Thursday 4 November 2010

മന്തുകാലന്‍മാരുടെ ഭരതനാട്യം

ഭരതനാട്യം എന്ന വാക്കിനു രണ്ടു വ്യാഖ്യാനമുണ്ട്. ഭാവ രാഗ താള നിബദ്ധമായ ഒരു നൃത്തരൂപം എന്നതൊരു വ്യാഖ്യാനം. ഭരതമുനി ചിട്ടപ്പെടുത്തിയ നാട്യശാസ്ത്രം എന്നത് മറ്റൊരു വ്യാഖ്യാനം. ഇതിനപ്പുറം മറ്റൊരു വ്യാഖ്യാനം കൂടി നല്‍കാം. ഭാരതത്തില്‍ ജീവിക്കുന്ന ചില ഭരതന്‍മാരുടെ നാട്യം അല്ലെങ്കില്‍ അഭിനയം എന്നു കൂടി ആ കൂടെ ചേര്‍ക്കാം.

രണ്ടു   കാലില്‍ മന്തുള്ളയാള്‍ ഒരു   കാലില്‍ മന്തുള്ളയാളെ മന്തുകാലാ എന്നു വിളിക്കുന്നത് അപഹാസ്യമാണ്. പക്ഷെ ഒരു കാലില്‍ മന്തുള്ളയാള്‍ രണ്ടു കാലിലും മന്തുള്ളയാളെ മന്തുകാല എന്നു വിളിച്ചാലോ? അതാണ്‌ വള്ളിക്കുന്ന് എന്ന മുസ്ലിം, ജമായത്തേ ഇസ്ലാമിക്കാരെ വിളിക്കുന്നത്. കുറച്ചുകാലമായി ഈ വിളി കേട്ടു തുടങ്ങിയിട്ട്. പക്ഷെ അതിന്റെ തീവ്രത പാരമ്യത്തിലെത്തിയിട്ടുണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം.  ജമായത്തേ ഇസ്ലാമിയുടെ പരാജയം ആഘോഷിച്ചു കൊണ്ട് അദ്ദേഹം ചില മഞ്ഞാളം കളികള്‍ കളിക്കുന്നു, ഏറ്റവും പുതിയ പോസ്റ്റില്‍. ഞാന്‍ മുമ്പു സൂചിപ്പിച്ച മൂന്നാമത്തെ ഭരത നാട്യത്തില്‍ വരും ഈ അഭിനവ  ഭരതന്റെ മഞ്ഞാളം കളി..

 കേരള മുസ്ലിങ്ങളുടെ വോട്ടിനു വേണ്ടി കടിപിടികൂടാന്‍ ഒരു പറ്റം മുസ്ലിം പാര്‍ട്ടികളുണ്ട് ഇപ്പോള്‍. ഒരു  മിതവാദ സംഘടനയും മൂന്നു തീവ്രവാദ സംഘടനകളുമാണ് അതിന്റെ മുന്‍ പന്തിയില്‍. മുസ്ലിം ലീഗ്, പി ഡി പി, എസ് ഡി പി ഐ, ജമായത്തേ ഇസ്ലാമിയുടെ ജനകീയ വികസന മുന്നണി എന്നിവയാണവ.
ഇതില്‍ ജമായത്തേ ഇസ്ലാമിയുടെ തോല്‍വി  ആഘോഷിക്കുന്ന വള്ളിക്കുന്നിന്റെ  അഭിപ്രായം ഇതാണ്.

ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിന്റെ ബാഹ്യ തല പ്രകടമായ രൂപത്തെ രാഷ്ട്രീയ നൈതികതയിലും മൂല്യത്തിലും വിശ്വസിക്കുന്ന ആരും എതിര്ക്കേണ്ട ആവശ്യമില്ല. മാത്രമല്ല അത്തരം ജനപക്ഷ നീക്കങ്ങളെ പ്രോല്സാഹിപ്പിക്കേണ്ടതുമാണ് . ജമാഅത് പ്രവര്ത്തകര് രാഷ്ട്രീയ രംഗത്ത് എത്തിപ്പെട്ടാല് ഇപ്പോഴുള്ളവരില് നിന്നും മെച്ചപ്പെട്ട ഒരു രാഷ്ട്രീയ സംസ്കാരം ഉരുത്തിരിഞ്ഞു വന്നേക്കുകയും ചെയ്യാം.


അപ്പോള്‍ ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ജമായത്തേ ഇസ്ലാമി ചെയ്യുന്നുണ്ട് എന്നതില്‍ ഇദ്ദേഹത്തിനു തര്‍ക്കമില്ല. ജമായത്തേ ഇസ്ലാമിക്ക്   ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള  സ്വീകാര്യതയേക്കുറിച്ചാണദ്ദേഹം പറഞ്ഞു വന്നത്. പക്ഷെ ജമായത്തേ ഇസ്ലാമിയുടെ ഇന്നത്തെ അവസ്ഥ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇതാണ്.

ജമാഅത്ത് ആത്യന്തികമായി ഒരു മത രാഷ്ട്ര വ്യവസ്ഥയുടെ പ്രചാരകരാണ്. ഇന്ത്യയെപ്പോലെ ഒരു ബഹുമത ബഹുസ്വര സമൂഹത്തില് മത രാഷ്ട്ര വാദവുമായി മുന്നോട്ട് പോവുക എന്നത് തികച്ചും ആത്മഹത്യാപരമാണ്. ജമാഅത്ത് അതിന്റെ അടിസ്ഥാന ആശയങ്ങളും പ്രഖ്യാപിത ലക്ഷ്യങ്ങളും മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുകമറയാണ് ജനപക്ഷ രാഷ്ട്രീയത്തിന് പിറകില് സൃഷ്ടിചിട്ടുള്ളത്. ഇത് തികഞ്ഞ കപടതയാണ്.

ജമായത്തേ ഇസ്ലാമി ഒരു മുഖം മൂടി വച്ചിട്ടുണ്ട് എന്നതില്‍ അദ്ദേഹത്തിനു തര്‍ക്കമില്ല. അദ്ദേഹം തുടരുന്നു. ജമായത്തേ ഇസ്ലാമി കേരള മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമാകാന്‍ വേണ്ട സൂത്ര വാക്യം അദ്ദേഹം ഉപദേശിക്കുന്നു.

പറഞ്ഞു വന്നതിന്റെ രത്നച്ചുരുക്കം ഇതാണ്. ജമാഅത്തെ ഇസ്ലാമി ഒന്നുകില് പ്രഖ്യാപിത ലക്ഷ്യങ്ങളെ പാടെ തള്ളുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുക. ജനാധിപത്യ വ്യവസ്ഥയോട് ക്രിയാത്മക സമീപനം സ്വീകരിച്ച മുസ്ലിം സംഘടനകളെ കഴിഞ്ഞ കാലത്ത് എതിര്ത്ത് പോന്നത് തെറ്റായിരുന്നു എന്ന് സമ്മതിക്കുക. അവര് മുമ്പേ സ്വീകരിച്ച സുചിന്തിത നിലപാടുകളിലേക്ക് എത്തിപ്പെടാന് ഞങ്ങള് പതിറ്റാണ്ടുകള് എടുത്തു എന്ന് തുറന്നു പറയുക. ഇതൊക്കെ ചെയ്തു കഴിഞ്ഞാല് നിങ്ങളെ തിരഞ്ഞെടുപ്പില് പുറംകാലു കൊണ്ട് അടിച്ച ജനത തന്നെ നിങ്ങളില് ചിലര്ക്ക് വോട്ടു ചെയ്തു എന്ന് വരും. പൊതുജനം കഴുതയാണ്, അവര്ക്ക് പഴയ കാല ജമാഅത്തെ ഇസ്ലാമിയെ അറിയില്ല എന്ന് കരുതിയ നിങ്ങളുടെ വിവരമില്ലായ്മക്കാണ് ഇപ്പോള് പ്രഹരം ഏറ്റിട്ടുള്ളത്.
 
അതില്‍ ഒന്നാമത്തെ ഉപദേശം സ്വീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. പ്രവാചകന്‍ നിര്‍ദ്ദേശിച്ച ശരിയ നിയമത്തിലധിഷ്ടിതമായ ഭരണ വ്യവസ്ഥയേ ഒരു യഥാര്‍ത്ഥ മുസ്ലിമിനു സ്വീകരിക്കാന്‍ ആകൂ എന്ന സത്യം വള്ളിക്കുന്ന്  പുറം കാലുകൊണ്ട് തളിക്കളഞ്ഞു എന്നു കരുതി ജമായത്തുകാരുമത് ചെയ്യണമെന്നു ശഠിച്ചാല്‍ അതിനു സാധിച്ചു എന്നു വരില്ല. പിന്നെ സ്വീകരിക്കപ്പെടാവുന്ന ഉപദേശം രണ്ടാമത്തേതു മാത്രം.
 
എന്നു വച്ചാല്‍ ദൈവിക നിയമം മാത്രം അംഗീകരിക്കാന്‍ ബാധ്യതയുള്ളവരാണു മുസ്ലിങ്ങള്‍, എന്ന ഉഡായിപ്പൊക്കെ എടുത്തു മാറ്റി ഭൂരിപക്ഷ ജനത അവരുടെ ഇഷ്ടപ്രകാരം നിര്‍മ്മിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് ജനാധിപത്യ വ്യവസ്ഥിതി ആസ്വദിച്ച് അധികാര സ്ഥാനങ്ങള്‍ നേടുകയാണ് അവരുടെ ലക്ഷ്യം, എന്നു പറയേണ്ട ബാധ്യത ജമായത്തേ ഇസ്ലാമിക്കാണ്. മുസ്ലിം ലീഗ് പണ്ടേ അത് പറഞ്ഞു എന്നാണദ്ദേഹം അവകാശപ്പെടുന്നത്. ജമയത്തേ ഇസ്ലാമി ഇപ്പോള്‍ പറഞ്ഞാലും മതി. ഒരു മുസ്ലിമിനിതൊക്കെ തുറന്നു പറയാനാകുമോ? ഇല്ലെന്ന് വള്ളിക്കുന്നിനു നന്നായി അറിയാം. അതു കൊണ്ടാണദ്ദേഹം രണ്ടാമത്തെ പിടി വള്ളി ഇട്ടുകൊടുക്കുന്നതും.
 
അത് വളരെ നിസാരം. മുസ്ലിം ലീഗ് വര്‍ഷങ്ങളായി നടത്തുന്നു എന്നു പറയപ്പെടുന്ന ജനാധിപത്യ വ്യവസ്ഥയോടുള്ള ക്രിയാത്മക സമീപനം ശരിയായിരുന്നു എന്നു സമ്മതിച്ചാലും മതി. അതിന്റെ അര്‍ത്ഥം അടിയുറച്ച ഹിന്ദു മത വിശ്വാസികളായ ബി ജെ പികാരും ക്രിസ്തുമത വിശ്വസികളായ കേരള കോണ്‍ഗ്രസുകാരും നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാരും ഭൂരിപക്ഷ തീരുമാനപ്രകാരം ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കുന്ന ഏത് നിയമവും അംഗീകരിക്കാന്‍  ജമായത്തേ ഇസ്ലാമി  മുസ്ലിങ്ങള്‍ക്കും മടിയില്ല എന്ന് പറഞ്ഞാല്‍ വള്ളിക്കുന്നിനേപ്പോലുള്ള ഒരു ഇന്‍ഡ്യന്‍ മുസ്ലിം ആകാം.
 
ഇനി വരുന്ന ചോദ്യം ഇതാണ്. മുസ്ലിം ലീഗുകാര്‍ ഇത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?  അവര്‍ രാഷ്ട്രീയത്തിലിറങ്ങിയ കാലത്ത് ഇത് പറയണമെന്ന് ആരെങ്കിലും നിര്‍ബന്ധം പിടിച്ചിരുന്നോ? ഇല്ലെന്നാണ്‌ തോന്നുന്നത്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ജനിക്കുമ്പോള്‍ അതിന്റെ ഉദ്ദേശം ഒന്നു മാത്രമായിരുന്നു. മുസ്ലിങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുക. അത് തികഞ്ഞ വര്‍ഗ്ഗീയതയല്ലേ? മുസ്ലിങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏറ്റവും ഉചിതം അവര്‍ക്ക് വേണ്ടി ഒരു രാഷ്ട്രമുണ്ടാക്കുക എന്നതിലേക്ക്, ആ സുചിന്തിത നിലപാടു വളര്‍ന്നു.
 
അങ്ങനെ ഇന്‍ഡ്യയെ വിഭജിച്ച് പാകിസ്താന്‍ എന്ന മുസ്ലിം രാഷ്ട്രം ഉണ്ടാക്കി. പക്ഷെ പാകിസ്താനിലേക്ക് പോയതിനേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ ഇന്‍ഡ്യയില്‍ തന്നെ നിന്നു. ജമായത്തേ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌദൂദി പകിസ്താനിലേക്കു പോയപ്പോള്‍ വളരെയധികം അനുയായികള്‍ ഇന്‍ഡ്യയില്‍ തുടര്‍ന്നു.
 
അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന വ്യക്തി തെരഞ്ഞെടുപ്പില്‍ ജയിച്ചതിനേക്കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ വള്ളിക്കുന്ന് മുസ്ലിം മൊഴിഞ്ഞതിങ്ങനെ.
 
ഏറെ ചിന്തിക്കേണ്ട ഒരു പോയിന്റെലെക്കാണ് താങ്കള് വിരല് ചൂണ്ടുന്നത്. ജനകീയ മുന്നണിയുടെ പരാജയം മുഖം മറച്ചു വെച്ച കപട രാഷ്ട്രീയത്തിനുള്ള തിരിച്ചടി തന്നെ. എന്നാല് താങ്കള് സൂചിപ്പിച്ച വിജയങ്ങള് വര്ഗീയ ശക്തികള് വേര് പിടിക്കുന്നതിന്റെ സൂചന തന്നെയാണ് നല്കുന്നത്.
 
എസ് ഡി പി ഐ വര്‍ഗ്ഗീയ ശക്തിയാണെന്നതില്‍ വള്ളിക്കുന്ന് മുസ്ലിമിനു യാതൊരു സംശയവുമില്ല. എസ് ഡി പി ഐയുടെ ഒപ്പം കൂട്ടാവുന്ന മറ്റൊരു വര്‍ഗ്ഗീയ ശക്തി ബി ജെ പിയാണെന്നത് സ്പഷ്ടമാണല്ലോ. വര്‍ഗ്ഗീയ ശക്തി എന്നതിനു പകരം വര്‍ഗ്ഗീയ ശക്തികള്‍ എന്നു വിശേഷിപ്പിച്ചത് ബി  ജെ പിയേയും ഈ നുകത്തില്‍ കെട്ടാന്‍ വേണ്ടിയാണ്.
 
മത രാഷ്ട്ര വ്യവസ്ഥയുടെ പ്രചാരകര്‍ വര്‍ഗ്ഗീയ ശക്തിയാണോ എന്നദ്ദേഹം തറപ്പിച്ചു പറയുന്നില്ല. മുസ്ലിം ലീഗിനേക്കുറിച്ചു പറഞ്ഞത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ് കൊടപ്പനക്കല്‍ പാതിരിയുടെ അടുക്കല്‍ കുമ്പസാരിച്ചാല്‍, ജനങ്ങള്‍ വോട്ടു ചെയ്യും എന്നു പറഞ്ഞതുകൊണ്ട്, അവര്‍ വര്‍ഗ്ഗീയ ശക്തികള്‍ എന്ന നിര്‍വ്വചനത്തില്‍ പെടാന്‍ ന്യായം കാണുന്നില്ല.
 
വള്ളിക്കുന്നു മുസ്ലിങ്ങളുടെ നിലപാടുകള്‍ ഇവയാണ്.

ബി ജെ പി വര്‍ഗ്ഗീയ ശക്തി.
എസ് ഡി പി ഐ വര്‍ഗ്ഗീയ ശക്തി.
ജമായത്തേ ഇസ്ലാമി മത രാഷ്ട്ര വ്യവസ്ഥയുടെ പ്രചാരകര്‍. ( കൊടപ്പനക്കല്‍ കുമ്പസാരത്തിനു മുമ്പ്).
മുസ്ലിം ലീഗ് കറകളഞ്ഞ മതേതര ശക്തി.

പി ഡി പി യേക്കുറിച്ച് വ്യക്തമായ ഒരഭിപ്രായം പറഞ്ഞിട്ടില്ല.
 
ഇനി ആദ്യം പരാമര്‍ശിച്ച മന്തുകാലിലേക്ക് തിരികെ വരാം.

എല്ലാ മുസ്ലിങ്ങളുമൊരു പോലെ ആണയിടുന്നു  ഇസ്ലാം ഒരു സമഗ്ര ജീവിത വ്യവസ്ഥിതിയാണ് എന്ന്‍. ഒരു മുസ്ലിം പാലിക്കേണ്ട സാമൂഹിക, രാഷ്ട്രീയ, സദാചാര, ആത്മീയ നിയമങ്ങളെല്ലാം അള്ളാ നല്‍കിയ കുര്‍ആന്‍ എന്ന പുസ്തകത്തിലാണുള്ളത്. അവ അണുവിട തെറ്റാതെ പാലിക്കേണ്ട ഉത്തരവാദിത്തം എല്ലാ മുസ്ലിങ്ങള്‍ക്കുമുണ്ട്. ലോകാവസാനം വരെ ഇത് മാറ്റമില്ലാതെ തുടരണം.


 
ഇന്‍ഡ്യയിലെ ശരിയ നിയമത്തിലധിഷ്ടിതമായ മുസ്ലിം  വ്യക്തി നിയമം എടുത്തുകളഞ്ഞ് ഒരു പൊതു സിവില്‍ കോഡ് ആയിക്കൂടേ എന്നു ചോദിച്ചാല്‍ പറ്റില്ല എന്നു പറയാന്‍ ആദ്യം കൈ പൊക്കുന്നത് വള്ളിക്കുന്ന് മുസ്ലിങ്ങളായിരിക്കും. അവിടെ അഴിഞ്ഞു വീഴും ഈ ജാതി മുസ്ലിങ്ങളുടെ മുഖം മൂടി.
 
എന്തുകൊണ്ട് ശരിയ നിയമം അനുസരിക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരാണെന്ന് വള്ളിക്കുന്ന് മുസ്ലിങ്ങളോടു ചോദിച്ചാല്‍ അവര്‍ പറയും അത് മുസ്ലിങ്ങള്‍ പാലിക്കേണ്ട ദൈവിക നിയമായതുകൊണ്ടാണെന്ന്. ഇന്‍ഡ്യയില്‍ ഒരു പൊതു സിവില്‍ കോഡ് ഉണ്ടായാല്‍ എന്താണു കുഴപ്പമെന്നു ചോദിച്ചാല്‍ അവര്‍ കുണുങ്ങി മൊഴിയും മനുഷ്യരുണ്ടാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരല്ല എന്നും. ഇക്കാര്യം ജമായത്തേ ഇസ്ലാമിക്കാര്‍ പറഞ്ഞാല്‍ ഉടന്‍ മുദ്രകുത്തും അയ്യേ മത രാഷ്ട്രവാദക്കാര്‍. ജമായത്തേ ഇസ്ലാമിയുടെ പരമാചാര്യന്‍ മൌദൂദി അത് തുറന്നു പറഞ്ഞു. പുസ്തകങ്ങളില്‍ എഴുതിയും വച്ചു.  അതുകൊണ്ട് അവരെ അടിക്കാന്‍ വടി എളുപ്പം കിട്ടും.  എല്ലാ വള്ളിക്കുന്നുകള്‍ക്കും അത് പകര്‍ത്തി വച്ച് അറഞ്ഞു ചിരിക്കാം. മുസ്ലിം ലീഗിന്റെ കാണപ്പെട്ട ദൈവങ്ങളായ കൊടപ്പനക്കല്‍ തറവാട്ടിലെ തങ്ങള്‍മാര്‍ അത് തുറന്നു പറയുകയോ, ഏതെങ്കിലും പുസ്തകത്തില്‍ എഴുതിവയ്ക്കുകയോ ചെയ്തിട്ടില്ല. അതു കൊണ്ട് വള്ളിക്കുന്ന് മുസ്ലിങ്ങളെ അടിക്കാന്‍ വടി അന്വേഷിച്ചാല്‍ ജമായത്തുകാര്‍ക്ക് കിട്ടില്ല. തര്‍ക്കങ്ങളില്‍ അവര്‍ പിന്നാക്കം പോകുന്നു. വിജയഭാവത്തില്‍ വള്ളിക്കുന്നുമാര്‍ നെഞ്ചു വിരിച്ച് മുക്രയും ഇടും.

വള്ളിക്കുന്നു മുസ്ലിമിന്റെ പോസ്റ്റില്‍ തന്നെ ദീനി ബോധമുള്ള ഒരു യഥാര്‍ത്ഥ മുസ്ലിം ഇസ്ലാമിക നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ.

 ജനാധിപത്യം എന്നത് താത്വികമായി ഒരു മുസ്ലിമിന് അംഗീകരിക്കാന് ആവില്ല. അല്ലാഹുവിന്റെ മാര്ഗ്ഗനിര്ദേശം ഏതു കാര്യത്തിലും പാലിച്ചേ പറ്റൂ. ജനങ്ങള്ക്ക തീരുമാനം എടുക്കാന് അധികാരം ഉള്ളപ്പോഴും ഏതൊരു തീരുമാനത്തിന്റെയും അടിസ്ഥാനം ദൈവിക നിര്ദേശങ്ങള് ആയിരിക്കണം എന്നത് ഒരു ഇസ്ലാം മത വിശ്വാസിയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നന്മതിന്മകള് എന്താണ് എന്ന് നിശ്ചയിക്കേണ്ടത്ദൈവിക നിര്ദേശം അടിസ്ഥാനമാക്കിയാണ് എന്നതാണ് ഇതിന്റെ കാതല്. ജനാധിപത്യ വ്യവസ്ഥ നന്മതിന്മകള്ക്ക് അടിസ്ഥാനം ജനഹിതം എന്ന് തീരുമാനിക്കുകില് ജനാധിപത്യം ഇസ്ലാമിക വിരുദ്ധം തന്നെയാണ്.

രണ്ടു കാലില്‍ നടക്കുന്ന മനുഷ്യരാണ്, ഇന്‍ഡ്യയിലെ നിയമ നിര്‍മ്മാണ സഭകളില്‍ ഇന്‍ഡ്യക്കാര്‍ പാലിക്കേണ്ട നിയമങ്ങളുണ്ടാക്കുന്നത്. അപ്പോള്‍ എങ്ങനെ നോക്കിയാലും ഇന്‍ഡ്യന്‍ ജനധിപത്യ വ്യവസ്ഥ ഇസ്ലാമിക വിരുദ്ധം തന്നെയാണ്. ഈ ഒരു കാര്യത്തില്‍ ഞാന്‍ മൌദൂദിക്കൊപ്പമാണെന്നു പറയാം. ഇസ്ലാമിക വിരുദ്ധമായ ഒരു വ്യവസ്ഥിതിയോട് ദീനി ബോധമുള്ള ഒരു മുസ്ലിമിനും യോജിക്കാന്‍ ആകില്ല.
 
ശരിയ നിയമം ദൈവീക നിയമം എന്ന മന്തുരോഗം ദീനി ബോധമുള്ള എല്ലാ മുസ്ലിങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ ദൈവീക നിയമത്തിലധിഷ്ടിതമായ ഒരു ഇസ്ലാമിക വ്യവസ്ഥിതി ആണ്, ഏത് മുസ്ലിമിന്റെയും സ്വപ്നം. പാവം മൌദൂദി അതൊക്കെ എഴുതിവച്ചു. അനുയായികളായ ജമായത്തേ ഇസ്ലാമിക്കാര്‍   അത് മനസിലും നെഞ്ചിലും ഏറ്റി നടന്നു. ഇപ്പോഴും നടക്കുന്നു.  അങ്ങനെ രോഗലക്ഷണം രണ്ടു കാലിലേയും മന്തായി കൊണ്ടു നടക്കുന്നു. വള്ളിക്കുന്ന് മുസ്ലിങ്ങള്‍ മനസില്‍ മാത്രം കൊണ്ടു നടക്കുന്നു. അതുകൊണ്ട് രോഗലക്ഷണം മന്തായി ഒരു കാലില്‍ മാത്രമേ ഉള്ളൂ. ഈ ഒരു കാലില്‍ മാത്രം മന്തുള്ള വള്ളിക്കുന്ന് മുസ്ലിങ്ങള്‍ രണ്ടു കാലിലും  മന്തുള്ള ജമയത്തേ ഇസ്ലാമിക്കാരെ മന്തുകാലന്‍മാരേ  എന്നും വിളിക്കുന്നു. ഇത് മലയാള റ്റി വി സീരിയലുകള്‍ പോലെ ഒരിക്കലും തീരാത്ത വിളിയാണ്. അതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ്, വള്ളിക്കുന്നിന്റെ മഞ്ഞാളം  കളി.
 
 മുസ്ലിം ലീഗ് എന്ന പേരു തന്നെ മുസ്ലിങ്ങളുടെ പാര്‍ട്ടി എന്നാണര്‍ത്ഥമാക്കുന്നത്. മുസ്ലിങ്ങളല്ലാത്ത ആരുമതില്‍ അംഗങ്ങളുമല്ല.  പേരില്‍ പോലും മതത്തിന്റെ മുദ്രയുള്ള ഇത് വര്‍ഗ്ഗിയമല്ല എന്നു വിശ്വസിക്കണമെങ്കില്‍ തലയില്‍ നിറയെ ചകിരിച്ചോറുണ്ടാകണം. ആ പാര്‍ട്ടി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണയാന്‍ വേണ്ടി ചില സുചിന്തിതമായ നിലപാടുകള്‍ എടുത്തു എന്നാണ്‌ വള്ളിക്കുന്ന് അവകാശപ്പെടുന്നത്. അത് സുചിന്തിതമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടെന്നു തോന്നുന്നില്ല. പക്ഷെ ആ സുചിന്തിതം ഇസ്ലാമിക മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതാണെന്നതാണു സത്യം.

 വള്ളിക്കുന്ന് മുസ്ലിങ്ങള്‍ക്ക് അധികാരം ആവശ്യമുള്ളപ്പോള്‍ ദൈവീക നിയമം വേണ്ട, മനുഷ്യ നിര്‍മ്മിത നിയമം മതി എന്ന നിലപാട് ആ വെള്ളം ചേര്‍ക്കലിന്റെ ഫലമാണ്. അല്ലെങ്കില്‍ മറ്റൊരു മുഖം മൂടി അണിയുന്നു എന്നും പറയാം. പക്ഷെ ചിലപ്പോഴൊക്കെ ആ മുഖം മൂടി അഴിഞ്ഞു വീഴാറുമുണ്ട്. നിലവിളക്കു കത്തിക്കുന്നത് അനിസ്ലാമികമാണെന്ന കുഞ്ഞാലി മൊഴിമുത്ത്,  ഈ മുഖം മൂടി അഴിഞ്ഞു വീണതിന്റെ ഫലമായി പുറത്തുവന്നിരുന്നു, കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്.  പക്ഷെ ഏറിയ സമയവും ഈ മുഖം മൂടി അണിയാന്‍ വള്ളിക്കുന്ന് മുസ്ലിങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ട്. വിജയിക്കാറുമുണ്ട്.

മഞ്ഞാളം കളികള്‍ ഇതുപോലെ പലതും നടക്കും. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കാണാന്‍ പോകുന്ന ചിത്രത്തിലൊന്നും ഈ മഞ്ഞാളം കളിയുടെ ഒരെപ്പിസോഡുപോലും ഒരു വള്ളിക്കുന്നുമാരും ഓര്‍ക്കില്ല. അല്ലെങ്കില്‍ സൌകര്യ പൂര്‍വ്വം മറക്കും. കേരള മുസ്ലിങ്ങളിലുണ്ടായ ചേരിതിരിവിനേക്കാള്‍ വലിയ ചേരി തിരിവ് ഇവിടെ കമ്യൂണിസ്റ്റുപാര്‍ട്ടിയിലും കോണ്‍ഗ്രസിലുമുണ്ടായി. അന്ന് ബ്ളോഗില്ലാതിരുന്നതുകൊണ്ടാകാം കമ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ തെരുവുകളിലാണന്ന് മഞ്ഞാളം കളി കളിച്ചിരുന്നത്. പലപ്പോഴും ചോരവാര്‍ന്നും. അതു കൊണ്ട് സീരിയലായി ആര്‍ക്കും ആസ്വദിക്കേണ്ട ഗതികേടുണ്ടായില്ല. എന്നിട്ടും 5 വര്‍ഷത്തിനുള്ളില്‍ രണ്ടുകൂട്ടരും  ഒരു മുന്നണിയായി ഭരിച്ചു. കുറച്ചു കാലത്തേക്ക് വേര്‍പെട്ടു പോയെങ്കിലും വീണ്ടും ഇനി പിരിയില്ലാത്തവിധം ഒരുമിച്ച് തെരഞ്ഞെടുപ്പുകളെ നേരിടുന്നു. ഭരിക്കുന്നു.

കോണ്‍ഗ്രസില്‍ മഞ്ഞാളം കളി കളിച്ചവര്‍ 10 വര്‍ഷമേ പിണങ്ങി നിന്നുള്ളു. പിന്നീട് ഒരു മുന്നണിയിലായി . അതുപോലെ ഈ ചക്കളത്തിപ്പോരാട്ടവും പതുക്കെ പതുക്കെ അലിഞ്ഞില്ലാതാകും. ബ്ളോഗുകളില്‍ വള്ളിക്കുന്നുമാര്‍ മഞ്ഞാളം കളിക്കുമ്പോഴും മുന്തിയ വള്ളിക്കുന്നുമാര്‍ തലയില്‍ മുണ്ടിട്ട് ഹീറ സെന്ററിലെ കോഴിബിരിയാണി തിന്നുന്നുണ്ടായിരുന്നു. കിനാലൂരെ നാലുവരിപാതയില്‍ തെന്നി ആ മഞ്ഞാളം കളി അവസാനിപ്പിക്കേണ്ടി വന്നു. ഈ വള്ളിക്കുന്നു മുന്നോട്ടു വയ്ക്കുന്ന കുമ്പസാര നിബന്ധനകളൊന്നും കുഞ്ഞാലി വള്ളിക്കുന്ന് ഹീറ സെന്ററില്‍ വിളമ്പിയതായി പറഞ്ഞു കേട്ടിട്ടില്ല. അന്നൊരു അക്കിടി പറ്റി. അതുകൊണ്ട് ഇത് എന്നേക്കുമായി അവസാനിച്ചു എന്ന് കാര്യവിവരമുള്ള ആരും കരുതില്ല. ശ്വാനന്‍മാര്‍ കുരക്കും പക്ഷെ സാര്‍ത്ഥ വാഹക സംഘം മുന്നോട്ട് എന്നു പറഞ്ഞപോലെ കുഞ്ഞാലിമാര്‍ ഹീറ സെന്ററില്‍ കയറി ചെല്ലും. തലയില്‍ മുണ്ടിട്ടും അല്ലാതെയും. അനതിവിദൂരഭാവിയില്‍ ജമായത്തേ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗിന്റെ മുന്നണിയി,ല്‍ എത്തിച്ചേരും. അതിനു മുന്നേ ഒരു പക്ഷെ അവര്‍ക്ക് മറ്റ് പല വിശ്രമതാവളങ്ങളും കിട്ടിയേക്കാം. ചരിത്രം നല്‍കുന്ന പാഠം അതാണ്.


വള്ളിക്കുന്നിന്റെ പുതിയ മഞ്ഞാളം കളിയിലെ ഒരു പ്രസ്താവന വളരെ പ്രസക്തമാണ്. മനോജ് എന്ന വ്യക്തി ചോദിച്ച ചോദ്യത്തിന്‌ വളിക്കുന്നു നല്‍കിയ ഉത്തരം പത്തരമാറ്റിന്റെ മൂല്യമുള്ളതെന്നു പറയാം. ഇതാണ്‌ ചോദ്യവും ഉത്തരവും.

manoj said...


I HAVE AN IMPORTANT QUESTION TO ALL JIH WORKERS:


JIH workers are saying that muslims should not work in organisations like congress and cpm and can work only in islamic organisation. If hindhus also take such a decision, who will work in congress and cpm?


===================


Dear Manoj,


you have raised an excellent Question. If that happens, nobody will be here to work for secular parties.. one side JIH and the other side RSS. The obvious result will be a direct confrontation between Hindus and Muslims. Let us stand together against such extremist thoughts


ഇതേക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒരഭിപ്രായം എഴുതുന്നില്ല.  രോഗഗ്രസ്തമായ ഒരു മനസില്‍ നിന്നേ ഇതുപോലെ ഒരു ജല്‍പ്പനം ഉണ്ടാകൂ.

 

68 comments:

kaalidaasan said...

മഞ്ഞാളം കളികള്‍ ഇതുപോലെ പലതും നടക്കും. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കാണാന്‍ പോകുന്ന ചിത്രത്തിലൊന്നും ഈ മഞ്ഞാളം കളിയുടെ ഒരെപ്പിസോഡുപോലും ഒരു വള്ളിക്കുന്നുമാരും ഓര്‍ക്കില്ല. അല്ലെങ്കില്‍ സൌകര്യ പൂര്‍വ്വം മറക്കും. കേരള മുസ്ലിങ്ങളിലുണ്ടായ ചേരിതിരിവിനേക്കാള്‍ വലിയ ചേരി തിരിവ് ഇവിടെ കമ്യൂണിസ്റ്റുപാര്‍ട്ടിയിലും കോണ്‍ഗ്രസിലുമുണ്ടായി. അന്ന് ബ്ളോഗില്ലാതിരുന്നതുകൊണ്ടാകാം കമ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ തെരുവുകളിലാണന്ന് മഞ്ഞാളം കളി കളിച്ചിരുന്നത്. പലപ്പോഴും ചോരവാര്‍ന്നും. അതു കൊണ്ട് സീരിയലായി ആര്‍ക്കും ആസ്വദിക്കേണ്ട ഗതികേടുണ്ടായില്ല. എന്നിട്ടും 5 വര്‍ഷത്തിനുള്ളില്‍ രണ്ടുകൂട്ടരും ഒരു മുന്നണിയായി ഭരിച്ചു. കുറച്ചു കാലത്തേക്ക് വേര്‍പെട്ടു പോയെങ്കിലും വീണ്ടും ഇനി പിരിയില്ലാത്തവിധം ഒരുമിച്ച് തെരഞ്ഞെടുപ്പുകളെ നേരിടുന്നു. ഭരിക്കുന്നു.


കോണ്‍ഗ്രസില്‍ മഞ്ഞാളം കളി കളിച്ചവര്‍ 10 വര്‍ഷമേ പിണങ്ങി നിന്നുള്ളു. പിന്നീട് ഒരു മുന്നണിയിലായി. അതുപോലെ ഈ ചക്കളത്തിപ്പോരാട്ടവും പതുക്കെ പതുക്കെ അലിഞ്ഞില്ലാതാകും. ബ്ളോഗുകളില്‍ വള്ളിക്കുന്നുമാര്‍ മഞ്ഞാളം കളിക്കുമ്പോഴും മുന്തിയ വള്ളിക്കുന്നുമാര്‍ തലയില്‍ മുണ്ടിട്ട് ഹീറ സെന്ററിലെ കോഴിബിരിയാണി തിന്നുന്നുണ്ടായിരുന്നു. കിനാലൂരെ നാലുവരിപാതയില്‍ തെന്നി ആ മഞ്ഞാളം കളി അവസാനിപ്പിക്കേണ്ടി വന്നു. ഈ വള്ളിക്കുന്നു മുന്നോട്ടു വയ്ക്കുന്ന കുമ്പസാര നിബന്ധനകളൊന്നും കുഞ്ഞാലി വള്ളിക്കുന്ന് ഹീറ സെന്ററില്‍ വിളമ്പിയതായി പറഞ്ഞു കേട്ടിട്ടില്ല. അന്നൊരു അക്കിടി പറ്റി. അതുകൊണ്ട് ഇത് എന്നേക്കുമായി അവസാനിച്ചു എന്ന് കാര്യവിവരമുള്ള ആരും കരുതില്ല. ശ്വാനന്‍മാര്‍ കുരക്കും പക്ഷെ സാര്‍ത്ഥ വാഹക സംഘം മുന്നോട്ട് എന്നു പറഞ്ഞപോലെ കുഞ്ഞാലിമാര്‍ ഹീറ സെന്ററില്‍ കയറി ചെല്ലും. തലയില്‍ മുണ്ടിട്ടും അല്ലാതെയും. അനതിവിദൂരഭാവിയില്‍ ജമായത്തേ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗിന്റെ മുന്നണിയി,ല്‍ എത്തിച്ചേരും. അതിനു മുന്നേ ഒരു പക്ഷെ അവര്‍ക്ക് മറ്റ് പല വിശ്രമതാവളങ്ങളും കിട്ടിയേക്കാം. ചരിത്രം നല്‍കുന്ന പാഠം അതാണ്.

Baiju Elikkattoor said...

tracking...

Salim PM said...

മന്തുകാലന്മാര്‍ ഭരതനാട്യം കളിക്കുന്നതിനെ പരിഹസിച്ചു ഡിസ്ക്കൊ ഡഡാന്‍സ് കളിക്കുന്നതിനു മുന്‍പ് കാളിദാസന്‍ സ്വന്തം കാലിലേക്കൊന്നു നോക്കുന്നത് നന്ന്. വായനക്കാര്‍ക്ക് അവിടെ കാലുകളൊന്നും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല; ഒരു പൊയ്ക്കാലുപോലും.

സ്വന്തം ആദര്‍ശം എന്തെന്നു വ്യക്തമാക്കാന്‍ പോലും ആര്‍ജ്ജവമില്ലാത്താ കാളിദാസന് മറ്റുള്ളവരുടെ വിശ്വാസത്തെയോ ആദര്‍ശത്തെയോ ചോദ്യം ചെയ്യാന്‍ എന്തവകാശം?

njan oru manithan said...

Well said Kaalidaasan.
Congrats.

kaalidaasan said...

കല്‍ക്കി,

പരിഹസിക്കേണ്ടവരെ പരിഹസിക്കുക തന്നെ ചെയ്യും കല്‍ക്കി. ജമായത്തേ ഇസ്ലാമിയായാലും മുസ്ലിം ലീഗായാലും അടിസ്ഥാന ഇസ്ലാമിക വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ ആകില്ല. ജമായത്തുകാര്‍ ചോദിച്ച അടിസ്ഥാന വിശ്വാസം സംബന്ധിച്ച ചോദ്യത്തിനാരും മറുപടി പറഞ്ഞു കണ്ടില്ല. ഉത്തരം പറഞ്ഞാല്‍ പല മുഖം മൂടികളും അഴിഞ്ഞു വീഴുമെന്ന ഭീതിയാണതിനു പിന്നില്‍.

ഒരാളുടെ ആദര്‍ശമെന്തെന്ന് അയാള്‍ എടുക്കുന്ന നിലപാടുകളില്‍ നിന്നാണ്, ബുദ്ധിയുള്ളവര്‍ മനസിലാക്കുക. നിസ്കരിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാന്‍ നെറ്റി നിലത്തുരച്ച് പാടുണ്ടാക്കുന്ന മുസ്ലിങ്ങളെ കല്‍ക്കി കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. സൂക്ഷിച്ചു നോക്കിയാല്‍ ചിലരുടെ നെറ്റിയില്‍ അത് കാണാം. അഞ്ചുനേരം നിസ്കരിക്കുന്ന അനേകം മുസ്ലിങ്ങളെ എനിക്കറിയാം. അവര്‍ നിസ്കരിക്കുന്നു എന്ന് മനസിലാക്കാന്‍ നെറ്റിയില്‍ പാടു കാണേണ്ട ഗതികേട് എനിക്കില്ല.

ഇവിടെ ഞാന്‍ കല്‍ക്കിയുടേയോ മറ്റാരുടെയെങ്കിലുമോ വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ല. അതേക്കുറിച്ചുള്ള എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു. കല്‍ക്കി ഉള്‍പ്പടെയുള്ളവര്‍ നിങ്ങളുടെ വിശ്വാസത്തേ സംബന്ധിച്ചുള്ള എത്ര എത്ര അഭിപ്രായങ്ങളാണിവിടെ എഴുതാറുള്ളത്. അതേ സ്വാതന്ത്ര്യം ഞാനുമെടുക്കുന്നു.

kaalidaasan said...

Baiju, SapienceAbdl,

Thanks.

SMASH said...

നബിയുടെ നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കുന്നവര്‍ക്ക് ഒരിക്കലും ജനാധിപത്യ വ്യവസ്ഥയില്‍ നിലനില്‍ക്കാന്‍ ഒരിക്കലും കഴിയില്ല എന്ന് കാളിദാസന്‍ ഉറപ്പിച്ചു തന്നെ പറയുന്നു? ജനാതിപത്യത്തെയും മതേതരത്വത്തേയും നിരാകരിക്കുന്ന മതനിയമങ്ങളെ ഉടച്ചു വാര്‍ത്ത് അതിനെ പുതിയ യഥാര്‍ഥ ഇസ്ലാമായി കണ്ട് വിശ്വസിക്കുന്ന ഭൂരിപക്ഷം ഉണ്ടായാല്‍ തീരാവുന്ന പ്രശ്നമാണിത് എന്ന അഭിപ്രായത്തെ എങ്ങനെ കാണുന്നു? അങ്ങനെയുള്ള മുസ്ലീംങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ലെ? ഒരു ന്യൂനപക്ഷമെങ്കിലും!!ഭൂരിപക്ഷത്തിനും അങ്ങനെയൊരു ഇസ്ലാം ഉണ്ടായാല്‍ സ്വീകരിക്കാന്‍ വലിയ വിഷമമുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ ആരുണ്ടാക്കും എന്നത് ചോദ്യം!

kaalidaasan said...

സ്മാഷ്,

മുസ്ലിങ്ങള്‍ അനുസരിക്കേണ്ടത് ദൈവിക നിയമാണെന്നതില്‍ ഒരു മുസ്ലിമിനും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. ശരിയ ആണ്‌ ദൈവീക നിയമം എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. അത് മറ്റാര്‍ക്കും മാറ്റാനും ആകില്ല എന്നും അവര്‍ വിശ്വസിക്കുന്നു. ജമായത്തുകാര്‍ ഇതേ പറയുന്നുള്ളു. പക്ഷെ വള്ളിക്കുന്നിനേപ്പോലുള്ള മുസ്ലിങ്ങള്‍ പറയുന്നത് ഇന്‍ഡ്യയേപ്പോലുള്ള ഒരു ബഹുമത ബഹു സ്വര സമൂഹത്തില്‍ എല്ലാ മേഖലകളിലും ദൈവീക നിയമം അനുസരിക്കേണ്ട ബാധ്യത മുസ്ലിങ്ങള്‍ക്കില്ല. അത് ആത്മീയ നിയമങ്ങള്‍ക്കേ ബാധകമാകൂ എന്നാണ്. രാഷ്ട്രീയ സാമൂഹിക സദാചാര നിയമങ്ങളിലെ ദൈവികത തല്‍ക്കാലത്തേക്കെങ്കിലും അവര്‍ നിരാകരിക്കുന്നു. ഈ വിഷയങ്ങളില്‍ അമുസ്ലിങ്ങളുണ്ടാക്കുന്ന നിയമങ്ങള്‍ അനുസരിച്ച് ഏത് മുസ്ലിമിനും ജീവിക്കാം എന്നാണ്‌ വള്ളിക്കുന്നു തീയറി. ഇതാണ്‌ ജമായത്തേ ഇസ്ലാമിയും മറ്റ് മുസ്ലിങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളുടെ കേന്ദ്ര ബിന്ദു എന്നാണ്‌ വള്ളിക്കുന്നിന്റെ വാക്കുകളില്‍ നിന്നും മനസിലാകുനത്. അതുകൊണ്ടാണ്‌ ജമായത്തേ ഇസ്ലമിക്കാരെ മത രാഷ്ട്ര വാദക്കാര്‍ എന്ന് ആക്ഷേപിക്കുന്നതും. കുര്‍ആനിലോ ഹദീസുകളിലോ ഒരിടത്തും മുസ്ലിം പ്രവാചകന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ്‌ ജമായത്തേ ഇസ്ലാമിക്കാരുടെ വാദം. ആ വാദത്തോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. പ്രവാചകന്‍ പറയാത്ത ഒരു കാര്യം പിന്തുടരണമെന്ന് ഒരു മുസ്ലിമും പറയില്ല.

ശരിയ നിയമം ഉണ്ടായത് കുര്‍ആനിലൂടെ മൊഹമ്മദ് പറഞ്ഞതും അദ്ദേഹം ചെയ്തു എന്നു വിശ്വസിക്കുന്ന, ഹദീസുകളില്‍ രേഖപ്പെടത്തപ്പെട്ടിരിക്കുനതുമായ പ്രവര്‍ത്തികളുടെയും അടിസ്ഥാനത്തിലാണ്. മോഹമ്മദിന്റെ ഓരോ വാക്കും ഓരോ പ്രവര്‍ത്തിയും ദൈവ നിര്‍ദ്ദേശപ്രകാരമാണെന്ന വിശ്വാസമാണ്‌ ശരിയ നിയമം ദൈവീക നിയമമാണെന്നു പറയുന്നതിന്റെ കാരണം.

ജനാധിപത്യത്തില്‍ ഒരു പ്രത്യേക മത വിഭഗത്തിനു വേണ്ടി നിയമമുണ്ടാക്കാറില്ല.ഇന്ന് ഇന്‍ഡ്യയില്‍ നിലവിലുള്ള മുസ്ലിം വ്യക്തി നിയമം ബ്രിട്ടീഷ് അധിനിവേശക്കാലത്ത് അവരുണ്ടാക്കിയ നിയമമാണ്. ഷാബാനോ കേസിലെ വിധി മറികടക്കാന്‍ പണ്ട് രാജീവ് ഗാന്ധി ഒരു നിയമ നിര്‍മ്മാണം നടത്തിയതൊഴിച്ചാല്‍ ഏതെങ്കിലും മതത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ മറ്റൊരു നിയമവുമാരും ഉണ്ടാക്കിയിട്ടില്ല. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയാണധികരത്തിലെങ്കില്‍ ഇത് നടക്കുമായിരുന്നോ എന്നത് സംശയകരമാണ്. ബി ജെ പി ആയിരുന്നെങ്കില്‍ നടക്കില്ലായിരുന്നു എന്നുറപ്പിച്ചു പറയം.

കുര്‍ആന്‍ പ്രകാരം വ്യഭിചരിക്കുന്നവരെ അടിച്ചു ശിക്ഷിക്കണം. ഹദീസു പ്രകാരം കല്ലെറിഞ്ഞു കൊല്ലണം. ശരിയ നിയമം പ്രാബല്യത്തിലുള്ള രാജ്യങ്ങളില്‍ ഇതാണ്‌ ശിക്ഷാരീതി. പക്ഷെ ഒരു ജനാധിപത്യ രാജ്യത്തും ഈ പ്രാകൃത നടപടി ഇല്ല. ദൈവീക നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥരായതുകൊണ്ടാണ്‌ മുസ്ലിങ്ങള്‍ ഈ ശിക്ഷാരീതി നടപ്പാക്കുന്നതും. യഥാര്‍ത്ഥ മുസ്ലിമിന്‌ ഈ ശിക്ഷാരീതികളെയേ അംഗീകരിക്കാന്‍ ആകൂ. മറ്റ് രീതികളെ അംഗീകരിക്കുന്നത് ദൈവീക നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതാണ്.

shaji.k said...

കാളിദാസന്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി ആയോ?!:)))

kaalidaasan said...

സ്മാഷ്,

ജനാധിപത്യത്തെയും മതേതരത്വത്തേയും നിരാകരിക്കുന്ന മതനിയമങ്ങളെ ഉടച്ചു വാര്‍ത്ത് അതിനെ പുതിയ യഥാര്‍ത്ഥ ഇസ്ലാമായി കണ്ട് വിശ്വസിക്കുന്ന ഭൂരിപക്ഷം ഉണ്ടാകണമെന്നത് എന്റെകൂടി ആഗ്രഹമാണ്. പക്ഷെ അതുണ്ടായാല്‍ തീരാവുന്ന പ്രശ്നമാണിത് എന്ന അഭിപ്രായം എനിക്കില്ല. ഇസ്ലാം മത നിയമങ്ങള്‍ ഉടച്ചു വാര്‍ക്കപ്പെടാവുന്നതാണെന്ന് സമ്മതിക്കുന്ന ഒരു മുസ്ലിമും ഇന്നില്ല. അതുകൊണ്ട് ശരിയ നിയമത്തില്‍ മാറ്റം വരുത്താന്‍ ഒരു മുസ്ലിമും സാധ്യമല്ല.

അങ്ങനെ സംഭവിച്ചാല്‍ ഇസ്ലാം കെട്ടിപ്പൊക്കപ്പെട്ടിരിക്കുന്ന മിത്തുകളിലൊരെണ്ണം തകര്‍ന്നടിയും. ശരിയ നിയമങ്ങള്‍ ദൈവീകമല്ലെന്നോ മാറ്റാവുന്നതാണെന്നോ സമ്മതിച്ചാല്‍ ഇസ്ലാം എന്ന മതത്തിന്റെ പ്രസക്തി നഷ്ടപ്പെടും.


ശരിയ ദൈവീക നിയമമാണെന്നും എല്ലാ മുസ്ലിങ്ങളുമനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നുമൊക്കെ വീമ്പടിക്കുമെങ്കിലും ഭൂരിഭാഗം മുസ്ലിങ്ങളും ഈ നുകത്തില്‍ നിന്നും രക്ഷപ്പെടാനണാഗ്രഹിക്കുന്നത്. വള്ളിക്കുന്നു മുസ്ലിങ്ങള്‍ പണ്ടെ രക്ഷപെട്ടു. ആത്മീയ കാര്യങ്ങളിലൊഴികെ മറ്റൊന്നിലും അവര്‍ ശരിയ നിയമം അനുസരിക്കുന്നില്ല. അതിന്റെ ആവശ്യമില്ലെന്നു പറയാനുള്ള തന്റേടം മാത്രം അവര്‍ക്കില്ല. ബഹുസ്വര സമൂഹത്തില്‍ ജീവിക്കാനുള്ള ഒരഡ്ജസ്റ്റ്മെന്റ് എന്നാണതിനെ വിളിക്കേണ്ടത്. മത രാഷ്ട്രവദം ആത്മഹത്യാപരം എന്ന ലുമ്പന്‍ ഉഡായിപ്പൊക്കെ ഈ അഡ്ജസ്റ്റ്മെന്റിനെ ന്യായീകരിക്കാനായി നിരത്തും. നാലുകെട്ടാനും തരം പോലെ തലാക്കു ചൊല്ലാനുമല്ലാതെ ശരിയ നിയമം ഇന്‍ഡ്യയിലെ ഒരു മുസ്ലിമും പ്രാവര്‍ത്തികമാക്കുന്നില്ല എന്നതാണു സത്യം. ഏഴാം നൂടാണ്ടിലെ കാട്ടറബികള്‍ക്ക് വേണ്ടി മൊഹമ്മദ് ഉണ്ടാക്കി ദൈവത്തിന്റെ പിടലിയില്‍ വച്ചു കൊടുത്ത കാടന്‍ നിയമങ്ങള്‍ ഇന്‍ഡ്യ പോലെയുള്ള ഒരു പുരോഗമന സമൂഹത്തില്‍ ആവശ്യമില്ല എന്നതാണു വാസ്തവം. ഇന്നും ഏഴാം നൂറ്റാണ്ടിലെ മാനസികാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് അത് ആവശ്യമായിരിക്കാം. പക്ഷെ അതൊക്കെ തുറന്നു പറയാനുള്ള ആര്‍ജ്ജവം ഒരു വള്ളിക്കുന്നിനുമില്ല.

ജമായത്തേ ഇസ്ലാമിക്കാര്‍ പിടിച്ചു നില്‍ക്കാന്‍ പറയുന്ന ഒരു തമാശയുണ്ട്. മൌദൂദി നിരാകരിച്ചത് ഇന്‍ഡ്യന്‍ മതേതര ജനാധിപത്യത്തെയല്ല, പാശ്ചാത്യ മത നിരാസ മതേതര ജനധിപത്യത്തെയാണ്. ഇപ്പറഞ്ഞ പാശ്ചാത്യ രാജ്യങ്ങളില്‍ അനേകം മുസ്ലിങ്ങളുണ്ട്. ഇവരില്‍ ഭൂരിഭാഗവും ശരിയ സ്വര്‍ഗ്ഗങ്ങളില്‍ നിന്നും ഓടിപ്പോയവരാണ്. അവിടത്തെ സുഖ സൌകര്യങ്ങള്‍ നുണഞ്ഞ അവര്‍ക്ക് ഒരു മത നിരാസ സമൂഹഥില്‍ മനുഷ്യരുണ്ടാക്കുന്ന നിയമനുസരിച്ച ജീവിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ഇസ്ലാം എല്ലാം കീഴടക്കും എന്നൊക്കെ ഇടക്കു പറയുകയും തരം കിട്ടുമ്പോള്‍ ചില ഇസ്ലാമിക ഭീകരര്‍ സഹജീവികളെ കൊന്നൊടുക്കുമെങ്കിലും ഭൂരിഭാഗം പേര്‍ക്കും മനുഷ്യ നിര്‍മ്മിത നിയമം അനുസരിക്കുന്നതില്‍ യാതൊരു പ്രശ്നവുമുള്ളതായി തോന്നുന്നില്ല.

വള്ളിക്കുന്നു മുസ്ലിങ്ങള്‍ കൌശലക്കാരാണ്. അവരൊക്കെ പല വേദികളിലും പല മുട്ടായുക്തികളും പറയുമെങ്കിലും വിശ്വാസകാര്യങ്ങളേക്കുറിച്ച് മൌദൂദി എഴുതിയതുപോലെ ഒരു നേതാവും അതൊന്നും എഴുതി രേഖയാക്കിയിട്ടില്ല. അതുകൊണ്ട് ജമായത്തുകാരെ ശരിക്കും അടിക്കാം. അടിമേടിക്കുന്നതില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം.

വള്ളിക്കുന്ന് ജീവിക്കുന്നത് സൌദി അറേബ്യയിലായിരുന്നെങ്കില്‍ ജമായത്തേ ഇസ്ലാമിക്കാരെ മത രാഷ്ട്രവാദക്കാരെന്നു വിളിച്ച് അധിക്ഷേപിക്കില്ലായിരുന്നു. ദൈവിക നിയമത്തിന്റെ കാവല്‍ ഭടന്‍മാര്‍ എന്നു വിളിച്ച് ആശ്ലേഷിക്കുമായിരുന്നു. അത്രയേ ഉള്ളു വള്ളിക്കുന്നുമാരുടെ പ്രതിബദ്ധത.

Salim PM said...
This comment has been removed by the author.
Salim PM said...

[[[ഒരാളുടെ ആദര്‍ശമെന്തെന്ന് അയാള്‍ എടുക്കുന്ന നിലപാടുകളില്‍ നിന്നാണ്, ബുദ്ധിയുള്ളവര്‍ മനസിലാക്കുക.]]]

അതിബുദ്ധിയുള്ളവര്‍ക്ക് അത് മറച്ച് വെക്കാനും കഴിയും.

[[[ഇവിടെ ഞാന്‍ കല്‍ക്കിയുടേയോ മറ്റാരുടെയെങ്കിലുമോ വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ല. അതേക്കുറിച്ചുള്ള എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു. കല്‍ക്കി ഉള്‍പ്പടെയുള്ളവര്‍ നിങ്ങളുടെ വിശ്വാസത്തേ സംബന്ധിച്ചുള്ള എത്ര എത്ര അഭിപ്രായങ്ങളാണിവിടെ എഴുതാറുള്ളത്.]]]

ആരുടെ വിശ്വാസത്തെ ചോദ്യം ചെയ്തു എന്നതല്ല, ചോദ്യം ചെയ്യുന്നയാളുടെ ആര്‍ജ്ജവമില്ലായ്മയാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. കാളിദാസന്‍ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്നൊന്നും ഞാന്‍ പരാതിപ്പെട്ടില്ല. ഈയിടെ താങ്കളുടെ നിരൂപണങ്ങളില്‍ വന്ന മാറ്റവും സ്വാഗതാര്‍ഹമാണ്‍.

kaalidaasan said...

ഷാജി,

ജമായത്തേ ഇസ്ലാമിക്കാരുടെ രണ്ട് അവകാശവാദങ്ങളെ ഞാന്‍ പൂര്‍ണ്ണമായും പിന്താങ്ങുന്നു. കുര്‍ആനെ മുസ്ലിം പ്രവാചകന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ വ്യാഖ്യാനം ചെയ്തയാളാണ്‌ മൌദൂദി എന്ന പണ്ഡിതനെന്നും, തല പോയാലും സത്യം മാത്രമേ മൌദൂദി പറഞ്ഞിട്ടുള്ളു എന്നുമാണാ വാദങ്ങള്‍.

ജമായത്തേ ഇസ്ലാമിക്കാര്‍ രണ്ട് ചോദ്യങ്ങള്‍ മറ്റ് മുസ്ലിങ്ങളോട് ചോദിച്ചിരുന്നു. പക്ഷെ അവര്‍ ഉത്തരം നല്‍കാതെ ഓടിപ്പോവുകയാണുണ്ടായത്.

ആ ചോദ്യങ്ങള്‍ ഇവയാണ്.

1. ശരിയനിയമങ്ങള്‍ പാലിക്കാന്‍ മുസ്ലിങ്ങളെല്ലാം ബാധ്യസ്ഥരല്ലേ? അപ്പോള്‍ പിന്നെ മത രാഷ്ട്രവാദം എങ്ങനെയാണു മുസ്ലിങ്ങള്‍ക്ക് എതിര്‍്‌ക്കാനാകുക?

2. മുസ്ലിങ്ങള്‍ക്ക് ഒരു പ്രത്യേക രാഷ്ട്രം എന്നത് മുസ്ലിം ലീഗിന്റെ ലക്ഷ്യമായിരുന്നില്ലേ? അവര്‍ അതില്‍ നിന്നും പിന്നാക്കം പോയില്ലേ? അതില്‍ തെറ്റില്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഭഗമാകുന്നതിനെ എതിര്‍ത്തിരുന്ന ജമായത്തേ ഇസ്ലാമി അതില്‍ നിന്നും പിന്നാക്കം പോയതില്‍ എന്താണു തെറ്റുള്ളത്?

ഈ രണ്ടു ചോദ്യങ്ങളും ഉത്തരം കിട്ടാതെ ഇപ്പോഴും അവശേഷിക്കുന്നു. ജമായത്തേ ഇസ്ലാമിക്കെതിരെ പടയോട്ടം നടത്തുന്ന ഒരു മുസ്ലിമും ഇതിനുത്തരം പറഞ്ഞു കണ്ടില്ല.

Salim PM said...

1. ശരിയനിയമങ്ങള്‍ പാലിക്കാന്‍ മുസ്ലിങ്ങളെല്ലാം ബാധ്യസ്ഥരല്ലേ? അപ്പോള്‍ പിന്നെ മത രാഷ്ട്രവാദം എങ്ങനെയാണു മുസ്ലിങ്ങള്‍ക്ക് എതിര്‍്‌ക്കാനാകുക?

മറുപടി ഇവിടെ വായിക്കുക.

kaalidaasan said...

ചോദ്യം ചെയ്യുന്നയാളുടെ ആര്‍ജ്ജവമില്ലായ്മയാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.

കല്‍ക്കി,

ചോദ്യം ചെയ്യുന്നു എന്നോ? എന്താണു കല്‍ക്കി ഞാന്‍ ചോദ്യം ചെയ്തത്? കല്‍ക്കി തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു തോന്നുന്നു. ഞാന്‍ ഒന്നും ചോദ്യം ചെയ്തിട്ടില്ല. കുര്‍ആനും ഹദീസുകളും ഇസ്ലാമിക ചരിത്രവും വായിച്ചിട്ടും സമകാലീന മുസ്ലിം പെരുമാറ്റങ്ങള്‍ കണ്ടിട്ടും എനിക്കു മനസിലായ കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതി വയ്ക്കുന്നു. കല്‍ക്കി ഉള്‍പ്പടെയുള്ള ഒരു മുസ്ലിമും അതംഗീകരിക്കണമെന്ന് എനിക്ക് യതൊരു നിര്‍ബന്ധവുമില്ല.

എഴുതുന്നയാളുടെ ബയോഡേറ്റ പ്രസിദ്ധപ്പെടുത്തിയാലേ അയാള്‍ക്ക് ആര്‍ജ്ജവമുള്ളു എങ്കില്‍ അതു പോലത്തെ ആര്‍ജ്ജവം എനിക്കില്ല. ബയോഡേറ്റ വായിക്കാതെയും അത് വേണമെന്നു ശഠിക്കാതെയും കുറച്ചു പേര്‍ ഞാന്‍ എഴുതുന്നത് വായിക്കുന്നുണ്ട്. ക്രിസ്തുമതത്തേയും ഹിന്ദു മതത്തേയും അവരുടെ പല നിലപാടുകളെയും ഞാന്‍ വിമര്‍ശിച്ചപ്പോള്‍ ഒരു ക്രിസ്ത്യാനിയും ഹിന്ദുവും എന്റെ ബയോഡേറ്റ ആവശ്യപ്പെട്ടില്ല. അതു കൊണ്ട് കല്‍ക്കിയേപ്പോലുള്ളവരെ സുഖിപ്പിക്കാന്‍ അത് പ്രസിദ്ധപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുമില്ല.

Salim PM said...

2. മുസ്ലിങ്ങള്‍ക്ക് ഒരു പ്രത്യേക രാഷ്ട്രം എന്നത് മുസ്ലിം ലീഗിന്റെ ലക്ഷ്യമായിരുന്നില്ലേ? അവര്‍ അതില്‍ നിന്നും പിന്നാക്കം പോയില്ലേ? അതില്‍ തെറ്റില്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഭഗമാകുന്നതിനെ എതിര്‍ത്തിരുന്ന ജമായത്തേ ഇസ്ലാമി അതില്‍ നിന്നും പിന്നാക്കം പോയതില്‍ എന്താണു തെറ്റുള്ളത്?

'ജമാഅത്തെ ഇസ്‌ലാമി' എന്ന പേരാണ് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത്. കേള്‍ക്കുന്നവര്‍ക്ക് ഇതൊരു ഇസ്‌ലാമിക സംഘടനയാണെന്ന തോന്നല്‍ ഉണ്ടാക്കും. ലീഗിനെപ്പോലെ ഒരു രാഷ്ട്രീയ സംഘടനയാണ് തങ്ങളും എന്ന് വ്യാപകമായി ജമാഅത്തെ ഇസ്‌‌ലാമിക്കാര്‍ പ്രചരിപ്പിച്ചാല്‍ പ്രശനം തീരും. പിന്നെ ആരും അവരെ ഇക്കാര്യത്തില്‍ എതിര്‍ക്കാന്‍ പോകില്ല. ആവശ്യമുള്ളപ്പോഴൊക്കെ വാദങ്ങള്‍ല്‍ മാറ്റി മാറ്റിപ്പറയുകയുമാവാം. കാളിദാസന്‍ ഇക്കാര്യത്തില്‍ ജമാഅത്തുകാരെ ഒരുകൈ സഹായിക്കുക.

SMASH said...

മതത്തിലെ യാഥാസ്ഥികരുടെ സ്വാധീനം ഇല്ലാതാക്കിയാല്‍ ഈ ഉടച്ചു വാര്‍ക്കല്‍ സാധ്യമാണ്‌. അതിനായി അടിമുടിയുള്ള Reformation തന്നെ നടക്കണം- അതിന്റെ ആരംഭം ഇസ്ലാമിക സ്വര്‍ഗ്ഗരാജ്യങ്ങളില്‍ നിന്നും തന്നെയാകണം. അങ്ങനെയൊരു കാര്യം തലപ്പത്തു തന്നെ നടന്നാല്‍ കാളിദാസന്‍ പറഞ്ഞ പോലുള്ള -(. ഭൂരിഭാഗവും ശരിയ സ്വര്‍ഗ്ഗങ്ങളില്‍ നിന്നും ഓടിപ്പോയവരാണ്. അവിടത്തെ സുഖ സൌകര്യങ്ങള്‍ നുണഞ്ഞ അവര്‍ക്ക് ഒരു മത നിരാസ സമൂഹഥില്‍ മനുഷ്യരുണ്ടാക്കുന്ന നിയമനുസരിച്ച ജീവിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല) ഇത്തരക്കാര്‍ക്ക് ഈ പുതിയ ഇസ്ലാമിനെ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നു ഞാന്‍ മനസിലാക്കുന്നു. മത-ആത്മീയ തലത്തിലെ പ്രസക്തി നഷ്ടപെട്ടാലും, ആധുനിക സമൂഹവുമായി എല്ലാവിധത്തിലും യോജിക്കുന്ന ഒരു വിഭാഗമായി അവര്‍ക്ക് നിലനില്‍ക്കാം. ഇസ്ലാമിക മതമൗലീകവാദവും മറ്റു പിന്തിരിപ്പന്‍ തത്വങ്ങളും പ്രസക്തി നഷ്ടപെട്ട് വടക്കന്‍ യൂറോപ്പിലെ മതങ്ങളുടെ സാമകാലീന അവസ്ഥയില്‍ എത്തിച്ചേരും. പക്ഷെ യാഥാസ്ഥിതികരുടെ പിടിയില്‍ നിന്നും വിശ്വാസികള്‍ പുറത്തുവരാന്‍ മാത്രം അല്‍ഭുതങ്ങള്‍ നടക്കേണ്ടി വരും. ഇസ്ലാമിനെ യൂറോപ്പ് ഏറ്റെടുക്കണമെന്നു ആരോ മുന്‍പ് പറഞ്ഞത് ഇതുമായി വേണമെങ്കില്‍ ചേര്‍ത്തു വായിക്കാം. അങ്ങേര്‍ ഇത് ഏതര്‍ഥത്തിലാണ്‌ പറഞ്ഞതെന്നറിയില്ല, പക്ഷെ ആചരിക്കുന്നവര്‍ ഏതു ജനതയാണോ, അവരുടെ സാമൂഹിക-സാംസ്കാരിക മൂല്യങ്ങള്‍ അനുസരിച്ച് ഏതൊരു മതത്തേയും മാറ്റിമറിക്കാം..

കാവലാന്‍ said...

"മഞ്ഞാളം കളികള്‍ ഇതുപോലെ പലതും നടക്കും. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കാണാന്‍ പോകുന്ന ചിത്രത്തിലൊന്നും ഈ മഞ്ഞാളം കളിയുടെ ഒരെപ്പിസോഡുപോലും ഒരു വള്ളിക്കുന്നുമാരും ഓര്‍ക്കില്ല."

കൃത്യം! .

ഓ ടോ;

എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്,കമന്റിടാറില്ലെന്നേയുള്ളു കടിപിടികൂടി വെറുതെ സ്വസ്തത കളയ്ണ്ടല്ലോ എന്നു വച്ച് ഒന്നും കമന്റാറില്ല. വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങള്‍ അര്‍പ്പണബോധത്തോടെ ബ്ലോഗിലെഴുതുന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.

kaalidaasan said...

കല്‍ക്കി,

താങ്കള്‍ കൊടുത്ത ലിങ്കില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പ്രസക്തമാണ്. അതില്‍ പരാമര്‍ശിച്ചിരിക്കുന്ന അന്ത്യന്തം ഗൌരവമുള്ള ചില കാര്യങ്ങളുണ്ട്.

1. ധാര്‍മ്മികമായി അങ്ങേയറ്റം അധഃപതിച്ച പാകിസ്താനിലെ മുസ്‌ലിം സമൂഹം റസൂല്‍ തിരുമേനി(സ)യുടെ മാതൃകാജീവിതത്തില്‍ നിന്നു വളരെ അകന്നുജീവിക്കുന്നവരാണ്‌.

മുസ്ലിങ്ങള്‍ മാത്രമുള്ള ഒരു സമൂഹം ധാര്‍മ്മികമായി അധഃപ്പതിച്ചു എങ്കില്‍ അതിന്റെ കാരണമെന്താണ്? ഇന്‍ഡ്യയില്‍ തുടര്‍ന്നാല്‍ മുസ്ലിമായി ജീവിക്കാനാകില്ല എന്ന വാദം ഉള്‍ക്കൊണ്ടാണവര്‍ പാകിസ്താന്റെ ഭാഗമായത്. മനുഷ്യരാശിയുടെ സമഗ്ര ഉന്നതിക്കുവേണ്ട ജീവിത പദ്ധതി എന്നാണ്‌ മുസ്ലിങ്ങള്‍ ഇസ്ലാമിനെ വിശേപ്പിക്കുന്നത്. ഇത് പിന്തുടര്‍ന്നിട്ടും ഒരു സമൂഹമാകെ ധാര്‍മ്മികമായി അധഃപ്പതിച്ചെങ്കില്‍ ആ പദ്ധതിയുടെ പോരായ്മയല്ലേ? കുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള ഒരു യഥാര്‍ത്ഥ മുസ്ലിമായി ജീവിക്കുന്നതില്‍ നിന്നും ആരും അവരെ തടയുന്നില്ല. എന്നിട്ടുമവര്‍ ധര്‍മ്മികമായി അധഃപ്പതിച്ചെങ്കില്‍ അവര്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രം തന്നെയല്ലേ അതിനുത്തരവാദി?

ഇതുയര്‍ത്തുന്ന ചോദ്യങ്ങള്‍ പലതുണ്ട്.

ശരിയ നിയമം ഇല്ലാത്തതുകൊണ്ടാണോ അവര്‍ ധാര്‍മ്മികമായി അധഃപ്പതിച്ചത്?

ശരിയ നിയമം പ്രാബല്യത്തിലുള്ള ഏതെങ്കിലും രാജ്യത്തെ ജനത ധാര്‍മ്മികമായി ഉന്നതി പ്രാപിച്ചിട്ടുണ്ടോ?

ഇസ്ലാമിനു സ്വാധീനം ചെലുത്താന്‍ ആകാത്ത ഇടങ്ങളില്‍ ആ ധാര്‍മ്മികത നിലനില്‍ക്കുന്നുണ്ടോ?

kaalidaasan said...

കല്‍ക്കി,

2. ഈ മതവിശ്വാസികള്‍ക്കെല്ലാം തങ്ങളുടെ മതനിയമങ്ങള്‍ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ പാടില്ലാത്ത ദൈവിക നിയമങ്ങളാണുതാനും. മനുസ്മൃതിയനുസരിച്ച്‌ ഭരണം വേണമെന്ന്‌ ഹിന്ദുക്കള്‍ക്കും തല്‍മൂദ്‌ നിയമങ്ങള്‍ക്കനുസരിച്ച്‌ ഭരണം വേണമെ ന്ന്‌ യഹൂദികള്‍ക്കും, ബൈബിള്‍ നിയമങ്ങള്‍ക്കനുസരിച്ച്‌ ഭരണം വേണമെന്ന്‌ ക്രിസ്ത്യാനികള്‍ക്കും അവകാശപ്പെടാം.

ഇത് തികച്ചും തെറ്റായ ഒരു പ്രസ്താവനയാണ്. ഇസ്ലാം ഒഴികെ ഒരു മതവിശ്വാസിക്കും തങ്ങളുടെ മതനിയമങ്ങള്‍ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ പാടില്ലാത്ത ദൈവിക നിയമങ്ങളല്ല.

മതത്തിന്റെ പേരില്‍ ഇതുപോലെയുള്ള നിയമങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നു. പക്ഷെ അവരൊക്കെ ഇന്ന് ആ നുകത്തിനു കീഴില്‍ നിന്നും മോചനം പ്രാപിച്ചു കഴിഞ്ഞു.

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മനുസ്മൃതിയായിരുന്നു ഹിന്ദു മത നിയമങ്ങള്‍. ഇന്ന് ഒരു ഹിന്ദുവും മനുവിന്റെ ഒരു നിയമത്തിനുമധീനനല്ല. ചര്‍ച്ചാ വേദികളിലും ലേഖങ്ങളിലും ഉദ്ധരിക്കപ്പെടുന്നതല്ലാതെ മനുവിന്റെ ഒരു നിയമവുമിന്ന് ഒരു ഹിന്ദുവിനെയും സ്വാധീനിക്കുന്നില്ല. മധ്യശതകങ്ങളില്‍ ക്രിസ്തുമത നിയമങ്ങള്‍ യൂറോപ്പില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നു. ഇന്ന് പള്ളികള്‍ക്ക് പുറത്തേക്ക് അതിന്റെ സഞ്ചാരം തന്നെ തടയപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ക്രിസ്തുവിന്റെ ഉപദേശങ്ങളുടെ ധര്‍മ്മികത ക്രിസ്ത്യാനികളെ സ്വാധീനിക്കുന്നു എന്നതിനപ്പുറം ക്രിസ്തുമതം അവിടെ പൊതു ജീവിതത്തില്‍ ഒരു റോളും വഹിക്കുന്നില്ല.


ആത്മീയ രക്ഷയും ശിക്ഷയുമെന്നതിനപ്പുറം വിശ്വാസികളെ ബാധിക്കുന്ന ഒരു മത നിയമവും ക്രിസ്ത്യാനികളുടെയോ ഹിന്ദുക്കളുടെയോ ജീവിതത്തിലില്ല. പക്ഷെ ഇസ്ലാമില്‍ അങ്ങനെയല്ല. ഭൌതിക ശിക്ഷാരീതികളും ആ മത വിശ്വാസത്തിന്റെ ഭാഗമാണ്. ആത്മീയ രക്ഷക്കു വേണ്ടി മാത്രം എന്ന തരത്തിലേക്ക് ഇസ്ലാമിക നിയമങ്ങളെ ചുരുക്കിക്കൊണ്ടു വരാന്‍ മുസ്ലിങ്ങള്‍ക്കാകുമോ എന്നതാണ്‌ പ്രസക്തമായ ചോദ്യം. ഇന്നത്തെ ചുറ്റുപാടില്‍ 99 % മുസ്ലിങ്ങള്‍ക്കും അതാകില്ല എന്നതാണു സത്യം.

ക്രിസ്തുവിന്റെ ഉപദേശങ്ങളിലെ ധാര്‍മ്മികത മാത്രം ഇന്നത്തെ ക്രിസ്ത്യാനികളെ സ്വാധീനിക്കുന്നതുപോലെ, മൊഹമ്മദിന്റെ ഉപദേശങ്ങളുടെ ധാര്‍മ്മികത മാത്രം മുസ്ലിങ്ങളെ സ്വാധീനിക്കുന്ന ഒരവസ്ഥ ഉണ്ടാകുമോ? എനിക്ക് സംശയമാണ്.

kaalidaasan said...

കല്‍ക്കി,

3.മുസ്‌ലിമിനെക്കുറിച്ച്‌ നിര്‍വ്വചിക്കുവാന്‍ തനിക്ക്‌ കൂടുതല്‍ സമയം നല്‍കണമെന്ന്‌ പറഞ്ഞ ഒരു കക്ഷിയുടെ പണ്ഡിതനോട്‌ കമ്മീഷനിലെ രണ്ടാം അംഗമായ ജസ്റ്റിസ്‌ ഖയാനിപറഞ്ഞ മറുപടി രസാവഹമായിരുന്നു. 1300 ലധികം വര്‍ഷങ്ങള്‍ നല്‍കിക്കഴിഞ്ഞിട്ടും തീരുമാനമാകാത്ത പ്രശ്നത്തിന്‌ എങ്ങനെ താങ്കള്‍ക്ക്‌ അല്‍പസമയത്തിനുള്ളില്‍ തീര്‍പ്പുകല്‍പിക്കാ നാവും?

ഇത് വളരെ രസകരമായ ഒരു സംഭവ വികാസമാണ്.

ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരെ ക്രിസ്ത്യാനികള്‍ എന്നു വിളിക്കും. അല്ലാതെ ക്രിസ്തുമതത്തിലധിഷ്ടിതമായ ഒരു രാഷ്ട്രത്തില്‍ ബൈബിളിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന നിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നവരെയല്ല. ഏത് വ്യവസ്ഥിതിയിലായലും ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ മതി. അതുകൊണ്ട് മറിയത്തിനെ സഹരക്ഷക എന്നു വിളിക്കുന്ന കത്തോലിക്കരും മറിയത്തിന്‌ ഒരു പ്രാധാന്യവും കല്‍പ്പിക്കാത്ത യഹോവ സാക്ഷികളും ക്രിസ്ത്യാനികളാണ്. ത്രിത്വത്തെ അംഗീകരിക്കുന്നവരും ത്രീത്വത്തെ അംഗീകരിക്കാത്തവരും ക്രിസ്ത്യാനികളാണ്. ഇസ്ലാമില്‍ അങ്ങനെ ഒരു സ്വാതന്ത്ര്യമില്ല. എന്നിരുനാലും 1400 വര്‍ഷം പ്രാബല്യത്തിലിരുന്നിട്ടും ഇന്നും ആരാണ്‌ മുസ്ലിം എന്നതില്‍ മുസ്ലിങ്ങളുടെ ഇടയില്‍ ഒരു തീരുമാനമായിട്ടില്ല.

ആരെങ്കിലും നിര്‍വചിക്കാതെ കുര്‍ആന്‍ വായിച്ച് മനസിലാക്കി അതിലെ നല്ല തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കി മറ്റ് മത വിശ്വാസികള്‍ക്കൊപ്പം ജീവിച്ചാല്‍ മാത്രം മതിയില്ലേ ഒരു മുസ്ലിമാകാന്‍? അതുപോലെ ഒരവസ്ഥ എന്നെങ്കിലും ഉണ്ടാകുമോ?

kaalidaasan said...

കല്‍ക്കി,

4. ഒരു രാജ്യത്തില്‍ മുസ്‌ലിംകള്‍ക്ക്‌ അഞ്ച്‌നേരം നമസ്കാരം അനുഷ്ഠിക്കുവാന്‍ ഭരണഘടനയില്‍ ശരീഅത്ത്‌ എഴുതിച്ചേര്‍ക്കേണ്ടതുണ്ടോ? വിശ്വസ്തതയും സത്യസന്ധതയും പ്രകടിപ്പിക്കുവാന്‍ ശരീഅത്ത്‌ നിയമത്തിന്‍റെ ആവശ്യമുണ്ടോ? ശരീഅത്ത്‌ നിയമം ഇല്ലാതെ തന്നെ കോടതികളില്‍ സത്യസന്ധമായി സാക്ഷ്യം പറഞ്ഞു കൂടേ?

കല്‍ക്കി പരാമര്‍ശിച്ച ലേഖനത്തിലെ വളരെ പ്രസക്തമായ ഒരു ഭാഗമാണിത്.

ഈ ചോദ്യങ്ങളുടെ ഉത്തരം എഴുതിയാല്‍ ശരിയത്ത് നിയമം ഇല്ലാതെ തന്നെ ഒരു വ്യക്തിക്ക് മനുഷ്യനായി ജീവിക്കാം എന്നാണു മനസിലാകുക. മോഷ്ടിക്കുന്നവനോട് ക്ഷമിക്കാം. കൈ വെട്ടാതെയുള്ള ഏത് ശിക്ഷയും കൊടുക്കാം.


പാകിസ്താന്‍ പോലുള്ള ഒരു മുസ്ലിം രാജ്യത്ത് ശരിയ നടപ്പാക്കാനാകില്ല എന്ന തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടതാണ്. അതുല്‍ക്കൊള്ളാന്‍ മുസ്ലിങ്ങള്‍ തയ്യാറുണ്ടോ എന്നതാണ്‌ അടുത്ത ചോദ്യം. പാക്സിതാനില്‍ നടപ്പിലാകാന്‍ ആകാത്ത ഒന്ന് ഇന്‍ഡ്യയില്‍ നടപ്പിലാക്കുക അസാധ്യമാണ്. ഇന്‍ഡ്യക്കാര്‍ മുഴുവനും മുസ്ലിങ്ങളായാലും അത് അസാധ്യമാണെന്ന് പാകിസ്താന്റെ അനുഭവം തെളിയിക്കുന്നു.

ഇനി അസംഭവ്യമാണെങ്കിലും ഇന്‍ഡ്യയില്‍ ശരിയ നടപ്പായി എന്നു കരുതുക. വെറുതെ കരുതുന്നതാണേ. ആരുടെ ശരിയ ആണു നടപ്പാക്കേണ്ടത്? മുസ്ലിം ലീഗിന്റെയോ, ജമായത്തേ ഇസ്ലാമിയുടെയോ എന്‍ ഡി എഫിന്റെയോ? പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് എന്‍ ഡി എഫുകാര്‍ ഒരധ്യാപകന്റെ കൈ വെട്ടിയെടുത്തു. എന്‍ ഡി എഫിന്റെ ശരിയ കോടതിയില്‍ വിചാരണ ചെയ്തു വിധിച്ചാണത് നടപ്പാക്കിയത്. അത് വേണ്ടിയിരുന്നില്ല എന്ന് പല മുസ്ലിങ്ങളും അഭിപ്രായപ്പെട്ടു. ആരുടെ ശരിയ ആണു ശരി?

kaalidaasan said...

കല്‍ക്കി,

മുസ്ലിം വോട്ടിനു വേണ്ടി കടിപിടി കൂടുന്ന ഒരു സംഘടനയേയും ഉപദേശിക്കാന്‍ ഞാനില്ല. ജമയത്തേ ഇസ്ലാമിക്കാര്‍ ഏതു രൂപത്തില്‍ വന്നാലും മുസ്ലിങ്ങളല്ലാത്തവര്‍ ആ സംഘടനയില്‍ ചേരില്ല. മുസ്ലിം ലീഗിന്റെയും എസ് ഡി പി ഐയുടെയും കാര്യത്തിലും ഇത് ശരിയാണ്. മതാധിഷ്ടിതമായ ഒരു സംഘടനയും ആവശ്യമില്ല എന്ന പക്ഷക്കാരനാണു ഞാന്‍.

ജമായത്തേ ഇസ്ലാമിയുടെ ലക്ഷ്യം രാഷ്ട്രീയാധികാരമാണ്. അതിനു വേണ്ടി മുസ്ലിം വോട്ടു ബാങ്കില്‍ കടന്നു കയറാന്‍ അവര്‍ ശ്രമിക്കുന്നു. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനും ശ്രമിക്കുന്നു. നിലവില്‍ കുറച്ച് ദളിതുകളല്ലാതെ വേറെയാരെയും അവര്‍ക്ക് കൂട്ടിനു കിട്ടിയിട്ടില്ല.

ജനാധിപത്യത്തില്‍ വിശ്വസമില്ലാതിരുന്ന അവര്‍ ഇപ്പോള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. തീവ്രവാദ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നു. അതൊക്കെ നിലനില്‍പ്പിന്റെ പ്രശ്നങ്ങളാണ്.

മുസ്ലിങ്ങള്‍ ഈ വക വര്‍ഗ്ഗീയ പാര്‍ട്ടികളില്‍ ചേരാതെ മതേതര പാര്‍ട്ടികളില്‍ ചേരുകയാണു വേണ്ടത്. മത സൌഹാര്‍ദ്ദത്തിനും സാമുദായിക സൌഹാര്‍ദ്ദത്തിനും സമാധാനത്തിനും അതാണ്‌ നല്ലത്.

kaalidaasan said...

കാവലാന്‍,

അഭിപ്രായത്തിനു നന്ദി.

kaalidaasan said...

സ്മാഷ്,

താങ്കളുടെ ശുഭാപ്തി വിശ്വാസം അംഗീകരിക്കുന്നു. നടന്നു കാണണമെന്നും ആഗ്രഹിക്കുന്നു.

ഇസ്ലാമിനെ യൂറോപ്പ് ഏറ്റെടുക്കണമെന്നു മറ്റൊരാള്‍ പറഞ്ഞത് ഒരേയൊരര്‍ത്ഥത്തില്‍ മാത്രമാണ്. മുസ്ലിങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതുപോലെയാണ്, ഇന്നു യൂറോപ്പിലുള്ളവര്‍ ജീവിക്കുന്നത്. മുസ്ലിങ്ങള്‍ എന്ന ലേബല്‍ അവര്‍ക്കാണു കൂടുതല്‍ ചേരുക, എന്നാണതിന്റെ അര്‍ത്ഥം.

അദ്ദേഹം ആലോചിക്കാത്ത ഒരു കാര്യമുണ്ട്. ഇസ്ലാം എന്ന ലേബല്‍ ഇല്ലാതെ തന്നെ മനുഷ്യര്‍ക്ക് നല്ല ജീവിതം നയിക്കാം. അതിന്റെ അര്‍ത്ഥം ഒരു മതവുമില്ലെങ്കിലും മനുഷ്യര്‍ക്ക് നന്നാകാം എന്നാണ്.

Salim PM said...

"ഇന്‍ഡ്യയില്‍ തുടര്‍ന്നാല്‍ മുസ്ലിമായി ജീവിക്കാനാകില്ല എന്ന വാദം ഉള്‍ക്കൊണ്ടാണവര്‍ പാകിസ്താന്റെ ഭാഗമായത്."

ഈ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമാണ്. പാക്കിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ 'ഇസ്ലാമിക ജീവിതം' സുപ്രസിദ്ധമാണ്. കാളിദാസനും അറിയാത്തതാവില്ല അക്കാര്യങ്ങള്‍. പാക്കിസ്താന്‍ രൂപീകൃതമായത് തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണ്. മുഹമ്മദലി ജിന്ന പാക്കിസ്താനെ ഒരു മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടില്ല. തികച്ചും സെക്യുലര്‍ ചിന്താഗതിക്കാരനഅയിരുന്നു അദ്ദേഹം. പിന്നീടു വന്ന മത തീവ്രവാദികളാണ് പാകിസ്താനെ ഇസ്ലാമിക രാഷ്ട്രമായി മാറ്റാന്‍ ശ്രമിച്ചത്.

Salim PM said...

മനുഷ്യരാശിയുടെ സമഗ്ര ഉന്നതിക്കുവേണ്ട ജീവിത പദ്ധതി എന്നാണ്‌ മുസ്ലിങ്ങള്‍ ഇസ്ലാമിനെ വിശേപ്പിക്കുന്നത്. ഇത് പിന്തുടര്‍ന്നിട്ടും ഒരു സമൂഹമാകെ ധാര്‍മ്മികമായി അധഃപ്പതിച്ചെങ്കില്‍...

പിന്തുടര്‍ന്നില്ല. അതാണ് അധഃപതിക്കാന്‍ കാരണം.

Salim PM said...

ഇത് തികച്ചും തെറ്റായ ഒരു പ്രസ്താവനയാണ്. ഇസ്ലാം ഒഴികെ ഒരു മതവിശ്വാസിക്കും തങ്ങളുടെ മതനിയമങ്ങള്‍ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ പാടില്ലാത്ത ദൈവിക നിയമങ്ങളല്ല.

എത്ര വിശ്വാസികള്‍ കാളിദാസന്‍റെ ഈ വാദഗതി അംഗീകരിക്കും എന്നെനിക്കറിയില്ല.

Salim PM said...

ആരെങ്കിലും നിര്‍വചിക്കാതെ കുര്‍ആന്‍ വായിച്ച് മനസിലാക്കി അതിലെ നല്ല തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കി മറ്റ് മത വിശ്വാസികള്‍ക്കൊപ്പം ജീവിച്ചാല്‍ മാത്രം മതിയില്ലേ ഒരു മുസ്ലിമാകാന്‍? അതുപോലെ ഒരവസ്ഥ എന്നെങ്കിലും ഉണ്ടാകുമോ?

ഉണ്ട്. ഇന്ന് ഇന്ത്യയില്‍ ഈ അവസ്ഥ ഉണ്ട്. ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ചു ജീവിക്കുന്ന ഒരാളെയും മുസ്ലിമല്ല എന്ന് ഇന്ത്യയില്‍ ആര്‍ക്കും വിധിക്കാന്‍ അവകാശമില്ല. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം ഇവിടെ പ്രതിഫലിക്കുന്നു

Salim PM said...

ഇനി അസംഭവ്യമാണെങ്കിലും ഇന്‍ഡ്യയില്‍ ശരിയ നടപ്പായി എന്നു കരുതുക. വെറുതെ കരുതുന്നതാണേ. ആരുടെ ശരിയ ആണു നടപ്പാക്കേണ്ടത്? മുസ്ലിം ലീഗിന്റെയോ, ജമായത്തേ ഇസ്ലാമിയുടെയോ എന്‍ ഡി എഫിന്റെയോ? പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് എന്‍ ഡി എഫുകാര്‍ ഒരധ്യാപകന്റെ കൈ വെട്ടിയെടുത്തു. എന്‍ ഡി എഫിന്റെ ശരിയ കോടതിയില്‍ വിചാരണ ചെയ്തു വിധിച്ചാണത് നടപ്പാക്കിയത്. അത് വേണ്ടിയിരുന്നില്ല എന്ന് പല മുസ്ലിങ്ങളും അഭിപ്രായപ്പെട്ടു. ആരുടെ ശരിയ ആണു ശരി?.

ഇതു തന്നെയാണ് ആ ലേഖനത്തിലെ പ്രസ്ക്തഭാഗം. ശരിയത്ത് നിയമം നടപ്പാക്കിയാലേ മുസ്ലിമായി ജീവിക്കാന്‍ കഴിയൂ എന്നത് മൗദൂദിയെപ്പോലുള്ള മത രാഷ്ട്രവാദികളുടെ വാദം മാത്രമാണ്; ഭരണം പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള വെറുമൊരു കുതന്ത്രം. ഭരണമില്ലാതെ പ്രവാചകന്‍ മക്കയില്‍ ജീവിച്ച കാലമത്രയും അമുസ്ലിമായായിരുന്നോ ജീവിച്ചത്? ഇക്കൂട്ടര്‍ മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിക ശരീഅത്ത്‌ ഭരണം എന്ന ആവശ്യം തികച്ചും അപ്രായോഗികമാണ്‌.

Salim PM said...

മുസ്ലിങ്ങള്‍ ഈ വക വര്‍ഗ്ഗീയ പാര്‍ട്ടികളില്‍ ചേരാതെ മതേതര പാര്‍ട്ടികളില്‍ ചേരുകയാണു വേണ്ടത്. മത സൌഹാര്‍ദ്ദത്തിനും സാമുദായിക സൌഹാര്‍ദ്ദത്തിനും സമാധാനത്തിനും അതാണ്‌ നല്ലത്.

അടിവരയിടുന്നു ഈ വാചകങള്‍ക്ക്.

Salim PM said...
This comment has been removed by the author.
Salim PM said...

ഇസ്ലാമിനെ യൂറോപ്പ് ഏറ്റെടുക്കണമെന്നു മറ്റൊരാള്‍ പറഞ്ഞത് ഒരേയൊരര്‍ത്ഥത്തില്‍ മാത്രമാണ്. മുസ്ലിങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതുപോലെയാണ്, ഇന്നു യൂറോപ്പിലുള്ളവര്‍ ജീവിക്കുന്നത്. മുസ്ലിങ്ങള്‍ എന്ന ലേബല്‍ അവര്‍ക്കാണു കൂടുതല്‍ ചേരുക, എന്നാണതിന്റെ അര്‍ത്ഥം.

ഇപ്പറഞ്ഞതില്‍ സത്യമില്ലാതില്ല. ആരാണിങ്ങനെ പറഞ്ഞതെന്നോ, എപ്പോള്‍ പറഞ്ഞുവെന്നോ എന്നെനിക്കറിയില്ല. പക്ഷേ, പ്രവാചകന്‍റെ ഒരു പ്രവചനത്തിന്‍റെ പൂര്‍ത്തീകരണം ഈ പ്രസ്താവനയില്‍ ഒളിഞ്ഞിരിപ്പുണ്ട്. അന്ത്യകാലത്ത് സൂര്യന്‍ പടിഞ്ഞാറുദിക്കും എന്നൊരു പ്രവചനം പ്രവാചകന്‍റെ(സ) തായുണ്ട്. ഇവിടെ പ്രയുക്തമായിരിക്കുന്ന സൂര്യന്‍ ഇസ്‌ലാം ആകുന്ന സൂര്യന്‍ ആണെന്ന് അഹ്‌മദി മുസ്‌ലിംകളായ ഞങ്ങള്‍ വിശ്വസിക്കുന്നു. ഇസ്‌ലാമാകുന്ന സൂര്യന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പുനരുദയം ചെയ്യുന്ന കാഴച്ച ലോകം കാണാനിരിക്കുന്നു.

kaalidaasan said...

പാക്കിസ്താന്‍ രൂപീകൃതമായത് തികച്ചും രാഷ്ട്രീയ കാരണങ്ങളാലാണ്.

കല്‍ക്കി,

എന്തു രാഷ്ട്രീയ കാരണമായിരുന്നു പാകിസ്താന്‍ രൂപീകരിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്നത്.

എന്റെ അറിവില്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രഷ്ട്രം എന്നതയിരുന്നു അതിനു പറഞ്ഞ ന്യായീകരണം. അല്ലാതെ വേറെ ഒരു കാരണവും ഞാന്‍ കേട്ടിട്ടില്ല.

ജിന്ന ഏത് തരം മുസ്ലിമായിരുന്നു എന്നതിനെന്താണു പ്രസക്തി? പകിസ്താന്‍ ഇസ്ലമികരാഷ്ട്രമായോ എന്നതിനും പ്രസക്തിയില്ല. മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രഷ്ട്രമുണ്ടാക്കുക എന്നു പറഞ്ഞാല്‍ അതിനു പിന്നില്‍ മതം മാത്രമേ ഉള്ളു. മറ്റൊന്നുമില്ല.

തികച്ചും സെക്കുലര്‍ ചിന്താഗതിക്കാരനായ ഒരു വ്യക്തി മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാഷ്ട്രമുണ്ടാക്കുക എന്നതാണു കാപട്യം. അ കാപട്യത്തില്‍ കുറെ മുസ്ലിങ്ങള്‍ മയങ്ങിവീണു. ഏത് ചെകുത്താനുണ്ടാക്കിയാലും മുസ്ലിങ്ങള്‍ക്കൊരു രാഷ്ട്രമെന്ന മിഥ്യയില്‍ കുറച്ചു മുസ്ലിങ്ങള്‍ മയങ്ങിപ്പോയി. മൌദൂദി ഉള്‍പ്പടെ. ഭൂരിഭാഗം മുസ്ലിങ്ങളുണ്ടായിരുന്നിട്ടും അതിനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാനോ അവിടത്തെ മുസ്ലിങ്ങള്‍ക്ക് മുസ്ലിങ്ങളായി ജീവിക്കാനോ സാധിച്ചില്ല എന്നതാണിതിലെ വിരോധാഭാസം. ഇസ്ലാമിക രാഷ്ട്രമെന്നത് ഒരു മിഥ്യയായി അവശേഷിക്കും എന്നതിനുദാഹരണമാണു പാക്സിതാന്‍.

kaalidaasan said...

എത്ര വിശ്വാസികള്‍ കാളിദാസന്‍റെ ഈ വാദഗതി അംഗീകരിക്കും എന്നെനിക്കറിയില്ല.

കല്‍ക്കി,

ഞാനുപയോഗിച്ച വാക്കുകള്‍ കല്‍ക്കി തെറ്റിദ്ധരിച്ചു. മത നിയമങ്ങള്‍ എന്നുദ്ദേശിച്ചത് ആത്മീയ കാര്യങ്ങളിലുള്ള മത നിയമങ്ങളല്ല. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലുള്ള മത നിയമങ്ങളാണ്. മത രാഷ്ട്രം എന്നതുതന്നെ അതില്‍ നിന്നുമുണ്ടാകുന്നതാണ്. അതാണിവിടെ ചര്‍ച്ച ചെയ്തതും.

അത്മീയ കാര്യങ്ങളില്‍ മുസ്ലിങ്ങള്‍ ഏതു നിയമങ്ങള്‍ അനുസരിക്കുന്നു എന്നതില്‍ മറ്റാര്‍ക്കും എന്തെങ്കിലും പ്രശ്നമുണ്ടെനു തോന്നുന്നില്ല. എനിക്കു യാതൊരു പ്രശ്നവുമില്ല.

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ മത നിയമം അനുസരിക്കണമെന്ന് ഇന്നു ശഠിക്കുന്നത് മുസ്ലിങ്ങളല്ലാതെ വേറെ ആരെയാണു കല്‍ക്കി കണ്ടിട്ടുള്ളത്?

kaalidaasan said...

ഉണ്ട്. ഇന്ന് ഇന്ത്യയില്‍ ഈ അവസ്ഥ ഉണ്ട്. ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ചു ജീവിക്കുന്ന ഒരാളെയും മുസ്ലിമല്ല എന്ന് ഇന്ത്യയില്‍ ആര്‍ക്കും വിധിക്കാന്‍ അവകാശമില്ല. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം ഇവിടെ പ്രതിഫലിക്കുന്നു

കല്‍ക്കി,

അത് കല്‍ക്കി എന്ന മുസ്ലിമിന്റെ അഭിപ്രായം. അതിനു കല്‍ക്കിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഇതുപോലത്തെ ചിന്താഗതി ഇന്‍ഡ്യയിലെ എല്ലാ മുസ്ലിങ്ങള്‍ക്കുമുണ്ടായാല്‍ ഇന്‍ഡ്യയിലെ പല പ്രശ്നങ്ങളും അവസാനിക്കും. പക്ഷെ വാസ്തവം അതല്ല. ബ്ളോഗുകളില്‍ തന്നെ എത്രയോ മുസ്ലിങ്ങള്‍ മറിച്ചഭിപ്രായപ്പെടുന്നു. ജമായത്തേ ഇസ്ലാമിയുടെ അടിസ്ഥാനനയം മൌദൂദി പറഞ്ഞത് കല്‍ക്കി പറയുന്നതിനു കടക വിരുദ്ധമാണ്.

അവകാശമില്ല എന്നത് ശരി. പക്ഷെ കല്‍ക്കി എന്ന മുസ്ലിമിനെ മുസ്ലിമായി അംഗീകരിക്കുന്ന എത്ര മുസ്ലിങ്ങളുണ്ട് ഇന്‍ഡ്യയില്‍? ബ്ളോഗുകളില്‍ ഇസ്ലാമിന്റെ മഹത്വം പ്രഘോഷിക്കുന്ന ലത്തീഫ്, ചിന്തകന്‍,ബീമാപള്ളി, കാട്ടിപ്പരുത്തി, ആലിക്കോയ, സുബൈര്‍, നിഷ്കളങ്കന്‍, തുടങ്ങിയ മുന്തിയ ഇനം മുസ്ലിങ്ങളൊന്നും താങ്കളെ മുസ്ലിമായി അംഗീകരിക്കുന്നില്ല. പാകിസ്ഥനിലാണെങ്കല്‍ താങ്കളുടെ ഇനം മുസ്ലിങ്ങളെ ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ല. അതും പോകട്ടെ ഷിയാക്കളെപ്പോലും മുസ്ലിമായി അംഗീകരിക്കാന്‍ പലരും ഒരുക്കമല്ല.

അവകാശമുണ്ടോ ഇല്ലയോ എന്നതിനു പ്രസക്തിയില്ല. മഹത്തായ ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന 99% മുസ്ലിങ്ങളും വിധിക്കുന്നുണ്ട്. തങ്കളേപ്പൊലുള്ളവരെ വെറുക്കുന്നുണ്ട്, ഒറ്റപ്പെടുത്തുന്നുണ്ട്. അതല്ലേ കല്‍ക്കി വാസ്തവം?

ലത്തീഫ് അദ്ദേഹത്തിന്റെ ആയുസില്‍ താങ്കളെ മുസ്ലിമായി അംഗീകരിക്കുമോ? ഇല്ലല്ലോ.

മുസ്ലിങ്ങള്‍ ആരെന്നു തീരുമാനിക്കാനുള്ള അളവുകോല്‍ പലര്‍ക്കും പലതാണ്. താങ്കളുടെ അളവുകോലല്ല ലത്തീഫിന്റേത്.

kaalidaasan said...

അന്ത്യകാലത്ത് സൂര്യന്‍ പടിഞ്ഞാറുദിക്കും എന്നൊരു പ്രവചനം പ്രവാചകന്‍റെ(സ) തായുണ്ട്. ഇവിടെ പ്രയുക്തമായിരിക്കുന്ന സൂര്യന്‍ ഇസ്‌ലാം ആകുന്ന സൂര്യന്‍ ആണെന്ന് അഹ്‌മദി മുസ്‌ലിംകളായ ഞങ്ങള്‍ വിശ്വസിക്കുന്നു. ഇസ്‌ലാമാകുന്ന സൂര്യന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പുനരുദയം ചെയ്യുന്ന കാഴച്ച ലോകം കാണാനിരിക്കുന്നു.


കല്‍ക്കി,

അത് കലക്കി. അന്ത്യ കാലത്ത് ഇസ്ലാമിക സൂര്യന്‍ പടിഞ്ഞറുദിക്കും. എന്നു വച്ചാല്‍ ലോകം അവസാനിക്കാന്‍ സമയത്ത്. അതുകൊണ്ട് ആര്‍ക്കെന്തു നേട്ടം കല്‍ക്കി. എല്ലാം ചത്തൊടുങ്ങുന സമയത്ത് ആരാണു മത വിശ്വാസം അന്വേഷിച്ചു പോകുക?അതിലും കുറച്ചുകൂടെ നേരെയുള്ള പരാമര്‍ശം കുര്‍ആനിലുണ്ടല്ലോ. ലോകം അവസാനിക്കുന്നതിനു മുന്നേ എല്ലാ മനുഷ്യരും മുസ്ലിങ്ങളാകുമെന്ന്. അപ്പോള്‍ പടിഞ്ഞാറുദിച്ചാലും കിഴക്കുദിച്ചാലും വടക്കുദിച്ചാലും തെക്കുദിച്ചാലും ഒരു പോലെയല്ലേ കല്‍ക്കി. അതോ ആ പരാമര്‍ശം പ്രവാചകന്റെ ഒരു തമാശയായിട്ടാണോ കല്‍ക്കി കാണുന്നത്?

ശുഭാപ്തി വിശ്വാസം നല്ലതാണ്. പടിഞ്ഞറുദിക്കുന്ന സൂര്യന്‍ കിഴക്കസ്തമിക്കും എന്നൊരു പാഠഭേദം കൂടി അതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. അതിന്റെ അര്‍ത്ഥം കിഴക്കന്‍ നാടുകളില്‍ ഇസ്ലാം എന്ന സൂര്യന്‍ അസ്തമിക്കുമെന്ന്. അതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. പാക്സിതാനിലും അഫ്ഘാനിസ്താനിലും ഇറാക്കിലും പാലസ്തിനിലുമൊക്കെ ബോംബ് പൊട്ടി ചിതറിത്തെറിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം കല്‍ക്കി ശ്രദ്ധിക്കാറുണ്ടോ? ഇതേ തോതില്‍ പോയാല്‍ ഇവിടങ്ങളിലൊക്കെ ഇസ്ലാം എന്ന സൂര്യന്‍ അസ്തമിക്കാന്‍ അധികകാലം വേണ്ട.

കുര്‍ആനില്‍ മറ്റൊരു സൂര്യാസ്തമനത്തേക്കുറിച്ചു കൂടി പറയുന്നുണ്ട്. അഴുക്കുവെള്ളത്തില്‍ സൂര്യന്‍ അസ്തമിക്കുന്നത് കണ്ടു എന്നാണത്. അതും അന്വര്‍ത്ഥമാകാന്‍ സാധ്യത കാണുന്നുണ്ട്. ലോകത്തെ ഏറ്റവും മലീമസവും അഴുക്കുപിടിച്ചതും പ്രാകൃതവുമായ സ്ഥലങ്ങളിലാണു മുസ്ലിങ്ങള്‍ പരസ്പരം വെട്ടി ചാകുന്നത്.

ഇസ്‌ലാമാകുന്ന സൂര്യന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പുനരുദയം ചെയ്യും എന്നു പറയുന്നതിലും ശരി, പുനരുദയം ​ചെയ്യിക്കും എന്നു പറയുന്നതാണ്. പാശ്ചത്യ രാജ്യങ്ങളിലെ ജനത ഒരു കുടുംബത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ എന്ന തത്വം പാലിക്കുമ്പോള്‍ അവിടെ കുടിയേറിയ മുസ്ലിങ്ങള്‍ ഒരു കുടുംബത്തില്‍ പത്തും ഇരുപതും കുട്ടികള്‍ എന്ന നിലയാണു പെരുകുന്നത്. ഹെഡ്‌ലിയേപ്പോലുള്ള ഭീകര്‍ക്ക് ഒന്നിലധികം ഭാര്യമാരുമുണ്ട്. ഈ തോതില്‍ അവര്‍ ഇസ്ലാമിക സൂര്യനെ ഉദിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അവിടത്തെ മറ്റാളുകള്‍ അതിനെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും ഈ ഉദിപ്പിക്കലൊക്കെ.

ഇംഗ്ളണ്ടില്‍ കുടിയേറിയ പാകിസ്താനി മുസ്ലിങ്ങളുടെ കൌശലം മറ്റൊരു തരത്തിലാണ്. പുരുഷന്‍മാര്‍ പാകിസ്താനില്‍ വന്ന് കല്യാണം കഴിക്കും. ഭാര്യ സ്വാഭാവികമായി ബ്രിട്ടീഷ് പൌരനാകും. പൌരത്വം നേടിയ ഉടനെ തലാക്ക് ചൊല്ലും. വീണ്ടും പാകിസ്താനിലേക്ക്പോയി കല്യാണം കഴിക്കും. പുരുഷനും സ്ത്രീയും. അങ്ങനെ പെരുകും അന്തമില്ലാതെ. സൂര്യന്‍ ഉദിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയെന്തുണ്ട്?.

ഇതൊക്കെ മുന്‍കൂട്ടി കണ്ട് കുര്‍ആനില്‍ പ്രവചിച്ച്, ഇഷ്ടം പോലെ തലാക്കും കെട്ടും അനുവദിച്ച മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനൊരു നമോവാകം പറയതെ പറ്റില്ല.

Baiju Elikkattoor said...

"ഇതൊക്കെ മുന്‍കൂട്ടി കണ്ട് കുര്‍ആനില്‍ പ്രവചിച്ച്, ഇഷ്ടം പോലെ തലാക്കും കെട്ടും അനുവദിച്ച മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനൊരു നമോവാകം പറയതെ പറ്റില്ല."

:)

Salim PM said...

എന്റെ അറിവില്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രഷ്ട്രം എന്നതയിരുന്നു അതിനു പറഞ്ഞ ന്യായീകരണം. അല്ലാതെ വേറെ ഒരു കാരണവും ഞാന്‍ കേട്ടിട്ടില്ല.

ഇത് കാളിദാസന് എവിടെ നിന്നു കിട്ടി എന്നെനിക്കറിയില്ല. പക്ഷേ, 'മഹാനായ മതേതരന്‍' എന്ന് എല്‍.കെ. അദ്വാനി പോലും വിശേഷിപ്പിച്ച ജിന്ന തിച്ചും മതേതരമായ ഒരു രാഷ്ട്രമായിരുന്നു വിഭാവന ചെയ്തത്. ഈ ചര്‍ച്ച പാക്കിസ്താന്‍ രൂപീകരണത്തിലേക്ക് വലിച്ചിഴക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.

Salim PM said...

അവകാശമില്ല എന്നത് ശരി. പക്ഷെ കല്‍ക്കി എന്ന മുസ്ലിമിനെ മുസ്ലിമായി അംഗീകരിക്കുന്ന എത്ര മുസ്ലിങ്ങളുണ്ട് ഇന്‍ഡ്യയില്‍?

താങ്കള്‍ അക്കമിട്ടു നിരത്തിയ മുന്തിയ ഇനം മുസ്ലിംകളില്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് കല്‍ക്കിക്കു വേണ്ട. ഈ മുന്തിയ ഇനങ്ങളില്‍ പരസ്പരം അവിശ്വാസി (കാഫിര്‍) ആയി പ്രഖ്യാപിക്കാത്ത എത്ര ഇനം ഉണ്ട്? എല്ലാവരും ഒന്നിച്ചു ചേര്‍ന്ന് കല്‍ക്കിയെ പുറത്താക്കിയതില്‍ കല്‍ക്കിക്ക് ഒരു വിരോധവുമില്ല, മറിച്ച് നന്ദിയുണ്ട്. രക്ഷപ്പെട്ടല്ലോ ആ മാലിന്യക്കൂമ്പാരത്തില്‍ നിന്ന്.

Salim PM said...

അത് കലക്കി. അന്ത്യ കാലത്ത് ഇസ്ലാമിക സൂര്യന്‍ പടിഞ്ഞറുദിക്കും. എന്നു വച്ചാല്‍ ലോകം അവസാനിക്കാന്‍ സമയത്ത്. അതുകൊണ്ട് ആര്‍ക്കെന്തു നേട്ടം കല്‍ക്കി.

കാളിദാസന്‍ മനസ്സിലാക്കിയതുപോലെത്തന്നെയാണ് ഭൂരിപക്ഷ മുസ്ലിംകളും കരുതിയിരിക്കുന്നത്. ലോകം അവസാനിക്കുന്നതിന്‍റെ തലെ ദിവസം സൂര്യന്‍ പടിഞ്ഞാറുനിന്നുദിക്കും. അതോടെ ലോകം അവസാനിക്കും എന്നൊക്കെ.

അന്ത്യകാലം എന്നത് ഒരു കാലഘട്ടമാണ്. ഹിന്ദു വേദഗ്രന്ഥങ്ങളില്‍ കലികാലം എന്നു വിശേഷിപ്പിച്ചിരിക്കുന്ന കാലഘട്ടം. ആ കാലം തുടങ്ങിയിരിക്കുന്നു. ഈ കാലഘട്ടത്തിന്‍റെ ഒരടയാളമായ സൂര്യന്‍ പടിഞ്ഞാറ് നിന്നുദിക്കല്‍ സംഭവിക്ക്കുകതന്നെ ചെയ്യും. കാത്തിരുന്നു കാണുക

Baiju Elikkattoor said...

" പക്ഷേ, 'മഹാനായ മതേതരന്‍' എന്ന് എല്‍.കെ. അദ്വാനി പോലും വിശേഷിപ്പിച്ച ജിന്ന തിച്ചും മതേതരമായ ഒരു രാഷ്ട്രമായിരുന്നു വിഭാവന ചെയ്തത്."

വിഭാവനം ചെയ്തത് മതേതര രാഷ്ട്രമായിരുന്നൂ എങ്കില്‍ പിന്നെ വിഭജനത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ? ജിന്നയുടെ പാര്‍ടിയുടെ പേര് "മുസ്ലിം ലീഗ്" എന്ന് തന്നെ ആയിരുന്നില്ലേ?

Vanaran said...

യേശുക്രിസ്തുവിനെ ഒരു മുന്‍കാല പ്രവാചകനായും, എല്ലാ പ്രവാചകന്മാരെയും ഇസ്ലാമിന്റെ ഭാഗമായും കണക്കാക്കുന്നു എന്നവകാശപ്പെടുന്ന സത്യ മതക്കാര്‍ ഇതാ സാമ്പിള്‍ വെടിക്കെട്ടിനു തയ്യാറെടുക്കുന്ന വാര്‍ത്ത. ക്രിസ്തുമസ്സിനു കുട്ടികള്‍ക്കും മറ്റും കൊടുക്കാന്‍ ക്രിസ്തിയന്‍ രാജ്യങ്ങളില്‍ വാങ്ങിക്കൂട്ടാന്‍ പോകുന്ന ക്രിസ്തുമസ് സമ്മാനങ്ങളില്‍, ബോംബുകള്‍ ഒളിപ്പിച്ചു വിടുന്ന പവിത്ര മത കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു Al Qaeda എന്ന സത്യാ വിശ്വാസികള്‍ !
http://in.news.yahoo.com/43/20101107/884/twl-al-qaeda-targets-christmas-plans-to.html
നിഷ്കളങ്കരായ അനേകം കുഞ്ഞുങ്ങള്‍, അവരുടെ കുടുംബങ്ങളുടെ ഏറ്റവും സന്തോഷകരവും പ്രതീക്ഷ നിര്ഭരവുമായ ഒരാഘോഷത്തിന്റെ വേളയില്‍തന്നെ കുടുംബാങ്ങങ്ങളുടെയും, കൂട്ടുകാരുടെയും കണ്മുന്നില്‍ വച്ചു ബോംബു പൊട്ടി ചിതറി വീഴുന്നത് എത്ര മനോഹരമായ കാഴ്ച്ച്ചയായിരിക്കും ! ഇതെല്ലാം ദിവസേനയെന്നോണംനേരിട്ടുകൊണ്ടിരിക്കുംപോഴും മറ്റുള്ളവര്‍ ഇസ്ലാമിന്റെ മഹിമ കണ്ണുമടച്ചു സ്വീകരിക്കുന്നില്ലെന്നതാണ് സമാധാന മതക്കാരുടെ പരാതി.

Sandhu Nizhal (സന്തു നിഴൽ) said...

{{{{ഇസ്‌ലാമാകുന്ന സൂര്യന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പുനരുദയം ചെയ്യുന്ന കാഴച്ച ലോകം കാണാനിരിക്കുന്നു.}}


{{{{തലയില്‍ മുണ്ടിട്ടും അല്ലാതെയും. അനതിവിദൂരഭാവിയില്‍ ജമായത്തേ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗിന്റെ മുന്നണിയി,ല്‍ എത്തിച്ചേരും. അതിനു മുന്നേ ഒരു പക്ഷെ അവര്‍ക്ക് മറ്റ് പല വിശ്രമതാവളങ്ങളും കിട്ടിയേക്കാം. ചരിത്രം നല്‍കുന്ന പാഠം അതാണ്.}}}}




ചിലന്തി വല വിരിക്കുകയന്നു .എണ്ണ മയമാര്‍ന്ന കാലുകള്‍ കൊണ്ട് .......വ്യാഖ്യാനങ്ങളുടെ വെന്‍ നൂലിഴ കൊണ്ട് ....
ഗാന്ധിയെ സ്നേഹിക്കുന്നു .....പെണ്ണിനെ പുറത്തിറക്കുന്നു .........ശ്രീകൃഷ്ണ വേഷം കെട്ടിയ കുഞ്ഞിനെ ഒക്കത്ത് എടുത്തു കൊണ്ട് ........
സ്വര്‍ഗത്തില്‍ നിന്നെയും കാണണമെന്ന സ്നേഹം കൊണ്ട് ......പടിഞ്ഞാറു ഉദികണമെന്ന മോഹത്തോടെ ......
വിശകുന്നവന്‍ മാത്രമേ ഇരതേടു എന്ന അതിര് കടന്ന നിഷ്കളങ്കതയില്‍ നമ്മള്‍ അതിലേക്കു നടന്നു കയറുന്നു ........ആന്നു പക്ഷെ ലോകാവസാനം ആയിരിക്കില്ല എന്നു മാത്രം ......ഓരോ സാമ്രാജ്യവും അവിടത്തെ അടിമകലെന്നു ,ബാലഹീനരെന്നും അവര്‍ കരുതിയ സാമാന്യ ജനത്തിനെ കൈയിലെടുത്ത വിശ്വാസത്തിന് വഴിമാറി കൊടുത്ത പോലെ ......സഹനത്തിന്റെ നെല്ലിപലക കണ്ടവര്‍ ആരുടെ കീഴിലും അണി നിരക്കും....നെടനോന്നും ഇല്ലാത്തവര്‍ മരിക്കാനും തയ്യാറായീ ആയുധ മേടുത്താല്‍ തീര്‍ന്നു അധികാരിയുടെ ജെവിതത്തെ സ്നേഹിക്കുന്നവരുടെ സാമ്രാജ്യം .അത് മനസില്ലാക്കി വല വിരിക്കുന്ന .....ക്ഷമയോടെ കാത്തിരിക്കുന്ന ചിലന്തി ,വല നെയ്തിരിക്കുന്നു .നമ്മള്‍ക് അതിലേക്കു നടന്നു കയറാം ......കാരണം പൊതു വായ ശത്രുവിനെ നേരിടാന്‍ അവര്‍ വര്‍ഗ്ഗവും നിറവും മറക്കും .......ആക്രെമിക്കപെടുന്നവന് പക്ഷെ പാളയത്തില്‍ പടയും പേടിക്കണമല്ലോ !!ചക്കരകുടം പോട്ടിപോയാലും സരൂല്ല നിന്നെ കൈ ഇടാന്‍ സമ്മതിക്കില്ല 'എന്നും പറഞ്ഞു വിഘടിച്ചു നില്കും ....ചിലന്തി kalil kidannuപിടയും പോളും.

SMASH said...

ആത്മീയ രക്ഷക്കു വേണ്ടി മാത്രം എന്ന തരത്തിലേക്ക് ഇസ്ലാമിക നിയമങ്ങളെ ചുരുക്കിക്കൊണ്ടു വരാന്‍ മുസ്ലിങ്ങള്‍ക്കാകുമോ എന്നതാണ്‌ പ്രസക്തമായ ചോദ്യം. ഇന്നത്തെ ചുറ്റുപാടില്‍ 99 % മുസ്ലിങ്ങള്‍ക്കും അതാകില്ല എന്നതാണു സത്യം.

ഇവിടെ പ്രസക്തമായ ചോദ്യം ആരാണ്‌ യദാര്‍ഥ മുസ്ലിംങ്ങള്‍ എന്നതാണ്‌. നബിനിയമങ്ങള്‍ എല്ലാം വള്ളി പുള്ളി വിടാതെ പ്രാവര്‍ത്തികമാക്കി ജീവിക്കുന്നവരൊ, അതൊ ലോകത്തെലായിടത്തുമുള്ള ഇസ്ലാമിക സ്വത്വത്തില്‍ വരുന്നവര്‍ എല്ലാമോ?എനിയ്ക്കു തോന്നുന്നു രണ്ടാമതു പറഞ്ഞതില്‍ നല്ലൊരു ശതമാനത്തിനും മതനിയമങ്ങള്‍ പരിഷ്കരിക്കുന്നതില്‍ പ്രശ്നമുണ്ടാകാന്‍ സാധ്യതയില്ല എന്നതാണ്‌. പക്ഷെ നിര്‍ഭാഗ്യവശാല്‍ പ്രധാന ഇസ്ലാമിക രാജ്യങ്ങളില്‍(സൗദി-ഇറാന്‍) എന്തു സംഭവിക്കുന്നു, എന്തു സംഭവിക്കുന്നില്ല എന്നത് ഇവരുടെയെല്ലാം ചിന്തയെ സ്വാധീനിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ അവസ്ഥയും വിഭിന്നമല്ല. യൂറോപ്പില്‍ ഇന്നും ശരിയ മോഡലില്‍ പള്ളിനിയമങ്ങള്‍ അടിച്ചേല്‍‌പിക്കപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ ലോകത്തുള്ള മുഴുവന്‍ ക്രൈസ്തവര്‍ക്കും ഇന്നത്തെ മുസ്ലീംജനത ചിന്തിക്കുന്ന പോലെയെ ചിന്തിക്കാനാകുമായിരുന്നുള്ളൂ. യൂറോപ്പില്‍ നടന്ന പോലുള്ള നവോഥാനം എന്ന് അറേബ്യയില്‍ നടക്കുന്നോ, അന്ന് എന്തെങ്കിലും മാറ്റം സംഭവിക്കും.

kaalidaasan said...

ഇത് കാളിദാസന് എവിടെ നിന്നു കിട്ടി എന്നെനിക്കറിയില്ല. പക്ഷേ, 'മഹാനായ മതേതരന്‍' എന്ന് എല്‍.കെ. അദ്വാനി പോലും വിശേഷിപ്പിച്ച ജിന്ന തിച്ചും മതേതരമായ ഒരു രാഷ്ട്രമായിരുന്നു വിഭാവന ചെയ്തത്. ഈ ചര്‍ച്ച പാക്കിസ്താന്‍ രൂപീകരണത്തിലേക്ക് വലിച്ചിഴക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല

കല്‍ക്കി,

കല്‍ക്കി തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ജിന്ന ഉണ്ടാക്കിയ രാഷ്ട്രം ഇസ്ലാമികമാണോ മതേതരമാണോ എന്നൊന്നും ഞാന്‍ പറഞ്ഞില്ല. ബ്രിട്ടീഷ് ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ക്കു വേണ്ടി ഒരു രാഷ്ട്രം വേണമെനായിരുന്നു മുസ്ലിം ലീഗ് വാദിച്ചതും അത് നേടിയെടുത്തതും. അതു പ്രകാരം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു രാഷ്ട്രമുണ്ടാക്കി. അതിന്റെ പേരാണ്‌ പാകിസ്താന്‍. ഇത് കല്‍ക്കിക്കു വിശ്വസിക്കാമെങ്കില്‍ വിശ്വസിച്ചോളൂ.

ജിന്ന ഏതു തരം വ്യക്തിയായിരുന്നാലും പാകിസ്താനു പല കാലങ്ങളില്‍ പല രൂപമായിരുന്നു. ഏതു രൂപമായിരുന്നാലും മുള്ളമാരും മുക്രിമാരുമാണതിനെ നിയന്ത്രിച്ചിരുന്നതും ഇന്നും നിയന്ത്രിക്കുന്നതും.

kaalidaasan said...

താങ്കള്‍ അക്കമിട്ടു നിരത്തിയ മുന്തിയ ഇനം മുസ്ലിംകളില്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് കല്‍ക്കിക്കു വേണ്ട.

കല്‍ക്കി,

കല്‍ക്കിക്കു സര്‍ട്ടിഫിക്കറ്റ് വേണോ വേണ്ടയോ എന്നതല്ല ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. ആ മുന്തിയ ഇനങ്ങളില്‍ ഒന്നു പോലും കല്‍ക്കിയെ ഒരു മുസ്ലിമായി അംഗീകരിക്കുന്നില്ല എന്ന സത്യം മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അത് ശരിയല്ലേ?

എല്ലാവരും ഒന്നിച്ചു ചേര്‍ന്ന് കല്‍ക്കിയെ പുറത്താക്കിയതില്‍ കല്‍ക്കിക്ക് ഒരു വിരോധവുമില്ല, മറിച്ച് നന്ദിയുണ്ട്. രക്ഷപ്പെട്ടല്ലോ ആ മാലിന്യക്കൂമ്പാരത്തില്‍ നിന്ന്.

കല്‍ക്കി പറയുന്നു മറ്റേത് മലിന്യക്കൂമ്പാരമാണെന്ന്. അവര്‍ പറയും കല്‍ക്കിയുടേത് മാലിന്യക്കൂമ്പാരമെന്ന്. മറ്റുള്ളവര്‍ പറയുന്നത് എന്താണെന്ന് കല്‍ക്കി കേട്ടിട്ടുണ്ടോ?

kaalidaasan said...

ലോകം അവസാനിക്കുന്നതിന്‍റെ തലെ ദിവസം സൂര്യന്‍ പടിഞ്ഞാറുനിന്നുദിക്കും. അതോടെ ലോകം അവസാനിക്കും എന്നൊക്കെ.

ഈ കാലഘട്ടത്തിന്‍റെ ഒരടയാളമായ സൂര്യന്‍ പടിഞ്ഞാറ് നിന്നുദിക്കല്‍ സംഭവിക്ക്കുകതന്നെ ചെയ്യും. കാത്തിരുന്നു കാണുക


കല്‍ക്കി,

അപ്പോള്‍ ഏതാണു കല്‍ക്കി വിശ്വസിക്കുന്നത്? സൂര്യന്‍ പടിഞ്ഞാറു നിന്നും ഉദിക്കുമെന്നോ? പടിഞ്ഞാറ്, മുസ്ലിങ്ങള്‍ ഉണ്ടാകുമെന്നോ?

ഈ പടിഞ്ഞാറു നിന്നും സൂര്യനുദിക്കുമെന്നു പറഞ്ഞത് മൊഹമ്മദാണോ അള്ളായാണോ? അള്ളാ തന്നെയല്ലേ? അള്ളാ എവിടെ നിന്നും നോക്കിയാണാ പടിഞ്ഞാറു കണക്കാക്കിയത്? മക്കയില്‍ നിന്നുമാണോ? സൂര്യന്‍ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല എന്ന സത്യം പ്രപഞ്ചം മുഴുവന്‍ പരിപാലിക്കുന്ന അള്ളാക്കറിയില്ലായിരുന്നോ കല്‍ക്കി?ഭൂമി കറങ്ങുന്നത് തിരിച്ചാകുമെന്നു പറഞ്ഞാല്‍ മതിയില്ലായിരുന്നോ അള്ളാക്ക്. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അള്ളാക്ക് അതറിയില്ലായിരുന്നു എന്നതല്ലേ സത്യം?

kaalidaasan said...

സ്മാഷ്,

യഥാര്‍ത്ഥ മുസ്ലിങ്ങള്‍ ആരാണെന്നതിനേക്കുറിച്ച് ഇന്നും തീരുമാനമായിട്ടില്ല. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ആയിരക്കണക്കിനു വീഡിയോ ശകലങ്ങള്‍ കണ്ടാല്‍ കാണുന്നവരുടെ കണ്ണു തള്ളിപ്പോകും. എത്ര നിസാര കാര്യങ്ങള്‍ക് വേണ്ടിയാണ്‌ ഒരു കൂട്ടര്‍ മറ്റുള്ളവര്‍ പിന്തുടരുന്നത് യഥാര്‍ത്ഥ മുസ്ലിങ്ങള്‍ പിന്തുടരേണ്ടതല്ല എന്നാക്ഷേപിക്കുന്നത്. 1400 വര്‍ഷമായിട്ടും തീരുമാനമാകാത്ത ഒരു വിഷയം ഇനി എന്നെങ്കിലും തിരുമാനമാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. കുര്‍ആന്‍ അതേ പടി പിന്തുടരുന്ന ഒരു മുസ്ലിമിനും ഇസ്ലാമിനെ ആത്മീയ വിഷയങ്ങളിലേക്ക് ചുരുക്കിക്കൊണ്ടു വരാനാകില്ല. അതാണീ മതത്തിന്റെ ഏറ്റവും വലിയ പോരായ്മ.

കുര്‍ആന്‍ മനസിലാക്കുന്നതില്‍ ഒരു പൊളിച്ചെഴുത്തു നടത്തിയാലേ സ്മാഷ് പറഞ്ഞതുമാതിരി ഇസ്ലാമില്‍ മാറ്റമുണ്ടാകൂ. കല്‍ക്കി ഒക്കെ അംഗീകരിക്കുന്നതുപോലെ മതരാഷ്ട്രം വേണ്ട എന്ന് ഭൂരിഭാഗം മുസ്ലിങ്ങളും തീരുമാനിച്ചാല്‍ മാറ്റമുണ്ടാകും.

Salim PM said...

"അപ്പോള്‍ ഏതാണു കല്‍ക്കി വിശ്വസിക്കുന്നത്? സൂര്യന്‍ പടിഞ്ഞാറു നിന്നും ഉദിക്കുമെന്നോ? പടിഞ്ഞാറ്, മുസ്ലിങ്ങള്‍ ഉണ്ടാകുമെന്നോ?"

സൂര്യന്‍ പടിഞ്ഞാറുദിക്കും. അതായത്, ഇസ്‌ലാമാകുന്ന സൂര്യന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഉദിച്ചുയരുമാറാകും. അല്ലാതെ ആകാശത്ത് നാം കാണുന്ന സൂര്യന്‍ പടിഞ്ഞാറു നിന്നുദിക്കലല്ല. അങ്ങനെ തെറ്റിദ്ധരിച്ചിരിക്കുന്നവരാണ് ഭൂരിപക്ഷവും. ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല അത്.

kaalidaasan said...

സൂര്യന്‍ പടിഞ്ഞാറുദിക്കും. അതായത്, ഇസ്‌ലാമാകുന്ന സൂര്യന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഉദിച്ചുയരുമാറാകും. അല്ലാതെ ആകാശത്ത് നാം കാണുന്ന സൂര്യന്‍ പടിഞ്ഞാറു നിന്നുദിക്കലല്ല. അങ്ങനെ തെറ്റിദ്ധരിച്ചിരിക്കുന്നവരാണ് ഭൂരിപക്ഷവും. ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല അത്.

അപ്പോള്‍ കുര്‍ആനില്‍ പറഞ്ഞിരിക്കുന്ന മറ്റ് പലതിനുമിതു പോലെ പ്രതീകാത്മകമായ അര്‍ത്ഥം നല്‍കാനാകില്ലേ? അതല്ലേ വേണ്ടതും.

ഇനി കല്‍ക്കിയോട് മറ്റൊരു ചോദ്യം ചോദിക്കട്ടേ. ആകാശവും ഭൂമിയും ഒട്ടിപ്പിടിച്ചിരുന്നു അതള്ളാ വേര്‍പെടുത്തി എന്ന ഒരു പരാമര്‍ശം കുര്‍ആനിലുണ്ട്. അത് ബിഗ് ബാംഗ് തീയറി ആണെന്നും പറഞ്ഞ് കല്‍ക്കി പണ്ടൊരു പോസ്റ്റ് എഴുതിയിരുന്നു. കാട്ടിപ്പരുത്തി എഴുതിയത് കുര്‍ആന്റെ ദൈവികതക്കു തെളിവാണ്‌ ബിഗ് ബാംഗ് തീയറി അതിലുള്ളത് എന്നാണ്.

അത് ബിഗ് ബംഗ് തീയറിയെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് കല്‍ക്കി ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

ബിജു ചന്ദ്രന്‍ said...

:-) tracking

Salim PM said...

അപ്പോള്‍ കുര്‍ആനില്‍ പറഞ്ഞിരിക്കുന്ന മറ്റ് പലതിനുമിതു പോലെ പ്രതീകാത്മകമായ അര്‍ത്ഥം നല്‍കാനാകില്ലേ? അതല്ലേ വേണ്ടതും.

ഖുര്‍‌ആനില്‍ ഒരുപാടു കാര്യങ്ങള്‍ പ്രതീകാത്മകമഅയി പറഞ്ഞിട്ടുണ്ട്. അതിന്‍റെ ബാഹ്യാര്‍ഥത്തില്‍ ഒട്ടിപ്പിടിച്ച് നില്‍ക്കുന്നത്കൊണ്ടാണ് ഇപ്പോഴും മുസ്ലിം ലോകം രക്ഷ പ്രാപിക്കാത്തത്.

അത് ബിഗ് ബംഗ് തീയറിയെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് കല്‍ക്കി ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

കാളിദാസന്‍ പുതിയ പുതിയ വിഷയത്തിലേക്ക് പോകുകയാണോ?

സംശയമില്ല. ബിഗ്ബാംഗ് തിയറിയെ ഖുര്‍‌ആന്‍ ശരിവെക്കുന്നുണ്ട്. എന്നുകരുതി, ബിഗ്ബാഗിന്‍റെ എല്ലാ സൂക്ഷമാംശങ്ങളും ഖുര്‍‌ആനില്‍ വേണമെന്നു ശഠിച്ചാല്‍ ലഭിക്കില്ല. ബിഗ്ബാംഗ് തിയറിയെ വിശുദ്ധ ഖുര്‍‌ആന്‍ ശരിവെക്കുന്നു. അത്രമാത്രം

Salim PM said...

അപ്പോള്‍ കുര്‍ആനില്‍ പറഞ്ഞിരിക്കുന്ന മറ്റ് പലതിനുമിതു പോലെ പ്രതീകാത്മകമായ അര്‍ത്ഥം നല്‍കാനാകില്ലേ? അതല്ലേ വേണ്ടതും.

ഖുര്‍‌ആനില്‍ ഒരുപാടു കാര്യങ്ങള്‍ പ്രതീകാത്മകമഅയി പറഞ്ഞിട്ടുണ്ട്. അതിന്‍റെ ബാഹ്യാര്‍ഥത്തില്‍ ഒട്ടിപ്പിടിച്ച് നില്‍ക്കുന്നത്കൊണ്ടാണ് ഇപ്പോഴും മുസ്ലിം ലോകം രക്ഷ പ്രാപിക്കാത്തത്.

അത് ബിഗ് ബംഗ് തീയറിയെ സൂചിപ്പിക്കുന്നത് തന്നെയാണെന്ന് കല്‍ക്കി ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

കാളിദാസന്‍ പുതിയ പുതിയ വിഷയത്തിലേക്ക് പോകുകയാണോ?

സംശയമില്ല. ബിഗ്ബാംഗ് തിയറിയെ ഖുര്‍‌ആന്‍ ശരിവെക്കുന്നുണ്ട്. എന്നുകരുതി, ബിഗ്ബാഗിന്‍റെ എല്ലാ സൂക്ഷമാംശങ്ങളും ഖുര്‍‌ആനില്‍ വേണമെന്നു ശഠിച്ചാല്‍ ലഭിക്കില്ല. ബിഗ്ബാംഗ് തിയറിയെ വിശുദ്ധ ഖുര്‍‌ആന്‍ ശരിവെക്കുന്നു. അത്രമാത്രം

പോരാളി said...

"ബിഗ്ബാംഗ് തിയറിയെ ഖുര്‍‌ആന്‍ ശരിവെക്കുന്നുണ്ട്. എന്നുകരുതി, ബിഗ്ബാഗിന്‍റെ എല്ലാ സൂക്ഷമാംശങ്ങളും ഖുര്‍‌ആനില്‍ വേണമെന്നു ശഠിച്ചാല്‍ ലഭിക്കില്ല. ബിഗ്ബാംഗ് തിയറിയെ വിശുദ്ധ ഖുര്‍‌ആന്‍ ശരിവെക്കുന്നു. അത്രമാത്രം"

ഹ.. ഹ.. ഹ.. ഏനിക്കു വയ്യ... ഹ.. ഹ... ഹ... ഖുറാന്‍ വിശ്വാസികള്‍ അല്ലാത്തവര്‍ കണ്ടു പിടിച്ചവയെല്ലാം ഖുറാന്‍ വിശ്വാസികള്‍ അത് ഖുറാനില്‍ ഉള്ളതാക്കുന്നു അപ്പോള്‍ പരിണാമ സിദ്ധാന്തവും ഖുറാന്‍ പറഞ്ഞിട്ടുണ്ടോ? ചിലപ്പോള്‍ ഇതെല്ലാം പോത്തകത്തില്‍ ഒള്ളത് കൊണ്ടായിരിക്കും താലിബാന്‍കാര്‍ പൊത്തകമല്ലാതെ മറ്റൊന്നും പഠിക്കരുതെന്ന് ശഠിക്കുന്നത്

kaalidaasan said...

ഖുര്‍‌ആനില്‍ ഒരുപാടു കാര്യങ്ങള്‍ പ്രതീകാത്മകമഅയി പറഞ്ഞിട്ടുണ്ട്. അതിന്‍റെ ബാഹ്യാര്‍ഥത്തില്‍ ഒട്ടിപ്പിടിച്ച് നില്‍ക്കുന്നത്കൊണ്ടാണ് ഇപ്പോഴും മുസ്ലിം ലോകം രക്ഷ പ്രാപിക്കാത്തത്.

സംശയമില്ല. ബിഗ്ബാംഗ് തിയറിയെ ഖുര്‍‌ആന്‍ ശരിവെക്കുന്നുണ്ട്. എന്നുകരുതി, ബിഗ്ബാഗിന്‍റെ എല്ലാ സൂക്ഷമാംശങ്ങളും ഖുര്‍‌ആനില്‍ വേണമെന്നു ശഠിച്ചാല്‍ ലഭിക്കില്ല. ബിഗ്ബാംഗ് തിയറിയെ വിശുദ്ധ ഖുര്‍‌ആന്‍ ശരിവെക്കുന്നു. അത്രമാത്രം


ഇടക്കു കല്‍ക്കിയെ ഞാന്‍ ശരിക്കും തെറ്റിദ്ധരിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ നേരായ വഴിയിലേക്ക് വന്നു.

കല്‍ക്കി മുസ്ലിമിന്റെ അഭിപ്രായത്തില്‍ കുര്‍ആനില്‍ ഒരു പാടു കാര്യങ്ങള്‍ പ്രതീകാത്മകമാണ്. പക്ഷെ അകാശവും ഭൂമിയും ഒട്ടിപിടിച്ചിരുന്നതായിരുന്നു പറയുന്നത് പ്രതീകാത്മകമല്ല. ബിഗ്ബാംഗ് തിയറിയെ ശരി വയ്ക്കുന്നതാണ്. ഇതുപോലെ തന്നെയാണു കല്‍ക്കി മറ്റ് മുസ്ലിങ്ങള്‍ അവര്‍ക്ക് തോന്നുന്നതൊക്കെ പ്രതീകാത്മകവും അല്ലാത്തതുമാക്കിയെടുക്കുന്നത്.

സൂര്യനും ചന്ദ്രനും അള്ളാ ആകാശത്തു കെട്ടി തൂക്കിയിട്ടിരിക്കുന്ന വിളക്കുകളാണെന്നു പറഞ്ഞാല്‍ അത് പ്രതീകാത്മകം. നക്ഷത്രങ്ങളൊക്കെ അള്ളാക്ക് ചെകുത്താന്‍മാരെ എറിയാനുള്ള കല്ലുകളാണെന്നതും പ്രതീകാത്മകം. പക്ഷെ ആകാശവും ഭൂമിയും ഒട്ടിപ്പിടിച്ചതായിരുന്നു എന്നു പറഞ്ഞാല്‍ അത് ബിഗ്ബാംഗ് തിയറിയെ ശരിവയ്ക്കുന്ന ശാസ്ത്ര സത്യം.

നായയുടെ വാല്‍ പന്തിരാണ്ട് കാലം കുഴലിലിട്ടാലും അത് നിവരില്ല. എന്ന പഴം ചൊല്ലിവിടെ അന്വര്‍ത്ഥമാകുന്നു.

Salim PM said...

kaalidaasan said...

ഇടക്കു കല്‍ക്കിയെ ഞാന്‍ ശരിക്കും തെറ്റിദ്ധരിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ നേരായ വഴിയിലേക്ക് വന്നു.

കാളിദാസന്‍ എങ്ങനെ ധരിക്കുന്നു എന്നതനുസരിച്ച് എനിക്കെന്‍റെ ആശയങ്ങള്‍ മാറ്റിപ്പറയാന്‍ കഴിയില്ല. ഖുര്‍‌ആനില്‍ എന്തൊക്കെ എങ്ങനെ വ്യാഖ്യാനിക്കണം എന്നതിനു ഖുര്‍‌ആന്‍ തന്നെ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. പിന്നെ ദൈവ നിയുക്തരായ മഹാത്മാക്കള്‍ ഏല്ലാ കാലത്തും ഇസ്‌ലാമില്‍ ഉണ്ടായിക്കൊണ്ടിരിക്കും; ഖുര്‍‌ആന്‍ വ്യാഖ്യാനിക്കാന്‍.

Salim PM said...
This comment has been removed by the author.
Salim PM said...

പോരാളി said...

അപ്പോള്‍ പരിണാമ സിദ്ധാന്തവും ഖുറാന്‍ പറഞ്ഞിട്ടുണ്ടോ?
ഉണ്ട്.ഇതൊന്ന് വായിച്ചു നോക്കുക

kaalidaasan said...

കാളിദാസന്‍ എങ്ങനെ ധരിക്കുന്നു എന്നതനുസരിച്ച് എനിക്കെന്‍റെ ആശയങ്ങള്‍ മാറ്റിപ്പറയാന്‍ കഴിയില്ല.

കല്‍ക്കി,

മാറ്റരുത്. ഒരിക്കലും മാറ്റിപ്പറയരുത്. മൌദൂദി മുതല്‍ ബിന്‍ ലാദന്‍ വരെയുള്ള ഒരു മുസ്ലിമും അവരുടെ ആശയങ്ങള്‍ മാറ്റരുത്. മാറ്റിപ്പറഞ്ഞല്‍ അവര്‍ മുസ്ലിങ്ങളല്ലാതായിത്തീരും. വായിക്കുന്ന ഏതു മുസ്ലിമിനും അവനിഷ്ടമുള്ള രീതിയില്‍ ആശയങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പാകത്തില്‍ ഇത്ര Flexible ആയ വേറൊരു വേദപുസ്തകം ചരിത്രത്തിലില്ല. എല്ലാം ഇതില്‍ ഉണ്ട് എന്ന് മൊഹമ്മദ് പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്. അപ്പോള്‍ ബിന്‍ ലാദനും മൌദൂദിയുമാണ്, കല്‍ക്കിയേക്കാള്‍ ശേഷ്ട മുസ്ലിങ്ങള്‍. അവര്‍ കല്‍ക്കിയേപ്പോലെ ഭൂതക്കണ്ണാടി വച്ച് ബിഗ് ബാംഗും പരിണാമവും തെരഞ്ഞു പോകില്ല. അന്യ മത വിശ്വാസികളെ തല്ലിക്കൊല്ലണമെന്നു മൊഹമ്മദ് പറഞ്ഞത് അതേപടി ബിന്‍ ലാദന്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ക്രിസ്തുമസ് സമ്മാനങ്ങളില്‍ ബോംബ് വച്ച് ക്രിസ്ത്യാനികളെ കൊല്ലുന്നതാണദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിനോദം. ശരിയ മാത്രമേ മുസ്ലിങ്ങള്‍ അനുസരികാവൂ എന്ന മൊഹമ്മദിന്റെ ഉപദേശം സ്വീകരിച്ച മൌദൂദി മറ്റ് വിശ്വസികളുണ്ടാക്കുന്ന നിയമം മുസ്ലിങ്ങള്‍ക്കൊരിക്കലും അനുസരിക്കാന്‍ ആകില്ല എന്നു പറഞ്ഞു.

ജമായത്തേ ഇസ്ലാമി മൌദൂദി പറഞ്ഞതൊക്കെ മാറ്റിപ്പറഞ്ഞു തുടങ്ങി. കല്‍ക്കി അതുപോലെ ആകരുത്.

kaalidaasan said...

അപ്പോള്‍ പരിണാമ സിദ്ധാന്തവും ഖുറാന്‍ പറഞ്ഞിട്ടുണ്ടോ?
ഉണ്ട്.ഇതൊന്ന് വായിച്ചു നോക്കുക.


കല്‍ക്കി,

താങ്കള്‍ എഴുതിയ ഒരു വാചകമാണു തഴെ.

അല്ലാഹുവിന്‍റെ സൃഷ്ടിപ്പിലെ അടി സ്ഥാനപരമായ രണ്ട്‌ തത്ത്വങ്ങളെക്കുറിച്ചാണ്‌ ഇവിടെ പ്രസ്താവിക്കുന്നത്‌. ഒന്നാമത്തേത്‌, ഈ പ്രപഞ്ചവും അതില ടങ്ങിയിരിക്കുന്ന സകലതും പടിപടിയായി സൃഷ്ടിക്കപ്പെട്ടു എന്നതാണ്‌. രണ്ടാമത്തേത്‌ ഇവയുടെ സൃഷ്ടിപ്പില്‍ യാതൊരു വൈരുദ്ധ്യാത്മകതയും ന്യൂനതയും ഇല്ലെന്നുമുള്ളതാണ്‌.

കണ്ണു തള്ളിപ്പോയി കല്‍ക്കി.

എല്ലാം സൃഷ്ടിക്കപ്പെട്ടു എന്നെഴുതിയിട്ട് അത് പരിണാമത്തിന്റെ ഉദാഹരണമാണെന്നു പറയണമെങ്കില്‍ തലക്കത് നല്ല രീതിയില്‍ ചകിരിച്ചോറുണ്ടാകണം. പരിണാമം എന്നു പറയുന്നത് സൃഷ്ടിക്കാന്‍ ഒരു സൃഷ്ടികര്‍ത്താവില്ലാതെ സ്വയം പരിണമിച്ചുണ്ടാകുക എന്നാണ്. സൃഷ്ടി എന്ന വാക്കിന്റെ അര്‍ത്ഥം കല്‍ക്കിക്കറിയുമോ ആവോ.

സൃഷ്ടിക്കപ്പെട്ടു എന്നെഴുതിയിട്ട് അത് പരണാമമാണെന്ന് മറ്റുള്ളവര്‍ മനസിലക്കിക്കോളണം എന്ന കല്‍ക്കിയുടെ വികല മനസിനൊരു നമോവാകം പറയാതെ വയ്യ. താങ്കളേപ്പോലുള്ള മുസ്ലിങ്ങളൊന്നും ഒരിക്കലും ഇസ്ലാമില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. 1400 വര്‍ഷം കഴിഞ്ഞിട്ടും ആരാണു മുസ്ലിം എന്ന് ഭൂരിഭാഗം മുസ്ലിങ്ങള്‍ക്കും അറിയില്ല. അതുകൊണ്ട് ഇസ്ലാമുള്ളിടത്തോളം കാലം കല്‍ക്കിമാര്‍ സൃഷ്ടി പരിണാമമാണെന്ന തരത്തില്‍ വാദിച്ചു കൊണ്ടിരിക്കും. ഇതിനെ വൈരുദ്ധ്യാത്മക സൃഷ്ടിവാദം എന്നു വിളിക്കാം. ഒരേ സമയം സൃഷ്ടിയാണെന്നും പരിണമാണെന്നും വാദിക്കാവുന്ന ഒരു ശിഖണ്ഠി പുസ്തകാണല്ലോ കുര്‍ആന്‍ എന്നത് കേട്ട് വിവരമുള്ളവരൊക്കെ അത്ഭുതം കൂറും. പക്ഷെ അത് കേട്ടൊന്നും കല്‍ക്കി തളരരുത്. പരിണാമവും സൃഷ്ടിയും ഒന്നാണെന്നു വാദിച്ചു കൊണ്ടിരിക്കണം. മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള വക എന്നും എഴുതിക്കൊണ്ടിരിക്കണം. കുര്‍ആന്‍ ഒരു മുഴുത്ത ചിരിയാണെന്ന് ഇപ്പോള്‍ തന്നെ പലരം ​മനസിലാക്കിയിട്ടുണ്ട്. ആ ചിരി ഇല്ലാതാക്കരുത്.

പരിണാമവും ബിഗ് ബാംഗുമൊന്നും സംശയാതീതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളല്ല. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഉത്ഭവത്തേപ്പറ്റിയുള്ള അന്വേഷണം ഇന്ന് എത്തി നില്‍ക്കുന്ന നിഗമങ്ങള്‍ മാത്രം. നാളെ ഒരു പക്ഷെ അത് തള്ളിക്കളഞ്ഞിട്ട് മറ്റ് നിഗമനങ്ങള്‍ ഉണ്ടാകാം. അപ്പോള്‍ കുര്‍ആന്‍ തെറ്റാണെന്നോ കല്‍ക്കി മുസ്ലിങ്ങള്‍ വ്യാഖ്യാനിച്ചത് തെറ്റായി പോയി എന്നോ ഒരു മുസ്ലിമും സമ്മതിക്കില്ല. അന്നത്തെ നിഗമങ്ങള്‍ക്കനുസരിച്ച് കുര്‍ആന്‍ വ്യാഖ്യാനം മാറ്റും. യാതൊരു ഉളുപ്പുമില്ലാതെ. ചെരുപ്പിനനുസരിച്ച് കാലു മുറിക്കുക എന്നാണതിനെ വിശേഷിപ്പിക്കാനാകുക. ഇതുപോലെ ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന കലാപരിപാടിയല്ലേ കല്‍ക്കിയുടെ ഒക്കെ ഇസ്ലാം.? അതു മാത്രമാണിസ്ലാം.

പോരാളി said...
This comment has been removed by the author.
പോരാളി said...

"എല്ലാം സൃഷ്ടിക്കപ്പെട്ടു എന്നെഴുതിയിട്ട് അത് പരിണാമത്തിന്റെ ഉദാഹരണമാണെന്നു പറയണമെങ്കില്‍ തലക്കത് നല്ല രീതിയില്‍ ചകിരിച്ചോറുണ്ടാകണം. പരിണാമം എന്നു പറയുന്നത് സൃഷ്ടിക്കാന്‍ ഒരു സൃഷ്ടികര്‍ത്താവില്ലാതെ സ്വയം പരിണമിച്ചുണ്ടാകുക എന്നാണ്. സൃഷ്ടി എന്ന വാക്കിന്റെ അര്‍ത്ഥം കല്‍ക്കിക്കറിയുമോ ആവോ."

കാളിദാസന് മനസിലായില്ല കല്‍ക്കി ഉദേശിച്ചത്‌ കല്‍ക്കി ഉദേശിച്ചത്‌ അതായതു പരിണാമം സൃഷ്ട്ടിച്ച കാര്യമാണ്

എല്ലാം സൃഷ്ട്ടിക്കപെട്ടത്‌ പരിണാമം വഴിയാണെന്ന് ശാസ്ത്രം വിധിച്ചാല്‍ ആ പരിണാമം സൃഷ്ട്ടിച്ചത് ഞമ്മലാനെന്നു ഹല്ല.. പിന്നെ!!... ഇപ്പ പുടി കിട്ടിയാ ഞമ്മന്റെ ..പുത്തി

kaalidaasan said...

പോരാളി,

ഞാന്‍ അത്രക്കങ്ങു നിരീച്ചില്ല.

മനുഷ്യന്റെ എല്ലാ ചിന്തകളും അള്ളായില്‍ നിന്നാണു വരുന്നതെങ്കില്‍ പരിണാമത്തിന്റെ ഉസ്താദും അള്ളായാകണമല്ലോ!!

Salim PM said...

kaalidaasan said...

കണ്ണു തള്ളിപ്പോയി കല്‍ക്കി. എല്ലാം സൃഷ്ടിക്കപ്പെട്ടു എന്നെഴുതിയിട്ട് അത് പരിണാമത്തിന്റെ ഉദാഹരണമാണെന്നു പറയണമെങ്കില്‍ തലക്കത് നല്ല രീതിയില്‍ ചകിരിച്ചോറുണ്ടാകണം.

കണ്ണോന്നും തള്ളണ്ട കാളീ. ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം "റബ്ബ്" ആണ്. റബ്ബ് എന്ന വാക്കിന്‍റെ അര്‍ഥം തന്നെ സൃഷ്ടിച്ച് വളരെ താഴ്ന്നപടിയില്‍ നിന്ന്‌ ഉയര്‍ന്ന പദവിയിലേക്ക്‌ വളര്‍ത്തിക്കൊണ്ട്‌ വരുന്നവന്‍ എന്നാണ്. അല്ലാതെ ബൈബിളില്‍ പറയുന്നത്പോലെ ആറുദിവസം(?) കൊണ്ട് എല്ലാം ഉണ്ടാക്കിയവനല്ല ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്ന ദൈവം

വാര്യര്‍. said...

എനിക്ക് ഈ ബ്ലോഗ്‌ ഇഷ്ടായി.

kaalidaasan said...

റബ്ബ് എന്ന വാക്കിന്‍റെ അര്‍ഥം തന്നെ സൃഷ്ടിച്ച് വളരെ താഴ്ന്നപടിയില്‍ നിന്ന്‌ ഉയര്‍ന്ന പദവിയിലേക്ക്‌ വളര്‍ത്തിക്കൊണ്ട്‌ വരുന്നവന്‍ എന്നാണ്.

അതെ അതെ. ഏകകോശ ജീവിയായ അമീബയെ സൃഷ്ടിച്ച് കുര്‍ആന്‍ പോലെ ഒരു പുസ്തകമിറക്കി വായിച്ചു കേള്‍പ്പിച്ച്, ഉപദേശിച്ച് പടി പടിയായി മത്സ്യമായും പന്നിയായും കുരങ്ങായുമൊക്കെ ഉയര്‍ത്തി അവസാനം കല്‍ക്കിയേപ്പോലുള്ള ഉയര്‍ന്ന മനുഷ്യനാക്കി വളര്‍ത്തിക്കൊണ്ടു വരുന്നവന്‍ തന്നെ അള്ളാ.

kaalidaasan said...

രെജിത്,

സന്ദര്‍ശനത്തിനു നന്ദി.