കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ ഞെട്ടിപ്പിക്കുന്ന പലതും സംഭവിച്ചു. അറിയപ്പെടുന്ന മുസ്ലിം പണ്ധിതരൊക്കെ യുക്തിവാദിയെന്നു മുദ്രയടിച്ച ജോസഫ് സാര്‍ മത വിശ്വാസിയാണെന്ന ഞെട്ടിപ്പിക്കുന്ന വര്‍ത്തയാണു കേരളം മനസിലാക്കിയത്. അദ്ദേഹത്തിന്റെ കൈ വെട്ടിയത് കേട്ട് ഏതായാലും എനിക്ക് ഞെട്ടലുണ്ടായില്ല. ഇസ്ലാമിന്റെ കാട്ടു നീതി ആദ്യമായി കേരളത്തില്‍ നടപ്പിലായത് കാണുവാന്‍ സാധിച്ചു. ഇസ്ലാമിനെ ശരിയായി മനസിലാക്കിയവരൊക്കെ ഇത് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവരില്‍ ഭൂരിഭാഗം പേരും കേരളത്തില്‍ ഇത് സംഭവിക്കുമോ എന്ന് സന്ദേഹിച്ചിരുന്നു. അവരുടെ ആ സന്ദേഹം ഏതായാലും മാറിക്കിട്ടി. കൈ അല്ലേ വെട്ടിയുള്ളു. തല വെട്ടിയില്ലല്ലോ എന്ന ആശ്വാസം മാത്രം. മൊഹമ്മദിനെ നിന്ദിച്ചാല്‍ തല വെട്ടുകയാണ് ഇസ്ലാമിലെ രീതി.
കൈവെട്ടിയതിനേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മുഖ്യമന്ത്രി വി എസിന്റെ ഒരു പ്രസ്താവനയാണ്. പോപ്പുലര്‍ ഫ്രണ്ട് എന്ന മുസ്ലിം മതതീവ്രവാദ സംഘടനയേക്കുറിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ ലഭിച്ച ചില സത്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തി.അത് ഏതായാലും മുസ്ലിങ്ങള്‍ക്ക് ഹിതകരമായതല്ല. അവരുടെ പ്രതിക്ഷേധം ആരിലും ഞെട്ടലുണ്ടാക്കിയില്ല. മുസ്ലിങ്ങളെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയില്‍ അദ്ദേഹത്തെ കോണ്‍ഗ്രസുകാര്‍ വരെ സംഘപരിവാരിയാക്കി മുദ്ര കുത്തിയത് കണ്ട് സുബോധമുള്ളവര്‍ ഞെട്ടി. മുസ്ലിങ്ങളെ വിമര്‍ശിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ ചാര്ത്തികിട്ടുന്ന മുദ്രയാണല്ലോ സംഘപരിവാരി എന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ആദ്യമായി വി എസിന്റെ ഒരഭിപ്രായത്തെ പിണറായി വിജയന് പരസ്യമായി പിന്തുണച്ചു. അതു കൊണ്ട് വി എസിന്റെ ഹെയിറ്റ് ക്ളബില്‍ അംഗമായ പലരും മൌനം പാലിച്ചു. മദനിയെന്ന എക്സ് മുസ്ലിം തീവ്രവാദിയെ പുനരധിവസിപ്പിക്കുന്നതിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത കമ്യൂണിസ്റ്റുകാര്‍ അതെ ഉത്സാഹം ജമായത്തെ ഇസ്ലാമി എന്ന മുസ്ലിം തീവ്രവാദ സംഘടനയെ പുരധിവസിപ്പിക്കുന്നതില് അത്ര പ്രകടിപ്പിച്ചു കണ്ടില്ല. കാരണം സ്പഷ്ടം. കോണ്‍ഗ്രസും മുസ്ലിം ലീഗും മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ വി എസിനെതിരെ ഉറഞ്ഞു തുള്ളിയത് വെറും രാഷ്ട്രീയം.വി എസിനെ വെറുക്കുന്ന കമ്യൂണിസ്റ്റുകാര്‍ ഭൂരിഭാഗവും ഇക്കാര്യത്തില്‍ വി എസിനെ സംഘപരിവാരിന്റെ ആലയില്‍ കെട്ടാന്‍ ധൈര്യപ്പെട്ടില്ല. പക്ഷെ വി എസിനെ മൃദു ഹിന്ദുത്വയുടെ അപ്പോസ്തലന് എന്ന് പണ്ടേ മുദ്ര കുത്തിയിട്ടുള്ള സെബിന് എബ്രാഹമിനാ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഒറ്റയടിക്ക് അദ്ദേഹം വി എസിനെ തൊഗാഡിയയുടെ തലത്തിലേക്കുയര്‍ത്തി. അതേതായാലും ഞെട്ടിപ്പിക്കുന്ന സംഗതിയായേ എനിക്കനുഭവപ്പെട്ടുള്ളു. മുസ്ലിങ്ങള്ക്കാര്ക്കുമത് ഞെട്ടിപ്പിക്കുന്ന സംഗതിയല്ല.
അമേരിക്ക ഐ എസ് ഐ വഴി അഫ്ഘാനിസ്ഥാനില്‍ സ്ഫോടനം നടത്തുന്നതറിഞ്ഞ് മറ്റെല്ലാവരും ഞെട്ടുമെന്നാണ് എം എ ബക്കര്‍ എന്ന മുസ്ലിം വിചാരിക്കുന്നത്. അദ്ദേഹം എഴുതുന്നു. അഫ്ഗാനിസ്താനില്‍ സ്പോടനങ്ങള് നടത്താന്‍ അമേരിക്കയാണ് ഐ.എസ്.ഐ ക്ക് പണം നല്‍കുകയും താലിബാനെ സഹായിക്കാന്‍ ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുള്ളതെന്ന വെളിപ്പെടല്‍ ഞെട്ടലോടെയല്ല മുസ്ളിംകള്‍ കണ്ടത്. കാരണം മുസ്ളിംകള്‍ക്ക് അത് പുതുമയുള്ള കാര്യമല്ല.
അഫ്ഘാനിസ്ഥാനില്‍ നേരിട്ടും, അഫ്ഘാന്‍ സര്‍ക്കാര്‍ വഴിയും, പാകിസ്ഥാന് സര്‍ക്കാര്‍ വഴിയും, ഐ എസ് ഐ യെ ഉപയോഗിച്ചും മുസ്ലിങ്ങളെ അമേരിക്ക കൊന്നൊടുക്കുന്നതില്‍ മുസ്ലിമായ ബക്കറിനു ഞെട്ടലില്ല എന്നത് ആരെയും അത്ഭുതപ്പെടുത്തും. ഏതോ ദൈവം ഏതോ മൊഹമ്മദിനെ നായിന്റെ മോനേ എന്നു വിളിച്ചപ്പോഴേക്കും നിയന്ത്രണം വിടുന്ന ബക്കര്മാര്ക്കൊന്നും മുസ്ലിം ലോകത്തു നടക്കുന്ന കൊലപാതകങ്ങളെ ഓര്‍ത്ത് ഞെട്ടാനുള്ള ധാര്‍മ്മികാവകാശമില്ല എന്നതാണ് കേവല സത്യം.
ബക്കറിനേപ്പോലുള്ള മുസ്ലിങ്ങള്‍ ഞെട്ടുമെന്നും ആരും പ്രതീക്ഷിക്കുന്നില്ല. മുസ്ലിങ്ങള്‍ക്ക് പുതുമയുള്ള ഒരു കാര്യവും ഈ ദുനിയാവില് ഇല്ലല്ലോ. എല്ലാം തികഞ്ഞ എക്കാലത്തേക്കും വേണ്ടിയുള്ള സംഹിതയില്‍ അങ്ങനെയല്ലേ വേണ്ടതും?
അഫ്ഘാനിസ്ഥാനിലെ സ്ഫോടനങ്ങള്‍ക്ക് നാലു പതിറ്റാണ്ടോളം പഴക്കമുണ്ട്. 60 കളിലും 70 കളിലും നടത്തിയ സ്ഫോടനങ്ങള്‍ക്കും ഐ എസ് ഐ വഴി അമേരിക്ക തന്നെയായിരുന്നു എല്ലാ സഹായങ്ങളും ചെയ്തിരുന്നത്. ബക്കറിനേപ്പോലുള്ള മുസ്ലിങ്ങള്‍ക്ക് അതൊക്കെ ഓര്‍ക്കാനുള്ള ഓര്‍മ്മ ശക്തിയില്ല. സോവിയറ്റ് ചായ്വുള്ള ഒരു സര്‍ക്കാര്‍ അഫ്ഘാനിസ്ഥാന് ഭരിച്ചപ്പോള്‍ അതിനെതിരെ അമേരിക്ക നിരന്തരം യുദ്ധം ചെയ്തിരുന്നത് മുസ്ലിം ചാവേറുകളിലൂടെ ആയിരുന്നു. അന്നവിടെ ബോംബുകള്‍ പൊട്ടിച്ചിരുന്നതും ഈ ചാവേറുകളായിരുന്നു എന്ന കാര്യം മുസ്ലിങ്ങള്‍ മറന്നാലും മറ്റുള്ളവര്‍ മറക്കില്ല. അന്ന് ഐ എസ് ഐ നല്‍കിയിരുന്ന അമേരിക്കന്‍ പണം ഉപയോഗിച്ച് വിവരം കെട്ട മുസ്ലിങ്ങള്‍ മുസ്ലിം രാജ്യമായ അഫ്ഘാനിസ്ഥാനില്‍ ബോംബ് പൊട്ടിച്ച് മുസ്ലിങ്ങളെ കൊന്നു. അന്ന് മുസ്ലിങ്ങളാരും ഞെട്ടിയിരുന്നതായി കേട്ടിട്ടില്ല. മാത്രമല്ല പല മുസ്ലിം രാജ്യങ്ങളില്‍ നിന്നും തീവ്ര മുസ്ലിങ്ങള്‍ ഇതിനു വേണ്ടി ക്യൂ നില്‍ക്കുകയും ആയിരുന്നു. ഒസാമ ബിന്‍ ലാദനൊക്കെ അങ്ങനെയാണ് അഫ്ഘാനിസ്ഥാനില്‍ എത്തിപ്പെട്ടതും. അവരൊക്കെ അഫ്ഘാനിസ്ഥാനില്‍ മാത്രമല്ല, ഇന്‍ഡ്യയുടെ ഭാഗമായ കാഷ്മീരിലും ബോംബ് പൊട്ടിച്ചു. ഇപ്പോഴും പൊട്ടിക്കുന്നുണ്ട്. ചില മലയാളി ബക്കര്മാരും അവരുടെ കൂടെ ചേര്‍ന്നു. അത് കണ്ടിട്ടും ബക്കര്മാര് ഞെട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയുടെ പണം വാങ്ങി ഐ എസ് ഐ മുസ്ലിങ്ങള്‍ ബോംബ് പൊട്ടിച്ച് അഫ്ഘാനി മുസ്ലിങ്ങളെ കൊന്നൊടുക്കുമ്പോഴും ഞേട്ടേണ്ടതില്ല. ഇപ്പോള്‍ പാകിസ്ഥാനില്‍ നിത്യവും മോസ്കുകളില്‍ പ്രാര്‍ത്ഥിക്കുന്ന മുസ്ലിങ്ങള്‍ സ്ഫോടനങ്ങളില്‍ മരിക്കുന്നത് കണ്ടിട്ട് ഞെട്ടാത്ത ഒരു മുസ്ലിമിനും ഒരിക്കലും ഞെട്ടാനുള്ള അര്‍ഹതയില്ല. നാളെ പാകിസ്ഥാനില്‍ നേരിട്ട് അമേരിക്ക ബോംബിടും. അപ്പോഴും ഞെട്ടരുത്.
അഫ്ഘാനിസ്ഥാനില്‍ മാത്രമല്ല, ഇന്‍ഡ്യയില്‍ അങ്ങോളമിങ്ങോളം സ്ഫോടനം നടത്താനും ഐ എസ് ഐ പണവും പരിശീലനവും പല ബക്കര്മാര്ക്കും നല്കുന്നുണ്ടെന്നതും മുസ്ലിങ്ങളല്ലാത്ത എല്ലാ ഇന്‍ഡ്യക്കാര്‍ക്കും അറിവുള്ളതാണ്. അത് മനസിലാക്കി ഇന്‍ഡ്യക്കാര്‍ ആരും ഞെട്ടുന്നുമില്ല. ആ പണവും അമേരിക്കയില്‍ നിന്നും പിച്ചക്കാരനേപ്പോലെ പാക്കിസ്ഥാന് ഇരന്നു വാങ്ങുന്നതാണെന്നും ഇന്‍ഡ്യക്കാര്‍ക്കറിയാം.
മുസ്ലിം രാജ്യങ്ങളായ അഫ്ഘാനിസ്ഥാനിലോ ഇറാക്കിലോ, സോമാലിയയിലോ, പാകിസ്ഥാനിലോ മിന്ഡനാവോയിലോ, കോസൊവോയിലോ, ബോസ്നിയയിലോ , ചെച്നിയയിലോ,ഗാസയിലോ, ലെബനോനിലോ മുസ്ലിമായി ജനിക്കാതിരുന്നതിന് ബക്കര്‍ അള്ളായോട് നന്ദി പറയുക. അവിടെയാണു ജനിച്ചിരുന്നതെങ്കില്‍ ഞെട്ടാന്‍ പോയിട്ട് ഒന്ന് നില്ക്കാന് പോലുമുള്ള സാധ്യത വിരളമായേനേ.
സ്ഫോടനം നടത്താന്‍ അമേരിക്ക പണം നല്കുന്നു എന്നു കേട്ട് സുബോധമുള്ള ആരും ഞെട്ടില്ല. അമേരിക്കയുടെ പണം വാങ്ങി മുസ്ലിങ്ങളായ ഐ എസ് ഐ ക്കാര് മുസ്ലിങ്ങളെ കൊല്ലാന്‍ സ്ഫോടനം നടത്തുന്നു എന്നു കേട്ട് ഞാന്‍ ശരിക്കും ഞെട്ടുന്നു. മുസ്ലിം ഉമ്മ എന്ന പൊറാട്ടുനാടകത്തിലെ വ്യാളികള്‍ പല്ലിളിച്ചു കാണിക്കുന്നത് കണ്ട് ഞെട്ടിയില്ലെങ്കില്‍ ഈ ജന്മം താങ്കള്‍ക്ക് ഞെട്ടേണ്ടി വരില്ല. അമേരിക്കയുടെ പണം വാങ്ങി യാതൊരു കുറ്റബോധവുമില്ലാതെ അഫ്ഘാനിസ്ഥാനിലെ മുസ്ലിങ്ങളെ അള്ളയുടെ അടുത്തേക്ക് കയറ്റി അയക്കുന്ന ഐ എസ് ഐ എന്ന പാകിസ്ഥാനി മുസ്ലിങ്ങളെ ഓര്‍ത്തല്ലേ താങ്കള്‍ ഞെട്ടേണ്ടതും ലജ്ജിക്കേണ്ടതും? ഇതേക്കുറിച്ചൊന്നു ചിന്തിക്കൂ. ഞെട്ടല്‍ താനെ വന്നു കൊള്ളും.
അമേരിക്കയുടെ നയം വളരെ വ്യക്തമാണ്. മുസ്ലിം തീവ്രവാദത്തിനെതിരെ അവര്‍ യുദ്ധം പ്രഖ്യാപിച്ചതാണ്. അതിനവര്‍ എല്ലാ വഴികളും തേടും. അതിനിടെ നിരപരാധി മുസ്ലിങ്ങള്‍ മരിച്ചു വീഴുന്നുണ്ടോ എന്നതൊന്നുമവര്ക്ക് പ്രശ്നമല്ല. മുസ്ലിങ്ങളോട് മുസ്ലിങ്ങള്‍ക്കില്ലാത്ത പരിഗണന അവര്‍ നല്‍കിയെന്നും വരില്ല. താലിബാനെ സഹായിക്കാന്‍ ഇപ്പോള്‍ മൂന്നംഗസമിതിയെ അമേരിക്ക നിയോഗിച്ചതില്‍ ഒരത്ഭുതവുമില്ല. പണ്ട് ഇതേ താലിബാനെ സഹായിക്കാന്‍ ഐ എസ് ഐയെ മൊത്തമായിട്ടാണവര് നിയോഗിച്ചിരുന്നത്. ഞെക്കിക്കൊല്ലാന്‍ പറ്റിയില്ലെങ്കില്‍ നക്കി ക്കൊല്ലുക എന്നതും അവരുടെ അടവുനയം. ഇറാനിലെ മുസ്ലിങ്ങളെ കൊല്ലാനുള്ള യുദ്ധം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ പൂര്‍ത്തിയാക്കി എന്നാണു വാര്‍ത്തകള്‍. അതിനവരെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് മെക്കയിലെയും മദീനയിലെയും മോസ്കുകളുടെ കാവല്ക്കാരന് എന്നു വിശേഷിപ്പിക്കപ്പെടുന്ന സൌദി രാജാവും. ഇത് കേട്ടാലും ബക്കറിനു ഞെട്ടലുണ്ടാകാന് തരമില്ല. അവസാനം സൌദിയെ തന്നെ അമേരിക്ക ആക്രമിച്ചു കീഴ്പെടുത്തിയാലും ഞെട്ടരുത്.
കേരളത്തിലെ മുഖ്യധാര മുസ്ലിങ്ങള്‍ ഇതു വരെ ഞെട്ടാതിരുന്നതിന്റെ ഫലമാണിപ്പോള്‍ കാണുന്നത്. ഞെട്ടേണ്ട സമയത്ത് ഞെട്ടിയിരുന്നെങ്കില്‍ ഒരു സമുദായം മുഴുവന്‍ ഇപ്പോള്‍ പ്രതിരോധത്തിലാകേണ്ടി വരില്ലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടെന്ന ഭീകര സംഘടനയേക്കുറിച്ച് കേരള മുഖ്യമന്ത്രി വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ടിട്ടും അദ്ദേഹത്തിനെതിരെ ജിഹാദ് നടത്തുന്നവരുടെ ഉദ്ദേശ്യം കേരള ജനത തിരിച്ചറിയും.
Tuesday, 3 August 2010
Subscribe to:
Post Comments (Atom)
10 comments:
കേരളത്തിലെ മുഖ്യധാര മുസ്ലിങ്ങള്‍ ഇതു വരെ ഞെട്ടാതിരുന്നതിന്റെ ഫലമാണിപ്പോള്‍ കാണുന്നത്. ഞെട്ടേണ്ട സമയത്ത് ഞെട്ടിയിരുന്നെങ്കില്‍ ഒരു സമുദായം മുഴുവന്‍ ഇപ്പോള്‍ പ്രതിരോധത്തിലാകേണ്ടി വരില്ലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടെന്ന ഭീകര സംഘടനയേക്കുറിച്ച് കേരള മുഖ്യമന്ത്രി വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ടിട്ടും അദ്ദേഹത്തിനെതിരെ ജിഹാദ് നടത്തുന്നവരുടെ ഉദ്ദേശ്യം കേരള ജനത തിരിച്ചറിയും.
:))
കാളിദാസൻ,
സമകാലിക പ്രശ്നങ്ങളിൽ ആദ്യമായിട്ടാണ് വരുന്നത്.
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.
ആശംസകൾ
kaalidaasan,
thaankalude prathikaranam kaathirikkukayaayirunnoo.
duniyavu ulla kaalatholam avishwasikalude kaiyum thalayum vetti asthithwam prakhyapikkunna daivavum vishwasikalum.
abhinandanagal!
What you said is right, But the politicians of India also has a role in making muslims just like "deep well frogs"
ദിലീപ്,
സ്വാഗതം
ബൈജു,
പ്രതികരണം എഴുതാന്‍ അല്പം വൈകി.
അധ്യാപകനെ ആക്രമിക്കുമെന്ന് ഏതാണ്ട് തീര്‍ച്ചയായിരുന്നു.
ഞാന്‍ മനസിലാക്കിയ ഇസ്ലാമിന് ജോസഫ് സാറിനെ വെറുതെ വിടാനാകില്ല. പ്രവാചക നിന്ദ എന്ന് വിലയിരുത്തപ്പെട്ട എല്ലാ സംഭവങ്ങളിലും എതിരാളികളെ ആക്രമിക്കുകയോ കൊല്ലുകയോ. ചെയ്തിട്ടുണ്ട്. അതാണു ചരിത്രം. അത് അറിയാവുന്നവര്‍ക്ക് ഈ കൈവെട്ടല്‍ ഒരു ചെറിയ സംഭവം മാത്രമാണ്. സാല്‍മണ്‍ റുഷ്ദിക്ക് ഒരു വന്‍ ശക്തി യുടെ സന്നാഹം മുഴുവന്‍ സുരക്ഷിത വലയം സൃഷ്ടിച്ചതു കൊണ്ട് അദ്ദേഹം കയ്യും കാലും തലയുമായി ഇപ്പോഴും ജീവിക്കുന്നു. ജോസഫ് സാറിനാ ഭാഗ്യം ലഭിച്ചില്ല. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും തത്വശാസ്ത്രമാണിസ്ലാം. മൌദൂദിയാണത് ശരിയായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ളതും. എന്റെ കുറെയധികം പോസ്റ്റുകളില്‍ ഞാന്‍ ഇതൊക്കെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഫിലിപ്പ്,
താങ്കളുടെ അഭിപ്രായത്തേക്കുറിച്ചുള്ള എന്റെ പ്രതികരണം അല്‍പ്പം നീണ്ടു പോയി. അതിവിടെ വായിക്കാം.
http://kaalidaasan-currentaffairs.blogspot.com/2010/08/blog-post_05.html
Another glaring example where Bakar and his ilk didn't express shock was in the case of Darfur , where 400,000 were killed in the conflict between black Muslims and Arab Muslims. If the Darfur genocide was being carried out by Jews or Christians instead of Arab Muslims, we would have seen a different response.
Post a Comment