Saturday, 20 December 2014

പുള്ളിപ്പുലികളുടെ പുള്ളികള്‍ 



രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്‍ഡ്യയില്‍ ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നേടിക്കൊടുത്ത  തെരഞ്ഞെടുപ്പായിരുന്നു ഈ വര്‍ഷം നടന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ആ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം നേടാനായി. മന്‍ മോഹന്‍ സിംഗ് സര്‍ക്കാരിന്റെ അതി ഭീമമായ അഴിമതിയില്‍ മനം മടുത്ത ജനത കോണ്‍ഗ്രസിനെ ശിക്ഷിച്ചു. അതില്‍ നിന്നും ബി ജെ പി നേട്ടമുണ്ടാക്കുകയും ചെയ്തു. മോദി മുന്നോട്ടു വച്ച വികസനം എന്ന വാഗ്ദാനത്തില്‍ മയങ്ങി വീണ കുറച്ചു പേര്‍ അതിന്റെ പേരിലും  ബി ജെ പിക്ക് വോട്ടു ചെയ്തു. തെരഞ്ഞെടുപ്പു പ്രചരണ  വേളകളില്‍ സാധാരണ ബി ജെ പി മുന്നോട്ടു വയ്ക്കാറുള്ള ഹിന്ദുത്വ അജണ്ട ഇക്കുറി മാറ്റി വച്ചിട്ട് വികസനം മാത്രം  ആയിരുന്നു മോദിയുടെ തന്ത്രം. അതിനു ഗുണമുണ്ടായി. ബി ജെ പിയുടെ ഹിന്ദുത്വയെ സംശയത്തോടെ വീക്ഷിച്ചിരുന്ന ഒരു വിഭാഗത്തിനെ അതു വഴി മോദിക്ക് പാട്ടിലാക്കാനുമായി. 

ഹിന്ദുത്വയുടെ സംരക്ഷകന്‍ എന്ന പട്ടം പതിറ്റാണ്ടുകള്‍ അണിഞ്ഞു നടന്ന മോദിക്ക് ഹിന്ദുത്വ എന്ന പുലിയുടെ പുള്ളി അതി സമര്‍ദ്ധമായി പെയിന്റടിച്ചു മായ്ക്കാനായി. പക്ഷെ അത് അധിക കാലം മറച്ചു വയ്ക്കാനൊനും സാധിച്ചില്ല.




ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആയ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഒരു സ്ത്രീയുടെ മുന്നില്‍ നട്ടെല്ലു വളച്ച് നില്‍ക്കുന്നതിന്റെ  ഒരു ചിത്രമാണിത്.





മോദി പ്രധാനമന്ത്രി ആയിക്കഴിഞ്ഞപ്പോള്‍ മറ്റൊരു സ്ത്രീയുടെ മുന്നില്‍ നട്ടെല്ലു വളച്ച് ഓച്ഛാനിച്ചു നില്‍ക്കുന്നതിന്റെ ചിത്രമാണു താഴെ.


മോദി എന്ന വ്യക്തി ആരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന രണ്ടു ചിത്രങ്ങളാണിവ. ആരാണു മോദിയുടെ ദൈവങ്ങളെന്ന് ഈ ചിത്രങ്ങള്‍ വിളിച്ചു പറയുന്നു.

അദാനിയോടും അദാനിയുടെ തട്ടിപ്പുകളോടുമുള്ള മോദിയുടെ അഭിനിവേശം പക്ഷെ തെരഞ്ഞെടുപ്പു പ്രചരണ സമയത്ത് മോദി മറച്ചു വച്ചിരുന്നില്ല. അദാനി ഭഗവാന്‍ കനിഞ്ഞു നല്‍കിയ വിമാനത്തിലായിരുന്നു മോദി തെരഞ്ഞെടുപ്പു പ്രചരണം നടത്തിയിരുന്നത്.




പ്രധാനമന്ത്രി ആയ ശേഷം അദാനിക്ക്  ഇന്‍ഡ്യയുടെ ദേശീയ ബാങ്കില്‍ നിന്ന്  ഒരു ബില്യണ്‍ ഡോളര്‍ കൊടുത്ത് മോദി തന്റെ ഭക്തി പരസ്യമായി പ്രകടിപ്പിച്ച് സായൂജ്യമടഞ്ഞു.

അനേകം വ്യാജ ഏറ്റുമുട്ടലുകള്‍  നടത്തി നൂറു കണക്കിനു മുസ്ലിങ്ങളെ കൊന്നൊടുക്കി  ഹിന്ദുത്വ സംരക്ഷകന്‍ എന്ന പട്ടം മോദിയുടെ തലയില്‍ ഉറപ്പിച്ചു കൊടുത്ത അമിത് ഷായെ ബി ജെ പി അദ്ധ്യക്ഷനാക്കി മോദി തന്റെ നന്ദി പ്രകാശിപ്പിക്കുകയും  ചെയ്തു. 





തെരഞ്ഞെടുപ്പു പ്രചരണ സമയത്ത് മോദി അതി സദ്ധമായി മൂടി വച്ച ഹിന്ദുത്വ അജണ്ട അധിക കാലം അദ്ദേഹത്തിനു മൂടി വയ്ക്കാന്‍ ആയില്ല. അതൊക്കെ അദ്ദേഹത്തിന്റെ വിശ്വസ്തരിലൂടെ കുറേശെ കുറേശെ ആയി ഇപ്പോള്‍ പുറത്തു വരുന്നു. 

മോദി മന്ത്രി സഭയിലെ നിരഞ്ചന്‍ ജ്യോതി എന്ന സത്വം പറഞ്ഞത് ഇന്‍ഡ്യയിലെ ഹിന്ദുക്കളല്ലാത്ത  മത ന്യൂനപക്ഷങ്ങള്‍ ജാരസന്തതികള്‍ ആണെന്നാണ്. അവരുടെ വാക്കുകൾ 

"The people of Delhi have to decide if they want a government of Ramzaadon (descendants of Ram) or haramzaadon (those who are illegitimately born),"




ഇതേക്കുറിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ മോദി പ്രതികരിച്ചത് ഇപ്രകാരം. 


"ഗ്രാമത്തില്‍ നിന്നും വരുന്ന പിന്നാക്ക ജാതിക്കാരായ ആര്‍ക്ക് വേണമെങ്കിലും മറ്റുള്ളവരെ ജാരസന്തതികള്‍  എന്നു വിളിക്കാം. ഹിന്ദു സന്യാസിനികള്‍ക്ക് പ്രത്യേകിച്ചും. കേള്‍ക്കുന്നവര്‍ അങ്ങ് ക്ഷമിച്ചേക്കുക:. നാളെ സി കെ ജാനു മോദിയെ ജാരസന്തതി എന്നു വിളിച്ചാല്‍ സംഘികളൊക്കെ അത് ക്ഷമിച്ചേക്കണം എന്നാണ്, മോദി പറഞ്ഞതിന്റെ പൊരുള്‍. ജാനു ഏതായാലും ആരെയും ജാരസന്തതി എന്നു വിളിക്കില്ല.

ദളിതരെ തന്റെ കര്‍മ്മയോഗ് എന്ന പുസ്തകത്തില്‍ ആക്ഷേപിച്ച പോലെ ഇവിടെയും  മോദി താഴ്ന്ന ജാതിക്കാരെയും ഗ്രാമവാസികളെയും ആക്ഷേപിക്കുകയാണു ചെയ്യുന്നത്. താഴ്ന്ന ജാതിക്കാരുടെയും ഗ്രാമവാസികളുടെയും ഭാഷായാണത്രെ ഈ ഹിന്ദു താലിബാനി പ്രയോഗിച്ചതെന്ന്.  75% ആളുകളും ഗ്രാമങ്ങളില്‍ വസിക്കുന്ന ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ആണിത് പറയുന്നതെന്നു കൂടെ ഓര്‍ക്കുക. ചായ വിറ്റു നടന്നവന്റെ മഹത്വം.

ആരാണീ സത്വമെന്നു കൂടെ നോക്കാം. ഹിന്ദു സന്യാസിനി.  സന്യാസിനി എന്നൊക്കെ പറഞ്ഞാല്‍ സാധാരണക്കാര്‍ മനസിലാക്കുന്ന ഒന്നുണ്ട്. അറിവും വിദ്യാഭ്യാസവും ഒക്കെ ഉള്ള സാത്വിക ആയ ഒരു സ്ത്രീ. ഹിന്ദു സന്യാസിനി എന്നൊക്കെ പറഞ്ഞാല്‍ ഉറുമ്പിനെ പോലും നോവിക്കാത്ത നിരുപദ്രവി ആണെന്നേ അവര്‍ കരുതൂ. പക്ഷെ ഈ സന്യാസിനി ഒരു പുലി ആണ്. യഥാര്‍ത്ഥ ഹിന്ദുത്വ പുള്ളിപ്പുലി. എത്ര പെയിന്റടിച്ചാലും മായാത്ത പുള്ളികളുള്ള പുള്ളിപ്പുലി.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ജാതി കാര്‍ഡ് ഇറക്കി കളിക്കുന്നു എന്നാണ്, ബി ജെ പിയുടെ സ്ഥിരം പരാതി. പക്ഷെ മോദി ഇവിടെ ഇതേ കാര്‍ഡിറക്കുന്നു.  ഈ സത്വത്തിന്റെ സാമൂഹിക പശ്ചാത്തലം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് അവരുടെ ജാതി തന്നെ ആണ്. നിഷാദ ജാതി എന്ന പിന്നാക്ക ജാതിക്കാരി ആയതുകൊണ്ട് അവര്‍ പറഞ്ഞതൊക്കെ ക്ഷമിക്കണമെന്ന്. ഇത് നിഷാദ ജതിക്കാരെ പ്രീണിപ്പിക്കലാണെന്നൊന്നും ആരും പറയരുത്. ബി ജെ പി എന്ന  പാര്‍ട്ടി സ്വപ്നത്തില്‍ പോലും അത് ചെയ്യില്ല.

മുസ്ലിം താലിബനികളുടെ  അതേ സ്വരാമാണീ ഹിന്ദു താലിബനിക്കും. അറിഞ്ഞോ അറിയതെയോ ഇന്‍ഡ്യയിലെ കോടികണക്കിനാളുകള്‍ ഈ താലിബനികള്‍ക്ക് വോട്ടു ചെയ്തു. ഹിന്ദു താലിബനി മുള്ള ആയ മോദി അതിനെ ന്യായീകരിക്കുകയും  ചെയ്യുന്നു. മോദിക്ക് വേറേ വഴിയില്ല. ആര്‍ എസ് എസ് കളരിയില്‍ അഭ്യാസം പഠിച്ച മോദി മറ്റൊരു തരത്തില്‍ പ്രതികരിക്കുമെന്ന് ആരും കരുതേണ്ടതില്ല.

എന്തുകൊണ്ട് മോദി ഈ സ്ത്രീയെ സംരക്ഷിക്കുന്നു എന്നതില്‍ യാതൊരു അത്ഭുതവുമില്ല. മോദിയുടെ പിന്തുണക്കാരെന്ന് അറിയപ്പെടുന്ന ഭൂരിഭാഗം പേരും പൊതു വേദികളില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായം ഇതു തന്നെയാണ്. ഇന്‍ഡ്യയിലെ മത ന്യൂനപക്ഷങ്ങളോട് ഇവര്‍ക്കുള്ള നിലപാടും ഇതു തന്നെ. ക്രിസ്ത്യാനികള്‍ വത്തിക്കാന്റെ ഏജന്റുമാരാണെന്നും മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകേണ്ടവരാണമെന്നുമൊക്കെ പറയുന്നവരുടെ മനസിലിരുപ്പ് ഈ ഹിന്ദു താലിബനി അവര്‍ പഠിച്ച ഭാഷയില്‍ പ്രകടിപ്പിക്കുന്നു.  

ഈ താലിബനി സ്ത്രീ ആദ്യമായൊന്നുമല്ല ഇതുപോലെ അധിക്ഷേപ വാക്കുകള്‍  ചൊരിയുന്നത്. ഇനിയും ഇതാവര്‍ത്തിക്കും. മോദി ഇനിയും ഇവരെ ന്യായീകരിക്കും. 

അടുത്ത നാളില്‍ ബജ്‌രംഗ് ദള്‍ ആഗ്രയിലെ കുറച്ച് മുസ്ലിങ്ങളെ പല പ്രലോഭനങ്ങളും നല്‍കി ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.



http://www.hindustantimes.com/Images/popup/2014/12/hindus_muslim.jpg

ഹിന്ദുത്വയുടെ മറ്റൊരു മുഖമായ ജ്യോതി ആദിത്യനാഥ്  എന്ന എം പിയുടെ സംഘടന ആയ, ഹിന്ദു യുവ വാഹിനി ഇനിയും ഇതുപോലെ മത പരിവര്‍ത്തനം നടത്തുമെന്നു പറയുന്നുണ്ട്. 

ഇന്‍ഡ്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ച  ആര്‍ എസ് എസ് നേതാവ്, മോഹന്‍ ഭാഗവത് ഇതുപോലെ ഉള്ള മതപരിവര്‍ത്തനം നടത്തുന്നതിനെ ന്യായീകരിച്ചു.

bhagwat-l

"We will bring back our brothers who have lost their way. They did not go on their own. They were robbed, tempted into leaving… Now the thief has been caught and the world knows my belongings are with the thief. I will retrieve my belongings, so why is this such a big issue

We should not be scared. Why should we be afraid? We are not infiltrators. We are not foreigners. This is our motherland. This is our country. This is a Hindu Rashtra. We will not run away from our country. We will stay here and we will regain what was lost and stolen from us. We have to stay awake and stay active. The Hindu society is waking up."

മറ്റൊരു ബി ജെ പി എം പി ആയ സാക്ഷി മഹാരാജ് രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്‌സെയെ സംബന്ധിച്ചുള്ള ബി ജെ പി നിലപാട് വ്യക്തമാക്കി.

Sakshi Maharaj

"I believe Nathuram Godse was also a nationalist and Mahatma Gandhiji also did a lot for the nation. Godse was an aggrieved person. He may have done something by mistake but was not an anti- national. He was a patriot."

കേന്ദ്ര മന്ത്രി കല്‍രാജ് മിശ്ര പറയുന്നത് ഹിന്ദുത്വ ആണ്, ഇന്‍ഡ്യയുടെ അസ്തിത്വം എന്നാണ്.

' It's neither communal nor a narrow-minded thought. Hindutva is the country's identity, It's very vast and a way of life." 

കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ അഭിപ്രായത്തില്‍ ഹിന്ദു വേദ പുസ്തകമായ ഭഗവത് ഗീത ഇന്‍ഡ്യയുടെ ദേശീയ പുസ്തകം ആയി പ്രഖ്യാപിക്കണമെന്നാണ്.


ഇനി ഗരുഡനെ ഇന്‍ഡ്യയുടെ ദേശീയ പക്ഷിയും പശുവിനെ ദേശീയ മൃഗവും ആക്കണമെന്ന് മറ്റ് ചില മന്ത്രിമാര്‍ നിര്‍ദ്ദേശിക്കുന്നതും കേള്‍ക്കാം.

ഇതുപോലെ ഉള്ള അനേകം തീവ്ര ഹിന്ദുത്വ താലിബാനി നടപടികളുടെ ഏറ്റവും അവസാനത്തെ ഇനമാണ്, ക്രിസ്തുമസ് ദിവസം Good Governance Day ആയി ആഘോഷിക്കാന്‍ നരേന്ദ്ര മോദി തീരുമാനിച്ചതും. ഇതിന്റെ അര്‍ത്ഥം ക്രിസ്ത്യാനികള്‍ അന്ന്  അവരുടെ പുണ്യ ദിനമായി ആഘോഷിക്കേണ്ടതില്ല എന്നാണ്. 

അഹൈന്ദവ മതങ്ങളെ ചൊല്‍പ്പടിയില്‍ ആക്കാനും ഇന്‍ഡ്യയെ ഹിന്ദുക്കളുടെ രാഷ്ട്രമാക്കാനും ഉള്ള ബി ജെ പി അജണ്ടയുടെ ഭാഗമാണിതൊക്കെ. 

ഹിന്ദു താലിബനികളുടെ അടുത്ത മത പരിവര്‍ത്തന മഹാമഹം ഈ വരുന്ന ഡിസംബര്‍ 25 ന്, ആണു തീരുമാനിച്ചിരിക്കുന്നത്. അതും അലിഗര്‍ എന്ന സ്ഥലത്തു വച്ചാണു നടത്തുന്നതും.

എന്തുകൊണ്ട് അലിഗര്‍ എന്നതിനും എന്തുകൊണ്ട് ഡിസംബര്‍ 25 എന്നതിനും ഹിന്ദു താലിബനികള്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ട്.

 "Aligarh was chosen because it's time we wrest the Hindu city from Muslims. It is a city of brave Rajputs and their temples on whose remains Muslim institutions have been established,"

"Christmas was chosen as the day for conversion because the event is a "shakti pariksha" (test of strength) for both religions. If their religion is better, they can stop them. It is a test for both of us. If they come to us on Christmas, it is the biggest rejection of the faith."


ഇന്‍ഡ്യയിലെ ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും അവസാനം വരെ ഒരു താലിബനി തീരുമാനിച്ചു കഴിഞ്ഞു. 2021 ഡിസംബര്‍ 31.


ഹിന്ദു താലിബനി പ്രവീണ്‍  തൊഗാഡിയയുടെ ഏറ്റവും പുതിയ കണ്ടു പിടുത്തം ഇതാണ്.

‘At one point, the entire world was Hindu’

“At a point of time, the entire world was Hindu. There were 700 crore Hindus, and now there are just 100 crore. Currently, there are 82 per cent Hindus in this country. If we don’t create awareness and take steps now, in a few decades this number will drop to 46 per cent. If conversions are wrong, then why is the government not passing an anti-conversion law?”


ഇത് കേട്ട് ആരും ചിരിക്കരുത്. മുസ്ലിം താലിബനികളുടെ മുത്തു നബി 1400 വര്‍ഷങ്ങള്‍ മുന്നെ പറഞ്ഞതും ഇതുപോലെ ആയിരുന്നു. ഒരു കാലത്ത് എല്ലാവരും മുസ്ലിങ്ങളായിരുന്നു എന്ന്. 

എന്നാണിനി പ്രവീണ്‍  തൊഗാഡിയ കബയിലെ ശിവലിംഗത്തില്‍ അവകാശം പ്രഖ്യാപിക്കുന്നതെന്ന് കാത്തിരുന്നു കാണാം.

3 comments:

kaalidaasan said...

ഹിന്ദു താലിബനി പ്രവീണ്‍ തൊഗാഡിയയുടെ ഏറ്റവും പുതിയ കണ്ടു പിടുത്തം ഇതാണ്.

‘At one point, the entire world was Hindu’

“At a point of time, the entire world was Hindu. There were 700 crore Hindus, and now there are just 100 crore. Currently, there are 82 per cent Hindus in this country. If we don’t create awareness and take steps now, in a few decades this number will drop to 46 per cent. If conversions are wrong, then why is the government not passing an anti-conversion law?”

ഇത് കേട്ട് ആരും ചിരിക്കരുത്. മുസ്ലിം താലിബനികളുടെ മുത്തു നബി 1400 വര്‍ഷങ്ങള്‍ മുന്നെ പറഞ്ഞതും ഇതുപോലെ ആയിരുന്നു. ഒരു കാലത്ത് എല്ലാവരും മുസ്ലിങ്ങളായിരുന്നു എന്ന്.
എന്നാണിനി പ്രവീണ്‍ തൊഗാഡിയ കബയിലെ ശിവലിംഗത്തില്‍ അവകാശം പ്രഖ്യാപിക്കുന്നതെന്ന് കാത്തിരുന്നു കാണാം.

ajith said...

പുള്ളിപ്പുലിയ്ക്ക് അതിന്റെ പുള്ളികള്‍ മായ്ക്കാന്‍ കഴിയുമോ?!

Unknown said...

പുലിവാലുപിടിച്ചൂന്നു പറഞ്ഞാ മതീലൊ......