Wednesday 18 November 2009

മുല്ലപ്പെരിയാര്‍



2006 ഫെബ്രുവരി 27 ന്, സുപ്രീം കോടതി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു വിധി പ്രസ്താവിച്ചു അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് താഴെ.

Verdict on Mullaperiyar

IT was a bitter pill that the Supreme Court prescribed for Kerala on February 27 by ordering it to allow Tamil Nadu to raise the maximum storage level of the 111-year-old Mullaperiyar dam from 136 feet to 142 feet. In effect, the court sanctioned the diversion of more water to Tamil Nadu from the Mullaperiyar, a river that originates and ends in Kerala, but had been, by a quirk of history, hogged by Tamil Nadu ever since its remarkable trans-basin diversion (through the construction of a masonry dam, a tunnel and a canal cut through the watershed) by the British rulers of India in 1895.




2009 നവംബര്‍ 9ന്, സുപ്രീം കോടതി മറ്റൊരു വിധി പ്രസ്താവിച്ചു. അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്, ചുവടെ

SC refers Mullaperiyar case to constitutional bench.

New Delhi: The Supreme Court has referred the Mullaperiyar case to a five-member constitutional bench and allowed Kerala government to go ahead with the construction of a new dam.

The Apex court made this order while hearing Tamil Nadu's petition against the dam safety law passed by the Kerala Government.

മുല്ലപ്പെരിയാറിന്റെ ഉയരം 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്താന്‍ അനുവദിച്ച സുപ്രീം കോടതിക്കു തന്നെ ഇതിന്റെ ഗൌരവം പിടി കിട്ടി.

മുല്ലപ്പെരിയാറിനേ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് തികച്ചും ആശങ്കാജനകമാണ്.

http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=99686

ജലനിരപ്പ് 135 അടിയായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചോര്‍ച്ച കൂടി. മൂന്നിടത്തു കൂടി പുതുതായി ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് മുല്ലപ്പെരിയാര്‍ സ്പെഷല്‍ സെല്‍ മേധാവി എം.കെ പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കണ്ടെത്തി.


പതിനെട്ടാം ബ്ളോക്കില്‍ രൂക്ഷമായ ചോര്‍ച്ചയുള്ളതായി സംഘം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. പത്തൊമ്പതാം ബ്ളോക്കില്‍ ഡാമിന്റെ മധ്യഭാഗത്തായി 120 അടിക്കു മുകളിലുള്ള ചോര്‍ച്ച ഗുരുതരമാണ്.


ജലനിരപ്പ് കൂടുന്നതിന് അനുസരിച്ച് അണക്കെട്ടിന്റെ സ്ഥിതി കൂടുതല്‍ മോശമാകുകയാണെന്ന് എം.കെ പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ പി.ലതിക, സുപ്രണ്ടിംഗ് എന്‍ജിനിയര്‍ രാധാമണി തുടങ്ങിയവരും സംഘത്തിലുണ്ടായിരു.


കേരളം കുറച്ച് ഭീതിയോടെയും കുറച്ച തമാശയോടെയും കാണുന്ന ഒരു വിഷയമാണ്. മുല്ലപ്പെരിയാര്‍.  അതിപ്പോള്‍ വലിയ ഒരു നിയമ പ്രശ്നത്തിലേക്കും നീണ്ട നിയമ യുദ്ധത്തിലേക്കും പോകുകയാണ്. ഇപ്പോള്‍ ഭരണഘടന ബഞ്ച് അതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ പോകുന്നു.

വര്‍ഷങ്ങളായി തമിഴ് നാടിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ്, കേന്ദ്ര സര്‍ക്കാരും, സുപ്രീം കോടതിയും മാറി മാറി വന്ന കേരള സര്‍ക്കാരുകളും സംരക്ഷിച്ചു കൊണ്ടിരുന്നത്.



 
ഈ വിഷയത്തില്‍ കേരള ജനതയുടെ സുരക്ഷയെ ഗൌരവത്തോടെ കണ്ട ഒരു രാഷ്ട്രീയ നേതാവേ ഉള്ളു. സഖാവ് വി എസ് അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ തളരാത്ത സമര വീര്യത്തിനു ഫലം കണ്ടു തുടങ്ങി. ഇതു വരെ  കേരളത്തിനെതിരെ മുഖം തിരിച്ചു നിന്ന, അല്ലെങ്കില്‍ മുഖ തിരിച്ചു നിര്‍ത്തപ്പെട്ട കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും ഇപ്പോള്‍ കേരളത്തിന്റെ ഉത്ഖണ്ഠകള്‍ പങ്കു വയ്ക്കാന്‍ ആരംഭിച്ചു. അതിന്റെ ലക്ഷണമാണ്, അടുത്തിടെ സുപ്രീം കോടതി ഈ വിഷയം ഭരണഘടന ബഞ്ചിന്റെ തീരുമാനത്തിനു വിട്ടത്. പക്ഷെ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ മിക്കതും വി എസിന്റെ പങ്ക് തമസ്കരിച്ചു. ചിലരൊക്കെ കേരളത്തിനു വേണ്ടി ഒരു വക്കീല്‍ ഹജരാകാത്തതിനാണു പ്രാധാന്യം നല്‍കിയതും. വി എസ് എന്ന വ്യക്തിയുടെ നിശ്ചയ ധാര്‍ഡ്ഡ്യം മാത്രമാണ്, കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചത്.
 
മുല്ലപ്പെരിയാര്‍ അണക്കെട്ട് 1886 ല്‍ നിര്‍മ്മിച്ചതാണ്. മഡ്രാസ് പ്രസിഡന്‍സി ഭരിച്ചിരുന്ന ബ്രിട്ടീഷ്കാര്‍ തിരുവിതാം കൂര്‍ മഹാരാജാവിനെ ഭീഷണിയിലൂടെ നിര്‍ബന്ധിച്ച് 999 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്താണീ അണക്കെട്ട് നിര്‍മ്മിച്ചത്. 1864 ലാണ്, ഈ അണക്കെട്ടിന്റെ രൂപരേഖ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളിനു സമര്‍പ്പിച്ചത്. തിരുവിതാംകൂറിന്റെ താല്‍പ്പര്യത്തിനു ഹാനികരമാണെന്നു കണ്ട് നീണ്ട 22 വര്‍ഷക്കാലം അദ്ദേഹം അതിനെ എതിര്‍ത്തു. അതില്‍ കൂടുതല്‍ അദ്ദേഹത്തിനു‍ പിടിച്ചു നില്‍ക്കാനായില്ല. അവസാനം അദ്ദേഹത്തിനു വഴങ്ങേണ്ടി വന്നു. എന്റെ രക്തം കൊണ്ടാണു ഞാനിതില്‍ ഒപ്പിടുന്നത് എന്നു പറഞ്ഞാണദ്ദേഹം ആ കരാറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടിലെ ചില ജില്ലകളില്‍ ജലസേചനത്തിനു വേണ്ടിയായിരുന്നു അത്.  ഏക്കറിന്, 5 രൂപ എന്ന  തുച്ഛമായ സംഖ്യായിരുന്നു പാട്ടമായി നിശ്ചയിച്ചത്.

1932 ല്‍ ഈ വെള്ളത്തില്‍ നിന്നും വൈദ്യുതി ഉത്പദിപ്പിക്കണമെന്ന നിര്‍ദ്ദേശം മഡ്രാസ് സര്‍ക്കാര്‍ മുന്നോട്ടു വച്ചു. പക്ഷെ തിരുവിതാം കൂര്‍ എതിര്‍ത്തതു കൊണ്ട് അത് ആര്‍ബിട്രേഷനു വിട്ടു. അവിടെ തിരുവിതാംകൂറിന്റെ ഭാഗം വാദിച്ചത് അന്ന്  അറ്റോര്‍ണി ജെനറലായിരുന്ന സി പി രാമസ്വാമി അയ്യര്‍ ആയിരുന്നു. പിന്നീട് അമ്പയറുടെ തീരുമാനത്തിനു വിട്ട ആ കേസില്‍ തിരുവിതാം കൂറിനു വേണ്ടി ശക്തിയുക്തം വദിക്കുകയും ജയിക്കുകയും ചെയ്തു ഈ തമിഴ് നാട്ടുകാരന്‍. പിന്നീട് തിരുവിതാംകൂര്‍ ദിവാനായ ഇദ്ദേഹത്തിനു തിരുവിതാം കൂറിനോടുണ്ടായിരുന്ന പ്രതിബദ്ധത പിന്നീട് കേരളത്തില്‍ നിന്നും എം പിമാരായും മന്ത്രിമാരായും ഡെല്‍ഹിയില്‍ സുഖവാസത്തിനു പോയ ആര്‍ക്കും ഉണ്ടായിട്ടില്ല എന്നത് വേദനാജനകമായ വസ്തുതയാണ്.
 
ഇന്‍ഡ്യ സ്വാതന്ത്രയായതിനു ശേഷം തമിഴ് നാട് വെള്ളം കൊണ്ടു പോകുന്നത് തുടര്‍ന്നു. അതു മാത്രമല്ല കരാറിലെ പ്രധാന വ്യവസ്ഥ ലംഘിച്ച്, 1959 മുതല്‍ ‍ ഈ വെള്ളത്തില്‍ നിന്നും അവര്‍ വൈദ്യുതി ഉത്പ്പാതിപ്പിച്ച് കൂടുതല്‍ പണമുണ്ടാക്കി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കരാറുകളെല്ലാം കേന്ദ്ര സര്‍ക്കാരില്‍ നിഷിപ്തമാക്കിയപ്പോഴും ഈ കരാര്‍ മാത്രം തമിഴ് നാടിന്റെ കാര്യസ്തതയില്‍ വിട്ടു കൊടുത്തു. അവിടെ തുടങ്ങി തമിഴ് നാടിന്റെ ധാര്‍ഷ്ട്യം.
 
1970 ല്‍ കേരളവും തമിഴ് നാടും ചേര്‍ന്ന് ഈ കരാര്‍ പുതുക്കിയെന്നത് അതിലേറേ ആശ്ചര്യജനകമാണ്. ഈ അണക്കെട്ടിന്റെ പ്രായമോ ബലമോ തമിഴ് നാടിന്റെ അത്യാഗ്രഹമോ കണക്കിലെടുക്കാതെ കേരള സര്‍ക്കാര്‍ അത് യതൊരു വിധ ചര്‍ച്ചയോ അന്വേഷണമോ ശാസ്ത്രീയ വിലയിരുത്തലോ കൂടാതെ പുതുക്കി തമിഴ് നാടിന്റെ  അന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുത്തു.  കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി എന്നു ചിലരൊക്കെ വിശേഷിപ്പിക്കുന്ന  സി അച്ചുതമേനോനായിരുന്നു അന്ന് ഭരണ സാരഥി.



 
കുമ്മായം കൊണ്ടുണ്ടാക്കിയ ഈ അണക്കെട്ടില്‍ 1979 ല്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണ്, കേരളത്തിന്റെ കണ്ണു തുറന്നത്. അന്ന് കേന്ദ്രത്തില്‍ നിന്നയച്ച ഒരു കമ്മീഷന്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ലെവല്‍ 136 അടി ആക്കി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തു. അറ്റകുറ്റപ്പണികള്‍ നടത്തി അണക്കെട്ടിനു ബലം വരുത്തിയ ശേഷം ഉയരം പരമാവധി 152 അടിയായി ഉയര്‍ത്താമെന്നും അവര്‍ പറഞ്ഞു.



 
അണക്കെട്ടിലെ വെള്ളം 136 അടിയായി കുറച്ചതുകൊണ്ട് 1980നും 2000 ത്തിനുമിടയില്‍ തമിഴ് നാടിന്, 40000 കോടി നഷ്ടമുണ്ടായി എന്നതാണു തമിഴ്നാടിന്റെ വാദം. അത് ഭാഗികമായി ശരിയാണെങ്കില്‍ പോലും കേരളത്തിനര്‍ഹതപ്പെട്ട വെള്ളം കൊണ്ട് തമിഴ് നാടുണ്ടാക്കുന്ന കൊള്ള ലാഭം എത്രയാണെന്നൂഹിക്കാന്‍ പറ്റും.
 
 
തമിഴ് നാട് വെള്ളത്തിന്റെ ലെവല്‍ ഉയര്‍ത്താനായി പരിശ്രമം പിന്നെയും തുടര്‍ന്നു. 2000 ലാണ്, കേരളം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പാട്ടക്കരാറിന്റെ നിയമപരമായ നില നില്‍പ്പിനേപ്പറ്റി സംശയിച്ചു തുടങ്ങിയത്. അന്നുമുതല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും ആരംഭിച്ചു.
 
വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ മറ്റു പല വിഷയങ്ങളും പോലെ അദ്ദേഹം ആത്മാര്‍ത്ഥമായി ഈ വിഷയത്തിലും ഇടപെട്ടു.
 
തമിഴ് നാട് ഈ വിഷയത്തെ വൈകാരികമായി മാത്രമേ സമീപിച്ചുള്ളു. തമിഴ് നാട്ടിലെന്നും വരള്‍ച്ചയായിരുന്നു. കേരളത്തിലെ വെള്ളം ഉപയോഗിച്ച് അവര്‍ വരണ്ട പ്രദേശങ്ങളൊക്കെ ഫല ഭൂയിഷ്ടമാക്കി. പക്ഷെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം അവര്‍ ഒരിക്കല്‍ പോലും കാര്യമാക്കിയില്ല. പുതിയ ഒരണക്കെട്ടു നിര്‍മ്മിച്ച് തുടര്‍ച്ചയായി വെള്ളം നല്‍കാമെന്നു പറഞ്ഞിട്ടും അവര്‍ അതിനു സമ്മതിക്കുന്നില്ല.


2001ല്‍ തമിഴ് നാട് സുപ്രീം കോടതിയെ സമീപിച്ചു. അന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടു. അന്നു ഭരിച്ചിരുന്നത് എന്‍ ഡി എ ആയിരുന്നു. തമിഴ് നാട്ടിലെ ഭരണകക്ഷിയായിരുന്ന ഡി എം കെ കേന്ദ്ര സര്‍ക്കാരില്‍ അംഗവും. അന്നു എന്‍ ഡി എ നിയമിച്ച ടെക്നിക്കല്‍ കമ്മിറ്റി സമ്മര്‍ദ്ദഫലമായി തമിഴ് നാടിനനുകൂലമായ ഒരു നിലപാടെടുത്തു. 2001ല്‍ ആ കമ്മിറ്റി നാടിനനുകൂലമായി അണക്കെട്ടിന്റെ ഉയരം കൂട്ടാമെന്ന ഒരു റിപ്പോര്‍ട്ടും  സമര്‍പ്പിച്ചു.
 
ഈ വിധി കേരളത്തിലെ രാഷ്ട്രീയക്കാരെ അസാധാരണമാം വിധം ഒരുമിപ്പിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേരള അസംബ്ളിയുടെ ഒരു പ്രത്യേക സമ്മേളനം ​നടത്താനും തീരുമാനിച്ചു. ആ സമ്മേളനത്തില്‍ കേരളത്തിലെ അണക്കെട്ടു സുരക്ഷയേ സംബന്ധിച്ച് ഒരു നിയമം കേരള നിയമസഭ പാസാക്കി.  അന്നു പാസാക്കിയ നിയമം അസാധുവാക്കണമെന്ന് തമിഴ്  നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
 
ഇതിനിടയില്‍ കേന്ദ്ര വനം വകുപ്പ് പുതിയ അണക്കെട്ടിനുള്ള സര്‍വ്വേ നടത്താന്‍ കേരളത്തിനനുമതി നല്‍കി. ആവേശം മുതലെടുക്കാനായി ജയലളിതയും രംഗത്തിറങ്ങി. അവര്‍ പറഞ്ഞു, കേരളം മുല്ലപ്പെരിയാറില്‍ അണ കെട്ടുന്നത് ചൈന ബ്രഹ്മപുത്രയില്‍ അണകെട്ടുന്നതിനു തുല്യമാണ്. ചൈന അണകെട്ടുന്നതിനെ എതിര്‍ക്കാന്‍ ഇന്‍ഡ്യക്ക് അവകാശമുള്ളതുപോലെ തമിഴ് നാടിനും മുല്ലപ്പെരിയാറില്‍ അണക്കെട്ടുന്നത് എതിര്‍ക്കാനുള്ള അവകാശമുണ്ട്. അതിന്റെ വെളിച്ചത്തില്‍ കരുണാനിധി കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണം.
 
 തമിഴ് നാട് നല്‍കിയ കേസില്‍ സുപ്രീം കോടതി അവരുടെ അവശ്യം നിരാകരിച്ചു എന്നു മാത്രമല്ല, പുതിയ അണക്കെട്ടു നിര്‍മ്മിക്കാനാവശ്യമായ സര്‍വേ കേരളത്തിനു നടത്താമെന്നും വിധിച്ചു. കേരളത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഉത്ഖണ്ഠ സുപ്രീം കോടതിക്ക് ശരിയായ അര്‍ത്ഥത്തില്‍ ബോദ്ധ്യപ്പെട്ടു.

ഭരണഘടന ബഞ്ചിന്റെ പരിഗണനക്ക് സമര്‍പ്പിക്കേണ്ട വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് മൂന്നു വിഷയങ്ങളായിരിക്കണം.

1. കാലഹരണപ്പെട്ട അണക്കെട്ടിനു പകരം പുതിയ അണക്കെട്ടു പണിയുക.
2. 999 വര്‍ഷത്തേക്കുള്ള പാട്ട വ്യവസ്ഥ എടുത്തുമാറ്റുക. ഇത്ര നീണ്ടകാലത്തേക്ക് പാട്ടത്തിനു നല്‍കുന്ന വ്യവസ്ഥ, ആധുനിക കാലഘട്ടത്തിനു യോജിച്ചതല്ല. ഇന്‍ഡ്യന്‍ Civil Procedure Code ലെ Act 14 പ്രകാരം പരിധിയില്ലാത്ത കരാറുകള്‍ നില നില്‍ക്കുന്നതല്ല.
3.മറ്റൊന്നു തുച്ഛമായ പാട്ട സംഘ്യയാണ്. ആധുനിക കാലത്തിനു യോജിച്ച പാട്ട സംഘ്യ ഏര്‍പ്പെടുത്തുക.

37 comments:

kaalidaasan said...

തമിഴ് നാട് നല്‍കിയ കേസില്‍ സുപ്രീം കോടതി അവരുടെ അവശ്യം നിരാകരിച്ചു എന്നു മാത്രമല്ല, പുതിയ അണക്കെട്ടു നിര്‍മ്മിക്കാനാവശ്യമായ സര്‍വേ കേരളത്തിനു നടത്താമെന്നും വിധിച്ചു. കേരളത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഉത്ഖണ്ഠ സുപ്രീം കോടതിക്ക് ശരിയായ അര്‍ത്ഥത്തില്‍ ബോദ്ധ്യപ്പെട്ടു.



ഭരണഘടന ബഞ്ചിന്റെ പരിഗണനക്ക് സമര്‍പ്പിക്കേണ്ട വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് മൂന്നു വിഷയങ്ങളായിരിക്കണം.



1. കാലഹരണപ്പെട്ട അണക്കെട്ടിനു പകരം പുതിയ അണക്കെട്ടു പണിയുക.

2. 999 വര്‍ഷത്തേക്കുള്ള പാട്ട വ്യവസ്ഥ എടുത്തുമാറ്റുക. ഇത്ര നീണ്ടകാലത്തേക്ക് പാട്ടത്തിനു നല്‍കുന്ന വ്യവസ്ഥ, ആധുനിക കാലഘട്ടത്തിനു യോജിച്ചതല്ല. ഇന്‍ഡ്യന്‍ Civil Procedure Code ലെ Act 14 പ്രകാരം പരിധിയില്ലാത്ത കരാറുകള്‍ നില നില്‍ക്കുന്നതല്ല.

3.മറ്റൊന്നു തുച്ഛമായ പാട്ട സംഘ്യയാണ്. ആധുനിക കാലത്തിനു യോജിച്ച പാട്ട സംഘ്യ ഏര്‍പ്പെടുത്തുക.

മലമൂട്ടില്‍ മത്തായി said...

For once, I agree with you :-)

Tamilnad is looting the natural resources from Kerala. And Kerala is oblivious to the developments.

kaalidaasan said...

Malamoottil,

Thanks for reading the post.

Anonymous said...

Vadavosky ( I am not able to send the comment from my Google account)

Dear Kalidasan,

ചില factual corrections:- പത്രവാര്‍ത്തയില്‍ പറയുന്നതുപോലെ പുതിയ ഡാമിണ്റ്റെ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ സുപ്രീം കോടതി അനുവദിച്ചിട്ടില്ല. പകരം കേരളം സര്‍വേ നടത്തുന്നത്‌ തടയണമെന്ന തമിഴ്നാടിണ്റ്റെ ആവശ്യം നിരാകരിക്കുകയാണുണ്ടായത്‌.

അദ്യത്തെ കേസ്‌ സുപ്രീംകോടതിയില്‍ എത്തിയത്‌ ഇങ്ങനെയാണ്‌.:- ഡാമിലെ ജലനിരപ്പ്‌ 136 അടിയായി കേരളം നിലനിര്‍ത്തിയപ്പോള്‍ പല സംഘടനകളും വ്യക്തികളും മദ്രാസ്‌ ഹൈക്കൊടതിയില്‍ റിട്ട്‌ ഹര്‍ജി ഫയല്‍ ചെയ്തു. ഡാമിലെ ജലനിരപ്പ്‌ ഉയര്‍ത്തുക എന്നതായിരുനു ആവശ്യം. അതേ സമയം കേരള ഹൈക്കോടതിയില്‍ പല റിട്ട്‌ ഹര്‍ജികള്‍ ഡാമിലെ ജലനിരപ്പ്‌ ഉയര്‍ത്തരുത്‌ എന്ന്‌ ആവശ്യപ്പെട്ട്‌ ഫയല്‍ ചെയ്യപ്പെട്ടു. രണ്ടു ഹൈക്കോടതികളില്‍ നിലവിലുള്ള ഒരേ വിഷയത്തെ സമ്പദ്ധിച്ച റിട്ട്‌ ഹറിജികള്‍ സൂപ്രീം കോടതി തീരുമാനിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുബ്രമണ്യം സ്വാമി സുപ്രീംകോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. അതേ സമയം Mullaperiyar Environmental Protection Forum എന്ന സംഘടന നേരിട്ട്‌ ഒരു റിട്ട്‌ ഭരണഘടനയുടെ ആര്‍ടിക്കിള്‍ 32 പ്രകാരം സുപീം കോടതിയില്‍ ഫയല്‍ ചെയ്തു.

സുപ്രീ കോടതി ഈ കേസുകളെല്ലാം 27.2.2006 ല്‍ തീര്‍പ്പാക്കി. ഡാമിലെ ജലനിരപ്പ്‌ 142 അടി ആക്കി ഉയര്‍ത്തുന്നതുകൊണ്ട്‌ ജനങ്ങളുടെ സുരക്ഷക്കോ പരിസ്ഥിതിക്കൊ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. സുപ്രീം കോടതി വിധി വന്ന്‌ ആഴ്ചകള്‍ക്കകം കേരളസര്‍ക്കാര്‍ Dam Safety and Maitenance Act കൊണ്ടുവന്നു. ഈ നിയമത്തിണ്റ്റെ സാധുത തമിഴ്നാട്‌ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. ( When a dispute arises between the States or between State and Government of India an original suit can be filed in the Supreme Court under Article 131 of the Constitution of India) ഇത്‌ സാധാരണ കോടതികളില്‍ ഉള്ള സിവില്‍ കേസുപോലെ തന്നെ തെളിവുകളും മറ്റും എടുത്തുനടത്തുന്ന കേസാണ്‌.

തെളിവുകള്‍ എടുത്ത ശേഷം കേസ്‌ മൂന്നംഗ ബെഞ്ചിണ്റ്റെ മുന്‍പില്‍ വാദത്തിനുവേണ്ടി പോസ്റ്റ്‌ ചെയ്തു. ദൌര്‍ഭാഗ്യവശാല്‍ കേരളത്തിനുവേണ്ടി കേസ്‌ വാദിക്കാന്‍ കഴിവുള്ള വക്കീലന്‍മാര്‍ ഉണ്ടായിരുന്നില്ല. കേരളം ഏര്‍പ്പാടാക്കിയ ഹരീഷ്‌ സാല്‍വെ എന്ന സീനിയര്‍ അഭിഭാഷകന്‍ അംബാനിയുടെ കേസ്‌ വാദിക്കാന്‍ വേറൊരു കോടതിയില്‍ ആയിരുന്നു. ഭരണഘടനാപരമായ ഗൌരവമായ പല ഇഷ്യൂസ്‌ ഉള്ള ഒരു കേസില്‍ നല്ല ഒരു സീനിയര്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കാന്‍ കേരളത്തിനു കഴിഞ്ഞില്ല. കോടതിയുടെ പല ചോദ്യങ്ങള്‍ക്കൂം ഉത്തരം പറയാന്‍ വക്കീലന്‍മാര്‍ക്കു കഴിഞ്ഞതും ഇല്ല. പകരം ഏര്‍പ്പാടാക്കിയ സീനിയര്‍ അഭിഭാഷകന്‍ വാദം നടക്കുമ്പോള്‍ പല സമയത്തും കോടതിയില്‍ ഉണ്ടയിരുന്നുമില്ല. അതേ സമയം തമിഴ്നാട്‌ മൂന്ന്‌ മുതിര്‍ന്ന അഭിഭാഷകരെയാണ്‌ ഏര്‍പ്പാടാക്കിയിരുന്നത്‌. കേരളത്തിനുവേണ്ടി വാദിച്ച അഭിഭാഷകന്‌ ഫാക്റ്റുല്‍ ആയ ചോദ്യത്തിനുപോലും ഉത്തരം പറയാന്‍ ബുദ്ധിമുട്ടേണ്ടി വന്നു.

കോടതി വിധി എതിരായി വരാവുന്ന സന്ദര്‍ഭത്തിലാണ്‌ കേരളത്തെ ഭാഗ്യം തുണക്കുന്നത്‌. വാദത്തിനിടെ മുന്‍പുള്ള കോടതിവിധിയിലെ factual fidings ( the factual finding under Article 32 of the Constitution) ആര്‍ടിക്കിള്‍ 131 അനുസരിച്ചുള്ള ഒരു കേസില്‍ എത്രമാത്രം പ്രസക്തമാണ്‌ എന്ന ചോദ്യം ഉയര്‍ന്നുവന്നു. ഈ അവസരത്തില്‍ കേരളത്തെ സഹായിച്ചത്‌ തമിഴ്നാടിണ്റ്റെ അഭിഭാഷകനായ കെ, പരാശരനാണ്‌. ഇത്‌ ഒരു പ്രധാനപ്പെട്ട ഭരണഘടനാ വിഷയമാണെന്നും ഇത്‌ ഭരണഘടനാ ബെഞ്ചിനു വിടണമെന്നും പരാശരനാണ്‌ വാദിച്ചത്‌.

കാളിദാസന്‍ പറഞ്ഞ ഡാമിണ്റ്റെ സുരക്ഷ, പാട്ടവ്യവസ്ഥ തുടങ്ങിയ വിഷയങ്ങളല്ല ഭരണഘടന ബെഞ്ചിനു വിടുന്നത്‌. അരണഘടനാബെഞ്ച്‌ തീരുമാനിക്കുന്നത്‌ താഴെപറയുന്നവയാണ്‌.



substantial questions of law involving interpretation of the Constitution, in particular :


(i) Articles 3 and 4 read with Article 246 of the Constitution;

(ii) Article 131 read with Article 32 of the Constitution;

(iii) Proviso to Article 131 read with Articles 295 and 363 of the Constitution and the effect of the Constitution (26th Amendment) Act, 1971; and

(iv) The effect of decision of this Court in Mullaperiyar Environmental Protection Forum vs. Union of India & Ors., (2006) 3 SCC 643 in the context of aforereferred constitutional provisions.


-Vadavosky

Baiju Elikkattoor said...

:)

kaalidaasan said...

വഡവോസ്കി,

വിശദീകരണങ്ങള്‍ക്ക് നന്ദി.

പുതിയ ഡാമിണ്റ്റെ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ സുപ്രീം കോടതി അനുവദിച്ചിട്ടില്ല.


പുതിയ ഡാമിന്റെ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ സുപ്രീം കോടതി അനുവദിച്ചു എന്നു ഞാന്‍ പറഞ്ഞില്ല. സര്‍വേയുമായി മുന്നോട്ടു പോകാം എന്നാണു കോടതി പറഞ്ഞത്. ആ സര്‍വ്വേ ഡാമിന്റെ നിര്‍മ്മാണത്തിനു വേണ്ടി ഉള്ള പ്രരംഭ നടപടികളില്‍ ഒന്നുമാത്രമാണ്. സര്‍വ്വേ തടയേണ്ടതില്ല എനു പറഞ്ഞാല്‍ കേരളത്തിനു സര്‍വ്വേ നടത്താം എന്നല്ലേ?

ഡാമിലെ ജലനിരപ്പ്‌ 136 അടിയായി കേരളം നിലനിര്‍ത്തിയപ്പോള്‍

ഇവിടെ വഡവോസ്കിക്കു തെറ്റു പറ്റി എന്നു തോന്നുന്നു. ജലനിരപ്പ് നിയന്ത്രിക്കാന്‍ കേരളത്തിനു എപ്പോഴെങ്കിലും അവാകാശമുണ്ടായിരുന്നോ?. അണക്കെട്ട് പൂര്‍ണ്ണമായും തമിഴ് നാടിന്റെ അധീനതയിലല്ലേ? തര്‍ക്കമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച ഒരു സമിതിയാണ്, ജലനിരപ്പ് 136 അടിയായി നില നിര്‍ത്തി അണക്കെട്ടിനെ ബലപ്പെടുത്തണമെന്നും അതിനു ശേഷം 152 അടിയായി ഉയര്‍ത്താമെന്നും ശുപാര്‍ശ ചെയ്തത്. അണക്കെട്ടു ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ നാടു ശ്രമിച്ചപ്പോല്‍ കേരളം എതിര്‍ത്തു. അതു കൊണ്ടാണ്, തമിഴ് നാട് സുപ്രീം കോടതിയില്‍ പോയതും ജലനിരപ്പുയര്‍ത്താന്‍ കോടതി അനുവദിച്ചതും.

Anonymous said...

വാളയാര്‍ ചുരത്തിനപ്പുറവും ഇപ്പുറവും നില്‍ക്കുന്ന സംഘപരിവാര്‍കാര്‍ക്ക് പരസ്പര വിരുദ്ധ അഭിപ്രായം ആണെന്ന് കേട്ടു. ഏതെങ്കിലും സംഘപരിവാര്‍ ബ്ലോഗര്‍മാര്‍ വിശദീകരണം നല്‍കുമോ?

kaalidaasan said...

വഡോവ്സ്കി,

കോടതി വിധി എതിരായി വരാവുന്ന സന്ദര്‍ഭത്തിലാണ്‌ കേരളത്തെ ഭാഗ്യം തുണക്കുന്നത്‌.

ഇതല്‍പ്പം കൂടി വിശദീകരിച്ചാല്‍ ഉപകാരമായിരുന്നു.

കോടതി വിധി എതിരായി വരാന്‍ എന്തെങ്കിലും വകുപ്പുണ്ടോ? കേരളത്തിന്റെ അതിര്‍ത്തിക്കുള്ളിലുള്ള അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്താന്‍ കേരളത്തിനവകാശമില്ലേ? കേരളത്തിനവകാശമില്ലെന്നാണു തമിഴ് നാടു വാദിച്ചത്.

പരാശരനേപ്പോലുള്ള ഒരു വക്കീല്‍ കേസു ജയിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ അത് ഭരണഘടന ബഞ്ചിനു വിടണമെന്നു വാദിക്കുമോ? വിധി കേരളത്തിനുകൂലമായി വരാവുന്ന സന്ദര്‍ഭത്തിലാണു പരാശരന്‍ ആ നിര്‍ദ്ദേശം വച്ചതെന്നാണെനിക്കു തോന്നുന്നത്.

vadavosky said...

കാളിദാസന്‍ കൊടുത്തിരിക്കുന്ന പത്രവാര്‍ത്തയിലാണ്‌ ഡാമിന്റെ നിര്‍മാണാവുമായി കേരളത്തിനുമുനോട്ടുപോകാം എന്ന് പറഞ്ഞിരിക്കുന്നത്‌. അതുകൊണ്ട്‌ ഞാന്‍ എഴുതി എന്നേ ഉള്ളു.

ഡാമിലെ ജലപരിധി 142 അടി ആക്കണമെന്ന് Central Water Commission ആണ്‌ ശുപാര്‍ശ ചെയ്തത്‌. കേരളം എപ്പോഴും ജലപരിധി 136 അടി ആയി കൂടുതല്‍ വരാന്‍ അനുവധിച്ചിട്ടില്ല.

മറ്റൊരുകാര്യം:- കഴിഞ്ഞ അന്‍പതുവര്‍ഷത്തിനിടയില്‍ വളരെ അപൂര്‍വമായി മാത്രമെ ഡാമില്‍ 136 അടിയില്‍ കൂടുതല്‍ വെള്ളം ഉയര്‍ന്നിട്ടുള്ളു. പക്ഷെ ഈയിടെയായി കാലാവസ്ഥവ്യതിയാനങ്ങള്‍ കൊണ്ട്‌ വെള്ളത്തിന്റെ ലെവല്‍ ഉയരുന്നുണ്ട്‌.

kaalidaasan said...

വഡോവ്സ്കി,

കാളിദാസന്‍ പറഞ്ഞ ഡാമിണ്റ്റെ സുരക്ഷ, പാട്ടവ്യവസ്ഥ തുടങ്ങിയ വിഷയങ്ങളല്ല ഭരണഘടന ബെഞ്ചിനു വിടുന്നത്‌.

ഇതൊക്കെയാണു ഭരണഘടന ബഞ്ചിനു വിടുന്നതെന്നു ഞാന്‍ പറഞ്ഞില്ല. കേരളത്തിനു നിയമ നിര്‍മ്മാണം നടത്താന്‍ അവകാശമില്ല എന്നാണു തമിഴ് നാടു വാദിക്കുന്നത്. ആ പ്രശ്നമാണു ഭരണഘടന ബഞ്ചിനു വിടുന്നത്. അതിന്റെ കാരണം, 2006 ലെ വിധി കോടതിക്കുള്ള അധികാരപരിധി ലംഘിച്ചാണെന്നു കേരളം വാദിച്ചതിന്റെ അടിസ്ഥാനത്തിലും.

കേസ് ഭരണഘടന ബഞ്ചില്‍ വരുമ്പോല്‍ ഇക്കാര്യങ്ങള്‍ കൂടി കേരള അവിടെ ഉന്നയിക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളു.



ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഒരു കരാര്‍ സ്വതന്ത്രഭാരതത്തില്‍ നിയമപരമായി നില നില്ക്കുന്നതാണോ എന്ന് ഭരണഘടന ബഞ്ചില്‍ ഉന്നയിക്കാം. 999 വര്‍ഷത്തെ പാട്ടകാരാറും നില നില്‍ക്കുന്നതാണോ എന്നും അവിടെ ഉന്നയിക്കാം. ഇതു രണ്ടും കോടതി അസ്ഥിരപ്പെടുത്തിയാല്‍, പുതിയ കരാര്‍ വേണ്ടി വരും. ഒരു പക്ഷെ ഈ അണക്കെട്ട് കേരളത്തിന്റെ നിയന്ത്രണത്തിലും അനുവദിച്ചേക്കാം. അപ്പോള്‍ പുതിയ അണക്കെട്ട് വേണമോ വേണ്ടയോ എന്നത് കേരളത്തിന്റെ മാത്രം അധികാര പരിധിയില്‍ വരുന്നതാകും.

kaalidaasan said...

വഡോവ്സ്കി,

പത്രവാര്‍ത്തയില്‍ ഉപയോഗിച്ച വാക്കുകള്‍ വിട്ടുകള. നിര്‍മ്മാണവുമായി മുന്നോട്ടു പോകാം എന്നു പറഞ്ഞാല്‍ നിര്‍മ്മാണം തുടങ്ങികഴിഞ്ഞു എന്നു വേണമെങ്കിലും വ്യാഖ്യാനിക്കാം. പക്ഷെ അതല്ലല്ലോ വാസ്തവം. പുതിയ ഡാമിന്റെ നിര്‍മ്മാണത്തിനു വേണ്ട ചില നടപടികളില്‍ ഒന്നു മത്രമാണ്, വനം വകുപ്പിന്റെ സര്‍വ്വേ. ആ സര്‍വ്വേയുമായി മുന്നോട്ടു പോകാമെന്നാണു കോടതി പറഞ്ഞത്. അത് നടത്തുന്നത് പുതിയ ഡാം നിര്‍മ്മാണം മുന്നില്‍ കണ്ടുതന്നെയാണ്. അത് കോടതിക്കും അറിയാം. അത് തടയുന്നില്ല എന്നാണു കോടതി പറഞ്ഞത്.

ഈ ഡാം കരാര്‍ പ്രകാരം 999 വര്‍ഷത്തേക്ക് നില നിര്‍ത്തിക്കൊണ്ടുപോകണം എന്ന് വിവരമുള്ള ആരും പറയില്ല. ഒരു കോടതിയും അതനുവദിക്കുകയുമില്ല. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണു പ്രധാനമെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു.

ജലനിരപ്പ് 136 അടിയാണോ 142 അടിയാണോ എന്നതൊന്നുമല്ല കേരളത്തിന്റെ വാദം. 123 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട് നിലനിര്‍ത്തി ഒരു ദുരന്തത്തിനു വഴിമരുന്നിടണോ അതോ പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണോ എന്നതാണ്.

Anonymous said...

പുതിയ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ തമിഴ് നാടിന് വെള്ളം നല്‍കാമെന്ന കരാര്‍ നിലനിര്‍ത്തുമോ?

Anonymous said...

കേരളത്തിനര്‍ഹതപ്പെട്ട വെള്ളം കൊണ്ട് തമിഴ് നാടുണ്ടാക്കുന്ന കൊള്ള ലാഭം എത്രയാണെന്നൂഹിക്കാന്‍ പറ്റും.

1 കേരളം ഒരു സ്വതന്ത്രരാജ്യമാണോ?

2 കേരളം വെള്ളം കൊണ്ട് എന്ത് ചെയ്യും? അത് തമിഴ് നാടിന് ലഭിച്ചാല്‍ അവര്‍ കൃഷി ചെയ്ത് കേരളത്തിന് ഭഷ്യസാധനങ്ങള്‍ നല്‍കില്ലെ?

kaalidaasan said...

പുതിയ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ തമിഴ് നാടിന് വെള്ളം നല്‍കാമെന്ന കരാര്‍ നിലനിര്‍ത്തുമോ?

തമിഴ് നാടിനു വെള്ളം നല്‍കും
പഴയ കരാര്‍ നില നിര്‍ത്തേണ്ടതില്ല . പുതിയ കരാറുണ്ടാക്കാം. തമിഴ് നാട് ഏകപക്ഷീയമായി കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതാണ്. ജലസേചനത്തിനു മാത്രമായി നല്‍കിയ വെള്ളം കൊണ്ട് അവര്‍ വൈദ്യുതി ഉത്പാദിപ്പിച്ചു.

999 വര്‍ഷത്തേക്ക് എന്ന ഒരു പാട്ടക്കരാര്‍ ലോകത്തൊരിടത്തും ഇല്ല എന്നാണെന്റെ അറിവ്. സാധാരണ 99 വര്‍ഷമാണു കരാറിന്റെ കാലാവധി. അതു മാത്രമല്ല 999 വര്‍ഷം ഒരണക്കെട്ടും നില നില്‍ക്കില്ല.


പുതിയ അണക്കെട്ടു വരുമ്പോള്‍ സ്വാഭാവികമായും പുതിയ കരാറുണ്ടാക്കേണ്ടി വരും. അത് ജലസേചനത്തിന്റെയും വൈദ്യുതി ഉതപാദനത്തിന്റെയും കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചു തന്നെ വേണ്ടി വരും. തമിഴ് നാടിനവിടെയാണ്, എതിര്‍പ്പ്. 123 കൊല്ലം മുമ്പുള്ള പാട്ട സംഘ്യ യൊന്നും വിവരമുള്ള ആരും ഉള്‍പ്പെടുത്തില്ല. ഇത്രനാളും ചെയ്തതു പോലെ ചുളുവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇനി പറ്റിയെന്നു വരില്ല.

kaalidaasan said...

1 കേരളം ഒരു സ്വതന്ത്രരാജ്യമാണോ?

അല്ല.

വേറെയൊരു രാജ്യമാണെന്ന ചിന്തയാണു തമിഴ് നാടിന്. അല്ലെങ്കില്‍ 123 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് 999 വര്‍ഷത്തേക്കു നിലനിര്‍ത്തണം എന്നവര്‍ വാശിപിടിക്കില്ല. തമിഴ് നാടിനു വെള്ളം കൊടുക്കില്ല എന്നു കേരളം പറഞ്ഞിട്ടില്ല. മുല്ലപ്പെരിയാറില്‍ നിന്നും മാത്രമല്ല മറ്റു പല ആറുകളില്‍ നിന്നും അവര്‍ക്ക് വെള്ളം നല്‍കുന്നുണ്ട്. അതവര്‍ക്ക് ജല ദൌര്‍ലഭ്യത ഉള്ളതുകൊണ്ടുമാണ്. ഈ വെള്ളമൊക്കെ കൊടുക്കുന്നതും തുച്ഛമായ വിലയ്ക്കാണ്.

2 കേരളം വെള്ളം കൊണ്ട് എന്ത് ചെയ്യും? അത് തമിഴ് നാടിന് ലഭിച്ചാല്‍ അവര്‍ കൃഷി ചെയ്ത് കേരളത്തിന് ഭഷ്യസാധനങ്ങള്‍ നല്‍കില്ലെ?

അവര്‍ ഭഷ്യ ധാന്യങ്ങള്‍ സൌജന്യമായോ സഹായ വിലക്കോ നല്‍കുന്നില്ല.

കേരളം വെള്ളം കൊണ്ട് എന്തു ചെയ്യും എന്ന ചോദ്യത്തിനു പ്രസക്തിയില്ല. 123 വര്‍ഷം പഴക്കമുള്ള കുമ്മായം കൊണ്ടുണ്ടാക്കിയ ഒരണക്കെട്ട് ജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നതാണു പ്രശ്നം. തമിഴ് നാടിനു വെള്ളം കൊടുക്കില്ല എന്നു കേരളം ഇതു വരെ പറഞ്ഞിട്ടില്ല. അവര്‍ക്ക് വെള്ളം നല്‍കും. പക്ഷെ അതിനു ന്യായമായ പ്രതിഫലം തരേണ്ടി വരും. അവര്‍ കൃഷി ചെയ്തുണ്ടാക്കുന്ന ഭഷ്യധാന്യങ്ങള്‍ 1864 ലെയോ 1970 ലെയൊ വിലക്ക് അവര്‍ കേരളത്തിനു നല്‍കുന്നില്ല. 2009 ലെ വിലക്കാണു നല്‍കുന്നത്. അവര്‍ ഭഷ്യ ധാന്യങ്ങള്‍ 1970 ലെ എങ്കിലും വിലക്കു തരികയാണെങ്കില്‍ നമുക്ക് വെള്ളവും ആ വിലക്കു നല്‍കാം.

vadavosky said...

Kalisasan,

Dam Safety Act enacted by the Kerala Government is a Validating Act. The Validating Act is a legislation enacted to overcome a Judgment passed by the Court. When a Validating Act is challenged only very few grounds available to sustain it.

It was obvious during the hearing that the Court would invalidate the Act and appoint a committee with the consensus of both the parties. If an independent committee is appointed it would be in favour of Kerala.


Tamilnadu lawyers and officers were not happy with the conduct of Mr.Parasaran. He told the court that his suggestion to refer the matter to Constitution Bench may be against the interest of his client but as an officer of the court he has a duty to inform the court about the importance of the constitutional questions involved in the case and the need for adjudication by a Constitution Bench. He might have thought that if an independent committee is appointed it may go against Tamilnadu.


You may appreciate that the questions involved in the case are more legal than factual. The problem before the Court was questions like rejudicata, the binding nature of the factual findings in the earlier judgment etc. Please see the questions referred to the Constitution Bench.



It is a political issue. The better option is to solve it through consensus.

അങ്കിള്‍ said...

കാളിദാസൻ,
സുപ്രീം കോടതി വിധിയിൽ

“allowed Kerala government to go ahead with the construction of a new dam.“

ഏതു പത്രത്തിലാണു ഇത്തരത്തിലുള്ള സുപ്രീം കോടതി വിധി വന്നു എന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ അണക്കെട്ടു നിര്‍മ്മിക്കാനാവശ്യമായ സര്‍വേ കേരളത്തിനു നടത്താമെന്നും വിധിച്ചു എന്നു ഒന്നാമത്തെ കമന്റായി എഴുതിയതല്ലേ ശരിയായ കാര്യം.

മുകളിൽ ഇംഗ്ലിഷിൽ എഴുതിയ രീതിയിലുള്ള ഒരു വിധി വായിച്ചതായി ഓർമ്മയില്ല.

kaalidaasan said...

അങ്കിള്‍ ,

ഇതേ സംശയം വഡവോസ്കിയും ഉന്നയിച്ചിരുന്നു.

ഞാന്‍ ഉദ്ധരിച്ച വാര്‍ത്ത അതിന്റെ ലിങ്ക് സഹിതമാണു നല്‍കിയത്. മാതൃ ഭൂമിയുടെ ഇംഗ്ലീഷ് ഓണ്‍ ലൈന്‍ എഡിഷനിലാണത് കണ്ടത്. അവര്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായ രൂപത്തിലല്ല. കേന്ദ്രം കേരളത്തിനു നല്‍കിയ സര്‍വ്വേ അനുമതി തടയണമെന്നും തമിഴ് നാട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ കോടതി അതില്‍ ഇടപെടുന്നില്ല എന്നു പറഞ്ഞു. തമിഴ് നാടിത് ആദ്യം കേന്ദ്ര സര്‍ക്കാരിനോടു ആവശ്യപ്പെട്ടതായിരുന്നു. മാതൃഭൂമി അതില്‍ നിന്നും ഊഹിച്ചെഴുതിയതാണു വാര്‍ത്ത.

കുറെക്കാലങ്ങളായി മാതൃ ഭൂമി പലതും ഊഹിച്ചെഴുതുന്നത് മലയാളികള്‍ കാണുന്നുണ്ടല്ലോ.

തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത ഉദ്ധരിച്ചതില്‍ ഖേദിക്കുന്നു.

സര്‍വ്വേ നടപടികളുമായി മുന്നോട്ട് പോകുന്നു എന്നേ ഞാനും മനസിലാക്കിയിട്ടുള്ളു. സര്‍വ്വേ അണക്കെട്ടു നിര്‍മ്മിക്കാന്‍ വേണ്ടിത്തന്നെയണു നടത്തുന്നത്.അണക്കെട്ടു നിര്‍മ്മിക്കുന്നതിനോട് തത്വത്തില്‍ യോജിക്കുന്നതു കൊണ്ടല്ലേ കോടതി അതില്‍ ഇടപെടാതിരുന്നത്?

kaalidaasan said...

വഡവോസ്കി,

താങ്കള്‍ ആദ്യം പറഞ്ഞ ചില കാര്യങ്ങളുമായി ഇപ്പോള്‍ പറയുന്നത് യോജിച്ചു പോകുന്നില്ലല്ലോ.

അതേ സമയം തമിഴ്നാട്‌ മൂന്ന്‌ മുതിര്‍ന്ന അഭിഭാഷകരെയാണ്‌ ഏര്‍പ്പാടാക്കിയിരുന്നത്‌.

കോടതി വിധി എതിരായി വരാവുന്ന സന്ദര്‍ഭത്തിലാണ്‌ കേരളത്തെ ഭാഗ്യം തുണക്കുന്നത്‌.



എന്താണ്, ഒരഭിഭാഷകന്റെ കടമ? സ്വന്തം കഷിയുടെ കേസ് ജയിപ്പിക്കുക എന്നതല്ലേ? കേരളത്തിന്റെ അഭിഭാഷകര്‍ ഹജരായില്ല, ചോദിച്ച ചോദ്യങ്ങള്‍ ക്ക് മറുപടി പറഞ്ഞില്ല എന്നൊക്കെയല്ലേ താങ്കള്‍ പറഞ്ഞത്. മുതിര്‍ന്ന അഭിഭാഷകനായ പരാശരന്‍ ഹാജരായിട്ടും, തമിഴ് നാടിന്റെ താല്‍പ്പര്യം സംരക്ഷിച്ചില്ല എന്നാണല്ലോ താങ്കള്‍ ഇപ്പോള്‍ പറയുന്നതും. തമിഴ് നാടിന്, ഒരു താല്‍പ്പര്യമേ ഉള്ളു. ഈ അണക്കെട്ട് ഇതു പോലെ നിലനിര്‍ത്തണം. അത് യുക്തിക്കും മാനുഷികതക്കും എതിരാണ്.


കേരളത്തിന്റെ ആവശ്യം പുതിയ അണക്കെട്ടു നിര്‍മ്മിക്കുക എന്നതാണ്. കേരളം പാസാക്കിയ നിയമം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ഉദ്ദേശിച്ചു തന്നെയാണ്. കോടതി വിധി മറികടക്കാന്‍ ഇതിനു മുമ്പും പല നിയമങ്ങളും പാസാക്കിയിട്ടുണ്ട്. ഷാ ബനു കേസ് അതില്‍ ഒന്നാണ്.

കോടതി അതൊക്കെ അനുവദിച്ചു കൊടുത്തിട്ടുമുണ്ട്. തമിഴ് നാടു വാദിച്ചതും ഈ ഒരു പോയിന്റിലാണുതാനും. കേരളത്തിന്റെ ആവശ്യം നിഷ്പക്ഷമായ ഒരു സമിതി അണക്കെട്ടിമ്ന്റെ സുരക്ഷിതത്വം വിലയിരുത്തി തീരുമാനമെടുക്കുക എന്നതല്ലേ. ഏതു നിഷ്പക്ഷ സമിതി വിലയിരുത്തിയാലും 123 വര്‍ഷം പഴക്കമുള്ള ഒരണക്കെട്ട് ഡീക്കമ്മിഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യും. അത് കേരളത്തിന്റെ പരാജയമാകില്ലല്ലോ. കേരളം പാസാക്കിയ നിയമം റദ്ദാക്കി , കേരളത്തിന്റെ ആവശ്യം അംഗീകരിക്കുക എന്നതും, ആ നിയമം അം ഗീകരിക്കുക എന്നതും കേരളത്തെ സംബന്ധിച്ച് ഫലത്തില്‍ ഒന്നു തന്നെയല്ലേ.

kaalidaasan said...

വഡവോസ്കി,

ഇത് ഒരു രാഷ്ട്രീയ വിഷയം എന്നതിനേക്കാള്‍ നിയമ വിഷയവും മാനുഷിക വിഷയവുമായാണെനിക്ക് തോന്നുന്നത്. അതാണടിസ്ഥാന വിഷയങ്ങള്‍. ഇത് മറന്നിട്ട് തമിഴ് നാടിതില്‍ രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്ര സര്‍ ക്കാരുമിതില്‍ തമിഴ് നാടിനോടു ചേര്‍ന്ന് രാഷ്ട്രീയം കളിക്കുന്നു. ഇവര്‍ പക്ഷപാതപരമായി ഏര്‍പ്പെടുത്തുന്ന ചില സമിതികളുടെ റിപ്പോര്‍ട്ടുകള്‍ കണ്ട് സുപ്രീം കോടതിയും ഇതിന്റെ ഭാഗമാകുകയാണുണ്ടായത് ഇതുവരെ.

പഴയ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു കാരാര്‍ അനധികൃതമായി തമിഴ് നാടിന്റെ അധീനതയില്‍ വന്നതാണ്, എല്ലാറ്റിന്റെയും കാരണം. 999 വര്‍ഷത്തേക്കുണ്ടാക്കിയ ഒരു കരാര്‍ സ്വതന്ത്ര ഭരതത്തില്‍ നില നില്‍ക്കുമോ എന്ന അടിസ്ഥാന വിഷയം തീര്‍പ്പാക്കാതെ ഈ പ്രശ്നം അവസാനിക്കില്ല.

123 വര്‍ ഷം പഴക്കുമുള്ള ഒരു അണക്കെട്ട് ജനങ്ങളുടെ ജീവനു ഭീഷണിയായി നില്‍ക്കുന്ന മാനുഷിക പ്രശ്നം തമിഴ് നാടോ കേന്ദ്രമോ സുപ്രീം കോടതിയോ ഇതു വരെ പരിഗണിച്ചിട്ടില്ല.തമിഴ് നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ തറ രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങളുടെ വോട്ടില്‍ മാത്രമണവര്‍ക്ക് കണ്ണ്. മറ്റൊരു വിഷയവും അവര്‍ പരിഗണിക്കുന്നില്ല. ഈ അവസ്ഥയില്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാകാനുള്ള ഒരു സാധ്യതയും ഇല്ല. തമിഴ് നാട്ടിലെ മിക്ക രാഷ്ട്രീയ പര്‍ട്ടികളും ഇതിനെ രാഷ്ട്രീയ വത്ക്കരിച്ചു കഴിഞ്ഞു. അപ്പോള്‍ സമവായം അത്ര എളുപ്പമല്ല. അതുകൊണ്ടാണ്, പുതിയ അണ നിര്‍മ്മിച്ചാലും തുടര്‍ന്നും വെള്ളം നല്‍കാമെന്ന കേരളത്തിന്റെ ഉറപ്പ് അവര്‍ സ്വീകരിക്കാത്തത്.അപ്പോള്‍ വെള്ളം കിട്ടുക എന്നതല്ല അവരുടെ ലക്ഷ്യമെന്ന് വ്യക്തമാകുന്നു. പിന്നെ എങ്ങനെ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനാകും എന്ന് വഡവോസ്കിക്ക് ഒന്നു പറയമോ?

പുതിയ അണക്കെട്ട് എന്നത് തമിഴ് നാട്ടിലെ ഇടതുപാര്‍ട്ടികളൊഴികെ ആരുടെയും ചിന്താമണ്ഠലത്തില്‍ ഇല്ല. അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിലേ ഇതിനു രാഷ്ട്രീയ പരിഹാരമുള്ളു.

സുപ്രീം കോടതി ഒരു വിദഗ്ദ്ധ സമിതിയെ നിയമിച്ചാല്‍ , അവര്‍ നിഷ്പക്ഷരാണെങ്കില്‍ പഴയ അണക്കെട്ടിനു പകരം പുതിയത് പണിയാന്‍ ശുപാര്‍ശ ചെയ്യും. പരാശരനേപ്പോലുള്ള ഒരു വക്കിലീനതറിയാം. അതു കൊണ്ടാണ്, സുപ്രീം കോടതിയുടെ ആദ്യ വിധി മുതലുള്ള നിയമ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ കേരളത്തിന്റെ ഭാഗത്തു നിന്നും നിര്‍ദ്ദേശം വന്നപ്പോള്‍ അദ്ദേഹം അതിനെ പിന്തുണച്ചത്. ഇനി നിയമത്തിലുള്ള പഴുതുകളിലൂടെ തമിഴ് നാടിനെ രക്ഷിക്കാമോ എന്നേ നോക്കാനാകൂ.

vadavosky said...

എന്താണ്, ഒരഭിഭാഷകന്റെ കടമ? സ്വന്തം കഷിയുടെ കേസ് ജയിപ്പിക്കുക എന്നതല്ലേ? കേരളത്തിന്റെ അഭിഭാഷകര്‍ ഹജരായില്ല, ചോദിച്ച ചോദ്യങ്ങള്‍ ക്ക് മറുപടി പറഞ്ഞില്ല എന്നൊക്കെയല്ലേ താങ്കള്‍ പറഞ്ഞത്. മുതിര്‍ന്ന അഭിഭാഷകനായ പരാശരന്‍ ഹാജരായിട്ടും, തമിഴ് നാടിന്റെ താല്‍പ്പര്യം സംരക്ഷിച്ചില്ല എന്നാണല്ലോ താങ്കള്‍ ഇപ്പോള്‍ പറയുന്നതും. തമിഴ് നാടിന്, ഒരു താല്‍പ്പര്യമേ ഉള്ളു. ഈ അണക്കെട്ട് ഇതു പോലെ നിലനിര്‍ത്തണം. അത് യുക്തിക്കും മാനുഷികതക്കും എതിരാണ്.

Dear Kalidasan,

A lawyer has a duty towards the court also as an officer of the court.

There is a difference between commonsence and legal sense. All your arguments are based on commonsense. Common sense is not law. As I stated earlier most of the issues are legal issues. Only beacuse the dam is an old one Kerala is not going to win the case easily especially if the same lawyers appear again.

I am saying again the performance on the part of Kerala was pathetic.

kaalidaasan said...

Dear Vadavoski,

I did not understand what you mean by officer of the court. As far as TN is concerned, Paraasaran is their advocate. He took up that case fully knowing the legal issues of the case. If he did not mention those issues to TN government, it is akin to cheating a client.

The plea before the court was to invalidate the Dam safety law passed by Kerala assembly. But the court went into many other details of the Mullapperiyaar issue. It was argued that the law was passed to overcome a previous court order. And Kerala raised concern over such an order. That is why it became a constitutional issue. And Kerala suggested that this issue should be sorted out by a constitution bench. And the presiding judges also opined that way. Parasaran was no other way than to support that suggestion. If he opposed, it would have invited displeasure from the division bench. He did not have any other option. That is the plain truth.

I did not argue anything against legal sense. Any legal sense without common sense is stupidity. There is no legal point against common sense in this issue. Such a law is unsustainable. That is why the previous court order to raise the level of water to 142 feet is totally against common sense. The court then based its order only on a piece of paper submitted by a so called technical committee. It did not look into the impartiality of the committee either. Any sense which does not see the dangers of a 120 year old indigenously made primitive dilapidated dam is not to be called legal sense, but illegal sense.
If most of the issues are legal, they should be sorted out legally. Then political solution is obviously impractical as well.

The performance of Kerala was not up to the mark, but not pathetic.

vadavosky said...

Dear Kalidasan

Every lawyer is an officer of the court. A lawyer has a duty towards the client as well as towards the court. When a matter desires cosideration by a larger bench it is the duty of the lawyer to point it to the court.


"It was argued that the law was passed to overcome a previous court order. And Kerala raised concern over such an order. That is why it became a constitutional issue. And Kerala suggested that this issue should be sorted out by a constitution bench. And the presiding judges also opined that way. Parasaran was no other way than to support that suggestion. If he opposed, it would have invited displeasure from the division bench. He did not have any other option. That is the plain truth".


What is stated above by you is not the plain truth, Kalidasan. I have explained why the case was referred to Constitution Bench. The question was whether a finding rendered in a petition under Article 32 of the Constitution is binding in a petition under Article 131. As an officer of the court it is the duty of Mr. Parasaran to inform the court that the matter requires consideration by a Constitution Bench.

I do not know from where you got the information regarding the hearing etc. What you gathered about the hearing and the details of the case and what you beleive as plain truth are all wrong.

I was present in the court during the hearing. Our Minister was also present there. He was really pissed off with the lawyers appeared for Kerala.

I was trying to explain to you about the legal issues invloved. Please do not think that we are arguing against each other.

I know the factual and legal aspects of the case thoroughly. I was the lawyer appeared for Mullaperiyar Environmental Protection Forum in the first case. Please read the judgment in that case, you will understand the issues involved and the arguments raised regading the validity of the agreement, the continunace of the agreement after State Re-oraginziation Act and the Safety issues and how the Court rejecetd them. ( (2006) 3 SCC 643 )

kaalidaasan said...

Dear Vadavoski,

I am neither and advocate nor a legal expert. So my arguments may not be valid from a legal point of view.

I read the court verdicts from news papers and comments by legal experts on certain verdicts. It is really interesting to know that you were an advocate in one of the cases about this issue.

I think there is a loop hole in the court order of Feb 27 2006. It is because there is no clarity regarding the reference to article 131. This article excludes jurisdiction regarding agreements before the Constitution became effective. It did not specify whether this exclusion is for agreements signed before 1947 or after that and before reorganization of the states which occurred in 1956. The question here is, whether this article refers to
The disputes regarding agreements between

a. the original states in India after independece
or
b.The disputes regarding agreements between princely states before independence.

Before independence, ie when Mullapperiyar agreement was signed, there were Madras presidency of British India, Travancore and Kochi. There was a Madras state and Thirukochchi state after independence , ie from 1947 until 1956. After 1956 there were Kerala and Tamil Nadu.

Could you please clarify whether Article 131 which says,

[Provided that the said jurisdiction shall not extend
to a dispute arising out of any treaty, agreement, covenant,
engagement, sanad or other similar instrument which,
having been entered into or executed before the
commencement of this Constitution, continues in operation
after such commencement, or which provides that the
said jurisdiction shall not extend to such a dispute.]
,

is applicable equally to all these three entities I mentioned above.



The reality is that this particular agreement was between the princely state of Travancore and British India. This point was never considered during the hearing of the petition of 2001. The British India which signed the agreement is now Union of India. Madras presidency was not similar to Tamil Nadu in jurisdiction and powers.


I really wonder whether there was another lease agreement between British India and any other princely states. And also wonder whether there was another lease agreement for 999 years between the British Empire and any other country anywhere in the world. If this is true, then this agreement should be treated as unique and should be dealt in that special way.


As far as I know the 999 year lease agreements were for land leased for residential and commercial purposes, inside British empire and was not used for agreements between countries. This could have been a deliberately set trap to insult the maharaja who resisted the dam for 22 years.

Vadavoski,

A few questions to you.

1. You said that the issue should be resolved politically. Then was the SC overstepping its limits to intervene in the dispute in 2006 verdict and allow TN to raise the water level up to 142 feet immediately and further up to 152 later?

2. You were present during the hearing of the recent petition. News papers reported that
The court also wanted both the states to inform the details of the subjects that should come under the consideration of the bench.
Could you please elaborate the subjects which TN and Kerala are likely to present before the Constitution bench.

vadavosky said...

Re Question No.1 :- This issue can be resolved politically. If both govt. agree that a new dam can be constructed and new contract with a short period can be entered into giving sufficient water to Tamilnadu, the issue will be solved forever. The problem is that TN will never agree for a new dam. The moment DMK agree for new dam Jayalaitha will create hue and cry and vice versa. Recently the strike in TN about Mullaperiyar dam by common people was without knowing anything. Tamilians think that Kerala is not giving their water illegally without knowing the condition of the dam etc. Supreme Court suggested mediation many times during the hearing of the last case but nothing happened. During the present hearing also the case was adjourned many times to explore the possibility of settling the dispute. If the parties are ready for settlement the Supreme Court will adjourn the hearing before the Constitution Bench and dispose of the case if the case is settled. The decree can be passed incorporating the terms of settlement.


Re Question No. 2: - When a case is referred to the Constitution Bench (CB)the court ask the parties to frame the questions to be referred to the CB. From these questions the court reframed the questions and referred the four questions ( see my first comment) to CB. The CB will hear arguments on each questions and pass a judgment answering the questions of law and may remand the case to three judges Bench to decide the case o merits in view of the answers or decide the matter by itself.

Re Proviso to Article 131

This proviso bars the jurisdiction under Article 131. Article 295 says all rights and liabilities and obligations of Govt of any Indian State corresponding to a State specified ion part B of the First Schedule which arising out of any contract or otherwise shall be the rights. ,liabilities and obligations of Govt. Of India … ….if it related to any of the matters enumerated in the Union List. Article 363 bars interference of courts in disputes arising out of treaties , disputes and agreements which was entered into before the commencement of the constitution by any Ruler of an Indian State to any predecessor Govt was a party which has been continued after such commencement.

This a highly complicated legal issue. One of the question refereed to CB is regarding this issue. The question reads as under:-

(iii) Proviso to Article 131 read with Articles 295 and 363 of the Constitution and the effect of the Constitution (26th Amendment) Act, 1971; and



My personal opinion is that Supreme Court should not waste time on this legal nonsense. The Supreme Court should pass a judgment directing the Kerala Govt. to make a new dam having regard to the safety of the people and declare the existing agreement as illegal and directing the parties to enter into a new contract which provides sufficient water to Tamilnadu. If such judgment comes, TN Govt. also will be happy as they can tell the people that it is the decision of the Supreme Court. If such thing happens the problem will be solved forever.

അനംഗാരി said...

പ്രിയ വടൂ, നിന്റെ കമന്റുകള്‍ക്ക് നന്ദി പറയട്ടെ.
കാളിദാസന്‍ മനസ്സിലാക്കേണ്ട ചില സത്യങ്ങളുണ്ട്.
ഒരു കോടതി ഒരിക്കലും ഒരു വിഷയത്തേയും വൈകാരികമായി സമീപിക്കുന്നില്ല.കോടതിക്ക് മുന്നിലുള്ള പ്രമാണങ്ങളേയും അവയെ സാധൂകരിക്കാന്‍ അഭിഭാഷകന്‍ ഉന്നയിക്കുന്ന വാദങ്ങളേയും അടിസ്ഥാനമാക്കിയാണ് വിധികള്‍ ഉണ്ടാവുക. വളരെ അപൂര്‍വ്വമായി മാത്രം തിരിച്ച് സംഭവിച്ചിട്ടുണ്ട്.കേരളത്തെ സംബന്ധിച്ച് ഈ വിഷയം കോടതിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍,വസ്തുതാപരമായി കോടതിയെ ബോധ്യപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞില്ല എന്നിടത്താണ് കേരളത്തിന്റെ പരാ‍ജയം തുടങ്ങുന്നത്.പിന്നീട് ഇതിന്റെ ഗൌരവം ബോധ്യപ്പെട്ടപ്പോള്‍ വൈകിപ്പോയി എന്ന് മാത്രം.കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ തന്റെ കക്ഷിക്ക് വേണ്ടി മാത്രം ഹാജരാകുന്നയാളല്ല. അയാള്‍ക്ക് കോടതിയോട് ചില ഉത്തരവാദിത്തങ്ങളുണ്ട്.ആ ഉത്തരവാദിത്തത്തില്‍ ഒന്നാണ് ഒരു തഴക്കം ചെന്ന അഭിഭാഷകന്‍ എന്ന നിലയില്‍ പരാശരന്‍ നിര്‍വ്വഹിച്ചതും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടത്തെ കുറിച്ച് ഇപ്പോഴും വേണ്ടപോലെ കോടതിയെ ധരിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.
മറ്റൊന്ന്,999 വര്‍ഷത്തെ പാട്ടക്കരാര്‍ പുതുക്കുന്നതിനെ സംബന്ധിച്ചും അതിന്റെ സാധുതയെ കുറിച്ചുമാണ്.ഈ അണക്കെട്ടിനെ സംബന്ധിച്ച് നിലവിലൊരു കരാര്‍ ഈ സര്‍ക്കാരിന്റെ മുന്‍‌ഗാമികള്‍ എന്നനിലയ്ക്ക് ബ്രിട്ടീഷുകാരോ,അതല്ല രാജാവൊ,ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് നിലനില്കും.അത് റദ്ദ് ചെയ്യുന്ന കാലം വരെ. അത് ഭരണഘടനാപരമായ കീഴ്വഴക്കും, ചട്ടവുമാണ്.കേരളം ആയ ശേഷം ഒപ്പിട്ടിട്ടില്ല എന്നതിന് പ്രസക്തിയില്ല. അങ്ങിനെയാണെങ്കില്‍, നമ്മുടെ ഇന്‍ഡ്യന്‍ പീനല്‍ കോഡും, തെളിവു നിയമവും, എന്തിന് ഇന്‍ഡ്യയിലെ ഒട്ടുമിക്ക നിയമങ്ങളും സാധുതയില്ലാതാകുമല്ലോ? അതല്ലാം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതല്ലെ?പല നാട്ടുരാജ്യങ്ങളും ഉണ്ടാക്കിയ കരാറുകളും,(ഉദാ:മണ്‍‌റോ സായ്പ്പും, തിരുവിതാംകൂര്‍ രാജാവും ചേര്‍ന്നുണ്ടാക്കിയെന്ന് പറയുന്ന അഞ്ചുനാടിന്റെ പാട്ടക്കരാര്‍.പിന്നീട് ടാറ്റക്ക് കൈവശം വന്ന മൂന്നാര്‍ വസ്തു.അതുകൊണ്ട് ആ വാദത്തിന് നിലനില്‍പ്പില്ല.
പിന്നെ മുല്ലപ്പെരിയാര്‍ ഒരു രാഷ്ട്രീയ വിഷയം തന്നെയാണ്.തമിഴ്നാടിനെ സംബന്ധിച്ച് പ്രത്യേകിച്ചും.
ഡാം തകര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ കുഴപ്പത്തിലാകുന്നത് ഇടുക്കിയും, എറണാകുളം ജില്ലയും ആകും.ഇടുക്കി ജില്ലയില്‍ താമസക്കാരില്‍ നല്ലൊരു ശതമാനവും തമിഴ്വംശജരാണ് താനും.അവരും ചത്തുപോകുമെന്ന് കരുണാനിധിക്ക് അറിയാഞ്ഞിട്ടല്ല.എന്തെങ്കിലും ഒത്തുതീര്‍പ്പിന് കരുണാനിധി ശ്രമിച്ചാല്‍ അതിനെ മുതലെടുക്കുന്നത് ജയലളിതയാകും.അത് കരുണാനിധിയെ സംബന്ധിച്ച് രാഷ്ട്രീയ ആത്മഹത്യയായിരിക്കും.

ഓ:ടോ: പ്രിയ കാളി, കാര്യങ്ങളൊക്കെ കൊള്ളാം,തൊട്ടതിനു പിടിച്ചതിനും, ഇങ്ങനെ അച്ചുമ്മാവനെ പൊക്കിപ്പിടിക്കരുത്. അങ്ങുയരത്തില്‍ പോയി താഴേക്ക് ടപ്പേന്ന് വീണാല്‍ പിന്നെ ഒരു സുഖോം കാണുകേല :)
കുറഞ്ഞപക്ഷം, പ്രേമചന്ദ്രന്‍ കുറച്ച് ജോലി ഇക്കാര്യത്തില്‍ ചെയ്തിട്ടുണ്ട്.അതും കൂടി വരവു വെക്കണം.
ഹല്ല! ഞാനിപ്പോള്‍ ആറെസ്പിക്കാരനായി എന്ന് പറയരുത്!

വടുവേ, ശശിയുടെ വല്ല വിവരവും ഉണ്ടോടെ?

ഷൈജൻ കാക്കര said...

മുല്ലപെരിയാർ വളഞ്ഞും പുളഞ്ഞും ഒഴുകുമ്പോൾ മലയാളികൾ വലഞ്ഞും കരഞ്ഞും ഇരിക്കുന്നു.

ഞാൻ മനസ്സിലാക്കിയത്‌...

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഒപ്പിട്ട എല്ലാ കരാറുകളും 1947-ൽ റദ്ദാക്കാമായിരുന്നു. അതുണ്ടായില്ല. തമിഴൻ വെള്ളം കുടിച്ചോട്ടെ.

1949-ൽ തിരുകൊച്ചിയുണ്ടായപ്പോഴും കരാർ റദ്ദാക്കാമായിരുന്നു. അതുണ്ടായില്ല. തമിഴൻ വെള്ളം കുടിച്ചോട്ടെ.

കേരളം രൂപിക്രിതമായപ്പൊഴും കരാർ റദ്ദാക്കാമായിരുന്നു. അതുമുണ്ടായില്ല. തമിഴൻ വെള്ളം കുടിച്ചോട്ടെ.

ഇപ്പോൾ തമിഴൻ പറയുന്നു, ഇനി മലായാളി "വെള്ളം" കുടിക്കട്ടെ.

ഇനി നിയമത്തിന്റെയും സമവായത്തിന്റെയും വഴികൾ മാത്രം!

kaalidaasan said...

Dear vadavoski,

Your answers are confusing.
Q 1. You explained that the political parties in TN will not allow a political settlement. And also says that the issue can be resolved politically.

As you said, a new dam and a new contract with a short period is the only solution for this issue. Now the million dollar question is, will the supreme court show the maturity to pass a decree to this effect?. If this decision comes from the SC, it is accepts the fact that the 999 year lease agreement is unsustainable in independent India.

Q 2. I did not understand what you said. Let me put it straight.

Will the CB go into every details of the Mullapperiyar issue? That means the efforts by the British for 22 years coercing the then maharaja to sign the agreement, 999 year lease, the merits of its 2006 decree, the validity of dam safety law and the ownership of the dam, the contention that Mullapperiyar is not an interstate river etc etc.

I do not think this is a legal nonsense. My opinion is that the SC erred on its part in 2006 totally ignoring many facts. It just relied on a technical committee report to solve a political issue. So it is the duty of the court to put its act straight. The big question it should have asked then, would have been, Could 120 yr old dam be kept as such for another 780 years. This is a pure humanitarian question. No human being can ignore this question. Unfortunately this issue did not cross the minds of any judges in 2006.

Then the question here is what is meant by justice? If the safety of a large section of people is not considered purely on technical ground, I do not call it justice, but a mockery of justice.


നിയമത്തിനു കണ്ണില്ല എന്നു തമാശയായി പറയാറുണ്ട്. 2006 ല്‍ സുപ്രിം കോടതി അത് തെളിയിച്ചു. നിയമത്തിനു കണ്ണുണ്ട് എന്ന് തെളിയിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്.

kaalidaasan said...

അനം ഗാരി,

ഒരു കോടതി ഒരിക്കലും ഒരു വിഷയത്തേയും വൈകാരികമായി സമീപിക്കുന്നില്ല.

കോടതി ഒരു പ്രശ്നത്തെ വൈകാരികമായി സമീപിക്കണം എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചില്ല. പക്ഷെ സുബോധം കോടതിക്കു വേണ്ട എന്ന അഭിപ്രായവും എനിക്കില്ല.

പക്ഷെ 2006 ല്‍ കോടതി മുല്ലപ്പെരിയാര്‍ വിഷയത്തെ വൈകരികമായി തന്നെയാണു സമീപിച്ചത്.കേരളം മനപ്പൂര്‍വം തമിഴ്നാടിനു വെള്ളം നല്‍കുന്നത് തടയാന്‍ ശ്രമിക്കുന്നു എന്ന തികച്ചും വൈകാരികമായ ആവലാതി മാത്രമാണു കോടതി അന്ന് പരിഗണിച്ചത്. അതു കൊണ്ടാണ്, 120 വര്‍ഷം പഴക്കമുള്ള, ഒരു നൂറ്റാണ്ടു മുമ്പുള്ള സാങ്കേതിക വിദ്യ കൊണ്ട് നിര്‍മ്മിച്ച, വിള്ളലുകളില്‍ കൂടി വെള്ളം പ്രവഹിക്കുന്ന, ആപത്കരമായ ഒരു അണക്കെട്ട് സുരക്ഷിതമാണെന്ന ഒരു റിപ്പോര്‍ട്ട് മാത്രം ആധാരമാക്കി കോടതി വിധിച്ചത്.

ഒരു സാധാരണ മനുഷ്യനോടു ചോദിച്ചാല്‍ ഈ അണക്കെട്ടു സുരക്ഷിതമല്ല എന്നു പറയും. അതിനൊരു ജഡ്ജിയൊന്നുമാകേണ്ട.

kaalidaasan said...

കാക്കര

ഇനി നിയമത്തിന്റെയും സമവായത്തിന്റെയും വഴികൾ മാത്രം!

സമവായത്തിന്റെ വഴികള്‍ ഉണ്ടാകുമായിരുന്നെങ്കില്‍ എന്നേ ഉണ്ടായേനെ. ഇനി നിയമത്തിന്റെ വഴികളേ ഉള്ളു.

ഷൈജൻ കാക്കര said...

മുല്ലപെരിയാർ പ്രശ്‌നം നിയമത്തിന്റെ വഴിയിലൂടെയും സമവായത്തിന്റെ വഴിയിലൂടെയും വളഞ്ഞും വലഞ്ഞും മുന്നോട്ട്‌ പോകും.

കോടതിയിലൂടെ മാത്രം ഇത്രയും വൈകാരികമായി വളർന്ന ഒരു പ്രശ്‌നം തീർക്കാം എന്നു ഞാൻ കരുതുന്നില്ല. സമവായചർച്ചകളിൽ കോടതി വിധികൾ സഹയകമാകും, കാത്തിരുന്നു കാണം.

kaalidaasan said...

മുല്ലപെരിയാർ പ്രശ്‌നം നിയമത്തിന്റെ വഴിയിലൂടെയും സമവായത്തിന്റെ വഴിയിലൂടെയും വളഞ്ഞും വലഞ്ഞും മുന്നോട്ട്‌ പോകും.

നിയമത്തിന്റെ വഴിയിലൂടെ വളഞ്ഞും വലഞ്ഞും പോകേണ്ട ഗതികേടുണ്ടെങ്കില്‍ അത് നിയമ വ്യവസ്ഥയുടെയും ന്യായാധിപന്‍മാരുടെയും പരാജയമാണ്.

അങ്കിള്‍ said...

ഞാനൊരു കമന്റിടുന്നു, മുഴുവൻ ഓഫ് ടോപ്പിക്കാണു. കാളിദാസൻ ക്ഷമിക്കുമല്ലോ.

പ്രിയ വടവോസ്കി,
കഴിഞ്ഞ മാസം മുതൽ നിലവിൽ വന്ന IT Amendment Act 2008 ലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

അതിലെ വകുപ്പ് 66 നെ പറ്റിയെങ്കിലും വിശദീകരിച്ചുകൊണ്ട് ഒരു പോസ്റ്റിടാമോ. പ്രത്യേകിച്ച് അതിലെ 66A(c) അധീകരിച്ച്. ബൂലോഗരിൽ വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന കാര്യങ്ങളാണു ആ വകുപ്പുകളിൽ കാണുന്നത്.

'court Officer' എന്നതു പോലെ ‘blog Officer'എന്ന പദവിയും താങ്കൾക്ക് തീർച്ചയായും ചേരും. അങ്ങനെ ഒരു പോസ്റ്റിട്ടാൽ ‘ആദ്യക്ഷരിയിൽ’ കൂടെ നമ്മുടെ അപ്പുവിനെ ബൂലോഗർ ഓർമ്മിക്കുന്നതു പോലെ ബൂലോഗർക്ക് താങ്കളും ഒരു വഴികാട്ടിയാകും.
സസ്നേഹം.

അങ്കിള്‍ said...

ഞാനൊരു കമന്റിടുന്നു, മുഴുവൻ ഓഫ് ടോപ്പിക്കാണു. കാളിദാസൻ ക്ഷമിക്കുമല്ലോ.

പ്രിയ വടവോസ്കി,
കഴിഞ്ഞ മാസം മുതൽ നിലവിൽ വന്ന IT Amendment Act 2008 ലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

അതിലെ വകുപ്പ് 66 നെ പറ്റിയെങ്കിലും വിശദീകരിച്ചുകൊണ്ട് ഒരു പോസ്റ്റിടാമോ. പ്രത്യേകിച്ച് അതിലെ 66A(c) അധീകരിച്ച്. ബൂലോഗരിൽ വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന കാര്യങ്ങളാണു ആ വകുപ്പുകളിൽ കാണുന്നത്.

'court Officer' എന്നതു പോലെ ‘blog Officer'എന്ന പദവിയും താങ്കൾക്ക് തീർച്ചയായും ചേരും. അങ്ങനെ ഒരു പോസ്റ്റിട്ടാൽ ‘ആദ്യക്ഷരിയിൽ’ കൂടെ നമ്മുടെ അപ്പുവിനെ ബൂലോഗർ ഓർമ്മിക്കുന്നതു പോലെ ബൂലോഗർക്ക് താങ്കളും ഒരു വഴികാട്ടിയാകും.
സസ്നേഹം.

kaalidaasan said...

അങ്കിള്‍,

അങ്കിള്‍ ഉന്നയിച്ചത് വളരെ പ്രസക്തമായ ഒരു വിഷയമാണ്. പ്രത്യേകിച്ചും പിണറായി വിജയന്റെ വീടു സംബന്ധിച്ച വിവാദത്തിന്റെയും കേസിന്റെയും പശ്ചാത്തലത്തില്‍.

vadavosky said...

അങ്കിള്‍


നല്ല തിരക്കാണ്‌. സമയം കിട്ടുന്നതുപോലെ നോക്കട്ടെ.

നിരക്ഷരൻ said...

കാളിദാസന്‍

കൂടുതല്‍ വിവരങ്ങളിലേക്ക് വെളിച്ചം വീശിയതിന് നന്ദി. മലയാളി ഒരു പ്രക്ഷോഭം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വളരെ നല്ല പോസ്റ്റ്.