Friday 30 October 2009

പുതിയ വിയറ്റ്നാം ???

മാത്യു ഹോ മുന്‍ അമേരിക്കന്‍ സൈനികനും അഫ്ഘാനിസ്ഥാനിലെ സബൂള്‍ പ്രവിശ്യയിലെ ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനും ആയിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം നാലുപേജുള്ള ഒരു രാജിക്കത്ത്  അമേരിക്കന്‍ വിദേശകാര്യ വകുപ്പിനു നല്‍കി. അത് അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഭരണകൂടത്തെ പിടിച്ചുലച്ചു. അഫ്ഘാനിസ്ഥാനില്‍ സേവനമനുഷ്ടിച്ചവരില്‍ ആദ്യമായി രാജിവക്കുന്ന ഉദ്യോഗസ്ഥനാണദ്ദേഹം. അദ്ദേഹത്തിന്റെ രാജിക്കത്തിലെ പ്രസക്തമായ ഭാഗം ഇതാണ്.

"I have lost understanding of and confidence in the strategic purposes of the United States' presence in Afghanistan. I have doubts and reservations about our current strategy and planned future strategy, but my resignation is based not upon how we are pursuing this war, but why and to what end."



ലക്ഷ്യത്തേക്കുറിച്ച് ധാരണയില്ലാതെ യുദ്ധം ചെയ്താല്‍ വിജയിക്കാന്‍ പ്രയാസമാണ്. മുസ്ലിം തീവ്രവാദമെന്നത് ഒരു മൂര്‍ത്തമായ സംഗതിയല്ല. അതുകൊണ്ട് അതിനെതിരെ ഒരു തുറന്ന യുദ്ധം എന്നത് ഒരിക്കലും വിജയം വരിക്കാന്‍ സാധ്യതിയില്ലാത്ത യുദ്ധവും.

ലോകത്തിന്റെ നിര്‍ഭാഗ്യം കൊണ്ട് അമേരിക്കന്‍ പ്രസിഡണ്ടായ ബുഷ് കുട്ടിച്ചോറാക്കിയ ചെയ്ത ഒരു ലോക ക്രമമാണ്, പ്രസിഡണ്ട് ഒബാമക്കു കിട്ടിയത്. ഭീമമായ കടക്കെണിയും മാന്ദ്യവും കൊണ്ട് തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്ക് നീങ്ങുന്ന ഒരു സമ്പദ് വ്യവവസ്ഥയാണദ്ദേഹത്തിനു ബുഷില്‍ നിന്നും കൈമാറി കിട്ടി. കൂടെ ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലാത്ത രണ്ടു യുദ്ധങ്ങളും ബോണസായി കിട്ടി. ലോകസമാധാനത്തിനു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തില്ല എങ്കിലും ഒരു പ്രോത്സാഹന സമ്മാനമെന്ന നിലയില്‍ നോബല്‍ പുരസ്കാരം ഒബാമക്ക് നല്‍കപ്പെട്ടു. ഒരു പക്ഷെ ലോകത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവാടാതിരിക്കാനായിരിക്കാം അത് നല്‍കപ്പെട്ടത്. 


അഫ്ഘാനിസ്ഥാനെ ആക്രമിക്കാന്‍ ബുഷിനുണ്ടായിരുന്ന ന്യായീകരണം , അമേരിക്കയെ ആക്രമിച്ച അല്‍ ഖയിദ അഭയം തേടിയ രാജ്യത്തെ ആക്രമിച്ചു, എന്നതായിരുന്നു. ചരിത്രത്തില്‍ നിന്നും ഒരു പാഠവും പഠിക്കാതെ നടത്തിയ എടുത്തു ചാട്ടമായിരുന്നു അത്. പക്ഷെ ഇറാക്കിനെ ആക്രമിക്കാന്‍ ഒരു ന്യായീകരണവുമില്ലായിരുന്നു. അമേരിക്കയിലെ ഇസ്രായേല്‍ ലോബിയുടെ താല്‍പ്പര്യം മാത്രമായിരുന്നു പ്രധാനമായും അതിനു പിന്നില്‍. കൂടെ എണ്ണയുടെ ആകര്‍ഷണവും. മുസ്ലിം ലോകത്തെ ഏറ്റവും മതനിരപേക്ഷമായ രാജ്യമായിരുന്നു ഇറാക്ക്. മതതീവ്രവാദികള്‍ക്ക് കാലുകുത്താന്‍ സദ്ദാം ഹുസ്സയിന്‍ ഒരവസരവും കൊടുത്തിരുന്നില്ല അവിടെ. ഇന്ന് മതതീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ലോക കേന്ദ്രമായി അത് മാറി.

അഫ്ഘാനിസ്ഥാന്റെ അറിയപ്പെടുന്ന ചരിത്രത്തിലിന്നു വരെ അത് ഒരു ഏകീകൃത ഭരണത്തിനു കീഴില്‍ ആയിരുന്നില്ല. ഗ്രീക്ക്‌  ചക്രവര്‍ത്തി അലക്സാണ്ടറുടെ കാലം മുതല്‍ പലരും ആ രാജ്യം കീഴടക്കിയിട്ടുണ്ടെങ്കിലും, സ്ഥിരതയുള്ളതും, രാജ്യം മുഴുവനും അധികാരം പ്രയോഗിച്ചതുമായ ഒരു ഭരണം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. 1747 ല്‍ ഒരു രാജ്യം എന്ന പേരില്‍ പുനരേകീകരിക്കപ്പെട്ട അഫ്ഘാനിസ്ഥാനെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ പലരും ശ്രമിച്ചിട്ടും പരാജയപ്പെട്ടു. രാജ്യത്തെ സിംഹ ഭഗവും എന്നും യുദ്ധ പ്രഭുക്കളുടെ കീഴിലായിരുന്നു. സോവിയറ്റ് പിന്തുണയോടെയുള്ള ഭരണം ഏറെക്കുറെ പൂര്‍ണ്ണമായിരുന്നു. ആ ഭരണത്തിനെതിരെ ഒളിപ്പോര്‍ നടത്തിയവരാണ്, പിന്നീട് അധികാരത്തിലെത്തിയ മുസ്ലിം തീവ്രവാദികള്‍. ഇവര്‍ക്ക് സര്‍വ്വ വിധ പിന്തുണയും നല്‍കിയത് അമേരിക്കയായിരുന്നു. അവരുടെ അംഗീകാരത്തോടെ ആദ്യം മുജാഹിദിനുകളും പിന്നീട് താലിബനും അവിടെ അധികാരം പിടിച്ചെടുത്തു. മുജാഹിദിനെ പുറത്താക്കി അധികാരം പിടിച്ചടക്കിയ തലിബന്‍ ഭരണം ആരംഭിച്ചതു തന്നെ ജയിലിലായിരുന്ന നജീബുള്ളയെ പരസ്യമായി തൂക്കിലേറ്റിക്കൊണ്ടായിരുന്നു.

സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ ഭരിച്ച കമ്യൂണിസ്റ്റു സര്‍ക്കാരിനെ പുറത്താക്കാന്‍ എല്ലാ പിശാചുക്കളെയും സഹായിച്ച അമേരിക്ക പിന്നിടവിടേക്കു തിരിഞ്ഞു നോക്കിയില്ല. അന്ധകാരത്തില്‍ നിന്നും ഘോരാന്ധകാരത്തിലേക്കു പിന്‍തിരിഞ്ഞു നടന്ന ആ രാജ്യം ഒരു ശരാശരി അമേരിക്കാരന്റെ ചിന്താമണ്ഠലത്തില്‍ ഒരിക്കലും ഇടം കണ്ടെത്തിയിരുന്നില്ല. 2001 സെപ്റ്റംബര്‍ 11 നു ശേഷം ഇന്നു വരെ ആ രാജ്യം എല്ലാ അമേരിക്കക്കാരന്റെയും ചിന്താമണ്ഠലത്തില്‍ കാലത്തിനു പോലും മായ്ക്കാനാവാത്ത മുറിവായി, വേദനയായി, നീറിക്കൊണ്ടിരിക്കുന്നു. ഇനിയുമേറെ വര്‍ഷങ്ങളോളം അത് തുടരും.

ആദ്യകാലങ്ങളില്‍ അമേരിക്കയുടെ സഹയത്രികനായിരുന്ന ബിന്‍ ലാദന്‍, തന്റെ താവളം അഫ്ഘാനിസ്ഥാനിലേക്കു മാറ്റിയതും അമേരിക്കയെ പ്രധാനശത്രുവായി കണ്ടു തുടങ്ങിയതും പില്‍ക്കാല ചരിത്രം. അമേരിക്കയെ അവരുടെ മണ്ണില്‍ ആദ്യമായി ആക്രമിക്കാന്‍ ധൈര്യം കാണിച്ച അല്‍ ഖയിദയെ അമര്‍ച്ച ചെയ്യാനായി അമേരിക്ക ആരംഭിച്ച യുദ്ധം 8 വര്‍ഷങ്ങള്‍ക്കപ്പുറവും ലക്ഷ്യം കാണാതെ തുടരുന്നു.

അഫ്ഘാനിസ്ഥാനിലെ യുദ്ധപ്രഭുക്കളുടെ താലിബനെ സഹായത്തോടെ  പാകിസ്ഥാന്‍     അതിര്‍ത്തിയിലേക്ക് അമേരിക്കക്കു തുരത്താനായെങ്കിലും, അവര്‍ പുര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നതായാണു കാണുന്നത്.

സമയം ​നിശ്ചലമായ ഒരിടം ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് അഫ്ഘാനിസ്ഥാനാണ്. അവിടത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്നും ഏഴാം നൂറ്റാണ്ടിലെ അവസ്ഥ കാണാം. അമേരിക്ക ആഘോഷപൂര്‍വ്വം കുടിയിരുത്തിയ ഹമീദ് കര്‍സായ് കാബൂളിനു ചുറ്റം ​മാത്രം അധികാരമുള്ള ഒരു നാട്ടുരാജാവാണിന്നും. കര്‍സായിയെ മാറ്റി ആരു വന്നാലും ഈ അവസ്ഥക്കു മാറ്റം വരില്ല.

അഫ്ഘാനിസ്ഥാനിലെ സമ്പദ് ഘടനയുടെ വിശ്വസിക്കാവുന്ന ഏക ഘടകം മയക്കു മരുന്നു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കറുപ്പു കൃഷിമാത്രമാണ്. 4 ബില്ല്യണ്‍ ഡോളറിന്റെ വിറ്റുവരവുള്ള ഒരു വ്യാജ വ്യവസായത്തിന്റെ ആണിക്കല്ലാണീ കൃഷി. അധോലോക രാജാക്കന്‍മാര്‍ അമേരിക്കന്‍ തെരുവുകളില്‍ വിറ്റഴിക്കുന്ന മയക്കു മരുന്നിന്റെ നല്ല ഒരു ശതമാനം അഫ്ഘാനിസ്ഥാനില്‍ നിന്നും വരുന്നതാണ്. ഈ വിപത്തിനെ ഒരു പരിധി വരെ തടയന്‍ ശ്രമിച്ചത് താലിബനായിരുന്നു. പക്ഷെ ഇനിപ്പോള്‍ താലിബന്റെ ഏറ്റവും വലിയ വരുമാനം ഈ കറുപ്പു കൃഷിയായി മാറി.

സാധാരണ അഫ്ഘാനികള്‍ക്ക് രണ്ടു തൊഴിലേ ചെയ്യാനുള്ളു. ഒന്നുകില്‍ കറുപ്പു കൃഷി ചെയ്യുക. അല്ലെങ്കില്‍ ഏതെങ്കിലും സേനയില്‍ ചേരുക, സര്‍ക്കാരിന്റെയോ, യുദ്ധപ്രഭുക്കളുടെയോ താലിബന്റെയോ.

ഇന്നത്തെ അഫ്ഘാനിസ്ഥാന്‍ ശരിക്കും ഒരു നരകമാണ്. താലിബന്‍ ഭരിച്ചിരുന്ന കാലത്ത് ഏഴാം നൂറ്റണ്ടിലെ പ്രാകൃത ഇസ്ലാമിക് നിയമെങ്കിലുമുണ്ടായിരുന്നു. ഇന്ന് ഒരു നിയമവും അവിടെയില്ല. ഇന്ന് അവിടെ യുദ്ധം ചെയ്യുന്ന നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്ക്, എന്തിനു വേണ്ടിയാണവിടെ യുദ്ധം ചെയ്യുന്നതെന്ന് ഒരു നിശ്ചയവുമില്ല. ഹമീദ് കഴ്സായ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബുഷ് പറഞ്ഞത് അവിടെ ജനാധിപത്യം വിജയം വരിച്ചു എന്നായിരുന്നു. ഇന്ന്  ബുഷ് പോലും ആ വിഡ്ഡിത്തം പറയുമെന്നു തോന്നുന്നില്ല. ഇത്ര പ്രാകൃതവും ഭയാനകവുമായ ഒരു സ്ഥലത്ത് ജനാധിപത്യം നടപ്പാക്കാനാകും എന്നു പറയുന്നവരെ ആരും അത്ഭുതത്തോടെയേ നോക്കൂ.

ഫ്രാന്‍സും ജര്‍മ്മനിയും ഇംഗ്ളണ്ടും അവിടെ ചെലവാക്കിയ ബില്ല്യണുകള്‍ വെറുതെയായി എന്നു കരുതുന്നവരാണ്. പക്ഷെ അമേരിക്ക അങ്ങനെ കരുതുന്നില്ല. ഇറാക്കിലെ അമേരിക്കന്‍ ഇടപെടല്‍ വേണ്ടിയിരുന്നില്ല എന്നു പറഞ്ഞ ഒബാമ, പക്ഷെ അഫ്ഘാനിസ്ഥാനില്‍ ചിന്തിക്കുന്നത് മറ്റൊന്നാണ്. അവിടേക്കു കൂടുതല്‍ സഹായങ്ങളും കൂടുതല്‍ സേനകളെയും അയക്കാനാണദ്ദേഹം ഉദ്ദേശിക്കുന്നത്.

ഒബാമ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രം യാതൊരര്‍ത്ഥത്തിലുമൊരു രാഷ്ട്രമേ അല്ല, ഗിരിവര്‍ഗക്കാരുടെ ഒരു കൂട്ടമാണ്. അത് കഷണങ്ങളയി വിഭജിക്കപ്പെട്ട പരാജയപ്പെട്ട ഒന്നാണ്. അവിടെ ഭരിക്കുന്നത് കഴിവു കെട്ട, അഴിമതിയില്‍ മുങ്ങിയ, അഫ്ഘാന്‍ ജനതയുടെ വളരെ ചെറിയ ഒരംശത്തിന്റെ പിന്തുണയുള്ള ഒരു സര്‍ക്കാരാണ്. ശത്രു എളുപ്പത്തില്‍ വഴുതിപ്പോകുന്നതും പാകിസ്ഥാനില്‍ നിഷ്പ്രയാസം ​സംരക്ഷിക്കപ്പെടുന്നവരും ആണ്. ഇതില്‍ നിന്നും  അമേരിക്കക്കു രക്ഷപ്പെടുക എളുപ്പമല്ല. വിയറ്റ്നാമില്‍ അമേരിക്ക യുദ്ധം ചെയ്ത വിയറ്റ് കോംഗുകള്‍ വിയറ്റ്നാമിനപ്പുറം അമേരിക്കയെ അക്രമിക്കില്ലായിരുന്നു. അഫ്ഘാനിസ്ഥാനിലെ സ്ഥിതി വിഭിന്നമാണ്. അമേരിക്കക്കുള്ളില്‍ ചെന്ന് അമേരിക്കയെ ആക്രമിക്കാന്‍ തന്റേടം കണിച്ചവരാണ്, അഫ്ഘാനിസ്ഥാനില്‍ പയറ്റുന്നവര്‍.

അമേരിക്ക വിയറ്റ്നാമില്‍ പരാജയപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയാണിപ്പോള്‍ അഫ്ഘാനിസ്ഥാനില്‍. നേറ്റോ സഖ്യരാഷ്ട്രങ്ങളുടെ സമ്പത്തിക സൈനിക സഹായം കൊണ്ടു മാത്രം അധികാരത്തിലിരിക്കുന്ന, അഴിമതിയില്‍ ആകെ മുങ്ങിയ ഒരു സര്‍ക്കാര്‍. സാധാരന  ജനങ്ങള്‍ ഭയക്കുന്ന ഒരു സര്‍ക്കാരാണവിടെ. എപ്പോഴാണവരെ സര്‍ക്കാരിന്റെ ഏജന്റുമര്‍ അമേരിക്കന്‍ സേനക്കേല്‍പ്പിച്ചു കൊടുക്കുന്നതെന്ന ഭീതിയിലാണവര്‍ ജീവിക്കുന്നത്. താലിബന്‍ ഭരണം ഇഷ്ടമില്ലാതിരുന്ന അഫ്ഘാനികള്‍, 2002 ല്‍ അമേരിക്കന്‍ സേനയെ വരവേറ്റവര്‍, എല്ലാം ഇന്നമേരിക്കന്‍ സേനയെ വെറുക്കുന്നു. വിയറ്റനാമില്‍ സംഭവിച്ചതും അതായിരുന്നു. ലോകത്തെ 93% കറുപ്പ് ഉത്പാദിപ്പിക്കുന്ന അഫ്ഘാനിസ്ഥാനില്‍ താലിബാന്, വിയറ്റ് കോംഗുകള്‍ക്കില്ലാതിരുന്ന ഒരു മെച്ചമുണ്ട്. ഈ കൃഷിയില്‍ നിന്നും കൃത്യമായി കിട്ടുന്ന വരുമാനം. 

രാജ്യത്തിന്റെ 72% താലിബന്‍ നിയന്ത്രണത്തിലാണ്. ജനങ്ങളെ  കയ്യിലെടുക്കാന്‍ ചില വിദ്യകളും അവര്‍ ചെയ്യുന്നുണ്ട്. ഭരണത്തിലായിരുന്നപ്പോള്‍ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍ അനുവദിക്കാതിരുന്ന അവര്‍ ഇപ്പോള്‍ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍ അനുവദിക്കുന്നു.
അമേരിക്കയില്‍ ‍ യുദ്ധ ലോബിപോലെ തന്നെ ശക്തമാണവിടത്തെ മയക്കു മരുനു മാഫിയയും.  ഈ രണ്ടും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് ഈ യുദ്ധത്തിലൂടെ പണം വാരുന്നു. പ്രതിബാദ്ധതയുള്ള ഒരു സര്‍ക്കാര്‍ അഫ്ഘാനിസ്ഥാനില്‍ അധികാരത്തില്‍ വന്നാല്‍ കറുപ്പു കൃഷി അവസാനിക്കാനോ കുറഞ്ഞ പക്ഷ ഗണ്യമായി കുറയാനോ ഇടയാകും. അത് ഈ മാഫിയകള്‍ അനുവദിക്കില്ല. അതുകൊണ്ട് ഈ യുദ്ധം നീളാനും അമേരിക്കയുടെ സമ്പൂര്‍ണ്ണ പരാജയത്തില്‍ കലാശിക്കാനുമാണു സാധ്യത.

 ഇവരെ ശക്തമായി പിന്തുണച്ച് യഹൂദ ലോബിയും ഉണ്ട്. മുസ്ലിം തീവ്രവാദികള്‍ക്കെതിരെ ആരു യുദ്ധം ചെയ്താലും യുദ്ധം ചെയ്യുന്നവരെയും അതിനു സമ്മര്‍ദ്ദം ചെലുത്തുന്നവരെയും പിന്തുണക്കുക എന്നതാണല്ലോ അവരുടെ നയം, സംഘപരിവാരിനേപ്പോലെ.

പ്രസിഡണ്ട് ഒബാമ, കൂടുതല്‍ സേനയെ അഫ്ഘാനിസ്ഥാനിലേക്കയക്കാനുള്ള സമ്മര്‍ദ്ദത്തിലാണിപ്പോള്‍. അഫ്ഘാനിസ്ഥാനിലെ ഭൂരിഭാഗം വരുന്ന പാഷ്തൂണ്‍ വിഭാഗക്കാരാണ്, താലിബനെയും കൂട്ടാളികളെയും സംരക്ഷിക്കുന്നത്. വിയറ്റ്നാമിലെ സാധാരണക്കാര്‍ വിയറ്റ് കോംഗുകളെ സംരക്ഷിച്ചപോലെ. പാഷ്തൂണ്‍ വിഭാഗം പാക്കിസ്താനും അഫ്ഘാനിസ്ഥാനുമിടയിലെ കൃത്യമായി തിരിക്കാത്ത അതിര്‍ത്തിക്കിരുപുറം ജീവിക്കുന്നവരാണ്. കൂടുതല്‍ സേന, വ്യാപകമായ യുദ്ധം എന്നു പറഞ്ഞാല്‍, പാകിസ്താനിലെ പഷ്തൂണികളെയും സജീവമായി ഇതിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരിക എന്നാണ്. എന്നു വച്ചാല്‍ അഫ്ഘാനിസ്താനോടൊപ്പം പാകിസ്ഥാനും ശിഥിലമാകുക എന്നാണത്. ഇന്‍ഡ്യ താലിബനെ സഹായിക്കുന്നു എന്നു പാകിസ്ഥാന്‍ ആരോപിക്കുന്നതിന്റെ മനശാസ്ത്രം ഇതു മുന്നില്‍ കണ്ടാണ്.

യുദ്ധത്തിനെതിരെ നിലകൊണ്ട ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സാംസ്കാരിക നായകരുടെയും പൂര്‍ണ്ണ പിന്തുണ പ്രസിഡണ്ടു തെരഞ്ഞെടുപ്പില്‍ ഒബാമക്കുണ്ടായിരുന്നു. കൂടുതല്‍ സേനയെ അഫ്ഘാനിസ്ഥാനിലേക്കയച്ചാല്‍ ഇവരുടെ എതിര്‍പ്പ് അദ്ദേഹം നേരിടേണ്ടി വരും. ഇസ്രായേലിനു വേണ്ടി, ഇറാക്കില്‍ ഇടപെട്ടതിനെ ഒബാമ എതിര്‍ത്തിരുന്നു. അതുകൊണ്ട് സ്വാഭാവികമായും അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കുന്നത് അഫ്ഘാനിസ്ഥാനിലാണ്.

ലോകസമാധാനത്തിനു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാതിരുന്നിട്ടും, നോബല്‍ പുരസ്കാരം ഒരു പ്രോത്സാഹനമെന്ന നിലയില്‍ നേടിയ ഒബാമ മറ്റൊരു ലിന്‍ഡണ്‍ ബി ജോണ്‍സണായി അവസാനിക്കുമോ അതോ ശക്തമായ നിലപാടെടുത്ത് മറ്റൊരു ജോണ്‍ എഫ് കെന്നഡി ആകുമോ?

27 comments:

kaalidaasan said...

മാത്യു ഹോ മുന്‍ അമേരിക്കന്‍ സൈനികനും അഫ്ഘാനിസ്ഥാനിലെ സബൂള്‍ പ്രവിശ്യയിലെ ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനും ആയിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം നാലുപേജുള്ള ഒരു രാജിക്കത്ത് അമേരിക്കന്‍ വിദേശകാര്യ വകുപ്പിനു നല്‍കി. അത് അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഭരണകൂടത്തെ പിടിച്ചുലച്ചു. അഫ്ഘാനിസ്ഥാനില്‍ സേവനമനുഷ്ടിച്ചവരില്‍ ആദ്യമായി രാജിവക്കുന്ന ഉദ്യോഗസ്ഥനാണദ്ദേഹം. അദ്ദേഹത്തിന്റെ രാജിക്കത്തിലെ പ്രസക്തമായ ഭാഗം ഇതാണ്.


"I have lost understanding of and confidence in the strategic purposes of the United States' presence in Afghanistan. I have doubts and reservations about our current strategy and planned future strategy, but my resignation is based not upon how we are pursuing this war, but why and to what end."

ലക്ഷ്യത്തേക്കുറിച്ച് ധാരണയില്ലാതെ യുദ്ധം ചെയ്താല്‍ വിജയിക്കാന്‍ പ്രയാസമാണ്. മുസ്ലിം തീവ്രവാദമെന്നത് ഒരു മൂര്‍ത്തമായ സംഗതിയല്ല. അതുകൊണ്ട് അതിനെതിരെ ഒരു തുറന്ന യുദ്ധം എന്നത് ഒരിക്കലും വിജയം വരിക്കാന്‍ സാധ്യതിയില്ലാത്ത യുദ്ധവും.

യുദ്ധത്തിനെതിരെ നിലകൊണ്ട ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സാംസ്കാരിക നായകരുടെയും പൂര്‍ണ്ണ പിന്തുണ പ്രസിഡണ്ടു തെരഞ്ഞെടുപ്പില്‍ ഒബാമക്കുണ്ടായിരുന്നു. കൂടുതല്‍ സേനയെ അഫ്ഘാനിസ്ഥാനിലേക്കയച്ചാല്‍ ഇവരുടെ എതിര്‍പ്പ് അദ്ദേഹം നേരിടേണ്ടി വരും. ഇസ്രായേലിനു വേണ്ടി, ഇറാക്കില്‍ ഇടപെട്ടതിനെ ഒബാമ എതിര്‍ത്തിരുന്നു. അതുകൊണ്ട് സ്വാഭാവികമായും അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കുന്നത് അഫ്ഘാനിസ്ഥാനിലാണ്.


ലോകസമാധാനത്തിനു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാതിരുന്നിട്ടും, നോബല്‍ പുരസ്കാരം ഒരു പ്രോത്സാഹനമെന്ന നിലയില്‍ നേടിയ ഒബാമ മറ്റൊരു ലിന്‍ഡണ്‍ ബി ജോണ്‍സണായി അവസാനിക്കുമോ അതോ ശക്തമായ നിലപാടെടുത്ത് മറ്റൊരു ജോണ്‍ എഫ് കെന്നഡി ആകുമോ?

മലമൂട്ടില്‍ മത്തായി said...

This is not another "Vietnam". It is just Afghanistan reloaded - they have done it yet again. Just like the British and the Soviets found it, Afghans are a tough lot. I wish the Americans read their Kipling before they went to war in Afghanistan.

That said, I heard the interview with this diplomat on the radio. His words were that the priorities were not clear from the American side. First off, that has to be decided - whether to go after Taliban and Al Qeada. After all, Taliban and Qaeda are not idealistic enemies like the Reds for Americans. So the US is not unwilling to go to bed with Taliban so long as the US is not attacked again. And if Pakistan is the problem, it has to be dealt with.

So depending on the outcome of that decision making process, Indians might have their problems with Pakistan solved by the Yanks.

Now before pushing all of that as implausible, remember that the Yanks did not get out of Vietnam before attacking Cambodia as well. Pakistan looks just as good as Cambodia for an all out American attack.

ഹരീഷ് തൊടുപുഴ said...

ഈ ലേഖനത്തിനു നന്ദി..

Baiju Elikkattoor said...

"Pakistan looks just as good as Cambodia for an all out American attack."

pandu maramaakriyude blogil vanna ee animation onnu kaanuka
(http://www.dailymotion.com/video/xmlqg_le-plombier-animation-3d_creation)
ithu thanne aanu america cheyythathum, cheyyunnathum ini cheyyan pokunnathum. 'chori manthi punnaakki' ennu sadharana malayalathil parayanum.

nalla lekhanathinu nandi.

kaalidaasan said...

Malamoottil,

This is not another "Vietnam". I wish the Americans read their Kipling before they went to war in Afghanistan.

If the Americans had read Killing, they would not have gone Afghanistan in the first instance.

Whether Americans read Kipling or any other book for that matter, this is going to be a replica of Vietnam. The events unfolding are similar to Vietnam.

The people involved in this war do not have any specific aim. That is why there are no priorities. US has only two options here. Suppress Taliban and impose their version of democracy or Truce with Taliban. Either way US is going to lose. Taliban did not attack USA. So the question of further attack does not arise. Al Qaeda does not depend on Taliban. If one Taliban is gone, they do have many other Talibans. Taliban in Afghanistan cannot give a guarantee that Al Qaeda will not attack USA.

But the disturbing thing is what Mathew Hoh wrote. He wrote that there are 1000s of tribes fighting US occupation. They have nothing to do with Taliban or Al Qaeda. They are Afghanis. They did fight foreign occupiers long before Taliban or Al Qaeda came into being. So whether US go after Taliban and Al Qaeda or not, will not change the outcome of this engagement. It is certain defeat for USA. US can fight a war of attrition and run away like that happened in Vietnam. Or accept the terms of Taliban and other tribes and give back Afghanistan to them.

kaalidaasan said...

Malamoottil,

So depending on the outcome of that decision making process, Indians might have their problems with Pakistan solved by the Yanks.

If you think that Yanks can solve our issues with Pakistan by attacking it, I really feel sorry for you. And your nick name മലമൂടന് really suits you as well.

Even after starting to solve problems in Afghanistan 8yrs ago, Yanks are stuck where they started. If they try to solve problems in Pakistan, the same story will be repeated. The fight can g on for many decades as well. That can destabilize the whole region. None with sense welcome such a development.
You also do not learn anything from history either. When US attacked Afghanistan, militants extended their sphere of operation into neighboring Pakistan . If US attacks Pakistan ( I really hope, it should not happen) militants will shift to Kashmir, Bangladesh or even Nepal. And India’s problem may quadruple.

Just like US does not know what they want in Afghanistan, it seems you also do not know what is the biggest security issue in India. And many in Indian administration as well do not know what is it. Chidambaram says that Maoists and Naxals are the biggest security threat to India. SM Krisha says that China is not a threat. Many others believe that China is the biggest threat. Sangh Parivar believes that Muslim militants are the biggest threat. That means we also do not have any idea regarding this issue.
I believe that Naxals and Maoists are the real security issue. They have strong presence in 144 districts spanning across 14 states. They are not driven by any hate ideology as Al Qaeda. They fight for social justice. There are disturbing reports that Naxals do get support from Maoists of Nepal and LTTE. Any attack on Pakistan by US , may trigger a nexus between Muslim militants and Naxals in India.


50% of Indians do live below poverty line. If this issue is not addressed in earnest, these poor may give logistic support for the Naxals.

Remember that the people around Sathyamangalam forest did give full support for Veerappan.

kaalidaasan said...

Malamoottil,

Now before pushing all of that as implausible, remember that the Yanks did not get out of Vietnam before attacking Cambodia as well. Pakistan looks just as good as Cambodia for an all out American attack.

Comparing Pakistan with Cambodia is laughable. Pakistan is not just an impoverished third world tiny little tea pot African country. It is a nuclear weapon state like India. Nuclear weapon is not for decoration. It is for deterrent. If they are pushed to the wall they may be forced to use them as the last resort, as well.

If by chance some of the nuclear weapons fall into the hands of Muslim militants, they may use it against USA. Intercontinental ballistic missiles are available in many countries including North Korea and Iran. If Muslim terrorist could breach the high security of USA in 2001, they can breach that in other countries very easily. US can only protect their borders, not the whole world. Nuclear war head on a missile can reach US mainland from many locations.


If militants do not succeed in using it against USA, definitely they will use it against Israel. It is because Muslim militancy started with the issue of Palestine. Even the crudest nuclear weapon can saw havoc for decades in any area.

The aim of Muslim militants is to get paradise by killing. That is their jihad. They do not see any difference in killing by sword, bomb, mine, or nuclear weapon.

Only ignorant people will think that, USA will resort to an all out attack on Pakistan just like they did to Cambodia.

kaalidaasan said...

ഹരീഷ്,

അഭിപ്രായത്തിനു നന്ദി.

kaalidaasan said...

ബൈജു,

അമേരിക്ക ലോകം മുഴുവന്‍ എന്നും ചെയ്തിട്ടുള്ളത് ചൊറി മാന്തി പുണ്ണാക്കുക എന്നതു തന്നെയാണ്.

ബില്ല്യണ്‍ കണക്കിനു ഡോളറാണ്, പാകിസ്ഥാന്‍ ജന്മമെടുത്തതു മുതല്‍ അമേരിക്കന്‍ നികുതി ദായകരുടെ പണം അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അതില്‍ നല്ലൊരു പങ്ക് കാഷ്മീരി ഭീകരരിലൂടെ ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ഉപയോഗിച്ചു. അതും അമേരിക്കയുടെ പൂര്‍ണ്ണ അറിവോടെ. അതു വഴി ഇന്‍ഡ്യയെ ഞെക്കിക്കൊല്ലാന്‍ ആണു ശ്രമിച്ചത്. അതില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്‍ഡ്യയുമായി അടുത്ത് നക്കി ക്കൊല്ലാന്‍ ശ്രമിക്കുന്നു. കൂടെ പാകിസ്ഥാനെ കയ്യൊഴിയാന്‍ തയ്യാറെടുക്കുന്നു. അമേരിക്കന്‍ ചരിത്രം ഇതു മാത്രമായിരുന്നു. ഇസ്രായേല്‍ ഒഴികെ കൂടെ നിന്നവരെ എല്ലാം ചതിച്ച ചരിത്രം മാത്രമാണവര്‍ക്ക്. അമേരിക്കയുടെ ജഹൂദ ലോബി കരണമാണവര്‍ ഇസ്രായേലിന്റെ കൂടെ ഇന്നും നില്‍ക്കുന്നത്.

ഇപ്പോള്‍ മലമൂടന്‍ സ്വപ്നം കണുന്നു, അമേരിക്ക കംബോഡിയയെ ആക്രമിച്ചപോലെ പാകിസ്ഥനെയും ആക്രമിച്ച്, ഇന്‍ഡ്യയുടെ പ്രശ്നം പരിഹരിക്കുമെന്ന്. എന്നിട്ട് കുറെക്കാലം കഴിഞ്ഞ്, ഇന്‍ഡ്യയെ ആക്രമിച്ച് മറ്റു വല്ലവരുടെയും പ്രശ്നം പരിഹരിക്കും .അദ്ദേഹത്തോടു നമുക്ക് സഹതപിക്കാം.

അമേരിക്ക ഇന്നു വരെ സ്വന്തമായി ഒരു വലിയ യുദ്ധം ജയിച്ചിട്ടില്ല. കേരളത്തിന്റെ വലിപ്പമുള്ള പനാമ ആക്രമിച്ച് നോറിയേഗയെ പിടിച്ചു കൊണ്ടു പോയതല്ലാതെ വിദേശ ആക്രമണത്തില്‍ ഇന്നു വരെ അവര്‍ കാര്യമായ ഒരു നേട്ടവും കൈവരിച്ചിട്ടില്ല. സദ്ദാം ഹുസ്സയിനെ പണ്ട് കുവൈറ്റില്‍ നിന്നും ​തുരത്തി എന്നതു മാത്രമാണവര്‍ക്ക് കൊട്ടിഘോഷിക്കാവുന്ന ഏക നേട്ടം.

നൊറിയേഗയെ പിടിച്ച പോലെ ബിന്‍ ലാദനെ പിടിക്കാമെന്നു കരുതി ഇറങ്ങിപ്പുറപ്പെട്ടിട്ട്, ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയതെ കുഴങ്ങുന്നു.

മലമൂട്ടില്‍ മത്തായി said...

Thank you for your detailed comments. Let us just keep the span of attention to Afghanistan. That is to keep out the marginal players like LTTE and maoists outside.

The difference between Afghanistan and Vietnam starts with the fact that Afghanistan was never a colonial state. Whereas Vietnam was a French colony for a long time. And it continues to live under the fear of Chinese aggression (there was a Viet-China war as well), much like India does. So to say that Afghanistan is another Vietnam is just absurd.

Wars in Afghanistan is never won by force. The tribes can only be bought - by money that is. That has been the case all the time. The Yanks might just try this method.

About the comment that American aggression caused militancy in Pakistan - the militants always were there in Pakistan. It is the biggest safe haven of all manner of terrorists - from Kashmiri to Afghani to Sudanese to Chechen jihadis. Pakistan was trying to keep Afghanistan its dependent, much like the CPM-CPI relation in Kerala. Now the very same goons who helpend pakis to control Afghanistan is coming home to bite them.

About the nuclear weapons with Pakistan - yes they are a threat and Pakistan has made public that it will use it as a first hit weapon. Every country around Pakistan is aware and has taken precautions. So Pakistan can use it first to see their entire country decimated the next instant. As an interesting aside, the soviet nuclear weapons did not help the commisars when the country collapsed like a pack of cards.

Anyways we are living in interesting times :-)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആഗോള പ്രതിസന്ധിയില്‍ പെട്ട് പണിയൊക്കെ പോയി ഇവിടൊന്നും ഇല്ലായിരുന്നു :( .. ഈ പോസ്ടിനെക്കുറിച്ചു അഭിപ്രായം പറയാനുള്ള വിവരം ഇല്ല ...എന്നാലും കഷ്ടപ്പെട്ട് വായിച്ചു ... നന്നായിട്ടുണ്ട്

======================================
"മുസ്ലിം തീവ്രവാദികള്‍ക്കെതിരെ ആരു യുദ്ധം ചെയ്താലും യുദ്ധം ചെയ്യുന്നവരെയും അതിനു സമ്മര്‍ദ്ദം ചെലുത്തുന്നവരെയും പിന്തുണക്കുക എന്നതാണല്ലോ അവരുടെ നയം, സംഘപരിവാരിനേപ്പോലെ."

എന്തായാലും "മുസ്ലിങ്ങള്‍ക്കെതിരെ " എന്ന് പറയാഞ്ഞതിനു നന്ദി

kaalidaasan said...

പ്രവീണ്‍ ,

വായനക്കും അഭിപ്രായത്തിനും നന്ദി.

മുസ്ലിം തീവ്രവാദികള്‍ ക്കെതിരെ യുദ്ധം, അതില്‍ Collateral Damage എന്ന നിലയില്‍ ചാകുന്നതും മുസ്ലിങ്ങള്‍. തീവ്രവാദ സംശയ രോഗം ബാധിച്ച് പീഠിപ്പിക്കപ്പെടുന്നത്, മുസ്ലിങ്ങളും മുസ്ലിം പേരിനോട് സാമ്യമുള്ള പേരുകളുള്ള മറ്റുള്ളവരും എന്നാണല്ലോ നാട്ടു നടപ്പ്. അതുകൊണ്ടല്ലേ പ്രവീണ്‍, കമല ഹാസനൊക്കെ പീഢിപ്പിക്കപ്പെട്ടത്.

kaalidaasan said...

Malmoottil ,


The difference between Afghanistan and Vietnam starts with the fact that Afghanistan was never a colonial state.

Your understanding is unfounded. Afghanistan was a colony of many powers throughout history. In 522 BC it was a colony of the Persian king, Darius the Great. In 329 BC it was a colony of the Greek empire of Alexander the Great. After that it was part of many Hindu and Buddhist kingdoms and empires of India. From 1140 it was under the rule of Ghoris and from 1219 to 1221 it was ruled by Gengis Khan . Many Mughal emperors ruled Afghanistan after that. From 1738 to 1747 it was ruled by Nadir Shah of Persia. After that both British and Russians ruled Afghanistan partially and intermittently. Later USSR had a definite say in the affairs of Afghanistan. And Taliban which ruled Afghanistan when USA invaded it, was not actually an Afghani rule. Taliban was created in Pakistan from a group of religious people who comprised of Afghanis, Pakistanis and Muslims from various countries.

kaalidaasan said...

Malmoottil ,


Whereas Vietnam was a French colony for a long time. And it continues to live under the fear of Chinese aggression (there was a Viet-China war as well), much like India does. So to say that Afghanistan is another Vietnam is just absurd.

There are many factual errors in your assumption. Vietnam was a Chinese colony for 10 centuruies ending in 938 AD. There after it was ruled by many dynasties and intermittently by Chinese as well. The French conquered it in 1885. And it remained a French colony until WW 2. There were freedom movements in between. During WW2 it was conquered by Japan and remained a colony of Japan. From 1941 there was a freedom movement led by Ho Chi Min and after fall of Japanese empire, Ho Ch Min declared an independent Vet Nam with Hanoi as capital. From 1946 onwards there was fight between Ho Ch Min led movement and occupying French forces. 1954 Geneva accord recognized the sovereignty of Vietnam . But western countries under the leadership of USA did not recognize that and they effectively divided the country into North and South Vietnams. And propped up puppet governments in South Vietnam. Initially the monarchy was restored. Later South Vietnamese emperor was toppled by his Prime Minister, Deim and he declared himself head of the state. UN advised him to hold elections which he refused to do. It was because majority of Vietnamese supported Ho Chi Min. They under the name of Viet Cong revolted against Deim’s administration. USA had no business in Vietnam until then. They had supported Deim initially and later fell foul with him and with help of military personnel , they got him murdered. This was followed by many military dictatorships actively propped up by USA. Due to this instability Vietcong’s support increased day by day and it rang alarm bells in Washington. To counter Communist influence US sent troops to South Vietnam and along with Vietnamese military they fought against Vietcong from 1965 onwards. The number of US military personnel there was 500000( in Afghanistan it is only 30000). They met with heavy casualties and finally decided to flee. In 1973 they recognized the sovereignty of Vietnam which was in paper from 1954 onwards. They could have done that in 1954 itself.

If at all the people who would have been worried about Vietnam and its fate, it was French, not the Americans. They unnecessarily went into a conflict with ulterior motives and were thoroughly and neatly defeated by Vietnamese. The same fate in waiting USA in Afghanistan. It is just a matter of time before USA and its puppet government flee Afghanistan.

kaalidaasan said...

Malmoottil,


Wars in Afghanistan is never won by force. The tribes can only be bought - by money that is. That has been the case all the time. The Yanks might just try this method.

Please do not make yourself a laughing object by saying such stupidities. Please try to learn the history of Afghanistan.

The Yanks may think that their only option is buying the tribes. You can act as a middle man in that deal as well.

But there is another truth. When US troops entered Afghanistan they were welcomed by ordinary Afghanis. But the very same Afghanis now want USA to get out of their country.

About the comment that American aggression caused militancy in Pakistan - the militants always were there in Pakistan.

Nobody denied that either. Militants and terrorist of all creed and castes were there in Pakistan and USA gave full support to them militarily and monetarily. Now USA is reaping what it sawed for decades.

Added to the militants already resent in Pakistan all Afghani terrorists and militants joined after US invasion.

Pakistan was trying to keep Afghanistan its dependent, much like the CPM-CPI relation in Kerala. Now the very same goons who helpend pakis to control Afghanistan is coming home to bite them.

Nice simile, but does not make sense at all. It was CIA through ISI , which tried to keep Afghanistan as a dependent. Not only Afghanistan but Kashmir as well. Afghanistan was used as a buffer against USSR and Kashmir was used as a buffer against India. Now the very same goons who were supported and propped by injecting billions of Dollars of US tax payer’s money are coming to bite US troops both in Pakistan and Afghanistan. That is called poetic justice.

Anonymous said...

കമല്‍ ഹാസന്‍ പീഡിപ്പിക്കപ്പെട്ടത് സംഹപരിവ്വാറ് കാരാലായിരുന്നോ :)

എറക്കാടൻ / Erakkadan said...

സത്യം പറയാലോ ദഹിക്കുന്നില്ല

kaalidaasan said...

Malmoottil,

About the nuclear weapons with Pakistan - yes they are a threat and Pakistan has made public that it will use it as a first hit weapon. Every country around Pakistan is aware and has taken precautions. So Pakistan can use it first to see their entire country decimated the next instant. As an interesting aside, the soviet nuclear weapons did not help the commisars when the country collapsed like a pack of cards.

I really feel sympathy for your alarming level of ignorance about this issue. Pakistan never said it publicly that they own nuclear weapons. These are just inferences based on leaked out knowledge.

Pakistan never said that it will use its nuclear arsenal as a first hit weapon. They made it clear that they will not use it as a first hit weapon. Every nuclear owning country has said that. They all asserted that, it will be used as a deterrent only.

If at all Pakistani nuclear weapons are used, it will be by militants and terrorists. They do not have any country. They have aims only. All countries around India are friends of Pakistan. Be it China, be it Nepal, and be it Bangladesh or Myanmar. All are friends seeing India as enemy. None of them fears any Pakistani nuclear weapons. If militants use these weapons the first target will be India. Pakistan has the capability of making 50 nuclear war heads. If half of them are used against India simultaneously, one can imagine what will be the after effect. Whether Pakistan remains or disappears after that is not at all a concern of these terrorists. They want to go to heaven mass murdering millions in a moment. Only a person who does not know what Muslim terrorism is and what is their aim, ponder over decimation of Pakistan after getting struck by many nuclear bombs simultaneously.

From where did you get the idea that Communist countries collapsed? Those countries are still there as previously. Only the Communist rule changed. Nobody with sense interpret the end of Republican rule in USA as collapse of the country.

At any count Communists are not idiots to use nuclear weapons against their own people. Muslim militants are the people who are not bothered about losing their own people in the process of going to heaven. And the others in USA think that by hunting down these terrorist, they can control terrorism. Losers are always destined to lose. Whether it is in Vietnam or in Afghanistan, fate is same.

I will never in my wildest dreams think that USA preserves its nuclear weapons, to use against change of regime in USA.

kaalidaasan said...

കമല്‍ ഹാസന്‍ പീഡിപ്പിക്കപ്പെട്ടത് സംഹപരിവ്വാറ് കാരാലായിരുന്നോ :)

ഞാന്‍ എഴുതിയത് ഇങ്ങനെയും വായിക്കാമെന്നു കരുതിയില്ല.

മുസ്ലിം എന്നു കേള്‍ക്കുമ്പോള്‍ സംഘപരിവാര്‍ എതിര്‍ ഭാഗത്തു വരുന്നത് എന്തുകൊണ്ടാണ്?

kaalidaasan said...

എറക്കാടന്‍,

വായനക്കു നന്ദി

അമേരിക്ക ബിന്‍ ലാദനെ തേടിയലഞ്ഞു തുടങ്ങിയതിന്റെ എട്ടാം വാര്‍ഷികമാണിപ്പോള്‍. എങ്ങുമെത്താത്ത ആ അലച്ചിലിന്റെ പിന്നാമ്പുറങ്ങളിലേക്കൊരു എത്തി നോട്ടം നടത്തിയതാണു ഞാന്‍. മലമൂട്ടില്‍ അതേക്കുറിച്ച് ചിലതു പറഞ്ഞു. ഞാന്‍ അല്‍പ്പം വിശദീകരിച്ചു.

ദഹിക്കാത്തത് എന്താണെനു പറഞ്ഞാല്‍ വീണ്ടും വിശദീകരിക്കാം. ഇം ഗ്ളീഷില്‍ എഴുതിയതാണു പ്രശ്നമെങ്കില്‍ മലയാളത്തില്‍ എഴുതുന്നതിനു ഒരു ബുദ്ധിമുട്ടും ഇല്ല.

മലമൂട്ടില്‍ മത്തായി said...

Quote:
"I really feel sympathy for your alarming level of ignorance about this issue. Pakistan never said it publicly that they own nuclear weapons. These are just inferences based on leaked out knowledge."

So when Pakistan exploded nuclear weapons, were they playing with bottle rockets? Then I presume that it is your knowledge that all Indian nuclear weapons are manufactured en mass at Sivakasi.

Your delusions have made my day. And it is a monday morning. Thanks for providing a good start for this week.

Anonymous said...

കമല്‍ ഹാസന്‍ പീഡിപ്പിക്കപ്പെട്ടത് സംഹപരിവ്വാറ് കാരാലായിരുന്നോ :)

മുസ്ലിം എന്നു കേള്‍ക്കുമ്പോള്‍ സംഘപരിവാര്‍ എതിര്‍ ഭാഗത്തു വരുന്നത് എന്തുകൊണ്ടാണ്?

Elementary my dear Kaalidasan. Their cat is out!

:)

പുലരി said...

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുപോകു അമേരിക്ക തന്നെ വിചാരിച്ചാലും സാധ്യമല്ല. അത്രമേൽ ഇസ്രായേലി-സിയ്യോണിസ്റ്റ്‌ ബാന്ധവം അമേരിക്കയുടെ ഭരണ നിർവ്വ്വഹണത്തെ പിടിച്ചു മുറുക്കിയിരിക്കുന്നു. വാസ്തവത്തിൽ അമേരിക്ക ഇസ്രായേലീ സം രക്ഷിക്കുകയാണോ അതല്ല ഇസ്രായേൽ അമേരിക്കൻ ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുകയാണൊ എന്നൊക്കെ തോന്നമെങ്കിലും ഇരു വശത്തും നിലയുറപ്പിച്ച സയണിസ്റ്റ്‌ ലോബിയാണു രണ്ടു രാജ്യങ്ങളുടെയും അജണ്ടകൾ നിശ്ചയിക്കുന്നതും നടപ്പിൽ വരുത്തുന്നതും.
ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ താലിബാനെയും, ലാദനെയും പിടികൂടി കെട്ടുകെട്ടിക്കുമെന്ന അമിതാത്മവിശ്വാസവുമായി ആഫ്ഘാൻ മലനിരകളിലിറങ്ങിയ അമെരിക്കൻ സൈന്യത്തിന്നു താലിബാനെയോ. ലാദനെയോ പിടിക്കുന്നതു പോകട്ടെ അവരുടെ വർദ്ധിച്ചു വരുന്ന സ്വാധീന ശക്തി ഇല്ലാതക്കൻ പോലും സാധിച്ചിട്ടില്ല എന്നതു ഒരു ദശാബ്ദത്തിന്റെ യുദ്ധമുഖത്തുനിന്നും പഠിക്കപ്പെടുന്നു.
ഒരു ജനതയുടെ അജഞ്ചലമായ്‌ വിശ്വാസ ദാർഢ്യം, സമരവീര്യം. നിശ്ചയദാർഢ്യം ഇതൊന്നും ഭൗതീകവിഭവങ്ങളിൽ മാത്രമുള്ള സർവ്വ്വാധിപത്യം കൊണ്ടു കീഴടക്കാനോ, തകർക്കുവാനോ സാധിക്കുകയില എനതു സോവിയറ്റ്‌ യൂണിയന്റെ തിരോധാനം കൊണ്ടു അമേരിക്ക പഠിച്ചില്ല. ഇപ്പോൾ പഠിച്ചുകൊണ്ടിരികുന്നു.
അനുഭവം ഗുരു.
പുലരി

kaalidaasan said...

Elementary my dear Kaalidasan. Their cat is out!

I really do not know what you mean by these comments. I never said that Kamal Hasan was persecuted by Sangh Parivar. Indians know, who did suspect him and unnecessarily detained and interrogated him. I did mention that. And they also understood that the name Hasan was the problem. But you understood something else. I am really helpless in this regard. Whether the cat is in or out, I am least bothered about that as well.

kaalidaasan said...

Malamoottil,

Doing nuclear explosions and having nuclear weapons are not synonymous. Anybody who has a nuclear reactor for producing electricity has the capability of carrying out a nuclear explosion. To make a nuclear war head incorporating the technology in a small device is very sophisticated. If you read about nuclear bombs you can learn that. Setting up a nuclear chain reaction in a large area and exploding it, is not similar to incorporating that in a small bomb and carrying out explosion in a distant area.

And it was not Pakistan which said that it would first hit with Nuclear bomb. It was Al Qaeda which threatened to use Pakistani Nuclear weapons.


Pakistan's Bomb.


But despite all the fevered rhetoric, Western experts have many questions about the two countries' ability to inflict nuclear damage on each other - at least in the near future. Even the size of their underground tests is in dispute. U.S. experts monitoring data from the Chagai Hills test site said the estimated six-kilotonnes combined force of the first explosion - equivalent to 6,000 tonnes of TNT - was less than expected. Two more blasts on Saturday were believed to have had a combined force of 18 kilotonnes, nearly as much as the bomb that was dropped on Hiroshima in 1945.

Delivering the weapons is another issue. To do that, both sides have to work out the intricate problems involved in making bombs small enough to be fitted atop missiles capable of striking their enemies' cities. The cycle of threats and escalation began on April 6, when Pakistan test-fired its Ghauri missile, which has a range of 1,500 km - enough to hit many major Indian cities. Ghauri, the Indians point out, was a famous Muslim warrior who defeated a Hindu emperor named Prithvi - which by no coincidence is the name of India's main surface-to-surface missile. India is now developing a new missile, the Agni, with a range of 2,000 km. It could strike anywhere in Pakistan and hit major cities in China. Last week, Pakistan publicly warned India that it was already fitting the Ghauri missile with nuclear warheads "to give a fitting reply to any misadventure by the enemy." But that, say Western experts, is probably bluster. Both countries, they add, are probably a year or two away from being able to equip a long-range missile with a nuclear weapon.

A Brief History of Nuclear Weapons States

In 1974, India conducted its first nuclear test: a subterranean
explosion of a nuclear device (not weapon). India declared it to be a
"peaceful" test, but it announced to the world that India had the
scientific know-how to build a bomb.

Pakistan will not use nuclear weapons first: Zardari

November 22nd, 2008 –
New Delhi, Nov 22 (IANS) In a significant announcement, Pakistan President Asif Ali Zardari Saturday said his country will not be the first to use nuclear weapons against India.

Al Qaeda threatens to use Pak N-weapons against US

"God willing, the nuclear weapons will not fall into the hands of the Americans and the mujahideen would take them and use them against the Americans," Mustafa Abu al-Yazid, the leader of al Qaeda's in Afghanistan, said in an interview with Al Jazeera television.

Abu al-Yazid was responding to a question about US safeguards to seize control over Pakistan's nuclear weapons in case Islamist fighters came close to doing so.

"We expect that the Pakistani army would be defeated (in Swat) ... and that would be its end everywhere, God willing."

kaalidaasan said...

പുലരി,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

സോവിയറ്റ് യൂണിയന്റെ തിരോധാനവും അമേരിക്കയുടെ അഫ്ഘാനിസ്ഥന്‍ അധിനിവേശവുമായി ഒരു ബന്ധവുമില്ല. അതില്‍ നിന്നും ആര്‍ക്കും പ്രത്യേകിച്ച് ഒരു പാഠവും പഠിക്കാനുമില്ല. പഴയ റഷ്യന്‍ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ഭൂവിഭാഗങ്ങള്‍ ഒറ്റ യൂണിയനായി നിലനിന്നതും പിന്നീടു വേര്‍പെട്ടതും ഇതുമായി ബന്ധപ്പെട്ട സംഗതിയല്ല.

യൂറോപ്പില്‍ ക്രിസ്തു മതത്തിനധികാരമുണ്ടായിരുന്നപ്പോള്‍ അവിടത്തെ രാജ്യങ്ങളെല്ലം മാര്‍പ്പപ്പയുടെ ഭരണത്തിന്‍ കീഴില്‍ ഒറ്റ സാമ്രാജ്യം പോലെയായിരുന്നു. പിന്നീടവ വേര്‍പെട്ടു. ഇപ്പോള്‍ വീണ്ടും ഒന്നിച്ചു ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ ഉണ്ടായതു പോലെ മാത്രമേ സോവിയറ്റ് യൂണിയനെ കാണേണ്ടതുള്ളു. വീണ്ടുമവയെല്ലാം ഒന്നിച്ചു ചേര്‍ന്ന് മറ്റൊരു ഫെഡെറേഷന്‍ ആകില്ല എന്നൊന്നും ഇപ്പോള്‍ പറയാനാകില്ല.

അമേരിക്ക പാഠം പഠിക്കേണ്ടത് വിയറ്റ്നാമിലെ പരാജയത്തില്‍ നിന്നാണ്.

kaalidaasan said...

പുലരി,

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുപോകു അമേരിക്ക തന്നെ വിചാരിച്ചാലും സാധ്യമല്ല.

അമേരിക്ക തിരിച്ചു പോകരുതെന്ന് സയനിസ്റ്റ് ലോബിയേക്കാള്‍ ആഗ്രഹിക്കുനത് അവിടത്തെ ബിസിനസ് ലോബിയാണ്. കഴുകന്‍ കണ്ണുകളുള്ള ആ ലോബി ഈ യുദ്ധം അവസാനിക്കാന്‍ ആഗ്രഹിക്കില്ല. അതേ ലോബിയാണ് ഇപ്പോള്‍ ഇന്‍ഡ്യയിലേക്ക് ആണവ നിലയം പണിയാന്‍ വരുന്നതും.

കാബൂളിന്റെ മേയര്‍ കര്‍സായി വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷെ കൂടുതല്‍ പ്രദേശങ്ങള്‍ താലിബന്റെ കീഴിലുമായി.

പ്രശ്നം ഇപ്പോള്‍ അമേരിക്ക അഫ്ഘാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടണോ അതോ അഫ്ഘാനിസ്ഥാനിലെ പാവ സര്‍ക്കാരിനെ രക്ഷപ്പെടുത്തണോ എന്നതാണ്. വിയറ്റനാമിലും ഇതായിരുന്നു അമേരിക്കയെ അലട്ടിയത്. അന്ന് അവിടെ നിന്നും രക്ഷപ്പെടണമെന്നു ചിന്തിക്കാതെ ജനങ്ങളുടെ പിന്തുണയില്ലാത്ത ഒരു പാവ സൈനികമേധാവിയെ രക്ഷപ്പെടുത്താനാണ്, അമേരിക്ക ശ്രമിച്ചത്. അവസാനം രണ്ടും സാധിക്കാതെ അമേരിക്കക്ക് അവിടെ നിന്നും നാണം കെട്ട് പലായനം ചെയ്യേണ്ടി വന്നു.

അമേരിക്കയിലെ യുദ്ധത്തിനടിമകളായ കഴുകന്‍മാരെ നിയന്ത്രിക്കാന്‍ അമേരിക്കക്കാര്‍ക്കാവുന്നില്ല എന്നതാണ്, പരിതാപകരമായ വസ്തുത. അതു മാത്രമല്ല അവര്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നും ഇല്ല.

ന്യൂ യോര്‍ക്ക് റ്റൈംസ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത് ഹമീദ് കഴ്സായിയുടെ സഹോദരന്‍ കറുപ്പു കൃഷിക്കാരനായ അഹമ്മദ് വാലി കഴ്സായി സി ഐ എയുടെ പണം കൈപ്പറ്റിയിരുന്നു എന്നാണ്. എന്നു വച്ചാല്‍ അമേരിക്കന്‍ തെരുവുകളില്‍ വില്‍ക്കപ്പെടുന്ന മയക്കു മരുന്നുണ്ടാക്കാന്‍ സി ഐ എ അഫ്ഘാനിസ്ഥാനിലെ യുദ്ധപ്രഭുക്കള്‍ക്കും കറുപ്പു കൃഷിക്കാര്‍ക്കും പണം നല്‍കുന്നു എന്ന്.