Thursday, 24 July 2008

പാഠപുസ്തക വിവാദം

കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബ്ളോഗ് വായിച്ചാല്‍ ഒരു കാര്യം മനസിലാകും, സഭാ നേതാക്കള്‍ നിഴലിനെതിരെയാണ്‌ യുദ്ധം ചെയ്യുന്നതെന്ന്‌. അവിടെ എഴുതുന്ന എല്ലാ പുരോഹിതരും ഉപയോഗിക്കുന്ന ഒരു വാക്യമുണ്ട്.

അക്ഷരങ്ങള്‍ക്കിടയിലൂടെയും , വാക്കുള്‍ക്കിടയിലൂടെയും , വരികള്‍ക്കിടയിലൂടെയും വായിച്ചാല്‍ പലതും മനസ്സിലാവും

എന്നാണത്. അതാണിവിടത്തെ കുഴപ്പം . എഴുതാത്ത കാര്യങ്ങള്‍ വായിക്കുന്നതാണ്‌. നേരെ ചൊവ്വെയുള്ള അര്‍ത്ഥം മനസിലാക്കിയാല്‍ യാതൊരു കുഴപ്പുവുമില്ല.

കത്തോലിക്കാ സഭ ഇങ്ങനെ വായിക്കുന്നതിനൊരു കാരണമുണ്ട്. സ്വാശ്രയ പ്രശ്നം തൊട്ട് , സഭ ഈ സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണല്ലോ. കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെങ്കിലും , ജനങ്ങളുടെ കോടതിയില്‍ വിധി അവര്‍ക്കെതിരാണ്‌. പല കത്തോലിക്കരും , ലത്തീന്‍കാര്‍ പ്രത്യേകിച്ചും സഭാ നേത്ര്^ത്വത്തിന്റെ ഈ പോക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. അതവര്‍ക്ക് നനായി അറിയാം . പിന്നീട് വന്ന എല്ലാ പ്രശ്നങ്ങളിലും സഭ പ്രതിരോധത്തിലാണ്‌. അവസാനത്തെ അടി ഏകജാലകമായിരുന്നു. അതു കൊണ്ട് കിട്ടുന്ന അവസരത്തിലെല്ലാം , സര്‍ക്കാരിനെ ആക്രമിക്കുക എന്ന ഒരു വ്ര്^തം തന്നെ നേത്ൃത്വം എടുത്തു. അതിന്റെ തുടര്‍ച്ചയാണീ പാഠ പുസ്തക വിവാദവും .

എന്തു കൊണ്ട് അവര്‍ ഇതു ചെയ്തു എന്നത് ഒരു തന്‍പ്രാമാണിത്ത വിഷയവും . അഗോളതലത്തില്‍ ക്രിസ്തുമതം എന്നു പറഞ്ഞാല്‍ പലരും കാണുന്നത്, കത്തോലിക്കാ സഭയേയും പോപ്പിനേയുമാണ്‌. അതു കൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നാല്‍ കത്തോലിക്കാ സഭയും , സ്വാശ്രയമെന്നാല്‍ ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനു കീഴിലെ സ്ഥാപനങ്ങളും എന്ന ഒരു ധരണയുണ്ട്. അപ്പോള്‍ മതവിശ്വാസവും ദൈവവിശ്വാസവും അവരുടെ കുത്തകയായി അവര്‍ കാണുന്നു. അതു പോലെ പെരുമാറുന്നു. അതുകൊണ്ട് വേറെ ആരും അറിയുന്നതിനു മുന്‍പ്, അക്ഷരങ്ങള്‍ക്കിടയില്‍ കൂടി വായിച്ച് അവര്‍ പലതും കണ്ടുപിടിച്ചു. അതാണ്‌ ഈ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുള്ള എല്ലാവരെയും സംഘടിപ്പിച്ച് ഇവര്‍ ഒരു യുദ്ധത്തിനു ഇറങ്ങിയിരിക്കുന്നതും .

കത്തോലിക്കാ സഭയുടെ ഇന്നത്തെ നയത്തിന്റെ ഒരു ഭാഗം മാത്രമാണിത്.

കത്തോലിക്ക സഭയുടേത് രാഷ്ട്രീയമൊന്നുമല്ല, ധാര്‍ഷ്ട്യമാണ്. പഠപുസ്തകങ്ങളൊന്നുമില്ലാതിരുന്നിട്ടു കൂടി യാതൊരു പ്രകോപനവും കൂടാതെ മത്തായി ചാക്കോയുടെ അന്ത്യ കുദാശ വിവാദം ഉയര്‍ത്തി ക്കൊണ്ടുവന്നതല്ലെ.

കേരളത്തിലെ ജനങ്ങള്‍ പല പാഠപുസ്തകങ്ങളും പഠിച്ചവരാണ്. അന്നൊന്നും അവര്‍ ഒരു പാഠപുസ്തകവും മുന്നോട്ടു വയ്ക്കുന്ന ആശയം എന്താണെന്നു ചോദിച്ചിട്ടില്ല. അവരാരും ഈ പുസ്തകം വായിക്കുകയോ അതിനേക്കുറിച്ച് ചര്‍ച്ചചെയ്യുകയോ ഉണ്ടാവുമായിരുന്നില്ല. ഈ വിവാദം കാരണം അവരെല്ലാം ഇത് വായിച്ചു. ഇന്നിപ്പോള്‍ ഏഴാം ക്ളാസിലെ മാത്രമല്ല. എല്ലാ ക്ളാസിലെ കുട്ടികളും , മുതിര്‍ന്നവരും എല്ലാം പുസ്തകം വായിച്ചു കഴിഞ്ഞു. പലര്‍ക്കും അതിലെ മതമില്ലാത്ത ജീവന്‍ എന്ന പാഠം കണാപ്പാഠവുമാണ്‌. ഇനിയത് പിന്‍വലിച്ചാല്‍ തന്നെ വ്യത്യാസമൊന്നും വരാന്‍ പോകുന്നില്ല.


മതം വേണ്ടെനു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മതത്തില്‍ വിശ്വസിക്കാത്ത അച്യുതാനന്ദന്‍ കേരളം ഭരിച്ചിട്ട് ആര്‍ക്കും പ്രശ്നമില്ല. മതത്തെ കിട്ടുന്ന വേദികളിലെല്ലാം ആക്രമിക്കുന്ന സുധാകരനും ഭരിച്ചിട്ട് കുഴപ്പമില്ല. ഇതിനു രണ്ടിനും ഇടക്കു വരുന്ന, മറ്റു കമ്യൂണിസ്റ്റുകാരും ഭരിച്ചിട്ട് ഒരു കുഴപ്പവുമില്ല. ഇവരെല്ലം കിട്ടുന്ന എല്ലാ വേദികളിലും മതമില്ലെന്ന് പറഞ്ഞിട്ടും ഒരു പ്രശ്നവുമില്ല. അതു എല്ലാ വാര്‍ത്ത മാധ്യമങ്ങളില്‍ കൂടി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്തിട്ടും ആര്‍ക്കും ഒരു കുഴപ്പവുമില്ല. അതു ഒരു പാഠപുസ്തകത്തില്‍ വന്നപ്പോഴേക്കും ഏതോ വലിയ ദുരന്തം സംഭവിച്ചതു പോലെയാണ് ചിലര്‍ രോഷം കൊള്ളുന്നത്

മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു എന്നൊരു പരാതി കേട്ടു. മതത്തെ ആരും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നതല്ല. മതം രാഷ്ട്രീയം കളിക്കാന്‍ മേക്കപ്പണിഞ്ഞ് നിന്നപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചു കൊണ്ടുപോയി. വാണിഭക്കാരാണ് പെണ്‍കുട്ടികളെ വലിച്ചിഴച്ചു കൊണ്ടുപോയി ഉപയോഗിക്കുന്നത്. അഭിസാരികമാരെ ആരും വലിച്ചിഴച്ചു വ്യഭിചാരത്തിനു കൊണ്ടുപോകാറില്ല. അഭിസാരിക, തയ്യാറാണെന്ന ചേഷ്ടകളുമായി വഴിയരികില്‍ നില്‍ക്കും . ആവശ്യക്കാര്‍ സ്നേഹത്തോടെ വിളിച്ചുകൊണ്ടു പോകും , കാര്യം കഴുയിമ്പോള്‍ പറഞ്ഞുറപ്പിച്ച കാശും കൊടുത്തു പോകുന്നു. അഭിസാരികക്കു ആരാണ് വിളിക്കുന്നതെന്നു നോക്കേണ്ട ആവശ്യമില്ല. കാശുകിട്ടിയാല്‍ മതി.

കേരളത്തില്‍ മതത്തിന്റെ അവസ്ഥയും ഇതു പോലെയാണ്. ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവര്‍ സഹകരിക്കും . അതിനു ഏറ്റവും നല്ല ഉദാഹരണം എന്‍ എസ് എസ് ആണ്. സമദൂര സിദ്ധാന്തം എന്ന വ്ൃ ത്തികേടിലൂടെ ഏതു പാര്‍ട്ടി ഭരിച്ചാലും നേട്ടമുണ്ടാക്കും . ഇപ്പോള്‍ എല്ലാ മതങ്ങളുടെയും അവസ്ഥയും ഇതു പോലാണ്.

രാഷ്ട്രീയത്തില്‍ ഇടപെട്ടല്ല, നേട്ടമുണ്ടാക്കി രസം പിടിച്ചു. അതുകൊണ്ടാണ് കത്തോലിക്കാ സഭക്കും മറ്റു തീവ്രവദ മത പ്രസ്ഥനങ്ങള്‍ക്കും ഈ വെപ്രാളം .

കഴിഞ്ഞ നാലു പതിറ്റാണ്ടായി, വിദ്യാഭ്യാസ രംഗം കേരളാ കോണ്‍ഗ്രസ്സും, മുസ്ലിം ലീഗും കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. അതിനു കാരണമുണ്ട്. വിദ്യാഭ്യാസ കച്ചവടക്കാര്‍ ഈ രണ്ടു പാര്‍ട്ടികളെയും നിയന്ത്രിക്കുന്ന മത നേത്ൃത്വങ്ങളാണ്. ഏതു മുന്നണി അധികാരത്തില്‍ വന്നാലും ഇവരുടെ താല്‍പ്പര്യങ്ങള്‍ ‍സംരക്ഷിക്കപ്പെട്ടിരുന്നു ഇതു വരെ. പക്ഷെ, ഇപ്രാവശ്യം പ്രധാന പാര്‍ട്ടി തന്നെ ഈ പ്രധാന വകുപ്പ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്കും , കായംകുളം കൊച്ചുണ്ണിമാര്‍ക്കും പഴയ പോലെ വിലസാന്‍ പറ്റുന്നില്ല. വിദ്യാഭ്യാസ മന്ത്രി നേര്‍ച്ച പോലെ അരമനകളിലും മദ്രസ്സകളിലും മുഖം കാണിക്കാന്‍ ഓഛാനിച്ചു നില്‍ക്കുന്നില്ല. അതിന്റെ കലിപ്പങ്ങു മാറുന്നുമില്ല. ഫലം നാമിപ്പോള്‍ തെരുവുകളിലും പള്ളികളിലും കാണുന്നു.

കത്തോലിക്കാ മത നേതാക്കള്‍ ചില പിടിവാശിയിലാണു. അതു കൊണ്ട് അവര്‍ക്ക് ഒരു വശം മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. അതു കൊണ്ടാണ്‌, മതത്തിനെ അനുകൂലിച്ച് പുസ്തകത്തിലുള്ള പല പരാമര്‍ശനങ്ങളും കാണാതെ, മതമില്ലാത്തതിനേക്കുറിച്ചുള്ള ഒരു പരാമര്‍ശം ഏറെ വലുതാക്കി കാണിച്ച് എന്തോ ഇല്ലാത്തത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതൊരു തരം തീവ്രവാദമാണ്‌.

മതവും ദൈവവും എളുപ്പം ചിലവാകുന്നതും , വൈകാരികതയുണര്‍ത്താന്‍ സാധിക്കുന്നതുമായ വില്‍ പ്പന ചരക്കാണ്‌. ഈ രണ്ടു കാര്യങ്ങളും രാഷ്ട്രീയ ചേരികളെയും ഭേദിച്ച് ആളുകളുമായി എളുപ്പത്തില്‍ സം വദിക്കും . അതു കൊണ്ടാണ്‌ മത വിഷയത്തില്‍ പെട്ടെന്നു ആളുകള്‍ വികാരാധീനരാവുന്നത്. രാഷ്ട്രീയ വിഷയത്തില്‍ അത്രക്ക് പെട്ടെന്നു അങ്ങനെ ആവില്ല. അതുകൊണ്ടാണ്‌ സ്വന്തം മത ഗ്രന്‍ഥത്തില്‍ ഉള്ളവ തമസ്കരിച്ചിട്ട് , പാഠപുസ്തകത്തിലുള്ള നിസ്സാരവിഷയങ്ങള്‍ കുത്തിപ്പൊക്കി ഒരു യുദ്ധാന്തരീക്ഷം സ്ൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. ആദവും ഹവ്വയും നഗ്നരായിരുന്നു എന്ന് എല്ലാ വൈദികരും കുട്ടികളെ പഠിപ്പിക്കുന്നതാണ്‌. ഈ വൈദികരുടെ സംവേദനശേഷിയുള്ള ആര്‍ക്കും അരോപിക്കാം , ബൈബിള്‍ നഗ്നത പ്രോത്സാഹിപ്പിക്കുന്നു എന്ന്‌. ചിന്താ ശേഷിയുള്ള ആരും അങ്ങനെ പറയില്ല.

രണ്ടുകുട്ടികള്‍ ഒരു മജിസ്റ്റ്റേട്ടിനെ വെടി വച്ചു കൊന്നത്, കുട്ടികളില്‍ അക്രമ വാസന ഉണ്ടാക്കും എന്നു ആരോപിക്കുന്നവര്‍ ചെയ്യുന്നതോ? കായേന്‍ ആബേലിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നതായിട്ടാണ്‌, എല്ലാ ക്രിസ്തീയ കുട്ടികളേയും വളരെ ചെറുപ്പം മുതല്‍ , ഒന്നാം ക്ളാസു മുതല്‍ പഠിപ്പിക്കുന്നത്. അതോ ഒരു തെറ്റും ചെയാത്ത ആബേലിനെ, അസൂയ നിമിത്തം . തോക്കൊക്കെ കിട്ടാന്‍ അത്ര എളുപ്പമല്ലല്ലോ. കല്ലാണെങ്കില്‍ എവിടെയും സുലഭം . ഒന്നാം ക്ളാസു മുതലേ കല്ലുകൊണ്ടിടിച്ചു കൊല്ലുന്നത് വായിച്ചിട്ട് അക്രമ വാസന കാണിക്കാത്ത കുട്ടി ഏഴുവര്‍ഷം കഴിഞ്ഞ് തോക്കുകൊണ്ട് വെടി വച്ചു കൊല്ലന്നതു വായിച്ച് അക്രമവാസന കാണിക്കും എന്നു പറയുന്നവരുടെ തലയില്‍ തളം വെക്കേണ്ടതല്ലെ?

മതം ഉണ്ടാക്കിയത് മനുഷ്യനെ നന്നാക്കാന്‍ വേണ്ടിയാണെന്നത് ഒരു മിഥ്യാ ധാരണയാണെന്നാണ്‌ എനിക്കു തോന്നുന്നത്. അതായിരിക്കണം ലക്ഷ്യമെങ്കിലും . പക്ഷെ ഇതിലെ തമാശ, മത സ്ഥാപകരായി അറിയപ്പെടുന്നവരൊന്നും ഇന്നു കാണുന്ന മതങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല, എന്നതാണ്‌. എല്ലാ മതങ്ങളുടേയും ലക്ഷ്യം മനുഷ്യനെ നന്നാക്കണം എന്നതാവേണ്ടതാണ്‌. മനുഷ്യന്‍ നന്നാവാനുള്ള നല്ല കാര്യങ്ങള്‍ മതങ്ങളിലെല്ലാം ഉണ്ട്. പക്ഷെ ഇന്നത്തെ മിക്ക മത നേതാക്കളിലും അതില്ല.

3 comments:

kaalidaasan said...
This comment has been removed by the author.
kaalidaasan said...

പാഠപുസ്തക വിവാദത്തില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുകയാണ്‌ കത്തോലിക്കാ സഭ. ദേശിയ കരിക്കുലം കമ്മിറ്റി അധ്യക്ഷന്‍ യശ്പാല്‍ ഈ പുസ്തകത്തെ പ്രകീര്‍ത്തിച്ചപ്പോള്‍ തന്നെ ഈ സമരം നിര്‍ത്തേണ്ടതായിരുന്നു. അതു വലിച്ചു നീട്ടി, മന്ദബുദ്ധികളായ ചില മുസ്ലിം യൂത്ത് ലീഗുകാര്‍ ഒരധ്യാപകനെ അടിച്ചു കൊല്ലുന്നിടം വരെ എത്തി അത്.

മുസ്ലിം ലീഗുകാര്‍ , മുസ്ലിം രാഷ്ട്രീയം കളിക്കുകയായിരുന്നു. ആണവ കരാര്‍ വിഷയത്തില്‍ ലീഗിന്റെ എതിരാളികള്‍ മുസ്ലിംങ്ങളെ അവരുടെ ഭാഗത്തേക്ക് അടര്‍ത്തിക്കൊണ്ടു പോകുന്നതിനു തടയിടാനുള്ള ഒരു പാഴ്ശ്രമമായിരുന്നു അവരുടെ ഉദ്ദേശം . പക്ഷെ കൈ വിട്ടു പോയി. മദനി തുടങ്ങിയ മുസ്ലിം നേതാക്കള്‍ക്ക് ആണവ കാരാറിന്റെ കാര്യത്തില്‍ ലീഗിന്റേതില്‍ നിന്നു വ്യത്യസ്ഥമായ അഭിപ്രായമാണ്‌. അമേരിക്കന്‍ നയം മുസ്ലിം മതാനുയായികള്‍ക്ക് ദോഷാമാണെന്നുള്ള പ്രചരണത്തിനു നല്ല സ്വീകരണമാണ്‌ കിട്ടുന്നത്. മാത്രമല്ല, ഈ വിഷയത്തില്‍ മദനി ഇടതുപക്ഷത്തോടൊപ്പം നില്ക്കുമെന്നു പറയുകയും ചെയ്തു. അതില്‍ വെപ്രാളം പൂണ്ട ലീഗുകാര്‍ ജനശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി ചെയ്ത വിദ്യയായിരുന്നു. പക്ഷെ വെളുക്കാന്‍ തേച്ചത് പാണ്ടായി. ലീഗ് ഗത്യന്തരമില്ലാതെ സമരരംഗത്തു നിന്നും മാറുകയും ചെയ്തു

നെഹ്രു തന്റെ മരണപത്രികയില്‍ മരണശേഷം മതപരമായ ഒരു ക്രിയയും ചെയ്യേണ്ടതില്ല എന്ന്‌ എഴുതിയിരുന്നുവെന്ന കാര്യം മതേതരത്വം പഠിപ്പിക്കാനാണെന്ന്‌ ആരും അവകാശപ്പെട്ടിട്ടില്ല. നെഹ്രുവിന്റെ ജീവിതത്തില്‍ മതത്തിനു സ്ഥാനമുണ്ടായിരുന്നില്ല എന്നു പഠിപ്പിക്കാനാണു. അങ്ങനെയുള്ള സത്യങ്ങള്‍ പഠിച്ചു എന്നു കരുതി ആകാശം ഇടിഞുവീഴാനൊന്നും പോകുന്നില്ല.

ഗാന്ധിജി മരിച്ചുവീണപ്പോള്‍ ഹേ റാം, ഹേ റാം എന്നുച്ചരിച്ചത്, പല പാഠപുസ്തകത്തിലും ഉണ്ട്. അതു മതവിശ്വാസം പഠിപ്പിക്കാനല്ല. ഗന്ധിജി മരണം വരെ മത വിശ്വാസിയായിരുന്നു എന്നു പഠിപ്പിക്കാനാണു

ആന്‍ഡമാന്‍ ദ്വീപിലെ ഒരു കുടുംബത്തിലെ നാലു മക്കള്‍ വ്യത്യസ്ത മതസ്തരെ വിവാഹം കഴിച്ച കാര്യം എഴുതിയാല്‍ അത് ,ഒരേ മതവിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുകയെന്ന ഒരു വ്യവസ്ഥിതിയെ ചോദ്യം ചെയ്യലല്ല. മതേതരത്വത്തിന്റെ നല്ല ഒരു മുഖം കാണിച്ചുകൊടുക്കലാണ്‌ .

മതം ഒന്നിനും പരിഹാരമല്ല എന്നു സ്വയം കണ്ടെത്തി പടിഞ്ഞാറന്‍ നാടുകളില്‍ ആളുകള്‍, മതത്തില്‍ നിന്നും ദൈവത്തില്‍ നിന്നും അകന്നു പോകുന്നു. അതു പാഠപുസ്തകം പഠിപ്പിച്ചിട്ടോ, കമ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ടോ അല്ല.

മത നിഷേധവും വിപ്ളവവും വിശപ്പിന്‌ പരിഹാരമാകുമെന്ന്‌ ആരും പറഞ്ഞിട്ടിട്ടില്ല. പാഠപുസ്തകം അങ്ങനെ പറയുന്നുമില്ല. മതുവിശ്വാസവും വിശപ്പിനു പരിഹാരമല്ല. വിശപ്പിനു പരിഹാരം ഭക്ഷണമാണ്‌. അതുണ്ടാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്‌. എന്നും പള്ളിയില്‍ വന്നിരുന്നു പ്രാര്‍ഥിച്ചാലൊന്നും ആരുടെയും വിശപ്പു മാറില്ല. അതിനു ദേഹം അനങ്ങി പണിയെടുക്കണം .

മത പുരോഹിതനായിരുന്ന ബ്റൂണോയെ ചുട്ടു കൊന്ന തും ,പിന്നീട് വിശുദ്ധയെന്നു വാഴ്ത്തിയ ജോവാന്‍ ഓഫ് ആര്‍ക്കിനെ ചുട്ടു കൊന്നതും , ഗാലി ലെയോയെ താടവിലിട്ടതും , ഇങ്ക്വിസിഷന്‍ എന്ന പേരില്‍ കോടിക്കണക്കിനു, വിശ്വാസികളേയും , അവിശ്വാസികളെയും കിരാതമായി പീഠിപ്പിച്ചു കൊന്നതും . കത്തോലിക്കാ മത നേത്രുത്വത്തിന്റെ മനസ്സില്‍ നിന്നും , മാഞ്ഞുപോയെങ്കിലും മറ്റുള്ളവരുടെ മനസില്‍ നിന്നും മാഞ്ഞുപോയിട്ടില്ല.


ലോകത്തിന്റെ പ്രകാശഗോപുരങ്ങളാകേണ്ട പുരോഹിതര്‍ നാലാം കിട രാഷ്ട്രീയക്കരേപ്പോലെ പെരുമാറുന്നതു കാണുമ്പോള്‍, കഷ്ടം തോന്നുന്നു. വ്യവസ്ഥാപിത ഭരണകൂടത്തെ അട്ടിമറിക്കുമെന്നു പരസ്യമായി പറയുമ്പോള്‍ മറ്റുള്ളവര്‍ മനസിലാക്കുന്നത്, പ്രകാശഗോപുരത്തിനു പകരം അവര്‍ അന്ധകാരഗോപുരങ്ങളാകുന്നു എന്നതാണ്‌. അതാണോ ക്രൈസ്തവ ധര്‍മ്മം?.

kaalidaasan said...

ഫാദര്‍ സ്റ്റീഫന്‍ ആലത്തറ എഴുതിയ ഒരു ലേഖനത്തെ ആസ്പദമാക്കിയാണ്, ഈ പോസ്റ്റ്.

മിക്ക പുരോഹിത ശ്രേഷ്ടരും ഡോക്ടര്‍ എന്ന സംബോധന ഇഷ്ടപ്പെടുന്നവരാണ്. അതിനര്‍ത്ഥം അവര്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയവരാണെന്നാണ്. പക്ഷെ അവരുടെ മിക്ക ലേഖനങ്ങളും അത് വെളിവാക്കുന്നില്ല. പലരുടെയും അറിവും ലോക പരിചയവും തുലോം കമ്മിയാണ്.

ഒരു വട്ടം വായിച്ചാല്‍ അലത്തറക്കും പാഠപുസ്തകത്തില്‍ അപാകത കണാന്‍ സാധിച്ചില്ലത്രേ. അതു കൊണ്ട് അദ്ദേഹം പല പ്രാവശ്യം വായിച്ചു കാണണം . ബൈബിള്‍ പോലും ഇത്രയധികം വായിക്കാന്‍ യേശു കഴിവു കൊടുക്കാത്തത് മഹാഭാഗ്യം

വിമര്‍ശന ബുദ്ധ്യാ ബൈബിള്‍ വായിക്കുനവര്‍ക്ക് പല തരം വ്രത്തികേടുകള്‍ കണ്ടുപിടിക്കാനാകും.


ഉല്‍പ്പത്തി പുസ്തകം മുതല്‍ വായിച്ചാല്‍, മനുഷ്യനെ ഞെട്ടിക്കുന്നതും വമനേഛ ഉണ്ടാക്കുന്നതു മായ എത്ര യെത്ര വിവരണങ്ങള്‍ ഉണ്ട്.

ആദത്തിനേയും ഹവ്വയേയും സ്ൃഷ്ടിച്ചപ്പോള്‍ നഗ്നരായിരുന്നു എന്നു വായിക്കുന്ന, ആലത്തറ ലെവലിലുള്ള, ആര്‍ക്കും ബൈബിള്‍ നഗ്നത പ്രോത്സാഹിപ്പിക്കുന്ന അശ്ളീല പ്സുതകമാണെന്നു പറയാം. പക്ഷെ എല്ലാവരും മന്ദബുദ്ധികളല്ലാല്ലോ? ഏതു ബൈബിള്‍ ക്ളാസിലേക്കും മാര്‍ച്ചു ചെയ്ത്, ഈ നഗ്നത പഠന ക്ളാസുകള്‍ അലങ്കോലമാക്കാന്‍ ആര്‍ക്കും കഴിയും. അവിടെ ഒരു ആലത്തറക്കോ മറ്റേതെങ്കിലും തറക്കോ, പറയാന്‍ മറുപടി ഉണ്ടാവില്ല.


Teaching തിയറിക്കു മുന്‍ തൂക്കമില്ലാത്തതാണ്‌ ഇപ്പോഴത്തെ പ്രശ്നം . Learning പറ്റില്ലത്രേ!! അന്ധവിശ്വാസങ്ങളും മറ്റു വ്ൃത്തികേടുകളും, കല്‍പ്പന എന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്ന പാരമ്പര്യമുള്ള കത്തോലിക്കാ സഭക്കു, Learning പിടിക്കില്ല എന്നു മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകണമെന്നില്ല. Learn ചെയ്താല്‍ ചോദ്യം ചെയ്യുമല്ലോ? കത്തോലിക്കാ സഭ എന്ന സ്വേഛാധിപത്യത്തിന്‌ ചോദ്യം ചെയ്യല്‍ എങ്ങനെ ഇഷ്ടപ്പെടാന്‍ ?

ഏഴാം ക്ളാസിലെ കുട്ടി പന്ത്രണ്ടു വയസ്സുകാരനാണ്‌. 12 വയസ്സും അതിനു താഴെയുമുള്ള ആയിരക്കണക്കിനു കുട്ടികളെയാണ്‌ കത്തോലിക്കാ വൈദികര്‍ ലോകം മുഴുവനും ലൈംഗിക പീഠനത്തിനിരയാക്കിയത്‌. അവരെ മുഴുവന്‍ Teaching എന്ന സൂത്രം പ്രയോഗിച്ചായിരിക്കും കാമ ശാസ്ത്രം പഠിപ്പിച്ചത്.

ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 80 ഉം 90 ഉം വയസ്സായ ഏതെങ്കിലും അമ്മൂമ്മമാരോടും അപ്പൂപ്പന്മാരോടും ചോദിച്ചാല്‍, അവര്‍ പറയും 12 വയസ്സിലോ അതില്‍ താഴെയോ ആണ്‌ അവരുടെ കല്ല്യാണം നടന്നതെന്ന്‌. അതിനു ശേഷം പള്ളീലച്ചന്മാരായിരുന്നിരിക്കും അവരെ ലൈംഗിക ബന്ധം വരെ Teaching ലൂടെ പറഞ്ഞു പഠിപ്പിച്ചത്‌.

13 വയസ്സുള്ള ഒരു മാര്‍ പ്പാപ്പയുണ്ടായിരുന്നതായി കത്തോലിക്കാ സഭയുടെ ചരിത്രം പറയുന്നു. ആ മാര്‍പ്പാപ്പ എന്തായിരുന്നിരിക്കുമോ ചെയ്തിരുന്നത്? കോണകം ഉടുത്ത്, മുലപ്പാല്‍ കുടിച്ച്, പായില്‍ മൂത്രമൊഴിച്ചതിനു ശേഷം, ചാക്രിക ലേഖങ്ങള്‍ മുറ മുറയായി എഴുതുകയായിരുന്നിരിക്കും .

ആലത്തറക്ക് ഇതൊക്കെ ചിന്തിക്കാനുള്ള ബുദ്ധിയുണ്ടോ ആവോ?

ആലത്തറയുടെ ചില പേടി സ്വപ്നങ്ങളിലേക്ക് ഒന്നെത്തി നോക്കാം .

ദളിതനെ ചുട്ടുകൊന്നതും (പുറം 17) കേരളത്തില്‍ പണെ്ടങ്ങോ നിലനിന്ന ജാതിവ്യവസ്ഥ കാണിച്ച്‌ നമ്മുടെ സാമൂഹികാവസ്ഥയെ മോശമായി ചിത്രീകരിച്ചിരിക്കുന്നതും (പുറം 18) എച്ചില്‍ തിന്നുന്ന സ്ത്രീകളുടെ (പുറം 20) സംഭവവും നിഷേധാത്മകമാണ്‌.

ദളിതനെ ചുട്ടു കൊന്നത് പണ്ടെങ്ങോ നടന്ന കാര്യമൊന്നുമല്ല. ഇപ്പോഴും ഉത്തരേന്‍ഡ്യയില്‍ നടക്കുന്നതാണ്‌. ദളിതനെ മാത്രമല്ല മിഷനറിമാരേയും ചുട്ടു കൊന്നു അടുത്ത നാളില്‍ . ഗ്രഹാം സ്റ്റെയിന്‍സ് എന്ന ആസ്റ്റ്രേലിയന്‍ മിഷനറിയെയും രണ്ടു മക്കളെയും ഹിന്ദു ഭീകരര്‍ ചുട്ടു കൊന്ന കഥ ലോകം മുഴുവനും പ്രചരിപ്പിച്ച്, എത്ര കോടികള്‍ ബാങ്ക് അക്കൌണ്ടിലേക്ക് ഒഴുക്കി കത്തോലിക്കാ സഭയുള്‍പടെയുള്ള സഭകള്‍ ? ദീപിക പത്രം അതിന്റെ വാര്‍ത്ത എത്ര ദിവസം അഘോഷമായി അവതരിപ്പിച്ചു?.

മതത്തിന്റെയും ജാതിയുടെയും പേരില്‍ ചുട്ടു കൊല്ലലും വിവേചനവും ഇപ്പോഴും ഇന്‍ഡ്യയിലെ ഒരു യാധാര്‍ത്ഥ്യമാണ്‌. അതു കുട്ടികള്‍ അറിഞ്ഞിരിക്കുനത് നല്ലതാണു താനും .

കേരളത്തില്‍ ജാതി വ്യവസ്ത പണ്ടെങ്ങോ നിലനിന്നതൊന്നും അല്ല. ഇപ്പോഴും നിലനില്‍ക്കുന്നതാണ്‌. അടുത്ത നാളിലാണ്‌ കത്തോലിക്ക സഭയുടെ ഇന്നത്തെ സഹചാരി, നരായണ പണിക്കര്‍, നമ്പൂരിമാര്‍ മാത്രമേ പൂജാരി ആകാന്‍ പാടുള്ളൂ എന്ന്‌ പറഞ്ഞത്. അതു ജാതി വ്യവസ്ഥ നിലനില്ക്കുന്നതു കൊണ്ടു മത്രമാണ്‌.

ഇതൊന്നും കാണാന്‍ കണ്ണില്ലാത്തതു കൊണ്ടാണ്‌ ഇവയെല്ലാം നിഷേധാത്മകമാണെന്ന്‌, ആലത്തറക്കു തോന്നുന്നത്.


പോലീസിനെ ചെറുക്കാന്‍ അവര്‍ കല്ലും കവണയും ശേഖരിച്ചു... ജനക്കൂട്ടത്തിന്‌ നേരെ പോലീസ്‌ വെടിവെച്ചു. വെടിവെയ്പില്‍ രണ്ടു പേര്‍ മരിച്ചു (പുറം 10).


വേറൊരു പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
യേശുവിനെ പിടിക്കാന്‍ യൂദന്മാര്‍ വന്നതിനേക്കുറിച്ചാണത്.

When Herod realized that the visitors from the east had tricked him, he was furious. He gave orders to kill all the boys in Bethlehem and its neighbourhood who were two years old and younger — this was done in accordance with what he had learned from the visitors about the time when the star had appeared.
17 In this way what the prophet Jeremiah had said came true:
18 “A sound is heard in Ramah, 2.18: Jer 31.15the sound of bitter weeping.
Rachel is crying for her children;
she refuses to be comforted,
for they are dead.”

So Judas went to the garden, taking with him a group of Roman soldiers, and some temple guards sent by the chief priests and the Pharisees; they were armed and carried lanterns and torches.

Simon Peter, who had a sword, drew it and struck the High Priest's slave, cutting off his right ear. The name of the slave was Malchus.


ഈ പാഠഭാഗം ഏഴാം ക്ളാസിലും അതിനു താഴെയുമുള്ള എത്രയെത്ര കുട്ടികള്‍ ഇതു വരെ പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്തു?
ഈ പാഠ ഭാഗങ്ങള്‍ പഠിച്ചു വന്ന എത്ര കുട്ടികളില്‍ വൈരാഗ്യവും വിദ്വേഷവും ഉണ്ടായതായി ആലത്തറ കണ്ടു? ക്ഷമിക്കാനും സ്നേഹിക്കാ നും പഠിപ്പിച്ച യേശുവിനേക്കുറിച്ചുള്ള പുസ്തകത്തില്‍ ഇതു പോലുള്ള അക്രമം കണ്ടിട്ട് എത്ര കുട്ടികള്‍ ഇത് വരെ വഴിതെറ്റിപ്പോയിട്ടുണ്ട്?

ബൈബിളില്‍ നിന്നും രണ്ടു സന്ദര്‍ഭങ്ങള്‍ മാത്രമേ ഞാന്‍ ഉദ്ധരിച്ചിട്ടുള്ളൂ. ആലത്തറക്കു വേണമെങ്കില്‍ എണ്ണിയാലൊടുങ്ങാത്ത സന്ദര്‍ഭങ്ങള്‍ ഞാന്‍ ഉദ്ധരിക്കാം . അവയെല്ലാം കൊച്ചുകുട്ടികള്‍ ദിവസവും വായിക്കുകയും പഠിക്കുകയും ചെയ്യുന്നതാണ്‌. ഇവയൊക്കെ വായിച്ചിട്ടു എത്ര കത്തോലിക്കാ കുട്ടികള്‍ അതു പോലെ അക്രമ വാസന കാണിച്ചിട്ടുണ്ട്? ഇല്ല എന്നാവും ആലത്തറയുടെ ഉത്തരം . അപ്പോള്‍ അതു പോലെയങ്ങു കരുതിയാല്‍ മതി.ഒരു പുസ്തകത്തിലെ അക്രമസം ഭവം വായിച്ച് ഒരു കുട്ടിയും വഴിതെറ്റി പോകില്ല. അങ്ങനെയായിരുന്നെങ്കില്‍ , ആലത്തറ ഇപ്പോള്‍ ഒരു ഭീകരനാകേണ്ട കാലം എന്നോ അതിക്രമിച്ചു.

കേരളത്തിലെ സാമൂഹ്യവ്യവസ്ഥയെ വികലമായി അവതരിപ്പിച്ചിരിക്കുന്നു

ഹൈന്ദവമതത്തിലെ ജാതിവ്യവസ്ഥയെ എടുത്ത്‌ കാണിച്ചിരിക്കുന്നു. കേരളത്തിലെ ഹൈന്ദവസമൂഹത്തിലെ 84 വര്‍ഷത്തെ വളര്‍ച്ച ഇവര്‍ കാണാതെ പോയി.


ഹൈന്ദവമതത്തേക്കുറിച്ച് എന്തൊരു ഉത്ഖണ്ഠ? ഹൈന്ദവരെ മതം മറ്റുന്നു എന്ന് തീവ്ര ഹിന്ദുക്കള്‍ ആരോപിച്ചപ്പോള്‍ , ഈ സ്നേഹം എവിടെയായിരുന്നു?

ശിലായുഗത്തിലേക്കും ത്രേതായുഗത്തിലേക്കും കഷ്ടപ്പെട്ട് പോകണ്ട. ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കിയാല്‍ മതി. ഹിന്ദു മതതില്‍ എത്ര ജാതിയുണ്ട്?. ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരെ അവജ്ഞ്ഞയോടെ തന്നെയാണു നോക്കുന്നതും പെരുമാറുന്നതും .
ഹിന്ദുക്കളുടെ കാര്യം അവിടെ നില്‍ ക്കട്ടെ. ക്രിസ്ത്യാനികളില്‍ എത്ര ജാതിയുണ്ട്? എന്തിനാണു ക്രിസ്താനികളുടെ ഇടയില്‍ ഇത്രയധികം ജാതികള്? ഒരു കത്തോലിക്കന്‍ മര്‍തോമക്കാരിയെ വിവാഹം കഴിച്ചാല്‍ , കത്തോലിക്കാ സഭ അംഗീകരിക്കുമോ?ഒരു ക്നാനായക്കാരന്‍ സുറിയാനി പെണ്ണിനെ കല്ല്യാണം കഴിച്ചാല്‍ എന്തു കൊണ്ട് പുറം തള്ളുന്നു?

ഇതെല്ലം ഈ നാട്ടിലെ യാധാര്‍ഥ്യങ്ങളാണ്‌. പാഠപുസ്തകത്തില്‍ പഠിപ്പിച്ചില്ലെങ്കിലും കുട്ടികള്‍ ഇതൊക്കെ അറിയുകയും മനസിലാക്കുകയും ചെയ്യും . ഏഴാം ക്ളാസിലെ നരായണി പത്രോസിനെ കാണുന്നത് ഒരു ക്രിസ്ത്യാനിയായിട്ടു തന്നെയാണ്‌. ഗോപാലക്ര്ൃഷ്ണന്‍ നായര്‍ക്ക് അവന്‍ നായരാണെന്നു തന്നെ അറിയാം . എന്നു വിചാരിച്ച് അവന്‍ ഇനലെ വരെ കൂട്ടുകൂടി നടന്ന മരാരെയോ പുലയനെയോ വെറുക്കാന്‍ തുടങ്ങുകയൊന്നുമില്ല.

ആലത്തറയേപ്പോലുള്ള വൈദികര്‍ക്കു എന്തോ പേടിസ്വപ്നമാണ്‌. അതു മാറ്റി കര്യങ്ങളെ ശരിയായ വിധത്തില്‍ കാണാന്‍ പഠിക്കുക. ആലത്തറ കത്തോലിക്കനായതും തങ്കു പാസ്റ്റര്‍ പെന്തക്കോസ്ത്തായതും വേറെ ആരും വിളിച്ചു പറഞ്ഞിട്ടൊന്നും അല്ല. അതൊക്കെ സ്വയം തെരഞ്ഞെടുത്തതാണ്‌ അങ്ങനെയായിരിക്കുനതിഷ്ടമില്ലെങ്കില്‍ ആദ്യം അതൊക്കെ മാറ്റിയെടുക്കുക. ഇതൊക്കെ ഉള്ളിടത്തോളം കാലം കുട്ടികള്‍ ഇതൊക്കെ പഠിക്കും . അതില്‍ അസഹിഷ്ണുത കാണിച്ചിട്ട് യാതൊരു കാര്യവുമില്ല.


ജന്മിയെ കണ്ടു പിടിക്കാന്‍ പറഞ്ഞതു, ജന്മിമാരെ വെട്ടിക്കൊല്ലാന്‍ വേണ്ടിയൊന്നും അല്ല. ഇന്ന് ജന്മിമാര്‍ ഇല്ല എന്നു മനസിലാക്കിക്കാന്‍ വേണ്ടിയാണ്‌. ആലത്തറയുടെ അറിവില്‍ എവിടെയെങ്കിലും ജന്മികള്‍ ഉണ്ടോ?

പണ്ടു ജന്മിമാര്‍ ഉണ്ടായിഉരുന്നെന്നും , ജന്മിത്തം ഒരു അനീതിയായിരുന്നു എന്നും , സാമൂഹ്യ പരിഷ്കരണത്തിലൂടെ ആ വ്യവസ്ഥിതി മാറി എന്നും കുട്ടികള്‍ മനസിലാക്കുവനാണ്‌ ആ പാഠ്യഭാഗം.


അവര്‍ണജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്തവര്‍ തീണ്ടലിനും തൊടീലിനും വിധേയരാവേണ്ടിവന്നു. ദൈനംദിന വ്യവഹാരങ്ങളിലും സംഭാഷണങ്ങളിലും മാത്രമല്ല, പള്ളികളില്‍പ്പോലും വിവേചനം ഉണ്ടായിരുന്നു. ദളിത്‌ ക്രിസ്ത്യാനികള്‍ക്ക്‌ സവര്‍ണപള്ളികളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ദളിത്‌ സവര്‍ണ ക്രിസ്ത്യാനികള്‍ തമ്മില്‍ വിവാഹം അനുവദിച്ചിരുന്നില്ല” (പുറം 22).


ഇതു സത്യമല്ലേ ആലത്തറേ?

ഇന്നും പുതു ക്രിസ്ത്യാനി എന്നു വിളിച്ച് ആക്ഷേപിക്കാറില്ലെ അവരെ? ഇപ്പറഞ്ഞ പുതുക്രിസ്ത്യാനികളെ ഉയര്‍ന്നവരെന്നവകാശപ്പെടുന്നവരുടെ വീടുകളിലേക്കു വിവാഹം കഴിക്കാത്തതെന്തു കൊണ്ട്? ഇന്നുവരെ ഇപ്പറഞ്ഞ പുതുക്രിസ്താനികളില്‍ നിന്നും ഒരു ബിഷപ് ഉണ്ടാവാത്തതെന്തുകൊണ്ട്?

ഇപ്പറഞ്ഞ വിവേചനം സഹികാഞ്ഞല്ലെ പലരും കത്തോലിക്കാ സഭ ഉപേക്ഷിച്ച്, തങ്കു പാസ്റ്ററുടെയും മറ്റും കൂടെ പോകുന്നത്?

പെന്തക്കോസ്ത് സഭകളില്‍ വിവേചനം ഒന്നുമില്ല. അതു സത്യമല്ലേ ?

മോഷ്ടിക്കാതെയും കൊല്ലാതെയും ഒക്കെ ജീവിക്കാന്‍ മനുഷ്യന്‌ പ്രേരണയാകുന്നത്‌ ഈശ്വരവിശ്വാസമാണ്‌.

നല്ല തമാശ. അപ്പോള്‍ മത വിശ്വാസികള്‍ കൊല്ലാറും, മോഷ്ടിക്കാറും ഇല്ല. ഇത്രക്കു തറ ലെവലിലുള്ള പ്രസ്ഥാവനകള്‍ നടത്തി ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കല്ലേ.

സിസ്റ്റര്‍ അഭയയെ കൊന്നു കിണറ്റില്‍ ഇട്ടത് ഒരു വൈദികായിരുന്നു എന്ന സത്യം ആലത്തറ കേട്ടിട്ടുണ്ടോ? ആ വൈദികനെ പ്രതിയാക്കും എന്ന ഘട്ടം വനപ്പോള്‍ . സി ബി ഐ യുടെ ഉദ്യോഗസ്തനെ തന്നെ സഭ മാറ്റിക്കളഞ്ഞു. എന്നിട്ടും ഞങ്ങളൊകെ ആലത്തറമാരും മറ്റു തറകളും പറയുന്ന കള്ളം വിശ്വസിക്കണം . പക്ഷെ അതു നടക്കുമെന്നു തോന്നുന്നില്ല.

“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌” എന്ന കാറല്‍മാക്സിന്റെ സിദ്ധാന്തം കുഞ്ഞുമനസ്സിലേക്ക്‌ വളഞ്ഞ വഴിക്ക്‌ നിക്ഷേപിക്കാന്‍ പരിശ്രമിച്ചിരിക്കുന്നു.

ആലത്തറ മാര്‍ക്സിനെ വായിച്ചിട്ടില്ല അതു കൊണ്ടാണ് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് ഇവിടെ ചേര്‍ത്തത്. മാര്‍ക്സ് മതത്തേപ്പറ്റി പറഞ്ഞതിങനെയാണ്‌.

മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ നെടുവീര്‍പ്പാണ്, അത് ഹ്ൃയമില്ലാത്ത ലോകത്തിന്റെ ഹ്ൃദയമാണ്‌, അത് ജനതയുടെ കറുപ്പാണ്‌

ഈ വാചകങ്ങളെ അടര്‍ത്തിയെടുത്ത് കുറച്ച മസാല ചേര്‍ത്ത് മാര്‍ക്സ് വിരോധികള്‍ പലയിടത്തും എഴുതിയിട്ടുണ്ട്. ആലത്തറ അവിടെ നിന്നും കോപ്പീ ചെയ്ത് ഇവിടെ ചേര്‍ത്തു.

വാസ്തവത്തില്‍ മതത്തേക്കുറിച്ച് മാര്‍ക്സ് എഴുതിയത് നല്ല കര്യങ്ങളായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ നെടുവീര്‍പ്പാണെന്നും ഹ്ൃദയമില്ലാത്ത ലോകത്തിന്റെ ഹ്ൃദയമാണെന്നും പറഞ്ഞാല്‍, അതു മത വിദ്വേഷവും ആക്ഷേപവുമാണെന്നു, വെറും തറകള്‍ക്കേ പറയാന്‍ കഴിയൂ.

ജനതയുടെ കറുപ്പാണെന്നത്, മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു മാര്‍ക്സ് വിരോധികള്‍ പറഞ്ഞുപരത്തി.മതം സമൂഹത്തില്‍ പ്രവവര്‍ത്തിക്കുന്നത് കറുപ്പിനേപ്പോലെയാണ്‌. കറുപ്പ് സാധാരണ കൊടുക്കുന്നത് വേദനയകറ്റാനാണ്‌. കാലൊടിഞ്ഞാല്‍ ‍ വേദനയുണ്ടാകും . കറുപ്പു തിന്നാല്‍ ‍ ആ വേദന മാറും , കാല്‍ ഒടിഞ്ഞു തന്നെയിരിക്കും . ഒടിവിനു ചികിത്സിക്കാതെ കറുപ്പ് മാത്രം തിന്നു ജീവിച്ചാല്‍ കലു നേരെയാവില്ല. അതുമാത്രമാണ്‌ മാര്‍ക്സ് പറഞ്ഞത്. ഹ്ൃദയവാല്‍വിന്‌ അസുഖമുള്ളവനോട് , പോട്ടയിലെ അച്ചന്‍മാര്‍ പത്തു ദിവസം ധ്യാനം കൂടിയാല്‍ മതി, ഭേദമാകും എന്നു പറയുന്ന അവസ്ഥയെയാന്‌ മാര്‍ക്സ് വിമര്‍ശിച്ചത്. ഭക്ഷണമില്ലെങ്കില്‍ ഉപവസവും പ്രാര്‍ഥനയും നടത്തിയാല്‍ മതി എന്നു പറഞ്ഞതിനെയാണ്‌ മാര്‍ക്സ് വിമര്‍ശിച്ചത്.


മാര്‍ക്സ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന്‌ പടിഞ്ഞാറന്‍ നാടുകള്‍ തെളിയിച്ചു കഴിഞ്ഞു. അവിടെ കഷ്ടപ്പാടും ദുരിതങ്ങളും ഉണ്ടായിരുന്നപ്പോള്‍ ആളുകള്‍ മതത്തില്‍ വിശ്വസിച്ചിരുന്നു. സാമ്പത്തിക അഭിവ്ൃത്തിയുണ്ടായി, ദുരിതങ്ങളെല്ലം അകന്നപ്പോള്‍ അവര്‍ മത വിശ്വാസം വലിച്ചെറിഞ്ഞു. അതു മത്രമല്ല അവര്‍ ദൈവിശ്വാസവും കൂടി വലിച്ചെറിഞ്ഞു. ഇതു നടന്നത് ഒരു കമ്യൂണിസ്റ്റ് രാജ്യത്തല്ല. കമ്യൂണിസത്തെ കത്തോലിക്കാ സഭയേക്കാള്‍ കൂടൂതല്‍ എതിര്‍ക്കുന്ന, ക്രൈസ്തവ രാജ്യങ്ങളിലാണ്‌.

അതിനു ആലത്തറ ആരെ കുറ്റപ്പെടുത്തും ? കമ്യൂണിസ്റ്റുകാരെ തന്നെയോ?
തലയില്‍ ആള്‍ത്താമസമുണ്ടെങ്കില്‍ ചിന്തിക്കുക.

മലയാളിയുടെ ജീവിതരീതിയും ഭക്ഷണരീതി പോലും മതവിശ്വാസത്തെ കേന്ദ്രീകരിച്ചാണ്‌.

നല്ല തമാശ. ഈ ആലത്തറ ഇത്രക്കു തമാശക്കരനാണെന്നു ഞാന്‍ വിചാരിച്ചേ ഇല്ല. ഭക്ഷണ രീതി മത വിശ്വാസത്തെ കേന്ദ്രീകരിച്ചാണെന്നുള്ള കണ്ടുപിടിത്തം ബഹു കേമം .

ഞാന്‍ ഇത്ര നാളും കരുതിയത്, മലയാളികള്‍ എല്ലാവരും ചോറാണ്‌ കഴിക്കുന്നതെന്നായിരുന്നു.

ചോറും കറികളും ആണ്‌ സാധരണ കേരളീയ ഭവനങ്ങളില്‍ എല്ലാം കാണുന്നത്.
അച്ചന്‍ കളിച്ചു കളിച്ച് കളത്തിനു പുറത്തേക്കും കളിക്കുന്നു. . ഹിന്ദുക്കളും ക്രിസ്ത്യാനികളും വ്യതസ്ത ഭക്ഷണമാണു കഴിക്കുന്നത് എന്നു പറയുന്നത് കേമം . ഹിന്ദുക്കളും ക്രിസ്ത്യനികളും അവരുടെ ഇടയില്‍ പല ജാതികളും ഉണ്ടെന്നു പറയുന്നത് മത വിദ്വേഷം ജാതി സ്പര്‍ദ്ധ!!!!

ഈ അടുത്തകാലത്താണ്‌ അരിക്കു ക്ഷാമം വന്നപ്പോള്‍ , കേരളമാകെ പ്രശ്നമായതും അതു സര്‍ക്കാര്‍ ഒരു അടിയന്തരാവസ്ഥ പോലെ കൈകാര്യം ചെയ്തതും.


അച്ചന്‍ ഉദ്ദേശിച്ചത്, ഹിന്ദുക്കള്‍ സസ്യഭക്ഷണവും , ക്രിസ്ത്യാനികള്‍ മാംസ ഭക്ഷണവും കഴിക്കുന്നു എന്നായിരിക്കാം . പക്ഷെ അതു കേരളീയരേക്കുറിച്ചുള്ള അറിവില്ലായമയാണ്‌.



മനുഷ്യന്‍ അനുദിനജീവിതത്തില്‍ നേരിടുന്ന നിസ്സാരങ്ങളും സാധാരണവുമായ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കാന്‍ മതങ്ങള്‍ക്കാവില്ലെങ്കില്‍ പിന്നെ മതമെന്തിന്‌ എന്ന്‌ ചിന്തിക്കാന്‍ കുട്ടികള്‍ തുടങ്ങും.

മത വിശ്വാത്തില്‍ വളര്‍ത്തിയാലും കുട്ടികള്‍ അങ്ങനെ ചിന്തിക്കാം . മനുഷ്യന്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഭക്ഷണം , പാര്‍പ്പിടം, വസ്ത്രം എന്നിവയാണ്‌. ഇതു മൂന്നും തരാന്‍ മതങ്ങള്‍ക്കാവില്ല. അച്ചന്‍ ഞായറാഴ്ച്ച കുര്‍ബാന കഴിഞ്ഞ് ഇതു മൂന്നും വിതരണം ചെയ്യുന്നുണ്ടോ? പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും കിട്ടുന്ന പണം ഉപയോഗിച്ച് കുറച്ചു പേര്‍ക്ക് ഉതൊക്കെ വിതരണം ചെയ്യുന്നു എന്നല്ലാതെ മതം എന്താണ്‌ ഇക്കര്യങ്ങള്‍ക്കു വേണ്ടി ചെയ്യുന്നത്?

മത വിശ്വാസത്തില്‍ മാത്രം വളര്‍ന്ന ഒരു ജനതയേക്കുറിച്ചാണ്‌ താഴെ പറയുന്നത്.

യൂറോപ്പ് മുഴുവനും ക്രിസ്ത്യാനികളായിരുന്നു രണ്ടായിരം വര്‍ഷത്തോളം . അവര്‍ മത വിശ്വസികളും ഈശ്വര വിശ്വാസികളും ആയിരുന്നു. അതവര്‍ പട്ടിണീക്കരായിരുന്നപ്പോഴും . അവര്‍ പണക്കാരായപ്പോള്‍ മതവും ദൈവവിശ്വാസവും വേണ്ടെന്നു വച്ചു. മതവും ദൈവവുമാണ്‌ അവരെ പണക്കാരും ബുദ്ധിമുട്ടില്ലാതെ ജീവിക്കുവാനും സാധ്യമാക്കിയതെങ്കില്‍ , അവര്‍ മത വിശ്വാസമോ ദൈവ വിശ്വാസമോ ഉപേക്ഷിക്കില്ലായിരുന്നു. മാര്‍ക്സ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നു ക്രൈസ്തവ രാജ്യങ്ങള്‍ തന്നെ തെളിയിച്ചിരിക്കുന്നു. ഇനിയും അച്ചനു സംശയമാണോ? മനുഷ്യന്‍ ഇന്ന്‌ നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ മതങ്ങള്‍ക്കാവില്ല.

വിലക്കയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം എന്നീ പ്രശ്നങ്ങളെ എങ്ങനെയൊക്കെ വിശകലനം ചെയ്താലും ഈ നാല്‌ പ്രശ്നങ്ങളും മതത്തിന്‌ അതീതമാണെന്നുവരും. അതു ശരിയാണ്‌. അതു തരുന്ന സന്ദേശം , ഈ പ്രശ്നങ്ങള്‍ എലാവരെയും ബാധിക്കുമെന്നും , ഒരു പ്രത്യേക മതത്തില്‍ വിശ്വസിച്ചാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റുമെന്നൊകെ കരുതുന്നത് മൌഡ്ഡ്യമാണെന്നും ഈ പാഠം പഠിപ്പിക്കുന്നു. അതു ശരിതന്നെയല്ലേ?


ലോകചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരികള്‍ സ്വേച്ഛാധിപതികളായിരുന്നു. 1989-ല്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പതിനായിരക്കണക്കിന്‌ യുവജനങ്ങള്‍ ചൈനയിലെ ടിയാനന്‍മെന്‍ സ്ക്വയറില്‍ തടിച്ചുകൂടിയപ്പോള്‍ ടാങ്കുകള്‍ ഉപയോഗിച്ച്‌ അവരെ ചതച്ചരച്ചുകൊന്ന ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെ നിലപാട്‌ തന്നെയാണ്‌ കേരളത്തിലെ ഭരണകൂടത്തിനും ഇപ്പോഴുള്ളത്‌..

ഇങ്ക്വിസിഷന്‍ എന്ന കാട്ടാളത്തം കാണിച്ച കത്തോലിക്കാ സഭയുടെ നിലപാടു തന്നെയാണ്‌ , കേരളത്തിലെ സഭാ നേത്ൃത്വത്തിനുള്ളത് എന്നു പറഞ്ഞാല്‍ എതിര്‍ക്കുമോ?

പിച്ചും പേയും പറയുന്നത് ദയവായി നിര്‍ത്താന്‍ ശ്രമിക്കുക.

ലോകചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരികള്‍ മാത്രമല്ല സ്വേച്ഛാധിപതികളായിരുന്നത്. പല മാര്‍പ്പാപ്പമരും , പുരോഹിതരും കമ്യൂണീസ്റ്റ് ഭരണാധികാരികളേക്കാള്‍ സ്വേഛാധിപതികളായിരുന്നു.

ശാസ്ത്ര സത്യങ്ങള്‍ വിളിച്ചു പറഞ്ഞ ബ്റൂണോയെ പോലുള്ള ശാസ്ത്രജ്ഞരെ അവര്‍ തീയിലെറിഞ്ഞു കൊല്ലുകയും ചെയ്തിട്ടുണ്ട്. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിനാണ്‌ ബ്റൂണോയെ ചുട്ടു കൊന്നത്.
കമ്യൂണീസ്റ്റ്കാര്‍ കൊന്നതിനേ കുറച്ചു കാണുന്നില്ല. അത് കൂടെക്കൂടെ മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്ന കൂടെ, കത്തോലിക്കാ സഭ ഇങ്ക്വിസിഷനിലും , കുരിശുയുദ്ധങ്ങളിലും , കോളനിവല്ക്കരണത്തിലും കൊന്ന മനുഷ്യരുടെ കണക്കും കൂടെ അവതരിപ്പിച്ചാലേ പൂര്‍ണ്ണമാകൂ.

ചൈനീസ് ഭരണകൂടത്തിനു ഒരു ന്യായീകരണമെങ്കിലുമുണ്ട്. സര്‍ക്കാരിനെതിരെ സമരം ചെയ്തവരെയാണ്‌ കൊന്നതെന്നു. പക്ഷെ കത്തോലിക്കാ സഭ ബ്റൂണോയെ ബാര്‍ബെക്യു ചെയ്തതിനു എന്തു ന്യായീകരണമുണ്ട്? അറിയാവുന്നിടത്തോളം അദ്ദേഹം സഭയുടെയൊ ദൈവത്തിന്റെയോ കല്പനകള്‍ തെറ്റിച്ചില്ല. ആകെക്കൂടി ചെയ്തത്, ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞു. അതു തെറ്റാണെന്നു, ഇവിടെ എഴുതുന്ന ഒരു പുരോഹിതനും പറയില്ല. അപ്പോള്‍ ആരാണു ഭേദം ?

മാര്‍പ്പാപ്പയും പുരോഹിതരും കൂടി ബ്റൂണോയെ ബാര്‍ബെക്യു ചെയ്തെന്നു കരുതി, കേരളത്തിലെ ബിഷപ്പുമാര്‍ ചേര്‍ന്ന് ഇവിടത്തെ ശാസ്ത്രജ്ഞരെ ബാര്‍ബെക്യു ചെയ്യുമെന്ന്, കേരളീയരാരും കരുതുന്നില്ല. ടിയാനന്‍മെന്‍ സ്ക്വയറില്‍ സമരക്കാരെ ചൈനീസ് സര്‍ക്കാര്‍ കൊന്നെന്നു കരുതി, നാളെ അച്യുതാനന്ദന്‍ 10 ടാങ്കുകള്‍ പിടിച്ചെടുത്ത് ചങ്ങനാശ്ശേരി അരമനയിലേക്ക് ഇടിച്ച് കയറ്റി പുരോഹിതരെ ചതച്ചു കൊല്ലുമെന്നും , കേരളീയര്‍ കരുതുന്നില്ല.


അതുകൊണ്ട് ഇങ്ങനെയുള്ള പേടിസ്വപ്നങ്നളില്‍ നിന്നും പുരോഹിതര്‍ രക്ഷനേടുക.

കേരളത്തില്‍ വളരെ നല്ല പല കാര്യങ്ങളും ചെയ്യാനുണ്ട്. പ്രശ്നങ്ങള്‍ പലതാണ്‌

നാണ്യവിളകള്‍ക്ക് വിലയില്ല
അരി ആവശ്യത്തിനില്ല
പച്ചക്കറി ആവശ്യത്തിനില്ല

ഇതിലൊക്കെ സഭക്കു വളരെയേറെ പ്രവര്‍ത്തിക്കാനുണ്ട്. കുറഞ്ഞ വിലക്കു പച്ചക്കറികളും അരിയും മാര്‍ക്കറ്റിലിറക്കുക. അമിത ലാഭം പ്രതീക്ഷിക്കരുത്.

പിന്നെ കുറച്ച് കൂടി സാമൂഹിക പ്രതിബദ്ധത കാണിക്കുക. സ്വാശ്രയ കോളേജിലൊക്കെ സാമൂഹ്യനീതിയും ഒരു ലക്ഷ്യമാക്കുക.

ഏതോ ഒരു സിനിമയില്‍ ഒരു പാരലല്‍ കോളേജ് ഉടമ പറയുന്ന ഒരു സംഭാക്ഷണമുണ്ട്.

ഒരു നായരായ ഞാന്‍ ഈ കോളേജിന്‌ സെന്റ് മേരീസ് കോളേജെന്നു പേരിട്ടത്തിനു പിന്നില്‍ ഒരുദ്ദേശമുണ്ട്.

ഇതിന്റെ അര്‍ത്ഥം ഏതെങ്കിലും പുരോഹിതന്‌ മനസ്സിലാവുമോ? അതു വലിയ ഒരു പാരമ്പര്യത്തിന്റെ ബാക്കിപത്രമാണ്‌. ആ പാരമ്പര്യം തിരിച്ചു പിടിക്കേണ്ടേ?