Thursday 9 April 2015

താത്രിക്കുട്ടി


ശ്രീ മാടമ്പ് കുഞ്ഞുകുട്ടന്‍ ഭ്രുഷ്ട് എന്ന പേരില്‍ ഒരു നോവലെഴുതിയിട്ടുണ്ട്. അതിലെ ഒരു വാചകം ഇങ്ങനെയാണ്.

താത്രിക്കുട്ടി ഇമകള്‍  കൂട്ടിത്തല്ലിയപ്പോള്‍ നലുകെട്ടിന്റെ അസ്തിവാരമിളകി.

ഭ്രുഷ്ട് എന്ന നോവലിലെ പ്രധാന കഥപാത്രമാണ്, താത്രിക്കുട്ടി. നമ്പൂതിരി ജാതിയില്‍ പണ്ട് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുതപ്പെട്ട നോവലാണത്. പിഴച്ചു പോകുന്ന അന്തര്‍ജനത്തെ വിചാരണ ചെയ്ത് പടിയടച്ച് പിണ്ഡം വയ്ക്കുന്ന നടപടിയെ സ്മാര്‍ത്ത വിചാരമെന്നായിരുന്നു വിളിച്ചിരുന്നത്. ചെറുപ്രായത്തില്‍ വയസനായ നമ്പൂരിക്ക് വേളി കഴിക്കാന്‍ നിന്നുകൊടുക്കേണ്ടി വന്ന ചെറുപ്പക്കാരി ആയ താത്രിക്കുട്ടിക്ക് മറ്റ പല നമ്പൂരിമാര്‍ക്കും കീഴ്പ്പെടേണ്ടി വന്നു. അതിനേത്തുടര്‍ന്നായിരുന്നു സ്മാര്‍ത്ത വിചാരം  നടത്തിയതും താത്രിക്കുട്ടിയെ പടിയടച്ച് പിണ്ഡം വച്ചതും. അന്ന് പക്ഷെ തത്രിക്കുട്ടി പറഞ്ഞ പേരുകള്‍ കേട്ട് നാലുകെട്ട് ആടിയിലഞ്ഞു.

ഇന്ന് കേരളത്തിലും ഒരഭിനവ താത്രിക്കുട്ടി അവതരിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കേരളം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ തന്റെ സാരിത്തുമ്പില്‍ കെട്ടി വലിച്ചു നടക്കുന്ന സരിത നായര്‍. ഉമ്മന്‍ ചാണ്ടിയുമായുള്ള സൌഹൃ ദം മുതലെടുത്ത് വന്‍ തട്ടിപ്പു നടത്തിയ വ്യക്തിയാണീ താത്രിക്കുട്ടി. അവര്‍ ഇടക്കിടക്ക് ചില കടലാസുകള്‍ വീശി കാണിക്കും. അപ്പോള്‍ കേരള മന്ത്രിസഭയുടെ അസ്തിവാരം ഇളകയൊന്നുമില്ല. ഇളകാന്‍ അതിന്, അസ്തിവാരമില്ല എന്നതു തന്നെ.പക്ഷെ താത്രികുട്ടി കടലാസു വീശുമ്പോള്‍ കോടികള്‍ തത്രിക്കുട്ടിയുടെ ഖജനാവിലേക്ക് ഒഴുകി എത്തും. മന്ത്രിമാരും രാഷ്ട്രിയക്കാരും അഴിമതിയിലൂടെ സമ്പാദിച്ച കള്ളപ്പണവും സിനിമാ നടന്മാര്‍ നികുതി വെട്ടിപ്പിലൂടെ അടിച്ചു മാറ്റുന്ന കള്ളപ്പണവും അങ്ങനെ സരിതയുടെ ഖജനാവിലേക്ക് ഒഴുകുന്നു.

ഏറ്റവും ഒടുവില്‍  താത്രിക്കുട്ടി വീശിയ കടലാസില്‍ കേരള രാഷ്ട്രീയ സിനിമാ രംഗത്തെ പല പ്രമുഖരുടെയും പേരുകള്‍ ഉണ്ട്. ഇവരൊക്കെ താത്രിക്കുട്ടിയെ പീഢിപ്പിച്ചു എന്നാണിവരുടെ ആക്ഷേപം. പീഢനത്തിനു പുതിയ നിര്‍വചനം അങ്ങനെ ഉണ്ടായി.തട്ടിപ്പു നടത്താന്‍ വേണ്ടി ഈ സ്ത്രീ പലര്‍ക്കും സ്വയം കാഴ്ച്ച വച്ചിട്ടുണ്ടാകാം. അതിന്റെ മറവില്‍ പലരെയും അവര്‍ മനപ്പൂര്‍വം ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഭീക്ഷണിപ്പെടുത്തുന്നുമുണ്ടാകാം.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖരായ പലരെയും ഇതുപോലെ ബ്ലാക് മെയില്‍ ചെയ്തിട്ടും ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കുന്നില്ല. ഉമ്മന്‍ ചാണ്ടിയും ലിസ്റ്റില്‍ ഉണ്ടാകുമോ എന്തോ.

കേരള രാഷ്ട്രീയം ഇത്രയേറെ മലീമസമായ ഒരവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല.

5 comments:

kaalidaasan said...

കേരള രാഷ്ട്രീയം ഇത്രയേറെ മലീമസമായ ഒരവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല.

ajith said...

കേരള രാഷ്ട്രീയം ഇത്രയേറെ മലീമസമായ ഒരവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല.>>>>>>> എന്നാല്‍ ഈ അവസ്ഥ പരക്കുന്നതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഒരു ജനമുന്നേറ്റവും ഇല്ല,അതിനു നേതൃത്വം കൊടുക്കാന്‍ ഒരു നേതാവുമില്ല

Baiju Elikkattoor said...

കാളിദാസന്‍,

ഇത്ര നിര്‍ജ്ജീവമായ ഒരു പ്രതിപക്ഷവും കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല! അടുത്ത അഞ്ചു വര്‍ഷം ഇനി തങ്ങള്‍ക്കു തന്നെ എന്നുറപ്പായ സ്ഥിതിക്ക് വെറുതെ സമരത്തിനിറങ്ങി adjustment എന്ന് പേരുദോഷം എന്തിനു കേള്‍ക്കണം എന്നാകും ഇടതു പക്ഷത്തിന്‍റെ ചിന്ത...?!!!!

JKG said...

എന്റെ സംശയം ഇവൾ ആണാണോ എന്നാണ്, ആ ആൽമരം പോലത്തെ ശരീരത്തില് പെണ്ണിന്റെ ഒരു അംശം പോലും കണ്ടുപിടിക്കാൻ പറ്റില്ല, ഖദറിട്ട മാന്യന്മാരുടെ ഓരോ ദാരിദ്ര്യം, അപ്പൊ പിന്നെ ഇതിനും തൊലിവെളുപ്പുള്ള പെണ്ണിനെ കണ്ടാൽ Secretariat ന്റെ ആധാരം വരെ ഇവൾക്ക് കടലാസ് വഞ്ചി ഉണ്ടാക്കാൻ കൊടുക്കും ഇവറ്റകൾ. ഇവരൊക്കെ ആണല്ലോ കേരളത്തിന്റെ ഭരണ ചക്രം തിരിക്കുന്നത് ...
എന്റെ സിവനെ...!!! ഇനി ഇപ്പൊ ഇവരെ ഒന്നും കാണാൻ തിരോന്തരം വരെ പോകേണ്ടല്ലോ.. മാഡത്തിന്റെ വീട് എവിടാനാവോ...?

അച്ചു said...

പോടാ കാളീ