Friday, 9 October 2015

ഗോവധ നിരോധനവും  ഇറച്ചിയുദ്ധവും  പിന്നെ കേരളവും.


എന്താണ്, ഗോവധ നിരോധനം?

 ഇപ്പോള്‍ ഇന്‍ഡ്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണിത്. ഇതിന്റെ പേരില്‍ ഒരു മുസ്ലിമിനെ ഉത്തര്‍ പ്രദേശില്‍ കുറച്ച് ഹിന്ദു മത ഭ്രാന്തന്മാര്‍  കൊലപ്പെടുത്തുകയുണ്ടായി.  ഒരു പശുവിനെ കാണാതാവുകയും അതിനെ ഒരു മുസ്ലിം മോഷ്ടിച്ചെടുത്ത് കൊന്നു തിന്നുകയും ചെയ്തു എന്ന ഊഹാപോഹത്തില്‍ നിന്നാണാ കൊലപാതകം ഉണ്ടായത്. ആ മുസ്ലിമിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി പശുവിന്റേതല്ല ആടിന്റേതായിരുന്നു എന്നാണിപ്പോള്‍ തെളിയുന്നത്.
സമൂഹത്തില്‍ ബോധപൂര്‍വ്വമായി മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ഒരു പറ്റം ആളുകള്‍ ശ്രമിക്കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്.

ഗോവധനിരോധനത്തെ അനുകൂലിച്ചും എതിര്‍ത്തും പലരും വീറോടെ വാദിക്കുന്നുണ്ട്. അനുകൂലിക്കുന്നവര്‍ തീവ്ര  ഹിന്ദുക്കളും എതിര്‍ക്കുന്നവര്‍ മറ്റുള്ളവരും.

ഗോവധം ഇന്‍ഡ്യയില്‍ നിരോധിക്കണമെന്ന് ഇന്‍ഡ്യന്‍  ഭരണ ഘടനയില്‍ എഴുതി വച്ചിട്ടുണ്ട് എന്ന് പറയുന്നത് തെറ്റല്ലേ. ഇന്‍ഡ്യന്‍ ഭരണഘടനയിലെ  Article 48 ലെ,  Directive Principles of State Policy എന്ന വകുപ്പില്‍ എഴുതി ചേര്‍ത്തിരിക്കുന്നത് ഇതാണ്.

"The State shall endeavor to organize agriculture and animal husbandry on modern and scientific lines and shall, in particular, take steps for preserving and improving the breeds, and prohibiting the slaughter of cows and calves and other milch and drought cattle."

ഇത് വളരെ ഏറെ വളച്ചൊടിക്കപ്പെട്ടും വക്രീകരിച്ചും പലരും അവരുടെ വാദഗതിക്ക് ബലം നല്‍കാന്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇതില്‍ അഭയം തേടുന്ന ഹിന്ദു തീവ്രവാദികള്‍ അവകാശപ്പെടുന്ന ഉദ്ദേശ്യമാണോ ഈ ഭരണ ഘടന പരാമര്‍ശത്തിനുള്ളത്. പശു അവര്‍ക്ക് പുണ്യ മൃഗമാണ്. അതുകൊണ്ട് അവര്‍ അതിനെ കൊല്ലുന്നതിനെ എതിര്‍ക്കുന്നു. ഇന്‍ഡ്യന്‍ ഭരണഘടന ശില്‍പ്പികള്‍ ഗോവധം നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഈ കാരണം കൊണ്ടല്ല. അത് തികച്ചും സാമ്പത്തിക കാരണം കൊണ്ടാണ്.

പശുവിനെയും പശുവിന്റെ കുട്ടികളെയും കൊല്ലുന്നത് നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ ഉദ്ദേശ്യം മതപരമല്ല. പശുക്കളെ വളര്‍ത്തി തന്നെ കുടുംബം പുലര്‍ത്തിയിരുന്ന അനേകരുണ്ടായിരുന്നു ഇന്‍ഡ്യയില്‍. ഇന്നുമുണ്ട്. പശുവിന്റെ പാല്‍ വീട്ടാവശ്യത്തിനും കടകളില്‍  കൊടുത്ത് പണമുണ്ടാക്കാനുമുപയോഗിച്ചിരുന്നു. പശുവിന്റെ കുട്ടികളെ വിറ്റ്  പണം  സമ്പാദിച്ചിരുന്നു.

കാര്‍ഷിക രാജ്യമായ ഇന്‍ഡ്യയിലെ കാര്‍ഷിക അഭി  വൃദ്ധിക്ക് വേണ്ടിയും  കൂടെ വിഭാവനം ചെയ്ത ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വമാണ്, ഗോവധം നിരോധിക്കുന്നതിനു ശ്രമിക്കണമെന്നത്. കാര്‍ഷിക വൃത്തിക്ക് മൃഗങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്താണ്, ഭരണ ഘടന എഴുതിയുണ്ടാക്കിയത്. നിലമുഴുവാന്‍  കൂടുതലും ഉപയോഗിച്ചിരുന്നത് കാളകളെ ആയിരുന്നു.  വംശ വര്‍ദ്ധനയും സംരക്ഷണവും മാത്രമായിരുന്നു ഇതിന്റെ ഉദ്ദേശ്യം. പശുക്കളെ ഒക്കെ വധിച്ചാല്‍ പിന്നെ കാളകള്‍ക്ക് ക്ഷാമമുണ്ടാകും. അതൊഴിവാക്കാനായിരുന്നു ഈ നിര്‍ദ്ദേശം വച്ചതും.

ഗോവധം നിരോധിച്ചില്ലെങ്കിലും സാധാരണ മനുഷ്യര്‍  വളര്‍ത്തുന്ന പശുക്കളെ അവയുടെ ആരോഗ്യമുള്ള നാളുകളില്‍ ആരും വധിക്കാറില്ല. ഇറച്ചി തിന്നുന്നവര്‍ പോലും അത് ചെയ്യാറില്ല. അത് മത പരമായ വിശ്വാസം കൊണ്ടുമല്ല. ക്രിസ്ത്യാനികളും  മുസ്ലിങ്ങളും പശുക്കളെ വളര്‍ത്താറുണ്ട്. ഇവരും മച്ചി പശുക്കളെയും   കറവ വറ്റിയ പശുക്കളെയുമേ ഇറച്ചി വെട്ടുകാര്‍ക്ക് വില്‍ക്കാറുള്ളു. വളരെ അപൂര്‍വ്വമായി പണത്തിനാവശ്യം വരുമ്പോള്‍ മറിച്ചു ചെയ്യാറുണ്ടെന്നത് വിസ്മരിക്കുന്നില്ല.  അതിനൊന്നും മതപരമായ കാരണവുമില്ല. മതാതീത കാരണമാണുള്ളത്.

പശുക്കളെയും കാളകളെയും വധിക്കുന്നതിനെ എതിര്‍ക്കുന്നവരോട്  പണ്ട് സുപ്രീം കോടതി ഒരു ചോദ്യം ചോദിച്ചിരുന്നു. ഇവയുടെ ആരോഗ്യം നശിച്ചു കഴിഞ്ഞാല്‍ അവയെ എന്തു ചെയ്യണം? അന്ന് പക്ഷെ അവര്‍ക്കുത്തരമുണ്ടായില്ല. അപ്പോള്‍ കോടതി നടത്തിയ നിരീക്ഷണം ഇതായിരുന്നു.

"A total ban [on cattle slaughter] was not permissible if, under economic conditions, keeping useless bull or bullock be a burden on the society and therefore not in the public interest."

ഇപ്പോള്‍ ഇന്‍ഡ്യയിലെ പല സംസ്ഥാനങ്ങളിലും  പശുവിനെയും കാളകളെയും കൊല്ലുന്നത് നിരോധിക്കുന്ന നിയമമുണ്ട്. പലയിടത്തും പശുവിനെ കൊല്ലുന്നതു മാത്രം നിരോധിച്ചിരിക്കുന്നു.




അടുത്ത കാലത്ത് മഹാരാഷ്ട്ര മാട്ടിറച്ചി അപ്പാടെ നിരോധിക്കുന്ന നിയമം നടപ്പിലാക്കി. അതേതുടര്‍ന്നാണ്, ഇതൊരു ഇറച്ചിയുദ്ധത്തിലേക്ക് കേരളത്തെ നയിച്ചത് . സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നു. അതിനു ബദലായി തീവ്ര ഹിന്ദുക്കള്‍ പന്നി ഫെസ്റ്റിവല്‍ നടത്തുന്നു. ഇതാഘോഷിക്കാന്‍ പ്രശ്നത്തിന്റെ രണ്ടു ഭാഗത്തുമുള്ളവര്‍ അമിതാവേശം കാണിക്കുന്നു. ഭീതി ജനകമായ അവസ്ഥയാണിത്.

വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളം ആ അവസ്ഥയിലേക്ക് തിരിച്ചു പോകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ജാതി മത ശക്തികള്‍ അവരുടെ പിടി മുറുക്കുന്നു. സമുദായ നേതാക്കളായ വെള്ളാപ്പള്ളിയും കാന്തപുരവും രാഷ്ട്രീയ പാര്‍ട്ടികള്‍  രൂപീകരിക്കുന്നു. കാന്തപുരത്തിന്റെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് യതൊരു പങ്കുമുണ്ടായിരിക്കില്ല എന്ന് അദ്ദേഹം പറയുന്നു. സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ  ഫോട്ടോ പതിപ്പിക്കാതെ സി പി എം പോലും പോസ്റ്റര്‍ അടിച്ചിറക്കുന്നു. പുരോഗമന പ്രസ്ഥാനമായ എസ് എഫ് ഐ ആയിരുന്നു ഈ മുഖമില്ലാത്ത പോസ്റ്ററുകളുടെ ആദ്യ പ്രണേതാക്കള്‍. ഇപ്പോള്‍ സി പി എമ്മും അതേറ്റെടുത്തിരിക്കുന്നു. മുസ്ലിം ലീഗും പിന്നിലല്ല.






അതെ. കേരളം അതിവേഗം ഭ്രാന്താലയമായി മാറുകയാണ്. തീവ്ര ജാതി മത ശക്തികള്‍ സമൂഹത്തിലെ എല്ലാ രംഗങ്ങളും കയ്യടക്കിക്കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ്  എന്ന മതരാഷ്ട്രീയ പാര്‍ട്ടിയും വെള്ളപ്പള്ളി എന്ന ജാതിക്കോമരവും കാന്തപുരമെന്ന സ്ത്രീ വിരുദ്ധ പിന്തിരിപ്പന്‍ മുസ്ലിമും ഇതൊക്കെ ചെയ്യുന്നതില്‍ അത്ഭുതമില്ല. പക്ഷെ സി പി എം പോലുള്ള പുരോഗമന പ്രസ്ഥാനം ​ഇതേ വഴി പോകുന്നത് ഭീതിതമായ ഒരു വഴിത്തിരിവാണ്.  

17 comments:

kaalidaasan said...

അതെ. കേരളം അതിവേഗം ഭ്രാന്താലയമായി മാറുകയാണ്. തീവ്ര ജാതി മത ശക്തികള്‍ സമൂഹത്തിലെ എല്ലാ രംഗങ്ങളും കയ്യടക്കിക്കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ് എന്ന മതരാഷ്ട്രീയ പാര്‍ട്ടിയും വെള്ളപ്പള്ളി എന്ന ജാതിക്കോമരവും കാന്തപുരമെന്ന സ്ത്രീ വിരുദ്ധ പിന്തിരിപ്പന്‍ മുസ്ലിമും ഇതൊക്കെ ചെയ്യുന്നതില്‍ അത്ഭുതമില്ല. പക്ഷെ സി പി എം പോലുള്ള പുരോഗമന പ്രസ്ഥാനം ​ഇതേ വഴി പോകുന്നത് ഭീതിതമായ ഒരു വഴിത്തിരിവാണ്.

Malayalam Times said...

Dear Kalidasan,
Gone through your blog, you have studied the issue in detail and your points are relevant.
All individual should have the choice to select whether he or she like to eat beef or not and government / parties / organizations should not interfere on that.
At the same time conducting beef festival / pork festival cannot be taken in good spirit as it may trigger communal issues.
So far there is no report of anybody conducting pork festival, which is a good sign and the concerned should stick to this principle.

The SFI / DYFI boasting they have conducted 1,000 beef festival should think about themselves because their stand cannot be treated as biased.

Regards
Soman. K

Malayalam Times said...


Please read the last sentence as
"The SFI / DYFI boasting they have conducted 1,000 beef festival should think about themselves because their stand cannot be treated as unbiased".

ബഷീർ said...

പോസ്റ്റ് കൊള്ളാ‍ാം പക്ഷെ താങ്കൾ പറഞ്ഞ പോലെ കാന്തപുരം ഒരു രാഷ്ടീയ പാർട്ടി രൂപികരിക്കുന്നു എന്നത് അട്സ്ഥാന രഹിതം എന്ന് അറിയിക്കട്ടെ..

kaalidaasan said...

>>>>At the same time conducting beef festival / pork festival cannot be taken in good spirit as it may trigger communal issues.<<<<

സര്‍ക്കാര്‍ ചെയ്യരുതാത്തതു ചെയ്തു എന്നു താങ്കളാദ്യം പറഞ്ഞില്ലേ. അരുതാത്തതു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതിഷേധമായി ഇതിനെ കണ്ടാല്‍ മതി.

kaalidaasan said...

ബഷീര്‍,

കാന്തപുരം ഒരു സംഘടനയുണ്ടാക്കി. രാഷ്ട്രീയ സമ്മര്‍ദ്ധം ചെലുത്താന്‍ വേണ്ടി തന്നെയാണത്.

Sreeraj said...

ഇന്‍ഡ്യന്‍ ഭരണഘടന ശില്‍പ്പികള്‍ ഗോവധം നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഈ കാരണം കൊണ്ടല്ല. അത് തികച്ചും സാമ്പത്തിക കാരണം കൊണ്ടാണ്.

ഒരു ഹിന്ദു ആയ ഞാൻ മനസിലാക്കിയത് സാമ്പത്തികം മാത്രമായി അല്ല. മതപരമായ കാരണങ്ങൾ ഇതിൽ ഉണ്ട്. ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ പേരിൽ മൃഗ ബലി സാധാരണമായിരുന്നു. ഇന്നും ഒട്ടേറെ സ്ഥലങ്ങളിൽ ഇത്തരം അനാചാരങ്ങൾ അരങ്ങേറുന്നുണ്ട്. ഇതിനെതിരെ ആദ്യമായി ശബ്ദം ഉയർത്തിയത്‌ ബുദ്ധമതം ആണ്. അതിനു ശേഷം ഹിന്ദുവിസവും ജൈനമതവും ഇത്തരം അനാചാരങ്ങൾക്കു എതിരെ തിരിഞ്ഞു. ബുദ്ധമത വിശ്വാസിയായ ഇന്ത്യൻ ഭരണഘടനാ ശില്പിയായ അംബത്കർ ഇത്തരം അനാചാരങ്ങളിൽ നിന്നും മൃഗങ്ങളെ, പ്രത്യേകിച്ച് പശുക്കളെ സംരക്ഷിക്കാനാണ് ഇത്തരം ഒരു നിയമം എഴുതി ചേർത്തത്.

ഭക്ഷണത്തിനായി മൃഗങ്ങളെ കൊന്നു തിന്നുന്നത് പ്രകൃതി എതിര്ക്കുന്നില്ല. ഉണ്ടായിരുന്നു എങ്കിൽ മാംസ ഭുക്കുകൾ ആയ മൃഗങ്ങൾ ഉണ്ടാവിലായിരുന്നു. പ്രകൃതിയുടെ സതുലിതാവസ്ഥ നിലനിര്ത്താൻ മതങ്ങള്ക്കുപരി ചില നിയമങ്ങൾ പ്രകൃതി തന്നെ സൃഷ്ടിക്കാറുണ്ട്. അറേബ്യൻ നാടുകളിൽ മാംസാഹാരം സാധാരണമാണ്. അതിന് പ്രധാന കാരണം പണ്ടുകാലങ്ങളിൽ അവിടെ കൃഷി അപ്രാപ്യമായിരുന്നു. മരുഭൂമിയിൽ വെള്ളവും നല്ല മണ്ണും ഇല്ലാതെ അവർക്ക് കൃഷി ചെയ്തു ജീവിക്കാനുള്ള സാഹചര്യം വളരെ പരിമിതമായിരുന്നു. അതിനാൽ മൃഗങ്ങൾ അവർക്ക് പ്രധാന ഭക്ഷണം ആയി. അവർ ഇന്ത്യയിൽ വന്നപ്പോൾ ഇവിടുള്ള ജനങളുടെ സംസ്കാരം അവർക്ക് പിന്തുടരാൻ കഴിഞ്ഞില്ല അല്ലെങ്കിൽ അവർ അതിനു തയ്യാറല്ലായിരുന്നു. അങ്ങനെ അവർ അവരുടെതായ ഭക്ഷണ രീതി അതേപടി പിന്തുടർന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ പല സംസ്കാരങ്ങളും ചേർന്ന വ്യത്യസ്തങ്ങളായ ഭക്ഷണ രീതി ഇന്ത്യയിലെ ജനങ്ങൾ സ്വീകരിച്ചു.

kaalidaasan said...

>>>ഒരു ഹിന്ദു ആയ ഞാൻ മനസിലാക്കിയത് സാമ്പത്തികം മാത്രമായി അല്ല. മതപരമായ കാരണങ്ങൾ ഇതിൽ ഉണ്ട്. ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ പേരിൽ മൃഗ ബലി സാധാരണമായിരുന്നു. <<<<

ഞാന്‍ ഇതിനോട് യോജിക്കുന്നില്ല. മൃഗ ബലി നടത്തിയിരുന്ന ഹിന്ദുക്കളും പശുവിനെ ബലി അര്‍പ്പിച്ചിരുന്നില്ല എന്നാണെന്റെ അറിവ്.

kaalidaasan said...

>>>അവർ ഇന്ത്യയിൽ വന്നപ്പോൾ ഇവിടുള്ള ജനങളുടെ സംസ്കാരം അവർക്ക് പിന്തുടരാൻ കഴിഞ്ഞില്ല അല്ലെങ്കിൽ അവർ അതിനു തയ്യാറല്ലായിരുന്നു. <<<<

യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രസ്താവനയാണിത്. ഇസ്ലാം മതവും ക്രൈസ്തവ മതവും ഇവിടെവരുമ്പോള്‍ ഭൂരിഭാഗം ഇന്‍ഡ്യക്കാരും മാംസ ഭക്ഷണം കഴിച്ചിരുന്നവരായിരുന്നു. പശുവൊക്കെ ദൈവീക പ്രതീകമായിരുന്നത് സനാതന ധര്‍മ്മത്തിനുള്ളിലെ ഹിന്ദുക്കള്‍ക്കു മാത്രമായിരുന്നു. 80% ഇന്‍ഡ്യക്കാരും അന്നൊക്കെ സനാതന ധര്‍മത്തിനു പുറത്തുമായിരുന്നു. അവരുടെ ഭക്ഷണം മാംസവും  സസ്യവും ഒക്കെ ചേര്‍ന്ന മിശ്രഭക്ഷണമായിരുന്നു. അതുകൊണ്ട് ഇവിടുണ്ടായിരുന്ന ഭൂരിഭാഗം ജനങ്ങളുടെയും സംസ്കാരം മാംസം വര്‍ജ്ജിക്കുന്നതായിരുന്നില്ല. ഇതിഹാസങ്ങളുടെ കാലത്ത് സനാതന ധര്‍മ്മികള്‍ പോലും മാംസ ഭക്ഷണം കഴിച്ചിരുന്നു എന്നതിനു തെളിവുണ്ട്.

Unknown said...

..സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിപ്പിക്കാതെ സി പി എം പോലും പോസ്റ്റര്‍ അടിച്ചിറക്കുന്നു. ..

ഇതൊരു നല്ല രീതിയാണെന്ന് എനിക്ക് അഭിപ്രായമില്ല. പൊതു രംഗത്തേക്കു വരാൻ തയ്യാറാകുകയും ആണ്‍ പെണ്‍ ഭേദമന്യേ എല്ലാവരുടേയും പ്രശ്നങ്ങളെ നേരിടേണ്ടി വരികയും ചെയ്യുമ്പോൾ പിന്നെ ഫോട്ടോ ഫ്ലക്സിൽ വന്നാൽ എന്ത് കുഴപ്പമാണ് കൂടുതലായി വരിക.

എന്നാൽ അധികാര വികേന്ദ്രീകരണവും താഴെത്തട്ടിലെല്ലാം സ്ത്രീ സംവരണവും വന്നപ്പോൾ ഔദ്യോഗികമായി സ്ഥാനം ലഭിക്കുന്നത് സത്രീകൾ ക്ക് ആണെങ്കിലും, കാര്യങ്ങൾ എല്ലാം നടത്തുന്നത് അവരുടെ ഭർത്താക്കന്മാർ ആയിരിക്കും എന്നാണു കാണുന്നത്. എല്ലാ വനിതാ മെമ്പർമാരുടേയും സ്ഥിതി ഇതല്ലെങ്കിലും ഒട്ടു മിക്കവരുടെയും കഥ ഇത് തന്നെയാണ്. പലയിടങ്ങളിലും പുരുഷന്മാർക്കായിരിക്കും നാട്ടിൽ കൂടുതൽ പരിചയക്കാരുണ്ടാകുക. അതിനെ വോട്ടാക്കി മാറ്റാൻ അവരുടെ ഫോട്ടോ വെക്കേണ്ടതുണ്ട്. കൂടുതൽ കൂടുതൽ സ്ത്രീകൾ ജനാധിപത്യ പ്രക്രിയയിലേക്ക് വരുകയും അധികാര സ്ഥാനങ്ങളിൽ എത്തുകയും ചെയ്യുന്നതോടെ ഭാർത്താവിന്റെ വാലാകുന്ന അവസ്ഥയിൽ നിന്ന് അവർ മോചിതരാകുമെന്നു വേണം കരുതാൻ.

Unknown said...

ബീഫ് കയറ്റുമതിയിൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനു ശേഷവും നാം റിക്കാർഡു ഇട്ടു മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അവിടെ നടക്കുന്നത് ഗോവധമാണോ അതോ പോത്ത് വധമാണോ എന്നാരും തിരക്കുന്നില്ല. ബീഫ് കഴിക്കുന്നവരായി ദളിതരും ഹിന്ദുക്കളിൽ തന്നെയും ചില വിഭാഗങ്ങളും ഉണ്ട് അത് വലിയ ഒരു പ്രശ്നമായി ആരും എടുക്കുന്നില്ല. എന്നാൽ മുസ്ലീങ്ങൾ ബീഫ് കഴിക്കുന്നതാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നം. എല്ലാം കൂടി നോക്കുമ്പോൾ ഗോവധ നിരോധം വോട്ടുബാങ്കു രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണെന്ന് വേണം കരുതാൻ.

ദാദ്രിയിലും പിന്നീട് UP യിൽ തന്നെയുള്ള മൈൻപുരിയിലും നടന്ന സംഭവങ്ങൾ നോക്കിയാൽ, ചില തത്പര കക്ഷികൾ മനപ്പൂർവം വ്യാജ പ്രചരണങ്ങൾ നടത്തി കുഴപ്പങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തത് എന്ന് കാണാം, ഈ രണ്ടു സ്ഥലങ്ങളിലും ജനങ്ങൾ സ്നേഹത്തോടെ തന്നെയാണ് കഴിഞ്ഞിരുന്നത്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ കേരളവും അപകടത്തിന്റെ വക്കത്താണെന്നു ഭയപ്പെടേണ്ടി വരും. മതേതര ശക്തികളുടെ പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ്കളുടെ പ്രസക്തി ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണ്.

kaalidaasan said...

ബൈജു ഖാന്‍,

കേരളം ഉത്തരേന്ത്യ പോലെ ആകാതിരിക്കണമെങ്കില്‍ ഇവിടെ ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരണം.

മുക്കുവന്‍ said...

stealing cow is a theory is pre-planned RSS agenda.. they would like to make a fear those who consume meat... they want to make sure that no one in india eat meat.. you see one MP mentioned that its a small issue..

the spokes person will give a nice polished reply and the hard core wings do the barbaric acts.. yea.. another form of ISIS.... those who write against it will be considered as TERRORIST :)

Unknown said...

Some prime ministers and the major debates that they caused in the Indian society:

1) Indira Gandhi: a) Emergency. b) Should India remain as a non-aligned country or should we ally with the USSR.
2) Rajiv Gandhi: Should India play the role of a big brother among the neighboring countries.
3) PV Narasimha Rao: Should India abandon socialism in favor of capitalism.
4) Vajpayee: Should India declare herself as a nuclear power. Should India treat terrorists with kid gloves.
5) Manmohan Singh: Should India ally with the US and accelerate the capitalistic model.
6) Modi: Are Indians allowed to eat beef. Is cow dung and cow urine good for health.

Sreeraj said...

കേരളം ഉത്തരേന്ത്യ പോലെ ആകാതിരിക്കണമെങ്കില്‍ ഇവിടെ ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരണം.

ഉത്തരേന്ത്യ പോലെ ആകണ്ട. അതുപോലെ തന്നെ ഒഞ്ചിയവും മാറാടും കണ്ണൂരും തലശ്ശേരി പാനൂര് കൂത്തുപറമ്പ് പോലെയും ആകണ്ട. മാവേലി നാട് വാണീടും കാലം എന്ന പാട്ടിലെ കേരളം പോലെ ആകാൻ ആരെയാണ് അധികാരത്തിൽ കൊണ്ടുവരേണ്ടത് എന്ന് അറിഞ്ഞാൽ മതി.

ജഗദീശ് എസ്സ് said...

പശുക്കളെ ഒക്കെ വധിച്ചാല്‍ പിന്നെ കാളകള്‍ക്ക് ക്ഷാമമുണ്ടാകും.
ശരി. സമ്മതിച്ചു.
അപ്പോള്‍ എരുമകളെ വധിച്ചാല്‍ പോത്തുകള്‍ക്ക് ക്ഷാമമുണ്ടാകില്ലേ. എരുമവധനിരോധനം ഉടനേയുണ്ടോ? രാജ്യത്തെ മൊത്തം പാലുത്പാദനത്തിന്റെ 55 ശതമാനവും എരുമപ്പാലാണ്.

കഴിഞ്ഞ ഒന്നര വര്‍ഷം എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തു?

സുധി അറയ്ക്കൽ said...

കഷ്ടം തന്നെ!!!