Monday, 20 July 2009
രാജ്യസ്നേഹവും പാര്‍ട്ടി അച്ചടക്കവും
സഖാവ് വി എസ് അച്യുതാനന്ദനെതിരെയുള്ള അച്ചടക്ക നടപടിയാണ്, മാധ്യമങ്ങളെല്ലാം കുറെ ദിവസമായി ചര്‍ച്ച ചെയ്യുന്നത്. ഇതിനു മുമ്പ് വി എസിനെ അനൂകൂലിച്ച് വളരെ ചുരുക്കം പേരെ ബ്ളോഗുകളില്‍ എഴുതിയിരുന്നുള്ളു. എതിര്‍ത്ത് എഴുതാന്‍ വളരെപ്പേര്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊള്‍ വളരെയധികം പേര് വി എസിന്റെ ഭാഗത്താണു ശരി എന്ന അഭിപ്രായം തുറന്നു പറയുന്നുണ്ട്. വി എസിനെ അധിക്ഷേപിച്ചു കൊണ്ട് എഴുതപ്പെട്ട
"സ: വി.എസ് താങ്കള്‍ക്കെന്തു പറ്റി?".എന്ന ലേഖനത്തില്‍ വി എസിനെ ആക്ഷേപിക്കാന്‍ പറയുന്ന ഒരു അച്ചടക്ക നടപടിയുടെ കാര്യമുണ്ട്. അതിതാണ്.ഇന്‍ഡ്യാ -ചൈന യുദ്ധകാലത്ത് “ചൈനീസ് ചാരന്മാര് “ എന്നാക്ഷേപിച്ച് ഇന്ദിരാഗാന്ധി സി.പി.എം നേതാക്കളെ ജയിലില്‍ അടച്ചപ്പോള്‍, അന്നു യുദ്ധത്തിലുണ്ടായിരുന്ന പട്ടാളക്കാര്‍ ക്ക് രക്തദാനം എന്ന ആശയവുമായി താങ്കള്‍ ജയിലിനുള്ളില്‍ പ്രവര്‍ത്തിച്ചെന്ന് മനസ്സിലാകുന്നത്. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി നിലപാടെടുക്കുന്ന പ്രവണത അന്നേ താങ്കള്‍ ക്കുണ്ടായിരുന്നുവെന്നല്ലേ ഇതില്‍ നിന്നു മനസ്സില്ലാക്കേണ്ടത്.അന്നു അതിനു പാര്‍ട്ടി നടപടി മൂലം താങ്കള്‍ സെന്‍ ട്രല് കമ്മിറ്റിയില്‍ നിന്നും കൂപ്പുകുത്തി ബ്രാഞ്ച് കമ്മിറ്റിയില്‍ എത്തി.ഈ പ്രസ്താവനയില്‍ ചില പിശകളും അതിലേറെ വളരെ ഗൌരവമേറിയതുമായ ഒരു ധാര്‍മ്മിക പ്രശ്നവുമുണ്ട്.
ഇതില്‍ യാധാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കുന്നു. ഇന്‍ഡ്യ ചൈന യുദ്ധം നടന്നത് 1962 ല്‍ ആയിരുന്നു. അന്ന് ഇന്ദിര ഗാന്ധി, സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ല. യുദ്ധകാലത്ത് ഇന്ദിരാ ഗാന്ധി ആരെയും ജയിലിലടച്ചിട്ടില്ല. 1964 ല്‍ ആണ്, അവര്‍ ആദ്യമായി ഒരു മന്ത്രിയാകുന്നതു തന്നെ. നെഹ്രുവിന്റെ മരണശേഷം അധികാരം ഏറ്റെടുത്ത ശാസ്ത്രിയുടെ സര്‍ക്കാരില്‍ അവര്‍ വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പു മന്ത്രിയായി. 1966 ല്‍ ശാസ്ത്രി മരിച്ചപ്പോഴാണ്, ഇന്ദിര ഇന്‍ഡ്യയുടെ പ്രാധാനമന്ത്രിയായത്. ഇന്ദിരാ ഗന്ധി കമ്യൂണിസ്റ്റുകാരെ ജയിലലടച്ചത് അടിയന്തരാവസ്ഥക്കാലത്താണ്. ഇന്ദിരാ ഗാന്ധിയുടെ ലോക്കല്‍ ഏജന്റ് കരുണാകരന് പിണറായി വിജയനെ അടിയന്താവസ്ഥക്കാലത്ത് ജയിലടച്ച് തല്ലിച്ചതച്ചിരുന്നു. അന്നത്തെ രക്തം പുരണ്ട ഷര്‍ട്ടിന്റെ കഥ ഇപ്പോഴും ഭക്തര്‍ പാടിനടക്കുന്നുണ്ട്. ഡി ഐ സിയായും, എന്‍ സി പി ആയും വേഷം മാറിവന്ന കരുണാകരനെ സഖ്യകക്ഷിയാക്കാന്‍ പിണറായി അനുഷ്ടിച്ച ത്യഗങ്ങളൊക്കെ ഈ രക്തത്തിനുള്ള ഉപകാരസ്മരണയായി കേരളീയര്‍ എന്നേ വരവു വച്ചു.
ഈ അച്ചടക്ക നടപടി ഇപ്പോള്‍ പരാമര്‍ശിച്ചത് ഉചിതമായി. ഇതേക്കുറിച്ച് കേള്‍ക്കുന്ന ഏത് ഇന്‍ഡ്യക്കാരനും, വി എസിനെ ദേശ സ്നേഹിയായി വാഴ്ത്തും. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി എടുത്ത പാര്‍ട്ടി നേതാക്കളെ ദേശദ്രോഹികളായും മുദ്രകുത്തും. വളരാനുള്ള എല്ലാ കാലവസ്ഥയുണ്ടായിട്ടും, പാര്‍ട്ടി എന്തു കൊണ്ട് വളര്‍ന്നില്ല എന്നതിന്റെ തെളിവാണ്, ഈ അച്ചടക്ക നടപടിയുടെ പിന്നാമ്പുറം. രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ രാജ്യത്തോടൊപ്പം നില്‍ക്കാത്തവരെ, ഒരു സമൂഹവും അംഗീകരിക്കില്ല. അതിന് ഏതു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലം ഉണ്ടായാലും. ലാവലിന്‍ കേസിലും നടന്നത് അത് തന്നെയാണ്. ഇന്‍ഡ്യന്‍ ഭരണഘടനാ സ്ഥാപനമായ സി എ ജി കണ്ടെത്തിയ ക്രമക്കേടാണത്. സി ബി ഐ അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചതും. അത് തീര്‍പ്പാക്കേണ്ടത്, ഏതെങ്കിലും പാര്‍ട്ടി വേദികളിലല്ല. അതിനു വ്യവസ്ഥാപിതമായ ഒരു സംവിധാനമുണ്ട് ഇന്‍ഡ്യയില്‍. പിണറായി വിജയന് കുറ്റക്കാരനാണോ അല്ലയോ എന്ന് പാര്‍ട്ടി തീരുമാനിച്ചാലൊന്നും അത് ജനങ്ങളും നിയമവ്യവസ്ഥയും അംഗീകരിക്കില്ല. വി എസ് ആ സംവിധാനത്തിലൂടെ പോകണമെന്നേ പറഞ്ഞുള്ളു. അതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട വി എസിനു കിട്ടുന്ന പിന്തുണ, ജനം എങ്ങനെ ഇതിനെ കാണുന്നു എന്നതിനു തെളിവാണ്. ബഹുഭൂരിപക്ഷം ബ്ളോഗുകളിലുമുള്ള അഭിപ്രായം വി എസിനനുകുലമായതും, വി എസിന്റെ ഭാഗത്താണു ശരി എന്നതിനു തെളിവാണ്. ശരിതെറ്റുകള്‍ തീരുമാനിക്കുന്നത് ജനങ്ങളാണോ എന്നു ചോദിച്ചാല്‍, ജനാധിപത്യത്തില്‍ പരിധി വരെ അതെ, എന്നാണുത്തരം.
പാര്‍ട്ടി ആക്രമിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കണമെന്നാണല്ലോ പിണറായി വിജയനും കൂട്ടരും നാഴികക്കു നാല്‍പ്പത് വട്ടം ഉത്ബോധിപ്പിക്കുന്നത്. രാജ്യം ആക്രമിക്കപ്പെട്ടപ്പോള്‍ രാജ്യത്തോടോപ്പം നിന്നവരെ ശിക്ഷിക്കുന്ന മഹാത്ഭുതം, കമ്യൂണിസ്റ്റുപാര്‍ട്ടിയിലല്ലാതെ വേറെ എവിടെയാണു കണ്ടെത്താനാകുക?
62ല്‍ പാര്‍ട്ടിയില്‍ ഉണ്ടായതിനു സമാനമായതാണ്, ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. വി എസ് കുറേക്കാലമായി പാര്‍ട്ടിയിലെ ജീര്‍ണതക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍, അച്ചടക്കമെന്ന ആയുധപ്രയോഗത്തിലൂടെ അടക്കി നിര്‍ത്തിയതിലൂടെ ഉണ്ടായതാണ് ഇന്നത്തെ പ്രതിസന്ധി. ഇത് ഇത്രയാക്കി വര്‍ദ്ധിപ്പിച്ചതില്‍ കാരാട്ടിനും വലിയ പങ്കുണ്ട്. ലാവലിന്‍ കേസാണ്, ഇതില്‍ ഏറ്റവും ഗുരുതരം. ഈ വിഷയത്തില്‍ ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടിക്ക് വ്യക്തമായ ഒരു തീരുമാനം എടുക്കേണ്ടി വരും. നേതാക്കള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കിയ ഒരു പാര്‍ട്ടി തീരുമാനത്തെ പിന്നീട് തള്ളിപ്പറയുന്നതിന് തുല്യമായിരിക്കും എന്നതാണ് കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തുന്ന ചിന്ത. തെറ്റ് സംഭവിച്ചത് പിണറായിക്കല്ലെന്നും പാര്‍ട്ടിക്കാണെന്നും പരസ്യ സമ്മതം നടത്തേണ്ടിവരുമെന്ന പേടിയാണ് കാരാട്ടിനും മറ്റു ചിലര്‍ക്കും. അത് ഒരു തെറ്റിദ്ധാരണകൊണ്ടുള്ള നിലപാടാണ്. ലാവലിന്‍ കരാര്‍ അഴിമതിയിലൂടെ നടപ്പാക്കണമെന്ന് പാര്‍ട്ടി പിണറായിയോട് നിര്‍ദ്ദേശിച്ചിരുന്നില്ല. കരാര്‍ നടപ്പിലാക്കിയപ്പോള്‍ ചില വീഴ്ചകള്‍ സംഭവിച്ചു. അതിന്റെ ഉത്തരവാദിത്തം അത് നടപ്പിലാക്കിയ വ്യക്തികള്‍ക്കാണെന്ന തിരിച്ചറിവ്, പാര്‍ട്ടിക്കില്ലാതെ പോയി. അതുകൊണ്ടുതന്നെ, ലാവലിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, അറിഞ്ഞതെല്ലാം പൂര്‍ണമാണെന്ന വിലയിരുത്തലാണ്, കാരാട്ട് നടത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ്, പിണറായിയെ കുറ്റവിമുക്തനാക്കിയുള്ള തീര്‍പ്പ് കേന്ദ്രനേതൃത്വം കൈക്കൊണ്ടത്. ഇവിടെ കാരാട്ടൊക്കെ വളരെ ആപത്ക്കരമായ ഒരു നിലപാടിലേക്ക് മാറുന്നു. പിണറായി തെറ്റു ചെയ്തോ എന്നു തീരുമാനിക്കേണ്ടത്, കോടതിയല്ല പാര്‍ട്ടിയണെന്ന പുതിയ ഒരു നിലപാടാണത്. നാളെ മറ്റു പാര്‍ട്ടികളും ഇതാവര്‍ത്തിച്ചാല്‍, അത്ഭുതപ്പെടേണ്ടതില്ല. തിരുത്തപ്പെടേണ്ടത് പാര്‍ട്ടിയാകയാല്‍ അതിന് തുനിഞ്ഞില്ല. മാത്രമല്ല, അഴിമതി ആരോപിതനായ വ്യക്തിപോലും സംരക്ഷിക്കപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.ഇത് കേന്ദ്രീകൃത ജനാധിപത്യവും ലെനിനിസ്റ്റ് സംഘടനാരീതിയും അനുവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാധകമായിരിക്കാം. എന്നാല്‍ പാര്‍ട്ടിഭരണഘടനക്ക് പുറത്ത് കഴിയുന്നവര്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ല.
പിണറായി വിജയന് നേതാവായ ശേഷം ഒരു ബഹുജനസമരം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. കാരാട്ടിന്റെ അവസ്ഥയും മറ്റൊന്നല്ല. അത് ബഹുജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടല്ല. അടിയന്തരാവസ്ഥയില്‍ മറ്റുള്ളവരോടൊപ്പം ജയിലില്‍ പോയി എന്നല്ലാതെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും പിണറായി അറിഞ്ഞിട്ടില്ല. 1964 ല്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ വി എസിനേപ്പോലുള്ളവര്‍ കെട്ടിപ്പടുത്ത, സുശക്തവും കെട്ടുറപ്പും ഉള്ള ഒരു പാര്‍ട്ടിയായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടി. സമരങ്ങളുടെ തീക്ഷ്ണതയൊന്നും കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു ടെക്സ്റ്റ് ബുക്ക് കമ്യൂണിസ്റ്റായ കാരാട്ട് ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടാവില്ല, ജീവിതത്തില്‍ ഇന്നു വരെ.
പൊതുസമൂഹത്തിന്റെ താഴെത്തട്ടിലുള്ള ദാരിദ്യം, ഭൂമി, പരിസ്ഥിതി, സ്ത്രീത്വം, ദലിത് മുന്നേറ്റം, തൊഴിലില്ലായ്മ എന്നിങ്ങനെ, വര്‍ഗപരമായി പ്രതിനിധാനം ചെയ്യേണ്ട ബഹുഭൂരിപക്ഷം ജനതയുടെ ഒരുപ്രശ്നം പോലും പിണറായി വിജയന് നേതാവായ ശേഷം സി പി എം ഏറ്റെടുത്തില്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ അജണ്ടയില്‍ നിന്നു തന്നെ മാറിപ്പോയി. എങ്ങനെയും കുറച്ച് സീറ്റു നേടുക എന്നതായി മാറി പാര്‍ട്ടി ലക്ഷ്യം. ഭൂമി കയ്യേറ്റം, അഴിമതി, ലൈംഗിക പീഢനം, നെല്‍ വയല്‍ നികത്തല്‍ തുടങ്ങിയ സമൂഹിക പ്രശ്നങ്ങള്‍ ഒറ്റക്ക് വി എസ് ഏറ്റെടുത്തു. അതിനു പിന്നില്‍ ബഹുജനങ്ങളെ അണിനിരത്തേണ്ടതായി പാര്‍ട്ടിക്കു തോന്നിയില്ല. വി എസിനു ഇവയെല്ലാം ജനപ്രിയത നേടിക്കൊടുത്തു എന്നു മനസിലായപ്പോള്‍, അതിന്റെ പങ്ക് അവകാശപ്പെടാന്‍ പാര്‍ട്ടി ശ്രമിച്ചു എന്നത് നേരാണ്. വി എസ് ഇവയിലൊക്കെ സജീവമായി ഇടപെട്ടപ്പോള്‍, പാര്‍ട്ടി നേതാക്കള്‍ മുതലാളിത്തത്തിന്റെ ഇതുവരെ എതിര്‍ത്ത കനികള്‍ ആസ്വദിക്കാന്‍ തുടങ്ങി. അമ്യൂസ്മെന്റ് പാര്‍ക്ക്, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ അനുഭവിക്കുക മാത്രമല്ല, അവയുടെ നടത്തിപ്പുകാരായി ചില നേതാക്കള്‍ മാറി. ഇവിടെയും നിന്നില്ല, കള്ളപ്പണക്കാരും, കൊള്ളപ്പലിശക്കാരും, ഭൂമാഫിയക്കാരും, കള്ളവാറ്റുകാരും, വലിയ തൊഴിലുടമകളും, പാര്‍ട്ടി വേദികളില്‍ സ്വീകാര്യരും ബഹുമാനിതരും ആയി. ഇതിനെതിരെ ഉയര്‍ന്ന ശബ്ദം വി എസിന്റേതു മാത്രമായിരുന്നു.
പിണറായി വിജയന് ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത് സി പി എമ്മിലെ അഴിമതി ആരോപിതനായ ആദ്യ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിലായിരിക്കും. സി പി എമ്മിലെ രേഖകള്‍ സി പി എം കാരേ മറിച്ചു നോക്കൂ. കോടതി രേഖകള്‍ എല്ലാ തലമുറയും മറിച്ചു നോക്കും. അവിടെ അവര്‍ക്ക് കിട്ടുന്ന സത്യം ഇപ്പോള്‍ പിണറായിയും കാരാട്ടും പ്രചരിപ്പിക്കുന്നതാവില്ല.
വി എസ് എന്ന വ്യക്തി ഇല്ലായിരുന്നെങ്കില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ആരും ഉന്നയിക്കില്ലായിരുന്നു. പി ബിയില്‍ ചേരി തിരിവുണ്ടായതും ഈ പ്രശ്നത്തിന്റെ പ്രാധാന്യം കാരണമാണ്. അച്ചടക്ക നടപടി നേരിട്ടും, വി എസിന് അത് ചെയ്തു എന്നതാണ് ഇതിന്റെ കേന്ദ്ര ബിന്ദു. വി എസിനല്ലാതെ വേറെ ആര്‍ക്ക് ഇത് ചെയ്യാനാകും? അതിഷ്ടപ്പെടാത്തവര്‍ ഇപ്പോഴും വി എസ് നേരിട്ട അച്ചടക്കനടപടികളുടെ ചരിത്രം തിരയും.
സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി അഴിമതി ആരോപണത്തിന് വിധേയനായ പോളിറ്റ് ബ്യൂറോ അംഗത്തെ സംരക്ഷിക്കുന്നതില്‍ കാരാട്ട് കാണിച്ച അമിത താല്പര്യം ആരെയും അമ്പരപ്പിക്കുന്നതാണ്. കാരാട്ട് പിണറായി വിജയനനുകൂലമായ നിലപാട് കൈക്കൊള്ളാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ദേശാഭിമാനി എഡിറ്റര്‍ സ്ഥാനത്തുനിന്ന് വി.എസ്സിനെ പുറത്താക്കിയപ്പോഴും, വിജിലന്‍സ് വകുപ്പ് കൈവശം വെക്കാനുള്ള മുഖ്യമന്ത്രി വി.എസ്സിന്റെ തീരുമാനം തട്ടിത്തെറിപ്പിച്ചപ്പോഴും, മുഖ്യമന്ത്രിക്ക് പുല്ലുവില കല്‍പ്പിച്ച് മന്ത്രിമാര്‍ രംഗത്തിറങ്ങിയപ്പോഴും, പാര്‍ട്ടിപത്രവും കൈരളി ചാനലുമുപയോഗിച്ച് വി എസിനെ നിരന്തരം അധിക്ഷേപിച്ചപ്പോഴും, ബ്രാഞ്ചു മുതല്‍ സംസ്ഥാന സമിതി വരെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിഷേധിച്ചപ്പോഴും പി.ബി.യോ കാരാട്ടോ അനങ്ങിയില്ല. ജയരാജന്മാരും, സുധാകരനും, കരീമും ഒക്കെ, വി എസിനെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെയും ഉപമകളിലൂടെയും അവഹേളിച്ചപ്പോഴും, കാരാട്ട് കണ്ടില്ലെന്നു നടിച്ചു. അഴിമതി സ്വജന പക്ഷപാതം, ദൂര്‍ത്ത്, ആര്‍ഭാടജീവിതം തുടങ്ങി കമ്യൂണിസ്റ്റുകാര്‍ക്ക് ചേരാത്ത നടപടികള്‍, പാര്‍ട്ടിയില്‍ അടിമുടി നിറഞ്ഞപ്പോഴും, അതൊക്കെ കാണാനുള്ള കണ്ണ് കാരാട്ടിനില്ലായിരുന്നു. വിഭാഗീയത എന്നത് വി എസ് നയിക്കുന്ന ഏകപക്ഷീയമായ അച്ചടക്ക ലംഘനമാണ് എന്ന നിലപാടാണ് കാരാട്ടിന്.
പിണറായിക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, കാരാട്ട് അദ്ദേഹത്തോട് മര്യാദയുടെ പേരില്‍ ഒഴിഞ്ഞുനില്ക്കാന് ആവശ്യപ്പെടുമെന്ന് എല്ലാവരും കരുതി. അഴിമതിക്കെതിരെ പാര്‍ട്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ചരിത്രത്തിലാദ്യമായി ഒരു പൊളിറ്റ് ബ്യൂറോ നേതാവ് കളങ്കിതരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുമ്പോള്‍ അതിനെ 'രാഷ്ട്രീയമായും നിയമപരമായും നേരിടുക' എന്ന പാര്‍ട്ടിയുടെ നപുംസക നിലപാട്, ജനങ്ങളില്‍ അപഹാസ്യതയാണുണ്ടാക്കുന്നത്.
വി എസ് ഉള്‍പ്പടെ പലരും മുന്നറിയിപ്പ് നല്‍കിയിട്ടും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, പിണറായി വിജയന് എടുത്ത ചില നിലപാടുകളാണ്, പരാജയത്തിനു വഴി വച്ചത്. അതൊക്കെ അറിയാവുന്ന കാരാട്ട്, പിണറായിയുടെ പിന്നില്‍ ഉറച്ചു നില്‍ക്കുന്നത് ജനങ്ങളില്‍ തീര്‍ച്ചയായും സംശയത്തിട നല്‍കുന്നുണ്ട്.
രാജ്യദ്രോഹികളുടെയും, കൂട്ടിക്കൊടുപ്പുകാരുടെയും, അഴിമതിക്കാരുടെയും ചരിത്രം വായിച്ച് ആരും ആവേശം കൊള്ളില്ല. പരാജയപ്പെട്ടവരെങ്കിലും ധീരമായി ചെറുത്തു നിന്നവരുടെ ചരിത്രം വായിച്ചാണു, ആളുകള്‍ അവേശം കൊള്ളുക. ചെ ഗവേരയെ കൊന്നവരെ ആരും ഇന്ന് ഓര്‍ക്കുന്നില്ല. അവസാനം വരെ പോരാടി മരിച്ച ചെ ഗവേരയെ ചരിത്രം എന്നും ഓര്‍മ്മിക്കും. രാജ്യസ്നേഹത്തിന്, കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോള്‍ തളരാത്ത ആ സമര വീര്യം, സഖാവ് വി എസ് കാത്തുസൂക്ഷിക്കുമെന്നാണ് വളരെയധികം ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കണ്ട കൊഞ്ഞാണന്മാര്ക്ക് നിരങ്ങാന്‍ തല്ക്കാലം മുഖ്യമന്ത്രി പദം വിട്ടു കൊടുക്കരുത്. ആ പദവിയിലിരുന്ന് പോരാടണം. വി എസിനെ കീടം എന്നു വിളിച്ചാക്ഷേപിക്കുന്ന കൃമികളുടെ മുമ്പില്‍ തലകുനിക്കരുത്. ആ കൃമി വി എസിനെ കീടം എന്നു വിളിച്ചതിനാണ് കേരള ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത്. ബിംബം പേറുന്ന കഴുത എന്നു പണ്ട് വി എസിനെ വിശേഷിപ്പിച്ചതാണാ കൃമി. ആ കൃമിയോട് 86)ം വയസിലും പോരാടിനില്‍ക്കുന്ന വി എസീന്റെ സമരവീര്യം ഒരു കൊഞ്ഞാണനും, ഏഴു ജന്മം ജനിച്ചാലും കിട്ടാന്‍ പോകുന്നില്ല. ഓരോ പ്രാവശ്യവും ഈ കൃമികള്‍ ചവുട്ടിത്താഴ്ത്തുമ്പോഴും വി എസിന്റെ മൂല്യം മലയാളിയുടെ മനസില്‍ ഉയരുകയാണ്.
1962 ല്‍ അച്ചടക്ക നടപടി പേടിക്കാതെ, പ്രകടിപ്പിച്ച നീതി ബോധവും ധാര്‍മ്മികതയും , പൊതു ജനങ്ങളെ ബധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാനും വി എസ് പ്രകടിപ്പിച്ചു. ഗുരുവായൂരപ്പന്റെ പ്രതിമയാല്‍ അലങ്കരിക്കപ്പെട്ട വാഹത്തില്‍ സഞ്ചരിക്കുന്നവരും, അഴിമതി ആരോപണ വിധേയനായരുമായ, പി ബി അംഗങ്ങള്‍ക്കില്ലാത്ത കമ്യൂണിസ്റ്റു പ്രതിബദ്ധത വി എസിനുണ്ട്. അതേ നീതി ബോധവും, ധാര്‍മ്മികതയും, പ്രതിബദ്ധതയുമാണ്, ലാവലിന്‍ വിഷയത്തിലും വി എസ് ഉയര്‍ത്തിപ്പിടിച്ചത്. ഒരു അച്ചടക്ക നടപടിക്ക് അവ ചോര്‍ത്തികളയാനാകില്ല. വി എസ് നയിക്കുന്നത് ഒരു ധാര്‍മ്മിക യുദ്ധമാണ്. പരാജയപ്പെട്ടേക്കാം. പരാജയപ്പെടുത്താന്‍ എല്ലാ ശക്തികളും ഒന്നിച്ച് ശ്രമിക്കുന്നുണ്ട്. പക്ഷെ ആ പരാജയത്തിനുമുണ്ട് ഒരു മാധുര്യം.
ടാഗോറിന്റെ ഗീതാഞ്ജലിയില്‍ ഒരു കവിതാശകലമുണ്ട്. അതിങ്ങനെ.
Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by narrow
domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the
dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought
and action--
Into that heaven of freedom, my Father, let my country awake.
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
79 comments:
രാജ്യദ്രോഹികളുടെയും കൂട്ടിക്കൊടുപ്പു കാരുടെയും അഴിമതിക്കാരുടെയും ചരിത്രം വായിച്ച് ആരും ആവേശം കൊള്ളില്ല. പരാജയപ്പെട്ടവരെങ്കിലും ധീരമായി ചെറുത്തു നിന്നവരുടെ ചരിത്രം വായിച്ചാണു ആളുകള്‍ അവേശം കൊള്ളുക. ചെ ഗവേരയെ കൊന്നവരെ ആരും ഇന്ന് ഓര്‍ക്കുന്നില്ല. അവസാനം വരെ പോരാടി മരിച്ച ചെ ഗവേരയെ ചരിത്രം എന്നും ഓര്‍മ്മിക്കും. രാജ്യസ്നേഹത്തിന്, കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോള്‍ തളരാത്ത ആ സമര വീര്യം, സഖാവ് വി എസ് കാത്തുസൂക്ഷിക്കുമെന്നാണ് വളരെയധികം ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കണ്ട കൊഞ്ഞാണന്മാര്ക്ക് നിരങ്ങാന്‍ തല്ക്കാലം മുഖ്യമന്ത്രി പദം വിട്ടു കൊടുക്കരുത്. ആ പദവിയിലിരുന്ന് പോരാടണം. വി എസിനെ കീടം എന്നു വിളിച്ചാക്ഷേപിക്കുന്ന കൃമികളുടെ മുമ്പില്‍ തലകുനിക്കരുത്. ആ കൃമി വി എസിനെ കീടം എന്നു വിളിച്ചതിനാണ് കേരള ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നത്. ബിംബം പേറുന്ന കഴുത എന്നു പണ്ട് വി എസിനെ വിശേഷിപ്പിച്ചതാണാ കൃമി. ആ കൃമിയോട് 86)ം വയസിലും പോരാടിനില്‍ക്കുന്ന വി എസീന്റെ സമരവീര്യം ഒരു കൊഞ്ഞാണനും, ഏഴു ജന്മം ജനിച്ചാലും കിട്ടാന്‍ പോകുന്നില്ല. ഓരോ പ്രാവശ്യവും ഈ കൃമികള്‍ ചവുട്ടിത്താഴ്ത്തുമ്പോഴും വി എസിന്റെ മൂല്യം മലയാളിയുടെ മനസില്‍ ഉയരുകയാണ്.
1962 ല്‍ അച്ചടക്ക നടപടി പേടിക്കാതെ പ്രകടിപ്പിച്ച നീതി ബോധവും ധാര്‍മ്മികതയും , പൊതു ജനങ്ങളെ ബധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാനും വി എസ് പ്രകടിപ്പിച്ചു. ഗുരുവായൂരപ്പന്റെ പ്രതിമയാല്‍ അലങ്കരിക്കപ്പെട്ട വാഹത്തില്‍ സഞ്ചരിക്കുന്നവരും, അഴിമതി ആരോപണ വിധേയനായരുമായ, പി ബി അംഗങ്ങള്‍ക്കില്ലാത്ത കമ്യൂണിസ്റ്റു പ്രതിബദ്ധത വി എസിനുണ്ട്. അതേ നീതി ബോധവും, ധാര്‍മ്മികതയും, പ്രതിബദ്ധതയുമാണ്, ലാവലിന്‍ വിഷയത്തിലും വി എസ് ഉയര്‍ത്തിപ്പിടിച്ചത്. ഒരു അച്ചടക്ക നടപടിക്ക് അവ ചോര്‍ത്തികളയാനാകില്ല. വി എസ് നയിക്കുന്നത് ഒരു ധാര്‍മ്മിക യുദ്ധമാണ്. പരാജയപ്പെട്ടേക്കാം. പരാജയപ്പെടുത്താന്‍ എല്ലാ ശക്തികളും ഒന്നിച്ച് ശ്രമിക്കുന്നുണ്ട്. പക്ഷെ ആ പരാജയത്തിനുമുണ്ട് ഒരു മാധുര്യം.
ടാഗോറിന്റെ ഗീതാഞ്ജലിയില്‍ ഒരു കവിതാശകലമുണ്ട്. അതിങ്ങനെ.
Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments by narrow
domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the
dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought
and action--
Into that heaven of freedom, my Father, let my country awake.
ഇതിനു മുമ്പ് വി എസിനെ അനൂകൂലിച്ച് വളരെ ചുരുക്കം പേരെ ബ്ളോഗുകളില്‍ എഴുതിയിരുന്നുള്ളു. എതിര്‍ത്ത് എഴുതാന്‍ വളരെപ്പേര്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊള്‍ വളരെയധികം പേര് വി എസിന്റെ ഭാഗത്താണു ശരി എന്ന അഭിപ്രായം തുറന്നു പറയുന്നുണ്ട്.
അദ്ദാണ്. വി.എസിന്റെ മുന്പില് നിര്‍ത്തി ഒള്ള വിരുത്തരൊക്കെ പാര്‍ട്ടിയെ പണിതതിനൊരു ചെറിയ ആശ്വാസം ഈയിടെയാണ് കണ്ടു തുടങ്ങിയത്. അതിനെ ഇങ്ങനെ തന്നെ വളയ്ക്കണം. ഒടിയ്ക്കണം.
കര്യമാത്ര പ്രസക്തവും സമയോചിതവും ആയ പോസ്റ്റു. പിണറായി വിജയനും കൂട്ടര്‍ക്കും മുന്നില്‍ ഒരേ ഒരു അജണ്ട മാത്രമേ ഉള്ളൂ. എങ്ങനെയും വി എസ് അച്യുതാനന്ദനെ പാര്‍ടിയില്‍ നിന്നും പുറത്താക്കുക, അദ്ദേഹത്തെ അനുകൂലിക്കുന്നവരെ ഒതുക്കുക എന്നിട്ട് പാര്‍ട്ടിയെ ഒരു അധോലോക സാമ്രാജ്യം പോലെ അടക്കി ഭരിക്കുക! എന്നാല്‍ ആ പരിപ്പ് ഇവിടെ വേവുന്നതല്ല എന്ന് ജനം ഈ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത് മനസിലാക്കി മുന്നോട്ടു പോകാനുള്ള സാമാന്യബുദ്ധി പാര്‍ട്ടി നേതൃത്വം കാട്ടിയില്ലെങ്കില്‍, പാര്‍ടി തന്നെ നീരാവി ആയി പോയി എന്ന് വരാം.
പിണറായി വിജയന് എന്ത് തൊഴിലാളി നേതാവാണ്? അയാള്‍ പ്രസംഗിക്കുമ്പോള്‍ എതിരാളികളെ തെറി വിളിക്കാനും പരിഹസിക്കാനും അല്ലാതെ എന്തെങ്കില് സാമൂഹിക പ്രശ്നമോ തൊഴിലാളി പ്രശ്നമോ ചര്‍ച്ച ചെയ്യുന്നതായി കേട്ടിട്ടില്ല. അയാളുടെ പ്രസംഗങ്ങളില്‍ എപ്പോഴും മുഴച്ചു നില്‍ക്കുന്നത് "ഞങ്ങള്‍", "ഞങ്ങള്‍" എന്ന് മാത്രമാണ്. മാനസികമായി തന്നെ അയാള്‍ ജനങ്ങളില്‍ നിന്നും എത്രമാത്രം അകലം പാലിക്കുന്നൂ എന്ന് നോക്കുക! അവര്‍ പാര്‍ടി നേതൃത്വം വേറെ ജനങ്ങളും സാധാരണ പാര്‍ടി പ്രവര്‍ത്തകരും വേറെ! പിണറായിയുടെ വക്കകള്‍ കേള്‍ക്കുമ്പോള്‍, ഓര്‍വെല്‍ പറഞ്ഞത് ഓര്‍മ്മ വരും "all are equal but some are more equal"!
'വളച്ചു', 'ഓടിച്ചു' എന്നൊക്കെ കമന്റ് ഇടുമ്പോള്‍ എവിടെ എങ്ങനെ വളച്ചു ഓടിച്ചു എന്ന് പറയാന്‍ ബാദ്ധ്യത ഇല്ലേ. അതോ 'കോത'യുടെ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ആളാണോ!
രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ രാജ്യത്തോടൊപ്പം നില്‍ക്കാത്തവരെ, ഒരു സമൂഹവും അംഗീകരിക്കില്ല. അതിന് ഏതു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലം ഉണ്ടായാലും...
--------------------------------------
പരാജയപ്പെട്ടവരെങ്കിലും ധീരമായി ചെറുത്തു നിന്നവരുടെ ചരിത്രം വായിച്ചാണു ആളുകള്‍ അവേശം കൊള്ളുക. ചെ ഗവേരയെ കൊന്നവരെ ആരും ഇന്ന് ഓര്‍ക്കുന്നില്ല. അവസാനം വരെ പോരാടി മരിച്ച ചെ ഗവേരയെ ചരിത്രം എന്നും ഓര്‍മ്മിക്കും.
--------------------------------------
അല്‍പ്പം വൈകാരികമാണെന്കിലും (അത് ഒരു തെറ്റല്ല ) ശക്തമായ പോസ്റ്റ് ...നന്ദി ..ഒരു നല്ല വായന സമ്മാനിച്ചതിന്
"കണ്ട കൊഞ്ഞാണന്മാര്ക്ക് നിരങ്ങാന്‍ തല്ക്കാലം മുഖ്യമന്ത്രി പദം വിട്ടു കൊടുക്കരുത്. ആ പദവിയിലിരുന്ന് പോരാടണം."
വളരെ യോജിക്കുന്നു. കസേര താഴെയിടീക്കാനുള്ള പെടാപ്പടാണ് നടത്തുന്നത്.
ആ കെണിയില്‍ വീഴാത്ത സഖാവിന് അഭിനന്ദനങ്ങള്‍.
വളരെ നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍.
ഭോജരാജന് ,
വി എസിനെതിരെ അച്ചടക്ക നടപടികളുണ്ടായത് പ്രധാനമായും മൂന്നു പ്രാവശ്യമാണ്.
1962 ല്‍ യുദ്ധത്തില്‍ പരിക്ക് പറ്റിയ ഇന്‍ഡ്യന്‍ ഭടന്മാര്ക്ക് രക്തം കൊടുക്കണം എന്നു പറഞ്ഞതിന്.
2007 ല്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ നടത്തിയ നീക്കം പാര്‍ട്ടി പരാജയപ്പെടുത്തിയപ്പോള്‍, പിണറായിയും വി എസു പരസ്യമായി അഭിപ്രായം പറഞ്ഞതിന്.
2009 ല്‍ ലാവലിന്‍ കേസില്‍ നീതിയുടെ ഭാഗത്തു നിന്നതിന്.
ഈ മൂന്നു പ്രാവശ്യവും വി എസിന്റെ ഭാഗത്തായിരുന്നു ശരി. അത് സാമാന്യജനത്തിനു മനസിലാകുന്നുണ്ട്. ആരും വളക്കാതെയും ഒടിക്കാതെയും എല്ലാവര്ക്കും മനസിലാകുന്ന കാര്യങ്ങളാണിവ. ഇതിലൊക്കെ ആരും വി എസിനെ മുന്‍ നിര്‍ത്തി ഒരു പണിയും ചെയ്തതല്ല. വി എസ് തന്നെ മുന്നില്‍ നിന്നും ഇടപെട്ട വിഷയങ്ങളാണ്.
ആത്മവിശ്വസമില്ലാത്തവരാണ്, മറ്റാരെങ്കിലും രചിക്കുന്ന തിരക്കഥക്കനുസരിച്ച് നാടകം കളിക്കുന്നത്. ആ ഗതികേട് വി എസിനില്ല. വി എസ് പറയാനുള്ളത് നേരെ പറയും. പിണറായിയേപ്പോലെ ശിഖണ്ഠികളെ മുന്നില്‍ നിറുത്തി ഒളിയുദ്ധം നടത്തേണ്ട കാപട്യവും വി എസിനില്ല. വി എസ് പാര്‍ട്ടിയുടെ സ്വത്താണെന്നു പറഞ്ഞിട്ട്, പിന്നിലൂടെ പണിയേണ്ട ചങ്കൂറ്റമില്ലായ്മ ആര്‍ക്കാണുള്ളതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ലോറന്‍സ്, ശിവദാസമേനോന്, ജയരാജന്മാര്, സുധാകരന്, ഐസ്സക്ക്, കരീം തുടങ്ങിയ ചാവേറുകളെ ആശ്രയിച്ച് യുദ്ധം ചെയ്യാന്‍ മാത്രം അധപ്പതനം വി എസിനുണ്ടായിട്ടില്ല. നപുംസകങ്ങളാണ്, ശിഖണ്ഠികളെ വച്ച് ഒളിയുദ്ധം നടത്തുന്നത്.
വി എസ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കു മുന്നില്‍ പതറിപ്പോവുന്നവരാണ്, പിന്നാമ്പുറം അന്വേഷിച്ചലയുന്നവര് .
1962/2007/2009 സംഭവങ്ങളില്‍ കാളിദാസന് ചേര്‍ത്തതില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാന്‍ പറ്റില്ല.
1962ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇടത്, വലത്, മദ്ധ്യ ചിന്താഗതിക്കാര്‍ ഉണ്ടായിരുന്നുവെന്നും അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും വ്യത്യസ്തമായ നിലപാടെടുത്തതിനായിരിക്കും അച്ചടക്കനടപടി എന്ന് കരുതുന്നതായിരിക്കും യാഥാര്‍ത്ത്യം. അതിനെ ചോര കൊടുക്കണം എന്ന് പറഞ്ഞതിനു അച്ചടക്കനടപടി എന്നു ലളിതമാക്കുമ്പോള്‍ , കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന പ്രചരണത്തെ കാളിദാസന് തൊണ്ട തൊടാതെ വിഴുങ്ങി എന്ന് കരുതണം. ആ വാര്‍ത്ത ബ്ലോഗില്‍ ഇട്ടവരുടെ രാഷ്ട്രീയം നോക്കിയാല്‍ കാളിദാസന് ദേശാഭിമാന രാഷ്ട്രീയത്തിന്റെ വലയില്‍ വീഴുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
2007 തുടക്കത്തിലെ ടിപ്പണി നന്നായി. 2009 ചിരിപ്പിക്കുന്നതില്‍ വിജയിച്ചു.
അടിയന്തരാവസ്ഥയില്‍ മറ്റുള്ളവരോടൊപ്പം ജയിലില്‍ പോയി എന്നല്ലാതെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും പിണറായി അറിഞ്ഞിട്ടില്ല. 1964 ല്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ വി എസിനേപ്പോലുള്ളവര്‍ കെട്ടിപ്പടുത്ത, സുശക്തവും കെട്ടുറപ്പും ഉള്ള ഒരു പാര്‍ട്ടിയായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടി. സമരങ്ങളുടെ തീക്ഷ്ണതയൊന്നും കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു ടെക്സ്റ്റ് ബുക്ക് കമ്യൂണിസ്റ്റായ കാരാട്ട് ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടാവില്ല, ജീവിതത്തില്‍ ഇന്നു വരെ.
ആയതിനാൽ സഖാവു വി.എസിനു സി.പി.എമ്മിനെ ഇല്ലാതാക്കാൻ അനുമതിയുള്ളതാകുന്നു.അദ്ദേഹം ലക്ഷ്യ പ്രാപ്തിയിൽ എത്തിയ സ്ഥിതിയ്ക്കു പ്രത്യേകിച്ചും!
ഇത്രയൊക്കെ ആയിട്ടും അധികാര കസ്സേര വലിച്ചെറിഞ്ഞ് ബഹുജനമുന്നേറ്റം സൃഷ്ടിച്ച് കേരളത്തിൽ ബോൾഷെവിക്ക് വിപ്ലവം നടത്താൻ സ.വി.എസ്. ശ്രമിയ്ക്കാത്തതു പ്രായ കൂടുതലായതുകൊണ്ടായിരിയ്ക്കും!
ഇന്നത്തെ പിണറായി പക്ഷക്കാരെല്ലാം പഴയ വി.എസ്. ഭക്തരായിരുന്നു. അന്ന് അവരൊക്കെ പുണ്യാളന്മാരായിരുന്നു. ഗ്രൂപ്പു മാറിയപ്പോൾ അവരൊക്കെ പെട്ടേന്ന് അഴിമതിക്കാരായി!ഒന്നു പോ എന്റെ കാളിദാസാ!പാർട്ടിയോടു വല്ല കൊതി കെറുവും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കാനും കൊള്ളാം ബ്ലോഗ്! അല്ലാതെ വ്യക്തി വിദ്വേഷം തീർക്കാൻ ഏതറ്റം വരെയും പോകാൻ, സ്വന്തം പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന ഒരു വർഗ്ഗ വഞ്ചകനു ഓശാന പാടിയല്ല, സി.പി.എമ്മിനെ വിമർശിയ്ക്കേണ്ടത്.
തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ട ഒരു ജനവിഭാഗത്തെ കൊണ്ടു വീണ്ടും അവിവേകങ്ങളൊന്നും ചെയ്യിപ്പിയ്ക്കേണ്ടെന്നു കരുതി ഇപ്പോഴും സ. വി.എസിനെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ വച്ചുകൊണ്ടിരിയ്ക്കുന്നുവെന്നേയുള്ളൂ.വി.എസിനു പാർട്ടി വേണ്ടെങ്കിലും പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിയ്ക്കും വേണമല്ലോ. പാർട്ടിയിൽ വളരെ താഴത്തേയ്ക്കു തള്ളിയിടുമ്പോൾ പുതിയ പാർട്ടിയുമായി വി.എസ്. രംഗത്തിറങ്ങുമെന്നു കരുതിയിരുന്നവർ എല്ലാം ഇപ്പോൾ കഴുതക്കാമം കരഞ്ഞുതീർക്കുകയാണ്. കാളിദാസനും അതെ;കരഞ്ഞുകൊള്ളുക!
ബൈജു,
അഭിപ്രായങ്ങള്‍ക്ക് നന്ദി
അത് മനസിലാക്കി മുന്നോട്ടു പോകാനുള്ള സാമാന്യബുദ്ധി പാര്‍ട്ടി നേതൃത്വം കാട്ടിയില്ലെങ്കില്‍, പാര്‍ടി തന്നെ നീരാവി ആയി പോയി എന്ന് വരാം.
അത് കുറേശെ മനസിലാക്കി വരുന്നതിന്റെ ലക്ഷണം കാണുന്നുണ്ട്.
ഇതു വരെ കാരട്ടൊന്നും കണക്കി ലെടുക്കാതിരുന്ന, ചില അടിസ്ഥാന പ്രശ്നങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ വിചിന്തനത്തിനു വിധേയമാകുന്നുണ്ട്.
വി എസിനെതിരെ എടുത്ത നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ചേരുന്ന സമ്മേളനങ്ങളില്‍ പാര്‍ട്ടിയെ ബാധിച്ച അപയചയവും പരാമര്‍ശിക്കപ്പെടുന്നുണ്ട്.
പാര്‍ട്ടി നേതാക്കള്‍ വരവില്‍ കവിഞ്ഞ് സമ്പാദിക്കുന്നത് വിമര്‍ശിക്കപ്പെട്ടു. തെറ്റായ പെരുമാറ്റം, തന്‍പ്രമാണിത്തം, വഴിവിട്ട നടപടികള്‍, അഴിമതി, സ്വജന പക്ഷപാതം, കമ്യൂണിസ്റ്റായങ്ങളില് നിന്നുള്ള വ്യതി ചലനം തുടങ്ങി പാര്‍ട്ടിക്കകത്ത് കടന്നുകൂടിയ സ്വഭാവദൂഷ്യങ്ങളൊക്കെ ഇപ്പോള്‍ ചര്‍ച്ചാ വിഷയമായി കൊണ്ടിരിക്കുന്നു. ഇതു വരെ അഹന്ത തലക്കു പിടിച്ച പിണറായിയും അനുചരന്മാരും എഴുതി വിടുന്നതു മത്രമാണ്, പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളില്‍ പി ഡി പി ബന്ധവും, ജനത ദളിനെ പുറത്താക്കിയതും, സി പി ഐ യെ അധിക്ഷേപിച്ചതുമെല്ലാം പരാമര്‍ശിക്കപ്പെടുന്നു. പി ഡി പി യുമായി ഒരു പരസ്യ ബന്ധവും പാടില്ല എന്നും കാരാട്ട് നിര്‍ദേശിച്ചിട്ടുണ്ട്. പി ഡി പി യെയും മദനിയേയും ന്യായീകരിച്ച് പിണറായിയും കൂട്ടരും കേരളം മുഴുവനും, ചേവകന്മാര് ബ്ളോഗുകളിലും നടത്തിയ അപഹാസ്യമായ പ്രചാരണം തെറ്റായിരുന്നു എന്നാണതില്‍ നിന്നും മനസിലാക്കേണ്ടത്. ഇതൊക്കെ വി എസ് ഉയര്‍ത്തിയ പ്രശ്നങ്ങളയിരുന്നു എന്നത് ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല.
ഇത്രകാലവും പിണറായി തുടര്‍ന്നു വന്ന ചില നടപടികള്‍ പാടില്ല എന്നും പറഞ്ഞു. ന്യൂനപക്ഷാഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല, ഏകപക്ഷീയ തീരുമാനങ്ങള്‍ പാടില്ല, എല്ലാ അംഗങ്ങള്‍ക്കും നിര്‍ഭയമായും സത്യസന്ധതയോടു കൂടിയും ഘടകത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്യ്രമുണ്ടാകണം എന്നൊക്കെ ഇപ്പോള്‍ പറഞ്ഞു വരുന്നത്, വര്‍ഷങ്ങളായി വി എസ് ആവശ്യപ്പെട്ടവയായിരുന്നു. പിണറായി വിജയന്റെ തന് പ്രമാണിത്തവും, ധാര്‍ഷ്ട്യവും, അഹന്തയും ഇതൊന്നും അനുവദിച്ചില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉണ്ടായിരുന്നെങ്കില്‍, പാര്‍ട്ടി ഇത്ര വലിയ പതനത്തില്‍ എത്തില്ലായിരുന്നു. എതിരായി അഭിപ്രായം പറഞ്ഞവരെ എല്ലാം നിശബ്ദരാക്കി സ്വന്തം പിന്നില്‍ അണിനിരത്തുകയോ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയോ ഒക്കെ ആണദ്ദേഹം ചെയ്തത്. ഏകപക്ഷീയവും ഏകാധിപത്യപരവുമായ നടപടികളിലൂടെ പിണറായി പാര്‍ട്ടിയെ നശിപ്പിക്കുകയാണു ചെയ്തത്.
ഇ വിഷയങ്ങളൊക്കെ ഇപ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചാ വിഷയമായത് വി എസിന്റെ പേരിലുണ്ടായ അച്ചടക്ക നടപടിയുടെ ബാക്കി പത്രമാണ്. ഈ നടപടി ഉണ്ടായിരുന്നില്ലെങ്കില്‍ പാര്‍ട്ടി ഇവയൊന്നും ഇപ്പോഴും ചര്‍ച്ച ചെയ്യില്ലായിരുന്നു.
ലാവലിന്‍ വിഷയത്തിലും കാരാട്ട് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാന താല്‍പ്പര്യവും, രാജ്യതാല് പര്യവും സം രക്ഷിച്ചു കൊണ്ടുള്ള കരാറിലേ ഏര്‍പ്പെടാവു. പ്രധാന കരാറിനോടനുബന്ധിച്ച് അനുബന്ധ കരാര്‍ ഒപ്പിടരുത് എന്നൊക്കെ ഇപ്പോള്‍ തോന്നുന്നത് ബോധോദയമാണ്.
ലാവലിനു മായി കരാറുണ്ടാക്കാന്‍, ആശുപത്രി ധനസഹായം മേടിച്ചത് തെറ്റായിപ്പോയി എന്ന നിലപാടിലേക്ക് പാര്‍ട്ടി പതിയ വരുന്നു എന്നതിന്റെ സൂചനയാണിത്. ഇതില്‍ വി എസ് ഉയര്‍ത്തിയ ധാര്‍മ്മിക നിലപാട്, പാര്‍ട്ടിക്ക് അധികനാള്‍ അവഗണിക്കാനാവില്ല. തല്ക്കാലം പിണറായി വിജയ്ന്റെ ധാര്‍ഷ്ട്യം ജയിച്ചു. പക്ഷെ അത് ശാശ്വതമയ ഒരു വിജയമല്ല.
പ്രവീണ്‍,
അഭിപ്രായങ്ങള്‍ക്ക് നന്ദി.
അല്‍പ്പം വൈകാരികമായി എഴുതി. ഈ പ്രസ്ഥാനത്തിനു വന്നുപെട്ട മൂല്യച്യുതിയില് വേദന തോന്നിയതില്‍ നിന്നാണതുണ്ടായത്.
കമ്യൂണിസ്റ്റാശയങ്ങള്ക്കില്ലാത്ത പ്രാധാന്യം ലെനിനിസ്റ്റ് സം ഘടനാ തത്വങ്ങള്‍ക്ക് കല്പ്പിക്കുമ്പോള് പ്രസ്ഥാനത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേദനയുണ്ടാകും.
നാട്ടുകാരന്,
അഭിപ്രായത്തിനു നന്ദി.
ഭോജരാജന് ,
1962/2007/2009 സംഭവങ്ങളില്‍ കാളിദാസന് ഒരു വെള്ളവും ചേര്‍ത്തില്ല. അതിലെല്ലാം വി എസ് എടുത്ത നിലപാട്, രാജ്യസ്നേഹിയായ ഒരു കമ്യൂണിസ്റ്റിനു ചേര്‍ന്നതു തന്നെയായിരുന്നു.
1962ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇടത്, വലത്, മദ്ധ്യ ചിന്താഗതിക്കാര്‍ ഉണ്ടായിരുന്നുവെന്നും അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും വ്യത്യസ്തമായ നിലപാടെടുത്തതിനായിരിക്കും അച്ചടക്കനടപടി എന്ന് കരുതുന്നതായിരിക്കും യാഥാര്‍ത്ത്യം.
താങ്കള്‍ക്ക് എന്തു വേണമെങ്കിലും കരുതാന്‍ അവകാശമുണ്ട്. അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ താങ്കള്‍ കരുതുനത് മറ്റുള്ളവര്‍ വിശ്വസിക്കില്ല. യധാര്‍ത്ഥ്യം എന്താണെന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.
1962 ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഉണ്ടായിരുന്ന, ഇടതു ചിന്താഗതി എന്തായിരുന്നു എന്നും വി എസ് അതില്‍ എവിടെ നിന്നിരുന്നു എന്നും അറിയാം. ഇടതു ചിന്താഗതി ഉണ്ടായി എന്നു കരുതി, ആര്‍ക്കെതിരെയും അന്നു പാര്‍ട്ടി നടപടി എടുത്തതായി കേട്ടിട്ടില്ല. എ കെ ജി, ഇ എം എസ് , ബസു , തുടങ്ങി അന്നു കുറെയധികം നേതാക്കള്‍ ലെനിനിസ്റ്റ് സംഘടന തത്വം ലം ഘിച്ചാണ്, സി പി എം ഉണ്ടാക്കിയതെന്ന്, ചരിത്രം അറിയവുന്നവര് മനസിലാക്കിയിട്ടുണ്ട്. അന്നത്തെ പാര്‍ട്ടി തീരുമാനം ലംഘിച്ച് കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഇറങ്ങി പോന്നവരാണവര്‍. ലെനിനിസ്റ്റ് സംഘടനാ തത്വം ലംഘിച്ചതായിട്ടേ ആര്‍ക്കും അതിനെ വിലയിരുത്താനാവൂ. വി എസ് ആ തത്വം ലംഘിച്ചതാണല്ലോ ഇന്നത്തെ പ്രശ്നം. ഇതൊക്കെ വായിക്കുന്ന ആരും ചിരിച്ചുപോകും പിണറായി വിജയന്റെ ഈ തമാശ കേട്ട്.
ചോര കൊടുക്കണം എന്ന് പറഞ്ഞതിനു അച്ചടക്കനടപടി എടുത്തു എന്നു തന്നെയാണ്, സുനില്‍ എഴുതിയത്. അതേ ഞാന്‍ പരാമര്‍ശിച്ചുള്ളു. അതിനല്ല വേറെ കാരണം കൊണ്ടാണെന്ന് തങ്കള്‍ക്ക് അഭിപ്രയമുണ്ടെങ്കില് അതിവിടെ എഴുതാം.
ഭോജരാജന്,
കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന പ്രചരണത്തെ കാളിദാസന് തൊണ്ട തൊടാതെ വിഴുങ്ങി എന്ന് കരുതണം. ആ വാര്‍ത്ത ബ്ലോഗില്‍ ഇട്ടവരുടെ രാഷ്ട്രീയം നോക്കിയാല്‍ കാളിദാസന് ദേശാഭിമാന രാഷ്ട്രീയത്തിന്റെ വലയില്‍ വീഴുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
2007 തുടക്കത്തിലെ ടിപ്പണി നന്നായി. 2009 ചിരിപ്പിക്കുന്നതില്‍ വിജയിച്ചു.
ലോക് സഭ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തു, പാര്‍ട്ടിയുടെ വെബ് സൈറ്റായ www.cpim.org/ ഇല് വന്ന പരമര്ശനങ്ങളാണ്, ചുവടെ. അതല്ലതെ എന്താണാവോ പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടത്?
It may be necessary during elections to
get support from different parties, groups and sections of people in elections,
but at the same time, we should be careful to ensure that our secular identity
does not get blurred by any such maneouvres. We should have avoided having
a joint platform with the PDP during the election campaign.
While the UDF was a united force, the disunity in the LDF was one of the factors
for the defeat. The disunity in the Party and LDF had an adverse impact on the
people.
The public controversies that erupted in the LDF just on the eve of Lok Sabha
elections conveyed an impression in the minds of the people that the LDF was
disunited and was fighting each other. It led to the dominant section of the JD
(S) going out and opposing the LDF. The dispute over Ponnani seat with the
CPI saw public acrimony. All this created frustration and confusion among the
supporters and well-wishers of the Party and LDF. As the major component of
the LDF, the Party should have taken steps to avoid such differences at least
after the announcement of Lok Sabha elections.
The erosion among our traditional
support bases in certain areas should be self-critically reviewed and proper
lessons drawn for appropriate corrective measures.
The Party failed to assess the magnitude of the setback till the counting day.
We were hopeful of getting more than a majority of seats for the LDF. The Party
has to identify why such a wrong estimation was made. It should be examined
whether factionalism has adversely affected the organisational work in certain
areas.
There are instances of alien trends among some Party members which violate
Communist norms. All such and other shortcomings and weaknesses should be
critically and self-critically examined and rectified. A rectification campaign
should be organised within the Party against all the shortcomings, mistakes
and deviations. The disunity and wrong trends should be firmly put down.
An important task that emerges from our election review is the need
immediately to organise a rectification campaign. The reviews
conducted in West Bengal, Kerala and Andhra Pradesh show up a
number of wrong trends and violation of Communist norms by cadres
and leaders at different levels.
The various ills in the organisation noted in
the review underline the need to cleanse the Party organisation and
raise the political-ideological level of Party members.
പത്രങ്ങളില്‍ വരുന്ന എല്ലാ വാര്‍ത്തകളും പ്രചാരണമണെന്നാണല്ലോ പാര് ട്ടി എന്നും പറയാറുള്ളത്. വര്‍ത്തകള്‍ ബ്ളോഗില്‍ ഇടുന്നവരുടെ രഷ്ട്രീയത്തില്‍ വീഴേണ്ട ആവശ്യം എനിക്കില്ല. കാര്യങ്ങള്‍ നടക്കുന്നത് എന്റെ കണ്മുന്നിലാണ്. അവ മനസിലാക്കാനുള്ള സാമാന്യ വിവരം എനിക്കുണ്ട്.
സുനില്‍ പറഞ്ഞത്, 1962 മുതലേ വി എസ് അച്ചടക്ക ലംഘനം നടത്തിയിരുന്നു എന്നാണ്. 2007 ലും 2009 ലും അതാവര്‍ത്തിച്ചു. ഭോജരജനത് കണ്ടു ചിരിക്കാം. 45 വര്‍ഷം തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തിയിട്ടും, വി എസ് എത്തിച്ചേരാവുന്ന എല്ലാ സ്ഥാനങ്ങളിലും എത്തി. അതിന്റെ അര്‍ത്ഥം അച്ചടക്ക ലംഘനം നടത്തുന്നവരെ പര്‍ട്ടി പരിപോഷിപ്പിക്കുന്നു എന്നല്ലേ? അതു കേട്ടല്ലേ ശരിക്കും താങ്കളൊക്കെ ചിരിക്കേണ്ടത്?
മനോമനാ,
ആയതിനാൽ സഖാവു വി.എസിനു സി.പി.എമ്മിനെ ഇല്ലാതാക്കാൻ അനുമതിയുള്ളതാകുന്നു.അദ്ദേഹം ലക്ഷ്യ പ്രാപ്തിയിൽ എത്തിയ സ്ഥിതിയ്ക്കു പ്രത്യേകിച്ചും!
വി എസ് സി പി എമ്മിനെ ഇല്ലാതാക്കുന്നു എന്നൊക്കെ കുറച്ച് പിണറായി ഭക്തര്‍ അക്ഷേപിച്ചാല് അതാരും വിശ്വസിക്കില്ല. കമ്യൂണിസ്റ്റാശയങ്ങളില്‍ നിന്നും വ്യതിചലിക്കുന്നവരും ബൂര്‍ ഷ്വാ ജീവിത രീതി അശ്ളേഷിച്ചവരുമാണ്, സി പി എമ്മിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇതുപോലെ പോയാല്‍ പ്രത്യേകിച്ച് ആരും അതിനു ശ്രമിക്കണമെന്നില്ല.
വി എസ് ലക്ഷ്യപ്രാപ്തിയില്‍ എത്തിയിട്ടില്ല. എത്തുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അത് താങ്കള്‍ കരുതുന്ന പോലെ സി പി എമ്മിനെ നശിപ്പിക്കാനല്ല, നേര് വഴി കാണിച്ചു കൊടുക്കാനാണ്. പിണറായി വിജയന്റെ സാരഥ്യത്തില്‍ സി പി എമ്മിലെ കുറെയേറെ ആളുകള്‍ കമ്യൂണിസത്തില്‍ നിന്നുമകന്നു കൊണ്ടിരിക്കുന്നു. അതിനെ കമ്യൂണിസത്തിലേക്ക് തിരിച്ചു കൊണ്ടു വരാനാണ്, വി എസ് ശ്രമിക്കുന്നത്. കമ്യൂണിസ്റ്റു കാര്‍ ക്കു നിരക്കാത്ത ജീവിത രീതിയും മുതലാളിത്ത വത്കരണവുമായി അധപ്പതിച്ച പാര് ട്ടിയിലെ ചിലരാണ്, സി പി എമിന്റെ ശത്രുക്കള്‍ . അവര്‍ പാര് ട്ടിയെ നശിപ്പിക്കുന്നതിനു നേരെ വി എസ് കണ്ണടച്ചിരിക്കില്ല.
ഇത്രയൊക്കെ ആയിട്ടും അധികാര കസ്സേര വലിച്ചെറിഞ്ഞ് ബഹുജനമുന്നേറ്റം സൃഷ്ടിച്ച് കേരളത്തിൽ ബോൾഷെവിക്ക് വിപ്ലവം നടത്താൻ സ.വി.എസ്. ശ്രമിയ്ക്കാത്തതു പ്രായ കൂടുതലായതുകൊണ്ടായിരിയ്ക്കും!
ബഹുജന മുന്നേറ്റം സൃഷ്ടിക്കേണ്ട സമയത്ത് വി എസ് അത് സൃഷ്ടിച്ചിട്ടിണ്ട്. ഇവിടെ പരമാര്‍ശിച്ചത് പിണറായി വിജയന് ഒരു ബഹുജന സമരവും നടത്തിയിട്ടില്ല എന്നതാണ്. അത് കേരളത്തിലെ ജനങ്ങള്‍ക്കും അറിയാം. വി എസ് കസേര ഉപേക്ഷിച്ച് ബഹുജന മുന്നേറ്റം നടത്തുന്നത് അതിനു പരിഹരമല്ല. ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതുകൊണ്ടാണോ, പിണറായി അതൊന്നും ചെയ്യാത്തത്? കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ പിണറായി ഏത് ജനകീയ പ്രശ്നത്തിലാണിടപ്പെട്ടിട്ടുള്ളത്? ഞാന്‍ ഒന്നുപോലും കണ്ടിട്ടില്ല. അതു കൊണ്ടു ചോദിച്ചതാണ്?
വി എസ് നടത്തിയ ബഹുജന മുന്നേറ്റമാണു 2006 ല്‍ കണ്ടത്. അന്നു ആ നേട്ടത്തിന്റെ കാരണം, പിണറായി നയിച്ച യാത്രയായിരുന്നു എന്നാണവകാശപ്പെട്ടതും. 2009 ല്‍ വി എസിനെ പൂര്‍ണ്ണമായും തഴഞ്ഞ്, പിണറായി കേരള യാത്ര നടത്തിയപ്പോള്‍ ഉണ്ടായ ഫലം എല്ലാവരും കണ്ടു. ഇതൊന്നും പിണറായിയുടെയോ ഭക്തരുടേയോ കണ്ണു തുറപ്പിക്കില്ല. സ്വന്തം തട്ടകവും പര്‍ട്ടിയുടെ ഉറച്ച കോട്ടകളുമായ കണ്ണൂരും വടകരയും നഷ്ടപ്പെട്ടതൊക്കെ വിളിച്ചു പറയുന്ന ചില സത്യങ്ങളുണ്ട്. അതൊന്നും മാനസിലാക്കാനുള്ള വിവേകം ഭക്തര്‍ക്കാര്‍ക്കും ഇല്ല.
വി എസ് അധികാരക്കസേര വലിച്ചെറിയണമെന്ന് പലരും മോഹിക്കുന്നുണ്ട്. എങ്കില്‍ പിന്നെ എല്ലാം എളുപ്പമായല്ലോ?
വി എസിനെ അധികാര ദുര്‍മ്മോഹി എന്നാണ് പിണറായി ഭക്തരെല്ലാം വിളിക്കുന്നത്. മൂന്നു വര്‍ഷം മുഖ്യമന്ത്രിയായിരിക്കുന്നയാള്ക്ക് അധികാര ദുര്‍മ്മോഹം. 12 വര്‍ഷമായി പാര്‍ട്ടി അധികാരിയായി ഇരിക്കുന്നയാള്‍ക്ക് പിന്നെന്താണാവോ?
അധികാരം എന്നാല്‍ ഭരണാധികരം മാത്രമല്ല. പാര്‍ട്ടി സെക്രട്ടറി എന്നതും ഒരുധികാര കസേരയാണ്. പിണറായി 12 വര്‍ഷമയി അതില്‍ അമര്‍ന്നിരിക്കുകയാണല്ലോ? സി പി എമ്മില്‍ വേറെ യോഗ്യതയുള്ളവരാരും ഇല്ലാഞ്ഞിട്ടാണോ?
മനോമനാ,
ഇന്നത്തെ പിണറായി പക്ഷക്കാരെല്ലാം പഴയ വി.എസ്. ഭക്തരായിരുന്നു. അന്ന് അവരൊക്കെ പുണ്യാളന്മാരായിരുന്നു. ഗ്രൂപ്പു മാറിയപ്പോൾ അവരൊക്കെ പെട്ടേന്ന് അഴിമതിക്കാരായി!
അങ്ങനെ ആരെങ്കിലും പറഞ്ഞോ!!
പാര്‍ട്ടിയില്‍ വി എസിനൊപ്പം നിന്നിരുന്ന പലരും പിണറായിക്കൊപ്പം വന്നതെങ്ങനെയെന്നതിന്റെ ഉദാഹരണങ്ങളാണ്, കടകം പള്ളി സുരേന്ദ്രനും എം എം മണിയും.
സുരേന്ദ്രന് കള്ളുമാഫിയക്കാരനുമായുള്ള ബന്ധത്തിന്റെ പേരില്‍ അപമാനിതനായി തെരഞ്ഞെടുപ്പില്‍ വരെ തോറ്റു. കേരളം മുഴുവനുമിടതു തരംഗമുണ്ടായിട്ടും നല്ല നിലയില്‍ അദ്ദേഹം തോറ്റത് എന്തുകൊണ്ടായിരുന്നു എന്ന് സുബോധമുള്ളവര്‍ക്ക് മനസിലാകും. തിരുവനന്തപുരം ജില്ലാ ഘടകം പിടിച്ചടക്കാന്‍, പര് ട്ടി അധികാരത്തില്‍ വനപ്പോള്‍, സുരേന്ദ്രനു സ്ഥാനമാനങ്ങള്‍ നല്കി സന്തോഷിപ്പിച്ചത് പിണറായിയായിരുന്നു. അതു വഴി ജില്ല പിടിച്ചടക്കിയതും, വി എസിന്റെ എല്ലാ പിന്തുണക്കാരെയും വെട്ടി നിരത്തിയതും, കേന്ദ്ര നേതൃത്വം ഇടപെട്ട് അവരെ പുനരധിവസിപ്പിച്ചതുമെല്ലാം സമീപകാല ചരിത്രമാണ്.
എം എം മണി സഹോദരന്റെ ഭൂമി കയ്യേറ്റം സംരക്ഷിക്കാന്‍ പിണറായിയെ അഭയം പ്രാപിച്ചതും, അത് മുതലെടുത്ത് കയ്യേറ്റം ഒഴിപ്പിക്കല്‍ പരാജയപ്പെടുത്തിയതും,വി എസിനൊപ്പം നിന്നിരുന്ന ഇടുക്കി ജില്ല അതു വഴി പിണറായിക്കൊപ്പമായതും, കേരളിയര് കണ്മുന്നില് കണ്ടതാണ്.
പിണറായി പാര്‍ട്ടിയില്‍ അധികാരം ഉറപ്പിച്ചത് ഇതു പോലെയുള്ള ജുഗുപ്സാവഹമായ നടപടികളിലൂടെയാണ്. ഗ്രൂപ്പു മാറിയപ്പോള്‍ അവരൊക്കെ അഴിമതിക്കാരായതല്ല. പാര്‍ട്ടിയിലെ ദുഷിപുകള് മൊത്തമായി പിണറായി അങ്ങേറ്റെടുത്തു. ഉദ്ദേശ്യം ഒന്നു മാത്രം. വി എസിനെ ഒതുക്കുക. ഇതിനു വേണ്ടി പിണറയിക്കു കൂട്ടു നിന്നവരെല്ലാം കാണിച്ച് കൊള്ളരുതായ്മകള്‍ അദ്ദേഹം അനുവദിച്ചു കൊടുത്തു. അതാണു പാര്‍ട്ടിയില്‍ ഉണ്ടായ എല്ലാ അപചയങ്ങള്‍ക്കും കാരണം.
കാളിദാസാ,
ഞാൻ തിരുവന്തരം കരനാ. പഴയ ഒരു വി.എസ്. ഭക്തൻ! ഇപ്പോഴും ഭക്തിയ്ക്കു കുറവൊന്നുമില്ല;
പക്ഷെ പാർട്ടിയെയും തനിയ്ക്കിഷ്ടമില്ലാത്ത നേതാക്കന്മാരെയും മുഴുവൻ കുഴിച്ചു മൂടിയിട്ടൂ പാർട്ടീയെ രക്ഷിയ്ക്കാൻ നടക്കുന്ന കേവലം ഒരു പ്രതികാര ദാഹി മാത്രമായി മാറിയ വി.എസിനെ (ഈ പ്രതികാരദാഹത്തിനു പണ്ടും കുറവൊന്നുമില്ല. പണ്ട് പല ഉശിരൻ നേതാക്കളും പുറത്തായത് ഇദ്ദേഹത്തിന്റെ മുൻ കൈയ്യിൽ ആണല്ലോ!)ഉൾക്കൊള്ളാൻ കഴിയുന്നില്ല.അതു പിണറായി ഭക്തികൊണ്ടല്ല. പാർട്ടി ഭക്തികൊണ്ടാണ്.
പിണറായിമാരും വീയെസ്സുമാരും മാറിമാറിവരും. പക്ഷെ പാർട്ടി യില്ലെങ്കിൽ പിന്നെ എന്തു പിണറായി, എന്തു വി.എസ്?
പിന്നെ കടകമ്പള്ളീയുടെ കാര്യം. ഗ്രൂപ്പുസമവാക്യങ്ങൾ മാറി മറിഞ്ഞുകൊണ്ടിരുന്ന ഒരു ഘട്ടത്തിൽ കടകമ്പള്ളീയെ മറുഭാഗത്തിനു കൊടുക്കല്ലേ കൊടുക്കല്ലേ എന്നു സ്വന്തം ഗ്രൂപ്പുകാരോടു സാക്ഷാൽ വി.എസ് കെഞ്ചിപറഞ്ഞതൊക്കെ തിരുവന്തരത്തുകാർക്കറിയാം. സ.സുരെന്ദ്രൻ മറുഭാഗത്തായപ്പോൾ മദ്യമാഫിയക്കാരൻ എന്ന ആക്ഷേപവും. കൊള്ളാം. കലക്കി.
ഇന്നും വി.എസ്സിന്റെ ഒപ്പം നിൽക്കുന്ന പല നേതാക്കളുടേയും മഹത്വമൊക്കെ വി.എസിന്റെ ആദർശപരിവേഷത്തിൽ അങ്ങു മുങ്ങിക്കിടക്കുകയാണ്. അഴിമതിയും മദ്യമാഫിയാ ബന്ധവും ഒക്കെ എളുപ്പത്തിൽ മൂടിവയ്ക്കാനൊരു കുറുക്കുവഴിയാണ് വി.എസ്സിനെ ചാരി നിൽക്കുക എന്നത്. അതും ഒരു പോളി ട്രിക്കു തന്നെ!
മനോമനാ
അല്ലാതെ വ്യക്തി വിദ്വേഷം തീർക്കാൻ ഏതറ്റം വരെയും പോകാൻ, സ്വന്തം പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന ഒരു വർഗ്ഗ വഞ്ചകനു ഓശാന പാടിയല്ല, സി.പി.എമ്മിനെ വിമർശിയ്ക്കേണ്ടത്.
കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് സാധരണ മനുഷ്യര്‍ക്കൊക്കെ അറിയാം. പിണറായി സെക്രട്ടറി ആയ ശേഷമാണ്, പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ കൂടുതലായി കൊഴിഞ്ഞു പോകുന്നത്. ഈ നില തുടര്‍ന്നാല്‍ പ്രസ്ഥാനം തന്നെ ഇല്ലാതായേക്കാം. പാര്‍ട്ടിയുടെ ഉറച്ച കോട്ടകള്‍ പോലും പാര്‍ട്ടിക്കു നഷ്ടപ്പെടുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ വരെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുന്നു. ആരുടെ കുറ്റം കൊണ്ടാണത് സംഭവിക്കുന്നത്? പിണറായി വ്യക്തി വിദ്വേഷം തീര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചതു ക്കൊണ്ടല്ലെ? ഒഞ്ചിയത്തൊക്കെ ഏരിയ കമിറ്റികള്‍ ഒന്നാകെയാണു പാര്‍ട്ടി വിട്ടുപോയത്. അവരെ ആരും പുറത്താക്കിയതല്ല. ഇതൊക്കെ എങ്ങനെ സംഭവിച്ചു?
വര്‍ഗ്ഗ വഞ്ചകന് എന്ന പ്രയോഗം എനിക്കിഷ്ടപ്പെട്ടു. ഇനി ആരാണു വര്ഗ്ഗവഞ്ചകന് എന്നു നോക്കിയാല്‍ മതിയല്ലോ. കാള്‍ മാര്‍ക്സ് കമ്യൂണിസ്റ്റു മാനിഫെസ്റ്റോ എഴുതിയത്, തൊഴിലാളി വര്‍ഗ മോചനത്തിനു വേണ്ടിയാണ്. അതിന്റെ അടിസ്ഥാനത്തിലാണ്, മുതലാളിത്തത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നതും. ഈ മുതലാളി വര്‍ഗ്ഗവുമായി ഇന്നു വരെ വി എസ് ഒരു തരത്തിലും കൂട്ടു കൂടിയിട്ടില്ല. തൊഴിലാളി വര്‍ഗ്ഗത്തെ വി എസ് ഒരിക്കലും വഞ്ചിട്ടിട്ടില്ല. പക്ഷെ പിണറയി അത് ചെയ്തു. മുതലാളിവര്‍ഗ്ഗവുമായി കൂട്ടുകെട്ടുണ്ടാക്കി.
സിംഗപ്പൂരിലെ സാമ്പത്തിക കുറ്റവാളിയും ഭൂമാഫിയയും പത്ര മുതലളിയുമായ ഫാരീസ് അബൂബേക്കര്‍, സമ്പത്തിക കുറ്റവാളിയും ലോട്ടറി രജാവുമായ സാന്റിയാഗോ മാര്ട്ടിന്, കൊള്ളപ്പലിശക്കാരനായ ലിസ് ഫൈനാന്‍സ് ഉടമ ലിസ് ചക്കോ, തുടങ്ങിയവരില്‍ നിന്നും സാമ്പത്തിക സഹായങ്ങളും കൈക്കൂലിയും മേടിക്കുന്നത് പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയത് പിണറായി സെക്രട്ടറി ആയതിനു ശേഷമാണ്.
പാര്‍ട്ടിയുടെ പുതിയ തോഴന് മാരാണ്, മണല്‍ മാഫിയ. ലോക്കല്‍ കമ്മിറ്റികള്‍ക്കു വരെ സ്വന്തമായി വാഹമുണ്ടാകുന്നു. പാര്‍ട്ടി ആഭിമുഖ്യത്തില്‍ വ്യവസായങ്ങളും , റ്റി വി ചാനലുകളും മറ്റും നടത്തി പാര്‍ട്ടിയെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാക്കി അധപ്പതിപ്പിക്കുന്നതില് പിണറായി വിജയനുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. റ്റാറ്റയും ബിര്‍ലയും ചെയ്യുന്ന്ന പോലെ ഒരു വലിയ തൊഴില്‍ ദാതാവായി മാറി പാര്‍ട്ടി കേരളത്തില്‍.
പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും, മുതലാളിമാരായ പണക്കാര്‍ക്ക് സുഖിക്കാനുള്ളതാണ്. ഇതു രണ്ടും പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയത് തൊഴിലാളി വര്‍ഗ്ഗത്തെ വഞ്ചിക്കുന്നതാണ്. പരമ്പരഗത തൊഴിലളികളായ കയര്‍, കശുവണ്ടി, ബീഡി, കാര്‍ഷിക മേഘലകള്‍ തകരുന്നതും, അവിടങ്ങളിലെ പാവപ്പെട്ട തൊഴിലാളികള്‍ വഴിയാധാരമാകുന്നതും, ശ്രദ്ധിക്കാതെ പഞ്ചനക്ഷത്ര ഹോട്ടല്‍ വ്യവസായം നടത്തുന്നത് തൊഴിലാളി വര്‍ഗ വഞ്ചനയായേ ആരും വിലയിരുത്തൂ.
പരിപ്പു വടയും കട്ടന്‍ ചായയും പവപ്പെട്ട തൊഴിലാളികള്‍ കഴിക്കുന്നതാണ്. കോഴിക്കാലും കോക കോളയും കഴിച്ച്, കൊഴുത്തു തടിച്ച് ദുര്‍മ്മേദസു പിടിച്ച ജയരാനേപ്പോലുള്ളവര് പാവപ്പെട്ടവരെ അവഹേളിക്കുകയാണു ചെയ്യുന്നത്. ഈ മുതലാളി വര്‍ഗ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നത് പിണറായിയാണ്.
നാഴികക്കു നാല് പ്പതു വട്ടം മുതാളിത്തത്തെ ചീത്ത പറയുകയും , മുതലാളിത്ത വ്യവസ്ഥിതി തകര് ന്നു എന്ന് മാധ്യമങ്ങളിലൂടെ ഉത്ഘോഷിക്കുകയും ചെയ്യുന്ന തോമസ് ഐസ്സക്കിന്റെ കുടും ബം അമേരിക്കന്‍ പൌരത്വമുള്ളവരും മുതലാളിത്ത ആര് ഭാട ജീവിതം നയിക്കുന്നവരുമാണ്. ആ ആര് ഭാടത്തിന്റെ പങ്കു പറ്റിക്കൊണ്ട്, കമ്യൂണിസ്റ്റുകാരനാണെന്നു പറയുന്നതിന്റെ അത്ര കമ്യൂണിസ്റ്റു വര് ഗ്ഗ വഞ്ചന ആര് ക്കും കാണിക്കാനാവില്ല.
കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ പലരും പണക്കാരുടെ ചങ്ങാതിമാരാണ്. നേതാക്കള്‍, കാരാട്ടുള്പ്പടെ, കേരളത്തില്‍ വരുമ്പോള്‍ തങ്ങുന്നത് ധനാഡ്യന്മാരുടെ വീടുകളിലാണ്.
കോടിയേരി ബാലകൃഷ്ണന്റെ മകന്റെ കല്യാണം, എത് മുതലാളിത്ത മൂരാച്ചിയേയും വെല്ലുന്ന പ്രൌഡിയോടെയാണാഘോഷിച്ചത്. അതിനെ വിമര്‍ശിക്കാതെയും നിരുത്സാഹപെടുത്താതെയും, പിണറായി ലളിതമയി ഒരു കല്യാണം നടത്തിയത് വേശ്യയുടെ ചാരിത്ര പ്രസംഗത്തോടുപമിക്കാം. വി എസ് പാര് ട്ടിയുടെ പൊതു സ്വത്തെന്നു പറയുകയും സേവക വൃന്ദത്തെക്കൊണ്ട് വി എസിനെ പുലഭ്യം പറയിക്കുകയും ചെയ്യുന്ന കുടിലതയേ ഇതില്‍ ആരും കാണൂ.
വര്‍ഗ്ഗ വഞ്ചന മനോമനന് കണ്ടിടത്തൊന്നുമല്ല. വര്‍ഗ വഞ്ചന്‍ ഏന്ന പ്രയോഗം മാത്രം കാണാതെ പഠിച്ച് ഉരുവിട്ടതുകൊണ്ട് ഫലമില്ല. അതെന്താണെനും, ആരാണത് ചെയ്യുന്നതെന്നും മനസിലാക്കാനുള പ്രായോഗിക ബുദ്ധി കൂടി ഉണ്ടാകേണ്ടെ മനോമനാ?
മനോമനാ,
പാർട്ടിയിൽ വളരെ താഴത്തേയ്ക്കു തള്ളിയിടുമ്പോൾ പുതിയ പാർട്ടിയുമായി വി.എസ്. രംഗത്തിറങ്ങുമെന്നു കരുതിയിരുന്നവർ എല്ലാം ഇപ്പോൾ കഴുതക്കാമം കരഞ്ഞുതീർക്കുകയാണ്. കാളിദാസനും അതെ;കരഞ്ഞുകൊള്ളുക!
കേന്ദ്ര കമ്മിറ്റി പാര്‍ട്ടിയിലെ വളരെ താഴെയുള്ള കമ്മിറ്റിയാണെന്നു പറഞ്ഞു തന്നതിനു നന്ദിയുണ്ട്.
കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ലോക്കല്‍ കമ്മിറ്റിയിലേക്ക് തള്ളിയിട്ടപ്പോള്‍, ഒന്നും സംഭവിച്ചില്ലല്ലോ? അതിനു ശേഷമാണല്ലോ, പി ബി യിലും, സംസ്ഥാന സെക്രട്ടറി പദവിയിലും, പിന്നെ മുഖ്യമന്ത്രി പദവിയിലുമൊക്കെ എത്തിയത്. ഇതും അതു പോലെയൊക്കെയേ ഉള്ളു.
പുതിയ പാര്‍ട്ടിയുണ്ടാക്കി പോകുമെന്ന് പലരും മനോരാജ്യം കണ്ടിരുന്നു. അതു പോലെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടിയില്‍ നിന്നു പോലും പുറത്താക്കുമെന്നും പലരും വ്യാമോഹിച്ചിരുന്നു.
പി ബി യില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപെട്ടപ്പോഴും ഒന്നും സംഭവിച്ചില്ല.
ഈ അച്ചടക്ക നടപടിയിലൂടെ പാര്‍ട്ടിയിലുള്ള പലരുടെയും ഇരട്ട മുഖം ജനങ്ങള്‍ കാണുന്നു. പിണറായി നയിക്കുന്ന പാര്‍ട്ടിയേക്കുറിച്ച് കുറച്ചു കൂടി വ്യക്തമായ ഒരു ചിത്രം അവര്‍ ക്ക് കിട്ടി. അവര്‍ക്ക് ലെനിനിസ്റ്റ് സംഘടന തത്വം അറിയേണ്ട ആവശ്യമില്ല.
കുറെ കഴുതകള്‍ പല ബ്ളോഗുകളിലും, വി എസിനെ പുറത്താക്കുന്ന സുദിനത്തിനായി കാത്തിരുന്നു. അവര്‍ കരയുന്നുണ്ടാകും. കാമമാണൊ അവര്‍ കരഞ്ഞു തീര്‍ക്കുന്നതെന്ന് എനിക്ക് അറിയില്ല.
:)
മനോമനാ,
താങ്കള്‍ വി എസ് ഭക്തനായിരുന്നോ അല്ലയോ എന്നത് അല്ല ഇവിടെ പറഞ്ഞ കാര്യം. എങ്ങനെ പല വി എസ് ഭക്തരും പിണറായി ഭക്തരായി എന്നാണു പറഞ്ഞത്.
വി എസ് പാര്‍ട്ടിയേയോ മറ്റാരെയുമോ കുഴിച്ചു മൂടിയിട്ടില്ല. പാര്‍ട്ടി പലരുടെയും പേരില്‍ അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. വി എസ് പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴും അത് നടന്നിട്ടുണ്ട്. പ്രതികാര ദാഹി എന്നൊക്കെ വിളിക്കുന്നത് താങ്കളുടെ ഇഷ്ടം. പ്രതികാരം ആരോടാണ്, എന്തിനാണ്, എന്നു പറഞ്ഞാല്‍ ഉപകാരമായിരുന്നു. സാധാരണ ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോഴാണു പ്രതികാരം ചെയ്യുക. താങ്കള്‍ ഉദ്ദേശിക്കുന്നത് വി എസ് പിണറായിയോട് പ്രതികാരം ചെയ്യാന്‍ നടക്കുന്നു എന്നാണ്. പിണറായി എന്തു ചെയ്തിട്ടാണ്, വിഎസ് പ്രതികാരം ചെയ്യുന്നത്? പിണറായിയെ പാര്‍ട്ടി സെക്രട്ടറി ആക്കാന്‍ മുന്‍ കൈ എടുത്തത് വി എസ് ആണ്. എനിക്ക് ഒന്നും മനസിലാകുന്നില്ല.
താങ്കളേപ്പോലുള്ളവര്‍ വിഭാഗീയത, പ്രതികാരം, അധികാര ദുര്‍മ്മോഹം എന്നൊക്കെ പറയുന്നത് പലതും മറച്ചു വയ്ക്കാനാണെന്നതല്ലേ വാസ്തവം ?
പിണറായിയുടെ മുന്‍ കയ്യില്‍ പാര്‍ട്ടിയുടെ ഏരിയ ഘടകങ്ങള്‍ മുഴുവനായി പുറത്തു പോകുന്നത് താങ്കള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നറിയന് ആഗ്രഹമുണ്ട്? പാര്‍ട്ടി ഭക്തിയുള്ളവര്‍ അത് ഗൌരവമായി തന്നെ എടുക്കേണ്ടതല്ലേ?
പിണറായിമാരും വീയെസ്സുമാരും മാറിമാറിവരും. പക്ഷെ പാർട്ടി യില്ലെങ്കിൽ പിന്നെ എന്തു പിണറായി, എന്തു വി.എസ്?
അത് ന്യായമായ ചോദ്യം. എനിക്ക് ചോദിക്കാനുള്ളത് എങ്ങനത്തെ പാര്‍ട്ടി എന്നാണ്? എങ്ങനെയെങ്കിലുമുള്ള ഒരു പാര്‍ട്ടി ഇല്ലാതിരിക്കുന്നതല്ലേ നല്ലത്? കോണ്‍ഗ്രസിനേപ്പോലെ ഒരു പാര്‍ട്ടി മതിയെങ്കില്‍ അതിനെന്തിനാണു കമ്യൂണിസ്റ്റു ലേബല്‍? കോണ്‍ഗ്രസ് തന്നെ മതിയല്ലോ? മുതലാളിത്തത്തിന്റെ ജീര്‍ണ്ണത ഉള്‍കൊള്ളാന്‍ കമ്യൂണിസം എന്ന പേരാവശ്യമില്ല.
താങ്കളുടെ വാദം കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ഒരു ബോബനും മോളിയും കാര്‍ട്ടൂണാണ്. അതിലെ പഞ്ചയത് പ്രസിഡണ്ട് ഉറുമ്പിനെ പറ്റിക്കാന്‍ പഞ്ചസാര ഭരണിയുടെ പുറത്ത് ഉപ്പ് എന്ന ലേബല്‍ പതിക്കുന്ന തമാശയാണ്, ടോംസ് വരച്ചു വച്ചത്. പിണറായിയും കൂട്ടരും ചെയ്യുന്നതും അതാണ്, കമ്യൂണിസ്റ്റു പാര്‍ട്ടി എന്ന ലേബലില്‍ മുതലാളിത്ത പാര്‍ട്ടികളുടെ ജീര്‍ണ്ണത മൂടി വക്കുന്നു.
കമ്യൂണിസ്റ്റുപാര്‍ട്ടി കമ്യൂണിസ്റ്റാശയങ്ങള്‍ പ്രാവര്‍ത്തികമാക്കണം. അതാണു എല്ലാ പാര്‍ട്ടി സ്നേഹികളും പ്രതിക്ഷിക്കേണ്ടത്. മനോമനനു കോണ്‍ ഗ്രസിനേപ്പോലെ ഒരു കമ്യൂണിസ്റ്റുപാര്‍ ട്ടി മതിയാകും. പക്ഷെ എനിക്കങ്ങനെയല്ല. സി പി എം ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി ആയിരിക്കണമെന്നാണ്, വി എസ് ആഗ്രഹിക്കുന്നത്. അതു കൊണ്ടാണ്, പിണറായിയുടെയും കൂട്ടരുടെയും മുതലാളിത്ത രീതികളെ അദ്ദേഹം വിമര്‍ശിക്കുന്നത്.
കടകമ്പള്ളീയെ മറുഭാഗത്തിനു കൊടുക്കല്ലേ കൊടുക്കല്ലേ എന്നു സ്വന്തം ഗ്രൂപ്പുകാരോടു സാക്ഷാൽ വി.എസ് കെഞ്ചിപറഞ്ഞതൊക്കെ തിരുവന്തരത്തുകാർക്കറിയാം.
കടകം പള്ളിയെന്താ കമ്പോളത്തിലെ വില്‍പ്പന ചരക്കായിരുന്നോ? വി എസിന്റെ ഗ്രൂപ്പുകാര്‍ അദ്ദേഹത്തെ വില്ക്കാന് വച്ചിരിക്കുകയായിരുന്നോ?
ഗ്രൂപ്പു സമവാക്യങ്ങള്‍ മാറി മറിഞ്ഞാലുമില്ലെങ്കിലും, കടകം പള്ളി കള്ളവാറ്റു കാരന്റെ പറ്റു പടിക്കാരനായിരുന്നു. അതിന്റെ പേരിലാണ്, അച്ചടക്ക നടപടി നേരിട്ടതും. അദ്ദേഹത്തെ പിണറായി പുനരധിവസിപ്പിച്ചത് ജില്ലാ നേതൃത്വം പിടച്ചടക്കാന്‍ തന്നെ ആയിരുന്നു. അതിനു മുമ്പുള്ള ഒരു കഥയും ഈ സത്യത്തെ മറക്കാനാവില്ല. ഇതുപോലുള ജീര്‍ണ്ണതകളാണ്, പിണറായി സെക്രട്ടറി ആയപ്പോള്‍ പാര്‍ട്ടിക്ക് സംഭവിച്ചത്.
കാളിദാസാ,
താങ്കളുടെ പോസ്റ്റിലെ വിഷയത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല.കാരണം താങ്കൾ എന്തെഴുതിയാലും വിഭാഗീയതയുടെ നിറം ചാർത്തി വി.എസ് മാത്രം നല്ലവൻ , ബാക്കി എല്ലാം പോക്ക് എന്ന രീതിയിലാണു എവിടെയും എപ്പോളും എഴുതാറുള്ളതു.അത് പലയിടത്തും കണ്ടിട്ടുള്ള സ്ഥിതിയ്ക്ക് ഈ പോസ്റ്റിലും അത്ഭുതപ്പെടാൻ ഒന്നും ഇല്ല.
എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ സ്നേഹിയ്ക്കുന്നത് ഈ ആശയത്തേയും പ്രസ്ഥാനത്തേയും ആണ്.അതിൽ വ്യക്തികൾക്ക് അമിത പ്രാധാന്യമില്ല.പിണറായിയേയോ വി.എസിനേയോ അന്യായമായി ന്യായീകരിയ്ക്കാറുമില്ല, എതിർക്കാറുമില്ല.എന്റെ പോസ്റ്റു തന്നെ വി.എസിനെ ഇപ്പോളും ഇഷ്ടപ്പെടുന്ന, അല്ലെങ്കിൽ പണ്ടത്തെ വീരാരാധനയുടെ അംശം മനസ്സിലുള്ള ഒരു കുട്ടിയുടെ മനസ്സോടെ എഴുതിയതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഞാൻ ഇപ്പോളും വി.എസിനെ ഇഷ്ടപ്പെടുന്നു.അതു പോലെ തന്നെ പിണറായിയേയും ഇഷ്ടപ്പെടുന്നു.ഇഷ്ടം കൂടുതൽ ഉള്ള ആൾക്കാരെ അല്ലേ നമ്മൾ കൂടുതൽ വിമർശിയ്ക്കുന്നത്.വി.എസ് എന്ന വ്യക്തി/കമ്മ്യൂണീസ്റ്റ് ഇന്നീ ഉണ്ടായിട്ടുള്ള വിഭാഗീയതയുടേയോ, കോലാഹലങ്ങളുടേയോ ഒക്കെ എത്രയോ മുകളിൽ പോകേണ്ട ഒരാൾ ആയിരുന്നുവെന്നാണ് ഞാൻ കരുതുന്നത്.എന്നാൽ അതിനു സാധിയ്ക്കാതെ വന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ അന്തർലീനമായി കിടക്കുന്ന ചില ദൂഷ്യ വശങ്ങൾ മൂലമാണെന്ന് എടുത്തു കാട്ടുക മാത്രമാണു ഞാൻ ചെയ്തത്.
വി.എസിനെ സംബന്ധിച്ച് അച്ചടക്ക നടപടി പുതുമ ഉള്ള ഒരു കാര്യമല്ല എന്നാണു ഞാൻ പറഞ്ഞത്.ഇപ്പോൾ ആക്ഷേപിയ്ക്കുന്ന പോലെ പിണറായി ഒന്നും ഇല്ലാതിരുന്ന 1967 ൽ ബഹുമാന്യരായ എത്രയോ പാർട്ടി നേതാക്കൾ ഉള്ള കാലഘട്ടത്തിൽ എങ്ങനെയാണു അദ്ദേഹം ബ്രാഞ്ചു കമ്മിറ്റിയിലേയ്ക്ക് കൂപ്പു കുത്തിയത്?അതു കൊണ്ട് നീണ്ട 21 വർഷം ആണു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇരുളിലായത്.പാലക്കാട് സമ്മേളനത്തിനുശേഷം പോളിറ്റ് ബ്യൂറോ “ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കരുത്” എന്നു പറഞ്ഞ് അദ്ദേഹത്തെ താക്കീത് ചെയ്തില്ലേ?
1967 ലെ നടപടി രാജ്യസ്നേഹം ഉണ്ടൊ ഇല്ലയോ എന്നതിനെ പറ്റി അല്ല.1964 ൽ പാർട്ടി പിളർന്ന് പ്രതിസന്ധി നേരിടുന്ന സമയത്ത് “ ചൈനീസ് ചാരന്മാർ” എന്ന പേരിൽ ആയിരക്കണക്കിനു പാർട്ടി പ്രവർത്തകരും നേതാക്കളും ജയിലിൽ കിടക്കുമ്പോൾ ആണു രാജ്യസ്നേഹം സർക്കാരിനു കാട്ടിക്കൊടുക്കാൻ രാജ്യരക്ഷാ ഫണ്ട്, രക്തദാനം എന്നൊക്കെ പറഞ്ഞ് വി.എസ് വന്നത്.നമ്മുടെ രാജ്യസ്നേഹം സർക്കാരിനു ഫണ്ട് വഴി കാട്ടിക്കൊടുക്കേണ്ട എന്നതായിരുന്നു പാർട്ടി നിലപാടു അന്നു.യാതൊരു കുറ്റവും ചെയ്യാതെ, അന്യായമായി തടങ്കലിൽ വച്ചിരിയ്ക്കുന്ന സമയത്ത് പാർട്ടി ഒരു നിലപാട് എടുക്കുമ്പോൾ അതിനെതിരെ നിൽക്കുക എന്ന ഒരു സ്വഭാവം ആണു വി.എസ് അന്നു കാണിച്ചത്.എത്രയോ നേതാക്കന്മാർ അന്നു ജയിലിൽ ഉണ്ടായിരുന്നു.അവർക്കാർക്കും ഇല്ലാത്ത രാജ്യസ്നേഹം വി,എസിനു മാത്രമേ ഉണ്ടായിരുന്നുള്ളോ?1965 ലെ കേരളാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ 30 പേർ ജയിലിൽ കിടന്നാണു ജയിച്ചതെന്ന് അറിയാമല്ലോ.
വി.എസിന്റെ 60 വർഷം നീണ്ടു നിൽക്കുന്ന രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവ സമ്പത്തു വച്ച ഈ രീതിയിലുള്ള ഒരു ശൈലി അല്ല എന്നെപ്പോലെ ഉള്ളവർ പ്രതീക്ഷിയ്ക്കുന്നത്.ഇപ്പോൾ തെരഞ്ഞെടുപ്പിൽ സീറ്റു കുറഞ്ഞെങ്കിൽ വി.എസ് സെക്രട്ടറി ആയിരുന്ന 1980-92 കാലഘട്ടങ്ങളിൽ ലോക സഭാതെരഞ്ഞെടുപ്പിൽ ഇതിലും മോശമല്ലായിരുന്നോ പാർട്ടിയുടെ സ്ഥിതി?
ഇതൊക്കെയാണു കാതലായ പ്രശ്നങ്ങൾ.വി,എസ് എന്നും പാർട്ടിയോടൊപ്പം ഉണ്ടാകാനാണു എന്നെപ്പോലെയുള്ളവർ ആഗ്രഹിയ്ക്കുന്നത്.താങ്കൾ ഒക്കെ വി,എസിനെ വച്ച് പാർട്ടിയെ തകർക്കാമോ എന്ന് നോക്കുന്നു.അതിൽ വീഴരുതെ എന്നാണു എന്റെ പോസ്റ്റിന്റെ ഉള്ളടക്കം.ഇത്രമാത്രമേ എനിക്കു പറയാനുള്ളൂ.
( ഈ വിഷയത്തിൽ കൂടുതൽ ചർച്ചയ്കുമില്ല.)
കഴിഞ്ഞ സമ്മേളന കാലത്തു എം.എ.ബേബിയേയും, കോടിയേരിയേയും സ്വന്തം ഗ്രൂപ്പിലേയ്ക്കു കൊണ്ടുവരാൻ വി.എസ് ശ്രമിച്ചിരുന്നു. അവർ വി.എസ് ഗ്രൂപ്പുകാരായിരുന്നെങ്കിൽ അവരും അവരുടെ ഭരണവും ഒക്കെ നല്ലതെന്നു വാഴ്ത്താൻ ആളുണ്ടായേനെ! ഇപ്പോൾ ബേബിയുടെ വിദ്യാഭ്യാസ ഭരണം മോശം (വിദ്യാഭ്യാസ ഭരണത്തിൽ ചില കുഴപ്പങ്ങൾ ഉണ്ടെന്നു മനോമനനും അഭിപ്രായമുണ്ട്. പക്ഷെ അതു ബേബിയുടെ മത്രം കുറ്റമല്ല), കോടിയേരിയുടെ ആഭ്യന്തരഭരണം മോശം!(കുഴപ്പമില്ലെന്നു ഞാനും പറയുന്നില്ല) അവർ വി.എസ് പക്ഷത്തു അന്നു ചേർന്നിരുന്നെങ്കിൽ ഇപ്പോൾ സൽഭരണക്കാർ ആയേനെ! അല്ലേ, എനിയ്ക്കു മനസ്സിലാകാത്തത് അതല്ല. ഈ ആദർശധീരനായ സ. വി.എസ് പാർട്ടിയോടുള്ള വെല്ലുവിളി നിറുത്തി,ഒരു സൽഭരണം കാഴ്ച വയ്ക്കുന്നത് ഒരു വെല്ലു വിളിയായി എടുത്തിരുന്നെങ്കിൽ, ഈ ഊർജ്ജമൊക്കെ പാഴാക്കി പാർട്ടിയിൽ നിന്നും വയസ്സു കാലത്തു തരം താഴ്തപ്പെടാതെ ആ ഊർജ്ജമൊക്കെ ഭരണനേട്ടത്തിനു വേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ!അതിനു ചില സിൽബന്ധികളും പാർട്ടീ വിരുദ്ധരും സമ്മതിച്ചിട്ടു വേണ്ടേ? ആട്ടീന്റെ എന്തേരാ വീഴുന്നതും പ്രതീക്ഷിച്ച് പുറകേ നടന്ന കുറുക്കന്റെ കാര്യം പറഞ്ഞതുപോലെ വി.എസ് പാർട്ടിയിൽ നിന്നു പുറത്തു വരുന്നതും കാത്തു മനപ്പായസ്സമുണ്ണുകയല്ലേ ചിലർ? ഈ പാർട്ടിയെ തകർക്കാനുള്ള വർഗ്ഗ ശത്രുവിന്റെ ആയുധമായി സാക്ഷാൽ വി.എസിനെ തന്നെ ഉപയോഗിയ്ക്കാൻ കഴിഞ്ഞതിലും വലിയ വിജയം എന്തുണ്ട് വർഗ്ഗ ശത്രുവിന്? പിണറായി അഴിമതിക്കാരനാണു പോലും!
കാളിദാസൻ,
ഈ ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. സമയം കിട്ടിയാൽ വീണ്ടും വരാം!
സുനില്‍
താങ്കൾ എന്തെഴുതിയാലും വിഭാഗീയതയുടെ നിറം ചാർത്തി വി.എസ് മാത്രം നല്ലവൻ , ബാക്കി എല്ലാം പോക്ക് എന്ന രീതിയിലാണു എവിടെയും എപ്പോളും എഴുതാറുള്ളതു.
പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വിഭാഗീയതയുടെ നിറം ചാര്‍ത്തിയാണു പിണറായിയും കൂടെയുള്ളവരും ചിത്രീകരിക്കുന്നത്. വിഭാഗീയതയില്‍ നിനല്ലേ അച്ചടക്ക ലംഘനം വരുന്നത്? ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ എന്താണു മനസിലാക്കേണ്ടത്? ഞാന്‍ മനസിലാക്കിയത്, ഭൂരിപക്ഷം എടുക്കുന്ന തീരുമാനം ന്യൂനപക്ഷം അംഗീകരിക്കണം എന്നാണ്. അത് ചെയ്തില്ലെങ്കില്‍ അതിനെ ലെനിനിസ്റ്റ് സം ഘടന തത്വം ലംഘനം എന്നാണു വിലയിരുത്താറുള്ളത്. വി എസ് അച്ചടക്ക ലംഘനം നടത്തുന്നത് വിഭാഗീയതയാണെന്നു തന്നെയാണു, പാര്‍ട്ടി വിലയിരുത്തുന്നത്.
സുനില്‍ പറയുന്നത് വി എസിന്റെ അച്ചടക്ക ലംഘനം അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നല്ലേ? പക്ഷെ ഞാന്‍ അതിനോടു യോജിക്കുന്നില്ല. വി എസ് നടത്തിയ എല്ലാ വിഭഗീയ പ്രവര്‍ത്തനവും അചടക്ക ലംഘനവും, പാര്‍ട്ടി എടുത്ത തെറ്റായ നയങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ഫലമാണെന്നാണു ഞാന്‍ മനസിലാക്കിയത്.
എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ സ്നേഹിയ്ക്കുന്നത് ഈ ആശയത്തേയും പ്രസ്ഥാനത്തേയും ആണ്.
അല്ലെന്നാണു താങ്കളുടെ വാക്കുകള്‍ വെളിപ്പെടുത്തുന്നത്. പ്രസ്ഥാനത്തെ സ്നേഹിക്കുന്നു എങ്കില്‍, പ്രസ്ഥാനത്തില്‍ കടന്നു വന്ന അപചയങ്ങളെ എതിര്ക്കേണ്ടതല്ലേ? പിണറായി വിജയന് സെക്രട്ടറി ആയതിനു ശേഷം പര്‍ട്ടിയില്‍ ഉണ്ടായ കമ്യൂണിസത്തിനു നിരക്കാത്ത പ്രവണതകള്‍ പലയിടത്തും ഞാന്‍ സൂചിപിച്ചിട്ടുണ്ട്. ഈ പോസ്റ്റില്‍ അത് വിശദമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ അവലോകന റിപ്പോര്‍ട്ടില്‍ കേന്ദ്ര കമ്മിറ്റി അത് എടുത്തു പറഞ്ഞിട്ടും ഉണ്ട്. പ്രസ്ഥാനത്തെയും കമ്യൂണിസത്തെയും സ്നേഹിക്കുന്ന ആരും ഈ പ്രവണതകളെ വിമര് ശിക്കും. താങ്കള്‍ ഇതു വരെ അങ്ങനെ ചെയ്തു കണ്ടില്ല. അതു ചെയ്യാതെ ആശയത്തെ സ്നേഹിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ എനിക്കാവില്ല.
വി എസിനെ വിഗ്രഹവത്ക്കരിക്കുന്നു എന്നു വിലപിക്കുന്ന താങ്കള്‍ പിണറായിയെ വിഗ്രഹവത്ക്കരിക്കുന്നതിനെ എന്തു കൊണ്ട് വിമര്‍ശിക്കുന്നില്ല? ഊതിക്കാച്ചിയ പൊന്നാണ്, പ്രസ്ഥാനം തന്നെയാണ്, എന്നൊക്കെ പറഞ്ഞു, പുഷ്പകിരീടം വച്ച് സ്തുതിക്കുന്നത് തങ്കള്‍ ഇതു വരെ കണ്ടില്ലേ? താങ്കളുടെ ഈ കണടച്ചിരുട്ടാക്കല്‍ എനിക്ക് അംഗീകരിക്കാന്‍ ആവില്ല എന്ന് മര്യാദപൂര്‍വം പറയട്ടേ.
സുനില്‍
എന്റെ പോസ്റ്റു തന്നെ വി.എസിനെ ഇപ്പോളും ഇഷ്ടപ്പെടുന്ന, അല്ലെങ്കിൽ പണ്ടത്തെ വീരാരാധനയുടെ അംശം മനസ്സിലുള്ള ഒരു കുട്ടിയുടെ മനസ്സോടെ എഴുതിയതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോള്‍ വി എസിനോടുള്ള വീരാരാധന ഇപ്പോഴും താങ്കളുടെ മനസില്‍ ഉണ്ട്. ഞാന്‍ വി എസിനെ വിഗ്രഹം പോലെ അരാധിക്കുന്നു എന്നാണ്, മറ്റൊരിടത്ത് താങ്കള്‍ ആക്ഷേപിച്ചത്? വീരരാധന കൊള്ളാം. വിഗ്രഹാരാധന മോശം. ഇത് വിചിത്രമായ ഒരു നിലപാടായിട്ടാണെനിക്ക് തോന്നുന്നത്.
വി എസ് പണ്ട് എടുത്ത പല നിലപാടുകളും തെറ്റായിരുന്നു എന്ന് എനിക്കറിയാം. പക്ഷെ ഇന്ന് അദ്ദേഹമെടുക്കുന്ന നിലപാടുകള്‍ വളരെ ശരിയാണ്. അതുകൊണ്ടാണവയെ ഞാന്‍ പിന്തുണക്കുന്നത്. ചിലതെല്ലാം പാര്‍ട്ടി നിലപാടിനു വിരുദ്ധമാകുന്നത്, പാര്‍ട്ടി നിലപാടുകള്‍ തെറ്റായതു കൊണ്ടാണ്.
ഇഷ്ടം കൂടുതൽ ഉള്ള ആൾക്കാരെ അല്ലേ നമ്മൾ കൂടുതൽ വിമർശിയ്ക്കുന്നത്.വി.എസ് എന്ന വ്യക്തി/കമ്മ്യൂണീസ്റ്റ് ഇന്നീ ഉണ്ടായിട്ടുള്ള വിഭാഗീയതയുടേയോ, കോലാഹലങ്ങളുടേയോ ഒക്കെ എത്രയോ മുകളിൽ പോകേണ്ട ഒരാൾ ആയിരുന്നുവെന്നാണ് ഞാൻ കരുതുന്നത്.
ഇഷ്ടം കൂടുതല്‍ ഉള്ള ആളെ ഞാന്‍ കൂടുതല്‍ വിമര്‍ശിക്കാറില്ല. ഇഷ്ടവും വിമര്‍ശനവുമായി ഞാന്‍ ബന്ധപ്പെടുത്താറുമില്ല. വിമര്‍ശിക്കേണ്ടതിനെ ഞാന്‍ വിമര്‍ശിക്കും.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കാര്യങ്ങള്‍ വിമര്‍ശിക്കേണ്ടതിന്റെ പ്രസക്തി എനിക്കു മനസിലാകുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ആളുകള്‍ പാഠം ഉള്‍ക്കൊള്ളാറുണ്ട്. അല്ലാതെ അതില്‍ ജീവിക്കാറില്ല. താങ്കളേപ്പോലുള്ളവര്‍ ചെയ്യുന്നത് അതില്‍ ജീവിക്കുകയാണ്. ഒരു കാലത്ത് പിണറായി വിജയന് വി എസിന്റെ വലം കയ്യായിരുന്നു എന്നാണു പറയപ്പെടുന്നത്. വി എസ് ചെയ്തു എന്നു പറയുന്ന എല്ലാ പ്രവര്‍ത്തികളെയും അന്ന് പിണറായി പിന്തുണച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. ഏതിനെയെങ്കിലും വിമര്‍ശിച്ചു എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. അതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും പിണറായിയെ കുറ്റപ്പെടുത്തുകയോ അഭിനന്ദിക്കുകയോം ചെയ്തില്ല. അതെല്ലം കഴിഞ്ഞ സംഭവങ്ങളാണ്. നമള് ജീവിക്കുന്നത് ഇന്നിലാണ്. ഇന്ന് കണ് മുന്നില്‍ കാണുന്ന യാധാര്ത്ഥ്യത്തിനെയാണു സമീപിക്കേണ്ടത്.
വി എസ് എത്താവുന്ന ഉയരങ്ങളില്‍ ഒക്കെ എത്തി. അതില്‍ കൂടുതല്‍ പോകേണ്ടതാണെന്നൊക്കെ സുനിലിനു തോന്നാം. അദ്ദേഹത്തിനു കിട്ടാത്ത രണ്ടു സ്ഥാനങ്ങള്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി, പ്രധാനമന്ത്രി എന്നിവയാണ്. അവ വി എസ് പോലും ആഗ്രഹിച്ചിട്ടുണ്ടാകില്ല.
സുനില്‍,
വി.എസിനെ സംബന്ധിച്ച് അച്ചടക്ക നടപടി പുതുമ ഉള്ള ഒരു കാര്യമല്ല എന്നാണു ഞാൻ പറഞ്ഞത്.
അതെ അത് ശരിയാണ്. പാര്‍ട്ടിയുടെ തെറ്റുകള്‍ പിന്തുണച്ച് സ്ഥാനമനങ്ങള്‍ നേടുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമല്ല. സ്ഥാനമാനങ്ങള്‍ പോയാലും അച്ചടക്ക നടപടി ഉണ്ടായാലും തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ശരിയുടെ ഭാഗത്തു നില്ക്കുക എന്നതാണദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ അന്തര്‍ ലീനമായി കിടക്കുന്ന സ്വഭാവ വിശേഷം . സ്ഥാനമാനങ്ങള്‍ കിട്ടാനും, കൈ വിടാതിരിക്കാനും, പിണറായി വിജയന്റെ പാളിച്ചകള്‍ പിന്തുണക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയില്‍ വി എസ് വേറിട്ടൊരു വ്യക്തിത്വമാണ്. മുകളിലേക്കു കയറിപ്പോകുന്നതിലും അഭികമ്യമായിട്ടതാണു വി എസിനു തോന്നിയത്. അതുകൊണ്ടാണദ്ദേഹത്തിനു പാര്‍ട്ടിക്കു പുറത്തും ആരാധകരുള്ളത്. പാര്‍ട്ടി തെറ്റു ചെയ്താലും അതംഗീകരിച്ചുകൊള്ളണം എന്ന സുനിലിന്റെ ചിന്താഗതി അല്ല വി എസിന്റേത്. ലെനിനിസ്റ്റ് തത്വത്തേക്കാളും ഈ നിലപാടാണു മഹത്തരമെന്ന് ഞാന്‍ കരുതുന്നത്. അതു കൊണ്ടാണ്, ഞാന്‍ വി എസിനെ പിന്തുണക്കുന്നതും.
എത്രയോ നേതാക്കന്മാർ അന്നു ജയിലിൽ ഉണ്ടായിരുന്നു.അവർക്കാർക്കും ഇല്ലാത്ത രാജ്യസ്നേഹം വി,എസിനു മാത്രമേ ഉണ്ടായിരുന്നുള്ളോ?
1967 ല്‍ രാജ്യസ്നേഹം ഉണ്ടോ ഇല്ലയോ എന്നതിനേക്കുറിച്ച് നടപടി നടപടി എടുത്തു ഞാന്‍ പറഞ്ഞില്ലല്ലോ. യുദ്ധമുഖത്ത് ഇന്‍ഡ്യന്‍ പട്ടളക്കാര്‍ വെടിയേറ്റു വീണപ്പോള്‍ അവര്‍ക്ക് രക്തം നല്‍കുക എന്നത്, ഏതൊരു ഇന്‍ഡ്യന്‍ പൌരന്റെയും കടമയാണ്. അത് മനുഷ്യസ്നേഹത്തിലും രാജ്യസ്നേഹത്തിലും ഊന്നിയുള്ള നിലപാടാണ്. റെഡ് ക്രോസ് എന്ന സംഘടന, എല്ലാ യുദ്ധമുഖത്തും മുറിവേറ്റവരെ സഹായിക്കാറുണ്ട്. അതിലെ അംഗങ്ങളുടെ മാതൃരാജ്യത്തിന്റെ രഷ്ട്രീയ നിലപാടുമായി അതാരും കൂട്ടിക്കലര്‍ത്താറില്ല.
ഇന്‍ഡ്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തില്‍ ഉണ്ടായിരുന്ന പാര്‍ട്ടി നിലപാടും അതുമായി കുട്ടിക്കുഴക്കുന്നതില് അര്‍ത്ഥമില്ല. പാര്‍ട്ടി അവിടെ വലിയ ഒരു തെറ്റാണു ചെയ്തത്. യുദ്ധത്തില്‍ മുറിവേല്‍ക്കുന്ന ഭടന് മാര്‍ക്ക് രക്തം നല്കാന് പാടില്ല എന്ന് പാര്‍ട്ടി ഒരു നിലപാടെടുത്തതായി ഞാന്‍ കേട്ടിട്ടില്ല. ഇന്‍ഡ്യ ചൈന പ്രശ്നത്തില്‍ വി എസ് എന്തെങ്കിലും അഭിപ്രായം പറഞ്ഞതായും ആരും ആക്ഷേപിച്ചിട്ടില്ല.
ജയിലില്‍ കിടന്ന മറ്റു നേതാക്കള്‍ക്ക് രാജ്യസ്നേഹം ഇല്ലായിരുന്നോ എന്നത് ഞാന്‍ പരാമര്‍ശിച്ച വിഷയമല്ല. വി എസ് പ്രകടിപിച്ചത് മനുഷ്യസ്നേഹപരവും രാജ്യ സ്നേഹപരവും ആയ ഒരു പ്രവര്‍ത്തിയായിരുന്നു. പാര്‍ട്ടിക്ക് അത് രണ്ടും കാണാന്‍ കഴിഞ്ഞില്ല.
സുനില്‍
നമ്മുടെ രാജ്യസ്നേഹം സര് ക്കാരിനു ഫണ്ട് വഴി കാട്ടിക്കൊടുക്കേണ്ട എന്നതായിരുന്നു പാര് ട്ടി നിലപാടു അന്നു.
രാജ്യസ്നേഹം കാട്ടിക്കൊടുക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി ചിന്തിച്ചിട്ടില്ല. രക്ത ദാനം രാജ്യസ്നേഹമാണോ എന്നും പാര്‍ട്ടി ചിന്തിച്ചിട്ടില്ല. പാര്‍ട്ടി നിലപാട് വി എസ് ചെയ്തത് തെറ്റായിരുന്നു എന്നാണ്. അത് പാര്‍ട്ടി അംഗങ്ങള്‍ക്കു മനസിലാകും. പക്ഷെ പാര്‍ട്ടിക്കു പുറത്തുള്ളവര്‍ക്ക് അത് മന്സിലാകില്ല. അതുപോലെ മുന്നാര്‍ വിഷയത്തിലും, ലാവലിന്‍ വിഷയത്തിലും പാര്‍ട്ടിക്കുള്ള നിലപാടും മറ്റുള്ളവര്‍ക്ക് മാനസിലാകില്ല. അതുകൊണ്ടല്ലെ പര്‍ട്ടിക്കു പുറത്തുള്ളവരും വി എസിനെതിരെ ഉള്ള പല അച്ചടക്ക നടപടികളും വിമര്‍ശിക്കുന്നത്. മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് തെറ്റ് എന്ന് സുനിലിനു വിശ്വസിക്കാം . പക്ഷെ ഞാന്‍ അത് വിശ്വസിക്കുന്നില്ല. പല വിഷയങ്ങളിലും പാര്‍ട്ടിയുടെ നിലപാട്, സാമന്യ യുക്തിക്ക് നിരക്കുന്നതല്ല.
വി.എസിന്റെ 60 വർഷം നീണ്ടു നിൽക്കുന്ന രാഷ്ട്രീയ ജീവിതത്തിന്റെ അനുഭവ സമ്പത്തു വച്ച ഈ രീതിയിലുള്ള ഒരു ശൈലി അല്ല എന്നെപ്പോലെ ഉള്ളവർ പ്രതീക്ഷിയ്ക്കുന്നത്.
അത് എനിക്ക് മനസിലായി. തെറ്റാണെങ്കിലും പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുന്ന, അതിനെതിരെ ശബ്ദിക്കാത്ത അടിമ ശൈലിയാണു താങ്കള്‍ പ്രതീക്ഷിക്കുന്നത്. 1962 മുതല്‍ ന്യയത്തിന്റെയും ധാര്‍മ്മികതയുടെയും യുക്തിയുടേയും ഭാഗത്തു നില്ക്കുന്ന ശൈലിയാണു, വി എസില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത്. കുറെ അച്ചടക്ക നടപടി കൊണ്ട് അതിനെ നിശ്ബദ്മാക്കാന് ആവില്ല എന്നുമാണു ഞാന്‍ കരുതുന്നത്.
സുനില്‍
ഇപ്പോൾ തെരഞ്ഞെടുപ്പിൽ സീറ്റു കുറഞ്ഞെങ്കിൽ വി.എസ് സെക്രട്ടറി ആയിരുന്ന 1980-92 കാലഘട്ടങ്ങളിൽ ലോക സഭാതെരഞ്ഞെടുപ്പിൽ ഇതിലും മോശമല്ലായിരുന്നോ പാർട്ടിയുടെ സ്ഥിതി?
പലതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ സ്ഥിതി മോശമായിരുന്നിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇടതുമുന്നണിയില്‍ പിണക്കങ്ങളോ, മത തീവ്രവാദിയുമായി സഖ്യമോ, പാര്‍ട്ടി സെക്രട്ടറിക്കെതിരെ അഴിമതി കേസോ ഉണ്ടായിരുന്നില്ല. മാത്രമല്ല മോശം പ്രകടനം നടത്തിയ സമയത്തൊക്കെ ഉറച്ച കോട്ട നിന്നിരുന്ന വടകര നഷ്ടപ്പെട്ടത് ചൂണ്ടിക്കാണിക്കുന്ന യാധാര്ത്ഥ്യം സുനിലിനേപ്പോലുള്ള ഒരാള്‍ക്ക് എങ്ങനെ ലാഘവത്തോടേ കാണാന്‍ കഴിയുന്നു.
വി,എസ് എന്നും പാർട്ടിയോടൊപ്പം ഉണ്ടാകാനാണു എന്നെപ്പോലെയുള്ളവർ ആഗ്രഹിയ്ക്കുന്നത്.
അതാണു ഞാനും ആഗ്രഹിക്കുന്നത്. പക്ഷെ ആ പാര്‍ട്ടി കമ്യൂണിസ്റ്റു പാര്‍ട്ടി ആയിരിക്കണം. കോണ്‍ഗ്രസിന്റെ മറ്റൊരു പതിപ്പായ സി പി എമ്മിനെ വി എസിനോ കമ്യൂണിസ്റ്റുകാര്‍ക്കോ അവശ്യമുണ്ടെന്നു തോന്നുന്നില്ല. കമ്യൂണിസ്റ്റാശയങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതില്‍ തെറ്റില്ല, എന്നു കരുതുന്ന സുനിലിനേപ്പോലുള്ളവര്ക്ക് വി എസും അതൊക്കെ അംഗീകരിക്കണം എന്ന് ആഗ്രഹികാം. പക്ഷെ എനിക്ക് അങ്ങനെ ഒരാഗ്രഹമില്ല.
താങ്കൾ ഒക്കെ വി,എസിനെ വച്ച് പാർട്ടിയെ തകർക്കാമോ എന്ന് നോക്കുന്നു.
താങ്കള്‍ പിണറായിയെ വച്ചു പാര്‍ട്ടിയെ തകര്‍ക്കുന്നു എന്ന് എനിക്കും ആരോപിക്കാം.
ഞാന്‍ ഇവിടെ പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയ കാതലായ ചില പരാമര്‍ശങ്ങളുണ്ട്. കമ്യൂണിസ്റ്റശയങ്ങള്ക്കും ഇടതു പക്ഷ ചിന്തക്കും, മതേതരനിലപാടിനും വിരുദ്ധമായവയാണവ. താങ്കള്‍ എന്തുകൊണ്ട് അവയെ ന്യായീകരിക്കുന്നു? ഇതൊക്കെയല്ലെ വാസ്തവത്തില്‍ പാര്‍ട്ടി തകരുന്നതിന്റെ കാരണങ്ങള്‍?
മനോമനാ,
ബേബിയും കോടിയേരിയും വി എസ് പക്ഷത്ത് ചേര്‍ന്നിരുന്നെങ്കില്‍ ഭരണം നാന്നാവുമായിരുന്നു എന്ന് ആരാണു പറഞ്ഞത്?
ഞാന്‍ കേട്ടിടത്തോളം വി എസ് മാത്രമാണു പാര്‍ട്ടിയെ ധിക്കരിച്ചു ഭരണം നടത്തുന്നു എന്ന് പിണറായി ആരോപിക്കുന്നു എന്നാണ്. ബാക്കി എല്ല പാര്‍ട്ടി മന്ത്രിമാരും പാര്‍ട്ടിയുടെ ഇഷ്ടം നടപ്പാക്കുന്നു എന്നാണ്.
ബേബിക്കും കോടിയേരിക്കും ഭരണപരമായ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുക.
വിദ്യഭ്യാസ വകുപ്പ് ഇത്ര മോശമായ രീതിയില്‍ ഇതിനു മുമ്പ് ആരും ഭരിച്ചിട്ടില്ല. അതൊരു സത്യമാണ്. അത് ബേബി ഏതു ഗ്രൂപ്പില്‍ നില്ക്കുന്നു എന്നതും തമ്മില്‍ ബന്ധമില്ല.
സല് ഭരണം എന്നു വച്ചാല്‍ എന്താണ്? പാര്‍ട്ടി വരക്കുന്ന വരയില്‍ നില്ക്കുന്നതാണു സല്‍ഭരണം എന്നല്ലേ പാര്‍ട്ടി കരുതുന്നത്. ഓരോ നീക്കത്തിലും കൂച്ചു വിലങ്ങിടുന്നതാണോ സല്‍ഭരണം? അടുത്ത രണ്ടു വര്‍ഷം വി എസിനെ ഭരിക്കാന്‍ അനുവദിക്കൂ. അപ്പോള്‍ കാണാം സല്‍ഭരണം. വി എസിനെ ഭരണം ഏല്‍പ്പിച്ചാല്‍ , കുറ്റവാളികളായ മന്ത്രി പുത്രന് മാരെയും, ഭൂമാഫിയക്കാരെയും, ലോട്ടറി മഫിയക്കരെയും, മണല്‍ മാഫിയക്കരെയും, കൊള്ളപ്പലിശക്കാരെയും,കള്ള വാറ്റു കാരെയും പാര്‍റ്റിക്കു സംരക്ഷിക്കാന്‍ ആവില്ലല്ലോ.
പിണറായി വിജയന് ദുര്‍വാശി ഉപേക്ഷിച്ച് വി എസിനെ ഭരിക്കാന്‍ അനുവദിക്ക്. അപ്പോള്‍ കാണാം ഭരിക്കുമോ ഇല്ലയോ എന്ന്. പിണറായിയെ പിന്തുണക്കുന്ന ഒരു മന്ത്രിയും വി എസുമയി ഏന്തെങ്കിലും കൂടി ആലോചന നടത്താറില്ല. വി എസിന്റെ എല്ലാ തീരുമാനങ്ങളും എതിര്‍ക്കുന്ന സ്വഭാവമല്ലേ അവര്‍ കാണിക്കുന്നത്? ഭരണ കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്നതിനു പകരം, അദ്ദേഹത്തിന്റെ ഓഫീസിലെ സില് ബന്ധികളുമായല്ലേ അവര്‍ ബന്ധപെടുന്നത്? ഓരോ മന്ത്രിയും ഓരോ മന്ത്രിസഭ പോലെയല്ലേ പ്രവര്‍ത്തിക്കുന്നത്? പിന്നെങ്ങനെ സല്‍ഭരണം ഉണ്ടാകും ?
മൂന്നാര്‍ ഒഴിപ്പിക്കല്‍ അലോചിച്ചപ്പോള്‍ മുതല്‍ അതിനെതിരെ പ്രതിബന്ധങ്ങള്‍ സൃ ഷ്ടിക്കുകയല്ലേ പിണറായി ചെയ്തത്? അതൊക്കെ എന്തിനായിരുന്നു?
കേരളത്തില്‍ ഒരു സെസ് നയം രൂപപെടുത്തുന്നതിനു മുമ്പ് ഒപ്പുവച്ച സ്മാര്‍ട്ട് സിറ്റി കരാറിനും സെസ് നയം ബാധകമാക്കണം എന്ന തല തിരിഞ്ഞ പിടിവാശി എന്തിനാണ്, എളമരം കരീം കാണിക്കുന്നത്?
പിണറായി വിജയന്റെ ഊര്‍ജ്ജം പാര്‍ട്ടി നടത്തിപ്പിനു വേണ്ടി ഉപയോഗിച്ച്, വി എസിനെ ഭരിക്കാന്‍ അനുവദിച്ചുകൂടെ? എന്തിനാണാ ഊര്‍ജ്ജം ഇങ്ങനെ നഷ്ടപ്പെടുത്തുന്നത്. വി എസിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന് എല്ലാ കളികളും കളിച്ചു. മുഖ്യമന്ത്രിയയപ്പോള് അതില്‍ നിന്നും മാറ്റാനുള്ള കളികളൊക്കെ മാറ്റി വച്ച് അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിച്ചു കൂടെ. മുന്നറിലേയും കേരളത്തില്‍ മറ്റിടങ്ങളിലെയും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നെങ്കില്‍ അത് സി പി എമിന്റെ ഏറ്റവും വലിയ നേട്ടമാകുമായിരുനു. അതിന്റെ ക്രെഡിറ്റ് വി എസിനു പോകുമെന്ന് ശങ്കിച്ച പിണറായി അത് നശിപ്പിച്ചില്ലേ?
വി.എസ് പാര്‍ട്ടിയില്‍ നിന്നു പുറത്തു വരുന്നതും കാത്തു മനപ്പായസ്സമുണ്ണുന്നവരുണ്ട്. പക്ഷെ വി എസിനെ പര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന മനപ്പായസമുണ്ണുന്നവരല്ലേ കൂടുതല്‍ ? ഈ പാര്‍ട്ടിയെ തകര്‍ക്കാനുള്ള വര്‍ഗ്ഗ ശത്രുക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ്. അത് മനോമനന് കരുതുന്നവരല്ല. കമ്യൂണിസ്റ്റാശയങ്ങള്‍ കാറ്റില്‍ പറത്തി കമ്യൂണിസ്റ്റുകര്‍ക്ക് ചേരാത്ത പ്രവര്‍ത്തികള്‍ നടത്തുന്നവരാണവര്‍.
എത്രയോ കേസുകളില്‍ മറ്റുള്ളവര്‍ അഴിമതിക്കാരാണെന്ന് പാര്‍ട്ടിയും പിണറായിയും പറഞ്ഞിട്ടുണ്ട്. രാജീവ് ഗാന്ധി, കരുണാകരന്, പദ്മരാജന്, ബലകൃഷ്ണപിള്ള തുടങ്ങി എത്രയോ പേര്. പിണറായി അഴിമതിക്കാരനാണെന്ന് അവര്‍ പറഞ്ഞപ്പോഴേക്കും എന്തേ തങ്കളുടെയും പിണറായിയുടെയും നിയന്ത്രണം വിട്ടു പോകുന്നു? അഴിമതി ചെയ്തിട്ടില്ല എങ്കില്‍ അത് കോടതിയില്‍ തെളിയിച്ച് ആരോപണം നടത്തുന്നവരുടെ വായ് അടപ്പിക്കുക. അതല്ലേ ഏറ്റവും നല്ല മാര്‍ഗ്ഗം. മാധ്യമങ്ങളിലും, വഴിയോരങ്ങളിലും, ബ്ളോഗുകളിലും അഴിമതി നടത്തിയിട്ടില്ല എന്നു തെളിയിക്കാന്‍ ശ്രമിച്ച് അപഹാസ്യരാകുന്നതിലും നല്ലത് അതല്ലേ?
ചര്‍ച്ചയില്‍ പങ്കെടുത്തതിനു നന്ദി? വീണ്ടും വരുന്നതില്‍ സന്തോഷമേ ഉള്ളു.
എത്രയോ കേസുകളില്‍ മറ്റുള്ളവര്‍ അഴിമതിക്കാരാണെന്ന് പാര്‍ട്ടിയും പിണറായിയും പറഞ്ഞിട്ടുണ്ട്. രാജീവ് ഗാന്ധി, കരുണാകരന്, പദ്മരാജന്, ബലകൃഷ്ണപിള്ള തുടങ്ങി എത്രയോ പേര്. പിണറായി അഴിമതിക്കാരനാണെന്ന് അവര്‍ പറഞ്ഞപ്പോഴേക്കും എന്തേ തങ്കളുടെയും പിണറായിയുടെയും നിയന്ത്രണം വിട്ടു പോകുന്നു? അഴിമതി ചെയ്തിട്ടില്ല എങ്കില്‍ അത് കോടതിയില്‍ തെളിയിച്ച് ആരോപണം നടത്തുന്നവരുടെ വായ് അടപ്പിക്കുക. അതല്ലേ ഏറ്റവും നല്ല മാര്‍ഗ്ഗം. മാധ്യമങ്ങളിലും, വഴിയോരങ്ങളിലും, ബ്ളോഗുകളിലും അഴിമതി നടത്തിയിട്ടില്ല എന്നു തെളിയിക്കാന്‍ ശ്രമിച്ച് അപഹാസ്യരാകുന്നതിലും നല്ലത് അതല്ലേ...
pinarayi is equivalent to POPE for catholics. he is driectly appointed from LENIN.
there are some kutti comrades are getting peanut to support pinarayi... as long as those money flowing there will be crowd with him. thats the case with every party/relegion!
every one is working hard to filling their own pocket. who bothers the common man in that race!
ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ
1.കഴിഞ്ഞ നിയമസഭാതെരഞ്ഞ്ഞെടുപ്പിൽ വി എസ് എഫക്റ്റ് ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്.ഞാനും യോജിക്കുന്നു.പക്ഷെ എന്ന്നിരിക്കിലും വി എസ് ഒരാൾ കാരണമാണ് പാർട്ടിക്ക് ഇങ്ങനെ ഒരു വിജയം കിട്ടിയത് എന്ന് വീമ്പിളക്കരുത്.കാരണം വി എസ് ആയിരുന്നു ജനങ്ങളുടെ മനസ്സിൽ എങ്കിൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷം ജനങ്ങൾ അദ്ദേഹത്തിന് നൽകുമായിരുന്നു.പക്ഷെ സംഭവിച്ചത് അതല്ല.ഭൂരിപക്ഷത്തിൽ വി എസിനെക്കാൾ മുൻപിൽ 20-ഓളം പേർ ഉണ്ടായിരുന്നു.മാത്രമല്ല കംയൂണീസ്റ്റ് കോട്ടയായ മലമ്പുഴയിൽ വി എസിന് 2001നെക്കാൾ കുറവ് വോട്ടാണ് ലഭിച്ചത്.
2.കേരളറ്ത്തിലെ പൊതു സ്വഭാവം അനുസരിച്ച് ഒരു മുന്നണി തുടർച്ചയായി അധികാരത്തിൽ വരാറില്ല.ഇത് എല്ലാവർക്കും അറിവുള്ളതാണ്.
3.പ്രതിപക്ഷനേതാവായി ഇരുന്നാപ്പോൾ വികസനവിരോധി എന്ന് വി എസിനെ വിളിച്ച മാധ്യമങ്ങളും വ്യക്തികളുമാണ് ഇപ്പോൾ വി എസിന്റെ സ്തുതി പാഠകർ.
പിണറായി തെറ്റുകാരനല്ല എന്ന് ഞാൻ പറയുന്നില്ല.അത് കോടതി തീരുമാനിക്കട്ടെ.പാർട്ടിയിൽ ചില അപചയങ്ങൾ ഉണ്ടെന്നതും ഞാൻ സമ്മതിക്കുന്നു.പക്ഷെ അതിനെയൊക്കെ എതിർക്കുന്നത് പാർട്ടിയെ നശിപ്പിച്ചുകൊണ്ടാകണമെന്ന വി എസിന്റെ നിലപാടിനോട് യോജിക്കാനാകില്ല.
മുക്കുവന്,
അഭിപ്രായത്തിനു നന്ദി.
പിണറായി വിജയനെതിരെ ഒരു ആരോപണമുണ്ടായപ്പോഴേക്കും ലോകാവസാനമാണെന്നാണ്, കുറച്ചു പേര് പറഞ്ഞു പരത്തുന്നത്. പാര്‍ട്ടിയെ നശിപ്പിക്കാനാണതെന്നാണു വ്യാഖ്യാനിക്കുന്നത്. അത് ശരിയയ നടപടിയല്ല. ഇതുനി മുമ്പും പല പാര്‍ട്ടി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും എതിരെ അരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇത് പോലെ ആരും വ്യാഖ്യാനിച്ചിട്ടില്ല.
താങ്കള്‍ പറഞ്ഞപോലെ പിണറായി ഏതോ പ്രത്യേക ജീവിയാണെന്നാണു ചിലര്‍ കരുതുന്നത്. അതുകൊണ്ടാണ്, അദ്ദേഹം പ്രസ്ഥാനമാണെന്നു ചില സാമന്തന്മാര് വിളിച്ചു കൂവുന്നതും.
ഇതിപ്പോൽ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ പിണറായി ആണെന്നാണല്ലോ പറയുന്നത്. അങ്ങനെ പിണറായിയൂടെ വിലക്കുകൾക്ക് വശം വദനായി അടങ്ങിയിരിയ്ക്കുന്ന ആളാണോ ഈ വി.എസ്? ഞാൻ ചോദിച്ചതും അതുതന്നെ. എന്തുകൊണ്ട് പാർട്ടിക്കെതിരെ ഉള്ള ഫൈറ്റിനു ചെലവാക്കുന്ന ഈ വീര്യം ഭരണത്തിന്റെ കാര്യത്തിൽ കാണിയ്ക്കുന്നില്ല. ഭരിയ്ക്കാൻ കഴിവില്ലാത്തതിനു ഇഷ്ടമില്ലാത്തവരെ തെറിയും പറഞ്ഞിരുന്നാൽ മതിയോ?
പിന്നെ ഒരു കാര്യം ഓർത്താൽ നന്ന്. അധികാരമോഹം തൊട്ടൂ തീണ്ടിയിട്ടില്ലാത്ത ഒരാളൂം അതു വി.എസ് ആയാലും പിണറായി ആയാലും മുഖ്യമന്ത്രിസ്ഥാനത്തോ പാർട്ടിയുടെ തന്നെ ഉന്നത നേതൃത്വങ്ങളിലോ എത്തുകയില്ല. കൂടെ പ്രവർത്തിക്കുന്നവരെ കടത്തിവെട്ടീ ഞാൻ തന്നെയാണു യോഗ്യൻ എന്ന ഭാവത്തിൽ തന്നെ എല്ലാവരും നേതാവാകുന്നത്. അല്ലെങ്കിൽ എന്തേ എന്നെക്കാളും യോഗ്യർ വേറെ ഉണ്ടെന്നു പറഞ്ഞ് ഒഴിയാർത്തത്? അങ്ങനെ ഒഴിഞ്ഞ ചരിത്രം ആർക്കുണ്ട്? സാക്ഷാൽ വി.എസിനുണ്ടോ?
അധികാരമോഹമില്ലാത്ത ത്യാഗികളായ പല സഖാക്കളൂം ഇന്നും ഒന്നിനും മത്സരിയ്ക്കാതെ താഴെത്തട്ടിൽതന്നെ കഴിയുന്നുണ്ട്.എന്തേ ഈ വി.എസ് സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞ് പുറത്തിറങ്ങാത്തത്? ഇന്നു ഈ പാർട്ടീ അനുഭവിയ്ക്കുന്ന സകല ദുരന്തങ്ങൾക്കും കാരണം ഈ കപട ആദർശജീവിയാണ് എന്നു പറയേണ്ടിവന്നതിൽ ഖേദിയ്ക്കുന്നു.ഈ ആൾ ഈ പാർട്ടീയേയും കൊണ്ടേ പോകൂ.
തനിയ്ക്കുശേഷം ഈ പാർട്ടി ഉണ്ടാകരുതെന്നാണു വാശി.പാർട്ടിയിൽനിന്നു മുഖ്യമന്ത്രിസ്ഥാനം വരെ നേടിയസ്തിതിയ്ക്കു അതുതന്നെ വേണം .ഇനിയിപ്പോ തനിയ്ക്കു പ്രധാനമന്ത്രിയൊന്നും ആകാൻ കഴിയാത്ത സ്ഥിതിയ്ക്കു പാർട്ടിയെ കുഴിച്ചുമൂടുക തന്നെ വേണം.
mananam manomanan kannadachiruttu aakkunnoo. janagal kaanunnathum ariyunnathum manomanane pole ullavarude kannilloodue alla.
ജനത്തിനെ സമയം കിട്ടുമ്പോള്‍ എപ്പോഴെങ്കിലും ഒന്ന് ഫ്രീ ആക്കണേ ബൈജു സഖാവേ.
ee rajyathe janam eppozhum free anello, anony. athokondalle, nava kerala yathra , madani thudangiya kettu kazhchkal nadathiyittum athilonnum veezhathe janam swathandramyi vote rakhappeduthiyathu. pidikittiyilla, alle? athu anoni swantham chintha sheshi aarkko panayam vachirikkunnathu kondanu!
ഗന്ധര്വന്,
വി എസ് ഒരാൾ കാരണമാണ് പാർട്ടിക്ക് ഇങ്ങനെ ഒരു വിജയം കിട്ടിയത് എന്ന് വീമ്പിളക്കരുത്.
വി എസ് എഫക്റ്റ് ഉണ്ടായിരുന്നു. ഒരു മണ്ഡലത്തിലെ ഭൂരിപക്ഷം തീരുമാനിക്കുന്നതില്‍ പല കാര്യങ്ങളുണ്ട്. മാരാരിക്കുളം സി പി എം ഒരിക്കലും തോല്ക്കാന് പാടില്ലാത്ത മണ്ഡലമാണ്.പക്ഷെ വി എസ് അവിടെ തോറ്റു. അതിനു മുമ്പോ അതിനു ശേഷമോ സി പി എം അവിടെ തോറ്റിട്ടില്ല. പാര്‍ട്ടിയാണു തോല്പിച്ചതെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി എസ് സ്ഥാനാര്‍ത്ഥിയാകരുതെന്ന് പിണറായി വിജയന് ആഗ്രഹിച്ചു. അതിനുവേണ്ടി എല്ലാ വൃത്തികെട്ട കളികളും കളിച്ചു. സാമന്തന്മാരേക്കൊണ്ട് വി എസ് മത്സരിച്ചാല്‍ ഇടതുമുന്നണി പരാജായപ്പെടും എന്നു പല വേദികളിലും പറയിച്ചു. കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളേക്കൊണ്ട് അതാണ് സംസ്ഥാന ഘടകത്തിന്റെ അഭിപ്രായമെന്നും പറയിച്ചു. പക്ഷെ അത് വിജയം കണ്ടില്ല. വി എസ് സ്ഥാനാര്‍ത്ഥിയായി. പിണറായിക്ക് അതുമായി ഇന്നും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇതുപോലെയുള്ള നിഷേധാത്മകമായ സാഹചര്യമായിരുന്നു അവിടെ. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇഷ്ടപ്പെടാത്തവര്‍, അദ്ദേഹത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചിരുന്നു. ഒരു വിധം എല്ലാ മാഫിയകളും, തമിഴ് നാട് ലോബിപോലും അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. ഇതിനോടെല്ലാം പൊരുതിയാണ് നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം ജയിച്ചത്. ഇത്രയധികം എതിര്‍പ്പില്ലായിരുന്നെങ്കില്‍ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയേനെ. കേരളത്തിലെ പൊതുവായ വികാരം അന്ന് വി എസിനനുകൂലമായിരുനു . അത് ഇടതുമുന്നണിയുടെ വിജയത്തില്‍ വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട്.
ഗന്ധര്വന്,
കേരളറ്ത്തിലെ പൊതു സ്വഭാവം അനുസരിച്ച് ഒരു മുന്നണി തുടർച്ചയായി അധികാരത്തിൽ വരാറില്ല.ഇത് എല്ലാവർക്കും അറിവുള്ളതാണ്.
മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്നതാണ് കേരളത്തില്‍ കാണുന്നത്. പക്ഷെ പഞ്ചായത്ത്, ലോക സഭ, നിയമ സഭ എന്നിവയിലേക്ക് തുടര്‍ച്ചയായി ഒരേ സമയം ഒരേ മുന്നണി ജയിക്കുന്നത് ആദ്യ സംഭവമായിരുന്നു. അതും തിളക്കമാര്‍ന്ന വിജയം. വി എസ് പ്രതിപക്ഷനേതാവായ ശേഷം അദ്ദേഹം ജനകീയ പ്രശ്നങ്ങളില്‍ ഇതിനു മുമ്പ് ഒരു പ്രതിപക്ഷനേതാവോ രാഷ്ട്രീയ നേതാവോ ഇടപെടാത്ത വിധം ഇടപെട്ടു. അത് മേല്‍പ്പറഞ്ഞ ഫലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഗന്ധര്വന്,
പ്രതിപക്ഷനേതാവായി ഇരുന്നാപ്പോൾ വികസനവിരോധി എന്ന് വി എസിനെ വിളിച്ച മാധ്യമങ്ങളും വ്യക്തികളുമാണ് ഇപ്പോൾ വി എസിന്റെ സ്തുതി പാഠകർ.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി എസിനെ വികസന വിരോധി എന്ന് മാധ്യമങ്ങള്‍ വിളിച്ചിട്ടില്ല. അതൊക്കെ അതിനു മുമ്പാണ്. അതിന്റെ കരണം വേറെ ചിലതാണ്. ട്രാക്റ്ററിനും കമ്പ്യൂട്ടറിനും എതിരായി പാര്‍ട്ടി നിലപാടു സ്വീകരിച്ചിരുന്നപ്പോള്‍, അദ്ദേഹം പാര്‍ട്ടി സെക്രട്ടാറിയും മറ്റുമൊക്കെ അയിരുന്നു. അതില്‍ വി എസ് വ്യക്തിപരമായി എന്തെങ്കിലും ചെയ്തിരുന്നില്ല. പാര്‍ട്ടിയുടേ നയം അതായിരുനു. അത് പൂര്‍ണ്ണമായും തെറ്റായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. തൊഴില്‍ ചെയ്യാന്‍ തൊഴിലാളികള്‍ ഏറെയുണ്ടായിരുന്ന ഒരു കാലത്ത്, ആ നയത്തിനെ കുറ്റപ്പെടുത്താനാവില്ല. ഇന്നത്തെ അവസ്ഥ വച്ച് അന്നെടുത്ത തീരുമാനം തെറ്റാണെന്നു പറയുന്നതില്‍ കാര്യമില്ല.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി എസ് നടത്തിയ ഇടപെടലുകള്‍ മാധ്യമങ്ങള്‍ പിന്തുണച്ചിരുന്നു. മാധ്യമങ്ങള്‍ മാത്രമല്ല, സമൂഹത്തിലെ മിക്ക ജനവിഭാഗങ്ങളും അദ്ദേഹത്തിണ്റ്റെ നടപടികളെ പിന്തുണച്ചു. ആ ജനസമ്മതി ഇപ്പോഴുമുണ്ട്.
ഗന്ധര്വന്,
പിണറായി തെറ്റുകാരനല്ല എന്ന് ഞാൻ പറയുന്നില്ല.അത് കോടതി തീരുമാനിക്കട്ടെ.പാർട്ടിയിൽ ചില അപചയങ്ങൾ ഉണ്ടെന്നതും ഞാൻ സമ്മതിക്കുന്നു.പക്ഷെ അതിനെയൊക്കെ എതിർക്കുന്നത് പാർട്ടിയെ നശിപ്പിച്ചുകൊണ്ടാകണമെന്ന വി എസിന്റെ നിലപാടിനോട് യോജിക്കാനാകില്ല.
വി എസ് പാര്‍ട്ടിയെ നശിപ്പിക്കുന്ന ഒരു നിലപാടും എടുത്തിട്ടില്ല. താങ്കള്‍ തന്നെ മുകളില്‍ എഴുതി,പിണറായി തെറ്റുകാരനല്ല എന്ന് ഞാന്‍ പറയുന്നില്ല.അത് കോടതി തീരുമാനിക്കട്ടെ. പാര്‍ട്ടിയില്‍ ചില അപചയങ്ങള്‍ ഉണ്ടെന്നതും ഞാന്‍ സമ്മതിക്കുന്നു. ഇതു രണ്ടുമല്ലേ വി എസും പറഞ്ഞുള്ളു. പാര്‍ട്ടി ഇതു രണ്ടും അംഗീകരിക്കുകയും അതിനനുസരിച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നെങ്കില്‍, ഇന്നത്തെ ഗതികേടു വരുമായിരുന്നോ? ഗവര്‍ണ്ണര്‍ പിണറായിയെ വിചാരണ ചെയ്യാന്‍ അനുമതി കൊടുത്തതാണല്ലോ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു കാരണം. പാര്‍ട്ടിയുടെ തെറ്റായ നയങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, പാര്‍ട്ടിയെ നശിപ്പിക്കുന്നു എന്നു പറയുന്നത് എനിക്ക് മനസിലാകുന്നില്ല. തെറ്റായ വഴികളിലൂടെ പോകുന്നതാണോ താങ്കളുടെ അഭിപ്രായത്തില്‍ നല്ലത്? പക്ഷെ എനിക്കങ്ങനെ ഒരഭിപ്രയമില്ല. തെറ്റു മനസിലാക്കുകയും തിരുത്തുകയും ചെയ്താലേ പാര്‍ട്ടി നശിക്കാതിരിക്കൂ. തെറ്റിലൂടെ ഒരു ബഹു ജന പ്രസ്ഥാനവും വളര്‍ന്നിട്ടില്ല. മാഫിയകളാണ് തെറ്റുകളിലൂടെ വളരുന്നത്.
പാർട്ടിയുടെ അപചയങ്ങൾ ചൂണ്ടിക്കാട്ടാൻ വി എസ് തെരഞ്ഞെടുത്ത മാർഗ്ഗം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.ഇപ്പോൾ എല്ലാവരും പറയുന്നത് പി ബി തീരുമാനം വി എസ് അംഗീകരിച്ചത് പാർട്ടിക്കകത്ത് നിന്ന് തന്റെ പോരാട്ടം തുടരാൻ ആണെന്നാണ്.ഇത് നേരത്തെ ആകാമായിരുന്നല്ലൊ?മാധ്യമങ്ങൾക്ക് മുൻപിൽ ഇങ്ങനെ പാർട്ടിയെ താഴ്റ്ത്തിക്കെട്ടുന്ന നിലപാട് വി എസിനെ പോലെ സമുന്നതനായ ഒരു നേതാവ് എടുക്കാൻ പാടുണ്ടായിരുന്നോ?ഫലം പുറ്ത്ത് വന്നപ്പോൾ ചിരിച്ച ചിരി എങ്ങനെയാണ് വി എസ് ന്യായീകരിക്കുക.തന്റെ നിലപാടുകൾ വിജയിച്ചു എന്നിരിക്കിലും അത് ഇത്തരത്തിൽ പരസ്യമായി പ്രകടിപ്പിക്കാമായിരുന്നൊ?അത് പ്രതിപക്ഷം ആയുധമാക്കും എന്ന് വി എസിന് അറിയില്ലെന്നുണ്ടോ?അപ്പോൾ പരസ്യമായ ചില പ്രകടനങ്ങളിലൂടെ തന്റെ ഭാഗം ന്ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു വി എസ്.ഓർക്കുക വി എസ് എന്ന വ്യക്തി മാത്രമല്ല പ്രസ്ഥാനം.വി എസ് എന്ന വ്യക്തിയുടെ പ്രതിഛായ സംരക്ഷിക്കുക എന്നതിനെക്കാൾ പാർട്ടിയുടെ പ്രതിഛായ സംരക്ഷിക്കേണ്ട ബാധ്യത വി എസിനാണ്.ഇത്രയൊക്കെ കോലാഹലം ഉണ്ടാക്കുമ്പോൾ ഒന്നു ചോദിച്ചോട്ടെ ഈ പാർട്ടിയുടെ ലേബൽ ഇല്ലാതെ സ്വതന്ത്രനായി മത്സരിച്ച് ജയിക്കാൻ വി എസിണ് ആകുമൊ?
മനോമനാ,
ഇതിപ്പോൽ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ പിണറായി ആണെന്നാണല്ലോ പറയുന്നത്. എന്തുകൊണ്ട് പാർട്ടിക്കെതിരെ ഉള്ള ഫൈറ്റിനു ചെലവാക്കുന്ന ഈ വീര്യം ഭരണത്തിന്റെ കാര്യത്തിൽ കാണിയ്ക്കുന്നില്ല.
എല്ലാ പ്രശ്നങ്ങള്‍ക്കും പിണറായിയാണു കാരണം എന്നാരും പറഞ്ഞില്ലല്ലോ. സി പി എമ്മിലെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം പിണറായിയാണ്. പിണറായിക്ക് പറ്റിയ പാളിച്ചകളെല്ലാം ഈ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനെ പാര്‍ട്ടിയിലെ ചിലര്‍ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടേ കാരണം. ചോദ്യം ചെയ്യാന്‍ പാടില്ല എന്നതാണല്ലോ ലെനിനിസ്റ്റ് സംഘടന തത്വം.
ഭരണത്തിലെ പാളിച്ചകള്‍ക്കൊന്നും ഭരണത്തിലെ പാളിച്ചകള്‍ക്കൊന്നും ആരും പിണറായിയെ തെറി പറഞ്ഞിട്ടില്ല. പിണറായിയുടേ പാളിച്ചകള്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കെതിരെ വി എസ് ഫൈറ്റ് ചെയ്യുന്നില്ല. പിണറായിയുടെ ചെയ്തികള്‍ വിമര്‍ശിക്കുകയും, പാര്‍ട്ടിയിലെ അധികാരസ്ഥാനങ്ങളില്‍ അതിനെതിരെ പരാതി പറയുകയുമേ ചെയ്തിട്ടുള്ളു. വിമര്‍ശിക്കുന്നതിനെ പാര്‍ട്ടിക്കെതിരെ ഫൈറ്റ് ചെയ്യുന്നു എന്നാണു ഭക്തര്‍ സാധാരണ വിശേഷിപ്പ്പിക്കുന്നത്. അത് പാര് ട്ടിയും പിണറായിയും ഒന്നാണെന്നു കരുതുന്നതില്‍ നിന്നും വരുന്നതാണ്. വി എസ് ആരോടും ഫൈറ്റ് ചെയ്യുന്നതിനായി വീര്യം ചെലവക്കുന്നില്ല. വി എസിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കാന്‍ ചെലാവാക്കുന്ന വീര്യം പിണറയി പാര്‍ട്ടി വളര്‍ത്താന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.
മനോമനാ,
എന്തേ എന്നെക്കാളും യോഗ്യർ വേറെ ഉണ്ടെന്നു പറഞ്ഞ് ഒഴിയാർത്തത്? അങ്ങനെ ഒഴിഞ്ഞ ചരിത്രം ആർക്കുണ്ട്? സാക്ഷാൽ വി.എസിനുണ്ടോ?എന്തേ ഈ വി.എസ് സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞ് പുറത്തിറങ്ങാത്തത്?
സാക്ഷാല്‍ വി എസ് മുഖ്യമന്ത്രി സ്ഥാനത്തു വന്നിട്ട് മൂന്നു വര്‍ഷം ആയതേ ഉള്ളു. പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു വന്നിട്ട് 11 വര്‍ഷങ്ങളായി. എന്തുകൊണ്ട് പിണറായി ആ സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്നു? സി പി എമ്മി ല്‍ വേറെ ആരും യോഗ്യരായിട്ടില്ലേ?
വി എസിനു സ്ഥാനം ഒഴിഞ്ഞ ചരിത്രമില്ല. പിണറായിക്കുണ്ടോ? പിണറായിക്ക് അങ്ങനെ ഒരു ചരിത്രമുണ്ടായിരുന്നെങ്കില്‍ , അദ്ദേഹത്തിനു വേണ്ടി മനോമനന് വാദിക്കുന്നതില്‍ കാര്യമുണ്ടായിരുന്നു. ഇതില്‍ വെറും വി എസ് വിരോധം എന്നതിലപ്പുറം ഒരു കാര്യവുമില്ല.
ആരുടെയും ആഗ്രഹം സഫലീകരിക്കാന്‍ വി എസ് സ്ഥനമാനങ്ങള്‍ വലിച്ചെറിഞ്ഞ് തല്ക്കാ താഴേക്കിറങ്ങുന്നില്ല.
അദ്ദേഹം പാര്‍ട്ടി വിരുദ്ധനും പാര്‍ട്ടിക്കെതിരെ യുദ്ധം ചെയ്യുന്നവനുമാണെങ്കില്, അത് തെളിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക. അതിനു ചങ്കൂറ്റമില്ലെങ്കില്‍ മിണ്ടാതിരിക്കുക.
മനോമനാ,
ഇന്നു ഈ പാർട്ടീ അനുഭവിയ്ക്കുന്ന സകല ദുരന്തങ്ങൾക്കും കാരണം ഈ കപട ആദർശജീവിയാണ് എന്നു പറയേണ്ടിവന്നതിൽ ഖേദിയ്ക്കുന്നു.ഈ ആൾ ഈ പാർട്ടീയേയും കൊണ്ടേ പോകൂ.
അത് താങ്കള്‍ക്ക് തോന്നുന്നതല്ലേ. പാര്‍ട്ടി എന്നു പറയുന്നത് താങ്കള്‍ക്കും പിണറായിക്കും അപ്പുറമാണ്. പിണറായിക്കും താങ്കള്‍ക്കും ഇഷ്ടമുള്ളതുപോലെ തീരുമാനങ്ങള്‍ ഉണ്ടാകില്ല.
പാര്‍ട്ടി എന്നു പറയുന്നത് കേരളത്തിനു പുറത്തും കൂടി ഉള്ള ഒരു പ്രസ്ഥാനമാണ്. അവര്‍ക്കും കൂടി തോന്നണം താങ്കളുടെ ഈ ചിന്താഗതി. എന്നാലേ തങ്കളുടെ സ്വപ്നം സാക്ഷാത്ക്കരിക്കൂ. കേരളത്തില്‍ 3.5കോടിക്കടുത്ത് ജനങ്ങളുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ 3 ലക്ഷമേ ഉള്ളു. ജനസം ഘ്യയുടെ 1 ശതമാനം വരും . അതില്‍ തന്നെ പിണറായിയെ കണ്ണുമടച്ചു പിന്തുണക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരുന്നു. ഉത്തര കേരളത്തിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും പാര്‍ട്ടി ക്ഷീണിക്കുന്നു എന്നത് യാധാര്‍ത്ഥ്യമാണ് ഈ 1 ശതമാണത്തിന്റെ മുഴുവന്‍ പിന്തുണ കിട്ടിയാലും പാര്‍ട്ടിക്ക് ഒരു സീറ്റു പോലും കിട്ടില്ല. അതൊക്കെ അറിയാവുന്നവര്‍ പാര്‍ട്ടിയില്‍ കുറേപ്പേരുണ്ട്. അവര്‍ക്കൊക്കെ പിണറായിയുടേയുംകൂട്ടരുടേയും ഒട്ടും കാപട്യമില്ലാത്ത തുറന്ന ആദര്‍ശം ശരിക്കും മനസിലായി.അത് കമ്യൂണിസ്റ്റാദര്ശമല്ല എന്നും അവര്‍ക്ക് മനസിലായി. അതുകൊണ്ടാണ് പാര്‍ട്ടിയില്‍ കടന്നു കൂടിയിട്ടുള്ള, ദുഷിപ്പുകള്‍ ഇപ്പോള്‍ ചര്‍ച്ച വിഷയമായത്. മദനി, സാണ്റ്റിയാഗോ, ലിസ്, ഫാരീസ് മുതലായ മുതലാളിത്ത മത തീവ്രവാദി ചങ്ങാത്തം കാരണമാണ് പിണറായിയുംകൂട്ടരും ഈ കപട കമ്യൂണിസം പിന്തുടരുന്നതെന്നും ജനങ്ങള്‍ മനസിലാക്കുന്നു. അത് പൊതു വേദികളിലും മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമായത്, വി എസ് കാരണമാണെന്ന് ഇപ്പോള്‍ സാമാന്യ ജനത്തിനും മനസിലാകുന്നുണ്ട്. ഈ കപട കമ്യൂണിസവുംകൊണ്ടെ വി എസ് പോകൂ.
മനോമനാ,
പാർട്ടിയിൽനിന്നു മുഖ്യമന്ത്രിസ്ഥാനം വരെ നേടിയസ്തിതിയ്ക്കു അതുതന്നെ വേണം .ഇനിയിപ്പോ തനിയ്ക്കു പ്രധാനമന്ത്രിയൊന്നും ആകാൻ കഴിയാത്ത സ്ഥിതിയ്ക്കു പാർട്ടിയെ കുഴിച്ചുമൂടുക തന്നെ വേണം.
പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം നേടിയതല്ല. പാര്‍ട്ടി പേടിച്ച് നല്‍കിയതാണ്. അദ്ദേഹം മത്സരിക്കേണ്ട എന്നാണ്, പി ബി ആദ്യം തീരുമാനിച്ചത്. ആ തീരുമാനം മാറ്റിയത് പിണറായി കെഞ്ചിപ്പറഞ്ഞിട്ടല്ല. ജനപിന്തുണയുള്ള നേതാവിനെ തഴയുന്നത് പാര്‍ലമെണ്റ്ററി ജനാധിപത്യത്തില്‍ നല്ലതല്ല, എന്ന ബോധോദയം കൊണ്ടാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പല്ല അസംബ്ളി തെരഞ്ഞെടുപ്പ്, എന്ന തിരിച്ചറിവ് പി ബിയിലെ ഭൂരിഭാഗം പേര്‍ക്കും ഉണ്ടായിരുനതു കൊണ്ടാണത് സംഭവിച്ചത്. സി പി എമ്മിന്റെ ചരിത്രത്തില്‍ പി ബി തീരുമാനം മാറ്റിയത് വി എസിന്റെ കാര്യത്തില്‍ മാത്രമായിരുന്നു.
ഇന്ന് വി എസിന്റെ പ്രസ്താവനകളാണ്, തെരഞ്ഞെടുപ്പു തോല്‍വിക്കു കാരണമെങ്കില്‍, ഇതേ ഫലായിരുന്നിരിക്കും 2006 l ല്‍ ഉണ്ടാകുക. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ആരായിരുന്നിരിക്കും മുഖ്യമന്ത്രി? ഉമ്മന്‍ ചാണ്ടി. അപ്പോള്‍ ലാവലിന്‍ കേസ് ഏതു വഴിക്കു പോകുമായിരുന്നു എന്ന്, ആരും പാഴൂര്‍ പടിപ്പുരയില്‍ പോയി അന്വേഷിക്കേണ്ടി വരില്ല. പിണറായിയെ വിചാരണ ചെയ്യാനുള്ള അനുമതി ഉമ്മന്‍ ചാണ്ടി, ആവശ്യപ്പെടാതെ തന്നെ സി ബി ഐക്ക് നല്‍കുമായിരുന്നു. പിണറായി മാസങ്ങള്‍ക്ക് മുമ്പേ കോടതിയിലെ പ്രതിക്കൂട്ടില്‍ നില്ക്കുമായിരുന്നു.
തനിക്കു ശേഷം പിണറായിയുടെ കപട കമ്യൂണിസ്റ്റുപാര്‍ട്ടി ഉണ്ടാകരുത് എന്ന് വി എസ് അഗ്രഹിക്കുന്നുണ്ട്. വി എസ് മാത്രമല്ല കമ്യൂണിസത്തെ ഇഷ്ടപെടുന്നവരെല്ലാം അതാഗ്രഹിക്കുന്നുണ്ട്. കപട കമ്യൂണിസ്റ്റുകള്‍ക്ക് കമ്യൂണിസ്റ്റാദര്‍ശം വലുതല്ലല്ലോ. അവര്‍ക്ക് എങ്ങനെയും ഒരു കോര്‍പ്പറേറ്റ് സ്ഥാപനം മതിയല്ലോ. സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും, ഫാരീസ് അബൂബേക്കറും മദനിയും ഒക്കെ അജണ്ട നിശ്ചയിക്കുന്ന, ഒരു വ്യാജ കമ്യൂണിസ്റ്റു കോര്‍പ്പറേറ്റ് പാര്‍ട്ടി. ഇതുപോലെയുള്ള ഒരു പാര്‍ട്ടിയെ പിന്താങ്ങാന് ജനങ്ങളുണ്ടാവില്ല എന്ന് പിണറായി എന്നു തിരിച്ചറിയുന്നുവോ, അന്നാണ് ഈ പാര്‍ട്ടി കുഴിച്ചുമൂടലില് നിന്നും രക്ഷപ്പെടൂ. പൂമൂടല്‍ നടത്തിയാലൊന്നും അതിനു പരിഹാരമാകില്ല.
:)
ഇപ്പുറത്ത് വോട്ട് ചെയ്ത ജനത്തിനു ‘ഗണനീയ ന്യൂനപക്ഷം‘ {:):)} എന്ന പരിഗണനയെങ്കിലും കൊടുക്കുക ബൈജു സഖാവേ. 12 ലക്ഷമല്ലേ വ്യത്യാസം. അതില്‍ 7 ബിജെപി തന്നത്. മൊത്തം ജനത്തിന്റെ തീറെടുക്കലൊക്കെ നിര്ത്തു സഖാവേ.
മാധ്യമപുപ്പുലികള്ക്ക് തലച്ചോര്‍ പണയം വെച്ചവര്‍ മറ്റുള്ളവരുടെ തലച്ചോറിനെക്കുറിച്ച് വിലപിക്കുന്നത് ത..ത..ത തമാശയല്ലേ.
ഗന്ധര്വന്
പാർട്ടിയുടെ അപചയങ്ങൾ ചൂണ്ടിക്കാട്ടാൻ വി എസ് തെരഞ്ഞെടുത്ത മാർഗ്ഗം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഇപ്പോൾ എല്ലാവരും പറയുന്നത് പി ബി തീരുമാനം വി എസ് അംഗീകരിച്ചത് പാർട്ടിക്കകത്ത് നിന്ന് തന്റെ പോരാട്ടം തുടരാൻ ആണെന്നാണ്.ഇത് നേരത്തെ ആകാമായിരുന്നല്ലൊ?
ഏതു മാര്ഗ്ഗത്തേക്കുറിച്ചാണു താങ്കള്‍ പറയുന്നത്? പാര്‍ട്ടിയുടെ അപചയങ്ങള്‍ ചൂണ്ടികാട്ടി വി എസ് എന്താണു പരസ്യമായി പറഞ്ഞിട്ടുള്ളത്?
കേരള ഭരണവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ അദ്ദേഹം പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. ലാവലിനും പലപ്പോഴും പരാമര്‍ശിക്കപ്പെട്ടു. കേരള മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചെയ്യേണ്ടതു തന്നെയാണു ചെയ്തത്.
മാധ്യമങ്ങൾക്ക് മുൻപിൽ ഇങ്ങനെ പാർട്ടിയെ താഴ്റ്ത്തിക്കെട്ടുന്ന നിലപാട് വി എസിനെ പോലെ സമുന്നതനായ ഒരു നേതാവ് എടുക്കാൻ പാടുണ്ടായിരുന്നോ?
പാര്‍ട്ടിയെ താഴ്ത്തിക്കെട്ടുക. നല്ല പ്രയോഗം. പിണറായി വിജയന്റെ ചില നിലപടുകളാണ്, വി എസ് പരാമര്‍ശിച്ചുള്ളു. പിണറായി വിജയന് പാര്‍ട്ടിയാണെന്നു വിശ്വസിക്കുനവരേ ഇതു പോലെ പ്രതികരിക്കൂ.
വി എസ് എന്ന സമുന്നതനായ നേതാവു പിണറായിയെ സംബന്ധിച്ച് പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് തെറ്റാണെന്നു സമ്മതിച്ചാല്‍, വേറെ ചിലതുകൂടി സമ്മതിക്കേണ്ടി വരും. എം എം ലോറന്‍സ്, ശിവദാസമേനോന്, സുധാകരന്, ജയരാജന്മാര്, കരീം, ഐസ്സക്ക്, കെ ഇ എന്‍ കുഞ്ഞഹമ്മദ്, സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ വി എസിന്റെ നടപടികളേക്കുറിച്ചും ഇതു തന്നെയല്ലേ മധ്യമങ്ങളുടെ മുന്നിലും ചാനല്‍ ചര്‍ച്ചകളിലും പറയുന്നത്. ഇവരില്‍ പലരും വി എസിനേപ്പോലെ സമുന്നത നേതാക്കളാണല്ലോ. അതും പാര്‍ട്ടിയെ തഴ്ത്തികെട്ടലല്ലേ?
മുന്നാര്‍ വിഷയത്തില്‍ പിണറായി പലതും പരസ്യമായി പറഞ്ഞു. പി ബി നടപടിക്കു ശേഷം, നേരെ പറയില്ല. ഉപമകളും ഉല്പ്രേഷകളു ഉപയോഗിച്ചു പറയും. ശംഘുമുഖം കടപ്പുറത്ത് വച്ചു പറഞ്ഞ തിരയുടെ ഉപമയും, ആരെ ഉദ്ദേശിച്ചാണെന്ന് മറ്റുള്ളവര്‍ക്കും മനസിലാകും ഗന്ധര്‍വാ. സുധാകരന് പറഞ്ഞ ഗോര്‍ബച്ചേവിന്റെ ഉപമയും, ജയരജന്റെ മാസ്റ്റര്‍ പീസുകളായ കീടവും കഴുതയും ആരെ ഉദ്ദേശിച്ചാണെന്നും മനസിലാക്കാനുള്ള സാമാന്യബോധം കേരള ജനതക്കുണ്ട്. ഇവരൊന്നും താഴ്ത്തിക്കെട്ടാത്ത പര്‍ട്ടിയെ, വി എസ് താഴ്തിക്കെട്ടുന്നു എന്നു പറഞ്ഞാല്‍ അത് ആരും വിശ്വസിക്കില്ല.
വി എസ് പറഞ്ഞില്ലെങ്കിലും പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങള്‍ ജാനങ്ങളുടെ കണ്മുന്നിലാണ്. അവയേക്കുറിച്ചൊക്കെ മനസിലാക്കാനുള്ള സാമന്യ വിവരം അവര്‍ക്കുണ്ട്. ലാവലിന്‍ കേസില്‍ ഗവര്ണ്ണെറുത്ത നിലപാട് ശരിയാണെന്നു വി എസ് പറയാതെ തന്നെ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയതാണ്. അതു പോലെ മദനി വിഷയത്തിലും ജനങ്ങള്‍ ഗന്ധര്‍വനൊക്കെ കരുതുന്നതിലും കൂടുതല്‍ നന്നായി മനസിലാക്കിയിട്ടുണ്ട്. വി എസ് പറഞ്ഞതു കൊണ്ട് അതിനു പ്രത്യേക മാനമൊന്നും കൈവരില്ല. വി എസില്‍ കുറ്റം കണാന്‍ കാത്തിരിക്കുന്നവര്‍ക്ക് അതൊക്കെ അഘോഷത്തിനുള്ള വകയാണെന്നു മാത്രം. അതിലൂടെ വര്‍ഷങ്ങളായി മനസിലുള്ള അജണ്ട നടപ്പാക്കാന്‍ ഒരു ശ്രമം കൂടി. ലക്ഷ്യം വി എസ് എന്ന ഒറ്റ അജണ്ടയില്‍ ഒതുങ്ങുമ്പോള്‍ ഇതു പോലെ പല പകര്‍ന്നാട്ടങ്ങളും ഉണ്ടാകും.
ഫലം പുറ്ത്ത് വന്നപ്പോൾ ചിരിച്ച ചിരി എങ്ങനെയാണ് വി എസ് ന്യായീകരിക്കുക.
വി എസ് അതിനു വിശദീകരണം നല്‍കിയിട്ടുണ്ട്.
എല്‍ ഡി എഫ് തോറ്റു എന്നും പറഞ്ഞ വി എസ് കൈ കൊട്ടിച്ചിരിച്ചൊന്നും ഇല്ലല്ലോ.
കേരള മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തില്‍ പല കാര്യങ്ങളും ചര് ച്ച ചെയ്യും. പത്രക്കാര് ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടി വരും. അതില്‍ ചിരിപ്പിക്കുന്ന പലതും ഉണ്ടായേക്കാം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുഖ്യമന്ത്രി കരയണം, മറ്റൊന്നിനേക്കുറിച്ചും അഭിപ്രായം പറയാന്‍ പാടില്ല, ചിരിക്കാന്‍ പാടില്ല എന്നൊക്കെ നിഷ്കര്‍ഷിക്കുന്നത് ശരിയാണോ? പണ്ട് നമ്പൂതിരി സ്ത്രീകള്‍ വിധവകളായാല്‍ തല മുണ്ഡനം ചെയ്ത് ആഭരണങ്ങള്‍ അഴിച്ചു മാറ്റി പിന്നീടൊരിക്കലും ചിരിക്കാന്‍ അനുവദിക്കാത്ത മനുസ്മൃതി നിയമം ഉണ്ടായിരുന്നു. സി പി എമ്മിലും അത് പ്രാബല്യത്തിലുണ്ടോ?
തന്റെ നിലപാടുകൾ വിജയിച്ചു എന്നിരിക്കിലും അത് ഇത്തരത്തിൽ പരസ്യമായി പ്രകടിപ്പിക്കാമായിരുന്നൊ?അത് പ്രതിപക്ഷം ആയുധമാക്കും എന്ന് വി എസിന് അറിയില്ലെന്നുണ്ടോ?അപ്പോൾ പരസ്യമായ ചില പ്രകടനങ്ങളിലൂടെ തന്റെ ഭാഗം ന്ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു വി എസ്.
നിലപാട് ശരിയാണോ തെറ്റാണോ എന്നതാണ്, പ്രധാനം. അത് പരസ്യമായി പറയാമോ ഇല്ലയോ എന്നത് പിന്നീടു വരുന്ന വിഷയം. സി പി എമ്മിനുള്ളില്‍ ലെനിനിസ്റ്റ് തത്വങ്ങള്‍, കമ്യൂണിസ്റ്റു തത്വങ്ങളെ ഓവര്‍ട്ടേക്ക് ചെയ്തു പോയതു കൊണ്ട്, രണ്ടാമത്തെ പ്രശ്നം പ്രാധാനപ്പെട്ടതായി. ലെനിനിസ്റ്റു തത്വത്തിന്റെ ഭാരം പേറാത്ത പ്രസ്ഥാനങ്ങളിലൊക്കെ ആദ്യത്തേതിനാണു പ്രാധാന്യം.
എന്താണ്, പ്രതിപക്ഷം ആയുധമാക്കുന്നത്? വി എസ് ഒന്നും പറഞ്ഞില്ലെങ്കിലും പ്രതിപക്ഷത്തിന്, ഇതൊക്കെ ആയുധമല്ലേ. വി എസ് ഉയര്‍ത്തിയ വിഷയങ്ങള്‍ ശരിയായിരുന്നു എന്നാണ്, തെരഞ്ജെടുപ്പു ഫലം തെളിയിക്കുന്നത്. വി എസ് പൂര്‍ണ്ണ നിശബ്ദനായിരുന്നെങ്കിലും, പ്രതിപക്ഷം ലവലിന് വിഷയവും, മദനി ബന്ധവും, ഇടതു മുന്നണിയിലെ പ്രശ്നങ്ങളും ആയുധമാക്കിത്തന്നെയാണ്, തെരഞ്ഞെടുപ്പിനെ നേരിടുക.
ഓർക്കുക വി എസ് എന്ന വ്യക്തി മാത്രമല്ല പ്രസ്ഥാനം.വി എസ് എന്ന വ്യക്തിയുടെ പ്രതിഛായ സംരക്ഷിക്കുക എന്നതിനെക്കാൾ പാർട്ടിയുടെ പ്രതിഛായ സംരക്ഷിക്കേണ്ട ബാധ്യത വി എസിനാണ്.ഇത്രയൊക്കെ കോലാഹലം ഉണ്ടാക്കുമ്പോൾ ഒന്നു ചോദിച്ചോട്ടെ ഈ പാർട്ടിയുടെ ലേബൽ ഇല്ലാതെ സ്വതന്ത്രനായി മത്സരിച്ച് ജയിക്കാൻ വി എസിണ് ആകുമൊ?
കമ്യൂണിസത്തിനു നിരക്കത്ത പ്രവര്‍ത്തികള്‍ പാര് ട്ടിയിലെ ചിലര്‍ ചെയ്യുന്നത് ജനങ്ങളുടെ മുന്നിലാണ്. അതിനെ ന്യായീകരിക്കുന്നതും ജനങ്ങളുടെ മുന്നിലാണ്. കോടതി നിര്‍ദ്ദേശ പ്രകാരം, സി ബി ഐ അന്വേഷിച്ചു കുറ്റപത്രം സമര്‍പിക്കപ്പെട്ട കേസാണു ലാവലിന്‍. ഈ കേസന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും അതിനെ എതിര്‍ത്ത പാര്‍ട്ടിക്ക് എന്തു പ്രഹിഛായയാണുള്ളത്? ഭരണഘടന നല്കുന്ന അധികാരം ഉപയോഗിച്ച് ഗവര്‍ണ്ണര്‍ ഒരു തീരുമാനം എടുത്തപ്പോള്‍, അതിനെ തെറി പറഞ്ഞു നടക്കുന്നവര്‍ക്ക് എന്തു പ്രതിഛായാണുള്ളത്? ഇതിലൊക്കെ വി എസിനു സംരക്ഷിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്, പാര്‍ട്ടിയുടെ പ്രതിഛയയുടെ മങ്ങല്‍ . കപട കമ്യൂണിസ്റ്റുകാര്‍ ന്യയീകരിക്കുന്നതു പോലെ, ഇതിനെയൊക്കെ ന്യായീകരിച്ചു കൂടെ എന്നു ചോദിക്കുനതിനു പ്രസക്തിയില്ല. അന്യായമായ പ്രവര്‍ത്തിയിലൂടെ പാര്‍ട്ടിക്കുണ്ടായ പ്രതിഛായ മങ്ങലിന്, ആരാണുത്തരവാദികള്‍ ? പാര്‍ട്ടിയുടെ പ്രതിഛയ സംരക്ഷിക്കാന്‍ വി എസ് ഈ ത്തികേടുകളെ ന്യയീകരിച്ചാല്, പാര്‍ട്ടിയെ അതിലും കൂടുതല്‍ ചീത്ത പറയും. ലെനിനിസ്റ്റ് തത്വം എന്ന വാള് പ്രയോഗിച്ച് വി എസിനെ മെരുക്കി എന്നാവും മാധ്യമങ്ങള്‍ പറയുക.
ഇത്രയൊക്കെ കോലാഹലം ഉണ്ടാക്കുമ്പോൾ ഒന്നു ചോദിച്ചോട്ടെ ഈ പാർട്ടിയുടെ ലേബൽ ഇല്ലാതെ സ്വതന്ത്രനായി മത്സരിച്ച് ജയിക്കാൻ വി എസിണ് ആകുമൊ?
ഈ ചോദ്യത്തിനു പ്രസക്തിയുണ്ടെന്നു തോന്ന്നുന്നില്ല. സ്വതന്ത്രരായി മത്സരിച്ചാല്‍ പിണറായിക്കും കൂടെയുള്ളവര്‍ക്കും ജയിക്കാനാകുമോ എന്ന് മറ്റുള്ളവര്‍ക്കും ചോദിക്കാം. സ്വതന്ത്രനായി മത്സരിച്ചു ജയിക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ, പാര്‍ട്ടിയിലെ അപചയങ്ങള്‍ക്കും നിയമത്തിനതീതമാണെന്ന നിലപാടുകള്‍ക്കുമെതിരെ, പ്രതികരിക്കാവൂ എന്നതു ലെനിനിസ്റ്റ് തത്വമാണോ?
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി എസ് ഒന്നും പറഞ്ഞില്ലായിരുന്നു എങ്കിലും ഭൂരിഭാഗം സീറ്റുകള്‍ ഇടതു മുനണി ജയിച്ചിരുന്നു എങ്കിലും , വി എസിനെതിരെ നടപടിയുണ്ടാകുമായിരുന്നോ? ഉണ്ടാകുമായിരുന്നു. ഒരു പക്ഷെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മറ്റുമായിരുന്നു. അതിനുള്ള ന്യയീകരണങ്ങളും പിണറായിയുടെ കുടില ബുദ്ധിയില്‍ ഉദിക്കുമെന്ന് തീര്‍ച്ച. ആനയേക്കുറിച്ച് ഒരു പഴം ചൊല്ലുണ്ട്. ജീവിച്ചാലും ചത്താലും നേട്ടം. അതാണിപ്പോള്‍ പിണറായിയുടെ ചിന്ത. തെരഞ്ഞെടുപ്പു ജയിച്ചാലും തോറ്റാലും മെച്ചം. എന്തും സ്വന്തം നേട്ടത്തിനായി വളച്ചൊടിക്കാനുള്ള ആ കഴിവ് അപാരം.
ഇപ്പോഴും താങ്കൾ പിണരായിവിജയന് എതിരായി പറയുക മാത്രമാണ് ചെയ്യുന്നത്.പിണറായി വര്യ്ത്തിയ വീഴ്ചകൾ വി എസിന് എന്തും പറയാനുള്ള ലൈസൻസ് ആയി കാണരുത്.ഇപ്പോൾ ജനങ്ങൾ വാഴ്ത്തിപ്പാടുന്ന വി എസ് തന്നെയാണ് പാർട്ടി അച്ചടക്കം തെറ്റിച്ചതിന്റെ പേരിൽ ഗൌരിയമ്മയെയും എം വി ആറിനെയും പുറത്താക്കാൻ നേതൃത്വം നൽകിയത്.അത് അവരുടെ വീഴ്ചകൾ ആണെന്ന് സമ്മതിക്കാം.പക്ഷെ വി എസിനെതിരെ ചില നിലപാടുകൾ എടുത്ത ഇ.ബാലാനന്ദനെയും എം.എം.ലോറൻസിനെയും പുറത്താക്കാൻ വി എസ് കരുക്കൾ നീക്കിയത് ഇപ്പോൾ എല്ലാവരും വിമർശിക്കുന്ന പാറ്ട്ടി അച്ചടക്കത്തിന്റെ പേരും പറഞ്ഞാണ്.അന്നൊക്കെ അതിന് വി എസിന് പിന്തുണ നൽകിയിരുന്ന ഒരാൾ തന്നെയായിരുന്നു പിണറായി.അന്ന് വി എസ് പയറ്റിയ തന്ത്രങ്ങൾ തന്നെയാണ് ഇന്ന് വി എസിനെ തിരിഞ്ഞ് കൊത്തുന്നത്.മാത്രമല്ല 96-2001 കാലത്തൊക്കെ നായനാർക്കെതിരെ വി എസ് ശക്തമായ വിഭാഗീയപ്രവർത്തനങ്ങൾ നടത്തിയിരുന്നു.പ്രാദേശികമായിപ്പോലും അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്.അതുകൊണ്ട് വി എസ് ചെയ്തത് മുഴുവൻ അദ്ദേഹത്തിന്റെ കഴിഞ്ഞ കാലചെയ്തികളുടെ ബാക്കിയാണെന്ന് പറഞ്ഞാൽ അതൊരു തമാശയായി കരുതേണ്ടിവരും
അനൊണിമസേ,
ഇപ്പുറത്ത് വോട്ട് ചെയ്ത ജനത്തിനു ‘ഗണനീയ ന്യൂനപക്ഷം‘ {:):)} എന്ന പരിഗണനയെങ്കിലും കൊടുക്കുക ബൈജു സഖാവേ. 12 ലക്ഷമല്ലേ വ്യത്യാസം. അതില്‍ 7 ബിജെപി തന്നത്. മൊത്തം ജനത്തിന്റെ തീറെടുക്കലൊക്കെ നിര്ത്തു സഖാവേ.
ഗണനീയ ന്യൂനപക്ഷം പാര്ട്ടിക്കുള്ളിലല്ലേ? പാര്‍ട്ടി തെരഞ്ഞെടുപ്പല്ല അസംബ്ളി തെരഞ്ഞെടുപ്പ്.
കുലം കുത്തികള്‍ എന്നൊക്കെ ആക്ഷേപിച്ച് പുറത്താക്കിയ ഗണനീയ ന്യൂനപക്ഷത്തെ തിരികെ പാര്‍ട്ടിയില്‍ കൊണ്ടുവരണം എന്നാണ്, കേന്ദ്ര നേതാക്കളുടെ താല്‍പ്പര്യം. വി എസിനു പെരുമാറ്റച്ചട്ടം വന്നു കഴിഞ്ഞു. ഇനി പിണറായി ഉള്‍പ്പടെയുള്ള പാര്‍ട്ടിക്ക് പെരുമാറ്റച്ചട്ടം വരാന്‍ പോകുന്നു. അതിനൊക്കെ തയ്യാറെടുക്കാന്‍ പിണറായി പതിവുപോലെ മറ്റൊരു മുതലാളിയുടെ ഫാക്റ്ററിയില്‍ കര്‍ക്കടക സുഖചികിത്സയിലാണ്.
ബി ജെ പിക്ക് 2004 ലെ തെരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടുണ്ടായിരുന്നു. 2006 ല്‍ അത് 5 ശതമാനമായി കുറഞ്ഞിരുന്നു. ആ 5 ശതമാനം ആര്‍ക്കാണു കിട്ടിയത്? ഇടതുപക്ഷത്തിനോ യു ഡി എഫിനോ? ഇടതുപക്ഷം അന്ന് നല്ല വിജയം നേടി. ബി ജെ പി വോട്ടുകള്‍ ഇടതു പക്ഷത്തിനു കിട്ടി എന്ന് മറ്റുള്ളവര്‍ക്ക് അനുമാനിക്കാന്‍ ആവില്ലേ? അതല്ല ഇ 5 ശതമാനവും യു ഡി എഫിനു പോയി എന്നാണെങ്കില്‍, അതിനെയും അതി ജീവിച്ച് ഇടതു പക്ഷ വിജയം നേടി എന്നാണെങ്കില്‍, വി എസ് എഫക്റ്റ് ഇതു വരെ കരുതിയതിലും ശക്തമായിരുന്നു.
ബി ജെ പിയുടെ വോട്ടു കച്ചവടം, തെരഞ്ഞെടുപ്പു പരാജയത്തിന്റെ ജാള്യത മറയ്ക്കാനുള്ള ഒരു വാചടോപം എന്നതില്‍ കവിഞ്ഞ് പ്രസക്തമല്ല.
തോല്‍ക്കുമ്പോള്‍ രണ്ടു മുന്നണികളും പറയാറുള്ള സാധാരണ സംഭവം.ജനക്ഷേമകരമായ നടപടികളിലൂടെ ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ച് വിജയം നേടാന്‍ കഴിയണം. ജനങ്ങളാണ്, വോട്ടു ചെയ്യുന്നത് എന്ന സത്യം ആദ്യം മനസിലാക്കുക. ബി ജെ പിയോ കോണ്‍ഗ്രസോ, സി പി എമ്മോ അല്ല.
ഗന്ധര്വന്
ഇപ്പോഴും താങ്കൾ പിണരായിവിജയന് എതിരായി പറയുക മാത്രമാണ് ചെയ്യുന്നത്.പിണറായി വര്യ്ത്തിയ വീഴ്ചകൾ വി എസിന് എന്തും പറയാനുള്ള ലൈസൻസ് ആയി കാണരുത്.
ഞാന്‍ പിണറയി വിജയനെതിരായി പറയുകയാണ്. അതിനു കാരണം പിണറായിയുടെ ഭാഗത്താണ്, തെറ്റെന്നു ഞാന്‍ മനസിലാക്കിയതുകൊണ്ടുമാണ്. പിണറായിയുടെ ഭാഗത്തു നിന്നും പറ്റിയ വീഴ്ചകളാണ്, പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. വി എസ് ഇതൊക്കെ പാര്‍ട്ടി വേദികളില്‍ വര്‍ഷങ്ങളായി പറയുന്നുണ്ട്. പക്ഷെ അതിനു ഫലമുണ്ടായില്ല. അതു കൊണ്ട് ചിലതെല്ലാം പരസ്യമായി പറയേണ്ടി വന്നു.
2006 ലെ വി എസിന്റെ സ്ഥാനര്ത്ഥിത്തം 2 വര്‍ഷം കഴിഞ്ഞും പാര്‍ട്ടി വേദികളില്‍ പിണറായി ചര്‍ച്ചക്കിട്ടപ്പോള്‍, വി എസിനു അതിന്റെ പിന്നില്‍ നടന്ന കാര്യങ്ങള്‍ പരസ്യമായി പറയേണ്ടി വന്നു. ആളുകള്‍ മറന്ന ആ സംഭവം, എന്തിനാണ്, പിണറായി വീണ്ടും കുത്തിപ്പൊക്കിയത്. വി എസ് പറഞ്ഞത് തെറ്റയിരുന്നു എന്ന് സമര്‍ദ്ധിക്കാന്‍ പിണറയിക്കായില്ല. അതു വരെ മാധ്യമ സൃഷ്ടി എന്നു പറഞ്ഞ് പുച്ഛിച്ചിരുന്ന സംഭവം സത്യമാണെന്ന് അങ്ങനെ ജനങ്ങള്‍ അറിഞ്ഞു. ഇതുതന്നെയാണ്, വി എസ് പരസ്യ പ്രസ്താവന നടത്തുന്നു എന്നു പറഞ്ഞാക്ഷേപിക്കുന്ന മിക്ക സംഭവങ്ങളുടെയും പിന്നില്‍. വിവാദമാകാന്‍ സാധ്യതയുള്ള പരമാര്‍ശങ്ങള്‍ പിണറായിയും സാമന്തന്മാരും നടത്തും. വി എസിനെ പ്രകോപിക്കുക എന്നതു മാത്രമാണ്, ഇതിനു പിന്നില്‍. എന്നിട്ട് പാര്‍ട്ടി വിശ്വസ്തന് എന്ന ഒരു കപട മുഖം മൂടി അണിയും.
വി എസിന് എന്തും പറയാനുള്ള ലൈസന്‍സ് ഇല്ല. സഹികെടുമ്പോള്‍ ആണ്, വി എസ് ചിലതൊക്കെ പറയുന്നത്. വി എസ് മുന്‍ കൈ എടുത്ത് ഒരു കാര്യവും ഒരിക്കലും പറഞ്ഞിട്ടില്ല. പിണറായിയോ കൂടെയുള്ളവരോ എന്തെങ്കിലും പറയുമ്പോള്‍ പ്രതികരിക്കാറേ ഉള്ളു. ചിലപ്പോള്‍ അത് ആവശ്യമാണു താനും . ഇതൊക്കെ ചെയ്യുന്നത് അച്ചടക്ക നടപടി ക്ഷണിച്ചു വരുത്തും എന്നറിഞ്ഞുകൊണ്ടു തന്നെയാണ്.
ഒരു കമ്യൂണിസ്റ്റു ചെയ്യരുതാത്ത പല കാര്യങ്ങളും പിണറായി ചെയ്യുന്നുണ്ട്. അതിനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നു പറയുന്നതിനു മുമ്പ് ആ നടപടികള്‍ ശരിയാണോ എന്ന് ചിന്തിച്ചു നോക്ക്. ഈ നടപടികള്‍ ഇല്ലായിരുനെങ്കില്‍ , ഇതു പോലെ വിമര്‍ശനവും വരില്ല എന്നതല്ലേ സത്യം.
താങ്കളേപ്പൊലുള്ളവര്‍ ഈ നടപടികളെ വിമര്‍ശിക്കുകയില്ല എന്നു മാത്രമല്ല, പിന്താങ്ങുകയും ചെയ്യുന്നു. പുറത്തു നിന്നു താങ്കളൊക്കെ ചെയ്യുന്ന കാര്യം, അകത്തു നിന്നു സംസ്ഥാന സമിതിയിലെ ഭൂരിഭാഗം പേരും ചെയ്യുന്നു.
മലപ്പുറം സമ്മേളനത്തിനിടെ ബാലന് ചെയ്ത ഒരു പാര്‍ട്ടി വിരുദ്ധ പ്രവര് ത്തി, പരാതിപ്പെട്ടപ്പോള്‍ നടന്നത് താങ്കള്‍ക്കോര്‍മ്മയുണ്ടോ എന്നറിയില്ല. പരതി പറഞ്ഞ കൃഷ്ണദസിനെതിരെ നടപടി എടുത്തത് വിചിത്രമായ ഒരു കാരണം പറഞ്ഞാണ്. ഫോണ്‍ ചോര്‍ത്തിയാണ്, ബാലന് ചെയ്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം മനസിലാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തേക്കാള്‍ ഗൌരവമേറിയത് ഫോണ്‍ ചോര്ത്തലാണെന്നാണു പാര്‍ട്ടി വിലയിരുത്തിയത്. അതു തന്നെയാണ്, ഇപ്പോള്‍ സംഭവിച്ചതും. പിണറായി ചെയ്യുന്ന പാര്‍ട്ടി വിരുദ്ധവും, കമ്യൂണിസ്റ്റു വിരുദ്ധവുമായ പ്രവര്‍ത്തികളേക്കാള്‍ ഗൌരവം അവയെ വിമര്‍ശിക്കുന്നതാണെന്നു വരുന്നു. താങ്കള്‍ അതിനു താഴെ ഒരു ഒപ്പും ഇടുന്നു. വിമര്‍ശിക്കാന്‍ തെരഞ്ഞെടുക്കുന്ന വേദി തെറ്റാണെന്നത് വെറുമൊരു ഭംഗിവാക്കാണ്.
ഗന്ധര്വന്
അന്നൊക്കെ അതിന് വി എസിന് പിന്തുണ നൽകിയിരുന്ന ഒരാൾ തന്നെയായിരുന്നു പിണറായി.അന്ന് വി എസ് പയറ്റിയ തന്ത്രങ്ങൾ തന്നെയാണ് ഇന്ന് വി എസിനെ തിരിഞ്ഞ് കൊത്തുന്നത്.
ഗൌരിയമ്മയെയും എം വി ആറിനെയും പുറത്താക്കിയത് വി എസ് ആയിരുന്നു, എന്ന് തങ്കള്‍ ക്ക് വിശ്വസിക്കം. പക്ഷെ ഗൌരിയമ്മയും രാഘവനും പറയുന്നതതല്ല. അതിനു പിന്നില്‍ ആരായിരുന്നു എന്ന് അവരെല്ലാം പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഗൌരിയമ്മയുടെ തന്‍പ്രമാണിത്വം വിശദീകരിച്ചും വിമര്‍ശിച്ചും മറ്റൊരാള്‍ ഇവിടെയൊക്കെ അന്ന് നടന്നിരുന്നു.
അക്കാലത്ത് വി എസിനു പിന്തുണ നല്‍കിയത് പിണറായി ആയിരുന്നു. അതു കൊണ്ട് വി എസിനെയും പുറത്താക്കുന്നതില്‍ തെറ്റില്ല എന്ന ന്യായം എനിക്കംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഗൌരിയമ്മയും രാഘവനും അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും പാര്‍ട്ടി തീരുമാനം അംഗീകരിക്കാതിരിക്കുകയും ചെയ്തു. അതുകൊണ്ട് അവരെ പുറത്താക്കി. വി എസ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ വി എസിനെ പുറത്താക്കുക. വി എസ് അതു ചെയ്തു എന്ന് കുറച്ചു പേര് പറഞ്ഞാലൊന്നും ശരിയാവില്ല. പാര്‍ട്ടിക്കു ബോദ്ധ്യം വരണ്ടേ. ഗൌരിയമ്മയും രഘവനും ചെയ്തത് വി എസ് ചെയ്തിട്ടില്ല.
പാര്‍ട്ടിയില്‍ നിന്നും നീക്കാന്‍ കരുക്കള്‍ നീക്കിയ വി എസിനെ പിന്തുണക്കാന്‍, ബാലാനന്ദന് തീരുമാനിച്ചെങ്കില്‍, പിണറായിയേക്കാള്‍ യോഗ്യന്‍ വി എസ് ആയതുകൊണ്ടല്ലേ?
വി എസിനെ ഒന്നും തിരിഞ്ഞു കൊത്തുന്നില്ല. പിണറായി വിജയന്റെ പ്രവര്‍ത്തികള്‍ വിമര്‍ശിക്കുന്നത്, അവ വിമര്ശിക്കേണ്ടവയായിട്ടാണ്. അച്ചടക്ക നടപടി പേടിച്ചൊന്നും വി എസ് അതില്‍ നിന്നും പിന്തിരിയുന്നില്ല. ചില പാര്‍ട്ടി നിലപാടുകള്‍ ശരിയല്ല എന്ന് ഉത്തമ ബോദ്ധ്യത്തോടു കൂടിയാണദ്ദേഹം പറഞ്ഞത്. അതിന്റെ പേരില്‍ അച്ചടക്ക നടപടി ഉണ്ടായലും അതില്‍ വിരോധമില്ല എന്നാണതുകൊണ്ടുദ്ദേശിക്കുന്നത്. പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ ആദര്‍ശം കൈവെടിയാന്‍ തയാറല്ല എന്നതാണതിനു പിന്നില്‍ .
ഗന്ധര്വന്,
മാത്രമല്ല 96-2001 കാലത്തൊക്കെ നായനാർക്കെതിരെ വി എസ് ശക്തമായ വിഭാഗീയപ്രവർത്തനങ്ങൾ നടത്തിയിരുന്നു.പ്രാദേശികമായിപ്പോലും അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്.അതുകൊണ്ട് വി എസ് ചെയ്തത് മുഴുവൻ അദ്ദേഹത്തിന്റെ കഴിഞ്ഞ കാലചെയ്തികളുടെ ബാക്കിയാണെന്ന് പറഞ്ഞാൽ അതൊരു തമാശയായി കരുതേണ്ടിവരും
വിഭാഗീയ പ്രവര്‍ത്തനം 96-2001 കാലത്തിനു മുമ്പും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, കേന്ദ്രതലത്തിലും ഉണ്ടായിട്ടുണ്ട്. സി പി ഐയിലെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാന്‍ സാധ്യമല്ല എന്നു പറഞ്ഞുകൊണ്ടാണ്, ഒരു ന്യൂനപക്ഷം കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോന്നതും സി പി എം എന്ന പാര്‍ട്ടി രൂപികരിച്ചതും. പാര്‍ട്ടി പിറന്നതു തന്നെ വിഭാഗീയതയില്‍ നിന്നാണ്. ദേശീയ തലത്തില്‍ അതുണ്ടാകാമെങ്കില് പ്രാദേശികതലത്തില്‍ ഉണ്ടാകുന്നതില്‍ അത്ഭുതമില്ല.
വി എസ് മാത്രമല്ല പാര്‍ട്ടിയിലെ എല്ലാവരും ചെയ്തതും ചെയ്യുന്നതും എല്ലാം, പാര്‍ട്ടി 1964 ല്‍ ചെയ്തതിന്റെ ബാക്കിയാണെന്ന് പാര്‍ട്ടി ചരിത്രം അറിയാവുന്നവര്‍ക്കൊക്കെ മനസിലാകും. ചരിത്രം പഠിക്കാത്തവര്‍ അതൊരു തമാശയായി കരുതുനതില് ആരും അത്ഭുതപ്പെടില്ല.
ഇന്ന് പിണറായിയും കൂട്ടരും ചെയ്യുന്ന കമ്യൂണിസത്തിനു നിരക്കാത്ത പ്രവര്‍ത്തികളേക്കാളും നിസാരമായത് ചെയ്തവരെ പാര്‍ട്ടി ശിക്ഷിച്ചിട്ടുണ്ട്. അന്ന് പാര്‍ട്ടി കമ്യൂണിസ്റ്റാദര്ശങ്ങള്ക്ക് മുന്‍ ഗണന നല്‍കിയിരുന്നു. ഇന്ന് പാര്‍ട്ടിയുടെ മുന്‍ ഗണനകള്‍ മാറിയപ്പോള്‍ കമ്യൂണിസ്റ്റാദര്ശങ്ങള് പിന്നണിയിലായി. പര്‍ട്ടിക്കിപ്പോള്‍ മാര്‍ക്സിനേക്കാളും അഭികാമ്യര്‍ ഫാരീസും, മാര്‍ ട്ടിനും, ചക്കോയുമൊക്കെയല്ലേ?
ഞാൻ പറഞ്ഞല്ലൊ കംയൂണിസ്റ്റ് പാർട്ടിയിലെ അപചയങ്ങളെ ഞാനും അംഗീകരിക്ക്ന്നു.പക്ഷെ അപ്പോഴും ബാക്കി നിൽക്കുന്ന ചോദ്യം വി എസ് ചെയ്ത പരസ്യപ്രതികരണഗ്ങളെ കുറിച്ചാണ്.ലാവ്ലിൻ വിഷയമൊക്കെ വി എസ് പൊക്കി കൊണ്ട് വന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം.ലാവ്ലി കരാർ നടപ്പിലായത് ഈ അടുത്ത കാലത്ത് ഒന്നുമല്ലല്ലൊ ഇത്രനാളും ഇതൊന്നും വി എസ് ഉന്നയിക്കാതിരുന്നത് എന്തുകൊണ്ട്?പി ബി ഉൾപ്പടെ പറയുന്നുണ്ട് ലാവ്ലിൻ വിഷയം പിണറായി ഒറ്റക്ക് എടുത്ത തീരുമാനമല്ല അത് പാർട്ടി എടുത്ത തീരുമാനമാണ്.അപ്പോൾ വി എസും ആ തീരുമാനത്തിൽ പങ്കുള്ളതാണ്.അത് കഴിഞ്ഞ് ഇത്ര വർഷങ്ങൾക്ക് ശേഷം ഇത് കുത്തിപൊക്കി കൊണ്ട് വന്നതെന്തിനാണ് അപ്പോൾ വി എസ് തന്റെ കയ്യിലെ ആയുധം കണക്കെ ലാവ്ലിൻ വിഷയം സൂക്ഷിക്കുകയായിരുന്നു.ആവശ്യമുള്ളപ്പോൾ എടുത്ത് ഉപയോഗിക്കാൻ.എന്തായാലും ലാവ്ലിൻ വിഷയം ഒക്കെ നടന്ന സമയത്ത് പിണറായിക്ക് ഇത്ര സ്വാധീനം പി ബിയിലൊ സംസ്ഥാനറ്ത്ത് തന്നയൊ ഉണ്ടായിരുന്നില്ല.അന്ന് വി എസ് എന്തുകൊണ്ട് മൌനം പാലിച്ചു?
ഗന്ധര്വന്,
ഞാൻ പറഞ്ഞല്ലൊ കംയൂണിസ്റ്റ് പാർട്ടിയിലെ അപചയങ്ങളെ ഞാനും അംഗീകരിക്ക്ന്നു.പക്ഷെ അപ്പോഴും ബാക്കി നിൽക്കുന്ന ചോദ്യം വി എസ് ചെയ്ത പരസ്യപ്രതികരണഗ്ങളെ കുറിച്ചാണ്.
അപചയങ്ങളെ അംഗീകരിക്കുന്നു എന്നു പറഞ്ഞാല്‍ എന്തു ഫലം? അപചയങ്ങളെ വിമര്‍ശിക്കുകയും, എതിര്‍ക്കുകയും, തിരുത്തുകയും ചെയ്യേണ്ടെ? എതിര്‍ക്കാതെയും വിമര്ശിക്കാതെയുമിരുന്നാല്, അതിനെ അംഗീകരിക്കുന്നതിനു തുല്യമല്ലേ? ഇത് വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ ഉണ്ട്. കേന്ദ്ര നേതൃത്വത്തിനു വരെ ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നു. സംസ്ഥാന സമിതിയെ മറികടന്ന് കേന്ദ്ര നേതൃത്വത്തിനിടപെടാനാവില്ല. ആ മറ ഉപയോഗിച്ച് പിണറായി ഇതൊക്കെ വളരാന്‍ അനുവദിച്ചു. അതാണിപ്പോള്‍ പാര്‍ട്ടിയെ ജനങ്ങളുടെ മുമ്പില്‍ അപഹാസ്യമാക്കുന്നത്.
പലതിലും ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിച്ച കാര്യങ്ങളില്‍ ഇടപെടുനില്ല എന്നു പറഞ്ഞാണ്, കേന്ദ്രം കൈ കഴുകിയത്. ഭൂരിപക്ഷതീരുമാനം എല്ലാവരും അംഗീകരിക്കണം എന്ന ലെനിനിസ്റ്റ് തത്വമാണ്, ഇതിനൊക്കെ ഇടയാക്കിയത്. നല്ല കാര്യങ്ങളില്‍ അത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ചീത്ത കാര്യങ്ങളിലും അതുപയോഗിക്കുന്നത് ശരിയല്ല. അതിനെതിരെ വി എസ് പാര്‍ട്ടി വേദികളില്‍ വിമര്‍ശിക്കുകയും പി ബി ക്ക് പല പ്രാവശ്യം പരാതി നല്‍കുകയും ചെയ്തു. അതിനും ഫലം കാണാഞ്ഞിട്ടാണ്, പരസ്യമായി പ്രതികരിച്ചത്. വി എസിനെതിരെയും പല നേതാക്കളും പരസ്യ പ്രസ്താവനകളുമായി വന്നിട്ടുണ്ട്. അസഭ്യ വര്‍ഷം ചൊരിഞ്ഞിട്ടുണ്ട്. കീടമെന്നും കഴുതയെന്നും വരെ വിളിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ ഒരു അച്ചടക്ക നടപടിയും എടുത്തു കണ്ടില്ല. വി എസിനെതിരെ മാത്രം നടപടി എന്നത് ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കി.
ഭൂരിപക്ഷതീരുമാനം എല്ലാവരും അംഗീകരിക്കണം എന്ന ലെനിനിസ്റ്റ് തത്വമാണ്, ഇതിനൊക്കെ ഇടയാക്കിയത്. നല്ല കാര്യങ്ങളില്‍ അത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ചീത്ത കാര്യങ്ങളിലും അതുപയോഗിക്കുന്നത് ശരിയല്ല.
നല്ല കാര്യവും ചീത്ത കാര്യവും തീരുമാനിക്കുന്നത് ആര്? എങ്ങനെ?
ഗന്ധര് വന്‍ ,
പി ബി ഉൾപ്പടെ പറയുന്നുണ്ട് ലാവ്ലിൻ വിഷയം പിണറായി ഒറ്റക്ക് എടുത്ത തീരുമാനമല്ല അത് പാർട്ടി എടുത്ത തീരുമാനമാണ്.അപ്പോൾ വി എസും ആ തീരുമാനത്തിൽ പങ്കുള്ളതാണ്.അത് കഴിഞ്ഞ് ഇത്ര വർഷങ്ങൾക്ക് ശേഷം ഇത് കുത്തിപൊക്കി കൊണ്ട് വന്നതെന്തിനാണ് അപ്പോൾ വി എസ് തന്റെ കയ്യിലെ ആയുധം കണക്കെ ലാവ്ലിൻ വിഷയം സൂക്ഷിക്കുകയായിരുന്നു.
ലാവലിനുമായി കരാറുണ്ടാക്കാനുള്ള തീരുമാനം പിണറായി ഒറ്റക്കാണെടുത്തതെന്ന് അരെങ്കിലും അക്ഷേപിച്ചിട്ടിട്ടുണ്ടോ? ഞാന്‍ അങ്ങനെ കേട്ടിട്ടില്ല. അത് പാര്‍ട്ടി പറഞ്ഞിട്ടുതന്നെയാണ്, പിണറായി ചെയ്തത്.
അതല്ല ഇവിടത്തെ പ്രശ്നം . ലാവലിന്‍ കരാറില്‍ ക്രക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നതാണ്. നടന്നിട്ടുണ്ടെന്നാണ്, വിജിലന്‍സ് അന്വേഷണത്തിലും, സി ബി ഐ അന്വേഷണത്തിലും കണ്ടെത്തിയത്. സി ബി ഐ കണ്ടെത്തിയ കാര്യങ്ങള്‍ പ്രഥമ ദൃഷ്ട്യ നിലനില്‍ക്കുന്നതാണെന്നാണ്, കോടത്തിക്കും തോന്നിയത്. ക്രമക്കേടുകള്‍ നടത്താന്‍ പാര്‍ട്ടി അനുവാദം കൊടുത്തിരുന്നോ? നവീകരണം നടത്തിയിട്ടും ഉത്പാദനം കൂടിയില്ലെങ്കിലും കുഴപ്പമില്ല എന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടിട്ടുണ്ടോ? ക്യാന്‍സര്‍ സെന്റര്‍ സഹായം കിട്ടാനായി കരാര്‍ ഒപ്പിടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടോ? ഇതെല്ലാം പാര്‍ട്ടി പറഞ്ഞിരുന്നെങ്കില്‍ താങ്കളുടെ വാദത്തിനു കഴമ്പുണ്ടായിരുന്നു.
പിണറായി വിജയന് മന്ത്രിയെന്ന നിലയില്‍ കേരളത്തിനു ഗുണകരമായ രീതിയില്‍ കരാര്‍ നടപ്പാക്കും എന്ന ഉത്തമ വിശ്വാസത്തിലാണ്, പാര്‍ട്ടി അതിനനുമതി നല്‍കിയത്. പക്ഷെ കരാര്‍ നടപ്പാക്കിയതില്‍ പല പാളിച്ചകളും പറ്റി? സി എ ജി എന്ന ഭരണഘടന സ്ഥാപനം നടത്തിയ പരിശോധനയിലാണത് വെളിപ്പെട്ടത്. അരാണതിനുത്തര്വാദികള് ? മന്ത്രിയും ഉദ്യോഗസ്തരുമല്ലെ?
സെബിന് എന്ന ബ്ളോഗര്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു, വി എസ് സി എ ജിയെ സ്വാധീനിച്ച് അത് ചെയ്യിച്ചതാണെന്ന്. സി എ ജി റിപ്പോര്‍ട്ട് ആര്‍ക്കും വയിക്കാന്‍ ലഭ്യമാണ്. സര്‍ക്കാരിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയാണാ റിപ്പോര്‍ട്ട്. കേരള സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ സി എ ജി റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തരത്തില്‍, അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ട്, കുറച്ച് ഉദ്യോഗസ്തരാണു കുറ്റക്കാര്‍ എന്നാണു കണ്ടെത്തിയത്. ഉദ്യോഗസ്തരെ മത്രം കുറ്റക്കരാക്കുന്നതില് അപാകത തോന്നിയ പലരും അതിനെതിരെ പ്രതികരിച്ചപ്പോളാണ്, സര്‍ക്കാര്‍ സി ബി ഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത്, സി ബി ഐ അന്വേഷണം നടത്തേണ്ട എന്ന് കോടതിയില്‍ വാദിക്കുകയാണ്. കോടതിക്ക് അതില്‍ അസ്വാഭാവികത തോന്നി. രേഖകളെല്ലാം പരിശോധിച്ച കോടതി, അന്വേഷണം നടത്തേണ്ടതണെന്ന് അഭിപ്രായപ്പെട്ടു. അതിനു ശേഷം കോടതിക്ക് പല പ്രാവശ്യം ഇടപെടേണ്ടി വന്നു. അവസാനം അന്ത്യ ശാസനം തന്നെ നല്‍കേണ്ടി വന്നു. അങ്ങനെയാണ്, സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചതും .
ഇതെങ്ങനെയാണ്, വി എസ് കുത്തിപ്പൊക്കി കൊണ്ടു വന്നു എന്ന് താങ്കള്‍ വ്യഖ്യാനിച്ചത്?
വി എസ് മുഖ്യമന്ത്രി ആകരുതെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പിണറായി വിജയനാണ്. അതിനു വേണ്ടി അദ്ദേഹം നടത്തിയ വൃത്തി കെട്ട കളികള്‍ ഇന്നു പരസ്യമാണ്. മുഖ്യമന്ത്രി ആയതിനു ശേഷം ഭരിക്കാന്‍ അനുവദിക്കാതെ തളച്ചിടാന്‍ ശ്രമിക്കുന്ന കാര്യവും പരസ്യമാണ്. അതൊക്കെ അറിയാവുന്ന ചിലര്‍, താങ്കളുള്‍പ്പടെ, വി എസ് ആണിതിനു പിന്നില്‍ എന്നു സംശയിക്കുന്നു. അതുകൊണ്ട് ഇത് വി എസ് കുത്തിപൊക്കി എന്ന നിഗമനത്തിലുമെത്തുന്നു.
വി എസ് അല്ല ഭരികുന്നതെങ്കിലുമിതൊക്കെ നടക്കുമായിരുന്നു എന്ന സത്യം കാണാനുള്ള വിവേകം താങ്കള്‍ ക്കില്ലാതെ പോയി. വി എസ് ചിത്രത്തില്‍ വരുന്നതിനു മുന്നേ സി ബി അന്വേഷണം നടത്താനുള്ള തീരുമാനം ഉണ്ടായിരുന്നു. ഇപ്പോള്‍ യു ഡി എഫ് ആണ്, ഭരിക്കുന്നതെങ്കില്‍, ഇത് വളരെ നേരത്തെ കോടതിയില്‍ എത്തുമായിരുന്നു. അതൊക്കെയല്ലേ സത്യങ്ങള്‍ ?
ഗന്ധര് വന്‍
താങ്കളൊക്കെ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇവയാണ്.
1. എന്തു കൊണ്ട് പിണറായിയും പാര്‍ട്ടിയും ഒരു അന്വേഷണത്തെ ഭയപ്പെട്ടു?
2. എന്തുകൊണ്ട്, വിജിലന്‍സ് അന്വേഷണത്തില്‍ കണ്ട കാര്യങ്ങള്‍ തെറ്റാണെന്നു വാദിച്ചില്ല? ലാവലിന്‍ കരാറില്‍ ക്രമകേടുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്തു കൊണ്ട് അന്നതിനെ എതിര്‍ത്തില്ല?
3. പിണറായി പ്രതിയാക്കപ്പെട്ടപ്പോള്‍ എന്തിനു ഇത്ര വേവലാതി?
4. പിണറായി ഒരു ക്രമക്കേടും നടത്തിയിട്ടില്ലെങ്കില്‍ എന്തിനു ഒരു വിചാരണയെ ഭയപ്പെടുന്നു?
5 കോടതിയില്‍ നിന്നും ഒളിച്ചോടാന്‍ എന്തിനാണിത്രയധികം പണവും, വിഭവങ്ങളും, സമയവും, മാനവും നഷ്ടപ്പെടുത്തുന്നു?
6 എന്തുകൊണ്ട് ഈ വിഷയത്തില്‍ പാര്‍ട്ടിയെ ക്കൂടി നാണം കെടുത്തുന്നു?
7 പിണറായിയാണു കുറ്റക്കാരന്‍ എന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുമിപ്പോള് വിശ്വസിക്കുന്നു. അതിന്റെ കാരണം പിണറായിയും കൂടെ നില്ക്കുന്നവരുമല്ലേ?
8 കോടതിയില്‍, നിരപരാധിത്വം തെളിയിക്കാം എന്ന ഒരു നിലപട്, എന്തുകൊണ്ട് പിണറായി എടുത്തില്ല?
9 കോടതിയല്‍ നിന്നും ഒളിച്ചോടുന്നത് കോടതിക്കു വരെ സംശയത്തിനിട നല്‍കിയിട്ടുണ്ട്.
10 ഇതിനൊക്കെ എങ്ങനെ വി എസിനെ കുറ്റപ്പെടുത്താനാകും ?
ലാവലിന്‍ കേസ് ഒറ്റപ്പെടുത്തി കാണുന്നതില്‍ അര്‍ത്ഥമില്ല. പാര്‍ട്ടിയെ ബാധിച്ച അപചയത്തിന്റെ മറ്റൊരു മുഖമാണ്, ലാവലിന്‍.
ലാലൂ പ്രസാദ് യാദവ് ജനതാ ദള്‍ അദ്ധ്യക്ഷനായിരുന്നപ്പോളാണ്, കാലിത്തീറ്റ കേസില്‍ പ്രതിയാക്കപ്പെട്ടത്. അന്ന് അദ്ദേഹം രാജിവക്കണമെന്ന നിലപടാണു പാര്‍ട്ടി സ്വീകരിച്ചത്. ഇന്നിപ്പോള്‍ പിണറായി പാര് ട്ടി സെക്രട്ടറി സ്ഥാനം രജിവക്കേണ്ട എന്ന നിലപ്പാടെടുക്കുമ്പോള്, അത് ജനങ്ങള്‍ക്ക് മനസിലാകുന്നില്ല.
ഭോജരാജന് ,
നല്ല കാര്യവും ചീത്ത കാര്യവും തീരുമാനിക്കുന്നത് ആര്? എങ്ങനെ?
പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ഒറ്റപ്പെട്ട ഒരു തുരുത്തിലല്ല. സമൂഹത്തിലാണ്. ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനു സമൂഹം നല്കുന്ന ഒരു നിലവാരമുണ്ട്. അതാണതിനെ കമ്യുണിസ്റ്റുപാര്‍ട്ടി എന്നു വിളിക്കാന്‍ കരണം. കോണ്‍ഗ്രസിനേപ്പോലെ പ്രവര്‍ത്തിക്കുന്നത് നല്ലതല്ല എന്ന നിഗമനം വരുന്നത് അതുകൊണ്ടാണ്. സ്വജനപക്ഷപാതം, അഴിമതി, ആര് ഭാടജീവിതം, പാവപെട്ടവരോട് പുച്ഛം,അമിത സ്വത്തു സമ്പാദനം, അധികാര സ്ഥാനങ്ങളോട് അഭിനിവേശം തുടങ്ങിയവ ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ നിനും ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പാര് ലമെന്ററി ജനാധിപത്യത്തില്‍ ഇവ തീരുമാനിക്കുന്നത് ജനങ്ങളാണ്. ജനങ്ങളുടെ പിന്തുണയില്ലാതെ ഒരു പാര്‍ട്ടിക്കും നില നില്പ്പില്ല. കോണ്‍ഗ്രസുകാരേപ്പോലെ ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി ജനങ്ങള്‍ ഉള്‍ക്കൊള്ളില്ല. എങ്കില്‍ പിന്നെ കോണ്‍ ഗ്രസ് മതിയല്ലോ എന്നു ജനങ്ങള്‍ തീരുമാനിച്ചേക്കും. അതു കൊണ്ടാണ്, തെരഞ്ഞെടുപ്പില്‍ തോറ്റുപോകുന്നത്.
1.പാർട്ടി അന്വേഷണത്തെ ഭയപ്പെട്ടിട്ടില്ല.സി ബി ഐ കൊണ്ട് വന്നത് ഒരു കള്ളക്കേസ് ആണെന്ന് പറഞ്ഞിട്ടെ ഉള്ളു.
2.ലാവ്ലിൻ കരാറിൽ ക്രമക്കേട് ഇല്ല എന്ന് അന്ന് മുതലെ പാർട്ടി പറയുന്നതുമാണ്.
3.പിണരായിക്കെതിരെ കൊണ്ട് വന്നത് ഒരു കള്ളക്കേസ് ആണെന്നത് തനെ കാരണം.
4.ഒരു കള്ളക്കേസിന്റെ വിചാരണയെ എതിർക്കുകയാണ് പാർട്ടി ചെയ്തത്.
5.നിയമപരമായി നേരിടും എന്ന് പാർട്ടി പറഞ്ഞു കഴിഞ്ഞു.ഇതിൽ ഒരു ഒളിച്ചോട്ടവുമില്ല.
6.കാരണം ഇത് പിണരായി ഒറ്റക്ക് എടുത്ത തീരുമാനം അല്ല.പാർട്ടി എടുത്ത തീരുമാനമാണ്.
7.അതിന്റെ ഒരു പ്രധാനകാരണം വി എസിന്റെ നിലപാടുകൾ തന്നെയാണ്.
8.ഒരു കള്ളക്കേസ് ആയത് കൊണ്ടാണ് അത്തരത്തിൽ ഒരു നിലപാട് ആദ്യം എടുത്തത്.ജനങ്ങളിൽ ഒരു തെറ്റിദ്ധാരണ ഉണ്ടായ സ്ഥിതിക്ക് ഇനി പാർട്ടി ഇത് നിയമപരമായി തന്നെ നേരിടും.
9.കോടതിയിൽ നിന്ന് ഒളിച്ചോടി എന്ന് പറയുന്നത് തന്നെ ശരിയല്ല.കോടതി മന്ത്രിസഭയോട് അഭിപ്രായം ആരാഞ്ഞതാണ്.അതിന് മറുപടീയും നൽകി.തുടർന്ന് ഗവർണ്ണർ എടുത്ത നിലപാടാണ് നിർണ്ണായകമായത്.
10.വി എസിനെ കുറ്റപ്പെടുത്തുന്നത് കോറ്റതിയിലെ നടപടികൾ മൂലമല്ല.അദ്ദേഹത്തിന്റെ ചില നിലപാടുകളുടെ പേരിലാണ്.പിണറായി കുറ്റക്കാരൻ ആണ് എന്ന് ജനങ്ങൾ വിധി എഴുതാൻ ഒരു പ്രധാന കാരണം വി എസ് ആണ് എന്നത് മറന്നുകൂട.
ലാലുവിന്റെ അഴിമത്യുമായി താരതംയപ്പെടുത്തിയപ്പോൾ തന്നെ പിണറായിയെ പ്രതിയാക്കാനുള്ള ശ്രമം വ്യക്തമാകുന്നു.ലാലുവിന്റെ പേരിൽ സാമ്പത്തിക അഴിമതിക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.പിണറായി ഒരു രൂ്പയുടെ പോലും സാമ്പത്തികാഴിമതി നടത്തിയതായി സി ബി ഐ പോലും പറഞ്ഞിട്ടില്ല.പിണറായിയെ അഴിമതി വീരനായി ചിത്രീകരിക്കുന്നവർക്ക് ഏറ്റവും കൂടുതൽ സഹായം ചെയ്യുന്നത് വി എസ് ആണ്.ലാവ്ലിൻ കേസിലെ ഒന്നാം പ്രതിയല്ല പിണറായി.ഏഴാം പ്രതിയാണ്.അത് താങ്കൾ മറക്കുന്നു.ഏഴാം പ്രതി എന്നത് ചെറുതായി കാണൂകയല്ല.മറിച്ച് പിണറായിയുടെ പേരിലുള്ള കുറ്റങ്ങൾ ഒന്ന് ഓർമ്മിപ്പിച്ചതാണ്.
ചോദ്യത്തിനുത്തരം ആയില്ല കാളിദാസാ. ചീത്ത കാര്യവും നല്ലകാര്യവും ഏതൊക്കെ എന്ന് എങ്ങിനെ,ആര് തീരുമാനിക്കും? വളരെ നേരിട്ടുള്ള ഒരുത്തരം പ്രതീക്ഷിക്കുന്നു.
"ചീത്ത കാര്യവും നല്ലകാര്യവും ഏതൊക്കെ എന്ന് എങ്ങിനെ,ആര് തീരുമാനിക്കും?"
pinarayi vijayan parayunnathum pravarthikkunnathum nalla kariyangal. athu prakash karat available polit bureau koodi angu theerumaanikkum...!
janagal avarkku bodhichamantri vote cheyyum; athine oru theerumanam ennu parayan pattillallo...!!
ഗന്ധര് വന്‍ ,
പാർട്ടി അന്വേഷണത്തെ ഭയപ്പെട്ടിട്ടില്ല.സി ബി ഐ കൊണ്ട് വന്നത് ഒരു കള്ളക്കേസ് ആണെന്ന് പറഞ്ഞിട്ടെ ഉള്ളു.
താങ്കള്‍ തമാശ പറയുകയാണോ?
സി ബി ഐ അന്വേഷണം വേണ്ട എന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത് എന്തിനായിരുന്നു?. സി ബി ഐ അന്വേഷണം നടക്കുന്നതിനു മുമ്പാണതു ചെയ്തത്. സി ബി ഐ അന്വേഷിക്കുമ്പോള്‍ പ്രതിയാക്കുമെന്ന് തീര്‍ച്ചയുണ്ടായിരുന്നു. അതു കൊണ്ടല്ലേ? ഭാരിച്ച ഫീസ് കൊടുത്ത് ഇന്‍ഡ്യയിലെ പ്രഗത്ഭ അഭിഭാഷകരാണ്, കേസ് വാദിക്കാന്‍ വന്നത്.
എല്ലാ പ്രതികളും പറയറുള്ളത് അവരുടെ പേരില്‍ ഉള്ളത് കള്ളക്കേസാണെന്നാണ്.
ലാവ്ലിൻ കരാറിൽ ക്രമക്കേട് ഇല്ല എന്ന് അന്ന് മുതലെ പാർട്ടി പറയുന്നതുമാണ്.
എന്നു മുതലേ? വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോള്‍ പാര്‍ട്ടി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ.
പിണരായിക്കെതിരെ കൊണ്ട് വന്നത് ഒരു കള്ളക്കേസ് ആണെന്നത് തനെ കാരണം.
സി എ ജി യുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ്, ലാവലിന്‍ കരാറില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്, ഖജനവിനു നഷ്ടം ഉണ്ടായിട്ടുണ്ട് എന്നു പറഞ്ഞത്. കണക്കുകള്‍ നിരത്തിയാണദ്ദേഹം അത് സ്ഥാപിച്ചത്. അതെങ്ങനെ കള്ളക്കേസാകും?
നിയമപരമായി നേരിടും എന്ന് പാർട്ടി പറഞ്ഞു കഴിഞ്ഞു.ഇതിൽ ഒരു ഒളിച്ചോട്ടവുമില്ല.
വേറെ വഴിയില്ല എന്ന ബോധ്യം ഉണ്ടായപ്പോള്‍ അതേ ആര്‍ക്കും പറയാന്‍ കഴിയൂ. ഈ നിലപാട് സി ബി ഐ അന്വേഷണം തീരുമാനിച്ചപ്പോള്‍ മുതല്‍ സ്വീകരിച്ചിരുന്നെങ്കില്‍ പാര്‍ട്ടിയും പിണറായിയും ഇത്ര നാണം കെടുമായിരുന്നോ?
കാരണം ഇത് പിണരായി ഒറ്റക്ക് എടുത്ത തീരുമാനം അല്ല.പാർട്ടി എടുത്ത തീരുമാനമാണ്.
ഇത് ആദ്യം മുതലേ ആവര്‍ത്തികുന്ന പല്ലവിയാണ്. ഇത് കോടതിയില്‍ ചെന്നു പറയാനുള്ള ധൈര്യം പിണറായി കാണിക്കുമോ?
ഒരു പാര്‍ട്ടിക്ക് ഭരണപരമായ തീരുമാനം എടുക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നില്ല. മന്ത്രി സഭയാണ്, എല്ലാ കാര്യങ്ങലിലും തീരുമാനമെടുക്കാന്‍ ചുമതല പ്പെട്ട സംവിധാനം. അതില്‍ ബാഹ്യമായ ഇടപെടല്‍ ഉണ്ടാക്കുക എന്നു വച്ചാല്‍, അതിന്റെ നിയമപരമായ പ്രത്യാഘാതം എന്താണെന്ന് താങ്കള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?
കോടതിയില്‍ പാര്‍ട്ടിക്കൊന്നും ഭരണകാര്യങ്ങളില്‍ പ്രസക്തിയില്ല. മന്ത്രിസഭയും മന്ത്രിമാരുമാണ്, പ്രസക്തം. താനല്ല, ഉദ്യോഗസ്ഥരാണു തീരുമാനങ്ങള്‍ എടുത്തതെന്ന്, സി ബി ഐയോടു പറഞ്ഞപോലെ കോടതിയിലും പറയാം. ഉദ്യോഗസ്ഥര്‍ അത് സമ്മതിച്ചാല്‍ പിണറായി രക്ഷപ്പെടും. അതൊകെ കാണാന്‍ പോകുന്ന കാര്യങ്ങളാണ്.
ജനങ്ങളിൽ ഒരു തെറ്റിദ്ധാരണ ഉണ്ടായ സ്ഥിതിക്ക് ഇനി പാർട്ടി ഇത് നിയമപരമായി തന്നെ നേരിടും.
ജനങ്ങളില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടായാലും ഇല്ലെങ്കിലും, ഇത് ഒരു നിയമ പ്രശ്നം ആണ്. അതിനെ നിയമപരമായേ നേരിടാന്‍ ആകൂ.
ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഒട്ടുമില്ല. ജനങ്ങള്‍ ഇതു പോലെ എത്രയോ കേസുകള്‍ കണ്ടിരിക്കുന്നു. സി എ ജി റിപ്പോര്‍ട്ടും, വിജിലന്‍സ് അന്വേഷണവും, സി ബി ഐ അന്വേഷണവും, കോടതി നടപടികളും എന്തൊക്കെയാണെന്ന് അവര്‍ ക്കറിയാം . ജനങ്ങളില്‍ നിന്നും അകന്നു പോയ കുറച്ചുപേര്‍ കരുതും, ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടെന്ന്. പിണറായിയും കൂട്ടരും കിട്ടാവുന്ന എല്ലാ കച്ചിത്തുരുമ്പും പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതില്‍ നിന്നും ജനങ്ങള്‍ പലതും മനസിലാക്കുന്നുണ്ട്. അവരുടെ തെറ്റിദ്ധാരണ എല്ലാം മാറ്റുന്ന പെരുമാറ്റമാണ്, പിണറായിയില്‍ നിന്നും കുറെ നാളായി ഉണ്ടാകുന്നത്.
കോടതിയിൽ നിന്ന് ഒളിച്ചോടി എന്ന് പറയുന്നത് തന്നെ ശരിയല്ല.കോടതി മന്ത്രിസഭയോട് അഭിപ്രായം ആരാഞ്ഞതാണ്.അതിന് മറുപടീയും നൽകി.തുടർന്ന് ഗവർണ്ണർ എടുത്ത നിലപാടാണ് നിർണ്ണായകമായത്.
കോടതി മന്ത്രിസഭയോട് ആരാഞ്ഞ അഭിപ്രായം സി ബി ഐ അന്വേഷണ കാര്യത്തില്‍ മാത്രമാണ്. അന്ന് മന്ത്രി സഭ പറഞ്ഞ അഭിപ്രായം അന്വേഷണം വേണ്ട എന്നാണ്. അതിന്റെ കാരണം ക്രമക്കേടൊന്നും നടന്നില്ല എന്ന നിലപാടും . അപ്പോള്‍ കോടതി ചോദിച്ചത്, ക്രമക്കേടു നടന്നില്ലെങ്കില്‍ പിനെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയതോ എന്നാണ്. കൂടെ കോടതി മറ്റൊന്നു കൂടി ചോദിച്ചു. ക്രമക്കേടു നടന്നിട്ടില്ല എന്നുറപ്പുണ്ടെങ്കില്‍ എന്തൈനാണ്, അന്വേഷണത്തെ എതിര്‍ക്കുന്നത് എന്നും കോടതി ചോദിച്ചു. അതേ ചോദ്യമാണ്, ജനങ്ങള്‍, ഇപ്പോള്‍ ചോദികുന്നത്. ക്രമക്കേടു നടത്തിയിട്ടില്ലെങ്കില്‍ എന്തിനു വിചാരണയെ ഭയപ്പെടുന്നു.
ഗന്ധര്വന്,
പിണറായി കുറ്റക്കാരൻ ആണ് എന്ന് ജനങ്ങൾ വിധി എഴുതാൻ ഒരു പ്രധാന കാരണം വി എസ് ആണ് എന്നത് മറന്നുകൂട.
പിണറായി കുറ്റക്കാരന്‍ ആണ് എന്ന് ജനങ്ങള്‍ വിധി എഴുതി എന്ന് താങ്കള്‍ സമ്മതിക്കുന്നുണ്ട്. അത് നല്ലതാണ്. വി എസ് പറയുന്നത് ജനങ്ങള്‍ വിശ്വസിക്കും എന്നാണെങ്കില്‍ അതിനു വലിയ മാനമുണ്ട്. ഇനി ചിന്തികേണ്ടത്, എന്തുകൊണ്ട് പിണറായിയും കൂടെയുള്ളവരും പറയുന്നത് ജനങ്ങള്‍ വിശ്വസിക്കുന്നില്ല എന്നാണ്.
വി എസ് വിരോധം കോണ്ട് ജനങ്ങളെ ഇടിച്ചു കാണിക്കരുത്. കേരള ജനങ്ങള്‍ ബീഹാറിലെ ഏതെങ്കിലും ഓണം കേറാമൂലയില്‍ ജീവിക്കുന്ന നിരക്ഷരകുഷികളല്ല. സി എ ജി റിപ്പോര്‍ട്ടും, വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും, കോടതി പരാമര്‍ശങ്ങളും, സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടും വായിച്ചാല്‍ മനസിലാകുന വിവരവും വിദ്യാഭ്യാസവുമ്മുള്ളവരാണ്. നൂറു ശതമനം സാക്ഷരത എന്നതിനു വലിയ ഒരര്‍ത്ഥമുണ്ട്.
ലാലുവിന്റെ അഴിമത്യുമായി താരതംയപ്പെടുത്തിയപ്പോൾ തന്നെ പിണറായിയെ പ്രതിയാക്കാനുള്ള ശ്രമം വ്യക്തമാകുന്നു.
ലാലുവിന്റെ അഴിമതിയുമായി താരതമ്യം നടത്തിയില്ല. ഒരേപോലെയുള്ള രണ്ടു കേസുകളില്‍ പാര്‍ട്ടി വ്യത്യസ്ത നിലപാടെടുത്തത് ചൂണ്ടിക്കാണിച്ചതേ ഉള്ളു.
അഴിമതി എന്നു പറയുന്നത്, താങ്കള്‍ എങ്ങനെയാണു മനസിലാക്കിയതെന്ന് എനിക്കറിയില്ല. പണം അടിച്ചെടുക്കുന്നത് മാത്രമല്ല അഴിമതി. പൊതു പണം നഷ്ടപ്പെടുത്തുന്നതും, മറ്റൊരാള്‍ക്ക് അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നതും അഴിമതിയാണ്.
പിണറായി പ്രതിപ്പട്ടികയില്‍ ഏത് സ്ഥാനത്താണെന്നത് പ്രസക്തമല്ല. സി ബി ഐ അന്വേഷിച്ചപ്പോള്‍ അദ്ദേഹം കുറ്റം ചെയ്തതായി കണ്ടെത്തി. അതില്‍ എന്ത് വാസ്തവമുണ്ടെന്നു കോടതി തീരുമാനിക്കും.
പിണറായിയുടെ പേരിലുള്ള കുറ്റങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചതു കൊണ്ട് കാര്യമില്ല. കോടതിയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ മതി. അസുഖകരമായ പല ചോദ്യങ്ങളും ഉണ്ടാകും. അവിടെ മാധ്യമ സൃ ഷ്ടി എന്നു പറഞ്ഞ ഒഴിയാനാവില്ല. വ്യക്തമായ ഉത്തരം നല്‍കേണ്ടി വരും. വി എസിനെ അവിടെയൊന്നും സാക്ഷിയായി വിസ്തരിക്കില്ല. അഴിമതി ഉണ്ടെങ്കില്‍ അത് സി ബി ഐ ആണു തെളിയിക്കേണ്ടത്.
ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ പിണറായി എന്തിനാണു പേടിക്കുന്നത്?
പിണറായിയെ ഇല്ലാതാക്കാന്‍ സമ്മതിക്കില്ല വി.എസ്സ്.ഭക്തരേ..
ബൈജു സഖാവിനു വ്യക്തമായ ഉത്തരം ഇല്ലെങ്കില്‍ കുറച്ച് റെസ്റ്റ് എടുക്കൂ.
ലാവ്ലിന് സാമ്പത്തികനേട്ടം ഉണ്ടാക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ അതിന് ആദ്യം പ്രതിക്കൂട്ടിൽ നിർത്തേണ്ടത് യുഡീഎഫ് സർക്കാരിനെയാണ്.കാരണം പ-ശെ-പ പദ്ധതിക്ക് മുൻപ് തന്നെ കുറ്റ്യാടി എക്സ്റ്റൻഷൻ കരാർ ഒപ്പിട്ടിരുന്നല്ലൊ.ആ കരാറിന്റെ ചുവട് പിടിച്ച് ആണ് ലാവ്ലിൻ കരാർ എം ഒ യു ഒപ്പിട്ടത്.അതിന് ശെഷം എം ഒ യു പുതുക്കിപ്പോരുകയാണ് യുഡിഎഫും തുടർന്ന് എൽഡിഎഫും ചെയ്തിട്ടുള്ളത്.മാത്രമല്ല താങ്കൾ പറയുന്നത് പോലെ ലാവ്ലിന് സാമ്പത്തികസഹായം ആണ് ഉദ്ദേശിച്ചതെങ്കിൽ പിന്നീട് പരിശ്രമങ്ങളിലൂടെ കരാർ എസ്റ്റിമേറ്റിലെ തുക കുറ്ച്ചത് എന്തിനാണ്?മുൻപ് നിശ്ചയിച്ച തുകക്ക് തന്നെ കരാർ നിശ്ചയിക്കാമായിരുന്നല്ലൊ?
"ബൈജു സഖാവിനു വ്യക്തമായ ഉത്തരം ഇല്ലെങ്കില്‍ കുറച്ച് റെസ്റ്റ് എടുക്കൂ."
vyakthamaaya marupadi kaalidaasan mukalil thannittundallo, athu manasilakunnillenkil pinne thankal thanne rest edukkunnathalle bhangi!
ഭോജരാജന്,
ചോദ്യത്തിനുത്തരം ആയില്ല കാളിദാസാ. ചീത്ത കാര്യവും നല്ലകാര്യവും ഏതൊക്കെ എന്ന് എങ്ങിനെ,ആര് തീരുമാനിക്കും? വളരെ നേരിട്ടുള്ള ഒരുത്തരം പ്രതീക്ഷിക്കുന്നു.
സാമാന്യ ജനത ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിക്കാത്ത ചിലതുണ്ട്. ഞാന്‍ അവ വിശദായി തന്നെ ഈ പോസ്റ്റില്‍ പരമാര് ശിച്ചിട്ടുണ്ട്. ഭോജരാജന് അവ വയിച്ചിട്ടുണ്ട് എന്നു തന്നെയാനെനിക്ക് തോന്നുന്നത്. മറന്നു പോയെങ്കില്‍ ഒന്നു കൂടെ എഴുതാം . സാമ്പത്തിക കുറ്റവാളികളായ മാര്ട്ടിന്, ഫാരീസ്, ചക്കോ മുതലായവരുമയി ചങ്ങാത്തം. ദേശാഭിമാനി ജയരാജന്റെ പേരിലേക്ക് എഴുതി കൊടുത്തത്, കട്ടന്‍ ചായെയും പരിപ്പുവടയേയും പുച്ഛം, പഞ്ച നക്ഷത്ര ഹോട്ടല്‍ തുടങ്ങുന്നത്, അമ്യൂസ്മണ്റ്റ് പാര്‍ക്ക് തുടങ്ങുന്നത്. അമിത ധന സമ്പാദനം നടത്തുന്നത്. പാര്‍ട്ടി മുഖ്യമന്ത്രിയെ കീടമെന്നും കഴുതയെന്നും വിശേഷിപ്പിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത്.ഭരണഘടന സ്ഥാപനങ്ങളായ കോടതിയേയും, സി എ ജിയേയുമി ബി ഐയേയും, ഗവര്‍ണ്ണറേയും ചീത്ത വിളിക്കുന്നത്.
ഇതൊക്കെ ചീത്ത കാര്യങ്ങളാണെന്നു തീരുമാനിക്കുന്നത് സമൂഹമാണ്. ഒരു പാര്‍ലമെണ്റ്ററി ജനാധിപത്യ ഭരണത്തില്‍ ഈ തീര്‍പ്പിനു വലിയ വിലയാണ്. പാര്‍ട്ടി സെല്‍ ഭരണം നടക്കുന്ന രാജ്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായത്തിനു വലിയ വിലയില്ല. പക്ഷെ ഒരു ജനാധിപത്യ ഭരണക്രമത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിനാണു വില. ഇതെങ്ങനെ ജനം തീരുമാനിക്കുന്നു എന്നു ചോദിച്ചാല്‍, സാമാന്യ യുക്തിയും വിവേകവും ഉപയോഗിച്ച്.
ചില കാര്യങ്ങളില്‍ തീര്‍പ്പു കല്പ്പിക്കാന് ജനങ്ങള്‍ ചില സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതാണ് നീതിന്യായ കോടതികള്‍ . ചില തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ തീരുമാനമെടുക്കുന്നത് ആ സംവിധാനമാണ്. അതിനു അതാശ്രയിക്കുന്നത്, ഇന്‍ഡ്യന്‍ ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയേയുമാണ്. ഈ സംവിധാനത്തെ സഹായിക്കാനാണ്, സി ബി ഐയും പോലീസും പോലുള്ള അന്വേഷണ ഏജന്‍സികള്‍.
ലാവലിന്‍ കേസില്‍ അഴിമതി നടന്നോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയണ്, പാര്‍ട്ടിയല്ല. പാര്‍ട്ടിക്കുള്ളില്‍ അഴിമതി ഉണ്ടോ എന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാം. കേരളത്തിലെ ഒരു മന്ത്രി ഏര്‍പ്പെട്ട ഒരു കരാറില്‍ ക്രമക്കേടുണ്ടോ ഇല്ലയോ എന്നത് തീരുമാനിക്കാന്‍ പാര്‍ട്ടിയെ ആരും അധികാരപ്പെടുത്തിയിട്ടില്ല. അത് കോടതിയാണു തീരുമനിക്കേണ്ടതെന്നാണ് സുബോധമുള്ള എല്ലാവരും പറയുക. പാര്‍ട്ടിക്കുള്ളിലായാലും പാര് ട്ടിക്കു വെളിയിലായാലും. അതു പറയുന്ന പാര്‍ട്ടി അംഗങ്ങളെ ലെനിനിസ്റ്റ് തത്വം ഉപയോഗിച്ചു നിശബ്ദരാക്കാന്‍ പറ്റിയേക്കും. പാര്‍ട്ടി അംഗങ്ങളല്ലാത്തവരെ ഒന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ പോട പുല്ലേ എന്നു പറയും. പക്ഷെ പൊതു വേദികളിലല്ല, ബാലറ്റ് പെട്ടിയിലൂടെ. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടത്.
ഹഹ..ഒരു സംഘടനയ്ക്കുള്ളില്‍ ചില കാര്യങ്ങളില്‍ ലെനിനിസ്റ്റ് തത്വവും ചിലകാര്യങ്ങളില്‍ അതല്ലാതെയും പാലിക്കുന്നത് ആര്, എങ്ങനെ തീരുമാനിക്കും എന്ന കൃത്യമായ ചോദ്യത്തിനു കോടതി, തെരഞ്ഞെടുപ്പ്, ഒന്നും ഉത്തരമല്ല. അവയൊക്കെ തീരുമാനം എടുത്ത ശേഷം വരുന്ന കാര്യമാണ്.
ഇനി ഉത്തരം വേണം എന്നില്ല. കൃത്യമായ ഉത്തരം ഇല്ലെന്ന് മനസ്സിലായി. നന്ദി.
ഗന്ധര്വന്,
ലാവ്ലിന് സാമ്പത്തികനേട്ടം ഉണ്ടാക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ അതിന് ആദ്യം പ്രതിക്കൂട്ടിൽ നിർത്തേണ്ടത് യുഡീഎഫ് സർക്കാരിനെയാണ്.
ലാവലിനു അനര്‍ഹമായ സമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുത്തു എന്ന് അഭിപ്രായപ്പെട്ടത് സി എ ജിയും സി ബി ഐയുമാണ്. അത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു താനും. കുറ്റ്യാടി പദ്ധതിയില്‍ ലാവലിനു അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കികൊടുത്തിട്ടുണ്ടെങ്കില്, അത് ചെയ്തവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താം. അതു കഴിഞ്ഞിട്ടേ പിണറായിയെ പ്രതികൂട്ടില്‍ നിര്ത്തവൂ എന്ന് കോടതി തീരുമാനിച്ചാല്‍ അത് എല്ലാവരും അംഗീകരിക്കും. കേരളത്തിലെ എല്ലാ കുറ്റവാളികളെയും പ്രതിക്കുട്ടില്‍ നിര്‍ത്തിയതിനു ശേഷമേ പിണറായിയെ പ്രതിയാക്കാവൂ എന്നു പറയുന്നതില്‍ യുക്തിയില്ല.
ഇതിനു മുമ്പുണ്ടായ പല അഴിമതി കേസുകളിലും പാര്‍ട്ടി ഇതുപോലെ ഒരു നിലപടെടുത്തിട്ടില്ല. ബോഫോര്സ് കേസിലോ, ഇടമലയാര്‍ കേസിലോ, ബ്രഹ്മൊപുരം കേസിലോ, പാമോയില്‍ കേസിലോ ഒന്നും പാര്‍ട്ടി നിലപാട് ഇതായിരുന്നില്ല. അന്ന് സി എ ജി റിപ്പോര്‍ട്ടോ അഴിമതി ആരോപണമോ ഉണ്ടായപ്പോള്‍ തനെ ഇവരൊക്കെ രാജിവക്കണമെന്നും ശിക്ഷിക്കപ്പെടണമെന്നുമാണ് പാര്‍ട്ടി നിര് ബന്ധം പിടിച്ചത്.
അഭയ കേസില്‍ പാര്‍ട്ടി അടുത്തിടെ ഒരു മലക്കം മറിച്ചില്‍ നടത്തി. വൈദികരും കന്യാസ്ത്രീകളുമാണ് കുറ്റക്കാര്‍ എന്നു ശഠിച്ചിരുന്ന പാര്‍ട്ടി, കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അതിനെതിരെ രംഗത്തു വന്നു. ഇനി ഉണ്ടാകാന്‍ പോകുന്ന എല്ലാ അഴിമതി കേസുകളിലും പാര്‍ട്ടിക്ക് അഭിപ്രായം പറയുവാനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടു. കോണ്‍ഗ്രസിലും, ബി ജെ പിയിലും, കേരള കോണ്‍ഗ്രസിലും, മുസ്ളിം ലീഗിലും മറ്റും പ്രവര്‍ത്തിക്കുന്ന കുറച്ച് പരിചയാക്കാര് എനിക്കുണ്ട്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉള്ളപ്പോഴും, സി പി എം നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ധാര്‍മ്മികതയെ അവര്‍ ബഹുമാനിച്ചിരുന്നു. ഇന്നിപ്പോള്‍ അവര്‍ അതിനെ കളിയാക്കുന്നു. അതൊക്കെ അറിയണമെങ്കില്‍ നേതക്കള്‍ക്ക് ജനങ്ങളുമായി അടുപ്പം വേണം. ജനം എന്നു പറയുന്നത് കമ്പ്യൂട്ടറില്‍ ഗ്രൂപ്പ് തിരിച്ച് എഴുതി വച്ചിരിക്കുന്ന പാര്‍ട്ടി അംഗങ്ങളുടെ ലിസ്റ്റല്ല.
ഗന്ധര്വന്,
മാത്രമല്ല താങ്കൾ പറയുന്നത് പോലെ ലാവ്ലിന് സാമ്പത്തികസഹായം ആണ് ഉദ്ദേശിച്ചതെങ്കിൽ പിന്നീട് പരിശ്രമങ്ങളിലൂടെ കരാർ എസ്റ്റിമേറ്റിലെ തുക കുറ്ച്ചത് എന്തിനാണ്?മുൻപ് നിശ്ചയിച്ച തുകക്ക് തന്നെ കരാർ നിശ്ചയിക്കാമായിരുന്നല്ലൊ?
യു ഡി എഫ് ഒപ്പിട്ട കരാറിനേക്കുറിച്ച് അറിയാത്തതു കൊണ്ടാണിങ്ങനെ എഴുതിയത്. യു ഡി എഫ് ഒപ്പിട്ട കരാറില്‍ ലാവലിന്‍ ചെയ്യേണ്ട പണികള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനുള്ള ഫീസും നിശ്ചയിച്ചിരുന്നു. ചെയ്യേണ്ട പണികള്‍ എന്ന തലക്കെട്ടില്‍ പറഞ്ഞിരിക്കുന്നത് പ്രധാനമയും ഇവയാണ്.
1.പണികള്‍ക്ക് ആദ്യവസാനം മേല്‍നോട്ടാം വഹിക്കുക.
2.പണികള്‍ക്കും സാധന സാമഗ്രികള്‍ നല്‍കാനുമുള്ള ടെണ്ടര്‍ തയ്യാറാക്കി,യോഗ്യരായവരെ കണ്ടെത്താന്‍ സഹായിക്കുക.
3.ധനസഹായം ഏര്‍പ്പാടാക്കാന്‍ സഹായിക്കുക
4.കണ്ടെത്തിയ ആളുകളേക്കൊണ്ട് പണികള്‍ നടത്തിക്കുക
5.പണി പൂര് ത്തിയായ ശേഷം ട്രയല്‍ റണ്‍ നടത്തി പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തുക.
ഇതിനെല്ലാം കൂടി 24 കോടി രൂപയാണ് ഫീസ് നിശ്ചയിച്ചത്.
ലാവലിനെ യു ഡി എഫ് ഏല്‍പ്പിച്ചത് ഒരു ഓവര്‍ സീയറുടെ പണിയാണ്. ഏത് ഓവര്‍ സീയറും പണികള്‍ക്കാവശ്യമായ സാധനങ്ങളുടെ ലിസ്റ്റും, അതിന്റെ ഏകദേശവിലയും സൂചിപ്പികാറുണ്ട്. ഒരു വീടു പണിയുടെ മേല്‍നോട്ടം ഏറ്റെടുക്കുന്ന ഓവര്‍ സീയര് വീടിന്റെ പ്ളാന്‍ തയ്യാറാക്കുകയും, അതിനു വേണ്ട സിമന്റിന്റെയും കമ്പിയുടെയും, ഇഷ്ടികയുടേയും മരത്തിന്റെയും കണക്കും അവയുടെ ഏകദേശ വിലയും, അവ എവിടെയാണ് വിലകുറച്ചു കിട്ടുക എന്നും വരെ പറയാറുണ്ട്. അങ്ങനെ ഒരു കടലാസില്‍ എഴുതി തന്നാല്‍, അയാളെ പണി ഏല്പിച്ചതായി വിവരമുള്ള ആരും പറയില്ല.
ഭോജരാജന്,
ഹഹ..ഒരു സംഘടനയ്ക്കുള്ളില്‍ ചില കാര്യങ്ങളില്‍ ലെനിനിസ്റ്റ് തത്വവും ചിലകാര്യങ്ങളില്‍ അതല്ലാതെയും പാലിക്കുന്നത് ആര്, എങ്ങനെ തീരുമാനിക്കും എന്ന കൃത്യമായ ചോദ്യത്തിനു കോടതി, തെരഞ്ഞെടുപ്പ്, ഒന്നും ഉത്തരമല്ല. അവയൊക്കെ തീരുമാനം എടുത്ത ശേഷം വരുന്ന കാര്യമാണ്.
ഇനി ഉത്തരം വേണം എന്നില്ല. കൃത്യമായ ഉത്തരം ഇല്ലെന്ന് മനസ്സിലായി. നന്ദി.
കൃത്യമായ ഉത്തരം തന്നെയാണ് നല്‍കിയത്. അത് മനസിലാക്കില്ല എന്നു വാശിപിടിച്ചാല്‍ ഒന്നും ചെയ്യാനാവില്ല.
സി പി എം എന്ന പാര്‍ട്ടിയുടെ നേതൃത്വം എടുക്കുന്ന എല്ലാ തീരുമാനങ്ങളും, ലെനിനിസ്റ്റ് സംഘടന തത്വം ഉപയോഗിച്ചാണ് നടപ്പാക്കപ്പെടുന്നത്. പിണറായി വിജയന് നേതാവാകുന്നതിനു മുമ്പ്, കമ്യൂണിസ്റ്റാശയങ്ങള്‍ക്കും, പാര്‍ട്ടി നയങ്ങള്‍ക്കും അനുസരിച്ച് എടുക്കുന്നതീരുമാനങ്ങളേ ഇതുപോലെ നടപ്പാക്കിയിരുന്നുള്ളു. അദ്ദേഹം സെക്രട്ടറി ആയതിനു ശേഷമാണ് ഈ തത്വം ഉപയോഗിച്ച് അനാശാസ്യമായ നടപടികളും അടിച്ചേല്‍പ്പിച്ചു തുടങ്ങിയത്. സംസ്ഥാന സമിതിയിലുള്ള ഭൂരിപക്ഷം ഉപയോഗിച്ചാണവ ചെയ്തതും. പിണറയി വിജയന് എടുത്ത എല്ലാ തീരുമാനങ്ങളും, കമ്യൂണിസത്തിനും പാര്‍ട്ടി നയങ്ങള്ക്കുമെതിരെയാണെനു, ഞാന്‍ പറഞ്ഞില്ല. അതുകൊണ്ട് എല്ലാ തീരുമാനങ്ങളും എതിര്‍ക്കപ്പെടേണ്ടതുമല്ല.
ഏതൊക്കെയാണ്, പാര്‍ട്ടി നയങ്ങള്‍ക്കും,ഇടതുപക്ഷ ഐക്യത്തിനും, മതേതരത്വത്തിനുമെതിര് എന്നു ഞാന്‍ പല പ്രാവശ്യം എഴുതിയിട്ടുണ്ട്. ആ തീരുമാനങ്ങളിലും ലെനിനിസ്റ്റ് സംഘടന തത്വം അനുസരിച്ച് അംഗങ്ങളെല്ലാം മിണ്ടാതിരിക്കണമെന്ന ധാര്‍ഷ്ട്യമാണ് ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം.
അസംബ്ളി തെരഞ്ഞെടുപ്പില്‍ ജനങ്ങളെയാണഭിമുഖീകരിക്കേണ്ടത്, പാര്‍ട്ടി അംഗങ്ങളെയല്ല. ജനങ്ങള്‍ക്ക് സ്വീകാര്യമായ ന്തീരുമാനങ്ങളാണതില് വേണ്ടത്. അതെടുത്ത സമയത്തു തന്നെ അതേക്കുറിച്ച് വി എസ് ഉള്‍പ്പടെയുള്ള ആളുകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അത് ശരിയായിരുന്നു എന്നാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതും. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള കാരണങ്ങളില്‍ അതും പെടുന്നു എന്നാണിപ്പോള്‍ പാര്‍ട്ടി വിലയിരുത്തുന്നത്. സാധാരണ ആളുകള്‍ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളും. ധാര്ഷ്ട്യമുള്ളവര് തിരിച്ചടി വൈരനിര്യാതനത്തിനുപയോഗിക്കും. അതാണിപ്പോള്‍ പിണറായി ചെയ്യുന്നത്. വി എസ് പറഞ്ഞ സത്യം ഉള്‍ക്കൊണ്ട് ഭാവിയില്‍ പരാജയങ്ങള്‍ ഒഴിവാക്കാന്‍ ആലോചിക്കുന്നതിനു പകരം, അദ്ദേഹം പറഞ്ഞത് ലെനിനിസ്റ്റ് സംഘടന തത്വ ലംഘനമാക്കി, ധീര്‍ഘകാലമായി മനസിലുള്ള അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു, പിണറായി. ആ കുടിലത കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നു. വൈകിയണെങ്കിലും പാര്‍ട്ടിയും അത് തിരിച്ചറിയും.
കോടതി പ്രശ്നം വേറൊന്നാണ്. ഇതു ഞാന്‍ പല പ്രവശ്യം വിശദീകരിച്ചിട്ടുമുണ്ട്. വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി അനുയോജ്യമായ കരാറുണ്ടാക്കാനേ പാര്‍ട്ടി തീരുമാനിച്ചുള്ളു. ലാവലിനുമായി തന്നെ കരറുണ്ടാക്കണെമെന്ന് പാര്‍ട്ടി തീരുമനിച്ചിട്ടില്ല. യു ഡി എഫ് ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ലാവലിനുമായി കരാറുണ്ടാക്കാന്‍ ക്യാന്‍സര്‍ സെണ്റ്റര്‍ ധനസഹായമാണ് പ്രധാനമായും ഉന്നയിച്ച കാരണം. അതാണ് കരാറിനേക്കാള്‍ കൂടുതലായി മന്ത്രിസാഭയോഗത്തില് അവതരിപ്പിച്ചതും.നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണാ കാരാര്‍ നടപ്പാക്കുക എന്ന് അന്ന് പാര്‍ട്ടിയിലെ ആരും കരുതിയിട്ടില്ല. ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം ഉറപ്പാക്കിയാകും, കരാര്‍ നടപ്പക്കുക എന്നാണ് പാര്‍ട്ടിയിലെ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ധനസഹായം ഉറപ്പാക്കില്ല,നിയമലംഘനം നടത്തും, ക്രംക്കേടുകള് നടത്തും, കീഴ്വഴക്കങ്ങള് ലംഘിക്കും, എന്നൊക്കെ കവടി നിരത്തി കണ്ടുപിടിക്കന്‍, വി എസിനോ മറ്റാര്‍ക്കെങ്കിലുമോ അന്ന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണാ തീരുമാനത്തെ അദ്ദേഹം ഉല്‍പ്പടെയുള്ളവര്‍ അനുകൂലിച്ചത്. ലാവലിന്‍ കരാറിലെ വ്യവസ്ഥകള്‍ പാര്‍ട്ടി വേദികളിലൊരിക്കലും ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടിയിലെ ആര്‍ക്കുംതന്നെ അതേക്കുറിച്ച് വ്യക്തമായ ഒരു ധാരണയുമില്ലാ യിരുന്നു. കരാര്‍ ഒപ്പിട്ടതിനുശേഷം പാര്‍ട്ടി സെക്രട്ടറിയായ പിണറായി അതൊരിക്കലും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചുമില്ല. ഇതൊക്കെ ചര്‍ച്ചാ വിഷയമായത് സി എ ജി ക്രമക്കേടുകള്‍ കണ്ടുപിടിച്ചതിനു ശേഷമാണ്. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ പാടില്ല എന്നതല്ലേ ശരിയായ ധാര്‍ഷ്ട്യം?
നടപ്പാക്കാന്‍ പോകുന്ന കരാറിലെ ക്രമക്കേടുകള്‍ മുന്‍ കൂട്ടി കാണാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് എതിര്‍ത്തില്ല എന്നു കരുതി, ക്രമകേടുകള്‍ പുറത്താകുമ്പോള്‍ എതിര്‍ക്കാന്‍ പാടില്ല എന്നു പറയുന്നത് യുക്തിസഹമാണോ ഭോജരാജാ? ലെനിനിസ്റ്റ് സംഘടന തത്വം അനുസരിച്ച് അതിനെ അടിച്ചമര്‍ത്തിയാല്‍ ആരാണു അപഹാസ്യരാകുന്നത്?
പാർട്ടി വേദികളിൽ ചർച്ച ചെയ്തൊട്ടില്ല എന്നുള്ള വാദം ഉയർത്തിയാണ് വി എസ് പി ബിയിൽ ചെന്നത്.പക്ഷെ അത് സ്ഥാപിച്ചെടുകാനുള്ള തെളിവുകൾ നിരത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.അതുകൊണ്ടാണ് വി എസിന്റെ വാദങ്ങൾ തള്ളിക്കളയപ്പെട്ടത്.പാർട്ടി വേദികളിൽ ചർച്ച ചെയ്തില്ല എന്ന് വി എസ് പറഞ്ഞെ നമുക്ക് അറിയു.അത്തരത്തിൽ ഒരു ഏകാധിപത്യനിലപാട് എടുക്കാൻ പിണറായിക്ക് കഴിയുമായിരുന്നില്ല.കാരണം അന്ന് മുഖ്യമന്ത്രി സഖാവ് നായനാർ ആയിരുന്നു.ജനറൽ സെക്രട്ടറി കാരാട്ടും ആയിരുന്ന്നില്ല.
ഗന്ധര്വന്,
പാര്‍ട്ടി വേദികളില്‍ ലാവലിന്‍ കരാറിന്റെ വിശദംശങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല എന്നത് വാസ്തവമാണ്. ഇന്നും അത് ചര്‍ച്ച ചെയ്യുന്നില്ല. അതാണിതിലെ ഏറ്റവും വലിയ വിരോധാഭാസം. കരാര്‍ നടപ്പാക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് അനുമതി നല്കി എന്നിടത്ത് ചര്‍ച്ചകളെല്ലാം അവസാനിച്ചു. പിണറായി അഴിമതി കാട്ടിയിട്ടില്ല എന്ന വിശ്വാസത്തിലാണിപ്പോഴും പാര്‍ട്ടി. സി ബി ഐ രാഷ്ട്രീയപ്രേരിതമായി കുറ്റം ചുമത്തി എന്ന പല്ലവി പാടുന്നതല്ലാതെ, സി എ ജിയും സി ബി ഐയും അക്കമിട്ടുനിരത്തിയ ക്രമക്കേടുകളും, നിയമ ലംഘനങ്ങളും കീഴ്വഴക്ക ലംഘനങ്ങളും, ശരിയാണോ എന്ന അന്വേഷണം പാര്‍ട്ടി ഇന്നു വരെ നടത്തിയിട്ടില്ല. എന്തിനെയോ ഭയപെടുന്നപോലെയാണു പാര്‍ട്ടി പെരുമാറുന്നത്. ജനങ്ങളുടെ മനസില്‍ സംശയം ജനിപ്പിക്കുന്നതാണാ നിലപാട്. അല്ലാതെ വി എസിന്റെ നിലപാടല്ല സംശയത്തിനിട നല്‍കുന്നത്.
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോള്‍ കരാര്‍ നടപ്പാക്കിയതിലെ നിയമ ലംഘനങ്ങളും ക്രമക്കേടുകളും പുറത്തുവന്നതാണ്. ഉദ്യോഗസ്ഥരെ ആണു കുറ്റക്കാരാക്കിയതെങ്കിലും, പിണറായിക്കതില് ഉള്ള പങ്ക് വളരെ വ്യക്തമായിരുന്നു. അന്നു മുതല്‍ എങ്ങനെ പിണറായിയെ രക്ഷപ്പെടുത്താം എന്ന ഒരു ചിന്തയേ പാര്ട്ടിക്കുണ്ടായിരുന്നുള്ളു.
ക്യാന്‍സര്‍ സെണ്റ്ററിന്റെ ധനസഹായം ലഭ്യമാക്കാത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പിണറായിക്കാണ്. പാദസേവകര്‍ അത് ശര്മ്മിയിലും കടവൂരിലും ആരോപിക്കാന്‍ ശ്രമിക്കുന്നത്, ആ യധാര്‍ത്ഥ്യം തുറിച്ഛു നോക്കുന്നതുകൊണ്ടാണ്. വൈദ്യുതി കരാര്‍ ഒപ്പിട്ടപ്പോള്‍ തന്നെ അതിനുള്ള കരാര്‍ ഒപ്പിടാതിരിക്കാന്‍ വിശ്വാസയോഗ്യമായ ഒരു കാരണവും പിണറായിക്കു പറയുവാന്‍ ആയിട്ടില്ല. അതുകൊണ്ടാണ് സി ബി ഐ അന്വേഷണം തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തിയതും.
അസംബ്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് പിണറായി തീരുമാനിക്കാന്‍ ഉള്ള ഒരേയൊരു കാരണം, ലാവലിന്‍ കേസായിരുന്നു. തനിക്കു കിട്ടാത്ത മുഖ്യമന്ത്രിസ്ഥാനം വി എസിനു കിട്ടേണ്ട എന്ന കുടിലബുദ്ധിയാണ് പരാജയപ്പെട്ട ആ നാടകത്തിന്റെ പിന്നിലെ പ്രേരക ശക്തി.
വി എസിന്റെ വാദം പാര്‍ട്ടി തള്ളി എന്നത് ശരി. അത് മറ്റതൊക്കെ പോലെ താല്ക്കാലികമാണ്. പാര്‍ട്ടിയിലെ അനാശാസ്യപ്രവണതകള്‍ക്കെതിരെ വി എസ് ആദ്യം പറഞ്ഞ പരാതികളും പാര്‍ട്ടി തള്ളിയിരുന്നു. പക്ഷെ ഇന്ന് പാര്‍ട്ടി അത് ചര്‍ച്ച ചെയ്യുകയാണ്. അതു പോലെ ലാവലിന്‍ കേസും പാര്‍ട്ടിക്കു ചര്‍ച്ചചെയ്യേണ്ടി വരും. കുറഞ്ഞപക്ഷം കേസ് കോടതിയില്‍ വരുന്നതു വരെ അത് നീട്ടിക്കൊണ്ടു പോകാം. പലതും നീട്ടിക്കൊണ്ടു പോയതാണ് പാര്‍ട്ടി ഇന്ന് ചെന്നെത്തി നില്ക്കുന പ്രതിസന്ധിക്കു കാരണം.
ലാവലിന്‍ കരാര്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്തില്ല എന്നത്, പിണറായിയുടെ ഏകാധിപത്യ പ്രവണത ആണെന്നു ഞാന്‍ അരോപിച്ചിട്ടില്ല. അത് പാര്‍ട്ടിക്കു പറ്റിയ ഒരു മണ്ടത്തരം ആണെന്നേ ഞാന്‍ പറയൂ. ലാവലിനുമായി കരാര്‍ ഒപ്പിടന്‍ അനുവാദം കൊടുത്തിടത്ത് പാര്‍ട്ടിയുടെ ഉത്തരവാദിത്തം അവസാനിച്ചു. കരാറില്‍ ഉള്‍പ്പെടുത്തിയ കേരള താല്പ്പര്യത്തനെതിരായ വ്യവസ്ഥകളും, കമ്പനി നിയപ്രകാരം രെജിസ്റ്റര്‍ ചെയ്തതാണു കെ എസ് ഇ ബി യെന്ന കള്ളവും പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട ആരും അറിഞ്ഞില്ല എന്നതാണു വാസ്തവം. അതല്ല അറിഞ്ഞിട്ടും അതിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നാണെങ്കില്‍, പാര്‍ട്ടി ഗുരുതരമായ കുഴപ്പത്തിലേക്കാണു പോകുന്നത്.
ധാരണാപത്രത്തില്‍നിന്നും വ്യത്യസ്തമായി ക്യാന്‍സര്‍ സെണ്റ്ററിനുള്ള കരാറുമായി ലാവലിന്‍ വന്നപ്പോഴേക്കും പിണറായിയയിരുന്നു പാര്‍ട്ടി സെക്രട്ടറി. കരാറിനേക്കുറിച്ച് പരാതി ഉണ്ടായപ്പോഴേക്കും പിണറായി പര്‍ട്ടിയില്‍ ഏകാധിപതി ആയിരുന്നു. എല്ലാ എതിര് ശബ്ദങ്ങളും അടിച്ചമര്‍ത്തി, ലെനിനിസം പൂര്‍ണ്ണമായും അടിച്ചേല്‍പ്പിച്ച്, തേര്‍വാഴ്ച ആരംഭിച്ചു കഴിഞ്ഞിരുന്നു. ബാക്കിയെല്ലാം സമീപകാല ചരിത്രം.
Post a Comment