികള്‍ ഉണ്ടായിരുന്നു. ബ്രാഹമണരൊക്കെ കേരളത്തില്‍ എത്തുന്നതിനു മുന്നേ പുലയസമുദായത്തിലെയും പറയസമുദായത്തിലെയും ആളുകള്‍ ഭരണാധികാരികളായിരു ന്നു എന്നാണ്, ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്. അന്നും ഇവിടെ ജാതികള്‍ ഉണ്ടായിരുന്നു. ജാതികള്‍ തമ്മില്‍ വിവേചനവും ഉണ്ടായിരുന്നു. വിവേചനം ഉണ്ടാകുമ്പോള്‍ ഒരു പരിധി വരെ  നീതി നിഷേധവും  ഉണ്ടാകും. പക്ഷെ നീതി നിഷേധം ഒരു സാമൂഹ്യ വ്യവസ്ഥയായി അടിച്ചേല്‍പ്പിച്ചത്  സനാതന മതമായിരുന്നു. 


കൃഷ്ണനെയും രാമനെയും ദൈവങ്ങളാക്കിയ  സനാതന മതം, ജാതികള്‍ ദൈവീകമാണെന്നു പഠിപ്പിച്ചു. ഉറച്ച ഹിന്ദു മത വിശ്വാസിയായിരുന്ന ഗാന്ധിജിയും അത് വിശ്വസിച്ചു. ഹിന്ദുമതം ഉള്ളിടത്തോളം കാലം ഈ ദൈവങ്ങളും ജാതികളും, ഒക്കെ ഇവിടെ ഉണ്ടാകും. 


ജാതികളേക്കുറിച്ചുള്ള ഹിന്ദു വിശ്വാസം ഉപേക്ഷിക്കുന്നവര്‍ ഈ ദൈവങ്ങളേക്കൂടി ഉപേക്ഷിക്കേണ്ടതല്ലേ? അംബെദ്ക്കറിന്റെ ആര്‍ജ്ജവത്വം അവിടെയാണ്. അദ്ദേഹം ജാതി ഉപേക്ഷിച്ച കൂടെ ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിച്ചു. ഹിന്ദുമതം ഉപേക്ഷിക്കാന്‍ പറ്റാത്തതുകൊണ്ട് ഗാന്ധിജി ജാതിയേയും ഹിന്ദു ദൈവങ്ങളെയും ഉപേക്ഷിച്ചില്ല.


ഇത് തെളിയിക്കുന്നത് ജാതി എന്നത് ഹിന്ദു മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ്.  ഹിന്ദു മതം ഉള്ളിടത്തോളം  ജാതിയും ജാതി ചിന്തയുമുണ്ടാകും. അതില്ലാതാകണമെങ്കില്‍ ഹിന്ദുമതത്തിന്റെ വിശ്വാസങ്ങളാകെ മാറണം. എന്നു വച്ചാല്‍ അത് മറ്റൊരു മതമായി പരിവര്‍ത്തനം ചെയ്യപ്പെടണം. അതിനുള്ള സാധ്യത തീരെയില്ല.


ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദു മതം ഇല്ലാതാകണം. ജാതികള്‍ തമ്മിലുള്ള വിവാഹങ്ങള്‍ നടന്നാലൊന്നും ജാതി ഇല്ലാതാകില്ല.  



പത്ര മാദ്ധ്യമങ്ങളിലും ഇന്റര്‍നെറ്റിലുമുള്ള വിവാഹപരസ്യങ്ങളും ശ്രദ്ധിച്ചാല്‍ മതി, ജാതി ചിന്ത എത്രയധികം ആഴത്തില്‍ മലയാളികളുടെ  മനസില്‍ ഉണ്ടെന്ന്.

ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയിട്ടുള്ള ആരും പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് എന്ന അസംബന്ധം എഴുതില്ല.


സ്വന്തം ജാതി ഏതെന്നറിയാത്ത പുതുതലമുറയിലെ ഒറ്റ  ഹിന്ദുവും ഉണ്ടാകില്ല എന്നതാണു കേവല സത്യം. സനാതാനികളായ ചാതുര്‍വര്‍ണ്ണ്യത്തിലുള്ളവരായാലും, അവര്‍ണ്ണരായാലും. മതവിശ്വാസം ഉപേക്ഷിച്ചവരും മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരും ജാതിയേക്കുറിച്ച് ചിന്തിക്കുന്നുണ്ടാകില്ല. പിന്നെ മേനി നടിക്കാന്‍ മുഖം മൂടി ധരിച്ചു നടക്കുന്ന ചിലരുണ്ട്.  അവര്‍ സംവരണത്തെ എതിര്‍ക്കും. അതിനു പറയുന്ന ന്യായീകരണം അതി വിചിത്രമാണ്. സംവരണം ലഭിക്കുന്നവര്‍ക്ക് അപകര്‍ഷതാ ബോധമാണെന്ന്. അതൊക്കെ ഇവരുടെ മനസിലെ മോഹങ്ങളാണെന്നതാണു വാസ്തവം. സംവരണം ലഭിച്ച അപകര്‍ഷതകൊണ്ട് ഒരാളും ഇന്നു വരെ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. 



സംവരണം  വഴി പഠിക്കാന്‍ ചേരുന്നവര്‍ക്ക് പരീക്ഷ പാസാകാന്‍ പ്രത്യേക ഇളവുകള്‍ നല്‍കാറില്ല. മറ്റുള്ളവര്‍ പഠിക്കുന്ന അതേ സിലബസ് അതേ കാലം പഠിച്ച് ഒരേ പരീക്ഷ തന്നെയാണവര്‍ എഴുതുന്നത്. 


ഇതുപോലെ പാസായി വരുന്ന ഒരു ഡോക്ടര്‍ ചികിത്സിച്ചതുകൊണ്ട് ഒരു രോഗിയും മരിച്ചിട്ടില്ല. എഞ്ചിനീയര്‍ പണികഴിപ്പിക്കുന്ന പാലങ്ങള്‍ ഇടിഞ്ഞു വീഴാറില്ല. ഭരിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിപ്പോകാറുമില്ല. പിന്നെങ്ങനെ അപകര്‍ഷതയുണ്ടാകും? അപകര്‍ഷതക്കു പകരം ഇവര്‍ക്കൊക്കെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയുമാണുണ്ടാവുക.


യഥാര്‍ത്ഥ  അപകര്‍ഷത ഉണ്ടാകുന്നത് ഉയര്‍ന്ന ജാതികളെന്നഭിമാനിക്കുന്ന ചിലര്‍ക്കും അവരോടൊപ്പം ചിന്തിച്ചിട്ടും അവരുടെ കൂടെ ഇതു വരെ ചേര്‍ക്കപ്പെടാത്ത കുറെ കീഴ്ജാതിക്കാര്‍ക്കുമാണ്.  അവര്‍ പരസ്യമായി ജാതിപ്പേരു വിളിച്ചും കസേരയൊഴിയുമ്പോള്‍ ചാണകം തളിച്ചും അപകര്‍ഷതക്ക് ശമനമുണ്ടാക്കുന്നു.   ചാണകം പശുവിന്റെ മലമാണ്., അത് കസേരകളില്‍ തളിക്കുന്ന ജന്തുക്കളുടെ മനസ് മനുഷ്യ മലത്തേക്കാള്‍ മലിനമാണെന്നും അവര്‍ തെളിയിക്കുന്നു.




മഹാത്മാ ഗാന്ധി താഴ്ന്ന ജാതിക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ജാതി വ്യവസ്ഥയെ അനുകൂലിച്ചിരുന്നില്ല.  യംഗ് ഇന്‍ഡ്യയിലൊക്കെ എഴുതിയ ഒറ്റപ്പെട്ട ചില അഭിപ്രായങ്ങളെ വച്ച് ഗാന്ധിജിയെ വിലയിരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ദളിതരുടെ കൂടെ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു എന്നതിനെ ആര്‍ക്കും നിഷേധിക്കാനാകില്ല.


ദളിതര്‍ക്ക് വേണ്ടി  Separate Electorates എന്ന ബ്രിട്ടീഷ് ആശയത്തെ അംബേദ്ക്കര്‍ അനുകൂലിച്ചപ്പോള്‍ ഗാന്ധിജി അതിനെ എതിര്‍ത്തു. അന്ന് അംബെദക്കറിന്റെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍, സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ക്കുവേണ്ടി മാത്രം വോട്ടു ചെയ്യും. അവര്‍ണ്ണര്‍ അവര്‍ണ്ണര്‍ക്ക് വേണ്ടി മാത്രം വോട്ടു ചെയ്യും. അപ്പോള്‍ അവര്‍ണ്ണര്‍  മുഖ്യ ധാരയില്‍ നിന്നും കൂടുതല്‍ മാറ്റി നിറുത്തപ്പെടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. അംബേദ്ക്കറും ഗാന്ധിജിയുമായി അകല്‍ച്ച ഉണ്ടാകാന്‍ തുടങ്ങിയത് അന്നുമുതല്‍ക്കാണ്. 


ഗാന്ധിജി തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ഏറിയ പങ്കും  ചെലവഴിച്ചത് ഡെല്‍ഹിയിലെ അധസ്ഥിതര്‍ താമസിച്ചിരുന്ന ഭാംഗി കോളനിയിലായിരുന്നു. മഹാത്മാ ഗാന്ധിയെ കുറെയധികം പേരും കരുതിയിരുന്നതും ഇപ്പോഴും കരുതുന്നതും, ഒരു തീവ്ര യാഥാസ്ഥിതിക ഹിന്ദു എന്ന രീതിയിലാണ്. അതിനു ചേരുന്ന രീതിയിലദ്ദേഹത്തിന്റെ വാക്കുകളെടുത്ത് പ്രയോഗിക്കുന്നു. 


അദ്ദേഹം മരിച്ചപ്പോള്‍ ജിന്ന എഴുതിയ കത്തില്‍ പറഞ്ഞിരുന്നത്, 


"Mr Gandhi was one of the greatest men produced by the
Hindu community”.


എന്നായിരുന്നു. ഗാന്ധിജിയെ വധിച്ചത് തീവ്ര ഹൈന്ദവ ബ്രാഹ്മണനായിരുന്ന ഗോഡ്സെയും. കാരണം അദ്ദേഹം   ഹിന്ദുക്കളെ ചതിച്ച   ഹൈന്ദവ വിരോധിയാണെന്നതും.      അപ്പോള്‍ ആരാണു യഥാര്‍ത്ഥ ഗാന്ധിജി? വിശകലനങ്ങളില്‍ എവിടെയോ പിഴച്ചിട്ടില്ലേ?



തീവ്ര മുസ്ലിങ്ങളില്‍ പലരും അദ്ദേഹത്തെ തീവ്ര  ഹിന്ദു ആയി  കരുതുന്നു . തീവ്ര ഹിന്ദുകളില്‍ പലരും അദ്ദേഹത്തെ ഹിന്ദുക്കളെ ചതിച്ച ഹൈന്ദവ വിരോധി ആയി  കരുതുന്നു . പക്ഷെ അധസ്ഥിതരുടെ പക്ഷത്തു നില്‍ക്കുന്ന കുറച്ച് ഹിന്ദുക്കളും, മറ്റുള്ളവരും അദ്ദേഹത്തെ ചാതുര്‍വര്‍ണ്യം മനസില്‍ സൂക്ഷിച്ചിരുന്ന ഉയര്‍ന്ന ജാതിക്കാരനായി കരുതുന്നു.

ഇതെല്ലാം ഒരുപോലെ എങ്ങനെ ശരിയാകും?

രാമനില്‍ ശക്തമായി വിശ്വസിച്ചിരുന്ന ഗാന്ധി വളരെ വിരളമായേ അമ്പലത്തില്‍ പോകാറുണ്ടായിരുന്നുള്ളു. അമ്പലത്തില്‍ പോകുന്നത് അത്യാവശ്യമുള്ള ഒരു സംഗതിയായി അദ്ദേഹം കരുതിയിരുന്നില്ല. അതുകൊണ്ട് ദളിതരുടെ ക്ഷേത്ര പ്രവേശനം വലിയ ഒരു ലക്ഷ്യമായുമദ്ദേഹം കൊണ്ടു നടന്നുമില്ല. പക്ഷെ അംബെദ്ക്കറുടെ ചിന്താഗതി നേരെ മറിച്ചായിരുന്നു. 

1934 ലെ ബിഹാര്‍ ക്ഷാമം ഉണ്ടായപ്പോള്‍ ഗാന്ധിജി പറഞ്ഞത് ജാതിഹിന്ദുക്കള്‍ ദളിതരെ കഷ്ടപ്പെടുത്തുനതിനുള്ള ദൈവശിക്ഷയാണാ ക്ഷാമം എന്നായിരുന്നു. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ടാഗോറിന്‌  അദ്ദേഹം നല്‍കിയ മറുപടി  ഇതായിരുന്നു. 



“Visitations like droughts, floods, earthquakes and the like,
though they seem to have only physical origins, are, for me, somehow connected with man’s morals. Therefore, I instinctively felt that the earthquake was a visitation for the sin of untouchability”. 


 “Of course, Sanatanists have a perfect right to say that it was due to my crime of preaching against untouchability”

ഗാന്ധിജിയെ ഇതുപോലെ പല പല രീതികളില്‍ വ്യാഖ്യാനിക്കാന്‍ പറ്റിയേക്കും. പക്ഷെ ഏതെങ്കിലുമൊരു കള്ളിയില്‍ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. ദളിതര്‍ക്കെതിരെ എന്നും ജാതിഹിന്ദുക്കള്‍ക്കനുകൂലെമെന്നും വ്യാഖ്യാനിക്കാവുന്ന  പല കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.


ഗാന്ധിജി കോണ്‍ഗ്രസ് നേതാവായ സമയത്ത് കോണ്‍ഗ്രസ് അദ്ദേഹത്തേക്കാള്‍ സനാതനമതത്തോട് കൂടുതല്‍ ചായ്‌വുള്ളവരുടെ കൈകളില്‍ ആയിരുന്നു.  


ഗാന്ധിജി  ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അംബേദ്ക്കര്‍  ചിന്തകള്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഭാഗമാകാന്‍ സാധ്യതയും  ഇല്ലായിരുന്നു.

Friday, 16 December 2011

ഇന്‍ഡ്യക്ക് അനുയോജ്യം ആണവ വൈദ്യുതിയോ?



ആണവ വൈദ്യുതിയുടെ ഗുണഗണങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ശ്രീ കെ പി സുകുമാരന്‍  മൂന്നു ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആണവ നിലയത്തിനെതിരെ കൂടം കുളത്ത് നടക്കുന്ന ജനകീയ സമരത്തിന്റെ പശ്ചാത്തലതിലാണദ്ദേഹം ​ഇവ എഴുതിയത്. മുല്ലപ്പെരിയാര്‍ വിഷയത്തേക്കുറിച്ച് പരമര്‍ശിച്ചപ്പോഴും  ആണവ വിഷയം കടന്നു വന്നു.

അദ്ദേഹത്തേ സംബന്ധിച്ച് കൂടം കുളത്തും മുല്ലപ്പെരിയാറിലുമൊക്കെ ഉള്ള പ്രശ്നങ്ങള്‍ വെറും സാങ്കല്‍പ്പിക ഭയങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്.


അദ്ദേഹം എഴുതുന്നു.

"ഒരു പാര്‍ശ്വഫലവും ഇല്ലാത്ത ക്ലീന്‍ എനര്‍ജിയാണ് ആണവവൈദ്യുതി.


ആണവ വൈദ്യുതനിലയങ്ങളില്‍ നിന്ന് പരിസ്ഥിതിക്ക് കേട് വരുത്തുന്ന ഒന്നും പുറത്ത് വരുന്നില്ല. ഏത് കാലാവസ്ഥയിലും 24 മണിക്കൂറും തുടര്‍ന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുക ആണവനിലയങ്ങളില്‍ നിന്ന് മാത്രമാണ്. അത്കൊണ്ടാണ് അണുവൈദ്യുതി മനുഷ്യരാശിക്ക് ലഭിച്ച വരപ്രസാദമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാം വിശേഷിപ്പിച്ചത്".



ഇവ  ഇതേക്കുറിച്ച് ശരിയായ ധാരണ ഇല്ലാത്തതില്‍  നിന്നുള്ള പ്രസ്താവനകളാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
എല്ലാം ശരിയായി നടക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നത് സത്യം. പക്ഷെ ഒരു ചെറിയ പാളിച്ച ഉണ്ടായാല്‍ നേരിടാന്‍ മനുഷ്യനിന്നുള്ള അറിവു പോരാ. 


പാര്‍ശ്വ ഫലങ്ങളുണ്ടായാലും ഇല്ലെങ്കിലും  ഇതുണ്ടാക്കുന്ന അപകടം കനത്തതാണെന്നതിന്റെ സാക്ഷ്യപത്രമാണ്, "അമേരിക്കയില്‍  കഴിഞ്ഞ 30 വര്‍ഷങ്ങളായി  ഒരാണവ നിലയവും പുതുതായി അവര്‍ നിര്‍മ്മിക്കുന്നില്ല" എന്നത്. വെറും 20 % മാത്രമാണവരുടെ ആണവ വൈദ്യുതി ഉത്പാദനം. ഇന്‍ഡ്യയില്‍ ആണവ നിലയങ്ങള്‍ പണിയാന്‍ മുന്നില്‍ നില്‍ക്കുന്ന അവരെന്തുകൊണ്ട്, അമേരിക്കയില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നില്ല? 


ഇത് മാത്രമല്ല. അമേരിക്കയില്‍ ഒരപകടമുണ്ടായാല്‍  അത് നിര്‍മ്മിക്കുന്നവരുടെ ആണവ ബാധ്യത 12. 6 ബില്യണ്‍ ഡോളറാണ്.


The Act establishes a no fault insurance-type system in which the first approximately $12.6 billion (as of 2011) is industry-funded as described in the Act. Any claims above the $12.6 billion would be covered by a Congressional mandate to retroactively increase nuclear utility liability or would be covered by the federal government.


എന്നു വച്ചാല്‍ 63000 കോടി രൂപ.  ഫെഡറല്‍ സര്‍ക്കാരിന്റെ ബാധ്യത ഇതിനും പുറമെയാണ്. "സുരക്ഷിതം" ആയ ഈ ആണവ നിലയങ്ങള്‍ ഇന്‍ഡ്യയില്‍ അപകടമുണ്ടാക്കിയല്‍ അവരോട്  തരാന്‍ ആദ്യം ആവശ്യപ്പെട്ട തുക 500 കോടി രൂപ മാത്രമായിരുന്നു. പിന്നീട് എതിര്‍പ്പുണ്ടായപ്പോള്‍ അത്  1500 കോടി ആക്കി കൂട്ടി.  ഇപ്പോള്‍ ഹിലരി ക്ളിന്റണ്‍ കൂടെക്കൂടെ ഡെല്‍ഹിയിലേക്ക് വരുന്നത് അതില്‍ കുറവു വരുത്താന്‍ ശുപാര്‍ശക്കാണ്. അമേരിക്കന്‍ ദാസനായ മന്‍ മോഹന്‍ സിംഗ് അതിനു വേണ്ടി ശ്രമിക്കും. അമേരിക്കയില്‍ നല്‍കുന്ന നഷ്ടപരിഹാരം ഇന്‍ഡ്യയില്‍ നല്കണമെന്നു പറയാന്‍ അദ്ദേഹത്തിനു ധൈര്യമില്ല. പോട്ടെ പകുതിയെങ്കിലും നല്‍കികൂടേ എന്നു പോലും പറയില്ല.


ശ്രീ സുകുമാരന്‍ അവകാശപ്പെടുമ്പോലെ അത്രക്ക് സുരക്ഷിതമാണെങ്കില്‍ നഷ്ടപരിഹാരത്തേക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ വേവലാതി പെടേണ്ട ആവശ്യം തന്നെയില്ല.


"ആണവറിയാക്ടറുകളില്‍ ബാക്കി വരുന്ന ഇന്ധനം ഭൂമിക്കടിയില്‍ കോണ്‍ഗ്രീറ്റ് അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ് ചെയ്ത് വരുന്നത്.  ഇങ്ങനെ ഭൂമിക്കടിയില്‍ സൂക്ഷിക്കുന്ന സ്പെന്റ് ഫ്യൂവല്‍ എന്ന് പറയുന്ന വേസ്റ്റ് റേഡിയേഷന്‍ ഉണ്ടാക്കും എന്നു പറയുന്നത് മിഥ്യയാണ്. അങ്ങനെ ഉണ്ടായതായി എവിടെയും അറിവില്ല". 

ഇത് ഭാഗികമായേ ശരിയാകുനുള്ളൂ.

അനേകം രാജ്യങ്ങളില്‍  ആണവ റിയാക്റ്ററുകളുണ്ടെങ്കിലും സ്വീഡനില്‍  ഒന്നും, ഫിന്‍ലണ്ടില്‍ രണ്ടും,  അമേരിക്കയില്‍ ഒന്നും സ്ഥലങ്ങളിലേ ഇതുപോലെ സൂക്ഷിക്കുന്നുള്ളു. മറ്റ് രാജ്യങ്ങളില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നേ ഉള്ളു.

കൂടം കുളം നിലയത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത് 2.5 ബില്യണ്‍ ഡോളറാണ്. ഇനി അമേരിക്കയിലെ ഏക Deep Geological Repository  യുടെ ചെലവ് എത്രയെന്നു നോക്കാം. 1996 ല്‍ കമ്മീഷന്‍ ചെയ്തപ്പോള്‍ അതിന്റെ ചെലവ് 1.2 ബില്യണ്‍ ഡോളറായിരുന്നു.


ഇന്നൊരു പക്ഷെ അത്  2 ബില്യണ്‍ ഡോളറായിരിക്കും. എന്നു വച്ചാല്‍ നമ്മള്‍ ഈ റിയാക്റ്ററുണ്ടാക്കാന്‍  ചെലവഴിക്കുന്ന അത്രയും തന്നെ പണം, ഇത്  dispose ചെയ്യാനും ചെലവഴിക്കണം. ഇതൊരു ഭസ്മാസുരനേപ്പോലെ, 10000 വര്‍ഷങ്ങള്‍  മുതല്‍ 10 ലക്ഷം വര്‍ഷങ്ങള്‍  വരെ, അങ്ങനെ ഭുമിക്കടിയില്‍ കിടക്കും.  ഒരായിരം വര്‍ഷം കഴിഞ്ഞ് ഇത് അവിചാരിതമായി തുറക്കപ്പെടുകയോ എന്തെങ്കിലും പ്രകൃതി ദുരന്തം കൊണ്ട്, ഭൂമിക്ക് പുറത്ത് വരികയോ ചെയ്താല്‍ ഉണ്ടാകാവുന്ന ഭീകര അന്തരീക്ഷം സുബോധമുള്ള  ആര്‍ക്കും വിഭാവനം ചെയ്യാന്‍ പറ്റും. അടുത്ത ഒരു നൂറ്റാണ്ടു കഴിയുമ്പോഴേക്കും നൂറു കണക്കിനടി താഴെ വരെ എടുത്തു മറിക്കുന്ന തരത്തിലുള്ള ബോംബുകളില്‍ ഒരെണ്ണം ശത്രു രാജ്യം കൊണ്ടു വനിട്ടാലും മതി.  ആണവ നിലയം സൂക്ഷിക്കുന്നതുപോലെ ഇതും സൂക്ഷിക്കേണ്ടി വരും.വരും തലമുറക്കു വേണ്ടി ഇതുപോലെ ഒരു ദുരന്തം നമ്മള്‍ കരുതി വയ്ക്കേണ്ടതുണ്ടോ?

അണ്വായുധത്തിലൊക്കെ ഉപയോഗിക്കുന്ന ചെറിയ Life Cycle ഉള്ള  waste കള്‍ക്ക് വേണ്ട ചെലവാണിത്. നീണ്ട Life Cycle ഉള്ളവക്ക് അതിലും കൂടുതല്‍ ചെലവു വരും. അതിനെയൊക്കെ കുഴിച്ചിടാന്‍ ഇതു വരെ ആലോചിച്ചു തുടങ്ങിയിട്ടില്ല. അതിനു വേണ്ടി ആലോചിച്ചു വച്ചിരുന്ന Yucca Mountain nuclear waste repository ഇപ്പോള്‍ അമേരിക്ക ഉപേക്ഷിച്ചു കഴിഞ്ഞു.  അതിനടുത്ത് താമസിക്കുന്നവരുടെ എതിര്‍പ്പു കാരണമാണ്. ഇനി സ്ഥലം അന്വേഷിച്ചു കണ്ടുപിടിക്കണം.


ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നതിനിതു വരെ വ്യക്തമായ രൂപം വന്നിട്ടില്ല. പല നിര്‍ദേശങ്ങളുമുണ്ട്. 


"കൂടംകുളത്ത് ഭൂമിക്കടിയില്‍ 20 അടി താഴ്ചയില്‍ 1½ മീറ്റര്‍ ഘനമുള്ള കോണ്‍ഗ്രീറ്റ് ഭിത്തിക്കുള്ളിലാണ് ആണവവേസ്റ്റ് സൂക്ഷിക്കുക". 



എത്ര ലളിത വത്കരിച്ചാണ്, സുകുമാരന്‍ ഇത് പറയുന്നത്. കൂടം കുളത്തു തന്നെഭൂമിക്കടിയില്‍ 20 അടി താഴ്ച്ചയില്‍ ഇത് 10000 മുതല്‍ 10 ലക്ഷം വര്‍ഷം വരെ സൂക്ഷിക്കാമെന്നൊക്കെ പറയുമ്പോള്‍ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത  വെളിവാകുന്നു. ഒരു ജന വാസ കേന്ദ്രത്തിലും ഈ വേസ്റ്റ് സുബോധമുള്ളവര്‍ സൂക്ഷിക്കില്ല. ഇന്‍ഡ്യക്ക് ആണവ വേസ്റ്റ്  dispose ചെയ്യാനുള്ള ഒരു പദ്ധതി പോലുമില്ല. മറ്റ്  രാജ്യക്കാര്‍ ആലോചിക്കുന്ന കാര്യങ്ങള്‍ ഇവിടെ ഛര്‍ദ്ദിച്ചു വയ്ക്കുന്നതല്ലാതെ.  ജനവാസമില്ലാത്ത ഇടങ്ങളില്‍ സൂക്ഷിക്കാം എന്ന നിര്‍ദ്ദേശം വന്നപ്പോള്‍  ലോകം മുഴുവന്‍ ജനങ്ങളാണതിനെ എതിര്‍ത്തത്? സുകുമാരന്റെ വീടിനടുത്ത് 20 അടി  താഴ്ച്ചയില്‍ ഇത് സൂക്ഷിക്കാന്‍ അനുവാദം കൊടുക്കുമോ എന്തോ?

കൂടം കുളത്തെ ജോലിക്കാര്‍ താമസിക്കുന്നത് 15 കിലോമീറ്റര്‍ ദൂരെയാണ്. അത്ര സുരക്ഷിതമാണെങ്കില്‍ എന്തുകൊണ്ട് ഇവരുടെ താമസസ്ഥലം മറ്റ് ജനങ്ങളുടേതുപോലെ അടുത്തുണ്ടാക്കിക്കൂടാ?

20 അടി താഴ്ച്ചയില്‍ സുരക്ഷിതമാണെങ്കില്‍ ചെയ്യേണ്ടത്, ഡെല്‍ഹിയുടെ ഹൃദയ ഭാഗത്ത് സൂക്ഷിക്കാനുള്ള നടപടികളാണു വേണ്ടത്.

"60 കൊല്ലത്തെ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ്  ആണവനിലയങ്ങള്‍ മുഖേന ഉണ്ടായിട്ടുള്ളത്.  ഇതില്‍  ആണവവികരണം കൊണ്ട് മരണപ്പെട്ടത് 1986ല്‍ ചെര്‍ണോബിലില്‍ 50-ലധികം ആളുകളാണ്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്‍ഡില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ 2011 മാര്‍ച്ച് 11ന് ഫുകുഷിമായില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടില്ല". 

വികിരണം കൊണ്ട് എത്ര പേര്‍ മരണപ്പെട്ടു എന്നതാണിദ്ദേഹത്തിനുള്ള സുരക്ഷിതത്വത്തിന്റെ അളവുകോല്‍..


ആരും മരണപ്പെടാത്ത Three Mile Island  അപകടത്തിലെ ശുചീകരണ പ്രക്രിയക്ക് അമേരിക്ക ചെലവാക്കിയ സംഖ്യ അമ്പരിപ്പിക്കുതാണ്. 1979 ല്‍ ഈ അപകടം ഉണ്ടായതിനു ശേഷം  ശുചീകരണ പ്രവര്‍ത്തികള്‍ക്ക്    14 വര്‍ഷങ്ങളാണിതിനെടുത്തത്. ചെലവാക്കിയ തുക 1 ബില്യണ്‍ ഡോളറും. ഇത് 1985 ലെ  കണക്കാണ്.


 ഇനി Chernobyl ല്‍ ചെലവായതിന്റെ കണക്ക് കേട്ടോളൂ. ഒന്നും രണ്ടും ബില്യണല്ല. 200 ബില്യണ്‍ ഡോളറാണതിനു ചെലവാക്കിയത്. അവിടെ 336000 ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. ഇതൊക്കെ ഒരു നാടിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളൊന്നും  ആന്ധ്യം ബാധിച്ച ഇവര്‍ക്കൊന്നും   കാണാന്‍ സാധിക്കുന്നില്ല. സോവിയറ്റ് സമ്പദ്‌വ്യവസ്ഥ തകരാനുള്ള ഒരു കാരണം ഈ അപകടമാണ്. ഇപ്പോള്‍ ആണവനിലയം കോണ്‍ക്രീറ്റ് കൊണ്ട് മൂടി വച്ചിരിക്കുന്നു. ഇനി അതിനെ എന്തു ചെയ്യണം എന്ന് ആര്‍ക്കും ഒരു ധാരണയുമില്ല.

ഫുകുഷിമായില്‍ ജപ്പാന്‍ പ്രതീക്ഷിക്കുന്ന തുക 250 ബില്യണ്‍ ഡോളറാണ്. അതില്‍ 188 ബില്യണ്‍ അപകടം ഉണ്ടായ റിയാക്റ്ററുകള്‍ dispose ചെയ്യാനാണ്. 80000 അളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. ശുചീകരണ പ്രവര്‍ത്തികള്‍ 40 വര്‍ഷം നീണ്ടുനില്‍ക്കുമെന്നാണ്, ജാപ്പനീസ് അധികാരികള്‍ പറയുന്നത്.


"കുറെക്കാലമായി ഇന്ത്യയ്ക്ക് ആണവ ഉപരോധം നേരിടേണ്ടി വന്നപ്പോഴാണ് നാം ഈ സാങ്കേതികവിദ്യ സ്വയം ആര്‍ജ്ജിച്ചത്. അങ്ങനെ വരുമ്പോള്‍ ആണവവേസ്റ്റിന്റെ 75% വും വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും. മറ്റൊരു ഇന്ധനവും ഇപ്രകാരം റിന്യൂ  ചെയ്യാന്‍ കഴിയില്ല".



അപ്പോള്‍ ഈ റിയാക്റ്ററുകളിലെ വേസ്റ്റുകളോ?

ഇന്‍ഡ്യ തോറിയം റിയാകറ്ററുകള്‍ വികസിപ്പിച്ചു  എന്നതൊക്കെ അമേരിക്കക്കറിയാം. അമേരിക്കയിലെ കുറച്ചു രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്താന്‍ ഇറക്കിയ വെറുമൊരു നമ്പരാണ്, യുറേനിയം റീസൈക്കിള്‍ ചെയ്യാന്‍ പാടില്ല എന്ന അമേരിക്കന്‍ ശാഠ്യം പിടിക്കലൊക്കെ. നോക്കിക്കോളൂ, ഇന്‍ഡ്യ തോറിയം റിയാക്റ്ററുകള്‍ പ്രാവര്‍ത്തന ക്ഷമമാക്കുമ്പോള്‍ ഇപ്പോള്‍ ഈ ശാഠ്യം പിടിക്കുന്ന അമേരിക്ക ഉള്‍പ്പടെയുള്ള സമ്പന്ന രാജ്യങ്ങള്‍ എല്ലാ വേസ്റ്റുകളും ഇന്‍ഡ്യയില്‍ കൊണ്ടു വന്ന് തള്ളിത്തുടങ്ങും. Dispose ചെയ്യാന്‍ അവര്‍ കാണുന്ന എളുപ്പ മാര്‍ഗ്ഗം അതായിരിക്കും. ഇപ്പോള്‍ ആസ്ബസ്റ്റോസ് വേസ്റ്റ് കൊണ്ടു വന്ന് തള്ളുന്നതുപോലെ. അതിനവര്‍ വിലയും മേടിക്കും പിന്നെ dispose ചെയ്യേണ്ട ബാധ്യത  ഇന്‍ഡ്യയുടെയും ആയിരിക്കും. മണ്ടന്‍ സിംഗിനതിന്റെ ഗുട്ടന്‍സ് പിടികിട്ടിയിട്ടില്ല.

ഇത്രയും ആമുഖമായി പറഞ്ഞത്, ശ്രീ സുകുമാരന്‍ പ്രചരിപ്പിക്കുന്നതല്ല വസ്തുതകള്‍ എന്ന് കാണിക്കാനായിരുന്നു.


എന്താണ്, ഭാവിയില്‍ ഇന്‍ഡ്യക്കു യോജിച്ച വൈദ്യുത പദ്ധതികള്‍?

ശ്രീ സുകുമാരന്‍ എഴുതുന്നു.

"സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ മറ്റൊരു ഊര്‍ജ്ജവും വേണ്ട. എന്നാല്‍ സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് വളരെ കൂടുതലാണ്. മാത്രമല്ല വന്‍‌കിട തൊഴില്‍‌ശാലകള്‍ക്ക് ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇനിയും വികസിപ്പിച്ചിട്ടുമില്ല.  അന്തരീക്ഷം പുകയും പൊടിപടലങ്ങളും കൊണ്ടും മറ്റ് കാരണങ്ങളാലും സൂര്യപ്രകാശം കിട്ടാത്ത സാഹചര്യങ്ങളില്‍ വൈദ്യുതോല്പാദനം നടക്കില്ല എന്നൊരു ന്യൂനതയുമുണ്ട്. വീടുകള്‍ക്കും ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം". 


ഇതില്‍ നിന്ന് അദ്ദേഹം ​ഉദ്ദേശിക്കുന്നത് ആണവ വൈദ്യുതിക്ക് ചെലവ് കുറവും, സൌരോര്‍ജ്ജ വൈദ്യുതിക്ക് ചെലവ് കൂടുതലും ആണ്, എന്നാണ്. 


ഇത് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ്. ആണവ വൈദ്യുതി വിലകുറഞ്ഞതാണോ? 


ആണെന്നാണ്, പ്രചരിപ്പിക്കപ്പെടുന്നത്. പക്ഷെ വാസ്തവം അതല്ല. ഇപ്പോള്‍ ആണവ വൈദ്യുതിയുടെ ചെലവ്  kwh ന്‌ 2.80 രൂപ ആയി കണക്കാക്കപ്പെടുന്നു. പക്ഷെ ഇത്  ആണവ  വൈദ്യുതിയുടെ സബ്സിഡി  കണക്കാക്കാതെയാണ്. Atomic Energy Commission ന്, എത്ര സബ്സിഡി കൊടുക്കുന്നു എന്നത്  ഇന്നും ആര്‍ക്കും അറിവില്ലാത്ത സംഗതികളാണ്. 1996 ല്‍ Atomic Energy Commission ന്റെ സഞ്ചിത നഷ്ടം 10 ബില്യണ്‍ രൂപയായിരുന്നു. ഇപ്പോള്‍ എത്രയാണെന്നതിന്റെ കണക്കുകള്‍ ലഭ്യമല്ല. മറ്റ് ചില സബ്സിഡികളേക്കുറിച്ച് ഇവിടെയുംഇവിടെയും വായിക്കാം.




പടിഞ്ഞാറന്‍ നാടുകളില്‍ ഇപ്പോള്‍ ഫിന്‍ലണ്ടിലും, ഫ്രാന്‍സിലും മാത്രമേ പുതിയ  ആണവ റിയാക്റ്ററുകള്‍ പണിയുന്നുള്ളൂ. അതില്‍ ഫ്രാന്‍സിലേത്  fusion റിയാക്റ്ററാണ്. അതിന്റെ ചെലവ് കൂടുതലായിരിക്കും.പക്ഷെ ഫിന്‍ലണ്ടിലേത് ഇപ്പോള്‍ മറ്റിടങ്ങളിലൊക്കെ ഉപയോഗിക്കുന്ന fission ഉപയോഗിക്കുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, ഫിന്‍ലന്റ് പുതിയ അണവ നിലയം സ്ഥാപിക്കാന്‍ തുടങ്ങിയത്. ഇതിനുദ്ദേശിച്ചിരുന്ന ചെലവ് 3 ബില്യണ്‍ യൂറോ ആയിരുന്നു. പക്ഷെ ഇപ്പോള്‍ അത് 4.2 ബില്യണ്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇനിയും ഉയരാമെന്നതാണ്, യാഥാര്‍ത്ഥ്യം. ഫുകുഷിമ അപകടത്തിനു ശേഷം കൂടുതല്‍ സുരക്ഷാ നടപടികള്‍ വേണ്ടി വരും. അപ്പോള്‍ ചെലവ് കൂടും.

അപ്പോള്‍ നമ്മളെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നതല്ല യഥാര്‍ത്ഥ ചെലവ്.  ഒരു പക്ഷെ ഇത് kwh ന്‌ 10 രൂപ വരെ ആകാം. സൌരോര്‍ജ്ജം ചെലവു കൂടിയതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ പറയാറുള്ളത് മറ്റൊരു കഥയാണ്. സൌരോര്‍ജ്ജത്തിന്റെ ചെലവ് kwh ന്‌ 15  രൂപയും ആണവ വൈദ്യുതിക്ക് kwh ന്‌ 2.8 രൂപയും.


പക്ഷെ അടുത്തനാളില്‍  ഒരു ഫ്രഞ്ച് കമ്പനി Solairedirect SA, kwh ന്‌ 7.49 രൂപ നിരക്കില്‍ ഇന്‍ഡ്യയില്‍ സൌരോര്‍ജ്ജ വൈദ്യുതി നിലയം സ്ഥാപിക്കാം എന്നു അവകാശപ്പെടുന്നു. ഇതിന്റെ കൂടെ ആണവ  വൈദ്യുതിക്ക് നല്‍കുന്ന സബ്‌സിഡി കൂടി കൊടുത്താല്‍ ചെലവ് kwh ന്‌ 2 രൂപയില്‍ താഴെ ആയിരിക്കും.

ഇതു മാത്രമല്ല, solar panel കള്‍ക്ക് ഇപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40% വിലക്കുറവുണ്ട്. അതിനിയും കുറഞ്ഞു വരും.  2013 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ പകുതി വിലയേ ഉണ്ടാകൂ. ഒരു ദശകത്തിനുള്ളില്‍ എണ്ണയും കല്‍ക്കരിയും  അടിസ്ഥാനമാക്കിയുള്ള വൈദ്യുതിയുടെ ചെലവിന്റെ അത്രയുമേ സൌരോര്‍ജ്ജത്തിനുമുണ്ടാകൂ.

ഭൂമി നിലനില്‍ക്കുന്നിടത്തോളം കാലം സൂര്യ പ്രകാശം ഇവിടെ ഉണ്ടാകും. ഒരിക്കലും വറ്റാത്ത ഊര്‍ജ്ജസ്രോതസാണു സൂര്യന്‍. ഇന്‍ഡ്യയുടെ 90% സ്ഥലങ്ങളിലും വര്‍ഷം തോറും ചതുരശ്ര മീറ്ററില്‍ പതിക്കുന്ന സൂര്യപ്രകാശം 2 മെഗവാട്ട് വൈദ്യുതി ഉത്പാദിപിക്കാന്‍ ആവശ്യമുള്ളത്രയുണ്ട്.


File:Solar Resource Map of India.png

അന്തരീക്ഷം പുകയും പൊടിപടലങ്ങളും കൊണ്ടും മറ്റ് കാരണങ്ങളാലും സൂര്യപ്രകാശം കിട്ടാത്ത സാഹചര്യങ്ങളില്‍ വൈദ്യുതോല്പാദനം നടക്കില്ല എന്നു പറയുന്നതിനു യാതൊരു അടിസ്ഥാനവുമില്ല. സൂര്യ പ്രകാശം വളരെ കുറവുള്ള തണുപ്പു കാലങ്ങളിലെ വൈദ്യുതോദ്പാദനം എങ്ങനെയെന്നതിന്, ഓസ്റ്റ്രേലിയയില്‍ നിന്നുള്ള തെളിവു ഇവിടെ ഉണ്ട്.

അവര്‍ ചെയ്യുന്നത് ഇതാണ്. വീടുകളിലും ചെറിയ സ്ഥാപനങ്ങളിലും സബ്സിഡി നല്‍കി സൌരോര്‍ജ്ജ പദ്ധതി സ്ഥാപിക്കുന്നു. എന്നിട്ട് general grid മായി ഒരു Import Export Meter  വഴി ബന്ധിപ്പിക്കുന്നു.  ഉത്പാദിപ്പിച്ച് നല്‍കുന്ന വൈദ്യുതിക്ക് 53 c/kwh പ്രതിഫലം നല്‍കുന്നു. General grid ല്‍ നിന്നും ഉപയോഗിക്കുന്ന വൈദ്യുതിക്ക് സാധാരണനിരക്കില്‍ ബില്ലും നല്‍കുന്നു. നമുക്കും ആ രീതി പിന്തുടരാവുന്നതേ ഉള്ളു.

ലോകത്ത് ഏറ്റവും  കൂടുതല്‍ യുറേനിയം ഉള്ള ഓസ്റ്റ്രേലിയ ആണവ വൈദ്യുതി ഉണ്ടാക്കുന്നില്ല. ഇപ്പോള്‍ അവര്‍ സൌരൊര്‍ജ്ജം ഉപയോഗപ്പെടുത്താനുള്ള വലിയ പദ്ധതികളാണാവിഷ്കരിക്കുന്നതും.  വീടുകളില്‍ സൌരോര്‍ജ്ജ ജെനറേറ്ററുകള്‍ സ്ഥാപിക്കാന്‍ സബ്സിഡിയും കൊടുക്കുന്നു. ഒരു ശരാശരി കുടുംബത്തിന്റെ ഊര്‍ജ്ജവശ്യം നിറവേറ്റാന്‍ 2 KW ശേഷിയുള്ള സൌരോര്‍ജ്ജ സ്ഥാപനത്തിനു വേണ്ടി മൂന്നില്‍ രണ്ട് ഭാഗം സബ്സിഡി കൊടുക്കുന്നു.  10000 ഡോളര്‍ ചെലവുള്ള Installation നു 7000 ഡോളര്‍ വരെ സബ്സിഡി കൊടുക്കുന്നു. വീടുകള്‍ക്കും ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം. എന്ന് സുകുമാരന്‍ പറഞ്ഞത് ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ വളരെ അര്‍ത്ഥവത്താണ്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഈവിഭാഗത്തില്‍ പെടും.

ചെറിയ സ്ഥലങ്ങളിലേക്കാവശ്യമുള്ള ചെറിയ പദ്ധതികളാണവര്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വലിയ പദ്ധതികള്‍ക്ക് വേണ്ട രൂപ രേഖ തയ്യാറാക്കി വരുന്നു.



മാത്രമല്ല വന്‍‌കിട തൊഴില്‍‌ശാലകള്‍ക്ക് ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇനിയും വികസിപ്പിച്ചിട്ടുമില്ല, എന്നു പറയുന്നത് അജ്ഞതയാണ്. ലോകത്തിന്റെ പല ഭാഗത്തും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.   വന്‍കിട തൊഴില്‍ ശാലകള്‍ക്ക് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കുന്ന അനേകം പദ്ധതികള്‍ അമേരിക്കയിലിപ്പോള്‍ നടപ്പിലാക്കുന്നു. ഇന്‍ഡ്യക്ക്  ആണവ നിലയം തന്നിട്ട് അവര്‍ സൌരോര്‍ജ്ജത്തിലാണിപ്പോള്‍ ശ്രദ്ധിക്കുന്നത്. എത്ര വലിയ വന്‍കിട വ്യവസായ ശാലയായാലും 4000 MW ശേഷിയുള്ള പദ്ധതികള്‍ സ്ഥാപിക്കേണ്ട യാതൊരു ആവശ്യവുമില്ല.

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വന്‍ കിട സൌരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കുന്നുണ്ട്.Ivanpah Solar Electric Generating System,എന്ന പണി പുര്‍ത്തിയായി വരുന്ന പദ്ധതിയില്‍  നിന്നും 375 MW വൈദ്യുതി ലഭിക്കും.

When complete in 2013, Ivanpah will be the largest solar thermal power plant in the world, generating enough electricity for 140,000 homes. Brown hopes to add 20,000 megawatts of renewable generation -- about one-third of the state's current power needs -- to California's electric grid by the end of the decade.


Ivanpah is not BrightSource's only project. The company has filed applications with the California Energy Commission to build two other large solar power plants: the 500-megawatt Hidden Hills project, in California's Inyo County, and the 750-megawatt Rio Mesa project in Riverside County.


വീടുകള്‍  വൈദ്യുതി വിഷയത്തില്‍ സ്വയം പര്യാപ്തമാകാന്‍ വേറെയും പദ്ധതികള്‍ അമേരിക്കയില്‍ നടപ്പിലാക്കി വരുന്നു. SolarCity CEO Lyndon Rive എന്ന കമ്പനി നടപ്പാക്കുന്നതാണു മറ്റൊരു പദ്ധതി.

Now they're announcing a deal to install solar systems on up to 120,000 military homes.


SolarCity will install and own the solar systems and sell the electricity to the private companies that manage military housing at a discount of about 10 percent compared with utility prices, according to the company.
It's a business model that now dominates the solar industry. The lender gained confidence that SolarCity was a good bet because of the work it had done on earlier projects.
The company installed solar systems at Davis-Monthan Air Force base in Tucson, Ariz., and it is working on a project at the joint Navy-Air Force Base Pearl Harbor-Hickam near Honolulu.
ഇന്ന് ജപ്പാനിലെ 30% വൈദ്യുതിയും ആണവവൈദ്യുതിയാണ്. ഫുകുഷിമക്ക് ശേഷം ഇനി കൂടുതല്‍ ആണവ പദ്ധതികള്‍ വേണ്ട എന്നവര്‍ തീരുമാനിച്ചു. മാത്രമല്ല. 2030 ല്‍ 50% ആക്കാനുള്ള ലക്ഷ്യം അവര്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു. Renewable Energy യെ കൂടുതലായി ആശ്രയിക്കാനും തീരുമാനിച്ചു.
2050 ഓടുകൂടി ലോകത്തെ 80% ഊര്‍ജ്ജാവശ്യങ്ങളും Renewable Energy കൊണ്ട് സാധിക്കുമെന്നാണു വിദദ്ധര്‍ പറയുന്നത്. ലോകം മുഴുവനും ഈ വഴിക്ക് നീങ്ങുമ്പോള്‍ ഇന്‍ഡ്യ അപകടം ക്ഷണിച്ചു വരുത്താനുള്ള ശ്രമമാണ്. കൂടം കുളത്തു തന്നെ 20 അടി താഴ്ച്ചയില്‍ ആണവ വേസ്റ്റ് 10 ലക്ഷം വര്‍ഷം വരെ സൂക്ഷിക്കാമെന്നൊക്കെ പറയുന്ന ശ്രീ സുകുമാരനൊക്കെ ഇതേക്കുറിച്ച് ഒന്നുമറിയാത്ത സാധാരണക്കാരെ വഴി തെറ്റിക്കുകയാണ്.
 സൌരോര്‍ജ്ജമാണ്, ഇന്‍ഡ്യക്കേറ്റവും യോജിച്ചത്. 90% സ്ഥലങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സൂര്യ പ്രകാശം ലഭിക്കുന്നുണ്ട്.
നന്നായി കാറ്റു വീശുന്ന സ്ഥലങ്ങളില്‍ കാറ്റാടി യന്ത്രങ്ങളും സ്ഥാപിക്കാം. 
സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികളും സ്ഥാപിക്കാം.
ഇവയൊക്കെ എപ്പോഴെങ്കിലും പൊളിച്ചു മാറ്റേണ്ടി വന്നാല്‍ നിസാര ചെലവേ വരൂ. ആണവ നിലയം പൊളിച്ചു മാറ്റേണ്ടി വന്നാല്‍ അത് സമ്പദ്‌വ്യവസ്ഥയെ തന്നെ താളം തെറ്റിക്കും.



Sunday, 11 December 2011

നാലാമിടത്തിലെ എട്ടാമിടങ്ങള്‍ 



മൂന്നാം കിട ജനതയ്ക്ക് ഏഴാംകിട നേത്വമേ ഉണ്ടാകൂ എന്നത് പ്രസിദ്ധമായ ഒരാപ്തവാക്യമാണ്. ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം പ്രസിദ്ധ സിനിമാക്കഥാ നിരൂപകനായ ജി പി രാമചന്ദ്രന്റെ മുല്ലപ്പെരിയാര്‍ - പൊട്ടുന്ന ഡാമും പൊട്ടാത്ത ഭീതികളും എന്ന ലേഖനം വായിച്ചതുകൊണ്ടും. അതില്‍ രാമചന്ദ്രന്‍ രണ്ടു ലേഖനങ്ങള്‍  പരാമര്‍ശിക്കുന്നു.  നാലാമിടം എന്ന  Web Portal ലെ രണ്ട് ലേഖനങ്ങളാണു രാമചന്ദ്രന്‍ പരാമര്‍ശിക്കുന്നത്. തമിഴനെ കണ്ടാല്‍ പച്ചക്ക് തീകൊളുത്തണം’  എന്ന മനോനിലയാണിപ്പോള്‍ മലയാളിക്കെന്ന്, അതിലെ ഒരു ലേഖനത്തില്‍ അപവാദ പ്രചരണം നടക്കുന്നുണ്ട്. മറ്റൊന്നില്‍  കൊച്ചി അടക്കമുള്ള നഗരങ്ങളിലെ പരിഷ്കൃതരായ മനുഷ്യരുടെ നഷ്ടത്തിന്റെ കണക്കേ ചര്‍ച്ചകളിലുള്ളൂ എന്ന വിലാപമാണ്.

"അണക്കെട്ടിനപ്പുറത്തേക്കും"  ,   "ആശങ്കകള്‍ക്കപ്പുറത്തേക്കും" എന്ന പേരുകളില്‍  വികലമായി ചിന്തിക്കുന്ന മറ്റ് രണ്ട് ലേഖനങ്ങള്‍ കൂടി അവിടെയുണ്ട്.

അരുത്, നാം ശത്രുക്കളല്ല എന്ന പേരില്‍, ശ്രീ.  അനൂപ് എഴുതിയ അതിശയോക്തിയും  അര്‍ത്ഥ സത്യങ്ങളും കുത്തിനിറച്ച  ലേഖനത്തിലെ ചില കാര്യങ്ങളോട് ഞാന്‍  പ്രതികരിച്ചിരുന്നു . പക്ഷെ ആ പ്രതികരണങ്ങള്‍ അദ്ദേഹം നീക്കം ചെയ്തു. മലയാളികള്‍ തമിഴന്‍മാരെ ശത്രുക്കളായി കരുതുന്നു എന്ന വികല ചിന്തയില്‍ നിന്നാണീ വിലാപം.


അതിനദ്ദേഹം ഇന്റര്‍നെറ്റില്‍ നിന്നും കണ്ടെടുത്ത അഭിപ്രായങ്ങള്‍ ഇവയാണ്.

ഫേസ്ബുക്കില്‍ തമിഴനെതിരായ് വന്ന പതിനെട്ടടവുകളില്‍ ചിലതിങ്ങനെ:


1. ‘ശബരിമലയില്‍ വരുന്ന പാണ്ടി അയ്യപ്പ ഭക്തര്‍ക്ക് ഡാം 999 സിനിമയുടെ ഡിവിഡി കൊടുക്കുക’ ( തമിഴരെ ശബരിമലയില്‍ കയറ്റില്ല എന്ന് പറയാഞ്ഞത് ഭാഗ്യം! അല്ലെങ്കില്‍ ശമ്പളം കൊടുക്കാന്‍ കേരളസര്‍ക്കാര്‍ വലഞ്ഞേനെ. അല്ലെങ്കിലും പ്രതിഷേധിക്കുമ്പോഴും പ്രായോഗികത നോക്കുന്നവരാണല്ലോ നമ്മള്‍!) ‘


2. തമിഴ് സിനിമകള്‍ നിരോധിക്കുക’ ( നമ്മള്‍ വേണം എന്ന് വിചാരിച്ചാലും നമ്മുടെ തിയറ്റര്‍ ഉടമകള്‍ സമ്മതിക്കില്ല. കാര്യം നമുക്ക് കുറേ സൂപ്പര്‍ സ്റാറുകള്‍ ഉണ്ടെങ്കിലും തീിയറ്റര്‍ ഉടമകള്‍ക്ക് പത്ത് പുത്തന്‍ കിട്ടണേല്‍ പാണ്ടിപ്പടം തന്നെ ഓടണം! )


3. തമിഴനുണ്ടാക്കുന്ന പച്ചക്കറി ഒരു കാരണവശാലും വായിലേക്ക് കൊണ്ടുപോവാതിരിക്കുക. അവരുടെ വിപണി തകര്‍ക്കുക. ( തമിഴ്നാട്ടില്‍നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കള്‍ ബഹിഷ്കരിച്ചാല്‍, പിന്നെ അണ പൊട്ടുന്നത് കാത്തുനില്‍ക്കേണ്ടി വരില്ല. പട്ടിണി കിടന്നു ചാവും!)


മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിനു പരിസര ബോധമില്ല എന്നതിന്റെ ഉദാഹരണങ്ങളാണ്, ബ്രാക്കറ്റില്‍ എഴുതിയിരിക്കുന്ന കമന്റുകള്‍  .  എവിടെയോ വായിച്ച ഒറ്റപ്പെട്ട  ഒരഭിപ്രായം  എടുത്തെഴുതി, ഒരു കഥയും മെനഞ്ഞെടുത്ത് അതാണു മലയാളിയുടെ പൊതുവായ അഭിപ്രായം എന്നെഴുതിയിട്ട് ഈ മാദ്ധ്യമപ്രവര്‍ത്തകന്‍ എന്തു നേടാനാണുദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.

കേരളത്തിലെ സമ്പദ്‌വ്യവസ്ഥയേപ്പറ്റി ഒരു ചുക്കുമറിയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, തമിഴരെ ശബരി മലയില്‍ കയറ്റിയില്ലെങ്കില്‍ കേരള സര്‍ക്കാരിനു ശമ്പളം കൊടുക്കാന്‍ കഴിയില്ല എന്ന അസംബന്ധം. ഗള്‍ഫ് മലയാളികള്‍ കേരളത്തിലേക്കയക്കുന്ന പണമാണ്, കേരള സര്‍ക്കാരിനെ താങ്ങി നിറുത്തുന്നത് എന്ന് പണ്ടൊരു വിദ്വാന്‍ പറഞ്ഞു കേട്ടിരുന്നു.


ഒന്നോ രണ്ടോ പാണ്ടിപ്പടം ഇവിടെ ഓടിയപ്പോഴേക്കും, തിയേറ്റര്‍ ഉടമകള്‍ക്ക് പണം കിട്ടണമെങ്കില്‍ പണ്ടിപ്പടം ഓടണം എന്നൊക്കെ വീമ്പടിക്കുന്ന ഈ പാണ്ടിക്ക് കേരള സിനിമാ രംഗത്തേക്കുറിച്ചും വലിയ പിടിപാടില്ല. മലയാളിയുടെ പടമായ ഡാം 999 പാണ്ടികള്‍ നിരോധിച്ചതിനേക്കുറിച്ച് അഭിപ്രായം ​എന്താണാവോ? മുല്ലപ്പെരിയാര്‍ വിഷയം കാരണം പാണ്ടിക്ക് ഒരു പടം നിരോധിക്കാമെങ്കില്‍ മലയാളിക്കും അത് ചെയ്തു കൂടേ?

തമിഴന്റെ ഭഷ്യവസ്തുക്കള്‍  ബഹിഷകരിച്ചാല്‍ പട്ടിണി കിടന്ന് ചത്തുപോകുമത്രേ. എന്താണീ തമിഴന്‍ കേരളത്തിനു തരുന്നത്? കുറച്ച് പച്ചക്കറിയും അരി യും  ​അല്ലാതെ. കേരളത്തിലെ വിപണി ലക്ഷ്യമാക്കി കൂടിയ തോതില്‍ എന്‍ഡോസള്‍ഫാന്‍ അടിച്ച വിഷമാണീ തമിഴന്‍ പച്ചക്കറി എന്ന പേരില്‍ കേരളത്തില്‍ കൊണ്ട് വന്ന് തള്ളുന്നത്. അതുകൊണ്ട് പച്ചക്കറി ബഹിഷ്കരിക്കുക എന്നത് വളരെ നല്ല ഒരു കാര്യമാണ്. എന്തിനീ വിഷം മേടിച്ച് കഴിക്കണം? തമിഴന്റെ പച്ചക്കറി ബഹിഷ്കരിച്ചാല്‍ അത് ഇവിടെ പച്ചക്കറി ഉണ്ടാക്കാനുള്ള ഉത്തേജനം കൂടി ആകും. വിഷമില്ലാത്ത പച്ചക്കറികള്‍ മലയാളികള്‍ ഉത്പാദിപ്പിക്കട്ടെ.

തമിഴന്‍ ഭക്ഷ്യവസ്തുക്കള്‍ തന്നില്ലെങ്കില്‍ മലയാളികള്‍ ചത്തു പോകുമെന്നു പറയുന്ന അതേ തമാശയാണ്, കേരളം വെള്ളം കൊടുത്തില്ലെങ്കില്‍ തമിഴ് നാട്ടിലെ അഞ്ച് ജില്ലകളിലെ തമിഴന്‍മാര്‍   വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ് ചത്തുപോകും, എന്നു പറയുന്നതിലും ഉള്ളത്.  പക്ഷെ ഒരു മലയാളിയും ആ തമാശ പറയില്ല. കാരണം, മലയാളി വെള്ളം കൊടുത്തില്ലെന്നു കരുതി തമിഴന്‍മാര്‍ ആരും ചത്തുപോകില്ല. അതുപോലെ തമിഴന്‍ ഭക്ഷ്യവസ്തുക്കള്‍ തന്നില്ല എന്നു കരുതി ഒരു മലയാളിയും ചത്തുപോകില്ല.

ബഹിഷ്കരണവും ഒരു സമര മാര്‍ഗ്ഗമാണ്. അധിനിവേശ ശക്തിയായിരുന്ന ബ്രിട്ടനെതിരെ വസ്ത്ര ബഹിഷ്കരണമായിരുന്നു മഹാത്മാ ഗാന്ധിയുടെ ഒരു ആയുധം. തിയേറ്റര്‍ ഉടമകള്‍ പാണ്ടിപ്പടം കളിച്ചാലും. കാണികള്‍ ബഹിഷ്കരിച്ചാല്‍ പണം കിട്ടില്ല. പടം ബഹിഷ്കരിച്ചാലും ഭഷ്യ വസ്തുക്കള്‍ ബഹിഷ്കരിച്ചാലും വിപണിയുടെ ഒരു ഭാഗമില്ലാതാകും. കേരളം വെള്ളം കൊടുത്തില്ലെങ്കില്‍ കുറെയേറെ സ്ഥലത്തെ ജനജീവിതത്തെ അത് ബാധിക്കും.  ഇതൊക്കെ സാമാന്യ യുക്തിയുള്ളവരൊക്കെ  മനസിലാക്കുന്ന കാര്യങ്ങള്‍.

ഫേസ് ബുക്കില്‍ കണ്ട ഒരഭിപ്രായം വച്ച് മലയാളികളുടെ മേല്‍ കുതിര കയറുന്ന ഇദ്ദേഹത്തിന്‌, തമിഴ് നാട്ടിലുടനീളം മലയാളികളെ തമിഴന്‍മാര്‍ ആക്രമിക്കുന്നതൊന്നും കാണാനുള്ള കണ്ണില്ല. കുമളി വരെ സംഘടിച്ചു വന്ന് മലയാളികളുടെ നേരെ തമിഴന്‍ കല്ലെറിയുന്നു..


എന്തോ ഔദാര്യം പോലെ അദ്ദേഹം മൊഴിയുന്നു.

>>>>അണക്കെട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. അതുപക്ഷെ ഇങ്ങനെയല്ല. രമ്യവും ശാശ്വതവും യുക്തിഭദ്രവുമായി പരിഹരിക്കേണ്ട പ്രശ്നത്തെ വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും പകയുടെ തലത്തിലേക്ക് വളര്‍ത്തരുത്.<<<<

അണക്കെട്ടു മായി ബന്ധപ്പെട്ട് ഒരാശങ്കയേ മലയാളിക്കുള്ളു. അത് എപ്പോള്‍ വേണമെങ്കിലും തകരാം എന്നതു മാത്രമാണ്.  അത്  ശാശ്വതവും രമ്യവുമായി പരിഹരിക്കപ്പെടണമെങ്കില്‍  പുതിയ ഒരണക്കെട്ടു പണിയുക മാത്രമേ കരണീയമായിട്ടുള്ളു.  അതേക്കുറിച്ച് മിണ്ടാന്‍ ഇദ്ദേഹത്തിനു നാവു പൊന്തുന്നില്ല. ഇദ്ദേഹം വാഴ്ത്തുന്ന എല്ലാ തമിഴന്‍മാരും, ഈ അണക്കെട്ട് ബലമുള്ളതാണ്, പുതിയ ഒന്ന് പണിയേണ്ട, എന്നാണു ശഠിക്കുന്നത്. ഈ നിലപാട് മാറാതെ എങ്ങനെയാണീ പ്രശ്നം യുക്തി ഭദ്രമായി പരിഹരിക്കാന്‍ ആകുക എന്ന് മാദ്ധ്യമ പ്രവര്‍ത്തകന്‍ ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.

ഇപ്പോള്‍ ഈ അണക്കെട്ട് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ജയലളിത മുതല്‍ വൈക്കോ വരെയുള്ള ജന്തുക്കളൊക്കെ പറയുന്നത് ഈ അണക്കെട്ട് ബലമുള്ളതാണെന്നാണ്. പുതിയ ഒരണക്കെട്ട് പണിയാനോ പണിയിക്കാനോ  ഈ വിഷ ജന്തുക്കള്‍ സമ്മതിക്കുന്നില്ല. അത് മാത്രമല്ല, പഴയ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയര്‍ത്തണമെന്നാണി അധമ സംഘത്തിന്റെ നിലപാട്. ജലനിരപ്പ് ഉയര്‍ത്തരുതെന്ന് കേരളം നിര്‍ബന്ധിക്കുന്നതിന്റെ കാരണം ഈ ഭീകര സ്ത്രീ കണ്ടുപിടിച്ചത് നോക്കൂ. ഇന്നലെ ജയലളിത ദേശീയ മാദ്ധ്യമങ്ങളില്‍ നല്‍കിയ പരസ്യം ഇതിന്റെ പ്രചരണമായിരുന്നു.

മലയാളികളൊക്കെ മാനസിക രോഗികള്‍ ആണ്. തമിഴ് നാടിനു പാട്ടത്തിനു നല്‍കിയ ഭൂമി കയ്യേറി പണുത റിസോര്‍ട്ടുകള്‍ മുങ്ങിപ്പോകും എന്നതുകൊണ്ട്  ആണ്, കേരളം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍  അനുവദിക്കാത്തത് എന്നാണാ പരസ്യം.

തമിഴ് പുലികള്‍ക്ക് ഇവരേക്കാള്‍ മനുഷ്യത്വമുണ്ടാകും. ഇപ്പോള്‍ തമിഴ്നാടിനു വേണ്ടി കുഴലൂത്തു നടത്തുന്ന അനൂപിനും ഇതേ അഭിപ്രായമാണോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

>>>>ആരുടേയും ജീവന് ഞങ്ങള്‍ ഭീഷണിയല്ല… പക്ഷെ ഞങ്ങള്‍ക്ക് വെള്ളം വേണം” എന്നാണ് തമിഴ്നാട്ടിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും പറയുന്നത്. ( തീര്‍ച്ചയായും അങ്ങനെയല്ലാതെ കുരക്കുന്നവരുണ്ടിവിടെ. പക്ഷേ, പേടിക്കേണ്ട അവ കടിയ്ക്കില്ല)!<<<

 അങ്ങനെയല്ല, എന്ന് ആരും കുരയ്ക്കേണ്ട ആവശ്യമില്ല. കാണാനും കേള്‍ക്കാനും ശക്തി നശിക്കാത്ത എല്ലാ മനുഷ്യ ജീവികള്‍ക്കുമതറിയാം. ഈ അണക്കെട്ട് ഇന്നലെ പണുത പോലെ ബലമുള്ളതാണെന്ന്, ജയലളിതയും കരുണാനിധിയു വൈക്കോയും മറ്റെല്ലാ തമിഴന്‍മാരും  ദിവസം മൂന്നു നേരം ഒരു നേര്‍ച്ച പോലെ പറഞ്ഞ് നടക്കുന്നുണ്ട്.

ഇപ്പോഴത്തെ അണക്കെട്ട് ബലമുള്ളതാണെന്നു പറഞ്ഞാണ്, പുതിയ അണക്കെട്ട് പണിയുന്നതിനെ ഇവരൊക്കെ എതിര്‍ക്കുന്നത്. ഇവര്‍ കുരയ്ക്കുകയണെന്നു പറയുന്ന അനൂപിനിവരുടെ ജന്തു ജാതി ഏതാണെന്ന് ശരിക്കും ബോധ്യമുണ്ട്.  നായ്ക്കള്‍ പോലും അതിനെ ഉപദ്രവിച്ചാലെ സാധാരണ കുരയ്ക്കാറുള്ളു. അല്ലാതെ വെറുതെ കുരയ്ക്കുന്നവക്ക് പേ പിടിച്ചിട്ടാണ്. തമിഴ് നാട്ടിലെ എല്ലാ രാഷ്ട്രീയ ജന്തുക്കള്‍ക്കും ഇപ്പോള്‍ പേ പിടിച്ച മട്ടാണ്. ഏതായാലും അനൂപിന്റെ ഉപമ കലക്കിയിട്ടുണ്ട്.



>>>>അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ഇതിനായി ജലനിരപ്പ് താഴ്ത്തണമെന്നും അതുകഴിഞ്ഞാല്‍ ജലനിരപ്പുയര്‍ത്താന്‍ തയ്യാറാണെന്നും കരുണാകരന്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആറിനോട് അഭ്യര്‍ഥിച്ചു. കാര്യം തമിഴകത്തെ ‘മക്കള്‍ തിലകമാണെങ്കിലും’ താന്‍ ശരിക്കും പാലക്കാടന്‍ മരുതൂര്‍ ഗോപാല രാമചന്ദ്രന്‍ മേനോനല്ലേ എന്ന് ചിന്തിച്ച എം.ജി.ആര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് യെസ്സു മൂളി. കൂട്ടിന് അന്നത്തെ തമിഴ്നാട് ചീഫ് സെക്രട്ടറിയും മലയാളിയുമായ ടി.വി ആന്റണിയും. തമിഴ്നാട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ജലനിരപ്പുയര്‍ത്താമെന്ന വാഗ്ദാനം കേരളം പാലിച്ചില്ല’^സ്വാമി പറയുന്നു.<<<<<

രാജാവിനേക്കാള്‍ വലിയ രാജഭക്തി ആണല്ലോ മാദ്ധ്യമപ്രവര്‍ത്തകന്. അപ്പോള്‍ എം ജി ആറും വര്‍ഗ്ഗ വഞ്ചകന്‍. അദ്ദേഹം റ്റി വി ആന്റണിയുമായി ചേര്‍ന്ന് തമിഴരെ വഞ്ചിച്ചു. തമിഴ് നാടിന്റെ പുതിയ മിശിഹായുടെ സുവിശേഷം.

അസത്യങ്ങള്‍ ഇതുപോലെ എഴുതിവിടുന്നതിനു മാദ്ധ്യമപ്രവര്‍ത്തകന്, തേനിയില്‍ വല്ല തോട്ടവും കിടച്ചോ എന്തോ.

ജലനിരപ്പ് ഉയര്‍ത്താമെന്ന ഒരു വാഗ്ദാനവും കേരളം നല്‍കിയിട്ടില്ല. അങ്ങനെ വാഗ്ദാനം നല്‍കാന്‍ ഈ അണക്കെട്ട് ഒരു കാലത്തും കേരളത്തിന്റെ നിയന്ത്രണത്തില്‍ ആയിരുന്നിട്ടില്ല. 1979 ല്‍ മോര്‍വി അണക്കെട്ട് തകര്‍ന്നപ്പോളാണ്, ഈ അണക്കെട്ടിന്റെ ബലത്തേപ്പറ്റിയും സംശയമുണ്ടായത്.  കേന്ദ്ര ജല കമ്മീഷന്‍  അണക്കെട്ട് പരിശോധിച്ചിട്ടാണ്, ജലനിരപ്പ് താഴ്ത്താന്‍  തമിഴ് നാടിനോട് നിര്‍ദ്ദേശിച്ചത്. അന്ന് എം ജി ആര്‍ കേരളത്തോട് പറഞ്ഞത്, അണക്കെട്ട് ദുര്‍ബലമാണ്. പുതിയ അണക്കെട്ടു പണിയാം, എന്നായിരുന്നു. അതിനു വേണ്ടി ഒരു സംയുക്ത സര്‍വേ നടത്തി സ്ഥലവും കണ്ടു വച്ചു പിന്നീട് തമിഴ് നാട്, ഈ വഗ്ദാനത്തില്‍ നിന്ന് പിന്നാക്കം പോയി. വാക്കു പാലിക്കാതിരുന്നത്  കേരളമല്ല. തമിഴനാണ്.

ഇനി ഒരണക്കെട്ട് പണുതാലും 120 അടിക്ക് മുകളിലുള്ള ഒരെണ്ണം പണിയാന്‍ കേരളം അനുവദിക്കില്ല. അണക്കെട്ട് പോലും വേണ്ട എന്ന് കേരളം ഒരു പക്ഷെ തീരുമാനിച്ചേക്കും.


>>>>കൃഷിക്ക് വെള്ളം വേണം. അതിനപ്പുറമുള്ള രാഷ്ട്രീയമൊന്നും സാധാരണ തമിഴനെ സംബന്ധിച്ചിടത്തോളം മുല്ലപെരിയാര്‍ വിഷയത്തിലില്ല. തമിഴന്‍ നട്ട് നനച്ചാല്‍ മാത്രമേ നമുക്ക് ഉണ്ടുറങ്ങാന്‍ കഴിയൂ. <<<<<


ശാന്തം പാപം.

വെള്ളം ലഭിക്കണം എന്നതിനപ്പുറം ഒരു രാഷ്ട്രീയവും  സാധാരണ  തമിഴനില്ല അല്ലേ. കൂടം കുളത്തേപ്പറ്റി മാദ്ധ്യമ പ്രവര്‍ത്തകന്‍ കേട്ടിട്ടുണ്ടോ? അത് തകരാമെന്ന ഭീതിതന്നെയല്ലേ ഈ  സാധാരണ   തമിഴനുള്ളത്?

അതൊക്കെ ചിന്തിക്കാനുള്ള കഴിവ് ഈ സാധാരന തമിഴനുണ്ട്. അവന്റെ "അമ്മ"ക്കുണ്ട്. "അപ്പ"നുമുണ്ട്.  എവിടന്നു കിട്ടിയതാണോ? പക്ഷെ 50 വര്‍ഷമേ ആയുസുള്ളു എന്നും  പറഞ്ഞ് 116 വര്‍ഷം മുമ്പ് പണുത ഒരണക്കെട്ട് ദുര്‍ബലമാകാന്‍ സാധ്യത ഉണ്ടെന്ന് ചിന്തിക്കാനുള്ള ശേഷി അവനില്ല. പിന്നെ എന്തിനിവരെ മനുഷ്യര്‍ എന്നു വിളിക്കണം. വല്ല കാട്ടുപോത്തുകളെന്നോ കാണ്ടാമൃ ഗങ്ങളെന്നോ വിളിച്ചാല്‍ പോരേ?

തമിഴന്‍മാര്‍ക്ക് ഇതേപ്പറ്റി ഒരു ബോധ്യവുമില്ല എന്നാണോ താങ്കളുടെ പക്ഷം? അഞ്ച് ജില്ലകളില്‍ കുടിവെള്ളം മുട്ടുന്നതും  തുടര്‍ന്നും വെള്ളം കിട്ടാത്തതും മാത്രമാണോ ഈ മന്തന്‍മാരുടെ ചിന്തയിലുള്ളു. 116 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് തകരാമെന്നും, അണക്കെട്ട് തകരുമ്പോള്‍ അനേകായിരങ്ങള്‍ ചത്തുപോകും  എന്നൊന്നും ഈ മന്തന്‍മാര്‍ക്ക് അറിയേണ്ടെ? അതോ അതറിയാനുള്ള ബുദ്ധി വികാസം ഈ ജന്തുക്കള്‍ക്കില്ലേ?

1979  മുതല്‍ ഇതൊരു തര്‍ക്കവിഷയമായിരുന്നു. പല പ്രാവശ്യം കോടതി കയറി. പല കോടതി വിധികളും ഉന്നതാധികാര സമിതികളുമുണ്ടായി. കൂടം കുളത്തേക്കുറിച്ചൊക്കെ ധാരണയുള്ള ഇവര്‍ക്ക് ഇതൊന്നും അറിയില്ല എന്നാണോ താങ്കളുടെ പക്ഷം?

തമിഴനിതേക്കുറിച്ചറിവില്ല, ബോധ്യമില്ല എന്നൊക്കെ പ്രചരിപ്പിക്കുന്നവരുടെ അജണ്ട വേറെയാണ്.


കൂടം കുളത്തിന്റെ ഭവിഷ്യത്തിനേക്കുറിച്ച് ബോധവാനായ തമിഴന്, മുല്ലപ്പെരിയാറിന്റെ പഴക്കത്തേകുറിച്ചും നല്ല ബോധ്യമുണ്ട്. ഇല്ല എന്നു പ്രചരിപ്പിക്കുന്ന താങ്കളൊക്കെ അവരെ കൊച്ചാക്കുകയാണ്.


തമിഴന്‍ നട്ടു നനച്ചാലേ നമുക്ക് ഉണ്ടുറുങ്ങാന്‍ കഴിയൂ എന്നൊക്കെ സാമാന്യ വത്കരിക്കേണ്ട. എനിക്ക് ഉണ്ടുറുങ്ങാന്‍ കഴിയൂ എന്നു വേണമെങ്കില്‍ പറഞ്ഞോളൂ.

അരിയും പച്ചക്കറിയും തമിഴന്‍ തന്നില്ലെങ്കില്‍ ആന്ദ്രയില്‍ നിന്നോ കര്‍ണാടകയില്‍ നിന്നോ വങ്ങും. അവരും തന്നില്ലെങ്കില്‍ കേരളം കൃഷി ചെയ്തുണ്ടാകും.അതും പറ്റിയില്ലെങ്കില്‍ ആഹാര ക്രമം തന്നെ മാറ്റും. പക്ഷെ തമിഴന്റെ അഹന്തക്കു മുന്നില്‍ മുട്ടു മടക്കില്ല.


കേരളത്തെ തീറ്റിപോറ്റുന്നു എന്ന അഹന്തയുണ്ടെങ്കില്‍ സ്വന്തമായി വെള്ളം അന്വേഷിച്ചു കണ്ടുപിടിച്ചോളൂ. കേരളത്തിലേക്ക് ഒരു ഭഷ്യവസ്തുവും തരേണ്ട. പട്ടിണി ആയാലും ഞങ്ങള്‍ കഴിഞ്ഞോളാം.


>>>>എന്നാല്‍ അറിയുക. ലോകത്തെ ഏറ്റവും പഴക്കമുള്ള ഡാം തമിഴ്നാട്ടിലാണ്. മുല്ലപ്പെരിയാറിനെക്കാള്‍ സംഭരണശേഷിയുള്ള, മുല്ലപ്പെരിയാറിനെപ്പോലെ ചുണ്ണാമ്പും കല്ലും കൊണ്ട് നിര്‍മ്മിച്ച ‘കല്ലണ’ അണക്കെട്ട്. ട്രിച്ചിയില്‍ കാവേരി നദിയ്ക്ക് കുറുകെ കരികാല ചോള രാജാവിന്റെ കാലത്ത് കെട്ടിയ ‘ കല്ലണ’ അണക്കെട്ടിന്റെ പ്രായം 2000 വര്‍ഷത്തിലേറെ വരും. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ എല്ലാ ഡാമും ഇങ്ങിനെ നിലനില്‍ക്കുമെന്ന് തമിഴന്‍ പറയുന്നു. <<<<<


എന്തൊരു മാദ്ധ്യമപ്രവര്‍ത്തനം. ഒരു തമിഴന്‍ അത് പറഞ്ഞപ്പോഴേക്കും, ഈ കല്ലണ എന്താണെന്നോ അതിനെത്ര വലുപ്പമുണ്ടെന്നോ അന്വേഷിക്കാത്ത താങ്കളൊക്കെ മാദ്ധ്യമപ്രവര്‍ത്തനത്തിനു തന്നെ നാണക്കേടാണ്. ശ്രീ കെ പി സുകുമാരനും ഈ കല്ലണയെ ചൂണ്ടിക്കാട്ടിയാണ്, മുല്ലപ്പെരിയറിനു ബലമുണ്ടെന്ന്  വാദിക്കുന്നതും.കൂടെക്കൂടെ ഭൂമി കുലുക്കമുണ്ടാകുന്ന ഒരു മേഖലയിലെ പഴകിയ ഒരണക്കെട്ടിനു ബലമുണ്ടെന്ന്സ്ഥാപിക്കാന്‍ ശ്രമിക്കുന്ന താങ്കളുടെ കൂറ്, മലയാളികളോടോ തമിഴനോടോ?

വെറും 5 മീറ്റര്‍ മാത്രം ഉയരമുള്ള ഒരു തടയണയെ 50 മീറ്ററിനു മേല്‍ ഉയരമുള്ള മുല്ലപ്പെരിയാറുമായി താരതമ്യം ചെയ്യുന്നവരുടെ തലയില്‍ ചകിരിച്ചോറാണ്.



>>>>സങ്കുചിതമായ സ്വത്വ ബോധത്തിന്റെ പേരില്‍ തമിഴനെ വിമര്‍ശിക്കുന്ന ‘പ്രബുദ്ധ’ മലയാളി സ്വയം ആ വഴിക്ക് പോകരുത്. <<<<<

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കാനാണു മനുഷ്യനു വിശേഷബുദ്ധിയുള്ളത്.  തമിഴനു വെള്ളം തരില്ല എന്ന് ഒരു മലയാളിയും പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. പഴകിയ അണക്കെട്ട് പൊളിച്ചു കളഞ്ഞ് പുതിയ  ഒരണക്കെട്ട് പണിയണം എന്നു മാത്രമേ ആവശ്യപ്പെടുന്നുള്ളു. അത് സ്വത്വ ബോധം കൊണ്ടല്ല. ചത്തുപോകുമെന്ന പേടിയുള്ളതുകൊണ്ടാണ്. നേതാവു മരിച്ചാല്‍ തീകൊളുത്തി ചാകാന്‍ മടിക്കാത്ത ജന്തുക്കള്‍ക്ക് ജീവന്റെ വില അറിയണമെന്നില്ല. അതൊക്കെ അറിയണമെങ്കില്‍ മനുഷ്യ രൂപമുണ്ടായാല്‍ മാത്രം പോര.

തമിഴന്‍ ഈ സത്യം മനസിലാക്കുന്നതുവരെ പ്രബുദ്ധ മലയാളി ഇതു പറയും. സുബോധമുള്ള ആരും ഇതേ പറയൂ.  താങ്കളൊന്നും ഞങ്ങളോടൊപ്പം നില്‍ക്കണമെന്നു ഞങ്ങളാരും ആവശ്യപ്പെടില്ല പക്ഷെ ജീവന്റെ വില അറിയാത്ത തമിഴനോടൊപ്പം ചേര്‍ന്ന്, ഞങ്ങളുടെ ജീവനു വില പറയരുതെന്ന ഒരപേക്ഷയുണ്ട്.


മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും എന്നപേരില്‍ മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകനായ, ശ്രീ. ടി.സി രാജേഷ് എഴുതിയ ചിലതിനോടും ഞാന്‍ പ്രതികരിച്ചിരുന്നു. ഭാഗ്യവശാല്‍ അനൂപിനേപ്പോലെ എന്റെ കമന്റുകള്‍ അദ്ദേഹം നീക്കം ചെയ്തില്ല.

അദ്ദേഹം എഴുതുന്നു.


>>>>മുല്ലപ്പെരിയാര്‍ ഒരു ജലബോംബെങ്കില്‍ അതിനു ചുറ്റുമുള്ള 20ലധികം വലിയ അണകളും അതിന്റെ പലയിരട്ടിയുള്ള ചെറിയ അണക്കെട്ടുകളും സമാനമായ ബോംബ് തന്നെയാണ്. ഇടുക്കി എന്ന ഞങ്ങളുടെ നാട് വസിക്കുന്നത് ഇത്തരം അനേകം ബോംബുകള്‍ക്ക് മുകളിലാണ്. ഞങ്ങളാരെങ്കിലും ആവശ്യപ്പെട്ടിട്ടല്ല ഇത്രയും അണക്കെട്ടുകള്‍ ഈ നാട്ടില്‍ രൂപമെടുത്തത്. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കീശ വീര്‍പ്പിക്കാനടക്കമുള്ള കാരണങ്ങളാല്‍ പല കാലങ്ങളില്‍ ഇവ പിറവി കൊണ്ടു.<<<<

ഈ വ്യാഖ്യാനത്തെ കുയുക്തി എന്നോ അതി വൈകരികതയെന്നോ വിശേഷിപ്പിക്കം.

എല്ലാ അണകെട്ടുകളും ജല ബോംബാണെന്ന അറിവിനെ ഞാന്‍ പരിഹസിക്കുന്നില്ല. അത് അജ്ഞതയാണെന്നേ പറയാന്‍ ആകൂ. ഒരു നൂറ്റാണ്ടു മുന്നെ ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മുല്ലപെരിയാര്‍ അണക്കെട്ടും ഭൂകമ്പസാധ്യത കണക്കിലെടുത്ത് നിര്‍മ്മിച്ച ഇടുക്കി അണക്കെട്ടും ഒരേ തലത്തില്‍ കാണുന്നത് അറിവില്ലായ്മയാണ്.

മുല്ലപ്പെരിയര്‍ അണക്കെട്ട് നിര്‍മ്മിച്ച കാലത്ത് നിങ്ങളൊന്നും ഇടുക്കി ജില്ലയില്‍ ഉണ്ടായിരുന്നില്ല. കുറച്ച് കാട്ടു ജന്തുക്കളും കാടുകളും പിന്നെ കാനന വസനും മാത്രമല്ലേ അവിടെ ഉണ്ടായിരുന്നത്? എന്നാണ്, വള്ളക്കടവിലേക്കും, വണ്ടിപ്പെരിയാറിലേക്കും ആളുകള്‍ കുടിയേറി തമാസിക്കാന്‍ തുടങ്ങിയത്? മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സമയത്ത്, ഈ അണക്കെട്ട് ഭാവിയില്‍  തകരാം എന്ന് കുടിയേറി പാര്‍ത്തവര്‍ക്ക് തോന്നാന്‍ സാധിക്കാത്തതെന്റേ?
അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്തര്‍ക്കും കീശ വീര്‍പ്പിക്കാന്‍ വേണ്ടിയാണെന്ന ക്ളീഷേകളൊക്കെ കേട്ടു മടുത്തതാണ്. ഇവരില്‍ ചിലരൊക്കെ കീശ വീര്‍പ്പിക്കുന്നുണ്ടാകാം. മുല്ലപ്പെരിയാറിലൊരണക്കെട്ട് വേണ്ട എന്നു തന്നെയണ്, എന്റെ വ്യക്തിപരമായ അഭിപ്രായം.  കേരളത്തിലെ ഭൂരിപക്ഷം അളുകളുടെയും രാഷ്ട്രീയക്കാരുടെയും ആഗ്രഹം. പക്ഷെ 116 വര്‍ഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന വെള്ളം ഒരു ദിവസം ഇല്ലാതയാല്‍ അത് ആവാസ വ്യവസ്ഥക്ക് കാര്യമായ പ്രശ്നങ്ങളുണ്ടാക്കും. അതിനു മറ്റൊരു രീതിയില്‍ പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും എല്ലാവരും സ്വാഗതം ചെയ്യുക.


ജലബോംബുകളെന്ന് താങ്കളിപ്പോള്‍ വിശേഷിപ്പിക്കുന്ന ഈ അണകെട്ടുഅകള്‍ ഇല്ലെങ്കില്‍  എങ്ങനെ ജലസേചനവും കുടിവെള്ളവും ലഭ്യമാക്കും എന്നു പറഞ്ഞു തരാമോ? മുല്ലപ്പെരിയാര്‍ അണക്കെട്ടു കൊണ്ട് മലയാളിക്ക് ഗുണമൊന്നുമില്ലെങ്കിലും, തമിഴ് നാട്ടിലെ 5 ജില്ലകള്‍ മരുഭൂമിയാകാതെ രക്ഷിച്ചെടുക്കാന്‍ പറ്റിയതൊന്നും താങ്കള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലേ.


>>>>ഇപ്പോഴും ഞങ്ങളുടെ ജലമരണമല്ല, കൊച്ചി അടക്കമുള്ള നഗരങ്ങളിലെ പരിഷ്കൃതരായ മനുഷ്യരും അവര്‍ക്കു ചുറ്റും രൂപം കൊണ്ട വന്‍കിട കെട്ടിടങ്ങളും ഭീമന്‍ പ്രൊജക്റ്റുകളും ഇല്ലാതാവുന്നതിനെ കുറിച്ചുള്ള ഭീതി മാത്രമാണ് എല്ലാ ചര്‍ച്ചകളിലും മുന്നിട്ടു നില്‍ക്കുന്നത്..<<<<

ഇത് വളരെ അപക്വവും അവാസ്തവവുമായ പ്രസ്താവനയാണെന്നു പറയേണ്ടി വരുന്നു. ഏത് ചര്‍ച്ചയിലാണിത് താങ്കള്‍ കണ്ടത്? ഞാന്‍ കഴിഞ്ഞ 2 വര്‍ഷത്തോളമായി ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, അനേകം ലേഖനങ്ങള്‍ വായിക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടാഴ്ചകളായി ഈ വിഷയം കേരളം  മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. ആരും താങ്കളീ പറഞ്ഞ വിഷയം ചര്‍ച്ച ചെയ്തതായി കണ്ടില്ല.

കൊച്ചി നഗരത്തിലും  പരിസരത്തും കുറച്ചു പേര്‍ ബോധവ്ത്കരണം നടത്തുന്നുണ്ട് എന്നത് ശരിയാണ്. പക്ഷെ അവരൊക്കെ അണകെട്ട് തകര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളേക്കുറിച്ചാണു ബോധവത്കരിക്കുന്നത്. അല്ലാതെ താങ്കള്‍ ആക്ഷേപിക്കുന്ന പരിഷ്കൃതരായ മനുഷ്യരും അവര്‍ക്കു ചുറ്റും രൂപം കൊണ്ട വന്‍കിട കെട്ടിടങ്ങളും ഭീമന്‍ പ്രൊജക്റ്റുകളും ഇല്ലാതാവുന്നതിനെ കുറിച്ചുള്ള ഭീതി പരത്തുകയും അല്ല.


ഈ അണക്കെട്ടു തകര്‍ന്നാല്‍ നഷ്ടമുണ്ടാകുന്ന ഇടങ്ങളില്‍ എന്റെ ബന്ധുക്കളുണ്ട്. ഞാന്‍ താമസിക്കുന്നത് ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലുമാണ്. അവിടത്തെ വെള്ളം വന്നാല്‍ മുങ്ങിപ്പോകുന്ന സ്ഥലത്തുമാണ്.

താങ്കള്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കാം. വള്ളക്കടവിലെ ജനങ്ങളുടെ ജീവനേക്കുറിച്ചാണു ഞാനൊക്കെ ആദ്യം മുതലേ ചിന്തിച്ചതും, കിട്ടുന്ന വേദികളിലൊക്കെ പറയുന്നതും. അവിടെ ഉള്ള ഒരാളുടെ ജീവന്‍  പോയാലും അത് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണു ഞാന്‍..



>>>>നിലവിലുള്ള വലിയ അണക്കെട്ട് ഇല്ലാതാക്കി പുതിയ ഒന്ന് തുടങ്ങുക എന്നത് വമ്പിച്ച നിര്‍മാണ പ്രവൃത്തിയാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ അമ്പത് ഹെക്ടറിലധികം കാട് ഇല്ലാതാക്കുന്ന പ്രവൃത്തി. വനത്തിനുള്ളില്‍ തന്നെ റോഡ്, ഒരു പാട് വര്‍ഷങ്ങള്‍ തൊഴിലാളികളെ പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കാനുള്ള വലിയ കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കേണ്ടി വരും. ഭൂകമ്പ മേഖലയില്‍ നടത്തുന്ന ഇത്തരം വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിക്കേല്‍പ്പിക്കുന്ന, പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം എന്ത് ഫലമായിരിക്കും വിതക്കുകയെന്ന് എന്തുകൊണ്ടാണ് ആരും ഓര്‍ക്കാത്തത്.<<<<


താങ്കളീ പറഞ്ഞതൊക്കെ ശരിയാണ്. ഇനിയൊരണക്കെട്ട് അവിടെ വേണ്ട എന്നതുതനെയാണെന്റെയും ആഗ്രഹം. പക്ഷെ അതിനപ്പുറം വേറെയും ചില ശരികളുണ്ട്. കഴിഞ്ഞ നൂറു വര്‍ങ്ങളായി തമിഴ് നാട്ടിലെ 5 ജില്ലകളിലെ ജന ജീവിതം ഈ അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണു നിലനില്‍ക്കുന്നത്. ഈ വെള്ളമില്ലാതായല്‍  അവിടെ എന്തു സംഭവിക്കുമെന്ന് പരിസ്ഥിതിയേക്കുറിച്ച് ഇത്രയേറെ ഉത്ഖണ്ഠയുള്ള താങ്കള്‍ക്കൊന്നു ചിന്തിക്കാമോ? ആ ജില്ലകള്‍ മരുഭൂമിയായി മാറിയാല്‍ പരിസ്ഥിതിക്കൊരു അഘാതവും  ഉണ്ടാകില്ല എന്നാണോ താങ്കളുടെ പക്ഷം?

മുല്ലപ്പെരിയാര്‍ ജലാശയത്തോടനുബന്ധിച്ച് ഒരാവസ വ്യവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. അതിപ്പോള്‍, ഒരു കടുവ സങ്കേതമാണ്, അനേകം ജീവികള്‍ അവിടെയുണ്ട്. അവയൊക്കെ ആശ്രയിക്കുന്നതും ഈ ജലശയത്തിലെ വെള്ളമാണ്. തേക്കടി എന്ന വിനോദ സഞ്ചാരകേന്ദ്രവും ഈ ജലാശയമുള്ളതുകൊണ്ട് രൂപപ്പെട്ടു വന്നതാണ്. ഇവയൊക്കെ ഒറ്റയടിക്ക് നശിപ്പിക്കുക എന്നത് ഏതു തരം പരിസ്ഥിതി സ്നേഹമാണെന്നറിഞ്ഞാല്‍ കൊള്ളാം.

ഇതൊന്നുആരും ഓര്‍ക്കുന്നില്ല എന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കാതെ ജലസേചനവും കുടി വെള്ളവും ഒന്നും ലഭിക്കില്ല. വെള്ളമില്ലാതെ ഭൂമിയൊക്കെ മരുഭൂമിയാകണം, കുടിവെള്ളത്തിനു വേണ്ടി ആളുകള്‍ കഷ്ടപ്പെടണം എന്നൊക്കെയാണൊ താങ്കളുടെ പക്ഷം?

നൂറു വര്‍ഷം മുമ്പ് മനുഷ്യര്‍ ജീവിച്ചതുപോലെയല്ല ഇന്ന് ജീവിക്കുന്നത്. താങ്കള്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകനാണല്ലോ. എന്തേ താങ്കള്‍ ജന്മനാടു വിട്ട് മറ്റൊരിടത്തേക്ക് കുടിയേറി. മുല്ലപ്പേരിയര്‍ തകരുമെന്ന് പേടിച്ചിട്ടു മാത്രമാണോ? ജീവിത സഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് ജീവിതത്തിലും, പരിസ്ഥിതിയിലും മാറ്റങ്ങളുണ്ടാകും. പണ്ടത്തേപ്പോലെ കൃഷി മാത്രം ആയി, കളപൂട്ടും, കുടിപള്ളിക്കൂടവും, വൈക്കോല്‍ പുരയുമൊക്കെ ആയി ജീവിക്കാന്‍ ഇന്നാകില്ല. അപ്പോള്‍ ചെയ്യാവുന്നത് പരിസ്ഥിതിക്ക് ഏറ്റവം ​കുറവ് ആഘാതമേല്‍പ്പിക്കുന്ന നടപടികള്‍ ചെയ്യുക എന്നത് മാത്രമാണ്.


>>>>നമ്മുടെ ഇപ്പോഴത്തെ പ്രക്ഷോഭം പോലും ആ ഒരര്‍ഥത്തില്‍ നിരര്‍ഥകമാണെന്നാണ് തോന്നുന്നത്. ആര്‍ക്കെതിരെയാണ് ഈ സമരം? ആരെ ബോധവല്‍കരിക്കാന്‍? സംസ്ഥാന സര്‍ക്കാറിനെയോ? <<<<

നിരര്‍ത്ഥകമാണെന്നു തോന്നുന്നെങ്കില്‍ താങ്കളൊക്കെ ഈ സമരം നിറുത്തുക.
ഇതാരെയും ബോധവത്കരിക്കാനൊന്നുമല്ല. കാലഹരണപ്പെട്ട ഒരണക്കെട്ട് കുറച്ച് മനുഷ്യരുടെ ജീവനു ഭീഷണിയതുകൊണ്ട്, അത് പൊളിച്ചു കളയാനാണ്. അതിന്റെ ആദ്യപടി എന്ന നിലയില്‍ ജലനിരപ്പ് 120 അടിയെങ്കിലും ആക്കി കുറയ്ക്കാനാണിപ്പോള്‍ ലക്ഷ്യമിടുന്നത്. അത്രയും കുറയുമ്പോള്‍ അണക്കെട്ടിലുള്ള സമ്മര്‍ദ്ദം പകുതിയോളം കുറയും. അതിനെ ഇപ്പോഴത്തെ അണക്കെട്ട് താങ്ങിനിറുത്തും. 999 വര്‍ഷമൊന്നും ഈ അണക്കെട്ട് നിലനില്‍ക്കില്ല. അതുകൊണ്ട് അതിനു പകരം  മറ്റൊന്ന് പണിയുന്നു. അതിന്റെ ഉയരം 120 അടിയില്‍ കൂടുകയുമില്ല.

തമിഴ് നാട്ടിലെ 5 ജില്ലകളിലെ ജനജീവിതം  ഈ അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണു നിലനില്‍ക്കുനത്. അതിനു വേണ്ടി മറ്റേത് പദ്ധതിയാണു താങ്കളുടെ മനസിലുള്ളത്. അവര്‍ക്ക് വെള്ളം ലഭ്യമാകാന്‍ മറ്റൊരു പദ്ധതിയുണ്ടെങ്കില്‍  അതിനു വേണ്ടി ഞാനും വാദിക്കാം. പുതിയ അണക്കെട്ട് പണിയുന്നതിനെതിരെ ഞാനും  ശബ്ദമുയര്‍ത്താം.


>>>>ഇടുക്കിയിലൊരു പ്രഭവകേന്ദ്രം മതി കൊച്ചിയില്‍ ഒരു ഭൂകമ്പം ഉണ്ടാവാന്‍. അന്നേരം ചീട്ടുകൊട്ടാരം പോലെ തകരാനുള്ള ആയുസ്സല്ലേ ചതുപ്പു നികത്തിയും നിയമങ്ങള്‍ ലംഘിച്ചും പണം മാത്രം മുന്നില്‍ കണ്ട് നാം കെട്ടിപ്പൊക്കിയ ഫ്ലാറ്റ് കൂമ്പാരങ്ങള്‍ക്കുള്ളൂ. ഭൂകമ്പ സാധ്യത മുന്നില്‍ കണ്ട് കൊച്ചിയിലും മറ്റിടങ്ങളിലും കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് എന്ത് നിയന്ത്രണങ്ങളാണ് നാമിക്കാലമത്രയും ഏര്‍പ്പെടുത്തിയത്. <<<<

താങ്കള്‍ വെറുതെ കാടു കയറുന്നു. ചതുപ്പു നികത്തിയും “നിയമങ്ങള്‍ ലംഘിച്ചും പണം മാത്രം മുന്നില്‍ കണ്ട് നാം കെട്ടിപ്പൊക്കിയ ഫ്ലാറ്റ് കൂമ്പാരങ്ങളും”, മുല്ലപ്പെരിയറിലെ തകരാറായ അണക്കെട്ടും തമ്മിലെന്താണു ബന്ധം? കേരളത്തിലെ മറ്റെല്ലാ അഴിമതികളും ആസൂത്രണ പാളിച്ചകളും പരിഹരിച്ചിട്ടേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാവൂ എന്നൊക്കെ ശഠിക്കുന്നത് ഏതജണ്ടയാണെന്ന് മനസിലാകുന്നില്ല.

ഇടുക്കിയിലോ കൊച്ചിയിലോ ഇന്‍ഡ്യയുടെ പരിസരത്തെങ്ങുമോ ആയിരുന്നില്ല കുറച്ച് നാളുകള്‍ക്ക് മുമ്പ് സുനാമിയുണ്ടയ ഭൂമി കുലുക്കത്തിന്റെ പ്രഭവ കേന്ദ്രം. അങ്ങ് ഇന്‍ഡോനേഷ്യയുടെ തീരത്തായിരുന്നു. ആഘാതം ഇങ്ങ് കേരളത്തില്‍ വരെയുണ്ടായി.

ജപ്പാനില്‍ ഈ വര്‍ഷമുണ്ടായ സുനാമിയുടെ കാരണമായ ഭൂമി കുലുക്കം തീരത്തു നിന്നും 200 കിലോമീറ്റര്‍ അകലെയായിരുന്നു. അതിന്റെ അലകള്‍ അമേരിക്കയില്‍ വരെ ഉണ്ടായി.

കൊച്ചിയില്‍ നിന്നും അകലെ അറബിക്കടലില്‍ ഒരു ഭൂമി കുലുക്കമുണ്ടായാ ലും കേരളത്തിന്റെ തീരത്തെ ആകെ മൂടുന്ന സുനാമിയുണ്ടാകാം.

ഭൂമികുലുക്കത്തെയും അതി ജീവിക്കുന്ന കെട്ടിടങ്ങളും അണക്കെട്ടുകളും പണിയുന്ന സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. അതുപയോഗിച്ച് ചെറിയ  അണക്കെട്ടു  പണിയണം. ഇടുക്കി അണക്കെട്ട് അതുപോലെ ഒന്നാണ്.
താങ്കളീ പറയുന്ന പ്രഭവകേന്ദ്രങ്ങളൊന്നും ഇല്ലാത്ത ഗുജറാത്തിലായിരുന്നു 2001 ലെ ഭൂമി കുലുക്കം ഉണ്ടായത്. ഭൂമികുലുക്കം എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലുമുണ്ടാകാം. അണക്കെട്ട് ഇല്ലെങ്കിലും ഭൂമി കുലുങ്ങി  ആളുകള്‍ മരിക്കാം.



മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം എന്ന പേരില്‍, മുല്ലപ്പെരിയാര്‍ പ്രശ്നം അടുത്തുനിന്നറിയുന്ന ഒരാള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ വായിച്ചെടുക്കുന്നു എന്ന നാട്യത്തില്‍, മാദ്ധ്യമപ്രവര്‍ത്തകനായ, ശ്രീ . കെ.പി ജയകുമാര്‍ എഴുതുന്നു

>>>അപ്പോള്‍ അണക്കെട്ടല്ല പ്രശ്നം. അത് ആര്‍ നിര്‍മ്മിക്കും, അതിന്‍മേലുള്ള പരമാധികാരം ആര്‍ക്കാണ് എന്നതാണ് കാര്യം അതിര്‍ത്തിയും പരമാധികാരവും സംബന്ധിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ കാതല്‍. കുടിനീരുമാത്രമാണ് പ്രശ്നമെങ്കില്‍ തമിഴ്നാടിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കാവുന്നതേയുള്ളു. സുരക്ഷ മാത്രമാണ് പ്രശ്നമെങ്കില്‍ തമിഴ്നാട് ബലമുള്ള അണക്കെട്ട് നിര്‍മ്മിക്കട്ടെ എന്ന് കേരളത്തിന് പറയാവുന്നതേയുള്ളു. രണ്ടും സാധ്യമല്ല.<<<<

ഈ അഭിപ്രായം മുല്ലപ്പെരിയാര്‍ പ്രശ്നം അടുത്തുനിന്നറിയുന്ന ഒരാള്‍  എഴുതിയതാണെന്ന് സുബോധമുള്ള ആര്‍ക്കും തോന്നില്ല. മുല്ലപ്പെരിയാറുമായി വിദൂര ബന്ധം പോലുമില്ലാത്ത ഒരാള്‍ക്കേ എങ്ങനെ വളച്ചൊടിച്ച് കാര്യങ്ങള്‍ എഴുതാനാകൂ.

അണക്കെട്ടു തന്നെയാണു പ്രശ്നം. അണക്കെട്ടിന്റെ പരമാധികാരമോ ആരു  നിര്‍മ്മിക്കുമെന്നോ  ഒരു തര്‍ക്ക വിഷയമേ അല്ല. ഇന്ന് വെള്ളം ലഭിക്കുന്ന നക്കാപ്പിച്ച വിലക്ക് വെള്ളം 999 വര്‍ഷത്തേക്ക് കിട്ടണം എന്നതാണു തമിഴ് നാടിന്റെ അതിമോഹം.  പാട്ടത്തിനെടുത്ത സ്ഥലത്ത് ബ്രിട്ടീഷുകാര്‍ ഉരുക്കുമുഷ്ടിയുപയോഗിച്ച് പണുത ഒരണക്കെട്ടാണിത്. ഇതിന്റെ പരമാധികാരം ഒരിക്കലും തമിഴ് നാടിനുണ്ടായിരുന്നില്ല. നിയന്ത്രണാധികാരം ഭാഗ്യം കൊണ്ടും, കേരളത്തിന്റെ പിടിപ്പുകേടു കൊണ്ടും വന്നു ചേര്‍ന്നു എന്നു മാത്രമേ ഉള്ളു.

പഴയ അണ പൊളിച്ചു കളഞ്ഞ് പുതിയ ബലമുള്ള ഒരെണ്ണം നിര്‍മ്മിക്കാന്‍ 1979 മുതലേ കേരളം തമിഴ് നാടിനോടപേക്ഷിക്കുന്നതാണ്. അന്ന് തമിഴ് നാടത് സമ്മതിച്ചതുമായിരുന്നു. പിന്നീടവര്‍ വാക്കു മാറ്റി.

ഈ അണക്കെട്ട് നിര്‍മ്മിക്കണമെന്നോ  അണക്കെട്ടിലെ വെള്ളം വേണമെന്നോ കേരളത്തിനു യാതൊരു ശാഠ്യവുമില്ല. അത് തകര്‍ന്ന് ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടരുതെന്ന ഒരു ശാഠ്യം മാത്രമേ ഇക്കാര്യത്തില്‍ കേരളത്തിനുള്ളു. 

പാട്ടത്തിനെടുത്ത വസ്തുവിലെ  ഒരു നിര്‍മ്മിതിക്ക് പരമാധികാരം, എന്നതു തന്നെ അസംബന്ധമാണ്. പട്ടക്കാലാവധി കഴിയുമ്പോള്‍ അത് താനെ കേരളത്തിലേക്ക് വന്നു ചേരാനുള്ളതാണ്. തമിഴ്നാടിനു വേണമെങ്കില്‍ അത് പൊളിച്ചുകൊണ്ട്  പോകാം. 999 വര്‍ഷത്തെ പാട്ടം എന്നതു തന്നെ എങ്ങും കേട്ടുകേള്‍വിയില്ലാത്ത മറ്റൊരസംബന്ധമാണ്. 



 മാദ്ധ്യമ പ്രാവര്‍ത്തകന്‍ എന്ന പേരു നെറ്റിയിലൊട്ടിച്ചു വച്ച്, അണക്കെട്ടിനപ്പുറത്തേക്ക് ചില ചിന്തകള്‍ എന്നപേരില്‍ ശ്രീ  അനുവാര്യര്‍ എഴുതുന്നു.

>>>>പുതിയ ഡാമെന്ന മുദ്രാവാക്യമാണ് ഒരു കൂട്ടം രാഷ്ട്രീയനേതാക്കള്‍ ആദ്യം മുതല്‍ തന്നെ ഉയര്‍ത്തിയത്. രസകരമെന്നു പറയെട്ടെ, പുതിയ ഡാമല്ല, ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം എന്ന വാദവും കുറച്ചെങ്കിലും ഉയര്‍ന്നു കേട്ടത് സൈബര്‍ ലോകത്തുനിന്നു മാത്രമാണ്. <<<<

ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം എന്ന് രാഷ്ട്രീയക്കാരൊന്നും പറഞ്ഞിട്ടില്ല എന്നാണിതു വരെ അറിഞ്ഞതെങ്കില്‍, താങ്കള്‍ മദ്ധ്യമപ്രവര്‍ത്തനത്തിനുതന്നെ നാണക്കേടാണ്.

രാഷ്ട്രീയക്കാരെയും  സൈബര്‍ ലോകത്തെയും ഒക്കെ വിട്ടുകള. എന്താണു താങ്കള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്?

ഇതെങ്ങനെ പരിഹരിക്കാം?

അണക്കെട്ട് പൊട്ടി ആളുകള്‍ ചാകരുത്.
തമിഴ് നാടിനു കുടിവെള്ളവും വേണം.

മറ്റുള്ളവരെ അടച്ചാക്ഷേപിച്ച്, വരികള്‍ക്കിടയിലൂടെ വായിച്ച് ഇല്ലാത്ത പലതും കണ്ടെടുക്കാന്‍ മിടുക്കുള്ള ആളല്ലേ? എന്താണു താങ്കളുടെ നിര്‍ദ്ദേശം?

മാദ്ധ്യമ പ്രവര്‍ത്തകര്‍ സാധാരണ  എഴുതുന്ന വിഷയങ്ങളേക്കുറിച്ച് ആഴത്തില്‍ പഠിച്ചാണെഴുതാറുള്ളത്.  പക്ഷെ ഇവരൊക്കെ വികലമായ ചിന്തകളും, ഭാവനകളും കുത്തി നിറച്ച്, നിറം പിടിപ്പിച്ചാണിതൊക്കെ എഴുതിയിട്ടുള്ളത്. മുല്ലപ്പെരിയാറിനേക്കുറിച്ചും, ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ചും ധാരണയുള്ളവര്‍ ഇതൊക്കെ വായിച്ച് അന്തം വിടും. ഇവരുടെ മാദ്ധ്യമപ്രവര്‍ത്തനത്തേപ്പറ്റി ചിന്തിച്ച് ലജ്ജിക്കും.




Wednesday, 7 December 2011

എ ജി യെ എന്തിനു ക്രൂശിക്കണം?




അതെ എ ജിയെ വെറുതെ വിടാം. അദ്ദേഹം വെറും സന്ദേശവാഹകന്‍ മാത്രമാണ്. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിക്കുന്ന സന്ദേശ വാഹകന്‍.
സര്‍ക്കാര്‍ നിലപാട്, ആദ്യം തന്നെ തുരുവഞ്ചൂരും പിന്നീട് ഉമ്മന്‍ ചാണ്ടിയും  വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിലെ വെള്ളത്തെ ഇടുക്കി അണക്കെട്ടിന്‌ ഉള്‍ക്കൊള്ളാനാകും. അതുകൊണ്ട് മുല്ലപ്പെരിയാറിലെ വെള്ളപ്പറ്റി ഓര്‍ത്ത് ആരും ഉത്ഖണ്ഠപ്പെടേണ്ട.  അതിന്റെ പേരില്‍ ക്രൂശിക്കുന്നെങ്കില്‍ ക്രൂശിക്കേണ്ടത് ചാണ്ടിയെയും തിരുവഞ്ചൂരിനെയും  ആണ്.
എ ജി യെ എന്തിനു ക്രൂശിക്കണം?


എ ജി കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവയായിരുന്നു.

1. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ വെള്ളത്തിലാകുന്നത്  450 കുടുംബങ്ങളാണ്. അവരെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ടി 3 സ്കൂളുകള്‍ കണ്ടു വച്ചിട്ടുണ്ട്.


2. മുല്ലപ്പെരിയാറിലെ വെള്ളം മുഴുവന്‍ വന്നാലും  ഇടുക്കി അണക്കെട്ടിനു  താങ്ങാനാകും. 


3. താങ്ങാന്‍ പറ്റില്ല എന്നു സംശയമുണ്ടെങ്കില്‍ ഇടുക്കിയിലെ വെള്ളം ഒഴുക്കി കളഞ്ഞ്, അത് സാധിക്കും.


"ഇതൊന്നും കേരള സര്‍ക്കരിന്റെ നിലപാടല്ല", എന്നു തെറ്റിദ്ധരിച്ച ചില മണ്ടന്‍മാരാണു വിവാദമുണ്ടാക്കിയത്. ഇന്നലത്തെ മന്ത്രിസഭാ യോഗം കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി  വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്.


എജിക്കോ സര്‍ക്കാരിനോ ഏതെങ്കിലും വകുപ്പുകള്‍ക്കോ ഇക്കാര്യത്തില്‍ ഒരു തെറ്റും പറ്റിയിട്ടില്ല. എജിയുടെ വാദം മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവന ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നും തനിക്ക് ഇങ്ങനെയേ ചെയ്യാനാകൂ എന്നും എജി മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി. എജിയുടെ വിശദീകരണം അതേപടി മന്ത്രിമാര്‍ അംഗീകരിച്ചു. 

അതിന്റെ കൂടെ അദ്ദേഹം മറ്റൊന്നു കൂടി പറഞ്ഞു. വിവാദ പ്രസ്താവന പിന്‍വലിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കും.

പിന്‍വലിക്കേണ്ട തരത്തില്‍ തെറ്റുകള്‍ കടന്നു കൂടിയ ഒരു പ്രസ്താവന എങ്ങനെ കോടതിയില്‍ വന്നു എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടില്ല.

ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ സാരാംശം ഇതാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍  സര്‍ക്കാര്‍ നിലപാടു തന്നെയാണ്, ദണ്ഡപാണി കോടതിയില്‍ അവതരിപ്പിച്ചത്. അത് മലയാളികളുടെ പൊതു നിലപാടാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ കുഴപ്പമാണ്.




"എ ജി പറഞ്ഞതില്‍ യാതൊരു എതിര്‍പ്പും ഹൈക്കോടതി പ്രകടിപ്പിച്ചില്ല" എന്ന് തിരുവഞ്ചൂര്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

ഇനി പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുന്നത് എന്തനിനാണെന്നു ചോദിച്ചാല്‍ അതിനുത്തരമുണ്ട്. ഇപ്പോള്‍ സമര്‍പ്പിച്ചത് റെവന്യൂ മന്ത്രി തിരുവഞ്ചൂരിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും  നിലപാടുകളാണ്.  അതേക്കുറിച്ച് പ്രതിപക്ഷത്തുനിന്നും കോണ്‍ഗ്രസിനുള്ളിലെ ചിലരില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ അത് പിന്‍വലിച്ച് പുതിയ ഒരെണ്ണം സമര്‍പ്പിക്കുന്നു.

വിമര്‍ശനമുണ്ടായിരുന്നില്ലെങ്കില്‍ അതുതന്നെ യു ഡി എഫ് സര്‍ക്കാരിന്റെ നയമായി നിലനില്‍ക്കുകയും ചെയ്തേനേ. എല്ലാവരെയും സന്തോഷിപ്പിക്കുക എന്നതാണല്ലോ ഉമ്മന്‍ ചാണ്ടിയുടെ നയം. പണ്ടത്തെ രാജാക്കന്‍മാരൊക്കെ ചെയ്യുന്നതുപോലെ ആവലാതി പറയുന്നവര്‍ക്ക് പണം വാരിവിതറിയാണല്ലോ ജനസമ്പര്‍ക്ക പരിപാടി നടത്തിയതും.


മറ്റ് ചിലതുകൂടി ഉമ്മന്‍ ചാണ്ടി  പറഞ്ഞു.


മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 450 കുടുംബങ്ങള്‍ക്ക് പ്രശ്നമുണ്ടാകും. തകരുമ്പോള്‍ അവരെ മാറ്റി പാര്‍പ്പിക്കണം. മുല്ലപ്പെരിയര്‍ തകരുമ്പോള്‍ ദുരന്തം ഉണ്ടാകാതിരിക്കാന്‍ അവിടെ നിന്നും കുറെ വെള്ളം ഒഴുക്കി കളയും. കൂടുതല്‍ ഒന്നുമില്ല. വെറും 485 കോടി രൂപയുടെ ഇലക്റ്റ്രിസിറ്റി ഉത്പാദിപ്പിക്കാനുള്ള വെള്ളമേ ഒഴുക്കി കളയൂ. മുല്ലപ്പെരിയാറിലെ   വെള്ളം ഇടുക്കിയില്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടിയണിതു ചെയ്യുന്നത്. ദുരന്തം ഉണ്ടാകുന്നത് വച്ചു നോക്കുമ്പോള്‍ ഈ നഷ്ടം വലിയ നഷ്ടമല്ല.

ഇനി തമിഴ് നാട് അണ പൊളിച്ചു കളയാനോ പുതിയത് പണിയാനോ സമ്മതിച്ചില്ലെങ്കിലും കേരളത്തിനു പ്രശ്നമില്ല.



ഇതുകൂടാതെ ദണ്ഡപാണി ഹാജരാക്കിയ വിദഗ്ദ്ധര്‍ മറ്റ് ചിലതുകൂടി പറഞ്ഞു.


എം കെ പരമേശ്വരന്‍നായര്‍ മറ്റ് വിദഗ്ദ്ധരോടൊപ്പം കോടതിയില്‍ ഹാജരായി പറഞ്ഞത് ഇങ്ങനെ.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിന് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല.  പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നുള്ള മഴുവന്‍ വെള്ളവും സംഭരിക്കാനുള്ള ശേഷി ഇടുക്കിക്കുണ്ട്. പക്ഷേ, അണക്കെട്ട് തകര്‍ന്നാല്‍ സാധാരണ നിലയിലുള്ള ജലപ്രവാഹമായിരിക്കില്ല ഉണ്ടാവുക. ഇടുക്കി ഡാം ഈ അതിശക്തമായ പ്രവാഹത്തെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് പറയാനാവില്ല. ഇതുസംബന്ധിച്ച് പഠനം നടന്നിട്ടില്ല. ഇടുക്കി ഡാമില്‍നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മുല്ലപ്പെരിയാര്‍ . മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം എത്തിയാല്‍ ജലനിരപ്പ് ഉയരുമെന്നല്ലാതെ നാശമുണ്ടാകുമെന്നു കരുതാനാവില്ല. പ്രാഥമിക വിലയിരുത്തല്‍പ്രകാരം ഇടുക്കി ഡാം തകരില്ല.


മികച്ച കോണ്‍ക്രീറ്റ് ഡാമെന്ന നിലയില്‍ ഇടുക്കിക്ക് വന്‍ പ്രതിരോധശക്തിയുണ്ട്.  ഡാമിന്റെ അടിത്തറയെക്കുറിച്ചും ഭൂകമ്പ പ്രതിരോധശേഷിയെക്കുറിച്ചും പഠിച്ചിട്ടുണ്ട്. ചെറുതോണി, കുളമാവ് ഡാമുകള്‍ കുത്തനെ നിര്‍മിക്കപ്പെട്ടവയാണ്. ഇവയ്ക്ക് ഇടുക്കി ഡാമിന്റെ പ്രതിരോധശേഷിയില്ല. എന്നാല്‍ , ഇടുക്കി ആര്‍ച്ച് ഡാമില്‍ മാത്രമാണ് ജലത്തിന്റെ മര്‍ദ്ദം കൂടുതലായി ഉണ്ടാവുക.


എം. കെ. പരമേശ്വരന്‍ നായര്‍ ‍ ഹൈക്കോടതി ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചിനു മുമ്പാകെ നല്കിയ ഉത്തരങ്ങളും അദ്ദേഹം എഴുതിയ ഒരു  പുസ്തകത്തിലെ വാദങ്ങളും തമ്മില്‍ യോജിക്കുന്നില്ല.

 മുല്ലപ്പെരിയാര്‍ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ എന്ന പേരില്‍ 2007-ല്‍ എം.കെ.പരമേശ്വരന്‍ നായര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലും തുടര്‍ന്നുള്ള ലേഖനത്തിലും അദ്ദേഹം നടത്തിയ ചില വാദമുഖങ്ങള്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നതിനു കടക വിരുദ്ധമാണ്.

ആ പുസ്തകത്തില്‍  പരമേശ്വരന്‍ നായര്‍ മുല്ലപ്പെരിയാറില്‍നിന്നുള്ള ജലമൊഴുക്കിന്റെ പ്രത്യാഘാതങ്ങള്‍ വിവരിക്കുന്നതിങ്ങനെ.

 6003 ഘനമീറ്റര്‍ പ്രളയ ജലം മുല്ലപ്പെരിയാര്‍ അണക്കെട്ടിനു കേടുപാടുകള്‍ സംഭവിക്കാതെയും തകര്‍ച്ച ഉണ്ടാകാതെയും ഒഴുകി ഇടുക്കി ജലാശയത്തില്‍ എത്തിയാല്‍, അതീവ ഗുരുതരമായ അവസ്ഥ സംജാതമാകും. കാരണം, ഇടുക്കി പദ്ധതിയില്‍ നിന്ന് ഇത്രയധികം ജലംകൂടി കടത്തിവിടാനുള്ള ശേഷിയില്ല. ഇടുക്കിയിലും പുതിയ നിര്‍ഗമന മാര്‍ഗങ്ങള്‍ നിര്‍മിക്കേണ്ടിവരും.


136 അടിയില്‍ ജലം നില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഒഴുകിയെത്തുന്ന 317.5 ദശലക്ഷം ഘനമീറ്റര്‍ ജലവും അണക്കെട്ടിന്റെ അവശിഷ്ടങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴുകി ഇടുക്കി ജലാശയത്തില്‍ എത്തും. 100 ദശലക്ഷം ഘനമീറ്റര്‍ ജലം ഇടുക്കി ജലാശയം ഉള്‍ക്കൊള്ളും. ബാക്കിയുള്ള 217.5 ദശലക്ഷം ഘനമീറ്റര്‍ ജലാശയ നിരപ്പിനു മുകളിലേക്കു കുതിച്ചുയരും. അധിക ജലസമ്മര്‍ദം താങ്ങാനാകാതെ ഇടുക്കി പദ്ധതിയുടെ ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകള്‍ തകരും. മനുഷ്യനിര്‍മിതമായ മഹാപ്രളയം അയല്‍സംസ്ഥാനത്തിന്റെ പിടിവാശിയുടെ ഫലമായി സംഭവിക്കും.

മുല്ലപ്പെരിയാര്‍ റിസര്‍വോയറിലെ ജലം ഇടുക്കി പദ്ധതിയ്ക്ക് ഉള്‍ക്കൊള്ളാനാകില്ലെന്നു സ്വന്തം പുസ്തകത്തില്‍ നാലു  വര്‍ഷം മുമ്പു എഴുതിയതിനു കടക വിരുദ്ധമായ അഭിപ്രായമാണദ്ദേഹം കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയത്.

ഒരു പക്ഷെ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംഗതികളില്‍ മാറ്റം വന്നിരിക്കാം. ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാറിലേതു പോലെ  ബലപ്പെടുത്തല്‍ തമിഴ് നാട് നടത്തിയതായി ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ എന്തുകൊണ്ടായിരിക്കാം ഇടുക്കി അണക്കെട്ടു  തകരും എന്നു ഉറപ്പിച്ചു പറഞ്ഞിരുന്ന ഇദ്ദേഹം ഇപ്പോള്‍, അത് തകരുമോ എന്ന് തീര്‍ച്ചയില്ല എന്നൊക്കെ മാറ്റി പറയുന്നത്?

ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പരമേശ്വരന്‍ നായരും ഒക്കെ നിലപാടു മാറ്റുന്നു. കുറച്ചു കഴിയുമ്പോഴേക്കും, മുല്ലപ്പെരിയാര്‍ അണക്കെട്ടിനു  ബലക്കുറവില്ല എന്നൊക്കെ പറഞ്ഞെന്നിരിക്കും. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണിന്നു വരെ സുപ്രീം കോടതി തീരുമാനം എടുത്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ അഭിപ്രായം പറഞ്ഞു തുടങ്ങി. ഇനി സുപ്രീം കോടതിക്ക് തീരുമാനം എടുക്കാന്‍ എളുപ്പമായി.

പിന്‍കുറിപ്പ്: കമ്പത്തും തേനിയിലും  തോട്ടങ്ങളുള്ള  കേരള രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും കണക്ക് ജയലളിത എടുക്കുന്നതായി ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്നലെ വി എസ് അച്യുതാനന്ദനും രമേശ് ചെന്നിത്തലയും  ഈ കണക്ക് പുറത്തു  വിടണമെന്ന് ജയലളിതയോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.