കട്ടയും പടവും മടക്കുക എന്നത് മലയാളത്തിലെ അറിയപ്പെടുന്ന ഒരു പ്രയോഗമാണ്. പഞ്ചതന്ത്ര കഥയിലേതല്ല. പച്ച മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണത്. പ്രതിയോഗി പിന്‍വാങ്ങുന്ന അവസ്ഥയിലാണതു സാധാരണ ഉപയോഗിക്കുക. പൂമൂടല്‍ പോലെ ഒരു കട്ടയും പടവും മടക്കല്‍ അടുത്തിടെ ബ്ളോഗ് വേദികളില്‍ നടന്നു.
കുശാഗ്രബുദ്ധിയെന്നോ ചാണക്യ തന്ത്രമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള വിശകലന പാടവമുണ്ടായിരുന്നു ഇ എം എസിന്. സി പി എമ്മിന്റെ ഭാഗത്തുണ്ടാകുന്ന വീഴ്ചകളൊക്കെ അദ്ദേഹം വിശദീകരിച്ച് വീഴ്ചകളല്ലാതാക്കിയിരുന്നത് കേരളം പല പ്രാവശ്യം ദര്‍ശിച്ചിട്ടുമുണ്ട്.
ആ ഇ എം സിന്റെ പാദുകങ്ങളിലേക്ക് കയറി നില്ക്കാന് പലരും ശ്രമിച്ച് പരാജപ്പെട്ടതാണിതിനു മുമ്പ്. കെ എ എന്‍ കുഞ്ഞഹമ്മദ് എന്ന പുരാതന ജീവി,
പിണറായി വിജയന് പൊതു വേദികളില്‍ ആളുകളെ പരസ്യമായി ചീത്ത പറഞ്ഞ ധാര്‍ഷ്ട്യത്തിന്റെ തികട്ടുലുകളൊക്കെ വര്‍ഗ്ഗ സമരമെന്നു സിദ്ധാന്തിക്കാന്‍ ശ്രമിച്ചിരുന്നു കഴിഞ്ഞ വര്‍ഷം. അതിനു ശേഷം ഡി വൈ എഫ് ഐ ഉണ്ണിത്താനെ അധിഷേപിച്ചതും അതിനോടനുബധിച്ച് സഖറിയയെ കയ്യേറ്റം ചെയ്തതും
കേരളീയ സമൂഹത്തിന്റെ പൊതുവായുള്ള കുഴപ്പത്തിന്റെ ഭാഗമാണെന്നു സ്ഥാപിക്കാനുള്ള ഒരു വിഫല ശ്രമം അടുത്തിടെ ബ്ളോഗില്‍ പലരും കണ്ടിരിക്കാം.
ഉണ്ണിത്താന് ചരിതം ബ്ളോഗുകളില്‍ നിറഞ്ഞാടിയിട്ട് അധികമായില്ല. അതിന്റെ രണ്ടാം ഭാഗമെന്ന പോലെ സഖറിയ ചരിതവും തിമിര്‍ത്താടി. സഖറിയയെ പറയാവുന്ന തെറികളൊക്കെ പറഞ്ഞു നിര്‍വൃതിയടഞ്ഞിരുന്ന അറിയപ്പെടുന്ന പിണറായി ഭക്തരൊക്കെ നിശബ്ദരായത് സെബിന് ഒരു പഞ്ചതന്ത്ര കഥ പറഞ്ഞതോടെയാണ്. നിഷ്പക്ഷമായ വിലയിരുത്തലെന്ന് വഴ്ത്തിപ്പാടപ്പെട്ട അതില്‍ സഖറിയയെ ഡി വൈ എഫ് ഐക്കാര്‍ കഴുത്തിനു പിടിച്ച് അധിക്ഷേപിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരളിയ സമൂഹത്തിന്റെ തലയില്‍ വച്ചു കെട്ടാനാണ് സെബിന് ബോധപൂര്‍വമായ ഒരു ശ്രമം നടത്തി.
ആ ബ്ളോഗില്‍ പരാമര്‍ശിച്ച ഭൂരിഭാഗം ആശയങ്ങളെയും ഞാന്‍ അനുകൂലിച്ചിരുന്നു. പക്ഷെ അതിലൂടെ എത്തിച്ചേര്‍ന്ന നിഗമനത്തെ എനിക്ക് ഒരിക്കലും അനുകൂലിക്കാനാകില്ല.
അതിനെ വിമര്‍ശിച്ചുകൊണ്ട് ഞാന്‍ ചില കമന്റുകളൊക്കെ അതില്‍ എഴുതി. അതില്‍ ക്ഷുഭിതനായി അദ്ദേഹം എനിക്ക് വിരുദ്ധോക്തി മനസിലാകില്ല എന്നൊക്കെയുള്ള ചില അടക്കിയ അധിക്ഷേപങ്ങളൊക്കെ ചൊരിയുകയും ഞാന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ നിന്നുമോടി ഒളിക്കുകയും ചെയ്തു. സെബിന് കത്തിയും പടവും മടക്കിയപ്പോള്‍ അദ്ദേഹത്തിനു വേണ്ടി മരത്തലയന് എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ ഒരു വിലാപകാവ്യവും എഴുതി. പതിവുപോലെ പിണറായിയുടെ ഭൂത ഗണങ്ങള്‍ അവിടെ അന്താക്ഷരി പാടാനും മറന്നില്ല. ഇതുപോലെ വിലാപകാവ്യങ്ങള്‍ നര്‍മ്മം എന്ന പേരിട്ട് എഴുതുന്നത് അദ്ദേഹം ഒരു ഹോബിയാക്കിയിട്ടുമുണ്ട്.
ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മരത്തലയന്റെ ബ്ളോഗിലേക്കൊരു ലിങ്ക് സ്വന്തം ബ്ളോഗിന്റെ നെറ്റിയില്‍ തന്നെ പതിപ്പിക്കാന്‍ മറക്കാത്ത സെബിന്റെ ഉദ്ദേശശുദ്ധിക്കൊരു നല്ല നമസ്കാരം പറയാതെ വയ്യ.
പിണറായി വിജയനെ പ്രത്യക്ഷമായി പിന്തുണക്കുമ്പോഴും സി പി എമ്മിന്റെ ചില പാളിച്ചകളൊക്കെ തുറന്നു പറയാനുള്ള ആര്‍ജ്ജവം സെബിന് കാണിക്കാറുണ്ട്. അതു സാധാരണ പിണറായി പിന്തുണക്കാരില്‍ കാണാറില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഞാന്‍ വിടാതെ വായിക്കാറുമുണ്ട്. അദ്ദേഹത്തിന്റെ ചില നിലപാടുകളെ ഞാന്‍ വിമര്‍ശിക്കുമ്പോഴൊന്നും അസഹിഷ്ണുത കാണിക്കാറില്ലായിരുനു. പക്ഷെ ഇപ്പോള്‍ അസഹിഷ്ണുത കാണിച്ചു. അത് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത് അടിസ്ഥാനമില്ലാത്തതാണെന്നു ഞാന്‍ പറഞ്ഞതുകൊണ്ടായിരിക്കാം.
സെബിന് പറഞ്ഞ രണ്ടഭിപ്രയങ്ങളെയേ ഞാന്‍ അവിടെ വിമര്‍ശിച്ചിട്ടുള്ളു.
1. ഉണ്ണിത്താനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധിച്ചതും സഖറിയയെ കയ്യേറ്റം ചെയ്തതും ലൈംഗികതയേക്കുറിച്ചുള്ള മലയാളിയുടെ പൊതു സ്വഭാവത്തില്‍ അധിഷ്ടിതമാണ്. മലയാളികളോട് ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല. സമൂഹത്തിന്റെ കപട സദാചാര ബോധം വഴിക്കണ്ണുമായി നോക്കിയിരിപ്പുണ്ട്.
2. നാട്ടുകാരില്‍ അവമതിപ്പുണ്ടാക്കുന്ന അനാശാസ്യം എതിര്‍ക്കുന്നത് മലയാളിയുടെ ആര്‍ജ്ജിതമായ സംസ്കാരത്തിന്റെ കുഴപ്പമാണ്.
ഈ രണ്ടഭിപ്രായങ്ങളോടും ഒരു മലയാളി എന്ന നിലയില്‍ എനിക്ക് യോജിക്കാനാകില്ല. അതിന്റെ കാരണങ്ങളാണു ചുവടെ.
മലയാളികളോട് ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നത് പിന്തിരിപ്പന് നിലപാടാണ്. സമൂഹം സ്വീകരിക്കുമെന്നുറപ്പുണ്ടെങ്കിലേ പുരോഗമന ആശയങ്ങള്‍ പറയാവൂ എന്നത് ഇടതു പക്ഷ നിലപാടല്ല. ഇടതു പക്ഷം സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെയൊക്കെ അന്ന് സമൂഹം എതിര്‍ക്കുകയേ ഉണ്ടായിട്ടുള്ളു. എതിര്‍പ്പിനെ അതിജീവിച്ചു തന്നെയാണ് ഇടതുപക്ഷ ആശയങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിച്ചതും നടപ്പില്‍ വരുത്തിയതും. മലയാളികളോട് ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നാണ് മലയാളികളുടെ പൊതു നിലപാടെങ്കില്‍ ഈ സമൂഹം ലൈംഗികതയിലുള്ള അജ്ഞതയില്‍ എന്നും ജീവിക്കും.
ലൈംഗികത കേരളീയ സമൂഹം വ്യാപകമായി തന്നെ ചര്‍ച്ച ചെയ്യണം എന്നതാണെന്റെ അഭിപ്രായം. ആദ്യം സമൂഹം ഇതിനെ അപലപിക്കും മുഖം തിരിക്കും. പക്ഷെ അന്തിമമായി അവര്‍ ഇത് മനസിലാക്കും. ഇതു വരെ ഇതൊന്നും ചര്‍ച്ച ചെയ്യാതിരുന്നതാണ്, ലൈംഗിക വൈകൃതങ്ങളും അന്ധവിശ്വാസങ്ങളും ഈ സമൂഹത്തില്‍ ആഴത്തില്‍ വേരോടന്‍ കാരണം.
സെബിനേപ്പോലുള്ള പുരോഗമന ചിന്താഗതിക്കാര്‍ ഇതു പോലെ പിന്തിരിപ്പന് നിലപാടെടുക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.
സഖറിയ ചര്‍ച്ച ചെയ്ത അല്ലെങ്കില്‍ പറഞ്ഞ കാര്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത് ഡി വൈ എഫ് ഐക്കാരും സി പി എം കാരും മാത്രമാണ്. ഉണ്ണിത്താന്റെയും ഡി വൈ എഫ് ഐയുടെയും നടപടി വിമര്‍ശിക്കാന്‍ കേരളീയ സമൂഹം ഒന്നാകെ മുന്നോട്ടു വന്നില്ല. ഉണ്ണിത്താനെ ന്യായീകരിക്കാന്‍ ഇടതുപക്ഷത്തുള്ള പലരും മുന്നോട്ടു വന്നു. അതു കൊണ്ട് ഇത് രണ്ടും സാമാന്യവത്കരിക്കുന്നത് തെറ്റുതന്നെയാണ്.
കേരള രാഷ്ട്രീയ സാമൂഹ്യ നവോത്ഥാന മണ്ഡലങ്ങളില്‍ ഇടതുപക്ഷം വഹിച്ച പങ്കിനേക്കുറിച്ച് സാമാന്യം വിശദമായി വിശദീകരിച്ചു കൊണ്ടാണ് സഖറിയ ഉണ്ണിത്താന് വിഷയത്തിലേക്ക് കടക്കുന്നത്. ഒളിച്ചു താമസിച്ചിരുന്ന സഖാക്കളെ അതറിയുമായിരുന്ന സമൂഹം ഒട്ടുമേ സംശയിച്ചിരുന്നില്ല. ആ സഖക്കളാരും തന്നെ നിത്യ ബ്രഹ്മചാരികളായ പുരോഹിതരും അല്ലായിരുന്നു. അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എങ്കില്‍ പോലും അത് തെറ്റായി അന്നാരും കണ്ടിട്ടില്ല. സെബിന്റെ വാക്കുകള്‍ കടമെടുത്താല്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം അന്നും ഉണ്ടായിരുന്നു. അന്നവര്‍ അതുപയോഗപ്പെടുത്തിയോ ഇല്ലയോ എന്നതൊക്കെ മറ്റൊരു കാര്യം. അതുപയോഗപ്പെടുത്താതിരിക്കാനായി പാര്‍ട്ടി സഖാക്കള്‍ക്ക് ചാരിത്ര്യ പൂട്ടിട്ടു പൂട്ടിയിരുന്നു എന്നും കേട്ടിട്ടില്ല.
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം എന്നതിന്റെ മറ്റൊരു പ്രയോഗമാണ്, ലൈംഗിക അരാജകത്വം എന്നു പറയുന്നത്. അതൊക്കെ 50 വര്‍ഷം മുമ്പ് നിഷേധിക്കാതിരുന്ന ഇടതുപക്ഷതിന്റെ പുരോഗമനം ഇന്നത്തെ ഡി വൈ എഫ് ഐക്കില്ല എന്നേ സഖറിയ പറഞ്ഞുള്ളു. അദ്ദേഹത്തിനത് കുറച്ചു കൂടെ മയത്തില്‍ പറയാമായിരുന്നു. അതാണദ്ദേഹത്തിന്റെ ഭാഗത്തു ഞാന്‍ കണ്ട തെറ്റ്. ദേശാഭിമാനി ആരോപിച്ചതു പോലെ ലൈംഗിക അരാജകത്വം എന്ന വാക്ക് സഖറിയ ഉപയോഗിച്ചില്ല എന്നാണദ്ദേഹവും അന്ന് അവിടെ ഉണ്ടായിരുന്ന പലരും പറഞ്ഞത്.
ലൈംഗിക അരാജകത്വം എന്നു പോലും വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള സ്വാതന്ത്ര്യം അന്ന് സഖാക്കള്‍ക്ക് അന്യ വീടുകളില്‍ കിട്ടിയിരുന്നു. അത് കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തിട്ടില്ല. ഇന്ന് മഞ്ചേരിയിലൊക്കെ ആ സ്വാതന്ത്ര്യം എതിര്‍ത്ത ഡി വൈ ഏഫ് ഐക്ക് പണ്ടുണ്ടായിരുന്ന കമ്യൂണിസ്റ്റുകാരുടെ അത്ര പുരോഗമന ചിന്താഗതി ഇല്ലായിരുന്നു എന്നാണ് സഖറിയ പറഞ്ഞത്.
സഖറിയ സംസാരിച്ച സമൂഹവും മലയാളികള്‍ എന്നു സാമാന്യവത്കരിക്കാന്‍ ഞാനില്ല. പാലായിലെ ക്രിസ്ത്യാനികളുടെ അത്ര പുരോഗമനം പയ്യന്നൂരിലെ ഡി വൈ എഫ് ഐ ക്കാര്‍ക്കില്ല എന്ന സത്യം സഖറിയ മനസിലാക്കിയിരുന്നില്ല. അത് സഖറിയയുടെ വലിയ തെറ്റു തന്നെയാണ്.
എന്തു കൊണ്ട് 50 വര്‍ഷം മുമ്പ് കമ്യൂണിസ്റ്റുപാര്ട്ടിക്കുണ്ടായിരുന്ന പുരോഗമന ചിന്താഗതി ഇന്നില്ല എന്ന കാതലായ ചോദ്യമല്ലേ സഖറിയ ചോദിച്ചത്? ഉണ്ടാകേണ്ട അവശ്യമില്ല എന്നാണ് പിണറായി വിജയനും മറ്റ് പല ഇടതു ചിന്തഗതിക്കാരും പറയുന്നത്.
അത് ഇസ്ലം മതം പോലെയോ ക്രിസ്തു മതം പോലെയോ അസഹിഷ്ണുത കാണിക്കുന്നതില്‍ തെറ്റില്ല എന്നും പറയുന്നു. വേദിയറിഞ്ഞേ പ്രസംഗിക്കാവൂ എന്ന പിണറായി വിജയന്റെ പരാമര്‍ശം സെബിന് വളച്ചൊടിച്ച് പാത്രമറിഞ്ഞേ വിളമ്പാവൂ എന്നാക്കി. അത് വളരെ അപക്വമായ ഒരു പ്രസ്താവനയായി പോയി. സഖറിയ സംസാരിച്ച സദസ് ചുമട്ടുതൊഴിലാളികളുടെയോ കള്ളക്കടത്തുകാരുടെയോ ആയിരുന്നില്ല. ആ സദസ് സാംസ്കാരികമായും വിദ്യാഭ്യാസ പരമായും ഉന്നതമായ ഒരു സദസായിരുന്നു എന്നാണെനിക്ക് തോന്നിയത്. പ്രൌഡമായതും ലൈംഗികതയേക്കുറിച്ച് കേള്‍ക്കാന്‍ ഏറ്റവും യോഗ്യതയുള്ളതുമായ ഒരു സദസായിരുന്നു അത്. അവരോടല്ലാതെ വേറെയാരോടാണ് ഇതു പോലെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്? ആ സദസ് പിന്തിരപ്പനും അസഹിഷ്ണുതയുള്ളവരുമായിരുന്നില്ല, വിരലിലെണ്ണവുന്നവരൊഴികെ. അതിനര്‍ത്ഥം അവിടെയുണ്ടായിരുന്ന ഭൂരിഭാഗം പേരും സഖറിയ പറഞ്ഞതുള്ക്കൊള്ളന് ശേഷിയുണ്ടായിരുന്നവരയിരുന്നു. സദസിലിരുന്ന ആരും ആദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തിയില്ല. സി പി എം കാരായ ചിലരല്ലാതെ മറ്റാരും സഖറിയയെ അധിക്ഷേപിച്ചില്ല എന്നതിന്റെ അര്‍ത്ഥം, കുറ്റം മൊത്തം സമൂഹത്ത്തിന്റെയല്ല എന്നു വരുന്നു. ഒരു വിഭാഗത്തിന്റേതാണെന്നു വരുന്നു. സെബിന് അത് കണ്ടില്ലെനു നടിച്ച് ആ പാപം മുഴുവന്‍ കേരളീയ സമൂഹത്തിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു.
സഖറിയ പറഞ്ഞത് കുറച്ച് ഡി വൈ എഫ് ഐ ക്കാര്‍ക്കും അത് പിന്നീടു കേട്ട സി പി എം അംഗങ്ങള്‍ക്കും പിടിച്ചില്ല. അത്രക്ക് ലളിതമായ ഒരു സംഗതിയാണത് . അത് മുഴുവന്‍ മലയാളികളുടെയും മണ്ടയിലേക്ക് എടുത്തുവക്കുന്നത് ശരിയല്ല.
സഖറിയ കമ്യൂണിസ്റ്റു നേതാക്കളെ അധിക്ഷേപിച്ചത് തെറ്റാണെങ്കില്‍ അതിനെതിരെ പ്രതിക്ഷേധിക്കുകയും സഖറിയക്ക് വന്ന പിശക് തിരുത്തിക്കുകയുമായിരുന്നു ഡി വൈ എഫ് ഐയും സി പി എമ്മും ചെയ്യേണ്ടി ഇരുന്നത്.
സെബിന് വാദിച്ചു വാദിച്ച് അവസാനം കുറ്റം സഖറിയ സംസാരിച്ച വേദിയിലെ അധ്യക്ഷനില്‍ ചാര്‍ത്തുന്നു. എം എന്‍ വിജയന് പക്ഷക്കാരനായ അദ്ദേഹം സഖറിയയെ തിരുത്തിയില്ല എന്നാണാക്ഷേപിക്കുന്നത്. ഇതിലേക്ക് ഗ്രൂപ്പു വഴക്കിന്റെ കല്പനിക ഭംഗി ഒഴുകിവരുന്നത് കാണാന്‍ നല്ല ഗുമ്മുണ്ട്. മാരീചന് പണ്ട് കേരളത്തിലെ എല്ലാ പ്രശ്നങ്ങളും സി പി എമ്മിലെ ഗ്രൂപ്പു വഴക്കിനിടയിലൂടെയേ കണ്ടിരുന്നുള്ളു. സെബിനും ആ വഴി പോകുന്നത് കാണാന്‍ നല്ല രസമുണ്ടെന്നു പറയാതെ വയ്യ.
ഇപ്പോള്‍ കുറ്റം സഖറിയക്കല്ല, എം എന്‍ വിജയന്റെ പക്ഷക്കാര്‍ക്കാണ്. എന്നാണാവോ അത് വി എസില്‍ എത്തിച്ചേരുക?
എം എ ബേബിക്കില്ലാത്ത പക്വത പിണറായിക്കില്ലാതെ പോയി എന്നാതാണിതിലെ ഫലശ്രുതി. സഖറിയ പറഞ്ഞതിനോട് യോജിപ്പില്ലെങ്കിലും ഡി വൈ എഫ് ഐയുടെ നടപടിയെ അംഗീകരിക്കില്ല എന്നാണ് ബേബി പറഞ്ഞത്. എന്നാണു പിണറായി വിജയന് എം എ ബേബിയോളം ഉയരുക?
ആരാണിതിലെ കുറ്റക്കാര്‍?
സഖറിയയോ
ഡി വൈ എഫ് ഐയോ
എം എന്‍ വിജയന്റെ പക്ഷക്കാരോ
പഴയ കാല കമ്യൂണിസ്റ്റുകാരോ
പഴയകാല കമ്യൂണിസ്റ്റുകാരെന്നങ്ങു തീരുമാനിച്ചാലോ? അവര്‍ അണ്ടര്‍ ഗ്രൌണ്ടില് പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ സഖറിയ ഇത് പറയില്ലായിരുന്നല്ലോ
സെബിന് കേരളിയ സമൂഹം എന്നത് സി പി എം സമൂഹം എന്ന ലളിത സമവാക്യത്തിലേക്ക് താഴ്ത്തിക്കൊണ്ടു വരുന്നു. അതു കൊണ്ടാണ് നമ്മുടെ ജീവിതത്തില്‍ നിന്ന് എന്നാണ് സ്വാരസ്യവും ഫലിതവും പടിയിറങ്ങിപ്പോയത്, എന്ന ചോദ്യം വരുന്നതും. സെബിന് ചോദിക്കേണ്ടിയിരുന്നത് സി പി എം സമൂഹത്തില്‍ നിന്നും സഹിഷ്ണുതയും ആരോഗ്യപരമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും എന്നാണ് പടിയിറങ്ങിപ്പോയത് എന്നായിരുന്നു.
തെറ്റു തിരുത്തല്‍ രേഖ വന്നപ്പോള്‍ ഒരു പ്രമുഖ സി പി എം നേതാവു പറഞ്ഞു. ഈ രേഖ ചര്‍ച്ച ചെയ്യ്താല്‍ നേതാക്കള്‍ തെറ്റു ചെയ്തു എന്ന തെറ്റായ സന്ദേശം ജനങ്ങള്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കും നല്കലാകും അതെന്ന്. സ്വയം വിമര്ശനത്തേപ്പോലും പാര്‍ട്ടി പേടിച്ചു തുടങ്ങിയത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അധഃപ്പതനം എന്നു പറയേണ്ടി വരും.
രാഷ്ട്രീയമായി എതിര്‍ത്തിരുന്നപ്പോഴും കോണ്‍ഗ്രസ് ഒക്കെ കമ്യൂണിസ്റ്റുകാരുടെ ധാര്‍മ്മികതയേയും പുരോഗമന ചിന്താഗതികളേയും മാനിച്ചിരുന്നു. ഇന്ന് പക്ഷെ പാര്‍ട്ടി അണികള്‍ പോലും നേതാക്കളുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നു. മാധ്യമങ്ങള്‍ ജനങ്ങളെ അന്ധരാക്കുന്നതു കൊണ്ടല്ല അത് നടക്കുന്നത്. മാധ്യമങ്ങള്‍ പാര്‍ട്ടി അംഗങ്ങളുള്‍പ്പടെയുള്ളവരുടെ കണ്ണു തുറപ്പിക്കുന്നതു കൊണ്ടാണ്. ദേശാഭിമാനിയും കൈരളിയും മാത്രമേ കേരളത്തിലുള്ളു എന്നു കരുതുക. ഒരു പാര്‍ട്ടി നേതാവിന്റെയും വഴി വിട്ട ഒരു നടപടിയും അണികള്‍ അറിയില്ല. ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ അതിരു വിടുന്നു എന്നത് ശരിയാണ്. ചില കാര്യങ്ങളിലെങ്കിലും സി പി എം അണികളുടെ കണ്ണിലെ ആന്ധ്യം മറ്റുന്നതു ഈ മാധ്യമങ്ങളാണെന്ന കാര്യം മറക്കാനാകില്ല.
ഇടതുപക്ഷ പ്രസ്ഥാനം പുരോഗമനചിന്തകളിലേക്കു് തിരികെവരട്ടെ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ സെബിന് കൊടുത്ത വ്യാഖ്യാനം ഇടതുപക്ഷമപ്പാടെ അധോഗമനചിന്തകളിലേക്കു് കൂപ്പൂകുത്തിയെന്നാണോ. എന്നാണ്. സെബിനേപ്പോലെ കാര്യവിവരമുള്ളവര്‍ പോലും അസഹിഷ്ണുത പ്രകടിപ്പിച്ച് ഇല്ലാത്ത വ്യാഖ്യാനം നല്കുന്നു. പഴയ കാല ഇടതുപക്ഷക്കാരുടെ നിലവാരത്തിലേക്ക് തിരിച്ചു പോകാന്‍ സഖറിയ നല്കിയ ഉപദേശത്തെ വ്യാഖ്യാനിച്ച് വളച്ചൊടിക്കുന്നതിന്റെ ഉദാഹരണമാണിത്.
സി പി എം കാരുടെ ഏത് പ്രവര്‍ത്തിയെ വിമര്‍ശിച്ചാലും ഇതു പോലുള്ള വ്യാഖ്യാനം വരാറുണ്ട്. സി പി എം തെറ്റു തിരുത്തണം എന്ന് പാര്‍ട്ടി തന്നെ തീരുമാനിച്ചതാണ്.അതേക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ അതിനെ വ്യാഖ്യാനിച്ചത് സി പി എം അപ്പാടെ തെറ്റ് ചെയ്തു എന്നാരോപിക്കുന്നു എന്നും. ഇതു പോലെയുള്ള അസഹിഷ്ണുതകളാണ് ഓരോ അരോപണവും വിവാദമാക്കുന്നത്.
ഉണ്ണിത്താന് സി പി എം നേതാക്കളെ കളിയാക്കാറുണ്ട്. അതിനു പകരം വീട്ടാന്‍ മാത്രമായിട്ടാണ് ഉണ്ണിത്താനെ മഞ്ചേരിയില്‍ കുടുക്കിയത്. അത് ചെയ്തത് ഡി വൈ എഫ് ഐക്കാരും പുതിയ സഖാക്കളായ പി ഡി പി ക്കാരും ചേര്‍ന്നായിരുന്നു. അതിന്റെ അര്‍ത്ഥം ഉണ്ണിത്താന് എന്ന വ്യക്തിയായതു കൊണ്ടുമാത്രമാണവിടെ ആളുകള്‍ തടിച്ചുകൂടിയതെന്നാണ്. എന്നു വച്ചാല്‍ മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അവിടെ ആളുകള്‍ തടിച്ചുകൂടില്ല എന്നും. അത് മലയാളിയുടെ ലൈംഗിക പൊതു ബോധത്തില്‍ നിന്നും ആവേശം കൊണ്ടൊന്നും ചെയ്തതല്ല. ഉണ്ണിത്താനോടുള്ള വ്യക്തിപരമായ പ്രതിക്ഷേധം മാത്രമായിരുന്നു. മലയാളിയുടെ കപട സദാചാരത്തെ അതിന്റെ പേരില്‍ കളിയാക്കിയവരെല്ലാം ചെയ്തത് തെറ്റാണെന്നും പറയേണ്ടി വരും.
ഇടതുപക്ഷം സമൂഹത്തിന്റെ ഒരു ഭാഗമായി നിന്ന് ആര്‍ജ്ജിത സംസ്കരത്തിലൂടെ കിട്ടിയ തിരുശേഷിപ്പുകള്‍ ഉണ്ടെന്ന യാധാര്ത്ഥ്യം അംഗീകരിക്കുകയും മഞ്ചേരിയില്‍ ചെയ്ത പോലെ ഒഴുക്കിനനുസരിച്ച് നീന്തുകയും ചെയ്താല്‍ മതി എന്നു പറയുന്നത് അറുപിന്തിരിപ്പനും പ്രതിലോമപരവുമായ ഒരു നിലപാടാണെന്ന് എനിക്കു തോന്നുന്നു. ഇടതുപക്ഷം ഒരിക്കലും അങ്ങനത്തെ ഒരു നിലപാടെടുക്കാന്‍ പാടില്ല.
മനുഷ്യ കുലത്തിന്റെ ആരംഭത്തില്‍ മനുഷ്യന് മറ്റ് ജീവികളില്‍ നിന്നും ഏറെ വിഭിന്നനല്ലായിരുന്നു. ലൈംഗിക കാര്യങ്ങളില്‍ പോലും. പുരോഗതി, സംസ്കാരം എന്നൊക്കെ പറയുന്ന അവസ്ഥ നേടിയപ്പോഴാണവന് കുടുംബമായി ജീവിക്കാനും ഒരിണ എന്ന വ്യവസ്ഥിതി സ്വീകരിക്കാനും തുടങ്ങിയത്. വിവാഹ പൂര്‍വ ലൈംഗികത അംഗീകരിക്കുന്ന സമൂഹങ്ങള്‍ പോലും വിവാഹേതര ലൈംഗിക ബന്ധം സ്വാഗതം ചെയ്യാറില്ല. മലയാളി സമൂഹവും അതില്‍ നിന്നും വിഭിന്നമല്ല. അതു കൊണ്ടാണ് സ്വന്തം ഭാര്യയോ ഭര്‍ത്താവോ മറ്റ് ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ അംഗീകരിക്കാത്തതും.
അത് മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ആര്‍ജ്ജിത സംസ്കാരമാണ്. മലയാളിയുടെ മാത്രമായിട്ടുള്ളതല്ല. ഇണകളെ വച്ചു മാറുന്ന സ്വഭാവം ചില മലയാളികളുടെ ഇടയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ടുണ്ട്. പക്ഷെ അത് ശരിയാണെന്നുള്ള ഒരു പഠനവും ഇതുവരെ നടന്നതായി കേട്ടിട്ടില്ല.
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്നു പറയുന്ന സെബിനും, അതു പോലെയുള്ള സ്ത്രീ തന്നെയായ സ്വന്തം ഭാര്യക്ക് ആ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുകയും ഇല്ല.
വാനരന്മാര് സൂചിമുഖിപ്പക്ഷിയുടെ കഴുത്തു ഞെരിക്കുന്ന കഥ പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം. വാനരന്മാരില് ഒരു കുറ്റവും കാണാതെ സൂചിമുഖിപ്പക്ഷി ജീവിച്ച മരത്തില്‍ എല്ലാ കുറ്റവും ചാര്‍ത്തിയാണത് അവസാനിക്കുന്നതും.
കഴുത്തു ഞെരിച്ച വാനരസേനയോട് മാ മര്‍ക്കടാ എന്നു പറയാനുള്ള വിവേകം വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ബുദ്ധിജീവികള്‍ക്ക് വ്യവസ്ഥിതിയില്‍ അതിന്റെ കാരണം തപ്പേണ്ടി വരില്ലായിരുന്നു. അതിന് പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്ക് മനുഷ്യരൂപം മാത്രം പോരാ വേറെ ചിലതും കൂടി വേണം.
തെറ്റാണെന്ന് പൂര്‍ണ്ണ ബോധ്യമുള്ള നടപടികളില്‍ പോലും പ്രസ്ഥാനത്തെ ന്യായീകരിക്കുന്നവരാണ് സി പി എമ്മിന്റെ യധാര്ത്ഥ ശത്രുക്കള്‍.
മത തീവ്രവദത്തിനെതിരെ എന്നും ശക്തമായ നിപാടെടുത്തിട്ടുള്ള വ്യക്തിയാണു സഖറിയ. അന്നൊക്കെ അദ്ദേഹത്തിനു സി പി എം ഉറച്ച പിന്തുണയും കൊടുത്തിരുന്നു. നട്ടെല്ലു വളച്ചു നില്ക്കുന്ന സുകുമാര്‍ അഴീക്കോടിനേയും, കെ ഇ എന്നിയേയും, മുകുന്ദനെയും വച്ച് നോക്കുമ്പോള്‍ സഖറിയ ഉന്നത സ്ഥാനത്തു തന്നെയായിരുന്നു. ഡി വൈ എഫ് ഐക്കു പറ്റിയ ഒരു പാളിച്ചയെ വിമര്‍ശിച്ചപ്പോഴേക്കും അദ്ദേഹത്തെ മന്ദബുദ്ധിജീവി എന്നു വരെ ചില സഖാക്കള്‍ വിളിച്ചു. അതൊക്കെ വിവരക്കേടു തന്നെയാണ്.
സി പി എമ്മിന്റെ പുരോഗമന ആശയങ്ങള്‍ക്ക് എന്നും അടിയുറച്ച പിന്തുണ നല്കിയ വ്യക്തിയാണു സഖറിയ. അദ്ദേഹം ഉപയോഗിച്ച വാക്കുകളും പ്രയോഗങ്ങളും അതിരു കടന്നിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണു ചെയ്യേണ്ടിയിരുന്നത്. മാന്യമായ തരത്തില്‍. അതിന്റേതായ ഗൌവരവത്തില്‍ തന്നെ അദ്ദേഹമത് സ്വീകരിക്കുമായിരുന്നു. ഇതിന്റെയൊക്കെ ഭവിഷ്യത്ത് ഇപ്പോള്‍ അറിയാനാകില്ല. തള്ളിപ്പറഞ്ഞാലും പൊക്കിപ്പിടിക്കാന്‍ അദ്ദേഹം മദനിയൊന്നും അല്ലല്ലോ.
ലൈംഗികത ചര്‍ച്ച ചെയ്യാന്‍ മാത്രം മലയാളി സമൂഹം വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടു തന്നെയാണ്. എന്തു പറഞ്ഞാലും അതിനു ശാസ്ത്രീയ പിന്‍ബലം ഉണ്ടോ എന്നും Peer Reviewed Article എവിടെ എന്നുമോക്കെ ചോദിക്കുന്ന ആസ്ഥാന പണ്ഡിതരും ഇത് ചോദ്യം ചെയ്തു കണ്ടില്ല. പകരം പ്രസ്ഥാനത്തെ ന്യായീകരിക്കാനാണു ശ്രമിച്ചത്.
മലയാളിയുടെ പൊതുസ്വഭാവം എന്ന പേരില്‍ വിലയിരുത്താവുന്നതായി എനിക്ക് തോന്നിയത് മറ്റൊന്നാണ്. കേരളത്തിലായിരിക്കുമ്പോഴവര് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവകാശങ്ങളേക്കുറിച്ച് ആവശ്യത്തിലേറെ ബോധവാന്മായിരിക്കും. കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ അതൊക്കെ മറക്കും. തൊഴിലാളികളുടെ അവകാശങ്ങളേക്കുറിച്ച് കൂടുതല്‍ ഒച്ചപ്പാടുണ്ടാക്കുന്ന കമ്യൂണിസ്റ്റുപാര്‍ട്ടി അംഗങ്ങള്‍ പോലും ഇത് ചെയ്യുന്നു. അറബി നാടുകളില്‍ അടിമയേപ്പോലെ പണിയെടുക്കാന്‍ അവനു മടിയില്ല. ഗള്‍ഫ് നാടുകളിലുള്ള പകുതിയോളം മലയാളികള്‍ ചെയ്യുന്ന പണികള്‍ കേരളത്തില്‍ തമിഴനും തെലുങ്കനും ഒറിയക്കാരനും ബംഗാളിയും ബിഹാറിയും ചെയ്യുന്നു.
ഇവരില്‍ പകുതിപ്പേരെങ്കിലും കേരളത്തിനുള്ളിലായിരിക്കുമ്പോള് ഈ പണികളൊക്കെ ചെയ്യുകയാണെങ്കില്‍ കേരളം എത്രയോ പുരോഗമിക്കുമായിരുന്നു. അറബിയുടെ വീട്ടിലെ തോട്ടപ്പണികാരന്‍ വരെ നാട്ടില്‍ വരുമ്പോള്‍ സ്വന്തം പറമ്പിലെ കയ്യാലയുടെ കല്ലിളകിയാല്‍ അതെടുത്തു വക്കില്ല. അതിനു ഭാരിച്ച കൂലി കൊടുത്ത് ഒരു പണിക്കാരനെ ഏര്‍പ്പാടാക്കും.
മലയാളി സമൂഹത്തിന്റെ പൊതു പ്രത്യേകതകള്‍ ഇതു പോലുള്ള വൈരുധ്യാത്മക
തയാണ്. അല്ലാതെ ഉണ്ണിത്താനെതിരെ വ്യക്തി വിരോധത്തിന്റെ പേരില്‍ കേസെടുപ്പിച്ചതും സി പിഎമ്മിനിഷ്ടമില്ലാത്ത ഒരു കാര്യം പറഞ്ഞപ്പോള്‍ സഖറിയയെ കയ്യേറ്റം ചെയ്തതുമല്ല.
.
Friday, 22 January 2010
Subscribe to:
Post Comments (Atom)
41 comments:
വാനരന്മാര് സൂചിമുഖിപ്പക്ഷിയുടെ കഴുത്തു ഞെരിക്കുന്ന കഥ പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം. വാനരന്മാരില് ഒരു കുറ്റവും കാണാതെ സൂചിമുഖിപ്പക്ഷി ജീവിച്ച മരത്തില്‍ എല്ലാ കുറ്റവും ചാര്‍ത്തിയാണത് അവസാനിക്കുന്നതും.
കഴുത്തു ഞെരിച്ച വാനരസേനയോട് മാ മര്‍ക്കടാ എന്നു പറയാനുള്ള വിവേകം വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ബുദ്ധിജീവികള്‍ക്ക് വ്യവസ്ഥിതിയില്‍ അതിന്റെ കാരണം തപ്പേണ്ടി വരില്ലായിരുന്നു. അതിന് പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്ക് മനുഷ്യരൂപം മാത്രം പോരാ വേറെ ചിലതും കൂടി വേണം.
തെറ്റാണെന്ന് പൂര്‍ണ്ണ ബോധ്യമുള്ള നടപടികളില്‍ പോലും പ്രസ്ഥാനത്തെ ന്യായീകരിക്കുന്നവരാണ് സി പി എമ്മിന്റെ യധാര്ത്ഥ ശത്രുക്കള്‍.
മത തീവ്രവദത്തിനെതിരെ എന്നും ശക്തമായ നിപാടെടുത്തിട്ടുള്ള വ്യക്തിയാണു സഖറിയ. അന്നൊക്കെ അദ്ദേഹത്തിനു സി പി എം ഉറച്ച പിന്തുണയും കൊടുത്തിരുന്നു. നട്ടെല്ലു വളച്ചു നില്ക്കുന്ന സുകുമാര്‍ അഴീക്കോടിനേയും, കെ ഇ എന്നിയേയും, മുകുന്ദനെയും വച്ച് നോക്കുമ്പോള്‍ സഖറിയ ഉന്നത സ്ഥാനത്തു തന്നെയായിരുന്നു. ഡി വൈ എഫ് ഐക്കു പറ്റിയ ഒരു പാളിച്ചയെ വിമര്‍ശിച്ചപ്പോഴേക്കും അദ്ദേഹത്തെ മന്ദബുദ്ധിജീവി എന്നു വരെ ചില സഖാക്കള്‍ വിളിച്ചു. അതൊക്കെ വിവരക്കേടു തന്നെയാണ്.
സി പി എമ്മിന്റെ പുരോഗമന ആശയങ്ങള്‍ക്ക് എന്നും അടിയുറച്ച പിന്തുണ നല്കിയ വ്യക്തിയാണു സഖറിയ. അദ്ദേഹം ഉപയോഗിച്ച വാക്കുകളും പ്രയോഗങ്ങളും അതിരു കടന്നിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണു ചെയ്യേണ്ടിയിരുന്നത്. മാന്യമായ തരത്തില്‍. അതിന്റേതായ ഗൌവരവത്തില്‍ തന്നെ അദ്ദേഹമത് സ്വീകരിക്കുമായിരുന്നു. ഇതിന്റെയൊക്കെ ഭവിഷ്യത്ത് ഇപ്പോള്‍ അറിയാനാകില്ല. തള്ളിപ്പറഞ്ഞാലും പൊക്കിപ്പിടിക്കാന്‍ അദ്ദേഹം മദനിയൊന്നും അല്ലല്ലോ.
അറബിയുടെ വീട്ടിലെ തോട്ടപ്പണികാരന്‍ വരെ നാട്ടില്‍ വരുമ്പോള്‍ സ്വന്തം പറമ്പിലെ കയ്യാലയുടെ കല്ലിളകിയാല്‍ അതെടുത്തു വക്കില്ല. അതിനു ഭാരിച്ച കൂലി കൊടുത്ത് ഒരു പണിക്കാരനെ ഏര്‍പ്പാടാക്കും.
അങ്ങിനെയെകിലും തൊഴിൽ ഉണ്ടാവട്ടെ!!!
സക്കറിയയെ കൈയ്യേറ്റം ചെയ്തത് സാംസ്കാരിക കേരളത്തിനല്ല അപമാനമായത്, ഡി.വൈ.എഫ്.ഐക്ക് തന്നെയാണ്. “ഇതാണെന്റെ പേര്” എഴുതിയ സക്കറിയ ആര്.എസ്സ്.എസ്സുകാരുടെ തല്ലുകൊള്ളാതെ, അമൃതാനന്ദമയീ ഭക്തരുടെ ചെരിപ്പേറ് കിട്ടാതെ കേരളത്തില്‍ ജീവിക്കുമ്പോഴാണ് അദ്ദേഹത്തെ ഡി.വൈ.എഫ്.ഐ തല്ലിയത് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്.
അപക്വമായ ഒന്നോ രണ്ടോ മനസ്സുകളുടെ ഈ സംഭവത്തെ ഒരു മാപ്പുപറച്ചിലിലൂടെ പിണറായിക്ക് കഴുകിക്കളയാമായിരുന്നു. അവിടെ മകന് എന്ത് കുറ്റം ചെയ്താലും അതിനെ ന്യായീകരിക്കുന്ന ഒരു പിതാവിന്റെ നിലയിലേക്ക് പിണറായി താണു.
അത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്.
ഡി.വൈ.എഫ്.ഐ ഈ ചട്ടമ്പിത്തരം കാണിക്കുന്നത് ആദ്യമല്ല. അച്യുതാനന്ദ്നെ അനുകരിക്കുന്ന മിമിക്രി താരത്തെ ആക്രമിച്ചുകൊണ്ടാണ് സാംസ്കാരിക അധിനിവേശം അവര്‍ ആരംഭിച്ചത്.
അന്ന് ഡി.വൈ.എഫ്.ഐ.അച്യുതാനന്ദന്റെ കുട്ടിപ്പട്ടാളം ആയിരുന്നതിനാലും അദ്ദേഹം ആള്‍ദൈവം അല്ലാതിരുന്നതിനാലും അഭിപ്രായ സ്വാതന്തൃത്തെപറ്റി ആരും ചര്‍ച്ച ചെയ്തും കണ്ടില്ല.
അങ്ങനെ മലയാളം ബ്ലോഗിന് മറ്റൊരു സാത്വിക വലതനെ കൂടെ ലഭിച്ചിരിക്കുന്നു. കാഴ്ചയിൽ ഇടതുപക്ഷക്കാരനെന്ന് തോന്നിക്കുകയും വേഴ്ച വലതുപക്ഷത്തോടൊപ്പം നടത്തുകയും ചെയ്യുന്ന കാളിദാസന്റെ ആശയും ആകാംക്ഷയും മനസ്സിലാക്കാനാവുന്നുണ്ട്.
കാളിദാസൻ പറയുന്നു..
അതിനു ശേഷം ഡി വൈ എഫ് ഐ ഉണ്ണിത്താനെ അധിഷേപിച്ചതും
ഇത് എപ്പോഴാണ് സാറേ ഉണ്ടായത്?
ഒരു സ്ത്രീയെ കാറിൽ കയറ്റി സ്വയം ഓടിച്ച് വന്നതിൽ ആർക്കും എതിരില്ല.ഒരു വീട്ടിൽ ആ സ്ത്രീയുടെ ഒപ്പം കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് ഒക്കെ അയാളുടെ ഇഷ്ടം.
കോൺഗ്രസ്സുകാരനായി എന്ന കാരണം കൊണ്ട് മാത്രം പെണ്ണു പിടിക്കാൻ പോകരുത് എന്ന് നിർബന്ധിക്കുന്നതിൽ കാര്യമില്ല എന്നാണ് കാളിദാസൻ വിവക്ഷിക്കുന്നത് എന്നും മനസ്സിലാക്കുന്നു.
എന്തായാലും കാളിദാസന്റെ മുഖം മൂടി അഴിഞ്ഞ് വീണ് അദ്ദേഹം ഒരു പകൽ കോൺഗ്രസ്സുകാരനും രാത്രി ആർ എസ് എസ്സുകാരനും ആണെന്നത് നിസ്സംശയം തെളിഞ്ഞിരിക്കുന്നു. നന്ദി കാളിദാസാ.. എന്തായാലും നിഴൽക്കുത്ത് അവസാനിച്ചല്ലൊ. ഇനി നേർക്ക് നേർ ആവാം യുദ്ധം
സത്യം ആര് പറഞ്ഞാലും അന്ഗീകരിക്കണം സഖാവെ . ഉണ്ണിത്താന് പകരം സി പി എം നേതാവാണ് പിടിയിലായതെങ്കില്‍ സഖറിയയെ കേരളം മുഴുവന്‍ നിങ്ങള്‍ കൊണ്ട് നടത്തി പ്രസങ്ങിപ്പിക്കുകില്ലയിരുന്നോ ????( മറുപടി പറയുമ്പോള്‍ ചന്കത്തു കൈ വെക്കണേ... )
http://muslimpoliticskerala.blogspot.com
കാളിദാസന്,
പോസ്റ്റ് മുഴുവന്‍ വായിക്കും മുമ്പേ കണ്ണിലുടക്കിയ രണ്ടുവരികള്ക്കു് ആദ്യമേ മറുകുറി എഴുതട്ടെ.
ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മരത്തലയന്റെ ബ്ളോഗിലേക്കൊരു ലിങ്ക് സ്വന്തം ബ്ളോഗിന്റെ നെറ്റിയില്‍ തന്നെ പതിപ്പിക്കാന്‍ മറക്കാത്ത സെബിന്റെ ഉദ്ദേശശുദ്ധിക്കൊരു നല്ല നമസ്കാരം പറയാതെ വയ്യ.
ബ്ലോഗിന്റെ മുകളില്‍ മരത്തലയന്റെ പോസ്റ്റിലേക്കു് ലിങ്ക് പതിപ്പിച്ചു എന്നുപറയുന്നതു് സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമേ ശരിയാവുന്നുള്ളൂ. എന്റെ ട്വീറ്റുകള്‍ (ട്വിറ്റര്‍ അപ്ഡേറ്റുകള്) അവ വരുന്ന മുറയ്ക്കു് ഓരോന്നായി ഡിസ്പ്ലേ ചെയ്യുന്ന വിഡ്ജറ്റ് ആണു് ബ്ലോഗിന്റെ മുകളിലുള്ളതു്. പുതിയ ട്വീറ്റ് വരുമ്പോള്‍ ഓട്ടോമാറ്റിക്കായി മുമ്പത്തേതു് മായുകയും പുതിയതു് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മരത്തലയന്റെ പോസ്റ്റ് ഞാന്‍ ട്വീറ്റ് ചെയ്തു എന്നതു് നേരു്. അതേ പോലെ കാളിദാസന്റെ ഈ പോസ്റ്റും ഞാന്‍ ട്വീറ്റ് ചെയ്തു. ഐഡന്റിക്ക, ട്വിറ്റര്‍, ഫേസ്ബുക് എന്നീ സോഷ്യല്‍ മീഡിയ ടൂളുകള്‍ ഉപയോഗിച്ചു് ശ്രദ്ധയില്‍ പെടുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യുക മാത്രമാണു് ചെയ്യുന്നതു്. അതില്‍ എന്റേതായ അഭിപ്രായമൊന്നും ചേര്‍ക്കുന്നില്ല. പങ്കുവയ്ക്കുന്നതു് മഹാപാപമാണെന്നതു്, ആദ്യത്തെ അറിവാണു്.
അദ്ദേഹത്തിന്റെ ചില നിലപാടുകളെ ഞാന്‍ വിമര്‍ശിക്കുമ്പോഴൊന്നും അസഹിഷ്ണുത കാണിക്കാറില്ലായിരുനു. പക്ഷെ ഇപ്പോള്‍ അസഹിഷ്ണുത കാണിച്ചു.
ഞാന്‍ എന്ത് അസഹിഷ്ണുതയാണു് കാട്ടിയതു്? ആദ്യമെഴുതിയ കമന്റുകള്‍ക്കെല്ലാം ഞാന്‍ വ്യക്തമായി മറുപടിയെഴുതി. അതിന്റെ ചുവടുപിടിച്ചു് വീണ്ടും താങ്കള്‍ കമന്റ് ചെയ്തു. അതിനെ ഞാന്‍ എതിര്‍ക്കുകയോ അവ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിപ്പോഴും അവിടെ തന്നെ കിടക്കുന്നു. താങ്കളുടെ വാദത്തിലെ ശരി കണ്ടെത്തേണ്ടവര്ക്കു് അതു് അവിടെ നിന്നു് വായിച്ചെടുക്കാം.
അവയ്ക്കു് വീണ്ടും മറുപടി എഴുതാഞ്ഞതിനു് കാരണം, എനിക്കു് കൂടുതലായി ഒന്നും പറയുവാനില്ലാത്തതാണു്. ചര്‍വ്വിതചര്‍വ്വണം നടത്തുന്നതിനോടു് വിരോധമില്ലെങ്കിലും അതു് കമന്റിടത്തിലാവുമ്പോള് കമന്റ് സബ്സ്ക്രൈബ് ചെയ്തവരെ സ്പാം ചെയ്യലാവും.
താങ്കളുടെ കമന്റുകളില്‍ കാര്യങ്ങളില്ല എന്ന ആക്ഷേപമല്ല, ഞാന്‍ ഉന്നയിക്കുന്നതു്. പകരം ചുരുക്കിപ്പറയാവുന്ന കാര്യങ്ങള്‍ക്കായി താങ്കളുടെ സമയം മെനക്കെടുത്തി പരത്തിയെഴുതുകയും അതും പലതവണ ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അത്രയും സമയം എടുക്കാന്‍ പറ്റാത്ത വ്യക്തിപരമായ തിരക്കുകള്‍ എനിക്കു് കാണും. അതു് അസഹിഷ്ണുതയല്ല, നിവൃത്തികേടാണു്.
"മലയാളികളോട് ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നത് പിന്തിരിപ്പന് നിലപാടാണ്. സമൂഹം സ്വീകരിക്കുമെന്നുറപ്പുണ്ടെങ്കിലേ പുരോഗമന ആശയങ്ങള്‍ പറയാവൂ എന്നത് ഇടതു പക്ഷ നിലപാടല്ല."
പരിപൂര്‍ണ്ണമായും യോജിക്കുന്നു.
വിരുദ്ധോക്തി മനസ്സിലാകില്ലേ എന്നു ചോദിച്ചതു് കളിയാക്കാനല്ല. ലൈംഗിക വിഷയങ്ങളെ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാനുള്ള പക്വത നാം ജീവിക്കുന്ന സമൂഹം കാണിക്കുന്നതായി തോന്നിയില്ല. അതു് വ്യക്തിപരമായ വിലയിരുത്തലാണു്. അതായതു്, വസ്തുനിഷ്ഠമായ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയതല്ല. മലയാളികളോടു് ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നു് പറഞ്ഞതിന്റെ അക്ഷരാര്ത്ഥമാണു് കാളിദാസന് എടുത്തതു്. ഞാന്‍ ഉദ്ദേശിച്ചതാവട്ടെ, അതിനു് വിരുദ്ധമായ അര്‍ത്ഥവും. അതു് നമ്മുടെ സമൂഹത്തിന്റെ ഒരു holy sacrament ആണെന്നും അതു് ലംഘിച്ചതാണു് സക്കറിയ ചെയ്ത തെറ്റെന്നും ആണു് പറഞ്ഞുവച്ചതു്. അതില്‍ സമൂഹത്തിന്റെ ആ നിലപാടിനോടുള്ള പരിഹാസമാണു് സ്ഫുരിക്കുന്നതു്. അല്ലാതെ ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന പിന്തിരിപ്പന് നിലപാടു് ഞാന്‍ എടുത്തിട്ടില്ല.
സമൂഹം സ്വീകരിക്കുമെന്നുറപ്പുണ്ടെങ്കിലേ ഇടതുപക്ഷ ആശയങ്ങള്‍ പറയാവൂ എന്നു് ഞാന്‍ പറഞ്ഞിട്ടില്ല. പിണറായി പറഞ്ഞതും അങ്ങനെയാണെന്നു് ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്കു് മനസ്സിലായതുപ്രകാരം മോബ് സൈക്കോളജിയുടെ വില്ലത്തരങ്ങളെ കുറിച്ചാണു് പിണറായി പറഞ്ഞതു്. അതു് ഒരു വെല്ലുവിളിയല്ല. നമ്മുടെ സമൂഹത്തിലെ (തെറ്റായ) നടപ്പുരീതിയാണതു്. വിശ്വാസികളുടെ അടുത്തു ചെന്നു് മതത്തെ ദുഷിച്ചാല്‍ അടികിട്ടും, ഒളിവുജീവിതം ഹെഡോണിസ്റ്റ് പ്ലെഷറിനു് വേണ്ടിയായിരുന്നു എന്നു് ഒതുക്കിപ്പറഞ്ഞാലും ഒളിവുജീവിതത്തെ വീരാരാധനയുടെ തലത്തില്‍ പ്രതിഷ്ഠിച്ചവര്‍ ചോദ്യം ചെയ്യും. (വീരാരാധന ഇടതുപക്ഷആശയമല്ലെങ്കിലും ഇടതുപരിസരത്തു് പ്രബലമാണു്.) അതു് സ്വാഭാവിക പ്രതികരണമാണു്. അതിന്റെ തെറ്റിനേക്കുറിച്ചോ ശരിയെക്കുറിച്ചോ അല്ല പിണറായി പറഞ്ഞതു്. അത്തരം ഒരു സാധ്യതയെ കുറിച്ചാണു്. പറഞ്ഞതു് സംഭാവ്യമാണെങ്കില് കൂടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലയില്‍ അതു് അങ്ങനെ പറയേണ്ടതില്ലായിരുന്നു എന്നാണു് എന്റെ അഭിപ്രായമായി ഞാന്‍ പോസ്റ്റില്‍ കുറിച്ചതു്. അക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രതയാകാമായിരുന്നു എന്നതാണു് എന്റെ നിലപാടു്.
സഖറിയ പറഞ്ഞ കാര്യത്തോടു് എതിര്പ്പുപ്രകടിപ്പിച്ചതു് നാട്ടുകാരല്ല, ഡിവൈഎഫ്ഐക്കാരും സിപിഎമ്മുകാരും തന്നെയാണു് എന്നു കാളിദാസന് പറയുന്നതിനെ അംഗീകരിക്കുന്ന മനസ്സാണു് എന്റേതു്. കാരണം, അതു് വേറെയാര്‍ക്കും നോവില്ല. അവര്‍ക്കു നൊന്തെങ്കില്‍ അതിനു കാരണം എന്തെന്തൊക്കെയാണു് എന്നു് ഞാന്‍ പോസ്റ്റിലും കമന്റിലുമായി പറയുവാന്‍ ശ്രമിച്ചിട്ടുണ്ടു്.
മഞ്ചേരിയിലെ കള്‍ച്ചറല്‍ പൊലീസിങ്ങിന്റെ പാപഭാരം മുഴുവനായും സഖറിയ ഡിവൈഎഫ്ഐക്കാരിലാണു് ചാരിയതു്. ഇതു് ശരിയല്ല. ഉണ്ണിത്താനായതുകൊണ്ടു് മാത്രം, ഡിവൈഎഫ്ഐ ആ പ്രശ്നത്തെ ഉപയോഗിക്കുകയായിരുന്നു. അവിടെ അവരെ ആദ്യം തടഞ്ഞുവച്ചതു് കോണ്‍ഗ്രസുകാരും ലീഗുകാരുമാണു്. സഖറിയ അതു് ബോധപൂര്‍വ്വം മറക്കുന്നു.
പൂര്‍വ്വസൂരികളുടെ ലൈംഗികജീവിതത്തെ കുറിച്ചു് ആരെങ്കിലും മോശമായി പറഞ്ഞാല്‍ അതു് വ്യക്തിഹത്യയായി എടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതു് ഡിവൈഎഫ്ഐക്കാരുടെ മാത്രം പ്രശ്നമല്ല. അത്തരം പ്രലപനങ്ങളെ മൈന്‍ഡ് ചെയ്യാതെ വിടുക എന്നതാണു് പലപ്പോഴും നല്ലവഴി. പക്ഷെ പറയുന്നയാള്‍ പ്രബലനാവുകയും, അയാളോടു് സ്നേഹപൂര്‍വ്വം വിയോജിക്കാന്‍ കഴിയുമായിരുന്ന ആളുകള്‍ ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുമ്പോഴാണു് ആള്‍ക്കുട്ടം പൊലീസിങ്ങിനിറങ്ങുന്നതു്. ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയം വേറെയാണു്. അവിടെ ഡിവൈഎഫ്ഐ എന്ന ഐഡന്റിറ്റിയെ മറികടന്നാണു് ആള്‍ക്കൂട്ടം നീതി നിശ്ചയിക്കുന്നതു്. അവിടെ വൈകാരികമായ ശരികളും രാഷ്ട്രീയമായ പരാജയങ്ങളും ഉണ്ടാവുന്നു. പയ്യന്നൂരില്‍ സംഭവിച്ചതു് അതാണു്. അക്കാര്യം പറയുന്നതു് ഡിവൈഎഫ്ഐയെ കുറ്റവിമുക്തരാക്കുക എന്ന ഉദ്ദേശ്യത്തിലല്ല. അവിടെ ഡിവൈഎഫ്ഐക്കാരുടെ ഭാഗത്തുനിന്നു് തെറ്റായ നടപടിയുണ്ടായി എന്നു് സംഘടന മനസ്സിലാക്കിയതിന്റെ പേരിലാണല്ലോ അതിനെ അവര്‍ അപലപിച്ചതു്. സഖറിയയ്ക്ക് നേരെ ഉണ്ടായതായി പറയപ്പെടുന്ന കയ്യേറ്റം ഡിവൈഎഫ്ഐയുടെ സംസ്ഥാനകമ്മിറ്റി ചേര്‍ന്നു് തീരുമാനമെടുത്ത ശേഷം നടപ്പാക്കിയതുമല്ല.
സ്ത്രീപുരുഷന്മാരുടെ കാമചോദനയെ ലൈംഗിക അരാജകത്വമെന്നു വിശേഷിപ്പിച്ചു് ശ്വാസംവിടുംമുമ്പേ, അതു് പഴയ കമ്മ്യൂണിസ്റ്റുകാരുടെ പുരോഗമന ചിന്താഗതിയായിരുന്നു എന്നു പറയുന്നതില്‍ കാളിദാസന് ഒരു ഏനക്കേടും കാണുന്നില്ലേ? പുരോഗമന ചിന്താഗതി എങ്ങനെയാണു് അരാജകത്വമാകുന്നതു്? മറിച്ചു് അരാജകത്വമെങ്ങനെയാണു് പുരോഗമന ചിന്താഗതിയാവുന്നതു്?
പയ്യന്നൂരെ സദസ്സ് പ്രൌഢമായിരുന്നു എന്നു കാളിദാസന് പറയുന്നു. അവരോടല്ലാതെ ചുമട്ടുകാരോടും(!) കള്ളക്കടത്തുകാരോടുമാണോ ലൈംഗികത ചര്‍ച്ച ചെയ്യേണ്ടതു് എന്നാണു ചോദ്യം. കമ്മ്യൂണിസ്റ്റുകാരനെന്നു സ്വയം പ്രഖ്യാപിക്കുന്ന കാളിദാസന് ചുമട്ടുകാരെയും കള്ളക്കടത്തുകാരെയും ഒരു വണ്ടിയില്‍ കെട്ടുന്ന ജാലവിദ്യ കാണുമ്പോള്‍ ഇഎം സജിം തട്ടത്തുമലയുടെ പോസ്റ്റില്‍ നടന്ന ചര്‍ച്ച ഓര്‍ത്തുപോകുന്നു. എന്റെ വാക്കുകളുടെ അര്‍ത്ഥവും അനര്‍ത്ഥവും തിരയുന്ന കാളിദാസനു് സ്വന്തം വാക്കുകളിലെ പൊരുത്തക്കേടുകളെ കുറിച്ച് ധാരണയില്ല. ഒളിവുജീവിതം ഏറെ കണ്ട പയ്യന്നൂരില്‍ അതു് സുഖജീവിതമായിരുന്നു എന്നുപറയുമ്പോള്‍ എന്തുകൊണ്ട് ചിലര്‍ക്കു് പ്രയാസം വരും എന്നു് നല്ല വൃത്തിയായി, ഒരു പക്ഷെ തികച്ചും പൈങ്കിളിയായി, ഞാന്‍ എന്റെ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ടു്. അതിവിടെ ആവര്‍ത്തിക്കുന്നില്ല.
സി പി എം കാരായ ചിലരല്ലാതെ മറ്റാരും സഖറിയയെ അധിക്ഷേപിച്ചില്ല എന്നതിന്റെ അര്‍ത്ഥം, കുറ്റം മൊത്തം സമൂഹത്ത്തിന്റെയല്ല എന്നു വരുന്നു. ഒരു വിഭാഗത്തിന്റേതാണെന്നു വരുന്നു. സെബിന് അത് കണ്ടില്ലെനു നടിച്ച് ആ പാപം മുഴുവന്‍ കേരളീയ സമൂഹത്തിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു.
either you have got it wrong or you will never be able to comprehend, what I am saying. you are master of the obvious. i like to discuss politics, not press notes.
സഖറിയ കമ്യൂണിസ്റ്റു നേതാക്കളെ അധിക്ഷേപിച്ചത് തെറ്റാണെങ്കില്‍ അതിനെതിരെ പ്രതിക്ഷേധിക്കുകയും സഖറിയക്ക് വന്ന പിശക് തിരുത്തിക്കുകയുമായിരുന്നു ഡി വൈ എഫ് ഐയും സി പി എമ്മും ചെയ്യേണ്ടി ഇരുന്നത്.
i agree. (പ്രതിക്ഷേധം എന്നല്ല, പ്രതിഷേധം എന്നാണു് എഴുതേണ്ടതു്.)
ഇടതുപക്ഷ പ്രസ്ഥാനം പുരോഗമനചിന്തകളിലേക്കു് തിരികെവരട്ടെ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ സെബിന് കൊടുത്ത വ്യാഖ്യാനം ഇടതുപക്ഷമപ്പാടെ അധോഗമനചിന്തകളിലേക്കു് കൂപ്പൂകുത്തിയെന്നാണോ. എന്നാണ്.
വ്യാഖ്യാനം കൊടുക്കലല്ല, സംശയം ചോദിക്കലാണു്. ഒരു ചര്‍ച്ച ഉണ്ടാക്കുക എന്നതുമാത്രമാണു് ലക്ഷ്യം.
ഇടതുപക്ഷം സമൂഹത്തിന്റെ ഒരു ഭാഗമായി നിന്ന് ആര്‍ജ്ജിത സംസ്കരത്തിലൂടെ കിട്ടിയ തിരുശേഷിപ്പുകള്‍ ഉണ്ടെന്ന യാധാര്ത്ഥ്യം അംഗീകരിക്കുകയും മഞ്ചേരിയില്‍ ചെയ്ത പോലെ ഒഴുക്കിനനുസരിച്ച് നീന്തുകയും ചെയ്താല്‍ മതി എന്നു പറയുന്നത് അറുപിന്തിരിപ്പനും പ്രതിലോമപരവുമായ ഒരു നിലപാടാണെന്ന് എനിക്കു തോന്നുന്നു.
ഞാന്‍ പറഞ്ഞ ഒരു കാര്യവും പറയാത്ത ഒരു കാര്യവും ചേര്ത്തുവച്ചിട്ടു് അതു് എന്റെ അഭിപ്രായമായി അവതരിപ്പിക്കരുതു്. ചില യാഥാര്‍ത്ഥ്യങ്ങളോടു് കണ്ണടച്ചു് ഇരുട്ടാക്കിയിട്ടു കാര്യമില്ല എന്നു പറയുന്നതു് അവയെ നെഞ്ചേറ്റണം എന്ന അര്‍ത്ഥത്തിലല്ല. അവ ഇല്ല എന്നു നിഷേധിക്കരുതു്. പകരം ഉണ്ടെന്നു മനസ്സിലാക്കുകയും പ്രതിരോധിക്കുകയും വേണം.
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്നു പറയുന്ന സെബിനും, അതു പോലെയുള്ള സ്ത്രീ തന്നെയായ സ്വന്തം ഭാര്യക്ക് ആ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുകയും ഇല്ല.
എന്നു് കാളിദാസനങ്ങു് തീരുമാനിച്ചാല്‍ മതിയോ? എന്റെ വിവിധ വിഷയങ്ങളിലുള്ള നിലപാടുകള്‍ വിശദീകരിക്കുന്ന മിയ ഉട്ടോപ്യ അഥവ എന്റെ പക്ഷം എന്ന പോസ്റ്റില്‍ രതിയെ കുറിച്ചുള്ള കാഴ്ചപ്പാടു് ഒന്നു വായിച്ചുനോക്കാന്‍ അപേക്ഷ.
മലയാളികളുടെ പൊതുപ്രകൃതം എന്നു പറഞ്ഞു് ഞാന്‍ എഴുതിയ കാര്യങ്ങള്‍ objective അല്ല. അതു് വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളാണു്. അവയില്‍ പിഴവുകളുണ്ടാവാം. എന്റെ cognitive powerനു് അനുസൃതമായേ എനിക്കു് എഴുതാനാവൂ. കാളിദാസന്റെ cognitive facultyയുടെ അത്ര വലിപ്പം അതിനു് കാണണമെന്നില്ല; മറിച്ചും.
കരിമീന്‍ പറഞ്ഞതുപോലൊരു സംഭവം നടന്നിട്ടില്ല എന്നാണോര്‍മ്മ. പക്ഷെ, രാഷ്ട്രീയ നേതാക്കളെ (വി.എസിനെ മാത്രമല്ല) അപമാനിക്കുന്ന രീതിയില്‍ ( ഇലകളും മറ്റും ധരിച്ചും, ദ്വയാര്‍ഥപ്രയോഗങ്ങള്‍ വായില്‍ തിരുകിയും) ഒരു പ്രത്യേക പ്രോഗ്രാമില്‍ തീര്‍ത്തും നിലവാരം കുറഞ്ഞ ഒരെണ്ണം വന്നപ്പോള്‍ ഡി.വൈ.എഫ്.ഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.കലാകാരന്മാര് ശ്രദ്ധിക്കണം എന്ന്. അതോടെ ആ തരം തറ പരിപാടികള്‍ നില്‍ക്കുകയും ചെയ്തു.
ഡി.വൈ.എഫ്.ഐ പറയുന്നതിനു മുന്‍പ് തന്നെ മിമിക്രി കലാകാരന്മാര്ക്കിടയില് ഈ തരത്തില്‍ നിലവാരം കുറയുന്നതിനെതിരെ എതിര്‍പ്പുണ്ടായിരുന്നു. തീര്‍ത്തും ഗൌരവത്തോടെ ഈ കലയെ കാണുന്നവരെ, മുകളില്‍പ്പറഞ്ഞ രീതിയില്‍ തറപ്പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ ഹൈജാക്ക് ചെയ്യുന്ന ഒരു സമ്പ്രദായത്തോടുള്ള എതിര്‍പ്പ്. കലാഭവനിലെ ചിലര്‍ നേരിട്ട് തന്നെ ഡി.വൈ.എഫ്.ഐയുടെ അഭിപ്രായത്തോട് യോജിച്ചത് വ്യക്തിപരമായി അറിയുകയും ചെയ്യാം.
ഡി.വൈ.എഫ്.ഐയുടെ എതിര്‍പ്പില്‍ പ്രത്യേകിച്ച് ആരും കലഹിച്ചില്ല എന്നതും ഓര്‍ക്കുക.
കിരിമീന്റെ അഭിപ്രായം തന്നെയാണെനിക്കും. ഡി വൈ എഫ് ഐ ചെയ്ത തെറ്റ് ഒരു മാപ്പു പറച്ചിലില്‍ അവസാനിക്കുമായിരുന്നു. അതിനു പകരം പിണറായി ചെയ്തത് അതിനെ ന്യായീകരിക്കുകയും സി പി എമ്മിനെ മതത്തിന്റെ തലത്തിലേക്ക് താഴ്ത്തുകയുമാണ്.
സഖറിയ പാവം മിമിക്രിക്കാരേപ്പോലെയല്ല. മിമിക്രിക്കാര് പേടിച്ചു മിണ്ടാതിരുന്നു. പക്ഷെ സഖറിയ മിണ്ടാതിരുന്നില്ല. പ്രതിക്ഷേധിച്ചു. അതു കൊണ്ട് വിവാദവുമായി.
ഇടിമുഴകം,
ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്തത് ഇടതുപക്ഷത്തിന്റെയോ വലതു പക്ഷത്തിന്റെയോ പ്രശ്നമല്ല. ആണെന്നു ഇടിമുഴക്കത്തിനു തോന്നുന്നത് വായിച്ചിട്ടു മനസിലാകാത്തതുകൊണ്ടായിരിക്കാം.
ഏതൊരാണിനും പെണ്ണിനും ഉണ്ടെന്നു സെബിന് പറഞ്ഞ അവകാശം ഉപയോഗിച്ചതിനു പോലീസിനേക്കൊണ്ട് കേസെടുപ്പിക്കുന്നത് അധിക്ഷേപിക്കുന്നായിട്ടേ എനിക്ക് തോന്നിയുള്ളു. ഡി വൈ എഫ് ഐക്കാരും പിഡി പി ക്കാരും കൂടി കെട്ടിപ്പിടിച്ചുമ്മ കൊടുക്കുകയായിരുന്നു എന്ന് ഇടിമുഴക്കത്തിനു കരുതാം.
കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും പെണ്ണുപിടിക്കുന്നതോ പിടിക്കാതിരിക്കുന്നതോ ഒക്കെ അവരുടെ കാര്യം. അതില്‍ നിന്നും ഞാന്‍ ഒന്നും വിവക്ഷിക്കാന്‍ പോയില്ല. ഉണിത്താന്‍ പെണ്ണു പിടിച്ചത് വിവക്ഷിച്ചതൊക്കെ പിണറായി വിജയനാണ്. അദ്ദേഹം വിവക്ഷിച്ചു പറഞ്ഞത് അവമതിപ്പുണ്ടാക്കുന്ന അനാശസ്യമാണെന്നാണ്. അത് തള്ളാനും കൊള്ളനും പറ്റാത്ത ഗതികേടിലാണു ഭക്തരൊക്കെ. അതുകൊണ്ടാണ്, അനാശാസ്യമാണെന്നു പറഞ്ഞ അതേ ശ്വാസത്തില്‍ തന്നെ ഉണ്ണിത്താനതു ചെയ്യാനുള്ള അവകാശമുണ്ടെന്നു പറഞ്ഞതും. അതേ ഗതികേടുകൊണ്ടാണ്, അതിന്റെ കുറ്റം സമൂഹത്തിന്റെ ആര്‍ജ്ജിത സംസ്കാരത്തില്‍ ചാര്‍ത്തിക്കൊടുത്തതും.
ചില സത്യങ്ങള്‍ വിളിച്ചു പറയാന്‍ കാളിദാസനൊരു മുഖം മൂടിയും ആവശ്യമില്ല. ഇഷ്ടമില്ലാത്തതു കേള്‍ക്കുമ്പോള്‍ പറഞ്ഞവരുടെ മുഖം മൂടി തപ്പുന്നത് കുറ്റബോധം കാരണവും.
നൌഷാദേ,
എന്തു സത്യമാണു നൌഷാദ് പറഞ്ഞതെന്നു ഞാന്‍ കണ്ടില്ല. ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.
പിന്നെ സെബിന് പറഞ്ഞതാണു സത്യമെന്ന് എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല. അതു കൊണ്ടാണ് അത് സത്യമല്ല എന്നു ഞാന്‍ വിശദീകരിച്ചതും.
കൊണ്ടു നടത്തി പ്രസംഗിപ്പിക്കാന്‍ സഖറിയ എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുട്ടിയൊന്നുമല്ല.
സെബിന്,
ആ ലിങ്കവിടെ പതിപ്പിച്ചതിന്റെ പിന്നിലെ സാങ്കേതിക വിദ്യ എനിക്കറിയില്ലായിരുന്നു. അതു കൊണ്ടാണു ഞാന്‍ തെറ്റിദ്ധരിക്കാനിട വന്നത്. അതെന്റെ തെറ്റ്.
പങ്കുവയ്ക്കുന്നതു് മഹാപാപമാണെന്ന തരത്തില്‍ ഞാനൊന്നും പറഞ്ഞില്ല. ബ്ളോഗില്‍ സെബിനൊന്നും പറഞ്ഞുകണ്ടില്ല. ബ്ളോഗില്‍ വന്ന കമന്റുകളെ വിമര്‍ശിച്ചുകൊണ്ടൊരു പോസ്റ്റിന്റെ ലിങ്കു കണ്ടു. അതാണു തെറ്റിദ്ധാരണ ഉണ്ടാക്കിയത്. അതില്‍ ക്ഷമ ചോദിക്കുന്നു.
അസഹിഷ്ണുതയായി എനിക്ക് തോന്നിയത് കമന്റിനു മറുപടി എഴുതാത്തതല്ല. അത് എഴുതുന്ന ആളുടെ ഇഷ്ടമല്ലേ. കാളിദാസന് എന്ന പേരുപയോഗിക്കുന്ന ആള്‍ക്കു് എന്നൊക്കെ എഴുതുന്നത് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതായിട്ടേ എനിക്ക് തോന്നിയുള്ളു. സെബിനിതു വരെ ഉപയോഗിക്കാത്ത ഒരു പ്രയോഗമാണത്. കാളിദാസന് എന്ന് ഉപയോഗിക്കുന്നതില്‍ എന്താണപകാത എന്ന് എനിക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതു വരെ കാണാതിരുന്ന ഗ്രൂപ്പ് വഴക്കിന്റെ മാനം ഇതിനു നല്‍കുന്നതും അസഹിഷ്ണുതയായേ എനിക്ക് മനസിലായുള്ളു.
സെബിന്,
മലയാളികളോടു് ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നു് പറഞ്ഞതിന്റെ അക്ഷരാര്ത്ഥമാണു് കാളിദാസന് എടുത്തതു്.
ഇത് സെബിന്റെ തെറ്റിദ്ധാരണയാണ്. സെബിന് ചര്‍ച്ച ചെയ്ത വിഷയം ഡി വൈ എഫ് ഐ സഖറിയയെ കയേറ്റം ചെയ്തതാണല്ലോ. ആ കയ്യേറ്റം നടന്നത് ഡി വൈ എഫ് ഐയുടെ കുറ്റമല്ല, മറിച്ച് സഖറിയ മലയാളികളോട് ലൈംഗികത ചര്‍ച്ച ചെയ്തു. അത് മലയാളിക്ക് മനസിലാവില്ല. അല്ലെങ്കില്‍ സഹിഷ്ണുതയോടെ കേള്‍ക്കാനുള്ള മനസ് മലയാളിക്കില്ല എന്നതു കൊണ്ടാണെന്നല്ലേ സെബിന് പറഞ്ഞു വച്ചത്.
ഇതു ഞാന്‍ എതിര്‍ത്തതിന്റെ കാരണം, സഖറിയ മലയാളികളോട് ലൈംഗികത ചര്‍ച്ച ചെയ്തിട്ടില്ല എന്ന യാധാര്ത്ഥ്യവും. ലൈംഗികതയേക്കുറിച്ച് പൊതുവായി ഒന്നും സഖറിയ പറഞ്ഞില്ല. ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത വിഷയമാണു സഖറിയ അവതരിപ്പിച്ചത്. സഖറിയ സെബിന് പറഞ്ഞ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം പൂര്‍ണ്ണമായും അംഗീകരിച്ചു കൊണ്ട്, ഡി വൈ എഫ് ഐയുടെ ഭാഗത്തുണ്ടായ പാളിച്ച ചൂണ്ടിക്കാണിക്കുകയാണു ചെയ്തത്. അതിനുപയോഗിച്ച സങ്കേതം പഴയ കാല കമ്യൂണിസ്റ്റുകാരുടെ ലൈംഗികതേക്കുറിച്ചുള്ള പുരോഗമന കാഴ്ചപ്പാടും. അവിടെ ഉപയോഗിച്ച വാക്കുകളും പ്രയോഗങ്ങളും മലയാളികള്ക്കിഷ്ടപ്പെടത്തതല്ല , ഡി വൈ എഫ് ഐ ക്കാര്ക്കിഷ്ടപ്പെടാത്തതാണ്. ലൈംഗികത ചര്‍ച്ച ചെയ്യുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല. സെബിന് ആദ്യം സൂചിപ്പിച്ചതു പോലെ ഡി വൈ എഫ് ഐ ഉണ്ണിത്താന്റെ വിഷയത്തില്‍ ഇടപെട്ടത് തികച്ചും വ്യക്തിപരമായ കാരണം കൊണ്ടാണ്. സി പി എം നേതാക്കളെ ഉണ്ണിത്താന് അധിക്ഷേപിച്ചു എന്ന ഒരേയൊരു കാരണമേ അതിന്റെ പിന്നിലുള്ളു. അതു പോലെ സഖറിയയെ കയ്യേറ്റം ചെയ്തതും കമ്യൂണിസ്റ്റുകാരെ അധിക്ഷേപിച്ചു എന്ന ഒരേയൊരു കാരണം കൊണ്ടുമാണ്.
ഇതിനെ രണ്ടിനെയും വിശദീകരിക്കാന്‍ സെബിന് മലയാളിയുടെ ലൈംഗികതയേക്കുറിച്ചുള്ള കാഴ്ച്ചപ്പാടാണുപയോഗിച്ചത്. അത് ശരിയല്ല എന്നു ഞാനും പറഞ്ഞു.
സെബിന്,
എനിക്കു് മനസ്സിലായതുപ്രകാരം മോബ് സൈക്കോളജിയുടെ വില്ലത്തരങ്ങളെ കുറിച്ചാണു് പിണറായി പറഞ്ഞതു്. അതു് ഒരു വെല്ലുവിളിയല്ല. നമ്മുടെ സമൂഹത്തിലെ (തെറ്റായ) നടപ്പുരീതിയാണതു്. വിശ്വാസികളുടെ അടുത്തു ചെന്നു് മതത്തെ ദുഷിച്ചാല്‍ അടികിട്ടും, ഒളിവുജീവിതം ഹെഡോണിസ്റ്റ് പ്ലെഷറിനു് വേണ്ടിയായിരുന്നു എന്നു് ഒതുക്കിപ്പറഞ്ഞാലും ഒളിവുജീവിതത്തെ വീരാരാധനയുടെ തലത്തില്‍ പ്രതിഷ്ഠിച്ചവര്‍ ചോദ്യം ചെയ്യും.
പിണറായി എന്തിനെയെങ്കിലും വെല്ലുവിളിച്ചു എന്നു ഞാന്‍ പറഞ്ഞില്ല. ഡി വൈ എഫ് ഐ ചെയ്തത് തെറ്റാണെന്നു സമ്മതിക്കുന്നതിനു പകരം അതിനെ ന്യായീകരിച്ചു എന്നേ പറഞ്ഞുള്ളു.
തെറ്റിനെ തെറ്റായി കാണാതെ മോബ് സൈക്കോളജിയുടെ വില്ലത്തരം എന്നൊക്കെ പറയുന്നത് വളരെ അപകടം പിടിച്ച സംഗതിയാണ്. അങ്ങനെയെങ്കില്‍ ബാബ്രി മസ്ജിദ് തകര്‍ത്തതും ഒരു മോബ് സൈക്കോളജിയാണെന്നു സമ്മതിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സമര കാലത്ത് മുസ്ലം ലീഗുകാര്‍ ഒരധ്യാപകനെ തല്ലിക്കൊന്നതു മോബ് സൈക്കോളജി ആയി കാണേണ്ടിവരും. പക്ഷെ പിണറായി വിജയന് അങ്ങനെ അല്ലല്ലോ കണ്ടത്.
നടപ്പു രീതിയാണിത് എന്നു സമാധാനിക്കുന്നതിനെയാണ് ന്യായീകരിക്കുന്നു എന്നു ഞാന്‍ പറഞ്ഞത്.
ഉണ്ണിത്താന്റെ വിഷയത്തിലും നാട്ടുകാരില്‍ അവമതിപ്പുണ്ടാക്കുന്നതിനെ എതിര്‍ക്കണം എന്ന നടപ്പുരീതി ഡി വൈ എഫ് ഐകാര്‍ പിന്തുടര്ന്നു. അത് അവരില്‍ നിന്നും പ്രതീക്ഷിച്ചിതല്ല എന്നാണു സഖറിയ പറഞ്ഞത്.
പല നടപ്പു രീതകളെയും ചോദ്യം ചെയ്ത് മാറ്റി മറിച്ചതാണു കമ്യൂണിസ്റ്റുപ്രസ്ഥാനം. അതാണവരുടെ ചരിത്രം. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ നടപ്പുരീതിക്കനുസരിച്ച് പോകുന്നു എന്നു പറയുനത് പുരോഗമന പരമല്ല. പിണറായി വിജയനേപ്പോലുള്ള ഉത്തരവാദപ്പെട്ട നേതാക്കള്‍ അത് പറയുമ്പോള്‍ അതിന് മറ്റൊരു മാനം കൈവരും. അതു വരാന്‍ പടില്ല എന്നാണു ഞാന്‍ പറഞ്ഞു വന്നത്.
ഒളിവു ജീവിതത്തെ വീരരാധനയുടെ തലത്തില്‍ കമ്യൂണിസ്റ്റുകാര്‍ പ്രഷ്ടിച്ചു എന്നൊക്കെ കേള്‍ക്കാന്‍ രസമുണ്ടെന്നു പറയാതെ വയ്യ. വീരാരാധന സി പി എമ്മില്‍ അനുവദിക്കില്ല എന്നു പറയുന്നയാള്‍ തന്നെ വീരാരാധനയേക്കുറിച്ച് ബോധവാനാകുന്നത് കാവ്യനീതിയല്ലേ സെബിന്?
ഇവിടെ സെബിന് ഒരു സത്യം കൂടെ സമ്മതിച്ചു. വീരാരാധന മനസില്‍ സൂക്ഷിച്ചവരുടെ ഒറ്റപ്പെട്ട ഒരു പ്രതികരണമായിരുന്നു സഖറിയ നേരിട്ടത്. അല്ലാതെ മലയാളികളോട് ലൈംഗികത പറഞ്ഞു എന്ന തെറ്റ് ചെയ്തതല്ല.
മഞ്ചേരിയിലെ കള്‍ച്ചറല്‍ പൊലീസിങ്ങിന്റെ പാപഭാരം മുഴുവനായും സഖറിയ ഡിവൈഎഫ്ഐക്കാരിലാണു് ചാരിയതു്. ഇതു് ശരിയല്ല. ഉണ്ണിത്താനായതുകൊണ്ടു് മാത്രം, ഡിവൈഎഫ്ഐ ആ പ്രശ്നത്തെ ഉപയോഗിക്കുകയായിരുന്നു. അവിടെ അവരെ ആദ്യം തടഞ്ഞുവച്ചതു് കോണ്‍ഗ്രസുകാരും ലീഗുകാരുമാണു്. സഖറിയ അതു് ബോധപൂര്‍വ്വം മറക്കുന്നു.
കോണ്‍ഗ്രസിനും ലീഗിനും ഈ വിഷയത്തില്‍ ഇടതു പക്ഷത്തിന്റേതു പോലുള്ള പുരോഗമന കാഴ്ചപ്പാടൊന്നും ഇല്ല. അവര്‍ വീടു വളഞ്ഞതും ബഹളമുണ്ടാക്കിയതും അതു കൊണ്ട് ആരിലും അത്ഭുതമുണ്ടാക്കില്ല. അതു കൊണ്ട് സഖറിയ അത് പരാമര്‍ശിച്ചില്ല എന്നു പറയുന്നതില്‍ വലിയ യുക്തിയില്ല.
ഇടതു പക്ഷക്കാര്‍ അവിടെ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അതിന്റെ അവസാനം? ഉണ്ണിത്താനെയും ജയലക്ഷ്മിയേയും അവരുടെ പാട്ടിനു വിടുമായിരുന്നു. അല്ലെങ്കില്‍ ആ വീടിനു പുറത്തിരുന്നു സംരക്ഷണം നല്കിയേനെ. ഇതൊരു വിവാദമായതും കേസായതും പോലീസു വന്നതുമെല്ലാം ഇടതുപക്ഷം ഇടപെട്ടതു കൊണ്ടല്ലേ?
ഇടതുപക്ഷത്തു നിന്നും പ്രതീക്ഷിക്കാത്ത ഒരു സംഗതി നടന്നു എന്നാണു സഖറിയ വിമര്‍ശിച്ചതിന്റെ ആകെത്തുക. അപ്പോള്‍ കോണ്‍ഗ്രസിനേയും ലീഗിനേയും വിമര്‍ശിച്ചില്ല എന്നു പറയുന്നതില്‍ എന്തു കാര്യം സെബിന്?
സെബിന് ഇത് മലയാളിയുടെ നടപ്പുരീതിയാണെന്നു പറഞ്ഞപോലെ ഏതെങ്കിലും നടപ്പു രീതിയേക്കുറിച്ചല്ല സഖറിയ പരാമര്‍ശിച്ചത്. യുക്തിക്കു നിരക്കാത്ത ഏതു നടപ്പു രീതിക്കും അതീതരാകേണ്ടതെന്ന് സഖറിയയും പുരോഗന ചിന്താഗതിയുള്ളവരും ആഗ്രഹിക്കുന ഒരു പറ്റം ആളുകളുടെ പ്രവര്‍ത്തി ആണു സഖറിയ വിമര്‍ശിച്ചത്.
കുറച്ചു കൂടെ തെളിച്ചു പറഞ്ഞാല്‍ മഞ്ചേരിയില്‍ ഡി വൈ എഫ് ഐ ക്കാരുടെ മാത്രം പ്രവര്‍ത്തിയെ ആണു സഖറിയ വിമര്‍ശിച്ചത്. ഉണ്ണിത്താന് സംഭവത്തില്‍ അവിടെ കൂടിയ എല്ലാ ആളുകളുടെയും നടപടി അല്ല സഖറിയ വിമര്‍ശിച്ചത്. മലയാളിയുടെ പോലീസിംഗിനെ അല്ല അദ്ദേഹം ലക്ഷ്യമാക്കിയതെന്ന്. ഡി വൈ എഫ് ഐ എന്ന പുരോഗമന സംഘടനയുടെ നടപടി തെരഞ്ഞു പിടിച്ചു തന്നെയാണദ്ദേഹം അത് പറഞ്ഞത്. തെരഞ്ഞു പിടിക്കാനുള്ള കാരണം അദ്ദേഹം അവരില്‍ നിന്നും ആ നടപടി പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ പശ്ചാത്തലമൊരുക്കാനായിട്ടാണ് ഒളിവു ജീവിതത്തിന്റെ കഥ പറഞ്ഞതും.
പക്ഷെ പറയുന്നയാള്‍ പ്രബലനാവുകയും, അയാളോടു് സ്നേഹപൂര്‍വ്വം വിയോജിക്കാന്‍ കഴിയുമായിരുന്ന ആളുകള്‍ ഒന്നും മിണ്ടാതിരിക്കുകയും ചെയ്യുമ്പോഴാണു് ആള്‍ക്കുട്ടം പൊലീസിങ്ങിനിറങ്ങുന്നതു്. ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയം വേറെയാണു്. അവിടെ ഡിവൈഎഫ്ഐ എന്ന ഐഡന്റിറ്റിയെ മറികടന്നാണു് ആള്‍ക്കൂട്ടം നീതി നിശ്ചയിക്കുന്നതു്.
അപ്പോള്‍ ഡി വൈ എഫ് ഐ എന്നത് മറ്റൊരു ആള്‍ക്കൂട്ടം മാത്രമാണോ?
സെബിന്റെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. വീണ്ടും സെബിന്റെ നിലപാട് അപകടകരമാകുന്നു.
ആള്‍ക്കൂട്ടം എന്ന വാക്കു തന്നെ ശുദ്ധ അസംബന്ധമാണ്.
പയ്യന്നൂരില്‍ ഒരു ആള്‍ക്കൂട്ടവും ഉണ്ടായിരുന്നില്ല. സഖറിയയുടെ പ്രസംഗം കേട്ടത് ചെറിയ ഒരു സദസായിരുന്നു.ആ സദസിലെ ആരും അദ്ദേഹം പ്രസംഗിച്ചപ്പോള്‍ എതിരഭിപ്രായം പ്രകടിപ്പിച്ചില്ല. പ്രസംഗം കഴിഞ്ഞപ്പോള്‍ ഒരാള്‍ മാത്രം സഖറിയയെ പ്രതിക്ഷേധം അറിയിച്ചു. സഖറിയ പോകാനായി കാറിനടുത്തേക്ക് പോയപ്പോഴാണു പ്രശ്നമുണ്ടാക്കിയത്. അതും വിരലിലെണ്ണാവുന്നവര്‍ മാത്രവും.
സ്നേഹപൂര്‍വ്വം വിയോജിക്കാന്‍ കഴിയുമായിരുന്ന എന്നാക്ഷേപിക്കുന്നവര്‍ സെബിന് കാണുന്ന പോലെയോ കുറച്ച് ഡി വൈ എഫ് ഐക്കാര്‍ കാണുന്ന പോലെയോ ഇതിനെ കണ്ടിട്ടുണ്ടാകില്ല.
എം എന്‍ വിജയനും അദ്ദേഹത്തിന്റെ പക്ഷത്തുണ്ടായിരുന്നവര്ക്കും പഴയകാല കമ്യൂണിസ്റ്റുകാരോട് എന്തെങ്കിലും എതിര്പ്പുണ്ടായുരിന്നു എന്ന് കേട്ടിട്ടില്ല. അവര്ക്കെതിര്പ്പുണ്ടായിരുന്നത് പിണറായി വിജയനേപ്പോലുള്ള പുതിയ കമ്യൂണിസ്റ്റുകാരോടായിരുന്നു എന്നതല്ലേ സത്യം? പഴയ കമ്യൂണിസ്റ്റുകാരെ സഖറിയ അധിക്ഷേപിച്ചു എന്ന് അവര്‍ക്ക് തോന്നിക്കാണില്ല.
ആള്‍ക്കൂട്ട രാഷ്ട്രീയം എന്ന കച്ചിത്തുരുമ്പ് പയ്യന്നൂരില്‍ ഒട്ടും ചേരില്ല. ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത് മറ്റൊന്നാണ്. അവിടെ സന്നിഹിഹിതരായിരുന്ന ഡി വൈ എഫ് ഐക്കാര്‍ മറ്റാരുമായോ ബന്ധപ്പെട്ടതിനു ശേഷമാണു കയ്യേറ്റം നടത്തിയതെന്നാണ്.
ആള്‍ക്കൂട്ട രാഷ്ട്രീയമായിരുന്നെങ്കില്‍ പ്രസംഗിക്കുമ്പോള്‍ അല്ലെങ്കില്‍ പ്രസംഗം കഴിഞ്ഞ ഉടനെ തന്നെ പ്രതികരിക്കുമായിരുന്നു. ഇത് രണ്ടുമുണ്ടായില്ല. അതു കൊണ്ട് സെബിന്റെ ആള്‍ക്കൂട്ട രാഷ്ട്രീയമിവിടെ തികച്ചും അപ്രസക്തമാണെന്നു തെളിയുന്നു.
സ്ത്രീപുരുഷന്മാരുടെ കാമചോദനയെ ലൈംഗിക അരാജകത്വമെന്നു വിശേഷിപ്പിച്ചു് ശ്വാസംവിടുംമുമ്പേ, അതു് പഴയ കമ്മ്യൂണിസ്റ്റുകാരുടെ പുരോഗമന ചിന്താഗതിയായിരുന്നു എന്നു പറയുന്നതില്‍ കാളിദാസന് ഒരു ഏനക്കേടും കാണുന്നില്ലേ?
എന്റെ ഏനക്കേടവിടെ നില്ക്കട്ടേ. സെബിന് പറഞ്ഞ ഒരു വാചകമാണു ഇത്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തെ ഞാന്‍ ലൈംഗിക അരാജകത്വമെന്നു വിശേഷിപ്പിച്ചാല്‍ സെബിന് അതിനോടു യോജിക്കുമോ?
ലൈംഗിക അരാജകത്വം എന്ന വാക്ക് ഉപയോഗിച്ചില്ല എന്നാണു സഖറിയ പറഞ്ഞത്. സഖറിയയുടെ പ്രസംഗം മുഴുവന്‍ കേട്ടവരും അതു പറഞ്ഞിട്ടില്ല. എന്തടിസ്ഥാനത്തിലാണു സെബിന് സഖറിയ ആ വാക്കുപയോഗിച്ചു എന്നു പറയുന്നത്?
സഖറിയയുടെ പ്രസംഗത്തിന്റെ റിപ്പോര്‍ട്ടുകളും അതിന്റെ വീഡിയോ ലിങ്കും കണ്ട എനിക്കു തോന്നിയത് കമ്യൂണിസ്റ്റുകാര്‍ക്ക് ലൈംഗിക അരാജകത്വം ഉണ്ടെന്ന് ആദ്ദേഹം പറഞ്ഞു എന്നല്ല. സെബിന് പറഞ്ഞ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം അവര്‍ ഉപയോഗിച്ചിരുന്നു, അതിനെ പാര്‍ട്ടി എതിര്‍ത്തിരുന്നില്ല എന്നാണ്. അത് കമ്യൂണിസ്റ്റുകാരുടെ പുരോഗമന ചിന്താഗതി തന്നെയായിരുന്നു എന്നാണു ഞാന്‍ കരുതുന്നത്.
കമ്മ്യൂണിസ്റ്റുകാരനെന്നു സ്വയം പ്രഖ്യാപിക്കുന്ന കാളിദാസന് ചുമട്ടുകാരെയും കള്ളക്കടത്തുകാരെയും ഒരു വണ്ടിയില്‍ കെട്ടുന്ന ജാലവിദ്യ കാണുമ്പോള്‍
അത് ഇങ്ങനെയും മനസിലാക്കാം എന്നു പറഞ്ഞു തന്നതിനു നന്ദി. വൈദികരോടും കന്യാസ്ത്രീകളോടുമല്ല എന്നു പറഞ്ഞിരുന്നെങ്കില്‍ സെബിനു തൃപ്തി ആകുമായിരുന്നോ?
സഖറിയ ചെയ്ത തെറ്റ് എന്ന് സെബിന് വിളിച്ചു പറഞ്ഞത്, അര്‍ഹിക്കാത്തവരോട് ലൈംഗികത ചര്‍ച്ച ചെയ്തു, എന്നായിരുന്നു. അതു മറക്കല്ലേ. അര്‍ഹിക്കുന്നവരോടു തന്നെയാണു സഖറിയ സംസാരിച്ചതെന്നു പറയാന്‍ വേണ്ടി മാത്രമാണു ഞാന്‍ അപ്പോള്‍ തോന്നിയ രണ്ട് വാക്കുപയോഗിച്ചത്. അതിന്റെ അര്‍ത്ഥം അവരെ ഒരേ വണ്ടിയില്‍ കെട്ടി എന്നല്ല.
നോക്കിനില്ക്കുന്നതിനു കൂലി മേടിക്കുന്ന ചുമട്ടുകാരേക്കാള് ഭേദം കള്ളക്കടത്തുകാര്‍ തന്നെയാണ്. ഇതിനു കള്ളക്കടത്തുകാരെ വെള്ള പൂശുന്നു എന്ന മുട്ടായുക്തിയും കൊണ്ടു വരല്ലെ.
വിരുദ്ധോക്തി എല്ലാവരും മനസിലാക്കുന്നതില്‍ അപാകതയൊന്നും ഇല്ല.
ഇഎം സജിം തട്ടത്തുമലയുടെ പോസ്റ്റില്‍ നടന്ന ചര്‍ച്ച ഓര്‍ത്തുപോകുന്നു. എന്റെ വാക്കുകളുടെ അര്‍ത്ഥവും അനര്‍ത്ഥവും തിരയുന്ന കാളിദാസനു് സ്വന്തം വാക്കുകളിലെ പൊരുത്തക്കേടുകളെ കുറിച്ച് ധാരണയില്ല
തട്ടത്തുമലയുടെ പോസ്റ്റൊക്കെ വായിച്ചിരുന്നു അല്ലേ. സെബിന്റെ അഭിപ്രായം സ്വീകരിക്കാന്‍ അര്ഹതയില്ലാത്തതുകൊണ്ടായിരിക്കുമോ അവിടെ ഒന്നും എഴുതാതിരുന്നതും.
തട്ടത്തുമലക്ക് സി പി എമ്മിന്റെ മത വിശ്വാസത്തേക്കുറിച്ച് ഒരു ചുക്കുമറിയില്ല. ഈ വിഷയത്തിലുള്ള സി പി എമിന്റെ നയം എന്താണെന്നു ചോദിക്കുമ്പോഴെല്ലാം മദനി പരിശുദ്ധനാണ്. മദനി പരിശുദ്ധയാണ്. മദനിയുടെ പിന്നാലെ ലക്ഷങ്ങളുണ്ട് എനൊക്കെ പറയാനേ അദ്ദേഹത്തിനാകുന്നുള്ളു.
കുറേ സി പി എം കാര്‍ മത വിശ്വസികളായതുകൊണ്ട് സി പി എം മത വിശ്വാസം അനുവദിക്കുന്നു എന്നാണദ്ദേഹത്തിന്റെ നിഗമനം. സെബിനും അത് വിശ്വസിക്കുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.
ഞാന്‍ സെബിന്റെ ചില വാക്കുകളുടെ അനര്‍ത്ഥം തിരഞ്ഞു. സെബിന് എഴുതിയ രണ്ടു കാര്യങ്ങളോടേ ഞാന്‍ അവിടെയും ഇവിടെയും വിയോജിച്ചുള്ളു അത് അര്‍ത്ഥ ശങ്കക്കിടയില്ലാതെ പറഞ്ഞിട്ടുമുണ്ട്. ഉണ്ണിത്താനെതിരെ കേസെടുപ്പിച്ചതും സഖറിയയെ കയ്യേറ്റം ചെയ്തതും തികച്ചും വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ്. അത് മലയാളികളുടെ പൊതു സ്വഭാവത്തിന്റെ ഭാഗമായിട്ട് വിവരമുള്ളവര്‍ കരുതില്ല. ഞാന്‍ അതേ പറഞ്ഞുള്ളു. അത് മലയാളികളുടെ മൊത്തം കുറ്റമാണെന്നു പറയുന്നത് അനര്ത്ഥമായിട്ടേ മലയാളിയായ ഞാന്‍ കരുതൂ.
മലയാളിയായ സെബിന് നാട്ടില്‍ വ്യഭിചാരം നടക്കുന്ന വീടുകളിലൊളിഞ്ഞു നോക്കാറും അവരെ പോലീസിനേക്കൊണ്ട് പിടിപ്പിക്കാറുമുണ്ടോ? സെബിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അവരുടെ കുടുംബാംഗങ്ങളോ അത് ചെയ്യാറുണ്ടോ. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മാത്രമേ അത് മലയാളികളുടെ പൊതു സ്വഭാവമായി ഞാന്‍ കരുതൂ.
കാളിദാസന്റെ വാക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ കാളിദാസന് എപ്പോഴും തയ്യാറാണ്. തട്ടത്തുമലയുടെ പോസ്റ്റാണല്ലോ ഇവിടെ സെബിന് പരാമര്‍ശിച്ചത്. അവിടെ എന്റെ വാക്കുകളിലെന്തു പൊരുത്തക്കേടാണു സെബിന് കണ്ടതെന്നു പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ ഞാന്‍ അത് തിരുത്തുന്നതാണ്.
ഒളിവുജീവിതം ഏറെ കണ്ട പയ്യന്നൂരില്‍ അതു് സുഖജീവിതമായിരുന്നു എന്നുപറയുമ്പോള്‍ എന്തുകൊണ്ട് ചിലര്‍ക്കു് പ്രയാസം വരും എന്നു് നല്ല വൃത്തിയായി, ഒരു പക്ഷെ തികച്ചും പൈങ്കിളിയായി, ഞാന്‍ എന്റെ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ടു്. അതിവിടെ ആവര്‍ത്തിക്കുന്നില്ല.
പയ്യന്നൂരില്‍ മാത്രമല്ല സഖാക്കള്‍ ഒളിവുജീവിതം നയിച്ചിട്ടുള്ളത്. കേരളത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിനു സഖാക്കള്‍ അത് ചെയ്തിട്ടുണ്ട്. വി എസ് ഒളിവു ജീവിതം നയിച്ചിട്ടുണ്ട്. വി എസിനെ വളരെയേറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണു ഞാന്‍ എന്ന് സെബിനെ ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. അദ്ദേഹവും സഖറിയ പറഞ്ഞത് കേട്ടു. പക്ഷെ പ്രതികരിച്ചത് നാലഞ്ച് ഡി വൈ എഫ് ഐക്കാര്‍ പ്രതികരിച്ചപോലെയല്ല. സഖറിയ പറഞ്ഞതിനോട് യോജിക്കുന്നില്ല, പക്ഷെ കയ്യേറ്റം ചെയ്തത് ശരിയായില്ല എന്നാണദ്ദേഹം പറഞ്ഞത്. അതു തന്നെയാണു ബഹുഭൂരിപക്ഷം സഖാക്കളും പറഞ്ഞത്. പിണറായി വിജയനല്ലാതെ മറ്റൊരു മുതിര്‍ന്ന നേതാവും അതിനെ ന്യായീകരിച്ചില്ല.
പ്രയാസം തോന്നുന്ന വിഷയം പറയുന്നവരെ കയ്യേറ്റം ചെയ്യുന്നത് ഏത് പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണമാണെന്നു സെബിനറിയാമോ?
ഒളിജീവിതം സുഖകരമായിരുന്നു എന്ന് സഖറിയ പറഞ്ഞില്ല. സുഖ ജീവിതമെന്നു പറഞ്ഞാല്‍ സെബിന് മനസിലാക്കുന്നത് ലൈംഗിക സുഖം എന്നു മാത്രമായിരിക്കാം. ഒളി ജീവിതകാലത്തു സഖാക്കള്‍ക്ക് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നേ സഖറിയ പറഞ്ഞുള്ളു. പയ്യന്നൂരിലെ സഖാക്കള്‍ക്ക് ആ സ്വാതന്ത്ര്യമില്ലായിരുന്നു എന്ന് ഇതു വരെ പറഞ്ഞു കേട്ടിട്ടില്ല. അതല്ല അവര്‍ക്കൊക്കെ പാര്‍ട്ടി ഓരോ ചാരിത്ര്യപ്പൂട്ട് ഇട്ടിരുന്നോ എന്നും പറഞ്ഞു കേട്ടിട്ടില്ല.
ഒളി ജീവിതം സുഖ ജീവിതമായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കയേറ്റം ചെയ്യുകയല്ല ചെയ്യേണ്ടത്. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിച്ച് അവരുടെ തെറ്റിദ്ധാരണ തിരുത്തുകയാണു ചെയ്യേണ്ടത്.
സെബിന് പൈങ്കിളിയായി പറഞ്ഞ കാര്യങ്ങളില്‍ ചിലത് ശരിയല്ല എന്നാണു ഞാന്‍ അവിടെയും ഇവിടെയും പറഞ്ഞത്
either you have got it wrong or you will never be able to comprehend, what I am saying. you are master of the obvious. i like to discuss politics, not press notes
I can understand obvious things very easily. You cannot . You try to distort the obvious thing into some imaginary , unrealistic and illogical one. That is why a personal issue is being interpreted as a social issue and hallmark of an entire population.
Nobody outside CPM ridiculed Sakhariya. Those opposed his views did that in a very gentlemanly way.
I got it the right way and I understood what I got. This is a very straight forward issue. You want to impart a political color to it. That is why the issue of Unnithan and Sakhariya became politics. What you are saying is politics, third rate politics. Sakhariya is not a politician. So any issue concerned with him should not be addressed politically. Pinarayi played even cheaper politics. And he did the grave mistake of comparing CPM with religions. And some D Y F I fellows as well faced it as a political issue. They used words similar to while criticizing Umman Chandy or M M Hassan. They did a wrong thing and you are trying to make it right.
i agree. (പ്രതിക്ഷേധം എന്നല്ല, പ്രതിഷേധം എന്നാണു് എഴുതേണ്ടതു്.)
തെറ്റു ചൂണ്ടിക്കാണിച്ചതിനും തിരുത്തിയതിനും ഒരായിരം നന്ദി.
ഹൊ!
വിവാദങ്ങൾ തീരുന്നില്ലല്ലോ കാളിദാസാ!!!
ചർച്ച ചെയ്ത് സമയം കളയാതെ
വല്ലതും ഗൌരവമായി ചെയ്ത്കൂടെ!!
വ്യാഖ്യാനം കൊടുക്കലല്ല, സംശയം ചോദിക്കലാണു്. ഒരു ചര്‍ച്ച ഉണ്ടാക്കുക എന്നതുമാത്രമാണു് ലക്ഷ്യം.
ഇങ്ങനെയും സംശയം ചോദിക്കാമെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.
പക്ഷെ അവിടെ പിന്നീട് ചര്‍ച്ചയൊന്നും കണ്ടില്ല.
ചില യാഥാര്‍ത്ഥ്യങ്ങളോടു് കണ്ണടച്ചു് ഇരുട്ടാക്കിയിട്ടു കാര്യമില്ല എന്നു പറയുന്നതു് അവയെ നെഞ്ചേറ്റണം എന്ന അര്‍ത്ഥത്തിലല്ല. അവ ഇല്ല എന്നു നിഷേധിക്കരുതു്. പകരം ഉണ്ടെന്നു മനസ്സിലാക്കുകയും പ്രതിരോധിക്കുകയും വേണം.
അവയെ പ്രതിരോധിക്കുന്നതിനു പകരം ഡി വൈ എഫ് ഐ അതുപയോഗിച്ച് ഉണ്ണിത്താനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കുകയായിരുന്നു എന്നാണു സഖറിയ പറഞ്ഞത്. അതു തന്നെയാണു സെബിനും പറഞ്ഞത്. ആ ചെയ്തത് ഇടതുപക്ഷത്തിന്റെ പുരോഗമന ആശയങ്ങള്‍ക്ക് നിരക്കുന്നതല്ല എന്നും കൂടി സഖറിയ പറഞ്ഞു. പഴയകാല കമ്യൂണിസ്റ്റുകാര്‍ക്ക് ഇതുപോലെയുള്ള പിന്തിരിപ്പന് നിലപാടില്ലായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു. അത് തെറ്റാണെന്നു പറയുന്നതിലെ യുക്തി എനിക്ക് ഒട്ടും പിടി കിട്ടുന്നില്ല.
മലയാളികളുടെ പൊതുപ്രകൃതം എന്നു പറഞ്ഞു് ഞാന്‍ എഴുതിയ കാര്യങ്ങള്‍ objective അല്ല. അതു് വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളാണു്.
ഇത് മനസിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടല്ലോ. ഒരാള്‍ പറയുന്ന വ്യക്തിപരമായ അഭിപ്രായങ്ങളെ ഒരു സമൂഹവും പൊതു പ്രകൃതമായി സ്വീകരിക്കാറും അംഗീകരിക്കാറുമില്ല.
അത് സെബിന്റെ വ്യക്തിപരമായ നിരീക്ഷണങ്ങളായി തന്നെയാണു ഞാന്‍ എടുത്തത്. അത് പൊതു പ്രകൃതമയി ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല. മറ്റാരെങ്കിലും അത് ചെയ്യുമെന്നും തോന്നുന്നില്ല. ആ നിരീക്ഷണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നാണു ഞാന്‍ ഇവിടെ പറഞ്ഞതും. അതിനുള്ള കാരണങ്ങളും പറഞ്ഞു.
എന്റെ വിവിധ വിഷയങ്ങളിലുള്ള നിലപാടുകള്‍ വിശദീകരിക്കുന്ന മിയ ഉട്ടോപ്യ അഥവ എന്റെ പക്ഷം എന്ന പോസ്റ്റില്‍ രതിയെ കുറിച്ചുള്ള കാഴ്ചപ്പാടു് ഒന്നു വായിച്ചുനോക്കാന്‍ അപേക്ഷ.
ഞാന്‍ അത് വായിച്ചു. അതിലെ പ്രസക്ത ഭാഗം ഇതാണ്.
ഭാര്യയോ ഭര്‍ത്താവോ സ്ഥിരം പങ്കാളിയോ അല്ലാത്ത ഒരു വ്യക്തിയോടു് വിവാഹിതനായ / വിവാഹിതയായ ഒരാള്‍ക്കു് കാമം തോന്നുന്നതില്‍ അസ്വാഭാവികത കാണുന്നില്ല എന്നും ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വച്ചു് ആകാശം ഇടിഞ്ഞുപോകില്ല എന്നുമുള്ള നിലപാടാണു് എനിക്കുള്ളതു്. എനിക്കുള്ള സ്വാതന്ത്ര്യം പങ്കാളിക്കുമുണ്ടു്.
ഇതെനിക്ക് മനസിലായി. കാമം തോന്നിയാലോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലോ ആകാശം ഇടിഞ്ഞു വീഴില്ല.പക്ഷെ ഭാര്യയും ഭര്‍ത്താവും എങ്ങനെ പ്രതികരിക്കും എന്നതാണു പ്രശ്നം.
എന്റെ ചോദ്യം ഇതാണ്. ഭാര്യ സ്ഥിരമായി ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാല്‍ അവരെ ഒരു ബുദ്ധിമുട്ടും കൂടാതെ ഭാര്യയായി തുടര്‍ന്നും കരുതാനുള്ള മഹാമനസ്കത സെബിന് കാണിക്കുമോ?
@സെബിന് ഭാര്യയോ ഭര്‍ത്താവോ സ്ഥിരം പങ്കാളിയോ അല്ലാത്ത ഒരു വ്യക്തിയോടു് വിവാഹിതനായ / വിവാഹിതയായ ഒരാള്‍ക്കു് കാമം തോന്നുന്നതില്‍ അസ്വാഭാവികത കാണുന്നില്ല എന്നും ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വച്ചു് ആകാശം ഇടിഞ്ഞുപോകില്ല എന്നുമുള്ള നിലപാടാണു് എനിക്കുള്ളതു്. എനിക്കുള്ള സ്വാതന്ത്ര്യം പങ്കാളിക്കുമുണ്ടു്.
പകുതി ഭാഗം സത്യം . പക്ഷെ സ്വന്തം ജീവിതത്തില്‍ പോലും ചിന്തിക്കുവാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് ഇദേഹം വലിയ തത്വ ചിന്ത പറയുന്നത് .ആരാന്റെ കൊച്ചിനെ സ്വീകരിക്കാനുള്ള സന്മനസ്സു ' ഭയങ്കരം ' തൊലിക്കട്ടി അപാരം .സമ്മതിച്ചിരിക്കുന്നു .
@kaalidaasan
എന്തു സത്യമാണു നൌഷാദ് പറഞ്ഞതെന്നു ഞാന്‍ കണ്ടില്ല. ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.
kaalidaasan താങ്കളുടെ അഭിപ്രായത്തോടാണ് ഞാന്‍ യോജിക്കുന്നത്
മറുപടി പറഞ്ച്ചത് 'ഇടി മുഴക്കാതോടാണ്' .
നൌഷാദ്,
അറ്റവും മുറിയും വായിച്ചു് കമന്റ് ചെയ്യുന്നതിനു് മുമ്പു് അതു് മുഴുവനായും വായിക്കൂ. ലിങ്ക് നേരത്തെ ഒരു കമന്റില്‍ നല്കിയിട്ടുണ്ടു്. തന്നെയുമല്ല, അതേക്കുറിച്ചു് ചര്‍ച്ച വേണമെങ്കില്‍ അവിടെയാകാം, ഇവിടെയല്ല.
പിന്നെ ഈ ആരാന്റെ കൊച്ചിനെ ചുമക്കുക എന്ന പ്രയോഗമൊക്കെ വളരെ തരംതാണതായിപ്പോയി. കുട്ടികളുടെ വില അറിയണമെങ്കില്‍ കുട്ടികളില്ലാത്ത ദമ്പതിമാരോടു് ചോദിക്കണം. അവര്‍ക്കു് കിട്ടുന്നതു് ആരുടെ കുട്ടിയായാലും അവര്‍ പൊന്നുപോലെ വളര്‍ത്തും.
കാളിദാസന്,
എന്റെ ചോദ്യം ഇതാണ്. ഭാര്യ സ്ഥിരമായി ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാല്‍ അവരെ ഒരു ബുദ്ധിമുട്ടും കൂടാതെ ഭാര്യയായി തുടര്‍ന്നും കരുതാനുള്ള മഹാമനസ്കത സെബിന് കാണിക്കുമോ?
Its basically a hypothetical question. I will not interfere in her freedom to do so. After all, it is her body and her mind. I cannot and should not grab control over it. If at some point of time, she feels least comfortable with me, and find solace in flirting relationships only, i will let her go, her way. It might be because, I am not caring enough, or because of utter boredom. In that case, I will find my own path which would be different from the joint path. But a slight slip, or even a few, i will never care.
ഇതിനെയാണ് പഴമക്കാര്‍ ആല് കിളിര്‍ക്കുന്ന പഴംചോല്ലുമായി സ്വീകരിക്കാരുള്ളത്. താങ്കളുടെ നിലപാടിലൂടെ താങ്കള്‍ക്കു കിട്ടിയേക്കാവുന്ന കുട്ടിയെ ആണ് ഞാന്‍ ഉദ്ദേശിച്ചത് .കുട്ടികളില്ലെങ്കില്‍ താങ്കള്‍ ഈ വഴി സ്വീകരിക്കുമോ ?
എനിക്കുറപ്പുണ്ട് ഒരാണും ഈ പണിക്കു സമ്മതിക്കില്ല ....
"കുട്ടികളുടെ വില അറിയണമെങ്കില്‍ കുട്ടികളില്ലാത്ത ദമ്പതിമാരോടു് ചോദിക്കണം.
അവര്‍ക്കു് കിട്ടുന്നതു് ആരുടെ കുട്ടിയായാലും അവര്‍ പൊന്നുപോലെ വളര്‍ത്തും."
ഈ മറു പടി വായിച്ചപ്പോള്‍ തോന്നിയത് ഒരു പഴം ചൊല്ല് ആണ്
'അരിയെത്ര പയറഞ്ഞാഴി'
kaalidaasan താങ്കളുടെ അഭിപ്രായത്തോടാണ് ഞാന്‍ യോജിക്കുന്നത്
മറുപടി പറഞ്ച്ചത് 'ഇടി മുഴക്കാതോടാണ്' .
നൌഷാദ്,
ഞാന്‍ തെറ്റിദ്ധരിച്ചു.
രണ്ടുമുന്നു പേര് അഭിപ്രായം എഴുതുന്നതിനിടക്ക് ആയപ്പോള്‍ ആരോടാണു ചോദിച്ചതെന്ന് എനിക്ക് മനസിലാക്കാന്‍ പറ്റിയില്ല.
ക്ഷമിക്കുക.
Its basically a hypothetical question. I will not interfere in her freedom to do so. After all, it is her body and her mind. I cannot and should not grab control over it. If at some point of time, she feels least comfortable with me, and find solace in flirting relationships only, i will let her go, her way. It might be because, I am not caring enough, or because of utter boredom. In that case, I will find my own path which would be different from the joint path. But a slight slip, or even a few, i will never care.
I really pity you sebin. You used the word slip. Have you got any idea what that means?
It is not a hypothetical question. It is a really really real question. You are the person who stated that it is her freedom. Freedom is not hypothetical. It is a reality. Utilizing freedom is the hallmark of sensible humanity. If your wife utilizes the freedom, you call it a slip. Nobody with basic common sense will not call freedom a slip. I really thought that you are a mature person who write sensibly, not lip service. You used very high sounding words likeപ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം . But here you interpret that freedom as a slip.
If you really mean what you say, at least show the minimum decency of accepting it. I did not ask about flirting or feeling uncomfortable with you. Those are entirely different issues . I asked about utilizing the freedom which you are magnanimously giving your wife as a woman. Even if you do not allow her, any sensible woman will just go away if she feels uncomfortable with you.
Forget about flirting and feeling uncomfortable. You saidപ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം. Just because you have married her does she lose that freedom? I presume she does not. And she can utilize that. Will you remain as her husband if she utilizes that freedom to every human being, man and woman, she comes across, was my question. Please do not attach any clauses to that. It is straight forward.
When you act consciously, it is freedom. But if the action is not that conscious and is by an accident, or because of the circumstances, how can it be termed freedom? Its slip, and I mean it. Freedom is a learned choice. Slip is not.
When you act consciously, it is freedom. But if the action is not that conscious and is by an accident, or because of the circumstances, how can it be termed freedom? Its slip, and I mean it. Freedom is a learned choice. Slip is not.
I really wonder from where did you get the notion that freedom is a learned choice?
What I understand by freedom is something which is allowed by the authorities. Not the choice of anybody.
When you say പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം, it translates to the freedom you and the society allows your wife to have sex with anybody in a conscious and non accidental way. She utilizes that freedom consciously, fully knowing that you and the society allow her to do whatever she likes to do with another man or woman. The issue of slip does not come there at all. I did not mention whether she has sex accidently or unconsciously. Being your wife she is fully aware of your liberal views regarding human sexual relationships. Having known that she is utilizing it to have sex with any person of her choice regularly. I was talking about that issue.
Please be a little bit sensible. I asked about a situation where your sensible wife, fully knowing your liberal views regarding sex,is having that with a man or woman of her choice regularly. Will you be her husband fully knowing what she does regularly?
freedom is not limited to a person. If she has the right to exercise that freedom, i do have the right to walk out from that relationship. I am not a person seeking hedonist pleasure. Neither I have masochist tendencies.
freedom is not limited to a person. If she has the right to exercise that freedom, i do have the right to walk out from that relationship. I am not a person seeking hedonist pleasure. Neither I have masochist tendencies.
There you go.
There also you attach an If.
If it is freedom she has the right to exercise that freedom remaining as your wife. Otherwise it is not freedom. If she exercise the freedom which you were boasting using he high sounding words, പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ചു് ഇരിക്കാനോ നടക്കാനോ കിടക്കാനോ പെടുക്കാനോ ഉള്ള സ്വാതന്ത്ര്യം, you will definitely walk out of her life. That simply translates to, you cannot tolerate your wife exercising the freedom you preach for others.
That means such a freedom is the freedom of other women, not that of the woman in your life. Others call it double standard.
It is nothing to do with hedonist pleasure or masochist tendencies. It is simply the issue of common sense and practicing what one preaches. You have admitted that you cannot practice what you preach. That was the point I wanted to make.
I am speaking about individual freedom. I have freedom as well as you do. The same freedom translates to my wife also. There should not be any gender inequality is using it. How come, it becomes double speak?
I could explain a little more. If I choses sexual partner for mere pleasure, why not give that chance to my wife? If I go hunting for flesh and deny my wife, her desire, that would be double speak.
We are talking about two things buddy. Please try to differentiate it.
Oh, and Yeah, I should add this too:
Take the case of Unnithan. My stand is he have the freedom to be with the women he chose. That is his freedom. Nobody from the public have any business, nor any right, to interfere in it, as long as the dio are comfortable with it. It is the personal choices of those two individuals. But that does not mean that, Unnithan's wife do not possess her freedom to denounce such a hus. That is her freedom.
I could explain a little more. If I choses sexual partner for mere pleasure, why not give that chance to my wife? If I go hunting for flesh and deny my wife, her desire, that would be double speak.
You are talking stupidity here. Whether you chose anything, does not arise here at all. You boasted that every human being has the freedom to have sex with any other person as Unnithan did. When you proclaim such magnanimity, you should allow your wife, being a human being included above, using her freedom to have sex with any human being of her choice. If you walk out of her life or allow her to go away from your life because of that, it is not giving that freedom. But punishing for utilizing that freedom. That is the double speak.
If you did not get the point I will ask it again. If your wife uses her freedom regularly to have sex with anybody, will you remain as her husband allowing her freedom? If only you remain, there is any meaning in the high sounding words you do preach. Other wise it is just hollow.
Why not answer that direct question instead of beating around bush.
Post a Comment