ഹൈന്ദവ വേദ പുസ്തകങ്ങളില്‍ ഒന്നായ മാര്‍ക്കണ്ടേയ പുരാണത്തിലെ പ്രധാന കഥാപാത്രമാണ്, മാര്‍ക്കണ്ടേയന്‍. അദ്ദേഹം പണ്ടൊരു ചോദ്യം ചോദിച്ചു. ഞാന്‍ ആരാണ്? അന്നദ്ദേഹത്തിനു കിട്ടിയ മറുപടി ആയിരുന്നു ത ത്വം അസി.
കഴിഞ്ഞ ആഴ്ച്ച ഇതുപോലെ ഒരു ചോദ്യം ഇന്‍ഡ്യയുടെ മനസാക്ഷിക്കുമുന്നില്‍ ഒരു സ്ത്രീ മുന്നോട്ടു വച്ചു. ഭാരതസ്ത്രീകള്‍ ഭാവ ശുദ്ധി നിറഞ്ഞു നില്‍ക്കുന്ന ഒരു സാധ്വി ആണത് ചോദിച്ചത്. പേര്, യശോദ ബെന്‍. യശോദ ബെന്‍ എന്ന പേര്, അടുത്തകാലത്താണ്, ഇന്‍ഡ്യക്കാര്‍ കേള്‍ക്കുന്നത് തന്നെ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്, നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ആണ്, ആദ്യമായി നരേന്ദ്ര മോദി എന്ന ഗുജറാത്ത് മുഖ്യ മന്ത്രി യശോദ ബെന്‍ തന്റെ ഭാര്യ ആണെന്ന് സമ്മതിക്കുന്നത്. ഇത്രകാലവും അദ്ദേഹം അത് സമ്മതിച്ചിരുന്നില്ല. മോദി അവിവാഹിതന്‍ ആണെന്നായിരുന്നു അദ്ദേഹം എല്ലാ വേദികളിലും പറഞ്ഞു നടന്നിരുന്നത്. "തനിക്ക് കുടുംബമില്ല അതുകൊണ്ട് അഴിമതി കാണിക്കില്ല "എന്നായിരുന്നു മേനി നടിച്ചിരുന്നതും. മറ്റ് പല കാര്യത്തിലും കൊണ്ടു നടന്നിരുന്ന ഒരു കപട മുഖം ഇക്കാര്യത്തിലും അദ്ദേഹം കൊണ്ടു നടന്നു. പാവം ഇന്‍ഡ്യക്കാര്‍ അതൊക്കെ കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ പൊടുന്നനെ അദ്ദേഹത്തിനു ഭാര്യ ഉണ്ടായി വന്നു. പക്ഷെ കുടുംബം ഉണ്ടോ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. യശോദ അദ്ദേഹത്തിന്റെ ഭാര്യയാണോ എന്നു ചോദിച്ചാല്‍ അതേ എന്നും അല്ല എന്നുമുള്ള ഉത്തരം ഒരേ സമയത്ത് ലഭിക്കും.തനി രാഷ്ട്രീയ ഉത്തരം. യശോദ വിവാഹ മോചിത ആണോ എന്നു ചോദിച്ചാലും ഈ രണ്ടുത്തരങ്ങളും ലഭിക്കും. ഭര്‍ത്താവുപേക്ഷിച്ചവളാണോ എന്നു ചോദിച്ചാലും ഇതേ രണ്ടുത്തരങ്ങള്‍ ലഭിക്കും.
മോദി യശോദയെ വിവാഹം കഴിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷെ പ്രത്യേക കാരണമൊന്നും പറയാതെ അദ്ദേഹം അവരെ ഉപേക്ഷിച്ച് ഹിന്ദു വര്‍ഗ്ഗീയ സംഘടന ആയ ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കാന്‍ പോയി. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വിവാഹം നിഷിദ്ധമായതുകൊണ്ട് താന്‍ വിവാഹിതനാണെന്ന കാര്യം അദ്ദേഹം മറച്ചു വച്ചു. തന്നെ വേണ്ടാത്ത മോദിക്ക് വേണ്ടി കാത്തിരിക്കുന്നത് ബുദ്ധി ശൂന്യത ആണെന്ന് തിരിച്ചറിയാന്‍ മാത്രം വിവേകം ഉണ്ടായിരുന്ന യശോദ അവരുടെ കുടുംബവീട്ടിലേക്കു പോയി. സഹോദരങ്ങളുടെ സംരക്ഷണയില്‍ കഴിഞ്ഞു. ഭര്‍ത്താവു വേണ്ടെന്നു വയ്ക്കുന്ന വരും വിധവകളും ആയ സവര്‍ണ്ണ സ്ത്രീകള്‍ തല മുണ്ഡനം ചെയ്ത് നന്ദാവനത്തില്‍ പോയി തെണ്ടി നടക്കുന്നതുപോലെ ഒന്നും ചെയ്യാന്‍ അവര്‍ പോയില്ല. പഠിച്ച് യോഗ്യത നേടി അദ്ധ്യാപിക ആയി ജോലി ചെയ്തു. വിരമിച്ച് സ്വസ്ഥ ജീവിതം നയിച്ചു. നരേന്ദ്ര മോദി അവരെ തിരിഞ്ഞു നോക്കിയുമില്ല. തന്റെ മുന്‍ ഭര്‍ത്താവ്, ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോഴൊന്നും യശോദയുടെ ജീവിതത്തിന്റെ സ്വച്ഛത നഷ്ടപ്പെട്ടിരുന്നുമില്ല. പക്ഷെ അദ്ദേഹം പ്രധാന മന്ത്രി ആയപ്പോള്‍ ആ ജീവിതത്തിന്റെ താളം തെറ്റി. വീടിനു ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍. എവിടെ പോയാലും സുരക്ഷാ ഉദ്യോഗസ്ഥര്‍.
ഇതിനൊരു വ്യക്ത വരുത്താന്‍ വേണ്ടി അവര്‍ മെഹ്സാന പോലീസ് സ്റ്റേഷനില്‍ വിവരാവകാശ നിയമപ്രകാരം ചില ചോദ്യങ്ങളുന്നയിച്ച് ഒരു പരാതി നല്‍കി.
കഴിഞ്ഞ നാലു പതിറ്റണ്ടോളമായി നിശബ്ദ ജീവിതം നയിച്ചിരുന്ന അവരുടെ ജീവിതത്തിലെ സ്വകാര്യത ചിലര്‍ നശിപ്പിക്കുന്നു എന്നാണവരുടെ പരാതി. ഗുജറാത്ത് സര്‍ക്കാരിനോട് വിവരാവകാശ നിയമപ്രകാരം ചില ഉത്തരങ്ങളാണവര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാന ചോദ്യങ്ങള്‍ ഇവയാണ്.
ഞാന്‍ പൊതു ജനം ഉപയോഗിക്കുന്ന വാഹനമായ ബസില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ പിന്നാലെ കാറില്‍ സുരക്ഷാ ഉദ്യോഗ്സ്ഥര്‍ എന്നും പറഞ്ഞ് ചിലര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്?
ഇതുപോലെ സുരക്ഷ ലഭ്യമാക്കാന്‍ ഞാന്‍ ആരാണ്?
എന്താണീ protocol എന്ന ഉഡായിപ്പിന്റെ നിര്‍വചനം?
എന്തൊക്കെ ആണതിന്റെ പരിധിയില്‍ ഉള്ളത്?
വേറെ എന്തെല്ലാം അവകാശങ്ങളും ആനുകൂല്യങ്ങളും ആണ്, ഇതിന്റെ പേരില്‍ എനിക്ക് അനുവദിച്ചിരിക്കുന്നത്?
പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ എനിക്കുള്ള അവകാശങ്ങള്‍ എന്തൊക്കെ ആണ്?
യശോദ ആലോചിച്ചുറച്ചു തന്നെയാണിറങ്ങിയിരിക്കുന്നതെന്നു തോന്നുന്നു. അവര്‍ അടിവരയിടുന്ന ആവശ്യങ്ങള്‍ ഇവയാണ്.
അവരുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വേണം.
ഭരണഘടന പ്രകാരം പ്രധാന മന്ത്രിയുടെ ഭാര്യയുടെ സുരക്ഷ സംബന്ധിച്ചുള്ള വിശദമായ രേഖകളും വേണം.
സങ്കീര്‍ണ്ണമായ ഒരു വിവാദത്തിലേക്കും നിയമ പ്രശ്നങ്ങളിലേക്കും ചെന്നെത്താവുന്ന ചോദ്യങ്ങളാണിത്.
സുരക്ഷക്ക് വേണ്ടി ഒരു സര്‍ക്കാര്‍ ഉത്തരവുണ്ടാകാന്‍ സാധ്യതയില്ല. മിക്കവാറും വാക്കാലുള്ള ഒരുത്തരവായിരിക്കാനാണു സാധ്യത.
പ്രധാനമന്ത്രിയുടെ ഭാര്യ എന്നു പറയുന്ന ഒരു സ്ത്രീ ബസ് സ്റ്റോപ്പില്‍ ബസു കാത്തു നില്ക്കുന്നു. കുറച്ചകലെ സുരക്ഷ എന്നും പറഞ്ഞ് കുറച്ചു പേര്‍ ഒരു കാറിലിരുന്ന് അവരെ സദാ നിരീക്ഷിക്കുന്നു. ശുദ്ധ അസംബന്ധമല്ലേ ഇത്?
മറ്റൊരു പോസ്റ്റില്‍ ഞാന്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചപ്പോള്‍ ഒരു സംഘ പോരാളി എന്റെ നേരെ ആക്രോശിച്ചത് ഇപ്രകാരമായിരുന്നു.
>>>>>>First of all you should understand who you are and what you are talking about.
You have just a hidden name and hidden agenda and the way you are blogging is as if you are above U.S. President.
i.e. you trying to criticse the Indian Prime Minister for everything? Hey who are are you? it is not your job, mind your own business if any
മോദിയുടെ ചാവേറുകള്‍ കരുതുന്നത് മോദിയെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്നാണ്. സംഘ പരിവാര്‍ ഹിറ്റ്ലറുടെ ആരാധകരാണെന്നത് രഹസ്യമൊന്നുമല്ല. അപ്പോള്‍ ഹിറ്റ്ലറുടെ ഫാസിസ്റ്റ് ചിന്തകള്‍ അവരുടെ വാക്കുകളിലൂടെ പുറത്ത് വരുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യവുമല്ല.
മോദി ജനങ്ങളെ അതി സമര്‍ദ്ധമായി പറ്റിക്കുകയാണ്. യശോദ ഭാര്യ ആണെന്ന വിവരം മറച്ചു വച്ചതുപോലെ മറ്റ് പലതും മറച്ചു വച്ച് ദുരൂഹമായ പലതും ചെയ്യുന്നുണ്ട്. കുടുംബമില്ലാത്ത മോദിയുടെ ദത്തെടുത്ത കുടുംബം അദാനിയുടേതാണ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്, മോദി ഉപയോഗിച്ച ഹെലിക്കോപ്റ്ററുകളൊക്കെ അദാനി സൌജന്യമായി നല്‍കിയതാണെന്നു കൂടെ ഓര്‍ക്കുക. റെയില്‍വേ വികസനത്തിന്, സര്‍ക്കാരിനു പണമില്ല എന്ന നുണ പറഞ്ഞ് അധികാരമേറ്റെടുത്ത ഉടനെ റെയില്‍ നി രക്കുകൾ കുത്തനെ കൂട്ടി, സാധങ്ങളുടെ വില കൂടാന്‍ നടപടി എടുത്തു. അംബാനിയെ സഹായിക്കാന്‍ ഗ്യാസ് വില കൂട്ടി, ഇന്ധന വില കൂട്ടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില 30% കുറഞ്ഞപ്പോഴായിരുന്നു ഇത് ചെയ്തത് എന്നോര്‍ക്കുക. പണമില്ല എന്ന നുണ പൊതുജനങ്ങളോട് പറഞ്ഞ മോദി, താന്‍ ദത്തെടുത്ത കുടുംബമായ അദാനിക്ക് പൊതു ഖജനാവില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പ്പ നല്‍കി. അതും ഓസ്റ്റ്രേലിയയില്‍ പോയി ബിസിനസ് നടത്താന്‍. ഇതിന്റെ അനേകം ഇരട്ടി ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ അദാനിക്ക് മോദി ഗുജറാത്തിലെ ഖജനാവില്‍ നിന്നും വായ്പ്പ ആയി നല്‍കിയിട്ട്ണ്ട്. അതില്‍ ഒറ്റ പൈസ പോലും അദാനി തിരിച്ചടച്ചിട്ടില്ല. ഈ വായ്പ്പയും തിരിച്ചടക്കില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട ആവശ്യമില്ല.
തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ നാടു മുഴുവന്‍ പറഞ്ഞു നടന്നിരുന്നത്, അനേക കോടി കള്ളപ്പണം പല ഇന്‍ഡ്യക്കാരും വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചുട്ടുണ്ട് എന്നായിരുന്നു. അതൊക്കെ അധികാരം ലഭിച്ചാല്‍ 100 ദിവസത്തിനകം തിരികെ കൊണ്ടു വരും എന്നായിരുന്നു വീമ്പടിച്ചതും. ഓരോ ഇന്‍ഡ്യക്കാരനും 15 ലക്ഷം വീതം വിതരണം ചെയ്യും എന്നായിരുന്നു പറഞ്ഞു നടന്നത്. ആ 15 ലക്ഷം പ്രതീക്ഷിച്ച് പലരും മോദിയുടെ പാര്‍ട്ടിക്ക് വോട്ടും ചെയ്തു. ആറു മാസം കഴിഞ്ഞിട്ടും ഒറ്റ പൈസ പോലും കൊണ്ടു വന്നില്ല. പല അക്കൌണ്ടുകളിലും ഉണ്ടായിരുന്ന കള്ളപ്പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ക്ക് സാവാകാശവും ഒത്താശയും നല്‍കി, അവസാനം സുപ്രീം കോടതി കടുത്ത നിലപാടു സ്വീകരിച്ചപോള്‍ കാലി ആക്കിയ കുറച്ച് അക്കൌണ്ടുകളുടെ ലിസ്റ്റ് കോടതിക്ക് നല്‍കി കോടതിയേയും കബളിപ്പിച്ചു.
ചായ വിറ്റു നടന്ന ഒരു സാധാരണക്കാരനാണ്, താന്നെന്ന് വിനീതനായി അഭിനയിക്കുന്ന മോദി ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കാപട്യമാണ്. ചായ വിറ്റു നടന്ന മോദി ഇന്ന് അദാനിയേയും അംബാനിയേയും പോലുള്ള കോര്‍പ്പറേറ്റുകളുടെ ദാസനാണിന്ന്. മോദിയേക്കാളും താഴ്ന്ന നിലയില്‍ ജീവിച്ച അദാനിയുടെ കമ്പനി മോദിയുടെ ബിനാമി കമ്പനി ആണെന്നു സംശയിക്കേണ്ട തരത്തിലാണ്, മോദി അദാനിയെ സഹായിക്കുന്നത്.
ഇപ്പോള്‍ പുറത്തു വരുന്ന മറ്റൊരു വാര്‍ത്ത അതീവ ഗുരുതരമായ ഒന്നാണ്. വാരാണസിയില്‍ തെരഞ്ഞെടുപ്പു കമീഷന്‍ 3 ലക്ഷത്തിലധികം വ്യാജ വോട്ടര്‍ മാരെ കണ്ടെത്തി എന്നാണത്. എണ്ണം ഇനിയം കൂടാന്‍ സാധ്യത ഉണ്ടെനും പറയുന്നു. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ മോദി കുതന്ത്രത്തിലൂടെ നേടിയ വിജയമാണ്, വാരാണസിയിലേതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഗുജറാത്തില്‍ നേടിയ വിജയങ്ങളും ഇതുപോലെ അല്ലെന്നാരു കണ്ടു?
EC finds over 3 lakh bogus voters in Narendra Modi’s Varanasi seat
Varanasi: In a stunning revelation in Indian politics, the Election Commission has so far traced 3,11,057 fake voters who casted their votes in Varanasi in the Lok Sabha election earlier this year. The district administration is expecting the number of fake voters to reach around 6,47,085 by the end of the examination process. It is to tell you that Varanasi is the LS constituency of Prime Minister Narendra Modi, who won from the seta with 3,71,784 votes.മഹാരാഷ്ട്ര തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മോദി എന്‍ സി പി എന്ന പാര്‍ട്ടിയെ വിശേഷിപ്പിച്ചത് Nationally Corrupt Party എന്നായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷമില്ലാതിരുന്ന ബി ജെപിക്ക് എന്‍ സി പി നിരുപാധിക പിന്തുണ കൊടുത്തു. മോദി അത് സ്വീകരിക്കുകയും ചെയ്തു. എന്‍ സി പി പിന്തുണയോടെ വിശ്വാസ വോട്ടും നേടി.
ഭരണഘടനയുടെ 370 വകുപ്പ് എടുത്തു കളയണമെന്ന് കാഷ്മീരിനു പുറത്ത് പറഞ്ഞു നടന്ന മോദി, ഇപ്പോള്‍ കാഷ്മീരിലെ തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ഒരിടത്തും അത് പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല ഈ വകുപ്പ് എടുത്തു കളയാന്‍ ഉദ്ദേശ്യമില്ല എന്നു കൂടെ പറഞ്ഞു.
ഇതുപോലെയുള്ള അനേകം കാപട്യങ്ങളുടെ ആകെത്തുകയാണു മോദി.
യശോദ ബെന്‍ ഉയര്‍ത്തിയ നൈതിക പ്രശ്നത്തിലേക്ക് തിരികെ വരാം.
എന്തിനായിരുന്നു മോദി യശോദയെ ഉപേക്ഷിച്ചത്? ഇതൊരു നിയമ പ്രശ്നമായി വന്നാല്‍ മോദി ഉത്തരം പറയേണ്ടി വരും. ഇപ്പോള്‍ ഭാര്യ ആണെന്നു സമ്മതിക്കുന്ന യശോദയെ മോദിക്ക് സ്വീകരിക്കാന്‍ എന്താണു തടസം? സന്യാസി ആണെന്നു പറഞ്ഞ് തടിതപ്പാന്‍ സാധിക്കില്ല. ചെറുപ്പക്കാരി ആയ മറ്റൊരു പെണ്‍കുട്ടിയുമായി മോദിക്ക് അടുപ്പമുണ്ടായിരുന്നു. അവരെ നിരീക്ഷിക്കാന്‍ ഗുജറാത്ത് പോലീസിനെ ബാംഗളൂരിലേക്കുപോലും മോദി അയച്ചിട്ടുണ്ട്. സ്വന്തം ഭാര്യ അനാഥ ആയി ജീവിച്ച സമയത്ത് മോദി മറ്റൊരു പെണ്‍കുട്ടിയുടെ പിന്നാലെ പോയത് അത്ര നല്ല കാര്യമൊന്നുമല്ല.
യശോദ അവരുടെ പ്രാധാന്യം അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കുയാണു ചെയ്യുന്നത്. മറ്റൊരു പ്രധാനമന്ത്രി ആയിരുന്ന രാജിവ് ഗാന്ധിയുടെ ഭാര്യക്ക് Z Category സുരക്ഷ ഉള്ളപ്പോള്‍ മോദി ഭാര്യ ആണെന്നു സമ്മതിക്കുന്ന തനിക്ക് എന്തുകൊണ്ട് അതുപോലെ സുരക്ഷ ഇല്ല എന്നാണവര്‍ ഭംഗ്യന്തരേണ ചോദിക്കുന്നത്. ഒന്നുകില്‍ അവര്‍ക്ക് Rule Book ല്‍ പറയുന്ന മുഴുവന്‍ സുരക്ഷയും നല്‍കണം. അല്ലെങ്കില്‍ ഒന്നും നല്‍കരുത്. വെറുതെ കുറച്ച് തടിമാടന്‍മാര്‍ അവര്‍ സഞ്ചരിക്കുന്നിടത്തെല്ലാം പുറകെ നടന്ന് അവരെ അവഹേളിക്കുന്നത് ശരിയല്ല.
ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്ക് ഭാര്യയുണ്ട്. പക്ഷെ കൂടെയില്ല. നാണം കെട്ട ഒരവസ്ഥയാണിത്. ഒന്നുകില്‍ മോദി ഔദ്യോഗികമായി ഇവരുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കണം. എന്നു വച്ചാല്‍ മൊഴി ചൊല്ലണം. അല്ലെങ്കില്‍ കൂടെ താമസിപ്പിക്കണം. കൂടെ താമസിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഒന്നുകില്‍ അതെന്തുകൊണ്ടാണെന്ന് ഇന്‍ഡ്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനു പറ്റില്ലെങ്കില്‍ നിയമപരമായി തന്നെ പറഞ്ഞു വിടണം.
മനുഷ്യര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത ഒരു കാരണമില്ലാതെ ആയിരുന്നു മോദി അവരെ ഉപേക്ഷിച്ചത്.
എന്തുകൊണ്ട് മോദിക്ക് തന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചു കൂടാ? അങ്ങനെ ചെയ്താല്‍ ആരെങ്കിലും അദ്ദേഹത്തെ കളിയാക്കുമോ? എനിക്കു തോന്നുന്നില്ല. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുകയേ ഉള്ളു. ഓരോരുത്തരുടെയും ജീവിതത്തില്‍ പലതും സംഭവിക്കാറുണ്ട്. വിവേകമുള്ളവര്‍ അതൊക്കെ മറന്ന് മുന്നോട്ടു പോകുയാണു പതിവ്. മോദിക്ക് താന്‍ ചെയ്ത ഒരു തെറ്റെങ്കിലും തിരുത്താനുള്ള അവസരമാണിത്. പക്ഷെ അദ്ദേഹത്തിന്റെ അഹന്തയും ധാര്‍ഷ്ട്യവും അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല.