Friday, 3 December 2010

ഇസ്ലാമിന്റെ സുവര്‍ണ്ണകാലം

>>>>"ശാസ്ത്രത്തിന്റെ ഏതെന്കിലും മേഖലയില് അറബികള് തുടങ്ങി വെക്കാത്ത എന്തെങ്കിലും  പടിഞ്ഞാറിന് പൂര്തികരിക്കേണ്ടി വന്നിട്ടില്ല".ഇതാര് പറഞ്ഞതാണെന്ന്"ഞമ്മന്റെ ശാസ്ത്രം"പറഞ്ഞു മമ്മൂഞ്ഞുകളായി നടക്കുന്ന യുക്തിവാദി സുഹൃത്തുക്കളെങ്കിലും അറിഞ്ഞിരിക്കണം."<<<<
ഈ വാചകം പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ലത്തീഫിന്റെ അടുത്തകാലത്തെഴുതിയ  ഒരു 
   ലേഖനത്തില്‍    വന്ന  കമന്റാണ്.കുറച്ചു നാളുകള്‍ക്കു മുമ്പ് മറ്റ് രണ്ട് ലേഖനങ്ങള്‍ കൂടി വായിച്ചിരുന്നു. ഡോ. എന്‍ എം മുഹമ്മദലി രചിച്ച “ഇസ്ലാമും രാഷ്‌ട്രീയ ഇസ്ലാമും“ എന്ന പുസ്തകത്തെ ആധാരമാക്കി എഴുതിയ ജ്ഞാനോദയം ഇസ്ലാമിലൂടെ എന്ന ലേഖനവും,  പ്രശസ്ത ഇടതുപക്ഷ സഹയാത്രികനായ പി റ്റി കുഞ്ഞുമൊഹമ്മദുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ ലേഖനവും

ഡോ മുഹമ്മദ് അലി എഴുതുന്നു.

>>>>>യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും.<<<<<  

പി റ്റി പറയുന്നു.

>>>>ഈ ചിന്തകരൊന്നും ഒരു തരത്തിലും ദൈവ വിശ്വാസമില്ലാത്തവരായിരുന്നില്ല. ഈ കാല ഘട്ടത്തില്‍ ലോകത്തെ നയിച്ച ബഹുഭൂരിപക്ഷം ആളുകളും മത ഭക്തരായിരുന്നു.<<<<

ചിന്തകന്‍  എന്ന ഇസ്ലാമിസ്റ്റിന്റെ അഭിപ്രായം ഇതാണ്.

>>>>സത്യത്തില് ആ ഗ്രന്ഥത്തെ ശരിക്കു ഉള്ക്കൊള്ളാന് ശ്രമിക്കാത്തതാണ് മുസ് ലീം നാമധാരികളുടെ ഏറ്റവും വലിയ പ്രശ്നം. എന്ന് അവര് ഗ്രന്ഥത്തെ അതിന്റെ യഥാര്ത്ഥ രൂപത്തില് ഉള്ക്കൊണ്ടുവോ അന്ന് അവര് ലോകത്തിന്റെ ഉന്നതിയിലായിരുന്നു. മുസ് ലീം സമൂഹത്തിന്റെ ഓരത്ത് കൂടി സഞ്ചരിച്ചാല്, യഥാര്ത്ഥ ഇസ് ലാമിക രാഷ്ട്രീയം എന്ന് കൈവിട്ടു പോയോ അന്നു മുതലാണ് ഈ സമൂഹത്തില് നിന്ന് ശാസ്ത്ര സാങ്കേതിക പുരോഗതികളുടെ വേരറ്റു പോയതെന്ന് പറയുന്നതാവും കൂടുതല് ശരി<<<<


മുകളില്‍  പരാമര്‍ശിച്ച ലത്തീഫിന്റെ ബ്ളോഗില്‍ കണ്ട മറ്റൊരു അഭിപ്രായം ഇതാണ്.


>>>>>സംസ്കാരത്തിന്റെ യേത് ഇളവ് കോല്വെച്ച് നോക്കിയാലും പൂജ്യത്തില് നില്ക്കുകയായിരുന്ന ഒരു നാടോടി സമൂഹത്തെയാണ് ഖുര്ആന്, കേവലം ഇരുപത്തി മൂന്നു വര്ഷം കൊണ്ട്, ഗ്രീക്ക് റോമന് സംസ്കാരങ്ങളെ വെല്ലുന്ന ഒരു സംകാരത്തിന്റെ പതാക വാഹകരാക്കിയത്. അങ്ങേയറ്റത്തെ പരുഷവും പ്രാകൃതവുമായ ശീലങ്ങളുമായി ഇരുണ്ട യുഗത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെ കേവലം രണ്ടു പതിറ്റാണ്ട് കൊണ്ട് സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും സ്വഭാവമഹിമയുടെയും മാതൃകാ പ്രതിരൂപങ്ങളായി പരിവര്‍ത്തിപ്പിക്കുക എന്ന മഹത്തായ ദൌത്യം ഖുര്‍ആനും പ്രവാചകനും നിര്‍വഹിച്ചത് ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ രേഖപ്പെട്ടു കിടക്കുകയാണ്.
<<<<<

ഇദ്ദേഹം ഉദ്ദേശിക്കുന്ന നാടോടി സമൂഹം പ്രാചീന അറേബ്യയില്‍ ജീവിച്ചിരുന്ന  അറബികളാണെന്നത് സ്പഷ്ടമാണ്. ഈ കാട്ടറബികളെ ഇരുപത്തി മൂന്നു വര്ഷം കൊണ്ട്, ഗ്രീക്ക് റോമന്‍  സംസ്കാരങ്ങളെ വെല്ലുന്ന ഒരു സംസ്കാരത്തിന്റെ പതാക വാഹകരാക്കിയെന്നാണിദ്ദേഹം അവകാശപ്പെടുന്നത്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇത് ഒന്നു പരിശോധിച്ചുനോക്കാം.

ആരാണീ  പരാമര്‍ശിക്കപ്പെട്ട അറബികള്‍? മൊഹമ്മദ് ഇസ്ലാം സ്ഥാപിച്ച് യുദ്ധത്തിലൂടെ അധികാരം പിടച്ചടക്കിയ സമയത്തെ അറേബ്യ  ഈ ഭൂപടത്തില്‍ തവിട്ടു നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളാണ്. ഇന്നത്തെ ഒമാന്‍, യെമന്‍, സൌദി അറേബ്യ, യു എ ഇ, ഖത്തര്‍, ബഹറിന്‍, കുവൈറ്റ് തുടങ്ങിയവയായിരുന്നു അന്നത്തെ അറേബ്യ. ഇവിടെ മാത്രമേ അറബി ഭാഷയുണ്ടായിരുന്നുള്ളു. ഓറഞ്ച് നിറത്തിലുള്ളത് ആദ്യ നാലു ഖലീഫമാരുടെ കാലത്ത് പിടിച്ചടക്കിയ സ്ഥലങ്ങള്‍. മഞ്ഞ നിറത്തില്‍ കാണിച്ചിരിക്കുന്നത് ഒമായദ് ഖലീഫമാര്‍ പിടിച്ചടക്കിയ ഭാഗങ്ങള്‍.

മൊഹമ്മദിന്റെ കാലത്തെ അറബികള്‍ ഇന്നത്തെ സൌദി അറേബ്യയിലും അതിനു ചുറ്റുമുള്ള സ്ഥലങ്ങളില്‍ ജീവിച്ചിരുന്നവരും അറബി ഭാഷ സംസാരിച്ചിരുന്നവരുമാണ്. അന്ന് അതിനു വടക്കുള്ള പ്രദേശങ്ങളിലുള്ളവര്‍ അറബികളായിരുന്നില്ല. ഇന്നത്തെ ഇറാക്ക്, സിറിയ, ജോര്‍ദ്ദാന്‍, പാലസ്തീന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ ഭാഷ അറബിയായിരുന്നില്ല. അറേബ്യയിലെ ഖലീഫമാര്‍ ഇവിടം യുദ്ധത്തിലൂടെ പിടിച്ചടക്കിയപ്പോളാണിവിടെ അറബി അടിച്ചേല്‍പ്പിച്ചത്. ഭൂരിഭാഗം ക്രിസ്ത്യാനികളും യഹൂദരുമായിരുന്ന ഇവിടത്തെ ആളുകളെ മത പരിവര്‍ത്തനം ചെയ്ത് മുസ്ലിങ്ങളാക്കി. മൊഹമ്മദിന്റെ കാലത്തു തന്നെ അറേബ്യയിലെ കാട്ടറബികളെയും ക്രിസ്ത്യാനികളെയും യഹൂദരെയും ഇതുപോലെ നിര്‍ബന്ധിച്ച് ഇസ്ലാമില്‍ ചേര്‍ത്തിരുന്നു. ഖലീഫമാര്‍ അവര്‍ പിടിച്ചടക്കിയ സ്ഥലങ്ങളിലും അത് ചെയ്തു. 

ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി മൊഹമ്മദിന്റെ കാലത്തുപോലം ​അറേബ്യയിലുണ്ടായിരുന്ന ഭൂരിഭാഗം  കാട്ടറബികളും  അന്ധകാരത്തില്‍ ജീവിച്ചിരുന്നു എന്നാണ്.  അതിനും നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കം ​മുന്നേ അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങളിലെ ജനത നാഗരികരായിരുന്നു. മിസൊപ്പൊട്ടേമിയയിലും, ബാബിലോണിയയിലും,സുമേറിയയിലും, അസ്സീറിയയിലും, യഹൂദിയയിലും, ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്. ഈ ഭൂമികയിലാണ്, നാലാം ഖലീഫ അലി മൊഹമ്മദിന്റെ ഭാര്യ ഐഷയുടെ എതിര്‍പ്പിനെ അതിജീവിച്ച്, തലസ്ഥാനം  അറേബ്യക്കു പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അദ്ദേഹം ഇന്നത്തെ ഇറാക്കിലുള്ള കുഫയാണ്‌ തലസ്ഥാനമാക്കിയതും. അലിയെ വധിച്ച് അധികാരം പിടിച്ചടക്കിയ ഉമയ്യ സ്ഥാപിച്ച ഉമായദുകളുടെ വംശം തലസ്ഥാനം കുഫയില്‍ നിന്നും ദമസ്കസിലേക്കു മാറ്റി. അതിനു ശേഷം അധികാരത്തില്‍ വന്ന അബ്ബാസ്സിദുകള്‍ ആദ്യം ഹാരാനിലും പിന്നീട് ബാഗ്ദാദ് എന്ന ഒരു പുതിയ പട്ടണം തന്നെ നിര്‍മ്മിച്ച് തലസ്ഥാനം അവിടെയാക്കി.

ഭരിക്കുന്നവര്‍ അറബി ഭാഷ ഔദ്യോഗിക ഭാഷയാക്കിയതുകൊണ്ട് ഇവിടങ്ങളിലെ വ്യവഹാര ഭാഷ അറബിയായി. അങ്ങനെ ഇവരൊക്കെ അറബികള്‍ എന്ന മുദ്ര പേറേണ്ടിയും വന്നു. ചരിത്രത്തിലെ വേറൊരു ജനതക്കും ഇതുപോലെ ഒരു ഗതികേടുണ്ടായിട്ടില്ല. ഇംഗ്ളീഷുകാര്‍ ലോകത്തിന്റെ പല ഭാഗത്തും അധിനിവേശം നടത്തി അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നു. അമേരിക്ക ക്യാനഡ, ഓസ്റ്റ്രേലിയ, ന്യൂ സിലാണ്ട് ഇന്നിവിടങ്ങളിലെ ഭാഷ ഇംഗ്ളീഷുമാക്കിയിരുന്നു. പക്ഷെ അവിടത്തുകാരെ ആരും ഇംഗ്ളീഷുകാര്‍ എന്നു വിളിക്കാറില്ല. അറബികള്‍ അധിനിവേശം നടത്തിയ സ്ഥലങ്ങളിലെ ജനങ്ങളെയാണവര്‍ അറബികളാക്കി സുന്നത്തു നടത്തിയത്.
.
ഇത്രയും ആമുഖമായി പറഞ്ഞത് അറബികളല്ലാതിരുന്ന ജനങ്ങളെ എങ്ങനെ അറബികളാക്കി എന്ന് സൂചിപ്പിക്കാനാണ്. ഇനി ഇസ്ലാമിന്റെ  Golden Age  എന്നു വിശേഷിപ്പിക്കപ്പെടുന്ന കാലത്തിലേക്കു വരാം. അബ്ബാസിദുകള്‍ അധികാരം പിടച്ചടക്കി ബാഗ്ദാദ് തലസ്ഥാനമാക്കി ഭരണം തുടങ്ങിയപ്പോഴാണ്‌ ഈ സുവര്‍ണ്ണ കാലഘട്ടം ആരംഭിക്കുന്നത്. അത് കൃത്യമായി പറഞ്ഞാല്‍ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആരംഭിച്ച് പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി  അവസാനിച്ചു.

ബാഗ്ദാദ് ആസ്ഥാനമാക്കി ഭരിച്ച ഖലീഫമാര്‍ ശാസ്ത്രപുരോഗതിക്കുവേണ്ടി കനത്ത സംഭാവന നല്‍കിയവരാണ്. >>>>യഥാര്ത്ഥ ഇസ് ലാമിക രാഷ്ട്രീയം എന്ന് കൈവിട്ടു പോയോ അന്നു മുതലാണ് ഈ സമൂഹത്തില് നിന്ന് ശാസ്ത്ര സാങ്കേതിക പുരോഗതികളുടെ വേരറ്റു പോയതെന്ന് പറയുന്നതാവും കൂടുതല് ശരി<<<<, എന്നു പറഞ്ഞ ചിന്തകന്റെ അഭിപ്രായത്തില്‍ ഇക്കാലത്താണ്‌ യഥാര്‍ത്ഥ ഇസ്ലാമിക രാഷ്ട്രീയം ഉണ്ടായിരുന്നതും. അത് കൈവിട്ടുപോയതിന്റെ ഉത്തരവാദി ആരെന്ന് അദ്ദേഹം പറയുന്നതിങ്ങനെ.   >>>>>മുസ്ലിം ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരായ പാശ്ചാത്യർ തന്നെയാണ് മുസ്ലിം ലോകത്തിന്റെ ഈ ദയനീയാവസ്ഥക്ക് കാരണം<<<<<<.  പഴയ Golden Age   ഇന്ന് Rusted Iron Age  ആയതിന്റെ ഉത്തരവാദിത്തം എത്ര ലളിതമായിട്ടാണദ്ദേഹം  പാശ്ചാത്യ ലോകത്തിന്റെ പ്രത്യേകിച്ച്, അമേരിക്കയുടെ തലയില്‍ കെട്ടിവയ്ക്കുന്നത്?


ആദ്യത്തെ നാലു ഖലീഫമാര്‍ മൊഹമ്മദിന്റെ ബന്ധുകളായിരുന്നു. അവരൊക്കെ വധിക്കപ്പെടുകയാണുണ്ടായത്. ഈ കുടുംബാധിപത്യത്തിനു ശേഷം വംശാധിപത്യമായിരുന്നു. അതില്‍ രണ്ടാമത്തെ വംശമായിരുന്നു അബ്ബാസിദുകള്‍.
അബ്ബാസിദുകളിലെ ഏറ്റവും പ്രശസ്തനായ ഖലീഫ  ഏഴാമത്തെ ഖലീഫയായിരുന്ന  അല്‍ മമൂന്‍ ആയിരുന്നു. ഇദ്ദേഹത്തേക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസില്‍ വരുന്ന സംഗതി Mu'tazilah  എന്ന  വാക്കാണ്. എന്താണിതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് താഴെ കാണുന്ന വിവരണത്തില്‍ 
നിന്നും മനസിലാക്കാം.

Mu'tazilah  is an Islamic school of speculative theology that flourished in the cities of Basra and Baghdad, both in present-day Iraq, during the 8th–10th centuries. It is still adopted by some Muslim scholars and intellectuals today. The adherents of the Mu'tazili school are at odds with other Sunni Muslim scholars due to the former's belief that human reason can be applied alongside Qur'anic revelations. Because of this belief, Mu'tazilis tend to interpret passages of the Qur'an in a highly metaphorical manner, a practice frowned upon by traditional, orthodox schools.

From early days of Islamic civilization, and because of both internal factors including intra-Muslim conflicts and external factors including interfaith debates, several questions were being debated by Muslim theologians, such as whether the Qur'an was created or eternal, whether evil was created by God, the issue of predestination versus free will, whether God's attributes in the Qur'an were to be interpreted allegorically or literally, etc. Mu'tazili thought attempted to address all these issues. Mu'tazilis believed that the first obligation on humans, specifically adults in full possession of their mental faculties, is to use their intellectual power to ascertain the existence of God, and to become knowledgeable of His attributes. The difference between Mu'tazilis and other Muslim theologians is that Mu'tazilis consider al-nazar an obligation even if one does not encounter a fellow human being claiming to be a messenger from the Creator, and even if one does not have access to any alleged God-inspired or God-revealed scripture. On the other hand, the obligation of nazar to other Muslim theologians materializes upon encountering prophets or scripture.

ഭാര്യയും അമ്മയും പേര്‍ഷ്യക്കാരായിരുന്ന അല്‍ മമൂന്‍ ശക്തമായ  നിലപാടുള്ള വ്യക്തിയായിരുന്നു. Mutazilah   വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല എന്നതും. ഇത് പരമ്പരാഗതമായ ഇസ്ലാമിക നിലപാടിനു കടക വിരുദ്ധമായിരുന്നു. ഇതിനെ എതിര്‍ത്തവരെ അല്‍ മമൂന്‍ നിഷ്ടൂരം അടിച്ചമര്‍ത്തി. 

ഇക്കാലത്തെ പ്രധാന ശാസ്ത്രജ്ഞരേക്കുറിച്ച് ചിലത്.

.
ഇവരില്‍ ഏറ്റവും പ്രഗത്ഭന്‍ എന്നു പറയാവുന്ന ഒരു വ്യക്തിയാണ്, Muhammad ibn Zakariya al-Razi. വൈദ്യ ശാസ്ത്ര രംഗത്തെ അനേകം ഒന്നുകള്‍  ഇദ്ദേഹത്തിന്റെ പേരിലാണറിയപ്പെടുന്നത്.  അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ച രംഗങ്ങള്‍ അനവധിയാണ്.


Razi wrote three books dealing with religion, The Prophets' Fraudulent Tricks , The Stratagems of Those Who Claim to Be Prophets , and On the Refutation of Revealed Religions . He offered harsh criticism concerning religions; in particular those religions that claim to have been revealed by prophetic experiences.Al Razi was a Persian physician and chemist, philosopher and scholar. He is recognized as a polymath and biographies of Razi based on his writings describe him as the greatest clinician of all times.

കുര്‍ആനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും ഇസ്ലാമിക ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ആരിലും അത്ഭുതമുണ്ടാക്കും. അവയില്‍ ചിലതാണ്‌ താഴെ. 


You claim that the evidentiary miracle is present and available, namely, the Koran. You say: "Whoever denies it, let him produce a similar one." Indeed, we shall produce a thousand similar, from the works of rhetoricians, eloquent speakers and valiant poets, which are more appropriately phrased and state the issues more succinctly. They convey the meaning better and their rhymed prose is in better meter. ... By God what you say astonishes us! You are talking about a work which recounts ancient myths, and which at the same time is full of contradictions and does not contain any useful information or explanation. Then you say: "Produce something like it"?

ലത്തീഫ് കൊട്ടിഘോഷിക്കുന്ന  കുര്‍ആന്റെ ദൈവികതക്കുള്ള പന്ത്രണ്ടാമത്തെ തെളിവ് എത്ര അനായാസമായിട്ടാണ്, ഇസ്ലാമിന്റെ സുവര്‍ണ്ണകാലത്തെ ഇസ്ലാമിക ശാസ്ത്രജ്ഞനായിരുന്ന Al Razi  പൊളിച്ചടുക്കിയത്!!!!. ഇന്നൊന്നുമല്ല. ഗ്രന്ഥത്തെ അതിന്റെ യഥാര്ത്ഥ രൂപത്തില് ഉള്ക്കൊണ്ടു എന്ന്  ചിന്തകന്‍ കൊട്ടിഘോഷിച്ച ഇസ്ലാമിന്റെ ആ അസുവര്‍ണ്ണയുഗത്തിലാണ്‌ ഇതെഴുതിയത്. 

“The people who gather round the religious leaders are either feeble-minded, or they are women and adolescents. Religion stifles truth and fosters enmity. If a book in itself constitutes a demonstration that it is true revelation, the treatises of geometry, astronomy, medicine and logic can justify such a claim much better than the Quran”.

Geometry, astronomy, medicine, logic തുടങ്ങിയ ശാസ്ത്രങ്ങള്‍ കുര്‍ആനേക്കാള്‍ ദിവ്യമായ വെളിപാടുകള്‍ ആണെന്നു പറഞ്ഞിരിക്കുന്നു Al Razi.പ്രവാചകന്‍മാരേക്കുറിച്ചുള്ള  അദ്ദേഹത്തിന്റെ അഭിപ്രായം ഇതായിരുന്നു. 
“The prophets—these billy goats with long beard, cannot claim any intellectual or spiritual superiority. These billy goats pretend to come with a message from God, all the while exhausting themselves in spouting their lies, and imposing on the masses blind obedience to the "words of the master." The miracles of the prophets are impostures, based on trickery, or the stories regarding them are lies. The falseness of what all the prophets say is evident in the fact that they contradict one another: one affirms what the other denies, and yet each claims to be the sole depository of the truth; thus the New Testament contradicts the Torah, the Koran the New Testament. As for the Koran, it is but an assorted mixture of ‘absurd and inconsistent fables,’ which has ridiculously been judged inimitable, when, in fact, its language, style, and its much-vaunted ‘eloquence’ are far from being faultless.”അസംബന്ധവും സ്ഥിരതയില്ലാത്തതുമായ നാടോടിക്കഥകളാണത്രേ കുര്‍ആന്‍
If the people of this religion are asked about the proof for the soundness of their religion, they flare up, get angry and spill the blood of whoever confronts them with this question. They forbid rational speculation, and strive to kill their adversaries. This is why truth became thoroughly silenced and concealed."

Al-Razi believed that common people had originally been duped into belief by religious authority figures and by the status quo. He believed that these authority figures were able to continually deceive the common people "as a result of [religious people] being long accustomed to their religious denomination, as days passed and it became a habit. Because they were deluded by the beards of the goats, who sit in ranks in their councils, straining their throats in recounting lies, senseless myths and "so-and-so told us in the name of so-and-so..."

കുര്‍ആനെയും ഹദീസുകളെയും അക്ഷേപിക്കാന്‍ ആദ്ദേഹമുപയോഗിച്ച വാക്കുകള്‍ നോക്കൂ.

ഇതിനൊക്കെ മകുടം ചാര്‍ത്തുന്നതാണ്‌ കുര്‍ആന്റെ ഉത്ഭവത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍. 

"How can anyone think philosophically while listening to old wives' tales founded on contradictions, which obdurate ignorance, and dogmatism?"

പരസ്പര വിരുദ്ധതയിലും അജ്ഞതയിലും കെട്ടിപ്പൊക്കിയ,  അമൂമ്മക്കഥകള്‍ ആണത്രെ "കുര്‍ആന്‍" എന്ന പുസ്തകത്തിന്റെ അടിസ്ഥാനം. 

Al Raziയുടെ അഭിപ്രായത്തില്‍ God, does not 'create' the world from nothing, but rather arranges a universe out of pre-existing principles. 
സിറിയയില്‍ ജനിച്ച പ്രശസ്തനായ ഇസ്ലാമിക തത്വ ചിന്തകനായിരുന്നു Abul ʿAla Al Marri

ഇസ്ലാമിനേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിതാണ്

He was a controversial rationalist of his time, attacking the dogmas of religion and rejecting the claim that Islam possessed any monopoly on truth. Al-Maʿarri criticized many of the dogmas of Islam, such as the Hajj, which he called, "a heathen’s journey."


He rejected claims of any divine revelation. His creed was that of a philosopher and ascetic, for whom reason provides a moral guide, and virtue is its own reward.

His religious skepticism and positively antireligious views are expressed in a poem which states"The inhabitants of the earth are of two sorts: those with brains, but no religion, and those with religion, but no brains."

"Do not suppose the statements of the prophets to be true; they are all fabrications. Men lived comfortably till they came and spoiled life. The sacred books are only such a set of idle tales as any age could have and indeed did actually produce".

Rubbayiyath എന്ന കവിതാ സമഹാരത്തിലൂടെ പ്രശസ്തനായ ഒരു പേര്‍ഷ്യന്‍ കവിയായിരുന്നു,  Omar Khayyam 

Omar Khayyam was a Persian polymath, mathematician, philosopher, astronomer,physician, and poet. He wrote treatises on mechanics, geography, and music.
Khayyám rejects strict religious structure and a literalist conception of the afterlife. Nor did he believe in an afterlife with a Judgment Day or rewards and punishments. Instead, he supported the view that laws of nature explained all phenomena of observed life.

 അദ്ദേഹത്തിന്റെ ചില കവിതാശകലങ്ങളാണു താഴെ.

"How much more of the mosque, of prayer and fasting?
Better go drunk and begging round the taverns.
Khayyam, drink wine, for soon this clay of yours
Will make a cup, bowl, one day a jar".

"When once you hear the roses are in bloom,
Then is the time, my love, to pour the wine;
Houris and palaces and Heaven and Hell-
These are but fairy-tales, forget them all."


ഇസ്ലാമിന്റെ സുവര്‍ണ്ണകാലത്തെ അതിപ്രശസ്തനായ മറ്റൊരു ശാസ്ത്രജ്ഞനായിരുന്നു പേര്‍ഷ്യയില്‍ ജനിച്ച  Al Biruni.

 അനവധി രംഗങ്ങളില്‍ കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍.

"[The views of Indian astrologers] have developed in a way which is different from those of our [Muslim] fellows; this is because unlike the scriptures revealed before it, the Qur'an does not articulate on this subject [of astronomy], or any other [field of] necessary [knowledge] any assertion that would require erratic interpretations in order to harmonize it with that which is known by necessity."


കുര്‍ആന്റെ ജോതിശാസ്ത്ര മഹത്വം കൊട്ടിപ്പാടുന്ന ആധുനിക ഇസ്ലാമിക വിദഗ്ദ്ധരുടെ കണ്ണു തുറപ്പിക്കേണ്ട നീരീക്ഷണമാണിത്.


In Chapter 47 of his India, entitled "On Vasudeva and the Wars of the Bharata," Biruni attempted to give a naturalistic explanation as to why the struggles described in the Mahabharata "had to take place." He explains it using natural processes that include biological ideas related to evolution, which has led several scholars to compare his ideas to Darwinism and natural selection.

പരിണാമത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഉള്‍ക്കൊള്ളുന്ന നിരീക്ഷണങ്ങളാണു താഴെ

"The life of the world depends upon the sowing and procreating. Both processes increase in the course of time, and this increase is unlimited, whilst the world is limited."
"When a class of plants or animals does not increase any more in its structure, and its peculiar kind is established as a species of its own, when each individual of it does not simply come into existence once and perish, but besides procreates a being like itself or several together, and not only once but several times, then this will as single species of plants or animals occupy the earth and spread itself and its kind over as much territory as it can find."


ജനനസ്ഥലം പേര്‍ഷ്യയോ തുര്‍ക്കിയോ എന്നു തീര്‍ച്ചയില്ലാത്ത പണ്ഡിതനായിരുന്നു Al Farabi


Al Farabi was a Muslim polymath and one of the greatest scientists and philosophers of theIslamic world in his time. He was also a cosmologist, logician, musician, psychologist and sociologist.He was renowned as an important translator of Greek writings. He demonstrated how Greek learning could be used to answer questions with which Moslems were struggling.

Al-Farabi saw human reason as being superior to revelation. He maintained that religion provided truth in a symbolic form to non-philosophers, who were not able to comprehend it in its more pure forms.

The prophet, in addition to his own intellectual capacity, has a very strong imaginative faculty, which allows him to receive an overflow of intelligibles from the agent intellect (the tenth intellect in the emanational cosmology). These intelligibles are then associated with symbols and images, which allow him to communicate abstract truths in a way that can be understood by ordinary people. Therefore what makes prophetic knowledge unique is not its content, which is also accessible to philosophers through demonstration and intellection, but rather the form that it is given by the prophet's imagination.കുര്‍ആന്‍ എന്ന പുസ്തകത്തില്‍ പ്രവാചകന്റെ ഭാവന കൂടി ഉണ്ടെന്നാണദ്ദേഹം പറഞ്ഞതിന്റെ സാരാംശം.

ഇവരേക്കൂടാതെ അനേകം മുസ്ലിം തത്വ ചിന്തകരും ശാസ്ത്രജ്ഞരും Mutazilah യുഗത്തില്‍ ബാഗ്ദാദിലെ ഖലീഫമാരുടെ House_of_Wisdom എന്ന സ്ഥാപനത്തിലുണ്ടായിരുന്നു. Al Kindi, Ibn Sina , Ibn Rushd, Al-Khwarizmi , Al Ghazali തുടങ്ങിയ മുസ്ലിങ്ങളും,  അനേകം അമുസ്ലിങ്ങളും അവിടെ ഗവേഷണങ്ങളിലും പ്രബോധനങ്ങളിലും പുസ്തക രചനകളിലും ചര്‍ച്ചകളിലും മുഴുകി ജീവിച്ചു.

ഇവരില്‍ അല്‍ ഘസാലി ഒഴികെ മറ്റാരും കുര്‍ആനില്‍ നിന്നും ഇസ്ലാമില്‍ നിന്നുമാണ്‌ പ്രചോദനം ഉള്‍ക്കൊണ്ടതെന്നു പറഞ്ഞില്ല. അവര്‍ അവരുടെ ഗവേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ആധാരമാക്കിയിരുന്നത് ഗ്രീക്ക്, മിസോപ്പൊട്ടേമിയന്‍, ഇന്‍ഡ്യന്‍, പെര്‍ഷ്യന്‍ സംസ്കാരങ്ങളായിരുന്നു. ഇതില്‍ പ്രധാനം പ്ളേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും തത്വ ചിന്തകളും.   ഇബന്‍ സിന പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ചിന്താസരണികളാണ്, കൂടുതലും ആശ്രയിച്ചിരുന്നത്. പക്ഷെ ഹൈന്ദവ, ബുദ്ധ, സരതുഷ്ട്ര മതങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. അല്‍ ഘസാലി ഇദ്ദേഹത്തെ ഒരു അവിശ്വാസി എന്നു വരെ ആക്ഷേപിച്ചിട്ടുണ്ട്. 

അല്‍ കിന്ദിയെയായിരുന്നു ഗ്രീക്ക് പുസ്തകങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ നിയോഗിച്ചിരുന്നത്.  ഇന്‍ഡ്യന്‍ അക്കങ്ങളെ അറബികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ അല്‍ ഖവാരിസ്മിയോടൊപ്പം  അല്‍ കിന്ദിയും  ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്നും ഈ അക്കങ്ങള്‍ അറബി അക്കങ്ങള്‍ എന്ന പേരിലാണറിയപ്പെടുന്നത്.

പുരാതന സംസ്കാരങ്ങളില്‍ നിലനിനിരുന്ന തത്വ ചിന്തകളും, ശാസ്ത്ര മുന്നേറ്റങ്ങളും, കണ്ടുപിടുത്തങ്ങളും പകര്‍ത്തി, കൂടുതല്‍ പരിപോഷിപ്പിച്ച് അറബികള്‍ ലോകത്തിനു നല്‍കി. അല്ലാതെ ഇതൊന്നും  അറബികളുടെയോ മുസ്ലിങ്ങളുടെയോ കണ്ടു പിടുത്തങ്ങളോ ചിന്താഗതികളോ അല്ല. ഇസ്ലാമിന്റെ അടിസ്ഥാന നിലപടുകളിലുറച്ചു നിന്നിരുന്നെങ്കില്‍ അബ്ബാസിദ് ഖലീഫമാര്‍  മറ്റ് തത്വ ശാസ്ത്രങ്ങളെ അനുകരിക്കാനും പകര്‍ത്താനും ശാസ്ത്രജ്ഞരെ അനുവദിക്കില്ലായിരുന്നു. അതിന്റെ തെളിവാണ്, ഇവരുടെ കാലശേഷം ഇസ്ലാമിക സാമ്രാജ്യത്തില്‍ ശാസ്ത്രം മുരടിച്ചു പോയത്. 

ഇസ്ലാം  Mutazilah എന്ന അവസ്ഥയിലയിരുന്നപ്പോള്‍, സ്വതന്ത്ര ചിന്തയെ പ്രോത്സഹിപ്പിച്ച്,   ശാസ്ത്രം വളര്‍ന്നു. യഥാസ്തികത്വത്തിലേക്ക് തിരിച്ചു നടന്നപ്പോള്‍ ആ വളര്‍ച്ച അസ്തമിച്ചു. ചിന്തകനൊക്കെ പരിതപിക്കുമ്പോലെ പാശ്ചത്യരൊന്നുമല്ല അതിന്റെ കാരണക്കാര്‍. അന്നത്തെ വളര്‍ച്ചക്ക് അറബികള്‍ എന്ന ജന വര്‍ഗ്ഗം വളരെ ശുഷ്കമായ  സംഭാവനകളേ നല്‍കിയിട്ടുള്ളു. യെമനില്‍ നിന്നും കുഫയില്‍ കുടിയേറിയ കുടുംബത്തിലെ അല്‍ കിന്ദി എന്ന ഒരാളൊഴികെ മറ്റൊരു അറബിയും ഈ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലില്ല. 

Dr. Jonathan David Carson എന്ന ചിന്തകന്‍ പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമാണിവിടെ. 
"The 'Islamic scholars' who translated 'ancient Greece's natural philosophy' were a curious group of Muslims, since all or almost all of the translators from Greek to Arabic were Christians or Jews." ഇവര്‍ ഭൂരിഭാഗവും മുസ്ലിങ്ങള്‍ പോലുമായിരുന്നില്ല എന്നാണീ വാക്കുകളുടെ ധ്വനി.

Dr. Shoja-e-din Shafa ഇറാനിയന്‍ മതേതര ചരിത്രകാരന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ. “Counting all scholars in the Islamic empires as Muslims, can also be misleading, since with the harsh punishment and prosecution awaiting alleged heretics and Zindīq ,no sane scientist or intellectual would dare express his/her true faith and religious thoughts.”
ഒമായദ് ഖലീഫമാര്‍ അറബി മുസ്ലിങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കി അറബികളല്ലാത്ത മുസ്ലിങ്ങളെ രണ്ടാം തരം മുസ്ലിങ്ങളായും  കരുതിയിരുന്നു. അബ്ബാസിദുകള്‍ ഈ രണ്ടാം തരം പൌരന്‍മാരെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അംഗീകരിച്ചു. ഈ അംഗീകാരം കിട്ടിയവര്‍ കൂടുതലും പെര്‍ഷ്യക്കാരായിരുന്നു. ഇവരായിരുന്നു ഒമായദുകളെ പരാജയപ്പെടുത്താന്‍ അബ്ബാസിദുകളെ സഹായിച്ചവരും. അറബികളല്ലാത്ത മുസ്ലിങ്ങളെ അംഗീകരിച്ച കൂടെ മുസ്ലിങ്ങളല്ലാത്ത പണ്ഡിതരെയും അബ്ബാസിദുകള്‍ ബഹുമാനിച്ചിരുന്നു., അംഗീകരിച്ചിരുന്നു. ഹാരൂണ്‍ അല്‍ റഷീദില്‍ തുടങ്ങിയ  ഈ നിലപാട് അല്‍ മമൂനില്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തി.

മതേതരത്വവും ലിബറല്‍ ചിന്തഗതികളുമാണ്‌ ശാസ്ത്ര പുരോഗതിയുടെ അടിസ്ഥാന ചാലകങ്ങള്‍.  യഥാസ്തിതിക ചിന്തഗതിയും അസഹിഷ്ണുതയും ഈ പുരോഗതിയെ പിന്നോട്ടടിക്കും. അബ്ബാസിയ ഖലീഫമാരായിരുന്ന അല്‍ മമൂനും  അല്‍ മുറ്റാസിമും ഈ  ലിബറല്‍ ചിന്തഗതിയുള്ളവരായിരുന്നു. കുര്‍ആന്‍ ദൈവമിറക്കിയതാണെന്നുള്ള അന്ധവിശ്വാസം അവര്‍ക്കില്ലായിരുന്നു. അതുകൊണ്ട് കുര്‍ആനിനപ്പുറം ഉള്ള സത്യങ്ങളെ അവര്‍ അംഗീകരിച്ചു. അതിനെ തേടിപ്പുറപ്പെട്ടു.  മൊഹമ്മദിന്റെ ഖലിഫേറ്റിലോ അതിനു  ശേഷമുണ്ടായ മറ്റ് ഖലിഫേറ്റുകളിലോ ശാസ്ത്രം പുരോഗതി പോയിട്ട് ശാസ്ത്രത്തേക്കുറിച്ചുള്ള ചിന്തപോലും ഉണ്ടായിരുന്നില്ല. ഇസ്ലാമിക സാമ്രാജ്യം ആകമണത്തിലൂടെയും പിടിച്ചടക്കലുകളിലൂടെയും വ്യാപിപ്പിക്കുക എന്നതു മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. ഇവരുടെ ചിന്താഗതി തുടര്‍ന്നിരുന്നെങ്കില്‍ ഇസ്ലാമിക ലോകം എന്നും ഇരുളിലാകുമായിരുന്നു. മാറ്റമുണ്ടാക്കിയത് അബ്ബാസികളുടെ കാലത്തെ Mutazilah  നിലപാടാണ്. മുസ്ലിങ്ങളായിരുന്നെങ്കിലും കുര്‍ആന്‍ Revealed എന്ന ചിന്താഗതി   മറ്റിവച്ചിട്ട്, Created എന്ന ചിന്താഗതി അവര്‍ സ്വീകരിച്ചു. അതുകൊണ്ട് ഇസ്ലാമിന്റെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്ത Al Razi  യേപ്പോലുള്ള ധിക്ഷണാശാലികള്‍ അവരുടെ  രാജകീയ സദസുകളില്‍  ബഹുമാനിക്കപ്പെട്ടു. അന്ന് പുഷ്ടി പ്രാപിച്ചിരുന്ന എല്ലാ നഗരികതകളുടെയും തത്വങ്ങള്‍ അവര്‍ സ്വാംശീകരിച്ചു. എല്ലാം ഉണ്ടെന്ന് ഇസ്ലാമിസ്റ്റുകള്‍ കൊട്ടിഘോഷിക്കുന്ന കുര്‍ആന്റെയോ ഇസ്ലാമിന്റെയോ ഒരു തത്വവും അവര്‍ സ്വീകരിച്ചില്ല. പലരും ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെ നിരാകരിക്കുന്ന നിലപാടുകളുമെടുത്തിട്ടുണ്ട്. Al-Mutawakkil  എന്ന ഖലീഫ അധികാരമേറ്റെടുത്തതോടെയാണിതിനു മാറ്റം വന്നത്.Al   Ghazali എന്ന യാഥാസ്ഥിതിക മുസ്ലിം  ചിന്തകനാണീ മാറ്റത്തിനു ഹേതുവായത്. അതു വരെ അരിസ്റ്റോട്ടിലിന്റെയും പ്ളേറ്റോയുടെയും ചിന്താസരണികളെ അടിസ്ഥാനമാക്കി രൂപം പ്രാപിച്ച ഇസ്ലാമിക തത്വ ചിന്ത നേരെ വിപരീത ദിശയിലേക്ക് പ്രയാണം ആരംഭിച്ചു. അരിസ്റ്റോട്ടിലേനെയും പ്ളേറ്റോയേയും, അവരെ അടിസ്ഥാനമാക്കി രൂപം കൊണ്ട ചിന്തകളെയും പാടെ നിരാകരിച്ചു കൊണ്ട് അദ്ദേഹമെഴുതിയ പുസ്തകമാണ്, Incoherence of Philosophers.


Ghazali bitterly denounced Aristotle, Socrates and other Greek writers as non-believers and labeled those who employed their methods and ideas as corrupters of the Islamic faith. 
Ghazali has sometimes been referred to by historians as the single most influential Muslim after the Islamic Prophet Muhammad. Besides his work that successfully changed the course of Islamic philosophy—the early Islamic Neoplatonism developed on the grounds of Hellenistic philosophy, for example, was so successfully refuted by Ghazali that it never recovered.

രണ്ടു നൂറ്റാണ്ടോളം  നിലനിന്നിരുന്ന മതേതര, ലിബറല്‍ അന്തരീഷം അല്‍ ഘസാലിയോടുകൂടി ഇല്ലാതായി. അല്‍ മമൂനിന്റെ കര്‍മ്മികത്വത്തില്‍ മറ്റ് ഇസ്ലാമിക ചിന്തകരൊക്കെ സ്വീകരിച്ചാനയിച്ചിരുന്ന അരിസ്റ്റോട്ടില്നെയും പ്ളേറ്റോയേയും, ഘസാലി അവിശ്വാസികളെന്ന് മുദ്ര കുത്തി പടിയടച്ചു പിണ്ഡം വച്ചു.  House Of Wisdom എന്ന  Bait al Hikma  യില്‍ ജോലി ചെയ്ത  ഇസ്ലാമിന്റെ അഭിമാനസ്തംഭങ്ങളെന്ന് പേരു കേട്ടവരെ  ഇസ്ലാമിനെ കളങ്കപ്പെടുത്തിയവരെന്ന് മുദ്ര കുത്തി അപമാനിച്ചു. അവിടെ അവസാനിച്ചു ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇസ്ലാമിന്റെ സുവര്‍ണ്ണകാലം.  അല്‍ ഘസാലിയുടെ പിടി ഇസ്ലാമിക ചിന്തയില്‍ മുറുകിയതില്‍ പിന്നെ ഇസ്ലാമിക ലോകത്ത് എല്ലാ ശാസ്ത്ര പുരോഗതിയും അവസാനിച്ചു. കുര്‍ആനിനും ഇസ്ലാമിനും പുറത്തുള്ള ഒരു തത്വശാസ്ത്രവും പിന്നീട് അനുവദിക്കപ്പെട്ടില്ല. സ്വതന്ത്ര ചിന്തയുടെ കൂമ്പടഞ്ഞു. 

തന്റെ മുന്‍ഗാമികളേപ്പോലെ വിജ്ഞാനദാഹമൊന്നും മുത്തവക്കീലിനുണ്ടായിരുന്നില്ല. ഇസ്ലാമിന്റെ അദ്യകാലത്തേപ്പോലെ വിഘടന പ്രശ്നങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും കൊട്ടാരങ്ങളും മോസ്‌ക്കുകളും പണി കഴിപ്പിക്കുന്നതിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ പിന്നീട് 400 വര്‍ഷക്കാലം ബാഗ്ദാദ് ഭരണകേന്ദ്രമായി നിലനിന്നെങ്കിലും ശാസ്ത്ര സാങ്കേതിക സാംസ്കാരിക രംഗങ്ങളില്‍ Mutazilah  കാലഘട്ടത്തിലുണ്ടായ മുന്നേറ്റം ഉണ്ടായില്ല. ചിന്തകനേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ അതിനു കുറ്റപ്പെടുത്തുന്നത് പാശ്ചാത്യരെയാണ്.ഇരുപതാം നൂറ്റണ്ടില്‍ ലോകം ശാസ്ത്ര സങ്കേതിക രംഗത്ത് കുതിച്ചു ചാട്ടം നടത്തിയപ്പോള്‍ ഇസ്ലാമിക ലോകം  പൊതുവെ പുറം തിരിഞ്ഞു നിന്നു. വിരലിലെണ്ണാവുന്ന വിദഗ്ദ്ധരേ മുസ്ലിങ്ങളില്‍ നിന്നുമുണ്ടായുള്ളു. നൊബേല്‍ സമ്മാനം നേടിയിയിട്ടുള്ള അബ്ദുസ് സലാം അവരിലൊരാളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ 
"There is only one universal Science; its problems and modalities are international and there is no such thing as Islamic Science just as there is no Hindu Science, nor Jewish Science, no Confucian Science, nor Christian science". ശാസ്ത്ര വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഏത് മുസ്ലിം ലേഖനത്തിലും പ്രാധാന്യത്തോടെ ഈ പേരു കാണാം. ഇത് മുസ്ലിങ്ങളുടെ മറ്റൊരു മുഖം മൂടിയാണ്. ഇസ്ലാമിക ലോകത്ത് ഇത്രയധികം അപമാനിതനായ ഒരു ശാസ്ത്രജ്ഞനുണ്ടോ എന്നത് സംശയകരമാണ്. അഹമ്മദീയ വിഭാഗത്തില്‍ പെടുന്ന ഇദ്ദേഹത്തെ മുസ്ലിമായി പോലും ചിന്തകന്റെ വര്‍ഗ്ഗം അംഗീകരിക്കില്ല. 

1258 ലെ മംഗോളിയന്‍ ആക്രമണത്തില്‍ ബാഗ്ദാദ് നഗരം നാമാവശേഷമായി. House of Wisdom ഉള്‍പ്പടെയുള്ള എല്ലാ ലൈബ്രറികളും അഗ്നിക്കിരയായി. അതിനു ശേഷം നൂറ്റാണ്ടുകളോളം ബാഗ്ദാദ് വിജനമായി കിടന്നു. ഇസ്ലാമിക ലോകം ഭരിച്ച ഖലീഫമാരോ സുല്‍ത്താന്‍മാരോ ഈ സുവര്‍ണ്ണയുഗം പുനഃസൃഷ്ടിക്കാന്‍ തുനിഞ്ഞില്ല എന്നു പറയുന്നതിലും ശരി, ഇസ്ലാമിക ലോകം യാഥാസ്ഥിതികരുടെ കറുത്ത കയ്യിലമര്‍ന്നതുകൊണ്ട് അതിനുള്ള സാധ്യത ഇല്ലായിരുന്നു എന്നതാണ്. 

ഇന്ന് ശാസ്ത്രം എന്തു കണ്ടെത്തിയാലും അതൊക്കെ കുര്‍ആനിലുണ്ടെന്നു പറയലാണ്‌  ഇന്നത്തെ ഇസ്ലാമിസ്റ്റുകളുടെ പ്രധാന വിനോദം.  ഇവയൊക്കെ ദുര്‍വ്യാഖ്യാനിച്ച് മൊഹമ്മദ് ഉദ്ദേശിക്കാത്ത അര്‍ത്ഥവും അവര്‍ നല്‍കും. മനുഷ്യര്‍ക്ക് ഭൂമിയില്‍ നിന്നും നോക്കിയാല്‍ കാണപ്പെടുന്ന സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും പറ്റി മൊഹമ്മദ് കുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതൊക്കെ അന്നത്തെ അറിവു വച്ച് സാധാരണ ജനത മനസിലാക്കിയിരുന്നതും കുറച്ച് അന്ധവിശ്വാസങ്ങളുമായിരുന്നു. 

പരത്തിയിട്ടിരിക്കുന്ന ഭൂമിയേയും, അദൃശ്യമായ തൂണുകളില്‍ മേലാപ്പു പോലെ  ഉയര്‍ത്തി വച്ചിരിക്കുന്ന ആകാശവും, പിശാചുക്കളെ എറിഞ്ഞോടിക്കാനുള്ള നക്ഷത്രങ്ങളെയും, ഭൂമിയെ ഉറപ്പിച്ചു നിറുത്തുന്ന പര്‍വ്വതങ്ങളെയും, ഭൂമി കുലുക്കത്താല്‍ അവിശ്വാസികളെ ശിക്ഷിക്കുന്നതുമൊക്കെ കണ്ട് അത്ഭുതപ്പെടാനാണ്‌ മൊഹമ്മദ് കുര്‍അനിലൂടെ മുസ്ലിങ്ങളോടാവശ്യപ്പെട്ടത്.

ഇതു വച്ചാണ്‌ ശാസ്ത്രത്തേക്കുറിച്ചു പഠിക്കാന്‍ കുര്‍ആന്‍ അഹ്വാനം ചെയ്യുന്നു എന്നവര്‍ അവകാശപ്പെടുന്നതും. പക്ഷെ ഇതൊന്നും ശാസ്ത്രം പഠിക്കാന്‍ ആവശ്യപ്പെടുന്നതല്ല. അതുകൊണ്ടാണ്‌ ഇസ്ലാമിന്റെ സുവര്‍ണ്ണ യുഗത്തില്‍ കുര്‍ആഅനില്‍ നിന്നും ഒരു ശാസ്ത്രജ്ഞനും പ്രചോദനം ഉള്‍ക്കൊണ്ടില്ല എന്നു മാത്രമല്ല Al Razi യേപ്പോലുള്ളവര്‍ കുര്‍ആനെയും പ്രവാചകന്‍മാരെയും കളിയാക്കുക പോലും ചെയ്തു. 

ഈ സുവര്‍ണ്ണയുഗത്തേക്കുറിച്ചാണ്‌ ചിന്തകന്‍ തെറ്റിദ്ധരിപ്പിക്കാന്‍  ശ്രമിക്കുന്നതും. യഥാര്‍ത്ഥത്തില്‍  മതേതരവും ലിബെറലുമായ Mutazilah ആശയങ്ങള്‍ സ്വീകരിച്ചപ്പോഴാണ്‌ സുവര്‍ണ്ണ യുഗം വിടര്‍ന്നത്. അല്‍ ഘസാലിയുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ വഴി ഇസ്ലാം അതിന്റെ തനതായ സ്വത്വത്തിലേക്ക് തിരിച്ചു പോയപ്പോള്‍ ശാസ്ത്രം അവിടെ നിശ്ചലമായി. 400 വര്‍ഷത്തോളം ശാസ്ത്ര പുസ്തകങ്ങളൊക്കെ അടുക്കി വച്ച് ഇസ്ലാമിസ്റ്റുകള്‍ അവയുടെ മുകളില്‍ അടയിരുന്നു.  ഹലാഗു ഖാന്‍ ബാഗ്ദാദ് നശിപ്പിച്ചപ്പോള്‍ ഈ അമൂല്യ പുസ്തകങ്ങളും അവയിലെ അറിവും ലോകത്തിനു നഷ്ടപ്പെട്ടു.  നഷ്ടപ്പെട്ടില്ലായിരുന്നെങ്കിലും  ഇതു വച്ച് ഇസ്ലാമിക ലോകം ഒരിഞ്ചുപോലും മുന്നോട്ടു പോകില്ലായിരുന്നു. 100 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ നേട്ടം 400 വര്‍ഷം ഇസ്ലാമിസ്റ്റുകള്‍ നിശ്ചലമാക്കി നിറുത്തിയത് അതിന്റെ തെളിവാണ്. 

ഇനി ഉയരുന്ന ചോദ്യം, എന്താണീ യുഗത്തിന്റെ സംഭാവന എന്നതാണ്. ഇന്‍ഡ്യ, ഗ്രീക്ക്, പെര്‍ഷ്യ,  മീസൊപ്പൊട്ടേമിയ, ചൈന തുടങ്ങി അന്നറിയപ്പെട്ടിരുന്ന ഒട്ടുമിക്ക കേന്ദ്രങ്ങളിലുമുണ്ടായ ആശയങ്ങളെ സ്വാംശീകരിച്ച് അത് സ്ഫുടം ചെയ്ത്, അതിനെ കുറച്ചുകൂടി മെച്ചപ്പെടുത്തി, പില്‍ക്കാലത്തിനു നല്‍കി എന്നതാണതിന്റെ സംഭാവന. ഇതിന്റെ കൂടെ  ഇവരുടേതായ ചെറുതല്ലാത്ത നേട്ടങ്ങളുമുണ്ട്. ഇവര്‍ ഇതൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ ശാസ്ത്രം മുരടിച്ചു പോകുമായിരുന്നോ? ഇല്ല. അതിന്റെ കാരണം  ഡോ. അബ്ദുസ് സലാം പറഞ്ഞതുപോലെ ശാസ്ത്രത്തിനു മതമില്ല. അത് മുഴുവന്‍ മനുഷ്യരാശിയുടേതുമാണ്. ചിന്തകനേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ ഇസ്ലാമിന്റെ പങ്ക് അവകാശപ്പെടുന്നതുപോലെ,  മറ്റൊരു മതവും അവരുടേ പങ്ക് അവകാശപ്പെട്ടു കണ്ടിട്ടില്ല. മനുഷ്യരാശി ഇന്നു വരെ ഉണ്ടാക്കിയ നേട്ടങ്ങളില്‍ 99 ശതമാനവും കഴിഞ്ഞ നൂറ്റാണ്ടിലാണുണ്ടായത്. അതും പാശ്ചാത്യ  ക്രൈസ്തവ രാജ്യങ്ങളിലും. ഇതൊക്കെ ക്രിസ്ത്യാനികളുടെ നേട്ടങ്ങളായി അവര്‍ കൊണ്ടാടുന്നുമില്ല.

പ്രശസ്ത ശാസ്ത്ര ചരിത്രകാരനായിരുന്ന George Sarton അദ്ദേഹത്തിന്റെ  "Introduction to the History of Science"എന്ന പുസ്തകത്തില്‍ ശാസ്ത്രത്തിന്റെ ചരിത്രത്തേക്കുറിച്ച് എഴുതിയിരിക്കുന്നതിങ്ങനെ.

"The foundations of science were laid for us by the Mesopotamian civilizations, whose scholars and scientists were their priests, and to them we owe foundations of medicine, navigation, astronomy and some mathematics. The second development came through the Greeks as taught in the traditional way in Western schools and colleges. The third stage of development however is to be credited to the dazzling rise of Islam, whose Abbasid caliphs drank avidly at the foundation of the ancient Persian and Hindu as well as Greek sources of knowledge. For nearly four hundred years Islam led the world of science. From Spain to India, the great body of past knowledge was exchanged between her scholars and the torch carried forward with new discoveries. Scholars of Christendom from about the eleventh through the thirteenth century were mainly occupied with translating books from Arabic to Latin. Thus, Islam paved the way for the renaissance which in turn led to science's fourth great development in the modern western world".ഇന്നത്തെ അമേരിക്ക പോലെ എല്ലാ ആശയങ്ങളെയും നിലപാടുകളെയും അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും ചെയ്ത  Mutazilah എന്ന അന്തരീക്ഷത്തിലാണ്‌ ഇസ്ലാമില്‍ ശാസ്ത്ര പുരോഗതി ഉണ്ടായത്. അവിടെ കുര്‍ആന്‍ എഴുതപ്പെട്ടതാണ്, അല്ലാതെ സൃഷ്ടിക്കപ്പെട്ട് സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഒരു പുസ്തകം,  താടി വച്ച ഒരാടിനും വായിച്ചു കേള്‍പ്പിച്ചതല്ല, എന്ന നിലപാടായിരുന്നു. പി റ്റി കുഞ്ഞഹമ്മദ് പറഞ്ഞതുപോലെ ഈ കാലഘട്ടത്തിലെ മഹാന്‍മാര്‍ ദൈവ വിശ്വസികളായിരുന്നിരിക്കാം, പക്ഷെ മിക്കവരും ഇസ്ലാം മത വിശ്വാസികളായിരുന്നില്ല. 

120 comments:

kaalidaasan said...

പ്രശസ്ത ശാസ്ത്ര ചരിത്രകാരനായിരുന്ന George Sarton അദ്ദേഹത്തിന്റെ "Introduction to the History of Science"എന്ന പുസ്തകത്തില്‍ ശാസ്ത്രത്തിന്റെ ചരിത്രത്തേക്കുറിച്ച് എഴുതിയിരിക്കുന്നതിങ്ങനെ.

"The foundations of science were laid for us by the Mesopotamian civilizations, whose scholars and scientists were their priests, and to them we owe foundations of medicine, navigation, astronomy and some mathematics. The second development came through the Greeks as taught in the traditional way in Western schools and colleges. The third stage of development however is to be credited to the dazzling rise of Islam, whose Abbasid caliphs drank avidly at the foundation of the ancient Persian and Hindu as well as Greek sources of knowledge. For nearly four hundred years Islam led the world of science. From Spain to India, the great body of past knowledge was exchanged between her scholars and the torch carried forward with new discoveries. Scholars of Christendom from about the eleventh through the thirteenth century were mainly occupied with translating books from Arabic to Latin. Thus, Islam paved the way for the renaissance which in turn led to science's fourth great development in the modern western world".


ഇന്നത്തെ അമേരിക്ക പോലെ എല്ലാ ആശയങ്ങളെയും നിലപാടുകളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത Mutazilah എന്ന അന്തരീക്ഷത്തിലാണ്‌ ഇസ്ലാമില്‍ ശാസ്ത്ര പുരോഗതി ഉണ്ടായത്. അവിടെ കുര്‍ആന്‍ എഴുതപ്പെട്ടതാണ്, അല്ലാതെ സൃഷ്ടിക്കപ്പെട്ട് സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഒരു പുസ്തകം, താടി വച്ച ഒരാടിനും വായിച്ചു കേള്‍പ്പിച്ചതല്ല, എന്ന നിലപാടായിരുന്നു.


പി റ്റി കുഞ്ഞഹമ്മദ് പറഞ്ഞതുപോലെ ഈ കാലഘട്ടത്തിലെ മഹാന്‍മാര്‍ ദൈവ വിശ്വസികളായിരുന്നിരിക്കാം, പക്ഷെ മിക്കവരും ഇസ്ലാം മത വിശ്വാസികളായിരുന്നില്ല.

സന്തോഷ്‌ said...

<><> അല്‍ ഘസാലിയുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ വഴി ഇസ്ലാം അതിന്റെ തനതായ സ്വത്വത്തിലേക്ക് തിരിച്ചു പോയപ്പോള്‍ ശാസ്ത്രം അവിടെ നിശ്ചലമായി. 400 വര്‍ഷത്തോളം ശാസ്ത്ര പുസ്തകങ്ങളൊക്കെ അടുക്കി വച്ച് ഇസ്ലാമിസ്റ്റുകള്‍ അവയുടെ മുകളില്‍ അടയിരുന്നു. ഹലാഗു ഖാന്‍ ബാഗ്ദാദ് നശിപ്പിച്ചപ്പോള്‍ ഈ അമൂല്യ പുസ്തകങ്ങളും അവയിലെ അറിവും ലോകത്തിനു നഷ്ടപ്പെട്ടു എങ്കിലും, ഇതു വച്ച് ഇസ്ലാമിക ലോകം ഒരിഞ്ചുപോലും മുന്നോട്ടു പോകില്ലായിരുന്നു. 100 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ നേട്ടം 400 വര്‍ഷം ഇസ്ലാമിസ്റ്റുകള്‍ നിശ്ചലമാക്കി നിറുത്തിയത് അതിന്റെ തെളിവാണ്. <><>

നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിലും.....

Jack Rabbit said...

kaalidaasan,
Looks like some sections have too small font size. Could you correct it ?

ബിജു ചന്ദ്രന്‍ said...

tracking

പാമരന്‍ said...

ഒരു ഓഫ്‌: എല്ലാമുള്ള ഈ പൊത്തകത്തില്‌ ദിനോസറുകളെപ്പറ്റിയോ സൈബര്‍ടൂത്ത്‌ ക്യാറ്റിനെപ്പറ്റിയോ മാമോത്തിനെപ്പറ്റിയോ ഐസ്‌ ഏജിനെപ്പറ്റിയോ വല്ലോം ഉണ്ടെന്ന്‌ ഇതുവരെ ആരെങ്കിലും വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ടോ? അറേബ്യയിലെ പെട്രോളിനെപ്പറ്റി?

മുക്കുവന്‍ said...

ശാസ്ത്രത്തിനു മതമില്ല. അത് മുഴുവന്‍ മനുഷ്യരാശിയുടേതുമാണ്. ....ഈ മതഭ്രാന്തമാര്‍ ഇതൊന്ന് നൂറു തവണ ചൊല്ലി പഠിക്കുന്നത് നന്നായിരിക്കും!

kaalidaasan said...

Jack,

There was some problem with my browser while writing this article. There was some incompatibility with the fonts of Wikipedia, which I copied. Any way I have changed the fonts to larger size now. If there is still some problem, let me know.

kaalidaasan said...

സന്തോഷ്,

തെറ്റ് ചൂണ്ടിക്കാണിച്ചതിനു നദി. തിരുത്തിയിട്ടുണ്ട്.

kaalidaasan said...

മുക്കുവന്‍,


ഒരു മതത്തിനും ശാസ്ത്രം അവരുടെ സ്വന്തമെന്ന് അവകാശപ്പെടാനാവില്ല.
മതമുള്ളവരും ഇല്ലാത്തവരും, ഈശ്വര വിശ്വാസമുള്ളവരും ഇല്ലാത്തവരും ഒക്കെ ശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഐന്സ്റ്റൈന്‍ തോറ വായിച്ചതുകൊണ്ടല്ല മഹാനായ ശാസ്ത്രജ്ഞനായത്. അദ്ദേഹത്തിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ഗവേഷണം നടത്തിയതുകൊണ്ടാണ്.

ചിന്തകനൊക്കെ കരുതുന്നത്, ഒരാള്‍ ജനിച്ചു വീഴുന്ന മതവും ആ മതത്തിലെ ദൈവവുമാണയാളെ ഇതൊക്കെ ചെയ്യിക്കുന്നതെന്നാണ്. എങ്കില്‍ ഇന്നത്തെ ലോകത്ത് ഇസ്ലാമിക ദൈവമായ അള്ളാക്ക് പ്രത്യേകിച്ച് റോളുന്നുമില്ല. കുറഞ്ഞ പക്ഷം ശാസ്ത്ര സങ്കേതിക രംഗത്ത് അദ്ദേഹം നിസഹായനാണെന്നു പറയേണ്ടി വരും. ക്രിസ്ത്യാനികളുടെ ദൈവമായ യേശുവാണിപ്പോള്‍ എല്ലം നിയന്ത്രിക്കുന്നത്.

അള്ളാ ഒന്നും ചെയ്യിക്കുന്നില്ല എന്നു പറയാനാകില്ല. ബിന്‍ ലാദനേപ്പോലുള്ള ഭീകരരേക്കൊണ്ട് പലതും ചെയ്യിക്കുന്നുണ്ട്.

ഡോ. അബ്ദുസ് സലാമിനൊപ്പം ഗവേഷണം നടത്തുകയും നൊബേല്‍ സമ്മാനം പങ്കു വയ്ക്കുകയും ചെയ്ത Dr. Weinberger ഒരു നിരീശ്വരവാദിയായിരുന്നു. ഡോ.സലാമിന്റേത് ഇസ്ലാമിക ശാസ്ത്രമാണെന്നു വരികില്‍ Dr. Weinberger ന്റേതിന്‌ എന്തു ലേബല്‍ ചാര്‍ത്തിക്കൊടുക്കാം?

kaalidaasan said...

പാമരന്‍,

എല്ലാം ഈ പൊത്തകത്തിലുണ്ടെന്ന് ആദ്യം പറഞ്ഞത് മൊഹമ്മദായിരുന്നു. 1400 വര്‍ഷക്കാലം ആരും പ്രതേകിച്ചൊന്നും ഇതില്‍ കണ്ടിരുന്നില്ല. നാലു പതിറ്റാണ്ട് മുമ്പ് സൌദി രാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന Dr. Maurice Bucaille കുര്‍ആനില്‍ ഗവേഷണം നടത്തി ഒരു പുസ്തകമെഴുതി"QURAN, BIBLE AND SCIENCE". ഭാരിച്ച പ്രതിഫലം പറ്റിയാണദ്ദേഹമതെഴുതിയത്. അതിലാണീ കണ്ടുപിടുത്തങ്ങളൊക്കെ ഉള്ളത്. അദ്ദേഹത്തിന്റെ ഊഹം തെറ്റിയില്ല. അനേകം ഇസ്ലാമിസ്റ്റുകള്‍ ഈ പുസ്തകം വാങ്ങാന്‍ ക്യൂ നിന്നു. പല തലമുറകള്‍ക്ക് സുഖമായി കഴിയാനുള്ളത് അദ്ദേഹം സമ്പാദിച്ചു. കുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്ലാമികലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകം ​ഇതാണിപ്പോള്‍.

Dr. Maurice Bucaille ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതായി അലിക്കോയ അദ്ദേഹത്തിന്റെ കുരിശുസംഭവം കെട്ടു കഥ എന്ന ലേഖനത്തില്‍ എഴുതിയിരുന്നു. ഞാന്‍ അതേക്കുറിച്ച് ഒരഭിപ്രായം ​എഴുതിയത് അദ്ദേഹം പ്രസിദ്ധീകരിച്ചില്ല. എന്തായാലും അതിവിടെ കിടക്കട്ടെ.

ഇതേക്കുറിച്ച് ഒരിസ്ലാമിക വെബ് സൈറ്റില്‍ വായിച്ചത് ഇങ്ങനെ.


www.islamicbulletin.com/newsletters/issue_6/embraced.aspx"

A: I wanted to make it quite clear in the very beginning that even before I learnt the first letter of Bismillah, I was convinced that God was unique and all- powerful and when God guided me to undertake a study of the Quran, my inner soul cried out that Al- Quran was the Word of God revealed to his Last Prophet Mohammed (S.A.W.).

In my book "Quran, Bible and Science," I have mentioned these facts and the book has met with instant success in the entire Christian world. In this book I have devoted myself to discuss all problems from purely academic angle, rather than that of faith or belief which would have revealed only my personal convictions. This was because I desired to be treated by the world as an academician rather than a theologian. About my faith and belief, God knows what is in one's heart. I am convinced that if I identify myself with any creed, people will invariably dub me as one belonging to such and such group and feel that whatever I say or do, I do so from only the angle of such and such creed group. I know my fellow beings very well and understand their mentality only too well. I wanted to assure them that all my pronouncements are based on scientific knowledge and not on any religious dogmas.


മുസ്ലിമായോ എന്ന ചോദ്യത്തിന്‌ ആയി എന്ന ഒരുത്തരം Dr. Maurice Bucaille നല്‍കിയില്ല. മൊഹമ്മദ് ഒരു പ്രവചകാണെന്നതിനപ്പുറം അദ്ദേഹം മറ്റൊന്നും പറഞ്ഞില്ല. മൊഹമ്മദ് പ്രവചകനാണെന്ന അംഗീകരിക്കുന്ന ഡോ. സലാമിനെയും മറ്റ് അഹമ്മദീയകളെയും മുസ്ലിങ്ങളായി ആലിക്കോയയും ചിന്തകനുമംഗീകരിക്കുന്നില്ല. പക്ഷെ യെ മുസ്ലിമാക്കാന്‍ എന്തൊരു തിടുക്കം.

ആലിക്കോയയുടെ ബ്ളോഗില്‍ അസുഖകരമായ ചില ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ട് അവിടെ ഇപ്പോള്‍ എന്റെ അഭിപ്രായങ്ങള്‍ സ്വീകാര്യവുമല്ല.

Jack Rabbit said...

Thanks kaalidaasan. Now it is much better

Jack Rabbit said...

Good post kaalidaasan. Pervez Hoodbhoy wrote an article on this issue few years back

kaalidaasan said...

Jack,

The article written by Hoodbhoy is an excellent one. It is an earnest attempt to analyze what is ailing the Muslim community. These are his recommendations.

Shrugs off the dead hand of tradition, rejects fatalism and absolute belief in authority, accepts the legitimacy of temporal laws, values intellectual rigor and scientific honesty, and respects cultural and personal freedoms. The struggle to usher in science will have to go side-by-side with a much wider campaign to elbow out rigid orthodoxy and bring in modern thought, arts, philosophy, democracy, and pluralism.
The practice of religion must be a matter of choice for the individual, not enforced by the state. This leaves secular humanism, based on common sense and the principles of logic and reason, as our only reasonable choice for governance and progress.


Majority is Muslims will not accept these by any cost. The indications present now are against his wishful thinking. Kerala is the best example. Islamic religious orthodoxy was limited to certain pockets a few decades ago. Now it is wide spread and is rampant among educated Muslims. And I do not think there will be a change in near future as well.

As rightly pointed out by him, majority of Muslim countries were secular after getting independence from colonial powers. But they all went the Islamic religious orthodox way. Whether to blame the western imperialism for that matter is exaggeration. The west especially USA used Islamic fundamentalists to fight against USSR. But basic issue is the basic tenets of Islam. That has to change. Then only any scope of seeing some light at the end of the tunnel. Orthodox Islam cannot encourage any sort of scientific advancement.

DIV▲RΣTT▲Ñ said...

Great!!

Saifu.kcl said...

Islamine kurich paashchaathyar sadarana parayunna nuna geervaanagal evde copy post ayi kandu ithn rply nalkunath chatha pothin vedam odunnathinod thulyam... Ithn vendath chikilsha thaneyan..
Bhumi urundathanenn paranjathin scintstkale thadankalilitt peedipicha krstin purohithanmar an islaminte peril kurakunath..

Saifu.kcl said...

Islamine kurich paashchaathyar sadarana parayunna nuna geervaanagal evde copy post ayi kandu ithn rply nalkunath chatha pothin vedam odunnathinod thulyam... Ithn vendath chikilsha thaneyan..
Bhumi urundathanenn paranjathin scintstkale thadankalilitt peedipicha krstin purohithanmar an islaminte peril kurakunath..

Jack Rabbit said...

Kaalidaasan,
As long as there are people like Mr. Hussain (hope you are following what is happening next door) who can hold the Muslim masses on short leashes, the vision of Al-Ghazali remains in tact.
Poor Hoodbhoy doesn't know he is preaching to choir on his recommendations how science can return to Islamic world.

/JR

ബായന്‍ said...

തന്റെ മരണത്തോടെയാണ് ജീവിതം തുടങ്ങുന്നതെന്നും, ഒരുനാള്‍ ലോകം അവസാനിക്കുമെന്നും വിശ്വസിക്കുന്ന മുസ്ലിം വിശ്വാസം തന്റെ താല്‍കാലിക ഭൂമികയായ ഭൂമിയിലേക്കുള്ള ശാസ്ത്രത്തെ വളര്‍ത്തുമോ ? അതോ ശാശ്വത ജീവിതം സുരക്ഷിതമാക്കാനുള്ള ദൈവാരാധന(ഇബാദത്ത്)വര്‍ദ്ധിപ്പിക്കുമോ ?

kaalidaasan said...

Jack,

People like Husssein, are getting upper hand in Islam. That is the tragedy. Voices of Hoddbhoy and Salam are effectively sidelined in mainstream Islam. As long as Muslims believe that Quran is the copy of a book kept in paradise, this will never change. This is a huge burden on Muslims. By this, they are duty bound to prove that this book is perfect. And the result is they become helpless in refuting the claims of Muslim fundamentalists and this in turn lead to Islamic terrorism.

As per Alikoya, Muslims are not supposed to think and find out the issues on which Quran is silent. They should blindly believe that they do not have the eligibility to understand those, since Quran does not reveal those. Scientific development starts when human beings asks there basic questions, Why , When , Where. There is nothing called philosophy in Quran. That’s is the reason why Mutazilah khalifs allowed their scientists to search for that outside Quran. And came the Golden period or Islam. When this was run over by Ghazali’s orthodoxy, scientific quest stood stand still in Islam , which even continues today . The only way to come out of this quagmire is going back to the Mutazilah age. For that religious dogma should be restricted to spiritual matters only. Or rather simply stop the stupidity, Quran is the complete way of life. Several times it has been proved otherwise. Still Mullahs and Mukris will not allow ordinary Muslims to come out of this stupidity.

kaalidaasan said...

സൈഫു,

ഇസ്ലാമിനേക്കുറിച്ച് പശ്ചാത്യര്‍ പലതും പറയുന്നുണ്ട്. പക്ഷെ ഞാന്‍ ഇവിടെ എഴുതിയത് ഇസ്ലാമിനേക്കുറിച്ച് അതിന്റെ സുവര്‍ണ്ണ കലഘട്ടത്തില്‍ പ്രശസ്ത ചിന്തകരും ശാസ്ത്രജ്ഞരും പറഞ്ഞ കാര്യങ്ങളാണ്. ഇന്നത്തെ ചില പ്രശസ്ത മുസ്ലിങ്ങളായ ഹുഡ്ഭോയിയും സലാമും ഒക്കെ പറയുന്നത് ജനങ്ങള്‍ നേരിട്ട് കേള്‍ക്കുന്നതുമാണ്. ജീവിക്കുന്ന പോത്തുകള്‍ക്കൊന്നും അത് മനസിലാക്കാനുള്ള ചിന്താശേഷിയില്ല . അത് കൊണ്ട് പോത്തുകളൊക്കെ പുല്ലും തിന്നു കാടിവെള്ളവും കുടിച്ച് ജീവിച്ചോളൂ. പോത്തു ജന്മത്തില്‍ നിന്നും പുറത്തു കടക്കണമെന്നുള്ളവര്‍ക്ക് അതാകാം. അതിനുള്ള ആഹ്വാനമാണ്‌ പുരോഗമന ചിന്താഗതിയുള്ള മുസ്ലിങ്ങള്‍ നടത്തുന്നതും.

Jack Rabbit said...

Kaalidaasan,
Hussain has given his judgment

Modern science is predominantly a war science and there is no need of planting modern science in the muslim world.

I amn't sure why he isn't (or is there already ?) fighting MES for starting science and engineering colleges. Or is there no problem with technology - fruit of modern science ?. Pornographic industry and terrorists are the early adopters of every technology.

kaalidaasan said...

സൈഫു,

ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞ ശാസ്ത്രജ്ഞനെ പീഢിപ്പിച്ചതിന്റെ മണ്ടത്തരം ക്രിസ്ത്യന്‍ പുരോഹിത മേധാവിത്തതിനു മനസിലായി. അതുകൊണ്ടാണവര്‍ അതിനു മനുഷ്യരാശിയോട് മാപ്പു ചോദിച്ചതും.

അതിന്റെ പരിഹാരമായിട്ട്, ഇന്ന് ശാസ്ത്രത്തിനു വളരാനുള്ള എല്ലാ സ്വാതന്ത്ര്യവുമവര്‍ അനുവദിക്കുന്നു. ഇന്ന് മനുഷ്യന്‍ നേടുന്ന ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ 99 ശതമാനവും ഇപ്പറഞ്ഞ ക്രൈസ്തവ രാജ്യങ്ങളിലാണ്. എണ്ണപ്പണം കുമിഞ്ഞുകൂടിയിട്ടും ഒറ്റ മുസ്ലിം രാജ്യത്തും ഒരു ചുക്കും നടക്കുന്നില്ല. അതിനു പണം മാത്രം പോര എന്നും കൂടി സൈഫുമാര്‍ മാനസിലാക്കണം. വേറെ എന്തു വേണമെന്നൊക്കെ ചിന്തശേഷിയുണ്ടെങ്കില്‍ മനസിലാക്കാം. ചിന്താശേഷി ഏഴാം നൂറ്റാണ്ടില്‍ പണയം വച്ചാല്‍ മനസിലാകില്ല.

മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന വിരലില്‍ എണ്ണാവുന്ന പ്രതിഭകള്‍ക്കൊന്നും വളരാനുള്ള സാഹചര്യം ഇസ്ലാമികലോകത്തില്ല എന്നത് ആര്‍ക്കും മനസിലാകുന്ന സത്യമാണ്. അതുകൊണ്ടാണവര്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ പോയി ഗവേഷണം നടത്തി പ്രതിഭ തെളിയിക്കേണ്ട ഗതികേടുള്ളതും. പോത്തു ജന്മങ്ങള്‍ക്കൊന്നും ഇത് മനസിലാകുമെന്നു തോന്നുന്നില്ല.

kaalidaasan said...

ബായന്‍,

മരണത്തോടെയാണ്‌ ജീവിതം തുടങ്ങുന്നതെന്നു വിശ്വസിക്കുന്ന ആര്‍ക്കും ഭൂമിയില്‍ ശാസ്ത്രം വളര്‍ത്താന്‍ ആകില്ല. അതുകൊണ്ടാണ്‌ ഭൂരിഭാഗം മുസ്ലിങ്ങളും ഇബാദത്ത് മാത്രം നടത്തി അത് മതി എന്ന് തീരുമാനിക്കുന്നതും. ശാസ്ത്ര സത്യങ്ങള്‍ മുഴുവന്‍ കുര്‍ആനില്‍ ഉണ്ടെന്നുള്ള മൂഢ വിശ്വാസത്തില്‍ ജീവിക്കാനാണവര്‍ക്ക് താല്‍പ്പര്യം. അരെങ്കിലും എന്തെങ്കിലും കണ്ടെത്തുമ്പോള്‍ അതിന്റെ ഉടമാവകാശം എട്ടുകാലി മമ്മൂഞ്ഞുകളേപ്പോലെ അവകാശപ്പെടാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. കുര്‍ആനില്‍ എല്ലാം പറഞ്ഞിട്ടുണ്ടെങ്കില്‍ അവയൊക്കെ കണ്ടെത്താന്‍ ഇവര്‍ക്കൊട്ടു തോന്നുകയുമില്ല. എന്നു മാത്രമല്ല അതിനുള്ള കഴിവും ഇവര്‍ക്ക് ഇല്ല.

kaalidaasan said...

Jack,

Hussein is an arrogant fraud. As per his assertions only Muslims know history. And his assertion is as if Pope is the leader of all Christians. That exposes his distorted knowledge about Christianity.

He claims that he is studying evolution for decades. And got his own conclusion. Still he is afraid to proclaim that. He may be reading books written by experts, who has knowledge about this idea. It is not called studying evolution. People with sense need not spend 18 years to read about evolution. There are thousands of people who study evolution. That is by going out into the wild jungles of Africa, America and Indonesia. They are studying about animal and plant species. Observing their behavior and characters and comparing with other species. For Hussein study means reading books written by experts. I really wonder where he has gone to study evolution.
And another stupidity is, ”the Muslim world is having an open mind towards evolution”. What is the fun in having an open mind? If he believes that Quran is perfect, he should be able to say evolution is right or wrong, as per Quranic tenets. There should only be one answer . Keeping an open mind is a cunning attitude. If the answer is right, then the creation myth of Quran falls flat. Along with that many other myths as well.

To kill a Golden Age of Muslim enlightenment Al Ghazali said the same words of Hussein. Ghazali then said, “Muslim world do not need the enlightenment of Greeks, Indians, Persians and others”. That stopped every development in Islamic world. Today modern Ghazali says the same. But shamelessly uses the computer and internet , which are the most important modern scientific innovations of today, to write and spread this stupidity as well. He is really a fraud.

His comments about Hoodbhoy is the hallmark of the so called mainstream Islamic experts . What Hoodbhoy says is, senseless for such creatures. Hussein proves that he is a specimen of that stupid creed.

sandu said...

മൂടി വയ്ക്കാന്‍ സ്രെമിച്ച യാഥാര്‍ത്ഥ്യങ്ങള്‍ .തുറന്നു കാട്ടുന്ന ദൈര്യ്തിനു നന്ദി .കമഴ്ത്തി വച്ച കുടങ്ങള്‍ കണ്ടു പകച്ചു നിക്കാറുണ്ട് .കാണരുത് കേള്‍ക്കരുത്‌ മിണ്ടരുത് എന്ന നിലയില്‍ വളരുകയും വളര്തപെടുകയും ചെയ്യുന്ന ശരാശരിയില്‍ ബിരുധമെടുത്തവന്‍ പോലും പെടും .

എന്തും ചെയ്യാം - സംശയം ഒഴികെ എന്തും ചെയ്യാതിരിക്കാം - വിശ്വാസത്തെ ചോദ്യം ചെയ്യല്‍ ഒഴികെ .

"The inhabitants of the earth are of two sorts: those with brains, but no religion, and those with religion, but no brains."

Baiju Elikkattoor said...

kaalidaasan,

this post is classic..!

Saifu.kcl said...

Muslims community eath condrys'l an scintific growth block akkiyathenn parayamo?..
Pne muslims verukuna binlaadane muslimsnte piradiyil kettivechath kandu.. Oru doubt.. Jorge bush kristhiani alle.. Adyaham ethralaksham muslimsne konnu ethrapere anaadarakki.. Ith krstiansnte sambavana alle.. Kurishu war nadathi ethrapere krstns kalapuriyelekk ayachu?? Ee alukal an verum self saftykk vendi ayudam edutha muslimsne parihasikkunnath... Allankilum urumb kaattam idunnathe evarkk kaanu..
Aana thoorunnath kaanilla...

kaalidaasan said...

സൈഫു,

മുസ്ലിം സമുദായം ശാസ്ത്ര മുന്നേറ്റം ബ്ളോക്കാക്കി എന്ന് ഞാന്‍ പറഞ്ഞോ? ഒരു സഹസ്രാബ്ദം മുന്നേ ശാസ്ത്ര മുന്നേറ്റം അവര്‍ സ്വയം കൊട്ടിയടക്കുകയാണു ചെയ്തത്. അല്‍ ഘസാലിയെ വിശേഷിപ്പിക്കുന്നത് മൊഹമ്മദിനു ശേഷം ഉണ്ടായ ഇസ്ലാമിന്റെ ഏറ്റവും വലിയ ചിന്തകന്‍ എന്നാണ്. അദ്ദേഹമാണ്, മുസ്ലിങ്ങളെ അന്ധകാരത്തിലേക്ക് തള്ളിവിട്ടതിന്റെ ഏക ഉത്തരവാദി. ഇസ്ലാമികലോകത്ത് എന്തെങ്കിലും ആരെങ്കിലും ബ്ളോക്കാക്കിയിട്ടുണ്ടെങ്കില്‍ അത് അല്‍
ഘസാലിയാണ്.

ചിന്തകനേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ പറയുന്നത് മുസ്ലിങ്ങള്‍ പിന്നാക്കം പോകുന്നതിന്റെ കാരണം പാശ്ചാത്യരാണെന്നാണ്. അത് ചരിത്രത്തേക്കുറിച്ചുള്ള അജ്ഞതയും. ഹുഡ്ഭോയിയേപ്പോലുള്ള ശാസ്ത്രജ്ഞര്‍ മുസ്ലിങ്ങള്‍ക്കു പറ്റിയ മണ്ടത്തരമൊക്കെ ശരിക്കും മനസിലാക്കിയ വ്യക്തിയാണ്. സ്വയം അവരോധിത ഇസ്ലാമിക ചിന്തകന്‍, ഹുസ്സൈന്‍ അദ്ദേഹത്തെ വിളിച്ചത് വിവരമില്ലാത്തവനും ചരിത്രത്തേക്കുറിച്ച് അജ്ഞനും എന്നും. പടിഞ്ഞാറിന്റെ ശാസ്ത്ര മുന്നേറ്റത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത് യുദ്ധ ശാസ്ത്രം എന്നുമാണ്. അത് മുസ്ലിങ്ങള്‍ക്കാവശ്യമില്ല എന്നും കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ പടിഞ്ഞാറിന്റെ ശാസ്ത്ര മുന്നേറ്റത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നതില്‍ ഒരു ഉളുപ്പുമില്ല ഈ അവസരവാദിക്ക്.

SMASH said...

പോസ്റ്റ്‌ കിടിലന്‍..

""മനുഷ്യരാശി ഇന്നു വരെ ഉണ്ടാക്കിയ നേട്ടങ്ങളില്‍ 99 ശതമാനവും കഴിഞ്ഞ നൂറ്റാണ്ടിലാണുണ്ടായത്. അതും പാശ്ചാത്യ ക്രൈസ്തവ രാജ്യങ്ങളിലും. ഇതൊക്കെ


ക്രിസ്ത്യാനികളുടെ നേട്ടങ്ങളായി അവര്‍ കൊണ്ടാടുന്നുമില്ല""

പക്ഷെ ഇങ്ങനെ കൊണ്ടാടുന്ന ചില അവന്മാര്‍ ഇങ്ങു കേരളത്തില്‍ ഉണ്ട്. അങ്ങനെ ഒരുവന്റെ വായ രണ്ടു ദിവസ്സം മുന്‍പ്‌ അടപ്പിച്ചതെ ഉള്ളു. പറഞ്ഞിട്ടു കാര്യമില്ല, നവോത്ഥാനത്തിന്റെയും, ഇരുണ്ട യുഗത്തിന്റെയും ചരിത്രമൊന്നും അറിയാത്തതിന്റെ പ്രശ്നമാ!

അനാര്യന്‍ said...

@SMASH:

"പക്ഷെ ഇങ്ങനെ കൊണ്ടാടുന്ന ചില അവന്മാര്‍ ഇങ്ങു കേരളത്തില്‍ ഉണ്ട്. അങ്ങനെ ഒരുവന്റെ വായ രണ്ടു ദിവസ്സം മുന്‍പ്‌ അടപ്പിച്ചതെ ഉള്ളു."

WHO IS THAT?

SMASH said...

എന്റെ ചില പരിചയക്കാരും ആള്‍ക്കാരും ഒക്കെ തന്നെ! ഇവിടുത്തെ സാദാ ക്രിസ്ത്യാനികള്‍ പലരും അത്തരം ധാരണ വച്ചു പുലര്‍ത്തുന്നവരാണ്.
ഏതോ ബൈബിള്‍ വചനം ഉദ്ദരിച്ച് .."ദാ ഈ വചനമാണ് ഇന്ന് കാണുന്നതൊക്കെ കണ്ടു പിടിക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് പ്രേരണയായത്" എന്ന് വെച്ചു കാച്ചിയ ദിവ്യനെ എനിക്കറിയാം.കേട്ടിരുന്ന യൂറോപ്യന്‍ പള്ളിചരിത്രവും, ലോകവിവരവും ഇല്ലാത്തവര്‍ അതൊക്കെ വിശ്വസിച്ചു.

vavvakkavu said...

മനുഷ്യനെ മനുഷ്യനായി കാണാതെ ഇസ്ലാമും ക്രിസ്ത്യാനിയും ഹിന്ദുവുമായും മാത്രം കാണുന്നവരെപ്പറ്റി എന്താണ് പറയാനാവുക. എന്നിട്ട് മനുഷ്യസ്നേഹ പ്രഘോഷണവും.

കല്‍ക്കി said...

ഇസ്‌ലാം എന്നു കേള്ക്കു മ്പോഴേക്കും അലര്‍ജ്ജി തോന്നുന്ന സങ്കുചിത മനസ്കരുടെ ഉള്ളിലേക്ക് എന്തെങ്കിലും കയറും എന്ന വിശ്വാസത്തിലല്ല ഈ കമന്‍റ്. മുന്‍‌വിധികള്‍ ഇല്ലാതെ നിഷ്പക്ഷമായി ചിന്തിക്കാന്‍ കഴിയുന്ന അല്പം ചില സഹൃദയരെങ്കിലും വായനക്കാരുടെ കൂട്ടത്തില്‍ ഉണ്ടാകും എന്ന വിശ്വാസത്തിലാണ്.

കാളിദാസന്‍ എഴുതിയതു മാത്രം വേദവാക്യം എന്നു കരുതി വിഴുങ്ങാതെ, 'ഇസ്‌ലാമിന്റെ സുവര്ണ്ണ കാലം' (Golden Age f Islam) എന്ന പ്രയോഗം ലോക ചരിത്രത്തില്‍ സ്ഥാനം പിടിച്ചത് എങ്ങനെ എന്ന് അന്വേഷണ ബുദ്ധിയോടെ അവലോകനം ചെയ്തു നോക്കാനെങ്കിലും റാഷണലിസ്റ്റുകള്‍ എന്നു സ്വയം അഭിമാനിക്കുന്ന കമന്റെഴുത്തുകാര്‍ തയ്യാറായെങ്കില്‍ നന്നായിരുന്നു.

"സംസ്കാരത്തിന്റെ ഏത് ഇളവ് കോലുവെച്ചു നോക്കിയാലും പൂജ്യത്തില് നില്ക്കുകയായിരുന്ന ഒരു നാടോടി സമൂഹത്തെയാണ് ഖുര്ആന്, കേവലം ഇരുപത്തി മൂന്നു വര്ഷം കൊണ്ട്, ഗ്രീക്ക് റോമന് സംസ്കാരങ്ങളെ വെല്ലുന്ന ഒരു സംകാരത്തിന്റെ പതാക വാഹകരാക്കിയത്." എന്ന് ഒരു ബ്ലൊഗില്‍ വന്ന കമന്റിചനെ വിമര്ശി്ച്ചു കൊണ്ട് കാളിദാന്‍ എഴുതുന്നു.

"ഇദ്ദേഹം ഉദ്ദേശിക്കുന്ന നാടോടി സമൂഹം പ്രാചീന അറേബ്യയില്‍ ജീവിച്ചിരുന്ന അറബികളാണെന്നത് സ്പഷ്ടമാണ്. ഈ കാട്ടറബികളെ ഇരുപത്തി മൂന്നു വര്ഷം കൊണ്ട്, ഗ്രീക്ക് റോമന്‍ സംസ്കാരങ്ങളെ വെല്ലുന്ന ഒരു സംസ്കാരത്തിന്റെ പതാക വാഹകരാക്കിയെന്നാണിദ്ദേഹം അവകാശപ്പെടുന്നത്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇത് ഒന്നു പരിശോധിച്ചുനോക്കാം."

കാളിദാസന്‍ ഇതു പരിശോധിക്കുന്നതിനു എത്രയോ മുമ്പ് തന്നെ മഹാന്മാരായ പലരും ഇക്കാര്യം പരിശോധൈച്ചു ബോധ്യം വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിനു ജവഹര്‍ലാല്‍ നെഹ്റു Glimpses of World History യില്‍ എഴുതുന്നതു നോക്കുക:

Islam was the new force or idea which woke up the Arabs and filled them with self-confidence and energy. This was a religion started by a new prophet, Mohammad, who was born in Mecca in 570 A.C

കല്‍ക്കി said...

തുടര്ന്ന് മുസ്‌ലിംകള്‍ ശാസ്ത്രത്ത്നു നല്കി,യ സംഭാവനയെക്കുറിച്ച് നെഹ്റു പറയുന്നു:

Among the ancients we do not find the scientific method in Egypt or China. or India. We find just a bit of it in old Greece. In Rome again it was absent. But the Arabs had this scientific spirit of inquiry, and so they may be considered the fathers of modern science.

മുസ്ലിംകളുടെ സഹിഷ്ണുതയെ നെഹ്രു പുകഴ്ത്തുന്നതു നോക്കുക:

They were a tolerant people and there are numerous instances of this toleration in religion. In Jerusalem the Khalifa Omar made a point of it. In Spain there was a large Christian population which had the fullest liberty of conscience. In India the Arabs never ruled except in Sindh, but there were frequent contacts, and the relations were friendly. Indeed, the most noticeable thing about this period of history is the contrast between the toleration of the Muslim Arab and the intolerance of the Christian in Europe.

കല്‍ക്കി said...

മുസ്ലിംകളുടെ സഹിഷ്ണുതയെ നെഹ്രു പുകഴ്ത്തുന്നതു നോക്കുക:

They were a tolerant people and there are numerous instances of this toleration in religion. In Jerusalem the Khalifa Omar made a point of it. In Spain there was a large Christian population which had the fullest liberty of conscience. In India the Arabs never ruled except in Sindh, but there were frequent contacts, and the relations were friendly. Indeed, the most noticeable thing about this period of history is the contrast between the toleration of the Muslim Arab and the intolerance of the Christian in Europe.

മുസ്‌ലിംകള്‍ കാണിച്ച ഈ സഹിഷ്ണുത കൊണ്ടാണ് കോപ്പര്‍ നിക്കസിനും ഗലീലിയോയ്ക്കും ഒന്നും സംഭവിച്ചത് Muhammad ibn Zakariya al-Razi യ്ക്കും
Abul ʿAla Al Marri യ്ക്കും സംഭവിക്കാതിരുന്നത്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതികിന്നു കൗതുകം എന്നു കവി പറഞ്ഞത് അന്വര്‍ഥമാക്കിക്കൊണ്ട്, വിക്കി നല്‍കിയ മുന്നൂറില്പരം മുസ്‌ലിം ശാസ്ത്രജ്ഞാന്മാരുടെ ലിസ്റ്റില്‍ നിന്ന് കാളിദാസന് ബോധിച്ച രണ്ടുമൂന്നു പേരെ മാത്രം തിരഞ്ഞ് പിടിച്ച് ഇസ്‌ളാമിക ശാസ്ത്രജ്ഞന്മാരായി അവതരിപ്പിച്ചതില്‍ നിന്നു തന്നെ കാളിദാസന്‍റെ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കാവുന്നതാണ്.

കല്‍ക്കി said...

നിരീശ്വര-നിര്‍മ്മത വാദക്കാര്‍ ലോകത്ത് വരുത്താന്‍ ഉദ്ദേശിക്കുന്ന സാംസ്കാരിക വിപ്ലവത്തിന്‍റെ സാമ്പിള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ്: മൂർത്തദൈവം, അമൂർത്തദൈവം

kaalidaasan said...

സ്മാഷ്,

സാദാ ക്രിസ്ത്യാനികള്‍ താങ്കള്‍ പറഞ്ഞപോലെ പറയുന്നുണ്ടാകാം. പക്ഷെ ഞാന്‍ ഇതുവരെ അങ്ങനെ കേട്ടിട്ടില്ല. ബ്ളോഗുകളില്‍ എഴുതുന്ന ക്രിസ്ത്യാനികള്‍ ആരും അങ്ങനെ അവകാശപ്പെട്ടത് വായിച്ചിട്ടില്ല. പൊതു വേദികളും ഒരു ക്രിസ്ത്യാനിയും അത് പറഞ്ഞതായും അറിയില്ല. പക്ഷെ മുസ്ലിങ്ങള്‍ പലരും ഇതവകാശപ്പെട്ടു കണ്ടിട്ടുണ്ട്. മുസ്ലിം നേതാക്കളില്‍ പലരുമിത് ചെയ്തിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും ഇ അഹമ്മദും ഇത് പറഞ്ഞത് അടുത്ത നാളുകളില്‍ വായിച്ചിട്ടുമുണ്ട്. പല മുസ്ലിങ്ങളുടെയും സമാനമായ അഭിപ്രായങ്ങള്‍ ബ്ളോഗുകളില്‍ ഇപ്പോഴുമുണ്ട്. ജി പി രാമചന്ദ്രനേപ്പൊലുള്ള അമുസ്ലിങ്ങളും കുഞ്ഞുമൊഹമ്മദിനേപ്പോലുള്ള കമ്യൂണിസ്റ്റു സഹയാത്രികരും ഇതേ ജനുസിലാണ്. ഇവര്‍ക്കൊക്കെ ചരിത്രത്തേക്കുറിച്ചുള്ള ധാരണ വികലമാണ്.

kaalidaasan said...

>>>>കാളിദാസന്‍ എഴുതിയതു മാത്രം വേദവാക്യം എന്നു കരുതി വിഴുങ്ങാതെ, 'ഇസ്‌ലാമിന്റെ സുവര്ണ്ണ കാലം' (Golden Age f Islam) എന്ന പ്രയോഗം ലോക ചരിത്രത്തില്‍ സ്ഥാനം പിടിച്ചത് എങ്ങനെ എന്ന് അന്വേഷണ ബുദ്ധിയോടെ അവലോകനം ചെയ്തു നോക്കാനെങ്കിലും റാഷണലിസ്റ്റുകള്‍ എന്നു സ്വയം അഭിമാനിക്കുന്ന കമന്റെഴുത്തുകാര്‍ തയ്യാറായെങ്കില്‍ നന്നായിരുന്നു.>>>>കല്‍ക്കി,

ഇസ്ലാമിന്റെ സ്വര്‍ണ്ണകാലം എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വാക്കാണ്. . അതിനെ കാളിദാസന്‍ നിഷേധിച്ചിട്ടില്ല. പക്ഷെ കല്‍ക്കിയേപ്പോലുള്ളവര്‍ക്ക് ആ വാക്കു മാത്രമേ അറിയൂ. അത് ചരിത്രത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട വാക്കാണ്. ആ സുവര്‍ണ്ണകാലത്തെ ചിന്തകരും ശസ്ത്രജ്ഞരും അവരുടെ ചിന്തയേയും വിലയിരുത്തലുകളേയും സ്വാധീനിച്ചത് എന്താണെന്ന് വളരെ വ്യക്തമായി എഴുതി വച്ചിട്ടുണ്ട്. അതാരും ശ്രദ്ധിച്ചിട്ടില്ല. ഒരന്വേഷണബുദ്ധിയുമില്ലാതെ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ മനസിലാകും അത് ഇസ്ലാമോ കുര്‍ആനോ ആയിരുന്നില്ല എന്ന്. അവരാരും ഒരിടത്തും എഴുതിയിട്ടില്ല ഇസ്ലാമില്‍ നിന്നാണു പ്രചോദനം ഉള്‍ക്കൊണ്ടതെന്ന്. അവരില്‍ പലരും ഇസ്ലാമിനേയും കുര്‍ആനെയും മൊഹമ്മദിനെയും അധിക്ഷേപിച്ചവരുമാണ്. പിന്നെങ്ങനെ ഇതിനെ ഇസ്ലമിന്റെ സുവര്‍ണ്ണ കാലം എന്നു വിശേഷിപ്പിക്കാന്‍ പറ്റും. നിഷ്പക്ഷമയി വേണ്ട, ഇസ്ലാമിക കാഴ്ചപ്പാടില്‍ നിന്നു പോലും ഈ കാലഘട്ടത്തെ ഇസ്ലാമിക യുഗമെന്നു പറയാനാകില്ല. മുസ്ലിം പേരുള്ള ചില ഖലീഫമാരായിരുന്നു ഭരണാധികാരികള്‍ എന്നതും പൈതൃകമായി കിട്ടിയ ഇസ്ലാമിക സാമ്രാജ്യത്തിലാണിവ ഉണ്ടായതെന്നും ഒഴിച്ചാല്‍, ഈ അവസ്ഥ ഇസ്ലാമിക വ്യവസ്ഥിതിയായിരുന്നു എന്ന് ഒരു നിഷ്പക്ഷ മതിക്കും അവകാശപ്പെടാന്‍ ആകില്ല. ഈ ഖലീഫമാരേക്കാളും അന്നത്തെ ചിന്തകരേക്കാളും കൂടുതല്‍ ഇസ്ലാമികതയുണ്ട് ബിന്‍ ലാദനിലും മറ്റ് ഇസ്ലാമിക ഭീകരരിലും. കുറഞ്ഞ പക്ഷം കുര്‍ആനില്‍ നിന്നും ഇസ്ലാമില്‍ നിന്നും മൊഹമ്മദില്‍ നിന്നുമാണവര്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നതെന്നെങ്കിലും പറയുന്നുണ്ട്.

ഇസ്ലാമിന്റെ ശൈശവ ദശയിലാണിതൊക്കെ നടന്നത്. മുസ്ലിങ്ങള്‍ക്ക് അറിയപ്പെടുന്നതോ അഭിമാനിക്കാവുന്നതോ ആയ ഒരു ചരിത്രമോ പൈതൃകമോ അന്നില്ലായിരുന്നു. പ്രചോദനം നല്‍കാന്‍ ആകൂക്കൂടി ഉണ്ടായിരുന്നത് കുര്‍ആന്‍ എന്ന പുസ്തകവും. പക്ഷെ താങ്കള്‍ വിശ്വസിക്കുന്നതുപോലെ കുര്‍ആന്‍ ദൈവികമായി സൃഷ്ടിക്കപ്പെട്ടതാണെന്നുള്ള മണ്ടന്‍ ചിന്തയൊന്നും അന്നത്തെ ഖലീഫമാര്‍ക്കോ രാജ സദസിലെ വിദഗ്ദ്ധര്‍ക്കോ ഇല്ലായിരുന്നു. മൊഹമ്മദിനെ താടി വച്ച ആട് എന്നാണ്, വിശേഷിപ്പിച്ചത്. കുര്‍ആന്‍ വയസികളായ ഭാര്യമാര്‍ മൊഹമ്മദിനോടു പറഞ്ഞ അമ്മൂമ്മക്കഥകളാണെന്നും. താങ്കള്‍ വിശ്വസിക്കുന്ന ഇസ്ലാം ഇതൊക്കെയാണോ കല്‍ക്കി? ഇതൊക്കെയാണെങ്കിലല്ലേ അതിനെ ഇസ്ലാമിന്റെ സുവര്‍ണ്ണ യുഗം എന്നു വിശേപ്പിക്കാനാകൂ?

kaalidaasan said...

>>>>>കാളിദാസന്‍ ഇതു പരിശോധിക്കുന്നതിനു എത്രയോ മുമ്പ് തന്നെ മഹാന്മാരായ പലരും ഇക്കാര്യം പരിശോധൈച്ചു ബോധ്യം വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിനു ജവഹര്‍ലാല്‍ നെഹ്റു Glimpses of World History യില്‍ എഴുതുന്നതു നോക്കുക:<<<<<


കല്‍ക്കി,

നെഹ്രു പരാമര്‍ശിക്കുന്ന യുഗം ശാസ്ത്രത്തിന്റെ സുവര്‍ണ്ണയുഗമായിരുന്നു എന്നതില്‍ എനിക്കോ മറ്റാര്‍ക്കെങ്കിലുമോ അഭിപ്രായ വ്യത്യാസമില്ല. ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ശാസ്ത്ര, തത്വ ചിന്താ രംഗത്ത് ഇത്രയേറേ പുരോഗമിച്ച മറ്റൊരു കാലം രേഖപ്പെടുത്തിയിട്ടുമില്ല.

നെഹ്രുവിനെ ഒരു ശാസ്ത്ര ചരിത്രകാരനായി ആരും കണക്കാക്കുന്നില്ല. അതുകൊണ്ട് ശാസ്ത്ര ചരിത്രത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ പൂര്‍ണ്ണമാണെന്നും ഞാന്‍ കരുതുന്നില്ല. മറ്റ് പലര്‍ക്കുമുള്ളതുപോലെ അദ്ദേഹം തെറ്റായ തരത്തില്‍ അക്കാലം ശരിയായ ഇസ്ലാമിക വിശ്വാസത്തിന്റെ കാലമാണെന്നു വിലയിരുത്തുന്നു.
അത് ശരിയായ ഇസ്ലാമിക വിശ്വാസത്തിന്റെ കാലമായിരുന്നില്ല എന്നാണു ഞാന്‍ പറഞ്ഞത്. അതിന്റെ കാരണങ്ങളും പറഞ്ഞു. കുര്‍ആന്‍ എഴുതപ്പെട്ടതാണ്, സൃഷ്ടിക്കപ്പെട്ടതല്ല എന്നായിരുന്നു അന്നത്തെ ഔദ്യോഗിക നിലപാട്. ഇതാണോ ഇസ്ലാമിന്റെ നിലപാട്?. അന്നത്തെ ഏറ്റവും പ്രധാന ചിന്തകനും ശാസ്ത്രജ്ഞനും ആയിരുന്ന അല്‍ റാസി പറഞ്ഞത് കുര്‍ആനേപ്പോലെ എത്ര പ്സുതകങ്ങള്‍ വേണമെങ്കിലും ആര്‍ക്കും എഴുതാം എന്നായിരുന്നു. ഇതാണോ ഇസ്ലാമിക നിലപാട്.?കുര്‍ആന്‍ പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങള്‍ എഴുതിയ വെറും നാടോടിക്കഥകളാണ്‌ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണോ ഇസ്ലാമിക നിലപാട്? വയസികളായ ഭാര്യമാര്‍ പറഞ്ഞുകൊടുത്ത അമ്മൂമ്മക്കഥകളാണു കുര്‍ആന്‍ എന്നു വരെ അദ്ദേഹം പറഞ്ഞു വച്ചു. ഇതാണോ ഇസ്ലാമിക നിലപാട്?ആണെന്നു കല്‍ക്കി പറയുകയാണെനില്‍ ഞാനും സമ്മതിക്കാം അത് ഇസ്ലാമിന്റെ സുവര്‍ണ്ണയുഗമായിരുന്നു എന്ന്.

kaalidaasan said...

>>>>>Islam was the new force or idea which woke up the Arabs and filled them with self-confidence and energy. This was a religion started by a new prophet, Mohammad, who was born in Mecca in 570 A.C >>>കല്‍ക്കി,

നെഹ്രുവിനെ അവസാന വാക്കായി എടുക്കുന്ന കല്‍ക്കിയോടൊരു ചോദ്യം. മൊഹമ്മദ് എന്ന ഒരു പുതിയ പ്രവാചകന്‍ തുടങ്ങിയ പുതിയ ഒരു മതമാണിസ്ലാം എന്നാണ്‌ നെഹ്രു എഴുതിയിരിക്കുന്നത്. ഇത് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?

kaalidaasan said...

>>>>>മുസ്‌ലിംകള്‍ കാണിച്ച ഈ സഹിഷ്ണുത കൊണ്ടാണ് കോപ്പര്‍ നിക്കസിനും ഗലീലിയോയ്ക്കും ഒന്നും സംഭവിച്ചത് Muhammad ibn Zakariya al-Razi യ്ക്കും
Abul ʿAla Al Marri യ്ക്കും സംഭവിക്കാതിരുന്നത്.>>>>>>കല്‍ക്കി,

താങ്കള്‍ വീണ്ടും കണ്ണടിച്ചിരുട്ടാക്കുന്നു. ഏതു മുസ്ലിം കാണിച്ച സഹിഷ്ണുതയേക്കുറിച്ചാണു കല്‍ക്കി പറയുന്നത്. ഏത് മുസ്ലിമാണ്, കുര്‍ആന്‍ ദൈവം ഇറക്കിയതല്ല ഭൂമിയില്‍ എഴുതിയ പുസ്തകമാണെനു വിശ്വസിക്കുന്നത്?

ഈ സുവര്‍ണ്ണയുഗത്തിന്റെ കാലത്തെ ഇസ്ലാമിക സാമ്രാജ്യത്തെ ഭരണാധികാരികളായ ഖലീഫമാരുടെ നിലപാട് ആയിരുന്നു എന്ന് കല്‍ക്കിക്കു മനസിലായിട്ടുണ്ടോ? ദൈവം ഇറക്കിയതല്ല കുര്‍ആന്‍ എന്നു വിശ്വസിക്കുന്നവരെ എന്നു മുതലാണ്‌ കല്‍ക്കി മുസ്ലിങ്ങള്‍ ആയി കണക്കാക്കിത്തുടങ്ങിയത്?

ഭൂമി പരന്നതാണെന്ന് ക്രിസ്ത്യനികളുടെ ദൈവമായ യേശു ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷെ ക്രൈസ്തവ സഭാ നേതാക്കളുടെ വിശ്വാസം അതായിരുന്നു. അതിനെതിരെ പുതിയ കണ്ടുപിടുത്തം കൊണ്ടു വന്ന ശാസ്ത്രജ്ഞരെ അവര്‍ പീഢിപ്പിച്ചു. അതു തന്നെ ഇസ്ലാമിന്റെ സുവര്‍ണ്ണ കാലത്തും നടന്നു. കുര്‍ആന്‍ ദൈവം ഇറക്കിയ ദിവ്യ വെളിപടുകളാണെന്നത് മുസ്ലിങ്ങളുടെ അടിസ്ഥാന വിശ്വസാമാണ്. കുര്‍ആനില്‍ അത് സംശയ രഹിതമായി എഴുതി വച്ചിട്ടുമുണ്ട്. പക്ഷെ അന്നത്തെ ഭരണ കര്‍ത്താക്കള്‍ അത് വിശ്വസിച്ചിരുന്നില്ല. കുര്‍ആന്‍ എഴുതപ്പെട്ട പുസ്തമാണെന്നവര്‍ വിശ്വസിച്ചു. അത് പ്രചരിപ്പിക്കുയും ചെയ്തു. അതിനെതിരെ നിലപാടെടുത്ത മുസ്ലിങ്ങളെ അവര്‍ പീഢിപ്പിച്ചു. ഭരണ നേതൃത്വത്തിന്റെ താല്‍പ്പര്യമാണ്‌ രണ്ടിടത്തും നടപ്പിലായത്. അല്‍ റാസിയും അല്‍ മാറിയും ഭരണ നേതൃത്വത്തിന്റെ അതേ നിലപാടു സ്വീകരിച്ചു. അതുകൊണ്ട് അവര്‍ പീഢിപ്പിക്കപ്പെട്ടില്ല.

കല്‍ക്കിയേപ്പോലുളവര്‍ക്ക് ഇത് മനസിലാകാത്തത് എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തുന്നു.

മൊഹമ്മദല്ല അവസാന പ്രവാചകന്‍ എന്ന നിലപാടുള്ള ഡോ. അബ്ദുസ് സലാമിനെ മുഖ്യധാരാ മുസ്ലിങ്ങളും പാകിസ്താനിലെ ഭരണ നേതൃത്വവും പീഢിപ്പിക്കുന്നത് നേരിട്ടറിവുള്ള കല്‍ക്കിയുടെ നിലപാട് എന്നെ ആശ്ചര്യപ്പെടുത്തുന്നു. . അബ്ദുസ് സലാമിനെ ഭരണ നേതൃത്വം പീഢിപ്പിക്കുന്നതിന്റെ അതേ കാരണമായിരുന്നു, ഗാലി ലെയോയെയും ബ്രൂണോയേയും അന്നത്തെ ഭരണ നേതൃത്വം പീഢിപ്പിച്ചതിനു പിന്നിലും. അവരുടെ നിലപാട് ശരിയോ തെറ്റോ എന്നതായിരുന്നില്ല വിഷയം. അത് ഭരണ നേതൃത്വത്തിന്‌ അംഗീകരിക്കാന്‍ ആയില്ല എന്നാണ്. സലാമിന്റെ നിലപാട് തെറ്റാണെന്നേതായാലും കല്‍ക്കി പറയില്ല എന്നെനിക്ക് ഉറപ്പുണ്ട്. സലാം ഇന്നത്തെ പാകിസ്താനി ഭരണ നേതാക്കളുടെ നിലപാടായ, മൊഹമ്മദണവസാന പ്രവാചകന്‍ എന്നു സമ്മതിച്ചാല്‍ ആരും അദ്ദേഹത്തെ പീഢിപ്പിക്കില്ല. അതേ Mutazilah കാലഘട്ടത്തിലും സംഭവിച്ചുള്ളു. Mutazilah നിലപാടിനു വിരുദ്ധമായ ആശയഗതികളുണ്ടായിരുന്നവര്‍ നിഷ്ടൂരമായി പീഢിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്‍ റാസിയും അല്‍ മാറിയും ആ നിലപാടുള്ളവരായിരുന്നതുകൊണ്ട് പീഢിപ്പിക്കപ്പെട്ടില്ല. .

kaalidaasan said...

>>>>>>ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതികിന്നു കൗതുകം എന്നു കവി പറഞ്ഞത് അന്വര്‍ഥമാക്കിക്കൊണ്ട്, വിക്കി നല്‍കിയ മുന്നൂറില്പരം മുസ്‌ലിം ശാസ്ത്രജ്ഞാന്മാരുടെ ലിസ്റ്റില്‍ നിന്ന് കാളിദാസന് ബോധിച്ച രണ്ടുമൂന്നു പേരെ മാത്രം തിരഞ്ഞ് പിടിച്ച് ഇസ്‌ളാമിക ശാസ്ത്രജ്ഞന്മാരായി അവതരിപ്പിച്ചതില്‍ നിന്നു തന്നെ കാളിദാസന്‍റെ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കാവുന്നതാണ്.>>>>>


300 ഒന്നുമല്ല ആയിരക്കണക്കിനുണ്ടായിരുന്നു ശാസ്ത്രജ്ഞരും ചിന്തകരും അധ്യാപകരും ഒക്കെയായി അന്നത്തെ ബഗ്ദാദില്‍. അവരില്‍ മുസ്ലിങ്ങളും,യഹൂദരും,ക്രിസ്ത്യാനികളും മതമില്ലാത്തവരും ഒക്കെയുണ്ടായിരുന്നു. പക്ഷെ അതല്ലല്ലോ ഞാന്‍ ഉന്നയിച്ച വിഷയം.


മൊഹമ്മദിന്റെ കാലത്തോ ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളിലോ ഇസ്ലാമിക സാമ്രാജ്യത്തില്‍ ഒരു പുരോഗതിയുമുണ്ടായിരുന്നില്ല. അന്നത്തെ അറബികള്‍ ഇന്നും അതേ തലത്തിലാണു ജീവിക്കുന്നത്. മൊഹമ്മദിന്റെ കാലത്തെ അറേബ്യയില്‍ നിന്നും ഇന്നുവരെ ഒരു ശാസ്ത്രജ്ഞനോ ചിന്തകനോ ഉണ്ടായിട്ടില്ല. അതാര്‍ക്കും നിഷേധിക്കാനാകാത്ത ചരിത്ര യതാര്‍ത്ഥ്യമാണ്. ചുറ്റുമുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കി ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാക്കിയതുകൊണ്ടാണ്, ഇവിടങ്ങളിലെ ആളുകള്‍ മുസ്ലിങ്ങളായതും അറബികളായി മാമോദീസ മുക്കപ്പെട്ടതും. ഇവരൊന്നും അറബികളോ മുസ്ലിങ്ങളോ ആയിരുന്നില്ലെങ്കിലും ഇതേ നേട്ടങ്ങള്‍ കൈവരിക്കുമായിരുന്നു. അതിന്റെ കാരണം ഇവര്‍ പ്രചോദനം ഉള്‍ക്കൊണ്ടത് കുര്‍ആനില്‍ നിന്നോ ഇസ്ലാമില്‍ നിന്നോ അല്ല.

ഭരണ നേതാക്കളുടെ നിലപാടുകളാണ്, ഏതു രാജ്യത്തേയും പുരോഗതിക്കു നിദാനം. ഹാരുണ്‍ അല്‍ റഷീദില്‍ തുടങ്ങി അല്‍ മുടാസിമില്‍ അവസാനിച്ച കാലഘട്ടത്തിലാണ്‌ സുവര്‍ണ്ണയുഗം ഉണ്ടായിരുന്നത്. അന്നത്തെ ഔദ്യോഗിക നിലപാട്, പരമ്പരാഗത ഇസ്ലാമിക നിലപാടായിരുന്നില്ല. കുര്‍അന്‍ ഒരു ദൈവവും ഇറക്കിയ ദിവ്യവെളിപാടല്ല, ഭൂമിയില്‍ എഴുതിയ പുസ്തകമാണ്‌ എന്നതായിരുന്നു അന്നത്തെ ഔദ്യോഗിക നിലപാട്. അതുകൊണ്ട് അതിനെ ഇസ്ലാമിന്റെ സുവര്‍ണ്ണയുഗം എന്നു വിളിക്കുന്നത് ശരിയല്ല എന്നാണു ഞാന്‍ പറഞ്ഞത്. അതിനു വേണ്ടി അന്നത്തെ ഖലീഫമാരുടെയും പ്രധാന ശസ്ത്രജ്ഞരുടെയും ചിന്തകരുടേയും അഭിപ്രയങ്ങളെ എടുത്തുമെഴുതി. എന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. സുവര്‍ണ്ണയുഗം താങ്കള്‍ വിശ്വസിക്കുന്ന ഇസ്ലാമിന്റെ യുഗമല്ല. ആണെന്നു പറഞ്ഞു പരത്തുന്ന ഇസ്ലാമിസ്റ്റുകളുടെ നിലപാടിനെ ഞാന്‍ എതിര്‍ക്കുന്നു.അതിനു വേണ്ടി കല്‍ക്കി ആപ്തവാക്യങ്ങളൊന്നും തെരഞ്ഞു കഷ്ടപ്പെടേണ്ട.

ഞാന്‍ പറഞ്ഞതിനെ സാധൂകരിക്കുന്നതാണ്, അല്‍ മുതവക്കീല്‍ എന്ന ഖലീഫ അധികാരം ഏറ്റെടുത്ത ശേഷം സംഭവിച്ചത്. അല്‍ ഘസാലി എന്ന യാഥാസ്ഥിതിക മുസ്ലിം ചിന്തകന്‍,Mutazilah നിലപാടിനെ പരാജയപ്പെടുത്തി അന്നുവരെ ഉണ്ടായ നേട്ടങ്ങളെ പുറകോട്ടടിപ്പിച്ച് ഇസ്ലാമിക ലോകത്തെ എല്ലാ പുരോഗതിയേയും ഒരു കറുത്ത തുണികൊണ്ടു മൂടി.ഘസാലിക്കു ശേഷം രണ്ടര നൂറ്റാണ്ടുകാലം ​ബാഗ്ദാദ് നിലനിന്നെങ്കിലും ശാസ്ത്രം അവിടെ ഒരിഞ്ചു പോലും മുന്നോട്ടു പോയില്ല.

മൊഹമ്മദിന്റെ കാലത്തുണ്ടായിരുന്ന അറബികളുടെ കാര്യം അതിലും കഷ്ടമാണ്. ഒരു നേട്ടവുമവര്‍ ഇന്നു വരെ ഉണ്ടാക്കിയിട്ടില്ല. എണ്ണപ്പണം കൊണ്ട് മറ്റുള്ളവരുടെ നേട്ടങ്ങള്‍ വിലക്കുവാങ്ങുന്നതല്ലാതെ.

ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ കല്‍ക്കിക്കതു തെളിയിക്കാം.

Deepu said...

@കല്‍ക്കി

"തുടര്ന്ന് മുസ്‌ലിംകള്‍ ശാസ്ത്രത്ത്നു നല്കി,യ സംഭാവനയെക്കുറിച്ച് നെഹ്റു പറയുന്നു"

ശാസ്ത്ര സംഭാവന നല്‍കിയ മുസ്ലിംങ്ങള്‍ എന്നു പറയുന്നവര്‍ ഒരിക്കലും യാഥാസ്ഥിതിക ഇസ്ലാമിനെ പ്രധിനിധീകരിക്കുന്നവരായിരുന്നില്ല, അതുകൊണ്ട് ശാസ്ത്രം വളര്‍ന്നു..ഇസ്ലാമില്‍ യഥാസ്ഥിതികര്‍ വീണ്ടും പിടിമുറുക്കിയപ്പോള്‍ സ്വതന്ത്രചിന്ത വറ്റി വരണ്ടു പോയി. ഗലീലിയോവിനോടും മറ്റും അവരുടെ മതം ചെയ്തതു തന്നെ മറ്റൊരു വിധത്തില്‍ ഇവിടെയും സംഭവിച്ചു. ക്രിസ്ത്യന്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞര്‍ മിക്കവരും ക്രൈസ്തവ യാഥാസ്ഥിതികത്വത്തെ പ്രധിനിധീകരിക്കുന്നവരായിരുന്നില്ല അതുകൊണ്ടു തന്നെ ക്രിസ്ത്യന്‍ ശാസ്ത്രം എന്ന് ആരും പറയാറില്ല. ന്യൂട്ടനെ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ എന്നേ പറയൂ, അല്ലാതെ ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്‍ എന്നാരും പറയാറില്ല, അദ്ദേഹത്തിന്റെ സംഭാവനകളെ ക്രിസ്ത്യാനികളുടെ സംഭാവന എന്നും ആരും പറയില്ല! ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതു വര്‍ഗ്ഗീയ തിമിരത്തിന്റെ ലക്ഷണമായി കണക്കാക്കാം!. ഇതു മറ്റെല്ലാവര്‍ക്കും ബാധകവുമാണ്‌.


ചുരുക്കി പറഞ്ഞാല്‍ ശാസ്ത്രം മുസ്ലിം ശാസ്ത്രം, ക്രിസ്ത്യന്‍ ശാസ്ത്രം, യഹൂദശാസ്ത്ര, ഹിന്ദു. etc എന്നൊന്നും ഇല്ല.

കല്‍ക്കി said...

ഈ വിഷയം ഇത്രയധികം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഒരു കാര്യമൊന്നുമില്ല. ശസ്ത്രത്തിന് മുസ്‌ലിംകള്‍ നല്കി്യ സംഭാവ ചരിത്രം അറിയുന്നവര്‍ക്ക് അന്യമല്ല. പില്ക്കാലത്ത് മുസ്‌ലിംകള്‍ ശാസ്ത്രരംഗത്ത് നിന്ന് ബഹുദൂരം പിന്നാക്കം പോയി എന്നയാഥാര്‍ഥ്യവും നിഷേധിക്കുന്നില്ല. മുസ്‌ലിം സമൂഹം യൂറോപ്പിനു നല്‍കിയ സംഭാവനകളിലേക്ക് മുസ്‌ലിം സമൂഹം യൂറോപ്പിനു നല്‍കിയ സംഭാവനകളിലേക്ക് കണ്ണോടിക്കുന്ന ആര്ക്കും ഇസ്ലാമിക സമൂഹം ലോകത്തിനു നല്കിലയ മഹത്തായ സംഭാവനകളെ നിഷേധിക്കാന്‍ കഴിയില്ല; ഇസ്‌ലാമിക വിരുദ്ധതയുടെ തിമിരം ബാധിച്ചവര്ക്കല്ലാതെ. അവര്‍ പ്രചോദനം ഉള്ക്കൊതണ്ടത് ഇസ്‌ലാമിക അധ്യാപനങ്ങളില്‍ നിന്നു തന്നെയായിരുന്നു.

വിശ്വാസപരമായ ഭിന്നതയുടെ പേരില്‍ മാത്രം പാക്കിസ്താനിലെ മുല്ലാക്കള്‍ ഡൊ. അബ്ദുസ്സലാമിനെ പീഡിപ്പിച്ചതിനെതിരെ ഞാന്‍ കണ്ണടയ്ക്കുകയല്ല. ഞാന്‍ പറഞ്ഞതും, സഹിഷ്ണുക്കള്‍ എന്നു നെഹ്റു വിശേഷിപ്പിച്ചതും ഈ മുസ്ലിംകളെക്കുറിച്ചല്ല. പൂര്‍‌വ്വകാല മുസ്‌ലിക്കളെപ്പോലെ തന്നെ ഡൊ. അബ്ദുസ്സലാമും ഇസ്‌ലാമില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് തന്നെയാണ് ശാസ്ത്ര രംഗത്ത് ഉന്നത വിജയം നേടിയത്; അല്ലാതെ താങ്കള്‍ പറയുന്നതുപോലെ ഖുര്‍‌ആനെയും ഇസ്ലാ മിനെയും തള്ളിക്കൊണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ കേള്ക്കുക:
Let me say at the outset that I am both a believer as well as a practising Muslim. I am a Muslim because I believe in the spiritual message of the Holy Quran. As a scientist, the Quran speaks to me in that it emphasises reflection on the Laws of Nature, with examples drawn from cosmology, physics, biology and medicine, as signs for all men. Thus
"Can they not look up to the clouds, how they are created; and to the Heaven how it is upraised; and the mountains how they are rooted, and to the earth how it is outspread ?" (88: 17) Islam and Science - Abdus Salam

ഇമാം ഗസ്സാലി (Ghazali) യുടെ യാഥാസ്ഥിതിക ചിന്തകളാണ് പില്‍ക്കാലത്ത് ബാഗ്ദാദില്‍ ശാസ്ത്രത്തിനു വിലങ്ങുതടിയായത് എന്ന കാളിദാസന്‍റെ പ്രസ്താവനയും വാസ്തവ വിരുദ്ധമാണെന്ന് ഇമാം ഗസ്സാലി (റഹ്) യെക്കുറിച്ച് വിക്കിപറയുന്നത് ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. താല്പ്പര്യമുള്ളവര്‍ ഇവിടെ ക്ലിക്കി വായിക്കുക.

കല്‍ക്കി said...

@ Deepu,

ശാസ്ത്രത്തിനു സംഭാവന നല്‍കിയ മുസ്‌ലിം ശാസ്ത്രജ്ഞന്മാരില്‍ ഭൂരിഭാഗവും ഇസ്‌ലാമിലും ഖു‌ര്‍‌ആനിലും വിശ്വസിക്കുന്നവരും ഇസ്‌ലാമിക ജീവിതം നയിച്ചവരും തന്നെയായിരുന്നു. കാളിദാസന്‍ ഇവിടെ എടുത്തുകാണിച്ച രണ്ടോ മൂന്നോ ശാസ്ത്രജ്ഞന്മാര്‍ മാത്രമല്ല ഉണ്ടായിരുന്നത്. Ibn-i-Sina (Avicenna), Ibn-al-Haitham, Al Biruni, തുടങ്ങി അനേകം പ്രഗല്‍ഭരായ ശാസ്ത്രജ്ഞന്മാര്‍ ആ സുവര്‍ണ്ണ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു. ഇവരാരും ഖുര്‍‌ആനെയോ പ്രവാചകനെയോ തള്ളിപ്പറഞ്ഞതായി ആരും ആക്ഷേപിച്ചിട്ടില്ല. വിക്കി നല്‍കിയ മുന്നോറോളം ഇസ്ലാമിക ശാസ്ത്രജ്ഞന്മാരുടെ ലിസ്റ്റ് ഇവിറ്റെ ക്ലിക്കി പരിശോധിക്കുക.

മുസ്ലിം ശാസ്ത്രം, ക്രിസ്ത്യന്‍ ശാസ്ത്രം, യഹൂദശാസ്ത്രം, ഹിന്ദുശാസ്ത്രംഎന്നൊന്നും ഇല്ല എന്നത് പൂര്‍ണ്ണമായും അംഗീകരിക്കുന്നു. മുസ്‌ലിം ശാസ്ത്രജ്ഞന്മാരാരും തന്നെ തങ്ങളുടെ ശാസ്ത്രം ഇസ്ലാമിക ശാസ്ത്രം ആണെന്ന് അവകാശപ്പെട്ടിട്ടുമില്ല. പക്ഷേ, മുസ്ലിംകള്‍ ശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ക്ക് നേരെ കണ്ണടച്ചുകൂടാ. എന്നുമാത്രമല്ല, നിഷ്പക്ഷമായി ചിന്തിക്കുന്ന ആരും തന്നെ നെഹ്റു പറഞ്ഞതുപോലെ Arabs had this scientific spirit of inquiry, and so they may be considered the fathers of modern science എന്നു സമ്മതിക്കും.

Deepu said...

അതെ എണ്ണപ്പണം കുമിഞ്ഞു കൂടിയിട്ടും സൗദിയില്‍ നിന്നും നല്ല ശാസ്ത്രപ്രതിഭകളോ ചിന്തകരോ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്‌? അഥവാ ഉണ്ടായാല്‍ തന്നെ അവര്‍ക്ക് അവിടെ നിന്നുകൊണ്ടു തന്നെ വളരാന്‍ കഴിയുമോ. അവര്‍ക്ക് അവിടെ തന്നെ വളരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുള്ള സമ്പത്തും, ആളുകളും ഇന്നവിടെയുണ്ട്, പക്ഷെ അതുകൊണ്ടായില്ലല്ലോ! പലരും(സൗദിയല്ല) ഇന്നത് തിരിച്ചറിഞ്ഞു കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നു തോന്നുന്നു, ഖത്തറിന്റെ(ശാസ്ത്രകാര്യങ്ങളിലല്ലെങ്കിലും) പല ലോക കായിക മാമാങ്കങ്ങള്‍ക്കും വേണ്ടിയുള്ള ശ്രമങ്ങളും വിജയങ്ങളും കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന് വിശ്വസിക്കാം. പക്ഷെ യഥാര്‍ഥ ഇസ്ലാമിന്റെ കാവല്‍ക്കാരൊക്കെ ഇത്തരം നീക്കങ്ങളെ എങ്ങനെ നേരിടും എന്ന് കാത്തിരുന്നു കാണാം. ഫുട്ബോള്‍ കളിക്കാന്‍ പാടില്ല, സിനിമ കാണാന്‍ പാടില്ല എന്നതൊക്കെയാണല്ലോ അവരില്‍ ചിലരുടെ നിലപാടുകള്‍.

കല്‍ക്കി said...

ഹാരുണ്‍ അല്‍ റഷീദില്‍ തുടങ്ങി അല്‍ മുടാസിമില്‍ അവസാനിച്ച കാലഘട്ടത്തിലാണ്‌ സുവര്‍ണ്ണയുഗം ഉണ്ടായിരുന്നത്. അന്നത്തെ ഔദ്യോഗിക നിലപാട്, പരമ്പരാഗത ഇസ്ലാമിക നിലപാടായിരുന്നില്ല. കുര്‍അന്‍ ഒരു ദൈവവും ഇറക്കിയ ദിവ്യവെളിപാടല്ല, ഭൂമിയില്‍ എഴുതിയ പുസ്തകമാണ്‌ എന്നതായിരുന്നു അന്നത്തെ ഔദ്യോഗിക നിലപാട്.

ഇതാണല്ലോ കാളിദാസന്‍റെ തുറുപ്പ് ചീട്ട്. "കുര്‍അന്‍ ഒരു ദൈവവും ഇറക്കിയ ദിവ്യവെളിപാടല്ല, ഭൂമിയില്‍ എഴുതിയ പുസ്തകമാണ്‌” എന്നതായിരുന്നു ഹാറൂന്‍ അല്‍ റഷീദു മുതല്‍ അല്‍ മുഅ്‌തസിം (Al-Mu'tasim) വരെയുള്ള അബ്ബാസിയാ ഖലീഫമാരുറ്റെ ഔദ്യോഗിക നിലപാട് എന്ന് കാളിദാസന്‍ തെളിയിക്കുക. എന്നിട്ടാകാം വാചോടാപം.

കല്‍ക്കി said...

വിശ്വാസപരമായ ഭിന്നതയുടെ പേരില്‍ മാത്രം പാക്കിസ്താനിലെ മുല്ലാക്കള്‍ ഡൊ. അബ്ദുസ്സലാമിനെ പീഡിപ്പിച്ചതിനെതിരെ ഞാന്‍ കണ്ണടയ്ക്കുകയല്ല. ഞാന്‍ പറഞ്ഞതും, സഹിഷ്ണുക്കള്‍ എന്നു നെഹ്റു വിശേഷിപ്പിച്ചതും ഈ മുസ്ലിംകളെക്കുറിച്ചല്ല. പൂര്‍‌വ്വകാല മുസ്‌ലിക്കളെപ്പോലെ തന്നെ ഡൊ. അബ്ദുസ്സലാമും ഇസ്‌ലാമില്‍ നിന്നു പ്രചോദനം ഉല്ക്കൊലണ്ട് തന്നെയാണ് ശാസ്ത്ര രംഗത്ത് ഉന്നത വിജയം നേടിയത്; അല്ലാതെ താങ്കള്‍ പറയുന്നതുപോലെ ഖുര്‍‌ആനെയും ഇസ്ലാ മിനെയും തള്ളിക്കൊണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെര തന്നെ വാക്കുകള്‍ കേള്ക്കു ക:
Let me say at the outset that I am both a believer as well as a practising Muslim. I am a Muslim because I believe in the spiritual message of the Holy Quran. As a scientist, the Quran speaks to me in that it emphasises reflection on the Laws of Nature, with examples drawn from cosmology, physics, biology and medicine, as signs for all men. Thus
"Can they not look up to the clouds, how they are created; and to the Heaven how it is upraised; and the mountains how they are rooted, and to the earth how it is outspread ?" (88: 17) Islam and Science - Abdus Salam

Deepu said...
This comment has been removed by the author.
Deepu said...

@കല്‍ക്കി

ക്രിസ്ത്യന്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞര്‍ മിക്കവരും ക്രൈസ്തവ യാഥാസ്ഥിതികത്വത്തെ പ്രധിനിധീകരിക്കുന്നവരായിരുന്നില്ല. പക്ഷെ അതില്‍ പലരും വിശ്വാസികളും ആയിരുന്നു. ന്യൂട്ടന്റെ കാര്യം തന്നെ എടുക്കാം, അദ്ദേഹം വിശ്വാസിയായിരുന്നു, വിശ്വാസത്തിനു വേണ്ടി ശാസ്ത്ര നിലപാടുകളില്‍ പല അഡ്ജസ്റ്റ്മെന്റുകള്‍ക്കും ശ്രമിച്ചിട്ടുണ്ട്. പക്ഷെ രാഷ്ട്രീയ മത നേതൃത്വത്തിന്റെ വിലക്കുകളൊന്നും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നിട്ടില്ല. മതത്തിന്റെ സ്വാധീനം രാഷ്ട്രീയത്തില്‍ നിന്നും വിമുക്തമായിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്, മാത്രമല്ല കത്തോലിക്ക മത നേതൃത്വത്തിന്റെ മാതിരിയുള്ള കടും പിടുത്തം പ്രൊട്ടസ്റ്റന്റ് ഇംഗ്ലണ്ടില്‍ കാര്യമായിരുന്നില്ല. ഇതേ ഇംഗ്ലണ്ടിലെ അവസ്ഥ തന്നെയായിരുന്നു ഈ പറഞ്ഞ "Mu'tazili" കാലഘട്ടത്തിലും ബാഗ്ദാദിലും മറ്റും ഉണ്ടായിരുന്നത്. ആ അവസ്ഥ ഇല്ലാതായപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയി.

ശാസ്ത്രം വളരാനാരംഭിച്ച പതിനാറും, പതിനേഴും നൂറ്റാണ്ടുകളിലെ ശാസ്ത്രജ്ഞരും ചിന്തകരും മിക്കവാറും, ക്രൈസ്തവ സമുദായാംഗങ്ങളും വിശ്വാസികളും ആയിരുന്നു. പക്ഷെ സ്വതന്ത്രമായി ചിന്തിച്ചവാരായിരുന്നു. ആ സ്വതന്ത്രചിന്ത തടസ്സമില്ലാതെ വളര്‍ന്നതു കൊണ്ടാണ്‌ ശാസ്ത്രം ഇന്നത്തെ നിലയില്‍ എത്തിയത്. പഴയ ഗ്രീസിലേയും, റോമിലേയും പിന്നെ മധ്യകാല ബാഗ്ദാദിലും ആ സ്വതന്ത്ര ചിന്ത അങ്ങനെ വളര്‍ന്നിരുന്നെങ്കില്‍ ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ഇന്ന് ഇതിലും വലുതാകുമായിരുന്നു. മതങ്ങളുടെ യാഥാസ്ഥിതിക പിടിമുറുക്കല്‍ തന്നെയാണ്‌ ഇവിടങ്ങളില്‍ അന്നു തടസ്സമായിരുന്നത്. യൂറോപ്പിലെ അടഞ്ഞുപോയ സ്വതന്ത്രചിന്ത നവോഥാനത്തിലൂടെ വീണ്ടും പൊട്ടിമുളച്ചു. അറേബ്യയില്‍ ഇനി അതിനായി ഒരു നവോഥാനം നടക്കേണ്ടതുണ്ട്. അത് പല അറബ് രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. യാഥാസ്ഥിതിക മതമൗലീകവാദികളുടെ പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ അതിനു കഴിയുമോ എന്നതാണ്‌ ഇനി അറിയേണ്ടത്.

kaalidaasan said...

>>>ഈബ്ന്-ഇ-ശിന (ആവികെന്ന), ഈബ്ന്-അല്-ഃഐതമ്, ആല്‍ ബ്ബിരുനി, തുടങ്ങി അനേകം പ്രഗല്‍ഭരായ ശാസ്ത്രജ്ഞന്മാര്‍ ആ സുവര്‍ണ്ണ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു. ഇവരാരും ഖുര്‍‌ആനെയോ പ്രവാചകനെയോ തള്ളിപ്പറഞ്ഞതായി ആരും ആക്ഷേപിച്ചിട്ടില്ല.>>>

കല്‍ക്കിക്ക് അങ്ങനെ വിശ്വസിക്കാം. പക്ഷെ അതല്ല സത്യം.


ഇബന്‍ സിനയെ അവിശ്വാസി എന്നാണ്‌ അല്‍ ഘസാലി വിശേഷിപ്പിച്ചത്. അതിന്റെ കാരണം ഇബന്‍ സിനയുടെ മൂന്നു നിലപാടുകളായിരുന്നു.

1. പ്രപഞ്ചം ആരും സൃഷ്ടിച്ചതല്ല. അത് അങ്ങനെ തന്നെ ഉണ്ടായിരുന്നു.

2. മനുഷ്യര്‍ക്ക് മരണാനന്തര ജീവിതമില്ല.

3. അള്ളാ എല്ലാ കാര്യങ്ങളുടെയും വിശദാംശങ്ങള്‍ അറിയുന്നില്ല. പൊതുവായ കാര്യങ്ങളേ അറിയുന്നുള്ളു.

ഇതൊന്നും കുര്‍ആനെയും പ്രവാചകനെയും തള്ളിപ്പറയുന്നതല്ല എന്നു കല്‍ക്കി വിശ്വസിച്ചോളൂ.

kaalidaasan said...

>>>>>ഇതാണല്ലോ കാളിദാസന്‍റെ തുറുപ്പ് ചീട്ട്. "കുര്‍അന്‍ ഒരു ദൈവവും ഇറക്കിയ ദിവ്യവെളിപാടല്ല, ഭൂമിയില്‍ എഴുതിയ പുസ്തകമാണ്‌” എന്നതായിരുന്നു ഹാറൂന്‍ അല്‍ റഷീദു മുതല്‍ അല്‍ മുഅ്‌തസിം (Al-Mu'tasim) വരെയുള്ള അബ്ബാസിയാ ഖലീഫമാരുറ്റെ ഔദ്യോഗിക നിലപാട് എന്ന് കാളിദാസന്‍ തെളിയിക്കുക. എന്നിട്ടാകാം വാചോടാപം.>>>>

അതിനുള്ള തെളിവല്ലേ കല്‍ക്കി ഞാന്‍ നിരത്തിയിരിക്കുന്നത്. Mutazilah എന്ന ലിങ്കില്‍ അതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അല്ലെങ്കില്‍ Mutazilah എന്ന് റ്റൈപ് ചെയ്ത് സേര്‍ച്ച് ചെയ്താല്‍ അതേക്കുറിച്ച് അനേകം ലേഖനങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതൊക്കെ വായിക്കുക. എന്നിട്ട് ഞാന്‍ പറഞ്ഞതല്ല ശരി എന്നു തെളിയിക്കുക.

Deepu said...

@കാളിദാസന്‍,

ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിസ്തൃതിയുടെ അങ്ങേ അറ്റത്തെയാണ്‌ മിക്ക സൈറ്റുകളിലും ഇസ്ലാമിക സുവര്‍ണ്ണ കാലഘട്ടമായി വിശേഷിപ്പിക്കുന്നത്. സ്പെയിനിനെ കീഴടക്കിയത് ഇതിലെ ഒരു പ്രധാന ഏടാണ്‌. ശാസ്ത്രത്തെ പറ്റി പറയുന്നുണ്ടെങ്കിലും ആ ശാസ്ത്രം ഇല്ലാതായിപ്പോയതെങ്ങനെ സെര്‍ച്ച് ചെയ്തിട്ട് കാണുന്നില്ല. ഖിലാഫത്തിന്റെ പതനത്തിനു കാരണം മംഗോളിയന്‍-തുര്‍ക്കിക്ക്-കൊളോണിയല്‍ ശക്തികളുടെ കടന്നുവരവാണ്‌. എന്നാല്‍ ഖിലാഫത്തിന്റെ ശക്തി ക്ഷയിക്കുന്നതിനും മുന്‍പേ തന്നെ ശാസ്ത്രത്തിന്റെ തകര്‍ച്ച ആരംഭിച്ചിരുന്നോ?

Nasiyansan said...

ക്രിസ്ത്യന്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞര്‍ മിക്കവരും ക്രൈസ്തവ യാഥാസ്ഥിതികത്വത്തെ പ്രധിനിധീകരിക്കുന്നവരായിരുന്നില്ല അതുകൊണ്ടു തന്നെ ക്രിസ്ത്യന്‍ ശാസ്ത്രം എന്ന് ആരും പറയാറില്ല.

ഇതോടൊപ്പം ക്രൈസ്തവ പുരോഹിതരായിരുന്ന കുറെ ശാസ്ത്രജരെക്കൂടി പരാമര്‍ശിക്കുന്നത് നല്ലതായിരിക്കും എന്ന് കരുതുന്നു...
സൂര്യകേന്ത്ര സിദ്ധാന്ത ത്തിന്റെ ഉപജ്ഞാതാവായ Nicolaus Copernicus ജനിതകശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ Gregor Mendel ബിഗ്‌ ബാംഗ് തീയറിയുടെ ഉപജ്ഞാതാവായ Georges Lemaître തുടങ്ങിയവരൊക്കെ ക്രൈസ്തവ പുരോഹിതരായിരുന്നു ..


http://en.wikipedia.org/wiki/List_of_Roman_Catholic_scientist-clerics
http://en.wikipedia.org/wiki/List_of_Jesuit_scientists

കല്‍ക്കി said...

ഇബന്‍ സിനയെ അവിശ്വാസി എന്നാണ്‌ അല്‍ ഘസാലി വിശേഷിപ്പിച്ചത്. അതിന്റെ കാരണം ഇബന്‍ സിനയുടെ മൂന്നു നിലപാടുകളായിരുന്നു.

പണ്ഡിതന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമല്ല ഞാന്‍ പറഞ്ഞത്. ഇസ്ലാമിക ചരിത്രത്തില്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ധാരാളം കാണാം. ഇബന്‍സിന സ്വയം ഖുര്‍‌ആനെയും പ്രവാചനേയും തള്ളിപ്പറഞ്ഞിരുന്നോ?

അതിനുള്ള തെളിവല്ലേ കല്‍ക്കി ഞാന്‍ നിരത്തിയിരിക്കുന്നത്.

'ഔദ്യോഗിക നിലപാട്' - ഇതിനുള്ള തെളിവാണ് കാളിദാസന്‍ തരേണ്ടത്. അരെങ്കിലും പറഞ്ഞാല്‍ അത് ഔദ്യോഗിക നിലപാട് ആകില്ല

കല്‍ക്കി said...

Nasiyansan,

മതത്തിന്‍റെ വക്താക്കള്‍ ശാസ്ത്രം കൈകാര്യം ചെയ്യുന്നു എന്നു കേള്‍ക്കുമ്പോഴേക്ക് നിരീശ്വര വാദികള്‍ക്ക് കലികയറും. ഇതൊരു തരം അസുഖമാണ്; മാറാന്‍ പ്രയാസമുള്ള അസുഖം.

Deepu said...

@Nasiyansan


""ഇതോടൊപ്പം ക്രൈസ്തവ പുരോഹിതരായിരുന്ന കുറെ ശാസ്ത്രജരെക്കൂടി പരാമര്‍ശിക്കുന്നത് നല്ലതായിരിക്കും എന്ന് കരുതുന്നു...
സൂര്യകേന്ത്ര സിദ്ധാന്ത ത്തിന്റെ ഉപജ്ഞാതാവായ Nicolaus Copernicus ജനിതകശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ Gregor Mendel ബിഗ്‌ ബാംഗ് തീയറിയുടെ ഉപജ്ഞാതാവായ Georges Lemaître തുടങ്ങിയവരൊക്കെ ക്രൈസ്തവ പുരോഹിതരായിരുന്നു""

ക്രൈസ്തവ യാഥാസ്ഥിതികത്വം എന്നുദ്ദേശിച്ചത്, സഭയുടെ എല്ലാ പഠിപ്പിക്കലുകളേയും ചോദ്യം ചെയ്യാതെ അതിനെ അനുകൂലിച്ചുകൊണ്ടും, ചോദ്യം ചെയ്യാതെയും, പിന്തുണച്ചുകൊണ്ടും ജീവിക്കുക എന്നതാണ്‌. യാഥാസ്ഥിതികം എന്നതു തന്നെ അതാണല്ലോ, പാരമ്പര്യത്തിലും വിശ്വാസത്തിലും, ഒന്നിലും മാറ്റം വരുത്താതെ പഴയ പടി നിലനിര്‍ത്തുക എന്നത്. കോപ്പര്‍നിക്കസ് എന്തായാലും മാറ്റം വേണമെന്ന് ചിന്തിച്ച വ്യക്തിയായിരുന്നല്ലോ, അതിനാല്‍ അദ്ദേഹം ഒരു യാഥാസ്ഥിതികനല്ല. ശാസ്ത്രവും മതവിശ്വാസവും തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോള്‍ മാത്രമെ ഇത്തരം പ്രശ്നങ്ങല്‍ ഉദിക്കുന്നുള്ളു. സ്വതന്ത്രചിന്ത മതത്തിനു കോടാലിയാകും എന്ന ഘട്ടത്തില്‍ മാത്രമേ മതം അതിനെ എതിര്‍ക്കൂ..ഗ്രിഗര്‍ മെന്റലിന്റെ ആശയങ്ങളുമായി അങ്ങനെ ഒരു ക്ലാഷ് മതത്തിന് ഉണ്ടായിരുന്നോ? ഇല്ലെങ്കില്‍ അതായിരിക്കാം അദ്ദേഹത്തിന് പുരോഹിതനായും ശാസ്ത്രജ്ഞനായും ഒരേ സമയം ഇരുന്നിരിക്കാന്‍ സാധിച്ചത്..Georges Lemaître, പുരോഹിതനായിരുന്നു, അതിലുപരി ശാസ്ത്രജ്ഞനായിരുന്നു, ബിഗ് ബാംഗിനെ പറ്റി ഗഹനമായ പഠനം നടത്തിയ ഇദ്ദേഹത്തിനു ഒരു തികഞ്ഞ ക്രൈസ്തവ വിശ്വാസിയായിരിക്കാന്‍ കഴിഞ്ഞിരുന്നോ എന്നറിയില്ല. അതേ പറ്റി കൂടുതലൊന്നും വായിച്ചിട്ടുമില്ല. പിന്നെ പുരോഹിതനായിരുന്നു എന്നു വച്ച് പൂര്‍ണ്ണ വിശ്വാസിയാകണം എന്നൊന്നും നിര്‍ബന്ധമില്ലല്ലോ!

പിന്നെ ഞാന്‍ മുകളില്‍ എഴുതിയത് "ക്രിസ്ത്യന്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞര്‍ മിക്കവരും" എന്നായിരുന്നു. എല്ലാവരും എന്നല്ല!

കല്‍ക്കി said...

ദീപു,
മുസ്‌ലിംകളുടെ ഇടയില്‍ നിന്ന് ശാസ്ത്രീയ വിജ്ഞാനം തിരോഭവിക്കാന്‍ ഉണ്ടായ കാരണമെന്താണെന്നത് അജ്ഞാതമാണ്. ഡൊക്ടര്‍ അബ്ദുസ്സലാം ഇതിനെക്കുറിച്ച് പറയുന്നത് നോക്കുക:
No one knows for certain why this happened. There were indeed external causes, like the devastation caused by the Mongol invasion. In my view however, the demise of living science within the Islamic commonwealth had started much earlier. It was due much more to internal causes -firstly, the inward-turning and the isolation of our scientific enterprise and secondly -and in the main -of active discouragement to innovation (taqlid). The later parts of the eleventh and early twelfth centuries in Islam (when this decline began) were periods of intense politically-motivated, sectarian, and religious strife. Even though a man like Imam Ghazali, writing around 1100 CE, could say "A grievous crime indeed against religion has been committed by a man who imagines that Islam is defended by the denial of the mathematical sciences, seeing that there is nothing in these sciences opposed to the truth of religion", the temper of the age had turned away from creative science, either to Sufism with its other worldliness or to a rigid orthodoxy with a lack of tolerance (taqlid) for innovation (ijtihad-), in all fields of learning - including the sciences.

Deepu said...

ദാ ഇതില്‍ തന്നെ അദ്ദേഹം പറയാതെ പറയുന്നുണ്ട് പ്രശ്നം എവിടെയായിരുന്നു എന്ന്...

"the inward-turning and the isolation of our scientific enterprise and secondly -and in the main -of active discouragement to innovation (taqlid).

TAQLID- എന്താണത്??????

പിന്നെ അദ്ദേഹം പറയുന്നു...
The later parts of the eleventh and early twelfth centuries in Islam (when this decline began) were periods of intense politically-motivated, sectarian, and religious strife

വെറുതെയല്ല അബ്ദസ് സലേമിനെ മതമൗലീകവാദികള്‍ ഗെറ്റ്-ഔട്ട് അടിച്ചത്...

സന്തോഷ്‌ said...

@ ദീപു

ബൈബിളിലെ സുവിശേഷങ്ങളില്‍ യേശു ക്രിസ്തു പറയുന്നതായ ഒരു വാക്യം ഇങ്ങനെയാണ്:

"സീസ്സറിനുള്ളത് സീസ്സറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക".

സീസ്സറിനെയും ദൈവത്തിനെയും കൂട്ടികുഴയ്ക്കാതെ ഇരുന്നാല്‍ ഒരേ സമയം തന്നെ ഒരു നല്ല ശാസ്ത്രജ്ഞനായും നല്ല ദൈവവിശ്വാസിയായും ജീവിക്കുവാന്‍ പ്രയാസമുണ്ടാവില്ല എന്നാണു എനിയ്ക്ക് തോന്നുന്നത്.

സന്തോഷ്‌ said...

ശാസ്ത്രസംബന്ധമായ വിഷയങ്ങളില്‍ ആരെങ്കിലും തങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി കണ്ടെത്തുന്നവയുടെ കാരണം അത് ബൈബിളില്‍ പണ്ടേ പറഞ്ഞത് കൊണ്ടാണെന്നും ആ കണ്ടെത്തലുകള്‍ നടത്തിയ വ്യക്തി ക്രിസ്തുമതവിശ്വാസി ആയതുകൊണ്ടാണ്‌ അങ്ങനെ കണ്ടെത്തുവാന്‍ സാധിച്ചത് എന്നും ഏതെങ്കിലും ക്രിസ്തുമത വിശ്വാസികള്‍ 'അവകാശപ്പെട്ടാല്‍' അടിയന്തിരമായി ചികിത്സ നല്‍കേണ്ടുന്ന രോഗികള്‍ ആണ് അത്തരം 'വിശ്വാസികള്‍' എന്നാണ് ഞാന്‍ വിശ്വസ്സിക്കുന്നത്.

(ഇത്തരം അവകാശവാദം നടത്തുന്നവര്‍ മനപൂര്‍വ്വം മറന്നുപോകുന്ന ഒരു കാര്യമാണ് ഏതെങ്കിലും പ്രത്യേക മതവിശ്വാസം ആണ് മനുഷ്യന്റെ ഇത്തരം കഴിവുകളുടെ മാനദന്ധം എങ്കില്‍ ലോകത്ത് ഇന്ന് അഞ്ചില്‍ ഒരാളെങ്കിലും ശാസ്ത്രജ്ഞന്‍ ആയേനെ. മതവിശ്വാസം അടിസ്ഥാനമാക്കി ബ്ലോഗ്‌ എഴുതുന്ന പലരും ദിവസ്സേനെയെന്നോണം പുതിയ പുതിയ ശാസ്ത്രസത്യങ്ങളുടെ കഥകള്‍ ബ്ലോഗില്‍ എഴുതിയേനെ).

മി | Mi said...

സന്തോഷ്, താങ്കളുടെ അവസാന കമന്റ് അഭിനന്ദനമര്‍ഹിക്കുന്നു.

Kalidasan,

Good work as always.. താങ്കളുടെ പോസ്റ്റുകള്‍ വായിക്കാന്‍ ഒരു പാടു പേരുണ്ടെന്ന് അറിയുക. വഴിതെറ്റിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം വേറെയാണ്.

അഭിമാനപൂര്‍വം ഇസ്ലാമില്‍ നിന്ന് പുറത്തു പോയ മറ്റൊരുവന്‍..

മി | Mi said...

ഫോളോ അപ്പ്

ലൂസിഫര്‍ said...

പടിഞ്ഞാറു ഉദിക്കാന്‍ പോകുന്ന, എല്ലാവരെയും ഒന്നായി കാണുന്ന സ്നേഹത്തിന്റെ മതത്തിന്റെ പുതിയ ഒരു വിശേഷം ഇതാ

http://www.channel4.com/news/hate-crime-investigation-into-threats-against-ahmadi-muslims

kaalidaasan said...

>>>>>'ഔദ്യോഗിക നിലപാട്' - ഇതിനുള്ള തെളിവാണ് കാളിദാസന്‍ തരേണ്ടത്. അരെങ്കിലും പറഞ്ഞാല്‍ അത് ഔദ്യോഗിക നിലപാട് ആകില്ല>>>>

കല്‍ക്കി,

ഇനിയിപ്പോള്‍ ഹാരൂണ്‍ അല്‍ റഷീദിനെയും, അല്‍ മമൂനെയും, അല്‍ മുടസിമിനെയും പുനര്‍ജ്ജിവിപ്പിച്ച് അവരുടെ ഔദ്യോഗിക നിലപാടറിയാന്‍ പ്രയസമാണ്. അവരേക്കുറിച്ച് എഴുതപ്പെട്ട ചരിത്രമേ എനിക്ക് അവലംബിക്കാന്‍ ആകൂ.

Mutazilah എന്താണെന്നതിനേക്കുറിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ടാണി ലിങ്കില്‍ ഉള്ളത്.

http://www.asiainstitute.unimelb.edu.au/people/staffproj/kamal/docs/mutazilah.pdf

ഇതും വിശ്വാസമാകുന്നില്ലെങ്കില്‍ ഞാനിക്കാര്യത്തില്‍ നിസഹായനാണു കല്‍ക്കി.

kaalidaasan said...

>>>>പണ്ഡിതന്മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമല്ല ഞാന്‍ പറഞ്ഞത്. ഇസ്ലാമിക ചരിത്രത്തില്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ധാരാളം കാണാം. ഇബന്‍സിന സ്വയം ഖുര്‍‌ആനെയും പ്രവാചനേയും തള്ളിപ്പറഞ്ഞിരുന്നോ?>>>>

കല്‍ക്കി,


ഇബന്‍ സിനയുടെ മുന്നു ഭിന്നാഭിപ്രായങ്ങളാണു ഞാന്‍ എഴുതിയത്. രണ്ട് ഇസ്ലാമിക പണ്ഡിതന്‍മാര്‍ തമ്മില്‍ കുര്‍ആനേ സംബ്നധിച്ച ഒരഭിപ്രായം ​ഭിന്നങ്ങളായിരുനു എന്നാണു ഞാനതില്‍ നിന്നും മനസിലാക്കുന്നത്. പ്രപഞ്ചം അള്ളാ സൃഷ്ടിച്ചതാണെന്നത് മുസ്ലിങ്ങളുടെ അടിസ്ഥാന വിശ്വാസമാണ്. അങ്ങനെ അല്ല എന്നാണ്‌ ഇബന്‍ സിന പറഞ്ഞത്. ഇത് കുര്‍ആനെ തള്ളിപ്പറഞ്ഞതാണോ പ്രവാചകനെ തള്ളിപറഞ്ഞതണോ അള്ളായെ തള്ളിപ്പറഞ്ഞതാണോ എന്നൊക്കെ കല്‍ക്കി സ്വയം തീരുമാനിക്കുക. ചിന്താശേഷി ഉണ്ടെങ്കില്‍.

ഇസ്ലാമിക ചരിത്രത്തില്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ധാരാളം ഉണ്ട്. ഇബന്‍ സിനക്ക് കുര്‍ആന്റെ പഠിപ്പിക്കലുകളില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായമുണ്ടായിരുന്നു എന്നാണു ഞാന്‍ പറഞ്ഞത്.

kaalidaasan said...

മി,

അഭിപ്രായത്തിനു നന്ദി.

kaalidaasan said...

>>>>മുസ്‌ലിംകളുടെ ഇടയില്‍ നിന്ന് ശാസ്ത്രീയ വിജ്ഞാനം തിരോഭവിക്കാന്‍ ഉണ്ടായ കാരണമെന്താണെന്നത് അജ്ഞാതമാണ്.>>>>

കല്‍ക്കി,

അജ്ഞാതമാണെന്ന് അബ്ദുസ് സലാം പറയുന്നതിനു വിശ്വാസ്യത പോരാ. ദീപു ഇവിടെ ചൂണ്ടിക്കാണിച്ചതുപോലെ സലാമിന്റെ വാക്കുകളില്‍ തന്നെ അതിന്റെ കാരണം ഒളിഞ്ഞിരിപ്പുണ്ട്.

കുര്‍ആനില്‍ പലതുമുണ്ടെന്ന് ഭൂതക്കണ്ണാടി വച്ച് തപ്പിപ്പിടിക്കുന്ന സമയത്ത് സ്വന്തം ചരിത്രത്തിലെ ഇതുപോലെ പ്രധാന സംഭവങ്ങളേക്കുറിച്ച് അന്വേഷിക്കയല്ലേ മുസ്ലിങ്ങള്‍ ചെയ്യേണ്ടത്?

kaalidaasan said...

>>>>എന്നാല്‍ ഖിലാഫത്തിന്റെ ശക്തി ക്ഷയിക്കുന്നതിനും മുന്‍പേ തന്നെ ശാസ്ത്രത്തിന്റെ തകര്‍ച്ച ആരംഭിച്ചിരുന്നോ?>>>


ദീപു,

തകര്‍ച്ചയല്ല. വളര്‍ച്ച മുരടിച്ചിരുന്നു. അല്‍ ഘസാലി ഇസ്ലാമിക തത്വ ചിന്തയില്‍ പിടിമുറുക്കിയപ്പോള്‍ രണ്ടു നൂറ്റാണ്ടു കൊണ്ട് നേടിയതിനെ പിന്നീട് മുന്നോട്ടു കൊണ്ടുപോകാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ഘസാലിയുടെ മേല്‍നോട്ടത്തില്‍ യാഥാസ്തിതികരായിരുന്നു പിന്നീട് കാര്യങ്ങള്‍ തീരുമാനിച്ചത്. അന്നത്തെ ഖലീഫ അല്‍ മുതവക്കീലും ശാസ്ത്ര പുരോഗതിയില്‍ യാതൊരു താല്‍പ്പര്യവും കാണിച്ചില്ല. പിന്നീടുള്ള രണ്ടു നൂറ്റാണ്ടു കാലം അവിടെ എല്ലാം നിശ്ചലമായിരുന്നു. ശാസ്ത്രജ്ഞരൊക്കെ സ്ഥലം വിട്ടു. കുര്‍ആന്റെ പഠനങ്ങള്‍ക്ക് അനുസരിച്ചുള്ള തത്വ ചിന്തയേ പ്രോത്സാഹിക്കപ്പെട്ടുള്ളു. ഇസ്ലാമിക സാമ്രാജ്യത്തിനുള്ളില്‍ അധികാര വടംവലിയും ഉപജാപങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നതിന്റെ ഇടയില്‍ ശാസ്ത്രത്തെ ആരും തിരിഞ്ഞു നോക്കിയില്ല. അങ്ങനെ അത് നിശ്ചലമായി. 1258 ലെ മംഗോളിയന്‍ ആക്രമണം ബാഗ്ദാദിനെ നശിപ്പിച്ചു. ഇസ്ലാമിക സാമ്രാജ്യം ചിഹ്നഭിന്നമായി.

ബാഗ്ദാദിലെ പുരോഗതിയുമായി തട്ടിച്ചു നോക്കിയാല്‍ സ്പെയിനിലെ പുരോഗതി നിസാരമായിരുന്നു. ബാഗ്ദാദ് നിലം പൊത്തുന്നതിനു മുന്നേ സ്പെയില്‍ മറ്റൊരു ഖാലിഫേറ്റ് സ്ഥാപിതമായിരുന്നു. യൂറോപ്പിലെ ക്രൈസ്തവ രാജ വംശം സ്പെയിന്‍ തിരികെ പിടിച്ച് അതവസാനിപ്പിച്ചു. ഇസ്ലാമിസ്റ്റുകള്‍ ഇതാണ്, അവരുടെ ശാസ്ത്രം ശക്തി ക്ഷയിച്ചതിന്റെ കാരണമായി ഉയര്‍ത്തിക്കാണിക്കുന്നത്. ഒരിക്കല്‍ ഒരിസ്ലാമിസ്റ്റ് അഭിപ്രായപ്പെട്ടതിങ്ങനെ. സ്പെയിന്‍ നഷ്ടപ്പെടാതിരുന്നെങ്കില്‍ വ്യവസായിക വിപ്ളവം ഇസ്ലാമിക ലോകത്ത് സംഭവിക്കുമായിരുന്നു.

kaalidaasan said...

നസിയാന്‍സന്‍,

പുരോഹിതരും സാധാരണക്കാരും അധ്യാപകരും ചിന്തകരുമൊക്കെ ചേര്‍ന്നാണ്, ശാസ്ത്രത്തെ മുന്നോട്ടു കൊണ്ടുപോയത്. പ്രാചീന കാലങ്ങളില്‍ പുരോഹിതര്‍ അതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

മുസ്ലിങ്ങള്‍ മാത്രമേ ഇസ്ലാമിക ശാസ്ത്രം എന്ന പേരു പറഞ്ഞുകേട്ടിട്ടുള്ളു.

Vanaran said...

സുഹൃത്തുക്കളെ,
മതവിശ്വാസിയായാലും, ശാസ്ട്രജ്ഞനായാലും, തങ്ങളുടെ ധാരനകളെക്കുരിച്ച്ചു നൂറു ശതമാനം വിശ്വാസവും മറുവശത്തെക്കുരിച്ച്ചു നൂറു ശതമാനം അവിശ്വാസവും ഉള്ളവര്‍ ഇല്ല. എല്ലാ ശാസ്ട്രഞ്ഞന്മാര്‍ക്കും അറിയാം ശാസ്ത്രത്തിന്റെ പരിമിതികള്‍. ശാസ്ത്രത്തില്‍ ഉത്തരങ്ങലെക്കലേറെ ചോദ്യങ്ങളാണ് ഇപ്പോഴും ശേഷിക്കുന്നതെന്ന് അവര്‍ അന്ഗീകരിക്കും. അതുകൊണ്ട് യുഗങ്ങളായി മതവും, തത്വശാസ്ത്രങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാറ്റിനെയും തള്ളിക്കളയാന്‍ ശാസ്ത്രഞ്ജന്മാര്‍ പറയില്ല. ശാസ്ത്രത്തിന്റെ പേരുപയോഗിക്കുന്ന മറ്റു അജെണ്ടക്കാര്‍ മാത്രമേ പറയൂ. അതുപോലെ താന്‍ തന്‍റെ മതത്തില്‍ പറഞ്ഞിരിക്കുന്നത് മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്ന് നടിക്കുന്നവര്‍ക്കു, ഉള്ളിന്റെ ഉള്ളില്‍ നിന്നറിയാം, തന്‍റെ ഗ്രന്ടങ്ങളില്‍ പറഞ്ഞിരിക്കുന്നതില്‍ കുറെയെങ്കിലും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്ന്. എന്നാല്‍ ഈ രണ്ടുകൂട്ടര്‍ക്കും തങ്ങളുടെ പ്രധാന പാതയെ തള്ളിക്കളയാനും വയ്യ. രണ്ടിലും overlaping and grey areas ധാരാളം ഉണ്ട്. അത് അന്ഗീകരിക്കുക. ശാസ്ത്രന്ജനും മതവിശ്വാസിയും തന്‍റെ വിശ്വാസത്തില്‍ നിന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്കായി, മറുവശത്തെ ആശ്രയിക്കുന്നു. അതില്‍ തെറ്റില്ല. സെമിടിക്‌ മതങ്ങളുടെ പ്രത്യേകതയായ exclusivism പ്രയോഗിക്കുമ്പോഴാനു അത് അന്ധകാരത്തിന് കാരണമാകുന്നത്. ഇസ്ലാമില്‍ എല്ലാമുണ്ട് എന്നുപറയുന്നത് അന്ധത. അതുപോലെ ശാസ്ത്രത്തില്‍ എല്ലാമുണ്ട് എന്ന് പറയുന്നതും അന്ധത. പുതിയ ലോകത്തില്‍ അംഗീകാരം ഉറപ്പിച്ചു നിരുത്തുന്നതിനായിട്ടാനെങ്കിലും, പണ്ട് അനഭിമതരായെക്കുമായിരുന്ന പല വൈജ്ഞാനികരെയും, ശാസ്ത്ര സത്യങ്ങളെയും അംഗീകരിക്കാന്‍ ഇന്ന് മതം തയ്യാറാവുന്നത് പുരോഗതിയുടെ ലക്ഷണം തന്നെ.

kaalidaasan said...

>>>>>>>>>>>എല്ലാ ശാസ്ട്രഞ്ഞന്മാര്‍ക്കും അറിയാം ശാസ്ത്രത്തിന്റെ പരിമിതികള്‍.<<<<

വാനരന്‍,

ഇതാണ്‌ പരമമായ സത്യം.


വിവേകമുള്ള ശാസ്ത്രജ്ഞനറിയാം ശാസ്ത്രത്തിന്റെ പരിമിതികള്‍. അതു പോലെ വിവേകമുള്ള മത വിശ്വാസികള്‍ക്കുമറിയാം വിശ്വാസത്തിന്റെ പരിമിതികള്‍. വിവേകമില്ലാത്തവര്‍ പറയും. ഓ ഇതൊക്കെ ഞങ്ങളുടെ പൊത്തകത്തില്‍ പണ്ടേ എഴുതി വച്ചിട്ടുണ്ട്.

കലിപ്പ് said...

അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമറിയാതെ വന്നപ്പോള്‍ മൊഹമ്മദ് പറഞ്ഞത്, അതൊക്കെ സ്വയം കണ്ടെത്താന്‍ അള്ളാ കല്പ്പിച്ചിരിക്കുന്നു എന്നാണ്‌.

ഇതാണ്‌ കുറാന്‍ ശാസ്ത്രാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതിന്‌ തെളിവായി പറയുന്നത്. കൂടുതല്‍ അറിവ് നേടുന്നവര്‍ക്കും ഗവേഷണം നടത്തുന്നവര്‍ക്കുമൊക്കെ സ്വര്‍ഗ്ഗത്തില്‍ പ്രത്യേക സൌകര്യങ്ങള്‍ വല്ലതും കിട്ടുമെന്ന് വല്ല വെളിപ്പെടുത്തലുമുണ്ടോ.. സ്വലാത്ത് പറയുന്നവര്‍ക്കും യുദ്ധം ചെയ്യുന്നവര്‍ക്കും നോമ്പ് പിടിക്കുന്നവര്‍ക്കുമൊക്കെ പ്രത്യേക ഓഫറുകള്‍ ഉണ്ടല്ലോ. നോബേല്‍ സമ്മാനം കിട്ടുന്നവര്‍ക്കും പോളിടെക്നിക്കില്‍ പഠിച്ചവര്‍ക്കുമൊക്കെ സ്വര്‍ഗ്ഗത്തില്‍ രണ്ട് പെണ്ണുങ്ങളെ കൂടുതല്‍ കിട്ടുമെന്ന് പറഞ്ഞിരുന്നെങ്കില്‍ കുറാന്‍ ശാസ്ത്രീയചിന്തയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് അംഗീകരിക്കാമായിരുന്നു.

O T: 'old wives tale' എന്നത് വയസ്സായ ഭാര്യമാര്‍ പറഞ്ഞ കഥ എന്നു തന്നെയാണോ അര്‍ഥം . ഇംഗ്ളീഷിലെ ഈ ശൈലീപ്രയോഗത്തിന്‌ മൊഹമ്മദിന്റെ വയസ്സായ ഭാര്യമാരുമായി എന്തെങ്കിലും ബന്ധമുണ്ടോ.. അതോ തമാശയ്ക്കു വേണ്ടി തനി പരിഭാഷ നടത്തിയതാണോ>>

kaalidaasan said...

കലിപ്പ്,

Old wives' tale എന്നത് ഇംഗ്ളീഷ് ഭാഷയിലെ ഒരു പ്രയോഗമാണ്. മലയാളത്തിലെ സമാനമായ പ്രയോഗം അമ്മൂമ്മക്കഥ എന്നു പറയാം.

വയസായ സ്ത്രീകള്‍ അന്ധവിശ്വാസത്തെയും ഐതീഹ്യങ്ങളെയും അടിസ്ഥനമാക്കി, പ്രചരിക്കുന്ന നാടോടിക്കഥകള്‍ പൊടിപ്പും തൊങ്ങലും ഒക്കെ ചേര്‍ത്ത് കൊച്ചു കുട്ടികളെ പറഞ്ഞു കേള്‍പ്പിക്കുന്ന കഥകള്‍ എന്നേ അതിനര്‍ത്ഥമുള്ളു.

മൊഹമ്മദിന്റെ ഭാര്യമാര്‍ എന്നു പ്രയോഗിച്ചത് തമശയായി തന്നെയാണ്.

ഇതിനു സമാനമായ ഒരു പുസ്തകം എന്ന വിലയേ അള്‍ റാസി കുര്‍ആനു നല്‍കിയുള്ളു.

ഒരുദാഹരണത്തിന്‌ കേരളത്തിലെ ചടയമംഗലം എന്ന സ്ഥലത്തോടനുബന്ധിച്ചുള്ള കഥയെടുക്കാം. ജഡായു സീതയെ അന്വേഷിച്ച് പോയപ്പോള്‍ വിശ്രമിച്ച സ്ഥലമാണതെന്ന ഒരൈതീഹ്യമുണ്ട്. ഇത് രാമായണകഥയെ അടിസ്ഥാനമാക്കിയുണ്ടായ ഒരു നാടോടിക്കഥയാണ്. ഇതു പോലെ ബൈബിളിനെയും തോറയേയും അടിസ്ഥാനമാക്കി പല നടോടിക്കഥകളും മധ്യ പൂര്‍വ്വദേശത്തു പ്രചരിച്ചിരുന്നു. ആ കഥകളില്‍ ചിലതൊക്കെ അള്ളാ പറഞ്ഞു കൊടുത്ത, യഹൂദരും ക്രിസ്ത്യാനികളും മാറ്റിക്കളഞ്ഞ ഭാഗങ്ങളാണെന്ന്, മൊഹമ്മദ് അറബികളെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഇതൊക്കെ മനസിലാക്കിയാണ്‌ ചിന്താശേഷിയുള്ള Mutazilah കാലഘട്ടത്തിലെ മുസ്ലിം ചിന്തകര്‍, കുര്‍ആന്‍ എഴുതപ്പെട്ടതാണ്, സൃഷ്ടിക്കപ്പെട്ടതല്ല എന്നു വിശ്വസിച്ചതും.

P. M. Pathrose said...

Did they really invent anything?

Vanaran said...

They are busy developing techniques to fill this world with tears and blood. Nobody should have any doubt that it will be "Golden age of Islam"

Read the mail jihadis sent after the latest attack in Varanasi.

http://www.scribd.com/doc/44866138/Indian-Mujahideen-7-Dec-2010-Email-2

സന്തോഷ്‌ said...

<><> ഒരുദാഹരണത്തിന്‌ കേരളത്തിലെ ചടയമംഗലം എന്ന സ്ഥലത്തോടനുബന്ധിച്ചുള്ള കഥയെടുക്കാം. ജഡായു സീതയെ അന്വേഷിച്ച് പോയപ്പോള്‍ വിശ്രമിച്ച സ്ഥലമാണതെന്ന ഒരൈതീഹ്യമുണ്ട്. ഇത് രാമായണകഥയെ അടിസ്ഥാനമാക്കിയുണ്ടായ ഒരു നാടോടിക്കഥയാണ്. <><>

ജഡായു സീതയെ രക്ഷിക്കുവാന്‍ പോയപ്പോള്‍ രാവണന്റെ ആക്രമണത്തില്‍ ചിറകുനഷ്ട്ടപ്പെട്ടു വീണ സ്ഥലം ആണ് ജടായുപാറ എന്ന് അറിയപ്പെടുന്നത്. ഐതീഹ്യം പറഞ്ഞു പറഞ്ഞു വരുമ്പോള്‍ ചില വ്യത്യാസങ്ങള്‍ ഒക്കെ സംഭവിക്കാം. കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപാറ ജടായു എന്ന പക്ഷിയുമായി ബന്ധപ്പെട്ടത് ആണ് എന്നുള്ളതല്ലാതെ ഏതു തരത്തില്‍ ആണ് ബന്ധമുള്ളത് എന്ന് ഒരുപക്ഷെ ഈ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്തവര്‍ക്ക് അറിയണം എന്നില്ല. കൂടുതല്‍ വായനയ്ക്ക് ഈ ലിങ്ക് ഉപകരിക്കും.

മുക്കുവന്‍ said...

വാനരാ.. ആ ലിങ്കിന്റെ ഹെഡിങ്ങ് കലക്കി... ഇന്‍ ദ നെയിം ഓഫ് അള്ളാ‍ാ... കൊല്ലൂ..കൊല്ലൂ..

കാവലാന്‍ said...

ചര്‍ച്ചനടക്കട്ടെ ഇത് ഒരു വെറും OT:-

സന്തോഷെ, ആ ലിങ്കു നോക്കിയപ്പോള്‍ തോന്നിയത് താമസിയാതെ ആ ഏരിയയില്‍ ഒരു ക്രഷര്‍ യൂണിറ്റ് വരാന്‍ സാധ്യതയുണ്ടെന്നാണ് അത്രയ്ക്കധികം കരിങ്കല്ലല്ലേ കുന്നുകുന്നായി കിടക്കുന്നത്!ചിറക് രാവണന്‍ അരിഞ്ഞെങ്കില്‍ ജഢായുവിന്റെ ഉടല് മെറ്റലും ബോള്‍ഡറുമാക്കാന്‍ സാധ്യതയുണ്ട് വരും തലമുറ.

P. M. Pathrose said...

Jatayu Mangalam -> Chadayamangalam

Let's make more such myths.

Kayamkulam <- Kayen kulam (Adaaminte makan kayen kuzhicha kulam)

Puthankurish <-Buddhan kurish (Buddhan kurishu varacha sthalam)


Kodungalloor <-Garudan kaal oor (Garudan kaal kuthiya sthalam)

Elappaara <-Eliya para (Eliya pravachakan irunna paara)

Kuttachira <- kuttoosan chira (Kuttoosanum Luttappiyum chernnu kettiya chira)
:-)

Baiju Elikkattoor said...

ഇസ്ലാമിന്റെ സുവര്‍ണ്ണകാലത്ത് നിന്നും വിഷയം ചടയമംഗലത്ത് എത്തി! പത്രോസേ ഒരു കോമഡി പോസ്റ്റു ഇടൂ. ഞങ്ങള്‍ വന്നു വായിച്ചു ചിരിക്കാം.

P. M. Pathrose said...

Verum sthala perukalkku krithrimam aaya Sanskrit origin undaakki Hindumatha vishvasavumayi bandham undennu varuthi theerkkanulla sramangale parihasichathaanu. Mukalil koduthirikkunnava vayich Baijuvinu parihasyamaayi thonniyenkil athu pole thanneyaanu ee 'Jadayu puranam' kelkumpol mattullavarkkum thonnuka. Athraye njanum uddheshichulloo. Pala enna sthalapperu undayath palazhi enna vaakkil ninnaanennu paranja mahaanmar vareyund. Athu potte ee Elikkaattoor enna peru vannath enganeyanennu ariyamo? Ganapathiyude vaahanamaaya eli orikkal addhehathodu pinangi oru kaattil poyi olichirunnu...

Baiju Elikkattoor said...

പത്രോസിനു നന്ദി. കാളിദാസന്‍ ക്ഷമിക്കുക.

P. M. Pathrose said...

Let's come back to the topic.

Wikipedia has a long list of Scientists and Mathematicians of old Arabia. But what did they really invent? What are the major scientific developments during this era? How did they help later scientific researches? Anybody has a clue?

SMASH said...

@Pathrose..

http://en.wikipedia.org/wiki/List_of_inventions_in_the_Caliphates

ഇതില്‍ തൊണ്ണൂറു ശതമാനവും 10, 11,12 നൂടാണ്ടുകളിലെതാണ്..അതിനു ശേഷം ബുദ്ധി മരവിച്ചോ എന്നറിയില്ല. ജപ്പാനും ജര്‍മ്മനിയും ഒക്കെ കാണിച്ചു തരുന്നതു പോലെ, ആരൊക്കെ ആക്രമിച്ചാലും, കീഴടക്കിയാലും ശരി ചിന്താകള്‍ക്ക് കൂച്ചുവിലങ്ങ് ഇല്ലാത്തിടത്തോളം കണ്ടു പിടുത്തങ്ങള്‍ തുടരും.അന്യ ചിന്തകളെയു ആശയങ്ങളെയും കൂച്ചുവിലങ്ങിട്ടു പൂട്ടിയാല്‍ ചിന്തശേഷി കരിഞ്ഞു പോവുക തന്നെ ചെയ്യും.

Rajiv said...

ശാസ്ത്രം മുഴുവന്‍ പൊതകത്തില്‍ ഉണ്ട് എന്ന് ആര് പറഞ്ഞാലും അതില്‍ പരം മണ്ടത്തരം വേറൊന്നുമില്ല.
ക്രിസ്ത്യാനികള്‍ക് പണ്ട് ഈ അസുഖം ഉണ്ടായിരുന്നു. അതിന്റെ മണ്ടത്തരം മനസിലാകി ഇപ്പോള്‍ സ്വയം അപഹാസ്യരാകുവാന്‍ ശ്രമിക്കാറില്ല. പക്ഷെ മിക്ക മുസ്ലിങ്ങളും ഇപ്പോളും വിശ്വസിക്കുന്നത് അങ്ങനെയാണ്.
കല്കി ബിഗ്‌ ബാന്ഗ് കുരാനില്‍ കണ്ടുപിടിച്ചതുപോലെ!! ഓര്‍കുമ്പോള്‍ ഇപ്പോള്‍ പോലും ചിരിക്കു വകനല്‍കുന്നു ആ തമാശ.!
ബോധാമില്ലാതവന്മാരുടെ ശാസ്ത്ര പര്യവേഷണം!
ബലിച്ചാല്‍ ബലിയുന്നതും ബലി വിട്ടാല്‍ ശുരുങ്ങുന്നതുമായ സാധനം കണ്ടുപിടിക്കുന്നതാണ് ഇവര്‍ക് ആകെ കിട്ടിയ ശാസ്ത്രീയ വിദ്യാഭ്യാസം എന്ന് തോന്നുന്നു!!

P. M. Pathrose said...

SMASH:

Thanks for the link.

RAJIV:

Such peoples are there in Hindu community also. See this blog:

http://paarthans.blogspot.com/2010/12/blog-post.html

kaalidaasan said...

ബൈജു,

പത്രോസ് പറഞ്ഞത് തമാശയാണെങ്കിലും പ്രസക്തമാണ്. സാമ്യമുള്ള പദങ്ങളെ ദുരുപയോഗം ചെയ്യുന്നത് അന്ധവിശ്വാസികളുടെ ഇടയില്‍ വ്യാപകമാണ്.

മുസ്ലിങ്ങളും അബ്രാഹമിന്റെ പൈതൃകം അവകാശപ്പെടുന്നത് ഇതു പോലെ ഒരു വളച്ചൊടിക്കല്‍ ഉപയോഗിച്ചാണ്. ബൈബിളിലെ ബെക്ക എന്ന ഒരു പരാമര്‍ശം ഇന്നത്തെ മെക്ക ആണെന്നാണവര്‍ പറഞ്ഞു പരത്തുന്നു. ടോളമി മകോറബ എന്നൊരു വാക്കുപയോഗിച്ചതുകൊണ്ട്, അതും മെക്കയാണെന്നു പറയുന്നു. ലെബനോനില്‍ ബെക്ക എന്ന ഒരു താഴ്വരയുണ്ട്. അതല്ലെ ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെക്കയോട് കൂടുതല്‍ സാമ്യമുള്ളതും അടുത്തുമെന്നൊനും ചോദിച്ചിട്ടു കാര്യമില്ല.

അറബിയില്‍ മെക്ക അറിയപ്പെടുന്നത് മക്ക അല്‍ മൊഖാറമ എന്നാണ്. രാമായണ കഥയില്‍ അയോധ്യയില്‍ നിന്നും ലങ്കയിലേക്ക് രാവണന്‍ സീതയുമായി പറന്നു എന്നാണല്ലോ അന്ധമായ വിശ്വാസം. അത് ഇന്നത്തെ അയോധ്യയും ഇന്നത്തെ ശ്രീലങ്കയുമാണെന്നു പറയുന്നത് വാസ്തവമെങ്കില്‍( കഥയില്‍ ചോദ്യമില്ലല്ലോ)അതൊരിക്കലും ചടയമംഗലത്തിനു മുകളില്‍ കൂടി ആവില്ല.

അതുപോലെ ഹെബ്രോനില്‍ ജീവിച്ച അബ്രാഹം 1000 കിലോമീറ്റര്‍ ദൂരെ മരുഭൂമിയുടെ നടുവിലുള്ള മെക്കയിലേക്ക് യാത്ര ചെയ്തു എന്നൊക്കെ പറയണമെങ്കില്‍ സാമാന്യം നല്ല വിവരക്കേടുണ്ടാകണം. മൊഹമ്മദ് പറഞ്ഞു പരത്തിയ ഒരു കഥയാണി ഹജ് ചരിത്രം. മൊഹമ്മദ് ജീവിച്ചിരുന്ന കാലത്തും അതിനും മുമ്പും അറേബ്യയില്‍ പ്രചരിച്ചിരുന്ന നടോടിക്കഥകളാണദ്ദേഹം കുര്‍ആന്‍ എന്നപേരല്‍ എഴുതപ്പെട്ട പുസ്തകത്തില്‍ ചേര്‍ത്തത്. അതൊക്കെ അന്നത്തെ ജനതക്കറിയാമായിരുന്നു. അതാണ്‌ Mutazilah കാലഘട്ടത്തിലെ പല മുസ്ലിം ചിന്തകരും എഴുതി വച്ചിട്ടുള്ളതും.

Deepu said...

മതം, ദൈവം, വേദപുസ്തകം,ആരാധന, ബലി, ഗോത്രം, യുദ്ധം എന്നിവയുമായി ബന്ധപ്പെട്ടല്ലാതെ യഥാര്‍ത്ഥ അറേബ്യയുടെ(Arabian mainland) ചരിത്രം ആര്‍ക്കെങ്കിലും വായിക്കാമോ? ആറാം നൂടാണ്ടിനു ശേഷം മതവുമായി ബന്ധപെടാത്ത ഏതെങ്കിലും ഒരു ചിന്തധാര അവിടെ വേര്പിടിച്ചിട്ടുണ്ടോ? മതമൌലികവാദികള്‍ അതിന് അനുവദിച്ചിട്ടുണ്ടോ? ശാസ്ത്രം? സാഹിത്യം? കല? തത്വചിന്ത?

MUST VISIT...
http://en.wikipedia.org/wiki/Art_in_Saudi_Arabia

അന്യ ചിന്തകളോട് അസഹിഷ്ണുതയും, ഭയവും പ്രകടിപ്പിക്കാന്‍ മാത്രം അറിയാവുന്ന ഒരു അറു പിന്തിരിപ്പന്‍ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകളെ മാത്രം പുല്‍കാന്‍ പറയുന്ന മതമൗലീകവാദികളുടെ കയ്യില്‍ നിന്നും ഇസ്ലാമിക ലോകത്തെ വിമുക്തമാക്കി ആ സുവര്‍ണ്ണ കാലഘട്ടത്തിലെ ഖലീഫമാരുടേതു പോലുള്ളവരുടേ കയ്യില്‍ എല്പ്പിക്കാനായി സമുദായത്തില്‍ വിപ്ലവം നടക്കേണ്ടിയിരിക്കുന്നു.....

Abhi said...

ഗംഭീരമായി.. കുറെ കാലമായി അറേബ്യ ചരിത്രം അറിയാത്ത അന്യമതക്കാരെ ഇവര്‍ മുസ്ലിം ശാസ്ത്രജന്മാരുടെ പേര് പറഞ്ഞു പറ്റിക്കുന്നു.ഒരിക്കല്‍ ഒരു മതമൌലികവാദി പൂജ്യം കണ്ടുപിടിച്ചതുപോലും അറബികലനെന്നു ചന്ദ്രിക ദിനപ്പത്രത്തില്‍ എഴുത്ത് അയക്കുകയുണ്ടായി. ഇന്ത്യക്കാരുടെ കണ്ടുപിടിത്തങ്ങളെ സായിപ്പന്മാര്‍ പുചിക്കുന്നതിനെ രോമാന്ച്ചതോടെ എടുത്തെഴുതിയ ഒരു ലേഖനം സുന്നി വോയ്സിലോ രിസാലയിലോ 8 -9 വര്ഷം മുന്പ് വായിക്കാനിടയായി. യദാര്‍ത്ഥത്തില്‍ ഇന്ത്യ , ചൈന, ഗ്രീസ്,മേസപ്പോട്ടോമിയ, ബാബിലോണിയ തുടങ്ങിയ സംസ്കാരങ്ങള്‍ കണ്ടുപിടിച്ചത് പഠിക്കുകയും പകര്‍ത്തുകയും മറ്റു പല രാജ്യത്തേക്കും എത്തിക്കുകടും ചെയ്തുവേന്നല്ലാതെ അറബികള്‍ ഒരു കണ്ടുപിടുത്തവും നടത്തിയിട്ടില്ല. സീറോ ,അല്കെമിസ്റ്റ് തുടങ്ങിയ പടങ്ങള്‍ പറഞ്ഞു ആളുകളെ പറ്റിക്കാന്‍ നടക്കുന്നവര്‍ ഇന്ന് അറബികള്‍ ശാസ്ത്രരന്ഗത്ത്‌ എവിടെയാണെന്ന് ഓര്‍ക്കുന്നത് നന്ന്. പണ്ടാതെക്കള്‍ സാദ്യതകള്‍ അവര്‍ക്ക് ഇന്നാണല്ലോ ഉള്ളത്. ഇഷ്ടം പോലെ പണം ചെലവാക്കാന്‍ ഉണ്ടായിട്ടും ലോകം മൊത്തം ഭീകര പ്രവര്‍ത്തനത്തെ സഹായിക്കാന്‍ ഉപയോഗിക്കുന്നു എന്നല്ലാതെ ഗവേഷണത്തിന് വേണ്ടി അഞ്ചു നയാ പൈസ ഉപയോഗിക്കുന്നുണ്ടോ? പിന്നെ അവരെ പറഞ്ഞിട്ടും കാര്യമില്ല. ബുദ്ധി അല്പം കുറവാണ് അറബികള്‍ക്ക് . നമ്മുടെ നാട്ടിലെ അറബ് വംശജരെ കണ്ടില്ലേ?

കാലം said...


ഇസ്ലാമിന്റെ സുവര്‍ണ്ണകാലവും ക്രൈസ്തവതയുടെ ഇരുണ്ട കാലവും

പാര്‍ത്ഥന്‍ said...

പത്രോസേ, നീയൊരു പാറ മാത്രമല്ല, ഒന്നൊന്നര പഹേനാണ്.
(ബ്രഹ്മാവിനെക്കൊണ്ട് ലോകത്തെ ഇനിയും സൃഷ്ടിക്കാൻ ഒരുപാട് പേർ പെടാപാ‍ട് പെടുന്നുണ്ട്.)

പാര്‍ത്ഥന്‍ said...

ഒരു പുരാണ കഥ (അതോ നാടോടിക്കഥയോ) പറയട്ടെ. കഥയായതുകൊണ്ട് ശാസ്ത്രീയമല്ല. പക്ഷെ, സംഗതി ആധുനികമാണ്.

അമൃത് കട്ടുതിന്ന സർപ്പത്തെ വിഷ്ണു ചക്രായുധം കൊണ്ട് രണ്ടായി മുറിച്ചു. അതിനുമുമ്പ് അമൃത് കഴിച്ചിരുന്നതുകൊണ്ട് അതിന് അമരത്വമുണ്ടായി. മുറിച്ചപ്പോൾ, തലയുടെ ഭാഗവും വാലിന്റെ ഭാഗവും പ്രപഞ്ചത്തിൽ പരസ്പരം പരസ്പരം കണ്ടുമുട്ടാനാവാതെ തിരിഞ്ഞുകൊണ്ടിരിക്കുന്നു. അത് രാഹുവും കേതുവും ആകുന്നു. തലഭാഗം ജൂതന്മാരെയും, വാൽഭാഗം ഇസ്ലാമിനെയും പ്രതിനിധീകരിക്കുന്നു. വാൽ വെറുതെ പിടക്കും, തല എപ്പോഴും ചിന്തയിലുമാകും. ഫലം ????
(പാർത്ഥനെതിരെ പടനയിക്കില്ലെന്നു വിശ്വസിക്കുന്നു. കഥമാത്രമായെടുക്കുക.)

nice said...

ഞാന്‍ 21 വറ്ഷം സൌദിയില്‍ ആയിരുന്നു.. അവിടുത്തെ അറബികള്‍ സാധാരണയായി പറയുന്ന ഒരു കാര്യം നമ്മള്‍ അല്ലാഹുവിനെ ആരാധിചു ഇരുന്നാല്‍ മതി.. നമ്മളുടെ ലെക്ഷ്യം പരലോകം ആണല്ലൊ.. ഇവിടെ നമ്മള്‍ക്കു വേന്ണ്ടതെല്ലാം അവിഷ്വാസികള്‍ ഉണ്ടാക്കിക്കൊള്ളും.. അവറ്ക്കു പരലോകം ഇല്ലല്ലോ എന്നാണു..

dooasis said...

ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ വായിച്ചിട്ട് തല കറങ്ങിപ്പോയി. പുസ്തകങ്ങളിലും മാഗസിനുഅകളിലും ഉള്ളതിലേറെ വിവരങ്ങള്‍ ബ്ലോഗിലാണുള്ളതെന്ന് തോന്നിപ്പോകുന്നു. (വസ്തുത അറിഞ്ഞു പറഞ്ഞതൊന്നുമല്ല.) എന്റെ മാമന്‍ ധാരാളം വായിക്കും. പുസ്തകങ്ങളുടെ വലിയ ഒരു ശേഖരം തന്നെയുണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍. ഇവിടെ കണ്ട ചര്‍ച്ചയെക്കുറിച്ച് പറഞ്ഞപ്പോള്‍ മാമന്‍ അയച്ചു തന്ന ഒരു ലിങ്ക് ഇവിടെ കൊടുക്കുന്നു. ഇവിടെ ഇതൊക്കെ വായിച്ചു തീര്‍ക്കാന്‍ ക്ഷമ കാണിക്കുന്ന ആരെങ്കിലും ഉണ്ടാകുമായിരിക്കും.

Islamic contributions to Medieval Europe

Contents

* 1 Transmission routes
* 2 Classical knowledge
* 3 Islamic sciences
o 3.1 Alchemy and chemistry
o 3.2 Astronomy and mathematics
o 3.3 Medicine
o 3.4 Physics
o 3.5 Other works
* 4 Islamic techniques
o 4.1 Arts
o 4.2 Writing: Western imitations of Arabic script
o 4.3 Architecture
o 4.4 Painting: Islamic carpets in European painting
o 4.5 Institutions
o 4.6 Music
o 4.7 Technology
* 5 Economics
* 6 Education
* 7 Law
* 8 Coinage
* 9 Literature
* 10 Philosophy
* 11 Also See
* 12 Vocabulary
* 13 Notes
* 14 References
* 15 External links

YUKTHI said...

in subair's blog

ശാസ്ത്രം മതം ഭൌതികവാദം

അനില്‍@ബ്ലോഗ് // anil said...

അന്നത്തെ ബഹളങ്ങൾക്കിടയിൽ ഇത് വിശദമായി വായിക്കാനൊത്തില്ല. രവിചന്ദ്രന്റെ ബ്ളോഗിൽ നിന്നും വീണ്ടും എത്തി.

Fascism Monitor said...

കാളിദാസന്‍,

ക്രിസ്ഥിയാനികള്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആണ് ഇന്നത്തെ കാലത്ത് എടുക്കുന്നു എന്നാ താങ്കളുടെ കമ്മന്റു കോളത്തിലെ പ്രസ്താവന താങ്കള്‍ പരിഹസിക്കുന്ന എട്ടുകാലി മംമൂഞ്ഞുകലായ ഇസ്ലാമിസ്റ്റുകളുടെ നിലവാരത്തിലേക്ക് താങ്കളെയും താഴ്ത്തുന്നു. അപ്പൊ പത്രമൊന്നും വായിക്കാറില്ലേ? ആഫ്രിക്കയില്‍ ഓരോ വര്‍ഷവും ലക്ഷങ്ങളാണ് AIDS വന്നു മരിക്കുന്നത് - കാരണം കോണ്ടം(നിരോധു) ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഉള്ള സഫയുടെയും വലിയ കുഞ്ഞാടിന്റെയും നിലപാടുകള്‍.
പിന്നെ കഴിഞ്ഞ വര്‍ഷത്തെ UNHDR റിപ്പോര്‍ട്ടു വായിച്ചാല്‍ അതില്‍ കാണും ജാതി വ്യവസ്ഥയുടെ ഈറ്റില്ലം ആയ ആര്‍ഷ ഫാരത സംസ്കാരക്കാരുടെ സാമൂഹ്യ സ്ഥിതി.
57 ഇസ്ലാമിക രാജ്യങ്ങളില്‍ 120 കോടിയോളം മുസ്ലീംകള്‍ ഉണ്ടെങ്കില്‍ വെറും ഒരൊറ്റ രാജ്യം - അതായത് ഇന്ത്യയില്‍ 85 കോടിയോളം ഹിന്ദുക്കളും. അവരില്‍ ഭൂരിഭാഗവും ചാതുര്‍വര്‍ണ്യത്തിന്റെയും മറ്റു അന്ധ വിശ്വാസത്തിന്റെയും തടവുകാര്‍ ആയി അതി ദാരിദ്ര്യത്തില്‍ ജീവിക്കുന്നു. നെഹ്രുവിനെപ്പോലത്തെ മനുഷ്യ സ്നേഹി ആദ്യത്തെ പ്രധാന മന്ത്രി ആയിട്ട് പോലും എന്തു കൊണ്ട് ഈ പരിതാപകരമായ സ്ഥിതി ഉണ്ടായി?
പാശ്ചാത്യ രാജ്യങ്ങളുടെ പുരോഗതിക്കു ക്രിസ്തു മതത്തിനു എട്ടുകാളി മംമൂഞ്ഞിനെക്കാള്‍ ബല്ല്യ ക്രെടിടു ഒന്നും അവകാശപ്പെടാന്‍ ഇല്ല. അത് കൊണ്ട് തന്നെ ആയിരിക്കും കുഞ്ഞാടുകള്‍ പണ്ട് അടിമകള്‍ ആക്കി വച്ചിരുന്ന ആഫ്രിക്കയിലും ഇന്ത്യയിലും വന്നു അന്ധ വിശ്വാസവും ആശയ പ്രചാരണവും നടത്തുന്നതും.

Mubarak said...

http://youtu.be/JLN2QbylUVo
sir..please see it if u can

Mubarak said...

please see it if u can
http://youtu.be/JLN2QbylUVo

Mubarak said...

http://youtu.be/JLN2QbylUVo
sir..please see it if u can

Mubarak said...

ഞാന്‍ 2012 ല്‍ എഞ്ചിനീയറിംഗ് പാസ്സായ ഒരു വ്യക്തിയാണ്ണ്‍,ഇടത്തരം ഇസ്ലാമിക കുടുംബത്തില്‍ ജനിച്ചു.എല്ലാ മതങ്ങളേയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു.
താങ്കള്‍ എയുതിയ ഇസ്ലാമിന്റെ സുവര്ണ്കാലം ബ്ലോഗ്‌ വായിച്ചു.ചില കാര്യങ്ങളെ അനുകുലിക്കുന്നു.
ഇംഗ്ളീഷുകാര് ലോകത്തിന്റെ പല ഭാഗത്തും അധിനിവേശം നടത്തി അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നു. അമേരിക്ക ക്യാനഡ, ഓസ്റ്റ്രേലിയ, ന്യൂ സിലാണ്ട് ഇന്നിവിടങ്ങളിലെ ഭാഷ ഇംഗ്ളീഷുമാക്കിയിരുന്നു. പക്ഷെ അവിടത്തുകാരെ ആരും ഇംഗ്ളീഷുകാര് എന്നു വിളിക്കാറില്ല, ഞാന്‍ ഇംഗ്ളീഷുകാര് എന്നാണ് വിളിച്ചുകേട്ടിടുള്ളത്,മലയാളം മത്ര്ഭാഷ അക്കിയവരെ മലയാളികള്‍ എന്നും അറബി മത്ര്ഭാഷ അക്കിയവരെ അറബികള്‍ എന്നും വിളിച്ചുകൂടെ.
മൊഹമ്മദിന്റെ കാലത്തുപോലം അറേബ്യയിലുണ്ടായിരുന്ന ഭൂരിഭാഗം കാട്ടറബികളും അന്ധകാരത്തില് ജീവിച്ചിരുന്നു, ശരിയാണ്,നബിയുടെ ഏകദേശം50 വയസ്സു വരെ.
ആദ്യത്തെ നാലു ഖലീഫമാര് മൊഹമ്മദിന്റെ ബന്ധുകളായിരുന്നു. അവരൊക്കെ വധിക്കപ്പെടുകയാണുണ്ടായത്.
അല്ലായിരുന്നു,ആദ്യ രണ്ടു ഖലീഫമാര് ബന്ധുകളലായിരുന്നു.ആദ്യ ഖലീഫയുടേത്‌ സ്വാഭാവിക മരണം ആയിരുന്നു.
താങ്കള്‍ നല്കിരയ വിവരണങ്ങള്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കാത്ത ആരോ എയുതിയതണ്ണ്‍,അവിടെയാണ്ണ്‍ താങ്കള്ക്്‍
തെറ്റുപറ്റിയത് എന്ന്‍ തോന്നുന്നു.
അസംബന്ധവും സ്ഥിരതയില്ലാത്തതുമായ നാടോടിക്കഥകളാണത്രേ കുര്ആന്, പരസ്പര വിരുദ്ധതയിലും അജ്ഞതയിലും കെട്ടിപ്പൊക്കിയ, വയസികളായ ഭാര്യമാര് പറഞ്ഞ അമൂമ്മക്കഥകള് ആണത്രെ കുര്ആന് എന്ന പുസ്തകത്തിന്റെ അടിസ്ഥാനംഖൂര്ആമന്‍ പരിഭാഷ അല്പമെങ്കിലും വായിച്ചിരുന്നെങ്കില്‍ എങ്ങനെ പറയാന്‍ ഒരിക്കലും കയില്ല .
[The views of Indian astrologers] have developed in a way which is different from those of our [Muslim] fellows; this is because unlike the scriptures revealed before it, the Qur'an does not articulate on this subject [of astronomy], or any other [field of] necessary [knowledge] any assertion that would require erratic interpretations in order to harmonize it with that which is known by necessity.
“രാത്രിയും അവര്ക്കൊsരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.
സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്വ്വ്ജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.
ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു”. ഖുര്ആനന്‍ 83.37-40
അറബിഅറിയുന്ന ഒരു പണ്ഡിതന്‍.ഖുര്ആാന്‍ astronomy പറഞ്ചിട്ടില്ലെന്ന്‍ എങ്ങിനെ പറയാനാകും

Mubarak said...

കുര്ആന് Revealed എന്ന ചിന്താഗതി മറ്റിവച്ചിട്ട്, Created എന്ന ചിന്താഗതി അവര് സ്വീകരിച്ചു
ഖൂര്ആരന്‍ ഒരു തവണ വയിച്ചവന്ന്‍ ഇത് വിശ്വാസിക്കനവില്ല,കാരണം എഴൂത്തും വായനയും അറിയാത്ത അന്ധകാരത്തില് ജീവിച്ചിരുന്ന അറബിക്ക് ഇവ പറയാനാവില്ല,ഖുര്ആനന്‍ നബി പറഞ്ചത് മറ്റുള്ളവര്‍ രേഗപെടുതിയതണ്ണ്‍.
മദ്യപാനത്തിലും കൂതാട്ടങ്ങളിലും ഉല്ലസിച്ചിരുന്ന ജനതയെ 23 വര്ഷംറ കൊണ്ട് സാക്ഷരരും സാംസ്‌കാരിക സമ്പന്നരും ആകി എന്ന്താണ്ണ്‍ നബിയുടെ മഹത്ഹം.അറിവിന് വില കല്പിച്ചു.ചൈനയില്‍ പോയെങ്കിലും അറിവ്‌ സ്വന്തമാക്കനമെന്നാണ്ണ്‍ നബി പറഞ്ചത്.പണ്ടിതര്ക്ക് ‌ വില കല്പിച്ചു
താങ്കള്‍ എയുതിയത്‌ പോലെ നൂറ്റാണ്ടുകള്ക്ക്ക‌ ശേഷമാണ്ണ്‍ അറേബിയയില്‍ ശാസ്ത്രം വളര്ന്ന്ത്. കാരണം അറബികള്ക്ക് ‌ ആദ്യം അക്ഷരങ്ങള്‍ പഠിക്കണമായിരുന്നു,പിന്നീട് അടിസ്ഥാനശാസ്ത്രം പഠിക്കണമായിരുന്നു.ഇവ തലമുറകളിലുഉടെ വളര്ന്നു വരികയോല്ലു.
ഖുറാനിലെ ആദ്യ വാക്യം “വായിക്കുക” എന്നതാണ്.
1258 ലെ മംഗോളിയന് ആക്രമണത്തില് ബാഗ്ദാദ് നഗരം നാമാവശേഷമായി. House of Wisdom ഉള്പ്പടെയുള്ള എല്ലാ ലൈബ്രറികളും അഗ്നിക്കിരയായി. അതിനു ശേഷം നൂറ്റാണ്ടുകളോളം ബാഗ്ദാദ് വിജനമായി കിടന്നു. ഇസ്ലാമിക ലോകം ഭരിച്ച ഖലീഫമാരോ സുല്ത്താന്മാരോ സുവര്ണ്ണയുഗം പുനഃസൃഷ്ടിക്കാന് തുനിഞ്ഞില്ല .
മദ്ധ്യകാലഘട്ടത്തിലെ ശാസ്ത്രവളര്ച്ചജയില്‍ ഇസ്ലാമിന് പങ്കുണ്ടെന്ന് പറയാന്‍ കാരണം മതമാണ്ണ്‍ അവരെ പഠിക്കാന്‍ പ്രേരിപ്പിച്ചത്‌ എന്നത് കൊണ്ടാണ്ണ്‍ .മറ്റൊരു മതത്തിനും ഇങ്ങനെയൊരുകാര്യം അവകാശപെടാന്‍ ആവുമെണ്ണ്‍ തോനുന്നില്ല .
പിന്നീട് ഇന്ത്യയിലും ചൈനയിലും ശാസ്ത്രം മുരടിച്ച പോലെ അവിടെയും ശാസ്ത്രം മുരിടിച്ചു ,കലാപങ്ങള്‍ കാരണമോ അറിവില്ലാത്ത രാജാക്കന്മാര്‍ കാരണമോ ആകാം അദ് .എനിക്കറിവില്ല.
ഇസ്ലാമിക സമൂഹം ഇന്നും ഉണര്ന്നിനട്ടില്ല ,കണ്ടുപിടുത്തങ്ങള്‍ ഖുര്ആാനിലുണ്ടോ എന്ന് നോക്കലാണ്ണ്‍ പ്രധാന വിനോദം .പക്ഷെ ഇതിന്റെണ പേരില്‍ ഇസ്ലാമിനെയോ നബിയെയോ കളിയാക്കുനത് ഒരിക്കലും നല്ലതല്ല.ആ സമൂഹത്തിന്റെി ഉയര്ച്ച്ക്ക് വേണ്ടി ചാന്‍ പ്രയത്നിക്കും എനിക്ക് ആവും വിധം . താങ്കള്ക്ക്ര നല്ലത് വരെട്ടെ
എന്ന്‍
ഒരു വിദ്യാര്ഥി്


kaalidaasan said...

മുബാറക്,

താങ്കള്‍ പരാമര്‍ശിച്ച പ്രഭാഷണത്തേപ്പറ്റിയുള്ള എന്റെ അഭിപ്രായം ഞാന്‍ എഴുതിയിട്ടുണ്ട്.

മറ്റ് കമന്റുകളേക്കുറിച്ചുള്ള അഭിപ്രയം പിന്നാലെ എഴുതാം. ഇപ്പോള്‍ അല്‍പ്പം തിരക്കിലാണ്.

kaalidaasan said...

>>>>പക്ഷെ അവിടത്തുകാരെ ആരും ഇംഗ്ളീഷുകാര് എന്നു വിളിക്കാറില്ല, ഞാന്‍ ഇംഗ്ളീഷുകാര് എന്നാണ് വിളിച്ചുകേട്ടിടുള്ളത്,മലയാളം മത്ര്ഭാഷ അക്കിയവരെ മലയാളികള്‍ എന്നും അറബി മത്ര്ഭാഷ അക്കിയവരെ അറബികള്‍ എന്നും വിളിച്ചുകൂടെ.<<<<

മുബാറക്ക്,

അമേരിക്കയിലെ ഇംഗ്ളീഷ് സംസാരിക്കുന്നവരെ അമേരിക്കക്കാര്‍ എന്നാണു വിളിക്കാറുള്ളത്. ഇംഗ്ളീഷുകാര്‍ എന്നു പറയുന്നത് ethic identity ഒരു ആണ്. അല്ലാതെ ഭാഷാപരമായ identity അല്ല. ഇംഗ്ളണ്ട് എന്ന ഭൂവിഭാഗത്തുനിന്നുള്ളവര്‍ എന്നു മാത്രമേ അതു കൊണ്ടുദ്ദേശിക്കുന്നുള്ളു.

പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ഡച്ചുകാര്‍ എന്നൊക്കെ പറയുമ്പോലെ, അറേബ്യയില്‍ നിന്നുള്ളവരെ മാത്രമേ അറബികള്‍ എന്നു വിളിക്കേണ്ടതുള്ളു.


ഇന്‍ഡ്യയിലെ നാഗലാണ്ടിലെ ഔദ്യോഗിക ഭാഷ ഇംഗ്ളീഷാണ്. എന്നു കരുതി അവരെ ആരും ഇംഗ്ളീഷുകാര്‍ എന്നു വിളിക്കില്ല. ഇന്‍ഡ്യക്കാര്‍ എന്നോ നാഗാസ് എന്നോ വിളിക്കും. അറബിഭാഷയുമായി യാതൊരു ബന്ധവുമില്ലാത്ത ആഫ്രിക്കയിലെയും  ഏഷ്യയിലെയും ജനങ്ങള്‍ അറബി ഭാഷ സ്വീകരിച്ചു അല്ലെങ്കില്‍ അവരില്‍ അടിച്ചേല്‍പ്പിച്ചു എന്നു കരുതി അവരൊക്കെ അറബികളാകില്ല.

kaalidaasan said...

>>>>"ആദ്യത്തെ നാലു ഖലീഫമാര് മൊഹമ്മദിന്റെ ബന്ധുകളായിരുന്നു. അവരൊക്കെ വധിക്കപ്പെടുകയാണുണ്ടായത്."


അല്ലായിരുന്നു,ആദ്യ രണ്ടു ഖലീഫമാര് ബന്ധുകളലായിരുന്നു.ആദ്യ ഖലീഫയുടേത്‌ സ്വാഭാവിക മരണം ആയിരുന്നു.
താങ്കള്‍ നല്കിരയ വിവരണങ്ങള്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കാത്ത ആരോ എയുതിയതണ്ണ്‍,അവിടെയാണ്ണ്‍ താങ്കള്ക്്‍
തെറ്റുപറ്റിയത് എന്ന്‍ തോന്നുന്നു.<<<<


മുബാറക്ക്,

ഇല്ല മുബാറക്ക്. എനിക്കു തെറ്റു പറ്റിയില്ല. ആദ്യ രണ്ട് ഖലീഫമാരും ഭാര്യാപിതാക്കളും. അതു കഴിഞ്ഞുള്ള രണ്ട് ഖലീഫമാരും മരുമക്കളും ആയിരുന്നു.


Abu Bakr

Abū Bakr as-Șiddīq (Arabic: أبو بكر الصديق) was a senior companion (Sahabi) and the father-in-law of the Islamic prophet Muhammad.


Umar
Hafsa was the daughter of Umar.
In A.D. 625 Hafsa was married to the Holy Prophet that elevated the status of Umar and brought him at par with Abu Bakr, as both of them enjoyed the unique privilege of being the fathers-in-law of the Holy Prophet

uthman

After the Battle of Uhud Uthman married Muhammad's second daughter, Umm Kulthum bint Muhammad.

Ali

Ali was also the cousin and son-in-law of Islamic prophet Muhammad, ruling over the Islamic Caliphate from 656 to 661,

അബുബക്കറിന്റെ മരണം വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചായിരുന്നു എന്നു പറയപ്പെടുന്നു. മൊഹമ്മദിനു സംഭവിച്ചതുപോലെ.

Abu Bakr

Death

On 23 August 634, Abu Bakr fell sick and did not recover due to his old age. There are two accounts about the sickness of Abu Bakr. One account states that 8 August 634 was a cold day and when Abu Bakr took a bath, he caught a chill. Another account indicates that, about a year before, along with some other companions, Harith bin Kaladah and Attab bin Usaid, he had eaten some poisoned food which did not affect him for a year.

മറ്റ് മൂന്നു ഖലീഫമാരെയും ശത്രുക്കള്‍ ആയുധം കൊണ്ട് വധിക്കുകയാണുണ്ടായത്.

kaalidaasan said...

>>>>“രാത്രിയും അവര്ക്കൊsരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.
സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്വ്വ്ജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.
ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു”. ഖുര്ആനന്‍ 83.37-40
അറബിഅറിയുന്ന ഒരു പണ്ഡിതന്‍.ഖുര്ആാന്‍ astronomy പറഞ്ചിട്ടില്ലെന്ന്‍ എങ്ങിനെ പറയാനാകും<<<<


മുബാറക്ക്,

ഇത് പറയാന്‍ ഒരസ്റ്റ്രോണമിയും പഠിക്കേണ്ട. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഇരുട്ടാകുന്നു എന്നും രാത്രി ചന്ദ്രന്‍ വെളിച്ചം തരുന്നു എന്നും ഏത് കൊച്ചുകുട്ടിക്കുമറിയാം. സൂര്യന്‍ കിഴക്കു നിന്നും പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നു എന്നാണ്, എല്ലാ മനുഷ്യരും കണ്ണുകൊണ്ട് കാണുന്നത്. സൂര്യനും ചന്ദ്രനും ഏപ്പോഴും എതിര്‍ദിശയിലാണെന്നും എല്ലാവര്‍ക്കും അറിയുന്ന സത്യങ്ങളാണ്. സൂര്യന്‍ ഒരു നിശ്ചിത ഭ്രമണ പഥത്തില്‍ നീന്തുന്നില്ല. അത് വെറും ഒരു തോന്നലാണ്. നിശ്ചിത ഭ്രമണ പഥത്തില്‍ നീന്തുന്നത് ഭൂമിയാണ്. ഭൂമി നീന്തുന്നുണ്ട് എന്ന ഒരു പരാമര്‍ശവും കുര്‍ആനില്‍ ഇല്ല.

അക്കാലാത്ത് ജീവിച്ചിരുന്ന ഏത് സാധാരണക്കാരനും മനസിലാക്കിയിരുന്നത് മാത്രമേ മൊഹമ്മദും മനസിലക്കിയിരുന്നുള്ളു.

ഇതൊക്കെ അള്ളാ പറഞ്ഞറ്റാണെന്നല്ലേ താങ്കള്‍ വിശ്വസിക്കുന്നത്. രാത്രിയും പകലും ഭൂമിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് തോന്നുന്നതാണ്. സൌരയൂധത്തിനു പുറത്തുള്ള ഓരാള്‍ക്ക് രാത്രിയും പകലുമില്ല. കുര്‍ആനിലെ അള്ള ഭൂമിയില്‍ ഇരുന്നു കണ്ട കാഴ്ച്ചകളാണ്, കുര്‍ആനിലുള്ളത്. അത് മൊഹമ്മദല്ലാതെ വേറെയാരുമല്ല.

kaalidaasan said...

>>>>ഖൂര്ആരന്‍ ഒരു തവണ വയിച്ചവന്ന്‍ ഇത് വിശ്വാസിക്കനവില്ല,കാരണം എഴൂത്തും വായനയും അറിയാത്ത അന്ധകാരത്തില് ജീവിച്ചിരുന്ന അറബിക്ക് ഇവ പറയാനാവില്ല,<<<<

മുബാറക്ക്,

എഴുത്തും വായനയുമറിയാന്‍ വയ്യാത്ത അറബി എന്നത് മൊഹമ്മദിന്, അമാനുഷ ഭാവം നല്‍കാന്‍ ഉണ്ടാക്കിയ കെട്ടുകഥയായേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.

അതി സമര്‍ദ്ധനായ ഒരു വ്യാപാരി ആയിരുന്നു മൊഹമ്മദ്. ഖദീജയുടെ വ്യാപരത്തിന്റെ ഏജന്റ്. അറേബ്യക്കു പുറത്തേക്ക് സ്ഥിരമായി കച്ചവട സാധങ്ങളുമായി പോയി അവ വിറ്റ് പണത്തിന്റെ കണക്കൊക്കെ വ്യക്തമായി എഴുതി വച്ചിരുന്നു മൊഹമ്മദ്. എണ്ണമറിയില്ലെങ്കില്‍ എങ്ങനെയാണ്, കിട്ടുന്ന് പണം കൃത്യമാണോ എന്നറിയുക?

രണ്ടാം ഖലീഫയായിരുന്ന ഉമര്‍ വളരെ ചെറുപ്പത്തില്‍ തന്നെ എഴുതാനും വായിക്കാനും പഠിച്ചിരുന്നു. മക്കയിലും മദീനയിലും അനേകം യഹൂദരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. മൊഹമ്മദിന്റെ ആദ്യ ഭാര്യ ഖദീജ യഹൂദയോ ക്രിസ്ത്യാനിയോ ആയിരുന്നു. അവരുടെ ബന്ധു വറാഖ ഒരു ക്രൈസ്തവ പുരോഹിതനും ആയിരുന്നു. അപ്പോള്‍ എഴുത്തും വയനയും അറിവുള്ള കുറേ ഏറെ അറബികള്‍ അന്നുണ്ടായിരുന്നു.

ഖുറേഷികള്‍ അന്ധകാരത്തില്‍ ജീവിച്ചിരുന്നു എന്നതിന്റെ അര്‍ത്ഥം അവര്‍ക്കൊന്നും എഴുത്തും വയനയുമറിയില്ലായിരുന്നു എന്നല്ല. സാംസ്കാരികമായി അവര്‍ അന്ധകാരത്തിലായിരുന്നു എന്നേ അതുകൊണ്ട് വിവക്ഷിക്കേണ്ടതുള്ളു.

kaalidaasan said...

>>>>താങ്കള്‍ എയുതിയത്‌ പോലെ നൂറ്റാണ്ടുകള്ക്ക്ക‌ ശേഷമാണ്ണ്‍ അറേബിയയില്‍ ശാസ്ത്രം വളര്ന്ന്ത്. കാരണം അറബികള്ക്ക് ‌ ആദ്യം അക്ഷരങ്ങള്‍ പഠിക്കണമായിരുന്നു,പിന്നീട് അടിസ്ഥാനശാസ്ത്രം പഠിക്കണമായിരുന്നു.ഇവ തലമുറകളിലുഉടെ വളര്ന്നു വരികയോല്ലു.<<<<

മുബാറക്ക്,

അറേബ്യയില്‍ അന്നും ഇന്നും ഒരു ശാസ്ത്രവും വളര്‍ന്നിട്ടില്ല. വളര്‍ന്നത് അറേബ്യക്കു പുറത്ത് ഇറാക്കിലെ ബാഗ്ദാദിലായിരുന്നു. അസീറിയന്‍, സുമേറിയന്‍, മീസപൊട്ടേമിയന്‍ സംസ്കാരങ്ങള്‍ ഉണ്ടായിരുന്ന ഇറാക്കിലാണ്, ബാഗ്ദാദ്. അവിടേ ശാത്രം വളര്‍ത്തിയ ശാസ്ത്രജ്ഞാരില്‍ മറ്റ് ദേശക്കാരും മറ്റ് മറ്റ വിശ്വസികളുമൊക്കെ ഉണ്ടായിരുന്നു. മദ്യപാനത്തിലും കൂതാട്ടങ്ങളിലും ഉല്ലസിച്ചിരുന്ന ജനത എന്ന് താങ്കളുദ്ദേശിക്കുന്ന ഖുറേഷികളല്ല ഈ ശാസ്ത്രം വളര്‍ത്തിയവര്‍. ഇറാക്കില്‍  ജീവിച്ചിരുന്ന മനുഷ്യര്‍ മൊഹമ്മദ് ജനിച്ച ഖുറേഷികളേപ്പോലെയുള്ള കാട്ടറബികളും ആയിരുന്നില്ല. സമ്പന്നമയ സാംസ്കാരിക പൈതൃകം ഉള്ള ജനതയായിരുന്നു.

മൊഹമ്മദ് 23 വര്‍ഷം കൊണ്ട് സാക്ഷരരും സാംസ്കാരിക സമ്പന്നരുമാക്കി എന്ന് താങ്കള്‍ അവകാശപ്പെടുന്ന ജനത ജീവിക്കുന്നത് ഇന്നത്തെ സൌദി അറേബ്യയിലാണ്. അവിടന്നു വളര്‍ന്നു വന്ന ഒരു ശാസ്ത്രജ്ഞന്റെ പേരു താങ്കള്‍ക്ക് പറയാമോ?

kaalidaasan said...

>>>>മദ്ധ്യകാലഘട്ടത്തിലെ ശാസ്ത്രവളര്ച്ചജയില്‍ ഇസ്ലാമിന് പങ്കുണ്ടെന്ന് പറയാന്‍ കാരണം മതമാണ്ണ്‍ അവരെ പഠിക്കാന്‍ പ്രേരിപ്പിച്ചത്‌ എന്നത് കൊണ്ടാണ്ണ്‍ .മറ്റൊരു മതത്തിനും ഇങ്ങനെയൊരുകാര്യം അവകാശപെടാന്‍ ആവുമെണ്ണ്‍ തോനുന്നില്ല .<<<<

മുബാറക്ക്,

മതം പഠിക്കാന്‍ പ്രേരിപ്പിച്ചിട്ടൊന്നുമല്ല മദ്ധ്യകാലഘട്ടത്തിലെ ശാസ്ത്രവളര്ച്ച ഉണ്ടായത്. ബഗ്ദാദിലേക്ക് തലസ്ഥാനം മാറ്റിയതുകൊണ്ടുണ്ടായ മാറ്റമായിരുന്നു അത്. അവിടെ അറബികളുടെ മേല്‍ക്കോയ്മ അവസനിച്ച് പെര്‍ഷ്യക്കാരുടെ മേല്‍ക്കോയ്മ ഉണ്ടായി. അമുസ്ലിങ്ങളായ അനേകം ശാസ്ത്രജ്ഞര്‍ ആ അവസ്ഥ പ്രയോജനപ്പെടുത്തി. ഒറ്റ അമുസ്ലിമിനെയും അനുവദിക്കാത്ത മദീന തന്നെയായിരുന്നു തലസ്ഥാനമെങ്കില്‍ ഈ വളര്‍ച്ച ഉണ്ടാകുമായിരുന്നില്ല. മദീനയിലയിരുന്നെങ്കില്‍ അല്‍ റാസിയേപ്പോലുള്ള ശാസ്ത്രജ്ഞരെ പ്രവഹകനിന്ദക്കും കുര്‍ആന്‍ നിന്ദക്കും തല വെട്ടിക്കൊല്ലുമായിരുന്നു.

മറ്റ് മതങ്ങളുള്ള സ്ഥലങ്ങളിലും ശാസ്ത്രം വളര്‍ന്നിട്ടുണ്ട്. ഹിന്ദുമതമുള്ള ഇന്‍ഡ്യയിലും  ക്രിസ്തുമതമുള്ള പടിഞ്ഞാറന്‍ നാടുകളിലും. മതം ഒന്നു പറയാതെ ഇവിടെയൊക്കെ ശാസ്ത്രം വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം മതമില്ലാതെഅ ശാസ്ത്രത്തിനു വളരാമെന്നാണ്. ഇസ്ലാം ഇല്ലായിരുന്നെങ്കിലും ശസ്ത്രം വളരുമായിരുന്നു. അക്കാലത്ത് ശാഹ്ഹ്റ്റ്രം വളര്‍ന്ന നാട്ടില്‍ ഇസ്ലാമായിരുന്നു പ്രബല മതമെന്നത് വെറുമൊരു യാദൃഛികത മാത്രമാണ്.

ബാഗ്ദാദിലെ ഖലീഫമാര്‍ എല്ലാ മതങ്ങളിലും പെട്ട ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിച്ചു എന്ന സത്യമാരും  നിഷേധിക്കുന്നില്ല. പക്ഷെ ഈ ഖലീഫമാരെ ഇസ്ലാമിക ലോകം അത്ര യേറെ ബഹുമാനിക്കുന്നില്ല. ആദ്യ നാലു ഖലീഫമാരെ Rashidunഎന്നു വിശേഷിപ്പിക്കുന്ന ഇസ്ലം അതിനു ശേഷമുള്ളവരെ അങ്ങനെ വിശേഷിപ്പിച്ച് കണ്ടിട്ടില്ല.

kaalidaasan said...

>>>>പിന്നീട് ഇന്ത്യയിലും ചൈനയിലും ശാസ്ത്രം മുരടിച്ച പോലെ അവിടെയും ശാസ്ത്രം മുരിടിച്ചു ,കലാപങ്ങള്‍ കാരണമോ അറിവില്ലാത്ത രാജാക്കന്മാര്‍ കാരണമോ ആകാം അദ് .എനിക്കറിവില്ല..<<<<

മുബാറക്ക്,

മതേതരത്വവും ലിബറല്‍ ചിന്തഗതികളുമാണ്‌ ശാസ്ത്ര പുരോഗതിയുടെ അടിസ്ഥാന ചാലകങ്ങള്‍..,. യഥാസ്തിതിക ചിന്തഗതിയും അസഹിഷ്ണുതയും ഈ പുരോഗതിയെ പിന്നോട്ടടിക്കും. അബ്ബാസിയ ഖലീഫമാരായിരുന്ന അല്‍ മമൂനും അല്‍ മുറ്റാസിമും ഈ ലിബറല്‍ ചിന്തഗതിയുള്ളവരായിരുന്നു. കുര്‍ആന്‍ ദൈവമിറക്കിയതാണെന്നുള്ള അന്ധവിശ്വാസം അവര്‍ക്കില്ലായിരുന്നു. അതുകൊണ്ട് കുര്‍ആനിനപ്പുറം ഉള്ള സത്യങ്ങളെ അവര്‍ അംഗീകരിച്ചു. അതിനെ തേടിപ്പുറപ്പെട്ടു. മൊഹമ്മദിന്റെ ഖലിഫേറ്റിലോ അതിനു ശേഷമുണ്ടായ മറ്റ് ഖലിഫേറ്റുകളിലോ ശാസ്ത്ര പുരോഗതി പോയിട്ട് ശാസ്ത്രത്തേക്കുറിച്ചുള്ള ചിന്തപോലും ഉണ്ടായിരുന്നില്ല. ഇസ്ലാമിക സാമ്രാജ്യം ആകമണത്തിലൂടെയും പിടിച്ചടക്കലുകളിലൂടെയും വ്യാപിപ്പിക്കുക എന്നതു മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം. ഇവരുടെ ചിന്താഗതി തുടര്‍ന്നിരുന്നെങ്കില്‍ ഇസ്ലാമിക ലോകം എന്നും ഇരുളിലാകുമായിരുന്നു. മാറ്റമുണ്ടാക്കിയത് അബ്ബാസികളുടെ കാലത്തെ Mutazilah നിലപാടാണ്. മുസ്ലിങ്ങളായിരുന്നെങ്കിലും കുര്‍ആന്‍ Revealed എന്ന ചിന്താഗതി മറ്റിവച്ചിട്ട്, Created എന്ന ചിന്താഗതി അവര്‍ സ്വീകരിച്ചു. അതുകൊണ്ട് ഇസ്ലാമിന്റെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്ത Al Razi യേപ്പോലുള്ള ധിക്ഷണാശാലികള്‍ അവരുടെ രാജകീയ സദസുകളില്‍ ബഹുമാനിക്കപ്പെട്ടു. അന്ന് പുഷ്ടി പ്രാപിച്ചിരുന്ന എല്ലാ നഗരികതകളുടെയും തത്വങ്ങള്‍ അവര്‍ സ്വാംശീകരിച്ചു. എല്ലാം ഉണ്ടെന്ന് ഇസ്ലാമിസ്റ്റുകള്‍ കൊട്ടിഘോഷിക്കുന്ന കുര്‍ആന്റെയോ ഇസ്ലാമിന്റെയോ ഒരു തത്വവും അവര്‍ സ്വീകരിച്ചില്ല. പലരും ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെ നിരാകരിക്കുന്ന നിലപാടുകളുമെടുത്തിട്ടുണ്ട്. Al-Mutawakkil എന്ന ഖലീഫ അധികാരമേറ്റെടുത്തതോടെയാണിതിനു മാറ്റം വന്നത്. Al Ghazali എന്ന യാഥാസ്ഥിതിക മുസ്ലിം ചിന്തകനാണീ മാറ്റത്തിനു ഹേതുവായത്. അതു വരെ അരിസ്റ്റോട്ടിലിന്റെയും പ്ളേറ്റോയുടെയും ചിന്താസരണികളെ അടിസ്ഥാനമാക്കി രൂപം പ്രാപിച്ച ഇസ്ലാമിക തത്വ ചിന്ത നേരെ വിപരീത ദിശയിലേക്ക് പ്രയാണം ആരംഭിച്ചു. അരിസ്റ്റോട്ടിലേനെയും പ്ളേറ്റോയേയും, അവരെ അടിസ്ഥാനമാക്കി രൂപം കൊണ്ട ചിന്തകളെയും പാടെ നിരാകരിച്ചു കൊണ്ട് അദ്ദേഹമെഴുതിയ പുസ്തകമാണ്,

Incoherence of Philosophers.

Ghazali bitterly denounced Aristotle, Socrates and other Greek writers as non-believers and labeled those who employed their methods and ideas as corrupters of the Islamic faith.

Ghazali has sometimes been referred to by historians as the single most influential Muslim after the Islamic Prophet Muhammad. Besides his work that successfully changed the course of Islamic philosophy—the early Islamic Neoplatonism developed on the grounds of Hellenistic philosophy, for example, was so successfully refuted by Ghazali that it never recovered.

രണ്ടു നൂറ്റാണ്ടോളം നിലനിന്നിരുന്ന മതേതര, ലിബറല്‍ അന്തരീഷം അല്‍ ഘസാലിയോടുകൂടി ഇല്ലാതായി. അല്‍ മമൂനിന്റെ കര്‍മ്മികത്വത്തില്‍ മറ്റ് ഇസ്ലാമിക ചിന്തകരൊക്കെ സ്വീകരിച്ചാനയിച്ചിരുന്ന അരിസ്റ്റോട്ടില്നെയും പ്ളേറ്റോയേയും, ഘസാലി അവിശ്വാസികളെന്ന് മുദ്ര കുത്തി പടിയടച്ചു പിണ്ഡം വച്ചു. House Of Wisdom എന്ന Bait al Hikma യില്‍ ജോലി ചെയ്ത ഇസ്ലാമിന്റെ അഭിമാനസ്തംഭങ്ങളെന്ന് പേരു കേട്ടവരെ ഇസ്ലാമിനെ കളങ്കപ്പെടുത്തിയവരെന്ന് മുദ്ര കുത്തി അപമാനിച്ചു. അവിടെ അവസാനിച്ചു ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇസ്ലാമിന്റെ സുവര്‍ണ്ണകാലം. അല്‍ ഘസാലിയുടെ പിടി ഇസ്ലാമിക ചിന്തയില്‍ മുറുകിയതില്‍ പിന്നെ ഇസ്ലാമിക ലോകത്ത് എല്ലാ ശാസ്ത്ര പുരോഗതിയും അവസാനിച്ചു. കുര്‍ആനിനും ഇസ്ലാമിനും പുറത്തുള്ള ഒരു തത്വശാസ്ത്രവും പിന്നീട് അനുവദിക്കപ്പെട്ടില്ല. സ്വതന്ത്ര ചിന്തയുടെ കൂമ്പടഞ്ഞു.

അല്‍ ഘസാലിയുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ വഴി ഇസ്ലാം അതിന്റെ തനതായ സ്വത്വത്തിലേക്ക് തിരിച്ചു പോയപ്പോള്‍ ശാസ്ത്രം അവിടെ നിശ്ചലമായി. 400 വര്‍ഷത്തോളം ശാസ്ത്ര പുസ്തകങ്ങളൊക്കെ അടുക്കി വച്ച് ഇസ്ലാമിസ്റ്റുകള്‍ അവയുടെ മുകളില്‍ അടയിരുന്നു. ഹലാഗു ഖാന്‍ ബാഗ്ദാദ് നശിപ്പിച്ചപ്പോള്‍ ഈ അമൂല്യ പുസ്തകങ്ങളും അവയിലെ അറിവും ലോകത്തിനു നഷ്ടപ്പെട്ടില്ലായിരുന്നു എങ്കിലും, ഇതു വച്ച് ഇസ്ലാമിക ലോകം ഒരിഞ്ചുപോലും മുന്നോട്ടു പോകില്ലായിരുന്നു. 100 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ നേട്ടം 400 വര്‍ഷം ഇസ്ലാമിസ്റ്റുകള്‍ നിശ്ചലമാക്കി നിറുത്തിയത് അതിന്റെ തെളിവാണ്.

ഇതില്‍ നിന്നും മുബാറക്കിന്, എന്തെങ്കിലും മനസിലായോ?

Mubarak said...

>>>>സൂര്യന്‍ ഒരു നിശ്ചിത ഭ്രമണ പഥത്തില്‍ നീന്തുന്നില്ല. അത് വെറും ഒരു തോന്നലാണ്. നിശ്ചിത ഭ്രമണ പഥത്തില്‍ നീന്തുന്നത് ഭൂമിയാണ്. ഭൂമി നീന്തുന്നുണ്ട് എന്ന ഒരു പരാമര്ശ വും കുര്ആിനില്‍ ഇല്ല.<<<<
താങ്കള്ക്ക്ം ഒരു പത്താംക്ലാസ്കരെന്റെ അറിവ്‌ മാത്രമാണ്‍ astronemiyil ഉള്ളത്‌ എന്ന്‍ തോന്നുന്നു.സുര്യനും നക്ഷത്രങ്ങള്ക്കും ഭ്രമണ പഥം ഉണ്ടെന്നത് ആടുത്ത കാലത്ത് കണ്ടുപിടിച്ചത്‌. പത്താംക്ലാസില്‍ ചാന്‍ പഠിച്ചതും ഇന്നും പഠിപ്പിക്കുന്നതും താങ്കള്‍ പറഞ്ച്ച പോലെയാണ്ണ്‍
///ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്ന്നുതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്പെിടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?///

////// ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്ന്ന തായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്പെിടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?.ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്ക്കുിന്ന പര്വ്വമതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ (പര്വ്വങതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്പെതടുത്തുകയും ചെയ്തിരിക്കുന്നു.
ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്പുകരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.//////
ഖുര്ആടന്‍ ch 21 v.30-33
ഇതില്‍ രാത്രി, പകല്‍ എന്നിവ ഭൂമിയെ സ്‌ുചിപ്പിക്കുന്നു.big bang theory യും വെള്ളതില്ലാണ്ണ്‍ ജീവന്റെ തുടക്കമെന്ന ശാസ്ത്രത്തെയും പറയുന്നു .പര്വ്തങ്ങള്‍ ഭൂമികുലുക്കത്തില്‍ നിന്ന സംരക്ഷിക്കുനെണ്ണ്‍ ശാസ്ത്രം പറയുന്നു .

//////തീര്ച്ച്യായും മനുഷ്യനെ കളിമണ്ണിന്റെയ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു.
പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്ത്തിംയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്ത്താ്വായ അല്ലാഹു അനുഗ്രഹപൂര്ണ്ണൂനായിരിക്കുന്നു.///////////
ഖുര്ആണന്‍ ch 23 v12-14
ഇതെല്ലാം നബിയുടെ ഭാവന എന്നോ അദ്ദേഹം സ്ത്രീയുടെ വയറുപൊളിച്ചുമാറ്റി പടിച്ചതെന്നോ നിങ്ങള്ക്ക് ‌ വാദിക്കാം ,പക്ഷെ എനിക്ക് വിശ്സിക്കാനവില്ല .അറബികള്‍ (സൌദി അറേബ്യയിലെ അറബികള്‍) അവ മനസിലാകിയിട്ടുണ്ടാവില്ലയിരിക്കാം.ഖുറാനില്‍ ശാസ്ത്രം ഇനിയും ധാരാളം പറഞ്ചിട്ടുണ്ട്.അവ മനസിലാകാനെമെങ്കില്‍ പാശ്ച്യത്തരുടെ പുസ്തകങ്ങള്ക്ക്് പകരം അറബികളുടെ സോറി മധ്യഏഷ്യ ക്കാരുടെ പുസ്തകങ്ങള്‍ വായിക്കണം .
ദൃഷ്ടാന്ഥയഞളെ കുറിച് പഠിക്കാന്‍ ഖുര്ആങനും അറിവ്‌ ചൈനയില്‍ പോയെങ്കിലും പഠിക്കാനും അറിവുല്ലവന്ന്‍ ഉയര്ന്നക സ്ഥാനം നല്കാ ന്‍ പ്രവാചകനും പറഞ്ചത് എതിര്‍ക്കാന്‍ ആവില്ല ,മുസ്ലിംകള്‍ അവ പൂര്ണനമായും ചെയ്തിട്ടുണ്ടോ എന്നത് ചിനഥിക്കേണ്ട വിഷയംമാണ്ണ്‍.
മേല്‍ പരന്ച്ചതില്‍ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്റെ മുസ്ലിം സഹോദരന്മാര്‍ തിരുത്തുക ,ഇത്രയും കാലം ചാന്‍ ഖുര്ആെന്‍ അറബിയില്‍ ഒദുക മാത്രമാണ ചെയ്തത്,ആദ കാരണം എനിക്കദ്ധിന്ന്‍ മടിയുമരുന്നു.ഖുര്ആനന്‍ പഠിക്കാന്‍ പ്രേരിപ്പിച്ചടിന്ന്‍ താങ്കള്ക്ക്് നന്ദി.
>>>>പരസ്പര വിരുദ്ധതയിലും അജ്ഞതയിലും കെട്ടിപ്പൊക്കിയ, അമൂമ്മക്കഥകള്‍ ആണത്രെ "കുര്ആൊന്‍" എന്ന പുസ്തകത്തിന്റെ അടിസ്ഥാനം.<<<<
ഈ വാദമെങ്കിലും താങ്കള്‍ ഉപേക്ചിക്കുമെന്ന പ്രതീക്ഷയോടെ .............................

kaalidaasan said...

>>>>താങ്കള്ക്ക്ം ഒരു പത്താംക്ലാസ്കരെന്റെ അറിവ്‌ മാത്രമാണ്‍ astronemiyil ഉള്ളത്‌ എന്ന്‍ തോന്നുന്നു.സുര്യനും നക്ഷത്രങ്ങള്ക്കും ഭ്രമണ പഥം ഉണ്ടെന്നത് ആടുത്ത കാലത്ത് കണ്ടുപിടിച്ചത്‌. പത്താംക്ലാസില്‍ ചാന്‍ പഠിച്ചതും ഇന്നും പഠിപ്പിക്കുന്നതും താങ്കള്‍ പറഞ്ച്ച പോലെയാണ്ണ്‍<<<

മുബാറക്ക്,

Astronomy യില്‍ എനിക്കുള്ള അറിവവിടെ നില്‍ക്കട്ടെ. താങ്കള്‍ക്കേതായാലും കൂടുതല്‍ അറിവുണ്ടല്ലോ.

ഏതാണു സൂര്യന്റെ നിശ്ചിത ഭമണ പഥം? എന്താണതിന്റെ ആകൃതി? അത് എന്തിനെയാണു ഭ്രമണം ചെയ്യുന്നത്? താങ്കളുടെ അറിവു വച്ച് ഒന്ന് വിശദീകരിക്കാമോ?

kaalidaasan said...

>>>>ഇതില്‍ രാത്രി, പകല്‍ എന്നിവ ഭൂമിയെ സ്‌ുചിപ്പിക്കുന്നു.big bang theory യും വെള്ളതില്ലാണ്ണ്‍ ജീവന്റെ തുടക്കമെന്ന ശാസ്ത്രത്തെയും പറയുന്നു .പര്വ്തങ്ങള്‍ ഭൂമികുലുക്കത്തില്‍ നിന്ന സംരക്ഷിക്കുനെണ്ണ്‍ ശാസ്ത്രം പറയുന്നു .<<<


മുബാറക്ക്,

രാത്രിയും പകലും ഭൂമിയെ സൂചിപ്പിക്കുന്നതല്ല. ഭൂമിപോലെയുള്ള കോടാനുകോടി ഗ്രഹങ്ങളിലുമുള്ള ഒരവസ്ഥയാണ്. ഈ ഗ്രഹങ്ങളൊക്കെ കറങ്ങുന്ന നക്ഷത്രത്തില്‍ നിനുള്ള പ്രകാശം പതിക്കുന്ന ഭാഗത്ത് പ്രകാശമുണ്ടെന്നും  മറുവശത്ത് ഇരുട്ടെന്നുമുള്ള അവസ്ഥ. ഒന്നില്‍ നിന്നും മറ്റേതിനെ അരും ഊരിയെടുക്കുന്നൊന്നുമില്ല. പ്രകാശം തരുന്ന സൂര്യന്റെ അടുത്തേക്ക് ചെന്നാല്‍ രാത്രിയോ പകലോ ഇല്ല. എന്നും പകലാണ്. ഭൂമിയിലെ തന്നെ ധ്രുവപ്രദേശങ്ങളില്‍ ആറു മാസം പകലും പിന്നെ ആറുമാസം രത്രിയുമാണ്. ഭൂമധയ്രേഖയില്‍ പകലിന്റെ ദൈര്‍ഘ്യം 24 മണിക്കൂറാണെങ്കില്‍ ഉത്തരധ്രുവത്തില്‍ അത് ആറുമാസമാണ്.

പ്രപഞ്ചങ്ങള്‍ ഉണ്ടാകുന്നതും നശിക്കുന്നതും വീണ്ടും ഉണ്ടാകുന്നതുമൊക്കെ വിശദീകരിക്കുന്ന തിയറി ആണ്, ബിഗ് ബാംഗ് തിയറി. അത് പക്ഷെ പൂര്‍ണ്ണമായി തെളിയിക്കപ്പെട്ടതൊന്നുമല്ല. കുറച്ചു കൂടെ നല്ല ഒരു തിയറി ഉണ്ടാകുമ്പോള്‍ ഇതും മാറ്റി എഴുതപ്പെടുകയും ചെയ്യാം.

വെള്ളത്തിലാണു ജീവന്റെ തുടക്കമെന്ന് ശാസ്ത്രം വിശ്വസിക്കുന്നു. ഏക കോശ ജീവികളുണ്ടായതും അത് പരിണമിച്ച് ഇന്നത്തെ മറ്റ് ജീവികളുണ്ടായി എന്നും ശസ്ത്രം പറയുന്നു. പക്ഷെ കുര്‍ആന്‍ പ്രകാരം മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതാണ്. അതും കളിമണ്ണു കുഴച്ച്. അള്ളാ അത് ചെയ്തത് വെള്ളത്തില്‍ വച്ചാണെന്ന് കുര്‍ആനില്‍ എവിടെയും പറയുന്നില്ല.

പര്‍വതങ്ങള്‍ ഭൂമികുലുക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നു എന്ന് ശാസ്ത്രം പറയുന്നില്ല. ഭൂമികുലുക്കത്തില്‍ നിന്നാണ്, പര്‍വതങ്ങള്‍ ഉണ്ടായി വരുന്നതെന്നാണു ശാസ്ത്രം പറയുന്നത്.

അതേക്കുറിച്ച് ഇവിടെ വായിക്കാം 

kaalidaasan said...

>>>>ഇതെല്ലാം നബിയുടെ ഭാവന എന്നോ അദ്ദേഹം സ്ത്രീയുടെ വയറുപൊളിച്ചുമാറ്റി പടിച്ചതെന്നോ നിങ്ങള്ക്ക് ‌ വാദിക്കാം ,പക്ഷെ എനിക്ക് വിശ്സിക്കാനവില്ല .അറബികള്‍ (സൌദി അറേബ്യയിലെ അറബികള്‍) അവ മനസിലാകിയിട്ടുണ്ടാവില്ലയിരിക്കാം.ഖുറാനില്‍ ശാസ്ത്രം ഇനിയും ധാരാളം പറഞ്ചിട്ടുണ്ട്.അവ മനസിലാകാനെമെങ്കില്‍ പാശ്ച്യത്തരുടെ പുസ്തകങ്ങള്ക്ക്് പകരം അറബികളുടെ സോറി മധ്യഏഷ്യ ക്കാരുടെ പുസ്തകങ്ങള്‍ വായിക്കണം ..<<<


മുബാറക്ക്,

ഇതൊന്നും അറബിയുടെ ഭാവനയല്ല. കളിമണ്ണില്‍ നിന്നു മനുഷ്യനെ ഷ്ടിച്ച് എന്ന് യഹൂദരും ക്രിസ്ത്യാനികളും  അവരുടെ വേദ പുസ്തകങഗ്ളില്‍ എഴുതി വച്ചതുകൊണ്ട് വിശ്വസിക്കുന്നു. അവരെ പകര്‍ത്തിയാല്‍ അതൊക്കെ ഉണ്ടാകും. കുര്‍ആന്‍ എഴുതുന്നതിനും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ബൈബിളിലെ എന്ന പുസ്തകം എഴുതിയത്. അത് വായിച്ചിട്ടുള്ളവര്‍ക്ക് കുര്‍ആനിലെ കളിമണ്ണിന്റെ കഥയില്‍ യാതൊരു പുതുമയും തോന്നില്ല.

ഗര്‍ഭം അലസുക എന്നത് മനുഷ്യാരംഭം മുതലേ ഉള്ളതാണ്. ഏത് വയറ്റാട്ടിയോട് ചോദിച്ചാലും  ഇതേ രീതിയില്‍ അവര്‍ പറഞ്ഞുതരും. ഗര്‍ഭത്തിന്റെ പല കാലങ്ങളിലും  അലസിപ്പോകുന്ന ഭ്രൂണങ്ങളുടെ രൂപം ആണു കുര്‍ആനില്‍ മൊഹമ്മദ് വിശദീകരിക്കുന്നത്. വയ്റ്റാട്ടിക്കിതു പറഞ്ഞു തരാന്‍ പ്രത്യേക ദിവ്യ വെളിപാടിന്റെ ആവശ്യമില്ല. കാണാനുള്ള ശേഷിയും കാണുന്ന കാഴ്ചകള്‍ മനസിലാക്കാനുള്ള ബുദ്ധിയും മതി.

ആദ്യ ആഴ്ചകളില്‍ ഗര്‍ഭം അലസിയാല്‍ അത് വെറും രക്തമായിട്ടായിരിക്കും പുറത്ത് വരിക. ആദ്യ മസങ്ങളില്‍ അലസിയാല്‍ അത് മാംസ പിണ്ഡം പോലെ ഇരിക്കും. ഗര്‍ഭത്തിന്റെ വിവിധ ദിശകളില്‍ അലസിപ്പോകുന്ന ഭ്രൂണങ്ങള്‍ കണ്ടിട്ടുള്ള ആര്‍ക്കും എഴുതാവുന്നതേ മൊഹമ്മദ് കുര്‍അനില്‍ എഴുതി വച്ചിട്ടുള്ളൂ.

മധ്യേഷ്യക്കാരുടെയോ പാശ്ചാത്യരുടെയോ ഒരു പുസ്തകവും വായിച്ചിട്ടില്ലാത്ത കേരളത്തിലെ നാട്ടുമ്പുറത്തുള്ള വയറ്റാട്ടിയോട് ചോദിച്ചാല്‍ ഇതു തന്നെ പറഞ്ഞു തരും.

kaalidaasan said...

>>>>ദൃഷ്ടാന്ഥയഞളെ കുറിച് പഠിക്കാന്‍ ഖുര്ആങനും അറിവ്‌ ചൈനയില്‍ പോയെങ്കിലും പഠിക്കാനും അറിവുല്ലവന്ന്‍ ഉയര്ന്നക സ്ഥാനം നല്കാ ന്‍ പ്രവാചകനും പറഞ്ചത് എതിര്‍ക്കാന്‍ ആവില്ല ,മുസ്ലിംകള്‍ അവ പൂര്ണനമായും ചെയ്തിട്ടുണ്ടോ എന്നത് ചിനഥിക്കേണ്ട വിഷയംമാണ്ണ്‍.<<<


മുബാറക്ക്,

താങ്കളോക്കെ ചിന്തിക്കേണ്ടത് മറ്റൊന്നാണ്. എല്ലാം ഉള്ള പുസ്തകം എന്നാണ്, കുര്‍)ആനെ മുസ്ലിങ്ങള്‍ വിശേഷിപ്പിക്കാറ്. അതിനെ കുര്‍ആന്‍ തന്നെ പൊളിച്ചടുക്കുന്ന പ്രസ്താവനയാണു താങ്കളിപ്പോള്‍ പരാമര്‍ശിക്കുന്നത്. അറിവ് ചൈനയില്‍ പോയി ഉണ്ടാക്കണമെന്ന വാചകത്തിന്റെ അര്‍ത്ഥം താങ്കള്‍ക്ക് പിടികിട്ടുന്നുണ്ടോ? കുര്‍ആനില്‍ ഇല്ലാത്ത അറിവ് ചൈനയിലൊക്കെ ഉണ്ടെന്നാണത്.

കുര്‍ആനില്‍ ഒരു ശാസ്ത്രവും പരാമര്‍ശിക്കുന്നില്ല. അന്നത്തെ സാധാരണ മനുഷ്യര്‍ക്കുള്ള അറിവേ മൊഹമ്മദിനുണ്ടായിരുന്നുള്ളൂ. അതു മാത്രമേ കുര്‍ആനില്‍ ഉള്ളു.

ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍  അറിവുകള്‍  ലഭിക്കുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ബിഗ് ബാംഗ് എന്ന ഇന്നത്തെ നിഗമനവും നാളെ ഒരു പക്ഷെ മാറും. അപ്പോള്‍ താങ്കളൊക്കെ എതു പറയും. കുര്‍ആന്‍ തെറ്റിപ്പോയി എന്നോ?

kaalidaasan said...

>>>>///ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്ന്നുതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്പെിടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?///<<<മുബാറക്ക്,

ഇതാണു താങ്കള്‍ ബിഗ് ബാംഗ് തിയറിയുടെ തെളിവായിട്ട് പറയുന്നത്. ഇത് ആ തിയറിയേക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുണ്ടാകുന്നതാണ്. ഒട്ടിച്ചു വച്ചിരിക്കുന്നതിനെ വേര്‍പെടുത്തുന്നതല്ല ബിഗ് ബാംഗ് തിയറി.


ഭൂമി പോലെ കോടാനുകോടി ഗ്രഹങ്ങളും  നക്ഷത്രങ്ങളും ഒക്കെ പ്രപഞ്ചത്തിലുണ്ട്. അവയെ ആദ്യം ഒട്ടിച്ച് വച്ചിട്ട് വേര്‍പെടുത്തിയതൊന്നുമല്ല ബിഗ് ബാംഗ് തിയറി. ഈ ഗഹങ്ങളും നക്ഷത്രങ്ങളും  വേറെ വേറെ സ്ഥലങ്ങളിലുണ്ടായി വന്നു എന്നാണാ തിയറി പറയുന്നത്. ആദ്യ നിമിഷങ്ങളില്‍ വേര്‍പെട്ടു പോയത് ഗ്രഹങ്ങളോ നക്ഷത്രങ്ങളോ അല്ല. അപ്പോള്‍ ഭൂമിയോ പ്രപഞ്ചത്തിലെ മറ്റ് ഗ്രഹങ്ങളൊ ഉണ്ടായിരുന്നില്ല. എല്ലാം ഒരു സൂക്ഷ്മ ബിന്ദുവില്‍ നിന്നും വളരെ വലിയ ഊഷ്മാവില്‍ പൊട്ടിത്തെറിച്ച് വളരെ വേഗത്തില്‍ വികസിച്ചു. ആദ്യം ഉണ്ടായത് energy മാത്രമായിരുന്നു. പിന്നീട് particles ഉണ്ടായി. Elements ഉണ്ടായി. ആദ്യം ഉണ്ടായ element, hydrogen ആയിരുന്നു. പിന്നീട് ഇതൊക്കെ തണുത്തപ്പോള്‍  പുകപടലം പോലെ പലയിടത്തും  matter ഉണ്ടായി വന്നു. അവ കൂടിച്ചെര്‍ന്ന് ഗ്രഹങ്ങളും   നക്ഷത്രങ്ങളുമുണ്ടായി. ഭൂമിയും സൂര്യനും  മറ്റ് ഗ്രഹങ്ങളും വേറെ വേറെ ഇടങ്ങളില്‍  സ്വയം  ഉണ്ടായി വന്നു. ഭൂമിയുടെ അകമിപ്പോഴും തിളച്ചു മറിയുന്നുണ്ട്. അഗ്നപര്‍വതം ഈ തിളച്ചു മറിയുന്ന വസ്തു പുറത്തേക്ക് പൊട്ടിത്തെറിക്കുന്നതാണ്. ഭൂമിയിലെ തീ അണഞ്ഞു കൊണ്ടിരിക്കുന്നു. സൂര്യനിലെ തീ അണഞ്ഞു കഴിഞ്ഞിട്ടില്ല. ബിഗ് ബാംഗ് തിയറിയേക്കുറിച്ച് കൂടുതല്‍ അറിയാന്‍  ഇതൊക്കെ വായിക്കുക.

Big Bang

Big Bang Theory - The Premise

THE BIG BANG:

About 15 billion years ago a tremendous explosion started the expansion of the universe. This explosion is known as the Big Bang. At the point of this event all of the matter and energy of space was contained at one point. What exisisted prior to this event is completely unknown and is a matter of pure speculation. This occurance was not a conventional explosion but rather an event filling all of space with all of the particles of the embryonic universe rushing away from each other. The Big Bang actually consisted of an explosion of space within itself unlike an explosion of a bomb were fragments are thrown outward. The galaxies were not all clumped together, but rather the Big Bang lay the foundations for the universe.

അകാശങ്ങള്‍ എന്നു പറയുന്ന ഒരു സംഗതി ഇല്ല. ഭൂമിക്കു മുകളില്‍ ഒരു തട്ടു പോലെ കാണുന്നത് എന്തോ ഒരു വസ്തു ആണെന്ന് മൊഹമ്മദ് കരുതിയിരുന്നു. അതിനെ മറ്റുള്ളവര്‍ വിളിച്ചതുപോലെ ആകാശം എന്നു വിളിച്ചു. സൂര്യനും ചന്ദ്രനും ഗ്രഹവും നക്ഷത്രവും ആണെന്നു പോലും അദ്ദേഹത്തിനറിയില്ലായിരുന്നു. നീല നിറത്തില്‍ കാണുന്ന ആകാശത്തിനെ അദൃ ശ്യമായ തൂണുകളില്‍ താങ്ങി നിറുത്തിയിരിക്കുന്നു എന്നുമദ്ദേഹം കരുതി.
സൂര്യനും ചന്ദ്രനും  മനുഷ്യനു വെളിച്ചം കാണാനുള്ള വിളക്കുകളാണെന്നും, നക്ഷത്രങ്ങള്‍ ആകാശത്തിന്റെ താഴെ തട്ടിലാണെനും അദ്ദേഹം കരുതിയിരുന്നു. അതിനൊക്കെ മകുടം ചാര്‍ത്തുന്ന തരത്തില്‍ അവ പിശാചുക്കളെ എറിഞ്ഞോടിക്കാനുള്ള മിസൈലുകളാണെന്നും  കരുതി.

kaalidaasan said...

>>>>

>>>>പരസ്പര വിരുദ്ധതയിലും അജ്ഞതയിലും കെട്ടിപ്പൊക്കിയ, അമൂമ്മക്കഥകള്‍ ആണത്രെ "കുര്ആൊന്‍" എന്ന പുസ്തകത്തിന്റെ അടിസ്ഥാനം.<<<<


ഈ വാദമെങ്കിലും താങ്കള്‍ ഉപേക്ചിക്കുമെന്ന പ്രതീക്ഷയോടെ ............................. <<<മുബാറക്ക്,

ഈ വാദം ഉപേക്ഷിക്കേണ്ട യാതൊന്നും കുര്‍ആന്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയില്ല. ഞാന്‍ ഈ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.

biju thomas said...

ചെരുപ്പിനൊപ്പിച്ചു കാൽ മുറിച്ചു പാകമാക്കാൻ നോക്കുന്ന കോയയോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ.

biju thomas said...

പ്ളസ് 1 കുട്ടികൾക്ക് പഠിക്കാനുള്ള ചരിത്രപുസ്തകത്തിൽ ഒരു 'പ്രൊഫ 'രാജന്റെ ഇസ്ലാമികചരിത്റ വിവരണമുണ്ട്. ഞെട്ടും.