Saturday 9 October 2010

കുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടാകുമോ?

New York Times പത്രത്തില്‍ വന്ന  Scholars Are Quietly Offering New Theories of the Koran എന്ന ലേഖനത്തിലെ ചില വാചകങ്ങളാണു താഴെ.


Salman Rushdie's ''Satanic Verses'' received a fatwa because it appeared to mock Muhammad. The Egyptian novelist Naguib Mahfouz was stabbed because one of his books was thought to be irreligious. And when the Arab scholar Suliman Bashear argued that Islam developed as a religion gradually rather than emerging fully formed from the mouth of the Prophet, he was injured after being thrown from a second-story window by his students at the University of Nablus in the West Bank. Even many broad-minded liberal Muslims become upset when the historical veracity and authenticity of the Koran is questioned.

Mr. Wansbrough insisted that the text of the Koran appeared to be a composite of different voices or texts compiled over dozens if not hundreds of years. After all, scholars agree that there is no evidence of the Koran until 691 -- 59 years after Muhammad's death -- when the Dome of the Rock mosque in Jerusalem was built, carrying several Koranic inscriptions.

These inscriptions differ to some degree from the version of the Koran that has been handed down through the centuries, suggesting, scholars say, that the Koran may have still been evolving in the last decade of the seventh century. Moreover, much of what we know as Islam -- the lives and sayings of the Prophet -- is based on texts from between 130 and 300 years after Muhammad's death.


ഭൂരിഭാഗം ​മുസ്ലിങ്ങളും ചിന്തിക്കുന്ന ഒരു ഇസ്ലാമിക കാഴ്ച്ചപ്പാടുണ്ട്. ഇന്ന് ലഭ്യമായ ബൈബിളും തോറയും തിരുത്തി എഴുതിയതാണ്. കുര്‍അനില്‍ മൊഹമ്മദ് ആദ്യം ഇത് പറഞ്ഞു. തീവ്രവാദി മുസ്ലിങ്ങള്‍ കൂടെക്കൂടെ ഇത് ആവര്‍ത്തിക്കുന്നു.

പക്ഷെ ഇന്ന് ലഭ്യമായ കുര്‍ആന്‍ മൊഹമ്മദ് പറഞ്ഞ അതേ വാചകങ്ങള്‍ തന്നെയാണോ എന്നതിനേക്കുറിച്ച് ആത്മാര്‍ത്ഥമായ ഒരന്വേഷണം ഇസ്ലാമിക ലോകത്തുണ്ടാകാന്‍ ഒരു സാധ്യതയും ഇല്ല. അന്ധവിശ്വസികള്‍ അവരുടെ വിശ്വാസം മാറ്റാന്‍ ഒരിക്കലും തയ്യാറാകില്ല. അവരുടെ നിലപാട് ഇതാണ്. അള്ളാ മൊഹമ്മദിനു പറഞ്ഞു കൊടുത്ത വാക്കുകള്‍ വള്ളിപുള്ളി വ്യത്യാസം വരാതെ അനുയായികള്‍ ഓര്‍മ്മിച്ചു വച്ചു. അത് പകര്‍ത്തി എഴുതിയാണു കുര്‍ആന്‍ ഉണ്ടാക്കിയത്. മൊഹമ്മദ് പറഞ്ഞതു മുഴുവന്‍ അള്ളായുടെ വാക്കുകളാണ്. അത് ലോകാവസാനം വരെ മാറ്റാനും ആകില്ല.

ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്ന ഒരന്വേഷണമാണിവിടെ.

എന്നാണ്‌ കുര്‍ആന്‍ എഴുതപ്പെട്ടത്?

മൊഹമ്മദ് ജീവിച്ചിരുന്ന കാലത്ത് കുര്‍ആന്‍ ആരും പുസ്തകരൂപത്തില്‍ എഴുതിയിരുന്നില്ല. അദ്ദേഹം മരിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്‌ കുര്‍ആന്‍ പുസ്തകരൂപത്തില്‍ ആക്കിയത്. കുര്‍ആന്‍ ആദ്യമായി പുസ്തകരൂപത്തില്‍ ആക്കിയ വ്യക്തി അദ്ദേഹത്തിന്റെ സെക്രട്ടറി എന്നു വിശേഷിപ്പിക്കപ്പെടുന്ന സയദ് ഇബന് താബിറ്റ്. ആണ്. അതിന്റെ ചരിത്രം ഒരു മുസ്ലിം വെബ് സൈറ്റില്‍ രേഖപ്പെടുത്തിയത് ഇപ്രകാരം.

After the death of the Prophet, may Allah bless him and grant him peace, the task fell on this fortunate young man who specialized in the Quran to authenticate the first and most important reference for the ummah of Muhammad. This became an urgent task after the wars of apostasy and the Battle of Yamamah in particular in which a large number of those who had committed the Quran to memory perished.

Umar convinced the Khalifah Abu Bakr that unless the Quran was collected in one manuscript, a large part of it was in danger of being lost. Abu Bakr summoned Zayd ibn Thabit and said to him: "You are an intelligent young man and we do not suspect you (of telling lies or of forgetfulness) and you used to write the Divine revelation for Allah's Messenger. Therefore look for (all parts of) the Quran and collect it in one manuscript."
Zayd was immediately aware of the weighty responsibility. He later said: "By Allah, if he (Abu Bakr) had ordered me to shift one of the mountains from its place, it would not have been harder for me than what he had ordered me concerning the collection of the Quran."


Zayd finally accepted the task and, according to him, "started locating the Quranic material and collecting it from parchments, scapula, leafstalks of date palms and from the memories of men (who knew it by heart)".

 It was a painstaking task and Zayd was careful that not a single error, however slight or unintentional, should creep into the work. When Zayd had completed his task, he left the prepared suhuf or sheets with Abu Bakr. Before he died, Abu Bakr left the suhuf with Umar who in turn left it with his daughter Hafsah. Hafsah, Umm Salamah and Aishah were wives of the Prophet, may Allah be pleased with them, who memorized the Quran.

 During the time of Uthman, by which time Islam had spread far and wide, differences in reading the Quran became obvious. A group of companions of the Prophet, headed by Hudhayfah ibn al-Yaman, who was then stationed in Iraq, came to Uthman and urged him to "save the Muslim ummah before they differ about the Quran".

 Uthman obtained the manuscript of the Quran from Hafsah and again summoned the leading authority, Zayd ibn Thabit, and some other competent companions to make accurate copies of it. Zayd was put in charge of the operation. He completed the task with the same meticulousness with which he compiled the original suhuf during the time of Abu Bakr.

 Zayd and his assistants wrote many copies. One of these Uthman sent to every Muslim province with the order that all other Quranic materials whether written in fragmentary manuscripts or whole copies be burnt. This was important in order to eliminate any variations or differences from the standard text of the Quran. Uthman kept a copy for himself and returned the original manuscript to Hafsah.

ഈ വ്യക്തിയേക്കുറിച്ച് പറയപ്പെടുന്ന വിശേഷണങ്ങള്‍ ഇവയൊക്കെയാണ്.

മൊഹമ്മദ് ഉരുവിട്ട എല്ലാ വാക്കുകളും ഓര്‍ത്തിരുന്ന വ്യക്തി.
ഹീബ്രുവിലും സുറിയാനിയിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തി. സത്യസന്ധന്‍.
മൊഹമ്മദിന്‌ ഉറച്ച വിശ്വാസമുണ്ടായിരുന്ന വ്യക്തി.

ഈ വ്യക്തിയെയാണ്‌ മൊഹമ്മദിന്റെ മരണ ശേഷം കുര്‍ആന്‍ ക്രോഡീകരിക്കാന്‍ ഏല്‍പ്പിച്ചത്. അദ്ദേഹം അത് ക്രോഡീകരിച്ചു. എങ്ങനെയെന്നല്ലേ. "collecting it from parchments, scapula, leafstalks of date palms and from the memories of men (who knew it by heart)". ഇവിടെ ഇദ്ദേഹത്തേക്കുറിച്ച് പറയപ്പെടുന്ന ഒരു കഥ സത്യമല്ല എന്നു തെളിയുന്നു. മൊഹമ്മദ് പറഞ്ഞതെല്ലാം ഓര്‍ത്തിരുന്നു എന്ന കഥ. എല്ലാം ഓര്‍ത്തിരുന്നു എങ്കില്‍ മുകളില്‍ പരാമര്‍ശിക്കപ്പെടുന്ന പല ഇടങ്ങളിലും തെരയേണ്ടി വരില്ലായിരുന്നു. ഓര്‍മ്മയില്‍ നിന്നങ്ങ് എഴുതിയാല്‍ മതിയായിരുന്നു. അപ്പോള്‍ സയ്ദ് ഇബന്‍ തബിറ്റിന്‌ മുസ്ലിങ്ങള്‍ അവകാശപ്പെടുന്ന ഓര്‍മ്മ ശക്തി ഇല്ലായിരുന്നു.

കുര്‍ആന്‍ ഒരു മാറ്റവും കൈകടത്തലും കൂടാതെ സൂക്ഷിച്ചിരിക്കുന്നു എന്നാണ്‌ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. പക്ഷെ ഇത് വാസ്തവമല്ല. ഇസ്ലാമിന്റെ ആദ്യ കാലത്തു തന്നെ പല തരത്തിലും രൂപത്തിലുമുള്ള കുര്‍ആനുണ്ടായിരുന്നു. അതു കൊണ്ടാണ്‌ സയ്ദ് ഇബന്‍ താബിറ്റിന്‌ ഈ വിവിധ തരത്തിലുള്ള കുറിപ്പുകളില്‍ നിന്നും  അദ്ദേഹത്തിനു സ്വീകാര്യമെന്നു തോന്നിയവ തെരഞ്ഞു പിടിച്ച് ക്രോഡീകരിക്കേണ്ടി വന്നതും. അതിനര്‍ത്ഥം അന്ന് പ്രചാരത്തിലിരുന്ന വിവിധ കയ്യെഴുത്തു പ്രതികളില്‍ പലതുമദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട് എന്നാണ്. മൊഹമ്മദില്‍ നിന്നും കേട്ട ജനങ്ങള്‍ എഴുതി വച്ചിരുന്നവയാണതില്‍ പലതും എന്നോര്‍ക്കണം. എന്നു വച്ചാല്‍ സയ്ദ് ഇബന്‍ താബിറ്റ് എന്ന വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളാണിന്ന് ലഭ്യമായ കുര്‍ആന്‍.

ഇതിലെ തമാശ സയ്ദ് ഇബന്‍ താബിറ്റ് ഇത്രയേറെ കഷ്ടപ്പെട്ട് തട്ടിക്കൂട്ടിയ എഴുത്തുകള്‍ക്ക് ഖലീഫയായിരുന്ന അബൂ ബക്കര്‍ അത്ര വലിയ പ്രാധാന്യം കല്‍പ്പിച്ചില്ല എന്നതാണ്‌.  അബൂ ബക്കര്‍ ആ കടലാസുകഷണങ്ങള്‍ അടുത്ത ഖലീഫ ഉമറിനു കൈമാറി. അദ്ദേഹവുമത് അത്ര കാര്യമായി കരുതിയില്ല. ഉമര്‍ തന്റെ മകളായിരുന്ന ഹഫ്സക്കതു കൈമാറി. മൊഹമ്മദിന്റെ ഭാര്യയായിരുന്ന ഹഫ്സയും അതിനത്ര പ്രാധാന്യം നല്‍കിയില്ല. ഉമറിനു ശേഷം ഖലീഫയായ ഉത്‌മാന്റെ കാലത്ത് പല തരത്തിലുള്ള വിഭിന്നങ്ങളായ കുര്‍ആനുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. അപ്പോഴാണിതിന്റെ ഗൌരവം മുസ്ലിം മത നേതാക്കള്‍ക്ക് ബോധ്യമായത്.

സയ്ദ് ഇബന്‍ താബിറ്റ് തന്റെ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിച്ച് ക്രോഡീകരിച്ച കുര്‍ആന്റെ കയ്യെഴുത്തു പ്രതി പുസ്തകമാക്കാന്‍ അവരോ ആദ്യകാല ഖലീഫമാരോ ശ്രമിച്ചില്ല. പല കുര്‍ആനുകളും പ്രാബല്യത്തിലുണ്ടായിരുന്നപ്പോഴും അസല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സയ്ദിന്റെ കുര്‍ആന്‍ പുസ്തകമാക്കുന്നതില്‍ നിന്നും ഇവരെ തടഞ്ഞതെന്തായിരുന്നിരിക്കാം? ഈ കയ്യെഴുത്തു പ്രതിയിലുള്ള വിശ്വാസക്കുറവല്ലേ അതിന്റെ കാരണം? അവസാനം പ്രശ്നം കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോള്‍ സയിദിനെ വീണ്ടും വിളിച്ചു വരുത്തി ഉള്ളതിന്റെ പ്രതികള്‍ എടുപ്പിച്ചു. എന്നിട്ട് ചെയ്തതോ? One of these Uthman sent to every Muslim province with the order that all other Quranic materials whether written in fragmentary manuscripts or whole copies be burnt. This was important in order to eliminate any variations or differences from the standard text of the Quran.

അത് ഇന്ന് ലഭ്യമായ കുര്‍ആന്‍ ആണെന്നും അവര്‍ വിശ്വസിക്കുന്നു. അത് എല്ലാവരെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.

ഈ പുതിയ കുര്‍ആന്റെ ഓരോ പ്രതികള്‍ പ്രധാന മുസ്ലിം പ്രവിശ്യകളിലേക്ക് അയച്ചു കൊടുത്തിട്ട്, പ്രചാരത്തിലുണ്ടായിരുന്ന മറ്റ് പ്രതികള്‍, കുറിപ്പുകളും മുഴുവനായി എഴുതപ്പെട്ട മറ്റ് കയ്യെഴുത്തു പ്രതികളും, കത്തിച്ചു കളയാന്‍ ഉത്തരവിട്ടു. അതിന്റെ ഉദ്ദേശ്യം അന്ന് പ്രചാരത്തിലിരുന്ന പല തരത്തിലുള്ള കുര്‍ആനുകള്‍ ഒഴിവാക്കിക്കിട്ടുക എന്നതും.

അതിന്റെ അര്‍ത്ഥം ഇന്ന് ലഭ്യമായ കുര്‍ആനില്‍ നിന്നു വിഭിന്നമായ കുര്‍ആന്‍ മൊഹമ്മദിന്റെ കാലത്തും ആദ്യ മൂന്നു ഖലീഫമാരുടെ കാലത്തും പ്രചരത്തിലുണ്ടായിരുന്നു എന്നാണ്. പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്ന മുസ്ലിങ്ങളാരും ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കില്ല. അവര്‍ അവകാശപ്പെടുന്നത് കുര്‍ആന്‍ മൊഹമ്മദിനു പറഞ്ഞുകൊടുത്തതില്‍ നിന്നും ഒരു വ്യത്യാസവും കൂടാതെ അദ്ദേഹത്തിന്റെ കാലം മുതല്‍ എല്ലാ മുസ്ലിങ്ങളും വായിക്കുന്നതും വിശ്വസിക്കുന്നതും പിന്തുടരുന്നതുമാണെന്നാണ്.

ഈ കഥക്കൊരു പാഠഭേദമുണ്ട്. ചില വിശ്വാസപ്രകാരം നാലാമത്തെ ഖലീഫയായിരുന്ന അലിയാണ്‌ കുര്‍ആന്‍ പുസ്തകരൂപത്തിലാക്കാന്‍ ആദ്യമായി ശ്രമിച്ചതെന്ന് ഷിയ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. യമാമ യുദ്ധത്തില്‍ പുതുതായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവരാണു കൊല്ലപ്പെട്ടതെന്നും പറയപ്പെടുന്നു. കഥ എന്തായാലും  ക്രോഡീകരിക്കപ്പെട്ട കുര്‍ആന്‍ ഇസ്ലാമിന്റെ പൊതു സ്വത്തായി കരുതപ്പെട്ടില്ല.ഹഫ്സയുടെ സ്വകാര്യ സ്വത്തായിട്ടാണത് കരുതപ്പെട്ടത്. ഇത് പിന്നീട് സൃഷ്ടിക്കപ്പെട്ട    വെറും ഭാവനയായിട്ടും കണക്കാക്കപ്പെടുന്നുണ്ട്. കുര്‍ആന്‍ എഴുതപ്പെട്ടത് മൊഹമ്മദിന്റെ മരണത്തോടടുതാണെന്ന ഒരു ധാരണ ഉണ്ടാക്കാന്‍ വേണ്ടി.

ഈജിപ്ഷ്യന്‍ മുസ്ലിം പണ്ഡിതനായിരുന്ന ജലാലുദ്ദിന്‍ അസ് സുയുതി അഭിപ്രായപ്പെട്ടതിങ്ങനെ.

This  famous companion asked Muslims “ How many verses in the chapter of Parties? He said, “ Seventy three verse. He(Ubai) told him, “It used to be almost equal to the chapter of the Cow(about 286 verses) and included the verse of stoning . The man asked, What is the verse of stoning? He (Ubai) said, If an old man or woman committed adultery, stone them to death.

ഇന്നു കാണുന്ന കുര്‍ആന്‍ മാറ്റം വരുത്തിയതാണെന്ന് മുസ്ലിം പണ്ഡിതര്‍ പോലും സമ്മതിക്കുന്നുണ്ട് എന്നതാണു വാസ്തവം.


മുസ്ലിങ്ങളുടെ മറ്റൊരു വിശ്വാസം കുര്‍ആന്റെ അസല്‍ പതിപ്പ് സ്വര്‍ഗ്ഗത്തില്‍ അള്ളാ സൂക്ഷിക്കുന്നു എന്നും. എങ്കില്‍ അള്ളാക്ക് അതിന്റെ ഒരു കോപ്പിയെടുത്ത് മൊഹമ്മദിനു കൊടുത്തുകൂടായിരുന്നോ എന്നൊന്നും ആരും ചോദിക്കരുത്. എന്നിട്ട് അതിന്റെ ശരിയായ വ്യാഖ്യാനം മൊഹമ്മദിനു പറഞ്ഞുകൊടുത്താല്‍ മതിയായിരുന്നു. ആദ്യകാല മുസ്ലിങ്ങള്‍ക്ക് പല കുര്‍ആനുകള്‍ വിശ്വസിക്കേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല. സയ്ദ് ഇബന്‍ താബിറ്റിനു സ്വീകാര്യമായ അദ്ദേഹത്തിന്റെ വക കുര്‍ആന്‍ എഴുതേണ്ട ആവശ്യവുമില്ലായിരുന്നു.

ഇസ്ലാമിക ഭരണത്തിന്റെ ഉരുക്കു മുഷ്ടി മറ്റ് പല കുര്‍ആനുകളെയും ഒഴിവാക്കി ഇസ്ലാമിന്റെ മാനം കാത്തു. അന്ന് അറേബ്യ ഭരിച്ചിരുന്നത് മറ്റ് വല്ലവരുമായിരുന്നെങ്കില്‍ ഒരു പക്ഷെ അന്ന് പ്രചാരത്തിലുണ്ടായിരുന്ന കുര്‍ആനുകള്‍ പലതുമിന്നും കാണപ്പെടുമായിരുന്നു.

ഇനി മൊഹമ്മദിന്റെ ഓര്‍മ്മശക്തിയേക്കുറിച്ച് കുര്‍ആന്‍ പറയുന്ന സംഗതി എന്താണെന്നു നോക്കാം.

87. അല്‍അഅ്ലാ
നാം നിന്നെ വായിപ്പിക്കാം.7 പിന്നെ നീ മറക്കുകയില്ല -അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്.8 അവന്‍ പരസ്യമായതും രഹസ്യമായതും അറിയുന്നവനല്ലോ.9

എന്നു വച്ചാല്‍ മൊഹമ്മദ് കുര്‍ആനിലെ ഒരു വാചകം പോലും മറന്നു പോകാന്‍ അള്ളാഹു ഇടവരുത്തില്ല എന്നാണ്. പക്ഷെ ഹദീസുകള്‍ പറയുന്നത് മറ്റൊന്നാണ്. മൊഹമ്മദ് അള്ളായുടെ വാക്കുകള്‍ പലപ്പോഴും മറന്നു എന്നാണ്, ഹദീസുകളില്‍ എഴുതിവച്ചിരിക്കുന്നത്.

 Sahih Bukhari: volume 6, book 61, number 556.

Narrated Aisha: The Prophet heard a man reciting the Qur'an in the mosque and said, "May Allah bestow His Mercy on him, as he has reminded me of such-and-such Verses of such a Surah".
Bukhari: Volume 6, Book 61, Number 557: 
(The same Hadith, adding): which I missed (modifying the Verses)

Sahih Muslim: book 4, number 1720.

Narrated Hisham

'A'isha reported that the Apostle of Allah (may peace be upon him) heard a person reciting the Qur'an at night. Upon this he said: May Allah show mercy to him; he has reminded me of such and such a verse which I had missed in such and such a surah.

Dawud: book 3, number 1018.

Narrated Mu'awiyah ibn Khudayj: One day the Apostle of Allah (peace_be_upon_him) prayed and gave the salutation while a rak'ah of the prayer remained to be offered. A man went to him and said: You forgot to offer one rak'ah of prayer.


കുര്‍ആന്‍ എന്ന പേരില്‍ അള്ള പറഞ്ഞു കൊടുത്തത് മൊഹമ്മദ് തന്നെ പലപ്പൊഴും മറന്നു പോയിരുന്നു. സയ്ദ് ഇബന്‍ താബിറ്റ് എന്ന സെക്രട്ടറിക്കും അതോര്‍മ്മിച്ചെടുക്കാന്‍ പറ്റിയില്ല. പലയിടത്തു നിന്നും അത് കണ്ടെടുക്കേണ്ടി വന്നു അദ്ദേഹത്തിന്‌. ഇതില്‍ നിന്നൊക്കെ ഈ പുസ്തകത്തിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് ആര്‍ക്കും മനസിലാക്കാം.

 ഇതാണ്‌ കുര്‍ആന്‍ എന്ന മുസ്ലിം വേദ പുസ്തകത്തിന്റെ മൊഹമ്മദിന്റെ കാലത്തും ഇസ്ലാമിന്റെ ആദ്യകാലത്തും ഉണ്ടായിരുന്ന ചരിത്രം. ഇന്നത്തെ കുര്‍ആനില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊരു കുര്‍ആന്‍ ആദ്യകാലത്തുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ഒന്നും അവശേഷിച്ചിട്ടില്ല. അതിന്റെ കാരണം ഉത്‌മാന്റെ, എല്ലാം കത്തിച്ചു കളയണം, എന്ന ഉത്തരവും. ഇന്ന് കുര്‍ആന്‍ കത്തിക്കണമെന്ന് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ അഹ്വാനം ചെയ്തപ്പോള്‍ അതിനെതിരെ മുസ്ലിങ്ങള്‍ ശബ്ദമുയര്‍ത്തി. പക്ഷെ ഉത്‌മാന്റെ കാലത്ത് ആരും അങ്ങനെ ശബ്ദമുയര്‍ത്തിയതായി കേട്ടിട്ടില്ല. ഉണ്ടെങ്കിലും അത് അടിച്ചമര്‍ത്തപ്പെട്ടു എന്നു വേണം കരുതാന്‍.

ഉത്‌മാന്‍ കത്തിച്ചു കളയാന്‍ ഉത്തരവിട്ട കുര്‍ആന്റെ ആദ്യകാല പ്രതികളെല്ലാം നഷ്ടപ്പെട്ടു എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പക്ഷെ 1972 ല്‍ യമനിലെ സനയിലെ വലിയ മോസ്ക്കിന്റെ പുനരുദ്ധാരണം നടന്നപ്പോള്‍ ജോലിക്കാര്‍ കണ്ടെടുത്ത് ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച കുറെയധികം കുറിപ്പുകളും കത്തിക്കരിഞ്ഞ പുസ്തകാവശിഷ്ടങ്ങളും കടലാസു കഷണങ്ങളും ആ വിശ്വാസം തെറ്റായിരുന്നു എന്നു തെളിയിക്കുന്നു. ആരും അറിയാതെ അതൊക്കെ അങ്ങനെ തന്നെ നശിച്ചു പോകുമായിരുന്നു. പക്ഷെ യമനി പുരാവസ്തുവകുപ്പിന്റെ അദ്ധ്യക്ഷനായിരുന്ന ഖാധി ഇസ്മായീല്‍ അല്‍ അക്‌വ എന്ന വ്യക്തി അതിന്റെ പ്രാധാന്യം മനസിലാക്കി. അതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ നിശ്ചയിച്ചു.

Koran Fragments

1979 ല്‍ അദ്ദേഹം ജര്‍മ്മന്‍ വിദഗ്ദ്ധരുടെ സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ജര്‍മ്മന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചത് ആറും ഏഴും നൂറ്റാണ്ടുകളില്‍ നിന്നുള്ള തിരുശേഷിപ്പുകളാണവയില്‍ പലതും  എന്നും.അതിന്റെ അര്‍ത്ഥം ഇവ ഇസ്ലാമിന്റെ ആദ്യ രണ്ടു നൂറ്റാണ്ടുകളില്‍ നിന്നുള്ള കുര്‍ആന്റെ കയ്യെഴുത്തു പ്രതികളാണെന്നാണ്.

Old Koran

ആയിരക്കണക്കിനുള്ള കടലാസു കഷണങ്ങളിലും പുസ്തക ഭാഗങ്ങളിലും കുര്‍ആന്‍ വചനങ്ങളാണെഴുതി വച്ചിരിക്കുന്നതെന്നുള്ള അറിവാണീ കണ്ടെത്തലിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന വസ്തുത ഇവയിലെ പല വാചകങ്ങളും ഇന്നംഗീകരിക്കപ്പെട്ട കുര്‍ആന്‍ വചനങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണെന്ന അറിവും. കുര്‍ആന്‍ മാറ്റമില്ലാതെ പിന്തുടരപ്പെടുന്ന പുസ്തകമാണെന്ന യാഥാസ്തിതിക മുസ്ലിങ്ങളുടെ അവകാശവാദത്തിനു കടക വിരുദ്ധമാണി കണ്ടെത്തലുകള്‍.

ഇവയില്‍ ചിലതിലൊക്കെ ആദ്യമെഴുതിയത് മായിച്ചു കളഞ്ഞിട്ട് വീണ്ടും എഴുതിയതായി കാണാം. അവയുടെ ചില ചിത്രങ്ങളാണു താഴെ.




 ഇതിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കാണാം.

ജെര്‍ഡ് ആര്‍ പ്യൂഇന്‍ എന്ന ജര്‍മ്മന്‍ വിദഗ്ദ്ധന്റെ അഭിപ്രായത്തില്‍ കുര്‍ആന്റെ ഒരു പ്രാചീന രൂപം മൊഹമ്മദിനും മുന്നേ അറബികളുടെ ഇടയില്‍ ഉണ്ടായിരുന്നു എന്നും മൊഹമ്മദ് അതിനു പൂര്‍ണ്ണരൂപം നല്‍കിയിരിക്കാമെന്നുമാണ്. കുര്‍ആന്‍ മുഴുവനായി മുസ്ലിങ്ങളുടെ ദൈവം അള്ളാ മൊഹമ്മദിനു പറഞ്ഞുകൊടുത്തതാണെന്നുള്ള വിശ്വാസത്തിനു വിരുദ്ധമാണീ അഭിപ്രായം.

 Painstakingly been flattened, cleaned, treated, sorted, and assembled, ആയ 15000 യമനി കുര്‍ആന്‍ കഷണങ്ങള്‍, ഇപ്പോള്‍ യമനി സര്‍ക്കാരിന്റെ House of Manuscripts ല്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും വേണ്ടി ഇരിക്കുന്നുണ്ട്. പക്ഷെ യമനി അധികാരികള്‍ക്ക് ഈ പരിശോധനയില്‍ അത്ര താല്‍പ്പര്യമില്ല. അതിന്റെ കാരണം പരിശോധനാഫലം ഇന്നത്തെ ഇസ്ലാമിക വിശ്വാസത്തെ മാറ്റി മറിച്ചേക്കാമെന്ന ഭയവും. കുര്‍ആന്‍ ബൈബിള്‍ പോലെ സാവധാനം പരിണമിച്ചുണ്ടായ ഒരു പുസ്തകമാണെന്നു തെളിഞ്ഞാല്‍ 1400 വര്‍ഷങ്ങളായി മുസ്ലിങ്ങള്‍ കൊണ്ടു നടക്കുന്ന ഒരു വിശ്വാസം അര്‍ത്ഥശൂന്യമാണെന്നു വരും. ഇതേക്കുറിച്ച് വിശദമായ പഠന റിപ്പോര്‍ട്ടുകളൊന്നും ഇതു വരെ പുറത്തുവന്നിട്ടില്ല. വോണ്‍ ബോത്‌മെര്‍ എന്ന ജര്‍മ്മന്‍ വിദഗ്ദ്ധന്‍ ഈ കഷണങ്ങളുടെ 35000 മൈക്രോ ഫിലിം ചിത്രങ്ങള്‍ എടുത്ത് ജര്‍മ്മനിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതുകൊണ്ട് വിശദമായ പഠനങ്ങളും അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.


ജെര്‍ഡ് ആര്‍ പ്യൂഇന്റെ വാക്കുകള്‍.

"My idea is that the Koran is a kind of cocktail of texts that were not all understood even at the time of Muhammad, Many of them may even be a hundred years older than Islam itself. Even within the Islamic traditions there is a huge body of contradictory information, including a significant Christian substrate; one can derive a whole Islamic anti-history from them if one wants."

"The Koran claims for itself that it is 'mubeen,' or 'clera‍. But if you look at it, you will notice that every fifth sentence or so simply doesn't make sense. Many Muslims -- and Orientalists -- will tell you otherwise, of course, but the fact is that a fifth of the Koranic text is just incomprehensible. This is what has caused the traditional anxiety regarding translation. If the Koran is not comprehensible -- if it can't even be understood in Arabic -- then it's not translatable. People fear that. And since the Koran claims repeatedly to be clear but obviously is not -- as even speakers of Arabic will tell you -- there is a contradiction. Something else must be going on."

ഇസ്ലാമിനുള്ളിലും ഇതുപോലെ പല നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. നാസര്‍ അബു സയ്ദ് എന്ന ഈജിപ്ഷ്യന്‍ മുസ്ലിം പണ്ഡിതന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

"The Koran is a text, a literary text, and the only way to understand, explain, and analyze it is through a literary approach. This is an essential theological issue."

അത് പറഞ്ഞതിന്‌ അദ്ദേഹത്തെ നിഷേധി എന്നാണ്‌ മുസ്ലിങ്ങള്‍ വിളിക്കുന്നത്. ഇജിപ്റ്റിലെ കോടതി ഈ പരാമര്‍ശം ശരി വച്ചു. കൂടാതെ ഈജിപ്റ്റിലെ ഇസ്ലാമിക നിയമമനുസരിച്ച് വിശ്വാസിയായ അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹമോചനം നടത്തണമെന്നും വിധിച്ചു. പക്ഷെ അദ്ദേഹം ഇത് അവഗണിച്ചു. ജീവനു ഭീഷണി ഉണ്ടായപ്പോള്‍ ഭാര്യയോടൊപ്പം ഹോളണ്ടില്‍ അഭയം തേടി.

ഈജിപ്റ്റിലെ തന്നെ സര്‍വകലാശാല പ്രൊഫസറും മന്ത്രിയുമായിരുന്ന താഹ ഹുസയിന്‍ 1920 കളില്‍ ഇസ്ലാമിനു മുമ്പുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അറേബ്യന്‍ കവിതകളേക്കുറിച്ച് പഠനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ഇവയില്‍ ഭൂരിഭാഗവും കുര്‍ആനിന്റെ ഐതീഹ്യത്തെ പിന്തുണക്കാനായി സൃഷ്ടിച്ച ഭാവനകളായിരുന്നു എന്നാണ്.

സനയില്‍ കണ്ടെടുത്ത കുര്‍ആന്‍ ഭാഗങ്ങള്‍ ഏഴു മുതല്‍ 9 നൂറ്റാണ്ടു വരെ എഴുതപ്പെട്ടതാണെന്ന് അനുമാനിക്കപ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടിലും എഴുതിയ കയ്യെഴുത്തുപ്രതികളില്‍ തിരുത്തലുകള്‍ കാണുന്നു എന്ന് പറയപ്പെടുന്നത് സംഗതികള്‍ കുറച്ചുകൂടെ ഗൌരവമുള്ളതാക്കുന്നു.

അതില്‍ ഒരു ഭാഗം അള്‍ട്രാ വയലറ്റ് രശ്മി ഉപയോഗിച്ച് നോക്കിയപ്പോള്‍ കണ്ടതിങ്ങനെയായിരുന്നു.

 Oldest Koran












ആദ്യം എഴുതിയ വാക്കുകള്‍ മായിച്ചു കളഞ്ഞ് വീണ്ടും എഴുതിയതിന്റെ തെളിവുകള്‍ ഇവിടെ കാണാം.


സയ്ദ് ഇബന്‍ താബിറ്റി നേക്കുറിച്ച് പറയപ്പെടുന്ന മറ്റൊരു കഥയാണു താഴെ.

"Zayd, learn the writing of the Jews for me," instructed the Prophet. "At your command, Messenger of Allah," replied Zayd who set about learning Hebrew with enthusiasm. He became quite proficient in the language and wrote it for the Prophet when he wanted to communicate with the Jews. Zayd also read and translated from Hebrew when the Jews wrote to the Prophet. The Prophet instructed him to learn Syriac also and this he did. Zayd thus came to perform the important function of an interpreter for the Prophet in his dealings with non-Arabic speaking peoples".

ഹീബ്രു യഹൂദരുടെ ആരാധനാ ഭാഷയും സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ ഭാഷയുമായിരുന്നു. സയ്ദ് ഈ രണ്ടു ഭാഷകളിലും സാമാന്യം നല്ല അറിവു നേടിയിരുന്നു. യഹൂദരുടെ ചരിത്രവും ക്രിസ്ത്യാനികളുടെ ചരിത്രവും കുര്‍ആനില്‍ കടന്നു വന്നത് ഈ അറിവിലൂടെ ആകാനും സാധ്യതയുണ്ട്. ഇതു വരെ ഉത്തരം കിട്ടാത്ത ചോദ്യം ഇതൊക്കെ മൊഹമ്മദ് തന്നെ കുര്‍ആനിലുള്‍പ്പെടുത്തിയതോ പില്‍ക്കാലത്ത് സയ്ദ് ഇബന്‍ താബിറ്റ് പോലെ മറ്റാരെങ്കിലും ഉള്‍പ്പെടുത്തിയതോ?




235 comments:

«Oldest   ‹Older   201 – 235 of 235
നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

അബ്ദുള്ള ഇബന്‍ മസൂദ്, ഉബൈ ഇബന്‍ കാബ്, അസ് സുയൂതി, അല്‍ തബാരി, ഇബന്‍ ഇഷാഖ് തുടങ്ങിയവരൊന്നും ഇസ്ലാമിന്റെ ശത്രുക്കളായിരുന്നില്ല. ഇവരൊക്കെ തികഞ്ഞ ഭക്തിയുള്ള മുസ്ലിങ്ങളായിരുന്നു. ഇസ്ലാമിനേക്കുറിച്ച് അസത്യം എഴുതേണ്ട യാതൊരു കാരണവും അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇവരൊക്കെ എഴുതിയ കാര്യങ്ങള്‍ മാത്രമേ ഞാന്‍ പരാമര്‍ശിച്ചിട്ടുള്ളു

/////



ദേ പിന്നേം പറയുന്നു ..... അവരൊക്കെ എന്ത് പറഞ്ഞൂന്നാ ഈ പറയുന്നേ? ഖുര്‍ആന്‍ മുസ്ലിങ്ങള്‍ തിരുത്തി എന്നോ? ഇവിടെ വായിച്ചവര്‍ക്ക് മനസ്സിലാവും, താങ്കള്‍ ഉയര്‍ത്തിയ ഒരു ആരോപണവും തെളിയിക്കാന്‍ ആയില്ല. താങ്കള്‍ ഇപ്പോള്‍ അവരെയൊക്കെ ഉദ്ധരിച്ചു എന്ന് പറഞ്ഞത് പോലും തട്ടിപ്പാണ്. ഇവരെയൊന്നും ഖുര്‍ആന്‍ തിരുത്തി എന്ന് താങ്കള്‍ തെളിവ്‌ സഹിതം ഇതുവരെ ഉധരിച്ചിട്ടില്ല. ആകെ ചെയ്തത് സുയൂതിയെ ആണ്. അതാവട്ടെ, സുയൂതി പറഞ്ഞതുമല്ല. ഒരു പാടു തിരഞ്ഞു കിട്ടിയത്‌ ഒരു ദുര്‍ബല ഹദീസ്‌ ആണ്. അതാവട്ടെ റദ്ദാക്കല്‍ എന്നതിന് തെളിവും. തിരുത്തി എന്നതിനല്ല. പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ റദ്ദാക്കപ്പെട്ട സൂക്തങ്ങള്‍ ഖുര്‍ആനിന്‍റെ ഭാഗമല്ല എന്നത് മുസ്ലിങ്ങളുടെ അഭിപ്രായവും. ഇനി മറ്റു പലരെയും ഉദ്ധരിച്ചതും തിരുത്തിയതിനു തെളിവായി പറയാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇതൊക്കെയും മുസ്ലിങ്ങള്‍ ഖുര്‍ആന്‍ ക്രോഡീകാരണത്തില്‍ കൈകൊണ്ട സൂക്ഷ്മതക്ക് ഉദാഹരണവും.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

രണ്ടു സാക്ഷികളെ ഹാജരാക്കാന്‍ കഴിയാത്തവരുടെ കയ്യിലുള്ള കുറിപ്പുകളും അവര്‍ ഓര്‍മ്മിച്ചിരുന്ന മൊഹമ്മദിന്റെ വാക്കുകളും അങ്ങനെ തഴയപ്പെട്ടിരിക്കാം

////

ഇപ്പോഴും താങ്കള്‍ ഇത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാനെന്കില്‍................

പിച്ചും പേയും പറയുന്നു എന്നല്ലാതെ മറ്റൊന്നും എനിക്ക് പറയാനില്ല.

kaalidaasan said...

കൂടാതെ, ഒരു കാര്യം നമുക്ക്‌ വ്യക്തമായി അറിയില്ലെങ്കില്‍ അത് സമ്മതിക്കുന്നതില്‍ താങ്കള്‍ക്കും കുറവ് തോന്നേണ്ട ആവശ്യമേയില്ല. ജ്ഞാനികള്‍ എല്ലാം അറിയുന്നവരല്ല. സ്വന്തത്തെ അറിയുന്നവരാണ്.
താങ്കളെ കുറിച്ച് നിരാശപ്പെടേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ട് കാളിദാസാ



നിഷ്കളങ്കന്‍,

ജ്ഞാനികള്‍ എന്തൊക്കെ അറിഞ്ഞിരിക്കണമെന്നതൊന്നും ഇവിടെ പ്രസക്തമായ വിഷയമല്ല.


വ്യക്തമായി അറിയുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഇവിടെ എഴുതിയിട്ടുള്ളു. കുര്‍ആന്‍ തിരുത്തിയതാണോ എന്ന ഒരന്വേഷണമാണിതെന്ന് ഞാന്‍ പല പ്രാവശ്യം താങ്കളോട് ആവര്‍ത്തിച്ചു പറഞ്ഞതാണ്. അത് കുര്‍അന്‍ തിരുത്തിയതാണെന്ന് ഞാന്‍ തീരുമാനിച്ചു എന്ന് താങ്കള്‍ ഉറപ്പിക്കുന്നത് എന്റെ കുറ്റമല്ല.

കുര്‍ആന്‍ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതുപോലെ ഒരു സുപ്രഭാതത്തില്‍ അള്ളാ ഇറക്കികൊടുത്തതല്ല, സാവധാനം രൂപപ്പെട്ടതാകാമെന്ന ഒരു പ്രബല ചിന്താഗതി ഇന്നുണ്ട്. പല മുസ്ലിം പണ്ഡിതരും അത് സമ്മതിക്കുന്നുണ്ട്. വാമൊഴിയായോ ഒരു പക്ഷെ വരമൊഴിയായോ പ്രചരിച്ചിരുന്ന ഒരു പ്രാചീന രൂപം കുര്‍ആനുണ്ടായിരുന്നു എന്നതാണു സത്യം. കുര്‍ആനെ ഒരു Literary Text ആയി വായിച്ചാല്‍ അതൊക്കെ മനസിലാകും. പക്ഷെ മുസ്ലിങ്ങള്‍ക്ക് അതിനാകില്ല. മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നതും അവര്‍ സമ്മതിക്കില്ല. അതിനു ശ്രമിച്ച അബു സയ്ദ് എന്ന മുസ്ലിമിനെ പീഠിപ്പിക്കയാണുണ്ടായത്. കുര്‍ആന്‍ സാവധാനം രൂപപ്പെട്ടതാണെന്ന് ഒരു മുസ്ലിം അധ്യാപാകന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കോളേജിലെ രണ്ടാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു അസഹിഷ്ണുക്കള്‍. സാവധാനം രൂപപ്പെടുന്ന ഏതു പുസ്തകവും പ്രത്യയശാസ്ത്രവും തിരുത്തലുകളിലൂടെയാണു കടന്നു പോകുക. കുറച്ച് ഒഴിവാക്കലുകളും കുറച്ച് കൂട്ടിച്ചേര്‍ക്കലുകളുമൊക്കെ അതില്‍ സംഭവിക്കും.

ടോപ്കപി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കുര്‍ആന്‍ ഉത്‌മാന്റെ കാലത്ത് എഴുതിയതല്ല എന്നത് ഒരു സത്യമാണ്. പക്ഷെ താങ്കളേപ്പൊലുള്ള മുസ്ലിങ്ങള്‍ അത് അംഗീകരിക്കില്ല. ഒരു പക്ഷെ ഉത്‌മാനും ഒരു നൂറ്റാണ്ടിനു ശേഷമാണത് എഴുതപ്പെട്ടിരിക്കുക. അത് അംഗീകരിച്ചാല്‍ കുര്‍ആനു ചുറ്റും കെട്ടിപ്പൊക്കിയിരിക്കുന്ന പല മിഥ്യകളും തകര്‍ന്നു വീഴും. താങ്കളേപ്പോലുള്ളവരെ അലട്ടുന്ന പ്രശ്നമതാണ്.

അതിനു മുമ്പ് എഴുതപ്പെട്ട കുര്‍ആനുകള്‍ ഉണ്ടായിരുന്നു. മുസ്ലിങ്ങള്‍ അംഗീകരിക്കുന്നത് ഉത്‌മാന്‍ ആ കുര്‍ആനുകളെല്ലാം നശിപ്പിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ്. അതിന്റെ കാരണം എന്തായാലും നശിപ്പിക്കാന്‍ അവശ്യപ്പെട്ടു എന്നത് വാസ്തവമാണ്. കുര്‍ആന്റെ പ്രചീന രൂപങ്ങളെല്ലാം നഷ്ടപ്പെട്ടു. അതുകൊണ്ട് ഇതേക്കുറിച്ച് ഇപ്പോഴും വ്യക്തമായ അറിവുകള്‍ കിട്ടിയിട്ടില്ല. സനയിലെ കുര്‍ആനുകള്‍ പഠിച്ചു കഴിയുമ്പോള്‍ കൂടുതല്‍ അറിവു കിട്ടിയേക്കും. അതേ ഞാന്‍ ഇവിടെ പറഞ്ഞുള്ളു.

മൊഹമ്മദിനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും ഇസ്ലാമിനു പുറത്ത് അപൂര്‍വം ചില പരാമര്‍ശങ്ങളേ ഉള്ളു. ആ അറിവുകളും കുര്‍ആനിലെ ചില പരാമര്‍ശങ്ങളും മൊഹമ്മദിന്റെ കാലത്തെ കുറിപ്പുകളായ ഹദീസുകളുമൊക്കെ പഠന വിധേയമാക്കിയണ്‌ കുര്‍ആനെന്ന പുസ്തകം എങ്ങനെ രൂപപ്പെട്ടു എന്നൊക്കെ മനസിലാക്കി വരുന്നത്. അത് തീര്‍ച്ചയായും അറിവു നേടുന്നതാണെന്നു ഞാന്‍ മനസിലാക്കുന്നു. അത് അറിവു നേടലല്ല എന്നു താങ്കള്‍ വിശ്വസിക്കുന്നതില്‍ എനിക്കു യാതൊരു വിരോധവുമില്ല. പക്ഷെ അങ്ങനെ അറിവു നേടാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അംഗീകരിച്ചും തരില്ല. കുര്‍ആനും ഹദീസുകളും മുസ്ലിങ്ങള്‍ കണ്ടുപിടിച്ച നിദാന ശാസ്ത്രമുപയോഗിച്ചേ മനസിലാക്കാന്‍ പാടുള്ളൂ എന്ന ശാഠ്യത്തിനു മുന്നില്‍ കീഴടങ്ങാനും പോകുന്നില്ല.


നിഷ്കളങ്കന്‍ എന്നയാള്‍ ആദ്യമായാണിവിടെ അഭിപ്രായമെഴുതിയത് എന്നാണെന്റെ വിശ്വാസം. ആദ്യമായി ഇവിടെ വന്ന ഒരാള്‍ നിരാശപ്പെടുന്നു എന്നറിഞ്ഞതില്‍ അല്‍പ്പം സങ്കടമുണ്ട്. പക്ഷെ എനിക്കെന്റെ അഭിപ്രായം പറയാതിരിക്കാനാകില്ല. അതിനുള്ള വേദിയല്ലേ ഇത്?

kaalidaasan said...

താങ്കള്‍ മുകളില്‍ എഴുതിയത് വാസ്തവ വിരുദ്ധമാണ് എന്നാണു ഞാന്‍ ആവര്‍ത്തിക്കുന്നത്. അത്തരം ഒരു ചര്‍ച്ച തന്നെ അദ്ദേഹം നടത്തുന്നില്ല

നിഷ്കളങ്കന്‍,

അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട് എന്നു ഞാന്‍ അവകാശപ്പെട്ടില്ലല്ലോ. ഈ ഹദിസ് ഉദ്ധരിച്ചത് അത് പ്രസക്തമായതുകൊണ്ടാണെനും താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ തള്ളിക്കളഞ്ഞിട്ടും അദ്ദേഹമതിനെ ഉദ്ധരിക്കുന്നുണ്ട് എന്നുമാണു ഞാന്‍ പറഞ്ഞത്, കുര്‍ആനില്‍ ക്രോഡീകരണ സമയത്ത് മാറ്റം വരുത്തിയതിനുള്ള ഉദാഹരണമായി ആ ഹദിസ് പരമര്‍ശിച്ചിട്ടുണ്ട് എന്നതു മാത്രമാണു ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയത്.

കുര്‍ആന്‍ അപൂര്‍ണ്ണമാണെന്നതിന്റെ തെളിവായി ഈ ഒരു ഹദീസ് മാത്രമല്ല സുയൂതി പരാമര്‍ശിച്ചിട്ടുള്ളത്. ഇതാ വേറൊന്ന്.

Abdulläh b. ‘Umar reportedly said, ‘Let none of you say, “I have got the whole of the Koran.” How does he know what all of it is? Much of the Koran has gone. Let him say instead, “I have got what has survived

kaalidaasan said...

അബൂ സൈദിന്റെ ധാരണകളെ താങ്കള്‍ വിലയിരുത്തുന്ന രീതി പരിഹാസ്യമാണ്. അതിനു പല പ്രാവശ്യം ഞാന്‍ എന്റെ വിശദീകരണം തന്നു കഴിഞ്ഞു. കൂടാതെ, അബൂ സൈദിന്റെ അഭിപ്രായം ഖുര്‍ആന്‍ ദൈവിക വചനം അല്ല എന്നതല്ല.

നിഷ്കളങ്കന്‍,

എന്റെ വിലയിരുത്തല്‍ പരിഹാസ്യമാണെന്നോ മറ്റ് വല്ലതുമാണെന്നോ പറഞ്ഞോളൂ. താങ്കളെ സുഖിപ്പിക്കാന്‍ മറ്റൊരു തരത്തില്‍ ഞാന്‍ വിലയിരുത്താനും പോകുന്നില്ല.

താങ്കളുടെ മൊഴിമുത്തുകളുടെ ഘോഷയത്ര അപാരമെന്നു പറയേണ്ടി വരുന്നു. കുര്‍ആന്‍ തിരുത്തി എന്ന് സുയൂതി അഭിപ്രായപ്പെട്ടതായി ഞാന്‍ എഴുതി എന്നാദ്യം പറഞ്ഞു. ഇപ്പോള്‍ കുര്‍അന്‍ ദൈവ വചനം ​അല്ല എന്ന് അബു സയ്ദ് അഭിപ്രായപ്പെട്ടു എന്നു ഞാന്‍ എഴുതി എന്നും. കുര്‍ആന്‍ Divine Text എന്ന രീതിയില്‍ വായിക്കുന്നതിനു മുന്നേ മുസ്ലിങ്ങള്‍ പോലും ആദ്യം അത് Literaray Text എന്ന രീതിയില്‍ വായിക്കണമെന്ന് അബു സയ്ദ് അഭിപ്രായപ്പെട്ടതായേ ഞാന്‍ പറഞ്ഞുള്ളു. അത് ദൈവ വചനം ആല്ല എന്നു പറഞ്ഞതായി വ്യാഖ്യാനിക്കുന്ന താങ്കളുടെ സംവേദന ക്ഷമതയെ ഏതായാലും ഞാന്‍ പരിഹസിക്കുന്നില്ല.

kaalidaasan said...

ഇവിടെ ഞാന്‍ ഖണ്ടിക്കുന്നത്, അബൂസൈദിന്‍റെ അഭിപ്രായം ഖുര്‍ആന്‍ ദൈവിക വചനമല്ല എന്ന രീതിയില്‍ താങ്കള്‍ തെട്ടിധരിക്കുന്നതാണ്. മറ്റുള്ള വിശദീകരണങ്ങള്‍ തത്കാലം എന്‍റെ ചര്‍ച്ചയില്‍ വരുന്നില്ല.


നിഷ്കളങ്കന്‍,

ഞാന്‍ തെറ്റിദ്ധരിക്കുന്നെന്നോ? എവിടന്നു കിട്ടി താങ്കള്‍ക്കി കണ്ടുപിടുത്തം? അബു സയ്ദ് കുര്‍ആന്‍ വചനങ്ങള്‍ ഏതു തരത്തിലുള്ളതാണെന്നു അഭിപ്രായപ്പെട്ടതായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോ.

മുസ്ലിങ്ങളും ദൈവ വചനമെന്ന രീതിയില്‍ വായിക്കുന്നതിനു മുന്നെ അത് "ലിറ്റെററി റ്റെക്സ്റ്റ്" എന്ന രീതിയില്‍ വായിക്കണമെന്നു പറഞ്ഞാല്‍ അത് ദൈവ വചനമല്ല എന്ന അര്‍ത്ഥം എങ്ങനെ കല്‍പ്പിക്കാനാകും. എഴുതിയത് വയിക്കൂ നിഷ്കളങ്കാ എഴുതാപ്പുറം വായിക്കാതെ. താങ്കള്‍ വിശദീകരിച്ച് കഷ്ടപ്പെടണ്ട. ഞാന്‍ തങ്കള്‍ കരുതുമ്പോലെ ഒന്നും തെറ്റിദ്ധരിച്ചിട്ടില്ല.

അബു സയ്ദ് പറഞ്ഞത് ഇപ്രകാരമാണ്. മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ള വായനക്കാര്‍ കുര്‍ആനെ ഒരു ലിറ്റററി റ്റെക്സ്റ്റ് ആയി വയിക്കണം. അതിന്റെ അര്‍ത്ഥം അത് ദൈവ വചനമായി കാണരുതെന്നല്ല.

kaalidaasan said...

ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ, ഇനി വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, അത് റദ്ദാക്കല്‍ തെളിവ്‌ മാത്രമേ ആകൂ. ക്രോഡീകരണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല.




നിഷ്കളങ്കന്‍,

അത് ക്രോഡീകരണത്തിന്റെ വിശ്വാസ്യതയെ ചൊദ്യം ചെയ്യുന്നു എന്നു ഞാന്‍ അവകാശപ്പെട്ടിട്ടില്ല. അത് ക്രോഡീകരണം എന്ന അഭ്യാസവുമായി ബന്ധപ്പെട്ടതുമല്ല. കല്ലെറിയുന്ന കലാപരിപാടി കൂടി ഉള്‍പ്പെടുത്തണമെന്നേ ഉമര്‍ അവശ്യപ്പെട്ടിരുന്നുള്ളു.

സുയൂതി ഇതേക്കുറിച്ചൊന്നുമല്ല അഭിപ്രായം പറഞ്ഞത്. മൊഹമ്മദ് ഉത്ബോധിപ്പിച്ച കുര്‍ആനില്‍ നിന്നും ഒരു സൂറയിലെ വലിയ ഒരു ഭാഗം വിട്ടുകളഞ്ഞു എന്നതിനു തെളിവായിട്ട് ഒരു ഹദീസ് തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി. അത് പറയാന്‍ ഒരു ഹദീസു മാത്രമല്ല അദ്ദേഹം പരാമര്‍ശിച്ചതും. കുര്‍ആന്റെ കുറെ ഭാഗം നഷ്ടപ്പെട്ടു എന്നു പറയുന്ന ഒരു ഹദീസു കൂടി അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. മാറ്റം വരുത്തിയതിന്റെ ഉദഹരണങ്ങള്‍ എന്ന നിലയില്‍ അത് അതവതരിപ്പിച്ചു. അതദ്ദേഹം എന്തിനു പരിഗണിച്ചു എന്നതിന്റെ ഉത്തരം, പ്രസക്തമായതുകൊണ്ട് പരിഗണിച്ചു എന്നാണ്. താങ്കള്‍ക്കിഷ്ടപ്പെട്ടില്ല എന്നു കരുതി ഇനി അത് മാറ്റാനൊന്നും പറ്റില്ല. അസ്വീകാര്യമെന്നു താങ്കള്‍ പറയുന്ന ഒരു ഹദീസ് പ്രശസ്തനായ ഒരിസ്ലാമിക പണ്ഡിതന്‍ കുര്‍ആനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നതിന്റെ ഉദഹരണമായി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതി. ഞാന്‍ അതിവിടെ ഉദ്ധരിച്ചു. അത്ര മാത്രം.

kaalidaasan said...

താങ്കളോട് സുയൂതി പറഞ്ഞോ? അതോ ഊഹിച്ചോ? സുഹൃത്തെ, സുയൂതിയും അത് പോലുള്ള പണ്ഡിതകേസരികളും നിരവധി വീക്ഷണങ്ങള്‍ വെച്ച് പുലര്ത്തുണ്ട്. അതില്‍ തലയും വാലും വെട്ടി മാറ്റി, ഇവിടെ ഇപ്പോള്‍ കാണിച്ച പോലെ അദേഹം പറയാത്തത് അദ്ദേഹത്തിന്റെ മേലെ വെച്ച് കെട്ടി,ഇതാ കണ്ടോ എന്ന് വിളിച്ചു പറയുന്നത് മാന്യതയല്ല.

നിഷ്കളങ്കന്‍,

സുയൂതി 1505 ല്‍ മരിച്ചു പോയി. പിന്നെ എന്നോടെങ്ങനെ പറയും.

മൊഹമ്മദിന്റെ അടുത്ത അനുയായികളും സഹപ്രവര്‍ത്തകരും ബന്ധുകളും ഉറച്ച ഇസ്ലാം വിശ്വാസികളും മൊഹമ്മദിനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നവരും പറഞ്ഞ കാര്യങ്ങള്‍ അവിശ്വസിക്കേണ്ട ആവശ്യമില്ല. അവരാരും മൊഹമ്മദിനേക്കുറിച്ച് കള്ളം പറയേണ്ട കാരണവുമില്ല. നിദാന ശാസ്ത്രത്തിന്റെ അളവു കോലു വച്ച് അളന്നപ്പോള്‍ പാസ് മാര്‍ക്ക് കിട്ടിയില്ല എന്നതുകൊണ്ട് അവര്‍ പറഞ്ഞതെല്ലം കള്ളമായി ആരും കരുതുമെന്ന് തോന്നുന്നില്ല. രണ്ട് പേര്‍ ഒരുമിച്ചു സക്ഷ്യപ്പെടുത്തിയില്ലെങ്കില്‍ അവര്‍ പറഞ്ഞത് നുണയാണെന്നുള്ള നിലപാട് ശുദ്ധ അസംബന്ധമാണ്. ഇങ്ങനെയൊക്കെ ഓര്‍ത്തിരിക്കാന്‍ ഖുറൈഷികളൊക്കെ അമാനുഷരൊന്നും അല്ലായിരുന്നു. ശരാശരിയിലും താണ ഓര്‍മ്മശക്തിയം ​കഴിവുമേ അറബികള്‍ക്ക് ഇന്നുമുള്ളു. പെട്രോ ഡോളര്‍ കൊണ്ട് വാങ്ങുന്നതല്ല ബുദ്ധിയും ഓര്‍മ്മ ശക്തിയും. അറേബ്യയില്‍ നിന്നും ഇന്നു വരെ പ്രഗത്ഭരായ ആളുകള്‍ ഒരു രംഗത്തും ഉണ്ടായിട്ടില്ല.

സുയൂതി നിരവധി വീക്ഷണങ്ങള്‍ വച്ചു പുലര്‍ത്തുന്നുണ്ടാകാം. അതെല്ലാം ഞാന്‍ പ്രതിപാദിച്ച വിഷയവുമായി ബന്ധപ്പെട്ടതല്ല. ബന്ധപ്പെട്ട ഒരു വീക്ഷണം ഞാന്‍ ഉദ്ധരിച്ചു. അതില്‍ താങ്കള്‍ ഇത്ര പ്രകോപിതാനാകുന്നതെന്തെന്നു മനസിലാകുന്നില്ല.

kaalidaasan said...

ഇതെക്കുരിചാണോ ഞാന്‍ പക്ഷം ചേര്‍ന്ന അറിവ് എന്ന് പറഞ്ഞത്‌? അല്ലല്ലോ? ആശയവ്യത്യാസം സ്വാഭാവികമാണ്. വിരുദ്ധ അഭിപ്രായവും സ്വാഭാവികം. പക്ഷെ, ഒരു പക്ഷത്തെ വിമര്‍ശിക്കാന്‍ വേണ്ടി കാര്യങ്ങള്‍ വിരല്‍ത്തുമ്പില്‍ അലഞ്ഞു നടക്കുന്നതും നിരൂപണം ചെയ്യാന്‍ വേണ്ടി ചെയ്യുന്നതും രണ്ടാണ്. ആദ്യത്തേത് പക്ഷം ചേര്‍ന്ന അറിവാണ്. രണ്ടാമത്തെത് അങ്ങിനെയല്ല.


നിഷ്കളങ്കന്‍,

ഇതുപോലെ ഉള്ളത് തന്നെയല്ലെ പക്ഷം ചേര്‍ന്നു എന്നു താങ്കള്‍ ആരോപിച്ചത്. താങ്കള്‍ക്ക് രുചിക്കാത്ത കാര്യമെഴുതിയതു തന്നെയല്ലേ പക്ഷം ചേര്‍ന്നു എന്ന് ആരോപിച്ചത്?

ഞാന്‍ ഇവിടെ എഴുതിയതെല്ലാം കുര്‍ആനും, ഹദീസുകളും, ഇസ്ലാമിക പണ്ഡിതരും പറയുന്ന കാര്യങ്ങളെ അധികരിച്ചാണ്. അതും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഉദ്ധരിച്ചും. അതേക്കുറിച്ചൊക്കെ പലരുമെഴുതിയിട്ടുണ്ട്. ഇസ്ലാമിന്റെ ശത്രുക്കളും വിമര്‍ശകരും. അവര്‍ എഴുതി എന്നു വച്ച് അതൊക്കെ സത്യമല്ലാതാകില്ല. പല ലേഖനങ്ങളിലും ഇവരുടെ അഭിപ്രായങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുമുണ്ട്. വ്യക്തമായ തെളിവുകളോടെ ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നതില്‍ എനിക്ക് ഒരപാകതയും തോന്നുന്നില്ല.

ഉത്‌മാന്റെ കാലത്തെ കുര്‍അനാണെന്നു പറഞ്ഞ് താങ്കള്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വിരല്‍ തുമ്പിലൂടെ തന്നെയാണു ഞാന്‍ അത് തെറ്റാണെന്നു തെളിയിച്ചത്. എഴുതുന്ന കാര്യങ്ങള്‍ എവിടെ നിന്നും വരുന്നു എന്നതാണോ അത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ട മാനദണ്ഡം? മുസ്ലിങ്ങള്‍ക്ക് ഒരു പക്ഷെ എല്ലാറ്റിനും ഇതു പോലെ നിദാനശാസ്ത്രമുണ്ടാകാം. പക്ഷെ എല്ലാവര്‍ക്കും അതിന്റെ ആവശ്യമില്ല.

കുര്‍അനിലും ഹദിസുകളിം പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ താങ്കള്‍ കാണുന്ന കണ്ണിലൂടെയേ കാണാവൂ എന്ന ദുശാഠ്യമാണു താങ്കളുടെ പ്രശ്നം. അത് അസഹിഷ്ണുതയാണ്. മുസ്ലിങ്ങള്‍ മുദ്ര അടിച്ച ഹദീസുകളേ മറ്റുള്ളവര്‍ വിശ്വസിക്കാവൂ എന്നൊക്കെ വാശി പിടിക്കുന്നത് എല്ലാവരും അംഗീകരിച്ചെന്നു വരില്ല.

ഞാന്‍ എഴുതുന്നതിനെ നിരൂപണമെന്നോ വിമര്‍ശനമെന്നോ ഏതു കള്ളിയില്‍ വച്ചാലും എനിക്കു യതൊരു പരിഭവവുമില്ല.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ഇവിടെ ഞാന്‍ ഖണ്ടിക്കുന്നത്, അബൂസൈദിന്‍റെ അഭിപ്രായം ഖുര്‍ആന്‍ ദൈവിക വചനമല്ല എന്ന രീതിയില്‍ താങ്കള്‍ തെട്ടിധരിക്കുന്നതാണ്. മറ്റുള്ള വിശദീകരണങ്ങള്‍ തത്കാലം എന്‍റെ ചര്‍ച്ചയില്‍ വരുന്നില്ല.


നിഷ്കളങ്കന്‍,

ഞാന്‍ തെറ്റിദ്ധരിക്കുന്നെന്നോ? എവിടന്നു കിട്ടി താങ്കള്‍ക്കി കണ്ടുപിടുത്തം? അബു സയ്ദ് കുര്‍ആന്‍ വചനങ്ങള്‍ ഏതു തരത്തിലുള്ളതാണെന്നു അഭിപ്രായപ്പെട്ടതായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോ.

മുസ്ലിങ്ങളും ദൈവ വചനമെന്ന രീതിയില്‍ വായിക്കുന്നതിനു മുന്നെ അത് "ലിറ്റെററി റ്റെക്സ്റ്റ്" എന്ന രീതിയില്‍ വായിക്കണമെന്നു പറഞ്ഞാല്‍ അത് ദൈവ വചനമല്ല എന്ന അര്‍ത്ഥം എങ്ങനെ കല്‍പ്പിക്കാനാകും. എഴുതിയത് വയിക്കൂ നിഷ്കളങ്കാ എഴുതാപ്പുറം വായിക്കാതെ. താങ്കള്‍ വിശദീകരിച്ച് കഷ്ടപ്പെടണ്ട. ഞാന്‍ തങ്കള്‍ കരുതുമ്പോലെ ഒന്നും തെറ്റിദ്ധരിച്ചിട്ടില്ല.

//////


ഇനി ഇതേ വിഷയത്തില്‍ കാളിദാസന്‍ മുമ്പ്‌ രേഖപ്പെടുത്തിയ അഭിപ്രായം നോക്കൂ

എന്നു വച്ചാല്‍ കുര്‍ആന്റെ ഭാഷ ദൈവിക ഭാഷയൊന്നുമല്ല.. മനുഷ്യനായ മൊഹമ്മദിന്റെ ഭാഷയാണെന്ന്. താങ്കള്‍ക്കതില്‍ നിന്നും എന്തെങ്കിലും മനസിലാക്കാന്‍ ആകുന്നുണ്ടോ നിഷ്കളങ്കാ?

ഞാന്‍ മനസിലാക്കിയത് കുര്‍ആന്‍ എന്ന പേരില്‍ താങ്കള്‍ വിശ്വസിക്കുന്ന വേദ പുസ്തകം സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏതോ പുസ്തകതിന്റെ കോപ്പിയോ വായിക്ക് എന്നു പറഞ്ഞ ഏതോ മലക്ക് വായിപ്പിച്ച പുസ്തകമോ അല്ല. മൊഹമ്മദ് എന്ന മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ട പുസ്തകമാണെന്നാണ്. മൊഹമ്മദിന്‌ എഴുതാനും വായിക്കാനുമറിയില്ലായിരുന്നു എന്ന വാദം സ്വീകരിച്ചാല്‍ മറ്റൊരു അറബിയുടെ ഭാഷയാണു കുര്‍ആനിലുള്ളത്. സയ്ദ് ഇബന്‍ താബിറ്റാണു ക്രോഡീകരിച്ചതെങ്കില്‍ അത് അദ്ദേഹത്തിന്റെ ഭാഷ. പില്‍ക്കാലത്തണെഴുതപ്പെട്ടതെങ്കില്‍ അന്ന് എഴുതിയവരുടെ ഭാഷ

///////


എന്തൊരു വിഡ്ഢിത്തം. ഇങ്ങിനെ ഒരു അഭിപ്രായമേ അല്ല അബൂ സൈദ്‌ രേഖപ്പെടുത്തുന്നത്. historical context കൂടി കണക്കിലെടുക്കണം. എന്നാണു അധെഹഹ്തിന്റെ അഭിപ്രായം. അറബി ദൈവത്ത്തിന്റെ ഭാഷയാണെന്ന് മുസ്ലിങ്ങള്‍ക്കും അഭിപ്രായമോന്നുമില്ല്ല. എഴുതാപുരം വായിച്ചു എന്തൊക്കെയോ പറയുന്നത് ആരാണ്? ഇനി ദൈവിക വചനമാണ്ഖുര്‍ആന്‍ എന്ന് അബൂ സൈദ്‌ അംഗീകരിക്കുന്നു എന്ന് താങ്കള്‍സംമാതിക്കുന്നെന്കില്‍ അവിടെ നമ്മള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തീരുന്നു.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ടോപ്കപി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കുര്‍ആന്‍ ഉത്‌മാന്റെ കാലത്ത് എഴുതിയതല്ല എന്നത് ഒരു സത്യമാണ്. പക്ഷെ താങ്കളേപ്പൊലുള്ള മുസ്ലിങ്ങള്‍ അത് അംഗീകരിക്കില്ല. ഒരു പക്ഷെ ഉത്‌മാനും ഒരു നൂറ്റാണ്ടിനു ശേഷമാണത് എഴുതപ്പെട്ടിരിക്കുക. അത് അംഗീകരിച്ചാല്‍ കുര്‍ആനു ചുറ്റും കെട്ടിപ്പൊക്കിയിരിക്കുന്ന പല മിഥ്യകളും തകര്‍ന്നു വീഴും. താങ്കളേപ്പോലുള്ളവരെ അലട്ടുന്ന പ്രശ്നമതാണ്.

/////


അംഗീകരിച്ചാല്‍ എന്ത് പ്രശ്നം. ഉത്മാന്‍ ക്രോഡീകരിച്ച മുസ്ഹഫ് കണ്ടെത്തിയില്ല എന്ന് വരും. അതിനപ്പുറം ഉത്മാന്‍ മുസ്ഹഫ് ക്രോഡീകരിച്ചില്ല എന്നോ, ഒന്നും വരില്ല സഹോദരാ. തകര്‍ന്നു വീഴാന്‍ മിഥ്യയുടെ പുറത്തല്ല ഇവിടെ ഒന്നും കേട്ടിപ്പോക്കിയത്.

എന്തേ ഉഥ്മാന് ശേഷം ആരും ഖുര്‍ആന്‍ ഉപയോഗിച്ചില്ല എന്ന് ആരെങ്കിലും പറഞ്ഞോ?
ഇതൊക്കെ എന്തിനുള്ള തെളിവായാണ് താങ്കള്‍ ഇവിടെ ഉദ്ധരിക്കുന്നത് എന്ന് താങ്കള്‍ക്ക് പോലും അറിയാത്ത വിധം കണ്‍ഫൂഷ്യന്‍ ആയിരിക്കുകയാണ് താങ്കള്‍. അത് കൊണ്ട്, ഉഥ്മാന്‍ ക്രോഡീകരിച്ച ഖുര്‍ആന്‍ അല്ല മ്യൂസിയത്തില്‍ ഉള്ളത എങ്കില്‍, ഉഥ്മാന്‍ ക്രോഡീകരിച്ചത് പിന്നീട് മറ്റാരോ പകര്‍ത്തിയത് ആയിരിക്കും. ഖുര്‍ആന്‍ പകര്‍ത്താതെ എങ്ങിനെയാ കാലത്തെ അതിജീവിക്കുക സഹോദരാ. എന്താണ് താങ്കള്‍ ഈ മ്യൂസിയത്തിലെ പ്രതി കൊണ്ട് ഉദേശിച്ചത്‌? സഹോദരാ, അത് ഉഥ്മാന്‍ കയ്യില്‍ വെച്ച ഖുര്‍ആന്‍ അല്ലെങ്കില്‍ എന്താ പ്രശ്നം? He already made many copies of that Quran and send to different parts of Arabia. It is sure that many copied that for their use. Do you think only those four or six copies were in the world that time and nobody copied from it later no? You dont know what you say.

നിഷ്കളങ്കന്‍ said...

അതിന്റെ കാരണം എന്തായാലും നശിപ്പിക്കാന്‍ അവശ്യപ്പെട്ടു എന്നത് വാസ്തവമാണ്. കുര്‍ആന്റെ പ്രചീന രൂപങ്ങളെല്ലാം നഷ്ടപ്പെട്ടു. അതുകൊണ്ട് ഇതേക്കുറിച്ച് ഇപ്പോഴും വ്യക്തമായ അറിവുകള്‍ കിട്ടിയിട്ടില്ല. സനയിലെ കുര്‍ആനുകള്‍ പഠിച്ചു കഴിയുമ്പോള്‍ കൂടുതല്‍ അറിവു കിട്ടിയേക്കും. അതേ ഞാന്‍ ഇവിടെ പറഞ്ഞുള്ളു.

/////

തീര്‍ച്ചയായും പഠനം തുടരൂ. "കിട്ടിയേക്കും" ഇതുവരെ ഖുര്‍ആന്‍ തിരുത്തിയതാണ് എന്നതിന് തെളിവ് ഇതുവരെ കിട്ടാത്തതിനാല്‍. യമനിലേക്ക് കണ്ണും നട്ട് കാളിദാസന്‍ ഇരുന്നോളൂ. പഠനം പൂര്‍ത്തിയാവുന്നതിന് മുന്‍പ് കണ്ടെത്തല്‍ പ്രഖ്യാപിക്കാതിരിക്കുന്നാല്‍ മതി.

നിഷ്കളങ്കന്‍ said...

കുര്‍ആനും ഹദീസുകളും മുസ്ലിങ്ങള്‍ കണ്ടുപിടിച്ച നിദാന ശാസ്ത്രമുപയോഗിച്ചേ മനസിലാക്കാന്‍ പാടുള്ളൂ എന്ന ശാഠ്യത്തിനു മുന്നില്‍ കീഴടങ്ങാനും പോകുന്നില്ല.

////

കീഴടങ്ങേണ്ട. പോരുതിക്കോളൂ. ഇതൊന്നുമല്ലാതെ എന്ത് തെളിവാണ് കാളിദാസന്‍ കൊണ്ടുവരിക എന്നതാണ് എന്റെ ആകാംക്ഷ. കാളിദാസന് പോലും അതെക്കുറിച്ച് ഒരു രൂപവുമില്ല എന്നതാണ് സത്യം.

kaalidaasan said...

അങ്ങിനെ തന്നെയായിക്കോട്ടേ. ഞാന്‍ എന്തിനു ശാഠ്യം പിടിക്കണം? എനിക്ക് ഒരു നിര്‍ബന്ധവുമില്ല. അതാണ്‌ സത്യമെന്കില്‍ ഞാനും അതിന്‍റെ കൂടെ തന്നെ. ഇവിടെ വ്യക്തിപരമായ ഒരു ശാട്യവും ഇല്ല കാളിദാസാ.

നിഷ്കളങ്കന്‍,


ഇങ്ങനെ എന്തങ്കിലുമായിക്കോട്ടേ എന്നു പറയാനായിരുന്നു എങ്കില്‍ താങ്കള്‍ ഇത്രയധികം സമയം ​ഇതിനു വേണ്ടി ചെലവഴിച്ചത് എന്തിനായിരുന്നു?

അതാണു സത്യമെങ്കില്‍ എന്നു പറഞ്ഞ് നിസാരവത്ക്കരിക്കേണ്ട. അതല്ലേ സത്യം?അതിനു ദൂരവ്യാപകമായ പ്രതാഘാതങ്ങളുണ്ട്. ഉത്‌മാന്റെ കാലത്ത് വലിയ സന്നാഹങ്ങളോടെ എഴുതി എന്ന് താങ്കള്‍ വിശ്വസിക്കുന്ന ഈ കുര്‍ആന്‍ ഒരു നൂറ്റാണ്ടിനു ശേഷമെഴുതിയതാണെന്നു തെളിയുമ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് താങ്കള്‍ പറഞ്ഞ ക്രോഡീകരണമാണ്.
ഈ ക്രോഡീകരണം നടന്നത് അറേബ്യയിലായിരുന്നു. മൊഹമ്മദിന്റെ കാലം മുതല്‍ ഇസ്ലാമിക ഭരണം മാത്രം നടന്ന അറേബ്യയില്‍. മറ്റൊരു മതം പോലും അന്നുമുതല്‍ ഇന്നു വരെ അവിടെ അനുവദിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ട് ആ പഴയ കയ്യെഴുത്തു പ്രതികള്‍ അവിടെ ആരും സൂക്ഷിച്ചില്ല? ഇത് നിസാരമായി തള്ളിക്കളയാവുന ചോദ്യമല്ല. അതിന്റെ കാരണം പറയേണ്ടത് താങ്കളേപ്പോലുള്ള ഇസ്ലാമിസ്റ്റുകളാണ്. ചരിത്രം ചികയാന്‍ നിദാന ശാസ്ത്രം കണ്ടുപിടിച്ച അറേബ്യയിലെ കാര്യമാണു ഞാന്‍ പറയുന്നത്.

അതിന്റെ കാരണം അങ്ങനെയൊന്നെഴുതപ്പെട്ടിട്ടില്ല എന്നും ആയിക്കൂടേ?

സനയില്‍ കണ്ടെടുത്ത ഒരു രേഖയുടെ വിശദീകരണത്തില്‍ ഇങ്ങനെ കാണുന്നു.

http://www.islamic-awareness.org/Quran/Text/Mss/yem1a.html

It has Qur'an 1:7–46:17 (fragmented, not sequential text). An interesting feature of this early hijāzī manuscript is the presence of sūrah al-Fātihah [Figure (a)] which is followed immediately by sūrah al-Baqarah. The presence of sūrah al-Fātihah is rare in the Qur'ans from first century hijra, the only other known example being the “Great Umayyad Qur'ān”, DAM 20-33.1, also from Sanʿāʾ.



ഏഴാം നൂറ്റാണ്ടിലെ കുര്‍ആനുകളില്‍ സൂറ അല്‍ ഫതീഹ് കണുക അപൂര്‍വമായിരുന്നു എന്നാണത്. അതിന്റെ അര്‍ത്ഥം എന്താണെന്ന് ഒന്നു വിശദീകരിക്കാമോ?

നിഷ്കളങ്കന്‍ said...

അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട് എന്നു ഞാന്‍ അവകാശപ്പെട്ടില്ലല്ലോ. ഈ ഹദിസ് ഉദ്ധരിച്ചത് അത് പ്രസക്തമായതുകൊണ്ടാണെനും താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ തള്ളിക്കളഞ്ഞിട്ടും അദ്ദേഹമതിനെ ഉദ്ധരിക്കുന്നുണ്ട് എന്നുമാണു ഞാന്‍ പറഞ്ഞത്

///

സുയൂതിയെ കുറിച്ച് ഇങ്ങിനെ ഒരു അഭിപ്രായം താങ്കള്‍ ഇവിടെ രേഖപ്പെടുത്തിയതില്‍ സന്തോഷമുണ്ട്. സത്യം അതാണ്‌. സുയൂതി ആ ഹദീസുകള്‍ ഒന്നും തന്നെ വിശദമായി ചര്‍ച്ച ചെയ്യുന്നേ ഇല്ല. ദുര്‍ബലമായ ഹദീസ്‌, ശക്തമായ ഹദീസ്‌ എന്നീ തരം തിരിവുകള്‍ കൂടാതെ, ഖുരആനിലെ മൂന്നു തരത്തിലുള്ള റദ്ദാക്കല്‍ സൂക്തങ്ങളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നു. അതിനു ഉദാഹരണമായി ആണ് ഈ ഹദീസുകള്‍ ഒക്കെയും ഉപയോഗിച്ചത്‌. അതില്‍ ഒന്നിലും ഇത്തരം ഹദീസുകലുടെ വിശദീകരണം അദ്ദേഹം ചെയ്യുന്നില്ല. ആകെ ചെയ്യുന്നത് കല്ലെറിയുന്ന ഭാഗത്തെ കുറിച്ച് മാത്രമാണ്. അത് കൊണ്ട് തന്നെ, മൂന്നിലൊന്ന് നഷ്ടപ്പെട്ടു തുടങ്ങിയ ഭാഗങ്ങള്‍ അദ്ദേഹം തന്നെയും ഗൌരവത്തില്‍ എടുത്തല്ല ചര്‍ച്ച ചെയ്തത്. അതിനു സപ്പോര്‍ട്ടിംഗ് തെളിവുകള്‍ ഇല്ല തന്നെ.

ഏതായാലും സുയൂതിയെ കുറിച്ചുള്ള അഭിപ്രായം ഇപ്പോള്‍ പറഞ്ഞത്‌ നനായിരിക്കുന്നു.

നിഷ്കളങ്കന്‍ said...

കുര്‍ആന്‍ അപൂര്‍ണ്ണമാണെന്നതിന്റെ തെളിവായി ഈ ഒരു ഹദീസ് മാത്രമല്ല സുയൂതി പരാമര്‍ശിച്ചിട്ടുള്ളത്. ഇതാ വേറൊന്ന്.

Abdulläh b. ‘Umar reportedly said, ‘Let none of you say, “I have got the whole of the Koran.” How does he know what all of it is? Much of the Koran has gone. Let him say instead, “I have got what has survived


/////

ഇമാം സുയൂതി ഈ ഹദീസുകള്‍ എല്ലാം തന്നെ ചേര്‍ക്കുന്നത് താഴെ കാണുന്ന വരികള്‍ക്ക് താഴെയാണ്. അതായത്‌ റദ്ദാക്കലിനെ കുറിച്ച്. അല്ലാതെ അനുയായികള്‍ ഖുര്‍ആന്‍ ക്രോഡീകരണം നടത്തിയപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു എന്നല്ല. മുസ്ലിങ്ങള്‍ ഖുര്‍ആന്‍ എന്ന് കരുതുന്നത്, പ്രവാചകന്‍ മരിക്കുമ്പോള്‍ എന്താണോ അതില്‍ ഉണ്ടായിരുന്നത് അതാണ്‌. അതില്‍ പ്രവാചകന്‍ നിലനിര്‍ത്താന്‍ പറഞ്ഞ വചനങ്ങള്‍ ഉണ്ടാവും റദ്ദാക്കി എന്ന് പറയുന്നത് ഉണ്ടാവില്ല.

c-Verses whose recitations have been abrogated but not their ordinance.
Some have asked:
AWhat purpose does the abrogation of the recitation and not the ordinance serve? And would it
not have been more rewarding if the recitation of the verse had remained and been in
consonance with the ordinance? The author of the work >l-Funãn replied: This serves to
express the speed at which this community complies with a divine command, without seeking
definitive sources in the case of an ordinance that may even be presumptive. They hasten to obey
as did Abraham when called upon, to slaughter his son, in a dream--and the latter by all
accounts, is the weakest form of revelation. Examples of this genre of abrogation are many

നിഷ്കളങ്കന്‍ said...

സുയൂതി ഇതേക്കുറിച്ചൊന്നുമല്ല അഭിപ്രായം പറഞ്ഞത്. മൊഹമ്മദ് ഉത്ബോധിപ്പിച്ച കുര്‍ആനില്‍ നിന്നും ഒരു സൂറയിലെ വലിയ ഒരു ഭാഗം വിട്ടുകളഞ്ഞു എന്നതിനു തെളിവായിട്ട് ഒരു ഹദീസ് തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി. അത് പറയാന്‍ ഒരു ഹദീസു മാത്രമല്ല അദ്ദേഹം പരാമര്‍ശിച്ചതും. കുര്‍ആന്റെ കുറെ ഭാഗം നഷ്ടപ്പെട്ടു എന്നു പറയുന്ന ഒരു ഹദീസു കൂടി അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. മാറ്റം വരുത്തിയതിന്റെ ഉദഹരണങ്ങള്‍ എന്ന നിലയില്‍ അത് അതവതരിപ്പിച്ചു

///



കാളിദാസന്‍ ഒരു ചോദ്യത്തിന് ഉത്തരം പറയൂ..

സുയൂതി ആ ചര്‍ച്ചയില്‍ എന്താണ് പറയുന്നത്?

ഖുര്‍ആന്‍ പ്രവാചകന്റെ കാലത്ത്‌ നടന്ന റദ്ദാക്കല്‍ സൂക്തങ്ങളെ കുറിച്ചോ?

അതോ അനുയായികള്‍ ക്രോഡീകരിച്ചപ്പോള്‍ റദ്ദാക്കി എന്നോ?

ഇതിനുത്തരം പറയൂ. എനിക്ക് മനസ്സിലായത്‌ പ്രവാചകന്റെ കാലത്ത്‌ റദ്ദാക്കല്‍ നടന്നിട്ടുണ്ട്. അതെക്കുരിച്ചാണ് അദ്ദേഹം ചര്‍ച്ച ചെയ്തത് എന്നാണ്.

കാളിദാസന്‍ മനസ്സിലാക്കിയത്‌ പറയൂ.

Baiju Elikkattoor said...

"സമൂഹ വളര്‍ച്ചയുടെ ഘട്ടം ഖുര്‍ആന്‍ സൂക്തങ്ങളിലും അതിന്റെ അവതരണ പശ്ചാത്തലത്തിലും കാണാന്‍ പറ്റും."

ഹാ ഹാ മനുഷ്യ സമൂഹം വളര്‍ച്ച പ്രാപിച്ചത് വെറും 23 കൊല്ലം കൊണ്ടാണല്ലേ....... ചിരിപ്പിച്ചേ അടങ്ങു....!!!!

kaalidaasan said...

എന്തൊരു വിഡ്ഢിത്തം. ഇങ്ങിനെ ഒരു അഭിപ്രായമേ അല്ല അബൂ സൈദ്‌ രേഖപ്പെടുത്തുന്നത്. historical context കൂടി കണക്കിലെടുക്കണം. എന്നാണു അധെഹഹ്തിന്റെ അഭിപ്രായം.

അത് അദ്ദേഹത്തിന്റെ അഭിപ്രായമായിരിക്കാം. പക്ഷെ ഞാന്‍ ഉദ്ധരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം Historical Context കണക്കിലെടുക്കണമെന്നല്ല. ലിറ്റററി ടെക്സ്റ്റ് ആയി വായിക്കണമെന്നു തന്നെയാണ്. Literature, literary text എന്നൊക്കെയുള്ള വാക്കുകളുടെ അര്‍ത്ഥം ഞാന്‍ പറഞ്ഞത് വിശ്വാസമായില്ലെങ്കില്‍ ഏതെങ്കിലും ഇംഗ്ളീഷ് അധ്യാപകരോട് ചോദിച്ചാല്‍ മതി.

കുര്‍ആന്‍ ഒരു "ലിറ്റററി ടെക്സ്റ്റ്" അയി വായിക്കണമെന്നെന്നു പറഞ്ഞാല്‍ ഒരു നിമിഷം അത് "ഡിവൈന്‍ ടെക്സ്റ്റ്" എന്ന ചിന്തയില്ലാതെ വായിക്കണം. ഞാന്‍ ഉദ്ധരിച്ച വചകത്തിന്റെ അര്‍ത്ഥം ഇതു മാത്രമണ്. അല്ലെന്നു താങ്കള്‍ക്ക് വാദിച്ചുകൊണ്ടിരിക്കാം.

കുര്‍ആന്‍ വള്ളിപുള്ളി വ്യത്യാസം കൂടാതെ ദൈവത്തിന്റെ വാക്കുകള്‍ ആണെന്നും അത് ലോകവസാനം വരെ മാറ്റം കൂടാതെ ഇരിക്കണമെന്നുമുള്ള മുസ്ലിങ്ങളുടെ മൂഢവിശ്വാസം കളഞ്ഞ്, അത് മനുഷ്യന്റെ വാക്കുകളാണെന്നും അതില്‍ ദൈവീക നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നുമാണ്,അബു സയ്ദ് പറഞ്ഞതിന്റെ പൊരുള്‍. അങ്ങനെ വായിച്ചാല്‍ അത് രൂപപ്പെട്ടു വന്നതിന്റെ ചരിത്രം മനസിലാക്കാന്‍ ആകുമെന്നതുകൊണ്ടാണ്, ഈ പോസ്റ്റില്‍ ഞാന്‍ അത് ഉദ്ധരിച്ചത്. അങ്ങനെ വായിച്ചാല്‍ മൊഹമ്മദിന്റെ കാലത്തിനു മുമ്പുള്ള അറേബ്യയില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന കുര്‍ആനേപ്പറ്റി മനസിലാക്കാനാകും. അതിന്റെ മാനം മൊഹമ്മദിനു ഒരു മലക്ക് വായിപ്പിച്ചു കേള്‍പ്പിച്ചപ്പോള്‍ തുടങ്ങിയതല്ല അതിന്റെ ചരിത്രമെന്നാണ്. ഇതുകൊണ്ടാണ്‌ യാഥാസ്ഥിതിക മുസ്ലിങ്ങള്‍ അദ്ദേഹത്തെ ഒരു ഭീകരനായി വരെ മുദ്രകുത്തിയതും സ്വദേശത്തു നിന്നും ആട്ടിപ്പായിച്ചതും.

അകശത്തുനിന്നും മഴ പെയ്താല്‍ സസ്യജാലങ്ങള്‍ വളര്‍ന്ന് ഫലം പുറപ്പെടുവിക്കുമെന്ന് ഒരു ദൈവവും പറഞ്ഞു തരേണ്ടതില്ല. അതൊക്കെ ദൈവത്തിന്റെ വാക്കുകളാണെന്നുള്ള വിശ്വസമൊക്കെ "ലിറ്റററി ടെക്സ്റ്റ്" ആയി വായിച്ചാല്‍ ഇല്ലാതാകും.

നിഷ്കളങ്കന്‍ said...

ബിജു പറഞ്ഞു:

"സമൂഹ വളര്‍ച്ചയുടെ ഘട്ടം ഖുര്‍ആന്‍ സൂക്തങ്ങളിലും അതിന്റെ അവതരണ പശ്ചാത്തലത്തിലും കാണാന്‍ പറ്റും."

ഹാ ഹാ മനുഷ്യ സമൂഹം വളര്‍ച്ച പ്രാപിച്ചത് വെറും 23 കൊല്ലം കൊണ്ടാണല്ലേ....... ചിരിപ്പിച്ചേ അടങ്ങു....!!!!

/////

ബിജുവിന്റെ കമന്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്‌ കാര്യം മനസ്സിലാകാതെ ചിരിക്കുന്ന മഹാന്മാരെ കുറിച്ചാണ്.

ബിജു,

ഖുര്‍ആന്‍ ഒരു ഗ്രന്ഥമായി അല്ല അവതരിച്ചത്‌. ഖുര്‍ആന്‍ നേരിട്ട് അഭിസംബോധന ചെയ്യുന്ന വിഭാഗത്തെ വിവിധ സന്ദര്‍ഭങ്ങളില്‍ ഉത്ബോധനം ചെയ്യുന്നതാണ് അതിന്റെ അവതരണ രീതി. അത് കൊണ്ട് തന്നെ, ഖുര്‍ആന്‍ അതിന്റെ യഥാര്‍ത്ഥ വായനക്ക് അവതരണ ചരിത്രവും കൂടി കണക്കിലെടുക്കണം. എന്നാലേ അതിന്റെ യഥാര്‍ത്ഥ സന്ദേശം നമുക്ക്‌ വായിക്കാനാവൂ. സമൂഹം ഭൌതികമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ നിര്‍ദേശങ്ങള്‍ സമൂഹത്തിന്‍റെ വളര്‍ച്ചയുടെ ഘട്ടത്തെ കണക്കിലെടുത്താണ് നല്‍കിയത്‌. ഇന്നും ഈ രീതിയാണ് ഇസ്ലാം ചെയ്യേണ്ടത്‌. നിര്‍ദേശങ്ങളില്‍ എന്തിനാണ് മുന്‍ഗണന എന്നത് കാലവും, സമൂഹവും മറ്റു പല ഭൌതിക സാഹചര്യങ്ങളും അനുസരിച്ചിരിക്കും. ഇതാണ് ഞാന്‍ മനസ്സിലാക്കിയത്‌.

kaalidaasan said...

അറബി ദൈവത്ത്തിന്റെ ഭാഷയാണെന്ന് മുസ്ലിങ്ങള്‍ക്കും അഭിപ്രായമോന്നുമില്ല്ല.

അറബി ദൈവത്തിന്റെ ഭാഷയാണോ അല്ലയോ എന്നെനിക്കറിയില്ല. അറബിയില്‍ എഴുതിയ കുര്‍ആന്‍ അള്ളാ സ്വര്‍ഗ്ഗത്തില്‍ വച്ചിട്ടുണ്ട് എന്ന് ചില മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത് കേട്ടിട്ടുണ്ട്.

അറബി ദൈവത്തിന്റെ ഭാഷയായാലും അല്ലെങ്കിലും ഒരു പുസ്തകം വായിക്കാനാണാദ്യം മൊഹമ്മദിനോട് മലക്ക് പറഞ്ഞത്. അത് ഏതു ഭാഷയില്‍ വായിച്ചു എന്നതിനു പ്രസക്തിയില്ല അതില്‍ നിന്നും വായിച്ചു പഠിച്ചത് അറബിയിലാണു അറബികളെ അറിയിച്ചത്. തര്‍ജ്ജമ ചെയ്ത് പറഞ്ഞതാണെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെന്നു തോന്നുന്നില്ല. ഈ ഭാഷയിലെ വായനയേക്കുറിച്ചാണ്, അബു സയ്ദ് പരാമര്‍ശിച്ചതും ഞാന്‍ അത് ഉദ്ധരിച്ചതും.

ഇനി ദൈവിക വചനമാണ്ഖുര്‍ആന്‍ എന്ന് അബൂ സൈദ്‌ അംഗീകരിക്കുന്നു എന്ന് താങ്കള്‍സംമാതിക്കുന്നെന്കില്‍ അവിടെ നമ്മള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തീരുന്നു.

കുര്‍ആന്‍ എന്ന പുസ്തകം ദൈവ വചനമായി വായിക്കുന്നതിനു മുന്നേ ഒരു സാഹിത്യ രചനയായി വായിക്കണമെന്ന് അബു സയ്ദ് പറഞ്ഞു. ഞാന്‍ അതിവിടെ പകര്‍ത്തി വയ്ക്കുകയും ചെയ്തു. ഇതില്‍ നിന്നും താങ്കള്‍ എന്തെങ്കിലും അനുമാനിച്ചെങ്കില്‍ അതെന്റെ കുറ്റമല്ല. ശരിയായി മനസിലാക്കിയാല്‍ മാത്രം മതി. വളരെ ലളിതമായ ഭാഷയില്‍ നേരെ ചൊവ്വേ ആണു ഞാന്‍ എഴുതിയത്.

നിഷ്കളങ്കന്‍ said...

കാളിദാസാ,

ഖുര്‍ആന്‍ പല തരത്തിലുള്ള വായനക്കും വിധേയമാക്കാം. അതൊന്നും എന്‍റെ ചര്‍ച്ചയുടെ വിഷയമേയല്ല. അതല്ലെങ്കില്‍ എനിക്ക് ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ താത്പര്യം ഇല്ല.താങ്കളുടെ ബ്ലോഗില്‍ താന്കള്‍ ചെയ്യുന്നാത്‌ താങ്കളുടെ ഇഷ്ടം. പക്ഷെ അരിക് മാത്രം കണ്ടു വലിയ വര്‍ത്തമാനം പറയുന്നത് പരിഹാസ്യമാണ് എന്ന് കൂടി അറിയുക.

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥം എന്ന നിലയില്‍ വായിക്കാം.

ഖുര്‍ആന്‍ അതിന്റെ അവതരണ കാലത്തെ ചരിത്രവുമായി ചേര്‍ത്ത്‌ സന്ദേശങ്ങളുടെ വ്യക്തമായ ആശയം മനസ്സിലാക്കാം

ഖുര്‍ആന്‍, അതിലെ സാഹിത്യത്തെ വായിച്ച്, അതില്‍ അതിന്റെ ഇടപെടല്‍ എന്തായിരുന്നു എന്ന് വിലയിരുത്താം. അല്ലെങ്കില്‍ അന്നത്തെ കാലത്തെ സാഹിത്യവും അതും തമ്മിലുള്ള യോജിപ്പും വിയോജിപ്പും ഒക്കെ പഠനവിധേയമാക്കാം. അങ്ങിനെ പലരും ചെയ്യുന്നുമുണ്ട്.

ഖുര്‍ആന്‍ പലരീതിയിലും വിലയിരുത്തുന്ന ബൃഹത്തായ വൈജ്ഞാനിക കൃതികള്‍ ജന്മം കൊണ്ടിട്ടുമുണ്ട്.

അങ്ങിനെ പല രീതിയില്‍ വായിച്ചോളൂ.

ഇവിടെ അബൂ സൈദ്‌ ഖുര്‍ആന്‍ ദൈവിക വചനമല്ല എന്നൊന്നും പറയുന്നേ ഇല്ല. അത് മുഹമ്മദിന്റെ വാക്കുകളാണ് എന്നും പറയുന്നില്ല. സൈദിന്‍റെ വാക്കുകളാണ് എന്നുമല്ല അദ്ദേഹം പറയുന്നത്. മറിച്ച്, ഖുര്‍ആന്‍ എങ്ങിനെ വായിക്കണം എന്നതാണ്. അതില്‍ ദൈവികതയുമായി ബന്ധപ്പെട്ട ചര്‍ച്ചയല്ല, അത് വ്യത്യസ്ത കാലത്തും ദേശത്തും സമൂഹവുമായി എങ്ങിനെ ആശയവിനിമയം ചെയ്യണം എന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച മാത്രമാണ്. അത് ഒരു നിലക്കും താങ്കള്‍ വാദിക്കുന്ന തരത്തിലേക്ക് (ഖുര്‍ആന്‍ മുഹമ്മദിന്റെ വാക്കുകള്‍, സൈദിന്റെ ഭാഷ)കൊണ്ടുവരാന്‍ ആവില്ല. അങ്ങിനെ അദ്ദേഹം പറഞ്ഞിട്ടുമില്ല.

kaalidaasan said...

ദേ പിന്നേം പറയുന്നു ..... അവരൊക്കെ എന്ത് പറഞ്ഞൂന്നാ ഈ പറയുന്നേ? ഖുര്‍ആന്‍ മുസ്ലിങ്ങള്‍ തിരുത്തി എന്നോ?

നിഷ്കളങ്കന്‍,

അപ്പോള്‍ ഈ ഉബൈ ഇബന്‍ കാബ് എന്ന വിദ്വാന്‍ പറഞ്ഞതല്ലെ ഞാന്‍ സുയൂതിയുടെ പുസ്തകമായ അല്‍ ഇത്ഖാനില്‍ നിന്നും ഉദ്ധരിച്ചത്. അദ്ദേഹം പറഞ്ഞത് കേട്ടിട്ടില്ലെങ്കില്‍ ഇനി കേള്‍ക്കണമെന്നില്ല. ഉബൈ മാത്രമല്ല അതു പറഞ്ഞതെന്നാണു സുയൂതി എഴുതിയിരിക്കുന്നത്.

മൊഹമ്മദിന്റെ ഇഷ്ടഭാര്യയായിരുന്ന ഐഷ പറഞ്ഞതിപ്രകാരം.


During the time of Prophet the chapter of Parties used to be 200 verses when read. When Uthman edited the copies fo Kuraan only the current verses were recored.

ഉമര്‍ അല്‍ ഖതാബ്, ഉബൈ ഇബന്‍ കാബ്, ഐഷ എന്നിവരാണ്‌ കുര്‍ആനിലെ ഒരു സൂറയില്‍ നിന്നും മൂന്നില്‍ രണ്ട് ഭാഗം നീക്കം ചെയ്തിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടത്.

അത് കുര്‍അനില്‍ മാറ്റം വരുത്തിയതാണെന്ന് സുയൂതി അഭിപ്രായപ്പെട്ടു.

kaalidaasan said...

എവിടെ പറഞ്ഞു? വിശദ വിവരം തരൂ. അന്വേഷിക്കാം. അദ്ദേഹം ഖുര്‍ആന്‍റെ ശാസ്ത്രത്തെ കുറിച്ച് വിശദീകരിക്കുന്ന ഇത്ഖാനില്‍ ഇത് പറയുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടേയില്ല. ഇനി താന്കള്‍ പറയൂ. എവിടെ പറഞ്ഞു?


നിഷ്കളങ്കന്‍,

ഇത്ഖാന്‍ ഫി ഉലും അല്‍ കുര്‍ആന്‍ എന്ന പുസ്തകത്തില്‍ തന്നെയാണിതുള്ളത്.

kaalidaasan said...

ഇതിനുത്തരം പറയൂ. എനിക്ക് മനസ്സിലായത്‌ പ്രവാചകന്റെ കാലത്ത്‌ റദ്ദാക്കല്‍ നടന്നിട്ടുണ്ട്. അതെക്കുരിച്ചാണ് അദ്ദേഹം ചര്‍ച്ച ചെയ്തത് എന്നാണ്.

കാളിദാസന്‍ മനസ്സിലാക്കിയത്‌ പറയൂ.



നിഷ്കളങ്കന്‍,

ഇതേക്കുറിച്ച് ഞാന്‍ എത്ര വട്ടം പറഞ്ഞു എന്നെനിക്കു തന്നെ അറിയില്ല.

മൊഹമ്മദ് ആയത്തുകള്‍ റദ്ദാക്കിയതിനേക്കുറിച്ചല്ല. ഒരു സൂറയിലെ മൂന്നിലൊരു ഭാഗം നീക്കം ചെയ്തതിനേക്കുറിച്ചാണ്. അത് സുയൂതി പറയുന്നതിപ്രകാരം.


ഐഷ

During the time of Prophet the chapter of Parties used to be 200 verses when read. When Uthman edited the copies fo Kuraan only the current verses were recored.

Abdulläh b. ‘Umar reportedly said, ‘Let none of you say, “I have got the whole of the Koran.” How does he know what all of it is? Much of the Koran has gone. Let him say instead, “I have got what has survived.



This famous companion asked Muslims “ How many verses in the chapter of Parties? He said, “ Seventy three verse. He(Ubai) told him, “It used to be almost equal to the chapter of the Cow(about 286 verses) and included the verse of stoning . The man asked, What is the verse of stoning? He (Ubai) said, If an old man or woman committed adultery, stone them to death.


ഒരായത്തു റദ്ദാക്കിയതിനേക്കുറിച്ചല്ല ഇത് പറഞ്ഞത്. കുര്‍ആന്റെ ഒരു ഭാഗം നീക്കം ചെയ്തത്നേക്കുറിച്ചാണ്.

നിഷ്കളങ്കന്‍ said...

എന്‍റെ പ്രിയ സുഹൃത്ത്‌ കാളിദാസാ,

താങ്കള്‍ ആ പുസ്തകം വായിക്കാതെ എവിടെ നിന്നോ കിട്ടിയത്‌ കോപ്പി ചെയ്തു സംസാരിക്കുകയാണ്.

ഇമാം സുയൂതി, ഇത്ഖാന്‍ എന്ന ഗ്രന്ഥത്തില്‍ നാസിക്‌ മന്സുക് എന്ന അധ്യായത്തില്‍ ഖുര്‍ആനിലെ റദ്ദാക്കപ്പെട്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. അതായത്‌, പ്രവാചകന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ റദ്ദായ സൂക്തങ്ങള്‍. അല്ലാതെ പിന്നീട് ഖുര്‍ആന്‍ അനുയായികള്‍ തിരുത്തി എന്നല്ല.

അതില്‍ മൂന്നു തരാം റദ്ദാക്കലിനെ കുറിച്ചാണ് സംസാരിക്കുന്നത്. മൂന്നിനും വ്യത്യസ്ത് ഉദാഹരണം കൂടി ചേര്‍ക്കുന്നു. അതില്‍ മൂന്നാമത്തെ രീതിയാണ് താങ്കള്‍ ഉദ്ധരിച്ച ഹദീസുകള്‍ മുഴുവനും. അതിലൊന്നും തന്നെ, അനുയായികള്‍ തിരുത്തി എന്നോ, പില്‍ക്കാലത്ത്‌ മാറ്റം വന്നോ എന്നൊന്നുമല്ല. പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ റദ്ദായ സൂക്തങ്ങള്‍ എന്നത് മാത്രമാണു.

ആ അധ്യായത്തിന്റെ തുടക്കം ഇങ്ങിനെയാണ്

The learned elders have said: No one is allowed to interpret the Book of God except after he is thoroughly familiar with verses that abrogate or have been abrogated.

`Ali once told a judge: AAre you familiar with verses that abrogate or have been abrogated? The judge replied: No! `Ali then said: You ruin yourself and others!

എന്‍റെ വാദം തന്നെ ഇതാണ്. ഖുര്‍ആന്‍ അനുയായികള്‍ തിരുത്തിയിട്ടില്ല. പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ ചില വിധികള്‍ ദുര്‍ബലപ്പെടുകയും മറ്റും ചെയ്തിട്ടുണ്ട്. അതിനനുസരിച്ച് സൂക്തങ്ങള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. അതിനു ഒരു അദ്ധ്യായം തന്നെയായാലും ഇവിടെ പരിഗണന അര്‍ഹിക്കുന്നത്, അത് ആര് നടത്തി എന്നത് മാത്രമാണ്. പ്രവാചകന്‍ നിര്‍ദേശിച്ചത് ആണെങ്കില്‍ അതില്‍ ഒരു പ്രശ്നവും ഇല്ല. എന്നാല്‍ അനുയായികള്‍ സ്വന്തം ഇഷ്ടത്തിനു നടത്തിയത്‌ ആണെങ്കില്‍ അത് ഖുര്‍ആന്‍ തിരുത്തിയതിനു സമം.

ഇവിടെ താങ്കള്‍ ഉന്നയിച്ച ഉദാഹരങ്ങള്‍ എല്ലാം തന്നെ, പ്രവാചകന്‍ ജീവിചിരിപ്പുള്ളപ്പോള്‍ തന്നെ റദ്ദാക്കപ്പെട്ട സൂക്തങ്ങളെ കുറിച്ചാണ്. ഇനി അദ്ധ്യായം ആണെങ്കില്‍ അങ്ങിനെ. അല്ലാതെ അബൂബക്കറും, ഉമറും ഉത്മാനും അലിയുമൊക്കെ തിരുത്തി എന്ന് ആരോപിക്കാന്‍ ഒന്നുമില്ല ഇതില്‍.

റദ്ദാക്കപ്പെട്ട സൂക്തം ഉണ്ട് എന്നത് മുസ്ലിങ്ങള്‍ അംഗീകരിക്കുന്നതാണ്. അതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സുയൂതി. അതില്‍ പല ഹദീസുകളും പറഞ്ഞു പോകുന്നു അദ്ദേഹം. അല്ലാതെ സുയൂതി പറഞ്ഞു. സുയൂതി പറഞ്ഞു. എന്ന് പാടുന്നത് അടിസ്ഥാനമില്ലാതെയാണ്.

ഇനി ഹദീസുകളെ കുറിച്ച്. സുയൂതി ഹദീസുകളെ അവയുടെ സ്വീകാര്യത എത്രയാണ് എന്ന് പറയുന്നേ ഇല്ല ആ പുസ്തകത്തില്‍. ആ അധ്യായത്തില്‍ ഒഴുക്കനെ പറഞ്ഞു പോകുന്നതെ ഉള്ളൂ. താങ്കളീ പറഞ്ഞ മൂന്നില്‍ രണ്ടു ഭാഗം അധ്യായാതെ കുറിച്ച പുള്ളി അതില്‍ ചര്‍ച്ച ചെയ്യുന്നത് പോലുമില്ല. അപ്പോഴും അദ്ദേഹം ചര്‍ച്ച ചെയ്യുന്നത് കല്ലെറിയലിനെ കുറിച്ച ആയത്താണ്.

എന്ത് കൊണ്ട് ആരും ഈ മൂന്നില്‍ രണ്ടു സൂക്തവും ചേര്‍ക്കൂ എന്ന് ആവശ്യപ്പെട്ടില്ല?അങ്ങിനെയൊന്നു ഉണ്ടെങ്കില്‍ തന്നെ, അത് ഖുര്‍ആനില്‍ ചേര്‍ക്കേണ്ട ഭാഗമല്ല എന്നത് അവര്‍ക്ക്‌ വ്യക്തമായി അറിയാവുന്നതാണ്.

മുസ്ലിം പണ്ഡിതര്‍ ആരും ഖുര്‍ആനില്‍ തിരുത്തല്‍ വരുത്തി എന്ന് പറയുന്നതെ ഇല്ല. താങ്കള്‍ ഉന്നയിച്ച ഹദീസുകള്‍ മുഴുവന്‍ ആയത്തുകളും, ഇനി അധ്യായമാണെങ്കില്‍ അതും റദ്ദാക്കപ്പെട്ടതിനെ കുറിച്ചാണ്. അത് പ്രവാചകന്‍ തന്നെ ചെയ്തതാണ്.അതിനെ കുറിച്ചുള്ള പഠനം മുസ്ലിങ്ങള്‍ നടത്തുകയും ചെയ്തു.


ഇനി, അത്തരം ഹദീസുകളില്‍ ഒന്നിന്‍റെ ദുര്‍ബലത ഞാന്‍ നേരത്തെ വ്യക്തമാക്കി.

സുഹൃത്തെ, ആര് പറഞ്ഞു എന്നതല്ല ഒരു ഹദീസിന്‍റെ വിശ്വാസ്യതയുടെ മാനദണ്ഡം. പലരില്‍ കൂടിയും കൈമാറി വരുമ്പോള്‍ അത് നിവേദനം ചെയ്യുന്ന ആള്‍ക്കാരെ കൂടി വിലയിരുത്തിയാണ്.ആ ചങ്ങലയില്‍ ഒരാള്‍ വിശ്വാസ്യയോഗ്യമല്ലെങ്കില്‍ ആ ഹദീസ്‌ തള്ളിക്കളയും.

ഇനി,

താങ്കള്‍ പറയുന്ന അദ്ധ്യായം അഹ്സാബ് അദ്ധ്യായമാണ്. അതില്‍ തന്നെയാണ് നേരത്തെ കല്ലെറിയല്‍ കുറിച്ച് പറഞ്ഞ സൂക്തങ്ങളും ഉള്ളത്. അതാവട്ടെ രദ്ദക്കപ്പെട്ടതാണ് എന്ന് മറ്റു ഹദീസുകളിലൂടെ സ്ഥിരപ്പെട്ടു. ഇനി അധ്യായത്തിന്റെ വലുപ്പമാണ് എങ്കില്‍, അതും പ്രവാചകന്റെ കാലത്ത്‌ റദ്ദാക്കപ്പെട്ടു എന്നതിന് അപ്പുറം അനുയായികള്‍ ഒഴിവാക്കി ഒരു തെളിവും ഇതൊന്നും നല്‍കുന്നില്ല.

ഹദീസുകള്‍ യക്ഷിക്കഥകളും കേട്ടുകേള്വികളും ആകാതിരിക്കാനാണ് സൂക്ഷ്മമായ പഠനം അതെക്കുറിച്ച് നടത്തി മാത്രം അതില്‍ നിന്ന് ഒന്ന് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് എന്ന് ഒന്ന് കൂടി മനസ്സിലാക്കുക.

kaalidaasan said...

താങ്കള്‍ ആ പുസ്തകം വായിക്കാതെ എവിടെ നിന്നോ കിട്ടിയത്‌ കോപ്പി ചെയ്തു സംസാരിക്കുകയാണ്.



നിഷ്കളങ്കാ,

താങ്കളുടെ കയ്യില്‍ ആ പുസ്ത്കം ഉണ്ടല്ലോ. റദ്ദാക്കിയ ആയത്തുകളേക്കുറിച്ചുള്ള വിവരണം കഴിഞ്ഞ ശേഷമാണ്‌ സുയൂതി ഈ അഭിപ്രായം എഴുതിയിട്ടുള്ളത്.


ഞാന്‍ ഇതിനു തൊട്ടു മുമ്പുള്ള കമന്റില്‍ ല്‍ സുയൂതി ഉദ്ധരിച്ച മൂന്നു ഹദീസുകള്‍ എഴുതിയിട്ടുണ്ട്. ആ പുസ്തകത്തില്‍ താങ്കള്‍ ആ ഭാഗം വായിച്ചോ? വായിച്ചെങ്കില്‍ അതിനു താഴെ സുയൂതി എഴുതിയ അഭിപ്രായം കൂടി വായിക്കാം.

kaalidaasan said...

അതായത്‌, പ്രവാചകന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ റദ്ദായ സൂക്തങ്ങള്‍. അല്ലാതെ പിന്നീട് ഖുര്‍ആന്‍ അനുയായികള്‍ തിരുത്തി എന്നല്ല.


നിഷ്കളങ്കന്‍,

ഐഷ പറയുന്നു.

During the time of Prophet the chapter of Parties used to be 200 verses when read. When Uthman edited the copies fo Kuraan only the current verses were recored.

എന്നു വച്ചാല്‍ ഉത്‌മാന്‍ കുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ ആടു തിന്ന ഭാഗം വിട്ടുകളഞ്ഞു എന്ന്. മൊഹമ്മദ് ആ ഭാഗം റദ്ദാക്കിയതാണെന്നൊന്നും ഐഷ പറഞ്ഞിട്ടില്ല. മൊഹമ്മദ് റദ്ദക്കിയതാണെങ്കില്‍ ഐഷ തീര്‍ച്ചയയും അത് പറയുമായിരുന്നു.

ഐഷ നുണ പറഞ്ഞു എന്നെഴുതാന്‍ തക്ക ഇസ്ലാം വിരോധം സുയൂതിക്കുണ്ടായിരുന്നില്ല.

കല്ലെറിഞ്ഞു കൊല്ലുന്നതിന്റെ ആയത്തും കൂടെയുള്ള ആ സൂറയുടെ ബാക്കി ഭാഗങ്ങളും റദ്ദാക്കി എന്ന് എവിടെയാണു മൊഹമ്മദ് പ്രസ്താവിച്ചിട്ടുള്ളത്. അതിനു തെളിവായി ഏത് ഹദീസാണു താങ്കള്‍ക്കറിവുള്ളത്? അതൊന്നിവിടെ പകര്‍ത്തി വയ്ക്കാമോ?

kaalidaasan said...

പ്രവാചകന്‍ നിര്‍ദേശിച്ചത് ആണെങ്കില്‍ അതില്‍ ഒരു പ്രശ്നവും ഇല്ല. എന്നാല്‍ അനുയായികള്‍ സ്വന്തം ഇഷ്ടത്തിനു നടത്തിയത്‌ ആണെങ്കില്‍ അത് ഖുര്‍ആന്‍ തിരുത്തിയതിനു സമം.

നിഷ്കളങ്കന്‍,

മൊഹമ്മദ് നിര്‍ദ്ദേശിച്ചിട്ടാണ്‌ ആ വലിയ ഭാഗം നീക്കം ചെയ്തതെങ്കില്‍ ഐഷ അത് പറയുമായിരുന്നു. ഐഷ പറഞ്ഞത് പ്രവാചകന്റെ കാലത്ത് പ്രസ്തുത സൂറയില്‍ 200 സൂക്തങ്ങളുണ്ടായിരുന്നു. പക്ഷെ ഉത്‌മാന്‍ എഡിറ്റ് ചെയ്തപ്പോള്‍(ക്രോഡീകരിച്ചപ്പോള്‍) ഇപ്പോള്‍ കാണുന്ന സൂക്തങ്ങളേ ഉള്‍പ്പെടുത്തിയുള്ളു. എന്തേ പ്രവാചകന്‍ റദ്ദു ചെയ്ത കാര്യം ഐഷക്കറിയാതെ പോയത്? മൊഹമ്മദിനു വേണ്ടി ഏറ്റവും കൂടുതല്‍ ഹദീസുകള്‍ ഓര്‍ത്തിരുന്ന വ്യക്തിയാണ്‌ ഐഷ. ഈ ഐഷ തന്നെയാണു പറഞ്ഞത് ആ സൂക്തങ്ങള്‍ ആടു തിന്നു പോയി എന്ന്. ആടു തിന്നാല്‍ കുഴപ്പമില്ല എന്നു താങ്കള്‍ പറഞ്ഞു. ഐഷ എന്ന മൊഹമ്മദിനേറ്റവും ഇഷ്ടമുണ്ടായിരുന്ന, ബുദ്ധിമതി എന്ന് ഇസ്ലാമിക ലോകം വാഴ്ത്തുന്ന സ്ത്രീയാണൈഷ. അവര്‍ മൊഹമ്മദ് പറഞ്ഞത് നേരിട്ട് കേട്ട് എഴുതി വച്ചിരുന്നതാണാ സൂക്തങ്ങള്‍. മൊഹമ്മദ് അത് റദ്ദ് ചെയ്തിരുന്നെങ്കില്‍ ഐഷ അറിയാതെ പോകില്ലായിരുന്നു. അവര്‍ പറയുന്നു ഉത്‌മാന്‍ കുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ അവ ചേര്‍ത്തില്ല എന്ന്. താങ്കള്‍ പറയുന്നതിനേക്കാള്‍ ഐഷ പറഞ്ഞതിനാണ്‌ കൂടുതല്‍ വിശ്വാസ്യത എന്നാണെന്റെ അഭിപ്രായം.

സുയൂതി ഉറച്ച ഇസ്ലാം വിശ്വാസിയും ഭക്തനുമായിരുന്നു. കുര്‍ആനും ഇസ്ലാമിനും മൊഹമ്മദിനും ഐഷക്കും അദ്ദേഹം നാണക്കേടുണ്ടാക്കേണ്ടതായ ഒരു കാരണവും ഇല്ല. അബു സയ്ദിന്റെ അത്ര ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കില്ല. അതു കൊണ്ട് മനസിലാക്കേണ്ടവര്‍ മനസിലാക്കാന്‍ വേണ്ടി ഇതൊക്കെ തന്റെ പുസ്തകത്തില്‍ എഴുതി വച്ചു. ഒന്നല്ല മൂന്നു ഹദീസുകളാണദ്ദേഹം ഇത് വിശദമാക്കാന്‍ വേണ്ടി എഴുതി ചേര്‍ത്തത്. തിരുത്തി എന്ന വാക്കദ്ദേഹമുപയോഗിച്ചില്ല. കുര്‍ആനില്‍ മാറ്റം വരുത്തി എന്നു മാത്രമേ പറഞ്ഞുള്ളു.

kaalidaasan said...

ഇനി ഹദീസുകളെ കുറിച്ച്. സുയൂതി ഹദീസുകളെ അവയുടെ സ്വീകാര്യത എത്രയാണ് എന്ന് പറയുന്നേ ഇല്ല ആ പുസ്തകത്തില്‍.

നിഷ്കളങ്കന്‍,

വളരെ ശരിയാണ്. ഇസ്ലാമിനേക്കുറിച്ചും ഹദീസുകളേക്കുറിച്ചും താങ്കളേക്കാല്‍ കൂടുതല്‍ അറിവുണ്ടായിരുന്ന സുയൂതി ഹദീസുകളെ സ്വീകാര്യം എന്നും അസ്വീകാര്യമെന്നും തരം തിരിച്ചില്ല. താങ്കളുടെ നിദാന ശാസ്ത്രത്തേക്കുറിച്ച് സുയൂതിക്കത്ര മതിപ്പുണ്ടായിരുന്നിരിക്കില്ല. അതു കൊണ്ട് എല്ലാ ഹദീസുകളും പ്രാധന്യമുള്ളതാണെന്ന് അദ്ദേഹം മനസിലാക്കിയും വിശ്വസിച്ചും ഇരുന്നു. അതു കൊണ്ട് താങ്കളുടെ അസ്വീകാര്യമയ ഹദീസുകളും അദ്ദേഹം പുസ്തക രചനക്കുപയോഗിച്ചു.

സ്വീകര്യതയില്ലാത്ത ഹദീസൊന്നും കുര്‍അന്‍ വിശദീകരിക്കാന്‍ സുബോധമുള്ള ഒരു ഇസ്ലമിക പണ്ഡിതനും ഉപയോഗിക്കില്ല. അതില്‍ നിന്നും മനസിലാക്കേണ്ടത് ഈ ഹദീസുകള്‍ സുയൂതിക്ക് സ്വീകാര്യമായിരുന്നു എന്നാണ്.

kaalidaasan said...

മുസ്ലിം പണ്ഡിതര്‍ ആരും ഖുര്‍ആനില്‍ തിരുത്തല്‍ വരുത്തി എന്ന് പറയുന്നതെ ഇല്ല. താങ്കള്‍ ഉന്നയിച്ച ഹദീസുകള്‍ മുഴുവന്‍ ആയത്തുകളും, ഇനി അധ്യായമാണെങ്കില്‍ അതും റദ്ദാക്കപ്പെട്ടതിനെ കുറിച്ചാണ്. അത് പ്രവാചകന്‍ തന്നെ ചെയ്തതാണ്.അതിനെ കുറിച്ചുള്ള പഠനം മുസ്ലിങ്ങള്‍ നടത്തുകയും ചെയ്തു.

നിഷ്കളങ്കന്‍,

കഴുത്തിനു മുകളില്‍ തല ഉണ്ടാകണമെന്ന് ആഗ്രഹമുള്ള ഒരു മുസ്ലിം പണ്ഡിതനും കുര്‍ആനില്‍ തിരുത്തല്‍ വരുത്തി എന്ന് തുറന്നു പറയില്ല. സുയൂതിയേപ്പോലുള്ള ചിലര്‍ ഗോപ്യമായി പറയും. അതൊക്കെ പറഞ്ഞ മറ്റ് ചിലര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഞാന്‍ ഇവിടെ മുമ്പ് സൂചിപ്പിച്ചിരുന്നു. മുസ്ലിങ്ങള്‍ ഹദീസുകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ട കുര്‍ആന്‍ മാത്രം വിശ്വസിച്ചാല്‍ മതി എന്നു പറഞ്ഞ ചേകന്നൂര്‍ മൌലവിയെ നിദാന ശാസ്ത്രക്കാര്‍ എന്തു ചെയ്തു എന്ന് കേരളം കണ്ടതാണ്.

പ്രവചകന്‍ ചെയ്തതാണെങ്കില്‍ അധ്യായമാണെങ്കിലും റദ്ദാക്കിയാല്‍ കുഴപ്പമില്ല എന്നു പറയുന്ന താങ്കളോട് ഞാന്‍ ഒരു ചോദ്യം ചോദിച്ചിരുന്നു.Islaamic awareness എന്ന വെബ് സൈറ്റില്‍ പറയുന്നു. ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടില്‍ എഴുതപ്പെട്ട കുര്‍ആനില്‍ ആദ്യ അധ്യായം സാധാരണ കാണാറില്ല എന്ന്. ആദ്യ അധ്യായം ഉള്‍പ്പെടുത്തരുതെന്ന് മൊഹമ്മദ് നിര്‍ദ്ദേശിച്ചിരുന്നോ? ആദ്യ നൂറ്റാണ്ടുകളില്‍ ഇല്ലാതിരുന്ന ഈ അധ്യായം ഏതു നൂറ്റാണ്ടിലാണു കുര്‍ആന്റെ ഭാഗമായത്?

kaalidaasan said...

അത് കൊണ്ട് തന്നെ, മൂന്നിലൊന്ന് നഷ്ടപ്പെട്ടു തുടങ്ങിയ ഭാഗങ്ങള്‍ അദ്ദേഹം തന്നെയും ഗൌരവത്തില്‍ എടുത്തല്ല ചര്‍ച്ച ചെയ്തത്. അതിനു സപ്പോര്‍ട്ടിംഗ് തെളിവുകള്‍ ഇല്ല തന്നെ.

ഏതായാലും സുയൂതിയെ കുറിച്ചുള്ള അഭിപ്രായം ഇപ്പോള്‍ പറഞ്ഞത്‌ നനായിരിക്കുന്നു.




നിഷ്കളങ്കന്‍,

സുയൂതിയേക്കുറിച്ച് ഇതല്ലാതെ വേറെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.

മൂന്നിലൊന്നു നഷ്ടപ്പെട്ടു എന്നല്ല അദ്ദേഹമെഴുതിയത്. 200 ലധികം സൂക്തങ്ങളുണ്ടായിരുന്ന സൂറ കുര്‍ആനില്‍ ചേര്‍ത്തപ്പോള്‍ 73 മൂന്നായി ചുരുങ്ങി. അത് കുര്‍ആനില്‍ മാറ്റം വരുത്തിയതാണെന്നേ അദ്ദേഹം പറഞ്ഞുള്ളു. അതിന്റെ കൂടെ ഐഷ പറഞ്ഞ ഉത്‌മാന്‍ ഉള്‍പ്പെടുത്തിയില്ല എന്ന പ്രസ്താവന കൂടി ചേര്‍ത്തു വായിച്ചാല്‍ നിഷ്കളങ്കനു സംഗതി പിടികിട്ടും.

അദ്ദേഹം ഗൌരവത്തില്‍ എടുത്തില്ല എന്നല്ലേ ഇസ്ലാമിസ്റ്റുകള്‍ക്ക് ഇനി പറയാന്‍ ആകൂ. അദ്ദേഹം ബോബനും മോളിയും പോലുള്ള കോമിക് സ്റ്റ്രിപ് എഴുതിയതല്ല ഇത്ഖാന്‍ എന്ന പുസ്തകം. സയൂതിയുടെ മാസ്റ്റര്‍ പീസ് എന്നു വിശേഷിപ്പിക്കാവുന്ന പുസ്തകമാണത്. അത് തമാശയായി എഴുതിയതും അല്ല. അതിലെ ഓരോ വാക്കുകള്‍ക്കും അര്‍ഹിക്കുന്ന ഗൌരവമുണ്ട്. താങ്കളേപ്പോലുള്ള മുസ്ലിമുകള്‍ തങ്ങള്‍ക്ക് രുചിക്കാത്തവയെ ഗൌരവമുള്ളതല്ല എന്ന മുദ്രയാണു സാധരണ കുത്താറുള്ളത്. ഇസ്ലാമിനു പുറത്തുള്ളവര്‍ അങ്ങനെ കരുതാറില്ല.

മദ്ധ്യ ശതകങ്ങളിലെ ഏറ്റവും ആദരണീയനും അംഗീകരിക്കപ്പെട്ടവനുമായ ഇസ്ലാമിക പണ്ഡിതനായിരുന്നു സുയൂതി. അദ്ദേഹം പറഞ്ഞതിനെ സപ്പോര്‍ട്ട് ചെയ്യാനായി ഐഷയുടെ വാക്കുകളണദ്ദേഹം തെളിവായി ഉപയോഗിച്ചതും. ഐഷ പറഞ്ഞു കുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ 200 സൂക്തങ്ങളുണ്ടായിരുന്ന സൂറ 73 സൂക്തങ്ങളായി ഉത്‌മാന്‍ ചുരുക്കി എന്ന്. ഈ വിഷയത്തില്‍ മൊഹമ്മദ് എന്തു ചെയ്തു എന്നൊന്നും ഐഷ പറഞ്ഞിട്ടില്ല. ഉത്‌മാന്‍ ചെയ്തതു മാത്രമേ പറഞ്ഞുള്ളു. സുയൂതി തെളിവായി ഉപയോഗിച്ചത് അതും കൂടിയാണ്.

ഇതൊക്കെയണു നിഷ്കളങ്കാ യാഥാര്‍ത്ഥ്യങ്ങള്‍. നിദാന ശാസ്ത്രമുപയോഗിച്ച് ഹദീസുകളെ തരം തിരിച്ചിട്ടോ രുചിക്കാത്തവ തള്ളിക്കളഞ്ഞിട്ടോ കാര്യമില്ല. മൊഹമ്മദിന്റെ ഭാര്യയുടെ വാക്കുകള്‍ അവിശ്വസിക്കണമെന്നു ശഠിച്ചിട്ടും കാര്യമില്ല.

kaalidaasan said...

മുസ്ലിങ്ങള്‍ ഖുര്‍ആന്‍ എന്ന് കരുതുന്നത്, പ്രവാചകന്‍ മരിക്കുമ്പോള്‍ എന്താണോ അതില്‍ ഉണ്ടായിരുന്നത് അതാണ്‌.


നിഷ്കളങ്കന്‍,

മൊഹമ്മദ് മരിക്കുമ്പോള്‍ അത് എന്നു പറയാന്‍ അങ്ങനെ ഒരു പുസ്തകമുണ്ടായിരുന്നില്ല. അവിടെയും ഇവിടെയും കുത്തിക്കുറിച്ച് വച്ചിരുന്നതും കുറച്ചു പേര്‍ ഓര്‍മ്മിച്ചു വച്ചിരുന്നതുമാണാ അത്. അതെങ്ങനെയുള്ളതായിരുന്നു എന്നത് മൊഹമ്മദിനോ അള്ളാക്കോ പോലും നിശ്ചയമുണ്ടായിരുന്നില്ല. വൈകുന്നേരം പറഞ്ഞു കൊടുക്കുന്നത് രാവിലെ തിരുത്തുകയായിരുന്നു അള്ളാ മിക്കപ്പോഴും ചെയ്തിരുന്നത്. വളരെ ചെറിയ ഒരു പുസ്തകത്തിലെ 240 ഓളം സൂക്തങ്ങള്‍ ഇതുപോലെ മാറ്റിമറിച്ചിട്ടുണ്ട്. 100 കണക്കിനായത്തുകള്‍ റദ്ദാക്കി എന്നും പറയപ്പെടുന്നു. ഇതൊക്കെ വായിക്കുന്ന ആരും മനസിലാക്കുക യാതൊരു വ്യവസ്ഥയുമില്ലാതെയാണു മൊഹമ്മദ് അതൊക്കെ പറഞ്ഞതെന്നാണ്. രാവിലെ പറയുന്ന കാര്യങ്ങള്‍ വൈകുന്നേരം തിരുത്തേണ്ടി വരുമെന്ന് അറിയാത്ത ഇതുപോലെ ശക്തിയെ എങ്ങനെ ദൈവം എന്നു കരുതും.

ഒരേ സംഗതി തന്നെ പരസ്പര വിരുദ്ധമായി പലയിടത്തും ഈ പുസ്തകത്തില്‍ വായിക്കാം. അന്യ മത വിശ്വാസികളെ അവരുടെ വിശ്വാസത്തില്‍ വിടണമെന്നു പറഞ്ഞ അതേ ദൈവം തന്നെ അവരെ തല്ലിക്കൊല്ലണമെന്നും പറയുന്ന വിചിത്രമായ കല്‍പ്പനകള്‍ ഈ പുസ്തകത്തിലേ വായിക്കാന്‍ ആകൂ.

മുസ്ലിങ്ങള്‍ കരുതുന്നു എന്ന് താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. ആര്‍ക്കുമങ്ങനെ കരുതാനുള്ള അവകാശമുണ്ട്. പക്ഷെ ആ കരുതല്‍ തന്നെയാണ്‌ സത്യമെന്നതിനു യാതൊരു തെളിവുമില്ല. അള്ളാ പറഞ്ഞതെന്ന് അനുയായികളെ പഠിപ്പിച്ചിരുന്ന പലതും മൊഹമ്മദിനു തന്നെ ഓര്‍മ്മയുണ്ടായിരുന്നില്ല. പലപ്പോഴും അനുയായികള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. അനുയായികളോട് ഒരു കാര്യം പറയുക. പിന്നീട് അത് മാറ്റിപ്പറയുക. എന്നിട്ട് അള്ളാ റദ്ദാക്കി എന്ന കാരണവും പറയുക. അത് സ്ഥിരമായി നടക്കുന്നുണ്ടായിരുന്നു. എന്നിട്ടും മുസ്ലിങ്ങള്‍ അവകാശപ്പെടും അള്ളായുടെ നിയമങ്ങള്‍ മാറ്റമില്ലാത്തതാണെന്ന്.

മൊഹമ്മദിന്റെ ചരിത്രം പഠിച്ചാല്‍ മനസിലാകും പല നിയമങ്ങള്‍ക്കും ഒരു ദിവസത്തിന്റെ പോലും ആയുസുണ്ടായിരുന്നില്ല എന്ന്. അനുയായി ഓര്‍മ്മിച്ചതു പോലും മൊഹമ്മദിനോര്‍മ്മയുണ്ടായില്ല എന്ന് ഒരു ഹദീസില്‍ പറയുന്നു. വൈകുന്നേരം പറഞ്ഞുകൊടുത്ത സൂക്തത്തിന്റെ ഒരു ഭാഗം ഒരനുയായി ഒരിക്കല്‍ മറന്നു പോയി. നേരം വെളുത്തപ്പോള്‍ അതിന്റെ ബാക്കി എന്താണെന്ന് മൊഹമ്മദിനോട് ചോദിച്ചു. അതേക്കുറിച്ചുള്ള ഒരു ഹദീസാണു താഴെ.

'Two men read a Surah which the Apostle of Allah had taught them, yet one night they rose up to pray but they failed to remember one word of it. The next morning, they went to the Apostle of Allah, but he told them, it is one of those which have been abrogated, thus, forget about it.

ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിനു ശേഷം വധിക്കപ്പെട്ട അലി ധാഷ്തി അഭിപ്രയപ്പെട്ടതിങ്ങനെ.

"It must always be borne in mind that most of the Qur'anic laws and ordinances were formulated in response to random incidents and petitions from aggrieved persons. There are some inconsistencies in them and in the reasons that there are abrogating and abrogated ordinances.... The Qur'anic laws are brief and were insufficient for the needs of the huge Muslim community…"


അതു മാത്രമല്ല അദ്യകാലത്തെഴുതിയ കുര്‍ആനില്‍ എല്ലാ സൂറകളുമുണ്ടായിരുന്നില്ല. സൂറകള്‍ക്ക് തലക്കെട്ടു പോലുമുണ്ടായിരുന്നില്ല. അതൊക്കെ പിന്നീടു ചേര്‍ക്കപ്പെട്ടവയാണെന്നാണത് തെളിയിക്കുന്നത്.

kaalidaasan said...

ഖുര്‍ആന്‍ പല തരത്തിലുള്ള വായനക്കും വിധേയമാക്കാം. അതൊന്നും എന്‍റെ ചര്‍ച്ചയുടെ വിഷയമേയല്ല.

നിഷ്കളങ്കന്‍,

പിന്നെ അതെല്ലാം എന്റെ ചര്‍ച്ചയുടെ വിഷയമാണോ?

എന്റെ ചര്‍ച്ചയുടെ വിഷയം ഞാന്‍ പറഞ്ഞല്ലോ. തലക്കെട്ടു തന്നെ കുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന ഒരു ചോദ്യമാണ്. ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് വിശ്വസികത്തക്ക കുറച്ച് കാര്യങ്ങളുണ്ട്. അതാണിവിടെ ചര്‍ച്ച ചെയ്യുന്നത്.

കുര്‍ആനില്‍ മാറ്റം വരുത്തിയതിനു തെളിവായി സുയൂതി പരാമര്‍ശിച്ചത് ഇവിടെ പ്രസക്തമാകുന്നത് അതുകൊണ്ടാണ്.

കുര്‍ആന്‍ മുഴുവന്‍ മൊഹമ്മദിനു പറഞ്ഞു കൊടുത്തതാണെന്നുള്ള ദൈവീക വിശ്വാസം മാറ്റി വച്ച് വായിച്ചാല്‍, കുര്‍ആനില്‍ പരാമര്‍ശിക്കുന്ന പലതും നൂറ്റാണ്ടുകളായി അറേബ്യയിലെ അറബികളും, തൊട്ടടുത്ത ദേശത്തെ ക്രിസ്ത്യാനികളും, യഹൂദരും വിശ്വസിച്ചിരുന്ന ചില കാര്യങ്ങളാണെന്നു ബോധ്യമാകും. അങ്ങനെ ഒരു വായന നടത്താന്‍ അബു സയ്ദ് എന്ന പണ്ഡിതന്‍ അഭിപ്രായപ്പെട്ടിരുന്നു എന്നു മത്രമാണു ഞാന്‍ ഈ പോസ്റ്റില്‍ പരാമര്‍ശിച്ചത്. അത് കുര്‍ആന്‍ പല രീതിയില്‍ വായിക്കുന്നതുമായി യാതൊരു വിധത്തിലും ബന്ധപ്പെട്ടതല്ല. ഈ പോസ്റ്റില്‍ പ്രസക്തമായതെന്നു തോന്നിയ ഒരു വായന ഞാന്‍ ഇവിടെ സൂചിപ്പിച്ചു.

ഇതില്‍ താങ്കളിത്ര പ്രകോപിതനാകുന്നതെന്താണെന്നു മനസിലാകുന്നില്ല.

താങ്കള്‍ ഇവിടെ പലരീതിയില്‍ കുര്‍ആന്‍ വയിക്കുന്നതു വിവരിക്കുന്നതു കണ്ടു. ഇതെല്ലാം മുസ്ലിങ്ങള്‍ അംഗീകരിച്ച വായനയാണെന്നു കരുതട്ടേ. ഇനി ഒരുചോദ്യം. എന്തിനായിരുന്നു അബു സയ്ദിനെ ഈജിപ്റ്റില്‍ നിന്നും ആട്ടിപ്പായിച്ചതും അദ്ദേഹം പോയപ്പോള്‍ ഒരു ഭീകരന്റെ ശല്യം ഒഴിഞ്ഞു എന്നു പറഞ്ഞതും?

താങ്കള്‍ ഇവിടെ വിവരിച്ച ഇസ്ലാമിക രീതിയിലുള്ള ഒരു വായന നടത്തണം എന്നു പറഞ്ഞതിനാണോ?

Shamjith km said...

Allah will protect the quran

Quran il orikkalum kaikadathalukal vannittilla. quran padikkuka allathae samsarichittu kaaryamilla.

arivundayal pora, tiricharivu venam, tiruttanulla manasu venam

«Oldest ‹Older   201 – 235 of 235   Newer› Newest»