Friday 12 February 2010

ഒരു ലിങ്കണ്‍ മാഹാത്മ്യം

ലൈബീരിയ ആഫ്രിക്കയിലെ ഒരു ചെറിയ ഒരു രാജ്യമാണ്. എണ്ണ സമ്പന്നമായ അത് ഇസ്ലാമിക തീവ്രവാദികള്‍ ഉള്ള രാജ്യമായാണത് അറിയപ്പെടുന്നതും. അവിടെ എത്ര ഇന്‍ഡ്യക്കാരുണ്ടെന്ന് അറിയില്ലെങ്കിലും പ്രവാസികള്‍ അധികമുണ്ടെന്നു തോന്നുന്നില്ല.

കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി അടുത്തിടെ അവിടത്തെ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി പോയി. നിര്‍ഭാഗ്യം കൊണ്ട് അദ്ദേഹം ഒരപടത്തില്‍ പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ ചെന്നൈയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.
 
ദൈവത്തിനു നന്ദി -വയലാര് രവി 

''ഇവിടെയിങ്ങനെയിരിക്കാന്‍ കഴിയുന്നതില്‍ ദൈവത്തോട് നന്ദിപറയാനല്ലാതെ മറ്റെന്തിനാണ് എനിക്ക് കഴിയുക''
 
എനിക്കോര്‍മയില്ല. തൊട്ടുപിറകിലെ കാറിലുണ്ടായിരുന്ന ജോയന്റ് സെക്രട്ടറി ഗുര്‍ചരണും പ്രൈവറ്റ് സെക്രട്ടറി സാധന ശങ്കറും പറഞ്ഞ കാര്യങ്ങളേ എനിക്കറിയൂ''
 
''എന്റെ മുന്നിലും പിറകിലും ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കാറുകളുണ്ടായിരുന്നു. എന്റെ കാറില്‍ എനിക്കൊപ്പം ഐവറികോസ്റ്റിലെ ഇന്ത്യന്‍ സ്ഥാനപതി ശ്യാമ ജെയിനും ഗണ്‍മാനുമുണ്ടായിരുന്നു. അമേരിക്കന്‍ നിര്‍മിത 'ലിങ്കണ്‍' കാറിലായിരുന്നു എന്റെ യാത്ര. കാറില്‍ കയറുമ്പോള്‍ത്തന്നെ 'ഇവന്‍ കൊള്ളാമല്ലോ' എന്ന് ഞാന്‍ പറഞ്ഞിരുന്നു. അത്രയ്ക്ക് കരുത്തുറ്റ കാറായിരുന്നു.

ഈ കാറല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നു പറയാനാവില്ല. അമേരിക്കന്‍ നയങ്ങളോട് പലതിനോടും എതിര്‍പ്പാണെങ്കിലും കാറിനോട് എനിക്കെതിര്‍പ്പില്ല''

വേദനയ്ക്കിടയിലും ചെറിയൊരു ചിരിയോടെ രവി പറയുന്നു. കൈവഴിയില്‍നിന്ന് അതിവേഗത്തില്‍ വന്നുകയറിയ കാറിടിച്ച് തന്റെ കാര്‍ മേലോട്ട് പൊങ്ങി നിലത്തുവീണ് മൂന്നുതവണ കരണംമറിഞ്ഞ് പത്തുപതിനഞ്ചടി താഴോട്ടുരുണ്ടുപോകുകയായിരുന്നുവെന്ന് രവി പറഞ്ഞു.

അമേരിക്കന്‍ നിര്‍മ്മിത ലിങ്കണ്‍ കാറു കൊള്ളാം. പക്ഷെ അതില്‍ വന്നിടിച്ച മറ്റേ കാര്‍ ഏത് രാജ്യത്തു നിര്‍മ്മിച്ചതാണെന്നു രവി പറഞ്ഞില്ല. ഇടിക്കുന്ന കാര്‍ മേലോട്ട് പൊക്കി മൂന്നുനാലു കരണം മറിക്കണമെങ്കില്‍ ആ കാറും കേമം തന്നെയാകണമല്ലോ. ആ കാറില്‍ സഞ്ചരിച്ചവര്‍ക്ക് എന്തെങ്കിലും പറ്റി എന്ന് രവി പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുമില്ല.

അപ്പോള്‍ ഏതു കാറാണു മെച്ചം? കാര്യമായ ഒന്നും സംഭവിക്കാതിരുന്ന കാറോ മേലോട്ട് പൊങ്ങി മൂന്നു നാലു കരണം മറിഞ്ഞ കാറോ?

6 comments:

kaalidaasan said...

Baiju Elikkattoor said...

tracking...

no time, will read later..:)

മൂര്‍ത്തി said...

:)

anushka said...

വലിയവനെ ബാധിക്കുന്നതു മാത്രമല്ലേ വാര്‍ത്തയാകുന്നത്?

അനില്‍@ബ്ലോഗ് // anil said...

അതു ശരിയാണല്ലോ.
ഈ കാറില്‍ വന്നിടിച്ച കാറ് ഏതാണെന്ന് അറിയണം.
:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

Kaalidasan,

Good question !