Thursday, 23 April 2009

ഇഷ്ടപ്പെട്ട ചലചിത്രഗാനങ്ങള്‍

മനസിന്റെ ഓര്‍മ്മച്ചെപ്പില്‍ എന്നും കാത്തു സൂക്ഷിച്ച കുറെ ഗനങ്ങളേക്കുറിച്ചണിവിടെ എഴുതുന്നത്.

അര്‍ത്ഥ സമ്പുഷ്ടമായവയേക്കുറിച്ചാകട്ടേ ആദ്യം. മലയാളത്തിലെ നിത്യനൂതനമെന്നു വിശേഷിപ്പിക്കാവുന്ന ചില ഗനങ്ങള്‍


1.
പത്മതീര്‍ത്ഥമേ ഉണരൂ
മാനസപത്മ തീര്‍ത്ഥമേ ഉണരൂ
അഗ്നി രഥത്തിലുദിക്കുമുഷസിന്നര്‍ഘ്യം നല്‍കൂ
ഗന്ധര്‍വ സ്വരഗംഗ ഒഴുക്കു
ഗായത്രികള്‍ പാടൂ

പ്രഭാതകിരണം നെറ്റിയിലണിയും
പ്രാസദാങ്ങള്‍ക്കുള്ളില്‍
സഹസ്രനാമം കേട്ടുമയങ്ങും സാളഗ്രാമങ്ങള്‍
അടിമകിടത്തിയ ഭാരത ജീവിതമുണരാന്‍
പുതിയൊരു പുരുഷാര്‍ദ്ധത്തിനെയാക
പുരകളില്‍ വച്ചു വളര്‍ത്താന്‍

പ്രപഞ്ച സത്യം ചിതയില്‍ കരിയും
ബ്രഹ്മസ്വങ്ങള്‍ക്കുള്ളില്‍
ദ്രവിച്ച പൂണൂല്‍ ചുറ്റില്‍ മരിക്കും
ധര്‍മ്മാധര്‍മ്മങ്ങള്‍
ചിറകു മുറിച്ചൊരു ഭാരത പൌരന്നുണരാന്‍
പ്രകൃതി ചുമരുകളോളം സര്‍ഗ്ഗ
പ്രതിഭ പറന്നു നടക്കാന്‍

പത്മ തീര്‍ത്ഥമേ ഉണരൂ
മാനസ പത്മ തീര്‍ത്ഥമേ ഉണരൂ

2.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു
മനസു പങ്കു വച്ചു

ഹിന്ദുവായി മുസ്ലമാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ഇന്‍ഡ്യ ഭ്രാന്താലയമായി
ആയിരമായിരം മാനവ ഹൃദയങ്ങള്‍
ആയുധപ്പുരകളായി
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു
മതങ്ങള്‍ ചിരിക്കുന്നു.

സത്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ ജന്മബന്ധങ്ങളെവിടേ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളില്‍ ഒരിക്കല്‍ വരാറുള്ളൊര
വതാരങ്ങളെവിടേ
ദൈവം തെരുവില്‍ മരിക്കുന്നു
ചെകുത്താന്‍ ചിരിക്കുന്നു

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു…

3.

ഈ യുഗം കലിയുഗം
ഇവിടെയെല്ലാം പൊയ്മുഖം

മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുമ്പോള്‍
മനസില്‍ ദൈവം ജനിക്കുന്നു
മനുഷ്യന്‍ മനുഷ്യനെ വെറുക്കന്‍ തുടങ്ങുമ്പോള്‍
മനസില്‍ ദൈവം മരിക്കുന്നു
ദൈവം മരിക്കുന്നു.

കാണാത്ത വിധിയുടെ ബലിക്കല്‍ പുരയില്‍
കാലം മനുഷ്യനെ നടക്കു വച്ചു
മിഥ്യയാം നിഴലിനെ മിണ്ടാത്ത നിഴലിനെ
സത്യമിതേവരെ പിന്തുടര്‍ ന്നു
വെറുതേ പിന്തുടര്‍ ന്നു.

ആയിരം കതകുകള്‍ ആത്മാവിന്‍ കതകുകള്
ആരോ പ്രവചകര്‍ തുറന്നു തന്നു
സത്യമാം പ്രകൃതിയെ നയിക്കും വെളിച്ചമേ
നീയും മനുഷ്യനും ഒന്നു ചേരും
ഒരുനള്‍ ഒന്നു ചേരും

ഈ യുഗം കലിയുഗം
ഇവിടെയെല്ലാം പൊയ് മുഖം

5
ഏകാന്തതയിയിലൊരാത്മാവു മാത്രം
ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്ന വേദിയിലന്നവള്‍
ഏതോ വിചാരിച്ചുനിന്നു

എത്താത്ത പൂമരകൊമ്പിലാ പൂങ്കുല
അപ്പൊഴും ചിരിതൂകി നിന്നു
കൈതവം കാണാത്ത ഗ്രാമീണകന്യതന്‍
കൈവളച്ചാര്‍ ത്തുകള്‍ പൊലെ
ഏകാന്തതിയിലൊരാത്മാവു മാത്രം .

കരളിന്റെ ചക്രവാളങ്ങളില്‍ ഞാനൊരു
നിറമില്ലാ മഴവിലു നെയ്തു
ശ്രുതി ചേര്‍ ന്നിണങ്ങാത്ത
മണിവീണയെന്തിനു
സ്വരമില്ലാ രാഗങ്ങള്‍ പെയ്തു
ഏകാന്തതയിലൊരത്മാവു മാത്രം

6.
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്‍ മുകിലേ
കണ്ണീരില്‍ മുങ്ങിയൊരെന്‍ കൊച്ചു കിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചിറ്റിടുന്നു വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നു.

കൊട്ടിയടച്ചൊരീ കോവിലിന്‍ മുന്നില്‍ ഞാന്‍
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും
വാടാത്ത പ്രതീക്ഷതന്‍ വാസന്തിപ്പൂമാല
വാങ്ങുവാന്‍ ആരാരു മണയില്ലല്ലോ

മാനവഹൃദയത്തിന്‍ നൊമ്പരമോര്‍ ക്കാതെ
മാനത്തു ചിരിക്കുന്ന വാര്‍ തിങ്കളേ
മൂടുപടമണിഞ്ഞ മൂഡവികാരത്തിന്‍ നാടകം
കണ്ടു കണ്ടു മടുത്തു പോയോ

7.

മാറോടണച്ചു ഞാന്‍ ഉറക്കിയിട്ടും എന്റെ
മാനസ വ്യാമോഹമുണരുന്നു
ഏതോ കമുകന്റെ നിശ്വാസം കേട്ടുണരും
ഏഴിലം പാലപ്പുവെന്നപോലെ

അടക്കുവാന്‍ നോക്കി ഞാനെന്‍ ഹൃദയ വിപഞ്ചികയില്‍
അടിക്കടി തുളുമ്പുമീ പ്രണയ ഗാനം
ഒരു മുല്ല പ്പൂമൊട്ടില്‍ ഒതുക്കുന്നതെങ്ങിനെയീ
ഒടുങ്ങാത്ത വസന്തത്തിന്‍ മദുരഗന്ധം

താരകള്‍ കണ്ണിറുക്കി ചിരിച്ചാല്‍ ചിരിക്കട്ടെ
താമര തന്‍ തപസിനെ കളിയാക്കട്ടെ
മന്നവന്റെ വേദനക്കും മദുരക്കിനാവുകള്‍ ക്കും
മാനവന്റെ നാട്ടിലിന്നും വിലയില്ലല്ലോ.

ഇന്നു മാറോടണച്ചു ഞാന്‍ ഉറക്കിയിട്ടും …

8.
ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
പ്രണയ പ്രവാഹമായ് വന്നു
അതിഗൂഡ സുസ്മിതമുള്ളില്‍ ഒതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ത്ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി

എന്നെ എനിക്കു തിരിച്ചു കിട്ടാതെ ഞാന്‍
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി
സ്വേദപരാഗമായ് മറി

കാലം ഘനീഭൂതമായ് നില്‍ ക്കുമാ
കര കാണാക്കയങ്ങളിലൂടെ
എങ്ങോട്ടു പോയി ഞാന്‍ എന്റെ പ്രതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍ വരില്ലയോ കൂടെ

9.
കാറ്റടിച്ചു കൊടും കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വര്‍ഗ്ഗവും നരകവും
കാലമാം കടലിന്‍ അക്കരയോ ഇക്കാരയോ

മനുഷ്യനെ സൃഷ്ടിച്ചഈശ്വരനാണെങ്കില്‍
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീര്‍ക്കടലിലെ കളിമണ്‍ ദ്വീപിതു
ഞങ്ങള്‍ക്കെന്തിനു തന്നു പണ്ടുനീ
ഞങ്ങള്‍ക്കെന്തിനു തന്നു

മനുഷ്യനെ തീര്‍ത്തതു ചെകുത്താനാണെങ്കില്‍
ചെകുത്താനോടൊരു ചോദ്യം
സ്വര്‍ ഗ്ഗത്തില്‍ വന്നൊരു കനി നീട്ടി ഞങ്ങളെ
ദുഖക്കടലിലെറിഞ്ഞു എന്തിനീ
ദുഖക്കടലിലെറിഞ്ഞു.

10.
സ്വര്‍ണ്ണച്ചാമരം വീശി എത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗ സീമകളുമ്മവക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹര്‍ഷ ലോലനായ് നിത്യവും നിന്റെ
ഹംസസ്തൂലിക ശയ്യയില്‍
വന്നു പൂവിടുമായിരുന്നു ഞാന്‍
എന്നുമീ പര്‍ണ്ണ ശാലയില്‍

താവകാത്മാവിനുള്ളിലെ നിത്യ
ദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്തലോലനായ് നിത്യവും നിന്റെ
മുക്ത സങ്കല്‍പ്പമാകവേ
വന്നു ചാര്‍ത്തിക്കുമായിരുന്നു ഞാന്‍
എന്നിലേ പ്രേമ സൌരഭം

ഗായികേ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
താവകാംഗുലീ ലാളിതമൊരു
താളമായിരുന്നെങ്കില്‍ ഞാന്‍
കല്‍പ്പനകള്‍ ചിറകണിയുന്ന
പുഷ്മമംഗല്യ രാത്രിയില്‍
വന്നു ചൂടുക്കുമായിരുന്നുഞാന്‍
എന്നിലേ രാഗമാലിക

9 comments:

കെ.കെ.എസ് said...

ആസ്വദിച്ചു..രണ്ട് പാട്ടുകളുടെ കൂടി
ലിറിക്സ് കിട്ടിയാൽ കൊള്ളാം..
1.പ്രളയ പയോധിയിൽ ഉറങിയുണരും ....
2.അദ്വൈതം ജനിച്ചനാട്ടിൽ...(ഇതിലെ ,ലക്ഷം
നക്ഷത്രവിളക്കുകൾ കൊളുതത്തി് വെളിച്ചം സ്വപ്നം കാണുന്നു രാത്രി..എന്നവരികൾ എത്രചിന്താ‍മധുരമാണ്!)

അങ്കിള്‍ said...

നന്ദി. ഇതില്‍ രണ്ടു പാട്ടിന്റെ ലിറിക്സ് അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍.

Baiju Elikkattoor said...

എല്ലാം നല്ല പാട്ടുകള്‍. ലിറിക്കും സംഗീതവും ഒരു പോലെ ലയിച്ചു ചേര്‍ന്ന "പത്മതീര്‍ത്ഥമേ...." പോലെ ഒരു പാട്ടു വിരളമാണെന്നു തോന്നുന്നൂ.

Rajeeve Chelanat said...

പാട്ടുകളോട് എന്നും പ്രണയമുള്ളതുകൊണ്ട് ഇതു വഴി വന്നു. നന്ദി.
അഭിവാദ്യങ്ങളോടെ

hAnLLaLaTh said...

നന്ദി...തുടരുക..

kaalidaasan said...

പ്രിയ കെ കെ എസ്

ബ്ളോഗില്‍ എന്തോ ചില പ്രശ്നമുണ്ട്. അതാണിത്ര താമസിച്ചത്.

പ്രളയപയോധിയില്‍ എന്ന പാട്ടിന്റെ വരികള്‍ കയ്യിലുണ്ട്. താമസിയാതെ എഴുതാം

kaalidaasan said...

പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു
പ്രഭാമയൂഖമേ കാലമേ
പ്രകൃതിയുമീശ്വരനും ഞാനും
നിന്റെ പ്രതിരൂപങ്ങളല്ലേ

മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ
മണ്‍മതില്‍ കെട്ടിനു മുകളില്‍
ഋതുക്കള്‍ നിന്‍പ്രിയ മാനസപുത്രികള്‍
ഇടം വലം നില്‍ക്കും തേരില്‍
സൌരയൂധങ്ങളില്‍ നീ വന്നു വിതക്കും
സൌരഭ്യമെന്തൊരു സൌരഭ്യം
കാലമേ ഇനിയെത്ര വസന്തങ്ങള്‍ കഴിഞ്ഞാലും
ഈ സൌരഭ്യം എനിക്ക് മാത്രം എനിക്കു മാത്രം

സ്വര്‍ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ
സംക്രമ സന്ധ്യതന്‍ നടയില്‍
പ്രപഞ്ചം ചുണ്ടില്‍ നിന്നാമാക്ഷരവുമായ്
പ്രദക്ഷിണം വയ്ക്കും വഴിയില്‍
സ്വര്‍ഗ്ഗ ദീപാവലി നീ വന്നു വിതയ്ക്കും
സൌന്ദര്യമെന്തൊരു സൌന്ദര്യം
കാലമേ ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും
ഈ സൌന്ദര്യം എനിക്കു മാത്രം എനിക്കു മാത്രം

kaalidaasan said...

പ്രിയ കെ കെ എസ്,

അദ്വൈതം ജനിച്ച നാട്ടില്‍ എന്ന പാട്ടിന്റെ വരികള്‍ കിട്ടിയില്ല. അന്വേഷിക്കുന്നു.

anoop said...

"കാലം ഘനീഭൂതമായ് നില്‍ ക്കുമാ
കര കാണാക്കയങ്ങളിലൂടെ
എങ്ങോട്ടു പോയി ഞാന്‍ എന്റെ പ്രതികളേ"

ഒരു തിരുത്ത്‌

എന്റെ പ്രതികളെ അല്ല "എന്റെ സ്മൃതികളെ"എന്നാണ്